ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ് Madhyamam News Feeds | ![]() |
- ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ്
- തൊഴില്‍ തര്‍ക്കം: കൊച്ചി മെട്രോ പാളം നീക്കം തടസ്സപ്പെട്ടു
- ഫറോക്കില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ടു മാസത്തിനിടെ 20 പേര്‍ക്ക് രോഗബാധ
- പത്ത് പ്രധാന കുറ്റവാളികളില്‍ മോദിയും; ഗൂഗിള്‍ ക്ഷമാപണം നടത്തി
- ദുബൈയില്‍ മാഗിയത്തെുന്നത് ഇന്ത്യയില്‍ നിന്നല്ളെന്ന്
- ചീഫ് സെക്രട്ടറിയുടേതു വ്യാജ വിലാപമെന്ന് കോണ്‍ഗ്രസ് മുഖപത്രം
- പൊതുസ്ഥലങ്ങളിലെ നിരീക്ഷണ കാമറകള്‍ക്ക് കുവൈത്തില്‍ അനുമതി
- ട്രാഫിക് പൊലീസിനെ തട്ടിക്കൊണ്ടുപോയി: നാടകീയമായി പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി
- കെട്ടിടത്തില്‍നിന്ന് വീണ് മലയാളി ബാലിക മരിച്ചു
- മസ്കത്തില്‍ ജലക്ഷാമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു
- ദമ്മാം ചാവേര്‍ സ്ഫോടനം: പ്രതി പട്ടിക പുറത്തുവിട്ടു
- ഡല്‍ഹിയില്‍ നിന്നുള്ള യുവതികള്‍ ഗോവയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി
- സ്ത്രീയും സമുദായവും
- ലഹരി മാഫിയയെ തകര്‍ക്കണം
- ഇന്ത്യ^യു.എസ് പ്രതിരോധ കരാറിന് ധാരണ
- ഫിഫ പ്രസിഡന്‍റാകാന്‍ കൂട്ടയിടി
- നാടകാന്തം ‘ബ്ളാറ്റര്‍ തന്നെ പ്രസിഡന്‍റ്’
- സ്വര്‍ണം എറിഞ്ഞിട്ട് ഇന്ദര്‍ജിത്
- സൈന, കശ്യപ് രണ്ടാം റൗണ്ടില്‍; സിന്ധു പുറത്ത്
- യാങ്സെ കപ്പല്‍ ദുരന്തം: പ്രതീക്ഷയറ്റ് ചൈന; കുടുങ്ങിക്കിടക്കുന്നത് 400ലേറെ പേര്‍
- സൗരയൂഥത്തിന് സമാനമായ പുതിയ ഗ്രഹമണ്ഡലം കണ്ടെത്തി
- യു.എസില്‍ ഒളിനോട്ടം നിയന്ത്രണങ്ങളോടെ വീണ്ടും
- അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ ബോബി ജിന്‍ഡാല്‍
- മലയാളി കൊല്ലപ്പെട്ട കാബൂള്‍ ഭീകരാക്രമണം: ഹഖാനി തീവ്രവാദികള്‍ പിടിയില്‍
- ആഭ്യന്തര വിമാനക്കമ്പനികള്‍ നിരക്കുകുറച്ച് മത്സരിക്കുന്നു
ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ് Posted: 04 Jun 2015 12:59 AM PDT ആറ്റിങ്ങല്‍: ശുചിത്വത്തിന് ആറ്റിങ്ങല്‍ നഗരസഭക്ക് വീണ്ടും അംഗീകാരങ്ങള്‍. എന്നാല്‍, പി.സി.ബി.യില്‍ നിന്ന് അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ളെന്ന് നഗരസഭ. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറയും ക്ളീന്‍ കേരള കമ്പനിയുടെയും അവാര്‍ഡുകളാണ് ആറ്റിങ്ങലിനെ തേടിയത്തെിയത്. 14-15 കാലയളവില്‍ ഏറ്റവും കൂടുതല്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍കിയതിനുള്ള അംഗീകാരമാണ് ക്ളീന്‍ കേരള കമ്പനിയില്‍ നിന്ന് ആറ്റിങ്ങലിന് ലഭിച്ചത്. മാലിന്യ സംസ്കരണത്തിന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ രണ്ടാം സ്ഥാനവും ആറ്റിങ്ങലിന് ലഭിച്ചു. ക |
തൊഴില്‍ തര്‍ക്കം: കൊച്ചി മെട്രോ പാളം നീക്കം തടസ്സപ്പെട്ടു Posted: 04 Jun 2015 12:07 AM PDT മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തത്തെിയ മെട്രോ റെയില്‍ പാളം നീക്കം തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഭാവിയില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ വ്യാഴാഴ്ച യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. |
ഫറോക്കില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ടു മാസത്തിനിടെ 20 പേര്‍ക്ക് രോഗബാധ Posted: 03 Jun 2015 11:42 PM PDT ഫറോക്ക്: ഫറോക്ക് ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഏപ്രിലില്‍ എട്ടു പേര്‍ക്കാണ് രോഗബാധയുണ്ടായത്. മേയില്‍ ഇത് 12 ആയി ഉയര്‍ന്നു. |
പത്ത് പ്രധാന കുറ്റവാളികളില്‍ മോദിയും; ഗൂഗിള്‍ ക്ഷമാപണം നടത്തി Posted: 03 Jun 2015 10:53 PM PDT Image: ![]() ന്യൂഡല്‍ഹി: ഗൂഗിളില്‍ പത്ത് കുറ്റവാളികളുടെ ചിത്രം തിരഞ്ഞാല്‍ ആദ്യം കാണുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്നു തിരഞ്ഞാലും ഇന്ത്യയിലെ ക്രമിനലുകള്‍ എന്നു തിരഞ്ഞാലും ആദ്യം കാണുക മോദിയുടെ ചിത്രം തന്നെ. ഇതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഗൂഗിള്‍ ക്ഷമാപണം നടത്തി. സെര്‍ച്ച് റിസള്‍ട്ടുകള്‍ തങ്ങളുടെ അഭിപ്രായത്തിന്‍റെ പ്രതിഫലനമല്ളെന്ന് വെബ്സൈറ്റിന്‍റെ മുകളില്‍ തന്നെ ഗൂഗിള്‍ കുറിച്ചിട്ടിട്ടുണ്ടെങ്കിലും ലോകത്തു തന്നെ സ്വാധീനമുള്ള പ്രധാനമന്ത്രിമാരില്‍ ഒരാളായ നരേന്ദ്രമോദിയുടെ ചിത്രം ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതെ തുടര്‍ന്നാണ് ഗൂഗിള്‍ ക്ഷമാപണം നടത്തുകയും വിശദീകരണം നല്‍കുകയും ചെയ്തത്. എന്നാല്‍ ഇപ്പോഴും ‘ടോപ് 10 ക്രിമിനല്‍സ്’ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.
|
ദുബൈയില്‍ മാഗിയത്തെുന്നത് ഇന്ത്യയില്‍ നിന്നല്ളെന്ന് Posted: 03 Jun 2015 10:16 PM PDT Image: ![]() ദുബൈ: ദുബൈയിലേക്ക് മാഗി നൂഡില്‍സ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നല്ളെന്നും മലേഷ്യയില്‍ നിന്നാണെന്നും അധികൃതര്‍. മാഗി നൂഡില്‍സ് വിതരണം നിര്‍ത്താനുള്ള ഒൗദ്യോഗിക നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്ന് കച്ചവടക്കാരും വ്യക്തമാക്കി. പതിവ് പരിശോധനയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നും ഇതുവരെ കണ്ടത്തെിയിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ മാഗി നൂഡില്‍സ് സുരക്ഷിതമല്ളെന്ന് സാമ്പിള്‍ പരിശോധനയില്‍ കണ്ടത്തെിയതായി ഡല്‍ഹി സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉല്‍പന്നം പരിശോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍െറ ഭാഗമായി കേരളത്തില്‍ നെസ്ലെയുടെ മാഗി നൂഡില്‍സ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ദുബൈ ഉള്‍പ്പെടെ മിഡിലീസ്റ്റിലുടനീളം മലേഷ്യയില്‍ നിന്നാണ് മാഗി നൂഡില്‍സ് ഇറക്കുമതി ചെയ്യുന്നതെന്ന് നെസ്ലെ വക്താവ് ലിന്‍ അല്‍ കാതിബ് പറഞ്ഞു. ദുബൈയിലെ ഏതാനും ചില്ലറകച്ചവടക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള മാഗി നൂഡില്‍സ് വില്‍ക്കുന്നത്. എന്നാല്‍ ദുബൈയില്‍ മാര്‍ക്കറ്റിലുള്ള മാഗി നൂഡില്‍സിന്‍െറ വില്‍പന നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ളെന്ന് ചില്ലറവ്യാപാരികളും വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ ഈയത്തിന്‍െറയും രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റിന്‍െറയും അളവ് ക്രമാതീതമായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും പരിശോധന നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. |
ചീഫ് സെക്രട്ടറിയുടേതു വ്യാജ വിലാപമെന്ന് കോണ്‍ഗ്രസ് മുഖപത്രം Posted: 03 Jun 2015 10:15 PM PDT Image: ![]() കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം അനവസരത്തിലുള്ളതും കാപട്യം നിറഞ്ഞതുമാണ്. സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാകാനുള്ള നീക്കമാണ് ജിജി തോംസണ്‍ നടത്തുന്നത്. പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ മലേഷ്യയില്‍ പോകുകയും ഫയലുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുള്ളയാള്‍ സ്വന്തം കര്‍മ്മങ്ങളുടെ ഘാതകനായാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. സഹതാപം ആര്‍ജിക്കാനുള്ള വ്യാജ വിലാപമാണ് ജിജി തോംസണ്‍ നടത്തിയതെന്നും പത്രം പറയുന്നു. ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍സിയെ ഏല്‍പ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്കു കൊതിക്കെറുവുണ്ടെന്നും വീക്ഷണം ആരോപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരില്‍ പക്ഷംപിടിക്കുന്നതായി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയാണ് തന്നെ നിയമിച്ചതെന്ന സത്യം തിരിച്ചറിയണമെന്നും മുഖപ്രസംഗം ഓര്‍മിപ്പിച്ചു. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കെ.കരുണാകരന്‍െറ തീരുമാനം തെറ്റായിരുന്നു എന്ന് ജിജി തോംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.
|
പൊതുസ്ഥലങ്ങളിലെ നിരീക്ഷണ കാമറകള്‍ക്ക് കുവൈത്തില്‍ അനുമതി Posted: 03 Jun 2015 10:11 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യം കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്‍റിന്‍െറ പച്ചക്കൊടി. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് അവതരിപ്പിച്ച കരടുബില്ലിന് പാര്‍ലമെന്‍റ് പ്രാഥമിക അംഗീകാരം നല്‍കി. ഒന്നാം വായനയില്‍ ചര്‍ച്ചക്കുശേഷം ഒന്നിനെതിരെ 40 വോട്ടിനാണ് കരടുബില്‍ പാസായത്. ഇനി പാര്‍ലമെന്‍റിലെ വിവിധ സമിതികള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതി വരുത്തി രണ്ടും മൂന്നും വായനക്കായി സമര്‍പ്പിക്കും. മൂന്നാം വായനക്കുശേഷം പാസായാല്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ബില്‍ അമീറിന്‍െറ അനുമതിക്കായി സമര്‍പ്പിക്കും. തുടര്‍ന്ന് ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് ബില്‍ നിയമമാവുക. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇതിന് തടയിടാനും കുറ്റവാളികളെ വേഗത്തില്‍ പിടികൂടാനും സഹായകരമാവുന്ന രീതിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുയിടങ്ങളും താമസ-വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പ്രധാനമായും കാമറക്കണ്ണിലാവുക. ഹോട്ടലുകള്‍, ബാങ്കുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, യൂത്ത് സെന്‍ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റെസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍, സ്വര്‍ണക്കടകള്‍, ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ അവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കേണ്ടത് കെട്ടിട ഉടമകളാണ്. കാമറയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ചുരുങ്ങിയത് 120 ദിവസം സൂക്ഷിക്കാനുള്ള സംവിധാനം ഉടമകള്‍ ഉണ്ടാക്കണം, കാമറയുടെ പ്രവര്‍ത്തനങ്ങളില്‍ തിരിമറി പാടില്ല, രേഖപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കല്ലാതെ നല്‍കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും കരടുബില്ലിലുണ്ട്. ഇവ ലംഘിച്ചതായി തെളിഞ്ഞാല്‍ ഉടമകള്‍ക്ക് മൂന്നുവര്‍ഷം വരെ തടവും ബില്‍ നിഷ്കര്‍ഷിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാവണം കാമറ. വ്യാപാര മേഖലകളിലെ കാമറകള്‍ അതിന്‍െറ പരിധിയിലൂടെ കടന്നുപോകുന്നവരുടെ ചിത്രം വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ളതായിരിക്കണം, തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. നിരീക്ഷണ കാമറകളില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ ഭീകരാക്രമണം, മോഷണം, കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവുകളായി പരിഗണിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. |
ട്രാഫിക് പൊലീസിനെ തട്ടിക്കൊണ്ടുപോയി: നാടകീയമായി പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി Posted: 03 Jun 2015 09:56 PM PDT Image: ![]() ന്യൂഡല്‍ഹി:ഡല്‍ഹി നഗരമധ്യത്തില്‍ നിന്നും ട്രാഫിക് പൊലീസുകാരനെ മണല്‍ മാഫിയ തട്ടിക്കൊണ്ടുപോയി. സിനിമാ സ്റ്റൈലില്‍ ലോറിയെ പിന്തുടര്‍ന്ന പൊലീസ് പി.സി.ആര്‍ വാനുകള്‍ ട്രാഫിക് പൊലീസിനെ രക്ഷപ്പെടുത്തി.
|
കെട്ടിടത്തില്‍നിന്ന് വീണ് മലയാളി ബാലിക മരിച്ചു Posted: 03 Jun 2015 09:44 PM PDT Image: ![]() കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍െറ നാലാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു. കോട്ടയം കുമരകം പൂവന്തറക്കളം സ്വദേശി ബിജു പി. ജോണിന്‍െറയും അമ്പിളിയുടെയും മകള്‍ ആന്‍ മരിയയാണ് (നാല്) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെ അബ്ബാസിയ ജംഇയ്യ സിഗ്നലിന് സമീപത്തെ റോഡില്‍ സ്വിസ് ക്ളിനിക് ബില്‍ഡിങ്ങിനടുത്ത പുതിയ 11 നിലയുള്ള താമസ കെട്ടിടത്തിലാണ് സംഭവം. നാലാം നിലയിലെ അപ്പാര്‍ട്മെന്‍റിനോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു. ടാക്സി ഡ്രൈവറായ ബിജു, യാത്രാ കുവൈത്ത് അബ്ബാസിയ യൂനിറ്റ് അംഗമാണ്. സഹോദരന്‍: ആല്‍ബിന്‍ (രണ്ട് വയസ്സ്). |
മസ്കത്തില്‍ ജലക്ഷാമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു Posted: 03 Jun 2015 09:33 PM PDT Image: ![]() മസ്കത്ത്: തലസ്ഥാന ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലെ ജലക്ഷാമം അതിരൂക്ഷമാവുന്നു. ജലവിതരണത്തിലെ പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക് ബാധിക്കുന്നത് പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാദി കബീര്‍, ദാര്‍സൈത്ത്, റൂവി, മത്ര, അല്‍ ഖുവൈര്‍, ഖുറം, ഗാല മേഖലകളിലെ താമസക്കാര്‍ക്കാണ് വെള്ളം കിട്ടാക്കനിയാകുന്നത്. ഉയരമുള്ള കെട്ടിടങ്ങളിലെ മുകളിലെ നിലകളില്‍ വെള്ളം കിട്ടാത്തതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ അവസ്ഥ. മത്രയടക്കം മേഖലകളില്‍ മുന്നറിയിപ്പില്ലാതെ ജലവിതരണം മൊത്തത്തില്‍ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദിവസങ്ങളായി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും റൂമുകളിലേക്ക് താമസം മാറിയവര്‍ നിരവധിയാണ്. കുടിക്കാനും പാചകത്തിനും മിനറല്‍ വാട്ടറിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. കുളിക്കുന്നതിനും അലക്കുന്നതിനും ടാങ്കര്‍ ജലത്തെയാണ് ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത്. അവശേഷിക്കുന്ന പഴയകാല കിണറുകളിലെ വെള്ളം ചിലര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. ചൂടേറിയതോടെ ജല ദൗര്‍ലഭ്യം എല്ലാവരെയും കുഴക്കുകയാണ്. കുടുംബമായി താമസിക്കുന്നവരാണ് ഏറെ വലയുന്നത്. കുറഞ്ഞ മര്‍ദത്തില്‍ വരുന്ന വെള്ളം ഫ്ളാറ്റുകളിലെ ചില താമസക്കാര്‍ രാത്രി മോട്ടോര്‍ ഉപയോഗിച്ച് വലിച്ചുകയറ്റുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. ജല വിതരണത്തിലെ പ്രതിസന്ധി മൂന്നുമാസം കൂടി തുടരുമെന്നാണ് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ആഗസ്റ്റ് അവസാനത്തോടെ അല്‍ ഗൂബ്രയിലെ ജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. വൈകാതെ ബര്‍ക്കയിലെ ജല ശുദ്ധീകരണശാലയും പ്ളാന്‍റും പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അല്‍ഗൂബ്ര പ്ളാന്‍റ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. ബന്ധപ്പെട്ട നിര്‍മാണ കമ്പനിയില്‍നിന്ന് പിഴ ഈടാക്കുമെന്ന് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി അറിയിച്ചു. പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അല്‍ഗൂബ്ര പ്ളാന്‍റില്‍നിന്ന് പ്രതിദിനം 42 ദശലക്ഷം ഗാലണ്‍ വെള്ളവും ബര്‍ക്ക പ്ളാന്‍റില്‍നിന്ന് പ്രതിദിനം 12 ദശലക്ഷം ഗാലണ്‍ വെള്ളവും വിതരണം ചെയ്യാന്‍ കഴിയും. റൂമില്‍ ടാങ്കുകള്‍ ഇല്ലാത്തവര്‍ അതിരാവിലെ എഴുന്നേറ്റ് മണിക്കൂറുകള്‍ ക്യൂനിന്നാണ് ടാങ്കറുകളില്‍ എത്തുന്ന വെള്ളം ശേഖരിക്കുന്നത്. ജലവിതരണ ടാങ്കറുകള്‍ അമിതനിരക്ക് ഈടാക്കുന്നത് പല പ്രവാസി കുടുംബങ്ങളുടെയും ബജറ്റിന്‍െറ താളം തെറ്റിക്കുന്നുണ്ട്. ചെറിയ ശമ്പളക്കാരാണ് ടാങ്കറുകാരുടെ ചൂഷണംമൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നത്. ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ജലക്ഷാമം ബാധിച്ചുകഴിഞ്ഞു. പാചകത്തിനുള്ള മതിയായ വെള്ളം കിട്ടാത്തതിനാല്‍ പല ഹോട്ടലുകളും നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുണ്ട്. റമദാന്‍, പെരുന്നാള്‍ കാലത്ത് വെള്ളത്തിന്‍െറ ബുദ്ധിമുട്ട് ചില്ലറ പ്രയാസമല്ല ഉണ്ടാക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആവശ്യക്കാര്‍ കൂടിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെള്ളം ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. ആറ് ലിറ്റര്‍, രണ്ട് ലിറ്റര്‍ കാനുകള്‍ ഓര്‍ഡര്‍ ചെയ്താലും ലഭ്യമാകാത്ത അവസ്ഥയാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ പറയുന്നു. ആവശ്യക്കാര്‍ കൂടിയെങ്കിലും ആവശ്യത്തിനനുസരിച്ച് വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്ന് മത്ര സ്മാര്‍ട്ട് ഷോപ്പിങ്ങിലെ അസൈനാര്‍ പറഞ്ഞു. മസ്കത്തില്‍ ജല ക്ഷാമം ഗുരുതരമാാണെന്ന് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്റൂഖി ചൂണ്ടിക്കാണിച്ചിരുന്നു. പ്ളാന്‍റുകളില്‍ ഏതെങ്കിലും ഒന്നിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുന്ന പക്ഷം മൊത്തം ജലവിതരണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്ത 25 വര്‍ഷം മുന്‍നിര്‍ത്തി മസ്കത്തിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ 2.5 ശതകോടി റിയാല്‍ വകയിരുത്തിയിട്ടുമുണ്ട്. |
ദമ്മാം ചാവേര്‍ സ്ഫോടനം: പ്രതി പട്ടിക പുറത്തുവിട്ടു Posted: 03 Jun 2015 09:22 PM PDT Image: ![]() ദമ്മാം: നഗരത്തിലെ അല്‍അനൂദില്‍ ഇമാം ഹുസൈന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 16 പേരടങ്ങുന്ന സംഘമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇബ്രാഹീം യൂസുഫ് ഇബ്രാഹീം, അഹ്മദ് സലീം അഹ്മദ് ഗാംദി, ബസ്സാം മന്‍സൂര്‍, ഹസ്സന്‍ ഫറജ്, ഹസ്സന്‍ ഹാമിദ്, സൈദ് ഫലഹ്, സുല്‍ത്താന്‍ അബ്ദുല്‍ അസീസ്, സുവൈലിം അല്‍ഹാദി, അബ്ദുറഹ്മാന്‍ മുഹമ്മദ്, അബ്ദുറഹീം അബ്ദുല്ല, അബ്ദുല്‍ ഹാദി, ഫൈസല്‍ മുഹമ്മദ്, മുഹ്സിന്‍ മുഹമ്മദ്, മുഹമ്മദ് സുലൈമാന്‍, മുഹമ്മദ് ഒൗദ്, ഹിശാം ഫഹദ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം തെരയുന്നത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയിലുള്ള ഒന്നിലധികം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ 50 ലക്ഷവും രാജ്യത്ത് തീവ്രവാദി ആക്രമണം കണ്ടത്തെി തടയാന്‍ സഹായകമായ വിവരം നല്‍കിയാല്‍ 70 ലക്ഷം റിയാലും സമ്മാനമായി നല്‍കും. മേയ് 22ന് ഖതീഫിലെ ഖുദൈയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. ഖതീഫീ സ്ഫോടനവുമായി ബന്ധപ്പെട്ട് 26 പേരെ നേരത്തേ പിടികൂടിയിരുന്നു. ദമ്മാം സ്ഫോടനത്തില്‍ മരിച്ചവരുടെ വിശദാംശങ്ങളും ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. താഹിര്‍ ജലീല്‍, മുഹമ്മദ് താഹിര്‍, ഹാദി സല്‍മാന്‍, മുഹമ്മദ് അലി ഹസന്‍ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്. പൊട്ടിത്തെറിയില്‍ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മേയ് 29നാണ് ദമ്മാം നഗരത്തിലെ പ്രമുഖ ശിയ പള്ളിക്ക് സമീപം നാലു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. സ്ത്രീ വേഷത്തിലത്തെിയ ചാവേര്‍ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ജീവനക്കാരന് സംശയം തോന്നിയതിനാല്‍ തടഞ്ഞതിനാല്‍ പള്ളിക്കുള്ളില്‍ സ്ഫോടനം നടത്താനുള്ള നീക്കം പാളുകയായിരുന്നു. |
ഡല്‍ഹിയില്‍ നിന്നുള്ള യുവതികള്‍ ഗോവയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി Posted: 03 Jun 2015 08:00 PM PDT Image: ![]() ഗോവ: ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍ നോര്‍ത് ഗോവയിലെ അന്‍ജുന ബീച്ച് വില്ളേജില്‍ പീഡനത്തിരയായി. ലഹരി വിരുദ്ധ സെല്ലിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളായ അഞ്ചുപേരെയും ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. |
Posted: 03 Jun 2015 07:29 PM PDT Image: ![]() ഇന്ന് നടന്നുവരുന്ന സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലതും സമുദായങ്ങളെക്കുറിച്ചുള്ളത് കൂടിയാണ്. എന്നാല്‍, കീഴാള സമുദായങ്ങളെക്കുറിച്ചുള്ള ‘ഫെമിനിസ്റ്റ്’ സംഭാഷണങ്ങള്‍ മാത്രമാണ് വ്യക്തമായി, ഈ സമുദായങ്ങളിലെ ആണ്‍കോയ്മയെ പേരെടുത്ത് അടയാളപ്പെടുത്തുന്നത്. അതേസമയം, സവര്‍ണ സമുദായങ്ങള്‍ പലപ്പോഴും ഇങ്ങനെയൊരു പ്രക്രിയയില്‍നിന്ന് വഴുതിമാറുന്നു. വാസ്തവത്തില്‍, ആധുനികതക്കൊപ്പം, ‘ഇന്ത്യന്‍’ ‘മലയാളി’ എന്ന വിശാലമായ രൂപങ്ങളിലേക്ക് സ്വയം പരിവര്‍ത്തനംചെയ്ത സവര്‍ണ സമുദായങ്ങള്‍ക്ക് ഒരിക്കലും സമുദായത്തിന്‍െറ ഭാരം താങ്ങേണ്ടിവന്നിട്ടില്ല, സാമുദായികമായ ആണ്‍കോയ്മയുടെയും. സവര്‍ണ ഫെമിനിസ്റ്റുകളാകട്ടെ ഇങ്ങനെയൊരു ദേശീയ യുക്തിയെ ഒരിക്കലും ചോദ്യംചെയ്തിട്ടുമില്ല. പകരം, എപ്പോഴും കീഴാള സമുദായങ്ങളിലെ സ്ത്രീകളെ, കീഴാള പുരുഷന്‍െറ ഇരകളായി സ്ഥാനപ്പെടുത്തുന്ന വായനകളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഉദാഹരണത്തിന് മാറുമറയ്ക്കാന്‍ വേണ്ടി കീഴ്ജാതി സ്ത്രീകള്‍ നടത്തിയ സമരങ്ങളെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വായനകള്‍ ശ്രദ്ധിക്കുക. |
Posted: 03 Jun 2015 07:19 PM PDT Image: ![]() യുവതലമുറ മയക്കുമരുന്നില്‍ തല്‍പരരാവുന്നതും പിന്നീട് അതിന് അടിമകളായിത്തീരുന്നതും അത്യന്തം ആശങ്കയോടെയാണ് വീക്ഷിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ നടത്തിയ ഒരു പഠനപ്രകാരം ആഗോള തലത്തില്‍ 16 കോടിയിലധികം പേര്‍ മയക്കുമരുന്നിന്‍െറ പിടിയിലായതായാണ് കണക്ക്. യുവജനതയെയാണ് മയക്കുമരുന്ന് മാഫിയ നോട്ടമിടുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ ആസക്തരാക്കി അതിന്‍െറ ഉപഭോഗ-വില്‍പന വ്യാപനത്തിലൂടെ ലാഭം കൊയ്യണമെന്ന ഏക ഉദ്ദേശ്യമേ ലഹരിമാഫിയക്കുള്ളൂ. ലഹരി ഉപയോഗം വ്യാപകമായി സമൂഹം അരാജകത്വത്തിലൊടുങ്ങിയാല്‍ തങ്ങള്‍ക്ക് എന്ത് ചേതം എന്നതാണ് മാഫിയ നിലപാട്. അവിടെയും ലാഭം കൊയ്യാമല്ളോ. കേരളത്തിലും മയക്കുമരുന്ന് മാഫിയ പിടികൂടുന്നതിന്‍െറ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുകേസുകള്‍ കൂടിവരുന്നതിന്‍െറ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ദിനംപ്രതി സ്ഥാനംപിടിക്കുന്നുണ്ട്. നിയമപാലകരുടെ കര്‍ശന നടപടികള്‍ക്കിടയിലും മാഫിയ സ്വാധീനം കേരളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട സംഗതിയത്രെ. |
ഇന്ത്യ^യു.എസ് പ്രതിരോധ കരാറിന് ധാരണ Posted: 03 Jun 2015 11:19 AM PDT Image: ![]() Subtitle: കരാര്‍ 1260 കോടിയുടേത് ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും രണ്ട് നിര്‍ണായക പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അഷ്തോണ്‍ കാര്‍ട്ടറും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ജൈവ, രാസ യുദ്ധങ്ങളില്‍ സൈനികര്‍ക്കുള്ള സംരക്ഷണ കവചം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. സൗരോര്‍ജ ജനറേറ്റര്‍ നിര്‍മാണമാണ് മറ്റൊന്ന്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ജനറേറ്ററുകളാണ് സംയുക്ത സംരംഭമായി നിര്‍മിക്കുക. 1260 കോടി രൂപയുടേതാണ് കരാറുകള്‍. രണ്ടു കരാറുകളും ഒപ്പിട്ടതായി കാര്‍ട്ടര്‍ സൂചിപ്പിച്ചു. ‘ജെറ്റ് എന്‍ജിന്‍, വിമാനവാഹിനി എന്നിവയുടെ സാങ്കേതിക കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ഇതിനായി കഠിനമായി ശ്രമിക്കുകയാണെന്നും കാര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കൂടുതല്‍ കരാറുകളില്‍ ധാരണയത്തെിയതായി സൂചനയുണ്ട്. 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറുകളാണിവ. കടല്‍ സുരക്ഷ, ജെറ്റ് എന്‍ജിന്‍-വിമാന സാങ്കേതിക വിദ്യ, സൈനികരുടെ സംയുക്ത പരിശീലനം എന്നിവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നവയാണ് കരാറുകള്‍. ബുധനാഴ്ച കാര്‍ട്ടര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. |
ഫിഫ പ്രസിഡന്‍റാകാന്‍ കൂട്ടയിടി Posted: 03 Jun 2015 11:16 AM PDT Image: ![]() Subtitle: യുവേഫ യോഗം മാറ്റിവെച്ചു; പിന്‍ഗാമിയാവാന്‍ ഇടി സൂറിക്: എതിരാളി സമ്മാനിച്ച സെല്‍ഫ് ഗോളില്‍ കളിജയിച്ച്, കപ്പും സ്വന്തമാക്കിയപോലെ ഒരു ദിനം. അഞ്ചാം വട്ടവും ഫിഫ പ്രസിഡന്‍റായ ബ്ളാറ്ററെ പിടിച്ചു താഴെയിടാന്‍ പതിനെട്ടടവും പയറ്റിയ യൂറോപ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനെയും മുന്‍താരങ്ങളെയും കാഴ്ചക്കാരാക്കി ബ്ളാറ്റര്‍തന്നെ സ്ഥാനത്യാഗം പ്രഖ്യാപിച്ചതോടെ അടുത്ത ചുവടിന് സജീവ കരുനീക്കവുമായി ഫുട്ബാള്‍ ലോകം. 17 വര്‍ഷത്തെ ഭരണത്തിന് തിരശ്ശീലയിടാന്‍ ബ്ളാറ്റര്‍ തീരുമാനിച്ചപ്പോള്‍, സ്വന്തം കോര്‍ട്ടിലായ പന്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആലോചനയിലാണ് യുവേഫ. ഫിഫ എക്സ്ട്രാ ഓര്‍ഡിനറി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ബ്ളാറ്റര്‍ നിര്‍ദേശിച്ചതെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ളെന്ന് സൂചന. ആറുമാസത്തിനു ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത ശേഷമേ ബ്ളാറ്റര്‍ സ്ഥാനമൊഴിയൂ. ചുരുക്കത്തില്‍ പത്തുമാസം വരെയെങ്കിലും ബ്ളാറ്റര്‍ പ്രസിഡന്‍റായി സൂറികിലുണ്ടാവും. റഷ്യ, ഖത്തര്‍ അടുത്ത പ്രസിഡന്‍റ് ആര്? ബ്ളാറ്ററോട് തോറ്റ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ഹുസൈനാണ് സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി. ബ്ളാറ്ററുടെ രാജി സ്വാഗതം ചെയ്ത അദ്ദേഹം ഫിഫയില്‍ തുടരാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും ദക്ഷിണ കൊറിയന്‍ കോടീശ്വരനുമായ ചുങ്മോങ് ജൂന്‍, യു.എസ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ഇന്ത്യന്‍ വംശജന്‍ സുനില്‍ ഗുലാതി തുടങ്ങിയവരും മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. |
നാടകാന്തം ‘ബ്ളാറ്റര്‍ തന്നെ പ്രസിഡന്‍റ്’ Posted: 03 Jun 2015 11:08 AM PDT Image: ![]() Subtitle: പ്രസിഡന്‍റിന്‍െറ സീറ്റില്‍ ബ്ളാറ്ററത്തെി. ഫിഫയില്‍ എല്ലാം പതിവു പോലെ സൂറിക്: ചൊവ്വാഴ്ച വൈകീട്ട് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി രാജി പ്രഖ്യാപിച്ച് യുവേഫയെ അടക്കിനിര്‍ത്തിയ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ ബുധനാഴ്ച വീണ്ടും സൂറിക്കിലെ ആസ്ഥാനത്തത്തെി. പ്രസിഡന്‍റായി തന്നെ. ‘എല്ലാം പതിവുപോലെ തുടരുന്നു. പ്രസിഡന്‍റ് ഇപ്പോഴും പ്രസിഡന്‍റുതന്നെ. ഫിഫ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുംവരെ ബ്ളാറ്റര്‍ തന്നെ ഫിഫ അധ്യക്ഷന്‍’ -സൂറിക്കിലെ ഫിഫ ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ തടിച്ചുകൂടിയ മാധ്യപ്രവര്‍ത്തകരോടായി വക്താവിന്‍െറ വാക്കുകള്‍. പിന്‍ഗാമി വരുംവരെ പ്രസിഡന്‍െറന്ന നിലയില്‍ ബ്ളാറ്റര്‍ ജോലി തുടരും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചൊന്നുമില്ല -കൂടിനിന്നവരോടായി വക്താവ് വിശദമാക്കി. ബ്ളാറ്ററുടെ നാടകീയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെതന്നെ സൂറിക്കില്‍ തമ്പടിച്ചിരുന്നു. |
സ്വര്‍ണം എറിഞ്ഞിട്ട് ഇന്ദര്‍ജിത് Posted: 03 Jun 2015 11:07 AM PDT Image: ![]() Subtitle: മയൂഖ ആറാം സ്ഥാനത്ത്; പൂവമ്മ ഫൈനലില്‍ വുഹാന്‍: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഇന്ദര്‍ജിത് സിങ്ങിലൂടെ. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 20.41 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ദര്‍ജിത് സ്വര്‍ണം നേടിയത്. |
സൈന, കശ്യപ് രണ്ടാം റൗണ്ടില്‍; സിന്ധു പുറത്ത് Posted: 03 Jun 2015 11:01 AM PDT Image: ![]() ജകാര്‍ത്ത: ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പി. കശ്യപും കെ. ശ്രീകാന്തും രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യ റൗണ്ടില്‍തന്നെ പുറത്തായത് തിരിച്ചടിയായി. |
യാങ്സെ കപ്പല്‍ ദുരന്തം: പ്രതീക്ഷയറ്റ് ചൈന; കുടുങ്ങിക്കിടക്കുന്നത് 400ലേറെ പേര്‍ Posted: 03 Jun 2015 10:58 AM PDT Image: ![]() ബെയ്ജിങ്: നിറയെ യാത്രക്കാരുമായി യാങ്സെ നദിയില്‍ തലകീഴായി മറിഞ്ഞ വിനോദസഞ്ചാര കപ്പലിനുള്ളില്‍നിന്ന് ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദുരന്തം രണ്ടു ദിവസം പിന്നിട്ടതോടെ ഇനിയും കപ്പലില്‍നിന്ന് പുറത്തെടുക്കാനാകാത്ത 400ലേറെ പേര്‍ മരണത്തിനു കീഴടങ്ങിയതായി കണക്കാക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. കപ്പല്‍ നിവര്‍ത്തുന്നതും അടിഭാഗത്ത് വലിയ ദ്വാരമിടുന്നതുമുള്‍പ്പെടെ നടപടികള്‍ ആലോചിക്കുന്നുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ പരിഗണിച്ച് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്. ഷാങ്ഹായ് നഗരത്തിനടുത്ത നാന്‍ജിങ്ങില്‍നിന്ന് ചോങ്കിങ്ങിലേക്ക് 456 പേരുമായി 11 ദിവസത്തെ സവാരിക്ക് പുറപ്പെട്ട ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന നാലുനില കപ്പലാണ് തിങ്കളാഴ്ച കൊടുങ്കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞത്. ക്യാപ്റ്റനുള്‍പ്പെടെ 15 പേരെ മാത്രമാണ് ഇതുവരെ ജീവനോടെ കരക്കത്തെിച്ചത്. രണ്ടു ദിവസത്തിനിടെ 26 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 3000ത്തോളം മുങ്ങല്‍വിദഗ്ധരും 110 രക്ഷാബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരിലേറെയും ഷാങ്ഹായ് നഗരത്തില്‍നിന്നും ജിയാങ്സു പ്രവിശ്യയില്‍നിന്നുമുള്ളവരാണ്. മൂന്നു മുതല്‍ 83 വരെ വയസ്സുള്ളവരുണ്ടെങ്കിലും 50-70 പ്രായക്കാരാണ് യാത്രക്കാരിലേറെയും. വിവരങ്ങള്‍ കാത്ത് യാങ്സെ നദിയുടെ തീരത്ത് ബന്ധുക്കളും നാട്ടുകാരുമായി ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിനില്‍ക്കുന്നുണ്ട്. അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ളെന്നാരോപിച്ച് ബന്ധുക്കള്‍ ബുധനാഴ്ച പൊലീസുമായി ഏറ്റുമുട്ടി. കൊടുങ്കാറ്റില്‍പെട്ട് നിമിഷങ്ങള്‍ക്കകം കപ്പല്‍ മറിഞ്ഞെന്നാണ് ക്യാപ്റ്റന്‍െറ വിശദീകരണമെങ്കിലും മറ്റു കാരണങ്ങള്‍ ദുരന്തം വരുത്തിയോ എന്നും പരിശോധിച്ചുവരുകയാണ്. 6300 കിലോമീറ്റര്‍ നീളമുള്ള പുഴയുടെ 220 കിലോമീറ്റര്‍ പരിധിയിലാണ് രക്ഷപ്പെട്ടവര്‍ക്കും മൃതദേഹങ്ങള്‍ക്കുമായി തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലുണ്ടായ സമാന ദുരന്തത്തില്‍ 304 പേര്‍ കൊല്ലപ്പെട്ടിരുന്നു. |
സൗരയൂഥത്തിന് സമാനമായ പുതിയ ഗ്രഹമണ്ഡലം കണ്ടെത്തി Posted: 03 Jun 2015 10:57 AM PDT Image: ![]() വാഷിങ്ടണ്‍: നാം അധിവസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിനു സമാനമായ ഗ്രഹമണ്ഡലത്തെ ഗവേഷകര്‍ കണ്ടത്തെി. സൂര്യനുമായി പല അര്‍ഥത്തിലും സാമ്യതകളുള്ള എച്ച്.ഡി115600 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ ഗ്രഹങ്ങള്‍ രൂപം കൊള്ളുന്നതായി നിരീക്ഷിക്കപ്പെട്ടത്. ഹവായിയിലെ സുബാറു വാനനിരീക്ഷണാലയത്തിലെ ഡോ. തയാനെ ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ തിരിച്ചറിഞ്ഞത്. താരതമ്യേന പ്രായംകുറഞ്ഞ നക്ഷത്രമാണ് എച്ച്.ഡി115600. ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹമണ്ഡലം രൂപപ്പെടുന്നത് നിരീക്ഷിക്കാനാവുന്നതിലൂടെ സൗരയൂഥത്തില്‍ എപ്രകാരമാണ് ഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നതു സംബന്ധിച്ച ധാരണ ശാസ്ത്രലോകത്തിനു ലഭിക്കും. അതുവഴി, ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചതെങ്ങനെയെന്നതടക്കമുള്ള നിര്‍ണായക വിഷയങ്ങളിലേക്കും സൂചന ലഭിക്കും. 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൂര്യനും അനുബന്ധ ഗ്രഹങ്ങളും എപ്രകാരമായിരുന്നുവോ അതുപോലെയാണ് ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ഗ്രഹമണ്ഡലമെന്ന് ഡോ. തയാനെ പറഞ്ഞു. മാതൃനക്ഷത്രത്തിനു ചുറ്റും ചെറു ഗ്രഹ ശകലങ്ങളും പൊടിപടലങ്ങളുമാണ് ഇപ്പോള്‍ അവിടെയുള്ളത്. സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുയിപര്‍ ബെല്‍റ്റും സൂര്യനും തമ്മിലുള്ള അകലത്തിന് ഏതാണ്ട് സമാനമാണ് ഈ ഗ്രഹമണ്ഡലവും മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇത് കാണിക്കുന്നത് ഭൗമ സമാന ഗ്രഹങ്ങളടക്കമുള്ളവ ഭാവിയില്‍ ഇവിടെ രൂപപ്പെടാമെന്നതാണെന്ന് ഡോ. തയാനെ കൂട്ടിച്ചേര്‍ത്തു. |
യു.എസില്‍ ഒളിനോട്ടം നിയന്ത്രണങ്ങളോടെ വീണ്ടും Posted: 03 Jun 2015 10:53 AM PDT Image: ![]() വാഷിങ്ടണ്‍: കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇല്ലാതായ അമേരിക്കന്‍ ഒളിനോട്ടനിയമം ഉപാധികളോടെ വീണ്ടും പ്രാബല്യത്തില്‍. രണ്ടുദിവസത്തെ ഇടവേളക്കു ശേഷം ചൊവ്വാഴ്ചയാണ് യു.എസ് ഫ്രീഡം ആക്ട് എന്ന പേരില്‍ പുതിയനിയമം 67-32ന് സെനറ്റ് പാസാക്കിയത്. ഫോണ്‍ ചോര്‍ത്താന്‍ ഇപ്പോഴും വ്യവസ്ഥകളുണ്ടെങ്കിലും ഉപയോക്താവിന്‍െറ ഫോണ്‍ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ തന്നെ സൂക്ഷിക്കുമെന്നതാണ് പ്രധാന വ്യത്യാസം. ഇവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്ക് അനുവാദമുണ്ടാകും. യു.എസ് സര്‍ക്കാര്‍ വ്യാപകമായി ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവിവരം എന്‍.എസ്.എ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡന്‍ പുറത്തുകൊണ്ടുവന്നതോടെ തുടങ്ങിയ പ്രതിഷേധമാണ് രണ്ടുവര്‍ഷം കഴിഞ്ഞ് ഫലംകാണുന്നത്. നിയമത്തിന്‍െറ കാലാവധി കഴിഞ്ഞദിവസം കഴിഞ്ഞതോടെ തിരക്കിട്ട് പുതുക്കിയെടുക്കാന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഡെമോക്രാറ്റുകളും ശ്രമംനടത്തിയെങ്കിലും സെനറ്റില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ വിജയം കണ്ടിരുന്നില്ല. ഇതുമറികടക്കാനാണ് ഫ്രീഡം ആക്ട് എന്നപേരില്‍ നിയമത്തിന് രൂപം നല്‍കിയത്. ആറുമാസം കഴിഞ്ഞ് പുതുക്കിയെടുക്കണമെന്ന വ്യവസ്ഥയോടെയാണ് നിയമം സഭയില്‍ വന്നത്. അതിനാല്‍, അടുത്ത ഡിസംബറില്‍ വീണ്ടും ഇതേചൊല്ലി സമാന പ്രശ്നങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം, അമേരിക്കന്‍ ജനതയുടെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്ന ഏജന്‍സികളായി മൊബൈല്‍ കമ്പനികള്‍ മാറുന്നത് പൂര്‍ണമായി ഇല്ലാതാക്കുംവരെ രംഗത്തുണ്ടാകുമെന്ന് എതിര്‍പ്പുള്ള പ്രതിനിധികള്‍ പറഞ്ഞു. |
അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ ബോബി ജിന്‍ഡാല്‍ Posted: 03 Jun 2015 10:48 AM PDT Image: ![]() Subtitle: സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 24ന് നടത്തും വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ റിപ്പബ്ളിക്കന്‍ പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്‍റുപദത്തിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 24ന് നടത്തും. തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക പടിയായ പ്രൈമറികള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനകം ജിന്‍ഡാല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള പ്രതികരണത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥിത്വ പ്രഖ്യാപനമുണ്ടാകുകയെന്നാണ് സൂചന. പ്രൈമറികളില്‍നിന്നാണ് യഥാര്‍ഥ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രതിനിധികളെ ഓരോ സംസ്ഥാനത്തുനിന്നും പാര്‍ട്ടികള്‍ കണ്ടത്തെുന്നത്. ലൂസിയാനയിലെ തെരഞ്ഞെടുപ്പ് സെഷന്‍ ജൂണ്‍ 11ന് അവസാനിച്ച ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ജിന്‍ഡാല്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. സാധ്യതകള്‍ സംബന്ധിച്ച പഠനത്തിന് ഒരു ഫെഡറല്‍ സമിതിയെ അദ്ദേഹം വെച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഒരു വെബ്സൈറ്റും ആരംഭിച്ചു. താന്‍ മത്സരിക്കുന്നുവെങ്കില്‍, തീര്‍ത്തും വ്യത്യസ്തനായ ഒരാളെ അമേരിക്ക പരീക്ഷിക്കാന്‍ തീരുമാനിച്ചെന്ന ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും അതെന്ന് ജിന്‍ഡാല്‍ പറയുന്നു. 40 വര്‍ഷം മുമ്പാണ് ജിന്‍ഡാലിന്‍െറ മാതാപിതാക്കള്‍ അമേരിക്കയിലത്തെുന്നത്. ലൂസിയാനയില്‍ ഹെല്‍ത്ത് സെക്രട്ടറിയായാണ് പൊതു സേവനരംഗത്ത് ബോബിയുടെ തുടക്കം. ഗവര്‍ണറാണെന്നു മാത്രമല്ല, റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍െറ വൈസ് ചെയര്‍മാന്‍കൂടിയാണ് അദ്ദേഹം. അതേസമയം, രാജ്യവ്യാപകമായി ഇപ്പോഴും വേണ്ടത്ര ജനസമ്മതി ആര്‍ജിക്കാന്‍ ജിന്‍ഡാലിനായിട്ടില്ളെന്നാണ് സി.എന്‍.എന്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. |
മലയാളി കൊല്ലപ്പെട്ട കാബൂള്‍ ഭീകരാക്രമണം: ഹഖാനി തീവ്രവാദികള്‍ പിടിയില്‍ Posted: 03 Jun 2015 10:47 AM PDT Image: ![]() Subtitle: മേയ് 14ന് കാബൂളിലെ പാര്‍ക് പാലസ് അതിഥിമന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 14 പേരാണ് കൊല്ലപ്പെട്ടിരുന്നത് കാബൂള്‍: കൊച്ചി കടവന്ത്ര സ്വദേശിയുള്‍പ്പെടെ നാല് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ കാബൂള്‍ ഭീകരാക്രമണത്തിന്‍െറ ആസൂത്രകരെന്ന് സംശയിക്കുന്ന ഹഖാനി ശൃംഖലയിലെ അംഗങ്ങളെ അഫ്ഗാനിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. മേയ് 14ന് കാബൂളിലെ പാര്‍ക് പാലസ് അതിഥിമന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഹഖാനി ശൃംഖലയുടെ കമാന്‍ഡര്‍ ഖാരി അബ്ദുല്ലയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സന്നദ്ധ സംഘടനയായ മദേരയുടെ പ്രവര്‍ത്തകനായ അബ്ദുല്‍ വക്കീല്‍, ഗുലാം അസീസ് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാരി അബ്ദുല്ലക്കൊപ്പം ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ അബ്ദുല്‍ വക്കീലും പങ്കാളിയായിരുന്നു. ഗുലാം അസീസാണ് അതിഥി മന്ദിരത്തിലത്തെി സ്ഥലത്തിന്‍െറ വിശാലമായ സ്കെച്ച് തയാറാക്കിയത്. ആക്രമണം നടത്തിയത് മറ്റൊരു മൂവര്‍ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട വെടിവെപ്പിനൊടുവില്‍ ഇവരെ പൊലീസ് വധിച്ചിരുന്നു. രണ്ടു പാകിസ്താനികള്‍, ഒരു അമേരിക്കക്കാരന്‍ എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റു വിദേശികള്‍. കൊച്ചി കടവന്ത്ര സ്വദേശി മാത്യൂ ജോര്‍ജ് കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ഓഡിറ്റിങ്ങിനായി പോയതായിരുന്നു. |
ആഭ്യന്തര വിമാനക്കമ്പനികള്‍ നിരക്കുകുറച്ച് മത്സരിക്കുന്നു Posted: 03 Jun 2015 10:30 AM PDT Image: ![]() നെടുമ്പാശ്ശേരി: ആഭ്യന്തര വിമാനക്കമ്പനികള്‍ വീണ്ടും നിരക്കുകുറച്ച് മത്സരിക്കുന്നു. ആഭ്യന്തര യാത്രക്ക് 1299 രൂപയുടെ ടിക്കറ്റാണ് ഗോ എയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ വിമാനക്കമ്പനികളും ഇത്തരത്തില്‍ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍, ഓരോ സര്‍വിസിലും ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് ഇത്തരത്തില്‍ നിരക്കുകുറച്ച് വിതരണം ചെയ്യുക. അനാരോഗ്യകരമായ രീതിയില്‍ നിരക്കുകുറച്ച് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം നഷ്ടത്തിലാക്കരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എല്ലാ കമ്പനികളോടും പ്രവര്‍ത്തനം ലാഭകരമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിരക്കുകുറച്ച് വീണ്ടും മത്സരിക്കുന്നത്. ഗോ എയര്‍ ഒഴികെ മറ്റു രണ്ട് വിമനക്കമ്പനികളും കനത്ത നഷ്ടത്തിലാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment