ബ്രസീല്‍ വിജയവഴിയില്‍; അര്‍ജന്‍റീനക്ക് സമനിലക്കുരുക്ക് Madhyamam News Feeds | ![]() |
- ബ്രസീല്‍ വിജയവഴിയില്‍; അര്‍ജന്‍റീനക്ക് സമനിലക്കുരുക്ക്
- നേതാജിയുടെ കുടുംബവുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
- വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍െറ ആജ്ഞാനുവര്‍ത്തിയാണെന്ന് പിണറായി വിജയന്‍
- ഹിന്ദുധ്രുവീകരണത്തിലൂടെ ആര്‍.എസ്.എസിന് കടന്നുവരാന്‍ അവസരമൊരുക്കുന്നു –കോടിയേരി
- തീരപ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം
- ഓണ്‍ലൈന്‍ മരുന്ന് വില്‍പന: ആശങ്ക ഒഴിയുന്നില്ല
- ബി.എസ്.എന്‍.എല്ലില്‍ മോഷണം പതിവ്; അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി
- പരപ്പനങ്ങാടി തീരത്ത് അജ്ഞാതരുടെ അക്രമം
- അങ്കണവാടി കെട്ടിടം ഒഴിപ്പിച്ചു; കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു
- ജില്ലയില്‍ ലീഗ് ഇടയുന്നു; പായിപ്പാട്ടും ചിറക്കടവിലും യു.ഡി.എഫ് വിട്ട് മത്സരിച്ചേക്കും
- തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി
- പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
- പ്രചാരണ ചൂടിലേക്ക് പാര്‍ട്ടികള്‍
- കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം; പണം തട്ടാന്‍ ഏജന്‍റുമാര്‍
- എ ഗ്രൂപ്പിനെ തുടച്ചുനീക്കി ഐ യുടെ പടയോട്ടം
- പാര്‍ലമെന്‍റ് മണ്ഡലം ജന.സെക്രട്ടറിക്ക് പഞ്ചായത്തു സീറ്റുപോലുമില്ല
- എല്‍.ഡി.എഫ് കുരുക്കഴിഞ്ഞില്ല
- പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ
- വിവിധ മേഖലകളില്‍ വിശാല സഹകരണത്തിന് സൗദിയും ഫ്രാന്‍സും
- പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് വീണ്ടും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്
- പൊതുഗതാഗത ദിനത്തില്‍ സമ്മാനമഴ
- ‘ആര്‍ട്ട് ബഹ്റൈന്‍’ കലാപ്രദര്‍ശനത്തിന് തുടക്കമായി
- മാര്‍ലോണ്‍ ജയിംസിന് ബുക്കര്‍ പുരസ്കാരം
- രണ്ടാം ഏകദിനം ഇന്ന്; സമ്മര്‍ദച്ചുഴിയില്‍ ഇന്ത്യ
- വിദ്യാര്‍ഥി പ്രതിഷേധം: ഫലസ്തീനില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങ് നിര്‍ത്തിവെച്ചു
ബ്രസീല്‍ വിജയവഴിയില്‍; അര്‍ജന്‍റീനക്ക് സമനിലക്കുരുക്ക് Posted: 14 Oct 2015 01:20 AM PDT Image: ![]() സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ മഞ്ഞപ്പട വിജയവഴിയില്‍ തിരികെയത്തെി. അതേസമയം പരഗ്വേ അര്‍ജന്‍റീനയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു കെട്ടി. ബുധനാഴ്ച ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ വെനിസ്വേലയെ 3^1നാണ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ വില്യനാണ് ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ വിജയമൊരുക്കിയത്. മത്സരം ആരംഭിച്ച് ഒന്നാം മിനിറ്റില്‍ തന്നെ വില്യന്‍ ബ്രസീലിനായി വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ അമ്പേ പരാജിതരായ മഞ്ഞപ്പട സ്റ്റാര്‍ട്ടിങ് ഗോള്‍ നേടിയത് ഗാലറിയെ ഇളക്കി മറിച്ചിരുന്നു. തുടര്‍ന്ന് 42ാം മിനിറ്റിലും വില്യന്‍ അവതരിച്ചു. 64ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സാന്‍േറാസ് വെനസ്വേലക്കായി മറുപടി ഗോള്‍ നേടി. എന്നാല്‍ പത്തു മിനിറ്റിനകം റിക്കാര്‍ഡോ ഒലിവേറിയ ബ്രസീലിന്‍െറ ലീഡുയര്‍ത്തി. സമീപകാലത്തെ ബ്രസീലിന്‍െറ കളികളില്‍ ആരാധകരെ സംതൃപ്തരാക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. ഈ മത്സരത്തോടെ സസ്പെന്‍ഷന്‍ പൂര്‍ത്തിയായ നെയ്മറിന് അടുത്ത മത്സരത്തില്‍ മഞ്ഞക്കുപ്പായത്തില്‍ തിരിച്ചത്തൊനാകും. എവേ മാച്ചില്‍ പരഗ്വേയെ വീഴ്ത്താന്‍ അര്‍ജന്‍റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവം അര്‍ജന്‍റീനയുടെ പ്രകടനത്തില്‍ ദൃശ്യമായിരുന്നു. കാര്‍ലോസ് ടെവസാണ് നീലപ്പടയുടെ മുന്നേറ്റത്തെ നയിച്ചിരുന്നത്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ ചിലിയോട് 2^0ത്തിനും അര്‍ജന്‍റീന എക്വഡോറിനോട് 2^0ത്തിനും തോറ്റിരുന്നു. മറ്റു മത്സരങ്ങളില്‍ എക്വഡോര്‍ ബൊളീവിയയെ രണ്ടു ഗോളുകള്‍ക്കും ഉറുഗ്വായ് കൊളംബിയയെ മൂന്ന് ഗോളുകള്‍ക്കും പെറുവിനെ 3^4ന് ചിലിയും പരാജയപ്പെടുത്തി.
|
നേതാജിയുടെ കുടുംബവുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും Posted: 14 Oct 2015 12:29 AM PDT Image: ![]() ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ തന്‍െറ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. നേതാജിയുടെ കുടുംബത്തെ സ്വീകരിക്കാന്‍ ലഭിക്കുന്ന അവസരം ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്ന് നരേന്ദ്ര മോദി ട്വറ്ററില്‍ കുറിച്ചു. നേതാജിയുടെ ദുരൂഹമായ തിരോധാനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്‍െറ പക്കലുള്ള ഫയലുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കെ നടക്കുന്ന ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.നേതാജിയുടെ കുടുംബാംഗങ്ങളെ ഒൗദ്യോഗിക വസതിയില്‍ സ്വീകരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താനെന്നത് കൂടുതല്‍ സന്തോഷത്തിന് വക നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഈയിടെ പരസ്യപ്പെടുത്തിയ 64 ഫയലുകള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്‍െറ പക്കലുള്ള ഫയലുകളും പരസ്യപ്പെടുത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, റഷ്യ, ജപ്പാന്‍, ചൈന, യു.കെ, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തെഴുതാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും നേതാജിയുടെ പേരമരുമകന്‍ ചന്ദ്രബോസ് വ്യക്തമാക്കി. നേതാജിയുടെ കുടുംബത്തിലെ 50 അംഗങ്ങളെ സ്വവസതിയില്‍ വെച്ച് സ്വീകരിക്കുമെന്ന് മന്‍ കീ ബാത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നേരത്തേ കൊല്‍ക്കൊത്തയില്‍ വെച്ച് മോദി നേതാജിയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍.
|
വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍െറ ആജ്ഞാനുവര്‍ത്തിയാണെന്ന് പിണറായി വിജയന്‍ Posted: 13 Oct 2015 11:16 PM PDT Image: ![]() കാസര്‍കോട്: ആര്‍.എസ്.എസിനെ ശാക്തീകരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി, ആര്‍.എസ്.എസിന്‍്റെ ആജ്ഞാനുവര്‍ത്തിയായി മാറിയെന്നും കാസര്‍കോട് പ്രസ് ക്ളബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയില്‍ പിണറായി പറഞ്ഞു. ആര്‍.എസ്.എസും വെള്ളാപ്പള്ളിയും തമ്മിലുള്ള ബന്ധത്തിന്‍െറ ആസൂത്രകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വെള്ളാപ്പള്ളിയും അദ്ദേഹം രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയും ആര്‍.എസ്.എസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസിന്‍െറയും എസ്.എന്‍.ഡി.പിയുടേയും ആശയങ്ങള്‍ വ്യത്യസ്തമാണെന്നും പിണറായി പറഞ്ഞു. ശാശ്വതീകാനന്ദ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും പിണറായി വ്യക്തമാക്കി. |
ഹിന്ദുധ്രുവീകരണത്തിലൂടെ ആര്‍.എസ്.എസിന് കടന്നുവരാന്‍ അവസരമൊരുക്കുന്നു –കോടിയേരി Posted: 13 Oct 2015 11:13 PM PDT തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയുമായി ചേര്‍ന്ന് ഹിന്ദുധ്രുവീകരണം സൃഷ്ടിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസിന് കടന്നുവരാനുള്ള തന്ത്രമാണ് നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് നഗരസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
തീരപ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം Posted: 13 Oct 2015 11:11 PM PDT കൊല്ലം: കോര്‍പറേഷനിലെ തീരപ്രദേശങ്ങളില്‍ ഹെപ്പറ്റെറ്റിസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്തം കണ്ടത്തെിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവര്‍. രോഗ വ്യാപനം തടയാനായി പ്രദേശത്ത് വാട്ടര്‍ അതോറിറ്റി ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്താനും കുടിവെള്ള സ്രോതസ്സുകള്‍ അണുമുക്തമാക്കാനും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ മലമൂത്ര വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണു ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു. |
ഓണ്‍ലൈന്‍ മരുന്ന് വില്‍പന: ആശങ്ക ഒഴിയുന്നില്ല Posted: 13 Oct 2015 11:04 PM PDT തൃശൂര്‍: ഫാര്‍മസി ചട്ടം ഭേദഗതിചെയ്ത് ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പന നിയമാനുസൃതമാക്കാനുള്ള കേന്ദ്ര നീക്കം ആരോഗ്യരംഗത്തെ തകിടം മറിക്കുമെന്ന് ആശങ്ക. |
ബി.എസ്.എന്‍.എല്ലില്‍ മോഷണം പതിവ്; അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി Posted: 13 Oct 2015 11:01 PM PDT ഷൊര്‍ണൂര്‍: ബി.എസ്.എന്‍.എല്‍ സ്ഥാപനങ്ങളില്‍നിന്ന് സാധന സാമഗ്രികള്‍ മോഷണം പോകുന്നത് പതിവായതോടെ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ഷൊര്‍ണൂര്‍ പൊലീസ് സാധനങ്ങള്‍ കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് മുമ്പ് ബി.എസ്.എന്‍.എല്ലിന്‍െറ സ്ഥാപനങ്ങളില്‍ എ.സി മെക്കാനിക് ആയിരുന്ന എടപ്പാള്‍ സ്വദേശി രതീഷിനെ അന്വേഷിച്ചു വരുന്നതായാണ് സൂചന. |
പരപ്പനങ്ങാടി തീരത്ത് അജ്ഞാതരുടെ അക്രമം Posted: 13 Oct 2015 10:57 PM PDT പരപ്പനങ്ങാടി: ഇരുളിന്‍െറ മറവില്‍ പരപ്പനങ്ങാടി കടലോരത്ത് രണ്ടിടത്ത് അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ചാപ്പപടിയിലെ മത്സ്യ കയറ്റുമതി കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട മത്സ്യവ്യാപാരി കുപ്പാച്ചന്‍ സദ്ദീഖിന്‍െറ മീന്‍ ലോറിയുടെ ഗ്ളാസ് എറിഞ്ഞുടച്ചു. ചാപ്പപടി മുറി തോടിനടുത്ത് 18 ലക്ഷം രൂപയുടെ പുതിയ മത്തെല്‍ വല ഭാഗികമായി കത്തിയ നിലയിലും കണ്ടത്തെി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. |
അങ്കണവാടി കെട്ടിടം ഒഴിപ്പിച്ചു; കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു Posted: 13 Oct 2015 10:53 PM PDT തിരുവല്ല: കോടതി ഉത്തരവിനെ തുടര്‍ന്ന് അങ്കണവാടി കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു. |
ജില്ലയില്‍ ലീഗ് ഇടയുന്നു; പായിപ്പാട്ടും ചിറക്കടവിലും യു.ഡി.എഫ് വിട്ട് മത്സരിച്ചേക്കും Posted: 13 Oct 2015 10:16 PM PDT കോട്ടയം: യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ നീതി കിട്ടിയില്ളെന്ന് ചൂണ്ടിക്കാട്ടി ജില്ലയില്‍ പലയിടത്തും മുന്നണി വിടാന്‍ ലീഗ് നീക്കം. ചിറക്കടവ് പഞ്ചായത്തില്‍ എല്‍.ഡി.എഫുമായി ധാരണയില്‍ മത്സരിക്കാന്‍ പ്രാദേശിക നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. |
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി Posted: 13 Oct 2015 10:12 PM PDT തൊടുപുഴ: നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. 35 വാര്‍ഡുകളില്‍ മൂന്ന് സീറ്റുകളില്‍ ഒഴികെ 32 സീറ്റിലും മത്സരാര്‍ഥികളെ പ്രഖ്യാപിച്ചു. അതേസമയം, യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീളുകയാണ്. |
പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും Posted: 13 Oct 2015 10:06 PM PDT കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക ബുധനാഴ്ച കൂടി സമര്‍പ്പിക്കാം. |
പ്രചാരണ ചൂടിലേക്ക് പാര്‍ട്ടികള്‍ Posted: 13 Oct 2015 10:01 PM PDT കണ്ണൂര്‍/തലശ്ശേരി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കുന്നതോടെ ഇനി പ്രചാരണച്ചൂടിന്‍െറ നാളുകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 62 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ഇന്നലെ മാത്രം 55 പത്രികകളാണ് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ മുമ്പാകെ സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിനമാണ് ബുധനാഴ്ച. വൈകീട്ടു മൂന്നുമണിവരെ പത്രിക സ്വീകരിക്കും. |
കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം; പണം തട്ടാന്‍ ഏജന്‍റുമാര്‍ Posted: 13 Oct 2015 09:53 PM PDT കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡില്‍ ജോലി ലഭ്യമാക്കാം എന്ന വാഗ്ദാനവുമായി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഏജന്‍റുമാരുടെ ശ്രമം പൊളിഞ്ഞു. |
എ ഗ്രൂപ്പിനെ തുടച്ചുനീക്കി ഐ യുടെ പടയോട്ടം Posted: 13 Oct 2015 09:50 PM PDT ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ 40 വാര്‍ഡുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ ഗ്രൂപ് വടംവലി മൂലം സ്ഥാനാര്‍ഥി ലിസ്റ്റ് അന്തിമമായില്ല. |
പാര്‍ലമെന്‍റ് മണ്ഡലം ജന.സെക്രട്ടറിക്ക് പഞ്ചായത്തു സീറ്റുപോലുമില്ല Posted: 13 Oct 2015 09:44 PM PDT കല്‍പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശശി പന്നിക്കുഴി ഒരു പ്രതീകമാണ്. ആദിവാസിക്കുടിലില്‍ ജനിച്ചുവളര്‍ന്ന് സ്വപ്രയത്നത്താല്‍ പാര്‍ട്ടിയുടെ മുന്‍നിരയിലത്തെിയ ഈ യുവാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പാര്‍ലമെന്‍റ് മണ്ഡലം ജന.സെക്രട്ടറിയാണ്. ഗോഡ്ഫാദര്‍മാരില്ലാതെ വളര്‍ന്ന ശശി, രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയ തെരഞ്ഞെടുപ്പുരീതികളിലൂടെ ബൂത്ത്, മണ്ഡലം, അംസംബ്ളി, ജില്ലാ തലങ്ങള്‍ പിന്നിട്ടാണ് പാര്‍ലമെന്‍റ് മണ്ഡലം തലത്തില്‍ നേതൃപദവിയിലത്തെിയത്. |
Posted: 13 Oct 2015 09:41 PM PDT കോഴിക്കോട്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെ എല്‍.ഡി.എഫില്‍ സീറ്റുവിഭജനം പൂര്‍ത്തിയായില്ല. ജില്ലാ പഞ്ചായത്തില്‍ ജനതാദള്‍-എസുമായുള്ള തര്‍ക്കമാണ് പ്രധാനമായും തുടരുന്നത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ ഓമശ്ശേരി മാറ്റി അഴിയൂര്‍ മണ്ഡലം ഐ.എന്‍.എല്ലിന് നല്‍കാന്‍ ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ ബുധനാഴ്ച അന്തിമ തീരുമാനമായാല്‍ മുബാസ് കല്ളേരി ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാകും. മടവൂരില്‍ സക്കരിയ്യ ചുഴലിക്കര എന്‍.എസ്.സി സ്ഥാനാര്‍ഥിയാകും. നാദാപുരം മണ്ഡലത്തില്‍ സി.കെ. ജലീല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. നരിക്കുനി, പയ്യോളി അങ്ങാടി, ഓമശ്ശേരി എന്നീ മണ്ഡലങ്ങളിലൊന്ന് ജനതാദളിനായി മാറ്റിവെച്ചിട്ടുണ്ട്. |
പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ Posted: 13 Oct 2015 09:21 PM PDT Image: ![]() കാസര്‍കോടിന്‍െറ രാഷ്ട്രീയ മനസ് എപ്പോഴും പ്രവചനാതീതമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം ബി.ജെ.പിക്കും വളക്കൂറുള്ള മണ്ണില്‍ അയല്‍ ജില്ലയായ കണ്ണൂരിനെ പോലെ മൃഗീയ ആധിപത്യം ഉറപ്പിക്കാനായിട്ടില്ല ഇപ്പോഴും ഇടതിന്. ഇടതുപക്ഷത്തിന്‍െറ ഉരുക്ക് കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം ഒരിക്കല്‍ മാത്രമാണ് യു.ഡി.എഫനൊപ്പം നിന്നത്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി. സിദ്ധീഖും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും പി. കരുണാകരന് ഭീഷണി ഉയര്‍ത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആശങ്ക ഉയര്‍ത്തി. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും ഇടതിനൊപ്പമാണ്. ദക്ഷിണ കാനറയില്‍പെട്ട കാസര്‍കോട് നഗരവും പരിസര പ്രദേശങ്ങളും മുസ്ലീം ലീഗും ബി.ജെ.പിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക എന്നീ ബ്ളോക്ക് പഞ്ചായത്തുകളും ഇടതുപക്ഷം വിജയിച്ചപ്പോള്‍ മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ എന്നീ ബ്ളോക്ക് പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പമാണ് നിന്നത്. നഗരസഭകളില്‍ കാസര്‍കോടും കാഞ്ഞങ്ങാടും യു.ഡി.എഫ് വിജയിച്ചപ്പോള്‍ നീലേശ്വരം എല്‍.ഡി.എഫിനൊപ്പമായിരുന്നു. യു.ഡി.എഫിന് ഭരണമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് 16ല്‍ ഒമ്പതും നേടി എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 38 പഞ്ചായത്തുകളില്‍ 15ല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണം. നേരത്തേ അഞ്ച് പഞ്ചായത്ത് ഭരണം ഉണ്ടായിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് മൂന്നായി. 20 പഞ്ചായത്തുകളില്‍ സ്വാധീനമുള്ള യു.ഡി.എഫില്‍ പലയിടത്തും മുന്നണിക്കുള്ളില്‍ പുകയുന്ന പടലപിണക്കങ്ങളിലാണ് എതിര്‍പക്ഷത്തിന്‍െറ നോട്ടം. ‘കോ^ലീ^ബി’ സംഖ്യത്തിന്‍െറ പേരില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും പഴികേള്‍ക്കുന്നുണ്ട് യു.ഡി.എഫ്. കേന്ദ്രത്തിലെ അധികാര നേട്ടത്തോടെ വര്‍ധിച്ച ആത്മവിശ്വാസവുമായി ബി.ജെ.പി ഈ സഖ്യം ജില്ലയിലാകമാനം വ്യാപിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്. ത്രിതല പഞ്ചായത്ത് ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പഞ്ചായത്താണ് പുത്തിഗെ. 2005^10 ഭരണകാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം ശക്തിദുര്‍ഗമായ പഞ്ചായത്തില്‍ പാര്‍ട്ടിയെ തറപറ്റിക്കുന്നതിന് കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും ചേര്‍ന്ന് കോ^ലീ^ബി സഖ്യമാണ് കുപ്രസിദ്ധിക്ക് കാരണം. പുല്ലൂര്‍^പെരിയ, അജാനൂര്‍, മീഞ്ച, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. അജാനൂര്‍ ഉള്‍പ്പെടെ പല യു.ഡി.എഫ് പഞ്ചായത്തുകളിലും മുസ്ലീംലീഗിനുള്ള ആധിപത്യം യു.ഡി.എഫിലെ മുന്നണി പ്രശ്നങ്ങള്‍ക്ക് കാരണമാണ്. അജാനൂരില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ വനിതാ സംവരണമുള്ള ചെയര്‍പേഴസണ്‍ സ്ഥാനം ഒറ്റ അംഗം മാത്രമുള്ള സോഷ്യലിസ്റ്റ് ജനതക്കായതും മുന്നണി തര്‍ക്കത്തിന്‍െറ ബാക്കിപത്രമാണ്. മുസ്ളീംലീഗിന് ഭൂരിപക്ഷമുള്ള കാഞ്ഞങ്ങാട്, പടന്ന തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ വിഭാഗീയതയും യു.ഡി.എഫിന് തലവേദനയാണ്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കവും രൂക്ഷമാണ്. കയ്യൂര്‍^ചീമേനി, പിലിക്കോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് എതിരാളികളില്ല. കയ്യൂര്‍^ചീമേനിയിലെ 16 വാര്‍ഡുകളില്‍ 10ലും എതിരാളികള്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പോലും നടക്കാറില്ല. ലീഗിന്‍െറ കുത്തകയായ കാസര്‍കോട് നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫില്‍ തൊഴുത്തില്‍കുത്ത് തുടങ്ങി. ഭരണത്തിന്‍െറ എല്ലാ തലത്തിലും ലീഗിനുള്ള സ്വാധീനവും കോണ്‍ഗ്രസുകാരില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇടത് മുന്നണിയില്‍ ബേഡകം എരിയ കമ്മിറ്റിയെ ചുറ്റിപ്പറ്റിയാണ് ആശങ്ക. പാര്‍ട്ടി ഗ്രാമമായ കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എമ്മില്‍ രൂപപ്പെട്ട വിഭാഗീയത സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്ക് തലവേദനയാണ്. കാറടുക്ക ബ്ളോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് എല്‍.ഡി.എഫാണ് ഭരിക്കുന്നത്. ഓരോന്ന് വീതം ബി.ജെ.പിക്കും യു.ഡി.എഫിനും. സി.പി.എം വിമതരുടെ ഭരണസമിതിയെന്നാണ് കുറ്റിക്കോല്‍ പഞ്ചായത്തിന്‍െറ അപരനാമം. ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ ന്യൂനപക്ഷ സംഘടനകളുടെയും എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകളുടെയും മറ്റും ഓരോ പാര്‍ട്ടിയുടെ വിജയത്തിലും നിര്‍ണായക സ്വാധീനം ചെലുത്തും. |
വിവിധ മേഖലകളില്‍ വിശാല സഹകരണത്തിന് സൗദിയും ഫ്രാന്‍സും Posted: 13 Oct 2015 09:02 PM PDT Image: ![]() റിയാദ്: വാണിജ്യ, ധനകാര്യ, സൈനിക, തൊഴില്‍ രംഗങ്ങളില്‍ വിശാലമായ സഹകരണത്തിന് തുടക്കം കുറിക്കുന്ന അനവധി കരാറുകള്‍ സൗദിയും ഫ്രാന്‍സും ഒപ്പിട്ടു. കഴിഞ്ഞ ദിവസം സൗദിയിലത്തെിയ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാസിന്‍െറ നേതൃത്വത്തിലുള്ള ഒൗദ്യോഗിക, വ്യാപാര സംഘമാണ് സൗദിയിലെ വിവിധ ഏജന്‍സികളുമായി ധാരണയിലത്തെിയത്. 1,100 കോടി ഡോളറിന്‍െറ കരാറുകളില്‍ തീരുമാനമായതായി മാനുവല്‍ വാസ് ഇന്നലെ ട്വീറ്റ് ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ തുടരുന്ന ഊഷ്മളമായ സഹകരണത്തിന്‍െറ തുടര്‍ച്ചയാണ് പുതിയ ധാരണകളെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിശദീകരിച്ചു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സൗദി പക്ഷത്ത് നിന്ന് ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കി. ഊര്‍ജ, ആരോഗ്യ, ഭക്ഷ്യ, സാറ്റലൈറ്റ്, പശ്ചാത്തല വികസന രംഗങ്ങളിലാണ് കൂടുതല്‍ കരാറുകളായതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ധാരണകളുടെ വിശദാംശങ്ങള്‍ അറിവായി വരുന്നതേയുള്ളു. സൗദിയുടെ വിസ്തൃതമായ തീരമേഖലയുടെ നിരീക്ഷണത്തിന് 30 പട്രോള്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള കരാറാണ് സൈനിക ധാരണകളില്‍ പ്രധാനം. സൗദി സഹായത്തോടെ ഈജിപ്ത് ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന രണ്ടു മിസ്ത്രല്‍ യുദ്ധക്കപ്പലുകളുടെ വിഷയത്തിലും തീരുമാനമായി. യുദ്ധക്കപ്പലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീടാണ് 950 ദശലക്ഷം യൂറോ ചെലവുള്ള ഇടപാട് ഫ്രാന്‍സുമായി മതിയെന്ന് തീരുമാനിച്ചത്. ഈ തുകയില്‍ നല്ല പങ്കും നല്‍കുന്നത് സൗദിയാണ്. സൗദിയിലത്തെുന്നതിന് മുമ്പ് ഈജിപ്ത് സന്ദര്‍ശിച്ച മാനുവല്‍ വാസ് ഇക്കാര്യത്തില്‍ കരാറുണ്ടാക്കിയിരുന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറത്തിനും ഫ്രഞ്ച് പ്രധാനമന്ത്രി റിയാദില്‍ തുടക്കം കുറിച്ചു. ടെലി കമ്യൂണിക്കേഷന്‍, നിരീക്ഷണ സാറ്റലൈറ്റ് എന്നിവയില്‍ വിപുലമായ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. മേഖലയുടെ സുരക്ഷക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. ഐ.എസിനെതിരെ തുടരുന്ന അന്താരാഷ്ട്ര സഖ്യസേനയുടെ സൈനിക നടപടിയില്‍ പങ്കാളികളാണ് ഇരുരാഷ്ട്രങ്ങളും. ഇടിയുന്ന എണ്ണ വിലയും സമ്പദ്ഘടനയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് വിഷയമായി. സാമ്പത്തിക ഉന്നമനത്തിലേക്ക് ഇരുരാഷ്ട്രങ്ങളും സഹകരിച്ച് മുന്നേറുമെന്ന് സൗദി-ഫ്രാന്‍സ് വാണിജ്യ ഫോറത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മാനുവല്‍ വാസ് പറഞ്ഞു. സുസ്ഥിര, ബദല്‍ ഊര്‍ജ മേഖകള്‍ കണ്ടെത്തേണ്ടതിന്‍െറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദവും പശ്ചിമേഷ്യയിലെ അസ്ഥിരതയും പ്രധാന വെല്ലുവിളികളാണ്. അതു തരണം ചെയ്യാന്‍ ഒരുമിച്ചു പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇരുരാഷ്ട്രങ്ങളിലെയും സ്ഥാപനങ്ങള്‍ക്ക് പരസ്പരം വ്യാപാരത്തിനും മറ്റുമുള്ള പ്രതിബന്ധങ്ങള്‍ പുതിയ ഫോറം നിലവില്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഡോ. തൗഫീഖ് അര്‍റബീഅ, സാമ്പത്തിക, ആസൂത്രണ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍റ് ഫാബിയസ്, പ്രതിരോധ മന്ത്രി ഴാങ് ലെ ദെറിയന്‍, തുറമുഖ, ഫിഷിങ് മന്ത്രി അലൈന്‍ വിദല്‍ എന്നിവരും ഫോറം സമ്മേളനത്തില്‍ പങ്കെടുത്തു. |
പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് വീണ്ടും പരിഗണനയിലെന്ന് റിപ്പോര്‍ട്ട് Posted: 13 Oct 2015 08:46 PM PDT Image: ![]() മസ്കത്ത്: എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ഒമാന്‍ കൂടുതല്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ നാട്ടില്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നുവെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. നേരത്തേ മജ്ലിസുശൂറ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ധനകാര്യമന്ത്രി തള്ളിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 35 ശതകോടി റിയാലാണ്. എണ്ണവില കുറഞ്ഞ് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ചെലവുകള്‍ വെട്ടിക്കുറച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മന്ത്രിസഭ പരിഗണിക്കുന്നത്. പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതിക്കുപുറമെ വാടക കരാറുകളുടെ നികുതി വര്‍ധന, വൈദ്യുതി നിരക്ക് വര്‍ധന, ഗതാഗത പിഴ നിരക്ക് വര്‍ധന, വാഹന രജിസ്ട്രേഷനും പുതുക്കുന്നതിനുമുള്ള ഫീസുകളുടെയും ഇന്‍ഷുറന്‍സ് ഫീസിന്‍െറയും വര്‍ധന തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒൗദ്യോഗിക യാത്രകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറക്കണം. സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ക്ക് പകരം സ്വദേശികള്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കാന്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ നടപ്പാക്കുക. സമ്പദ്ഘടനക്ക് നേരിട്ട് പ്രയോജനം ചെയ്യാത്ത സര്‍ക്കാര്‍ നേരിട്ട് ധനസഹായം ചെയ്യുന്ന പദ്ധതികള്‍ എന്നിവ എണ്ണവില തിരിച്ചുകയറുംവരെ നിര്‍ത്തിവെക്കുക എന്നീ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ് ഉള്ളതെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. ഇന്ധന സബ്സിഡിയില്‍ ക്രമേണ കുറവുവരുത്തുമെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ജനത്തെ നേരിട്ട് ബാധിക്കാതെ ക്രമേണയായിരിക്കും സബ്സിഡി കുറക്കല്‍. സബ്സിഡിയിനത്തില്‍ രാജ്യത്തിന് ഈ വര്‍ഷം 900 ദശലക്ഷം റിയാല്‍ ചെലവ് വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷം 840 ദശലക്ഷം റിയാലായിരുന്നു സബ്സിഡി ചെലവ്. ധനകാര്യ വകുപ്പിന്‍െറ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ 1.8 ശതകോടി റിയാലാണ് ബജറ്റ് കമ്മി. മൊത്തം കമ്മി 2.5 ശതകോടി റിയാല്‍ ആയിരിക്കുമെന്നും കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38.9 ശതമാനമാണ് ബജറ്റ് കമ്മിയിലെ വര്‍ധന. വരുമാന വര്‍ധനക്ക് സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ശൂറാ കൗണ്‍സില്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 200 ദശലക്ഷം റിയാലാണ് രാജ്യത്തിന് നികുതി വരുമാനമായി ലഭിച്ചത്. തൊട്ടുമുന്‍വര്‍ഷം ഇത് 172 ദശലക്ഷം റിയാലായിരുന്നു. നികുതി ശേഖരണത്തില്‍ 12.1 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. നികുതി വര്‍ധിപ്പിക്കുന്ന പക്ഷം ഈ വര്‍ഷം അധികവരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു ശൂറാ കൗണ്‍സില്‍ റിപ്പോര്‍ട്ട്. |
പൊതുഗതാഗത ദിനത്തില്‍ സമ്മാനമഴ Posted: 13 Oct 2015 08:32 PM PDT Image: ![]() ദുബൈ: നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി ആര്‍.ടി.എ നിരവധി സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. മെഗാ സമ്മാനമായി 100 ഗ്രാം സ്വര്‍ണം നല്‍കും. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. കൂടുതല്‍ യാത്ര ചെയ്യുന്നവരെ പോയന്‍റിനനുസരിച്ച് തരംതിരിച്ചാണ് സമ്മാന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവര്‍ഷം നടത്തിയ യാത്രകളാണ് സമ്മാനത്തിനായി പരിഗണിക്കുക. ഒരുയാത്രക്ക് 50 പോയന്‍റാണ്. നോല്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. 1000 പോയന്‍റും അതിലധികവും നേടുന്നവര്‍ക്ക് 100 ഗ്രാം സ്വര്‍ണ ബാര്‍ സമ്മാനമായി ലഭിക്കും. 750 പോയന്‍റും അതിലധികവും ലഭിക്കുന്നവര്‍ക്ക് മാക് കമ്പ്യൂട്ടറാണ് സമ്മാനം. 500 പോയന്‍റും അധികവും നേടുന്നവര്‍ക്ക് ആപ്പിള്‍ വാച്ച്. 350 പോയന്‍റിന് ഹെഡ്ഫോണും 250 പോയന്‍റിന് ഗോള്‍ഡ് നോല്‍ കാര്‍ഡുമാണ് സമ്മാനമായി ലഭിക്കുക. ഓരോ വിഭാഗത്തിലും 10 പേര്‍ക്ക് സമ്മാനം നല്‍കും. ഇതിന് പുറമെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ മെട്രോ സ്റ്റേഷനുകളില്‍ നടക്കുന്ന നറുക്കെടുപ്പ് വിജയികള്‍ക്ക് 50 ഗ്രാമിന്‍െറ രണ്ട് സ്വര്‍ണ ബാറുകളും സമ്മാനമായി നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് പ്രത്യേക മത്സരം നടത്തും. ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. വിജയിക്കുന്ന ടീമിന് 20,000 ദിര്‍ഹവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് 10,000 ദിര്‍ഹം, 7000 ദിര്‍ഹം എന്നിങ്ങനെയുമാണ് സമ്മാനം. വിജയികളെ നവംബര്‍ ഒന്നിന് ഡൗണ്‍ടൗണിലെ ബുര്‍ജ് ഐലന്‍റില്‍ നടക്കുന്ന പരിപാടിയില്‍ ആദരിക്കും. യാത്രക്കാര്‍ക്കായി ബുര്‍ജ് പ്ളാസയില്‍ വിവിധ കായിക പരിപാടികളും നടത്തും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്ന്, യൂനിയന്‍ മെട്രോ സ്റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയുണ്ടാകും. അല്‍ ഗുബൈബ സ്റ്റേഷനില്‍ രക്തദാന കാമ്പയിനും നടക്കും. രജിസ്റ്റര്‍ ചെയ്ത ഗോള്‍ഡ്, സില്‍വര്‍ നോല്‍ കാര്‍ഡ് ഉടമകള്‍ക്കും വ്യക്തിഗത ബ്ളൂ നോല്‍ കാര്‍ഡ് ഉടമകള്‍ക്കുമായിരിക്കും സമ്മാനങ്ങള്‍ക്ക് അര്‍ഹത. നവംബര്‍ ഒന്നിന് നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://rta.duplays.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നവംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും മത്സരങ്ങള്‍. പൊതുഗതാഗത വാഹനങ്ങളില്‍ ഒളിപ്പിച്ചുവെക്കുന്ന 30 കവറുകള്‍ കണ്ടെടുക്കാനുള്ള പുതുമയാര്‍ന്ന മത്സവും യാത്രക്കാര്‍ക്കായുണ്ടാകും. സെല്‍ഫി മത്സരമാണ് മറ്റൊന്ന്. പൊതുഗതാഗത വാഹനങ്ങളില്‍ സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. വിജയികളായ 10 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആകര്‍ഷ സമ്മാനങ്ങളുണ്ടാകും. ഗോപ്രോ കാമറകള്‍, ബീറ്റ്സ് ഹെഡ്ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് വീല്‍ എന്നിവയാണ് സമ്മാനം. മത്സരങ്ങളെക്കുറിച്ച വിശദവിവരങ്ങള്‍ ആര്‍.ടി.എയുടെ സാമൂഹിക മാധ്യമ പേജുകളില്‍ ലഭ്യമാകും. |
‘ആര്‍ട്ട് ബഹ്റൈന്‍’ കലാപ്രദര്‍ശനത്തിന് തുടക്കമായി Posted: 13 Oct 2015 08:22 PM PDT Image: ![]() മനാമ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ചിത്രകാരന്‍മാരും കലാസ്വാദകരും പങ്കെടുക്കുന്ന ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ക്ക് തുടക്കമായി. ഈ മാസം 16വരെ ‘ബഹ്റൈന്‍ ബെ’യില്‍ നടക്കുന്ന പ്രദര്‍ശനം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക ബിന്ദ് ഇബ്രാഹിം ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്. ഹമദ് രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. 18രാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലാപ്രദര്‍ശനവും കലാചര്‍ച്ചകളും കൊണ്ട് സജീവമാകുന്ന പരിപാടി അന്താരാഷ്ട്ര കലാഭൂപടത്തില്‍ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുമെന്നാണ് സംഘാടകള്‍ കരുതുന്നത്. ഇതില്‍ പ്രശസ്തരായ 200ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. സച്ച ജാഫ്രിയുടെ 48 ചിത്രങ്ങള്‍ ആദ്യമായി ഒരുമിച്ച് ഒരിടത്ത് പ്രദര്‍ശിപ്പിക്കുന്ന വേദിയായി ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ മാറി എന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യ, ഫ്രാന്‍സ്, ആസ്ട്രിയ, യു.കെ, യു.എ.ഇ, ഫലസ്തീന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഗാലറികളും പങ്കാളികളാകുന്നുണ്ട്. ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റിക്കു പുറമെ, ഇവിടെ നിന്നുള്ള ഗാലറികളായ അല്‍ റിവാഖ് ആര്‍ട് സ്പെയ്സ്, ഹെന്‍ഡ് ഗാലറി, ബുസാദ് ആര്‍ട്ട് ഗാലറി, ആര്‍ട്ട് ദിവാനോ, അമിന ഗാലറി എന്നിവരും പങ്കെടുക്കുന്നുണ്ട്. ചിത്രങ്ങള്‍ക്കു പുറമെ, പ്രദര്‍ശനത്തിലുള്ള ശില്‍പ, ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകളും ശ്രദ്ധേയമാണ്. കലാരംഗത്ത് മുതല്‍മുടക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന നിരവധി സെഷനുകള്‍ ഇതിന്‍െറ ഭാഗമാണ്. കാലത്ത് 11മണിമുതല്‍ വൈകീട്ട് ഏഴു മണിവരെയാണ് പ്രദര്‍ശന സമയം. |
മാര്‍ലോണ്‍ ജയിംസിന് ബുക്കര്‍ പുരസ്കാരം Posted: 13 Oct 2015 07:52 PM PDT Image: ![]() ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്. വിഖ്യാത സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്ങ്സ്' എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മാര്‍ലോണ്‍ ജയിംസിന്‍്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ട് (42.57 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. 1970 കളില്‍ ബോബ് മാര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ജമൈക്കന്‍ ജനതയേയും രാഷ്ര്ടീയത്തേയും ഏറെ സ്വാധീനിച്ച മര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് നോവലില്‍ ഇതള്‍വിരിയുന്നത്. 680 പേജുള്ള ഗ്രനഥം ആകസ്മികതകളും ഹിംസാത്മകതയും അഴിമതിയും മയക്കുമരുന്ന് വ്യാപാരവും എല്ലാം നിറഞ്ഞതാണ്. റെഗ്ഗെ സംഗീതത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടാണ് നോവലിന്‍്റെ ഭൂരിഭാഗവും താന്‍ എഴുതിയതെന്നും ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ല എന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മാര്‍ലോണ്‍ പറഞ്ഞു. അവസാന റൗണ്ടിലത്തെിയ പുസ്തകങ്ങളില്‍ ഏറ്റവും ആവേശമുണ്ടാക്കുന്ന കൃതിയാണിതെന്നായിരുന്നു ചീഫ് ജൂറി മൈക്കല്‍ വുഡ് അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ 'ദി ഇയര്‍ ഓഫ് ദ് റണ്‍എവെയ്സ്' എന്ന പുസ്തകത്തെയാണ് മാര്‍ലോണ്‍ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചത്. 34 വയസ്സുള്ള സഹോട്ട ജനിച്ചതും വളര്‍ന്നതുമെല്ലാം ബ്രിട്ടനിലെ ഡാബിഷെറിലാണ്. ഇദ്ദേഹത്തിന്‍െറ നോവലടക്കം ആറ് പുസ്തകങ്ങളാണ് പുരസ്കാരത്തിനായുള്ള അവസാന ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
|
രണ്ടാം ഏകദിനം ഇന്ന്; സമ്മര്‍ദച്ചുഴിയില്‍ ഇന്ത്യ Posted: 13 Oct 2015 07:30 PM PDT Image: ![]() ഇന്ദോര്‍: ജയത്തില്‍ കുറഞ്ഞതൊന്നും ഇനി ഇന്ത്യയുടെ മുറിവുകള്‍ക്ക് മരുന്നാകില്ല. ട്വന്‍റി20യില്‍ തുടങ്ങി ഏകദിനത്തില്‍വരെ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ ഏറ്റുവാങ്ങി മഹേന്ദ്ര സിങ് ധോണിയും തളര്‍ന്നിരിക്കുന്നു. കാണ്‍പുരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ കൈയകലെനിന്നാണ് ജയം വിട്ടകന്നുപോയതെന്ന സത്യം ഇന്ത്യന്‍വേദന കൂടുതല്‍ കഠിനമാക്കിയിരിക്കുകയാണ്; സമ്മര്‍ദവും. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിച്ചേതീരൂ. തിരിച്ചുവരാനുള്ള വലിയ അവസരം തുറന്നാണ് ഇന്ദോറിലെ ഹോല്‍കര്‍ സ്റ്റേഡിയം ഇന്ത്യയെ സ്വാഗതംചെയ്യുന്നത്. നാലു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ദോറിലേക്ക് അന്താരാഷ്ട്ര പോരാട്ടമത്തെുന്നത്. ഇവിടെ കളിച്ച മൂന്ന് ഏകദിനത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയെ ഈ പര്യടനത്തില്‍ ബുദ്ധിമുട്ടിച്ച ഒരേ ഒരു ഇന്ത്യന്‍ ബൗളറായ ആര്‍. അശ്വിന്‍െറ അഭാവമാണ് ധോണിയെ കുഴക്കുന്ന വലിയ വിടവ്. ഒന്നാം ഏകദിനത്തിനിടെ പേശിവലിവിനെ തുടര്‍ന്ന് അശ്വിന്‍ ടീമിന് പുറത്തായതോടെ ചിറകൊടിഞ്ഞ അവസ്ഥയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നു പറയാം. മികച്ച കളിക്കാരെയും അവര്‍ക്ക് വേണ്ട ശരിയായ പ്രചോദനവുമായി കളത്തിലിറങ്ങുക എന്നതാണ് ധോണി ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി. വിമര്‍ശം വിളിച്ചുവരുത്തുന്ന സ്വന്തം അടവുകള്‍ക്കും ക്യാപ്റ്റന് നീതീകരണം നല്‍കേണ്ടതുണ്ട്. എതിര്‍ബാറ്റിങ്ങിന് യഥേഷ്ടം റണ്‍സ് ദാനംചെയ്യുന്നത് തന്‍െറ ബൗളര്‍മാരാണോ അതോ അവരെ വേണ്ടവിധം ഉപയോഗിക്കുന്നതിലുണ്ടാകുന്ന പോരായ്മയാണോ എന്ന് സ്വയം പരീക്ഷണം നടത്താനുള്ള അവസരംകൂടിയാണ് ക്യാപ്റ്റന് ഈ മത്സരം. ഡത്തെ് ബൗളിങ്ങിലെ ‘ഭൂതം’ വീണ്ടും ഇന്ത്യന്‍ ബൗളര്‍മാരെ ഭരിക്കുന്നതിന് ഉദാഹരണമായിരുന്നു ഒന്നാം ഏകദിനത്തില്‍ അവസാന മൂന്ന് ഓവറുകളില്‍ ദക്ഷിണാഫ്രിക്ക വാരിയ 50ലധികം വരുന്ന റണ്‍സ്. |
വിദ്യാര്‍ഥി പ്രതിഷേധം: ഫലസ്തീനില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങ് നിര്‍ത്തിവെച്ചു Posted: 13 Oct 2015 07:30 PM PDT Image: ![]() Subtitle: നെഹ്റുവിന്‍െറ പേരിലുള്ള സ്കൂള്‍ ഉദ്ഘാടനം മാറ്റിവെച്ചു ജറൂസലം: ഇന്ത്യ^ഇസ്രായേല്‍ സൗഹൃദത്തിനെതിരെ ഫലസ്തീനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം അബൂദിസിലുള്ള അല്‍ ഖുദ്സ് സര്‍വകലാശാലയില്‍ ചടങ്ങിനെ ത്തിയ പ്രണബിനു മുന്നിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതോടെ ചടങ്ങ് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന്, അദ്ദേഹം ഇസ്രായേലിലേക്ക് പോയി. ‘ഇസ്രായേലിനെതിരെ പ്രസിഡന്‍റ് ശബ്ദമുയര്‍ത്തുക’, 'അധിനിവേശക്കാരോട് എന്തിനീ സൗഹൃദം’ തുടങ്ങിയ വാചകങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് സര്‍വകലാശാലയുടെ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. ചടങ്ങിന്‍െറ തുടക്കത്തില്‍ പ്രസിഡന്‍റിനെ ആദരിക്കുകയും ‘സമാധാനപോരാളി’ എന്ന ബഹുമതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേരിട്ട സീനിയര്‍ ബോയ്സ് സ്കൂള്‍ ഉദ്ഘാടനം ചെയ്യാനൊരുങ്ങവെയായിരുന്നു പ്രതിഷേധം. ഈ സമയം, ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല ഉള്‍പ്പെടെയുള്ള പ്രമുഖരും വേദിയിലുണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ, ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്‍റ് ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍, ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലും ജറൂസലമിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ, ഇസ്രായേലുമായി ഇന്ത്യ പ്രതിരോധ കരാറിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇസ്രായേലും ഫലസ്തീനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന വേളയിലാണ് പ്രകടനമെന്നത് ശ്രദ്ധേയമാണ്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment