സ്വാഗതം
WELCOME

News Update..

Wednesday, June 10, 2015

പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ Madhyamam News Feeds

പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ Madhyamam News Feeds

Link to

പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ

Posted: 10 Jun 2015 12:23 AM PDT

വടകര: കണ്ണൂരിലെ സ്വകാര്യമില്ലിലേക്ക് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍തന്നെ. കഴിഞ്ഞമാസം 29ന് 205 ചാക്ക് ഗോതമ്പാണ് അഴിയൂരില്‍നിന്ന് ചോമ്പാല്‍ പൊലീസ് പിടികൂടിയത്. തിക്കോടി എഫ്.സി.ഐ ഗോഡൗണില്‍നിന്ന് കുറ്റ്യാടിയിലെ സബ്ഡിപ്പോയില്‍ ഇറക്കേണ്ടതാണിത്. ഇത് പിടികൂടിയ വിവരം താലൂക്ക് സപൈ്ള ഓഫിസില്‍ അറിയിച്ചെങ്കിലും 12 ദിവസമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. റേഷന്‍ സാധനങ്ങള്‍ ഇത്തരത്തില്‍ പിടികൂടി കഴിഞ്ഞാല്‍ അത് സ്ഥലത്തത്തെി പരിശോധന നടത്തി സൂക്ഷിക്കേണ്ടത് സപൈ്ള ഓഫിസ് അധികൃതരാണെന്നിരിക്കെ ഇവര്‍ ഗൗനിക്കാത്തത് വിമര്‍ശത്തിനിടയാക്കുകയാണ്.
കടത്തിയ ലോറിയില്‍തന്നെ പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയ നിലയില്‍ ചോമ്പാല്‍ പൊലീസ് സ്റ്റേഷനു മുന്നിലെ പറമ്പിലാണ് ഗോതമ്പുള്ളത്. റേഷന്‍ ഗോതമ്പ് പിടികൂടിയ സംഭവത്തില്‍ പരിശോധന നടത്താന്‍ തയാറാവാത്ത നടപടിക്കെതിരെ കഴിഞ്ഞദിവസം ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തിലും ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വിവരം ചോമ്പാല്‍ പൊലീസ് ഫോണില്‍ പറഞ്ഞുവെന്നല്ലാതെ ഇതേറ്റെടുക്കാന്‍ പറഞ്ഞില്ളെന്ന വാദമാണ് സിവില്‍ സപൈ്ളസ് അധികൃതര്‍ വികസന സമിതിയോഗത്തില്‍ ഉന്നയിച്ചത്. സംഭവം നടന്നയുടന്‍ വിവരം ജനപ്രതിനിധികളും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും റേഷന്‍കാര്‍ഡ് ഫോട്ടെയെടുപ്പിന്‍െറ തിരക്കാണെന്നാണ് മറുപടി ലഭിച്ചത്. ജില്ലാ സപൈ്ള ഓഫിസിന്‍െറ നിര്‍ദേശപ്രകാരം ഗോതമ്പ് ഡിപ്പോകളില്‍ പരിശോധന നടത്തിയപ്പോള്‍ അപാകതകള്‍ കണ്ടില്ളെന്നാണ് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍, ഗോതമ്പ് പരിശോധിക്കാത്തതിന്‍െറ കാരണം വ്യക്തമായി പറയുന്നുമില്ല.
ഈ സാഹചര്യത്തില്‍ ഗോതമ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. സാധാരണഗതിയില്‍ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ പുറത്തത്തെിയാല്‍ അത് കൃത്യമായി അതത് റേഷന്‍ കടകളിലത്തെുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് സിവില്‍ സപൈ്ളസ് ഓഫിസ് ഉദ്യോഗസ്ഥരാണ്. ഏത് വാഹനത്തില്‍ കൊണ്ടുപോയി, എന്തൊക്കെയാണ് കൊണ്ടുപോയത് എന്നൊക്കെ കൃത്യമായി കണക്കെടുത്ത് ദിനംപ്രതി ജില്ലാ സപൈ്ള ഓഫിസില്‍ അറിയിക്കണമെന്നാണ് നിയമം.
വടകര, കൊയിലാണ്ടി താലൂക്കുകളിലെ 500 ഓളം റേഷന്‍ കടകളിലേക്കുള്ള ഉല്‍പന്നങ്ങള്‍ തിക്കോടി എഫ്.സി.ഐ ഗോഡൗണിലാണത്തെുന്നത്. ഇവിടെനിന്ന്് കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ സാധാനങ്ങള്‍ വിട്ടുകൊടുക്കൂ. എന്നാല്‍, റേഷന്‍ കടക്കാരും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപാടിലൂടെയാണ് കരിഞ്ചന്തയിലേക്കുള്ള വഴിതെളിയുന്നതെന്ന ആക്ഷേപം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

തിരുനെല്ലിയിലെ തേക്ക് നടല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിയുടെ ഉത്തരവ്

Posted: 10 Jun 2015 12:10 AM PDT

മാനന്തവാടി: തിരുനെല്ലി വനത്തിനുള്ളില്‍ തേക്ക് തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള വനംവകുപ്പിന്‍െറ നടപടി നിര്‍ത്തിവെക്കാന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു.
ജനരോഷം ശക്തമായതിനെ തുടര്‍ന്ന് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ മന്ത്രി പി.കെ. ജയലക്ഷ്മി മുഖേന നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഉത്തരവ്. പ്രദേശവാസികളായ ജനങ്ങളുടെ സമ്മതമില്ലാതെ തിരുനെല്ലി തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലോ വനമേഖലയിലോ തേക്ക് തൈകള്‍ നടാന്‍ പാടില്ല എന്നാണ് വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്്. പ്രദേശവാസികളെ പ്രതിനിധീകരിച്ച് യു.ഡി.എഫ് നേതാവ് പി. ലക്ഷ്മണന്‍, തൃശ്ശിലേരി മണ്ഡലം പ്രസിഡന്‍റ് പി. റഷീദ് എന്നിവര്‍ മന്ത്രിയെ കണ്ടു.

തേക്ക് നട്ടാല്‍ പിഴുതെറിയും -പ്രകൃതിസംരക്ഷണസമിതി
കല്‍പറ്റ: നോര്‍ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ഇരുമ്പ് പാലത്തിനടുത്ത് 20 ഹെക്ടര്‍ റിസര്‍വ് വനത്തില്‍ തേക്കിന്‍െറ ഏകവിളത്തോട്ടമുണ്ടാക്കാനുള്ള വനം വകുപ്പിന്‍െറ ശ്രമം തടയുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍. വന്യജീവി ശല്യവും വനനാശവും മൂലമുള്ള പരിസ്ഥിതി തകര്‍ച്ചമൂലം പൊറുതിമുട്ടിയ വയനാട്ടുകാരോടുള്ള വെല്ലുവിളിയാണ് വനംവകുപ്പിന്‍േറത്. രണ്ടാം ലോക യുദ്ധകാലത്ത് കപ്പലുണ്ടാക്കാനും റെയില്‍വേ സ്ലീപ്പറുകളുണ്ടാക്കുന്നതിനും വേണ്ടത്ര തേക്ക് മരങ്ങള്‍ കേരളത്തിലെ വനങ്ങളിലില്ലാത്തതിനാലാണ് അന്ന് ചെറു തേക്ക് തോട്ടങ്ങള്‍ ആരംഭിച്ചത്.
കേരളത്തിലുള്ള 50,000 ഏക്കര്‍ തേക്ക് തോട്ടത്തില്‍ 30,000 ഏക്കറും വയനാട്ടിലാണ്. ഇവിടത്തെ വനവിസ്തൃതിയുടെ മൂന്നിലൊന്ന് വരും ഇത്. കപ്പലുകളും റെയില്‍വേ സ്ളീപ്പറുകള്‍, വൈദ്യുതി കാലുകള്‍ എന്നിവക്ക് ഇപ്പോള്‍ തേക്ക് ഉപയോഗിക്കുന്നില്ല. തേക്ക് തോട്ടത്തില്‍ പുല്ലുപോലും വളരില്ല. വനം മരുഭൂമി പോലെയാകും. ചെറുജീവികളോ മൃഗങ്ങളോ പക്ഷികളോ തേക്ക് തോട്ടങ്ങളില്‍ ഉണ്ടാവില്ല. പരിസരത്തുള്ള ജലസ്രോതസ്സുകളും വറ്റും. വന്യജീവികള്‍ നാട്ടിലിറങ്ങാനും ഇത് കാരണമാകും. ഇതിനാല്‍, വനം വകുപ്പിന്‍െറ നീക്കം തടയും. നടുന്ന മരങ്ങള്‍ പിഴുതുമാറ്റും. വനം വകുപ്പ് ഓഫിസുകളില്‍ സമരം നടത്തും. വയനാട്ടിലെ തേക്ക് തോട്ടങ്ങള്‍ വെട്ടിമാറ്റി സ്വാഭാവിക വനം വളര്‍ത്തുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ എം. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

4,470 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Posted: 09 Jun 2015 11:50 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 4,470 സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒകളുടെ ലൈസന്‍സാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.

വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ ശേഷമാണ് സംഘടനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

പഞ്ചാബ് സര്‍വകലാശാല, ചണ്ഡിഗഡ് നിയമ സര്‍വകലാശാല, ഗുജറാത്ത് നിയമ സര്‍വകലാശാല, ഗാര്‍ഗി കോളേജ്, ഡല്‍ഹി ലേഡി ഇര്‍വിന്‍ കോളേജ്, വിക്രം സാരാഭായ് ഫൗണ്ടേഷന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍നോട്ടത്തിലുള്ള കബീര്‍ എന്നിവയാണ് എഫ്.ആര്‍.സി.എ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍.

എഫ്.ആര്‍.സി.എ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാനായി ലണ്ടനിലേക്ക് പോകാനെത്തിയ സന്നദ്ധ സംഘടന ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രചാരക പ്രിയ പിള്ളയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഗ്രീന്‍പീസിന്‍െറ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.

സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഒമാനില്‍ കാറ്റിനും മഴക്കും സാധ്യത

Posted: 09 Jun 2015 10:25 PM PDT

Image: 
മസ്കത്ത്: കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യത. വ്യാഴാഴ്ച പുലര്‍ച്ചെ സുല്‍ത്താനേറ്റിന്‍െറ ചില ഭാഗങ്ങളില്‍ കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാര്‍ കടല്‍ത്തീരം, വാദി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടപെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വാദികളിലെ വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്ന് മസ്കത്ത് നഗരസഭാ ജീവനക്കാരോട് നിര്‍ദേശിച്ചു. ചുഴലിക്കാറ്റ് മൂലം വൈദ്യുതി മുടക്കം ഒഴിവാക്കുമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അറിയിച്ചു. ജലവിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കും. ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കരുതെന്നും മഴവെള്ളപ്പാച്ചില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 65 മുതല്‍ 70 കി.മീ. വരെ വേഗത്തിലുള്ള കാറ്റ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ 90 മുതല്‍ 120 കി.മീ. വരെ ആകാമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെക്കന്‍ ശര്‍ഖിയ കൂടാതെ വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, ദാഖിലിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 

ബാര്‍കോഴ: കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

Posted: 09 Jun 2015 09:47 PM PDT

Image: 

കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് എസ്.പി. കെ.എം.ആന്‍റണിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദ്രുതപരിശോധനയില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രഥമിക അന്വേഷണത്തില്‍ കെ.ബാബുവിനെതിരെ കേസെടുക്കാനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.  ബാര്‍ ഉടമകളില്‍ നിന്ന് കെ.ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്നാണായിരുന്നു ആരോപണം. എന്നാല്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴികളില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം രാഷ്ട്രീയ ഇടപെടലുകളിലൂടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കെ. ബാബുവിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരനും ബാര്‍ ഉടമയുമായ ബിജു രമേശ് പ്രതികരിച്ചു. വിജിലന്‍സ് മേധാവി വിന്‍സണ്‍ എം. പോള്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു. മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ആളെന്ന സ്ഥിതിക്ക് കേസ് തെളിയിക്കാന്‍ തനിക്ക് ബാധ്യതയുണ്ട്. കെ. ബാബുവിനെ രക്ഷിക്കാന്‍ വന്‍ഗൂഢാലോചന നടന്നുവെന്നും ബിജു രമേശ് ആരോപിച്ചു.

റിപ്പോര്‍ട്ട് കണ്ടിട്ടില്ളെന്നും വിവരങ്ങള്‍ അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.

 

നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

Posted: 09 Jun 2015 09:29 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യബസുകളുടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.  
നിലവിലുള്ള ബസുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യബ്സുടമകള്‍ സ്റ്റേ വാങ്ങി. പിന്നീട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകള്‍ സമരത്തിനിറങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍അറിയിച്ചു.

ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തേ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കാലാവധി തീരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ളെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
 

മ്യാന്‍മര്‍ ആക്രമണം: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് രാജ്യവര്‍ദ്ധന്‍ റാത്തോഡ്

Posted: 09 Jun 2015 08:51 PM PDT

Image: 

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടത്തിയ തീവ്രവാദി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേന മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ്. തീവ്രവാദി ആക്രമണങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയുര്‍ത്തുന്ന സാഹചര്യത്തില്‍ അയല്‍രാജ്യത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമണം നടത്തിയതില്‍ പ്രധാനമന്ത്രി ശക്തമായ നിലപാടാണ് കൈകൊണ്ടത്. ധീരവും അഭൂതപൂര്‍വ്വമായതുമായ നിലപാടാണ് മോദി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മ്യാന്‍മറിലെ രണ്ടു കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ 20 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തീവ്രവാദി കേന്ദ്രങ്ങള്‍ സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗത്തിനും ഭീഷണിയാണ്. നാഗാലാന്‍്റ്, മണിപ്പൂര്‍ അതിര്‍ത്തികള്‍ക്ക് സമീപമുള്ള തീവ്രവാദി കേന്ദ്രങ്ങളെ സംബന്ധിച്ച് കൃത്യമായ അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് വ്യേമസേനയുമായി ചേര്‍ന്ന് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ അതിര്‍ത്തിയില്‍ നിന്നും അതായത് പാകിസ്താനില്‍ നിന്നുമുള്ള ആക്രമണങ്ങളെയും ഇത്തരത്തില്‍ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറിലേത് തുടക്കം മാത്രമാണ്. ഈ സന്ദേശം എല്ലാവര്‍ക്കും ബാധകമാണ്. ഇന്ത്യ ശക്തയാണെന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

മഴനനഞ്ഞ്, കുളിരണിഞ്ഞ് ചുരം നടത്തം ഗിന്നസ് ബുക്കിലേക്ക്

Posted: 09 Jun 2015 07:39 PM PDT

Image: 

കല്‍പറ്റ: വയനാടന്‍ ചുരത്തിലൂടെ വാഹനത്തില്‍ പോകാത്തവര്‍ ചുരുക്കമാവും. എന്നാല്‍, തുടക്കം മുതല്‍ ഒടുക്കംവരെ 14 കിലോമീറ്റര്‍  ചുരത്തിലൂടെ നടന്നിട്ടുണ്ടോ? മഴനനഞ്ഞ് കുളിരണിഞ്ഞ് പച്ചപ്പ് തൊട്ട് അസ്സലൊരു മലയിറക്കം. പ്രകൃതിക്കായി കൂട്ടമായി നടന്ന് ഒടുവില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായാലോ? അങ്ങനെയുള്ള ഒരു മലയിറക്കത്തിനാണ് ജൂണ്‍ 13ന് വയനാടന്‍ ചുരം സാക്ഷ്യംവഹിക്കുന്നത്.
കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ജൂണ്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന മഴക്കാല ചുരം പഠനയാത്ര പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത്തവണ ഗിന്നസ് റെക്കോഡ് ബുക്കില്‍ ഇടംപിടിക്കാനുള്ള ഒരുക്കം തകൃതിയാണ്. ഗിന്നസ് പ്രതിനിധി റനിഷ് കെ. ദവ പരിപാടിയില്‍ പങ്കെടുക്കും. യാത്രയുടെ വിഡിയോ ആദ്യവസാനം പകര്‍ത്തും. അതിഥികളായത്തെുന്ന മന്ത്രി പി.കെ. ജയലക്ഷ്മി, വയനാട് കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപൊലീസ് മേധാവി എസ്. അജിതാബീഗം എന്നിവരുടെ സാക്ഷ്യപത്രവും വാങ്ങും.
ഗിന്നസ് പ്രതിനിധികള്‍ സംഘാടകരോട് മുമ്പുതന്നെ വിശദവിവരങ്ങള്‍ ആരാഞ്ഞിരുന്നു. റെക്കോഡുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2006ല്‍ തുടങ്ങിയ ആദ്യയാത്രയില്‍ 600വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഓരോ വര്‍ഷവും എണ്ണം കൂടി. കഴിഞ്ഞ തവണ 8500ലധികം പേരാണ് പങ്കെടുത്തത്.
 ഇത്തവണ 10,000ത്തിലധികം പേരുണ്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ദേശീയ ഹരിതസേനയുടെ കോഴിക്കോട്-വയനാട് കമ്മിറ്റികളാണ് മേല്‍നോട്ടം വഹിക്കുന്നത്. പ്രകൃതി വിഷയത്തില്‍ എല്ലാവര്‍ഷവും ഇത്രയധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടനടത്തം ലോകത്ത് മറ്റൊരിടത്തുമില്ളെന്ന് സമിതി ചെയര്‍മാന്‍ പ്രഫ. ടി. ശോഭീന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  പ്രകൃതി സംരക്ഷണത്തിന്‍െറ പാഠങ്ങള്‍ അനുഭവത്തിലൂടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി ചൂഷണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഭാവിയില്‍ അവര്‍ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 9.30ന് ലക്കിടി വയനാട് ഗേറ്റില്‍ എത്തണം. 11മണിയോടെ ചുരം ഇറങ്ങല്‍ തുടങ്ങും. 14 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒമ്പത് മുടിപ്പിന്‍ വളവുകളും പിന്നിട്ട് വൈകുന്നേരം മൂന്നുമണിയോടെ അടിവാരത്ത് എത്തും. ഇവിടെ നടക്കുന്ന സമാപനയോഗത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. 9495528091, 9497332823 നമ്പറുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. താഴ്വാരത്തെ സ്വകാര്യഭൂമിയില്‍ നടക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ചുരത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍േറതടക്കമുള്ള വിവിധ പഠനങ്ങളില്‍ വ്യക്തമായതാണ്. കുട്ടികള്‍ ഇതിനെതിരെ രാഷ്ട്രപതി, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവര്‍ക്ക് നിവേദനവും അയക്കും.  
 

ഇന്ത്യ x ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

Posted: 09 Jun 2015 07:37 PM PDT

Image: 

ഫാതുല്ല: മൈതാനങ്ങളില്‍ നഖം കടിച്ച് കൂനിക്കൂടി ഇരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സടകുടഞ്ഞെണീറ്റത് 15 വര്‍ഷം മുമ്പ് ബംഗ്ളാദേശിന്‍െറ മണ്ണിലായിരുന്നു. എതിരാളികളുടെ തുറിച്ചുനോട്ടങ്ങളില്‍ പതറാത്ത ഇന്ത്യന്‍ ടീമിന് സൗരവ് ഗാംഗുലിയെന്ന നായകന്‍ അടിത്തറയിട്ടത് അന്നത്തെ ആ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നായിരുന്നു. ഇന്ന് ചരിത്രം കറങ്ങിത്തിരിഞ്ഞുവരുമ്പോള്‍ ആക്രമണോത്സുകതയുടെ പുതുരൂപമായ ക്യാപ്റ്റന്‍െറ കീഴില്‍ യുവരക്തങ്ങള്‍ അണിനിരക്കുന്ന മറ്റൊരു ടീമാണ് ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് അരയും തലയും മുറുക്കി ബംഗ്ളാ മണ്ണിലിറങ്ങുന്നത്.
ഒരു വ്യത്യാസം മാത്രം. അന്ന് ടെസ്റ്റ് ക്യാപ്റ്റനായി ഗാംഗുലിയുടെ അരങ്ങേറ്റമായിരുന്നെങ്കില്‍ ഇക്കുറി വിരാട് കോഹ്ലിയുടേത് പൂര്‍ണാര്‍ഥത്തില്‍ ക്യാപ്റ്റനായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റാണ്. ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ അവിചാരിതമായി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച ധോണിയുടെ പിന്‍ഗാമിയായി കോഹ്ലി ടീമിനെ നയിച്ചിരുന്നു. പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിന്‍െറ ക്യാപ്റ്റന്‍സി കോഹ്ലിക്ക് നല്‍കിയ ബി.സി.സി.ഐ പുതുരക്തങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ മൂന്നാമത്തെ ടെസ്റ്റാണിത്. 26 വയസ്സാണ് ഇന്ത്യന്‍ ടീമിന്‍െറ ശരാശരി പ്രായം. ഹര്‍ഭജന്‍ തന്നെ ‘ഭയ്യ’.
ഓപ്പണിങ്ങില്‍ മുരളി വിജയ്ക്കൊപ്പം ശിഖര്‍ ധവാനായിരിക്കും ഇറങ്ങുക. കെ.എല്‍. രാഹുല്‍ ഡെങ്കി അടിച്ച് കിടപ്പിലായത് ധവാന് അവസരമായി. ആസ്ട്രേലിയന്‍ പര്യടനത്തിലും ലോകകപ്പിലും ഫോമിലേക്ക് ഉയരാനാവാതെ പോയ ധവാന് ടീമിലെ സ്ഥാനമുറപ്പിക്കാന്‍ മികച്ചപ്രകടനം അനിവാര്യമാണ്. ഇംഗ്ളണ്ട്, ആസ്ട്രേലിയന്‍ പര്യടനത്തിലും ലോകകപ്പിലും ഐ.പി.എല്ലിലും മികച്ച ഫോമില്‍ കളിച്ച അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ വിശ്വസ്തന്‍. രാഹുല്‍ ദ്രാവിഡിന്‍െറ അഭാവം നികത്താന്‍ പോന്ന പ്രകടനമാണ് സമീപകാലത്തായി രഹാനെ കാഴ്ചവെക്കുന്നത്. ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ കോഹ്ലിക്ക് നായകത്വം തെളിയിക്കാന്‍ മികച്ചപ്രകടനം പുറത്തെടുത്തേ മതിയാകൂ. ഇംഗ്ളീഷ് കൗണ്ടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചേതേശ്വര്‍ പൂജാര ടെസ്റ്റിന് പാഡ് കെട്ടുന്നത്. ഏത് എതിരാളികളെയും ഞെട്ടിക്കാന്‍ പോന്ന പ്രതിഭാശേഷിയുള്ള രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ശേഷമാണ് കളത്തിലത്തെുന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ റണ്ണെടുക്കാനും മിടുക്കനാണ്.
ബാറ്റിങ്ങില്‍ ആശങ്കകളില്ലാത്ത ഇന്ത്യന്‍ നിരയുടെ ബൗളിങ്ങും ഭദ്രമാണ്. ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും ഫാസ്റ്റ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക. 150 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന വരുണ്‍ ആരോണ്‍, ഉമേഷ് യാദവ് എന്നിവരില്‍ ആരെ കരക്കിരുത്തും എന്നത് ക്യാപ്റ്റന് കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കും. സ്പിന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ഹര്‍ഭജനും ആര്‍. അശ്വിനും ആദ്യ 11ല്‍ ഇടംപിടിക്കും.
മറുവശത്ത് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 1-0ന് പരാജയപ്പെട്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായി പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ബംഗ്ളാദേശ് ടീം ഇന്ത്യക്കെതിരെ അങ്കത്തിനിറങ്ങുന്നത്.
ഐ.പി.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചു പരിചയമുള്ള ഓള്‍ റൗണ്ടര്‍ ശാക്കിബുല്‍ ഹസനിലും ഫാസ്റ്റ് ബൗളര്‍ റൂബല്‍  ഹസനിലും മുതിര്‍ന്നതാരങ്ങളായ തമീം ഇക്ബാല്‍, റഹീം എന്നിവരിലുമാണ് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹ്മാന്‍െറ പ്രതീക്ഷകള്‍.
ഫാതുല്ലയിലെ ഖാന്‍ സാഹേബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തില്‍ ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം.
ടീം
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, രവിചന്ദ്ര അശ്വിന്‍, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, കരണ്‍ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍.
ബംഗ്ളാദേശ്: മുശ്ഫിഖുര്‍ റഹ്മാന്‍ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, അബുല്‍ ഹസന്‍, ഇംറുല്‍ ഖയിസ്, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ശാഹിദ്, മൊമീനുല്‍ ഹഖ്, നാസിര്‍ ഹുസൈന്‍, റുബെല്‍ ഹുസൈന്‍, ശാക്കിബുല്‍ ഹസന്‍, ഷുവാഗത ഹും, സൗമ്യ സര്‍ക്കാര്‍, തൈജുല്‍ ഇസ്ലാം, മുഹമ്മദുല്ല.

തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം

Posted: 09 Jun 2015 07:24 PM PDT

Image: 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കായിക പരിശീലന കേന്ദ്രമായ തിരുവനന്തപുരം സായിയില്‍ കായികതാരം ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെക്കാണ് ഹോസ്റ്റല്‍ മുറിയില്‍ കായികതാരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് സായ് അധികൃതര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പരീക്ഷ എഴുതാനുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കായിക താരം കഴക്കൂട്ടം പൊലീസിന് മൊഴി നല്‍കി. എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ വാക്കുതര്‍ക്കം ഉണ്ടായതായി മറ്റൊരു താരം മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  

കഴിഞ്ഞ മാസം ആലപ്പുഴ സായി കേന്ദ്രത്തില്‍ വനിതാ തുഴച്ചില്‍ താരങ്ങള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വിശദമായ അന്വേഷണത്തിന് കേന്ദ്രകായിക മന്ത്രാലയം ഉത്തരവിട്ടിരുന്നു.

തുര്‍ക്കിയില്‍ ഉര്‍ദുഗാനേറ്റ തിരിച്ചടി

Posted: 09 Jun 2015 07:20 PM PDT

Image: 

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലം തുടര്‍ച്ചയായി തുര്‍ക്കിയില്‍ അധികാരത്തിലിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നഷ്ടമായതോടെ വികസനത്തിന്‍െറയും സുസ്ഥിരതയുടെയും പാതയില്‍ മുന്നേറിക്കൊണ്ടിരുന്ന ആ രാജ്യത്ത് ഒരിക്കല്‍കൂടി അനിശ്ചിതത്വം പ്രകടമാവുകയാണ്. 550 അംഗ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടാനാവുമെന്നും തദ്വാരാ തങ്ങളാഗ്രഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ തുര്‍ക്കിയെ മാറ്റാനാവുമെന്നും പ്രതീക്ഷിച്ചാണ് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവിന്‍െറ നേതൃത്വത്തില്‍ അക് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, കേവല ഭൂരിപക്ഷത്തിനുപോലും 17 സീറ്റുകള്‍ കുറവാണെന്ന അവസ്ഥയാണ് ഫലങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അക് പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത് സലാഹുദ്ദീന്‍ ദിമര്‍ത്താസ് നയിക്കുന്ന പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി)യാണ്. തുര്‍ക്കി ജനതയില്‍ 20 ശതമാനം വരുന്ന കുര്‍ദ് വംശജരെ മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി തന്‍െറ പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞ ദിമര്‍ത്താസ് 13 ശതമാനം വോട്ടുകളും 79 സീറ്റുകളും അടിച്ചെടുത്തു. മുന്‍ഗാമികളുടെ കര്‍ക്കശ നിലപാടുകള്‍ തിരുത്തി തങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുകയും അവരുടെ വിശ്വാസമാര്‍ജിക്കുകയും ചെയ്ത ഉര്‍ദുഗാന്‍െറ പാര്‍ട്ടിയെ ഇത്തവണ കുര്‍ദുകള്‍ കൈയൊഴിയാന്‍ കാരണം ഊര്‍ജസ്വലനായ സലാഹുദ്ദീന്‍ ദിമിര്‍ത്താസിന്‍െറ സ്വാധീനം തന്നെയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അത്താ തുര്‍ക്കിന്‍െറ തീവ്ര മതേതരത്വത്തിന്‍െറ ഭൂമികയില്‍ അക് പാര്‍ട്ടിയുടെ ഇസ്ലാം അനുകൂല നിലപാടുകളെയും നടപടികളെയും നഖശിഖാന്തം എതിര്‍ത്തുവന്ന റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ വോട്ട് വിഹിതം 25 ശതമാനവും സീറ്റുകള്‍ 132ഉം ആണ്. 16.5 ശതമാനം നേടിയ നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി 81 സീറ്റുകളുമായി മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു.
പരമാവധി വിട്ടുവീഴ്ചകളോടെ ഒരു മുന്നണി സര്‍ക്കാറിനാണ് അക് പാര്‍ട്ടിയുടെ ശ്രമമെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളിലൊന്നും ഭരണം പങ്കിടാന്‍ തയാറായി മുന്നോട്ടുവന്നിട്ടില്ല. ഒരുവേള കൂട്ടുകക്ഷി സര്‍ക്കാറിന് സമ്മതിച്ചേക്കാവുന്ന എം.എച്ച്.പിയെ കൂട്ടുപിടിക്കാന്‍ ദാവൂദ് ഒഗ്ലു സന്നദ്ധനായാലുള്ള പ്രശ്നം കുര്‍ദു പ്രശ്നത്തിലെ അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. കുര്‍ദു പാര്‍ട്ടികളുമായി ഒരുവിധ ഒത്തുതീര്‍പ്പിനും തീവ്ര ദേശീയതയുടെ വക്താക്കള്‍ ഒരുക്കമല്ല. അക് പാര്‍ട്ടിക്കെതിരെ സര്‍വകക്ഷി മുന്നണി രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാകുന്നതും നാഷനലിസ്റ്റുകളും എച്ച്.ഡി.പിയും തമ്മിലെ ഗുരുതരമായ ഭിന്നതതന്നെ. ഈ സാഹചര്യം തുടര്‍ന്നാല്‍ രണ്ടിലൊരു മാര്‍ഗമാണ് ഒഗ്ലുവിന്‍െറ മുന്നിലുള്ളത്. ന്യൂനപക്ഷ മന്ത്രിസഭ രൂപവത്കരിച്ച് പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിട്ട് ഫലം പ്രതികൂലമാണെങ്കില്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടുക, അല്ളെങ്കില്‍ ഭരണഘടന അനുവദിക്കുന്ന 45 ദിവസത്തിനകം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യമല്ലാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുക.
പതിറ്റാണ്ടുകള്‍ നീണ്ട അസ്ഥിരതക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് 2002ല്‍ അക് പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറിയിരുന്നത്. പക്വതയോടും ദീര്‍ഘദൃഷ്ടിയോടും കൂടി സര്‍ക്കാറിനെ നയിക്കുന്നതില്‍ ഉര്‍ദുഗാന്‍ കാണിച്ച മിടുക്കും മതേതരത്വം പരിരക്ഷിച്ചുകൊണ്ടുതന്നെ മതത്തോട് സ്വീകരിച്ച അനുഭാവപൂര്‍ണമായ സമീപനവും സര്‍വോപരി സാമ്പത്തികമായി രാജ്യത്തെ കരകയറ്റിയതും ഉര്‍ദുഗാന്‍െറ ജനപ്രീതി വലുതായി ഉയര്‍ത്തി. ദക്ഷിണ തുര്‍ക്കിയില്‍ വിഘടനവാദം ഉയര്‍ത്തി സ്ഥിരം തലവേദനയായ കുര്‍ദുകളോട് മാനവികമായി പെരുമാറുകയും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിനിടെ, തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകളെ അട്ടിമറിക്കുക സ്ഥിരം നയമാക്കിയ സൈനിക സുരക്ഷാ സമിതിയെ നിര്‍വീര്യമാക്കിയതോടെ അദ്ദേഹത്തിന്‍െറ മുന്നില്‍ കടുത്ത ഭീഷണികള്‍ ഇല്ലാതായി. ജനാധിപത്യരഹിതവും പ്രശ്നകലുഷവുമായ മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ മാതൃകാഭരണാധികാരി എന്ന സല്‍പേരും ഉര്‍ദുഗാന്‍ നേടിയെടുത്തു. അറബ് വസന്താനന്തരം മധ്യപൗരസ്ത്യ ദേശത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടത് അക് പാര്‍ട്ടിയാണ്. എന്നാല്‍, തന്‍െറ ആസൂത്രിത പദ്ധതികള്‍ നടപ്പാക്കുന്നതിന് നിലവിലെ പാര്‍ലമെന്‍ററി സമ്പ്രദായം തടസ്സമാണെന്ന് കണ്ടതിനാലാവാം ഉര്‍ദുഗാന്‍ അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം തുര്‍ക്കിയില്‍ കൊണ്ടുവരാന്‍ ആലോചിച്ചത്. ഇപ്പോഴത്തെ തിരിച്ചടിക്കിതൊരു കാരണമാണ്. ഉര്‍ദുഗാന്‍ ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നു എന്ന പരാതി നിലനില്‍ക്കെ ഭരണഘടന ഭേദഗതി ചെയ്ത് പുതിയ മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് ജനങ്ങളില്‍ ഒരുഭാഗം സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചതെന്ന് വ്യക്തമാവുന്നു. അയല്‍നാടുകളായ സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ വംശീയ ധ്രുവീകരണ പ്രവണത തുര്‍ക്കിയിലെ കുര്‍ദുകളെക്കൂടി സ്വാധീനിച്ചത് അപ്രതീക്ഷിത തിരിച്ചടിക്ക് വഴിയൊരുക്കുകയും ചെയ്തു. സാമാന്യമായി ജനാധിപത്യവും സാമൂഹിക നീതിയും ഒപ്പം പരമ്പരാഗത ധാര്‍മിക മൂല്യങ്ങളും പുലരുന്ന തുര്‍ക്കി കൂടി കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയാനിശ്ചിതത്വത്തിലേക്ക് തള്ളപ്പെടാന്‍ ഇടവരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

ഹിന്ദുത്വ പ്രകോപനങ്ങളും ന്യൂനപക്ഷങ്ങളും

Posted: 09 Jun 2015 07:18 PM PDT

Image: 

‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ല. സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും ഹിന്ദുക്കളാണ്. മോഹന്‍ ഭാഗവത്ജി (ആര്‍.എസ്.എസ് തലവന്‍ ) ഇരുപതുവട്ടം പറഞ്ഞിട്ടുണ്ട് ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന്. ‘അവര്‍ (ന്യൂനപക്ഷങ്ങള്‍) സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും സമന്മാരാണ്.’ -ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധിസഭയുടെ ത്രിദിന സമ്മേളനത്തിനു ശേഷം സംഘടനയുടെ മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹോസാബലെക്ക് മാധ്യമപ്രവര്‍ത്തകരോട് പറയാനുണ്ടായിരുന്നത് ഇതാണ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം സമന്മാരാണെന്ന് ആര്‍.എസ്.എസ് നേതൃത്വം ഒരുഭാഗത്തൂടെ ആവര്‍ത്തിക്കുമ്പോഴും ‘ഘര്‍ വാപസി’യുടെ മേല്‍നോട്ടക്കാരായ ‘ധരം ജാഗരന്‍ സമിതി’ തലവന്‍ രാജേശ്വര്‍ സിങ് യു.പിയിലെ ഇട്ടാവയില്‍ മുഴക്കിയ ഭീഷണി ശ്രദ്ധിച്ചിരുന്നുവോ? ‘ 2021ഓടെ ഇന്ത്യ മുസ്ലിം-ക്രിസ്ത്യന്‍ മുക്തമാക്കും. ഹിന്ദുക്കളുടെ മാത്രം രാജ്യമാണിത്’. കാണ്‍പൂരില്‍ ഉത്തര്‍പ്രദേശ് ശിവസേന തലവന്‍ പ്രസംഗിച്ചത് മറ്റൊരുതരത്തിലാണ്: ‘വാസക്ടമി ശസ്ത്രക്രിയക്ക് സമ്മതിക്കുകയും രണ്ടുകുട്ടികളില്‍ ഒതുങ്ങുകയുമാണെങ്കില്‍ മുസ്ലിംകള്‍ സ്വമേധയാ ശാക്തീകരിക്കപ്പെടും.’ അയോധ്യ ഹിന്ദു തീര്‍ഥാടന കേന്ദ്രമായതുകൊണ്ട് ഒരു മുസ്ലിം സ്ഥാപനവും അവിടെ അനുവദിക്കുന്ന പ്രശ്നമില്ളെന്നാണ് വി.എച്ച്.പി ജന. സെക്രട്ടറി ചമ്പത്ത് റായ് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസു’മായുള്ള അഭിമുഖത്തില്‍ (2015 ജൂണ്‍ ഒന്ന്) വെട്ടിത്തുറന്നുപറഞ്ഞത്. ‘മാട്ടിറച്ചി വില്‍ക്കാത്തതു കൊണ്ടോ തിന്നാത്തതുകൊണ്ടോ മരിച്ചുപോകുമെന്ന് ഏതെങ്കിലും കൂട്ടര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് പറഞ്ഞ രാജ്യമല്ല ഇത്. അവര്‍ പാകിസ്താനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകട്ടെ.’-കേന്ദ്രസഹമന്ത്രിയും ബി.ജെ.പിയുടെ മുസ്ലിം മുഖവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആക്രോശിച്ചതിങ്ങനെ. മതസൗഹാര്‍ദം വളര്‍ത്തുന്നതിന് അവരവരുടെ സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധിക്കുന്നതിന് മുസ്ലിംകള്‍ ആവശ്യപ്പെടണമെന്നാണ് നഖ്വിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ മറ്റൊരു നേതാവ് ഷാനവാസ് ഹുസൈന് ഉപദേശിക്കാനുണ്ടായിരുന്നത്. ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഡല്‍ഹിയില്‍ കേന്ദ്ര വഖഫ് ഭവന്‍ ഉദ്ഘാടനം ചെയ്യവെ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ഉപദേശിച്ചതും നാം കേട്ടു: ‘ഭക്ഷണം ഇത്രവലിയ പ്രശ്നമാക്കുന്നത് എന്തിനാണ്? നിങ്ങള്‍ക്ക് എന്തും കഴിക്കാം. അതിലൊന്ന് വിലക്കുന്നതിന്‍െറ പേരില്‍ ഇത്രമാത്രം വേദനിക്കാന്‍ എന്താണുള്ളത്? ജീവകാരുണ്യത്തിന്‍െറ മറവില്‍ മദര്‍ തെരേസ മതംമാറ്റമാണ് ലക്ഷ്യമിട്ടതെന്ന് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ആരോപിക്കുന്നു.
എല്ലാറ്റിനുമൊടുവില്‍ ദേശമാസകലം യോഗാസനയും സൂര്യനമസ്കാരവും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിദ്യാലയങ്ങളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കുന്നത് ഒരുവിഭാഗത്തിന്‍െറ മതാനുഷ്ഠാനം ഇതര മതസ്ഥരുടെമേല്‍ ഭരണകൂട മിഷനറി ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍, ഇതൊന്നും വേണ്ടാത്തവര്‍ രാജ്യം വിടുകയോ കടലില്‍ ചാടുകയോ അല്ളെങ്കില്‍ വെളിച്ചം കടക്കാത്ത മുറിയില്‍ ജീവിതകാലം കഴിച്ചുകൂട്ടുകയോ ചെയ്യട്ടെ എന്നാണ് ആദിത്യനാഥ് ആക്രോശിച്ചത്.
സംഘ്പരിവാറിന്‍െറയും നരേന്ദ്ര മോദി സര്‍ക്കാറിന്‍െറയും ന്യൂനപക്ഷ സമീപനങ്ങളുടെ സൂചകങ്ങളാണ് അത്യന്തം പ്രകോപനപരമോ അശ്ളീലകരമോ ആയ മേലുദ്ധരണികള്‍. ഹിന്ദുത്വ വിചാരധാരയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മോദിസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും നിഷ്കൃഷ്ടമായി വിലയിരുത്തപ്പെട്ടപ്പോഴും ബഹുസ്വരതക്ക് അല്ളെങ്കില്‍ മതേതരത്വത്തിനു ഇക്കാലത്തിനിടയില്‍ സംഭവിച്ച വൃദ്ധിക്ഷയങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ ആരും മെനക്കെട്ടില്ല.  മോദി വാഗ്ദാനം ചെയ്യുന്ന ‘അച്ഛേ ദിന്‍’ 20 കോടിവരുന്ന ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം പേക്കിനാക്കളുടെയും അവഹേളനങ്ങളുടെയും അരികുവത്കരണത്തിന്‍െറയും ഇരുളുറഞ്ഞ കാലഘട്ടമാണെന്ന യാഥാര്‍ഥ്യത്തെ പഠിച്ചുറപ്പിച്ച നിശ്ശബ്ദതയും തണുത്തുറഞ്ഞ നിസ്സംഗതയും കൊണ്ടാണ് മതനിരപേക്ഷ ശക്തികള്‍പോലും നേരിടുന്നത്. ഒരുഭാഗത്ത് പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കുടഞ്ഞുമാറ്റി ആഗോളസമൂഹത്തിന് സ്വീകാര്യമായ മുഖപ്രസാദം ആര്‍ജിക്കാന്‍ മോദി വേഷങ്ങള്‍ പലതും കെട്ടി പിത്തലാട്ടങ്ങള്‍ നടത്തുമ്പോള്‍ മറ്റൊരു ഭാഗത്തൂടെ ആര്‍.എസ്.എസും പോഷകഘടകങ്ങളും മ്ളേച്ഛ വികര്‍ഷ പദാവലികള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ മനോവീര്യം തകര്‍ക്കാനും സഹവര്‍ത്തിത്വത്തിന്‍െറ അടിത്തറ തച്ചുടക്കാനും പരിശ്രമിക്കുന്ന കാഴ്ചകളാണെങ്ങും.
ജനാധിപത്യ വിരുദ്ധ ആക്രോശങ്ങള്‍
ബീഫ് കഴിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ക്ക് പാകിസ്താനിലേക്ക് പോകാം എന്ന ആക്രോശത്തിലടങ്ങിയ അനുഭാവശൂന്യത കാര്യമാക്കേണ്ടതില്ളെങ്കിലും അതുള്‍വഹിക്കുന്ന ജനായത്തനിരാസത്തിലെ ആപത്തുകള്‍ നിസ്സാരമായി കാണാനാവില്ല. തന്‍െറ വിശ്വസ്ത അനുയായികള്‍ വായിക്കുതോന്നിയത് വിളിച്ചുകൂവി സായൂജ്യമടയുമ്പോള്‍ മൗനംകൊണ്ട് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി. സംഘ്പരിവാറിന്‍െറ പ്രകോപനങ്ങളോട് വിയോജിക്കുന്നുണ്ടെങ്കില്‍ അവയെ തള്ളിപ്പറയാനും സര്‍ക്കാറിന്‍െറ യഥാര്‍ഥ നയനിലപാടുകള്‍ വിശദീകരിക്കാനും അദ്ദേഹത്തിന് ബാധ്യതയുണ്ട്. മന്ത്രിമാര്‍ അടക്കമുള്ളവരുടെ നിരുത്തരവാദപരമായ പ്രസ്താവങ്ങള്‍ ആഗോള മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയാവണം വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലൂടെ പൗരാവകാശത്തെക്കുറിച്ച് അദ്ദേഹം ഗീര്‍വാണം മുഴക്കിയത്. ‘ചിലഭാഗത്തുനിന്ന് നിര്‍ഭാഗ്യകരമായ ചില അഭിപ്രായപ്രകടനങ്ങളുണ്ടായി. ആവശ്യമില്ലാത്തതാണത്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്; നമ്മുടെ രാജ്യത്തെ എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യാവകാശമാണ്. നിയമത്തിന് മുന്നില്‍ മാത്രമല്ല, സമൂഹത്തിനുമുന്നിലും തുല്യമാണ്. ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഏതെങ്കിലും സമുദായത്തിന് എതിരായ അക്രമമോ പൊറുപ്പിക്കാനാവില്ല. ഈ വിഷയത്തില്‍ എന്‍െറ നിലപാട് സുവ്യക്തമാണ്. സബ്കാ സാഥ്, സബ്കാ വികാസ് -എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികാസം.’ കേള്‍ക്കാന്‍ ഇമ്പമുള്ള മുദ്രാവാക്യം! ആ മുദ്രാവാക്യം ഡല്‍ഹിയിലെ അധികാരസോപാനത്തില്‍ അവരോധിതനായ ശേഷം എല്ലാവിഭാഗങ്ങളോടും നീതിപൂര്‍വം പെരുമാറണമെന്ന വിശാലചിന്തയോടെ രൂപപ്പെടുത്തിയതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സോണിയ ഗാന്ധി സമ്മാനിച്ച ‘മൗത് കാ സൗദാഗര്‍’ മുദ്ര തുടച്ചുമാറ്റുന്നതിന്  2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ടുപിടിച്ച ഉപായമാണ് വികസനത്തെക്കുറിച്ചുള്ള ഈ വാചാടോപം. ആക്രമണോത്സുക ഹിന്ദുത്വം മാറിക്കഴിഞ്ഞ ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ചുവട് മാറിച്ചവിട്ടാന്‍ മോദി തീരുമാനിക്കുകയായിരുന്നെന്ന് ജീവചരിത്രം രചിച്ച (‘നരേന്ദ്ര മോദി: ദ മാന്‍ ആന്‍ഡ് ദി ടൈംസ്’) നിലഞ്ജന്‍ മുഖോപാധ്യായ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡല്‍ഹി സിംഹാസനം പിടിച്ചെടുക്കാനുള്ള യുദ്ധത്തിന് സമയമായി എന്നു മനസ്സിലാക്കിയതോടെ സര്‍വസ്വീകാര്യമായ ഒരു പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനും എല്‍.കെ. അദ്വാനിയെപോലെ തലമുതിര്‍ന്ന നേതാക്കളുടെ വ്യക്തിപ്രഭാവം മറികടക്കുന്നതിനും ചില ഗിമ്മിക്കുകള്‍ ആവശ്യമാണെന്ന ബോധ്യമാണ് സ്വരം മാറ്റാന്‍ മോദിയെ നിര്‍ബന്ധിച്ചത്. അല്ലാതെ, രാഷ്ട്രീയകാഴ്ചപ്പാടില്‍ വന്ന കാതലായ മാറ്റമോ ആര്‍.എസ്.എസ് സ്കൂളില്‍നിന്ന് നുകര്‍ന്ന വിഭാഗീയ ആശയഗതിയില്‍നിന്ന് മുക്തനാവാനുള്ള ആഗ്രഹമോ ഇതിനു പിന്നിലില്ല. ‘എല്ലാവരുടെയും പുരോഗതി’കൊണ്ട് നരേന്ദ്ര മോദി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ന്യൂനപക്ഷങ്ങളോട് തന്‍െറ സര്‍ക്കാര്‍ വിവേചനം കാട്ടില്ളെന്ന് തെളിച്ചുപറയാന്‍ മോദി ഇതുവരെ തയാറായിട്ടുമില്ല. ഒരുവര്‍ഷം കൊണ്ട് ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട് എന്നല്ല, ഭരണകൂടം തങ്ങളുടെ പ്രതിയോഗികളുടെ കൂടെയാണെന്ന ഉത്കണ്ഠ മൂര്‍ച്ഛിക്കുകയുമാണ്. മുസ്ലിം പേരുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍പോലും വി.എച്ച്.പിയുടെയോ ബജ്റംഗ്ദളിന്‍െറയോ ഭാഷയില്‍ സംസാരിക്കുമ്പോള്‍ വര്‍ഗീയരാഷ്ട്രീയം അപരിമേയമായ അത്യാഹിതമായി മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നുക സ്വാഭാവികം. നിയമത്തിനു മുന്നില്‍ മാത്രമല്ല, സമൂഹത്തിന് മുന്നിലും എല്ലാവരും സമന്മാരാണെന്ന് പ്രധാമന്ത്രി വായ്ത്താരി നടത്തുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്‍െറ മൂക്കിനുതാഴെ ഹരിയാനയിലെ അടാലിയില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന 250ലധികം മുസ്ലിംകള്‍ ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെങ്കില്‍ നാലാള്‍ കേള്‍ക്കെ ബാങ്കുവിളിക്കാന്‍ പാടില്ളെന്നും തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ തയാറായിക്കൊള്ളണമെന്നും വ്യവസ്ഥ വെക്കുന്ന ഭീകരാന്തരീക്ഷം. അപ്പോഴും മന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനം നടത്തി പറയുകയാണ് ന്യൂനപക്ഷങ്ങള്‍ ഇവിടെ വളരെ സുരക്ഷിതരാണെന്നും സാമൂഹിക സംഘര്‍ഷമേ നിലനില്‍ക്കുന്നില്ളെന്നും. ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തെ ആര്‍.എസ്.എസ് ശാഖയില്‍ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രംകൊണ്ട് ഭരിക്കാന്‍ സാധിക്കില്ളെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിലെ പ്രഫ. പീറ്റര്‍ റൊണാള്‍ഡ് ഡിസൂസക്ക് ഒരുവര്‍ഷത്തെ ഭരണം വിലയിരുത്തിയ ശേഷം ഓര്‍മിപ്പിക്കേണ്ടിവന്നു.
വികല വീക്ഷണം
അടിസ്ഥാനപ്രശ്നം ബഹുസ്വരസമൂഹത്തെക്കുറിച്ചുള്ള ഹിന്ദുത്വയുടെ കാഴ്ചപ്പാടിലെ തകരാറാണ്. സെക്കുലറിസത്തിന്‍െറ തായ്വേര് ഹിന്ദുത്വയിലാണെന്നും ഹിന്ദുരാജ്യമായതുകൊണ്ടാണ് ഇന്ത്യ മതേതരമായതെന്നും ഇവര്‍ വാദിക്കാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ആത്മസത്ത മതേതരമാണെന്നും അതിന്‍െറ ഉറവിടം മതത്തിന് പുറത്താണെന്നും ഇവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം ബി.ജെ.പി ഭരിക്കുന്ന യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് സര്‍ക്കാറുകളെ പിരിച്ചുവിട്ടപ്പോള്‍ സുപ്രീംകോടതി അതിനെ സാധൂകരിച്ചത് മതേതരത്വത്തിന്‍െറ പേരിലാണ്. ഭരണഘടനാവിരുദ്ധമായി ഏതെങ്കിലുമൊരു ഗവണമെന്‍റ് പ്രവര്‍ത്തിച്ചാല്‍ 356ാം അനുച്ഛേദം അനുസരിച്ച് പിരിച്ചുവിടാവുന്നതേയുള്ളൂ. അപ്പോള്‍, നിയമത്തിനു മുന്നില്‍ തുല്യത എന്നത് ആരുടേയും ഒൗദാര്യമല്ല. മാട്ടിറച്ചി തിന്നാന്‍ പൂതിയുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് പറയുമ്പോള്‍ ആരുടെയും തറവാട്ടുസ്വത്തല്ല ഈ രാജ്യം എന്ന് പ്രതികരിക്കാന്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ഭരണഘടനയും സുപ്രീംകോടതിയുമാണ് മതേതരത്വത്തിന്‍െറ കാവലാളുകള്‍. ഒരുവിഭാഗം പൗരന്മാര്‍ക്കെതിരെ അധികാരത്തിന്‍െറ ഹുങ്കുമായി മറ്റൊരു വിഭാഗം കുതിരകയറുമ്പോള്‍ ജനാധിപത്യത്തിന്‍െറയും പാരസ്പര്യത്തിന്‍െറയും അടിസ്ഥാന ഭൂമികയില്‍നിന്ന് അതിനെ ചെറുക്കാന്‍ പൊതുസമൂഹം എന്ന് സജ്ജമാകുന്നുവോ അപ്പോഴേ വര്‍ഗീയരാഷ്ട്രീയത്തെ പരാജയപ്പെടുത്താനാവൂ.

ബാഗിന്‍െറ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

Posted: 09 Jun 2015 12:24 PM PDT

Image: 

ദമ്മാം: സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്‍െറ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥി ഉദയ് ശ്രീകുമാര്‍ (ഒമ്പത്) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് അല്‍ഖോബാര്‍ കിങ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മാവേലിക്കര ചുനക്കര സ്വദേശിയും അല്‍അഹ്സയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറുമായ കെ.ജി. ശ്രീകുമാര്‍ പിള്ള-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ജൂണ്‍ നാലിന് സ്കൂള്‍ വിട്ട് വീടിന് മുന്നില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. കുട്ടി ഇറങ്ങിയതിന് ശേഷം ഡ്രൈവര്‍ വാതിലടച്ച് വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുമലില്‍ തൂക്കിയ ബാഗിന്‍െറ വള്ളി കുടുങ്ങുകയായിരുന്നു. ഉദയിനെ വലിച്ചഴച്ച് ഏതാനും മീറ്റര്‍ പോയതിന് ശേഷമാണ് വാഹനം നിന്നത്. മലയാളിയായ ഡ്രൈവര്‍ സുനീഷ് തന്നെയാണ് കുട്ടിയെ ആശുപത്രിയിലത്തെിച്ചത്. കരളിനും ശ്വാസ കോശത്തിനും പരിക്കേറ്റതാണ് മരണ കാരണം. കരളിന് പരിക്കേറ്റ ഭാഗങ്ങള്‍ ആശുപത്രിയിലത്തെിയ ഉടന്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. വെന്‍റിലേറ്ററില്‍ കഴിഞ്ഞ ഉദയിന്‍െറ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെ തിങ്കളാഴ്ച ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് ഉച്ചക്ക് 1.30ന് വീണ്ടും ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തില്‍ നീരുവന്ന ഭാഗം നീക്കം ചെയ്തു. പിന്നീട് ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
ഏക സഹോദരി സുകന്യ ദമ്മാം ഇന്ത്യന്‍ സ്കുളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ശ്രീകുമാറിന്‍െറ സഹോദരന്‍ ഹരികുമാര്‍ പറഞ്ഞു.
സുനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പരാതിയില്ളെന്ന് ശ്രീകുമാര്‍ എഴുതി നല്‍കിയതിനാല്‍ വൈകാതെ ഇയാളുടെ മോചനം സാധ്യമാവുമെന്നാണ് അറിയുന്നത്.

സ്ത്രീപീഡനം: കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു

Posted: 09 Jun 2015 12:13 PM PDT

Image: 

ഭുവനേശ്വര്‍ (ഒഡിഷ): സ്ത്രീപീഡനക്കേസില്‍ കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സംഘംചേര്‍ന്ന് ആക്രമിച്ചു. ഹാല്‍ദിപാദ പ്രദേശത്ത് തെരുവോരത്ത് താമസിക്കുന്നവരാണ് പൊലീസിനുനേരെ ആക്രമണമഴിച്ചുവിട്ടത്.
ലക്ഷ്മിനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ രജത് റായ്, അസി. ഇന്‍സ്പെക്ടര്‍ അശോക് ഹാന്‍സ്ദ തുടങ്ങിയവരാണ് ജനരോഷത്തിന്‍െറ ചൂടറിഞ്ഞത്.
ഹാല്‍ദിപാദ സ്വദേശിയായ സന്തോഷ് ജെന നാട്ടുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി. ഇയാള്‍ വിവാഹിതനാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ലക്ഷ്മിനഗര്‍ പൊലീസ് സ്റ്റേഷനിലത്തെി സന്തോഷിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു.
ഇതിനിടെ, സന്തോഷ് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം നടത്തി. ഇതറിഞ്ഞ ജനക്കൂട്ടം സന്തോഷിനെ മരത്തില്‍കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞത്തെിയ പൊലീസിനുനേരെ സ്ത്രീകളടക്കമുള്ളവര്‍ കല്ലും വടികളുമായി പാഞ്ഞടുക്കുകയായിരുന്നു.
സന്തോഷിനെ രക്ഷിക്കാനത്തെിയ പൊലീസിന് സ്വയം രക്ഷപ്പെടാനായില്ല. പൊലീസുകാരെ മര്‍ദിച്ച് ഓടയിലേക്ക് തള്ളിയിടുകയും മാലിന്യത്തില്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സ്ത്രീകള്‍ കല്ലുകൊണ്ട് പൊലീസുകാരുടെ മുഖത്തിടിച്ചു. പുരുഷന്മാര്‍ വടികൊണ്ടും മറ്റും പൊലീസുകാരെ വളഞ്ഞുവെച്ച് തല്ലിച്ചതച്ചു. യൂനിഫോം വലിച്ചുകീറി.
കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതി നിയന്ത്രണാധീനമാക്കിയത്. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും 25 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി പൊലീസ് കമീഷണര്‍ അറിയിച്ചു.

 

കളിയഴക് നിറയും കോപ

Posted: 09 Jun 2015 11:52 AM PDT

Image: 

ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ഉത്സവമായ കോപ അമേരിക്കക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ കിക്കോഫ്. ഒരു വന്‍കരയുടെ പോരാട്ടമാണെങ്കിലും ലോക ഫുട്ബാളിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിക്കുന്ന ഇടം കളിയാരാധകരുടെ ചൂടുകോപ. ചിലി ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍
മൂന്ന് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നത് 12 ടീമുകള്‍. ആവേശച്ചൂട് പടരുന്ന കോപയിലെ ടീമുകളെയും താരങ്ങളെയും കുറിച്ചുള്ള പരിചയം.

അര്‍ജന്‍റീന

ഫിഫ റാങ്ക്: 3
കോപയില്‍: 2011 ക്വാര്‍ട്ടര്‍ഫൈനല്‍.
മികച്ച പ്രകടനം: രണ്ടുതവണ ചാമ്പ്യന്‍
(1991, 1993). രണ്ടുതവണ റണ്ണറപ്പ്.

ലോകകപ്പ് കൈവിട്ട കിരീടം കോപയിലൂടെ തിരിച്ചുപിടിക്കാനാണ് അര്‍ജന്‍റീനയുടെ വരവ്. ഒപ്പം 22 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് അന്ത്യം കുറിക്കാനും. 1993ന് ശേഷം അര്‍ജന്‍റീന ഒരു രാജ്യാന്തര കിരീടവും നേടിയിട്ടില്ല.

പ്രവചനം: സെമിയില്‍ അര്‍ജന്‍റീന^ബ്രസീല്‍ പോരിന് സാധ്യത. അര്‍ജന്‍റീന കിരീട ഫേവറിറ്റ്

സ്റ്റാര്‍മാന്‍: താരസമ്പന്നമായ അര്‍ജന്‍റീനയില്‍ നാലുതവണ ലോക ഫുട്ബാളറായ മെസ്സിതന്നെ സൂപ്പര്‍താരം. ക്ളബ് സീസണില്‍ ബാഴ്സക്ക് ട്രിപ്പ്ള്‍ കിരീടം സമ്മാനിച്ചത്തെുന്ന മെസ്സി ദേശീയ കുപ്പായത്തില്‍ ഇത്തവണ കസറുമെന്ന് ആരാധക മതം. ബാഴ്സയിലെ മുന്‍ മാനേജര്‍ ജെറാര്‍ഡോ മാര്‍ടിനോക്ക് കീഴിലാണ് മെസ്സിയും കളത്തിലിറങ്ങുന്നത്. ബ്രസീല്‍ ലോകകപ്പിലെ മെസ്സി മാജിക്കിനായി കാത്തിരിപ്പ്. താരത്തിളക്കവുമായി കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, യാവിയര്‍ മഷറാനോ, എസിക്വേല്‍ ലാവെസ്സി, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുമുണ്ട്.

യുവതാരം: ടീമിലെ 23 പേരും താരങ്ങള്‍. എങ്കിലും, യുവതാരമെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നത് എറിക് ലമേലയെന്ന ടോട്ടന്‍ഹാമിന്‍െറ 23 കാരന്‍. ഇറ്റലിയില്‍നിന്ന് ഇംഗ്ളണ്ടിലത്തെിക്കാന്‍ ടോട്ടന്‍ഹാം മുടക്കിയ 33 ദശലക്ഷം യൂറോക്കു പിന്നിലെ രഹസ്യമറിയാന്‍ കൂടിയുള്ള അവസരമാവും കോപ. 2011ല്‍ ദേശീയ ടീമിലത്തെിയെങ്കിലും 10 മത്സരമേ എറിക് കളിച്ചുള്ളൂ.

 

ബൊളീവിയ

ഫിഫ റാങ്ക്: 92
കോപയില്‍: 2011-ഒന്നാം റൗണ്ട്
മികച്ചപ്രകടനം: ചാമ്പ്യന്‍ (1969), റണ്ണറപ്പ് (1997)

ഗ്രൂപ്പില്‍ ഏറ്റവും ദുര്‍ബലരായ ബൊളീവിയ  മൂന്നാം സ്ഥാനക്കാരായാല്‍ തന്നെ അദ്ഭുതം. തുടര്‍ച്ചയായി അഞ്ച് ടൂര്‍ണമെന്‍റിലും ആദ്യ റൗണ്ടില്‍ പുറത്ത്. ടീമിലെ മുക്കാല്‍ഭാഗവും ബൊളീവിയന്‍ ക്ളബുകളുടെ താരങ്ങള്‍.

പ്രവചനം: ആദ്യ റൗണ്ട്
സ്റ്റാര്‍മാന്‍: അണ്ടര്‍ 18 ബ്രസീല്‍ ടീമില്‍ കളിച്ച മാഴ്സലോ മാര്‍ടിന്‍സ് മുതിര്‍ന്നപ്പോള്‍ ബൊളീവിയന്‍ ടീമിലായി. ഷാക്തര്‍ ഡൊണസ്കിന്‍െറ സ്ട്രൈക്കറായിരുന്നു മാഴ്സലോ, ഇംഗ്ളണ്ടിലെ വിഗാനു വേണ്ടിയും കളിച്ചു. ഇപ്പോള്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ചാങ്ചുന്‍ യതായിയുടെ താരമാണ്.

ബൊളീവിയക്കുവേണ്ടി 49 കളിയില്‍ 12 ഗോളടിച്ച മാഴ്സലോ തന്നെയാവും ചിലിയിലെ ടീമിന്‍െറ പ്രതീക്ഷ.
യുവ താരം: ആരാവും കോപയിലെ ബൊളീവിയന്‍ സ്പെഷല്‍ എന്ന ചോദ്യത്തിന് 18 കാരന്‍ സെബാസ്റ്റ്യന്‍ ഗമാറയെന്നാവും ഉത്തരം.
എ.സി മിലാന്‍ യൂത്ത് താരമായ ഗമാറ കഴിഞ്ഞയാഴ്ചയാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
ഇറ്റലിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരം കൂടിയാണ് ഗമാറ.

ചിലി

ഫിഫ റാങ്ക്: 19
കോപയില്‍: 2011-ക്വാര്‍ട്ടര്‍ ഫൈനല്‍. മികച്ചപ്രകടനം: നാലുതവണ റണ്ണറപ്പ്. അഞ്ചുതവണ മൂന്നാംസ്ഥാനം.

ആതിഥേയരെന്ന നിലയില്‍ കിരീടപ്രതീക്ഷയിലാണ് ചിലിയുടെ ഒരുക്കം. ലാ റോയയുടെ ചരിത്രത്തിലെ സുവര്‍ണ തലമുറയുമായാണ് സ്വന്തംമണ്ണില്‍ ഒരുങ്ങുന്നത്.
പ്രവചനം:
ആതിഥേയരെന്ന വെല്ലുവിളി. സെമി സാധ്യത
സ്റ്റാര്‍മാന്‍ : ബാഴ്സലോണയില്‍ ഇംഗ്ളീഷ് ടീമായ ആഴ്സനലിലേക്ക് കൂടുമാറിയ അലക്സിസ് സാഞ്ചസ് ടീമിന്‍െറ തുരുപ്പുശീട്ട്. ബാഴ്സക്കുവേണ്ടി മൂന്ന് സീസണ്‍ കളിച്ച സാഞ്ചസ് അവസാന സീസണില്‍ ആഴ്സനലില്‍ മിന്നിത്തിളങ്ങി. 35 കളിയില്‍ 16 ഗോളുമായി സൂപ്പര്‍ ഫോമില്‍. പ്രകടനം നിലനിര്‍ത്തിയാല്‍ സാഞ്ചസ് തന്നെ ചിലിയെ കന്നികിരീടത്തിലേക്ക് നയിക്കും. യുവന്‍റസ് താരം അര്‍തുറോ വിദാല്‍, ബാഴ്സ ഗോളി ക്ളോഡിയോ ബ്രാവോ, നാപോളിയുടെ എഡ്വേര്‍ഡോ വാര്‍ഗസ് എന്നിവരും ചിലിയുടെ കരുത്താവും.

യുവതാരം: 21കാരന്‍ എയ്ഞ്ചലോ ഹെന്‍റിക്വസാവും കോപയില്‍ ചിലിയുടെ യുവരക്തം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ഹെന്‍റിക്വസ് ലോണ്‍ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷമായി വിവിധ ടീമുകളിലായിരുന്നു. കഴിഞ്ഞ സീസണില്‍ ക്രൊയേഷ്യന്‍ ക്ളബ് ഡൈനാമോ സാഗ്രബിനുവേണ്ടി 20 ഗോളുമായി മിന്നുന്ന ഫോമില്‍. ചിലിക്കുവേണ്ടി അഞ്ചുകളിയില്‍ രണ്ട് ഗോളും നേടി.

മെക്സികോ

ഫിഫ റാങ്ക്: 23
കോപയില്‍: ഗ്രൂപ് റൗണ്ട് (2011)
മികച്ച പ്രകടനം: റണ്ണര്‍അപ്പ് (1993, 2001)

കോണ്‍കകാഫ് രാജ്യമായ മെക്സികോ കോപയിലെ അതിഥികളാണ്. കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ളെങ്കിലും ഇക്കുറി മികച്ച പ്രകടനത്തിനുള്ള ഒരുക്കത്തിലാണ് കോച്ച് മിഗ്വേല്‍ ഹെരീറയും സംഘവും. സൂപ്പര്‍താരങ്ങളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ യാവിയര്‍ ഹെര്‍ണാണ്ടസ്, കാര്‍ലോസ് വെയ, ജിയോവനി ഡോ സാന്‍േറാസ് എന്നിവരില്ലാതെയാണ് മെക്സികോ കോപയിലത്തെുന്നത്. ജൂലൈയിലെ ഗോള്‍ഡ്കപ്പ് മുന്നില്‍ കണ്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമംനല്‍കിയത്.

പ്രവചനം: ക്വാര്‍ട്ടര്‍ വരെ
സ്റ്റാര്‍മാന്‍: യുവതാരങ്ങള്‍ക്ക് മേധാവിത്ത്വമുള്ള ടീമില്‍ 36 കാരന്‍ റാഫേല്‍ മാര്‍ക്വിസാണ് സൂപ്പര്‍താരം. 18ാം വയസ്സുമുതല്‍ മെക്സികന്‍ പ്രതിരോധത്തിലുള്ള മുന്‍ ബാഴ്സലോണ താരത്തിന് ചിലിയിലും കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങള്‍. ബ്രസീലില്‍ തന്‍െറ നാലാം ലോകകപ്പ് കളിച്ചാണ് മാര്‍ക്വിസ് കോപയിലത്തെുന്നത്. സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യത്തില്‍ വെറോന താരത്തെ കാത്തിരിക്കുന്നത് നായകന്‍െറ ചുമതല.

യുവതാരം: ഗോള്‍ഡ് കപ്പ് ടീമിനുമുമ്പ് യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണിത്. പന്തുരുളും മുമ്പേ താരമാവുന്നത് ഡച്ച് ക്ളബ് ട്വന്‍റിയുടെ 22 കാരന്‍ ജീസസ് കൊറോണ. അഞ്ചുതവണ ദേശീയ കുപ്പായമണിഞ്ഞ ജീസസ് അവസരത്തിനൊത്തുയരുമെന്ന് കോച്ചിനും വിശ്വാസം.

ജമൈക്ക
ഫിഫ റാങ്ക്: 65
കോപയില്‍ ആദ്യം

കോണ്‍കകാഫ് ക്ഷണിതാക്കളായത്തെുന്ന ജമൈക്കക്ക് രാജ്യാന്തര പരിചയത്തിനുള്ള അവസരമാവും തങ്ങളുടെ ആദ്യ കോപ അമേരിക്ക. ലോകകപ്പില്‍ ഒരുതവണ മാത്രമേ ഈ കരീബിയന്‍ രാജ്യം കളിച്ചിട്ടുള്ളൂ. കരീബിയന്‍ കപ്പ് ജേതാക്കളായി കോപയിലേക്ക്.
പ്രവചനം: വമ്പന്മാരെ അട്ടിമറിക്കാന്‍ കരുത്തുള്ള കറുത്ത കുതിര

സ്റ്റാര്‍മാന്‍: ടീമെന്ന നിലയില്‍ ദുര്‍ബലരാണെങ്കിലും യൂറോപ്പിലെയും അമേരിക്കിയിലെയും ക്ളബ് താരങ്ങളാണ് പലരും. ഇംഗ്ളീഷ് ക്ളബ് ലീഡ്സില്‍നിന്ന് വിട്ട റൊഡോള്‍ഫ് ഓസ്റ്റിനാണ് കരീബിയന്‍ സംഘത്തിന്‍െറ സൂപ്പര്‍താരം. കരീബിയന്‍ കപ്പില്‍ ജമൈക്കന്‍ നായകനായിരുന്നു ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍. സൈമന്‍ ഡോകിന്‍സ്, റെഡിങ്ങിന്‍െറ ഗാരത് മക്ക്ളെറി, ക്രിസ്റ്റല്‍ പാലസിന്‍െറ അഡ്രിയാന്‍ മരിയപ്പ എന്നിവര്‍ മറ്റുതാരങ്ങള്‍.

യുവതാരം: പ്രായ 22 ആണെങ്കിലും മൈകല്‍ ഹെക്ടര്‍ ആറുവര്‍ഷത്തിനുള്ളില്‍ പന്തുതട്ടിയത് 11 ക്ളബുകളില്‍. ഇംഗ്ളണ്ടിലെ റെഡിങ് താരമാണ് ഹെക്ടര്‍. വായ്പ അടിസ്ഥാനത്തിലായിരുന്നു മറ്റ് ക്ളബുകളില്‍ കളിച്ചത്. ഇംഗ്ളണ്ടില്‍ ജനിച്ച ഹെക്ടറിന് ജമൈക്കന്‍ ടീമിലെ അരങ്ങേറ്റം കൂടിയാണ് ഈ കോപ.

എക്വഡോര്‍

ഫിഫ റാങ്ക്: 31
കോപയില്‍: 2011 ഒന്നാം റൗണ്ട്.
മികച്ച പ്രകടനം: ക്വാര്‍ട്ടര്‍ ഫൈനല്‍ (1997)

അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് ആദ്യ റൗണ്ടില്‍തന്നെ മടങ്ങുക. ലോകകപ്പിലും, കോപ അമേരിക്കയിലുമെല്ലാം ഇങ്ങനെയാണ് എക്വഡോറിന്‍െറ പ്രകടനം. ചിലിയെയും മെക്സികോയെയും മറികടന്ന് ഗ്രൂപ്പില്‍ മുന്നിലത്തൊന്‍ ഇക്കുറിയും കഴിയില്ല.
പ്രവചനം: രണ്ടാംസ്ഥാനത്തിനായി മെക്സികോക്കെതിരെ പോരാട്ടം

സ്റ്റാര്‍മാന്‍: സ്വാന്‍സീ സിറ്റിയുടെ ജെഫേഴ്സന്‍ മൊന്‍റീറോയാണ് എക്വഡോറിന്‍െറ കൊമ്പന്‍. വിയ്യാറയല്‍ ഉള്‍പ്പെടെ ക്ളബുകളില്‍ കളിച്ചതാരം ദേശീയ കുപ്പായത്തില്‍ 46 മത്സരങ്ങളില്‍നിന്ന് ഒമ്പത് ഗോള്‍ നേടി. പരിചയസമ്പന്നനായ ക്രിസ്റ്റ്യന്‍ നൊബൊവ, വെസ്റ്റ്ഹാം താരം എന്നര്‍ വലന്‍സിയ എന്നിവരും ശ്രദ്ദേയ സാന്നിധ്യം.

യുവതാരം: 20 കാരന്‍ ജൊനാഥന്‍ ഗോണ്‍സാല്‍വസ് മെക്സികന്‍ ക്ളബ് യൂനിവേഴ്സലിലെ പരിചയസമ്പത്തുമായാണ് കോപയിലത്തെുന്നത്. ചിലിയില്‍ എക്വഡോറിനുവേണ്ടി തിളങ്ങിയാല്‍ ഗോണ്‍സാല്‍വസിന്‍െറ നല്ലസമയവുമാവും.

‘കരകയറ്റാന്‍’ വി.എസ് അരുവിക്കരയിലെത്തി

Posted: 09 Jun 2015 11:49 AM PDT

Image: 

ആര്യനാട്: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് പ്രവര്‍ത്തകരുടെ ആവേശമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെി. പ്രവര്‍ത്തകരുടെ ആവേശം നെഞ്ചിലേറ്റി യു.ഡി.എഫ്,മോദി സര്‍ക്കാറുകള്‍ക്കെതിരെ വി.എസ്. കത്തിക്കയറിയപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പിനും അത് ആശ്വാസമായി.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് ആര്യനാട് ബസ്സ്റ്റാന്‍ഡിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ എല്‍.ഡി.എഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ വി.എസ്. എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനചടങ്ങില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. വി.എസ്. അരുവിക്കരയില്‍ എത്തുമോയെന്നാണ് കുറേ ദിവസമായി രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്നത്.
 അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയത് പാര്‍ട്ടിക്ക് ബൂമറാങ്ങായി.
എല്‍.ഡി.എഫ്  നേതാക്കളും അരുവിക്കരയിലെ സ്ഥാനാര്‍ഥി എം. വിജയകുമാറും നിരന്തരം ആവശ്യപ്പെട്ടതിനൊടുവിലാണ് വി.എസ് ഇന്നലെ അരുവിക്കരയില്‍ എത്തിയത്. വൈകീട്ട് അഞ്ചിനാണ് പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. വി.എസ് എത്തുന്നതറിഞ്ഞ് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ ആര്യനാട്ടേക്ക് ഒഴുകുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ നേതാവിനായി കാത്തുനിന്നു. ചടങ്ങ് നടക്കുന്ന സ്ഥലത്തിന് സമീപത്തെ എല്ലാ കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടംപിടിച്ചിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗം ആനാവൂര്‍ നാഗപ്പന്‍െറ സ്വാഗതത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചു. പിന്നാലെ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പകര്‍ന്ന് ആറേകാലോടെ വി.എസ് സമ്മേളന സ്ഥലത്ത് എത്തിയത്.
 ഇതോടെ പ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പിലായി.വളന്‍റിയര്‍മാരും പൊലീസും ചേര്‍ന്ന് പണിപ്പെട്ടാണ് വി.എസിനെ വേദിയിലത്തെിച്ചത്. വി.എസ് എത്തിയതോടെ ഗണേഷ് പ്രസംഗം അവസാനിപ്പിച്ചു. ഉടന്‍ വി.എസിനെ ഉദ്ഘാടനപ്രസംഗത്തിനായി ക്ഷണിച്ചു.സ്വതസിദ്ധമായ ശൈലിയില്‍ നീട്ടിപ്പറഞ്ഞു തുടങ്ങിയ വി.എസ് പിന്നെ കത്തിക്കയറുകയായിരുന്നു. ഉമ്മന്‍ ചാണ്ടി, എ.കെ. ആന്‍റണി എന്നിവര്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി ആഞ്ഞടിച്ച വി.എസ് യു.ഡി.എഫ്, മോദി സര്‍ക്കാറുകള്‍ക്കെതിരായ ഇടതുപാര്‍ട്ടികളുടെ ചെറുത്തുനില്‍പ്പിന് ജനപിന്തുണ ആവശ്യപ്പെട്ടു.
 എം. വിജയകുമാറിനെ പോലെ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് തങ്ങള്‍ രംഗത്തിറക്കിയിട്ടുള്ളതെന്നും അതീവ പ്രാധാന്യമുള്ള  തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള അവസരമാണ് അരുവിക്കരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും വി.എസ് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം അദ്ദേഹം സംസാരിച്ചു.
 തുടര്‍ന്ന് ഗണേഷിന്‍െറ ബാക്കി പ്രസംഗവും കേട്ടാണ് വി.എസ് വേദിയില്‍ നിന്ന് ഇറങ്ങിയത്.  മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ വി.എസിനെ റോഡ് വരെ അനുഗമിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കാക്കി യൂനിഫോം പടിയിറങ്ങുന്നു

Posted: 09 Jun 2015 11:46 AM PDT

Image: 
Subtitle: 
പരിഷ്കാരം ജൂലൈ ഒന്നുമുതല്‍

മാനന്തവാടി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കാക്കി യൂനിഫോം പടിയിറങ്ങുന്നു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്കൈ ബ്ളൂ ഷര്‍ട്ടും നേവി ബ്ളൂ പ്ളാന്‍റുമാണ് പുതിയ വേഷം.പരിഷ്കാരം ജൂലൈ ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനം.  ചെക്കിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കറുത്ത പാന്‍റും വെള്ള ഷര്‍ട്ടും ടൈയും ധരിക്കണം. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും യൂനിഫോം അലവന്‍സായി ആയിരം രൂപയും ഇന്‍സ്പെക്ടര്‍മാര്‍ക്ക് 1500 രൂപയും നല്‍കും. ഈ മാസം 15 മുതല്‍ അലവന്‍സ് വിതരണം ചെയ്തുതുടങ്ങും. അലവന്‍സ് കിട്ടുന്ന മുറക്ക് ഒരു മാസത്തിനകം സമ്പൂര്‍ണമായി യൂനിഫോം പരിഷ്കാര നടപടികള്‍ പൂര്‍ത്തിയാകും.
 സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂനിഫോമിന് മാറ്റമില്ല. യൂനിഫോം പരിഷ്കാരം നടപ്പാക്കുമ്പോഴും പ്രധാന നിര്‍ദേശങ്ങളിലൊന്നായ നെയിംബോര്‍ഡ് ധരിക്കണമെന്നത് മാത്രം നടപ്പാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും മോശം പെരുമാറ്റംമൂലം നിലവില്‍ പരാതികള്‍ നല്‍കാന്‍ യാത്രക്കാര്‍  ബുദ്ധിമുട്ടുന്നുണ്ട്. പേരുകള്‍ അറിയാത്തതാണ് പ്രശ്നം. ഇത് മുന്‍നിര്‍ത്തിയാണ് നെയിംബോര്‍ഡ് ധരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. എന്നാല്‍, മാനേജ്മെന്‍റും യൂനിയനുകളും ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം.
 

നേപ്പാളില്‍ ഭരണഘടന യാഥാര്‍ഥ്യത്തിലേക്ക്

Posted: 09 Jun 2015 11:11 AM PDT

Image: 
Subtitle: 
നാലു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ധാരണയിലത്തെി

കാഠ്മണ്ഡു: നേപ്പാളില്‍ പുതിയ ഭരണഘടനക്ക് വഴിതെളിയുന്നു. നീണ്ടകാലമായി തര്‍ക്കം തുടര്‍ന്നിരുന്ന നിര്‍ണായക കാര്യങ്ങളില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയിലത്തെിയതോടെയാണിത്. ചൊവ്വാഴ്ച നാലു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റിലും ചൊവ്വാഴ്ച ചര്‍ച്ച നടന്നു.

പുതിയ ഭരണഘടന പ്രകാരം നേപ്പാളില്‍ എട്ട് ഫെഡറല്‍ സംസ്ഥാനങ്ങള്‍ ഉണ്ടാവും. സംസ്ഥാനങ്ങളുടെ കൃത്യമായ അതിര്‍ത്തികള്‍ തീരുമാനിക്കാന്‍ പ്രത്യേക കമീഷനെ നിയമിക്കും. കമീഷന്‍ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. സംസ്ഥാനങ്ങളില്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്തും. പിന്നീടാണ് അന്തിമമായി അതിര്‍ത്തികള്‍ നിശ്ചയിക്കുക. സംസ്ഥാനങ്ങളുടെ പേരും തെരഞ്ഞെടുപ്പിന് ശേഷമാവും തീരുമാനിക്കുക.

2008 മുതല്‍ നേപ്പാളില്‍ ഭരണഘടനക്ക് ശ്രമം തുടങ്ങിയിരുന്നു. 2010ലാണ് നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വരേണ്ടിയിരുന്നത്. രാജ്യത്ത് ഒന്നരപ്പതിറ്റാണ്ടോളം സായുധ പോരാട്ടം നടത്തിയ മാവോവാദികള്‍ ആണ് രാജവാഴ്ചക്ക് പകരം സമ്പൂര്‍ണ ഭരണഘടന എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍, രാജ്യത്ത് എത്ര സംസ്ഥാനം വേണം, അവയുടെ രൂപവത്കരണം എങ്ങനെയായിരിക്കണം, പേര് എന്താവണം എന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി. ഈ വര്‍ഷം ഭരണകക്ഷികളായ പാര്‍ട്ടികള്‍ ഭരണഘടനയുടെ കരട് അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം അസംബ്ളി ഹാളില്‍ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങള്‍ കസേരകളും മേശയും തകര്‍ത്തു. പിന്നീട് തെരുവിലേക്ക് പ്രതിഷേധം നീണ്ടു. ഭരണഘടനയില്‍ അവസാനമായി ഒപ്പിട്ടത് രാജ്യത്തെ മുഖ്യപ്രതിപക്ഷമായ യുനൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്)ആണ്. ഇപ്പോള്‍ ഒപ്പിട്ട നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍  601 അംഗ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകും. അതിനാല്‍തന്നെ പുതിയ ഭരണഘടന വൈകാതെ നിലവില്‍ വരുമെന്ന് ഉറപ്പായി.

അടുത്തിടെ നേപ്പാളില്‍ സംഭവിച്ച ഭൂകമ്പ ദുരന്തമാണ് ഭരണഘടനക്ക് വേഗമേറ്റിയത്. ഭരണഘടനാ പ്രതിസന്ധി  നീക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ കനത്ത സമ്മര്‍ദമാണ് ഭൂകമ്പം ചെലുത്തിയത്.

അപായച്ചങ്ങല വലിച്ചാല്‍ ഇനി ട്രെയിന്‍ നില്‍ക്കില്ല

Posted: 09 Jun 2015 05:27 AM PDT

Image: 

ലഖ്നൗ: ട്രെയിന്‍ നിര്‍ത്താന്‍ ഇനി അപായച്ചങ്ങല വലിച്ചിട്ട് കാര്യമില്ല. ചങ്ങല ട്രെയിനുകളില്‍ നിന്ന് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചതോടെയാണ് ഇവ അപ്രത്യക്ഷമാകുന്നത്. വകതിരിവില്ലാതെ അപായച്ചങ്ങല വലിച്ചതിന് റെയില്‍വേക്ക് വര്‍ഷത്തില്‍ 3,000 കോടിയുടെ നഷ്ടം സംഭവിക്കുന്നതിനാലാണ് ഈ മാറ്റമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന് പകരം ഡ്രൈവറുടെയും അസിസ്റ്റന്‍റ് ഡ്രൈവറുടെയും ഫോണ്‍ നമ്പറുകള്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ക്ക് നേരിട്ട് തന്നെ വിളിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടാം. വാകി ടോക്കിയുമായി ഒരാളെ ഓരോ കോച്ചുകളിലും നിയമിക്കുകയും ചെയ്യും.

അപായച്ചങ്ങല നീക്കം ചെയ്യുന്ന പ്രവൃത്തി ഇതിനകം തന്നെ ബറേലിയിലെ ഇസ്സത്ത് നഗറില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തര^ദക്ഷിണ റെയില്‍വേ പി.ആര്‍.ഒ രാജേന്ദ്ര സിങ് അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന റെയില്‍വേ കോച്ചുകളില്‍ ഇനി ചെയിന്‍ സ്ഥാപിക്കില്ല. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് എത്തുന്ന കോച്ചുകളില്‍ നിന്നും ചെയിന്‍ നീക്കുന്നതായും രാജേന്ദ്ര സിങ് അറിയിച്ചു.

അടിയന്തിര ആവശ്യങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള ടി.ടി.ആറുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വരുമ്പോഴുമാണ് ചെയിന്‍ വലിക്കേണ്ടത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ട്രെയിന്‍ നഷ്ടമാകുമ്പോഴാണ് ഇപ്പോള്‍ യാത്രക്കാര്‍ ചെയിന്‍ വലിക്കുന്നത്. ഓരോരുത്തരുടെയും സ്വന്തം ആവശ്യത്തിനാണ് ചെയിന്‍ ഉപയോഗിക്കുന്നതെന്നും രാജേന്ദ്ര സിങ് പറഞ്ഞു.

ട്രെയിന്‍ വൈകുന്നതിന് അപായച്ചങ്ങല വലിക്കുന്നത് കാരണമാകുന്നുണ്ടെന്ന് ഇസ്സത്ത് നഗര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. ഇത് നേരത്തെ തന്നെ റെയില്‍വേയുടെ ചര്‍ച്ചക്ക് വന്നിരുന്നു. ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റി

Posted: 09 Jun 2015 03:45 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിതിരിവിലേക്ക്. ഇത്തവണ ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെയാണ് കെജ് രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവ് ലഫ്. ഗവര്‍ണര്‍ നജീബ് ജംങ്ങിന്‍െറ അംഗീകാരത്തിനായി അയച്ചു കൊടുത്തു. ഈ സ്ഥലമാറ്റ ഉത്തരവിന് ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.  

ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ മേധാവിയായി ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണറായ എം.കെ മീണ ചുമതലയേറ്റതിന് പിന്നാലെയാണ് കെജ് രിവാള്‍ സര്‍ക്കാറിന്‍െറ പുതിയ നടപടി. മീണയുടെ നിയമനം കോടതി അലക്ഷ്യമാണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചത്. അഴിമതി വിരുദ്ധ സേന ലഫ്.ഗവര്‍ണറുടെ കീഴിലല്ല, ഡല്‍ഹി സര്‍ക്കാരിന്‍െറ ചുമതലയിലാണ് വരുന്നതെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ നിയമനം കോടതിയലക്ഷ്യമാണെന്നുമാണ് സര്‍ക്കാരിന്‍െറ വാദം.

എന്നാല്‍, അഴിമതി വിരുദ്ധസേന ലഫ്. ഗവര്‍ണറുടെ ചുമതലയിലായിരിക്കും എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു.

ഭൂമി തട്ടിപ്പു കേസില്‍ സലീംരാജിന് ജാമ്യം

Posted: 09 Jun 2015 12:51 AM PDT

Image: 

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെ അറസ്റ്റിലായിരുന്ന എല്ലാ പ്രതികള്‍ക്കും ജാമ്യം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. സലിംരാജിന് പുറമെ ഒന്നാം പ്രതിയും ഇടനിലക്കാരനുമായ സി.കെ. ജയറാം, രണ്ടാം പ്രതിയും സലിംരാജിന്‍െറ സഹോദരീ ഭര്‍ത്താവുമായ കെ.എച്ച്. അബ്ദുല്‍ മജീദ്, മൂന്നാം പ്രതി ഇടവ സ്വദേശി എ. നിസാര്‍, 10ാം പ്രതി ഇടവ സ്വദേശി എ.എം. അബ്ദുല്‍ അഷ്റഫ്, 24ാം പ്രതിയും ഡെപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയ കുമാര്‍, 28ാം പ്രതി ശാസ്തവട്ടം സ്വദേശി എസ്.എം. സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചയും സി.ബി.ഐ കൊച്ചി ആസ്ഥാനത്ത് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഇന്നു വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന.

കടകംപള്ളി വില്ളേജിലെ 18 സര്‍വേ നമ്പറുകളിലായി 44.5 ഏക്കറോളം ഭൂമി കബളിപ്പിച്ച് നേടിയ കോടതിവിധിയുടെ ബലത്തില്‍ വ്യാജ രേഖകള്‍ ചമച്ച് കൃത്രിമ തണ്ടപ്പേരുണ്ടാക്കി കരം തീര്‍ത്ത് തട്ടിയെടുത്തെന്നാണ് കേസ്. 147 കുടുംബങ്ങളുടെ 200 കോടിയോളം മതിപ്പുവിലയുള്ള ഭൂമിയാണ് പ്രതികള്‍ തട്ടിയെടുത്തത്.

അതേസമയം, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ളെന്ന് സലീം രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിലും താന്‍ ഒപ്പിട്ടിട്ടില്ല. ആറ് കരാറുകളില്‍ തന്‍െറ പേരുണ്ടെന്നത് തെറ്റായ വിവരമാണ്. സത്യാവസ്ഥ സി.ബി.ഐ പുറത്ത്കൊണ്ടു വരുന്നതായി വിശ്വസിക്കുന്നതായും സലീം രാജ് പ്രതികരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP