മഴയുടെ കളി തുടരുന്നു Posted: 13 Jun 2015 12:31 AM PDT ഫത്തുല്ല: ഫത്തുല്ല ടെസ്റ്റില്‍ ഇന്നും കളിച്ചത് മഴ . നാലാംദിനം ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പേ തലേ ദിവസത്തെ സ്കോറായ 462 റണ്‍സിന് ഡിക്ളയര്‍ ചെയ്യാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി തീരുമാനിച്ചിരുന്നു. ഒന്നാം ഇന്നിങ്ങ്സിനിറങ്ങിയ ബംഗ്ളാദേശ് മൂന്ന് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലെ ത്തിയപ്പോള്‍ വീണ്ടും മഴയെത്തി. തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. അതിശയങ്ങള്‍ ഒന്നും സംഭവിച്ചില്ളെങ്കില്‍ ബംഗ്ളാദേശിനെതിരായ ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തിന്‍െറ ഫലം സമനിലയായിരിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കാം. അര്‍ധസെഞ്ച്വറി നേടിയ ഇമ്രുള്‍ കൈസാണ് (59 ) ബംഗ്ളാ നിരയില്‍ തിളങ്ങിയത്. 98 പന്തില്‍ പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിങ്സ്. ഷാക്കിബുല്‍ ഹസനാണ് കൈസിനൊപ്പം ക്രീസില്‍. മുഅമിനുള്‍ ഹഖ് (30), തമീം ഇഖ്ബാല്‍ (19), മുഷ്ഫിഖുര്‍ റഹീം (2) എന്നിവരാണ് പുറത്തായ ബംഗ്ളാദേശ് ബാറ്റ്സ്മാന്‍മാര്‍. അശ്വിന്‍ രണ്ടും ഹര്‍ഭജന്‍ ഒന്നും വിക്കറ്റ് പങ്കിട്ടു.  |
ബാര്‍കോഴ അന്വേഷണം ശരിയായ രീതിയില്‍ ^രമേശ് ചെന്നിത്തല Posted: 13 Jun 2015 12:00 AM PDT കൊച്ചി: ബാര്‍കോഴക്കേസിന്‍െറ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ സര്‍ക്കാരോ താനോ ഇടപെട്ടിട്ടില്ല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം എന്താണെന്ന് തനിക്കറിയില്ളെന്നും ചെന്നിത്തല പറഞ്ഞു. കെ.എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വേണ്ടത്ര തെളിവില്ലന്നെ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദഹേം. തികച്ചും നീതിപൂര്‍വവും നിഷ്പക്ഷവുമായാണ് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുള്ളത്. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.  |
കായംകുളം ഗവ. ഐ.ടി.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് Posted: 12 Jun 2015 11:46 PM PDT കായംകുളം: കായംകുളം ഗവ. ഐ.ടി.ഐ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായിക പരിശീലന വകുപ്പിന്‍െറ ഉത്തരവ്. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിന്‍െറ പേരില്‍ കായംകുളം അടക്കം സംസ്ഥാനത്തെ 11 ഐ.ടി.ഐകള്‍ പൂട്ടാന്‍ നേരത്തെ ഉത്തരവായിരുന്നു. പ്രോസ്പെക്ടസില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഇവിടത്തെ പ്രവേശം പ്രതിസന്ധിയിലായിരുന്നു. പുതിയ ഉത്തരവ് വന്നതോടെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ഐ.ടി.ഐ അധികൃതര്‍ പറഞ്ഞു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി അംഗീകാരമുള്ള ട്രേഡുകളിലാണ് കായംകുളത്ത് പ്രവേശം നല്‍കുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ എല്ലാ അധ്യയന വര്‍ഷത്തിന്‍െറ തുടക്കത്തിലും കായംകുളം ഗവ. ഐ.ടി.ഐയിലെ പ്രവേശം പ്രതിസന്ധിയിലാകുന്നത് പതിവായിരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഫലമായാണ് ഓരോ വര്‍ഷവും തുടര്‍പഠനത്തിന് തീരുമാനമുണ്ടാകുന്നത്. 2009ലാണ് കായംകുളത്ത് ഗവ. ഐ.ടി.ഐ പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ഐ.ടി.ഐക്കായി സ്ഥലം വാങ്ങി നല്‍കാമെന്ന നഗരസഭയുടെ ഉറപ്പിലാണ് നഗരസഭാ ഷോപ്പിങ് കോംപ്ളക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പ്രാക്ടിക്കല്‍ സൗകര്യം ഒരുക്കിയതിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയതിലൂടെയുമാണ് എന്‍.സി.വി.ടിയുടെ അംഗീകാരം നേടിയെടുക്കാനായത്. ഗവ. ഐ.ടി.ഐക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് നഗരസഭ തുടക്കം കുറിച്ചെങ്കിലും സാങ്കേതിക കുരുക്കാണ് തടസ്സമാകുന്നത്. കെ.പി റോഡരികില്‍ വെട്ടത്തത്തേ് വയലിലെ ഒരേക്കറാണ് ഏറ്റെടുക്കാന്‍ നടപടികളായത്. ഇതിനുള്ള പണം കലക്ടറുടെ ഫണ്ടിലേക്ക് അടച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പുതിയ നിയമത്തിന്‍െറ ചട്ടം പ്രാബല്യത്തില്‍ വരാത്തതാണ് ഇതിന് തടസ്സമാകുന്നത്.  |
വിജിലന്‍സ് എ.ഡി.ജി.പി കോടതി ചമയണ്ട^ കോടിയേരി Posted: 12 Jun 2015 11:37 PM PDT തൃശൂര്‍: ബാര്‍ കോഴ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനാണ് വിജിലന്‍സ് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിയമോപദേശം തേടിയത്. യു.ഡി.എഫ് ഭരണകാലത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ചുമതലപ്പെടുത്തുന്നത് ഈ ഉദ്യോഗസ്ഥനെയാണ്. മുമ്പ് ഇ.പി. ജയരാജന് വെടിയേറ്റ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ മൂന്ന് വര്‍ഷം ഫയല്‍ മുക്കിയത് ഇതേയാളാണ്. ഒരു കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കോടതിയില്‍ നല്‍കുകയാണ് വേണ്ടത്. വിജിലന്‍സ് എ.ഡി.ജി.പി കോടതി ചമയേണ്ടെന്നും കോടിയേരി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്വതന്ത്രവും നിയമപരവുമായ നിലപാട് സ്വീകരിക്കണം. കെ.എം. മാണി ഈ കേസില്‍ രക്ഷപ്പെടില്ല. ജാതിസംഘടനകളുടെ നേതൃത്വത്തിന്‍െറ നിലപാടുകളെയാണ് സി.പി.എം വിമര്‍ശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തൃശൂരില്‍ ഇ.എം.എസ് സ്മൃതി ഉദ്ഘാടന പ്രസംഗത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചതിനെക്കുറിച്ചു ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തെരഞ്ഞെടുപ്പിലും ജാതി സംഘടനകള്‍ യു.ഡി.എഫിനെയാണ് പിന്തുണക്കാറുള്ളത്. ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന സമ്പന്നരുടെ ആഹ്വാനങ്ങളെ അരുവിക്കരയില്‍ എല്‍.ഡി.എഫ് അതിജീവിക്കും. ഇത്തരം സംഘടനകളുടെ പിന്തുണയില്ളെങ്കില്‍ യു.ഡി.എഫ് ഇല്ല. എസ്.എന്‍.ഡി.പി ശ്രീനാരായണ മൂല്യങ്ങളില്‍നിന്നും എന്‍.എസ്.എസ് സാമൂഹിക പരിഷ്കരണങ്ങളില്‍നിന്നും പിന്തിരിഞ്ഞ് നടക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. എല്‍.ഡി.എഫിന്‍െറ രാഷ്ട്രീയാടിത്തറ വിപുലീകരിക്കാന്‍ നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.  |
കയറ്റിറക്ക്; മരട് മാര്‍ക്കറ്റില്‍ വീണ്ടും സംഘര്‍ഷം Posted: 12 Jun 2015 11:18 PM PDT മരട്: കയറ്റിറക്കിനെ ചൊല്ലി മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റില്‍ വീണ്ടും സംഘര്‍ഷവും കൈയാങ്കളിയും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് വ്യാപാരികളെയും പത്ത് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. എ.കെ.എം ഫ്രൂട്ട്സിലേക്കത്തെിയ മുന്തിരി കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ എട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കടയിലേക്ക് ഇറക്കാതെ മറ്റൊരു വാഹനത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നത് ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ തടഞ്ഞതാണ് കൈയാങ്കളിക്ക് കാരണം. പരിക്കേറ്റ എ.കെ.എം ഫ്രൂട്ട്സ് കടയുടമ വഹാബ് (32), എസ്.എസ് ട്രേഡേഴ്സ് ഉടമ ഷിഹാബ് (35), ഹൊറൈസണ്‍ അരിക്കടയുടമ ഷിബിന്‍രാജ് (36) എന്നിവരെ മരട് പി.എസ് മിഷന്‍ ആശുപത്രിയിലും, നെട്ടൂര്‍ ഐ.എന്‍.ടി.യു.സി പത്താം നമ്പര്‍ പൂള്‍ തൊഴിലാളികളായ ജലീല്‍ (32), നിസാര്‍ (40), റിഷാദ്(33), കെ.എം. മുജീബ് (40), സക്കീര്‍ (31), മുജീബ് (41), നൗഷാദ് (46), സുമേഷ് (39), ബൈജു (32) എന്നിവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യൂറോപ്യന്‍ യൂനിയന്‍െറ സഹായത്തോടെ തുടങ്ങിയ പച്ചക്കറി മാര്‍ക്കറ്റില്‍ കൊണ്ടുവരുന്ന ഉല്‍പന്നങ്ങളെ കര്‍ഷകരുടെ താല്‍പര്യത്തിന് കയറ്റിറക്ക് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മൊത്തക്കച്ചവടക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐ.എന്‍.ടി.യു.സി പൂള്‍ സെക്രട്ടറി പി.പി. സന്തോഷ് പറഞ്ഞു. കടകളിലേക്ക് ചരക്കിറക്കുന്നതിന് യൂനിയന് എതിര്‍പ്പില്ല. പച്ചക്കറികളും ഫലവര്‍ഗങ്ങളും നേരിട്ട് മറ്റ് വാഹനങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ഐ.എന്‍.ടി.യു.സിക്കാര്‍ക്ക് അവസരം നല്‍കണമെന്ന ധാരണ ലംഘിക്കപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായതെന്നും സന്തോഷ് പറഞ്ഞു. എന്നാല്‍, ഇത്തരമൊരു സമവായം ഉണ്ടായിട്ടില്ളെന്ന് മാര്‍ക്കറ്റ് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം. മുഹ്യിദ്ദീന്‍ പറഞ്ഞു. യൂനിയന്‍ തൊഴിലാളികള്‍ കടകളുടെ ഷട്ടറിട്ട് കച്ചവടം മുടക്കി. പൊലീസത്തെിയാണ് ഷട്ടറുകള്‍ തുറക്കാനായതെന്നും മുഹ്യിദ്ദീന്‍ പറഞ്ഞു. പൊലീസ് നടപടി വൈകിയതില്‍ പ്രതിഷേധിച്ച് നടത്തിയ വ്യാപാരികളുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് കെ.എം. മുഹ്യിദ്ദീന്‍ നേതൃത്വം നല്‍കി. മാര്‍ച്ച് സ്റ്റേഷന് 20 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. മാര്‍ക്കറ്റ് അതോറിറ്റി ഉപരോധം ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ആന്‍റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, യൂനിയന്‍ നേതാക്കളായ ജബ്ബാര്‍ പാപ്പന, സി.ഇ. വിജയന്‍, ടി.എം. അബ്ബാസ്, ഐ.എം. ജമാല്‍ എന്നിവര്‍ സംസാരിച്ചു. ഇവരെ പൊലീസത്തെി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ യോഗം ചേര്‍ന്നു. മാര്‍ക്കറ്റ് യൂനിറ്റ് പ്രസിഡന്‍റ് എസ്.എം. മുഹ്യിദ്ദീന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് സി.എ.എം. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് ദേവസിക്കുഞ്ഞ്, ജില്ലാ സെക്രട്ടറിമാരായ ജിജി ഏലൂര്‍, വി.സി. നാസര്‍, എ.കെ. പീയൂസ്, സ്റ്റാള്‍ ഓണേഴ്സ് പ്രസിഡന്‍റ് എ.കെ. ജോര്‍ജ്, യൂത്ത് വിങ് ജില്ലാ ട്രഷറര്‍ ഐ.ടി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.  |
പഞ്ചാബ് നാഷനല്‍ ബാങ്ക് ലോക്കറിലെ കവര്‍ച്ച : ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തുമ്പാവുന്നു Posted: 12 Jun 2015 11:15 PM PDT കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്ക് ലോക്കറില്‍നിന്ന് വജ്രമാലയും 200 പവനിലധികം സ്വര്‍ണാഭരണങ്ങളും സൗദി മുദ്രയുള്ള 12 സ്വര്‍ണ നാണയങ്ങളും മോഷണംപോയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണത്തില്‍ തുമ്പാവുന്നു. കള്ളന്‍ കപ്പലില്‍തന്നെ എന്നുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രതിയെ സംബന്ധിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും അറസ്റ്റ് നടക്കാതിരുന്നത് ബാങ്ക് അധികൃതരുടെ സമ്മര്‍ദവും പൊലീസ് ഉന്നതന്‍െറ ഇടപെടലും മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടത്തെിയതായി അറിയുന്നു. മോഷണം നടക്കുന്ന സമയത്ത് പ്യൂണും ഇപ്പോള്‍ ക്ളര്‍ക്കുമായ കോഴിക്കോട് സ്വദേശിയെ കേന്ദ്രീകരിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോഷണസമയത്തുണ്ടായിരുന്ന ബാങ്കിലെ അസി. മാനേജര്‍ പിന്നീട് ആത്മഹത്യ ചെയ്ത സംഭവവും ഈ കേസും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നിരവധി കേസുകളില്‍ കഴിവുതെളിയിച്ച ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്.പി യു. അബ്ദുല്‍ കരീമിന്‍െറ നേതൃത്വത്തിലാണ് പഴുതടച്ച അന്വേഷണം മുന്നോട്ടുപോകുന്നത്. ബാങ്ക് അസി. മാനേജറും പ്യൂണും മോഷണംനടന്ന ലോക്കര്‍ പരിസരത്ത് അനാവശ്യമായി പലതവണ ചുറ്റിക്കറങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. നുണപരിശോധന നിശ്ചയിച്ചതിന്‍െറ ദിവസങ്ങള്‍ക്കു മുമ്പാണ് തൃശൂര്‍ സ്വദേശിയായ അസി. മാനേജറെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടത്തെിയത്. ആത്മഹത്യയുടെ കാരണംപോലും ലോക്കല്‍ പൊലീസോ, ക്രൈം ഡിറ്റാച്മെന്‍റ് വിഭാഗമോ അന്വേഷിച്ചിട്ടില്ല. ഇത് ഗുരുതരമായ പിഴവായാണ് ക്രൈംബ്രാഞ്ച് കാണുന്നത്. ലോക്കര്‍ മുറിയുടെ ഒരു താക്കോലിന്‍െറ ചുമതല അസി. മാനേജര്‍ക്കായിരുന്നു. ഉച്ചയൂണ്‍ സമയങ്ങളിലും മറ്റും ഇദ്ദേഹത്തിന്‍െറ മേശക്കുസമീപം പ്യൂണ്‍ ചുറ്റിത്തിരിഞ്ഞതിന്‍െറയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് മൂലം ബാങ്കിനുണ്ടാകുന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ബാങ്കിന്‍െറ ഉന്നതര്‍ അന്നത്തെ സിറ്റി പൊലീസ് കമീഷണറുടെമേല്‍ വന്‍ സമ്മര്‍ദം നടത്തിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കമീഷണര്‍ ഓഫിസിന് മുന്നിലെ പൂന്തോട്ടം നവീകരിക്കാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് അഞ്ചുലക്ഷം രൂപ സൗജന്യമായി നല്‍കിയിരുന്നു. ഇക്കാരണം പറഞ്ഞാണത്രെ അധികൃതര്‍ പൊലീസിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്. നേരത്തേ, രണ്ടുതവണ സാമ്പത്തിക തിരിമറിക്ക് പിടിക്കപ്പെട്ടയാളാണ് ബാങ്കിലെ പ്യൂണ്‍. കാര്യമായ കുടുംബ സാമ്പത്തിക ഭദ്രതയില്ലാത്ത ഇയാള്‍ ഇതേ ബാങ്കില്‍ ഒരു കിലോയിലധികം സ്വര്‍ണം പണയംവെച്ച് കാര്‍ഷികവായ്പയെടുത്തതായി ലോക്കല്‍ പൊലീസ് കണ്ടത്തെിയിരുന്നു. നഗരഹൃദയത്തില്‍ ജില്ലാ ജയിലിനു സമീപം കോടികള്‍ വിലമതിക്കുന്ന മൂന്നുനില ആഡംബര വീട് നിര്‍മിച്ചതായും കണ്ടത്തെുകയുണ്ടായി. ലോക്കറില്‍നിന്ന് മോഷണംപോയ സൗദി മുദ്രയുള്ള 12 സ്വര്‍ണനാണയങ്ങള്‍ക്ക് സമാനമായ എട്ടെണ്ണം പ്യൂണിന്‍െറ പണയവസ്തുവില്‍ കണ്ടത്തെിയിരുന്നു. മകളുടെ ജന്മദിന സമ്മാനമായി വാങ്ങിയതാണെന്നായിരുന്നു പ്യൂണിന്‍െറ മൊഴി. ബില്‍ ആവശ്യപ്പെട്ടപ്പോള്‍ വിദേശവസ്തുക്കള്‍ വില്‍ക്കുന്ന മൊയ്തീന്‍പള്ളി റോഡിലെ ആളില്‍നിന്ന് വാങ്ങിതാണെന്ന് മൊഴി നല്‍കിയെങ്കിലും ആളെ ഹാജരാക്കാനായില്ല. വീട് നിര്‍മാണത്തിന് രൊക്കം പണം നല്‍കി ലക്ഷങ്ങളുടെ നിര്‍മാണസാമഗ്രികള്‍ വാങ്ങിയ ബില്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ പണത്തിന്‍െറ സ്രോതസ്സ് വെളിപ്പെടുത്താനായിട്ടില്ല. ഇപ്പോഴത്തെ ടൗണ്‍ സി.ഐ ടി.കെ. അഷ്റഫാണ് കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹം അറസ്റ്റിന് തുനിഞ്ഞ വേളയില്‍ 'മുകളില്‍നിന്ന്' വിലക്ക് ഉണ്ടായതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.അഭിഭാഷകന്‍ പറഞ്ഞുപഠിപ്പിച്ച രീതിയില്‍ മുമ്പ് ലോക്കല്‍ പൊലീസിന് നല്‍കിയ മൊഴി പ്യൂണ്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ആവര്‍ത്തിച്ചെങ്കിലും വിലപ്പോയില്ല. മോഷണംനടന്ന ലോക്കറിന് സ്പെയര്‍ താക്കോല്‍ ഉണ്ടായിരുന്നതായും നിയമംലംഘിച്ച് ലോക്കര്‍, ബാങ്കുകാര്‍തന്നെ റിപ്പയര്‍ ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടത്തെി. ഒരുമാസത്തിനകം ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ ദിവസങ്ങള്‍ക്കകം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോഴത്തെ ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലിയുടെ മകള്‍, മരുമകള്‍, ശരവണ ഹോട്ടലുടമ എസ്. ശരവണന്‍, കല്ലായി സ്വദേശിയും വിദേശ വ്യവസായിയുമായ കെ.വി. മുസ്തഫ എന്നിവരുടെ ലോക്കറുകളിലാണ് കവര്‍ച്ച നടന്നത്.  |
ബാര്‍കോഴ കേസ് രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി Posted: 12 Jun 2015 10:30 PM PDT തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കും എക്സൈസ് മന്ത്രി കെ.ബാബുവിനുമെതിരായ ബാര്‍ കോഴ കേസ് രാഷ്ട്രീയ കാപട്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ 309 സാക്ഷികളെ വിസ്തിച്ചിരുന്നു. കിട്ടിയ തെളിവുകള്‍ ഒന്നു മറച്ചുവെച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്കു തന്നെ അത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ല. പത്രവാര്‍ത്തകളില്‍ നിന്നുമാണ് ഇക്കാര്യം മനസിലാക്കിയത്. ബാര്‍കോഴ കേസ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരുവിക്കരയിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  |
റെയില്‍വേ സ്വകാര്യവത്കരണത്തിന് പച്ചക്കൊടി Posted: 12 Jun 2015 10:18 PM PDT ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സ്വകാര്യമേഖലക്ക് വാതില്‍ തുറന്നു നല്‍കണമെന്നും സേവന മേഖലകളില്‍നിന്ന് പിന്‍വാങ്ങണമെന്നും ശിപാര്‍ശ ചെയ്ത് റെയില്‍വേ പുനസ്സംഘാടനത്തിന് നിയോഗിച്ച ഉന്നത സമിതി റിപ്പോര്‍ട്ട്. പ്രത്യേകമായി റെയില്‍വേ ബജറ്റ് അവതരിപ്പിക്കേണ്ടതു പോലുമില്ളെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിച്ച് റെയില്‍വേയെ സ്വതന്ത്രമാക്കാനും പറയുന്നു. നിതി ആയോഗ് അംഗം ബിബേക് ദെബ്റോയ് അധ്യക്ഷനായ സമിതി മാര്‍ച്ച് അവസാനം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ സ്വകാര്യവത്കരണ വാദങ്ങളെല്ലാം പുതിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനമായതിനാല്‍ പ്രത്യേക ബജറ്റ് വേണ്ടതില്ല. സ്വാതന്ത്ര്യ ശേഷവും ബ്രിട്ടീഷ് പാരമ്പര്യം തുടരുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. എന്‍ജിന്‍, വാഗണ്‍ നിര്‍മാണ ചുമതല സ്വകാര്യ മേഖലക്ക് കൈമാറുക, റെയില്‍വേ സുരക്ഷാ സേനയെ ഒഴിവാക്കി സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കുക, റെയില്‍വേ നയ രൂപവത്കരണത്തിനും നടത്തിപ്പിനുമുള്ള അവസരം സ്വകാര്യ കണ്‍സല്‍ട്ടന്‍സികള്‍ക്ക് നല്‍കുക, മികച്ച കഴിവുള്ള ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് നിയമന രീതിയില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. റെയില്‍വേ മേഖലയിലെ സംഘടനാ സ്വാതന്ത്ര്യത്തിന് നിയന്ത്രണം നിര്‍ദേശിക്കുന്ന സമിതി റെയില്‍വേ വികാസ് നിഗം ലിമിറ്റഡ്, ഐ.ആര്‍.സി.ഒ.എന്‍ തുടങ്ങിയ പൊതുമേഖലാ യൂനിറ്റുകള്‍ രൂപവത്കരിക്കണമെന്നും ഡിവിഷനല്‍, സോണല്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വികേന്ദ്രീകരണം നടപ്പാക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു. സ്കൂളുകളും ആശുപത്രികളും നടത്തല്‍ റെയില്‍വേയുടെ ജോലിയല്ല. ജീവനക്കാരുടെ മക്കള്‍ക്കായി തുടങ്ങിയ സ്കൂളുകള്‍ അടച്ചുപൂട്ടി കേന്ദ്രീയ വിദ്യാലയങ്ങളിലേക്കോ സ്വകാര്യ സ്കൂളുകളിലേക്കോ മാറ്റണമെന്നാണ് നിര്‍ദേശം. കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, പ്രോക്ടര്‍& ഗാംബിള്‍ മുന്‍ സി.എം.ഡി ഗുരുചരണ്‍ ദാസ്, നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്‍ എം.ഡി രവി നാരായണ്‍, റെയില്‍വേ മുന്‍ സാമ്പത്തിക കമീഷണര്‍ രാജേന്ദ്ര കശ്യപ്, നയരൂപവത്കരണ വിദഗ്ധന്‍ പ്രഫ. പാര്‍ഥ മുഖോപാധ്യായ, കേന്ദ്ര അഡീഷനല്‍ സെക്രട്ടറിമാരായ അജയ് നാരായണ്‍ ഝ, അജയ് ത്യാഗി തുടങ്ങിയവരുള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം സമസ്ത മേഖലയിലും സ്വകാര്യമേഖലയുടെ പിടിയിലൊതുങ്ങും.  |
ആവേശരാവിന് അര്‍ജന്റീനയും ഉറുഗ്വായും Posted: 12 Jun 2015 10:14 PM PDT ലാ സെറിന: കളിയാരാധകര്‍ക്ക് ആവേശക്കോപ്പ നിറഞ്ഞുപതക്കുന്ന ഫുട്ബാള്‍ രാവ് ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായ് ജമൈക്കയെയും, ഒരുഗോള്‍ വ്യത്യാസത്തില്‍ലോകകപ്പ് വീണുടഞ്ഞ അര്‍ജന്‍റീന പരഗ്വേക്കെതിരെയും ഇന്ന് പാതിരാത്രിയില്‍ പന്തുതട്ടും. അര്‍ജന്‍റീന x പരഗ്വേ (രാത്രി 3.00ന്) മോഹനസ്വപ്നങ്ങളുടെ മൈതാനിയിലേക്ക് അര്‍ജന്‍റീനക്ക് ഇന്ന് കിക്കോഫ്. കോപ അമേരിക്ക ഗ്രൂപ് ‘ബി’യിലെ മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ സംഘം പരഗ്വേക്കെതിരെ കളത്തിലിറങ്ങും. 1993ല്‍ എക്വഡോര്‍ മണ്ണില്‍ കോപ നേടിയ ശേഷം രണ്ടുതവണ അര്‍ജന്‍റീന ഫൈനല്‍ വരെയത്തെിയെങ്കിലും ചിരവൈരികളായ ബ്രസീലിന് മുന്നില്‍ തോല്‍വിസമ്മതിച്ച് മടങ്ങുകയായിരുന്നു. ഇക്കുറി, ഇരുവരും ഒരേ കുതിപ്പില്‍ മുന്നേറുകയാണെങ്കില്‍, സെമി ഫൈനലില്‍ തന്നെ ഏറ്റമുട്ടുമെന്ന നിലയിലാണ് കളിയുടെ രൂപം. നിലവില്‍ കിരീടത്തിന് ഏറ്റവും സാധ്യതകല്‍പിക്കുന്നത് ജെറാര്‍ഡോ മാര്‍ടിനയുടെ അര്‍ജന്‍റീനക്കാണ്. ലയണല്‍ മെസ്സി നയിക്കുന്ന സംഘത്തില്‍ കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ ലോകതാരങ്ങളുടെ സാന്നിധ്യം ടീമിനെ കൂടുതല്‍ ശക്തവുമാക്കുന്നു. താരങ്ങളെല്ലം സീസണില്‍ മിന്നുന്ന ഫോമിലാണെങ്കിലും ദേശീയ കുപ്പായത്തില്‍ നിറംമങ്ങുന്നുവെന്ന പതിവുപഴിയിലാണ് കോപയിലത്തെുന്നത്. ഇത് തിരുത്തിക്കുറിക്കാനാവുമോയെന്നത് ഇന്നത്തെ വിലകൂടിയ ചോദ്യം. എതിരാളികളായ പരഗ്വേ നിലവില്‍ റണ്ണറപ്പാണ്. യൂറോപ്യന്‍ ക്ളബ് താരങ്ങളുടെ സാന്നിധ്യത്തില്‍ അര്‍ജന്‍റീനയെ വിറപ്പിക്കാനുള്ള കോപ്പുകള്‍ ഇവരുടെ പക്കലുമുണ്ട്. പരിചയ സമ്പന്നനായ നായകന്‍ റൂകി സാന്‍റക്രൂസ് തന്നെ പരഗ്വേ ആക്രമണത്തെ മുന്നില്‍നിന്ന് നയിക്കും. ഹെഡ് ടു ഹെഡ്: 103 തവണ ഏറ്റുമുട്ടിയപ്പോള്‍ 58 ജയം അര്‍ജന്‍റീനക്ക്. 15 കളിയില്‍ പരഗ്വേയും ജയിച്ചു. 30 കളി സമനിലയില്‍. അവസാന മൂന്ന് കളിയില്‍ 12^5 എന്ന അഗ്രിഗേറ്റില്‍ അര്‍ജന്‍റീന മുന്നില്‍.  ഉറുഗ്വായ് x ജമൈക്ക (രാത്രി 12.30) നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടേയുള്ളൂ ഉറുഗ്വായ്ക്ക്. ലൂയി സുവാരസ് എന്ന സൂപ്പര്‍ താരം ലോകകപ്പിലെ കടിയെ തുടര്‍ന്ന് പടിക്കുപുറത്തായതോടെ മുന തകര്‍ന്ന അമ്പുപോലെയായി ചാമ്പ്യന്‍പട. ലോകകപ്പില്‍, സുവാരസ് വരുത്തിവെച്ച വികൃതിക്ക് ഇത്രമാത്രം വിലനല്‍കേണ്ടിവന്നത് ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഡീഗോ ഫോര്‍ലാനും കൂടി വിരമിച്ചതോടെ എഡിന്‍സണ്‍ കവാനിയുടെ തോളിലായി ഉറുഗ്വായുടെ എല്ലാ ഭാരങ്ങളും. ക്ളബ് സീസണില്‍ പി.എസ്.ജിക്കുവേണ്ടി മിന്നുന്ന ഫോമിലാണ് കവാനിയെന്നത് മാത്രം ആശ്വാസം. പരിശീലകന്‍െറ റോളില്‍ ഓസ്കര്‍ ടബാരെസിന്‍െറ സാന്നിധ്യവും ആത്മവിശ്വാസം നല്‍കുന്നു. യുവതാരങ്ങളായ ഡീറോ റൊലാന്‍, ഡീഗോ ഗോഡിന്‍, ജോസ് ഗിമനെസ് എന്നിവരും ടീമിലുണ്ട്. എതിരാളികളായ ജമൈക്കയുടെ ആദ്യ കോപ പോരാട്ടമാണിത്. രാജ്യാന്തര ഫുട്ബാളില്‍ മേല്‍വിലാസം കുറിക്കാനുള്ള കരീബിയന്‍ ടീമിന്‍െറ സുവര്‍ണാവസരം. ഹെഡ് ടു ഹെഡ്: മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ഉറുഗ്വായ്ക്ക്.  |
അശോഭ കൊടുങ്കാറ്റ് : കനത്ത കാറ്റും മഴയും, വ്യാപക നാശം Posted: 12 Jun 2015 09:08 PM PDT മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട അശോഭ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒമാന്‍െറ തെക്കുകിഴക്കന്‍ മേഖലയായ തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. പലയിടത്തുനിന്നും വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മസീറ, സൂര്‍ മേഖലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും നിരവധി കിലോമീറ്റര്‍ റോഡ് തകരുകയും ചെയ്തു. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരെ ഹെലികോപ്ടറിന്‍െറ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. പലഗ്രാമങ്ങളും വൈകുന്നേരവും വെള്ളക്കെട്ടിലാണ്. രാത്രിയും പലയിടത്തും മഴ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍, ബിലാദ്, റുമൈസ്, മഹുത്ത്, ലശ്കറ, ജഅ്ലാന്‍ ബനി ബൂആലി, വാദി ബനി ഖാലിദ്, മസീറ ദ്വീപ് എന്നിവിടങ്ങളിലെല്ലാം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വൈദ്യുതി വിതരണവും റോഡ് ഗതാഗതവും അവതാളത്തിലായി. വാദികളില്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ് ഒഴുകുകയാണ്. അതിനിടെ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീരത്തിന് അടുത്തത്തെിയ അശോഭ രാത്രിയോടെ ദുര്‍ബലമായതായാണ് സൂചന. രാത്രിയോടെ കൊടുങ്കാറ്റ് ന്യൂനമര്‍ദമായി തീര്‍ന്നതായി ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂനമര്‍ദത്തിന്‍െറ ഫലമായി അടുത്ത 24 മണിക്കൂര്‍കൂടി ശര്‍ഖിയ മേഖലയില്‍ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍െറ പരോക്ഷഫലമായി വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന, ദോഫാര്‍, അല്‍ ഹജര്‍ മലനിരകള്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അറബിക്കടലില്‍ തിരമാലകള്‍ മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരാനും ഒമാന്‍ കടലില്‍ 2.5 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. കൊടുങ്കാറ്റ് ആദ്യം അടിക്കുമെന്ന് പറഞ്ഞിരുന്ന സൂറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ നാലര വരെ പെയ്ത ശക്തമായ മഴയിലാണ് വെള്ളമുയര്‍ന്നത്. ബിലാദ് അടക്കം സൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. സ്വദേശി കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ബിലാദ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസും സൈന്യവും സിവില്‍ ഡിഫന്‍സും സംയുക്തമായി ഹെലികോപ്ടറിന്‍െറ സഹായത്തോടെയാണ് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചത്. പുലര്‍ച്ചെയായതിനാല്‍ വീടുകള്‍ക്ക് ചുറ്റും വെള്ളമുയര്‍ന്ന ശേഷമാണ് പലരും വിവരമറിയുന്നത്. ബിലാദില്‍ പ്രവര്‍ത്തിച്ചിരുന്ന ലേബര്‍ ക്യാമ്പിലെ മലയാളികളടക്കം 46 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചതായി സൂറില്‍ നിര്‍മാണ കമ്പനി നടത്തുന്ന ആലപ്പുഴ സ്വദേശി ഐബി സുരേന്ദ്രന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലു ദിശകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ 15 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.  സൂര്‍ സൂക്കിനടുത്ത പ്രദേശങ്ങളിലും വെള്ളം കയറി. ഇതുവരെ ആളപായമോ കാണാതായ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. റോഡുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ഉപയോഗിച്ച് അടിച്ചുമാറ്റി ഗതാഗതം സുഗമമാക്കുന്ന ജോലികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. വൈകുന്നേരത്തോടെ സൂര്‍ നഗരത്തിലെയും പരിസരത്തെയും പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ട്. മസീറ മേഖലയില്‍ ഭീതിപരത്തി ശക്തമായ കാറ്റും മഴയും വെള്ളിയാഴ്ചയും തുടര്‍ന്നു. വ്യാഴാഴ്ച സന്ധ്യയോടെ ആരംഭിച്ച കാറ്റും മഴയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ശമിച്ചത്. ഉച്ചക്കുശേഷം കാറ്റിന്‍െറയും മഴയുടെയും ശക്തി കുറഞ്ഞിട്ടുണ്ടെന്ന് ദ്വീപിലെ താമസക്കാരനും ഇന്ത്യന്‍ എംബസി കോണ്‍സുലറുമായ പൊന്നാനി സ്വദേശി ഡോക്ടര്‍ അബ്ദുല്‍ ജലീല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദ്വീപിലെ 90 ശതമാനം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഭൂരിപക്ഷം വീടുകളുടെയും മേല്‍ക്കൂരക്കും നാശമുണ്ടായിട്ടുണ്ട്. മലയാളി കുടുംബങ്ങളടക്കം ആയിരത്തോളം ഇന്ത്യക്കാരാണ് മസീറയിലുള്ളത്. താമസക്കാരോട് സമീപത്തെ സ്കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചതായി ഡോക്ടര്‍ പറഞ്ഞു. പ്രധാന റോഡുകളില്‍ പലയിടത്തും ശക്തമായ വാദികളുണ്ടായി.  ജഅലാന്‍ ബനീ ബൂഅലി, ബൂഹസന്‍, അല്‍കാമില്‍, അല്‍വാഫി, മഹൂത്, അല്‍വാസില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ വാദികളെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബൂഹസനില്‍ വാദിയില്‍ കുടുങ്ങിയ രണ്ട് വാഹനങ്ങള്‍ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. വാദികളില്‍ വാഹനങ്ങള്‍ ഇറക്കാതിരിക്കാന്‍ പലയിടത്തും പൊലീസിന്‍െറ ശക്തമായ നിരീക്ഷണം ഉണ്ടായിരുന്നു.  |
ബാര്‍ കോഴക്കേസ്: വി.എസും ജോര്‍ജും മാണിയെ വിടില്ല Posted: 12 Jun 2015 08:28 PM PDT തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ, മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് വ്യവഹാരങ്ങളിലേക്ക് നീങ്ങുന്നു. മാണിക്കെതിരെ കുറ്റപത്രം നല്‍കിയാല്‍ നിലനില്‍ക്കില്ളെന്ന നിയമോപദേശം അംഗീകരിച്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്തിമറിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതോടെ കേസ് അവസാനഘട്ടത്തിലേക്ക് കടന്നു. എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ഉടന്‍ കോടതിക്ക് കൈമാറും. കേസ് കോടതിയിലത്തെിയാല്‍ നിയമപരമായി നേരിടുമെന്ന് പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കിക്കഴിഞ്ഞു. വി.എസിന്‍െറ നിലപാടിന് പിന്തുണയുമായി പി.സി. ജോര്‍ജ് എം.എല്‍.എയും ആരോപണങ്ങള്‍ക്ക് തുടക്കമിട്ട ബാറുടമ ബിജു രമേശും രംഗത്തുണ്ട്.അഡ്വ. സി.സി. അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശം രാഷ്ട്രീയപ്രേരിതമാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നുമായിരിക്കും വി.എസ് ആവശ്യപ്പെടുക. കോടതിയില്‍ ഉന്നയിച്ചേക്കാവുന്ന മറ്റു വാദങ്ങള്‍ ഇവയാണ്: കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളില്‍ പോലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്, അഴിമതിക്കേസുകളില്‍ സാധാരണ സാഹചര്യത്തെളിവുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ, വിജിലന്‍സ് നടത്തുന്ന സ്റ്റിങ് ഓപറേഷനുകളില്‍ മാത്രമാണ് തൊണ്ടി കൈയോടെ പിടിക്കപ്പെടാറുള്ളത്, ഇല്ലാത്ത കേസുകളില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാകും നടപടിക്രമങ്ങള്‍ മുന്നോട്ട് പോകുക. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കേസ് ഉദാഹരണം. ക്വിക് വെരിഫിക്കേഷന്‍ വേളയില്‍, 15 ഓളം ബാറുടമകള്‍ മാണിക്ക് പണം നല്‍കിയെന്ന് പറഞ്ഞിട്ടുണ്ട്. ഇത് കോടതിയില്‍ അംഗീകരിക്കാനാകില്ളെങ്കിലും വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നതാണ്. എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തുമ്പോഴും മാണി മന്ത്രി സ്ഥാനത്ത് തുടര്‍ന്നു. മാണി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ സഹായവും സേവനവും കൈപ്പറ്റുന്ന കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന ബാറുടമകള്‍ അദ്ദേഹത്തിനെതിരെ എങ്ങനെ മൊഴി നല്‍കും. മാണി രാജി വെച്ചൊഴിയാത്തതിനാല്‍ ബാറുടമകള്‍ക്ക് നിര്‍ഭയം മൊഴി നല്‍കാനായില്ല. വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിക്കുന്ന അന്തിമറിപ്പോര്‍ട്ട് തള്ളാനും അംഗീകരിക്കാനുമുള്ള അധികാരം വിജിലന്‍സ് കോടതിക്കുണ്ട്. എസ്.പിയുടെ നിഗമനങ്ങള്‍ ശരിയാണെന്ന വിലയിരുത്തല്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍, കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാം. സാക്ഷികളെ കോടതിയില്‍ വിളിച്ചുവരുത്തുകയും ചെയ്യാം.  |
കണ്‍സ്യൂമര്‍ ഫെഡ്: 15 കോടിയുടെ പണി; 30 കോടിയുടെ അഴിമതി Posted: 12 Jun 2015 08:20 PM PDT തിരുവനന്തപുരം: പലവ്യഞ്ജന-മദ്യ ഇടപാടില്‍ 60 കോടിയുടെ ക്രമക്കേട് കണ്ടത്തെിയ കണ്‍സ്യൂമര്‍ ഫെഡില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നടന്നത് 30 കോടിയുടെ അഴിമതി. ആസ്ഥാന ഓഫിസ് മുതല്‍ നന്മ സ്റ്റോറുകളില്‍ വരെ നടത്തിയ മോടിപിടിപ്പിക്കല്‍ അടക്കം പ്രവൃത്തികള്‍ക്ക് ചെലവഴിച്ചത് 45 കോടിയാണ്. എന്നാല്‍ 15 കോടിയുടെ പണികള്‍ മാത്രം നടത്തി 30 കോടി ഉന്നതര്‍ അടിച്ചെടുക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് സ്പെഷല്‍ പ്രോജക്ട് വിഭാഗത്തിലെ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കാന്‍ എം.ഡി ടോമിന്‍ തച്ചങ്കരി നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുകള്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും മുന്‍ എം.ഡി ഡോ. റിജി ജി. നായരുടെയും ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി കെ. അജിത്കുമാറിന്‍െറയും അറിവോടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അജിത്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം പൊലീസ് വിജിലന്‍സിനെ ഏല്‍പിക്കണമെന്ന ശിപാര്‍ശയുമുണ്ട്. 1852 ഫയലുകളില്‍ 50 എണ്ണം പരിശോധിച്ചപ്പോഴാണ് ചെലവഴിച്ചതിന്‍െറ ഇരട്ടി വെട്ടിച്ചത് കണ്ടത്തെിയത്. ക്രമക്കേടുകളെക്കുറിച്ച മാധ്യമ വാര്‍ത്തകളത്തെുടര്‍ന്ന് ‘ഓപറേഷന്‍ അന്നപൂര്‍ണ’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡിലാണ് 60 കോടിയുടെ ക്രമക്കേടുകള്‍ വ്യക്തമായത്. ഇതിനെ തുടര്‍ന്ന് എം.ഡിയായിരുന്ന റിജി ജി. നായരെ സസ്പെന്‍ഡ് ചെയ്യാന്‍ മൂന്നുതവണ വിജിലന്‍സ് ശിപാര്‍ശ ചെയ്തു. എന്നാല്‍, പുതിയ നിയമനമടക്കം നല്‍കി സര്‍ക്കാറും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. ഒടുവില്‍ സ്വയം വിരമിക്കലിന് അവസരമൊരുക്കിയാണ് സസ്പെന്‍ഷന്‍ തീരുമാനം കൈക്കൊണ്ടത്. നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായിരുന്ന അജിത്കുമാറിന് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ചുമതല നല്‍കി റിജി ജി. നായര്‍ 2008ല്‍ ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്‍െറ ചുമതലയിലായിരുന്നു സഹകരണ വകുപ്പിന്‍െറ അനുമതി വാങ്ങാതെയുള്ള എല്ലാ നിര്‍മാണങ്ങളും. ആവശ്യമില്ലാത്ത പണികളാണ് ഏറെയും നടത്തിയത്. മേല്‍വിലാസങ്ങളും ക്വട്ടേഷനുകളും വ്യാജമായി നിര്‍മിച്ച് താല്‍പര്യമുള്ളവര്‍ക്കു മാത്രം നിര്‍മാണ കരാര്‍ നല്‍കി. പരിശോധനയുടെ ഫലമായി കത്തയച്ചപ്പോള്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ച സ്ഥാപനങ്ങള്‍ നിലവിലില്ളെന്നായിരുന്നു തപാല്‍ വകുപ്പിന്‍െറ മറുപടി. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തപ്പോഴും കരാറുകാര്‍ക്ക് തുക നല്‍കുന്നതില്‍ അധികൃതര്‍ മുടക്കം വരുത്തിയില്ല. കൊല്ലം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിച്ച ശേഷം ഒരുദിവസം പോലും ഉപയോഗിക്കാതെ തിരിച്ചുകൊടുത്ത സംഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്.  |
ആന്ധ്രപ്രദേശില്‍ വാന്‍ മറിഞ്ഞ് 22 പേര്‍ മരിച്ചു Posted: 12 Jun 2015 08:09 PM PDT ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രാജമുന്ധ്രിയില്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുപ്പതിയില്‍ നിന്ന് വരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. ഗോാദാവരി നദിയിലെ ദേവലെശ്വരം തടയണയക്ക് മുകളില്‍ നിന്നാണ് വാന്‍ പുഴയിലേക്ക് മറിഞ്ഞത്. എട്ട് സ്ത്രീകളും ആറു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാ യാത്രാക്കാരും വിശാഖപട്ടണത്തില്‍ നിന്നുള്ളവരാണ്. മൃതദേഹങ്ങള്‍ രാജമുന്ദ്രിയിലെ ആസ്പത്രയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  |
മെക്സിക്കോയെ തളച്ചിട്ട് ബൊളീവിയ Posted: 12 Jun 2015 07:48 PM PDT ബിന ഡെല്‍ മാര്‍: കോപഅമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ കരുത്തരായ മെക്സിക്കോയെ ബൊളീവിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇതോടെ ഇരുടീമിനും ഓരോ പോയിന്‍റ് വീതം ലഭിച്ചു. മത്സരത്തില്‍ പലതവണ മെക്സിക്കോയെ വിറപ്പിക്കാന്‍ ബൊളീവിയക്കായി.ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളുണ്ടായിരുന്നുവെങ്കിലും പാഴാക്കുകയായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തിയാണ് മെക്സിക്കോ ഇറക്കിയത്. മെക്സിക്കോ ഡിഫന്‍ഡര്‍ റാഫേല്‍ മാര്‍ക്വിസ് പരിക്കുമൂലം രണ്ടാം പകുതിയോടെ കളിയില്‍ നിന്നും വിട്ടു നിന്നു. ജൂണ്‍ പതിനഞ്ചിന് ഇക്വഡോറുമായാണ് ബൊളീവിയയുടെ അടുത്ത മത്സരം. ഇന്നത്തെ മല്‍സരങ്ങളില്‍ അര്‍ജന്‍റീന പാരഗ്വായെയും യുറഗ്വായ് ജമൈക്കയെയും നേരിടും.  |
ലുധിയാനയില്‍ അമോണിയ വാതകം ശ്വസിച്ച് ആറു പേര്‍ മരിച്ചു; 100 പേര്‍ ആശുപത്രിയില്‍ Posted: 12 Jun 2015 07:34 PM PDT ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ അമോണിയ ഗ്യാസ് ടാങ്കര്‍ വാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ വാതകം ശ്വസിച്ച് അവശനിലയിലാണ്. ലുധിയാനയില്‍ നിന്നു 25 കിലോ മീറ്റര്‍ അകലെ ദ്രോഹ ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ആറു പേര്‍ മരിച്ചതായി ദ്രോഹ പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നൂറോളം പേര്‍ക്ക് ശ്വാസതടസമുണ്ടായതായും പൊലീസ് അറിയിച്ചു. ദുരന്തത്തിനിരയായവരെ ദ്രോഹയിലെയും ലുധിയാനയിലെയും ഖന്നയിലെയും വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാതക ചോര്‍ച്ചയുണ്ടായതോടെ ജനങ്ങള്‍ ഭയപ്പെട്ട് വീടിനു പുറത്തിറങ്ങി. ഗുജറാത്ത് രജിസ്ട്രേഷനുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.  |
ഓപറേഷന്‍ സുലൈമാനി: ഉദ്ഘാടനം നാളെ Posted: 12 Jun 2015 07:30 PM PDT കോഴിക്കോട്: അതിഥികളെ സീകരിക്കാന്‍ സന്തോഷത്തോടെ മുന്നോട്ടുവരുന്ന കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ വിശക്കുന്നവന്‍െറ വികാരം മാനിക്കാന്‍ പുതിയ പദ്ധതി. നഗരത്തിലെ വിശക്കുന്നവര്‍ക്ക് അഭിമാനം പണയം വെക്കാതെ സൗജന്യഭക്ഷണം ലഭിക്കാന്‍ സംവിധാനമൊരുക്കുന്ന വിശപ്പില്ലാ നഗരം പദ്ധതിയായ ‘ഓപറേഷന്‍ സുലൈമാനി’ക്ക് ഞായറാഴ്ച തുടക്കമാവും. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനും (കെ.എച്ച്.ആര്‍.എ) സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ സിനിമാ സംവിധായിക അഞ്ജലി മേനോന്‍ മുഖ്യാതിഥിയാവും. ചില ഹോട്ടലുകള്‍ സൗജന്യഭക്ഷണം നല്‍കുന്നുണ്ടെങ്കിലും ഏറെനേരം ക്യൂനിന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ നാണംകെട്ടുമാണ് പലപ്പോഴും ആവശ്യക്കാര്‍ക്ക് അത് ലഭിക്കുന്നത്. അതിനുപുറമെ മദ്യപാനികളും മറ്റും സ്ഥിരമായി സൗജന്യഭക്ഷണം കഴിക്കുന്നതിനാല്‍ യഥാര്‍ഥ അവകാശികള്‍ക്ക് അത് ലഭിക്കാതെ വരുകയും ചെയ്യുന്നു. വിശപ്പിന്‍െറ കാഠിന്യം അസഹ്യമാണെങ്കിലും ആത്മാഭിമാനം കാരണം അത് ഉള്ളിലൊതുക്കിക്കഴിയുന്നവരും നഗരത്തില്‍ കുറവല്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ജില്ലാ കലക്ടര്‍ ഹോട്ടല്‍ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ഭക്ഷണപ്പൊതി കളഞ്ഞുപോവുന്ന കുട്ടികള്‍ മുതല്‍ ദാരിദ്ര്യവും അനാരോഗ്യവും കാരണം പട്ടിണികിടക്കാന്‍ വിധിക്കപ്പെട്ടവര്‍ വരെയുള്ളവര്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.  |
കാലിക്കറ്റ് വി.സിയുടെ കാലാവധി തീരുന്നു; പുതിയ നിയമനത്തിന് നടപടി തുടങ്ങി Posted: 12 Jun 2015 07:16 PM PDT കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലാവധി അവസാനിക്കുന്നു. ആഗസ്റ്റ് 11ന് സ്ഥാനമൊഴിയുന്ന വി.സിയുടെ ഒഴിവിലേക്ക് പുതിയയാളെ കണ്ടത്തെുന്നതിന് ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസ് നടപടി തുടങ്ങി. വി.സിയെ കണ്ടത്തെുന്നതിനുള്ള മൂന്നംഗ പാനലിലെ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ച് ചാന്‍സലര്‍ സര്‍വകലാശാലക്ക് കത്തയച്ചു. കത്ത് ലഭിച്ചതോടെ പ്രത്യേക സെനറ്റ് യോഗം വിളിക്കാന്‍ സര്‍വകലാശാല നടപടി തുടങ്ങി. മൂന്നംഗ പാനല്‍ രൂപവത്കരിക്കുന്നതിനു മുന്നോടിയായാണ് ചാന്‍സലര്‍ കത്തയച്ചത്. ചാന്‍സലര്‍, യു.ജി.സി, സെനറ്റ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സെര്‍ച് കമ്മിറ്റി. ഇവര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ തള്ളാനും കൊള്ളാനുമുള്ള അധികാരം ചാന്‍സലര്‍ക്കുണ്ട്. കാര്‍ഷിക സര്‍വകലാശാല പ്രഫസറായിരിക്കെ, 2011 ആഗസ്റ്റ് 12നാണ് ഡോ. എം. അബ്ദുസ്സലാം കാലിക്കറ്റ് വി.സിയായി എത്തുന്നത്. വി.സി സ്ഥാനത്തേക്ക് യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യത തേടിയാണ് മുസ്ലിം ലീഗ് ഇദ്ദേഹത്തെ കണ്ടത്തെിയത്. എന്നാല്‍, വി.സിയായതോടെ മുസ്ലിം ലീഗുമായി ഇടയുന്നതാണ് കണ്ടത്. സിന്‍ഡിക്കേറ്റിലെ ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവര്‍ ഒന്നടങ്കം വി.സിക്കെതിരെ നിലകൊണ്ടു. സിന്‍ഡിക്കേറ്റിനോട് ആലോചിക്കാതെ വി.സി സ്വന്തംനിലക്ക് തീരുമാനമെടുക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. സിന്‍ഡിക്കേറ്റിലെ തര്‍ക്കം സര്‍വകലാശാലാഭരണം പ്രതിസന്ധിയിലാക്കിയതോടെ ഒരുവേള മാറ്റാനും നീക്കമുണ്ടായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പിനുശേഷമാണ് സിന്‍ഡിക്കേറ്റ് യോഗങ്ങള്‍പോലും നേരാംവിധം നടന്നത്. മുസ്ലിം ലീഗ് അംഗമാവും കാലിക്കറ്റ് സെനറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക. ചാന്‍സലറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയുമത്തെും. ഇങ്ങനെ വരുമ്പോള്‍, സര്‍ക്കാര്‍ ഉദ്ദേശിക്കുന്നയാളാണ് സാധാരണഗതിയില്‍ വി.സിയായി നിയമിക്കപ്പെടുക. അതേസമയം, വി.സി നിയമനത്തില്‍ ഗവര്‍ണര്‍ പി. സദാശിവം കൈക്കൊള്ളുന്ന നിലപാടാണ് നിര്‍ണായകം. ആരോഗ്യ സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാറിന്‍െറ മുന്‍ഗണനാപ്പട്ടിക തള്ളിയാണ് നിയമനം നടത്തിയത്. പ്രോ-വി.സിയുടെ നിയമനം സര്‍ക്കാര്‍ അറിഞ്ഞതുമില്ല.  |
പൊലീസ് മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിച്ചു –ഹുബ്ബള്ളി കേസിലെ ഇര Posted: 12 Jun 2015 07:07 PM PDT ബംഗളൂരു: ഭീകരകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം കേസില്‍ മാപ്പുസാക്ഷിയാകാന്‍ പൊലീസ് നിര്‍ബന്ധിച്ചിരുന്നതായി ഹുബ്ബള്ളി ഗൂഢാലോചന കേസില്‍ കോടതി വെറുതെവിട്ട സയ്യിദ് സാദിഖ് സമീര്‍. അഡീഷനല്‍ പൊലീസ് കമീഷണര്‍ അലോക് കുമാറാണ് അറസ്റ്റിന് പിറകെ മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിച്ചത്. ഈ ആവശ്യവുമായി അദ്ദേഹം പലതവണ തന്നെ സമീപിച്ചെന്നും ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമീര്‍ ആരോപിച്ചു. ഹുബ്ബള്ളി ഗൂഢാലോചന കേസില്‍ 2008 ഫെബ്രുവരി 21 അര്‍ധരാത്രിയാണ് സമീറിനെ പൊലീസ് അറസ്റ്റുചെയ്തത്. കേസില്‍ അറസ്റ്റിലായ 17 പ്രതികളെയും ഏഴുവര്‍ഷത്തിന് ശേഷം ഏപ്രില്‍ 30ന് കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ അറസ്റ്റിലായി നാലുദിവസത്തിന് ശേഷമാണ് മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കിയത്. ഇതിനിടെ അലോക് കുമാര്‍ പലതവണ വിളിക്കുകയും മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സി.ഐ.ഡി ഓഫിസില്‍ വെച്ചും ഇതേ ആവശ്യം ഉന്നയിച്ചു. ഇത് നിരസിച്ചതോടെയാണ് ഗൂഢാലോചന കേസില്‍ തന്നെ ഉള്‍പെടുത്തിയത്. ഇതോടെ ജയനഗറിലെ തന്‍െറ കുടുംബത്തിനുമേല്‍ ഭീകരമുദ്ര ചാര്‍ത്തപ്പെട്ടു. അറസ്റ്റ് സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെ കഷ്ടപ്പാട് സഹിച്ചാണ് അവര്‍ കുഞ്ഞിനെ വളര്‍ത്തിയത്. 2011 ല്‍ ജാമ്യം ലഭിച്ചെങ്കിലും പഴയ ബിസിനസ് പുനരാരംഭിക്കാനായില്ല. നിരപരാധിത്വം തെളിഞ്ഞിട്ടും സുഹൃത്തുക്കളും ബന്ധുക്കളും പഴയപോലെ തന്നോട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ല, ഇതാണ് തടവറയേക്കാള്‍ വലിയ വേദനയെന്നും സമീര്‍ പറഞ്ഞു. നിരോധത്തിനുമുമ്പ് രണ്ടുവര്‍ഷം സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പൊലീസിനോട് വ്യക്തമാക്കിയതുമാണ്. എന്നാല്‍, തന്നെ അകാരണമായി വേട്ടയാടി. തന്‍െറ ജീവിതം തകര്‍ത്തതിന് പിന്നില്‍ അലോക് കുമാറാണ്. ഇനിയൊന്നും നഷ്ടപ്പെടാനില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു അറസ്റ്റ് ചെയ്ത പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമീര്‍ പറഞ്ഞു. ഈരാറ്റുപേട്ട സ്വദേശി ശിബിലി, സഹോദരന്‍ ശാദുലി, മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ്വി എന്നിവരെയും സമാന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരടക്കമുള്ള 17 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ബംഗളൂരു സ്ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് പിന്നിലും അലോക് കുമാറാണെന്ന് ആരോപണമുണ്ടായിരുന്നു. ആറുവര്‍ഷത്തിലേറെ ബംഗളൂരു അഡീഷനല്‍ കമീഷണറായിരുന്ന അലോക് കുമാര്‍ കര്‍ണാടകയിലെ ലോട്ടറി തട്ടിപ്പ് കേസില്‍ പിടിയിലായ പ്യാരി രാജനുമായി അടുപ്പമുണ്ടെന്ന് തെളിഞ്ഞതോടെ സസ്പെന്‍ഷനിലായിരുന്നു.  |
കത്തുന്ന ചൂടില്‍ തൊഴിലാളികള്‍ക്ക് തണല്‍ വിരിച്ച് റാക് ഐ.സി.എഫ് Posted: 12 Jun 2015 07:05 PM PDT റാസല്‍ഖൈമ: കത്തുന്ന ചൂടില്‍ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും മുന്‍കൈയില്‍ പുറം ജോലിക്കാര്‍ക്കിടയില്‍ റാസല്‍ഖൈമയില്‍ സൂര്യാഘാത ബോധവത്കരണ ശിബിരങ്ങള്‍ തുടരുന്നു. തൊഴില്‍-ആരോഗ്യ-പൊതുമരാമത്ത് മന്ത്രാലയങ്ങളുമായി സഹകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ റാസല്‍ഖൈമ ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം (റാക് ഐ.സി.എഫ്) പ്രവര്‍ത്തകര്‍ 2000ത്തോളം തൊഴിലാളികള്‍ക്ക് ആശ്വാസമത്തെിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. റാക് കോര്‍ണീഷ്, അല്‍ ജസീറ അല്‍ മര്‍ജാന്‍ ഐലന്‍റ് എന്നിവിടങ്ങളില്‍ റാക് പ്രോപ്പര്‍ട്ടീസിന്‍െറ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പുകളില്‍ ശീതള പാനീയങ്ങളും പഴവര്‍ഗങ്ങളും സൂര്യതാപ പ്രതിരോധത്തിന് സഹായിക്കുന്ന വസ്തുവകകളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ. അബ്ദുല്ല അഹമ്മദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി, തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ ശംസി, ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മെഹ്റ അല്‍ സിറായ്, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും വിവിധ മന്ത്രാലയം പ്രതിനിധികളും പങ്കെടുത്തു. റാക് ഐ.സി.എഫ് കമ്മിറ്റിയംഗങ്ങളായ ശ്രീധരന്‍ പ്രസാദ്, എ.കെ. സേതുനാഥ്, ടി.വി. അബ്ദുല്ല, ബേബി തങ്കച്ചന്‍, എ.എം.എം. നൂറുദ്ദീന്‍, അബ്ദുല്‍നാസര്‍, കമറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതേസമയം, ഈ മാസം 15 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള മധ്യാഹ്ന വിശ്രമം നിഷേധിക്കുന്ന കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. സൂര്യതാപമേല്‍ക്കുന്നത് തടയാന്‍ തൊപ്പി വെക്കുക, ധാരാളമായി വെള്ളം കുടിക്കുക, നാരങ്ങ വെള്ളം, മോര് എന്നിവയില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുക, ജോലിക്കിറങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ഭക്ഷണവും വെള്ളവും കഴിക്കുക, ക്ഷീണം അനുഭവപ്പെടുന്നവര്‍ അടിയന്തിര ശുശ്രൂഷകള്‍ക്ക് വിധേയമാകുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങുന്ന ലഘു ലേഖകളും അധികൃതര്‍ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്.  |
അടിയന്തരാവസ്ഥ ഇന്നലെ, ഇന്ന്, നാളെ Posted: 12 Jun 2015 07:00 PM PDT മൂന്നു പതിറ്റാണ്ടുമുമ്പ് 1985ല്‍, ഡല്‍ഹിയില്‍ ആദ്യമായി എത്തിയപ്പോള്‍ സമയംകളയാതെ ചെയ്ത ഒരു പത്രപ്രവര്‍ത്തക തീര്‍ഥയാത്ര തുര്‍ക്മാന്‍ ഗേറ്റ് പ്രദേശത്തേക്കായിരുന്നു. രാഷ്ട്രീയത്തിന്‍െറ പ്രാഥമിക പാഠങ്ങള്‍ പഠിച്ചുതുടങ്ങിയ പ്രീഡിഗ്രി വിദ്യാഭ്യാസകാലം മുതല്‍, അടിച്ചമര്‍ത്തലിന്‍െറയും ചെറുത്തുനില്‍പിന്‍െറയും ഒരുതരം പ്രാക്-പ്രതീകസ്ഥാനം ഈ സ്ഥലത്തിന് കൈവന്നിരുന്നു. സമകാലിക ഇന്ത്യയിലെ ദാരുണമായ ഒരു നാടോടിക്കഥ. ഡല്‍ഹിയിലെ ആദ്യ ദിവസങ്ങളില്‍ വഴികാട്ടിയായിരുന്ന-അക്ഷരാര്‍ഥത്തില്‍ സ്ഥലങ്ങളും വഴികളും പറഞ്ഞുതരുകയും വ്യത്യസ്തയിടങ്ങളിലെ പ്രാദേശിക സ്ഥിതിഗതികള്‍ വിവരിക്കുകയും ചെയ്തിരുന്ന വഴികാട്ടി-സഫ്ദര്‍ ഹശ്മിയോടൊപ്പമാണ് അന്ന് തുര്‍ക്മാന്‍ ഗേറ്റ് പ്രദേശത്തത്തെിയത്. നാടകത്തില്‍ തല്‍പരരും സഫ്ദറിന്‍െറ തെരുവുനാടക പ്രസ്ഥാനമായ ജനനാട്യമഞ്ചുമായി സഹകരിക്കുകയും ചെയ്തിരുന്ന സുലൈമാനും ഫക്രുദ്ദീനും അന്നേ നാല്‍പതുകളുടെ തുടക്കത്തില്‍ എത്തിയവരായിരുന്നു. 1976ലെ കഥ അവര്‍ക്ക് നല്ല ഓര്‍മയുണ്ടായിരുന്നു. 1975 ജൂണ്‍ 26ന് ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് സമാന്തരമെന്ന് തോന്നിച്ച രണ്ടു വ്യത്യസ്ത ട്രാക്കുകളില്‍ വികസിച്ച, പൗരാവകാശത്തിനുമേലുള്ള കടന്നാക്രമണമായിരുന്നു അത്. പാവപ്പെട്ടവരായ ആയിരക്കണക്കിന് മുസ്ലിംകള്‍ ചെറ്റക്കൂരകളുണ്ടാക്കി തിങ്ങിപ്പാര്‍ത്ത ചേരിയായിരുന്നു തുര്‍ക്മാന്‍ ഗേറ്റിന്‍െറ മുഖമുദ്ര. മുഗള്‍ സാമ്രാജ്യകാലത്ത് നിര്‍മിക്കപ്പെട്ട വാസ്തുശില്‍പഭംഗി നിറഞ്ഞ കവാടത്തെക്കാള്‍ പ്രാധാന്യം എഴുപതുകളില്‍ ആ ചേരി നേടിയെടുത്തിരുന്നു. അടിയന്തരാവസ്ഥയില്‍, ഇന്ദിര ഗാന്ധി ഇരുപതിന വികസനപരിപാടി പ്രഖ്യാപിക്കുകയും അതോടൊപ്പം ചേര്‍ക്കാന്‍ മകന്‍ സഞ്ജയ് ഗാന്ധി മറ്റൊരു അഞ്ചിന പരിപാടി ഇറക്കുകയും ചെയ്തതോടെയാണ് ആ ചേരിയും സമീപപ്രദേശങ്ങളും പ്രക്ഷുബ്ധാവസ്ഥയിലേക്ക് നീങ്ങുന്നത്. പ്രത്യേകിച്ചും സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടി നടപ്പാക്കാന്‍ സര്‍ക്കാറും ചില സര്‍ക്കാര്‍ ഇതര സോഷ്യലൈറ്റുകളും തീവ്രശ്രമം ആരംഭിച്ചതോടെ. ഗുളികരൂപത്തിലുള്ള അഞ്ചു ചെറിയ വാചകങ്ങളാണ് അഞ്ചിന പരിപാടിയെ കുറിച്ചിരുന്നത്. ‘ഓരോ ആളും മറ്റൊരാളെ പഠിപ്പിക്കുക, കുടുംബാസൂത്രണം ഉറപ്പുവരുത്തുക, മരങ്ങള്‍ നട്ട് പരിസ്ഥിതി നന്നാക്കുക, സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യുക, ജാതീയത അവസാനിപ്പിക്കുക.’ ലളിതമായ ഈ പരിപാടികള്‍ നടപ്പാക്കുന്നതോടെ ഇന്ത്യയും അതിലെ ജനങ്ങളും സമഗ്രവും സന്തുലിതവുമായ വികസനത്തിലേക്കത്തെും എന്നായിരുന്നു പ്രഖ്യാപനങ്ങള്‍. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും-കുടുംബാസൂത്രണവും മരം നട്ടുപിടിപ്പിക്കലും നടപ്പാക്കാന്‍ അന്ന് സഞ്ജയ് ഗാന്ധിയുടെ അടുത്ത ആള്‍ക്കാരായി അറിയപ്പെട്ട സോഷ്യലൈറ്റ് രുക്സാന സുല്‍ത്താനയും ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്‍ ജഗ്മോഹനും കച്ചകെട്ടിയിറങ്ങി (പില്‍ക്കാലത്ത് ജമ്മു-കശ്മീര്‍ ഗവര്‍ണറാവുകയും പലതവണ ഭാരതീയ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്ത അതേ ജഗ്മോഹന്‍തന്നെ). രുക്സാന സുല്‍ത്താന ഒരു സര്‍ക്കാര്‍ ഇതര സംഘടനയിലൂടെ സഞ്ജയ് ഗാന്ധിയുടെ കുടുംബാസൂത്രണ സങ്കല്‍പം ആ ചേരിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജഗ്മോഹനാകട്ടെ, ആ ചേരിതന്നെ നിരപ്പാക്കി വൃക്ഷലതാദികളാല്‍ സമ്പന്നമായ ഒരു ഉദ്യാനം വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയിലും. ബഹുഭൂരിപക്ഷം മുസ്ലിം വിശ്വാസികളായ ആ ചേരിപ്രദേശത്ത് രണ്ടു നീക്കങ്ങളും അസ്വാസ്ഥ്യമുണര്‍ത്തി. ചേരിയിടിച്ചാല്‍ എങ്ങോട്ടുപോകുമെന്ന അടിസ്ഥാന ജീവനപ്രശ്നം ഒരുവശത്ത്. പടച്ചവന്‍ സ്വാഭാവികമായി തരുന്നത് നമ്മളായി തടഞ്ഞുകളയാമോ എന്ന മതദാര്‍ശനികപ്രശ്നം മറുവശത്ത്. രണ്ടും ചേരിയിലാകെ വളര്‍ന്നുവരവെ രുക്സാന സുല്‍ത്താന ഒരു വമ്പന്‍ വിലപേശല്‍ ഇറക്കി. സഞ്ജയ് ഗാന്ധിയോട് പറഞ്ഞ് ചേരിനിര്‍മാര്‍ജനം നിര്‍ത്തിവെക്കാം. പക്ഷേ, തന്‍െറ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന വന്ധ്യംകരണ ക്യാമ്പിലേക്ക് ഒരാഴ്ചക്കുള്ളില്‍ 300 പേരെ ശസ്ത്രക്രിയക്കായി എത്തിക്കണം. ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ സുലൈമാന്‍െറയും ഫക്രുദ്ദീന്‍െറയും മാതാപിതാക്കന്മാരടങ്ങുന്ന ചേരിനിവാസികള്‍ രുക്സാന സുല്‍ത്താനയുടെ വിലപേശല്‍ തള്ളിക്കളഞ്ഞു. മറ്റൊരു ഒത്തുതീര്‍പ്പുനിര്‍ദേശവുമായി ജഗ്മോഹനെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു. തുര്‍ക്മാന്‍ ഗേറ്റിന് ഏതാണ്ട് 15 കിലോമീറ്ററകലെ വെല്‍ക്കം കോളനിയില്‍ പുതുതായി സര്‍ക്കാര്‍ നിര്‍മിക്കുന്ന പുനരധിവാസ ഫ്ളാറ്റുകളില്‍ ചിലവ തുര്‍ക്മാന്‍ ഗേറ്റ് നിവാസികള്‍ക്ക് അനുവദിക്കണം എന്നതായിരുന്നു ഒത്തുതീര്‍പ്പു നിര്‍ദേശം. ജഗ്മോഹന്‍ അതിനു നല്‍കിയ മറുപടി അടിയന്തരാവസ്ഥക്കാലത്തെ കര്‍ക്കശ നടപടികളോടുള്ള അദ്ദേഹത്തിന്‍െറ ഉറച്ച പ്രതിബദ്ധതയെയും പില്‍ക്കാലത്ത് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടുകളെയും ഒരുപോലെ എടുത്തുകാട്ടി. ‘ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മിനി പാകിസ്താന്‍ മറ്റൊരു സ്ഥലത്ത് പുന$സ്ഥാപിക്കാനാണ് ഈ ചേരി നിര്‍മാര്‍ജനം എന്നു കരുതിയോ? അത്തരം തമാശകള്‍ക്കൊന്നും ഈ അടിയന്തരാവസ്ഥക്കാല വികസനപരിപാടികളില്‍ സ്ഥാനമില്ലതന്നെ.’ ആ പ്രഖ്യാപനത്തോടെയാണ് തുര്‍ക്മാന്‍ ഗേറ്റിലെ ചേരികള്‍ ഇടിച്ചുനിരപ്പാക്കാന്‍ പൊലീസിന്‍െറയും സുരക്ഷാ സൈനികരുടെയും സന്നാഹങ്ങള്‍ മുന്നോട്ടുനീങ്ങിയത്. രണ്ടു തലങ്ങളില്‍ പ്രക്ഷുബ്ധരായിരുന്ന ചേരിനിവാസികള്‍ ആ സൈനികനീക്കത്തെ ചെറുത്തു. അതിനിടയില്‍ ആ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടിരുന്ന വന്ധ്യംകരണ ക്യാമ്പും തകര്‍ത്തു. അതോടെ, ജഗ്മോഹന്‍െറ മിനി പാകിസ്താന്‍ നിര്‍മാര്‍ജന പ്രഖ്യാപനം വര്‍ധിതവീര്യത്തോടെ നടപ്പാക്കപ്പെട്ടു. വെടിവെപ്പും മര്‍ദനവും ബുള്‍ഡോസറുകളുപയോഗിച്ച് കുടിലുകള്‍ ഇടിച്ചുനിരത്തലും. രണ്ടു ദിവസത്തോളം തുര്‍ക്മാന്‍ ഗേറ്റില്‍ ചോരപ്പുഴയൊഴുക്കി. ഒട്ടനേകം കുടിലുകളില്‍ ഇടിച്ചുവീഴ്ത്തപ്പെട്ട പുരുഷന്മാരെ സാക്ഷിനിര്‍ത്തി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. പ്രതിഷേധസ്വരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട മാധ്യമങ്ങളില്‍, എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും നിരോധിക്കപ്പെട്ട ആ രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയില്‍ തുര്‍ക്മാന്‍ ഗേറ്റിലെ നരനായാട്ടിനെ ആസ്പദമാക്കി നിയമനടപടികള്‍ ഒന്നുമുണ്ടായുമില്ല. 40 വര്‍ഷത്തിനിപ്പുറം മറ്റൊരു ജൂണ്‍ മാസത്തില്‍ സമാനമായ ഒരു രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയുടെ ചിഹ്നങ്ങള്‍ സവിശേഷമായ ചില വ്യത്യാസങ്ങളോടെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അരങ്ങേറുകയാണ്. ഡല്‍ഹിയില്‍നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെ ഹരിയാനയില്‍ സ്ഥിതിചെയ്യുന്ന ബല്ലഭ്ഗഢില്‍ മേയ് മാസത്തിന്‍െറ അവസാനം മുഴങ്ങിക്കേട്ട വാക്കുകള്‍ക്കും നടപ്പാക്കപ്പെട്ട ചെയ്തികള്‍ക്കും ഒരു തുര്‍ക്മാന്‍ ഗേറ്റ് ഛായയുണ്ട്. നൂറുകണക്കിന് മുസ്ലിംകളുടെ പലായനത്തില്‍ കലാശിച്ച നിരന്തരമായ ആക്രമണമാണ് ബല്ലഭ്ഗഢിലെ അടാലിഗ്രാമത്തില്‍ അരങ്ങേറിയത്. അവിടെയും ആക്രമണങ്ങള്‍ക്കുമുമ്പ് പരക്കെ പ്രചരിപ്പിക്കപ്പെട്ടത് ഈ ‘മിനി പാകിസ്താന്‍’ ഒഴിപ്പിക്കണമെന്നതായിരുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്തത് അടാലിയില്‍ പള്ളി നിര്‍മിക്കുന്നതിനെ എതിര്‍ത്ത ഭാരതീയ ജനതാപാര്‍ട്ടി അനുഭാവികളായ ജാട്ട്-ഹിന്ദു വിഭാഗത്തില്‍പെട്ടവരാണെങ്കിലും, അവരെ വ്യത്യസ്തങ്ങളായ രീതിയില്‍ സഹായിച്ചുകൊണ്ട് ഹരിയാന പൊലീസും നിലയുറപ്പിച്ചിരുന്നു. ഇന്ത്യയില്‍ മറ്റ് ഒരുപാട് ഇടങ്ങളിലെ വര്‍ഗീയ കലാപങ്ങളില്‍ കണ്ടതുപോലെ ഭൂരിപക്ഷസമുദായത്തിന്‍െറ ആക്രമണങ്ങള്‍ക്ക് തന്ത്രപരമായ ആക്കവും ബലവും സൗകര്യവും പ്രദാനം ചെയ്യുകയായിരുന്നു ഇവിടെയും പൊലീസ്. ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടര്‍ നയിക്കുന്ന ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ അടാലിയിലെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള നിയമനടപടികള്‍ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. എല്ലാറ്റിനുമുപരി മാധ്യമങ്ങളില്‍ അടാലിയിലെ കടന്നാക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ മിക്കവയും ഉപരിതല സ്പര്‍ശിയും വിശദാംശങ്ങളിലേക്ക് കടക്കാതെയുള്ളതുമായിരുന്നു. ‘അവര്‍ മുട്ടുമടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴയുകയാണ് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ ചെയ്തത്’ എന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍ തഴയപ്പെട്ട ബി.ജെ.പി നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനി പറയുകയുണ്ടായി. ബി.ജെ.പി സദസ്സുകളില്‍ ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെടുമായിരുന്ന അദ്വാനിയുടെ ഈ വാക്കുകള്‍ സമകാലിക മാധ്യമ അന്തരീക്ഷത്തില്‍ വ്യത്യസ്തമായ രീതികളില്‍ പ്രയോഗത്തില്‍ വരുകയാണ് എന്ന് അടാലിയിലെ കവറേജ് അടക്കമുള്ള കാര്യങ്ങള്‍ അടിവരയിടുന്നുണ്ട്. അദ്വാനിയുടെ വിലയിരുത്തല്‍ നടന്ന സമയത്ത് മാധ്യമരംഗത്ത് പത്രങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 21ാം നൂറ്റാണ്ടിലെ വന്‍ സാങ്കേതിക വിപ്ളവത്തിന്‍െറ അകമ്പടിയില്‍ മാധ്യമങ്ങള്‍ ടെലിവിഷനായും ഇന്‍റര്‍നെറ്റ് പോര്‍ട്ടലായും മൊബൈല്‍ ആപ്പായും ഒക്കെ പടര്‍ന്നു പന്തലിച്ചു വിരാജിക്കുന്നു. ഈ കുതിച്ചുചാട്ടത്തിനിടയിലും ഇഴയലിന്‍െറ സംസ്കാരം കൂടുതല്‍ പരപ്പിലും ആഴത്തിലും വികസിക്കുന്നതാണ് സമകാലിക മാധ്യമ യാഥാര്‍ഥ്യം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ മോഡറേറ്ററായിരുന്ന വന്‍കിട ടെലിവിഷന്‍ എഡിറ്റര്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സമ്മര്‍ദത്തെക്കുറിച്ചും അതിന് മാധ്യമ മുതലാളിമാരും എഡിറ്റര്‍മാരും വഴങ്ങുന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. അടിയന്തരാവസ്ഥ മണക്കുന്ന ഒരു കാലാവസ്ഥയും രാഷ്ട്രീയ സമ്മര്‍ദവുമാണ് ഇതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടാലിയിലെ കവറേജ് മാത്രമല്ല, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിലെ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറിനെ വ്യാജ ബിരുദ കേസില്‍ അറസ്റ്റ് ചെയ്ത രീതിയും അതിനോടുള്ള മാധ്യമ പ്രതികരണവുമൊക്കെ സമാനമായ സൂചനകള്‍ നല്‍കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, സെമിനാറില്‍ പരസ്യമായല്ല പ്രശസ്തനായ എഡിറ്റര്‍ ഇത് പറഞ്ഞത്. സെമിനാറിന്‍െറ പാര്‍ശ്വങ്ങളില്‍ സ്വകാര്യമായാണ്. എന്തുകൊണ്ട് ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അതും അടിയന്തരാവസ്ഥക്കാലത്തിന്‍െറ ഒരു നിദര്‍ശനം തന്നെയല്ളെ എന്നായിരുന്നു മറുചോദ്യം. അതെ, തുര്‍ക്മാന്‍ ഗേറ്റ് സംഭവത്തിന്‍െറ അലയൊലികള്‍ വ്യത്യസ്തമായ ഭാവങ്ങളില്‍, മാനങ്ങളില്‍, തിരിച്ചുവരുകയാണ്. സുലൈമാനും ഫക്രുദ്ദീനും തുര്‍ക്മാന്‍ ഗേറ്റില്‍നിന്ന് ദൂരെ എങ്ങോട്ടോ മാറിപ്പോയിരിക്കുന്നു. 12 വര്‍ഷം മുമ്പ് ആകസ്മികമായി കണ്ടുമുട്ടിയപ്പോള്‍ 1976ലെ ആ ദിവസങ്ങളില്‍ ഉയര്‍ന്ന നിലവിളികളും അലര്‍ച്ചകളും ആര്‍ത്തനാദവും ചെവികളില്‍ തുടര്‍ന്നും കേട്ടുകൊണ്ടേയിരിക്കുന്നു എന്ന് അവര്‍ പറഞ്ഞിരുന്നു. പുതിയകാലത്തെ സമഗ്രാധിപത്യ വാദികള്‍ മൂടുപടമിട്ട മുഷ്ടികളാലാണ് ഇടിച്ചുനിരപ്പാക്കുന്നത് എന്ന് സമകാലിക രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്ര വിശകലനരംഗത്ത് ശ്രദ്ധേയരായ പ്രഫ. സര്‍ സെര്‍ഗി ഗുര്യേവും ഡാനിയല്‍ ട്രേസ്മാനും ഈയിടെ ന്യൂയോര്‍ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അടിച്ചമര്‍ത്തലിന്‍െറ വഴി പിന്തുടരുകയും എന്നാല്‍, അതിനെ വിദഗ്ധമായി തമസ്കരിക്കുകയും ചെയ്യുക എന്നതാണ് ഈ മൂടുപട സമഗ്രാധിപത്യ വാദികളുടെ ഒരു മുഖ്യമുദ്ര. തുര്‍ക്മാന്‍ ഗേറ്റിന്‍െറ ചിഹ്നങ്ങള്‍ ഒരു തുടര്‍ച്ചയെന്നോണം വ്യത്യസ്ത സാമൂഹിക-സാംസ്കാരിക മേഖലകളില്‍ തെളിഞ്ഞുവന്നുകൊണ്ടേയിരിക്കുമ്പോള്‍ ഈ പുതിയ സമഗ്രാധിപത്യ അവതാരങ്ങളുടെ വിശേഷ സ്വഭാവങ്ങളും അവരിലൂടെ പ്രതിനിധാനം നേടുന്ന പ്രവണതകളും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥയുടെ ഇന്നിനെക്കുറിച്ചുള്ള വിലയിരുത്തലിന് അത് സഹായകമാകും; നാളെയുടെ ചൂണ്ടുപലകയുമാവും.  |
പ്രകോപനത്തിന്‍െറ ഭാഷ വിവേകത്തിന്‍േറതല്ല Posted: 12 Jun 2015 06:55 PM PDT വടക്കുകിഴക്കന്‍ മേഖലയില്‍ സൈ്വരജീവിതത്തിന് ഭീഷണിയായ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഒരു മിന്നല്‍ ഓപറേഷന്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്നതിലേക്ക് കൊണ്ടത്തെിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവരുടെ അനാവശ്യമായ വാചാടോപങ്ങളും വീരസ്യംപറച്ചിലുമാണെന്ന് നിഷ്പ്രയാസം പറയാനാകും. ജൂണ്‍ നാലിന് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍.എസ്.സി.എന്‍) എന്ന തീവ്രവാദി ഗ്രൂപ് ഡോഗ്ര റെജിമെന്‍റിലെ 18 സൈനികരെ മണിപ്പൂരില്‍ വധിച്ചതിന് പകരംവീട്ടാന്‍ ജൂണ്‍ ഒമ്പതിന് പുലര്‍ച്ചെ മണിപ്പൂര്‍-നാഗാലാന്‍ഡ് അതിര്‍ത്തിയില്‍, പശ്ചിമ മ്യാന്മറിന്‍െറ സാഗായിങ് ഡിവിഷനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് സൈനികരുടെ ഘാതകരായ യഥാര്‍ഥ തീവ്രവാദികളാണോ അതല്ല അവിടത്തെ ഗോത്രവര്‍ഗ വിഭാഗമാണോ തുടങ്ങിയ സംശയങ്ങള്‍ പല കേന്ദ്രങ്ങളും ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും വ്യക്തമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍, ഈ ഓപറേഷന്‍ മറ്റൊരു വശത്തൂടെ അനാവശ്യമായ ഒരു വിവാദത്തിലേക്ക് തെന്നിമാറി. മ്യാന്മറിന്‍െറ ഉള്‍പ്രദേശങ്ങളിലേക്ക് അതിക്രമിച്ചുകടന്നാണ് രണ്ടു തീവ്രവാദികേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതെന്ന നമ്മുടെ ഭാഗത്തുനിന്നുള്ള ചില അവകാശവാദങ്ങള്‍ ആ രാജ്യത്തെ പ്രകോപിപ്പിച്ചുവെന്ന് മാത്രമല്ല, ഇവ്വിഷയകമായി കേന്ദ്രമന്ത്രിമാരാടക്കമുള്ളവര്‍ നടത്തിയ ചില പ്രസ്താവനകള്‍ പാകിസ്താന്‍ ഏറ്റുപിടിച്ചത് അന്തരീക്ഷം പ്രക്ഷുബ്ധമാക്കുകയും ചെയ്തു. ഓപറേഷന്‍ നടന്നത് ഇന്ത്യന്‍മണ്ണിലാണെന്നും തങ്ങളുടെ രാജ്യത്തിന്‍െറ പരമാധികാരം ലംഘിക്കപ്പെട്ടില്ളെന്നും അതിനു തങ്ങള്‍ അനുവദിക്കില്ളെന്നും മ്യാന്മര്‍ സര്‍ക്കാര്‍ വിശദീകരിച്ചത് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണെന്നാണ് റിപ്പോര്‍ട്ട്. വിഷയം വിവാദമാക്കുന്നതിനോട് അവര്‍ക്ക് താല്‍പര്യമില്ല എന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. ഇതിനു മുമ്പും ഇന്ത്യ അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദികളെ നേരിട്ടിട്ടുണ്ട്. അത് ബന്ധപ്പെട്ട രാജ്യത്തിന്‍െറ അറിവോടും സഹകരണത്തോടെയുമാണ്. 2003ല്‍ അസം അതിര്‍ത്തിയില്‍ തീവ്രവാദ വിരുദ്ധ സൈനിക നടപടി പൂര്‍ത്തിയാക്കിയത് റോയല്‍ ഭൂട്ടാന്‍ ആര്‍മിയുടെയും ഭൂട്ടാന്‍ പൊലീസിന്‍െറയും സഹായത്തോടെയായിരുന്നു. 1995ല്‍ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ ) വിഘടനവാദികള്‍ക്കെതിരെ മിസോറം-മ്യാന്മര്‍ അതിര്‍ത്തിയില്‍ അടിച്ചമര്‍ത്തല്‍ നടപടി പൂര്‍ത്തിയാക്കിയത് മ്യാന്മര്‍ സൈന്യവുമായി യോജിച്ചായിരുന്നു. ഈ രണ്ടു സംഭവങ്ങളിലും ഇന്ത്യന്‍ പട്ടാളം അയല്‍രാജ്യത്തിന്‍െറ ഭൂപ്രദേശത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായി കാണാം. മാറിയ രാഷ്ട്രീയചുറ്റുപാടില്‍ അതിര്‍ത്തി കടന്നും സൈന്യം ആക്രമണങ്ങള്‍ നടത്തുമെന്നും ഇതു മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നുമുള്ള ബന്ധപ്പെട്ട മന്ത്രിമാരുടെ പ്രസ്താവനകളാണ് അത്യപൂര്‍വമായ വാക്പോരിലേക്കും വെല്ലുവിളിയിലേക്കും നീണ്ടത്. ഇന്ത്യക്കെതിരെ തീവ്രവാദിഗ്രൂപ്പുകള്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇത്തരം ശക്തികള്‍ക്ക് അഭയംനല്‍കുന്ന അയല്‍രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് മ്യാന്മറില്‍ കടന്നുചെന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്‍െറ ഓപറേഷനെന്നുമുള്ള വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്‍െറ പ്രസ്താവന അതിരുകടന്ന വീരസ്യത്തിന്‍െറയും അനവധാനതയുടേതുമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളില്‍നിന്ന് പ്രതികരണമുയര്‍ന്നിരുന്നു. ഇതുവരെ ഇന്ത്യ സ്വീകരിച്ചുപോന്ന സംയമനത്തിന്‍െറയും നയതന്ത്ര പക്വതയുടെയും ശൈലിയില്‍നിന്നുള്ള കാതലായ മാറ്റമായിപോലും ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍, അതിര്‍ത്തിക്കിപ്പുറത്തുനിന്ന് കേള്‍ക്കുന്ന ഇമ്മട്ടിലുള്ള പ്രകോപന സ്വരങ്ങളാണ് പാക് രാഷ്ട്രീയ-സൈനിക നേതൃത്വത്തിന് എക്കാലവും ഊര്‍ജവും ആവേശവും പകരുതെന്നും രാജ്യം അഭിമുഖീകരിക്കുന്ന സര്‍വവിധ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം പ്രസ്താവനകള്‍ ഉപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കാത്തവരല്ല മോദി സര്‍ക്കാറിലെ മന്ത്രിമാര്‍. റാത്തോഡിന്‍െറ പരാമര്‍ശം കേള്‍ക്കേണ്ട താമസം സൈനിക മേധാവിയും വിദേശകാര്യമന്ത്രിയുമൊക്കെ ശക്തമായ സ്വരത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താനും അതിര്‍ത്തികടന്നുള്ള ഏതു സാഹസികതയും നേരിടാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് താക്കീത് നല്‍കാനും രംഗത്തുവന്നു. നമ്മുടെ രാജ്യത്തിന്‍െറ പുതിയ പ്രതിരോധശൈലിയെ ഭയക്കുന്നവര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കയാണെന്ന് വകുപ്പ് മന്ത്രി മനോഹര്‍ പരീകര്‍ ഇതിനു മറുപടി നല്‍കിയപ്പോള്‍ മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് ഒരു പടി ചാടിക്കടന്നാണ് താന്‍ ഇവിടത്തെന്നെയുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിച്ചത്. തങ്ങളുടെ കൈയിലുള്ള ആണവായുധം ആഘോഷത്തിന് പൊട്ടിക്കാന്‍ കരുതിവെച്ചതല്ളെന്നും ആവശ്യമെങ്കില്‍ ഇന്ത്യക്കെതിരെ പരീക്ഷിക്കാന്‍ മടിക്കില്ളെന്നുംവരെ അദ്ദേഹം ആക്രോശിച്ചു. പ്രകോപനത്തിന്‍െറ ഭാഷയും ശൈലിയും ആരുടെ ഭാഗത്തുനിന്നായാലും അപലപനീയമാണ്. നയതന്ത്രരംഗം ആവശ്യപ്പെടുന്നത് സൂക്ഷ്മതയും ശതാവധാനതയുമാണ്. ധിക്കാരത്തിന്‍െറയും വീരസ്യത്തിന്‍െറയും ഭാഷ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പരീക്ഷിക്കരുത്. ഈ വിഷയത്തില്‍ ഇന്ത്യ എന്നും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം ദൃഢീകരിക്കാന്‍ ഉലകംചുറ്റുന്ന ഒരു പ്രധാനമന്ത്രി അമരത്തിരിക്കുമ്പോള്‍ എന്തിന് ഒരു അയല്‍രാജ്യത്തെ മാത്രം നിതാന്തശത്രുക്കളായി കണ്ട് അന്തരീക്ഷം തീക്ഷ്ണോഷ്മാവില്‍ നിലനിര്‍ത്തിപ്പോരണം. തങ്ങളുടെ രാജ്യം നേരിടുന്ന എണ്ണമറ്റ പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കുക മാത്രമാണ് പോംവഴിയെന്ന് വിശ്വസിക്കുന്ന പാക് രാഷ്ട്രീയ-പട്ടാള നേതൃത്വത്തിന് രക്ഷപ്പെടാന്‍ എന്തിനു നാം പഴുത് ഒരുക്കിക്കൊടുക്കണം?  |
തോമര്‍ ‘ആപ്പി’ല്‍നിന്ന് പുറത്താകും Posted: 12 Jun 2015 11:53 AM PDT Subtitle: വ്യാജ ബിരുദ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും നടപടി വേണമെന്ന് ന്യൂഡല്‍ഹി: ആരോപണമുയര്‍ന്നപ്പോഴും അറസ്റ്റിനു ശേഷവും പിന്തുണയുമായി ഒപ്പം നിന്ന ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി ജിതേന്ദ്രസിങ് തോമറിനെ കൈയൊഴിയുന്നു. വ്യാജ ബിരുദക്കേസില്‍ കൂടുതല്‍ തെളിവ് പുറത്തുവന്നതോടെ തോമറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമായി. പാര്‍ട്ടി ആഭ്യന്തര ലോക്പാല്‍ ഇക്കാര്യം അന്വേഷിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് അറിയിച്ചു. തോമര്‍ കേസ് സ്വന്തം നിലയില്‍ നടത്തട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി. തോമര്‍ കേസിലേതുപോലെ വ്യാജ ബിരുദ ആരോപണം നേരിടുന്ന കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്കും ബി.ജെ.പി എം.പി രമാശങ്കര്‍ ഖട്ടാറിയക്കുമെതിരെ ഡല്‍ഹി പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം കൊണ്ട് ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും ലഫ്.ഗവര്‍ണറെയും എതിര്‍ത്ത് മുന്നോട്ടുപോവുക എന്ന ശ്രമകരമായ ദൗത്യത്തിനിടെ വ്യാജ ബിരുദവിഷയം അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കും കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തോമറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, കെജ്രിവാളിനെ നേരില്‍ കണ്ട് തന്‍േറത് യഥാര്‍ഥ ബിരുദമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ തോമര്‍ വിജയിച്ചു. സര്‍വകലാശാലകള്‍ തോമറിന് എതിരായി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയപ്പോഴും മന്ത്രി വ്യാജനല്ളെന്ന നിലപാടിലായിരുന്നു പാര്‍ട്ടി. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യം തെളിയിക്കാനാകുന്നില്ല. നിയമ ബിരുദത്തെക്കുറിച്ചല്ല, ബി.എസ്സി ബിരുദത്തെക്കുറിച്ചാണ് പാര്‍ട്ടിക്ക് സംശയം. തോമറിനെ പുറത്താക്കുന്നത് മറ്റു പാര്‍ട്ടിയംഗങ്ങള്‍ക്കുള്ള മുന്നറിയിപ്പായും നേതൃത്വം കരുതുന്നു. തോമറിനെ കൂടാതെ, രണ്ട് ‘ആപ്’ എം.എല്‍.എമാര്‍ കൂടി വ്യാജ ബിരുദ ആരോപണം നേരിടുന്നുണ്ട്. ഡല്‍ഹി കണ്ടോണ്‍മെന്‍റില്‍നിന്നുള്ള എം.എല്‍.എ സുരേന്ദര്‍ സിങ് സിക്കിം സര്‍വകലാശാലയുടെ ബിരുദം വ്യാജമായി ഉണ്ടാക്കി എന്നാരോപിച്ച് വിവരാവകാശ നിയമപ്രകാരം ബി.ജെ.പി നേതാവ് കരണ്‍സിങ് അപേക്ഷ നല്‍കിയിരുന്നു. സുരേന്ദര്‍ സിങ് എന്നൊരാള്‍ ബിരുദകോഴ്സിന് രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്ന് സിക്കിം സര്‍വകലാശാല അസി. രജിസ്ട്രാര്‍ തന്‍െറ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയതായി കരണ്‍സിങ് പറഞ്ഞു. സുരേന്ദര്‍ സിങ് ആരോപണം നിഷേധിച്ചിരിക്കുകയാണ്. മറ്റൊരു എം.എല്‍.എയായ വിശേഷ് രവിക്കെതിരെയും ‘ആപ്പി’ല്‍നിന്ന് ഈയിടെ പുറത്താക്കപ്പെട്ട രാജേഷ് ഗാര്‍ഗ് സമാന ആരോപണമുന്നയിച്ചിരുന്നു.  |
40,000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവാഹമോചനക്കേസ് Posted: 12 Jun 2015 11:14 AM PDT മോസ്കോ: റഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള മുന്‍ ഉപ പ്രധാനമന്ത്രി വ്ളാദിമീര്‍ പൊട്ടാനിന് പുലിവാലായി ഭാര്യയുടെ വിവാഹമോചനക്കേസ്. രഹസ്യ കാമുകിയെ ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കാനാവാതെ വന്നതോടെയാണ് വിവാഹമോചനവും മൊത്തം സ്വത്തിന്‍െറ പകുതി നഷ്ടപരിഹാരവും തേടി ഭാര്യ നടാലിയ കോടതിയിലത്തെിയത്. ഫോര്‍ബ്സ് കണക്കുകള്‍ പ്രകാരം 2014ല്‍ 1270 കോടി ഡോളറാണ് (81,445 കോടി രൂപ) പൊട്ടാനിന്‍െറ ആസ്തി. ലോകചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചനക്കേസില്‍ ജൂലൈ ഒന്നിന് വിചാരണ തുടങ്ങും. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ അതിവേഗം തിടംവെച്ചുവളര്‍ന്ന വ്യവസായ സാമ്രാജ്യത്തിന്‍െറ ഉടമയായ പൊട്ടാനിന്‍ ബോറിസ് യെല്‍സിന്‍ സര്‍ക്കാറില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. ആഡംബര നൗകകളും സൗകര്യങ്ങളുടെ പറുദീസയായ ഭവനങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പൊട്ടാനിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്‍െറ കീഴിലെ ജീവനക്കാരിയുമായി പ്രണയത്തിലാകുന്നത്. കൊണ്ടുപിടിച്ച പ്രേമം അങ്ങാടിപ്പാട്ടായതോടെ വിവാഹമോചനം തേടി 2013ല്‍ തന്നെ പൊട്ടാനിന്‍ നടാലിയയെ സമീപിച്ചിരുന്നു. ഏകദേശം 300 കോടി രൂപ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. പ്രതിമാസം രണ്ടര ലക്ഷം ഡോളര്‍ അലവന്‍സ്, മോസ്കോ, ലണ്ടന്‍, ന്യൂയോര്‍ക് നഗരങ്ങളില്‍ ഭവനങ്ങള്‍ എന്നിവയും നല്‍കാമെന്നേറ്റെങ്കിലും ഭര്‍ത്താവ് ഒരുനാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അവര്‍ വഴങ്ങിയില്ല. രണ്ടുവര്‍ഷം കഴിഞ്ഞും മാറ്റങ്ങളില്ളെന്നായതോടെയാണ് കഴിഞ്ഞദിവസം 40,000 കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയിലത്തെിയത്. നീണ്ട 30 വര്‍ഷം ഒപ്പം കഴിഞ്ഞിട്ടും പുതിയ കാമുകിയത്തെിയതോടെ തന്നോടു മാത്രമല്ല, മൂന്നു കുട്ടികളോടും പൊട്ടാനിന്‍ ബന്ധം ഉപേക്ഷിച്ചതായി ഇവര്‍ കുറ്റപ്പെടുത്തുന്നു. കാതറീന്‍ എന്ന 39കാരിയില്‍ പൊട്ടാനിന് ഒരു കുഞ്ഞുണ്ട്. അതിനിടെ, ഫോര്‍ബ്സ് കണക്കുകളില്‍ പറയുന്ന 81,445 കോടി രൂപയാകില്ല, പൊട്ടാനന്‍െറ ആസ്തിയെന്നും നടാലിയയുടെ അഭിഭാഷകന്‍ ആരോപിക്കുന്നു. ഇവ കണ്ടത്തെുക എളുപ്പമാകില്ളെന്നതും ശ്രദ്ധേയമാണ്.  |
വിജിലന്‍സ് സ്വതന്ത്രമാകണം ^ഹൈക്കോടതി Posted: 12 Jun 2015 11:10 AM PDT Subtitle: മാണിക്കെതിരായ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ വ്യാഴാഴ്ചവരെ സമയം കൊച്ചി: സി.ബി.ഐയെപോലെ വിജിലന്‍സിനും സ്വതന്ത്ര അധികാരമുണ്ടാകണമെന്ന് ഹൈകോടതി. അന്വേഷണം കാര്യക്ഷമമാകണമെന്നും അതിന് അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്ര അധികാരം പരമപ്രധാനമാണെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു. ബാര്‍ കോഴ സംബന്ധിച്ച അന്വേഷണത്തിന് ഹൈകോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു നിരീക്ഷണം. മന്ത്രിക്കെതിരായ അന്വേഷണമായതിനാല്‍ കാര്യക്ഷമമായി ചെയ്യാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ളെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ബി.എച്ച്. മന്‍സൂര്‍ ചൂണ്ടിക്കാട്ടി. സ്വയംഭരണ ഏജന്‍സിയായി വിജിലന്‍സ് മാറേണ്ടതുണ്ടെന്ന് കോടതി പരാമര്‍ശിച്ചു. ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ കഴിയും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിക്ക് കഴിയുമെന്നും കോടതി വിലയിരുത്തി. അതേസമയം, അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിഷ്പക്ഷവും ഇടപെടലുകളില്ലാത്തതുമായ അന്വേഷണമാണ് നടന്നതെന്നും സര്‍ക്കാറിനുവേണ്ടി സ്പെഷല്‍ ഗവ. പ്ളീഡര്‍ സുജിത് മാത്യു ജോസ് വ്യക്തമാക്കി. എന്നാല്‍, ഹരജിക്കാരന് കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ കേസില്‍ ഇടപെടാന്‍ അവകാശമില്ളെന്ന സര്‍ക്കാര്‍ വാദം കോടതി നിരസിച്ചു. അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനും വസ്തുതകള്‍ ഹാജരാക്കാനും ഹരജിക്കാരന് വ്യാഴാഴ്ചവരെ സാവകാശം അനുവദിച്ചു.  |
നികുതി തട്ടിപ്പ്: സ്പെയിന്‍ രാജാവ് സഹോദരിയുടെ രാജ്ഞിപട്ടം എടുത്തുകളഞ്ഞു Posted: 12 Jun 2015 11:08 AM PDT മഡ്രിഡ്: നികുതി തട്ടിപ്പ് നടത്തി രാജകുടുംബത്തെ അപമാനപ്പെടുത്തിയ സഹോദരിക്കെതിരെ സ്പെയിനില്‍ രാജാവിന്‍െറ അച്ചടക്കനടപടി. ബഹുമാനപുരസ്സരം നല്‍കിയിരുന്ന പാമ മയോര്‍ക്ക പ്രദേശത്തിന്‍െറ രാജ്ഞിപദവി എടുത്തുകളഞ്ഞതായി രാജാവ് ഫിലിപ് ആറാമന്‍ ഉത്തരവിറക്കി. ക്രിസ്റ്റിനയുടെ ഭര്‍ത്താവ് ഇനാക്കി ഉര്‍ദന്‍ഗെയിന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന നൂസ് എന്ന സന്ധദ്ധ സംഘടനക്ക് അനുവദിച്ച ഫണ്ടില്‍നിന്ന് 66 ലക്ഷം ഡോളര്‍ (42.30 കോടി രൂപ) തട്ടിപ്പ് നടത്തിയതില്‍ നടപടി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രിസ്റ്റിനയുടെ അറിവോടെയാണ് മുന്‍ ഒളിമ്പിക് ഹാന്‍ഡ്ബാള്‍ താരം കൂടിയായി ഉര്‍ദന്‍ഗെയിന്‍ നികുതി തട്ടിപ്പ് നടത്തിയതെന്നാണ് അനുമാനം. ക്രിസ്റ്റിനയുടെ വിചാരണ ഡിസംബറില്‍ നടക്കും. രാജകുടുംബത്തില്‍നിന്ന് കോടതി കയറുന്ന ആദ്യ അംഗമാണ് ക്രിസ്റ്റിന. എന്നാല്‍, രാജ്ഞിക്ക് തട്ടിപ്പില്‍ പങ്കില്ളെന്നും അവര്‍ ഭര്‍ത്താവിനെ വിശ്വസിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രിസ്റ്റിനയുടെ അഭിഭാഷകരുടെ വാദം. 1997ല്‍ ക്രിസ്റ്റിനയും ഉര്‍ദന്‍ഗെയിനും തമ്മിലുള്ള വിവാഹത്തിനുശേഷം പിതാവ് കിങ് ജോന്‍ കാര്‍ലോസ് ഇരുവരെയും പാമയിലെ രാജാവും രാജ്ഞിയുമായി പ്രഖ്യാപിക്കുകയായിരുന്നു.  |
No comments:
Post a Comment