ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി Madhyamam News Feeds | ![]() |
- ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി
- ഐ.എ.വൈ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചില്ല
- സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു ^കോടിയേരി
- കനത്ത മഴ; കുളമായി കായംകുളം
- വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി അംഗത്വം നല്‍കുന്നത് സി.പി.എം തടഞ്ഞു
- കുവൈത്ത് റിക്രൂട്ട്മെന്‍റ്; മെഡിക്കല്‍ ചെക്കപ്പിനുള്ള ഫീസ് കുറച്ചു
- ചര്‍മം അടര്‍ന്ന് വ്രണം; വേദനയില്‍ പുളഞ്ഞ് ഗോള്‍വിന്‍
- ഫ്രീഡം ഫ്ളോട്ടില്ല വീണ്ടും ഇസ്രായേല്‍ തടഞ്ഞു
- ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിക്കു പകരം നായ
- ചാവേര്‍ സ്ഫോടനം : പ്രധാനപ്രതികള്‍ പിടിയില്‍
- സൊഹാറില്‍ വന്‍ തീപിടിത്തം; പ്ളാസ്റ്റിക് ഫാക്ടറി കത്തി നശിച്ചു
- എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് എട്ടു കിലോ മാത്രം; ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്നതും തൂക്കും
- സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 19,960
- അരിക്കാശ് നല്‍കാത്ത കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികളോ ^വെങ്കയ്യ നായിഡു
- ചിലി X പെറു
- മഴയുടെ ചിറകുകള്‍
- ഭരണകൂടം ‘സെല്‍ഫി’ കളിച്ചാല്‍ മതിയോ?
- ചന്ദ്രലേഖയുടെ നാട്ടില്‍നിന്ന് മറ്റൊരു സംഗീത വൈറല്‍
- പ്രതീക്ഷക്ക് ഇനി ഒരു ദിവസം, നെഞ്ചിടിപ്പിനും
- വരാനിരിക്കുന്നത് ഐ.പി.ഒ പ്രവാഹം
- ബ്രസീലിന് വീണ്ടും പാര
- കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: ജ്വാല^അശ്വിനി സഖ്യം ഫൈനലില്‍
- വിജയനായകന്‍ ഗോണ്‍സാലസിന് കണ്ണീര്‍ദിനം
- സിംബാബ് വെ പര്യടനം: മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമമനുവദിക്കും
- വിംബ്ള്‍ഡണിന് ഇന്ന് തുടക്കം
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി Posted: 29 Jun 2015 12:34 AM PDT Image: ![]() ചെന്നൈ: നഗര ഗതാഗത കുരുക്കിനെ മറികടക്കാന്‍ ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നെ മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോയമ്പേടില്‍ നിന്ന് ആലന്തൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൊത്തം 32 തീവണ്ടികളാണ് കോയമ്പേട് യാര്‍ഡിലുണ്ടാകുക. ഇതില്‍ ഒന്‍പത് തീവണ്ടികള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്. ഓരോ സ്റ്റേഷനുകളിലും മൂപ്പതു സെക്കന്‍്റ് നേരമാണ് യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തുക. സ്റ്റേഷനുകളില്‍ ഓട്ടോ മാറ്റിക് ടിക്കറ്റ് കൗണ്ടര്‍, സി.സി ടിവികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. |
ഐ.എ.വൈ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചില്ല Posted: 29 Jun 2015 12:24 AM PDT പുളിക്കല്‍: കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ 25ഓളം പട്ടികജാതി കുടുംബങ്ങള്‍ റവന്യൂ വകുപ്പിന്‍െറ ജപ്തി നടപടികള്‍ നേരിടുന്നു. ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) ഭവന നിര്‍മാണ പദ്ധതിപ്രകാരം വിവിധ ഘട്ടങ്ങളില്‍ പണം കൈപ്പറ്റി വീടുപണി പൂര്‍ത്തീകരിക്കാത്ത കുടുംബങ്ങളാണ് ജപ്തി ഭീഷണിയിലായത്. ജനറല്‍, എസ്.സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജപ്തി നോട്ടീസ് അതത് വില്ളേജ് ഓഫിസുകളില്‍നിന്ന് കൈപ്പറ്റിക്കഴിഞ്ഞു.ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര, കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരുപ്പ്, മുതുവല്ലൂര്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളില്‍നിന്നുള്ള ഗുണഭോക്താക്കളാണ് ഇതില്‍പെടുക. |
സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു ^കോടിയേരി Posted: 28 Jun 2015 11:54 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചിരിക്കുകയാണ്. മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സമ്മര്‍ദ്ദം കാരണമാണോ വിജിലന്‍സ് ഡയറക്ടര്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മാണിക്കെതിരെ കേസെടുക്കാം. എന്നാല്‍, സര്‍ക്കാര്‍ അതിന് തയാറാവുന്നില്ല. അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് പാര്‍ട്ടി ആലോചിച്ച ശേഷം കോടതിയെ അറിയിക്കും. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
|
Posted: 28 Jun 2015 11:27 PM PDT കായംകുളം: കനത്തമഴയില്‍ കായംകുളത്തിന്‍െറ തീരപ്രദേശങ്ങളും താഴ്ന്നപ്രദേശവും വെള്ളത്തിലായി. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ മിക്കതും തോടായി മാറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. |
വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി അംഗത്വം നല്‍കുന്നത് സി.പി.എം തടഞ്ഞു Posted: 28 Jun 2015 11:22 PM PDT Image: ![]() തൃശൂര്‍: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വം നല്‍കുന്നത് സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞു. തിങ്കളാഴ്ച രാവിലെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അംഗത്വ കാമ്പയിനിലേക്ക് രാധാകൃഷ്ണന്‍ എത്തിയിരുന്നു. എന്നാല്‍ നിര്‍ദേശം എത്തിയതോടെ സമിതി ഭാരവാഹികള്‍ കുറിപ്പ് നല്‍കി അദ്ദേഹത്തെ കാര്യം അറിയിച്ചു. സദസ്സിലിരുന്ന രാധാകൃഷ്ണന് ഒരു ഫോണ്‍ വരികയും അതിനു പിന്നാലെ അദ്ദേഹം ഹാള്‍ വിട്ട് പോകുകയുമായിരുന്നു. രാധാകൃഷ്ണന് അംഗത്വം നല്‍കുന്നില്ളെന്ന്, സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പിന്നീട് വ്യക്തമാക്കി. സി.പി.എം ആഭിമുഖ്യമുള്ള സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് അതിന്‍െറ രക്ഷാധികാരി. രാധാകൃഷ്ണന് സമിതി അംഗത്വം നല്‍കുന്നുവെന്ന വാര്‍ത്ത ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ചടങ്ങിനത്തെി 10 മിനിട്ടോളം സദസ്സില്‍ ഇരുന്ന ശേഷമാണ് രാധാകൃഷ്ണന്‍ പോയത്. സി.പി.എം തൃശൂര്‍ ജില്ലാ ഘടകം രാധാകൃഷ്ണന് സമിതി അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. തൃശൂരില്‍നിന്നുള്ള ബേബി ജോണിനാണ് സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്‍ററിന്‍െറ ചുമതല. എ.കെ.ജി സെന്‍ററില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് അംഗത്വം നല്‍കുന്നത് ഒഴിവാക്കിയതെന്ന് പറയുന്നു. മലബാര്‍ സിമന്‍റ്സില്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍േറയും രണ്ട് മക്കളുടേയും മരണത്തിന് പിന്നില്‍ രാധാകൃഷ്ണനാണെന്ന് ആരോപണം ഉയരുകയും കേസ് സി.ബി.ഐ അന്വേഷിക്കുകയും ചെയ്യുകയാണ്. സിമന്‍റ്സിലെ അഴിമതി ഇടപാടുകളിലും രാധാകൃഷ്ണന്‍െറ പങ്ക് ചര്‍ച്ചാ വിഷയമാണ്. രാധാകൃഷ്ണന്‍െറ നിര്‍ദേശപ്രകാരം മുന്‍ വ്യവസായ മന്ത്രി എളമരം കരിമിന് പണം കൈമാറിയിട്ടുണ്ടെന്ന് സിമന്‍റ്സിലെ മുന്‍ എം.ഡി സുന്ദരമൂര്‍ത്തി മജിസ്ട്രേറ്റിന് മൊഴി നല്‍കിയതും വിവാദമായിരുന്നു. സി.പി.എമ്മിന്‍െറ പാലക്കാട് പാര്‍ട്ടി പ്ളീനം നടക്കുമ്പോള്‍ ദേശാഭിമാനിയില്‍ രാധാകൃഷ്ണന്‍ അഭിവാദ്യം ചെയ്ത് പരസ്യം നല്‍കിയത് ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടു.
|
കുവൈത്ത് റിക്രൂട്ട്മെന്‍റ്; മെഡിക്കല്‍ ചെക്കപ്പിനുള്ള ഫീസ് കുറച്ചു Posted: 28 Jun 2015 11:14 PM PDT Image: ![]() മുംബൈ: കുവൈത്തിലേക്കു പോകുന്നതിനുള്ള ആരോഗ്യ പരിശോധനാ ഫീസ് ഖദാമത്ത് ഏജന്‍സി കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയാക്കിയാണ് കുറച്ചത്. കായികക്ഷമത പരിശോധനയ്ക്ക് നേരത്തെയുണ്ടായിരുന്ന 3,500 രൂപയുടെ ഫീസാണ് 24,000 ആക്കി വര്‍ധിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെ കേരളത്തിലുണ്ടായിരുന്ന ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഇതത്തേുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പ്രവാസികാര്യ മന്ത്രാലയത്തിനും മഹാരാഷ്ര്ട ലീഗല്‍ മെട്രോളജി വകുപ്പിനും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഫീസ് കുറച്ചുകൊണ്ട് തീരുമാനമായത്. എന്നാല്‍ ഇത് നിലവില്‍ വന്നിട്ടില്ല. |
ചര്‍മം അടര്‍ന്ന് വ്രണം; വേദനയില്‍ പുളഞ്ഞ് ഗോള്‍വിന്‍ Posted: 28 Jun 2015 10:57 PM PDT Image: ![]() മൂവാറ്റുപുഴ: കൈ തൊട്ടാല്‍ മതി ചര്‍മം അടരും. പിന്നെയത് വ്രണമാകും. പിന്നാലെ പുകച്ചില്‍, നീറ്റല്‍, കൊടുംവേദന... 12 കാരന്‍ ഗോള്‍വിന്‍ ഇനി സഹിക്കാന്‍ ബാക്കിയൊന്നുമില്ല. പിറന്നുവീണ അന്നുമുതല്‍ തുടങ്ങിയതാണ് ഈ രോഗം. അസുഖത്തിന് ഫലപ്രദമായ ചികിത്സ തേടി പിതാവ് മൂവാറ്റുപുഴ മുടവൂര്‍ കിഴക്കേക്കുടി മത്തായി അലയാന്‍ തുടങ്ങിയിട്ടും 12 വര്‍ഷമായി. വേറൊരാള്‍ക്കും ഈ അസുഖം വരുത്തരുതേയെന്നാണ് ഇപ്പോള്‍ ഈ പിതാവിന്‍െറ പ്രാര്‍ഥന. ചര്‍മം അടരുന്നതുമൂലം കുട്ടിക്ക് വസ്ത്രം പോലും ധരിക്കാനാകുന്നില്ല. ചര്‍മവും അതിനുള്ളിലെ മാംസവും ഒട്ടിച്ചേരാത്തതാണ് അസുഖത്തിന് കാരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗത്തിന് ചികിത്സ തേടി മുട്ടാത്ത വാതിലുകളില്ല. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ വൈദ്യം തുടങ്ങി എല്ലാത്തരം ചികിത്സകളും നല്‍കി. എന്നാല്‍, രോഗത്തിന് കാരണം കണ്ടത്തൊന്‍ കഴിയാത്തതിനാല്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല. ചര്‍മം പൊളിഞ്ഞുണ്ടാകുന്ന വ്രണം ഉണങ്ങാനുള്ള മരുന്നാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് കഴിക്കുന്നുണ്ടെങ്കിലും വ്രണം പൂര്‍ണമായും ഉണങ്ങുന്നില്ല. മുഖം ഒഴികെ മുഴുവന്‍ ശരീരഭാഗങ്ങളില്‍നിന്നും ചര്‍മം പൊളിഞ്ഞുപോയി വ്രണമായ നിലയില്‍ വിവസ്ത്രനായാണ് ഗോള്‍വിന്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം വരെ കുട്ടിയെ സ്കൂളില്‍ അയച്ചിരുന്നു. നന്നായി പഠിക്കുന്ന ഗോള്‍വിന്‍ ഈ വര്‍ഷം ആറിലേക്ക് ജയിച്ചെങ്കിലും ഇതുവരെ സ്കൂളില്‍ പോയിട്ടില്ല. രണ്ടുമാസമായി അസുഖം വല്ലാതെ കൂടിയിരിക്കുകയാണ്. വേദനമൂലം നടക്കാനും എഴുന്നേറ്റ് നില്‍ക്കാനുള്ള ബുദ്ധിമുട്ടുമാണ് കുട്ടിയെ ഇപ്പോള്‍ അലട്ടുന്നത്. ഇതുമൂലം വീട് വിട്ട് പുറത്തിറങ്ങിയിട്ട് ഒരു മാസത്തോളമായി. ജനിച്ചുവീണപ്പോള്‍ ചെവിയുടെ താഴെയും കാലിലുമുണ്ടായ കുമിള പോലുള്ള അസുഖം ഇത്രവലിയ മാറാരോഗമാകുമെന്ന് ആരും കരുതിയില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനത്തെുടര്‍ന്ന് നവജാത ശിശുവിനെ അഞ്ചുദിവസം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും രോഗം വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല. ആശുപത്രിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ചര്‍മം അങ്ങിങ്ങ് ഉരിഞ്ഞുപോയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി തുടങ്ങി നൂറോളം ആശുപത്രികള്‍ കയറിയിറങ്ങി. എല്ലാത്തരം ചികിത്സാരീതികളും പരീക്ഷിച്ചിട്ടും കുറവായില്ല. പുത്തന്‍കുരിശ് വരിക്കോലി ദി സാല്‍വേഷന്‍ ആര്‍മിയുടെ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. മൂന്നുമാസം മുമ്പ് വ്രണങ്ങളെല്ലാം ഉണങ്ങിയെങ്കിലും പിന്നീട് രോഗം പൂര്‍വാധികം ശക്തിയായി. ഇതിനിടെ, ആറുവര്‍ഷം മുമ്പ് കാന്‍സര്‍ വന്ന് ഗോള്‍വിന്‍െറ അമ്മ ഷൈനി മരിച്ചു. ഇതോടെ കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതലയും മത്തായിക്കായി. കുളിപ്പിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഗോള്‍വിന്‍ വേദനകൊണ്ട് പുളയും. അത് കണ്ടുനില്‍ക്കാന്‍ കഴിയില്ളെന്ന് മത്തായി പറയുന്നു. ഭാര്യയുടെയും മകന്‍െറയും ചികിത്സക്ക് എല്ലാം വിറ്റഴിച്ച മത്തായി ഇപ്പോള്‍ ലൈന്‍ കെട്ടിടത്തില്‍ വാടകക്കാണ് കഴിയുന്നത്. കുട്ടിയുടെ അടുത്ത് എപ്പോഴും വേണമെന്നതിനാല്‍ കാര്യമായ ജോലിക്കും പോകാന്‍ കഴിയുന്നില്ല. എങ്കിലും ചുറ്റുവട്ടത്തെ പറമ്പുകളിലും മറ്റും അത്യാവശ്യം കൂലിപ്പണിയെടുത്ത് മകനെ ചികിത്സിക്കുകയാണ് ഈ 45കാരന്‍. തന്‍െറ കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും ചികിത്സാവിധികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. മത്തായിയുടെ ഫോണ്‍ നമ്പര്‍ : 9526942661 |
ഫ്രീഡം ഫ്ളോട്ടില്ല വീണ്ടും ഇസ്രായേല്‍ തടഞ്ഞു Posted: 28 Jun 2015 10:19 PM PDT Image: ![]() ജറൂസലം: ഇസ്രായേല്‍ ഉപരോധത്തിനെതിരെ ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്പില്‍നിന്ന് പുറപ്പെട്ട ഗസ്സ ഐക്യദാര്‍ഢ്യയാത്ര ‘ഫ്രീഡം ഫ്ളോട്ടില്ല'യുടെ ചെറുകപ്പലായ 'മറിയാന' ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സേന നല്‍കിയ വിശദീകരണം. തീര സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് സമുദ്രാതിര്‍ത്തി ലംഘിച്ചതിനാല്‍ മറിയാന എന്ന കപ്പല്‍ തങ്ങള്‍ പിടിച്ചെടുത്തുവെന്നും എന്നാല്‍ കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മറിയാനയില്‍ നിന്നുമുള്ള ബന്ധം തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി ഫ്ളോട്ടില്ലയുടെ ഒൗദ്യോഗിക വക്താവ് പെട്രോസ് സ്റ്റെര്‍ജി പ്രതികരിച്ചു. ഇസ്രായേല്‍ സേനയുടെ മൂന്ന് ബോട്ടുകള്‍ മറിയാനയുടെ അടുത്തത്തെുന്നതുവരെയുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും പിന്നീട് ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഗസയുടെ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് കപ്പല്‍ പിടിച്ചെടുത്തതുവെന്നാണ് കരുതുന്നതെന്നും പെട്രോസ് കൂട്ടിച്ചേര്‍ത്തു. മേയ് 10ന് സ്വീഡനില്‍നിന്ന് പുറപ്പെട്ടതാണ് കപ്പല്‍. ഫ്രീഡം ഫ്ളോട്ടില്ലയുടെ മൂന്നാമത്തെ ഗസ്സ ഐക്യദാര്‍ഢ്യ യാത്രയാണിത്. മുന്‍ തുനീഷ്യന്‍ പ്രസിഡന്‍റ് മുന്‍സിഫ് മര്‍സൂക്കി, ഇസ്രായേല്‍ പാര്‍ലമെന്‍റിലെ അറബ് അംഗം ബാസില്‍ ഗട്ടസ് തുടങ്ങിയ പ്രമുഖര്‍ ‘ഫ്രീഡം ഫ്ളോട്ടില്ല’യില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചു കപ്പലുകളാണ് യാത്രയിലുള്ളത്. ഇത് മൂന്നാം തവണയാണ് കപ്പല്‍ ഇസ്രായേല്‍ തടയുന്നത്. 2010ലും 2011ലും കപ്പല്‍ ഇസ്രായേല്‍ തടഞ്ഞിരുന്നു. 2010 ല്‍ കപ്പലിന് നേരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 10 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
|
ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിക്കു പകരം നായ Posted: 28 Jun 2015 09:57 PM PDT Image: ![]() മിഡ്നാപൂര്‍: ബംഗാളിലെ ഐ.ടി.ഐ പ്രവേശനപരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോക്കു പകരം നായയുടെ ഫോട്ടോ. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ സ്വദേശിയായ സൗമ്യദീപ് മഹാതൊക്കാണ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ നായയുടെ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ് ലഭിച്ചത്. ഐ.ടി.ഐ.യുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു ഹാള്‍ടിക്കറ്റ്. പരീക്ഷാചുമതലയുള്ളസംസ്ഥാന വൊക്കേഷണല്‍ ട്രെയിനിങ് കൗണ്‍സിലിന് സൗമ്യദീപ് മഹാതൊ പരാതി നല്‍കി. ഇതോടെ നായയുടെ തലമാറ്റി പുതുക്കിയ ഹാള്‍ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കി. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
ചാവേര്‍ സ്ഫോടനം : പ്രധാനപ്രതികള്‍ പിടിയില്‍ Posted: 28 Jun 2015 08:49 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ ഇമാം ജഅ്ഫര്‍ സാദിഖ് പള്ളിയില്‍ ചാവേര്‍ സ്ഫോടനമുണ്ടായി രണ്ടു ദിവസത്തിനകം കുറ്റകൃത്യത്തില്‍ മുഖ്യ പങ്കുവഹിച്ചവരെ പിടികൂടി ആഭ്യന്തര മന്ത്രാലയം അന്വേഷണത്തില്‍ ഏറെ മുന്നിലത്തെി. ചാവേറിനെ കാറില്‍ പള്ളിയിലത്തെിച്ച അബ്ദുറഹ്മാന്‍ സബാഹ് ഈദാന്‍ സൗദ്, ചാവേറിന് അഭയം നല്‍കിയ കാര്‍ ഉടമ ജര്‍റാഹ് നമീര്‍ മുജ്ബില്‍ ഗാസി എന്നിവരാണ് പിടിയിലായത്. സ്ഫോടനമുണ്ടായി 36 മണിക്കൂറിനകം ചാവേറിന് ഒത്താശ ചെയ്ത രണ്ടുപേരെ പിടികൂടുകയും ചാവേറിനെ തിരിച്ചറിയുകയും ചെയ്തത് നേട്ടമായി. ദേഹത്ത് നിറയെ സ്ഫോടക വസ്തുക്കള്‍ കെട്ടിവെച്ചതിനാല്‍ സ്വയം വാഹനമോടിക്കാന്‍ സാധിക്കാത്ത ചാവേറിനെ പള്ളിയിലത്തെിച്ചയാള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാര്‍ കണ്ടത്തെിയതോടെ ഉടമയെ തിരിച്ചറിയല്‍ അധികൃതര്‍ക്ക് എളുപ്പമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഹ്മദി ഗവര്‍ണറേറ്റിലെ റിഖയിലെ വീട് വളഞ്ഞ സുരക്ഷാ വിഭാഗം ഉടമയെയും ചാവേറിനെ പള്ളിയിലേക്ക് കൊണ്ടുവന്നയാളെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് ചാവേറിനെ കുറിച്ച് വ്യക്തമായ വിവരങ്ങളും ലഭിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെങ്കിലും ഇതിനുപിന്നിലെ യഥാര്‍ഥ സൂത്രധാരരെ കണ്ടത്തെുകയാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. ചാവേര്‍ സൗദി പൗരനാണ് എന്നതിനാല്‍തന്നെ ഇതിനുപിന്നില്‍ ചരടുവലിച്ച പ്രധാനികള്‍ സൗദിയിലുള്ളവരായിരിക്കും എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. നേരത്തേ, സൗദിയിലെ ഖത്തീഫിലെയും ദമ്മാമിലെയും ശിയാ പള്ളികളിലുണ്ടായ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത നജഫ് പ്രൊവിന്‍സ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘം തന്നെയാണ് കുവൈത്തിലെ സ്ഫോടനത്തിന്‍െറയും ഉത്തരവാദിത്തം ഏറ്റെടുത്തത് എന്നതും ഈ വഴിക്കുള്ള സാധ്യതക്ക് ആക്കംകൂട്ടുന്നു. എന്നാല്‍, സ്ഫോടനത്തിന് കുവൈത്തില്‍നിന്ന് കാര്യമായ സഹായം കിട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സംശയമില്ല.സ്ഫോടനം നടന്ന ദിവസം രാവിലെ മാത്രം വിമാനംവഴി കുവൈത്തിലത്തെിയ ചാവേറിന് അത്യുഗ്രന്‍ സ്ഫോടനശേഷിയുള്ള ബോംബും ആര്‍.ഡി.എക്സുമൊക്കെ ലഭിച്ചിരിക്കുക കുവൈത്തില്‍നിന്നുതന്നെയാവും എന്ന നിഗമനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. കുവൈത്തില്‍നിന്നുള്ള കാര്യമായ പിന്തുണയില്ലാതെ ഇത് സാധിക്കില്ളെന്നതിനാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണത്തിലാണ് സുരക്ഷാ വിഭാഗം. |
സൊഹാറില്‍ വന്‍ തീപിടിത്തം; പ്ളാസ്റ്റിക് ഫാക്ടറി കത്തി നശിച്ചു Posted: 28 Jun 2015 08:30 PM PDT Image: ![]() മസ്കത്ത്: സൊഹാറില്‍ ഓഹീ വ്യവസായ മേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പ്ളാസ്റ്റിക് ഫാക്ടറി പൂര്‍ണമായി കത്തി നശിച്ചു. ട്രൈട്രോണിക് മിഡില്‍ ഈസ്റ്റ് എന്ന പ്ളാസ്റ്റിക് കമ്പനിയാണ് പൂര്‍ണമായി കത്തി നശിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിത്തം ആരംഭിച്ചത്. തൊട്ടടുത്ത നിര്‍മാണ കമ്പനിയുടെ മീറ്റര്‍ ബോര്‍ഡില്‍നിന്നാണ് തീ ഫാക്ടറിയിലേക്ക് പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടരയോടെ ചെറുതായി ആരംഭിച്ച തീ ക്രമേണ പടര്‍ന്ന് ഫാക്ടറി പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. ഫയര്‍ഫോഴ്സത്തെി വൈകീട്ട് ആറരയോടെയാണ് തീ അണച്ചത്. പ്ളാസ്റ്റിക് ബക്കറ്റുകള്‍, റോളറുകള്‍, ലീനര്‍ ഷീറ്റുകള്‍ എന്നിവ നിര്‍മിക്കുന്ന ഫാക്ടറിയാണ് കത്തിയത്. ഫാക്ടറിയില്‍ ആ സമയം ജോലി ചെയ്യുകയായിരുന്ന പാകിസ്താന്‍ സ്വദേശിക്ക് ശ്വാസ തടസ്സമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകീട്ടോടെ ഇദ്ദേഹം ആശുപത്രി വിട്ടു. മറ്റ് അത്യാഹിതങ്ങളൊന്നുമില്ല. ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആദ്യമായാണ് തീപിടിത്തമുണ്ടാവുന്നത്. ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവിടത്തേക്ക് അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത്. കമ്പനി പൂര്‍ണമായി കത്തി നശിച്ചതിനാല്‍ ചുരുങ്ങിയത് അഞ്ചുലക്ഷം റിയാലിന്‍െറയെങ്കിലും നഷ്ടം കണക്കാക്കുന്നതായി ഫാക്ടറിയുടെ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. രാവിലെ ഫലജില്‍ മസ്കത്ത്- ദുബൈ ഹൈവേയില്‍ ട്രെയ്ലര്‍ ലോറി തീപിടിച്ച് കത്തിനശിച്ചിരുന്നു. രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളുമായി പോവുകയായിരുന്ന ലോറിയാണ് കത്തിയത്. തീപിടിച്ചയുടന്‍ ലോറിയുടെ എന്‍ജിന്‍ വേര്‍പെടുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ചൂട് ശക്തമായതോടെ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അടുത്തിടെ നിരവധി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ഖൂദില്‍ നിരവധി ഈന്തപ്പഴ തോട്ടങ്ങള്‍ കത്തിനശിച്ചതാണ് ഒടുവിലത്തെ സംഭവം. ചൂട് കൂടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടാവുമ്പോള്‍ ഉടന്‍ അഗ്നിശമന വിഭാഗത്തെ അറിയിക്കണം. |
എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് എട്ടു കിലോ മാത്രം; ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്നതും തൂക്കും Posted: 28 Jun 2015 08:17 PM PDT Image: ![]() ദുബൈ: ജൂലൈ ഒന്നു മുതല്‍ എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നു. വിമാനത്തിനകത്ത് കൊണ്ടുപോകുന്ന സൗജന്യ ബാഗേജ് എട്ടു കിലോയില്‍ കൂടാന്‍ പാടില്ളെന്ന് എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വരുന്ന ഓരോ കിലോക്കും 60 ദിര്‍ഹംയാത്രക്കാര്‍ അധിക നിരക്ക്് നല്‍കേണ്ടി വരും. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളും ഈ തൂക്കത്തില്‍ ഉള്‍പ്പെടുത്തും. എയര്‍ ഇന്ത്യക്ക്്് പുറമെ ബജറ്റ്് സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസിനും പുതിയ നിയമം ബാധകമായിരിക്കും. യു.എ.ഇയില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഈ നിയമമെന്ന് പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത് പ്രാബല്യത്തിലാക്കി ഉടന്‍ അറിയിപ്പ് ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ നിയമപ്രകാരം ഏഴു കിലോ മാത്രമേ സൗജന്യ ബാഗേജ് അനുവദിക്കുള്ളുവെങ്കിലും ഇത് കര്‍ശനമാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ മിക്ക യാത്രക്കാരും ഹാന്‍ഡ്ബാഗേജില്‍ കൂടുതല്‍ ഭാരം ഉള്‍പ്പെടുത്തുമായിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് കിലോ കണക്കിന് സാധനങ്ങളും ഹാന്‍ഡ് ബാഗേജായി കൊണ്ടുപോകുമായിരുന്നു. ഇനി അത് സാധിക്കില്ല. ബോര്‍ഡിങ് പാസ് എടുത്ത വിമാനത്തില്‍ കയറുന്നതിന് തൊട്ട് മുമ്പായായിരിക്കും ഹാന്‍റ് ബാഗേജ് തൂക്കി കൂടുതലുണ്ടെങ്കില്‍ നിരക്ക് ഈടാക്കുക. ദുബൈ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ ഇത്തരത്തില്‍ അധികം തൂക്കം വരുന്ന ഡ്യൂട്ടി ഫ്രീ ബാഗേജുകള്‍ക്ക് നിരക്ക് ഈടാക്കുന്നുണ്ട്. ബാഗുകളുടെ വലുപ്പം 55 x 40 x 20 സെന്‍റീ മീറ്റര്‍ (22 x 16 x8 ഇഞ്ച് )വലുപ്പമുള്ള ബാഗുകളെ ഹാന്‍ഡ് ബാഗേജായി അനുവദിക്കൂവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഈ ബാഗിന് പുറമെ താഴെ പറയുന്ന ഇനങ്ങളും സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കും. ലേഡീസ് ഹാന്‍റ്ബാഗ് . ഓവര്‍ക്കോട്ട്, കമ്പിളി, കാമറ, ബൈനോക്കുലര്‍, വിമാനത്തിനകത്ത് വായിക്കാനുള്ള പുസ്തകം, ചെറിയ കുട്ടികളുണ്ടെങ്കില്‍ അവരുടെ പാല്‍കുപ്പിയും കുട്ടയും, യാത്രക്കാരന്‍െറ ഉപയോഗത്തിനുള്ള മടക്കിവെക്കാവുന്ന വീല്‍ ചെയര്‍, ക്രച്ചസ് മുതലായവ, ഊന്നുവടി, മടക്കാവുന്ന കുട, ലാപ്ടോപ്പ്
|
സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 19,960 Posted: 28 Jun 2015 08:08 PM PDT Image: ![]() കൊച്ചി: സ്വര്‍ണം പവന് 160 രൂപ കൂടി. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 19,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,595 രൂപയായി. കഴിഞ്ഞ ആഴ്ചയിലാണ് സ്വര്‍ണവില 20,000 ത്തിലും താഴെയത്തെിയത്. അഞ്ചുദിവസമായി പവന് 19,800 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. |
അരിക്കാശ് നല്‍കാത്ത കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികളോ ^വെങ്കയ്യ നായിഡു Posted: 28 Jun 2015 07:30 PM PDT Image: ![]() Subtitle: ഒരു സംസ്ഥാനത്തിന് എത്ര സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യ മാത്രം നോക്കിയല്ല ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ നെല്ലൂരിലെ നെല്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതെപോയതിന്‍െറ പ്രധാന കാരണങ്ങളിലൊന്ന് വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീര്‍ക്കാത്തതാണെന്നും നായിഡു പറഞ്ഞു. കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാത്തതില്‍ കേരളത്തിനുള്ള പരാതി സംബന്ധിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. |
Posted: 28 Jun 2015 07:17 PM PDT Image: ![]() Subtitle: ചിലി ഡിഫന്‍ഡര്‍ യാരക്ക് വിലക്കിന് സാധ്യത സാന്‍റിയാഗോ: ക്വാര്‍ട്ടര്‍ഫൈനലിലെ ത്രസിപ്പിക്കുന്ന ജയത്തിന്‍െറ ഓര്‍മയില്‍ കോപ അമേരിക്കയിലെ ആദ്യ സെമി പോരാട്ടം ചൊവ്വാഴ്ച. സാന്‍റിയാഗോയിലെ നാഷനല്‍ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആതിഥേയരായ ചിലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തുടര്‍ച്ചയായി രണ്ടാം സെമി കളിക്കുന്ന പെറു. ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ഉറുഗ്വായിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ചിലി സെമിയിലത്തെിയതെങ്കില്‍, പൗലോ ഗരേറോയുടെ ഹാട്രിക് മികവില്‍ ബൊളീവിയയെ 3-1ന് തരിപ്പണമാക്കിയാണ് പെറുവിന്‍െറ കുതിപ്പ്. |
Posted: 28 Jun 2015 07:08 PM PDT Image: ![]() മഴ കനക്കുകയാണ്. തുള്ളിക്കൊരു കുടം പേമാരി എന്ന കണക്കെ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പുവരെ കൊടും വരള്‍ച്ചയുടെ ഭീഷണിയിലായിരുന്നുവല്ളോ നമ്മുടെ സംസ്ഥാനം. പാലക്കാടന്‍ കുന്നുകള്‍ തൊട്ട് തീരപ്രദേശങ്ങള്‍ വരെ മഴ പരക്കെ പെയ്യട്ടെ. വരണ്ടുകിടക്കുന്ന ഭൂമികളില്‍ പുല്‍നാമ്പുകളും തളിരുകളും ഒക്കെ നിറഞ്ഞ് നമ്മുടെ മണ്ണ് ഹരിതാഭമാകട്ടെ. ഇതൊക്കെ എന്‍െറ പ്രാര്‍ഥന. ഇത്തവണ നമ്മുടെ സ്വന്തം കാലാവസ്ഥാ നിരീക്ഷകര്‍ മേയ് അവസാനവാരംതന്നെ കാലവര്‍ഷമത്തെുമെന്ന് മാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചു. പിന്നീട് തിരുത്തലുകള്‍. ജൂണ്‍ ആറായി. പിന്നെ പത്തായി. മഴ പെയ്തില്ല. കേരളത്തിന്‍െറ ആകാശത്തില്‍ ചെറിയ ചാറ്റല്‍മഴകളോടെ കാലവര്‍ഷം പിണങ്ങിനിന്നു. അപ്പോഴും നിരീക്ഷകരുടെ പ്രവചനം തുടര്‍ന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന മഴ കുറയും. അവസാനം ദിഗന്തം പൊട്ടുമാറ് ഹര്‍ഷാരവം മുഴക്കി കാലവര്‍ഷം എത്തിയിരിക്കുന്നു. നാടാകെ തിമിര്‍ത്ത് മഴ പെയ്തുതുടങ്ങിയിരിക്കുന്നു. ഇന്നലെ ഞാന്‍ മഴക്കിടയിലൂടെ ദീര്‍ഘദൂരം കാറില്‍ സഞ്ചരിക്കുകയായിരുന്നു. പലയിടത്തും അതിരുകള്‍ കാണാത്തവിധം റോഡുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഥലജലവിഭ്രമം എന്ന ഭാഷാപ്രയോഗം അക്ഷരാര്‍ഥത്തില്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഈ വെള്ളപ്പാച്ചിലില്‍ പലയിടത്തും എന്‍െറ കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പുതുതായി നിര്‍മിച്ച റോഡുകളില്‍പോലും വശത്ത് ഓടകള്‍ കാണുന്നില്ല. ഉള്ളവയെല്ലാം മണ്ണ് കയറി അടഞ്ഞിരിക്കുന്നു. റോഡുകളിലെ ഇരുവശത്തുമുള്ള ഭൂമികളെല്ലാം ക്രമരഹിതമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അധികാരികളും പണക്കാരും കൂടുതല്‍ ഉയരങ്ങളിലേക്ക് പൊക്കി വീണ്ടും പൊക്കി സൗധങ്ങള്‍ നിര്‍മിക്കുകയാണ്. കഴിയാത്തവരുടെ വീടുകളുടെ ഉള്ളിലേക്ക് മലവെള്ളപ്പാച്ചില്‍, മരണവെപ്രാളത്തോടെ ഇരച്ചുകയറുന്നു. ഈ ദൈന്യത കാണാതിരിക്കരുത്. |
ഭരണകൂടം ‘സെല്‍ഫി’ കളിച്ചാല്‍ മതിയോ? Posted: 28 Jun 2015 07:02 PM PDT Image: ![]() ഭ്രൂണത്തിന്‍െറ ലിംഗപരിശോധനയും പെണ്‍ഭ്രൂണഹത്യയും മഹാനഗരങ്ങളിലും ദരിദ്രഗ്രാമങ്ങളിലും ഒരുപോലെ തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാരം നിര്‍ദേശിച്ചിരിക്കുന്നു- പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി പടമെടുത്ത് പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ അയച്ചുകൊടുക്കുക. ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ എന്ന ഹാഷ്ടാഗില്‍ ശക്തമായ ടാഗ്ലൈനോടുകൂടി പോസ്റ്റ് ചെയ്യുന്ന പടങ്ങളിലെ ഏറ്റവും മികച്ചതിന് അംഗീകാരമായി പ്രധാനമന്ത്രി റീ ട്വീറ്റില്‍ മറുകുറിയെഴുതും. ഇങ്ങനെ ‘പെണ്‍കുഞ്ഞിനെ രക്ഷിക്കുക, പെണ്‍കുഞ്ഞിനെ പഠിപ്പിക്കുക’ (ബേട്ടി ബചാവോ, ബേട്ടി പഠാവോ) എന്ന കേന്ദ്രത്തിന്‍െറ പ്രചാരണപരിപാടി വിജയിപ്പിക്കാമെന്നാണ് നിര്‍ദേശം. പെണ്‍ഭ്രൂണഹത്യ വ്യാപകമായ ഹരിയാനയിലെ ബിണ്ട് ജില്ലയിലെ ബീബിപൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ് സുനില്‍ ജഗ്ലാന്‍ നടപ്പാക്കിയ ‘സെല്‍ഫി കാമ്പയിന്‍’ ആണ് ഇത്തരമൊരു തീരുമാനത്തിന് പ്രചോദകമെന്ന് ഞായറാഴ്ച തന്‍െറ മാസാന്ത ‘മന്‍ കീ ബാത്’ റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. |
ചന്ദ്രലേഖയുടെ നാട്ടില്‍നിന്ന് മറ്റൊരു സംഗീത വൈറല്‍ Posted: 28 Jun 2015 12:50 PM PDT Image: ![]() വടശ്ശേരിക്കര: സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയുടെ പടവുകള്‍ താണ്ടിയ ഗായിക ചന്ദ്രലേഖയുടെ നാടായ പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയില്‍നിന്ന് മറ്റൊരു ഗായകനും വൈറലാകുന്നു. ഓട്ടോ ഡ്രൈവറായ ജയമണിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മിനിമോള്‍ എന്ന സിനിമക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന് തുടങ്ങുന്ന യേശുദാസ് പാടി പ്രശസ്തമാക്കിയ ഗാനം ജയമണി ആലപിച്ച് ‘നമ്മുടെ പത്തനംതിട്ട’ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
|
പ്രതീക്ഷക്ക് ഇനി ഒരു ദിവസം, നെഞ്ചിടിപ്പിനും Posted: 28 Jun 2015 12:17 PM PDT Image: ![]() Subtitle: വോട്ടിങ് ശതമാനത്തില്‍ വന്ന വര്‍ധനയാണ് എല്ലാവരുടെയും ചിന്താവിഷയം അഴിമതി വിരുദ്ധ മുന്നണി പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണിക്കും സമസ്യ തിരുവനന്തപുരം: അരുവിക്കരയിലെ വിജയപ്രതീക്ഷക്കും ഒപ്പം നെഞ്ചിടിപ്പിനും ഇനി ആയുസ്സ് ഒരു ദിവസം. വിജയത്തില്‍ കുറഞ്ഞൊന്നും തങ്ങളുടെ മുന്നിലില്ളെന്നും ഭൂരിപക്ഷം മാത്രമാണ് വിഷയമെന്നുമാണ് എല്ലാവരും പറയുന്നത്. സ്ഥാനാര്‍ഥികള്‍ക്കും മുന്നണി നേതാക്കള്‍ക്കും സംസാരത്തിലാവട്ടെ, ശരീരഭാഷയിലാവട്ടെ ആത്മ വിശ്വാസത്തിന് തെല്ലുമില്ല,കുറവ്. എങ്ങനെ കൂട്ടിയാലും അത് എത്ര ‘മാര്‍ജിനിട്ടായാലും’ ജയിക്കാതെ പറ്റില്ല എന്നാണ് ഉറപ്പുപറച്ചില്‍. അതേസമയം, നാളെ പതിനൊന്നോടെ ഫല പ്രഖ്യാപനം വരുമ്പോള്‍ മറിച്ചെങ്ങാനുമാണ് സംഭവിക്കുന്നതെങ്കില്‍ പറയാനുള്ള കാരണങ്ങളും എല്ലാവരും തയാറാക്കിക്കഴിഞ്ഞു. എന്താണ് പറയാന്‍ പോകുന്നത് എന്നതിന്‍െറ സൂചനകള്‍ ഇതിനകംതന്നെ നേതാക്കളുടെ വാക്കുകളിലൂടെ പുറത്തു വന്നിട്ടുമുണ്ട്. നിയമസഭ ചേര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഫലമത്തെുക എന്നതിനാല്‍ പ്രതികരണം ‘ഇന്‍സ്റ്റന്‍റ്’ ആയി വേണം താനും. |
വരാനിരിക്കുന്നത് ഐ.പി.ഒ പ്രവാഹം Posted: 28 Jun 2015 12:01 PM PDT ഇടവേളക്കുശേഷം വീണ്ടും സജീവമാകുകയാണ് പ്രാഥമിക ഓഹരി വിപണി (ഐ.പി.ഒ). മുന്‍നിര ഉള്‍പ്പെടെ 30 കമ്പനികളാണ് പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണത്തിനൊരുങ്ങുന്നത്. 20000 കോടിയോളം രൂപയുടെ ഇടപാടുകളാണ് ഇവയിലെല്ലാം കൂടി പ്രതീക്ഷിക്കുന്നത്. 20 ഓളം കമ്പനികളാണ് വിപണി നിയന്ത്രകരായ സെബിയുടെ അനുമതി ലഭിച്ചശേഷം അവസരം കാത്തിരിക്കുന്നത്. അഞ്ചെണ്ണത്തിന്‍െറ അപേക്ഷ സെബിയുടെ പരിഗണനയിലുമാണ്. 2015 തുടങ്ങിയതില്‍ പിന്നെ ഇതുവരെ നടന്നത് എട്ട് ഐ.പി.ഒകളാണ്. ഇതില്‍ മിക്കവയും ലക്ഷ്യം കണ്ടു. 4000 ത്തോളം കോടി രൂപയായിരുന്നു ഇതിലൂടെ സമാഹരിക്കപ്പെട്ടത്. അവസാനമായി ജൂണ്‍ 24 നിറങ്ങിയ, ജൂസ് നിര്‍മാണകമ്പനിയായ മന്‍പസന്തിന്‍െറ ഐ.പി.ഒയും വിജയമായിരുന്നു. 1.4 മടങ്ങ് ആവശ്യക്കാരാണ് മന്‍പസന്തിനുണ്ടായിരുന്നത്. 400 കോടി സമാഹരിക്കാനായി 76 ലക്ഷം ഓഹരികളാണ് ഗുജറാത്ത് കേന്ദ്രമായ മന്‍ പസന്ത് വിപണിയിലത്തെിച്ചത്. 105 ലക്ഷത്തോളം താല്‍പര്യപത്രങ്ങളാണ് കിട്ടിയത്. ഇതില്‍ ഭൂരിപക്ഷവും നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തിലുമായിരുന്നു. ഈ വിഭാഗത്തില്‍ രണ്ട് ഇരട്ടിയിലധികം ആവശ്യക്കാരുണ്ടായിരുന്നപ്പോള്‍ ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 1.1 മടങ്ങ് ആവശ്യക്കാരാണുണ്ടായിരുന്നത്് അതിസമ്പന്നരുടെ വിഭാഗത്തില്‍ മാത്രമാണ് ആവശ്യക്കാര്‍ കുറവുണ്ടായിരുന്നത്. ഇതുവരെയുള്ള വിജയങ്ങളാണ് കൂടുതല്‍ കമ്പനികളെ ഐ.പി.ഒക്ക് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച തന്നെ 1000 കോടിക്ക് മുകളില്‍ മൂലധനം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് കമ്പനികളാണ് വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചത്. ഇതില്‍ പ്രമുഖ റെസ്റ്റോറന്‍റ് ശൃംഘലയായ കോഫി ഡേ 1150 കോടി സമാഹരിക്കാനാണ് സെബിക്ക് ഡ്രാഫ്റ്റ് റെഡ്ഹെറിങ് പ്രോസ്പെക്ടസ് (ഡി.ആര്‍.എച്ച്.പി) സമര്‍പ്പിച്ചിരിക്കുന്നത്. മുമ്പ് രത്നാകര്‍ ബാങ്കെന്ന് അറിയപ്പെട്ടിരുന്ന ആര്‍.ബി.എല്‍ ആണ് 1000 കോടി ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച രണ്ടാമത്തെ സ്ഥാപനം. പുതിയ ഓഹരികള്‍ക്ക് പുറമേ, സ്വകാര്യ ഓഹരി നിക്ഷേപകരുടെ കൈവശവുമുള്ള ഓഹരികളുടെ വില്‍പ്പനയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനു പുറമേയാണ് കഴിഞ്ഞയാഴ്ച തന്നെ സെബിയെ സമീപിച്ച മെട്രിക്സ് സെല്ലുലര്‍. ജി.വി.കെ എയര്‍പോര്‍ട്ട് ഡെവപേഴ്സ്, ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, എന്നിവയും ഐ.പി.ഒക്ക് ഒരുങ്ങുകയാണ്. മുംബൈ, ബംഗളൂരു എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ ജി.വി.കെ ഇന്‍ഡോനേഷ്യയില്‍ രണ്ട് വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നുമുണ്ട്. 3000 കോടിയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. വിപണി പങ്കാളിത്തത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 10 ശതമാനം ഓഹരി വില്‍പ്പനയിലൂടെ 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. രണ്ട് മാസത്തിനകം ഇവര്‍ രേഖകള്‍ സമര്‍പ്പിച്ചേക്കും. ഡി.ആര്‍.എച്ച്. പി സമര്‍പ്പിച്ചാല്‍ ആറു മുതല്‍ എട്ടുവരെ മാസം വരെയമാണ് സെബി തീരുമാനമെടുക്കാന്‍ സാധാരണ എടുക്കാറ്. എല്‍ ആന്‍ഡ് ടിയുടെ സോഫ്റ്റുവെയര്‍ വിഭാഗമായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്ക് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലത്തെുമെന്നാണ് ചെയര്‍മാന്‍ എ.എം നായിക് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. ഇതിനുപുറമേ മാധ്യമ സ്ഥാപനമായ ഇന്‍റര്‍ ആക്ടീവ് കോര്‍പ് തങ്ങളുടെ ഓണ്‍ലൈന്‍ ഡേറ്റിങ് ബിസനസായ മാച്ച് ഗ്രുപ്പിനുവേണ്ടി പ്രാഥമിക ഓഹരി വിപണിയിലത്തെുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 750 കോടി സമാഹരണ ലക്ഷ്യവുമായി ലവാസ കോര്‍പറേഷനും സെപ്റ്റംബറിന് മുമ്പ് എത്തിയേക്കും. ലവാസക്ക് പുറമേ, എ.സി.ബി ഇന്ത്യ, എ.ജി.എസ് ട്രാന്‍സാക്ട് ടെക്നോളജീസ്, അമര്‍ ഉജാല പബ്ളിക്കേഷന്‍സ്, ദിലീപ് ബില്‍ഡ്കോണ്‍, നവ്കര്‍ കോര്‍പറേഷന്‍, പവര്‍ മെക് പ്രൊജക്ട്സ്, പ്രഭാത് ഡയറി, രാഷ്ട്രീയ ഇസ്പത് നിഗം എന്നിങ്ങനെ ഒരു നിര കമ്പനികളാണ് നേരത്തെതന്നെ സെബിയുടെ അനുമതി വാങ്ങിയശേഷം അനുയോജ്യ സമയം കാത്തിരിക്കുന്നുണ്ട്. ഇവയും വൈകാതെ വിപണിയിലത്തെുമെന്നാണ് സൂചന. 2014 ല്‍ മൊത്തം ആറ് ഐ.പി.ഒകളാണ് നടന്നത്. ഇതിലൂടെ സമാഹരിക്കപ്പെട്ടത് 1528 കോടി രൂപയും. |
Posted: 28 Jun 2015 11:58 AM PDT Image: ![]() Subtitle: ബ്രസീല്‍ 1 (3)^പരഗ്വേ 1 (4) • അര്‍ജന്‍റീന x പരഗ്വേ സെമിഫൈനല്‍ ലാ സെറിന: തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബാളോ, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങവെ റൊബീന്യോയെ പിന്‍വലിച്ച ദുംഗയോ, ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കിയ എവര്‍ടനോ കോസ്റ്റയോ ?. ആരെ പഴിക്കണമെന്നറിയാത്ത ബ്രസീല്‍ ആരാധകര്‍ വിധിയെ പ്രതിക്കൂട്ടിലടച്ച് താല്‍ക്കാലിക ആശ്വാസം കൊള്ളുകയാണിപ്പോള്‍. 2011 കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ തിരക്കഥമാറാതെ അവതരിച്ചപ്പോള്‍ ഫലവും അതുപോലെ പകര്‍ന്നായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ 4^3ന് ബ്രസീല്‍ പുറത്ത്. ജൂലൈ ഒന്നിന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്‍റീനയും പരഗ്വേയും ഏറ്റുമുട്ടും. നെയ്മറില്ലാത്ത ക്ഷീണം ഗ്രൂപ് റൗണ്ടില്‍ തന്നെ തീര്‍ത്തിറങ്ങിയ ബ്രസീലിനായിരുന്നു കളിയിലെ മേധാവിത്വം. 15ാം മിനിറ്റില്‍ റൊബീന്യോയുടെ ഗോളിലൂടെ മുന്നിലത്തെിയ മഞ്ഞപ്പട ആദ്യപകുതിയില്‍തന്നെ പലകുറി മൂര്‍ച്ചയേറിയ ആക്രമണവുമായ് പരഗ്വേ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. ഇടതുവിങ്ങിലൂടെ ഫിലിപ് കൗടീന്യോയും ഡാനി ആല്‍വസും പരഗ്വേ റെയ്ഡിന് നേതൃത്വം നല്‍കി. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍മുഖം പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഗോള്‍ വീണതോടെ കാര്യങ്ങള്‍ മെല്ളെപ്പോക്കായി. അപ്രതീക്ഷിത ഗോളില്‍ പകച്ചുപോയ ബ്രസീല്‍ അവസാന മിനിറ്റുകളില്‍ ഉണര്‍ന്നുകളിച്ചെങ്കിലും പരഗ്വേ വലയിലേക്ക് പന്തത്തെിക്കാനായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് ഉറപ്പിച്ചു. 2011 അര്‍ജന്‍റീന കോപയുടെ ഓര്‍മയില്‍ മുഖത്തെ പ്രസാദം വറ്റി മഞ്ഞളിച്ചുകൊണ്ടായി ബ്രസീലിന്‍െറ ഒരുക്കം. എന്നാല്‍, പരഗ്വേ മുഖത്ത് ആത്മവിശ്വാസമായിരുന്നു. ആദ്യ കിക്കില്‍ ഫെര്‍ണാണ്ടീന്യോയും ഒസ്വാല്‍ഡോ മാര്‍ടിനസും ലക്ഷ്യം കണ്ടു. എന്നാല്‍, രണ്ടാം കിക്കെടുത്ത ബ്രസീലിന്‍െറ എവര്‍ടന്‍ റിബേറോക്ക് പിഴച്ചു. പോസ്റ്റിനു ഇടതുമൂലയിലൂടെ പുറത്തേക്കായിരുന്നു പന്ത് പറന്നത്. മറുകിക്ക് പരഗ്വേയുടെ വിക്ടര്‍ കാസറസ് വലയിലത്തെിക്കുക കൂടിചെയ്തതോടെ ബ്രസീല്‍ സമ്മര്‍ദങ്ങള്‍ക്കു നടുവിലായി. മൂന്നാം കിക്ക് മിറാന്‍ഡ വലയിലത്തെിച്ചെങ്കിലും ഡഗ്ളസ് കോസ്റ്റയുടെ നാലാം ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. അവസാനഷോട്ടില്‍ കൗടീന്യോ ലക്ഷ്യത്തിലത്തെിയെങ്കിലും ബ്രസീലിന്‍െറ തോല്‍വി തടയാന്‍ കഴിഞ്ഞില്ല. പരഗ്വേക്കുവേണ്ടി ബൊംബാഡിയ്യയും ഡെറിസ് ഗോണ്‍സാലസും വലകുലുക്കി. റൂക്കി സാന്‍റാക്രൂസിന്‍െറ ഷോട്ട് നഷ്ടമായി. ഷൂട്ടൗട്ടിലെ 3^4ന്‍െറ ജയവുമായി പരഗ്വേ സെമിയിലേക്ക്. നാലുവര്‍ഷം മുമ്പ് ഒരു പന്തുപോലും വലക്കകത്തുകയറ്റാനാവാതെയായിരുന്നു ബ്രസീലിന്‍െറ പുറത്താവല്‍. |
കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: ജ്വാല^അശ്വിനി സഖ്യം ഫൈനലില്‍ Posted: 28 Jun 2015 11:54 AM PDT Image: ![]() കാല്‍ഗരി: ഇന്ത്യന്‍ കിരീട പ്രതീക്ഷയായ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം കാനഡ ഓപണ്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് വനിതാ ഡബ്ള്‍സ് ഫൈനലിലേക്ക് കുതിച്ചു. സെമി ഫൈനലില്‍ ജപ്പാന്‍െറ ഷിഹോ തനക-കൊഹാരു യൊനെമോട്ടോ ജോടിയെ 21^17, 21^16ന് മറികടന്നാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സിന്‍െറ എഫ്യെ മുസ്കെന്‍സ്-സെലീന പിയക് സഖ്യവുമായാണ് ഫൈനല്‍. |
വിജയനായകന്‍ ഗോണ്‍സാലസിന് കണ്ണീര്‍ദിനം Posted: 28 Jun 2015 11:52 AM PDT Image: ![]() Subtitle: പരഗ്വേയുടെ വിജയാഹ്ളാദത്തിനിടെ ഗോണ്‍സാലസിന്‍െറ അമ്മാവന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം ലാ സെറിന: ബ്രസീലിനെതിരെ സമനില ഗോളടിച്ചും വിജയം നിര്‍ണയിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ചും ആഹ്ളാദത്തിന്‍െറ കൊടുമുടികയറാന്‍ പരഗ്വേക്ക് അവസരമുണ്ടാക്കിയ ഡെര്‍ലിസ് ഗോണ്‍സാലസിന് പക്ഷേ, മനസ്സുതുറന്ന് ആഹ്ളാദിക്കാനായില്ല. ഡെര്‍ലിസിന്‍െറ ചുമലിലേറി പരഗ്വേ സെമിയിലേക്ക് കുതിക്കുന്നത് നാട്ടിലിരുന്നത് കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് അമ്മാവന്‍ ഇറസബല്‍ മാന്യുല്‍ മരിച്ചുവെന്ന ദുരന്തവാര്‍ത്തയിലേക്കാണ് ജയത്തിന് പിന്നാലെ താരം കാതോര്‍ത്തത്. വിജയാഘോഷം കാണവേ കുഴഞ്ഞുവീണ 44കാരനായ മാന്യുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രസീലിനെതിരായ ജയം ആഘോഷിച്ച് തുടങ്ങുന്നതിനിടയിലാണ് യുവതാരം മരണവാര്‍ത്ത അറിഞ്ഞത്. അമ്മാവന്‍െറ വേര്‍പാടിലെ ദു$ഖം ഡെര്‍ലിസ് ട്വിറ്ററില്‍ പങ്കുവച്ചു. ‘എന്തുകൊണ്ട് ഇന്ന് അങ്കിള്‍? എന്തിന്? ഞാന്‍ ഒരുപാട് സന്തോഷം തന്നത് കൊണ്ട് ഒരു ഹൃദയാഘാതം കാരണം അങ്ങ് എന്നെ വിട്ടുപോയി. എനിക്കിത് വിശ്വസിക്കാനാകുന്നില്ല’ -അമ്മാവന്‍െറ ചിത്രത്തിനൊപ്പം ഡെര്‍ലിസ് ട്വിറ്ററില്‍ കുറിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് ക്ളബായ ബേസല്‍ എഫ്.സിയുടെ താരമായ ഡെര്‍ലിസ് ഗോണ്‍സാല്‍വസ് പരഗ്വേയുടെ മികവുറ്റ ഭാവി സ്ട്രൈക്കറായാണ് വിലയിരുത്തപ്പെടുന്നത്.
|
സിംബാബ് വെ പര്യടനം: മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമമനുവദിക്കും Posted: 28 Jun 2015 11:44 AM PDT Image: ![]() ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, ആര്‍. അശ്വിന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യയുടെ യുവ ടീമായിരിക്കും സിംബാബ്വെ പര്യടനം നടത്തുകയെന്ന് റിപ്പോര്‍ട്ട്. |
Posted: 28 Jun 2015 11:41 AM PDT Image: ![]() ലണ്ടന്‍: വിംബ്ള്‍ഡണ്‍ ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റിന് തിങ്കളാഴ്ച തുടക്കമാകും. കിരീടം നിലനിര്‍ത്താന്‍ പുരുഷവിഭാഗം സിംഗ്ള്‍സില്‍ സെര്‍ബിയയുടെ ലോകഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് കച്ചകെട്ടുമ്പോള്‍ ചെക്റിപ്പബ്ളിക്കിന്‍െറ പെട്ര ക്വിറ്റോവയാണ് വനിതകളില്‍ കിരീടം പ്രതിരോധിക്കാനത്തെുന്നത്. ദ്യോകോവിച് ഒന്നാം സീഡും ക്വിറ്റോവ രണ്ടാം സീഡുമാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment