കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട; ഒമ്പത് പേര്‍ പിടിയില്‍ Madhyamam News Feeds | ![]() |
- കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട; ഒമ്പത് പേര്‍ പിടിയില്‍
- പാനൂരില്‍ യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് അമ്മമാര്‍
- കാളികാവിന്‍െറ മുഖച്ഛായ മാറ്റാന്‍ വ്യാപാരി സംഘടനയുടെ വികസന രേഖ
- ഇന്ത്യ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്ന് പരീക്കര്‍
- ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ‘മിഷന്‍ 360’ പദ്ധതി
- മാവൂരില്‍ സി.ഐക്ക് സംഘ്പരിവാര്‍ മര്‍ദനം
- അരുവിക്കര: സര്‍ക്കാറിന്‍െറയും പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തലാകും ^ഉമ്മന്‍ചാണ്ടി
- കെജ് രിവാള്‍ സര്‍ക്കാരിന്‍െറ ഉത്തരവ് കേന്ദ്രം റദ്ദാക്കി
- ദിശ തെറ്റാതെ അശോഭ; ഇന്ന് രാവിലെ ഒമാന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട്
- കോപ കിക്കോഫ്
- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഈജിപ്ത് പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു
- ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് മ്യാന്മര്
- റമദാന്‍: ഇരു ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
- കരിപ്പൂര്‍ സംഘര്‍ഷം: പ്രത്യേകസംഘം അന്വേഷിക്കും
- കരിപ്പൂര്‍ സംഘര്‍ഷം: ജവാന്‍റെ മരണം അന്വേഷിക്കും^ ചെന്നിത്തല
- കരിപ്പൂര്‍ വിമാനത്താവളം തുറന്നു; ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കെതിരെ കേസ്
- സ്വര്‍ണവില കൂടി; പവന് 20,080 രൂപ
- കൊച്ചിയില്‍ അനിശ്ചിതകാല ഓട്ടോറിക്ഷാസമരം
- സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മില്‍ പുതിയ മുഖം
- ഡല്‍ഹി മുന്‍ നിയമമന്ത്രി തോമര്‍ അടിമുടി വ്യാജന്‍
- മ്യാന്മറിലെ സൈനിക നടപടി: മരണം 100 കവിഞ്ഞു
- ഐ.ഐ.ടികളിലെ സാമൂഹിക മാറ്റങ്ങള്‍
- വിവാദമുയര്‍ത്തുന്ന യോഗദിനാചരണം
- ഇറാഖിലേക്ക് 400 യു.എസ് സൈനികര്‍ കൂടി
- ഇന്‍റര്‍നെറ്റ് ബഹിരാകാശത്തുനിന്ന്; സ്വപ്നപദ്ധതിയുമായി യു.എസ് കമ്പനി
കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട; ഒമ്പത് പേര്‍ പിടിയില്‍ Posted: 11 Jun 2015 12:30 AM PDT കൊല്ലം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസും എക്സൈസ് സംഘവും നടത്തിയ പരിശോധനയില്‍ കഞ്ചാവ് കടത്തിയതിന് ഒമ്പത് പേര്‍ അറസ്റ്റിലായി. കൊല്ലം കപ്പലണ്ടിമുക്കിന് സമീപം ഓട്ടോയില്‍ കടത്തിയ 780 ഗ്രാം കഞ്ചാവുമായി അഞ്ച് പേരെ ഈസ്റ്റ് പൊലീസ് പിടികൂടി. |
പാനൂരില്‍ യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് അമ്മമാര്‍ Posted: 11 Jun 2015 12:27 AM PDT കണ്ണൂര്‍: പാനൂരില്‍ യുവാക്കളെ പൊലീസ് കേസെടുത്ത് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി അമ്മമാര്‍ വനിതാ കമീഷന് മുന്നിലത്തെി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വീട്ടമ്മമാരാണ് വനിതാ കമീഷന്‍ മെഗാ അദാലത്തില്‍ പൊലീസിനെതിരെ പരാതിയുമായത്തെിയത്. പ്രദേശത്തെ ആണ്‍മക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുവെന്നും ഇതില്‍ ചിലരെ 27 ദിവസം വരെ റിമാന്‍ഡ് ചെയ്തുവെന്നും പരാതിക്കാര്‍ പറഞ്ഞു. പരാതി രാഷ്ട്രീയ സ്വഭാവമുള്ളതായതിനാല്‍ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. |
കാളികാവിന്‍െറ മുഖച്ഛായ മാറ്റാന്‍ വ്യാപാരി സംഘടനയുടെ വികസന രേഖ Posted: 11 Jun 2015 12:07 AM PDT കാളികാവ്: പശ്ചിമഘട്ടത്തിന്‍റ ഓരം പറ്റി നില്‍ക്കുന്ന കാളികാവിന്‍െറ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളുമായി പ്രദേശത്തെ വ്യാപാരി വ്യവസായി സംഘടന അധികൃതര്‍ക്ക് മുമ്പില്‍ പദ്ധതി സമര്‍പ്പിക്കുന്നു. ടൂറിസം മേഖലയിലടക്കം പുതുമയുള്ള പദ്ധതികളാണ് ശനിയാഴ്ച കാളികാവില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രിക്ക് മുമ്പില്‍ സംഘടന സമര്‍പ്പിക്കുന്നത്. കാളികാവ് പുഴയോരം കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതികള്‍. സംസ്ഥാന പാതയോട് ചേര്‍ന്ന് ഒഴുകുന്ന പുഴയില്‍ മങ്കുണ്ട് മുതല്‍ പുതിയ കാളികാവ് പാലം വരെയുള്ള ഭാഗത്ത് വശങ്ങളില്‍ ഭിത്തി കെട്ടിയുയര്‍ത്തി അതില്‍ ഇന്‍റര്‍ ലോക്ക് പതിച്ച് നടപ്പാത നിര്‍മിക്കുന്നതാണ് ഒരു പദ്ധതി. പുഴയിലൂടെ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന പെഡസ്ട്രിയല്‍ ബോട്ട് സര്‍വീസും വികസന രേഖ വിഭാവനം ചെയ്യുന്നു. നിര്‍മാണം അന്തിമഘട്ടത്തിലിരിക്കുന്ന ചത്തെുകടവ് പാലത്തിന് സമീപം മിനി പാര്‍ക്കും സ്ഥാപിക്കാം. ചെറിയ ഹട്ടുകള്‍ നിര്‍മിക്കുന്നത് ടൂറിസം സാധ്യത വര്‍ധിപ്പിക്കും. നിലവിലെ കാളികാവ് പഴയ പാലത്തിന്‍െറ വശങ്ങളില്‍ ആംഗ്ളര്‍ സ്ഥാപിച്ച് കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകുവാന്‍ സാധിക്കും വിധത്തിലുള്ള പാത നിര്‍മിക്കുന്നതാണ് മറ്റൊരു പദ്ധതി. |
ഇന്ത്യ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്ന് പരീക്കര്‍ Posted: 10 Jun 2015 11:57 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലവിലെ സ്ഥിതിയെ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മ്യാന്‍മറിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ‘പാകിസ്താന്‍ മ്യാന്‍മര്‍ അല്ളെന്ന’ പാക് ആഭ്യന്തരമന്ത്രാലയത്തിന്‍്റെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സേനയുടെ മ്യാന്‍മര്‍ ആക്രമണം മറ്റു രാജ്യങ്ങള്‍ക്കു കൂടിയുള്ള സന്ദേശമാണെന്ന കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡിന്‍്റെ പ്രസ്താവനക്കെതിരായാണ് ‘പാകിസ്താന്‍ മ്യാന്‍മര്‍ അല്ളെന്ന്’ പാക് ആഭ്യന്തരകാര്യ മന്ത്രി നിയാസ് അലി ഖാന്‍ തിരിച്ചടിച്ചത്. അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെയുള്ള മാനസികാവസ്ഥക്ക് വന്ന പരിവര്‍ത്തനമാണ്് ഇന്ത്യയുടെ പ്രത്യാക്രമണം. തീവ്രവാദികള്‍ക്കെതിരെയുള്ള ഒറ്റ പ്രത്യാക്രമണം തന്നെ ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ക്കുള്ള മാനസികാവസ്ഥയില്‍ മാറ്റം വരുത്തിയെന്ന് പരീക്കര്‍ പറഞ്ഞു. |
ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ‘മിഷന്‍ 360’ പദ്ധതി Posted: 10 Jun 2015 11:55 PM PDT സുല്‍ത്താന്‍ ബത്തേരി: ബ്ളോക് പഞ്ചായത്തിനു കീഴില്‍ 2011-12 സാമ്പത്തിക വര്‍ഷം ഒമ്പതാം മാസത്തിനുശേഷം എഗ്രിമെന്‍റ് വെക്കുകയും നിര്‍മാണം പാതിവഴിയില്‍ നിലക്കുകയും ചെയ്ത വീടുകളുടെ പൂര്‍ത്തീകരണത്തിനായി 'മിഷന്‍ 360' പദ്ധതിക്ക് രൂപം നല്‍കി. |
മാവൂരില്‍ സി.ഐക്ക് സംഘ്പരിവാര്‍ മര്‍ദനം Posted: 10 Jun 2015 11:43 PM PDT മാവൂര്‍: മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിക്ക് കീഴിലുള്ള മാവൂര്‍ കല്‍ച്ചിറ നരസിംഹമൂര്‍ത്തി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇതിനെതിരെ സംഘടിച്ചത്തെിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാവൂര്‍ സി.ഐ പി.കെ. സന്തോഷിനെ ഓടിച്ചിട്ട് മര്‍ദിച്ചു. ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ക്ഷേത്രം ഊരായ്മക്കാര്‍ക്ക് കൈമാറുന്നതിനാണ് ഏറ്റെടുത്തത്. |
അരുവിക്കര: സര്‍ക്കാറിന്‍െറയും പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തലാകും ^ഉമ്മന്‍ചാണ്ടി Posted: 10 Jun 2015 11:37 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍െറയും പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ശബരീനാഥന്‍. മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ശബരീനാഥന് സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണ്ഡലത്തില്‍ തുടക്കമായി. ആദിവാസി മേഖലയിലെ കുടുംബ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 17 പത്രികകള്‍ സ്വീകരിച്ചപ്പോള്‍ മൂന്നു പത്രികകള്‍ വരണാധികാരി തള്ളി. |
കെജ് രിവാള്‍ സര്‍ക്കാരിന്‍െറ ഉത്തരവ് കേന്ദ്രം റദ്ദാക്കി Posted: 10 Jun 2015 11:12 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ സ്ഥലം മാറ്റിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കെജ് രിവാള്‍ സര്‍ക്കാരിന് ധരംപാലിനെ മാറ്റാനുള്ള അധികാരമില്ളെന്നും കേന്ദ്രത്തിനു മാത്രമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാനുള്ള അധികാരമുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, അഴിമതി വിരുദ്ധ ബ്യൂറോയുടെ മേധാവിയായി ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ എം.കെ. മീണയെ ലഫ്. ഗവര്‍ണര്‍ നിയമിച്ചതോടെയാണ് കെജ് രിവാള്‍ സര്‍ക്കാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെ മാറ്റിയത്. അഴിമതി വിരുദ്ധസേന ലഫ്.ഗവര്‍ണറുടെ കീഴിലല്ല, ഡല്‍ഹി സര്‍ക്കാരിന്‍്റെ ചുമതലയിലാണ് വരുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ നിയമനം കോടതിയലക്ഷ്യമാണെന്നുമാണ് എ.എ.പി സര്‍ക്കാരിന്‍െറ വാദം. ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ, ഡല്‍ഹി സര്‍ക്കാരിന്‍െറ ഉത്തരവ് റദ്ദാക്കിയ കേന്ദ്രത്തിന്‍െറ നടപടി പുതിയ സംഭവവികാസങ്ങള്‍ വഴിവക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. |
ദിശ തെറ്റാതെ അശോഭ; ഇന്ന് രാവിലെ ഒമാന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട് Posted: 10 Jun 2015 10:45 PM PDT Image: ![]() മസ്കത്ത്: അശോഭ കൊടുങ്കാറ്റ് വ്യാഴാഴ്ച രാവിലെ ഒമാന്‍ തീരം തൊടും. മസ്കത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള സൂര്‍ ഉള്‍പ്പെടെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലെ കാലാവസ്ഥാ റിപ്പോര്‍ട്ടനുസരിച്ച് സൂര്‍ തീരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റിന്‍െറ സ്ഥാനം. മണിക്കൂറില്‍ ഏതാണ്ട് ആറ് മൈല്‍ വേഗതയിലാണ് കാറ്റിന്‍െറ സഞ്ചാരം. 62 മുതല്‍ 82 കിലോമീറ്റര്‍ വരെയാണ് കാറ്റിന്‍െറ ശക്തി. കൊടുങ്കാറ്റിനോട് ഒപ്പമുള്ള മഴമേഘങ്ങളുടെ കൂട്ടമാകട്ടെ തീരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ എത്തിയിട്ടുണ്ട്. സൂര്‍, റാസല്‍ഹദ്ദ്, മസീറ തീരങ്ങള്‍ ലക്ഷ്യമാക്കിയാണ് കാറ്റിന്‍െറ സഞ്ചാരഗതിയെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്‍െറ വേഗത ശക്തമാകാനും കരയോട് അടുക്കുമ്പോള്‍ ദുര്‍ബലമാകാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ളെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, മസ്കത്ത്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വിവിധ വകുപ്പുകള്‍ യോഗം ചേര്‍ന്ന് മുന്‍കരുതലുകള്‍ നടപടികള്‍ വിലയിരുത്തി. കാറ്റ് തീരത്തോട് അടുത്തതിന്‍െറ സൂചനയായി സൂര്‍, റാസല്‍ ഹദ്ദ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമായിട്ടുണ്ട്. തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ വരെ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ കടല്‍ത്തീരങ്ങളില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. ഒമാന്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകളാണുള്ളത്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് മാറണമെന്നും മഴവെള്ളപ്പാച്ചില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു. സൂര്‍, തിവി തുടങ്ങിയ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച മഴപെയ്തു. തിവിയില്‍ താരതമ്യേന ശക്തമായ മഴയാണ് പെയ്തത്. പലയിടങ്ങളിലും മൂടികെട്ടിയ അന്തരീക്ഷമാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. രാത്രിയോടെ മറ്റ് ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒമാനിലേക്കുള്ള വിമാന സര്‍വിസുകളെ കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ വിമാനകമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. ഒമാനിലേക്കുള്ള വിമാന സര്‍വിസിനെ കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനസമയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. വിമാനം പുറപ്പെടുന്ന സമയം നേരത്തേ അന്വേഷിച്ച ശേഷം മാത്രമേ യാത്ര പുറപ്പെടാവൂവെന്നും ഒമാന്‍ എയര്‍ മുന്നറിയിപ്പില്‍ പറയുന്നു. മസ്കത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള അന്നഹ്ദ ആശുപത്രിയില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. |
Posted: 10 Jun 2015 10:22 PM PDT Image: ![]() ബ്രസീല്‍ പരഗ്വേ ഉറുഗ്വായ്' കൊളംബിയ പെറു സ്റ്റാര്‍മാന്‍: ഫ്ളെമിങ്ങോ താരം പൗലോ ഗരീറോയാണ് ടീമിലെ സൂപ്പര്‍താരങ്ങളില്‍ ശ്രദ്ധേയന്‍. 2012ക്ളബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സിക്കെതിരെ ഗോളടിച്ച ഗരീറോ ആരാധക മനസ്സില്‍ ഇന്നുമുണ്ട്. ചിലിയും മാജിക് തുടര്‍ന്നാല്‍, പെറുവിന്‍െറ കരുത്താവും. 23കാരന്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് അസ്ക്യൂസാണ് ടീമിലെ ശ്രദ്ധാകേന്ദ്രമായ യുവതാരം. ആറ് കളിയില്‍ അഞ്ചു ഗോളുകള്‍ സമ്പാദ്യം. വെനിസ്വേല |
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഈജിപ്ത് പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു Posted: 10 Jun 2015 09:43 PM PDT Image: ![]() അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഈജിപ്ത് പ്രസിഡന്‍റ്് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ ശൈഖ് മുഹമ്മദ് മേഖലയിലെ വിവിധ വിഷയങ്ങള്‍ സീസിയുമായി ചര്‍ച്ച ചെയ്തു. മിഡിലീസ്റ്റില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഈജിപ്ത് സന്ദര്‍ശിച്ച് പ്രസിഡന്‍റ് സീസിയുമായി കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ രാഷ്ട്രീയ അസ്ഥിരത, തീവ്രവാദ പ്രവണത, സുരക്ഷാ ഭീഷണി തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയിലെ പ്രശ്നങ്ങള്‍ ഒരുമിച്ച് നേരിടാന്‍ ധാരണയായി. ഇരുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവിധ സഹകരണവും നേതാക്കള്‍ വാഗ്ദാനം ചെയ്തു. മിഡിലീസ്റ്റിലെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ടുന്ന നിലപാടുകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. തുടക്കം മുതല്‍ തന്നെ അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് പിന്തുണ നല്‍കിയിരുന്ന യു.എ.ഇ ഈജിപ്തിന്‍െറ പുരോഗതിക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കിയതായും യു.എ.ഇ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. |
ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് മ്യാന്‍മര്‍ Posted: 10 Jun 2015 09:24 PM PDT Image: ![]() യാങോണ്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്ത മ്യാന്‍മര്‍ നിഷേധിച്ചു. അതേസമയം അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതിനായി മ്യാന്‍മര്‍ മണ്ണ് ഉപയോഗിക്കാന്‍ കലാപകാരികളെ അനുവദിക്കില്ലെന്നും മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കി. ഇന്ത്യ^മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാലത്, അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്ത് ആണെന്ന് സേന വിവരം നല്‍കിയതായി മ്യാന്‍മര്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് ഡയറക്ടര്‍ ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു. മ്യാന്‍മറിലെ പടിഞ്ഞാറന്‍ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണിപ്പൂര്‍ കലാപകാരികളുടെ സംഘത്തെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഭരണകൂടം വിശദീകരണവുമായി രംഗത്തത്തെിയത്. |
റമദാന്‍: ഇരു ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Posted: 10 Jun 2015 09:22 PM PDT Image: ![]() ജിദ്ദ: മക്കയിലും മദീനയിലും റമദാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹജ്ജ് ഉംറ സുരക്ഷ അസിസ്റ്റന്‍റ് മേധാവി കേണല്‍ ഡോ. സഊദ് അല്‍ഖുലയ്വി പറഞ്ഞു. സുരക്ഷ ജോലികള്‍ക്കായി പൊതുസുരക്ഷ വകുപ്പിനു കീഴിലെ പൊലീസുകാരും ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞു. തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വിവസ്ഥാപിതമാക്കുന്നതിന് പൊതുസുരക്ഷ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. നിര്‍മാണ ജോലികള്‍ പരിഗണിച്ച് തിരക്കൊഴിവാക്കാനും പുറത്ത് നിന്നത്തെുന്നവര്‍ക്ക് ആശ്വാസത്തോടെ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനും മക്കക്കുള്ളിലെ ആളുകള്‍ ഉംറ നീട്ടിവെക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കേണ്ട കവാടങ്ങളും കടന്നുപോകുന്നതിനുള്ള വഴികളും തീരുമാനിച്ചിട്ടുണ്ട്. ഹറമിനകത്തും പുറത്തും നമസ്കാരത്തിന് കൂടുതല്‍ സ്ഥലമൊരുക്കാന്‍ മുറ്റങ്ങളിലെ നിര്‍മാണ ഉപകരങ്ങളെല്ലാം എടുത്തുമാറ്റിയിട്ടുണ്ട്. വഴിയിലുള്ള ഇരുത്തവും നമസ്കാരവും അനുവദിക്കുകയില്ല. മസ്ജിദുന്നബവിയിലും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷക്കാവശ്യമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റൗദയിലെ തിരക്കൊഴിവാക്കാനും എല്ലാവര്‍ക്കും സന്ദര്‍ശിക്കാനും വേണ്ടി സമയം ക്രമീകരിച്ചിട്ടുണ്ട്. സൂര്യനുദിച്ച ശേഷം, ദുഹ്ര്‍ നമസ്കാരത്തിനുശേഷം, തറാവീഹിനു ശേഷം എന്നിങ്ങനെ മൂന്ന് സമയങ്ങളാണ് റൗദ സന്ദര്‍ശിക്കുന്നതിന് സ്ത്രീകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഹജ്ജ് ഉംറ കാര്യ അസിസ്റ്റന്‍റ് സുരക്ഷ മേധാവി പറഞ്ഞു. |
കരിപ്പൂര്‍ സംഘര്‍ഷം: പ്രത്യേകസംഘം അന്വേഷിക്കും Posted: 10 Jun 2015 09:06 PM PDT Image: ![]() Subtitle: സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവം ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യമറിയിച്ചത്. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡി.വൈ.എസ്.പി ഷറഫുദീനാണ് അന്വേഷണച്ചുമതല. സി.ഐമാരായ ബി. സന്തോഷ് കുമാര്‍, കെ.എം. ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ ജോയിന്‍റ് സെക്രട്ടറി അശോക് കുമാര്‍, സി.ഐ.എസ്.എഫ് ദക്ഷണ മേഖലാ ഐ.ജി ആര്‍.ആര്‍ സഹായിയും ഡി.ഐ.ജി ആനന്ദ് മോഹനും കരിപ്പൂലെത്തി. ഇവരോടൊപ്പം സി.ഐ.എസ്.എഫ് കമാന്‍ഡന്‍റ് അനില്‍ ബാലിയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ സി.ഐ.എസ്.എഫിന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും 15 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വി.ഐ.പി ഗേറ്റിനു സമീപത്തുള്ള സി.സി ടിവി കാമറകള്‍ പരിശോധിച്ചത്. ജീവനക്കാരുടെ സുരക്ഷാ പരിശോധനയെയും പാസിനെയും ചൊല്ലിയുണ്ടായ തര്‍ക്കവും അതിനിടെ സി.ഐ.എസ്.എഫ് ജവാന്‍മാരോട് വഴക്കുണ്ടാക്കുന്നതും ദൃശ്യത്തിലുണ്ട്. വാക്കു തര്‍ക്കത്തിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സി.ഐ.എസ്.എഫ് എസ്.ഐ സീതാറാം ചൗധരിയെ മര്‍ദ്ദിക്കുന്നതും സി.സി ടിവി ദൃശ്യത്തില്‍ വ്യക്തമാണ്. സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്.ഐയെ മരിച്ച ജവാന്‍ എസ്.എസ് യാദവ് തടയുന്നുണ്ട്. എന്നാല്‍, ജീവനക്കാരുടെ കൂട്ടസംഘര്‍ഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്‍റെ കൈയിലുള്ള തോക്കില്‍ നിന്നും വെടിയുതിരുകയായിരുന്നു. വെടിയേറ്റയുടനെ സംഘര്‍ഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അപകടം എങ്ങനെയുണ്ടായെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. വെടിയേറ്റ ശേഷം ജവാന്‍ വീഴുന്നതു മാത്രമാണ് ദൃശ്യത്തില്‍ കാണുന്നുണ്ട്. വെടിയുതിര്‍ത്ത തോക്ക് പരിശോധിക്കുന്നതിനായി എറണാകുളത്ത് നിന്ന് ബാലസ്റ്റിക് വിദഗ്ധരും രക്തസാമ്പിള്‍ പരിശോധനക്കായി ബയോകെമിസ്റ്റും ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ 15 സി.ഐ.എസ്.എഫ് ജീവനക്കാരെയും ഫയര്‍ഫോഴ്സ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. മലപ്പുറം ഡി.വെ.എസ്.പി അഭിലാഷ്, ഡി.വെ.എസ്.പി രാമചന്ദ്രന്‍ എന്നിവരും സ്ഥലത്തു ക്യാമ്പുചെയ്യുന്നു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ കരിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് സി.ഐ.എസ്.എഫ് തലത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പ് സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു പ്രതികരിച്ചു. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി ഗോയല്‍ അറിയിച്ചു. ഭാവിയില്‍ സമാനരീതിയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിലെ വെടിവെപ്പിനെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കുമെന്ന് സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍റ് അനില്‍ ബാലി അറിയിച്ചു. അന്വേഷണത്തില്‍ വിശ്വാസമുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സഹോദരതുല്യരാണ്. ഇന്നലത്തെ സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചതായും അനില്‍ ബാലി മാധ്യമങ്ങളോട് പറഞ്ഞു. |
കരിപ്പൂര്‍ സംഘര്‍ഷം: ജവാന്‍റെ മരണം അന്വേഷിക്കും^ ചെന്നിത്തല Posted: 10 Jun 2015 09:05 PM PDT Image: ![]() തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍റെ മരണം കൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി അന്വേഷിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് ഒത്തു തീര്‍പ്പെന്ന നിലയില്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതല പൂര്‍ണമായും കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡി.ജി.പി സെന്‍കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ,തൃശൂര്‍ ഐ.ജി സുരേഷ് പുരോഹിത് എന്നിവര്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
|
കരിപ്പൂര്‍ വിമാനത്താവളം തുറന്നു; ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കെതിരെ കേസ് Posted: 10 Jun 2015 09:04 PM PDT Image: ![]() കൊണ്ടോട്ടി: സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം തുറന്നു. പുലര്‍ച്ച 6.30ന് ദമാമില്‍ നിന്നത്തെിയ എയര്‍ഇന്ത്യ വിമാനം കരിപ്പൂരില്‍ ഇറങ്ങി. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനവും ദുബൈ വിമാനവും കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. 10 മണി മുതലുള്ള എല്ലാ വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ തകരാറിലായ സിഗ്നല്‍ സംവിധാനങ്ങള്‍ ഇതുവരെ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, റണ്‍വേ വ്യക്തമാകുന്ന കാലാവസ്ഥ ആയതിനാലാണ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയത്. സംഘര്‍ഷത്തില്‍ തകര്‍ത്ത റണ്‍വേ ലൈറ്റുകളും അഫ്രോണ്‍ ലൈറ്റുകളും പുന:സ്ഥാപിച്ചില്ളെങ്കില്‍ രാത്രി സര്‍വീസുകള്‍ നടത്തില്ല. റണ്‍വേ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസ് രാവിലെ തുറന്നിരുന്നു. രാത്രി വൈകിയും സമരം തുടര്‍ന്ന റണ്‍വേയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ഉറപ്പിലാണ് രാവിലെ ഓഫീസ് പ്രവര്‍ത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേരള പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ കേന്ദ്ര സുരക്ഷാ വിഭാഗം കേസെടുത്തു. സംഘര്‍ഷമുണ്ടാക്കിയ അഗ്നിശമനസേനാംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ (57), ഫയര്‍ഫോഴ്സ് സൂപ്പര്‍ വൈസര്‍ (40) എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. സി.ഐ.എസ്.എഫ് ജവാന്മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയില്‍ നിന്ന് ഇവരുടെ മൊഴിയെടുക്കും. എന്നാല്‍ സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കെതിരെ അഗ്നിശമനസേനാംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തിരിച്ചറിഞ്ഞ 15 എയര്‍ഫോഴ്സ്, സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വിമാന സര്‍വീസുകളെ കുറിച്ച് അവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. ബുധനാഴ്ച രാത്രി 9.45 നാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം നടന്നത്. അതീവ സുരക്ഷയുള്ള വി.ഐ.പി ഗേറ്റില്‍ലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ്.എസ്. യാദവ് എന്ന സുരക്ഷാ ജവാനാണ് മരിച്ചത്. പരിക്കേറ്റ ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ (57) , ഫയര്‍ഫോഴ്സ് സൂപ്പര്‍ വൈസര്‍ (40) അജികുമാര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും സി.ഐ.എസ്.എഫ് എസ്.ഐ സീതാറാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനായ സണ്ണി തോമസ് വി.ഐ.പി ഗേറ്റിലൂടെ പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യൂനിഫോമിലായിരുന്ന തന്നെ പരിശോധിക്കുന്നത് സണ്ണി തോമസ് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചതോടെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ സംഘടിച്ചത്തെുകയായിരുന്നു. എസ്.എസ്. യാദവ് തോക്ക് ലോഡ് ചെയ്യുന്നതിനിടെ വെടിയുതിരുകയായിരുന്നു. ജവാന് വെടിയേറ്റതോടെ സി.ഐ.എസ്.എഫ് ജവാന്മാര്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരെ മര്‍ദിച്ചു. മര്‍ദനത്തിലാണ് സണ്ണി തോമസിന് പരിക്കേറ്റത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്മാര്‍ വിമാനത്താവളത്തിന്‍െറ നിയന്ത്രണമേറ്റെടുത്തു. എയര്‍പേര്‍ട്ട് ഡയറക്ടറെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം രാമചന്ദ്രന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റ തുടങ്ങിയവര്‍ സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. |
സ്വര്‍ണവില കൂടി; പവന് 20,080 രൂപ Posted: 10 Jun 2015 08:35 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില 20,080 രൂപയില്‍ നിന്ന് 20,000ല്‍ എത്തിയത്. ബുധനാഴ്ച ഈ വില തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.04 ഡോളര്‍ കൂടി 1,187.14 ഡോളറിലെത്തി. |
കൊച്ചിയില്‍ അനിശ്ചിതകാല ഓട്ടോറിക്ഷാസമരം Posted: 10 Jun 2015 08:29 PM PDT Image: ![]() കൊച്ചി: കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തില്‍. ബുധനാഴ്ച മീറ്ററിടാതെ ഓടിയ ചില ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പരിശോധനയ്ക്കിടെ തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ പരാതി വ്യാപകമയ സാഹചര്യത്തിലാണ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. സവാരിക്ക് അധികതുക ഈടാക്കുന്നുവെന്നും മീറ്ററിടാതെ ഓടുന്നുവെന്നുമായിരുന്നു പരാതി. വൈറ്റില ബൈപ്പാസിന് സമീപം മീറ്ററിടാതെ ഓടിയ ഓട്ടോതൊഴിലാളികളെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. തുടര്‍ന്ന് നാല്‍പ്പതോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിലത്തെിയ ഐ.എന്‍.ടി.യു.സി ജില്ലാനേതാക്കളെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്റ്റേഷനുമുമ്പിലും സംഘര്‍ഷമുണ്ടായി. അതേ സമയം, ഓട്ടോസമരം കൊച്ചിയിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. റെയില്‍വെ സ്റ്റേഷനിലും ബസ്സ്റ്റാന്‍റിലും സമരത്തെക്കുറിച്ച് അറിയാതെ എത്തിയ യാത്രാക്കാരെയാണ് സമരം ബുദ്ധിമുട്ടിലാക്കിയത്. |
സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മില്‍ പുതിയ മുഖം Posted: 10 Jun 2015 07:23 PM PDT Image: ![]() തിരുവനന്തപുരം: സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തികളില്‍നിന്ന് സമിതികളിലേക്ക് ഉത്തരവാദിത്തം പുന$ക്രമീകരിക്കുന്നു. കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റി സംഘടനാ ചുമതലകള്‍ക്ക് അടക്കം ഉപസമിതികള്‍ രൂപവത്കരിച്ചതും കേന്ദ്ര സെക്രട്ടേറിയറ്റ് പ്രവര്‍ത്തനക്ഷമമാക്കിയതും ഇത് ലക്ഷ്യമിട്ടാണ്. ഇതിലൂടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം കൈവരും. സംഘടനാചുമതലയടക്കമുള്ള ഉത്തരവാദിത്തം പി.ബിയില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളാണ് നിര്‍വഹിച്ചിരുന്നത്. സംഘടനാ പ്രശ്നങ്ങളിലും റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിലും വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങള്‍ പ്രതിഫലിക്കുന്നെന്ന ആക്ഷേപത്തിന് ഇത് ഇടയാക്കി. ഇതേതുടര്‍ന്നാണ് ഉത്തരവാദിത്തം പുന$ക്രമീകരിക്കുന്നതിലേക്ക് കേന്ദ്ര കമ്മിറ്റിയെ നയിച്ചത്. സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും ശക്തമായ കേരള ഘടകത്തെയും വിശ്വാസത്തിലെടുത്താണ് തീരുമാനം. സമിതികളായതോടെ കൂട്ടായ ചര്‍ച്ചയിലൂടെ നിര്‍ദേശം രൂപപ്പെടുത്താനാകുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രശ്നങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കുന്നതില്‍ പി.ബിക്കും സി.സിക്കും ഇത് സഹായകമാകും. കൂടാതെ, ഇടക്കാലത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ച കേന്ദ്ര സെക്രട്ടേറിയറ്റും പ്രവര്‍ത്തനക്ഷമമാക്കി. പി.ബിയെയും കേന്ദ്ര കമ്മിറ്റിയെയും സഹായിക്കാന്‍ ഇ.എം.എസിന്‍െറ കാലത്താണ് കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി അടക്കം നേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു ഇത്. ആറംഗ സെക്രട്ടേറിയറ്റിനാണ് രൂപം നല്‍കിയിരിക്കുന്നത്. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഹരിസിങ് കാങ്, നീലോല്‍പല്‍ ബസു, വി. ശ്രീനിവാസ റാവു, ജോഗേന്ദ്ര ശര്‍മ, അശോക് ധാവ്ളെ എന്നിവരടങ്ങുന്നതാണ് സമിതി. വിവിധ പ്രശ്നങ്ങളില്‍ പി.ബിയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉയരുന്ന ഘട്ടത്തില്‍ നിലപാട് സ്വരൂപിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് ഇത് സഹായമാകും. കേരളത്തിലെ പ്രശ്നം പരിഹരിക്കാന്‍ രൂപവത്കരിച്ച പി.ബി കമീഷന്‍ നിലനിര്‍ത്തി. കാരാട്ടിനെയും മുതിര്‍ന്ന പി.ബിയംഗം പിണറായി വിജയനെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. സി.പി.എമ്മിലെ സംഘടനാസംവിധാനം അനുസരിച്ച് ജനറല്‍ സെക്രട്ടറിക്ക് കീഴിലാകും എല്ലാ കമീഷനുകളും. രാഷ്ട്രീയ സംഘടനാ സമിതി അധ്യക്ഷനായി കാരാട്ടിനെ നിയോഗിച്ചതും യെച്ചൂരിയുടെ നയതന്ത്ര വൈദഗ്ധ്യമായാണ് കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സംഘടനാ പുന$സംഘടനക്കായി രൂപവത്കരിക്കുന്നതാണ് രാഷ്ട്രീയ സംഘടനാ സമിതി. ഇതിന്‍െറ അധ്യക്ഷനെന്ന നിലയില്‍ സംഘടനാ സംവിധാനത്തില്‍ കാരാട്ടിന് ശക്തമായ സ്വാധീനം നിലനിര്‍ത്താനാകുമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, സംഘടനാചുമതലകള്‍ മുന്‍ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയതിലൂടെ സമവായത്തിന്‍െറ വഴി തുറന്നിടുകയാണ് യെച്ചൂരി. |
ഡല്‍ഹി മുന്‍ നിയമമന്ത്രി തോമര്‍ അടിമുടി വ്യാജന്‍ Posted: 10 Jun 2015 07:22 PM PDT Image: ![]() ന്യൂഡല്‍ഹി: ചൊവ്വാഴ്ച അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമറുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടിമുടി വ്യാജമെന്ന് പൊലീസും സര്‍വകലാശാലകളും. ഇദ്ദേഹത്തിന്‍െറ ബി.എസ്സി ബിരുദ സര്‍ട്ടിഫിക്കറ്റ്, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തങ്ങള്‍ നല്‍കിയതല്ളെന്ന് വിവിധ സര്‍വകലാശാലകള്‍ വ്യക്തമാക്കി. ഫൈസാബാദ് രാം മനോഹര്‍ ലോഹ്യ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍, ഈ പേരിലൊരു വിദ്യാര്‍ഥി ആ കാലത്ത് പഠിച്ചതിന്‍െറ രേഖകളൊന്നും ലഭ്യമല്ളെന്നാണ് ഒരു വിവരാവകാശ അപേക്ഷക്ക് സര്‍വകലാശാല നല്‍കിയ മറുപടി. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കി. തോമര്‍ നിയമബിരുദം നേടിയിട്ടില്ളെന്ന് ഭഗല്‍പൂര്‍ തിലക് മഞ്ചി സര്‍വകലാശാലയും ആവര്‍ത്തിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നില്‍ വന്‍ റാക്കറ്റുള്ളതായി സംശയമുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി അറിയിച്ചു. ചോദ്യം ചെയ്യലുകളും തെളിവെടുപ്പും കഴിഞ്ഞാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ. ഈ റാക്കറ്റ് മുഖേന മറ്റാരൊക്കെ സര്‍ട്ടിഫിക്കറ്റ് നേടി എന്നും അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍, തനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതാണെന്നും ബിരുദം വ്യാജമല്ളെന്നും തെളിവെടുപ്പിനായി ഫൈസാബാദിലത്തെിച്ചപ്പോള്‍ തോമര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ അറസ്റ്റിനെതിരെ ഡല്‍ഹി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് ജെയിന്‍ തയാറായില്ല. |
മ്യാന്മറിലെ സൈനിക നടപടി: മരണം 100 കവിഞ്ഞു Posted: 10 Jun 2015 07:19 PM PDT Image: ![]() Subtitle: തങ്ങളുടെ മേഖലയില്‍ ആക്രമണം നടന്നിട്ടില്ളെന്ന് മ്യാന്മര്‍ നയ്പിഡാവ്/കൊല്‍ക്കത്ത: തീവ്രവാദികള്‍ക്കെതിരെ മ്യാന്മറിന്‍െറ അതിര്‍ത്തി കടന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ സൈന്യത്തിന്‍െറ നടപടിയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണത്തെപ്പറ്റി സൈന്യവും കേന്ദ്ര സര്‍ക്കാറും മൗനംപാലിക്കുകയാണ്. ഇതിനിടെ കൊല്ലപ്പെട്ടവരില്‍ നല്ല പങ്ക് ഗ്രാമീണരും ഗോത്രവര്‍ഗക്കാരുമാണെന്ന വിമര്‍ശം ഉയര്‍ന്നു. എന്നാല്‍, തങ്ങളുടെ രാജ്യത്ത് ഇന്ത്യ ആക്രമണം നടത്തിയിട്ടില്ളെന്ന് മ്യാന്മര്‍ വ്യക്തമാക്കി. ഈമാസം നാലിന് മണിപ്പൂരിലെ ചണ്ഡലില്‍ 20 സൈനികരെ തീവ്രവാദികള്‍ വധിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം മ്യാന്മര്‍ അതിര്‍ത്തി കടന്ന് തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് വ്യോമസേന ഹെലികോപ്ടറുകളുടെ പിന്തുണയോടെ അസം റൈഫിള്‍സിലെ കമാന്‍ഡോകളടക്കമുള്ള സംഘം നാഗാലാന്‍ഡ്, മണിപ്പൂര്‍ അതിര്‍ത്തികളിലൂടെ രണ്ടു കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 45 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഏകപക്ഷീയ നേട്ടമാണ് കൈവരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് തീവ്രവാദികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചില തീവ്രവാദികള്‍ രക്ഷപ്പെട്ടതായി സൈന്യം വ്യക്തമാക്കി. മരണം 100 കടന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ തന്നെയാണ് സൂചിപ്പിച്ചത്. മ്യാന്മറിന് 10 കിലോമീറ്ററിലധികം ഉള്ളിലേക്ക് സൈന്യം കടന്നതായാണ് സൂചന. രണ്ടു കേന്ദ്രങ്ങളിലായി 150 തീവ്രവാദികളുണ്ടായിരുന്നതായും സൈന്യം സൂചിപ്പിച്ചു. രാജ്യത്ത് കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയിട്ടില്ളെന്ന് മ്യാന്മര്‍ പ്രസിഡന്‍റിന്‍െറ ഓഫീസ് ഡയറക്ടര്‍ സോ ഹതെ ഫേസ്ബുക് പോസ്റ്റിലാണ് അറിയിച്ചത്. സൈനിക നടപടി അതിര്‍ത്തിയില്‍ ഇന്ത്യയില്‍ തന്നെയാണ് നടന്നിരിക്കുന്നത്. വിദേശ രാജ്യത്തിന്‍െറ ആക്രമണത്തെ മ്യാന്മര്‍ അനുവദിക്കില്ല. അയല്‍രാജ്യത്തിനെതിരെ ഞങ്ങളുടെ മേഖല ഉപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വിദേശികളെയും അംഗീകരിക്കില്ല- അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് മിനിറ്റുകള്‍ക്കുമുമ്പ് മാത്രമാണ് മ്യാന്മര്‍ സൈന്യത്തിന് ഇന്ത്യ വിവരം നല്‍കിയത്. മ്യാന്മറിലെ സൈനിക മേധാവികളെ അറിയിച്ചെങ്കിലും അതിര്‍ത്തിയിലുള്ള താഴേതട്ടിലെ സൈനികരില്‍നിന്ന് വിവരം മറച്ചുവെച്ചു. പ്രാദേശിക സൈനികരില്‍ ചിലര്‍ക്ക് തീവ്രവാദികളുമായി ബന്ധമുള്ളതിനാല്‍ വിവരം ചോരുമെന്ന് ഭയന്നായിരുന്നു ഇത്. പ്രധാനമന്ത്രി മോദി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സ്ഥിതിഗതികള്‍ വിലയിരുത്താനും കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുക്കാനും മണിപ്പൂരിലേക്ക് അയച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് നാഗാലാന്‍ഡും അരുണാചല്‍പ്രദേശും സന്ദര്‍ശിക്കും. ഇന്ത്യന്‍ ആക്രമണം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളോടെയാണ് നടന്നത് എന്നതും വ്യക്തമായി. ഇക്കാര്യം വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും സ്ഥിരീകരിച്ചു. |
ഐ.ഐ.ടികളിലെ സാമൂഹിക മാറ്റങ്ങള്‍ Posted: 10 Jun 2015 07:15 PM PDT Image: ![]() ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥി കൂട്ടായ്മയായ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്മേല്‍ (എ.പി.എസ്.സി) സ്ഥാപന മേധാവികളും കേന്ദ്ര മാനവവിഭവശേഷി വകുപ്പും ചേര്‍ന്ന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2014 ഏപ്രില്‍ 14ന് രൂപവത്കരിച്ച ഈ വിദ്യാര്‍ഥി കൂട്ടായ്മ ഒരുവര്‍ഷം തികക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ വിദ്യാഭ്യാസനയങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയിറക്കി എന്നതാണ് നിരോധ കാരണമായി വിശദീകരിക്കപ്പെടുന്നത്. എ.പി.എസ്.സിയുടെമേല്‍ അടിച്ചേല്‍പിച്ച നിരോധത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം മോദിയുടെ മൈക്രോ ഫാഷിസ്റ്റ് സമീപനങ്ങളെ തുറന്നുകാട്ടാനും അതിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പുകള്‍ സംഘടിപ്പിക്കാനും പര്യാപ്തമാണ്. എന്നാല്‍, പല ചര്‍ച്ചകളും മോദിഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് സമീപനങ്ങളോടുള്ള വിമര്‍ശങ്ങളില്‍മാത്രം കുരുങ്ങിക്കിടക്കുകയും അടിത്തട്ടിലെ യുവജനങ്ങളും വിദ്യാര്‍ഥികളും മുന്‍കൈയെടുത്ത് ഇന്ത്യയിലെ വന്‍കിട കലാലയങ്ങളില്‍ സൃഷ്ടിക്കുന്ന സാമൂഹിക ചലനങ്ങളുടെ പ്രത്യേകതകള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്നുകാണാം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെക്കുറിച്ച് ശാസ്ത്രീയവും ആധുനികവും പുരോഗമനപരവുമായ ധാരണകള്‍ ഉല്‍പാദിപ്പിച്ചസൗകര്യത്തിന്‍െറ തണലില്‍ വളര്‍ന്നുവന്ന സ്ഥാപനമായ ഐ.ഐ.ടികളിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തെപ്പറ്റി കുറെക്കൂടി വ്യത്യസ്തമായി അന്വേഷിക്കേണ്ടതുണ്ട്. കോളനിയാനന്തര ഇന്ത്യയില്‍ സാങ്കേതിക വിദ്യാഭ്യാസ സംസ്കാരത്തെ വളര്‍ത്താനാണ് ഐ.ഐ.ടികള്‍ സ്ഥാപിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാറിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് സ്ഥാപനനടത്തിപ്പിലും ഫാക്കല്‍റ്റി നിയമനങ്ങളിലും കരിക്കുലം നിര്‍ണയത്തിലും സ്വയംഭരണവും സ്വയംനിര്‍ണയവും ഐ.ഐ.ടികളുടെ പ്രത്യേകതയാണ്. ജോയന്‍റ് എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ) പോലുള്ള സംവിധാനങ്ങള്‍ ഐ.ഐ.ടി പ്രവേശത്തിന്‍െറ മൂല്യം വര്‍ധിപ്പിച്ചു. ബൗദ്ധികനിലവാരം, ഗുണനിലവാരം തുടങ്ങിയവ ഉറപ്പുവരുത്താനെന്ന പേരില്‍ സ്ഥാപനത്തിന്‍െറ മെറിറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കപ്പെട്ടു. അതുകൊണ്ടുതന്നെ 50കളിലും 60കളിലും സംവരണത്തില്‍നിന്നുവരെ ഐ.ഐ.ടികളെ മാറ്റിനിര്‍ത്തിയിരുന്നു. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം നല്‍കിയ 1973ലെ എസ്.സി-എസ്.ടി ആക്ടും ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 27 ശതമാനം സംവരണം നല്‍കിയ 2006ലെ ഒ.ബി.സി ആക്ടും നടപ്പാക്കിയതോടെ ഐ.ഐ.ടികളുടെ ചരിത്രത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ വന്നു. ഹാര്‍വഡ് സര്‍വകലാശാല പ്രഫസറായ അജന്ത സുബ്രഹ്മണ്യം തന്‍െറ Making Merit: The Indian Institutes of Technology and the Social Life of Caste എന്ന ലേഖനത്തില്‍ വിശദീകരിക്കുമ്പോലെ ആദിവാസി, ദലിത്, ഒ.ബി.സി സംവരണം ഐ.ഐ.ടികളില്‍ കീഴാളവിദ്യാര്‍ഥികളെ നിര്‍ണായകമായ ഒരു സാമൂഹിക ശക്തിയാക്കി മാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് ജാതിമേധാവിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്യൂറോക്രാറ്റിക്/ടെക്നോക്രാറ്റിക് വര്‍ഗമായി മാറിയ തമിഴ് ബ്രാഹ്മണര്‍ ചെന്നൈ ഐ.ഐ.ടിയുമായി ബന്ധപ്പെടുന്നതിന്‍െറ ചരിത്രവും അജന്ത സുബ്രഹ്മണ്യം നല്‍കുന്നുണ്ട്. വംശീയ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടന് സാങ്കേതിക വിജ്ഞാനം വികസിപ്പിച്ചത്. പക്ഷേ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെമാത്രം ഉപയോഗിച്ച് സാങ്കേതിക വിജ്ഞാനമേഖല ഇന്ത്യയില്‍ വികസിപ്പിക്കാന്‍ വലിയ പ്രയാസമുണ്ടെന്നു മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ തദ്ദേശീയരെ പരിശീലിപ്പിക്കാന്‍ ഒട്ടേറെ സാങ്കേതിക വിജ്ഞാന സ്ഥാപനങ്ങളാരംഭിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ തൊഴിലെന്നത് ജാതിയുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ സാങ്കേതിക തൊഴില്‍മേഖലയിലും ജാതി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. അതോടെ കൂടുതല്‍ കായികമായ അധ്വാനം ആവശ്യമായ സാങ്കേതിക വിജ്ഞാനങ്ങളും തൊഴിലും സമാനമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന കീഴ്ജാതി വിഭാഗക്കാര്‍ക്ക് നല്‍കുകയും മാനസികവും ബൗദ്ധികവുമായ അധ്വാനം ആവശ്യമായ സാങ്കേതിക വിജ്ഞാനവും അതുമായി ബന്ധപ്പെട്ട വിദഗ്ധതൊഴിലുംമുമ്പേ അതില്‍ കുത്തകയുണ്ടായിരുന്നബ്രാഹ്മണരുടെ കൈയില്‍ എത്തിച്ചേരുകയും ചെയ്തു. ഇന്ത്യയില്‍ ബ്രിട്ടിഷ്ഭരണകൂടത്തിന്‍െറ മുന്‍കൈയാല്‍ സ്ഥാപിതമാകുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശ മാനദണ്ഡം ജാതിയാണെന്ന് 1910ല്‍ മദ്രാസ് സി വില്‍ എന്‍ജിനീയറിങ് കോളജിലെ പ്രഫസറായ ആല്‍ഫ്രഡ് ചാറ്റെര്‍ട്ടന്‍ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. മാത്രമല്ല, അതുവരെ ശരീരംകൊണ്ട് ചെയ്യുന്ന പരമ്പരാഗത തൊഴിലുകളെ താഴ്ന്നരീതിയില്‍ കണ്ട ബ്രാഹ്മണര്‍, യന്ത്രസഹായത്തോടെ ചെയ്യുന്ന ആധുനിക വ്യവസായ സ്ഥാപനത്തിലെ തൊഴിലും വിജ്ഞാനവും തങ്ങളുടെ ജാതിസ്ഥാനത്തെ ഒട്ടും ഉലക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിലെ ഉയര്‍ന്ന മേഖലകളും മേല്‍ജാതി കുത്തകയായി മാറി. 1959ല്‍ വെസ്റ്റ്ജര്‍മനിയുടെ സഹകരണത്തോടെ മദ്രാസ് ഐ.ഐ.ടി സ്ഥാപിച്ചതോടെ, കൊളോണിയല്‍ കാലഘട്ടത്തില്‍ മെച്ചപ്പെട്ട സാങ്കേതിക വിജ്ഞാനം ലഭ്യമായ തമിഴ് ബ്രാഹ്മണര്‍ തങ്ങളുടെ കഴിവും യോഗ്യതയും മുന്‍നിര്‍ത്തി ഐ.ഐ.ടിയില്‍ കൂട്ടമായി പ്രവേശം നേടി. തുടക്കത്തില്‍ സംവരണം ഇല്ലാതിരുന്നതിനാല്‍ കീഴ്ജാതി സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നതും ദേശീയ പ്രാധാന്യം ധാരാളം ഉണ്ടായിരുന്നതുമായ ഐ.ഐ.ടികളിലേക്ക് തമിഴ് ബ്രാഹ്മണര്‍ ധാരാളം ചെന്നത്തെിയതിനു പിന്നില്‍ മറ്റൊരു കാരണംകൂടിയുണ്ട്. 1921 മുതല്‍ക്കുതന്നെ തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 69 ശതമാനം സംവരണം കീഴ്ജാതിക്കാര്‍ക്ക് ലഭ്യമായിരുന്നു. അതിനാല്‍ തമിഴ്നാട് ഗവണ്‍മെന്‍റ് നടത്തുന്ന സ്ഥാപനങ്ങളിലെങ്കിലും ഒൗപചാരികമായ അര്‍ഥത്തില്‍ അമിതമായ ബ്രാഹ്മണ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ എല്ലാവിഭാഗം ആളുകള്‍ക്കും പ്രവേശം ലഭ്യമായതോടെ അത്തരം സ്ഥാപനങ്ങളില്‍ പഴയപോലെ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ ബ്രാഹ്മണര്‍ക്ക് കഴിയാതെവരുകയും ചെയ്തു. ഇതോടെയാണ് ജാതിപരമായി ലഭിച്ച ‘അധികയോഗ്യതയും മികവും കഴിവും’ മൂലധനമാക്കി ഉന്നത സാങ്കേതിക തൊഴില്‍ വിജ്ഞാനമേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായ മദ്രാസ് ഐ.ഐ.ടിയില്‍ തമിഴ് ജനസംഖ്യയില്‍ കേവലം മൂന്നുശതമാനം വരുന്ന തമിഴ് ബ്രാഹ്മണര്‍ ബഹുഭൂരിപക്ഷം പദവികളും കൈവശം വെച്ചുതുടങ്ങിയത്. ചുരുങ്ങിയ രണ്ടു പ്രധാന സാമൂഹികതന്ത്രങ്ങള്‍ ഐ.ഐ.ടികളില്‍ ഈപുത്തന്‍ ജാതി കുത്തക നിലനിര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. 1. ഐ.ഐ.ടികളിലേക്കുള്ള പ്രവേശത്തില്‍ പരിഗണിക്കുന്നത് ഗുണനിലവാരം, മികവ്, കാര്യക്ഷമത, മത്സരബുദ്ധി തുടങ്ങിയ ആധുനികവും ശാസ്ത്രീയവും സര്‍വോപരി വ്യക്തിപരവുമായ മാനദണ്ഡങ്ങള്‍ മാത്രമാണെന്ന് വാദിക്കപ്പെട്ടു. ഇതോടൊപ്പം ഐ.ഐ.ടി പ്രവേശത്തിന് ജാതിപോലുള്ള പൂര്‍വാധുനികവും മതപരവും സാമുദായികവുമായ സ്ഥാപനങ്ങളുമായി ഒരു ബന്ധവുമില്ളെന്ന മതേതര നിര്‍മിതി പൊതുചര്‍ച്ചയുടെ ഭാഗമായി വികസിക്കുകയും ചെയ്തു. മേല്‍ജാതി വിഭാഗങ്ങളുടെ യോഗ്യതയും കഴിവും ബുദ്ധിശക്തിയും അവരുടെ വ്യക്തിപരമായ ചരിത്രവുമായിമാത്രം ബന്ധപ്പെട്ടതാണെന്നും അവരുടെ സാമൂഹിക ചരിത്രവുമായി ഒരു ബന്ധവുമില്ളെന്ന ന്യായമാണ് ഇതിലൂടെ ഉന്നയിക്കപ്പെട്ടത്. 2. 1973ല്‍ ഐ.ഐ.ടികളില്‍ ആദിവാസി ദലിത് സംവരണം നടപ്പാക്കിയപ്പോള്‍ സംവരണത്തിലൂടെയല്ലാതെ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ ജാതിരഹിതരും (ജനറല്‍) മെറിറ്റ് മാത്രം കൈമുതലാക്കി ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലത്തെിയവരുമാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടു. അങ്ങനെ, എണ്ണത്തില്‍ തുച്ഛമായ കീഴാള വിദ്യാര്‍ഥികള്‍മാത്രം ജാതിയുടെ മുദ്രയുള്ളവരുംജനറല്‍ കാറ്റഗറി എന്ന പ്രയോഗത്തിലൂടെ ബഹുഭൂരിപക്ഷം മേല്‍ജാതി വിദ്യാര്‍ഥികള്‍ ജാതിരഹിതരും ആധുനികരുംസാമൂഹിക സ്ഥാനത്തിന്‍െറ പാടുകള്‍ അവശേഷിക്കാത്തവരുമായി മാറി. മദ്രാസ് ഐ.ഐ.ടിയില്‍ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍, പിന്നാക്കജാതി/സമുദായ/പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്തേക്കുള്ള ഉയര്‍ന്ന തോതിലുള്ളപ്രവേശവുമായി പല രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. 1973ലെ എസ്.സി-എസ്.ടി സംവരണത്തെ അപേക്ഷിച്ച് 2006ലെ ഒ.ബി.സി സംവരണം ഐ.ഐ.ടികളുടെചരിത്രത്തത്തെന്നെയും മാറ്റിമറിക്കുമെന്നാണ് അജന്ത സുബ്രഹ്മണ്യം കരുതുന്നത്. അതോടെ ഇന്ത്യയിലെ മറ്റുപല സര്‍വകലാശാലകളിലെയുംപോലെ ദലിത് ആദിവാസി, ഒ.ബി.സി വിദ്യാര്‍ഥികളുടെ വലിയൊരു ബ്ളോക് ഉയര്‍ന്നുവരുകയും മേല്‍ജാതി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബ്യൂറോക്രസിക്കും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്‍െറ മറവില്‍ ആധുനികരും ജാതിരഹിതരുമായി നില്‍ക്കാന്‍ സാധിക്കാതെവരുകയും ചെയ്യുന്നുണ്ട്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്ക്ള്‍ പോലുള്ള സംഘടനകള്‍ നിലവില്‍ വരുന്നതിന്‍െറയും അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്‍െറയും വിശാലവും ഘടനാപരവുമായ സാഹചര്യങ്ങള്‍ എന്തെന്ന ചര്‍ച്ച ഈ ചരിത്ര രാഷ്ട്രീയ സാഹചര്യത്തെ കാണാതെപോകരുത് എന്നുമാത്രം. |
വിവാദമുയര്‍ത്തുന്ന യോഗദിനാചരണം Posted: 10 Jun 2015 07:12 PM PDT Image: ![]() ജൂണ്‍ 21ന് രാഷ്ട്രാന്തരീയ യോഗദിനമായി കൊണ്ടാടുന്നതിന്‍െറ ഭാഗമായി ഡല്‍ഹിയിലെ രാജ്പഥില്‍ 35,000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് ബുക്കില്‍ റെക്കോഡ് രേഖപ്പെടുത്താനും 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ തീരുമാനം വിവാദത്തിന് വഴിവെച്ചത് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശംകൊണ്ടാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന യോഗാസനങ്ങള്‍ പൗരാണിക കാലഘട്ടം മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനുഷ്ഠാനമാണെങ്കിലും സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെടുന്നത് ഭരണകൂടം സര്‍വസന്നാഹങ്ങളുമായി ഏറ്റെടുത്തു നടത്തേണ്ട ഒരേര്‍പ്പാടാണോ ഇതെന്ന പ്രസക്തമായ ചോദ്യം അത് ഉള്‍വഹിക്കുന്നതുകൊണ്ടാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും നയതന്ത്രാലയങ്ങളെയും ഉപയോഗിച്ചാണ് യോഗദിനാചരണം കെങ്കേമമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. ഇതോടനുബന്ധിച്ച് സൂര്യനമസ്കാരവും ഉണ്ടായിരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്നുള്ള എതിര്‍പ്പ് പരിഗണിച്ച് അത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. യു.എന്നില്‍ നടക്കുന്ന യോഗദിനാചരണത്തില്‍ മന്ത്രിതന്നെ പങ്കെടുക്കുമത്രെ. യോഗ അനുഷ്ഠിക്കില്ളെങ്കിലും ഡല്‍ഹിയിലെ ‘ചരിത്രസംഭവം’ വിജയിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാവുമെന്നും അവര്‍ അറിയിക്കുകയുണ്ടായി. 2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയെ അഭിസംബോധന ചെയ്യാന്‍ ലഭിച്ച ആദ്യ സന്ദര്‍ഭം പ്രയോജനപ്പെടുത്തിയാണ് പ്രധാനമന്ത്രി മോദി ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിക്കാന്‍ അഭ്യര്‍ഥന നടത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യോഗപോലുള്ള ഇന്ത്യന്‍ പൗരാണിക ആചാരാനുഷ്ഠാനങ്ങളില്‍ കൗതുകവും ജിജ്ഞാസയും കൂടിവരുകയാണെന്നതുകൊണ്ട് യു.എന്‍ അതംഗീകരിക്കുകയും ചെയ്തു. യോഗയുടെ പ്രചാരണത്തിനും സ്വീകാര്യതക്കും ആ അംഗീകാരം ഉപയോഗപ്പെടുത്തുന്നതില്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, തങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കുത്സിത അജണ്ടക്കായി ഇത്തരമൊരു സന്ദര്‍ഭത്തെ വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറും സംഘ്പരിവാര്‍ സംഘടനകളും ആവേശം കാട്ടുന്നതാണ് പ്രശ്നത്തെ വിവാദമാക്കുന്നത്. ഏതെങ്കിലുമൊരു വിഭാഗത്തിന്‍െറ ആചാരാനുഷ്ഠാനങ്ങള്‍ രാജ്യത്തിന്‍െറമേല്‍ മൊത്തം അടിച്ചേല്‍പിക്കുന്നതിലെ നൈതികത പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടതാണ്. വിദ്യാലയങ്ങളില്‍ യോഗയും സൂര്യനമസ്കാരവുമൊക്കെ നിര്‍ബന്ധമാക്കുമ്പോള്‍ അതിലടങ്ങിയ സാംസ്കാരിക അധിനിവേശം ഇവയിലൊന്നും വിശ്വാസമില്ലാത്ത വിഭാഗങ്ങള്‍ എതിര്‍ക്കുമ്പോള്‍ ജനാധിപത്യപരമായാണ് അതിനെ നേരിടേണ്ടത്. സൂര്യനമസ്കാരത്തെ ജൂണ്‍ 21ന്‍െറ പരിപാടികളില്‍നിന്ന് ഒഴിവാക്കിയത് ആ നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, സൂര്യനമസ്കാരത്തിന് സന്നദ്ധമല്ലാത്തവര്‍ പാകിസ്താനിലേക്ക് പോയ്ക്കോട്ടെ അല്ളെങ്കില്‍ കടലില്‍ ചാടി മരിച്ചോട്ടെ എന്നൊക്കെ സ്വാമി ആദിത്യനാഥിനെ പോലുള്ളവര്‍ പറയുമ്പോള്‍ അവരെ നിലക്കുനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് പോലുള്ള ന്യൂനപക്ഷ കൂട്ടായ്മകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നത് ഈ വിഷയത്തിലുള്ള അറിവില്ലായ്മകൊണ്ടാണെന്നും സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളടക്കം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) 47 രാജ്യങ്ങള്‍ യോഗദിനാചരണത്തിന്‍െറ സഹപ്രായോജകരാണെന്നുമുള്ള മന്ത്രി സുഷമ സ്വരാജിന്‍െറ ന്യായീകരണ ശ്രമം കാര്യം മനസ്സിലാക്കാതെയാവണം. വ്യക്തിനിയമ ബോര്‍ഡ് യോഗക്ക് എതിരെ ഇതുവരെ രംഗത്തുവന്നതായി അറിയില്ല. അവരുടെ എതിര്‍പ്പ് ഭരണകൂട മെഷിനറി ഉപയോഗിച്ച് അത് രാജ്യത്തിന്മേല്‍ അടിച്ചേല്‍പിക്കുന്നതിലാണ്. വിദേശരാജ്യങ്ങളില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോള്‍ നമ്മുടെ നയതന്ത്രാലയങ്ങള്‍ അവരുടെ സര്‍വസന്നാഹങ്ങളും ഈയൊരു വിഷയത്തിലേക്ക് പൂര്‍ണമായും തിരിച്ചുവിടുകയാണ്. ഇത്രമാത്രം മുന്‍ഗണന ലഭിക്കേണ്ട കാര്യമാണോ ഇത്? ആരെയും നിര്‍ബന്ധപൂര്‍വം ദിനാചരണ പരിപാടിയില്‍ പങ്കെടുപ്പിക്കില്ളെന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദുത്വവാദികളുടെ അമിതാവേശം ഭീഷണസ്വരമായാണ് ദുര്‍ബലവിഭാഗങ്ങള്‍ക്ക് അനുഭവപ്പെടുക. യോഗദിനാചരണത്തെ മോദിസര്‍ക്കാറിന്‍െറ വലിയൊരു നേട്ടമായി എടുത്തുകാട്ടി രാഷ്ട്രീയ മുതലെടുപ്പിന് അവസരമൊരുക്കുക എന്നതിനപ്പുറം ഇത്തരം പരിപാടികളോട് വിയോജിപ്പുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അന്യവത്കരിക്കാനും അതുവഴി സാമുദായിക ധ്രുവീകരണ വഴിയില്‍ പുതിയ നാഴികക്കല്ലുകള്‍ നാട്ടാനും ബി.ജെ.പിയും സംഘ്പരിവാര്‍ കൂട്ടങ്ങളും ലക്ഷ്യമിടുന്നുണ്ടാവാം. അത്തരം വലയില്‍ കുടുങ്ങാതിരിക്കാനാണ് മതേതരവിശ്വാസികളും സമാധാന കാംക്ഷികളും ശ്രദ്ധിക്കേണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തിന്‍െറ തലവരി മാറ്റിയെഴുതാന്‍ ഭരണകൂടവും രാഷ്ട്രീയനേതൃത്വവും യോഗയോടും അതുപോലുള്ള സാംസ്കാരിക അജണ്ടയോടും കാണിക്കുന്ന താല്‍പര്യത്തിന്‍െറ നൂറിലൊരംശം പുറത്തെടുത്തിരുന്നുവെങ്കില്‍ നാട് എത്ര നന്നായേനെ എന്ന് ചിന്തിക്കാനുള്ള അവസരംകൂടിയാണിത്. |
ഇറാഖിലേക്ക് 400 യു.എസ് സൈനികര്‍ കൂടി Posted: 10 Jun 2015 01:54 PM PDT Image: ![]() ബഗ്ദാദ്: അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള റമാദി തിരിച്ചുപിടിക്കാനെന്ന പേരില്‍ ഇറാഖിലെ സൈനിക സാന്നിധ്യം അമേരിക്ക കുത്തനെ ഉയര്‍ത്തുന്നു. ഇറാഖി സൈനികരെയും ശിയാ മിലീഷ്യകളെയും പരിശീലിപ്പിക്കാന്‍ അഞ്ചാമതൊരു കേന്ദ്രം കൂടി സ്ഥാപിക്കാന്‍ പദ്ധതിയിട്ടതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി വിന്യസിച്ച 3,100 സൈനികരാണ് നിലവില്‍ ഇറാഖിന്‍െറ വിവിധ മേഖലകളില്‍ പരിശീലകരായി പ്രവര്‍ത്തിക്കുന്നത്. സുന്നി വിഭാഗങ്ങളെ കൂടി ആയുധമണിയിച്ച് ഐ.എസിനെതിരെ രംഗത്തുവരാന്‍ പ്രാപ്തരാക്കുന്നതിന് നൂറുകണക്കിന് പുതിയ സൈനികര്‍ എത്തുമെന്ന് യു.എസ് സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി പറഞ്ഞു. 400 പേരെയാണ് പുതുതായി ഉദ്ദേശിക്കുന്നതെന്ന് മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. ബഗ്ദാദ് പരിസരങ്ങളില്‍ രണ്ട്, അന്‍ബാറിലെ അല്‍അസദ്, വടക്കന്‍ ഇറാഖിലെ ഇര്‍ബില്‍ എന്നിവിടങ്ങളില്‍ ഓരോന്നും പരിശീലന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2003-2011 കാലഘട്ടത്തില്‍ അമേരിക്കന്‍ സൈനിക താവളമായി പ്രവര്‍ത്തിച്ച ഹബ്ബാനിയയിലെ തഖദ്ദുമിലാണ് പുതിയ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. നാലു താവളങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം 9,000 ഇറാഖി സൈനികര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ എത്തുന്നതോടെ പരിശീലനം ലഭിക്കുന്ന തദ്ദേശീയരുടെ എണ്ണവും വര്‍ധിക്കുമെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാല്‍, ഐ.എസിനെ തോല്‍പിക്കാന്‍ കരസേനയെ വിന്യസിക്കുന്നത് ഇനിയും പരിഗണിച്ചിട്ടില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. ഇറാഖില്‍ പരിശീലനത്തിനു പുറമെ ഐ.എസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം, സൈനിക നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയും യു.എസ് സൈനികര്‍ നടത്തിവരുന്നുണ്ട്. മാസങ്ങളായി യു.എസ് സൈനിക സാന്നിധ്യമുണ്ടായിട്ടും ഐ.എസ് പിടിച്ചെടുത്ത ഒരു കേന്ദ്രവും ഇതുവരെ തിരിച്ചുപിടിക്കാനായില്ളെന്നു മാത്രമല്ല, പ്രധാന പട്ടണമായ റമാദി നഷ്ടമാവുകയും ചെയ്തത് യു.എസ് സൈന്യത്തിന് കനത്ത ആഘാതമായിരുന്നു. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവിലും റമാദി വീണ്ടെടുക്കാനും ഇറാഖ് സൈന്യത്തിനായിട്ടില്ല. കൂടുതല്‍ നഷ്ടങ്ങളൊഴിവാക്കാന്‍ സുന്നി ഗോത്രവര്‍ഗക്കാരെ ആയുധമണിയിച്ച് പോരാട്ട മുഖത്ത് വിന്യസിക്കുകയാണ് ലക്ഷ്യം. |
ഇന്‍റര്‍നെറ്റ് ബഹിരാകാശത്തുനിന്ന്; സ്വപ്നപദ്ധതിയുമായി യു.എസ് കമ്പനി Posted: 10 Jun 2015 01:50 PM PDT Image: ![]() Subtitle: 4000 കൊച്ചു കൃത്രിമ ഉപഗ്രഹങ്ങളുടെ ശൃംഖല വഴി ലോകം മുഴുക്കെ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി വാഷിങ്ടണ്‍: കടലിനടിയിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വലിച്ച കാബ്ളുകള്‍ വഴി ലഭ്യമാകുന്ന ഇന്‍റര്‍നെറ്റ് സേവനം പഴങ്കഥയാവുമോ? ചെലവു കുറഞ്ഞ 4000 കൊച്ചു കൃത്രിമ ഉപഗ്രഹങ്ങളുടെ ശൃംഖല വഴി ലോകം മുഴുക്കെ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയെന്ന സ്വപ്നപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് റോക്കറ്റ് സാങ്കേതികതയിലെ അതികായരായ സ്പേസ് എക്സാണ്. ടെലിവിഷന്‍ സംപ്രേഷണം പോലെ, നഗരവും ഗ്രാമവുമെന്ന വ്യത്യാസമില്ലാതെ ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ അനുമതി തേടി യു.എസ് സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്. 90കള്‍ മുതല്‍ ബില്‍ഗേറ്റ്സ് ഉള്‍പ്പെടെ ഈ രംഗത്തെ അതികായര്‍ സ്വപ്നംകണ്ടിരുന്ന പദ്ധതിയാണ് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ലോകം മുഴുക്കെ ഇന്‍റര്‍നെറ്റ് സേവനം നല്‍കല്‍. പക്ഷേ, സ്വന്തമായി റോക്കറ്റും ഉപഗ്രഹങ്ങളുമില്ളെന്നതുള്‍പ്പെടെ തടസ്സങ്ങള്‍ പലതു മുന്നില്‍ വന്നതോടെ ഇവര്‍ പിന്മാറി. ഇവയെല്ലാം സ്വന്തമായുള്ള, ആവശ്യാനുസരണം നിര്‍മിക്കാന്‍ ശേഷിയുള്ള സ്പേസ് എക്സിനാകട്ടെ സര്‍ക്കാര്‍ അനുമതി മാത്രമാണിപ്പോള്‍ തടസ്സം. ബഹിരാകാശത്ത് പതിവ് ഉപഗ്രഹങ്ങളുടെ അത്ര ദൂരത്തിലല്ലാതെയാവും സ്പേസ് എക്സ് ഉപഗ്രഹ ശൃംഖല പ്രവര്‍ത്തിക്കുക. ഭൂമിയെ വലയംചെയ്ത് നില്‍ക്കുന്ന ഇവ പരസ്പരം സിഗ്നലുകള്‍ കൈമാറിയാകും ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക. ലോകം മുഴുക്കെ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ 50 കോടി ഡോളര്‍ (3191.5 കോടി രൂപ) ചെലവില്‍ ഉപഗ്രഹ ദൗത്യം ഫേസ്ബുക് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്തിടെ ഉപേക്ഷിച്ചു. സമാന പദ്ധതികളുമായി വിര്‍ജിന്‍ അറ്റ്ലാന്‍റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണും രംഗത്തുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല. ലൈറ്റ് സ്ക്വയേഡ് എന്ന കമ്പനി മൂന്നു വര്‍ഷം മുമ്പു നടത്തിയ ചുവടുവെപ്പുകളും മുന്നോട്ടുപോയില്ല. എന്നാല്‍, യു.എസിലെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമീഷനെ സമീപിച്ച സ്പേസ് എക്സ് അടുത്ത വര്‍ഷം പരീക്ഷണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. വിജയമായാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണാര്‍ഥത്തില്‍ ലോകത്ത് ഉപഗ്രഹങ്ങളില്‍നിന്ന് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും. സ്പേസ് എക്സിന്‍െറ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ചാവും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. ഇവയെ നിയന്ത്രിക്കാന്‍ മൂന്നു നിലയങ്ങളും സ്ഥാപിക്കും. ഉപഗ്രഹങ്ങളില്‍നിന്ന് ഇന്‍റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്ന അപൂര്‍വം ചില കമ്പനികള്‍ നേരത്തേയുണ്ടെങ്കിലും പരിമിതമായ ഉപയോഗമാണ് അവയുടെ വെല്ലുവിളി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment