സ്വാഗതം
WELCOME

News Update..

Friday, June 12, 2015

അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു Madhyamam News Feeds

അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു Madhyamam News Feeds

Link to

അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു

Posted: 12 Jun 2015 01:28 AM PDT

ചക്കരക്കല്ല്: അശാസ്ത്രീയ രീതിയില്‍ വന്‍തോതില്‍ മണ്ണെടുത്ത് കെട്ടിടം പണിയുന്നതിനിടെ കുന്നിടിഞ്ഞ് വീണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു. ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയാണ് 100 അടിയിലധികം ആഴത്തില്‍ കുന്നിടിച്ച് കെട്ടിടം പണി തുടങ്ങിയത്. മുമ്പ് മൂന്നുതവണ ഇവിടെ കുന്നിടിക്കുന്നതിനിടയില്‍ ശേഷിച്ചവ അടര്‍ന്നു വീണിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ടാക്സി സ്റ്റാന്‍ഡിന് വേണ്ടി കെട്ടിടം പണിയാന്‍ കുന്നിടിച്ചതിന്‍െറ ശേഷിച്ച ഭാഗം അടര്‍ന്ന് വീണ് വ്യാപാരികള്‍ കുടിവെള്ളത്തിനുപയോഗിച്ചിരുന്ന കിണറും കുടിവെള്ള സംഭരണിയും പൂര്‍ണമായി തകര്‍ന്നത്. വ്യാഴാഴ്ച വീണ്ടും രണ്ടുതവണയായി വന്‍തോതില്‍ 100 അടിയിലധികം താഴ്ചയില്‍ കുന്നിടിഞ്ഞു വീഴുകയായിരുന്നു. വൈകീട്ട് 3.30ഓടെ കുന്നിടിഞ്ഞ് വീണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു. തുടര്‍ന്ന് 5.15ഓടെ വീണ്ടും കുന്നിടിയുകയായിരുന്നു. ഇതോടെ സമീപത്തെ വീടിന്‍െറ കക്കൂസ് ടാങ്കും കുഴല്‍ കിണറും ഇടിഞ്ഞു താഴ്ന്നു. ചക്കരക്കല്ലിലെ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് പഞ്ചായത്തിന്‍െറ അനുമതിയോടെ കുന്നിടിച്ചു നിരപ്പാക്കിയത്. അടുത്തിടെ ഇവിടെ കുന്നിടിച്ച് മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. അതേസമയം പ്രദേശത്ത് കുന്നിടിക്കലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. പഞ്ചായത്തധികൃതരും റവന്യൂ വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ചരക്കണ്ടി പഞ്ചായത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാക്സി സ്റ്റാന്‍ഡ് സമുച്ചയത്തിന് പിന്‍ഭാഗത്താണ് വൈകീട്ട് വന്‍ ശബ്ദത്തോടെ കുന്നിടിഞ്ഞത്. 30 മീറ്റര്‍ നീളത്തില്‍ കുന്നിടിഞ്ഞു വീണിട്ടുണ്ട്. ഇതോടെ പ്രദേശത്തെ രണ്ടുവീടുകള്‍ ഭീഷണിയിലാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്നലെ ജോലിക്കാര്‍ അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശത്ത് ചക്കരക്കല്ല് പൊലീസ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം പ്രദേശത്ത് അശാസ്ത്രീയമായ രീതിയില്‍ കുന്നിടിച്ച് നിരപ്പാക്കുന്നതിനെതിരെ വന്‍ പ്രതിഷേധവുമുയരുകയാണ്. ചക്കരക്കല്ല് മേഖലയില്‍ ബസ്സ്റ്റാന്‍ഡ് പരിസരം, ചെമ്പിലോട്, കണയന്നൂര്‍, മുഴപ്പാല റോഡ്, പൊതുവാച്ചേരി, തന്നട തുടങ്ങിയ സ്ഥലങ്ങളില്‍ കുന്നിടിക്കല്‍ തുടരുകയാണെ്. ഇന്നലെ പ്രദേശത്ത് ജനങ്ങള്‍ കുന്നിടിഞ്ഞ സ്ഥലത്ത് തടിച്ചുകൂടിയത് നേരിയ വാക്കേറ്റത്തിനിടയാക്കിയിരുന്നു.

കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി

Posted: 12 Jun 2015 01:15 AM PDT

കൊച്ചി: കാലവര്‍ഷത്തിന്‍െറ വരവറിയിച്ച് വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി. തോരാതെപെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഓടകള്‍ നിറഞ്ഞുകവിഞ്ഞതോടെ വാഹന ഗതാഗതവും താറുമാറായി. മഴക്കാലത്തിനുമുമ്പേ കാനകളും തോടുകളും നവീകരിക്കാത്തതാണ് പലയിടത്തും ജനജീവിതം ദുസ്സഹമാക്കിയത്. എം.ജി റോഡ്, എറണാകുളം നോര്‍ത്, സൗത്, ബ്രോഡ്വേ, ഹൈകോടതി പരിസരം, പുല്ളേപ്പടി റോഡുകള്‍ നിറഞ്ഞുകവിഞ്ഞു. എം.ജി റോഡിലും നോര്‍ത്തിലും മുട്ടറ്റം വെള്ളം നിറഞ്ഞത് വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ വലച്ചു. എറണാകുളം ബ്രോഡ്വേയില്‍ വെള്ളംനിറഞ്ഞത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.
എറണാകളും കെ.എസ്.ആര്‍.സി ബസ്സ്റ്റാന്‍ഡിലേക്കും എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലേക്കുമുള്ള വഴികളില്‍ മുട്ടറ്റം വെള്ളംനിറഞ്ഞു. സൗത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളംകയറി. ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നുമുള്ള മാലിന്യങ്ങളും റോഡില്‍ നിറഞ്ഞതോടെ റോഡ് മലിനജലം നിറഞ്ഞ കുളംപോലെയായി. വാഹനംപോലും പോകാത്തവിധമായിരുന്നു ഇവിടത്തെ റോഡുകളുടെ അവസ്ഥ. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു മുന്നില്‍ റോഡുകള്‍ ചളിക്കെട്ടായി. ചെറുവാഹനങ്ങള്‍ പലതും ചളിയില്‍ തെന്നിവീണു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഴിച്ചെടുത്ത മണലും ചളിയും റോഡരികില്‍തന്നെ നിക്ഷേപിച്ചതാണ് യാത്രക്കാര്‍ക്ക് വെല്ലുവിളിയായത്. വെള്ളക്കെട്ടിനൊപ്പം നഗരത്തിലെ പലഭാഗത്തെയും ട്രാഫിക് സിഗ്നലുകള്‍ പണിമുടക്കിയതോടെ വാഹക്കുരുക്കും പലയിടത്തും അനുഭവപ്പെട്ടു. മഴക്കാലപൂര്‍വ ശൂചീകരണ ഭാഗമായി ഓടകളും കാനകളും വൃത്തിയാക്കിയെന്ന നഗരസഭാ അധികൃതരുടെ അവകാശവാദം പൊള്ളയാണെന്നുകൂടി വ്യക്തമാക്കുന്നതായിരുന്ന നഗരത്തില്‍ അനുഭവപ്പെട്ട വെള്ളക്കെട്ട്.

സ്കൂളിനോട് അയിത്തം : വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted: 12 Jun 2015 01:10 AM PDT

പേരാമ്പ്ര: പേരാമ്പ്രയിലെ പറയ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ജാതീയ വിവേചനത്തിനിരയാകുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മാധ്യമം വാര്‍ത്തയാണ് പേരാമ്പ്രയില്‍ നടക്കുന്ന 'അയിത്തം' പുറംലോകത്തെ അറിയിച്ചത്. ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ 12 പേരില്‍ 11 പേരും പറയ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളാണ്. ഇവര്‍ പഠിക്കുന്നതുകൊണ്ട് മറ്റുവിഭാഗം വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠിക്കാനത്തെുന്നില്ല. 'പറയന്മാരുടെ സ്കൂള്‍' എന്നുപറഞ്ഞ് പൊതുസമൂഹം ഇതിനെ മാറ്റിനിര്‍ത്തുകയായിരുന്നു. സമീപപ്രദേശത്തെ സ്കൂളുകളില്‍ ഈ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 'മാധ്യമം'വാര്‍ത്തയെ തുടര്‍ന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവ. വെല്‍ഫെയര്‍ സ്കൂളും ചേര്‍മലയിലെ പറയ കോളനിയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും കാണാത്ത ജാതി വിവേചനമാണ് പേരാമ്പ്രയില്‍ നടക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പേ നാം തൂത്തെറിഞ്ഞെന്ന് പറയുന്ന അയിത്തം ഇന്നും കേരളീയ സമൂഹത്തില്‍ കൊടികുത്തിവാഴുന്നത് ലജ്ജാകരമാണെന്നും വേണു പറഞ്ഞു. പറയ വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. ഈ സമുദായത്തെ ഒറ്റപ്പെടുത്തുന്നതിനെതിരെ വിവിധ സമര പരിപാടികള്‍ ആസൂത്രണം ചെയ്തതായും ആര്‍.എം.പി നേതാക്കള്‍ അറിയിച്ചു.
വിവിധ സാംബവ സംഘടനാ നേതാക്കളും വെല്‍ഫെയര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ ജാതി പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ജാതീയ വിവേചനത്തിനെതിരെ വിവിധ സാംബവ സമുദായ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈമാസം 20ന് രാവിലെ 10ന് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു. പേരാമ്പ്രയില്‍ നടന്ന യോഗത്തില്‍ പി.കെ. കോന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. വി.വി. സത്യന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. സോമന്‍, എ.എം. ബാലന്‍, ടി.ജി. ബാബുരാജ്, വി.പി. വേണു, എം. സുരേഷ്, എം. ഹരിദാസ്, എ.എം. ബലരാമന്‍ എന്നിവര്‍ സംസാരിച്ചു. ഇതിനിടെ പട്ടികജാതി വികസന വകുപ്പില്‍നിന്നും കലക്ടറേറ്റില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്കൂളിലത്തെി. പ്രശ്നം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

ഡയാലിസിസ് സെന്‍റര്‍ ആക്രമണം: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Posted: 12 Jun 2015 01:10 AM PDT

താമരശ്ശേരി: താലൂക്കാശുപത്രിയിലെ കാരുണ്യ ഡയാലിസിസ് കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി യന്ത്രസംവിധാനങ്ങള്‍ കേടുവരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വടകരയില്‍നിന്ന് വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിന്‍െറ മേല്‍നോട്ടത്തില്‍ താമരശ്ശേരി എസ്.ഐ ലത്തീഫിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആശുപത്രിക്കുള്ളിലുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഡയാലിസിസ് യൂനിറ്റിനോടനുബന്ധിച്ചുള്ള വാട്ടര്‍ ട്രീറ്റ്മെന്‍റ് മുറിയിലെ യന്ത്രസംവിധാനങ്ങള്‍ കേടുവരുത്താന്‍ നടത്തിയ ശ്രമം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. പൂട്ടിയ മുറിയുടെ ജനല്‍പാളികള്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. സംസ്ഥാനസര്‍ക്കാറിന്‍െറ കാരുണ്യ പദ്ധതിയില്‍പെടുത്തി സ്ഥാപിച്ച 10 ഡയാലിസിസ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ഒരുമാസംമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഇവിടെ 14 രോഗികളാണ് ചികിത്സ നടത്തിവരുന്നത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പനിച്ച് വിറച്ച് കരുവാരകുണ്ട്

Posted: 12 Jun 2015 01:07 AM PDT

കരുവാരകുണ്ട്: ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവയുടെ പിടിയിലമര്‍ന്ന് കരുവാരകുണ്ടിലെ ഉള്‍ഗ്രാമങ്ങള്‍. മഞ്ചേരി മെഡിക്കല്‍ കോളജ്, കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം, വിവിധ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകളാണ് ദിനേന പനി ബാധിച്ച് ചികിത്സ തേടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രദേശത്തുകാരായ ഡെങ്കിപ്പനി ബാധിതര്‍ നിരവധിയുണ്ട്.
കക്കറയിലാണ് ഡെങ്കി, പകര്‍ച്ചപ്പനികള്‍ രൂക്ഷമായി നിലനില്‍ക്കുന്നത്. ഇവിടെ അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ഏപ്രിലില്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് വ്യാപകമായി പനി പടര്‍ന്നു. നാനൂറോളം കുടുംബങ്ങളില്‍ പകുതിയിലും പനി ബാധിതരുണ്ട്. ഇവിടെ മാത്രം ഇരുനൂറ്റമ്പതോളം പേര്‍ക്ക് പകര്‍ച്ചപ്പനിയും അമ്പതിലധികം പേര്‍ക്ക് ഡെങ്കി ലക്ഷണങ്ങളും പ്രാദേശിക കണക്കെടുപ്പില്‍ കണ്ടത്തെി. പുല്‍വെട്ട, കരിങ്കന്തോണി, ചുള്ളിയോട്, പയ്യാക്കോട് എന്നീ അയല്‍ പ്രദേശങ്ങളും പനിയുടെ പിടിയിലാണ്. ഇവിടെയും നിരവധി പേര്‍ക്ക് ഡെങ്കി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനാല്‍ കൃത്യമായ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആരോഗ്യവകുപ്പിന്‍െറ കൈവശമില്ല. ഒരേ കുടുംബത്തിലെ തന്നെ രണ്ട് മുതല്‍ നാലുവരെ പേര്‍ക്ക് ഡെങ്കി ബാധയുണ്ടായി ചികിത്സ തേടിയ സംഭവങ്ങളും മേഖലയിലുണ്ട്.
മുന്നൂറിലധികം പേരാണ് ദിനംപ്രതി പനിബാധിതരായി സാമൂഹികാരോഗ്യ കേന്ദ്രത്തിലത്തെുന്നത്. ഇവരില്‍ സംശയമുള്ളവരെ മാത്രം പരിശോധനക്ക് മഞ്ചേരിയിലേക്ക് വിടും. ഗുരുതര നിലയിലുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പനിബാധിതരില്‍ മൂന്നിലൊന്നും കരുവാരകുണ്ടുകാരാണ്.
നിലവില്‍ പഞ്ചായത്തില്‍ മാത്രം ആയിരത്തിലധികം പനി ബാധിതരും അറുപതിലധികം ഡെങ്കിപ്പനി ബാധിതരുമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, ആരോഗ്യവകുപ്പിന്‍െറ കണക്ക് ഇതിലും എത്രയോ താഴെയാണ്. അതേസമയം, സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ജീവനക്കാര്‍ പനിബാധിത മേഖലകളില്‍ സജീവമാണ്. മെഡിക്കല്‍ ഓഫിസര്‍ ഡോ. ആബിദ, ആരോഗ്യ ഇന്‍സ്പെക്ടര്‍ എം. മണി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനകം മൂന്ന് പനി ക്യാമ്പുകള്‍ നടത്തി. എന്നാല്‍, ഡെങ്കി ബാധിതരെ പരിചരിക്കുന്നവര്‍ക്കും അവരോടൊപ്പം കഴിയുന്നവര്‍ക്കുമാണ് ഇപ്പോള്‍ പനിയുണ്ടാകുന്നതെന്നും അത് നിയന്ത്രിക്കുക എളുപ്പമല്ളെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി

Posted: 12 Jun 2015 12:12 AM PDT

Image: 

കോട്ടയം: യു.ഡി.എഫിനെതിരെ നിലപാട് സ്വീകരിച്ചാല്‍ പി.സി ജോര്‍ജുമായി നിയമസഭയില്‍ സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. യു.ഡി.എഫ് സംവിധാനം തകരും. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷി എല്‍.ഡി.എഫിലെത്തുമെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒടുവില്‍ അവര്‍ കണ്ടെത്തി: കളിക്കളത്തിലെ സ്വന്തം വേഷം

Posted: 11 Jun 2015 11:17 PM PDT

Image: 

മിനെപോളിസ്: മിനെപോളിസിലെ സെഡാര്‍ റിവര്‍സൈഡ് കമ്മ്യൂണിറ്റിയിലെ പെണ്‍കുട്ടികള്‍ക്ക്  ബാസ്ക്കറ്റ് ബാള്‍ കളിച്ചേ പറ്റൂ. പക്ഷെ പ്രശ്നം ഇതായിരുന്നു. ഒന്നനങ്ങുമ്പോഴേക്കും താഴേക്ക് ഊര്‍ന്നുവീഴുന്ന ഹിജാബും പൊങ്ങിപ്പോകുന്ന പാവാടയുമായി എങ്ങനെ ബാസ്ക്കറ്റ് ബോള്‍ കളിക്കും? ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ആകെ കളിക്കാന്‍ കിട്ടുന്ന സമയം. വേഷത്തിന്‍െറ പേരില്‍ അതങ്ങനെ വെറുതെ കളയാന്‍ അവര്‍ തയാറുമായിരുന്നില്ല. മതപരമായ വേഷം വേണമെന്ന് നിഷ്കര്‍ഷിക്കുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കണ്ടത്തെനൊന്നും മുതിര്‍ന്നവര്‍ക്കും വലിയ താത്പര്യമൊന്നും കാണാനില്ല.

ഒടുവില്‍ ബാസ്ക്കറ്റ് ബാള്‍ ടീമിലെ പെണ്‍കുട്ടികള്‍ തന്നെ മിനിസോട്ട കോളേജ് ഓഫ് ഡിസൈനിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കണ്ടത്തെി. തങ്ങള്‍ക്ക് കോര്‍ട്ടിലിറങ്ങാനായി മറ്റൊരു ബാസ്ക്കറ്റ് ബാള്‍ യൂണിഫോം തന്നെ ഇവര്‍ ഡിസൈന്‍ ചെയ്തു. മുകളില്‍ ചുരിദാറിന്‍െറ ടോപ്പുപോലെ നീളമുള്ള ട്യൂണിക്, താഴെ ലെഗിന്‍സുപോലെ ഇറുകിയ കാല്‍വസ്ത്രമോ അല്ളെങ്കില്‍ അയഞ്ഞ പാവാടയോ, ഇറുക്കത്തില്‍ കെട്ടിയ ഒരു തരത്തിലും വീഴാത്ത ഹിജാബ്. ഹിജാബ് താഴേക്ക് വീഴില്ളെന്ന് ഉറപ്പുവരുത്താന്‍ നേരിയ നൈലോണ്‍ തുണികൊണ്ടുള്ള മറ്റൊരു ആവരണം കൂടി ഹിജാബിനു മുകളില്‍. ഇതാണ് ഇപ്പോള്‍ ഇവരുടെ ബാസ്ക്കറ്റ് ബാള്‍ യൂണിഫോം. മതം അനുശാസിക്കുന്ന വേഷം ധരിച്ചുതന്നെ സെഡാര്‍ റിവര്‍സൈഡ് കമ്മ്യൂണിറ്റിയിലെ പെണ്‍കുട്ടികള്‍ക്കിപ്പോള്‍ ബാസ്ക്കറ്റ് ബാള്‍ കളിക്കാം, സ്വന്തം ശരീരത്തെക്കുറിച്ച് യാതൊരു വേവലാതികളുമില്ലാതെ.  

മിനിസോട്ട യൂണിവേഴ്സിറ്റി കാമ്പസിലെ ഫാഷന്‍ ഷോയില്‍വെച്ച് ബുധനാഴ്ചയാണ് ഒൗദ്യോഗികമായി ഈ വേഷം അവതരിപ്പിക്കപ്പെട്ടത്. യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട കോളേജ് ഓഫ് ഡിസൈനും ടക്കര്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗേള്‍സ് ആന്‍ഡ് വിമന്‍ ഇന്‍ സ്പോര്‍ട്ടും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഈ യൂണിഫോമിന് യൂണിവേഴ്സിറ്റി ധനസഹായവും നല്‍കി. മാതാപിതാക്കളുടെയും സമുദായത്തിലെ മുതിര്‍ന്നവരുടേയും അഭിപ്രായങ്ങള്‍ കൂടി തേടിക്കൊണ്ടാണ് യൂണിഫോം രൂപകല്‍പന ചെയ്തത്. അതുകൊണ്ട് ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്ന ഈ പെണ്‍കുട്ടികളെ ഇനി ആര്‍ക്കും തടയാന്‍ കഴിയില്ല.

കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം മൂലം പലതരത്തിലുള്ള വിലക്കുകളും നേരിടേണ്ടിവന്നിട്ടുണ്ട്.  2011ല്‍ ഫിഫ ഹിജാബ് നിരോധം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍  ഇറാനില്‍ നിന്നുള്ള ഫുട്ബാള്‍ ടീമിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തവര്‍ഷം തന്നെ ഫിഫ നിരോധം എടുത്തുകളയുകയും ചെയ്തു. ശിരോവസ്ത്ര നിരോധത്തിന്‍െറ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന ഇന്‍റര്‍ നാഷണല്‍ ബാസ്ക്കറ്റ് ബാള്‍ അസോസിയേഷന്‍ പിന്നീട് ആ നിയമം പരിഷ്ക്കരിക്കാന്‍ തയാറായി.  

മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍, മുസ് ലിം പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുമെന്നുറപ്പാണ്.

വീഡിയോ കടപ്പാട്: യു.എസ്.എ ടുഡേ

‘അശോഭ’ മസീറ, റാസല്‍ മദ്റക്ക വഴി മുന്നോട്ട്

Posted: 11 Jun 2015 10:53 PM PDT

Image: 
മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റ് തീരത്തോട് ഏറ്റവും അടുത്തത്തെി. കരയില്‍നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള മസീറ ദ്വീപ്, തെക്കന്‍ ശര്‍ഖിയയിലെ റാസല്‍ മദ്റക്ക വഴി കൊടുങ്കാറ്റ് തീരത്ത് പ്രവേശിക്കുമെന്നാണ് ഒടുവിലത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ കാറ്റ് തെക്കന്‍ ശര്‍ഖിയ മേഖലയില്‍ വീശിയടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, തീരത്തോട് അടുത്തതോടെ കാറ്റിന്‍െറ ശക്തിയും ചലനവേഗവും കുറഞ്ഞതാകാം കാറ്റ് കരയോട് അടുക്കാന്‍ വൈകുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. തീരത്തുനിന്ന് ഏതാണ്ട് 130 കിലോമീറ്റര്‍ അകലെയാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറ്റുള്ളത്. കാറ്റിന്‍െറ ശക്തി 65 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. കാറ്റ് തീരം തൊടുന്നതോടെ ന്യൂനമര്‍ദമായി തീരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 
അതിനിടെ കാറ്റ് തീരത്തോട് അടുത്തതിന്‍െറ സൂചനയായി തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍െറ വിവിധയിടങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ജാലാന്‍ ബനീ ബുആലി, ബുഹസന്‍, ദഫ്ഫ, അല്‍കാമില്‍, അല്‍വാസില്‍, ലഷ്കറ, തിവി, മസീറ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. സൂര്‍, റാസല്‍ഹദ്ദ് പരിസരത്തും മഴ ലഭിച്ചു. പമസീറ ദ്വീപില്‍ വൈകീട്ടോടെയാണ് മഴ തുടങ്ങിയത്. ആറുമണിക്ക് ശേഷം ശക്തമായ മഴ തുടരുകയാണെന്നും അന്തരീക്ഷം മേഘാവൃതമാണെന്നും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഡോ. അബ്ദുല്‍ ജലീല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏതാണ്ട് ആയിരത്തോളം ഇന്ത്യക്കാരാണ് മസീറയിലുള്ളത്. രാത്രിയോടെ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു. 
തെക്കന്‍ ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാന്‍ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ഹജര്‍ പര്‍വതനിരകള്‍ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റിന്‍െറ പ്രതിഫലനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒമാന്‍ തീരത്തെ കടല്‍ പ്രക്ഷുബ്ധമാണെന്നും തിരമാലകള്‍ ഏഴുമീറ്റര്‍ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പെട്രോള്‍ അടക്കം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജമാണെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പാലിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും നിര്‍ദേശം നല്‍കുന്നുണ്ട്.
 

റമദാനെ വരവേല്‍ക്കാനൊരുങ്ങി വിപണി

Posted: 11 Jun 2015 10:50 PM PDT

Image: 
ദുബൈ: റമദാനെ വരവേല്‍ക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്‍െറ ഒരുക്കം പൂര്‍ത്തിയാകുന്നു. സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയുടെ നിര്‍ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഹയര്‍കമ്മിറ്റിയാണ്് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി 3500ഓളം അവശ്യസാധനങ്ങളുടെ വില രാജ്യത്ത് സ്ഥിരപ്പെടുത്തിയിട്ടുണ്ട്. റമദാന്‍ കഴിയുന്നത് വരെ വിലയില്‍ മാറ്റം വരുത്താന്‍ പാടില്ല. വില നിരീക്ഷിക്കാന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിപണിയില്‍ പരിശോധന നടത്തും. 
അരി, ധാന്യപ്പൊടികള്‍, എണ്ണ, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണക്കാരുമായി 50ഓളം കൂടിക്കാഴ്ചകളാണ് സാമ്പത്തിക മന്ത്രാലയം നടത്തിയത്. വില ഇപ്പോഴത്തെ അവസ്ഥയില്‍ നിലനിര്‍ത്തി കൂടുതല്‍ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈപര്‍മാര്‍ക്കറ്റുകള്‍, കോഓപറേറ്റിവ് സൊസൈറ്റികള്‍, റീട്ടെയില്‍ ഒൗട്ലറ്റുകള്‍ എന്നിവയുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. അബൂദബി, ദുബൈ എന്നിവിടങ്ങളിലെ പഴം, പച്ചക്കറി വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. പഴം, പച്ചക്കറി ഇറക്കുമതി 30 ശതമാനം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. റമദാനില്‍ മാത്രം ദുബൈയില്‍ പ്രതിദിനം 16,000 ടണ്‍ പഴം- പച്ചക്കറി ഇറക്കുമതി ചെയ്യും. അബൂദബിയില്‍ 3500 ടണ്ണായിരിക്കും. 
എല്ലാ വ്യാപാര സ്ഥാപനങ്ങളും 3500 സാധനങ്ങളുടെ പട്ടികയും വിലയും പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് എളുപ്പം സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. കാഷ് കൗണ്ടറിലത്തെുന്നതിന് മുമ്പ് തന്നെ സാധനങ്ങളുടെ വില മനസ്സിലാക്കാന്‍ പ്രത്യേക സ്കാനറുകള്‍ സ്ഥാപിക്കും. 2200ഓളം സ്കാനറുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 3000 ആക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് റമദാന്‍ മാസത്തില്‍ വിലക്കുറവും പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കും. 70 ശതമാനം വരെ വിലക്കുറവുണ്ടാകും. 200 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിക്ക് ചെലവാകുന്നത്. 
ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കുന്നുണ്ട്. ഇതിനായി ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്‍ഫര്‍മേഷന്‍ സ്ക്രീനുകള്‍ സ്ഥാപിക്കും. മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാനുള്ള ഫോണ്‍ നമ്പര്‍ ഇതില്‍ രേഖപ്പെടുത്തും. റമദാനില്‍ മന്ത്രാലയം കോണ്ടാക്റ്റ് സെന്‍ററിന്‍െറ പ്രവര്‍ത്തനസമയം കൂട്ടി. രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ കോണ്ടാക്റ്റ് സെന്‍റര്‍ പ്രവര്‍ത്തിക്കും. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും. കഴിഞ്ഞവര്‍ഷം 280 പരിശോധനകളാണ് നടത്തിയത്. ഈ വര്‍ഷം 350ഓളം പരിശോധനകള്‍ നടത്താന്‍ ലക്ഷ്യമിടുന്നു. കേടായ സാധനങ്ങള്‍ വില്‍പനക്ക് വെക്കാന്‍ പാടില്ല. 
ഉപഭോക്താവ് പരാതി ഉന്നയിച്ചാല്‍ സാധനങ്ങള്‍ മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ വേണം. ഉപഭോക്താക്കള്‍ വിവരം ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിനെ അറിയിക്കണം. തകരാറുള്ള ഉല്‍പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ മന്ത്രാലയം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. 
ഉല്‍പന്നങ്ങളുടെ തകരാറും അവയുടെ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അറബി, ഇംഗ്ളീഷ് പത്രങ്ങള്‍ വഴിയും വിവരം ഉപഭോക്താക്കളെ അറിയിക്കും. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 1428 പരാതികളാണ് ലഭിച്ചത്. റിയല്‍ എസ്റ്റേറ്റ്, ഫര്‍ണിച്ചര്‍, ക്രെഡിറ്റ് കാര്‍ഡ്, സ്പെയര്‍ പാര്‍ട്സ്, കാറുകള്‍, ഫോണുകള്‍, ഇലക്ട്രോണിക്സ് തുടങ്ങിയയെ സംബന്ധിച്ച പരാതികളാണുണ്ടായത്. അബൂദബിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 589. ദുബൈയില്‍ നിന്ന് 395 പരാതികളും ലഭിച്ചുവെന്ന് ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു. 
 

കരിപ്പൂര്‍ സംഘര്‍ഷം: സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

Posted: 11 Jun 2015 10:20 PM PDT

Image: 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സുരക്ഷാവീഴചയുണ്ടായിട്ടില്ളെന്ന് ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ട്. പുറത്തു നിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സുരക്ഷാവീഴ്ചയായി കണക്കാക്കാനാവില്ല. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സി.ഐ.എസ്.എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്നാണും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റണ്‍വേയിലെ ലൈറ്റുകള്‍ എറിഞ്ഞു തകര്‍ത്തതിനാല്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കിയത്. വിമാനത്താവളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. ജവാന്‍ വെടിയേറ്റ് മരിച്ചതിനെകുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം പാര്‍ലമെന്‍റിന്‍െറ സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ജൂണ്‍ 26ന് ചേരുന്ന വ്യോമയാന സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് വിഷയം പരിഗണിക്കുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടും.

കരിപ്പൂരില്‍ സി.ഐ.എസ്.എഫ് ജവാന്മാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ആദ്യ സംഘര്‍ഷത്തിന്‍െറ 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് സി.ഐ.എസ്.എഫ് ജവാനെ മര്‍ദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ് യാദവ് വെടിയേറ്റു വീഴുന്നത്. സി.ഐ.എസ്.എഫ് ജവാന്‍ സീതാറാം ചൗധരിയെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നതും ബുധനാഴ്ച രാത്രി 9:43:16 മുതല്‍ 9:45:41 വരെയുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ കാണാം.

ഫാതുല്ല ടെസ്റ്റ്: മുരളി വിജയിനും സെഞ്ച്വറി

Posted: 11 Jun 2015 09:31 PM PDT

Image: 

ഫാതുല്ല: ബംഗ്ലാദേശിനെതിരെ ഫാതുല്ലയിലെ ഖാന്‍ അലി ഉസ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇന്ത്യ ഇതുവരെ 336 റണ്‍സെടുത്തു. ഓപണര്‍ മുരളി വിജയ് സെഞ്ച്വറി നേടി ക്രീസിലുണ്ട്. വിജയിന്‍െറ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 19 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് വിജയ്ക്കൊപ്പം ക്രീസില്‍.

നേരത്തെ ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാനും സെഞ്ച്വറി നേടിയിരുന്നു. 195 പന്തില്‍ 173 റണ്‍സ് നേടിയ ധവാന്‍ ശാകിബുല്‍ ഹസന്‍െറ പന്തില്‍ പുറത്തായി. 283 എന്ന റെക്കോര്‍ഡ് കൂട്ടുകെട്ട് കുറിച്ചാണ് ഇന്ത്യന്‍ ഓപണര്‍മാര്‍ പിരിഞ്ഞത്.

രോഹിത് ശര്‍മ ആറും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 14ഉം റണ്‍സെടുത്ത് മടങ്ങി. ബംഗ്ളാദേശിനുവേണ്ടി സ്പിന്നര്‍ ശാകിബുല്‍ ഹസന്‍ രണ്ടും ജുബൈര്‍ ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. മഴ കാരണം വ്യാഴാഴ്ച കളി മുടങ്ങിയിരുന്നു. ഒറ്റ പന്തുപോലും മത്സരത്തില്‍ എറിയാന്‍ കഴിഞ്ഞിരുന്നില്ല.
 

അജിത് ദോവല്‍ 18ന് മ്യാന്‍മര്‍ സന്ദര്‍ശിക്കും

Posted: 11 Jun 2015 09:29 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കും. എന്‍.എസ്.സി.എന്‍ (കെ)  തീവ്രവാദികള്‍ക്കെതിരെ സംയുക്ത ആക്രമണം ആസൂത്രണം ചെയ്യുന്നതായിരിക്കും ദോവലിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.

മണിപ്പൂരിലെ ചണ്ഡലില്‍ സൈനികരെ വധിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുതിര്‍ത്തത്. 20 സൈനികരാണ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ മരിച്ച നാലു പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. തീവ്രവാദ സംഘടനയുടെ മുതിര്‍ന്ന നേതാക്കളടക്കം ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് സ്ഥലം വിട്ടു എന്നാണ് കരുതുന്നത്.

അതേസമയം, സൈനിക നടപടിക്ക് പ്രതികാരമായി തീവ്രവാദികള്‍ തിരിച്ചടിക്കുന്നു എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. വിവിധ തീവ്രവാദ സംഘടനകള്‍ ഏകോപിച്ച് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനെ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണ്. ഓപറേഷന്‍ മ്യാന്‍മറിലാണോ അതോ ഇന്ത്യക്കുള്ളില്‍ തന്നെയാണോ നടത്തിയത് എന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. മ്യാന്‍മറിലുള്ള തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇന്ത്യ പറയുമ്പോള്‍, ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തി കടന്നിട്ടി െല്ലന്നാണ് മ്യാന്‍മര്‍ അവകാശപ്പെടുന്നത്.

ദോഹയില്‍ വന്‍ മദ്യ വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

Posted: 11 Jun 2015 09:07 PM PDT

Image: 
ദോഹ: അനധികൃതമായി വ്യാപാരം നടത്തുന്നതിന് വീടിനുള്ളില്‍ നിര്‍മിച്ച് സൂക്ഷിച്ച വന്‍ മദ്യ ശേഖരം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. 11000 ലിറ്ററിലധികം നാടന്‍ മദ്യമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നോര്‍ത്ത് സെക്യൂരിറ്റി പട്രോള്‍ പതിവ് റോന്തുചുറ്റലിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചതാണ് വന്‍ വ്യാജ മദ്യ വേട്ടയിലേക്ക് നയിച്ചത്. സംശയാസ്പദ നിലയില്‍ കണ്ടത്തെിയ വാഹനം പട്രോളിങ് സംഘം തടയുകയായിരുന്നു. വാഹന ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പട്രോളിങ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്ന് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ലിറ്റര്‍ വീതമുള്ള 350 കുപ്പികളില്‍ നാടന്‍ മദ്യം കണ്ടത്തെുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അനധികൃതമായി മദ്യം നിര്‍മിച്ച് വില്‍പന നടത്തിവരികയാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. തന്‍െറ വീട്ടില്‍ മറ്റ് രണ്ട് പേരുടെ സഹായത്തോട് കൂടിയാണ് മദ്യം നിര്‍മിക്കുന്നതെന്നും പറഞ്ഞു. പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധദനയിലാണ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 11000 ലിറ്ററിലധികം വ്യാജ മദ്യം കണ്ടത്തെുകയും ചെയ്തത്. 55 വലിയ വീപ്പകളിലാണ് മദ്യം സൂക്ഷിച്ചുവെച്ചിരുന്നത്. 200 ലിറ്റര്‍ വീതം മദ്യമാണ് ഓരോ വീപ്പയിലും സൂക്ഷിച്ചുവെച്ചിരുന്നത്. മദ്യം ഉണ്ടാക്കാനുള്ള ഉപകരണങ്ങളും കണ്ടത്തെുകയും ചെയ്തു. വീട്ടില്‍ വെച്ച് മദ്യം ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളും വന്‍തോതില്‍ കണ്ടത്തെിയിരുന്നു. മദ്യത്തിന്‍െറ ചെറുകിട വില്‍പനക്ക് സൂക്ഷിച്ചിരുന്ന ഒന്നര ലിറ്ററിന്‍െറ 1220 പ്ളാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. റയ്യാന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ്, അല്‍ ഫസാ, സി.ഐ.ഡി എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നിയമനടപടികള്‍ തുടരുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുമായി പ്രതികളെ പബ്ളിക് പ്രോസിക്യുഷന് കൈമാറി. മദ്യത്തിന് ശക്തമായ നിയന്ത്രണമുള്ള ഖത്തറില്‍ തൊഴിലാളികളെയും കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യം വെച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്.  
 

ഹിന്ദുസ്ഥാന്‍ ലീവറും നൂഡ്ല്‍സ് വില്‍പന നിര്‍ത്തി

Posted: 11 Jun 2015 08:27 PM PDT

Image: 

ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സ് നിരോധത്തിനു പിറകേ  ഹിന്ദുസ്ഥാന്‍ ലീവറിന്‍െറ ‘നോര്‍’ നൂഡ്ല്‍സ് വില്‍പന നിര്‍ത്തി. എല്ലാ ബ്രാന്‍ഡ് നൂഡ്ല്‍സും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കുകയും പരിശോധന ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി സ്വമേധയാ ഉല്‍പന്നം പിന്‍വലിച്ചത്. ‘നോര്‍’ നൂഡ്ല്‍സിന്‍െറ ഗുണമേന്മ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് കമ്പനിയുടെ നടപടി.  നോര്‍ നൂഡ്ല്‍സിന്‍െറ ഉല്‍പാദനവും താല്‍ക്കാലികമായി നിര്‍ത്തി.
ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഹിന്ദുസ്ഥാന്‍ ലീവര്‍ നോര്‍ നൂഡ്ല്‍സ് ഇത്രയും കാലം വിറ്റിരുന്നത്.  ചൈനീസ് ബ്രാന്‍ഡായ നോര്‍ നൂഡ്ല്‍സ് ഏറെക്കാലമായി വില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ ലീവര്‍,  2015 ഫെബ്രുവരിയിലാണ് വില്‍പനക്ക് അനുമതി തേടി ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിച്ചത്. വില്‍പന നിര്‍ത്തിവെച്ച വാര്‍ത്താക്കുറിപ്പില്‍ കമ്പനി ഇക്കാര്യം സമ്മതിക്കുന്നുണ്ട്.   
ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നല്‍കിയ ഉല്‍പന്നങ്ങളുടെ പട്ടിക ഈയിടെ പുറത്തുവിട്ടിരുന്നു. പട്ടികയില്‍ നൂഡ്ല്‍സ് വിഭാഗത്തില്‍ വിവിധ കമ്പനികളുടേതായി 33 ഇനം ഉല്‍പന്നങ്ങളുണ്ട്. ഹിന്ദുസ്ഥാന്‍ ലീവറിന്‍െറ നോര്‍ നൂഡ്ല്‍സ് പട്ടികയിലില്ല. ഇതോടെയാണ് ഭക്ഷ്യസുരക്ഷാ അധികാരികളുടെ അറിവില്ലാതെയാണ് നോര്‍ നൂഡ്ല്‍സ്  വില്‍ക്കുന്നതെന്ന് വ്യക്തമായത്.
 

വിശ്വാസ്യതയുടെ പരിശോധനയില്‍ അരുവിക്കര

Posted: 11 Jun 2015 07:39 PM PDT

Image: 

തിരുവനന്തപുരം: ഒരു നുണപരിശോധനാ ഫലത്തിന്‍െറ കോലാഹലങ്ങള്‍ക്കിടെയാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ടാവാം  രാഷ്ട്രീയത്തിന്‍െറയും സഹതാപത്തിന്‍െറയും ഒപ്പം  നിലനില്‍പിന്‍െറയും മത്സരവേദിയെന്നു മാത്രം  കരുതിയിരുന്ന അരുവിക്കരക്ക് ഇപ്പോള്‍ പുതിയൊരു ഭാവംകൂടി കൈവന്നത്. ഭരണ-പ്രതിപക്ഷങ്ങളുടെയും ബി.ജെ.പിയുടെയും വിശ്വാസ്യതാപരിശോധന കൂടിയാണ് അവിടെ നടക്കുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ കഴിഞ്ഞപ്പോള്‍ ശേഷിക്കുന്നത് 17 പേര്‍. പിന്‍വലിക്കാന്‍ ശനിയാഴ്ചവരെ സമയമുണ്ടെങ്കിലും യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ത്രികോണ മത്സരമാണ് ഉറപ്പായിരിക്കുന്നത്.
 23 വര്‍ഷം ആര്യനാടിന്‍െറയും പേരു മാറി വന്ന അരുവിക്കരയുടെയും  എം.എല്‍.എയായിരുന്ന ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തത്തെുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. നേതാക്കള്‍ മരിച്ചാല്‍ അടുത്ത ബന്ധുക്കളെ നിര്‍ത്തി വിജയിപ്പിക്കുന്ന പാരമ്പര്യം തുടരാനായിരുന്നു  യു.ഡി.എഫിന്‍െറ തീരുമാനം. ആദ്യം പരിഗണിച്ചത് ഭാര്യ ഡോ. സുലേഖയെ.  അവര്‍ തയാറാവാത്തതിനത്തെുടര്‍ന്നായിരുന്നു മകന്‍ ശബരീനാഥന്‍െറ രംഗപ്രവേശം. മുന്‍ സ്പീക്കറും മന്ത്രിയുമായ വിജയകുമാറിനെ ഏറെ ചര്‍ച്ചകളൊന്നുമില്ലാതെയാണ്  എല്‍.ഡി.എഫ് തീരുമാനിച്ചത്.  പാര്‍ട്ടിയുടെ ജനപ്രിയമുഖമായ ഒ. രാജഗോപാലുമായി ബി.ജെ.പിയത്തെിയത് അപ്രതീക്ഷിതമായും. ശബരീനാഥന്‍(31), വിജയകുമാര്‍(65), രാജഗോപാല്‍(85) എന്നിവര്‍   മത്സരിക്കുമ്പോള്‍ അത് തലമുറകളുടെ ബലപരീക്ഷണവുമായി മാറുന്നു.
ഇവിടെ ഇതുവരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ എട്ടില്‍ കോണ്‍ഗ്രസും ആറു തവണ ഇടതുപക്ഷവുമാണ് ജയിച്ചത്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ നേരിട്ടൊരു മത്സരം നടക്കുന്നത് ഇതാദ്യവും. എല്‍.ഡി.എഫില്‍  ആര്‍.എസ്.പി സ്ഥിരമായി മത്സരിച്ചിരുന്ന ഇവിടെ 91ല്‍ കെ.പങ്കജാക്ഷനെ തോല്‍പിച്ചാണ് കാര്‍ത്തികേയന്‍ മണ്ഡലം സ്വന്തമാക്കിയത്.
സ്ഥിരമായി തോറ്റാലും മണ്ഡലത്തിനായി വാശിപിടിക്കാറുള്ള ആര്‍.എസ്.പി മുന്നണി മാറിയതോടെ ഇത്തവണ ഒരക്ഷരം മിണ്ടിയില്ല. അതോടെ തിരുവനന്തപുരത്തെ അവരുടെ മണ്ണ് നഷ്ടമാവുകയാണ്. നായര്‍, ഈഴവ, നാടാര്‍, മുസ്ലിം സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മുന്‍ ആര്യനാട് ആരുടെയും കുത്തകയൊന്നുമായിരുന്നുമില്ല. എല്ലാ വിഭാഗക്കാരും അവിടെ ജയിച്ചിട്ടുമുണ്ട്. ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ നാലു വീതം ഇരു മുന്നണികള്‍ക്കുമുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ളോക് പഞ്ചായത്തുകളിലും മേധാവിത്വം യു.ഡി.എഫിനും. ആര്യനാട് അരുവിക്കരയായതോടെയാണ് യു.ഡി.എഫ് ആഭിമുഖ്യം കൂടിയത്.
ആര് മത്സരിക്കുമെന്ന  അനിശ്ചിതത്വം യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍  സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നോട്ടുപോകാന്‍  എല്‍.ഡി.എഫിനായി. എന്നാല്‍, കാര്‍ത്തികേയന്‍െറ  ഓര്‍മകള്‍ മകന്‍  ഉണര്‍ത്തിയപ്പോള്‍ ഒപ്പമത്തൊന്‍ യു.ഡി.എഫിനുമായി. മണ്ഡലം നിറഞ്ഞ് രാജഗോപാലും വന്നതോടെ ത്രികോണ മത്സരച്ചൂടിലുമത്തെി. ആദ്യം ആന്‍റണിയത്തെി വികസനം പ്രചാരണവിഷയമാക്കി. എന്നാല്‍ തുടര്‍ന്ന് വന്ന  വി.എസ് അച്യുതാനന്ദന്‍ ആന്‍റണിക്ക് മറുപടി പറഞ്ഞ് അഴിമതി വീണ്ടും അജണ്ടയാക്കി. ഇതോടെ പ്രചാരണം  രാഷ്ട്രീയവുമായി. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി അതിന് ഉത്തരവുമായി കുടുംബയോഗങ്ങളിലുമത്തെി. മോദിയുടെ നേട്ടങ്ങള്‍ പറയാന്‍ ഏറെയില്ളെങ്കിലും വോട്ട് നേടാനുള്ള രാജഗോപാലിന്‍െറ സിദ്ധിയിലാണ് ബി.ജെ.പിയുടെ ആശയത്രയും.
ആരോപണങ്ങള്‍ക്കിടയിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്‍െറയും പ്രതിപക്ഷത്തിന് അവരുന്നയിക്കുന്ന ആരോപണങ്ങളുടെയും ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് നേടി ഭാവിയിലേക്കുമുള്ള വിശ്വാസ്യതയാണ്  തെളിയിക്കേണ്ടത്. അതിന് ജനങ്ങളെ സ്വാധീനിക്കാനുള്ള  ശ്രമങ്ങളാവും ഇനിയുള്ള ദിവസങ്ങളിലെ അരുവിക്കരക്കാഴ്ചകള്‍.

ഊരുവിലക്കുകള്‍ വീണ്ടും

Posted: 11 Jun 2015 07:32 PM PDT

Image: 

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും സേവനം ചെയ്ത് അനുഭവജ്ഞാനമാര്‍ജിച്ച മാധ്യമപ്രവര്‍ത്തകനാണ് രാഹുല്‍.  തലസ്ഥാന നഗരിയിലെ വീട് വാടകക്കു നല്‍കുന്ന മുതലാളിമാര്‍ക്ക് സമീപകാലം വരെ അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. കാരണം, വാടക കൃത്യമായി നല്‍കുന്ന, അലമ്പുകള്‍ക്കൊന്നും നില്‍ക്കാത്ത ഉത്തമ വ്യക്തിയാണയാള്‍. എന്നാല്‍, വിധിവൈപരീത്യം  എന്നു പറയാം ഇവരുടെ ഒരു ഇടപാടുമായി ബന്ധപ്പെട്ട് ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നതിനിടെ പ്രത്യക്ഷപ്പെട്ട ആ പൂര്‍ണ നാമം അദ്ദേഹത്തെ  അസ്പൃഷ്ടനാക്കിക്കളഞ്ഞു. രാഹുലിനൊപ്പം ജലാലി എന്ന ഉപനാമം  കൂടിച്ചേരുമ്പോഴേ ആ പേര് പൂര്‍ണമാകുന്നുള്ളൂ. ആള്‍ ഹിന്ദുമത വിശ്വാസി ആണെങ്കിലും ജലാലി എന്ന നാമം പൊതുവെ മുസ്ലിംകള്‍ ഉപയോഗിച്ചുവരുന്നതാണ് കുഴപ്പമായത്. രാഹുല്‍ ഡല്‍ഹിയില്‍ വാടകവീട് അന്വേഷിച്ചു ചെല്ലുമ്പോള്‍ മുമ്പ് ഹാര്‍ദമായി തന്നെ സ്വാഗതം ചെയ്ത അതേ ഉടമകള്‍ ഒഴികഴിവു പറഞ്ഞ് പിന്മാറിക്കൊണ്ടിരിക്കുന്നു. താന്‍ കശ്മീരി ബ്രാഹ്മണനാണെന്ന് ആണയിട്ട് പറഞ്ഞിട്ടുപോലും ആര്‍ക്കും വിശ്വാസമാകുന്നില്ല (കശ്മീരിന്‍െറ സവിശേഷ സംസ്കൃതിയില്‍ ‘മുസ്ലിം പേരുകള്‍’  ഹിന്ദു വിഭാഗവും ‘ഹൈന്ദവ’ നാമങ്ങള്‍ മുസ്ലിംകളും സ്വീകരിച്ചുവരാറുണ്ട്. പണ്ഡിറ്റ് എന്ന പേരിനോടു ചേര്‍ക്കുന്ന നിരവധി മുസ്ലിംകള്‍ കശ്മീരില്‍ ജീവിക്കുന്നു). മുസ്ലിംകള്‍ക്കെതിരായ ഇത്തരം ഊരുവിലക്കുകള്‍ മുമ്പില്ലാത്തവിധം വ്യാപകമാവുണ്ട്. മുംബൈയില്‍ സീസാന്‍ അലി ഷാ ഖാന്‍ എന്ന എം.എ ബിരുദധാരിക്ക് ഹരികൃഷ്ണ എക്സ്പോര്‍ട്ടേഴ്സ് എന്ന കമ്പനി മുസ്ലിം ആണെന്ന ഏക കാരണത്താല്‍ ജോലി നിഷേധിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയായ 25 കാരി മിസ്ബാഹ് ഖാദ്രിയെ മുന്നറിയിപ്പില്ലാതെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടതും മുസ്ലിം ആയതിന്‍െറ പേരില്‍തന്നെ സീസാന് നല്‍കിയ ഇ-മെയില്‍ മറുപടി വയറലായി പടര്‍ന്നപ്പോള്‍ കമ്പനി പ്രശ്നം മാനേജരുടെ തലയില്‍ കെട്ടിവെച്ചു. കമ്പനിയുടെ നയ സമീപനങ്ങള്‍ വേണ്ടത്ര ഗ്രഹിക്കാതെ മാനേജര്‍ സ്വയം  കൈക്കൊണ്ട നടപടി ആണെന്നായിരുന്നു വിശദീകരണം. ശരിയായിരിക്കാം. സുപ്രധാന ജോലികള്‍ മുസ്ലിംകള്‍ക്കു നല്‍കരുതെന്ന ഹിന്ദുത്വ ശക്തികളുടെ പ്രചാരണങ്ങള്‍ സൃഷ്ടിച്ച മനോനില മാനേജര്‍ ആന്തരവത്കരിച്ചിട്ടുണ്ടാകാം.
അതേസമയം, മുസ്ലിംകളെ തങ്ങള്‍ സ്വീകരിക്കില്ളെന്ന് മിസ്ബാഹയോട് വീട്ടുടമകള്‍ അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്ന്, രണ്ട് ഹിന്ദു സ്ത്രീകളുടെ പേയിങ് ഗെസ്റ്റായി മിസ്ബാഹ് ഏതാനും ദിവസം തങ്ങിയെങ്കിലും മൂന്നു പേരെയും അവിടെ നിന്ന് പുകച്ചോടിക്കപ്പെട്ടു. സമാനമായ മുന്‍ അനുഭവങ്ങളും ദു$ഖകരവും ലജ്ജാകരവുമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്ന ‘99 ഏക്കേഴ്സ്’ എന്ന വെബ്പോര്‍ട്ടല്‍ പോയവര്‍ഷം നല്‍കിയ ഫ്ളാറ്റ് വില്‍പനയുടെ പരസ്യവാചകത്തില്‍ ‘വാങ്ങാനുദ്ദേശിക്കുന്നവര്‍ മുസ്ലിം ആകരുത്’ എന്നു പ്രത്രേ്യകം ഓര്‍മിപ്പിച്ചത് വിവാദമുയര്‍ത്തുകയുണ്ടായി. വിവാദം മൂര്‍ച്ഛിച്ചപ്പോള്‍ പോര്‍ട്ടല്‍ വിവിധ ഭാഗം നീക്കംചെയ്തെങ്കിലും നിയമപാലകര്‍ മൗനം ദീക്ഷിക്കുകയായിരുന്നു. ഹൗസിങ് കോളനികളില്‍നിന്ന് മുസ്ലിംകളെ ബഹിഷ്കരിക്കുന്ന നീക്കം വര്‍ധിച്ചതോടെ വീടുവാങ്ങുന്ന കക്ഷികള്‍ മുസ്ലിംകള്‍ ആകാന്‍ പാടില്ളെന്ന് നിര്‍ദേശിക്കാന്‍ മുസ്ലിം ബ്രോക്കര്‍മാര്‍പോലും നിര്‍ബന്ധിതരാവുന്ന ദുരവസ്ഥയും സംജാതമാവുകയുണ്ടായി. ഹിന്ദുത്വ സൈദ്ധാന്തികരുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ നേരത്തേതന്നെ ഇത്തരം ഭ്രഷ്ടുകള്‍ നടപ്പാക്കുകയുണ്ടായി. മുസ്ലിംകള്‍ക്കെതിരായ ഊരുവിലക്കും ചേരിവത്കരണവും ഇന്ത്യയിലെ ഓരോ നഗരത്തിന്‍െറയും അടിസ്ഥാന യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വിവിധ സര്‍വേകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മുസ്ലിംകള്‍ ചേരികളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെടുന്നത് സംബന്ധമായ വിശദമായ പരാമര്‍ശങ്ങള്‍ അടങ്ങിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമക്ഷം സമര്‍പ്പിക്കുകയുമുണ്ടായി. ഇത്തരം ചേരികള്‍ക്ക് വിദ്യാലയങ്ങള്‍, ബാങ്കുകള്‍, ഡിസ്പെന്‍സറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അപ്രാപ്യമാകുന്നു. പൗരത്വാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന സമാന ദുരവസ്ഥ 1960കള്‍ വരെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരെയും വേട്ടയാടിയിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍െറ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ ദുര്യോഗത്തിന് തിരശ്ശീല വീണത്. തുല്യാവകാശങ്ങള്‍  സംസ്ഥാപിക്കുന്നതിനുവേണ്ടി പ്രത്യേക നിയമനിര്‍മാണം വരെ അമേരിക്കന്‍ സാമാജികര്‍ നടത്തിയത് ചരിത്രരേഖകളില്‍ മായാതെ ശേഷിക്കുന്നു. ഇത്തരം സമരങ്ങളും നിയമനിര്‍മാണങ്ങളും ഇന്ത്യയിലും അനിവാര്യമാക്കുന്ന രീതിയിലാണ് ഊരുവിലക്കുകള്‍ വ്യാപിച്ച് വരുന്നതെന്ന് വ്യക്തം. 2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുബന്ധമായി സമര്‍പ്പിച്ച അമിതാഭ് കുണ്ഡു റിപ്പോര്‍ട്ടിലും ന്യൂനപക്ഷ വിവേചനങ്ങള്‍ക്കറുതിവരുത്താന്‍ ഉതകുന്ന ശിപാര്‍ശകള്‍ നിരവധിയുണ്ട്.
സാമൂഹിക വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇന്ത്യ രണ്ടു നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയുണ്ടായി. അംഗവൈകല്യമുള്ളവര്‍ക്കെതിരായ വിവേചനം, ദലിത് വിവേചനം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഇവ.
എന്നാല്‍, മത-വംശ-ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം നിരോധിക്കുന്ന നിയമം ആവിഷ്കരിക്കാന്‍ തയാറാകാത്ത ഏക വന്‍കിട ജനാധിപത്യ രാജ്യം ഇന്ത്യ മാത്രമായിരിക്കും. വിവേചന വിരുദ്ധയുദ്ധം ജയിക്കാന്‍ സംവരണം എന്ന ആയുധം അപര്യാപ്തമാണെന്നും ഓര്‍മിക്കേണ്ടിയിരിക്കുന്നു. ശക്തമായ നിയമങ്ങള്‍ക്കൊപ്പം സാമൂഹിക വൈവിധ്യ സൂചകങ്ങള്‍ (Deversity Index) തയാറാക്കി വിശകലന വിധേയമാക്കാനും തയാറാകേണ്ടതുണ്ട്. എന്നാല്‍, മോദി സര്‍ക്കാറില്‍നിന്ന് അത്തരമൊരു ക്രിയാത്മക ചുവടുവെപ്പ് പ്രതീക്ഷിക്കാനാകില്ല. പൗരാവകാശ സംഘടനകളും പൊതുസമൂഹവും മതഭേദങ്ങള്‍ക്കതീതമായി നടത്തുന്ന കാമ്പയിനുകള്‍  സര്‍ക്കാറില്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് സദ്ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇതിനുവേണ്ടി സുപ്രീംകോടതിയിലും ശരണം തേടാം.

കരിപ്പൂര്‍ എന്ന നാണക്കേട്

Posted: 11 Jun 2015 07:21 PM PDT

Image: 

ജൂണ്‍ 10 ബുധനാഴ്ച രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരണമെങ്കില്‍ ഇനിയും സമയമെടുത്തെന്നു വരും. പക്ഷേ, ഒരു കാര്യം വളരെ വ്യക്തമാണ്: രാഷ്ട്രത്തിന് തന്നെ നാണക്കേടായ സംഭവമാണ് അവിടെയുണ്ടായിരിക്കുന്നത്. വിമാനത്താവളം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു സ്ഥാപനത്തില്‍, അതിന്‍െറ നടത്തിപ്പിന്‍െറ ഉത്തരവാദിത്തമുള്ള രണ്ടു വിഭാഗം ജീവനക്കാര്‍ പരസ്പരം ഏറ്റുമുട്ടുകയും ഒരാള്‍ വെടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നിസ്സാര കാര്യമല്ല. ഒരുപക്ഷേ, രാജ്യത്ത് തന്നെ ഇത്തരമൊരു സംഭവം ഇതിന് മുമ്പുണ്ടായിട്ടുണ്ടാവില്ല. പ്രശ്നത്തെ തുടര്‍ന്ന് ഏതാനും സമയത്തേക്ക് വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവരികയും ചെയ്തത് അത്യസാധാരണമായ സാഹചര്യം തന്നെയാണ്. അതിനാല്‍, രാജ്യം മൊത്തം തലകുനിക്കേണ്ട സംഭവമാണ് കരിപ്പൂരില്‍ ഉണ്ടായിരിക്കുന്നത്.
വിമാനത്താവളത്തിന്‍െറ ഭരണനിര്‍വഹണ ചുമതലക്കാരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) ഉദ്യോഗസ്ഥരും സുരക്ഷയുടെ ചുമതലയുളള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സസിലെ (സി.ഐ.എസ്.എഫ്) സേനാംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും അസ്വാരസ്യങ്ങളുമാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. വിമാനത്താവളത്തില്‍നിന്ന് അകത്തേക്കും പുറത്തേക്കും കടക്കുന്നവരുടെ ദേഹ/സുരക്ഷാ പരിശോധന സി.ഐ.എസ്.എഫിന്‍െറ ജോലിയാണ്. എന്നാല്‍, വിമാനത്താവളത്തിലെ ജോലിക്കാരായ തങ്ങള്‍ക്ക് നിരന്തരം അകത്തേക്കും പുറത്തേക്കും പോകേണ്ടതുണ്ട് എന്ന കാരണത്താല്‍ ഇത്തരം പരിശോധനകളില്‍നിന്ന് ഒഴിവാക്കണമെന്നതാണ് എ.എ.ഐ ഉദ്യോഗസ്ഥരുടെ നിലപാട്. ഇതുസംബന്ധമായി കാലങ്ങളായി ഇവര്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ വലിയ തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അത് പാരമ്യത്തിലത്തെിയതാണ് ബുധനാഴ്ചത്തെ സംഘര്‍ഷങ്ങളുടെ നിമിത്തം.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടടുത്ത്, ഫയര്‍ഫോഴ്സ് വിഭാഗത്തിലെ സണ്ണി തോമസ് എന്നയാള്‍ വി.ഐ.പി ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ സി.ഐ.എസ്.എഫ് പരിശോധനക്ക് തുനിഞ്ഞതാണ് പ്രശ്നങ്ങളുടെ പെട്ടെന്നുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. യൂനിഫോമിലുള്ള തന്നെ പരിശോധിക്കുന്നത് അദ്ദേഹം ചോദ്യം ചെയ്തതാണ് വലിയ സംഘര്‍ഷമായി പരിണമിച്ചത്. തുടര്‍ന്നുണ്ടായ കലാപസമാനമായ അന്തരീക്ഷത്തില്‍ ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടി. ഒരു സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എ.എ.ഐ ജീവനക്കാര്‍ റണ്‍വേയില്‍ രാത്രി വൈകിയും സമരം ചെയ്തു. ആപ്രണ്‍ ലൈറ്റുകള്‍ അടക്കം നിരവധി വസ്തുവകകള്‍ തകര്‍ക്കപ്പെട്ടു. കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനത്താവളം പൂര്‍വ സ്ഥിതിയിലാവാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വന്നു. മൊത്തത്തില്‍ യുദ്ധസമാനമായ സാഹചര്യം.
എ.എ.ഐ ജീവനക്കാരും സി.ഐ.എസ്.എഫ് ഭടന്മാരും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കമുണ്ട് എന്നിരിക്കെ പ്രശ്നം മനസ്സിലാക്കാനും അത് പരിഹരിക്കാനും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാവാന്‍ കാരണം. ഇരുവിഭാഗങ്ങളുടെയും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും കൃത്യപ്പെടുത്തുന്ന വിധം തൊഴില്‍ വിഭജനവും ഒൗദ്യോഗിക കീഴ്വഴക്കങ്ങളും സൂക്ഷ്മമായി രൂപപ്പെടുത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇവ്വിധം വഷളാവുമായിരുന്നില്ല. ഇനി, അത്തരം കീഴ്വഴക്കങ്ങള്‍ കൃത്യപ്പെടുത്തിയ ശേഷം ആരെങ്കിലും അത് ലംഘിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും വേണം. രാജ്യത്തിന്‍െറ തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിന്‍െറ നടത്തിപ്പ് അവിടത്തെ ജീവനക്കാരുടെ മൂപ്പിളമ തര്‍ക്കത്തിന് വിട്ടുകൊടുത്തതിന്‍െറ തിക്തഫലമാണ് കരിപ്പൂരില്‍ കണ്ടത്.
സി.ഐ.എസ്.എഫുകാരും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കരിപ്പൂരില്‍ മാത്രമല്ല, രാജ്യത്തെ മറ്റു പല വിമാനത്താവളങ്ങളിലുമുണ്ട്. ഇക്കാര്യത്തില്‍ ഒരു തീര്‍പ്പിലത്തൊന്‍ സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അടിയന്തരമായി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കരിപ്പൂരിലുണ്ടായ സംഭവങ്ങളെക്കുറിച്ച് പഴുതടച്ച അന്വേഷണം നടത്തുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.

കോപയില്‍ ആദ്യജയം ചിലിക്ക്

Posted: 11 Jun 2015 07:16 PM PDT

Image: 

സാന്‍റിയോഗോ: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ചിലി എക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. അര്‍ടുറോ വിദാലും വാര്‍ഗസുമാണ് ചിലിക്കുവേണ്ടി ഗോളുകള്‍ നേടിയത്. 67ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിദാലാണ് ചിലിക്കുവേണ്ടി ആദ്യഗോള്‍ നേടിയത്. 84ാം മിനിറ്റിലായിരുന്നു വാര്‍ഗസിന്റെ ഗോള്‍.


രണ്ടാം പകുതിയിലായിരുന്നു ചിലിയുടെ ഇരുഗോളുകളും പിറന്നത്. എക്വഡോര്‍ താരം മില്ലര്‍ ബൊലാനോസ് വിദാലിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിനാണ് ചിലിക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത യുവന്‍റസ് താരമായ വിദാലിന് പിഴച്ചില്ല. എതിര്‍ താരത്തിന്‍െറ മിസ്പാസില്‍ നിന്നാണ് ചിലി രണ്ടാമത്തെ ഗോള്‍ നേടിയത്. പന്ത് ലഭിച്ച അലക്സി സാഞ്ചസ് വാര്‍ഗസിന് മറിച്ചുനില്‍കി. പിഴവുകള്‍ വരുത്താതെ മനോഹരമായി വാര്‍ഗസ് വലയിലെ ത്തിക്കുകയായിരുന്നു.

ചിലിക്ക് തന്നെയായിരുന്നു കളിയില്‍ ആധിപത്യം. കുറിയതും കൃത്യമായതുമായ പാസുകളുമായി ചിലി കളം നിറഞ്ഞു. കൂടുതല്‍ അവരസങ്ങള്‍ ചിലിക്ക് ലഭിച്ചിരുന്നെങ്കിലും എക്വഡോര്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. എക്വഡോറും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഗോളെന്നുളച്ച ഷോട്ടുകള്‍ എക്വഡോര്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായി.

68ാം മിനിറ്റില്‍ ചിലിയുടെ വാല്‍വിഡ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടസിന് ഇക്വഡോറിന്‍െറ യുവാന്‍ കാര്‍ലോസ് പാരെഡസിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പതിനായിരങ്ങളാണ് സ്വന്തം ടീമിന്‍െറ കളി കാണാന്‍ സാന്‍റിയാഗോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിയത്.  

99 വര്‍ഷത്തെ കോപ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തം നാട്ടില്‍ നേടാമെന്ന പ്രതീക്ഷയിലാണ് ചിലി കളിക്കിറങ്ങുന്നത്. നാല് തവണ റണ്ണേഴ്സ് അപ്പ് ആയ ചിലി, ഇത്തവണ അര്‍ജന്‍റീനക്കും ബ്രസീലിനും പിന്നില്‍ മൂന്നാമത്തെ ഫേവ്റ്റിറ്റാണ്.
 

വ്യാജ ബിരുദം: തോമറിന് ജാമ്യമില്ല; പഠിച്ച ക്ളാസേതെന്ന് നിശ്ചയവുമില്ല

Posted: 11 Jun 2015 11:44 AM PDT

Image: 

ന്യൂഡല്‍ഹി: വ്യാജ ബിരുദ കേസില്‍ പിടിയിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമറിന് ജാമ്യമില്ല. നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇദ്ദേഹത്തിന്‍െറ ഇടക്കാല ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി സെഷന്‍സ് കോടതി ജൂണ്‍ 16ലേക്ക് മാറ്റി. കേസിന്‍െറ രേഖകള്‍ ഹാജരാക്കിയിട്ടില്ളെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്. ഇടക്കാല ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് എത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ അഡ്മിഷന്‍ രജിസ്റ്റര്‍, ഫീസ് രേഖകള്‍, അധ്യാപകരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് കോടതി ആവശ്യപ്പെട്ടത്.
അതിനിടെ, ഫൈസാബാദില്‍  തെളിവെടുപ്പിന്  കൊണ്ടുപോയപ്പോള്‍ ആദ്യവട്ടം കോളജിലത്തെിയ ആളുടെ അവസ്ഥയിലായിരുന്നു തോമറെന്ന് പൊലീസ് പറഞ്ഞു. കോളജിലേക്കുള്ള വഴിയോ അധ്യാപകരുടെ പേരോ പഠിച്ച ക്ളാസോ അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. നിയമം പഠിച്ചെന്ന് അവകാശപ്പെടുന്ന രാംമനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാല, ബി.എസ്സി പഠിച്ചെന്ന് പറയുന്ന കെ.എസ്. സാകേത് കോളജ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ചോദ്യങ്ങള്‍ക്കെല്ലാം മന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
 

സി.ഐ.എസ്.എഫുകാരെ ഒതുക്കിയത് നാലു മണിക്കൂറില്‍

Posted: 11 Jun 2015 11:40 AM PDT

Image: 
Subtitle: 
നിറത്തോക്കുകളുമായി ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു പൊലീസ്

കോഴിക്കോട്: യാത്രക്കാരെ ഭീതിയിലാഴ്ത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി തേര്‍വാഴ്ച നടത്തിയ സി.ഐ.എസ്.എഫ് ഭടന്മാരെ ഒതുക്കാന്‍ കേരള പൊലീസ് എടുത്തത് നാലു മണിക്കൂര്‍. ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെയും മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയുടെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലിലാണ് സി.ഐ.എസ്.എഫ് എന്ന കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ അംഗങ്ങള്‍ മെരുങ്ങിയത്. രാത്രി 9.30 മുതല്‍ നിറത്തോക്കുകളുമായി വിമാനത്താവളത്തില്‍ ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ കേവലം ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു കേരള പൊലീസ്. ശത്രുരാജ്യത്തെ എന്നപോലെ മറ്റുള്ളവരെ കാണുന്ന ഒരുവിഭാഗം സി.ഐ.എസ്.എഫുകാരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) എന്നപോലെ പൊതു ക്രമസമാധാനപാലനത്തില്‍ ഒരു ചുമതലയും ഇല്ലാത്തവരാണ് സി.ഐ.എസ്.എഫും. വിമാനത്താവള സുരക്ഷ  മാത്രമാണ് ഡ്യൂട്ടി. എയര്‍പോര്‍ട്ട് ഡയറക്ടറെപ്പോലും അനുസരിക്കാന്‍ തയാറാവാത്ത അവര്‍ തോക്കിന്‍മുനകൊണ്ട് ഭരണം നടത്താന്‍ ശ്രമിച്ചതാണ് ഒരു സേനാംഗത്തിന്‍െറ കൊലക്കിടയായതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് അഗ്നിശമന സേനാവിഭാഗം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ പേരെയും പരിശോധിക്കണമെന്നാണ് ചട്ടം.  ദീര്‍ഘകാലം സര്‍വിസുള്ള  എയര്‍പോര്‍ട്ട് അതോറിറ്റി സ്റ്റാഫിന്‍െറയും ജീവനക്കാരുടെയും ലഞ്ച്ബോക്സ് തുറന്ന് വിരലിട്ട് പരിശോധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സുകാരന്‍ പരിശോധനക്ക് സന്നദ്ധനാവുകയോ സി.ഐ.എസ്.എഫ് ജവാന്‍ മാന്യമായി പെരുമാറുകയോ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതായിരുന്നു സംഭവം. സി.ഐ.എസ്.എഫും ഫയര്‍ഫോഴ്സും തമ്മിലുള്ള ഈഗോയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തതാണ് സി.ഐ.എസ്.എഫുകാര്‍ ചെയ്തത്. ഈഗോയുടെ പേരില്‍ നിര പരാധികളായ നൂറുകണക്കിന് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടിങ്ങിക്കിടന്നു. ഇത് അവരില്‍നിന്നുണ്ടായ പാളിച്ചയാണ്. തോക്ക് പിടിച്ചുവാങ്ങി വെടിവെച്ചതാണോ പിടിവലിക്കിടയില്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണോ എന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. ബുധനാഴ്ച രാത്രി മലപ്പുറം എസ്.പിയെ അടക്കം തടഞ്ഞ് ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സി.ഐ.എസ്.എഫ് ഭടന്മാര്‍ക്കെതിരെ നടപടിയുണ്ടാകും.
സുരക്ഷ ഒരുക്കേണ്ട സി.ഐ.എസ്.എഫും അഗ്നിശമനസേനാ വിഭാഗവും ഏറ്റുമുട്ടുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ യുദ്ധഭീതിയിലായിരുന്നു. വെടിവെപ്പിനുശേഷം ഗേറ്റുകള്‍ പൂട്ടിയിട്ട് അഗ്നിശമന സേനാംഗങ്ങളെ  മര്‍ദിക്കുന്നതറിഞ്ഞാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കുതിച്ചത്തെിയത്. എസ്.പിയെ ഉള്ളില്‍ കടത്താന്‍ സി.ഐ.എസ്.എഫുകാര്‍ തയാറായില്ല. ജില്ലയിലെ ക്രമസമാധാനചുമതല കേരള പൊലീസിനാണെന്ന് എസ്.പി ക്ഷോഭിച്ചതോടെയാണ് കടത്തിവിട്ടത്.
എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയിട്ടും സി.ഐ.എസ്.എഫുകാര്‍ ആദ്യം വഴങ്ങിയില്ല. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവരുടെ നിര്‍ദേശം ലഭിച്ചതോടെ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലീസ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി. രാത്രി  1.30ഓടെ സി.ഐ.എസ്.എഫുകാരെ മുഴുവന്‍ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന്, എയര്‍പോര്‍ട്ട് ഡയറക്ടറെ വിളിച്ചുവരുത്തി പുലര്‍ച്ചെ 5.50ഓടെ വിമാനത്താവളം ക്ളിയര്‍ ചെയ്തു.

 

ചൈനീസ് മുന്‍ പ്രതിരോധ മേധാവിക്ക് ജീവപര്യന്തം

Posted: 11 Jun 2015 11:34 AM PDT

Image: 

ബെയ്ജിങ്: അതീവ രഹസ്യമായി നടത്തിയ വിചാരണക്കൊടുവില്‍ ചൈനീസ് മുന്‍ പ്രതിരോധ വിഭാഗം മേധാവി സൂ യോങ്കാങ്ങിന് ജീവപര്യന്തം. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ബോധപൂര്‍വം വെളിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്, നീണ്ടകാലം ചൈനയിലെ അധികാരകേന്ദ്രങ്ങളില്‍ ഉന്നത സ്ഥാനീയനായിരുന്ന സൂവിന് ശിക്ഷ വിധിച്ചത്.
2013ല്‍ ചൈനയുടെ പ്രസിഡന്‍റായി ഷി ജിന്‍പിങ് അധികാരമേല്‍ക്കുന്നതോടെയാണ് സൂ ഉള്‍പെടെ വിമത നേതാക്കള്‍ക്ക് പിടിവീഴുന്നത്. മാസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ സൂവിന്‍െറ വിചാരണ പരസ്യമാക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, വടക്കന്‍ മേഖലയിലെ ടിയാന്‍ജിന്‍ പട്ടണത്തില്‍ അതീവ രഹസ്യമായാണ് വിചാരണ നടത്തിയത്. മേയ് 22ന് വിചാരണ പൂര്‍ത്തിയായെന്ന് ഒൗദ്യോഗിക വാര്‍ത്താകുറിപ്പ് പറയുന്നു. അഴിമതിക്ക് ജീവപര്യന്തത്തിന് പുറമെ അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷവും രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് നാലു വര്‍ഷവുമാണ് ശിക്ഷ. എല്ലാ രാഷ്ട്രീയ അധികാരങ്ങളും എടുത്തുകളഞ്ഞതിനു പുറമെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്്. കഴിഞ്ഞ ഏപ്രിലിലാണ് സൂവിനെതിരെ കുറ്റം ചുമത്തിയത്. അന്നു മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും സൂ പുറത്താണ്. 136 കോടി രൂപയുടെ വന്‍ അഴിമതിയാണ് സൂവിനെതിരെ ചുമത്തിയിരിക്കുന്നത്.
2012ല്‍ രാജിവെക്കും വരെ പൊതുസുരക്ഷാ മന്ത്രാലയ മേധാവിയായിരുന്ന സൂ രാജ്യത്തെ പരമോന്നത രാഷ്ട്രീയ സമിതി കൂടിയായ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായിരുന്നു. പുതിയ പ്രസിഡന്‍റ് അധികാരത്തിലത്തെിയതോടെ സൂവിന്‍െറ നേതൃത്വത്തില്‍ വിമത പ്രവര്‍ത്തനം സജീവമായെന്ന ആരോപണമാണ് അദ്ദേഹത്തെ ജയിലിലത്തെിച്ചത്.
പാര്‍ട്ടി മുന്‍ പ്രാദേശിക മേധാവിയായിരുന്ന ബോ സിലായിയ്ക്കു ശേഷം ആഗോള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയ വിചാരണയാണ് സൂവിന്‍െറത്.

ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

Posted: 11 Jun 2015 11:33 AM PDT

Image: 

ബംഗളൂരു: ആദ്യ നിമിഷത്തിലെ ആലസ്യം, വിവാദത്തില്‍ മുങ്ങിയ ഒരു ഓഫ് സൈഡ് ഗോള്‍, അനാവശ്യമായൊരു പെനാല്‍റ്റി നിര്‍ഭാഗ്യത്തിന്‍െറ അകമ്പടിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ കടുവകള്‍ ഒമാനെ കടത്തിവെട്ടുമായിരുന്നു. എന്നാല്‍, വര്‍ധിതവീര്യത്തോടെയുള്ള ഇന്ത്യന്‍ ആക്രമണത്തെ ചെറുത്ത ഒമാന്‍ 2-1ന്‍െറ ജയവുമായി ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടില്‍ ഗ്രൂപ് ഡിയിലെ വിലപ്പെട്ട മൂന്നു പോയന്‍റുകള്‍ സ്വന്തമാക്കി. ഒമാന്‍െറ നാട്ടില്‍ രണ്ടാംപാദ മത്സരം ബാക്കിനില്‍ക്കെ സ്വന്തം മണ്ണില്‍ മികച്ചപ്രകടനം നടത്തിയിട്ടും ജയം പിടിക്കാന്‍ കഴിഞ്ഞില്ലായെന്നതില്‍ മാത്രം നീലപ്പടക്ക് ദു:ഖിക്കാം. അശ്രദ്ധകാരണം വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് മറുപടിയാകാന്‍ ഇന്ത്യയുടെ കഴിഞ്ഞില്ല എന്നതുതന്നെയാണ് തോല്‍വിയിലേക്ക് നയിച്ച കാരണം. സുനില്‍ ഛേത്രിയുടെ മനോഹരമായൊരു ഗോള്‍ ഇന്ത്യക്കായി ഗോള്‍വലയില്‍ മുത്തമിട്ടപ്പോള്‍ ഒന്നാം മിനിറ്റില്‍ ക്വാസിം സയ്ദും 40ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എമാദ് അല്‍ ഹൊസനിയുമാണ് ഒമാന് വിജയഗോളുകള്‍ സമ്മാനിച്ചത്. 68ാം മിനിറ്റില്‍ മലയാളിതാരം സി.കെ. വിനീതിന്‍െറ ക്രോസില്‍നിന്ന് ഗോള്‍പോസ്റ്റിന് തൊട്ടുമുന്നില്‍വെച്ച് റോബിന്‍ സിങ്ങിന്‍െറ കാലില്‍ തട്ടിയമട്ടില്‍ പന്ത് വലയിലേക്ക് കയറിയത് ഇന്ത്യക്ക് സമനിലയെന്ന ആശ്വാസവുമായായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ലൈന്‍സ്മാന്‍െറ ഓഫ്സൈഡ് വിളിയത്തെി. ഓഫ്സൈഡ് പൊസിഷനിലായിരുന്ന റോബിന്‍െറ കാലുകളില്‍ പന്ത് തട്ടിയിരുന്നോയെന്ന ചര്‍ച്ച പിന്നാലെ ഉയര്‍ന്നെങ്കിലും അപ്പോഴേക്കും കണ്ഡീരവ സ്റ്റേഡിയത്തില്‍ ഇന്ത്യക്കൊരു സുവര്‍ണാവസരം നഷ്ടമായിരുന്നു.

നേപ്പാളിനെതിരായ മത്സരത്തില്‍നിന്ന് ആറു മാറ്റങ്ങളുമായാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ കടുവകളെ കളത്തിലിറക്കിയത്. ധനചന്ദ്ര സിങ്, സെഹ്നജ് സിങ്, ലാല്‍ചുമ്മവിയ ഫനായ്, ജാക്കിചന്ദ് സിങ്, മലയാളികളായ വിനീത്, റിനോ ആന്‍േറാ എന്നിവര്‍ പ്ളെയിങ് ഇലവനില്‍ ഇടംനേടി. നൂറുകോടി പ്രതീക്ഷകളുമായി അണിനിരന്ന ഇന്ത്യന്‍ ടീം ’വാംഅപ് മൂഡില്‍’ നിന്ന് ഉണര്‍ന്ന് വന്നപ്പോഴേക്കും ഒമാന്‍ മുന്നിലത്തെിയിരുന്നു. കളിതുടങ്ങി 25 സെക്കന്‍ഡിനുള്ളില്‍, ഇന്ത്യന്‍ പ്രതിരോധത്തെ നോക്കുകുത്തികളാക്കി അവര്‍ വലകുലുക്കി. പിന്നീട് പന്ത് കൈവശംവെച്ച് അവര്‍ ആതിഥേയരെ ബുദ്ധിമുട്ടിച്ച് കൊണ്ടേയിരുന്നു. റിനോ ആന്‍േറായുടെ ഭാഗത്തുനിന്ന് തുറന്നുകിട്ടിയ സ്പെയ്സ് ക്വാസിം സെയ്ദ് മുതലാക്കി. 10ാം മിനിറ്റില്‍ ഒമാന്‍െറ ഫ്രീകിക്ക് മികച്ചൊരു സേവിലൂടെ തട്ടിത്തെറിപ്പിച്ച സുബ്രതോ പാലിലൂടെ ഇന്ത്യക്ക് പലപ്പോഴും ആശ്വാസം വന്നത്തെി.

പിന്നീട് കളിയുടെ ഒഴുക്കിന് വിപരീതമായി 26ാം മിനിറ്റില്‍ ഛേത്രിയുടെ മികവുറ്റ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. ആന്‍േറായുടെ ത്രോ ഇന്‍ പിടിച്ചെടുത്ത് ഒമാന്‍ പ്രതിരോധത്തിന് മുകളിലൂടെ പറത്തിയ ഇടങ്കാലനടി കൃത്യം വലയുടെ വലത്തേമൂലയില്‍ ചെന്നുനിന്നു. തുടര്‍ന്ന് ആവേശം വീണ്ടെടുത്ത ഇന്ത്യ മികച്ചകളിയുമായി കളംനിറഞ്ഞു. എന്നാല്‍, ആ കുതിപ്പിന് അനാവാശ്യമെന്ന് വിളിച്ചുപറഞ്ഞ ഒരു പെനാല്‍റ്റി 38ാം മിനിറ്റില്‍ കുരുക്കിട്ടു. ധനചന്ദ്ര ഈദ് മുഹമ്മദിനെ ബ്ളോക് ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അല്‍ ഹോസ്നിയുടെ നീക്കം കണക്കുകൂട്ടുന്നതില്‍ സുബ്രതോക്ക് പിഴച്ചതോടെ ഇന്ത്യ 2-1ന് പിന്നിലായി.
രണ്ടാം പകുതിയില്‍ എണ്ണംപറഞ്ഞ അവസരങ്ങള്‍ ഇരുപക്ഷത്തിനും ലഭിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഛേത്രിയും റോബിനും ജാക്കിചന്ദും വിനീതും ഇന്ത്യന്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്നു.

കൂടുതല്‍ പിഴവുകള്‍ വരുത്താതെ ക്യാപ്റ്റന്‍ അര്‍ണബ് മൊണ്ഡാലിന്‍െറ നേതൃത്വത്തില്‍ പ്രതിരോധവും ഉറച്ചുനിന്നു. എന്നാല്‍, ഗോള്‍ വഴി തുറന്നുകിട്ടുന്നതിലെ പ്രയാസങ്ങള്‍ക്കൊപ്പം ഓഫ്സൈഡ് കെണികൂടി വഴിമുടക്കാനത്തെിയതോടെ ഇന്ത്യന്‍ മുന്നേറ്റം വീണുടഞ്ഞു.

അനിശ്ചിതത്വം അവസാനിപ്പിച്ച് ഭരണം തുടങ്ങാന്‍ രാഷ്ട്രീയ കക്ഷികളോട് ഉര്‍ദുഗാന്‍

Posted: 11 Jun 2015 11:28 AM PDT

Image: 

ഇസ്തംബൂള്‍: പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാത്തതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ സഖ്യകക്ഷി സര്‍ക്കാറിന് അടിയന്തരമായി ശ്രമം തുടങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ജൂണ്‍ ഏഴിന് ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതോടെയാണ് തുര്‍ക്കിയില്‍ ഭരണപ്രതിസന്ധി രൂപപ്പെട്ടത്. 41 ശതമാനം വോട്ട് നേടിയ അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളുടെ കുറവുണ്ട്. ഭരണകക്ഷിയുമായി സഹകരിക്കില്ളെന്ന നിലപാടില്‍ മറ്റു കക്ഷികള്‍ ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ രൂപവത്കരണം കീറാമുട്ടിയായി മാറുകയായിരുന്നു. ജനഹിതം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലത്തെ എല്ലാ കക്ഷികളും മാനിക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ‘രാജ്യത്ത് ഭരണരാഹിത്യം തുടരുന്നത് അംഗീകരിക്കാനാവില്ല. പ്രതിസന്ധിക്കുപകരം പരിഹാരത്തിനാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കേണ്ടത്’ -ഉര്‍ദുഗാന്‍ പറഞ്ഞു.
ഫലം പുറത്തുവന്ന് 45 ദിവസത്തിനകം പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് നിയമം. ഏതു കക്ഷിയുമായും സഹകരണത്തിന് തയാറാണെന്ന് അക് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അഹ്മദ് ദാവൂദ് ഒഗ്ലു വ്യക്തമാക്കിയിരുന്നു. പക്ഷേ, സഖ്യകക്ഷി സര്‍ക്കാറുകള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് 70കളുടെയും 90കളുടെയും ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.
ഫലം എതിരായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഒഗ്ലു രാജിവെച്ചത്. 13 വര്‍ഷത്തിനിടെ ആദ്യമായാണ് അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായത്. കുര്‍ദ് അനുകൂല സംഘടനയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നേറ്റമാണ് അക് പാര്‍ട്ടിക്ക് വിനയായത്.

കരിപ്പൂര്‍ സാധാരണനിലയില്‍; കേന്ദ്രം കര്‍ശന നടപടിക്ക്

Posted: 11 Jun 2015 11:27 AM PDT

Image: 
Subtitle: 
സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി •വിമാനത്താവളം രാവിലെ ആറിന് തുറന്നു

കരിപ്പൂര്‍/ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രം കര്‍ശനനടപടിക്ക്. സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ്ങിനെ വിളിച്ചുവരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിശദീകരണം തേടി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സംഭ വം കേന്ദ്രം ഗൗരവത്തിലെടുത്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.  
ബുധനാഴ്ച രാത്രി 8.50ഓടെ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ് യാദവ് വെടിയേറ്റുമരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം മലപ്പുറം ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി ഷറഫുദ്ദീന്‍െറ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ സന്തോഷാണ് അന്വേഷിക്കുക. ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഢി, മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. വിമാനത്താവള അതോറിറ്റി വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
എസ്.എസ് യാദവിന്‍െറ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജന്‍മനാടായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയി. താടിയെല്ലിന് മുകളിലായാണ് വെടിയേറ്റതെന്നും തലച്ചോര്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അബദ്ധത്തില്‍ വെടിയേറ്റാണ് യാദവിന്‍െറ മരണം സംഭവിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. അഗ്നിശമനസേനാ വിഭാഗത്തിലെ 11 ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സി.ഐ.എസ്.എഫിന്‍െറ പരാതിയില്‍  കൊലപാതകം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, തടഞ്ഞുവെക്കുക തുടങ്ങിയവയാണ് കുറ്റങ്ങള്‍ പ്രകാരമാണ് കേസ്. സി.സി.ടി.വിയില്‍ ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല.
താല്‍ക്കാലികമായി അടച്ച റണ്‍വേ വ്യാഴാഴ്ച രാവിലെ 5.55ഓടെ തുറന്നു.എയര്‍ ട്രാഫിക് കണ്‍ട്രോളിലെ തകരാര്‍ പരിഹരിച്ച ശേഷമാണ് റണ്‍വേ തുറന്നത്. സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടുണ്ട്. വിമാനത്താവളത്തിന്‍െറ വി.ഐ.പി ഗേറ്റിന് സമീപം യൂനിഫോമിലത്തെിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ അജികുമാറിനെ സി.ഐ.എസ്.എഫ് ജവാന്‍ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. കാര്‍ഗോ ടെര്‍മിനലിന് മുന്നില്‍ വെച്ചാണ് സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടറായ സീതാറാം ചൗധരിയുടെ തോക്ക് അബദ്ധത്തില്‍ പൊട്ടി യാദവിന് പരിക്കേറ്റത്. സീതാറാമിന്‍െറ കൈക്കും വെടിയേറ്റു. സീതാറാമിന് പുറമെ പരിക്കേറ്റ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ സണ്ണി തോമസ്, അജികുമാര്‍ എന്നിവര്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണുള്ളത്.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലെയും സുരക്ഷാസ്ഥിതിഗതി വിലയിരുത്താന്‍ അടിയന്തരയോഗം വിളിക്കണമെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക്  മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.

സി.ഐ.എസ്.എഫ് കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കരിപ്പൂരിലെ സംഭവത്തില്‍ സി.ഐ.എസ്.എഫ് കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചു. മുതിര്‍ന്ന  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും എന്‍ക്വയറിയെന്ന് സി.ഐ.എസ്.എഫ് പബ്ളിക് റിലേഷന്‍ ഓഫിസര്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഹേമേന്ദ്ര സിങ് പത്രക്കുറിപ്പില്‍ അറിയിച്ചു.  സി.ഐ.എസ്.എഫിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിനും ലഭിച്ചിട്ടുണ്ട്.  സുരക്ഷാ പരിശോധനക്ക് വിധേയമാകാന്‍ വിസമ്മതിച്ച ഫയര്‍ സര്‍വീസ് ജീവനക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ്  സി.ഐ.എസ്.എഫ് റിപ്പോര്‍ട്ട്.
അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ 15 പേരുമായി വന്ന് ആക്രമണം നടത്തിയെന്നും തോക്ക് പിടിച്ചെടുത്ത് വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ജവാന്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ തിരിച്ചത്തെി

Posted: 11 Jun 2015 11:26 AM PDT

Image: 

മോസ്കോ: റോക്കറ്റ് തകരാറിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ സുരക്ഷിതമായി തിരിച്ചത്തെി. ഇറ്റലിക്കാരി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയില്‍ നിന്നുള്ള ടെറി വിര്‍ട്സ്, റഷ്യക്കാരനായ ആന്‍േറാന്‍ ഷ്കാപ്ളറോവ് എന്നിവരാണ് 200 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചശേഷം മടങ്ങിയത്തെിയത്. സോയൂസ് ബഹിരാകാശ വാഹനത്തില്‍ ഭൂമിയിലേക്ക് തിരിച്ച മൂവര്‍ സംഘം കസാഖിസ്താനില്‍ കൃത്യസമയത്ത് ഇറങ്ങിയതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.
 ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു ജീവിച്ച വനിത എന്ന റെക്കോഡ് സ്വന്തമാക്കിയാണ് സാമന്ത ക്രിസ്റ്റഫററ്റി തിരിച്ചത്തെുന്നത്. ഇവര്‍ മേയ് 12ന് എത്തേണ്ടതായിരുന്നുവെങ്കിലും റോക്കറ്റ് തകര്‍ന്നത് യാത്ര ഒരു മാസം വൈകിക്കുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള സാധനങ്ങളുമായപോയ സോയൂസ് റോക്കറ്റിനാണ് തകരാര്‍ സംഭവിച്ചത്.
നവംബര്‍ 24ന് ബഹിരാകാശ നിലയത്തിലത്തെിയ ഇവര്‍ ഇതിനകം 8.4 കോടി കിലോമീറ്റര്‍ സഞ്ചരിച്ചതായി നാസ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള അടുത്ത സംഘം ജൂലൈ 23നും 25നുമിടയില്‍ കസാഖിസ്താനില്‍ നിന്ന് പുറപ്പെടും. റഷ്യ, ജപ്പാന്‍, യു.എസ് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികരാണ് സംഘത്തിലുണ്ടാവുക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP