ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ Madhyamam News Feeds | ![]() |
- ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ
- പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: ഏഴു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
- പാക് സിനിമ താരങ്ങളെ മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ല ^ശിവസേന
- ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്
- വിളയൂര്‍ തൂതപ്പുഴയില്‍ മണല്‍വേട്ട; രണ്ടു തോണികള്‍ നശിപ്പിച്ചു
- നഗരം നവരാത്രി നിറവില്‍
- വിഴിഞ്ഞം റോഡിന്‍െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്‍മാര്‍
- ജീവനക്കാരെ പിടികൂടാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പഞ്ചിങ്
- കുഴികള്‍ അടയ്ക്കാതെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത
- വോട്ടര്‍ പട്ടികയില്‍ പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്‍ കയറി പ്രതിഷേധം
- നോളജ് സിറ്റി പ്രഖ്യാപനം 24ന്
- പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി
- റെയില്‍ ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്‍ വലഞ്ഞു
- കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചെന്ന പ്രചാരണം വിവാദമാകുന്നു
- വെള്ളിയാഴ്ചക്കള്ളന്മാര്‍ പിടിയില്‍; ഇരുവരും വിദ്യാര്‍ഥികള്‍
- അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി
- കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കണ്ണൂരില്‍ പൂര്‍ണം
- നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണക്കാരന്‍ പിടിയില്‍
- ജില്ലയില്‍ ബാലവിവാഹം വര്‍ധിക്കുന്നു
- യോജിച്ച സൂചിയില്ല; മെഡി. കോളജില്‍ ഇന്‍ജക്ഷന്‍ വേദനിപ്പിക്കുന്നു
- പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍കയറി പണം തട്ടി
- ഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തത് –അമേരിക്ക
- ബാലന്‍സ് തീര്‍ന്നാല്‍ നോല്‍ കാര്‍ഡ് തത്സമയം റീചാര്‍ജ് ചെയ്യാം
- എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം ഡല്‍ഹിയിലേക്ക്
- ലോകത്തെ ഏറ്റവും വലിയ കപ്പല്‍ സൗദി തീരത്ത്
ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ Posted: 20 Oct 2015 11:55 PM PDT Image: ![]() ലഖ്നൗ: യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്കായി ഈ വര്‍ഷം മുതല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വിവാദത്തില്‍. അവാര്‍ഡിന് ഇത്തവണ അഭിഷേക് ബച്ചനെ പരിഗണിച്ചത് നേരത്തേതന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്ക് ആജീവനാന്തം പ്രതിമാസം 50,000 രൂപ പെന്‍ഷനായി ലഭിക്കുമെന്ന്് ചൊവ്വാഴ്ച ചേര്‍ന്ന കാബിനറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍്റെ ഏറ്റവും വലിയ ബഹുമതിയാണ് യാഷ് ഭാരതി സമ്മാന്‍. ബച്ചനും ജയ ബച്ചനും ഈ അവാര്‍ഡിന് മുമ്പ് അര്‍ഹരായിട്ടുണ്ട്. അഭിഷേകിനും അവാര്‍ഡ് ലഭിച്ചതോടെ ബച്ചന്‍ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും കൂടി 1,50,000 രൂപ പെന്‍ഷന്‍ പ്രതിമാസം ലഭിക്കും. 1994ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യഷ്ഭാരതി പുരസ്കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യം, കായികം, സിനിമ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കാണ് യഷ് ഭാരതി സമ്മാന്‍ കൊടുക്കുന്നത്. ആദ്യവര്‍ഷം ബച്ചന്‍്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. യഷ് ഭാരതി പുരസ്കാരത്തിന്‍്റ അവാര്‍ഡ് തുക അഞ്ച് ലക്ഷമായിരുന്നത് ഈ വര്‍ഷം മുതല്‍ 11 ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്. രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടിയ പെന്‍ഷന്‍ തുകയായിരിക്കും ഇത്. ബി.സി.സി.ഐ മാത്രമാണ് 100 ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരങ്ങള്‍ക്ക് 50,000 രൂപ പെന്‍ഷനായി നല്‍കുന്നത്. പാവപ്പെട്ട കലാകാരന്‍മാര്‍ക്കായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ തുക 2,000 ആയിരിക്കെ ബച്ചനെ പോലുള്ളവര്‍ക്ക് 50,000 രൂപ നല്‍കുന്നതില്‍ പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്. യു.പിയില്‍ ജനിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന് സംസ്ഥാനത്തിന് പുറത്ത് ജനിച്ച അഭിഷേക് ബച്ചനെ പരിഗണിച്ചതിലും അമര്‍ഷമുണ്ട്.
|
പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: ഏഴു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ Posted: 20 Oct 2015 11:53 PM PDT Image: ![]() ഫരീദാബാദ്: ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ തീയിട്ട് കൊന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴു പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്‍െറ തുടര്‍ച്ചയാണ് തീവെപ്പ്. ദലിത് കുടുംബത്തിന് വധഭീഷണിയുണ്ടായിരുന്നു. തിങ്കളാഴ്ച ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തിലെ ജിതേന്ദറിന്‍െറ വീടിനു നേരയാണ് ആക്രമണം നടന്നത്. ഡല്‍ഹിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം. രജ്പുത് വിഭാഗത്തില്‍പെട്ടവര്‍ വീടിന്‍െറ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരനായ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ജിതേന്ദറിന്‍െറ ഭാര്യ രേഖ ഡല്‍ഹി സഫ്തര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ഗ്രാമം വിടുകയാണെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സവര്‍ണ വിഭാഗക്കാര്‍ ഇനിയും ആക്രമിക്കുമെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ഗോ സംരക്ഷണത്തിനായി വാദിക്കുന്ന ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ പശുക്കള്‍ക്കു നല്‍കുന്ന വിലപോലും മനുഷ്യര്‍ക്കു നല്‍കുന്നില്ലന്നെു ഗ്രാമീണര്‍ കുറ്റപ്പെടുത്തി. |
പാക് സിനിമ താരങ്ങളെ മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ല ^ശിവസേന Posted: 20 Oct 2015 10:42 PM PDT Image: ![]() മുംബൈ: പാക് സിനിമാ, ക്രിക്കറ്റ് താരങ്ങളെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ശിവസേന. ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ചിത്രപത് സേനയാണ് സിനിമ താരങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. പാകിസ്താന്‍ സിനിമാ താരങ്ങളായ മാഹിറ ഖാന്‍, ഫവാദ് ഖാന്‍ എന്നിവരെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ചിത്രപത് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ബര്‍ദാപുര്‍ക്കര്‍ പറഞ്ഞു. ഷാറൂഖ് ഖാന്‍െറ നായികയായി റഈസ് എന്ന സിനിമയില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മാഹിറ. 2014ല്‍ ഖുബ്സൂരത് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലത്തെിയ ഫവാദ് ഖാന് കൂടുതല്‍ ചിത്രങ്ങളിലേക്ക് ക്ഷണമുണ്ട്. മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന വേളയില്‍ സുതീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ച് പ്രതിഷേധിച്ച ശിവസേന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയില്‍ പാടാന്‍ അനുവദിക്കില്ളെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓഫിസില്‍ അതിക്രമിച്ച് കടന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു. |
ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്‍ Posted: 20 Oct 2015 09:40 PM PDT Image: ![]() Subtitle: വി.എസ്. അച്യുതാനന്ദന്‍െറ 92ാം ജന്മദിനം ആഘോഷിച്ചു ആലപ്പുഴ: ‘എന്‍െറ അണ്ണന്‍ നാട്ടുകാരുടെ മാത്രമല്ല, ഞങ്ങളുടെയും എല്ലാമെല്ലാമാണ്. അണ്ണന്‍െറ 92ാം ജന്മദിനം കടന്നുപോകുമ്പോള്‍ കുട്ടിക്കാലം മുതലുള്ള പലകാര്യങ്ങളും മനസ്സില്‍ ഓടിയത്തെും’. വി.എസിന്‍െറ സഹോദരി പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡ് വെന്തല തറയില്‍ ആഴിക്കുട്ടി പറയുന്നു. പ്രായം 86 ആയി. വി.എസിനെക്കാള്‍ ആറുവയസ്സിന് ഇളപ്പം. കഴിഞ്ഞ ഓണത്തിനും അണ്ണന്‍ വന്നു. വരുമ്പോഴെല്ലാം പുത്തനുടുപ്പ് തരും. മുഖ്യമന്ത്രിയായപ്പോള്‍ സത്യപ്രതിജ്ഞ കാണാന്‍ ഞങ്ങളെല്ലാം പോയി. ഇവനും കുടുംബവും അന്ന് ഒപ്പമുണ്ടായിരുന്നു- അടുത്തിരുന്ന ജി. പീതാംബരനെ നോക്കി ആഴിക്കുട്ടി പറഞ്ഞു. |
വിളയൂര്‍ തൂതപ്പുഴയില്‍ മണല്‍വേട്ട; രണ്ടു തോണികള്‍ നശിപ്പിച്ചു Posted: 20 Oct 2015 09:38 PM PDT കൊപ്പം: തൂതപ്പുഴയുടെ വിളയൂര്‍ കണ്ടേങ്കാവ് കടവില്‍ പട്ടാമ്പി പൊലീസ് നടത്തിയ മണല്‍വേട്ടയില്‍ രണ്ടു തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. എസ്.ഐ ദീപകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുലാമന്തോള്‍ പാലത്തിന് സമീപത്തുനിന്ന് മണലെടത്തു വരികയായിരുന്ന തോണികള്‍ പിടിച്ചെടുത്തത്. തോണിയില്‍ ഉണ്ടായിരുന്നവര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ മാസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി തോണികളും മണല്‍ കടത്തിയ വാഹനങ്ങളും പിടികൂടിയിരുന്നു. |
Posted: 20 Oct 2015 09:34 PM PDT തിരുവനന്തപുരം: പൂജവെപ്പ്, വിദ്യാരംഭം ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും വീടുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ നഗരം നവരാത്രി നിറവിലാണ്. പൂജവെപ്പ് ദിവസമായ വ്യാഴാഴ്ചയും വിദ്യാരംഭ ദിനമായ വെള്ളിയാഴ്ചയും പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും. |
വിഴിഞ്ഞം റോഡിന്‍െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്‍മാര്‍ Posted: 20 Oct 2015 09:34 PM PDT ബാലരാമപുരം: വിഴിഞ്ഞം റോഡിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയക്കാരെ കാണുമ്പോള്‍ പുച്ഛമാണ്. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വീടുകള്‍തോറും കയറിയിറങ്ങുന്നവര്‍ക്ക് മഴവെള്ളവും ചളിക്കുഴിയും നിറഞ്ഞ ബാലരാമപുരം-വിഴിഞ്ഞം-കാട്ടാക്കട റോഡിനെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം മൗനം. |
ജീവനക്കാരെ പിടികൂടാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പഞ്ചിങ് Posted: 20 Oct 2015 09:31 PM PDT കൊല്ലം: ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ കോടികള്‍ ചെലവാക്കി പഞ്ചിങ് സംവിധാനം നടപ്പാക്കുന്നു. സംസ്ഥാനത്തെ 97 യൂനിറ്റുകളിലായി നാലുകോടി ചെലവിലാണ് കെല്‍ട്രോണ്‍ പഞ്ചിങ് മെഷീനും സെര്‍വറും സ്ഥാപിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരോ യൂനിറ്റിലും ശരാശരി ആറുമുതല്‍ 10വരെ മെഷീന്‍ സ്ഥാപിക്കും. ഒരു മെഷീന് 30,000 രൂപയാണ് വില. യൂനിറ്റുകളില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചുതുടങ്ങി. |
കുഴികള്‍ അടയ്ക്കാതെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത Posted: 20 Oct 2015 09:27 PM PDT തിരുവല്ല: ജലവിതരണക്കുഴല്‍, കേബ്ള്‍ എന്നിവ സ്ഥാപിക്കാനായി തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ 20 കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിനിടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വവരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്. |
വോട്ടര്‍ പട്ടികയില്‍ പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്‍ കയറി പ്രതിഷേധം Posted: 20 Oct 2015 09:23 PM PDT പാലാ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി. |
Posted: 20 Oct 2015 09:20 PM PDT തൊടുപുഴ: ഐക്യമല അരയ മഹാസഭ സ്ഥാപനവത്കരണ വാര്‍ഷികവും ഇടുക്കി നോളജ്സിറ്റി പ്രഖ്യാപനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പ്രഖ്യാപനം നടത്തും. |
പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി Posted: 20 Oct 2015 09:15 PM PDT ആലപ്പുഴ: നഗരമധ്യത്തിലെ പ്രസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. |
റെയില്‍ ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്‍ വലഞ്ഞു Posted: 20 Oct 2015 09:14 PM PDT കൊച്ചി: മെട്രോ നിര്‍മാണത്തിന്‍െറ ഭാഗമായി എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന്് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. നിയന്ത്രണം സംബന്ധിച്ച് റെയില്‍വേ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പണിമുടക്കിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇരട്ട പ്രഹരമാവുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഗതാഗത നിയന്ത്രണം സംബന്ധിച്ച് വിവരങ്ങള്‍ നേരത്തേതന്നെ റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചിരുന്നുവെന്ന് ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. റെയില്‍ പാളത്തിന് അടിയിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ഒരു മേല്‍പ്പാലത്തിന്‍െറ പണിയും ആലുവ എറണാകുളം ഭാഗത്ത് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് വരെ ചൊവ്വ, ശനി ദിവസങ്ങളിലാണ് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് സര്‍വിസ് നടത്തിയിരുന്നെങ്കിലും സമരത്തെ തുടര്‍ന്ന് എണ്ണം കുറവായിരുന്നു. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കുമുള്ള ജോലിക്കാരടക്കമുള്ള പതിവ് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. രാത്രി 8.30ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം, വൈകുന്നേരം 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് നിയന്ത്രണത്തിന്‍െറ ഭാഗമായി പൂര്‍ണമായും റദ്ദ് ചെയ്തത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസ് ആലുവയിലും നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ കളമശ്ശേരിയിലും യാത്ര അവസാനിപ്പിച്ചു. ചെന്നൈ മെയില്‍ അര മണിക്കൂര്‍ വൈകി 3.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ട്രെയിനുകള്‍ വഴിയില്‍ മിനിറ്റുകളോളം നിര്‍ത്തിയിടേണ്ടിയും വന്നു. |
കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചെന്ന പ്രചാരണം വിവാദമാകുന്നു Posted: 20 Oct 2015 09:11 PM PDT കരുമാല്ലൂര്‍: പഞ്ചായത്തിലെ വെളിയത്തുനാട് പ്രദേശത്ത് നടപ്പാക്കാനിരുന്ന കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചതായ പ്രചാരണം വിവാദത്തില്‍. വ്യവസായമേഖലക്ക് കിന്‍ഫ്ര സ്ഥലം ഏറ്റെടുക്കുന്ന ഉത്തരവ് റദ്ദുചെയ്തതായ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി വെളിയത്തുനാട് ഭൂസംരക്ഷണ സമിതി രംഗത്തത്തെിയതിന്‍െറ പിന്നാലെ കിന്‍ഫ്ര കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കോഓഡിനേഷന്‍ കമ്മിറ്റിയും സമര പരിപാടികളുമായി എത്തിയിട്ടുണ്ട്. |
വെള്ളിയാഴ്ചക്കള്ളന്മാര്‍ പിടിയില്‍; ഇരുവരും വിദ്യാര്‍ഥികള്‍ Posted: 20 Oct 2015 09:07 PM PDT കയ്പമംഗലം: തീരദേശത്തെ പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ചകളില്‍ പതിവായി മോഷണം നടത്തിയ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം ഒമ്പതിന് കാക്കാത്തിരുത്തി ബദര്‍ പള്ളി ഖതീബിന്‍െറ മുറി കുത്തിത്തുറന്ന് ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപ്പറമ്പത്ത് അഫ്സല്‍ (19) സഹായിയായ മറ്റൊരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഇവരുടെ മോഷണ രീതിയെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-സംഭവ ദിവസം ജുമുഅ നിസ്കാര സമയത്ത് പള്ളിക്ക് മുന്നിലത്തെിയ അഫ്സലും കൂട്ടാളിയും, വടക്ക് ഭാഗത്തെ മദ്റസ കെട്ടിടത്തിലെ മുറിയില്‍ നിന്നും ഖതീബ് പുറത്തിറങ്ങുന്നത് കാത്തുനിന്നു. നിസ്കാരം ആരംഭിച്ചതോടെ മദ്റസയുടെ അകത്തേക്ക് കടന്നു. |
അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി Posted: 20 Oct 2015 09:02 PM PDT Image: ![]() ന്യൂഡല്‍ഹി : അസഹിഷ്ണുതയുടെ രാഷ്ര്ടീയം മറ്റ് മേഖലകളിലേക്കും പടരുന്നതിന്‍്റെ ഉദാഹരണമാണ് ഹരിയാനയിലെ ഫരീദാബാദില്‍ ദളിതരെ കൊലപ്പെടുത്തിയ സംഭവമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതില്‍ ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രം കൈകഴുകരുതെന്നും യെച്ചൂരി പറഞ്ഞു. എക്കാലവും സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്ര്ടപതിക്ക് പലവട്ടം ഓര്‍മപ്പെടുത്തേണ്ടിവന്നത് ഗൗരവമായ വിഷയമാണ്. രാഷ്ര്ടപതി ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് അസ്വാഭാവികമാണ്. ഇത് വിഷയത്തിന്‍്റെ ഗൗരവം വെളിവാക്കുന്നു. അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കും വിധം പരസ്യപ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കുന്നില്ല.ശാസനയല്ല, ഇവര്‍ക്കെതിരെ നിയമനടപടിയാണ് വേണ്ടത്. വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്ന മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പലവട്ടം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഒരു നടപടിയുമുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിന്‍്റെ ഉത്തരവാദിത്തമാണ്. ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് ട്വിറ്ററില്‍ പോലും ഉരിയാടുന്നില്ല. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്ര്ടീയമാണ് അരങ്ങേറുന്നതെന്നും യെച്ചൂരി പറഞ്ഞു. |
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കണ്ണൂരില്‍ പൂര്‍ണം Posted: 20 Oct 2015 09:02 PM PDT കണ്ണൂര്‍\പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കെ.എസ്.ആര്‍.ടി എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സമരം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ദീര്‍ഘദൂര യാത്രികരെയും കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോരമേഖല ഉള്‍പ്പെടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും സമരം സാരമായി ബാധിച്ചു. |
നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണക്കാരന്‍ പിടിയില്‍ Posted: 20 Oct 2015 08:57 PM PDT തിരൂര്‍: തമിഴ്നാട്ടില്‍നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ മൊത്തമായത്തെിച്ച് വിതരണം ചെയ്യുന്ന യുവാവ് പൊലീസ് പിടിയിലായി. ആലത്തിയൂര്‍ ആലിങ്ങല്‍ ചക്കുങ്ങപ്പറമ്പില്‍ ഷരീഫിനെയാണ്(32) തിരൂര്‍ എസ്.ഐ സുമേഷ് സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പരിശോധനക്കിടെ പാറശേരിയില്‍ നിന്നാണ് കാറിലത്തെിയ ഷരീഫിനെ പിടികൂടിയത്. 5640 ഹാന്‍സ് പാക്കറ്റുകളും 320 പാക്കറ്റ് പത്മശ്രീയെന്ന പുകയില ഉല്‍പ്പന്നവും കാറില്‍നിന്ന് കണ്ടെടുത്തു. |
ജില്ലയില്‍ ബാലവിവാഹം വര്‍ധിക്കുന്നു Posted: 20 Oct 2015 08:50 PM PDT വൈത്തിരി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ ബാലവിവാഹം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. വയനാട് ചൈല്‍ഡ് ലൈനിന്‍െറ കണക്കുകള്‍ പ്രകാരം 64ഓളം പരാതികളാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെ നാല് കേസുകളും 2011 മാര്‍ച്ച് മുതല്‍ 2012 ഏപ്രില്‍ വരെ മൂന്നു കേസുകളും 2012 മാര്‍ച്ച് മുതല്‍ 2013 ഏപ്രില്‍ വരെ 13 കേസുകളും 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ 10 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2014 ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ 36 പരാതികളാണ്് ഇതുസംബന്ധിച്ച് ചൈല്‍ഡ്ലൈന് ലഭിച്ചിട്ടുള്ളത്. |
യോജിച്ച സൂചിയില്ല; മെഡി. കോളജില്‍ ഇന്‍ജക്ഷന്‍ വേദനിപ്പിക്കുന്നു Posted: 20 Oct 2015 08:41 PM PDT കോഴിക്കോട്: രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ വെക്കാന്‍ അനുയോജ്യമായ സൂചിയില്ലാതെ ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി. കനം കുറഞ്ഞ സൂചികള്‍ക്കായി നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതരും രോഗികളും. പലപ്പോഴും കിട്ടിയ സൂചികൊണ്ട് കുത്തുകയാണ് നഴ്സുമാര്‍. |
പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍കയറി പണം തട്ടി Posted: 20 Oct 2015 08:28 PM PDT Image: ![]() മസ്കത്ത്: പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി പണം തട്ടി. വാദി കബീര്‍ മാര്‍സിന് പിന്‍വശത്തുള്ള പത്തനംതിട്ട സ്വദേശിയുടെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്വദേശികളെന്നുതോന്നിക്കുന്ന മൂന്ന് യുവാക്കളാണ് അതിക്രമിച്ചുകയറിയത്. ഫ്ളാറ്റുടമയുടെ ബന്ധുവിനെ കൊണ്ടാണ് വാതില്‍ തുറപ്പിച്ചത്. സൂറില്‍നിന്ന് രാത്രി വാദി കബീറിലത്തെിയ ബന്ധു ആദ്യം ഫ്ളാറ്റില്‍ ബെല്ലടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന്, ഫോണ്‍ ചെയ്യുന്നതിനായി ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയപ്പോളാണ് റോഡിലൂടെ പോവുകയായിരുന്ന യുവാക്കള്‍ അകത്തേക്ക് കയറിവന്നത്. പൊലീസുകാര്‍ ആണെന്നും ഫ്ളാറ്റ് ഏതാണെന്ന് കാണിച്ചുതരാനുമാണ് ഇവര്‍ ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ബന്ധുവിനെ കണ്ട് വീട്ടുടമ വാതില്‍ തുറന്നപ്പോഴേക്കും മൂന്നു പേരും വാതില്‍ തള്ളിത്തുറന്ന് അകത്തേക്കുകയറി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. വീട്ടുടമയും ബന്ധുവും തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ പഴ്സ് എടുത്തപ്പോള്‍ ഇവര്‍ അത് തട്ടിപ്പറിച്ചു. തുടര്‍ന്ന് പഴ്സില്‍നിന്ന് പണം എടുത്തശേഷം തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ തിരികെ നല്‍കി. രണ്ട് പഴ്സുകളിലുമായി ഉണ്ടായിരുന്ന 140 റിയാല്‍ ഇവര്‍ എടുത്തു. എന്തുചെയ്യണമെന്നറിയാതെനിന്ന വീട്ടുകാരുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സംഘം രക്ഷപ്പെട്ടത്. തുടര്‍ന്ന്, ഇവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സമീപത്തെ ഫ്ളാറ്റുകളില്‍ ഉള്ളവര്‍ സംഭവം അറിയുന്നത്്. തുടര്‍ന്ന് ഇവരത്തെിയാണ് വാതില്‍ തുറന്നുനല്‍കിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഉടന്‍ സ്ഥലത്തത്തെി വീട്ടുകാരില്‍നിന്ന് തെളിവെടുത്തു. വാദികബീറില്‍ വര്‍ധിച്ചുവരുന്ന മോഷണപരമ്പരകളില്‍ ഒടുവിലത്തേതാണ് സംഭവം. പ്രവാസികള്‍ താമസിക്കുന്ന വീടുകളാണ് മോഷ്ടാക്കള്‍ കൂടുതലും ലക്ഷ്യമിടുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങിക്കൊണ്ടുപോയ ഇന്ത്യന്‍ വീട്ടമ്മയെ പിന്തുടര്‍ന്ന് വന്ന് ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവം അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാംനിലയിലും മറ്റും തുറന്നുകിടക്കുന്ന ജനാലകളിലൂടെ അകത്തുകടന്ന് ലാപ്ടോപ്പും പണവും കവര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയ ഫ്ളാറ്റില്‍ മുമ്പും മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അകത്തുകടക്കുന്നതിനായി ഗ്രില്ല് അറുത്തുവെച്ചിരുന്നത് ശ്രദ്ധയില്‍പെട്ടതാണ് വീട്ടുടമസ്ഥര്‍ക്ക് രക്ഷയായത്. വീട്ടില്‍ താമസിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പുറത്ത് എന്ന് കണ്ടാലും വാതില്‍ തുറക്കുന്നത് ശ്രദ്ധിച്ച് വേണമെന്നതാണ് വാദികബീര്‍ സംഭവം കാണിക്കുന്നത്. |
ഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തത് –അമേരിക്ക Posted: 20 Oct 2015 08:18 PM PDT Image: ![]() കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടത്തില്‍ കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അമേരിക്ക. ഐ.എസിനെതിരെ കുവൈത്ത് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മയിലെ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക ദൂതന്‍ ജനറല്‍ ജോണ്‍ അലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹുമായും വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹുമായും ജോണ്‍ അലന്‍ ചര്‍ച്ചനടത്തി. 60ഓളം രാജ്യങ്ങളുള്ള ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കുവൈത്ത് ഏറെ മുന്നിലാണ്. ഇതോടൊപ്പം, സിറിയയുടെ അകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ കുവൈത്തിന്‍െറ പങ്ക് ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. |
ബാലന്‍സ് തീര്‍ന്നാല്‍ നോല്‍ കാര്‍ഡ് തത്സമയം റീചാര്‍ജ് ചെയ്യാം Posted: 20 Oct 2015 08:11 PM PDT Image: ![]() ദുബൈ: നോല്‍ കാര്‍ഡിലെ ബാലന്‍സ് തീര്‍ന്നാല്‍ യന്ത്രത്തിലോ അടുത്തുള്ള മെട്രോ സ്റ്റേഷനിലോ എത്തി റീചാര്‍ജ് ചെയ്യുന്ന രീതി പഴങ്കഥയാകുന്നു. സ്മാര്‍ട്ട് ഫോണിന്‍െറ സഹായത്തോടെ നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്ന സംവിധാനം ആര്‍.ടി.എ ജൈറ്റക്സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ചു. നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെയാണ് നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമീപം നോല്‍ കാര്‍ഡ് വെച്ചാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം ഈടാക്കി റീചാര്‍ജ് ആകും. ഉടന്‍ തന്നെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വ്യക്തിഗത നോല്‍ കാര്‍ഡുകള്‍ പരമാവധി 5000 ദിര്‍ഹത്തിനും അല്ലാത്തവ 1000 ദിര്‍ഹത്തിനും റീചാര്‍ജ് ചെയ്യാം. മറ്റൊരു നോല്‍ കാര്‍ഡില്‍ നിന്ന് ബാലന്‍സ് കൈമാറാനും സാധിക്കും. ബാലന്‍സ് ഉള്ള നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്യുകയാണ് ആദ്യ ചെയ്യേണ്ടത്. തുടര്‍ന്ന് രണ്ടാമത്തെ നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്താല്‍ തുക അതിലേക്ക് കൈമാറാം. നോല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍, സ്മാര്‍ട്ട് വാച്ച് എന്നിവയും ആര്‍.ടി.എ അവതരിപ്പിച്ചിട്ടുണ്ട്. നോല്‍ കാര്‍ഡിന് പകരം കൈയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ച് ഗേറ്റില്‍ കാണിച്ച് മെട്രോയിലും ബസിലും ട്രാമിലും യാത്ര നടത്താം. പരീക്ഷണ ഘട്ടത്തിലുള്ള ഇവ ഉടന്‍ തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആര്‍.ടി.എയെന്ന് അധികൃതര്‍ അറിയിച്ചു. |
എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം ഡല്‍ഹിയിലേക്ക് Posted: 20 Oct 2015 08:06 PM PDT Image: ![]() മനാമ: എയര്‍ ഇന്ത്യ ഈ മാസം 26 മുതല്‍ ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫൈ്ളറ്റ് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് വിമാനമുണ്ടാവുക. രാത്രി 11മണിക്ക് ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്ന എ.ഐ 940 വിമാനം ഡല്‍ഹിയില്‍ പുലര്‍ച്ചെ 5.20ന് എത്തും. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷന്‍ ഫൈ്ളറ്റുകളും ലഭ്യമാണ്. അമൃത്സര്‍,പട്ണ, ലക്നോ,കൊല്‍കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വാരാണസി, ബംഗളൂരു, ചെന്നൈ, സിംഗപ്പൂര്‍, ബാങ്കോക്, ഫ്രാങ്ക്ഫര്‍ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കണക്ഷന്‍ ഫൈ്ളറ്റ് ലഭിക്കുക. ദല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് രാത്രി 9.55ന് ബഹ്റൈനില്‍ എത്തും . എ319 വിഭാഗത്തിലുള്ള വിമാനമാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ ബിസിനസ്, ഇക്കോണമി ക്ളാസുകള്‍ ലഭ്യമാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ഞായര്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ യാത്രചെയ്യാനായി ബുക്ക് ചെയ്തവര്‍ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ ഓഫിസുമായോ ട്രാവല്‍ ഏജന്‍റുമായോ ബന്ധപ്പെടണം. |
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ സൗദി തീരത്ത് Posted: 20 Oct 2015 08:00 PM PDT Image: ![]() റാബിഗ്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി മായ സൗദിയുടെ പടിഞ്ഞാറന്‍ തീരനഗരമായ റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തത്തെി. ബെല്‍ജിയത്തിന്‍െറ ഭീമന്‍ കപ്പലിന് 19,224 കണ്ടെയ്നറുകളെ വഹിക്കാനാവുമെന്നാണ് കണക്ക്. കഴിഞ്ഞമാസം 26ന് കടലിലിറക്കിയ എം.എസ്.സി മായ സൗദി തുറമുഖത്തത്തെിയതോടെ കിങ് അബ്ദുല്ല തുറമുഖത്തിന്‍െറ അന്താരാഷ്ട്ര പ്രാധാന്യം വര്‍ധിച്ചതായി ഒൗദ്യോഗിക വക്താവ് അബ്ദുല്ല ഹമീദുദ്ദീന്‍ പറഞ്ഞു. എം.എസ്.സി മായക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്ന ബ്രിട്ടന്‍െറ എം.എസ്.സി ലണ്ടനും കിങ് അബ്ദുല്ല തുറമുഖത്തത്തെിയുരുന്നു. സൗദി തുറമുഖങ്ങളുടെ സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച കിങ് അബ്ദുല്ല തുറമുഖം രാജ്യപുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment