വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സരിത Madhyamam News Feeds | ![]() |
- വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സരിത
- സ്കൂള്‍ പരിസരങ്ങളില്‍ ‘യോയോ’ സംഘങ്ങള്‍ വിലസുന്നു
- സോളാര്‍കേസ് വിധി സര്‍ക്കാരിന്‍െറ വിജയമെന്ന് മുഖ്യമന്ത്രി
- ആദ്യ നോമ്പുതുറക്ക് ആയിരങ്ങള്‍
- ഇന്ത്യന്‍ സ്കൂളുകള്‍ മധ്യവേനല്‍ അവധിക്ക് അടച്ചു
- വ്യാജ ബിരുദം: സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതില്‍ വീഴ്ചപറ്റി ^സിസോദിയ
- മുംബൈ വിഷമദ്യദുരന്തം: മരണം 25 ആയി
- ആദ്യ ദിനം ടെന്‍റുകളില്‍ എത്തിയത് പതിനായിരങ്ങള്‍
- സ്വര്‍ണവില ഉയര്‍ന്നു; പവന് 20,200 രൂപ
- വെനിസ്വേലയെ തകര്‍ത്ത് പെറു
- കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തുവെച്ച് കുത്തേറ്റയാള്‍ മരിച്ചു
- ജനാധിപത്യത്തിലെ ഉള്‍‘പിരിവു’കള്‍
- ഗ്രൂപ് എയില്‍ അവസാന പോരാട്ടങ്ങള്‍ ഇന്ന്
- ഇനിയൊരു ജന്മം തന്നാലും ആമിയെ മാത്രമേ വായിക്കൂ, എഴുതൂ
- ഇഫ്താറിന് നിറംപകരാന്‍ വിദേശ പഴങ്ങളും
- ലളിത് മോദി വിസ വിവാദം: സുഷമക്ക് പാര്‍ട്ടിയുടെ പ്രതിരോധം; വസുന്ധര ഒറ്റപ്പെട്ടു
- എല്‍.ഡി.എഫ് വോട്ടില്‍ കണ്ണുവെച്ച് യു.ഡി.എഫും ബി.ജെ.പിയും
- പരിഹാരപാതയില്‍ തമിഴ്നാട്
- പാഠപുസ്തകം: സര്‍ക്കാര്‍വീഴ്ച മാപ്പര്‍ഹിക്കാത്തത്
- എല്‍.ഡി.എഫ് വോട്ടില്‍ കണ്ണുവെച്ച് യു.ഡി.എഫും ബി.ജെ.പിയും
- ബാഴ്‌സയില്‍ ഹീറോ; ബ്രസീലില്‍ സീറോ
- സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരുമുണ്ടെന്ന് സരിത
- ചൈനയുടെ ‘ജനാധിപത്യ’ നയരേഖക്ക് ഹോങ്കോങ്ങിന്‍െറ വീറ്റോ
- ‘സൂര്യാസ്തമയമില്ലാത്ത’ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിനും വ്രതകാലം
- പ്രകൃതിയെ രക്ഷിക്കാന്‍ ‘വിപ്ലവം’ വരണമെന്ന് മാര്‍പാപ്പ
വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സരിത Posted: 18 Jun 2015 11:46 PM PDT Image: ![]() തിരുവനന്തപുരം: തന്നെ വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. എഴുതി തയാറാക്കിയ പട്ടികയുമായി മൂന്നു ദിവസത്തിനകം കോടതിയെ സമീപിക്കും. തന്നെ സഹായിക്കാമെന്ന് ഏറ്റത് ആരെന്ന് ഇപ്പോള്‍ പറയുന്നില്ളെന്നും സരിത വ്യക്തമാക്കി. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാകാന്‍ എത്തിയ സരിത മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്്. കേസില്‍ തന്നെ ആരും സഹായിച്ചിട്ടില്ല. നിയമപരമായ സഹായമല്ല പലരും തനിക്ക് വാഗ്ദാനം ചെയ്തത്. കേസ് തോല്‍ക്കാന്‍ കാരണം ആവശ്യത്തിന് പണം കൈയ്യില്‍ ഇല്ലാത്തതു കൊണ്ടാണ്. തന്നെ രാഷ്ട്രീയ ചട്ടുകമാക്കാമെന്ന് ആരും കരുതേണ്ടെന്നും സരിത പറഞ്ഞു. |
സ്കൂള്‍ പരിസരങ്ങളില്‍ ‘യോയോ’ സംഘങ്ങള്‍ വിലസുന്നു Posted: 18 Jun 2015 11:42 PM PDT കോഴിക്കോട്: മൊബൈല്‍ ഫോണ്‍ നല്‍കിയും പ്രലോഭിപ്പിച്ചും സ്കൂള്‍ വിദ്യാര്‍ഥിനികളെ വലയിലാക്കുന്ന പൂവാല സംഘങ്ങള്‍ നഗരത്തിലെ ചില സ്കൂള്‍ പരിസരങ്ങളില്‍ വിലസുന്നു. മെഡിക്കല്‍ കോളജ് റൂട്ടില്‍ ചേവായൂരിലെ പ്രമുഖ സ്കൂള്‍, ബീച്ചിനടുത്ത ഗേള്‍സ് സ്കൂള്‍, കുണ്ടുങ്ങലിലെ ഗേള്‍സ് സ്കൂള്‍, പാറോപ്പടിയിലെ സ്കൂള്‍, പറയഞ്ചേരി-ചാലപ്പുറം സ്കൂളുകള്‍ തുടങ്ങിയിടങ്ങളിലാണ് 'യോയോ' സംഘങ്ങള്‍ ബൈക്കുകളില്‍ വിലസുന്നത്. ചേവായൂരിനടുത്ത സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ച ചെറൂപ്പ സ്വദേശി കോലോര്‍കുന്നത്ത് ശ്രീശോഭ് (22) അറസ്റ്റിലായതോടെ പൂവാല സംഘങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. നിരവധി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പൂവാലസംഘത്തിന്‍െറ കെണിയില്‍പെട്ടെന്ന വിവരത്തത്തെുടര്‍ന്ന് സ്കൂള്‍ പരിസരങ്ങളിലും ബീച്ച്-സരോവരം മേഖലകളിലും ഷാഡോ പൊലീസിനെ നിയോഗിച്ചിരിക്കയാണ്.ശ്രീശോഭിന്‍െറ മൊഴിയനുസരിച്ച് പൂവാലന്മാരുടെ ലിസ്റ്റ് തയാറാക്കിയതായും ഇവരെ ഉടന്‍ പിടികൂടുമെന്നും സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ പറഞ്ഞു. മൊബൈല്‍ ഫോണും ആഢംബര ജീവിതത്തിന് പണം നല്‍കിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. |
സോളാര്‍കേസ് വിധി സര്‍ക്കാരിന്‍െറ വിജയമെന്ന് മുഖ്യമന്ത്രി Posted: 18 Jun 2015 10:32 PM PDT Image: ![]() തിരുവനന്തപുരം: സോളാര്‍കേസിന്‍െറ വിധിയിലൂടെ സര്‍ക്കാരിന്‍െറ നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ട കോടതിയുടെ വിധി സര്‍ക്കാരിന്‍െറ നിലപാട് നൂറുശതമാനം ശരി വക്കുന്നതാണ്. തന്‍െറതെന്ന പേരില്‍ ഉപയോഗിക്കപ്പെട്ട കത്ത് വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ജഡ്ജ്മെന്‍റില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടും പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരനായ ബാബുരാജ് തന്നെ വന്നു കണ്ടുവെന്നും താന്‍ നടപടിയെടുത്തില്ളെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല. അദ്ദേഹം പരാതിയുമായി ആഭ്യന്തരമന്ത്രിയെയാണ് സമീപിച്ചത്. ആഭ്യന്തരമന്ത്രി അപ്പോള്‍തന്നെ കേസെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. വിധികൊണ്ട് ബുദ്ധിമുട്ടുണ്ടായവര്‍ പറയുന്നതില്‍ കാര്യമില്ല. തന്നെയും സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ ഇടതുപക്ഷത്തിന് അവകാശമില്ല. അധികാരത്തിലിരിക്കുമ്പോള്‍ സരിതക്കെതിരെ ക്രമിനല്‍ കേസെടുക്കാന്‍ പോലും തയ്യാറാകാത്തവര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ അവകാശമില്ളെ്ളന്നും മുഖ്യമന്ത്രി പറഞ്ഞു.
|
ആദ്യ നോമ്പുതുറക്ക് ആയിരങ്ങള്‍ Posted: 18 Jun 2015 10:29 PM PDT Image: ![]() ഷാര്‍ജ: റമദാനിലെ ആദ്യ നോമ്പ്തുറക്ക് വിവിധ ഇഫ്താര്‍ തമ്പുകളിലും പള്ളികളിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന നമസ്കാരങ്ങളില്‍ പള്ളിയങ്കണങ്ങള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. പള്ളികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനത്തെിയവരും ധാരാളമായിരുന്നു. കാരുണ്യത്തിന്‍െറ പത്ത് എന്നാണ് റമദാനിലെ ആദ്യ പത്ത് ദിനങ്ങള്‍ അറിയപ്പെടുന്നത്. 'കരുണാനിധിയായ അല്ലാഹുവെ എന്നോട് കരുണ കാണിക്കണമെ' എന്ന പ്രാര്‍ഥനയാണ് ആദ്യത്തെ പത്തിലെ പ്രധാന പ്രാര്‍ഥന. കൊടും ചൂടിനെ തരണം ചെയ്യാന്‍ തമ്പുകളില്‍ ശീതികരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജ വ്യവസായ മേഖല ഏഴില്‍ നോമ്പ് തുറക്കാനുള്ള തമ്പുകളോ മറ്റോ ഇല്ലാത്തത് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പ്രയാസമായി. പോയ വര്‍ഷം ഇവിടെത്തെ ചില ഇടങ്ങളില്‍ നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കായി പല ഇടത്തും പൊലീസും മറ്റും ഇഫ്താര്‍ സൗകര്യം ഒരുക്കിയിരുന്നു. ചില കച്ചവട കേന്ദ്രങ്ങളിലും ഇഫ്താര്‍ സൗകര്യം ഒരുക്കിയിരുന്നു. ഉമ്മുല്‍ഖുവൈനിലെ ഹംറയിലെ ഇഫ്താര്‍ ടെന്‍റിലും നിരവധിപേര്‍ നോമ്പുതുറക്കാനത്തെി. ആവശ്യക്കാരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മാത്രം വിഭവങ്ങളോരുക്കിയിട്ടുണ്ട് ഈ തമ്പില്‍. അജ്മാന്‍: മൂന്നാമത്തെ വര്‍ഷവും സമൂഹ നോമ്പ് തുറയൊരുക്കി അജ്മാന്‍ കെ.എം.സി.സി. ബസാറിലുള്ള കടകളിലുളളവര്‍ക്കും മറ്റു തുച്ഛ വരുമാനക്കാരായ ജോലിക്കാര്‍ക്കും വലിയൊരനുഗ്രഹമാണ് ബസാറിനകത്തു തന്നെയുള്ള കെ.എം.സി.സി ആസ്ഥാനത്തുള്ള നാനൂറോളം പേര്‍ക്കുളള നോമ്പുതുറ. ഒരു മാസം നീളുന്ന ഇഫ്താര്‍ അജ്മാന്‍ കെ.എം.സി.സി മുഖ്യരക്ഷാധികാരി എം.പി.മൂസ്സ ഹാജി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. അനസ് നദവി പ്രഭാഷണം നടത്തി. |
ഇന്ത്യന്‍ സ്കൂളുകള്‍ മധ്യവേനല്‍ അവധിക്ക് അടച്ചു Posted: 18 Jun 2015 10:02 PM PDT Image: ![]() മസ്കത്ത്: രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലും മധ്യവേനല്‍ അവധി ആരംഭിച്ചു. ഒന്നരമാസത്തെ അവധി കഴിഞ്ഞ് ആഗസ്റ്റ് ആദ്യവാരത്തിലാകും സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ അടച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് കുടുംബങ്ങള്‍. റമദാന്‍ എത്തുന്നതിനുമുമ്പേ സ്കൂളുകള്‍ പലതും അടച്ചുതുടങ്ങിയിരുന്നു. ബുധനാഴ്ചയോടെയാണ് 19 ഇന്ത്യന്‍ സ്കൂളുകളും അടച്ചത്. ഗള്‍ഫിലെ കടുത്തവേനലില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെ മഴയും പെരുന്നാളും ആസ്വദിക്കാനുള്ള ആവേശത്തിലാണ് മലയാളി കുടുംബങ്ങള്‍. ആഗസ്റ്റ് ആദ്യവാരം സ്കൂള്‍ തുറക്കുന്നതിനാല്‍ പലര്‍ക്കും നാട്ടില്‍ ഓണം കൂടാന്‍ കഴിഞ്ഞെന്നുവരില്ല. ചിലര്‍ നാട്ടിലെ ഓണം നഷ്ടപ്പെടാതിരിക്കാന്‍ കുട്ടികളുടെ അവധി രണ്ടാഴ്ചകൂടി നീട്ടിയാണ് തിരിച്ചത്തെുന്നത്. സ്കൂള്‍ തുറന്നയുടന്‍ ആദ്യ സമ്മേറ്റീവ് പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഈ അവധിക്കാലത്തും പാഠപുസ്തകം കൂടെ കരുതേണ്ട ടെന്‍ഷനിലാണ് കുട്ടികള്‍. അവധിക്ക് നാട്ടില്‍ പോകാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കളിച്ചുതിമിര്‍ക്കാന്‍ കടുത്തവെയിലും റമദാന്‍ വ്രതവും തടസ്സമാവും. അവധിക്കാലത്ത് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്ക് പല സ്ഥാപനങ്ങളും അവധിക്കാല കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. നൃത്തവും സംഗീതവും കരാട്ടേയും പെയിന്‍റിങ്ങുമെല്ലാം പഠിക്കാനും കുട്ടികള്‍ ഏറെ താല്‍പര്യമെടുക്കുന്നുണ്ട്. |
വ്യാജ ബിരുദം: സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതില്‍ വീഴ്ചപറ്റി ^സിസോദിയ Posted: 18 Jun 2015 09:52 PM PDT Image: ![]() ന്യൂഡല്‍ഹി: മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറിന്‍െറ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് എ.എ.പി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ സമയത്ത് തോമറിന്‍െറ നിയമബിരുദ സര്‍ട്ടിഫിക്കറ്റിന്‍െറ നിജസ്ഥിതി കണ്ടെത്താന്‍ പാര്‍ട്ടിക്കു സാധിച്ചില്ല. ഇത് ആര്‍ക്കും വരാവുന്ന തെറ്റാണ്. ആരോപണം ഉയര്‍ന്ന അവസരത്തില്‍ തോമറിനെതിരെ അന്വേഷണം നടത്തിയിരുന്നു. കൂടാതെ അദ്ദേഹത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നതായും ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിസോദിയ പറഞ്ഞു. പാര്‍ട്ടിയുടെ 67 എം.എല്‍.എമാരും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ആധികാരികതയെകുറിച്ച് പരിശോധിക്കുക അപ്രായോഗികമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ളെന്ന വിശ്വാസമാണ് പാര്‍ട്ടിക്കു ഉണ്ടായിരുന്നതെന്നും സിസോദിയ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തോമറിനെ പാര്‍ട്ടി പിന്തുണച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നുവന്ന സമയവും സാഹചര്യവും കണക്കിലെടുത്താണിത്. പാര്‍ട്ടിയുടെ 67 എം.എല്‍.എമാരില്‍ ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും സിസോദിയ വ്യക്തമാക്കി. |
മുംബൈ വിഷമദ്യദുരന്തം: മരണം 25 ആയി Posted: 18 Jun 2015 09:34 PM PDT Image: ![]() മുംബൈ: പശ്ചിമ മുംബൈയിലെ മലാഡിലുള്ള മല്‍വാണിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയിലുള്ള ഏഴുപേരുടെ സ്ഥിതി ഗുരുതരമാണ്. |
ആദ്യ ദിനം ടെന്‍റുകളില്‍ എത്തിയത് പതിനായിരങ്ങള്‍ Posted: 18 Jun 2015 09:11 PM PDT Image: ![]() ദോഹ: റമദാനിന്‍െറ ആദ്യ ദിവസം തന്നെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ടെന്‍റുകളിലേക്ക് വ്രതം അവസാനിപ്പിക്കുന്നതിന് വേണ്ടി പതിനായിരങ്ങള്‍ എത്തി. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്‍റും ഈദ് ചാരിറ്റിയും എല്ലാം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ ടെന്‍റുകളിലാണ് കൂടുതല്‍ പേരും ഇഫ്താറിനായി എത്തിയത്. കനത്ത ചൂട് കണക്കിലെടുത്ത് ശീതീകരിച്ച ടെന്‍റുകളാണ് ഒരുക്കിയത്. കോര്‍ണിഷില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ കൂറ്റന്‍ ടെന്‍റില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അടക്കമുള്ളവരാണ് നോമ്പുതുറക്കാനത്തെിയത്. ഓള്‍ഡ് ഗാനിമില്‍ ഖത്തര്‍ റെഡ്ക്രസന്‍റ് സ്ഥാപിച്ച ടെന്‍റില്‍ 2800 പേരെയാണ് ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ളത്. ഖത്തര്‍ റെഡ്ക്രസന്‍റ് സ്ഥാപിച്ച ടെന്‍റുകളില്‍ 84000 പേര്‍ക്ക് നോമ്പുതുറക്കാനാണ് സൗകര്യമുള്ളത്. രാജ്യത്തെ വിവിധ ജീവകാരുണ്യ സംഘടനകളുടെ ടെന്‍റുകളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സിറിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ടെന്‍റുകളില്‍ നോമ്പുതുറക്കാന്‍ എത്തുന്നത്. തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ് കൂടുതലായി എത്തുന്നത്. കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ടെന്‍റുകളിലെ റമദാന്‍ വിഭവങ്ങളിലൂടെ ലഭിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് കൂടി കൂടുതല്‍ പേര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് വര്‍ധിച്ചത്. ഇവരില്‍ അധികം പേരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ്. ഇവരെ കൂടി കണക്കിലെടുത്താണ് ടെന്‍റുകളില്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. റമദാനിലെ രാത്രി നമസ്കാരത്തിന് പള്ളികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. |
സ്വര്‍ണവില ഉയര്‍ന്നു; പവന് 20,200 രൂപ Posted: 18 Jun 2015 09:06 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപ കൂടി 20,200 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ പത്തിനാണ് സ്വര്‍ണവില 20,000 രൂപയില്‍ നിന്ന് 20,080 രൂപയിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ ഏഴു ദിവസമായി ഈ വിലയില്‍ മാറ്റമില്ലായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.50 ഡോളര്‍ താഴ്ന്ന് 1,200.00 ഡോളറിലെത്തി. |
Posted: 18 Jun 2015 08:43 PM PDT Image: ![]() സാന്‍റിയാഗോ: കോപ അമേരിക്ക ഫുട്ബാളില്‍ വെനിസ്വേലക്കെതിരെ പെറുവിന് ഏകപക്ഷീയ ജയം. ഒരു ഗോളിനാണ് പെറു വെനിസ്വേലയെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ (72ാം മിനിറ്റ്) പെറു നായകനും സൈ്ട്രക്കറുമായ ക്ളോഡിയോ പിസാറോയാണ് നിര്‍ണായക ഗോള്‍ നേടിയത്. ജയത്തോടെ പെറു ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. എന്നാല്‍, പെറുവിന്‍െറ വിജയത്തോടെ ഗ്രൂപ്പ് സി മരണ ഗ്രൂപ്പായി. ആദ്യ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പെറു, വെനിസ്വേല, കൊളംബിയ, ബ്രസീല്‍ എന്നീ ടീമുകള്‍ക്ക് മൂന്നു പോയന്‍റുകളാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ പെറു, വെനിസ്വേല, കൊളംബിയ, ബ്രസീല്‍ ടീമുകള്‍ക്ക് നിര്‍ണായകമാകും. |
കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തുവെച്ച് കുത്തേറ്റയാള്‍ മരിച്ചു Posted: 18 Jun 2015 08:05 PM PDT Image: ![]() കോഴിക്കോട്: വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തു നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോടഞ്ചേരി സ്വദേശി വെള്ളാപ്പള്ളി വീട്ടില്‍ ജിന്‍േറാ ജോസഫ് (24) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത്. പരിക്കേറ്റ മൈക്കാവ് സ്വദേശി പുന്നക്കാട്ടില്‍ ബിന്ദു (36) ആശുപത്രിയില്‍ ചികിത്സയിലാണ്. കോടഞ്ചേരിക്കടുത്ത മൈക്കാവ് സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ എരുമമുണ്ട 200ല്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ കൊട്ടാരപറമ്പില്‍ കെ.എസ്. സുനിലാണ് (42) ഭാര്യ ബിന്ദുവിനെയും കാമുകന്‍ ജിന്‍േറായെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കുത്തേറ്റ ജിന്‍േറായുടെ കുടല്‍മാല പുറത്തുചാടിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. |
ജനാധിപത്യത്തിലെ ഉള്‍‘പിരിവു’കള്‍ Posted: 18 Jun 2015 07:45 PM PDT Image: ![]() സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. ജനാധിപത്യത്തിലെ ഉത്സവകാലമായ തെരഞ്ഞെടുപ്പില്‍ അത് ഏറെക്കൂടുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പാവുമ്പോള്‍ പിന്നെ പറയാനുമില്ല. ആര്‍ക്കും പാര്‍ട്ടിയുണ്ടാക്കാം, മത്സരിക്കാം, പിന്നെ തോല്‍ക്കാം. ജയമെന്നത് അവരുടെ നിഘണ്ടുവിലെ ഒരനാവശ്യപദവുമാണ്. അരുവിക്കരയിലും അതിന് മാറ്റമൊന്നുമില്ല. എന്നാല്‍, മത്സരത്തെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ കാണുക എന്നതൊന്നുമല്ല, അതിലെ ഉള്‍‘പിരിവു’കളിലാണ് താല്‍പര്യമത്രയും. പൂഞ്ഞാറില്‍നിന്നുള്ള അണ്ണാ ഹസാരെ മുതല്‍ നീതി വൈകി ജയിലില്‍ കഴിയുന്ന നേതാവിന്‍െറ ‘പ്രവര്‍ത്തിക്കുന്ന’ ചെയര്‍മാന്‍വരെ അരുവിക്കരയിലത്തെിയിട്ടുണ്ട്. അഴിമതിവിരുദ്ധമുന്നണിക്കും പി.ഡി.പിക്കും പുറമെ, അവിടെ മത്സരിക്കുന്ന സംഘടനകളെ കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി, അഖില കേരള തൃണമൂല്‍ പാര്‍ട്ടി, എക്സ് സൈനിക് കിസാന്‍ പാര്‍ട്ടി, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നിങ്ങനെ.... അങ്ങനെ ഗാന്ധി മുതല്‍ ഗോദ്സെ വരെ കരയിലത്തെിയിട്ടുണ്ട്. പിന്നെ, മൂന്ന് അപരന്മാരും. ഇവര്‍ക്കാര്‍ക്കും അരുവിയിലിറങ്ങുകയും വേണ്ട, കര കയറുകയും വേണ്ട, കരയില്‍ത്തന്നെ ഇരുന്ന് കാര്യം കണ്ടാല്‍ മതി. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പി.സി. ജോര്‍ജ് എത്തിയിരിക്കുന്നത്. ഹസാരെ ഒൗട്ട് ഓഫ് ഫാഷന്‍ ആയതോടെ കെജ്രിവാള്‍ ആകാനുള്ള പുറപ്പാടിലുമാണ് അദ്ദേഹം. അതിന് ജനഹിതം നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. അവസാന റൗണ്ടില്‍ എത്തിയത് മൂന്നുപേര്‍. അവരെയും ജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. അവര്‍ പിടിച്ചത് കെ. ദാസിനെ. ഈ മാതൃകാ പാര്‍ട്ടിയില്‍ ശേഷിച്ച രണ്ടുപേര്‍ ഇദ്ദേഹത്തിനുവേണ്ടി അഹമഹമിയ പണിയെടുക്കുന്നത് കാണാനാണ് അരുവിക്കരക്കാര്‍ കാത്തിരുന്നത്. എന്നാല്‍, പിറ്റേന്ന് കണ്ടത് അവരിലൊരാള്‍ ശബരീനാഥന്‍െറ ജീപ്പിലിരിക്കുന്നതാണ്. ദലിത് ന്യൂനപക്ഷ ഐക്യത്തിലൂടെ അഴിമതിയുടെ അടിവേരറുക്കാന്‍ പുറപ്പെടുമ്പോള്‍ ഒന്നല്ല, ഒരായിരംപേരുടെ വോട്ടു പോകുമെന്ന് അറിയാത്ത ആളല്ല പി.സി. ആര് പോയാലും വന്നാലും ലക്ഷ്യമാണ് വലുത്. ചൈനയില്‍ ചെയര്‍മാന്‍ എന്നുപറഞ്ഞാല്‍ മാവോ ആണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ കേരളത്തില്‍ ചെയര്‍മാന്‍ എന്നാല്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയാണ്. ഒരിക്കല്‍ നിരപരാധിത്വം തെളിയിച്ച് ജയിലില്‍ മോചിതനായ അദ്ദേഹം ഇപ്പോള്‍ വീണ്ടും വിചാരണപോലും നടക്കാതെ അങ്ങ് ബംഗളൂരുവിലാണ്. അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും അരുവിക്കരയിലിറങ്ങിയിട്ടുണ്ട്. മഅ്ദനീ മോചനമാവും ലക്ഷ്യമെന്നാണ് കരുതിയതെങ്കിലും അന്വേഷിച്ചപ്പോള്‍ അവര്‍ക്കുവേണ്ടത് അഴിമതിയില്‍നിന്നുള്ള മോചനമത്രേ. പിന്നെ വികസനവും വേണം. വികസനത്തിലേക്കുള്ള വഴി തെരഞ്ഞെടുപ്പാണെന്ന് പണ്ട് കൗണ്‍സിലറായി ജയിച്ചിട്ടുള്ള പൂന്തുറ സിറാജിന് നന്നായി അറിയുകയും ചെയ്യാം. ഗാന്ധി മുതല്‍ ഗോദ്സെ വരെയുള്ളവരെ കഴിഞ്ഞാല്‍ പിന്നുള്ളത് അപരന്മാരാണ്. ആങ്ങള ചത്താലും നാത്തൂന്‍െറ കണ്ണീര് കാണണമെന്ന സിദ്ധാന്തമാണ് അവരെ നയിക്കുന്നത്. സ്വയം ഒന്നും ആവേണ്ട. സ്വന്തം പേരുകാരന്‍െറ പത്തു വോട്ടു കളഞ്ഞാല്‍ മതി. വിജയകുമാറിന്‍െറ രണ്ടും ശബരീനാഥന്‍െറ ഒന്നും പേരുകാരാണ് അന്യജില്ലയില്‍നിന്ന് ഇവിടെയത്തെിയിട്ടുള്ളത്. അവസാനമാണ് ‘നോട്ട’. സംവരണ മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ട അടിച്ചുകയറിയത്. ഇവിടെ സവര്‍ണ മത്സരമായതിനാല്‍ നോട്ട പൊട്ടാനാണ് എല്ലാ സാധ്യതയും. |
ഗ്രൂപ് എയില്‍ അവസാന പോരാട്ടങ്ങള്‍ ഇന്ന് Posted: 18 Jun 2015 07:43 PM PDT Image: ![]() Subtitle: മെക്സികോ^എക്വഡോര്‍, ചിലി^ബൊളീവിയ, ശനിയാഴ്ചപുലര്‍ച്ചെ 2.30നും അഞ്ചിനും തത്സമയം സാന്‍റിയാഗോ: കോപ അമേരിക്ക ക്വാര്‍ട്ടറിലേക്ക് കുതിക്കുന്ന ആദ്യ രണ്ട് ടീമുകളെ ഇന്നറിയാം. ഗ്രൂപ് എയിലെ അവസാന പോരാട്ടങ്ങളില്‍ മെക്സികോ എക്വഡോറിനെയും ആതിഥേയരായ ചിലി ബൊളീവിയയെയും നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഓരോ ജയവും ഓരോ സമനിലയും നേടി നാലു പോയന്‍റുമായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ചിലിയും ബൊളീവിയയുമാണുള്ളത്. രണ്ട് മത്സരങ്ങളും സമനിലയായ മെക്സികോ മൂന്നാമതും. ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍ ആര്‍തുറോ വിദാല്‍ ടീമിനൊപ്പം തുടരും എന്നതാണ് നിര്‍ണായക പോരാട്ടത്തില്‍ ചിലിക്ക് ആശ്വാസം പകരുന്ന വാര്‍ത്ത. കഴിഞ്ഞ മത്സരത്തിനുശേഷം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയതിന് വിദാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെക്സികോക്കെതിരെ 3-3 സമനില പിടിച്ചാണ് ചിലി എത്തുന്നത്. ബൊളീവിയയാകട്ടെ എക്വഡോറിനെ 3-2ന് തോല്‍പിച്ചതിന്‍െറ മികവിലും. ഈ മത്സരത്തില്‍ ജയം നേടുന്നയാള്‍ നേരെ ക്വാര്‍ട്ടറിലത്തെും. ഗ്രൂപ്പിലെ ഏറ്റവും മോശം പ്രകടനക്കാരായി ഇതിനകം പുറത്തായ എക്വഡോറിനെതിരെ ജയംപിടിക്കാനായാല്‍ മെക്സികോക്ക് ക്വാര്‍ട്ടറിലേക്ക് കുതിക്കാം. പ്രതിരോധനിരക്കാരായ റാഫ മാര്‍ക്വസും അഡ്രിയന്‍ അല്‍രെഡറ്റെയും പരിക്കേറ്റ് പുറത്തായതാണ് മെക്സിക്കന്‍ നിരയില്‍ തലവേദന. |
ഇനിയൊരു ജന്മം തന്നാലും ആമിയെ മാത്രമേ വായിക്കൂ, എഴുതൂ Posted: 18 Jun 2015 07:41 PM PDT Image: ![]() Subtitle: ഇന്ന് വായന ദിനം കാസര്‍കോട്: ‘ദൈവം എനിക്കു ഒരു ജന്മം കൂടി ഭൂമിയില്‍ തന്നാലും ഞാന്‍ ആമിയെ മാത്രമേ വായിക്കൂ, എഴുതൂ. ആമിയുടേതല്ലാതെ, ആമിയെക്കുറിച്ചുള്ളതല്ലാതെ മറ്റൊരു എഴുത്തും എന്‍െറ കണ്ണിനും മനസ്സിനും വഴങ്ങില്ല. കുമ്പള മൊഗ്രാലിലെ പി.വി.എസ് റോഡില്‍ ന്യൂ ഹൗസില്‍ ആത്മസംസ്കരണത്തിന്‍െറ വ്രതാരംഭത്തിന് തുടക്കം കുറിച്ചുകൊണ്ടിരിക്കുമ്പോഴും ഫാത്തിമ അബ്ദുല്ലയുടെ കൈകളില്‍ കമല സുറയ്യയുടെ പുസ്തകം തന്നെയാണ്. മലയാളത്തിന്‍െറ നീര്‍മാതളം ഓര്‍മകളിലേക്ക് മറഞ്ഞുപോയി സാഹിത്യവും എഴുത്തും പുതിയകാലത്തിലേക്ക് കടന്നപ്പോഴും ഫാത്തിമയുടെ വായനയില്‍ ഇന്നും കമല മാത്രം. ആറാമത്തെ വയസ്സിലാണ് കുഞ്ഞുഫാത്തിമ കമലാദാസിനെക്കുറിച്ച് വായിച്ചറിയുന്നത്. വേദഗ്രന്ഥമല്ലാതെ മറ്റെന്തും വായിക്കുന്നത് ഹലാലല്ല എന്നു പഠിപ്പിക്കുന്ന കാസര്‍കോടന്‍ കുഗ്രാമങ്ങളില്‍ ഒരു മുസ്ലിം പെണ്‍കുട്ടി 40 വര്‍ഷം മുമ്പ് നോവല്‍ വായിക്കുക എന്നത് കടുത്ത അപരാധമായിരുന്നു. കൂട്ടുകുടുംബത്തില്‍ അമ്മാവന്‍െറ പുസ്തകശേഖരത്തില്‍ ഒളിച്ചും പാത്തും കൗതുകത്തോടെ താളുകള്‍ മറിച്ച ആറുവയസ്സുകാരിയുടെ മനസ്സില്‍ കറുത്ത കുപ്പായമിട്ട് കൈമുട്ടുകള്‍ മേശയില്‍ താങ്ങിനിര്‍ത്തി പാറിക്കളിക്കുന്ന മുടിയിഴകളോടെ വിദൂരതയിലേക്ക് നോക്കുന്ന സുന്ദരിയുടെ മുഖം പതിഞ്ഞു. മാധവിക്കുട്ടിയുടെ ചിത്രം അങ്ങനെയാണ് ഫാത്തിമയുടെ ഹൃദയത്തില്‍ കയറിയത്. ‘എന്‍െറ കഥ’ മറിച്ചുതുടങ്ങിയപ്പോള്‍ തോന്നിയതാണ് അതിലെ സമൂഹം പറയുന്നത് എന്‍െറയും കഥയാണെന്ന്. അതിലെ ഓരോ വരികളിലും എന്‍െറ കുടുംബവും ജീവിതവും കണ്ണാടിയിലെന്നപോലെ നിഴലിക്കുന്നുണ്ടായിരുന്നു. പുസ്തകമെടുത്ത് അമ്മാവന്‍െറ ഷെല്‍ഫില്‍ നിന്നും ഒളിച്ചുകടത്തി വായിക്കാന്‍ തുടങ്ങി. ഇതു മാധവിക്കുട്ടിയുടെയും അനുഭവമായിരുന്നു. ആറാം വയസ്സില്‍ ഇങ്ങനെ സാധിക്കുമോയെന്ന് എല്ലാവര്‍ക്കും തോന്നും. എന്നാല്‍, വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ അക്ഷരം പഠിക്കുകയും അതോടൊപ്പം ആമിയുടെ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു’-ഫാത്തിമ പറയുന്നു. സ്കൂളില്‍ ക്ളാസും പാഠവും പിന്നിടുന്നതിനനുസരിച്ച് നീര്‍മാതളം പൂത്തകാലം, ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ബാല്യകാല സ്മരണങ്ങള്‍, ചേക്കേറുന്ന പക്ഷികള്‍, ഈ ജീവിതം കൊണ്ട് ഇത്രമാത്രം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി വായിച്ചുതീര്‍ത്തു. ഇനി വായിക്കാന്‍ ആമിയുടേതായി ഒന്നുമില്ല. എന്നാല്‍, ആമിയെക്കുറിച്ച് ഇനിയും എഴുത്തുണ്ടാകും. അതിനായി എന്‍െറ ഷെല്‍ഫില്‍ അറകള്‍ ബാക്കിയുണ്ട് -ഫാത്തിമ പറഞ്ഞു. എന്‍െറ വിവരവും വിദ്യാഭ്യാസവും ആമിയെന്ന ജാലകമാണ്. മറ്റൊരാളുടെയും എഴുത്ത് ഞാന്‍ വായിച്ചിട്ടില്ല. വായിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കമലാ സുറയ്യയുടെ എഴുത്തിനോട് ഭ്രമാത്മകമായ അടുപ്പം വന്നുചേര്‍ന്നിരുന്നു. അതു ദോഷമാണോ എന്ന് വിദഗ്ധരോട് വരെ ചോദിച്ചു. കല്യാണത്തിനു ശേഷം ഭര്‍ത്താവ് അബ്ദുല്ലയും വായനയെ പ്രോത്സാഹിപ്പിച്ചു. ഇതിനിടയില്‍ കമലക്ക് കത്തുകള്‍ എഴുതി. പലതവണ അവരെ ചെന്നുകണ്ടു. അവര്‍ ജീവിച്ചിരിക്കെ കമല സുറയ്യ വിമന്‍സ് ഫോറം എന്ന സംഘടനയുണ്ടാക്കി ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങി. പുറത്ത് പണംപിരിക്കാന്‍ പോകാന്‍ കഴിയാത്തതുകൊണ്ട് ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്‍െറ 60 സെന്‍റ് ഭൂമി വിറ്റ് അവരുടെ പേരില്‍ പാവപ്പെട്ടവര്‍ക്ക് തയ്യല്‍ മെഷീനും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ഇപ്പോള്‍ അത് വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മകന്‍െറ കല്യാണത്തിന് ബാലാമണിയമ്മയുടെ പേരക്കുട്ടി ബാലമണിയും ബന്ധുക്കളും വന്നിരുന്നു. കമലയുടെ മരണം നാലുവര്‍ഷം എന്‍െറ മനസ്സിനെ ഉലച്ചു. അതില്‍ നിന്നും രക്ഷനേടിയത് അവരെക്കുറിച്ചുള്ള എന്‍െറ ഓര്‍മകള്‍ ‘ആമി’ എന്ന പേരില്‍ പുസ്തകമാക്കി ഇറക്കിയപ്പോഴാണ് -ഫാത്തിമ പറയുന്നു. ഇപ്പോള്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അംഗമാണ് ഫാത്തിമ. വിളിച്ച് വീട്ടില്‍ ചെല്ലുന്നവര്‍ക്കുള്ള സ്വീകരണത്തിലും ഒരു ആമി ടച്ചുണ്ട്. അത് നാലാപ്പാട്ടെ നെയ്പ്പായസമാണ്. |
ഇഫ്താറിന് നിറംപകരാന്‍ വിദേശ പഴങ്ങളും Posted: 18 Jun 2015 07:38 PM PDT Image: ![]() കോഴിക്കോട്: ഇഫ്താറുകള്‍ക്ക് നിറംപകരാന്‍ വിദേശപഴങ്ങളും വിപണിയില്‍ ഒരുങ്ങി. പഴവര്‍ഗങ്ങള്‍ക്ക് പ്രിയമേറുന്ന റമദാന്‍ സീസണില്‍ വന്‍കരകള്‍ക്കപ്പുറത്തുനിന്നത്തെുന്ന ടിപ്രസ് ഓറഞ്ച്, റോയല്‍ഗാല ആപ്പ്ള്‍, റെഡ്ഗ്ളോബ് മുന്തിരി എന്നിവക്കും വിപണിയിലിടം കിട്ടി. കടും വര്‍ണങ്ങളില്‍ തിളങ്ങുന്ന പഴങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും ആവശ്യക്കാരേറിവരുന്നതായി കച്ചവടക്കാര്‍ പറയുന്നു. മുമ്പൊക്കെ ഈത്തപ്പഴം മാത്രമായിരുന്നു കടല്‍ കടന്നത്തെിയിരുന്നതെങ്കില്‍ ഇന്ന് ആപ്പ്ളും ഓറഞ്ചും മുന്തിരിയുമെല്ലാം ന്യൂസിലന്‍ഡ്, തായ്ലന്‍ഡ്, ബെല്‍ജിയം, ചൈന എന്നിവിടങ്ങളില്‍നിന്ന് എത്തുന്നുണ്ട്. ഇറക്കുമതി പഴങ്ങള്‍ പുതുതലമുറ ഷോപ്പുകളില്‍ മാത്രമായിരുന്നു വില്‍പനക്കുണ്ടായിരുന്നതെങ്കില്‍ ഇന്ന് സാധാരണ കടകളിലും ഇത്തരം പഴങ്ങള്‍ ലഭ്യമാണ്. സാധാരണക്കാരും ഇവ വാങ്ങാന്‍ തുടങ്ങിയതാണ് കാരണം. നാട്ടില്‍ ലഭിക്കുന്ന പതിവ് പഴങ്ങള്‍ക്ക് വന്‍വിലക്കയറ്റമനുഭവപ്പെടുന്നത് വിദേശപഴങ്ങള്‍ക്ക് അനുകൂല ഘടകമാവുന്നുണ്ട്. ഈജിപ്തില്‍നിന്നുള്ള ടിപ്രസ് ഓറഞ്ചിന് കിലോക്ക് 80 രൂപയാണ് വില. കുടകില്‍നിന്നുള്ള ഓറഞ്ചിന് 50 രൂപക്ക് മുകളിലാണ് വില. അല്‍പം വില കൂടിയാലും ഗുണവും വൈവിധ്യവുമുള്ള പഴങ്ങള്‍ വാങ്ങാമെന്ന് കരുതുന്നവരുണ്ട്. ഓരോ വര്‍ഷം കഴിയുമ്പോഴും വിദേശപഴങ്ങളോട് പ്രിയം ഏറിവരുകയാണെന്ന് ഇറക്കുമതി പഴങ്ങളുടെ വിപണിക്ക് തുടക്കമിട്ട പാളയം പി.കെ.സി ഫ്രൂട്സ് പാര്‍ട്ണര്‍മാരായ കെ.പി. മജീദ്, പി. നവാസ് എന്നിവര്‍ പറയുന്നു. ബെല്‍ജിയം ആപ്പ്ള്‍^125, തായ്ലന്‍ഡ് മധുരപ്പുളി^80, ന്യൂസിലന്‍ഡ് സബര്‍ജല്‍^200, ചൈന ഫിജി ആപ്പ്ള്‍^120, ന്യൂസിലന്‍ഡ് റോയല്‍ഗാല ആപ്പ്ള്‍^165, യു.എസ്.എ ആപ്പ്ള്‍^145, ബെല്‍ജിയം ഗ്രീന്‍ ആപ്പ്ള്‍^125, ന്യൂസിലന്‍ഡ് റെഡ്ഗ്ളോബ് മുന്തിരി^320, ന്യൂസിലന്‍ഡ് കിവിഫ്രൂട്ട് ^310, ന്യൂസിലന്‍ഡ് പ്ളംസ്^320 എന്നിങ്ങനെയാണ് വിദേശപഴങ്ങളുടെ കിലോഗ്രാം വില. ഇന്ത്യന്‍ റെഡ്ഗ്ളോബ് മുന്തിരി, ബംഗളൂരുവില്‍നിന്നുള്ള ദില്‍ഖുഷ് മുന്തിരി, ഗുജറാത്തില്‍നിന്നുള്ള പച്ചക്കാരക്ക, കര്‍ണാടകയില്‍നിന്നുള്ള റമ്പൂട്ടാന്‍, മഹാരാഷ്ട്രയില്‍നിന്നുള്ള അനാര്‍ തുടങ്ങി ഇന്ത്യന്‍ പഴങ്ങള്‍ വിദേശികളോട് കിടപിടിക്കുന്ന പ്രൗഢിയോടെ വിപണിയില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്. |
ലളിത് മോദി വിസ വിവാദം: സുഷമക്ക് പാര്‍ട്ടിയുടെ പ്രതിരോധം; വസുന്ധര ഒറ്റപ്പെട്ടു Posted: 18 Jun 2015 07:18 PM PDT Image: ![]() Subtitle: വസുന്ധരയുടെ കാര്യത്തില്‍ മൗനം പാലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ഒറ്റപ്പെടുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബി.ജെ.പി ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോള്‍ വസുന്ധരക്കായി പാര്‍ട്ടിയില്‍ ആരും രംഗത്തില്ല. മാത്രമല്ല, വസുന്ധരയുടെ കാര്യത്തില്‍ തല്‍ക്കാലത്തേക്ക് മൗനം പാലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ലളിത് മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വസുന്ധര കുറച്ചുകാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നും അവരുടെ ഭാഗം അവര്‍ തന്നെ പറയട്ടെയെന്നും വ്യക്തമാക്കിയ ബി.ജെ.പി എം.പിയും പയനീയര്‍ എഡിറ്ററുമായ ചന്ദന്‍ മിത്രയുടെ വാക്കുകള്‍ തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടി വസുന്ധരക്കൊപ്പം ഇല്ളെന്ന സൂചനയാണ്. ലളിത് മോദിയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെ വസുന്ധര പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാജസ്ഥാന്‍ എം.എല്‍.എമാര്‍ വസുന്ധരക്ക് വേണ്ടി ദേശീയ നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലത്തെിയിട്ടുണ്ട്. ലളിത് മോദിക്ക് വിസ ലഭിക്കാന്‍ വസുന്ധര നല്‍കിയ കത്ത്, വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്‍െറ കമ്പനിയില്‍ 12 കോടി നിക്ഷേപിച്ചത് എന്നിവ കൃത്യമായ തെളിവുകളാണ്. കത്ത് നല്‍കിയിട്ടില്ളെന്ന വസുന്ധരയുടെ വാദം നിഷേധിച്ചത് കത്തിന്‍െറ പകര്‍പ്പ് പുറത്തുവിട്ട ലളിത് മോദി തന്നെയാണ്. ദുഷ്യന്ത് സിങ്ങിന്‍െറ കടലാസില്‍ മാത്രമുള്ള കമ്പനിയില്‍ ലളിത് മോദി 12 കോടി നിക്ഷേപിച്ചതും ഉപകാരസ്മരണ തന്നെയെന്ന് വ്യക്തം. പ്രധാനമന്ത്രി മോദിയുമായി അടുപ്പം സൂക്ഷിക്കുന്നയാള്‍ അല്ളെന്നതും വസുന്ധരക്ക് പാര്‍ട്ടിയുടെ പ്രതിരോധം ലഭിക്കാത്തതിന് കാരണമായി വിലയിരുത്തപ്പെടുന്നു. വസുന്ധര രാജസ്ഥാന്‍ ബി.ജെ.പിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തല്‍ക്കാലം ഭീഷണിയില്ളെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. വസുന്ധരയുടെ തോല്‍വിക്കുള്ള കാരണങ്ങളിലൊന്നും ലളിത് മോദിയുമായുള്ള അടുപ്പമായിരുന്നു. വീണ്ടും അധികാരത്തിലേറിയ ശേഷം ഇരുവരും തമ്മില്‍ ചില പിണക്കങ്ങള്‍ ഉണ്ടായി. ബി.സി.സി.ഐയെ വെല്ലുവിളിച്ച് ഈയിടെ നടന്ന രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ലളിത് മോദി വിജയിച്ചു. എന്നാല്‍, പിന്നീട് ബി.ജെ.പിയിലെ അമീര്‍ പഠാന്‍െറ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നതോടെ സ്ഥാനമേല്‍ക്കാനായില്ല. |
എല്‍.ഡി.എഫ് വോട്ടില്‍ കണ്ണുവെച്ച് യു.ഡി.എഫും ബി.ജെ.പിയും Posted: 18 Jun 2015 06:48 PM PDT Image: ![]() Subtitle: പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് നീങ്ങുന്നു തിരുവനന്തപുരം: പോരാട്ടത്തിന്‍െറ ഗതിവിഗതികള്‍ മാറ്റിമറിച്ച് അരുവിക്കരയില്‍ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് നീങ്ങുന്നു. സ്വന്തം വോട്ട് ചോര്‍ച്ച തടയാനും സി.പി.എം വോട്ട് പിടിച്ചെടുക്കാനും തന്ത്രങ്ങള്‍ മെനഞ്ഞ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബയോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബി.ജെ.പിയുടെ പോരാട്ടം എല്‍.ഡി.എഫുമായി നേര്‍ക്കുനേരാകുന്നു. എല്‍.ഡി.എഫ് വോട്ടാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യംവെക്കുന്നതെന്നതാണ് ശ്രദ്ധേയം. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സോളാര്‍ മുതല്‍ ബാര്‍ കോഴ വരെയുള്ള ആരോപണങ്ങള്‍ എതിരാളികള്‍ ചര്‍ച്ചയാക്കിയതോടെയാണ് വോട്ട് ചോര്‍ച്ച തടയുന്നതിലേക്ക് യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രചാരണത്തിന്‍െറ ആദ്യദിനങ്ങളില്‍ വി.എസിനെ മാറ്റിനിര്‍ത്തിയതിലെ തിരിച്ചടി തിരിച്ചറിഞ്ഞ എല്‍.ഡി.എഫ് അദ്ദേഹത്തെ മുന്നില്‍നിര്‍ത്തിയാണ് അഴിമതി ചര്‍ച്ചയാക്കുന്നത്. ഇത് വോട്ട് ചോര്‍ച്ചക്കിടയാക്കിയേക്കുമെന്ന ആശങ്കയില്‍ യു.ഡി.എഫ് ഉമ്മന്‍ ചാണ്ടിയെ കേന്ദ്രബിന്ദുവാക്കി കുടുംബയോഗങ്ങളില്‍ ഊന്നുകയായിരുന്നു. ആളുകളെ നേരില്‍കാണാനും വ്യക്തിപരമായ പ്രശ്നങ്ങള്‍ സംസാരിക്കാനും കഴിയുന്ന കൊച്ചുയോഗങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 8960 വോട്ടിന്‍െറ കുറവാണ് നിയമസഭയിലേതിനേക്കാളുണ്ടായത്. ഇത് നികത്തേണ്ടതുമുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ ചെറുപതിപ്പിനെ അനുസ്മരിപ്പിക്കുന്ന കുടുംബ യോഗങ്ങളില്‍ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ടുപറയാന്‍ അവസരം ലഭിക്കുന്നത് വോട്ടര്‍മാരെ തൃപ്തരാക്കുന്ന ഘടകമാണ്. ഒപ്പം വി.എസും സി.പി.എം നേതൃത്വവുമായുള്ള വൈരുധ്യം ചൂഷണംചെയ്യാനും ശ്രമിക്കുന്നു. എ.കെ. ആന്‍റണി അടക്കം ഉന്നംവെച്ചതും ഇതില്‍തന്നെയാണ്. അതേസമയം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രധാന സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ ലഭിച്ച 14890 വോട്ടിനെ മൂന്നിരട്ടിയായെങ്കിലും വര്‍ധിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. യു.ഡി.എഫിനെതിരായ അഴിമതി ആരോപണത്തേക്കാളുപരി സി.പി.എമ്മിന്‍െറ സമരപരാജയവും വി.എസും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നിപ്പുമാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ഒ. രാജഗോപാലിന്‍െറ വ്യക്തിപ്രഭാവം, കേന്ദ്രത്തിലെ ഭരണം എന്നിവയേക്കാള്‍ എല്‍.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ സൃഷ്ടിക്കലാണ് നേട്ടമുണ്ടാക്കാനുള്ള വഴിയെന്നും അവര്‍ തിരിച്ചറിയുന്നു. യു.ഡി.എഫിന്‍െറ പരമ്പരാഗത സാമുദായിക വോട്ടുകളേക്കാള്‍ സി.പി.എമ്മിന്‍െറ ഈഴവ വോട്ടാണ് ലക്ഷ്യമിടുന്നതും. വി.എസിനെതിരായ സി.പി.എം പ്രമേയം പ്രചരിപ്പിക്കുന്നതും ഇതിനു വേണ്ടിത്തന്നെ. ഇടുക്കി ബിഷപ്പിന്‍െറ വിവാദ പ്രസ്താവനയും പ്രവീണ്‍ തൊഗാഡിയയും വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടും അനുകൂലചലനത്തിന് ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരേസമയം ചെറുക്കാന്‍ പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് ആസൂത്രണംചെയ്യുന്നത്. വി.എസിനെ മുന്‍നിര്‍ത്തി ജനങ്ങളെ ഇളക്കിമറിക്കുമ്പോള്‍ സി.പി.എം ചരിത്രത്തിലെ മികച്ച സംഘാടകനായ പിണറായി വിജയനെയാണ് സംഘടനാചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പൊതുയോഗങ്ങളില്‍ അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും വിഷയമാക്കുകയും കുടുംബയോഗങ്ങളും ബൂത്ത് പ്രവര്‍ത്തനവും വഴി താഴത്തെട്ടിലെ വോട്ട് ചോര്‍ച്ച തടയുകയുശമന്ന ദ്വിമുഖ തന്ത്രമാണ് സി.പി.എം നടപ്പാക്കുന്നത്. |
Posted: 18 Jun 2015 06:34 PM PDT Image: ![]() അമിത കീടനാശിനി പ്രയോഗം സംബന്ധിച്ച വിവാദങ്ങള്‍ കേരളത്തിലേക്കുള്ള പച്ചക്കറി നീക്കത്തെ ബാധിച്ചിട്ടില്ളെന്ന് തമിഴ്നാട്ടിലെ കര്‍ഷക-വ്യാപാര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കീടനാശിനി വില്‍പനക്കും പ്രയോഗത്തിനും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട കൃഷി-ഹോര്‍ട്ടികള്‍ചര്‍ വകുപ്പധികൃതരുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് കീടനാശിനി ലഭ്യമാകൂ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി മൊത്തവില്‍പന കേന്ദ്രമായ ഡിണ്ടുഗലിലെ ഒട്ടന്‍ഛത്രം ചന്തയില്‍നിന്ന് ദിനംപ്രതി 500 ടണ്‍ പച്ചക്കറിയാണ് കേരളത്തിലേക്ക് കൊണ്ടുപോകുന്നത്. ഇത് ഇവിടുത്തെ മൊത്തം വില്‍പനയുടെ 70 ശതമാനമാണ്. കോയമ്പത്തൂര്‍ മേഖലയിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍നിന്നാകട്ടെ പ്രതിദിനം 150 ടണ്‍ പച്ചക്കറിയാണ് കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. തിരുനല്‍വേലി, ഹൊസൂര്‍, ബംഗളൂരു, പളനിക്കടുത്ത് ഒട്ടന്‍ഛത്രം, വടശേരി, മധുര എന്നിവിടങ്ങളില്‍നിന്നാണ് ദക്ഷിണ കേരളത്തിലേക്ക് പച്ചക്കറിയത്തെുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഡിണ്ടുഗല്‍, തിരുച്ചി, ബംഗളൂരു, മധുര എന്നിവിടങ്ങളില്‍നിന്നാണ് ഉത്തര കേരളത്തിലേക്ക് പച്ചക്കറി പോകുന്നത്. കേരളത്തിലെ പച്ചക്കറി വിപണിയുടെ പ്രധാന സ്രോതസ്സാണ് കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയം മൊത്തവിപണനകേന്ദ്രം. നീലഗിരി മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളാണ് പ്രധാനമായി ഇവിടെയത്തെുന്നത്. മേട്ടുപാളയത്ത് ഉരുളക്കിഴങ്ങും പൊള്ളാച്ചി, കിണത്തുക്കടവ്, തുടിയല്ലൂര്‍, പേരൂര്‍ മേഖലകളില്‍ തക്കാളിയുമാണ് പ്രധാനമായും വിളയുന്നത്. ജില്ലയുടെ മറ്റ് ചിലയിടങ്ങളില്‍ ക്വാളിഫ്ളവര്‍, പച്ചമുളക്, വെണ്ട, ചീര, ചേന, വഴുതനങ്ങ തോട്ടങ്ങളുമുണ്ട്. തേനി, കമ്പം, ധര്‍മപുരി, ഒസൂര്‍, ഉടുമലപേട്ട, പൊള്ളാച്ചി, അവിനാശിപാളയം, നാച്ചിപാളയം, അണ്ണൂര്‍, തൊണ്ടാംമുത്തൂര്‍, തേവരാംപാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പടവലങ്ങ, പാവക്ക, വെണ്ടക്ക, പച്ചമുളക്, കാബേജ്, ചേന, ഇഞ്ചി, തക്കാളി തുടങ്ങിയവ കൊണ്ടുവരുന്നത്. മൈസൂരില്‍നിന്ന് തിമ്പം വഴിയത്തെുന്ന ഉള്ളി കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ എം.ജി.ആര്‍ മാര്‍ക്കറ്റിലും ഊട്ടിയില്‍നിന്നത്തെുന്ന കാരറ്റ്, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവ മേട്ടുപാളയത്തെ മൊത്തവ്യാപാര കേന്ദ്രത്തിലുമാണ് ഇറക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഈ ചന്തകളില്‍നിന്നാണ് പോകുന്നത്. ടെമ്പോവാന്‍, ജീപ്പ് തുടങ്ങിയവയിലും പച്ചക്കറി കയറ്റിയയക്കുന്നു. മൊത്തവ്യാപാരികള്‍ ഈയിടെയായി വിളവെടുപ്പ് സ്ഥലങ്ങളില്‍ നേരിട്ടുചെന്ന് പച്ചക്കറി വാങ്ങുന്നതും പതിവായിട്ടുണ്ട്. ഇതിനാല്‍ ഇടത്തട്ടുകാരെ ഒഴിവാക്കി കൂടുതല്‍ ലാഭം നേടാം. അമിത കീടനാശിനി പ്രയോഗിച്ച പച്ചക്കറിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും ആവശ്യത്തിന് കുറവില്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. താരതമ്യേന നല്ല വിലയും കിട്ടുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. കീടനാശിനി ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പ്രയോഗിക്കാതെ പച്ചക്കറി കൃഷി ചെയ്യാനാവില്ളെന്നാണ് ഇവരുടെ അഭിപ്രായം. തമിഴ്നാട് കൃഷി വകുപ്പുദ്യോഗസ്ഥരും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലാധികൃതരും നിര്‍ദേശിച്ചതനുസരിച്ച് ജൈവവളവും ജൈവ കീടനാശിനിയും മറ്റും പ്രയോഗിച്ച് നോക്കിയെങ്കിലും ഫലമില്ല. കീടങ്ങള്‍ ചാകുന്നില്ളെന്ന് മാത്രമല്ല, വന്‍ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നത്രെ. തമിഴ്നാട്ടില്‍നിന്ന് കയറ്റി അയക്കുന്ന പച്ചക്കറി അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധനാ വിധേയമാക്കുന്ന കേരളത്തിന്‍െറ നടപടിക്കെതിരെ വിവിധ തമിഴ് കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തമിഴ്നാടിന്‍െറ സമ്പദ്വ്യവസ്ഥയില്‍ തോട്ടകൃഷി മുഖ്യ പങ്കാണ് വഹിക്കുന്നത്. മൊത്തം 11.4 ലക്ഷം ഹെക്ടറിലായി പ്രതിവര്‍ഷം 200 ലക്ഷത്തോളം മെട്രിക് ടണ്ണാണ് ഉല്‍പാദനം. രാജ്യത്ത് കീടനാശിനിയും രാസവളങ്ങളും കൂടുതലായി പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനികളാണ് ഇവിടെ വിപുലമായ രീതിയില്‍ ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍, കാര്‍ബോഫുറാന്‍ എന്ന ഫുറഡാന്‍, ക്യുറേറ്റര്‍, അട്രാസിന്‍, ക്ളോര്‍പൈറിഫോസ്, ഫോറേറ്റ്, മോണോക്രോട്ടോഫോസ് തുടങ്ങിയ കീടനാശിനികള്‍ ഇതില്‍ ചിലത് മാത്രം. സംസ്ഥാനത്ത് പതിനായിരത്തോളം അംഗീകൃത സ്വകാര്യ കീടനാശിനി വില്‍പന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ വളവും വിത്തും കീടനാശിനികളും മറ്റും സബ്സിഡിയിനത്തില്‍ നല്‍കുന്ന 900ത്തോളം സര്‍ക്കാര്‍ കേന്ദ്രങ്ങളുമുണ്ട്. വില്‍പന കേന്ദ്രങ്ങളിലെ ജീവനക്കാരുടെ നിര്‍ദേശാനുസരണമാണ് തോട്ടങ്ങളില്‍ മരുന്നുതളി നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങളോ പരിശോധനകളോ നടക്കാറില്ല. കീടനാശിനി പ്രയോഗവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാറിന്‍െറ കത്തിനെ അതീവ ഗൗരവത്തോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ സമീപിച്ചത്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ തിരുനല്‍വേലി, കോയമ്പത്തൂര്‍, സേലം, നീലഗിരി, ഈറോഡ്, തേനി, നാമക്കല്‍, ഡിണ്ടുഗല്‍, തിരുച്ചി, മധുര എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച 51 പച്ചക്കറി സാമ്പിളുകളില്‍ 43 എണ്ണത്തിലും അമിതതോതില്‍ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ളെന്നാണ് റിപ്പോര്‍ട്ട്. എന്നാലും ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍െറ ഭാഗമായി കാര്‍ഷിക ഉല്‍പന്നങ്ങളില്‍ കീടനാശിനി ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ അളവ് കണ്ടത്തൊനുള്ള അത്യാധുനിക ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഇപ്പോള്‍ കോയമ്പത്തൂരില്‍ മാത്രമാണ് പരിശോധനാ കേന്ദ്രമുള്ളത്. കീടനാശിനി വാങ്ങാന്‍ കൃഷി-ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥരുടെ കുറിപ്പ് ഹാജരാക്കണമെന്നും ഡീലര്‍മാര്‍ കര്‍ഷകര്‍ക്ക് ബില്ലുകള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥ നടപ്പാക്കും. നിരോധിക്കപ്പെട്ടതും നിയന്ത്രണമുള്ളതുമായ മരുന്നുകളുടെ പട്ടിക കീടനാശിനി വില്‍പനകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. കീടനാശിനി വില്‍പന ഏജന്‍സികളുടെയും കര്‍ഷകരുടെയും സംയുക്തയോഗം വിളിച്ച് ബോധവത്കരണ ക്ളാസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കീടനാശിനി പ്രയോഗം പരിശോധിക്കാന്‍ കൃഷിവകുപ്പ് സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തും. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ കീടങ്ങളുടെ ആക്രമണം തടയാന്‍ ശേഷിയുള്ള പഴം-പച്ചക്കറി-ധാന്യവിത്തുകള്‍ വികസിപ്പിക്കാന്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗത്തോട് ആവശ്യപ്പെടാനും ആവശ്യമായ ഫണ്ട് അനുവദിക്കാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കീടനാശിനികളുടെ പ്രയോഗം കുറക്കാനാവും. ഇതുവഴി കീടനാശിനി പ്രയോഗത്തിനും മറ്റും ചെലവഴിക്കുന്ന തുക കര്‍ഷകര്‍ക്ക് മിച്ചമാവും. തമിഴ്നാട് കൃഷിവകുപ്പ് സെക്രട്ടറി രാജേഷ് ലഖോനിയാണ് ഇക്കാര്യം കോയമ്പത്തൂരില്‍ വാര്‍ത്താലേഖകരെ അറിയിച്ചത്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ ലബോറട്ടറിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 74 തവണയാണ് പഴം-പച്ചക്കറികളിലെ കീടനാശിനിയുടെ അളവ് പരിശോധിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ മാത്രമാണ് അമിത കീടനാശിനി പ്രയോഗം കണ്ടത്തെിയതെന്ന് സര്‍വകലാശാല കേന്ദ്രങ്ങള്‍ അറിയിച്ചു. തമിഴ്നാട് പച്ചക്കറി വിഷലിപ്തമാണെന്ന പ്രചാരണം തെറ്റാണെന്ന് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. രാമസ്വാമി അറിയിച്ചു. സ്വന്തം നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിയും പഴവര്‍ഗങ്ങളും തമിഴകത്തിലെ ജനങ്ങളും ഭക്ഷിക്കുന്നുണ്ട്. ഇവിടെ കാണാത്ത പച്ചക്കറിയിലെ വിഷാംശം കേരളത്തിലത്തെുമ്പോള്‍ മാത്രം പ്രകടമാവുന്നത് അദ്ഭുതകരമാണെന്നും ഇതിന് പിന്നില്‍ വിപണനതല ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. |
പാഠപുസ്തകം: സര്‍ക്കാര്‍വീഴ്ച മാപ്പര്‍ഹിക്കാത്തത് Posted: 18 Jun 2015 06:30 PM PDT Image: ![]() വിദ്യാലയങ്ങള്‍ തുറന്നിട്ട് മൂന്നാഴ്ചയായിട്ടും ആവശ്യമായ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ച ഈ വകുപ്പിനെ ആമൂലാഗ്രം ഗ്രസിച്ച കെടുകാര്യസ്ഥത വിദ്യാഭ്യാസമേഖലയില്‍ എത്രകണ്ട് അരാജകത്വം വിതക്കുന്നു എന്നതിന്‍െറ അവസാനത്തെ ഉദാഹരണമാണ്. പാഠപുസ്തക അച്ചടി അവതാളത്തിലേക്കാണ് നീങ്ങുന്നതെന്നും കാര്യങ്ങള്‍ ഇമ്മട്ടിലാണ് പോകുന്നതെങ്കില്‍ വിദ്യാര്‍ഥികള്‍ അപൂര്‍വമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഞങ്ങള്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരുമാസത്തിനകം അച്ചടി പൂര്‍ത്തിയാവുമെന്നാണ് വിദ്യാഭ്യാസമന്ത്രി കട്ടായം പറഞ്ഞത്. എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയിരിക്കയാണെന്ന് കുറ്റസമ്മതം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ എല്ലാറ്റിനുമൊടുവില്‍ മുന്നോട്ടുവന്നിരിക്കുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍കൊണ്ടാണ് സര്‍ക്കാര്‍ പ്രസുകള്‍ക്ക് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് അദ്ദേഹത്തിന്‍െറ വിശദീകരണം. അച്ചടിക്കരാര്‍ സ്വകാര്യ പ്രസിന് നല്‍കുന്നതിനു വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. അതേസമയം, ചട്ടങ്ങള്‍ ലംഘിച്ചു കര്‍ണാടകയിലെ മണിപ്പാല്‍ പ്രസിന് ടെന്‍ഡര്‍ നല്‍കാനുള്ള നീക്കം മന്ത്രിസഭ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. പാഠപുസ്തക അച്ചടിയിലുണ്ടായ കാലതാമസത്തിനു പിന്നില്‍ അഴിമതിയും ക്രമക്കേടുമാണെന്നുകാണിച്ച് നല്‍കിയ ഹരജിയില്‍ എ.ഡി.ജി.പി ബി. സന്ധ്യ അന്വേഷിക്കണമെന്ന ലോകായുക്ത ഉത്തരവ് വിഷയം നിസ്സാരമല്ളെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തേണ്ടതാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതരമായ വീഴ്ചയാണ് പാഠപുസ്തകം ഒരുക്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 43 ലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ടത്രെ. വിദ്യാലയങ്ങള്‍ തുറക്കുന്നതിനുമുമ്പ് പൂര്‍ത്തിയാക്കേണ്ട ഭാരിച്ച ബാധ്യതയെക്കുറിച്ച് വകുപ്പ് മന്ത്രിയോ വിദ്യാഭ്യാസവകുപ്പ് അധികൃതരോ എന്തുകൊണ്ട് നേരത്തേ ചിന്തിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതിനുപകരം ആരുടെയൊക്കെയോ ചുമലില്‍ പാപച്ചുമട് കയറ്റിവെച്ച് രക്ഷപ്പെടാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അച്ചടിക്കരാര്‍ നല്‍കാന്‍ അണിയറയില്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്നം ഇത്ര ഗുരുതരമാക്കിയതെന്ന് തുടക്കത്തിലേ ആരോപണമുണ്ടായിരുന്നു. ഈവര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 10 ക്ളാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമില്ലാതിരുന്നതുകൊണ്ട് എത്രയും നേരത്തേ അവയുടെ അച്ചടി പൂര്‍ത്തിയാക്കാമായിരുന്നു. 2014 ആഗസ്റ്റില്‍തന്നെ അച്ചടി ആരംഭിക്കേണ്ടിയിരുന്നു. എന്നാല്‍, അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയതാവട്ടെ ഒക്ടോബര്‍ 28നും. കടലാസും മറ്റുമത്തെിച്ചത് ഫെബ്രുവരിയിലും. കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ് ) നിശ്ചിതസമയത്ത് അച്ചടി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ളെന്നും 75 ലക്ഷം പുസ്തകമെങ്കിലും പുറത്ത് അച്ചടിപ്പിക്കേണ്ടിവരുമെന്നും അറിയിക്കുന്നത് വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ്. അതേസമയം, ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് അച്ചുകൂടങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്നിട്ടും അവ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് വേണ്ടസമയത്ത് ആലോചിച്ചില്ല എന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവംതന്നെയാണ്. 2010വരെ കെ.ബി.പി.എസും സര്‍ക്കാര്‍ പ്രസുകളും അച്ചടി സംയുക്തമായി ഏറ്റെടുത്ത് നടത്തിയപ്പോള്‍ കൂടുതല്‍ പരാതികളില്ലാതെ കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് ഈ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാര്‍ പ്രസുകള്‍ അടുത്തകാലത്ത് കാലോചിതമായി നവീകരിച്ചിട്ടും പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിദ്യാഭ്യാസവകുപ്പിന്‍െറ തലപ്പത്തിരിക്കുന്നവര്‍ക്കേ വിശദീകരിക്കാനാവൂ. 70 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവികൊണ്ടാണ് ഇവര്‍ പന്താടുന്നത്. ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിന് എത്രയോ മുമ്പുതന്നെ ഈവര്‍ഷം സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് വകുപ്പ് മന്ത്രിയുടെ നിസ്സഹായതാ പ്രകടനത്തില്‍നിന്ന് എല്ലാവരും വായിച്ചെടുത്തതാണ്. അതിനിടയിലാണ്, സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കുന്നത് സ്വകാര്യപ്രസുകളെ മനസ്സില്‍ കണ്ടാണെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയരാന്‍ ഇടയാക്കിയത്. 43 ലക്ഷം പുസ്തകം അച്ചടിക്കാന്‍ ചുമതലയേല്‍പിക്കപ്പെട്ട കേരളാ സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ടെക്നോളജീസ് (സി-ആപ്റ്റ്) ടെന്‍ഡര്‍ ക്ഷണിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പങ്കെടുത്ത മൂന്നു കമ്പനികളില്‍ മണിപ്പാല്‍ ടെക്നോളജീസിന്‍െറ ടെന്‍ഡര്‍ മാത്രമാണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍, ഇതിനെതിരെ ടെന്‍ഡര്‍ നിരാകരിക്കപ്പെട്ട തിരുവനന്തപുരത്തെ കമ്പനി ഹൈകോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായി. മാത്രമല്ല, ഏക ടെന്‍ഡര്‍ അംഗീകരിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് ഉന്നതതലത്തില്‍നിന്നുതന്നെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് റീടെന്‍ഡറിന് മന്ത്രിസഭ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇനി, റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അച്ചടി തുടങ്ങാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ അര്‍ധവാര്‍ഷിക പരീക്ഷക്കുമുമ്പ് പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലത്തെുമോയെന്ന് സംശയമാണ്. |
എല്‍.ഡി.എഫ് വോട്ടില്‍ കണ്ണുവെച്ച് യു.ഡി.എഫും ബി.ജെ.പിയും Posted: 18 Jun 2015 02:06 PM PDT Image: ![]() Subtitle: പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് നീങ്ങുന്നു തിരുവനന്തപുരം: പോരാട്ടത്തിന്‍െറ ഗതിവിഗതികള്‍ മാറ്റിമറിച്ച് അരുവിക്കരയില്‍ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് നീങ്ങുന്നു. സ്വന്തം വോട്ട് ചോര്‍ച്ച തടയാനും സി.പി.എം വോട്ട് പിടിച്ചെടുക്കാനും തന്ത്രങ്ങള്‍ മെനഞ്ഞ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബയോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബി.ജെ.പിയുടെ പോരാട്ടം എല്‍.ഡി.എഫുമായി നേര്‍ക്കുനേരാകുന്നു. എല്‍.ഡി.എഫ് വോട്ടാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യംവെക്കുന്നതെന്നതാണ് ശ്രദ്ധേയം. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സോളാര്‍ മുതല്‍ ബാര്‍ കോഴ വരെയുള്ള ആരോപണങ്ങള്‍ എതിരാളികള്‍ ചര്‍ച്ചയാക്കിയതോടെയാണ് വോട്ട് ചോര്‍ച്ച തടയുന്നതിലേക്ക് യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രചാരണത്തിന്‍െറ ആദ്യദിനങ്ങളില്‍ വി.എസിനെ മാറ്റിനിര്‍ത്തിയതിലെ തിരിച്ചടി തിരിച്ചറിഞ്ഞ എല്‍.ഡി.എഫ് അദ്ദേഹത്തെ മുന്നില്‍നിര്‍ത്തിയാണ് അഴിമതി ചര്‍ച്ചയാക്കുന്നത്. ഇത് വോട്ട് ചോര്‍ച്ചക്കിടയാക്കിയേക്കുമെന്ന ആശങ്കയില്‍ യു.ഡി.എഫ് ഉമ്മന്‍ ചാണ്ടിയെ കേന്ദ്രബിന്ദുവാക്കി കുടുംബയോഗങ്ങളില്‍ ഊന്നുകയായിരുന്നു. ആളുകളെ നേരില്‍കാണാനും വ്യക്തിപരമായ പ്രശ്നങ്ങള്‍ സംസാരിക്കാനും കഴിയുന്ന കൊച്ചുയോഗങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 8960 വോട്ടിന്‍െറ കുറവാണ് നിയമസഭയിലേതിനേക്കാളുണ്ടായത്. ഇത് നികത്തേണ്ടതുമുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ ചെറുപതിപ്പിനെ അനുസ്മരിപ്പിക്കുന്ന കുടുംബ യോഗങ്ങളില്‍ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ടുപറയാന്‍ അവസരം ലഭിക്കുന്നത് വോട്ടര്‍മാരെ തൃപ്തരാക്കുന്ന ഘടകമാണ്. ഒപ്പം വി.എസും സി.പി.എം നേതൃത്വവുമായുള്ള വൈരുധ്യം ചൂഷണംചെയ്യാനും ശ്രമിക്കുന്നു. എ.കെ. ആന്‍റണി അടക്കം ഉന്നംവെച്ചതും ഇതില്‍തന്നെയാണ്. അതേസമയം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രധാന സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ ലഭിച്ച 14890 വോട്ടിനെ മൂന്നിരട്ടിയായെങ്കിലും വര്‍ധിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. യു.ഡി.എഫിനെതിരായ അഴിമതി ആരോപണത്തേക്കാളുപരി സി.പി.എമ്മിന്‍െറ സമരപരാജയവും വി.എസും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നിപ്പുമാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ഒ. രാജഗോപാലിന്‍െറ വ്യക്തിപ്രഭാവം, കേന്ദ്രത്തിലെ ഭരണം എന്നിവയേക്കാള്‍ എല്‍.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ സൃഷ്ടിക്കലാണ് നേട്ടമുണ്ടാക്കാനുള്ള വഴിയെന്നും അവര്‍ തിരിച്ചറിയുന്നു. യു.ഡി.എഫിന്‍െറ പരമ്പരാഗത സാമുദായിക വോട്ടുകളേക്കാള്‍ സി.പി.എമ്മിന്‍െറ ഈഴവ വോട്ടാണ് ലക്ഷ്യമിടുന്നതും. വി.എസിനെതിരായ സി.പി.എം പ്രമേയം പ്രചരിപ്പിക്കുന്നതും ഇതിനു വേണ്ടിത്തന്നെ. ഇടുക്കി ബിഷപ്പിന്‍െറ വിവാദ പ്രസ്താവനയും പ്രവീണ്‍ തൊഗാഡിയയും വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടും അനുകൂലചലനത്തിന് ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരേസമയം ചെറുക്കാന്‍ പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് ആസൂത്രണംചെയ്യുന്നത്. വി.എസിനെ മുന്‍നിര്‍ത്തി ജനങ്ങളെ ഇളക്കിമറിക്കുമ്പോള്‍ സി.പി.എം ചരിത്രത്തിലെ മികച്ച സംഘാടകനായ പിണറായി വിജയനെയാണ് സംഘടനാചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പൊതുയോഗങ്ങളില്‍ അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും വിഷയമാക്കുകയും കുടുംബയോഗങ്ങളും ബൂത്ത് പ്രവര്‍ത്തനവും വഴി താഴത്തെട്ടിലെ വോട്ട് ചോര്‍ച്ച തടയുകയുശമന്ന ദ്വിമുഖ തന്ത്രമാണ് സി.പി.എം നടപ്പാക്കുന്നത്. |
ബാഴ്‌സയില്‍ ഹീറോ; ബ്രസീലില്‍ സീറോ Posted: 18 Jun 2015 02:01 PM PDT Image: ![]() സാന്‍റിയാഗോ: കൊളംബിയ നെയ്മര്‍ക്ക് നിര്‍ഭാഗ്യവുമായത്തെുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് ക്വാര്‍ട്ടറില്‍ സെലസാവോകള്‍ ജയിച്ചെങ്കിലും കൊളംബിയന്‍ താരം സുനിഗയുടെ നട്ടെല്ലിനുള്ള ഇടി ഏറ്റുവാങ്ങിയ നെയ്മര്‍ കളത്തിന് പുറത്തേക്ക് ‘മാര്‍ച്ച്’ ചെയ്തതോടെ സെമിയില്‍ ബ്രസീല്‍ ഏറ്റുവാങ്ങിയത് മഹാദുരന്തമായിരുന്നു. ഇത്തവണ കോപയില്‍ ഒരു കൊളംബിയന്‍ പോരിന് പിന്നാലെ മാര്‍ച്ചിങ് ഓര്‍ഡര്‍ തന്നെ നെയ്മര്‍ ഏറ്റുവാങ്ങി. ഗ്രൂപ് ഘട്ടത്തിലെ അവസാനത്തേതും നിര്‍ണായകവുമായ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇത്തവണ നെയ്മറുടെ അഭാവം ബ്രസീലിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സ്പാനിഷ് ക്ളബ് ബാഴ്സലോണയെ ട്രിപ്ള്‍ കിരീടം ചൂടിച്ച് സൂപ്പര്‍ ഹീറോയായാണ് നെയ്മര്‍ ലാറ്റിനമേരിക്കന്‍ പോരിലേക്ക് വന്നിറങ്ങിയത്. പെറുവിനെതിരെ ഗോളും നേടി രാജ്യത്തിന്‍െറ അഭിമാനമായി മാറുന്ന പ്രകടനമാകും കാഴ്ചവെക്കുക എന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പും നല്‍കി നില്‍ക്കെയാണ് കൊളംബിയന്‍ ശാപം വീണ്ടുമത്തെിയത്. കഴിഞ്ഞ വര്‍ഷം പരിക്ക് ‘സമ്മാനിച്ച’ സുനിഗയോട് ചിരിതൂകി സൗഹൃദം പുതുക്കി കളത്തിലിറങ്ങിയ താരം ടീമിന് ജയം നല്‍കാനാകാതെ തിരിച്ചുകയറേണ്ടിവന്നതിന്‍െറ നിരാശ പ്രകടിപ്പിച്ച് വാങ്ങിയതാകട്ടെ ‘വലിയ പരിക്ക്’. ഒരു നിമിഷത്തില്‍ ഹീറോയില്‍നിന്ന് സീറോയിലേക്ക്. കൊളംബിയന്‍ താരങ്ങളുമായുണ്ടായ പ്രശ്നങ്ങള്‍ക്കുശേഷം ടീം ഒഫീഷ്യല്‍സ് നെയ്മറെ ഗ്രൗണ്ടില്‍നിന്ന് മാറ്റുന്നതിനിടയിലാണ് റഫറി ഓടിയത്തെി ചുവപ്പുകാര്‍ഡ് കാണിച്ചത്. അത് താന്‍ കണ്ടതുപോലുമില്ളെന്ന് നെയ്മര്‍ പറഞ്ഞു. താനും ടീമും നന്നായല്ല കളിച്ചത് എന്ന കാര്യം താരം സമ്മതിച്ചു. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ക്യാപ്റ്റന്‍ കൂടിയായ നെയ്മര്‍ ഏറ്റെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും താരത്തിന്‍െറ പേരില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം ശക്തമാണ്. അടുത്ത കളികളില്‍ ബ്രസീലിന് തിരിച്ചടി നേരിട്ടാല്‍ നെയ്മറിനെതിരായ ആരാധകരോഷം ഉയരുമെന്നതില്‍ തര്‍ക്കമില്ല. |
സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരുമുണ്ടെന്ന് സരിത Posted: 18 Jun 2015 11:29 AM PDT Image: ![]() പത്തനംതിട്ട: സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പുതിയ വെളിപ്പെടുത്തലുമായി പ്രതി സരിത എസ്. നായര്‍. താന്‍ പ്രവര്‍ത്തിച്ചത് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് അനുസരിച്ചിട്ടാണെന്നും കൈരളി പീപ്പ്ള്‍ ചാനലിനോട് സരിത പറഞ്ഞു. സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ല. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. സോളാറുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്. തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നും സരിത മുന്നറിയിപ്പ് നല്‍കി. ജോസ് കെ. മാണിയെക്കാള്‍ ഉന്നതര്‍ സോളാര്‍ കേസിലുണ്ട്. എം.എല്‍.എമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതിയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പറയും. വെളിപ്പെടുത്തല്‍ അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്‍റെ പ്രശ്നമല്ളെന്നും സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ ആറന്മുള സ്വദേശിയായ പ്രവാസി മലയാളിയില്‍ നിന്ന് 1.19 കോടി തട്ടിയ കേസില്‍ ആറു വര്‍ഷം കഠിന തടവ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചതിന് പിന്നാലെയാണ് സരിതയുടെ വെളിപ്പെടുത്തല്‍. സരിതക്കൊപ്പം പ്രതിയായ ബിജു രാധാകൃഷ്ണനും ആറു വര്‍ഷം കഠിന തടവ് ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി ബിജു 75 ലക്ഷവും രണ്ടാം പ്രതി സരിത 45 ലക്ഷവും പിഴ നല്‍കാനും കോടതി ഉത്തരവിട്ടു.
|
ചൈനയുടെ ‘ജനാധിപത്യ’ നയരേഖക്ക് ഹോങ്കോങ്ങിന്‍െറ വീറ്റോ Posted: 18 Jun 2015 11:23 AM PDT Image: ![]() Subtitle: 47 വോട്ട് ആവശ്യമായിടത്ത് എട്ടുപേര്‍ മാത്രമാണ് അനുകൂലിച്ചത് വിക്ടോറിയ സിറ്റി: ഹോങ്കോങ്ങിന്‍െറ അടുത്ത നേതാവിനെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ചൈനീസ് നയരേഖ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാതെ ഹോങ്കോങ് സഭയില്‍ പരാജയപ്പെട്ടു. ഇതിനെതിരെ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ സാധൂകരിച്ചാണ് 70 അംഗ സഭയില്‍ 28 പേര്‍ പ്രതികൂലമായി വോട്ടുചെയ്തത്. 37 പേര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടനില്‍ക്കുകയും ചെയ്തതോടെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ചൈനയുടെ അധീനതയിലുള്ള ഹോങ്കോങ്ങിന്‍െറ ഭരണനേതൃത്വത്തില്‍ ആരു വേണമെന്നതുസംബന്ധിച്ച തര്‍ക്കം ഏറെയായി പ്രവിശ്യയെ സംഘര്‍ഷഭരിതമാക്കി നിര്‍ത്തുകയാണ്. പുതിയ നയരേഖ പ്രകാരം സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുവരുന്നവരെ സൂക്ഷ്മപരിശോധന നടത്തി ‘അനര്‍ഹരെ’ന്നുകണ്ടാല്‍ പുറത്താക്കാന്‍ ചൈനക്ക് അധികാരമുണ്ടാകും. ഇതോടെ ജനാധിപത്യ അനുഭാവമുള്ള സ്ഥാനാര്‍ഥികളെ മാറ്റിനിര്‍ത്തി ചൈനയുടെ പ്രതിനിധികളെ മാത്രം വെക്കല്‍ എളുപ്പമാകുമെന്നാണ് ആക്ഷേപം. ഹോങ്കോങ്ങിലെ എല്ലാ പൗരന്മാര്‍ക്കും വോട്ടുചെയ്യാനും പുതിയ നയരേഖ അനുമതി നല്‍കുന്നുണ്ട്. ഇതുപരാജയപ്പെട്ടതോടെ പഴയപോലെ ഇലക്ടറല്‍ കോളജ് അംഗങ്ങളായ 1200 പ്രതിനിധികള്‍ ചേര്‍ന്നാകും ഇത്തവണയും ഹോങ്കോങ് ഭരണമേധാവിയെ തെരഞ്ഞെടുക്കുക. ഇന്നലെ വോട്ടിങ്ങില്‍ വിജയം കാണില്ളെന്നായതോടെ ബെയ്ജിങ് അനുകൂലികള്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. 47 വോട്ട് ആവശ്യമായിടത്ത് എട്ടുപേര്‍ മാത്രമാണ് അനുകൂലിച്ചത്. |
‘സൂര്യാസ്തമയമില്ലാത്ത’ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിനും വ്രതകാലം Posted: 18 Jun 2015 11:20 AM PDT Image: ![]() Subtitle: ഏറ്റവും ദൈര്‍ഘ്യമുള്ള വ്രതാചരണം ഐസ്ലന്‍ഡിലെ റെയ്ക്യാവിക് പട്ടണത്തിലാണ്-22 മണിക്കൂറും 34 മിനിറ്റും മോസ്കോ: വ്രതമെടുക്കുന്ന വിശ്വാസിയുടെ വലിയ സന്തോഷമാണ് സൂര്യാസ്തമയത്തിന് ക്ഷമയോടെയുള്ള കാത്തിരിപ്പ്. പക്ഷേ, അങ്ങനെയൊരു സന്തോഷം സംഭവിക്കാനില്ളെങ്കില്‍ പിന്നെന്തു ചെയ്യും? റഷ്യയുടെ വടക്കേയറ്റത്തെ മനുഷ്യവാസമുള്ള പട്ടണമായ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ മുസ്ലിംകളാണ് റമദാനില്‍ ഇതുപോലൊരു വെല്ലുവിളി അഭിമുഖീകരിക്കുന്നത്. മേയ് അവസാനം മുതല്‍ ജൂലൈ ആദ്യംവരെ സൂര്യന്‍ യഥാര്‍ഥത്തില്‍ അസ്തമിക്കാത്ത നാടാണ് ഉത്തര ധ്രുവത്തോടുചേര്‍ന്നുള്ള റഷ്യന്‍ പട്ടണം. 10 ലക്ഷത്തോളം ജനസംഖ്യയുള്ള നാട്ടില്‍ 10 ശതമാനത്തിലേറെ മുസ്ലിംകളുണ്ടെന്നാണ് കണക്ക്. ഏറെപേരും സ്ഥിരമായി റമദാനില്‍ വ്രതമെടുക്കുന്നവര്‍. രാത്രി ഏറെവൈകിയും വെളിച്ചം പെയ്യുന്ന നാട്ടില്‍ പുലര്‍ച്ചസമയത്ത് രണ്ടോമൂന്നോ മണിക്കൂര്‍ നേരിയ ഇരുട്ടുണ്ടാകും. എന്നുവെച്ചാല്‍, നോമ്പെടുക്കുന്നവര്‍ക്ക് മുറിക്കാന്‍ 21-22 മണിക്കൂര്‍ കാത്തിരിക്കണം. ‘സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ മുസ്ലിംകള്‍ മതപരമായ പരീക്ഷണമായാണ് ഇതിനെ കാണുന്നത്. അതിനാല്‍, വ്രതാചരണം അധികപേരും ഒഴിവാക്കാറില്ല’- പറയുന്നത് നോര്‍ത്വെസ്റ്റ് റീജനല്‍ മുസ്ലിം സെന്‍ററിലെ ഒരു ജീവനക്കാരന്‍. ഭക്ഷണം കഴിക്കാന്‍ പരമാവധി മൂന്നു മണിക്കൂര്‍ മാത്രമേ ഉള്ളൂവെന്നത് അവരെ അലട്ടുന്നില്ളെന്നുസാരം. പ്രദേശത്തെ മസ്ജിദില്‍നിന്ന് നോമ്പെടുക്കാനും തുറക്കാനുമുള്ള സമയക്രമം ഓരോ ആഴ്ചയും വിതരണം ചെയ്യും. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നോമ്പു തുടങ്ങുക. തുറക്കാന്‍ രാത്രി 10.30 കഴിയും. പട്ടണത്തില്‍ എത്ര ശതമാനം മുസ്ലിംകളുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ളെങ്കിലും കഴിഞ്ഞ റമദാനിലെ അവസാനനാളുകളില്‍ രണ്ടു പ്രധാന മസ്ജിദുകളിലായി 42,000 പേര്‍ ആരാധനക്കത്തെിയിരുന്നു. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും സമാനമായി 22 മണിക്കൂര്‍വരെ ഈവര്‍ഷം റമദാനിലെ പകലുകള്‍ നീളും. സ്വീഡന്‍െറ വടക്കന്‍ അതിര്‍ത്തിയിലെ ട്രോംസോ പട്ടണത്തില്‍ വ്രതം 22 മണിക്കൂറാണെങ്കില്‍ ഹെല്‍സിങ്കി, സ്റ്റോക്ഹോം, ഓസ്ലോ, കോപന്‍ഹേഗന്‍ പട്ടണങ്ങളില്‍ 20 മണിക്കൂറാണ്. ഓരോ രാജ്യത്തെയും വിശദമായ പട്ടിക തുര്‍ക്കി മതകാര്യവകുപ്പ് തയാറാക്കി നല്‍കിയിട്ടുണ്ട്. നോര്‍വേയിലും സമാനമാണ് സ്ഥിതി. നിര്‍ജലീകരണം പോലുള്ള പ്രയാസങ്ങള്‍ ഈ പ്രദേശത്ത് പൊതുവെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള വ്രതാചരണം ഐസ്ലന്‍ഡിലെ റെയ്ക്യാവിക് പട്ടണത്തിലാണ്-22 മണിക്കൂറും 34 മിനിറ്റും. നേരെ തിരിച്ച് അര്‍ജന്‍റീനയിലെ യൂഷ്വയ പട്ടണത്തില്‍ എട്ടു മണിക്കൂര്‍ 57 മിനിറ്റ് മാത്രമാണ് പകലിന്‍െറ ദൈര്‍ഘ്യം. |
പ്രകൃതിയെ രക്ഷിക്കാന്‍ ‘വിപ്ലവം’ വരണമെന്ന് മാര്‍പാപ്പ Posted: 18 Jun 2015 11:16 AM PDT Image: ![]() Subtitle: മാര്‍പാപ്പയുടെ ചാക്രിക ലേഖനം പുറത്തിറങ്ങി വത്തിക്കാന്‍ സിറ്റി: സാങ്കേതികവിദ്യയിലുള്ള അന്ധമായ വിശ്വാസവും ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും ഭൂമിയുടെ സൗന്ദര്യവും ജൈവ വൈവിധ്യവും കവര്‍ന്നെടുക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വരും തലമുറക്ക് ഭൂമിയുടെ അത്യാകര്‍ഷകമായ സൗന്ദര്യം ആസ്വദിക്കാനാകില്ല. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യകുലം സ്വയം ആത്മഹത്യയിലേക്കു നീങ്ങുന്നത് തടയാന്‍ ശക്തമായ സാംസ്കാരിക വിപ്ളവം ഉയര്‍ന്നുവരണമെന്നും വ്യാഴാഴ്ച വത്തിക്കാനില്‍ പുറത്തിറക്കിയ ചാക്രിക ലേഖനത്തില്‍ പോപ് ആഹ്വാനം ചെയ്യുന്നു. കാലിക വിഷയങ്ങളെക്കുറിച്ച് മാര്‍പാപ്പയുടെ ആധികാരികമായ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ലോകത്തിനുള്ള സന്ദേശവുമാണ് വ്യാഴാഴ്ച പുറത്തിറങ്ങിയത്. കാലാവസ്ഥ മാറ്റത്തിനു കാരണം മനുഷ്യന്‍െറ തെറ്റായ ഇടപെടലുകളാണെന്നും സമ്പന്ന വിഭാഗത്തിന്‍െറ പ്രവൃത്തികളില്‍ പാവങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും ഇത് തടയേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നു. ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്‍െറ ഇതുവരെ കാണാത്ത തരത്തിലുള്ള വിപരീത ഫലങ്ങള്‍ക്കും ഈ നൂറ്റാണ്ട് സാക്ഷിയാകേണ്ടിവരും. കാലാവസ്ഥയെ സംബന്ധിച്ചുള്ള യു.എന്നിന്‍െറ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതാണ് പോപ്പിന്‍െറ ലേഖനം. ഈ ഭൂമിയില്‍ കഴിയുന്ന ഒരോ വ്യക്തിക്കും വേണ്ടിയാണ് താന്‍ ഈ ലേഖനം പുറത്തിറക്കുന്നതെന്ന് പോപ് വ്യക്തമാക്കി. വ്യാഴാഴ്ച ഒൗദ്യോഗികമായി പുറത്തിറങ്ങാനിരുന്ന ചാക്രിക ലേഖനത്തിലെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം എല്‍ എസ്പ്രസോ എന്ന ഇറ്റാലിയന്‍ വാരിക ചോര്‍ത്തി പ്രസിദ്ധികരിച്ചിരുന്നു. പോപ്പിന്‍െറ ലേഖനം വലിയഫലമുണ്ടാക്കുമെന്ന് ഇതിനെ പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ ഇന്ധന ലോബികള്‍ ലേഖനത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment