മലയോരം ചുഴലിക്കാറ്റില്‍ ഉലഞ്ഞു Madhyamam News Feeds | ![]() |
- മലയോരം ചുഴലിക്കാറ്റില്‍ ഉലഞ്ഞു
- മുന്‍ ഒറ്റപ്പാലം എം.പി എസ്. ശിവരാമന്‍ സി.പി.എമ്മിലേക്ക്
- നേതാക്കളുടെ വന്‍പട; പ്രചാരണം മൂര്‍ധന്യത്തില്‍
- ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി ലളിത് മോദി
- യോഗ ദിനാചരണം: ഉപരാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമാകുന്നു
- യോഗ ദിനം ആഘോഷമായി
- അഹ്മദ് മന്‍സൂറിനെ വിട്ടയക്കണമെന്ന് ജര്‍മനിയോട് അല്‍ ജസീറ
- മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ നിന്ന് 19 പേരെ രക്ഷപ്പെടുത്തി
- യമന്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി
- അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ഏറ്റുമുട്ടലില്‍ മൂന്നു മരണം
- പ്രവാസികള്‍ക്ക് കീശ ചോരാതെ ജീവിക്കാം, മസ്കത്തില്‍
- അരുവിക്കര: സാമുദായിക സംഘടനകളുടെ പിന്തുണ നേടാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍
- ആ വെളുത്ത കൊലയാളിയെ ഭീകരന്‍ എന്ന് വിളിച്ചേക്കരുതേ!
- പ്രതിവിധി സമ്പൂര്‍ണ മദ്യനിരോധം മാത്രം
- കൊളംബിയ^ പെറു മത്സരം ഗോള്‍ രഹിത സമനിലയില്‍
- നെയ്മറില്ലെങ്കിലും ജയിക്കാം; ബ്രസീല്‍ ക്വാര്‍ട്ടറില്‍
- ഫലസ്തീന്: ഫ്രഞ്ച് സമാധാനനീക്കത്തിനെതിരെ ഇസ്രായേല്‍
- പള്ളിയിലെ കൂട്ടക്കൊല: പ്രതി തയാറാക്കിയ ‘വംശവെറിയുടെ മാനിഫെസ്റ്റോ’ പുറത്ത്
- ബിഹാറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു
- കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച: ബംഗാള്‍ സി.പി.എമ്മില്‍ ഭിന്നത
- മഴ ചെയ്ത ചതി
- 400 കോടി ലക്ഷ്യമിട്ട് മന്‍പസന്ത് ഐ.പി.ഒ 24ന്
- മുസ്തഫിസ് വീണ്ടും; ഏകദിന പരമ്പര ബംഗ്ലാദേശിന്
- പേറ്റിഎം റുപേയുമായി ചേര്‍ന്ന് വെര്‍ച്വല്‍ കാര്‍ഡ് ഇറക്കുന്നു
- പീഡനകേസില്‍ സംവിധായകന്‍ അറസ്റ്റില്‍
മലയോരം ചുഴലിക്കാറ്റില്‍ ഉലഞ്ഞു Posted: 22 Jun 2015 01:18 AM PDT താമരശ്ശേരി: ചുഴലിക്കാറ്റില്‍ മലയോരമേഖലയിലും സമീപഗ്രാമങ്ങളിലും വന്‍ നാശം. നിരവധി വീടുകള്‍ തകര്‍ന്നു. ഹൈടെന്‍ഷന്‍ ലൈനില്‍ മരങ്ങള്‍ വീണ് മലയോരമേഖലയില്‍ വൈദ്യുതി നിലച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെ മലയോരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വിതച്ചത്. റബര്‍, കപ്പ, വാഴ, തെങ്ങ് എന്നിവക്ക് വന്‍നാശമുണ്ടായി. താമരശ്ശേരി കോട്ടയില്‍ ക്ഷേത്രം ഗേറ്റിനുസമീപം ആറാട്ട് നടക്കല്‍ മാളുവിന്‍െറ ഓടുമേഞ്ഞവീട് മരംപൊട്ടിവീണ് തകര്‍ന്നു. ചെറുകുന്നുമ്മല്‍ റഹ്മത്ത് മന്‍സിലില്‍ ഫാത്തിമ മുഹ്സിന്‍െറ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ പന മുറിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. കോടഞ്ചേരി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ 18 വൈദ്യുതി പോസ്റ്റുകള്‍ മരംവീണ് തകര്‍ന്നു. ഹൈടെന്‍ഷന്‍ ലൈനില്‍ വിവിധ ഭാഗങ്ങളില്‍ മരംവീണ് പെരുമ്പള്ളി സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, മുക്കം, കുന്ദമംഗലം, തിരുവമ്പാടി എന്നിവിടങ്ങളിലും വൈദ്യുതിവിതരണം നിലച്ചു. |
മുന്‍ ഒറ്റപ്പാലം എം.പി എസ്. ശിവരാമന്‍ സി.പി.എമ്മിലേക്ക് Posted: 22 Jun 2015 12:42 AM PDT Image: ![]() പാലക്കാട്: ഒറ്റപ്പാലം മുന്‍ എം.പിയും പട്ടികജാതി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ്. ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി പ്രാഥമികാംഗത്വവും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചതായി എസ്. ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്‍െറ അഴിമതിയില്‍ മനംമടുത്താണ് രാജിയെന്നും സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളമിതുവരെ കണ്ടില്ലാത്ത വിധം അഴിമതിയുടെ ചെളികുണ്ടില്‍ ആണ്ടുപോയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാര്‍. വികസനത്തിന്‍െറ മറവില്‍ അഴിമതിയുടെ കരുതലാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ്പോലും തട്ടിപ്പുകാരുടെ താവളമായി മാറി. മന്ത്രിമാര്‍ ധനസമ്പാദനത്തിന് മത്സരിക്കുകയാണെന്നും ശിവരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ശൈലിയുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നത്. ഗ്രൂപ്പുകളും ഉള്‍ഗ്രൂപ്പുകളുമുള്ള കോണ്‍ഗ്രസില്‍ നില്‍ക്കുന്നതിനുള്ള മെയ്വഴക്കം പോരായിരുന്നു. പദവി ചോദിക്കുകയോ കിട്ടണമെന്ന് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി ആരോടും പ്രശ്നങ്ങളില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിലേക്ക് തിരികെ വരണമെന്ന് സെക്രട്ടേറിയറ്റംഗങ്ങള്‍ പലരും വിവിധ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. |
നേതാക്കളുടെ വന്‍പട; പ്രചാരണം മൂര്‍ധന്യത്തില്‍ Posted: 21 Jun 2015 11:40 PM PDT Image: ![]() തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ അരുവിക്കരയില്‍ പ്രചാരണം മൂര്‍ധന്യത്തില്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ നേതാക്കളുടെ വന്‍പടതന്നെ തമ്പടിച്ചാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. സ്ഥാനാര്‍ഥികളുടെ വാഹനപര്യടനത്തിനൊപ്പം വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകരുടെ വോട്ടുപിടുത്തവും കൂടിയായതോടെ മണ്ഡലത്തിന് ഉത്സവഛായ കൈവന്നു. പ്രധാന കവലകള്‍ക്ക് പുറമെ കാടുംമലയും കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. കൂടാതെ മറുചേരിയുടെ വോട്ട് കഴിയുന്നത്ര സ്വന്തമാക്കാനുള്ള തീവ്രശ്രമവും. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പുറമെ സമുദായ സമവാക്യങ്ങളും സ്വന്തംപക്ഷത്തിന് അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് നേതാക്കള്‍ പ്രയോഗിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രസംഗങ്ങള്‍ക്ക് പുറമെ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും പാര്‍ട്ടികളും മുന്നണികളും നെട്ടോട്ടത്തിലാണ്. പ്രമുഖ സ്ഥാനാര്‍ഥികളുടെ വാഹനപര്യടനം ഇന്നലെയും തുടര്‍ന്നു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കാലവര്‍ഷം നേരിയ തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അണികളുടെ ആവേശത്തില്‍ ഒട്ടുംകുറവില്ല. നേതാക്കളുടെ പരിപാടികളിലും കുടുംബയോഗങ്ങളിലും നൂറുകണക്കിനാളുകളാണ് മഴപോലും വകവെക്കാതെ എത്തുന്നത്. കാര്‍ത്തികേയന്‍െറ മരണം സൃഷ്ടിച്ച സഹതാപവും വികസനവും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി വോട്ട് നേടാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ ഭരണത്തിലെ അഴിമതിയും മണ്ഡലത്തിന്‍െറ വികസന പിന്നാക്കാവസ്ഥയുമാണ് എല്‍.ഡി.എഫിന്‍െറ തുറുപ്പുചീട്ട്. വോട്ടര്‍മാര്‍ ഇത്തവണ മാറ്റത്തിന് മനസ്സ് തുറക്കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. പി.സി. ജോര്‍ജിന്‍െറ അഴിമതിവിരുദ്ധ മുന്നണിയും പി.ഡി.പിയും കഴിയുംവിധം പ്രചാരണത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ചില സമുദായങ്ങളുടെ വോട്ട് ഇത്തവണ എങ്ങോട്ട് മാറുമെന്ന ചോദ്യമാണ് പാര്‍ട്ടികളെ പ്രധാനമായും അലട്ടുന്നത്. മൂന്ന് പ്രധാനസ്ഥാനാര്‍ഥികളും ഒരേസമുദായത്തില്‍നിന്ന് ആയതിനാല്‍ അതിന്‍െറപേരില്‍ ഏതെങ്കിലും തരത്തിലുള്ള വോട്ടുചോര്‍ച്ചക്ക് വകയില്ല. എന്നാല്‍ ഈഴവ, മുസ്ലിം, നാടാര്‍ വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പ്ഫലം. മുസ്ലിം വോട്ടര്‍മാരെ അനുകൂലമാക്കുന്നതിനൊപ്പം നോമ്പ് കാലമായതിനാല്‍ വോട്ട് ചെയ്യാന്‍ എത്താതിരിക്കരുതെന്ന സ്നേഹോപദേശവും മുന്നണികള്‍ നല്‍കുന്നു. സോളാര്‍ വിവാദം വീണ്ടും തലപൊക്കിയതോടെ മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയവും വരുംദിവസങ്ങളില്‍ അത് തന്നെയായിരിക്കും. |
ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി ലളിത് മോദി Posted: 21 Jun 2015 10:39 PM PDT Image: ![]() Subtitle: ബി.സി.സി.ഐയുടെയും ഐ.പി.എല്ലിന്‍റെയും പൂര്‍ണ നിയന്ത്രണം ജെയ്റ്റ്ലിക്ക് ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി മുന്‍ ഐ.പി.എല്‍ കമ്മീഷണറും കോഴക്കേസിലെ പ്രതിയുമായ ലളിത് മോദി. ബി.സി.സി.ഐക്കും ഐ.പി.എല്ലിനും മേലുള്ള പൂര്‍ണ നിയന്ത്രണം അരുണ്‍ ജെയ്റ്റ്ലിയുടെ കയ്യില്‍ ആയിരുന്നുവെന്നും മന്ത്രിയുടെ വാക്കുകള്‍ക്കപ്പുറത്തേക്ക് ഒന്നും പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ളെന്നും മോദി കടന്നാക്രമിച്ചു. വിദേശ കൈമാറ്റ നിയമത്തിന്‍റെ ലംഘനം നടത്തിയെന്ന കേസില്‍ ലളിത് മോദിയും ഇയാളെ സഹായിച്ചുവെന്ന പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും വിവാദ കൊടുങ്കാറ്റില്‍ നില്‍ക്കവെയാണ് മോദിയുടെ പുതിയ ആരോപണം. ലളിത് മോദിയും വസുന്ധര രാജ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങ്ങും തമ്മില്‍ നടത്തിയ 11 കോടിയുടെ കൈമാറ്റം തീര്‍ത്തും കച്ചവട ഇടപാടായിരുന്നുവെന്ന ജെയ്റ്റ്ലിയുടെ പ്രസ്താവന വന്നതിന് തൊട്ടുടന്‍ ആണ് ഒരു കൂട്ടം ട്വിറ്റര്‍ പോസ്റ്റുകളിലൂടെ ലളിത് മോദി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദശകങ്ങളായി ബി.സി.സി.ഐക്കു മേലുള്ള മുഴുവന്‍ അധികാരവും ജെയ്റ്റ്ലി ആണ് കയ്യാളിയിരുന്നത്. തന്‍റെ പഴയ സുഹൃത്തും മുന്‍ ബോര്‍ഡ് പ്രസിഡന്‍റുമായ എന്‍.ശ്രീനിവാസനെ അതില്‍ നിലര്‍ത്തിക്കൊണ്ടും ജെയ്റ്റ്ലി ബി.സി.സി.ഐയെ നിയന്ത്രിച്ചു. മാധ്യമങ്ങളും കോടതിയും കുറ്റക്കാരനെന്ന് കണ്ടത്തെിയ ആളാണ് എന്‍.ശ്രീനിവാസനെന്നും മോദി പറഞ്ഞു. തന്‍റെ ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്താന്‍ ജെയ്റ്റ്ലി തയാറാവണമെന്നും ലളിത് മോദി പറഞ്ഞു. |
യോഗ ദിനാചരണം: ഉപരാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമാകുന്നു Posted: 21 Jun 2015 10:24 PM PDT Image: ![]() ന്യൂഡല്‍ഹി : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ക്ഷണിക്കാതിരുന്നത് വിവാദമാകുന്നു. ഉപരാഷ്ട്രപതിയുടെ ഓഫിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗാദിനാഘോഷങ്ങളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാത്തതിനെക്കുറിച്ച് ബി.ജെ.പി. നേതാവ് റാം മാധവ് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്‍സാരിക്ക് അസുഖമായതിനാലാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്നും തന്‍െറ പ്രസ്താവനക്ക് ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് പിന്നീട് റാം മാധവ് വീണ്ടും പോസ്റ്റിട്ടു. അന്താരാഷ്ട്ര യോഗദിനാചരണത്തിന്‍റെ ഭാഗമായി രാജ്പഥില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായിരുന്നു. പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതിയെ ക്ഷണിക്കേണ്ടതില്ളെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക് പ്രതികരിച്ചു. ചടങ്ങിലേക്ക് ഉപരാഷ്ട്രപതി ക്ഷണിക്കുന്നത് പ്രോട്ടോക്കോളിന് വിരുദ്ധമാണ്. അതിനാല്‍ ഹാമിദ് അന്‍സാരിയെ ക്ഷണിച്ചിരുന്നില്ളെന്നും മന്ത്രി വ്യക്തമാക്കി. |
Posted: 21 Jun 2015 10:07 PM PDT Image: ![]() ദുബൈ: അന്താരാഷ്ട്ര യോഗ ദിനാഘോഷ ചടങ്ങില്‍ ഞായറാഴ്ച ലോകത്തെ വിവിധ നഗരങ്ങള്‍ക്കൊപ്പം ദുബൈയും പങ്കാളിയായി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ വാസല്‍ സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ യോഗ ദിന ആഘോഷത്തില്‍ പങ്കാളികളായി. രാത്രി എട്ടു മണിക്ക് തുടങ്ങിയ പരിപാടിക്കത്തെിയ മുസ്ലിംകള്‍ക്ക് നോമ്പുതുറക്കാനായി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഋഗ്വേദ മന്ത്രോച്ചാരണങ്ങളോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ യോഗയുടെയും യോഗ ദിനത്തിന്‍െറയും പ്രത്യേകതകള്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ സന്ദേശവുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രാഥമിക വ്യായാമങ്ങള്‍ക്കുശേഷം വേദിയില്‍ 20 ഓളം പേര്‍ യോഗാഭ്യാസം തുടങ്ങി. അതിനനുസരിച്ച് മൈതാനത്ത് കൂടിയ ആയിരങ്ങളും ആസനാഭ്യാസങ്ങള്‍ ചെയ്തു. തടാസന, വൃക്ഷാസന, പാദ ഹസ്താസന, അര്‍ധ ചക്രാസന, ത്രികോണാസന, ഭദ്രാസന, വക്രാസന, ഭുജംഗാസന, ശലഭാസന, മകരാസന തുടങ്ങിയ ആസനങ്ങളാണ് ചെയ്തത്. തുടര്‍ന്ന് കപാല ഭാട്ടി, പ്രാണായാമ, ഭ്രമരി പ്രാണായാമ തുടങ്ങിയ ശ്വസന ക്രിയകളും ധ്യാനം, സങ്കല്പം എന്നിവയും പരിശീലിച്ചു. വിവിധ യോഗ സ്കൂളുകളില്‍ നിന്നും ഇന്ത്യന്‍ സ്കുളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ചടങ്ങിനത്തെിയിരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര ബോക്സിങ് താരം മേരികോം വിശിഷ്ടാതിഥിയായിരുന്നു. യോഗ, ആര്‍ട്ട് ഓഫ് ലിവിങ് ഗുരുക്കന്മാരും സംബന്ധിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ആയുഷ്, സ്വതന്ത്ര, രക്തദാന ഫോറം എന്നിവയുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. യു.എ.ഇയിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ലഹരിക്ക് എതിരെയുള്ള മുന്നേറ്റമാണ് സ്വതന്ത്ര. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചികില്‍സാരീതികളെ പരിചയപ്പെടുത്തുന്ന സംരംഭമാണ് ആയുഷ്. രക്തദാനം പ്രോല്‍സാഹിപ്പിക്കാനും അതിനുള്ള രക്ത ദാതാക്കളെ കണ്ടത്തൊനുമായി വൈസ് കോണ്‍സുല്‍ ഡോ.ടിജു തോമസ് മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ വെബ്സൈറ്റിന്‍െറ സമര്‍പ്പണവും നടന്നു. അബൂദബി ഇന്ത്യന്‍ സ്കൂളില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലും യോഗ ദിനാഘോഷം നടന്നു. അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്തു. മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, എം.എ. യൂസഫലി, ബി.ആര്‍.ഷെട്ടി, സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ പങ്കെടുത്തു. |
അഹ്മദ് മന്‍സൂറിനെ വിട്ടയക്കണമെന്ന് ജര്‍മനിയോട് അല്‍ ജസീറ Posted: 21 Jun 2015 09:59 PM PDT Image: ![]() ദോഹ: ഈജിപ്ത് ഭരണകൂടത്തിന്‍െറ നിര്‍ദേശപ്രകാരം ബെര്‍ലിന്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട തങ്ങളുടെ റിപ്പോര്‍ട്ടര്‍ അഹ്മദ് മന്‍സൂറിനെ ഉടന്‍ വിട്ടയക്കണമെന്ന് അല്‍ ജസീറ ജര്‍മനിയോടാവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ദോഹയിലേക്കുള്ള വഴിമധ്യേ അല്‍ ജസീറ റിപ്പോര്‍ട്ടറെ ജര്‍മന്‍ അധികൃതര്‍ തടവിലാക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കു മേലുള്ള ഈജിപ്തിന്‍െറ അടിച്ചമര്‍ത്തല്‍ കുപ്രസിദ്ധമാണെന്നും ഇതിനുള്ള പിന്നിലുള്ള വ്യക്തമായ രാഷ്ട്രീയം ലോകത്തിനു അറിയാമെന്നും അല്‍ ജസീറ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സവാഖ്് പറഞ്ഞു. അഹ്മദ് മന്‍സൂര്‍ അറബ് ലോകത്തെ ഏറ്റവും പ്രഗല്‍ഭനും ആദരിക്കപ്പെടുന്നതുമായ മാധ്യമ വ്യക്തിത്വമാണ്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ വിട്ടയക്കണമെന്നും അല്‍ ജസീറ മേധാവി ആവശ്യപ്പെട്ടു. അതേ സമയം, അല്‍ ജസീറക്ക് നല്‍കിയ ഫോണ്‍ സംഭാഷണത്തില്‍ താന്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അഹ്മദ് മന്‍സൂര്‍ പറഞ്ഞു. 2014ല്‍ കൈറോ ക്രിമിനല്‍ കോടതി ഇദ്ദേഹത്തെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തഹ്രീര്‍ സ്ക്വയറില്‍ കൊള്ള നടത്തിയെന്നാണ് മന്‍സൂറിനെതിരായ കേസ്. മന്‍സൂറിനെ അറസ്റ്റ് ചെയ്യണമെന്ന ഈജിപ്തിന്‍െറ ആവശ്യം കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍്റര്‍പോള്‍ നിരസിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി ജര്‍മനി സന്ദര്‍ശിച്ചതിന് രണ്ടാഴ്ച തികയും മുമ്പേ നടന്ന മന്‍സൂറിന്‍െറ അറസ്റ്റിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തന്‍െറ കക്ഷി രാഷ്ട്രീയ പ്രേരിതമായ അറസ്റ്റിനാണ് വിധേയനായിരിക്കുന്നതെന്ന് അഹ്മദ് മന്‍സൂറിന്‍െറ അഭിഭാഷകന്‍ സഅദ് ജബാര്‍ പറഞ്ഞു. അല്‍ ജസീറയെ ഭീകരവത്കരിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമായ നാടകമാണിത്. അല്‍ ജസീറയെ അതിന്‍െറ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ദുര്‍ബലമാക്കുകയുമാണ് ഇത്തരം നാടകങ്ങളുടെ പിന്നാമ്പുറമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായി മുമ്പും ഈജിപ്തില്‍ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ആസ്ത്രേലിയക്കാരനടക്കം മൂന്ന് റിപ്പോര്‍ട്ടര്‍മാരെ 400 ദിവസത്തിലധികം തടവില്‍ വെക്കുകയും ഓസീസ് പൗരനായ പീറ്റര്‍ ഗ്രേസ്റ്റിനെ പിന്നീട് നാടുകടത്തുകയുമാണുണ്ടായത്. ബാക്കിയുള്ള രണ്ട് പേരും ഇപ്പോഴും പുനര്‍വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. മന്‍സൂറിന്‍െറ അറസ്റ്റിനെതിരെ അന്താരാഷ്്ട്ര മാധ്യമപ്രവര്‍ത്തക ഫെഡറേഷന്‍ മേധാവി ജിം ബോമെല്‍ഹ രംഗത്തത്തെി. ജര്‍മന്‍ പൊലീസ് നടപടിയില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. മന്‍സൂറിനെതിരായുള്ള ആരോപണം പരിഹാസ്യവും അപക്വവുമാണെന്നും ഈജിപ്ത് കോടതി വിധിയില്‍ വിശ്വസിക്കുന്നില്ളെന്നും മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്തപ്പെടുന്ന ഈജിപ്ഷ്യന്‍ സൈനിക വ്യവസ്ഥക്ക് വിശ്വാസ്യത കല്‍പിക്കുന്ന ജര്‍മന്‍ നടപടി ബുദ്ധിശൂന്യവും വിശ്വസിക്കാന്‍ പ്രയാസമുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍സൂറിനെ മോചിപ്പിക്കാനായി ജര്‍മന്‍ കോടതിക്ക് മുന്നില്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. അറസ്റ്റില്‍ സെന്‍റര്‍ ഫോര്‍ ഫ്രീഡം ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റ്സ് നടുക്കം പ്രകടിപ്പിച്ചു. ജര്‍മനിയില്‍ പ്രതിഷേധ പ്രകടനം ദോഹ: അല്‍ ജസീറയുടെ പ്രമുഖ റിപ്പോര്‍ട്ടറും ബിലാ ഹുദൂദ് എന്ന ലോകപ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമിന്‍െറ അവതാരകനുമായ അഹ്മദ് മന്‍സൂറിനെ അറസ്റ്റ് ചെയ്ത ജര്‍മന്‍ പൊലീസിന്‍െറ നടപടിയില്‍ പ്രതിഷേധം പടരുന്നു. ഇന്നലെ ജര്‍മനിയിലെ ബെര്‍ലിന്‍ തംബ്ഹോള്‍ഫ് അതിവേഗ കോടതിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിലും ഐക്യദാര്‍ഢ്യ പ്രകടനത്തിലും നൂറുക്കണക്കിനാളുകളാണ് പങ്കെടുത്തത്. അഹ്മദ് മന്‍സൂറിന് സ്വാതന്ത്ര്യം, ഈജിപ്തിന് സ്വാതന്ത്ര്യം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ പരിപാടി നടന്നത്. പ്ളക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കൈകളിലേന്തിയിരുന്നു. ഈജിപ്തിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക, മുര്‍സിയുടെ ചിത്രമേന്തിക്കൊണ്ടുള്ള പ്ളക്കാര്‍ഡില്‍ ഈജിപ്തിന്‍്റെ പ്രസിഡന്‍്റ് തുടങ്ങിയവ ആലേഖനം ചെയ്തിരുന്നു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. വ്യാപാര കരാറില്‍ ഈജിപ്തില്‍ നിന്നും ജര്‍മനി എട്ട് ബില്യന്‍ യൂറോയുടെ കൈക്കൂലി വാങ്ങിയതായി ജര്‍മന്‍ ഈജിപ്ഷ്യന്‍ ഡെമോക്രാറ്റിക് ഫെഡറേഷന്‍ കൗണ്‍സില്‍ അംഗം ഹുസൈന്‍ ബാദിമി ആരോപിച്ചു.
|
മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ നിന്ന് 19 പേരെ രക്ഷപ്പെടുത്തി Posted: 21 Jun 2015 09:53 PM PDT Image: ![]() മുംബൈ: മുംബൈതീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ നിന്നും 19 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. മുംബൈ തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയാണ് നാവികസേനക്ക് ജിന്‍ഡാല്‍ കാമാക്ഷി എന്ന ചരക്കുകപ്പലില്‍ നിന്ന് അപായസന്ദേശം ലഭിച്ചത്. അപ്പോള്‍ത്തന്നെ സീ കിങ് 42 സി എന്ന ഹെലികോപ്ടറുമായി സ്ഥലത്തത്തെി കപ്പലിലുണ്ടായിരുന്ന 19 പേരെ നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ആ സമയത്ത് കപ്പലില്‍ തന്നെ തങ്ങിയ ക്യാപ്റ്റനെ തിങ്കഴാഴ്ച രാവിലെ മറ്റൊരു ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. അപകടകാരണം വ്യക്തമല്ളെങ്കിലും മോശം കാലാവസ്ഥയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. |
യമന്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി Posted: 21 Jun 2015 09:31 PM PDT Image: ![]() റിയാദ്: യമന്‍ സയാമീസ് ഇരട്ടകളായിരുന്ന അബ്ദുല്ല-അബ്ദുല്‍ അസീസ് എന്നിവരെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി സൗദി വൈദ്യ സംഘം ചരിത്രം കുറിച്ചു. നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ്ങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ 10 മണിക്കൂര്‍ നീണ്ടു. 30 വിദഗ്ധരടങ്ങുന്ന സംഘത്തിന്‍െറ നേതൃത്വത്തിലാണ് ഇരട്ടകളെ വേര്‍പെടുത്തിയതെന്ന് ചരിത്ര നേട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീഅ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ 37 സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തിയ റെക്കോര്‍ഡ് സൗദിക്ക് സ്വന്തമായി. നേരത്തെ നടത്തിയ പരിശോധന ഫലങ്ങളില്‍ ഇരട്ടകളില്‍ അബ്ദുല്ലയെ വിജയകരമായി വേര്‍പെടുത്തുന്നതിന് 10 ശതമാനം സാധ്യത മാത്രമാണ് പ്രവചിച്ചിരുന്നത്. ഹൃദയ സംബന്ധമായ തകരാറുകള്‍ കാരണമായി അനസ്തേഷ്യ വിഭാഗത്തിനും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. സങ്കീര്‍ണമായ പ്രതിസന്ധികള്‍ ഏറെയും മറികടന്നതായി ഡോ. റബീഅ വ്യക്തമാക്കി. ഇരട്ടകളിലൊരാളായ അബ്ദുല്‍ അസീസിന്‍െറ നില തൃപ്തികരമാണ്. നെഞ്ചിന് താഴെ വയറും ഇടുപ്പെല്ലുകളും ഇരുകാലുകളും ഒട്ടിയ നിലയിലായിരുന്നു ശരീരം. ശസ്ത്രക്രിയയിലൂടെ പാതി വയറും ഒരുകാലും മാത്രമാണ് ഇപ്പോള്‍ കുട്ടികള്‍ക്കുള്ളത്. സൗദിക്കും യമനുമിടയില്‍ നിര്‍മിച്ച പാലമാണിതെന്ന് ഡോ. റബീഅ അഭിപ്രായപ്പെട്ടു. നോമ്പെടുത്തുകൊണ്ടാണ് അദ്ദേഹം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്കിടയില്‍ തന്നെ സഹപ്രവര്‍ത്തകന്‍ നല്‍കിയ കാരക്കയും വെള്ളവും കുടിച്ച് നോമ്പ് തുറന്ന് വീണ്ടും തുടരുകയായിരുന്നു. നോമ്പ് തുറക്കുന്ന ഡോ. റബീഅയുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ഡോ. റബീഅയെയും സംഘത്തെയും അനുമോദിച്ചു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന്‍െറ അവസരമാണിതെന്ന് ഇരട്ടകളുടെ പിതാവ് ഫത്ഹി അബ്ദുല്ല ബഖീഹ് പ്രതികരിച്ചു. തങ്ങളോട് കാണിച്ച കാരുണ്യത്തിന് സല്‍മാന്‍ രാജാവിന് മനം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ഏറ്റുമുട്ടലില്‍ മൂന്നു മരണം Posted: 21 Jun 2015 09:14 PM PDT Image: ![]() ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ലഷ്കര്‍ ഇ ത്വയ്യിബ തീവ്രവാദികളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുന്നു മരണം. രണ്ടു തീവ്രവാദികളും ഗ്രാമീണനുമാണ് മരിച്ചത്. കശ്മീരിലെ കുല്‍ഗാമിലാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. കുല്‍ഗാമിലെ റിദ്വാനി ബാല ഏരിയയില്‍ നുഴഞ്ഞു കയറി ഒളിച്ചിരുന്ന രണ്ടു ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം തീവ്രവാദികളെ കൊലപ്പെടുത്തിയത്. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകശ്മീരിലെ ആര്‍.എസ് പുര സെക്ടറിലേക്ക് പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തി. ആര്‍.എസ് പുരയിലെ രണ്ടു ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ തുടങ്ങിയ വെടിവെപ്പ് 10 മിനിറ്റ് നീണ്ടു നിന്നു. ബി.എസ്.എഫ് ജവാന്‍മാര്‍ ശക്തമായ പ്രത്യാക്രമണം നടത്തി. വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. |
പ്രവാസികള്‍ക്ക് കീശ ചോരാതെ ജീവിക്കാം, മസ്കത്തില്‍ Posted: 21 Jun 2015 08:55 PM PDT Image: ![]() മസ്കത്ത്: പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന ജി.സി.സി നഗരങ്ങളുടെ മുന്‍നിരയില്‍ മസ്കത്തും. അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ മെര്‍സറിന്‍െറ 2015ലെ കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ പ്രകാരം മസ്കത്ത് ജീവിതച്ചെലവ് കുറഞ്ഞ മേഖലയിലെ രണ്ടാമത്തെ നഗരമാണ്. കുവൈത്ത് സിറ്റിയും മസ്കത്തിനൊപ്പം ഇതേ സ്ഥാനം പങ്കിടുന്നുണ്ട്. ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരം ജിദ്ദയാണ്. 207 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ റിപ്പോര്‍ട്ടില്‍ മസ്കത്തും കുവൈത്ത് സിറ്റിയും 117ാം സ്ഥാനമാണ് പങ്കിടുന്നത്. 151ാം സ്ഥാനത്താണ് ജിദ്ദയുള്ളത്. പട്ടികയില്‍ 18ാം സ്ഥാനത്തുള്ള തെല്‍ അവീവാണ് മിഡിലീസ്റ്റില്‍ ഏറ്റവുമധികം ജീവിത ചെലവുള്ള നഗരം. 23ാം സ്ഥാനത്തുള്ള ദുബൈയാണ് തൊട്ടുപിന്നില്‍. അബൂദബി 33ാം സ്ഥാനത്തും ബെയ്റൂത്ത് 44ാം സ്ഥാനത്തുമുണ്ട്. മിഡിലീസ്റ്റിലെ മറ്റു പ്രധാന നഗരങ്ങളും റാങ്കിങ്ങിലെ സ്ഥാനവും ചുവടെ: അമ്മാന്‍ -54, റിയാദ് -71, മനാമ -91, ദോഹ-99. എല്ലാ നഗരങ്ങളിലും ചെലവ് കഴിഞ്ഞ വര്‍ഷത്തേതിലും വര്‍ധിച്ചിട്ടുണ്ട്. മസ്കത്ത് കഴിഞ്ഞവര്‍ഷം 168ാം സ്ഥാനത്തും കുവൈത്ത് സിറ്റി 147ാം സ്ഥാനത്തുമായിരുന്നു. മേഖലയിലെ പ്രമുഖ കറന്‍സികളുടെയെല്ലാം വിനിമയ നിരക്ക് ഡോളര്‍ അടിസ്ഥാനമാക്കിയുള്ളതായതിനാലാണ് പട്ടികയില്‍ നഗരങ്ങളുടെ സ്ഥാനം മുകളിലേക്കായത്. ദുബൈയിലെയും അബൂദബിയിലെയും വര്‍ധിച്ച വാടകയും സര്‍വേയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മെര്‍സറിലെ വിദഗ്ധര്‍ പറയുന്നു. ഇത് തുടര്‍ച്ചയായ 21ാം വര്‍ഷമാണ് മെര്‍സര്‍ കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ പ്രസിദ്ധീകരിക്കുന്നത്. സാധനങ്ങളുടെ വില, യാത്രാ ചെലവ്, വസ്ത്രങ്ങളുടെ ചെലവ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കുന്ന സര്‍വേ ആസ്പദമാക്കിയാണ് പല മള്‍ട്ടിനാഷനല്‍ കമ്പനികളും മറ്റും തങ്ങളുടെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ചെലവുകളോട് മറ്റിടങ്ങളിലെ ചെലവുകള്‍ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കുന്നത്. നാണയമൂല്യമടക്കമുള്ളവ ഡോളറുമായാണ് താരതമ്യപ്പെടുത്താറ്. അംഗോളന്‍ തലസ്ഥാനമായ യുവാന്‍ഡയാണ് പട്ടിക പ്രകാരം ഏറ്റവും ചെലവേറിയ നഗരം. ഹോങ്കോങ്, സൂറിച്ച്, സിംഗപ്പൂര്‍, ജനീവ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചു വരെ സ്ഥാനത്ത്. യുവാന്‍ഡ മൂന്നാം വര്‍ഷമാണ് ഏറ്റവും ചെലവേറിയ നഗരമാകുന്നത്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും സുരക്ഷിതമായ ജീവിത സാഹചര്യങ്ങളുടെയും വര്‍ധിച്ച നിരക്കാണ് യുവാന്‍ഡയെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. മുംബൈയാണ് പട്ടികയിലെ ആദ്യ ഇന്ത്യന്‍ നഗരം. 74ാം സ്ഥാനത്താണ് മുംബൈയുള്ളത്. കഴിഞ്ഞ വര്‍ഷം 140ാം സ്ഥാനത്തായിരുന്നു മുംബൈ. കഴിഞ്ഞ വര്‍ഷം 157ാം സ്ഥാനത്തായിരുന്ന ന്യൂഡല്‍ഹി ഈ വര്‍ഷം 132ാമതാണ്. ചെന്നൈ 157ാം സ്ഥാനത്തും ബാംഗ്ളൂര്‍ 183ാം സ്ഥാനത്തുമുണ്ട്. 193ാം സ്ഥാനത്തുള്ള കൊല്‍ക്കത്തയാണ് ഏറ്റവും പിന്നില്‍. പണപ്പെരുപ്പവും സാധനവിലയിലെ വര്‍ധനയും വര്‍ധിച്ച വാടകയുമെല്ലാമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ജീവിത ചെലവ് ഏറ്റിയത്. പട്ടിക പ്രകാരം ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരം കിര്‍ഗിസ്ഥാനിലെ ബിഷ്കേകാണ്. നമീബിയയിലെ വിന്‍ഡോക്ക്, പാകിസ്താനിലെ കറാച്ചി എന്നിവയാണ് തൊട്ടുമുകളിലെ സ്ഥാനങ്ങളിലുള്ളത്. |
അരുവിക്കര: സാമുദായിക സംഘടനകളുടെ പിന്തുണ നേടാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍ Posted: 21 Jun 2015 08:01 PM PDT Image: ![]() ആര്യനാട്: കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ മണ്ഡലം ഇക്കുറി ആരെ തുണക്കുമെന്ന ചിത്രം അവ്യക്തം. 1.80 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ സാമുദായിക വോട്ടുകളും അടിയൊഴുക്കുകളും ശക്തമായതിനാല്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്. വര്‍ഷങ്ങളായി യു.ഡി.എഫിനെ മാത്രം പിന്തുണച്ചിരുന്ന മണ്ഡലത്തില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്‍ സ്പീക്കറും ദീര്‍ഘകാലം എം.എല്‍.എയുമായിരുന്ന ജി. കാര്‍ത്തികേയന്‍െറ വിയോഗത്തെ തുടര്‍ന്ന് സംജാതമായ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െറ മകന്‍ കെ.എസ്. ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കി അനായാസ ജയമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. |
ആ വെളുത്ത കൊലയാളിയെ ഭീകരന്‍ എന്ന് വിളിച്ചേക്കരുതേ! Posted: 21 Jun 2015 07:41 PM PDT Image: ![]() ‘വെള്ളക്കാരന് കറുത്തവന്‍െറ തല വെട്ടാം, അവനെ ചുട്ടുകൊല്ലാം, അവന്‍െറ നേരെ ബോംബെറിയാം, അടിച്ചു ചമ്മന്തിയാക്കാം -ഇതിലൊന്നും ഒരു തെറ്റുമില്ല. ക്ഷമ പാലിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും മറ്റുമാണ് അപ്പോഴെല്ലാം പറച്ചില്‍. ഒരാളെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുക, ഒരു ചെറുത്തുനില്‍പുമില്ലാതെ ഈ പീഡനങ്ങള്‍ സഹിക്കാന്‍ അയാളെ നിര്‍ബന്ധിക്കുക -ഇതൊരു കുറ്റകൃത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തീയ സിദ്ധാന്തങ്ങളും ഗാന്ധിയന്‍ തത്ത്വവിചാരങ്ങളും വ്യാഖ്യാനിക്കുന്നതും പഠിപ്പിക്കുന്നതും ഇങ്ങനെയാണെങ്കില്‍ ഞാന്‍ അവയെ വിശേഷിപ്പിക്കുന്നത് കുറ്റകരമായ തത്ത്വശാസ്ത്രങ്ങള്‍ എന്നുതന്നെയാവും’ -അഞ്ചു ദശാബ്ദങ്ങള്‍ക്കു മുമ്പ് കറുത്തവര്‍ഗക്കാരുടെ വിമോചകന്‍ മാല്‍ക്കം എക്സ് ഏത് വ്യവസ്ഥിതിക്കെതിരെയാണോ ഇമ്മട്ടില്‍ രോഷംകൊണ്ടത് ആ വ്യവസ്ഥിതി അഭംഗുരം തുടരുകയാണെന്ന മുന്നറിയിപ്പാണ് കഴിഞ്ഞദിവസം ദക്ഷിണ കരോലൈനയിലെ ചാള്‍സ്റ്റണ്‍ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ നടന്ന കൂട്ടക്കുരുതി. തീര്‍ത്തും വംശീയമായി ചിന്തിക്കുന്ന ഡിലന്‍ സ്റ്റോം റൂഫ് എന്ന ഒരു വെളുത്ത വംശജന്‍െറ ക്രൂരകൃത്യത്തില്‍ പള്ളിയില്‍ ബൈബ്ള്‍ ക്ളാസിനത്തെിയ ആറ് സ്ത്രീകളടക്കം ഒമ്പതു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അമേരിക്കന്‍ സമൂഹത്തിന്‍െറ രോഗാതുരമായ മനോഘടനയെക്കുറിച്ച് വിശകലനം ചെയ്യുന്നതിനു പകരം ഘാതകനില്‍ കുറ്റകൃത്യത്തെ ഒതുക്കിനിര്‍ത്താനാണ് ശ്രമം. ഒരുതരം ഒളിച്ചോട്ടവും ആത്മവഞ്ചനയും. യൗവനത്തിലേക്ക് കാലെടുത്തുവെച്ച, ഒരു ഒമ്പതാം ക്ളാസുകാരന്‍െറ മനോവൈകല്യത്തിനപ്പുറം കറുത്തവര്‍ഗക്കാരോട് നൂറ്റാണ്ടുകളായി തുടരുന്ന വിവേചന മനോഘടനയുടെ ബഹിര്‍സ്ഫുരണമാണ് ഈ അറുകൊലയെന്ന് പ്രഥമദൃഷ്ട്യാതന്നെ തെളിയുന്നുണ്ട്. എന്നിട്ടും കരോലൈന ഗവര്‍ണര്‍ നിക്കി ഹാലി പറഞ്ഞത് ഇങ്ങനെ: നമ്മുടെ ഒരാരാധനാലയത്തില്‍ കയറി മറ്റുള്ളവന്‍െറ ജീവനെടുക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നമുക്ക് ഒരിക്കലും മനസ്സിലാക്കാനാവില്ല എന്ന് നമുക്കറിയാം.’ മാധ്യമപ്രവര്‍ത്തകര്‍ അല്‍പം രോഷത്തോടെ മറുചോദ്യം ഉന്നയിച്ചു. കൊലക്കു കാരണം വംശീയ വിദ്വേഷമാണെന്ന് വ്യക്തമാണെന്നിരിക്കെ മറ്റെന്തെങ്കിലും കാരണമാണെന്ന് പറയുന്നതില്‍ എന്താണര്‍ഥം? ഇരകളോടൊപ്പം ഒരുമണിക്കൂറിലേറെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമാണ് ഈ വംശീയഭ്രാന്തന്‍ സ്റ്റേറ്റ് സെനറ്റ് മെംബറും പള്ളിയിലെ പാസ്റ്ററുമായ ക്ളെമന്‍റ പിങ്ക്നിയെയടക്കം വെടിവെച്ചുവീഴ്ത്തുന്നത്. കറുത്തവര്‍ഗക്കാരേ, നിങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണെന്നും ഞങ്ങളുടെ രാജ്യം പിടിച്ചടക്കിയിരിക്കയാണെന്നും ആക്രോശിച്ചാണ് അയാള്‍ വെടിയുതിര്‍ത്തത്. വെളുത്ത വര്‍ഗക്കാര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമില്ളെന്നും അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസില്‍ പോലും സമ്മതിക്കുകയുണ്ടായി. |
പ്രതിവിധി സമ്പൂര്‍ണ മദ്യനിരോധം മാത്രം Posted: 21 Jun 2015 07:37 PM PDT Image: ![]() മദ്യവിഷയത്തില്‍ മുങ്ങിയുള്ള മരണങ്ങള്‍ക്ക് നാട്ടില്‍ ഇനിയും അറുതിയാകുന്ന ലക്ഷണമില്ളെന്നാണ് കഴിഞ്ഞദിവസങ്ങളിലായി മുംബൈയിലുണ്ടായ ഒടുവിലെ ദുരന്തം തെളിയിക്കുന്നത്. പശ്ചിമ മുംബൈയിലെ മലാഡിലുള്ള മാല്‍വണിയില്‍ വ്യാഴാഴ്ച വൈകീട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷമദ്യദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 105 ആയി. 25 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നിരിക്കെ മരണനിരക്ക് ഇനിയും കൂടാനേ ഇടയുള്ളൂ. ലക്ഷ്മിനഗര്‍ കോളനിയില്‍ താമസിക്കുന്ന കൂലിപ്പണിക്കാരും റിക്ഷാഡ്രൈവര്‍മാരുമായ പാവങ്ങളാണ് വ്യാജമദ്യം അകത്താക്കി മരണം വിലയ്ക്കു വാങ്ങിയത്. താണെ, പാല്‍ഘര്‍ മേഖലകളിലെ വനങ്ങളിലും ചേരികളിലെ കുടിലുകളിലും വാറ്റി വിറ്റുവരുന്ന ‘വ്യാജ’നില്‍ മെഥനോള്‍ അധികം ചേര്‍ത്തതാണ് മരണകാരണമെന്ന് പറയപ്പെടുന്നു. വീര്യം കൂട്ടാന്‍ മെഥനോള്‍ ചേര്‍ത്തതായി സംഭവത്തിന്‍െറപേരില്‍ പിടിയിലായവര്‍ വ്യക്തമാക്കിയിട്ടുണ്ട്. |
കൊളംബിയ^ പെറു മത്സരം ഗോള്‍ രഹിത സമനിലയില്‍ Posted: 21 Jun 2015 05:30 PM PDT Image: ![]() സാന്‍റിയാഗോ: കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് പെറു ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് സിയില്‍ രണ്ടാംസ്ഥാനക്കാരായാണ് പെറുവിന്‍െറ ക്വാര്‍ട്ടര്‍ പ്രവേശം. ഇരുടീമിനും ഓരോ പോയിന്‍റ് വീതം ലഭിച്ചു. നാല് പോയിന്‍റ് നേടിയ കൊളംബിയയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരു ടീമുകളുടെയും അച്ചടക്കരഹിതമായ നീക്കങ്ങള്‍ കാരണം ഗോളുകളൊന്നും പിറന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ ബ്രസീലിനെതിരായ മികച്ച പ്രകടനം പെറുവിനെതിരെ പുറത്തെടുക്കാന്‍ കൊളംബിയക്ക് സാധിച്ചില്ല. കളിയില്‍ കൊളംബിയ മുന്നേറ്റം നടത്തിയെങ്കിലും പന്ത് പെറു പോസ്റ്റിലെത്തിയില്ല. പല തവണ പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും അവയൊന്നും പെറു വല ചലിപ്പിച്ചില്ല. മത്സരത്തില്‍ ഫൗളുകള്‍ ചൂണ്ടിക്കാട്ടി അഞ്ചു മഞ്ഞകാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. സമനിലയെങ്കിലും ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പെറുവിയന്‍ പ്രതിരോധം വിജയിച്ചു.
|
നെയ്മറില്ലെങ്കിലും ജയിക്കാം; ബ്രസീല്‍ ക്വാര്‍ട്ടറില്‍ Posted: 21 Jun 2015 05:30 PM PDT Image: ![]() സാന്‍റിയാഗോ: കഴിഞ്ഞ മത്സരത്തില്‍ കൊളംബിയക്കെതിരായ തോല്‍വിയും നെയ്മറിനു കിട്ടിയ ചുവപ്പുകാര്‍ഡൊന്നും മഞ്ഞപ്പടയെ തളര്‍ത്തിയില്ല. വെനസ്വേലക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ 'ബ്രസീലായി' ക്വാര്‍ട്ടറിലേക്ക് പ്രവേശം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വെനസ്വേലയെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ജയിച്ചു കയറിയത്. കൊളംബിയയെ തോല്‍പിച്ച വെനസ്വേലക്കെതിരെ മികച്ച കളിയാണ് ബ്രസീല്‍ കാഴ്ച വെച്ചത്. നെയ്മറിനു പകരമെത്തിയ മുന്നേറ്റ നിര റോബീഞ്ഞോയുടെ നേതൃത്വത്തില്‍ മികവ് കാട്ടി. മത്സരം തുടങ്ങിയതു മുതല്‍ പന്ത് നിയന്ത്രിച്ച ബ്രസീല്‍ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ബ്രസീലിന്‍െറ പ്രതിരോധ ഭടന്‍ തിയാഗോ സില്‍വയാണ് വല കുലുക്കിയത്. കോര്‍ണറില്‍ നിന്നും റൊബീഞ്ഞോ നല്‍കിയ പന്ത് സില്‍വ വിദഗ്ധമായി വലക്കകത്താക്കി. തുടര്‍ന്ന് സില്‍വ ഗ്യാലറിയിലിരുന്ന നെയ്മറിനു ഗോള്‍ സമര്‍പ്പിച്ചു. ഗോള്‍ വീണതോടെ വെനസ്വേല ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തില്‍ വീണുടഞ്ഞു. ഇതിനിടെ ബ്രസീലിനെ തേടി നിരവധി അവസരങ്ങള്‍ വന്നെങ്കിലും ഗോളി അലെയ്ന്‍ ബറോജയും ഗോള്‍പോസ്റ്റും വിലങ്ങുതടിയായി. 51ാം മിനിറ്റിലാണ് ബ്രസീലിന്‍െറ രണ്ടാം ഗോള്‍ പിറന്നത്. കൊളംബിയക്കെതിരായ മത്സരത്തില്‍ ആളില്ലാ പോസ്റ്റിലേക്ക് പന്തടിക്കാന്‍ സാധിക്കാതെ വിമര്‍ശം കേട്ട റോബര്‍ട്ടോ ഫിര്‍മിനോയുടെ പ്രായശ്ചിത്തമായിരുന്നു ഈ ഗോള്‍. തുടര്‍ന്നും ബ്രസീലിനെ തേടി അവസരങ്ങളെ ത്തിയിരുന്നു. കളി അവസാനിക്കാനിരിക്കെ 84ാം മിനിറ്റില്‍ വെനസ്വേല ബ്രസീലിയന്‍ വല കുലുക്കി. വെനസ്വേലക്കു ലഭിച്ച ഫ്രീക്കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. യുവാന്‍ അരാംഗോയെടുത്ത കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ സേവ് ചെയ്തെങ്കിലും തിരിച്ചുവന്ന പന്ത് ഫെഡോര്‍ വലയിലാക്കുകയായിരുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ പുറത്തായ വേദനയിലിറങ്ങിയ ബ്രസീലിന്‍െറ തിരിച്ചുവരവു കൂടിയായി മത്സരം. ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കുശേഷം തുടര്‍ച്ചയായ 11 ജയങ്ങളുമായി കുതിച്ച ബ്രസീലിനെ കൊളംബിയ വീഴ്ത്തിയതോടെ ഒരുവര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ആത്മവിശ്വാസത്തിന് കോട്ടം സംഭവിച്ചിരുന്നു. |
ഫലസ്തീന്‍: ഫ്രഞ്ച് സമാധാനനീക്കത്തിനെതിരെ ഇസ്രായേല്‍ Posted: 21 Jun 2015 12:57 PM PDT Image: ![]() തെല്‍ അവീവ്: 2014ല്‍ പാതിവഴിയില്‍ നിലച്ച ഫലസ്തീന്‍^ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ് തുടക്കമിട്ട ദൗത്യത്തിനെതിരെ കടുത്ത ഭാഷയില്‍ ഇസ്രായേല്‍. ഫലസ്തീനികളുമായി കരാറിലത്തൊന്‍ വിദേശ ശക്തികള്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുകയാണെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. ഫലസ്തീന്‍ പ്രശ്നപരിഹാരത്തിന് പുതിയ നീക്കവുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍റ് ഫാബിയസ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലത്തെിയിരുന്നു. ഫലസ്തീന്‍ നേതാക്കളെ കണ്ടശേഷം ഇസ്രായേല്‍ പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നിര്‍ബന്ധിക്കലായിരുന്നു ലക്ഷ്യം. അറബ് രാജ്യങ്ങള്‍, യൂറോപ്യന്‍ യൂനിയന്‍, യു.എന്‍ രക്ഷാസമിതി എന്നിവയുടെ അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സമിതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഇസ്രായേലിന്‍െറ സുരക്ഷാപ്രശ്നങ്ങളെ കണ്ടില്ളെന്നുനടിച്ചാണ് പുതിയ നീക്കവുമായി ഫ്രാന്‍സ് എത്തിയതെന്ന് നെതന്യാഹു ആരോപിച്ചു. ‘ചെറുത്തുനില്‍ക്കാനാവാത്ത അതിരുകളില്‍ മാറ്റിനിര്‍ത്താനാണ് അവരുടെ ശ്രമം. മറുവശത്ത് എന്ത് നടക്കുന്നുവെന്ന് അവര്‍ അവഗണിക്കുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലല്ലാതെ രാജ്യാന്തര കക്ഷികളുടെ മാധ്യസ്ഥ്യം ആവശ്യമില്ല’- നെതന്യാഹു പറഞ്ഞു. സമാധാന ചര്‍ച്ചകളുടെ ചട്ടക്കൂട് നിര്‍ണയിക്കുന്ന യു.എന്‍ രക്ഷാസമിതി പ്രമേയത്തിനാണ് ഫ്രാന്‍സ് ശ്രമം തുടരുന്നത്. 18 മാസത്തിനിടെ പൂര്‍ത്തിയാകുംവിധം ഘട്ടംഘട്ടമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഫ്രഞ്ച് ആവശ്യം. ഇത് ഫലസ്തീന് ഗുണംചെയ്യുമെന്ന തിരിച്ചറിവില്‍നിന്നാണ് രൂക്ഷ വിമര്‍ശവുമായി ഇസ്രായേല്‍ രംഗത്തത്തെിയിരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്നും കിഴക്കന്‍ ജറൂസലമില്‍നിന്നുമുള്ള ഇസ്രായേല്‍ പിന്മാറ്റവും 2017ഓടെ ഫലസ്തീന്‍ രാജ്യം നിലവില്‍വരാനും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ഫലസ്തീന്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. എന്നാല്‍, സമാധാന ചര്‍ച്ചകള്‍ ഇല്ലാത്തതും ഫലസ്തീന്‍ രാജ്യ സ്ഥാപനത്തോട് പ്രതിലോമ സമീപനം തുടരുന്നതും ഇസ്രായേലിനോട് ഇനിയും അനുഭാവം കാണിക്കുന്നതില്‍നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുന്നതായി ഒബാമ അടുത്തിടെ പറഞ്ഞു. അതേസമയം, 1967ലെ അതിരുകള്‍ പരിഗണിച്ച് ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്നതാകണം ഫ്രഞ്ച് സമാധാന പദ്ധതിയെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ![]() |
പള്ളിയിലെ കൂട്ടക്കൊല: പ്രതി തയാറാക്കിയ ‘വംശവെറിയുടെ മാനിഫെസ്റ്റോ’ പുറത്ത് Posted: 21 Jun 2015 12:52 PM PDT Image: ![]() ന്യൂയോര്‍ക്: അമേരിക്കയിലെ ദക്ഷിണ കരോലൈനയിലെ ചാര്‍ലെസ്റ്റന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പു നടത്തിയ പ്രതി ഡിലന്‍ റൂഫ് നിര്‍മിച്ചതെന്ന് കരുതുന്ന വെബ്സൈറ്റില്‍ വംശീയ വിദ്വേഷമുണര്‍ത്തുന്ന വിവരങ്ങളുള്ളതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് കറുത്ത വംശജര്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള പത്രികയും ഡിലന്‍ റൂഫിന്‍െറ ചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തെുന്നത്. തോക്കു ചൂണ്ടി നില്‍ക്കുന്നതും അമേരിക്കന്‍ പതാക കത്തിക്കുന്നതും ഉള്‍പ്പെടെ 12ഓളം ചിത്രങ്ങളാണ് ലഭിച്ചത്. lastrhodesian.com എന്ന വെബ്സൈറ്റിലാണ് വംശീയ വിദ്വേഷമുണര്‍ത്തുന്ന പത്രികയും പ്രതിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. വെള്ളക്കാരാണ് ഏറ്റവും ഉയര്‍ന്ന വര്‍ഗക്കാരെന്നു പറയുന്ന പത്രികയില്‍ ആഫ്രിക്കന്‍, ജൂത, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ട്. 2500 വാക്കുകളുള്ള പത്രികയില്‍ അക്ഷരത്തെറ്റുകളും വ്യാപകമാണ്. എന്നാല്‍, 21 വയസ്സുകാരനായ പ്രതി ഡിലന്‍െറ പേര് ഇതിലില്ല. അമേരിക്കയുടെ വലിയ പ്രശ്നം കറുത്തവര്‍ഗക്കാരാണെന്നും കറുത്തവര്‍ഗക്കാര്‍ അമേരിക്കയിലെ വെളുത്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും പത്രികയില്‍ വിശദീകരിക്കുന്നുണ്ട്. താന്‍ അമേരിക്കയുടെ പുതിയ ദേശീയതയെ വെറുക്കുന്നെന്നും ദേശീയ പതാക കാണുന്നത് ഇഷ്ടമല്ളെന്നും കറുത്തവര്‍ഗക്കാരുടെ ആക്രമണത്തില്‍ ഒരോ ദിവസവും നിരവധി വെളുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ ജനങ്ങള്‍ രാജ്യത്തെക്കുറിച്ചോര്‍ത്ത് കപടമായി അഭിമാനിക്കുകയാണെന്നും പത്രിക പറയുന്നു. അമേരിക്കയിലെ ചരിത്ര പ്രദേശങ്ങളുടെ മുന്നില്‍നിന്നെടുത്ത ചിത്രങ്ങളാണ് വെബ്സൈറ്റിലുള്ളത്. ഡിലന്‍ റൂഫിന്‍െറ ചിത്രങ്ങളും കണ്ടെടുത്തതോടെ പത്രികയുടെ പിന്നിലും ഡിലന്‍തന്നെയായിരുക്കുമെന്നാണ് സൂചന. വെബ്സൈറ്റിന്‍െറ ആധികാരികത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഡിലന്‍ റൂഫിന്‍െറ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വെബ്സൈറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒമ്പതു കറുത്തവര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്. |
ബിഹാറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു Posted: 21 Jun 2015 12:06 PM PDT Image: ![]() Subtitle: ബി.ജെ.പി സ്ഥാനാര്‍ഥികളെ നേരിടാന്‍ ആര്‍.ജെ.ഡി ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായതോടെ മത്സരചിത്രം തെളിയുന്നു. ലാലുവിന്‍െറ സഖ്യകക്ഷിയായ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ ജെ.ഡി.യു അവര്‍ കഴിഞ്ഞതവണ ജയിച്ച മണ്ഡലങ്ങളില്‍ തന്നെയാവും ജനവിധി തേടുക. ലാലുപ്രസാദ് യാദവ് നയിക്കുന്ന ആര്‍.ജെ.ഡിയാകട്ടെ ബി.ജെ.പി സ്ഥാനാര്‍ഥികളെയാണ് നേരിടേണ്ടത്. ബി.ജെ.പി ജയിച്ച മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക എന്നത് ലാലുവിന് വെല്ലുവിളിയാകും. കഴിഞ്ഞതവണ ബി.ജെ.പി 94 സീറ്റുകളില്‍ ജയിച്ചപ്പോള്‍ ആര്‍.ജെ.ഡിക്ക് 22 മണ്ഡലങ്ങളില്‍ മാത്രമേ കരകയറാനായുള്ളൂ. ജെ.ഡി.യു 112 സീറ്റുകളില്‍ ജയിച്ചിരുന്നു. കഴിഞ്ഞതവണ ജെ.ഡി.യു-ബി.ജെ.പി സഖ്യമായിരുന്നു അധികാരത്തിലേറിയത്. പിന്നീട് ഈ സഖ്യം വഴിപിരിയുകയായിരുന്നു. സീറ്റ് ധാരണപ്രകാരം 2010ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി മത്സരിച്ച മണ്ഡലങ്ങളിലാണ് അവര്‍ ഇത്തവണയും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടത്. ബി.ജെ.പി സഖ്യകക്ഷികളെയാണ് ജെ.ഡി.യു നേരിടേണ്ടത്. കഴിഞ്ഞതവണ ലാലുവിന്‍െറ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആര്‍.ജെ.ഡി പരാജയപ്പെട്ട മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എമാരെ നിര്‍ത്തിയാണ് ബി.ജെ.പി ഇവരെ നേരിടുന്നത്. ഒരുകാലത്ത് ബിഹാര്‍ ഭരിച്ചിരുന്ന ആര്‍.ജെ.ഡിയെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമാണ് ഇത്തവണത്തേത്. എന്‍.ഡി.എയാകട്ടെ 55 മുതല്‍ 70 വരെ സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് നീക്കിവെച്ചത്. രാംവിലാസ് പാസ്വാന്‍െറ എല്‍.ജെ.പി, ഉപേന്ദ്ര കുശ്വഹ് നയിക്കുന്ന ആര്‍.എല്‍.സി.പി, മുന്‍മുഖ്യമന്ത്രി ജിതന്‍റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നിവയാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. നിതീഷും ലാലുവും ജയിച്ചാല്‍ ബിഹാറില്‍ കാട്ട് ഭരണമായിരിക്കും തിരിച്ചുവരുകയെന്ന് ബി.ജെ.പി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനാല്‍ എന്‍.ഡി.എ പ്രതിരോധത്തിലാണ്. |
കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച: ബംഗാള്‍ സി.പി.എമ്മില്‍ ഭിന്നത Posted: 21 Jun 2015 11:52 AM PDT Image: ![]() Subtitle: ധാരണ വേണമെന്ന് കേന്ദ്ര കമ്മിറ്റി അംഗം; ചര്‍ച്ചയില്ളെന്ന് സംസ്ഥാന സെക്രട്ടറി, കോണ്‍ഗ്രസ് സഖ്യം തള്ളി ഇടതു ഘടകകക്ഷികള്‍ ന്യൂഡല്‍ഹി: ബംഗാളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടുസംബന്ധിച്ച് സി.പി.എം ബംഗാള്‍ഘടകത്തില്‍ ചര്‍ച്ച സജീവം. കോണ്‍ഗ്രസുമായി നീക്കുപോക്ക് അല്ളെങ്കില്‍, സീറ്റുധാരണ വേണമെന്ന വാദം മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതംദേബാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, കോണ്‍ഗ്രസുമായി ധാരണക്ക് ഇപ്പോള്‍ നീക്കമില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. ഗൗതംദേബ് പറഞ്ഞത് വ്യക്തിപരായ അഭിപ്രായമാണെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം സഖ്യത്തെ കോണ്‍ഗ്രസ് സംസ്ഥാനഘടകം സ്വാഗതം ചെയ്യുമ്പോള്‍ ഗൗതംദേബിന്‍െറ നിര്‍ദേശത്തോട് ശക്തമായി വിയോജിച്ച് സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ളോക് എന്നീ ഇടതുഘടകകക്ഷികള്‍ രംഗത്തത്തെി. പാര്‍ട്ടി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗൗതംദേബ് സി.പി.എം-കോണ്‍ഗ്രസ് സഖ്യം വേണമെന്ന നിലപാട് തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ളെന്നും മമതയെ തോല്‍പിക്കാന്‍ സമാനമനസ്കരായ പാര്‍ട്ടികളുടെ വിശാല ഐക്യം വേണമെന്നുമാണ് ഗൗതംദേബ് പറഞ്ഞത്. കോണ്‍ഗ്രസുമായി സി.പി.എമ്മിന് അടിസ്ഥാനപരമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. എങ്കിലും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാറിനെ സി.പി.എം നാലരവര്‍ഷം പിന്തുണച്ചിട്ടുണ്ട്. തൃണമൂലിന്‍െറ ജനവിരുദ്ധഭരണത്തിനെതിരായ പ്രക്ഷോഭ, പ്രചാരണങ്ങളില്‍ ഞങ്ങള്‍ ഒരേ പാതയിലുമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റുധാരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ഗൗതംദേബ് പറഞ്ഞു. തൊട്ടുപിന്നാലെ കോണ്‍ഗ്രസുമായി സഖ്യസാധ്യത അപ്പാടെ തള്ളി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര രംഗത്തുവന്നുവെങ്കിലും വിഷയത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായവും ചര്‍ച്ചയും നടക്കുന്നുണ്ട്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള സഖ്യം പൂര്‍ണമായും തള്ളുന്നു. എന്നാല്‍, സംസ്ഥാനങ്ങളില്‍ സാഹചര്യമനുസരിച്ച് പ്രാദേശിക കക്ഷികളുമായി നീക്കുപോക്കാകാമെന്ന് പ്രമേയത്തിലുണ്ട്. ഈ പഴുതുപയോഗിച്ച് കോണ്‍ഗ്രസുമായി സീറ്റുകളില്‍ നീക്കുപോക്ക് എന്ന ആശയമാണ് ഗൗതംദേബ് മുന്നോട്ടുവെക്കുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ അടവുനയം രൂപപ്പെടുത്താനുള്ള ചുമതല മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കാണ്. അതുകൊണ്ടുതന്നെ ബുദ്ധദേബുമായി അടുപ്പമുള്ള ഗൗതംദേബിന്‍െറ നിര്‍ദേശം പാര്‍ട്ടിയിലെ പ്രബലവിഭാഗത്തിന്‍െറ അഭിപ്രായമാകാനാണ് സാധ്യത. കോണ്‍ഗ്രസുമായുള്ള ഏതുതരത്തിലുള്ള സഹകരണത്തെയും ശക്തമായി എതിര്‍ത്തിരുന്നയാളാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സീതാറാം യെച്ചൂരി അത്രത്തോളം കടുത്ത നിലപാട് സ്വീകരിക്കില്ളെന്ന കണക്കൂകൂട്ടലിലാണ് കോണ്‍ഗ്രസുമായി സീറ്റ് ധാരണക്ക് ബംഗാള്‍ ഘടകത്തില്‍നിന്ന് ആവശ്യമുയരുന്നത്. അതേസമയം, കോണ്‍ഗ്രസുമായി നീക്കുപോക്കിന് സമീപകാലത്ത് സാധ്യതയില്ളെന്ന് സി.പി.ഐ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രഭോത് പാണ്ഡെ പറഞ്ഞു. ഇതേപ്പറ്റി ഇടതുമുന്നണി ആലോചിച്ചിട്ടില്ളെന്ന് വ്യക്തമാക്കിയ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ക്ഷിത ഗോസ്വാമി, ഫോര്‍വേര്‍ഡ് ബ്ളോക് നേതാവ് ഉദന്‍ ഗുഹ എന്നിവര്‍ വിശാലസഖ്യം എന്നതുകൊണ്ട് സി.പി.എം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, തൃണമൂല്‍ ഏകാധിപത്യഭരണം അവസാനിപ്പിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തങ്ങള്‍ തയാറാണെന്ന് സി.പി.ഐ-എം.എല്‍ ലിബറേഷന്‍ നേതാവ് സന്തോഷ് റാണ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് സി.പി.എമ്മിലെ ആഭ്യന്തരചര്‍ച്ചയാണെന്നും അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ളെന്നും എസ്.യു.സി.ഐ നേതാവ് പ്രവാഷ് ഘോഷ് പ്രതികരിച്ചു. സി.പി.എം-കോണ്‍ഗ്രസ് ധാരണ ബംഗാളിന്‍െറ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാന്‍ പറഞ്ഞു. |
Posted: 21 Jun 2015 11:01 AM PDT Image: ![]() Subtitle: കര്‍ഷകരും കച്ചവടക്കാരും ടൂറിസം മേഖലയും ദുരിതത്തിലായി കാലവര്‍ഷത്തിന് കാത്തിരുന്നവര്‍ തലയില്‍ കൈവെച്ച് ഇരിക്കുകയാണ്. മേയ് 30ന് വരുമെന്ന് പറഞ്ഞ കാലവര്‍ഷം ജൂണ്‍ 21 ആയിട്ടും കേരളത്തില്‍ ശക്തമായില്ല. ഇടവപ്പാതി തുടങ്ങി ആദ്യ മൂന്നാഴ്ചക്കിടെ കേരളത്തില്‍ കിട്ടേണ്ടിയിരുന്നത് 386 മില്ലിമീറ്റര്‍ മഴയായിരുന്നു. കിട്ടിയത് 219 മില്ലിമീറ്ററും. ഏതാണ്ട് നേര്‍പകുതി കുറവ്. എല്‍നിനോ പ്രതിഭാസത്തെ മുഖ്യപ്രതിയാക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കുറ്റപത്രം തയാറാക്കിയിട്ടുണ്ട്്. ഒപ്പം, വരുംനാളുകളില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകാമെന്ന മുന്നറിയിപ്പും. എന്നാല്‍, ഇപ്പോള്‍തന്നെ മഴ കുറവിന്‍െറ ദുരിതമനുഭവിക്കുന്നവരുണ്ട്. കര്‍ഷകരും കച്ചവടക്കാരും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും. കര്‍ഷകര്‍ക്ക് കഷ്ടകാലം തമിഴ്നാട്ടില്‍ നിന്നുള്ള വിഷ പച്ചക്കറിയുടെ പേടിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് കേരള ത്തില്‍ കൃഷിക്കിറങ്ങിയ കര്‍ഷകര്‍ക്കാണ് മഴ പണി കൊടുത്തിരിക്കുന്നത്. പ്രധാനമായും തിരിച്ചടി കിട്ടിയിരിക്കുന്നത് പച്ചക്കറി, വാഴ, നെല്‍ കര്‍ഷകര്‍ക്കാണ്. ഓണത്തിന് വില്‍പനക്ക് ഒരുക്കാന്‍ പച്ചക്കറി കൃഷി തുടങ്ങിയവര്‍ ഇപ്പോള്‍ പച്ചക്കറിയോടൊപ്പം വാടിയ പ്രതീക്ഷയുമായി കഴിയുകയാണ്. ഇടവപ്പാതിക്ക് മുമ്പേ നിലമൊരുക്കി വിത്തുവിതച്ച നെല്‍കര്‍ഷകരും വെട്ടിലായി. വന്‍നഷ്ടം വരുമെന്നാണ് ഏലം കര്‍ഷകരും പറയുന്നത്. മികച്ച വേനല്‍മഴ ലഭിച്ചതിനാല്‍ ഇക്കുറി നല്ലപോലെ കായ പിടിച്ചിരുന്നു. എന്നാല്‍, കാലവര്‍ഷം ചതിച്ചതോടെ പിടിച്ച കായ കൊഴിഞ്ഞുതുടങ്ങി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ വിളവെടുപ്പിന് കാര്യമായൊന്നും ബാക്കിയില്ളെന്നാണ് ഏലം കര്‍ഷകര്‍ പറയുന്നത്. ഈ വര്‍ഷത്തെ മഴ ചതിച്ചതിന്‍െറ ദുരിതമാണ് മറ്റ് മേഖലകളിലുള്ളവര്‍ പറയുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയുടെ ദുരിതമാണ് ജാതി കര്‍ഷകര്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തുടര്‍ച്ചയായ മഴ കാരണം പൂവ് കൊഴിഞ്ഞതിനാല്‍ ഇത്തവണ കായ്ഫലം കുറവാണെന്ന് കാലടി മേഖലയില്‍നിന്നുള്ള ജാതി കര്‍ഷകര്‍ പറയുന്നു. സാധാരണ ഗതിയില്‍ കായ്ഫലം കുറയുമ്പോള്‍ വില വര്‍ധിക്കേണ്ടതാണ്. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കിലോക്ക് 100 രൂപവരെ കുറവാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയാണ് ജാതിക്ക, ജാതിപത്രി എന്നിവയുടെ മുഖ്യവിപണി. അവിടെ നിന്നുള്ള കച്ചവടക്കാര്‍ വിട്ടുനില്‍ക്കുന്നതാണ് വില കുറയാന്‍ കാരണം. വില ഇനിയും കുറക്കുന്നതിനുള്ള തന്ത്രത്തിന്‍െറ ഭാഗമായാണ് അവിടെ നിന്നുള്ള മൊത്തക്കച്ചവടക്കാര്‍ വിട്ടുനില്‍ക്കുന്നത്. ഇതിനിടെ കപ്പ വിലയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതിനാകട്ടെ പ്രത്യേക കാരണമൊന്നും പറയുന്നുമില്ല. തമിഴ്നാടന്‍ കപ്പയും ശ്രീലങ്കന്‍ കപ്പയും വിപണി പിടിച്ചെന്ന ഒഴുക്കന്‍ മറുപടിയാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. വിനോദ സഞ്ചാര മേഖലക്ക് കനത്ത നഷ്ടം ദുബൈയില്‍ പോയി മഴ കാണാന്‍ വിളിച്ചുകൊണ്ടുവന്ന അറബികള്‍ വെയിലുകണ്ട് മടങ്ങി. ഇത്തവണ ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കേരളം അവതരിപ്പിച്ച മുഖ്യ ആകര്‍ഷണം മണ്‍സൂണ്‍ ടൂറിസം ആയിരുന്നു. മൂന്നാര്‍, തേക്കടി, വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങി കാടിന്‍െറ പച്ചപ്പിന് മേലെ മഴനൂലുകള്‍ വര്‍ഷിക്കുന്നത് കാണുക, കൊച്ചി, കുമരകം,ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ കായല്‍സമൃദ്ധിക്കുമുകളില്‍ മഴയുടെ നൃത്തം കാണുക, മഴയും കൃഷിയും ഒത്തുവരുന്ന കുട്ടനാട്ടിലെ കാര്‍ഷിക സമൃദ്ധി നേരില്‍ കാണുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അറബികളെ മഴ കാണാന്‍ ക്ഷണിച്ചത്. ഇതനുസരിച്ച് ഹോട്ടലുകള്‍, ഹൗസ് ബോട്ട് ഉടമകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ പ്രത്യേക പാക്കേജുകളും തയാറാക്കിയിരുന്നു. ഇക്കുറി ജൂണ്‍ പകുതിക്കുശേഷം റമദാന്‍ ആരംഭിക്കുമെന്നതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ വലിയൊരു പങ്കും ജൂണ്‍ ആദ്യമത്തെി റമദാന്‍ തുടങ്ങുന്നതിന് മുമ്പ് മടങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള പാക്കേജാണ് തയാറാക്കിയിരുന്നത്. ഇതനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ മിക്ക ഹോട്ടലുകളിലും ബുക്കിങ്ങും നടത്തിയിരുന്നു. പാക്കേജില്‍ ആദ്യംവന്ന വിനോദ സഞ്ചാരികള്‍ പക്ഷേ, മഴ കാണാന്‍ കഴിയാതെ മടങ്ങി. ‘ഇതിനേക്കാള്‍ നല്ല വെയില്‍ ഞങ്ങളുടെ നാട്ടിലുണ്ട്’ എന്ന കമന്‍േറാടെയാണ് പലരും മടങ്ങിയത്. ഇതോടെ ബാക്കിയുള്ളവര്‍ യാത്ര മാറ്റിവെക്കുകയും ചെയ്തു. കേരളത്തില്‍ കാലവര്‍ഷം ഇനിയും തുടങ്ങിയില്ളെന്ന വിവരത്തെ തുടര്‍ന്ന് പാക്കേജ് റദ്ദാക്കിയ ഏജന്‍സികളുമുണ്ട്. ഇതത്തേുടര്‍ന്ന് ജൂണിന് മുമ്പ് ബുക്കുചെയ്ത നല്ളൊരു ശതമാനം മുറികളും റദ്ദാക്കിയതായി എറണാകുളത്തെ പ്രമുഖ ഹോട്ടലിന്‍െറ മാനേജര്‍ പറയുന്നു. മറ്റ് ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫില്‍ ചൂടുകാലവും കേരളത്തില്‍ മഴക്കാലവും ഒരുമിച്ചത്തെുന്നതാണ് മണ്‍സൂണ്‍ ടൂറിസത്തിന് ഗുണകരമായി മാറിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍, ജൂണ്‍-ജൂലൈ മാസങ്ങളില്‍ പശ്ചിമേഷ്യയില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ അറബ് വിനോദ സഞ്ചാരികള്‍ കേരളം തെരഞ്ഞെടുത്തിരുന്നു. 2014ല്‍ സൗദിയില്‍ നിന്ന് 48,346 പേരും യു.എ.ഇയില്‍ നിന്ന് 17,475 പേരും ഒമാനില്‍ നിന്ന് 17,239 പേരുമാണ് കേരളം സന്ദര്‍ശിക്കാന്‍ എത്തിയത്. എന്നാല്‍, ഈ വര്‍ഷം മഴ കുറഞ്ഞതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. മാത്രമല്ല, റമദാന്‍ ആരംഭിച്ചതോടെ അറബ് സഞ്ചാരികള്‍ വിനോദയാത്ര ഒഴിവാക്കുകയുമാണ്. വിനോദ സഞ്ചാരം വഴി സംസ്ഥാനം നേടുന്ന 25000 കോടി രൂപയില്‍ പതിനായിരം കോടിയും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളിലാണ് എന്നാണ് കണക്ക്. മഴ ചതിച്ചതോടെ വിനോദ സഞ്ചാര മേഖലക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളെ കൂടാതെ ഇന്ത്യയൊട്ടാകെയുള്ള ആഭ്യന്തര സഞ്ചാരികളും കേരളത്തിന്‍െറ മഴ കാണാന്‍ എത്താറുണ്ട്. ഇത്തവണ അതും മുടങ്ങി. മഴ കുറവാണെന്ന് മാത്രമല്ല, ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് നല്ല ചൂടാണ് അനുഭവപ്പെടുന്നത് എന്നതും ആഭ്യന്തര വിനോദ സഞ്ചാരികളെ അകറ്റുന്നു. വടിപിടിച്ച് കുടക്കച്ചവടക്കാരും സംസ്ഥാനത്തെ പരമ്പരാഗത കുടക്കച്ചവടക്കാര്‍ മുതല്‍ വഴിയരികിലും റോഡ് സിഗ്നലുകളിലും മറ്റും ഓടിനടന്ന് കുടവില്‍ക്കുന്ന ഉത്തരേന്ത്യന്‍ കച്ചവടക്കാര്‍വരെ കാത്തിരുന്നത് ജൂണിലെ തിമര്‍ത്തുപെയ്യുന്ന മഴയെയാണ്. എന്നാല്‍, മഴ മടിച്ചതോടെ വടിപിടിച്ചു എന്ന സ്ഥിയിലായി ഇവരുടെ നില. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതി കുടകളുടെ കച്ചവടംപോലും നടന്നിട്ടില്ളെന്ന് എറണാകുളം ബ്രോഡ്വേയിലെ കുട വ്യാപാരി പറയുന്നു. നല്ലനിലക്ക് മഴ ലഭിച്ചാല്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം ഒന്നരക്കോടി കുടകള്‍ വിറ്റുപോകും. ഇതുവരെ, സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിച്ചിരുന്ന ചെുറുതും വലുതുമായ 10ലധികം കുട നിര്‍മാണ കമ്പനികളാണ് ഈ രംഗത്ത് മത്സരിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ കുടക്കമ്പനികളും രംഗത്തുണ്ട്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അത്യാവശ്യം ഗുണനിലവാരമുള്ള കുടക്ക് 200-300 രൂപ വില വരുമ്പോള്‍ അത്രയൊന്നും ഗുണനിലവാരമില്ലാത്ത കുടകള്‍ വഴിയരുകില്‍ 100 രൂപക്ക് വില്‍ക്കുന്നതാണ് അവരുടെ രീതി. പ്രതിവര്‍ഷം 150 കോടിയോളം രൂപയുടെ വിറ്റുവരവാണ് കുട വ്യാപാര രംഗത്തുള്ളത്. മേയ് ആദ്യം മുതല്‍ കുട വിപണി ഉണരുമെങ്കിലും കുടകളില്‍ അധികവും വിറ്റുപോകുന്നത് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. ഇത്തവണ ജൂണ്‍ അവസാന വാരമായിട്ടും മഴ ശക്തിപ്പെടാത്തതോടെ കുടക്കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. മഴക്കാല കോള് പ്രതീക്ഷിച്ച് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്ത് വന്‍തോതില്‍ കുടകള്‍ സ്റ്റോക്ക് ചെയ്ത ചില്ലറ വില്‍പനക്കാരാണ് ശരിക്കും പെട്ടത്. മഴ പ്രതീക്ഷിച്ച് മുംബൈയില്‍നിന്ന് വന്‍തോതില്‍ റെയിന്‍കോട്ടുകള്‍ ഇറക്കുമതി ചെയ്ത് കാത്തിരിക്കുന്നവര്‍ക്കും പ്രതീക്ഷിച്ച കച്ചവടം ലഭിച്ചിട്ടില്ല. |
400 കോടി ലക്ഷ്യമിട്ട് മന്‍പസന്ത് ഐ.പി.ഒ 24ന് Posted: 21 Jun 2015 10:53 AM PDT Image: ![]() മുംബൈ: 400 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ ജ്യൂസ് കമ്പനി മന്‍പസന്തിന്‍െറ ഐ.പി.ഒക്ക് (പ്രാഥമിക ഓഹരി വില്‍പന) ജൂണ്‍ 24ന് തുടക്കമാവും. 26 വരെയാണ് സമയം. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്ന കമ്പനിയുടെ ഓഹരിയൊന്നിന് 290നും 320നുമിടയിലാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഗുജറാത്തിലെ വഡോദര കേന്ദ്രമായ മന്‍പസന്ത് മാങ്കോ സിപ്, ഫ്രൂട്ട്സ്അപ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 കോടിയോളം രൂപയായിരുന്നു വരുമാനം. 8300 കോടി രൂപയോളം മൂല്യം മതിക്കുന്ന രാജ്യത്തെ ജ്യൂസ് വിപണി 20 ശതമാനമെന്ന നിരക്കില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഐ.പി.ഒക്കുശേഷം വിപണി മൂലധനം 1600 കോടി യായി ഉയരും. ഇഷ്യുവിന്‍െറ 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ബയേഴ്സിനും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സിനും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. സമാഹരിക്കുന്ന പണം വികസന പ്രവര്‍ത്തനങ്ങള്‍ക്കായാവും പ്രധാനമായും വിനിയോഗിക്കുക. അഞ്ചുവര്‍ഷത്തിനിടെ എഫ്.എം.സി.ജി രംഗത്തുനിന്നുണ്ടാകുന്ന ആദ്യ ഐ.പി.ഒയും ഈ വര്‍ഷത്തെ എട്ടാമത്തെ ഐ.പി.ഒയുമാണിത്. |
മുസ്തഫിസ് വീണ്ടും; ഏകദിന പരമ്പര ബംഗ്ലാദേശിന് Posted: 21 Jun 2015 10:51 AM PDT Image: ![]() മിര്‍പൂര്‍: ആദ്യ ഏകദിനത്തിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാത്ത ഇന്ത്യ ഏകദിന പരമ്പര ബംഗ്ളാദേശിന് അടിയറവെച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യ ഏകദിനത്തിലെ ഹീറോ ആയ മുസ്തഫിസുര്‍റഹ്മാന്‍ തന്നെയായിരുന്നു ബംഗ്ളാദേശിന്‍െറ ചരിത്രവിജയത്തിലെ താരം. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്കെതിരെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച മുസ്തഫിസുര്‍റഹ്മാനാണ് ബംഗ്ളാ വിജയത്തിന്‍െറ ശില്‍പി. പത്ത് ഓവറില്‍ 43 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് മുസ്തഫിസുര്‍ നേടിയത്. സ്കോര്‍: ഇന്ത്യ^ 45 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്ത്. ബംഗ്ളാദേശ്^നാല് വിക്കറ്റ് നഷ്ടത്തില്‍ 38 ഓവറില്‍ 200 റണ്‍സ് (മഴനിയമപ്രകാരം പുനക്രമീകരിച്ച വിജയലക്ഷ്യമാണ് 200 റണ്‍സ്). ആദ്യമായാണ് ഇന്ത്യക്കെതിരെ ബംഗ്ളാദേശ് പരമ്പര സ്വന്തമാക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം റൗണ്ടില്‍ ഇന്ത്യയോട് ഏറ്റ തോല്‍വിക്ക് മധുരമായ പ്രതികാരമായി ബംഗ്ളദേശിന്‍െറ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിങ് നിരയെ 200 കടക്കാന്‍ അനുവദിച്ചില്ല മുഷ്തഫിസുറഹ്മാന്‍െറ നേതൃത്വത്തിലുള്ള ബൗളിങ് നിര. 53 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. സഹഓപണറായ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ ബംഗ്ളാ ബൗളിങ്ങിന്‍െറ മുമ്പില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറുന്നതാണ് ഇന്നും കാണാന്‍ കഴിഞ്ഞത്. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ് ലി 27 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെക്ക് പകരം ടീമിലെത്തിയ അമ്പാട്ടി റായിഡു പൂജ്യത്തിന് പുറത്തായി. 75 പന്തില്‍ 47 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോണി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ആറ് വിക്കറ്റിന് 174. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സുരേഷ് റെയ്ന 55 പന്തില്‍ 34 റണ്‍സെടുത്തു. ആദ്യ മത്സരത്തിലെ തോല്‍വി കാരണം കടുത്ത സമ്മര്‍ദ്ദത്തോടെയാണ് ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ കളിച്ചത്. അതുതന്നെയാണ് തുച്ഛമായ സ്കോറിന് ഇന്ത്യയെ പുറത്താക്കാന്‍ ബഗ്ളാദേശിനെ സഹായിച്ചതും. അതിനിടക്ക് പെയ്ത മഴയെ തുടര്‍ന്ന് മത്സരം 47 ഓവറാക്കി ചുരുക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ ഉജ്ജ്വലമായാണ് മുസ്തഫിസുര്‍റഹ്മാന്‍ പന്തെറിഞ്ഞത്. മുസ്തഫിസിന് പുറമെ നാസര്‍ ഹുസൈന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിന്‍െറ വിജയലക്ഷ്യം 47 ഓവറില്‍ 200 എന്ന് പുനക്രമീകരിക്കുകയായിരുന്നു. വിശ്വസ്തനായ ബാറ്റ്സ്മാന്‍ ആണ് താനെന്ന് വീണ്ടും തെളിയിച്ച് ശാകിബുല്‍ ഹസന്‍ അര്‍ധസെഞ്ച്വറി നേടി. ശാകിബ് 51 റണ്‍സെടുത്തു. ലിട്ടണ്‍ ദാസ് 36, സൗമ്യ സര്‍ക്കാര്‍ 34, മുഷ്ഫികുര്‍റഹിം 31 സബ്ബിര്‍ റഹ്മാന്‍ 22 എന്നിവരാണ് ബംഗ്ളാദേശിന്‍െറ മറ്റ് സ്കോറര്‍മാര്‍. അനായാസമായും പക്വതോടെയുമാണ് ബംഗ്ളാദേശ് ബാറ്റ് വീശിയത്. കാണികളുടെ നിറഞ്ഞ പിന്തുണയും അവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായകരമായി. ലോക ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന ഒരു ടീമായി മാറുന്നു എന്നതിന്‍െറ ലക്ഷണമാണ് ബംഗ്ളദേശിന്‍െറ പ്രകടനത്തില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. നാട്ടില്‍ കളിച്ച കഴിഞ്ഞ പത്ത് മത്സരങ്ങളും ബംഗ്ളാദേശ് ജയിക്കുകയായിരുന്നു. പാകിസ്താനെതിരെയുള്ള പരമ്പര ബംഗ്ളാദേശ് നേടിയിരുന്നു. |
പേറ്റിഎം റുപേയുമായി ചേര്‍ന്ന് വെര്‍ച്വല്‍ കാര്‍ഡ് ഇറക്കുന്നു Posted: 21 Jun 2015 10:44 AM PDT Image: ![]() ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാലറ്റ് സേവനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി റൂപേയുമായും ബാങ്കുകളുമായും ചേര്‍ന്ന് വെര്‍ച്വല്‍ കാര്‍ഡ് (ഓണ്‍ലൈന്‍ പണമിടവിനുള്ള സാങ്കല്‍പിക കാര്‍ഡ്) സംവിധാനമൊരുക്കാന്‍ പ്രമുഖ ഓണ്‍ ലൈന്‍ പണമിടപാട് സ്ഥാപനമായ പേറ്റിഎം ഒരുങ്ങുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ മാതൃകയില്‍ 16 അക്ക നമ്പര്‍ ഉപയോഗിച്ചാവും പ്രവര്‍ത്തനം. പ്രവര്‍ത്തനം തുടങ്ങിയാല്‍ പേറ്റിഎം ഉപഭോക്താവിന് ആപ്ളിക്കേഷന്‍ സെറ്റിങ്സില്‍ ഈ നമ്പര്‍ കാണാനാവും. ഇതുപയോഗിച്ച് പണമടക്കാം. നിലവില്‍ പേറ്റിഎം വാലറ്റ് സ്വീകരിക്കുന്ന 35,000 കച്ചവടക്കാരില്‍നിന്ന് പ്ളാസ്റ്റിക് കാര്‍ഡുവഴി ഇലക്ട്രോണിക് പണമിടപാട് അംഗീകരിക്കുന്ന 1.5 ലക്ഷം കച്ചവടക്കാരിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ യൂബര്‍ ടാക്സി സര്‍വിസ് പേറ്റിഎം വാലറ്റ് അംഗീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ അംഗീകരിക്കുന്നില്ല. ഇതേപോലെ എതിരാളികളായ ഇ-കോമേഴ്സ് സ്ഥാപനങ്ങളും ഇത് അംഗീകരിക്കുന്നില്ല. എന്നാല്‍, വെര്‍ച്വല്‍ കാര്‍ഡ് വന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങളെല്ലാം ലഭ്യമാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൂന്നുമാസം കൊണ്ട് ഇതിനുള്ള നടപടി പൂര്‍ത്തീകരിക്കും. ബാങ്ക് അക്കൗണ്ടില്ലാത്ത ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കുപോലും ഉപയോഗിക്കാനാവുമെന്നതാണ് വെര്‍ച്വല്‍ കാര്‍ഡിന്‍െറ നേട്ടം. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന സൈബര്‍ തട്ടിപ്പുകളുടെ സാധ്യത ഒഴിവാകുകയും ചെയ്യും. ഡെബിറ്റ് കാര്‍ഡിന് സമാനമായ പ്ളാസ്റ്റിക് കാര്‍ഡ് ഇറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. |
പീഡനകേസില്‍ സംവിധായകന്‍ അറസ്റ്റില്‍ Posted: 21 Jun 2015 08:22 AM PDT Image: ![]() ന്യൂഡല്‍ഹി: യു.എസ് സ്വദേശിയായ ഇന്ത്യന്‍ വംശജയെ പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. 2010ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് സിനിമ ‘പീപ്ലി ലൈവി’ന്‍െറ സഹസംവിധായകന്‍ മഹ്മൂദ് ഫാറൂഖിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ഗവേഷണത്തിനത്തെിയ കൊളംബിയ സര്‍വകലാശാലയിലെ 30 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഫാറൂഖിയെ ജൂലൈ ആറുവരെ കോടതി റിമാന്‍ഡ് ചെയ്തു. തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് ഗവേഷക ഡല്‍ഹിയിലെ ന്യൂ ഡിഫന്‍സ് കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീപ്ലി ലൈവിന്‍െറ സംവിധായിക അനുഷ റിസ്വിയുടെ ഭര്‍ത്താണ് മഹ്മൂദ് ഫാറൂഖി.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment