കോങ്ങാട്: സംസ്ഥാനപാതയില്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി ജങ്ഷനില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകട ഭീഷണിയാകുന്നു. മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ബസ് സ്റ്റാന്‍ഡ് വരെയാണ് വാഹനങ്ങള്‍ തോന്നിയപോലെ നിര്‍ത്തിയിടുന്നത്. കോങ്ങാട് ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനും കുരുക്ക് ഒഴിവാക്കാനും ടാക്സി വാഹനങ്ങള്‍ക്ക് പ്രത്യേകം പാര്‍ക്കിങ് ഏരിയ നിജപ്പെടുത്തിയിരുന്നു. എന്നാല്‍, നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കിങ് ചെയ്യുന്ന രീതി മാറിയിട്ടില്ല. കോങ്ങാട് ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ മുമ്പ് ആവശ്യത്തിന് നിയമപാലകരെ നിയമിച്ചിരുന്നു. ഇപ്പോള്‍ ഗതാഗത തടസ്സമുണ്ടാവുമ്പോള്‍ വാഹനങ്ങളിലത്തെി കുരുക്ക് ഒഴിവാക്കുകയാണ് ചെയ്യുന്നത്.
മഞ്ചേശ്വരം: അഞ്ചുവര്‍ഷത്തെ ഭരണകാലാവധിയില്‍ വികസന നേട്ടങ്ങളുടെ പട്ടിക ഭരണപക്ഷം നിരത്തുമ്പോള്‍ പ്രതിപക്ഷത്തിനും പരാതിയില്ല. എന്നാല്‍, ആതുരസേവന മേഖല ഇതിന് ഒരു അപവാദമായി നിലനില്‍ക്കുന്നു.വിവിധ കാലയളവിലെ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എട്ടാംസ്ഥാനവും കരസ്ഥമാക്കിയ ബ്ളോക്കാണ് മഞ്ചേശ്വരം. നാലാംതരം തുല്യതാ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളെ പരീക്ഷയെഴുതിച്ച് വിജയം നേടിയതിന് 2014-15ല്‍ നവജ്യോതി പുരസ്കാരം, മാലിന്യ നിര്‍മാര്‍ജനത്തിന് 2012-13ല്‍ നിര്‍മല്‍ പുരസ്കാരം, ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ)യില്‍ ഗുഡ് സര്‍വിസ് പുരസ്കാരം എന്നിവ മഞ്ചേശ്വരം കരസ്ഥമാക്കി. ഭവന നിര്‍മാണത്തില്‍ പട്ടികജാതി -640, പട്ടികവര്‍ഗം 341, ന്യൂനപക്ഷം 342, പൊതുവിഭാഗം 412 ഉള്‍പ്പെടെ 1735 പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കി. കാര്‍ഷിക മേഖലയുടെ വികസനത്തിന് 37 ലക്ഷം രൂപയും ക്ഷീര വികസനത്തിന് നാലുലക്ഷവും വികലാംഗ ക്ഷേമത്തിന് 36 ലക്ഷവും വികലാംഗര്‍ക്ക് ടൂവീലര്‍ നല്‍കുന്ന പദ്ധതിക്ക് 6.5 ലക്ഷവും സ്ത്രീകളുടെയും കുട്ടികളുടെയും മേഖലക്ക് 58 ലക്ഷം രൂപയും വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്തു. തുടങ്ങിവെച്ച ഒരു പദ്ധതിയും പകുതിക്കുവെച്ച് നിര്‍ത്തിയിട്ടില്ളെന്ന് ബ്ളോക്കിന് അവകാശപ്പെടാം. എന്നാല്‍, ആതുരസേവന രംഗത്ത് അടിസ്ഥാന വികസനത്തിന് ഫണ്ടുപയോഗിച്ചതല്ലാതെ ഈ രംഗത്തെ ഉദ്യോഗസ്ഥ വിടവ് നികത്താനോ പ്രവര്‍ത്തനം കാര്യക്ഷമതയിലേക്ക് കൊണ്ടുവരുന്നതിലോ ബ്ളോക് പരാജയമാണ്. ബ്ളോക്കിന് കീഴിലുള്ള രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരെ നിയമിക്കാനോ മറ്റു ജീവനക്കാരെ നിയമിക്കാനോ സാധിച്ചിട്ടില്ല. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ തസ്തിക വെട്ടിക്കുറച്ചത് തടയാനും ഫലപ്രദമായി ഇടപെടാനും കഴിഞ്ഞില്ളെന്ന ആരോപണവും നിലനില്‍ക്കുന്നു.ബ്ളോക് പഞ്ചായത്ത് രൂപവത്കൃതമായ ആദ്യകാലത്ത് ബി.ജെ.പിക്ക് ഭരണം നടത്താനും പിന്നീടുള്ള സമയത്ത് പ്രതിക്ഷപ നേതൃസ്ഥാനവുമുണ്ടായിരുന്ന മഞ്ചേശ്വരം ബ്ളോക്കില്‍ ഇത്തവണ അവര്‍ സംപൂജ്യരാണ്. കോണ്‍ഗ്രസിന് ഇത്തവണ ആദ്യമായാണ് ഭരണപങ്കാളിത്തം ഇവിടെ ലഭിച്ചത്.
ലണ്ടന്‍: വിസില്‍ ബ്ലോവര്‍ എഡ്വേര്‍ഡ് സ്നോഡന്‍െറ ഫയലുകള്‍ ചൈനയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസിന്‍െറയും ബ്രിട്ടന്‍െറയും രഹസ്യ നീക്കങ്ങള്‍ മനസിലാക്കാനാണ് ഇരുരാജ്യങ്ങളും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്. ബ്രിട്ടണിലെ സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫയലുകളില്‍ നിന്ന് റഷ്യന്‍^ചൈനീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്രിട്ടണ്‍ അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ M16നെ (സീക്രട്ട് ഇന്‍റലിജന്‍സ് സര്‍വീസ്) വിദേശത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതാണ് ഇതിന് കാരണം.
യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സി വന്‍തോതില്‍ പൗരന്‍മാരുടെ ഇ^മെയിലുകളടക്കം രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നത് എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്‍' പത്രവുമായി ചേര്‍ന്നാണ് സ്നോഡന്‍ അതീവ രഹസ്യമായ രേഖകള്‍ പുറത്തുകൊണ്ടുവന്നത്. അതിനുശേഷം ഹോങ്കോങ്ങിലും പിന്നീട് റഷ്യയിലും സ്നോഡന്‍ അഭയം തേടുകയായിരുന്നു. ഇപ്പോള്‍ മോസ്കോയിലാണ് സ്നോഡന്‍ താമസിക്കുന്നത്.
അതേസമയം ഡൗണിങ് സ്ട്രീറ്റ് (M16)അധികൃതര്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയാറായില്ല.
പയ്യന്നൂര്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യ വകുപ്പിന്‍െറ കണക്കെടുപ്പിലാണ് പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതായുള്ള സ്ഥിരീകരണം. ഈ വര്‍ഷം 800ഓളം പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് വിവരം. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടത്തെിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം 19 പേര്‍ക്കും തിരുവനന്തപുരത്ത് ആറുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായാണ് കണക്ക്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രവേശിക്കപ്പെട്ടവര്‍ മാത്രമാണ് കണക്കില്‍ ഇടം പിടിക്കുന്നത്. മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നവര്‍ ഇതിനുപുറമെയാണ്. ഈ മാസം തന്നെ പനി ആറുപേരുടെ ജീവന്‍ അപഹരിച്ചതായാണ് കണക്ക്. പരിയാരം മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മാത്രം 60ഓളം ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. മഴ തുടങ്ങിയതോടെയാണ് പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. മഴ തുടങ്ങുമ്പോള്‍ തന്നെ ഡെങ്കിപ്പനി വ്യാപകമായത് ആശങ്ക വര്‍ധിപ്പിക്കുന്നു. 2015-16 വര്‍ഷത്തില്‍ ഡെങ്കിപ്പനി വ്യാപകമാവാന്‍ സാധ്യതയുണ്ടെന്ന് മുമ്പ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ആരോപണമുണ്ട്. മഴക്കാലപൂര്‍വ ശുചീകരണം ശക്തമാക്കാത്തതാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ കാരണമായത്. മിക്ക പ്രദേശങ്ങളിലും കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമുണ്ട്. ബോധവത്കരണത്തിന്‍െറ അഭാവവും രോഗം പടരാന്‍ കാരണമാണ്. മിക്ക രോഗികളും പനി ചികിത്സ നടത്തി ഫലം കാണാത്തപ്പോഴാണ് വിദഗ്ധ ചികിത്സതേടി മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും എത്തുന്നത്. പനി, വിറയല്‍, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടയുടന്‍ തന്നെ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തി സ്ഥിരീകരിച്ചാല്‍ ജീവഹാനി തടയാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനുപകരം രോഗം ലാഘവത്തോടെ കാണുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. മഴക്കാലം തുടങ്ങിയതിനു ശേഷം ജീവനു ഭീഷണിയുയര്‍ത്തി എച്ച് വണ്‍ എന്‍ വണും സജീവമായി രംഗത്തുണ്ട്. ഈ വര്‍ഷം 375ഓളം പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. മഴ തുടങ്ങി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 175 ആണ്. ഇതില്‍ ആറുപേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെയായി എച്ച് വണ്‍ എന്‍ വണ്‍ ജീവന്‍ അപഹരിച്ചവരുടെ എണ്ണം 43 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് 62 കേസുകളാണ്. ഇതില്‍ മരണ സംഖ്യ 15ഉം. ഇക്കഴിഞ്ഞ ബുധനാഴ്ച മാത്രം 22 പേര്‍ക്കും ചൊവ്വാഴ്ച 26 പേര്‍ക്കും തിങ്കളാഴ്ച 16 പേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. എന്നാല്‍, ഈ വര്‍ഷം വൈറല്‍ പനി ബാധിച്ചവരുടെ എണ്ണം കുറവാണ്. വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് ഈ വര്‍ഷം പ്രമുഖ ആശുപത്രികളില്‍ എത്തുന്നത്. എന്നാല്‍, മഴ കനത്തതോടെ പനി ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടുകയണ്. എലിപ്പനിയും പല മേഖലകളിലും ജീവനു ഭീഷണിയാവുന്നുണ്ട്. മഴക്കാലം സജീവമാകുന്നതോടെ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍.
തിരൂര്‍: മകളുടെ വിവാഹത്തിന് സ്വര്‍ണം കടം നല്‍കിയ ജ്വല്ലറിയില്‍ ആത്മഹത്യാശ്രമിച്ച പിതാവ് മരിച്ചു. നിറമരുതൂര്‍ കാളാട് പാട്ടശേരി വീട്ടില്‍ ഇസ്മയിലാണ് (50) മരണത്തിന് കീഴടങ്ങിയത്. താഴെപ്പാലത്തെ ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ളേഴ്സില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റയുടന്‍ ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തീ കൊളുത്തുന്നത് തടയാന്‍ ശ്രമിച്ച ജ്വല്ലറി ജീവനക്കാരനും പരിക്കേറ്റിരുന്നു. ജ്വല്ലറി ജീവനക്കാരന്‍ പ്രജീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ഫെബ്രുവരിയില്‍ മകളുടെ വിവാഹത്തിനായി സ്വര്‍ണം വാങ്ങിയ വകയില്‍ 3.63 ലക്ഷം ഇസ്മയില്‍ ജ്വല്ലറിയില്‍ നല്‍കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറിയിലത്തെിയ ഇസ്മയില്‍ മാനേജര്‍ കെ.എം ആനന്ദുമായി സംസാരിക്കുകയും അവശേഷിക്കുന്ന തുക ഉടന്‍ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. തിരിച്ചുപോകാനൊരുങ്ങിയ ഇയാള്‍ കൈയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പിയിലെ പെട്രോള്‍ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
പെട്രോള്‍ ഒഴിക്കുന്നത് കണ്ട് എത്തിയ പ്രജീഷ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. അപ്പോഴേക്കും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ വസ്ത്രങ്ങളില്‍ പെട്രോള്‍ പടര്‍ന്ന പ്രജീഷിന്‍െറ ദേഹത്തും തീ പിടിക്കുകയായിരുന്നു. കൈകാലുകള്‍ക്കാണ് പ്രജീഷിന് പൊള്ളലേറ്റത്. ഷോറൂമിലെ ഫയര്‍ എക്സ്റ്റിന്‍ക്വിഷര്‍ ഉപയോഗിച്ച് ജ്വല്ലറി ജീവനക്കാരാണ് തീയണച്ചത്. പണം ലഭിക്കാനുള്ളവരുടെ വീടുകളില്‍ ഫീല്‍ഡ് സ്റ്റാഫിനെ അയച്ച കൂട്ടത്തില്‍ ഇസ്മയിലിന്‍െറ വീട്ടിലും പോയിരുന്നതായി ജ്വല്ലറി മാനേജര്‍ മൊഴി നല്‍കിയതായി എസ്.ഐ പറഞ്ഞു.
എന്നാല്‍ കുടിശിക ലഭിക്കാന്‍ നിരവധി തവണ ഇസ്മയിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ളെന്നും ആളെ വിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നും പ്രകോപനമില്ലാതെയായിരുന്നു ആത്മഹത്യാശ്രമമെന്നും ഷോറൂം മാനേജര്‍ കെ.എം ആനന്ദ് അറിയിച്ചിരുന്നു.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് സി.ഐ.എസ്.എഫ് ജവാന്‍മാരെ കസ്റ്റഡിയിലെടുത്തു. ബിഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത, മഹാരാഷ്ട്ര സ്വദേശി രാമോകി ദീപക് യശ്വന്ത്, ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിങ്, രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ എന്നിവരാണ് കസ്റ്റിയിലായത്. ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കത്തെിയ ഇവരെ കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന.
സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ തോക്ക് ലോഡ് ചെയ്ത് കൈവശം വച്ചിരുന്ന സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ജവാന്‍മാരെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. 33 പേരെ ചെന്നൈയിലേക്കും 34 പേരെ ബംഗളൂരുവിലേക്കുമാണ് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 25 ഓളം ജവാന്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
പെരിന്തല്‍മണ്ണ: പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന രാജ്യത്ത് യോഗ പ്രചരിപ്പിക്കുന്നതിനല്ല മുന്‍ഗണന നല്‍കേണ്ടതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യോഗ നല്ലതാണെങ്കിലും ആദ്യം ദാരിദ്ര്യം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണക്കടുത്ത് ഏലംകുളത്ത് 'ഇ.എം.എസിന്‍െറ ലോകം' ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശയാത്രകളില്‍ മാത്രമാണ് നരേന്ദ്രമോദി സര്‍ക്കാറിന് താല്‍പര്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ 26 ശതമാനം വര്‍ധിച്ചു. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കുന്ന നിലപാടുകളും സ്വീകരിക്കുന്നു. ഐതിഹ്യങ്ങളെപ്പോലും ശാസ്ത്രവുമായി ബന്ധിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്. ഇത്തരം വര്‍ഗീയവത്കരണത്തെ സി.പി.എം മുന്നില്‍നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ജനതാപാര്‍ട്ടികളുടെ ഐക്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കുപോക്കാണ്. സി.പി.എമ്മിന്‍െറ വീക്ഷണത്തില്‍ ഇടതുപാര്‍ട്ടികളുടെ ഏകോപനമെന്നത് പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനത്തിലുമുള്ള ഒരുമയാണ്. സമൂഹത്തെ ഉന്നതിയിലേക്ക് നയിച്ച വ്യക്തിയായിരുന്നു ഇ.എം.എസ്. അദ്ദേഹം കേരളത്തെ തൊഴിലാളി വര്‍ഗമെന്നും മുതലാളി വര്‍ഗമെന്നും രണ്ടായി വിഭജിച്ചു. മൂന്ന് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാറിന്‍െറയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറയും രാഷ്ട്രീയ ധാര്‍മികതയിലെ വ്യത്യാസം ജനം മനസ്സിലാക്കും. എല്ലാ ധാര്‍മികതകളും കാറ്റില്‍ പറത്തിയ യു.ഡി.എഫ് സര്‍ക്കാറിന് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം നടത്തിയ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ 'സീതാറാം യെച്ചൂരി-അഭിമുഖങ്ങള്‍', 'മാര്‍ക്സ് വായനകള്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയും ഇ.എം.എസിന്‍െറ മകള്‍ ഇ.എം. രാധയും ഏറ്റുവാങ്ങി. ഏലംകുളം മനയിലെ ഇ.എം. യദു, സീതാറാം യെച്ചൂരിയെ ഉപഹാരം നല്‍കി സ്വീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വാഗതവും വി. രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'ഇടതുപക്ഷ പരിപ്രേക്ഷ്യം-സമകാലിക കടമകള്‍' വിഷയത്തില്‍ നടന്ന സെമിനാര്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സി.എന്‍. ചന്ദ്രന്‍, പ്രഫ. പി.എസ്. ശ്രീകല, പ്രഫ. രാംകുമാര്‍, പ്രഫ. വി. ഷെഫീഖ് എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ആഷിഖ് സ്വാഗതവും എന്‍.പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പുല്‍പള്ളി: കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇരുളം മാതമംഗലം മഞ്ചേരിയില്‍ ത്രേസ്യാമ്മയാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. രണ്ടുമാസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ആദ്യ കുരങ്ങുപനി മരണമുണ്ടായത്. പുല്‍പള്ളി ദേവര്‍ഗദ്ദ കോളനിയിലെ ഓമനയാണ് അന്ന് മരിച്ചത്. ശേഷം തൊട്ടടുത്ത ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ ഏഴുപേര്‍ ദിവസങ്ങള്‍ക്കകം മരിച്ചു. ഈ കോളനിയില്‍നിന്ന് ഏറെ അകലെയല്ല ഇരുളം മാതമംഗലം. കഴിഞ്ഞ ഒരുമാസത്തിനിടെ ഈ പ്രദേശത്തുനിന്ന് പത്തോളം പേര്‍ ചികിത്സ തേടി. ജനറല്‍ വിഭാഗത്തില്‍പെട്ട ആളുകളായിരുന്നു ഇവരെല്ലാം. വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച 100ഓളം പേര്‍ ചികിത്സയിലുണ്ട്. ഇരുളം മാതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 20ഓളം കുരങ്ങുകള്‍ ചത്തിട്ടുണ്ട്. മരിച്ച ത്രേസ്യാമ്മയുടെ കൃഷിയിടത്തിലും കുരങ്ങിനെ ചത്തനിലയില്‍ കണ്ടത്തെിയിരുന്നു. ഇവിടെനിന്നാകാം രോഗം പടര്‍ന്നതെന്ന് സംശയിക്കുന്നു. വനാതിര്‍ത്തി പ്രദേശങ്ങളിലെല്ലാം രോഗം ഭീതി പടര്‍ത്തുകയാണ്. രോഗം നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അവകാശപ്പെടുന്നതിനിടെയാണ് കൂടുതല്‍ ആളുകള്‍ ചികിത്സ തേടിയത്തെുന്നത്. മഴ തുടങ്ങുന്നതോടെ രോഗം നിയന്ത്രണ വിധേയമാകുമെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, വര്‍ഷകാലം തുടങ്ങിയിട്ടും രോഗം വ്യാപകമാകുന്നതില്‍ ആളുകള്‍ ആശങ്കാകുലരാണ്.
ചാലിയം: യന്ത്രവത്കൃത മത്സ്യബന്ധനത്തിന് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വിലക്കു വരുന്നതോടെ കടലില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ തീരത്തത്തെി. ജൂലൈ 31 വരെയുള്ള നിരോധ കാലത്താണ് ബോട്ടുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയും നടക്കുന്നത്. ട്രോളിങ് നിരോധം നിലവില്‍ വരുന്നതോടെ ബേപ്പൂരടക്കം തുറമുഖങ്ങള്‍ നിശ്ചലമാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരമ്പരാഗത വള്ളക്കാര്‍ ഏറെയും ചാലിയം കേന്ദ്രമാക്കിയാണ് മത്സ്യബന്ധനം നടത്തുക. 50 ആളുകള്‍വരെ ജോലിചെയ്യുന്ന പടുകൂറ്റന്‍ ചുണ്ടന്‍വള്ളങ്ങളും രണ്ടു പേര്‍ പോകുന്ന ഒഴുക്കുവലക്കാരും ചാലിയത്ത് കേന്ദ്രീകരിക്കും. 500ലേറെ വന്‍ വള്ളങ്ങള്‍ ഇവിടെയുണ്ട്. ചാലിയം ഫിഷ്ലാന്‍ഡിങ് സെന്‍ററില്‍ ഇക്കൊല്ലം തൊഴിലാളികള്‍ പിരിവെടുത്ത് കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമുണ്ടാക്കിയിട്ടുണ്ട്. വനംവകുപ്പിന്‍െറ അധീനതയിലായതിനാല്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയാത്തത് മത്സ്യക്കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, ബേപ്പൂരില്‍ ആയിരത്തോളം ബോട്ടുകള്‍ നിര്‍ത്തിയിടാന്‍തക്ക ജെട്ടിയില്ലാത്തത് പ്രശ്നമാവുകയാണ്. പുതുതായി ജെട്ടി കഴിഞ്ഞവര്‍ഷം പണിതിട്ടും പകുതിയിലേറെ ബോട്ടുകള്‍ ചാലിയാറിലും കൈവരിയായ കരുവന്‍തിരുത്തി പുഴയിലും നിര്‍ത്തിയിടുകയാണ്. മഴ ശക്തിയായാല്‍ പുഴയില്‍ നിര്‍ത്തിയിടുന്ന ബോട്ടുകളുടെ നങ്കൂരം പൊട്ടി ഒലിച്ചുപോയി തകരുന്ന പതിവുമുണ്ട്. ഒരു ഡസന്‍ ബോട്ടുകള്‍വരെ ചില വര്‍ഷങ്ങളില്‍ തകര്‍ന്നത് ഉടമകള്‍ ഓര്‍ക്കുന്നു. നിരോധകാലയളവില്‍ തൊഴില്‍രഹിതരാകുന്നവര്‍ക്കായി സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷ മത്സ്യഭവനുകളിലാണ് നല്‍കേണ്ടത്. ബോട്ടുതൊഴിലാളികള്‍, അനുബന്ധ ജീവനക്കാര്‍, പീലിങ് തൊഴിലാളികള്‍ എന്നിവര്‍ സൗജന്യ റേഷന് അര്‍ഹരാണ്. ജൂണ്‍ 16നു മുമ്പ് ഇതിനുള്ള അപേക്ഷ നല്‍കണം. തൊഴിലാളികള്‍ ബന്ധപ്പെട്ട തൊഴിലുടമയുടെ സാക്ഷ്യപത്രത്തോടെയാണ് അപേക്ഷിക്കേണ്ടത്. ബേപ്പൂര്‍, കടലുണ്ടി, എലത്തൂര്‍, വടകര, കൊയിലാണ്ടി മത്സ്യഭവനുകളില്‍ അതാതിടങ്ങളിലെ കോഴിക്കോട് ജില്ലക്കാര്‍ക്ക് അപേക്ഷ നല്‍കാം.
കല്‍പറ്റ: എല്‍.കെ.ജി വിദ്യാര്‍ഥിനി മുതല്‍ സ്വാതന്ത്ര്യ സമരസേനാനി കോഴിക്കോട് സ്വദേശിയായ 91കാരന്‍ പി. വാസുചേട്ടന്‍വരെ 12,000ത്തോളം പേര്‍. പ്രകൃതിക്കായി അവര്‍ ഒത്തൊരുമിച്ച് മണ്ണിലിറങ്ങി. കുളിര്‍കാറ്റും കോടമഞ്ഞും കടന്ന് ചുരത്തിലൂടെ 14 കിലോമീറ്റര്‍ നടന്നുനീങ്ങി. മഴമേഘങ്ങളോട് കിന്നാരം പറഞ്ഞാണ് കുട്ടികള്‍ യാത്രതുടങ്ങിയത്. മടിച്ചുനിന്ന മേഘങ്ങള്‍ ഒടുവില്‍ നാല്, അഞ്ച് വളവുകളിലത്തെിയപ്പോള്‍ ചന്നംപിന്നം പെയ്തു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വയനാട് ചുരത്തില്‍ നടന്ന പത്താമത് മഴക്കാല പഠനയാത്രയാണ് വ്യത്യസ്ത അനുഭവമായത്. വര്‍ഷന്തോറും ജൂണ്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 9.30നുതന്നെ ലക്കിടി വയനാട് ഗേറ്റില്‍ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. 11.10ഓടെ ചുരം ഇറങ്ങല്‍ തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകന്‍ താനൂര്‍ സ്വദേശിയായ 60കാരന്‍ ജോസഫ് പ്രത്യേകവേഷത്തില്‍ യാത്രയുടെ മുന്നില്‍തന്നെ അണിനിരന്നു. 162 സ്കൂളുകളില്‍നിന്നായി 10,586 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തകരും അധ്യാപകരുമടക്കം മൊത്തം 12,000ത്തോളം പേര്‍ ഇത്തവണയുണ്ടായിരുന്നു. വയനാട്ടിലെ 24ഉം കോഴിക്കോട്ടെ 138 സ്കൂളുകളും കുട്ടികളെ പങ്കെടുപ്പിച്ചു. കാല്‍നടയായി ഒമ്പത് മുടിപ്പിന്‍ വളവുകളും പിന്നിട്ട് വൈകുന്നേരം 3.15ഓടെയാണ് അടിവാരത്ത് എത്തിയത്. ചുരത്തിന്‍െറ നിലനില്‍പിന് ഭീഷണിയാകുന്ന നിര്‍മാണപ്രവൃത്തികള്‍ വിദ്യാര്‍ഥികള്‍ നേരിട്ടു കണ്ടു. ഇതിനെതിരെ രാഷ്ട്രപതി, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവര്‍ക്ക് നിവേദനം അയക്കും. പ്രകൃതി വിഷയത്തില്‍ എല്ലാവര്‍ഷവും ഇത്രയധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടനടത്തം ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്തവണ യാത്രക്കുമുമ്പ് തന്നെ ഗിന്നസ് ബുക് പ്രതിനിധികള്‍ സംഘാടകരോട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഗിന്നസ് പ്രതിനിധി റനിഷ് കെ. ദവയുടെ നേതൃത്വത്തിലുള്ള മൂന്ന് വിഡിയോ യൂനിറ്റുകള്‍ പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ ലക്കിടിയില്‍ എത്തിയിരുന്നു. ചുരം നടത്തത്തിന്‍െറ തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ പകര്‍ത്തി. മന്ത്രിയടക്കമുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു. പ്രകൃതി സംരക്ഷണ ഏകോപന സമിതി ചെയര്‍മാന്‍ പ്രഫ. ടി. ശോഭീന്ദ്രന്‍, ഡോ. ദീപേഷ് കരിമ്പുങ്കര, എന്‍.ടി. സാജന്‍, വി.കെ. രാജന്‍ നായര്‍, സി.പി. കോയ, എന്‍. സിജേഷ്, കാരൂര്‍ കൃഷ്ണന്‍, എം.എ. ജോണ്‍സണ്‍, സലാം നടുക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകൃതി സംരക്ഷണ ബോധവത്കരണമാണ് ലക്ഷ്യം. ചുരത്തിന് മുകളില്‍ വൈത്തിരി പൊലീസും അടിവാരത്ത് താമരശേരി പൊലീസുമാണ് ഗതാഗതം നിയന്ത്രിച്ചത്.
കൂടുതല്‍ പാല്‍ കിട്ടുന്ന 20 പശുക്കളടങ്ങുന്ന ഡെയറി ഫാമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക
കോഴിക്കോട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കൂത്താളി കൃഷി ഫാമില്‍ ഹൈടെക് ഡെയറി ഫാം വരുന്നു. ജില്ലയിലെ പാലുല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ സംയോജിത പദ്ധതിയായി ആധുനിക ഡെയറി ഫാം സ്ഥാപിക്കുന്നത്. കൂടുതല്‍ പാല്‍ കിട്ടുന്ന 20 പശുക്കളടങ്ങുന്ന ഡെയറി ഫാമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ വന്‍കിട ഫാമാക്കി വികസിപ്പിക്കും. ഇവിടെനിന്നുള്ള പാല്‍ ‘ഓര്‍ഗാനിക് മില്‍ക്’ എന്നപേരില്‍ പാക്കറ്റിലാക്കി വിപണിയിലിറക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. അന്തരീക്ഷ സാന്ദ്രതയും ചൂടും നിയന്ത്രിക്കുന്നതിന് സൗകര്യമുള്ള ആധുനിക തൊഴുത്താണ് പശുക്കള്‍ക്കായി കൂത്താളി ഫാമില്‍ ഒരുങ്ങുന്നത്. സംഗീതം, ഓട്ടോമാറ്റിക് കുടിവെള്ള സംവിധാനം എന്നിവയുമുണ്ടാകും. യന്ത്രസഹായത്തോടെയായിരിക്കും കറവ. ഇതിനോടനുബന്ധമായി ഫാമിലേക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ളാന്‍റും സമീപഭാവിയില്‍ തന്നെ സ്ഥാപിക്കും. 20 ലിറ്റര്‍ കറവയുള്ള മൂന്ന് പശുക്കളെ ഇതിനകം ഫാമിലത്തെിച്ചിട്ടുണ്ട്. ഏഴെണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കി. ഇവ എത്തുന്നമുറക്ക് ഫാമിന്‍െറ ഉദ്ഘാടനം നടക്കും. ആറുമാസത്തിനുശേഷം 10 എണ്ണം കൂടി വാങ്ങും. 40ഓളം ജീവനക്കാരാണ് കൂത്താളി ഫാമില്‍ ഇപ്പോഴുള്ളത്. ഇവര്‍ക്കുതന്നെയായിരിക്കും ഡെയറി ഫാമിന്‍െറയും നടത്തിപ്പ് ചുമതല. ഇതിനായി വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധരത്തെി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. 105 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കൂത്താളി ഫാമില്‍ പച്ചപ്പുല്ല് ധാരാളമുള്ളതിനാല്‍ പശുക്കള്‍ക്കുള്ള തീറ്റ ഇവിടെനിന്നുതന്നെ ലഭ്യമാക്കാമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നെല്‍കൃഷി നടക്കുന്ന ജില്ലാ പഞ്ചായത്തിന്‍െറതന്നെ കീഴിലുള്ള പുതുപ്പാടി, പേരാമ്പ്ര ഫാമുകളില്‍നിന്ന് വൈക്കോലും ലഭ്യമാക്കും. 20 പശുക്കളാകുന്നതോടെ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ പേരാമ്പ്രയിലെ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്നതും കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നതുമായ മാതൃകാ ഫാം ആയിരിക്കും കൂത്താളിയില്‍ വികസിപ്പിക്കുന്നതെന്ന് ഇതിന്‍െറ ചുമതലയുള്ള വെറ്ററിനറി ഡോക്ടര്‍ കണാരന്‍ പറഞ്ഞു.
റിയാദ്: യമനിലെ ഹൂതി വിമതരുടെ നേതാവ് അബ്ദുല്‍ മലിക് അല്‍ഹൂതി കൊല്ലപ്പെട്ടതായി ട്വിറ്ററിന്‍െറ സോഷ്യല്‍ മീഡിയ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു ദിവസം മുമ്പ് സഖ്യസേന യമനിലെ സഅ്ദ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ മലികിനെ ചികിത്സക്കായി ഇറാനിലേക്കു കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹൂതി വൃത്തങ്ങളോ അറബ് വാര്‍ത്താ ഏജന്‍സികളോ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ഹൂതികള്‍ എന്ന് മാധ്യമങ്ങളില്‍ പരക്കെ അറിയപ്പെടുന്ന യമനിലെ ‘അന്‍സാറുല്ല സംഘത്തിന്‍െറ’ നേതാവായ അബ്ദുല്‍ മലിക് അല്‍ഹൂതി ഒളിച്ചുതാമസിച്ചിരുന്ന കേന്ദ്രം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ തകരുകയും നേതാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാര്‍ച്ച് 26ന് സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചതു മുതല്‍ അബ്ദുല്‍ മലിക് അല്‍ഹൂതി വളരെ അപൂര്‍വമായാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഇദ്ദേഹം ഇറാനില്‍ അഭയം തേടിയിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം യമനിലെ സഅ്ദയില്‍ വെച്ച് പരിക്കേറ്റത്തിനെ തുടര്‍ന്നാണ് മരിച്ചത് എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലാ സെറെന: ലിയോ മെസി കളി കഴിഞ്ഞതിന് ശേഷം തലകുനിച്ച് പോകുന്നത് അപൂര്‍വമായ കാഴ്ചയാണ്. മെസി തലകുനിച്ച് ഏറ്റവും കൂടുതല്‍ മൈതാനും വിട്ടിട്ടുണ്ടാവുക അര്‍ജന്‍റീനക്ക് വേണ്ടിയായിരിക്കും. അത് ഞായറാഴ്ചയും സംഭവിച്ചു. കോപയില്‍ പാരഗ്വായ്ക്കെതിരെയാണ് തോല്‍വിക്ക് തുല്യമായ സമനില അര്‍ജന്‍റീന വഴങ്ങിയത്. 2^2നാണ് അര്‍ജന്‍റീന സമനില വഴങ്ങിയത്. 2^1ന് മുന്നിട്ടുനിന്ന അര്‍ജന്‍റീനക്ക് തിരിച്ചടിയായത് പരാഗ്വയുടെ ലൂകാസ് ബാരിയോസ് 90ാം മിനിറ്റില്‍ നേടിയ ഗോളായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ അര്‍ജന്‍റീന രണ്ട് ഗോളിന്‍െറ ലീഡ് നേടിയിരുന്നു. പാരഗ്വായുടെ പ്രതിരോധക്കാരനായ രാമോണ്‍ സമുദിയോയുടെ പിഴവാണ് അര്‍ജന്‍റീനക്ക് രണ്ട് ഗോളും നേടിക്കൊടുത്തത്. രാമോണ്‍ സമുദിയ ഗോള്‍കീപ്പര്‍ക്ക് നല്‍കിയ മൈനസ് പാസ് കിട്ടിയത് സെര്‍ജിയോ അഗ്യൂറോയുടെ കാലില്‍. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അഗ്യൂറോ സുന്ദരമായി പന്ത് വലയിലാക്കി. സ്കോര്‍ 1^0. 34ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് മൂന്ന് പരാഗ്വന്‍ കളിക്കാരെ കബളിപ്പിച്ച് മെസി നല്‍കിയ സുന്ദരമായ പാസ് സ്വീകരിച്ച ബോക്സിനകത്തുള്ള ഏഞ്ചല്‍ ഡി മരിയയെ റാമോണ്‍ വീഴ്ത്തുകയായിരുന്നു. റഫറി പെനല്‍റ്റി വിളിച്ചു. 36ാം മിനിറ്റില്‍ കിക്കെടുത്ത മെസി പിഴവ് വരുത്തിയില്ല. പിന്നീടും നിരവധി അവസരങ്ങള്‍ അര്‍ജന്‍റീനക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലത്തെിക്കാനായില്ല.
ഒന്നാം പകുതിയില്‍ ആദ്യ പകുതിലേതിനേക്കാള്‍ മികവില്‍ പന്തുതട്ടിയ പാരഗ്വായ് 56ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. നെല്‍സണ്‍ വാല്‍ഡസിന്‍െറ മിന്നല്‍ പോലെയുള്ള ലോങ് റേഞ്ച് അര്‍ജന്‍ൈറന്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോമെരോയെ തോല്‍പിച്ച് വലയില്‍ പതിച്ചു. ഇതോടെ അര്‍ജന്‍റീന ഒന്ന് പതറുകയും പാരഗ്വായ് ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. ഒരു ഗോളിന്‍െറ വ്യത്യാസത്തില്‍ കളി ജയിക്കാമെന്ന അര്‍ജന്‍റീനയുടെ പ്രതീക്ഷയാണ് 90ാംമിനിറ്റില്‍ ലൂകാസ് ബാരിയോസിന്‍െറ മികച്ചൊരു ഗോള്‍ തല്ലിത്തകര്‍ത്തത്. കളി തീരാന്‍ 11 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോക് സാന്താക്രൂസിന് പകരക്കാരനായാണ് ബാരിയോസ് ഇറങ്ങിയത്.
അതിമനോഹരമായ ഫുട്ബാളാണ് അര്‍ജന്‍റീന കാഴ്ചവെച്ചത്. മെസിയും ഏഞ്ചല്‍ ഡി മരിയയും അഗ്യൂറോയും മഷറാനോയും ചേര്‍ന്ന കൂട്ടുകെട്ട് നിരവധി സുന്ദര നിമിഷങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചു. ആരാധകര്‍ പ്രതീക്ഷിച്ച കളിയാണ് മെസി പുറത്തെടുത്തത്.
ഗ്രൂപ്പ് ബി യിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ യൂറഗ്വായ് ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ക്രിസ്റ്റ്യന്‍ റോഡ്രിഗ്വസാണ് ഗോള്‍ നേടിയത്. 52ാം മിനിറ്റില്‍ ജോസ് ജിമെനസിന്‍െറ ഫ്രീകിക്കില്‍ തലവെച്ചാണ് റോഡ്രിഗ്വസ് ഗോള്‍ കണ്ടെ ത്തിയത്.
ദുബൈ: അപകടത്തില്‍ പെട്ടാല്‍ വാഹനം സ്വമേധയാ പൊലീസിനെയും അടിയന്തര സേവന വിഭാഗങ്ങളെയും വിവരമറിയിക്കുന്ന ഇ-കോള്‍ സംവിധാനം യു.എ.ഇയില്‍ നടപ്പാക്കാനൊരുങ്ങുന്നു. യു.എ.ഇ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഇതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഇതിനകം സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ട്രാ ആക്റ്റിങ് ഡയറക്ടര്‍ ജനറല്‍ മാജിദ് സുല്‍ത്താന്‍ അല്‍ മിസ്മര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള പദ്ധതി മിഡിലീസ്റ്റില്‍ ആദ്യമായി നടപ്പാക്കുന്ന രാജ്യമായി യു.എ.ഇ ഇതോടെ മാറും.
കാറില്‍ സ്ഥാപിക്കുന്ന പ്രത്യേക ഇലക്ട്രോണിക് ഉപകരണത്തിന്‍െറ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുക. അപകടത്തെ തുടര്‍ന്ന് ശക്തമായ ആഘാതമുണ്ടായാല്‍ ഉപകരണം പ്രവര്‍ത്തിച്ചുതുടങ്ങും. പൊലീസും ആംബുലന്‍സും സിവില്‍ ഡിഫന്‍സും അടക്കമുള്ള അടിയന്തര സേവന വിഭാഗങ്ങളിലേക്ക് ഉടന്‍ സന്ദേശം പോകും.
വാഹനം എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങളും കൈമാറും. എന്തുതരം വാഹനമാണ്, അപകടകരമായ വസ്തുക്കള്‍ എന്തെങ്കിലും വാഹനത്തിലുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളും അറിയിക്കും. വാഹനവും എമര്‍ജന്‍സി കോള്‍ സെന്‍ററും തമ്മില്‍ ശബ്ദ ബന്ധവും സ്ഥാപിക്കപ്പെടും.
കോള്‍ സെന്‍ററില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഡ്രൈവര്‍ക്ക് മറുപടി പറയാന്‍ സാധിക്കും.
ഉപകരണത്തില്‍ നിന്ന് മൊബൈല്‍ ശൃംഖലയുടെ സഹായത്തോടെയായിരിക്കും സിഗ്നലുകള്‍ എമര്‍ജന്‍സി കോള്‍ സെന്‍ററിലത്തെുക. രാജ്യത്തെ രണ്ട് മൊബൈല്‍ കമ്പനികളുടെ ശൃംഖലകളും പദ്ധതി നടപ്പാക്കാന്‍ അനുയോജ്യമാണെന്ന് പരിശോധനയില്‍ വ്യക്തമായതായി ട്രാ ടെക്നോളജി ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ സൈഫ് ബിന്‍ ഗലൈത പറഞ്ഞു. ടി.യു.വി റീന്‍ലാന്‍ഡ് മിഡിലീസ്റ്റ് എന്ന ആഗോള ഏജന്‍സിയാണ് മൊബൈല്‍ ശൃംഖലകള്‍ പരിശോധിച്ച് വിലയിരുത്തിയത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും 5000 കിലോമീറ്റര്‍ റോഡുകളില്‍ പരിശോധന നടന്നു. മികച്ച രീതിയിലാണ് ഇത്തിസാലാത്ത്, ഡു കമ്പനികളുടെ ശൃംഖലകള്‍ പരിശോധനയോട് പ്രതികരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതി നടപ്പായാല്‍ അപകടം നടന്ന് നിമിഷങ്ങള്‍ക്കകം അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ സാധിക്കും.
ഇതുവഴി വിലയേറിയ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയും. 2021ഓടെ അപകടമരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും പദ്ധതി സഹായിക്കും. ആഭ്യന്തര മന്ത്രാലയം, വാഹന നിര്‍മാതാക്കള്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി, മൊബൈല്‍ കമ്പനികള്‍ എന്നിവയുടെ പൂര്‍ണ സഹകരണം പദ്ധതി നടപ്പാക്കാന്‍ ആവശ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ക്ഷണിക്കപ്പെട്ടതും അദ്ദേഹം ചടങ്ങില്‍ സന്നിഹിതനായതും പലരും ശുഭസൂചനയായി സ്വീകരിക്കുകയുണ്ടായി. എന്നാല്‍, ആ ശുഭപ്രതീക്ഷ അസ്ഥാനത്താണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. ഇന്ത്യ-പാക് ബന്ധങ്ങളിലെ വിള്ളല്‍ മൂര്‍ച്ഛിപ്പിക്കുന്ന വാഗ്വാദങ്ങളാണ് വീണ്ടും വീണ്ടും അസ്വസ്ഥകരമായ രീതിയില്‍ ശക്തിപ്പെട്ടുവരുന്നത്. അവസാനമായി ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയില്‍ ഈ മാസാദ്യം പാകിസ്താന്‍ നടത്തിയ തെരഞ്ഞെടുപ്പിനെ ചൊല്ലിയും ഇരു ദേശങ്ങളും തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ഗില്‍ഗിത് മേഖലയില്‍ തെരഞ്ഞെടുപ്പിന് ഉത്തരവിട്ടുകൊണ്ട് പാക് ഇലക്ഷന്‍ കമീഷന്‍ പ്രസ്തുത പ്രദേശം അന്യായമായി കൈവശംവെക്കുന്ന നടപടിയെ പ്രച്ഛന്നമാക്കുകയാണ് ചെയ്തതെന്ന വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ആയിരുന്നു ആദ്യ വെടിയുതിര്‍ത്തത്. കശ്മീര്‍ പ്രശ്നം ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് പാക് കരസേനാ മേധാവി റാഹീല്‍ ശരീഫ് സ്വരൂപിന് മറുപടി നല്‍കി. തുടര്‍ന്ന് പാക് വിദേശകാര്യ വക്താവ് ഖാദി ഖലീലുല്ലയും രംഗപ്രവേശംചെയ്തു. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് നിരവധി പ്രമേയങ്ങള്‍വഴി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതാണെന്നും കശ്മീര്‍ തര്‍ക്കഭൂമിയാണെന്ന നിലപാട് അന്താരാഷ്ട്ര സമൂഹം തുടരുന്നുവെന്നും ഖലീലുല്ല വിശദീകരിച്ചു. ഈ പ്രമേയങ്ങള്‍ കൂട്ടാക്കാതെയാണ് കശ്മീരിനെ ഇന്ത്യ സ്വന്തം സംസ്ഥാനമായി വിശേഷിപ്പിക്കുന്നതെന്ന ആരോപണവും പാക് വക്താവ് ഉന്നയിച്ചിരിക്കുന്നു. തര്‍ക്കഭൂമിയായ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യക്ക് എന്തവകാശം? ഏഴു ലക്ഷം സൈനികരെ വിന്യസിച്ച് തോക്കിന്‍മുനക്കു കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രഹസനമാകില്ളേ? കശ്മീരിലെ ഭൂരിപക്ഷംവരുന്ന ജനങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യ ഹനിക്കുകയല്ളേ തുടങ്ങിയ വാദങ്ങള്‍ നിരത്താനും പാക് വക്താവ് ഉദ്യുക്തനാവുകയുണ്ടായി. സ്വരൂപിന്‍െറ വിമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു പാകിസ്താന്‍. ഗില്‍ഗിതിലെ ജനങ്ങള്‍ക്ക് പാകിസ്താന്‍ അടിസ്ഥാന പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതായി സ്വരൂപ് കുറ്റപ്പെടുത്തി. വിഭാഗീയ സംഘര്‍ഷങ്ങളും ഭീകരതയും സാമ്പത്തിക ക്ളേശങ്ങളുമാണ് മേഖലയിലെ പ്രശ്നങ്ങളെന്നും സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. ദോഗ്റ ഭരണാധികാരികളുടെ കാലത്ത് കശ്മീര്‍ സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്നു ഗില്‍ഗിത് മേഖല. 1947ലെ വിഭജനത്തോടെ സംസ്ഥാനം ശിഥിലമാവുകയും ഗില്‍ഗിത് മേഖല പാകിസ്താന്‍െറ നിയന്ത്രണത്തില്‍ വരുകയും ചെയ്തു. ലഡാകുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് വിഭജനവേളയില്‍ ശിഥിലമായ നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. 2009ലാണ് പാകിസ്താന്‍ മേഖലക്ക് നിയമനിര്‍മാണസഭ അനുവദിച്ചത്. (തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫ് നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് ആണ് 24 അംഗ സഭയില്‍ ഭൂരിപക്ഷം നേടിയത്). ചരിത്രപ്രധാനമായ ‘സില്‍ക്ക്പാത’ കടന്നുപോകുന്നത് മേഖലയിലൂടെയാണെങ്കിലും ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നു. സില്‍ക്ക്പാത തുറക്കാന്‍ നീക്കങ്ങള്‍ നടത്തുമെന്ന് 2002-2005 കാലയളവില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് വാഗ്ദാനംചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കശ്മീരില്‍ നിലവില്‍ ഭരണകര്‍ത്താക്കളായ പി.ഡി.പി-ബി.ജെ.പി മുന്നണി നേതാക്കളും മേഖലയിലെ ജനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനം വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. ഗില്‍ഗിത് തെരഞ്ഞെടുപ്പിനെ പ്രശ്നവത്കരിക്കുന്നതിലൂടെ പാകിസ്താനെ മാത്രമല്ല ഇന്ത്യ ചൈനയേയും ലക്ഷ്യമിടുന്നുണ്ട്. തന്ത്രപരമായ ഈ മേഖലയിലെ ചൈനയുടെ താല്‍പര്യങ്ങള്‍ ഇന്ത്യ നേരത്തേതന്നെ മനസ്സിലാക്കിയതാണ്. നിര്‍ദിഷ്ട പാക്-ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന മേഖലകൂടിയാണിത്. ഇന്ത്യക്ക് പ്രവേശം അനുവദിക്കാത്ത ഇത്തരം ഒരു ഇടനാഴി ഇന്ത്യയുടെ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകും. ബെയ്ജിങ് പര്യടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധമായ സൂചനകള്‍ നല്‍കിയെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ചൈനീസ് അധികൃതര്‍. അതേസമയം, പാകിസ്താനെ സഹായിക്കുന്നതില്‍ കൂടുതല്‍ ഒൗത്സുക്യം പ്രകടിപ്പിക്കാന്‍ ചൈന മടിച്ചുനില്‍ക്കുന്നില്ല.
മനാമ: ഫിലിപ്പീന്‍സുമായി വിവിധ മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍നശത്തിനത്തെിയ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഫിലിപ്പീന്‍സ് പ്രസിഡന്‍റിന്‍െറ പ്രത്യേക പ്രതിനിധി ഡോ. അമാബില്‍ അഗിലോസിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിപ്പീന്‍ പ്രസിഡന്‍റ് ബനീനോ അക്വിനോയുടെ ആശംസകള്‍ പ്രധാനമന്ത്രിക്ക് കൈമാറിയ അഗിലോസ് ബഹ്റൈന്‍െറ വളര്‍ച്ചയില്‍ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണെന്ന് പറഞ്ഞു. ബഹ്റൈനുമായി സഹകരണം വ്യാപിപ്പിക്കുന്നതിന് ഫിലിപ്പീന്‍സ് സന്നദ്ധമാണെന്നും അറിയിച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്‍റിനുള്ള ആശംസകള്‍ പ്രധാനമന്ത്രി അഗ്ലോസിന് കൈമാറി.
മക്കളെ രാഷ്ട്രീയത്തില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് ചിന്തിക്കുന്ന മാതാപിതാക്കളെ കുറ്റം പറയാനാവില്ല. കാരണം, മറ്റൊന്നുകൊണ്ടും ശാശ്വതമാവാനിടയില്ലാത്ത തന്‍െറ പേരിനെ അനശ്വരമാക്കാനുള്ള വഴിയാണ് അത് എന്ന് അവര്‍ക്കറിയാം. മകന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവന്‍െറ അച്ഛന്‍ എന്ന പേരില്‍ താന്‍ ഓര്‍മിക്കപ്പെടും. അച്ഛന്, രാഷ്ട്രീയത്തിലെ തന്‍െറ ജീവിക്കുന്ന സ്മാരകമായിരിക്കും മകന്‍. എന്നാല്‍, ജി.കെ ജീവിച്ചിരിക്കുമ്പോള്‍ നടക്കാനിടയില്ലാത്ത രാഷ്ട്രീയപ്രവേശമാണിപ്പോള്‍ നടന്നിരിക്കുന്നത്. സര്‍ക്കാറുദ്യോഗസ്ഥന്‍െറ മരണശേഷം ആശ്രിതര്‍ക്ക് നിയമനം കൊടുക്കുന്നതുപോലെയാണ് പാര്‍ട്ടി ഭാര്യ സുലേഖ ടീച്ചറെ സമീപിച്ചത്. ടീച്ചര്‍ നോ പറഞ്ഞപ്പോള്‍ മകന്‍ ശബരീനാഥന് നിയമനം കൊടുക്കാമെന്നായി. ഓഫര്‍ കിട്ടിയപ്പോള്‍ അച്ഛനെ സൗകര്യപൂര്‍വം മറന്ന മകനെ ജി.കെയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ‘ഒരു ഉപതെരഞ്ഞെടുപ്പു വരുമ്പോള്‍ ജനങ്ങളെ നേരിടാന്‍ സ്വന്തം പാര്‍ട്ടിയിലോ മുന്നണിയിലോ വര്‍ഷങ്ങളായി നില്‍ക്കുന്ന പ്രവര്‍ത്തകനു സാധ്യമല്ല എന്ന നിഗമനത്തില്‍ എന്‍െറ പാര്‍ട്ടിയടക്കമുള്ള ആളുകള്‍ വന്നത്തെിയിരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിനെയും മതിപ്പിനെയും ബാധിക്കും. വിദ്യാഭ്യാസകാലം മുതല്‍ പാര്‍ട്ടിയിലുറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന കഴിവുള്ള എത്രയോ പ്രവര്‍ത്തകര്‍ രണ്ടുപാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായിരിക്കും. ചരിത്രം നല്‍കുന്ന പാഠം പഠിക്കാതെ നീങ്ങിയാല്‍ തിരിച്ചടിയുണ്ടാവുമെന്നുറപ്പ്’ -പരേതനായ കാര്‍ത്തികേയന്‍െറ വാക്കുകളാണിത്. അതാണ് മകനും പാര്‍ട്ടിയും മറന്നിരിക്കുന്നത്. സ്കൂളിലും കോളജിലും കെ.എസ്.യു കളിച്ചു നടന്ന് സൈക്കിള്‍ചങ്ങലയുടെ അടികൊണ്ടും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസിന്‍െറ ലാത്തിയടിയേറ്റും രാഷ്ട്രീയാനുഭവങ്ങള്‍ വളര്‍ത്തിയ നേതാക്കള്‍ കരഞ്ഞുകരഞ്ഞ് കട്ടില്‍ നനയ്ക്കട്ടെ. മക്കള്‍ രാഷ്ട്രീയം വിജയിക്കട്ടെ. മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത കാര്‍ത്തികേയനോടുള്ള അനാദരവാണ് മകന്‍െറ സ്ഥാനാര്‍ഥിത്വം എന്നു പറഞ്ഞത് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍. അതു ശരിയാണെന്ന് ആര്‍ക്കും തോന്നും; ശബരീനാഥന് ഒഴികെ. മക്കള്‍ രാഷ്ട്രീയത്തിന് ശബരീനാഥ് നല്‍കിയ നിര്‍വചനം ഇങ്ങനെ വായിക്കാം. ‘ഒരാള്‍ അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹം മക്കള്‍ക്കുവേണ്ടി രാഷ്ട്രീയത്തിലോ ബിസിനസിലോ പാതയൊരുക്കുകയും ആ പാതയിലൂടെ സുഗമമായി മുന്നോട്ടു പോകാന്‍ അവസരമൊരുക്കുകയുംചെയ്യുന്നു. അതാണ് മക്കള്‍ രാഷ്ട്രീയം. എന്‍െറ കാര്യത്തില്‍ അച്ഛന്‍ അങ്ങനെ ചെയ്തില്ല. ഞാനതിനു നിന്നുകൊടുക്കുകയുമില്ല.’ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അച്ഛന്‍െറ പേരു ദുരുപയോഗം ചെയ്തിട്ടുള്ളൂ. അത് സിനിമ കാണാനാണ്. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ മോഹന്‍ലാലിന്‍െറ പടം കളിക്കുന്നു. ഇടികൊണ്ട് പടത്തിന് ടിക്കറ്റെടുക്കാന്‍ പറ്റാത്തതുകൊണ്ട് അച്ഛന്‍െറ പേരുപറഞ്ഞ് മാനേജറെ വിളിപ്പിച്ചു. അതാണ് ഏക ദുരുപയോഗം. അച്ഛന്‍ മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞതെല്ലാം സൗകര്യപൂര്‍വം മറന്നാലും അച്ഛന്‍െറ പേരോര്‍ത്ത് സാന്ദര്‍ഭികമായി തൊണ്ടയിടറും; ചാനല്‍ മൈക്കുകള്‍ മുന്നില്‍ കാണുമ്പോള്‍. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ആളുകളെ കാണുമ്പോള്‍ അച്ഛനെ ഓര്‍ത്ത് വിതുമ്പും. തൊണ്ടയിടറാതെ ഒരു വാചകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അച്ഛന്‍ എന്ന വടവൃക്ഷത്തിന്‍െറ തണലില്‍ അരുവിക്കരയിലൊരു ചെറുവൃക്ഷമായി വളരാമെന്നാണ് താന്‍ കരുതുന്നതെന്നു പറഞ്ഞപ്പോള്‍ പിതൃസ്മൃതിയുടെ വേദനയില്‍ വിങ്ങിയ തൊണ്ടയില്‍ വാക്കുകള്‍ നഷ്ടമായി. ഇതൊക്കെ കാണുന്ന പ്രേക്ഷകരില്‍ സഹതാപം തോന്നുന്നത് സ്വാഭാവികം. സഹതാപത്തിനു പാത്രമാവുമ്പോള്‍ ആ വികാരം വോട്ടായി പെട്ടിയില്‍ വീഴും. വോട്ടര്‍മാര്‍ ജനകീയപ്രശ്നങ്ങള്‍ മറക്കട്ടെ. സഹതാപതരംഗം അലയടിക്കട്ടെ. ശബരീനാഥനോട് സഹതപിക്കണോ ഒ.രാജഗോപാലിനോട് സഹതപിക്കണോ അതോ വിജയകുമാറിനോടു സഹതപിക്കണോ എന്ന കണ്‍ഫ്യൂഷനിലാണ് അരുവിക്കരയിലെ വോട്ടര്‍മാര്‍. അച്ഛന്‍െറ അകാലവിയോഗം താങ്ങാനാവാതെ കേഴുന്ന ശബരീനാഥനോട് സഹതപിക്കണം. ഏതു തെരഞ്ഞെടുപ്പുവന്നാലും ചാവേറായി നില്‍ക്കാന്‍ സന്നദ്ധനായ രാജഗോപാലിനോട് അതിലേറെ സഹതാപമുണ്ടാവാം. രാജഗോപാല്‍ മത്സരിക്കുമ്പോള്‍ ഇടതുമുന്നണി മൂന്നാംസ്ഥാനത്തത്തെുന്നതാണ് അനന്തപുരിയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. അങ്ങനെയെങ്ങാന്‍ മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടുമോ എന്ന് ആശങ്കപ്പെട്ട് വേണമെങ്കില്‍ വിജയകുമാറിനോടും അരുവിക്കരക്കാരന് സഹതപിക്കാം. സഹതാപം കിട്ടാന്‍ മൂന്നു സ്ഥാനാര്‍ഥികള്‍ക്കും വ്യക്തവും ശക്തവുമായ കാരണങ്ങളുണ്ട്. രാഷ്ട്രീയപാരമ്പര്യമില്ല എന്നു പറയുന്നവര്‍ക്ക് മറുപടിയായി ശബരീനാഥന്‍ ഓര്‍ത്തെടുക്കുന്ന സുപ്രധാന സംഭവമുണ്ട്. 2001 മുതല്‍ 2005 വരെ ബി.ടെക് പഠിച്ചത് തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ്. അന്ന് കാമ്പസില്‍ എസ്.എഫ്.ഐ ഫാഷിസം നടമാടുകയായിരുന്നുവത്രെ. മറ്റൊരു വിദ്യാര്‍ഥിസംഘടനക്കും പ്രവര്‍ത്തിക്കാന്‍ അനുമതികൊടുക്കാത്ത ജനാധിപത്യവിരുദ്ധതക്കെതിരെ ‘വോയ്സ് ഓഫ് സി.ഇ.ടി.’ എന്ന വിദ്യാര്‍ഥിക്കൂട്ടായ്മക്ക് രൂപംകൊടുത്തത് ശബരീനാഥാണ്. 2004ലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ചു. ഈ കൂട്ടായ്മക്കു കിട്ടിയത് മൂന്നു സീറ്റുകള്‍. ഇതത്തേുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് കോളജില്‍ കെ.എസ്.യുവിനെ ശക്തിപ്പെടുത്തിയത്. 28 വര്‍ഷങ്ങള്‍ക്കുശേഷം സി. ഇ. ടിയിലെ യൂനിയന്‍ ഭരണം കെ.എസ്.യു 2006ല്‍ പിടിച്ചെടുത്തു. രാഷ്ട്രീയമില്ലാത്ത മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് മികച്ച സ്റ്റുഡന്‍റ് കൗണ്‍സില്‍ മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.കെ.ജി മുതല്‍ ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് വരെ തിരുവനന്തപുരം ലയോള സ്കൂളില്‍. കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 2005ല്‍ ബി.ടെക്. കാറ്റ് പരീക്ഷയില്‍ 98.3 ശതമാനം മാര്‍ക്കോടെ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് എം.ബി.എ കരസ്ഥമാക്കി. 2008ല്‍ ടാറ്റാ സണ്‍സില്‍ മാനേജരായി. ഇപ്പോള്‍ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരാണ്. കോര്‍പറേറ്റ് സ്ഥാപനത്തിന്‍െറ സാമൂഹിക സേവനരംഗത്താണ് പണി. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍, സര്‍ക്കാറേതര സംഘടനകളുടെ നേതൃത്വത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ടാറ്റാ ട്രസ്റ്റിന്‍െറ പ്രതിനിധി. വയസ്സിപ്പോള്‍ മുപ്പത്തിയൊന്ന്. കൈയിലുള്ളത് ഒരു കോടിയുടെ സ്വത്ത്. ചരിത്രം നല്‍കുന്ന പാഠം പഠിക്കാതെ നീങ്ങിയാല്‍ ഉണ്ടാവുമെന്ന് അച്ഛന്‍ പറഞ്ഞ തിരിച്ചടി കിട്ടാതിരിക്കട്ടെ എന്ന് ആശംസിക്കാം.
ആയുധങ്ങളെക്കാള്‍ ആശയങ്ങള്‍ക്ക് വ്യവസ്ഥിതിയെ മാറ്റിമറിക്കാനാവുമെന്ന തിരിച്ചറിവാണ് എന്നും ലോകത്തുള്ള സകല ഭരണകൂടങ്ങളെയും ഏതൊരു പ്രസ്ഥാനത്തിന്‍െറയും സാധാരണ പ്രവര്‍ത്തകനെക്കാള്‍ ചിന്തകരെയും അവരെ പിന്തുണക്കുന്ന ബുദ്ധിജീവികളെയും വേട്ടയാടാനും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കാനും കാരണം. മാല്‍കം എക്സ് മുതല്‍ മഅ്ദനി വരെ ഭരണകൂടം വധിക്കുകയോ നിരന്തരമായി വേട്ടയാടുകയോ ചെയ്തവരുടെ പട്ടികയില്‍ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും മാവോവാദികളും ദലിത് പാന്തേഴ്സുകളുമെല്ലാമുണ്ട്. 2009 സെപ്റ്റംബര്‍ 20നായിരുന്നു കിഡ്നിസംബന്ധമായ അസുഖത്തിന് ആശുപത്രിയിലേക്കുവന്ന മാവോവാദി നേതാവ് കൊബാദ് ഗാന്ധിയെ ഡല്‍ഹിയിലെ ഭിക്കാജി കോംപ്ളക്സ് പരിസരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. യു.എ.പി.എ പ്രകാരവും അല്ലാതെയുമായി ഇരുപതോളം കേസുകള്‍ ചുമത്തപ്പെട്ട് കഴിയുന്ന അദ്ദേഹത്തിന്‍െറ ജയില്‍ജീവിതം ഏഴുവര്‍ഷം തികയാറാവുന്നു. ഒമ്പതു മാസത്തിനിടെ മൂന്ന് ജയില്‍ മാറ്റങ്ങള്‍ 68കാരനായ തന്‍െറ ആരോഗ്യം ക്ഷയിപ്പിക്കുന്നുവെന്നും ചികിത്സ നിഷേധിക്കുന്നുവെന്നും സീനിയര്‍ സിറ്റിസണ്‍ സെല്ലില്‍ ആക്കണമെന്നും രാഷ്ട്രീയ തടവുകാരനായി കണക്കാക്കണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 31 മുതല്‍ തിഹാര്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുകയാണ് കൊബാദ് ഗാന്ധി. ഒരുവര്‍ഷം മുമ്പുവരെ ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ പ്രഫസറും മനുഷ്യാവകാശ പോരാട്ടങ്ങളിലെ മുന്‍നിരക്കാരനുമായിരുന്നു ഡോക്ടര്‍ ജി.എന്‍. സായിബാബ. 90 ശതമാനം അംഗവൈകല്യമുള്ള, വീല്‍ചെയറില്ലാതെ നടക്കാനാകാത്തയാളുമായ അദ്ദേഹത്തെ മാവോ ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് ഡല്‍ഹിയില്‍നിന്ന് തട്ടിക്കൊണ്ടു പോയി അറസ്റ്റ് ചെയ്തത് കഴിഞ്ഞവര്‍ഷം മേയ് ഒമ്പതിനായിരുന്നു. പരസഹായം കൂടാതെ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍പോലും കഴിയാത്തവിധം അവശനായ അദ്ദേഹം ചികിത്സ നിഷേധിക്കപ്പെട്ട് നാഗ്പൂരില്‍ സെല്ലിലടക്കപ്പെട്ടിട്ട് ഒരുവര്‍ഷം തികഞ്ഞിരിക്കുന്നു. അദ്ദേഹവും ചികിത്സക്കും മറ്റു മൗലികാവകാശങ്ങള്‍ക്കുംവേണ്ടി നിരാഹാരസമരത്തിലിരുന്നു. സെല്ലിനുള്ളില്‍നിന്ന് മാറ്റി വേണ്ട ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന മഹാരാഷ്ട്രയിലെ ഗദ്ചിരോളി കോടതിവിധി ജയിലധികൃതര്‍ ഇനിയും നടപ്പാക്കിയിട്ടില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ‘മാവോവാദിയാകുന്നത് കുറ്റകരമല്ല’ എന്ന കേരള ഹൈകോടതി വിധി ചിന്താസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ച് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ചരിത്രപ്രധാനമായ സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് v/s രാമകൃഷ്ണ രഘുവംശി കേസില്‍ ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ ഓര്‍മിക്കുക. ആര്‍.എസ്.എസ്-ജനസംഘം പ്രവര്‍ത്തകനായിരുന്നു എന്ന കാരണത്താല്‍ സര്‍വിസില്‍നിന്ന് പുറത്താക്കിയ മധ്യപ്രദേശ്ഗവ. നടപടിക്കെതിരായുള്ള ഹരജിയുടെ വിധിയില്‍ റെഡ്ഡിയുടെ പരാമര്‍ശം നോക്കുക: ‘ഭൂരിഭാഗം ജനങ്ങളും-ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍.എസ്.എസിന്‍െറയോ-ജനസംഘത്തിന്‍െറയോ ആശയങ്ങളെയോ തത്ത്വചിന്തകളെയോ അംഗീകരിക്കുന്നില്ലായിരിക്കാം. പല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും അവരോട് മൊത്തത്തില്‍ വിയോജിപ്പുമുണ്ടായിരിക്കാം. പക്ഷേ, അവ തികച്ചും അപ്രസക്തമാണ്. എല്ലാവര്‍ക്കും അവരുടെ ചിന്തകളും വീക്ഷണങ്ങളും വെച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. അതിന് വിലക്കുകളില്ല. നമ്മുടെ ഭരണഘടന അതിനുള്ള അവകാശം അവര്‍ക്ക് നല്‍കുന്നു.’ ഗവ. സര്‍വിസില്‍ കയറുന്നതിനുമുമ്പ് എതിര്‍കക്ഷി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതില്‍ കുഴപ്പമെന്താണെന്ന് ചോദിക്കുകയും ചെയ്തു. എന്‍.ഡി.എ ആയാലും യു.പി.എ ആയാലും ഭരണകൂടത്തോടും ഇന്ത്യന്‍ ഭരണഘടനയോടും ആശയപരമായി വിയോജിപ്പുള്ളവരോട് ഭരണകൂടം അനുവര്‍ത്തിക്കേണ്ട നിലപാട് എന്ത് എന്ന് വ്യക്തമാക്കുകയാണ് അന്ന് കോടതി ചെയ്തത്. ഈ വിധി അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക് ചരിത്രപരം എന്നു വിശേഷിപ്പിക്കാവുന്ന വിധി ശ്യാം ബാലകൃഷ്ണന്‍ v/s സ്റ്റേറ്റ് ഓഫ് കേരള കേസില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസ് തന്നെ അകാരണമായി തടഞ്ഞുവെക്കുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്തുവെന്നും മാവോവാദികളെ എതിരിടാന്‍ നിയോഗിക്കപ്പെട്ട ‘തണ്ടര്‍ബോള്‍ട്ട്’ സേന തന്‍െറ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ചൂണ്ടിക്കാണിച്ച് റിട്ട് ഫയല്‍ ചെയ്ത ശ്യാം ബാലകൃഷ്ണന് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ കേരള ഹൈകോടതിയിലത്തെിയ മാവോവാദി-കമ്യൂണിസ്റ്റ് കേസുകള്‍ പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് ആയതിന്‍െറപേരില്‍ മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടിരുന്നതായും കോടതി അതിനെ അംഗീകരിച്ചിരുന്നതായും കാണാം. 1961ല്‍ മുന്‍സിഫ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിട്ടും രണ്ട് അഭിഭാഷകര്‍ക്ക് കമ്യൂണിസ്റ്റായതിന്‍െറ പേരില്‍ നിയമനം നിഷേധിക്കപ്പെടുകയും കേരള ഹൈകോടതി അതിന് മേലൊപ്പ് ചാര്‍ത്തുകയും ചെയ്തിരുന്നു. അതില്‍നിന്നുമാറി എഴുപതുകളില്‍ ‘മാവോവാദികള്‍ അക്രമകാരികളല്ല മറിച്ച്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് തലശ്ശേരി, പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണംപോലുള്ള ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്നാണ് കുറുചിയന്‍ കുഞ്ഞാമന്‍ v/s സ്റ്റേറ്റ് കേസില്‍ ജസ്റ്റിസ് പി. നാരായണപ്പിള്ള പറഞ്ഞത്. 2015ല്‍ കോടതിയുടെ വീക്ഷണങ്ങള്‍ ഒന്നുകൂടി വികസിച്ചു. ‘തന്‍െറ ആശയാഭിലാഷങ്ങള്‍ക്കൊത്ത് ചിന്തിക്കാനുള്ള അവകാശം അടിസ്ഥാന മൗലികാവകാശമാണെന്നു പറഞ്ഞ ജസ്റ്റിസ് മുഷ്താക് ഈ അവകാശം ഒരു മനുഷ്യനും ആരുടെ മുന്നിലും പണയം വെക്കാനാകില്ളെന്നും വ്യക്തമാക്കി. മാവോവാദിയാകാനുള്ള സ്വാതന്ത്ര്യം നിയമവിരുദ്ധമാകുന്നത് എപ്പോള്‍ എന്ന് വ്യക്തമാക്കുന്ന വാക്യങ്ങളാണ് കോടതിവിധിയിലെ സുപ്രധാന ഭാഗവും ഭൂരിപക്ഷ ചിന്തകള്‍ക്ക് എതിര്‍നില്‍ക്കുന്ന ന്യൂനാല്‍ ന്യൂനപക്ഷങ്ങളുടെ ചിന്തകളുടെ നിലനില്‍പ് സാധ്യമാക്കുന്നതും’. നിലനില്‍ക്കുന്ന സ്റ്റേറ്റിന്‍െറ നിയമങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതരത്തില്‍ ഹിംസാത്മകമാവുമ്പോള്‍ മാവോയിസം കുറ്റകരമാകുന്നു. വ്യക്തിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ശാരീരിക ആക്രമണങ്ങളിലേക്കു തിരിഞ്ഞാല്‍ ഭരണകൂട എജന്‍സികള്‍ക്ക് അതിനെ തടയുകയും അത്തരം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്യാം. വ്യക്തിയുടെ ചിന്തകളും ആശയങ്ങളും നിയമം വിഭാവന ചെയ്തിട്ടുള്ള പൊതു മൂല്യങ്ങള്‍ക്കെതിരാവുമ്പോള്‍ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാകുന്നു എന്നാണ് വിധിയില്‍ പറഞ്ഞുവെച്ചിട്ടുള്ളത്. ‘നിയമം വിഭാവനം ചെയ്യുന്ന പൊതുമൂല്യങ്ങള്‍’ എന്നതിനെ ആരാണ് നിര്‍വചിക്കുന്നത് എന്നത് പ്രശ്നവത്കരിക്കേണ്ട ഒന്നുതന്നെയാണ്. പലപ്പോഴും ഭരണകൂടങ്ങള്‍ മാധ്യമ പിന്തുണയോടെ നടത്തുന്ന പ്രചാരണങ്ങള്‍ ‘പൊതുമൂല്യം/ പൊതു മന$സാക്ഷി’യായി മാറുകയും നിരപരാധികള്‍ ഭീകരന്മാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നകാലത്ത് പ്രത്യേകിച്ചും. ‘സ്വകാര്യ പ്രവര്‍ത്തനങ്ങള്‍’ എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്നു മനസ്സിലാക്കാന്‍-ബിനായക് സെന്‍, അരുണ്‍ ഭയാന്‍, ഇന്ദ്രദാസ്-കേസുകളിലെ കോടതിവിധികള്‍ ഗ്രഹിക്കേണ്ടതുണ്ട്. മാവോവാദികള്‍ സാഹിത്യങ്ങള്‍ കൈവശംവെച്ചതിനോ അനുഭാവം പുലര്‍ത്തിയതുകൊണ്ടോ ആയില്ല. വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ ആസന്നമായ ഹിംസക്ക് കാരണമാവുമ്പോഴോ, വ്യക്തിഹിംസയില്‍ ഏര്‍പ്പെടുകയോ അല്ളെങ്കില്‍, ആളുകളെ ഹിംസക്ക് പ്രേരിപ്പിക്കുംവിധം പ്രവര്‍ത്തിക്കുമ്പോഴോ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാവൂ എന്നാണ് മൂന്നു കേസുകളിലും വിധിപറഞ്ഞ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു യു.എസ് സുപ്രീംകോടതിയുടെ ചില വിധികള്‍ അടിസ്ഥാനമാക്കി പറഞ്ഞത്. പക്ഷേ, നമ്മുടെ ഭരണകൂടം നിറ്റ ജലാറ്റിന്‍ ആക്രമണം നടത്തിയതിനു പിറകില്‍ മാവോവാദികളാണെന്നു പറഞ്ഞ് ഒരു മേഖലയെ മൊത്തം സൈനികവത്കരിക്കുകയും അതുമായി ബന്ധമില്ലാത്ത ആളുകളായ മനുഷ്യാവകാശ പ്രവര്‍ത്തകരായ ജൈസന്‍ കൂപ്പരെയും അഡ്വ. തുഷാറിനെയും ജയിലിലടച്ചതും വീട് റെയ്ഡ് ചെയ്തതും കോടതി വിധികള്‍ക്ക് വിരുദ്ധമായാണ്. കുപ്രസിദ്ധമായ സല്‍വാ ജുദൂം സേനയെ ഭരണഘടനാവിരുദ്ധ സേനയായി പ്രഖ്യാപിച്ച ഛത്തിസ്ഗഢ് കോടതിവിധിയില്‍ മാവോയിസം നേരിടാന്‍ ദ്വിമുഖ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയുണ്ടായി. 1. ഹിംസക്ക് കാരണമാകുന്ന സാമൂഹിക അസംതൃപ്തി കുറച്ചുകൊണ്ട് വരാനുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നയങ്ങള്‍ നടപ്പാക്കുക. 2. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഭരണകൂട ഏജന്‍സികളെ മാത്രം വിന്യസിക്കുക.
ഇതില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് യു .പി.എ ഗവണ്‍മെന്‍റ് പുല്ലുവില കല്‍പിക്കാതിരുന്നതിന്‍െറ പ്രതികരണംകൂടിയായിരുന്നു സല്‍വാ ജുദൂമിന്‍െറ ജനയിതാവായ മഹേന്ദ്ര കര്‍മയെ 2013ല്‍ മാവോവാദികള്‍ ആക്രമിച്ച് വധിച്ചത്. യു .പി.എ ഗവണ്‍മെന്‍റിന്‍െറ നയങ്ങളില്‍നിന്ന് ഒട്ടും വിഭിന്നമല്ല ഇപ്പോഴത്തെ ഗവണ്‍മെന്‍റ് നയങ്ങളും. വിയോജിപ്പ് ജനാധിപത്യസംവിധാനത്തില്‍ അനുവദനീയമാണ്. അനിവാര്യവുമാണ്. അപരന്‍െറ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന കാലത്തിനു വേണ്ടി പണിയെടുക്കുന്നവര്‍തന്നെ മറ്റൊരു ഫാഷിസ്റ്റ് പ്രസ്ഥാനമാണെന്ന് മാവോവാദി സംഘടനാഘടനയെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നു. ദലിതരെയും ആദിവാസികളെയും ചാവേറുകളാക്കി സവര്‍ണനേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളാണ് മാവോവാദി ഗ്രൂപ്പുകള്‍ എന്ന വിമര്‍ശം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെപോലെ മാവോവാദികളും നേരിടുന്നുണ്ട്. ജനങ്ങളുടെ/ അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയമാണ് ഞങ്ങള്‍ പറയുന്നത്. ദലിത്-ആദിവാസി-മുസ്ലിം ജനവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നുകൊണ്ടുള്ള, ഹിന്ദുത്വ ഫാഷിസത്തിനെതിരെ വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളൊന്നാകെ അസന്നിഹിതമാക്കുന്ന രക്ഷാകര്‍തൃത്വത്തിന്‍െറ രാഷ്ട്രീയമാണ് മാവോവാദികളും പങ്കുവെക്കുന്നത്. ഭൂരഹിതരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുമായ ആദിവാസികള്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടി നില്‍പുസമരം നടത്തേണ്ടിവരുമ്പോള്‍ കോടതിവിധികളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഭരണകൂടം തയാറാവേണ്ടതുണ്ട്. വിമര്‍ശിക്കുന്നവരോട് അസഹിഷ്ണുത പുലര്‍ത്തുകയും തങ്ങളുടേതല്ലാത്ത ചിന്തകളെ വേട്ടയാടാനും നിരോധിക്കാനും ശ്രമിക്കുകയും ചെയ്യുന്ന എല്ലാ ഭരണകൂടങ്ങള്‍ക്കും മേലുദ്ധരിച്ച കോടതിവിധികള്‍ പാഠമാവണം.
മസ്കത്ത്: അശോഭ കൊടുങ്കാറ്റിനോടനുബന്ധിച്ചുണ്ടായ കനത്തമഴക്കും വെള്ളപ്പൊക്കത്തിനും ശേഷം ഒമാനിലെ ജനജീവിതം സാധാരണഗതിയിലേക്ക്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ്-വൈദ്യുതി ബന്ധങ്ങള്‍ ഭൂരിഭാഗവും പുന$സ്ഥാപിച്ചു. തെക്ക്, വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ പലയിടത്തും തടസ്സപ്പെട്ട വൈദ്യുതിബന്ധം ശനിയാഴ്ചയോടെയാണ് പുന$സ്ഥാപിച്ചത്. റോഡുകളിലെ തടസ്സങ്ങള്‍ വെള്ളിയാഴ്ച രാത്രിയോടെയും ശനിയാഴ്ച പകലുമായി നഗരസഭാ അധികൃതര്‍ നീക്കം ചെയ്തിരുന്നു. എല്ലാ റോഡുകളിലും ശനിയാഴ്ചയോടെ ഗതാഗതം സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു.
അശോഭ കൊടുങ്കാറ്റ് തീരം തൊടുംമുമ്പേ ന്യൂനമര്‍ദമായതായി വെള്ളിയാഴ്ച രാത്രിയോടെ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി സ്ഥിരീകരിച്ചിരുന്നു. അശോഭയുടെ പരോക്ഷഫലമായി ചിലയിടങ്ങളില്‍ ചെറിയ മഴ തുടരുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. മഴയും വെള്ളപ്പൊക്കവും ഏറെ നാശം വിതച്ച മസീറാ ദ്വീപില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെറിയ ചാറ്റല്‍മഴ പെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂര്‍ മേഖലയില്‍ വീടുകളില്‍ കുടുങ്ങിയ 109 പേരെയാണ് സിവില്‍ ഡിഫന്‍സ്, റോയല്‍ ഒമാന്‍ പൊലീസും റോയല്‍ ആര്‍മിയും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. ശനിയാഴ്ചയോടെ അഭയകേന്ദ്രങ്ങളിലുണ്ടായിരുന്നവര്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ച മസ്കത്തിലെ അന്നഹ്ദ ആശുപത്രി ശനിയാഴ്ചയോടെ പ്രവര്‍ത്തനം പുനരാരംഭിച്ചെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍നിന്ന് ഭക്ഷണസാധനങ്ങളുടെയും മറ്റും വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതായ ഒരു പരാതിയും ലഭിച്ചിട്ടില്ളെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും അറിയിച്ചു.
മസീറാ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 1943ല്‍ ദ്വീപിലെ എയര്‍ബേസിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ നിര്‍മിച്ച റെയില്‍വേ സംവിധാനത്തിന്‍െറ അവശിഷ്ടങ്ങള്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനൊടുവില്‍ ദൃശ്യമായതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. 1977ല്‍ ദ്വീപിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിലാണ് ഈ റെയില്‍വേ സംവിധാനം നശിച്ചത്.
കായംകുളം: താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥന്‍ പിള്ളയുടെ നിയമപോരാട്ടങ്ങള്‍ക്ക് 11 വയസ്സാകുന്നു. പ്രായം 75 ആയെങ്കിലും ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ മകനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യം ഇന്നും ഈ വൃദ്ധന്‍െറ മനസ്സില്‍ വ്രതമായി നില്‍ക്കുന്നു. ഫാഷിസ്റ്റ് ശക്തികള്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെങ്കിലും ദൈവത്തിന്‍െറ കോടതിയില്‍ നീതിലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗോപിനാഥന്‍ പിള്ള. ഗോപിനാഥന്‍ പിള്ളയുടെ രണ്ടാമത്തെ മകന്‍ ജാവേദ് എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഇശ്റത് ജഹാന്‍ അടക്കമുള്ളവരെയും തീവ്രവാദികളെന്ന് മുദ്രകുത്തി നരേന്ദ്ര മോദിയുടെ ഗുജറാത്ത് പൊലീസ് അഹ്മദാബാദില്‍ കൊലപ്പെടുത്തിയത് 2004 ജൂണ്‍ 14നായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുമ്പ് ഗോപിനാഥന്‍ പിള്ളയുടെ ഒപ്പമുണ്ടായിരുന്ന മകന്‍െറ ഓര്‍മകളാണ് വൃദ്ധന്‍െറ മനസ്സില്‍ ഇന്നും. മകന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല. താന്‍ മരിക്കുന്നതിന് മുമ്പ് സത്യം ലോകത്തെ അറിയിക്കണമെന്നാണ് ആഗ്രഹം. അതില്‍ ഏതാണ്ടൊക്കെ വിജയിച്ചെന്നത് ആശ്വാസം. വൈകാതെ സത്യം ജയിക്കും -ഗോപിനാഥന്‍ പിള്ള പറയുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ അറസ്റ്റിലായി. ജയില്‍വാസത്തിനിടയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ യഥാര്‍ഥ പ്രതികളെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അധികാര കൈമാറ്റം വന്നതോടെ അഴികളില്‍ കിടന്നവര്‍ പുറത്തുവന്നു. പ്രതികളാകേണ്ടവര്‍ അധികാര കസേരകളിലായി. കേസ് അട്ടിമറിക്കാനുള്ള നടപടികളാണ് ഓരോദിവസവും നടക്കുന്നത്. സംഭവത്തിനുശേഷം പാക് പൗരന്മാര്‍ അടക്കമുള്ള ലശ്കറെ ത്വയ്യിബക്കാരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു വിശദീകരണം. ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും മകന്‍ നിരപരാധിയാണെന്ന വിശ്വാസം പിള്ള കൈവിട്ടില്ല. സംഭവം നടക്കുന്നതിന് 10 ദിവസം മുമ്പ് ജാവേദ് കുടുംബസമേതം താമരക്കുളത്ത് എത്തിയ ഓര്‍മകള്‍ ഇന്നും മനസ്സില്‍ സജീവമാണ്. ഗോപിനാഥന്‍ പിള്ള ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. കേസ് നടത്താന്‍ നിരവധി ഭീഷണികളെ അതിജീവിച്ചാണ് പിള്ള ഗുജറാത്തില്‍ പോയിരുന്നത്. ഏറെക്കാലം മുംബൈയിലായിരുന്നു. മകന്‍ തനിക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ജീവിതസഖിയാക്കി. മരുമകളുടെ പേര് സജിത. വിവാഹശേഷം മകന്‍ ഇസ്ലാം സ്വീകരിച്ചു. അവരുടെ ജീവിതം സന്തോഷകരമായിരുന്നു. മകനും മരുമകളും മക്കളും എല്ലാം താമരക്കുളത്തെ വീട്ടില്‍ വന്ന് ഏറെനാള്‍ താമസിച്ച് പോയിട്ടുണ്ട്. അബൂബക്കര്‍ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരാണ് മക്കള്‍. കൊച്ചുമക്കളുമൊത്ത് മകനും ഭാര്യയും വന്നകാലം മറക്കാന്‍ കഴിയില്ല. മകന്‍െറ മരണശേഷവും അവര്‍ ഏറെനാള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അവരെയും തീവ്രവാദികളെന്ന് പറഞ്ഞ് സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതേയെന്നാണ് പ്രാര്‍ഥന. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും സഹകരണം കേസ് നടത്തുന്നതിലുണ്ടായി. പ്രമുഖ അഭിഭാഷകന്‍ മുകള്‍ സിന്‍ഹയുടെ മരണം ആഘാതമായിരുന്നു. അദ്ദേഹത്തിന്‍െറ ജൂനിയറായ സംസാദ് പഠാനാണ് ഇപ്പോള്‍ കേസ് നടത്തുന്നത്. എതിര്‍പക്ഷത്തെ ബലത്തെ ഓര്‍ത്ത് ഭയമില്ല. ദൈവത്തെ മാത്രമേ ഭയമുള്ളൂ. ദൈവം നീതി നല്‍കുമെന്ന് തന്നെയാണ് വിശ്വാസം -പിള്ള പറയുന്നു.
കുവൈത്ത് സിറ്റി: തൊഴില്‍ റിക്രൂട്ട്മെന്‍റുകള്‍ക്ക് മുന്നോടിയായുള്ള വൈദ്യപരിശോധനയുടെ നിരക്ക് ആറിരട്ടിയിലധികം വര്‍ധിപ്പിച്ചതോടെ ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ വരവ് കുറഞ്ഞു. കുവൈത്തിലെ കമ്പനികള്‍ ഇന്ത്യക്കാരെ വിട്ട് മറ്റു രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളിലേക്ക് തിരിയുന്നു. നേരത്തേ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന പല കമ്പനികളും റിക്രൂട്ട്മെന്‍റിനായി ഇപ്പോള്‍ ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വൈദ്യപരിശോധനാ നിരക്ക് വര്‍ധിച്ചതോടെ അപേക്ഷകര്‍ കുറഞ്ഞതാണ് കാരണം.
കഴിഞ്ഞമാസം ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധനക്ക് നിയമിച്ച പുതിയ ഏജന്‍സിയാണ് നിരക്ക് കൂട്ടിയത്. നേരത്തേ 3,900 രൂപയായിരുന്നത് ഒറ്റയടിക്ക് 24,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ഈ തുക അടച്ചശേഷം മാത്രമേ പരിശോധന നടത്തൂ. പരിശോധനയില്‍ പരാജയപ്പെട്ടാലും തുക മടക്കി ലഭിക്കില്ല. അതിനാല്‍തന്നെ ആളുകള്‍ ഇത്രയും തുക മുടക്കാന്‍ മടിക്കുന്നു. കമ്പനികളാവട്ടെ സാധാരണഗതിയില്‍ വൈദ്യപരിശോധനാ ചെലവ് വഹിക്കാറുമില്ല.
നേരത്തേ, കേരളത്തിലെ വിവിധ ആശുപത്രികളടക്കം ഇന്ത്യയിലെ നിരവധി കേന്ദ്രങ്ങള്‍ക്ക് വൈദ്യപരിശോധന നടത്താനുള്ള കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍െറ അക്രഡിറ്റേഷനുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ഇന്ത്യയിലെ കുവൈത്ത് എംബസി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വൈദ്യപരിശോധനാ അനുമതി ഖിദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് മാത്രമായി ചുരുക്കി. ഇവര്‍ക്കാകട്ടെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ മാത്രമാണ് ഓഫിസുള്ളത്. ഇവര്‍ക്ക് സ്വന്തമായി വൈദ്യപരിശോധനാ കേന്ദ്രവുമില്ല. കൊച്ചിയില്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ സഹായത്തോടെയാണ് വൈദ്യപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുടങ്ങിയ ഉടന്‍ നിരക്കുവര്‍ധനയിലെ പ്രതിഷേധംമുലം അടച്ചുപൂട്ടിയതോടെ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ മുംബൈയിലോ ഹൈദരാബാദിലോ പോകേണ്ട അവസ്ഥയാണ്. ഇത്, കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നേരത്തേ, കോഴിക്കോട് തന്നെ മൂന്ന് ആശുപത്രികള്‍ക്ക് വൈദ്യപരിശോധനക്കുള്ള അക്രഡിറ്റേഷനുണ്ടായിരുന്നു. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മറ്റ് ആശുപത്രികള്‍ക്കും അനുമതിയുണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ഒറ്റയടിക്ക് നിലച്ചു.
സമീപകാലത്ത് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്‍റിന്‍െറ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി കുവൈത്ത് സര്‍ക്കാറും നടപടികള്‍ കര്‍ശനമാക്കുകയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് സ്പോണ്‍സര്‍ 2500 ഡോളറിന് തുല്യമായ തുക ബാങ്ക് ഗാരന്‍റിയായി കെട്ടിവെക്കണമെന്ന നിബന്ധന കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നടപ്പാക്കിയത് ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണെങ്കിലും സ്വദേശികള്‍ക്കിടയില്‍ വന്‍ എതിര്‍പ്പിന് കാരണമാക്കിയിരുന്നു. ഒടുവില്‍ കുവൈത്തിന്‍െറ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ നിബന്ധന പിന്‍വലിച്ചെങ്കിലും, ഗാര്‍ഹിക തൊഴിലാളി കരാര്‍ അറ്റസ്റ്റ് ചെയ്യുന്നത് എംബസി നിര്‍ത്തിവെച്ചിരുന്നു. ഇതുകൂടാതെ, നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയ ഇന്ത്യയുടെ തീരുമാനവും സ്വദേശികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. ഇക്കാര്യത്തില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിലും ഇപ്പോഴും യോജിച്ച തീരുമാനമുണ്ടായിട്ടില്ല. രണ്ടു തീരുമാനങ്ങളും കുവൈത്തിലെ റിക്രൂട്ടിങ് രംഗത്ത് പിടിമുറുക്കിയിട്ടുള്ള സ്വദേശികളുടെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെയാണ് ദോഷകരമായി ബാധിക്കുന്നതെന്നതിനാല്‍ അവരില്‍നിന്നുള്ള കടുത്ത സമ്മര്‍ദം സര്‍ക്കാറിനുണ്ട്.
അതിന്‍െറകൂടി ഫലമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ കുറക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യപരിശോധനാ നിരക്ക് വര്‍ധിപ്പിക്കുകയും അക്രഡിറ്റേഷന്‍ ഒരൊറ്റ ഏജന്‍സിയിലേക്ക് ചുരുക്കുകയും ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.
ഒരു വര്‍ഷത്തിനിടെ അമേരിക്ക തിരിച്ചയച്ചത് 2100 ബാച്ച് ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍
കൊല്‍ക്കത്ത: നെസ്ലെ ഇന്ത്യയുടെ മാഗി നൂഡ്ല്‍സിന് ഇന്ത്യന്‍ വിപണിയില്‍ നിരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയും ഗുണനിലവാര പരിശോധന നടത്തുന്നു. നെസ്ലെ കയറ്റുമതിചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളാണ് അമേരിക്കയിലെ ഭക്ഷ്യ-മരുന്ന് നിയന്ത്രണ അതോറിറ്റി (യു.എസ്.എഫ്.ഡി.എ) പരിശോധിക്കുന്നത്. ഇതിനായി മാഗി നൂഡ്ല്‍സ് ഉള്‍പ്പെടെ ഉല്‍പന്നങ്ങളുടെ സാമ്പ്ളുകള്‍ ശേഖരിച്ചുവരുകയാണ്. ഒരു വര്‍ഷത്തിനിടെ 2100 ബാച്ച് ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങളാണ് അമേരിക്ക തിരിച്ചയച്ചത്. ജനുവരിയില്‍ നെസ്ലെ കയറ്റിയയച്ച മാഗി നൂഡ്ല്‍സിന്‍െറ പാക്കിന് മുകളില്‍ ചേരുവകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് അമേരിക്ക തിരിച്ചയച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സാമ്പ്ളുകളുടെ ഫലം പ്രതികൂലമായാല്‍ രാജ്യാന്തരതലത്തില്‍തന്നെ മാഗിക്ക് നിരോധം വന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കയറ്റിയയച്ച ഇന്ത്യന്‍ നിര്‍മിത ഭക്ഷ്യവസ്തുക്കളും സൗന്ദര്യ വര്‍ധക മരുന്നുകളുമുള്‍പ്പെടെയുള്ളവയാണ് അമേരിക്കയിലെ ഭക്ഷ്യ-മരുന്ന് നിയന്ത്രണ അതോറിറ്റി തിരിച്ചയച്ച 2100 ബാച്ചുകളെന്ന് അവരുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍, ബ്രിട്ടാനിയ, ഹാല്‍ദിറാം, ഹെയ്ന്‍സ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് ഇവ. അമിതമായ തോതില്‍ കീടനാശിനിയുടെ സാന്നിധ്യം മുതല്‍ വൃത്തിഹീനമായ പാക്കിങ്ങും വ്യക്തമല്ലാത്ത ലേബലിങ്ങും വരെ കാരണങ്ങളാലാണ് ഇവ തിരിച്ചയച്ചത്. ഇവയില്‍ മിക്ക ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്തത് അംഗീകാരമില്ലാത്ത ഏജന്‍സികളാണെന്നും വെബ്സൈറ്റില്‍ പറയുന്നു. കയറ്റുമതിക്ക് അനുമതിയില്ലാത്ത ഫാക്ടറികളിലും മറ്റും നിര്‍മിക്കുന്നവ അനുമതിയില്ലാത്ത മൂന്നാം കക്ഷികള്‍ കയറ്റുമതി ചെയ്യുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് ഭൂരിഭാഗം കമ്പനികളുടെയും വാദം. കീടനാശിനികളുടെ സാന്നിധ്യം കണ്ടത്തെിയതിനെ തുടര്‍ന്ന് ഹാല്‍ദിറാമിന്‍െറ 53 ഇനം ഭക്ഷ്യ ഉല്‍പന്നങ്ങളാണ് കഴിഞ്ഞ മാസം അമേരിക്ക തിരിച്ചയച്ചത്. എന്നാല്‍, അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും പാക്ക് ചെയ്യുന്നതുമെന്ന് ഹാല്‍ദിറാം മാനുഫാക്ചറിങ് ലിമിറ്റഡ് ഡയറക്ടര്‍ എ.കെ. ത്യാഗി പറഞ്ഞു. യു.എസ്.എഫ്.ഡി.എയുടെ വെബ്സൈറ്റില്‍ ചില ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നെസ്ലെ ഇന്ത്യയുടെ വക്താവ് അറിയിച്ചു. എന്നാല്‍, കമ്പനി നേരിട്ടല്ല വിവിധ ഏജന്‍സികളാണ് ഈ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. പലപ്പോഴും കയറ്റുമതി ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളല്ല ഏജന്‍സികള്‍ വിതരണംചെയ്യുന്നതെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അവര്‍ വ്യക്തമാക്കി. മാഗിയില്‍ അമിത അളവില്‍ ഈയം കണ്ടത്തെിയ സാഹചര്യത്തില്‍ ഐ.ടി.സിയുടെ നൂഡ്ല്‍സ്, സണ്‍ഫീസ്റ്റിന്‍െറ യിപ്പി എന്നിവയും പരിശോധിക്കാനാണ് ഗുജറാത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍െറ തീരുമാനം. വഫേര്‍സ്, കുക്കീസ് തുടങ്ങിയ വിവിധ വിദേശ നിര്‍മിത ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമനം ഗുല്‍സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടക്കമുള്ളവരെ തഴഞ്ഞ്
മുംബൈ: ‘മഹാഭാരത്’ ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിരനായി വേഷമിട്ട നടന്‍ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ പ്രസിഡന്‍റ് ചെയര്‍മാനായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍. യോഗ്യതയല്ല, രാഷ്ട്രീയമാണ് ഗജേന്ദ്രയുടെ നിയമനത്തിന് പിന്നിലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിനു തുടക്കമിട്ടത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ട പ്രശസ്ത ഗാനരചയിതാവ് ഗുല്‍സാര്‍, സംവിധായകരായ ശ്യാം ബെനഗല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രതിഭകളെ മറികടന്നാണ് ബി.ജെ.പി അംഗമായ ഗജേന്ദ്രയുടെ നിയമനമെന്നും കേന്ദ്രം തീരുമാനം പുന$പരിശോധിക്കാതെ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ളെന്നും വിദ്യാര്‍ഥി അസോസിയേഷന്‍ നേതാവ് ഹരികൃഷ്ണന്‍ നാച്ചിമുത്തു അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്ന 150 ഓളം വിദ്യാര്‍ഥികള്‍ പഠിത്തം മുടക്കിയും വകുപ്പുകള്‍ സ്തംഭിപ്പിച്ചുമാണ് ശനിയാഴ്ച സമരം തുടങ്ങിയത്. ഗജേന്ദ്ര രാജിവെച്ച് സ്ഥലം വിടണമെന്ന് വിദ്യാര്‍ഥികള്‍ ചുമരുകളില്‍ എഴുതി. രാഷ്ട്രീയവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഒന്നിച്ചുപോകില്ളെന്നും സമരക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ മികച്ച ചലച്ചിത്രപഠന സ്ഥാപനമായ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിവും ദീര്‍ഘദൃഷ്ടിയുമുള്ള സാരഥിയെ ആവശ്യമാണെന്ന ഘട്ടത്തിലാണ് പരിചയസമ്പത്തോ പ്രതിഭയോ ഇല്ലാത്ത ഗജേന്ദ്രയുടെ നിയമനമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അധികൃതര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഡല്‍ഹിയില്‍ ചെന്ന് വാര്‍ത്താ വിനിമയ മന്ത്രിയെ കാണാനുള്ള നീക്കത്തിലാണ്് വിദ്യാര്‍ഥികള്‍. അതേസമയം, വിദ്യാര്‍ഥികളുടെ പ്രതിഷേധം ഞെട്ടിച്ചതായി ഗജേന്ദ്ര ചൗഹാന്‍ പ്രതികരിച്ചു. തന്നെ ഇതുവരെ നേരിട്ട് കാണുകപോലും ചെയ്യാതെ വിദ്യാര്‍ഥികള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച ചൗഹാന്‍, നേരില്‍ കണ്ട് അവരോട് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും സിനിമനിര്‍മാണത്തില്‍ തനിക്ക് പരിചയമില്ല എന്ന് പറയുന്നത് തെറ്റാണെന്നും പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ അധ്യക്ഷനായി നിയോഗിച്ചത്. ഗുല്‍സാറും അടൂരും ബെനഗലും കരട് പട്ടികയില്‍ ഇടം നേടിയിട്ടും ഗജേന്ദ്രയുടെ അപ്രതീക്ഷിത നിയമനം സിനിമാലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. മുന്‍കാലങ്ങളിലെ അധ്യക്ഷന്മാരുടെ പ്രതിഭയില്ലാത്ത ഗജേന്ദ്രയുടെ നിയമനം രാഷ്ട്രീയം മാത്രമാണെന്ന് വിവിധകോണുകളില്‍നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പിയുടെ സാംസ്കാരിക വിഭാഗം ജോയന്‍റ് കണ്‍വീനര്‍ പദവി വഹിച്ചിട്ടുണ്ട് ഗജേന്ദ്ര. നിയമനം ഗൗരവപൂര്‍വം കാണേണ്ടതുണ്ടെന്നാണ് പ്രശസ്ത സംവിധായകന്‍ ജാനു ബറുവ പ്രതികരിച്ചത്. സെന്‍സര്‍ ബോഡില്‍ പാര്‍ട്ടി അനുഭാവികളെ കുത്തിത്തിരുകുന്നു എന്ന ആരോപണം കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നേരിടുമ്പോഴാണ് പുതിയ വിവാദവും ഉടലെടുക്കുന്നത്. ഗജേന്ദ്ര അധ്യക്ഷനായ ഭരണസമിതിയില്‍ ജാനു ബറുവ, സന്തോഷ് ശിവന്‍, വിദ്യാബാലന്‍ തുടങ്ങിയവരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍, ചുമതലയേറ്റെടുക്കാന്‍ ജാനു ബറുവ തയാറായിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച് തനിക്ക് ഒൗദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ളെന്ന് സന്തോഷ് ശിവന്‍ അറിയിച്ചു.
മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഒമ്പത് അഗ്നിശമനസേന ഉദ്യോഗസ്ഥരെ മഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സീനിയര്‍ സൂപ്രണ്ട് തിരുവനന്തപുരം മഞ്ഞമല കുന്നത്ത് വീട്ടില്‍ ജഗന്നാഥന്‍ നായര്‍ (59) സൂപ്പര്‍വൈസര്‍മാരായ എറണാകുളം ഗോതുരുത്തി കളത്തില്‍ ജോസഫ് ഷൈന്‍ (42) കോഴിക്കോട് മേപ്പയൂര്‍ കുഴിയില്‍ പീടികയില്‍ വീട്ടില്‍ കെ.പി. റിനീഷ് (41) കൊട്ടാരക്കര വെട്ടിക്കവല സജിത് ഭവനില്‍ എന്‍.ആര്‍. അജിത്കുമാര്‍ (42) കോഴിക്കോട് കക്കോടി കിഴക്കുംമുറി കൊളങ്ങരംപറമ്പത്ത് കെ.പി. ബ്രിഡ്ജു (40) വടകര തോടന്നൂര്‍ മന്തമ്പത്ത് ജോഷി (38) എറണാകുളം പാമ്പാക്കുട പുല്ലത്തിക്കാട്ടില്‍ അനീഷ് (38), അസിസ്റ്റന്‍റ് മാനേജര്‍ കോഴിക്കോട് താമരശേരി മേലേപാത്ത് കെ.പി. ശ്രീധരന്‍ (59) സീനിയര്‍ സൂപ്രണ്ട് തിരുവാലി തോടയം കളരിക്കല്‍ മധുമാധവന്‍ എന്നിവരെയാണ് ജൂണ്‍ 27 വരെ റിമാന്‍ഡ് ചെയ്തത്. ഇവരെ മഞ്ചേരി സബ് ജയിലില്‍ അടച്ചു. മന$പൂര്‍വമല്ലാത്ത നരഹത്യ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആയുധം കൈവശംവെക്കല്‍, ആയുധവുമായി സംഘടിക്കല്‍, കുറ്റകൃത്യത്തിനുവേണ്ടി സംഘടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആറില്‍ മന$പൂര്‍വമുള്ള കൊലപാതകമാണ് ആദ്യം കുറ്റമായി ചുമത്തിയിരുന്നത്. പിന്നീട് പ്രത്യേക റിപ്പോര്‍ട്ട് നല്‍കി മന$പൂര്‍വമല്ലാത്ത കൊലപാതകമാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ എല്ലാ പ്രതികളുടെ കൂടി പേരിലാണ്. കുറ്റപത്രം തയാറാക്കുമ്പോഴാണ് കുറ്റങ്ങള്‍ വേര്‍തിരിച്ച് ചേര്‍ക്കുക. തോക്കില്‍ ഉണ്ടയിടാന്‍ ഉപയോഗിക്കുന്ന മൂന്ന് മെഗസിന്‍, 9 എം പിസ്റ്റള്‍ ഒന്ന്, ഇന്ത്യന്‍ നിര്‍മിതമായ വലിയ തോക്ക് ഒന്ന് എന്നിവ പ്രതികളില്‍നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment