ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍ Madhyamam News Feeds | ![]() |
- ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍
- പാകിസ്താനില്‍ മണ്ണിടിച്ചില്‍: 13മരണം
- കുല്‍കര്‍ണിയെ കസബിനോട് താരതമ്യം ചെയ്ത് ശിവസേന
- പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കര്‍ശന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍
- ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസില്‍
- പ്രധാനമന്ത്രിയുടെ മൗനം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കും ^സല്‍മാന്‍ റുഷ്ദി
- ഡോക്ടര്‍ക്ക് പിഴച്ചു; മോര്‍ച്ചറിയിലേക്കുള്ള വഴിയില്‍ ‘മരിച്ച’യാള്‍ ഉണര്‍ന്നു
- ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ പരിപാടി ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി
- തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞതില്‍ സംഘര്‍ഷം
- ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി
- പന്തളം നഗരസഭ: ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; സി.പി.ഐക്ക് ഏഴ്
- ലയങ്ങളില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരം
- തോട്ടം തൊഴിലാളി സമരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകര
- എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ക്ളാസ്മുറിയിലിട്ടു പൂട്ടി
- തോട്ടം തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു
- തല്ലടങ്ങാതെ യു.ഡി.എഫ്; പടക്കൊരുങ്ങി എല്‍.ഡി.എഫ്
- മാലിന്യ വണ്ടിയില്ല; മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം
- തദ്ദേശ തെരഞ്ഞെടുപ്പ്; 1175 പത്രികകള്‍ ലഭിച്ചു
- തോട്ടം തൊഴിലാളി സമരം: നിരാഹാര സത്യഗ്രഹം തുടങ്ങി
- പൊലീസ് വിരട്ടി; മാസങ്ങളായി പൊട്ടിക്കിടന്ന പൈപ്പുകള്‍ ഒറ്റദിനംകൊണ്ട് നന്നായി
- ന്യൂനമര്‍ദം: മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- എണ്ണ മേഖലയിലെ വികസനപദ്ധതികളുടെ വേഗം കുറക്കില്ല –കുവൈത്ത്
- എച്ച്1 എന്‍1 വൈറസ് ബാധ: ഭയപ്പെടേണ്ടെന്ന് അധികൃതര്‍
- ജിദ്ദയില്‍ 32 ടണ്‍ കേടായ ഭക്ഷണം നശിപ്പിച്ചു; 57 തൊഴിലാളികള്‍ പിടിയില്‍
- മിനാ ദുരന്തം: രാഷ്ട്രീയചൂഷണം പൊറുപ്പിക്കില്ളെന്നു മന്ത്രിസഭ
ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍ Posted: 13 Oct 2015 12:11 AM PDT Image: ![]() ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയക്ക് വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ ന്യൂസിലന്‍ഡ് താരം ലൂ വിന്‍സെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ (ഐ.സി.എല്‍) ചണ്ഡിഗഡ് ലയണ്‍സ് ടീമിന്‍െറ ക്യാപ്റ്റനായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയിന്‍സിനെതിരായ വാതുവെപ്പ് കേസിന്‍െറ വിചാരണക്കിടെയാണ് വിന്‍സെന്‍റ്, മോംഗിയക്കെതിരെ മൊഴി നല്‍കിയത്. കെയിന്‍സിന്‍െറ നിയന്ത്രണത്തിലായിരുന്ന താന്‍ ഒത്തുകളിസംഘത്തില്‍ പങ്കാളിയായിരുന്നതായി ഇന്ത്യയിലെ വാതുവെപ്പ് അനുഭവങ്ങള്‍ അദ്ദേഹം വിശദമായി തന്നെ ജൂറിയോട് വ്യക്തമാക്കി. ക്യാപ്റ്റനായിരുന്ന ക്രിസ് കെയിന്‍സ് വാതുവെപ്പ് സംഘത്തിലെ പ്രധാന ഇടപാടുകാരനായിരുന്നുവെന്നും അദ്ദേഹമാണ് തന്നെ ഇതിനായി പ്രേരിപ്പിച്ചതെന്നും വിന്‍സെന്‍റ് വെളിപ്പെടുത്തി. ചണ്ഡിഗഡ് ലയണ്‍സ് ടീമിലെ ആറ് പേര്‍ വാതുവെപ്പ് സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നു. കെയിന്‍സ്, വിന്‍സെന്‍റ്, ഡാരില്‍ ടഫി (ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ), ദിനേഷ് മോംഗിയ എന്നിവരെക്കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളും ഈ സംഘത്തിലുള്‍പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ദിനേശ് മോംഗിയ രംഗത്തെത്തി. തനിക്കു ഒത്തുകളിയില്‍ പങ്കില്ളെന്നും ഐ.സി.എല്ലില്‍ ചണ്ഡിഗഡ് ടീമിനായി കളിക്കുന്ന കാലത്തു കിവീസ് താരങ്ങള്‍ എന്തു ചെയ്തെന്ന് അറിയില്ളെന്നും മോംഗിയ വ്യക്തമാക്കി. 2008ല്‍ അച്ചടക്കനടപടിയുടെ ഭാഗമായി ഐ.സി.എല്ലില്‍ നിന്ന് മോംഗിയയെ പുറത്താക്കിയിരുന്നു. ഐ.എസ്.എല്ലില്‍ കളിച്ച താരങ്ങളുടെ വിലക്ക് ബി.സി.സി.ഐ റദ്ദാക്കിയിരുന്നെങ്കിലും മോംഗിയ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്തു കൊണ്ടാണിതെന്ന് ബി.സി.സി.ഐ ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ദിനേശ് മോംഗിയയും റെയില്‍വേസിന്‍്റെ ഓള്‍റൗണ്ടര്‍ ടി.പി. സിങ്ങും മാച്ച് ഫിക്സിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടെ ന്ന് ക്രിസ് കെയിന്‍സ് 2012ല്‍ ആരോപിച്ചിരുന്നു. ഐ.പി.എല്‍ കമീഷണര്‍ ആയിരുന്ന ലളിത് മോദിക്കെതിരെ കെയിന്‍സ് ലണ്ടന്‍ ഹൈകോടതിയില്‍ നല്‍കിയ അപകീര്‍ത്തി കേസിന്‍െറ വിചാരണ വേളയിലാണ് മുന്‍ കിവീസ് താരം ആരോപണം ഉന്നയിച്ചത്. ഒത്തുകളികളില്‍ പങ്കെടുത്ത ചരിത്രമുള്ളതിനാല്‍ കെയിന്‍സിനെ ഐ.പി.എല്‍ താരലേലത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് 2010ല്‍ ലളിത് മോഡി ട്വിറ്ററില്‍ കുറിച്ചതിനെതിരെയാണ് കെയിന്‍സ് കേസ് കൊടുത്തത്. ദേശീയ ടീമിനായി 57 ഏകദിനങ്ങളിലും ഒരു ട്വന്‍റി20യിലും കളിച്ചിട്ടുള്ള മോംഗിയ 2003ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. |
പാകിസ്താനില്‍ മണ്ണിടിച്ചില്‍: 13മരണം Posted: 12 Oct 2015 11:54 PM PDT Image: ![]() കറാച്ചി: പാകിസ്താനിലെ ഗുലിസ്താന്‍^ഇ-ജോഹര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 13പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പുരുഷന്‍മാരുടെയും മൂന്ന് സ്ത്രീകളുടെയും ഏഴ് കുട്ടികളുടെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കൂടുതല്‍ പേര്‍ മണ്ണിനടിയല്‍ പെട്ടിട്ടുണ്ടാകാമെന്ന്് കരുതുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. രണ്ട് കുടുംബത്തിലെ 13 പേരാണ് അപകടത്തില്‍ പെട്ടതെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. |
കുല്‍കര്‍ണിയെ കസബിനോട് താരതമ്യം ചെയ്ത് ശിവസേന Posted: 12 Oct 2015 11:28 PM PDT Image: ![]() മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്‍െറ സംഘാടകന്‍ സുധീന്ദ്ര കുല്‍കര്‍ണിയെ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ പ്രതിഅജ്മല്‍ കസബുമായി താരതമ്യം ചെയ്ത് ശിവസേന. സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് കുല്‍ക്കര്‍ണിയെ വിമര്‍ശിച്ച് ശിവസേന രംഗത്തത്തെിയത്. കുല്‍കര്‍ണിയെ പോലുള്ളവര്‍ ഇന്ത്യയിലുണ്ടാകുമ്പോള്‍ പാകിസ്താന്‍ കസബിനെ പോലെയുള്ളവരെ ഇന്ത്യയിലേക്ക് അയക്കേണ്ടിവരില്ല. 100 കസബുമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുല്‍കര്‍ണിയെ പോലുള്ളവര്‍ക്ക് ചെയ്യാനാവുമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് കുല്‍കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരിമഷി ഒഴിച്ചത്. മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനം മുംബൈയില്‍ നടത്തരുതെന്നാവശ്യപ്പെട്ടാണ് കരിമഷി പ്രയോഗവുമായി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. എന്നാല്‍ പുസ്തക പ്രകാശന പരിപാടിയില്‍ നിന്ന് പിന്നോട്ടില്ളെന്ന് കുല്‍ക്കര്‍ണി പ്രഖ്യാപിക്കുകയും വൈകീട്ട് പൊലീസ് സംരക്ഷണത്തില്‍ പരിപാടി നടത്തുകയും ചെയ്തു.
|
പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കര്‍ശന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍ Posted: 12 Oct 2015 10:56 PM PDT Image: ![]() ന്യൂഡല്‍ഹി:പരിസ്ഥിതി നിയമ കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. ക്വാറി ഖനനം മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴ ഈടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടക്കേണ്ടി വരിക. ബില്ലില്‍ രണ്ടു ദിവസം കൂടി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കുകയും വേണം. നിലവില്‍ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം പരിസ്ഥിതി നിയമ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശിക്ഷ. |
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസില്‍ Posted: 12 Oct 2015 10:21 PM PDT വള്ളക്കടവ്: ജില്ലയില്‍ ആറിടങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങി. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് ഫയര്‍ ഒൗട്ട്പോസ്റ്റുകള്‍ (എസ്.എഫ്.ഒ) നിര്‍മിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. |
പ്രധാനമന്ത്രിയുടെ മൗനം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കും ^സല്‍മാന്‍ റുഷ്ദി Posted: 12 Oct 2015 10:20 PM PDT Image: ![]() ലണ്ടന്‍: വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ രാജ്യത്ത് സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ബുക്കര്‍¥്രപെസ് ജേതാവ് സല്‍മാന്‍ റുഷ്ദി. സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൗനവും അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ഡി.ടി.വിയോടാണ് റുഷ്ദി ഇക്കാര്യം പറഞ്ഞത്. പരിപാടികള്‍ സംഘടിപ്പിക്കാനും പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്. സ്വാതന്ത്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. സാഹിത്യകാരുടെ പ്രതിഷേധത്തിന് മൗനം പാലിക്കുന്ന നിലപാട് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. വിവിധ വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം എന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റുഷ്ദി പറഞ്ഞു. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് റുഷ്ദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. എഴുത്തുകാരുടെ അക്ഷര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ആറ് എഴുത്തുകാര്‍കൂടി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. |
ഡോക്ടര്‍ക്ക് പിഴച്ചു; മോര്‍ച്ചറിയിലേക്കുള്ള വഴിയില്‍ ‘മരിച്ച’യാള്‍ ഉണര്‍ന്നു Posted: 12 Oct 2015 10:16 PM PDT Image: ![]() മുംബൈ: ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയയാള്‍ മോര്‍ച്ചറിയിലേക്കുള്ള വഴിമധ്യേ ഉണര്‍ന്നെണീറ്റു. മുംബൈ സുലോചന ഷെട്ടി മാര്‍ഗിലെ സിയോണ്‍ ഹോസ്പിറ്റലിലാണ് സംഭവം. വഴിയരികെ അബോധാവസ്ഥയില്‍ കണ്ടത്തെിയ അജ്ഞാതനായ 45കാരനാണ് മരണത്തിന്‍െറ വഴിയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ഇയാളിപ്പോള്‍ ഇതേ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിന്‍െറ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ സുലോചന ഷെട്ടി മാര്‍ഗിലെ ബസ്സ്റ്റേപ്പില്‍ അബോധാവസ്ഥയില്‍ കണ്ടത്തെിയയാളെ പൊലീസാണ് സിയോണ്‍ ഹോസ്പിറ്റലിലത്തെിച്ചത്. നാഡിമിടിപ്പ് പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഹന്‍ റോഹ്കര്‍ രോഗി മരിച്ചതായി അറിയിക്കുകയായിരുന്നു. കാഷ്വാലിറ്റി വാര്‍ഡ് ഡയറിയില്‍ മരണം രേഖപ്പെടുത്തിയശേഷം വെള്ളപുതപ്പിച്ചാണ് ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രി ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് സ്ട്രെച്ചറില്‍ കിടത്തിയയാള്‍ ശ്വസിക്കാന്‍ തുടങ്ങുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കുതിച്ചത്തെിയ ഡോക്ടര്‍ ഉടന്‍തന്നെ രോഗിയെ ഇ.എന്‍.ടി വിഭാഗത്തിലേക്ക് മാറ്റിയശേഷം പൊലീസിന് നല്‍കാനുള്ള ഡത്തെ് ഇന്‍റിമേഷന്‍ റിപ്പോര്‍ട്ടും കാഷ്വാലിറ്റി വാര്‍ഡ് ഡയറിയടക്കമുള്ള ആശുപത്രിരേഖകളും നശിപ്പിച്ചതായി അന്വേഷണത്തിനത്തെിയ സിയോണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യേശുദാസ് ഗോദെ പറഞ്ഞു. ഡോക്ടര്‍ രോഗിയുടെ നാഡിപരിശോധന മാത്രം നടത്തിയാണ് മരണം സ്ഥിരീകരിച്ചതെന്നും സംഭവം അന്വേഷിക്കാനത്തെിയ പെലീസ് ഓഫിസറെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിട്ടില്ളെന്നും പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂര്‍ കാഷ്വാലിറ്റിയില്‍ കിടത്തിയ ശേഷം വീണ്ടും പരിശോധന നടത്തി മരണം ഉറപ്പുവരുത്തണമെന്നാണ് ചട്ടം. പുതിയ ആളായതിനാല്‍ ഇത്തരം ഘട്ടത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഡോക്ടര്‍ക്ക് അറിയുമായിരുന്നില്ളെന്ന വിശദീകരണമാണ് ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കുന്നത്. |
ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ പരിപാടി ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി Posted: 12 Oct 2015 10:08 PM PDT Image: ![]() അഹമ്മദാബാദ്: പാകിസ്താന്‍ ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കച്ചേരിക്ക് പിന്നാലെ ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ ഷോയും ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. അഹമ്മദാബാദിലെ അംബാവാഡിയില്‍ ഞായാറാഴ്ച 11മണിക്ക് സംഗീതപരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുമുമ്പ് വേദിയായ സി.എന്‍.വിദ്യാലയത്തില്‍ 11ഓളം ശിവസേനാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സൂഫി റോക്ക്ബാന്‍ഡായ മേകാല്‍ ഹസന്‍ ബാന്‍ഡിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രാദേശിക നേതാവായ അശോക് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പരിപാടി റദ്ദാക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചില്ളെന്ന് കാണിച്ച് പൊലിസ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംഘാടകര്‍ പരിപാടി റദ്ദാക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. പ്രമുഖ ഗിറ്റാര്‍ വാദകന്‍ മേകാല്‍ ഹസന്‍ നേതൃത്വം നല്‍കുന്ന ബാന്‍ഡില്‍ ഇന്ത്യന്‍ ഗായിക ശര്‍മിഷ്ഠ ചാറ്റര്‍ജിയും അംഗമാണ്. മുംബൈയിലും പൂണെയിലും കഴിഞ്ഞ ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഗുലാം അലിയുടെ സംഗീതപരിപാടിയും ശിവസേനയുടെ പ്രതിഷേധം കാരണം റദ്ദാക്കിയിരുന്നു. |
തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞതില്‍ സംഘര്‍ഷം Posted: 12 Oct 2015 10:07 PM PDT മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാലാമ്പൂരില്‍ തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. നായ്ക്കളെ പിടികൂടാനത്തെിയ പുല്ലുവഴി തെരുവുനായ് ഉന്മൂലന സംഘം പ്രവര്‍ത്തകരെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ പൊലീസ് തടയാന്‍ ശ്രമിച്ചത്. |
ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി Posted: 12 Oct 2015 10:03 PM PDT ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. എന്നാല്‍, ഘടകകക്ഷിയായ സി.പി.ഐ യുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാലാണ് സി.പി.എമ്മിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നിലവിലെ പ്രതിപക്ഷ നേതാവ് ജോണ്‍തോമസാണ് കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ജോണ്‍ തോമസ് പള്ളിപ്പാട് നിന്നാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ വേണുഗോപാല്‍ പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കും. ഗായിക ദലീമയെയും സി.പി.എം മത്സരരംഗത്ത് ഇറക്കും. അരൂര്‍ ഡിവിഷനില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. പൂച്ചാക്കലില്‍ പി.എം. പ്രമോദ്, പള്ളിപ്പുറത്ത് സിന്ധു ബിനു, കഞ്ഞിക്കുഴിയില്‍ ജമീല പുരുഷോത്തമന്‍, മാരാരിക്കുളത്ത് കെ.ടി. മാത്യു, ആര്യാട് ജുമൈലത്ത്, നൂറനാട് ബി. വിശ്വന്‍ തുടങ്ങിയവരാണ് സി.പി.എമ്മിന്‍െറ സ്ഥാര്‍ഥികള്‍. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത് ചൊവ്വാഴ്ച ചേരുന്നുണ്ട്. ഇതിനുശേഷം ഒൗദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കം. |
പന്തളം നഗരസഭ: ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; സി.പി.ഐക്ക് ഏഴ് Posted: 12 Oct 2015 10:00 PM PDT പന്തളം: പന്തളം നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വലിയ തര്‍ക്കങ്ങള്‍ക്ക് ഇടകൊടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഒരു പടി മുന്നിലത്തൊന്‍ അവര്‍ക്ക് കഴിഞ്ഞത്. |
ലയങ്ങളില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരം Posted: 12 Oct 2015 09:52 PM PDT തൊടുപുഴ: പീരുമേട്ടിലെ തേയിലത്തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മനസ്സിലാക്കാനായി ലയങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, സി.യു. മീന എന്നിവര്‍ കഴിഞ്ഞ മേയ് 21ന് ലയങ്ങള്‍ സന്ദര്‍ശിച്ചാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. |
തോട്ടം തൊഴിലാളി സമരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകര Posted: 12 Oct 2015 09:48 PM PDT പീരുമേട്: തോട്ടം തൊഴിലാളികളുടെ സമരം നീളുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകരയാകുന്നു. |
എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ക്ളാസ്മുറിയിലിട്ടു പൂട്ടി Posted: 12 Oct 2015 09:41 PM PDT മത്തേല: ക്ളാസിലുണ്ടെന്നറിയാതെ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ജീവനക്കാരി അടച്ച് പൂട്ടി. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ ഒന്നര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയിലായി. |
തോട്ടം തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു Posted: 12 Oct 2015 09:34 PM PDT കാസര്‍കോട്: തോട്ടം തൊഴിലാളികളുടെ മിനിമംകൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 10 മുതലാണ് ബി.സി. റോഡ് ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഇതത്തേുടര്‍ന്ന് ഉച്ചവരെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ് പ്രവര്‍ത്തകര്‍ സംയുക്തമായാണ് സമരം നടത്തിയത്. പൊതുയോഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, യു. തമ്പാന്‍ നായര്‍, ബി.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, പി.പി. സുന്ദരന്‍, കെ.എസ്. കുര്യാക്കോസ്, പി.ജി. മോഹനന്‍, ബി.സി. കുമാരന്‍, എം.ജെ. ജോയ് എന്നിവര്‍ സംസാരിച്ചു. |
തല്ലടങ്ങാതെ യു.ഡി.എഫ്; പടക്കൊരുങ്ങി എല്‍.ഡി.എഫ് Posted: 12 Oct 2015 09:30 PM PDT കണ്ണൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ യു.ഡി.എഫില്‍ പലയിടത്തും പടലപ്പിണക്കം തുടരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെങ്കിലും ചില സ്ഥലങ്ങളില്‍ പ്രശ്നം രൂക്ഷമാണ്. അതേസമയം, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. |
മാലിന്യ വണ്ടിയില്ല; മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം Posted: 12 Oct 2015 09:18 PM PDT മലപ്പുറം: മാലിന്യം എടുക്കാന്‍ വണ്ടിയില്ലാത്തതിനത്തെുടര്‍ന്ന് നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം. വീടുകളില്‍നിന്നും കടകളില്‍ നിന്നും മാലിന്യം നീക്കി നേരിട്ട് പ്രതിഫലം പറ്റുന്ന തൊഴിലാളികളാണ് ലോറി ലഭ്യമല്ലാത്തതിനാല്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരുന്നത്. |
തദ്ദേശ തെരഞ്ഞെടുപ്പ്; 1175 പത്രികകള്‍ ലഭിച്ചു Posted: 12 Oct 2015 09:11 PM PDT കല്‍പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് തിങ്കളാഴ്ച ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമായി ആകെ 1175 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ഗ്രാമപഞ്ചായത്തിലേക്ക് ആകെ 1120 പത്രികകളും (506 പുരുഷന്‍, 614 വനിത), നഗരസഭകളിലേക്ക് ആകെ 52 പത്രികകളും ബ്ളോക് പഞ്ചായത്തിലേക്ക് മൂന്ന് പത്രികകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് തവിഞ്ഞാലും നെന്മേനിയിലുമാണ്-126 വീതം. തരിയോട് പഞ്ചായത്തിലാണ് ഇതുവരെ പത്രികകള്‍ ലഭിക്കാത്തത്. കല്‍പറ്റ ബ്ളോക്കിലേക്കും ഇതുവരെ പത്രികകള്‍ ലഭിച്ചിട്ടില്ല. |
തോട്ടം തൊഴിലാളി സമരം: നിരാഹാര സത്യഗ്രഹം തുടങ്ങി Posted: 12 Oct 2015 09:11 PM PDT മേപ്പാടി: മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ ഐക്യട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ യൂനിയന്‍ ഭാരവാഹികള്‍ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു. ചൂരല്‍മല, മേപ്പാടി, അരപ്പറ്റ എന്നിവിടങ്ങളിലാണ് സമരം ആരംഭിച്ചത്. വൈത്തിരി താലക്കില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് സത്യഗ്രഹം. ചുണ്ടേല്‍, പൊഴുതന എന്നിവയാണ് മറ്റു രണ്ടു കേന്ദ്രങ്ങള്‍. |
പൊലീസ് വിരട്ടി; മാസങ്ങളായി പൊട്ടിക്കിടന്ന പൈപ്പുകള്‍ ഒറ്റദിനംകൊണ്ട് നന്നായി Posted: 12 Oct 2015 09:04 PM PDT നാദാപുരം: മാസങ്ങളായി തുടരുന്ന നാദാപുരം ടൗണിലെ ജല അതോറിറ്റി ജലചോര്‍ച്ചക്ക് പൊലീസിന്‍െറ വിരട്ടലില്‍ പരിഹാരം. തലശ്ശേരി റോഡിലെ ജലവിതരണക്കുഴലാണ് ഒറ്റദിനംകൊണ്ട് അറ്റകുറ്റപ്പണി നടത്തിയത്. സംസ്ഥാനപാതയില്‍ ജലവിതരണക്കുഴല്‍ പൊട്ടി കൂറ്റന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്താതെ കിടന്നതിനാല്‍ റോഡില്‍ ഏതുസമയവും ജലപ്രവാഹമായിരുന്നു. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ അകപ്പെട്ടുണ്ടാകുന്ന വാഹനാപകടവും നിത്യസംഭവമായിരുന്നു. പൊട്ടിയ കുഴലുകള്‍ നന്നാക്കാന്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ ജല അതോറിറ്റി അധികൃതര്‍ നിസ്സംഗത തുടരുകയായിരുന്നു. |
ന്യൂനമര്‍ദം: മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Posted: 12 Oct 2015 08:28 PM PDT Image: ![]() മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി ഒമാനില്‍ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് അടുക്കുന്നതിനാല്‍ മഴ പ്രതീക്ഷിക്കാമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കത്തിലും ഉള്‍പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിലായി മഴയുണ്ടാകാനാണിട. കടലില്‍ രൂപംകൊണ്ട കൊടുങ്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമര്‍ദമായതായി കഴിഞ്ഞദിവസം കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഇത് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. നിലവില്‍ തീരത്തുനിന്ന് 1150 കിലോമീറ്റര്‍ അകലെയാണ് ഇതിന്‍െറ സ്ഥാനമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 20 മുതല്‍ 25 നോട്ട് വരെയാണ് ന്യൂനമര്‍ദത്തിന്‍െറ ഭാഗമായ കാറ്റിന്‍െറ വേഗത. ഒമാനുപുറമെ തെക്കന്‍ ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതരും പറയുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദുരന്തങ്ങളെ കരുതിയിരിക്കണമെന്നും പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. |
എണ്ണ മേഖലയിലെ വികസനപദ്ധതികളുടെ വേഗം കുറക്കില്ല –കുവൈത്ത് Posted: 12 Oct 2015 08:20 PM PDT Image: ![]() കുവൈത്ത് സിറ്റി: ആഗോള വിപണിയിലെ വിലത്തകര്‍ച്ച തുടരുമ്പോഴും രാജ്യത്തെ എണ്ണ മേഖലയിലെ വികസന പദ്ധതികളുടെ വേഗം കുറക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് കുവൈത്ത് വ്യക്തമാക്കി. എണ്ണ വിലയിലെ കുറവ് രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെ വലിയതോതില്‍ ദോഷകരമായി ബാധിച്ചിട്ടില്ളെന്നും വികസന പദ്ധതികളുടെ കാര്യത്തില്‍ പിറകോട്ടുപോകേണ്ട കാര്യമില്ളെന്നും കുവൈത്തില്‍ തുടങ്ങിയ എണ്ണ, വാതക ഉച്ചകോടിയില്‍ സംബന്ധിക്കവെയാണ് പെട്രോളിയം മന്ത്രി അലി അല്‍ഉമൈര്‍, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) സി.ഇ.ഒ നിസാര്‍ അല്‍അദ്സാനി എന്നിവര്‍ വ്യക്തമാക്കിയത്. എണ്ണ വിലത്തകര്‍ച്ച ലോക വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കുവൈത്തിനും ഇത് തിരിച്ചടിയാണെങ്കിലും നിലവില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. അതിനാല്‍തന്നെ, എണ്ണ വില്‍പന കുറക്കുകയോ വികസനപ്രവര്‍ത്തനങ്ങളുടെ വേഗം കുറക്കുകയോ ചെയ്യേണ്ട ആവശ്യമില്ല -അലി അല്‍ഉമൈര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ പ്രതിദിനം ശരാശരി 30 ലക്ഷം ബാരല്‍ എണ്ണയാണ് കുവൈത്ത് ഉല്‍പാദിപ്പിക്കുന്നത്. 2020 ആവുമ്പോഴേക്കും ഇത് 40 ലക്ഷം ബാരല്‍ ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രാജ്യം. അതിനനുസൃതമായ വികസന പ്രവര്‍ത്തനങ്ങളാണ് എണ്ണ മേഖലയില്‍ നടക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷം കെ.പി.സി എണ്ണ മേഖലയില്‍ 400 കോടി ദീനാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് നിസാര്‍ അല്‍അദ്സാനി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക വര്‍ഷം ഇതുവരെ 200 കോടി ദീനാര്‍ ചെലവഴിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിലൊന്നും ചെലവുകുറക്കാന്‍ കെ.പി.സി ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തകര്‍ച്ചയില്‍നിന്ന് കരകയറി അടുത്ത വര്‍ഷം ആഗോള എണ്ണവിപണി കുറെക്കൂടി സന്തുലിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ബദരി ഉച്ചകോടിയില്‍ പറഞ്ഞു. ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പാദനം സമീപകാലത്തായി കുറഞ്ഞിരിക്കുകയാണെന്നും ഇത് മറികടക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള എണ്ണ ആവശ്യം നിലവിലെ പ്രതിദിനം 9.3 കോടി ബാരല്‍ എന്നതില്‍നിന്നും 2040 ആവുമ്പോഴേക്കും 11 കോടി ബാരല്‍ ആയി ഉയരുമെന്നും അപ്പോള്‍ നിലവിലുള്ളതിനെക്കാള്‍ 10 ട്രില്യന്‍ ഡോളര്‍ നിക്ഷേപംകൂടി ഈ മേഖലയില്‍ ആവശ്യമായിവരുമെന്നും അബ്ദുല്ല അല്‍ബദ്രി അഭിപ്രായപ്പെട്ടു. ബുധനാഴ്ച വരെ നീളുന്ന ഉച്ചകോടിയില്‍ മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുന്നത്. ഒപെക് രാജ്യങ്ങളുടെ പ്രതിനിധികളും പ്രമുഖ എണ്ണക്കമ്പനികളുടെ സി.ഇ.ഒമാരുമാണ് എണ്ണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ്, വിദേശമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് തുടങ്ങിയവരും സംബന്ധിച്ചു. |
എച്ച്1 എന്‍1 വൈറസ് ബാധ: ഭയപ്പെടേണ്ടെന്ന് അധികൃതര്‍ Posted: 12 Oct 2015 08:12 PM PDT Image: ![]() മനാമ: ബഹ്റൈനില്‍ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1 എന്‍1 വൈറസ് ബാധ കണ്ടത്തെിയതിനെ തുടര്‍ന്ന് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വൈറസ് ബാധയേറ്റിറ്റുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനമായി. ബഹ്റൈനിലിതുവരെ 26പേര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധയേറ്റതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആറുപേര്‍ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്നവരാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അടിയന്തരയോഗം വിളിച്ചു. ഇന്ത്യയില്‍ ഈയിടെ എച്ച്1 എന്‍1 വൈറസ് ബാധ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം 100ലധികം എച്ച്1 എന്‍1 വൈറസ് ബാധിച്ചുള്ള മരണങ്ങളും ഇന്ത്യയില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ ഈ വിഷയത്തില്‍ ഭയപ്പെടേണ്ട അവസ്ഥ ബഹ്റൈനിലില്ല എന്നതാണ് അധികൃതരുടെ നിലപാട്. എന്നാല്‍, വിവിധ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പരിശോധന ഏര്‍പ്പെടുത്താന്‍ തീരുമാനമായി. എച്ച്1 എന്‍1 വൈറസ് ബാധക്ക് വാക്സിനേഷനും ചികിത്സയുമുള്ളതിനാല്‍, ഈ അവസ്ഥയില്‍ ഭയപ്പെടാനൊന്നുമില്ളെന്ന് ഡിസീസ് കണ്‍ട്രോള്‍ ഡിപാര്‍ട്മെന്‍റ് ചീഫ് ഡോ.ആദില്‍ അസ്സയാദ് പറഞ്ഞു. ഫ്ളൂബാധ പലയിടത്തുമുള്ളതിനാല്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധ പ്രതിരോധിക്കാനുള്ള വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സീസണ്‍ കഴിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങുന്നതിനാലും ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.എന്നാല്‍ നിലവില്‍, ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാനുള്ള പദ്ധതികളൊന്നും പരിഗണനയിലില്ല. മരുന്നുമൂലം നിയന്ത്രിക്കാവുന്ന രോഗമാണിത് എന്നതിനാലാണ് ഈ തീരുമാനം. എന്നാല്‍ രോഗബാധിതരാണെന്ന് വ്യക്തമായാല്‍ അവരെ സല്‍മാനിയ ആശുപത്രിയിലെ പ്രത്യേക യൂനിറ്റിലേക്ക് മാറ്റും. വൈറസ് ബാധ പടരാതിരിക്കാനാണ് ഈ നടപടി. ബഹ്റൈനില്‍ എച്ച്1 എന്‍1 വൈറസ് ബാധ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയില്ല. ഇത് സാമൂഹിക മാധ്യമങ്ങളുടെ സൃഷ്ടിയാണ്. എച്ച്1 എന്‍1 വൈറസ് ബാധയെക്കുറിച്ചുള്ള സംശയങ്ങളുമായി നിരവധി പേരാണ് വിളിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ആക്ടിങ് ഹെല്‍ത് പ്രൊമോഷന്‍ ഡയറക്ടറേറ്റ് ഹെഡ് ഡോ.അമല്‍ അല്‍ ജൗദര്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 10 വീതം കേസുകള്‍ ആശുപത്രിയിലത്തെുന്നതായാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് വസ്തുതാ വിരുദ്ധമാണ്. എല്ലാവരും തിരക്കിട്ട് വന്ന് വാക്സിനേഷന്‍ എടുക്കേണ്ട സാഹചര്യം നിലവില്ല. ഇത്തരം സംഭവങ്ങള്‍ സ്ഥിതിഗതികള്‍ മോശമാക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനുപകരം, വ്യക്തിശുചിത്വം പാലിക്കാന്‍ ജനങ്ങള്‍ തയാറാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം. ഇടക്കിടെ കൈകള്‍ കഴുകേണ്ടത് വൈറസ് ബാധ തടയാന്‍ സ്വീകരിക്കേണ്ട നടപടികളിലൊന്നാണ്. പോയവര്‍ഷം ബഹ്റൈനില്‍ 1,500 ഓളം എച്ച്1 എന്‍1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പലര്‍ക്കും ചികിത്സിക്കാവുന്ന പരിധിയിലാണ് രോഗബാധയേറ്റത്. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം,വിറയല്‍ തുടങ്ങിയവ ഈ പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. തുമ്മല്‍, ചുമ എന്നിവ വഴി രോഗം പടരാം. 2009ലാണ് ലോകത്ത് ആദ്യമായിഎച്ച്1 എന്‍1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് ലോകം ഇതിനെതിരെ കടുത്ത ഭീതിയിലായിരുന്നു. വടക്കന്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. 2010 ഫെബ്രുവരി വരെ 16,000ത്തിലധികം പേര്‍ ഈ അസുഖം ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ ബഹ്റൈനിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. |
ജിദ്ദയില്‍ 32 ടണ്‍ കേടായ ഭക്ഷണം നശിപ്പിച്ചു; 57 തൊഴിലാളികള്‍ പിടിയില്‍ Posted: 12 Oct 2015 08:05 PM PDT Image: ![]() ജിദ്ദ: നഗരത്തിന്‍െറ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 32 ടണ്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ നശിപ്പിച്ചു. തെക്കന്‍ ജിദ്ദയിലെ ബലദിയ്യ അധികൃതര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കച്ചവടനിരീക്ഷണവിഭാഗം, ജിദ്ദ പൊലീസ്, തൊഴില്‍ കാര്യാലയ ഓഫിസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിപുലമായ പരിശോധനയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി തട്ടുകച്ചവടങ്ങളും അനധികൃത ഷോപ്പുകളും പിടിച്ചെടുക്കുകയും അടച്ചു പൂട്ടുകയും ചെയ്തു. വിവിധയിടങ്ങളില്‍ നിന്നായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 57 തൊഴിലാളികളെയും പിടികൂടി. കാലാവധി കഴിഞ്ഞു പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന 32 ടണ്‍ ഭക്ഷണസാധനങ്ങളാണ് പിടികൂടി നശിപ്പിച്ചത്. 25 ടണ്‍ വരുന്ന ഉപയോഗിച്ച വസ്ത്രങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 350 തട്ടുകച്ചവടങ്ങള്‍ നിയമവിരുദ്ധമായി കണ്ടതിനാല്‍ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 55 കടകളില്‍ 12 എണ്ണം അടച്ചു പൂട്ടിയതായി മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയ ബലദിയ്യ മേധാവി എന്‍ജി. മുഹമ്മദ് സഹ്റാനി വെളിപ്പെടുത്തി. ഭക്ഷണത്തിന്‍െറ കാര്യത്തില്‍ ആരോഗ്യസുരക്ഷിതത്വ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അത്് ലംഘിക്കുന്നത് നിസ്സാരമായി കാണാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ 940 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ഇത്തരം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കിയ നാട്ടുകാരെ അദ്ദേഹം അനുമോദിച്ചു. ഭക്ഷണസാധനങ്ങളുടെ നിര്‍മാണവും വിപണനവുമായി ബന്ധപ്പെട്ട നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഈ നമ്പറിലും സാമൂഹികമാധ്യമങ്ങളില്‍ ജിദ്ദ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ അക്കൗണ്ടുകളിലും അറിയിക്കാമെന്ന് അദ്ദേഹം നാട്ടുകാരെ അറിയിച്ചു. |
മിനാ ദുരന്തം: രാഷ്ട്രീയചൂഷണം പൊറുപ്പിക്കില്ളെന്നു മന്ത്രിസഭ Posted: 12 Oct 2015 08:03 PM PDT Image: ![]() റിയാദ്: മിനായില്‍ നിരവധി വിദേശതീര്‍ഥാടകരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ദുരന്തത്തില്‍ സൗദി മന്ത്രിസഭ അനുശോചിച്ചു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് മിനാ ദുരന്തവും ഹറം ക്രെയിന്‍ അപകടവും അനുസ്മരിക്കപ്പെട്ടത്. മിനായില്‍ ജീവന്‍ പൊലിഞ്ഞ രക്തസാക്ഷികള്‍ക്കും പരിക്കേറ്റവരുടെ സൗഖ്യത്തിനും യോഗത്തില്‍ അധ്യക്ഷനായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മനംനിറഞ്ഞ പ്രാര്‍ഥനകളര്‍പ്പിച്ചു. അതേസമയം, നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ദുരന്തത്തെ രാഷ്ട്രീയചൂഷണത്തിന് ഉപയോഗിക്കാനും മുസ്ലിം ലോകത്ത് ഭിന്നത വളര്‍ത്താനുമുള്ള നീക്കത്തെ പൊറുപ്പിക്കില്ളെന്നും അല്ലാഹുവിന്‍െറ അതിഥികള്‍ക്ക് സ്വാഗതമരുളുന്ന ഭാരിച്ച ഉത്തരവാദിത്തനിര്‍വഹണത്തില്‍ നിന്ന് സൗദിയെ പിന്തിരിപ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്കാവില്ളെന്നും രാജാവ് വ്യക്തമാക്കി. ഒളിഞ്ഞ കൈകള്‍ക്കൊന്നും ഈ രാജ്യത്തിന്‍െറ കഠിനാധ്വാനത്തെ വൃഥാവിലാക്കാനാവില്ല. ഇരുഹറം സേവനം കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ഈ രാജ്യത്തെ ഗവണ്‍മെന്‍റും ജനതയും ദൈവാതിഥികളുടെ സംതൃപ്തിക്കും സുരക്ഷിതത്വത്തിനും സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്നും സൗദി ഭരണാധികാരി ചൂണ്ടിക്കാട്ടി. യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദി, മൗറിത്താനിയ പ്രസിഡന്‍റ് മുഹമ്മദ് വലദു അബ്ദുല്‍അസീസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രാജാവ് മന്ത്രിസഭയെ അറിയിച്ചു. ഹറമിലെ ക്രെയിനപകടത്തില്‍ മരിച്ചവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും സഹായിക്കാനുള്ള സല്‍മാന്‍ രാജാവിന്‍െറ തീരുമാനത്തിന് മന്ത്രിസഭ കൃതജ്ഞത പ്രകാശിപ്പിച്ചതായി കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി അറിയിച്ചു. രാജ്യത്തിന്‍െറ 85 ാം ദേശീയ ദിന വാര്‍ഷികവേളയില്‍ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവിന്‍െറ സേവനങ്ങള്‍ പ്രകീര്‍ത്തിച്ച മന്ത്രിസഭ അദ്ദേഹത്തെ പിന്തുടര്‍ന്ന് മക്കളായ ഭരണാധികാരികള്‍ നിര്‍വഹിച്ചുവരുന്ന സേവനങ്ങള്‍ അനുസ്മരിക്കുകയും അതിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment