നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി Madhyamam News Feeds | ![]() |
- നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി
- എന്‍ജിനീയുടെ ജഡം റെയില്‍വെ ട്രാക്കില്‍: ജാതിസ്പര്‍ദ്ധയെന്ന് സംശയം
- പുലാമന്തോള്‍ പാലത്തില്‍ പൊലീസ് കാവലില്‍ ചുങ്കം പിരിവ്
- നഗര സ്ത്രീകളില്‍ മദ്യ ഉപഭോഗം കൂടുന്നു
- പ്രിയങ്ക ഗാന്ധിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി
- ടീസ്റ്റ സെതല്‍വാദിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത
- സത്നം സിങ് എന്‍.ബി.എയില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
- പൊടിക്കാറ്റ് : കാര്‍ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്
- 'ബലാല്‍സംഗം ചെയ്തവനെ വിവാഹം കഴിക്കൂ'^ പെണ്‍കുട്ടിക്ക് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ഉപദേശം
- മധ്യവേനല്‍ അവധി : ഇന്ത്യന്‍ സ്കൂള്‍ അടച്ചു
- ‘ഖൈറു മക്ക ചാരിറ്റബിള്‍ പദ്ധതി’ക്ക് രാജാവ് തറക്കല്ലിട്ടു
- ശരീരത്തില്‍ ചുറ്റിയ മലമ്പാമ്പുമായി 65കാരി മല്ലിട്ടത് മൂന്ന് മണിക്കൂര്‍
- തുടക്കവും ഒടുക്കവും തന്നിലൊതുക്കി വി.എസ്
- ജനപ്രിയ പദ്ധതികളുമായി ആപ്പിന്‍െറ ആദ്യ ബജറ്റ്
- 80ാം വയസ്സിലും ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ആദിവാസി മൂപ്പന്‍
- ‘ഖനിമുതലാളിത്തം’ അഥവാ വോട്ട് ബാങ്ക്
- ഗസ്സയിലെ ഇരുട്ടില്‍ തപ്പിയയു.എന്‍ അന്വേഷണ കമീഷന്‍
- ‘നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്’; പദ്ധതി ഏഴു വര്‍ഷത്തിനകം
- വിശ്വാസക്കരയില്‍ മുന്നണികള്‍; അരുവിപോലെ ജനം
- പൂവാല വേട്ടക്കിടെ പിടിയിലായത് പൊലീസ് ഡ്രൈവര്‍
- വാജ്പേയിയും ആര്‍.എസ്.എസ് മേധാവിയും മാപ്പപേക്ഷിച്ചുവോ?
- ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തില്‍
- ജിന്‍സണ്‍ വീണ്ടും പൊന്‍താരം
- പി.എഫ് നിക്ഷേപം അടുത്തമാസം മുതല്‍ ഓഹരി വിപണിയിലേക്ക്
- കൊബേന്‍, ഹസാക്ക പട്ടണങ്ങളില്‍ ഐ.എസ് ആക്രമണം
നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി Posted: 26 Jun 2015 01:04 AM PDT കണ്ണൂര്‍: നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി. 100 ഓട്ടോറിക്ഷകള്‍ക്ക് കെ.എം.സി നമ്പര്‍ അനുവദിക്കാന്‍ ആര്‍.ടി.എ യോഗം തീരുമാനിച്ചതോടെയാണിത്. 2010 ജനുവരി ഒന്നു മുതല്‍ 2015 ഏപ്രില്‍ 30 വരെ കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതോ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതോ ആയ ഓട്ടോറിക്ഷ ഉടമസ്ഥരില്‍ നിന്നും പുതിയ കെ.എം.സി നമ്പര്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഉടമ കണ്ണൂര്‍ മുനിസിപ്പല്‍ പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം എന്നത് നിര്‍ബന്ധമാണ്. |
എന്‍ജിനീയുടെ ജഡം റെയില്‍വെ ട്രാക്കില്‍: ജാതിസ്പര്‍ദ്ധയെന്ന് സംശയം Posted: 26 Jun 2015 12:40 AM PDT Image: ![]() നാമക്കല്‍: തമിഴ്നാട്ടിലെ പള്ളിപാളയത്ത് റെയില്‍വെ ട്രാക്കില്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടത്തെിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. തോട്ടിപ്പാളയത്തെ റെയില്‍വെ ട്രാക്കിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ഗോകുല്‍രാജിന്‍െറ മൃതദേഹം കണ്ടത്തെിയത്. ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചതിന്‍െറ പേരില്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രാദേശിക നേതാവായ യുവരാജ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് ഇയാളെ അന്വേഷിച്ചുവരികയാണ്. തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ വച്ച് സ്വാതി എന്ന പെണ്‍സുഹൃത്തിനോട് സംസാരിച്ചു നിന്ന ഗോകുല്‍ രാജിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പെണ്‍കുട്ടി തന്നെയാണ് ഗോകുല്‍രാജിന്‍െറ വീട്ടുകാരെ അറിയിച്ചത്. |
പുലാമന്തോള്‍ പാലത്തില്‍ പൊലീസ് കാവലില്‍ ചുങ്കം പിരിവ് Posted: 25 Jun 2015 11:30 PM PDT പുലാമന്തോള്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പുലാമന്തോള്‍ കുന്തിപ്പുഴ പാലത്തില്‍ പൊലീസ് കാവലില്‍ ചുങ്കം പിരിവ് തകൃതി. എന്നാല്‍, പാലത്തിലെ സ്പാന്‍ ജോയന്‍റുകളുടെ തകര്‍ച്ചക്കിനിയും പരിഹാരമായില്ല. |
നഗര സ്ത്രീകളില്‍ മദ്യ ഉപഭോഗം കൂടുന്നു Posted: 25 Jun 2015 11:10 PM PDT കോഴിക്കോട്: നഗരവാസികളായ സ്ത്രീകളില്‍ മദ്യ ഉപഭോഗം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. നഗരത്തിലെ 20 ശതമാനം സ്ത്രീകളിലാണ് മദ്യപാനം ശീലമായി മാറിയത്. ഗ്രാമങ്ങളിലെ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തിലെ സ്ത്രീകളിലെ മദ്യപാനം അഞ്ചു ശതമാനമാണെന്നാണ് കണക്ക്. എക്സൈസ് വകുപ്പും പൊലീസിലെ അവര്‍ റെസ്പോണ്‍സിബിലിറ്റി ചില്‍ഡ്രന്‍ (ഒ.ആര്‍.സി) എന്നിവരും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം.സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ സ്ത്രീകളുടെ ഇടയിലെ മദ്യപാനം നാലിരട്ടിയെങ്കിലും വര്‍ധിച്ചു. ഗ്രാമങ്ങളില്‍ ദരിദ്രവിഭാഗത്തിലെയും നഗരത്തില്‍ സാമ്പത്തികശേഷിയുള്ളവരിലുമാണ് ലഹരിശീലങ്ങള്‍ വ്യാപകം. വീര്യം കുറഞ്ഞതെന്ന് പറയുന്ന മദ്യമാണ് സ്ത്രീകള്‍ പൊതുവെ ഉപയോഗിക്കുന്നത്. ജില്ലയിലെ കുട്ടികളില്‍ ലഹരി ഉപയോഗം വളരെയധികം കൂടിയെന്നാണ് പൊലീസ് കേസുകള്‍ വ്യക്തമാക്കുന്നത്. 2013ല്‍ 95 മയക്കുമരുന്ന് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇത് നേര്‍പകുതിയായിരുന്നു. 2010ല്‍ 10 കേസുകളാണ് കുട്ടികള്‍ക്കെതിരെ എടുത്തത്. ഭാവിയോര്‍ത്ത് പല സംഭവങ്ങളും പുറത്തുപറയാത്തതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലപ്പുറത്താണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. |
പ്രിയങ്ക ഗാന്ധിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി Posted: 25 Jun 2015 11:07 PM PDT Image: ![]() ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തി എന്നാണ് ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'ഗാന്ധി കുടുംബവുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ട്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരെയും കണ്ടത്. ഡി.എല്‍.എഫ് എം.ഡി ടിമി സര്‍നയും കൂടെയുണ്ടായിരുന്നു. സര്‍നയുടെ പക്കല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് എന്നെ വിളിക്കാമെന്നും എന്താണ് അവരെക്കുറിച്ച് തനിക്ക് തോന്നുന്നതെന്ന് വിളിച്ചാല്‍ പറയും' ^ലളിത് മോദി ട്വീറ്റ് ചെയ്തു. ഞാന്‍ വാക്കുകള്‍ കൂട്ടിക്കലര്‍ത്താറില്ല. നീക്കുപോക്കുകള്‍ നടത്താനുമില്ല. തന്നെ വേട്ടയാടുകയാണെങ്കില്‍ താന്‍ ആരായിരുന്നു എന്ന് മനസ്സിലാക്കികൊടുക്കുമെന്നും ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു. ലളിത് മോദിയുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് പുതിയ വെളിപ്പെടുത്തല്‍. ഐ.പി.എല്‍ കേസില്‍ പ്രതിയായ ലളിത് മോദിക്ക് ലണ്ടനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ എന്നിവര്‍ സഹായം നല്‍കി എന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടേക്കും. വിഷയത്തില്‍ വസുന്ധരാ രാജെയെ പിന്തുണച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി രംഗത്തുവന്നിരുന്നു. തന്‍െറ പാര്‍ട്ടിയില്‍ ആരും കളങ്കിതരല്ല എന്നായിരുന്നു ജെയ്റ്റ് ലിയുടെ മറുപടി. ലളിത് മോദിക്ക് യു.കെയിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള അപേക്ഷയില്‍ വസുന്ധരരാജെ ഒപ്പിട്ട കടലാസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താന്‍ തന്നെയാണ് ഒപ്പുവച്ചതെന്ന് വസുന്ധരാ രാജെ സമ്മതിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ വിഷയത്തില്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണെന്നും കഴിഞ്ഞ ദിവസം വസുന്ധരെയുടെ ഓഫീസ് പ്രതികരിച്ചിരുന്നു. |
ടീസ്റ്റ സെതല്‍വാദിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത Posted: 25 Jun 2015 10:24 PM PDT Image: ![]() ന്യൂഡല്‍ഹി: അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയേക്കും. സെതല്‍വാദിന്‍്റെ ഉടമസ്ഥതയിലുള്ള സബ്രങ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് 2.9 ലക്ഷം യു.എസ് ഡോളര്‍ ഗ്രാന്‍്റ് വാങ്ങിയെന്നാണ് ആരോപണം. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മുസ്ളിംങ്ങള്‍ക്കതിരെ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ടീസ്റ്റയും ഇവര്‍ നേതൃത്വം നല്‍കിയ സംഘടനയും ശബ്ദമുയര്‍ത്തിയിരുന്നു. കലാപം നടന്ന കാലയളവിലെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെയുള്ള ടീസ്റ്റയുടെ ആരോപണങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ടീസ്റ്റയുടെ സംഘടന ഇപ്പോള്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിന്‍െറ നിരീക്ഷണത്തിലാണ്.വിദേശനാണ്യ വിനിമയച്ചട്ടത്തിന്‍്റെ ലംഘനമാണു പണം കൈമാറ്റത്തിലൂടെ നടന്നതെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. |
സത്നം സിങ് എന്‍.ബി.എയില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ Posted: 25 Jun 2015 10:20 PM PDT Image: ![]() ന്യൂയോര്‍ക്ക്: സത്നം സിങ് ഭമാര യു.എസിലെ എന്‍.ബിഎ ബാസ്കറ്റ്ബാള്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി. ലീഗിലേക്ക് സെലക്ഷന്‍ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍കൂടിയാണ് സത്നം സിങ്. നേരത്തെ കാനഡയില്‍ ജനിച്ചുവളര്‍ന്ന സീം ഭുള്ളര്‍ക്ക് എന്‍.ബി.എയില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. ഡാളസ് മാവെറിക്സ് ടീമിനുവേണ്ടിയായിരിക്കും സത്നം സിങ് കളിക്കുക. ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ബാസ്കറ്റ് ബാള്‍ ലീഗാണ് എന്‍.ബി.എ. ഏഴടി ഒരിഞ്ച് ഉയരമുള്ള സത്നം സിങ് യു.എസിലെ ഐ.എം.ജി അക്കാദമിയിലൂടെയാണ് കളിച്ചുവന്നത്. ഈ വര്‍ഷം എന്‍.ബി.എയിലേക്ക് നാമനിര്‍ദേശ ചെയ്യപ്പെട്ട 91 പേരില്‍ ഒരാളാണ് സത്നം സിങ്. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ് സത്നം സിങ്. 16ാം വയസ്സില്‍ തന്നെ 2011ല്‍ ചൈനയില്‍ നടന്ന എഷ്യന്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സത്നം ഇടം കണ്ടെ ത്തിയിരുന്നു. ഫേ്ളാറിഡയില്‍ ഐ.എം.ജിയും റിലയന്‍സും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പരിശീലനം നടത്തിവരികയാണ് സത്നം. കാനഡയിലെ ടൊറണ്ടോയില്‍ ജനിച്ച ഭുള്ളര്‍ കഴിഞ്ഞ ഏപ്രിലിലാണ് എന്‍.ബി.എയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സാക്രമെന്‍േറാ കിങ്സിന് വേണ്ടിയായിരുന്നു ഭുള്ളറിന് സെലക്ഷന്‍ ലഭിച്ചത്. |
പൊടിക്കാറ്റ് : കാര്‍ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്ക് Posted: 25 Jun 2015 09:30 PM PDT Image: ![]() മസ്കത്ത്: ശക്തമായ പൊടിക്കാറ്റില്‍പെട്ട് കാര്‍ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ്, കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷൈന്‍, ജുനൈസിന്‍െറ സഹപ്രവര്‍ത്തകനായ ബംഗ്ളാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ജുനൈസ് നിസ്വ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. മസ്കത്തില്‍നിന്ന് 530 കി.മീ. അകലെ ഹൈമയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സലാലയില്‍ ഇന്‍റര്‍നാഷനല്‍ റോസ് എല്‍.എല്‍.സി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റ ഷൈന്‍. ജുനൈസ് ദാരിസില്‍ ഇലക്ട്രീഷ്യനാണ്. ജോലി ആവശ്യാര്‍ഥം ദുഖമിലേക്ക് പോവുകയായിരുന്നു ഇവര്‍. പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അരികിലെ മരുഭൂമിയിലേക്ക് മറിയുകയായിരുന്നു. മൂന്നുവട്ടം മറിഞ്ഞ കാര്‍ പൂര്‍ണമായും നശിച്ചു. പൊലീസത്തെി മൂവരെയും ഹൈമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ ജുനൈസിനെയും ഷൈനിനെയും വിദഗ്ധ ചികിത്സക്ക് നിസ്വയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജുനൈസിന്‍െറ തലയില്‍ രക്തസ്രാവമുള്ളതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് സുഹൃത്ത് നാസര്‍ പറഞ്ഞു. വെള്ളിയാഴ്ച വെന്‍റിലേറ്ററില്‍നിന്ന് മാറ്റിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഷൈനിന്‍െറ മുഖത്താണ് പരിക്കേറ്റത്. താടിയെല്ലിനും പരിക്കുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടു ദിവസമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയും ശക്തമായ പൊടിക്കാറ്റുമാണ് അനുഭവപ്പെടുന്നത്. മസീറയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച വളരെ കുറഞ്ഞു. പലരും വീട്ടില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. |
'ബലാല്‍സംഗം ചെയ്തവനെ വിവാഹം കഴിക്കൂ'^ പെണ്‍കുട്ടിക്ക് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ഉപദേശം Posted: 25 Jun 2015 09:17 PM PDT Image: ![]() ചെന്നൈ: വിവാഹത്തിന് അനുമതി തേടാനായി ഇരയെ സന്ദര്‍ശിക്കാന്‍ ജാമ്യമനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിയെ അനുകൂലിച്ച തമിഴ്നാട് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് വിവാദമാകുന്നു. 2008ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 15 വയസായ അനാഥബാലികയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് പ്രതി വി. മോഹന് 7 വര്‍ഷം തടവാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 7 വയസായ കുട്ടിയുണ്ട്. ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്രാസ് ഹൈകോടതി ജഡ്ജി, പ്രതി മോഹന് ഇരയെ കാണാനും വിവാഹത്തെക്കുറിച്ച് ആലോചിക്കാനുമായി ജാമ്യം അനുവദിച്ചത്. നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.അതിനിടെയാണ് വനിതാകമ്മീഷന്‍ അധ്യക്ഷ വിശാലാക്ഷി നെടുഞ്ചെഴിയന്‍ നടപടിയെ അനുകൂലിച്ച് രംഗത്തത്തെിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വിവാഹത്തില്‍ താല്‍പര്യമില്ല എന്ന നിലപാടിലാണ് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി. എന്തു ഉറപ്പിലാണ് അയാളുടെ കൂടെ ജീവിക്കേണ്ടത്? കുട്ടിക്ക് സ്വത്തിന്‍െറ പകുതി കൊടുക്കാന്‍ അയാള്‍ തയാറാകണം. കേസില്‍ നിന്ന് ഒഴിവായതിനുശേഷം അയാള്‍ മറ്റൊരു പെണ്ണിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയാല്‍ പോലും അത് ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നുമാണ് പെണ്‍കുട്ടിയുടെ വാദം. ഇരയും പീഡകനും തമ്മിലുള്ള അനുരഞ്ജനത്തിനുവേണ്ടിയല്ല കേസുകള്‍ കോടതിയിലത്തെുന്നതെന്നും ബലാല്‍സംഗക്കേസുകളിലെ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നും വ്യക്തമാക്കിക്കൊണ്ട് സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീവാദികളും മദ്രാസ് ചീഫ് ജസ്റ്റിസിന് കത്തെഴുതി. സമൂഹത്തിന്‍െറ മനോഭാവമാണ് ഹൈകോടതി ജഡ്ജിയുടെയും വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും നിലപാടുകളിലൂടെ പുറത്തുവരുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ നിലപാട് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് ഈ കേസില്‍ ശരിയുടേയും തെറ്റിന്‍െറയും പ്രശ്നം ഉദിക്കുന്നില്ളെന്ന് വനിതാകമ്മീഷന്‍ പ്രതികരിച്ചു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത പെണ്‍കുട്ടിക്ക് അയാളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുമെന്നും സഹനമാണ് ഇവിടെ അഭികാമ്യമെന്നും അവര്‍ വ്യക്തമാക്കി. |
മധ്യവേനല്‍ അവധി : ഇന്ത്യന്‍ സ്കൂള്‍ അടച്ചു Posted: 25 Jun 2015 09:08 PM PDT Image: ![]() മനാമ: മധ്യവേനല്‍ അവധിക്കായി ഇന്ത്യന്‍ സ്കൂള്‍ അടച്ചു. ജൂലൈയിലെയും ആഗസ്റ്റിലെയും മുഴുവന്‍ ദിനങ്ങളിലെയും അവധികഴിഞ്ഞ് സെപ്തംബര്‍ രണ്ടിന് സ്കൂള്‍ വീണ്ടും തുറക്കും. ജൂണ്‍ 30 ഓടെ എല്ലാ സ്കൂളുകളും അടക്കും. രണ്ടുമാസത്തെ അവധി ലഭിക്കുന്നതിന്‍െറ ആഹ്ളാദം ഇന്നലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പുറത്തുവരുന്ന കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. ആലിംഗനം ചെയ്തും, ഹസ്തദാനം നല്‍കിയും കുട്ടികള്‍ രണ്ടു മാസത്തേക്ക് സുഹൃത്തുക്കളോട് വിടപറഞ്ഞു. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും. ചിലര്‍ വര്‍ഷാവര്‍ഷമുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി ഇത്തവണത്തെ യാത്ര ഒഴിവാക്കുന്നുമുണ്ട്. |
‘ഖൈറു മക്ക ചാരിറ്റബിള്‍ പദ്ധതി’ക്ക് രാജാവ് തറക്കല്ലിട്ടു Posted: 25 Jun 2015 08:57 PM PDT Image: ![]() ജിദ്ദ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി രൂപം കൊടുത്ത ‘ഖൈറു മക്ക’ ജീവകാരുണ്യ നിക്ഷേപ പദ്ധതിയുടെ ഭാഗമായുള്ള വിവിധോദ്ദേശ്യ കെട്ടിടത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തറക്കല്ലിട്ടു. മക്കയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സൊസൈറ്റി മേല്‍നോട്ടം വഹിക്കുന്ന വഖഫ്, ചാരിറ്റി നിക്ഷേപ സംരംഭങ്ങളിലെ അതിബൃഹത്തായ ഈ പദ്ധതിയില്‍ അഞ്ച് ടവറുകളോട് കൂടിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. മക്ക ഹയ്യുന്നസീമില്‍ അല്‍ഹദാ റോഡില്‍ 48000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന ‘ഖൈറു മക്ക’ പദ്ധതിക്ക് 300 ദശലക്ഷം റിയാല്‍ ചെലവ് വരുമെന്നാണ് കണക്ക്. ഇതില്‍ 170 ദശലക്ഷം റിയാല്‍ ഇതിനകം സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ട്. 12 മുതല്‍ 16 നിലകളുള്ള കെട്ടിടത്തിന്‍െറ അഞ്ച് ടവറുകളിലൊന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറയും മറ്റൊന്ന് പരേതനായ മുന്‍ കിരീടാവകാശി അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറയും പേരുകളിലാണ്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ക്ഷേമഫണ്ട് സമാഹരണത്തില്‍ പങ്കാളികളായ അസീസിയ പാണ്ട കമ്പനി ഉപഭോക്താക്കളുടെയും സൗദി ടെലഫോണ്‍ കമ്പനി ഉപഭോക്താക്കളുടെയും പേരിലുള്ളതാണ് മറ്റ് രണ്ട് ടവറുകള്‍. അഞ്ചാമത്തേത് ഈ വിഭാഗക്കാര്‍ക്കായി നടത്താറുള്ള ഖുര്‍ആന്‍ പാരായണ മത്സരപരിപാടിയുടെ പേരിലാണ്. പത്ത് നിലകളോട് കൂടിയ സല്‍മാന്‍ രാജാവിന്‍െറ പേരിലുള്ള ടവറില്‍ 14 ഹോട്ടല്‍ സ്യൂട്ടുകളും 244 റൂമുകളും പാര്‍ക്കിങ് സൗകര്യവും കച്ചവട കേന്ദ്രങ്ങളും ഉള്‍പ്പെടും. 250 ഓളം റൂമുകളുള്ളതാണ് അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ പേരിലുള്ള ടവര്‍. രണ്ട് നിലകളില്‍ പാര്‍ക്കിങ് സൗകര്യം, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ടവറിലുണ്ടാകും. ഈ രണ്ട് ടവറുകളുടെയും പ്ളാനും ടെന്‍ഡര്‍ ജോലികളും പൂര്‍ത്തിയായി. പാണ്ടയുടെ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് ‘ബാക്കി അവര്‍ക്കുവേണ്ടി’ എന്ന പദ്ധതിയിലൂടെ ലഭിച്ച സഹായമാണ് ടവറിന് ഉപയോഗപ്പെടുത്തുക. 40 ദശലക്ഷം റിയാല്‍ സഹായം ലഭിച്ചതായാണ് കണക്ക്. പാണ്ട ടവറിന് ചെലവ് പ്രതീക്ഷിക്കുന്നത് 60 ദശലക്ഷം റിയാലാണ്. കച്ചവട കോംപ്ളക്സ്, ഹോട്ടല്‍, വിനോദകേന്ദ്രം, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയോട് കൂടിയതാണ് ഈ പദ്ധതി. മൊബൈല്‍ സന്ദേശങ്ങളിലൂടെ സമാഹരിച്ച സഹായം കൊണ്ടാണ് 12 നിലകളുള്ള സൗദി ടെലികോം ടവര്‍ നിര്‍മിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ എസ്.എം.എസ് വഴി എസ്.ടി.സിക്ക് ലഭിച്ചത് 30 ദശലക്ഷം റിയാല്‍ വരും. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക് സ്ക്രീനില്‍ ടച്ച് ചെയ്താണ് രാജാവ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സൊസൈറ്റി ചെയ്തുവരുന്ന സേവനങ്ങള്‍ ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. രാജ്യം വികലാംഗരായ കുട്ടികള്‍ക്ക് നല്‍കിവരുന്ന വലിയ സേവനങ്ങളാണ് ഇതു വ്യക്തമാക്കുന്നത്. പുണ്യഭൂമിയില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നതില്‍ അഭിമാനിക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു. സൊസൈറ്റി ഭരണ സമിതി അധ്യക്ഷന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പദ്ധതി പരിചയപ്പെടുത്തി സംസാരിച്ചു. |
ശരീരത്തില്‍ ചുറ്റിയ മലമ്പാമ്പുമായി 65കാരി മല്ലിട്ടത് മൂന്ന് മണിക്കൂര്‍ Posted: 25 Jun 2015 07:57 PM PDT Image: ![]() മൂവാറ്റുപുഴ: ഒമ്പത് തവണ കടിച്ച് കൈയില്‍ ചുറ്റിയ മലമ്പാമ്പുമായി 65കാരി അമ്മിണി മല്ലിട്ടത് മൂന്ന് മണിക്കൂര്‍. |
തുടക്കവും ഒടുക്കവും തന്നിലൊതുക്കി വി.എസ് Posted: 25 Jun 2015 07:49 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അസാന്നിധ്യത്തിലൂടെയാണ് ആദ്യം ശ്രദ്ധാകേന്ദ്രമായതെങ്കില്‍ പിന്നീട് നിറസാന്നിധ്യമായും ഒടുവില്‍ മണ്ഡലം തന്നെ കീഴടക്കിയുമാണ് പ്രചാരണരംഗം വിട്ടത്. |
ജനപ്രിയ പദ്ധതികളുമായി ആപ്പിന്‍െറ ആദ്യ ബജറ്റ് Posted: 25 Jun 2015 07:41 PM PDT Image: ![]() ന്യൂഡല്‍ഹി: കുടിവെള്ളം, ഊര്‍ജം, ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവക്ക് ഊന്നല്‍നല്‍കിയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്‍െറ കന്നി ബജറ്റ്. കുടിവെള്ളം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനകം ഡല്‍ഹിയില്‍ പൂര്‍ണമായി കുടിവെള്ളം ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു. |
80ാം വയസ്സിലും ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ആദിവാസി മൂപ്പന്‍ Posted: 25 Jun 2015 07:31 PM PDT Image: ![]() Subtitle: ഇന്ന് ലോക ലഹരിവിരുദ്ധ ദിനം നിലമ്പൂര്‍: 80ാം വയസ്സിലും ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് അളക്കല്‍ കോളനിയിലെ പൂച്ചപ്പാറ ചാത്തന്‍ എന്ന ആദിവാസി മൂപ്പന്‍. |
‘ഖനിമുതലാളിത്തം’ അഥവാ വോട്ട് ബാങ്ക് Posted: 25 Jun 2015 07:27 PM PDT Image: ![]() എല്ലാവരും പ്രകൃതിയുടെ അപ്പോസ്തലര്‍... കാലാവസ്ഥ വ്യതിയാന ഭീഷണിയെക്കുറിച്ച് അന്താരാഷ്ട്ര ഉച്ചകോടികളില്‍ വാചാലനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.എസ്.എസ് കളരിയില്‍നിന്ന് അദ്ദേഹം സ്വായത്തമാക്കിയ ഭാരതീയ സംസ്കാരത്തിന്‍െറ ഇഴകളും ഭൂമിദേവിയോട് ഒട്ടി നില്‍ക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാകട്ടെ ജൈവകൃഷി മലയാളികളില്‍ അടിച്ചേല്‍പ്പിച്ചുകളയുമെന്ന മട്ടില്‍ പ്രഖ്യാപനാ സാഹസത്തിന് മുതിര്‍ന്ന ‘അതിവേഗ’വ്യക്തിത്വം. പ്രകൃതിയുടെ തകര്‍ച്ചയില്‍ മനംനൊന്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയിറക്കി ‘മൂന്നാര്‍ ഓപറേഷന്‍’ തന്നെ നടത്തിയ വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പരിസ്ഥിതിക്കുവേണ്ടി പുനരര്‍പണം ചെയ്യണമെന്ന് പ്രത്യേക ചാക്രിക ലേഖനം വഴി ഉണര്‍ത്തിയിരിക്കയാണ് സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം സൃഷ്ടിച്ച മരങ്ങളേയും മൃഗങ്ങളേയും ഇല്ലാതാക്കാന്‍ മനുഷ്യന് അധികാരമില്ളെന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരിലും പരിസ്ഥിതി സംരക്ഷണത്തിനുമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, ലാഭത്തിനുവേണ്ടിയുള്ള നിലക്കാത്ത നെട്ടോട്ടം, രാഷ്ട്രീയ പക്വതയില്ലായ്മ, സാങ്കേതികവിദ്യയിലുള്ള അമിത ആശ്രയം എന്നിവയുടെ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. നിലവിലെ ദുരവസ്ഥയിലേക്ക് പരിസ്ഥിതിയെ തള്ളിവിട്ടതും അപകടകരമാംവിധം കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കിയതും നമ്മുടെതന്നെ ചെയ്തികളാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. |
ഗസ്സയിലെ ഇരുട്ടില്‍ തപ്പിയയു.എന്‍ അന്വേഷണ കമീഷന്‍ Posted: 25 Jun 2015 07:24 PM PDT Image: ![]() കഴിഞ്ഞ വര്‍ഷം ജൂലൈ ആറിനും ആഗസ്റ്റ് 26നുമിടയില്‍ ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേലി സൈന്യം നടത്തിയ അതിക്രൂരമായ അക്രമസംഭവങ്ങളും ഫലസ്തീനികള്‍ ഇസ്രായേലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളും രാഷ്ട്രാന്തരീയ നിയമങ്ങള്‍ ലംഘിക്കുന്ന യുദ്ധക്കുറ്റമായി പരിഗണിക്കാനാവുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊന്‍ നിയോഗിക്കപ്പെട്ട യു.എന്‍ അന്വേഷണ കമീഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് സത്യസന്ധമോ നിഷ്പക്ഷമോ ആയ വിലയിരുത്തലല്ല എന്ന് പ്രഥമദൃഷ്ട്യാ തെളിയുന്നു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനു സമര്‍പ്പിച്ച അമേരിക്കന്‍ ജൂറിസ്റ്റ് മേരി മഗോന്‍ ഡാവിസ് അധ്യക്ഷയായ അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ട് ഇസ്രായേലും ഫലസ്തീനും ഒരുപോലെ യുദ്ധക്കുറ്റം നടത്തിയിട്ടുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ‘ഓപറേഷന്‍ പ്രൊട്ടക്റ്റിവ് എഡ്ജ്’ എന്ന പേരില്‍ അമ്പതു ദിവസം നീണ്ട ഇസ്രായേലി സൈനികാക്രമണങ്ങളില്‍ 1462 സിവിലിയന്മാരടക്കം 2251 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭൂമുഖത്തെ ഏറ്റവും ഹൃദയഭേദകമായ, ‘തുറന്ന ജയില്‍’ എന്ന് മന$സാക്ഷിയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഗസ്സ മുനമ്പില്‍ 18,000 വീടുകളാണ് ബോംബിട്ടു തകര്‍ത്തത്. മറുഭാഗത്താവട്ടെ, ആറു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 270 കുട്ടികളടക്കം 1600 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയില്‍ ഇസ്രായേല്‍ 6000 വ്യോമാക്രമണങ്ങള്‍ നടത്തിയപ്പോള്‍ ജൂതരാഷ്ട്രത്തിനു നേരെ 4881 റോക്കറ്റുകളും 1753 മോര്‍ട്ടാറുകളും ഫലസ്തീന്‍ തൊടുത്തുവിട്ടിട്ടുണ്ട് എന്ന് കണക്കുനിരത്തി അന്വേഷണ കമീഷന്‍ തൂക്കമൊപ്പിക്കാന്‍ പരിഹാസ്യമാംവിധം ശ്രമിച്ചിട്ടുണ്ട്. ഇസ്രായേലിന്‍െറ അതീവ മാരകശേഷിയുള്ള അധുനാധുനിക ആയുധങ്ങള്‍ക്കൊപ്പമാണ് ഹമാസ് എവിടെനിന്നൊക്കെയോ തരപ്പെടുത്തിയെടുത്ത നാടന്‍ റോക്കറ്റുകളെ സമീകരിക്കുന്നത്. |
‘നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്’; പദ്ധതി ഏഴു വര്‍ഷത്തിനകം Posted: 25 Jun 2015 05:58 PM PDT Image: ![]() ന്യൂഡല്‍ഹി: നഗരങ്ങളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീട് സാക്ഷാത്ക്കരിക്കുന്നത് ഇങ്ങനെ
|
വിശ്വാസക്കരയില്‍ മുന്നണികള്‍; അരുവിപോലെ ജനം Posted: 25 Jun 2015 01:30 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്‍െറ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരക്കാര്‍ നാളെ വിരല്‍നീട്ടും. ആര് ജയിച്ചാലും തോറ്റാലും വോട്ടു കൂടിയാലും കുറഞ്ഞാലും അത് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രമല്ല, നേതാക്കള്‍ക്കുതന്നെയും നിര്‍ണായകം. വിധി ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടും. ഇരു മുന്നണികളും ബി.ജെ.പിയും ആത്മവിശ്വാസത്തിലാണ്. ‘ടൈറ്റ് മത്സരം’ എന്നതിനപ്പുറം ഇന്നയാള്‍ ജയിക്കുമെന്നുറപ്പിച്ചു പറയല്‍ അസാധ്യമാക്കുന്നതാണ് അരുവിക്കരയിലെ അന്തരീക്ഷം. യു.ഡി.എഫിന്‍െറ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നത് എല്‍.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. നാമമാത്ര ഭൂരിപക്ഷത്തില്‍ ആരംഭിക്കുകയും ഒരു സി.പി.എം അംഗത്തെതന്നെ കൂറുമാറ്റി ഭരണം ഉറപ്പിക്കുകയും ചെയ്ത അദ്ദേഹം തുടര്‍ന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയിക്കാന്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. |
പൂവാല വേട്ടക്കിടെ പിടിയിലായത് പൊലീസ് ഡ്രൈവര്‍ Posted: 25 Jun 2015 01:15 PM PDT Image: ![]() കോഴിക്കോട്: മദ്യപിച്ച് അനാശാസ്യക്കാരിയുമായി ചുറ്റിക്കറങ്ങവെ ഷാഡോ പൊലീസിന്‍െറ പിടിയിലായ പൊലീസ് ഡ്രൈവറെ പിരിച്ചുവിടാനൊരുങ്ങുന്നു. വയനാട് സ്വദേശിയും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ സനീഷ് സിറിയക്കാണ് (46) സരോവരം പാര്‍ക്കിന് സമീപം വലയിലായത്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം പൂവാല വേട്ടക്കിറങ്ങിയ ഷാഡോ പൊലീസ് എരഞ്ഞിപ്പാലം മിനി ബൈപാസില്‍ വെച്ചാണ് പൊലീസ് ഡ്രൈവറേയും മലാപ്പറമ്പ് സ്വദേശിനിയേയും പിടികൂടിയത്. സനീഷിനെതിരെ വകുപ്പുതല അന്വേഷണം (ഓറല്‍ എന്‍ക്വയറി) നടക്കുന്നുണ്ട്. മുമ്പ് വയനാട്ടില്‍ ജോലിചെയ്യവെ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായി വകുപ്പുതല നടപടിക്ക് വിധേയനായ ഇയാള്‍ക്കെതിരെ ഇക്കുറി കടുത്ത നടപടി ഉണ്ടയേക്കും. ഇതിനിടെ, പൂവാല വേട്ടക്കിറങ്ങിയ ഷാഡോ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് നടക്കാവ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതി പൊലീസ് ഡ്രൈവറാണെന്നറിഞ്ഞ് സംഭവം ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞ സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഒപ്പമുണ്ടായിരുന്ന യുവതിയെ വനിതാ സെല്ലിന് കൈമാറി. വിവരം ഡി.ജി.പിയും അറിഞ്ഞതിനെ തുടര്‍ന്നാണ് ഓറല്‍ എന്‍ക്വയറിക്ക് ഉത്തരവിട്ടത്. വയനാട്ടില്‍വെച്ച് സമാനവിഷയത്തില്‍ പിടിയിലായ സനീഷിനെ ഒരുതവണ സേനയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് രാഷ്ട്രീയ സ്വാധീനത്തില്‍ സര്‍വീസില്‍ തിരികെ കയറി. കോഴിക്കോട്ടേക്ക് സ്ഥലംമാറ്റപ്പെട്ട ഇയാള്‍ അടുത്തകാലം വരെ കോഴിക്കോട് വനിതാ സ്റ്റേഷനിലായിരുന്നു. ഒരുമാസം മുമ്പാണ് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ചുമതലയേറ്റത്. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. |
വാജ്പേയിയും ആര്‍.എസ്.എസ് മേധാവിയും മാപ്പപേക്ഷിച്ചുവോ? Posted: 25 Jun 2015 12:55 PM PDT Image: ![]() ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയില്‍ അന്നത്തെ ജനസംഘം നേതാവും പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയും ആര്‍.എസ്.എസ് മേധാവി ബാലസാഹേബ് ദേവറസും പ്രധാനമന്ത്രിയോട് മാപ്പപേക്ഷിച്ചിരുന്നുവോ? 2000ല്‍, അടിയന്തരാവസ്ഥയുടെ 25ാം വാര്‍ഷികത്തില്‍ സുബ്രമണ്യന്‍ സ്വാമിയാണ് ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത്. അന്ന് തെളിവുമായി രംഗത്ത് എത്തിയ സുബ്രമണ്യന്‍ സാമി ഇന്ന് ബി.ജെ.പി ക്യാമ്പില്‍ എത്തിയതോടെ നിശ്ശബ്ദനാണ്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗമാണ് സ്വാമി. മഹാരാഷ്ട്ര നിയമസഭാ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇന്ദിര ഗാന്ധിക്ക് യെര്‍വാദ ജയിലില്‍നിന്ന് ആര്‍.എസ്.എസ്. തലവന്‍ ബാലസാഹേബ് ദേവറസ് നിരവധി തവണ മാപ്പപേക്ഷ കത്തുകള്‍ അയച്ചത് കാണാന്‍ കഴിയുമെന്ന് സുബ്രമണ്യന്‍ സാമി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഇരുപതിന പരിപാടികളോട് സഹകരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കത്തുകള്‍ക്കൊന്നും ഇന്ദിര ഗാന്ധി മറുപടി അയച്ചില്ല. ഇത്തരം മാപ്പപേക്ഷ വാജ്പേയിയും എഴുതിയിരുന്നു. 21 മാസ അടിയന്തരാവസ്ഥയില്‍ ഭൂരിഭാഗം സമയവും വാജ്പേയി ജയിലിന് പുറത്തായിരുന്നു. സര്‍ക്കാറിനെതിരെ ഒരു പ്രതിഷേധത്തിലും പങ്കെടുക്കില്ളെന്ന രേഖാമൂലം ഉറപ്പു നല്‍കിയതിനാലാണ് വാജ്പേയിയെ തടവിലടക്കാഞ്ഞത്. അടിയന്തരാവസഥയില്‍ അറസ്റ്റിലായ വാജ്പേയി ചികിത്സയിലായിരുന്നു നല്ല കാലവും കഴിഞ്ഞത്. അടുത്തിടെ മുതിര്‍ന്ന പത്രപ്രവര്‍ത്തക കൂമി കപൂര്‍ രചിച്ച ‘ദ എമര്‍ജന്‍സി: എ പേഴ്സനല്‍ ഹിസ്റ്ററി’ എന്ന പുസ്തകത്തിലും ദേവറസിനും വാജ്പേയിക്കുമെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്വാമിയുടെ സഹോദരന്‍െറ ഭാര്യയാണ് കൂമി. |
ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തില്‍ Posted: 25 Jun 2015 12:37 PM PDT Image: ![]() Subtitle: ദേശീയ സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ് ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തിലെന്ന് ദേശീയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്. ഗ്രാമങ്ങളിലെ മൂന്നിലൊന്ന് കുടുംബങ്ങളും സ്ഥിരവരുമാനമില്ലാത്തവരും ഒറ്റമുറി കുടിലുകളില്‍ താമസിക്കുന്നവരുമാണെന്നാണ് സര്‍വേ വിവരം. സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ്. ഈ കുടുംബങ്ങളിലെ 21.53 ശതമാനം പട്ടികജാതിക്കാരും ആദിവാസികളുമാണ്. 2011ല്‍ തുടങ്ങിയ സര്‍വേ 2013ലാണ് പൂര്‍ത്തിയായത്. 1931നുശേഷം ആദ്യമായാണ് സെന്‍സസില്‍ ജാതികൂടി ഉള്‍പ്പെടുത്തിയത്. 24.39 കോടി ജനങ്ങളുടെ വിവരമാണ് സെന്‍സസിലൂടെ ശേഖരിച്ചത്. ചില സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളിലെ കുടുംബനാഥന്‍െറ മാസവരുമാനം 5000 രൂപയില്‍ കുറവാണ്. മധ്യപ്രദേശിലെ 24 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഛത്തീസ്ഗഢില്‍ 21 ശതമാനവും ബിഹാറില്‍ 19 ശതമാനവും ദരിദ്രരാണ്. 2012ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ കമ്മിറ്റിയുടെ കണ്ടത്തെലും സെന്‍സസിലെ വിവരങ്ങളും ഏകദേശം തുല്യമാണ്. 2011-2012ല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ 32 ശതമാനവും നഗരങ്ങളില്‍ 26.4 ശതമാനവുമാണെന്നാണ് കമ്മിറ്റിയുടെ കണ്ടത്തെല്‍. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ ദിവസം 32 രൂപ മതിയെന്നാണ് രംഗരാജന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. |
Posted: 25 Jun 2015 11:23 AM PDT Image: ![]() Subtitle: ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് രണ്ടാം പാദം; ഇന്ദര്‍ജിത്തിനും ഇരട്ടസ്വര്‍ണം, ആരോക്യ രാജീവിനും സ്വര്‍ണം •ഇന്ത്യക്ക് 10 മെഡലുകള്‍ പതുംതനി: ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് സീരിസിന്‍െറ രണ്ടാം പാദത്തില്‍ വീണ്ടും മലയാളി പൊന്‍തിളക്കം. പുരുഷവിഭാഗം 800 മീറ്റര്‍ ആദ്യപാദത്തില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വീണ്ടും സുവര്‍ണനേട്ടത്തിലേക്ക് കുതിച്ചത്തെി. ആദ്യ പാദത്തില്‍ സ്വര്‍ണത്തിലേക്ക് ഷോട്ട്പുട്ടെറിഞ്ഞ ഇന്ദര്‍ജിത് സിങ് രണ്ടാം പാദത്തിലും നേട്ടം ആവര്‍ത്തിച്ചു. 400 മീറ്ററില്‍ മികച്ച വ്യക്തിഗത നേട്ടവുമായി ആരോക്യ രാജീവ് കൂടി സ്വര്‍ണം ഓടിയെടുത്തതോടെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം മൂന്നായി. 45.81 സെക്കന്‍ഡിലാണ് രാജീവ് സുവര്‍ണഫിനിഷിലത്തെിയത്. രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 10 മെഡലുകളാണ് രണ്ടാം പാദത്തില്‍ ഇന്ത്യ വാരിയത്. ബാങ്കോക്കില്‍ നടന്ന ആദ്യപാദത്തില്‍ എട്ടു മെഡലുകളായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. ഒരു മിനിറ്റ് 49.85 സെക്കന്‍ഡ് സമയത്തില്‍ കുതിച്ചത്തെിയാണ് ജിന്‍സണ്‍ സ്വര്‍ണം സ്വന്തമാക്കിയത് (ആദ്യപാദത്തില്‍ 1:48.52). ഇന്ത്യന്‍ ക്യാപ്റ്റനുമായ ഇന്ദര്‍ജിത് 19.85 മീറ്റര്‍(ആദ്യപാദത്തില്‍ 19.83 മീറ്റര്‍) ദൂരം താണ്ടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ലോങ് ജംപില്‍ അങ്കിത് ശര്‍മ വെള്ളി നേട്ടം ആവര്‍ത്തിച്ചു. വനിതകളുടെ 800 മീറ്ററില്‍ ആദ്യ പാദത്തിലെ വെങ്കലജേത്രി എം. ഗോമതി ഇത്തവണ നേട്ടം വെള്ളിയാക്കി ഉയര്‍ത്തി. വനിതകളുടെ 100 മീറ്റര്‍ ഹഡ്ല്‍സില്‍ ഗായത്രി ഗോവിന്ദരാജും വനിതകളുടെ 100 മീറ്റര്‍ സ്പ്രിന്‍റില്‍ സര്‍ബാനി നന്ദയും വെങ്കലം സ്വന്തമാക്കി. എം.ആര്‍. പൂവമ്മ 400 മീറ്ററില്‍ വെങ്കലം നേടി. പുരുഷ-വനിത 4x100 മീറ്റര്‍ റിലേയിലാണ് മറ്റ് രണ്ട് വെങ്കലമെഡലുകള്‍ പിറന്നത്. മലയാളി താരങ്ങളായ അനില്‍ഡ തോമസ് 400 മീറ്ററില്‍ അഞ്ചാമതും ട്രിപ്ള്‍ ജംപില്‍ എന്‍.വി. ഷീന ആറാമതുമാണത്തെിയത്. |
പി.എഫ് നിക്ഷേപം അടുത്തമാസം മുതല്‍ ഓഹരി വിപണിയിലേക്ക് Posted: 25 Jun 2015 11:13 AM PDT Image: ![]() ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് നിധിയിലെ അഞ്ച് ശതമാനം അടുത്തമാസം മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ആയിരിക്കും നിക്ഷേപമെന്ന് കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ. ജലാന്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം പി.എഫ് നിക്ഷേപം ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍െറ അഞ്ച് ശതമാനമായ 5000 കോടി രൂപയായിരിക്കും ഈവര്‍ഷം ഓഹരി വിപണിയില്‍ നിക്ഷേപിക്കുക. പി.എഫ് നിക്ഷേപം ഓഹരി വിപണിയിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മാര്‍ച്ച് 31നാണ് തീരുമാനമെടുത്തത്. ഏപ്രില്‍ 23ന് തൊഴില്‍ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്നായിരുന്നു ഇത്. പ്രധാനമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഓഹരികളിലായിരിക്കും നിക്ഷേപം. അതേസമയം, തീരുമാനത്തിനെതിരെ എതിര്‍പ്പുമായി തൊഴിലാളി യൂനിയനുകള്‍ രംഗത്തുണ്ട്. |
കൊബേന്‍, ഹസാക്ക പട്ടണങ്ങളില്‍ ഐ.എസ് ആക്രമണം Posted: 25 Jun 2015 10:59 AM PDT Image: ![]() Subtitle: ഇരു നഗരങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ നിരവധി മരണം ഡമസ്കസ്: മാസങ്ങള്‍ക്കുമുമ്പ് കുര്‍ദ് സേന പിടിച്ചെടുത്ത കൊബേനിലും സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹസാക്കയിലും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഇരട്ട ആക്രമണം. ഐ.എസ് ഭരണ തലസ്ഥാനമായ റഖക്കു സമീപം വരെ എത്തിയ കുര്‍ദ് സേനയുടെ മുന്നേറ്റങ്ങളെ നിഷ്ഫലമാക്കിയാണ് ഇന്നലെ രണ്ടിടത്ത് ഒരേ സമയം ആക്രമണമുണ്ടായത്. കൊബേനില്‍ കുര്‍ദ് സേന തമ്പടിച്ച കേന്ദ്രങ്ങളില്‍ രണ്ടു കാര്‍ ബോംബ് സ്ഫോടനങ്ങളോടെയാണ് തുടക്കം. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആയുധധാരികള്‍ സംഘടിച്ചത്തെി തുടര്‍ച്ചയായ വെടിവെപ്പും നടത്തി. ഇരു സംഭവങ്ങളിലുമായി 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അയല്‍ ഗ്രാമത്തില്‍ ഐ.എസ് 20 പേരെ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഖയിലേക്ക് വെള്ളമത്തെിക്കുന്ന പ്രധാന വിതരണശൃംഖല കുര്‍ദ് സേന തകര്‍ത്തതിനു പിറകെയാണ് പുതിയ സംഭവം. മാസങ്ങളോളം ഐ.എസ് നിയന്ത്രണത്തിലായിരുന്ന കൊബേന്‍ കഴിഞ്ഞ നവംബറിലാണ് തിരിച്ചുപിടിച്ചിരുന്നത്. നഗരത്തില്‍ വെടിവെപ്പ് തുടരുന്നുവെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കുര്‍ദ് സേന അറിയിച്ചു. തുര്‍ക്കി വഴിയാണ് ഐ.എസ് തീവ്രവാദികള്‍ കൊബേനില്‍ പ്രവേശിച്ചതെന്ന് സിറിയന്‍ ടെലിവിഷന്‍ ആരോപണം അധികൃതര്‍ നിഷേധിച്ചു. സിറിയന്‍ സേനക്കു പുറമെ കുര്‍ദ് പോരാളികളും നിലയുറപ്പിച്ച ഹസാക്കയില്‍ നടത്തിയ ആക്രമണങ്ങളിലും നിരവധി മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിന്‍െറ പരിസരത്തെ രണ്ടു ഗ്രാമങ്ങളും ഐ.എസ് കൈയടക്കിയതായി സൂചനയുണ്ട്. ഐ.എസ് പരാജയപ്പെടുന്നതായി അമേരിക്കന്‍ അവകാശവാദങ്ങള്‍ക്കിടെയാണ് പുതിയ മുന്നേറ്റം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment