പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം Madhyamam News Feeds | ![]() |
- പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
- മെക്സിക്കോയില്‍ നഴ്സിങ് ഹോമില്‍ തീപിടിത്തം: 16 മരണം
- സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍
- അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകള്‍ ^ആന്‍റണി
- ഗള്‍ഫില്‍ അരുവിക്കര ചൂടും
- ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു
- ലളിത് മോദി വിവാദം: വസുന്ധര രാജെ ലണ്ടന്‍ യാത്ര റദ്ദാക്കി
- സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു
- ജി.സി.സി മൊബൈല്‍ റോമിങ് നിരക്കുകള്‍ ഒമാന്‍ കുറക്കുന്നു
- ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല: ഡി.ജെയെ വെടിവെച്ചുകൊന്നു
- പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്ക് ‘നന്ദിയോതി’ ഖത്തരി വനിതകള്‍
- ഇന്ത്യ ^ ബംഗ്ളാദേശ് മൂന്നാം ഏകദിനം ഇന്ന്
- സിറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യദുരന്തം - സൗദി
- ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെതിരെ കേസ് നടത്തി വിജയിച്ച ചായക്കടക്കാരന്‍
- വെള്ളാപ്പള്ളിയും തൊഗാഡിയയും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
- ഓപറേഷന്‍ കുബേര വിജയിക്കണമെങ്കില്‍
- പരിഷ്കരിച്ച ഐ.ടി.ആര്‍ ഫോറങ്ങള്‍ വിജ്ഞാപനം ചെയ്തു
- നര്‍മം വിതറി ‘ഇന്നസെന്‍റ് ഷോ’
- കോപയില്‍ ക്വാര്‍ട്ടര്‍ചൂട്
- റമദാന്‍ തീന്മേശകളില്‍ പഴങ്ങള്‍ക്ക് പ്രിയം കുറഞ്ഞു
- എട്ടാം ദിനവും സെന്‍സെക്സ് നേട്ടത്തില്‍
- ഉഷ്ണക്കാറ്റ്: പാകിസ്താനില്‍ മരണം 750 കടന്നു
- പോളണ്ടിനെ തകര്‍ത്ത് ഇന്ത്യ
- അര്‍ബുദത്തിന് പ്രതിവിധി തേടിയ ഗവേഷകര്‍ ഇ^സിഗരറ്റിന്‍െറ വഴിയിലേക്ക്
- കൂറ്റന്‍ സൗരവാതം ഭൂമിയിലേക്ക്; വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം Posted: 24 Jun 2015 01:19 AM PDT കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഡിപ്ളോമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിയെയാണ് അസാം സ്വദേശി ബലാംല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സമീപത്തെ ഹോസ്റ്റലില്‍ നിന്ന് എളുപ്പവഴിയിലൂടെ മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. |
മെക്സിക്കോയില്‍ നഴ്സിങ് ഹോമില്‍ തീപിടിത്തം: 16 മരണം Posted: 24 Jun 2015 01:02 AM PDT മെക്സിക്കോ സിറ്റി: വടക്കന്‍ മെക്സിക്കോയില്‍ നഴ്സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. |
സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ Posted: 23 Jun 2015 11:50 PM PDT Image: ![]() തിരുവനന്തപുരം: ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരള ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടൂറിസം സാധ്യതകള്‍ പരിഗണിച്ചാണ് അനതര്‍ദേശീയ തലത്തില്‍ പ്രശസ്തിയുള്ള താരത്തെ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ തീരുമാനിച്ചത്. |
അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകള്‍ ^ആന്‍റണി Posted: 23 Jun 2015 10:44 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. വി.എസ് അച്യുതാനന്ദന്‍ നിലവാരത്തകര്‍ച്ചയോടെ മാത്രമാണ് സംസാരിക്കുന്നത്. ആ ഭാഷയില്‍ മറുപടി പറയാന്‍ തനിക്കോ യു.ഡി.എഫിനോ അറിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയത് സി.പി.എമ്മാണ്. താല്‍കാലിക ലാഭത്തിന് വേണ്ടി അവര്‍ അണികളില്‍ മത വിദ്വേഷത്തിന്‍െറ വിത്ത് പാകിയെന്നും ആന്‍റണി വ്യക്തമാക്കി. അരുവിക്കരയില്‍ യു.ഡി.എഫ് വിജയത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാകും. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയുടെ മികവും പ്രധാന ഘടകമാകുമെന്ന് ആന്‍്റണി പറഞ്ഞു. അരുവിക്കരയില്‍ സര്‍ക്കാരിന്‍്റെ വിലയിരുത്തലും ഉണ്ടാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍്റെ ഭരണനേട്ടങ്ങള്‍, സി.പി.എമ്മിന്‍്റെ അക്രമരാഷ്ട്രീയം ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് ഇവയും ജനം വിലയിരുത്തും ^ആന്‍റണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ യുഡിഎഫില്‍ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല. ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധീരമായിരുന്നു. കേസില്‍ നിയമോപദേശത്തിനു ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച അറ്റോര്‍ണി ജനറലിനെയും സോളിസിറ്റര്‍ ജനറലിനെയുമാണു സര്‍ക്കാര്‍ സമീപിച്ചത്. അറ്റോര്‍ണി ജനറലിന്‍്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. |
Posted: 23 Jun 2015 10:38 PM PDT Image: ![]() ദുബൈ: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ ചൂടും ചൂരും ഇങ്ങ് ഗള്‍ഫിലും മുറുകി. കത്തുന്ന സൂര്യന്‍െറ ചൂട് പരമകാഷ്ഠയില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും തലയിലേറ്റുന്നത്. വ്രതമാസമായ റമദാന്‍െറ ആദ്യ ആലസ്യത്തില്‍ അല്പം പിന്നോട്ടുപോയ അരുവിക്കര ചര്‍ച്ചകളും പ്രവചനങ്ങളും വോട്ടെടുപ്പ് ദിവസം അടുത്തതോടെ വീണ്ടും സജീവമായി. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും അരുവിക്കര വാര്‍ത്തങ്ങള്‍ നിറഞ്ഞതോടെ അതേ തോതില്‍ തന്നെ മലയാളികള്‍ക്കിടയിലും ചര്‍ച്ച മുറുകുകയാണ്. അരുവിക്കരക്കാരായ വോട്ടര്‍മാര്‍ ഗള്‍ഫില്‍ തീരെ കുറവാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായതിനാല്‍ പൊതുതെരഞ്ഞെടുപ്പിന്‍െറ പ്രധാന്യത്തോടെയാണ് പ്രവാസലോകം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ഉദ്വേഗത്തിന്‍െറ ത്രികോണ മത്സരത്തില്‍ ആരു ജയിക്കുമെന്ന ചോദ്യം മലയാളികള്‍ കൂടുന്നിടത്തെല്ലാം ഉയര്‍ന്നു കേള്‍ക്കുന്നു. വ്യക്തമായ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമെല്ലാം മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് വിശകലനം നടത്തി ജയവും പരാജയവുമെല്ലാം പ്രവചിച്ചുമുന്നേറുകയാണ്. നാടെങ്ങും നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളിലും അരുവിക്കര ചര്‍ച്ചയാകുന്നുണ്ട്. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും വി.എസ്് അച്യുതാനന്ദന്‍െറയും എ.കെ.ആന്‍റണിയുടെയും പ്രസംഗങ്ങളും ശബരീനാഥിന് ലഭിക്കുന്ന സഹതാപ വോട്ടും സുരേഷ് ഗോപിയുടെ പ്രചാരണ അരങ്ങേറ്റവുമെല്ലാം സാധാരണ പ്രവാസിമലയാളികളുടെ വര്‍ത്തമാനങ്ങളില്‍ ഇടംപിടിക്കുന്നു. വിരലിലെണ്ണാവുന്നരാണെങ്കിലും ഇരുമുന്നണിയിലെയും ബി.ജെ.പിയിലേയും സജീവ പ്രവര്‍ത്തകരായ അരുവിക്കരക്കാര്‍ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോയിക്കഴിഞ്ഞു. കോണ്‍ഗ്രസ് അനുഭാവികള്‍ ദുബൈയില്‍ കണ്‍വെന്‍ഷന്‍ നടത്തുകയും ചിലരെ അരുവിക്കരയിലേക്ക് പ്രചരണത്തിന് അയക്കുകയും ചെയ്തിട്ടുണ്ട്. റമദാന്‍ തുടങ്ങിയതോടെ പ്രവാസികളുടെ പ്രചാരണവും ഇടപെടലും പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും അരങ്ങുതകര്‍ക്കുന്ന അരുവിക്കര ചര്‍ച്ചകളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്നത് പ്രവാസികളാണെന്നതാണ് യാഥാര്‍ഥ്യം. തമാശ പോസ്റ്റുകള്‍ ധാരാളം സാമൂഹിക മാധ്യമങ്ങളിലേക്ക് ഗള്‍ഫില്‍ നിന്ന് കയറ്റിവിടുന്നുണ്ട്. യു.എ.ഇയിലെ അരഡസനിലേറെ മലയാളം റോഡിയോ സ്റ്റേഷനുകള്‍ അരുവിക്കര തെരഞ്ഞെടുപ്പ് ‘കത്തിച്ചു’ നിര്‍ത്താന്‍ മുന്നില്‍ തന്നെയുണ്ട്. പ്രത്യേക വാര്‍ത്തകളും ചര്‍ച്ചകളും അഭിമുഖങ്ങളുമായാണ് റേഡിയോ അരുവിക്കരയിലെ ചൂട് മലയാളികളിലത്തെിക്കുന്നത്. നാട്ടില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഗള്‍ഫ് റേഡിയോകളില്‍ ടെലിഫോണിലൂടെ അതിഥികളായത്തെുന്നു. ചില സ്റ്റേഷനുകള്‍ പ്രവചന മത്സരത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളുടെ ഗള്‍ഫ് ചര്‍ച്ചകളില്‍ അരുവിക്കരയും വിഷയമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസലോകത്തുനിന്ന് ആദ്യമായി വോട്ടുചെയ്യാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഗള്‍ഫ് മലയാളികള്‍ ഇത് തങ്ങളുടെ അവസാന വോട്ടില്ലാ ചര്‍ച്ചയാണെന്ന വിശ്വാസത്തിലാണ്. |
ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു Posted: 23 Jun 2015 10:14 PM PDT Image: ![]() ന്യൂഡല്‍ഹി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. എസ്മ പ്രയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഡല്‍ഹിയിലെ ഇരുപതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലുണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചതായി ചൊവ്വാഴ്ച അര്‍ധരാത്രി ആരോഗ്യമന്ത്രി സത്യന്ദ്രേ ജയിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സമരം രണ്ടുദിവസം പിന്നിട്ടതോടെ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ 25 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. |
ലളിത് മോദി വിവാദം: വസുന്ധര രാജെ ലണ്ടന്‍ യാത്ര റദ്ദാക്കി Posted: 23 Jun 2015 10:01 PM PDT Image: ![]() ജയ്പൂര്‍: ലണ്ടനില്‍ നടക്കുന്ന സംരംഭകരുടെ സമ്മേളനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പങ്കെടുക്കില്ല. ഐ.പി.എല്‍ ക്രിക്കറ്റ് അഴിമതി കേസിലെ പ്രതി ലളിത് മോദിക്ക് വഴിവിട്ട് സഹായം ചെയ്തത് വിവാദമായ സാഹചര്യത്തില്‍ ലണ്ടനിലേക്കുള്ള യാത്ര വസുന്ധര റദ്ദാക്കിയത്. |
സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു Posted: 23 Jun 2015 09:55 PM PDT Image: ![]() കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപ്പോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന മുറവിളിക്ക് ശക്തികൂടുന്നു. ഇതുസംബന്ധിച്ച കരടുബില്ലിന് അടുത്തിടെ പാര്‍ലമെന്‍റ് ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതി അംഗീകാരം നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇത് നടപ്പാക്കണമെന്ന ആവശ്യവുമായി സമിതി ചെയര്‍മാന്‍കൂടിയായ സഅ്ദൂന്‍ അല്‍ഹമ്മാദ്, അംഗം ഖലീല്‍ അല്‍സാലിഹ് തുടങ്ങിയവര്‍ രംഗത്തത്തെിയത്. രാജ്യത്തെ ആരോഗ്യമേഖലയില്‍ സമൂല പരിഷ്കരണം ആവശ്യമാണെന്നും ഇതിന്‍െറ ഭാഗമായി എത്രയും പെട്ടെന്ന് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നുമാണ് എം.പിമാരുടെ നിലപാട്. എം.പി ഖലീല്‍ അല്‍സാലിഹാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. മെഡിക്കല്‍ ടൂറിസം വ്യാപകമായതോടെ സന്ദര്‍ശക വിസയിലത്തെുന്നവര്‍ കുവൈത്തിലെ ആരോഗ്യസേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതുതരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണം വരുത്താനും അതുവഴി നടപടികള്‍ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിക്കുകയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിദേശികളുടെ ചികിത്സക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്വകാര്യവത്കരണം നടപ്പാവുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദീനാറില്‍നിന്ന് ചുരുങ്ങിയത് 150 ദീനാറെങ്കിലുമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. നേരത്തേ, രാജ്യത്തേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. വിദേശികളുടെ ചികിത്സാനിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അടുത്തിടെ ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. |
ജി.സി.സി മൊബൈല്‍ റോമിങ് നിരക്കുകള്‍ ഒമാന്‍ കുറക്കുന്നു Posted: 23 Jun 2015 09:49 PM PDT Image: ![]() മസ്കത്ത്: ജി.സി.സി മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. വോയ്സ് കാള്‍, എസ്.എം.എസ്, ഡാറ്റാ സേവനങ്ങള്‍ തുടങ്ങിയവക്ക് കുറഞ്ഞ നിരക്കുകള്‍ ബാധകമായിരിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുകയെന്ന് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ദോഹയില്‍ ജൂണ്‍ ആദ്യം നടന്ന തപാല്‍, ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയുടെ 24ാമത് യോഗം പുതുക്കിയ നിരക്കുകള്‍ അംഗീകരിച്ചു. ആറ് ജി.സി.സി രാജ്യങ്ങളിലെയും മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ജി.സി.സി റോമിങ് ഗ്രൂപ്പിന്‍െറ ശിപാര്‍ശക്ക് അനുസരിച്ചാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചത്. ജി.സി.സി റോമിങ് ഗ്രൂപ്പിന്‍െറ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒമാന്‍ടെല്‍, ഉരീദു, ഫ്രണ്ടി എന്നിവയടക്കം ജി.സി.സി രാഷ്ട്രങ്ങളിലെ 17 സേവനദാതാക്കള്‍ ഇതിന് മറുപടി അറിയിച്ചതിനെ തുടര്‍ന്നാണ് നിരക്കുകള്‍ കുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്. വോയ്സ് കാള്‍, എസ്.എം.എസ് തുടങ്ങിയവയില്‍ മൂന്നു വര്‍ഷംകൊണ്ടും ഡാറ്റാ സേവനങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ടും കുറവ് വരുത്താനാണ് പദ്ധതി. അതോറിറ്റി ഏര്‍പ്പെടുത്തിയ പരിധിക്കുള്ളില്‍നിന്ന് സേവനദാതാക്കള്‍ക്ക് ആകര്‍ഷകമായ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാം. ജി.സി.സി രാഷ്ട്രങ്ങളിലെ മൊബൈല്‍ സേവന ദാതാക്കള്‍ തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പുതിയ നടപടി. 2010 ജൂണിലാണ് ജി.സി.സി രാജ്യങ്ങളിലെ റോമിങ് നിരക്കില്‍ ആദ്യമായി കുറവ് വരുത്തിയത്. റോമിങ്ങില്‍ വിളിക്കുന്ന കാളുകളിലെ നിരക്കാണ് കുറച്ചത്. ഇത് രണ്ടുവര്‍ഷംകൊണ്ടാണ് പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍വരുത്തിയത്. പുതിയ തീരുമാനംകൂടി യാഥാര്‍ഥ്യമാകുന്നതോടെ റോമിങ്ങിലെ ടെലിഫോണ്‍ നിരക്കുകളില്‍ കാര്യമായ കുറവ് തന്നെയുണ്ടാകും. |
ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല: ഡി.ജെയെ വെടിവെച്ചുകൊന്നു Posted: 23 Jun 2015 09:47 PM PDT Image: ![]() ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിശാപാര്‍ട്ടിക്കിടെ ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതില്‍ രോഷാകുലനായ യുവാവ് ഡി.ജെയെ വെടിവെച്ചു കൊന്നു. അരുണ്‍ വാത്മീകി (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജ്വല്ലറിയുടമയുടെ പേരക്കുട്ടിയുടെ പിറന്നളാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. |
പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്ക് ‘നന്ദിയോതി’ ഖത്തരി വനിതകള്‍ Posted: 23 Jun 2015 09:45 PM PDT Image: ![]() ദോഹ: റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം പതിവു പോലെ ഷെഫ അലി എന്ന യുവതി വണ്ടിയില്‍ ഇന്ധനം നിറക്കാന്‍ പമ്പിലേക്ക് എത്തിയതായിരുന്നു. നട്ടുച്ചക്കും വാഹനങ്ങളുടെ നിരയായിരുന്നു. ഓരോ വാഹനങ്ങളും കടന്നുപോയി ഷെഫ അലിയുടെ ഊഴമത്തെി. കടുത്ത ചൂടിലും ഉഷ്ണത്തിലും ജോലി ചെയ്യുമ്പോഴും നിറപുഞ്ചിരിയുമായാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അടുത്തേക്ക് എത്തിയത്. വാഹനങ്ങളുടെ നിരയും കനത്ത ചൂടുമെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു ആ പുഞ്ചിരി. പ്രതികൂല സാഹചര്യങ്ങളിലും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഈ തൊഴിലാളികള്‍ക്ക് സഹായം ചെയ്യണമെന്ന ചിന്ത അപ്പോഴാണ് ഷെഫ അലിക്കുണ്ടായത്. തന്‍െറ സുഹൃത്തുക്കളായ മറ്റ് 14 പേരോടൊപ്പം ചേര്‍ന്ന് ഈ റമദാനില്‍ പമ്പ് ജീവനക്കാര്‍ ഒരിക്കലും മറക്കാനാകാത്ത സമ്മാനമാണ് സമ്മാനിച്ചത്. സമ്മാന കിറ്റിലുണ്ടായിരുന്ന സാധനങ്ങളേക്കാള്‍ അതിനൊപ്പമുണ്ടായിരുന്ന കാര്‍ഡിലെ വാചകങ്ങളാണ് തൊഴിലാളികളുടെ ഹൃദയത്തില്‍ തൊട്ടത്. ‘പ്രിയ സഹോദരാ, ഞങ്ങളുടെ ഈ എളിയ സമ്മാനം സ്വീകരിച്ചാലും. ഞങ്ങള്‍ക്കും ഞങ്ങളുടെ രാജ്യത്തിനും വേണ്ടി ചെയ്ത കഠിനാധ്വാനത്തിനാണ് ഈ സമ്മാനം. ഖത്തരി കുടുംബത്തിന്‍െറ എല്ലാ വിധ ആശംസകളും’ ഇംഗ്ളീഷിലും ഹിന്ദിയിലുമായി തയാറാക്കിയ ഈ വാചകങ്ങളായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്. സോപ്പ്, പേസ്റ്റ്, ബ്രഷ്, സണ്‍ഗ്ളാസ്, തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, സണ്‍ ലോഷന്‍ തുടങ്ങിയ വസ്തുക്കള്‍ അടങ്ങിയ ബാഗിനൊപ്പമാണ് ഷെഫ അലിയും കൂട്ടുകാരും ഈ കാര്‍ഡും സമ്മാനിച്ചത്. ഇന്ധന പമ്പുകളില്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ പേരുടെയും മുഖത്ത് നിന്ന് ലഭിക്കുന്ന അവജ്ഞ നിറഞ്ഞനോട്ടവും ഏതാനും പേര്‍ നല്‍കുന്ന ചില്ലറ ടിപ്പുകളും മാത്രം ശീലിച്ച തൊഴിലാളികള്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു ഷെഫ അലിയുടെയും സംഘത്തിന്‍െറയും സമ്മാനങ്ങള്‍. ഷെഫ അലി തന്‍െറ കൂട്ടുകാരായ മറിയം അല്‍ ഖാല്‍, ഫാത്തിമ അല്‍ ഇബാദി, നൂര്‍ അല്‍ നഈമി, അമല്‍ അല്‍ കുവാരി, ഐഷ അല്‍ താനി, വദ്ഹ അല്‍ മാരി, ഫാത്തിമ അല്‍ ഗാനിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പമ്പ് ജീവനക്കാര്‍ക്ക് സഹായമത്തെിക്കാന്‍ തീരുമാനിച്ചത്. റമദാനില്‍ കഴിയുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍െറ പുഞ്ചിരി കണ്ടതോടെ അവര്‍ക്കായി പ്രവര്‍ത്തിക്കാമെന്ന് കരുതുകയായിരുന്നു. ഈ മനുഷ്യരോട് നന്ദി പറയണമെന്ന് ആഗ്രഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ പണം നല്‍കാറുണ്ട്. എന്നാല്‍, പണത്തോടൊപ്പം നമ്മുടെ സമയവും കൂടി നല്‍കണമെന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്- ഷെഫ അലി പറഞ്ഞു. ഖത്തറിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളെയും കുറിച്ച വിവരങ്ങള്‍ ശേഖരിച്ച വനിതാ സംഘം ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് നന്ദി പറയുന്നതിന് ഇറങ്ങിയത്. ഒരാഴ്ചക്കിടെ 60ഓളം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നന്ദിയോതിയുള്ള കാര്‍ഡും അത്യാവശ്യ സാധനങ്ങളും അടങ്ങിയ ബാഗ് കൈമാറി കഴിഞ്ഞു. ഈയാഴ്ച 50 ബാഗുകള്‍ കൂടി കൈമാറും. പുരുഷന്‍മാരായ ബന്ധുക്കളുടെ സഹായത്തോടെ ദോഹക്ക് പുറത്തുള്ള പമ്പുകളിലെ ജീവനക്കാര്‍ക്കും സഹായമത്തെിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. പമ്പ് ജീവനക്കാര്‍ക്ക് നന്ദി പറയുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിന് ശേഷം ഷെഫ അലി ഈ രീതിക്ക് പ്രചോദനമായ പമ്പ് ജീവനക്കാരനെ വീണ്ടും പോയി കണ്ടിരുന്നു. അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മൊത്തം ജീവനക്കാര്‍ക്ക് നന്ദി പറയുവാനുള്ള പദ്ധതിയായി മാറിയതിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. കൂടുതല്‍ ജനങ്ങള്‍ ഇത്തരം ഉദ്യമങ്ങളില്‍ പങ്കാളികളാകണമെന്നും ഈ സ്ത്രീ സംഘം ആവശ്യപ്പെടുന്നു. |
ഇന്ത്യ ^ ബംഗ്ളാദേശ് മൂന്നാം ഏകദിനം ഇന്ന് Posted: 23 Jun 2015 09:29 PM PDT Image: ![]() മിര്‍പൂര്‍: നാണംകെട്ടുകഴിഞ്ഞു. ഇനി ശേഷിക്കുന്ന മാനംകൂടി കടുവകള്‍ കടിച്ചുകീറാതെ നോക്കുക മാത്രമാണ് ടീം ഇന്ത്യക്കു മുന്നിലുള്ള ലക്ഷ്യം. ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിനായി ബുധനാഴ്ച കളത്തിലിറങ്ങുമ്പോള്‍ വൈറ്റ് വാഷടിച്ച് തലകുനിക്കാതിരിക്കാന്‍ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കും എന്തുവിലകൊടുത്തും ജയിക്കണമെന്നേയുള്ളൂ. ശ്രീലങ്കയെ 5-0ത്തിന് വൈറ്റ്വാഷടിച്ച് വിട്ടതിനുശേഷം കളിക്കുന്ന ആദ്യ ദ്വിരാഷ്ട്ര പരമ്പരയിലാണ് സമ്പൂര്‍ണ പരാജയം ഇന്ത്യയെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കക്കും ഇംഗ്ളണ്ടിനും ന്യൂസിലന്‍ഡിനും മാത്രം സാധ്യമായ ‘ഇന്ത്യന്‍ വൈറ്റ്വാഷ്’ എന്ന പ്രലോഭനമാണ് മശ്റഫെ മുര്‍തസയെയും കൂട്ടരെയും മോഹിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ മുഴുവന്‍ മത്സരങ്ങളും തോല്‍ക്കുന്ന നാലാമത്തെ പരമ്പരയാകുമിത്. ന്യൂസിലന്‍ഡിനെയും പാകിസ്താനെയും വെസ്റ്റിന്‍ഡീസിനെയും സിംബാബ്വെയുമൊക്കെ അങ്ങനെ നാണിപ്പിച്ച ചരിത്രവും ബംഗ്ളാദേശിനുണ്ട്. |
സിറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യദുരന്തം - സൗദി Posted: 23 Jun 2015 09:13 PM PDT Image: ![]() റിയാദ്: സിറിയയില്‍ നടക്കുന്നത് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യദുരന്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരാംഗം ഫൈസല്‍ ബിന്‍ ഹസന്‍ ത്വറാദ് അഭിപ്രായപ്പെട്ടു. രണ്ടര ലക്ഷം മനുഷ്യരുടെ മരണത്തിനും ദശലക്ഷങ്ങളുടെ ദുരന്തപൂര്‍ണമായ പ്രയാസത്തിനും കാരണമായ പ്രശ്നത്തില്‍ അന്താരാഷ്ട്രസമൂഹം മൗനം പാലിക്കുന്നത് ചരിത്രം രേഖപ്പെടുത്തുമെന്നു ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാലര വര്‍ഷമായി സിറിയന്‍ ഭരണകൂടം സ്വന്തം ജനതക്കെതിരെ നടത്തുന്ന നരമേധവും ജനകീയ വിപ്ളവത്തെ അടിച്ചമര്‍ത്തലും പൊറുക്കാനാവാത്ത പാതകമാണ്. സിറിയയിലെ 23 ദശലക്ഷം ജനസംഖ്യയില്‍ 12.2 ദശലക്ഷവും ജീവകാരുണ്യ പരിഗണന ആവശ്യമുള്ളവരാണെന്നാണ് കണക്ക്. നാല്‍പത് ലക്ഷത്തിലധികം പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു. സൗദി അറേബ്യ ഇതിനകം 476 ദശലക്ഷം ഡോളറിന്‍െറ അടിസ്ഥാന സഹായം സിറിയന്‍ ജനതക്ക് എത്തിച്ചിട്ടുണ്ടെന്നും ഫൈസല്‍ ത്വറാദ് കൂട്ടിച്ചേര്‍ത്തു. ജോര്‍ഡന്‍, തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് നല്‍കിയ ബില്യണ്‍ റിയാല്‍ സഹായം ഇതിന് പുറമെയാണ്. സൗദി എന്നും സിറയയിലെ മിതവാദികളായ പ്രതിപക്ഷത്തോടൊപ്പമാണ്. രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന ബശ്ശാറുല്‍ അസദിനെ ഈ വര്‍ഷാവസാനം വരെ തുടരാന്‍ അനുവദിക്കരുത്. ഭാവി സിറിയയുടെ ഭരണത്തില്‍ ബശ്ശാര്‍ കുടുംബത്തിന് പങ്കാളിത്തമുണ്ടാവില്ളെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.സിറിയയുടെ മേഖലയിലെ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് മാര്‍ഗം കണ്ടത്തെണമെന്ന് ഫൈസല്‍ ത്വറാദ് അഭ്യര്‍ഥിച്ചു. ഇറാനും ഹിസ്ബുല്ലയും സിറിയയില്‍ നടത്തുന്ന ഇടപെടലിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. |
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെതിരെ കേസ് നടത്തി വിജയിച്ച ചായക്കടക്കാരന്‍ Posted: 23 Jun 2015 09:02 PM PDT Image: ![]() ഭോപാല്‍: സാധാരണക്കാരന്‍െറ ശക്തിയെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന് തെളിയിക്കുകയാണ് ഭോപാലിലെ ചായക്കടക്കാരനായ രാജേഷ് സാകറേ. വെറും അഞ്ചാം ക്ളാസ് വരെ മാത്രം പഠിച്ച രാജേഷ് സാകറേ കേസിലൂടെ പരാജയപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും അവരുടെ പ്രഗത്ഭരായ അഭിഭാഷകരെയുമാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2011ലാണ്. തന്‍െറ ബാങ്ക് അക്കൗണ്ടിലെ 20,000 രൂപയില്‍ നിന്ന് 10,800 രൂപ സാകറേ പിന്‍വലിക്കുന്നു. രണ്ടു ദിവസത്തിനുശേഷം ബാക്കിയുള്ള 9,200 രൂപ പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്ന സാകറേക്ക് തന്‍െറ അക്കൗണ്ട് ശൂന്യമാണെന്ന വിവരമാണ് ലഭിക്കുന്നത്. ബാങ്കിന് സംഭവിച്ച പിഴവാകുമെന്നു കരുതി അധികൃതരെ സമീപിച്ചപ്പോള്‍ ലഭിച്ച പ്രതികൂലമായ മറുപടി അദ്ദേഹത്തെ നിരാശപ്പെടുത്തി. ബാങ്കിന്‍െറ മുംബൈ ഹെഡ്ക്വാര്‍ട്ടേഴ്സിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സാകറേ ബാങ്കിനെതിരെ പരാതിയുമായി ഉപഭോക്തൃ പരിഹാര കോടതിയില്‍ എത്തിയത്. തനിക്കുവേണ്ടി ഒരു വക്കീലിനെ ഏര്‍പ്പെടുത്താന്‍ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ അഞ്ചാം ക്ളാസുകാരനായ സാകറേ കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചു. ബാങ്കിന്‍െറ പ്രഗത്ഭരായ അഭിഭാഷകരുടെ വാദങ്ങളെ പന്ത്രണ്ടോളം സിറ്റിംഗുകളില്‍ സാകറേ നേരിട്ടു. സാകറേ തുക പിന്‍വലിച്ചിട്ടുണ്ട് എന്നായിരുന്നു ബാങ്കിന്‍െറ വാദം. എന്നാല്‍ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ ബാങ്കിന് കഴിഞ്ഞില്ല. അവസാനം ജൂണ്‍ 16ന് സാകറേക്ക്് അനുകൂലമായി വിധി വന്നു. 9,200 രൂപയും അതിന്‍െറ ആറ് ശതമാനം പലിശയും രണ്ടു മാസത്തിനുള്ളില്‍ സാകറേക്ക് ബാങ്ക് നല്‍കണം. കൂടാതെ സാകറേ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി പതിനായിരം രൂപയും കേസിന്‍െറ നടത്തിപ്പിനായി രണ്ടായിരം രൂപയും നല്‍കണം എന്നതായിരുന്നു ഉപഭോക്തൃകോടതിയുടെ വിധി. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഒരു ചായക്കടക്കാരന്‍ പൊരുതി നേടിയ വിജയം എല്ലാ സാധാരണക്കാര്‍ക്കും പ്രചോദനമാകുമെന്നുറപ്പ്. |
വെള്ളാപ്പള്ളിയും തൊഗാഡിയയും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? Posted: 23 Jun 2015 07:31 PM PDT Image: ![]() പൊതു തെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും രഹസ്യമായോ പരസ്യമായോ ചില വോട്ടുകച്ചവടങ്ങള്‍ എല്ലാകാലത്തും കേരളത്തില്‍ നടക്കാറുണ്ട്. അരുവിക്കരയില്‍ ഇത്തവണ അത് നടന്നതാകട്ടെ, തികച്ചും ആസൂത്രിതവും തന്ത്രപരവും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടുമാണ്. വിശ്വഹിന്ദു പരിഷത്ത് ആഗോള വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലാണ് കച്ചവടമുറപ്പിച്ചത്. അരുവിക്കര മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് ലഭ്യമാക്കുക എന്നതില്‍ ഒതുങ്ങുന്നില്ല ഈ വ്യാപാരത്തിലെ വ്യവസ്ഥ. ഒരു ദീര്‍ഘകാല കരാറിന്‍െറ തുടക്കംമാത്രമാണ് അരുവിക്കര. കേരളത്തിലെ ഈഴവരെ ഹിന്ദു വോട്ടുബാങ്കാക്കി പരിണമിപ്പിക്കുക എന്ന ലക്ഷ്യത്തിലത്തെുന്നതിന്‍െറ ആസിഡ് ടെസ്റ്റാണ് 27ന് നടക്കാന്‍ പോകുന്ന വോട്ടെടുപ്പ്. |
ഓപറേഷന്‍ കുബേര വിജയിക്കണമെങ്കില്‍ Posted: 23 Jun 2015 07:08 PM PDT Image: ![]() ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അംഗദന്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഓപറേഷന്‍ കുബേര പുനരാരംഭിക്കാനുള്ള നിശ്ചയത്തിലാണ് സര്‍ക്കാര്‍. കൊള്ളപ്പലിശക്കാരെയും ബ്ളേഡ് മാഫിയകളേയും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഓപറേഷന്‍ വേണ്ടത്ര വിജയിച്ചില്ളെന്നതിന്‍െറ നിദര്‍ശനമാണ് അംഗദന്‍െറ ആത്മഹത്യ. ഓപറേഷന്‍ കുബേര ഒന്നാംഘട്ടം ഒന്നുമാകാതെ പോയതിന്‍െറ കാരണങ്ങളിലേക്ക് വെളിച്ചംവീശിയാണ് ആലപ്പുഴയിലെ ആ ഹതഭാഗ്യന്‍ മരണത്തിലേക്ക് നടന്നുപോയത്. ഓപറേഷന്‍ രണ്ടാംഘട്ടം വിജയിക്കണമെങ്കില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ ഓപറേഷന്‍ കുബേരയുടെ പരാജയ കാരണങ്ങള്‍ കൃത്യമായി വിശകലനംചെയ്യാനും മൗലികമായ മാറ്റങ്ങള്‍ സ്വീകരിക്കാനും തയാറാകണമെന്ന് ഈ സംഭവം തെളിയിക്കുന്നു.
|
പരിഷ്കരിച്ച ഐ.ടി.ആര്‍ ഫോറങ്ങള്‍ വിജ്ഞാപനം ചെയ്തു Posted: 23 Jun 2015 12:46 PM PDT Image: ![]() Subtitle: ആഗസ്റ്റ് 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം ന്യൂഡല്‍ഹി: മൂന്നു പേജില്‍ ലളിതവത്കരിച്ചതുള്‍പ്പെടെ പരിഷ്കരിച്ച ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) ഫോറങ്ങള്‍ ആദായനികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. 2015-16 അസസ്മെന്‍റ് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഇനി ആഗസ്റ്റ് 31 വരെ ഈ ഫോറമുപയോഗിച്ച് ഫയല്‍ ചെയ്യാം. വിദേശയാത്രകളും പ്രവര്‍ത്തനമില്ലാത്ത ബാങ്ക് അക്കൗണ്ടുകളുമുള്‍പ്പെടെയുള്ളവയെപ്പറ്റി നിരവധി വിവരങ്ങള്‍ തേടിയിരുന്നത് ആദ്യം പരിഷ്കരിച്ചിറക്കിയ ഫോറത്തെ വിവാദത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഇത് പിന്‍വലിച്ച് കൂടുതല്‍ ലളിതമാക്കിയ ഫോറങ്ങളാണ് ഇപ്പോള്‍ വിജ്ഞാപനം ചെയ്തത്. ഇതേ സാഹചര്യത്തിലാണ് റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയത്. വിദേശ ആസ്തികള്‍, മൂലധനനേട്ടങ്ങള്‍, ബിസിനസ്, പ്രഫഷനല്‍ വരുമാനങ്ങള്‍ എന്നിവയില്ലാത്ത വ്യക്തികള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഐ.ടി.ആര്‍ രണ്ട് എ ഫോറമാണ് ഏറ്റവും ലളിതമാക്കിയത്. പാസ്പോര്‍ട്ട് നമ്പര്‍ മാത്രമാണ് ചോദിച്ചിട്ടുള്ളത്. ഇതും ലഭ്യമാണെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ജീവ അക്കൗണ്ടുകള്‍ ഒഴികെ മൊത്തം സേവിങ് ബാങ്ക്, കറണ്ട് അക്കൗണ്ടുകളുടെ എണ്ണം മാത്രം നല്‍കിയാല്‍ മതിയാകും. ബാങ്കിന്‍െറ ഐ.എഫ്.എസ്.സി കോഡ് നമ്പര്‍ എഴുതാനും ഏത് അക്കൗണ്ടിലേക്കാണ് റീഫണ്ട് ലഭ്യമാക്കേണ്ടതെന്ന് നിര്‍ദേശിക്കാനും പ്രത്യേകം കോളങ്ങള്‍ പുതിയ ഫോറത്തിലുണ്ട്. ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും ചോദിച്ചിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തേണ്ടവര്‍ക്ക് നാലുപേജ് അധികമായി ലഭിക്കും. ആദ്യം ആദായനികുതി വകുപ്പ് പുറത്തിറക്കിയത് 14 പേജുള്ള ഫോറങ്ങളായിരുന്നു. ഇത് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശം നല്‍കുകയായിരുന്നു. |
നര്‍മം വിതറി ‘ഇന്നസെന്‍റ് ഷോ’ Posted: 23 Jun 2015 12:07 PM PDT Image: ![]() ആര്യനാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടന്‍ ഇന്നസെന്‍റ് അരുവിക്കരയില്‍. ‘നമുക്കൊക്കെ അറിയാവുന്ന ആള്‍ക്കാരല്ളേ, കാര്യം കാശൊക്കെ വാങ്ങിയിട്ടുണ്ട്, പക്ഷേ, മുഴുവനും വീട്ടില്‍കൊണ്ടുപോകാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല, കേസൊതുക്കാനും കുറേ ചെലവാക്കിയിട്ടുണ്ട്. ഇവരൊക്കെ ജയിലില്‍ കിടക്കുന്നത് കാണാന്‍ ബുദ്ധിമുട്ടുണ്ട്...’ സ്വതസിദ്ധ ശൈലിയില്‍ ഇന്നസെന്‍റിന്‍െറ പ്രസംഗം കത്തിക്കയറിയപ്പോള്‍ കാണികളില്‍ ആവേശം. അഭ്രപാളികളില്‍ കണ്ടുപരിചയിച്ച മുഖം മുന്നിലത്തെിയപ്പോള്‍ കാണികള്‍ തിക്കിത്തിരക്കി. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള റോഡ്ഷോയുടെ സ്വീകരണകേന്ദ്രങ്ങളിലാണ് ഇന്നസെന്‍റ് ആളുകളെ കൈയിലെടുത്തത്. ഹൈദരാബാദില്‍ എം. പത്മകുമാര്‍ മോഹന്‍ലാല്‍ ചിത്രം ‘കനലി’ന്‍െറ ഷൂട്ടിങ് തിരക്കുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയാണ് ഇന്നസെന്‍റ് എത്തിയത്. സ്വീകരണകേന്ദ്രങ്ങളില്‍ ചുരുക്കം വാക്കുകളില്‍ കേട്ടുനില്‍ക്കുന്നവര്‍ക്ക് കാര്യം വ്യക്തമാകുംവിധം നര്‍മത്തില്‍ പൊതിഞ്ഞായിരുന്നു ഇന്നസെന്‍റിന്‍െറ പ്രസംഗം. ചാലക്കുടിയുടെ എം.പിയും എല്‍.ഡി.എഫ് പ്രവര്‍ത്തകനുമെന്നനിലയില്‍ വിജയകുമാറിനുവേണ്ടി വോട്ടുചോദിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് സംസാരം തുടങ്ങുന്നത്. യു.ഡി.എഫുകാര്‍ ബാറുകാരില്‍നിന്ന് കോഴ വാങ്ങിയിട്ടില്ല, സോളാര്‍ അഴിമതി നടത്തിയിട്ടില്ല എന്നൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ തകരാറുണ്ട്. അവരെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൈയടിയും ചിരിയുമായി ജനം അത് ആസ്വദിച്ചു. ചെറിയകൊണ്ണിയില്‍നിന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എക്കൊപ്പമാണ് ഇന്നസെന്‍റിന്‍െറ റോഡ്ഷോ തുടങ്ങിയത്. ഭഗവതിപുരത്തുനിന്ന് കലമാനൂരിലേക്കും. യാത്രയില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ കണ്ട് അതും അദ്ദേഹം പ്രസംഗത്തില്‍ വിഷയമാക്കി. ടി.വിയില്‍ ഇവിടത്തെ റോഡുകളെക്കുറിച്ച് വാര്‍ത്ത കണ്ടപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല. ഇവിടെനിന്ന് പോയാല്‍ നേരെ തൈക്കാട്ട് മൂസിന്‍െറ അടുത്ത് രണ്ടുമാസത്തെ തിരുമ്മുചികിത്സ വേണ്ടിവരുമെന്നാണ് തോന്നുന്നതെന്ന് ഇന്നസെന്‍റ് പറഞ്ഞു. അരുവിക്കരയിലത്തെുമ്പോള്‍ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ഒറ്റപ്പാലം മുന്‍ എം.പി എസ്. ശിവരാമന്‍ അവിടെയുണ്ടായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിജയകുമാറിന്‍െറ വിജയം ഉറപ്പാക്കണമെന്ന് ഇന്നസെന്‍റ് ആവശ്യപ്പെട്ടു. |
Posted: 23 Jun 2015 11:54 AM PDT Image: ![]() Subtitle: ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി • മത്സരം വ്യാഴാഴ്ച പുലര്‍ച്ചെ 5.00 മുതല്‍ സാന്‍റിയാഗോ: ഗ്രൂപ് റൗണ്ടിലെ ബലപരീക്ഷണങ്ങള്‍ അവസാനിച്ച കോപയില്‍ ഇനി നോക്കൗട്ട് റൗണ്ടിന്‍െറ ഭാഗ്യപരീക്ഷണങ്ങള്‍. ജയിക്കുന്നവര്‍ മുന്നോട്ട്, തോല്‍ക്കുന്നവര്‍ക്ക് കണ്ണീരുമായി മടക്കം. ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ‘ബി’ ഗ്രൂപ്പില്‍നിന്ന് മൂന്നാം സ്ഥാനക്കാരായാണ് ഉറുഗ്വായിയുടെ നോക്കൗട്ട് പ്രവേശം. ചിലി ഉറുഗ്വായ് |
റമദാന്‍ തീന്മേശകളില്‍ പഴങ്ങള്‍ക്ക് പ്രിയം കുറഞ്ഞു Posted: 23 Jun 2015 11:52 AM PDT Image: ![]() കോഴിക്കോട്: പഴങ്ങള്‍ ആഘോഷമാക്കിയ റമദാന്‍കാല തീന്മേശകള്‍ മറക്കേണ്ടിവരുമോ? ഉത്തരം എന്തായാലും ഇത്തവണ പഴങ്ങള്‍ക്ക് പ്രിയം കുറഞ്ഞുവെന്നുവേണം കരുതാന്‍. അന്യസംസ്ഥാനക്കാരന്‍െറ വിഷക്കനി അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ആളെ കിട്ടുന്നില്ളെന്നാണ് നോമ്പുകാല കച്ചവടം തെളിയിക്കുന്നത്. നോമ്പുതുറകളിലും ഇഫ്താറുകളിലും പഴങ്ങളുടെ സാന്നിധ്യം വല്ലാതെ കുറഞ്ഞു. നോമ്പിന്‍െറ ചൈതന്യം സൂക്ഷിക്കുന്ന ഈത്തപ്പഴത്തില്‍ ഒതുങ്ങുകയാണ് പഴങ്ങളുടെ പെരുമ. നഗരത്തിലെ പള്ളികളില്‍ ഒരുക്കുന്ന നോമ്പുതുറകളില്‍ പഴങ്ങള്‍ പൂര്‍ണമായും പുറത്താണ്. പൈനാപ്പിളും മുന്തിരിയും വത്തക്കയും ആപ്പ്ളും അരങ്ങുവാണിരുന്ന തീന്മേശകളില്‍ പേരിന് മാത്രം വല്ല പഴവും ഉണ്ടെങ്കിലെന്നേയുള്ളൂ. നോമ്പുതുറക്ക് ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നവര്‍ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചുള്ള ബോര്‍ഡുകള്‍വരെ ചില പള്ളികളില്‍ സ്ഥാപിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന പഴങ്ങളില്‍ വിഷമുണ്ടെന്ന അവബോധം വര്‍ധിച്ചതാണ് പഴങ്ങളെ ഈവിധം അകറ്റിനിര്‍ത്താന്‍ ഇടയാക്കിയത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മാമ്പഴം പഴുപ്പിക്കുന്നതും ഉഗ്രവിഷമുള്ള കീടനാശിനി മുന്തിരിയില്‍ തളിക്കുന്നതുമെല്ലാം ആരും മറന്നില്ല. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ ഇടക്കിടെ പിടികൂടി നശിപ്പിച്ച സംഭവങ്ങളുമെല്ലാം പഴങ്ങളോടുള്ള ഇഷ്ടം കുറച്ചു. റമദാന്‍ വിപണി ലക്ഷ്യമിട്ട് ടണ്‍ കണക്കിന് പഴവര്‍ഗങ്ങളാണ് അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലത്തെുന്നത്. എന്‍ഡോസള്‍ഫാന് സമാനമായ വിഷങ്ങള്‍ തളിക്കുന്നതാണെന്ന ബോധം ശക്തമായതോടെ വിപണിയിലത്തെുന്നവരുടെ എണ്ണവും കുറഞ്ഞു. നാട്ടിലും നഗരത്തിലുമെല്ലാം പഴവിപണി പാടേ നിര്‍ജീവമാണ്. |
എട്ടാം ദിനവും സെന്‍സെക്സ് നേട്ടത്തില്‍ Posted: 23 Jun 2015 11:45 AM PDT Image: ![]() മുംബൈ: ആഗോളവിപണിയിലെ അനുകൂല തരംഗം, പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട കാലവര്‍ഷം, വിദേശനിക്ഷേപത്തിലുണ്ടായ മുന്നേറ്റം എന്നിവ തുടര്‍ച്ചയായ എട്ടാം ദിവസവും സെന്‍സെക്സിനെ നേട്ടത്തില്‍ നിലനിര്‍ത്തി. സെന്‍സെക്സ് 74.16 പോയന്‍റ് മുന്നേറി 27,804.37ലും നിഫ്റ്റി 28.45 പോയന്‍റ് മുന്നേറി 8381.55ലും ഇടപാടുകള്‍ തീര്‍ത്തു. കോള്‍ ഇന്ത്യ, സിപ്ള, ലാഴ്സന്‍, എം ആന്‍ഡ് എം, എന്‍.ടി.പി.സി, ഐ.ടി.സി തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടത്തെി. |
ഉഷ്ണക്കാറ്റ്: പാകിസ്താനില്‍ മരണം 750 കടന്നു Posted: 23 Jun 2015 11:27 AM PDT Image: ![]() Subtitle: കറാച്ചി നഗരത്തില്‍ മാത്രം 700ലേറെ പേര്‍ മരിച്ചിട്ടുണ്ട് ഇസ്ലാമാബാദ്: മൂന്നു ദിവസമായി പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന ശക്തമായ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 750 കടന്നു. അത്യുഷ്ണം തുടരുന്ന കറാച്ചി നഗരത്തിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൂര്യാതപമേറ്റും നിര്‍ജലീകരണം ബാധിച്ചും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയുമില്ലാതെ ഉഴലുന്ന നഗരത്തില്‍ ദുരന്തത്തിനിരയാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് രാജ്യത്ത് യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ ഏജന്‍സിയെ സഹായിക്കാന്‍ പ്രവിശ്യയില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. കറാച്ചിയിലെ പ്രധാന ആശുപത്രിയായ ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്‍ററില്‍ നൂറുകണക്കിന് പേരാണ് ദിവസവും രോഗബാധിതരായി എത്തിക്കുന്നത്. 200ലേറെ പേര്‍ ഇവിടെമാത്രം മരിച്ചതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ഇതുള്‍പ്പെടെ 400ലേറെ പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കൈകാര്യം ചെയ്തതായി കറാച്ചിയില്‍ ഇദി ഫൗണ്ടേഷനു കീഴിലെ മോര്‍ച്ചറി അധികൃതര്‍ പറഞ്ഞു. കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരത്തോടെ 612 ആയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 80 ലേറെ പേരും മരണത്തിന് കീഴടങ്ങി. ആയിരങ്ങളാണ് ഇപ്പോഴും ചികില്‍സയില്‍ തുടരുന്നത്. |
Posted: 23 Jun 2015 11:25 AM PDT Image: ![]() ആന്‍റ്വെര്‍പ്: തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ഹോക്കി ലീഗ് സെമിയില്‍ ഇന്ത്യ മുന്നോട്ട്. പൂള്‍ ‘എ’യിലെ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ മുക്കിയത്. കളിയിലുടനീളം നിറഞ്ഞുകളിച്ച വാല്മീകി സഹോദരങ്ങള്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ നായകന്‍ സര്‍ദാര്‍ സിങ്ങിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ പോളണ്ടിനെ പ്രതിരോധത്തിലേക്ക് തള്ളി മൈതാനത്തെ മേധാവിത്വം ഇന്ത്യ പിടിച്ചെടുത്തു. ഗോള്‍വലക്കുകീഴെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷും നിറഞ്ഞുനിന്നു. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു പന്തടക്കത്തിലും മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ 3^2ന് തോല്‍പിച്ചിരുന്നു. ഇതോടെ, രണ്ടു ജയവുമായി ആറ് പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്നാം മത്സരത്തില്‍ വെള്ളിയാഴ്ച പാകിസ്താനെ നേരിടും. അതേസമയം, വനിതകളില്‍ ഇന്ത്യ രണ്ടാം തോല്‍വി വഴങ്ങി. പൂള്‍ ‘ബി’യില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ 5^0ത്തിനായിരുന്നു തോല്‍വി. |
അര്‍ബുദത്തിന് പ്രതിവിധി തേടിയ ഗവേഷകര്‍ ഇ^സിഗരറ്റിന്‍െറ വഴിയിലേക്ക് Posted: 23 Jun 2015 11:15 AM PDT Image: ![]() വാഷിങ്ടണ്‍: ലോകത്തിന്‍െറ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ മെരുക്കാന്‍ വര്‍ഷങ്ങളോളം പണിപ്പെട്ട ഗവേഷകര്‍ ഇ-സിഗരറ്റ് നിര്‍മാണത്തിലേക്ക് വഴിതിരിഞ്ഞ് നടക്കുന്നു. മരുന്ന് തേടി നടന്നവര്‍ രോഗത്തെ തേടുന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ കാഴ്ച. സ്വിറ്റ്സര്‍ലന്‍ഡിലെ ന്യൂചാറ്റലിലെ ഫിലിപ്പ് മോറിസ് ഇന്‍റര്‍നാഷനല്‍ ഇന്‍കോര്‍പറേഷന്‍ (പി.എം.ഐ) 400ലധികം ശാസ്ത്രജ്ഞന്മാര്‍, കെമിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍ എന്നിവരെ ഇ-സിഗരറ്റ് നിര്‍മാണത്തിനായി വിലക്കെടുത്തിട്ടുണ്ട്. മാള്‍ബൊറോ സിഗരറ്റ് നിര്‍മാതാക്കളായ ആല്‍ട്രിയ ഗ്രൂപ്പും സമാനമായി മുന്‍നിര ഗവേഷകരെയും ശാസ്ത്രജ്ഞരെയും നിയമിച്ചിട്ടുണ്ട്. വിപണി കീഴടക്കുമെന്നുറപ്പുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ ഇവര്‍ക്കു വികസിപ്പിച്ചെടുക്കാനാവുമെന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്. സ്വിസ് കമ്പനിയായ പി.എം.ഐ മാത്രം പുതിയ ഇ-സിഗരറ്റുകള്‍ക്കായി 200 കോടി ഡോളറാണ് (12,711 കോടി രൂപ) നീക്കിവെച്ചിട്ടുള്ളത്. വെറുതെ ചൂടാക്കിയാല്‍ ആവശ്യത്തിന് പുകക്കാനാവുന്ന പുതിയ ഉല്‍പന്നത്തിന് പേറ്റന്‍റ് തേടാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ സിഗരറ്റുകള്‍ മനുഷ്യരില്‍ പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നോ എന്നറിയാനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്. നേരത്തേയും പുകയില ഉല്‍പന്നങ്ങളില്‍ പരീക്ഷണം നടത്തുന്നതിന് കമ്പനികള്‍ ഗവേഷകരെ വിലക്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇത്രയധികം ആളുകളെ ഒരുമിച്ചെടുക്കുന്നത് ഇതാദ്യമായാണ്. ഇ-സിഗരറ്റ് കാന്‍സര്‍ സാധ്യത കുറക്കില്ളെന്നും പുതിയ ഉല്‍പന്നം മാര്‍ക്കറ്റിലിറക്കാനുള്ള തന്ത്രമാണിതെന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. |
കൂറ്റന്‍ സൗരവാതം ഭൂമിയിലേക്ക്; വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് Posted: 23 Jun 2015 11:11 AM PDT Image: ![]() Subtitle: ലോകത്തിന്‍െറ പലഭാഗത്തും ധ്രുവദീപ്തിയുടെ വര്‍ണക്കാഴ്ചകള്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല ലണ്ടന്‍: വൈദ്യുതി, വാര്‍ത്താവിതരണ മേഖലകളെ തകര്‍ക്കാന്‍ കഴിയുന്ന കൂറ്റന്‍ സൗരവാതം ഭൂമിയോടടുക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുതി ശൃംഖലകള്‍, ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം എന്നിവയുള്‍പ്പെടെ തകരാറിലാക്കിയേക്കുമെന്ന് മുന്നറിയിപ്പുള്ള സൗരവാതം തിങ്കളാഴ്ചയോടെയാണ് ഭൗമമണ്ഡലം തൊട്ടതെന്ന് കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗരവാതത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. സൗരവാതം ഭൗമാന്തരീക്ഷത്തിലത്തെിയതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായി. സമീപകാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ക്കാണ് പല രാജ്യങ്ങളും സാക്ഷ്യംവഹിച്ചത്. 2005ല്‍ ഭൂമിയെ സ്പര്‍ശിച്ച സൗരവാതത്തിനു സമാനമാണ് പുതിയതെന്നും ബുധനാഴ്ചവരെ ഇതിന്‍െറ പ്രതിഫലനങ്ങള്‍ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യനില്‍നിന്നുള്ള കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം എന്നു പറയുന്നത്. ഭൂമിയിലത്തെുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തിലത്തെുമ്പോള്‍ ശക്തി ക്ഷയിക്കുകയും അതിനെ മുറിച്ചുകടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു. എന്നാല്‍, ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. പതിവു സൗരവാതങ്ങളെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം ആദ്യമായി ഇവ ഭൂമിയിലത്തെിയതെന്ന് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. സൗരവാതം ഭൗമോപരിതലത്തില്‍നിന്ന് ഏതാണ്ട് 100 കി.മീ. വരെ അടുത്തത്തെുമ്പോള്‍ ഈ കണങ്ങള്‍ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് അവയെ ഉത്തേജിപ്പിക്കുന്നതിന്‍െറ ഫലമായാണ് ധ്രുവദീപ്തിയുണ്ടാകുക. വൈദ്യുതി സംവിധാനത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജി.പി.എസ് സംവിധാനങ്ങളില്‍ ചെറിയതോതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സമാനമായി ഒരു സൗരവികിരണ വാതവും വരുന്നുണ്ടെന്നും ധ്രുവപ്രദേശങ്ങളിലൂടെ പോകുന്ന വിമാനങ്ങളെ ഇതു ബാധിച്ചേക്കുമെന്നും കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment