ഭരണതുടര്‍ച്ചക്കായി ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നു: പിണറായി Madhyamam News Feeds | ![]() |
- ഭരണതുടര്‍ച്ചക്കായി ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നു: പിണറായി
- ഡല്‍ഹി സര്‍ക്കാറിന്‍െറ ക്ഷണം ഗുലാം അലി സ്വീകരിച്ചു
- സംയുക്ത ട്രേഡ് യൂനിയന്‍ വിവിധ എസ്റ്റേറ്റുകളില്‍ റോഡ് ഉപരോധിച്ചു
- തൃശൂരില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാ ശ്രമം
- ചന്ദ്രബോസ് വധക്കേസ്: നിസാമിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല
- പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ ധാരണയായി
- സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്‍െറ മുഖത്തടിച്ച് സ്റ്റാലിന്‍ വീണ്ടും വിവാദത്തില്‍
- ജില്ലാ പഞ്ചായത്ത്: എല്‍.ഡി.എഫില്‍ സീറ്റ് ധാരണ: സി.പി.എം 13, സി.പി.ഐ മൂന്ന്, ഐ.എന്‍.എല്‍ ഒന്ന്
- നായന്മാര്‍മൂലയില്‍ ടാങ്കര്‍ മറിഞ്ഞ് 15 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
- തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസ്, ലീഗ് യുദ്ധം
- സ്ഥാനാര്‍ഥി നിര്‍ണയം: ഘടകകക്ഷികളുമായി ധാരണയായില്ല: അന്തിമ തീരുമാനമാകാതെ കായംകുളം നഗരസഭ
- പാതാക്കരയില്‍ പുലിയിറങ്ങിയെന്ന്: രണ്ട് ആടുകളെ കൊന്നു
- ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയെന്ന് സുഷമ സ്വരാജ്
- തോട്ടംതൊഴിലാളി സമരം: പൊതുജനത്തെ വലച്ച് തുടര്‍ച്ചയായി റോഡ് ഉപരോധം
- ജില്ലാ സ്കൂള്‍ ഗെയിംസ്: വോളിബാളില്‍ കുന്ദമംഗലവും കുന്നുമ്മലും ജേതാക്കള്‍
- ആഭ്യന്തര ഹജ്ജിന് ഇ-ട്രാക്ക് സംവിധാനം ഫലപ്രദമായി - മന്ത്രി
- സൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികളത്തെി
- ഒമാന്‍–സൗദി ഹൈവേ നിര്‍മാണം പൂര്‍ത്തിയായി
- അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫോറന്‍സിക് ഫലം
- സേനാ ഭടന്‍മാരുടെ പോരാട്ട വീര്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി
- മാട്ടിറച്ചി നിരോധത്തിന് വേണ്ടി വാദിക്കുന്ന സംഗീത് സോം മാട്ടിറച്ചി യൂണിറ്റിന്‍െറ ഡയറക്ടര്‍
- ബി.ജെ.പി സഖ്യം: എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ കോര്‍പറേഷനുകളില്‍ മാത്രം
- ഇന്‍ലന്‍ഡുകള്‍ കാണാമറയത്തേക്ക്; പ്രൗഢി മായാതെ പോസ്റ്റ് കാര്‍ഡുകള്‍
- കശ്മീര്‍ അടക്കം എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് പാകിസ്താന്‍
- മസ്ജിദുല്‍ അഖ്സയും ഫലസ്തീനിലെ പുതിയ പ്രശ്നങ്ങളും
ഭരണതുടര്‍ച്ചക്കായി ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നു: പിണറായി Posted: 08 Oct 2015 11:50 PM PDT Image: ![]() കോഴിക്കോട്: ഭരണതുടര്‍ച്ചക്കായി വെള്ളാപ്പള്ളിയെയും ആര്‍.എസ്.എസിനെയും ഉമ്മന്‍ചാണ്ടി കൂട്ടുപിടിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസിനുവേണ്ടത് കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് ഭരണതുടര്‍ച്ചയും. ഇതിനായി പരസ്പരം സഹായിക്കാമെന്നാണ് ധാരണയെന്നും പിണറായി ആരോപിച്ചു. കേരളത്തിലെ ജനങ്ങളും വോട്ടര്‍മാരും ഈ നീക്കം അനുവദിക്കില്ല. അവിശുദ്ധ കൂട്ടുകെട്ടുമായി ഉമ്മന്‍ചാണ്ടി കേരളത്തിന്‍െറ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിക്ക് എതിരായ യു.ഡി.എഫിലെ നീക്കത്തെ ഉമ്മന്‍ചാണ്ടി തടഞ്ഞു. സുധീരനെ വെളളാപ്പള്ളി അധിക്ഷേപിച്ചപ്പോഴും എതിര്‍ത്തില്ല. യു.ഡി.എഫില്‍ അംഗമായ രാജന്‍ ബാബുവാണ് എസ്.എന്‍.ഡി.പി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടന തയാറാക്കാന്‍ പോയത്. ഇത് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും കോഴിക്കോട് മീറ്റ് ദ പ്രസില്‍ പങ്കെടുത്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.
|
ഡല്‍ഹി സര്‍ക്കാറിന്‍െറ ക്ഷണം ഗുലാം അലി സ്വീകരിച്ചു Posted: 08 Oct 2015 11:12 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്താനുള്ള കെജ് രിവാള്‍ സര്‍ക്കാറിന്‍െറ ക്ഷണം പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി സ്വീകരിച്ചു. രാവിലെ ഗുലാം അലിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ക്ഷണിച്ചത്. ഡിസംബറിലായിരിക്കും ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുക. സര്‍ക്കാറിന്‍െറ ക്ഷണം സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചു. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കിയത്. |
സംയുക്ത ട്രേഡ് യൂനിയന്‍ വിവിധ എസ്റ്റേറ്റുകളില്‍ റോഡ് ഉപരോധിച്ചു Posted: 08 Oct 2015 10:59 PM PDT മറയൂര്‍/വണ്ടിപ്പെരിയാര്‍: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പരിയവരൈ, തലയാര്‍, വാഗുവര എന്നീ എസ്റ്റേറ്റുകളിലായിരുന്നു ഉപരോധം. തൊഴിലാളികള്‍ അന്തര്‍ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കടത്തി വിട്ടില്ല. വ്യാപാരസ്ഥാപങ്ങള്‍ അടപ്പിച്ചു. |
തൃശൂരില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാ ശ്രമം Posted: 08 Oct 2015 10:59 PM PDT Image: ![]() ചാലക്കുടി: കൊരട്ടിയില്‍ എ.ടി.എം കവര്‍ച്ചക്ക് ശ്രമം. കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ എ.ടി.എം കുത്തിത്തുറന്ന് കവര്‍ച്ചക്കാണ് ശ്രമം നടന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടതായി സംശയമുണ്ടെന്ന് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, പണം നഷ്ടപ്പെടാന്‍ സാധ്യതയില്ളെന്ന് പൊലിസ് നിഗമനം. പരിശോധന നടക്കുകയാണ്. അടുത്ത കാലത്താണ് തൃശൂര്‍ വെളിയന്നൂരില്‍ എസ്.ബി.ഐയുടെ എ.ടി.എം യന്ത്രം രഹസ്യ കോഡ് ഉപയോഗിച്ച് തുറന്ന് പണം മോഷ്ടിച്ചത്. ഇതിലെ പ്രതികളെല്ലാം അറസ്റ്റിലായി. നഗര പരിസരത്തുള്ള കോലഴിയില്‍ എസ്.ബി.ടിയുടെ എ.ടി.എം യന്ത്രം വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടു പോകാനുള്ള ശ്രമത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. |
ചന്ദ്രബോസ് വധക്കേസ്: നിസാമിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല Posted: 08 Oct 2015 10:56 PM PDT Image: ![]() ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരാകുക. കേസില്‍ നിസാമിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മന:പൂര്‍വമുള്ള ആക്രമണമല്ല, അശ്രദ്ധമായി കാറോടിച്ചതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ചന്ദ്രബോസിന്‍േറത് എന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. 16-ാമത്തെ കേസായാണ് നിസാമിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക. |
പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ ധാരണയായി Posted: 08 Oct 2015 10:46 PM PDT പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി ധാരണയായി. യു.ഡി.എഫില്‍ അഴൂര്‍ വെസ്റ്റ് 26ാം വാര്‍ഡില്‍ സഫിയകുമാരി, അഴൂര്‍ 27ാം വാര്‍ഡില്‍ ശാന്തകുമാരി, കൊടുന്തറ 28ാം വാര്‍ഡില്‍ രജനി പ്രദീപ്, കോളജ് വാര്‍ഡായ 29ല്‍ സുശീല പുഷ്പന്‍, കുമ്പഴ നോര്‍ത് വാര്‍ഡില്‍ കെ.ആര്‍. അരവിന്ദാക്ഷന്‍നായര്‍, കുമ്പഴ ഈസ്റ്റ് വാര്‍ഡില്‍ അംബികാ വേണു എന്നിങ്ങനെയാണ് ഏകദേശ ധാരണയായത്. |
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്‍െറ മുഖത്തടിച്ച് സ്റ്റാലിന്‍ വീണ്ടും വിവാദത്തില്‍ Posted: 08 Oct 2015 10:37 PM PDT Image: ![]() ചെന്നൈ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്‍ൈറ മുഖത്തടിച്ച് ഡി.എം.കെ. ട്രഷററും തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ വീണ്ടും വിവാദത്തില്‍. ഗൂഡല്ലൂരില്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കാണ് സ്റ്റാലിന്‍െറ പ്രഹരമേല്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈ മെട്രോയില്‍ യാത്രചെയ്യവെ സ്റ്റാലിന്‍ സഹയാത്രികനെ അടിച്ചത് വിവാദമായിരുന്നു. സ്റ്റാലിന്‍ ഗൂഡല്ലൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഡി.എം.കെ പ്രവര്‍ത്തകരോടൊപ്പം നടന്നു പോകുമ്പോഴാണ് ഓട്ടോ ഡ്രൈവറായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്റ്റാലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സ്റ്റാലിന്‍ ഇയാളെ മുഖത്തടിച്ച് തള്ളിമാറ്റുകയായിരുന്നു. ഇതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍, ഡി.എം.കെ ഇക്കാര്യം നിഷേധിച്ചു. സ്റ്റാലിന്‍ അയാളെ തടയുക മാത്രമായിരുന്നു എന്നാണ് ഡി.എം.കെയുടെ വാദം. കഴിഞ്ഞ ജൂണിലാണ് മെട്രോ ട്രെയിന്‍ യാത്രക്കിടെ സഹയാത്രികനായ കാര്‍ത്തിക്കിനെ സ്റ്റാലിന്‍ അടിച്ചത്. താന്‍ യുവാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പടുകയായിരുന്നുവെന്നും തല്ലിയിട്ടില്ളെന്നുമായിരുന്നു അന്ന് അദ്ദേഹം അവകാശപ്പെട്ടത്. |
ജില്ലാ പഞ്ചായത്ത്: എല്‍.ഡി.എഫില്‍ സീറ്റ് ധാരണ: സി.പി.എം 13, സി.പി.ഐ മൂന്ന്, ഐ.എന്‍.എല്‍ ഒന്ന് Posted: 08 Oct 2015 10:37 PM PDT കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സി.പി.എം13 സീറ്റിലും സി.പി.ഐ മൂന്നുസീറ്റിലും ഐ.എന്‍.എല്‍ ഒരു സീറ്റിലും മത്സരിക്കും. |
നായന്മാര്‍മൂലയില്‍ ടാങ്കര്‍ മറിഞ്ഞ് 15 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു Posted: 08 Oct 2015 10:31 PM PDT കാസര്‍കോട്: നായന്മാര്‍മൂലക്ക് സമീപം പാണലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ദേശീയപാതയില്‍ 15 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. |
തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസ്, ലീഗ് യുദ്ധം Posted: 08 Oct 2015 10:24 PM PDT കൊച്ചി: എട്ടില്‍ അഞ്ച് ജനറല്‍ സീറ്റുകളുള്ള ലീഗിനെ മെരുക്കി ഒന്നോ രണ്ടോ ജനറല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍. ഹോം വാര്‍ഡുകളില്‍ ഏറെയും വനിത സംവരണമായതിനാല്‍ മത്സരിക്കാന്‍ ജനറല്‍ സീറ്റില്ലാതെ നെട്ടോട്ടമോടുന്ന നേതാക്കളാണ് ലീഗിന്‍െറ സീറ്റില്‍ നോട്ടമിടുന്നത്. യു.ഡി.എഫിന്‍െറ കെട്ടുറപ്പും മുനിസിപ്പല്‍ ഭരണം നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യവും ബോധ്യപ്പെടുത്തി ലീഗ് നേതാക്കളെ തഞ്ചത്തില്‍ പാട്ടിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച കൂടുതല്‍ വനിത വാര്‍ഡുകളായതിനാല്‍ സീറ്റുകള്‍ അതേപടി നിലനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ലീഗ് തീരുമാനം. |
സ്ഥാനാര്‍ഥി നിര്‍ണയം: ഘടകകക്ഷികളുമായി ധാരണയായില്ല: അന്തിമ തീരുമാനമാകാതെ കായംകുളം നഗരസഭ Posted: 08 Oct 2015 10:20 PM PDT കായംകുളം: നാമനിര്‍ദേശപത്രിക നല്‍കി തുടങ്ങിയിട്ടും കായംകുളം നഗരസഭയില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. |
പാതാക്കരയില്‍ പുലിയിറങ്ങിയെന്ന്: രണ്ട് ആടുകളെ കൊന്നു Posted: 08 Oct 2015 10:16 PM PDT പെരിന്തല്‍മണ്ണ: ടൗണിനടുത്ത് പാതാക്കരയില്‍ പുലിയിറങ്ങിയെന്ന് ആശങ്ക. പഴയ ബിസ്കറ്റ് കമ്പനി വളപ്പില്‍ തീറ്റാന്‍ കെട്ടിയിട്ട രണ്ട് ആടുകളുടെ കഴുത്തിനും പിന്‍ഭാഗത്തും കടിച്ച് മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി. പുലിയുടേതിന് സമാനമായ കാല്‍പാദങ്ങളുടെ അടയാളം ഈ ഭാഗത്ത് കണ്ടത്തെി. എന്നാല്‍, പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. |
ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയെന്ന് സുഷമ സ്വരാജ് Posted: 08 Oct 2015 10:14 PM PDT Image: ![]() ന്യൂഡല്‍ഹി: സൗദിയില്‍ തമിഴ്നാട് സ്വദേശിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. വിഷയം സൗദി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി കസ്തൂരി മുനിരത്നത്തിനെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, വനിതാ തൊഴിലുടമ കസ്തൂരിയെ കനത്ത ജോലിഭാരവും ശാരീരിക പീഡനവും ഏല്‍പിച്ചിരുന്നതായി സഹോദരി എസ്. വിജയകുമാരി പി.ടി.ഐയോട് പറഞ്ഞു. ഭക്ഷണം നല്‍കിയിരുന്നില്ല. പീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് തൊഴിലുടമ കൈവെട്ടി മാറ്റിയത്. ആക്രമണത്തില്‍ കസ്തൂരിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. സഹോദരിക്ക് മികച്ച ചികിത്സ നല്‍കാനും നാട്ടിലെ ത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിജയകുമാരി ആവശ്യപ്പെട്ടു. തമിഴ്നാട് നോര്‍ത് ആര്‍ക്കാട് ജില്ലയിലെ കാട്പാഡിക്ക് സമീപം മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നത്തിന്‍െറ വലതുകൈ ഒരാഴ്ച മുമ്പ് സ്പോണ്‍സര്‍ തോളറ്റംവരെ വെട്ടിമാറ്റുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയായിരുന്നു കസ്തൂരിക്ക് നേരെയുള്ള ആക്രമണം. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണ് ഇവര്‍. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടതിന് പുറമെ ശരീര ഭാഗങ്ങളിലെല്ലാം ഗുരുതരമായ പരിക്കുകളുമുണ്ട്. മൂന്ന് മാസം മുമ്പാണ് കസ്തൂരി സൗദിയിലെത്തിയത്. |
തോട്ടംതൊഴിലാളി സമരം: പൊതുജനത്തെ വലച്ച് തുടര്‍ച്ചയായി റോഡ് ഉപരോധം Posted: 08 Oct 2015 09:57 PM PDT കല്‍പറ്റ: വിവിധ തോട്ടംതൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല പണിമുടക്കിന്‍െറ ഭാഗമായി ജില്ലയില്‍ തുടര്‍ച്ചയായി റോഡ് ഉപരോധിക്കുന്നത് പൊതുജനത്തെ ബാധിക്കുന്നു. ചികിത്സക്കടക്കം അയല്‍ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന വയനാടിനെ ഉപരോധസമരം കൂടുതല്‍ വലക്കുകയാണ്. സമരത്തിനുള്ള പൊതുജനപിന്തുണയെയും ഇത് ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. |
ജില്ലാ സ്കൂള്‍ ഗെയിംസ്: വോളിബാളില്‍ കുന്ദമംഗലവും കുന്നുമ്മലും ജേതാക്കള്‍ Posted: 08 Oct 2015 09:52 PM PDT കോഴിക്കോട്: റവന്യൂ ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. |
ആഭ്യന്തര ഹജ്ജിന് ഇ-ട്രാക്ക് സംവിധാനം ഫലപ്രദമായി - മന്ത്രി Posted: 08 Oct 2015 09:39 PM PDT Image: ![]() ജിദ്ദ: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം വിജയകരമായിരുന്നുവെന്നും വ്യാജ ഏജന്‍സികളെ തടയാനും അന്യായമായ നിരക്കു ചുമത്തുന്നത് ഒഴിവാക്കാനും ഇത് ഫലപ്രദമായിട്ടുണ്ടെന്നും ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. രാജ്യനിവാസികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഹജ്ജ് നടപടിക്രമങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഈ രീതി സഹായകമായെന്നു മന്ത്രി വിശദീകരിച്ചു. മന്ത്രാലയത്തിന്‍െറ ജിദ്ദ ഓഫിസില്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കായി ‘ആഭ്യന്തര ഹാജിമാര്‍ക്ക് ഇ-ട്രാക്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വീസ് സ്ഥാപനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരു പോലെ സഹായകവും സുതാര്യവുമായ നിലയിലാണ് ഈ പദ്ധതി ഗവണ്‍മെന്‍റ് അവതരിപ്പിച്ചത്. ഇരുവിഭാഗത്തിനുമിടയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തീര്‍പ്പിലത്തൊന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സിസ്റ്റം പ്രയോജനപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ഹജ്ജിന് ഇ-ട്രാക്ക് ഉപയോഗപ്പെടുത്തിയ രീതി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ ശരീഫ് വീഡിയോ സഹായത്തോടെ അവതരിപ്പിച്ചു. തുടര്‍ന്ന് സ്ഥാപന ഉടമകളും മന്ത്രിയുമായുള്ള തുറന്ന ചര്‍ച്ച നടന്നു. പദ്ധതിയുടെ സാങ്കേതികവശം, ബോധവത്കരണരീതി, വിവിധ സര്‍ക്കാര്‍വകുപ്പുകളുമായുള്ള ഇ-ട്രാക്ക് പദ്ധതിയുടെ ബന്ധം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. |
സൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികളത്തെി Posted: 08 Oct 2015 09:10 PM PDT Image: ![]() അബൂദബി: കഴിഞ്ഞദിവസം യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികള്‍ അവരുടെ വീടുകളിലത്തെി. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് സൈനികരുടെ വീടുകളിലത്തെിയത്. ഫുജൈറ സ്വദേശികളായ ഖമീസ് റാശിദ് അബ്ദുല്ല അബ്ദുലി, യൂസുഫ് സലിം അലി മുഹമ്മദ് അല്‍ കഅബി, അല്‍ഐന്‍ സ്വദേശി അലി ഖമീസ് അല്‍ കത്ബി, അബൂദബി സ്വദേശി മുഹമ്മദ് ഖല്‍ഫാന്‍ അല്‍ സിയാബി എന്നിവരാണ് യമനില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇവരുടെ ഖബറടക്കം ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്നു. സൈനികരുടെ സേവനം രാജ്യം എന്നും സ്മരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സൈനികരുടെ കുട്ടികളെ അദ്ദേഹം ആശ്വസിപ്പിച്ചു. |
ഒമാന്‍–സൗദി ഹൈവേ നിര്‍മാണം പൂര്‍ത്തിയായി Posted: 08 Oct 2015 08:28 PM PDT Image: ![]() മസ്കത്ത്: ഒമാനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടു ഭാഗത്തെയും ചെക്പോസ്റ്റുകളുടെയും ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ അടക്കം കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായിവരികയാണെന്നും സൗദിയിലെ ഒമാന്‍ അംബാസഡര്‍ അഹമ്മദ് ഹിലാല്‍ അല്‍ ബുസൈദിയെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും. നേരത്തേ, റോഡ് ഒക്ടോബറില്‍ തുറന്നുകൊടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നും അംബാസഡര്‍ പറഞ്ഞു. റോഡ് എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്നതാണ് ഒമാന്‍- സൗദി ഹൈവേ. ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം. റോഡ് തുറക്കുന്നതോടെ ഒമാന്‍- സൗദി യാത്രയില്‍ എണ്ണൂറ് കിലോമീറ്ററോളം ലാഭിക്കാം. നിലവില്‍ യു.എ.ഇ വഴിയാണ് ഒമാനില്‍നിന്നുള്ളവര്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്. കാറ്റില്‍ ഇടക്കിടെ രൂപംമാറുന്ന ജനവാസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ ഖാലി. 130 ദശലക്ഷം ഘന അടി മണല്‍ നീക്കംചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍ നിന്ന് റുബുഉല്‍ ഖാലി വഴി ഒമാന്‍ അതിര്‍ത്തിയിലത്തെുന്ന റോഡിന്‍െറ നിര്‍മാണത്തിന് സൗദി അറേബ്യ 1.6 ശതകോടി റിയാലാണ് ചിലവഴിച്ചിരിക്കുന്നത്. ഒമാന്‍ ഭാഗത്തെ റോഡ് ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് റുബുഉല്‍ ഖാലിയിലെ സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് പോകുന്നത്. 200 ദശലക്ഷം റിയാലാണ് ഒമാന്‍ ഭാഗത്തെ റോഡിന് ചെലവായത്. ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് അല്‍ ശിബ വരെ 247 കിലോമീറ്റര്‍ റോഡും ഇവിടെനിന്ന് ഹറദ് ബത്താ റോഡ് വരെയുള്ള 319 കിലോമീറ്ററുമാണ് സൗദി അറേബ്യയിലൂടെ കടന്നുപോകുന്നത്. ഇവിടെനിന്ന് അല്‍ ഖര്‍ജ് വഴി റിയാദിലേക്ക് പോകാം. ഒമാന്‍െറ ഭാഗത്തെ റോഡ് നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ, സൗദിയിലെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. നിര്‍മാണരംഗത്തെ വെല്ലുവിളികളായിരുന്നു പ്രധാനകാരണം. ആറുലക്ഷത്തിലധികം സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള റുബുഉല്‍ ഖാലിയിലൂടെയുള്ള നിര്‍മാണം വെല്ലുവിളി നിറഞ്ഞതായിരുന്നു. മണല്‍ക്കൂനകള്‍ വാരിമാറ്റിയായിരുന്നു റോഡ് നിര്‍മാണം. മണല്‍ക്കൂനകള്‍ക്കിടയില്‍ പാലങ്ങളും മറ്റും നിര്‍മിച്ചിട്ടുണ്ട്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരില്‍ ഒന്നായ അല്‍ റോസാന്‍ അറിയിച്ചു. മണ്ണുമാന്തി, മോട്ടോര്‍ ഗ്രേഡറുകള്‍ തുടങ്ങി 95ഓളം വാഹനങ്ങളും നിര്‍മാണ ഉപകരണങ്ങളുമാണ് ഉപയോഗിച്ചത്. റോഡ് സൗദി-ഒമാന്‍ വാണിജ്യരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ബുസൈദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം വര്‍ധിക്കുന്നതിനിനൊപ്പം നിക്ഷേപസാധ്യതകളും വര്‍ധിക്കും. രണ്ട് രാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയ റോഡ് ഉണര്‍വാകുമെന്ന് അംബാസഡര്‍ പറഞ്ഞു. ഹജ്ജ്, ഉംറ യാത്രികര്‍ക്കും പുതിയ റോഡ് ഉപകാരപ്രദമാകും. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഹജ്ജ്, ഉംറ തീര്‍ഥാടകരാണ് ഒമാനില്‍നിന്ന് സൗദിയിലേക്ക് പോകുന്നത്. കന്നുകാലികളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വ്യാപാരം സൗദിക്കും ഒമാനും നേട്ടമാകും. ജി.സി.സി ചാര്‍ട്ടര്‍ പ്രകാരമുള്ള കുറഞ്ഞ നികുതിയും ഉഭയകക്ഷി വാണിജ്യത്തില്‍ ഉണര്‍വാകും. ഒമാന്‍ ഭാഗത്ത് നിര്‍ദിഷ്ട ജി.സി.സി റെയില്‍പാതക്ക് സമീപത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്. സൊഹാര്‍ തുറമുഖത്ത് എത്തുന്ന സാധനങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതിന് സൊഹാറില്‍നിന്ന് ഹൈവേയുമായി ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കാനും പദ്ധതിയുണ്ട്. നിലവില്‍ യു.എ.ഇ വഴിയാണ് ഇവിടെയത്തെുന്ന സാധനങ്ങള്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നത്. സൗദിയില്‍നിന്ന് യമനിലേക്കും ഇറാനിലേക്കുമുള്ള ചരക്കുനീക്കത്തിനും പുതിയ ഹൈവേ വഴിയൊരുക്കും. |
അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫോറന്‍സിക് ഫലം Posted: 08 Oct 2015 08:24 PM PDT Image: ![]() ദാദ്രി: യു.പിയിലെ ദാദ്രിയില്‍ സായുധ സംഘം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. അഖ് ലാഖിനെ കൊലപ്പെടുത്തിയ സെപ്റ്റംബര്‍ 28ന് രാത്രി ബിസാദയിലെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇറച്ചിയാണ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്. പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥിരീകരണത്തിനായി മഥുരയിലെ ഫോറന്‍സിക് ലാബിലേക്കും ഇറച്ചിയുടെ സാംപ്ള്‍ പൊലീസ് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞതായി യു.പിയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അഖ് ലാഖിന്‍െറ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പശുയിറച്ചി പിടിച്ചെടുത്തെന്ന അക്രമിസംഘത്തിന്‍െറ വാദമാണ് പൊളിഞ്ഞത്. ഗ്രാമത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് വിഭാഗം ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. |
സേനാ ഭടന്‍മാരുടെ പോരാട്ട വീര്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി Posted: 08 Oct 2015 08:22 PM PDT Image: ![]() Subtitle: യമന്‍ ദൗത്യം മനാമ: യമനിലെ ദൗത്യത്തിനുശേഷം മടങ്ങിയ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്)യുടെ ‘ഡ്യൂട്ടി ഫോഴ്സ് വണ്ണി’ലെ ഭടന്‍മാരുടെ പോരാട്ടവീര്യത്തെയും ത്യാഗത്തെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. റോയല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, റോയല്‍ ഗാര്‍ഡ് സ്പെഷല്‍ ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് ‘ഡ്യൂട്ടി ഫോഴ്സ് വണ്‍’ ദൗത്യം പൂര്‍ത്തിയാക്കിയത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും യമന്‍ ദേശീയ സൈന്യവുമായി ചേര്‍ന്ന് യമന്‍ നഗരങ്ങളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ബഹ്റൈന്‍ സേനയുടെ നടപടി, രാജ്യം എന്നും നീതിയുക്തമായ ഭരണകൂടങ്ങള്‍ക്കൊപ്പമാണ് എന്നതിന്‍െറ തെളിവാണ്. യമന്‍ ഭരണകൂടത്തിനെ പിന്തുണക്കാനായി അറബ് സൈനിക സഖ്യം നടത്തുന്ന പോരാട്ടങ്ങളില്‍ ബഹ്റൈന്‍ എപ്പോഴും ഉണ്ടാകും എന്നതിന്‍െറ തെളിവുകൂടിയാണ് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. യമനില്‍ സേവനം ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇവരുടെ നാമം ആധുനിക ബഹ്റൈന്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍െറ അടയാളമായി ഈ സൈനികര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരായ ഗൂഢാലോചനകളെ തകര്‍ക്കാന്‍ ജാഗ്രത പാലിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം യമന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെയും നാം എന്നും ആദരപൂര്‍വം സ്മരിക്കുമെന്നും രാജ്യത്തെ ജനങ്ങളുടെയും നേതൃത്വത്തിന്‍െറയും മനസില്‍ അവര്‍ നിറഞ്ഞുനില്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാഖിര്‍ വ്യോമസേനകേന്ദ്രത്തില്‍ യമന്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ സംഘത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. ചടങ്ങില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു. മടങ്ങിയത്തെിയവര്‍ക്ക് പകരം ബി.ഡി.എഫിന്‍െറ പുതിയ സംഘം യമനിലേക്ക് തിരിക്കും. |
മാട്ടിറച്ചി നിരോധത്തിന് വേണ്ടി വാദിക്കുന്ന സംഗീത് സോം മാട്ടിറച്ചി യൂണിറ്റിന്‍െറ ഡയറക്ടര്‍ Posted: 08 Oct 2015 08:20 PM PDT Image: ![]() ന്യൂഡല്‍ഹി: മാട്ടിറച്ചി നിരോധത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന ബി.ജെ.പിയുടെ തീപ്പൊരി പ്രാസംഗികന്‍ സംഗീത് സോം മാട്ടിറച്ചി സംസ്കരണ യൂണിറ്റിന്‍െറ ഡയറക്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അല്‍ ദുവ ഫുഡ് പ്രൊസസിങ് യൂണിറ്റിന്‍െറ ഡയറക്ടറായ സംഗീത് സോം, കമ്പനിക്കുവേണ്ടി ഭൂമി വാങ്ങിച്ചതിന്‍െറ രേഖകളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കമ്പനിയുടെ മറ്റു രണ്ടു ഡയറക്ടര്‍മാരായ മൊയ്നുദീന്‍ ഖുറൈശി, യോഗേഷ് റാവത്ത് എന്നിവരോടൊപ്പം സംഗീത് സോമിന്‍െറ പേരിലും 2009ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതായാണ് രേഖകള്‍ തെളിയിക്കുന്നത്. സ്ഥലം വാങ്ങിയത് സത്യമാണെങ്കിലും പിന്നീടത് അല്‍ ദുവ മാംസ സംസ്കരണ ഫാക്ടറിക്ക് വില്‍ക്കുകയായിരുന്നു എന്നാണ് സോമിന്‍െറ വാദം. ഭൂമി വാങ്ങി എന്നതുകൊണ്ട് മാംസ സംസ്കരണ ഫാക്ടറിയില്‍ പങ്കുണ്ടെന്ന് പറയുന്നത് ശരിയല്ല്ള. എന്നാല്‍, ഡയറക്ടറായി നിയമിച്ച വിവരം തനിക്കറിയില്ളെന്നും സോം മാധ്യമങ്ങളോട് പറഞ്ഞു. |
ബി.ജെ.പി സഖ്യം: എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ കോര്‍പറേഷനുകളില്‍ മാത്രം Posted: 08 Oct 2015 07:20 PM PDT Image: ![]() തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കുക കോര്‍പറേഷനുകളില്‍ മാത്രം. ആറ് കോര്‍പറേഷനുകളിലെയും പത്ത് ശതമാനത്തില്‍ താഴെ ഡിവിഷനുകളില്‍ മാത്രമേ യോഗം സ്ഥാനാര്‍ഥികള്‍ ഉണ്ടാവൂയെന്നാണ് സൂചന. ത്രിതല പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ ഉണ്ടാവാനിടയില്ല. വെള്ളിയാഴ്ച ആലുവയില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയാവും. ഓരോ കോര്‍പറേഷനിലും എസ്.എന്‍.ഡി.പിക്ക് ശക്തിയുണ്ടെന്ന് വിലയിരുത്തുന്ന ഡിവിഷനുകളില്‍ അവര്‍ നിര്‍ദേശിക്കുന്നവരെ സ്വതന്ത്രരായി ബി.ജെ.പി പിന്തുണക്കും. ബാക്കിയിടങ്ങളില്‍ യോഗം ബി.ജെ.പിയെ പിന്തുണക്കാനാണ് ധാരണ. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ പ്രാദേശിക ബി.ജെ.പി നേതൃത്വവുമായി അവിടങ്ങളിലെ യോഗനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. കോര്‍പറേഷനുകളില്‍ ഏറെ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള പിന്‍ബലം യോഗത്തിനില്ലാത്തത് അലട്ടുന്നുണ്ട്. സ്ഥാനാര്‍ഥികളെ കുറഞ്ഞ ദിവസത്തിനകം പരിചയപ്പെടുത്തേണ്ടതുമുണ്ട്. ഹിന്ദു ഐക്യത്തിന്‍െറ പേരില്‍ രഥയാത്രയും പാര്‍ട്ടി രൂപവത്കരണവും മുന്നില്‍ കണ്ട് വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയസ്വപ്നങ്ങള്‍ കരുപ്പിടിപ്പിക്കുമ്പോഴാണ് ബലഹീനത പുറത്തുവരുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റ് പിന്നാക്ക സാമുദായിക സംഘടനകളുമായും എന്‍.ഡി.എയുടെ ഭാഗമായ കക്ഷികളുമായും ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. ടി.വി. ബാബു വിഭാഗം കെ.പി.എം.എസാണ് ഇതിലൊന്ന്. കോഴിക്കോട്ട് രൂപവത്കൃതമായ വണിക, വൈശ്യ, ചക്കാല, ചെട്ടിയാര്‍ തുടങ്ങിയ ചെറിയ പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയാണ് മറ്റൊന്ന്. ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പിന്തുണ നല്‍കും. സി.പി.എമ്മിന്‍െറ അടിസ്ഥാനവോട്ടായ ദലിത്, പിന്നാക്ക ജാതികളെ ആകര്‍ഷിക്കുന്ന നടപടികളുമായാണ് ബി.ജെ.പി തുടക്കം മുതലേ പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സ്വയം ശക്തിപ്പെടുക എന്നതിന് ഊന്നല്‍ നല്‍കുമ്പോള്‍ എസ്.എന്‍.ഡി.പി നേതൃത്വം പ്രകടിപ്പിക്കുന്ന മേധാവിത്വത്തിന് എതിരെ അണികള്‍ക്കിടയില്‍ അമര്‍ഷവുമുണ്ട്. അതേസമയം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. |
ഇന്‍ലന്‍ഡുകള്‍ കാണാമറയത്തേക്ക്; പ്രൗഢി മായാതെ പോസ്റ്റ് കാര്‍ഡുകള്‍ Posted: 08 Oct 2015 07:14 PM PDT Image: ![]() Subtitle: ഇന്ന് ലോക തപാല്‍ ദിനം, നാളെ ദേശീയ തപാല്‍ ദിനം ചെറുവത്തൂര്‍: ഭാരതത്തിലെവിടെയാണെങ്കിലും വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ ഒരുകാലത്ത് ജനം പ്രധാനമായും ആശ്രയിച്ചിരുന്ന ഇന്‍ലന്‍ഡുകള്‍ കാണാമറയത്തേക്ക്. സംസ്ഥാനത്തെ പോസ്റ്റ് ഓഫിസുകളില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇന്‍ലന്‍ഡുകള്‍ എത്തുന്നില്ല. പുതുതായി അച്ചടി നടക്കാത്തതാണത്രെ കാരണം. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഇന്‍ലന്‍ഡിനെ ആശ്രയിച്ചാണ് വിവരങ്ങള്‍ പങ്കുവെക്കുന്നത്. 2.50 രൂപയാണ് ഇന്‍ലന്‍ഡിന്‍െറ വില. മൊബൈലുകളുടെ വരവാണ് ഇന്‍ലന്‍ഡുകള്‍ക്ക് ചരമഗീതം കുറിച്ചത്. ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇനി അച്ചടി പഴയപോലെ നടക്കാനുമിടയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തങ്ങളുടെ പരസ്യങ്ങള്‍ പ്രിന്‍റ് ചെയ്യാനും ഇന്‍ലന്‍ഡിനെ ഉപയോഗപ്പെടുത്തിയിരുന്നു. പുതുതലമുറക്ക് പരിചയപ്പെടുത്താന്‍പോലും ഇന്‍ലന്‍ഡ് കിട്ടാനില്ളെന്നതാണ് ഈ വര്‍ഷത്തെ തപാല്‍ ദിനത്തിന്‍െറ പ്രത്യേകത. എന്നാല്‍, 50 പൈസ വിലയുള്ള പോസ്റ്റ് കാര്‍ഡുകള്‍ ഇപ്പോഴും പഴയ പ്രൗഢി നിലനിര്‍ത്തുന്നു. ആവശ്യക്കാര്‍ കൂടിയതിനെ തുടര്‍ന്ന് മുഴുവന്‍ പോസ്റ്റ് ഓഫിസുകളിലും കാര്‍ഡുകള്‍ ധാരാളമായി എത്തുന്നുമുണ്ട്. 8.50 രൂപ വിലയുള്ള എയര്‍മെയില്‍ ഇപ്പോള്‍ പോസ്റ്റ് ഓഫിസുകളില്‍നിന്ന് അപ്രത്യക്ഷമായി. ഇത് അയക്കണമെങ്കില്‍ 25 രൂപയുടെ സ്റ്റാമ്പ് കൂടുതല്‍ പതിക്കണം. ഒരുകാലത്ത് വിദേശത്തുള്ളവരുടെ ഏക ആശ്രയമായിരുന്നു എയര്‍മെയില്‍. ഉടന്‍ എയര്‍മെയില്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തും. എന്നാല്‍, അഞ്ച് രൂപയുടെ പോസ്റ്റ് കവര്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നുമുണ്ട്. ബുക് പോസ്റ്റുകളാണ് പ്രധാനമായും പോസ്റ്റ് ഓഫിസുകള്‍ വഴി വിനിമയം നടക്കുന്ന ഒരു സംവിധാനം. പത്രം, മാസിക, വാരിക എന്നിവ വായനക്കാരെ ഒരുവര്‍ഷത്തേക്ക് ചേര്‍ക്കുകയും പോസ്റ്റ് ഓഫിസ് വഴി അയക്കുകയും ചെയ്യുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് പോസ്റ്റ് ഓഫിസുകളില്‍ ഇപ്പോഴത്തെുന്ന ബുക്പോസ്റ്റുകളുടെ എണ്ണം. കത്തുകള്‍ കുറയുന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൂടി പോസ്റ്റ് ഓഫിസ് വഴി വിതരണം ചെയ്യുന്ന സമ്പ്രദായമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ഇതിനനുസരിച്ച് വേതന വര്‍ധനവില്ല. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ ശൃംഖലയാണ് ഇന്ത്യയിലേത്. 1854 ഒക്ടോബര്‍ ഒന്നിന് നിലവില്‍വന്ന ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വിസിന് 1972 ആഗസ്റ്റ് 15ന് പിന്‍കോഡ് നിലവില്‍വന്നു. |
കശ്മീര്‍ അടക്കം എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് പാകിസ്താന്‍ Posted: 08 Oct 2015 07:06 PM PDT Image: ![]() ഇസ് ലാമാബാദ്: കശ്മീര്‍ അടക്കം എല്ലാ പ്രശ്നങ്ങളും ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പാക് വിദേശകാര്യ വക്താവ് ഖാസി ഖലീലുല്ല. എന്നാല്‍, ചര്‍ച്ചക്കു മുന്‍പെ വ്യവസ്ഥകള്‍വെക്കുന്നത് അംഗീകരിക്കില്ളെന്നും ഖലീലുല്ല വ്യക്തമാക്കി. പാകിസ്താനില്‍ ഭീകരവാദം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്കിനെകുറിച്ചുള്ള തെളിവുകള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറിയിട്ടുണ്ട്. ഭാവിയിലും ഇതു തുടരുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ബീഫ് വിവാദത്തെകുറിച്ച് ഖലീലുല്ല പ്രതികരിച്ചു. പശുക്കളെ കൊല്ലുന്നതിന്‍െറ പേരില്‍ ആക്രമിക്കുന്നത് മുസ് ലിം സമുദായങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കും. ബീഫ് കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. പശുക്കളെ കൊല്ലാതെ ഒരിക്കലും ഇറച്ചി കയറ്റി അയക്കാന്‍ കഴിയില്ളെന്നും പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. |
മസ്ജിദുല്‍ അഖ്സയും ഫലസ്തീനിലെ പുതിയ പ്രശ്നങ്ങളും Posted: 08 Oct 2015 06:53 PM PDT Image: ![]() ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ യു.എന്‍ പൊതുസഭാ വാര്‍ഷികത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഉച്ചകോടിക്കിടെ വൈകിക്കിട്ടിയ ആദരമെന്നോണം ഫലസ്തീന്‍ പതാക ഉയര്‍ന്നതിന്‍െറ ആഘോഷം ഒരാഴ്ച കൊണ്ട് അവസാനിച്ച മട്ടാണ്. ഫലസ്തീന്‍ പ്രശ്നത്തിന്‍െറയും മണ്ണിന്‍െറയും ഹൃദയമായി കണക്കാക്കുന്ന മസ്ജിദുല്‍ അഖ്സയെ ചൊല്ലി ദിവസങ്ങള്‍ക്കിടെ ഇരുവിഭാഗങ്ങളിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടതു മാത്രമല്ല പ്രശ്നം. രണ്ടു പതിറ്റാണ്ടുമുമ്പ് യാസിര്‍ അറഫാത്തും ഇസ്ഹാഖ് റാബീനും ഒപ്പുവെച്ച ഓസ്ലോ കരാര്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം പിച്ചിച്ചീന്തപ്പെട്ടുവെന്ന് ബോധ്യംവന്നവര്‍ വീണ്ടും തെരുവില്‍ പരിഹാരം തേടാന്‍ ഇറങ്ങിയത് മേഖലയെ ഒരിക്കല്‍കൂടി തീരാസംഘര്‍ഷങ്ങളിലേക്ക് തള്ളിയിടുകയാണ്. ലോക മുസ്ലിംകള്‍ കൂടുതല്‍ ആദരിക്കുന്ന മൂന്നാമത്തെ മസ്ജിദായ അല്‍അഖ്സക്കുമേല്‍ ജൂത തീവ്ര വലതുപക്ഷം അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, ജൂതമതനേതൃത്വം മുന്‍കൈയെടുത്ത് മസ്ജിദിലെ ആരാധന മുസ്ലിംകള്‍ക്കു മാത്രമായി നിജപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേലില്‍നിന്നും പുറത്തുനിന്നുമുള്ള മറ്റു വിഭാഗങ്ങള്‍ ഇവിടെ സന്ദര്‍ശനം മാത്രം നടത്തി മടങ്ങുന്നതാണ് പതിവുകാഴ്ച. വെസ്റ്റ്ബാങ്കില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ ലംഘിച്ച് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജൂത കുടിയേറ്റകേന്ദ്രങ്ങളില്‍ പുതുതായി എത്തിയ തീവ്രവാദികളാണ് ഏറ്റവുമൊടുവിലെ സംഘര്‍ഷങ്ങള്‍ക്ക് യഥാര്‍ഥ കാരണക്കാര്‍. മസ്ജിദുല്‍ അഖ്സയില്‍ സന്ദര്‍ശനം മാത്രം പോരെന്നും ജൂത വിശുദ്ധഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന രണ്ടു ദേവാലയങ്ങളുടെ ഭാഗമായതിനാല്‍ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മസ്ജിദ് കോമ്പൗണ്ടില്‍ നിരന്തരം പ്രകടനവും ആക്രമണവും നടത്തിയത് വിശ്വാസികളെ പ്രകോപിപ്പിക്കുക സ്വാഭാവികം. ഇവര്‍ക്ക് പിന്തുണയുമായി ബിന്യമിന്‍ നെതന്യാഹു സര്‍ക്കാറിലെ ഹൗസിങ് മന്ത്രി യുറി ഏരിയല്‍, ഇസ്രായേല്‍ പാര്‍ലമെന്‍റ് അംഗം മോശെ ഫെയ്ഗ്ലിന്‍, മിറി റെഗേവ് എന്നിവര്‍കൂടി എത്തിയതോടെ മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അഞ്ച് ഫലസ്തീനികളും നാല് ഇസ്രായേലികളുമാണ് ദിവസങ്ങള്‍ക്കിടെ പകയുടെയും ശത്രുതയുടെയും ഇരകളായി വീണത്. ഇതില്‍ പകുതി പേര്‍ ജറൂസലം പഴയ പട്ടണത്തിലും അവശേഷിച്ചവര്‍ വെസ്റ്റ്ബാങ്കിലുമാണ്. നിരന്തരം വെറുപ്പ് പ്രസംഗിക്കുകയും മസ്ജിദുല്‍ അഖ്സ തകര്‍ത്ത് മൂന്നാം ജൂതദേവാലയം പണിയണമെന്ന് ആഹ്വാനംചെയ്തു നടക്കുകയും ചെയ്യുന്ന വലതുപക്ഷ നേതാവും അമേരിക്കന്‍ വംശജനുമായ യെഹൂദ ഗ്ളിക് ജറൂസലമില്‍ ഓരോ തവണയും വന്നുമടങ്ങുമ്പോള്‍ ഉണര്‍ത്തിവിട്ട ശത്രുതയുടെ തുടര്‍ച്ചയായിരുന്നു ദിവസങ്ങള്‍ക്കുമുമ്പ് ഇയാള്‍ക്കെതിരായ വെടിവെപ്പില്‍ കലാശിച്ചത്. ഒടുവില്‍ ഒരു പാര്‍ലമെന്‍റംഗവും അവിടെ പോകരുതെന്ന് ബിന്യമിന്‍ നെതന്യാഹു സഹപ്രവര്‍ത്തകര്‍ക്ക് തീട്ടൂരം നല്‍കിയിട്ടുണ്ടെങ്കിലും തീവ്ര വലതുപക്ഷത്തെ അംഗങ്ങള്‍ ഇത് എത്രകണ്ട് അംഗീകരിക്കുമെന്ന് കാത്തിരുന്ന് കാണണം. 1917 നവംബറില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബാല്‍ഫര്‍ പ്രഭു നടത്തിയ പ്രഖ്യാപനത്തോടെ ഒൗദ്യോഗികമായി നാന്ദികുറിച്ച കൊടിയവഞ്ചന ഒരു നൂറ്റാണ്ടിനരികെ നില്‍ക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് പ്രതീക്ഷ തീരെയില്ല. കഴിഞ്ഞ ദിവസം യു.എന്നില്‍ നടത്തിയ പ്രഭാഷണത്തില്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞതും അതാണ്. 22 വര്‍ഷം പൂര്‍ണമായി അംഗീകരിച്ച ഓസ്ലോ കരാര്‍ പാലിക്കാന്‍ ഇനിയും തന്‍െറ രാജ്യം കടപ്പെട്ടിട്ടില്ളെന്നായിരുന്നു പ്രഖ്യാപനം. ഓസ്ലോ കരാര്‍ തിരിച്ചുനല്‍കിയ ഭൂമിയിലൊക്കെയും പുതിയ കുടിയേറ്റത്തിന്‍െറ സമവാക്യങ്ങള്‍ എഴുന്നള്ളിക്കുകയാണ് ഇസ്രായേല്‍. വെസ്റ്റ്ബാങ്കില്‍ മാത്രം ഒന്നര പതിറ്റാണ്ടിനിടെ കുടിയേറ്റക്കാരുടെ ജനസംഖ്യ രണ്ടര ലക്ഷത്തില്‍നിന്ന് ഏഴര ലക്ഷമായാണ് വര്‍ധിച്ചത്. ജറൂസലമിലും സമാനമായി കുടിയൊഴിപ്പിക്കലിന്‍െറ ഭീകരത വര്‍ധിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മുസ്ലിം ശ്മശാനം പൊളിച്ചടുക്കി അതിനുമേല്‍ ഹോട്ടലുള്‍പ്പെടെ പണിതത് അടുത്തിടെയാണ്. തീവ്രവാദികളുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസവും നിരവധി മുസ്ലിം വീടുകളും ഇവിടെ ഇസ്രായേല്‍ സൈന്യം പൊളിച്ചടുക്കി. മസ്ജിദുല്‍ അഖ്സയിലും ജറൂസലമിലെ നാലു ഭാഗങ്ങളിലുമായി സുരക്ഷയുടെ പേരില്‍ ആയിരക്കണക്കിന് പൊലീസ്, സൈനികര്‍ തമ്പടിച്ചത് സാധാരണ ജീവിതം നരകതുല്യമാക്കിയതു വേറെ കാര്യം. പട്ടണത്തിനു മുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവുമായി സൈനിക ഹെലികോപ്ടറുകളും പറക്കുന്നുണ്ട്. ഇനിയൊരിക്കലും ഒന്നിക്കാനാകാത്ത വിധം ശത്രുതയുടെ തുരുത്തിലായ രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ രഞ്ജിപ്പിന്‍െറ വഴി എങ്ങനെ തുറന്നെടുക്കുമെന്ന വലിയ ആശങ്ക ആഗോള സമൂഹത്തെയും തുറിച്ചുനോക്കുന്നുണ്ട്. നിരന്തരം പ്രശ്്നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്ര വലതുപക്ഷത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പലപ്പോഴായി ഇസ്രായേല്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. മസ്ജിദുല്‍ അഖ്സ തകര്‍ക്കണമെന്ന് വാദിക്കുന്ന ടെമ്പ്ള്‍ മൗണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായമായി നല്‍കിയത് ഒരു ലക്ഷം ഡോളറാണ്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment