സ്വാഗതം
WELCOME

News Update..

Friday, June 5, 2015

മുന്‍ മുഖ്യമന്ത്രിയുടെ പഴംതീറ്റ തടയാന്‍ 24 പൊലീസുകാര്‍ Madhyamam News Feeds

മുന്‍ മുഖ്യമന്ത്രിയുടെ പഴംതീറ്റ തടയാന്‍ 24 പൊലീസുകാര്‍ Madhyamam News Feeds

Link to

മുന്‍ മുഖ്യമന്ത്രിയുടെ പഴംതീറ്റ തടയാന്‍ 24 പൊലീസുകാര്‍

Posted: 05 Jun 2015 12:06 AM PDT

Image: 

പട്ന: ഒൗദ്യോഗികവസതിയുടെ മുറ്റത്തെ മരങ്ങളിലെ പഴം മുന്‍ മുഖ്യമന്ത്രി ജിതന്‍റാം മാഞ്ചി ഉപയോഗിക്കുന്നത് തടയാന്‍ നിതീഷ്കുമാര്‍ സര്‍ക്കാര്‍ 24 പൊലീസുകാരെ നിയോഗിച്ചതായി ആരോപണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായെങ്കിലും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയിലാണ് മാഞ്ചിയുടെ താമസം. സര്‍ക്കുലാര്‍ റോഡിലെ വസതിയിലാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ താമസിക്കുന്നത്.
ഒൗദ്യോഗികവസതിയുടെ മുറ്റത്തെ മാങ്ങകളും ലിച്ചിപ്പഴങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് മാഞ്ചിയെ തടയാനാണ് എട്ടു സബ് ഇന്‍സ്പെക്ടര്‍മാരെയും 16 കോണ്‍സ്റ്റബ്ള്‍മാരെയും നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍െറ പുതിയ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.
ദലിതരെ അപമാനിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. നിലത്തുവീഴുന്ന പഴങ്ങള്‍പോലും എടുക്കാന്‍ ആരെയും അനുവദിക്കരുതെന്നാണ് നിര്‍ദേശമെന്ന് പൊലീസുകാരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, തന്നെ കാണാന്‍വരുന്ന പാവപ്പെട്ടവരായ സന്ദര്‍ശകര്‍ പഴമെടുക്കുന്നത് തടയലായിരിക്കാം സുരക്ഷാനടപടികളുടെ ലക്ഷ്യമെന്നാണ് മാഞ്ചി പ്രതികരിച്ചത്.

ഘാന പെട്രോള്‍ സ്റ്റേഷന്‍ പൊട്ടിത്തെറി; മരണം 175 കവിഞ്ഞു

Posted: 04 Jun 2015 11:41 PM PDT

Image: 

അക്ര: ഘാന തലസ്ഥാനമായ അക്രയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 175 കവിഞ്ഞു. പൊള്ളലേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യയുണ്ടെന്നാണ് ഘാന സര്‍ക്കാര്‍ വ്യക്തമാക്കി.  

അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി മൂന്നു ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണത്തിന് ഘാന പ്രസിഡന്‍റ് ജോണ്‍ ദ്രമാനി മഹാമ ഉത്തരവിട്ടു. കൂടാതെ പ്രസിഡന്‍റ് മഹാമ അപകടസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നഗരം വെള്ളത്തിലായതിനെ തുടര്‍ന്ന് ജനം പെട്രോള്‍ സ്റ്റേഷനില്‍ അഭയം തേടിയതിനിടെയാണ് വ്യാഴാഴ്ച പൊട്ടിത്തെറിയുണ്ടായത്. പെട്രോള്‍ സ്റ്റേഷനിലും പരിസരത്തെ വാഹനങ്ങളിലുമുള്ളവരാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് തലസ്ഥാന നഗരത്തിലുടനീളമുണ്ടായ ഗതാഗതകുരുക്ക് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി പേര്‍ ഓഫിസുകളില്‍ തന്നെ കഴിയുകയാണ്.

മാഗി ന്യൂഡില്‍സിന്‍െറ വില്‍പന നെസ്‌ലെ നിര്‍ത്തി

Posted: 04 Jun 2015 10:30 PM PDT

Image: 

ഗുഡ്ഗാവ്: അപകടകരമായ തോതില്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്‍െറ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ് ലെ ഇന്ത്യ തീരുമാനിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും സുരക്ഷക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നെസ് ലെ കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. മാഗി നൂഡില്‍സിന് രാജ്യവ്യാപക നിരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെയാണു നെസ് ലെയുടെ തീരുമാനം.

നിലവിലുള്ള ആശങ്ക പരിഹരിച്ചതിനു ശേഷമേ ഉല്‍പന്നം മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് നേടിയ വിശ്വാസ്യത വലുതാണെന്ന് കമ്പനി വ്യക്തമാക്കി. വ്യാഴാഴ്ച ആറു സംസ്ഥാനങ്ങള്‍ കൂടി മാഗി നിരോധിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ജമ്മു-കശ്മീര്‍  സംസ്ഥാനങ്ങളാണ്  വില്‍പന നിരോധിച്ചത്. ഉത്തരാഖണ്ഡിലും ഝാര്‍ഖണ്ഡിലും ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെയും ഗുജറാത്തിലും ജമ്മു-കശ്മീരിലും ഒരു മാസത്തേക്കുമാണ് വിലക്ക്. ഡല്‍ഹിയില്‍ മാഗി വില്‍പന 15 ദിവസം വിലക്കി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. പ്രമുഖ ചില്ലറ വ്യാപാര ശൃംഖല ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍െറ സ്റ്റോറുകളായ ബിഗ് ബസാറിലും മാഗി ഒഴിവാക്കി. നേപ്പാള്‍ മാഗിയുടെ വില്‍പനയും ഇറക്കുമതിയും നിരോധിച്ചു.

 

700 കോടി ആളുകള്‍, ഒരേയൊരു ഭൂമി

Posted: 04 Jun 2015 10:26 PM PDT

Image: 

ഇന്ന് പരിസ്ഥിതി ദിനം
‘700 കോടി ആളുകള്‍, ഒരേ ഒരു ഭൂമി’ എന്നാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം. നേരത്തെ ഒരു പ്രത്യേക വിഷയത്തില്‍ ഊന്നിയായിരുന്നു യു.എന്‍ പരസ്ഥിതി ദിനം കൊണ്ടാടിയിരുന്നതെങ്കില്‍ ഇത്തവണ അവര്‍ അത് പൊളിച്ചെഴുതി. സമുദ്രങ്ങള്‍ ഭീഷണി നേരിടുന്നതായി കണ്ടെത്തിയപ്പോള്‍ ആ വര്‍ഷം സമുദ്രങ്ങളുടെ സംരക്ഷണം ആയിരുന്നു, മറ്റൊരു വര്‍ഷം കാടുകള്‍, പിന്നെ കാലാവസ്ഥാ വ്യതിയാനത്തെ ഫോക്കസ് ചെയ്തു. എന്നാല്‍, ഇത്തവണ അങ്ങനെ ഏതെങ്കിലും ഒരു വിഷയത്തെ അഭിമുഖീകരിക്കുന്നതിനു പകരം ഭൂമിയിലെ ജീവി വര്‍ഗത്തെ മൊത്തമായി പരിഗണിച്ചുകൊണ്ടുള്ള പൊതുവായ ഒരു സന്ദേശമാണ് ‘700 കോടി ആളുകള്‍, ഒരേ ഒരു ഭൂമി’ എന്നത് ലോകത്തിനു മുന്നില്‍ വിളിച്ചുപറയുന്നത്. ഭൗമ മണ്ഡലം മുഴുവനായും അതിജീവന ഭീഷണിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഈ സന്ദേശത്തിന് അത്യധികം പ്രസക്തിയുണ്ട്.


ഇതിലൂടെ 700 കോടി ആളുകള്‍ക്ക് ഭൂമിയിലെ വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുക എന്നതല്ല, മറിച്ച് 700 കോടി ആളുകള്‍ക്കുള്ള വിഭവങ്ങള്‍ ഭൂമിയില്‍ പരിമിതമാണെന്നുള്ള സന്ദേശത്തിലേക്ക്  ഈ പരിസ്ഥിതി ദിന സന്ദേശം  ശ്രദ്ധ ക്ഷണിക്കുന്നത്.

ഭൂവിഭവങ്ങള്‍ എല്ലാവര്‍ക്കും തുല്യമായ രീതിയില്‍  പങ്കുവെക്കുക എന്ന നിലവിലെ വികസന സങ്കല്‍പം തന്നെ ഇതിലൂടെ പൊളിയുന്നു. ഉദാഹരണത്തിന് ഭൂമിയില്‍ ഇപ്പോഴുള്ള 700 കോടി ആളുകള്‍ കാറ് വാങ്ങണമെന്ന് തീരുമാനിച്ചാല്‍  700 കോടി കാറ് ഉണ്ടാക്കാനുള്ള ഇരുമ്പ് പോലും ഇവിടെയില്ല. 700 കോടി ആളുകള്‍ക്ക് അവരുടെ ജീവിത കാലയളവ് 30 വര്‍ഷം തീരുമാനിച്ചാല്‍ തന്നെയും ഒരാള്‍ അയാളുടെ ആയുസ്സില്‍ രണ്ട് കാറ് ഉപയോഗിക്കുന്നുവെന്ന് വെച്ചാല്‍ 1200 കോടി കാറുകള്‍! ഒന്നോര്‍ത്തുനോക്കുക. ഇങ്ങനെ അടുത്ത തലമുറയും കാറ് വേണമെന്ന്  തീരുമാനിച്ചാല്‍ അവര്‍ക്കും എത്രയോ മുമ്പേ കാറിന്‍റെ ലോകം കൂമ്പടഞ്ഞിരിക്കും. അപ്പോള്‍ തുല്യ രീതിയില്‍ വിഭവങ്ങള്‍ പങ്കുവെക്കണമെന്ന് പറയുമ്പോള്‍ അതിനുള്ള വിഭവങ്ങള്‍ എവിടെ? പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം,മാര്‍ഗം ഒക്കെ മാറ്റേണ്ട കാര്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഒരു ശരാശരി വ്യക്തി എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ കൂടി നേര്‍ക്കാഴ്ചയാണ് ഒരു പത്രം. പത്രത്തിന്‍റെ ഒരു പേജില്‍ പാറ തുരക്കുന്നതാണ് വികസനമെന്ന് പറയുന്നു. തൊട്ടടുത്ത പേജില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയൂന്നുന്ന റിപ്പോര്‍ട്ടും. പരിസ്ഥിതിയും വികസനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോവണമെന്നതാണ് ഇന്നത്തെ പ്രബല വാദം. എന്നാല്‍, അത് രണ്ടും ഒന്നിച്ച് നടക്കില്ല എന്നതാണ് വാസ്തവം.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ രണ്ട് വശങ്ങളാണ് കണ്‍സര്‍വേഷനും പ്രിസര്‍വേഷനും. ഒന്നിനെയും തൊടാതെ നിലനിര്‍ത്തുന്നതാണ് കണ്‍സര്‍വേഷന്‍. പ്രിസര്‍വേഷന്‍ എന്നതാവട്ടെ നാളത്തെ ആവശ്യത്തിനുവേണ്ടി മാറ്റിവെച്ച് അതില്‍ നിന്ന് കുറച്ചു എടുക്കുന്നതും. എന്നാല്‍, എത്രയെടുക്കണമെന്നോ, എവിടെ നിന്ന് എടുക്കണമെന്നോ നമുക്ക് യാതൊരു ധാരണയുമില്ല. ആകെ ആളുകളുടെ എണ്ണമനുസരിച്ച് വിഭവങ്ങളുടെ ഉപയോഗം എന്ന അനുപാതവും നമ്മള്‍ പാലിക്കാറില്ല.  45 സെന്‍റാണ് കേരളത്തിന്‍റെ ആളോഹരി സ്ഥല ലഭ്യത.  ഇതില്‍ തന്നെ തണ്ണീര്‍തടങ്ങളും കാടുകളും ഒക്കെ കഴിച്ചാല്‍ 30 സെന്‍റോ മറ്റോ വരും. ഇത്തരം പരിമിതികള്‍ നിലനില്‍ക്കെ 100 ഏക്കറിലേറെ ഭൂമി കൈവശം വെക്കുന്ന  എത്രയെത്ര ആളുകളുണ്ട് ഇവിടെ.

ഭൂമിയുടെ ലഭ്യത എന്നാല്‍, കൃഷിയിടത്തിന്‍റെ ലഭ്യത, പാറയുടെ ലഭ്യത, മണലിന്‍റെ ലഭ്യത ഇവയെല്ലാം ആണ്. അതില്‍ തന്നെ നമുക്ക് കുഴിച്ചെടുക്കാന്‍ കഴിയുന്ന പെട്രോള്‍, മറ്റു പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവയും പെടുന്നു. ഇങ്ങനെയൊരു വീക്ഷണവും ആസൂത്രണവും നമുക്കിടയില്‍ ഇല്ല. വരും തലമുറകളെ കൂടി പരിഗണിച്ചാവണം നമ്മുടെ ആസൂത്രണം. അതുകൊണ്ട് തന്നെ വികസന മാതൃകകളുടെ പൊളിച്ചെഴുത്താണ് വേണ്ടത്. ഭൂമിയുടെ മാത്രം ലഭ്യതയല്ല, ആ ഭൂമിയില്‍ നിന്ന് മൊത്തം ലഭ്യമാവുന്ന വിഭവങ്ങളുടെ അളവ് എത്രയാണെന്ന് പരിശോധിച്ച് ആളോഹരി വെച്ച്  വിഭജിക്കുകയാണ് വേണ്ടത്.

എന്‍റെ കയ്യില്‍ പണമുണ്ട് എന്നതാണ് എന്‍റെ വീടിന്‍റെ വലുപ്പം തീരുമാനിക്കുന്ന മാനദണ്ഡം. അവസര സമത്വം ആണ് ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പു നല്‍കുന്നത്. ഇതിന് കടക വിരുദ്ധമായി ആളുകളുടെ കയ്യില്‍ പണമുള്ളതുകൊണ്ട് അനര്‍ഹമായ ഭൂമി അവര്‍ കൈവശം വെക്കുന്നു. ഭൂ പരിഷ്കരണ നിയമം അനുസരിച്ച് തോട്ടങ്ങള്‍ അടക്കം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തം പേരില്‍ വാങ്ങാനോ കൈവശം വെക്കാനോ പാടില്ല. ഈ ആക്ടിന്‍റെ യുക്തി നമ്മള്‍ ഭൂമി കൊണ്ട് അവസാനിപ്പിക്കുകയാണ്. ഭൂമിക്കപ്പുറമുള്ള വിഭവങ്ങളിലേക്ക് ഈ യുക്തിയെ കൊണ്ടുപോവുന്നില്ല. പാറ, മണല്‍, വീട്, പെട്രോള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ നിയമത്തിന്‍റെ കാര്‍ക്കശ്യം കടന്നുവരുന്നില്ല. അതുകൊണ്ട് പണമുള്ള ആളുകള്‍ അശാസ്ത്രീയമായ രീതിയില്‍ ഭൂമി കൈവശം വെക്കുന്നു.

ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണ്. ഞാന്‍ എനിക്ക് അര്‍ഹമായതില്‍ എത്ര കൂടുതല്‍ വിഭവങ്ങള്‍ എടുക്കുന്നോ അത് മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണ്. ഇതാണ് പുതിയ പരിസ്ഥിതി ദിന സന്ദശേം.

കളമശേരി ഭൂമി തട്ടിപ്പ്: ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു

Posted: 04 Jun 2015 10:16 PM PDT

Image: 

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു. സി.ബി.ഐയുടെ കൊച്ചി യൂനിറ്റിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച സി.ബി.ഐ സൂരജിന് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പമാണ് സൂരജ് ഓഫീസില്‍ എത്തിയത്.

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടി. ഒ സൂരജിനെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടില്‍ സൂരജ് അടക്കമുളളവര്‍ സംശയത്തിന്‍െറ നിഴലിലാണെന്ന് ലാന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധന റാവു ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സൂരജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

താഴത്തേട്ടിലുള്ള ജീവനക്കാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നു സൂരജ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, കേസില്‍ സൂരജിനുള്ള ബന്ധം സ്ഥിരീകരിക്കുന്ന തരത്തിലുള്ള മൊഴികള്‍ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്.

കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു കേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടെ 10 പേരെ മേയ് മൂന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം കലക്ടറേറ്റിലെയും ലാന്‍ഡ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെയും സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
 

സൗദി റിക്രൂട്ട്മെന്‍റ് ഇന്ത്യന്‍ ഏജന്‍സികള്‍ നിര്‍ത്തി

Posted: 04 Jun 2015 10:03 PM PDT

Image: 
റിയാദ്: ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയക്കുന്നത് റിക്രൂട്ടിങ് ഏജന്‍സികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്റ്റാമ്പ് ചെയ്യാന്‍ നല്‍കുന്ന വിസകളില്‍ 25 ശതമാനം വീട്ടുവേലക്കാരികളുടേതാകണം എന്ന മുംബൈയിലെ സൗദി കോണ്‍സുലേറ്റിന്‍െറ പുതിയ നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഏജന്‍സികള്‍ വ്യാഴാഴ്ച സബ്മിഷന്‍ നിര്‍ത്തിയത്. തല്‍ക്കാലം ഒരു ദിവസത്തേക്കാണ് ഈ നടപടിയെങ്കിലും കോണ്‍സുലേറ്റ് നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇനിയുള്ള റിക്രൂട്ട്മെന്‍റുകള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാകാനാണ് സാധ്യത. ജൂണ്‍ ഒന്നിനാണ് കോണ്‍സുലേറ്റ് ഇന്ത്യയിലെ മുഴുവന്‍ ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഇതനുസരിച്ച് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്ന മൊത്തം വിസകളില്‍ 25 ശതമാനം വീട്ടു വേലക്കാരികളുടെതായിരിക്കണം എന്ന നിയമം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. ഈ ശതമാനം പാലിക്കാത്ത സാഹചര്യത്തില്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷകളും നിരസിക്കുമെന്നും സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു. ഈ നിബന്ധന പ്രായോഗികമല്ളെന്ന കാരണത്താലാണ് പുരുഷജോലിക്കാരുടെതുള്‍പ്പെടെയുള്ള റിക്രൂട്ടിങ് നിര്‍ത്തിവെക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ഏജന്‍സികളാരും പാസ്പോര്‍ട്ടുമായി കോണ്‍സുലേറ്റിനെ സമീപിച്ചിട്ടില്ളെന്നും സൗദിയിലേക്ക് വീട്ടുവേലക്കാരികളെ അയക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യക്കുറവുണ്ടെന്നും റോയല്‍ ട്രാവല്‍സ് സൗദി മാര്‍ക്കറ്റിങ് മാനേജരും ട്രാവല്‍ ഏജന്‍സികളുടെ സൗദിയിലെ കൂട്ടായ്മയായ ‘ഇസ്റ’യുടെ സെക്രട്ടറിയുമായ മുജീബ് ഉപ്പട അറിയിച്ചു. 
സ്ത്രീകളും പുരുഷന്മാരുമായ മുഴുവന്‍ തൊഴിലാളികളുടെയും റിക്രൂട്ടിങ് ഇന്ത്യ നിര്‍ത്തിവെച്ചു എന്ന രീതിയില്‍ സൗദി ഗസറ്റ്, ഉക്കാദ് എന്നീ പ്രാദേശിക പത്രങ്ങള്‍ വ്യാഴാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഒരു വിവരവും അറിയില്ല എന്നാണ് സൗദിയിലെ ഇന്ത്യന്‍ മിഷന്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ തീരുമാനമാകണം ഗവണ്‍മെന്‍റ് നടപടിയായി ധരിച്ച് സൗദി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് കരുതുന്നു.

അരുവിക്കരയില്‍ സാമുദായിക വോട്ടുകള്‍ നിര്‍ണായകം

Posted: 04 Jun 2015 09:56 PM PDT

Image: 
Subtitle: 
വോട്ടര്‍മാരില്‍ 35 ശതമാനത്തിലധികം നായര്‍ സമുദായത്തില്‍പെട്ടവരാണെന്ന് കണക്കുകള്‍

തിരുവനന്തപുരം: പഞ്ചായത്ത് തലങ്ങളില്‍  ശക്തരാണെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അരുവിക്കരയില്‍ സാമുദായിക വോട്ടുകള്‍ തന്നെയാകും വിജയം നിര്‍ണയിക്കുക.
വോട്ടര്‍മാരില്‍ 35 ശതമാനത്തിലധികം നായര്‍ സമുദായത്തില്‍പെട്ടവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിലായി നാടാര്‍ സമുദായവുമുണ്ട്.
ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ വിഭാഗങ്ങളും പ്രബലമാണ്. കുറ്റിച്ചല്‍, വിതുര പഞ്ചായത്തുകളിലെ  പതിനായിരത്തിലധികം വരുന്ന ആദിവാസി വോട്ടുകളും വിജയത്തെ സ്വാധീനിക്കും. മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും നായര്‍, നാടാര്‍, മുസ്ലിം, ഈഴവ വിഭാഗങ്ങളുടെ സാന്നിധ്യം പ്രകടമാണ്. ഉഴമലയ്ക്കല്‍, പൂവച്ചല്‍, കുറ്റിച്ചല്‍, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളില്‍ നാടാര്‍ സമുദായവും അരുവിക്കര, പൂവച്ചല്‍, തൊളിക്കോട്, ഉഴമലയ്ക്കല്‍, വിതുര എന്നിവിടങ്ങളില്‍  മുസ്ലിംകളും നിര്‍ണായകശക്തിയാണ്.
നായര്‍ സമുദായത്തില്‍പെട്ടവരാണ് എല്‍.ഡി.എഫിലെ എം. വിജയകുമാര്‍, യു.ഡി.എഫിന്‍െറ ശബരീനാഥന്‍, ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ എന്നിവര്‍.നാടാര്‍ സമുദായത്തിനുള്ള സ്വാധീനം തിരിച്ചറിഞ്ഞ് അതുവഴി യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ് വി.എസ്.ഡി.പിയുമായി ചേര്‍ന്ന് അഴിമതിവിരുദ്ധ ജനകീയമുന്നണിയിലൂടെ പി.സി. ജോര്‍ജ് എം.എല്‍.എയും  പയറ്റുന്നത്.
നാടാര്‍ സമുദായത്തില്‍നിന്നുള്ള ഈ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിനെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍. മുസ്ലിം വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് എസ്.ഡി.പി.ഐ ജോര്‍ജിന്‍െറ മുന്നണിയോട് സഹകരണം പ്രഖ്യാപിച്ചിട്ടുള്ളത്. ആര്യനാട് മണ്ഡലത്തിലേക്ക് അരുവിക്കര, വെള്ളനാട് ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് മണ്ഡല പുനര്‍നിര്‍ണയംനടത്തി അരുവിക്കര മണ്ഡലത്തിന് രൂപം നല്‍കിയത്.
കണക്കുകള്‍ പരിശോധിച്ചാല്‍ പൊതുവില്‍ യു.ഡി.എഫിന് അല്‍പം മേല്‍ക്കൈ ഈ മണ്ഡലത്തിലുണ്ട്. അരുവിക്കര, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര, ആര്യനാട്, കുറ്റിച്ചല്‍, പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളില്‍ നാലുവീതം പഞ്ചായത്തുകളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനുമുള്ളത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് കുറ്റിച്ചല്‍ പഞ്ചായത്ത് യു.ഡി.എഫിന്‍െറ പക്കലായിരുന്നെങ്കില്‍ ഇപ്പോള്‍ എല്‍.ഡി.എഫിന്‍െറ കൈയിലാണ്. ഇതിന് പുറമെ തൊളിക്കോട്, ഉഴമലയ്ക്കല്‍, ആര്യനാട് പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പമാണ്. എന്നാല്‍ പൂവച്ചല്‍, വെള്ളനാട്, ആര്യനാട്, ആനാട്, പാലോട് ജില്ലാപഞ്ചായത്ത് ഡിവിഷനുകളും വെള്ളനാട് ബ്ളോക് പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണ്.
 

മഹാരാഷ്ട്രയില്‍ 13 ദലിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

Posted: 04 Jun 2015 09:50 PM PDT

Image: 

ഭോപ്പാല്‍: മേല്‍ജാതിക്കാരില്‍ നിന്നുമുള്ള ഊരുവിലക്കും ഭീഷണിയും മൂലം മഹാരാഷ്ട്രയിലെ 13 ദലിത് കുടുംബങ്ങള്‍ ദുരിതത്തില്‍. മഹാരാഷ്ട്രയിലെ അന്‍സുര്‍ദ ഗ്രാമത്തിലെ 13 കുടുംബങ്ങളാണ് പ്രശ്നത്തിന് പരിഹാരം തേടി ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. മേല്‍ജാതിക്കാരില്‍ നിന്നുള്ള ഭീഷണി സഹിക്കാനാവാത്തതിനാല്‍ അന്‍സുര്‍ദ ഗ്രാമത്തില്‍ നിന്ന് തൊട്ടടുത്തുള്ള ഏതെങ്കിലും നഗരത്തിലേക്ക് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം ദലിതുകള്‍ക്ക് എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഊരുവിലക്ക് ഒൗദ്യോഗികമായി പിന്‍വലിക്കപ്പെട്ടെങ്കിലും അപ്രഖ്യാപിത ഊരുവിലക്ക് തുടരുകയാണെന്ന് ദലിതുകള്‍ പറയുന്നു.
1500ഓളം പേര്‍ താമസിക്കുന്ന അന്‍സുര്‍ദ ഗ്രാമത്തില്‍ 13 ദലിത് കുടുംബങ്ങള്‍  മാത്രമാണുള്ളത്. പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കരുതെന്ന് ഇവരോട് മേല്‍ജാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കന്നുകാലികളെ പൊതുസ്ഥലത്ത്  മേയാന്‍ പോലും അനുവദിക്കുന്നില്ളെന്നാണ് ദലിതരായ ഗ്രാമീണരുടെ പരാതി.

ഏപ്രില്‍ 28നാണ് സംഭവങ്ങളുടെ തുടക്കം. അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 28ന് ദലിതര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹത്തത്തെക്കുറിച്ചുള്ള പാട്ടുകളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ശിവജിയെക്കുറിച്ചുള്ള പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മേല്‍ജാതിക്കാരായ ചില യുവാക്കള്‍ രംഗത്തത്തെുകയായിരുന്നു. ഇത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ചിലര്‍ അംബേദ്കര്‍ ചിത്രത്തെ അപമാനിക്കുകയും ദലിത് യുവതിയെ അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ദലിതരുടെ പരാതിയെതുടര്‍ന്ന് സംഭവത്തില്‍ പൊലീസ് നാലു മേല്‍ജാതിക്കാരായ യുവാക്കളെ കസ്റ്റഡിയിലെടുത്തു.

മേല്‍ജാതിക്കാര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ ഊരുവിലക്ക് പ്രഖ്യാപിച്ചത് എന്ന് ഗ്രാമീണര്‍  പറയുന്നു.
12 ദിവസങ്ങള്‍ തുടര്‍ച്ചയായി ബഹിഷ്ക്കരണം തുടരുമ്പോഴും പട്ടികജാതി പട്ടികവകുപ്പ് അക്രമനിരോധന നിയമം അനുസരിച്ച് ഒരു കേസു പോലും ചാര്‍ജു ചെയ്തിട്ടുമില്ല. സംഭവത്തില്‍ കലക്ടര്‍ ഇടപെട്ടെങ്കിലും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. പലചരക്കുകടകളില്‍ നിന്നും ഇവര്‍ക്ക് ഇപ്പോഴും സാധനങ്ങള്‍ ലഭിക്കാറില്ല. മേല്‍ജാതിക്കാരില്‍ നിന്നും ആക്രമണം ഏതുസമയത്തുമുണ്ടാകാമെന്ന ഭയപ്പാടോടെയാണ് ഇവിടത്തെ ദലിതുകള്‍ ജീവിക്കുന്നത്.

"മേല്‍ജാതിക്കാര്‍ തങ്ങളെ ഭയപ്പെടുത്താനായി എല്ലായിടത്തും കാവിക്കൊടികള്‍ തൂക്കിയിട്ടിരിക്കുന്നു. കലക്ടര്‍ നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. സുരക്ഷിതമായ മറ്റെവിടെയെങ്കിലും പോയി ജീവിക്കാനാണ് ഞങ്ങളുടെ ആഗ്രഹം." ഗ്രാമീണയായ സുഷമ പറയുന്നു.

ഊരുവിലക്കിനെതിരെ നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് ജാതി അത്യാചാര്‍ സംഘര്‍ഷ് സമിതിയും ആക്ഷന്‍ കമ്മിറ്റിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

 

അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനിറങ്ങും ^എം. വിജയകുമാര്‍

Posted: 04 Jun 2015 09:40 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിക്കു വേണ്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തിനിറങ്ങും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറാണ് ഇക്കാര്യമറിയിച്ചത്. രാവിലെ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ വി.എസുമായി വിജയകുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന് വി.എസ് സമ്മതിച്ചതായി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന് നേരത്തെ വി.എസ് തീരുമാനിച്ചിരുന്നു. ബുധനാഴ്ച നടന്ന ഇടതു മുന്നണി കണ്‍വെന്‍ഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഇതേതുടര്‍ന്ന് അരുവിക്കരയില്‍ വി.എസിനെ ക്ഷണിച്ചില്ളെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

സ്പാനിഷ്^ഇറ്റാലിയന്‍ യുദ്ധത്തിന്‌ ഒരു നാള്‍

Posted: 04 Jun 2015 09:35 PM PDT

Image: 

ബര്‍ലിന്‍: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ ഈ സീസണിലെ രാജാവാകാനുള്ള പോരാട്ടത്തിന് ഒരു നാള്‍ ദൂരം. ശനിയാഴ്ച ബര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ബാഴ്സലോണയും യുവന്‍റസും സ്പാനിഷ്^ഇറ്റാലിയന്‍ ഫുട്ബാള്‍ വസന്തകാഴ്ചയൊരുക്കും. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12നാണ് പോരാട്ടം. ആക്രമണത്തിന്‍െറ കറ്റാലന്‍ വീര്യവും പ്രതിരോധത്തിന്‍െറ ടൂറിന്‍ അഴകും ലോക ഫുട്ബാള്‍ പ്രേമികള്‍ക്കിടയില്‍ ആവേശം തീര്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ്. സ്പെയിനിലും ഇറ്റലിയിലും ലീഗ്, കപ്പ് ജേതാക്കളായി സീസണിലെ ഹാട്രിക് പോരാട്ടത്തിനാണ് ഇരുകൂട്ടരും കച്ചകെട്ടിയിറങ്ങുന്നത്.

ചെല്ലിനിയില്ല, യുവന്‍റസിന് നെഞ്ചിടിപ്പ്
ബ്രസീലിയന്‍ ലോകകപ്പില്‍ ഇറ്റലി^ഉറുഗ്വായ് പോരാട്ടത്തില്‍ ഒരു ‘കടി തീര്‍ത്ത’ കറുത്ത ഏട് മറക്കാത്ത ഫുട്ബാള്‍ ലോകം കാത്തിരുന്ന കൂടിക്കാഴ്ചക്ക് വേദിയാകാന്‍ ബര്‍ലിന് കഴിയില്ല. അന്നത്തെ മത്സരത്തില്‍ കടി കൊടുത്തും മറുവശത്ത് ഏറ്റുവാങ്ങിയും വാര്‍ത്തകളില്‍ ഇടംനേടിയ സുവാറസും ജോര്‍ജിയോ ചെല്ലിനിയും പിന്നീട് ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത് കാണാനുള്ള അവസരം പരിക്ക് തട്ടിയെടുത്തു. ബാഴ്സ നിരയില്‍ സുവാറസ് ഇറങ്ങുമെങ്കിലും യുവന്‍റസിന്‍െറ കോട്ടയില്‍ ചെല്ലിനി ഉണ്ടാകില്ല. ഇടത് കാല്‍വണ്ണക്കേറ്റ പരിക്ക് കാരണം ചെല്ലിനി ഫൈനല്‍ പോരിനിറങ്ങില്ളെന്ന് വ്യാഴാഴ്ചയാണ് യുവന്‍റസ് പ്രഖ്യാപിച്ചത്. സീസണില്‍ യുവന്‍റസിന്‍െറ കുതിപ്പിന് പിന്നിലെ പ്രതിരോധശക്തിയില്‍ പ്രധാന പങ്കുവഹിച്ച ചെല്ലിനിയുടെ അഭാവം ടീമിന് നെഞ്ചിടിപ്പേറ്റുന്നതാണ്.

സാവിക്കായി പെര്‍ഫെക്ട് ഫെയര്‍വെല്‍
ബാഴ്സലോണയുടെ തലച്ചോര്‍ അവരെ വിട്ടുപോകുകയാണ്. സാവി എന്ന രണ്ടക്ഷരത്തില്‍ ബാഴ്സയുടെ ആര്‍കിടെക്റ്റായ സാവി ഹെര്‍ണാണ്ടസിനായി യൂറോപ്യന്‍ കിരീടം വീണ്ടും നേടുകയെന്നത് കറ്റാലന്‍ പടയുടെ ലക്ഷ്യങ്ങളില്‍ ഒന്നാമതാണ്. 17 വര്‍ഷം നീണ്ട ബാഴ്സ കരിയറില്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേടിയ സ്പാനിഷ് കിങ്സ് കപ്പിലൂടെ 24 കിരീടങ്ങള്‍ എന്ന സുവര്‍ണ നേട്ടം പൂര്‍ത്തിയാക്കിയ സാവിക്ക് 25ാം കിരീടം സമ്മാനിക്കാതെ പറഞ്ഞയക്കുക അവര്‍ക്ക് പ്രയാസം. 2009ലെ സീസണ്‍ ഹാട്രിക് നേട്ടം ഇത്തവണയും ആവര്‍ത്തിച്ച് റെക്കോഡ് തിളക്കം സ്വന്തമാക്കുന്നതും ലക്ഷ്യത്തിന്‍െറ ഭാഗമാണ്.

ഓള്‍ഡ് ട്രാഫോഡ് ദുരന്തം മറക്കാന്‍ ബഫണ്‍
യൂറോപ്യന്‍ കളിമുറ്റത്ത് ഒരു കിക്കകലെ കിരീടം വിട്ടുപോയതിന്‍െറ ദുരന്തസ്മൃതികള്‍ മറക്കുക എന്ന ലക്ഷ്യവുമായാണ് യുവന്‍റസ് ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ജിയാന്‍ ലൂഗി ബഫണ്‍ ഇത്തവണ ഫൈനലിനിറങ്ങുക. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003ല്‍ ഓള്‍ഡ് ട്രാഫോഡില്‍ നാട്ടുകാരായ എ.സി മിലാനുമായി നടന്ന ഫൈനലിന്‍െറ ഷൂട്ടൗട്ടില്‍ രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയിട്ടും കിരീടം മാത്രം കൈപ്പിടിയിലൊതുക്കാനാകാതെ തലകുനിച്ച് മടങ്ങിയ ഓര്‍മകള്‍ മറക്കാന്‍ ഇത്തവണ വിജയം അനിവാര്യം. അന്ന് ബഫണ്‍ രണ്ട് സേവുകള്‍ നടത്തിയപ്പോള്‍ അദ്ദേഹത്തിന്‍െറ കൂട്ടുകാര്‍ അലസാണ്ട്രോ ബിറിന്‍ഡെലി, മാഴ്സലോ സലയേറ്റ, പൗലോ മൊന്‍േററോ എന്നിവര്‍ കിക്കുകള്‍ പാഴാക്കിയതോടെ കിരീടം യുവന്‍റസ് കൈവിടുകയായിരുന്നു.

സൈന നെഹ്‌വാളും പി. കശ്യപും ക്വാര്‍ട്ടര്‍ ഫൈനലില്‍

Posted: 04 Jun 2015 09:27 PM PDT

Image: 

ജകാര്‍ത്ത: ഒന്നാം റാങ്ക് നഷ്ടത്തിനിടയിലും കളത്തില്‍ ആഞ്ഞടിച്ച ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ റാണി സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റാങ്കിങ്ങില്‍ കയറ്റംകിട്ടിയ പി. കശ്യപും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
 ചൈനീസ് തായ്പേയ് താരം സൂ യാ ഷിങ്ങിനെ 21^13, 21^15 എന്ന സ്കോറിനാണ് 36 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന പരാജയപ്പെടുത്തിയത്. ബദ്ധവൈരിയായ ചൈനയുടെ ഷിസിയാന്‍ വാങ്ങാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.
ലോക അഞ്ചാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെ ഞെട്ടിച്ചാണ് 12ാം റാങ്കുകാരനായ കശ്യപ് ക്വാര്‍ട്ടറില്‍ കടന്നത്. 36 മിനിറ്റിനുള്ളില്‍  21^11, 21^14 എന്ന സ്കോറിനാണ് ഹോയെ കശ്യപ് കെട്ടുകെട്ടിച്ചത്. ഒന്നാം സീഡ്  ചൈനയുടെ ചെന്‍ ലോങ്ങാണ് കശ്യപിന്‍െറ ക്വാര്‍ട്ടറിലെ എതിരാളി.
അതേസമയം, ലോക റാങ്കിങ്ങില്‍ മൂന്നാമതായി കയറ്റംകിട്ടിയ ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജിന്‍റിങ് ആന്‍റണിയോട് തോറ്റുപുറത്തായി. സ്കോര്‍: 21^14, 20^22, 13^21.
ഡബ്ള്‍സില്‍ ഇന്ത്യന്‍പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വനി പൊന്നപ്പ സഖ്യവും പുരുഷ ഡബ്ള്‍സില്‍ പ്രണവ് ജെറി ചോപ്ര-അക്ഷയ് ദേവാല്‍കര്‍ സഖ്യവും പുറത്തായി.
 

ലിക്സി ജോസഫിനും പൂവമ്മക്കും വെള്ളി

Posted: 04 Jun 2015 09:25 PM PDT

Image: 
Subtitle: 
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്

വുഹാന്‍: ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എം.ആര്‍. പൂവമ്മയും ലിക്സി ജോസഫും വെള്ളി നേടി.
പൂവമ്മ 400 മീറ്റര്‍ ഓട്ടത്തിലും ലിക്ഷി ജോസഫ് ഹെപ്റ്റാത്തലണിലും വെള്ളി നേടി.
ഫൈനലില്‍ 53.07 സെക്കന്‍ഡിലാണ് പൂവമ്മ ഫിനിഷ് ചെയ്തത്. പക്ഷേ, ക്വാളിഫൈയിങ് റൗണ്ടിലെ മികച്ച വേഗമായ 52.94 ഫൈനലില്‍ പൂവമ്മക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 52.37 സെക്കന്‍ഡില്‍ ഓടിയത്തെിയ ചൈനയുടെ യാങ് ഹുയിഷെനാണ് സ്വര്‍ണം. കസാഖ്സ്താന്‍െറ അനസ്തേസിയ കുദിനോവ വെങ്കലം നേടി.
5,554 പോയന്‍റ് നേടിയാണ് ലിക്സി ജോസഫ് ഹെപ്റ്റാത്തലണില്‍ വെള്ളി നേടിയത്. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ പൂര്‍ണിമ ഹേമാംബരത്തിനാണ് വെങ്കലം. പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ജി. ലക്ഷ്മണന്‍ വെങ്കലം നേടിയതാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാംദിവസത്തെ മറ്റൊരു നേട്ടം. സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തിയാണ് ലക്ഷ്മണന്‍െറ പ്രകടനം. ഖത്തറിന്‍െറ മുഹമ്മദ് അല്‍ ഖാര്‍നി സ്വര്‍ണവും ബഹ്റൈന്‍െറ ആല്‍ബര്‍ട്ട് റോപ് വെള്ളിയും നേടി.
ഇന്ത്യയുടെ 4x100 മീറ്റര്‍ റിലേ ടീം വെങ്കലം നേടി. 44.73ലാണ് ടീം ഓടിയത്തെിയത്. അതേസമയം, ഇതേ ഇനത്തില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ആറാം സ്ഥാനത്തായി. രണ്ടിനത്തിലും ചൈന സ്വര്‍ണം പിടിച്ചെടുത്തു.
ലോങ്ജംപിലെ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അന്‍കിത് ശര്‍മയും പ്രേംകുമാറും യഥാക്രമം നാലാമതും അഞ്ചാമതും എത്തി. 400 മീറ്റര്‍ ഓട്ടത്തില്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കല ജേതാവായ ആരോഗ്യ രാജീവ് ഏഴാമതായി. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ശര്‍ബാനി നന്ദ അഞ്ചാമതായി ഫിനിഷ് ചെയ്തു. ജപ്പാന്‍െറ ചിസാട്ടോ ഫുക്കുഷിമയാണ് വേഗത്തിന്‍െറ റാണിയായി മാറിയത്. 11.23 സെക്കന്‍ഡിലാണ് ഫുക്കുഷിമ സ്വര്‍ണമണിഞ്ഞത്. കസാഖിന്‍െറ വിക്ടോറിയ സ്യാബ്കിന വെള്ളിയും ചൈനയുടെ വെയ് യോങ്ലി വെങ്കലവുമണിഞ്ഞു.
ഖത്തറിന്‍െറ നൈജീരിയന്‍ വംശജനായ ഓട്ടക്കാരന്‍ ഫെമി ഒഗുനോദ് ചാമ്പ്യന്‍ഷിപ്പിലെ അതിവേഗ താരമായി. 100 മീറ്റര്‍ 9.91 സെക്കന്‍ഡില്‍ മറികടന്നാണ് ഒഗുനോദ് സ്വര്‍ണപ്പതക്കമണിഞ്ഞത്. സ്വന്തം സമയം മെച്ചപ്പെടുത്തിയായിരുന്നു ഈ സുവര്‍ണനേട്ടം. ചൈനയുടെ സാങ് പെയ്മെങ് വെള്ളിയും (10.15) ഇറാന്‍െറ റസാ ഖാസ്മി (10.19) വെങ്കലവും നേടി.
കഴിഞ്ഞദിവസം ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടി ഇന്ദര്‍ജിത് സിങ് ഇന്ത്യയുടെ മാനംകാത്തിരുന്നു.
 

40 ലക്ഷം യു.എസ് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എഫ്.ബി. ഐ

Posted: 04 Jun 2015 09:01 PM PDT

Image: 

ന്യൂയോര്‍ക്ക്: 40 ലക്ഷം യു.എസ് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. സര്‍വീസിലുള്ളതും വിരമിച്ചവരുമായ സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഏജന്‍സി സെര്‍വറാണ് ഹാക്കിങ്ങിനിരയായത്. ചൈനീസ് ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കിങ് സംബന്ധിച്ച് എഫ്.ബി.ഐക്ക് ഏപ്രിലില്‍ സൂചന ലഭിച്ചിരുന്നു. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ആരാണ് ഹാക്കിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടത്തൊനായില്ളെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത് വ്യക്തികളെ ഇ^മെയിലിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

സംഭവത്തിന്‍െറ  പശ്ചാത്തലത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ സെര്‍വറുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സംഭവം അമേരിക്കയുടെ ഇന്‍റര്‍നെറ്റ് സുരക്ഷയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ചൈനീസ് ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കണമെന്ന് ചൈനയോട് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു.
 

മരുന്ന് കൊണ്ടുവരുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Posted: 04 Jun 2015 08:55 PM PDT

Image: 
ഇബ്ര (ഒമാന്‍): ചികിത്സക്ക് നാട്ടില്‍നിന്ന് ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചികിത്സക്കായി കൊണ്ടുവരുന്ന ലഹരിയടങ്ങുന്ന മരുന്നുകളുമായി നിരവധി പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ പിടിയിലായ സാഹചര്യത്തിലാണ് മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. ലഹരിയടങ്ങുന്ന മരുന്നുകള്‍ (നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗങ്ങളില്‍ പെടുന്നവ)കൊണ്ടുവരുന്നതിന് രോഗി ചികിത്സക്ക് വിധേയമാകുന്ന സ്ഥാപനത്തില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സര്‍ക്കുലര്‍ പറയുന്നു. 
ആറുമാസത്തിനുള്ളിലുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അംഗീകരിക്കുക. രോഗിയുടെ പേര്, വയസ്സ്, രോഗാവസ്ഥ, മരുന്നിന്‍െറ പേര്, ശക്തി, രോഗി കഴിക്കുന്ന അളവ് എന്നിവ ശരിയായ രീതിയില്‍ രേഖപ്പെടുത്തണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന് പകരം ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ചും മരുന്നുകള്‍ കൊണ്ടുവരാം.
 ഇവയിലും മുകളില്‍ പറഞ്ഞ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതോടൊപ്പം കൊണ്ടുവരുന്ന ഓരോ മരുന്നിന്‍െറയും അളവ്, ഡോക്ടറുടെ ഒപ്പ്, സീല്‍ എന്നിവയും ഉണ്ടാകണം. വ്യക്തിപരമായ ആവശ്യത്തിന് ഒരു മാസത്തെ മരുന്ന് മാത്രമേ കൊണ്ടുവരാന്‍ അനുവദിക്കൂ. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഒരു മാസത്തേക്കോ സന്ദര്‍ശനം ഒരു മാസത്തില്‍ താഴെയാണെങ്കില്‍ അത്രയും കാലത്തേക്കോ മാത്രമേ  മരുന്ന് കൊണ്ടുവരാവൂ. 
ഒരു മാസമാണോ സന്ദര്‍ശന കാലാവധിയാണോ ഏറ്റവും കുറഞ്ഞതെന്ന് പരിശോധിക്കും. ഒരു മാസത്തിലധികം മരുന്ന് കഴിക്കണമെന്നുള്ളവര്‍ പ്രാദേശിക ഹെല്‍ത്ത് സെന്‍റര്‍ സന്ദര്‍ശിച്ച് പരിശോധനക്ക് വിധേയമാകണം. 
ഇവിടെനിന്ന് ലഭിക്കുന്ന കുറിപ്പടി ഉപയോഗിച്ച് കഴിക്കുന്നതോ അല്ളെങ്കില്‍ അതിന്‍െറ പകരമുള്ളതോ ആയ മരുന്ന് ഒമാന്‍ വിപണിയില്‍നിന്ന് വാങ്ങാം. തുടര്‍ന്ന് കഴിക്കാനുള്ള മരുന്ന് ഒമാന്‍ വിപണിയില്‍ ലഭ്യമാകാത്തപക്ഷം ആരോഗ്യമന്ത്രാലയം ഡയറക്ടറേറ്റിന്‍െറ പ്രത്യേക അനുമതി വാങ്ങി നാട്ടില്‍നിന്ന് കൊണ്ടുവരാവുന്നതാണ്. 
രോഗി നേരിട്ടാണ് മരുന്ന് കൊണ്ടുവരുന്നതെങ്കില്‍ റെസിഡന്‍റ് കാര്‍ഡിന്‍െറ കോപ്പി കൈയില്‍ കരുതേണ്ടതാണ്. കൊണ്ടുവരുന്നത് ബന്ധുവാണെങ്കില്‍ അവരുടെയും രോഗിയുടെയും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പുകളും രോഗിയുടെ സമ്മതപത്രവും ഹാജരാക്കണം. 
അനുമതിയില്ലാതെ അധികമായി കൊണ്ടുവരുന്ന മരുന്നുകള്‍ പിടിച്ചെടുത്ത് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ നേതൃത്വത്തില്‍ നശിപ്പിക്കുമെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ അലി ബിന്‍ ഹംദാന്‍ അല്‍ റസിഹി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. നാര്‍കോട്ടിക്കോ സൈക്കോട്രോപ്പിക്കോ അല്ലാത്ത സാധാരണ മരുന്നുകള്‍ കൊണ്ടുവരാനും ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. മൂന്ന് മാസത്തേക്ക് മാത്രമേ ഇത്തരം മരുന്നുകള്‍ കൊണ്ടുവരാന്‍ അനുവദിക്കൂ. 
 

കണ്ണൂര്‍ സ്വദേശി യുവാവ് ബഹ്റൈനില്‍ കാറപകടത്തില്‍ മരിച്ചു

Posted: 04 Jun 2015 08:42 PM PDT

Image: 
മനാമ: കണ്ണൂര്‍ സ്വദേശി യുവാവ് ബഹ്റൈനില്‍ കാറപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കാട്ടിക്കൂട്ടത്തില്‍ അബൂബക്കറിന്‍െറ മകന്‍ ഫയാസ് (30) ആണ് മരിച്ചത്. അല്‍ബ ക്ളബിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. സനദിലെ മന്‍ഹാട്ടന്‍ ട്രേഡിങില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയായിരുന്നു. ഏഴു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ആറു വര്‍ഷത്തിലധികമായി ബഹ്റൈനിലുണ്ട്. 
മാതാവ്: ഫാത്തിമ. ഭാര്യ: അര്‍ഷാന. സഹോദരങ്ങള്‍: മുസ്തഫ (ബഹ്റൈന്‍), ഫായിസ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തന്‍ ബഷീര്‍ അമ്പലായി അറിയിച്ചു. 

പെട്രോള്‍ പമ്പ് തീപിടിത്തം: ഇനോക് അന്വേഷണം തുടങ്ങി

Posted: 04 Jun 2015 08:37 PM PDT

Image: 
ദുബൈ: ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണിന് സമീപം അല്‍ ഖുദ്സ് സ്ട്രീറ്റില്‍ ഇനോക് പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇന്ധനം നിറക്കാനത്തെിയ കാറിന്‍െറ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇന്ധനം നിറച്ചുകൊണ്ടിരിക്കെ കാറില്‍ നിന്ന് പെട്ടെന്ന് തീ ഉയരുകയും അതിവേഗം പമ്പിലേക്ക് പടരുകയുമായിരുന്നു. കാറും പമ്പും പൂര്‍ണമായും കത്തിനശിച്ചു. ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് 10 മിനുട്ടിനകം തീയണച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. 
പമ്പുകളില്‍ ഇന്ധനം നിറക്കാനത്തെുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇന്ധനം നിറക്കുന്നതിന് മുമ്പ് വാഹനത്തിന്‍െറ എന്‍ജിന്‍ ഓഫാക്കണം. ഇന്ധനം നിറക്കുന്നതിനിടെ വാഹനത്തിന്‍െറ ബോണറ്റ് തുറക്കരുത്. എന്‍ജിന് തകരാറുള്ളതായി സംശയമുണ്ടെങ്കില്‍ പമ്പ് ജീവനക്കാരുടെ സഹായത്തോടെ വാഹനം തള്ളി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. 
ടാങ്കില്‍ 25 ശതമാനം ഇന്ധനമെങ്കിലും എപ്പോഴും സൂക്ഷിക്കണം. മുഴുവന്‍ തീര്‍ന്നതിന് ശേഷം നിറക്കാമെന്ന് കരുതരുത്. പമ്പ് പരിസരത്ത് പുകവലിക്കാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ല. കാറിന്‍െറ എന്‍ജിന്‍ അമിതമായി ചൂടാകുന്നതും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. 
ഈ വര്‍ഷം മാത്രം 10 അപകടങ്ങള്‍ ഇത്തരത്തിലുണ്ടായി. ടാങ്കില്‍ നിന്ന് ഇന്ധനം തുളുമ്പി പുറത്തേക്ക് പോകുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കമ്പനി അറിയിച്ചു. 
 

2022 ലോകകപ്പ് ഖത്തറിനു പുറത്തേക്ക്‌...?

Posted: 04 Jun 2015 08:35 PM PDT

Image: 

ലണ്ടന്‍: ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഫയില്‍ അഴിമതി കളമാടി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവരുമ്പോള്‍, 2022 ലോകകപ്പിലേക്ക് കണ്ണുംനട്ട് ഇംഗ്ളണ്ടും ആസ്ട്രേലിയയും സ്വപ്നം നെയ്യുന്നു. യഥാക്രമം റഷ്യക്കും ഖത്തറിനും അനുവദിക്കപ്പെട്ട 2018, 2022 ലോകകപ്പുകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അഴിമതി വിവാദങ്ങള്‍ മുഴുവന്‍. മൂന്നുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ റഷ്യന്‍ ലോകകപ്പിന് അപകടഭീഷണിയില്ല എന്ന നിലയില്‍ എല്ലാവരുടെ കണ്ണും ഖത്തറിലേക്ക് നീളുന്നത് സ്വാഭാവികം. 2018ലെ വേദിക്കുള്ള പോരാട്ടത്തില്‍ റഷ്യയോട് പരാജയപ്പെട്ടവരാണ് ഇംഗ്ളണ്ട്. ഖത്തറിന് അവസരം നഷ്ടമായാല്‍ തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാം എന്നറിയിച്ചുകൊണ്ട് ഇംഗ്ളണ്ടും ആസ്ട്രേലിയയും രംഗത്തത്തെി. ബ്രിട്ടീഷ് കായിക മന്ത്രി ജോണ്‍ വിട്ടിങ്ഡെയ്ല്‍ പാര്‍ലമെന്‍റിലാണ് രാജ്യത്തിന്‍െറ സന്നദ്ധത വ്യക്തമാക്കിയത്. എന്നാല്‍, 2018ല്‍ റഷ്യ ആതിഥേയരാകുമ്പോള്‍ തൊട്ടുപിന്നാലെ വീണ്ടും ഒരു യൂറോപ്യന്‍ രാജ്യത്തിന് ഫിഫ അവസരം നല്‍കാനുള്ള സാധ്യതയും ചെറുതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഫിഫ ആവശ്യപ്പെട്ടാല്‍ രണ്ടിലൊന്ന് ആലോചിക്കാതെ സമ്മതം മൂളുമെന്ന് അദ്ദേഹം പാര്‍ലമെന്‍റിന് ഉറപ്പുനല്‍കി. അഴിമതി നടന്നുവെന്നതിന് ശക്തമായ തെളിവുണ്ടായാല്‍ വേദി പുനര്‍നിര്‍ണയത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. 2018 ലോകകപ്പ് നടത്താന്‍ ഫിഫ ആവശ്യപ്പെട്ടാലും ഒരുക്കമാണെന്ന് ഫുട്ബാള്‍ അസോസിയേഷന്‍ വക്താവ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അമേരിക്കന്‍, സ്വിറ്റ്സര്‍ലന്‍ഡ് അധികൃതര്‍ 2018, 2022 ലോകകപ്പ് വേദികള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കിലും സെപ് ബ്ളാറ്ററിന്‍െറ നേതൃത്വത്തിലുള്ള ഫിഫ, വേദി പുനര്‍നിര്‍ണയത്തിന് ഒരുക്കമല്ല എന്ന നിലപാടിലാണ്. എന്നാല്‍, ബ്ളാറ്റര്‍ രാജിസന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ളണ്ട് ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ സജീവമായത്.
വിക്ടോറിയ കായിക മന്ത്രി ജോണ്‍ ഇറന്‍ ആണ് ആസ്ട്രേലിയ വേദിയൊരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ആസ്ട്രേലിയയും അമേരിക്കയുമാണ് വേദിക്കായി മത്സരിച്ച് ഖത്തറിന് മുന്നില്‍ തോറ്റത്. അന്നത്തെ അവകാശവാദത്തിനായി നടത്തിയ തയ്യാറെടുപ്പുകള്‍ ലോകകപ്പിനെ സ്വീകരിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

അറിയാവുന്നതെല്ലാം പറയാന്‍ വാര്‍ണര്‍
പോര്‍ട് ഓഫ് സ്പെയിന്‍ (ട്രിനിഡാഡ്): ജീവനുതന്നെ ഭീഷണിയാകുമെങ്കിലും ഫിഫക്കുള്ളില്‍ നടക്കുന്ന അഴിമതിക്കഥകളില്‍ തനിക്കറിയാവുന്നതെല്ലാം അന്വേഷകര്‍ക്ക് മുന്നില്‍ തുറന്നു പറയുമെന്ന്, ഫിഫ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ട പ്രമുഖനായ ഫിഫ മുന്‍ വൈസ് പ്രസിഡന്‍റ് ജാക് വാര്‍ണര്‍. ടി.വി6 ചാനലില്‍വന്ന രാഷ്ട്രീയ പരിപാടിയിലൂടെയാണ് വാര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ജന്മനാട്ടിലും വിദേശത്തുമുള്ള അന്വേഷകരുമായി ബന്ധപ്പെടാന്‍ തന്‍െറ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ണര്‍ വ്യക്തമാക്കി. യു.എസ് ഏജന്‍സികള്‍ അന്വേഷിക്കുന്ന ഫിഫയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുള്ള രേഖകളും 2010 ട്രിനിഡാഡ്-ടുബേഗോ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ഫിഫക്കുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകളും തന്‍െറ പക്കലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡില്‍ അറസ്റ്റിലായ ഫിഫ ഒഫിഷ്യല്‍സില്‍ വാര്‍ണറും ഉള്‍പ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് തുക വാര്‍ണര്‍ ഫിഫയിലെ അഴിമതിയിലൂടെ സ്വന്തമാക്കിയതായാണ് ആരോപണം.

2010 ലോകകപ്പില്‍ അഴിമതി: നിഷേധിച്ച് വാല്‍കെ
സൂറിക്: 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് നല്‍കുന്നതിന് 10 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കപ്പെട്ടു എന്ന ആരോപണം നിഷേധിച്ച് ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെ രംഗത്ത്. ഫിഫ അക്കൗണ്ടുമായി ബന്ധപ്പെട്ട് അങ്ങനെ ഒരു കൈമാറ്റം നടന്നിട്ടില്ളെന്നും അഴിമതിക്കഥയില്‍ തന്‍െറ ‘റോള്‍’ എന്താണെന്ന് അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ഓപണ്‍: സെറീന^സഫറോവ ഫൈനല്‍

Posted: 04 Jun 2015 08:31 PM PDT

Image: 

പാരിസ്: ആദ്യ സെറ്റിലെ ഇടര്‍ച്ചക്ക് ശേഷം ശക്തമായി തിരിച്ചടിച്ച ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗ്ള്‍സ് ഫൈനലിലേക്ക് കുതിച്ചു. അനായാസ സെമി ജയവുമായി കുതിച്ച ചെക് റിപ്പബ്ളിക്കിന്‍െറ ലൂസി സഫറോവയാണ് ഫൈനല്‍ പോരാട്ടത്തില്‍ സെറീനയുടെ എതിരാളി. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ടിമിയ ബാസിന്‍സ്കിയെയാണ് 4^6, 6^3, 6^0ന് അമേരിക്കന്‍ താരം മുട്ടുകുത്തിച്ചത്.
സെമി ഫൈനലില്‍ സെര്‍ബിയന്‍ താരം അന ഇവാനോവിച്ചിനെ തകര്‍ത്തെറിഞ്ഞാണ് സഫറോവ ഫൈനലിലേക്ക് കുതിച്ചത്. പുരുഷ സിംഗ്ള്‍സില്‍ ഡേവിഡ് ഫെററിനെ ക്വാര്‍ട്ടറില്‍ തോല്‍പിച്ച് മുന്നേറിയ ബ്രിട്ടീഷ് താരം ആന്‍ഡി മറെ, നൊവാക് ദ്യോകോവിച്ചിനെതിരായ സെമി പോരാട്ടത്തിന് കളമൊരുക്കി.
വനിതാ സെമിയില്‍ ഏഴാം സീഡായ ഇവാനോവിചിനെ 7^5, 7^5ന് തോല്‍പിച്ചാണ് 13ാം സീഡായ സഫറോവ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. 28കാരിയായ ചെക് താരത്തിന്‍െറ ആദ്യ ഗ്രാന്‍സ്ളാം ഫൈനലാണിത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പെയിനിന്‍െറ ഫെററിനെ മറെ മറികടന്നത്. കനത്ത പോരാട്ടം കാഴ്ചവെച്ച ഫെറര്‍, 7^6(7^4), 6^2, 5^7, 6^1ന് തോല്‍വി സമ്മതിച്ചു.

‘ബോണ്‍സായി’യുമായി കുരുന്നുകള്‍

Posted: 04 Jun 2015 07:17 PM PDT

Image: 
Subtitle: 
വകുപ്പുതല പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ ഇന്ന് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും

മലപ്പുറം: ആണ്ടോടാണ്ട് ലോക പരിസ്ഥിതി ദിനം കൊണ്ടാടുമ്പോഴും പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്‍െറ മനോഭാവം തുറന്നു കാട്ടുകയാണ് വടക്കാങ്ങര ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രമായ ‘ബോണ്‍സായി’. പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ അസംബ്ളിയില്‍ വിതരണം ചെയ്ത മാവിന്‍തൈ നട്ടു പിടിപ്പിക്കാനാവാതെ കുട്ടി അനുഭവിക്കുന്ന വേദനയും നിരാശയുമാണ് വിശാഖ് പുന്ന സംവിധാനം ചെയ്ത 15 മിനിറ്റ് ചിത്രം പ്രേക്ഷകരോട് പറയുന്നത്.
അരീക്കോട് ഉഗ്രപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ വെള്ളിയാഴ്ച ‘ബോണ്‍സായി’ പ്രദര്‍ശിപ്പിക്കും. ‘നാടിന്‍െറ വീട്’ പേരില്‍ നടന്ന വടക്കാങ്ങര സ്കൂളിന്‍െറ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം തയാറാക്കിയത്. ‘പൂത്തും തളിര്‍ത്തും തണല്‍ നല്‍കിയും പ്രാണവായുവും തന്നെന്നെ കാത്തിടണേ...’ തുടങ്ങിയ വരികളിലുള്ള പ്രാര്‍ഥനയോടെ ചിത്രം ആരംഭിക്കുന്നു.
പരിസ്ഥിതി ദിനത്തില്‍ നല്‍കുന്ന തൈ വീട്ടില്‍ കൊണ്ടുപോയി നടണമെന്നും ഓരോ ദിവസവും ഇതിന്‍െറ വിശേഷങ്ങള്‍ ഡയറിയില്‍ കുറിക്കണമെന്നും അസംബ്ളിയില്‍ പ്രധാനാധ്യാപകന്‍െറ ഉപദേശം. നാലാം ക്ളാസ് വിദ്യാര്‍ഥി ഇഷാന്‍ ആബിദാണ് കേന്ദ്ര കഥാപാത്രം. സ്കൂളില്‍നിന്ന് ലഭിച്ച മാവിന്‍തൈ ഇഷാന്‍ ആദ്യം നട്ടത് സ്വന്തം വീട്ടുമുറ്റത്താണ്. റോഡില്‍ കൊണ്ടുപോയി വെക്കാനായിരുന്നു വീട്ടുകാരുടെ കല്‍പന. തുടര്‍ന്ന് റോഡില്‍ രണ്ടിടത്തും പിന്നീട് സ്കൂള്‍ ഗ്രൗണ്ടിലും കുഴിച്ചിട്ടപ്പോഴും വാഹനം കയറ്റിയും ചപ്പു ചവറുകളിട്ടും ആളുകള്‍ അതിനെ മനപ്പൂര്‍വമല്ളെങ്കിലും നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ രാത്രി വലിയ മാവിന്‍െറ ചിത്രം വരക്കാന്‍ തുടങ്ങുന്നു.
ദിവസങ്ങളെടുത്ത് നിറയെ മാമ്പഴങ്ങളുള്ള സ്വപ്നത്തിലെ മാവ് പൂര്‍ത്തിയാക്കുന്നുണ്ട് ഇഷാന്‍. ഓരോ ദിവസവും വെള്ളവുമായി തൈ നനക്കാന്‍ പോവുമ്പോള്‍ നിരാശയോടെ മാറ്റി നടേണ്ടി വരുന്ന കുട്ടി ഒടുവില്‍ ‘സുരക്ഷിത’ സ്ഥലം സ്വന്തം കിടക്കക്ക് സമീപമാണെന്ന് തിരിച്ചറിയുകയും ഡയറിയില്‍ ഒന്നും എഴുതാനാവാതെ മടക്കിവെക്കുകയുമാണ്. ജില്ലാതല പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്മെന്‍റ് അവരുടെ വെബ്സൈറ്റില്‍ ‘ബോണ്‍സായി’ അപ്ലോഡ് ചെയ്യുന്നുണ്ട്. ചിത്രം യൂടൂബിലും ഇന്ന് റിലീസാവും.
 ഷിനോസ് കാമറ നിര്‍വഹിച്ചിരിക്കുന്ന ‘ബോണ്‍സായി’യുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ സൈനുല്‍ ആബിദീന്‍, അബ്ദുറസാഖ്, പ്രസാദ് പുന്ന തുടങ്ങിയവരാണ്.
 

ഉണ്ണി മുറിക്കുന്ന മരത്തിന് ശിഖരങ്ങള്‍ ആയിരം

Posted: 04 Jun 2015 07:10 PM PDT

Image: 

തൊടുപുഴ: അന്നത്തിനായി ഓരോ മരത്തിനുമേലും അറക്കവാള്‍ ഓടിക്കുമ്പോഴും പകരം ഏത് മരത്തൈ നടുമെന്ന ചിന്തയിലാണ് ഉണ്ണി. തടിമില്ലിലെ ഇഷ്ടമില്ലാത്ത ജോലിക്കിടയിലും ഇടുക്കി പൂമാല സ്വദേശിയായ തോട്ടുകര ടി.കെ. ഉണ്ണി തൊടുപുഴയുടെ മണ്ണില്‍ നട്ടുവളര്‍ത്തിയത് ആയിരക്കണക്കിന് വൃക്ഷങ്ങള്‍. അന്യംനിന്ന ഒൗഷധ വൃക്ഷങ്ങള്‍ മുതല്‍ ഫലവൃക്ഷങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും.
മരങ്ങളെ പ്രാണനായി കരുതുന്ന ഈ 48കാരന്‍ തടിമില്ലിലെ സഹായിയായിട്ടാണ് ജോലി ചെയ്യുന്നത്. അതെന്തേ അങ്ങനെ എന്ന ചോദ്യത്തിന് ‘എനിക്കും കുടുംബത്തിനും വിശപ്പു മാറ്റേണ്ടേ’ എന്ന് ഉണ്ണി ചിരിക്കും. കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ജീവിതമായിരുന്നു ഉണ്ണിയുടേത്. കുഞ്ഞുനാളില്‍ കടയില്‍നിന്ന് വാങ്ങിയ തേങ്ങ മുളപൊട്ടിയതിനെ തുടര്‍ന്ന് വീട്ടിലായിരുന്നു കന്നി മരം നടല്‍. തെങ്ങിന്‍ തൈ വളര്‍ന്നതോടെ മരങ്ങളോടുള്ള സ്നേഹവും അണപൊട്ടി. ഉണ്ണിക്കൊപ്പം വീട്ടുമുറ്റത്തും ചുറ്റുവട്ടത്തും ചെടികളുടെയും മരങ്ങളുടെയും എണ്ണവും കൂടി.
തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ ചൂണ്ടിക്കാട്ടി ഇതെല്ലാം ഞങ്ങള്‍ നട്ടതാണെന്ന് ഉണ്ണി പറയും. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും കരിമണല്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍െറ ഐ.ബിയിലും പാചകക്കാരന്‍െറ കുപ്പായമിട്ട ഉണ്ണി പൊതുസ്ഥലങ്ങളിലും ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്തും വന്‍തോതില്‍ മരം വെച്ചുപിടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാതയുടെ ഇരുവശത്തും തണല്‍ വിരിച്ച് നില്‍ക്കുന്ന സന്യാസിക്കുടുക്ക, അത്തി, ഇത്തി, അരയാല്‍, പേരാല്‍, നീര്‍മരുത്, ഉങ്ങ് എന്നിങ്ങനെ നിരവധി വൃക്ഷങ്ങള്‍ ഉണ്ണി നട്ടതാണ്. നാടിന്‍െറ നാനാഭാഗത്തും ഉണ്ണിയുടെ ഹരിത സ്നേഹം പന്തലിച്ചു. മൂന്നു വര്‍ഷം മുമ്പാണ് തൊടുപുഴക്ക് സമീപം തടിമില്ലില്‍ സഹായിയായി എത്തിയത്. ജോലിക്കിടയിലെല്ലാം നഗരപാതയില്‍ പലയിടത്തും ഉണ്ണി മരങ്ങള്‍ നട്ടുകൊണ്ടിരുന്നു. ഇദ്ദേഹത്തെ തേടി ഇടുക്കി ജില്ലയിലെ നല്ല പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ആദരവും എത്തി.
ഭാര്യ പൊന്നുവും ബിരുദ വിദ്യാര്‍ഥി അക്ഷയും എട്ടാം ക്ളാസുകാരന്‍ അത്യുഷും സത്കര്‍മത്തിന് ഉണ്ണിക്ക് ഒപ്പമുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇളയ മകന് സ്കൂളില്‍നിന്ന് ലഭിച്ച മരത്തൈകള്‍ വെള്ളിയാഴ്ച പുരയിടത്തിന് സമീപം വെച്ചുപിടിപ്പിക്കാനുള്ള ജോലിയില്‍ വ്യാപൃതരാണ് ഈ കുടുംബം.

പരിസ്ഥിതിദിനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത്

Posted: 04 Jun 2015 06:57 PM PDT

Image: 

തിരുവനന്തപുരം: വനം വന്യജീവി, പരിസ്ഥിതി വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സുസ്ഥിര ജീവിതശൈലികള്‍ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനത്തിന്‍െറ പ്രമേയം. ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതിപരിപാലകനായി മാറണം എന്നതാണ് പ്രമേയത്തിന്‍െറ കാതല്‍.
ദിനാചരണത്തിന്‍െറ ഭാഗമായി വനം വകുപ്പ് സംസ്ഥാനത്ത് 1000 നക്ഷത്രവനങ്ങളും 700 ഒൗഷധവനങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ 1400 കുട്ടിവനങ്ങളും വെച്ചുപിടിപ്പിക്കും. നദീതീര സംരക്ഷണത്തിനായി ആദ്യഘട്ടത്തില്‍ 28 കിലോമീറ്റര്‍ ദൂരത്തില്‍ മുളന്തൈകള്‍ വെച്ചുപിടിപ്പിക്കും. ജൈവവൈവിധ്യ കലവറയായ കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. വാഹനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണിന്‍െറ അളവ് കുറക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി സഹകരിച്ച് കാര്‍ബണ്‍ ഓഫ്സെറ്റ് പദ്ധതി നടപ്പാക്കും.
പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും. പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്യുന്ന ഓരോ പ്രവൃത്തിയും രേഖപ്പെടുത്തിവെക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം, സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ബംഗ്ളാദേശ് ക്യാപ്റ്റന്‍ മഷ്റഫെ മുര്‍തസക്ക് അപകടത്തില്‍ പരിക്ക്

Posted: 04 Jun 2015 06:49 PM PDT

Image: 

മിര്‍പൂര്‍: ബംഗ്ളാദേശ് ഏകദിന ടീമിന്‍െറ ക്യാപ്റ്റന്‍ മഷ്റഫെ മുര്‍തസക്ക് വാഹനാപകടത്തില്‍ പരിക്ക്. രണ്ട് കൈകള്‍ക്കും പരിക്കേറ്റ മുര്‍തസയെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. കൈയില്‍ പ്ളാസ്റ്റര്‍ ഇട്ടിട്ടുണ്ട്.
പരിക്ക് ഗുരുതരമല്ളെന്നും ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി ബംഗ്ളാ ക്രിക്കറ്റ് അധികൃതര്‍ പറയുന്നു. ജൂണ്‍ 18നാണ് പരമ്പര ആരംഭിക്കുന്നത്. രാവിലെ വീട്ടില്‍നിന്ന് ഷേരേ ബംഗ്ളാ സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി സൈക്കിള്‍ റിക്ഷയില്‍ വരുമ്പോഴാണ് അപകടമുണ്ടായത്.

ഭൂമിയെ രക്ഷിക്കാന്‍ ശീലങ്ങള്‍ പുന:ക്രമീകരിക്കുക

Posted: 04 Jun 2015 06:40 PM PDT

Image: 
Subtitle: 
ഇന്ന് ലോക പരിസ്ഥിതിദിനം

പ്രകൃതിവിഭവങ്ങളുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, ആവാസവ്യവസ്ഥകളുടെ തകര്‍ച്ച, ഭക്ഷ്യ-ജല ദൗര്‍ലഭ്യം തുടങ്ങിയവ 700 കോടിയിലധികം വരുന്ന മനുഷ്യകുലത്തിന്‍െറ സ്വപ്നങ്ങളില്‍ ഉഷ്ണക്കാറ്റ് വിതക്കുന്ന ആസുരഘട്ടത്തിലാണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഗ്രഹവും 700 കോടി സ്വപ്നങ്ങളും കരുതലോടെ ഉപയോഗിക്കുക (Seven Billion Dreams, One Planet Consume with Care) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്‍െറ മുഖ്യപ്രമേയമായി ലോകം ചര്‍ച്ച ചെയ്യുന്നത്.
ഭൂമിയിലെ ജീവന്‍െറ നിലനില്‍പിനും മനുഷ്യകുലത്തിന്‍െറ സുസ്ഥിര വികസനത്തിനും അടിസ്ഥാന ആശ്രയമാണ് ജലം. പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷ, വ്യവസായ വികസനം, സാമൂഹികനീതി എന്നിവയെല്ലാം ജലലഭ്യതയെ മാത്രം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട്  ഭൂമിയിലെ ഏറ്റവും അമൂല്യവിഭവമായ ജലം, ഇപ്പോള്‍ ആഗോള പ്രതിസന്ധിയിലാണ്. ജലസുരക്ഷയാണ് ലോകത്തിന്‍െറ പ്രധാന ചര്‍ച്ചാവിഷയം. ലോക സാമ്പത്തിക ഫോറത്തിന്‍െറ 2012ലെ സര്‍വേപ്രകാരം സാമ്പത്തികപ്രശ്നങ്ങള്‍ കഴിഞ്ഞാല്‍ ലോകം നേരിടുന്ന മുഖ്യഭീഷണി ശുദ്ധജല പ്രതിസന്ധിയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍പ്രകാരം ലോകജനസംഖ്യയുടെ പത്തിലൊരു ഭാഗം ജനങ്ങള്‍ അഥവാ 75 കോടി ജനങ്ങള്‍ക്ക് ഉപയോഗത്തിന് വേണ്ട ശുദ്ധജലം ലഭിക്കുന്നില്ല. ഏകദേശം 250 കോടി ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ശുചീകരണസംവിധാനങ്ങളില്ല. 2025 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ മൂന്നില്‍രണ്ട് ഭാഗവും ജലദാരിദ്ര്യത്തിന്‍െറ പിടിയിലമരും.
കാലാവസ്ഥാ വ്യതിയാനവും അതുവഴിയുണ്ടാകുന്ന കാര്‍ഷികവിളകളുടെ നാശവും ലോകത്തിന്‍െറ ഭക്ഷ്യസുരക്ഷയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. എല്‍നിനോ പ്രതിഭാസം കാരണം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇനിയും എത്തിയിട്ടില്ല. പൂര്‍ണമായും മണ്‍സൂണിനെ മാത്രം ആശ്രയിക്കുന്ന ഇന്ത്യന്‍ കാര്‍ഷികോല്‍പാദന മേഖലയില്‍ ഇത് വമ്പിച്ച പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക എന്ന് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യലഭ്യതയിലും വിതരണത്തിലും ഭയാനകമായ അസന്തുലിത്വമാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. സമ്പന്നരാജ്യങ്ങളില്‍ ഏകദേശം 1.3 ബില്യണ്‍ ടണ്ണോളം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുമ്പോള്‍ ദരിദ്രരാജ്യങ്ങളില്‍ അത്രയധികം ജനങ്ങള്‍ വേണ്ടത്ര പോഷകാഹാരം ലഭിക്കാതെയും അതിലേറെ ജനങ്ങള്‍ മുഴുപ്പട്ടിണിയിലും ജീവിക്കുന്ന വിരോധാഭാസമാണ് ലോകത്ത് നിലനില്‍ക്കുന്നത്. ഭൂവിനിയോഗത്തിലുള്ള അസന്തുലിതത്വവും പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും ഭൂമിയുടെ ഉല്‍പാദനക്ഷമതയിലുണ്ടായ കുറവും ലോക ഭക്ഷ്യസുരക്ഷക്ക് വലിയ വെല്ലുവിളിയാണ്. ലോകത്തിലെ ഊര്‍ജോല്‍പാദനത്തിന്‍െറ 30 ശതമാനവും സമ്പന്നരാഷ്ട്രങ്ങള്‍ ഭക്ഷ്യോല്‍പാദനത്തിനായി ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളില്‍ 22 ശതമാനം സമ്പന്നരാഷ്ട്രങ്ങളുടെ സംഭാവനയാണ്. ഇവരുടെ അമിതോപഭോഗം വലിയതോതിലുള്ള പ്രകൃതിവിഭവചൂഷണത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നു.
ഭൂമിയില്‍ 70 ശതമാനത്തോളം ജലമാണെങ്കിലും അതിന്‍െറ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. 97 ശതമാനവും കടലിലെ ഉപ്പുവെള്ളമാണ്. ഈ മൂന്ന് ശതമാനത്തിന്‍െറ ഏറിയ പങ്കും മഞ്ഞുപാളികളായും ബാക്കിയുള്ളവ ഭൂഗര്‍ഭ ജലശേഖരമായും നിലകൊള്ളുന്നു. അതായത്, ഭൂമിയില്‍ ആകെയുള്ള ജലത്തിന്‍െറ ഒരു ശതമാനത്തിന്‍െറ നൂറിലൊരു അംശം മാത്രമാണ് ഉപയോഗപ്രദമായി നമുക്ക് ലഭിക്കുന്നത്. ജലചക്രമെന്ന അദ്ഭുത പ്രതിഭാസമാണ് ഭൂമിയില്‍ ജലലഭ്യത സാധ്യമാക്കുന്നത്. അനന്തമായ ഈ ജലചാക്രികതക്ക് ഭൂമിയില്‍ നിലനില്‍ക്കുന്ന വിവിധങ്ങളായ ആവാസ വ്യവസ്ഥകള്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. ജലചക്രവും ജൈവവൈവിധ്യവും ജലസമൃദ്ധിയും പരസ്പരപൂരകങ്ങളാണ്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥകളുടെ ശോഷണം, മലിനീകരണം, വികസനത്തിന്‍െറ ഭാഗമായുള്ള നഗരവത്കരണം, ടൂറിസം പദ്ധതികള്‍ എന്നിവ അനിയന്ത്രിതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത് ഈ ജലചാക്രികതയെ വളരെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.  
കേരളത്തിലും ശുദ്ധജല പ്രതിസന്ധി ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും കേരളത്തിന്‍െറ ഉല്‍പാദനക്ഷമതയെ ബാധിച്ചുകഴിഞ്ഞിട്ട് ഏറെനാളായി. 44 നദികളൊഴുകുന്ന നാടായിട്ടും വേനല്‍ക്കാലമായാല്‍ നാം അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. മഴലഭ്യതയിലുണ്ടാകുന്ന നേരിയ കുറവുപോലും നമ്മെ സാരമായി ബാധിക്കുന്നു. ഇതിനുള്ള പ്രധാന കാരണം നാം അവലംബിച്ചുപോകുന്ന തെറ്റായ ജലവിനിയോഗമാര്‍ഗങ്ങളും കേരളത്തിന്‍െറ സ്വാഭാവികമായ പാരിസ്ഥിതിക ഘടനക്ക് വന്ന കാതലായ മാറ്റങ്ങളുമാണ്. പാടങ്ങളും തോടുകളും കുളങ്ങളും കോള്‍നിലങ്ങളും പുഴകളും കണ്ടല്‍ക്കാടുകളും കായലുകളും തുടങ്ങി ചെറുതും വലുതുമായ തണ്ണീര്‍ത്തടങ്ങളുംകൊണ്ട് സമ്പന്നമായ അതിലോലമായ പാരിസ്ഥിതിക ഘടനയായിരുന്നു കേരളത്തിന്‍േറത്. എന്നാല്‍, തെറ്റായ ഭൂവിനിയോഗ രീതിയും മാറിമാറിവരുന്ന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സുസ്ഥിരമല്ലാത്ത വികസന പദ്ധതികളും നമ്മുടെ പരിസ്ഥിതിയെയും അതിന്‍െറ താളക്രമത്തെയും തകിടംമറിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കുളവും തോടും തണ്ണീര്‍ത്തടങ്ങളും ജലചക്രമെന്ന മഹാപ്രതിഭാസത്തില്‍ എങ്ങനെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നത് കേവലമായ ഒരു പ്രൈമറി സ്കൂള്‍ അറിവ് മാത്രമാണ്. എന്നാല്‍, ഈ ഒരു തിരിച്ചറിവുപോലുമില്ലാതെയാണ് അവനവന്‍െറ ഉദരപൂരണം മാത്രം ലക്ഷ്യമാക്കി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഭരണവര്‍ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ജില്ലകള്‍തോറും അന്താരാഷ്ട്ര വിമാനത്താവളം പണിയാന്‍ മുന്‍കൈയെടുക്കുമ്പോള്‍ ഏക്കറുകണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കപ്പെടുന്നു. കുടിവെള്ള സംരക്ഷണമെന്ന തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക സേവനത്തെ സൗകര്യപൂര്‍വം ഭരണവര്‍ഗം മറന്നുകളയുന്നു. കേരളത്തിന്‍െറ ജലഗോപുരങ്ങളാണ് പശ്ചിമഘട്ടം. എന്നാല്‍, ക്വാറികള്‍ക്ക് അനിയന്ത്രിതമായി പ്രവര്‍ത്തനാനുമതിയും ഖനനാനുമതിയും നല്‍കി ഈ ജലഗോപുരത്തിന്‍െറ നാശത്തിന് വേഗംകൂട്ടുന്നു.
വികസനം പരിസ്ഥിതി അനുവദിക്കുന്നിടത്തോളം മാത്രമെന്ന നൈതികതയെ ഭൂമി മുഴുവന്‍ ഞങ്ങളുടേത് മാത്രമാണ് എന്ന സ്വാര്‍ഥതക്ക് വഴിമാറ്റുന്നിടത്താണ് ലോകവും കൊച്ചുകേരളവും ഇന്നനുഭവിക്കുന്ന പാരിസ്ഥിതിക ദുരന്തം. ഇടവപ്പാതിയിലും കാലവര്‍ഷത്തിലും മഴവെള്ളം സംഭരിക്കുകയും ഭൂഗര്‍ഭജലസമ്പത്തിന്‍െറ റിസര്‍വോയറുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത സംവിധാനങ്ങളായ പുഴയും കുളവും തണ്ണീര്‍ത്തടങ്ങളും ഒരു തത്ത്വദീക്ഷയുമില്ലാതെ മലിനീകരിക്കുകയും മണ്ണിട്ടുമൂടുകയും ചെയ്തതാണ് കേരളം ഇന്നനുഭവിക്കുന്ന ശുദ്ധജല പ്രതിസന്ധിയുടെ കാതല്‍. അതേസമയം, 30 ശതമാനത്തിലധികം വനത്തിന്‍െറ ആവശ്യമെന്താ, പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് കാട്ടിലെ കുരങ്ങന്മാര്‍ക്കുവേണ്ടി മാത്രമാണ് എന്ന വിവേകരഹിതമായി പ്രസംഗിക്കുന്ന രാക്ഷസീയതയാണ് കേരളത്തിലെ ഭരണവര്‍ഗങ്ങളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. അവര്‍തന്നെയാണ് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ജൈവവൈവിധ്യ നിരീക്ഷണ കമ്മിറ്റി മുതല്‍ സംസ്ഥാന തലത്തിലുള്ള പശ്ചിമഘട്ട അതോറിറ്റിവരെ നീളുന്ന പാരിസ്ഥിതിക ജാഗ്രതയാര്‍ന്ന സുസ്ഥിര വികസന നിര്‍ദേശങ്ങള്‍  അടങ്ങിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വേണ്ടവിധത്തില്‍ ചര്‍ച്ചചെയ്യാതെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ഈ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശിച്ച തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ  ഇളവുകള്‍, ക്വാറികള്‍ക്കുള്ള ഖനനാനുമതിയിലെ ഉദാരതകളും കേരളത്തിന്‍െറ കുടിനീര് വറ്റിക്കാന്‍ എങ്ങനെ കാരണമാകുമെന്ന് ചര്‍ച്ച ചെയ്യാന്‍ കേരളീയ പൊതുമണ്ഡലം ഇനിയും തയാറായിട്ടില്ല.
പരിസ്ഥിതിദിനം ഓരോ വര്‍ഷവും മരംനടല്‍ ഉത്സവമായി കൊണ്ടാടുന്ന തിരക്കിലാണ് കേരളത്തിലെ മത-രാഷ്ട്രീയ സംഘടനകള്‍. ഓരോ വര്‍ഷവും ഒരേ സ്ഥലത്തുതന്നെ മരം നട്ട് പോവുക എന്നതിലപ്പുറം മണ്ണിനും മനുഷ്യനും വേണ്ടി പരിസ്ഥിതി ജാഗ്രതയാര്‍ന്ന സക്രിയമായ ഇടപെടലുകള്‍ ആവിഷ്കരിക്കപ്പെടാറില്ല. പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്‍െറ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍, ഇനിയുമേറെ തലമുറകള്‍ക്കായി നമ്മുടെ ഭൂമിയെ കരുതിവെക്കേണ്ടതുണ്ട് എന്നീ അടിസ്ഥാന പാരിസ്ഥിതിക വിദ്യാഭ്യാസമാണ് രാഷ്ട്രീയ നേതൃത്വങ്ങളും ഗവണ്‍മെന്‍റും നിര്‍ബന്ധമായും നേടേണ്ടത്. ഭൂമിയും പ്രകൃതിയും ഉല്‍പാദന ഉപാധി മാത്രമാണ്, കച്ചവട ചരക്കല്ല എന്ന ബോധ്യത്തോടെ ദീര്‍ഘകാലത്തേക്കുള്ള സുസ്ഥിര വികസന പദ്ധതികളാണ് ജനപ്രതിനിധികള്‍ ആസൂത്രണം ചെയ്യേണ്ടത്. ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും നിലനിര്‍ത്തിയാല്‍ മാത്രമേ ഭൂമിയില്‍ ജലപാനം ചെയ്ത് മരിക്കാന്‍ സാധ്യമാകൂ എന്ന് മനസ്സിലാക്കി കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും പ്രകൃതിസംരക്ഷണത്തിന് ജീവിതശീലങ്ങളെ പുന$ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് പരിസ്ഥിതിദിനാചരണത്തിലൂടെ നമുക്ക് സാധ്യമാകേണ്ടത്. നമുക്ക് ചുറ്റുമുള്ള കുളങ്ങളും പുഴകളും മഴക്കാടുകളും മഴക്കുഴികളും മാലിന്യങ്ങളില്‍നിന്നും കൈയേറ്റങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ നാം ഉറക്കമിളച്ചും കാത്തിരിക്കേണ്ടതുണ്ട്. തലതിരിഞ്ഞ വികസനനയങ്ങള്‍ക്കെതിരെ മാനിഷാദകള്‍ ഉയര്‍ന്നില്ളെങ്കില്‍ തൊണ്ട വരണ്ട് മരിച്ചുവീഴാനായിരിക്കും    ഇനി വരുന്ന തലമുറകളുടെ വിധി.

ഈ വിഷക്കൂട്ടുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഇനിയെങ്കിലും വിളമ്പരുത്

Posted: 04 Jun 2015 06:33 PM PDT

Image: 

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാതലിനു സ്നേഹപൂര്‍വം വിളമ്പിക്കൊടുക്കുന്ന മാഗി നൂഡ്ല്‍സ് മാരക വിഷാംശങ്ങള്‍ കലര്‍ന്ന ഒരു ഭക്ഷണപദാര്‍ഥമാണെന്ന് എത്രപേര്‍ ഇതിനുമുമ്പ് മനസ്സിലാക്കിയിട്ടുണ്ട്? എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി സ്വിസ് ബഹുരാഷ്ട്രകമ്പനിയായ നെസ്ലെ ഉല്‍പാദിപ്പിക്കുന്ന മാഗി നൂഡ്ല്‍സിനെക്കുറിച്ച് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതും സത്വരശ്രദ്ധ ആവശ്യപ്പെടുന്നതുമാണ്. മാഗിയില്‍ അനുവദനീയമായ തോതിന്‍െറ പതിന്മടങ്ങ് അളവില്‍ ഈയവും മോണോസോഡിയം ഗ്ളൂട്ടാമേറ്റ് (എം.എസ്.ജി) എന്ന രാസപദാര്‍ഥവും കലര്‍ന്നിട്ടുണ്ട് എന്നാണ് വിദഗ്ധപരിശോധനയില്‍ കണ്ടത്തെിയിരിക്കുന്നത്. രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന ഈ പദാര്‍ഥത്തിന്‍െറ അമിതസാന്നിധ്യം നാഡീവ്യൂഹങ്ങളെ തളര്‍ത്തുകയും തലവേദന, അമിതദാഹം, അസ്വസ്ഥത എന്നിവക്ക് കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. യു.പിയിലെ ബാരാബംഗി ആസ്ഥാനമായ ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ വി.കെ. പാണ്ഡെ എന്ന ഉദ്യോഗസ്ഥന്‍ മുന്‍കൈയെടുത്ത് മാഗി സാമ്പ്ളുകള്‍ ഗോരഖ്പൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണത്രെ ഈയത്തിന്‍െറ തോത് അനുവദിച്ചതിലും 17 ഇരട്ടി കൂടുതലാണെന്ന് കണ്ടത്തെിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം ഇതോടെ മുഴുവന്‍ സംസ്ഥാനങ്ങളോടും ആവശ്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഈ ദിശയില്‍ സത്വര നടപടി സ്വീകരിച്ചത് കേരളമാണെന്ന് പറയാം. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ രണ്ടായിരത്തോളം ഒൗട്ട്ലെറ്റുകളില്‍ മാഗി വില്‍പന താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെച്ചപ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി. ബിഗ്ബസാര്‍, നീലഗിരീസ് തുടങ്ങിയ ചില്ലറ വില്‍പന ശൃംഖലകളും ഉപഭോക്താക്കളുടെ ഉത്കണ്ഠ കണക്കിലെടുത്ത് സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന ബ്രാന്‍ഡിന്‍െറ വില്‍പന ഒഴിവാക്കിയത് നെസ്ലെയെ പോലുള്ള ഭക്ഷണപദാര്‍ഥ വിതരണ രംഗത്തെ അതികായന്മാര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു. ഏറ്റവുമൊടുവിലായി, നമ്മുടെ സൈനികരോട് ആരോഗ്യത്തിന് ഹാനികരമായ ഇത്തരം സാധനങ്ങള്‍ വര്‍ജിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതും പട്ടാള കാന്‍റീനില്‍നിന്ന് മാഗി  എടുത്തുമാറ്റിയതും ശ്രദ്ധേയമായ കാല്‍വെപ്പായി.
നെസ്ലെ ഇന്ത്യയുടെ അവകാശവാദം എന്താണെങ്കിലും ശരി വിദഗ്ധപരിശോധനയില്‍ കണ്ടത്തെിയ മാരകപദാര്‍ഥങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി നിഷേധിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. 13 പാക്കറ്റുകള്‍ പരിശോധിച്ചതില്‍ 10 എണ്ണത്തിലും ഉയര്‍ന്ന തോതില്‍ ഈയം കണ്ടത്തെിയെന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ വെളിപ്പെടുത്തിയത്. പത്ത് സാമ്പ്ളുകളില്‍ മോണോസോഡിയം ഗ്ളൂട്ടാമേറ്റ് അനുവദിച്ചതിലും എത്രയോ ഇരട്ടി കൂടുതലാണെന്നും തെളിഞ്ഞിരിക്കുകയാണത്രെ. ബിഹാര്‍ കോടതി ഇത്തരം കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍ നെസ്ലെ ഇന്ത്യയുടെ മേലാളന്മാര്‍ക്കും ഇവരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചനും മാധുരി ദീക്ഷിതിനും പ്രീതി സിന്‍റക്കും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഹരിയാന, ഒഡിഷ, ഗുജറാത്ത്, അസം, കര്‍ണാടക തുടങ്ങിയ സംസ്ഥാന സര്‍ക്കാറുകള്‍ നെസ്ലെ ഉല്‍പന്നങ്ങളുടെ ലാബ് പരിശോധനക്കായി നടപടി സ്വീകരിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടയില്‍, നെസ്ലെയുടെതന്നെ പാല്‍പൊടിയില്‍ ജീവനുള്ള പുഴുക്കളുടെ (ലാര്‍വ) സാന്നിധ്യം വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്, വന്‍കുത്തകകള്‍ കണ്ണഞ്ചിപ്പിക്കുന്ന കവറുകള്‍ക്കുള്ളില്‍ നമുക്കായി കരുതിവെച്ചിരിക്കുന്നതിന്‍െറ നിലവാരം എന്താണെന്ന് പറഞ്ഞുതരുന്നു. സര്‍ക്കാറും ജനങ്ങളും അതീവ ഗൗരവത്തോടെ കൈകാര്യംചെയ്യേണ്ട വിഷയമാണിത്. 125 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യം ബഹുരാഷ്ട്രകുത്തകകളുടെ സ്വപ്നതുല്യമായ വിപണിയാണ്. ദിനേന വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്‍െറ ഭക്ഷണരീതിയെയും അഭിരുചികളെയും പരമ്പരാഗത ജീവിത കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചാണ് കുത്തക കമ്പനികള്‍ വിവിധ പേരുകളിലും ബ്രാന്‍ഡുകളിലും അവരുടെ ഉല്‍പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കുന്നത്.
നൂഡ്ല്‍സ് മാത്രമല്ല, കുത്തകകമ്പനികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന ചിപ്സുകളും ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളുമെല്ലാം വിഷമയമാണെന്ന് വിദഗ്ധര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും അറിയാഞ്ഞിട്ടല്ല അവര്‍ക്ക് ചന്തപ്പറമ്പ് ഒരുക്കിക്കൊടുക്കാന്‍ അമിതാവേശം കാട്ടുന്നത്. ഇത്തരം കമ്പനികള്‍ പുതുതലമുറയെയാണ് മുഖ്യമായും ഉന്നംവെക്കുന്നത്. അവരില്‍ തങ്ങളുടെ ഉല്‍പന്നങ്ങളോട് താല്‍പര്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ ചേരുവകള്‍, ആരോഗ്യത്തിന് എത്ര ഹാനികരമായാലും ശരി, പരമാവധി ചേര്‍ക്കുന്നു. അവയില്‍ മിക്കതും മാരകവിഷപദാര്‍ഥങ്ങളാണ്. ആരോഗ്യത്തിന് ദോഷകരമാവുന്ന ഇത്തരം പദാര്‍ഥങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ആരോഗ്യമന്ത്രാലയവും ആ രംഗത്തെ വിദഗ്ധരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാഗിയിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ മയക്കിയെടുത്ത നെസ്ലെയെ രക്ഷിക്കാന്‍ സര്‍ക്കാറോ ഉദ്യോഗസ്ഥവൃന്ദമോ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തില്ളെന്ന് ആര്‍ക്കെങ്കിലും ഉറപ്പുതരാന്‍ സാധിക്കുമോ?

കടലിലെ ഒഴുകുന്ന കൊട്ടാരം കൊച്ചിയില്‍

Posted: 04 Jun 2015 11:24 AM PDT

Image: 

മട്ടാഞ്ചേരി: കടലിലെ ഒഴുകുന്ന കൊട്ടാരം ‘ക്വാണ്ടം ഓഫ് ദ സീസ്’ കൊച്ചി തീരമണഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കപ്പല്‍ അഴിമുഖത്തത്തെിയത്. ആദ്യമായാണ് ക്വാണ്ടം ഓഫ് ദ സീസ് ഇന്ത്യന്‍ തുറമുഖത്തത്തെുന്നത്. 18 നിലകളുള്ള കപ്പലില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സിനിമാ വിനോദത്തിന് മൂന്ന് ത്രീഡി തിയറ്ററുകള്‍, മൂന്ന് നീന്തല്‍ കുളങ്ങള്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍ കോര്‍ട്ടുകള്‍, റോളിങ് സ്കേറ്റിങ്, ഐസ് സ്കേറ്റിങ് സൗകര്യങ്ങള്‍, വാട്ടര്‍ തീം പാര്‍ക്ക്, അക്വാ തിയറ്റര്‍, ഐസ് ഷോകള്‍ എന്നിവക്കൊപ്പം ആയുര്‍വേദ മസാജിങ് സംവിധാനമുള്ള ആശുപത്രി, പത്ത് റസ്റ്റോറന്‍റുകള്‍ (ഇതില്‍ ഒന്നില്‍ ഭക്ഷണം എത്തിക്കുന്നത് റോബോട്ടുകള്‍) എന്നിങ്ങനെ അതിശയകരമായ സംവിധാനങ്ങളാണ് ആഡംബരകപ്പലിന്‍െറ പ്രത്യേകത. യാത്രക്കാര്‍ക്ക് വായുവില്‍ പറക്കാന്‍ കഴിയുന്ന സ്കൈ ഡൈവിങ് സിമുലേറ്റര്‍, 15 ബാറുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍, കുട്ടികള്‍ക്ക് വിനോദ സൗകര്യങ്ങള്‍ എന്നിങ്ങനെ സൗകര്യങ്ങളും കപ്പലിലുണ്ട്. 3875 യാത്രക്കാരുമായി മസ്കത്തില്‍നിന്ന് കൊച്ചിയിലത്തെിയ കപ്പല്‍ വെള്ളിയാഴ്ച വൈകുന്നേരം മലേഷ്യയിലേക്ക് യാത്ര തിരിക്കും.

വെള്ളിയാഴ്ച 11 ന് കപ്പലിനകത്തുതന്നെയാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം ഒരുക്കിയിരിക്കുന്നത്. 1600 ജീവനക്കാരുമായത്തെിയ കപ്പലിന് 384 മീറ്ററാണ് നീളം. രണ്ടായിരത്തോളം യാത്രക്കാര്‍ വെള്ളിയാഴ്ച കപ്പലില്‍നിന്ന് കൊച്ചി സന്ദര്‍ശിക്കാനിറങ്ങും. പകരം കൊച്ചിയില്‍നിന്ന് കയറുന്ന യാത്രക്കാരുമായാണ് കപ്പല്‍ യാത്ര തുടരുക. വില്ലിങ്ടണ്‍ ഐലന്‍ഡിലെ ജേയെം ബക്ഷി കമ്പനിയാണ് കപ്പലിന്‍െറ ഏജന്‍റ്. യാത്രക്കാരില്‍ പലരും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ, കുമരകം ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ളവരാണ്. നൂറുകണക്കിന് വാഹനങ്ങള്‍ ഇവര്‍ക്കായി പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP