സ്വാഗതം
WELCOME

News Update..

Saturday, June 20, 2015

കോളജ് വിദ്യാര്‍ഥിനിയെ മുഖംമൂടിയണിഞ്ഞ രണ്ടുപേര്‍ ആക്രമിച്ചതായി പരാതി Madhyamam News Feeds

കോളജ് വിദ്യാര്‍ഥിനിയെ മുഖംമൂടിയണിഞ്ഞ രണ്ടുപേര്‍ ആക്രമിച്ചതായി പരാതി Madhyamam News Feeds

Link to

കോളജ് വിദ്യാര്‍ഥിനിയെ മുഖംമൂടിയണിഞ്ഞ രണ്ടുപേര്‍ ആക്രമിച്ചതായി പരാതി

Posted: 20 Jun 2015 01:08 AM PDT

കോതമംഗലം: കോളജ്വിട്ട് വീട്ടിലേക്ക് പോകുന്ന വഴി വിദ്യാര്‍ഥിനിയെ ബൈക്കിലത്തെിയ മുഖംമൂടിയണിഞ്ഞ രണ്ടുപേര്‍ ആക്രമിച്ചതായി പരാതി. ചേലാട് നാടോടി പാലം ഇടയത്തുകുടി ലിസിയുടെ മകള്‍ അഥിനയാണ്(20) ആക്രമണത്തിന് ഇരയായത്.
സംഭവത്തെ കുറിച്ച് വിദ്യാര്‍ഥിനി പറയുന്നത്; 'വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചേലാട് ബസ് സ്റ്റോപ്പിലിറങ്ങി പോളിടെക്നിക്കിന് മുന്നിലെ വഴിയിലൂടെ നടന്നുപോകവേ വിജനമായ സ്ഥലത്തുവെച്ച് ബൈക്കിന്‍െറ നമ്പര്‍ പ്ളേറ്റുകള്‍ മറച്ച് ഹെല്‍മറ്റും മുഖംമൂടിയും ധരിച്ച സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
അഭിലാഷിനെതിരെ നാളെ പൊലീസില്‍ സാക്ഷിപറഞ്ഞാല്‍ നിന്നെ സ്വര്‍ണം പരത്തുന്നതുപോലെ പരത്തുമെന്ന് പറയുകയും മുഖത്തടിക്കുകയുമായിരുന്നു. മൂക്കില്‍നിന്ന് രക്തം പൊടിഞ്ഞു. അക്രമിസംഘത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ ബ്ളേഡ്കൊണ്ട് ആക്രമിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ വന്നതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു'. അഥിനയെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകൈയില്‍ ബ്ളേഡ് കൊണ്ട് എട്ട് മുറിവുകള്‍ ഉണ്ട്. അഥിനയുടെ വീടിന്‍െറ ജനല്‍ച്ചില്ല് തകര്‍ത്തത് സംബന്ധിച്ച് കോതമംഗലം പൊലീസില്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പൊലീസ് അഥീനയെ വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം. കേസെടുക്കാന്‍ പൊലീസ് മടിക്കുകയും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ മാത്രം കേസില്ളെന്നുമാണ് ആക്രമണത്തിനിരയായവരോട് പറഞ്ഞതെന്നും ആരോപണമുണ്ട്.

കാറ്റ്: ജില്ലാ ആസ്ഥാനം നടുങ്ങി

Posted: 20 Jun 2015 01:08 AM PDT

കാക്കനാട്: ശക്തമായ കാറ്റില്‍ കലക്ടറേറ്റും പരിസരവും നടുങ്ങി. വെള്ളിയാഴ്ച രാവിലെ ഏഴേമുക്കാലോടെ എറണാകുളം നഗരത്തില്‍ വീശിയടിച്ച കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കാക്കനാട് പ്രദേശത്തായിരുന്നു. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കൂറ്റന്‍ മരം വീണ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ രണ്ട് ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കൂറ്റന്‍ മരം ഉള്‍പ്പെടെയാണ് കാറ്റില്‍ നിലം പൊത്തിയത്. വന്‍മരം വീണ് ചില്ലകള്‍ക്കിയില്‍ പെട്ടുപോയ ഒട്ടോറിക്ഷയിലെ കുട്ടികളെ ബസ് കാത്തുനിന്ന യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. ഓട്ടോറിക്ഷകള്‍ കാണാന്‍ കഴിയാത്ത വിധം മരച്ചില്ലകള്‍ കൊണ്ട് മൂടി പോയിരുന്നു. പേടിച്ച് വിറച്ച് നിലവിളിച്ച കുട്ടികളെ ശക്തമായ മഴയില്‍ നന്നേ പാടുപെട്ടാണ് പുറത്തെടുത്തത്. ഓട്ടോഡ്രൈവര്‍ അത്താണി നെടുംകുളങ്ങരമലയില്‍ ശിവന്‍െറ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളാണ് വന്‍ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. മരത്തിന്‍െറ ചില്ലകള്‍ വീണ് ഓട്ടോറിക്ഷയുടെ പിന്‍ഭാഗം തകര്‍ന്നു. തൊട്ട് പിന്നില്‍ മുതിര്‍ന്നവര്‍ സഞ്ചരിച്ചിരുന്ന അത്താണിയില്‍ അയ്യപ്പന്‍കുട്ടിയുടെ ഓട്ടോറിക്ഷയും മരചില്ലകള്‍ക്കിടയില്‍ പെട്ടു. സിവില്‍ സ്റ്റേഷന് വടക്ക്വശം കെ.ബി.പി.എസിന്‍്റെ പ്രധാന കവാടത്തിന് മുന്‍വശം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നിരുന്ന മരമാണ് കടപുഴുകിയത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെയുള്ള മറ്റൊരു മരം വീണ് രണ്ട് കാറുകളും ഭാഗികമായി തകര്‍ന്നു. കാക്കനാട് ജങ്ഷനില്‍ കെ.ബി.പി.എസ് സ്റ്റോറിന് മുന്നില്‍ റോഡിലേക്കാണ് മരം വീണത്. രണ്ട് കാറിന്‍െറയും മുന്‍ഭാഗമാണ് ഭാഗികമായി തകര്‍ന്നത്. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ജെബി ഐ. ചെറിയാന്‍ സഞ്ചരിച്ചിരുന്ന കാറാണ് ഭാഗികമായി തകര്‍ന്നത്. രാവിലെ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലേക്ക് പോകുമ്പോഴാണ് അപകടം.
സംഭവത്തെ തുടര്‍ന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട്, സിവില്‍ റോഡുകളില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇലക്ട്രിക് ലൈനുകള്‍ റോഡില്‍ പൊട്ടിവീണു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനായത്.ഗതാഗതം മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ കുടുങ്ങി. എറണാകുളത്ത് കാക്കനാട്ടേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ തൃക്കാക്കര മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ചു. എറണാകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴ, ഇന്‍ഫൊപാര്‍ക്ക് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് സിവില്‍ ലൈന്‍ റോഡുകളില്‍ കുടുങ്ങിയത്. കിഴക്കന്‍ മേഖലയില്‍ എറണാകുളം ഭാഗത്തേക്കുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. തൃക്കാക്കര,ആലുവ സ്റ്റേഷനുകളില്‍ നിന്ന്് അഗ്നിശമന സേനയത്തെി റോഡില്‍ വീണ് കിടന്നിരുന്ന മരങ്ങള്‍ മണിക്കൂറോളം യത്നിച്ചാണ് വെട്ടിമാറ്റിയത്. കെ.ബി.പി.എസ് ജീവനക്കാരും ചുമട്ട്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിലെ മരങ്ങള്‍ നീക്കം ചെയ്തത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.ബി.ഐ ചെറിയാനും മരം വെട്ടിമാറ്റാന്‍ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു.
കലക്ടറേറ്റ്, കാക്കനാട്, കുഴിക്കാട്ടുമൂല, ഇന്‍ഫോപാര്‍ക്ക്, ചിറ്റത്തേുകര, വ്യവസായ മേഖല, കുന്നുംപുറം, പടമുകള്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, അത്താണി എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം തകര്‍ന്നു. കലക്ടറേറ്റ് പരിസരത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ കെട്ടിടത്തിന്‍െറ മേല്‍കൂര ഭാഗികമായി തകര്‍ന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ കെട്ടിടത്തിന്‍െറ മേല്‍കൂരയിലെ ഓടുകളും കാറ്റില്‍ പറന്നുപോയി. കലക്ടറേറ്റ് വളപ്പില്‍ ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്‍െറ ഷെഡ് കാറ്റില്‍ തകര്‍ന്നു. വാഹനങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡായിരുന്നു അത്.
അത്താണിയില്‍ മലബാര്‍ പ്ളാസക്ക് സമീപം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് കാറ്റില്‍ തകര്‍ന്ന് താഴെ വീണു. ബോര്‍ഡിന് താഴെ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പിന്‍െറ മേല്‍കൂര തകര്‍ന്നു. കാക്കനാട് ഡിവൈന്‍ വില്ളേജില്‍ വീട് നിര്‍മിക്കാനുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഷെഡിന്‍െറ മേല്‍കൂര കാറ്റില്‍ പറന്ന് പറമ്പില്‍ വീണു. ഇരുമ്പും കമ്പിയും കൊണ്ട് നിര്‍മിച്ചതായിരുന്നു മേല്‍ക്കൂര. പല വീടുകളുടെയും വാട്ടര്‍ ടാങ്കിന്‍െറ കവറുകള്‍ കാറ്റിന്‍െറ ശക്തിയില്‍ അടര്‍ന്ന് പറന്നുപോയി മറ്റ് പല വീടുകളുടെ കെട്ടിടത്തിലും പറമ്പുകളിലുമാണ് വീണത്.

വേങ്ങര ഗ്രാമപഞ്ചായത്ത് : അങ്കണവാടിയിലെ ഭക്ഷണ വിതരണം കുടുംബശ്രീക്ക്

Posted: 20 Jun 2015 01:04 AM PDT

വേങ്ങര: ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍നിന്ന് സപൈ്ളകോ ഒൗട്ട്ലെറ്റിനെ മാറ്റി. വിതരണം ചെയ്യുന്ന ആഹാരവസ്തുക്കള്‍ക്ക് ഗുണമേന്മയില്ളെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉരുകിയൊലിച്ച ശര്‍ക്കരയും പൂത്ത അവിലും കേടുവന്ന നിലക്കടലയും അങ്കണവാടികളില്‍ ഇറക്കിയത് മാവേലി സ്റ്റോര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തിരിച്ചെടുക്കാനോ മാറ്റിനല്‍കാനോ സ്റ്റോര്‍ അധികൃതര്‍ തയാറായില്ലത്രെ. ഇത് ആവര്‍ത്തിച്ചതോടെ പ്രശ്നം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പഞ്ചായത്ത് ബോര്‍ഡ് പ്രശ്നം ചര്‍ച്ച ചെയ്ത് മാവേലി സ്റ്റോറില്‍നിന്ന് വിതരണാവകാശം മാറ്റുകയായിരുന്നു.
ഒരു കുടുംബശ്രീ യൂനിറ്റ് മുഖേനയാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. അതേസമയം, വിതരണം ഏറ്റെടുത്ത കുടുംബശ്രീ യൂനിറ്റ് തല്‍ക്കാലത്തേക്ക് രൂപവത്കരിച്ചതാണെന്നും ഇതിന്‍െറ മറവില്‍ സ്വകാര്യ ഏജന്‍സിയാണ് ഭക്ഷണ വിതരണം നടത്തുന്നതെന്നും പരാതിയുണ്ട്. എന്നാല്‍, മാവേലി സ്റ്റോര്‍ ഈടാക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ സാധനങ്ങള്‍ ഇറക്കാന്‍ കഴിയുന്നുണ്ടെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മീനാകുമാരി പറഞ്ഞു.
മാവേലി സ്റ്റോര്‍ മുഖേന ഇറക്കിയ ഭക്ഷണസാധനങ്ങള്‍ ഗുണനിലവാരമില്ളെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വിതരണാവകാശം കുടുംബശ്രീ യൂനിറ്റിനെ ഏല്‍പിച്ചതെന്നും ഈ തീരുമാനത്തില്‍ അപാകതയില്ളെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടത് തന്നെയാണെന്നും എന്നാല്‍, ചെറിയ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന ആഹാരസാധനങ്ങളുടെ ഗുണമേന്മ പരമപ്രധാനമായതിനാലാണ് വിതരണാവകാശം തല്‍ക്കാലത്തേക്ക് കുടുംബശ്രീക്ക് നല്‍കിയതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഹസീനാ ഫസല്‍ പറഞ്ഞു.
ഇപ്പോള്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ വിതരണത്തില്‍ അപാകതയുണ്ടെങ്കില്‍ അവരെയും മാറ്റുമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു^ കോടിയേരി

Posted: 20 Jun 2015 12:32 AM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരുന്നത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. കേസില്‍ മുഖ്യമന്ത്രി കെ.എം മാണിയെ വഴിവിട്ടു സംരക്ഷിക്കുകയാണെണെന്നും കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജുഡീഷറിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണ്. ഇത് കോടതി പരിശോധിക്കണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ ഭരണമില്ല എന്നതിന്‍്റെ തെളിവാണ് സംഭവം. വിമാനത്താവളത്തില്‍ അക്രമമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാവുന്നതാണ്. വിമാനത്താവളത്തിന്‍്റെ നിയന്ത്രണം കലക്ടര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം നടപടികളൊന്നും സ്വീകരിച്ചില്ല. അതുകൊണ്ടാണ് അക്രമ സംഭവം അനിയന്ത്രിതമായി മണിക്കൂറുകള്‍ നീണ്ടത്. കരിപ്പൂര്‍ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്രവും അന്തംവിട്ടു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

ഈ സര്‍ക്കാറിന്‍്റെ കാലത്താണ് കടലില്‍ രണ്ടു മത്സ്യബന്ധന തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്. പൊലീസ് എസ്.ഐയെ കൊലപ്പെടുത്തിയ കേസിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. റബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ തുകക്ക് റബര്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടില്ളെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹമോചിതന്‍ മുന്‍ഭാര്യക്ക് നല്‍കിയത് സ്വത്തിന്‍െറ 'നേര്‍പാതി'

Posted: 20 Jun 2015 12:26 AM PDT

Image: 

ബെര്‍ലിന്‍: ജര്‍മനിയില്‍ ഒരു വിവാഹമോചിതന്‍ കോടതി വിധി നടപ്പാക്കുന്നതിന്‍െറ വിഡിയോ വൈറലാവുകയാണ്. വിവാഹമോചന ഹരജി തീര്‍പ്പാക്കിയ കോടതി ഭര്‍ത്താവിനോട് ഉത്തരവിട്ടത് സ്വത്തിന്‍െറ പകുതി ഭാര്യക്ക് നല്‍കാനാണ്. വിധി ഇയാള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. തന്‍െറ എല്ലാ സ്വത്തുക്കളും നേര്‍പകുതി മുറിച്ച് മുന്‍ഭാര്യക്ക് നല്‍കാനാണ് ഇയാള്‍ തീരുമാനിച്ചത്. സാധനങ്ങളെല്ലാം പകുതി മുറിച്ച് അയച്ചുകൊടുക്കുകയും ചെയ്തു. തന്‍െറ വീട്ടിലെ സാധനസാമഗ്രികള്‍ മുറിക്കുന്ന ദൃശ്യം ഇയാള്‍ തന്നെ യൂട്യൂബില്‍ ഇട്ടിരിക്കുകയാണ്. ഇത് വൈറലാവുകയാണിപ്പോള്‍. 16ാം തിയതി പോസ്റ്റ് ചെയ്ത വിഡിയോ 33 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്.

കസേരകള്‍, സൈക്കിള്‍, ടിവി, ഹെല്‍മറ്റ്, സോഫ, കട്ടില്‍, ആപ്പിളിന്‍െറ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും, കാര്‍, വീട്ടിലെ മെയില്‍ ബോക്സ്, സിഡികള്‍ എന്നിവയാണ് കൃത്യം പകുതി മുറിച്ച് ഇയാള്‍ അയച്ചുകൊടുത്തത്. ഇതിന്‍െറ നല്ല വ്യക്തതയുള്ള വിഡിയോ യൂട്യൂബിലിടുകയും ചെയ്തു. ഇത് ചെയ്യാന്‍ മറ്റൊരാളും ഇയാളുടെ സഹായത്തിനുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

'മനോഹരമായ 12 വര്‍ഷങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നീ പകുതി സ്വത്ത് സ്വത്ത് നേടിയിരിക്കുന്നു ലോറ' എന്ന് എന്ന് എഴുതികാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യക്ക് അയച്ചുകൊടുത്തതിന് ശേഷം തന്‍െറ പകുതി ഓണ്‍ലൈന്‍ സൈറ്റായ ഇബേയില്‍ ഇയാള്‍ വില്‍പനക്കും വെച്ചു. വീട് എതായാലും പകുതി ആക്കിയിട്ടില്ല എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


 

കെട്ടിടത്തിന് മുകളില്‍ യുവാവിന്‍െറ ആത്മഹത്യാ ഭീഷണി; വെട്ടിലായി ഉദ്യോഗസ്ഥരും

Posted: 20 Jun 2015 12:12 AM PDT

Image: 
കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പൊലീസിനെയും അഗ്നിശമന വിഭാഗത്തെയും നാട്ടുകരെയും വട്ടംകറക്കുന്നു. എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസ് പരിസരത്തെ സബ് ട്രഷറിക്കു സമീപമുള്ള പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍ രാവിലെതന്നെ കയറിക്കൂടിയ യുവാവാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതും ഒപ്പം കെട്ടിടത്തിന് മുകളില്‍ നിന്ന് നാട്ടുകാര്‍ക്കുനേരെ ഓട് വലിച്ചെറിയുന്നതും. ഇയാളെ താഴെയിറക്കുന്നതിന് അഗ്നിശമന വഭാഗം നടത്തിയ ശ്രമങ്ങളൊന്നും ഉച്ചയായിട്ടും ഫലം കണ്ടിട്ടില്ല. ഇയാള്‍ ചാടുകയാണെങ്കില്‍ ജീവാപായമുണ്ടാകുന്നത് തടയാന്‍ കെട്ടിടത്തിന് താഴെ വലവിരിച്ച രക്ഷാ പ്രവര്‍ത്തകര്‍, ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ മണിക്കൂറുകളായി ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ കയറുമ്പോഴെല്ലാം ഇയാള്‍ അനായാസം ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് ഒടുകയാണ്. ഒപ്പം താഴെ കൂടിയിരിക്കുന്ന ജനക്കൂട്ടത്തിന് നേര്‍ക്ക്, കെട്ടിടത്തിലെ ഓടുകള്‍ പൊളിച്ച് എറിയുന്നുമുണ്ട്.

കൊയിലാണ്ടിയില്‍ പനി പടരുന്നു

Posted: 20 Jun 2015 12:06 AM PDT

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പനി പടരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവരില്‍ വന്‍ വര്‍ധന. 12ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോമത്ത്കരയില്‍ രാധാകൃഷ്ണന്‍ ഡെങ്കിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. ദിവസവും 3000ത്തോളം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നുണ്ട്. കാഷ്വാലിറ്റിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുകയാണ്. 20 ഡോക്ടര്‍മാരാണ് താലൂക്ക് ആശുപത്രിയില്‍ ഉള്ളതെങ്കിലും മൂന്നുപേര്‍ അവധിയിലാണ്. ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്‍െറ പണി നടക്കുന്നതിനാല്‍ രോഗികള്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. പനിബാധിച്ച് എത്തിയവരില്‍ 12പേര്‍ക്ക് മഞ്ഞപ്പിത്തവും പിടികൂടിയിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായി മുനിസിപ്പാലിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കയാണ്. കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷ വിഭാഗം നഗരത്തിലെ ഹോട്ടലുകളും കൂള്‍ബാറുകളും പരിശോധിക്കുകയും പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ ജില്ലയില്‍ 554 പട്ടയങ്ങള്‍ വിതരണം ചെയ്തു

Posted: 20 Jun 2015 12:06 AM PDT

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ജില്ലയില്‍ 554 പട്ടയങ്ങള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് പട്ടയങ്ങള്‍ നല്‍കിയത്. ഇതോടെ, നാലുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 1,17,978 ആയി.
ചാത്തമംഗലം ഈഗ്ള്‍ പ്ളാന്‍േറഷനില്‍ കുടില്‍കെട്ടി താമസിച്ചുവന്നിരുന്ന 48 പേര്‍ക്കും താമരശ്ശേരി താലൂക്കിലെ അസൈന്‍മെന്‍റ് പട്ടയമായി 22 പേര്‍ക്കും വടകര, കൊയിലാണ്ടി താലൂക്കിലെ നാലുസെന്‍റ് കോളനി പട്ടയമായി 18 പേര്‍ക്കും ദേവസ്വം പട്ടയമായി 66 പേര്‍ക്കും ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമായി 400 പേര്‍ക്കുമാണ് പട്ടയം അനുവദിച്ചത്.
മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, അഡ്വ. പി.ടി.എ. റഹീം, വി.എം. ഉമ്മര്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ കെ. സത്യനാഥന്‍, കെ.സി. ബാബു, കെ.പി. രാജന്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ.ഡി.എം കെ. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എം. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ഒമ്പത് മലയാളി മത്സ്യത്തൊഴിലാളികള്‍ യമന്‍ അതിര്‍ത്തിയില്‍ കുടുങ്ങി

Posted: 19 Jun 2015 10:13 PM PDT

Image: 
സലാല: യമനില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ മസ്യൂന വഴി വന്ന കൊച്ചി സ്വദേശികളായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ആവശ്യമായ യാത്രാ രേഖകള്‍ കൈവശമില്ലാത്തതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. ഒമാന്‍ വിദേശകാര്യ വകുപ്പില്‍ നിന്ന് രേഖകള്‍ വൈകാതെ ശരിയാകുമെന്ന് കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ് പറഞ്ഞു. ഒമാന്‍ അതിര്‍ത്തിയിലത്തെിയ ഇന്തോനേഷ്യന്‍ സംഘത്തെ കൂട്ടാന്‍ പോയ സംഘത്തിലെ ഡ്രൈവറായ തമിഴ്നാട് സ്വദേശി മുഹമ്മദലിയാണ് ഇവരെ കണ്ടത്. ഭക്ഷണത്തിനുപോലും വകയില്ലാതെ പ്രയാസപ്പെട്ട ഇവര്‍ക്ക് മുഹമ്മദലി ഭക്ഷണവും മറ്റും വാങ്ങി നല്‍കി. ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ മസ്യൂനയിലെ ഒരു ഹോട്ടലിലാണ് താമസം. ജൂണ്‍ 17ന്‍െറ എയര്‍ അറേബ്യ ടിക്കറ്റ് ഇവര്‍ എടുത്തിരുന്നെങ്കിലും സമയത്തിന് എത്താന്‍ കഴിയാതിരുന്നതിനാല്‍ കാലാവധി കഴിഞ്ഞു. കൊച്ചി തോപ്പുംപടിക്ക് അടുത്തുള്ള സൗദി സ്വദേശികളാണ് ഒമ്പതുപേരും. ആന്‍റണി സന്തോഷ്, മിഖായേല്‍, ലൂയിസ്, ബ്രിന്‍റാണോ, മിഖായേല്‍, റെയ്നോള്‍ഡ്, സേവ്യര്‍, മിഖായേല്‍,റോബര്‍ട്ട് എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യന്‍ എംബസി വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് സന്തോഷിന്‍െറ ഭാര്യ മേരി സ്ളാറ്റി ടെലിഫോണില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവര്‍ എങ്ങനെ യമനില്‍ എത്തിയെന്നതടക്കം കാര്യങ്ങള്‍ വ്യക്തമല്ല. 
 

ജയലളിതക്കു പകരം കരുണാനിധി: തമിഴ്നാട്ടില്‍ മൂന്നുലക്ഷം പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചു

Posted: 19 Jun 2015 10:00 PM PDT

Image: 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിയ എന്നതിനു പകരം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ പേര് അച്ചടിച്ച പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുസ്തകത്തതിന്‍റെ ആമുഖ പേജിലാണ് മുഖ്യമന്ത്രിയുടെ പേരിന്‍റെ സ്ഥാനത്ത് കരുണാനിധിയെന്ന് അച്ചടിച്ചു വന്നത്. ഇതെ തുടര്‍ന്ന് മൂന്നുലക്ഷത്തോളം പുസ്തകങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

 പതിനൊന്നാം ക്ളാസിലെ 2.5 ലക്ഷം ഇക്കണോമിക്സ് പാഠപുസ്തകങ്ങളും 70,000 ചരിത്ര പാഠപുസ്തകങ്ങളുമാണ് പിന്‍വലിച്ചത്. പുസ്തകങ്ങളില്‍ വന്നത് അച്ചടിപിശക് അല്ളെന്നും  2011 മുതല്‍ പുസ്തകങ്ങളുടെ ആമുഖ പേജില്‍ മാറ്റം വരുത്താതിരുന്നതു മൂലമുണ്ടായ തെറ്റാണെന്നും അധികൃതര്‍ ആരോപിച്ചു.  ഇത് ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ നാലു വര്‍ഷമായി മുഖ്യമന്ത്രിയുടെ പേര് കരുണാനിധിയെന്ന് തുടരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
2011 ലാണ് എ.ഐ.എ.ഡി.എം.കെ അധ്യക്ഷ ജെ. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

മുംബൈയിലെ കനത്ത മഴയില്‍ രണ്ടു മരണം.

Posted: 19 Jun 2015 09:49 PM PDT

Image: 

മുംബൈ: മുംബൈയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. രഞ്ജിത് ഗുപ്ത(60), ഗൗരവ് കാര്‍ണിക്(5) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്തമഴ വെള്ളിയാഴ്ചയും തുടര്‍ന്നതോടെ് മുംബൈ നഗരം നിശ്ചലമായി. നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തനടിയിലാണ്. റെയില്‍പ്പാതകളില്‍ വെള്ളം കയറിയതോടെ തീവണ്ടി ഗതാഗതം താറുമാറായി. പാളങ്ങള്‍ മുങ്ങിയതോടെ മുംബൈ സി.എസ്.ടി.യില്‍നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസ് അധികൃതര്‍ റദ്ദാക്കിയിരുന്നു. മുബൈനഗരത്തില്‍ ദിനം പ്രതി 70 ലക്ഷത്തോളം പേരാണ് ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. റോഡുകളിലും വെള്ളം കയറിയതോടെ ബസ് സര്‍വീസുകളും നിലച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 500 മില്ലിമീറ്ററിലധികം മഴയാണ് മുംബൈയില്‍ ലഭിച്ചതെന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഇരുപത്തിനാല് മണിക്കൂറിനടയില്‍ മുംബൈ സാന്താക്രൂസില്‍ മാത്രം പെയ്തത് 281.4 മില്ലീമീറ്റര്‍ മഴയാണ്.
സൈന്‍, മലാഡ്, അന്ധേരി എന്നീസ്ഥലങ്ങള്‍ ഇന്നലെ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. പരേല്‍, ദാദര്‍, മാട്ടുംഗ, കിങ്സര്‍ക്കിള്‍, സയണ്‍, കുര്‍കു, ചെമ്പുര്‍, ചുനഭട്ടി, ഹിന്ദ്മാതാ, ബാന്ദ്ര, ഗ്രാന്‍ഡ് റോഡ് തുടങ്ങി മിക്ക സ്ഥലങ്ങളിലും വെള്ളംകയറി. പലയിടങ്ങളിലും പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കിക്കളയുകയാണ്. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടു. പല വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലായിലാണ്. ചേരിപ്രദേശങ്ങളെയാണ് മഴ ഏറ്റവും കൂടുതലായി ബാധിച്ചത്. കനത്ത മഴ പൂനെ, കോലാപൂര്‍, ഒൗറംഗബാദ്, നാസിക് നഗരങ്ങളിലെ ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്.

കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സും കന്യാകുമാരി ജയന്തിജനതയും ഏറെ വൈകിയാണ് പുറപ്പെട്ടത്. വിമാനങ്ങളും ഏറെ വൈകിയാണ് പുറപ്പെട്ടത്.

ശക്തമായ വേലിയേറ്റമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ആരും വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മഴ തുടരുമെന്ന് കലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. കടല്‍തീരത്തുള്ള റോഡുകളിലൂടെ സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. ശനിയാഴ്ചയും നഗരത്തിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമില്ളെങ്കില്‍ ശനിയാഴ്ചയും വീടിന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അഭ്യര്‍ഥിച്ചു.

യാചന: കര്‍ശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Posted: 19 Jun 2015 09:33 PM PDT

Image: 
കുവൈത്ത് സിറ്റി: റമദാനില്‍ രാജ്യത്ത് വ്യപകമാവുന്ന യാചനക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. റമദാനില്‍ വിശ്വാസികള്‍ കൈയയച്ച് ദാനം ചെയ്യുന്നത് മുതലെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് യാചനക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ശക്തമായ നടപടികളുമായി രംഗത്തത്തെിയത്. യാചന കുറ്റകരമാണെന്നും വിദേശികളായ യാചകരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് മുന്നറിയിപ്പ് നല്‍കി. ഇത് രാജ്യത്തിന്‍െറ സംസ്കാരത്തിനും പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പണം കുറുക്കുവഴിയിലൂടെ സമ്പാദിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അധ്വാനത്തിലൂടെ പണം സമ്പാദിക്കാനാണ് മതം നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും യാചന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. യാചകരെ പിടികൂടുന്നതിനുവേണ്ടി ഇഖാമ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കീഴില്‍ പ്രത്യേക പരിശോധക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാചന നടത്തുന്നവരെ പിടികൂടിയാല്‍ അവരുടെ സ്പോണ്‍സര്‍മാരുടെ സ്പോണ്‍സര്‍ഷിപ് റദ്ദാക്കാന്‍ ആഭ്യന്തമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും നിര്‍ദേശിച്ചതായി  ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ആദില്‍ ഹശാശ് വ്യക്തമാക്കി. യാചന നടത്തുന്നവരുടെ സ്പോണ്‍സര്‍മാര്‍, വ്യക്തികള്‍, കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ ആരായിരുന്നാലും സ്പോണ്‍സര്‍ഷിപ് അധികാരം റദ്ദാക്കുന്നതാണ്. യാചന നടത്തുന്നവര്‍ കുടുംബ വിസയിലോ മറ്റു സന്ദര്‍ശക വിസയിലോ എത്തിയവരാണെങ്കിലും യാചന നടത്തിയതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കായിരിക്കുമെന്ന് ഹശാശ് അറിയിച്ചു. ഭാവിയില്‍ അവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിനുള്ള അധികാരം നല്‍കുന്നതല്ല.  അന്വേഷണത്തിലൂടെ കുറ്റം തെളിഞ്ഞാല്‍  ഇത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുതരത്തിലുള്ള വിസയും അനുവദിക്കുന്നതല്ളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ തീരുമാനം പൊതുനന്മ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും പരിശുദ്ധ റമദാന്‍ മാസത്തെ ചുഷണം ചെയ്തുകൊണ്ട് ആരെയും പണപ്പിരിവ് നടത്താന്‍ അനുവദിക്കില്ളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായങ്ങള്‍ അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ അനുകൂല സാഹചര്യങ്ങള്‍ ചുഷണം ചെയ്ത് പണപ്പിരിവ് നടത്തുന്നത് തടയുന്നതിനുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
 

ഹരിയാനയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Posted: 19 Jun 2015 09:26 PM PDT

Image: 

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ യുവതിയെ ഏഴംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. പശ്ചിമബംഗാള്‍ സ്വദേശിയായ  ഇരുപത്തിരണ്ടുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഗുഡ്ഗാവിലെ സുശാന്ത് ലോക് ഏരിയയിലാണ് സംഭവം നടന്നത്. യുവതിയുടെ പരിചയക്കാരനായ കപില്‍ എന്നയാള്‍ മാര്‍ക്കറ്റില്‍ നിന്നും യുവതിയെ സമീപത്തുള്ള ഗസ്റ്റ്ഹൗസില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
അവശനിലയായ യുവതിയെ സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

ഈത്തപ്പഴങ്ങള്‍ പഴുത്തില്ല; സ്വദേശികള്‍ക്ക് ആദ്യ നോമ്പുകള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പഴങ്ങള്‍

Posted: 19 Jun 2015 09:25 PM PDT

Image: 
ദോഹ: റമദാന്‍  എത്തിയതോടെ ഈ വര്‍ഷത്തെ ഈത്തപ്പഴങ്ങള്‍ തന്നെ നോമ്പുതുറകള്‍ക്ക് ഉപയോഗിക്കാനുള്ള സ്വദേശികളുടെയും പ്രവാസികളുടെയും  കാത്തിരിപ്പ് നീളും. ഗള്‍ഫ് നാടുകളില്‍ ഈത്തപ്പഴം പാകമാകാന്‍ കാത്തുനില്‍ക്കാതെയാണ് ഇത്തവണ റമദാനത്തെിയത്. ഖത്തറിലെ തോട്ടങ്ങളില്‍ ഇപ്പോഴും ഈത്തപ്പഴം പഴുത്തു തുടങ്ങിയിട്ടില്ല. 
കനത്ത ചൂടില്‍ പഴുത്ത് റമദാന്‍ അവസാനമാകുമ്പോഴേക്കുമായിരിക്കും ഇവ പ്രാദേശിക വിപണിയിലത്തെുകയെന്നാണ് സൂചന.  സാധാരണ ജൂലൈ മാസത്തിലെ കൊടുംചൂടിലാണ് ഈത്തപ്പഴങ്ങള്‍ പാകമാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നോമ്പു തുടങ്ങുമ്പോഴേക്കും ഖത്തറിലെ തോട്ടങ്ങളിലെ പഴങ്ങള്‍ പാകമാകുമായിരുന്നു. സ്വന്തം തോട്ടങ്ങളിലും വീടുകളിലും വിളയുന്ന ഈത്തപ്പഴങ്ങള്‍ അറബികള്‍ക്ക് നോമ്പുകാലത്ത് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. ജൂണ്‍ പകുതിയായപ്പോഴേക്കും റമദാന്‍ ആഗതമായതോടെയാണ് ഈ വര്‍ഷത്തെ ഈത്തപ്പഴങ്ങള്‍ നോമ്പുതുറ വിഭവങ്ങളിലേക്ക് എത്താതിരുന്നത്. തോട്ടങ്ങളിലും വീടുകളിലുമുള്ള ഈത്തപ്പഴങ്ങള്‍ പഴുത്തുതുടങ്ങിയിട്ടുണ്ട്. റമദാന്‍ അവസാനമാകുമ്പോഴേക്കും ഇവ പഴുത്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്വദേശികള്‍. 
ഈത്തപ്പഴങ്ങള്‍ പാകമാകാന്‍ താമസമെടുക്കുമെന്ന് വ്യക്തമായതോടെ മുന്‍ വര്‍ഷങ്ങളില്‍ ശേഖരിച്ചുവെച്ചവയാണ് സ്വദേശികള്‍ ഉപയോഗിക്കുന്നത്. വീടുകളിലും തോട്ടങ്ങളിലും ഉണ്ടായ ഈത്തപ്പഴങ്ങളാണ് സൂക്ഷിച്ചുവെച്ചിരുന്നത്.  റമദാന്‍ നേരത്തെയത്തെിയതോടെ പ്രാദേശിക വിപണിയില്‍ ഇത്തവണ ഖത്തറില്‍ നിന്നുള്ള  ഈത്തപ്പഴം എത്തിയിട്ടില്ളെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍  നോമ്പ് തുടങ്ങുമ്പോള്‍ തന്നെ ഈത്തപ്പഴം പാകമാകാറുണ്ടെന്ന് 20 വര്‍ഷത്തിലധികമായി ഈത്തപ്പന ത്തോട്ടങ്ങളില്‍ ജോലി ചെയ്തു വരുന്ന സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ഈ വര്‍ഷം പാകമാകുന്നതിന് ഇനിയും രണ്ടാഴ്ചയിലധികം എടുക്കും. നോമ്പ് അവസാനത്തോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
വീടുകളില്‍ വിളയുന്ന ഈത്തപ്പഴം അറബികള്‍ക്ക് നോമ്പുകാലത്ത് ഒഴിച്ചുകൂടാനാകാത്ത വിഭവമാണെന്ന് പത്ത് വര്‍ഷത്തിലധികം ഈത്തപ്പനതോട്ടങ്ങളില്‍ ജോലി ചെയ്ത അബ്ദുറഹ്മാന്‍ പറഞ്ഞു.  അതുകൊണ്ട് തന്നെ ഇത്തവണ മുന്‍വര്‍ഷങ്ങളില്‍ സൂക്ഷിച്ചു വെച്ച ഈത്തപ്പഴമാണ് സ്വദേശികള്‍ വീടുകളില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.     ഇപ്പോള്‍ ഒമാനില്‍ നിന്നും മറ്റുമാണ് ഖത്തര്‍ വിപണിയില്‍ പഴങ്ങളത്തെിയത്.  റമദാന്‍ ആദ്യ പകുതി പിന്നിടുന്നതോടെ ഖത്തറില്‍ നിന്നുളള ഈത്തപ്പഴം വിപണിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

ആഗസ്റ്റ് മുതല്‍ കമ്പനി പ്രതിനിധികള്‍ക്ക് പാസ്പോര്‍ട്ട് ഓഫിസില്‍ വിലക്ക്

Posted: 19 Jun 2015 08:52 PM PDT

Image: 
റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍െറ ഭാഗമായി സ്വദേശികള്‍ക്കും രാജ്യത്തെ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൗദി പോസ്റ്റിന്‍െറ ‘വാസില്‍’ സേവനം നിര്‍ബന്ധമാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. നിലവില്‍ സ്പോണ്‍സര്‍മാരായ സ്വദേശികളും കമ്പനി പ്രതിനിധികളും (മുഅഖിബുമാര്‍) ജവാസാത്തിലത്തെി വിദേശികളുടെ ഇഖാമ പ്രിന്‍റ് ചെയ്ത് വാങ്ങുന്ന സംവിധാനം ആഗസ്റ്റ് പകുതിയോടെ അധികൃതര്‍ നിര്‍ത്തലാക്കും. പകരം സൗദി പോസ്റ്റിന്‍െറ ഡോര്‍ ഡെലിവറി സംവിധാനമായ ‘വാസില്‍’ വഴിയാണ് തിരിച്ചിറിയല്‍ കാര്‍ഡ് സ്പോണ്‍സര്‍ക്ക് എത്തിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ആഗസ്റ്റ് 16 (ദുല്‍ഖഅദ് ഒന്ന്) മുതല്‍ മുഅഖിബുമാര്‍ക്ക് പാസ്പോര്‍ട്ട് ഓഫിസിലേക്ക് പ്രവേശമുണ്ടായിരിക്കില്ളെന്നും ജവാസാത്ത് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് നിലവിലെ ഇഖാമക്ക് പകരം വിദേശികള്‍ക്ക് നല്‍കുക. പുതിയ കാര്‍ഡില്‍ കാലാവധി തീരുന്ന തിയതി രേഖപ്പെടുത്തുകയില്ല. മറിച്ച് കാലാവധി ഇലക്ട്രോണിക് സംവിധാനത്തിലാണ് പരിശോധിക്കാനാവുക. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഇലക്ട്രോണിക് സേവനമായ അബ്ഷിര്‍, മുഖീം എന്നീ സംവിധാനം വഴിയാണ് ആദ്യം തിരിച്ചറിയല്‍ കാര്‍ഡ് എടുക്കേണ്ടത്. ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്ത കാര്‍ഡ് ‘വാസില്‍’ വഴി 48 മണിക്കൂറിനകം സ്പോണ്‍സറുടെ അഡ്രസില്‍ ലഭിക്കും. കാര്‍ഡ് ഉടമയുടെ പേര്, കാര്‍ഡ് നമ്പര്‍, ജനന തിയതി, ജോലി, രാജ്യം, വര്‍ക് പെര്‍മിറ്റ് നമ്പര്‍, മതം, സ്പോണ്‍സറുടെ പേര് തുടങ്ങിയ വിവരങ്ങളാണ് കാര്‍ഡില്‍ രേഖപ്പെടുത്തുക.
കാര്‍ഡ് ഉടമക്കോ മറ്റ് അധികൃതര്‍ക്കോ കാലാവധി ഓണ്‍ലൈന്‍ വഴി പരിശോധിക്കാവുന്നതാണ്. മൊബൈല്‍ സന്ദേശത്തിലും കാലാവധി പരിശോധിക്കാനാവും. ആഭ്യന്തര മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലും ‘യഖീന്‍’, ‘റഖീബ്’ തുടങ്ങിയ ഇലക്ട്രോണിക് സംവിധാനത്തിലും കാര്‍ഡിന്‍െറ കാലാവധി പരിശോധിക്കാനാവും. കാലാവധി തീരുന്നതിന് മുമ്പായി കാര്‍ഡ് ഉടമയെ മൊബൈല്‍ സന്ദേശം വഴി ജവാസാത്ത് വിവരമറിയിക്കുമെന്ന് സാങ്കേതിക വിദ്യ വിഭാഗം മേധാവി ഖാലിദ് അസൈഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘വാസില്‍’ പോസ്റ്റല്‍ സംവിധാനം വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനകം 1,66,000 കാര്‍ഡുകള്‍ വിതരണം ചെയ്തതില്‍ പരാതികള്‍ക്ക് ഇടമുണ്ടായിട്ടില്ളെന്നും ജവസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു.  

കാറിടിച്ച് മരിച്ച അശ്കര്‍ തൊഴില്‍സ്ഥലത്തെ പീഡനത്തിന്‍െറ ഇര

Posted: 19 Jun 2015 08:43 PM PDT

Image: 
മനാമ: തൊഴിലിടത്തില്‍ നിലനിന്ന പലവിധ പീഡനങ്ങളുടെ ഇരയാണ് കഴിഞ്ഞ ദിവസം സനദില്‍ കാറിടിച്ച് മരിച്ച അശ്കര്‍. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുകയും ശമ്പളം പോലും കൊടുക്കാതിരിക്കുകയും ഇത് ചോദ്യംചെയ്താല്‍ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുക എന്ന പതിവ് സംഭവം അശ്കറിന്‍െറ കാര്യത്തിലും നടന്നിരുന്നു. കമ്പനിയുടെ സ്വന്തക്കാരുടെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ സിഗ്നലില്‍ വച്ച് കാറിടിച്ചാണ് തൃശൂര്‍ ചാവക്കാട് സ്വദേശി എടക്കഴിയൂര്‍ തെക്കേ മദ്റസക്കു സമീപം  കാരക്കാട്ട് അശ്കര്‍(28) വ്യാഴാഴ്ച മരിച്ചത്. സിഗ്നലില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ മറ്റൊരു കാറിടിച്ചാണ് മരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. 
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ബഹ്റൈനിലെ സനദ് എം.എം.ത്രി ഫാസ്റ്റ് ഫുഡിനു സമീപമുള്ള സിഗ്നലില്‍ ദാരുണമായ സംഭവമുണ്ടായത്. അശ്കറിനോടൊപ്പം ഓടിയ മലയാളിയായ അനൂപ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. അനൂപും തൃശൂര്‍ സ്വദേശിയാണ്.സനദിലെ ക്ളീനിങ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 
താമസ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് സ്പോണ്‍റുമായി ഇവര്‍ ഇടഞ്ഞിരുന്നു. ഈ പ്രശ്നത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. 
സ്പോണ്‍സറുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 12 മുതല്‍ ലോക്കപ്പിലായിരുന്ന ഇവരെ രണ്ടുമാസത്തെ ശമ്പളം നല്‍കാതെ നാട്ടിലേക്ക് വിടാനായി 15ന് എമിഗ്രേഷനില്‍ എത്തിച്ചിരുന്നു. നേരത്തെ, ഓഫിസില്‍ വച്ച് മുടങ്ങിയ ശമ്പളം ചോദിച്ചപ്പോള്‍ ഇവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ബലം പ്രയോഗിച്ച് ശമ്പളം കൈപ്പറ്റിയതായി കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവിച്ചതായും പറയുന്നു. 
എമിഗ്രേഷനില്‍ വച്ച് ഇവര്‍ ശമ്പളകുടിശ്ശിക കാര്യം ഉന്നയിച്ചതോടെ വീണ്ടും ലോക്കപ്പിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് പറഞ്ഞ് ഇവര്‍ക്ക് പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയെന്നാണ് അനീഷ് പറയുന്നത്. 
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ കൂട്ടാനായി വന്നത് ഇവരുടെ കമ്പനിയിലെ ഫോര്‍മാന്‍ ആയിരുന്നു. ഇയാളോടൊപ്പം ഇവര്‍ മടിച്ചു മടിച്ചാണ് മടങ്ങിയത്. തിരികെയുള്ള യായ്രയില്‍ തന്നെ യമന്‍ സ്വദേശിയായ ഫോര്‍മാന്‍ കയര്‍ത്തു സംസാരിക്കുകയും ഇവര്‍ തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് കമ്പനി ഓഫീസിനു മുന്നിലത്തെിയപ്പോള്‍ ഒരു സംഘം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ മര്‍ദിക്കുമെന്ന് വ്യക്തമായതോടെയാണ് ഇരുവരും ഓടിയതെന്നാണ് അശ്കറിന്‍െറയും അനൂപിന്‍െറയും സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാര്‍ ഇടിച്ച് തെറിച്ചുവീണ അശ്കര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അനൂപ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പോലീസ് സ്ഥലത്തത്തെി അനന്തര നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. ഞായറാഴ്ച എംബസി മുഖേന അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. 
അശ്കര്‍ ബഹ്റൈനില്‍ എത്തിയിട്ട് ജൂണ്‍ 29ന് ഒരു വര്‍ഷം തികയാനിരുന്നതാണ്. മൊയ്തൂട്ടി-സൈനബ ദമ്പതികളുടെ മകനായ അശ്കര്‍ അവിവാഹിതനാണ്.ഒരു സഹോദരനും സഹോദരിയുമുണ്ട്. ഇയാളുടെ സൗദിയിലുള്ള സഹോദരന്‍ ബഹ്റൈനിലത്തെിയിട്ടുണ്ട്.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
 

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും യാഥാര്‍ഥ്യവും

Posted: 19 Jun 2015 08:28 PM PDT

ഭരണത്തിലേറിയതിന്‍െറ ഒന്നാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ തേടിയത്തെിയത് ആഘോഷങ്ങള്‍ക്കേറെ പൊലിമ കൂട്ടുന്ന ഒരു വാര്‍ത്തയായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ലോകത്തേറ്റവും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുന്നു. ഉറവിടം ഐ.എം.എഫും ലോക ബാങ്കുമാണെന്നിരിക്കെ റിപ്പോര്‍ട്ടിന്‍െറ ആധികാരികതയെക്കുറിച്ച് തര്‍ക്കവുമില്ല.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഐ.എം.എഫും ലോക ബാങ്കും പ്രതീക്ഷിക്കുന്ന വളര്‍ച്ച 2.8 ശതമാനം മാത്രമാണ്. ഇത് ഈ വര്‍ഷമാദ്യം ഇവര്‍ പുറത്തുവിട്ട വളര്‍ച്ചനിരക്കിലും കുറവാണ്. കഴിഞ്ഞ കുറെവര്‍ഷങ്ങളായി ലോക സമ്പദ്വ്യവസ്ഥയെതന്നെ നിയന്ത്രിക്കുന്ന ചൈനയില്‍പോലും നടപ്പുവര്‍ഷം 7.1 ശതമാനം വളര്‍ച്ചയേ രേഖപ്പെടുത്തൂ. ഇതിനിടെയാണ് ഇന്ത്യ 7.5 ശതമാനം വളര്‍ച്ചയിലേക്ക് കുതിക്കുന്നത്.
എന്നാല്‍, ലോക സാമ്പത്തിക ശക്തികളെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചനിരക്കിലേക്ക് ഇന്ത്യ കുതിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ദിവസംതന്നെ ബോംബെ ഓഹരിവിലസൂചിക 470 പോയന്‍റ് ഇടിയുകയാണ് ചെയ്തത്. ഓഹരിവിപണികളെ ഏറെ സന്തോഷിപ്പിക്കാന്‍ ഉതകുന്ന ഒരുവാര്‍ത്ത പുറത്തുവന്നിട്ടുപോലും വിപണി കടുത്തനിരാശയില്‍ പ്രതികരിച്ചത് വളരെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഭീഷണിയുയര്‍ത്തുന്ന വസ്തുതകളെക്കുറിച്ച് നല്ല ബോധ്യമുള്ളതാവണം ഓഹരിവിപണിയുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. വമ്പന്‍ പ്രതീക്ഷകളുടെ ഈ വര്‍ണചിത്രങ്ങള്‍ക്കിടയില്‍ വലിയ വെല്ലുവിളികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് വസ്തുത. ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കപ്പെട്ടാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ രാജ്യം കനത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഇതുമൂലം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച വരുംനാളുകളില്‍ നിലനിര്‍ത്താനാവുമോയെന്ന ആശങ്കയും ഉയരുകയാണ്.
വലുപ്പം പരിഗണിക്കുമ്പോള്‍ അമേരിക്കയുടെയോ ചൈനയുടെയോ സമ്പദ് വ്യവസ്ഥയുമായി ഒരുതരത്തിലും താരതമ്യം ചെയ്യാവുന്നതല്ല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് വിസ്മരിച്ചാല്‍പോലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ കടന്നുപോകുന്ന ആപല്‍ക്കരമായ അവസ്ഥ പാടെ അവഗണിക്കാനാവില്ല.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളെല്ലാം മുരടിപ്പില്‍ തന്നെയാണെന്നതിന് ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തന്നെ തെളിവ്. 75 ശതമാനത്തോളം ഇന്ത്യക്കാര്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖല കടുത്തഭീഷണിയാണ് നേരിടുന്നത്. ഇക്കുറി കാലവര്‍ഷം ചതിച്ചേക്കുമെന്ന റിപ്പോര്‍ട്ട് ഈരംഗത്ത് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന നിര്‍മാണമേഖലയിലും കാര്യമായ പ്രതീക്ഷകളില്ലായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യന്‍ കുതിപ്പ് വരച്ചിടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ക്കൂടി അടിസ്ഥാനമേഖലകളുടെ മുരടിപ്പ് കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ച ഈ തോതില്‍ നിലനിര്‍ത്തുക എളുപ്പമുള്ള കാര്യമായിരിക്കില്ല.
ഇന്ത്യയെപോലെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുള്ള ഒരുരാജ്യത്തിന് ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ കയറ്റുമതിയുടെ പങ്ക് വളരെ നിര്‍ണായകമാണ്. എന്നാല്‍, ഈ രംഗത്തെ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം, പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കയറ്റുമതിവരുമാനം 31,000 കോടി ഡോളറായിരുന്നു. തൊട്ടു മുമ്പുള്ള സാമ്പത്തികവര്‍ഷത്തേതില്‍ നിന്ന് കാര്യമായ വളര്‍ച്ചയില്ല. നടപ്പ് സാമ്പത്തികവര്‍ഷം കയറ്റുമതിവരുമാനം ഇതിലും കുറയുമെന്ന ആശങ്ക റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കയറ്റുമതിരംഗത്ത് നിലനില്‍ക്കുന്ന ആശങ്കകള്‍ രൂപയുടെ മൂല്യത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളായ യു.എസും യൂറോപ്പും ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍ തിരിച്ചത്തൊത്തതാണ് കയറ്റുമതിരംഗത്ത് നേരിടുന്ന വലിയ പ്രശ്നം. ഇന്ത്യയുടെ ഇറക്കുമതിക്കായി ഏറ്റവുമധികം വിദേശനാണയം ചെലവഴിക്കുന്ന അസംസ്കൃത എണ്ണയുടെ വില ഒന്നരവര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞിട്ടും രൂപയുടെ മൂല്യം സമ്മര്‍ദത്തിലാവുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്തവെല്ലുവിളിയാണ്. രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നുതുടങ്ങിയാല്‍ ഇന്ത്യ കടുത്ത വിദേശനാണയ പ്രതിസന്ധിയിലേക്കാവും നീങ്ങുക.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലകുറഞ്ഞത് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഇറക്കുമതി ചെലവ് കാര്യമായി കുറയാന്‍ ഇത് സഹായകമായതിനുപുറമെ പെട്രോളിനും ഡീസലിനും നല്‍കിവന്ന സബ്സിഡി പൂര്‍ണമായി ഒഴിവാക്കാനായി. ഇതിനു പുറമെ ഉയര്‍ന്ന നികുതിചുമത്തി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വരുമാനം നേടുകയും ചെയ്തു. ഇവ രണ്ടും സര്‍ക്കാറിന്‍െറ ധനക്കമ്മി കുറക്കാന്‍ ഏറെ സഹായകമായി.
എന്നാല്‍, ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി സമ്പദ്വ്യവസ്ഥക്ക് കാര്യമായ ഉണര്‍വ് പകരാനായിട്ടില്ളെന്നത് വസ്തുതയാണ്.  ഇപ്പോള്‍ സാമ്പത്തികരംഗത്തെ ആഭ്യന്തര-രാജ്യാന്തര സാഹചര്യങ്ങള്‍ മാറുകയും ചെയ്യുന്നു. ഇതിലൊന്നാണ് അസംസ്കൃത എണ്ണവിലയുമായി ബന്ധപ്പെട്ട ആശങ്ക. കഴിഞ്ഞമാസങ്ങളില്‍ എണ്ണവില വീപ്പക്ക് 60 ഡോളറിന് മുകളില്‍ വീണ്ടുമത്തെി. മുമ്പുയര്‍ത്തിയ നികുതികള്‍ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ളെങ്കില്‍ വൈകാതെ ഇന്ധനവില ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനുപുറമെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ടുമാസത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിലയിലത്തെിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ വിപണിവില ഉയരുന്ന പ്രവണതതന്നെയാണ് കാണിക്കുന്നത്. ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നത് ഇതിന്‍െറ വ്യക്തമായ സൂചനയുമാണ്. ഇതോടൊപ്പം ഇന്ധനവിലകൂടി ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും നിയന്ത്രണാതീതമാകുമെന്ന് ഉറപ്പ്.
ഇതില്‍നിന്നെല്ലാം ഒന്ന് വ്യക്തം, കണക്കുകളില്‍ സാമ്പത്തികവളര്‍ച്ച കുതിക്കുകയാണെങ്കിലും ഈ വളര്‍ച്ചയുടെ ഗുണമേന്മ സംശയകരമാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന വളര്‍ച്ചനിലനിര്‍ത്താനുള്ള കരുത്ത് സമ്പദ്വ്യവസ്ഥക്കുണ്ടോയെന്നതും ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.

ഇനിയുമൊരടിയന്തരാവസ്ഥ?

Posted: 19 Jun 2015 08:25 PM PDT

Image: 

ഭരണഘടന ഉറപ്പുനല്‍കുന്ന സമസ്ത പൗരാവകാശങ്ങളും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഒരാഭ്യന്തര അടിയന്തരാവസ്ഥ ഒരിക്കല്‍കൂടി ഇന്ത്യയില്‍ നിലവില്‍ വരാന്‍ സാധ്യതയുണ്ടോ? 1975 ജൂണ്‍ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, അന്നതിന്‍െറ ഇരയായി 19 മാസക്കാലം ജയിലില്‍ കഴിയേണ്ടിവന്ന ജനസംഘം നേതാവും പില്‍ക്കാലത്ത് എന്‍.ഡി.എ സര്‍ക്കാറില്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി, തന്‍െറ പാര്‍ട്ടിയുടെ ഭരണം പൂര്‍വാധികം ശക്തമായി തിരിച്ചുവന്നപ്പോഴും ഇനിയുമൊരടിയന്തരാവസ്ഥക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇന്ത്യന്‍ എക്സ്പ്രസിനുവേണ്ടി വന്‍ദിതാ മിശ്ര അദ്വാനിയുമായി നടത്തിയ മുഖാമുഖത്തില്‍, രാജ്യത്ത് അടിയന്തരാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല നിലവിലുള്ള സാഹചര്യം അടിയന്തരാവസ്ഥ വീണ്ടും വരാവുന്ന സ്ഥിതിയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. വിഭജനം ബ്രിട്ടീഷുകാരുടെ തെറ്റായിരുന്നെങ്കില്‍ അടിയന്തരാവസ്ഥ നമ്മുടെ തെറ്റായിരുന്നുവെന്ന് പറയുന്ന അദ്വാനി പൗരസ്വാതന്ത്ര്യങ്ങളുടെ മേലുള്ള നിഷ്ഠുരമായ കൈയേറ്റം അടിയന്തരാവസ്ഥയിലോളം മറ്റൊരവസരത്തിലും ഉണ്ടായിട്ടില്ളെന്ന് വ്യക്തമാക്കുന്നു. പൗരസ്വാതന്ത്ര്യങ്ങള്‍ വീണ്ടും സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യുകയില്ളെന്നതിന് ഉറപ്പുലഭിക്കുന്ന ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ളെന്നാണ് അദ്വാനി വിശ്വസിക്കുന്നത്. അതേപ്പറ്റി മതിയായ ബോധം രാജ്യത്തില്ല, പൗരസ്വാതന്ത്ര്യങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള പ്രതിബദ്ധതയും ഇല്ല എന്നുകൂടി കാവിപ്പടയുടെ നായകന്‍ നിരീക്ഷിക്കുന്നു. 1975-77 കാലത്തേതുപോലെ ഇനിയൊരടിയന്തരാവസ്ഥ എളുപ്പമല്ളെങ്കിലും ഭാവിയില്‍ അതൊരിക്കലും സംഭവിക്കില്ളെന്ന് പറയാന്‍ അദ്ദേഹം തയാറല്ല. ഇന്ത്യയില്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള പരിരക്ഷ 2015ലും നിലവില്‍ വന്നതായി അദ്ദേഹം കരുതുന്നുമില്ല. ഏകാധിപത്യ പ്രവണതകളുമായി ഏറ്റുമുട്ടേണ്ട ശക്തികളായ മാധ്യമങ്ങള്‍ ഇന്ന് കൂടുതല്‍ സ്വതന്ത്രമായിട്ടും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടും പ്രതിബദ്ധത കാട്ടുന്നില്ളെന്ന് അദ്വാനി കുറ്റപ്പെടുത്തുന്നു.
പലവിധ വ്യാഖ്യാനങ്ങള്‍ക്കും വഴിവെക്കുന്നതാണ് 1977ലെ ജനതാ സര്‍ക്കാറില്‍ മുതിര്‍ന്ന മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയുടെ നിരീക്ഷണങ്ങള്‍. നിലവിലെ മോദി സര്‍ക്കാറിനെതിരായ സൂചനകളോ ഒളിയമ്പുകളോ അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങളിലില്ളെന്ന് ആര്‍.എസ്.എസ് വാദിക്കുമ്പോള്‍ മോദി സര്‍ക്കാറിന്‍െറ നടപടികളും നീക്കങ്ങളുംതന്നെയാണ് അദ്ദേഹത്തെക്കൊണ്ടിത് പറയിപ്പിച്ചതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍പേരുടെയും കോണ്‍ഗ്രസ് വക്താക്കളുടെയുമൊക്കെ പ്രതികരണങ്ങളുടെ കാതല്‍. ഒരുവേള വിവാദം മുറുകുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ ഉദ്ദേശിച്ചല്ല തന്‍െറ പരാമര്‍ശങ്ങളെന്ന് വിശദീകരിക്കാന്‍ അദ്വാനി നിര്‍ബന്ധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍, രാഷ്ട്രീയപരമായ വിവാദങ്ങള്‍ക്കപ്പുറത്ത് അത്യന്തം ഗൗരവമായ ചിലത് ഏറ്റവും മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവിന്‍െറ വിലയിരുത്തലില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന് കാണാതിരുന്നുകൂടാ. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു ജനാധിപത്യ പാര്‍ട്ടിയുടെതന്നെ നോമിനിയായ ഇന്ദിര ഗാന്ധിക്ക് അലഹബാദ് ഹൈകോടതിയുടെ വിധി പുറത്തുവന്നതോടെ തന്‍െറ പദവിക്ക് നേരിട്ട ഭീഷണിയെ തട്ടിമാറ്റാന്‍ ജനാധിപത്യ ഭരണഘടനയെ ഉപയോഗിച്ച് പൗരാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞുവെന്നതും ശക്തമായ ഒരു വിപരീത ശബ്ദവും അതിനെതിരെ ഉയര്‍ന്നില്ല എന്നതും നിസ്സാര സംഭവമല്ല. അതിനര്‍ഥം ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്‍െറ പ്രതിനിധിയായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേറ്റ നരേന്ദ്ര മോദിക്ക് വേണ്ടിവന്നാല്‍ തന്‍െറ അജണ്ട നടപ്പാക്കുന്ന മാര്‍ഗത്തിലെ തടസ്സങ്ങള്‍ നീക്കാനും സ്വന്തംപാര്‍ട്ടിയിലത്തെന്നെ മുറുമുറുപ്പുകള്‍ക്ക് കത്തിവെക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇന്ദിരയുടെ അതേവഴി പിന്തുടരാമെന്നുതന്നെ. ഇത് അസാധ്യമാക്കുന്ന ഭരണഘടനാ വ്യവസ്ഥകളോ മാധ്യമപ്രതിരോധമോ ജനകീയ പ്രബുദ്ധതയോ ഒന്നും 2015ലും ദൃശ്യമല്ല. മോദിയെ അധികാരത്തിലേറ്റിയ കോര്‍പറേറ്റുകള്‍ക്കും അവയുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങള്‍ക്കും ഇന്ദിര ഗാന്ധിയുടെ കാലത്തേതിനേക്കാള്‍ പതിന്മടങ്ങ് കരുത്ത് വര്‍ധിച്ചിട്ടുണ്ടുതാനും. കേവലം രണ്ടു മാസങ്ങള്‍ക്കുള്ളില്‍ 13,000 സര്‍ക്കാറിതര സംഘടനകളെ നിരോധിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്ത ഒരേയൊരു ഉദാഹരണം മതി സംഭവഗതികളുടെ പോക്ക് വിലയിരുത്താന്‍. പ്രധാനമായും പാരിസ്ഥിതിക പ്രതിരോധത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നവയാണ് ഇവയില്‍ നല്ളൊരു പങ്ക്. വിദേശനാണയ ചട്ടം ലംഘിച്ചുവെന്നോ യഥാസമയം കണക്കുകള്‍ സമര്‍പ്പിച്ചില്ളെന്നോ മറ്റോ ചൂണ്ടിക്കാട്ടിയാണ് ഈ സംഘടനകള്‍ക്കുമേല്‍ താഴ് വീണത്. ശ്രദ്ധേയമായ ഒരു എതിര്‍ശബ്ദവും ഈ നടപടിക്കെതിരെ ഉയര്‍ന്നുമില്ല. സര്‍ക്കാറിന് അഹിതകരവും എന്നാല്‍, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പിന് അനുപേക്ഷ്യവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എന്‍.ജി.ഒകളെ തിരഞ്ഞുപിടിച്ച് അടച്ചുപൂട്ടുകയും മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെ നിഷ്ക്രിയരും നിര്‍വീര്യരുമാക്കുകയും ചെയ്യുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ വഴിയല്ളെന്ന് ആര്‍ക്കാണ് വാദിക്കാനാവുക? മതന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും നേരെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍നിന്നുയരുന്ന ഭീഷണികളോടുള്ള മോദി സര്‍ക്കാറിന്‍െറ മൃദു സമീപനമാണ് മറ്റൊരപായ സൂചന. അദ്വാനിയുടെ മനസ്സിലിരിപ്പ് എന്തായാലും അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് അനവസരത്തിലോ അയഥാര്‍ഥമോ അല്ളെന്ന് വിശ്വസിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. അത് യഥാവിധി വിലയിരുത്തി സന്ദര്‍ഭത്തിനൊത്തുയരാന്‍ ജനാധിപത്യ ശക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ളെങ്കില്‍ സമഗ്രാധിപത്യത്തിന്‍െറ പിടിയിലാകും രാജ്യം അമരുക.

ബൊളീവിയയെ തകര്‍ത്ത് ചിലി; മെക്സിക്കോ പുറത്ത്

Posted: 19 Jun 2015 08:17 PM PDT

Image: 

സാന്‍ഡിയാഗോ: കോപ അമേരിക്ക ഫുട്ബാളില്‍ ചിലിക്കും എക്വഡോറിനും ജയം. എക്വഡോര്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ബൊളീവിയയെ ചിലി ഗോളില്‍ മുക്കുകയായിരുന്നു. ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ചിലിയുടെ ജയം.

ഗോളിന്‍െറ ഉത്സവവുമായി ചിലി

സ്വന്തം നാട്ടുകാരുടെ മുമ്പില്‍ ഗോളുകളുടെ മഴ പെയ്യിച്ചാണ് ചിലി ബൊളീവിയയെ തോല്‍പിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച കളി കാഴ്ചവെച്ച ബൊളീവിയ, ചിലിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ ബൊളീവിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഒരു സെല്‍ഫ് ഗോള്‍ കൂടി ബൊളീവിയ നല്‍കിയതോടെയാണ് അഞ്ച് ഗോളിന്‍െറ മാര്‍ജിനില്‍ ചിലി ജയിച്ചത്.

ബ്രസീലിനും അര്‍ജന്‍റീനക്കും പിന്നില്‍ കോപ സാധ്യതയില്‍ മൂന്നാം സ്ഥാനത്തുള്ള ചിലി അതിനൊത്ത കളിയാണ് കാഴ്ചവെച്ചത്. മറുവശത്ത് കഴിഞ്ഞ രണ്ട് കളികളില്‍ കാഴ്ചവെച്ച വീറൊന്നും ബൊളീവിയയുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

മൂന്നാം മിനിറ്റിലാണ് ചിലി ആദ്യ ഗോള്‍ നേടിയത്. അരഗ്യൂസായിരുന്നു സ്കോറര്‍. 37ാം മിനിറ്റില്‍ സൂപ്പര്‍ താരം അലക്സി സാഞ്ചസ്, 66 മിനിറ്റില്‍ വീണ്ടും അരഗ്യൂസ്, 79ാം മിനിറ്റില്‍ മെഡെല്‍ എന്നിവരാണ് ചിലിക്കു വേണ്ടി ഗോള്‍ നേടിയത്. 80ാം മിനിറ്റില്‍ റാല്‍ഡസ് സ്വന്തം പന്ത് സ്വന്തം വലയിലാക്കി ചിലിയുടെ ഗോള്‍പട്ടിക തികച്ചുകൊടുത്തു.

കനത്ത ആക്രമണമാണ് ചിലി നടത്തിയത്. വാര്‍ഗസായിരുന്നു ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. വിദാലും സാഞ്ചസും കൂടിയായപ്പോള്‍ ബൊളീവിയക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആഴ്സണല്‍ താരം അലക്സി സാഞ്ചസിന്‍െറ രണ്ട് ഫ്രീകിക്കുകള്‍ തലനാരിഴക്കാണ് ഗോളില്‍ നിന്നകന്നത്. തുടക്കത്തില്‍ തരക്കേടില്ലാതെ കളിച്ച ബൊളീവിയ ഗോള്‍ വീണതോടെ തളരുകയായിരുന്നു.

37ാം മിനിറ്റില്‍ സാഞ്ചസ് നേടിയ ഗോള്‍ അവിശ്വസനീയമായിരുന്നു. മുട്ടിന് താഴെ പൊക്കത്തില്‍ മാത്രം ഉയര്‍ന്ന പന്ത് രണ്ട് പ്രതിരോധ നിരക്കാരുടെ ഇടയില്‍ നിന്ന് വലയിലേക്ക് കുത്തിയിട്ട് സാഞ്ചസ് ഞെട്ടിച്ചു.

66ാം മിനിറ്റില്‍ ഹെന്‍റികസിന്‍െറ പാസിലായിരുന്നു അരന്‍ഗ്യൂസ് ഗോള്‍ നേടിയത്. 79ാം മിനിറ്റില്‍ മെഡലിലൂടെ ചിലി വീണ്ടും വല കുലുക്കി. ഹെന്‍റികസിന്‍െറ ക്രോസ് ക്ളിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റാല്‍ഡസിന്‍െറ കാലില്‍ തട്ടി വലയിലാവുകയായിരുന്നു.

മെക്സിക്കോക്ക് പുറത്തേക്ക് വഴികാട്ടി എക്വഡോര്‍

മെക്സിക്കന്‍ തിരമാലയെ അനങ്ങാന്‍ അനുവദിക്കാതെ എക്വഡോര്‍ പിടിച്ചുകെട്ടുകയായിരുന്നു. മെക്സിക്കോയെ 2^1ന് തോല്‍പിച്ചാണ് എക്വഡോര്‍  കോപ അമേരിക്കയുടെ രണ്ടാം റൗണ്ട് സാധ്യതകള്‍ സജീവമാക്കിയത്. മില്ലര്‍ ബെലാനോസും എന്നര്‍ വലന്‍സിയയുമാണ് എക്വഡോറിന്‍െറ ഗോളുകള്‍ നേടിയത്. 64ാം മിനിറ്റില്‍ റൗള്‍ ജെമിനസ് പെനല്‍റ്റിയിലൂടെയാണ് മെക്സിക്കോക്ക് വേണ്ടി ഒരു ഗോള്‍ മടക്കിയത്. ഇതോടെ മെക്സിക്കോ കോപയില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. ഗ്രൂപ്പ് എയില്‍ ഏറ്റവും താഴെയാണ് മെക്സിക്കോയുടെ സ്ഥാനം.  ചിലി, ബൊളീവിയ ടീമുകള്‍ക്കെതിരെ കഴിഞ്ഞ മത്സരങ്ങളില്‍ മെക്സിക്കോ സമനില വഴങ്ങിയിരുന്നു.

മെക്സിക്കോ നിറംമങ്ങിയ കളിയില്‍ എക്വഡോറാണ് മികച്ച കളി കാഴ്ചവെച്ചത്. അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു എക്വഡോറിന്. ശനിയാഴ്ച ജയിച്ചിരുന്നെങ്കില്‍ മെക്സിക്കോക്ക് രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍ സാധിച്ചേനെ.

രണ്ടാം മിനിറ്റില്‍ തന്നെ എക്വഡോറിന് ഗോള്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങി. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. 26ാം മിനിറ്റിലായിരുന്നു ബൊലാനോസിലൂടെ എക്വഡോര്‍ ആദ്യമായി മുന്നിലെ ത്തിയത്. മധ്യത്തില്‍ നിന്നു ലഭിച്ച പന്ത് ബോക്സിലുള്ള വലന്‍സിയക്ക് നല്‍കുകയായിരുന്നു ബൊലാനോസ്. എന്നാല്‍ വലന്‍സിയയുടെ ഷോട്ട് മെക്സിക്കന്‍ ഡിഫന്‍ഡര്‍ ഹ്യൂഗോ അയാളെയുടെ കാലില്‍ തട്ടി തെറിച്ച് ബൊലാനോയുടെ കാലില്‍. പിഴവൊന്നും വരുത്താതെ ബൊലാനോ പന്ത് വലയിലാക്കി.

ഗോളിനുശേഷവും എക്വഡോര്‍ ആക്രമണം തുടരുകയായിരുന്നു. അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തിയായിരുന്നു മെക്സിക്കോ ഇറങ്ങിയത്. മെക്സിക്കന്‍ താരങ്ങളുടെ നീക്കങ്ങള്‍ പലപ്പോഴും ലക്ഷ്യബോധമില്ലാത്തതായി. എക്വഡോറിന്‍െറ പ്രതിരോധത്തില്‍ തട്ടി അവരുടെ പല നീക്കങ്ങളും തകരുകയും ചെയ്തു.

ഇതിനിടയില്‍ 57ാം മിനിറ്റില്‍ എക്വഡോര്‍ രണ്ടാം ഗോള്‍ നേടി. ബൊലാനോസിന്‍െറ പാസില്‍ നിന്ന് വലന്‍സിയയാണ് ഇത്തവണ ഗോള്‍ നേടിയത്. പിന്നീട് 64ാം മിനിറ്റിലാണ് മെക്സിക്കോയുടെ പെനല്‍റ്റി ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കില്‍ ലഭിച്ച പന്ത് ക്ളിയര്‍ ചെയ്യുന്നതിനിടെ അയാളയെ അകിലിയര്‍ വീഴത്തിയതില്‍ നിന്നാണ് പെനല്‍റ്റി ലഭിച്ചത്. ജെമിനസ് എടുത്ത കിക്ക് അനായാസം വലയിലായി.

ഒരു ഗോള്‍ വീട്ടിയതോടെ പൊരുതി നോക്കാമെന്ന ആത്മവിശ്വാസം മെക്സിക്കോക്ക് ലഭിച്ചു. ഉണര്‍ന്നുകളിച്ചെങ്കിലും അവസരങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ആര്‍ക്കും വേണ്ടാതെ അഭയാര്‍ഥികള്‍

Posted: 19 Jun 2015 02:41 PM PDT

Image: 
Subtitle: 
ജൂണ്‍ 20 : ലോക അഭയാര്‍ഥി ദിനം

ആറു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് മൂന്നോ നാലോ വര്‍ഷങ്ങളായി ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി പിറന്ന നാടും വീടും വിട്ടിറങ്ങുന്നവരുടെ എണ്ണം ആറു കോടിക്കടുത്തത്തെിയെന്ന് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട യു.എന്‍ അഭയാര്‍ഥി കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2014ല്‍ മാത്രം 83 ലക്ഷം പേരുടെ വര്‍ധന. മഹായുദ്ധങ്ങളൊന്നുമില്ലാതിരുന്നിട്ടും റെക്കോഡ് തൊട്ട പലായനത്തിന് പീഡനം, സംഘര്‍ഷം, മനുഷ്യാവകാശ ധ്വംസനം തുടങ്ങി കാരണങ്ങള്‍ പലതുണ്ട്. പ്രതിദിനം 42,500 എന്ന തോതിലാണ് ആഗോള ഒഴുക്ക്്. രാജ്യത്തിനകത്ത് സുരക്ഷിത താവളങ്ങള്‍ തേടി കുടിയിറങ്ങിയവര്‍ 38.2 കോടിയാണെങ്കില്‍ രാജ്യം വിടേണ്ടിവന്നവര്‍ 1.95 കോടിയാണ്. പതിറ്റാണ്ടുകളായി ഇസ്രായേലീ ക്രൂരതയുടെ ഇരകളായ ഫലസ്തീനികള്‍ ഇതില്‍ 51 ലക്ഷമുണ്ടെന്ന് യു.എന്‍ പറയുന്നു.

നീണ്ട മൂന്നു പതിറ്റാണ്ടു കാലം പലായനത്തിന്‍െറ പട്ടികയില്‍ മുന്നില്‍ നിന്നത് അഫ്ഗാനിസ്താനായിരുന്നു. ആ സ്ഥാനം കഴിഞ്ഞ വര്‍ഷം സിറിയ ഏറ്റെടുത്തു. ബശ്ശാറുല്‍ അസദിനെ പുറത്താക്കാനെന്ന പേരില്‍ തുടങ്ങിയ സംഘര്‍ഷം കൊഴുപ്പിക്കാന്‍ ഏതു മഹാക്രൂരതക്കും മടിയില്ലാത്ത ഐ.എസ്, അല്‍നുസ്റ ഉള്‍പെടെ സംഘങ്ങള്‍ രംഗത്തു സജീവമായി തുടരുന്നിടത്തോളം സിറിയയില്‍ നിന്ന് കുത്തൊഴുക്ക് തന്നെയാകും ഇനിയും. അഞ്ചു വര്‍ഷത്തിനിടെ 95 ലക്ഷം പേരാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികള്‍.

രാജ്യമില്ലാത്ത പൗരന്‍മാര്‍
ജീവിക്കുന്ന മണ്ണിനോട് ഇത്തിരി ഇഷ്ടം മനുഷ്യന് സഹജമാണെങ്കിലും സ്വന്തം നാട്ടില്‍ അന്യരാകാന്‍ വിധിക്കപ്പെട്ടവര്‍ ഒരു കോടിയുണ്ടെന്ന് യു.എന്‍ പറയുന്നു. നാടുവിടാന്‍ നിര്‍ബന്ധിതരായി പലയിടത്ത് എത്തിപ്പെട്ട മനുഷ്യരില്‍ മഹാഭൂരിപക്ഷത്തിനും ആശ്രയിക്കാന്‍ രാജ്യമില്ളെന്നതാണ് സ്ഥിതി. സര്‍ക്കാര്‍ കണക്കുകളില്‍ 35 ലക്ഷം പേരാണ് പുറമ്പോക്കുകളില്‍ കഴിയുന്നവരെങ്കിലും രണ്ടിരട്ടിയെങ്കിലും വരുമെന്നതാണ് വസ്തുത. പീഡനം മൂലം നടുക്കടലിലായ റോഹിങ്ക്യകള്‍ ഇവരില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരാണ്.

ഏറ്റുവാങ്ങാന്‍ ദരിദ്ര രാജ്യങ്ങള്‍
വികസിത രാജ്യങ്ങളുടെ സാമ്രാജ്യത്വ സ്വപ്നങ്ങളാണ് കോടിക്കണക്കിന് മനുഷ്യരെ തുടര്‍ച്ചയായി തെരുവിലിറക്കുന്നതെങ്കില്‍ അവരെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നത് വികസ്വര രാജ്യങ്ങളാണെന്ന വൈരുധ്യമുണ്ട്. 86 ശതമാനം അഭയാര്‍ഥികളെയും (1.24 കോടി പേര്‍) സ്വീകരിച്ചത് ഇത്തരം രാജ്യങ്ങളാണ്. അതിദരിദ്രമായ രാജ്യങ്ങള്‍ 36 ലക്ഷം അഭയാര്‍ഥികള്‍ക്ക് തണലൊരുക്കുന്നുവെന്നു കൂടി ചേര്‍ത്തുവായിക്കണം. തുര്‍ക്കി (15.9 ലക്ഷം), പാകിസ്താന്‍ (15.1 ലക്ഷം), ലബനാന്‍ (11.5 ലക്ഷം), ഇറാന്‍  (982,000), ഇത്യോപ്യ (659,500), ജോര്‍ഡന്‍ (654,100) എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങള്‍.

ആഫ്രിക്കന്‍ പ്രതിസന്ധി
ഇരയാക്കപ്പെടുന്നവരില്‍ ഏതുകാലത്തും ആഫ്രിക്ക മുന്‍നിരയിലുണ്ടാകും. 1990 കളിലെ കണക്കുകളില്‍ പോലും 35 ശതമാനം അഭയാര്‍ഥികള്‍ ആഫ്രിക്കയില്‍ നിന്നായിരുന്നു. ഇന്നും അതിന് കുറവൊന്നുമില്ല. പഴയ കൊളോണിയലിസത്തിന്‍െറ തുടര്‍ച്ച ഇന്നും നിലനില്‍ക്കുന്ന ഭൂഖണ്ഡമാണ് കറുത്ത വന്‍കരയെന്ന് സമീപ കാല ചരിത്രം പറയുന്നു. 42 വര്‍ഷമായി ലിബിയയില്‍ ഭരണത്തിലിരുന്ന ഗദ്ദാഫി പെട്ടെന്നൊരു നാള്‍ അനഭിമതനാവുകയും മറിച്ചിടാന്‍ ഫ്രാന്‍സ് മുന്‍കൈയെടുക്കുകയും ചെയ്തത് ഏറ്റവുമൊടുവിലെ ചരിത്രം. പ്രകൃതി വിഭവ സമ്പന്നമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കില്‍ തദ്ദേശവാസികളെ ആട്ടിപ്പായിച്ച ബഹുരാഷ്ട്ര കുത്തകകള്‍ തുടരുന്ന കൊള്ള മറ്റൊരു ഉദാഹരണം.

ഒട്ടുമിക്ക രാജ്യങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുന്ന ആഫ്രിക്കയില്‍ നിന്ന് ആയിരങ്ങളാണ് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപിന്‍െറ തീരം പിടിച്ചുവരുന്നത്. ഒഴുക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് ആലോചിക്കുന്ന യൂറോപ് ആഫ്രിക്കയിലെ പ്രതിസന്ധിക്കു കാരണമെന്നത് മറന്നുപോകുന്നു. 2014ല്‍ ആഫ്രിക്കയില്‍ നിന്ന് കൂടുതല്‍ പേര്‍ അഭയം തേടിയത് ഇറ്റലിയിലാണ്- രണ്ടു ലക്ഷത്തിനു താഴെ. ഈ വര്‍ഷവും ഒഴുക്ക് തുടരുന്നുണ്ട്്. ബോസ്നിയന്‍ സംഘര്‍ഷ കാലത്ത് 20 ലക്ഷം പേര്‍ രാജ്യം വിട്ട് യൂറോപിലെ അയല്‍രാജ്യങ്ങളിലത്തെിയിരുന്നതിന് സമാനമാണ് ആഫ്രിക്കയിലെ നിലവിലെ സ്ഥിതി.

റോഹിങ്ക്യകള്‍: പീഡനത്തിന്‍െറ കടല്‍
ആഴ്ചകളോളം കുടിവെള്ളവും ഭക്ഷണവും നിഷേധിക്കപ്പെട്ട് ആയിരങ്ങള്‍ കടലില്‍ മരണം കാത്തുകിടന്നപ്പോഴായിരുന്നു റോഹിങ്ക്യകള്‍ക്ക് മുഖം കൊടുക്കാന്‍ മാധ്യമങ്ങള്‍ മനസ്സുവെച്ചത്. മ്യാന്‍മറിന്‍െറ പടിഞ്ഞാറന്‍ മേഖലയിലെ റാഖൈനില്‍ പതിറ്റാണ്ടുകളായി പീഡനമേറ്റുവാങ്ങുന്നവരുടെത് തുല്യതയില്ലാത്ത ദുരിതത്തിന്‍െറ കഥയാണ്. ഫലസ്തീനികള്‍ക്ക് സമാനമായി ഒരുകാലത്തും പൗരത്വം കല്‍പിച്ചുകിട്ടാത്തവര്‍. 15ാം നൂറ്റാണ്ടിലെ അറാകാന്‍ സാമ്രാജ്യ കാലത്ത് കുടിയേറിയവരുടെ പിന്‍ഗാമികളായിട്ടും സ്വന്തം പൗരന്‍മാരായി അംഗീകരിക്കാന്‍ 1948ല്‍ സ്വതന്ത്രമായ ശേഷം വന്ന ഒരു സര്‍ക്കാറും തയാറായിട്ടില്ല. ഇതിനു പുറമെയാണ്, തീവ്ര ബുദ്ധ വിഭാഗങ്ങളുടെ കൊടും പീഡനവും. മൂന്നു ലക്ഷത്തോളം റോഹിങ്ക്യകളില്‍ 120,000 ലേറെ പേരാണ് മൂന്നു വര്‍ഷത്തിനിടെ രാജ്യം വിട്ടത്. മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് രാജ്യങ്ങളിലാണ് ഇവര്‍ അഭയം തേടിയത്.

അശാന്തി കൊയ്യാന്‍ കൊതിക്കുന്നവരാണ് ഏതുകാലത്തും സംഘട്ടനങ്ങള്‍ക്കു വഴിമരുന്നിടുന്നതെന്നത് സത്യമാണ്്. ഈ വിഭാഗങ്ങളെ തടയിടാന്‍ ആഗോള തലത്തില്‍ നിലവിലുള്ള സംവിധാനങ്ങളൊന്നും പ്രായോഗികമല്ളെന്ന് വ്യക്തമായതിനാല്‍ പലായനത്തിന്‍െറ തോതും വര്‍ധിക്കുകയേ ഉള്ളൂ.
 

ഇല്ല, ഫലസ്തീനെ ഞങ്ങള്‍ മറന്നിട്ടില്ല...

Posted: 19 Jun 2015 01:49 PM PDT

Image: 
Subtitle: 
വീണ്ടും ഫ്രീഡം ഫ്ളോട്ടില്ല; ജൂണ്‍ അവസാനം ഗസ്സയിലത്തെും

സിസിലി: ‘ഫലസ്തീന്‍ ജനതയെ ലോകം മറന്നിട്ടില്ളെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ഈ യാത്ര പുറപ്പെടുന്നത്. ഒപ്പം ഗസ്സ പിടിച്ചടക്കുന്ന ഇസ്രായേലിന്‍െറ നടപടി സമാധാനപരമായി അവസാനിപ്പിക്കണം...’ ഗസ്സയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുന്ന മരിയാനെ എന്ന ചെറുകപ്പലിന്‍െറ ഉമ്മറപ്പടിയില്‍നിന്ന് കല്ളെ ഓള്‍സണ്‍ പറയുന്നത് രക്തത്തില്‍ മുങ്ങുമ്പോള്‍ മാത്രം ഗസ്സയുടെ നിലവിളി ആഘോഷിക്കുന്ന മുഴുവന്‍ ലോകത്തോടുമാണ്.

ഫലസ്തീനെ അനുകൂലിക്കുന്ന ഒരുസംഘം ആക്ടിവിസ്റ്റുകള്‍ അടങ്ങുന്ന മൂന്ന് ചെറുകപ്പലുകളാണ് ഗസ്സ ലക്ഷ്യമാക്കി സിസിലിയില്‍നിന്ന് പുറപ്പെടുന്നത്. സ്വീഡിഷ് പതാക ഏന്തിയ കപ്പലുകള്‍ ജൂണ്‍ അവസാനിക്കുന്നതിനുമുമ്പ് ഗസ്സയില്‍ എത്തിച്ചേരുമെന്ന് ഫ്രീഡം ഫ്ളോട്ടില്ല സംഘത്തിന്‍െറ തലവനായ കല്ളെ ഓള്‍സണ്‍, ‘അല്‍ ജസീറ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ലോകത്തിന്‍െറ പലകോണിലും കഷ്ടപ്പാടുകളും ദുരിതങ്ങളുമുണ്ട്. പക്ഷേ, ഗസ്സയിലെ അവസ്ഥ അതിഭീകരമാണ്. നാം അവരെ ഓര്‍ക്കുകതന്നെ വേണം’. സിസിലിയന്‍ തുറമുഖത്തുനിന്ന് യാത്ര പുറപ്പെടും മുമ്പ് കല്ളെ ഓള്‍സണ്‍ ഓര്‍മിപ്പിച്ചു. സ്വീഡനില്‍നിന്നും നോര്‍വേയില്‍ നിന്നുമുള്ളവരാണ് സംഘത്തില്‍.

ചികിത്സാ ഉപകരണങ്ങളും മരുന്നും ഭക്ഷണവും സോളാര്‍ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. 2010 മേയില്‍ ഇതുപോലെ ഗസ്സ ലക്ഷ്യമാക്കി പുറപ്പെട്ട മവി മര്‍മറ എന്ന കപ്പലിന് നേരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 10 സന്നദ്ധ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്‍െറ ആക്രമണസാധ്യത മുന്നില്‍ക്കണ്ടാണ് സംഘം യാത്ര തിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് കപ്പലുകള്‍ എവിടെനിന്ന്, എപ്പോള്‍ പുറപ്പെടും തുടങ്ങിയ വിവരങ്ങള്‍ സംഘം പുറത്തുവിട്ടിട്ടില്ല.

‘സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പക്ഷേ, അക്രമരഹിത മാര്‍ഗമാണ് ഞങ്ങളുടേത്. അത് ഇസ്രായേലിന് മനസ്സിലാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്’ മീന്‍പിടിത്തത്തിന് ഉപയോഗിച്ചിരുന്ന മരിയാനെ എന്ന ചെറുകപ്പല്‍ വിലക്കെടുത്താണ് സംഘം യാത്രപുറപ്പെടുന്നത്. യാത്ര വിജയകരമായി ഗസ്സയില്‍ എത്തിയാല്‍ കപ്പല്‍ അവിടത്തെ മീന്‍പിടിത്തക്കാര്‍ക്ക് കൈമാറാനാണ് സംഘം ഉദ്ദേശിക്കുന്നത്.
തങ്ങള്‍ കടന്നുപോകുന്ന വഴിയിലെ തുറമുഖങ്ങളിലെല്ലാം സമാനചിന്താഗതിക്കാര്‍ പിന്തുണയുമായി വരുന്നതായി ഫ്രീഡം ഫ്ളോട്ടില്ലയിലെ അംഗങ്ങള്‍ അല്‍ ജസീറയോട് പറഞ്ഞു.

ദുരിതയാത്രയുടെ കണക്കെടുപ്പ്

Posted: 19 Jun 2015 01:33 PM PDT

Image: 

രണ്ടാം ലോകയുദ്ധശേഷം ഇത്രയധികം അഭയാര്‍ഥി പ്രവാഹമുണ്ടായ ഒരുകാലത്തിന് നാം സാക്ഷ്യംവഹിച്ചിട്ടില്ല. യു.എന്‍ അഭയാര്‍ഥി ഏജന്‍സി കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് 2014ലെ മൊത്തം അഭയാര്‍ഥികളുടെ എണ്ണം 5.95 കോടിയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, അധിനിവേശം, ഭീകരാക്രമണം, ഭരണകൂട ഭീകരത തുടങ്ങി പല കാരണങ്ങളാല്‍ 3.82 കോടി ജനങ്ങള്‍ അതത് രാഷ്ട്രങ്ങള്‍ക്കകത്തുതന്നെ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ അഭയാര്‍ഥികളില്‍ പകുതിയിലധികവും കുട്ടികളാണെന്നതാണ്.

അഞ്ചാം വര്‍ഷത്തിലത്തെിയിരിക്കുന്ന സിറിയന്‍ സംഘര്‍ഷമാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ചത്. കഴിഞ്ഞ 30 വര്‍ഷക്കാലം ഇതിന്‍െറ ക്രെഡിറ്റ് അഫ്ഗാനിസ്താനായിരുന്നു. എന്നാല്‍, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരായ ജനകീയ വിപ്ളവം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴിമാറിയ സിറിയയില്‍ 2011നുശേഷം 76 ലക്ഷം പേര്‍ അഭയാര്‍ഥികളായതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. കഴിഞ്ഞവര്‍ഷം മാത്രം രക്ഷതേടി ആ രാജ്യത്തുനിന്നും കടന്നത് 15.5 ലക്ഷം പേരാണ്. ഓരോ നാല് അഭയാര്‍ഥികളിലും ഒരാള്‍ സിറിയക്കാരനായിരിക്കും എന്നതാണ് ഇതിന്‍െറ മറ്റൊരു കണക്ക്.

സിറിയന്‍ സംഘര്‍ഷത്തിന്‍െറ വലിയൊരു ബാധ്യത വന്നുചേര്‍ന്നത് തുര്‍ക്കിക്കാണെന്ന് പറയാം. സിറിയയില്‍നിന്നുള്ള 16 ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ തുര്‍ക്കി ഭരണകൂടം അഭയം നല്‍കിയത്. അങ്ങനെ, ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയിരിക്കുന്ന രാജ്യം എന്ന റെക്കോഡ് തുര്‍ക്കിക്ക് ലഭിച്ചിരിക്കുന്നു. നേരത്തേ, പാകിസ്താനായിരുന്നു ഏറ്റവും വലിയ ‘അഭയരാഷ്ട്രം’. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നായി മെഡിറ്ററേനിയന്‍ വഴി 2.19 ലക്ഷം പേര്‍ യൂറോപ്പിലേക്ക് കടന്നെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികം പേരും സിറിയക്കാരാണത്രെ.

ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) സൈനിക മുന്നേറ്റം ഇറാഖില്‍ 2.6 ലക്ഷം പേരെ അഭയാര്‍ഥികളാക്കിയിരിക്കുന്നു. യു.എസ് സഖ്യസേനയുടെ അധിനിവേശത്തിന്‍െറ കെടുതികളില്‍നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത ഇറാഖികള്‍ക്കുള്ള മറ്റൊരു പരീക്ഷണമായിരുന്നു ഐ.എസ്. ഇപ്പോള്‍ ആ രാജ്യത്തെ മൂന്നര ലക്ഷത്തിലധികം ആളുകള്‍ മറ്റ് രാജ്യങ്ങളുടെ ദയക്കായി കൈനീട്ടുകയാണ്.

കിഴക്കന്‍ യൂറോപ്പിന്‍െറ ദു$ഖമായി മാറിയിരിക്കുന്നു യുക്രെയ്ന്‍. രാജ്യത്തിന്‍െറ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അനുകൂലികളും ഒൗദ്യോഗിക സഖ്യവും തമ്മില്‍ നടക്കുന്ന പോരാട്ടം ഏറ്റവും ഒടുവിലത്തെ ചര്‍ച്ചക്കുശേഷവും തുടരുകയാണ്. ഡോണെറ്റ്സ്ക് ഉള്‍പ്പെടെയുള്ള യുക്രെയ്ന്‍ സംസ്ഥാനങ്ങളില്‍നിന്നായി ഇതിനകം 2.3 ലക്ഷം പേരാണ് റഷ്യയില്‍ അഭയം തേടിയിരിക്കുന്നത്. 2011ല്‍, സുഡാനില്‍നിന്ന് വേര്‍പ്പെട്ട് രൂപംകൊണ്ട ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ നിസ്സഹായരായി തെരുവിലെറിയപ്പെട്ടത് 15 ലക്ഷം പേരാണ്. ഇതില്‍ മൂന്നിലൊന്നുപേരും രാജ്യത്തുനിന്നും രക്ഷപ്പെട്ടെന്നാണ് മനസ്സിലാക്കുന്നത്. പാകിസ്താനിലും സ്ഥതി വ്യത്യസ്തമല്ല. വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ നടക്കുന്ന സൈനിക റെയ്ഡുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാത്രം അഫ്ഗാനിലേക്ക് രക്ഷപ്പെട്ടത് 2.83 ലക്ഷം പേരാണത്രെ.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ അഭയാര്‍ഥികളുടെ മറ്റൊരു മുഖമാണ് നമ്മുടെ മുന്നില്‍ വെക്കുന്നത്. അരനൂറ്റാണ്ടായി കൊളംബിയന്‍ സര്‍ക്കാര്‍ അവിടത്തെ ഫാര്‍ക് വിമതരുമായി കനത്തപോരാട്ടത്തിലാണ്. ഈ കാലത്തിനിടെ, 60 ലക്ഷം പേരാണ് കലാപത്തെ തുടര്‍ന്ന് കൊളംബിയ വിട്ടത്. ഇപ്പോള്‍, ഫാര്‍ക് വിമതരുമായി സന്ധി സംഭാഷണങ്ങള്‍ പുരോഗമിക്കുമ്പോഴും അഭയാര്‍ഥി പ്രവാഹത്തിന് ഒരുകുറവുമില്ല. 2014ല്‍ 1.37 ലക്ഷം പേര്‍ രാജ്യം വിട്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തെ മുഴുവന്‍ അഭയാര്‍ഥികളെയും ഒരൊറ്റ രാജ്യത്തെ പൗരന്മാരായി കണക്കാക്കുക. എങ്കില്‍, ആ രാജ്യം ലോക ജനസംഖ്യയില്‍ 24ാം സ്ഥാനത്തായിരിക്കും. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമോ പ്രത്യേക അതിര്‍ത്തിയോ ഇല്ളെങ്കിലും യഥാര്‍ഥത്തില്‍ അതൊരു രാജ്യം തന്നെയാണ്. സംഘര്‍ഷങ്ങളും അധിനിവേശങ്ങളും മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും അഭയാര്‍ഥി പ്രവാഹത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പശ്ചിമാഫ്രിക്കയില്‍ ഭീതിവിതച്ച ഇബോള വൈറസില്‍നിന്ന് രക്ഷപ്പെടാന്‍ ആയിരങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലത്തെിയിട്ടുണ്ട്.

(ഫോറിന്‍ പോളിസി മാഗസിന്‍െറ അസിസ്റ്റന്‍റ് എഡിറ്ററാണ് ലേഖകന്‍)
 

രാജി: സുഷമയും വസുന്ധരയും മൗനത്തില്‍

Posted: 19 Jun 2015 01:19 PM PDT

Image: 
Subtitle: 
പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം •വസുന്ധര രാജെക്കും പിന്തുണയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: രാജ്യം തേടുന്ന സാമ്പത്തിക കുറ്റവാളി ലളിത് മോദിക്ക് യാത്രാരേഖകള്‍ ശരിയാക്കിക്കൊടുത്തതിന് പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയിരിക്കേ കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മൗനത്തില്‍.
അതേസമയം സുഷമയും വസുന്ധര രാജെയും രാജിവെച്ചില്ളെങ്കില്‍ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാലസമ്മേളനം സ്തംഭിപ്പിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയതോടെ പ്രതിരോധത്തിലായ ആര്‍.എസ്.എസും ബി.ജെ.പിയും രാജെയെ മാത്രം ബലിയാടാക്കി മോദി സര്‍ക്കാറിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്മാറി.
രാജെയും രാജിവെക്കേണ്ടതില്ളെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വെള്ളിയാഴ്ച വ്യക്തമാക്കേണ്ടി വന്നു. ലളിത് മോദിയുമായി വസുന്ധര രാജെക്കും സുഷമ സ്വരാജിന്‍െറ ഭര്‍ത്താവ് സ്വരാജ് കൗശലിനുമുള്ള ഇടപാടുകള്‍ കുടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. ലളിത് മോദിയുമായി ഇരുവര്‍ക്കും ഒരു പോലെ സ്ഥാപിത താല്‍പര്യങ്ങളുണ്ടായിരുന്നുവെന്ന് വന്നതോടെ രാജെയെ മാത്രം രാജിവെപ്പിച്ച് സുഷമയെയും കേന്ദ്ര സര്‍ക്കാറിനെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രം പരാജയപ്പെടുകയായിരുന്നു.
രാജെ രാജിവെച്ചാല്‍ സുഷമയുടെ രാജി ആവശ്യത്തിന് സമ്മര്‍ദമേറുമെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി കേന്ദ്ര നേതൃത്വം വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തി രാജെക്ക് പിന്നില്‍ പാര്‍ട്ടിയുണ്ടെന്ന് പ്രഖ്യാപിച്ചു.
രാജെ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ളെന്ന് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലളിത് മോദിയും രാജെയും നടത്തിയ ഇടപാടുകളറിയാവുന്ന രാജസ്ഥാനിലെ ബി.ജെ.പി നേതാക്കള്‍ രാജെയെ പിന്തുണക്കാന്‍ തയാറാകാതെ വന്നപ്പോഴാണ് കേന്ദ്ര നേതൃത്വത്തിന് നേരിട്ട് നിലപാട് വ്യക്തമാക്കേണ്ടി വന്നത്.
വെള്ളിയാഴ്ച പഞ്ചാബില്‍ നടന്ന ഒരു ഒൗദ്യോഗിക ചടങ്ങില്‍ രാജ്നാഥ് സിങ്ങിനും അമിത് ഷാക്കും ഒപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ രാജെക്കും ക്ഷണമുണ്ടായിരുന്നു. കേന്ദ്ര നേതാക്കള്‍ക്കൊപ്പമുള്ള പരിപാടിയില്‍ പങ്കെടുക്കുമെന്ന് രാജെ ജയ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബി.ജെ.പി കേന്ദ്ര നേതൃത്വം പരസ്യമായി പ്രതിരോധിക്കാന്‍ വരാത്തതില്‍ പ്രതിഷേധിച്ച് അവസാന നിമിഷം പഞ്ചാബ് പരിപാടി രാജെ റദ്ദാക്കി. ഇതിന് ശേഷമാണ് ബി.ജെ.പി വാര്‍ത്താസമ്മേളനം നടത്തിയത്. രാജെക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളും മുമ്പ് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനുമായി അവര്‍ നടത്തിയ ചര്‍ച്ച പാര്‍ട്ടി കേന്ദ്രങ്ങള്‍ രഹസ്യമാക്കിവെക്കുകയാണ്.
വിസ വിവാദത്തില്‍നിന്ന് സുഷമയെ രക്ഷിച്ച് രാജെയെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ആര്‍.എസ്.എസും  നീക്കങ്ങള്‍ നടത്തുന്നതിന്‍െറ സൂചനകള്‍ പുറത്തുവന്നതോടെയാണ് ഇരുവരും രാജിവെക്കാതെ പാര്‍ലമെന്‍റ് നടത്താന്‍ അനുവദിക്കില്ളെന്ന്് വ്യക്തമാക്കി കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും വിഷയത്തില്‍ കൂട്ടിപ്പിടിക്കുമെന്നും സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. രാജസ്ഥാനിലും ദേശീയതലത്തിലും വിഷയം സജീവമാക്കി നിര്‍ത്തുന്ന കോണ്‍ഗ്രസ് വിഷയം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഇതെല്ലാം കണ്ടും കേട്ടും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയില്ളെന്ന് ഗുലാംനബി തുടര്‍ന്നു. സമാജ്വാദി പാര്‍ട്ടിയെപ്പോലെ ആര്‍.ജെ.ഡി, ജനതാദള്‍ യു, എന്‍.സി.പി തുടങ്ങിയ സംഘടനകള്‍ സുഷമ സ്വരാജിനോട് മൃദുസമീപനം കൈക്കൊള്ളുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അവരെക്കൂടി സ്വന്തം പക്ഷത്ത് ചേര്‍ത്തുപിടിച്ച് മോദി സര്‍ക്കാറിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.ലളിത് മോദിയെ സഹായിച്ചതിന് നേരത്തെ ന്യായീകരണവുമായി രംഗത്തുവന്ന സുഷമ സ്വരാജ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ രാജെയെപ്പോലെ മൗനത്തിലായി. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ശ്രമിച്ചിട്ടും കാണാന്‍ വെള്ളിയാഴ്ച സുഷമ കൂട്ടാക്കിയില്ല.
 

റമദാന്‍ പിറവിക്കൊപ്പം വിരുന്നത്തെുന്നു വ്യാഴവും ശുക്രനും

Posted: 19 Jun 2015 12:25 PM PDT

Image: 

പയ്യന്നൂര്‍: റമദാന്‍ മാസത്തിലെ ചന്ദ്രന് കൂട്ടുകാരായി വ്യാഴവും ശുക്രനും വിരുന്നത്തെുന്നു. റമദാന്‍ തുടക്കത്തിലെ ചെറിയ ചന്ദ്രനൊപ്പം വ്യാഴവും ശുക്രനും സംഗമിക്കുന്ന ആകാശ കാഴ്ച ഇന്ന് (ശനി) ദര്‍ശിക്കാനാവും.
മഴമേഘങ്ങള്‍ അല്‍പം മാറി നിന്നാല്‍ കാഴ്ച കൂടുതല്‍ സുന്ദരമാവും. വൈകീട്ട് എട്ടുമുതല്‍ ദൃശ്യം കാണാം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പ്രഭാപൂരിതമായ ശുക്രനും ചന്ദ്രന്‍െറ ഇരുവശത്തുമായി നിലകൊള്ളുന്നുവെന്നതാണ് ഈ ആകാശ കാഴ്ചയുടെ പ്രത്യേകത. ചന്ദ്രന്‍െറ തൊട്ടടുത്താണ് ശുക്രന്‍െ റ സ്ഥാനം. മുകളില്‍ വ്യാഴവും നിലയുറപ്പിക്കും. ഗ്രഹങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന രേഖയില്‍ തൊട്ടു മുകളിലായി റിഗല്യസ് (മകം) നക്ഷത്രത്തെയും മഴമേഘം കനിഞ്ഞാല്‍ നഗ്ന നേത്രം കൊണ്ട് കാണാനാവുമെന്ന് വാനനിരീക്ഷകനായ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍  40 ഡിഗ്രി ഉയരത്തിലാണ് ഈ ഗ്രഹ-ഉപഗ്രഹ-താര സംഗമം ദൃശ്യവിരുന്നൊരുക്കുന്നത്. രാത്രി ഒമ്പതിന് ഇവര്‍ ഒന്നിച്ച് അസ്തമിക്കും. ഇതുവരെ ഈ കാഴ്ച കേരളത്തില്‍ എല്ലായിടത്തും കാണാനാവും. ഞായറാഴ്ച മുതല്‍ ചന്ദ്രന്‍ ഗ്രഹങ്ങളുടെ സമീപത്തു നിന്നും കിഴക്കോട്ട് നീങ്ങും. ചന്ദ്രന്‍ മാറുമ്പോള്‍ ഗ്രഹങ്ങള്‍ തമ്മില്‍ പരസ്പരം അടുത്തുവരുന്നത് മറ്റൊരു ആകാശക്കാഴ്ചയാണ്. ഈ മാസം 30, ജൂലൈ ഒന്ന് തീയതികളില്‍ വ്യാഴവും ശുക്രനും തൊട്ടുരുമ്മി നില്‍ക്കുന്ന അത്യപൂര്‍വ ദൃശ്യവിരുന്നും ഈ ഗ്രഹയോഗത്തിന്‍െറ സവിശേഷതയാണ്.
ഒന്നാം തീയതിക്കു ശേഷം രണ്ട് ഗ്രഹങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കും. വ്രതനാളുകള്‍ കഴിഞ്ഞ് ശവ്വാല്‍ മാസപ്പിറവിക്കു ശേഷം ചന്ദ്രന്‍ വീണ്ടും ഈ ഗ്രഹങ്ങളുടെ മധ്യത്തിലത്തെുമെന്നതാണ് മറ്റൊരു പ്രത്യേകത. ജൂലൈ 18ന് രാത്രിയിലായിരിക്കും ചന്ദ്രന്‍ വീണ്ടും ഗ്രഹങ്ങളുടെ മധ്യത്തില്‍ എത്തുക.
ഇതേ കാലയളവില്‍ തന്നെ സന്ധ്യാസമയങ്ങളില്‍ കിഴക്കന്‍ ചക്രവാളത്തില്‍ വൃശ്ചികത്തിലെ അനിഴം നക്ഷത്രത്തിനു തൊട്ടുമുകളിലായി ശനി ഗ്രഹത്തെയും കാണാനാവും.
 

മെസ്സിക്ക് സെഞ്ച്വറി പോരാട്ടം

Posted: 19 Jun 2015 12:10 PM PDT

Image: 
Subtitle: 
അര്‍ജന്‍റീന കുപ്പായത്തില്‍ 100ാം മത്സരം

ലാസെറിന: കിരീടവും ചെങ്കോലുമൊന്നുമില്ലാതെ ലയണല്‍ മെസ്സിക്ക് അര്‍ജന്‍റീന കുപ്പായത്തിലെ 100ാം അങ്കം. ശനിയാഴ്ച പുലര്‍ച്ചെ കോപ അമേരിക്ക അവസാന ഗ്രൂപ് മത്സരത്തില്‍ ജമൈക്കയെ നേരിടുമ്പോള്‍ മെസ്സിയുടെ ദേശീയ കുപ്പായത്തിലെ സെഞ്ച്വറി നേട്ടമാവും. 2005ല്‍ ദേശീയ ടീമിലത്തെിയെങ്കിലും പേരിനൊരു കിരീടംപോലും കാല്‍പന്തുകളിയിലെ ഇതിഹാസതാരത്തിന്‍െറ കരിയറിലത്തെിയിട്ടില്ല. ഒപ്പമുള്ളത് ക്ളബിനുമാത്രം കളിക്കുന്ന സൂപ്പര്‍താരമെന്ന വിമര്‍ശം മാത്രം. ഈമാസം 24ന് 28ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് മെസ്സിയുടെ സെഞ്ച്വറിയത്തെുന്നത്.

100 മത്സരം കളിക്കുന്ന അഞ്ചാമത്തെ അര്‍ജന്‍റീനക്കാരനെന്ന റെക്കോഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. യാവിയര്‍ സനെറ്റി (145), റോബര്‍ട്ടോ അയാള (115), യാവിയര്‍ മഷറാനോ (113), ഡീഗോ സിമിയോണെ (106) എന്നിവരാണ് സെഞ്ച്വറി ക്ളബിലെ മറ്റു അര്‍ജന്‍റീനക്കാര്‍.
വ്യക്തിഗത നേട്ടങ്ങളില്‍ മെസ്സിയാണ് ഒന്നാമന്‍. നാല് ഫിഫ ലോകതാരത്തിനുള്ള അവാര്‍ഡ്. നാല് ചാമ്പ്യന്‍സ് ലീഗ്, ഏഴ് സ്പാനിഷ് ലീഗ്, മൂന്ന് കിങ്സ് കപ്പ് കിരീടങ്ങള്‍. അര്‍ജന്‍റീനക്കുവേണ്ടി 46 ഗോളുമായി രണ്ടാംസ്ഥാനത്തും. എന്നാല്‍, കരിയര്‍ റെക്കോഡ് പുസ്തകത്തില്‍ മുറിവായി ബാക്കിനില്‍ക്കുകയാണ് ദേശീയ കുപ്പായത്തിലെ ഒരു കിരീടവുമില്ളെന്നത്്. ഈ മുറിവ് ഇക്കുറി മായ്ക്കുമെന്ന് മെസ്സി ചിലിയില്‍ കോപ പോരാട്ടത്തിരക്കിനിടെ വാക്കുനല്‍കുന്നു. ‘ഈ റെക്കോഡിലത്തെിയത് സന്തോഷം നല്‍കുന്നു. മറ്റൊരു ജയത്തോടെ ഈ നേട്ടം ആഘോഷിക്കും. എല്ലാവര്‍ക്കുമായി കപ്പും നേടും’ - അഭിമുഖത്തില്‍ പറഞ്ഞു.

അണ്ടര്‍ 20 ലോകകപ്പിലെ ഗോള്‍ഡന്‍ബാളും ഗോള്‍ഡന്‍ ബൂട്ടും നേടിയ മെസ്സിയെ 2005 ആഗസ്റ്റ് 17ന് ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ദേശീയ കുപ്പായത്തിലേക്ക് വിളിച്ചത്. കളിയുടെ 63ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ താരം രണ്ടു മിനിറ്റിനുള്ളില്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി. അന്ന് ഡ്രസ്സിങ് റൂമില്‍ കരഞ്ഞു തളര്‍ന്നിരുന്ന മെസ്സിയാണ് ശനിയാഴ്ച 100ാം അങ്കത്തിനിറങ്ങുന്നത്. യൂത്ത് ലോകകപ്പും ഒളിമ്പിക്സ് സ്വര്‍ണവും നേടി. 2007 കോപ ഫൈനലില്‍ ബ്രസീലിനോടും, 2011ല്‍ സ്വന്തം മണ്ണില്‍ ക്വാര്‍ട്ടറിലും മെസ്സിയുടെ അര്‍ജന്‍റീന മടങ്ങി.

2006, 2010 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ മടങ്ങിയ അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയത്തെിയെങ്കിലും കിരീടം തൊട്ടില്ല. കളിമികവില്‍ മെസ്സി മുന്‍പന്തിയിലാണെങ്കിലും ഒരു ലോകകപ്പ് നേടുവോളം ഡീഗോ മറഡോണ തന്നെയാവും അര്‍ജന്‍റീനക്കാരുടെ ഇതിഹാസം. 99 കളിയുടെ അനുഭവത്തെ കുറിച്ച ചോദ്യത്തിന് ‘അവിശ്വസനീയം. പക്ഷേ, ഒരു കിരീടവുമില്ളെന്നത് ദൗര്‍ഭാഗ്യമായി’ എന്നായിരുന്നു മെസ്സിയുടെ മറുപടി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP