ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി Madhyamam News Feeds | ![]() |
- ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി
- സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എ.എ.പി മാര്‍ച്ച്
- അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം: പ്രധാനമന്ത്രി
- അനാഥ കുട്ടികള്‍ക്കായി കുടുംബ ഗ്രാമം തുറന്നു
- ഝലം നദി കരകവിഞ്ഞു; കശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണി
- മുംബൈയില്‍ മൂന്നാംലിംഗക്കാര്‍ക്കും ഫ്ളാറ്റില്ല
- മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് വാങ്ങിയ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ടാര്‍റോഡിന് നീക്കം
- ഫ്രഞ്ച് സഹായത്തോടെ രണ്ട് ആണവനിലയങ്ങള്‍ - സൗദി വിദേശകാര്യ മന്ത്രി
- സഹീര്‍ അബ്ബാസ് ഐ.സി.സി പ്രസിഡന്‍റ്
- സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കൂ; കെ.എസ്.ഇ.ബി ഇങ്ങോട്ട് പണം തരും
- സ്മൃതിനാശത്തിന്‍െറ തടവില്‍ അന്നത്തെ വീരനായകന്‍
- കോപ്പ അമേരിക്ക: ചിലി സെമിയില്‍
- അരുവിക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
- ഇന്ന് അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികം
- അടിയന്തരാവസ്ഥ പറഞ്ഞു: നാവടക്കൂ പണിയെടുക്കൂ
- അടിയന്തരാവസ്ഥയെക്കുറിച്ച ഓര്‍മകള്‍
- അയച്ച ജി^മെയില്‍ ഇനി തിരിച്ചെടുക്കാം
- ബിദ്വായ്: ആധികാരികതയുടെ ആള്‍രൂപം
- മോദിക്കും ഷാക്കും ജെയ്റ്റ്ലിക്കുമെതിരെ ലളിത് മോദിയുടെ ഭീഷണി
- വസുന്ധരക്കെതിരെയുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു
- യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം മത്സരരംഗത്ത് ബോബി ജിന്‍ഡാലും
- നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം: 42 പേര്‍ കൊല്ലപ്പെട്ടു
- വിംബ്ള്‍ഡണ്‍: ദ്യോകോവിച്ചും സെറീനയും ടോപ് സീഡ്
- മാനം കാത്തു; ഇന്ത്യക്ക് 77 റണ്‍സ് വിജയം
- കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: പ്രണീത്, ജയറാം, ആനന്ദ് രണ്ടാം റൗണ്ടില്‍
ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി Posted: 24 Jun 2015 11:51 PM PDT Image: ![]() ന്യൂഡല്‍ഹി: ഐ.പി.എല്‍. അഴിമതികേസില്‍ ആരോപണവിധേയനായ ലളിത് മോദിയെ അനുകൂലിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ലണ്ടന്‍ സന്ദര്‍ശന ദിനങ്ങളുടെ എണ്ണം കൂട്ടി അവിടെ ചെലവഴിച്ചാണ് മോദിയുടെ യാത്രാരേഖക്കു വേണ്ട സൗകര്യം വസുന്ധര ചെയ്തു നല്‍കിയത്. അവര്‍ ഒപ്പിട്ട രേഖകള്‍ തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ വസുന്ധര ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2011 ആഗസ്ത് 18-ന് വസുന്ധരാ രാജ രാജസ്ഥാനില്‍ പ്രതിപക്ഷ നേതാവായിരിക്കെ അവര്‍ ഒപ്പിട്ട ഏഴുപേജുള്ള സത്യവാങ്മൂലം എന്നുപറയപ്പെടുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പി എന്‍.ആര്‍.ഐ പ്രവര്‍ത്തകര്‍ ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വസുന്ധര ലളിത് മോദിക്ക് ബ്രിട്ടനിലേക്ക് കുടിയേറാനുള്ള രേഖകള്‍ തയാറാക്കുന്നതിനുള്ള രേഖകളില്‍ ഒപ്പിട്ടു നല്‍കിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി പ്രസിഡന്‍റ് നിധിന്‍ ഗഡ്കരി, മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു. |
സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എ.എ.പി മാര്‍ച്ച് Posted: 24 Jun 2015 11:13 PM PDT Image: ![]() ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. എ.എ.പി പ്രവര്‍ത്തകര്‍ രാവിലെ സ്മൃതി ഇറാനിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മന്ത്രി മന്ദിരത്തിന് പോലീസ് ഒരുക്കിയത്. ഡല്‍ഹി നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ സമാന കേസില്‍ അറസ്റ്റ് ചെയ്ത പോലെ സ്മൃതിയെയും ജയിലിലാക്കണമെന്നാണ് എ.എ.പിയുടെ വാദം. അതേസമയം മന്ത്രിക്കെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. സ്മൃതി ഇറാനിക്കെതിരേയുള്ള കേസ് നിലനില്‍ക്കുമെന്നു ബുധനാഴ്ചഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. |
അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം: പ്രധാനമന്ത്രി Posted: 24 Jun 2015 11:03 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷികത്തിലാണു മോദി ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരിച്ചുവരികയാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പ്രസ്താവിച്ചിരുന്നു. |
അനാഥ കുട്ടികള്‍ക്കായി കുടുംബ ഗ്രാമം തുറന്നു Posted: 24 Jun 2015 10:57 PM PDT Image: ![]() ദുബൈ: അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി അല്‍ വര്‍ഖയില്‍ കുടുംബ ഗ്രാമം തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അനാഥകള്‍ നമ്മുടെ സ്വന്തം മക്കളാണെന്നും അവരെ സംരക്ഷിക്കേണ്ടത് മതപരവും ധാര്‍മികവുമായ ബാധ്യതയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അനാഥ കുട്ടികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഫാമിലി വില്ളേജില്‍ ഒരുക്കിയിട്ടുണ്ട്. നഴ്സറി, ആരോഗ്യകേന്ദ്രങ്ങള്‍, വിനോദോപാധികള്‍ എന്നിവ ഇതിന്‍െറ ഭാഗമാണ്. വില്ലകളുടെ രൂപത്തിലാണ് താമസ സ്ഥലം നിര്‍മിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുമായി ചെലവഴിക്കാനും ശൈഖ് മുഹമ്മദ് സമയം കണ്ടത്തെി. അവരുടെ ജീവിത സാഹചര്യങ്ങളും ആരോഗ്യ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും കൂടെയുണ്ടായിരുന്നു. |
ഝലം നദി കരകവിഞ്ഞു; കശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണി Posted: 24 Jun 2015 10:36 PM PDT Image: ![]() ശ്രീനഗര്‍: കനത്ത മഴയില്‍ കശ്മീര്‍ താഴ്വരയില്‍ ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. ബുധനാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഝലം നദിയില്‍ ജലം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ സംഗം പ്രദേശത്താണ് ഝലത്തിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ഇതെ തുടര്‍ന്ന് പ്രദേശത്തുള്ള ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംഗം പ്രദേശത്ത് ജല നിരപ്പ് 25.30 അടിയായി ഉയര്‍ന്നു. ഇത് പരാമവധി ജല നിരപ്പിനേക്കള്‍ 2.30 അടി കൂടുതലാണ്. |
മുംബൈയില്‍ മൂന്നാംലിംഗക്കാര്‍ക്കും ഫ്ളാറ്റില്ല Posted: 24 Jun 2015 10:29 PM PDT Image: ![]() മുംബൈ: മൂന്നാംലിംഗക്കാരിയോട് താമസസ്ഥലത്തുനിന്ന് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടുവെന്ന് പരാതി. മുംബയില്‍ അഡ്വര്‍ഡൈസിംങ് രംഗത്ത് ജോലി ചെയ്യുന്ന 28 വയസ്സായ ജോ പോളിനോടാണ് ഫ്ളാറ്റുടമ ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് മുംബൈയിലെ ജോഗേശ്വരി പരിസരത്തെ ഫ്ളാറ്റില്‍ ജോ പോള്‍ താമസിക്കാനത്തെിയത്. മുന്‍കൂറായി വാടകയും ബ്രോക്കര്‍ ഫീസും ഫ്ളാറ്റ് അറ്റകുറ്റപണിക്കായി പണവും കൊടുത്ത ശേഷമാണ് ഇവരോട് ഫ്ളാറ്റ് മാറാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. വാടകക്കരാര്‍ ഒപ്പിടാനായി ഫ്ളാറ്റുടമക്ക് കൈമാറിയപ്പോഴാണ് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്. ഒരു മൂന്നാംലിംഗക്കാരിക്ക് ഫ്ളാറ്റ് നല്‍കാന്‍ തയാറല്ല എന്ന് വീട്ടുടമ പറഞ്ഞുവെന്ന് ഇടനിലക്കാരന്‍ ജോ പോളിനെ അറിയിക്കുകയായിരുന്നുവ¥്രത. |
മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് വാങ്ങിയ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ടാര്‍റോഡിന് നീക്കം Posted: 24 Jun 2015 09:40 PM PDT Image: ![]() Subtitle: മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി കോഴിക്കോട്:മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് നഗരത്തില്‍ വാങ്ങിയ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ടാര്‍റോഡിന് അതേ എം.എല്‍.എയുടെ ശിപാര്‍ശ. മന്ത്രി മുനീര്‍, കെ.എം. ഷാജി എം.എല്‍.എ എന്നിവരുടെ ഭാര്യമാരുടെ പേരില്‍ സിറ്റി എ.ആര്‍ ക്യാമ്പിനടുത്ത് മാലൂര്‍കുന്നില്‍ 2008ല്‍ വാങ്ങിയ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍ കെ.എം. ഷാജി തന്നെയാണ് കോഴിക്കോട് പൊതുമരാമത്ത് ഓഫിസില്‍ ശിപാര്‍ശ നല്‍കിയത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തയാറാക്കിയ 40 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് രണ്ട് ദിവസം മുമ്പ് പൊതുമരാമത്ത് ആസ്ഥാനത്തേക്ക് അയച്ചു. 170 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും റോഡ് നിര്‍മിക്കാനാണ് എസ്റ്റിമേറ്റ്. എം.എല്‍.എ ഫണ്ടില്‍നിന്നോ നോണ്‍ പ്ളാന്‍ ഫണ്ടില്‍നിന്നോ ആവും പണം വകയിരുത്തുക. ഈ ഭൂമി ഇടപാടില്‍ മന്ത്രിയും എം.എല്‍.എയും ഇലക്ഷന്‍ കമീഷനെ തെറ്റിദ്ധരിപ്പിച്ചത് വിവാദമായിരുന്നു. പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന ഇടവകക്ക് ശ്മശാനത്തിന് വാങ്ങിയ നാലര ഏക്കറില്‍നിന്നാണ് മന്ത്രിയും എം.എല്‍.എയും ഭൂമി വാങ്ങിയത്. 40 സെന്‍റ് 2011 മാര്‍ച്ച് നാലിന് ഷാജിയുടെ ഭാര്യ കണ്ടിശംകണ്ടി മുച്ചിക്കുട്ടത്തില്‍ കെ.എം. ആശയുടെ പേരിലും, ഇതിനോട് ചേര്‍ന്ന 35 സെന്‍റ് മന്ത്രി മുനീറിന്‍െറ ഭാര്യ തോട്ടത്തില്‍ നഫീസയുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഷാജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് ചേര്‍ക്കാതിരുന്നതും മുനീര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ വില മറച്ചുവെച്ചതും വിവാദമായിരുന്നു. ഷാജിയുടെ ഭൂമിക്ക് 15,77,700 രൂപയും മുനീറിന്‍െറ ഭൂമിക്ക് 12,77,700 രൂപയുമാണ് കാണിച്ചത്. ഇവരുടേയും മറ്റു രണ്ട് ബന്ധുക്കളുടേയും പേരില്‍ വാങ്ങിയ ഒരേക്കറോളം ഭൂമിക്ക് ഒരുകോടി പന്ത്രണ്ടര ലക്ഷം നല്‍കിയതായി 2008 ഏപ്രില്‍ ഒന്നിന് ഇരുവരും ഒപ്പിട്ട N 191938 നമ്പര്‍ മുദ്രപത്രത്തിലുണ്ട്. വില്ല പ്രോജക്ടിനായി ഭൂമി വാങ്ങിയശേഷം ശ്മശാന പദ്ധതിക്ക് മുനീറും ഷാജിയും പാരവെക്കുന്നുവെന്ന് മുന്‍ വികാരി ഫാ. ജോസ് മണിമലതറപ്പില്‍ ലീഗധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഫാ. മണിമല മരിച്ചതോടെ താമരശ്ശേരി രൂപത ഇടപെട്ട് ശ്മശാന പദ്ധതി റദ്ദ് ചെയ്തു. ബാക്കി മൂന്നരയേക്കര്‍ അടുത്തിടെ കോടികള്‍ക്ക് കച്ചവടമായി. തൃശൂരിലെ പ്രമുഖ ബില്‍ഡര്‍, പാറോപ്പടി ഇടവകാംഗം, കണ്ണൂര്‍ സ്വദേശി എന്നിവരാണ് ഭൂമി വാങ്ങിയത്. എ.ആര്‍ ക്യാമ്പിന് മുന്നില്‍ ടാര്‍റോഡ് അവസാനിക്കുന്നിടത്തുനിന്ന് താഴേക്ക് ചെങ്കുത്തായ ഇടവഴിയായിരുന്നു. ഇവിടെ റോഡിനായി ഏഴ് മീറ്റര്‍ വീതിയില്‍ ഭൂമി, മന്ത്രിയും എം.എല്‍.എയും അടുത്തിടെ സ്ഥലം വാങ്ങിയവരും ചേര്‍ന്ന് ഇടവക വികാരിയില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഫ്ളാറ്റ്-വില്ല പദ്ധതികളെ പരിസരവാസികള്‍ എതിര്‍ക്കുന്ന പ്രവണത വര്‍ധിച്ചതിനാല്‍ 170 മീറ്ററില്‍ ടാര്‍റോഡെന്ന വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്. |
ഫ്രഞ്ച് സഹായത്തോടെ രണ്ട് ആണവനിലയങ്ങള്‍ - സൗദി വിദേശകാര്യ മന്ത്രി Posted: 24 Jun 2015 08:54 PM PDT Image: ![]() റിയാദ്: ഫ്രാന്‍സിന്‍െറ സഹായത്തോടെ സൗദി അറേബ്യ സമാധാനാവശ്യത്തിനുള്ള രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി ആദില്‍ ഹസന്‍ അല്‍ജുബൈര്‍ വ്യക്തമാക്കി. രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സാല്‍മാന്‍െറ ഫ്രഞ്ച് സന്ദര്‍ശനത്തോടനുബന്ധിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമാപനത്തില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍, സൈനിക വിമാനങ്ങളും സമാധാനാവശ്യത്തിനുള്ള ആണവനിലയം നിര്‍മിക്കാനുള്ള സഹായവും സൗദിക്ക് ഫ്രാന്‍സ് നല്‍കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറാന്‍ ഫാബിയോസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പത്തോളം കരാറുകള്‍ ഇരു രാജ്യങ്ങളും തത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമാധാനാവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്നതിനും സൈനിക സഹകരണം ശക്തമാക്കുന്നതിനും റഷ്യയുമായും കഴിഞ്ഞ വാരത്തില്‍ സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചിരുന്നു. യമന്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഐക്യരാഷ്ട്രസഭ ജനീവയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമ്മേളനം ആദ്യ പടിയാണെന്നും സമാധാനത്തിനുള്ള നിരവധി പോംവഴികള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സൗദി എന്നും യമനിലെ നിയമാനുസൃത സര്‍ക്കാറിനോടൊപ്പമാണ് നിലകൊള്ളുക. യമനില്‍ സമാധാനപരവും സുസ്ഥിരവുമായ സര്‍ക്കാര്‍ നിലവില്‍ വരുന്നതു വരെ സഖ്യസേനയുടെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. |
സഹീര്‍ അബ്ബാസ് ഐ.സി.സി പ്രസിഡന്‍റ് Posted: 24 Jun 2015 08:53 PM PDT Image: ![]() ദുബൈ: മുന്‍ പ്രാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബാര്‍ബദോസില്‍ ചേര്‍ന്ന 67 കാരനായ സഹീര്‍ അബ്ബാസ് 1969 മുതല്‍ 1985 വരെയുള്ള കാലയളവില്‍ പാകിസ്താനായി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
|
സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കൂ; കെ.എസ്.ഇ.ബി ഇങ്ങോട്ട് പണം തരും Posted: 24 Jun 2015 08:36 PM PDT Image: ![]() യൂനിറ്റൊന്നിന് ഒരു രൂപവെച്ച് ഉപഭോക്താവിന് ലഭിക്കും കല്‍പറ്റ: സൗരോര്‍ജ സംവിധാനങ്ങള്‍കൊണ്ട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തരം ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്ന ഉല്‍പാദന പ്രോത്സാഹന പദ്ധതി (ജനറേഷന്‍ ബേസ്ഡ് ഇന്‍സന്‍റീവ് -GBI) വൈദ്യുതി വകുപ്പ് തുടങ്ങി. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര സൗരോര്‍ജ സംവിധാനമാണ് ഇതിന് പരിഗണിക്കുക. ഇത്തരം വൈദ്യുതിക്ക് യൂനിറ്റൊന്നിന് ഒരു രൂപവെച്ച് ഉപഭോക്താവിന് ലഭിക്കും. സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. |
സ്മൃതിനാശത്തിന്‍െറ തടവില്‍ അന്നത്തെ വീരനായകന്‍ Posted: 24 Jun 2015 08:27 PM PDT Image: ![]() ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്ത രാവസ്ഥക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യ മനസ്സിന്‍െറ അടയാളമായിരുന്നു ന്യൂഡല്‍ഹി: വിലങ്ങിട്ട കൈകളുയര്‍ത്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന 47കാരന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്. ടൈം മാഗസിനിലും മറ്റും അടിച്ചുവന്ന ആ ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്‍െറ പ്രതീകമാണ്. പൗരാവകാശത്തിനും രാഷ്ട്രീയസ്വാതന്ത്ര്യത്തിനും നേരെ ഭരണകൂടം നടത്തിയ കടന്നുകയറ്റം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത് ആ ഒരു ചിത്രത്തിലൂടെയാണ്. |
കോപ്പ അമേരിക്ക: ചിലി സെമിയില്‍ Posted: 24 Jun 2015 08:17 PM PDT Image: ![]() സാന്‍റിയാഗോ: കോപയിലെ ആദ്യ നോക്കൗട്ട് റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായിക്ക് തോല്‍വി. ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തിനിറങ്ങിയ ഉറുഗ്വായ് ആതിഥേയരായ ചിലിയോടാണ് മുട്ടുമുടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. കളി തീരാനിരിക്കെ 81ാം മിനിറ്റില്‍ മൗറീഷ്യോ ഇസ്ലയാണ് ചിലിക്കായി ഗോള്‍ നേടിയത്. വല്‍ദിവിയ നല്‍കിയ പാസില്‍ നിന്നാണ് ഇസ്ല വല ചലിപ്പിച്ചത്. ഹോം ഗ്രൗണ്ട് ആനൂകൂല്യത്തില്‍ പന്തു തട്ടിയ ചിലി മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. രണ്ടാം പകുതിയുടെ അവസാനത്തില്‍ രണ്ട് താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. 69ാം മിനുറ്റില്‍ സൂപ്പര്‍ താരം എഡിന്‍സന്‍ കവാനിയാണ് രണ്ട് മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പും കണ്ട് ആദ്യം പുറത്തായത്. 88ാം മിനിറ്റില്‍ ജോര്‍ജെ ഫുസിലെക്കും റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തതോടെ ഒമ്പത് പേരുമായി കളിക്കേണ്ടി വന്ന ഉറുഗ്വായുടെ പ്രതിരോധവും മുന്നേറ്റവും പാളി. ഉറുഗ്വായുടെ നീക്കങ്ങള്‍ ചിലി പ്രതിരോധത്തില്‍ വീണുടഞ്ഞു. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും പരുക്കന്‍ കളിയാണ് കാഴ്ചവെച്ചത്.
|
അരുവിക്കരയില്‍ ഇന്ന് കൊട്ടിക്കലാശം Posted: 24 Jun 2015 07:48 PM PDT Image: ![]() ആര്യനാട്: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആഴ്ചകള്‍ നീണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. |
ഇന്ന് അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികം Posted: 24 Jun 2015 07:41 PM PDT Image: ![]() ഇന്ന് ജൂണ്‍ 25. 40 വര്‍ഷംമുമ്പ് ഇതേ ദിനത്തിലാണ് പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൗരാവകാശനിഷേധത്തിന്‍െറ 21 മാസം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്. പൊലീസ്രാജിന് കീഴില്‍ ഒരു ലക്ഷത്തിലേറെ രാഷ്ട്രീയപ്രവര്‍ത്തകര്‍ തടവിലായി. നിയമവിരുദ്ധ പൊലീസ് ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് മര്‍ദനം. ഒരുകോടിയിലേറെ നിര്‍ബന്ധിത വന്ധ്യംകരണം. തുര്‍ക്ക്മാന്‍ ഗേറ്റിലുള്‍പ്പടെ നിരവധി ചേരികളുടെ തുടച്ചുനീക്കല്‍. |
അടിയന്തരാവസ്ഥ പറഞ്ഞു: നാവടക്കൂ പണിയെടുക്കൂ Posted: 24 Jun 2015 07:25 PM PDT Image: ![]()
|
അടിയന്തരാവസ്ഥയെക്കുറിച്ച ഓര്‍മകള്‍ Posted: 24 Jun 2015 07:15 PM PDT Image: ![]() അടിയന്തരാവസ്ഥ എന്നു പറയുമ്പോള്‍ ആരുടെയും ഓര്‍മയില്‍ വരുന്നത്, 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ 21 മാസക്കാലം, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശിപാര്‍ശപ്രകാരം, രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അലി അഹ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത്, ഇന്ത്യ-ചൈന യുദ്ധം നടക്കുമ്പോഴും ഇന്ദിര ഗാന്ധിയുടെതന്നെ കാലത്ത്, 1971ല്‍ ഇന്ത്യ-പാക് യുദ്ധ സന്ദര്‍ഭത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അവയെല്ലാം വിദേശഭീഷണിയെ തുടര്‍ന്നായിരുന്നു. ആഭ്യന്തര അസ്വസ്ഥതകളുടെ പേരില്‍ ഇന്ത്യയില്‍ ആദ്യമായും അവസാനമായും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് 1975 ജൂണ്‍ 25നാണ്. അതിനാല്‍തന്നെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ എന്ന വാക്ക് പ്രത്യക്ഷത്തില്‍ കുറിക്കുന്നത് ആ 21 മാസക്കാലയളവിനെയാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളായാണ് ആ നാളുകള്‍ പരിഗണിക്കപ്പെടുന്നത്. ആ ഓര്‍മകള്‍ക്ക് ഇന്ന് 40 വയസ്സാകുന്നു. |
അയച്ച ജി^മെയില്‍ ഇനി തിരിച്ചെടുക്കാം Posted: 24 Jun 2015 12:34 PM PDT Image: ![]() ന്യൂഡല്‍ഹി: ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുപോയാല്‍ ഇനി ടെന്‍ഷന്‍ അടിക്കേണ്ട. അയച്ച ജി-മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഗൂഗ്ള്‍ ഏര്‍പ്പെടുത്തി. ‘അണ്‍ഡു സെന്‍ഡ്’ എന്ന സൗകര്യമാണ് ജി-മെയില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും മെയില്‍ തിരിച്ചെടുക്കാം എന്ന് കരുതരുത്. അഞ്ചു മുതല്‍ 30 വരെ സെക്കന്‍ഡിനുള്ളിലാണ് ഇതിനുള്ള അവസരം ലഭിക്കുക. ജി-മെയില്‍ സെറ്റിങ്സില്‍ ഉപയോക്താവ് നല്‍കുന്ന സമയത്തിനനുസരിച്ചായിരിക്കും ഇത്. മെയില്‍ അയച്ചുകഴിഞ്ഞാല്‍ ഉടന്‍ ‘അണ്‍ഡു സെന്‍ഡ്’ എന്ന അറിയിപ്പ് കാണിക്കും. അബദ്ധത്തില്‍ അയച്ചതാണെങ്കില്‍ തിരുത്താന്‍ ഇതുവഴി സാധിക്കും. നിശ്ചിത സമയത്തിനുശേഷമേ ഗൂഗ്ള്‍ മെയില്‍ അയക്കുകയുള്ളൂ. ഇതിനായി സെറ്റിങ്സില്‍ ജനറല്‍ എന്ന ടാബിലാണ് ഗൂഗ്ള്‍ ഈ ഓപ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ‘അണ്‍ഡു സെന്‍ഡ്’ ഓപ്ഷന്‍ സജീവമാക്കണം. 2009ലാണ് ഗൂഗ്ള്‍ ആദ്യമായി ഈ സൗകര്യം കൊണ്ടുവന്നതെങ്കിലും പരീക്ഷണഘട്ടത്തിലായിരുന്നു ഇതുവരെ. |
ബിദ്വായ്: ആധികാരികതയുടെ ആള്‍രൂപം Posted: 24 Jun 2015 12:33 PM PDT Image: ![]() ‘പ്രിയ എഡിറ്റര്‍, ജൂണ്‍ 22ലേക്കുള്ള എന്‍െറ കോളം പതിവിലും നേരത്തേ അയക്കുകയാണ്. യൂറോപ്പില്‍ പത്തുദിവസത്തെ യാത്രയുണ്ട് -സെമിനാറുകളും പ്രഭാഷണങ്ങളും ഉദ്ദേശിച്ചാണ് പര്യടനം... ഇതുകാരണം അടുത്തയാഴ്ച കോളം എഴുതാന്‍ കഴിയില്ളെന്ന് അറിയിക്കട്ടെ. അതിനടുത്ത ആഴ്ച പുനരാരംഭിക്കാം. ക്ഷമിച്ചാലും -അഭിവാദ്യങ്ങളോടെ, പ്രഫുല്‍ ബിദ്വായ്.’ ഒടുവിലത്തെ കത്തില്‍ സൂചിപ്പിച്ചപോലെ, നല്ല മുന്നൊരുക്കത്തോടെ, കോളം പതിവിലും നേരത്തേ അയച്ചാണ് ബിദ്വായ് യാത്രപോയത്. അത് എപ്പോഴും അങ്ങനെയായിരുന്നുതാനും. പത്രങ്ങള്‍ക്കും വായനക്കാര്‍ക്കും ഏറ്റവും പുതിയ വിഷയങ്ങളെപ്പറ്റി, ഏറ്റവും വസ്തുതാപരമായി, തികഞ്ഞ ഉള്‍ക്കാഴ്ചയോടെ അറിവു പകരാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കൂടക്കൂടെയുള്ള യാത്രകള്‍ ഏറെയും പഠന ഗവേഷണങ്ങള്‍ക്കു വേണ്ടിയായിരുന്നു. എഴുതുന്നത് വസ്തുതാപരമായിരിക്കുക, അഭിപ്രായങ്ങളില്‍ സന്തുലനവും പക്വതയും പുലര്‍ത്തുക എന്നിവ കണിശമായി പാലിച്ചുവന്ന ബിദ്വായ് നമ്മുടെ ദേശീയ കോളമിസ്റ്റുകളുടെ കൂട്ടത്തില്‍ ആധികാരികതയുടെ ആള്‍രൂപമായിരുന്നു. അടുത്തകാലത്തായി ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ നേത്ര ശസ്ത്രക്രിയക്ക് വിധേയനായി. കണ്ണിന് പഴുപ്പു വന്നതിനാല്‍ ഒരാഴ്ചത്തെ കോളം മുടങ്ങിയതിലായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥത. സ്വയം ഒരു ‘ലിബറല്‍, സെക്കുലര്‍’ ആയി പരിചയപ്പെടുത്തിയിരുന്ന ബിദ്വായ് ദേശീയ വിഷയങ്ങളിലും വികസന പ്രശ്നങ്ങളിലുമെല്ലാം പുരോഗമനാത്മക നിലപാട് സ്വീകരിച്ചു. രാഷ്ട്രീയം, സാമ്പത്തികം, പരിസ്ഥിതി, ആണവ വിദ്യ തുടങ്ങി ഒരുപാട് മേഖലകളില്‍ ഇടതുപക്ഷ വീക്ഷണത്തിലൂന്നിയ വസ്തുനിഷ്ഠമായ അപഗ്രഥനങ്ങള്‍ അദ്ദേഹം നടത്തിവന്നു. ഇടതുരാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തിയപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തെ തുറന്നുകാട്ടി. മാധ്യമം ആഴ്ചപ്പതിപ്പിലൂടെ അതിന്‍െറ ആദ്യകാലം മുതലേ മലയാളി വായനക്കാര്‍ ബിദ്വായിയുടെ കോളം വായിച്ചിട്ടുണ്ട്. യുക്തിഭദ്രമായ നിലപാടും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും അദ്ദേഹത്തിന്‍െറ കോളങ്ങളുടെ ശക്തിയായി വായനക്കാര്‍ മനസ്സിലാക്കി. ഇടക്കാലത്ത് ആഴ്ചപ്പതിപ്പില്‍ കോളം നിര്‍ത്തിയെങ്കിലും ഇക്കൊല്ലം ആദ്യത്തോടെ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. തീവ്രവലതുപക്ഷത്തോട് പലരും അടുപ്പം കാട്ടിത്തുടങ്ങിയപ്പോഴും ബിദ്വായ് ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഇന്ത്യക്കുവേണ്ടി എഴുതിക്കൊണ്ടേയിരുന്നു. കെട്ട രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുകയും നല്ല ഇന്ത്യക്കുവേണ്ടി അക്ഷരങ്ങള്‍ വാര്‍ത്തെടുക്കുകയും ചെയ്ത ആ മനുഷ്യസ്നേഹി സൂക്ഷ്മദൃക്കായ സാമൂഹിക നിരീക്ഷകനും ആക്ടിവിസ്റ്റും കൂടിയായിരുന്നു. |
മോദിക്കും ഷാക്കും ജെയ്റ്റ്ലിക്കുമെതിരെ ലളിത് മോദിയുടെ ഭീഷണി Posted: 24 Jun 2015 12:17 PM PDT Image: ![]() ന്യൂഡല്‍ഹി: സുഷമ സ്വരാജിനും വസുന്ധര രാജെക്കും പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്ന മുന്‍ ഐ.പി.എല്‍ കമീഷണര്‍ ലളിത് മോദി ഉന്നതനേതാക്കള്‍ക്കെതിരെയുള്ള തെളിവുകള്‍ ഇനിയും പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ അരുണ്‍ ജെയ്റ്റ്ലിയുടെയും ഭാര്യ സോണാലി ജയ്റ്റ്ലിയുടെയും സ്ഥാനം തിഹാര്‍ ജയിലിലായിരിക്കുമെന്ന് ലളിത് മോദി ട്വിറ്ററില്‍ ഭീഷണിപ്പെടുത്തി. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നരേന്ദ്ര മോദിക്ക് രാജസ്ഥാന്‍ റോയല്‍സുമായി കൂടിക്കാഴ്ച തരപ്പെടുത്താന്‍ അയച്ച ഇ-മെയില്‍ അപേക്ഷ ലളിത് മോദി തന്‍െറ വെബ്സൈറ്റില്‍ പുറത്തുവിട്ടു. രാജസ്ഥാന്‍ റോയല്‍സ് വൈസ്പ്രസിഡന്‍റ് അദ്ദേഹത്തിനും ഒരു രഞ്ജിതിനും വേണ്ടിയാണ് മോദിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. പല നേതാക്കളോടും താന്‍ നിരന്തരം വിളിച്ച് സംസാരിച്ചതിനുള്ള തെളിവായി ഫോണ്‍ ബില്ലുകളുടെ കോപ്പിയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നമ്പറും ഇതിലുള്‍പ്പെടും. ഹോക്കി ഇന്ത്യ ലീഗിന്‍െറ രണ്ട് ടീമുകളുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ എന്ത് പറയാനുണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലിയോട് ചോദിച്ച ലളിത് മോദി ഇതില്‍നിന്ന് ഒരു കോടിയില്‍പരം രൂപ നേടിയതിനെക്കുറിച്ചും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോക്കി ഇന്ത്യ ലീഗിന്‍െറ അഭിഭാഷകയായി ജെയ്റ്റ്ലിയുടെ ഭാര്യ സോണാലി ജെയ്റ്റ്ലിയെ നിയമിച്ചതിന്‍െറ മാനദണ്ഡമെന്താണെന്ന് വിശദീകരിക്കാന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്ലിയുടെ അടുത്ത സുഹൃത്ത് കൂടിയായ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള കാണ്‍പൂരിലെ ഒരു പത്രത്തിന്‍െറ ലേഖകസ്ഥാനത്തുനിന്ന് ഇത്രയും ധനാഢ്യനായതിന്‍െറ കഥകളും ലളിത് മോദി ഓര്‍മിപ്പിച്ചു. അതിനിടെ കൂടുതല്‍ തെളിവുമായി ബുധനാഴ്ച കോണ്‍ഗ്രസ് രംഗത്തത്തെി. ലളിത് മോദിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഒപ്പിട്ടു നല്‍കിയ സത്യവാങ്മൂലമാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുറത്തുവിട്ടത്. |
വസുന്ധരക്കെതിരെയുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു Posted: 24 Jun 2015 11:29 AM PDT Image: ![]() ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദിയുടെ ഇമിഗ്രേഷന്‍ അപേക്ഷയെ പിന്തുണക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ രഹസ്യ സത്യവാങ്മൂലം കോണ്‍ഗ്രസ് പുറത്തു വിട്ടു. 2011ല്‍ ബ്രിട്ടനിലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസുന്ധര രാജെയുടെ ഒപ്പ് സഹിതമുള്ളതാണ്. വസുന്ധര രാജെ എല്ലാവരോടുമായി നുണ പറയുകയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ മുന്നില്‍ മറ്റു വഴികളില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് തെളിവുകള്‍ പുറത്തുവിട്ട പശ്ചാത്തലത്തില്‍ വസുന്ധര രാജെയോട് വിശദീകരണം തേടാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. ഇതിനായി രണ്ടംഗ സമിതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. ഐ.പി.എല്‍ അഴിമതി ആരോപണം വന്നതിനു ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം 2011 ഓഗസ്റ്റ്18നാണ് സത്യവാങ്മൂലത്തില്‍ വസുന്ധര ഒപ്പിട്ടിരിക്കുന്നത്. ഐ.പി.എല്‍ കേസിനെ തുടര്‍ന്ന് ഇന്ത്യവിട്ട ലളിത് മോദിക്ക് 2011ല്‍ യാത്രരേഖകള്‍ സമ്പാദിക്കാന്‍ സഹകരിച്ചുവെന്നതാണ് വസുന്ധര രാജെക്കെതിരെയുള്ള ആരോപണം. |
യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം മത്സരരംഗത്ത് ബോബി ജിന്‍ഡാലും Posted: 24 Jun 2015 10:39 AM PDT Image: ![]() Subtitle: 12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് മത്സരരംഗത്തുള്ളത്. വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാലും. അമേരിക്കന്‍ പ്രസിഡന്‍റുസ്ഥാനത്തേക്ക് മത്സരരംഗത്തത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. ജെഫ് ബുഷ്, റിക്ക് പെറി തുടങ്ങിയ 12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇതിനകം മത്സരരംഗത്തുള്ളത്. നേരത്തെ, ബോബി ജിന്‍ഡാലിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
|
നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം: 42 പേര്‍ കൊല്ലപ്പെട്ടു Posted: 24 Jun 2015 10:26 AM PDT Image: ![]() അബുജ: വടക്ക്-കിഴക്ക് നൈജീരിയയിലെ ബോനോയില്‍ രണ്ടു ഗ്രാമങ്ങളില്‍ ബോകോ ഹറാം നടത്തിയ വെടിവെപ്പില്‍ 42 പേര്‍ മരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് രണ്ടു ഗ്രാമങ്ങളിലായി ബോകോ ഹറാം വെടിവെപ്പുനടത്തിയത്. ഗ്രാമം മുഴുവന്‍ കൊള്ളയും തീവെപ്പും നടത്തിയ ശേഷം ആളുകള്‍ക്കുനേരെ വെടിവെക്കുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അറിയിച്ചു. |
വിംബ്ള്‍ഡണ്‍: ദ്യോകോവിച്ചും സെറീനയും ടോപ് സീഡ് Posted: 24 Jun 2015 10:16 AM PDT Image: ![]() ലണ്ടന്‍: അടുത്തയാഴ്ച തുടങ്ങുന്ന വിംബ്ള്‍ഡന്‍ ഗ്രാന്‍സ്ളാം ടെന്നിസില്‍ പുരുഷ^വനിതാ വിഭാഗങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ദ്യോകോവിച്ചും സെറീന വില്യംസും ആദ്യ സീഡുകള്‍ സ്വന്തമാക്കി. |
മാനം കാത്തു; ഇന്ത്യക്ക് 77 റണ്‍സ് വിജയം Posted: 24 Jun 2015 10:16 AM PDT Image: ![]() മിര്‍പൂര്‍: അങ്ങനെ ഇന്ത്യ മാനം കാത്തു. ബംഗ്ളാദേശിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ ജയിച്ചുകയറി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ബംഗ്ളാദേശ് നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. 77 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശ് 47 ഓവറില്‍ 240 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഒൗട്ടാവുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ (40), ലിറ്റണ്‍ ദാസ് (34), സാബിര്‍ റഹ്മാന്‍ (43) , നാസിര്‍ ഹുസൈന്‍ (32), മുഷ്ഫിക്കുറഹീം (24) എന്നിവരാണ് ബംഗ്ളാ നിരയില്‍ ഭേദപ്പെട്ട കളി കാഴ്ചവെച്ചത്. തമീം ഇക്ബാല്‍ (5), ഷക്കീബ് അല്‍ഹസന്‍ (20) അറാഫത്ത് സണ്ണി (14) റൂബല്‍ ഹുസൈന്‍ (2) മുസ്തസിഫുര്‍ റഹ്മാന്‍ (9) എന്നിവര്‍ക്ക് ക്രീസില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ പൂജ്യനായി. സുരേഷ് റെയ്ന 45 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ ശിഖര്‍ ധവാന്‍ (75) ക്യാപ്റ്റന്‍ എം.എസ് ധോണി (69) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 76 റണ്‍സ് വിട്ടു കൊടുത്ത് മശ്റഫ മൊര്‍ത്തസ 3 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ പിഴുതെറിഞ്ഞ ബംഗ്ളാ ബൗളര്‍ മുസ്തസിഫുര്‍റഹാമാന് തിളങ്ങാനായില്ല. 57 റണ്‍സ് വിട്ടു കൊടുത്ത് മുസ്തസിഫുര്‍ രണ്ട് വിക്കറ്റുകള്‍ വീഴത്തി. തുടക്കത്തില്‍ രോഹിത് ശര്‍മ്മ ( 29) ശിഖര്‍ ധവാന്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം വന്ന വിരാട് കോഹ്ളിക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. 35 പന്തുകള്‍ നേരിട്ട കോഹ്ളി 25 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ ധോണി ധവാനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. ധവാന്‍ പുറത്തായതിനു ശേഷം വന്ന അമ്പാട്ടി റായിഡുവിനൊപ്പം (44) ചേര്‍ന്ന് ധോണി സ്കോറിങ് ചെയ്യുന്നതിനിടെ മൊര്‍തസ ക്യാപ്റ്റനെ മടക്കി. സുരേഷ് റെയ്ന (38), സ്റ്റുവര്‍ട്ട് ബിന്നി (17), അക്സര്‍ പട്ടേല്‍ (10) എന്നിവര്‍ ചേര്‍ന്നാണ് സ്കോര്‍ 300ലെത്തിച്ചത്.
|
കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: പ്രണീത്, ജയറാം, ആനന്ദ് രണ്ടാം റൗണ്ടില്‍ Posted: 24 Jun 2015 10:14 AM PDT Image: ![]() ടൊറന്‍േറാ: പുരുഷ വിഭാഗം സിംഗ്ള്‍സ് ആദ്യ റൗണ്ടില്‍ അനായാസ ജയങ്ങളുമായി ഇന്ത്യയുടെ സായ് പ്രണീതും അജയ് ജയറാമും ആനന്ദ് പവാറും കാനഡ ഓപണ്‍ ഗ്രാന്‍ഡ്പ്രീയില്‍ രണ്ടാം റൗണ്ടിലത്തെി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment