ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം Madhyamam News Feeds | ![]() |
- ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം
- ജനസമ്പര്‍ക്ക പരിപാടി: 6.61 കോടി സഹായധനം അനുവദിച്ചു
- ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി
- ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിയും
- പുതിയ കലക്ടര്‍ എത്തി; ഓപറേഷന്‍ അനന്ത പുനരാരംഭിച്ചു
- മൂന്ന് സ്കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് ബസ് കൈമാറി
- ചെങ്കല്ലിന് റെക്കോഡ് വില
- മക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ്
- 85ാം പിറന്നാളിലും ഒന്നുമറിയാതെ ജോര്‍ജ് ഫെര്‍ണാണ്ടസ്
- 35 വര്‍ഷം പഴക്കമുള്ള അല്‍ജുഹൂര്‍ കഫ്റ്റീരിയയും ഓര്‍മയായി
- ജമ്മുവിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം: 47 രൂപ മുതല്‍ 378 വരെ
- മെക്സിക്കോയില്‍ വിമാനം ദേശീയപാതയില്‍ തകര്‍ന്നു വീണ് അഞ്ചു മരണം
- രസതന്ത്ര നൊബേല്‍ ജേതാവ് ഇര്‍വിന്‍ റോസ് അന്തരിച്ചു
- ഖതീഫ് സ്ഫോടനം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം റിയാല്‍
- നാട്ടുവെളിച്ചം
- ഗെയില്‍ പൈപ്പ്‌ലൈന്‍: അവസാനിക്കാത്ത ആശങ്കകള്‍
- സൈക്കിള്‍ സംസ്കാരം തിരിച്ചുപിടിക്കാനൊരുങ്ങി ഡല്‍ഹി
- പരിക്കില്‍ കുരുങ്ങി മഞ്ഞപ്പട
- അണ്ടര്‍ 19 കോച്ചായി ദ്രാവിഡ് പരിഗണനയില്‍
- അന സെമിയില്‍; ഫെഡറര്‍ പുറത്ത്
- വാഹനപരിശോധനയില്‍ അടിമുടി മാറ്റത്തിന് ഡി.ജി.പിയുടെ സര്‍ക്കുലര്‍
- ഇംഗ്ളണ്ടിന് 200ന്‍െറ തോല്‍വി
- മുര്‍സിക്ക് വധശിക്ഷ: അന്തിമ വിധി നീട്ടി
- ഐ.എസ് വേട്ട: സഖ്യകക്ഷികള്‍ക്ക് ആത്മാര്‍ഥതയില്ലെന്ന് ഇറാഖ്
- റോഹിങ്ക്യ വിവേചനം മ്യാന്മര്‍ അവസാനിപ്പിക്കണം ^ഒബാമ
ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം Posted: 03 Jun 2015 12:04 AM PDT Image: ![]() ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം സെപ് ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സാമ്പത്തിക ക്രമക്കേടുകള്‍ അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്വോഗസ്ഥര്‍ അന്വേഷിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്‍െറ കോണുകളില്‍നിന്നുയരുന്ന എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഫിഫയുടെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിക്കുകയും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ബ്ളാറ്റര്‍ കഴിഞ്ഞദിവസം രാത്രി പ്രഖ്യാപിച്ചിരുന്നു. സൂറിച്ചില്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബ്ളാറ്റര്‍ രാജി അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്‍റായി അഞ്ചാമൂഴത്തിലും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സാമ്പത്തിക ക്രമക്കേടിന്‍െറയും അഴിമതിയുടെയും പേരില്‍ ഏഴോളം ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ഫിഫ ഫുട്ബാള്‍ ലോകകപ്പ് അനുവദിച്ചത്, വിവിധ ടൂര്‍ണമെന്‍റുകളുടെ ടെലിവിഷന്‍-മാര്‍ക്കറ്റ് അവകാശം എന്നിവസംബന്ധിച്ച് വ്യാപകമായ ക്രമക്കേടും കൈക്കൂലി ഇടപാടും നടന്നതായും ആരോപിച്ചായിരുന്നു അറസ്റ്റ്. |
ജനസമ്പര്‍ക്ക പരിപാടി: 6.61 കോടി സഹായധനം അനുവദിച്ചു Posted: 02 Jun 2015 11:37 PM PDT കണ്ണൂര്‍: കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കപ്പെട്ടവയില്‍ ഏറെയും ചികിത്സാ സഹായത്തിനുള്ള അപേക്ഷകള്‍. ചൊവ്വാഴ്ച അര്‍ധരാത്രിയോളം നീണ്ട പരിപാടിയില്‍ 6.61 കോടി രൂപയുടെ സഹായധനമാണ് അപേക്ഷകര്‍ക്ക് അനുവദിച്ചത്. ഇതില്‍ 90 ശതമാനവും രോഗപീഡകള്‍ക്ക് പരിഹാരം തേടിയത്തെിയവരാണ്. 24,685 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 14,761 പരാതികള്‍ ചൊവ്വാഴ്ച ലഭിച്ചതാണ്. അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച പരാതികള്‍, ഭൂമിക്കുവണ്ടിയുള്ള അപേക്ഷകള്‍ , ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്നവരുടെ പ്രശ്നങ്ങള്‍ എന്നിവയടക്കമുള്ളവ പിന്നീട് തീര്‍പ്പാക്കാനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനക്ക് വിട്ടു. |
ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി Posted: 02 Jun 2015 11:25 PM PDT Image: ![]() തിരുവനന്തപുരം: ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ളെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവന തെറ്റാണ്. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാതെ നടപ്പാക്കില്ളെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്ത് തടസ്സമുണ്ടായാലും അത് മറികടന്ന് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനമെന്നും തടയുന്നവരെ ഒരുവര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്നും ജിജി തോംസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. |
ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിയും Posted: 02 Jun 2015 11:22 PM PDT കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിയാന്‍ പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവിലെ പ്ളാന്‍റ് തകര്‍ന്നുവീഴാറായ ഘട്ടത്തിലാണ് തീരുമാനം. പുതിയ പ്ളാന്‍റ് പണിയും വരെ താല്‍ക്കാലിക സംവിധാനമാണിത്. താല്‍ക്കാലിക ഷെഡിലേക്ക് സംസ്കരണയന്ത്രങ്ങള്‍ മാറ്റും. ഇതിന് നടപ്പുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് 1.35 കോടി ചെലവഴിക്കും. കഴിഞ്ഞ വര്‍ഷം നീക്കിവെച്ച തുകയില്‍ ബാക്കിയുള്ള 40 ലക്ഷവും ഉപയോഗിക്കും. പദ്ധതി വിഹിത നിര്‍വഹണത്തിനുള്ള കരട് രേഖ ചര്‍ച്ചചെയ്യാന്‍ കൂടിയ പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. |
പുതിയ കലക്ടര്‍ എത്തി; ഓപറേഷന്‍ അനന്ത പുനരാരംഭിച്ചു Posted: 02 Jun 2015 11:07 PM PDT തിരുവനന്തപുരം: കലക്ടര്‍ ബിജുപ്രഭാകറുടെ അഭാവത്തില്‍ മുടങ്ങിയ 'ഓപറേഷന്‍ അനന്ത' പുതിയ കലക്ടര്‍ കൗശികന്‍െറ മേല്‍നോട്ടത്തില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെതന്നെ കലക്ടര്‍ ഓപറേഷന്‍ അനന്തയുടെ ചുമതല ഏറ്റെടുത്തു. ആര്യശാലയിലായിരുന്നു ചൊവ്വാഴ്ചത്തെ പ്രവൃത്തികള്‍ ആരംഭിച്ചത്. റവന്യൂവിഭാഗത്തിലെ അമ്പതോളം ഉദ്യോഗസ്ഥരോടൊപ്പമത്തെി കലക്ടര്‍ ആര്യശാലയില്‍ ഓട കൈയേറിയ ഇശക്കിയമ്മന്‍ക്ഷേത്രം പൊളിച്ചുമാറ്റുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കി. |
മൂന്ന് സ്കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് ബസ് കൈമാറി Posted: 02 Jun 2015 11:00 PM PDT മലപ്പുറം: ജില്ലാ പഞ്ചായത്ത് 2014-15 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അനുവദിച്ച ബസുകളുടെ താക്കോല്‍ദാനവും രേഖകളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് നിര്‍വഹിച്ചു. തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേള്‍സ് ജി.വി.എച്ച്.എസ്.എസ്, വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്. 38 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ബസുകള്‍ വാങ്ങിയത്. |
Posted: 02 Jun 2015 10:51 PM PDT ഉള്ള്യേരി: ചെങ്കല്ലിന് റെക്കോഡ് വില എത്തിയതോടെ വീടുനിര്‍മാണമടക്കം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട സാധാരണക്കാരന്‍െറ നടുവൊടിയുന്നു. |
മക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് Posted: 02 Jun 2015 10:36 PM PDT Image: ![]() ആഗ്ര: അപൂര്‍വ രോഗം ബാധിച്ച തന്‍െറ ആറു മക്കള്‍ക്ക് ദയാവധമാവശ്യപ്പെട്ടുകൊണ്ട് ഒരച്ഛന്‍ രാഷ്ട്രപതിക്ക് കത്തെഴുതാനൊരുങ്ങുന്നു. ആഗ്രയില്‍ മധുരപലഹാരക്കട നടത്തുന്ന നസീറിന്‍െറ എട്ട് മക്കളില്‍ ആറുപേര്‍ക്കാണ് 'കനവന്‍' എന്ന അപൂര്‍വരോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളുടെ വളര്‍ച്ചയും വികാസവും സാവധാനത്തിലാവുകയാണ് ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗത്തിന്‍െറ പ്രത്യേകത. ഇവര്‍ക്ക് ഇടക്കിടെ ചുഴലിദീനവും ഉണ്ടാകാറുണ്ട്. നസീര്‍^തബസും ദമ്പതികളുടെ് എട്ടു മക്കളില്‍ മൂത്ത മകനും ഇളയ മകള്‍ക്കും ഈ രോഗം ബാധിച്ചിട്ടില്ല. അമ്മയായ തബസും കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് ആശങ്കപ്പെടുന്നത്. 'എന്‍െറ മക്കള്‍ക്ക് സാധാരണ ജീവിതം നയിക്കാനും ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കാനും കഴിയണം. പക്ഷെ ഈയവസ്ഥയില്‍ അവര്‍ക്ക് ഒന്നിനും കഴിയുന്നില്ല.' തബസും പറയുന്നു. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നരോഗികളുടെ മരുന്നുകള്‍ ക്രമേണ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി 2011ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നസീര്‍- തബസും ദമ്പതികളുടെ അപേക്ഷ ഈ വിധിയുടെ പരിധിയില്‍ പെടില്ല. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാതെ വരുന്ന ഭൂരിഭാഗം ഇന്ത്യന്‍ ജനതയുടെ നിസ്സഹായതയിലേക്കാണ് ഇവരുടെ അവസ്ഥയും വിരല്‍ ചൂണ്ടുന്നത്. ദയാവധത്തിന് അനുമതി തന്നില്ളെങ്കില്‍ മക്കളെ ചികിത്സിക്കുന്നതിനുള്ള സാമ്പത്തിക സഹായമെങ്കിലും തരണമെന്നാണ് നിരാലംബനായ ഈ പിതാവിന്‍െറ അപേക്ഷ.
|
85ാം പിറന്നാളിലും ഒന്നുമറിയാതെ ജോര്‍ജ് ഫെര്‍ണാണ്ടസ് Posted: 02 Jun 2015 10:01 PM PDT Image: ![]() സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ഇന്ന് 85 വയസ്സ് തികയുന്നു. പിറന്നാള്‍ മാത്രമല്ല, ഒന്നും അദ്ദേഹം അറിയുന്നില്ല. അല്‍ഷിമേഴ്സ് ബാധിതനായി മറവിയുടെ ഇരുട്ടിലേക്ക് മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായി. രാജ്യം സ്തംഭിപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂനിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത തീവ്രസോഷ്യലിസ്റ്റ്, മന്ത്രിയായപ്പോള്‍ കൊക്കോകോളയോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ജനസംഘത്തോട് മൃദുസമീപനം സ്വീകരിച്ചതിനെതിരെ ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി. ഫെര്‍ണാണ്ടസ് കടന്നുവന്നത് ജ്വലിക്കുന്ന സമരപാതകളിലൂടെയാണ്. ഒടുവില്‍ ബി.ജെ.പി പാളയത്തില്‍ ചേക്കേറി എന്‍.ഡി.എ സഖ്യത്തിന്‍െറ ശില്‍പിയും നടത്തിപ്പുകാരുമായി നിന്നതും ഇതേ ഫെര്‍ണാണ്ടസ് തന്നെ. |
35 വര്‍ഷം പഴക്കമുള്ള അല്‍ജുഹൂര്‍ കഫ്റ്റീരിയയും ഓര്‍മയായി Posted: 02 Jun 2015 09:46 PM PDT Image: ![]() മസ്കത്ത്: മസ്കത്തിലെ ആദ്യകാല കഫ്റ്റീരിയയായ അല്‍ ജുഹൂര്‍ കഫ്റ്റീരിയയും ഓര്‍മയായി. റൂവിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കോഫി ഷോപ് കഴിഞ്ഞ 35 വര്‍ഷമായി ഒരേ മാനേജ്മെന്‍റിനുകീഴിലാണ് പ്രവര്‍ത്തിച്ചത്. തുടക്കത്തില്‍ ഇത് കഫ്റ്റീരിയയായിരുന്നു. പിന്നീട്, കോഫി ഷോപ്പായി പേരു മാറ്റുകയായിരുന്നു. കെട്ടിടം പൊളിക്കുന്നതിനാലാണ് കഫ്റ്റീരിയ പൂട്ടിയത്. പരേതനായ കെ.കെ. കുഞ്ഞമ്മദ് ഹാജിയാണ് കഫ്റ്റീരിയ സ്ഥാപിച്ചത്. പരേതനായ ഫാറൂഖ് ഹാജി, ഇബ്റാഹീം ഹാജി, മഹ്മൂദ് ഹാജി എന്നിവര്‍ അക്കാലത്ത് കഫ്റ്റീരിയയിലുണ്ടായിരുന്നു. അല്‍ ജുഹൂര്‍ കഫ്റ്റീരിയ ആരംഭിക്കുന്ന കാലത്ത് റൂവിയില്‍ അലിബാബ, അല്‍ റോഷ എന്നീ കഫ്റ്റീരിയകള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റു ചെറിയ പെട്ടിക്കടകളും ഉണ്ടായിരുന്നു. അല്‍ ജുഹൂറില്‍ തുടക്കം മുതലേ ഷവര്‍മയുണ്ടായിരുന്നു. ഒമാനില്‍ ചിക്കന്‍ സോസേജ് സാന്‍വിച് ആദ്യമായി ആരംഭിച്ചതും ഈ കഫ്റ്റീരിയയിലായിരുന്നു. ഇന്നും ഇവിടത്തെ ചിക്കന്‍ സോസേജ് ഏറെ പ്രസിദ്ധമാണ്. അന്ന് കെട്ടിടങ്ങള്‍ തീരെ കുറവായിരുന്നു. മസ്കത്തില്‍നിന്ന് നോക്കിയാല്‍ മത്ര കാണാമായിരുന്നുവെന്ന് അക്കാലത്തുള്ളവര്‍ പറയുന്നു. അന്ന് റൂവി നഗര റോഡ് ടാറിട്ടിരുന്നെങ്കിലും കടയുടെ മുന്‍ ഭാഗം മുഴുവന്‍ മണ്ണായിരുന്നുവെന്ന് ആരംഭം മുതലേ കഫ്റ്റീരിയയിലുണ്ടായിരുന്ന ഇബ്റാഹീം ഹാജി പറഞ്ഞു. ആദ്യകാലം മുതലേ ഇത് മലയാളികളുടെയും മറ്റു ഭാഷക്കാരുടെയും സംഗമകേന്ദ്രമായിരുന്നു. പൊലീസ് സ്റ്റേഷന് മുന്‍വശമുള്ള ഈ കഫ്റ്റീരിയ ജനങ്ങള്‍ക്ക് എത്തിപ്പെടാനും എളുപ്പമുള്ള സ്ഥലമായിരുന്നു. റൂവിയില്‍ നിരവധി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഇതോടെ, ആദ്യകാലംമുതല്‍ പ്രവര്‍ത്തിച്ചിരുന്ന പല സ്ഥാപനങ്ങളും ഓര്‍മയാവുകയാണ്. അതോടൊപ്പം റൂവിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ കോഫി ഷോപ്പുകളും പൊളിച്ചുമാറ്റുന്നുണ്ട്. മുനിസിപ്പാലിറ്റി നിര്‍മിച്ച് നടത്തിപ്പിന് നല്‍കിയ കഫ്റ്റീരിയകള്‍ പലതും ഒഴിപ്പിച്ചുകഴിഞ്ഞു. ഇവയില്‍ പലതും പൊളിച്ചുമാറ്റുന്നുമുണ്ട്. ചെറുതും സൗകര്യങ്ങളില്ലാത്തതുമായ കോഫി ഷോപ്പുകളാണ് ഒഴിപ്പിക്കുന്നത്. ക്ളോക് ടവറില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കോഫി ഷോപ്പുകള്‍ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. റൂവി പ്ളാസ ടാക്സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലെ കഫ്റ്റീരിയകളും കഴിഞ്ഞദിവസം അടപ്പിച്ചു. ഇത്തരം കോഫി ഷോപ്പുകളുടെ നടത്തിപ്പുകാരും ജീവനക്കാരും അധികവും മലയാളികളാണ്. കോഫീ ഷോപ്പുകള്‍ അടക്കുന്നതോടെ ജോലിയും ഉപജീവനമാര്‍ഗവും വരുമാനവും നഷ്ടപ്പെടുന്നവര്‍ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടുകയാണ്. ഇനിയും പരീക്ഷണത്തിന് ആരോഗ്യവും ആത്മവിശ്വാസവുമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. മുനിസിപ്പാലിറ്റി നടത്തിപ്പിന് നല്‍കിയ നിരവധി കോഫി ഷോപ്പുകള്‍ റൂവി നഗരത്തിലുണ്ട്. ഇവയില്‍ പലതിനും അധികൃതര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. പലരും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടാവുക. നഗരം സൗന്ദര്യവത്കരിക്കാനും മറ്റുമാണ് ഇത്തരം കോഫി ഷോപ്പുകള്‍ അടച്ചുപൂട്ടുന്നത്. |
ജമ്മുവിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം: 47 രൂപ മുതല്‍ 378 വരെ Posted: 02 Jun 2015 09:46 PM PDT Image: ![]() സറോറ: ജമ്മുകശ്മീരില്‍ 2014 ല്‍ ഉണ്ടായ പ്രളയത്തില്‍ വിളവ് നഷ്ടമായ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം 47 രൂപ മുതല്‍ 278 രൂപ വരെ. കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിനായി അപേക്ഷിച്ചവര്‍ക്ക് പാസാക്കി നല്‍കിയത് പരമാവധി 378 രൂപ വരെയാണ്. ജമ്മുവിലെ സറോറ ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് ‘വന്‍ തുക’ നഷ്ടപരിഹാരം ലഭിച്ചത്. |
മെക്സിക്കോയില്‍ വിമാനം ദേശീയപാതയില്‍ തകര്‍ന്നു വീണ് അഞ്ചു മരണം Posted: 02 Jun 2015 09:21 PM PDT Image: ![]() മെക്സിക്കോ സിറ്റി: പരീക്ഷണ പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനമായ മെക്സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. എം7 എയ്റോ സ്പേസ് എല്‍.പി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വിറെറ്റാറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ദേശീയപാതയില്‍ അടിയന്തിരമായ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ ഉടനെ വിമാനം കത്തുകയും ചെയ്തു. അപകടത്തത്തെുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. |
രസതന്ത്ര നൊബേല്‍ ജേതാവ് ഇര്‍വിന്‍ റോസ് അന്തരിച്ചു Posted: 02 Jun 2015 09:14 PM PDT Image: ![]() മസാച്യൂസെറ്റ്സ്: നൊബേല്‍ പുരസ്കാര ജേതാവ് ഇര്‍വിന്‍ റോസ് (88) അന്തരിച്ചു.കാന്‍സര്‍ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ജൈവ രസതന്ത്രജ്ഞനായ ഇര്‍വിന്‍ റോസ് 2004 ലാണ് രസതന്ത്രത്തിനുള്ള നൊബേല്‍ നേടിയത്. മനുഷ്യശരീരം രോഗപ്രതിരോധത്തിനായി അനാവശ്യ മാംസ്യകോശങ്ങളെ നശിപ്പിക്കുന്നു എന്ന ജൈവപ്രക്രിയ കണ്ടത്തെിയതിനാണ് നൊബല്‍ സമ്മാനത്തിന് അര്‍ഹനായത്. ഇസ്രായേലില്‍ നിന്നുള്ള ആരണ്‍ ഷെയ്ചനോവര്‍, അവ്റം ഹെര്‍ഷ്കോ എന്നിവര്‍ക്കൊപ്പമാണ് ഇര്‍വിന്‍ നെബേല്‍ പങ്കിട്ടത്. |
ഖതീഫ് സ്ഫോടനം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം റിയാല്‍ Posted: 02 Jun 2015 08:49 PM PDT Image: ![]() ദമ്മാം: ഖതീഫിലെ ഖുദൈ നഗരത്തില്‍ ഇമാം അലി ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ച 22 പേരുടെ കുടുംബത്തിന് 10 ലക്ഷം റിയാല്‍ വീതം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് 50 ലക്ഷം റിയാല്‍ വീതവും നല്‍കും. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരിലൊരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് മരണ സംഖ്യ 22 ആയത്. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും ഖതീഫ്, ദമ്മാം സെന്‍ട്രല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ആക്രമണം നടന്നയുടന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും സഹോദരനും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറുമായ സുഊദ് ബിന്‍ നായിഫും മുതിര്‍ന്ന ഉദ്യോഗസ്ഥരും മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശത്രുതയും ഭിന്നതയും വളര്‍ത്തി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഖുദൈയിലെ ജനങ്ങളോട് കിരീടാവകാശി അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രവിശ്യയിലെ വ്യാപാരി സമൂഹവും ജഡ്ജിമാരും പ്രദേശം സന്ദര്‍ശിച്ച് ഐക്യദാഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് സല്‍മാന്‍ രാജാവ് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായ ധനം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ രാജ്യം ഒട്ടക്കെട്ടാണെന്നും ആപത്തില്‍ ഭരണാധികാരികള്‍ കൂടെയുണ്ടാവുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഖതീഫ് നഗരസഭ ഉപാധ്യക്ഷന്‍ നബീഹ് അല്‍ ഇബ്രാഹീം പറഞ്ഞു. സഹായം പ്രഖ്യാപിച്ചത് സ്ഫോടനത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. തീവ്രവാദ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കേണ്ടത് എല്ലാവരുടെയും സുരക്ഷക്ക് അത്യാവശ്യമാണെന്നും ശിയ, സുന്നി വിഭാഗീയതക്ക് രാജ്യത്ത് സ്ഥാനമില്ളെന്നതിന്‍െറ തെളിവാണ് രാജാവിന്‍െറ സഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 22നാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള സൗദി സംഘത്തിലെ സാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ എന്ന യുവാവാണ് ചാവേറായി എത്തിയത്്. സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ അടക്കം 26 പേര്‍ പിടിയിലായിട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. |
Posted: 02 Jun 2015 07:37 PM PDT Image: ![]() എന്‍െറ ഗ്രാമത്തില്‍ വൈദ്യുതിയത്തെിയത് വൈകിയാണെന്നു തോന്നുന്നു. അന്ന് പട്ടണത്തിന്‍െറ അതിര്‍ത്തികളിലൂടെ ഒഴുകിയിരുന്ന നദിയുടെ കുറുകെ പാലമില്ലായിരുന്നു. ഇത്രയുംനീളം കമ്പികള്‍ വലിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലം. പുതിയ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കാറുകടന്നുപോകാവുന്ന ഒരു പാലമായിരുന്നു. ഞങ്ങള്‍, വെണ്‍പാലക്കാര്‍ കൂട്ടമായി അദ്ദേഹത്തെ ജയിപ്പിച്ചു. അവസാനം പാലം പണിഞ്ഞു. കൂടെ ടാറിട്ട റോഡും കാറുകളും വൈദ്യുതിയും ഗ്രാമത്തെ സജീവമാക്കി. പക്ഷേ, ഗ്രാമീണരുടെ അസംതൃപ്തി തീര്‍ന്നില്ല. ഒരു മന്ദമാരുതന്‍െറ ലാളനയില്‍പോലും വൈദ്യുതിവിളക്കുകള്‍ അണഞ്ഞുപോകുന്ന അവസ്ഥ. |
ഗെയില്‍ പൈപ്പ്‌ലൈന്‍: അവസാനിക്കാത്ത ആശങ്കകള്‍ Posted: 02 Jun 2015 07:13 PM PDT Image: ![]() കൊച്ചിയിലെ പുതുവൈപ്പിനില്‍ രണ്ടു വര്‍ഷം മുമ്പ് സ്ഥാപിതമായ എല്‍.എന്‍.ജി ടെര്‍മിനലില്‍നിന്ന് പ്രകൃതിവാതകം വ്യവസായിക ആവശ്യങ്ങള്‍ക്കായി ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കത്തെിക്കാന്‍ 505 കിലോമീറ്റര്‍ നീളത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള പ്രോജക്ടാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, ഐ.ഒ.സി, ഗെയില്‍ എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച പെട്രോനെറ്റ് എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ പ്രായോജകര്‍. അതേസമയം, പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ (ഗെയില്‍) ചുമതലയാണ് എന്നതിനാല്‍ ആ പേരിലാണ് അത് പൊതുവെ അറിയപ്പെടുന്നത്. പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ പദ്ധതി വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൊത്തം 505 കിലോമീറ്ററില്‍, സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍പ്രകാരം, ഇതിനകം വെറും 17 കിലോമീറ്റര്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2007ല്‍ കേരള വ്യവസായ വികസന കോര്‍പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ഈ പദ്ധതി. ഇത്രയും വര്‍ഷമായിട്ടും വെറും 17 കിലോമീറ്ററില്‍ മാത്രമേ പൈപ്പിടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതിന്‍െറ പ്രധാന കാരണം ജനങ്ങളുടെ എതിര്‍പ്പുതന്നെ. പദ്ധതി അനന്തമായി നീളുന്നതില്‍ അസ്വസ്ഥരായ അധികൃതര്‍ പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. |
സൈക്കിള്‍ സംസ്കാരം തിരിച്ചുപിടിക്കാനൊരുങ്ങി ഡല്‍ഹി Posted: 02 Jun 2015 11:48 AM PDT Image: ![]() ന്യൂഡല്‍ഹി: ദിനംപ്രതി വര്‍ധിക്കുന്ന വായുമലിനീകരണം തടയാനും ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷനേടാനുമായി സൈക്കിള്‍ സംസ്കാരം തിരിച്ചുപിടിക്കാന്‍ രാജ്യത്തിന്‍െറ തലസ്ഥാന നഗരി ഒരുങ്ങുന്നു. നാട്ടിന്‍പുറത്തെ കടകളില്‍ മണിക്കുര്‍ കണക്കാക്കി വാടക കൊടുക്കലായിരുന്നു നമ്മുടെ പതിവെങ്കില്‍, ഡല്‍ഹി വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് വാടക നല്‍കേണ്ടത്. മെട്രോ സ്റ്റേഷനുകളുടെയും ഓഫിസുകളുടെയും മാര്‍ക്കറ്റുകളുടെയും അരികില്‍ സ്റ്റാന്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന സൈക്കിളുകള്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് എടുത്തുപയോഗിക്കാം. ആവശ്യം കഴിഞ്ഞ് അതിനടുത്തുള്ള ഒരു സ്റ്റാന്‍ഡില്‍ വെക്കുകയേ വേണ്ടു. |
Posted: 02 Jun 2015 11:27 AM PDT Image: ![]() സാവോപോളോ: സ്വന്തം മണ്ണില്‍ ലോകകപ്പിലേറ്റ നാണക്കേട് മറക്കാന്‍ കോപ അമേരിക്കക്ക് ഒരുങ്ങുന്ന ബ്രസീലില്‍നിന്നും കേള്‍ക്കുന്നത് തിരിച്ചടിവാര്‍ത്തകള്‍ മാത്രം. സ്റ്റാര്‍ ഡിഫന്‍ഡര്‍ മാഴ്സലോ പരിക്ക് കാരണം പിന്‍വാങ്ങിയതിനു പിന്നാലെ, മിഡ്ഫീല്‍ഡര്‍ ലൂയി ഗുസ്താവോയും പരിക്കിന്‍െറ പിടിയില്‍. കാല്‍മുട്ടിലെ പരിക്ക് കാരണം ജര്‍മന്‍ കപ്പ് ജേതാക്കളായ വോള്‍ഫ്സ്ബുര്‍ഗ് താരം ഗുസ്താവോ കോപ അമേരിക്കയില്‍നിന്നും പിന്‍വാങ്ങുന്നതായി ബ്രസീല്‍ അധികൃതര്‍ അറിയിച്ചു. ജര്‍മന്‍ കപ്പ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ വോള്‍ഫ്സ്ബുര്‍ഗിന്‍െറ ഗോളടിച്ച് വിജയാവേശം കഴിയും മുമ്പാണ് താരത്തിന്‍െറ പരിക്ക് വാര്‍ത്ത പുറത്തുവരുന്നത്. കോച്ച് ദുംഗയുടെ പ്ളെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ മുന്‍ ബയേണ്‍ മ്യൂണിക് താരത്തിന്‍െറ അസാന്നിധ്യം ബ്രസീലിന്‍െറ ഒരുക്കങ്ങളെയും ബാധിക്കും. ഗുസ്താവോയുടെ പകരക്കാരനായി ഫ്രെഡ്, ഫെലിപ് ആന്‍ഡേഴ്സന്‍, റഫീന്യ അല്‍കന്‍റാര, കക്കാ എന്നിവരിലൊരാളെ 23 അംഗ ടീമിലേക്ക് പരിഗണിക്കും. മാഴ്സലോക്ക് പകരം ജെഫേഴ്സനെയും ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസിനു പകരം നെറ്റോയും ഇതിനകം ടീമിലത്തെി. ഗ്രൂപ് ‘സി’യില്‍ ജൂണ്‍ 14ന് പെറുവിനെതിരെയാണ് ബ്രസീലിന്‍െറ ആദ്യ മത്സരം. കോപയില്‍ കിരീടമണിയാന്‍ മഞ്ഞപ്പട ഒരുങ്ങിയതായി 2007ലെ ചാമ്പ്യന്‍കോച്ച് കൂടിയായ ദുംഗ പറഞ്ഞു. ‘മുന്‍ വര്‍ഷങ്ങളെ പോലെയല്ല, കൂടുതല്‍ കടുത്ത പോരാട്ടമാവും കാത്തിരിക്കുന്നത്. തെക്കേഅമേരിക്കയിലെ ടീമുകളെല്ലാം മികച്ച നിലവാരത്തിലാണ്. കൂടുതല്‍ കളിക്കാര്‍ യൂറോപ്യന്‍ ക്ളബുകളില്‍ കളിച്ച് പരിചയമുള്ളവരും. ആതിഥേയരായ ചിലി, അര്‍ജന്‍റീന, പരഗ്വേ, ഉറുഗ്വായ് എന്നിവരെല്ലാം മികച്ച ടീമുകളാണ്. യൂറോപ്പില്‍ ഏറെ താരങ്ങള്‍ കളിക്കുന്ന കൊളംബിയ കൂടുതല്‍ കരുത്തരാണ്. എന്നാല്‍, വെല്ലുവിളി ഏറ്റെടുക്കാന്‍ ബ്രസീലും സന്നദ്ധമാണ് ^ദുംഗ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനു പിന്നാലെ സ്കൊളാരിയുടെ പകരക്കാരനായാണ് മുന്‍ നായകന്‍ പരിശീലക വേഷത്തില്‍ വീണ്ടുമത്തെിയത്. മെസ്സിപ്പട ഒരുങ്ങി മിഡ്ഫീല്‍ഡ്: എവര്‍ ബനേഗ, ലൂകാസ് ബിഗ്ളിയ, എയ്ഞ്ചല്‍ ഡി മരിയ, ഫെര്‍ണാണ്ടോ ഗാഗോ, എറിക് ലമേല, യാവിയര്‍ മഷറാനോ, യാവിയര്‍ പാസ്റ്റോര്‍, റോബര്‍ട്ടോ പെരിറ. ഫോര്‍വേഡ്: സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എസിക്വില്‍ ലാവെസ്സി, ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്. |
അണ്ടര്‍ 19 കോച്ചായി ദ്രാവിഡ് പരിഗണനയില്‍ Posted: 02 Jun 2015 11:21 AM PDT Image: ![]() ന്യൂഡല്‍ഹി: പ്രതിഭക്ക് പഞ്ഞമില്ലാതിരുന്നിട്ടും ടീമിന്‍െറ വിശ്വസ്തനായിട്ടും കളത്തിലെ തമ്പ്രാക്കന്മാരുടെ നിഴലിലായിപ്പോയ ദൗര്‍ഭാഗ്യം കളമിറങ്ങിയിട്ടും രാഹുല്‍ ദ്രാവിഡിനെ വിട്ടൊഴിയുന്നില്ല. ഒരുകാലത്ത് കൂട്ടുകാരായിരുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയത്തെ ഇന്ത്യന്‍ ടീമിന്‍െറയും ബോര്‍ഡിന്‍െറയും ഉപദേശക പദവിയിലേക്ക് നിയോഗിച്ചിട്ടും ദ്രാവിഡ് കളത്തിന് പുറത്തായി. ഇന്ത്യന്‍ ടീമിന്‍െറ കോച്ചായി പരിഗണിക്കുമെന്ന് കരുതിയിരിക്കവെ താല്‍ക്കാലികമാണെങ്കിലും ആ പദവിയിലേക്ക് നിയോഗിച്ചത് രവി ശാസ്ത്രിയെ. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്‍െറ കോച്ചായി രാഹുല്‍ ദ്രാവിഡ് പരിഗണനയിലുണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. ദ്രാവിഡിന്‍െറ റോളിനെക്കുറിച്ച് സമയമാകുമ്പോള്‍ അറിയിക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിന്‍െറ ഉപദേശകനെന്ന നിലയില്‍ സഞ്ജു വി. സാംസണെയും കരുണ്‍ നായരെയും ദീപക് ഹുഡയെയും പോലുള്ള പ്രതിഭാശാലികളായ യുവതാരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത അനുഭവസമ്പത്ത് ദ്രാവിഡിനെ അണ്ടര്‍ 19 ടീമിന്‍െറ പരിശീലക പദവിയിലേക്ക് മുന്‍തൂക്കം നല്‍കുന്നതായി ബി.സി.സി.ഐയുമായി അടുത്ത ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് ദ്രാവിഡ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ദ്രാവിഡിന് അര്‍ഹമായ പരിഗണന ലഭിച്ചില്ളെന്ന ആക്ഷേപത്തെ മറികടക്കാന്‍ അണ്ടര്‍ 19 ടീമിന്‍െറ കോച്ചാക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. വന്‍താരങ്ങള്‍ തോറ്റമ്പിയ മത്സരങ്ങളില്‍ പോലും ഇന്ത്യയുടെ വന്മതിലായി അപകട സന്ധികളില്‍ തുണച്ച ദ്രാവിഡിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് പല മുതിര്‍ന്ന താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്‍െറ കൂടി സമ്മര്‍ദമാകാം ബി.സി.സി.ഐയെക്കൊണ്ട് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. |
Posted: 02 Jun 2015 11:18 AM PDT Image: ![]() പാരിസ്: ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെര്‍ബ് താരം അന ഇവാനോവിച്ചിന് ഗ്രാന്‍ഡ്സ്ളാം സെമി പ്രവേശം. ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറില്‍ യുക്രെയ്ന്‍െറ യെലിന സ്വിറ്റോലിനയെ തോല്‍പിച്ചാണ് അന 2008ന് ശേഷം സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. അന്ന് ഫ്രഞ്ച് ഓപണില്‍ കിരീടമണിഞ്ഞശേഷം സെര്‍ബ് സുന്ദരിക്ക് ഒരു ഗ്രാന്‍ഡ്സ്ളാമിന്‍െറയും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. യുക്രെയ്ന്‍ താരത്തെ 6^3, 6^2 എന്ന സ്കോറിനായിരുന്നു അന വീഴ്ത്തിയത്. സെമിയില്‍ ചെക് റിപ്പബ്ളിക്കിന്‍െറ ലൂസി സഫറോവയാണ് എതിരാളി. സ്കോര്‍ 7^6, 6^3. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററെ നാട്ടുകാരന്‍ സ്റ്റാനിസ്ലസ് വാവ്റിങ്ക 6^4, 6^3, 7^6 സ്കോറിന് തോല്‍പിച്ചു. |
വാഹനപരിശോധനയില്‍ അടിമുടി മാറ്റത്തിന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ Posted: 02 Jun 2015 11:17 AM PDT Image: ![]() തിരുവനന്തപുരം: ഇനി വാഹനപരിശോധനക്ക് കൈ കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തേ എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്താല്‍ ആശ്ചര്യപ്പെടേണ്ട. കേരള പൊലീസിന്‍െറ മുഖം മാറ്റിയേ മതിയാകൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ കര്‍ശന നിര്‍ദേശം വന്നതോടെ അടിമുടി മാറ്റത്തിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ ‘സര്‍’ എന്നോ ‘സുഹൃത്ത്’ എന്നോ വേണം അഭിസംബോധന ചെയ്യാന്‍. സ്ത്രീയാണെങ്കില്‍ ‘മാഡം’ എന്നോ ‘സഹോദരി’ എന്നോ. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയും വിവാദം ഒഴിവാക്കിയും വാഹന പരിശോധന നടത്തണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി. വാഹന പരിശോധന നിയമവിരുദ്ധമായി ജനങ്ങളില്‍നിന്ന് പണം പിരിക്കാനാകരുത്. ഓരോ പൊലീസ് ജില്ലയിലും പകലും രാത്രിയും വാഹനപരിശോധന നടത്താന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര്, സ്ഥാനപ്പേര്, ഉപയോഗിക്കുന്ന വാഹനത്തിന്‍െറ നമ്പര്‍ എന്നിവ രാവിലെ ജില്ലാ പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം. ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിമാരും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമും മനസ്സിലാക്കണം. മറ്റാരെങ്കിലുമാണ് പരിശോധിക്കുന്നതെങ്കില്‍ അക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണം. മറ്റു പ്രധാന നിര്‍ദേശങ്ങള്‍:
|
Posted: 02 Jun 2015 11:04 AM PDT Image: ![]() Subtitle: പരമ്പര സമനില ലീഡ്സ്: ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ കൈ്ളമാക്സ് പോലെ പുരോഗമിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ളണ്ടിനെ 200 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് പരമ്പര സമനിലയിലാക്കി. 455 റണ്‍സ് എന്ന അസാധ്യലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന്‍െറ രണ്ടാമിന്നിങ്സ് 255 റണ്‍സില്‍ എറിഞ്ഞിട്ടാണ് ലോര്‍ഡ്സില്‍ ഏറ്റ പരാജയത്തിന് ന്യൂസിലന്‍ഡ് പകരംവീട്ടിയത്. മുന്‍നിരയിലെ തകര്‍ച്ച വാലറ്റത്തെ കൂട്ടുപിടിച്ച് പരിഹരിക്കാന്‍ ശ്രമിച്ച ജോസ് ബട്ലര്‍ക്കും അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല. 73 റണ്‍സുമായി പത്താമനായി പുറത്താകുന്നതുവരെ ബട്ലര്‍ പൊരുതിനോക്കി. അവസാന വിക്കറ്റില്‍ പുറത്താകില്ളെന്ന ദൃഢനിശ്ചയത്തില്‍ ബാറ്റേന്തിയ ജെയിംസ് ആന്‍ഡേഴ്സണെ കൂട്ടുപിടിച്ച് 25 റണ്‍സ് ചേര്‍ത്തുനോക്കിയെങ്കിലും മാര്‍ക് ക്രെയ്ഗിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ബട്ലര്‍ വീണതോടെ ഇംഗ്ളണ്ട് ഇന്നിങ്സിന് അവസാനമായി. ബട്ലര്‍ക്കു പുറമേ ഓപണര്‍ അലിസ്റ്റര്‍ കുക്ക് (56) മാത്രമാണ് പൊരുതിനോക്കിയത്. ആദം ലിത് (24), ബെന്‍ സ്റ്റോക് (29), സ്റ്റുവര്‍ട്ട് ബ്രോഡ് (23), മാര്‍ക് വുഡ് (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മാര്‍ക് ക്രെയ്ഗും കെയ്ന്‍ വില്യംസണും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയും മാറ്റ് ഹെന്‍റിയും ഓരോ വിക്കറ്റ് വീഴ്ത്തി. |
മുര്‍സിക്ക് വധശിക്ഷ: അന്തിമ വിധി നീട്ടി Posted: 02 Jun 2015 10:48 AM PDT Image: ![]() കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷയുടെ അന്തിമ വിധി പ്രഖ്യാപിക്കുന്നത് കോടതി ജൂണ്‍ 16 വരെ നീട്ടിവെച്ചു. മുര്‍സിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവര്‍ കോടതിയില്‍ സൈന്യം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി. ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ 2013 ജുലൈയിലാണ് പട്ടാളം അധികാരഭ്രഷ്ടനാക്കിയത്. ഇതിനു ശേഷം അദ്ദേഹം ജയിലിലാണ്. മേയ് 17നാണ് മുര്‍സിക്കും മറ്റുള്ളവര്‍ക്കും വധശിക്ഷ വിധിച്ചത്. 2012 ഡിസംബറില്‍ പ്രസിഡന്‍റായിരിക്കേ ഒൗദ്യോഗിക വസതിക്കു മുന്നില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയെന്ന് ആരോപിച്ച് മുര്‍സിക്ക് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. |
ഐ.എസ് വേട്ട: സഖ്യകക്ഷികള്‍ക്ക് ആത്മാര്‍ഥതയില്ലെന്ന് ഇറാഖ് Posted: 02 Jun 2015 10:45 AM PDT Image: ![]() Subtitle: ആഗോള പിന്തുണ വേണം ^പ്രധാനമന്ത്രി പാരിസ്: ഇറാഖിലും സിറിയയിലും ഐ.എസിനെതിരെ (ഇസ്ലാമിക് സ്റ്റേറ്റ്) പോരാടുന്ന സഖ്യസേനക്ക് വിഷയത്തില്‍ വേണ്ടത്ര ആത്മാര്‍ഥതയില്ളെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി. ആഗോള ഭീകരവാദത്തെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് പാരിസില്‍ നടന്ന വിവിധ രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ സഖ്യ കക്ഷികളെ അദ്ദേഹം വിമര്‍ശിച്ചത്. ഐ.എസ് വേട്ടയില്‍ സഖ്യ കക്ഷികളുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലാത്തതാണ് റമാദി ഉള്‍പ്പെടെയുള്ള മേഖലകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കാരണമെന്ന് അബാദി പറഞ്ഞു. ശിയാ മിലീഷ്യകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ റമാദി തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. ഐ.എസ് ഭീകരര്‍ ലോകത്തിന്‍െറ വിവിധ ഭാഗത്തുനിന്നുമാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണര്‍ത്തുന്നു. ഐ.എസ് രൂപവത്കരിക്കപ്പെട്ടത് ഇറാഖിലല്ല. അതുകൊണ്ടുതന്നെ, ഇത് ഇറാഖിന്‍െറമാത്രം പ്രശ്നവുമല്ല. അതിനാല്‍, ഐ.എസ് വേട്ടക്ക് ആഗോള പിന്തുണ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഖ്യകക്ഷികളില്‍നിന്ന് സൈനിക സഹായം മാത്രമല്ല പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ സഹായവും ഐ.എസിനെതിരായ പരാജയം ഇറാഖിന്‍െറ മാത്രമല്ല, ലോകത്തിന്‍െറതന്നെ പരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സമ്മേളനത്തിനത്തെുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലും സിറിയയിലും ഐ.എസ് നിര്‍ണായക മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് പാരിസില്‍ ലോക രാഷ്ട്രങ്ങളുടെ അടിയന്തര യോഗം വിളിച്ചത്. |
റോഹിങ്ക്യ വിവേചനം മ്യാന്മര്‍ അവസാനിപ്പിക്കണം ^ഒബാമ Posted: 02 Jun 2015 10:44 AM PDT Image: ![]() വാഷിങ്ടണ്‍: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍നിന്നത്തെിയ യുവ രാഷ്ട്രീയനേതാക്കളുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ചയായ റോഹിങ്ക്യ വിഷയത്തില്‍ ഒബാമ നിലപാട് വ്യക്തമാക്കിയത്. 2012ലുണ്ടായ റോഹിങ്ക്യ വിരുദ്ധ കലാപത്തിന്‍െറ ഇരകളാണ് ഇപ്പോള്‍ അന്തമാന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. റോഹിങ്ക്യകള്‍ക്ക് സ്വന്തം രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തണം -ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം, അമേരിക്കയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ആനി റിച്ചാര്‍ഡും റോഹിങ്ക്യ അനുകൂല പ്രസ്താവന നടത്തിയിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment