തൃശൂരില്‍ 100 കോടിയുടെ വികസനം –മന്ത്രി മഞ്ഞളാംകുഴി അലി Madhyamam News Feeds | ![]() |
- തൃശൂരില്‍ 100 കോടിയുടെ വികസനം –മന്ത്രി മഞ്ഞളാംകുഴി അലി
- ഹൈകോടതി ഉത്തരവ് ലംഘിച്ച് മത്സ്യക്കച്ചവടം തകൃതി
- പുതുച്ചേരിയില്‍ കാറപകടം; മലയാളിയടക്കം മൂന്നു മരണം.
- വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് നൂറുശതമാനത്തിലേക്ക്
- വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍ക്കാനത്തെിയ രണ്ടുപേര്‍ പിടിയില്‍
- കെജ് രിവാളിന്‍െറ സെക്രട്ടറിക്കെതിരെ അഴിമതിയാരോപണം
- സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി
- രണ്ടാം ക്ളാസുകാരന് സഹപാഠികളുടെ സ്നേഹ സമ്മാനം
- നാടിനെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങള്‍
- മിഠായിത്തെരുവ് നവീകരണം ജൂലൈയില്‍ തുടങ്ങും –മന്ത്രി മുനീര്‍
- ലളിത് മോദി വിവാദം: സുഷമക്ക് ശിവസേനയുടെ പിന്തുണ
- മദ്യപിച്ച് കാറിനകത്തു സ്വയം പൂട്ടിയിട്ട യുവതി പൊലീസുകാരെ വലച്ചു
- ഉപ്പും മധുരവും കൊഴുപ്പും കുറക്കും; മുഖം രക്ഷിക്കാന്‍ നെസ് ലെ
- ഖത്തര്‍ അമീര്‍ യു.എ.ഇ സന്ദര്‍ശിച്ചു
- പുതിയ സലാല വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു
- ഇഖാമ പുതുക്കുന്നതിനുമുമ്പ് വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം
- യമന്‍: ഐക്യരാഷ്ട്ര സഭ ചര്‍ച്ച മന്ത്രിസഭ സ്വാഗതം ചെയ്തു
- ആര്‍.കെ നഗറില്‍ പ്രചാരണം കൊഴുക്കുന്നു; ജയ 21ന് വോട്ടര്‍മാരെ കാണും
- വിഷം പൂക്കുന്ന പാടങ്ങള്‍
- റെയില്‍വേ സ്വകാര്യ കമ്പനികള്‍ക്കോ?
- ബൊളീവിയക്ക് ചരിത്രജയം
- പ്ലസ് വണ്‍ അലോട്‌മെന്റ് ലിസ്റ്റ് ഇന്ന്
- മെക്സിക്കോക്കെതിരെ ചിലിക്ക് സമനില (3^3)
- ഗുവാം പിടിച്ചടക്കാന്‍ ഇന്ത്യയിറങ്ങും
- സൊഹാനി ദേവി രണ്ടാംവയസ്സില്‍ വിവാഹിത, 13ല്‍ വിധവ
തൃശൂരില്‍ 100 കോടിയുടെ വികസനം –മന്ത്രി മഞ്ഞളാംകുഴി അലി Posted: 16 Jun 2015 12:35 AM PDT തൃശൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ 'അര്‍ബന്‍ ട്വന്‍റി-ട്വന്‍റി'യില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നഗരത്തിലെ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ഹൈകോടതി ഉത്തരവ് ലംഘിച്ച് മത്സ്യക്കച്ചവടം തകൃതി Posted: 16 Jun 2015 12:35 AM PDT പെരുമ്പിലാവ്: ഹൈകോടതി ഉത്തരവ് ലംഘിച്ച് പെരുമ്പിലാവില്‍ അനധികൃത മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. കടവല്ലൂര്‍ പഞ്ചായത്തിന്‍െറ കേന്ദ്ര സ്ഥാനമായ പെരുമ്പിലാവില്‍ പട്ടാമ്പി റോഡിലാണ് അനധികൃത മത്സ്യക്കച്ചവടം നടക്കുന്നത്. പഞ്ചായത്തധികൃതരുടെ ഒത്താശയോടെയാണ് കച്ചവടമെന്ന് ആരോപണമുണ്ട്. ദിവസവും വൈകുന്നേരങ്ങളിലാണ് കച്ചവടം. പെട്ടി ഓട്ടോറിക്ഷകളിലാണ് കൂടുതലും. കൂടാതെ ഷെഡ് കെട്ടിയും അനധികൃത മത്സ്യക്കച്ചവടം തുടരുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഹൈകോടതി ഉത്തരവ് പ്രകാരം ഈ മേഖലയില്‍ മത്സ്യക്കച്ചവടം നിരോധിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ഫെബ്രുവരി നാലിന് പഞ്ചായത്ത് ഭരണസമിതി യോഗവും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. |
പുതുച്ചേരിയില്‍ കാറപകടം; മലയാളിയടക്കം മൂന്നു മരണം. Posted: 16 Jun 2015 12:10 AM PDT Image: ![]() പുതുച്ചേരി: പുതുച്ചേരിയില്‍ കാറപകടത്തില്‍ മലയാളി ഡോക്ടറടക്കം മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കല്ലൂര്‍ പടിഞ്ഞാറേപള്ളിക്കു സമീപം ചുള്ളി പോളിന്‍്റെ മകള്‍ ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശുകാരനായ സോമശേഖര്‍, തമിഴ്നാട്ടുകാരി ദിവ്യ എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍. തിങ്കളാഴ്ച വൈകീട്ടായിരുന്നുഅപകടം. മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരുമായ ആറംഗസംഘം സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ ഗട്ടറില്‍ വീണ് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. എം.ഡി പ്രവേശന പരീക്ഷാ പരിശീലനത്തിനായി പോണ്ടിച്ചേരിയിലത്തെിയതായിരുന്നു ഡാനിയ. വിവരമറിഞ്ഞ ബന്ധുക്കള്‍ രാത്രി തന്നെ പോണ്ടിച്ചേരിയിലത്തെി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും. വിദേശത്തുള്ള ഡാനിയയുടെ പിതാവ് ഇന്ന് വൈകീട്ടോടെയും ആസ്ട്രേലിയയിലുള്ള സഹോദരി ടിങ്കിള്‍ നാളെ രാവിലെയും നാട്ടിലത്തെുമെന്നറിയുന്നു. ജിജിയാണ് മാതാവ്. |
വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് നൂറുശതമാനത്തിലേക്ക് Posted: 16 Jun 2015 12:03 AM PDT പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രക്രിയ നൂറുശതമാനത്തോടടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. 54 ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട, അടൂര്‍ നഗരസഭകളുടെയും നാലു ബ്ളോക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. |
വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍ക്കാനത്തെിയ രണ്ടുപേര്‍ പിടിയില്‍ Posted: 15 Jun 2015 11:28 PM PDT കോട്ടയം: വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍ക്കാനത്തെിയ രണ്ടുപേരെ നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഷാഡോ പൊലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ ചേര്‍ത്തല പുളിയംകോട്ട് വീട്ടില്‍ രമേശ് (പൊടിമോന്‍-19), അരീപ്പറമ്പ് ചക്കനാട്ട് അമ്പലത്തിന് സമീപം കിഴക്കേക്കൊല്ലമ്പറമ്പില്‍ സുനില്‍ (ടിപ്പര്‍ സുനില്‍ -28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ 1.75 കിലോ കഞ്ചാവും 17,000 രൂപയും പിടിച്ചെടുത്തു. വെസ്റ്റ് സി.ഐ സക്കറിയ മാത്യുവിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവുമായി രണ്ടുപേര്‍ എത്തുന്നതായി ഡിവൈ.എസ്.പി വി. അജിത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒരാഴ്ചയിലേറെയായി ഷാഡോ പൊലീസ് സംഘം നഗരത്തിലെ പ്രധാന കഞ്ചാവ് ഇടനിലക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. കഞ്ചാവിന്‍െറ ചില്ലറ വില്‍പനക്കാരുടെയും കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ഥി സംഘത്തിന്‍െറയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നിരീക്ഷണവും നടത്തി. |
കെജ് രിവാളിന്‍െറ സെക്രട്ടറിക്കെതിരെ അഴിമതിയാരോപണം Posted: 15 Jun 2015 11:18 PM PDT Image: ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ സെക്രട്ടറി രാജേന്ദര്‍ കുമാറിനെതിരെ അഴിമതി ആരോപണം. ഡല്‍ഹി ഡയലോഗ് കമ്മിഷന്‍ മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷി, അഴിമതി വിരുദ്ധ സേനാത്തലവനായ എം.കെ.മീണക്ക് ഇതു സംബന്ധിച്ച പരാതി നല്‍കി. ഡല്‍ഹി സര്‍ക്കാരിന്‍െറ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ നടന്ന അഴിമതികളില്‍ രാജേന്ദര്‍ കുമാറിന്‍െറ പങ്ക് പരിശോധിക്കണമെന്നാണ് പരാതിക്കാരന്‍െറ ആവശ്യം. ഡല്‍ഹി സര്‍ക്കാരിന്‍െറ കീഴില്‍ വിദ്യാഭ്യാസവകുപ്പില്‍ ഡയറക്ടറായും ഐ.ടി സെക്രട്ടറിയായും, ആരോഗ്യവകുപ്പ് സെക്രട്ടറിയായും വാണിജ്യവകുപ്പ് ഡയറക്ടറായും രാജേന്ദര്‍ കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിവിധ കമ്പനികള്‍ രൂപവത്കരിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാറുകള്‍ അനധികൃതമായി നേടിയെന്നും ഇതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടായെന്നുമാണ് ആരോപണം. ഡല്‍ഹി ഡയലോഗ് കമ്മിഷന്‍ വൈസ് ചെയര്‍മാനായ ആശിഷ് ഖേതാനുമായുള്ള പരസ്യമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തായ ആശിഷ് ജോഷി കേന്ദ്ര ഐ.ടി. മന്ത്രാലയത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. |
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി Posted: 15 Jun 2015 11:14 PM PDT കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്‍െറ സ്വയംപര്യാപ്തതാ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കിദൂര്‍ കുണ്ടങ്കരടുക്ക കോളനിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. |
രണ്ടാം ക്ളാസുകാരന് സഹപാഠികളുടെ സ്നേഹ സമ്മാനം Posted: 15 Jun 2015 10:57 PM PDT Image: ![]() എടയൂര്‍: വിദ്യാര്‍ഥികളുടെ സ്നേഹ സമ്മാനമായി രണ്ടാം ക്ളാസുകാരനുള്ള വീടിന്‍െറ നിമാണം പൂര്‍ത്തിയായി. പൂക്കാട്ടിരി ഐ.ആര്‍.എച്ച്.എസ്.എസില്‍ നടപ്പാക്കിയ സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ക്ളാസ് വിദ്യാര്‍ഥി മൂന്നാക്കല്‍ സ്വദേശി മുഹമ്മദ് സിനാന് വീട് നിര്‍മിച്ചത്. സ്കൂളില്‍ ഓരോ വര്‍ഷവും നടപ്പാക്കുന്ന വിവിധ കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്കൂളിലെ സ്വന്തമായി വീടില്ലാത്ത ഏറ്റവും നിര്‍ധനനായ വിദ്യാര്‍ഥിയെ തെരഞ്ഞെടുത്തത്. വീട് നിര്‍മാണത്തിന് ആറര ലക്ഷത്തോളം രൂപ ചെലവായി. അതില്‍ അഞ്ച് ലക്ഷം രൂപയും വിദ്യാര്‍ഥികള്‍ ഫണ്ട് സമാഹരണത്തിലൂടെ ശേഖരിച്ചതാണ്. പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് 12,000 രൂപ വരെ പിരിച്ചു നല്‍കിയ വിദ്യാര്‍ഥിയുണ്ട്. സ്കൂളിലെ തണല്‍ക്കൂട്ട്, എന്‍.എസ്.എസ്, സ്കൗട്ട്സ്, ജെ.ആര്‍.സി എന്നീ യൂനിറ്റുകളും പി.ടി.എയും മാനേജ്മെന്‍റും വീട് നിര്‍മാണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കി. സാമ്പത്തിക സഹായത്തിന് പൂറമെ വീട് നിര്‍മിക്കുന്നതിന് വിദ്യാര്‍ഥികളുടെ കായികാധ്വാനവും ഉണ്ടായിരുന്നു. മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡിന്‍െറ സഹായവും പദ്ധതി പൂര്‍ത്തീകരണത്തിന് തുണയായി. വി.പി. മൊയ്തീന്‍ കുട്ടി ചെയര്‍മാനും വി.പി. അനീസ്, റംല എന്നിവര്‍ വൈസ് ചെയര്‍മാനുമായ കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. അധ്യാപകരായ പി.പി. മനോജ്, പി. നജ്മുദ്ദീന്‍ എന്നിവര്‍ ഫണ്ട് സമാഹാരണത്തിന് മേല്‍നോട്ടം വഹിച്ചു. തങ്ങളുടെ സഹപാഠിക്ക് നല്‍കുന്ന വീടിന്‍െറ താക്കോല്‍ ദാന ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. താക്കോല്‍ ദാനം നാളെ വളാഞ്ചേരി: പൂക്കാട്ടിരി ഐ.ആര്‍.എച്ച്.എസ്.എസിലെ തണല്‍ക്കൂട്ട്, എന്‍.എസ്.എസ്, സ്കൗട്ട്സ്, ജെ.ആര്‍.സി. യൂനിറ്റുകളുടെ സഹകരണത്തോടെ പി.ടി.എയും മാനേജ്മെന്‍റും ചേര്‍ന്ന് സഹപാഠിക്ക് നിര്‍മിച്ച വീടിന്‍െറ താക്കോല്‍ ദാനം ബുധനാഴ്ച രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നിര്‍വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, ജെ.എം.സി.ടി. ചെയര്‍മാന്‍ വി.കെ. അലി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. സ്കൂള്‍ മാഗസിന്‍െറ പ്രകാശനവും എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ഹാരിസ് ബാബു, വൈസ് പ്രിന്‍സിപ്പല്‍ വി. ഹിഷാം, അധ്യാപക പ്രതിനിധികളായ പി.പി. മനോജ്, കെ. അബ്ദുല്‍ സമദ്, പി.പി. മുഫസില്‍, ടി. ദിജേഷ് എന്നിവര്‍ സംബന്ധിച്ചു. |
നാടിനെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങള്‍ Posted: 15 Jun 2015 10:53 PM PDT പെരിന്തല്‍മണ്ണ: നാടിനെ ഞെട്ടിച്ച് നടന്ന കൊലപാതകങ്ങളില്‍ നാട് ഭീതിയില്‍. അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് കൊലപാതകങ്ങളാണ് നാടിനെ ഭീതിയിലാക്കിയത്. വാക്കുതര്‍ക്കങ്ങള്‍ കൈയേറ്റങ്ങളിലേക്കും ഒടുവില്‍ കത്തിക്കുത്തിലേക്കും മാറിയപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഒപ്പം അനാഥമായത് രണ്ട് കുടുംബങ്ങളും. രണ്ട് സംഭവങ്ങളും നടന്നത് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഞായറാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ബിയര്‍ പാര്‍ലറിന് മുന്‍വശത്തുണ്ടായ വാക്കേറ്റം പാതായ്ക്കര സ്വദേശിയായ യുവാവിന്‍െറ ജീവനെടുത്തു. ഇതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് തിങ്കളാഴ്ച കരിങ്കല്ലത്താണിയില്‍ മറ്റൊരു സംഭവത്തില്‍ 51കാരന്‍ കൊല്ലപ്പെടുന്നത്. |
മിഠായിത്തെരുവ് നവീകരണം ജൂലൈയില്‍ തുടങ്ങും –മന്ത്രി മുനീര്‍ Posted: 15 Jun 2015 10:30 PM PDT കോഴിക്കോട്: സുരക്ഷക്കും സൗന്ദര്യവത്കരണത്തിനും പ്രാധാന്യം നല്‍കി ഇന്ത്യയിലെ മറ്റു തെരുവുകള്‍ക്ക് മാതൃകയായി മിഠായിത്തെരുവ് വികസിപ്പിക്കുമെന്നും ഇതിനായി 2.65 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മിഠായിത്തെരുവ് സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഠായിത്തെരുവിന്‍െറ സുരക്ഷ കണക്കിലെടുത്ത് കേബ്ള്‍ വഴി വൈദ്യുതിവിതരണം നടത്തും. ഇവിടെ പ്രത്യേക ഫയര്‍ എന്‍ജിന്‍ സജ്ജമാക്കും. ആളുകള്‍ക്ക് ഏതു ഭാഗത്തേക്കും നടന്നുപോയി സാധനങ്ങള്‍ വാങ്ങുന്നതിനാവശ്യമായ സൗകര്യം വികസിപ്പിക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. മാളുകളില്‍നിന്ന് വ്യത്യസ്തമായി കച്ചവടത്തിലെ തനത് സംസ്കാരം നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരുഭാഗത്ത് നിര്‍മാണം നടക്കുമ്പോള്‍ മറ്റുഭാഗം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയിലാണ് പ്രവൃത്തി നടക്കുക. ഡല്‍ഹിയിലെ ഗുഡ്ഗാവിന് സമാനമായ രീതിയില്‍ ലോകോത്തര മാതൃകയില്‍ മിഠായിത്തെരുവിനെ മാറ്റിയെടുക്കുന്ന പദ്ധതിയുടെ നിര്‍മാണം ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. |
ലളിത് മോദി വിവാദം: സുഷമക്ക് ശിവസേനയുടെ പിന്തുണ Posted: 15 Jun 2015 10:00 PM PDT Image: ![]() ന്യൂഡല്‍ഹി: ഐ.പി.എല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചതിന് ആരോപണം നേരിടുന്ന കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായി ശിവസേന. സേനയുടെ മുഖപത്രമായ സാമ്നയാണ് പിന്തുണയുമായി രംഗത്തുവന്നത്. സുഷമക്കെതിരെയുള്ള ആരോപണം വിദേശ കാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാറിന്‍െറ ആത്മവീര്യം കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സാമ്ന ആരോപിച്ചു. സുഷമാ സ്വരാജിന്‍െറ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെ ത്തണം. വിവേകമുള്ള മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാം. നിതിന്‍ ഗഡ്കരി, രാജ് നാഥ് സിങ് എന്നിവര്‍ക്കെതിരെ മുമ്പ് ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ സുഷമ സ്വരാജ് തയാറായി എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാജിസന്നദ്ധത ആര്‍.എസ്.എസ് തള്ളുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ വിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുന്‍ വിദേശ കാര്യ സെക്രട്ടറി സുജാത സിങ് പറഞ്ഞു. ലളിത് മോദിക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിച്ച സമയത്ത് വിദേശ കാര്യ സെക്രട്ടറിയായിരുന്നു സുജാത സിങ്. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ല. അതുമായി ബന്ധപ്പെട്ട ഒരു രേഖയും തന്‍െറ ഓര്‍മയില്‍ ഇല്ലെന്നും സുജാത സിങ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. വിരമിക്കാന്‍ അഞ്ച് മാസം ബാക്കിയുള്ളപ്പോള്‍ ജനുവരിയില്‍ സുജാത സിങ്ങിനെ വിദേശ കാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. ലളിത് മോദി വിവാദത്തില്‍ ശക്തമായി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്, സുഷമയുടെ രാജി ആശ്യപ്പെടുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന മൗനവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. |
മദ്യപിച്ച് കാറിനകത്തു സ്വയം പൂട്ടിയിട്ട യുവതി പൊലീസുകാരെ വലച്ചു Posted: 15 Jun 2015 09:41 PM PDT Image: ![]() മുബൈ: സ്വയം പൂട്ടിയിട്ട് രണ്ടു മണിക്കൂറോളം കാറിനകത്ത് കഴിഞ്ഞ യുവതി പൊലീസുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനത്തെിയ പൊലീസ് സംഘം ബാന്ദ്രയില്‍ വച്ചാണ് യുവതിയെ പരിശോധനക്ക് വിധേയമാക്കിയത്. അനുവദനീയമായതില്‍ കൂടുതല്‍ അളവ് മദ്യം കഴിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതോടെ യുവതി കാറിനകത്ത് കയറി അകത്തുനിന്നും ലോക്ക് ചെയ്യുകയായിരുന്നു. പുറത്തിറങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ ഉച്ചത്തില്‍ സംഗീതം കേട്ടുകൊണ്ട് ഏകദേശം രണ്ടു മണിക്കൂറോളം യുവതി കാറിനകത്തുതന്നെ ഇരുന്നു. ഈ സമയത്ത് പൊലീസിനെ ചീത്ത വിളിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കാര്‍ തുറന്ന് പുറത്തിറങ്ങാനുള്ള ആവശ്യം അനുസരിക്കാതെ വന്നതോടെ പൊലീസിന് ബലം പ്രയോഗിച്ച് കാര്‍വിന്‍ഡോ പൊളിക്കേണ്ടിവന്നു. ഇതോടെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ചാനല്‍ കാമറകളില്‍ യുവതി പൊലീസിനെ ചീത്ത വിളിക്കുന്നതും പൊലീസ് യുവതിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജാനവി ഗഡ്കര്‍ എന്ന അഭിഭാഷക മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നഗരങ്ങളിലെ പരിശോധന പൊലീസ് കര്‍ശനമാക്കിയിരിക്കുകയാണ്. |
ഉപ്പും മധുരവും കൊഴുപ്പും കുറക്കും; മുഖം രക്ഷിക്കാന്‍ നെസ് ലെ Posted: 15 Jun 2015 09:28 PM PDT Image: ![]() ദുബൈ: ഇന്ത്യയില്‍ മാഗി നിരോധത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ ബഹുരാഷ്ട്ര ഭീമന്‍ നെസ്ലെ രുചിചേരുവയില്‍ മാറ്റം വരുത്തിയും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും കൂടുതല്‍ സാമൂഹിക സേവന ദൗത്യങ്ങള്‍ പ്രഖ്യാപിച്ചും പ്രതിച്ഛായ വീണ്ടെടുക്കാനൊരുങ്ങുന്നു. സമൂഹത്തോടുള്ള ചുമതലകള്‍ നിറവേറ്റാനായി മിഡിലീസ്റ്റ് മേഖലയില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹിക ദൗത്യങ്ങള്‍ എന്ന പേരിലിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉള്ളത്. കുട്ടികള്‍ക്കായി ഈ വര്‍ഷം തന്നെ മൂന്നു പുതിയ ഉത്പന്നങ്ങള്‍ നെസ്ലെ വിപണിയിലത്തെിക്കുമെന്ന് നെസ്ലെ മിഡിലീസ്റ്റ് ചെയര്‍മാനും സി.ഇ.ഒയുമായ യുവസ് മാംഗ്ഹാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ 20 ഇന പ്രഖ്യാപനത്തില്‍ പറയുന്നു. കുട്ടികള്‍ക്കുള്ള എല്ലാ ഉത്പന്നങ്ങളും 100 ശതമാനവും നെസ്ലെ ന്യൂട്രീഷണല്‍ ഫൗണ്ടേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മിക്കുക. ഇതനുസരിച്ച് എല്ലാ നെസ്ലെ ഉത്പന്നങ്ങളിലൂം ഉപ്പിന്‍െറയും പഞ്ചസാരയുടെയും അളവ് പത്തു ശതമാനം കണ്ട് കുറക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ഉത്പന്നങ്ങളില്‍ ഒരുനേരത്തേ ആഹാരത്തില്‍ പഞ്ചസാര ഒമ്പത് ഗ്രാമില്‍ താഴെയാക്കും. ഇത് ഈ വര്‍ഷം തന്നെ നടപ്പാക്കും. 2016 ഓടു കൂടി നെസ്ലെ ഉത്പന്നങ്ങളിലെ പൂരിത കൊഴുപ്പിന്‍െറ അളവും 10 ശതമാനം കുറക്കും. പുതിയ ഉത്പന്നങ്ങളില്‍ അപൂരിത കൊഴുപ്പ് തീരെയുണ്ടാകില്ല. ദിവസം മനുഷ്യ ശരീരത്തിനാവശ്യമായ പോഷകത്തിന്‍െറ അളവ് എല്ലാ പാക്കറ്റുകളിലും വിശദമാക്കും. കുട്ടികള്‍ക്കും കുടൂംബത്തിനും കഴിക്കാവുന്ന അളവ് സംബന്ധിച്ചും മാര്‍ഗ നിര്‍ദേശം നല്‍കും. ആരോഗ്യത്തില്‍ ജലത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും ബോധവല്‍ക്കരണം നടത്തും. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന് മിഡിലീസ്റ്റിലെ അഞ്ചു രാജ്യങ്ങളില്‍ പ്രത്യേക പരിപാടി നടപ്പാക്കും. മുലപ്പാലിന് പകരമായുള്ള ഉത്പന്നങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും പാലിക്കുമെന്നും ‘സമൂഹത്തില്‍ നെസ്ലെ- പങ്കാളിത്ത മൂല്യങ്ങള്‍ സൃഷ്ടിക്കുക’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് മിഡിലീസ്റ്റ് മേഖലക്കായി ഒരു ബഹുരാഷ്ട്ര കമ്പനി ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കുന്നതെന്ന് നെസ്ലെ അവകാശപ്പെട്ടു. ജീവനക്കാരുടെ ക്ഷേമത്തിനും പരിസ്ഥിതി സന്തുലനത്തിനും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയുള്ളതാണ് മറ്റു പ്രഖ്യാപനങ്ങള്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു കമ്പനിക്ക് വിജയകരമാകാന്‍ സമൂഹത്തിന് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ടെന്നും അത് കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും സി.ഇ.ഒ പറഞ്ഞു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയത്തിന്‍െറ അംശം കണ്ടതിനെ തുടര്‍ന്ന് നെസ്ലെയുടെ ജനകീയ ഉത്പന്നമായ മാഗി നൂഡില്‍സ് ഈയിടെ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് നെസ്ലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മിഡിലീസ്റ്റില്‍ ഉള്‍പ്പെടെ ഇടിവ് സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ദൗത്യങ്ങളും അവകാശവാദങ്ങളുമായി നെസ്ലെ രംഗത്തുവന്നത്. മിഡിലീസ്റ്റിലെ 13 രാജ്യങ്ങളിലായി 240 കോടി ഡോളറിന്‍െറ വിറ്റുവരവാണ് കമ്പനിക്കുള്ളത്. 19 ഫാക്ടറികളിലായി 11,000 ജീവനക്കാരുണ്ട്. അടുത്ത അഞ്ചു വര്‍ഷം 40 കോടി ഡോളറിന്‍െറ നിക്ഷേപം ഈ മേഖലയില്‍ നടത്തുമെന്നും സി.ഇ.ഒ പറഞ്ഞു. |
ഖത്തര്‍ അമീര്‍ യു.എ.ഇ സന്ദര്‍ശിച്ചു Posted: 15 Jun 2015 09:26 PM PDT Image: ![]() അബൂദബി: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി യു.എ.ഇ സന്ദര്‍ശിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളെയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മേഖലയുടെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന ഭീഷണികളെ യോജിച്ച് നേരിടണമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ് യു.എ.ഇ നടത്തുന്നത്. ജി.സി.സി രാജ്യങ്ങളുമായി സൗഹൃദവും സഹകരണവും പുലര്‍ത്തുന്ന സമീപനമാണ് രാജ്യത്തിന്‍േറതെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ഖത്തറിന് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് അമീര്‍ നന്ദി പറഞ്ഞു. ഒരുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി. |
പുതിയ സലാല വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു Posted: 15 Jun 2015 09:07 PM PDT Image: ![]() മസ്കത്ത്/സലാല: പുതിയ സലാല വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 5.20ന്‍െറ ദോഹക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനമാണ് പഴയ വിമാനത്താവളത്തില്‍നിന്ന് അവസാനമായി ഉയര്‍ന്നുപൊങ്ങിയത്. ഇതിനുശേഷം 38 വര്‍ഷം പഴക്കമുള്ള പഴയ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം ഒൗദ്യോഗികമായി അവസാനിപ്പിച്ച് വ്യോമ സര്‍വീസുകള്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റി. മസ്കത്തില്‍നിന്ന് സലാലയിലേക്കുള്ള 9.25ന്‍െറ ഡബ്ള്യു.വൈ 903ാം നമ്പര്‍ ഒമാന്‍ എയറാണ് പുതിയ വിമാനത്താവളത്തിന്‍െറ റണ്‍വേയില്‍ ആദ്യമായി പറന്നിറങ്ങിയത്. പിറകെ പുതിയ റണ്‍വേയില്‍ ഇറങ്ങിയത് കോഴിക്കോടുനിന്നുവന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ്. പുതിയ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വളരെ കാര്യക്ഷമമാണെന്ന് സ്ഥിരം യാത്രക്കാരനായ ഒൗക്കത്തിലെ പച്ചക്കറി വ്യാപാരി ഇസ്മായില്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പുതിയ വിമാനത്താവളത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നവംബറില്‍ 45ാമത് ദേശീയദിനത്തോട് അനുബന്ധിച്ചായിരിക്കും ഉണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തില്‍ ഏറ്റവും നൂതന ഉപകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി അറിയിച്ചു. 65,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. നാലു കിലോമീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുമുള്ള റണ്‍വേയില്‍ എയര്‍ബസ് എ380 അടക്കമുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയും. 57 മീറ്റര്‍ ഉയരമുള്ള കണ്‍ട്രോള്‍ ടവറില്‍ ആധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 27 കെട്ടിടങ്ങളാണ് വിമാനത്താവളത്തിന്‍െറ ഭാഗമായി നിര്‍മിച്ചിട്ടുള്ളത്. ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും ആധുനികമായ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമാണ് സലാലയിലേത്. പാസഞ്ചര്‍ ടെര്‍മിനലിലെ ലഗേജ് ഹാന്‍ഡ്ലിങ് കേന്ദ്രത്തില്‍ മൂന്ന് കണ്‍വേയര്‍ ബെല്‍റ്റുകളാണുള്ളത്. ചെക് ഇന്‍ ചെയ്യുന്നതിനായി 30ഉം ചെക് ഒൗട്ടിനായി പത്ത് കൗണ്ടറുകളുമുണ്ട്. റീട്ടെയില്‍ ഷോപ്പുകള്‍, റസ്റ്റാറന്‍റുകള്‍ അടക്കം സൗകര്യങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ഥം 29 ലിഫ്റ്റുകളും 13 എസ്കലേറ്ററുകളും പുതിയ വിമാനത്താവളത്തില്‍ ഉണ്ട്. വി.ഐ.പി ലൗഞ്ച്, 2200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിന് പുറമെയാണ്. ദോഫാര്‍ ഗവര്‍ണറേറ്റിനെ സംബന്ധിച്ച് ചരിത്രപ്രധാനമായ മുഹൂര്‍ത്തമാണ് വിമാനത്താവളത്തിന്‍െറ ഉദ്ഘാടനമെന്ന് അല്‍ സാബി പറഞ്ഞു. ദോഫാറിന് പുറമെ സുല്‍ത്താനേറ്റിലെ മുഴുവന്‍ സാമ്പത്തിക രംഗത്തിനും വിനോദസഞ്ചാര വികസന പദ്ധതികള്‍ക്കും വിമാനത്താവളം ഉണര്‍വേകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലാലയിലെ മലയാളി പ്രവാസി സമൂഹത്തിന്‍െറ നാളുകളായുള്ള അഭിലാഷമാണ് പുതിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. |
ഇഖാമ പുതുക്കുന്നതിനുമുമ്പ് വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം Posted: 15 Jun 2015 08:59 PM PDT Image: ![]() കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടില്‍പോയി തിരിച്ചുവന്നാല്‍ ഇഖാമ പുതുക്കുന്നതിനുമുമ്പ് വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശം മന്ത്രിസഭ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ നിയമം ബാധകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാറിന്‍െറ നീക്കം. എയ്ഡ്സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് (ബി, സി), കുഷ്ഠം, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടോ എന്നറിയാനായിരിക്കും പരിശോധന. ഇവയിലേതെങ്കിലും ബാധിച്ചതായി കണ്ടത്തെിയാല്‍ ഇഖാമ പുതുക്കിനല്‍കാതെ ഉടന്‍ നാടുകടത്തണമെന്നാണ് നിര്‍ദേശം. അതേസമയം, ഇഖാമ പുതുക്കുന്നതിനുള്ള കാലത്തിനിടക്ക് നാട്ടില്‍ പോയിട്ടില്ളെങ്കില്‍ വൈദ്യപരിശോധനക്ക് വിധേയമാവേണ്ടിവരില്ല. അടുത്തിടെയായി കുവൈത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച പഠനം നടത്തിയ ആരോഗ്യമന്ത്രാലയം, വിദേശികളില്‍നിന്നാണ് ഇവ പടരുന്നതെന്ന നിഗമനത്തിലാണ്. നാട്ടില്‍പോയി തിരിച്ചുവരുന്നവരും സന്ദര്‍ശകവിസയില്‍ രാജ്യത്തത്തെുന്നവരുംവഴിയാണ് പകര്‍ച്ചവ്യാധികള്‍ കുവൈത്തിലത്തെുന്നതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറയുന്നു. സന്ദര്‍ശകവിസയില്‍ രാജ്യത്തത്തെുന്നവര്‍ക്കും വൈദ്യപരിശോധന നിര്‍ബന്ധമാക്കണമെന്ന് അടുത്തിടെ നിര്‍ദേശമുയര്‍ന്നിരുന്നു. സ്ഥിരം വിസയിലത്തെുന്നവര്‍ക്ക് വൈദ്യപരിശോധന നിലവിലുണ്ടെന്നിരിക്കെ, സന്ദര്‍ശക വിസയിലത്തെുന്നവരെയും ഇതില്‍നിന്ന് ഒഴിവാക്കേണ്ടതില്ളെന്നായിരുന്നു നിര്‍ദേശം. ഇതും സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ നേരത്തേ ജി.സി.സി തലത്തില്‍ നീക്കമുണ്ടായിരുന്നു. ജി.സി.സി ആരോഗ്യമന്ത്രിതല കൗണ്‍സിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്. മനോരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുമുള്ള പരിശോധനകള്‍ പുതുതായി ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. പരിശോധനാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്‍െറ ഭാഗമായി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. |
യമന്‍: ഐക്യരാഷ്ട്ര സഭ ചര്‍ച്ച മന്ത്രിസഭ സ്വാഗതം ചെയ്തു Posted: 15 Jun 2015 08:56 PM PDT Image: ![]() റിയാദ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ ചേരുന്ന യമന്‍ സര്‍വകക്ഷി സമ്മേളനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് യമനിലെ നിയമാനുസൃത രാഷ്ട്രീയ നേതൃത്വത്തിനും സമാധാനം കാംക്ഷിക്കുന്ന ജനതക്കും സൗദിയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. ബഹിരാവകാശ ഗവേഷണത്തിന് റഷ്യയുമായുള്ള സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളി (കാസ്റ്റ്) റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയാണ് സഹകരണം ശക്തമാക്കുന്ന മേഖലകള്‍ നിര്‍ണയിക്കുക. സമാധാന ആവശ്യത്തിന് ബഹിരാകാശ ഗവേഷണം ഉപയോഗപ്പെടുത്തും. വിദേശ ജോലിക്കാരുടെ ആരോഗ്യ പരിരക്ഷ, അടിയന്തര ചികിത്സ തുടങ്ങിയവക്ക് ആരോഗ്യ മന്ത്രാലയം ഈടാക്കുന്ന ഫീസിനെക്കുറിച്ച് ഓരോ മൂന്ന് വര്‍ഷത്തിലും റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിദേശ ജോലിക്കാരില്‍ നിന്ന് ഈടാക്കുന്ന ഫീസ് മുഖേന സ്വദേശികളുടെ ആരോഗ്യ സേവന മേഖല എങ്ങിനെ മെച്ചപ്പെടുത്തുന്നുവെന്നും ത്രിവര്‍ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കണം. ഈ ആവശ്യത്തിനായി പത്ത് വര്‍ഷം മുമ്പ് മന്ത്രിസഭ അംഗീകരിച്ച വിദേശ ജോലിക്കാരുടെ ആരോഗ്യസേവന നിയമത്തിലെ അഞ്ചാം ഖണ്ഡിക ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. |
ആര്‍.കെ നഗറില്‍ പ്രചാരണം കൊഴുക്കുന്നു; ജയ 21ന് വോട്ടര്‍മാരെ കാണും Posted: 15 Jun 2015 08:05 PM PDT Image: ![]() ചെന്നൈ: അരുവിക്കരക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ രാധാകൃഷ്ണ നഗറിലും (ആര്‍.കെ നഗര്‍) പ്രചാരണം ചൂടുപിടിക്കുന്നു. |
Posted: 15 Jun 2015 07:52 PM PDT Image: ![]() ഹംഗളയില്‍നിന്ന് ഗോപാല്‍സാമി ബെട്ടയിലേക്കുള്ള പോക്കറ്റ് റോഡിന്‍െറ ഓരത്താണ് നാഗേഷിന്‍െറ വീട്. നിരന്നുനില്‍ക്കുന്ന കുറെ വീടുകള്‍ക്കിടയിലൊന്ന്. വീടിനുള്ളിലെ ആദ്യമുറിയില്‍ പശുവിനെ കെട്ടിയിട്ടിരിക്കുന്നു. നാഗേഷിനെ അന്വേഷിച്ചപ്പോള്‍ ഭാര്യ യാമിനി വീടിനുപുറത്തേക്കു വന്നു. ഒപ്പം 10 വയസ്സുകാരനായ മകന്‍ ആദര്‍ശ്. അമ്മയുടെ ഒക്കത്തിരിക്കുന്ന ആദര്‍ശിന് പ്രായത്തിനൊത്ത വളര്‍ച്ചയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളെ ഓര്‍മിപ്പിക്കുന്ന ആദര്‍ശ് അവ്യക്തമായ രീതിയില്‍ ഒച്ചവെക്കുമെന്നല്ലാതെ സംസാരിക്കില്ല. കീടനാശിനി തളിച്ച് തകൃതിയായി കൃഷി നടന്നുകൊണ്ടിരിക്കുന്ന പാടങ്ങളുടെ നടുവിലുള്ള വീട്ടിലേക്ക് വൈകാതെ നാഗേഷുമത്തെി. ഭവ്യയെന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. ഈ കുട്ടിക്ക് പക്ഷേ, കാഴ്ചശക്തിയില്ല. നഞ്ചന്‍കോട്ട് സ്പെഷല്‍ സ്കൂളില്‍ പഠിക്കുകയാണവള്‍. |
റെയില്‍വേ സ്വകാര്യ കമ്പനികള്‍ക്കോ? Posted: 15 Jun 2015 07:43 PM PDT Image: ![]() റെയില്‍വേയുടെ ഘടനയും പ്രവര്‍ത്തനവും പരിഷ്കരിക്കാന്‍ കേന്ദ്രം നിയോഗിച്ചിരുന്ന ബിബേക് ദേബ്റോയ് സമിതിയുടെ റിപ്പോര്‍ട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. റെയില്‍വേ സ്വകാര്യവത്കരണത്തിന് വഴിതുറക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. റെയില്‍വേ ബജറ്റിനെ അപ്രസക്തമാക്കുന്നതും റെയില്‍വേ നിയന്ത്രണ അതോറിറ്റിക്ക് വ്യവസ്ഥചെയ്യുന്നതുമാണ് റിപ്പോര്‍ട്ട്. സ്വകാര്യ കോച്ച്-വാഗണ്‍ നിര്‍മാണം, സ്വകാര്യ സുരക്ഷാ ഏജന്‍സി, നയരൂപവത്കരണത്തിന് സ്വകാര്യ കണ്‍സല്‍ട്ടന്‍സി തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു നിര്‍ദേശം റെയില്‍വേയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കണം എന്നതാണ്. ഡിവിഷനുകളെ സ്വതന്ത്ര ബിസിനസ് യൂനിറ്റുകളായി ഗണിക്കണം. റെയില്‍വേ സോണുകള്‍ക്ക് നയങ്ങള്‍ക്ക് വിധേയമായി തീരുമാനങ്ങളെടുക്കാന്‍ അധികാരം നല്‍കണം. അവക്ക് സാമ്പത്തിക സ്വയംഭരണ പദവി ഉണ്ടാകണം. എല്ലാം റെയില്‍വേ ബോര്‍ഡില്‍ കേന്ദ്രീകരിച്ചുള്ള രീതി മാറുന്നതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. അതേസമയം, റെയില്‍വേ സ്വകാര്യവത്കരണത്തെപ്പറ്റിയുള്ള ആശങ്ക അസ്ഥാനത്തല്ല. റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ പറയുന്നപോലെ, ഈ റിപ്പോര്‍ട്ട് സ്വകാര്യവത്കരണത്തിലേക്കുള്ള വ്യക്തമായ വഴിയടയാളമാണ്. |
Posted: 15 Jun 2015 06:51 PM PDT Image: ![]() സാന്‍റിയാഗോ: കോപ സാധ്യതകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ബൊളീവിയ എക്വഡോറിനെ തോല്‍പിച്ചു. മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബൊളീവിയന്‍ സംഘം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ശക്തരായ എക്വഡോറിനെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ മെക്സിക്കോയെ ബൊളീവിയ സമനിലയില്‍ തളച്ചിരുന്നു. ടൂര്‍ണമെന്‍റിലെ രണ്ട് മത്സരങ്ങളിലും തോറ്റ എക്വഡോര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായേക്കും. ജയത്തോടെ 17 വര്‍ഷത്തിന് ശേഷം കോപയില്‍ നോകൗട്ട് റൗണ്ടിലേക്കുള്ള പ്രവേശം ആഘോഷിക്കാനൊരുങ്ങുകയാണ് ബൊളീവിയ. സന്നാഹമത്സരത്തില്‍ അര്‍ജന്‍റീനയോട് ഏകപക്ഷീയമായ അഞ്ച് ഗോളിന് തോറ്റതൊക്കെ പഴങ്കഥയാക്കിയാണ് ബൊളീവിയയുടെ പ്രകടനം. മൂന്നു ഗോളുകളും ആദ്യ പകുതിയില്‍ തന്നെ ബൊളീവിയ വലയിലാക്കിയിരുന്നു. കളി ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ ബൊളീവിയ ഗോള്‍ കണ്ടെ ത്തി. സ്മെഡ്ബര്‍ഗ് എടുത്ത കോര്‍ണര്‍ കിക്ക് ഡിഫന്‍ഡര്‍ റൊണാള്‍ഡ് റാല്‍ഡസ് വലയില്‍ എത്തിക്കുകയായിരുന്നു. 18ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. മാര്‍ട്ടിന്‍ ഡാലന്‍സിന്‍െറ വകയായിരുന്നു ഗോള്‍. ആദ്യപകുതി അവസാനിക്കാനിരിക്കെ ബൊളീവിയ മൂന്നാം ഗോള്‍ നേടി. 43ാം മിനിറ്റില്‍ പെനല്‍റ്റി കിക്കിലൂടെയായിരുന്നു ഗോള്‍. മാര്‍സലോ മാര്‍ട്ടിന്‍സ് ആയിരുന്നു സ്കോറര്‍. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച എക്വഡോര്‍ 48ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ഇനര്‍ വലന്‍സിയയാണ് ഗോളടിച്ചത്. ആക്രമണം ശക്തമാക്കിയ എക്വഡോര്‍ 81ാം മിനിറ്റില്‍ രണ്ടാംഗോളും നേടി. എക്വഡോര്‍ പിന്നീട് നടത്തിയ ശക്തമായ മുന്നേറ്റങ്ങള്‍ പലതും ബൊളീവിയന്‍ ഗോള്‍കീപ്പര്‍ റോമല്‍ കുയാനസിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ബൊളീവിയക്ക് നാല് പോയിന്‍റാണുള്ളത്. |
പ്ലസ് വണ്‍ അലോട്‌മെന്റ് ലിസ്റ്റ് ഇന്ന് Posted: 15 Jun 2015 06:42 PM PDT Image: ![]() Subtitle: ആദ്യഘട്ടത്തില്‍ 2,01,781 പേര്‍ക്ക് അലോട്ട്മെന്‍റ്; തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന്‍െറ ആദ്യ ഘട്ടത്തില്‍ 2,01,781 അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ്. ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം ചൊവ്വാഴ്ച മുതല്‍ 18 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം 18ന് അഞ്ച് മണിക്ക് മുമ്പ് പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശമോ സ്ഥിര പ്രവേശമോ നേടാം. താല്‍ക്കാലിക പ്രവേശത്തിന് ഫീസടയ്ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്‍റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്‍റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.ഇക്കൊല്ലം ഏകജാലക രീതിയിലൂടെ പ്ളസ് വണ്‍ പ്രവേശത്തിന് ആദ്യ ഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ലഭ്യമായ 3,61,430 സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമുള്ള 2,41,589 മെരിറ്റ് സീറ്റുകളിലേക്കാണ് ഏകജാലകരീതിയില്‍ പ്രവേശം നടത്തുന്നത്. ബാക്കിയുള്ളത് എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്. സംസ്ഥാനത്താകെ പട്ടികജാതി- വര്‍ഗ സംവരണ സീറ്റുകളില്‍ 39,808 ഒഴിവുണ്ട്. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റില്‍ ഈ ഒഴിവുകളിലേക്ക് ആദ്യം ഒ.ഇ.സി വിഭാഗത്തെ പരിഗണിക്കും. ഇതിനുശേഷവും ഒഴിവുണ്ടെങ്കില്‍ അത്തരം സീറ്റുകളെ പൊതു മെരിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സിയിലെ ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, എസ്.ഐ.യു.സി, ആംഗ്ളോ ഇന്ത്യന്‍, മറ്റ് പിന്നാക്ക ക്രിസ്ത്യന്‍, മറ്റ് പിന്നാക്ക ഹിന്ദു, വിശ്വകര്‍മ അനുബന്ധ വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കും. രണ്ടാമത്തെ അലോട്ട്മെന്‍റിനുശേഷം സപ്ളിമെന്‍ററി അലോട്ട്മെന്‍റിനായി ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷിച്ച ഭിന്നശേഷി വിഭാഗത്തിലെ എല്ലാ അപേക്ഷകര്‍ക്കും ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്‍റ് നല്‍കി. ഇതിനായി ആവശ്യമുള്ള സ്കൂളുകളില്‍ അധിക സീറ്റ് അനുവദിച്ചിട്ടുണ്ട്. |
മെക്സിക്കോക്കെതിരെ ചിലിക്ക് സമനില (3^3) Posted: 15 Jun 2015 06:33 PM PDT Image: ![]() സാന്‍റിയാഗോ: കോപ അമേരിക്കയില്‍ അത്യാവേശകരമായ കളിക്കൊടുവില്‍ ചിലി^മെക്സിക്കോ മത്സരം സമനിലയില്‍. രണ്ട് കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും നേടിയ ചിലി രണ്ടാം റൗണ്ട് സാധ്യതകള്‍ നിലനിര്‍ത്തി. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ മെക്സിക്കോക്ക് രണ്ടാം റൗണ്ട് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഇതിന്‍െറ അലയൊടുങ്ങും മുമ്പെ 29ാം മിനിറ്റില്‍ മെക്സിക്കോ വീണ്ടും വലകുലുക്കി. കോര്‍ണര്‍ കിക്കില്‍ നിന്ന് റൗള്‍ ജെമിനസാണ് ഗോള്‍ നേടിയത്. ആദ്യ പകുതി തീരാനിരിക്കെ ചിലി ഗോള്‍ മടക്കി. എഡ്വോര്‍ഡോ വാര്‍ഗസിന്‍െറ വകയായിരുന്നു ഗോള്‍. കളി ആദ്യ പകുതി പിന്നിട്ടപ്പോള്‍ സ്കോര്‍ 2^2. രണ്ടാം പകുതിയില്‍ ആദ്യം ഗോള്‍ നേടിയത് ചിലിയാണ്. 55ാം മിനിറ്റിലായിരുന്നു ഗോള്‍. പെനല്‍റ്റി ലക്ഷ്യത്തിലെ ത്തിച്ച് വിദാല്‍ തന്നെയാണ് ചിലിയുടെ മൂന്നാം ഗോള്‍ നേടിയത്. എന്നാല്‍ 66ാം മിനിറ്റില്‍ വീണ്ടും വന്നും മെക്സിക്കോയുടെ ഗോള്‍. മാറ്റിസ് വൗസോ തന്നെയായിരുന്നു സ്കോറര്‍. കളിയിലെ ആദ്യ ഗോളും അവസാന ഗോളും നേടിയ വൗസോ മത്സരം സമനിലയിലാക്കി. നിരവധി മുന്നേറ്റങ്ങള്‍ രണ്ടു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് ഗോളുകള്‍ കൂടി ചിലി മെക്‌സിക്കോയുടെ വലയിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ മെക്സിക്കോക്ക് രണ്ട് പോയന്‍റാണുള്ളത്. ഒരു സമനിലയും ഒരു ജയവും സ്വന്തമാക്കിയ ചിലിക്ക് നാല് പോയന്‍റായി. |
ഗുവാം പിടിച്ചടക്കാന്‍ ഇന്ത്യയിറങ്ങും Posted: 15 Jun 2015 12:22 PM PDT Image: ![]() Subtitle: കിക്കോഫ് രാവിലെ 11.45ന്, ഛേത്രി ഇന്ത്യന്‍ നായകന്‍ ഗുവാം: വിലമതിക്കാനാവാത്ത മൂന്ന് പോയന്‍റിനായി 16 മണിക്കൂര്‍ ആകാശയാത്ര നടത്തിയ ടീം ഇന്ത്യ ചൊവ്വാഴ്ച മൈതാനത്ത്. ലോകകപ്പ് യോഗ്യത ഏഷ്യന്‍ മേഖലാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഗുവാമിനെതിരെയിറങ്ങുന്ന നീലപ്പടക്ക് വിജയ ലക്ഷ്യം മാത്രം. ബംഗളൂരുവില്‍ നടന്ന ആദ്യമത്സരത്തില്‍ ഒമാനു മുന്നില്‍ പൊരുതിക്കളിച്ചെങ്കിലും 2-1ന് കീഴടങ്ങിയതിന്‍െറ വേദന കഴിഞ്ഞദിവസങ്ങളില്‍ വിട്ടൊഴിഞ്ഞു.അര്‍ണബ് മൊണ്ഡലിന് പകരം മുന്‍നായകന്‍ സുനില്‍ ഛേത്രിതന്നെ ക്യാപ്റ്റന്‍െറ ആംബാന്‍ഡ് അണിയും. മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ 4-0ന് ഇന്ത്യക്കായിരുന്നു വിജയം. റാങ്കിങ്ങിലും മുന്നില്‍ നീല പ്പടതന്നെ. ഇന്ത്യ 141ാം സ്ഥാനത്തും എതിരാളി 174ലും. എന്നാല്‍, പണ്ടുനേരിട്ട ഗുവാമല്ല ഇന്നത്തേതെന്ന് ഛേത്രിതന്നെ വ്യക്തമാക്കുന്നു. മാതൃരാജ്യമായ അമേരിക്കയുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ ഫുട്ബാള്‍ വളര്‍ച്ച. |
സൊഹാനി ദേവി രണ്ടാംവയസ്സില്‍ വിവാഹിത, 13ല്‍ വിധവ Posted: 15 Jun 2015 12:09 PM PDT Image: ![]() ജയ്പൂര്‍: വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പഠിക്കുന്നതിനുമുമ്പേ വിവാഹം, വൈധവ്യം എന്ന വാക്കിന്‍െറ അര്‍ഥമറിയുംമുമ്പേ ഭര്‍ത്താവിന്‍െറ മരണം. ഭര്‍ത്താവിനൊപ്പം ജീവിച്ചില്ളെങ്കിലും സൊഹാനി ദേവിയെന്ന പെണ്‍കുട്ടി 13ാം വയസ്സില്‍ വിധവയായി. രാജസ്ഥാനിലെ ടോങ്കില്‍ കഴിഞ്ഞദിവസമുണ്ടായ ബസപകടമാണ് സൊഹാനിയെ വിധവയാക്കിയത്. ടോങ്കില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് താഴ്ന്നുനിന്നിരുന്ന വൈദ്യുതിക്കമ്പിയില്‍ തട്ടിയതോടെ ഷോക്കേറ്റുമരിച്ച 16 യാത്രക്കാരില്‍ സൊഹാനിയുടെ 15 വയസ്സുകാരനായ ഭര്‍ത്താവ് സുഖിറാം ഗുജ്ജറും ഉള്‍പ്പെട്ടിരുന്നു. സമപ്രായക്കാര്‍ സ്കൂളില്‍പോയി പഠിച്ചും കളിച്ചും നടക്കുമ്പോള്‍ സൊഹാനിക്ക് ജീവിതത്തിന്‍െറ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment