കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി Madhyamam News Feeds | ![]() |
- കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി
- തീരഗ്രാമങ്ങളിലെ കുടിവെള്ളത്തിന് കടല്‍ വെള്ളം ശുദ്ധീകരിക്കും -മന്ത്രി
- മുക്കുപണ്ടം പണയം വെക്കാനത്തെിയ യുവാവ് പിടിയില്‍
- വേട്ടേക്കോട് ഇന്‍സിനറേറ്റര്‍: കമ്പികളും സ്ക്രൂവും മുറിച്ച നിലയില്‍
- ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന് ഗൂഢാലോചന നടത്തി -മുന്‍ ഡ്രൈവര്‍
- അധികാരം കവരുന്നുവെന്ന്; സര്‍ക്കാരിനെതിരെ കോര്പറേഷന് പ്രക്ഷോഭത്തിന്
- വന്യമൃഗ ശല്യത്തിന് പരിഹാരമില്ല; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി
- ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന് ഫോറം വരുന്നു
- ഒമാനില്‍ തട്ടിപ്പുകള്‍ പലവിധം; ഈവര്‍ഷം 164 തട്ടിപ്പ്കേസുകള്‍
- ബസ് യാത്രക്കാര്‍ക്കായി ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും
കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി Posted: 30 Jun 2012 12:52 AM PDT Image: ![]() തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ അദ്ദേഹത്തിന്‍െറ വിശ്വസ്തനും മുന്‍¥്രഡെവറുമായിരുന്ന പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ആഭ്യന്തര വകുപ്പ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
തീരഗ്രാമങ്ങളിലെ കുടിവെള്ളത്തിന് കടല്‍ വെള്ളം ശുദ്ധീകരിക്കും -മന്ത്രി Posted: 29 Jun 2012 11:58 PM PDT കൊച്ചി: തീരദേശഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ഇസ്രായേല്‍ മാതൃകയിലുള്ള മൊബൈല്‍ ഡീസലൈനേഷന്‍ യൂനിറ്റുകളാണ് ഇതിനായി പ്രാവര്‍ത്തികമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. |
മുക്കുപണ്ടം പണയം വെക്കാനത്തെിയ യുവാവ് പിടിയില്‍ Posted: 29 Jun 2012 11:55 PM PDT വാടാനപ്പള്ളി: ഇടശ്ശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെക്കാനത്തെിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഒരാള്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. ഒല്ലൂരിനടുത്ത് കല്ലൂര്‍ പാണേങ്കാടന് വീട്ടില്‍ ഷാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. തൃഥി പണമിടപാട് സ്ഥാപനത്തിലാണ് ഷാബുവും സുഹൃത്ത് ജയനും മുക്കുപണ്ടം പണയം വെക്കാന്‍ ഓട്ടോയില്‍ എത്തിയത്. ജയന് ഓട്ടോയില്‍ ഇരുന്നു. |
വേട്ടേക്കോട് ഇന്‍സിനറേറ്റര്‍: കമ്പികളും സ്ക്രൂവും മുറിച്ച നിലയില്‍ Posted: 29 Jun 2012 11:50 PM PDT മഞ്ചേരി: വേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭ സ്ഥാപിക്കുന്ന ഇന്‍സിനറേറ്ററിന്‍െറ പുകക്കുഴല്‍ നാട്ടാന്‍ സ്ഥാപിച്ച കമ്പികളും സ്ക്രൂവും സാമൂഹിക വിരുദ്ധര്‍ മുറിച്ചിട്ടു. 30 മീറ്റര്‍ നീളമുള്ള കുറ്റന്‍ ജി.ഐ. പൈപ്പ് ചിമ്മിനിയായി സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോഴാണ് നേരത്തെ കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ച സ്ക്രൂവും കമ്പികളും മുറിച്ചിട്ടതായി കണ്ടത്തെിയത്. |
ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന് ഗൂഢാലോചന നടത്തി -മുന്‍ ഡ്രൈവര്‍ Posted: 29 Jun 2012 11:46 PM PDT Image: ![]() കണ്ണൂര്‍: ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹത്തിന്‍െറ മുന്‍ ഡ്രൈവറും ഇപ്പോള്‍ കോണ്‍ഗ്രസിന്‍െറ ബ്ളോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്‍െറ വെളിപ്പെടുത്തല്‍. ഗൂഢാലോചന നടന്നത് സുധാകരന്‍െറ വീട്ടിലാണെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ആലോചന നടത്തിയെന്നും പ്രശാന്ത് ബാബു പറയുന്നു. ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടിക്കാരെ പ്രതികളാക്കി. സുധാകരന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. |
അധികാരം കവരുന്നുവെന്ന്; സര്‍ക്കാരിനെതിരെ കോര്പറേഷന് പ്രക്ഷോഭത്തിന് Posted: 29 Jun 2012 11:44 PM PDT കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നെന്ന് ആരോപിച്ച് കോഴിക്കോട് കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. കോര്പറേഷന് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും നഗരവികസനത്തിന് സര്‍ക്കാര്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും മേയര്‍ പ്രഫ.എ.കെ. പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. |
വന്യമൃഗ ശല്യത്തിന് പരിഹാരമില്ല; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി Posted: 29 Jun 2012 11:36 PM PDT മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജീവനക്കാരെ ഇറക്കിവിട്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടകീയ സമരങ്ങള്‍ അരങ്ങേറിയത്. |
ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന് ഫോറം വരുന്നു Posted: 29 Jun 2012 09:57 PM PDT Image: ![]() ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയിലെ പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും അടുത്തമാസം ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലും ഈ വര്‍ഷം വിനോദസഞ്ചാര വര്‍ഷമായി ആചരിക്കാനും തീരുമാനമായി. ഈ വര്‍ഷം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. |
ഒമാനില്‍ തട്ടിപ്പുകള്‍ പലവിധം; ഈവര്‍ഷം 164 തട്ടിപ്പ്കേസുകള്‍ Posted: 29 Jun 2012 09:42 PM PDT Image: ![]() മസ്കത്ത്: ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും ഒമാന്‍ നിവാസികളെ കബളിപ്പിക്കുന്ന തട്ടിപ്പ് കേസുകള്‍ പെരുകുകയാണെന്ന് റോയല്‍ ഒമാന്‍ പൊലിസ് മുന്നറിയിപ്പ് നല്കി. ഇന്റനെറ്റും ഓണ്‍ലൈന്‍ ഇടപാടുകളും വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരവധിപേര്‍ ഇരയാകുന്നുണ്ട്. ഇന്റനെറ്റിലൂടെ വ്യാജകമ്പനികള്‍ ആകര്‍ഷകമായ തൊഴില്‍വാഗ്ദാനം നടത്തി പണം തട്ടിയെടുക്കുന്ന കേസുകളില്‍ അടുത്തിടെയായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. |
ബസ് യാത്രക്കാര്‍ക്കായി ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും Posted: 29 Jun 2012 09:17 PM PDT Image: ![]() ദോഹ: ബസ് യാത്രക്കാര്‍ക്കായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും. പത്ത് റിയാല്‍ മുതല്‍ നിരക്കുള്ള കാര്‍ഡുകള്‍ റമദാനോടെ ലഭ്യമായിത്തുടങ്ങുമെന്ന് മുവാസലാത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജാസിം അല്‍ സുലൈതി അറിയിച്ചു. പുതിയ കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ സ്മാര്‍ട്ട് കാര്‍ഡ് കൈവശമില്ലാത്ത യാത്രക്കാരില്‍ നിന്ന് പത്ത് റിയാല്‍ ഈടാക്കിവരുന്ന നിലവിലെ രീതി പിന്‍വലിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |