യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു Madhyamam News Feeds | ![]() |
- യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു
- ഉത്സവഛായയില്‍ ജില്ലാതല പ്രവേശനോത്സവം
- ചാവക്കാട്ടെ കടലിലിറങ്ങിയത് അമ്പതോളം ബോട്ടുകള്‍
- പിണങ്ങിയും പരിഭവിച്ചും കുരുന്നുകള്‍ അക്ഷരമുറ്റത്ത്
- രവി ശാസ്ത്രി ഇന്ത്യയുടെ ഇടക്കാല കോച്ച്
- ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന
- ജില്ലാതല പ്രവേശനോത്സവം
- പെട്രോ പാര്‍ക്ക് പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍ക്കാരിന് വിട്ടു
- ചിരിച്ചും ചിണുങ്ങിയും ആദ്യാക്ഷര മുറ്റത്ത്
- നാടിന് ഉത്സവമായി സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം
- നഗരത്തിന് ആഘോഷമായി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം
- ഡല്‍ഹി സര്‍ക്കാര്‍ ബിഹാറില്‍ നിന്ന് പൊലീസിനെ വാടകക്കെടുക്കുന്നു
- റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു
- 'ചന്ദ്രേട്ടന്‍ എവിടെയാ' ചിത്രത്തിനെതിരെ വീട്ടമ്മയുടെ ഹരജി
- അന്താരാഷ്ട്ര രംഗത്ത് സമാധാനവും ക്ഷേമവും കൈവരിക്കാന്‍ സംവാദം വളര്‍ത്തണം- ഖത്തര്‍ പ്രധാനമന്ത്രി
- തെലങ്കാന ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
- ലാലുവിനെ കൈവിട്ട് നിതീഷിനൊപ്പം കൂടാന്‍ കോണ്‍ഗ്രസ്
- പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും
- റിയാദില്‍ വാഹനപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു
- വാതക ചോര്‍ച്ച സംശയം: പെട്രോള്‍ സ്റ്റേഷനും കടകളും അടച്ചിട്ടു
- മെസ്സിയെ പിന്തള്ളി; റൊണാള്‍ഡോ യൂറോപ്പിന്‍െറ ഗോളടിവീരന്‍
- വ്യക്തിയില്‍നിന്ന് മാറി സംഘടനാശേഷിയില്‍ അരുവിക്കര പിടിക്കാന്‍ സി.പി.എം
- ആശുപത്രിമുറി വീടാക്കി അഞ്ജനയത്തെി; അക്ഷരമധുരം നുകരാന്‍
- അച്ചടിയോളം വരില്ല ഇപ്പോഴും ഓണ്‍ലൈന്‍
- കേരളത്തോട് തുടരുന്ന വിവേചനം
യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു Posted: 02 Jun 2015 12:57 AM PDT Image: ![]() ന്യൂഡല്‍ഹി: ഗുഡ്ഗാവിലേക്ക്് യാത്ര ചെയ്യുന്നതിനിടെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ യൂബര്‍ ടാക്സി ഡ്രൈവറായ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് ടാക്സി വിളിച്ചതായിരുന്നു യുവതി. ലക്ഷ്യത്തിലത്തെിയതിനുശേഷം ഡ്രൈവര്‍ രണ്ടു ബാഗുകള്‍ യുവതിക്കു കൈമാറി. മുന്നാമത്തെ ബാഗിനായി കൈനീട്ടിയ യുവതിയുടെ കയ്യില്‍ ഡ്രൈവര്‍ ചുംബിക്കുകയായിരുന്നു. ഇതു പ്രതിരോധിച്ച യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ചെഴുതിയ യുവതിയുടെ സഹോദരന്‍െറ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ നൂറുക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. യൂബര്‍ അധികൃതര്‍ക്കെതിരെയാണ് ഫേസ്ബുക് പോസ്റ്റില്‍ ആക്ഷേപമുന്നയിച്ചിരിക്കുന്നത്. ഡ്രൈവറുടെ അതിക്രമം യൂബര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ളെന്നാണ് സഹോദരന്‍െറ ആരോപണം. അതേസമയം ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുത്തിട്ടുണ്ടെന്നാണ് യൂബര്‍ ടാക്സി അധികൃതരുടെ വിശദീകരണം. പരാതി ലഭിച്ചയുടന്‍ തങ്ങളുടെ സംഘം സ്ഥലത്തത്തെുകയും ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു എന്നു വിശദീകരിക്കുമ്പോഴും എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രതിക്കെതിരെ സെക്ഷന്‍ 354 എ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഗുഡ്ഗാവ് പോലീസ് കമ്മീഷണര്‍ നവ്ദീപ് സിങ് വിര്‍ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നു. ഗുഡ്ഗാവിലെ കമ്പനിയില്‍ ഫൈനാന്‍സ് എക്സിക്യുട്ടീവായ യുവതിയെ വിജനമായ പ്രദേശത്തേക്ക് കാറോടിച്ച് കൊണ്ടുപോയി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു കേസ്. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കുകയും യൂബര്‍ സര്‍വീസ് കുറേക്കാലത്തേക്ക് നിര്‍ത്തിവക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷക്കുവേണ്ട മുന്‍കരുതലുകളെല്ലാം യൂബര്‍ സര്‍വീസ് അധികൃതര്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് പിന്നീട് സര്‍വീസുകള്‍ പുനരാരംഭിച്ചത്. |
ഉത്സവഛായയില്‍ ജില്ലാതല പ്രവേശനോത്സവം Posted: 02 Jun 2015 12:28 AM PDT ഇരിങ്ങാലക്കുട: താളമേളങ്ങളോടെയും കാവടിയാട്ടത്തിന്‍െറയും ഒപ്പനപ്പാട്ടിന്‍െറ അകമ്പടിയോടെയും വിളംബര ഘോഷയാത്രയോടെ ഉത്സവഛായയില്‍ നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം നടന്നു. ഗവ. ചീഫ് വിപ്പ് അടക്കമുള്ള വിശിഷ്ടാതിഥികളെ നടവരമ്പ് സെന്‍ററില്‍നിന്ന് വിളംബര ഘോഷയാത്രയോടെയാണ് സ്കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചത്. ഘോഷയാത്രയില്‍ വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും അണിചേര്‍ന്നു. പ്രവേശനോത്സവ ഗാനത്തോടെ സമ്മേളനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രവേശ കിറ്റ് വിതരണം വെള്ളാങ്ങല്ലൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് തോമസ് നിര്‍വഹിച്ചു. പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി. ബഷീര്‍ നിര്‍വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍.ജി. ശശിധരന്‍, അനില്‍ മാന്തുരുത്തി, അഡ്വ. ജോസ് മൂഞ്ഞേലി, വേളൂക്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കൗക പ്രസാദ്, പഞ്ചായത്തംഗം പി.ഐ. ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി. ബാബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ.എസ്. പ്രേംജിത്ത്, അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസര്‍ ഡോ. എ.ബി. ഹംസ, ഡി.ഇ.ഒ ഇന്‍ ചാര്‍ജ് കെ.ജി. മേരി, എ.ഇ.ഒ എന്‍.ആര്‍. മല്ലിക, പി.ടി.എ പ്രസിഡന്‍റ് ജോണി തെക്കിനിയത്ത്, പ്രിന്‍സിപ്പല്‍ എം. നാസറുദ്ദീന്‍, കെ.വി. രാമചന്ദ്രന്‍, എം.ആര്‍. ജയസൂര്യന്‍, സുമതി തിലകന്‍, പി.കെ. ജയന്‍, പി.കെ. ലത എന്നിവര്‍ സംസാരിച്ചു. |
ചാവക്കാട്ടെ കടലിലിറങ്ങിയത് അമ്പതോളം ബോട്ടുകള്‍ Posted: 02 Jun 2015 12:28 AM PDT ചാവക്കാട്: കേന്ദ്രസര്‍ക്കാറിന്‍െറ സമ്പൂര്‍ണ മത്സ്യബന്ധന നിരോധം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാറിന്‍െറ സമ്മതത്തോടെ മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍ പോയ ബോട്ടുകാര്‍ക്ക് കുറഞ്ഞ തോതില്‍ ചെമ്മീന്‍ ലഭിച്ചു. |
പിണങ്ങിയും പരിഭവിച്ചും കുരുന്നുകള്‍ അക്ഷരമുറ്റത്ത് Posted: 02 Jun 2015 12:15 AM PDT പാലക്കാട്: പിണങ്ങിയും പരിഭവിച്ചും അക്ഷരമുറ്റത്തത്തെിയ അവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പഞ്ചവാദ്യത്തിന്‍െറയും ഘോഷയാത്രയുടെയും താളലയത്തില്‍ പുഞ്ചിരിച്ചു. അമ്മയുടെ സാരിത്തുമ്പില്‍നിന്ന് അറിവിന്‍െറ ലോകത്തേക്ക് മെല്ളെ പിച്ചവെച്ചു. |
രവി ശാസ്ത്രി ഇന്ത്യയുടെ ഇടക്കാല കോച്ച് Posted: 02 Jun 2015 12:14 AM PDT Image: ![]() ന്യൂഡല്‍ഹി: ബംഗ്ളദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍െറ ഇടക്കാല കോച്ചായി രവി ശാസ്ത്രിയെ നിയമിച്ചു. അതേ സമയം മുഴുസമയ കോച്ചിന്‍െറ കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 'ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ടീമിന്‍െറ ഇടക്കാല കോച്ചായി രവി ശാസ്ത്രിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ളദേശ് പര്യടനത്തിനു ശേഷം ഇക്കാര്യത്തില്‍ ഭാവി തീരുമാനങ്ങള്‍ എടുക്കും' ^ അനുരാഗ് താക്കൂര്‍ പറഞ്ഞു. 2014 ആഗസ്റ്റ് മുതല്‍ ടീമിനൊപ്പമുള്ള രവിശാസ്ത്രി ടീം ഡയറക്ടറായി മികവ് തെളിയിച്ചിരുന്നു. മുന്‍ താരങ്ങളായ സഞ്ജയ് ബംഗാര്‍ ബാറ്റിങ് കോച്ചും ഭരത് അരുണ്‍ ബൗളിങ് കോച്ചുമായി തുടരും. ബംഗ്ളദേശ് പര്യടനത്തിനായി ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ ടീം യാത്ര തിരിക്കും. ജൂണ്‍ 10 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മല്‍സരവുമാണുള്ളത്. ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളിലും കളിച്ച താരമാണ് രവി ശാസ്ത്രി. 2007ല്‍ ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ഗ്രെഗ്ചാപ്പല്‍ പരിശീലക പദവി രാജി വെച്ച സമയത്ത് ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം മാനേജറായി ശാസ്ത്രിയെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ടീമിനെ വിജയങ്ങളിലേക്കു നയിക്കുന്നതിനായി മാര്‍ഗദര്‍ശികളാവാന്‍ മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
|
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന Posted: 02 Jun 2015 12:11 AM PDT കാസര്‍കോട്: മലയോര ഗ്രാമപഞ്ചായത്തുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുവെന്ന പരാതിയില്‍ അന്വേഷിച്ച് ഊര്‍ജിത നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലയില്‍ വിദ്യാലയങ്ങളുടെ പരിധിയില്‍ മാടക്കടകളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. |
Posted: 02 Jun 2015 12:11 AM PDT കാസര്‍കോട്: ജില്ലാതല പ്രവേശനോത്സവം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂളില്‍ നടന്നു. ഘോഷയാത്രയില്‍ പുതുതായി ഒന്നാംക്ളാസിലേക്ക് പ്രവേശം നേടിയ കുരുന്നുകള്‍, മുത്തുക്കുടയേന്തിയ അമ്മമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരന്നു. അധ്യാപകനായ എ.വി. സന്തോഷ് കുമാര്‍ രചന നിര്‍വഹിച്ച സ്വാഗതഗാനം വിദ്യാര്‍ഥികള്‍ ആലപിച്ചു. പ്രവേശനോത്സവം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍)യുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു. എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഉദിനൂര്‍ എജുക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സൗജന്യ കുട ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. സുജാത വിതരണം ചെയ്തു. റിട്ട. അധ്യാപിക പി. വസുമതിക്കുട്ടി ഒന്നാംക്ളാസിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ ബാഗ് വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദനന്‍ നിര്‍വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു. |
പെട്രോ പാര്‍ക്ക് പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍ക്കാരിന് വിട്ടു Posted: 02 Jun 2015 12:01 AM PDT കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍െറ നിര്‍ദിഷ്ട പെട്രോ പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശ് വടവുകോട് പഞ്ചായത്തില്‍ നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍ക്കാറിന്‍െറ പരിഗണനക്കു വിടാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. |
ചിരിച്ചും ചിണുങ്ങിയും ആദ്യാക്ഷര മുറ്റത്ത് Posted: 01 Jun 2015 11:52 PM PDT മലപ്പുറം: ജില്ലയിലെ സ്കൂളുകളില്‍ ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനത്തെിയത് 62,000 കുരുന്നുകള്‍. പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ് ഗവ. യുപി സ്കൂളില്‍ ന്യൂനപക്ഷ ക്ഷേമ-നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. റാങ്കുകാരുടെ ജില്ലയായി മാറിയ മലപ്പുറം മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ് പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചത്. ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. സലാം നിര്‍വഹിച്ചു. മധുരവും പൂക്കളും നല്‍കിയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് ഓരോരുത്തരെയും വിദ്യാലയങ്ങള്‍ സ്വാഗതം ചെയ്തത്. രണ്ടു മാസത്തെ അവധിക്കുശേഷം സ്കൂളുകള്‍ തുറന്നത് കാലവര്‍ഷത്തിന്‍െറ അകമ്പടിയില്ലാതെയാണ്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. സൗജന്യ യൂനിഫോം വിതരണോദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ.യും പ്രവേശനോത്സവ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞുവും നിര്‍വഹിച്ചു. |
നാടിന് ഉത്സവമായി സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം Posted: 01 Jun 2015 11:45 PM PDT കല്‍പറ്റ: അക്ഷരങ്ങളുടെ ആകാശത്തേക്ക് കുരുന്നുകള്‍ ഒരുമിച്ചത്തെി. സ്കൂളിലെ ചേട്ടന്മാരും ചേച്ചിമാരും അധ്യാപകരും അവരെ മധുരം നല്‍കി സ്വീകരിച്ചു. ചെണ്ടമേളവും തോരണങ്ങളും ഘോഷയാത്രയുമൊക്കെയായി അറിവിന്‍െറ ആദ്യവഴികളിലെ ആഘോഷം നവാഗതര്‍ക്ക് കൗതുകമായി. പുത്തനുടുപ്പും വര്‍ണക്കുടയുമായി സ്കൂള്‍ മുറ്റത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആധിയും ആശങ്കയുമൊന്നും അവര്‍ക്കില്ലായിരുന്നു. അമ്പരപ്പും സന്തോഷവുമൊക്കെയായി പ്രവേശനോത്സവത്തിന്‍െറ ബഹളങ്ങളില്‍ അവരലിഞ്ഞുചേര്‍ന്നു. |
നഗരത്തിന് ആഘോഷമായി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം Posted: 01 Jun 2015 11:36 PM PDT കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പുതുമോടിയോടെ നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ നഗരത്തില്‍ ഉത്സവാന്തരീക്ഷം. സംഘാടകര്‍ പ്രതീക്ഷിച്ചതിനപ്പുറത്തെ ജനപങ്കാളിത്തമാണ് ഉദ്ഘാടനത്തിനുണ്ടായത്. |
ഡല്‍ഹി സര്‍ക്കാര്‍ ബിഹാറില്‍ നിന്ന് പൊലീസിനെ വാടകക്കെടുക്കുന്നു Posted: 01 Jun 2015 11:18 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആന്‍റി കറപ്ഷന്‍ ബ്യൂറോക്കുവേണ്ടി (എ.സി.ബി) ഡല്‍ഹി സര്‍ക്കാര്‍ പൊലീസുകാരെ വാടകക്കെടുക്കുന്നു. ബിഹാറില്‍ നിന്നാണ് പൊലീസിനെ വായ്പാടിസ്ഥാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ പൊലീസ് കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലായതിനാലാണ് സര്‍ക്കാറിന്‍െറ നടപടി. ഉദ്യോഗസ്ഥനിയമനം സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാറും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മില്‍ കടുത്ത അധികാരത്തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സര്‍ക്കാറിന്‍െറ നീക്കം. എ.സി.ബിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇതിനകം ആറ് പൊലീസ് ഓഫീസര്‍മാര്‍ ബിഹാറില്‍ നിന്ന് റിലീവ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി എസ്.പിയും ബാക്കിയുള്ള അഞ്ച് പേര്‍ ഇന്‍സ്പെക്ടര്‍മാരുമാണ്. മൂന്ന് ഓഫീസര്‍മാര്‍ ഇതുവരെ എ.സി.ബിയില്‍ ജോലിക്ക് കയറിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ചുമതലയെന്താണെന്ന് നിശ്ചയിച്ച് നല്‍കിയിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പൊലീസുകാരെ കൈമാറാന്‍ തീരുമാനമായത്. ബിഹാറില്‍ നിന്ന് പൊലീസുകാര്‍ ഇനിയും ഡല്‍ഹി എ.സി.ബിയില്‍ ചേരുമെന്നാണ് അറിയുന്നത്. അതേസമയം മറ്റൊരു സംസ്ഥാനത്തു നിന്നും പൊലീസുകാരെ കൊണ്ടുവരുന്നതിനെതിരെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രംഗത്തെത്തി. ഇതിനുള്ള അധികാരം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് മാത്രമാണെന്ന് ജങ് വ്യക്തമാക്കി. ഡല്‍ഹി എ.സി.ബിയുടെ അധികാരപരിധി സംബന്ധിച്ചും കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ മാത്രമേ എ.സി.ബിയുടെ അധികാരപരിധിയില്‍ വരൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ കാര്യങ്ങളില്‍ കൈകടത്താന്‍ എ.സി.ബിക്ക് അധികാരമില്ല എന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. |
റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു Posted: 01 Jun 2015 10:59 PM PDT Image: ![]() മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നേരത്തയുണ്ടായിരുന്ന ഏഴര ശതമാനത്തില്‍ നിന്നും ഏഴേകാല്‍ ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. റിവേഴ്സ് റിപ്പോ ആറര ശതമാനത്തില്‍ നിന്നും ആറേകാല്‍ ശതമാനമായും കുറച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ (4ശതമാനം) മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതുമൂലം ഭവനവായ്പ, വാഹനവായ്പ എന്നിവയുടെ പലിശനിരക്കില്‍ കുറവനുഭവപ്പെടും. നേരത്തേ രണ്ടു തവണകളായി റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ കുറവു വരുത്തിയിരുന്നുവെങ്കിലും ബാങ്കുകള്‍ പലിശനിരക്ക് കുറക്കാന്‍ തയ്യാറാകാത്തതിനാല്‍ സാധാരണക്കാരന് അതിന്‍െറ പ്രയോജനം ലഭിച്ചിരുന്നില്ല. പുതിയ വായ്പാനയത്തോടു കൂടി ബാങ്കിന്‍െറ പലിശനിരക്കില്‍ വ്യത്യാസം വരുമെന്നാണ് പൊതുവെയുള്ള കണക്കുക്കൂട്ടല്‍. റിസര്‍വ് ബാങ്കിന്‍െറ പുതുക്കിയ വായ്പാ നയം ഇന്ത്യയിലെ സമ്പദ് രംഗത്തിന് ഉത്തേജനം നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. |
'ചന്ദ്രേട്ടന്‍ എവിടെയാ' ചിത്രത്തിനെതിരെ വീട്ടമ്മയുടെ ഹരജി Posted: 01 Jun 2015 10:25 PM PDT Image: ![]() കൊച്ചി: ദിലീപ് നായകനായ 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തിനെതിരെ അപൂര്‍വമായൊരു ഹരജി. സിനിമയില്‍ കാണിച്ച സാങ്കല്‍പിക നമ്പര്‍ തന്‍െറ ഫോണ്‍ നമ്പറാണ് എന്ന് കാണിച്ച് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയാണ് കോടതിയെ സമീപിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ തന്‍െറ നമ്പറിലേക്ക് കോളുകളും അശ്ളീല സന്ദേശങ്ങളും വരുന്നുണ്ടെന്നും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി. മലയിന്‍കീഴ് പൊലീസിനും വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയിലുമാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതി പരിശോധിച്ച കോടതി വിഷയം പരിശോധിക്കാനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ഡ്രൈവിങ് സ്കൂള്‍ ജോലിക്കാരിയായ ഇവരുടെ എയര്‍ടെല്‍ നമ്പറിലേക്കാണ് കോളുകളും മെസേജുകളും വരുന്നത്. സിനിമ പുറത്തിറങ്ങിയ മെയ് ആദ്യവാരം മുതല്‍ തന്നെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ശല്യം തുടരുന്നുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ബന്ധപ്പെട്ടപ്പോള്‍ അതിത്ര വലിയ കാര്യമാക്കാനുണ്ടോ എന്നാണ് ചോദിച്ചതെന്നും അവര്‍ വ്യക്തമാക്കി. |
അന്താരാഷ്ട്ര രംഗത്ത് സമാധാനവും ക്ഷേമവും കൈവരിക്കാന്‍ സംവാദം വളര്‍ത്തണം- ഖത്തര്‍ പ്രധാനമന്ത്രി Posted: 01 Jun 2015 10:10 PM PDT Image: ![]() ദോഹ: സംവാദത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ അന്താരാഷ്ട്ര രംഗത്ത് സമാധാനവും ക്ഷേമവും കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. അമേരിക്ക ഇസ്ലാമിക ലോകവുമായി പരസ്പര ധാരണയോടെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട അനേകം മേഖലകളുണ്ട്. കാലിക പ്രാധാന്യമുള്ള ഇത്തരം പ്രശ്നങ്ങള്‍ നിരന്തര സംവാദത്തിലൂടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ആരംഭിച്ച ത്രിദിന അമേരിക്ക- ഇസ്ലാമിക് വേള്‍ഡ് ഫോറം ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച ഫോറത്തില്‍ രാഷ്ട്രീയ- നയതന്ത്ര- മാധ്യമ- ധൈഷണിക മേഖലകളിലെ അതികായകര്‍ പങ്കെടുക്കുന്നുണ്ട്. |
തെലങ്കാന ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി Posted: 01 Jun 2015 10:00 PM PDT Image: ![]() ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്‍െറ ഒന്നാം വാര്‍ഷികത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തോടൊപ്പം ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. സംസ്ഥാനത്തെ 10 ജില്ലകളിലുമായി നടക്കുന്ന പരിപാടികളില്‍ തെലങ്കാനയുടെ ചരിത്രവും സംസ്കാരവും തെലങ്കാന സംസ്ഥാനത്തിനുവേണ്ടി നടന്ന പോരാട്ടവുമാണ് പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദ്- സെക്കന്തരാബാദ് ക്ളോക്ക് ടവറുകള്‍, ഹുസൈന്‍ സാഗറിലെ ബുദ്ധ പ്രതിമ, കാച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍, നിയമസഭാ മന്ദിരം, രാജ് ഭവന്‍, മന്ത്രിമാരുടെ ഒൗദ്യോഗിക വസതികള്‍ എന്നിവയും ദീപാലംകൃതമാക്കിയിട്ടുണ്ട്. തെലങ്കാനയുടെ ഒന്നാം വാര്‍ഷികം മഹോത്സവമാക്കി മാറ്റാനാണ് സര്‍ക്കാരിന്‍െറ തീരുമാനം. |
ലാലുവിനെ കൈവിട്ട് നിതീഷിനൊപ്പം കൂടാന്‍ കോണ്‍ഗ്രസ് Posted: 01 Jun 2015 08:54 PM PDT Image: ![]() Subtitle: നിതീഷ് കുമാര്‍^രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഉടന്‍ ന്യൂഡല്‍ഹി: ബിഹാറില്‍ ജനതാപരിവാര്‍ ലയന നീക്കങ്ങള്‍ വഴിമുട്ടിനില്‍ക്കെ, ലാലുവിനെവിട്ട് നിതീഷിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമായി. സഖ്യ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 17 വര്‍ഷം എന്‍.ഡി.എ സഖ്യത്തിലായിരുന്ന നിതീഷ് കുമാറിന്‍െറ ജെ.ഡി.യു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി മുന്നണി വിട്ടത്. കോണ്‍ഗ്രസാകട്ടെ 2004ലെ തെരഞ്ഞെടുപ്പ് മുതല്‍ ലാലുവിനൊപ്പമാണ്. നിതീഷിനും ലാലുവിനും മുഖ്യപങ്കുള്ള ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ടിലൊരു സഖ്യമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. ലാലുവും നിതീഷും ഒന്നിച്ച് ജനതാപരിവാര്‍ ലയന ചര്‍ച്ചകള്‍ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ആശങ്കയിലായിരുന്നു. നിതീഷും ലാലുവും സീറ്റുകള്‍ വീതിക്കുമ്പോള്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ മുമ്പുണ്ടായിരുന്നത്ര സീറ്റുകള്‍ പോലും കിട്ടാനിടയില്ളെന്നതായിരുന്നു ആശങ്കയുടെ കാരണം. ഇപ്പോള്‍ നിതീഷും ലാലുവും തമ്മിലുള്ള അകല്‍ച്ച മുതലെടുത്ത് നിതീഷിനൊപ്പംനിന്ന് നില മെച്ചപ്പെടുത്താമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, ലാലുവിന്‍െറ കാലത്തെ ഭരണത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല നിലനില്‍ക്കുന്നത്. അതിനാല്‍, ലാലുവിനൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നിതീഷിന്‍െറ സഖ്യമാണ് ആഗ്രഹിക്കുന്നതെന്ന് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അശോക് ചൗധരി പറഞ്ഞു. ലാലുവും നിതീഷും തമ്മിലുള്ള സഖ്യനീക്കങ്ങളുടെ പോക്ക് നിരീക്ഷിക്കുകയാണെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സി.പി. ജോഷി പറഞ്ഞു. ജനതാപരിവാര്‍ ലയന നീക്കങ്ങളില്‍ കോണ്‍ഗ്രസിന് റോളൊന്നുമില്ല. എന്നാല്‍, അതിപ്പോള്‍ നടക്കരുതെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ലയന ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെ, രാഹുല്‍ നേരിട്ട് നിതീഷുമായി സഖ്യചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നതിന്‍െറ ലക്ഷ്യവും അതുതന്നെയാണ്. നിതീഷും ലാലുവും തമ്മിലടിച്ച് പിരിയുമ്പോള്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചേക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. സെപ്റ്റംബറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിഹാറില്‍ സഖ്യചര്‍ച്ചകള്‍ കുഴഞ്ഞുമറിയുകയാണ്. അതിനിടെ, സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമയമായെന്നും ചര്‍ച്ചകള്‍ ഉടന്‍വേണമെന്നും ലാലു ആവശ്യപ്പെട്ടു. താന്‍ കഴിഞ്ഞയാഴ്ച നിതീഷിനെ വിളിച്ചതായും സഖ്യം, തെരഞ്ഞെടുപ്പ്, സീറ്റ് തുടങ്ങിയ കാര്യങ്ങളില്‍ പെട്ടെന്ന് ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടതായും ലാലു പറഞ്ഞു. |
പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും Posted: 01 Jun 2015 08:37 PM PDT Image: ![]() മസ്കത്ത്\സലാല: പുതിയ സലാല വിമാനത്താവളം ഈ മാസം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗത-വാര്‍ത്താ വിനിമയമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി. പഴയ വിമാനത്താവളത്തിലെ വ്യോമഗതാഗത സംവിധാനം അന്നുമുതല്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനത്തെിയ മന്ത്രി അറിയിച്ചു. പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സഅബിയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക കമ്മിറ്റി അംഗങ്ങളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അവസാനഘട്ട മിനുക്കുപണികള്‍ നിരീക്ഷിച്ചശേഷമാണ് മന്ത്രി ഉദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. |
റിയാദില്‍ വാഹനപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു Posted: 01 Jun 2015 08:30 PM PDT Image: ![]() റിയാദ്: റിയാദില്‍ വാഹനപകടത്തില്‍ മലപ്പുറം മൂന്നിയുര്‍ സ്വദേശി മരണപ്പെട്ടു. മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ കമ്മദ് കുട്ടി ഹാജിയുടെ മകന്‍ കുന്നുമ്മല്‍ റഫീഖ് ആണ് മരണപ്പെട്ടത്. ലീവ് കഴിഞ് നാട്ടില്‍ നിന്നെത്തിയ റഫീഖ് ജോലി സ്ഥലമായ വാദി ദവാസിര്‍ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. |
വാതക ചോര്‍ച്ച സംശയം: പെട്രോള്‍ സ്റ്റേഷനും കടകളും അടച്ചിട്ടു Posted: 01 Jun 2015 08:01 PM PDT Image: ![]() ദോഹ: ഗ്യാസ് ചോര്‍ന്നതായ സംശയത്തെ തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷനും സമീപത്തെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടു. എമിഗ്രേഷന്‍ റൗണ്ട് എബൗട്ടിന് സമീപത്തെ സിറ്റി പെട്രോള്‍ സ്റ്റേഷനാണ് അടച്ചിട്ടത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. പമ്പിന് സമീപത്തുള്ള കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്യാസിന്‍െറ മണം പരക്കുന്നതായി തോന്നുകയായിരുന്നു. ഗ്യാസ് ചോര്‍ച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് പമ്പ് അടക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെിയിരുന്നു. പമ്പിന് ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു. രാവിലെ 11 ഓടെയാണ് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ അടപ്പിച്ചതെന്ന് സമീപത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഖത്തര്‍ നാഷണല്‍ ബാങ്കിന്‍്റെ ബ്രാഞ്ച്, കഫറ്റീരിയ, പോര്‍ഷെ സര്‍വീസ് സെന്‍റര്‍, ഡ്രൈ ക്ളീനിങ് സ്ഥാപനം എന്നിവയാണ് അടച്ചത്. അതേസമയം, ഗ്യാസ് ചോര്‍ച്ചയുണ്ടായോ ഇല്ലയോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല. സിവില്‍ ഡിഫന്‍സിനൊപ്പം പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥനും സ്ഥലത്തത്തെിയിരുന്നു. നഗരത്തിന്‍െറ പ്രധാന കേന്ദ്രത്തിലുള്ള പെട്രോള്‍ സ്റ്റേഷന്‍ അടച്ചത് വാഹന യാത്രികര്‍ക്ക് പ്രയാസമുണ്ടാക്കി. സമീപത്തുള്ള പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഒന്ന് രണ്ട് പമ്പുകള്‍ കൂടി അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. |
മെസ്സിയെ പിന്തള്ളി; റൊണാള്‍ഡോ യൂറോപ്പിന്‍െറ ഗോളടിവീരന്‍ Posted: 01 Jun 2015 07:55 PM PDT Image: ![]() മാഡ്രിഡ്: യൂറോപ്യന്‍ ലീഗിലെ മികച്ച ഗോളടിക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാള്‍ഡോ യൂറോപ്പിലെ മികച്ച ഗോളടിക്കാരനായത്. ഇത് നാലാം തവണയാണ് റോണോ ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. റയലിനായി 35 മത്സരങ്ങളില്‍ നിന്നു 48 തവണയാണ് ഈ സീസണില്‍ റൊണാള്‍ഡോ വല കുലുക്കിയത്. 38 കളികളില്‍ നിന്നും 43 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ 26 ഗോളുമായി മൂന്നാമതെത്തി. ഇതു നാലാം തവണയാണു പോര്‍ച്ചുഗല്‍ താരത്തെ തേടി ഗോള്‍ഡന്‍ ഷൂ പുരസ്കാരമെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരിക്കെ 2008ലും പിന്നീട് റയല്‍ ജഴ്സിയില്‍ 2011ലും 2014 ലും റൊണാള്‍ഡോ പുരസ്കാരത്തിനര്‍ഹനായിരുന്നു. കിരീടവരള്‍ച്ച നേരിട്ട മോശം അവസ്ഥയിലൂടെയാണ് റയല്‍ മാഡ്രിഡ് ക്ളബ് ഈ സീസണ്‍ അവസാനിക്കുന്നത്. |
വ്യക്തിയില്‍നിന്ന് മാറി സംഘടനാശേഷിയില്‍ അരുവിക്കര പിടിക്കാന്‍ സി.പി.എം Posted: 01 Jun 2015 07:34 PM PDT Image: ![]() Subtitle: പാര്‍ലമെന്‍ററി രംഗത്തേക്കുള്ള പിണറായിയുടെ ചുവടുവെപ്പിന്‍െറ തുടക്കം തിരുവനന്തപുരം: വ്യക്തിപ്രഭാവത്തില്‍ നിന്ന് മാറി സംഘടനാശേഷിയില്‍ ഊന്നി അരുവിക്കര പിടിക്കാന്‍ സി.പി.എം. അരുവിക്കരയിലെ പ്രവര്‍ത്തന ചുമതല പി.ബിയംഗം പിണറായി വിജയന് നല്‍കുകയും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിശ്ചയിക്കുകയും ചെയ്തതിലൂടെ പാര്‍ട്ടി വ്യക്തമാക്കുന്ന നയം ഇതാണ്. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന്‍െറ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്ന നടപടികളിലേക്ക് കടക്കില്ല. കോടിയേരി സംഘടനാ നേതൃത്വത്തിലത്തെിയതിനൊപ്പം പിണറായിയുടെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള ചുവടുവെപ്പിന്‍െറയും തുടക്കമാണ് അരുവിക്കര തെരഞ്ഞെടുപ്പ്. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്നും സെക്രട്ടറിയുടെ നിലപാടാണ് പാര്‍ട്ടിയുടേതെന്നുമാണ് വി.എസുമായുള്ള തര്‍ക്കങ്ങളില്‍ നേതൃത്വം എപ്പോഴും വ്യക്തമാക്കിയിരുന്നത് . ഒടുവില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ച് നേതൃത്വത്തെ കടന്നാക്രമിച്ച വി.എസിന്‍െറ മാധ്യമ അഭിമുഖങ്ങള്‍ക്ക് നല്‍കിയ മറുപടിയിലും ഇക്കാര്യം സി.പി.എം ആവര്‍ത്തിച്ചിരുന്നു. |
ആശുപത്രിമുറി വീടാക്കി അഞ്ജനയത്തെി; അക്ഷരമധുരം നുകരാന്‍ Posted: 01 Jun 2015 07:30 PM PDT Image: ![]() കൊച്ചി: ആറുവയസ്സുകാരി അഞ്ജനയെ അമ്മ പത്മിനി കുളിപ്പിച്ചൊരുക്കി പുത്തനുടുപ്പ് ഇടുവിച്ചു. പിന്നെ അച്ഛന്‍ കൃഷ്ണന്‍െറ കൈവിരലില്‍ തൂങ്ങി അറിയാത്ത വഴിയിലൂടെ യാത്ര. സ്കൂളിലത്തെിയപ്പോള്‍ അഞ്ജനയെ കാത്ത് ഒരു വിസ്മയവുമുണ്ടായിരുന്നു; പ്രവേശനോത്സവത്തില്‍ തിരിതെളിയിക്കാനുള്ള അവസരം. ഉച്ചവരെയുള്ള പഠിത്തംകഴിഞ്ഞ് തിരിച്ചത്തെിയപ്പോള്‍ പുതിയ സ്കൂളിലെ വിശേഷങ്ങളറിയാന്‍ ചേട്ടന്‍ അജിത് കാത്തിരിപ്പുണ്ടായിരുന്നു. സാധാരണ കുട്ടികളെ സംബന്ധിച്ചിടത്തോളം ആദ്യ സ്കൂള്‍ ദിനത്തില്‍ ഇത് പുതുമയൊന്നുമല്ല. പക്ഷേ, അഞ്ജന സ്കൂളിലേക്ക് ഒരുങ്ങിയിറങ്ങിയത് ഇടുങ്ങിയ ആശുപത്രി മുറിയില്‍ നിന്നാണ്. സ്കൂളില്‍നിന്ന് തിരിച്ചത്തെിയതും ഇതേ ആശുപത്രി മുറിയിലേക്ക്. അഞ്ജനയേക്കാള്‍ നാലുവയസ്സ് മൂത്ത ചേട്ടന്‍ അജിത്തിന് എന്ന് സ്കൂളിന്‍െറ പടികാണാനാകുമെന്നറിയില്ല. കാസര്‍കോട് ബേഡഡുക്ക കുണ്ടംകുഴി വലാങ്കാട് വീട്ടില്‍ കൃഷ്ണനും ഭാര്യ പത്മിനിയും മക്കളായ അജിത്തിനും അഞ്ജനക്കുമൊപ്പം മാസങ്ങളായി തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയിലെ ഇടുങ്ങിയ മുറിയിലാണ് കഴിയുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ ഇരയാണ് അജിത്. കാസര്‍കോട് മൂളിയാര്‍ പഞ്ചായത്തിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാനാണ് ജനിച്ചുവീണപ്പോള്‍തന്നെ അപ്പുവെന്ന അജിത്തിന് വേദനയുടെ ലോകം സമ്മാനിച്ചത്. ജനിച്ച രണ്ടാം ദിവസം മുതല്‍ കുഞ്ഞിന്‍െറ ശരീരത്തില്‍ തൊട്ടാല്‍ അവിടെയെല്ലാം കുമിള രൂപപ്പെടും. പിന്നെയത് പൊട്ടി രക്തവും വെള്ളവും ഒലിക്കുന്ന അസുഖമായിരുന്നു അപ്പുവിന്. കൃഷ്ണന്‍െറ മൂത്തകുട്ടി കൃപേഷ് ഈ മാരക കീടനാശിനിയുടെ ഇരയായി 12 വര്‍ഷം മുമ്പ് മരിച്ചു. കാസര്‍കോട്ടെയും മംഗലാപുരത്തെയും ചികിത്സകള്‍കൊണ്ട് ഫലമില്ലാതായപ്പോഴാണ് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സതേടിയത്. 2010 മുതല്‍ മൂന്നുവര്‍ഷം ആശുപത്രിയില്‍ താമസിച്ച് നടത്തിയ ചികിത്സകൊണ്ട് അപ്പുവിന്‍െറ മുറിവുകള്‍ കരിഞ്ഞു. പക്ഷേ, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന എപിസൈര്‍മോലൈസിസ് ബുള്ളോസ എന്ന രോഗം ഒരുഘട്ട ചികിത്സകൊണ്ട് മാത്രം പൂര്‍ണമായി ഭേദമാകില്ളെന്നും വീണ്ടും വരേണ്ടിവരുമെന്നും അന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വീണ്ടും വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ 2014 മാര്‍ച്ചില്‍ കൃഷ്ണനും കുടുംബവും വീണ്ടും ഇടുങ്ങിയ ആശുപത്രി മുറിയിലേക്കത്തെി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഈ മുറിയിലാണ് നാലംഗ കുടുംബത്തിന്‍െറ വാസം. ചേട്ടന്‍െറ അസുഖംകാരണം അഞ്ജനയുടെ പഠിപ്പും മുടങ്ങി. കാസര്‍കോട്ടെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ കിട്ടിയ ഒന്നാം പാഠപുസ്തകവും മറിച്ചുനോക്കി സമയം കളയുന്ന അഞ്ജനയെന്ന സുന്ദരിക്കുട്ടി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഓമനയായി മാറുകയും ചെയ്തു. അവരുടെ കൂടി നിര്‍ബന്ധപ്രകാരമാണ് കാസര്‍കോട്ടെ സ്കൂളില്‍നിന്ന് ടി.സി വാങ്ങി അഞ്ജനയെ തൃപ്പൂണിത്തുറ കുരിയക്കാട് തെക്കുംഭാഗം ഗവ. യു.പി സ്കൂളില്‍ ചേര്‍ത്തത്. അറിയാത്ത നാടും പരിചയമില്ലാത്ത കുട്ടികളുമൊക്കെയാണെങ്കിലും വീണ്ടും സ്കൂളില്‍ പോയി തുടങ്ങാന്‍ കഴിയുന്നതിന്‍െറ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി. അജിത്തിനെയും ഇതേ സ്കൂളില്‍ നാലാം ക്ളാസില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും മുറിവ് പൂര്‍ണമായി ഉണങ്ങിയിട്ട് സ്കൂളില്‍ വിട്ടാല്‍ മതിയെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്കൂളില്‍നിന്ന് മടങ്ങിയത്തെിയ അഞ്ജനയോട് പുതിയ സ്കൂളിന്‍െറ വിശേഷങ്ങളും മറ്റും ചോദിച്ച് പറ്റിക്കൂടിയിരിക്കുകയാണ് ചേട്ടന്‍ അജിത്. അജിത്തിന്‍െറ ആയുര്‍വേദ ചികിത്സയിലെ പുരോഗതി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് സംബന്ധിച്ച് മേയ് 29ന് ‘കുടുംബ മാധ്യമം’ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. |
അച്ചടിയോളം വരില്ല ഇപ്പോഴും ഓണ്‍ലൈന്‍ Posted: 01 Jun 2015 07:18 PM PDT Image: ![]()
ഇന്ത്യയിലെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ മുന്നോട്ടു കുതിക്കുകതന്നെയാണ്. പക്ഷേ, പാശ്ചാത്യലോകത്ത് അതല്ല സ്ഥിതി. സര്‍ക്കുലേഷന്‍ കുറയുന്നുണ്ടെങ്കിലും വായനക്കാര്‍ കൂടുന്നുണ്ട് എന്ന് ആശ്വസിക്കുന്നതുകാണാം. സൗജന്യ ഓണ്‍ലൈന്‍ വായനക്കാരെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടെന്താണ് പത്രക്കമ്പനിക്ക് പ്രയോജനം? ഓണ്‍ലൈന്‍ പത്രം വില്‍ക്കുകയൊ പത്രത്തിലെ പരസ്യം ഓണ്‍ലൈനില്‍ കൊടുക്കാന്‍ പ്രത്യേക ചാര്‍ജ് ഈടാക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ പ്രയോജനം കിട്ടുമായിരുന്നു. തീര്‍ച്ചയായും പത്രം ഓണ്‍ലൈനില്‍ സൗജന്യമായിക്കിട്ടുന്നത് വായനക്കാരന് വലിയ സൗകര്യംതന്നെ. നേരം പുലരുംമുമ്പ് അഞ്ചും 10ഉം ലോകപത്രങ്ങളും സകല മലയാളപത്രങ്ങളും കാല്‍ക്കാശ് മുടക്കാതെ വായിച്ച് വിജ്ഞാനിയാകുന്ന എത്രയോ വായനക്കാരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇതുകൊണ്ട് മാധ്യമവ്യവസായത്തിന് എന്ത് പ്രയോജനം? ഓണ്‍ലൈന്‍ വായനക്കും വരിസംഖ്യ ഈടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, ലോകമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും രണ്ടു മനസ്സില്‍ നില്‍ക്കുന്നു. നേരത്തേ, ധൈര്യപൂര്‍വം ഈ രംഗത്തേക്ക് കടന്നവര്‍പോലും പിന്നീട് പിന്മാറുകയാണ് ചെയ്തത്. ദ ഹിന്ദു അങ്ങനെ ചെയ്യേണ്ടിവന്ന ഒരു പ്രസിദ്ധീകരണമാണ്. എന്നാല്‍, വികസിതരാജ്യങ്ങളില്‍ ഇത്തരമൊരു അവസ്ഥയില്ല. ഒരുപാട് ദിനപത്രങ്ങള്‍ അച്ചടിപ്പത്രം നിര്‍ത്തി ഓണ്‍ലൈന്‍ മാത്രമായി. അച്ചടിപ്പത്രംതന്നെ ഫ്രീയായിക്കിട്ടും പല വന്‍ നഗരങ്ങളിലും. ഓണ്‍ലൈന്‍ പത്രങ്ങളുടെ കാര്യം പറയാനില്ല. എല്ലാം സൗജന്യമാണ്. എത്രനല്ല പത്രമായാലും പണംകൊടുത്ത് ഓണ്‍ലൈന്‍ വാങ്ങാന്‍ എത്രപേര്‍ സന്നദ്ധരാകുമെന്ന ആശങ്ക എല്ലാവര്‍ക്കും ഉള്ളതാണ്. എന്നിട്ടും, നിരവധി പ്രധാന പത്രങ്ങള്‍ ഈ വഴിക്ക് നീങ്ങിയിരുന്നു. 1997 മുതല്‍ ഓണ്‍ലൈനില്‍ പേ വാള്‍ (പണം കൊടുത്ത് വായന) ഏര്‍പ്പെടുത്തിയ പത്രമാണ് ദ വാള്‍ സ്ട്രീറ്റ് ജേണല്‍. പക്ഷേ, അവരുടെ കുറെഭാഗം സൗജന്യംതന്നെയായിരുന്നു. സ്വതന്ത്ര ഇന്‍റര്‍നെറ്റ് എന്നത് സൗജന്യ ഇന്‍റര്‍നെറ്റ് ആണെന്ന് വിശ്വസിച്ചിരുന്ന ദ ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ പഴയതുപോലെ തുടര്‍ന്നു. അതുകൊണ്ടുതന്നെ പൂര്‍ണ പേ വാള്‍ ഏര്‍പ്പെടുത്താനുള്ള ന്യൂയോര്‍ക് ടൈംസിന്‍െറ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. എങ്കിലും, അവര്‍ മുന്നോട്ടുപോയി. എന്നാല്‍, മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ആശങ്കകള്‍ തീരുന്നില്ല. ഓണ്‍ലൈന്‍ എന്നത് ആശ്രയിക്കാവുന്ന ഒരു രീതിയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അച്ചടിമാധ്യമത്തിലെ വരുമാനം വര്‍ഷംതോറും നാലുശതമാനം കുറയുന്നു. അമേരിക്കന്‍പത്രങ്ങളുടെ 2014ലെ മൊത്തം പരസ്യവരുമാനം 10 വര്‍ഷംമുമ്പ് ലഭിച്ചതിന്‍െറ പാതിയില്‍ താഴെയാണ്. ഈ നഷ്ടം ഓണ്‍ലൈനിലൂടെ നികത്താന്‍ എത്രകാലം കഴിഞ്ഞാലാണ് സാധിക്കുക എന്നതിന് ഉറപ്പില്ല. പരസ്യം അച്ചടിപ്പത്രത്തില്‍ കൊടുക്കാനാണ് പരസ്യക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം. പത്രപ്പേജിനെക്കാള്‍ വളരെ ചെറുതാണ് ഓണ്‍ലൈന്‍ വായനയുടെ ദൃശ്യപരിധി. അത് കുറഞ്ഞുവരുകയുമാണ്. ലാപ്ടോപ്പുകള്‍ ആദ്യം ടാബ്ലറ്റും പിന്നെ മൊബൈലുമായി ചുരുങ്ങി. ഇത് പരസ്യങ്ങളുടെ ആകര്‍ഷണീയതയെ ബാധിക്കുന്നുണ്ട്. ഓണ്‍ലൈനാണ് ഭാവി എന്ന് പറയുമ്പോള്‍തന്നെ സാമൂഹികമാധ്യമങ്ങള്‍ അച്ചടിപ്പത്രങ്ങളുടെ ഓണ്‍ലൈനിനെയും അപകടത്തിലാക്കുന്നതാണ് പലേടത്തും കാണുന്നത്. മാധ്യമ ഉപഭോഗപ്രവണതകളെ കുറിച്ച് പഠിക്കുന്ന PEW RESEARCH CENTRE 2015 ഏപ്രിലില്‍ ഇറങ്ങിയ റിപ്പോര്‍ട്ടനുസരിച്ച്, അമേരിക്കയില്‍ വെബ് ഉപയോഗിക്കുന്ന മുതിര്‍ന്ന ആളുകളില്‍ പകുതിപ്പേര്‍ വാര്‍ത്ത അറിയാന്‍ ഫേസ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ഇവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. പത്രവായനക്ക് ചെലവാക്കുന്നേടത്തോളംസമയം ആളുകള്‍ മൊബൈല്‍ മാധ്യമമോ ടാബ്ലറ്റ് മാധ്യമമോ വായിക്കാന്‍ ചെലവാക്കുന്നില്ല എന്ന പ്രശ്നവും വരുമാനത്തെ ബാധിക്കുന്നുണ്ട്. മാധ്യമങ്ങളുടെ പേജുകളില്‍ പോകാതെതന്നെ ഫേസ്ബുക്കില്‍ അവരുടെ വാര്‍ത്ത വായിക്കാന്‍ സംവിധാനമൊരുക്കുന്നതിനെ കുറിച്ച് വന്‍കിട മാധ്യമസ്ഥാപനങ്ങളും ഫേസ്ബുക്കും കൂടിയാലോചനകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വായനക്കാര്‍ ഫേസ്ബുക്കില്‍ ആണെന്നിരിക്കെ എന്തിന് മടിക്കണം എന്നാണ് പാശ്ചാത്യ മാധ്യമ നടത്തിപ്പുകാര്‍ ചിന്തിക്കുന്നത്. ഇപ്പോഴും ഒന്നും ഉറപ്പായിട്ടില്ല. ആകപ്പാടെ, ഒന്നേ ഉറപ്പായി പറയാനാവൂ. ലോകമാധ്യമങ്ങള്‍ക്ക് 2014 അനിശ്ചിതത്വത്തിന്‍െറ മറ്റൊരു വര്‍ഷമായിരുന്നു. അനിശ്ചിതത്വം എന്നവസാനിക്കും എന്നതിന് ഒരു സൂചനയുമില്ല. |
Posted: 01 Jun 2015 06:52 PM PDT Image: ![]() അവഗണനയുടെയും അന്യായത്തിന്‍െറയും ഒരുപാട് അനുഭവങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും പറയാനുണ്ട്. മുല്ലപ്പെരിയാര്‍ മുതല്‍ റെയില്‍വേ വികസനംവരെയും ട്രോളിങ് നിരോധത്തിന്‍െറ കാലാവധി മുതല്‍ റോഡ് വികസനത്തിന്‍െറ മാനദണ്ഡങ്ങള്‍ വരെയും കേരളത്തിന്‍െറ ആശങ്കകളും ആകുലതകളുമകറ്റാന്‍ ബന്ധപ്പെട്ടവര്‍ക്കാവുന്നില്ല. കേന്ദ്രമന്ത്രിസഭയില്‍ അനേകം മലയാളികളുണ്ടായിരുന്ന യു.പി.എ ഭരണകാലത്തായാലും അങ്ങനെ ആരുമില്ലാത്ത എന്‍.ഡി.എ കാലത്തായാലും നമ്മുടെ ആവശ്യങ്ങള്‍ ഏറെയും ശ്രദ്ധിക്കപ്പെടാതെപോകുന്നു. സങ്കുചിത രാഷ്ട്രീയ പ്രാദേശിക താല്‍പര്യങ്ങള്‍ രാജ്യത്തിന്‍െറ മൊത്തം താല്‍പര്യങ്ങളെ മറികടക്കുമ്പോള്‍ വിവിധ മന്ത്രിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്ന അവസ്ഥ വരുന്നു. ഇവിടെയെല്ലാം ശരിയും ന്യായവും എന്ത് എന്നതല്ല മാനദണ്ഡം; മറിച്ച്, അധികാരത്തിലിരിക്കുന്നവരുടെയും അവരുടെ രാഷ്ട്രീയ-സാമുദായിക ചായ്വിന്‍െറയും താല്‍പര്യങ്ങളാണ്. ഈ പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സൗത് ഏഷ്യന്‍ ഫെഡറേഷന്‍ (സാഫ്) ഗെയിംസിന്‍െറ വേദി കേരളത്തില്‍നിന്ന് മാറ്റിയ തീരുമാനം.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment