ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു Madhyamam News Feeds | ![]() |
- ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു
- പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം – ഡോ. ഉമ്മന്‍ വി. ഉമ്മന്‍
- രോഗികളെ വട്ടംകറക്കി ഹൗസ് സര്‍ജന്മാരുടെ പണിമുടക്ക്
- ഹൈറേഞ്ചില്‍ വ്യാപക നാശം
- പരാധീനതകളില്‍ കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ
- പ്രഥമ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
- നഗരത്തില്‍ തീപിടിത്തം; ഫാന്‍സി കട കത്തിനശിച്ചു
- കൊച്ചിക്ക് ഉദ്വേഗത്തിന്‍െറ നാല് മണിക്കൂര്‍
- വെള്ളക്കെട്ടിന്‍െറ ദുരിതം പേറി പ്രദേശവാസികള്‍; വാഗ്ദാനം പാലിക്കാതെ അധികൃതര്‍
- കടലാക്രമണം രൂക്ഷം; തീരദേശ റോഡുകള്‍ ഭീഷണിയില്‍
- അഫ്ഗാനില്‍ ബോംബ് സ്ഫോടനം: 12 മരണം
- അവസാന തീയതി നാളെ; വാഹനങ്ങളില്‍ പരിശോധന നടത്തും –ആഭ്യന്തരമന്ത്രി
- കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത്
- കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത്
- കാര്‍ഗോ മേഖലയിലെ പ്രതിസന്ധി: പരിഹാരം തേടി കമ്പനികള്‍
- യമന്‍: സമാധാനത്തിന് വഴി തുറക്കാതെ ജനീവ ചര്‍ച്ച പിരിഞ്ഞു
- യുറഗ്വായും പാരഗ്വോയും ക്വാര്‍ട്ടറില്‍
- രാധാലക്ഷ്മി ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ബാബുരാജിന്‍െറ പാട്ടുപുഷ്പങ്ങള്‍
- അരുവിക്കര: അയയാതെ മുന്നണികള്‍, മുറുകി മത്സരം
- ‘പാസ്സ്’ പറയുന്നു, അച്ഛനെ അവഗണിക്കരുതേ...
- അജാതശത്രു
- മമതക്കും മോദിക്കുമിടയില്‍ മഞ്ഞുരുകുന്നു
- ഒറ്റഗോളില്‍ അര്‍ജന്‍റീന കടന്നുകൂടി
- വര്‍ണവെറി അമേരിക്കയുടെ രോഗമെന്ന് ഒബാമ
- കാറില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഒരുങ്ങുന്നു
ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു Posted: 21 Jun 2015 01:15 AM PDT മലപ്പുറം: ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷം 102 ഡെങ്കിപ്പനി ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 673 ഡെങ്കിപ്പനി ബാധിതരാണ് ചികിത്സ തേടിയത്. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി പി. ഉബൈദുല്ല എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്‍െറ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. |
പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം – ഡോ. ഉമ്മന്‍ വി. ഉമ്മന്‍ Posted: 21 Jun 2015 12:25 AM PDT പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും പമ്പാനദിയുടെ സംരക്ഷണത്തിന് വലിയതോതിലുള്ള ജനകീയ മുന്നേറ്റം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പമ്പാനദി പുനരുജ്ജീവന പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. |
രോഗികളെ വട്ടംകറക്കി ഹൗസ് സര്‍ജന്മാരുടെ പണിമുടക്ക് Posted: 21 Jun 2015 12:11 AM PDT ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഞായറാഴ്ച രാവിലെ എട്ട് വരെയാണ് സമരം. |
Posted: 21 Jun 2015 12:07 AM PDT അടിമാലി: കാലവര്‍ഷം ശക്തമായതോടെ ഹൈറേഞ്ചില്‍ വ്യാപക നാശം. കനത്ത മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും ഭീതി പരത്തുന്നു. ശനിയാഴ്ച പുലര്‍ച്ചെ അടിമാലി പഞ്ചായത്തിലുണ്ടായ കനത്ത കാറ്റില്‍ കാര്‍ഷിക വിളകള്‍ക്കടക്കം വന്‍ നഷ്ടമാണ് ഉണ്ടായത്. ടൗണിലടക്കം നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. |
പരാധീനതകളില്‍ കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ Posted: 21 Jun 2015 12:04 AM PDT കാഞ്ഞങ്ങാട്: ആവശ്യത്തിന് ബസുകളും ജീവനക്കാരുമില്ലാത്തത് കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. |
പ്രഥമ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു Posted: 21 Jun 2015 12:00 AM PDT Image: ![]() ന്യൂഡല്‍ഹി: പ്രഥമ അന്താരാഷ്ട്ര യോഗദിനം ലോകതലത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രധാനവേദിയായ ന്യൂഡല്‍ഹി രാജ്പഥില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40,000 പേര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗദിനത്തില്‍ പങ്കെടുത്തു. വജ്രാസനം, പത്മാസനം എന്നിവയാണ് നരേന്ദ്രമോദി ചെയ്തത്. സമാധാനത്തിന്‍െറ പുതുയുഗപ്പിറവിയാണെന്ന് യോഗദിനാചരണത്തെ നരേന്ദ്രമോദി വിശേഷിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗയില്‍ പങ്കെടുത്തു. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ളെന്നും യോഗ നല്ലതെന്നും എല്ലാവരും പരിശീലിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാബ രാംദേവ് അടക്കമള്ളവര്‍ രാജ്പഥിലെ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ 7.35 വരെയാണു യോഗാപ്രദര്‍ശനം നടന്നത്. ഐക്യരാഷ്ട്രസഭയിലെ ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരാണ് പങ്കെടുക്കുന്നത്. രാജ്പഥിലെ യോഗ പ്രദര്‍ശനത്തിന് സമാനമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗ പരിപാടി അരങ്ങേറി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് യോഗാദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞവര്‍ഷമാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.
|
നഗരത്തില്‍ തീപിടിത്തം; ഫാന്‍സി കട കത്തിനശിച്ചു Posted: 20 Jun 2015 11:42 PM PDT കണ്ണൂര്‍: നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ ഫാന്‍സി കട കത്തി നശിച്ചു. ഫോര്‍ട്ട് റോഡിലെ ഗ്രാന്‍ഡ് മാര്‍ക്കറ്റിങ് സെന്‍ററിലെ സൂബി കെയര്‍ എന്ന കടയാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. സമീപത്തെ പള്ളിയില്‍നിന്ന് രാത്രി നമസ്കാരം കഴിഞ്ഞ് മടങ്ങുന്നവരാണ് പുക ഉയരുന്നതു കണ്ടത്. ഉടനെ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സപൈ്ളകോയുടെ ഷോറൂം ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. തീ പടര്‍ന്ന വിവരമറിഞ്ഞ് സ്ഥാപനത്തിന്‍െറ ഉടമകളെല്ലാം കുതിച്ചത്തെി. തീ പടര്‍ന്ന സൂബി കെയറിന്‍െറ ഷട്ടറുകള്‍ അടച്ചിട്ടതിനാല്‍ തീ കെടുത്തി സാധനങ്ങള്‍ സംരക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് പ്രയാസപ്പെട്ടു. കസാനക്കോട്ട സുബൈദാസില്‍ സഹോദരങ്ങളായ ഷബീര്‍, ഹാറൂണ്‍ റഷീദ് എന്നിവരുടേതാണ് കത്തിയമര്‍ന്ന സ്ഥാപനം. റമദാന്‍ വിപണി പ്രതീക്ഷിച്ച് ശനിയാഴ്ചയാണ് പുതിയ സ്റ്റോക്കുകള്‍ എത്തിച്ചത്. ഇവ മുഴുവന്‍ കത്തിനശിച്ചു. ഇരുപതു ലക്ഷത്തോളത്തിന്‍െറ നഷ്ടം കണക്കാക്കുന്നുണ്ട്. റദമാന്‍ ആയതിനാല്‍ രാത്രി എട്ടുമണിയോടെ ഗ്രാന്‍ഡ് മാര്‍ക്കറ്റിലെ മിക്ക സ്ഥാപനങ്ങളും അടച്ചിരുന്നു. നേരത്തെ തീ പടര്‍ന്നിരിക്കാമെന്നും അറിയാന്‍ വൈകിയതാണെന്നും ഫയര്‍ഫോഴ്സ് പറഞ്ഞു. മിക്ക കടകള്‍ക്കുള്ളിലും പുക നിറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ഫയര്‍ഫോഴ്സില്‍നിന്ന് നാല് യൂനിറ്റ് എത്തിയിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ ബി. രാജ്, ലീഡിങ് ഫയര്‍മാര്‍ ഷമേജ്, ഫയര്‍മാന്മാരായ സുനില്‍കുമാര്‍, പ്രസാദ്, ഷിജു, ഡ്രൈവര്‍മാരായ ഷജില്‍, രാധാകൃഷ്ണന്‍, വിജയ്, ബിജു, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
കൊച്ചിക്ക് ഉദ്വേഗത്തിന്‍െറ നാല് മണിക്കൂര്‍ Posted: 20 Jun 2015 11:36 PM PDT കൊച്ചി: ഏതോ കേസില്‍ വിധി കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്നുവെന്നായിരുന്നു ജില്ലാ കോടതി പരിസരത്തെ ജനക്കൂട്ടം കണ്ടവര്‍ ആദ്യം കരുതിയത്. കോടതിക്ക് മുകളില്‍നിന്ന് ഓടുകള്‍ നിലംപതിച്ചപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന് കരുതിയവരുമുണ്ട്. മറ്റുചിലര്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ കീഴടങ്ങാനത്തെിയെന്ന് കരുതി കോടതിക്കു മുന്നില്‍ ബസില്‍നിന്ന് ചാടിയിറങ്ങി. |
വെള്ളക്കെട്ടിന്‍െറ ദുരിതം പേറി പ്രദേശവാസികള്‍; വാഗ്ദാനം പാലിക്കാതെ അധികൃതര്‍ Posted: 20 Jun 2015 11:31 PM PDT ആലപ്പുഴ: കാലവര്‍ഷമായതോടെ മഴക്കെടുതിയുടെ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന ഒരു പ്രദേശമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കുന്നുംപുറത്തേക്ക് പോകുന്ന ഇടറോഡ്. റോഡിന് സമീപത്തുകൂടി പോകുന്ന കൈത്തോട്ടില്‍നിന്ന് മഴക്കാലത്ത് മലിനജലം ഇടറോഡിലും വീടുകളിലും കയറുന്നത് പതിവാണ്. പകര്‍ച്ചവ്യാധികളടക്കം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഏറെ സാധ്യതയുള്ള ഈ പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തനം നടത്താനോ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടക്കം നൂറുകണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പരിസരത്തുള്ള വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ മലിനജലത്തില്‍ നീന്തിവേണം എത്താന്‍. മാറിമാറി വരുന്ന ഭരണകര്‍ത്താക്കളോടും നഗരസഭാ അധികൃതരോടും പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. |
കടലാക്രമണം രൂക്ഷം; തീരദേശ റോഡുകള്‍ ഭീഷണിയില്‍ Posted: 20 Jun 2015 11:16 PM PDT വടകര: കടലാക്രമണം രൂക്ഷമായതോടെ തീരദേശ റോഡുകള്‍ ഭീഷണിയില്‍. |
അഫ്ഗാനില്‍ ബോംബ് സ്ഫോടനം: 12 മരണം Posted: 20 Jun 2015 11:11 PM PDT Image: ![]() കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ റോഡരികില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. |
അവസാന തീയതി നാളെ; വാഹനങ്ങളില്‍ പരിശോധന നടത്തും –ആഭ്യന്തരമന്ത്രി Posted: 20 Jun 2015 11:06 PM PDT Image: ![]() കുവൈത്ത് സിറ്റി: ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ക്കുവേണ്ടി വാഹനങ്ങളില്‍ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ രാജ്യത്തെ 38 പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിക്കാനുള്ള സമയം അവസാനിക്കുന്നത്. കാലാവധിക്കുശേഷം ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ പിടികൂടിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കാന്‍ പ്രവര്‍ത്തിച്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗത്തെയും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 3250 ആയുധങ്ങള്‍, എട്ട് ടണ്‍ സ്ഫോടക വസ്തുക്കള്‍ എന്നിങ്ങനെയാണ് ഇതുവരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 3800 ഓളം ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹമീദ് അല്‍ അവദി, രഹസ്യാന്വേഷണ വിഭാഗം തലവന്മാരായ ബ്രിഗേഡിയര്‍ ഫറാജ് അസഅ്ബി, അബ്ദുറഹ്മാന്‍ അസുഹൈല്‍, ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ ആദില്‍ ഹശാശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കണ്ടുകെട്ടുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് ജനുവരി 28നാണ് പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. ഇതുപ്രകാരം ആയുധ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്യത്ത് അടുത്തകാലത്തായി അനധികൃതമായി കൈവശംവെക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ ആയുധപ്രയോഗങ്ങള്‍ വ്യാപകമായി. സ്വദേശി സമൂഹത്തിലും ബിദൂനികള്‍ക്കിടയിലും വിവിധതരം തോക്കുകളടക്കമുള്ള ആയുധങ്ങള്‍ അപകടകരമായ തരത്തില്‍ കുമിഞ്ഞുകൂടിയതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ ഇവ കണ്ടത്തെി പിടികൂടാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ശക്തമായ വിലക്കുണ്ടെങ്കിലും കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് ആഘോഷവെടി ഉതിര്‍ക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തേക്ക് ഉതിര്‍ത്ത വെടിയുണ്ടകള്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പതിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനൊക്കെ പുറമെയാണ് നിത്യേനയെന്നോണം വിദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കവര്‍ച്ച നടത്തുന്ന ആയുധധാരികളായ കൊള്ളക്കാര്‍ അഴിഞ്ഞാടുന്നത്. കാല്‍നടക്കാര്‍ക്കെതിരെയും ബഖാലക്കാര്‍ക്കെതിരെയും തോക്കുചൂണ്ടുന്ന ഇത്തരം കൊള്ളക്കാരില്‍ സ്വദേശി, ബിദൂനി സംഘങ്ങളാണ് കൂടുതലും. അനധികൃതമായി കൈവശംവെക്കുന്ന ആയുധങ്ങള്‍ സംഭവസമയത്ത് പിടിച്ചെടുക്കാനല്ലാതെ സംശയിക്കുന്നവരുടെ വീടുകളില്‍ കയറി റെയ്ഡ് നടത്തി പിടിച്ചെടുക്കാന്‍ നിലവില്‍ നിയമമില്ലാത്തത് ആയുധവേട്ടയുടെ പരിമിതിയായി തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. |
കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത് Posted: 20 Jun 2015 10:56 PM PDT മസ്കത്ത്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് നിലച്ചത് മറ്റു വിമാനങ്ങള്‍ക്ക് വന്‍ കൊയ്ത്തായി. ഒമാന്‍-കോഴിക്കോട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത നാലുമാസത്തേക്ക് ഇവരുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കാണിക്കുന്നുപോലുമില്ല. മസ്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികളാണ് നേരിട്ട് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് ചൂഷണം ചെയ്യുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും. ഒമാനില്‍നിന്ന് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതാണ് ഈ രണ്ടു വിമാനക്കമ്പനികള്‍ക്കും അനുഗ്രഹമാവുന്നത്. ഷാര്‍ജ, അബൂദബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍വഴി കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പൊതുവെ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. അതിനാല്‍, കുടുംബവുമായും മറ്റും യാത്ര ചെയ്യുന്ന നിരവധിപേര്‍ ഇത്തരം വിമാനങ്ങളെ ആശ്രയിച്ചിരുന്നു. കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിര്‍ത്തിയതോടെ കോഴിക്കോട് വിമാനത്താവളം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറയും ഒമാന്‍ എയറിന്‍െറയും കുത്തകയായി മാറുകയാണ്. ഇതോടെ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. സ്കൂള്‍ അവധി സീസണായതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണഗതിയില്‍ കോഴിക്കോട്ടേക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്ന കാലമാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഏറ്റവും കുറഞ്ഞ നിരക്ക് വണ്‍വേക്ക് 73 റിയാലാണ്. തിരക്ക് അനുഭവപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ നിരക്ക് ഇതിലും കൂടും. എന്നാല്‍, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 46 റിയാലാണ്. നേരത്തേ കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 46 ലും അതില്‍ കുറഞ്ഞ നിരക്കിലും ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ ഈ ടിക്കറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുകയാണ്. ഒമാന്‍ എയറും ഇതേ നിലപാടാണ് കോഴിക്കോട് സെക്ടറില്‍ വെച്ചുപുലര്‍ത്തുന്നത്. ജൂണ്‍, ജൂലൈക്കുശേഷം തിരുവനന്തപുരം, കൊച്ചി സെക്ടറില്‍ നിരക്ക് കുറയുമെങ്കിലും കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. സാധാരണഗതിയില്‍ വണ്‍വേക്ക് 123 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം വണ്‍വേക്ക് 106 റിയാലിന് ടിക്കറ്റുകള്‍ ലഭിക്കാനുണ്ട്. ഒമാന്‍ എയറിന്‍െറ കോഴിക്കോട്ടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 88 റിയാലാണെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് ഈ നിരക്ക് ലഭ്യമല്ല. അതേസമയം, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 64 റിയാലാണ്. വണ്‍വേക്ക് 75 റിയാലുള്ള സീറ്റുകളും ധാരാളമുണ്ട്. ജൂണ്‍, ജൂലൈ മാസം കഴിഞ്ഞാല്‍ തിരുവനന്തപുരത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, വിമാനത്താവള അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട് സെക്ടറിലെ യാത്രക്കാരെ പിഴിയുകയാണ് വിമാന കമ്പനികള്‍. |
കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത് Posted: 20 Jun 2015 10:49 PM PDT മസ്കത്ത്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് നിലച്ചത് മറ്റു വിമാനങ്ങള്‍ക്ക് വന്‍ കൊയ്ത്തായി. ഒമാന്‍-കോഴിക്കോട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത നാലുമാസത്തേക്ക് ഇവരുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കാണിക്കുന്നുപോലുമില്ല. മസ്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികളാണ് നേരിട്ട് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് ചൂഷണം ചെയ്യുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും. ഒമാനില്‍നിന്ന് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതാണ് ഈ രണ്ടു വിമാനക്കമ്പനികള്‍ക്കും അനുഗ്രഹമാവുന്നത്. ഷാര്‍ജ, അബൂദബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍വഴി കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പൊതുവെ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. അതിനാല്‍, കുടുംബവുമായും മറ്റും യാത്ര ചെയ്യുന്ന നിരവധിപേര്‍ ഇത്തരം വിമാനങ്ങളെ ആശ്രയിച്ചിരുന്നു. കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിര്‍ത്തിയതോടെ കോഴിക്കോട് വിമാനത്താവളം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറയും ഒമാന്‍ എയറിന്‍െറയും കുത്തകയായി മാറുകയാണ്. ഇതോടെ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. സ്കൂള്‍ അവധി സീസണായതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണഗതിയില്‍ കോഴിക്കോട്ടേക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്ന കാലമാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഏറ്റവും കുറഞ്ഞ നിരക്ക് വണ്‍വേക്ക് 73 റിയാലാണ്. തിരക്ക് അനുഭവപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ നിരക്ക് ഇതിലും കൂടും. എന്നാല്‍, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 46 റിയാലാണ്. നേരത്തേ കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 46 ലും അതില്‍ കുറഞ്ഞ നിരക്കിലും ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ ഈ ടിക്കറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുകയാണ്. ഒമാന്‍ എയറും ഇതേ നിലപാടാണ് കോഴിക്കോട് സെക്ടറില്‍ വെച്ചുപുലര്‍ത്തുന്നത്. ജൂണ്‍, ജൂലൈക്കുശേഷം തിരുവനന്തപുരം, കൊച്ചി സെക്ടറില്‍ നിരക്ക് കുറയുമെങ്കിലും കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. സാധാരണഗതിയില്‍ വണ്‍വേക്ക് 123 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം വണ്‍വേക്ക് 106 റിയാലിന് ടിക്കറ്റുകള്‍ ലഭിക്കാനുണ്ട്. ഒമാന്‍ എയറിന്‍െറ കോഴിക്കോട്ടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 88 റിയാലാണെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് ഈ നിരക്ക് ലഭ്യമല്ല. അതേസമയം, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 64 റിയാലാണ്. വണ്‍വേക്ക് 75 റിയാലുള്ള സീറ്റുകളും ധാരാളമുണ്ട്. ജൂണ്‍, ജൂലൈ മാസം കഴിഞ്ഞാല്‍ തിരുവനന്തപുരത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, വിമാനത്താവള അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട് സെക്ടറിലെ യാത്രക്കാരെ പിഴിയുകയാണ് വിമാന കമ്പനികള്‍. |
കാര്‍ഗോ മേഖലയിലെ പ്രതിസന്ധി: പരിഹാരം തേടി കമ്പനികള്‍ Posted: 20 Jun 2015 10:42 PM PDT അബൂദബി: സ്വര്‍ണ കള്ളക്കടത്ത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെ വിമാനത്താവളങ്ങളില്‍ കൊറിയര്‍ സര്‍വീസ് ക്ളിയറന്‍സ് ഭാഗികമായി നിര്‍ത്തിവെച്ചതോടെ യു.എ.ഇയിലേതടക്കം ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍ പ്രതിസന്ധിയില്‍. നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ പ്രവാസികള്‍ക്ക് ഏറെ സഹായകമായിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ നേരിടുന്ന പ്രതിസന്ധി മലയാളികള്‍ അടക്കമുള്ളവരേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നേരത്തെ 10 ദിവസത്തിനകം സാധനങ്ങള്‍ നാട്ടിലത്തെിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരുമാസത്തോളമെടുക്കുന്നുണ്ട്. പ്രതിസന്ധി നേരിടാന്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് യോജിച്ച ആലോചനക്കൊരുങ്ങുകയാണ് രാജ്യത്തെ കാര്‍ഗോ കമ്പനികള്‍. കൊച്ചി, ഡല്‍ഹി വിമാനത്താവളങ്ങളില്‍ കാര്‍ഗോ കമ്പനികളുടെ ക്ളിയറന്‍സ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മുംബൈ വഴിയാണ് കുറഞ്ഞ തോതില്‍ സാധനങ്ങള്‍ കടന്നുപോകുന്നത്. ഇത് ക്ളിയര്‍ ചെയ്യാന്‍ ദിവസങ്ങളെടുക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തെ യു.എ.ഇയില്‍ നിന്ന് പ്രതിമാസം 30 ടണ്ണോളം സാധനങ്ങള്‍ എയര്‍ കാര്‍ഗോ വഴി പോയിരുന്നു. ഇപ്പോള്‍ അഞ്ച് ടണ്‍ മാത്രമാണ് പോകുന്നത്. സ്കൂള്‍ അവധി, പെരുന്നാള്‍ എന്നിവ പ്രമാണിച്ച് ധാരാളം ആളുകള്‍ സാധനങ്ങള്‍ അയക്കുന്ന സീസണാണിത്. ചെറുതും വലുതുമായ 300ഓളം സ്ഥാപനങ്ങളാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരുസ്ഥാപനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തോളം തൊഴിലാളികളുമുണ്ട്. തിരക്കേറിയ സീസണിലുണ്ടായ പ്രതിസന്ധി കമ്പനികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കാര്‍ഗോ വഴി അയച്ച ഒന്നരകിലോ സ്വര്‍ണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്ളിയറന്‍സ് നിര്‍ത്തിവെച്ചത്. ചുരുക്കം ചില ആളുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ മൊത്തം കമ്പനികളെയും ബാധിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ആളുകള്‍ സ്വര്‍ണം കടത്തുന്നത്. ഇത് കണ്ടുപിടിക്കാന്‍ കമ്പനികള്‍ക്ക് സംവിധാനങ്ങളില്ല. സ്വന്തമായി സ്കാനറുകള്‍ സ്ഥാപിക്കാന്‍ ശേഷിയുമില്ല. കള്ളക്കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ അയക്കുന്നത് സംബന്ധിച്ച നിയമം കമ്പനികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അയക്കുന്നയാളും സ്വീകരിക്കുന്നയാളും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും. വിമാനക്കമ്പനികള്‍ ലഗേജിന്‍െറ അളവ് വെട്ടിക്കുറച്ചത് മൂലമാണ് ആളുകള്‍ കാര്‍ഗോ കമ്പനിയെ ആശ്രയിക്കുന്നത്. അതേസമയം, 100 കിലോയിലധികം സാധനങ്ങള്‍ ഉണ്ടെങ്കില്‍ വിമാനത്താവളങ്ങള്‍ വഴി നേരിട്ട് അയക്കാം. മൂന്ന് ദിവസത്തിനകം നാട്ടിലത്തെും. ഉപഭോക്താവിന് നാട്ടിലെ വിമാനത്താവളത്തില്‍ നേരിട്ടത്തെി കസ്റ്റംസ് ക്ളിയറന്‍സ് ചെയ്യാവുന്നതാണ്. ഇപ്പോഴുണ്ടായ പ്രതിസന്ധി എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യു.എ.ഇയിലെ കാര്‍ഗോ കമ്പനി പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച രാത്രി പത്തിന് അബൂദബി കേരള സോഷ്യല്‍ സെന്‍റില്‍ ചേരുന്നുണ്ട്. കമ്പനി ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ച് യോജിച്ച നീക്കത്തിനാണ് പദ്ധതിയിടുന്നത്. |
യമന്‍: സമാധാനത്തിന് വഴി തുറക്കാതെ ജനീവ ചര്‍ച്ച പിരിഞ്ഞു Posted: 20 Jun 2015 10:27 PM PDT റിയാദ്: യമനിലെ വെടിനിര്‍ത്തലിന് വഴി തുറക്കാതെ ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച പരാജയപ്പെട്ടതില്‍ ഭരണ, വിമത പക്ഷങ്ങള്‍ പരസ്പരം പഴചാരിക്കൊണ്ട് പ്രസ്താവനകള്‍ പുറത്തിറക്കി. അതേസമയം ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് ഞായറാഴ്ച രക്ഷാസമിതിയില്‍ തന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യമനിലെ വെടിനിര്‍ത്തലിന് കൂടുതല്‍ ചര്‍ച്ച അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് അത് സാധ്യമാക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി പറഞ്ഞു. എന്നാല്‍ അടുത്ത ഘട്ടം ചര്‍ച്ചക്ക് തിയതി പോലും നിശ്ചയിക്കാതെയാണ് സമ്മേളനം പിരിഞ്ഞത്. ഹൂതി, അലി സാലിഹ് പക്ഷത്തിന്‍െറ നിസഹകരണമാണ് ചര്‍ച്ച പരാജയപ്പെടുത്തിയതെന്ന് ഭരണ പക്ഷവും ഭരണപക്ഷത്തിന്‍െറ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമായതെന്ന് വിമത പക്ഷവും കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭ രക്ഷാസമതിയുടെ കരാര്‍ നടപ്പാക്കുന്നതിന് ഹൂതികള്‍ പൂര്‍ണമായ നിസഹകരണമാണ് സമ്മേളനത്തില്‍ പ്രകടിപ്പിച്ചതെന്നും പരാജയത്തിന് കാരണമായി ഭരണപക്ഷം തെളിവ് ഉദ്ധരിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തലിലൂടെ ശക്തി സംഭരിക്കാനും കൂടുതല്‍ ഭൂപ്രദേശത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുമാണ് വിമതര്‍ ഉദ്ദേശിക്കുന്നത് എന്നതിനാലാണ് അവര്‍ രക്ഷാസമിതിയുടെ കരാര്‍ നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാത്തത്. യമന്‍ പുനര്‍നിര്‍മാണത്തിനും മാനുഷികസേവനത്തിനും 1.6 ബില്യന്‍ ഡോളര്‍ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. അടിയന്തര സഹായം എത്തിച്ചില്ളെങ്കില്‍ മാനുഷിക ദുരന്തത്തിലേക്ക് വഴിവെക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ സഹായ അഭ്യര്‍ഥനയില്‍ വ്യക്തമാക്കി. മാര്‍ച്ച് പകുതിക്ക് ശേഷമുണ്ടായ പ്രശ്നങ്ങളില്‍ മരിച്ച 2600 പേരില്‍ പകുതിയും സിവിലിയന്മാരാണ്. 80 ശതമാനം ജനങ്ങളും സഹായമോ സുരക്ഷയോ ആവശ്യമുള്ളവരാണെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകളില്‍ പറയുന്നു. |
യുറഗ്വായും പാരഗ്വോയും ക്വാര്‍ട്ടറില്‍ Posted: 20 Jun 2015 09:12 PM PDT Image: ![]() ലാ സെറീന: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ യുറഗ്വായും പാരഗ്വോയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അവസാന മല്‍സരം ഓരോ ഗോളുകളുമായി സമനിലയിലവസാനിപ്പിച്ചാണ് ഇരുടീമും ക്വാര്‍ട്ടറലെ ത്തിയത്. സമനിലയോടെ പാരഗ്വായ്ക്ക് അഞ്ചു പോയിന്‍റും യുറഗ്വായ് നാലു പോയിന്‍റും ലഭിച്ചു. ടൂര്‍ണമെന്‍റില്‍ മികച്ച ഫോമില്‍ കളിക്കുന്ന പാരഗ്വായ് യുറഗ്വായ്ക്കെതിരെയും മികച്ച കളിയാണ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ കളി പരുക്കനടവുകളിലേക്ക് നീങ്ങിയിരുന്നു. 29ാം മിനിറ്റിലാണ് ആദ്യ ഗോളെ ത്തിയത്.കോര്‍ണറില്‍ കാര്‍ലോസ് സാഞ്ചസ് പാരഗ്വായ് ഗോള്‍മുഖത്തേക്കടിച്ച പന്തിനെ ഹോസെ മരിയ ജിമനസ് വലയിലെ ത്തിച്ചു. 35ാം മിനിറ്റില്‍ സമാന ഗോള്‍ യുറഗ്വായെ തേടി വന്നെങ്കിലും ഗോളി കുത്തിയകറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ പാരഗ്വാ സമനില ഗോള്‍ നേടി. യുറഗ്വായ് നേടിയ ഗോളിന്‍െറ ആവര്‍ത്തനമായിരുന്നു പാരഗ്വോയുടെ ഗോളും. ഇത്തവണ എഡ്ഗാര്‍ ബെനിറ്റസ് കോര്‍ണറില്‍ നിന്നടിച്ച പന്ത് ലൂക്കാസ് ബാരിയോസ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും ഇരുടീമിന്‍െറ ഭാഗത്തു നിന്നും ഉണ്ടായില്ല. ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇരുടീമും കൂടുതല്‍ പരിക്കേല്‍ക്കാതെ സമയം കളയാനായി വിരസമായ കളിയായിരുന്നു പിന്നീട് കാഴ്ച വെച്ചത്. ഇടക്ക് കളിയില്‍ പരുക്കനടവുകള്‍ പുറത്തു വന്നപ്പോള്‍ റഫറിക്ക് അഞ്ചു മിനിറ്റിനിടെ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ഇരു ടീമുകളും ക്വാര്‍ട്ടറിലേക്ക്.
|
രാധാലക്ഷ്മി ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ബാബുരാജിന്‍െറ പാട്ടുപുഷ്പങ്ങള്‍ Posted: 20 Jun 2015 08:56 PM PDT Image: ![]() Subtitle: ഇന്ന് ലോക സംഗീത ദിനം കരൂപ്പടന്ന (തൃശൂര്‍): 74ാം വയസ്സിലും ബാബുരാജിന്‍െറ പാട്ടുപുഷ്പങ്ങള്‍ മാത്രം ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് രാധാലക്ഷ്മി. ‘വാസന്ത പഞ്ചമിനാളും’ ‘കണ്ണുതുറക്കാത്ത ദൈവങ്ങളും’ ‘സുറുമയെഴുതിയ മിഴികളും’ ‘ഒരു പുഷ്പം മാത്ര’വുമായി പാട്ടിന്‍െറ ഈ ‘പ്രാണസഖി’യുടെ ഏകാന്തജീവിതത്തില്‍ ബാബുരാജ് നിറഞ്ഞുനില്‍ക്കുന്നു. |
അരുവിക്കര: അയയാതെ മുന്നണികള്‍, മുറുകി മത്സരം Posted: 20 Jun 2015 08:36 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കരയില്‍ പ്രചാരണം അവസാനദിവസങ്ങളിലേക്ക്. സഹതാപം, വിരുദ്ധവികാരം എന്നിവയില്‍ മാത്രമൂന്നി തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന മത്സരം ഇപ്പോള്‍ മുറുകി ഉച്ചസ്ഥായിയിലത്തെി. ഇരു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ നടക്കുന്ന മാറ്റംമറിക്കലുകളാകും ജയപരാജയങ്ങളില്‍ നിര്‍ണായകമാവുക. ബി.ജെ.പിയും ജയം അവകാശപ്പെടുന്നെങ്കിലും പരമാവധി വോട്ട് നേടുന്നതിലാണ് അവരുടെ ശ്രദ്ധയത്രയും. |
‘പാസ്സ്’ പറയുന്നു, അച്ഛനെ അവഗണിക്കരുതേ... Posted: 20 Jun 2015 08:31 PM PDT Image: ![]() Subtitle: ഇന്ന് ലോക പിതൃദിനം തൃശൂര്‍: അമ്മക്ക് നല്‍കുന്ന പരിഗണന അച്ഛനും വേണം ഇതൊരു അപേക്ഷയാണ്. എല്ലാം അമ്മയില്‍ കേന്ദ്രീകരിക്കുന്ന സമൂഹഘടനയില്‍ അച്ഛന്‍ എന്നൊരാള്‍ കൂടിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണിവര്‍. പ്രസിഡന്‍റ് സി.സി. ആന്‍റണിയും സെക്രട്ടറി പി.ആര്‍. ഗോകുലും ട്രഷറര്‍ വിന്‍സെന്‍റ് ചിറയത്തും നേതൃത്വം നല്‍കുന്ന ‘പാസ്സ്’ എന്ന സംഘടനക്ക് ലോക പിതൃദിനമായ ജൂണ്‍ 21ന് സമൂഹത്തോട് ചിലത് പറയാനുമുണ്ട്. |
Posted: 20 Jun 2015 08:18 PM PDT Image: ![]() മഹാഭാരതയുദ്ധത്തില്‍ മിലിട്ടറി മേധാവിയായിരുന്നു യുധിഷ്ഠിരന്‍. ഹസ്തിനപുരിയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും ഭരണകൂടത്തിന്‍െറ തലവനായിരുന്ന കാലത്ത് ധര്‍മമനുസരിച്ച് കാര്യങ്ങള്‍ ചെയ്തതിനാല്‍ ധര്‍മപുത്രര്‍ എന്ന പേരുകൂടി കിട്ടി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിക്കപ്പെട്ടിട്ടും ഈ സമാധാനതല്‍പരന്‍ ധൃതരാഷ്ട്രരുടെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. അത്രയും ത്യാഗസന്നദ്ധനായ സന്ന്യാസിയുടെ മനസ്സുള്ള ക്ഷത്രിയനായതിനാലാണ് അജാതശത്രു എന്ന പേരുകൂടി കിട്ടിയത്. ശത്രുക്കളില്ലാത്തവന്‍ എന്നര്‍ഥം. പക്ഷേ, ബി.ആര്‍. ചോപ്രയുടെ മഹാഭാരതം സീരിയലിലെ യുധിഷ്ഠിരന്‍ ഗജേന്ദ്ര ചൗഹാന് ശത്രുക്കളേയുള്ളൂ. ആളങ്ങ് ഡല്‍ഹിക്കാരനാണെങ്കിലും കോഴിക്കോട് മാനാഞ്ചിറയിലും തൃശൂരിലും കൊച്ചിയിലുമെല്ലാം ശത്രുക്കളാണ്. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടതോടെയാണ് യുധിഷ്ഠിര വിഷാദയോഗം തുടങ്ങിയത്. പുണെയിലെ ചലച്ചിത്രവിദ്യാര്‍ഥികള്‍ ഒന്നടങ്കം ഈ അജാതശത്രുവിന്‍െറ ശത്രുക്കളായി മാറിയിരിക്കുന്നു. |
മമതക്കും മോദിക്കുമിടയില്‍ മഞ്ഞുരുകുന്നു Posted: 20 Jun 2015 06:40 PM PDT Image: ![]() ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ബദ്ധവൈരികള്‍ മമത ബാനര്‍ജിയും നരേന്ദ്ര മോദിയും സൗഹൃദത്തിന്‍െറ പുതിയ വഴികളിലേക്ക്. ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ മമത, നരേന്ദ്ര മോദിയെ അനുഗമിച്ചതിനു പിന്നാലെ ലളിത് മോദി വിസാ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഇരുവര്‍ക്കുമിടയിലെ വൈരം നീങ്ങിയതിന്‍െറ സൂചനകളാണ് നല്‍കുന്നത്. |
ഒറ്റഗോളില്‍ അര്‍ജന്‍റീന കടന്നുകൂടി Posted: 20 Jun 2015 06:30 PM PDT Image: ![]() വിനാ ഡെല്‍ മാര്‍(ചിലെ) 100ാം രാജ്യാന്തര മല്‍സരത്തിനിറങ്ങിയ ലയണല്‍ മെസിക്ക് ഇക്കുറിയും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല, ദുര്‍ബലരായ ജമൈക്കക്കെതിരെ ലോകകപ്പ് ഫൈനലിസ്റ്റുകളായ അര്‍ജന്‍റീനക്ക് തിളക്കമില്ലാത്ത വിജയത്തോടെ ക്വാര്‍ട്ടര്‍ പ്രവേശനം. 11ാം മിനിറ്റില്‍ ഹിഗ്വയിന്‍ നേടിയ ഒരു ഗോളിന്‍െറ പിന്‍ബലത്തിലാണ് അര്‍ജന്‍റീന ജമൈക്കയെ തോല്‍പ്പിച്ചത്. ഗോളിനായുള്ള മികച്ച അവസരങ്ങള്‍ എങ്ങനെ പാഴാക്കാമെന്നതായിരുന്നു ഇന്നത്തെ മത്സരത്തിന്‍െറ പ്രത്യേകത. കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ മാത്രം നീലപ്പടക്കായില്ല. അവസരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഏതു നിമിഷവും ഗോള്‍ വീഴാമെന്ന ഘട്ടത്തിലെത്തി നില്‍ക്കെ 11ാം മിനിറ്റില്‍ അത് സംഭവിച്ചു. ഏയ്ഞ്ചല്‍ ഡി മരിയ ജമൈക്കന്‍ പ്രതിരോധനിരയെ വെട്ടിമാറ്റി നല്‍കിയ പാസ് ഹിഗ്വയിന്‍ വലയിലെ ത്തിക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ഗോള്‍വീണ ജമൈക്ക വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ അവസരങ്ങള്‍ പാഴാക്കുന്ന തരത്തിലായിരുന്നു ഹിഗ്വയിന്‍^ മരിയ^ മെസി ത്രയം കളിച്ചത്. ഇവര്‍ ചേര്‍ന്ന് പാഴാക്കിയ ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെ ത്തിയിരുന്നെങ്കില്‍ മെസിയുടെ നൂറം മത്സരത്തിന് പകിട്ടേറിയെനെ. വിജയ ഗോള്‍ നേടിയെങ്കിലും ഏറ്റവും കൂടുതല്‍ തവണ അവസരം തുലച്ചതും ഹിഗ്വയ്നായിരുന്നു. 22ാം മിനിറ്റില്‍ ഹിഗ്വയിന്‍ ഉയര്‍ത്തിവിട്ട പന്ത് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. 33ാം മിനിറ്റില്‍ മെസിയുതിര്‍ത്ത ഷോട്ട് വല സ്പര്‍ഷിക്കാതെ പുറത്തു പോയി. ഇതിനു പിന്നാലെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഏയ്ഞ്ചല്‍ ഡി മരിയ പാഴാക്കി. 42ാം മിനിറ്റില്‍ ഡി മരിയയുടെ കിടിലന്‍ ഷോട്ട് ജമൈക്കന്‍ ഗോളിക്കു മുന്നില്‍ കീഴടങ്ങി. രണ്ടാം പകുതിയില്‍ ജമൈക്ക കുറച്ചു കൂടി ഉണര്‍വു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അര്‍ജന്‍റീനന്‍ മുന്നേറ്റ നിര ഗോളവസരങ്ങള്‍ പാഴാക്കുന്ന രീതി മാത്രം മാറ്റിയില്ല. ഒന്നാം പകുതിയില്‍ വ്യക്തമായ ആധിപത്യമുണ്ടായിട്ടും ഒരു ഗോളിന്‍െറ ലീഡില്‍ മാത്രം ഗ്രൗണ്ട് വിട്ട മെസിയും കൂട്ടര്‍ക്കും രണ്ടാം പകുതിയിലും ഗോളടിക്കാനായില്ല. 72ാം മിനിറ്റില്‍ ഹിഗ്വയിനു പകരം സൂപ്പര്‍ താരം ടെവസിറങ്ങിയെ ങ്കിലും സ്ഥിതി അതേ പോലെ തുടര്‍ന്നു. 85ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ടെവസ് പുറത്തേക്കടിച്ചു കളഞ്ഞു. കളി അവസാനിക്കാനിരിക്കെ സമനിലക്കായി ജമൈക്ക അര്‍ജന്‍്റീനന്‍ ഗോള്‍മുഖത്ത് വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ല.
ഒടുവില്‍ ഏഴു പോയിന്‍റു സ്വന്തമാക്കിയ അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ജമൈക്ക പുറത്തേക്കും.
|
വര്‍ണവെറി അമേരിക്കയുടെ രോഗമെന്ന് ഒബാമ Posted: 20 Jun 2015 11:51 AM PDT Image: ![]() Subtitle: തോക്കിന്‍െറ ദുരുപയോഗം: അമേരിക്കയില്‍ 2013ല്‍ മരിച്ചത് 11,000 പേര്‍ വാഷിങ്ടണ്‍: സൗത് കരോലൈനയിലെ ചര്‍ച്ചില്‍ കറുത്തവര്‍ഗക്കാരായ ഒമ്പതുപേരെ യുവാവ് കൊലപ്പെടുത്തിയ സംഭവം അമേരിക്കയെ ഗ്രസിച്ച വംശവെറിയെന്ന രോഗത്തിന്‍െറ സൂചനയെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. രാജ്യം കൂട്ടായി പ്രതിരോധിക്കല്‍ അത്യാവശ്യമായി മാറിയിരിക്കുന്നെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ യു.എസ് മേയര്‍മാരുടെ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. ‘യുവമനസ്സുകളില്‍ വിഷം കുത്തിവെക്കുന്ന പ്രവണത രാജ്യം കാത്തുസൂക്ഷിച്ച ആദര്‍ശങ്ങളെ ഇല്ലാതാക്കുന്നതും ജനാധിപത്യത്തെ ഛിന്നഭിന്നമാക്കുന്നതുമാണ്. ‘രാജ്യം ഏറെ പുരോഗതി നേടിയിട്ടും വര്‍ണവെറി ഇപ്പോഴും നിലനില്‍ക്കുകയാണ്’ -ഒബാമ പറഞ്ഞു. തോക്കുകളുടെ ദുരുപയോഗം മൂലം 2013ല്‍ മാത്രം 11,000 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇനിയെങ്കിലും കടുത്തനടപടികള്‍ സ്വീകരിക്കാനായാല്‍ അമേരിക്കയുടെ വരുംതലമുറയെ സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത് കരോലൈനയിലെ ചാര്‍ലെസ്റ്റണ്‍ പട്ടണത്തിലുള്ള കറുത്തവര്‍ഗക്കാരുടെ ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ചയാണ് ഡിലന്‍ റൂഫ് എന്ന വെളുത്തവര്‍ഗക്കാരനായ യുവാവ് ഒമ്പതുപേരെ വെടിവെച്ചുകൊന്നത്. ഒരുമണിക്കൂര്‍ നേരം കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരുന്നു അകത്തുകൂടിയവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്തത്. വെള്ളക്കാരുടെ മേല്‍ക്കോയ്മക്ക് ആഭ്യന്തരയുദ്ധം വീണ്ടും വരണമെന്നും യുവാവ് വിളിച്ചുപറഞ്ഞു. |
കാറില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഒരുങ്ങുന്നു Posted: 20 Jun 2015 11:50 AM PDT Image: ![]() തിരൂര്‍ (മലപ്പുറം): ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ ആണ്‍കുഞ്ഞിനെ ദത്ത് നല്‍കാന്‍ മലപ്പുറം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തയാറെടുക്കുന്നു. ഇതിന് മുന്നോടിയായി കുഞ്ഞിനെ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ ആയി പ്രഖ്യാപിക്കുന്നതിന് നടപടികളെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. റിഥിന്‍ എന്ന് പേരിട്ട കുഞ്ഞ് ഇപ്പോള്‍ കോഡൂരിലെ ശിശുപരിപാലന കേന്ദ്രത്തിലാണ്. മാതാപിതാക്കളോ ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കില്‍ കമ്മിറ്റിയുമായോ ശിശുപരിപാലന കേന്ദ്രം സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത് അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment