അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു? Madhyamam News Feeds | ![]() |
- അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു?
- തെലങ്കാനയില്‍ കോഴ നല്‍കിയ ടി.ഡി.പി എം.എല്‍.എ അറസ്റ്റില്‍
- വിദേശികളുടെ സിം കാര്‍ഡുകള്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കും -സൗദി ടെലികോം
- സി.ബി.എസ്.ഇ വിജയശതമാനം കൂടിയപ്പോള്‍ വിമര്‍ശമില്ല^ അബ്ദുറബ്ബ്
- മൊബൈലില്‍ സംസാരിക്കവെ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു
- ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പല്‍ ‘ക്വാണ്ടം ഓഫ് ദി സീ’ മസ്കത്തില്‍
- അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം
- അധ്യയനമികവിന് നൂതന രീതികള്‍
- വിമര്‍ശിച്ചാല്‍ നിരോധിക്കും
- ഐ ലീഗില്‍ മോഹന്‍ ബഗാന് കിരീടം
- 27ാം തവണയും ബാഴ്‌സ തന്നെ രാജാക്കന്മാര്‍
- ഗോളടിയില്‍ റെക്കോഡുമായി ‘എം.എസ്.എന്‍’
- ലീഡ്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
- 9.99 സെക്കന്‍ഡ്; ഏഷ്യന്‍ റെക്കോഡുമായി ചൈനക്കാരന്‍ ബിങ്ടിയാന്
- അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് വെങ്കലം
- അനാ ഇവാനോവിച്ചും സെറീന വില്യംസും മുന്നോട്ട്
- മലയാളത്തിലേക്ക് ഇവര്‍ക്ക് പാലമില്ല
- അനശ്വരമല്ല; പാരിസിലെ പ്രണയപ്പൂട്ടുകള്‍ക്ക് അന്ത്യം
- ചരിത്രംകുറിച്ച് പസഫിക്കിനു കുറുകെ സോളാര്‍ ഇംപള്‍സ് യാത്ര തുടങ്ങി
- വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ് പ്രചാരണം
- യാത്രക്കാരിയോട് ഇസ്‌ലാമോഫോബിയ; യു.എസ് വിമാനക്കമ്പനിക്കെതിരെ പ്രതിഷേധം
- മലക്കം മറിഞ്ഞ് കേന്ദ്രം; സാഫ് ഗെയിംസ് കേരളത്തിന് നഷ്ടമായി
അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു? Posted: 31 May 2015 10:03 PM PDT Image: ![]() ലക്‌നൗ: അരുണ ഷാന്‍ബാഗിനെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ സോഹന്‍ ലാല്‍ ബര്‍ത്തയെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ പര്‍പ പഞ്ചായത്ത് ആലോചിക്കുന്നു. ഇക്കാര്യം തീരുമാനിക്കാനായി ഈയാഴ്ച പഞ്ചായത്ത് യോഗം ചേരും. മൂന്നു ദശാബ്ദത്തിലേറെയായി തങ്ങളോടൊപ്പം താമസിക്കുന്നയാളാണ് അരുണയുടെ ഘാതകന്‍ എന്ന് ഞെട്ടലോടു കൂടിയാണ് അറിഞ്ഞതെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗ്രാമമുഖ്യന്‍ പറയുന്നു. സോഹന്‍ലാല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്ത് പര്‍പ ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയതത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ എവിടെയാണെന്ന് ഇതുവരെ വിവരമൊന്നുമില്ലായിരുന്നു. 42 വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരുണ മെയ് 18ന് അന്തരിച്ചതോടെയാണ് സോഹന്‍ലാല്‍ വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഗ്രാമവാസിയായ ജോഗിന്ദര്‍ പറയുന്നു. "ഞാന്‍ പര്‍പയില്‍ ജനിച്ചു വളര്‍ന്നയാളാണ്, സോഹന്‍ലാലിനെ വര്‍ഷങ്ങളായി അറിയുമെങ്കിലും മറ്റൊരു ജാതിയില്‍ പെട്ടവനായതിനാല്‍ വലിയ ബന്ധങ്ങളൊന്നുമില്ല. സോഹന്‍ലാലിന്‍െറ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയാനിടയായത്. പര്‍പവാസികള്‍ പൊതുവെ സമാധാനപ്രിയരാണ്. എന്നാല്‍ സോഹന്‍ലാല്‍ മൂലം ഗ്രാമത്തിനുണ്ടായ കുപ്രശസ്തിയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണ്. പല ഗ്രാമവാസികളും അയാളെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്." |
തെലങ്കാനയില്‍ കോഴ നല്‍കിയ ടി.ഡി.പി എം.എല്‍.എ അറസ്റ്റില്‍ Posted: 31 May 2015 09:51 PM PDT Image: ![]() ഹൈദരാബാദ്: തെലങ്കാനയില്‍ 50 ലക്ഷം രൂപ കോഴ നല്‍കാന്‍ ശ്രമിച്ച തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. ടി.ഡി.പി എം.എല്‍.എ രേവന്ദ് റെഡ്ഢിയാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായത്. സ്റ്റീഫന്‍റെ സെക്കന്തരാബാദിലുള്ളവസതിയിലെ ത്തിയ എം.എല്‍.എയെയും കൂട്ടാളികളെയും പ്രത്യേക പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലത്തെിയത്. |
വിദേശികളുടെ സിം കാര്‍ഡുകള്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കും -സൗദി ടെലികോം Posted: 31 May 2015 09:36 PM PDT Image: ![]() റിയാദ്: സൗദിയില്‍ വിദേശികളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ അവരുടെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്ന് ടെലികോം അതോറിറ്റി വ്യക്തമാക്കി. ഉടമസ്ഥരില്ലാത്ത സിം കാര്‍ഡുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്. ഇഖാമക്ക് പകരം പാസ്പോര്‍ട്ടുമായി ബന്ധപ്പെടുത്തുന്നതോടെ സന്ദര്‍ശന, തീര്‍ഥാടന വിസയിലത്തെുന്നവര്‍ക്കും രേഖാമൂലം അനായാസം സിം കാര്‍ഡ് കരസ്ഥമാക്കാനാവും. കൂടാതെ വിദേശി സൗദി വിടുന്നതോടെ സിം കാര്‍ഡുകള്‍ റദ്ദാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. റജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ രാജ്യത്ത് വ്യാപിക്കുന്നത് സൗദിയുടെ സാമ്പത്തിക, സുരക്ഷ മേഖലക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവണതക്ക് അറുതിവരുത്താന്‍ മൊബൈല്‍ കമ്പനികളുമായി ടെലികോം അതോറിറ്റി ധാരണയായത്. നിയമാനുസൃതമല്ലാത്ത നടപടികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഇത്തരം സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് രാജ്യസുരക്ഷക്ക് പ്രയാസം സൃഷ്ടിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ നിര്‍ണിത സമയപരിധിക്കുള്ളില്‍ തങ്ങളുടെ കീഴിലുള്ള സിം കാര്‍ഡുകള്‍ നിയമാനുസൃതമാക്കി മാറ്റണമെന്ന് ടെലികോം, വിവരസാങ്കേതികവിദ്യ മന്ത്രി ഡോ. മുഹമ്മദ് അസ്സുവൈല്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു. അറിയപ്പെടാത്ത സിം കാര്‍ഡുകള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രാലയത്തിന് നിര്‍ബന്ധബുദ്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ കമ്പനിയും കാലപരിധി നിശ്ചയിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വകുപ്പുമന്ത്രിയുടെ നിര്‍ദേശം. മക്ക മേഖലയിലെ താഇഫില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി അനധികൃത സിം കാര്‍ഡുകള്‍ കണ്ടത്തെിയിരുന്നു. 40 പേരില്‍ നിന്നായി 29,000 സിം കാര്‍ഡുകള്‍ കണ്ടത്തെിയതായാണ് കണക്ക്. |
സി.ബി.എസ്.ഇ വിജയശതമാനം കൂടിയപ്പോള്‍ വിമര്‍ശമില്ല^ അബ്ദുറബ്ബ് Posted: 31 May 2015 09:30 PM PDT Image: ![]() കല്‍പറ്റ: സി.ബി.എസ്.ഇ പത്താംക്ളാസ് വിജയശതമാനം കൂടിയത് വിമര്‍ശിക്കാന്‍ ആരുമുണ്ടായില്ളെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. എസ്.എസ്.എല്‍.സിക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍ ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്. എസ്.എസ്.എല്‍.സിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയില്‍. സി.ബി.എസ്.ഇ സിലബസ് മികച്ചതും കേരള സിലബസ് പ്രശ്നമുള്ളതുമാണ് എന്ന കാഴ്ചപ്പാടാണുള്ളത്. വിമര്‍ശത്തിന്‍റെ യഥാര്‍ഥ ചേതോവികാരം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രവേശോല്‍സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട്ട് ഗവ. യു.പി സ്കൂളില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസവകുപ്പിലെ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാഠ്യപദ്ധതി പരിഷ്കരണം പോലെയുള്ള നേട്ടങ്ങളെ മാധ്യമങ്ങള്‍ മനപൂര്‍വ്വം കണ്ടില്ളെന്ന് നടിക്കുകയാണെന്നും അദ്ദഹേം കുറ്റപ്പെടുത്തി.
|
മൊബൈലില്‍ സംസാരിക്കവെ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു Posted: 31 May 2015 09:18 PM PDT Image: ![]() കുവൈത്ത് സിറ്റി: മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് കാല്‍തെറ്റി വീണ് മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മരുതേരി ഉക്കാര്‍കണ്ടി മുഹമ്മദാണ് (42) മരിച്ചത്. പരേതനായ മൊയ്തീന്‍െറയും കദിയയുടെയും മകനാണ്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെ മഹ്ബൂലയിലെ ഒരു കെട്ടിടത്തിലെ മുറിയില്‍ യോഗത്തില്‍ പങ്കെടുക്കവെ ഫോണ്‍ വന്നപ്പോള്‍ മൊബൈലുമായി പുറത്തേക്കിറങ്ങിയ മുഹമ്മദ് സംസാരത്തിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി താഴേക്കുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന മുഹമ്മദ് പിന്നീട് അത് വരുന്ന വ്യാഴാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നിഷാദ് (കുവൈത്ത്), സുമിന, ശര്‍ഫിന. |
ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പല്‍ ‘ക്വാണ്ടം ഓഫ് ദി സീ’ മസ്കത്തില്‍ Posted: 31 May 2015 08:56 PM PDT Image: ![]() മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പലായ ‘ക്വാണ്ടം ഓഫ് ദി സീ’ മത്രയിലത്തെി. 4900 യാത്രക്കാരും 1900 ജീവനക്കാരുമായി ന്യൂയോര്‍ക്കില്‍നിന്ന് ചൈനയിലേക്കുള്ള 53 ദിവസത്തെ ലോകപര്യടനത്തിനിടെയാണ് കപ്പല്‍ മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെിയത്. വില്‍സ്മാന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയും ഒമാന്‍ വിനോദസഞ്ചാര വകുപ്പും ചേര്‍ന്നാണ് കപ്പല്‍ മസ്കത്തിലത്തെിച്ചത്. കപ്പല്‍ ഇതാദ്യമായാണ് ഒമാനില്‍ എത്തുന്നത്. ആഡംബരത്തിന്‍െറ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന കപ്പലില്‍ 16 ഡെക്കുകളാണുള്ളത്. റോയല്‍ കരീബിയന്‍ ഇന്‍റര്‍നാഷനലിന്‍െറ ഉടമസ്ഥതയിലുള്ള ആദ്യ സ്മാര്‍ട്ട്ഷിപ് ‘ക്വാണ്ടം ഓഫ് ദി സീ’ക്ക് 1141 അടി നീളവും 136 അടി വീതിയുമുണ്ട്. വിസ്മയങ്ങള്‍ നിറഞ്ഞ കപ്പലിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം 300 അടി ഉയരത്തില്‍നിന്ന് കടല്‍കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന നോര്‍ത് സ്റ്റാര്‍ ആണ്. 135 അടി നീളമുള്ള ക്രെയിനിന്‍െറ അറ്റത്ത് ഘടിപ്പിച്ച ഗ്ളാസ് കൂടില്‍ 14 പേര്‍ക്ക് നില്‍ക്കാം. 360 ഡിഗ്രി ചുറ്റളവിലുള്ള കാഴ്ചകളാണ് നോര്‍ത് സ്റ്റാര്‍ ഒരുക്കുക. ബയോണിക് ബാര്‍ ആണ് മറ്റൊരു വിശേഷം. ഇവിടെ യന്ത്രക്കൈകളാണ് പാനീയം യാത്രക്കാര്‍ക്ക് തയാറാക്കി നല്‍കുന്നത്. ആകാശച്ചാട്ടത്തിന്‍െറ അനുഭവം നല്‍കുന്ന സ്കൈ ഡൈവിങ് സിമുലേറ്റര്‍ നല്‍കുക വിസ്മയാനുഭവമായിരിക്കും. ലോകത്തില്‍ സ്കൈ ഡൈവിങ് സിമുലേറ്റര്‍ ഘടിപ്പിച്ച ഏക കപ്പലാണിത്. ഭക്ഷണ പ്രിയര്‍ക്കായി 18 റസ്റ്റാറന്‍റുകളാണ് ഇതിലുള്ളത്. ആര്‍.എഫ്.ഐ.ഡി ബാന്‍ഡുകള്‍ ഉപയോഗിച്ചാണ് ഭക്ഷണപാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും റൂമുകള്‍ തുറക്കുന്നതുമെല്ലാം. കളിക്കാനും കുളിക്കാനും വിനോദത്തിനുമായി മറ്റ് നിരവധി സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 2014 ആഗസ്റ്റിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ കപ്പല്‍ മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. 60ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള സഞ്ചാരികളില്‍ നല്ളൊരു ശതമാനവും വേനല്‍ചൂടിനെ പേടിച്ച് കപ്പലില്‍തന്നെ കഴിച്ചുകൂട്ടി. സമശീതോഷ്ണ രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് നാടുകാണാനിറങ്ങിയത്. വമ്പന്‍ കച്ചവടം പ്രതീക്ഷിച്ച യാത്രക്കാര്‍ നിരാശരായെങ്കിലും മത്രയില്‍ ചുറ്റിക്കറങ്ങിയവര്‍ ഒമാന്‍െറ പൈതൃക അടയാളങ്ങള്‍ അടങ്ങിയ സാധനങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങിയത്. കടുത്ത തണുപ്പ് രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ സണ്‍ബ്ളാക് ക്രീമും ലേപനങ്ങളും വാങ്ങാന്‍ കടകളില്‍ കയറിയിറങ്ങുന്നത് കാണാമായിരുന്നു. ഇത്രയും കനത്ത ചൂട് പ്രതീക്ഷിച്ചില്ളെന്നാണ് സ്കോട്ലന്‍ഡില്‍നിന്നുള്ള ദമ്പതിമാര്‍ പറഞ്ഞത്. കൊച്ചിയില്‍ ഇറങ്ങിയശേഷം മുംബൈവഴി നാട്ടിലേക്ക് തിരിക്കും. മൂന്നാഴ്ചത്തെ യാത്രക്കുള്ള ചെലവ് ഒരാള്‍ക്ക് രണ്ടായിരം ഡോളറാണെന്നും ഇവര്‍ പറഞ്ഞു. മലയാളികളോട് കൊച്ചിയെക്കുറിച്ചും അവിടത്തെ കാലാവസ്ഥയെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കുന്നവരെയും കാണാമായിരുന്നു. |
അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം Posted: 31 May 2015 08:00 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് വിദ്യാലയത്തിന്‍െറ പടി ചവിട്ടാന്‍ ആദ്യമായെത്തുന്നത്. ഒന്നാം ക്ളാസിലെ കുട്ടികളുള്‍പ്പെടെ ആകെ 36.5 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളില്‍ ഹാജരാകും. സ്കൂള്‍ പ്രവേശോത്സവത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ നടക്കും. കമ്പളക്കാട് സര്‍ക്കാര്‍ യു.പി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് സംസ്ഥാനതല പ്രവേശോത്സവം വയനാട്ടില്‍ നടക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. എന്നാല്‍ ഇവയുടെ അച്ചടി പകുതി പോലും പിന്നിട്ടിട്ടില്ല. ജൂണ്‍ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 200 അധ്യയന ദിനങ്ങളാണ് ഇത്തവണയുള്ളത്. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി. ഈ വര്‍ഷം മുതല്‍ എട്ട് പീരിയഡായിരിക്കും ക്ളാസ്. വെള്ളിയാഴ്ചകളില്‍ 9.30 മുതല്‍ 4.30 വരെയാണ് അധ്യയന സമയം. ഡിജിറ്റല്‍ പാഠപുസ്തകങ്ങളും പുതിയ അധ്യയന വര്‍ഷത്തിന്‍െറ പ്രത്യേകതയാണ്. ഒമ്പത്, പത്ത്, ഹയര്‍ സെകന്‍ഡറി ക്ളാസുകളിലാണ് ഐ.ടി അറ്റ് സ്കൂളിന്‍െറ സഹായത്തോടെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഒരുക്കുന്നത്. പാഠങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം ലഭിക്കും. രണ്ട് ജോഡി യൂണിഫോമാണ് സൗജന്യമായി ലഭിക്കുക. പട്ടികജാതി^പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍, ബി.പി.എല്‍ വിഭാഗം കുട്ടികള്‍ എന്നിവരും സൗജന്യ യൂണിഫോമിന് അര്‍ഹരാണ്. സര്‍ക്കാര്‍^എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. |
Posted: 31 May 2015 07:16 PM PDT Image: ![]() പുതിയ അധ്യയനവര്‍ഷത്തിന് തുടക്കംകുറിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 36.5 ലക്ഷം കുട്ടികളാണ് തിങ്കളാഴ്ച സ്കൂളുകളിലത്തെുക. അതില്‍തന്നെ മൂന്നുലക്ഷത്തില്‍പരം കുരുന്നുകള്‍ ഒന്നാംക്ളാസില്‍ പ്രവേശംതേടുന്നവരാണ്. അറിവിന്‍െറ അക്ഷയപാത്രം നുകരാനത്തെുന്ന ഈ കുഞ്ഞുങ്ങളെല്ലാം രാഷ്ട്രത്തിന്‍െറ ബൗദ്ധികസമ്പത്താണ്. ആദ്യമായി സ്കൂളിലത്തെുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ബാഗും കുടയും പുസ്തകങ്ങളും ബലൂണുകളും മധുരവുംനല്‍കി ഉത്സവാന്തരീക്ഷത്തിലായിരിക്കും സ്കൂളിലേക്ക് അവരെ സ്വാഗതംചെയ്യുക. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി സ്കൂളാണ് പ്രവേശനോത്സവത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്കൂളിലത്തെുന്ന ഓരോകുട്ടിക്കും പരമാവധി അറിവ് പകര്‍ന്നുകൊടുക്കാന്‍ കഴിയണം. അവരുടെ കഴിവുകള്‍ തേച്ചുമിനുക്കാനും പൂര്‍ണതയിലത്തെിക്കാനും അവസരമൊരുക്കുകയുംവേണം. ഇതിന് സഹായമായതരത്തില്‍ നമ്മുടെ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും മാറ്റിയെടുക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പദ്ധതികളും പരിഷ്കാരങ്ങളും ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങള്‍ക്ക് സ്വീകാര്യത ഏറിവരികയാണ്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായി. ഇത് ശുഭസൂചകമാണ്. പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും നടപ്പാക്കിവരുന്ന നൂതനവും ഗുണപരവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാലയാന്തരീക്ഷം മെച്ചപ്പെടാന്‍ ഇടയാക്കുന്നത്. എന്തെങ്കിലും പ്രധാനവിഷയത്തിന്‍െറ പേരില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ സമരംനടത്തി വിദ്യാലയങ്ങള്‍ സ്തംഭിപ്പിക്കാത്ത നാലുവര്‍ഷമാണ് കടന്നുപോയത്. നമ്മുടെ വിദ്യാഭ്യാസമേഖല വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത എന്നേ കൈവരിച്ചുകഴിഞ്ഞ നമ്മള്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണമേന്മ• വര്‍ധിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. വിദ്യാഭ്യാസവകുപ്പിന്‍െറ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രൈമറി തലം മുതല്‍ സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാല ഗവേഷണം തുടങ്ങിയ ഉന്നത വിദ്യാഭ്യാസമേഖലകളില്‍വരെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി. പഴയരീതികളില്‍നിന്ന് സ്കൂളുകളും പഠനരീതികളും മാറുകയാണ്. ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലമാണിനി വരാന്‍പോകുന്നത്. ഒമ്പത്, പത്ത് ക്ളാസുകളിലും പ്ളസ് ടു തലത്തിലും ഈവര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയനസമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പാഠപുസ്തകങ്ങള്‍ മാത്രമല്ല കമ്പ്യൂട്ടര്‍ ലാബും ലാപ്ടോപ്പുമെല്ലാം ഇനി പഠനോപാധികളായിമാറും. ഈ രീതിയിലേക്ക് മാറുന്നതോടെ അറിവിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ സാധ്യതകള്‍ വിപുലമാകും. ഏതൊരു വിഷയത്തിന്‍െറയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഥികളുടെ വിരല്‍തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്‍െറ പ്രാധാന്യം കുറയും. അധ്യാപകന്‍െറ റോള്‍ മാറും. ലോകം വളരെയേറെ മാറിക്കഴിഞ്ഞു. വിജ്ഞാനത്തിന്‍െറ കാര്യത്തില്‍ വിസ്ഫോടനമാണ് നടക്കുന്നത്. പണ്ട് നൂറ്റാണ്ടുകള്‍ വേണ്ടിവന്നിരുന്ന മാറ്റത്തിന് ഇന്ന് ഒരു ദശകം തികച്ചുവേണ്ടെന്നായി. ഈ മാറ്റത്തിനനുസരിച്ച് നമ്മുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം 1,3,5,7,പ്ളസ് വണ്‍ ക്ളാസുകളിലെ പാഠ്യവിഷയങ്ങള്‍ പരിഷ്കരിച്ചിരുന്നു. 2,4,6,8, പ്ളസ് ടു ക്ളാസുകളിലെ പുസ്തകങ്ങള്‍ ഇക്കൊല്ലം പരിഷ്കരിക്കും. അടുത്തവര്‍ഷം 9,10 ക്ളാസുകളില്‍ പുതിയപാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തും. എസ്.എസ്.എല്‍.സി എഴുത്തുപരീക്ഷക്കും തുടര്‍മൂല്യനിര്‍ണയത്തിനും ജയിക്കുന്നതിന് മിനിമം മാര്‍ക്ക് നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ നടപ്പാക്കും. അറിവുപകരുകമാത്രമല്ല വിദ്യാര്‍ഥിയുടെ സമഗ്ര വ്യക്തിത്വവികാസവും പുതിയ വിദ്യാഭ്യാസനയത്തിന്‍െറ ലക്ഷ്യമാണ്. ഭാഷ, ശാസ്ത്രം, കല, പ്രവൃത്തിപഠനം, ആരോഗ്യ, കായികപഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനികമേഖലയിലെ വിദ്യാര്‍ഥിയുടെ പ്രകടനം അധ്യാപകന്‍ വിലയിരുത്തി ഗ്രേഡ് നിര്‍ണയിക്കണം. ആറുമുതല്‍ 14 വയസ്സുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള സര്‍വശിക്ഷാ അഭിയാന്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഈപദ്ധതി സമ്പൂര്‍ണ സ്കൂള്‍ പ്രവേശം, കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന സാമൂഹികവും ലിംഗപരവുമായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കല്‍, പഠനഗുണനിലവാരം മെച്ചപ്പെടുത്തല്‍, മേന്മയേറിയ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ ശാക്തീകരണം, മെച്ചപ്പെട്ട വിദ്യാലയാന്തരീക്ഷം തുടങ്ങി വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി സാധ്യമാക്കുന്നു. അറുപതില്‍താഴെ മാത്രം കുട്ടികളുള്ള വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതിക്കുള്ള ഫോക്കസ് 15 പദ്ധതി, പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴില്‍പരിശീലനം, വ്യക്തിത്വ വികസന ക്യാമ്പുകള്‍, സാഹിത്യ ക്യാമ്പുകള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരാന്‍ സഹായിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാഭ്യാസം, ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന പരിശീലനം എന്നിവയെല്ലാം മികവുപകരാന്‍ സഹായിക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ ശിശുദിനത്തില്‍ തുടക്കമിട്ട ക്ളീന്‍ സ്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ മാതൃകാ വിദ്യാലയങ്ങളാക്കാനും നിലവാരമുള്ള വിദ്യാഭ്യാസം ഓരോകുട്ടിക്കും ഉറപ്പാക്കാനും സഹായിക്കും. സാങ്കേതിക വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ഈരംഗത്തെ ഉന്നതപഠനത്തിന്‍െറയും ഗവേഷണത്തിന്‍െറയും നിലവാരവും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ നിരന്തരശ്രമത്തിന്‍െറ ഫലമായി സംസ്ഥാനത്തിന് ഒരു ഐ.ഐ.ടി അനുവദിച്ചുകിട്ടിയത് വലിയൊരു നേട്ടമാണ്. പാലക്കാട് പുതശേരിയിലാണ് ഇത് സ്ഥാപിക്കുക. അവിടെ സൗകര്യങ്ങള്‍ ഒരുങ്ങുന്നതു വരെ കോഴിപ്പാറയിലെ അഹല്ല്യ എന്‍ജിനീയറിങ് കോളജിലായിരിക്കും ഐ.ഐ.ടി പ്രവര്‍ത്തിക്കുക. ഈ വര്‍ഷത്തെ ഐ.ഐ.ടി പ്രവേശപട്ടികയില്‍ പാലക്കാടും ഇടംപിടിച്ചിട്ടുണ്ട്. ലോകനിലവാരം പുലര്‍ത്തുന്ന ഐ.ഐ.ടിയുടെ സാന്നിധ്യം നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. |
Posted: 31 May 2015 07:06 PM PDT Image: ![]() രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മദ്രാസില്‍നിന്ന് (ഐ.ഐ.ടി-എം) പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ വഴികളെക്കുറിച്ച ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ്. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്ക്ള്‍ (എ.പി.എസ്.സി) എന്ന പേരില്‍ 2014 ഏപ്രില്‍ 14 മുതല്‍ ആ കാമ്പസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപന അധികൃതര്‍ ഉത്തരവിറക്കിയതാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഇറക്കി, രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ചു എന്നെല്ലാം ആരോപിച്ചുകൊണ്ട് മാനവ വിഭവശേഷി വകുപ്പിന് ലഭിച്ച അജ്ഞാത കത്തിനെ തുടര്‍ന്നാണ് ഐ.ഐ.ടി-എം അധികൃതര്‍ സംഘടനക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ദേശീയതലത്തിലും തമിഴ്നാട്ടിലുമുള്ള, ബി.ജെ.പി ഒഴികെയുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും നിരോധത്തെ അപലപിച്ചു രംഗത്തുവന്നുകഴിഞ്ഞു. നാഷനല്‍ കമീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ചെയര്‍മാന്‍ പി.എല്‍. പുനിയ നടപടിയില്‍ വിശദീകരണം ചോദിച്ച് ഐ.ഐ.ടി-എം അധികൃതര്‍ക്ക് നോട്ടീസും അയച്ചു. വിവിധ സംഘടനകള്‍ ശനിയാഴ്ച സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളിലും പ്രതിഷേധം പടര്‍ന്നുകഴിഞ്ഞു. വിവേകാനന്ദ സ്റ്റഡി സര്‍ക്ക്ള്‍, ധ്രുവ, വന്ദേമാതരം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ പല പേരുകളില്‍ സ്ഥാപനത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അവക്കൊന്നുമില്ലാത്ത നിരോധം തങ്ങള്‍ക്കു മാത്രം വരുന്നത് കേന്ദ്ര ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് നിലപാടിന്‍െറ ഭാഗമാണെന്നുമാണ് എ.പി.എസ്.സി ആരോപിക്കുന്നത്. എ.പി.എസ്.സിക്കു നേരെ നേരത്തേയും വിവേചനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സ്ഥാപനത്തിലെ ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് ആയ എം.എസ്. ശിവകുമാര്‍ സംഘടനയുടെ പേരില്‍നിന്ന് അംബേദ്കര്‍, പെരിയാര്‍ എന്നീ നാമങ്ങള്‍ മാറ്റണമെന്ന് 2014 ജൂണില്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. അത് സംഘടന നിരാകരിച്ചതിനെ തുടര്‍ന്ന് പല വഴിയില്‍ തസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്‍െറ പരിണാമമെന്ന നിലക്കാണ് സംഘടനയുടെ അംഗീകാരവും അതുവഴി പ്രവര്‍ത്തന സ്വാതന്ത്ര്യവും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് ഒൗദ്യോഗികമായി ഇറങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ, എ.പി.എസ്.സി ദലിത് വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ രൂപവത്കരിക്കപ്പെട്ട സംഘടനയാണ്. നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും അത്തരമൊരു സംഘടന വിമര്‍ശവിധേയമാക്കും എന്നുള്ളതും സ്വാഭാവികം. എന്നാല്‍, മോദിക്കും ആര്‍.എസ്.എസിനുമെതിരെയുള്ള വിമര്‍ശങ്ങളെല്ലാം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് ആര്‍.എസ്.എസുകാരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാണുന്നത്. എ.പി.എസ്.സിയെ ആറേഴു മാസം മുമ്പുതന്നെ നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രസ്താവിച്ചത്. ‘കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച സംഘടനയെ നിരോധിച്ചത് വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തുകൊണ്ടാണെ’ന്നാണ് തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഐ.ഐ.ടി-എം അധികൃതരുടെ നടപടിയും അതിനെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും നിലപാടും മുന്നില്‍വെച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം: ഒന്ന്, കേന്ദ്ര സര്‍ക്കാറിനെയും അതിലെ മന്ത്രിമാരെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണ്. രണ്ട്, കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ അവര്‍ നിരോധിക്കും. നമ്മുടെ രാഷ്ട്രീയ സംസ്കാരം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്‍െറ വ്യക്തമായ സൂചനയാണ് ഈ സംഭവം. എ.പി.എസ്.സി എന്നത് ഒരു സ്ഥാപനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു സംഘടനയാണ്. അത്തരമൊരു സംവിധാനത്തെപോലും ജനാധിപത്യപരമായ സഹിഷ്ണുതയോടെ കാണാന്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും കഴിയുന്നില്ല. നരേന്ദ്ര മോദി എന്ന വ്യക്തിയെ വലിയൊരു അതിമാനുഷനായി കൊണ്ടുനടക്കുന്നതാണ് സംഘ്പരിവാറിന്‍െറ സംസ്കാരം. പക്ഷേ, രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ അങ്ങനത്തെന്നെ കാണണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അത് വലിയ വങ്കത്തമാണ്. അതിമാനുഷ ആള്‍ദൈവങ്ങള്‍ പുരോഗമന ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്‍െറ വികാസത്തില്‍ വിശ്വസിക്കുന്ന സര്‍വ മനുഷ്യരും അശ്ളീലമായ വ്യക്തിപൂജകളെ വിമര്‍ശിക്കും. ചെറിയ വിമര്‍ശങ്ങളെയും കൊച്ചുകൊച്ചു ബദല്‍ കൂട്ടായ്മകളെയും പോലും ഭയക്കുന്ന അവസ്ഥയിലേക്ക് കേന്ദ്ര ഭരണകൂടം പോവുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്‍െറ ഭാവിയെക്കുറിച്ച അപകടകരമായ മുന്നറിവുകളാണ് നല്‍കുന്നത്. മുഴുവന്‍ പുരോഗമനവാദികളും വലിയ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭംതന്നെയാണിത്. |
Posted: 31 May 2015 12:39 PM PDT Image: ![]() ബംഗളൂരു: ഫൈനല്‍ മത്സരമായി മാറിയ സീസണിലെ അവസാന അങ്കത്തില്‍ ബംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് മോഹന്‍ ബഗാന് ഐ ലീഗ് കിരീടം. മൂന്നുതവണ ദേശീയ ഫുട്ബാള്‍ ലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍െറ ആദ്യ ഐ ലീഗ് കിരീടമാണിത്. ഒപ്പം ഇന്ത്യന്‍ ഫുട്ബാളിന്‍െറ തറവാടായ കൊല്‍ക്കത്തയിലേക്കുള്ള ആദ്യ കിരീടവരവും. ജയിച്ചാല്‍ ബംഗളൂരുവും സമനില പിടിച്ചാല്‍ ബഗാനും ജേതാക്കളാവുമെന്ന നിലയിലായിരുന്നു നിര്‍ണായക മത്സരത്തിന് കിക്കോഫ് കുറിച്ചത്. ആദ്യപകുതിയിലെ 40ാം മിനിറ്റില്‍ ജോണ്‍ ജോണ്‍സന്‍െറ ഗോളിലൂടെ ബംഗളൂരു ഗോള്‍ നേടി പിടിച്ചുനിന്നപ്പോള്‍ കിരീടം പൂന്തോട്ട നഗരി കടക്കില്ളെന്നായി. പ്രതിരോധത്തിലൂന്നി കളിച്ച ബംഗളൂരുവിന്‍െറ ലക്ഷ്യം എതിരാളികളെ തിരിച്ചടിപ്പിക്കില്ളെന്നായിരുന്നു. എന്നാല്‍, ഒരു പോയന്‍റ് അകലെ കിരീടമുറപ്പിച്ച കൊല്‍ക്കത്തക്കാര്‍ ഇരു വിങ്ങുകളിലൂടെയും ആക്രമണമായി. നിരന്തര മുന്നേറ്റങ്ങളുടെ ഫലമെന്നോണം 87ാം മിനിറ്റില്‍ ആതിഥേയ കാണികളെ നിശബ്ദരാക്കി ബഗാന്‍െറ സമനില ഗോള്‍ പിറന്നു. നൈജീരിയന്‍ താരം ബെല്ളോ റസാഖിലൂടെയായിരുന്നു കൊല്‍ക്കത്ത ടീമിന് കിരീടമത്തെിച്ച ഗോള്‍ പിറന്നത്. ഇതോടെ 20 കളിയില്‍ 49 പോയന്‍റുമായി ബഗാന്‍ ഒന്നും, 37 പോയന്‍റുമായി ബംഗളൂരു രണ്ടും സ്ഥാനത്തുമായി. |
27ാം തവണയും ബാഴ്‌സ തന്നെ രാജാക്കന്മാര്‍ Posted: 31 May 2015 12:35 PM PDT Image: ![]() നൂകാംപ്: ലാറ്റിനമേരിക്കന്‍ എന്‍ജിന്‍െറ കരുത്തില്‍ സ്പെയിനില്‍ ബാഴ്സലോണയുടെ ജൈത്രയാത്ര പൂര്‍ണം. ഇനി ലക്ഷ്യം, ബര്‍ലിനിലൂടെ യൂറോപ്യന്‍ പട്ടം. ലയണല്‍ മെസ്സിയെന്ന ഫുട്ബാള്‍ ജീനിയസിന്‍െറ പ്രതിഭയെ ലോകം വീണ്ടുമൊരിക്കല്‍ക്കൂടി നൂകാംപിലെ മണ്ണില്‍ അടുത്തറിഞ്ഞപ്പോള്‍ കിങ്സ് കപ്പില്‍ ബാഴ്സലോണയുടെ 27ാം മുത്തമായി. കലാശപ്പോരാട്ടത്തില്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ 3^1നായിരുന്നു ബാഴ്സയുടെ തകര്‍പ്പന്‍ ജയം. ഇതോടെ, കറ്റാലന്മാരുടെ സ്പാനിഷ് വിളവെടുപ്പ് നൂറുമേനിയോടെ പൂര്‍ണം. ആദ്യ മിനിറ്റ് മുതല്‍ ബാഴ്സലോണ പിടിമുറുക്കിയ മത്സരത്തിന്‍െറ 27ാം മിനിറ്റിലായിരുന്നു മെസ്സി മാജിക് പിറന്നത്. കാലില്‍ ഒരു പന്തുമായി നൃത്തംചെയ്യുന്ന കലാകാരനെപ്പോലെ വിസ്മയിപ്പിക്കുകയായിരുന്നു മെസ്സി. മധ്യവരയുടെ വലതുമൂലയില്‍നിന്ന് കുരുക്കിയ പന്തുമായി മെസ്സി കുതിപ്പ് തുടങ്ങുമ്പോള്‍ മുന്നില്‍ മൂന്ന് എതിര്‍ ഡിഫന്‍ഡര്‍മാര്‍. കണ്ണിമചിമ്മും വേഗം, മൂവരെയും കാഴ്ചക്കാരാക്കി കുതിച്ച അര്‍ജന്‍റീന താരത്തിനുമുന്നില്‍ വീണ്ടുമൊരു അത്ലറ്റിക് പ്രതിരോധം. ഇടതുകാലില്‍ ചിപ്പ്ചെയ്ത പന്തിനു പിന്നാലെ ഇടത്തോട്ടാഞ്ഞപ്പോള്‍ നാലാമത്തെ ഡിഫന്‍ഡര്‍ക്കും അടിതെറ്റി. പന്തിന്‍െറഗതി പിടിത്തംകിട്ടാതെ ബാഴ്സലോണ താരങ്ങളും നോക്കുകുത്തികളായി. ബാഴ്സയുടെ സീസണിലെ രണ്ടാം കിരീട നേട്ടത്തേക്കാള്‍ ഫുട്ബാള്‍ ലോകത്ത് ഞായറാഴ്ചത്തെ മുഖ്യ ചര്‍ച്ച ഈ ഗോളായിരുന്നു. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ച ആരാധകര്‍ ബാഴ്സക്കുവേണ്ടി മെസ്സി നേടിയ 410 ഗോളില്‍ ഏറ്റവും സുന്ദരമെന്നും മാര്‍ക്കിട്ടു. നാല് ഡിഫന്‍ഡര്‍മാരുടെ കത്രികപ്പൂട്ടിലും ഒതുങ്ങാത്ത മെസ്സിക്കു മുന്നില്‍ ആദ്യപകുതിയിലേ എതിരാളികള്‍ മാനസികമായി തോല്‍വി സമ്മതിച്ചു. 79ാം മിനിറ്റില്‍ ഗോള്‍നകി വില്ല്യംസിലൂടെ ആശ്വാസ ഗോള്‍ നേടുമ്പോഴേക്കും അത്ലറ്റിക് ബില്‍ബാവോ ഓടിയും കിതച്ചും തളര്‍ന്നു പോയിരുന്നു. |
ഗോളടിയില്‍ റെക്കോഡുമായി ‘എം.എസ്.എന്‍’ Posted: 31 May 2015 12:22 PM PDT Image: ![]() ബാഴ്സലോണ: സ്പാനിഷ് ചാമ്പ്യന്‍ ബാഴ്സലോണയുടെ ലാറ്റിനമേരിക്കന്‍ മൂവര്‍ സംഘത്തിന് ഗോളടിയില്‍ റെക്കോഡ്. ലയണല്‍ മെസ്സി^ലൂയി സുവാരസ്^നെയ്മര്‍ (എം.എസ്.എന്‍) സംഘമാണ്, റയലിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ^കരിം ബെന്‍സേമ^ഗോണ്‍സാലോ ഹിഗ്വെ്ന്‍ ത്രയത്തിന്‍െറ പേരിലുണ്ടായിരുന്നു റെക്കോഡ് മറികടന്നത്. 2011^12 സീസണില്‍ ഇവര്‍ അടിച്ചുകൂട്ടിയ 118 ഗോളെന്ന റെക്കോഡ് മറികടന്ന എം.എസ്.എന്‍ ഈ സീസണില്‍ 120ലത്തെിച്ചു. കിങ്സ് കപ്പ് ഫൈനലില്‍ മെസ്സി രണ്ടും, നെയ്മര്‍ ഒന്നും ഗോളടിച്ചതോടെയാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. |
ലീഡ്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടം Posted: 31 May 2015 12:20 PM PDT Image: ![]() ഹെഡിങ്ലെ: ലീഡ്സിന്‍െറ പുല്‍പ്പരപ്പില്‍ ഇംഗ്ളണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇഞ്ചോടിഞ്ച് പോരാട്ടമായി പുരോഗമിക്കുന്നു. ന്യൂസിലന്‍ഡിന്‍െറ ആദ്യ ഇന്നിങ്സ് 350 റണ്‍സിന് അവസാനിപ്പിച്ച ഇംഗ്ളണ്ടിന് അതേ നാണയത്തിലായിരുന്നു തിരിച്ചടി. കൃത്യം 350 റണ്‍സില്‍ ഇംഗ്ളണ്ടിന്‍െറ ഇന്നിങ്സിനും അറുതിയായി. |
9.99 സെക്കന്‍ഡ്; ഏഷ്യന്‍ റെക്കോഡുമായി ചൈനക്കാരന്‍ ബിങ്ടിയാന്‍ Posted: 31 May 2015 12:19 PM PDT Image: ![]() യൂജീന്‍: 10 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഏഷ്യന്‍വംശജനെന്ന റെക്കോഡ് ചൈനയുടെ സുന്‍ ബിങ്ടിയാന്. ഡയമണ്ട് ലീഗില്‍ 9.99 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് ചൈനീസ് താരം ഏഷ്യന്‍ താരമെന്ന റെക്കോഡിനുടമയായത്. എന്നാല്‍, മത്സരത്തില്‍ അമേരിക്കയുടെ ടൈസന്‍ ഗേക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ബിങ്ടിയാന്‍. എന്നാല്‍, ഏഷ്യന്‍ അത്ലറ്റ് എന്ന റെക്കോഡ് ബിങ്ടിയാന് ലഭിക്കില്ല. 9.93 സെക്കന്‍ഡില്‍ ഓടിയ ഖത്തറിന്‍െറ നൈജീരിയന്‍ അത്ലറ്റ് ഫെമി ഒഗുനോഡിന്‍െറ പേരിലാണ് ഏറ്റവും വേഗതയേറിയ ഏഷ്യന്‍ അത്ലറ്റ് എന്ന റെക്കോഡ്. ജപ്പാന്‍കാരനായ കൗമാരക്കാരന്‍ യോഷിഡെ കിര്‍യു കഴിഞ്ഞ മാര്‍ച്ചില്‍ 9.87 സെക്കന്‍ഡില്‍ ഓടിയിരുന്നു. എന്നാല്‍, കാറ്റിന്‍െറ സഹായത്താലാണ് ഈ സമയമെന്നതിനാല്‍ റെക്കോഡ് പുസ്തകത്തില്‍ രേഖപ്പെടുത്തിയില്ല. |
അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് വെങ്കലം Posted: 31 May 2015 12:17 PM PDT Image: ![]() അന്‍റാല്യ: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യയുടെ ദീപികാകുമാരിക്ക് വെങ്കലം. വനിതകളുടെ വ്യക്തിഗത റീകര്‍വ് ഇനത്തിലാണ് കൊറിയയുടെ ഹെയ് ജിന്‍ ചാങ്ങിനെ വീഴ്ത്തി ദീപിക വെങ്കലം നേടിയത്. ഒമ്പതാം സീഡായ ഇന്ത്യന്‍ താരം 6-2 സ്കോറിനായിരുന്നു രണ്ടാം സീഡ് കൊറിയ എതിരാളിയെ തോല്‍പിച്ചത്. എന്നാല്‍, ഈ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും കൊറിയക്കാര്‍തന്നെ സ്വന്തമാക്കി. സെമിയില്‍ കൊറിയയുടെ കി ബൊ ബെക്കു മുന്നിലാണ് ദീപിക തോറ്റത്. ഇതോടെ പോരാട്ടം വെങ്കല മെഡലിനായി. |
അനാ ഇവാനോവിച്ചും സെറീന വില്യംസും മുന്നോട്ട് Posted: 31 May 2015 12:10 PM PDT Image: ![]() പാരിസ്: റോളാങ് ഗരോയിലെ ചുവന്ന മണ്ണില്‍ വിയര്‍പ്പൊഴുക്കി നേടിയ വിജയവുമായി വനിതാ സിംഗ്ള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം അനാ ഇവാനോവിച് അവസാന എട്ടില്‍ ഇടം പിടിച്ചു. ആദ്യ സെറ്റില്‍ പിന്നിലായിപ്പോയെങ്കിലും തിരിച്ചുകയറിയ സെറീന വില്യംസും അടുത്ത റൗണ്ടിലേക്ക് കടന്നു. |
മലയാളത്തിലേക്ക് ഇവര്‍ക്ക് പാലമില്ല Posted: 31 May 2015 11:57 AM PDT Image: ![]() Subtitle: പാലമില്ലാത്തതിനാല്‍ മലയാളത്തില്‍നിന്ന് അകലുന്നത് രണ്ട് കാസര്‍കോടന്‍ ഗ്രാമങ്ങളിലെ തലമുറ കാസര്‍കോട്: നെറോള, ബാക്കിലപദവ് എന്നീ കാസര്‍കോടന്‍ ഗ്രാമങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് സ്കൂള്‍ തുറക്കുന്നത് കര്‍ണാടകയിലേക്ക്. ഒന്നാം ക്ളാസില്‍ ചേരുന്നവര്‍ ഇന്നുമുതല്‍ മലയാളം മറക്കുമെന്ന് തീര്‍ച്ച. കേരളത്തിലെ പെര്‍ല സ്കൂളിലേക്ക് കുട്ടികളെ ചേര്‍ക്കണമെങ്കില്‍ 14 കിലോമീറ്റര്‍ നടക്കണം. കര്‍ണാടകത്തിലെ അഡ്യനടുക്ക ജനത ഹിരിയ പ്രാഥമിക ശാലെ (ജി.യു.പി സ്കൂള്‍)യിലേക്ക് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. പാലം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ദൂരം നാലു കിലോമീറ്ററായി കുറഞ്ഞേനെ. വേനലവധിയുടെ അവസാന നാളില്‍ അഡ്യനടുക്ക സ്കൂളിലത്തെിയപ്പോള്‍ നെറോളയിലെയും ബാക്കിലപദവിലെയും കുട്ടികള്‍ ക്ളാസ് മുറികള്‍ വൃത്തിയാക്കുകയായിരുന്നു. അത്രക്ക് ആത്മബന്ധമാണ് കേരളം മുറിച്ചുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഈ സ്കൂളിനോട്. നൂറുവര്‍ഷത്തിനടുത്ത പഴക്കമുണ്ട് അഡ്യടുക്ക ജനത ഹിരിയ പ്രാഥമിക ശാലെക്ക്. ഇപ്പോള്‍ 295 കുട്ടികളാണുള്ളത്. ഇതില്‍ 120 പേര്‍ മലയാളികളാണ്, നെറോളയിലെയും ബാക്കിലപദവിലെയും കുട്ടികള്‍. ഇവിടെ മലയാളം മീഡിയം ഇല്ല -പ്രധാനാധ്യാപകന്‍ മാധവ നായിക് ‘മാധ്യമ’ത്തോട് പറഞ്ഞു. |
അനശ്വരമല്ല; പാരിസിലെ പ്രണയപ്പൂട്ടുകള്‍ക്ക് അന്ത്യം Posted: 31 May 2015 11:34 AM PDT Image: ![]() പാരിസ്: പ്രണയികളുടെ പറുദീസയായി ഫ്രാന്‍സിന്‍െറ സ്വന്തം തലസ്ഥാനമായ പാരിസിനെ വിശേഷിപ്പിക്കാന്‍ ‘പോന്‍റ് ദെ ആര്‍ട്സ്’ എന്ന പാലം വലിയ കാരണമായിരുന്നു. അനശ്വര പ്രണയത്തിന്‍െറ പ്രതീകമായി ആ പാലത്തിന്‍െറ കൈവരികള്‍ ഏറ്റുവാങ്ങിയ പ്രണയപ്പൂട്ടുകള്‍ പാരിസിന്‍െറ മുഖമുദ്രകളിലൊന്നായിരുന്നു. എന്നാല്‍, ഇന്നുമുതല്‍ പ്രണയം ‘പൂട്ടിയിടാന്‍’ ആ ഭാഗത്തേക്ക് ആരും പോകേണ്ട. കാല്‍നടയാത്രക്കാര്‍ക്കുള്ള ചരിത്രപ്രസിദ്ധമായ പാലത്തിന്‍െറ കൈവരികളില്‍നിന്ന് എന്നെന്നേക്കുമായി പൂട്ടുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച പാരിസ് അധികൃതര്‍ ഇന്നുമുതല്‍ പണി തുടങ്ങും. 2008 മുതലാണ് സന്ദേശങ്ങളും പേരുകളും എഴുതിയ പൂട്ടുകളുമായി ലോകത്തിന്‍െറ പല കോണില്‍നിന്നുള്ള പ്രണയിതാക്കള്‍ പോന്‍റ് ദെ ആര്‍ട്സിലേക്ക് വിരുന്നത്തൊന്‍ തുടങ്ങിയത്. താഴുകള്‍ പൂട്ടിയിട്ട് താക്കോല്‍, താഴെയൊഴുകുന്ന സീന്‍ നദിയിലേക്ക് എറിയും. ഫലമോ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഴു ലക്ഷത്തിലധികം പൂട്ടുകള്‍ പാലത്തില്‍ തൂങ്ങി. എന്നുവെച്ചാല്‍, 20 ആനകള്‍ ഒരുമിച്ച് കയറിനില്‍ക്കുന്ന ഭാരമാണ് നാട്ടുകാരുടെ പ്രണയം പാലത്തിന് സമ്മാനിച്ചത്. മാസങ്ങള്‍ക്കു മുമ്പ് ഭാരം കാരണം പാലത്തിന്‍െറ കൈവരിയുടെ ഒരു ഭാഗം തകര്‍ന്നുവീണതോടെയാണ് പ്രണയപ്പൂട്ടുയര്‍ത്തുന്ന അപകടത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചവന്നത്. അപ്പോഴേക്കും നഗരത്തിലെ മറ്റു ചില പാലങ്ങളിലും ഇത്തരം പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതേതുടര്‍ന്ന്, സാംസ്കാരിക കേന്ദ്രങ്ങളുടെ നാശത്തിനും സഞ്ചാരികളുടെ സുരക്ഷാഭീഷണിക്കും കാരണമാകുമെന്ന് വിലയിരുത്തിയാണ് പാരിസ് സിറ്റി കൗണ്‍സില്‍ ‘പൂട്ട് ഇടപാട്’ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 2014 ആഗസ്റ്റ് മുതല്‍ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ വാലന്‍ൈറന്‍ ദിനത്തില്‍ തടിപ്പലകകള്‍ വെച്ച് മറച്ചും നോക്കി. ഒടുവില്‍ ഇപ്പോള്‍ പാലം ഒരാഴ്ച അടച്ചിട്ട് പൂട്ടുകള്‍ ഒഴിവാക്കിയ ശേഷം കൈവരികള്‍ മറച്ച് ഗ്ളാസ് പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. |
ചരിത്രംകുറിച്ച് പസഫിക്കിനു കുറുകെ സോളാര്‍ ഇംപള്‍സ് യാത്ര തുടങ്ങി Posted: 31 May 2015 11:25 AM PDT Image: ![]() ലണ്ടന്‍: വ്യോമയാനചരിത്രത്തില്‍ കൗതുകകരവും അത്യപൂര്‍വവുമായ അധ്യായം എഴുതിച്ചേര്‍ത്ത് സോളാര്‍ ഇംപള്‍സ് പസഫിക്കിനു കുറുകെ യാത്ര തുടങ്ങി. സ്വിസ് പൈലറ്റും ഉടമയുമായ ആന്ദ്രേ ബോര്‍ഷ്ബെര്‍ഗ് ഒറ്റക്കാണ് സൗര ഇന്ധനമുപയോഗിച്ചുള്ള വിമാനത്തില്‍ ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.40ന് പസഫിക് സമുദ്രത്തിന്‍െറ മറുകരതേടി ആകാശയാത്ര തുടങ്ങിയത്. പതിവ് ഇന്ധനമുപയോഗിച്ച് അതിവേഗം പറക്കുന്ന വിമാനങ്ങളില്‍പോലും പസഫിക് താണ്ടുന്നത് സാഹസികമായിടത്താണ് ആറു ദിവസമെടുത്ത് 8500 കിലോമീറ്റര്‍ അപ്പുറത്ത് ഹവായിയിലെ കലീലോവ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ഏകാന്തയാത്ര. ജംബോ വിമാനത്തിന്‍െറതിനെക്കാള്‍ ദൈര്‍ഘ്യമുള്ള ചിറകുകളും വലിയ കാറിന്‍െറ അത്രപോലും ഭാരമില്ലാത്ത ഫ്യൂസ്ലേജുമായി തയാറാക്കിയ പരീക്ഷണ വിമാനത്തിന്‍െറ യാത്രാവഴിയും ഗതിയും മൊണാക്കോയിലെ കണ്‍ട്രോള്‍ റൂമിലാകും നിയന്ത്രിക്കപ്പെടുക. വിമാനയാത്ര പക്ഷേ, ഒറ്റക്കുതന്നെ നടത്തേണ്ടതിനാല്‍ ആറു ദിവസവും ഉറങ്ങാതെ പരമാവധിനേരം ഉണര്‍ന്നിരിക്കാനാണ് ബോര്‍ഷ്ബെര്‍ഗിന്‍െറ തീരുമാനം. അബൂദബിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ ലോക പര്യടനത്തിന്‍െറ ഏഴാം ഘട്ടമായാണ് പസഫിക് യാത്ര. കഴിഞ്ഞ ആറു ഘട്ടങ്ങളും പ്രതീക്ഷിച്ചപോലെ പൂര്‍ത്തിയായെങ്കിലും കാലാവസ്ഥ വില്ലനായതോടെ പസഫിക് ദൗത്യത്തിനായി രണ്ടുമാസം ചൈനയില്‍ കുടുങ്ങുകയായിരുന്നു. കാറ്റ് അനുകൂലമാകണമെന്നതിനു പുറമെ ചിറകുകളിലുള്ള 17,000 സൗര ബാറ്ററികള്‍ക്ക് ഇന്ധനം ലഭിക്കാന്‍ തെളിഞ്ഞ കാലാവസ്ഥയും വേണം. വൈകുന്നേരമാകുമ്പോഴേക്ക് എല്ലാ ബാറ്ററികളിലും പൂര്‍ണമായി ഇന്ധനം നിറഞ്ഞാലെ അടുത്ത സൂര്യോദയംവരെ യാത്ര സാധ്യമാകൂ എന്നതും പ്രശ്നമാണ്. ഇന്ധനം ലാഭിക്കാന്‍ പകല്‍സമയങ്ങളില്‍ 28,000 അടി ഉയരത്തിലും രാത്രിയില്‍ 3000 അടിയിലുമാകും യാത്ര. ഏറെ അനുഭവസമ്പത്തുള്ള പൈലറ്റാണെന്നതിനു പുറമെ വിദഗ്ധനായ എന്‍ജിനീയറാണെന്നതും ബോര്‍ഷ്ബെര്‍ഗിന് അനുകൂലഘടകമാണ്. വിമാനത്തിന് പാതിയാത്രയില്‍ സംഭവിക്കാവുന്ന തടസ്സങ്ങള്‍ സ്വന്തമായി പരിഹരിക്കാന്‍ അദ്ദേഹത്തിനാവും. ഓട്ടോ പൈലറ്റ് സംവിധാനം, ദിവസങ്ങളോളം ആവശ്യമായ ഭക്ഷണം, ജലം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വിമാനത്തിലുണ്ട്. അപരിഹാര്യമായ പ്രശ്നങ്ങള്‍ കണ്ടാല്‍ തിരിച്ച് ചൈനയിലേക്കോ ജപ്പാനിലേക്കോ മടങ്ങാം. അതും പിന്നിട്ട ശേഷമെങ്കില്‍ പാരച്യൂട്ട് വഴി രക്ഷാബോട്ടിലിറങ്ങി പരിസരത്തെ കപ്പലുകള്‍ എത്തുന്നതുവരെ കാത്തിരിക്കാം. മണിക്കൂറില്‍ പരമാവധി 140 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സിന്‍െറ വേഗം. വലിയ അപകടങ്ങള്‍ക്കു സാധ്യതയില്ലാത്തതിനാല്‍ കപ്പലുകള്‍ വിമാനത്തെ പിന്തുടരില്ല. |
വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ് പ്രചാരണം Posted: 31 May 2015 09:02 AM PDT Image: ![]() Subtitle: തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ വി.എസിന്‍െറ പേരില്ല തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി അരുവിക്കരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുന്നു. ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഉദ്ഘാടകന്‍െറയും പ്രാസംഗികരുടെയും പട്ടികയില്‍ വി.എസിന്‍െറ പേരില്ല. ഇതോടൊപ്പം മണ്ഡലത്തില്‍ സി.പി.എമ്മിന്‍െറ പ്രചാരണചുമതല നല്‍കിയിട്ടുള്ള പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഉദ്ഘാടന ചടങ്ങിനില്ല. മൂന്നിന് വൈകീട്ട് നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. മുന്നണി നേതാക്കളായ കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സംസാരിക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങള്‍ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും രൂപം നല്‍കുന്നത് ആലോചിക്കാന്‍ ഞായറാഴ്ച വി.എസിന്‍െറ അധ്യക്ഷതയില്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേര്‍ന്ന് പിരിഞ്ഞതിന് പിന്നാലെയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഇന്നലെ രാവിലെ എട്ടിന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ജില്ലാ എല്‍.ഡി.എഫാണ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. യോഗത്തില്‍ സി.പി.എം പ്രതിനിധികള്‍, കോടിയേരി ബാലകൃഷ്ണനാവും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയെന്ന് കണ്‍വീനര്‍ വി. ഗംഗാധരന്‍ നാടാരെ അറിയിക്കുകയായിരുന്നു. എല്‍.ഡി.എഫ് സംസ്ഥാന സമിതിയില്‍ അതിനാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല. എല്‍.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള കണ്‍വീനര്‍ വൈക്കം വിശ്വന്‍െറ വാര്‍ത്താസമ്മേളനത്തില്‍ വി.എസിനെ ഒഴിവാക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ‘വി.എസിന്‍െറ പേര് ഉള്‍പ്പെടുത്താതിരിക്കുന്നതിന്‍െറ കാര്യം എന്തെന്ന് അറിയില്ളെ’ന്നും ‘അദ്ദേഹം പ്രചാരണത്തിന് എത്തും’ എന്നുമായിരുന്നു മറുപടി. യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്ന തരത്തില്‍ സി.പി.എമ്മിനെതിരെ പരസ്യമായ ആക്ഷേപങ്ങളും ആരോപണങ്ങളും വി.എസ് ഉന്നയിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് മേയ് 21 ന് പ്രമേയം പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്‍െറ പ്രചാരണതുടക്കത്തില്‍ നിന്ന് വി.എസിനെ നേതൃത്വം ഒഴിച്ചുനിര്‍ത്തുന്നത്. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വി.എസിനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ള നീക്കമായാണ് ഇതിനെ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വീക്ഷിക്കുന്നത്. എന്നാല്‍ വി.എസിനെ കുറ്റപ്പെടുത്തുന്ന നേതൃത്വം, തെരഞ്ഞെടുപ്പ് വരുമ്പോള്‍ അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടികൂടിയായും ഇതിനെ വിലയിരുത്തുന്നു. വി.എസിന്‍െറ നിഴലില്‍ നിന്ന് മറികടക്കാനുള്ള നേതൃത്വത്തിന്‍െറ ആദ്യ ചുവടുവെപ്പ് കൂടിയാണിത്. സംസ്ഥാന സെക്രട്ടറി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മറ്റ് നേതാക്കള്‍ പങ്കെടുക്കേണ്ട കാര്യമില്ളെന്ന നിലപാടാണ് സി.പി.എമ്മിന്‍േറത്. ഘടകകക്ഷികളെല്ലാം തങ്ങളെ പ്രതിനിധീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരും അറിയിച്ചു. സി.പി.എമ്മിന്‍െറ ആഭ്യന്തരകാര്യമാണെങ്കിലും തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക ഘടകകക്ഷികള്‍ക്കുണ്ട്. എം. വിജയകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ തീരുമാനമടക്കം സി.പി.എം നേതൃത്വം ഇതുവരെ വി.എസിനെ അറിയിച്ചിട്ടില്ല.അതേസമയം എം. വിജയകുമാര്‍ വി.എസിനെ നേരില്‍ കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. |
യാത്രക്കാരിയോട് ഇസ്‌ലാമോഫോബിയ; യു.എസ് വിമാനക്കമ്പനിക്കെതിരെ പ്രതിഷേധം Posted: 31 May 2015 07:47 AM PDT Image: ![]() വാഷിങ്ടണ്‍: ഡയറ്റ് കൊക്കക്കോളയുടെ തുറക്കാത്ത ബോട്ടില്‍ ആവശ്യപ്പെട്ടതിന് മുസ് ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ വിമാനക്കമ്പനിക്കെതിരെ ബഹിഷ്കരണ ഭീഷണി. അമേരിക്കക്കാരിയായ താഹിറ അഹ്മദ് എന്ന യാത്രക്കാരി യുനൈറ്റഡ് എയര്‍ലൈന്‍സില്‍ തന്‍റെ അനുഭവം വ്യക്തമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായതോടെയാണ് വിമാനക്കമ്പനിക്കെതിരെ നൂറുകണക്കിന് പേര്‍ രംഗത്തത്തെിയത്. ചിക്കാഗോയിലെ നോര്‍ത്ത്വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ ജീവനക്കാരിയായ താഹിറ കഴിഞ്ഞ ദിവസം നടത്തിയ യാത്രക്കിടെയാണ് ദുരനുഭവം. പൊട്ടിച്ച ഡയറ്റ് കോക് ബോട്ടില്‍ നല്‍കിയപ്പോള്‍ ശുചിത്വ കാരണങ്ങളാല്‍ പൊട്ടിക്കാത്തതു വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതു നല്‍കാനാവില്ളെന്നായിരുന്നു മറുപടി. തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ക്ക് പൊട്ടിക്കാത്ത ബീര്‍ നല്‍കിയപ്പോള്‍ എങ്കില്‍ തനിക്കും പൊട്ടിക്കാത്ത ബോട്ടില്‍ നല്‍കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ വിമാനത്തില്‍ നിങ്ങള്‍ ഇത് ആയുധമായി ഉപയോഗിക്കുമെന്നും അതിനാല്‍ മിണ്ടാതിരിക്കണമെന്നുമായിരുന്നു പ്രതികരണം. എയര്‍ ഹോസ്റ്റസിനൊപ്പം ചില യാത്രക്കാര്‍ കൂടി ചേര്‍ന്നതോടെ താഹിറ മൗനിയായി. ‘യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്ന ഇപ്പോള്‍ ഞാന്‍ അപമാനവും വിവേചനവും സഹിക്കവെയ്യാതെ കണ്ണീരിലാണ്. ഇത് ഇസ്ലാം ഭീതി’- ഫേസ്ബുക്കില്‍ താഹിറ കുറിച്ചു. പിന്നീട് അവര്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയില്ളെങ്കിലും രാജ്യത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ വിമാനക്കമ്പനിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തത്തെി. സംഭവം വിവാദമായതോടെ ഇതിനെകുറിച്ച് അന്വേഷിച്ചുവരികയാണെന്ന വിശദീകരണവുമായി യുനൈറ്റഡ് എയര്‍ലൈന്‍സും പ്രതികരണമിറക്കി. വിമാനജീവനക്കാരിയും യാത്രക്കാരനും മാപ്പപേക്ഷിച്ച് കത്തയച്ചതായി പിന്നീട് താഹിറ വ്യക്തമാക്കി. |
മലക്കം മറിഞ്ഞ് കേന്ദ്രം; സാഫ് ഗെയിംസ് കേരളത്തിന് നഷ്ടമായി Posted: 31 May 2015 06:54 AM PDT Image: ![]() ന്യൂഡല്‍ഹി: 12ാമത് സൗത് ഏഷ്യന്‍ (സാഫ്) ഗെയിംസിന് വേദിയാവാനുള്ള കേരളത്തിന്‍െറ നീക്കങ്ങള്‍ക്ക് തിരിച്ചടി. കേരളത്തെ തെരഞ്ഞെടുത്ത തീരുമാനം റദ്ദാക്കി അസം, മേഘാലയ സംസ്ഥാനങ്ങളില്‍ ഗെയിംസ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. അസമില്‍ നിന്നുള്ള കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വേദി മാറ്റിയത്. ന്യൂഡല്‍ഹി, ഗുവാഹതി നഗരങ്ങളെ പിന്തള്ളിയാണ് കേരളത്തില്‍ ഗെയിംസ് നടത്തിപ്പിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അനുമതി നല്‍കിയത്. അസമിലെ സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണ ഫണ്ട് സംബന്ധിച്ച തര്‍ക്കമുണ്ടായപ്പോഴാണ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. 35ാമത് ദേശീയ ഗെയിംസ് നടത്തിപ്പിനുള്ള അംഗീകാരമായാണ് കേരളത്തിന് രാജ്യാന്തര കായിക പോരാട്ടത്തിന് വേദിയാവാന്‍ അവസരം നല്‍കിയിരുന്നത്. ഗെയിംസിന്‍െറ മുഖ്യവേദിയായി തിരുവനന്തപുരമാണ് തീരുമാനിച്ചിരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ഗെയിംസിന്‍െറ നടത്തിപ്പിന് 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 12 ദിവസം നീളുന്ന ഗെയിംസില്‍ 23 കായിക ഇനങ്ങളിലായി രണ്ടായിരത്തിലേറെ അത് ലറ്റുകള്‍ മാറ്റുരക്കും. അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സൗത് ഏഷ്യന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തിലാണ് ഗെയിംസ് നടക്കുന്നത്. അസമില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സാഫ് ഗെയിംസ് എത്തിക്കുന്നതിനു പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നാണ് അറിയുന്നത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment