ശബരീനാഥന് 10,128 വോട്ടിന്‍െറ വന്‍ വിജയം Madhyamam News Feeds | ![]() |
- ശബരീനാഥന് 10,128 വോട്ടിന്‍െറ വന്‍ വിജയം
- പി.സി ജോര്‍ജിന്‍െറ സ്ഥാനാര്‍ഥി നിഷേധ വോട്ടിനും പിന്നില്‍
- വിജയം കാര്‍ത്തികേയന് നാട് നല്‍കിയ ആദരം^ ഉമ്മന്‍ചാണ്ടി
- തോല്‍വിയെകുറിച്ച് പാര്‍ട്ടി പഠിക്കും ^കോടിയേരി
- കെജ് രിവാളിന്‍റെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ലക്ഷം രൂപക്കടുത്ത്
- മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസമന്ത്രിയും അഴിമതിക്കുരുക്കില്‍
- ഭരണ തുടര്‍ച്ച ഉറപ്പാക്കുന്നതിന്‍റെ ശക്തമായ സൂചന^ വി.എം സുധീരന്‍
- ഖരീഫിന്‍െറ വരവറിയിച്ച് ഒട്ടകത്തമ്പുകളൊരുങ്ങി
- കോപ അമേരിക്ക: രണ്ടാം സെമിയില്‍ അര്‍ജന്‍റീനക്ക് പരഗ്വേ വെല്ലുവിളി
- അഹമ്മദ് കോയ; മുഴുമിക്കാതെ പോയ ഓര്‍മച്ചിത്രം
- പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി
- കേസന്വേഷകരോ അട്ടിമറി വിദഗ്ധരോ?
- വിംബ്ള്‍ഡണ്‍: ദ്യോകോവിചിന് അനായാസ തുടക്കം
- ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക്സ്: ജിന്‍സന് ഗോള്‍ഡന്‍ ഹാട്രിക്
- ലോക സ്കൂള്‍ മീറ്റ്: ദുര്‍ഗക്ക് ദേശീയ റെക്കോഡ്
- കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: ജ്വാല^അശ്വിനി സഖ്യത്തിന് കിരീടം
- ഗ്രീസില്‍ ബാങ്കുകള്‍ പൂട്ടി
- ആറുമക്കളുടെ അമ്മ പഴന്തുണിക്കെട്ടുപോലെ പുറത്ത്
- ഒടുവില്‍ റോബോട്ടുകളും വിവാഹിതരായി
- ചൈനയിലെ വന്‍മതില്‍ ‘അപ്രത്യക്ഷമാകുന്നു’
- ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നത് അപമാനം ^കാമറണ്‍
- ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
- കലാപ മേഖലകളില്‍ മൂന്നര കോടി കുട്ടികള്‍ക്ക് വിദ്യാലയം നിഷേധിക്കപ്പെടുന്നു
- മകളോടൊപ്പം സെല്‍ഫി; മോദിക്ക് തിരിച്ചടിയായി ഒരു ചിത്രം
- അരുവിക്കരയില്‍ എല്‍.ഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിച്ചു ^കോടിയേരി
ശബരീനാഥന് 10,128 വോട്ടിന്‍െറ വന്‍ വിജയം Posted: 30 Jun 2015 05:26 AM PDT Image: ![]() തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന് തിളക്കമാര്‍ന്ന വിജയം. 10,128 വോട്ടിന്‍െറ ഭൂരിപക്ഷം നേടിയ ശബരീനാഥന്‍ 56,448 വോട്ടുകള്‍ നേടി. 46,320 വോട്ട് പിടിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 34,145 വോട്ട് നേടി ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചു. അരുവിക്കര മണ്ഡലത്തിന്‍െറ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ട് വിഹിതമാണിത്. 2011ല്‍ 7694 വോട്ടായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. |
പി.സി ജോര്‍ജിന്‍െറ സ്ഥാനാര്‍ഥി നിഷേധ വോട്ടിനും പിന്നില്‍ Posted: 30 Jun 2015 12:52 AM PDT Image: ![]() തിരുവനന്തപുരം: യു.ഡി.എഫിനെ വെല്ലുവിളിച്ച് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അരുവിക്കരയില്‍ നിര്‍ത്തിയ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ. ദാസിന്‍െറ സ്ഥാനം നിഷേധ വോട്ടിനും പിന്നില്‍. വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് പിന്നിലായി നിഷേധ വോട്ട് നാലാംസ്ഥാനവും കെ. ദാസ് അഞ്ചാം സ്ഥാനവും നേടി. ആകെ പോള്‍ ചെയ്ത 1,42,496 വോട്ടില്‍ 1197 വോട്ടുകള്‍ കെ. ദാസ് നേടിയപ്പോള്‍ 1430 നിഷേധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. പി.ഡി.പി സ്ഥാനാര്‍ഥി പൂന്തുറ സിറാജ് 703 വോട്ടുമായി ആറാം സ്ഥാനത്തെ ത്തി. കേരളാ കോണ്‍ഗ്രസ് എമ്മുമായും യു.ഡി.എഫുമായും തെറ്റിപ്പിരിഞ്ഞ പി.സി ജോര്‍ജ് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന നിലപാടാണ് കുറേനാളുകളായി സ്വീകരിച്ചു വരുന്നത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പാര്‍ട്ടി സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട പി.സി ജോര്‍ജ് അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നുവെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തില്‍ സ്വാധീനമുള്ള വിഷ്ണുപുരം ചന്ദ്രശേഖരന്‍െറ വി.എസ്.ഡി.പിയുടെ പിന്തുണയോടെയാണു ജോര്‍ജ് അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി കെ. ദാസിനെ നിര്‍ത്തിയത്. ദാസിനു വേണ്ടി പി.സി ജോര്‍ജ് വോട്ട് തേടുകയും ചെയ്തിരുന്നു. എന്നാല്‍, പി.സി ജോര്‍ജിനോ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിക്കോ അരുവിക്കരയില്‍ കറുത്ത കുതിരയാകാന്‍ സാധിച്ചില്ല. |
വിജയം കാര്‍ത്തികേയന് നാട് നല്‍കിയ ആദരം^ ഉമ്മന്‍ചാണ്ടി Posted: 30 Jun 2015 12:31 AM PDT Image: ![]() തിരുവനന്തപുരം: കാര്‍ത്തികേയന് നാടു നല്‍കിയ ആദരമാണ് ശബരീനാഥന്‍റെ ജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥിഎന്ന നിലയില്‍ ശബരീനാഥ് അരുവിക്കരയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കി. യുവാക്കളുടെയും മണ്ഡലത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയാണ് വന്‍ ഭൂരിപക്ഷം ലഭിക്കാനുള്ള കാരണം. അരുവിക്കരയിലെ ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശബരീനാഥന് കഴിയും. അതിനായി യു.ഡി.എഫിന്‍റെ എല്ലാവിധ ആശംസകളും നേരുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ സര്‍ക്കാറിന്‍റെ വിലയിരുത്തലാകും അരുവിക്കരയിലെ ഫലമെന്ന് താന്‍ പറഞ്ഞിരുന്നു. അതിനോട് നീതി പുലര്‍ത്തികൊണ്ടാണ് നാലു വര്‍ഷവും ഭരിച്ചത്. കുറഞ്ഞ ഭൂരിപക്ഷമായിട്ടും അതിന്‍റെ കുറവ് ബാധിക്കാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാനായി. ജനങ്ങളുടെ അഭിലാഷമനുസരിച്ച് നിരവധി പരിപാടികള്‍ ഏറ്റെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഏറ്റവും പ്രധാനവും. നാലു വര്‍ഷത്തിനിടയില്‍ ഒരു മന്ത്രിയെയും തള്ളി പറയേണ്ടതോ ധിക്കരിക്കേണ്ടതോ ആയ സാഹചര്യമുണ്ടായില്ല. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളിലും വിവാദങ്ങളുമെല്ലാം ഒരു ശതമാനം പോലും ശരിയില്ളെന്നാണ് തെളിയിക്കുന്നത്. വിജയം യു.ഡി.എഫിനു മേല്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു പോയാല്‍ കേരളത്തിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സൂചനകളാണ് തരുന്നത്. യു.ഡി.എഫ് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം,അരുവിക്കരയിലേത് അഴിമതിയിലൂടെ നേടിയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. |
തോല്‍വിയെകുറിച്ച് പാര്‍ട്ടി പഠിക്കും ^കോടിയേരി Posted: 29 Jun 2015 11:52 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ കുറിച്ചു പാര്‍ട്ടി വിശദമായി പഠിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാതി മത ശക്തികള്‍ ഒത്തുചേര്‍ന്നതാണ് വിജയത്തിന് കാരണം. പണം, അധികാരം, മദ്യം തുടങ്ങിയ പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണിതെന്നും കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍കുന്നു. 30 ശതമാനം വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. 60 ശതമാനം വോട്ടുകളും ലഭിച്ചത് സര്‍ക്കാറിനെതിരാണ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് വോട്ടുകള്‍ പിടിച്ചതെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തില്‍ വര്‍ഗീയദ്രുവീകരണം ശക്തിപ്പെടുന്നു എന്നതിന്‍െറ മുന്നറിയിപ്പാണ് ബി.ജെ.പിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. വര്‍ഗീയ ശക്തികളെ ഇടതുമുന്നണി ശക്തമായി എതിര്‍ക്കും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചുവെന്നും കോടിയേരി അവകാശപ്പെട്ടു. |
കെജ് രിവാളിന്‍റെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ലക്ഷം രൂപക്കടുത്ത് Posted: 29 Jun 2015 11:49 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനപ്രിയ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ 91,000 രൂപ! കെജ് രിവാളിന്‍റെ ഒൗദ്യോഗിക വസതി യായ സിവില്‍ ലൈന്‍സ് റസിഡന്‍സിലാണ് ഒരു ലക്ഷം രൂപക്കടുത്ത് വൈദ്യുത ബില്‍ വന്നിരിക്കുന്നത്. 91,000 രൂപ എന്നത് ഏപ്രില്‍ മെയ് മാസങ്ങളിലെ ബില്ലാണ്. |
മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസമന്ത്രിയും അഴിമതിക്കുരുക്കില്‍ Posted: 29 Jun 2015 11:37 PM PDT Image: ![]() മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിദ്യാഭ്യാസ മന്ത്രിക്കു നേരെയും അഴിമതി ആരോപണം. സ്കൂളുകളിലേക്ക് അഗ്നിശമന യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനായി നല്‍കിയ കരാറില്‍ വിദ്യാഭ്യാസ മന്ത്രി വിനോദ്് താവ്ഡെ അഴിമതി നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള കരാര്‍ നല്‍കിയതില്‍ 191 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. പദ്ധതി നടത്തിപ്പ് ജനുവരിയില്‍ ധനമന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. മഹാരാഷ്ട്രയില്‍ വനിത ശിശു ക്ഷേമ മന്ത്രി പങ്കജാ മുണ്ടെക്കെതിരെ 200 കോടി രൂപയുടെ ആരോപണം ഉയര്‍ന്നതിനു തൊട്ടു പിറകെയാണ് വിനോദ്് താവ്ഡെയും അഴിമതിക്കുരുക്കില്‍ പെട്ടിരിക്കുന്നത്. |
ഭരണ തുടര്‍ച്ച ഉറപ്പാക്കുന്നതിന്‍റെ ശക്തമായ സൂചന^ വി.എം സുധീരന്‍ Posted: 29 Jun 2015 11:26 PM PDT Image: ![]() തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെ യു.ഡി.എഫ് ഭരണ തുടര്‍ച്ച ഉറപ്പാക്കും എന്നതിന്‍റെ ശക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എസം സുധീരന്‍. ഉമ്മന്‍ചാണ്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിന്‍റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതാണ് ഈ ഫലം. ജി. കാര്‍ത്തികേയന്‍റെ സജീവ സ്മരണ നിലനില്‍ക്കുന്ന അരുവിക്കരയില്‍ അതിനോട് അവിടുത്തെ ജനങ്ങള്‍ ഹൃദയവികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പാണിത്. ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശബരീനാഥന് വന്‍ സ്വീകാര്യതായാണ് ലഭിച്ചത്. യുവാക്കളുടെയടക്കം പിന്തുണ ലഭിച്ചു. അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച തീരുമാനം തീര്‍ത്തും ശരിയാണെന്നാണ് ഇത് തെളിയിക്കുന്നത്. എ.കെ ആന്‍റണിക്കെതിരെ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ നടത്തിയ തരംതാണ പരാമര്‍ശത്തെ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. മദ്യലോബിയുടെ ശക്തമായ എതിര്‍പ്പിനെ അഭിമുഖീകരിച്ചുകൊണ്ട് കേരളീയ സമൂഹത്തിന് സമാധാനം കൈവരിക്കാനും തലമുറകളെ രക്ഷിക്കാനും വേണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന മദ്യനയത്തിന് സാര്‍വത്രികമായി അംഗീകാരവും സ്ത്രീ സമൂഹത്തിന്‍റെ പൂര്‍ണ പിന്തുണയും ലഭിച്ചു. സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരിലുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ്. വര്‍ഗീയ നയം അവര്‍ക്കു തന്നെ തിരിച്ചടിയായിരിക്കുന്നു. സി.പി.എമ്മില്‍ നിന്ന് വ്യാപകമായി അണികള്‍ ചോര്‍ന്ന് ബി.ജെ.പിയിലേക്ക് പോയത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു. |
ഖരീഫിന്‍െറ വരവറിയിച്ച് ഒട്ടകത്തമ്പുകളൊരുങ്ങി Posted: 29 Jun 2015 10:08 PM PDT Image: ![]() സലാല: ഖരീഫ് കാലത്തിന്‍െറ മനോഹാരിത നുകരാന്‍ സഞ്ചാരികള്‍ എത്തുന്നതിന് മുന്നോടിയായി സലാലയില്‍ ഒട്ടകത്തമ്പുകളൊരുങ്ങി. സലാലയിലെ മലയോരഗ്രാമങ്ങളിലെ ഒട്ടകക്കൂട്ടങ്ങളാണ് ഖരീഫ് മഴ തുടങ്ങുന്നതോടെ മലയിറങ്ങി സലാലയിലെ സമതലപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നത്. മലയോര പ്രദേശങ്ങളിലെ മണ്ണ് മഴയില്‍ കുതിര്‍ന്ന് വഴുക്കുന്നതിനാല്‍ ഒട്ടകങ്ങള്‍ തെന്നിവീണും ഖരീഫ് മൂടല്‍മഞ്ഞില്‍ കാഴ്ച മങ്ങി വാഹനങ്ങളില്‍ ഇടിച്ചും അപകടങ്ങളില്‍പെടുന്നതും പതിവാണ്. ഇത് ഒഴിവാക്കുന്നതിനാണ് മഴ വ്യാപകമാകും മുമ്പ് ഇവകളെ സുരക്ഷിത സ്ഥലങ്ങളിലാക്കുന്നത്. സലാലയിലെ പുതിയ എയര്‍പോര്‍ട്ടിന്‍െറ എതിര്‍വശത്തുള്ള ഗര്‍ബീബിലെ വിശാലമായ പ്രദേശങ്ങളിലും ഇത്തീന്‍, സഹല്‍നൂത്ത് തുടങ്ങിയ ഭാഗങ്ങളിലുമാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്ന ഇത്തരം വളപ്പുകള്‍ ഏറെയും. ആയിരക്കണക്കിനു ഒട്ടകങ്ങളെയാണ് ഈ തമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. വിശാലമായ കുന്നിന്‍പുറങ്ങളില്‍ മേഞ്ഞുനടന്നിരുന്ന ഇവര്‍ക്ക് ഖരീഫ് കാലം ബന്ധനത്തിന്‍േറതാണ്. സലാലയിലെ മലമ്പ്രദേശങ്ങളില്‍ വസിക്കുന്ന അറബികളുടെ പ്രധാന വരുമാനോപാധിയും അഭിമാനവുമാണ് ഒട്ടകങ്ങള്‍. മിക്ക ജബലി കുടുംബങ്ങളിലും 10ലേറെ ഒട്ടകങ്ങളും അനേകം ആടുമാടുകളും ഉണ്ടാകാറുണ്ട്. ഖരീഫ് കഴിയുന്നതോടെ ഒട്ടകക്കൂട്ടത്തെ ഉടമസ്ഥര്‍ തിരികെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. നൂറുകണക്കിനു ഒട്ടകങ്ങള്‍ നിരനിരയായി മലയിറങ്ങുകയും കയറുകയും ചെയ്യുന്ന അപൂര്‍വകാഴ്ച ഏറെ കൗതുകകരമാണ്. |
കോപ അമേരിക്ക: രണ്ടാം സെമിയില്‍ അര്‍ജന്‍റീനക്ക് പരഗ്വേ വെല്ലുവിളി Posted: 29 Jun 2015 09:31 PM PDT Image: ![]() സാന്‍റിയാഗോ: പെനാല്‍റ്റി ഷൂട്ടൗട്ടിലെ ഭാഗ്യ പരീക്ഷണത്തില്‍ വിജയംവരിച്ച് സെമിയില്‍ കടന്നുകൂടിയവര്‍ മുഖാമുഖമത്തെുന്നു. ടീമെന്ന നിലയില്‍ ടൂര്‍ണമെന്‍റിലുടനീളം മിന്നുന്നപ്രകടനം കാഴ്ചവെച്ചാണ് അര്‍ജന്‍റീനയും പരഗ്വേയും കോപ അമേരിക്ക രണ്ടാം സെമിയില്‍ ബുധനാഴ്ച പുലര്‍ച്ചെ കൊമ്പുകോര്‍ക്കുന്നത്. ചിലി മണ്ണില്‍ രണ്ടാഴ്ചക്കിടെ ഇരുവരും ഏറ്റുമുട്ടുന്നത് രണ്ടാംതവണയും. ഗ്രൂപ് ‘ബി’യിലെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ 22ന് സമനിലയില്‍ പിരിയുകയായിരുന്നു. അര്‍ജന്‍റീന പരഗ്വേ |
അഹമ്മദ് കോയ; മുഴുമിക്കാതെ പോയ ഓര്‍മച്ചിത്രം Posted: 29 Jun 2015 07:51 PM PDT Image: ![]() കോഴിക്കോട്: സൗഹൃദത്തിന്‍െറ പറഞ്ഞുതീരാത്ത അനേകം പതിപ്പുകള്‍ ബാക്കിയാക്കിയാണ് മാധ്യമം ഹെഡ് ഓഫിസിലെ ചീഫ് ഡി.ടി.പി ഓപറേറ്റര്‍ എന്‍. അഹമ്മദ് കോയയുടെ മടക്കം. തിങ്കളാഴ്ച വൈകീട്ട് ഓഫിസ് വിട്ടിറങ്ങുമ്പോള്‍ ബാക്കിവെച്ച ‘കുടുംബ മാധ്യമ’ത്തിന്‍െറ പേജ് മുഴുമിപ്പിക്കാന്‍ ഇനി കോയ വരില്ല. ഓഫിസില്‍നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ തൊണ്ടയാട്-രാമനാട്ടുകര ബൈപാസിലുണ്ടായ അപകടത്തിലായിരുന്നു ദാരുണമായ വേര്‍പാട്. ജോലി ചെയ്തയിടങ്ങളിലെല്ലാം സൗഹൃദത്തിന്‍െറയും സ്നേഹത്തിന്‍െറയും തുരുത്തുകള്‍ തീര്‍ത്തായിരുന്നു ഈ വിടവാങ്ങല്‍. ഏറെക്കാലം ജോലിചെയ്ത മലപ്പുറം ബ്യൂറോയില്‍ സഹപ്രവര്‍ത്തകരുടെയെല്ലാം സ്നേഹാദരവ് പിടിച്ചുപറ്റിയ കോയ ബ്യൂറോയുടെ സ്പന്ദനമായി മാറി. ബ്യൂറോയുടെ പുറത്തും വലിയ സൗഹൃദവലയം തീര്‍ക്കാന്‍ കുറഞ്ഞകാലംകൊണ്ട് കഴിഞ്ഞു. തുടര്‍ന്ന് ഗള്‍ഫ് മാധ്യമത്തിലും സൗഹൃദകൂട്ടായ്മകളിലൂടെയും കഠിനാധ്വാനത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പ് മലപ്പുറത്തുനിന്ന് കൊണ്ടോട്ടിയിലേക്ക് രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളുവമ്പ്രത്തിനടുത്ത് റോഡരികില്‍ അപകടത്തില്‍പെട്ട് കാറില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ബസ് നിര്‍ത്തിച്ച് ഇറങ്ങിയ കോയയില്‍ കണ്ടത് സഹജീവി സ്നേഹത്തിന്‍െറ ഉദാത്ത മാതൃകയായിരുന്നു. കാറില്‍നിന്ന് ചോരയൊലിച്ചുകിടന്ന കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞ ആത്മധൈര്യത്തിനുമുന്നില്‍ ബസ് യാത്രക്കാര്‍ ഒന്നടങ്കം അദ്ഭുതപ്പെട്ട നിമിഷമായിരുന്നു അത്. ഡി.ടി.പി ജോലികളിലും പത്ര രൂപകല്‍പനയിലും അസാമാന്യ വേഗവും മികവും പ്രകടിപ്പിച്ച കോയ പോര്‍ട്രെയ്റ്റ് രചനയിലും ഫോട്ടോഗ്രഫിയിലും തല്‍പരനായിരുന്നു. ഫോട്ടോഗ്രഫിയോടുള്ള ഒടുങ്ങാത്ത ആവേശത്തിന് മാധ്യമത്തിന്‍െറ പേജുകള്‍ നിരവധിതവണ സാക്ഷി. മലപ്പുറത്തെ വെള്ളപ്പൊക്കം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാര്‍ മടങ്ങിയത്തെുന്ന ചിത്രം, മലപ്പുറം കുന്നുമ്മല്‍ പള്ളിയുടെ പശ്ചാത്തലത്തിലെടുത്ത ഇടിമിന്നല്‍ ചിത്രം തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറത്ത് നടന്ന സ്കൂള്‍ കലോത്സവങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം കോയയും കാമറയെടുത്തു. ഗള്‍ഫ് മാധ്യമത്തില്‍ ജോലിചെയ്ത മൂന്നു വര്‍ഷക്കാലവും ‘ആസ്ഥാന’ഫോട്ടോഗ്രാഫറും കോയയായിരുന്നു. നിരവധി ചിത്രങ്ങള്‍ കോയയുടെ പേരോടെ ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചു. 1991 ഒക്ടോബര്‍ 10നാണ് ജോലിയില്‍ പ്രവേശിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലും മലപ്പുറം, കണ്ണൂര്‍ ബ്യൂറോകളിലും ജോലിചെയ്തു. ഇതിനിടെയായിരുന്നു വിവാഹം. 2011 മേയില്‍ ഗള്‍ഫ് മാധ്യമത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ കോയ 2014ല്‍ മടങ്ങിയത്തെിയതു മുതല്‍ കോഴിക്കോട് ഹെഡ് ഓഫിസിലായിരുന്നു. വീട്ടില്‍ മക്കള്‍ക്കും ഭാര്യക്കുമൊപ്പം നോമ്പുതുറക്കാന്‍ ജോലി കഴിഞ്ഞുപോയ അഹമ്മദ് കോയയുടെ യാത്ര തിരിച്ചുവരാത്ത ലോകത്തേക്കായിരുന്നുവെന്ന് വിശ്വാസമാകുന്നില്ല. കോയ ഓര്‍മച്ചിത്രമാകുമ്പോള്‍ നഷ്ടമാകുന്നത് സൗഹൃദത്തിന്‍െറയും സ്നേഹത്തിന്‍െറയും തണല്‍തീര്‍ത്ത ഒരു നന്മമരമാണ്. |
പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി Posted: 29 Jun 2015 06:54 PM PDT Image: ![]() പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പേര് ഓര്‍ക്കില്ല. വാര്‍ത്തയിലും വിവാദത്തിലും സദാ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്ന് കരുതുന്നവരും കാണും. പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദാണ്. എന്തുകൊണ്ടോ, സ്ഥാനമേറ്റ് ഏഴുമാസം പിന്നിട്ടിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കുന്നതാവാം.
|
കേസന്വേഷകരോ അട്ടിമറി വിദഗ്ധരോ? Posted: 29 Jun 2015 06:43 PM PDT Image: ![]() കള്ളന്മാരെയും കൊലയാളികളെയും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപം ചൂടുപിടിക്കെ ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഉയര്‍ന്നിരിക്കുന്നു. 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയനാണ്, നിയമനടപടികളെയും നീതിന്യായത്തെയും സംശയത്തിലാഴ്ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയിലെ (എന്‍.ഐ.എ) ഒരു ഉദ്യോഗസ്ഥന്‍ അവരോടാവശ്യപ്പെട്ടുവത്രെ. മോദിസര്‍ക്കാര്‍ ഭരണമേറ്റ ഉടനെയാണ് എന്‍.ഐ.എയിലെ ഉദ്യോഗസ്ഥന്‍തന്നെ സമീപിച്ചത്; ഇക്കൊല്ലം ജൂണ്‍ 12ന് കേസ് കോടതിയില്‍ വരുന്നതിന്‍െറ തലേന്നും ഇതേ ഉദ്യോഗസ്ഥന്‍ വന്ന്, കേസില്‍ ഇനി ഹാജരാകേണ്ടതില്ല എന്നറിയിച്ചു -അവര്‍ പറയുന്നു. എന്‍.ഐ.എ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് രോഹിണിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതാണെന്നും അതറിഞ്ഞ അവര്‍ തെറ്റായ ആരോപണമുയര്‍ത്തിയതാണെന്നും എന്‍.ഐ.എ പറയുന്നു. ഈ നിഷേധം മുഖവിലക്കെടുത്താല്‍പോലും ചില വസ്തുതകള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അന്വേഷിച്ചുവന്ന കേസ് എന്‍.ഐ.എ 2011ലാണ് ഏറ്റെടുത്തത്. ഇക്കൊല്ലം ഏപ്രില്‍വരെയും അന്വേഷണങ്ങള്‍ തുടങ്ങാനായില്ല -വിവിധ കേസുകള്‍ വഴിമുടക്കിയതായിരുന്നു കാരണം. എന്നാല്‍, ഏപ്രിലില്‍ സുപ്രീംകോടതി പുതിയ പ്രത്യേക കോടതിയില്‍ കേസ് വിചാരണ തുടങ്ങാന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ കുറ്റപത്രം തയാറാക്കാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞിട്ടില്ല. മാലേഗാവ് അടക്കമുള്ള ‘ഹിന്ദുത്വ ഭീകരാക്രമണങ്ങളില്‍’ പുതിയ ഒരൊറ്റ തെളിവുപോലും കണ്ടത്തൊന്‍ എന്‍.ഐ.എക്ക് സാധിച്ചിട്ടില്ല എന്നത് രോഹിണി സാലിയന്‍െറ വെറും ആരോപണമല്ല-വസ്തുതയാണ്. രോഹിണി പറയുന്നതാണ് ശരിയെന്ന അഭിപ്രായവുമായി മുന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പാണ്ഡുരംഗും മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥനും മുന്നോട്ടുവന്നതായും റിപ്പോര്‍ട്ടുണ്ട്. |
വിംബ്ള്‍ഡണ്‍: ദ്യോകോവിചിന് അനായാസ തുടക്കം Posted: 29 Jun 2015 01:30 PM PDT Image: ![]() ലണ്ടന്‍: പുരുഷ സിംഗ്ള്‍സ് നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പറുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് അനായാസ ജയവുമായി വിംബ്ള്‍ഡണിന് തുടക്കംകുറിച്ചു. വനിതാ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസും മുന്‍ ചാമ്പ്യന്‍ മരിയ ഷറപോവയും അന ഇവാനോവിച്ചും വിക്ടോറിയ അസരങ്കയും രണ്ടാം റൗണ്ടില്‍ കടന്നു. മരിന്‍ സിലിച്, ജോണ്‍ ഇസ്നര്‍ എന്നിവരും പുരുഷ വിഭാഗം രണ്ടാം റൗണ്ടിലത്തെി. പുരുഷ ഡബ്ള്‍സില്‍ ഇന്ത്യന്‍താരം രോഹന്‍ ബൊപ്പണ്ണ^റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ഗിയ സഖ്യം രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചു. |
ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക്സ്: ജിന്‍സന് ഗോള്‍ഡന്‍ ഹാട്രിക് Posted: 29 Jun 2015 01:28 PM PDT Image: ![]() ചന്ദപുരി (തായ്ലന്‍ഡ്): ഏഷ്യന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയുടെ മൂന്ന് പാദങ്ങളിലും സ്വര്‍ണമണിഞ്ഞ് ഗോള്‍ഡന്‍ ഹാട്രിക്കോടെ ഇന്ത്യന്‍ അത്ലറ്റിക്സില്‍ ചരിത്രം കുറിച്ച് മലയാളി മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍ ജോണ്‍സണ്‍. തായ്ലന്‍ഡിലെ ചന്ദപുരിയില്‍ നടന്ന അവസാനപാദ ഗ്രാന്‍ഡ്പ്രീയിലും 800 മീറ്ററില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ ഗോള്‍ഡന്‍ ഹാട്രിക് തികച്ചത്. |
ലോക സ്കൂള്‍ മീറ്റ്: ദുര്‍ഗക്ക് ദേശീയ റെക്കോഡ് Posted: 29 Jun 2015 01:25 PM PDT Image: ![]() വുഹാന്‍: ചൈനയിലെ വുഹാനില്‍ നടന്ന ലോക സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദുര്‍ഗ ദേവറെക്ക് ദേശീയ റെക്കോഡ്. 1500 മീറ്ററില്‍ നാല് മിനിറ്റ് 33.6 സെക്കന്‍ഡില്‍ ഓടിയത്തെി സ്വര്‍ണമണിഞ്ഞാണ് ദുര്‍ഗ പുതിയ ദേശീയ യൂത്ത് റെക്കോഡ് സ്ഥാപിച്ചത്. 3000 മീറ്ററില്‍ കിഷന്‍ തഡ്വെ, 800 മീറ്ററില്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ ബിയാന്ത് സിങ് എന്നിവര്‍ സ്വര്‍ണമണിഞ്ഞു. |
കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: ജ്വാല^അശ്വിനി സഖ്യത്തിന് കിരീടം Posted: 29 Jun 2015 01:22 PM PDT Image: ![]() കല്‍ഗരി: ഒന്നാം സീഡ് സഖ്യത്തെ അട്ടിമറിച്ച്, ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം കാനഡ ഓപണ്‍ ഗ്രാന്‍പ്രീയില്‍ വനിതാ ഡബ്ള്‍സില്‍ കിരീടം ചൂടി. നെതര്‍ലന്‍ഡ്സിന്‍െറ എഫ്യെ മുസ്കെന്‍സ്-സെലീന പിയക് ജോടിയെയാണ് ഫൈനല്‍ പോരാട്ടത്തില്‍ ജ്വാലയും അശ്വിനിയും മറികടന്നത്. 35 മിനിറ്റ് നീണ്ട മത്സരത്തില്‍ 21^19, 21^16 സ്കോറിനാണ് ഇന്ത്യന്‍ ജോടി ജയം പിടിച്ചത്. ആദ്യ ഗെയിമില്‍ 19^19 എന്ന നിലയില്‍നിന്ന് ഗെയിം പോയന്‍റ് സ്വന്തമാക്കി മുന്നേറിയ ജ്വാല^അശ്വിനി സഖ്യം എതിരാളികളെ തിരിച്ചുവരാനനുവദിക്കാതെ സെറ്റ് സ്വന്തമാക്കി. രണ്ടാം ഗെയിമിന്‍െറ തുടക്കത്തിലും പിടിമുറുക്കിയ അവര്‍ 5^0, 10^6, 15^6 എന്നീ നിലകളിലേക്ക് ലീഡുമായി മുന്നേറി. എന്നാല്‍, ശക്തമായി തിരിച്ചടിച്ച ഡച്ച് സഖ്യം 15^15ന് ഒപ്പമത്തെി. തുടര്‍ന്ന് അവസരം കൈവിടാതെ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ പിന്നീടുള്ള ഏഴില്‍ ആറ് പോയന്‍റും സ്വന്തമാക്കിയതോടെ ജയം വന്നത്തെി. 2012 ഒളിമ്പിക്സിന് പിന്നാലെ വീണ്ടും ഒന്നിച്ചതിനുശേഷം ജ്വാല^അശ്വിനി സഖ്യം നേടുന്ന ആദ്യ കിരീടമാണിത്. |
Posted: 29 Jun 2015 11:59 AM PDT Image: ![]() Subtitle: കടപ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായി, ലോകമെങ്ങും ഓഹരിവിപണികളെ പിടിച്ചുലച്ചു ആതന്‍സ്: ഗ്രീസിന്‍െറ കടബാധ്യതാ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കി രാജ്യത്ത് ഭാഗിക സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ചെക്കുകള്‍ മാറാനും ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും കഴിയില്ല. ഗ്രീസ് കടപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയ നടപടികള്‍. ഗ്രീസിലെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ അടിയന്തര വായ്പ മരവിപ്പിക്കുന്നതായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ജൂലൈ ആറുവരെയാണ് രാജ്യത്തെ ബാങ്കുകള്‍ അടച്ചിടുക. അതുവരെ എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 60 യൂറോ (65 ഡോളര്‍) ആയി പരിമിതപ്പെടുത്തി. എന്നാല്‍, രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ നട്ടെല്ലായ വിദേശ വിനോദസഞ്ചാരികളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന് കടം നല്‍കിയവര്‍ മുന്നോട്ടുവെച്ച സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് ജൂലൈ അഞ്ചിന് ഹിതപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം യൂറോപ്യന്‍ യൂനിയനെ ഞെട്ടിച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച അച്ചടക്ക നടപടികള്‍ ‘ബ്ളാക്മെയ്ലിങ്’ ആണെന്ന് അലക്സിസ് സിപ്രാസ് കുറ്റപ്പെടുത്തി. ഇതത്തേുടര്‍ന്ന്, രോഷാകുലരായ യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും സാമ്പത്തികബാധ്യത അടച്ചുതീര്‍ക്കാനുള്ള സമയപരിധി ജൂണ്‍ 30നപ്പുറത്തേക്ക് നീട്ടണമെന്ന ഗ്രീസിന്‍െറ അഭ്യര്‍ഥന തള്ളി. ഇതോടെ, ഐ.എം.എഫിന് നല്‍കാനുള്ള വായ്പാതുക ഗ്രീസ് എഴുതിത്തള്ളുമെന്നും യൂറോപ്യന്‍ യൂനിയന്‍െറ ഒറ്റ കറന്‍സിയായ യൂറോയില്‍നിന്ന് പുറത്തുപോകുമെന്നുമുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 30നകം 160 കോടി യൂറോ (ഏകദേശം 12,000 കോടി രൂപ) ആണ് ഗ്രീസ് ഐ.എം.എഫിന് തിരിച്ചടക്കാനുള്ളത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ളെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ എ.ടി.എമ്മുകളിലേക്ക് ഒഴുകി. മിക്ക എ.ടി.എമ്മുകളും മണിക്കൂറുകള്‍ക്കകം കാലിയായി. ഏതു പ്രതിസന്ധിയും സമചിത്തതയോടെ നേരിടണമെന്ന് അലക്സിസ് സിപ്രാസ് ജനങ്ങളോട് ആഹ്വാനംചെയ്തു. ഗ്രീസിലെ ജനങ്ങളെ ശ്വാസംമുട്ടിക്കാനാണ് യൂറോപ്യന്‍ നേതൃത്വം ശ്രമിക്കുന്നതെന്നും അതില്‍ അവര്‍ വിജയിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രീസ് വഞ്ചിച്ചതായി യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ളോഡ് ജങ്കര്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച അച്ചടക്ക നടപടികള്‍ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. |
ആറുമക്കളുടെ അമ്മ പഴന്തുണിക്കെട്ടുപോലെ പുറത്ത് Posted: 29 Jun 2015 11:35 AM PDT Image: ![]() കൊച്ചി: 90കാരിയായ ചാക്കമ്മ നൊന്തുപെറ്റത് ആറ് മക്കളെ. മൂന്ന് ആണും മൂന്ന് പെണ്ണും. അവശതയില്‍ താങ്ങാവേണ്ടവര്‍ പക്ഷേ, ആ മാതൃവിലാപം കേട്ടില്ല. അവര്‍ പഴന്തുണിപോലെ വൃദ്ധ മാതാവിനെ വീട്ടില്‍നിന്ന് പുറന്തള്ളി. നഗരത്തിനടുത്ത് കുണ്ടന്നൂര്‍-ചെലവന്നൂര്‍ റോഡില്‍ പണ്ടാരക്കാട്ടില്‍ ചാക്കമ്മക്കാണ് ദുര്‍ഗതി. ഇളയ മകന്‍ സുരേന്ദ്രന്‍െറ വീടിന് പിന്നിലെ ഷെഡിലാണ് മലമൂത്ര വിസര്‍ജ്യത്തോടെ അവശനിലയില്‍ അവര്‍ കിടന്നിരുന്നത്. ഇവരുടെ ദുരന്തകഥയറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ്, ദുര്‍ഗന്ധം വമിക്കുന്ന തുണി പുതച്ച് ചുരുണ്ടുകിടക്കുന്ന വൃദ്ധയെയാണ് കണ്ടത്. ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ശേഷിപോലും അവര്‍ക്കുണ്ടായിരുന്നില്ല. പൊലീസ് എത്തിയതോടെ മക്കള്‍ ഓടിയത്തെി. തങ്ങള്‍ പുറത്താക്കിയതല്ളെന്നും അമ്മ സ്വന്തം ഇഷ്ടപ്രകാരം ഷെഡിലേക്ക് മാറിയതാണെന്നുമായിരുന്നു മക്കളുടെ ഭാഷ്യം. എന്നാല്‍, വൃദ്ധയെ മക്കള്‍ വീട്ടില്‍ കയറ്റാറില്ളെന്നായിരുന്നു പൊലീസിന് ലഭിച്ചവിവരം. അമ്മയെ ഉടന്‍ കുളിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍, രണ്ട് ദിവസംമുമ്പ് മൂത്ത സഹോദരിയത്തെി അമ്മയെ കുളിപ്പിച്ചതാണെന്ന് ആണ്‍മക്കള്‍ ന്യായീകരിച്ചെങ്കിലും പൊലീസ് അത് മുഖവിലക്കെടുത്തില്ല. സഹകരിച്ചില്ളെങ്കില്‍ മക്കള്‍ക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതോടെയാണ് അവര്‍ വഴങ്ങിയത്. തുടര്‍ന്ന്, പൊലീസ് വാഹനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ചാക്കമ്മയെ സംരക്ഷിക്കണമെന്നും ഷെഡില്‍ താമസിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പുനല്‍കി. മറിച്ചാണെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു. മേലില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകില്ളെന്ന് മക്കള്‍ ഉറപ്പുനല്‍കി. ചാക്കമ്മയെ അനാഥ മന്ദിരത്തിലാക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍, അമ്മയെ സംരക്ഷിക്കാമെന്ന് മക്കള്‍ ഉറപ്പുകൊടുത്തതോടെ ആശ്രമം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരാഗതമായി മീന്‍പിടിത്തക്കാരായ ആണ്‍ മക്കള്‍ നല്ലനിലയിലാണെന്ന് പൊലീസ് പറഞ്ഞു. മൂത്ത മകന്‍ ഭുവനചന്ദ്രന്‍െറ ഒരു മകന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് ജോലി. |
ഒടുവില്‍ റോബോട്ടുകളും വിവാഹിതരായി Posted: 29 Jun 2015 11:20 AM PDT Image: ![]() Subtitle: ലോകത്തെ ആദ്യത്തെ റോബോട്ട് വിവാഹത്തിന് വേദിയൊരുക്കി ജപ്പാന്‍ ടോക്യോ: അങ്ങനെ പെണ്‍ റോബോട്ടും ആണ്‍ റോബോട്ടും ചരിത്രത്തിലാദ്യമായി മിന്നുകെട്ടി. പ്രൗഢസദസ്സിനെ സാക്ഷിയാക്കി നടന്ന ആദ്യ റോബോ മംഗല്യത്തിന് വേദിയായത് ജപ്പാനിലെ ടോക്യോ നഗരം. താലികെട്ടലും കേക്കുമുറിക്കലും സ്നേഹചുംബനവും ആട്ടവും പാട്ടും എല്ലാം ചേര്‍ന്നുള്ള റോബോ ദമ്പതികളുടെ വിവാഹം കാണാന്‍ നൂറിലധികം പേരാണ് ടിക്കറ്റെടുത്ത് ടോക്യോയിലെ ആയോമാ കേ കണ്‍വെന്‍ഷന്‍ സെന്‍ററിലത്തെിയത്. ചുവപ്പും വെള്ളി നിറവും കലര്‍ന്ന മസില്‍മാന്‍ രൂപത്തിലുള്ള ഫ്രോയിസ് കല്യാണം പ്രമാണിച്ച് കഴുത്തില്‍ ഒരു ബോ ടൈ അണിഞ്ഞാണ് വേദിയിലത്തെിയത്. പരമ്പരാഗത വെള്ള ഗൗണും അണിഞ്ഞ് സുന്ദരിയായി വധുവുമത്തെി. കൈയടികളോടെ ഇരുവരെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. കല്യാണത്തില്‍ പങ്കെടുക്കാന്‍ അതിഥികളായി മനുഷ്യരും ഒപ്പം റോബോ സുഹൃത്തുക്കളും എത്തിയിരുന്നു. ആല്‍ഡെബാരന്‍ വികസിപ്പിച്ച പെപ്പര്‍ എന്ന റോബോട്ടായിരുന്നു കല്യാണത്തിന് നേതൃത്വം നല്‍കിയത്. വിവാഹത്തിനുശേഷം വധുവിന് ഫ്രോയിസ് റോബോ സ്നേഹചുംബനവും നല്‍കി. തുടര്‍ന്ന് കേക്ക് കട്ടിങ്ങും നടത്തി. റോബോട്ടിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീതപരിപാടിയോടെയാണ് കല്യാണച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. കല്യാണത്തിന് മുന്നോടിയായി കല്യാണക്കുറിയും സംഘാടകര്‍ അടിച്ചിറക്കിയിരുന്നു. 81 യു.എസ് ഡോളര്‍ മുടക്കിയാണ് അതിഥികള്‍ കല്യാണത്തില്‍ പങ്കെടുത്തത്. |
ചൈനയിലെ വന്‍മതില്‍ ‘അപ്രത്യക്ഷമാകുന്നു’ Posted: 29 Jun 2015 11:19 AM PDT Image: ![]() Subtitle: ഷാങ്ഹായിഗുവാന്‍ മുതല്‍ ഗോബി മരുഭൂമിക്കടുത്ത് ജിയായുഗുവാന്‍ വരെ പലയിടങ്ങളും ഇപ്പോള്‍ ശൂന്യമാണ് ബെയ്ജിങ്: യുനെസ്കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചൈനയിലെ വന്‍മതിലിന്‍െറ 30 ശതമാനവും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. വിവേകരഹിതമായ മനുഷ്യന്‍െറ പ്രവൃത്തികളും പ്രതികൂലമായ പ്രകൃതിയുമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബെയ്ജിങ് ടൈംസ് പത്രം പറയുന്നു. ഷാങ്ഹായിഗുവാന്‍ മുതല്‍ ഗോബി മരുഭൂമിക്കടുത്ത് ജിയായുഗുവാന്‍ വരെ പലയിടത്തും മുറിഞ്ഞെങ്കിലും കാണപ്പെട്ടിരുന്ന വന്‍മതിലിന്‍െറ പലയിടവും ഇപ്പോള്‍ ശൂന്യമാണെന്നും കഴിഞ്ഞ വര്‍ഷം ‘ചൈന വന്‍മതില്‍ സൊസൈറ്റി’ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില സ്ഥലങ്ങളില്‍ തകര്‍ന്നുപോയെങ്കിലും 9000ത്തിനും 21,000നും ഇടയില്‍ കിലോമീറ്റര്‍ നീളമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍ നിര്‍മാണം തുടങ്ങിയെങ്കിലും മതിലിന്‍െറ 6300 കിലോമീറ്ററോളം ഭാഗം നിര്‍മിച്ചത് 1368-1644 കാലഘട്ടത്തില്‍ മിങ് രാജവംശത്തിന്‍െറ കാലത്താണ്. ഏറ്റവുമധികം സന്ദര്‍ശകരുള്ള, ബെയ്ജിങ്ങിന് വടക്കുള്ള ഭാഗങ്ങളും ഈ കൂട്ടത്തിലുള്ളതാണ്. ഇതില്‍ 1962 കിലോമീറ്ററോളം നൂറ്റാണ്ടുകള്‍കൊണ്ട് അപ്രത്യക്ഷമായതായി ബെയ്ജിങ് ടൈംസ് പറയുന്നു. കുറെ ഭാഗം കാലാവസ്ഥയില്‍ ജീര്‍ണിച്ചുപോയപ്പോള്‍ വേറെ കുറെ ഭാഗം കാടുകയറി നശിച്ചു. മതിലിലെ പല നിരീക്ഷണഗോപുരങ്ങളും ഒറ്റ മഴക്ക് തകരാവുന്ന നിലയില്‍ ഇളകുന്നുണ്ടെന്നും സൊസൈറ്റി വൈസ് പ്രസിഡന്‍റ് ദോങ് യോഹൂയി പറയുന്നു. ലോകത്തെ ഏറ്റവും നീളമുള്ള മനുഷ്യനിര്‍മിതിയായി പരിഗണിക്കപ്പെടുന്ന ഇതിന്‍െറ നാശത്തില്‍ വിനോദസഞ്ചാരവും മനുഷ്യന്‍െറ ഇടപെടലുകളും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ലുലോങ് കൗണ്ടിയിലെ ദരിദ്രര്‍ വീടുനിര്‍മിക്കാന്‍ അവശേഷിക്കുന്ന മികച്ച കല്ലുകള്‍ അപഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിന്‍െറ ചൈനീസ് ഭാഷയില്‍ രേഖപ്പെടുത്തലുള്ള കല്ലുകള്‍ കവര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുകയാണ്. 30 യുവാന്‍ (4.8 ഡോളര്‍) വരെയാണ് ഇതിന് വില. വന്‍മതിലിന്‍െറ കല്ലുകള്‍ അപഹരിച്ചാല്‍ 5000 യുവാന്‍ പിഴ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടി നടപടിയെടുക്കാന്‍ സംവിധാനമില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. |
ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നത് അപമാനം ^കാമറണ്‍ Posted: 29 Jun 2015 11:13 AM PDT Image: ![]() ലണ്ടന്‍: ഒരു വര്‍ഷത്തിലേറെയായി മഹാക്രൂരതകളുമായി ലോകം മുഴുക്കെ ഭീതിവിതച്ച് മുന്നേറുന്ന ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്നു വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. സംഘടനയെ ‘ഐസില്‍’ എന്നു വിളിച്ചാല്‍ മതിയെന്നും അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ളെന്നും ബി.ബി.സി പരിപാടിയില്‍ കാമറണ്‍ പറഞ്ഞു. ഇസ്ലാമില്‍നിന്ന് വ്യതിചലിച്ചുപോയ സമൂഹമാണ് ഇതിനു പിന്നില്‍. സംഘടനക്കെതിരായ പോരാട്ടം ഈ തലമുറയുടെ മൊത്തം സമരമാണെന്നും അദ്ദേഹം പറഞ്ഞു. |
ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു Posted: 29 Jun 2015 11:12 AM PDT Image: ![]() കൈറോ: തലസ്ഥാന നഗരമായ കൈറോയില്‍ നടന്ന ബോംബാക്രമണത്തില്‍ ഈജിപ്ത് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹിശാം ബറകാത് കൊല്ലപ്പെട്ടു. കൈറോയിലെ ഹിലിയോപോളിസില്‍ ബറകാത് സഞ്ചരിച്ച കാറിനു സമീപം ബോംബ് പൊട്ടിത്തെറിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ആന്തരരക്തസ്രാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് നീതിന്യായമന്ത്രി അഹ്മദ് അല്‍സിന്ദ് പറഞ്ഞു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് സിവിലിയന്മാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. 2013ല്‍ മുഹമ്മദ് മുര്‍സിയെ അധികാരഭ്രഷ്ടനാക്കിയശേഷം ആയിരക്കണക്കിന് മുസ്ലിം ബ്രദര്‍ഹുഡ് അനുയായികളെ വിചാരണക്ക് ശിപാര്‍ശ ചെയ്തത് ഇദ്ദേഹമായിരുന്നു. മുഹമ്മദ് മുര്‍സി ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുസ്ലിം ബ്രദര്‍ഹുഡ് ആക്രമണത്തെ അപലപിച്ചു. |
കലാപ മേഖലകളില്‍ മൂന്നര കോടി കുട്ടികള്‍ക്ക് വിദ്യാലയം നിഷേധിക്കപ്പെടുന്നു Posted: 29 Jun 2015 10:55 AM PDT Image: ![]() വാഷിങ്ടണ്‍: സംഘര്‍ഷ ഭൂമിയായി മാറിയ രാജ്യങ്ങളില്‍ മൂന്നര കോടിയോളം കുട്ടികള്‍ക്ക് അക്ഷരം നിഷേധിക്കപ്പെടുന്നതായി യുനെസ്കോ. ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ 230 കോടി ഡോളര്‍ (14,686 കോടി രൂപ) അടിയന്തരമായി ലഭ്യമാക്കണമെന്ന് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊകോവ ആവശ്യപ്പെട്ടു. ദുരിതാശ്വാസമായി ലഭിക്കുന്ന തുകയുടെ നാല് ശതമാനമാണ് സാധാരണ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷങ്ങളില്‍ ഇത് രണ്ടു ശതമാനത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ ലഭ്യമായ തുകയുടെ 10 ഇരട്ടിയെങ്കിലും ഈ മേഖലയില്‍ ഉടന്‍ വിനിയോഗിക്കപ്പെട്ടില്ളെങ്കില്‍ വന്‍ ദുരന്തമാകും ഫലമെന്ന് യുനെസ്കോ മുന്നറിയിപ്പ് നല്‍കുന്നു. കലാപമേഖലകളില്‍ ആദ്യം അപകടപ്പെടുന്നത് വിദ്യാഭ്യാസമാണ്. 2013ല്‍ 2.1 കോടി കുട്ടികളായിരുന്നു കലാപഭൂമികളില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരായി ഉണ്ടായിരുന്നത്. |
മകളോടൊപ്പം സെല്‍ഫി; മോദിക്ക് തിരിച്ചടിയായി ഒരു ചിത്രം Posted: 29 Jun 2015 09:32 AM PDT Image: ![]() അഹമ്മദാബാദ്: പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് തിരിച്ചടിയായി ഗുജറാത്തില്‍ നിന്നൊരു മകളുടെ ചിത്രം പ്രചരിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ മകള്‍ നിഷ്റിന്‍ ജഫ്രി ഹുസൈനാണ് തന്‍െറ പിതാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ എക്കാലവും അയാളെ വേട്ടയാടും എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു നിഷ്റിന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ഒമ്പതാമത് മന്‍ കി ബാത് റേഡിയോ പ്രസംഗത്തിലായിരുന്നു പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി പ്രചരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയിലാണ് കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജഫ്രി ക്രൂരമായി കൊല്ലപ്പെട്ടത്. അക്രമിസംഘം വീട്ടിലെത്തിയപ്പോള്‍ ഭരണകൂടത്തിലെ പല പ്രമുഖരെയും വിളിച്ച് ജിഫ്രി സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു സഹായവും ലഭിച്ചില്ല. വീട്ടിനകത്തു വെച്ച് അദ്ദേഹം കൊല ചെയ്യപ്പെടുകയായിരുന്നു.
|
അരുവിക്കരയില്‍ എല്‍.ഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിച്ചു ^കോടിയേരി Posted: 29 Jun 2015 05:00 AM PDT Image: ![]() തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന് എതിരായ ഭരണവിരുദ്ധ വികാരം അരുവിക്കരയില്‍ ഭിന്നിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്‍െറ ആനുകൂല്യം ബി.ജെ.പിക്കും ലഭിച്ചുവെന്നും അദ്ദഹേം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയാണ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത്. കുറച്ചൊക്കെ അതില്‍ അവര്‍ വിജയിപ്പിക്കുകയും ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ ആണ് അവര്‍ നിര്‍ത്തിയത്. രണ്ടാംസ്ഥാനത്തത്തെുമെന്ന് പ്രചരിപ്പിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിലൂടെ യു.ഡി.എഫിനെ സഹായിക്കുവാനും ശ്രമിച്ചു. കൂടാതെ മറ്റുചില പാര്‍ട്ടിക്കാരും ശക്തമായ പ്രചരണമാണ് നടത്തിയത്. ഇത് കേരളരാഷ്ട്രീയത്തിലെ ഒരു പുതിയ പ്രവണതയാണെന്നും അദ്ദഹേം പറഞ്ഞു. ബാര്‍ കോഴ കേസില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചിരിക്കുകയാണ്. മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സമ്മര്‍ദ്ദം കാരണമാണോ വിജിലന്‍സ് ഡയറക്ടര്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മാണിക്കെതിരെ കേസെടുക്കാം. എന്നാല്‍, സര്‍ക്കാര്‍ അതിന് തയാറാവുന്നില്ല. അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് പാര്‍ട്ടി ആലോചിച്ച ശേഷം കോടതിയെ അറിയിക്കും. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |