സ്വാഗതം
WELCOME

News Update..

Saturday, June 6, 2015

ഗെസറ്റ് വിജ്ഞാപനമായി: കൊണ്ടോട്ടി നഗരസഭയില്‍ 40 വാര്‍ഡുകള്‍ Madhyamam News Feeds

ഗെസറ്റ് വിജ്ഞാപനമായി: കൊണ്ടോട്ടി നഗരസഭയില്‍ 40 വാര്‍ഡുകള്‍ Madhyamam News Feeds

Link to

ഗെസറ്റ് വിജ്ഞാപനമായി: കൊണ്ടോട്ടി നഗരസഭയില്‍ 40 വാര്‍ഡുകള്‍

Posted: 06 Jun 2015 12:37 AM PDT

കൊണ്ടോട്ടി: നെടിയിരുപ്പ്-കൊണ്ടോട്ടി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടി നഗരസഭയില്‍ 40 വാര്‍ഡുകള്‍ ഉണ്ടാവും. ഇതില്‍ 28 എണ്ണം സംവരണമാണ്. നിലവില്‍ രണ്ട് പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളാണുള്ളത്. പുതിയ വാര്‍ഡുകളില്‍ 20 എണ്ണം വനിതകള്‍ക്കും മൂന്നെണ്ണം പട്ടികജാതി വനിതാ സംവരണവും അഞ്ചെണ്ണം പട്ടികജാതി സംവരണവുമാണ്. 12 വാര്‍ഡുകളാണ് ജനറല്‍ വിഭാഗത്തില്‍. ഇരു പഞ്ചായത്തുകളില്‍ നിന്ന് ആറ് പുതിയ വാര്‍ഡുകള്‍ നിലവില്‍ വരും. നഗരസഭയുടെ അതിര്‍ത്തികള്‍ നിശ്ചയിച്ച് ഗെസറ്റ് വിജ്ഞാപനമിറങ്ങി. കിഴക്ക് മൊറയൂര്‍, വടക്ക് പുളിക്കല്‍, മുതുവല്ലൂര്‍, കുഴിമണ്ണ, മൊറയൂര്‍ ഗ്രാമപഞ്ചായത്തുകളും തെക്ക് പള്ളിക്കല്‍, ഊരകം, കണ്ണമംഗലം പഞ്ചായത്തുകളും പടിഞ്ഞാറ് പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകളുമാണ്. നെടിയിരുപ്പ് പട്ടികജാതി കോളനികള്‍ നഗരസഭയില്‍ ഉള്‍പ്പെട്ടതാണ് സംവരണ വാര്‍ഡുകള്‍ വര്‍ധിക്കാനിടയായത്. 2011ലെ കണക്ക് പ്രകാരമാണ് വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ചത്. വാര്‍ഡ് വിഭജന നടപടികള്‍ അടുത്തയാഴ്ച പൂര്‍ത്തിയാവും.

ആര്‍.പി മാള്‍: അനധികൃത നിര്‍മാണം നഗരാസൂത്രണ കമ്മിറ്റി തടഞ്ഞു

Posted: 06 Jun 2015 12:16 AM PDT

കോഴിക്കോട്: മാവൂര്‍ റോഡിലെ ആര്‍.പി മാളിനോടനുബന്ധിച്ച് നക്ഷത്ര ഹോട്ടലിനുവേണ്ടി നടക്കുന്ന അനധികൃത നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും പ്രവൃത്തി തുടര്‍ന്നതിനെതിരെ കോര്‍പറേഷന്‍ ടൗണ്‍പ്ളാനിങ് കമ്മിറ്റി ചെയര്‍പേഴ്സനും ഉദ്യോഗസ്ഥരും നേരിട്ടത്തെി പണി നിര്‍ത്തിവെപ്പിച്ചു.
മുനിസിപ്പല്‍ നിര്‍മാണച്ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണത്തിനെതിരെ വാര്‍ഡ് കൗണ്‍സിലര്‍ ഒ.എം. ഭരദ്വാജിന്‍െറ പരാതിയിലാണ് കഴിഞ്ഞദിവസം കോര്‍പറേഷന്‍ സെക്രട്ടറി ആര്‍.പി മാള്‍ മാനേജര്‍ക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍, നഗരസഭയുടെ നോട്ടിസ് അവഗണിച്ച് വീണ്ടും നിര്‍മാണം നടക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ ടി. രജനിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരത്തെി നിര്‍മാണം തടഞ്ഞത്.
നിര്‍മാണത്തിന്‍െറ പെര്‍മിറ്റ് രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശം ആര്‍.പി മാള്‍ അധികൃതര്‍ക്ക് പാലിക്കാനായില്ളെന്ന് നഗരാസൂത്രണ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കെട്ടിടത്തോടുചേര്‍ന്ന റോഡില്‍ കൈയേറ്റം നടന്നതായി സംശയമുയര്‍ന്നതിനാല്‍ സര്‍വേ നടത്താനും കോര്‍പറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സര്‍വേ നടപടികള്‍ ശനിയാഴ്ച ആരംഭിക്കും.
തീപിടിത്തം പോലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ കൂറ്റന്‍ കെട്ടിടത്തിന്‍െറ ഉള്‍ഭാഗങ്ങളിലേക്ക് ഫയര്‍എന്‍ജിന്‍ എത്താനുള്ള സൗകര്യമില്ളെന്ന് ടൗണ്‍പ്ളാനിങ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടത്തെി. ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയയിലേക്ക് ഒരുഭാഗത്തുകൂടി വാഹനം കയറ്റാനുള്ള സൗകര്യം മാത്രമേയുള്ളൂ. അത്യാഹിതഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സങ്ങളേറെയുണ്ട്.
നിയമാനുസൃതമായി പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്തതിനാല്‍ നഗരത്തിന്‍െറ മറ്റുഭാഗങ്ങളില്‍ മാളിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഗതാഗതതടസ്സമുണ്ടാക്കുന്നു.
നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ ഒത്താശയോടെ ആര്‍.പി മാളിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നുവെന്നാണ് പരാതിയുയര്‍ന്നത്.
600 സീറ്റുകളുള്ള മള്‍ട്ടിപ്ളക്സും 60 ഷോപ്പുകളുമുള്ള മാളില്‍ 42 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഈ സൗകര്യംപോലും വെട്ടിച്ചുരുക്കിയാണ് നക്ഷത്രഹോട്ടലിനുവേണ്ടി അനധികൃതനിര്‍മാണം നടക്കുന്നത്.

മാര്‍ക്സിസ്റ്റുകാര്‍ വികസന വിരോധികള്‍ ^എ.കെ ആന്‍റണി

Posted: 06 Jun 2015 12:06 AM PDT

Image: 

അരുവിക്കര: മാര്‍ക്സിസ്റ്റുകാര്‍ വികസന വിരോധികളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. സി.പി.എം ഇപ്പോഴും 25 വര്‍ഷം പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചു. അരുവിക്കരയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്‍റണി.

കഴിഞ്ഞ ഒരു വര്‍ഷം രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍ പെ¤്രടാളിന്‍്റേയും ഡീസലിന്‍്റേയും വില കൂട്ടി മോദി ജനങ്ങളെ വഞ്ചിക്കുകയാണ്.  മോദിയുടെ ഭരണം കൊണ്ട് വന്‍കിട കുത്തകകള്‍ക്കാണ് നേട്ടമുണ്ടായെതെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്‍്റെ കാര്യത്തില്‍ രാജ്യത്ത് എ പ്ളസ് മാര്‍ക്ക് ലഭിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്‍്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനൊപ്പം ഓടിയത്തൊന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവര്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളത്. ജനോപകാരപ്രദമായ പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെന്നും ആന്‍്റണി പറഞ്ഞു.

കേരളം മാറിയത് അറിയാതെയാണ് സി.പി.എമ്മിന്‍്റെ സഞ്ചാരം. കേരളത്തിന് വേണ്ടത് അക്രമ രാഷ്ട്രീയം അല്ല. വികസന  രാഷ്ട്രീയമാണ്. യു.ഡി.എഫ് സര്‍ക്കാരിന്‍്റെ നയം കേരളത്തിന്‍്റെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

നുണപരിശോധനക്ക് തയാറെന്ന് ടി.ഒ സൂരജ്

Posted: 05 Jun 2015 11:52 PM PDT

Image: 

തിരുവനന്തപുരം: കളമശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. പരിശോധനക്ക് തയാറാണെന്ന കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് നേരത്തെ അതിന് തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നുണപരിശോധനയിലൂടെ ഭൂമിയിടപാട് കേസില്‍ തന്നെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി നടത്തുന്ന പ്രചരണങ്ങള്‍ അവസാനിക്കുകയും  സത്യം പുറത്തുവരുകയും ചെയ്യും. ഇപ്പോള്‍ നടക്കുന്നത് തനിക്കെതിരായ മാധ്യമവിചാരണയാണെന്നും സൂരജ് പറഞ്ഞു.
 ഭൂമി ഇടപാടില്‍ സൂരജ് അടക്കമുളളവര്‍ സംശയത്തിന്‍െറ നിഴലിലാണെന്ന് ലാന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധന റാവു ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐ രണ്ടു തവണ സൂരജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

മാനന്തവാടി–കോഴിക്കോട് ലോ ഫ്ളോര്‍ സര്‍വിസ് തുടങ്ങി

Posted: 05 Jun 2015 11:48 PM PDT

മാനന്തവാടി: യാത്രക്കാര്‍ക്ക് സുഖയാത്ര സമ്മാനിച്ച് മാനന്തവാടി-കോഴിക്കോട് റൂട്ടില്‍ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ എ.സി ലോ ഫ്ളോര്‍ ബസ് സര്‍വിസ് ആരംഭിച്ചു. രാവിലെ 9.30ന് മാനന്തവാടിയില്‍നിന്ന് പുറപ്പെടുന്ന ബസിന് നാലാംമൈല്‍, പനമരം, കമ്പളക്കാട്, കല്‍പറ്റ സിവില്‍, കല്‍പറ്റ, വൈത്തിരി, അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് സിവില്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് റണ്ണിങ് ടൈം.
ഉച്ചക്ക് 1.30ന് കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് തിരിക്കും. തുടക്കത്തില്‍ ഒരു ട്രിപ്പ് മാത്രമേ ഉണ്ടാകൂ. പിന്നീട് ഒരു ട്രിപ്പ് കൂടി അനുവദിക്കും. നിലവില്‍ മാനന്തവാടിയില്‍നിന്ന് വൈത്തിരിയിലേക്കോടുന്ന ബസ് കോഴിക്കോട്ടേക്ക് നീട്ടും. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് 188 രൂപയാണ് ടിക്കറ്റ്. നിലവില്‍ ടി.ടി ബസുകള്‍ക്ക് സെസ് അടക്കം 76 രൂപയാണ് ചാര്‍ജ്.
ആദ്യ സര്‍വിസ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു ഫ്ളാഗ് ഓഫ് ചെയ്തു. എ.ടി.ഒ അനില്‍കുമാര്‍, പി. ഷാജി, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിക്കരുത്: സുരേഷ് ഗോപി

Posted: 05 Jun 2015 11:16 PM PDT

Image: 

തിരുവനന്തപുരം: സുതാര്യത ഉറപ്പുവരുത്തി വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്ന് സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങളുടെ അഭിലാഷമാണ് വിഴിഞ്ഞം പദ്ധതി. അത് ജയലളിതക്കോ സിങ്കപ്പൂരിനോ ദുബൈക്കോ വിട്ടുകൊടുക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജയലളിതക്ക് 117കോടിയുടെ ആസ്തി

Posted: 05 Jun 2015 10:21 PM PDT

Image: 

ചെന്നൈ: ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍.
ഓരോ തവണയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ജയലളിതയുടെ സ്വത്ത് ഇരട്ടിയിലധികം വര്‍ധിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. 2011ല്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്വത്ത് 51.4 കോടിയാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 2006ല്‍ 24.7 കോടിയായിരുന്നു ജയലളിതയുടെ ആസ്തി.

തനിക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി  31.68 കോടി രൂപ നിക്ഷേപമുണ്ടെന്നും റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 21662 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പയസ് ഗാര്‍ഡനിലെ വസതിക്ക് 43.96 കോടി രൂപയാണ് മതിപ്പുവിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. ചെന്നെയിലും ഹൈദരാബാദിലുമായി ഇവര്‍ക്ക് 4 വാണിജ്യസ്ഥാപനങ്ങളുണ്ട്. ഹൈദരാബാദിലും തെലങ്കാനയിലുമുള്ള 14.5 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഷികഭൂമിക്ക് 14.44 കോടിയാണ് മതിപ്പുവില.
രണ്ടു ടയോട്ട എസ്.യു.വി അടക്കമുള്ള 9 വാഹനങ്ങള്‍ക്ക് 42.25രൂപ കണക്കാക്കിയിരിക്കുന്നു.
21280.3 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വില നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
 

യാങ്സെ കപ്പല്‍ ദുരന്തം: മരണസംഖ്യ 331 ആയി

Posted: 05 Jun 2015 09:48 PM PDT

Image: 

ബെയ്ജിങ്: യാങ്സെ കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. തലകീഴായി മുങ്ങി പോയ കപ്പല്‍ വലിയ ക്രെയിനുകളുടെ സഹായോത്തോടെ നിവര്‍ത്തിയിട്ടുണ്ട്. 456 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍  14 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 111 പേരെ ഇപ്പോഴും കണ്ടത്തൊന്‍ സാധിച്ചിട്ടില്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലകീഴായി മറിഞ്ഞ കപ്പലില്‍ ദ്വാരമിട്ടാണ് പലരെയും പുറത്തെടുത്തത്. 4,344 ഓളം പേരെ ഇനിയും ലഭിക്കാനുണ്ട്. ക്യാപ്റ്റനും ചീഫ് എന്‍ജിനീയറും ഉള്‍പെടെ 15 പേര്‍ ജീവനോടെ പുറത്തത്തെിയിരുന്നു.

ഷാങ്ഹായി നഗരത്തിനടുത്തെ നാന്‍ജിങ്ങില്‍ നിന്ന് ചോങ്കിങ്ങിലേക്ക് 456 പേരുമായി 11 ദിവസത്തെ സവാരിക്ക് പുറപ്പെട്ട ഈസ്റ്റേണ്‍ സ്റ്റാര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊടുങ്കാറ്റില്‍പെട്ട കപ്പല്‍ തലകീഴായി മറിയുകയായിരുന്നു. 3,000ത്തോളം മുങ്ങല്‍ വിദഗ്ധരും 110 രക്ഷാ കപ്പലുകളും ബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
 

കിക്കോഫിന് മുമ്പേ ആറു കാര്യങ്ങള്‍

Posted: 05 Jun 2015 09:21 PM PDT

Image: 

1- ഗുഡ്ബൈ സാവി
17 വര്‍ഷം ബാഴ്സലോണയെ സേവിച്ച വിശ്വസ്തന്‍ സാവി ഹെര്‍ണാണ്ടസിന് സ്പാനിഷ് ക്ളബിന് വേണ്ടിയുള്ള അവസാന പോരാട്ടം. കിരീടവുമായി നൂകാംപില്‍ വീണ്ടുമൊരു യാത്രയയപ്പിന് വരുമെന്ന വാഗ്ദാനവുമായാണ് സാവി ബര്‍ലിനിലത്തെുന്നത്. ‘ടികി ടാക’യില്‍ ബാഴ്സയുടെ നട്ടെല്ല്. സാവി-ഇനിയേസ്റ്റ കൂട്ടുകെട്ട് തന്നെയാവും യുവന്‍റസ് പ്രതിരോധത്തിന് വെല്ലുവിളിയും.

2 - സീ യു... പിര്‍ലോ
ചാമ്പ്യന്‍സ് ലീഗില്‍ 100ാം മത്സരം കളിച്ച 36കാരന്‍ ആന്ദ്രെ പിര്‍ലോ യുവന്‍റസ് ജഴ്സിയില്‍ അവസാന അങ്കമാവുമിത്. സീരി ‘എ’ കരിയറിന് അവസാനം കുറിക്കുന്ന വെറ്ററന്‍ താരം അമേരിക്കയിലേക്ക് കുടിയേറും മുമ്പ് യാത്രയയപ്പ് അങ്കത്തിനായാണ് ബര്‍ലിനിലത്തെുന്നത്. ‘ഞാന്‍ കളി അവസാനിപ്പിക്കുന്നില്ല. ഇനിയും കളിക്കും. പക്ഷേ, സീരി ‘എ’യില്‍ യുവന്‍റസല്ലാതെ മറ്റൊന്നില്ല’ -പിര്‍ലോയുടെ വാക്കുകള്‍. ഒമ്പതുവര്‍ഷം മുമ്പ് ലോകകിരീടം നേടിയ മണ്ണിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് പിര്‍ലോക്കിത്.

3 മെസ്സി ദി റെക്കോഡ് ബ്രേക്കര്‍

ബര്‍ലിനില്‍ ഗോളടിച്ചാല്‍ മെസ്സിയുടെ കരിയറിലേക്ക് മറ്റൊരു റെക്കോഡ് കൂടിയത്തെും. മൂന്ന് ഫൈനലുകളില്‍ ഗോളടിക്കുന്ന താരം. 2009, 2011 ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ അര്‍ജന്‍റീന താരം വലകുലുക്കിയിരുന്നു. സീസണില്‍ 10 ഗോളുമായി ക്രിസ്റ്റ്യാനോക്കൊപ്പമുള്ള മെസ്സി ഒന്നാമനാവുന്ന അവസരവുമാണ്.

4 സുവാരസ് Vs പാട്രിക് എവ്റ
ജോര്‍ജിയോ ചെല്ലിനി പരിക്കേറ്റ് പിന്‍വാങ്ങിയതോടെ ആരാധകരുടെ കണ്ണെല്ലാം സുവാരസ്-എവ്റ കൂടിക്കാഴ്ചയിലേക്കായി. 2011ല്‍ ലിവര്‍പൂള്‍-യുനൈറ്റ് മത്സരത്തിനിടെ ഫ്രഞ്ച് താരത്തെ വംശീയാധിക്ഷേപം നടത്തിയ സംഭവശേഷമുള്ള കൂടിക്കാഴ്ചയാവും ബര്‍ലിനില്‍. അന്ന് എട്ട് മത്സരങ്ങളില്‍ എവ്റക്ക് വിലക്ക് ലഭിച്ചിരുന്നു. സുവാരസിനെ ഹസ്തദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് എവ്റയത്തെുന്നത്.

5. മാച്ച്ഓഫ് റെക്കോഡ്സ്

ബാഴ്സക്കും യുവന്‍റസിനും എട്ടാം യൂറോപ്യന്‍ ഫൈനല്‍. ബാഴ്സ നാല് കിരീടമുയര്‍ത്തിയപ്പോള്‍ യുവന്‍റസ് രണ്ടുതവണ ജേതാക്കളായി. ഇന്ന് കളിച്ചാല്‍ പാടിക് എവ്റയെ തേടിയത്തെുന്നത് അഞ്ചു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ബഹുമതി. ആറു ഫൈനല്‍ കളിച്ച പൗളോ മാല്‍ഡീനിക്കാണ് കൂടുതല്‍ ഫൈനല്‍ കളിച്ച റെക്കോഡ്.

6 കേളി ശൈലിയുടെ പോരാട്ടം
സ്പെയിനിലെയും ഇറ്റലിയിലെയും വെറുമൊരു ലീഗ് ചാമ്പ്യന്മാരുടെ പോരാട്ടമല്ലിത്. മൈതാനത്ത് രണ്ട് ഫുട്ബാള്‍ ശൈലി പിന്തുടരുന്ന പാരമ്പര്യക്കാരുടെ കിരീടപ്പോരാട്ടം. ടികി ടാകയില്‍ കഴിഞ്ഞ ദശാബ്ദക്കാലം ലോക ഫുട്ബാളിനെ ഭരിച്ച ബാഴ്സലോണ. ലയണല്‍ മെസ്സി-സാവി-ജെറാഡ് പിക്വെ ആന്ദ്രെ ഇനിയേസ്റ്റ തുടങ്ങിയ ബാഴ്സ അക്കാദമിയിലൂടെ ലോകതാരങ്ങളായി വളര്‍ന്ന ഫുട്ബാളര്‍മാര്‍.
കാറ്റ്-മൗസ് ഗെയിമാണ് യുവന്‍റസിന്‍െറ മുഖമുദ്ര. മാസിമോ അലഗ്രിയെന്ന കോച്ചിന് കീഴില്‍ യുവന്‍റസിന്‍െറ ബുദ്ധിയും ശരീരവും യുവന്‍റസിന് ആയുധമാവുന്നു. പ്രതിരോധവും അതേസമയം, കൗണ്ടര്‍ അറ്റാക്കും കലര്‍ന്ന ഇറ്റാലിയന്‍ സ്റ്റൈല്‍. വെറ്ററന്മാരുടെ പടയെന്ന് വിമര്‍ശമുണ്ടെങ്കിലും അവയെ പരിചയസമ്പത്താക്കുകയാണ് യുവന്‍റസ്. 34 കടന്ന എവ്റ, ആന്ദ്രെ ബര്‍സാഗ്ളി, 36കാരന്‍ ആന്ദ്രെ പിര്‍ലോ, 37കാരന്‍ ഗോളി ബുഫണ്‍. ഇവരാണ് യുവന്‍റസിന്‍െറ ധൈര്യവും.
എം.എസ്.എന്‍ എന്ന ബാഴ്സലോണ ലാറ്റിനമേരിക്കന്‍ എന്‍ജിനാണ് ബാഴ്സയുടെ കരുത്ത്, എതിരാളിയുടെ തലവേദനയും. സീസണില്‍ മെസ്സി-സുവാരസ്-നെയ്മര്‍ സംഘത്തിന്‍െറ ഗോള്‍വേട്ട 120ലത്തെി. ഇവരെ മെരുക്കുകയാവും യുവന്‍റസിന്‍െറ ബര്‍സാഗ്ളി-ബനൂചി പ്രതിരോധത്തിന്‍െറ വെല്ലുവിളി.

സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം അഫ്സ്പ: ഇറോം ശര്‍മിള

Posted: 05 Jun 2015 09:14 PM PDT

Image: 

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം  അഫ്സ്പയെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എ.എഫ്.എസ്.പി.എ നിയമം സൈനികര്‍ക്ക് വിപുലമായ അധികാരങ്ങളാണ് നല്‍കുന്നത്. ഇതാണ്  മണിപ്പൂരിലുണ്ടാകുന്ന കലാപങ്ങള്‍ക്ക് കാരണമെന്നും ഇറോം ശര്‍മിള കുറ്റപ്പെടുത്തി.

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ കേന്ദ്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷങ്ങളായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള.

"അക്രമം മൂലം അക്രമം മാത്രമേ ഉണ്ടാകൂ. അതിനാല്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറ്റാന്‍ തയ്യാറാകണം. അക്രമം കൊണ്ട് ലോകത്തെ ഒരു പ്രശ്നങ്ങളും ഇന്നുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സ്നേഹവും ദയയും കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹിക്കാന്‍ മനുഷ്യനു കഴിയും." മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മിള പറഞ്ഞു. 2006ലെ ഒരു കേസുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലത്തെിയതായിരുന്നു അവര്‍.

ചാമ്പ്യന്‍സ് നൈറ്റ്

Posted: 05 Jun 2015 09:11 PM PDT

Image: 

ബര്‍ലിന്‍: സിനദിന്‍ സിദാന്‍െറ മുട്ടനിടിയില്‍ ഇറ്റാലിയന്‍ പ്രതിരോധത്തിലെ മാര്‍കോ മറ്റരാസി വീണതിനും ഫ്രാന്‍സിന്‍െറ ലോകകപ്പ് നഷ്ടത്തിനും സാക്ഷിയായ അതേ ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയം. ഫിഫ ലോകകപ്പ് പോലെ ഓരോ ഫുട്ബാളറും കരിയര്‍ റെക്കോഡ് പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ കൊതിക്കുന്ന അതേ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം. ചരിത്രമുറങ്ങുന്ന ബര്‍ലിന്‍ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഇന്ന് കാല്‍പന്തിലെ ഉജ്ജ്വല പോരാട്ടരാവ്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.15ന് ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ യുവന്‍റസും സ്പാനിഷ് ജേതാക്കള്‍ ബാഴ്സലോണയും കൊമ്പുകോര്‍ക്കുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു ലോകപോരാട്ടം.
2006ലെ ഇറ്റലി-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുമ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഇന്നും കളത്തിലിറങ്ങും. യുവന്‍റസ് നായകനായി വലകാക്കുന്ന ജിയാന്‍ ലൂയിജി ബുഫണും മധ്യനിരയിലെ പ്ളേമേക്കര്‍ ആന്ദ്രെ പിര്‍ലോയും.
സീസണിലെ ഹാട്രിക് കിരീടത്തിലേക്ക് മെയ്യും മനസ്സും ഒരുക്കിയാണ് ബാഴ്സയും യുവന്‍റസും ബൂട്ടുകെട്ടുന്നത്. ലാ ലിഗ, കിങ്സ് കപ്പ് ജേതാക്കളാണ് ബാഴ്സലോണ. ഇറ്റാലിയിലെ സീരി ‘എ’, കോപ്പ ഇറ്റാലിയ ജേതാക്കളായാണ് യുവന്‍റസുമത്തെുന്നത്. താരത്തിളക്കത്തിലും കളിമിടുക്കിലും ഇരുവരും ഒപ്പത്തിനൊപ്പം. ലാറ്റിനമേരിക്കന്‍ എന്‍ജിനില്‍ കുതിച്ചുപായുന്ന ബാഴ്സലോണയെ അതേവേഗവും മനക്കരുത്തുമായിവെല്ലുവിളിക്കാന്‍ കെല്‍പുള്ളവര്‍ നിലവില്‍ യുവന്‍റസ് മാത്രമെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരില്‍ ഒരുപക്ഷം. അതുകൊണ്ട് തന്നെ, പ്രവചനങ്ങളിലും ബലാബലം. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണ മാത്രമേ യുവന്‍റസ് കപ്പ് ഉയര്‍ത്തിയിട്ടുള്ളൂ (1985, 1996). എന്നാല്‍, അഞ്ചുതവണ ഫൈനലില്‍ എത്തി കണ്ണീരും വേദനയുമായി മടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2003ല്‍ കപ്പിനും കിരീടത്തിനുമിടയില്‍ കണ്ണീരോടെ മടങ്ങിയപ്പോള്‍ നാട്ടുകാരായ എ.സി മിലാനായിരുന്നു കിരീടമുയര്‍ത്തിയത്. 12 വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലത്തെിയത് ഉയിര്‍ത്തെഴുന്നേല്‍പായി വിശേഷിപ്പിച്ചാണ് യുവന്‍റസ് ബര്‍ലിനില്‍ വിമാനമിറങ്ങിയത്.
ബാഴ്സലോണയാവട്ടെ നാലുതവണ കിരീടമണിഞ്ഞു (1992, 2006, 2009, 2011). മൂന്നു തവണ കലാശപ്പോരാട്ടത്തില്‍ സങ്കടപ്പാടുമായും മടങ്ങി. 1961, 1986, 1994 സീസണുകളിലായിരുന്നു റണ്ണറപ്പായി മടങ്ങാന്‍ വിധിക്കപ്പെട്ടത്.

പത്രവിതരണക്കാരനായ മലയാളി വാഹനാപകടത്തില്‍ മരിച്ചു

Posted: 05 Jun 2015 08:44 PM PDT

Image: 
അബൂദബി: അബൂദബി മീഡിയക്ക് കീഴില്‍ ജോലി ചെയ്യുന്ന പത്രവിതണക്കാരന്‍ മാഹി അഴിയൂര്‍ കൂടക്കല്‍ വീട്ടില്‍ ഹമീദിന്‍െറ മകന്‍ ഷഫീഖ് (34) വാഹനാപകടത്തില്‍ മരിച്ചു. 
വെള്ളിയാഴ്ച പുലര്‍ച്ചെ ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. 
ബൈക്കില്‍ പുലര്‍ച്ചെ പത്രവുമായി പോകുമ്പോള്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഏഴുവര്‍ഷമായി അബൂദബി മീഡിയയില്‍ ജോലി ചെയ്യുന്നു. 
മാതാവ്: റാബിയ. ഭാര്യ: ഉമ്മുകുല്‍സു. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

കനത്ത ചൂടിലേക്ക്; കുവൈത്ത് പൊള്ളുന്നു

Posted: 05 Jun 2015 08:33 PM PDT

Image: 
കുവൈത്ത് സിറ്റി: ജനങ്ങളുടെ അകവും പുറവും ഒരുപോലെ പൊള്ളിച്ച് കുവൈത്തില്‍ ചൂട് കഠിനമാവുന്നു. പതിവുപോലെ മേയ് പകുതിയോടെ തുടങ്ങിയ വേനല്‍ ജൂണ്‍ പിറന്നതോടെ കനത്തുതുടങ്ങിയിട്ടുണ്ട്. കുറച്ചുദിവസങ്ങളായി ചൂടിന്‍െറ കാഠിന്യം പൊടുന്നനെ കൂടിയ അവസ്ഥയാണ്. 
ഇന്നലെ 48 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയതെങ്കിലും അതിലും കൂടുതലാണ് ചൂടെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ ക്രമാനുഗതമായി വര്‍ധിച്ച് അടുത്തയാഴ്ചയോടെ 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുമെന്നാണ് റിപ്പോര്‍ട്ട്. 
അതിനിടെ, ഇത്തവണ ചൂട് 65 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ളെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഖറാവി വ്യക്തമാക്കി. കഴിഞ്ഞ 65 വര്‍ഷത്തിനിടെ കുവൈത്തില്‍ അന്തരീക്ഷ ഊഷ്മാവ് 53 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കകം എത്തുന്ന റമദാനും കടുത്ത ചൂടിലൂടെയാവും കടന്നുപോവുക. 
പകലിന് ഏറെ നീളമുള്ള കാലമാണിത് എന്നതുകൊണ്ടുതന്നെ റമദാനിലും ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടും. വേനല്‍കാലത്ത് പുറംജോലിക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. 
ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31വരെ രാവിലെ 11മുതല്‍ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. നേരിട്ട് സൂര്യാതപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
പരിശോധനകള്‍ക്ക് തുടക്കമിട്ടതായും ആദ്യ മൂന്നുദിവസങ്ങള്‍ക്കിടെ 37 ലംഘനങ്ങള്‍ പിടികൂടിയതായും മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ പരിശോധകസംഘം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍മുനാഇസ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂലൈ ആവുമ്പോഴേക്കും ചൂട് ഏറെ കനത്തതാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 
കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഒന്നിനൊന്ന് കൂടിവന്നിരുന്ന ചൂട് ഇത്തവണയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അടുത്തിടെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് കര്‍റം അഭിപ്രായപ്പെട്ടിരുന്നു.
 

സര്‍വശിക്ഷ അഭിയാന്‍: പരിപാടികള്‍ എല്ലാം കടലാസില്‍ മാത്രം

Posted: 05 Jun 2015 08:00 PM PDT

Image: 

തൊടുപുഴ: സര്‍വശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫിസര്‍ പദവിയില്‍ ഡെപ്യൂട്ടേഷനിലിരുന്ന് ഡയറ്റ് ഉദ്യോഗസ്ഥന്‍ നടത്തിയ അഴിമതി പരിപാടികളുടെ പേരുകള്‍ കേട്ടാല്‍ ആരും ഞെട്ടും. ‘സ്പൈസ് ഇടുക്കി’, ‘തമിഴ് ഇവാല്വേഷന്‍ ആന്‍ഡ് തമിഴ് ക്വസ്റ്റ്യന്‍ പേപ്പര്‍’ എന്നിങ്ങനെയാണ് പേരുകള്‍. എന്നാല്‍, ഇവയൊന്നും നടന്നിട്ടേയില്ളെന്നും വ്യാജ രേഖകള്‍ ചമച്ച് ‘സംഘടിപ്പിച്ച’ കടലാസ് പരിപാടികള്‍ മാത്രമാണെന്നും അറിയുമ്പോള്‍ പിന്നെയും ഞെട്ടും.
തൊടുപുഴ കനറാ ബാങ്കില്‍ എസ്.എസ്.എക്കായി 0722101032435 എന്ന നമ്പറില്‍ സേവിങ്സ് അക്കൗണ്ട് നിലവിലിരിക്കെ ആരോപണവിധേയനായ വി.എന്‍. ഷാജി സ്വന്തം പേരില്‍ 0722118000061 എന്ന നമ്പറില്‍ മറ്റൊരു വ്യക്തിഗത അക്കൗണ്ട് തുടങ്ങി അതിലേക്ക് എസ്.എസ്.എ ഫണ്ട് മാറ്റിയതായി ധനവകുപ്പിന്‍െറ ഫിനാന്‍ഷ്യല്‍ ഇന്‍സ്പെക്ഷന്‍ വിങ് കണ്ടത്തെിയിരുന്നു.
മൂന്നാറിലെ ഐഡ ടൂറിസ്റ്റ് ഹോമില്‍ 2013 ഫെബ്രുവരി നാലുമുതല്‍ ഏഴുവരെ നടത്തിയ പരിശീലന പരിപാടിയില്‍ 64പേര്‍ പങ്കെടുത്തതായാണ് രേഖ. ഇത്രയും പേര്‍ക്കിരിക്കാന്‍ കഴിയുന്ന ഹാള്‍ ഹോട്ടലില്‍ ഇല്ളെന്ന് മാനേജര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. റൂം, ഹാള്‍ വാടകയിനത്തില്‍ ഹാജരാക്കിയ 571 നമ്പര്‍ ബില്ലിന്‍െറ ആധികാരികത പരിശോധിച്ച സംഘത്തിന് ഹോട്ടലിലെ കാര്‍ബണ്‍ കോപ്പിയില്‍ കാണാനായത് വെറും 43രൂപക്ക് മറ്റൊരാള്‍ക്ക് മുറിവാടകക്ക് നല്‍കിയെന്നായിരുന്നു. ബില്ലിലെ ഫോണ്‍ നമ്പര്‍ യഥാര്‍ഥത്തിലുള്ളതല്ളെന്ന് കണ്ടത്തെി. ഓണറേറിയവും യാത്രാബത്തയും കൈപ്പറ്റിയതായി രേഖകളിലുള്ളവരെ കണ്ട് മൊഴിയെടുത്തപ്പോള്‍ ഇത്തരമൊരു പരിശീലന പരിപാടിയില്‍ പങ്കെടുക്കുക ഉണ്ടായിട്ടില്ളെന്ന് പലരും വ്യക്തമാക്കി. ഈയിനത്തില്‍ പ്രോജക്ട് ഓഫിസറുടെ പോക്കറ്റിലേക്ക് ചെന്നത് 1,99,000 രൂപയാണ്.
തൊടുപുഴയിലെ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോമില്‍ 2012 ഡിസംബര്‍ 15 മുതല്‍ 17 വരെ നടത്തിയതായി പറയുന്ന പരിപാടിയുടെ 44525 ബില്‍ പരിശോധിച്ച സംഘം ഇങ്ങനെ ഒരു നമ്പറില്‍ ബില്‍ നല്‍കിയിട്ടില്ളെന്ന് കണ്ടത്തെി. ഈ തീയതികളില്‍ എസ്.എസ്.എക്ക് പരിപാടി നടത്താനായി മുറികളൊന്നും നല്‍കിയിട്ടില്ളെന്ന് മാനേജര്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ഈയിനത്തില്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍ വാങ്ങിച്ചെടുത്ത 34,500 രൂപ കൃത്രിമ രേഖകള്‍ ചമച്ച് തന്നെയാണെന്നും വ്യക്തമായി. മലയാളം അധ്യാപികയുടെ പേരുവരെ വ്യാജ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പൊതുഖജനാവില്‍നിന്നുള്ള പണം തട്ടിയെടുത്തത്.  തൊടുപുഴയില്‍ നടത്തിയ ‘സ്പൈസ് ഇടുക്കി’ പരിപാടിക്ക് സ്റ്റേഷനറി സാമഗ്രികള്‍ വാങ്ങിച്ചത് മൂന്നാറിലെ കടയില്‍നിന്നാണ്. എസ്.എസ്.എ ജില്ലാ ഓഫിസിന് അടുത്തുള്ള ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഇല്ലാത്ത കൂള്‍ബാറിലെ ബില്ലുകളാണ് ഫോട്ടോസ്റ്റാറ്റിനായി ഹാജരാക്കിയത്.

വീരസ്യങ്ങളുമായി വീണ്ടും മുശര്‍റഫ്

Posted: 05 Jun 2015 07:26 PM PDT

Image: 

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലില്‍ കഴിയുന്ന ജനറല്‍ പര്‍വേസ് മുശര്‍റഫിന് കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് എങ്ങനെ ഒരു ചാനല്‍ ഇന്‍റര്‍വ്യൂ നടത്താന്‍  സാധിച്ചു എന്നകാര്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരുപക്ഷേ,  സൈന്യം പ്രധാനമന്ത്രി നവാസ് ശരീഫില്‍  ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടാകാം. ഏതായാലും വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് മുശര്‍റഫ് ചാനല്‍ വഴി പുറത്തുവിട്ടത്.
മുശര്‍റഫിന്‍െറ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയിലൂടെ ആയിരുന്നു താന്‍ നിഷ്കാസിതനായത് എന്ന ദു$ഖസത്യം ശരീഫ് തീര്‍ച്ചയായും ഓര്‍മിച്ചിരിക്കും. കാര്‍ഗില്‍ കുന്നുകളില്‍ ഇന്ത്യന്‍ സേനാ വലയത്തില്‍നിന്ന് പാക് സൈനികരെ രക്ഷിക്കാന്‍ 1999 ജൂലൈ നാലിന് യു.എസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ നയതന്ത്ര സഹായം നവാസ് ശരീഫ് അഭ്യര്‍ഥിക്കുകയുണ്ടായി. ജൂലൈ നാലിനാകട്ടെ യു.എസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ തിരക്കിലായിരുന്നു ബില്‍ ക്ളിന്‍റണ്‍. ശരീഫിന്‍െറ അഭ്യര്‍ഥന മാനിച്ച് പാക് സൈനികരെ സ്വതന്ത്രരായി തിരികെ പോകാന്‍  അനുവദിക്കണമെന്ന് ക്ളിന്‍റണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോട് ടെലിഫോണ്‍ വഴി അഭ്യര്‍ഥിക്കുകയും ചെയ്തു.
‘മൈ ലൈഫ്’ എന്ന ആത്മകഥയില്‍ ക്ളിന്‍റണ്‍ ശരീഫ് താനുമായി നടത്തിയ സംഭാഷണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ജൂലൈ നാലിന് വാഷിങ്ടണില്‍ എത്തി ക്ളിന്‍റണുമായി തുറന്ന ചര്‍ച്ച നടത്താന്‍ ശരീഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  നിയന്ത്രണരേഖ ലംഘിച്ചുകടന്ന് മുശര്‍റഫിന്‍െറ നിര്‍ദേശപ്രകാരം നടത്തിയ കാര്‍ഗില്‍ നുഴഞ്ഞുകയറ്റം അതിമാരക ദുരന്തമായി കലാശിക്കുമെന്ന ആശങ്ക ശരീഫ് പങ്കുവെച്ചിരുന്നു. കാര്‍ഗില്‍ ആക്രമണം തന്നെ അത്യധികം  അമ്പരപ്പിച്ചതായി ക്ളിന്‍റണ്‍ അനുസ്മരിക്കുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വാജ്പേയി ലാഹോര്‍ യാത്ര നടത്തി നവാസ് ശരീഫുമായി സംഭാഷണത്തിലേര്‍പ്പെട്ടതിന്‍െറ (1999 ഫെബ്രുവരി) തൊട്ടുപിറകെ ഇത്തരമൊരു ആക്രമണം (’99 മേയ്) അരങ്ങേറുന്നത് അവിശ്വസനീയമായിരുന്നു. മുശര്‍റഫ് നടത്തിയ കാര്‍ഗില്‍ നുഴഞ്ഞുകയറ്റം  ആ സംഭാഷണ പ്രക്രിയയെ തുരങ്കംവെച്ചതായാണ് ക്ളിന്‍റന്‍െറ വിലയിരുത്തല്‍.
യാഥാര്‍ഥ്യം ഇതായിട്ടും ‘ഇന്ത്യയുടെ കഴുത്തിന് പിടിച്ചു’ എന്നാണ് ചാനല്‍ അഭിമുഖത്തില്‍ മുശര്‍റഫ് അഹന്തയോടെ തട്ടിവിടുന്നത്. ‘രണ്ടാം സേനയെ’ വിന്യസിക്കാന്‍ സാധിച്ചതായി അദ്ദേഹം വീരസ്യം പ്രകടിപ്പിച്ചിരിക്കുന്നു. തീവ്രവാദി സംഘത്തിലെ നുഴഞ്ഞുകയറ്റക്കാര്‍ ആണ് ഈ രണ്ടാം സേന. നുഴഞ്ഞുകയറ്റക്കാരെ വിന്യസിച്ചതായി മുശര്‍റഫ് പരസ്യമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യ അത്തരമൊരു ആരോപണം നേരത്തെതന്നെ ഉന്നയിച്ചിരുന്നു.
പാക് വോട്ടര്‍മാരെ ഉന്നമിട്ടാണ് മുശര്‍റഫിന്‍െറ ഉദീരണങ്ങള്‍. കാര്‍ഗിലിലെ പരാജയത്തിന് പാക് ജനത മുശര്‍റഫിനെതിരെ ചൊരിയുന്ന പഴികള്‍ക്കെതിരായ ആയുധപ്രയോഗമാണിത്. ഒരു തെളിവുമില്ലാതെ ഇന്ത്യയുടെ ചങ്കിന് പിടിച്ചു എന്ന ഉറക്കപ്പിച്ചിലൂടെ പാക് ജനതയെ ഉണര്‍ത്തുകയാവാം ലക്ഷ്യം. സൈനിക വിജയം നേടാന്‍ സാധിച്ചെങ്കിലും ഒടുവിലുണ്ടായ പരാജയം പാക് രാഷ്ട്രീയ  നേതൃത്വത്തിന്‍െറ പക്വതയില്ലായ്മ മൂലമാണെന്ന് വാദിക്കാനാണ് മുശര്‍റഫിന്‍െറ ശ്രമം.
വാസ്തവത്തില്‍ കാര്‍ഗില്‍   സാഹസത്തിലൂടെ പാകിസ്താന്‍െറ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു മുശര്‍റഫ്. കാര്‍ഗില്‍ യുദ്ധഭൂമിയിലേക്ക് അയച്ച നുഴഞ്ഞുകയറ്റക്കാര്‍ തുടക്കത്തില്‍ ഇന്ത്യക്ക് കടുത്ത പ്രഹരം നല്‍കിയെങ്കിലും ഒടുവില്‍ അവര്‍ ഇന്ത്യന്‍ സേനക്ക് മുമ്പാകെ മുട്ടുമടക്കി.  ജനഹൃദയങ്ങളില്‍ വീണ്ടും ഇടംതേടാനാണ് മുശര്‍റഫിന്‍െറ നീക്കം. എന്നാല്‍, മുശര്‍റഫിന്‍െറ പുതിയ ഉദീരണങ്ങളെ പാക് മാധ്യമങ്ങള്‍പോലും അവഗണിക്കുകയാണുണ്ടായത്.
അതേസമയം, സയ്യിദ് അലിഷാ ഗീലാനിക്ക് പാസ്പോര്‍ട്ട് നിഷേധിച്ച സംഭവം പാക് മാധ്യമങ്ങള്‍ വിപുലമായി വിലയിരുത്തുകയുണ്ടായി. കശ്മീരിലെ ഈ വിഘടനവാദിയുടെ മനോഭാവത്തില്‍ ഈയിടെ കൂടുതല്‍ മാറ്റം പ്രത്യക്ഷമായിരിക്കുന്നു. നേരത്തെ ഇന്ത്യന്‍ പൗരനാണെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.  കശ്മീരികളുടെ മനോഭാവത്തില്‍ എന്തുകൊണ്ടാണ് പുതിയ മാറ്റം എന്ന കാര്യം ഇന്ത്യ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. മതപരമാണോ അതിന്‍െറ കാരണം. അതാകാനിടയില്ല. കാരണം മുസ്ലിം-ഹൈന്ദവ  ചിന്തകളിലൂടെ രൂപപ്പെട്ടതാണ് കശ്മീരിയത. വര്‍ഗീയ നിലപാടുകളിലൂടെ കശ്മീരിയതയെ പുനരുജ്ജീവിപ്പിക്കാനാകില്ല.

നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം

Posted: 05 Jun 2015 07:11 PM PDT

Image: 

ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി ‘ഉലകം ചുറ്റും വാലിബന്‍’ ആയി ഇതിനകം ഖ്യാതി നേടിയിരിക്കെ, ഇക്കൊല്ലം അവസാനിക്കുന്നതിനുമുമ്പേ അദ്ദേഹം നടത്താന്‍പോവുന്ന ഒരു വിദേശ രാഷ്ട്ര സന്ദര്‍ശനം മുമ്പൊരു പ്രധാനമന്ത്രിയും സന്നദ്ധനായിട്ടില്ലാത്തതും ഏറെ വിവാദപരമാകാവുന്നതുമാണ്. ഹിന്ദുത്വശക്തികള്‍ എക്കാലത്തും ഗൃഹാതുരത്വം പുലര്‍ത്തിവന്ന ഇസ്രായേലിലേക്ക് മോദി യാത്ര നിശ്ചയിച്ച വിവരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേലിന്‍െറ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിന്യമിന്‍ നെതന്യാഹുവിനെ മുക്തകണ്ഠം അനുമോദിച്ച നരേന്ദ്ര മോദിക്ക് അദ്ദേഹവുമായുള്ള അഗാധ സുഹൃദ്ബന്ധം രഹസ്യമല്ല. ഒന്നാം എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി, വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ് തുടങ്ങിയവര്‍ നേരത്തേതന്നെ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി തന്നെയും തെല്‍ അവീവിലത്തെിയിരുന്നു. എന്നാല്‍, സയണിസ്റ്റ് രാഷ്ട്രം സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കാനാഗ്രഹിക്കുന്ന മോദി, 1992ല്‍ കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി പി.വി. നരസിംഹറാവു എംബസി തലത്തിലേക്കുയര്‍ത്തിയ ഇന്ത്യ-ഇസ്രായേല്‍ നയതന്ത്രബന്ധം അതിവേഗം വളര്‍ന്ന് അതീവ സുഹൃദ്രാജ്യപദവിയിലത്തെിയ പശ്ചാത്തലത്തില്‍ സൈനിക, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ മുഴുക്കെ അഭൂതപൂര്‍വ സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍തന്നെ രാജ്യരക്ഷക്ക് ഇന്ത്യ നിര്‍ണായകമായി ആശ്രയിക്കുന്ന രാജ്യമാണ് ഇസ്രായേല്‍. റഷ്യ കഴിഞ്ഞാല്‍ സൈനിക സജ്ജീകരണങ്ങള്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന രാജ്യവും ഇസ്രായേല്‍ തന്നെ. സി.ഐ.എ പോലെ സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഇസ്രായേലിന്‍െറ ചാരശൃംഖലയായ മൊസാദ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുന്ന പരിശീലനവും ഉപദേശവും ഏറെ പ്രയോജനപ്പെടുന്നതായി രാജ്യം കരുതുകയും ചെയ്യുന്നു. 10 ബില്യണ്‍ യു.എസ് ഡോളറിന്‍െറ ആയുധങ്ങളാണ് 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മാത്രമായി ജൂതരാഷ്ട്രത്തില്‍നിന്ന് ഇന്ത്യ വാങ്ങിക്കൂട്ടിയത്. ഇസ്രായേലിന്‍െറ ഏറ്റവും വലിയ ആയുധവിപണിയും ഇന്ത്യതന്നെ. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇസ്രായേലിന്‍െറ ഉപഗ്രഹങ്ങള്‍ പലതവണ ഭ്രമണപഥത്തിലത്തെി. സര്‍വോപരി, ഇന്ത്യയുടെ നമ്പര്‍ വണ്‍ ശത്രുവായ പാകിസ്താനെ ഇസ്രായേലും ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, നരേന്ദ്ര മോദിയുടെ നിര്‍ദിഷ്ട ഇസ്രായേല്‍ പര്യടനത്തെ ‘വിഷമകര’മെന്ന് വിശേഷിപ്പിക്കുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ആനന്ദ് ശര്‍മ അത് ഇന്ത്യയുടെ വിദേശനയത്തിന്‍െറ സന്തുലനം നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍കാരോട് എക്കാലത്തും അനുഭാവം പുലര്‍ത്തിവന്ന ഇന്ത്യയുടെ അറബ്-മുസ്ലിം രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധങ്ങളെ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്നാണ് ശര്‍മയുടെ ആശങ്ക. ഫലസ്തീന്‍ ജനതക്ക് സ്വന്തമായ ഒരു സ്റ്റേറ്റ് വേണമെന്ന ആവശ്യത്തെ മഹാത്മാഗാന്ധി-ജവഹര്‍ലാല്‍ നെഹ്റു കാലഘട്ടം മുതല്‍ രാജ്യം പിന്തുണച്ചിട്ടുള്ളതാണെന്നും ശര്‍മ ഓര്‍മിപ്പിക്കുന്നു. ഓസ്ലോ കരാറില്‍ അത്യന്തം പരിമിത അതിരുകളിലാണെങ്കിലും സ്വതന്ത്ര രാജ്യപദവി ഫലസ്തീന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പക്ഷേ, ഇന്നേവരെ അത് നടപ്പാക്കാന്‍ ഇസ്രായേല്‍ തയാറായിട്ടില്ളെന്നു മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനത്തെപോലും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് സയണിസ്റ്റ് രാഷ്ട്രം ചെയ്തിട്ടുള്ളത്. നെതന്യാഹുവാകട്ടെ, ഒരു പടികൂടി മുന്നോട്ടുപോയി ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഒടുവിലത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്തിനകത്തെ അറബ് ന്യൂനപക്ഷത്തിന് തുല്യ പൗരത്വം അനുവദിക്കാന്‍ സാധ്യമല്ളെന്ന തുറന്ന പ്രഖ്യാപനത്തിന് തുല്യമാണിത്. ഇസ്രായേലിന്‍െറ ഭാഗമാണെന്ന് ആ രാജ്യത്തിനുതന്നെ അവകാശവാദമില്ലാത്ത ഗസ്സയില്‍ കഴിഞ്ഞ ദിവസംവരെ തുടര്‍ന്ന ബോംബാക്രമണ പരമ്പരയിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിഷ്കരുണം കശാപ്പ് ചെയ്യപ്പെട്ടു. തകര്‍ന്ന അനേകായിരം വീടുകളും സ്കൂളുകളും ആശുപത്രികളും പുനര്‍നിര്‍മിക്കപ്പെടാതെ കിടക്കുന്നു. പുറംലോകത്തുനിന്ന് ഒരുവിധ സഹായവും ഗസ്സ നിവാസികള്‍ക്ക് ലഭിക്കാതിരിക്കാന്‍ എല്ലാവിധ പഴുതുകളും ഈജിപ്ഷ്യന്‍ സൈനിക ഏകാധിപതി ജനറല്‍ സീസിയുടെ സഹകരണത്തോടെ ഇസ്രായേല്‍ അടച്ചുകഴിഞ്ഞിട്ടുണ്ട്. പരിഷ്കൃതലോകം പൊതുവെ അപലപിച്ച ഈ ക്രൂരതകളുടെനേരെ തീര്‍ത്തും കണ്ണുചിമ്മിയും മനുഷ്യാവകാശ ധ്വംസനങ്ങളെ അവഗണിച്ചുമാണ് നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും അതുവഴി ഊട്ടിയുറപ്പിക്കാന്‍ തീരുമാനിച്ച ജൂതരാഷ്ട്ര ബാന്ധവവും. അതേയവസരം, ഇന്ത്യയുടെ വിദേശനയത്തിലോ ഫലസ്തിന്‍ നിലപാടിലോ മാറ്റമൊന്നുമില്ളെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഉഗ്ര സംഹാരമൂര്‍ത്തിയായി പുനരവതരിക്കുന്ന ഫാഷിസത്തിന്‍െറ സ്വാഭാവിക അജണ്ടയായി മാത്രമേ ഈ സംഭവവികാസങ്ങളെ കാണാന്‍ കഴിയൂ. അതില്‍ നീതിക്കോ മാനവികതക്കോ സദ്ഭാവനക്കോ ഒരുവിധ പരിഗണനയുമില്ല, ഉണ്ടാവില്ല.

മാഗിക്ക് പൂര്‍ണ വിലക്ക്

Posted: 05 Jun 2015 12:52 PM PDT

Image: 
Subtitle: 
ഒമ്പത് തരം ഉല്‍പന്നങ്ങള്‍ക്ക് നിരോധം •വില്‍പന നിര്‍ത്തി • സിംഗപ്പൂരിലും വിലക്ക്, അമിതാഭ് ബച്ചനും പ്രീതി സിന്‍റക്കുമെതിരെ എഫ്.ഐ.ആര്‍

ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സ്  രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  വിലക്ക് വരുമെന്ന് ഉറപ്പായതോടെ മാഗി നൂഡ്ല്‍സ് ഉല്‍പാദകരായ നെസ്ലെ വ്യാഴാഴ്ച രാത്രി തന്നെ വിപണിയില്‍നിന്ന് മാഗി പിന്‍വലിക്കുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി മാഗി ഓട്ട്സ്, മാഗി മസാല നൂഡ്ല്‍സ് എന്നിവയുടെ ഒമ്പത് തരം ഉല്‍പന്നങ്ങള്‍ നിരോധിച്ചത്.  മാഗിയില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടത്തെിയതായും  ഭക്ഷിക്കുന്നത് അപകടകരമാണെന്നും അതോറിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മാഗിയുടെ ചില ഇനങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് ആവശ്യമായ അനുമതി  നെസ്ലെ കമ്പനി സര്‍ക്കാറില്‍നിന്ന് നേടിയിട്ടില്ളെന്നും അന്വേഷണത്തില്‍ കണ്ടത്തെി. ഇതുസംബന്ധിച്ച്  മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കമ്പനിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് നല്‍കി.  നെസ്ലെ ഗ്ളോബല്‍ സി.ഇ.ഒ പോള്‍ ബള്‍ക് വെള്ളിയാഴ്ച ഡല്‍ഹിയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ക്ക് മുമ്പാകെ ഹാജരായി മാഗി സുരക്ഷിതമാണെന്ന വാദവും അതിന് തെളിവായി കമ്പനി നടത്തിയ പരിശോധനാ ഫലങ്ങളുടെ പകര്‍പ്പും നല്‍കിയിരുന്നു.  
അതോറിറ്റിയുമായുള്ള ചര്‍ച്ചക്ക് ശേഷം സി.ഇ.ഒ പത്രസമ്മേളനത്തില്‍  മാഗി നൂഡ്ല്‍സ് സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് രാജ്യവ്യാപകമായ വിലക്ക്.  സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നുവെന്ന് നെസ്ലെ സി.ഇ.ഒ പറഞ്ഞു.  
ഉപഭോക്താക്കളുടെ വിശ്വാസമാണ് കമ്പനിക്ക് പ്രധാനം. അതിനാലാണ് വില്‍പന നിര്‍ത്തിവെക്കുന്നത്.  ആശയക്കുഴപ്പം പരിഹരിച്ച് തിരിച്ചുവരും  -അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച മാഗി നൂഡ്ല്‍സിന്‍െറ ഇറക്കുമതിയും വില്‍പനയും സിംഗപ്പൂര്‍ സര്‍ക്കാറും നിര്‍ത്തിവെച്ചു. നെസ്ലെ കമ്പനിക്കെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് ഭക്ഷ്യസുരക്ഷാ അധികൃതര്‍ നല്‍കുന്ന സൂചന.  
മാഗിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ബോളിവുഡ് താരങ്ങളും നിയമനടപടി നേരിടേണ്ടി വരും.  മാഗി നൂഡ്ല്‍സ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അമിതാഭ് ബച്ചന്‍, പ്രീതി സിന്‍റ എന്നിവര്‍ക്കെതിരെ  ബിഹാറിലെ മുസഫര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
കോടതി നിര്‍ദേശപ്രകാരമാണ് കേസ്. താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചും നേരത്തെ നിര്‍ദേശിച്ചിരുന്നു. ഡല്‍ഹി,  ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ നിരോധിച്ചതിന് പിന്നാലെയാണ്  കേന്ദ്ര സര്‍ക്കാറും മാഗിക്കെതിരെ രംഗത്തുവന്നത്.
നെസ്ലെക്കെതിരായ പരാതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ആരോഗ്യവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.

സൈബര്‍ ആക്രമണത്തില്‍ അമേരിക്ക നടുങ്ങി

Posted: 05 Jun 2015 12:47 PM PDT

Image: 
Subtitle: 
40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു • ചൈനീസ് ഹാക്കര്‍മാരെന്ന് ആരോപണം

വാഷിങ്ടണ്‍: സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ ഹാക്കര്‍മാര്‍ നടത്തിയ വന്‍ കടന്നാക്രമണത്തില്‍ അമേരിക്ക നടുങ്ങി. 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചോര്‍ന്നു. പിന്നില്‍ ചൈനയുടെ ഹാക്കര്‍മാരാണെന്ന് അമേരിക്ക ആരോപിച്ചു. ചൈന-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്ന വിധത്തിലേക്കാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നീളുന്നത്.
ഫെഡറല്‍ ഏജന്‍സിയിലെ നിലവിലുള്ളവരുടെയും മുന്‍ ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ  വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം. ഉദ്യോഗസ്ഥരുടെ വ്യക്തിഗതവിവരങ്ങള്‍ കൂടാതെ സുരക്ഷാ നമ്പര്‍, പരിശീലന വിവരങ്ങള്‍, പ്രവര്‍ത്തന രീതി എന്നിങ്ങനെ സുപ്രധാന വിവരങ്ങളും ചോര്‍ന്നു.
  ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്.ബി.ഐ) അറിയിച്ചു.    ചൈനീസ് ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി, സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റി അംഗം സെനറ്റര്‍ സൂസണ്‍ കോളിന്‍സ് പറഞ്ഞു. എന്നാല്‍, ചൈനീസ് എംബസിയിലെ വക്താവ് ആരോപണം നിഷേധിച്ചു. നിരുത്തരവാദപരവും വിപരീതഫലം ഉണ്ടാക്കുന്നതുമാണ് അമേരിക്കയുടെ ആരോപണമെന്ന് ചൈനീസ് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ യുദ്ധമടക്കം പ്രഖ്യാപിക്കണമെന്ന് അമേരിക്കയിലെ ചില സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
 

ആ മുറ്റത്തുനിന്ന് മിന്നും നേട്ടത്തിലേക്ക് ഇരട്ടകള്‍

Posted: 05 Jun 2015 12:27 PM PDT

Image: 

ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഹെപ്റ്റാത്ലണ്‍ വെള്ളി ലിക്സിയിലൂടെ വയനാട്ടിലേക്ക്
സി.ഡി. ബാബു
പുല്‍പള്ളി: വയനാട്ടിലെ അതിര്‍ത്തി ഗ്രാമമായ കബനിഗിരിയിലെ കടുകംമാക്കല്‍ വീടിന്‍െറ സ്വീകരണമുറി നിറയെ ഇരട്ടകളായ ലിക്സിയും നിക്സിയും ട്രാക്കില്‍നിന്ന് വാരിക്കൂട്ടിയ സമ്മാനങ്ങളാണ്. കൂട്ടത്തിലേക്ക് ചൈനയിലെ വുഹാനില്‍നിന്ന് മറ്റൊരു വെള്ളിപ്പതക്കവും എത്തുന്നതിന്‍െറ ആവേശത്തിലാണിപ്പോള്‍ ഈ കുടിയേറ്റഗ്രാമം.
ഹെപ്റ്റാത്തലണില്‍ തന്‍െറ ഏറ്റവുംമികച്ച പ്രകടനവുമായി ഏഷ്യന്‍ അത്ലറ്റിക്സില്‍ ലിക്സി ജോസഫ് നേടിയ വെള്ളിമെഡല്‍ വയനാട് ജില്ലക്ക് അഭിമാനമായി. മിന്നുംനേട്ടത്തിലേക്ക് ഓടിയും ചാടിയുമത്തെിയ മകളെ കായിക മേഖലയിലേക്ക് കൈപിടിച്ചുനടത്തിച്ചതെന്താണെന്നു ചോദിച്ചാല്‍ പിതാവ് റിട്ട. അധ്യാപകനായ ജോസഫ് ഒരു വീടു വാങ്ങിയ കഥ പറയും. ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്‍െറ കോട്ടയം മരങ്ങാട്ടുപള്ളിയിലെ വീടാണ് പിന്നീട് ജോസഫും കുടുംബം വാങ്ങിയത്. കായിക പാരമ്പര്യമുള്ള ആ വീട്ടുമുറ്റത്തൊരുക്കിയ ജംപിങ്പിറ്റില്‍ ചാടി പഠിച്ചാണ് ലിക്സിയും ഇരട്ട സഹോദരി നിക്സിയും കായികലോകത്തത്തെിയത്. ആ മുറ്റമാണ് അവരിലെ കായിക മോഹങ്ങള്‍ക്ക് ഊര്‍ജമേകിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഒളിമ്പിക് യോഗ്യതക്കായുള്ള പരിശ്രമത്തിലാണിപ്പോള്‍ ലിക്സിയെന്ന് ജോസഫ് പറഞ്ഞു.
ലിക്സി ഇന്ത്യക്കായി വെള്ളി നേടിയപ്പോള്‍ ഹെപ്റ്റാത്തലണ്‍ താരം കൂടിയായ സഹോദരി നിക്സി നാട്ടില്‍ കാഴ്ചക്കാരിയുടെ റോളിലായിരുന്നു. ലോങ് ജംപിലും 800 മീറ്ററിലുമുള്ള മികവാണ് ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം ആറാം സ്ഥാനത്തായിരുന്ന ലിക്സിക്ക് പിന്നീട് വെള്ളിയില്‍ ഫിനിഷ് ചെയ്യാന്‍ തുണയായത്. റെയില്‍വേ ജീവനക്കാരിയാണ് ലിക്സി. ഗ്രേസി മാതാവ്. സഹോദരന്‍ ജോക്സി വിദേശത്ത്.

ഇംഗ്ലീഷ് തെറ്റി, ഇന്ത്യന്‍ അമ്പെയ്ത്ത് ടീമിന് അമേരിക്ക വിസ നിഷേധിച്ചു

Posted: 05 Jun 2015 12:21 PM PDT

Image: 

ന്യൂഡല്‍ഹി: സായിപ്പിനെ പോലെ ഇംഗ്ളീഷ് പറഞ്ഞില്ളെങ്കില്‍ കായികതാരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ലോകത്തിന്‍െറ വല്യേട്ടനായ അമേരിക്ക വിസ നിഷേധിക്കും. ചോദിച്ച ചോദ്യങ്ങള്‍ക്ക് മണിമണിയായി ഉത്തരം പറഞ്ഞില്ളെന്ന കാരണത്താല്‍ ഇന്ത്യന്‍ അമ്പെയ്ത്ത് യൂത്ത് ടീമിലെ 20 പേര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. മാത്രമല്ല, ലോകം മുഴുവന്‍ അറിയപ്പെടുന്ന കൊറിയക്കാരനായ കോച്ചിനും വിസ നിഷേധിച്ചു. അമേരിക്കന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എ.ഐ) മത്സരത്തില്‍ പങ്കെടുക്കില്ളെന്ന കടുത്ത നിലപാടിലാണ്.

അമേരിക്കയിലെ ദക്ഷിണ ഡകോട്ടയിലെ യാങ്ക്ടണില്‍ നടക്കുന്ന ലോക ജൂനിയര്‍ അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുക്കാനാണ് താരങ്ങളും കോച്ചും ഒഫിഷ്യലും അടങ്ങുന്ന 31 അംഗ ടീം വിസക്ക് അപേക്ഷിച്ചത്. അണ്ടര്‍ 20 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ടീമില്‍. കൊറിയക്കാരനായ ചേ വോം ലിമ്മാണ് കോച്ച്. ജൂണ്‍ എട്ടു മുതല്‍ 14 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ടീം തിരിക്കേണ്ടത്. ഇന്ത്യന്‍ കോച്ചുമാരായ മിം ബഹാദൂര്‍ ഗുരംഗ്, ചന്ദ്രശേഖര്‍ ലഗോരി, റാം അവ്ദേശ്, പിങ്കി എന്നിവര്‍ക്കും അമേരിക്കന്‍ എംബസി വിസ നിഷേധിച്ചു.
ടീം അംഗങ്ങളുമായി വിസ ഓഫിസര്‍ നടത്തിയ അഭിമുഖത്തില്‍ തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് വിസ നിഷേധിച്ചതെന്ന് എ.എ.ഐ ട്രഷറര്‍ വീരേന്ദ്ര സച്ദേവ് മാധ്യമങ്ങളോട് പറഞ്ഞു. അസം, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആദിവാസികളും ഗ്രാമീണരുമാണ് ടീമംഗങ്ങള്‍. ഇംഗ്ളീഷ് നന്നായി സംസാരിക്കാന്‍ അറിയാത്ത അവരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അനായാസം മറുപടി നല്‍കാത്തതാണത്രെ വിസ ഓഫിസറെ ചൊടിപ്പിച്ചത്. മാത്രമല്ല, ഇവര്‍ അമേരിക്കയില്‍ പോയാല്‍ തിരികെ വരാതെ മുങ്ങാനും ഇടയുണ്ടെന്നാണ് വിസ ഓഫിസറുടെ കണ്ടത്തെല്‍.

അമേരിക്കന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ടീമിനെ അയക്കേണ്ടെന്ന നിലപാടിലേക്കാണ് ആര്‍ച്ചറി അസോസിയേഷന്‍.

ഒരു തുള്ളി രക്തം മതി, സര്‍വ രോഗങ്ങളും അറിയാന്‍

Posted: 05 Jun 2015 11:45 AM PDT

Image: 
Subtitle: 
വൈര്‍കാന്‍ എന്ന പരിശോധന രീതിക്ക് പരീക്ഷണ തുടക്കം

ലണ്ടന്‍: ഒരു തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ എല്ലാ രോഗങ്ങളുടെ വൈറസിനെയും കണ്ടത്തൊന്‍ സഹായിക്കുന്ന പുതിയ പരിശോധന.
ഇപ്പോള്‍ ശരീരത്തെ ആക്രമിക്കുന്നതും മുമ്പുണ്ടായതുമായ എല്ലാ രോഗാണുവിനെയും ഒറ്റത്തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. വൈര്‍കാന്‍ എന്ന് പേരുനല്‍കിയ പരിശോധനയുടെ ചെലവ് ഏകദേശം16 പൗണ്ടാണ്.
സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസ് മുതല്‍ എച്ച്.ഐ.വി, ഇബോള തുടങ്ങിയവ വരെ ആക്രമിക്കുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന നൂറുകണക്കിന് ആന്‍റിബോഡികളെ കണ്ടത്തെുന്നതുവഴിയാണ് പുതിയ പരിശോധന ശരീരത്തില്‍ കയറിയിറങ്ങിയ എല്ലാ രോഗാണുവിന്‍െറയും കണക്കെടുക്കുന്നത്. ഇതോടെ എല്ലാ വൈറസുകളെയും കണ്ടത്തൊന്‍ ഒറ്റപ്പരിശോധന മതിയാകും.

ചികിത്സരംഗത്ത് നിര്‍ണായകമായേക്കാവുന്ന പരീക്ഷണം നടത്തിയത് ബോസ്റ്റണിലെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സ്റ്റീഫന്‍ എല്ലഡ്ജിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ്.

മനുഷ്യരെ ബാധിക്കുന്നതായി ഇതുവരെ കണ്ടത്തെിയിട്ടുള്ള 206 ഇനം വൈറസുകള്‍ക്കെതിരെയും ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡികളെ തിരിച്ചറിയാനുള്ള ശേഷി ഈ പരിശോധനക്കുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജേണല്‍ സയന്‍സ് എന്ന പ്രസിദ്ധീകരണത്തില്‍ ഗവേഷണത്തിന്‍െറ വിശദാംശങ്ങള്‍ ലഭ്യമാണ്.

സിഖ് വിരുദ്ധ കലാപം: ടൈറ്റ്ലറെ തീന്‍മൂര്‍ത്തി ഭവനില്‍ കണ്ടിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍

Posted: 05 Jun 2015 11:23 AM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനുമായ ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ നിര്‍ണായക തെളിവായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍െറ മൊഴി.
സിഖ് കലാപം നടന്ന  1984 നവംബര്‍ ഒന്നിന്  താന്‍ ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവനില്‍ ടൈറ്റ്ലറെ കണ്ടതായി ഓര്‍മിക്കുന്നില്ളെന്ന് ബച്ചന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി എന്‍.ഡി.ടി.വി പുറത്തുവിട്ടു.
ഇന്ദിര ഗാന്ധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച തീന്‍മൂര്‍ത്തി ഭവനില്‍ അമിതാഭ് ബച്ചന്‍ ആദ്യാവസാനമുണ്ടായിരുന്നു. ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് പിറ്റേ ദിവസം സിഖുകാരെ കൊലപ്പെടുത്താന്‍ ആള്‍ക്കൂട്ടത്തിന് ആഹ്വാനം നല്‍കിയെന്നാണ് ടൈറ്റ്ലര്‍ക്കെതിരായ ആരോപണം . സിഖ് വിരുദ്ധ കലാപത്തില്‍  മൂവായിരത്തിലധികം പേരാണ് കൊലപ്പെട്ടത്.
എന്നാല്‍, താന്‍ അത്തരം ആഹ്വാനം നല്‍കിയിട്ടില്ളെന്നും തീന്‍മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നുവെന്നുമാണ് ടൈറ്റ്ലറുടെ വാദം. താന്‍ തീന്‍മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ അമിതാഭ് ബച്ചനൊപ്പമുള്ള വിഡിയോ ദൃശ്യം ടൈറ്റ്ലര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് സി.ബി.ഐ അമിതാഭ് ബച്ചന്‍െറ മൊഴിയെടുത്തത്. തനിക്ക് ടൈറ്റ്ലറെ അറിയാമെന്നും സഞ്ജയ് ഗാന്ധിക്കൊപ്പം കണ്ട പരിചയമുണ്ടെന്നും ബച്ചന്‍െറ മൊഴിയിലുണ്ട്. 2013 ഏപ്രിലിലാണ് കലാപത്തില്‍ ടൈറ്റ്ലറുടെ പങ്കിനെപ്പറ്റി പുനരന്വേഷണം ആരംഭിച്ചത്. രണ്ട് മാസത്തിനു ശേഷം ബച്ചന്‍െറ വസതിയില്‍ ചെന്നാണ് സി.ബി.ഐ മൊഴിയെടുത്തത്.

‘തലയോട്ടി’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

Posted: 05 Jun 2015 11:05 AM PDT

Image: 

ഹ്യൂസ്റ്റന്‍: അമേരിക്കയിലെ ഓസ്റ്റിന്‍ സ്വദേശിയായ ജെയിംസ് ബോയ്സെന് ഇത് രണ്ടാം ജന്മമാണ്. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍നിന്നുമാണ് 55കാരനായ ഈ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. അര്‍ബുദ ചികിത്സയെ തുടര്‍ന്ന് ക്ഷയംസംഭവിച്ച അദ്ദേഹത്തിന്‍െറ തലയോട്ടി വിജയകരമായി ഒരുസംഘം ഡോക്ടര്‍മാര്‍ മാറ്റിവെച്ചിരിക്കുന്നു. വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇതാദ്യമായാണ് തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടക്കുന്നത്.

പലതരത്തിലുള്ള അര്‍ബുദങ്ങള്‍ അലട്ടിയിരുന്ന ജെയിംസിന് റേഡിയേഷന്‍ ചികിത്സയെ തുടര്‍ന്നാണ് തലയോട്ടിയുടെ സ്തരം കേടായത്. തുടര്‍ന്നാണ് തലയോട്ടിയുടെ ഉച്ചിഭാഗം മാത്രമായി മാറ്റിവെക്കുന്ന ശസ്ത്രകിയക്ക് എം.ഡി. ആന്‍േറഴ്സന്‍ കാന്‍സര്‍ സെന്‍ററിലെയും ഹ്യൂസ്റ്റന്‍ മത്തെഡിസ്റ്റ് ഹോസ്പിറ്റലിലെയും ഡോക്ടര്‍മാര്‍ തയാറായത്. മേയ് 22ന് നടന്ന ശസ്ത്രക്രിയ 15 മണിക്കൂര്‍ നീണ്ടു. ഇതോടൊപ്പം, അര്‍ബുദം കാര്‍ന്നെടുത്ത ജെയിംസിന്‍െറ ആഗ്നേഗ്രന്ഥിയും വൃക്കയും വിജയകരമായി മാറ്റിവെച്ചു. അങ്ങനെ, ഒരൊറ്റ ശസ്ത്രക്രിയയിലൂടെ ശരീരത്തിലെ മൂന്ന് അവയവങ്ങള്‍ മാറ്റിവെക്കുന്ന അത്യപൂര്‍വ സംഭവത്തിനും ലോകം സാക്ഷിയായി. ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 50ഓളം വരുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.

ഒരു മാസത്തിലധികമായി ഹ്യൂസ്റ്റനിലെ മത്തെഡിസ്റ്റ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ഏതാനുംദിവസം അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവരെ താമസിപ്പിക്കുന്നിടത്ത് അദ്ദേഹം നിരീക്ഷണത്തിലായിരിക്കും.
‘എനിക്ക് വളരെ അദ്ഭുതം തോന്നുന്നു. എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും പഴയ ജോലികള്‍ തുടരാനും എനിക്ക് വീണ്ടും അവസരമുണ്ടായിരിക്കുന്നു. ആരോടാണ് ഞാനിതിന് കടപ്പെട്ടിരിക്കുന്നത്’ ^ആശുപത്രിയില്‍നിന്നിറങ്ങുമ്പോള്‍ ജെയിംസിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു.

എന്‍.ജി.ഒകള്‍ക്ക് നിയന്ത്രണം; മോദിയെ വിമര്‍ശിച്ച് രാഹുല്‍

Posted: 05 Jun 2015 02:41 AM PDT

Image: 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രീന്‍പീസ് ഇന്ത്യാ കാമ്പയിനര്‍ പ്രിയാ പിള്ള അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ പിന്തുണ അറിയിച്ചത്.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കേന്ദ്ര നടപടിക്കെതിരെ ഗ്രീന്‍പീസ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്. ഇതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു.

സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നുള്ളത്. ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നും പ്രിയാ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

 

കാലവര്‍ഷത്തിനു തുടക്കം ; ജില്ലയില്‍ കനത്ത മഴ

Posted: 05 Jun 2015 02:19 AM PDT

കാസര്‍കോട്: കാലവര്‍ഷത്തിന് തുടക്കം കുറിച്ച് ജില്ലയില്‍ കനത്ത മഴ. ഇന്നലെ ഉച്ചകഴിഞ്ഞാണ് ജില്ലയില്‍ കാലവര്‍ഷം എത്തിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രാവിലെ മുതല്‍ പെയ്യുന്നുണ്ടായിരുന്നുവെങ്കിലും ജില്ലയില്‍ താരതമ്യേന കുറവായിരുന്നു. ഹോസ്ദുര്‍ഗില്‍ 3.5 സെ. മീറ്ററാണ് രേഖപ്പെടുത്തിയത്. കുഡ്ലുവില്‍ ഉച്ചവരെ മഴ രേഖപ്പെടുത്തിയിട്ടില്ല. കോട്ടയത്താണ് കനത്ത മഴ. 97 സെ.മീറ്ററാണ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. മലബാറില്‍ നിലമ്പൂരില്‍ 97 സെ.മീറ്റര്‍ രേഖപ്പെടുത്തിയതാണ് സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ. പുനലൂരില്‍ 59 സെ. മീ. രേഖപ്പെടുത്തി. തളിപ്പറമ്പില്‍ 19 സെ.മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ചുദിവസം തുടര്‍ച്ചയായി കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍കോട്ട് കനത്ത ഇടിയും മിന്നലുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായത്. ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലയില്‍ നേരിയ ചാറ്റല്‍ മഴയോടെയാണ് കാലവര്‍ഷത്തിന് തുടക്കം. കാഞ്ഞങ്ങാട് നഗരത്തില്‍ ഉച്ചമുതലാണ് കാലവര്‍ഷം തുടങ്ങിയത്. മലയോര മേഖലയായ രാജപുരം, കള്ളാര്‍ ഭാഗങ്ങളില്‍ രാവിലെ മുതല്‍ മഴ പെയ്തു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കള്ളാര്‍ പാലത്തിന്‍െറ അപ്രോച്ച് റോഡ് തകര്‍ന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP