അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പ് ^സുധീരന്‍ Madhyamam News Feeds | ![]() |
- അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പ് ^സുധീരന്‍
- സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു
- കലിയടങ്ങാതെ കാറ്റും മഴയും
- മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം: കോടിയേരി
- ആഞ്ഞടിച്ച് കടല്‍; നഷ്ടങ്ങളുടെ ചാ‘കര’
- ചുഴലിക്കാറ്റില്‍ വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം
- കനത്തനാശം വിതച്ച് കാലവര്‍ഷം
- കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക കെടുതികള്‍
- കര്‍ണൂലിലെ പാടങ്ങളില്‍ വജ്രം കൊയ്യാന്‍ വന്‍തിരക്ക്
- വിവാദ പ്രസംഗവുമായി മമതയുടെ അനന്തരവന്‍ അഭിഷേക്
- കോടിയേരി ബാലകൃഷ്ണന്‍
- രണ്ട് മലയാളികള്‍കൂടി യമന്‍–ഒമാന്‍ അതിര്‍ത്തിയില്‍ കുടുങ്ങി
- കുവൈത്ത് തൊഴില്‍ മേഖലയില്‍ ഒന്നാമത് ഇന്ത്യക്കാര്‍
- കമ്പോള ശക്തികള്‍ നാടകരംഗത്തെയും സ്വാധീനിച്ചു –ഡോ.സാംകുട്ടി പട്ടംകരി
- സുനന്ദയുടെ മരണം: തരൂരിന്‍െറ സഹായികളെ നുണപരിശോധന നടത്തി
- പ്രകൃതിയെ വേട്ടയാടാം; സര്‍ക്കാറുണ്ട് കൂട്ടിന്
- ലജ്ജിപ്പിക്കേണ്ട കണക്കുകള്‍
- ബാര്‍കോഴ: വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത് എ.ജിയെ മറികടന്ന്
- ഉപരാഷ്ട്രപതിയെ അവഹേളിച്ച സംഘ്പരിവാര്‍ വീണ്ടും നാണക്കേടില്‍
- പിതാവിന്‍െറ ജന്മഗ്രാമം ഒബാമയെ കാത്തിരിക്കുന്നു
- അരുവിക്കര അന്തിമ പ്രചാരണത്തിലേക്ക്
- ഇസ്രായേലിനെയും ഹമാസിനെയും പ്രതിചേര്‍ത്ത് യു.എന്‍ റിപ്പോര്‍ട്ട്
- ഉഷ്ണക്കാറ്റ്: പാകിസ്താനില്‍ 224 മരണം
- ‘തടിയന്‍’ തോംപ്സണ്‍ വിടവാങ്ങി
- സ്വത്തിന്‍െറ നേര്‍പാതി; ജര്‍മന്‍ അഭിഭാഷകര്‍ ലോകത്തെ വിഡ്ഢികളാക്കി
അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പ് ^സുധീരന്‍ Posted: 23 Jun 2015 12:21 AM PDT Image: ![]() തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ബാര്‍കോഴ അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്‍്റ് അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപ്പിള്ളയെ വി.എസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും വി.എം സുധീരന്‍ പറഞ്ഞു. കശാപ്പിനായി ആടിനെ വളര്‍ത്തുന്നത് പോലെയാണ് സി.പി.എം വി.എസിനെ കൊണ്ട് നടക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി. |
സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു Posted: 23 Jun 2015 12:06 AM PDT Image: ![]() കാലിഫോര്‍ണിയ: പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ഇദ്ദേഹം. ടൈറ്റാനികിന്‍െറ സംഗീത സംവിധാനത്തിന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ ഗോള്‍ഡന്‍ ഗ്ളോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. |
Posted: 23 Jun 2015 12:00 AM PDT വടക്കഞ്ചേരി: ശക്തമായ കാറ്റില്‍ വടക്കഞ്ചേരി വാക്കോടുകളം മുരളിയുടെ ഓടിട്ട വീടിന്‍െറ മുകളില്‍ മരംവീണു. മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. വടക്കഞ്ചേരി റെസ്റ്റ് ഹൗസിന്‍െറ വാട്ടര്‍ ടാങ്കിന് മീതെ വീണ മരം ഫയര്‍ഫോഴ്സുകാര്‍ മുറിച്ചുനീക്കി. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ഒടുകൂര്‍ കളത്തില്‍ അബ്ദുല്‍ ഖാദറിന്‍െറ വീട്, മംഗലംഡാം കല്ലാനക്കര സുരേഷിന്‍െറ കോഴി ഫാം എന്നിവ മരംവീണ് തകര്‍ന്നു. മൂലങ്കോട് കൊട്ടേക്കാട് കമലത്തിന്‍െറ വീടിന് മുകളില്‍ തേക്ക് മരംവീണു. ചീര്‍ക്കുഴി നാരായണന്‍െറ വീടിന് മുകളില്‍ പ്ളാവ് വീണ് ഭാഗികമായി തകര്‍ന്നു. ചേരാമ്പാടം മുഹമ്മദാലിയുടെ വീടും മംഗലംഡാം കളവുപാറയില്‍ കണ്ണന്‍െറ വീടും മരംവീണ് തകര്‍ന്നു. |
മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം: കോടിയേരി Posted: 22 Jun 2015 11:39 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ല. ബാര്‍കോഴക്കേസില്‍ നടപടിയെടുത്തില്ളെങ്കില്‍ നീതിന്യായവ്യവസ്ഥക്ക് യാതൊരു പരിഗണനയും കൊടുക്കാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അഡ്വക്കറ്റ് ജനറലിനെ മറികടന്ന് കേന്ദ്രത്തില്‍ നിയമോപദേശം തേടിയെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആര്‍ക്കും വഴങ്ങുന്ന പൊലീസുദ്യോഗസ്ഥനല്ല വിന്‍സന്‍ എം.പോള്‍. എന്നാല്‍ അസാധാരണമയ സംഭവവികാസങ്ങളാണ് ബാര്‍കേസില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോടിയേരി പറഞ്ഞു. |
ആഞ്ഞടിച്ച് കടല്‍; നഷ്ടങ്ങളുടെ ചാ‘കര’ Posted: 22 Jun 2015 11:23 PM PDT പെരുമ്പടപ്പ്: കടല്‍ കയറി നാശം വിതച്ച തീരദേശ മേഖലയില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. രണ്ടു ദിവസമായി തുടരുന്ന ശക്തമായ കടലാക്രമണത്തില്‍ വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. കാപ്പിരിക്കാട്, പാലപ്പെട്ടി, അജ്മീര്‍ നഗര്‍, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് ജില്ലയുടെ ചുമതലയുള്ള കോഴിക്കോട് കലക്ടര്‍ പ്രശാന്തിന്‍െറ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. |
ചുഴലിക്കാറ്റില്‍ വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം Posted: 22 Jun 2015 11:16 PM PDT മുക്കം: മലയോര മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കാരശ്ശേരി, മുക്കം പഞ്ചായത്തുകളില്‍ വ്യാപക നാശം. നിരവധി വീടുകള്‍ തകര്‍ന്നു. വീടിന്‍െറ മേല്‍ക്കൂരയിലേക്ക് മരങ്ങള്‍ വീണ് പലര്‍ക്കും പരിക്കേറ്റു. ചുഴലിക്കാറ്റുമൂലം ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് മേഖലയിലുണ്ടായത്. കാരശ്ശേരി പഞ്ചായത്തിലെ മാന്ത്രയില്‍ കുന്നത്ത് വീട്ടില്‍ ലീല, അയനിക്കുന്നുമ്മല്‍ കരുണാകരന്‍ നായര്‍, വല്ലത്തായ്പ്പാറ ചമതക്കണ്ടി ഗോവിന്ദന്‍, പറമ്പില്‍തൊടി മൊയ്തീന്‍, പാമ്പോടന്‍ മോയി, ചമതക്കടി മാണിക്യം, കാരമൂല മാങ്കുന്നുമ്മല്‍ അലവി, കാരാട്ട് ഹരിദാസന്‍, കാരാട്ട് കോളനിയില്‍ ഹുസൈന്‍, തേക്കുംകുറ്റി ഊരാളിക്കുന്ന് കാസിം, വരിക്കോടന്‍ വീട്ടില്‍ ഫൗസിയ, പട്ടാളക്കുന്നുമ്മല്‍ സുരേഷ്, പന്നിമുക്ക് സന്തോഷ്, കുമാരനല്ലൂര്‍ ഗണേഷ്കുമാര്‍, അത്തായക്കുന്നുമ്മല്‍ പ്രേമരാജന്‍, അത്തോളി മുസ്തഫ, വടക്കേതൊടിക ചന്തു നായര്‍ എന്നിവരുടെ വീടുകളും മുക്കം പഞ്ചായത്തില്‍ പൂളപ്പൊയിലില്‍ വരിക്കാലില്‍ മുഹമ്മദ്, പുതുക്കുന്നേല്‍പടി ആയിശ എന്നിവരുടെ വീടുകളും തകര്‍ന്നു. പല വീടുകളുടെയും മേല്‍ക്കൂരയില്‍ തെങ്ങുകള്‍ വീണാണ് ഏറെയും നാശം സംഭവിച്ചത്. തേക്കുംകുറ്റി ഊരാളിക്കുന്ന് വീട്ടില്‍ കാസിമിന്‍െറ മകള്‍ റാഹിദക്ക് പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കുമാരനല്ലൂര്‍ സ്വദേശി പൗക്കക്കും (80) പരിക്കേറ്റു. |
Posted: 22 Jun 2015 10:56 PM PDT കല്‍പറ്റ: ജില്ലയില്‍ ശക്തമായ കാലവര്‍ഷവും കാറ്റും 6.38 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. 123 വീടുകള്‍ ഭാഗികമായും അഞ്ചുവീടുകള്‍ പൂര്‍ണമായും നശിച്ചു. നേന്ത്രവാഴത്തോട്ടങ്ങള്‍ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കണ്ണീര്‍കയത്തില്‍ പന കടപുഴകി വീട് ഭാഗികമായി തകര്‍ന്നു |
കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക കെടുതികള്‍ Posted: 22 Jun 2015 10:48 PM PDT തൃശൂര്‍: തിരുവാതിര ഞാറ്റുവേലദിനത്തില്‍ കാറ്റും മഴയും കൈകോര്‍ത്തപ്പോള്‍ ജില്ലയില്‍ വ്യാപക കെടുതികള്‍. രണ്ടുദിവസമായി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റും മഴയും തിങ്കളാഴ്ചയും ശക്തമായി. മരങ്ങള്‍ വീണ് രണ്ടു വീടുകള്‍ പൂര്‍ണമായും 100 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 10.13 ലക്ഷത്തിന്‍െറ നാശനഷ്ടം ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. കൃഷി വ്യാപകമായി നശിച്ചു. പട്ടിക്കാട്ടും അരിമ്പൂരും സ്കൂളിനുമുകളില്‍ മരം വീണ് ഏഴുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 422.85 അടി വരെയത്തെി. വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായി. കനത്തകാറ്റില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ പറന്നു. പടവരാട് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. കാര്യാട്ടുകരയില്‍ മരം വീണ് ഏറെനേരം ഗതാഗത തടസ്സമുണ്ടാക്കി. കിഴക്കേക്കോട്ടയിലും ചിയാരത്തും പുത്തൂരും വെളിയന്നൂരിലും അരണാട്ടുകരയിലും മിഷന്‍ ക്വാര്‍ട്ടേഴ്സിന് സമീപത്തും മരം വീണു. ഉച്ചക്ക്ശേഷം ശക്തനില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന ബദാം മരം വീണു. കോട്ടപ്പുറത്തെ ക്ഷേത്രത്തിന് സമീപമുള്ള ആല്‍മരം കടപുഴകി ക്ഷേത്രമതിലിലേക്ക് ചാഞ്ഞു. ഫയര്‍ഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്. പറവട്ടാനിയില്‍ ബിഷപ്പ് റോഡിലേക്ക് മരം വീണു. അയ്യന്തോള്‍ കലക്ടറേറ്റിന് സമീപത്തെ പറമ്പിലും മരംവീണു. ഫയര്‍ഫോഴ്സ് ഓഫിസിലെ 12 ജീവനക്കാര്‍ നാലുസംഘങ്ങളായാണ് കര്‍മനിരതരായത്. |
കര്‍ണൂലിലെ പാടങ്ങളില്‍ വജ്രം കൊയ്യാന്‍ വന്‍തിരക്ക് Posted: 22 Jun 2015 10:41 PM PDT Image: ![]() ഹൈദരാബാദ്: മണ്‍സൂണ്‍ കനത്തതോടെ ആന്ധപ്രദേശിലെ കര്‍ണൂലിലെ പാടശേഖരങ്ങളില്‍ തിരക്കോടുതിരക്കാണ്. മഴയത്തെുന്നതോടെ കൃഷിയിറക്കാനുള്ള കര്‍ഷകരുടെ തിരക്കാണിതെന്ന് കരുതിയെങ്കില്‍ തെറ്റി. വജ്രം തേടിവരുന്ന ഭാഗ്യാന്വേഷികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് കര്‍ണൂല്‍ ജില്ലയിലെ ജൊന്നഗിരി, തുഗളി, മഹാനദി എന്നിവടങ്ങളിലെ പാടങ്ങള്‍. ഇന്ത്യയിലെ വജ്രശേഖരമുള്ള പ്രദേശങ്ങളിലൊന്നാണ് ആന്ധ്രപ്രദേശിലെ കര്‍ണൂല്‍. ഇവിടെ ധാരാളം രത്നഖനികളുമുണ്ട്. മണ്‍സൂണ്‍ കനക്കുന്ന ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് വജ്രവേട്ടക്കാരുടെ തിരക്ക്. ശക്തമായ മഴയില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നതു മൂലം തെളിഞ്ഞുവരാനിടയുള്ള വജ്രം തേടിയാണ് ജനങ്ങള്‍ ഇവിടേക്കത്തെുന്നത്. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന കൃഷ്ണദേവരായര്‍ കര്‍ണൂലിലെ സര്‍വനരസിംഹസ്വാമി ക്ഷേത്രത്തിനടുത്ത് ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വില മതിക്കുന്ന വൈരക്കല്ലുകള്‍ ഈ സീസണില്‍ ഇവിടെ നിന്നും പലര്‍ക്കും ലഭിക്കാറുണ്ട്. അതുതന്നെയാണ് ഭാഗ്യാന്വേഷികളെ വീണ്ടും ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. ചിലപ്പോള്‍ വജ്രങ്ങള്‍ക്ക് പകരം വിലകുറഞ്ഞ ക്രിസ്റ്റലുകളാകും ലഭിക്കുക. ഒന്നും ലഭിക്കാതെ തിരിച്ചുപോകുന്നവരുമുണ്ട്. ഈ പ്രദേശങ്ങളിലുള്ളവരെ കൂടാതെ അയല്‍ജില്ലകളായ കടപ്പ, അനന്ത്പൂര്‍, പ്രകാശം എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുവരെ വജ്രവേട്ടക്കത്തെുന്നവരുണ്ട്. കര്‍ണൂല്‍ പാടങ്ങളിലെ ഒരു സാധാരണക്കാഴ്ചയാണ് ഇതെങ്കിലും ഇപ്രാവശ്യം ഭാഗ്യാന്വേഷികളുടെ എണ്ണത്തിലുണ്ടായ വര്‍ധനക്ക് മറ്റൊരു കാരണം കൂടിയുണ്ട്. എന്നാല്‍ എല്ലാവരും പൊന്നയ്യയെപോലെ ഭാഗ്യമുളളവരല്ല. പതിവായി ഇവിടെ ഭാഗ്യം തേടിയത്തെുകയും ഒന്നും കിട്ടാതെ തിരിച്ചുപോകേണ്ടിവരുന്നവരും പക്ഷെ പോകുമ്പോള്‍ ഉറപ്പിക്കുന്നു, അടുത്ത തവണ വീണ്ടും വരണമെന്ന്. സൗഭാഗ്യം തങ്ങളെതേടി എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാവില്ലല്ളോ.
|
വിവാദ പ്രസംഗവുമായി മമതയുടെ അനന്തരവന്‍ അഭിഷേക് Posted: 22 Jun 2015 10:25 PM PDT Image: ![]() കൊല്‍ക്കത്ത: ബംഗാളിന്‍റെ താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളിയുര്‍ത്തുന്നവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൈകള്‍ വെട്ടി റോഡില്‍ തള്ളുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് എം.പി. നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് അഭിഷേക് ബാനര്‍ജി നടത്തിയ പ്രസംഗമാണ് വിദ്വേഷത്തില്‍ കലാശിച്ചത്. ‘‘പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് റോഡില്‍ തള്ളും. അത്തരക്കാരുടെ കൈകള്‍ വെട്ടിമാറ്റും. പാര്‍ട്ടിയുടെ അവസാന വാക്ക് ജനങ്ങളാണ്’’ അഭിഷേക് പ്രസ്താവിച്ചു. |
Posted: 22 Jun 2015 10:17 PM PDT Image: ![]() "കൊള്ളയടി സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഭരണവിരുദ്ധതരംഗം കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞു. അത് അരുവിക്കരയില്‍ ആഞ്ഞടിക്കും. അഴിമതിക്കെതിരായ വികാരം പ്രതിഫലിപ്പിക്കാനുള്ള അവസരം വിനിയോഗിക്കാനാണ് അരുവിക്കരയിലെ വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്. കേരളരക്ഷക്കായുള്ള ശബ്ദം ഇവിടെ ഉയരും. സോളാര്‍, ബാര്‍ കോഴ, സലീംരാജ് ഭൂമിതട്ടിപ്പ്, ഉതുപ്പ് നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ്... എന്നിങ്ങനെ കുംഭകോണങ്ങളുടെ നാടായി കേരളം മാറി. പൊലീസ് അകമ്പടിയോടെയാണ് മന്ത്രിമാര്‍ വോട്ടു പിടിക്കാനിറങ്ങുന്നത്. എല്‍.ഡി.എഫ് ഭരണകാലത്താണ് തിരുവമ്പാടിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്ന് മന്ത്രിമാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്കോര്‍ട്ട് വേണ്ടെന്നാണ് എല്‍.ഡി.എഫ് തീരുമാനിച്ചത്. പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകളിലെ ജയം എന്തും ചെയ്യാനുള്ള ലൈസന്‍സായി യു.ഡി.എഫ് സര്‍ക്കാര്‍ കണക്കാക്കി. പിന്നീടാണ് സോളാര്‍, ബാര്‍ കോഴകളിലൂടെ കോടികളുടെ തീവെട്ടിക്കൊള്ള നടന്നത്."^കോടിയേരി |
രണ്ട് മലയാളികള്‍കൂടി യമന്‍–ഒമാന്‍ അതിര്‍ത്തിയില്‍ കുടുങ്ങി Posted: 22 Jun 2015 09:29 PM PDT Image: ![]() മസ്കത്ത്: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു മലയാളികള്‍കൂടി ഒമാന്‍ അതിര്‍ത്തിയായ മസ്യൂനയില്‍ കുടുങ്ങി. ഇതോടെ അതിര്‍ത്തിയില്‍ കുടുങ്ങിയവരുടെ എണ്ണം 11 ആയി. കൊച്ചി സ്വദേശികളായ ഒമ്പത് മത്സ്യബന്ധന തൊഴിലാളികള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ വാര്‍ത്ത നേരത്തേ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍വഴി ഇവര്‍ക്ക് യാത്രചെയ്യാന്‍ മസ്കത്തിലെ ഇന്ത്യന്‍ എംബസിയുടെ കത്തിനായി കാത്തിരിക്കുകയാണ് ഇവര്‍. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് യമനിലെ ഇന്ത്യന്‍ എംബസി പൂട്ടിയതിനാലാണ് മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ കത്തിനായി ഇവര്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായത്. യമനില്‍നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയെന്ന സര്‍ക്കാറിന്‍െറ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. യമനിലെ സന്‍ആയില്‍ നഴ്സായി ജോലിചെയ്യുന്ന അടൂര്‍ സ്വദേശികളായ മനീഷ് വി. പ്രസാദ്, അരുണ ശ്യാമള എന്നിവരാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ കുടുങ്ങിയത്. മത്സ്യബന്ധനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊച്ചി സൗദി സ്വദേശികളായ ആന്‍റണി സന്തോഷ്, മൈക്കിള്‍, ജോസഫ് ഹെന്‍ട്രി, ആന്‍റണി മൈക്കിള്‍, മാനുവല്‍ കെ റിനോള്‍ഡ്, പൊള്ളായില്‍ ജോസഫ്, സേവ്യര്‍ ഷാജന്‍, യേശുദാസ് വി റോബര്‍ട്ട് എന്നിവര്‍ ഏതാനും ദിവസം മുമ്പാണ് അതിര്‍ത്തിയിലത്തെിയത്. അതിനിടെ, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയത്തില്‍ അനുമതിയായതായി മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ക്കുള്ള കത്ത് എത്തിച്ചുനല്‍കാനും നാട്ടിലേക്ക് കയറ്റിവിടാനുമുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. പുതുതായി എത്തിയ രണ്ടുപേര്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് എത്തിയത്. ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവരുടെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നും എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ കുടുങ്ങിയവരെല്ലാം മസ്യൂനയിലെ പട്ടാള ക്യാമ്പിലാണ് ഇപ്പോഴുള്ളത്. അരുണ, യമനില്‍ എത്തിയ തൊട്ടടുത്ത ദിവസമാണ് യുദ്ധം ആരംഭിച്ചതെന്ന് മാതാവ് ശ്യാമള ടെലിഫോണില്‍ പറഞ്ഞു. ഷാര്‍ജയിലുള്ള അരുണയുടെ മാതാവ് നല്‍കിയ വിസയില്‍ ബസ്മാര്‍ഗം യു.എ.ഇയിലേക്ക് വരാന്‍ ശ്രമിക്കുമ്പോഴാണ് മനീഷും അരുണയും അതിര്‍ത്തിയില്‍ കുടുങ്ങിയത്. ഇവരെ ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍പോലും ലഭ്യമല്ല. ക്യാമ്പിലത്തെുന്ന ആരോഗ്യമന്ത്രാലയം ജീവനക്കാരുടെയും പട്ടാളക്കാരുടെയും ഫോണില്‍നിന്നാണ് ഇവര്‍ ഇടക്ക് പുറത്തേക്ക് ബന്ധപ്പെടുന്നത്. മസ്യൂനയില്‍നിന്ന് 1200ലേറെ കി.മീറ്റര്‍ അകലെയുള്ള മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍നിന്ന് വേണം ഇവര്‍ക്ക് കത്ത് ലഭിക്കാന്‍. കത്ത് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും. അതിനിടെ, പ്രശ്നത്തില്‍ ഇടപെടണമെന്നും അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിനെ ബന്ധപ്പെട്ടെങ്കിലും മോശം അനുഭവമാണ് ഉണ്ടായതെന്ന് കെ.എം.സി.സി പ്രവര്‍ത്തകനായ ജാഫര്‍ ചിറ്റാരിപ്പറമ്പ് ആരോപിച്ചു. |
കുവൈത്ത് തൊഴില്‍ മേഖലയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ Posted: 22 Jun 2015 09:20 PM PDT Image: ![]() കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാര്‍. 17,72,035 ആണ് രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ മൊത്തം എണ്ണം. അതില്‍ 4,39,669 പേര്‍ ഇന്ത്യക്കാരാണ്. അതായത്, മൊത്തം തൊഴിലെടുക്കുന്നവരുടെ 24.8 ശതമാനം ഇന്ത്യക്കാര്‍. ഇതില്‍ 4,03,073 പേര്‍ പുരുഷന്മാരാണ്. 36,596 മാത്രമാണ് ഇന്ത്യക്കാരായ സ്ത്രീകളുടെ എണ്ണം. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 4,06,387 പേരുള്ള (22.9 ശതമാനം) ഈജിപ്താണ് രണ്ടാംസ്ഥാനത്ത്. ഇതിനും പിറകിലാണ് 3,38,297 (19.1 ശതമാനം) കുവൈത്തികളുടെ സ്ഥാനം. മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണവും ശതമാനവും ഇപ്രകാരമാണ് - ബംഗ്ളാദേശ്: 1,34,830 (7.6 ശതമാനം), പാകിസ്താന്‍: 93,672 (5.3 ശതമാനം), ഫിലിപ്പീന്‍സ്: 71,998 (4.1 ശതമാനം), സിറിയ: 64,674 (3.6 ശതമാനം), നേപ്പാള്‍: 38,008 (2.1 ശതമാനം), ഇറാന്‍: 28,045 (1.6 ശതമാനം), ശ്രീലങ്ക: 25,057 (1.4 ശതമാനം). മറ്റു രാജ്യക്കാര്‍ എല്ലാവരും കൂടി 1,31,938 (7.4 ശതമാനം) തൊഴിലാളികളും കുവൈത്തിലുണ്ട്. 90 ശതമാനം സ്വദേശികളും സര്‍ക്കാര്‍ മേഖലയിലാണ് ജോലിചെയ്യുന്നത്. വിദേശികളില്‍ 68 ശതമാനും പേരും തൊഴിലെടുക്കുന്നത് സ്വകാര്യമേഖലയിലും. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 1,361 ദീനാറാണ്. സ്വദേശി പുരുഷന്മാര്‍ക്ക് 1,610 ദീനാറും വനിതകള്‍ക്ക് 1,235 ദീനാറും ലഭിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ മേഖലയില്‍ വിദേശികളുടെ ശരാശരി ശമ്പളം 639 ദീനാറാണ്. പുരുഷന്മാര്‍ക്ക് 666 ദീനാറും വനിതകള്‍ക്ക് 609 ദീനാറും. സ്വകാര്യ മേഖലയില്‍ സ്വദേശി പുരുഷന്മാര്‍ക്ക് 986 ദീനാറും വനിതകള്‍ക്ക് 579 ദീനാറും ലഭിക്കുമ്പോള്‍ വിദേശികളായ പുരുഷന്മാര്‍ക്ക് 241 ദീനാറും വനിതകള്‍ക്ക് 328 ദീനാറുമാണ് ശരാശരി മാസ ശമ്പളം. തൊഴില്‍ മേഖലയില്‍ വിവാഹിതരായ സ്വദേശികള്‍ 2,14,064 പേരാണ്. അവിവാഹിതരായ സ്വദേശികള്‍ 61,929 പേരും. വിവാഹിതരായ വിദേശ തൊഴിലാളികള്‍ 1,14,700 പേരും വിദേശി ബാച്ച്ലര്‍ തൊഴിലാളികള്‍ 2,41,229 പേരുമാണ്. സര്‍ക്കാര്‍ മേഖലയില്‍ ആഴ്ചയില്‍ ശരാശരി 37 മണിക്കൂറാണ് സ്വദേശികളുടെ ജോലിസമയം. എന്നാല്‍, വിദേശികളുടെ ജോലിസമയം 41 മണിക്കൂറാണ്. സ്വകാര്യമേഖലയില്‍ സ്വദേശികളുടെ ജോലിസമയം ആഴ്ചയില്‍ 41 മണിക്കൂറും വിദേശികളുടേത് ശരാശരി 48 മണിക്കൂറുമാണ്. സര്‍ക്കാര്‍ മേഖലയില്‍ അഞ്ചുദിവസം ജോലി ചെയ്യുന്നവര്‍ 84 ശതമാനമാണ്. 16 ശതമാനം പേര്‍ ആറുദിവസം ജോലിചെയ്യുന്നു. സ്വകാര്യമേഖലയില്‍ ആറുദിവസം ജോലിചെയ്യുന്നവരാണ് കൂടുതല്‍ -84 ശതമാനം. അഞ്ച് ദിവസം ജോലിചെയ്യുന്നത് 16 ശതമാനം പേരും. |
കമ്പോള ശക്തികള്‍ നാടകരംഗത്തെയും സ്വാധീനിച്ചു –ഡോ.സാംകുട്ടി പട്ടംകരി Posted: 22 Jun 2015 08:05 PM PDT Image: ![]() മനാമ: കലയെ ജീവിതത്തില്‍ നിന്നോ ജീവിതത്തെ കലയില്‍ നിന്നോ വേര്‍തിരിക്കാനാകില്ല എന്ന തിരിച്ചറിവുള്ള കലാകാരനാണ് ഡോ.സാംകുട്ടി പട്ടംകരി. സ്വന്തം നാട് പോലും അദ്ദേഹത്തിന് കലയാണ്. അടിസ്ഥാനപരമായി നാടകക്കാരനാണെങ്കിലും കലയുടെ ഭൂമിശാസ്ത്രത്തില്‍ വരുന്നതെന്തും കൈപ്പിടിയില്‍ ഒതുക്കിയ വ്യക്തിയാണ് അദ്ദേഹം. തൃപൂണിത്തുറയിലെ പ്രശസ്തമായ ആര്‍.എല്‍.വി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1992ല്‍ ചിത്രകലയില്‍ ബിരുദം നേടിയ ശേഷമാണ് സാംകുട്ടി നാടകലോകത്തേക്ക് പൂര്‍ണമായും തിരിയുന്നത്. ചിത്രങ്ങള്‍ കലാകാരന്‍െറ സര്‍ഗസൃഷ്ടിയാണെന്നും അത് വില്‍പനച്ചരക്കാക്കേണ്ടതല്ളെന്നും അന്ന് തീരുമാനിച്ചിരുന്നു. ആര്‍.എല്‍.വിയിലെ ആറുവര്‍ഷം നീണ്ട പരിശീലനം സമ്മാനിച്ചത് നിറങ്ങളെയും രംഗക്രമീകരണത്തെയും കുറിച്ച മികച്ച അവബോധമാണെന്ന് സാംകുട്ടി പറഞ്ഞു. ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലാ പഠനം പില്‍കാലത്ത് നാടകങ്ങളുടെ ഡിസൈനിങില്‍ വളരെ ഉപകാരപ്രദമായിട്ടുള്ളത്. വര്‍ണ്ണങ്ങളുടെ തെരഞ്ഞെടുപ്പ്, വെളിച്ചത്തിന്‍െറ ക്രമീകരണം, സ്റ്റേജിലെ ഒരുക്കുന്ന വസ്തുക്കളുടെ ഭംഗി തുടങ്ങിയ നിര്‍ണയിക്കുന്നതില്‍ കലാപരിശീലനം ഏറെ പ്രയോജനപ്പെട്ടു. ആര്‍.എല്‍.വി വിട്ട ശേഷം പലയിടത്തുമായി ‘അലഞ്ഞുനടന്നു’ എന്നാണ് സാംകുട്ടി തന്നെ പറയുന്നത്. തുടര്‍ന്ന് നാടകത്തോടുള്ള അഭിനിവേശം 1996ല്‍ തൃശൂരിലെ ‘സ്കൂള്‍ ഓഫ് ഡ്രാമ’യില്‍ എത്തിച്ചു. നാടകത്തിനപ്പുറം കലയും സംഗീതവും സംസ്കാരവും രാഷ്ട്രീയവും നിറഞ്ഞ ചര്‍ച്ചകളുടെ കാലമായിരുന്നു അതെന്ന് സാംകുട്ടി പറഞ്ഞു. ‘സ്കൂള്‍ ഓഫ് ഡ്രാമ’യില്‍ നിന്ന് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും റാങ്ക് ജേതാവാണ് സാംകുട്ടി. കേരളത്തിലാണ് ബിരുദാനന്തര ബിരുദം വരെയുള്ള പഠനകാലമെങ്കിലും അത് മറ്റ് ഭാഷകളില്‍ നാടകമൊരുക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമായില്ല. നാടകം വാക്കുകള്‍ കൊണ്ടോ, സംഭാഷണങ്ങള്‍ കൊണ്ടോ പൂര്‍ണമാകുന്ന ഒരു കലയല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ വച്ച് പ്രശസ്ത നാടകക്കാരനായ കെ.ജി കൃഷ്ണമൂര്‍ത്തിയുമായി സ്ഥാപിച്ച സൗഹൃദം അദ്ദേഹത്തെ കന്നട നാടകവേദിയിലേക്കും എത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഗിരീഷ് കര്‍ണാടിന്‍െറ പ്രശസ്തമായ ‘തുഗ്ളക്’ എന്ന നാടകം സംവിധാനം ചെയ്തത് സാംകുട്ടിയാണ്. കേരളത്തിലെ നാടക സംസ്കാരം കേരളത്തിന്‍െറ രാഷ്ട്രീയ മുന്നേറ്റവുമായി ഇഴചേര്‍ന്ന കാര്യമാണെന്ന് സാംകുട്ടി പറഞ്ഞു. പുരോഗമന ആശയങ്ങളുടെ കണിക നാടകത്തിന് വേണം എന്നൊരു പൊതുധാരണതന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നാടകത്തിന് കേരളത്തിന്‍െറ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. കേരളനാടക വേദി ഇഴഞ്ഞുനീങ്ങിയപ്പോള്‍ ലോകനാടകവേദിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കമ്പോള-മൂലധന ശക്തികളുടെ മൂല്യബോധം ലോകമെമ്പാടുമുള്ള തിയറ്ററുകളെയും സ്വാധീനിച്ചു തുടങ്ങി. ഇതിന്‍െറ വ്യാപനം ഒരു മൂല്യവ്യവസ്ഥയെ തന്നെ നിഷ്കാസനം ചെയ്തു. നമ്മുടെ നാടക വ്യവഹാരങ്ങളില്‍ ഇപ്പോഴും ഈ വിഷയം വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മൂല്യബോധത്തിന്‍െറ ശോഷണമാണ് നാടകവേദിയില്‍ സംഭവിച്ച ഒരു പ്രധാന മാറ്റം. നാടകത്തിന്‍െറ കലാമൂല്യസങ്കല്‍പങ്ങള്‍ പൂര്‍ണമായും മാറിപ്പോയി. നാടക-കലാ വിമര്‍ശകരൊന്നും ഈയൊരു വിഷയത്തെ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ സമീപിച്ചിട്ടില്ല. വിമര്‍ശന സങ്കേതങ്ങള്‍ പോലും ഒരു ഉല്‍പന്നമാണ്. പ്രത്യയശാസ്ത്രങ്ങളുടെ ഇടപെടല്‍ തന്നെയാണ് അവിടെ നടക്കുന്നത്. കേരളത്തിലെ ‘നാടക്കളരി പ്രസ്ഥാന’വും മറ്റും ഒരു പ്രയോഗമാണ് മുന്നോട്ട് വച്ചത്. അത് തികച്ചും രൂപപരമായിരുന്നു. ഇതില്‍ ആശയപരമായ പ്രാധാന്യം അവഗണിക്കപ്പെട്ടു. കേരളത്തിലെ ചര്‍ച്ച പോലും രൂപം, ഉള്ളടക്കം എന്ന ദ്വന്ദത്തില്‍ കുരുങ്ങി. തിയറ്ററില്‍ നില്‍ക്കുന്ന ആള്‍ എവിടെ നില്‍ക്കണം എന്നത് വളരെ രാഷ്ട്രീയപരമായ ഒരു ചോദ്യമാണ്. സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള മാധ്യമമാണ് നാടകമെങ്കില്‍ അതിനകത്തുള്ള ആള്‍ക്ക് വെറും പ്രൊഫഷന്‍/പ്രൊഫഷനല്‍ എന്നു പറഞ്ഞ് നില്‍ക്കാനാകുമോ എന്നത് സംശയമാണ്. നാടകലോകത്തേക്കുള്ള ഒരു ഏണിപ്പടിയാണ് നാടക സ്കൂളുകള്‍. പക്ഷെ, മറ്റ് മേഖലകളില്‍ നിന്ന് ഭിന്നമായി ഒരു കോഴ്സ് ചെയ്ത് നാടകക്കാരനാകാം എന്നത് വ്യാമോഹമാണ്. കേരളത്തിന്‍െറ നാടകരംഗം ഇപ്പോള്‍ വളരെ സജീവമാണെന്നത് ആശ്വാസകരമാണ്. കോഴ്സ് പഠിച്ച് ഇറങ്ങിയവര്‍ പല നാടുകളില്‍ നാടകങ്ങള്‍ ചെയ്യുന്നുണ്ട്. വന്‍ നഗരങ്ങളില്‍ കലാബോധമുള്ളവുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ അവിടങ്ങളിലെ മധ്യവര്‍ഗത്തിന്‍െറ മാനസിക സമ്മര്‍ദ്ദ നിലയും വളരെ ഉയര്‍ന്നതാണ്. അതുകൊണ്ട്, മധ്യവര്‍ഗസമൂഹം പൊതുവെ, ഗഹനവും സങ്കീര്‍ണവുമായ കലാസങ്കേതങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താല്‍പര്യപ്പെടുകയാണ്. ഉള്ള സമയം ആസ്വദിക്കണം എന്നൊരു ലളിതയുക്തിയാണ് അവരെ നയിക്കുന്നത്. വിവരസാങ്കേതിക വിദ്യ മറ്റുരംഗങ്ങളിലെന്ന പോലെ നാടക രംഗത്തും ഉപകാരപ്രദമായിട്ടുണ്ട്. എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍ കിട്ടിത്തുടങ്ങി. ഇവിടെയും ‘തെരഞ്ഞെടുക്കല്‍’ എന്നത് ഒരു പ്രധാന ഘടമായി നിലനില്‍ക്കുകയാണ്. തെരഞ്ഞെടുക്കലിനെക്കുറിച്ചുള്ള ബോധമില്ലാതെയാക്കിതീര്‍ക്കുക എന്നതാണ് കമ്പോളത്തിന്‍െറ ഒരു സ്വഭാവം. ഈ കുത്തൊഴുക്കില്‍ നമ്മുടെ ലാവണ്യബോധം അടിമുടി മാറിക്കഴിഞ്ഞു. 25 വര്‍ഷം മുമ്പ് ഒരു ഗ്രാമത്തില്‍ 500 വാട്ടിന്‍െറ ബള്‍ബ് ഒരു ചുകന്ന പേപ്പറില്‍ പൊതിഞ്ഞ് കെട്ടിത്തൂക്കിയാല്‍ ഒരു കൂട്ടം ആളുകള്‍ അത് നോക്കി നില്‍ക്കുമായിരുന്നു. ഇന്ന് അതിനേക്കാള്‍ നൂറിരട്ടി അമ്പരപ്പുളവാക്കുന്ന ആയിരക്കണക്കിന് കാഴ്ചകള്‍ ദിനേന കാണുന്ന തലമുറയാണ് വളരുന്നത്. അവരോട് സംവദിക്കാന്‍, അവരുടെ കാഴ്ചയെ പിടിച്ചു നിര്‍ത്താന്‍ ചിലപ്പോള്‍ ഒരു രംഗം ബ്ളാക് ആന്‍റ് വൈറ്റില്‍ ആവിഷ്കരിക്കേണ്ടി വരും. കേരളത്തില്‍ ഒരു പൊളിറ്റിക്കല്‍ തിയറ്റിന് അപാരമായ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് സാംകുട്ടി പറഞ്ഞു. അത് ആര്‍ക്കും മൂടിക്കവാകില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70ലധികം നാടകങ്ങള്‍ സംവിധാനം ചെയ്ത സാംകുട്ടി 500ലധികം നാടകങ്ങളുടെ കലാസംവിധായകനായിട്ടുണ്ട്. ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി നാടകങ്ങള്‍ ചെയ്തു. നേരത്തെ കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു. നാടക രംഗത്തെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കേരള നാടക വേദിയിലെ ജാതിയെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്റേറ്റ് ലഭിച്ച സാംകുട്ടി ഇപ്പോള്‍ ദല്‍ഹിയിലാണ് താമസം. സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന നാടകങ്ങള്‍ ചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ഭാവി പദ്ധതിയുമില്ളെന്ന് അദ്ദേഹം ആവേശത്തോടെ പറഞ്ഞു. |
സുനന്ദയുടെ മരണം: തരൂരിന്‍െറ സഹായികളെ നുണപരിശോധന നടത്തി Posted: 22 Jun 2015 07:38 PM PDT Image: ![]() Subtitle: പരിശോധനാഫലം ലഭിച്ചിട്ടില്ളെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്‍െറ ഡ്രൈവര്‍ ബജ്റംഗി, വീട്ടുജോലിക്കാരന്‍ നരേന്‍ സിങ്ങ്, കുടുംബ സുഹൃത്ത് സഞ്ജയ് ധവാന്‍ എന്നിവരെ ഡല്‍ഹി പൊലീസ് നുണപരിശോധന നടത്തി. നുണപരിശോധനക്ക് മൂവരും നേരത്തേ സമ്മതമറിയിക്കുകയും കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. നുണപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു. സുനന്ദ കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമെന്നുകണ്ടാല്‍ ഇനിയും ഇത്തരം പരിശോധനകള്‍ നടത്തുമെന്നും കമീഷണര്‍ പറഞ്ഞു. |
പ്രകൃതിയെ വേട്ടയാടാം; സര്‍ക്കാറുണ്ട് കൂട്ടിന് Posted: 22 Jun 2015 07:36 PM PDT Image: ![]() ഓറിഗണ്‍കാരി സാദീ കൊളുത്തിയ തീയില്‍ വാം സ്പ്രിങ്സ് ഇന്ത്യന്‍ റിസര്‍വേഷനില്‍ കത്തിനശിച്ചത് 51,000 ഏക്കര്‍ വനം. തീയണക്കാന്‍ വേണ്ടിവന്നത് 48 കോടി രൂപ. ഇതൊന്നും പോരാഞ്ഞ് ‘എന്‍െറ തീ ഇഷ്ടപ്പെട്ടോ’ എന്ന് ഫേസ്ബുക്കില്‍ അവരുടെ ആഹ്ളാദ പോസ്റ്റ്... കാമുകന്‍െറ സാമീപ്യമില്ലാതെ ബോറടിച്ച 23കാരി യുവതി വിരസതയകറ്റാനാണത്രേ കാടിന് തീവെച്ചത്. കൊടുമ്പിരിക്കൊണ്ട വിരഹവും പിരിമുറുക്കവും വരുത്തിവെച്ച വിന. കാറില്‍നിന്ന് ഒരു ചെറുപടക്കം കൊളുത്തി റോഡരികിലെ കുറ്റിക്കാട്ടിലിടുകയാണ് സാദീ ചെയ്തത്. അമേരിക്കയിലെ ഓറിഗണില്‍ നടന്ന അതിവിചിത്രമായ ഈ സംഭവം പുറത്തുവന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. യുവതിക്കെതിരെ യു.എസ് കോടതിയില്‍ കേസ് നടക്കുകയാണിപ്പോള്‍. |
Posted: 22 Jun 2015 07:34 PM PDT Image: ![]() കഴിഞ്ഞദിവസം പുറത്തുവന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്കും ഇന്ത്യയിലെ സര്‍ക്കാറിനുമുള്ള ഗൗരവത്തിലുള്ള ഓര്‍മപ്പെടുത്തലാണ്. രാജ്യത്ത് വര്‍ഗീയ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഒപ്പം അക്രമികള്‍ നീതിന്യായ നടപടികളില്‍നിന്ന് മുക്തരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പ് യു.എന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നും അവസ്ഥ അതുതന്നെ. കുറ്റവാളികള്‍ക്ക് നിയമനടപടികളില്‍നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന കുറ്റമുക്തി (ഇംപ്യൂണിറ്റി) നീതിനിഷേധവും മനുഷ്യാവകാശ നിഷേധവും മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് കടുത്ത നാണക്കേടുമാണ്. 2013ലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നിയമബാഹ്യമായ ഏറ്റുമുട്ടല്‍ കൊലകളെയും അമിതാധികാര പ്രയോഗങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ‘അഫ്സ്പ’ പോലുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അതിനെ പുച്ഛിച്ച് തള്ളാനാണ് മുതിര്‍ന്നത്. ഇപ്പോളിതാ, ആ റിപ്പോര്‍ട്ടിന്‍െറ തുടര്‍ച്ചയായി വന്ന റിപ്പോര്‍ട്ടില്‍ യു.എന്‍ പ്രത്യേകാന്വേഷകന്‍ പ്രശ്നങ്ങള്‍ പിന്നെയും വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു നടപടിയുമുണ്ടായില്ളെന്ന് മാത്രമല്ല, തെറ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികാരികളെ മോദി സര്‍ക്കാര്‍ സംരക്ഷിക്കുകകൂടി ചെയ്യുന്നുവെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. 2010ലെ മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കുത്തരവാദികളായ അഞ്ച് സുരക്ഷാഭടന്മാരെ നിയമനടപടിക്ക് വിധേയരാക്കിയത് മാത്രമാണ് സ്വാഗതാര്‍ഹമായ സംഭവം. അതേസമയം, മറ്റനേകം സംഭവങ്ങളില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമടക്കം നല്‍കിക്കൊണ്ടിരിക്കുന്നു. ഇശ്റത്ത് ജഹാന്‍-സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പ്രോസിക്യൂഷന്‍ നേരിടുന്ന ഉന്നതോദ്യോഗസ്ഥരെ ജോലിയില്‍ തിരിച്ചെടുത്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസം. ഇത് കുറ്റവാളികളായ പൊലീസുകാരെ പ്രോത്സാഹിപ്പിക്കലാണ്. |
ബാര്‍കോഴ: വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത് എ.ജിയെ മറികടന്ന് Posted: 22 Jun 2015 01:25 PM PDT Image: ![]() Subtitle: പ്രതികരണത്തിന് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും •കേസില്‍ ബി.ജെ.പി നിലപാട് നിര്‍ണായകം ന്യൂഡല്‍ഹി: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കേന്ദ്രത്തില്‍ നിയമോപദേശം തേടിയത് അഡ്വക്കറ്റ് ജനറലിനെ മറികടന്നാണെന്ന് വ്യക്തമായി. അറ്റോണി ജനറലിന്‍െറയും സോളിസിറ്റര്‍ ജനറലിന്‍െറയും നിയമോപദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ തേടിയത്. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് നിയമോപദേശം തേടിയതോടെ ബാര്‍കോഴ കേസില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട് നിര്‍ണായകമായി. തിങ്കളാഴ്ച ലണ്ടനിലേക്ക് പോയ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി അടുത്ത മാസം അഞ്ചിനേ തിരിച്ചത്തെൂ എന്നതിനാല്‍ ഇതുസംബന്ധിച്ച പ്രതികരണത്തിണ് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് വിധേയത്വമുള്ളയാളാണ് മുകുള്‍ റോത്തഗി. രാഷ്ട്രീയ വിവാദ കേസുകളില്‍ അരുണ്‍ ജെയ്റ്റ്ലിയോട് കൂടിയാലോചിക്കാതെ മുകുള്‍ റോത്തഗി ഇടപെടില്ല. ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുള്ള ധനമന്ത്രിമാരുടെ സമിതിയുടെ തലപ്പത്തത്തെിയ മാണിക്ക് അരുണ്‍ ജെയ്റ്റ്ലിയുമായി നല്ല ബന്ധമാണുള്ളത്. അഴിമതി നിരോധ നിയമത്തിലെ ഏഴ്, 13 വകുപ്പുകള്‍ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുമോയെന്ന വിഷയത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഉപദേശം തേടിയത്. മാണിക്കെതിരായ ആരോപണം അന്വേഷിച്ച വിജിലന്‍സ് എസ്.പി സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപ്പോര്‍ട്ട് പരിശോധിച്ച വിജിലന്‍സ് നിയമോപദേഷ്ടാവ് കുറ്റപത്രം നിലനില്‍ക്കില്ളെന്ന് വ്യക്തമാക്കിയിരുന്നു. ബാറുകള്‍ തുറക്കുന്നതിന് മാണി കോഴ ആവശ്യപ്പെട്ടതിന് വാക്കാലോ രേഖാമൂലമോ ഉള്ള തെളിവില്ളെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. |
ഉപരാഷ്ട്രപതിയെ അവഹേളിച്ച സംഘ്പരിവാര്‍ വീണ്ടും നാണക്കേടില്‍ Posted: 22 Jun 2015 01:17 PM PDT Image: ![]() ന്യൂഡല്‍ഹി: മതേതരവും ഫാഷിസ്റ്റ് വിരുദ്ധവുമായ നിലപാട് വെച്ചുപുലര്‍ത്തുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ പതിവായി വേട്ടയാടുന്ന സംഘ്പരിവാര്‍ അദ്ദേഹത്തെ നിന്ദിച്ച് നാണംകെടുന്നതും തുടര്‍ക്കഥയായി. ആറുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഉപരാഷ്ട്രപതിയെ അവഹേളിക്കാന്‍ ശ്രമിച്ച് സംഘ്പരിവാര്‍ പരിഹാസ്യരായത്. റിപ്പബ്ളിക് ദിന പരേഡില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യാത്തത് വിവാദമാക്കിയത് സംഘ്പരിവാറിനുതന്നെ തിരിച്ചടിയായതുപോലെയായി യോഗദിന വിവാദവും. റിപ്പബ്ളിക് ദിന പരേഡ് കഴിഞ്ഞയുടന്‍ ഹാമിദ് അന്‍സാരിയുടെ ദേശസ്നേഹം ചോദ്യംചെയ്യുന്ന അധിക്ഷേപാര്‍ഹമായ പോസ്റ്റുകളുമായി സംഘ് അനുകൂലികള്‍ രംഗത്തത്തെുകയായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും സല്യൂട്ട് ചെയ്യുകയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും സല്യൂട്ട് ചെയ്യാതെ അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്യുന്ന ചിത്രത്തോടുകൂടിയായിരുന്നു പോസ്റ്റുകള്‍. ഉപരാഷ്ട്രപതിക്ക് നേരെയുള്ള വ്യക്തിപരവും വിശ്വാസപരവുമായ ആക്രമണമായി ഇത് മാറി. ഈ ഘട്ടത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഗുര്‍ദീപ് സിങ് സപ്പല്‍ യഥാര്‍ഥ പ്രോട്ടോകോള്‍ എന്താണെന്ന വിശദീകരണം അന്ന് ട്വിറ്ററില്‍ കുറിച്ചത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചടങ്ങിലെ ഏറ്റവും പ്രധാന വ്യക്തിയും യൂനിഫോം ധരിച്ചവരുമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും സിവില്‍ വേഷത്തിലുള്ളവര്‍ അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടതെന്നും ഓഫിസര്‍ വിശദീകരിച്ചു. സേനയുടെ സുപ്രീം കമാന്‍ഡറെന്ന നിലയില്‍ രാഷ്ട്രപതിയാണ് റിപ്പബ്ളിക് ദിന ചടങ്ങില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ സല്യൂട്ട് നല്‍കേണ്ട ഏറ്റവും പ്രധാന വ്യക്തി. യൂനിഫോമിലല്ലാത്ത ഉപരാഷ്ട്രപതി അറ്റന്‍ഷനായി നിന്നതാണ് ശരിയായ പ്രോട്ടോകോളെന്ന ഓഫിസറുടെ വിശദീകരണം വന്നതോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചെയ്തതാണ് പ്രോട്ടോകോള്‍ ലംഘനമെന്ന് വന്നു. സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് നേരെയുള്ള പ്രതികരണ പ്രവാഹത്തിലേക്കാണ് ഈ വിശദീകരണം വഴിവെച്ചത്. പക്ഷപാതിയെന്ന ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും പഴി മറികടന്നാണ് ആദ്യതവണ നേടിയതില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ഹാമിദ് അന്‍സാരി വീണ്ടും ഉപരാഷ്ട്രപതി പദം അലങ്കരിച്ചത്. ജയിക്കാനാവശ്യമായതിലും 100ലേറെ വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി.എ സ്ഥാനാര്‍ഥി ജസ്വന്ത് സിങ്ങിനെ അന്‍സാരി പരാജയപ്പെടുത്തിയത്. സഭയുടെ മാന്യതക്ക് നിരക്കാത്ത നിരവധി രംഗങ്ങള്‍ അരങ്ങേറിയ ആ രാത്രി സമ്മേളനം വീണ്ടും നീട്ടിക്കൊണ്ടുപോകുക സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.പിമാരും സി.പി.എം എം.പിമാരും ആവശ്യപ്പെട്ടിട്ടും സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത സഭയില്‍ സമ്മേളനം നീട്ടിക്കൊണ്ടുപോയി പാര്‍ലമെന്‍റ് അനിശ്ചിതത്വത്തിലാക്കാന്‍ അന്‍സാരി തയാറാകാതിരുന്നത്. ഉപരാഷ്ട്രപതി പദത്തിലത്തെിയിട്ടും തന്‍െറ ഫാഷിസ്റ്റ്-സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ കാണിച്ച കാര്‍ക്കശ്യമാണ് അന്‍സാരിയെ ബി.ജെ.പിക്ക് അനഭിമതനാക്കിയത്. ഉപരാഷ്ട്രപതിയായ ശേഷവും ഗുജറാത്ത് വംശഹത്യയെ അപലപിച്ച അന്‍സാരി ഇറാനെതിരായി ഇന്ത്യ സ്വീകരിച്ച നിലപാടിനെ ചോദ്യംചെയ്തതും ബി.ജെ.പിക്ക് സഹിക്കുന്നതായിരുന്നില്ല. |
പിതാവിന്‍െറ ജന്മഗ്രാമം ഒബാമയെ കാത്തിരിക്കുന്നു Posted: 22 Jun 2015 12:39 PM PDT Image: ![]() നൈറോബി: ദാരിദ്ര്യം ചിറകുവിരിച്ചുനില്‍ക്കുന്ന കെനിയയിലെ അതിദരിദ്രമായ നാട്ടിന്‍പുറങ്ങളിലൊന്നായ കൊഗേലോയില്‍ എല്ലാം ഒബാമ മയമാണ്. കുരുന്നുകള്‍ക്ക് അക്ഷരം പകരുന്ന പ്രൈമറി വിദ്യാലയം മുതല്‍ ഹോട്ടല്‍ വരെ, പുതിയ തലമുറ കുട്ടികള്‍ മുതല്‍ സഫാരി ടൂര്‍ കേന്ദ്രം വരെ എല്ലാ പേരിലും ബറാക് ഒബാമയുണ്ട്. തന്‍െറ ജീവിതം തുടിച്ചുനില്‍ക്കുന്ന സമുദ്രത്തിനപ്പുറമുള്ള കൊച്ചുതുരുത്തെന്ന് ഒബാമ ആത്മകഥയില്‍ വിശേഷിപ്പിച്ച ഈ നാട് ദിവസങ്ങളായി ഒരുക്കങ്ങളിലാണ്, അടുത്ത മാസം കെനിയയിലത്തെുന്ന യു.എസ് പ്രസിഡന്‍റിന് സ്വന്തം പിതാവിന്‍െറ പിറന്ന നാട്ടില്‍ ഹൃദ്യമായ സ്വീകരണമൊരുക്കാന്‍. അങ്ങ് ദൂരെ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്‍െറ അമരത്ത് സ്വന്തം നാട്ടുകാരനായ ഒരാളുടെ മകന്‍ എത്തുമ്പോള്‍ കൊഗേലോ പുതിയ ഉയിര്‍പ്പ് സ്വപ്നം കണ്ടിരുന്നു. ഒബാമ അധികാരമേറ്റ ദിനത്തില്‍ വൈദ്യുതി എത്തിയതോടെ നല്ല തുടക്കവുമായി. പക്ഷേ, പ്രസിഡന്‍റ് പദത്തില്‍ ഏഴു വര്‍ഷമായിട്ടും പിന്നീടൊന്നുമുണ്ടായില്ല. പതിവുപോലെ കടുത്ത ദാരിദ്ര്യത്തോട് മല്ലിടുന്നുണ്ട്, നാട്ടുകാര്‍. ‘അദ്ദേഹമത്തെുമ്പോള്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കും’- നാട്ടുകാരനും ബറാക് ഒബാമയെന്നു പേരിട്ട ബാലന്‍െറ പിതാവുമായ യുവാവ് പറയുന്നു. അധികാരത്തിലത്തെിയ ഉടന്‍ ദരിദ്രരാജ്യങ്ങളില്‍ വൈദ്യുതി, ആരോഗ്യം, തീവ്രവാദവിരുദ്ധ പരിപാടികള്‍ എന്നിവക്കായി ഒബാമ പ്രത്യേക പദ്ധതി സമര്‍പ്പിച്ചിരുന്നു. കൊഗേലോയില്‍ മാത്രമല്ല, കെനിയയിലെവിടെയും ഒന്നുമുണ്ടായില്ല. ‘കിഴക്കന്‍ ആഫ്രിക്കക്കും കെനിയക്കും പുതിയ പദ്ധതികളുമായി ഇത്തിരി നേരത്തേ കെനിയയില്‍ എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു’ -കെനിയ പബ്ളിക് പോളിസി റിസര്‍ച് ആന്‍ഡ് അനാലിസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദേശനയ മേധാവി അഗസ്റ്റസ് മുലുവി പറഞ്ഞു. 2006ല്‍ അമേരിക്കന്‍ സെനറ്ററായിരിക്കെ ഒബാമ കൊഗേലോവിലത്തെിയിരുന്നു. പിതാവ് പഠിച്ച വിദ്യാലയങ്ങളും സന്ദര്‍ശിച്ചു. അതോടെ, ഇവ ഒബാമയുടെ പേരണിഞ്ഞു. പക്ഷേ, സ്കൂളിന്‍െറ അടിസ്ഥാനസൗകര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെട്ടില്ല. ഇത്തവണ ആഗോള സംരംഭകത്വ ഉച്ചകോടിയുടെ ഭാഗമായാണ് കെനിയയിലത്തെുന്നത്. സന്ദര്‍ശനത്തില്‍ കൊഗേലോകൂടി ഉള്‍പ്പെടുത്തുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നുവെന്നല്ലാതെ ഒൗദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല. |
അരുവിക്കര അന്തിമ പ്രചാരണത്തിലേക്ക് Posted: 22 Jun 2015 12:34 PM PDT Image: ![]() Subtitle: എ.കെ. ആന്‍റണി ഇന്നും നാളെയും പര്യടനം നടത്തും •എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെയും യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട് തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ബാക്കി നില്‍ക്കെ, അരുവിക്കര അന്തിമ പ്രചാരണത്തിലേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബയോഗങ്ങളിലൂടെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൊതുയോഗങ്ങളിലൂടെയും ഇളക്കിമറിച്ച മണ്ഡലത്തില്‍ അവസാനവട്ട നീക്കങ്ങളിലാണ് മുന്നണികള്‍. |
ഇസ്രായേലിനെയും ഹമാസിനെയും പ്രതിചേര്‍ത്ത് യു.എന്‍ റിപ്പോര്‍ട്ട് Posted: 22 Jun 2015 12:32 PM PDT Image: ![]() വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന ഗസ്സ ആക്രമണത്തിനിടെ ഇസ്രായേലും ഹമാസും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചെന്നും യുദ്ധക്കുറ്റം നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി യു.എന്‍ റിപ്പോര്‍ട്ട്. നേരത്തേതന്നെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ശക്തമായി രംഗത്തത്തെിയ റിപ്പോര്‍ട്ടിലേറെയും ഇസ്രായേലിനെതിരായ രൂക്ഷവിമര്‍ശമാണ്. വന്‍ സിവിലിയന്‍ ആള്‍നാശത്തിന് കാരണമാകുമെന്നറിഞ്ഞിട്ടും ഇസ്രായേല്‍ രാഷ്ട്രീയ, സൈനിക നേതൃത്വം നടപടികള്‍ സ്വീകരിക്കാതെ മുന്നോട്ടുപോകുകയായിരുന്നുവെന്ന് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2014 ജൂലൈയില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണത്തില്‍ 2,200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിലേറെയും സിവിലിയന്മാരായിരുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍ ശതകോടികളുടെ നാശനഷ്ടവുമുണ്ടായി. ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മരിച്ച 73 പേരില്‍ ആറുപേര്‍ മാത്രമായിരുന്നു സിവിലിയന്മാര്‍. സിവിലിയന്മാരുടെ താമസകേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കല്‍, പീരങ്കിപ്പടയുടെ അതിരുവിട്ട ഉപയോഗം, പട്ടാളത്തിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇസ്രായേല്‍ രാജ്യാന്തര ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹമാസ് തിരിച്ച് സിവിലിയന്‍ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതും ചട്ടലംഘനമാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഇസ്രായേലും ഹമാസും റിപ്പോര്‍ട്ട് തള്ളി. |
ഉഷ്ണക്കാറ്റ്: പാകിസ്താനില്‍ 224 മരണം Posted: 22 Jun 2015 12:29 PM PDT Image: ![]() Subtitle: മരണം കറാച്ചി പട്ടണത്തില്‍ •നൂറിലേറെ പേര്‍ ആശുപത്രിയില്‍ കറാച്ചി: പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ പരിസരപ്രദേശങ്ങളിലും ആഞ്ഞടിച്ച ഉഷ്ണക്കാറ്റില്‍ 224 പേര്‍ മരിച്ചു. മരിച്ചവരിലേറെയും 50 കഴിഞ്ഞവരാണ്. നിരവധി സ്ത്രീകളും കുട്ടികളും ദുരന്തത്തില്‍ പെട്ടതായും റിപ്പോര്‍ട്ടു ചെയ്തു. കടുത്ത ഉഷ്ണം തുടരുന്ന മേഖലയില്‍ ശനിയാഴ്ച മുതല്‍ അന്തരീക്ഷ മര്‍ദം 45 ഡിഗ്രിക്കു മുകളിലായിരുന്നു. അയല്‍പ്രദേശങ്ങളിലുള്‍പ്പെടെ ഞായറാഴ്ച 48 ഡിഗ്രിവരെയത്തെി. ഇതിനിടെയാണ് കൊടുംതാപം വര്‍ഷിച്ച് ഉഷ്ണക്കാറ്റ് ആഞ്ഞടിച്ചത്. നിര്‍ജലീകരണം, പനി തുടങ്ങിയവ ബാധിച്ച് പ്രവേശിച്ച100 ലേറെ പേര്‍ പ്രദേശത്ത പ്രധാന ആതുരാലയമായ ജിന്ന ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഇതുള്‍പ്പെടെ കറാച്ചിയില്‍ 200 ഓളം മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അയല്‍ജില്ലകളായ തട്ട, താര്‍പാര്‍കര്‍ ജില്ലകളിലും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. കറാച്ചിയിലെ സൊഹ്റാബ് ഗോതിലുള്ള മോര്‍ച്ചറിയില്‍ മാത്രം 150ലേറെ പേരെ എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടില്ലാതെ തെരുവുകളില്‍ കിടന്നുറങ്ങുന്നവരാണ് മരിച്ചവരിലേറെയും. സൂര്യാതപമേറ്റ് നൂറിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലത്തെുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും അവധി നിര്‍ത്തലാക്കിയതിനു പുറമെ മരുന്നുകളുടെയും മറ്റു അവശ്യ വസ്തുക്കളുടെയും സ്റ്റോക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ഉഷ്ണത്തിനൊപ്പം വൈദ്യുതി ഇടവിട്ട് പോകുന്നതും മേഖലയില്‍ ദുരിതം ഇരട്ടിയാക്കുന്നുണ്ട്. വൈദ്യുതി മുടക്കം ജലവിതരണത്തെ ബാധിച്ചതോടെ പ്രധാനമന്ത്രി നവാസ് ശരീഫ് വൈദ്യുതി വിതരണ കമ്പനികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ ഇലക്ട്രിക് എന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും തെരുവിലിറങ്ങി. |
‘തടിയന്‍’ തോംപ്സണ്‍ വിടവാങ്ങി Posted: 22 Jun 2015 12:21 PM PDT Image: ![]() Subtitle: 412 കിലോയായിരുന്നു തോംപ്സന്‍െറ ഭാരം ലണ്ടന്‍: അമിത ഭാരം കൊണ്ട് മാധ്യമശ്രദ്ധ നേടിയ ബ്രിട്ടീഷ് പൗരന്‍ കാള്‍ തോംപ്സണ്‍ വിടവാങ്ങി. 412 കിലോ ഭാരമുണ്ടായിരുന്ന 33കാരന്‍ ശനിയാഴ്ച രാവിലെ ബ്രിട്ടീഷ് നഗരമായ കെന്‍റിലെ വസതിയിലാണ് മരണപ്പെട്ടത്. പൊലീസ്, ആംബുലന്‍സ്, അഗ്നിശമനസേന എന്നിവരത്തെി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മിനി ക്രെയിന്‍ ഉപയോഗിച്ചാണ് മൃതദേഹം വീട്ടില്‍നിന്നും പുറത്തെടുത്തത്. നിര്‍ത്താതെ കഴിക്കുന്നത് ശീലമാക്കിയതാണ് അമിതവണ്ണത്തിനിടയാക്കിയതെന്ന് അടുത്തിടെ തോംപ്സണ്‍ കുറ്റസമ്മതം നടത്തിയിരുന്നു. ദിവസം 10,000 കലോറി ഭക്ഷണമാണ് തോംപ്സണ് വേണ്ടിയിരുന്നത്. തടി കുറക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ വിദഗ്ധര്‍ എത്തിയെങ്കിലും തോംപ്സണ്‍ നികിലോ ഭാരം അടിയന്തരമായി കുറച്ചില്ളെങ്കില്‍ മരണം ഉറപ്പാണെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പും അവഗണിച്ചു. 12 മാസത്തോളമായി വീട്ടില്‍ കിടപ്പായതോടെ തടി കുറക്കാന്‍ അടുത്തിടെ യുവാവ് സഹായം തേടിയിരുന്നെങ്കിലും വൈകിപ്പോയി. |
സ്വത്തിന്‍െറ നേര്‍പാതി; ജര്‍മന്‍ അഭിഭാഷകര്‍ ലോകത്തെ വിഡ്ഢികളാക്കി Posted: 22 Jun 2015 11:55 AM PDT Image: ![]() ബെര്‍ലിന്‍: മലയാളമടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായ കൗതുകവിശേഷമായിരുന്നു ജര്‍മന്‍കാരന്‍ 12 വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയതിന്‍െറ ഭാഗമായി സ്വത്ത് തുല്യമായി വീതിച്ചതും ഒരു പകുതി ‘ലോറ’യുടെ ഓര്‍മക്കായി ഇ-ബൈയില്‍ ലേലത്തിനുവെച്ചതും. വായിച്ചവര്‍ ഇയാള്‍ക്ക് കിറുക്കാണെന്നുപറഞ്ഞു. എന്നാല്‍, കഴിഞ്ഞദിവസമാണ് ഇതിനു പിറകിലെ ക്രൂരവിനോദം പുറത്തുവന്നത്. ജര്‍മന്‍ അഭിഭാഷകസംഘടന അവരുടെ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ ഭാവിയിലെ ഒരു വീതംവെക്കല്‍ സംഭവമായിരുന്നു ഇത്. വിവാഹബന്ധം വേര്‍പെടുമ്പോള്‍ ഇങ്ങനെയൊക്കെയും സംഭവിക്കരുതോ എന്ന മനോഹരഭാവനയാണ് അതിശയിപ്പിക്കുന്ന പങ്കുവെക്കല്‍ കഥയായി പുറത്തുവന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment