രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് എന്‍.എസ്.എസ് Madhyamam News Feeds | ![]() |
- രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് എന്‍.എസ്.എസ്
- പ്രകൃതിക്ഷോഭ വിളനാശം: നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍; പ്രതീക്ഷയോടെ കര്‍ഷകര്‍
- നെല്ലുസംഭരണ തീരുമാനം ഉടന്‍ –മുഖ്യമന്ത്രി
- സംസ്ഥാനം ആരോഗ്യരംഗത്ത് മുന്നേറുന്നു –മന്ത്രി ബാബു
- ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം
- തെരുവുവിളക്ക് പ്രശ്നം: കരാറുകാരനും തകരാര്‍; മലപ്പുറത്തുകാര്‍ക്ക് ഇരുട്ടടി
- സ്ത്രീസുരക്ഷക്ക് മൊബൈല്‍ ഫോണില്‍ ‘പാനിക് ബട്ടണ്‍’
- തടവറയില്‍നിന്ന് അവര്‍ നക്ഷത്രങ്ങള്‍ക്കരികിലേക്ക്...
- അഖ് ലാക്കിന്‍െറ വീട് സന്ദര്‍ശിക്കാനത്തെിയ കെജ് രിവാളിനെ തടഞ്ഞു
- രാജിവെക്കണമെന്ന് സെപ് ബ്ലാറ്ററിനോട് സ്പോണ്‍സര്‍മാരും
- ആവേശപൂര്‍വം ഹാജിമാര്‍ ഹറം ജുമുഅയില്‍
- വര്‍ഗീയതയും നവ ഉദാരീകരണവും ഒന്നിച്ചെതിര്‍ക്കേണ്ടത് –പിണറായി
- ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു
- കൊച്ചിയില്‍ കടലിലേക്കൊഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു
- യു.എന്നില്‍ തമ്മിലടിക്കുന്ന അയല്‍രാജ്യങ്ങള്‍
- ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പുതുയുഗത്തിന്‍െറ നാന്ദി
- എസ്.എന്‍.ഡി.പി ബുദ്ധിജീവി സംഗമം അഞ്ചിന് ചേര്‍ത്തലയില്‍
- കല്‍ക്കരിപ്പാടം: സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിങ്
- ഈ മുസ്ലിം കുടുംബം നന്ദിപറയുന്നത് അയല്‍ക്കാരായ ഹിന്ദുക്കളോട്
- ദാദ്രി സംഭവം ആസൂത്രിതമെന്നു സൂചന; അക്രമം നയിച്ചത് പുറത്തുനിന്നെത്തിയവര്‍
- കാലാവസ്ഥാ വ്യതിയാനം: ഇന്ത്യ 2.5 ലക്ഷം കോടി ഡോളര്‍ ചെലവിടും
- വരവറിയിച്ച് വെള്ളാപ്പള്ളി, മനസ്സറിയിക്കാതെ ബി.ജെ.പി
- മഞ്ഞയില്‍ കളിച്ചാടാന്‍ മലയാള നാട്
- ധീരന്മാര്‍ക്കായി ഒരു പാലം
- റഷ്യ വ്യോമാക്രമണം തുടരുന്നു; നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് എന്‍.എസ്.എസ് Posted: 03 Oct 2015 12:11 AM PDT Image: ![]() കോട്ടയം: അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ളെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ജി.സുകുമാരന്‍ നായര്‍. വിശാല ഹിന്ദു ഐക്യത്തില്‍ പങ്കുചേരാന്‍ തയ്യാറല്ളെന്നും എന്‍.എസ്.എസ് വ്യക്തമാക്കി. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക എന്നിവയാണ് എന്‍.എസ്.എസ് നൂറ്റാണ്ടുകളായി ചെയ്തുവരുന്നത്. സമദൂരത്തിലൂടെയുള്ള സാമൂഹ്യനീതിയാണ് എന്‍.എസ്.എസ് ലക്ഷ്യമിടുന്നത്. വിശാലഹിന്ദു ഐക്യത്തിന് എന്‍.എസ്.എസ് തയാറല്ല. നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ പരാജയം അനുഭവപാഠമാണെന്നും അദ്ദേഹം പറഞ്ഞു.
|
പ്രകൃതിക്ഷോഭ വിളനാശം: നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍; പ്രതീക്ഷയോടെ കര്‍ഷകര്‍ Posted: 02 Oct 2015 11:30 PM PDT കേളകം: പ്രകൃതിക്ഷോഭം മൂലം നശിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച്, പ്രകൃതി ക്ഷോഭത്തില്‍ നശിക്കുന്ന വിളകള്‍ക്ക് ഹെക്ടറില്‍ നിശ്ചയിച്ചുള്ള ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമാവുകയും ചെയ്ത സാഹചര്യത്തിലാണ് വിളനാശത്തിനുള്ള നഷ്ടപരിഹാര തുകയില്‍ വന്‍വര്‍ധന വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. തെങ്ങ്, വാഴ, റബര്‍, കശുമാവ്, കമുക്, കൊക്കോ, കാപ്പി, കുരുമുളക്, ജാതി, ഗ്രാമ്പു, വെറ്റിലക്കൊടി, പുകയില കൃഷികള്‍ നശിച്ചാല്‍ നല്‍കുന്ന ധനസഹായത്തിലാണ് ഗണ്യമായ വര്‍ധന വരുത്തിയത്. |
നെല്ലുസംഭരണ തീരുമാനം ഉടന്‍ –മുഖ്യമന്ത്രി Posted: 02 Oct 2015 11:28 PM PDT ആലപ്പുഴ: നെല്ലുസംഭരണ നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൈനകരിയില്‍ പമ്പാനദിക്ക് കുറുകെ 25.85 കോടി ചെലവഴിച്ചുള്ള മുണ്ടക്കല്‍ പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംഭരണവില കിലോക്ക് രണ്ടുരൂപ കൂട്ടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 2.50 രൂപ വര്‍ധിപ്പിച്ചു. മില്ലുടമകള്‍ക്ക് സംഭരണത്തിനുള്ള ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് ചര്‍ച്ച അലസിയത്. മൂന്നിരട്ടി വര്‍ധനയാണ് അവര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന് ക്രമമായ വര്‍ധനയെ വരുത്താനാകൂ. അനൗദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ട്. തീരുമാനം ഉടന്‍ ഉണ്ടാകും. കുട്ടനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടും ജീവിതപ്രശ്നങ്ങളും നന്നായി അറിയാം. കാര്‍ഷിക അനുബന്ധ മേഖലയിലും വാര്‍ത്താവിനിമയ-ഗതാഗതരംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. കൈനകരിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ മുണ്ടക്കല്‍ പാലത്തിന് കഴിയും. വിശുദ്ധ ചാവറയച്ചന്‍െറ നാട്ടിലേക്കുള്ള പാലത്തിന്‍െറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ -മുഖ്യമന്ത്രി പറഞ്ഞു. |
സംസ്ഥാനം ആരോഗ്യരംഗത്ത് മുന്നേറുന്നു –മന്ത്രി ബാബു Posted: 02 Oct 2015 11:18 PM PDT കൊച്ചി: ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞെന്ന് എക്സൈസ് മന്ത്രി കെ. ബാബു. |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം Posted: 02 Oct 2015 11:00 PM PDT Image: ![]() ചെന്നൈ: അടുത്ത രണ്ടുമാസത്തിലധികം കാലം ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഐ.എസ്.എല്ലിന്‍െറ രണ്ടാം എഡിഷനാണ് ഇന്ന് ചെന്നൈയില്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ അത് ലറ്റികോ ഡി കൊല്‍ക്കത്തയും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ചെന്നൈയില്‍ എഫ്.സിയുമാണ് ചൈന്നെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ മാറ്റുരക്കുന്നത്. കേരളത്തിന്‍െറ സ്വന്തം ടീമായ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ മത്സരം ആറിന് കൊച്ചിയിലാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയാണ് ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്. അത്ലറ്റികോ ഡി കൊല്‍ക്കത്ത, കേരള ബ്ളാസ്റ്റേഴ്സ്, ചെന്നൈയിന്‍ എഫ്.സി, മുംബൈ സിറ്റി എഫ്.സി, എഫ്.സി പുണെ സിറ്റി, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ്, നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി എന്നീ പേരുകളിലായി ആദ്യ സീസണില്‍ ഇന്ത്യന്‍ ഫുട്ബാളിനെ പ്രകമ്പനംകൊള്ളിച്ച എട്ടു ക്ളബുകളും പുത്തന്‍ കൂട്ടിച്ചേര്‍ക്കലുകളും മൂര്‍ച്ചകൂട്ടിയ തന്ത്രങ്ങളുമായി കിരീടത്തിലേക്കുള്ള പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 31 രാജ്യങ്ങളില്‍ നിന്നായി 207 താരങ്ങളാണ് ഐ.എസ്.എല്ലി കളത്തിലിറങ്ങുന്നത്. ഇതില്‍ 120 പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യ കഴിഞ്ഞാല്‍ ബ്രസീലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരത്തിനിറങ്ങുന്നത്; 19 പേര്‍. സ്പെയിനില്‍നിന്ന് 16ഉം ഇംഗ്ളണ്ടില്‍നിന്ന് 10ഉം താരങ്ങളുണ്ട്. ഫ്രാന്‍സും പോര്‍ചുഗലും അര്‍ജന്‍റീനയും ഇറ്റലിയും തുടങ്ങി സാംബിയ വരെ ‘സംഭാവന’യുമായുണ്ട്. വന്‍ താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങാണ് ഇന്ന് വൈകീട്ട് ചെന്നൈയില്‍ നടക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രജനീകാന്ത്, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹമാന്‍, ഐശ്വര്യ റായി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെ ത്തും. |
തെരുവുവിളക്ക് പ്രശ്നം: കരാറുകാരനും തകരാര്‍; മലപ്പുറത്തുകാര്‍ക്ക് ഇരുട്ടടി Posted: 02 Oct 2015 10:57 PM PDT മലപ്പുറം: നഗരസഭയിലെ തീരാശാപമായ തെരുവുവിളക്ക് പ്രശ്നം പരിഹാരമാവാതെ തുടരുന്നു. ഇത് നന്നാക്കാന്‍ കരാര്‍ കൊടുത്ത് ഒരുവര്‍ഷമാവാറായിട്ടും അറ്റകുറ്റപ്പണി ചെയ്യേണ്ടവര്‍ പല വാര്‍ഡുകളിലേക്കും എത്തിനോക്കിയിട്ട് പോലുമില്ല. 11 വാര്‍ഡുകളില്‍ ഇനിയും വിളക്കുകള്‍ അറ്റകുറ്റപണി നടത്താനുണ്ട്. ഇവയുടെ എണ്ണമെടുത്താല്‍ 600 കടക്കും. കരാറുകാരന്‍െറ നിരുത്തരവാദ സമീപനമാണ് കാര്യങ്ങള്‍ ഇത്രത്തോളമത്തെിച്ചതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പോലും പറയുന്നു. |
സ്ത്രീസുരക്ഷക്ക് മൊബൈല്‍ ഫോണില്‍ ‘പാനിക് ബട്ടണ്‍’ Posted: 02 Oct 2015 10:47 PM PDT Image: ![]() ന്യൂഡല്‍ഹി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷക്ക് മൊബൈല്‍ ഫോണില്‍ ‘പാനിക് ബട്ടണ്‍’ ഉള്‍പ്പെടുത്തുന്നതിന്‍െറ സാധ്യത പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി. ഡല്‍ഹിയില്‍ സ്റ്റുഡന്‍റ് പാര്‍ലമെന്‍റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതുസംബന്ധിച്ച് മൊബൈല്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. അടിയന്തര ഘട്ടങ്ങളില്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ നേരത്തെ സെറ്റ് ചെയ്ത നമ്പറിലേക്ക് എസ്.എം.എസ് ആയി അപായസന്ദേശം നല്‍കാനും സംഭവസ്ഥലം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ കഴിയുകയും ചെയ്യുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. |
തടവറയില്‍നിന്ന് അവര്‍ നക്ഷത്രങ്ങള്‍ക്കരികിലേക്ക്... Posted: 02 Oct 2015 10:46 PM PDT കോഴിക്കോട്: സെല്ലുകളിലെ ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ നിലാവെളിച്ചം അരിച്ചിറങ്ങുമ്പോള്‍ അങ്ങകലെയുള്ള നക്ഷത്രക്കൂട്ടങ്ങളെ അവര്‍ സ്വപ്നംകണ്ടിരിക്കാം. പക്ഷേ, അവര്‍ കരുതിയിരിക്കില്ല, കിനാവുകണ്ട ആ നക്ഷത്രക്കൂട്ടങ്ങളെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അടുത്തറിയാനാകുമെന്ന്. ഗാന്ധിജയന്തി ദിനത്തിലെ രാത്രിയില്‍ ആകാശക്കാഴ്ചകളിലെ അദ്ഭുദങ്ങള്‍ ജില്ലാ ജയിലിലെ അന്തേവാസികളുടെ അരികിലേക്കത്തെുകയായിരുന്നു. ജയിലില്‍ നടന്ന വാനനീരിക്ഷണത്തില്‍ ദൂരദര്‍ശിനിയിലൂടെ നക്ഷത്രക്കൂട്ടങ്ങളെയും, ശനിയും അതിന്‍െറ വലയവുമെല്ലാം അവര്‍ കൗതുകത്തോടെ കണ്ടു. മേഖല ശാസ്ത്ര കേന്ദ്രത്തിലുള്ളവര്‍ നക്ഷത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. |
അഖ് ലാക്കിന്‍െറ വീട് സന്ദര്‍ശിക്കാനത്തെിയ കെജ് രിവാളിനെ തടഞ്ഞു Posted: 02 Oct 2015 10:20 PM PDT Image: ![]() ബസെറ: പശുവിന്‍െറ ഇറച്ചി കഴിച്ചെന്നാരോപിച്ച് സായുധ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയ അഖ്ലാക്കിന്‍െറ വീട് സന്ദര്‍ശിക്കാനത്തെിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ നാട്ടുകാര്‍ തടഞ്ഞു. എ.എ.പി നേതാവ് സഞ്ജയ് കുമാര്‍ വിശ്വാസും കെജ് രിവാളിനൊപ്പമുണ്ട്. ദാദ്രിയിലെ ബസെറയില്‍ വെച്ചാണ് കെജ്രിവാളിനെ നാട്ടുകാര്‍ തടഞ്ഞത്. സ്ത്രീകളടക്കമുള്ള ജനക്കൂട്ടമാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്. രാവിലെ മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞിരുന്നു. ഗ്രാമത്തിലേക്ക് ദിവസവും സന്ദര്‍ശകര്‍ വരുന്നത് തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും ഇനിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഗ്രാമത്തിലത്തൊന്‍ അനുവദിക്കില്ളെന്നും പറഞ്ഞാണ് ജനക്കൂട്ടം രംഗത്തത്തെിയത്. തിങ്കളാഴ്ച രാത്രിയാണ് പശുവിന്‍െറ ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ സായുധ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഖ് ലാഖിന്‍െറ 22 കാരനായ മകനെ ആക്രമിക്കുകയും മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇഖ് ലാഖിന്‍റെ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മൈക്കിലൂടെ വിളിച്ചു പറഞ്ഞാണ് ആക്രമണത്തിന് ആളെക്കൂട്ടിയത്. അതേസമയം, അരുംകൊലക്ക് വഴിവെച്ച ആഹ്വാനത്തിന് പ്രേരിപ്പിച്ചത് ഗ്രാമത്തിനു പുറത്തുനിന്നത്തെിയവരെന്നാണ് സൂചന. അനൗണ്‍സ്മെന്‍റ് തീരുമ്പോഴേക്കും അക്രമികള്‍ തങ്ങളുടെ വീടു വളഞ്ഞു കഴിഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ മകള്‍ സാജിദയും പറയുന്നു. നേരത്തേ സജ്ജരായി നിന്ന ആളുകളാണ് അക്രമത്തിനു തുടക്കമിട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. ജനക്കൂട്ടത്തെ നയിച്ചു എന്നു പറയുന്നവരെ കണ്ടെ ത്താന്‍ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് എസ്.എസ്.പി കിരണ്‍ പറഞ്ഞു.
|
രാജിവെക്കണമെന്ന് സെപ് ബ്ലാറ്ററിനോട് സ്പോണ്‍സര്‍മാരും Posted: 02 Oct 2015 10:19 PM PDT Image: ![]() ലണ്ടന്‍: കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ഫീഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഒഴിയാത്ത സെപ് ബ്ലാറ്ററിനെതിരെ സ്പോണ്‍സര്‍മാരും രംഗത്ത്. സെപ് ബ്ലാറ്റര്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നാണ് സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊക്ക കോള, മക്ഡൊണാള്‍ഡ്സ്, വീസ, ബഡ് വൈസര്‍ എന്നീ മുന്‍നിര കമ്പനികളാണ് എത്രയും പെട്ടെന്ന് സ്ഥാനമൊഴിയാന്‍ ബ്ലാറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ബാളിന്‍െറ നല്ല മുഖം തിരിച്ചുപിടിക്കാന്‍ സെപ് ബ്ലാറ്റര്‍ രാജിവെക്കണമെന്ന് കൊക്ക കോള പ്രസ്താവനയില്‍ പറഞ്ഞു. ബ്ലാറ്റര്‍ പടിയിറങ്ങിയാലെ സുസ്ഥിരവും വിശ്വാസയോഗ്യവുമായ പരിഷ്കാരം ഫിഫയില്‍ കൊണ്ടുവരാന്‍ സാധിക്കൂ. രാജി വൈകുന്തോറും ഫീഫയുടെ പ്രതിച്ഛായയും നഷ്ടപ്പെടുകയാണ്. സ്വതന്ത്രമായ സമീപനത്തിലൂടെ മാത്രമേ ഫീഫയില്‍ പരിഷ്കാരങ്ങള്‍ സാധ്യമാകൂ എന്നും കൊക്ക കോള പറഞ്ഞു. സാമ്പത്തിക സേവന കമ്പനിയായ വീസയും ആവശ്യപ്പെടുന്നത് ബ്ലാറ്ററിന്‍െറ എത്രയും പെട്ടെന്നുള്ള രാജിയാണ്. ബ്ലാറ്റര്‍ രാജിവെക്കുന്നതാണ് ഫുട്ബാളിന് നല്ലതെന്ന് മക്ഡൊണാള്‍ഡും പറഞ്ഞു. അഡിഡാസ്, ഗാസ്പ്രോം, ഹ്യൂണ്ടായി എന്നിവരാണ് ഫീഫയുടെ മറ്റ് സ്പോണ്‍സര്‍മാര്‍. ഇതില്‍ കൊക്ക കോളയും അഡിഡാസുമാണ് ഫീഫയുടെ ഏറ്റവും പഴക്കമുള്ള സ്പോണ്‍സര്‍മാര്‍. എന്നാല്‍ രാജിവെക്കുന്ന പ്രശ്നമി െല്ലന്ന് സെപ് ബ്ലാറ്റര്‍ അറിയിച്ചു. കൊക്ക കോളയടക്കമുള്ള കമ്പനികള്‍ ഏറെ പ്രധാനപ്പെട്ട സ്പോണ്‍സര്‍മാരാണെന്നും എന്നാല്‍ ഈ സമയത്ത് രാജിവെക്കുന്നത് ഫുട്ബാളിന് ഗുണം ചെയ്യില്ലെന്നുമാണ് ബ്ലാറ്ററുടെ നിലപാട്. തന്‍െറ അഭിഭാഷകന്‍ മുഖേനയാണ് ബ്ലാറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഒരു അന്താരാഷ്ട്ര കായിക സംഘടനയുടെ തലവന്‍ രാജിവെക്കണമെന്ന് സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്നത് ആദ്യത്തെ സംഭവമാണ്. സംഘടനക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രീതിയില്‍ സംപ്രേക്ഷണാവകാശം നല്‍കിയെന്ന ആരോപണത്തിന്‍മേലാണ് ബ്ലാറ്റര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നത്. യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിക്ക് പണം നല്‍കിയെന്നുള്ള ആരോപണവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ അഞ്ചാം തവണയും ഫീഫയുടെ അധ്യക്ഷനായി ബ്ളാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം ബ്ളാറ്ററുമായി അടുപ്പമുള്ള ഫീഫയുടെ ഏഴ് ഭാരവാഹികള്‍ അറസ്റ്റിലായതോടെ ബ്ളാറ്റര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു. |
ആവേശപൂര്‍വം ഹാജിമാര്‍ ഹറം ജുമുഅയില്‍ Posted: 02 Oct 2015 09:44 PM PDT Image: ![]() മക്ക: ഹജ്ജ് അനുഷ്ഠാനങ്ങളുടെ തിരക്കൊഴിഞ്ഞ ആദ്യവെള്ളിയാഴ്ച മക്കയില്‍ അവശേഷിച്ച തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറാമില്‍ ജുമുഅ നമസ്കാരത്തിന് കൂട്ടം കൂട്ടമായത്തെി. തീര്‍ഥാടനചടങ്ങുകളില്‍ പങ്കുകൊണ്ട ക്ഷീണമെല്ലാം മാറി പുതിയ പ്രസരിപ്പോടെയായിരുന്നു ഹാജിമാരുടെ വരവ്. അടുത്ത ദിനങ്ങളിലായി മക്ക വിടുന്ന ഹാജിമാര്‍ ആവേശപൂര്‍വമാണ് അവസാന ജുമുഅയില്‍ പങ്കുകൊള്ളാന്‍ മസ്ജിദുല്‍ ഹറാമിലത്തെിയത്. പ്രഭാതം മുതല്‍ തന്നെ വിടവാങ്ങല്‍ ത്വവാഫിനും ജുമുഅക്ക് മുന്‍കൂട്ടി ഹറമിനകത്ത് സ്ഥലം പിടിക്കാനുമായി ഹാജിമാരുടെ വരവ് തുടങ്ങിയിരുന്നു. ഹാജിമാരുടെ പ്രവാഹം മുന്‍ കൂട്ടി കണ്ട് ഇരുഹറം കാര്യാലയം മസ്ജിദുല്‍ ഹറാമില്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സംവിധാനങ്ങളൊരുക്കിയിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ ജുമുഅ യാത്രയും തിരിച്ചുപോക്കും പ്രയാസരഹിതമാക്കുവാനായി ഇന്ത്യന്‍ മിഷന്‍ സന്നദ്ധസംഘടനകളുടെ വളണ്ടിയര്‍സഹായം തേടി. ഹറം ഇമാം ഡോ. ശൈഖ് സുഊദ് ബിന്‍ ഇബ്രാഹീം അശ്ശുറൈം ജുമുഅക്ക് നേതൃത്വം നല്‍കി. |
വര്‍ഗീയതയും നവ ഉദാരീകരണവും ഒന്നിച്ചെതിര്‍ക്കേണ്ടത് –പിണറായി Posted: 02 Oct 2015 08:59 PM PDT Image: ![]() കുവൈത്ത് സിറ്റി: വര്‍ഗീയതയെയും നവ ഉദാരീകരണത്തെയും ഒന്നിച്ചെതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയതക്കൊപ്പം നവ ഉദാരീകരണവും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വര്‍ഗീയ അജണ്ടകളും കോര്‍പറേറ്റുകളും ഒന്നിച്ച് സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെ ദുരിതത്തിലാക്കുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ക്കൊപ്പം ഭിന്നിപ്പിലൂടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ആര്‍.എസ്.എസും മോദി സര്‍ക്കാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, തീര, മലയോര മേഖലകളിലെല്ലാം ജനങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം കര്‍ഷക ആത്മഹത്യയില്‍ 26 ശതമാനം വര്‍ധനയുണ്ടായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും റിലയന്‍സിനെ സഹായിക്കുന്നതിനായി ഇന്ധനവിലയില്‍ കാര്യമായ കുറവ് വരുത്താന്‍ തയാറായിട്ടില്ല. അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ പിന്‍മുറക്കാര്‍ തന്നെയാണ് ബി.ജെ.പിയെന്ന് ഒരു വര്‍ഷം പിന്നിട്ട ഭരണം തെളിയിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികളുടെയും അങ്കണവാടിയിലെ കുട്ടികളുടെയും ഉച്ചഭക്ഷണത്തിനുള്ള തുകയടക്കം വെട്ടിക്കുറച്ചിരിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം, റെയില്‍വേയിലെ സ്വകാര്യവത്കരണമടക്കം കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍. ജനങ്ങളില്‍നിന്നുയരുന്ന പ്രതിഷേധങ്ങളെ വര്‍ഗീയ വിഭജനത്തിലൂടെ ഇല്ലാതാക്കുകയെന്ന അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്‍െറ വിലയിരുത്തല്‍പോലും ആര്‍.എസ്.എസ് തലവന്‍ വിളിച്ചുകൂട്ടുന്ന യോഗത്തിലാണ് നടക്കുന്നത്. വര്‍ഗീയതയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നും അവരെ ശക്തമായി ചെറുത്ത് ഇല്ലാതാക്കുകയാണുവേണ്ടതെന്നാണ് ആര്‍.എസ്.എസ് നിര്‍ദേശം. വിദ്യാഭ്യാസ, സാംസ്കാരികമേഖലകളിലേക്കും ഫാഷിസം കടന്നുവരുകയാണ്. സ്വന്തം ചരിത്രം കാര്യമായി ഒന്നും പറയാനില്ലാത്തതിനാല്‍ ചരിത്രം തിരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അഡോള്‍ഫ് ഹിറ്റ്ലറില്‍നിന്ന് ആശയവും മുസോളിനിയില്‍നിന്ന് പ്രവര്‍ത്തനരീതിയും സ്വീകരിച്ച ആര്‍.എസ്.എസിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും പങ്കെടുത്ത ചരിത്രമില്ല. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുമ്പോള്‍ ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന് പറയുകയാണ് ആര്‍.എസ്.എസ് നേതാവ് ചെയ്തത്. കേരളരാഷ്ട്രീയം ഇപ്പോള്‍ അപകടാവസ്ഥയിലേക്ക് പോകുകയാണ്. ഏതുവിധേനയും ഭരണത്തുടര്‍ച്ചയുണ്ടാക്കാനുള്ള ഭരണപക്ഷത്തിന്‍െറയും അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെയും ശ്രമങ്ങള്‍ സംയോജിക്കുമ്പോഴുണ്ടാകുന്ന അപകടകരമായ അവസ്ഥയെ കുറിച്ച് ബോധവാന്മാരാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കല കുവൈത്ത് പ്രസിഡന്‍റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മനോജ് ഉദയപുരം, സത്താര്‍ കുന്നില്‍, ജോണ്‍ മാത്യു, ശുഭ ഷൈന്‍, എന്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. |
ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു Posted: 02 Oct 2015 08:51 PM PDT Image: ![]() മസ്കത്ത്: ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു. ഇബ്രിയില്‍നിന്ന് 27 കി.മീറ്റര്‍ ദൂരെ മുഖിനിയാത്തില്‍നിന്ന് ഹളര്‍മൗത്തിലേക്ക് പോകുന്ന റോഡില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച വാഹനങ്ങള്‍ കത്തിനശിച്ചതാണ് അപകടത്തിന്‍െറ തീവ്രത വര്‍ധിപ്പിച്ചത്. നാലുപേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ നവ ദമ്പതികളാണ്. ഇബ്രിയിലെ ഹെമാനിയ ഗ്രാമത്തില്‍ നിന്നുള്ള ഇവര്‍ മസ്കത്തില്‍ കുടുംബക്കാരുടെ അടുത്തേക്ക് പോവുകയായിരുന്നെന്ന് ആര്‍.ഒ.പി അധികൃതര്‍ പറഞ്ഞു. അമിതവേഗത്തില്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ ഇബ്രി ആശുപത്രിയിലും ഹളര്‍മൗത്ത് ആശുപത്രിയിലുമാണുള്ളത്. നിസാന്‍ പെട്രോളും ടൊയോട്ട കാറുമാണ് അപകടത്തില്‍പെട്ടത്. കത്തിക്കരിഞ്ഞ വാഹനത്തില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ടു വാഹനങ്ങളിലും ഉണ്ടായിരുന്ന മുഴുവന്‍പേരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് നിയമപരമായുള്ള ഇവിടത്തെ വേഗത. എന്നാല്‍, വാഹനങ്ങള്‍ പലപ്പോഴും അമിതവേഗത്തിലാണ് പോകാറുള്ളതെന്നും രണ്ടുവര്‍ഷം മുമ്പ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നുവെന്നും തദ്ദേശിയര്‍ പറയുന്നു. ഇബ്രിയില്‍നിന്ന് സിവില്‍ ഡിഫന്‍സ് വിഭാഗമത്തെിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒമാനില്‍ അമിതവേഗവും അശ്രദ്ധയും കാരണമുണ്ടാകുന്ന അപകടമരണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇബ്രിയിലെ അപകടം. ഡ്രൈവര്‍മാരുടെ ചെറിയൊരു അശ്രദ്ധ വന്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖാബൂറ, സഹം പൊലീസ് സ്റ്റേഷന്‍ പരിധികളിലും രണ്ട് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖാബൂറക്കടുത്ത് ബിദായയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ കൂട്ടയിടിയില്‍ ഏഴുപേര്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ മലയാളികള്‍ ഉണ്ടോയെന്നത് വ്യക്തമല്ല. ഒമ്പത് കാറുകളാണ് ഇവിടെ അപകടത്തില്‍പെട്ടത്. സഹത്തില്‍ വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടമുണ്ടായത്. മൂന്നു ട്രക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. |
കൊച്ചിയില്‍ കടലിലേക്കൊഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു Posted: 02 Oct 2015 08:50 PM PDT Image: ![]() കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു. ഫിഷിങ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകള്‍ കെട്ടിവലിച്ച് കരയിലേക്ക് അടുപ്പിച്ചത്. ആദ്യം വൈപ്പിനിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിക്കാത്തതിനാല്‍ ജങ്കാര്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ജങ്കാറിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫോര്‍ട്ടുകൊച്ചി^വൈപ്പിന്‍ ജങ്കാറാണ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ജങ്കാറില്‍ വാഹനങ്ങളും നിരവധി യാത്രക്കാരുമുണ്ടായിരുന്നു. പ്രൊപ്പല്ലറില്‍ പായല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്‍ തകരാറിലായതാണ് ജങ്കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് ഫിഷിങ് ബോട്ടുകള്‍ ഉപയോഗിച്ചാണ് ജങ്കാര്‍ കെട്ടിവലിച്ചത്. മഴയും നല്ല ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ ആറരയോടെ ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് തിരിച്ച് ജങ്കാറാണിത്. ആഗസ്റ്റ് 26ന് ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചിരുന്നു. |
യു.എന്നില്‍ തമ്മിലടിക്കുന്ന അയല്‍രാജ്യങ്ങള്‍ Posted: 02 Oct 2015 08:04 PM PDT Image: ![]() ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ലോകരാഷ്ട്രത്തലവന്മാരില്‍ പ്രമുഖര്‍ സംഗമിച്ച മുഹൂര്‍ത്തം നോക്കി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍പ്രശ്നം അവിടെ ശക്തിയായി ഉന്നയിച്ചപ്പോള്‍ യു.എന്‍ എന്ന രാഷ്ട്രാന്തരീയ വേദിയുടെ പ്രസക്തിയിലേക്കും പരാജയത്തിലേക്കുമുള്ള സൂചനകളാണ് അത് കൈമാറിയത്. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമയം തരപ്പെടുമ്പോഴൊക്കെ വിളിച്ചുപറയാനുള്ള ഒരു വേദിയായി പലപ്പോഴും യു.എന്‍ പ്രയോജനപ്പെടുത്തപ്പെടുമ്പോള്‍ പ്രശ്നപരിഹാരം അകന്നകന്നു മാറുന്ന സാഹചര്യങ്ങളെ നിസ്സംഗമായി നോക്കിനില്‍ക്കാനേ അതിനു സാധിക്കുന്നുള്ളൂ എന്ന ന്യൂനതയാണ് എടുത്തുകാട്ടപ്പെട്ടത്. യു.എന്നിന്‍െറ അത്രതന്നെ പ്രായമുള്ള കശ്മീര്‍ തര്‍ക്കം ഇന്നും ഒരു മേഖലയുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇക്കുറി ഇന്ത്യയും പാകിസ്താനും കശ്മീര്‍പ്രശ്നത്തില്‍ വാഗ്വാദങ്ങളിലേര്‍പ്പെട്ടത്. ഇതുകൊണ്ടൊന്നും കാര്യമായ ഒരു പ്രയോജനവും ഇല്ളെന്ന് മനസ്സിലാക്കാത്തവരല്ല പാക് ഭരണാധികാരികള്‍. 1971നുശേഷം യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കശ്മീര്‍ വിഷയം ചര്‍ച്ചചെയ്തിട്ടില്ല. ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ പ്രശ്നപരിഹാരമുണ്ടാവട്ടെ എന്നതാണത്രെ യു.എന്നിന്‍െറ സുചിന്തിത നിലപാട്. എന്നിട്ടും എന്തിന് യു.എന്‍ വേദികളിലേക്ക് കശ്മീരിനെ വലിച്ചിഴക്കുന്നുവെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; അത്തരമൊരു സമസ്യ ആരുടെ സൃഷ്ടിയാണോ അവരെയും നല്ല അയല്‍പക്കബന്ധം ഒരിക്കലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ശക്തികളെയും വ്യക്തികളെയും സന്തോഷിപ്പിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം ഇതല്ലാതെ മറ്റൊന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ക്ക് നന്നായറിയാം എന്നതുതന്നെ. ഹുര്‍റിയത്ത് നേതാവ് മീര്‍വാഇസ് ഉമര്‍ ഫാറൂഖും സയ്യിദ് അലീഷാ ഗീലാനിയുമൊക്കെ ശരീഫിന്‍െറ പ്രസ്താവനയെ യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടത് എന്ന് വിശേഷിപ്പിച്ചുകഴിഞ്ഞു. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ചെന്ന പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ശരീഫും ഒരേ ഹോട്ടലില്‍ താമസിച്ചിട്ടും മുഖാമുഖം കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കാന്‍ കൂട്ടാക്കാതെ ആംഗ്യംകൊണ്ട് കുശലം അവസാനിപ്പിച്ചതില്‍നിന്നുതന്നെ, അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഏത് വിതാനത്തിലാണ് നില്‍ക്കുന്നതെന്ന് വ്യക്തമാകുന്നു. റഷ്യയിലെ ഉഫയില്‍ ഇരുനേതാക്കളും കണ്ടുമുട്ടിയപ്പോള്‍ ലോകം കാണാനിടയായ സൗഹൃദം എത്ര പെട്ടെന്നാണ് അദൃശ്യമായത്? |
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പുതുയുഗത്തിന്‍െറ നാന്ദി Posted: 02 Oct 2015 08:02 PM PDT Image: ![]()
ഹര്‍ത്താലുകളുടെ നിയന്ത്രണം ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ നേരിട്ടോ അവര്‍ ഏര്‍പ്പെടുത്തുന്ന മറ്റു സംവിധാനങ്ങള്‍ വഴിയോ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാവുന്നതാണെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ചില നിയന്ത്രണങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്: 1. ഈ ആക്ട് നിലവില്‍വന്നാല്‍ നിയമ പ്രകാരം അനുവദനീയമായ രീതിയിലല്ലാതെ ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ സംഘടനക്കോ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനോ നടത്താനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല. 2. മാധ്യമങ്ങള്‍ മുഖേനയുള്ള മൂന്നു ദിവസത്തെ അറിയിപ്പ് കൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനോ ഹര്‍ത്താലിന് പ്രേരിപ്പിക്കാനോ പാടില്ല. 3. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന വിനാശത്തിനോ നാശനഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി നിശ്ചയിക്കപ്പെടുന്ന തുക ഈടായി നിക്ഷേപിക്കണം. 4. ബലംപ്രയോഗിച്ചോ ശാരീരികവും മാനസികവുമായി ഭീഷണിപ്പെടുത്തിയോ ഹര്‍ത്താലുകള്‍ നടത്താന്‍ പാടില്ല. 5. ബലംപ്രയോഗിച്ചോ, ബലംപ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ മറ്റൊരാളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയോ ഏതെങ്കിലും ആളുടെ വ്യാപാരത്തെയോ വ്യവസായത്തെയോ അതിന്‍െറ സഹായഘടകങ്ങളുടെയോ പ്രവര്‍ത്തനത്തെ രാവിലെ ആറുമണിക്ക് മുമ്പോ വൈകീട്ട് ആറുമണിക്കുശേഷമോ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാന്‍ പാടില്ല. 6. വിദ്യാഭ്യാസ സ്ഥാപനങ്ങളോ ധര്‍മസ്ഥാപനങ്ങളോ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയോ പ്രയോജനകരമായ സേവനങ്ങളെയോ തടസ്സപ്പെടുത്താനോ നിര്‍ത്തലാക്കാനോ പാടുള്ളതല്ല. 7. വ്യാപാരം, കച്ചവടം, സംരംഭം അല്ളെങ്കില്‍ യാത്രാവാഹനത്തെയോ സൗകര്യത്തെയോ തടസ്സപ്പെടുത്തുന്നതിനോ ബലമോ ഭീഷണിയോ അക്രമമോ ഉപയോഗിക്കാനോ, അവ പൂര്‍ണമായോ ഭാഗികമായോ അടക്കുന്നതിനോ, അവ നിര്‍ത്തലാക്കാനോ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണ്. 8. ഏതൊരു പൗരന്‍െറയും ജീവനോ സ്വാതന്ത്ര്യത്തിനോ സ്വത്തിനോ ഭീഷണിയും അപകടവും ആശങ്കയും വരുത്തിവെക്കുന്ന പ്രവൃത്തികളോ സര്‍ക്കാര്‍ വക വസ്തുവിന്‍െറ നാശത്തിന് കാരണമാകുന്ന പ്രവൃത്തികളോ പൊതുസമാധാനവും ക്രമസമാധാനവും അപകടപ്പെടുത്തുകയും ചെയ്യുകയോ പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളും കര്‍ശനമായി തടയും. ഹര്‍ത്താലുകള്‍ നിരോധിക്കുന്നത് ജനജീവിതത്തിന് ആവശ്യമായ വ്യാപാരത്തെയോ പ്രവര്‍ത്തനത്തെയോ ബാധിക്കുന്നതാണ് ഹര്‍ത്താലെങ്കില്‍ അത് മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയിട്ടുള്ളതാണെങ്കില്‍പോലും സര്‍ക്കാറിന് ഹര്‍ത്താല്‍ നിരോധിക്കാം. ആശുപത്രികള്‍, ഹെല്‍ത്ത് ക്ളിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണവും ആംബുലന്‍സുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം, ഇന്ധനവിതരണം, അതത് സമയത്ത് സര്‍ക്കാറിന് വിജ്ഞാപനം ചെയ്യാവുന്ന മറ്റു വ്യാപാരമോ പ്രവര്‍ത്തനമോ തുടങ്ങിയവയാണ് ജനജീവിതത്തിന് ആവശ്യമായ വ്യാപാരമോ പ്രവര്‍ത്തനമോ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വ്യക്തിയുടെയോ വ്യക്തികളുടെയോ നിയമപരമായ അവകാശങ്ങള്‍ ആരെങ്കിലും ബലം പ്രയോഗിച്ച് തടയുകയോ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ പൊലീസും മറ്റ് ക്രമസമാധാന അധികാര സ്ഥാനങ്ങളും പൗരന്മാരെ സഹായിക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. ആക്ടിന് വിരുദ്ധമായുള്ള ഹര്‍ത്താലുകള്‍ ഈ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനംചെയ്യുകയോ നടത്തുകയോ ചെയ്യുകയും കുറ്റം തെളിയുകയും ചെയ്താല്‍ ആറുമാസം വരെയുള്ള തടവോ അല്ളെങ്കില്‍ 10,000 രൂപവരെയുള്ള പിഴയോ, രണ്ടും കൂടിയോ ലഭിക്കാനുള്ള വ്യവസ്ഥകളും ആക്ടിലുണ്ട്. ഹര്‍ത്താല്‍ ആണെന്ന കാരണത്താല്‍ ഒരു വ്യക്തിയെ അയാളുടെ ജോലിക്ക് ഹാജരാകുന്നതില്‍നിന്ന് വിലക്കുകയോ ആശുപത്രിയോ ഹോട്ടലോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളോ സന്ദര്‍ശിക്കുന്നതില്‍നിന്ന് ബലമായി തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ ലഭിക്കുന്നതിനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഹര്‍ത്താല്‍ സമയത്ത് പൗരന്മാര്‍ക്ക് ആക്ടില്‍ വ്യവസ്ഥചെയ്യുന്ന സംരക്ഷണങ്ങള്‍ നല്‍കുന്നതില്‍ പൊലീസും മറ്റു ക്രമസമാധാന ഏജന്‍സികളും വീഴ്ച വരുത്തിയാലും ഉദ്യോഗസ്ഥര്‍ക്കുമേല്‍ കൃത്യവിലോപത്തിന് പിഴ ചുമത്താനും നിയമമുണ്ട്. ജാമ്യം അനുവദിക്കുന്നതിനുള്ള ഉപാധികള്‍ ഹര്‍ത്താലിനിടെ ഏതെങ്കിലും വ്യക്തി പൊതുമുതല്‍ നശിപ്പിക്കുന്ന കൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ കോടതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തിട്ടപ്പെടുത്തിയ മൂല്യത്തിന്‍െറ അടിസ്ഥാനത്തില്‍ കോടതി താല്‍ക്കാലികമായി നിര്‍ണയിക്കുന്ന വസ്തുവിന്‍െറ മൂല്യം കോടതിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അയാള്‍ക്ക് ജാമ്യം അനുവദിക്കുകയുള്ളൂ. ഹര്‍ത്താലുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ പ്രതി നിരപരാധിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ നിക്ഷേപിക്കപ്പെട്ട സംഖ്യ പ്രതിക്ക് തിരിച്ചുനല്‍കും. അപരാധിയെന്ന് ബോധ്യപ്പെട്ടാല്‍ നാശനഷ്ടത്തിന്‍െറ മൂല്യം കണക്കാക്കി നിക്ഷേപത്തുകയില്‍നിന്ന് അത് ഈടാക്കും. തൊഴിലെടുക്കാനും സഞ്ചരിക്കാനും വ്യാപാര വ്യവസായങ്ങള്‍ നടത്തിക്കൊണ്ടുപോകാനും മറ്റു സേവനങ്ങള്‍ ലഭ്യമാക്കാനും ജനങ്ങള്‍ക്ക് നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശത്തെ പൂര്‍ണമായി സംരക്ഷിക്കാനും നിലനിര്‍ത്താനുംവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ നിയമമാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ പൊതുജനാഭിപ്രായ രൂപവത്കരണത്തിനും ജനപ്രതിനിധികള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം സൃഷ്ടിച്ചതിനുശേഷം മാത്രമേ ഇത്തരത്തിലൊരു ബില്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ മുന്‍വിധികളോ പിടിവാശികളോ സര്‍ക്കാറിനില്ല. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിയോജിപ്പുകള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും മുഖംതിരിഞ്ഞ് നിന്നുകൊണ്ടാകില്ല സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണം നടപ്പില്‍ വരുത്തുക. |
എസ്.എന്‍.ഡി.പി ബുദ്ധിജീവി സംഗമം അഞ്ചിന് ചേര്‍ത്തലയില്‍ Posted: 02 Oct 2015 12:09 PM PDT Image: ![]() ആലപ്പുഴ: ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധത്തത്തെുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍െറ ശ്രമങ്ങള്‍ക്ക് താത്വിക അടിത്തറ ലക്ഷ്യമിട്ടുള്ള ബുദ്ധിജീവി സംഗമം ചേര്‍ത്തല അശ്വിനി റെസിഡന്‍സിയില്‍ അഞ്ചിന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നുവരെയായിരിക്കും വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചനടക്കുക. |
കല്‍ക്കരിപ്പാടം: സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് Posted: 02 Oct 2015 11:45 AM PDT Image: ![]() ന്യൂഡല്‍ഹി: ഒഡിഷയിലെ കല്‍ക്കരിപ്പാടം കുമരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് നല്‍കാന്‍ താന്‍ സമ്മര്‍ദം ചെലുത്തുകയോ അനാവശ്യ ധിറുതി കാണിക്കുകയോ ചെയ്തിട്ടില്ളെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യത്തില്‍ ബിര്‍ളക്ക് വാഗ്ദാനമൊന്നും നല്‍കിയിട്ടില്ളെന്നും അദ്ദേഹം സി.ബി.ഐക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. ഒഡിഷയിലെ തലാബിറ കല്‍ക്കരിപ്പാടം തങ്ങള്‍ക്ക് കൈമാറണമെന്ന ഹിന്‍ഡാല്‍കോയുടെ അപേക്ഷ സര്‍ക്കാര്‍ ആദ്യം തള്ളിയിരുന്നു. |
ഈ മുസ്ലിം കുടുംബം നന്ദിപറയുന്നത് അയല്‍ക്കാരായ ഹിന്ദുക്കളോട് Posted: 02 Oct 2015 11:45 AM PDT Image: ![]() Subtitle: നല്ലവരായ അയല്‍ക്കാര്‍ കാണിച്ച ധൈര്യമാണ് അക്രമാസക്തരായ ജനക്കൂട്ടത്തില്‍നിന്ന് ഇവരെ രക്ഷിച്ചത് ദാദ്രി (ഉത്തര്‍പ്രദേശ്): ബിസാരയിലെ ഒരു മുസ്ലിം കൂട്ടുകുടുംബത്തില്‍നിന്നുള്ള 70 പേര്‍ നന്ദിപറയുന്നത് അയല്‍ക്കാരായ ഹിന്ദുക്കളോടാണ്. അവരുടെ അവസരോചിത ഇടപെടലുണ്ടായിരുന്നില്ളെങ്കില്‍ തങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍കൂടി ഭയമാണെന്ന് ഇവര്‍ പറയുന്നു. |
ദാദ്രി സംഭവം ആസൂത്രിതമെന്നു സൂചന; അക്രമം നയിച്ചത് പുറത്തുനിന്നെത്തിയവര്‍ Posted: 02 Oct 2015 11:37 AM PDT Image: ![]() ന്യൂഡല്‍ഹി: ദാദ്രിയില്‍ അരുംകൊലക്ക് വഴിവെച്ച ആഹ്വാനത്തിന് പ്രേരിപ്പിച്ചത് ഗ്രാമത്തിനു പുറത്തുനിന്നത്തെിയവരെന്ന് സൂചന. ‘ദാദ്രി കൊല ആസൂത്രിത വര്‍ഗീയ അജണ്ടയുടെ ഭാഗം’
|
കാലാവസ്ഥാ വ്യതിയാനം: ഇന്ത്യ 2.5 ലക്ഷം കോടി ഡോളര്‍ ചെലവിടും Posted: 02 Oct 2015 11:33 AM PDT Image: ![]() Subtitle: കാര്‍ബണ്‍ പുറന്തള്ളലിന്‍െറ തോത് 35 ശതമാനം വരെ വെട്ടിക്കുറക്കും ന്യൂഡല്‍ഹി: സൗരോര്‍ജവും കാറ്റും ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനവും വനവത്കരണവും വര്‍ധിപ്പിച്ച് 15 വര്‍ഷത്തിനകം കാര്‍ബണ്‍ പുറന്തള്ളലിന്‍െറ തോത് 35 ശതമാനം വരെ വെട്ടിക്കുറക്കുമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 15 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കുമെന്നും ഇതിന് 2.5 ലക്ഷം കോടി ഡോളര്‍ ചെലവ് വരുന്ന കര്‍മപരിപാടി നടപ്പാക്കുമെന്നും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ അമേരിക്കക്കും ചൈനക്കും പിറകെ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഉറപ്പുനല്‍കി. 2005ല്‍ രാജ്യം പുറന്തള്ളിയ കാര്‍ബണ്‍ അളവില്‍ 2030ഓടെ 33 മുതല്‍ 35 വരെ ശതമാനം കുറവുവരുത്തുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഇതിന് പാരമ്പര്യേതര ഊര്‍ജോല്‍പാദനം 40 ശതമാനമായി വര്‍ധിപ്പിക്കും. രാജ്യത്തിന്‍െറ വനകവചം വിപുലമാക്കും. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലേക്ക് ചുരുങ്ങിയ ചെലവില്‍ രാജ്യത്തെ മാറ്റാനും വനവത്കരണം വര്‍ധിപ്പിക്കാനും ഹരിത കാലാവസ്ഥാ ഫണ്ട് അടക്കമുള്ള അന്തര്‍ദേശീയ സാമ്പത്തിക സഹായം നല്‍കണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവെച്ചു. വ്യതിയാനം ലഘൂകരിച്ച് കാലാവസ്ഥയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള വിഭവസമാഹരണത്തിന് ആഭ്യന്തര^ വൈദേശിക ഫണ്ട് കണ്ടത്തെും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഹിമാലയ, തീര ഭൂപ്രദേശങ്ങളടക്കമുള്ള മേഖലകളില്‍ കാലാവസ്ഥക്കിണങ്ങിയ വികസന പരിപാടികള്‍ നടപ്പാക്കും. ഡിസംബറില്‍ പാരിസില്‍ നടക്കുന്ന ഐക്യരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഓരോ രാജ്യവും നടപടി (ഐ.എന്‍.ഡി.സി) പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇന്ത്യ പ്രഖ്യാപിത ലക്ഷ്യം ഐക്യരാഷ്ട്ര സഭക്ക് കൈമാറിയത്. 80 ശതമാനം രാജ്യങ്ങളും തങ്ങളുടെ ലക്ഷ്യം കുറിച്ചിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയാറാക്കിയ 38 പേജുള്ള രേഖ വ്യാഴാഴ്ചയാണ് ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ ഐക്യരാഷ്ട്രസഭാ വേദിയായ യു.എന്‍.എഫ്.സി.സിക്ക് സമര്‍പ്പിച്ചത്. |
വരവറിയിച്ച് വെള്ളാപ്പള്ളി, മനസ്സറിയിക്കാതെ ബി.ജെ.പി Posted: 02 Oct 2015 11:29 AM PDT തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും കണ്ട് വിജയഭേരിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തലസ്ഥാനത്തത്തെിയപ്പോള്‍ മനസ്സറിയിക്കാതെ ബി.ജെ.പി നേതൃത്വം. എല്ലാ കാര്യങ്ങള്‍ക്കും തീരുമാനമായെന്ന മട്ടിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമാനത്താവളത്തിലെ പ്രതികരണം. എന്നാല്‍, എസ്.എന്‍.ഡി.പി യോഗവുമായി ഇഴയടുപ്പമുണ്ടായി എന്നല്ലാതെ മറ്റൊന്നും വിട്ടുപറയാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ തയാറായില്ല. അവര്‍ പാര്‍ട്ടിയുണ്ടാക്കുമോ സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്നതിലൊക്കെ വ്യക്തത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുണ്ടാക്കിയാല്‍ത്തന്നെ അത് സഖ്യസാധ്യതയിലേക്ക് നീങ്ങാമെന്നല്ലാതെ, അതില്‍പ്പോലും ഉറപ്പ് പറഞ്ഞുമില്ല. ‘കുഞ്ഞ് ജനിക്കട്ടെ, അതിനുശേഷമാവാം കല്യാണാലോചന’ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രതികരണം. മോദിയുമായി നടന്ന ചര്‍ച്ചക്കുശേഷം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണം ഉണ്ടായിട്ടുമില്ല. അതിനാല്‍ത്തന്നെ വെള്ളാപ്പള്ളി പറയുന്നതല്ലാതെ ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നുമറിയില്ല എന്നതാണ് വസ്തുത. ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട്, കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്‍െറ നേതാവുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിരിക്കെ, അതിന്‍െറ ഫലം എന്താണെന്നതില്‍ ഒരു വിശദീകരണം സ്വാഭാവികമായും ഉണ്ടാവേണ്ടതുണ്ട്. അതുണ്ടാവാത്തതിനാല്‍ വെള്ളാപ്പള്ളി നടിക്കുംപോലെ കാര്യമായൊന്നും സംഭവിച്ചിട്ടില്ല എന്നുവേണം കരുതാന്‍. എസ്.എന്‍.ഡി.പി യോഗവുമായി മാത്രമല്ല, ഹിന്ദുസമുദായങ്ങളെയാകെ ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മുരളീധരന്‍ വിശദീകരിക്കുന്നുണ്ട്. അതു മാത്രമല്ല, യോഗം കൂടി എത്തിയതോടെ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ണമായെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദത്തെയും സി.പി.എമ്മും യു.ഡി.എഫും സര്‍വനാശത്തിലേക്കെന്ന അഭിപ്രായത്തെയും മുരളീധരന്‍ ഖണ്ഡിച്ചു. ഒരു പാര്‍ട്ടിയുടെ വളര്‍ച്ചയെപ്പറ്റി മറ്റൊരാളല്ല അഭിപ്രായം പറയേണ്ടതെന്ന് വ്യക്തമാക്കിയതിലൂടെ ബി.ജെ.പിയുടെ കാര്യം മറ്റാരും പറയേണ്ടതില്ളെന്നും വ്യക്തമാക്കുന്നു. സി.പി.എം ഉള്‍പ്പെടെ ആരുടെയും വളര്‍ച്ച അവസാനിച്ചെന്ന് പറയാന്‍ തയാറല്ളെന്നും അദ്ദേഹം തുടര്‍ന്നു. ഏതെങ്കിലും വാക്കിന്‍െറ പേരില്‍ പ്രകോപനത്തിനില്ളെന്നും മുരളീധരന്‍ അറിയിച്ചു. വന്‍ സ്വീകരണമാണ് യോഗം പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിക്ക് വിമാനത്താവളത്തില്‍ നല്‍കിയത്. സംവരണത്തില്‍ മാറ്റമുണ്ടാവില്ളെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി വെള്ളാപ്പള്ളി അറിയിച്ചു. മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങള്‍ നടത്തും. ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. എന്‍.എസ്.എസ് പിന്തുണയും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നു. ബി.ജെ.പി ബന്ധത്തിന്‍െറ പേരില്‍ യോഗത്തില്‍ പിളര്‍പ്പുണ്ടാക്കാനാവില്ല. സി.പി.എമ്മും കോണ്‍ഗ്രസും ന്യൂനപക്ഷ പ്രീണനം തിരുത്താന്‍ തയാറായില്ല. സി.പി.എം എന്ന പാര്‍ട്ടിയോടല്ല, നേതാക്കളോടാണ് എതിര്‍പ്പ്. വി.എസ്. അച്യുതാനന്ദന്‍ ആരോ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. |
മഞ്ഞയില്‍ കളിച്ചാടാന്‍ മലയാള നാട് Posted: 02 Oct 2015 11:16 AM PDT Image: ![]() കേരള ബ്ളാസ്റ്റേഴ്സിന് മലയാളി മനസ്സുകളില്‍ ഇനി പരിചയപ്പെടുത്തലുകളുടെ ഒൗപചാരികത ആവശ്യമില്ല. നെഞ്ചോടുചേര്‍ക്കുന്ന ഫുട്ബാള്‍ പ്രേമം തങ്ങളുടെ പ്രിയ ടീമിനായി പിശുക്കില്ലാതെ ചൊരിഞ്ഞ ആരാധക ലക്ഷങ്ങളായിരുന്നു ആദ്യ ഐ.എസ്.എല്‍ സീസണിലെ ബ്ളാസ്റ്റേഴ്സിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളിലൊന്ന്. ഫൈനല്‍ വരെ എത്തിയ പോരാട്ടവീര്യം കൂടിയായപ്പോള്‍ ആദ്യ സീസണില്‍ തന്നെ വിജയം കൈവരിച്ച ടീമായി ബ്ളാസ്റ്റേഴ്സ് മാറി. കിരീടം സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്ത കൊണ്ടുപോയെങ്കിലും ഹൃദയങ്ങളുടെ കിരീടാവകാശിയായത് സചിന്‍ ടെണ്ടുല്‍കറുടെ, കേരളത്തിന്‍െറ സ്വന്തം മഞ്ഞപ്പടതന്നെ. |
Posted: 02 Oct 2015 11:03 AM PDT Image: ![]() ബെയ്ജിങ്: കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു മലകള്‍ക്കിടയിലെ ശക്തമായ വെള്ളച്ചാട്ടത്തിനു മുകളില്‍ എവിടെയും തൊടാതെ നില്‍ക്കുന്നതായി ഒന്നു സങ്കല്‍പിച്ചുനോക്കൂ. ഒരു നിമിഷം പ്രാണന്‍ നിലച്ചുപോയതുപോലെ തോന്നും. അതിശയങ്ങളുടെ വന്‍കരയായ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഒരുക്കിയിരിക്കുന്നത് അത്തരമൊരു വിസ്മയമാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗ്ളാസ് പാലം പണിത് ലോകത്തെ ഒന്നാകെ അമ്പരപ്പിക്കുകയാണ് ചൈന. |
റഷ്യ വ്യോമാക്രമണം തുടരുന്നു; നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു Posted: 02 Oct 2015 10:56 AM PDT Image: ![]() Subtitle: ആക്രമണം നിര്‍ത്തിവെക്കാന്‍ പുടിനു മേല്‍ സമ്മര്‍ദ്ദം ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി റഷ്യ നടത്തുന്ന വ്യോമാക്രമണം പുതിയ ദിശയിലേക്ക്. വെള്ളിയാഴ്ചയും റഷ്യ ആക്രമണം നടത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മുതല്‍ ഐ.എസിന് സ്വാധീനമുള്ള അലപ്പൊ, ഹാമ, ഇദ്ലിബ് പ്രവിശ്യകളില്‍ 18 തവണ ആക്രമണം നടത്തിയതായി സിറിയന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐ.എസിന്‍െറ പ്രബല ശക്തികേന്ദ്രമായ റഖയില്‍ നടന്ന ആക്രമണം നടത്തിയതായി റഷ്യന്‍ ഒൗദ്യോഗിക മന്ത്രാലയം സ്ഥിരീകരിച്ചു. ഹാമ പ്രവിശ്യയില്‍ അഞ്ചുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുനില വീട് പൂര്‍ണമായും നിലംപൊത്തി. ഇദ്ലിബ് പ്രവിശ്യയിലെ ജിസ്ര്‍ അല്‍ ഷൊഗൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പള്ളി തകര്‍ന്നു. ജബല്‍ അല്‍ സയാ മേഖലയില്‍ രണ്ടു കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മുതലുള്ള ആക്രമണത്തില്‍ 28ലേറെ സാധാരണജനങ്ങള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കിയുള്ള സംഘടന പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും സിവിലിയന്‍മാരാണെന്ന് അല്‍ജസീറ പറയുന്നു. 2014 ജനുവരി മുതല്‍ ഇദ്ലിബിലും ഹമയിലും ഐ.എസ് സാന്നിധ്യം ഇല്ളെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് സഖ്യസേനകള്‍ പിന്തുണക്കുന്ന വിമതരെ ലക്ഷ്യംവെച്ച ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്ന മനുഷ്യാവകാശസംഘടനകളുടെ ആരോപണം റഷ്യ നിഷേധിച്ചു. ആക്രമണം ഉടന്‍ നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ പുടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. സിറിയയിലെ റഷ്യന്‍ വ്യോമാക്രമണം തീവ്രവാദത്തിന് ഇന്ധനം പകരുന്നതാണെന്നും സിറിയയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തി. യു.എസ്, ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ചേരിയിലുള്ളത്. സിറിയയിലെയും ഇറാഖിലെയും ഐ.എസ് തീവ്രവാദികള്‍ക്കെതിരായ യു.എസ് സഖ്യചേരിയിലെ അംഗമാണ് ഫ്രാന്‍സ്. റഷ്യ വ്യോമാക്രമണ പരമ്പര നിര്‍ത്തിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment