പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് രാജ്നാഥ് സിങ് Posted: 22 Oct 2015 11:58 PM PDT ന്യൂഡല്‍ഹി: ഉത്തരവാദപ്പെട്ടവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മന്ത്രിമാര്‍ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍െറ നിര്‍ദേശം. വിവാദ പരാമര്‍ശം നടത്തിയ മന്ത്രിമാരായ വി.കെ സിങ്ങും, റിജിജുവും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാലും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരും ഭരണപ്പാര്‍ട്ടിയിലെ അംഗങ്ങളുമായതിനാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഖ്യാനിക്കാന്‍ പഴുതുകളുള്ള വാക്കുകള്‍ പ്രയോഗിച്ച ശേഷം പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഹരിയാനയിലെ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഹരിയാനയില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ വി.കെ സിങ്ങിന്‍െറ പരാമര്‍ശം വിവാദമായിരുന്നു. നായക്ക് നേരെ ആരെങ്കിലും കല്ലറെിഞ്ഞാല്‍ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ളെന്നായിരുന്നു സിങ്ങിന്‍്റെ പരാമര്‍ശം.  |
വയനാട് കേണിച്ചിറയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍ Posted: 22 Oct 2015 11:32 PM PDT വയനാട്: മീനങ്ങാടിക്കടുത്ത് കേണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടത്തെി. കേണിച്ചിറ സ്വദേശികളായ അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഇവരെ കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും വീട് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്തെിയത്. അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്‍്റിംഗ് തൊഴിലാളിയാണ് അനൂപ്. കുടുംബപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  |
സി.പി.എം കൊലപാതക രാഷ്ട്രീയം വെടിയുന്നില്ല –ചെന്നിത്തല Posted: 22 Oct 2015 11:03 PM PDT തിരുവനന്തപുരം: 'കാരായിമാരെ' സ്ഥാനാര്‍ഥികളാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയം സി.പി.എം കൈവെടിയില്ളെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് കടകംപള്ളി മേഖലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല. അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അതിന് ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലും മാരകായുധങ്ങളും ബോംബുകളും കണ്ടത്തെിയത്. മണ്ഡലം പ്രസിഡന്‍റ് കടകംപള്ളി സത്യശീലന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ഡി.സി.സി ഭാരവാഹികളായ ചെമ്പഴന്തി അനില്‍, ജോണ്‍ വിനേഷ്യസ്, അഭിലാഷ് ആര്‍. നായര്‍, വി. പ്രതാപചന്ദ്രന്‍, കടകംപള്ളി ഹരിദാസ്, ആറ്റിപ്ര അനില്‍, പ്രീതകുമാര്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികളായ ആര്‍.സന്ധ്യ, ലൈല, നീതുമോഹന്‍, പ്രതിഭാ ജയകുമാര്‍, ഡി.അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.  |
അച്ചന്‍കോവില്‍ പട്ടികവര്‍ഗ കോളനിയില്‍ പകര്‍ച്ചപ്പനി; 15 പേര്‍ ആശുപത്രിയില്‍ Posted: 22 Oct 2015 11:00 PM PDT പുനലൂര്‍: അച്ചന്‍കോവില്‍ പട്ടികവര്‍ഗ കോളനിയില്‍ പകര്‍ച്ചപ്പനി ബാധിച്ച് അവശരായ 15 പേരെ പൊലീസിന്‍െറ സഹായത്തോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ ആണ്‍കുട്ടികളടക്കമുള്ളവരെയാണ് ആശുപത്രിയിലത്തെിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും പനിബാധിച്ച് അച്ചന്‍കോവില്‍ പി.എച്ച്.സിയില്‍നിന്ന് മരുന്ന് വാങ്ങിയിരുന്നു. എന്നാല്‍, മതിയായ ചികിത്സ ലഭിക്കാതെ പലരും വ്യാഴാഴ്ച രാവിലെയോടെ അവശരായി. പൊതുപ്രവര്‍ത്തകര്‍ ചിലര്‍ വിവരം തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ട് ആംബുലന്‍സ് കോളനിയിലത്തെിച്ചാണ് ഉച്ചയോടെ പനിബാധിതരെ ആശുപത്രിയിലത്തെിച്ചത്. പുനലൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ളതും വനമേഖലയായതുമായ അച്ചന്‍കോവിലിലെ പട്ടികവര്‍ഗക്കാരടക്കമുള്ളവര്‍ക്ക് രോഗമോ അത്യാഹിതമോ നേരിട്ടാല്‍ മതിയായ ചികിത്സ ലഭിക്കാറില്ല. കോളനിയില്‍ പനി പടരുന്നത് കണക്കിലെടുത്ത് അടിയന്തര മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  |
മത്സരം മുറുകും; ഒപ്പത്തിനൊപ്പം മുന്നണികള്‍ Posted: 22 Oct 2015 10:56 PM PDT ആമ്പല്ലൂര്‍: കൊടകര ബ്ളോക് പഞ്ചായത്തില്‍ രൂപവത്കരണം മുതല്‍ ഇടതുമുന്നണിക്കാണ് ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടില്‍ ആറുപഞ്ചായത്തുകളും യു.ഡി.എഫ് സ്വന്തമാക്കിയപ്പോഴും ഒരു സീറ്റിന്‍െറ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ബ്ളോക് പഞ്ചായത്ത് ഭരണം നിലനിലനിര്‍ത്തി. ഇവിടെ 15 ഡിവിഷനുകളാണുള്ളത്. ബ്ളോക് പഞ്ചായത്തിനുകീഴില്‍ ആറ് പഞ്ചായത്തുകള്‍. ഇക്കുറിയും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് പാളയം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാനാകുമെന്ന വിശ്വാസമാണ് യു.ഡി.എഫിന്. പട്ടികജാതി വനിതക്കാണ് പ്രസിഡന്‍റ് സ്ഥാനം. ഡിവിഷന്‍ ഒന്ന് തലോര്‍ സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റാണ്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജുവാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ആലപ്പാട്ട്, ബി.ജെ.പിയുടെ എ.ജി. രാജേഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബ്ളോക് പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്ന എ. നാരായണന്‍കുട്ടിയെ കഴിഞ്ഞ തവണ വിജയിപ്പിച്ച ഡിവിഷനായ രണ്ട് തൃക്കൂര്‍ ഇത്തവണ വനിതാസംവരണമാണ്. ഇവിടെ കോണ്‍ഗ്രസിലെ സ്റ്റിമ സ്റ്റീഫനും സി.പി.എമ്മിലെ ജയന്തി പ്രഭാകരനും തമ്മിലാണ് പ്രധാന മത്സരം. പട്ടികജാതി ജനറല്‍ ഡിവിഷനായ മൂന്ന് കല്ലൂരില്‍ നിലവില്‍ തൃക്കൂര്‍ പഞ്ചായത്തംഗമായ പ്രിബനന്‍ ചുണ്ടേലപറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകൂടിയാണിത്. അതുകൊണ്ടുതന്നെ എതിര്‍പക്ഷത്തുള്ള സി.പി.ഐയിലെ മണി കിഴക്കൂടന് മത്സരം കടുകട്ടിയാകും. തോട്ടം മേഖലയായ ഡിവിഷന്‍ അഞ്ച് പാലപ്പിള്ളിയും നിലവില്‍ കോണ്‍ഗ്രസ് സീറ്റാണ്.വൈസ് പ്രസിഡന്‍റായിരുന്ന സുനിത പുഷ്പനെ വിജയിപ്പിച്ച മുപ്ളിയം ഡിവിഷനില്‍ പുതുമുഖങ്ങളാണ് ജനവിധി തേടുന്നത്. ഏറെ പ്രാധാന്യമുള്ള വരന്തരപ്പിള്ളി ഡിവിഷനില്‍ മൂന്ന് അംഗനമാരാണ് മത്സരരംഗത്തുള്ളത്. പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വാര്‍ഡാണിത്. വി.എസ്. അഖിതാമോള്‍ കോണ്‍ഗ്രസിനുവേണ്ടിയും കലാപ്രിയ സുരേഷ് സി.പി.ഐക്കുവേണ്ടിയും മത്സരിക്കുമ്പോള്‍ ബി.ജെ.പിക്കുവേണ്ടി ശാരദ തൈക്കൂടനാണ് മത്സരരംഗത്തുള്ളത്. നിലവിലെ പ്രസിഡന്‍റ് വി.എസ്. ജോഷിക്ക് കഴിഞ്ഞ തവണ വിജയം സമ്മാനിച്ച ഡിവിഷനാണിത്. എല്‍.ഡി.എഫിന്‍െറ മറ്റൊരു സിറ്റിങ് സീറ്റായ കോടാലിയില്‍ കോണ്‍ഗ്രസിലെ സ്നേഹപുരം ഡിവിഷന്‍ അംഗം സിജി ബാബുവും പുതുമുഖമായ സി.പി.എമ്മിലെ ആശ ഉണ്ണികൃഷ്ണനുമാണ് മത്സരം. ഡിവിഷന്‍ എട്ട് വെള്ളിക്കുളങ്ങരയില്‍ ഇത്തവണ തീപാറുന്ന മത്സരമാണ്. അഞ്ച് സ്ഥാനാര്‍ഥികള്‍ മാറ്റുരക്കുന്ന ഇവിടെ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയായി രണ്ട് വിമതര്‍ രംഗത്തുണ്ട്. വിജയിച്ചാല്‍ പ്രസിഡന്‍റായേക്കാവുന്ന സി.പി.എം സ്ഥാനാര്‍ഥി അമ്പിളി സോമന്‍ കൊടകര ഡിവിഷനില്‍ മത്സരിക്കുന്നു.കോണ്‍ഗ്രസിലെ കവിത സുരേഷാണ് മുഖ്യ എതിരാളി. എന്‍.സി.പി മത്സരിക്കുന്ന ഏക ഡിവിഷനാണ് സ്നേഹപുരം. കെ.സി. കാര്‍ത്തികേയനാണ് സ്ഥാനാര്‍ഥി. ഷാജു കാളിയേങ്കര കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നു. ഡിവിഷന്‍ 13 അളഗപ്പനഗറില്‍ പഞ്ചായത്ത് സിറ്റിങ് അംഗം അലക്സ് ചുക്കിരിയും സി.പി.എമ്മിലെ സോജന്‍ ജോസഫും തമ്മില്‍ കനത്തമത്സരം നടക്കുന്നു. ആമ്പല്ലൂര്‍, പുതുക്കാട് വനിത ഡിവിഷനുകളില്‍ പുതുമുഖങ്ങളുടെ പോരാട്ടമാണ്.  |
കാവിക്കോട്ടയില്‍ തുള വീഴ്ത്താന്‍ Posted: 22 Oct 2015 10:49 PM PDT പാലക്കാട്: കാവിക്കോട്ടയില്‍ കടന്നുകയറാന്‍ ഇരുമുന്നണികളും അടവുകള്‍ പതിനെട്ടും പയറ്റുമ്പോള്‍ ഇതിനെ മറികടക്കാന്‍ ബഹുമുഖ തന്ത്രമാണ് ബി.ജെ.പി ആവിഷ്കരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള സ്ഥാനാര്‍ഥി പട്ടികയും വിമതരെ പാര്‍ട്ടിയില്‍ തിരിച്ചത്തെിച്ചതും ബി.ജെ.പി അനുകൂല ഘടകങ്ങളായി അവകാശപ്പെടുന്നു. ഒരുകാലത്ത് പാര്‍ട്ടിയോട് ഇടഞ്ഞുനിന്ന നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എസ്.ആര്‍. ബാലസുബ്രഹ്മണ്യനെ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത് നഗരസഭയില്‍ കൂടുതല്‍ വോട്ടും സീറ്റും ലക്ഷ്യമിട്ടാണ്. വടക്കന്തറ ഈസ്റ്റ് 43ാം വാര്‍ഡിലാണ് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ മാറ്റുരക്കുന്നത്. കോണ്‍ഗ്രസിലെ ഹക്കീമും സി.പി.എമ്മിലെ മോഹന്‍ റാമുമാണ് ഇവിടെ എതിരാളികള്‍. ബി.ജെ.പിയുടെ ഷുവര്‍ സീറ്റുകളിലൊന്നാണിത്. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ശിവരാജന്‍ മത്സരിക്കുന്ന വലിയങ്ങാടി 46ാം വാര്‍ഡിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. സി.പി.എം വനിതാ അംഗത്തിന് നേരെയുള്ള ശിവരാജന്‍െറ പരാമര്‍ശവും പൊലീസ് കേസും ഇവിടെ സി.പി.എം പ്രചാരണായുധമാക്കുന്നുണ്ട്. കോണ്‍ഗ്രസിലെ എന്‍.ടി. ബാബുവും എല്‍.ഡി.എഫ് സ്വതന്ത്രനായ ശരവണദാസുമാണ് ശിവരാജന് എതിരാളികള്‍. കഴിഞ്ഞ തവണ ബി.ജെ.പിയിലെ എ. സരോജയാണ് 46ാം വാര്‍ഡിനെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് 48ാം വാര്‍ഡില്‍ ശക്തമായ മത്സരമാണ് ഇത്തവണ അരങ്ങേറുന്നത്. ബി.ജെ.പിയുടെ ഇ. പ്രിയക്കെതിരെ മുസ്ലിം ലീഗിലെ സൈനബയും എല്‍.ഡി.എഫ് സ്വതന്ത്രയായി നസീമയുമാണ് ഗോദയില്‍. കഴിഞ്ഞ തവണ ലീഗ് റിബല്‍ അബൂത്വാഹിര്‍ 250ഓളം വോട്ടുകള്‍ പിടിച്ചതാണ് വാര്‍ഡ് നഷ്ടമാവാന്‍ കാരണമെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. ബി.ജെ.പി അച്ചടക്ക നടപടിയെടുക്കുകയും വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചത്തെുകയും ചെയ്ത വി. നടേശനാണ് 51ാം വാര്‍ഡ് ജൈനിമേടില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. നടേശന്‍െറ ജനകീയ മുഖം വോട്ടാകുമെന്നും കോണ്‍ഗ്രസില്‍നിന്ന് വാര്‍ഡ് പിടിച്ചെടുക്കുമെന്നുമാണ് ബി.ജെ.പി അവകാശവാദം. കോണ്‍ഗ്രസിലെ എന്‍.പി. രവീന്ദ്രനാഥനും സി.പി.എം സ്വതന്ത്രനായ കുഞ്ഞുവാവ എന്ന ബൈജുവുമാണ് നടേശന് എതിരാളികള്‍. കുഞ്ഞുവാവയുടെ ജനകീയ മുഖം വോട്ടാകുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ തവണ ലീഗ് വിമതന്‍ പി.എം. ബഷീര്‍ അഹമ്മദ് വിജയിച്ച ഒലവക്കോട് സൗത് 52ാം വാര്‍ഡില്‍ ഇത്തവണ കനത്ത പോരാട്ടമാണ്. മുസ്ലിം ലീഗിലെ റസീനയും എല്‍.ഡി.എഫ് സ്വതന്ത്ര ഫാരിദ ജമാലുമാണ് ഏറ്റുമുട്ടുന്നത്. സിറ്റിങ് കൗണ്‍സിലര്‍ ബഷീര്‍ അഹമ്മദ് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനാണ്. ബഷീര്‍ അഹമ്മദിന്‍െറ സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. മുനിസിപ്പല്‍ ഓഫിസ് 41ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജേശ്വരി ജയപ്രകാശിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ പി. രമണീഭായ് റിബലായി രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ് പോര് വാര്‍ഡില്‍ പ്രതിഫലിക്കുമെന്നാണ് സൂചന. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാവിത്രി വത്സലകുമാറിനുമുണ്ട്. കഴിഞ്ഞ തവണ 41ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമിയെ എതിര്‍ ഗ്രൂപ്പുകള്‍ കരുനീക്കത്തിലൂടെ തോല്‍പ്പിച്ചത് പിന്നീട് വന്‍ വിവാദമായിരുന്നു. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ രാജേശ്വരി ജയപ്രകാശ് കോണ്‍ഗ്രസിലെ നഗരസഭ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. എല്‍.ഡി.എഫ് സ്വതന്ത്ര എം. ഹസീനയും ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയുമാണ് രാജേശ്വരിക്ക് എതിരാളികള്‍. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ മുനിസിപ്പല്‍ വാര്‍ഡിലടക്കം 12 ഇടത്ത് സി.പി.എം സ്വതന്ത്രരെയാണ് പരീക്ഷിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ പട്ടിക്കര 42ാം വാര്‍ഡില്‍ ബി.ജെ.പി കളത്തിലിറക്കിയത് മുന്‍ വിമതനായ പി. സാബുവിനെ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. വിനോദ്കുമാറും എല്‍.ഡി.എഫിലെ സുനിത കുമാരനുമാണ് മുഖ്യ എതിരാളികള്‍. ശ്രീരാമപാളയത്തും മേലാമുറിയിലും ബി.ജെ.പിക്ക് മേധാവിത്തമുണ്ട്. കഴിഞ്ഞ തവണ എന്‍. ശിവരാജന്‍ വിജയിച്ച മേലാമുറിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സനായ സി. ബേബി ചന്ദ്രനാണ്. കോണ്‍ഗ്രസിന്‍െറ കെ. കൃഷ്ണവേണിയും സി.പി.എമ്മിന്‍െറ കുമാരി അയ്യപ്പനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. പള്ളിപ്പുറത്ത് കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസിലെ മിനി ബാബുവാണ്. ഇത്തവണ വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ്. കര്‍ണകി നഗര്‍ വെസ്റ്റിലും വടക്കന്തറയിലും ബി.ജെ.പി സ്വാധീനം മറികടക്കാന്‍ ഇരുമുന്നണികളും കിണഞ്ഞുശ്രമിക്കുന്നുണ്ട്.  |
താഴത്തേട്ടില്‍ പുകഞ്ഞ് ലീഗ്–കോണ്‍ഗ്രസ് സഖ്യം Posted: 22 Oct 2015 10:38 PM PDT മഞ്ചേരി: മുസ്ലിം ലീഗും കോണ്‍ഗ്രസും പൂര്‍ണസഖ്യം പുലരാത്ത പുല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് സ്വന്ത്ര ചിഹ്നത്തില്‍. കളത്തുംപടി ഒമ്പത്, ഒളമതില്‍ 17, തൃപ്പനച്ചി അഞ്ച് എന്നിവിടങ്ങളില്‍ പാര്‍ട്ടി ചിഹ്നം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അനുവദിച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് സ്വതന്ത്രരായാണ് മത്സരിക്കുന്നത്. അതേസമയം തൃപ്പനച്ചി പടിഞ്ഞാറ്റിയകം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചതുമില്ല. അദ്ദേഹത്തെ കോണ്‍ഗ്രസ് വിമതനായാണ് കണക്കാക്കിയത്. അവസാനഘട്ടം വരെ ലീഗും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ സീറ്റ് ചര്‍ച്ചയിലെ തീരുമാനം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ അംഗീകരിക്കാത്തതാണ് പുല്‍പറ്റയിലെ പ്രശ്നം. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ പത്രിക നല്‍കിയ ബാങ്ക് ഡയറക്ടര്‍ കെ.വി. സതീഷ് ബാബു പത്രി പിന്‍വലിച്ചത്. തൃപ്പനച്ചി നാലില്‍ പി.കെ. സുലൈമാന്‍ ലീഗ് സ്ഥാനാര്‍ഥിയായിരിക്കെയാണ് കോണ്‍ഗ്രസിലെ ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ മത്സരിക്കുന്നത്. ഏഴാം വാര്‍ഡില്‍ ആക്കംപുറത്ത് കൃഷ്ണനാണ് ലീഗ് സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസിലെ സി.കെ. വിജയനും മത്സര രംഗത്തുണ്ട്. ഷാപ്പിന്‍കുന്ന് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് പുറമെ ലീഗ് പഞ്ചായത്ത് ഭാരവാഹി കൂടിയായ കുഞ്ഞിമൊയ്തീന്‍ മാസ്റ്ററും മത്സരിക്കുന്നുണ്ട്. വളമംഗലം 15ാം വാര്‍ഡ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതായാണ് പറയുന്നത്. ഇവിടെ കോണ്‍ഗ്രസ് പത്രിക നല്‍കിയിട്ടില്ല. മുന്‍ ലീഗ് അംഗം ടി.കെ. ജസീനയാണ് മത്സരിക്കുന്നത്. പടിഞ്ഞാറ്റിയകത്തും പൂക്കളത്തൂരിലുമാണ് ലീഗും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്നത്. പുല്‍പറ്റ 20ാം വാര്‍ഡിലും വിമത പ്രശ്നമുണ്ട്. എ.പി. അബൂബക്കര്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ലീഗ് പ്രവര്‍ത്തകനും മത്സരിക്കുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്കെതിരെയും കെ.വി. സതീഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്ന് പുല്‍പറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാത്ത സീറ്റ് ധാരണ ഭൂരിഭാഗം കോണ്‍ഗ്രസുകാരും അംഗീകരിച്ചിട്ടില്ളെന്ന് പുല്‍പ്പറ്റയില്‍ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ ബോധ്യമാവുമെന്ന് നടപടിക്ക് നിര്‍ദേശിക്കപ്പെട്ട ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം നിലവിലുള്ള യു.ഡി.എഫ് സംവിധാനത്തില്‍ മുസ്ലിം ലീഗ് ആത്മവിശ്വാസത്തിലാണ്.  |
സി.പി.എം അവസരത്തിനൊത്ത് നയം മാറ്റുന്ന പാര്‍ട്ടി –ഉമ്മന്‍ ചാണ്ടി Posted: 22 Oct 2015 10:28 PM PDT പത്തനംതിട്ട: അവസരത്തിനൊത്ത് നയം മാറ്റുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977ലും '89ലും അവര്‍ ജനസംഘവും ബി.ജെ.പിയുമായും കൂട്ടുകെട്ടുണ്ടാക്കി. '77ല്‍ അടിയന്തരാവസ്ഥക്കെതിരെയാണ് ആര്‍.എസ്.എസ് സഖ്യമെന്നും '87ല്‍ ബോഫേഴ്സ് അഴിമതിക്കെതിരെയുമാണ് സഖ്യമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, വി.പി. സിങ് അധികാരത്തിലത്തെി ബോഫേഴ്സ് ഫയലുകളെല്ലാം കൈയില്‍ എത്തിയിട്ടും ഒന്നും കണ്ടത്തൊനായില്ല. സി.പി.എമ്മിന്‍െറ അവസരവാദ രാഷ്ട്രീയവും രാജ്യത്തിന്‍െറ മതേതര സംരക്ഷണവും തെരഞ്ഞെടുപ്പില്‍ വിഷയമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വികസനവും കരുതലും പ്രചാരണത്തിന് മുഖമുദ്രയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍െറ ഒരുമയും സാഹോദര്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. രാജ്യത്തിന്‍െറ മതേതര പാരമ്പര്യം നിലനിര്‍ത്താന്‍ ജീവത്യാഗം ചെയ്ത മൂന്നു നേതാക്കള്‍ കോണ്‍ഗ്രസിനെ എന്നും കരുത്തുറ്റതാക്കും. മഹാത്മാഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ജീവത്യാഗം ഭാരതത്തിന്‍െറ മഹത്തായ മതേതര പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലത്തേ് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട, നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എ. ഷംസുദ്ദീന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു.  |
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തല്‍; ജോസഫ് ഗ്രൂപ്പില്‍ അമര്‍ഷം Posted: 22 Oct 2015 10:25 PM PDT കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കൂട്ട വെട്ടിനിരത്തലില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പഴയ ജോസഫ് വിഭാഗക്കാരില്‍ പ്രതിഷേധം പുകയുന്നു. തര്‍ക്കമുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റി തീരുമാനംപോലും തള്ളി പലയിടങ്ങളിലും ജോസഫുകാരെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. ജില്ലാ-സംസ്ഥാന നേതൃനിരയില്‍ മാണിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ താഴത്തേട്ടില്‍ ജോസഫുകാരെ വ്യാപകമായി തഴയുകയായിരുന്നത്രെ. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈക്കം ഡിവിഷനില്‍ പി.ജെ. ജോസഫിന്‍െറ സഹോദരിയുടെ മകനായ പോള്‍സണ്‍ ജോസഫ് എന്നിവരാണ് പഴയ ജോസഫ് വിഭാഗക്കാരായി രംഗത്തുള്ളത്. ഇതില്‍ വൈക്കം ഇടതു ശക്തികേന്ദ്രമാണ്. എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ നാല് സീറ്റുകളിലായിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് ഗ്രൂപ് മത്സരിച്ചിരുന്നത്. അതിരമ്പുഴയില്‍ മെക്കിള്‍ ജയിംസിന് സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അവസാനനിമിഷം തന്ത്രപരമായി തഴഞ്ഞതായി ജോസഫിനോടടുത്തുനില്‍ക്കുന്നവര്‍ പറയുന്നു. മൈക്കിള്‍ ജയിംസ് വിമതനായി മത്സരിക്കാന്‍ രംഗത്തത്തെിയെങ്കിലും നേതൃത്വം ഇടപ്പെട്ട് പിന്‍മാറ്റുകയായിരുന്നു. തൃക്കൊടിത്താനത്ത് വിനു ജോബ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഇയാളെയും തഴഞ്ഞു. ഇതിനുപുറമേ, അയ്മനം, കടുത്തുരുത്തി, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, അതിരമ്പുഴ മേഖലകളിലെ പഞ്ചായത്തുകളിലും ബ്ളോക്കുകളിലും സീറ്റ് അവകാശവാദവുമായി രംഗത്തുണ്ടായിരുന്ന ജോസഫ് വിഭാഗക്കാരില്‍ ഭൂരിഭാഗത്തെയും വെട്ടിമാറ്റിയതായും ഇവര്‍ പരാതിപ്പെടുന്നു. മന്ത്രി പി.ജെ. ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പലതവണ ഇടപെട്ടെങ്കിലും പ്രാദേശിക എതിര്‍പ്പുണ്ടെന്ന പേരില്‍ തഴയുകയായിരുന്നുവെന്നും ഈ വിഭാഗം നേതാക്കള്‍ പറയുന്നു. അതിനിടെ, ചില പഴയ ജോസഫ് ഗ്രൂപ്പുകാര്‍ക്ക് എല്‍.ഡി.എഫ് സീറ്റ് വാഗ്ദാനം നല്‍കിയെങ്കിലും പി.ജെ. ജോസഫ് ഇടപെട്ട് തടയുകയായിരുന്നത്രെ. ചിലര്‍ വിമതവേഷം കെട്ടാന്‍ തയാറായെങ്കിലും ഇവരെയും തടഞ്ഞത്രെ. ജോസഫ് വിഭാഗം ലയിക്കുമ്പോള്‍ ഏറ്റുമാനൂരില്‍ അഞ്ച് പഞ്ചായത്ത് അംഗങ്ങളായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അടക്കം രണ്ട് മെംബര്‍മാരുമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഇവിടെ ഒരാള്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ലയനത്തിന് തൊട്ടുപിന്നാലെയത്തെിയ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് പേരിന് മാത്രമായിരുന്നു സീറ്റുകള്‍. എല്‍.ഡി.എഫിലായിരുന്നപ്പോള്‍ വിജയിച്ച സീറ്റുകള്‍ പോലും ഇവര്‍ക്ക് കൈവിടേണ്ടിവന്നു. ഇത് വ്യാപക അമര്‍ഷത്തിനിടയാക്കിയെങ്കിലും തുടക്കമെന്ന നിലയില്‍ അതൃപ്തി പലരും ഉള്ളിലൊതുക്കി. ഇത്തവണയും സമാന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാക്കള്‍ പി.ജെ. ജോസഫിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജിനെയും കണ്ടിരുന്നു. ചര്‍ച്ചകള്‍ സജീവമാകുന്നതോടെ ഇടപെടാമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ ആവശ്യവും തള്ളി പ്രാദേശിക തലത്തില്‍ മറ്റ് പലരെയും നിയോഗിക്കുകയായിരുന്നു. പല നേതാക്കളുടെയും അറിവോടെയാണ് ഇത്തരം നീക്കമുണ്ടായതെന്നും ഇവര്‍ പറയുന്നു. ജോസഫ് വിഭാഗത്തിന്‍െറ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോട്ടയത്ത് നേതാവില്ലാത്തതാണ് തിരിച്ചടിയാവുന്നതെന്നും ഇവര്‍ പരിതപിക്കുന്നു. എല്‍.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ ജോസഫ് വിഭാഗത്തെ ജില്ലയില്‍ നയിച്ചിരുന്ന കടുത്തുരുത്തി എം.എല്‍.എ കൂടിയായ മോന്‍സ് ജോസഫിന് ഇപ്പോള്‍ കെ.എം. മാണിയോടാണത്രെ കൂടുതല്‍ താല്‍പര്യം. ചിലര്‍ക്കുവേണ്ടി ഇടപെട്ടെങ്കിലും മോന്‍സ് ജോസഫിന് കടുംപിടിത്തം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഞീഴൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബോബന്‍ മഞ്ഞളാമല വിമതനായി രംഗത്തുണ്ട്. അതേസമയം, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടുണ്ടെന്നാണ് മാണിയോടടുത്തുനില്‍ക്കുന്നവരുടെ നിലപാട്.  |
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസ് വീര്‍പ്പുമുട്ടുന്നു Posted: 22 Oct 2015 10:23 PM PDT തൊടുപുഴ: അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസ് വീര്‍പ്പുമുട്ടുന്നു. ഒരു സൗകര്യവുമില്ലാത്ത മൂലമറ്റത്തെ പഞ്ചായത്തിന്‍െറ കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വെള്ളമത്തെിയിട്ട് വര്‍ഷങ്ങളായി. സ്ത്രീ ജീവനക്കാരടക്കം കഷ്ടപ്പെടുകയാണ്. അടുത്തയിടെ ഓഫിസിന് മുന്നില്‍ വാഹന പാര്‍ക്കിങ്ങിന് ഷെഡ് നിര്‍മിച്ചതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസിലേക്കുള്ള വഴിയും അടഞ്ഞു. ഇവിടെയുള്ള അസൗകര്യം അറിഞ്ഞ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മൂന്നുമുറികള്‍ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടേക്ക് മാറ്റുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സൗകര്യങ്ങളില്ലാതായതോടെ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. ജില്ലയില്‍ കൗണ്‍സിലിനിപ്പോള്‍ മൂന്നാറില്‍ മാത്രമേ സ്വന്തം കെട്ടിടമുള്ളൂ. അല്ളെങ്കില്‍ നെടുങ്കണ്ടത്തിന് മാറ്റാനാണ് നീക്കമെന്നാണ് സൂചന. ഇത് ജില്ലയില്‍ ഏറെ കായികതാരങ്ങളുള്ള ലോറേഞ്ചിലെ താരങ്ങള്‍ക്ക് തിരിച്ചടിയാകും. വാടകയുടെ ബാധ്യതയില്ലാതെ തൊടുപുഴയില്‍ ഈ ഓഫിസിന്‍െറ പ്രവര്‍ത്തനത്തിനുള്ള സംവിധാനം ആയെങ്കിലും ഇതിന് തടയിടുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ കൂടുതല്‍ താരങ്ങളുള്ളത് തൊടുപുഴ മേഖലയിലാണ്. കൂടാതെ ഗ്രൗണ്ട് അടക്കമുള്ള സൗകര്യ്വും തൊടുപുഴയിലുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകള്‍ ഏറെയുള്ളതും തൊടുപുഴ മേഖലയിലാണ്. ഈ സാഹചര്യത്തില്‍ ഓഫിസ് തൊടുപുഴയിലേക്ക് മാറ്റണമെന്നാണ് ഭൂരിപക്ഷം അസോസിയേഷനുകളുടെയും താരങ്ങളുടെയും ആവശ്യം.  |
എമിറേറ്റ്സിനു വേണം കണ്ണൂരിലെ യാത്രക്കാരെ Posted: 22 Oct 2015 10:19 PM PDT മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 69 ദിവസം മാത്രം അവശേഷിക്കേ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാന സര്‍വിസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദുബൈ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന് കത്തയച്ചു. ആഴ്ചയില്‍ 5000 പേര്‍ക്ക് ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്ന വിധത്തില്‍ സര്‍വിസ് നടത്താനുള്ള അനുമതിയാണ് ദുബൈ അധികൃതര്‍ തേടിയത്. ഇപ്പോള്‍ രാജ്യത്ത് 90 കേന്ദ്രങ്ങളിലേക്ക് ദുബൈയില്‍ നിന്ന് എമിറേറ്റ്സ് സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് 3.3 ലക്ഷം യാത്രക്കാരാണ് എമിറേറ്റ്സിലൂടെ പറന്നത്. ദുബൈ ഭരണകൂടത്തിന്‍െറ ആവശ്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കുമെന്ന് വ്യോമയാന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ ഇന്ത്യയുമായി ചേര്‍ന്ന് വന്‍ കുതിച്ചു ചാട്ടത്തിനാണ് ദുബൈ ഒരുങ്ങുന്നത്. 2017ല്‍ 43 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2.46 കോടി സഞ്ചാരികളെയാണ് ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നത്. ഇതിനായി രണ്ടു വര്‍ഷത്തിനകം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി പ്രതിവാര വിമാന സര്‍വിസുകള്‍ അധികമായി ആരംഭിക്കും. ഈ സര്‍വിസുകളിലൂടെ 2.5 ലക്ഷം യാത്രക്കാര്‍ക്ക് യാത്രാസൗകര്യമാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് രണ്ടും താല്‍ക്കാലിക സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും യാത്രാദുരിതം മാറാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാനങ്ങള്‍ക്ക് സര്‍വിസ് അനുമതി നല്‍കിയാല്‍ വിദേശികള്‍ക്കും വിദേശ മലയാളികള്‍ക്കും അത് അനുഗ്രഹമായിരിക്കും. ഒപ്പം കേരളത്തിന്‍െറ ടൂറിസം സാധ്യതയും ഏറെ വിപുലപ്പെടും. എമിറേറ്റ്സ് പോലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനാണ് സ്ഥിരം യാത്രികര്‍ ആഗ്രഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ ഇറങ്ങാറുണ്ടെങ്കിലും വിമാനത്താവള റണ്‍വേ പ്രശ്നത്തത്തെുടര്‍ന്ന് സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതോടെ കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതോടെ ടെര്‍മിനല്‍ അനുബന്ധ കെട്ടിടങ്ങളുടെ വ്യാപ്തിയും ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലും കര്‍ണാടകയിലെ വീരാജ്പേട്ട, കുടക് എന്നിവിടങ്ങളിലുമുള്ളവര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. നിലവില്‍ 3050 മീറ്റര്‍ റണ്‍വേയുള്ള കണ്ണൂരില്‍ ബോയിങ് 777, ബോയിങ് 747, ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. എയര്‍ബസ് 380, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ രണ്ടാംഘട്ടത്തില്‍ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിസംബര്‍ 31ന് പരീക്ഷണ വിമാനമിറക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി നിലവിലുള്ള 3050 മീറ്റര്‍ റണ്‍വേ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗത്തുനിന്ന് മറുഭാഗം വരെയത്തെുന്ന തരത്തിലാണ് ഇപ്പോള്‍ റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. മേയ് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.  |
സ്വകാര്യ തുറമുഖങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ താങ്ങ് Posted: 22 Oct 2015 10:14 PM PDT കൊച്ചി: നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങില്‍ കിതക്കുന്ന പൊതുമേഖലയെ പിന്തള്ളി സ്വകാര്യ തുറമുഖങ്ങള്‍ കുതിക്കുന്നു. പൊതുമേഖലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയോടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ഉദാര സമീപനവുമാണ് രാജ്യത്തെ പ്രധാന തുറമുഖങ്ങളെ തളര്‍ത്തുന്നത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്‍െറ (ടാമ്പ്) നിയന്ത്രണങ്ങളില്‍ പിടയുന്ന പൊതുമേഖല തുറമുഖങ്ങളെ രക്ഷിക്കാന്‍ നടപടികളില്ലാത്തത് ഇവയെ പ്രതിസന്ധിയിലാക്കുകയാണ്. മേജര്‍ തുറമുഖങ്ങളിലെ ചരക്ക് ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ നിശ്ചയിക്കുന്നത് താരിഫ് അതോറിറ്റിയാണ്. ചരക്ക് ഹാന്‍ഡ്ലിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് ടാമ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളൊന്നും ബാധകമല്ല. തുറമുഖ നിരക്കുകള്‍ നേട്ടത്തിനായി യഥേഷ്ടം കൂട്ടുകയോ കുറക്കുകയോ ചെയ്യാനും സൗകര്യപൂര്‍വം ജോലികള്‍ നിര്‍വഹിക്കാനും സ്വകാര്യ തുറമുഖങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ മേഖലയിലെ പ്രധാന തുറമുഖങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ് സ്വകാര്യ തുറമുഖങ്ങള്‍. നിരക്കുകളിലെ ഇളവുകളും ആധുനിക സൗകര്യങ്ങളുടെ ലഭ്യതയും ജോലി നിര്‍വഹണത്തിലെ വേഗവുമെല്ലാം സ്വകാര്യ തുറമുഖങ്ങളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. ഇക്കാരണങ്ങളാലൊക്കെ പൊതുമേഖല തുറമുഖങ്ങള്‍ പിന്തള്ളപ്പെടുന്നു. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ ചരക്കുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നുമില്ല. കയറ്റിറക്കുമതി വളര്‍ച്ച പ്രതീക്ഷക്കൊത്ത് ഉയരാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ചരക്ക് കയറ്റുമതി ഇടപാടുകളുടെ കാര്യത്തില്‍ മേജര്‍ തുറമുഖങ്ങള്‍ പിന്നിലായി. മൊത്തം കൈകാര്യം ചെയ്ത ചരക്കിന്‍െറ അളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ 10 ശതമാനം വളര്‍ച്ചനേടി. തൊട്ട് മുന്‍വര്‍ഷം സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഒമ്പതുശതമാനം വളര്‍ച്ചയാണുണ്ടായത്. പൊതുമേഖല തുറമുഖങ്ങള്‍ ഒരു ശതമാനം പിന്നിലായിരുന്നു. ഓരോ സര്‍ക്കാര്‍ തുറമുഖത്തിനും അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചും നേട്ടം ലാക്കാക്കിയും ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ കൂട്ടാനോ കുറക്കാനോ ചില ഇടപാടുകാര്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനോ ഒക്കെ സ്വാതന്ത്ര്യം ലഭിച്ചില്ളെങ്കില്‍, സ്വകാര്യ തുറമുഖങ്ങളുമായി മത്സരിക്കല്‍ അസാധ്യമാകും. എന്നാല്‍, ടാമ്പ് നിയമം ഇത് അനുവദിക്കുന്നില്ല. അതല്ളെങ്കില്‍ സ്വകാര്യ തുറമുഖങ്ങള്‍ക്കുകൂടി കുറെയെങ്കിലും നിയന്ത്രണങ്ങളുണ്ടാകണം. ജീവനക്കാര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങളും പെന്‍ഷനുമൊക്കെ നല്‍കാന്‍ സര്‍ക്കാര്‍ തുറമുഖങ്ങള്‍ക്ക് ബാധ്യതയുണ്ട്. സുരക്ഷക്ക് സി.ഐ.എസ്.എഫിനെ ത്തന്നെ നിയോഗിക്കണം. ഇതൊക്കെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും പ്രശ്നമാണ്. സ്വകാര്യ തുറമുഖങ്ങളില്‍ കരാര്‍ ജോലികളും ജോലിക്കാരുമാണ് ഏറെ. സുരക്ഷകാര്യങ്ങള്‍ സ്വകാര്യ സെക്യൂരിറ്റികളെ ഏല്‍പിക്കുന്നതിനാല്‍ ഇതിനും വലിയ ചെലവ് വരുന്നില്ല. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിരവധി സ്വകാര്യ തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതും പുതിയവ വരാനിരിക്കുന്നതും അതത് സംസ്ഥാനങ്ങളില്‍ പൊതുമേഖല തുറമുഖങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തിന്‍േറതടക്കം സ്ഥിതി തീരെ ദയനീയമാവുകയാണ്.  |
കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കാന്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിന്‍െറ ആത്മഹത്യഭീഷണി Posted: 22 Oct 2015 10:14 PM PDT കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. ചെറായി സ്വദേശി നിധീഷാണ് കലൂര്‍ കതൃക്കടവിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. സംഭവം അന്വേഷിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊലീസ് ഉറപ്പിനത്തെുടര്‍ന്നാണ് നിധീഷ് താഴെയിറങ്ങിയത്. ടയര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പുത്തന്‍വേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്ത ഷൈനിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇളയമകനായ നിധീഷ് ടവറില്‍ കയറിയത്. മൂത്ത സഹോദരങ്ങളായ എബിയും ജിബീഷും ടവറിന് താഴെയും നിലയുറപ്പിച്ചു. ഭീഷണി മുഴക്കി നിധീഷ് ടവറിനുമുകളിലേക്ക് വലിഞ്ഞുകയറിയതു കണ്ട് ആളുകള്‍ കൂടി. അച്ഛനെ മോചിപ്പിച്ചില്ളെങ്കില്‍ ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ ആളുകള്‍ പൊലീസിനെ അറിയിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. അകാരണമായി കസ്റ്റഡിയിലെടുത്ത അച്ഛനെ പൊലീസ് മര്‍ദിച്ചെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ നിധീഷ് ചാടുമെന്ന് സഹോദരങ്ങളും പൊലീസിനെ അറിയിച്ചു. സ്ഥലത്തത്തെിയ അസി. കമീഷണര്‍ സുരേഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കയതിനത്തെുടര്‍ന്ന് നിധീഷ് കടുംപിടിത്തം ഉപേക്ഷിച്ചു. പൊലീസ് പറഞ്ഞതിനത്തെുടര്‍ന്ന് താഴെയത്തെി. കരഞ്ഞുതളര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം നിധീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിധീഷിനെതിരെ ആത്മഹത്യശ്രമത്തിനും സഹോദരങ്ങള്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്ത് നോര്‍ത് പൊലീസ്് മൂവരെയും ജാമ്യത്തില്‍ വിട്ടു.  |
വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി Posted: 22 Oct 2015 10:05 PM PDT ആലപ്പുഴ: ഇന്ന് വിദ്യാരംഭം. അറിവിന്‍െറ ആദ്യക്ഷരം കുറിക്കാന്‍ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും തിരക്കായിരിക്കും. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വിവിധ പരിപാടികളിലും നടക്കും. രാവിലെ ഏഴുമണിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങളില്‍ ഇതിന്‍െറ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും. മണലിലോ അരിയിലോ ആയിരിക്കും ആദ്യക്ഷരങ്ങള്‍ കുറിക്കുക. വിദ്യാദേവിയുടെ അനുഗ്രഹം വാങ്ങാനും അക്ഷരം എഴുതി അറിവിന്‍െറ ദേവതയോട് പ്രാര്‍ഥിക്കാനും പ്രായഭേദമന്യേ വിശ്വാസികള്‍ എത്തും. ആലപ്പുഴ സനാതനധര്‍മ വിദ്യാശാലയുടെ ആഭിമുഖ്യത്തില്‍ ദസറ ആഘോഷങ്ങളും നടക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവിധ തൊഴിലാളി സംഘടനകളും നവരാത്രി ആഘോഷങ്ങളും കലാപരിപാടികളും വെള്ളിയാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ ഫോക്കസ് അമ്പലപ്പുഴയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ഉത്സവവും നാടകോത്സവവും നടക്കും. കൊമ്മാടി എസ്.എന്‍ ഗുരുമന്ദിരത്തില്‍ നവരാത്രി ആഘോഷവും സരസ്വതി പൂജയും രാവിലെ 6.30ന് ആരംഭിക്കും. വിവിധ ഗ്രന്ഥശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഗീതവിദ്യാലയങ്ങളില്‍ സംഗീതപഠനത്തിനും തുടക്കംകുറിക്കുന്നത് വിദ്യാരംഭ ദിനത്തിലാണ്. മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിന്‍െറ ഭാഗമായി കുമാരിപൂജയും നടക്കും. 200ല്‍പരം കുരുന്നുകള്‍ പങ്കെടുക്കും. മഹാനവമി ദിനത്തില്‍ സംഗീതാരാധനയും ഭജനയും നടത്തുന്നുണ്ട്. തകഴി സ്മാരകം, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് അധ്യാപകരും പണ്ഡിതരും സാംസ്കാരിക പ്രവര്‍ത്തകരും നേതൃത്വം നല്‍കും.  |
തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുത് ^ചെറിയാന്‍ ഫിലിപ്പ് Posted: 22 Oct 2015 10:03 PM PDT തിരുവനന്തപുരം: തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തത്തെിയത്. തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ താന്‍ സ്നേഹനിധികളായ നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്‍്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു.   |
ഐ.എസ്.ഐ.ടി അന്വേഷണം അട്ടിമറിക്കുന്നു Posted: 22 Oct 2015 09:59 PM PDT മാനന്തവാടി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മാവോവാദി കേസുകള്‍ ഇന്‍േറണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി) അന്വേഷിക്കണമെന്ന തീരുമാനം അട്ടിമറിക്കപ്പെടുന്നു. പാലക്കാട്-19, വയനാട്-12, കണ്ണൂര്‍-7, മലപ്പുറം-9, തൃശൂര്‍-3, എറണാകുളം-5 കേസുകളാണ് മാവോവാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15ലേറെ കേസുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമാണ്. ഇത്തരം കേസുകള്‍ ഐ.എസ്.ഐ.ടി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഒരു കേസ് പോലും ഐ.എസ്.ഐ.ടി അന്വേഷിക്കുന്നില്ല. പകരം കേസുകളെല്ലാം ലോക്കല്‍ പൊലീസാണ് അന്വേഷിച്ചുവരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യംചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നതെല്ലാം ലോക്കല്‍ പൊലീസ് തന്നെ. ഡിവൈ.എസ്.പി റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സുരക്ഷാ ഭീഷണിമൂലം ഇവരുടെ തെളിവെടുപ്പുകള്‍ പലപ്പോഴും പ്രഹസനമായി മാറുകയും ചെയ്തു. 2012 മുതല്‍ സംസ്ഥാനത്ത് മാവോവാദികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2013, 2014ല്‍ ആണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിനുനേരെ വെടിയുതിര്‍ക്കുക, സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവക്കെതിരെയുള്ളത്. ഈ കേസുകളെല്ലാം അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട കേസുകളാണ്. ലോക്കല്‍ പൊലീസിന് ഇതിന് പരിമിതികളേറെയാണ്. ഈ സാഹചര്യത്തിലാണ് ഐ.എസ്.ഐ.ടിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. തീരുമാനം എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതേസമയം, രൂപേഷിന്‍െറ അറസ്റ്റിന് ശേഷമുള്ള ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് മാവോവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതായി ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച തൃശൂരും പാലക്കാട്ടും മാവോവാദി അനുകൂലികള്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന ജനകീയ കണ്‍വെന്‍ഷനുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കടുത്ത നിരീക്ഷണത്തിലാണ്.  |
കുറ്റിച്ചിറയില്‍ വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റ് Posted: 22 Oct 2015 09:53 PM PDT കോഴിക്കോട്: അതിഥിസ്ഥാനാര്‍ഥികളായ രണ്ട് വനിതകള്‍ മാറ്റുരക്കുന്ന കുറ്റിച്ചിറ വാര്‍ഡില്‍ വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റാണ് ഇത്തവണ. യു.ഡി.എഫ് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ എതിര്‍പക്ഷത്ത് വ്യത്യസ്ത പാര്‍ട്ടികളും ലീഗ് വിമതരും അണിനിരക്കുന്ന ജനകീയമുന്നണിയാണ് രംഗത്തുള്ളത്. വനിതകള്‍ക്ക് നറുക്ക് വീണ വാര്‍ഡില്‍ എസ്.സി സംവരണം കൂടിയായതോടെ പുറത്തുനിന്ന് സ്ഥാനാര്‍ഥികളെയിറക്കിയിരിക്കയാണ് യു.ഡി.എഫും എതിരാളികളും. ഇടതുപക്ഷം ചിത്രത്തിലില്ല. അതേസമയം, ഇടതുപക്ഷത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും അടുത്തിടെ മുസ്ലീംലീഗില്‍നിന്ന് പുറത്തുവന്ന വിമതവിഭാഗവും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണക്കുന്ന ശാന്ത വലിയപറമ്പിലാണ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി ശ്രീകലയെ നേരിടുന്നത്. യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയെന്ന് അവകാശപ്പെടുന്ന വാര്‍ഡാണെങ്കിലും 2005-ല്‍ കുറ്റിച്ചിറ ചരിത്രം തിരുത്തിയെഴുതിയിരുന്നു. ഇടതുപക്ഷ മുന്നണിസ്ഥാനാര്‍ഥി എന്‍.സി.പിയിലെ ശോഭന തട്ടാരിയാണ് അന്ന് നേരിയ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചത്. അന്നും നറുക്കെടുപ്പില്‍ വനിത, എസ്.സി സംവരണ വാര്‍ഡ് ആയിരുന്നു കുറ്റിച്ചിറ. ഡി.ഐ.സി സ്വാധീനം അലയടിച്ച അന്നത്തെ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറയിലും മാറ്റത്തിന്‍െറ കാറ്റ് വീശി. പക്ഷേ, അന്നത്തെ രാഷ്ട്രീയകാലാവസ്ഥയല്ല ഇന്ന് കുറ്റിച്ചിറയില്‍. അടിസ്ഥാനസൗകര്യവികസനം വലിയ ചര്‍ച്ചയാവുകയും മുസ്ലിംലീഗില്‍നിന്ന് ഒരുവിഭാഗം പുറത്തുവന്ന് ലീഗിന്‍െറ ജനപ്രതിനിധികള്‍ കുറ്റിച്ചിറയെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് വന്നപ്പോഴേക്കും ലീഗ് വേണ്ടെതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും വികസനം ഇപ്പോഴും അവിടെ ചര്‍ച്ചാവിഷയമാണ്. ലീഗ് വിമതരെ പരമാവധി മുന്നില്‍ നിര്‍ത്തിയാണ് ഇടതുനീക്കങ്ങള്‍. പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു. ചാപ്പയില്‍, കരിമാടത്തോപ്പ് എസ്.സികോളനി എന്നിവിടങ്ങളിലെ വികസനപിന്നാക്കാവസ്ഥ, കുറ്റിച്ചിറയിലെ ഓവുചാല്‍പ്രശ്നം, കുടിവെള്ളം എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. അതേസമയം മന്ത്രി മുനീറിന്‍െറ പ്രധാനതട്ടകമെന്ന നിലയില്‍ കുറ്റിച്ചിറക്ക് അടുത്ത കാലത്ത് കിട്ടിയ പരിഗണന ജനങ്ങളില്‍ മതിപ്പുണ്ടാക്കി എന്ന ആത്മവിശ്വാസത്തിലാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, കുറ്റിച്ചിറയിലെ വോട്ടര്‍മാര്‍ പുറത്തുപറയാത്ത ചില അപ്രിയസത്യങ്ങളുണ്ട്. അടിക്കടി ഈ വാര്‍ഡ് സ്ത്രീസംവരണമാവുന്നതും അതും എസ്.സി സംവരണമാവുന്നതും ഈ മേഖലയിലെ വോട്ടര്‍മാര്‍ക്ക് അത്ര ഉള്‍ക്കൊള്ളാനാവുന്നില്ല. 2005-ലെ തെരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലൊതുങ്ങി ഇവിടുത്തെ പോളിങ് എന്നത് ശ്രദ്ധേയമായിരുന്നു. 70 ശതമാനത്തിന് മുകളിലാണ് സാധാരണ ഇവിടുത്തെ പോളിങ്. അത് മറി കടക്കാന്‍ ഇരുമുന്നണികളും ഇത്തവണ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവിടുത്തെ പൈതൃകത്തെരുവ് സജീവമായി. വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ഒരുമിച്ചു കഴിയുന്ന തറവാടകങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. വി.ടി.ബല്‍റാമടക്കമുള്ള നേതാക്കള്‍ ഇവിടെ വന്നുപോയി. കെ.ടി.ജലീല്‍ ജനകീയമുന്നണിയുടെ പ്രചാരണം കൊഴുപ്പിക്കാനത്തെുന്നുണ്ട്. 900ത്തിനടുത്ത് വീടുകളുണ്ട് വാര്‍ഡില്‍. 5767 വോട്ടര്‍മാരുണ്ട്.1683 വോട്ട് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയത്. അത് മറിച്ചിടാന്‍ പാകത്തിലാണ് ജനകീയമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍.  |
ഇത് കഫീലിന് വേണ്ടി മലയാളികള്‍ നടത്തുന്ന ‘കോഴിസങ്കേതം’ Posted: 22 Oct 2015 09:19 PM PDT ദോഹ: മലയാളികളുടെ മേല്‍നോട്ടത്തില്‍ സ്വദേശി പൗരന്‍െറ പക്ഷി സങ്കേതം. ഉംസലാല്‍ അലി പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഉമ്മുല്‍ അമദിലാണ് ഈ കൗതുകകേന്ദ്രം. പക്ഷി സങ്കേതം എന്നതിനേക്കാള്‍ കോഴി സങ്കേതം എന്ന് പറയുന്നതാവും ശരി. വിശലാമായ ഷെഡിലെ കൂടുകളിലായി പല രൂപത്തിലും വര്‍ണങ്ങളിലുമായി 1000ത്തിലധികം കോഴികളാണ് ഇവിടെയുള്ളത്. റോയല്‍ ഗേറ്റ് എന്ന പേരില്‍ വീടുകളുടെ ഗേറ്റുകളും സ്റ്റെയര്‍കെയ്സുകളും നിര്‍മിക്കുന്ന സ്ഥാപനം നടത്തുന്ന മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി പോക്കാട്ട് അലിയും അദ്ദേഹത്തിന്‍െറ ജോലിക്കാരും ചേര്‍ന്നാണ് ഈ അലങ്കാര കോഴി ഫാം പരിപാലിക്കുന്നത്. സ്ഥാപനത്തിന്‍െറ സ്റ്റോറിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.  കോഴികളില്‍ പലതും ഏറെ വിലപിടിപ്പുള്ളവയാണ്. സില്‍ക്കി, റൂമി, ആദി, ഗിനി തുടങ്ങിയ ഇനങ്ങളിലായി പല രാജ്യങ്ങളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന ഒട്ടേറെയിനം കോഴികളെ ഇവിടെ കാണാം. സ്പെഷ്യല്‍ എന്ന പേരില്‍തന്നെയുള്ള താരതമ്യേന വലുപ്പമുള്ള കോഴികളുടെ വിലയും സ്പെഷ്യലാണ്. ഇവ ജോഡിക്ക് 4,000 റിയാല്‍ വരെ വിലവരുമെന്നാണ് ഫാമിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി താര ബഹദൂര്‍ പറഞ്ഞു. 2,000ത്തിലധികം പ്രാവുകളും കാടക്കോഴികളും ഇവിടെയുണ്ട്. പ്രാവുകളിലും വൈവിധ്യമാര്‍ന്ന ഇനങ്ങളും ഏറെ വിലപിടിപ്പുള്ളവയും കാണാം. ശാസ്ത്രീയ രീതിയില്‍ മുട്ട വിരിയിച്ചെടുത്ത് വേര്‍തിരിച്ച് പ്രത്യേകം ചുറ്റുപാടുകളില്‍ വളര്‍ത്തിയാണ് രോഗങ്ങളില്‍ നിന്ന് ഇവയെ രക്ഷിക്കുന്നത്. അലിയുടെ സ്പോണ്‍സറായ അലി മുഹമ്മദ് സഅദ് മന്‍സൂര്‍ അല്‍ കഅബി മൂന്ന് വര്‍ഷം മുമ്പ് വെറും കൗതുകത്തിന് വേണ്ടി തുടങ്ങിയതാണിത്. ആദ്യം വീട്ടില്‍ പ്രാവുകളെ വളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍െറ താല്‍പര്യം പിന്നീട് അലങ്കാര കോഴികളിലായി. സൗദി അറേബ്യയില്‍ നിന്നും മറ്റും കൊണ്ടുവന്ന വിവിധയിനം മുട്ടകള്‍ വിരിയിച്ചാണ് അലങ്കാരകോഴികളുടെ ഒരു ചെറിയ ശേഖരം ഉണ്ടാക്കിയത്. പിന്നീട് ഇതില്‍ കമ്പം കയറിയ ഖത്തരി പൗരന്‍ കോഴി വളര്‍ത്തലിന്‍െറ പ്രാഥമിക പാഠങ്ങള്‍ മുതല്‍ ഇവയുടെ ശാസത്രീയ ചികിത്സകള്‍ വരെ ഗൂഗിളില്‍ നിന്ന് മനസ്സിലാക്കി. പെട്ടെന്നുതന്നെ ഇത് വലിയൊരു സംരംഭമായി വളര്‍ത്തിയെടുക്കുകയും ചെയ്തു. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ ഇതിനെ സമീപിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. എണ്ണം വല്ലാതെ പെരുകുമ്പോള്‍ സൂഖ് വാഖിഫിലും മറ്റും കൊണ്ടുപോയി വില്‍ക്കാറുണ്ടെന്ന് മാത്രം. സ്പോണ്‍സറുടെ വീട്ടിലെ മലയാളി ജീവനക്കാരനായ റഷീദ് ബാബുവാണ് കോഴികളെ വില്‍ക്കുന്ന ചുമതല. കഫീലിന്‍െറ താല്‍പര്യത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇത് വിപുലീകരിച്ചതും ഇപ്പോള്‍ നിലനിര്‍ത്തുന്നതും അലിയും സഹപ്രവര്‍ത്തകരുമാണ്. കോഴികള്‍ക്ക് വസിക്കാനായി വലിയ ഷെഡുകളും ആധുനിക മെഷീനുകളും സ്ഥാപിച്ച് സ്പോണ്‍സറുടെ സ്വപ്നം ഇവര്‍ സാക്ഷാത്കരിച്ചു. ഫാമിന്‍െറ സുഗമമായ നടത്തിപ്പിനാണ് യന്ത്രസംവിധാനങ്ങള്‍ ഒരുക്കിയത്. ഇതിനായി ആദ്യഘട്ടത്തില്‍ 25ഓളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോഴികളുടെ പരിചരണത്തിന് വേണ്ടി മാത്രം നേപ്പാള്‍ സ്വദേശികളായ രണ്ട് ജീവനക്കാരുമുണ്ട്. ഫാമിന്‍െറ മേല്‍നോട്ട ചുമതല രണ്ടത്താണി സ്വദേശിയായ മുഹമ്മദിനാണ്.  കൊടുംചൂടിലും അതിശൈത്യത്തിലും ഇവയുടെ അതിജീവനത്തിനായി കൂടാരത്തിനകത്തെചൂട് ക്രമീകരിക്കാറുണ്ട്. ചൂട് കാലത്ത് എയര്‍കണ്ടീഷണര്‍ ഉപയോഗിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ നിന്ന് മനസിലാക്കിയെടുക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ റോയല്‍ ഗേറ്റിലെ തൊഴിലാളികള്‍ പ്രാവര്‍ത്തികമാക്കുകയാണ്. മൂന്ന് കൂറ്റന്‍ കൂടാരങ്ങള്‍ പണിത് അവയ്ക്കകത്താണ് പക്ഷികളെ പാര്‍പ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിലവിലുള്ള ഡോവ് ഫീഡിങ് ടെക്നോളജിയാണ് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാനായി ഉപയോഗിക്കുന്നത്. കൂടാരത്തിനകത്തെ വലിയ ടാങ്കില്‍ നിക്ഷേപിക്കുന്ന ധാന്യങ്ങള്‍ വിവിധ കൂടുകളില്‍ കഴിയുന്ന പ്രാവുകള്‍ക്ക് മുമ്പിലേക്ക് കൃത്യമായ അളവില്‍ എത്തിച്ചുനല്‍കുന്നതാണ് ഈ വിദ്യ. കോഴിപ്രേമിയായ സ്പോണ്‍സര്‍ക്ക് വേണ്ടിയാണ് തുടങ്ങിയതെങ്കിലും അലിയും തൊഴിലാളികളുമിപ്പോള്‍ ഈ സംരംഭം വളരെ താല്‍പര്യത്തോടെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്. കോഴികളെയും പ്രാവുകളെയും പരിചരിക്കാന്‍ മാത്രമായി ഇതിനകം 10 ലക്ഷം റിയാലെങ്കിലും കഫീല്‍ ചെലവഴിച്ചിട്ടുണ്ടാവുമെന്നാണ് ഇവര്‍ പറയുന്നത്. ഇവയുടെ വിപണനസാധ്യത കൂടി കണ്ടത്തെി വിപുലീകരിക്കാനുള്ള ആലോചനയുണ്ടെന്ന് പോക്കാട്ട് അലി പറഞ്ഞു.  |
തൊഴില്‍ നിയമ പരിഷ്കാരത്തോടൊപ്പം നിയമലംഘനങ്ങള്‍ക്ക് പുതിയ ശിക്ഷ വ്യവസ്ഥകളും Posted: 22 Oct 2015 08:51 PM PDT റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ ഭേദഗതി വരുത്തി പുതിയ ശിക്ഷ വ്യവസ്ഥക്ക് തൊഴില്‍ മന്ത്രി അംഗീകാരം നല്‍കി. 61 ശിക്ഷ വ്യവസ്ഥകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സ്വദേശിവത്ക്കരണം, റിക്രൂട്ടിങ്ങ് നടപടികള്‍, സ്ത്രീതൊഴില്‍, തൊഴിലാളികളുടെ അവകാശം തുടങ്ങിയവയുടെ സംരക്ഷണമാണ് പുതിയ ശിക്ഷ വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നത്. സ്വദേശികള്‍ക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ വിദേശികളെ നിയമിച്ചാല്‍ തൊഴിലുടമക്ക് 20,000 റിയാല്‍ പിഴയിടും. സ്വദേശികളെ അവരുടെ അനുമതി കൂടാതെ സ്ഥാപനത്തിലെ തൊഴിലാളി പട്ടികയിലുള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ ഉടമ 25,000 റിയാല്‍ പിഴ അടക്കണം. അന്നുതന്നെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ഒന്നിലെറെ പേരെയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ അതനുസരിച്ച് പിഴ സംഖ്യയും കൂടും. വിസ കച്ചവടത്തിന് 50,000 റിയാലാണ് പിഴ. വില്‍പന നടത്തിയ വിസയുടെ എണ്ണമനുസരിച്ച് പിഴയില്‍ വര്‍ധനയുണ്ടാകും. മന്ത്രാലയത്തിന്‍െറ അനുമതി (വര്‍ക്ക്പെര്‍മിറ്റ്) ലഭിക്കാതെ തൊഴിലാളിയെ നിയമിച്ചാല്‍ 20,000 റിയാല്‍ പിഴ ഈടാക്കും. നിബന്ധനകള്‍ക്ക് വിരുദ്ധമായി വിദേശിയുടെ ആശ്രിത വിസയിലുള്ളവരെയാണ് നിയമിക്കുന്നതെങ്കില്‍ പിഴ 25,000 ആയി വര്‍ധിക്കും. വനിത ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ 10,000 റിയാല്‍ പിഴ നല്‍കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയില്‍ വര്‍ധനയുണ്ടാകും. ഒരുദിവസം സ്ഥാപനം അടപ്പിക്കുകയും ചെയ്യും. സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാല്‍ 5,000 റിയാല്‍ പിഴ നല്‍കണം. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് തൊഴിലുടമക്ക് പിഴ വിധിക്കുന്ന വ്യവസ്ഥകളും പുതിയ ശിക്ഷ വ്യവസ്ഥയിലുണ്ട്. തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമ 2,000 റിയാല്‍ പിഴ നല്‍കേണ്ടിവരും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ വര്‍ധിക്കും. തൊഴില്‍ കരാര്‍ കൂടാതെയോ തൊഴില്‍ കരാറിന്‍െറ പകര്‍പ്പ് നല്‍കാതെയോ തൊഴിലെടുപ്പിച്ചാല്‍ ഉടമ 5,000 റിയാല്‍ പിഴ നല്‍കണം. നിര്‍ബന്ധപൂര്‍വം തൊഴിലെടുപ്പിച്ചാല്‍ 15,000 റിയാലും പിഴ അടക്കണം. തൊഴിലുടമയുടെ പേരില്‍ വരുന്ന കുടിശിക തുക അടക്കാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കുന്ന തൊഴിലുടമ 10000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. അകാരണമായി തൊഴിലാളിയുടെ വേതനം പിടിച്ചുവെക്കുകയോ ഭാഗികമായി നല്‍കാതിരിക്കുകയോ ചെയ്യുക, കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കററ് നല്‍കാതിരിക്കുക, മോശമായി ചിത്രീകരിക്കുന്ന വിധം സര്‍ട്ടിഫിക്കറ്റ് നല്‍കുക, മറ്റൊരു തൊഴിലവസരം നഷ്ടമാകാന്‍ കാരണമാവുക, ഉടമവശം സൂക്ഷിക്കാനേല്‍പിച്ച രേഖകള്‍ തിരികെ നല്‍കാന്‍ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളൂടെ പേരില്‍ തൊഴിലുടമയില്‍നിന്ന് 5,000 റിയാല്‍ പിഴ ഈടാക്കും. തൊഴിലാളികളുടെ അവകാശമായി സര്‍ക്കാര്‍ ചുമത്തിയ തുക ധാരണപ്രകാരം അവര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുക, തൊഴിലാളികളുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് തുക ചെലവഴിക്കുക, തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലേബര്‍ കമ്മിറ്റികളെ സമീപിക്കാതിരിക്കുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വേതനം കൂടാതെ കൂടുതല്‍ സമയം തൊഴിലാളികളെ ഉപയോഗിച്ച് തൊഴില്‍ ചെയ്യിപ്പിക്കുക, വാരാന്ത അവധി നിഷേധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ തൊഴിലുടമ 10,000 റിയാല്‍ പിഴ അടക്കണം. കഠിനമായ വെയിലില്‍ തുറന്ന സ്ഥലത്ത് തൊഴിലാളിയെ ജോലിയെടുപ്പിക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലിചെയ്യിപ്പിക്കുക, യഥാസമയത്ത് വേതനം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3000 റിയാലാണ് ഉടമ പിഴ നല്‍കേണ്ടിവരിക. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഉടമക്കെതിരെ 25,000 റിയാല്‍ പിഴ ചുമത്തും. മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനാനുമതി ലഭിക്കാതെ റിക്രൂട്ടിങ്ങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 15,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ഈടാക്കും. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 10,000 റിയാല്‍ പിഴ ചമുതത്തും. സ്ഥാപനം സംബന്ധിച്ച് മന്ത്രാലയത്തിന് തെറ്റായ വിവരങ്ങള്‍ കൈമാറിയാല്‍ 25,000 റിയാല്‍ പിഴ അടക്കണം. നിയമലംഘകര്‍ പിഴ ചുമത്തപ്പെട്ട് 15 ദിവസത്തിനകം അടക്കേണ്ടതാണെന്നും പിഴ അടക്കുന്നതുവരെ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  |
അബൂദബിയില്‍ പ്രണയപര്‍വം കഥകളി മഹോത്സവത്തിന് തുടക്കം Posted: 22 Oct 2015 08:35 PM PDT അബൂദബി: ശക്തി തിയറ്റേഴ്സും മണിരംഗ് അബൂദബിയും ചേര്‍ന്നൊരുക്കുന്ന കഥകളി മഹോത്സവമായ പ്രണയപര്‍വത്തിന് അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ തുടക്കമായി. പച്ചവേഷത്തിലെ നിത്യവിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപിയും സംഘവുമാണ് മൂന്ന് ദിവസം നീളുന്ന പരിപാടിയിലൂടെ മൂന്ന് വ്യത്യസ്തമായ പ്രണയകഥകള്‍ അവതരിപ്പിക്കുന്നത്. ശുക്രാചാര്യരില്‍ നിന്ന് മൃതസഞ്ജീവനി കൈവശപ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനിയുടെ ആത്മാര്‍ഥമായ പ്രണയത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനിചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്‍ കചന്‍ മൃതസഞ്ജീവനി മന്ത്രം ഗ്രഹിക്കാനായി അസുര ഗുരുവായ ശുക്രാചാര്യരുടെ അടുത്ത് വിദ്യാഭ്യാസത്തിനത്തെുന്നു. ദേവാസുരയുദ്ധത്തില്‍ ദേവന്മാരുടെ വിജയത്തിനാണ് ഈ മന്ത്രസിദ്ധിക്കായി കചന്‍ വന്ന് ശുക്രനെ ഗുരുവായി വരിച്ചത്. വിദ്യാഭ്യാസം ചെയ്യുന്നതിനായാണ് താന്‍ വന്നതെന്ന് കചന്‍ അറിയിക്കുന്നു. ശുക്രന്‍ കചനെ ശിഷ്യനായി സ്വീകരിച്ചു. തന്‍െറ വത്സലപുത്രിയായ ദേവയാനിയെ പരിചയപ്പെടുത്തുകയും ചെയ്തു. കചന്‍ ശുക്രന്‍െറ ആശ്രമത്തില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യുന്നു. ദേവയാനി കചനില്‍ അനുരക്തയാകുന്നു. തന്‍െറ ലക്ഷ്യം സാധിക്കുന്നതിനായി ദേവയാനിയുടെ പ്രേമത്തെ കചന്‍ നിരസിച്ചില്ല, അനുകൂലിച്ചുമില്ല. പ്രണയപരവശയായ ദേവയാനിയാകട്ടെ കചന്‍െറ യഥാര്‍ഥ മനസ്സറിയാതെ കചനോടൊത്ത് കാലികളെ മേച്ചും വിനോദിച്ചും രസമായി കഴിഞ്ഞുകൂടുന്നു. കചന്‍ ശുക്രന്‍െറ പ്രീതിപാത്രമായിരിക്കുന്നുവെന്നും ദേവകാര്യാര്‍ഥം ശുക്രനില്‍ നിന്ന് മൃതസഞ്ജീവനി നേടാനാണ് കചന്‍ വന്നിരിക്കുന്നതെന്നും മനസ്സിലാക്കിയ അസുരന്മാര്‍ കചനെ പലതവണ നിഗ്രഹിച്ചെങ്കിലും അപ്പോഴെല്ലാം ദേവയാനിയുടെ അപേക്ഷപ്രകാരം ശുക്രന്‍ മൃതസഞ്ജീവനി കൊണ്ട് അയാളെ പുനര്‍ജനിപ്പിക്കുന്നു. ഒരിക്കല്‍ സുകേതുവും കൂട്ടരും ചേര്‍ന്ന് കചനെ വനത്തില്‍ വെച്ച് നേരിടുന്നു. അവര്‍ കചനെ കൊന്ന് പൊടിയാക്കി മദ്യത്തില്‍ കലര്‍ത്തി ശുക്രന് കൊടുക്കുന്നു. കചന്‍ മരിച്ചതറിഞ്ഞ് ദേവയാനി അത്യന്തം വിഷാദിച്ച് പിതാവിനോട് തന്‍െറ സങ്കടം അറിയിക്കുന്നു. മദ്യത്തോടൊപ്പം കചന്‍ തന്‍െറ ഉദരത്തില്‍ പ്രവേശിച്ചിരിക്കുന്നുവെന്ന് ദിവ്യദൃഷ്ടി കൊണ്ടറിഞ്ഞ ശുക്രന്‍ തന്‍െറ നിസ്സഹായാവസ്ഥ അറിയിക്കുന്നു. അച്ഛന് മരണം സംഭവിക്കാതെ കചനെ പുനര്‍ജനിപ്പിക്കണമെന്ന് അവള്‍ അപേക്ഷിച്ചു. മകളുടെ ആഗ്രഹനിവൃത്തിക്കായി കചനെ പുനര്‍ജനിപ്പിക്കാന്‍ ശുക്രന്‍ സന്നദ്ധനാകുന്നു. വയറ്റില്‍ കിടക്കുന്ന കചനെ പുനര്‍ജനിപ്പിച്ച് അയാള്‍ക്ക് മൃതസഞ്ജീവനി ഉപദേശിച്ചിട്ട് വയര്‍ പിളര്‍ന്ന് പുറത്തുവരാന്‍ ശുക്രന്‍ ശിഷ്യന് അനുമതി നല്‍കി. അങ്ങനെ പുറത്തുവന്ന കചന്‍ മൃതസഞ്ജീവനി കൊണ്ട് ശുക്രനെയും പുനര്‍ജനിപ്പിച്ചിട്ട് ഗുരുവിനെ വന്ദിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കചന് ദേവലോകത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നു. ദേവയാനിയുടെ പ്രേമംകൊണ്ട് പുനര്‍ജന്മം നേടുകയും ഒപ്പം മൃതസഞ്ജീവനി കൈക്കലാക്കുകയും ചെയ്ത കചന്‍ ദേവയാനിയുടെ പ്രേമാഭ്യര്‍ഥന കൈക്കൊള്ളാതെ ദേവലോകത്തേക്ക് മടങ്ങിപ്പോകാന്‍ തുനിയുന്നു. തന്നെ പാണിഗ്രഹണം ചെയ്യണമെന്ന് ദേവയാനി അയാളെ തടഞ്ഞ് സങ്കടത്തോടെ അറിയിക്കുന്നു. കചന്‍ അവളുടെ അപേക്ഷ നിരസിക്കുന്നു. അഭ്യര്‍ഥന നിരസിച്ച കചന് തന്‍െറ അച്ഛനില്‍ നിന്നു ലഭിച്ച വിദ്യ ഫലപ്പെടുകയില്ളെന്ന് ദേവയാനി ശപിച്ചതു കേട്ട് ബ്രഹ്മകുലത്തില്‍ ആരും നിന്നെ വിവാഹം ചെയ്യുകയില്ളെന്ന് കചന്‍ ദേവയാനിയെയും ശപിക്കുന്നു. പരസ്പരം ശാപങ്ങള്‍ ചൊരിഞ്ഞ് അവര്‍ പിരിയുന്നു. കലാമണ്ഡലം ഗോപിയാണ് കചന്‍െറ വേഷമിട്ടത്. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്‍മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലത്തെി. അടുത്ത ദിവസങ്ങളില്‍ ‘രുക്മാംഗദചരിതം’, ‘ബഗവധം’ എന്നീ കഥകള്‍ അവതരിപ്പിക്കും.  |
‘ഐ.എസിനെ പിഴുതെറിയുന്നതില്‍ രാജ്യാന്തര സഹകരണം അനിവാര്യം’ Posted: 22 Oct 2015 08:27 PM PDT മനാമ: മേഖലയില്‍ നിന്ന് ഐ.എസ് സാന്നിധ്യം പിഴുതെറിയുന്നതിന് വിവിധ രാജ്യങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഹകരണത്തിനായുള്ള പ്രത്യേക ദൂതന്‍ ജനറല്‍ ജോണ്‍ അലനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ബഹ്റൈന്‍ സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിനെ പ്രകീര്‍ത്തിച്ച ജോണ്‍ അലന്‍ അന്താരാഷ്ട്ര തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ഐ.എസിനെതിരെ നടത്തുന്ന സഖ്യസേനയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. തീവ്രവാദത്തിന്‍െറ വേരുകള്‍ എത്ര ആഴത്തിലുള്ളതാണെങ്കിലും അത് തകര്‍ന്നടിയുമെന്ന് ഇരുവരും വിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സഖ്യ സേനയില്‍ അംഗമായ ബഹ്റൈന്‍െറ തീവ്രവാദ വിരുദ്ധ നിലപാട് ശ്രദ്ധേയമാണെന്നും ജോണ്‍ അലന്‍ പറഞ്ഞു. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.  |
എഴുപതിന്‍െറ നിറവിലും പ്രതീക്ഷ തരാതെ യു.എന്‍ Posted: 22 Oct 2015 07:19 PM PDT Subtitle: ഐക്യരാഷ്ട്ര സഭക്ക് നാളെ എഴുപത് തികയുന്നു രണ്ടാംലോകയുദ്ധം കൊടുമ്പിരികൊണ്ട ചരിത്രത്തിന്‍െറ നിര്‍ണായക സന്ധിയില്‍, അച്ചുതണ്ട് ശക്തികള്‍ക്കെതിരായ പോരാട്ടം ഊര്‍ജിതമാക്കുന്നതിനു വേണ്ടി യു.എസ് പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റിന്‍െറ നേതൃത്വത്തില്‍ 26 രാജ്യങ്ങള്‍ 1942 ജനുവരി ഒന്നിന് സമ്മേളിച്ച് രൂപംകൊടുത്ത ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനമാണ് 1945 ഒക്ടോബര്‍ 24ന് യു.എന്നിന്‍െറ ഒൗദ്യോഗിക പിറവിക്ക് നിദാനമാകുന്നത്. സമാധാനമോഹമല്ല, യുദ്ധവീര്യമാണ് ഈ രാഷ്ട്രാന്തരീയ കൂട്ടായ്മയുടെ വിധാതാക്കള്‍ ആദ്യവട്ട കൂടിയാലോചനയില്‍ ലക്ഷ്യമിട്ടിരുന്നതെന്ന യാഥാര്‍ഥ്യം വിരോധാഭാസമായി തോന്നാം. നീല പശ്ചാത്തലത്തില്‍ ഒലീവ് ചില്ലകള്‍ക്കിടയില്‍ ലോകഭൂപടം ആലേഖനം ചെയ്ത യു.എന്നിന്‍െറ പതാക സമാധാനവും സുരക്ഷയും കാംക്ഷിക്കുന്ന ലോകരാഷ്ട്രസമുച്ചയങ്ങളുടെ ആത്യന്തിക അഭിലാഷങ്ങളെയാണ് പ്രതീകവത്കരിക്കുന്നത്. എന്നാല്‍, ഇന്ന് വന്‍ശക്തികള്‍ക്ക് യുദ്ധം ചെയ്യാനുള്ള പച്ചക്കൊടി കാട്ടാനുള്ള ഒരു വേദിയായി രൂപാന്തരപ്പെട്ടത് പിറവിയിലെ പിഴവ് കൊണ്ടാവാം. ഒന്നാംലോകയുദ്ധം മനുഷ്യരാശിക്ക് സമ്മാനിച്ച കഷ്ടനഷ്ടങ്ങളും പാപപങ്കിലതകളുമാണ് വേഴ്സായി ഉടമ്പടിയുടെ ചുവടുപിടിച്ച് ലീഗ് ഓഫ് നാഷന്‍സ് എന്ന യു.എന്നിന്‍െറ മുന്‍ അവതാരമായ ആഗോളവേദിക്ക് ബീജാവാപം നല്‍കാന്‍ സാഹചര്യമൊരുക്കിയത്. എന്നാല്‍, ‘രാഷ്ട്രാന്തരീയ സഹകരണം വളര്‍ത്താനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള’ ലക്ഷ്യത്തിന്‍െറ അടുത്തുപോലും എത്താതെവന്നപ്പോഴാണ് ലീഗ് ഓഫ് നാഷനെ ചരിത്രാവശിഷ്ടമാക്കി രണ്ടാംലോകയുദ്ധത്തിലേക്ക് ലോകം നടന്നുനീങ്ങിയത്. ഐക്യരാഷ്ട്രസഭക്ക് നാളെ എഴുപത് വയസ്സ് തികയുമ്പോള്‍ പ്രക്ഷുബ്ധമായ വര്‍ത്തമാനകാല ആഗോള സാഹചര്യം ലോകപാര്‍ലമെന്‍റിന്‍െറ പരാജയമുഖമാണ് അനാച്ഛാദനം ചെയ്യുന്നത്. നാഗരികതകളും വന്‍കരകളും സമ്മേളിക്കുന്ന ഒരു ഭൂതലമൊട്ടാകെ കടുത്ത അരാജകത്വത്തിലും വിസ്ഫോടനാവസ്ഥയിലുമാണിന്ന്. നിലക്കാത്ത യുദ്ധങ്ങള്‍, പരിഷ്കൃതലോകം വികസിപ്പിച്ച അധുനാധുനിക ആയുധങ്ങള്‍ കൊണ്ട് ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകാഴ്ചകള്‍, ജീവിക്കാന്‍ കൊള്ളാത്ത ആവാസവ്യവസ്ഥയില്‍നിന്ന് പ്രാണനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഞ്ചുകോടി അഭയാര്‍ഥികള്‍, പ്രതികാരദാഹം മൂത്ത് ക്രൂരതകള്‍ മാത്രം പുറത്തെടുക്കുന്ന ഭീകരവാദികള്‍, അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകള്‍, പട്ടിണികൊണ്ട് ജീവിതപ്പെരുവഴിയില്‍ മരിച്ചുവീഴുന്ന കോടികള്‍. അറുനൂറ്റമ്പത് കോടി ജനത അധിവസിക്കുന്ന ഭൂമി മനുഷ്യകുലത്തിനു ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറുമ്പോള്‍ സമാധാനത്തിന്‍െറ ഉത്തരവാദിത്തമേറ്റ ഐക്യരാഷ്ട്രസഭ വിജയം കണ്ട പരീക്ഷണമാണെന്ന് ആശ്വസിക്കുന്നത് തിടംവെച്ച കാപട്യമാവില്ളേ? പിറവിയിലെ പിഴവ് യു.എന്നിന്‍െറ ഘടനയെ വികലവും വിനാശകരവുമാക്കി. യു.എന്‍ ചാര്‍ട്ടര്‍ അംഗീകരിക്കാന്‍ 1945 ഒക്ടോബര്‍ 24ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഒത്തുചേര്‍ന്നത് 51 രാജ്യങ്ങള്‍. എഴുപത് വര്‍ഷം കൊണ്ട് അംഗസംഖ്യ 193ആയി. അംഗങ്ങള്‍ക്കിടയില്‍ ഒരിക്കലും സമത്വം നിലനിന്നില്ല. യുദ്ധം ജയിച്ച അഞ്ചുവന്‍ശക്തികള്‍ -അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ രക്ഷാസമിതി (സെക്യൂരിറ്റി കൗണ്‍സില്‍) എന്ന ശ്രീകോവിലില്‍ ഇരുന്ന് ലോകത്തിന്‍െറ കടിഞ്ഞാന്‍ കൈയിലെടുക്കുന്ന, ഒരുനിലക്കും നീതീകരിക്കാനാവാത്ത ഘടനയാണ് യു.എന്നിനെ ഒരു ബാധ്യതയാക്കി മാറ്റുന്നത്. കാലോചിതമായ പരിഷ്കരണം കൊണ്ടുവരാനുള്ള ആര്‍ജവമില്ലായ്മ അസന്തുലിത സംവിധാനമായി വികൃതമാക്കി.125 കോടി ജനം അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യം രക്ഷാസമിതി അംഗത്വത്തിനുവേണ്ടി അംഗരാജ്യങ്ങളുടെ കാലുപിടിക്കേണ്ട ഗതികേട്. രക്ഷാസമിതിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യ, ജര്‍മനി, ജപ്പാന്‍ , ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നെടുനാളത്തെ ശ്രമത്തെ തുരങ്കംവെക്കാന്‍ വന്‍ശക്തികള്‍ പലതരം കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. 1965ല്‍ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ അംഗസംഖ്യ ആറില്‍നിന്ന് പത്തായി വര്‍ധിപ്പിച്ചതൊന്നും അതിന്‍െറ പ്രവര്‍ത്തനത്തില്‍ പ്രകടമായില്ല. കാരണം സ്ഥിരാംഗങ്ങള്‍ക്ക് മാത്രമേ വീറ്റോ അവകാശമുള്ളൂ എന്നതുതന്നെ. യു.എന്നിനെ നോക്കുകുത്തിയാക്കുന്ന ആഗോളമുന്നണികള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനവും പരസ്പര സഹകരണവും പോഷിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്രസഭ ഇന്ന് വന്‍ശക്തികളുടെ കളിയരങ്ങും ഉപജാപശാലയുമായി വഴിതെറ്റിയിരിക്കുന്നു. യു.എന്നിന്‍െറ പേരില്‍ അല്ളെങ്കില്‍ അതിനെ മറയാക്കി ലോകഗതി തങ്ങളാഗ്രഹിക്കുന്ന വഴിയിലൂടെ തിരിച്ചുവിടുകയാണ് ഇക്കൂട്ടര്‍. ശീതയുദ്ധാനന്തര ലോകത്തെ തങ്ങളുടെ ചൊല്‍പടിക്കുകീഴില്‍ കൊണ്ടുവന്ന അങ്കിള്‍സാം 2001 സെപ്റ്റംബര്‍ 11നുശേഷം യു.എന്നിനെ നോക്കുകുത്തിയാക്കി സാമ്രാജ്യത്വ അജണ്ട നിഷ്പ്രയാസം നടപ്പാക്കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഘട്ടം വരുമ്പോള്‍ യു.എന്‍ അട്ടിമറിക്കപ്പെടുന്നത് സവിസ്തരം വിശദീകരികരിക്കുന്നുണ്ട് തിയോഡര്‍ മക്ഡൊണാള്‍ഡ് ‘യുനൈറ്റഡ് നാഷന്‍സ്: ഒൗവര്‍ ബെസ്റ്റ് ഹോപ് ഫോര്‍ മീഡിയേറ്റിങ് ഹ്യൂമന്‍റൈറ്റ്സ് ’ എന്ന ആധികാരിക രചനയില്‍. സെപ്റ്റംബര്‍ 11ന് പകരംവീട്ടാന്‍ ‘ഭീകരതക്കെതിരായ യുദ്ധ’ത്തിന് തുടക്കമിട്ടപ്പോള്‍ നീതിയുടെയോ ന്യായത്തിന്‍െറയോ സംസ്ഥാപനമായിരുന്നില്ല, പ്രത്യുത പ്രതികാരത്തിന്‍െറ കാടന്‍ചിന്തയായിരുന്നു അങ്കിള്‍സാമിനെയും പിണിയാളുകളെയും നയിച്ചത്. ഭീകരവാദികള്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിച്ച് യു.എസ് പൗരന്മാരെ കൊന്നതിനുപകരം വീട്ടേണ്ടത് സംഭവവുമായി പുലബന്ധമില്ലാത്ത അഫ്ഗാനിലെ നിരപരാധികളെ കൂട്ടക്കൊല ചെയ്തല്ല എന്ന് ഉപദേശിച്ച് പ്രതികാരദാഹികളെ തിരുത്തേണ്ട ഐക്യരാഷ്ട്രസഭ യുദ്ധത്തിന്‍െറ തീയതി കുറിക്കാന്‍ അടിയന്തരയോഗം ചേര്‍ന്ന നിമിഷം അതിന്‍െറ ഭാവിനിലനില്‍പ് ചോദ്യംചെയ്യപ്പെട്ടിരുന്നു. ഒരുവ്യാഴവട്ടം പിന്നിട്ടിട്ടും അഫ്ഗാന്‍ കത്തിയാളുമ്പോള്‍ നിസ്സംഗതമായി നോക്കിനില്‍ക്കുന്ന ഒരാഗോളവേദിയില്‍ കൂടുതലായി എന്തുപ്രതീക്ഷ അര്‍പ്പിക്കാന്‍? കാബൂളില്‍നിന്ന് ബഗ്ദാദിലത്തെിയപ്പോള്‍ ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ നിഷ്ക്കാസനം ചെയ്യാന്‍ യു.എന്നിന്‍െറ അനുമതി ഞങ്ങള്‍ക്കുവേണ്ട എന്ന് യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്യൂ.ബുഷ് പരസ്യമായി പറയുന്ന ഒരു സ്ഥിതിവിശേഷം വന്നു. അങ്ങനെയാണ് ‘ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം; അല്ളെങ്കില്‍ ഭീകരവാദികളോടൊപ്പം’ എന്ന സൂത്രവാക്യം മെനഞ്ഞ് തങ്ങളുടെ പിന്നില്‍ അണിനിരക്കാത്ത രാജ്യങ്ങളെ ബുഷ് ബ്ളാക്ലിസ്റ്റില്‍ പെടുത്തിയത്. ഇറാഖിലുടനീളം കൂട്ടനശീകരണായുധങ്ങള്‍ കുന്നുകൂട്ടിയിരിക്കയാണെന്ന കള്ളപ്രചാരണത്തിന്‍െറ നിജ$സ്ഥിതി അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട യു.എന്‍ ആയുധ പരിശോധകന്‍ ഹാന്‍ ബ്ളിക്സ് തന്‍െറ ദൗത്യവുമായി മുന്നോട്ടുപോയപ്പോള്‍ നിജ$സ്ഥിതി ലോകത്തിന് ബോധ്യപ്പെടുമെന്ന് കണ്ട് ‘തെളിവുകള്‍ (അന്നുപയോഗിച്ച ഒരു വാക്കുണ്ട്: ‘സ്മോക്കിങ് ഗണ്‍ ’ ) പരതി സമയം കളയേണ്ടെന്ന് പറഞ്ഞ് ആ ശ്രമത്തെ തന്നെ അട്ടിമറിച്ചത് യു.എന്നല്ല, യു.എസാണ് ഇനി എല്ലാം തീരുമാനിക്കുക എന്ന ധിക്കാരത്തോടെയാണ്. സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ മാത്രമല്ല, നാറ്റോ സഖ്യരാജ്യങ്ങളുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിക്കാതെ വന്നിട്ടും യു.എന്നിന്‍െറ അംഗീകാരത്തിനു കാത്തുനില്‍ക്കാതെ ഇറാഖിനെ ആക്രമിച്ച് സദ്ദാമിനെ വകവരുത്തുകയായിരുന്നു. ഇതിലെ ഏറ്റവും ലജ്ജാവഹമായ വശം, ആക്രമണം ഒഴിവാക്കുന്ന വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന കുറ്റസമ്മതത്തോടെ യു.എന്‍ റിലീഫ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഇറാഖ് ഏറ്റുവാങ്ങാന്‍ പോകുന്ന ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ മുന്നറിയിപ്പുണ്ടായിരുന്നു എന്നതാണ്. ഇറാഖിലെ എണ്ണ ഉല്‍പാദനം പതിന്മടങ്ങ് കണ്ട് കുറയുമെന്നും വൈദ്യുതിവിതരണം നിലക്കുമെന്നും ഒമ്പത് ലക്ഷം പേര്‍ അഭയാര്‍ഥികളായി കൂട്ടപലായനം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നെല്ലാം യു.എന്നിന്‍െറ രഹസ്യ ഓര്‍ഡറില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ‘ദി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യുദ്ധം തടയാനുള്ള ബാധ്യതയില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ ഐക്യരാഷ്ട്രസഭ യാങ്കിപട്ടാളം ചിന്തുന്ന ചോരയുടെയും കുന്നുകൂട്ടുന്ന ശവങ്ങളുടെയും കണക്കെടുത്ത് ശവക്കച്ചകള്‍ ഒരുക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. പശ്ചിമേഷ്യ വര്‍ത്തമാനകാല അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെടാന്‍ കാരണം യു.എന്‍ ഷണ്ഡീകരിക്കപ്പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മേഖലയില്‍ ഏഴുപതിറ്റാണ്ടായി കത്തിയാളുന്ന ഫലസ്തീന്‍ സമസ്യക്ക് നീതിപൂര്‍വകമായ ഒരു പരിഹാരം കാണുന്നതിന് ഏറ്റവും വലിയ കടമ്പ രക്ഷാസമിതിയാണ്. യുനെസ്കോയും മറ്റും ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ, മനുഷ്യാവകാശ, സാംസ്കാരിക ഏജന്‍സികള്‍ നടത്തുന്ന കുറെ നല്ല ഉദ്യമങ്ങളെ വിസ്മരിച്ചുകൊണ്ടല്ല രാഷ്ട്രീയരംഗത്തെ പരാജയങ്ങളെ തൊട്ടുകാണിക്കുന്നത്. യു.എന്‍ എജുക്കേഷന്‍ ആന്‍ഡ് സയന്‍സ് ഏജന്‍സിയുടെ (യുനെസ്കോ )സേവനങ്ങള്‍ ഇന്നും നിരക്ഷരതയുടെയും അജ്ഞതയുടെയും കൂരിരുട്ട് വകഞ്ഞുമാറ്റാന്‍ കഴിയാത്ത ഭൂവിഭാഗങ്ങളില്‍ വെളിച്ചംവിതറുന്നുണ്ട്. പുതുതലമുറയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സാംസ്കാരിക വൈവിധ്യങ്ങളുടെ വര്‍ണാര്‍ഭഭൂമികയിലേക്ക് കൈപിടിച്ച് നടത്തിക്കാനും ഏജന്‍സി നടത്തുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. അഭയാര്‍ഥി സമൂഹത്തിന് കൈത്താങ്ങാവാനും യുദ്ധമുഖത്ത് സാന്ത്വനം എത്തിക്കാനും മനുഷ്യാവകാശ ധ്വംസനങ്ങളുടെ ബീഭല്‍സമുഖം സിവില്‍സമൂഹത്തിന്‍െറ മുമ്പാകെ കൊണ്ടുവരാനുമെല്ലാം യു.എന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും സാര്‍ഥകചുവടുവെപ്പുകളായി അനുഭവപ്പെടാത്തത് മറുവശത്ത് അരങ്ങേറുന്ന കൊടിയ അനീതി അന്തരീക്ഷം കാര്‍മേഘാവൃതമാക്കുന്നത് കൊണ്ടാണ്. ഫലസ്തീന് യുനെസ്കോ മൂന്നുവര്‍ഷം മുമ്പ് അംഗത്വം നല്‍കിയപ്പോള്‍ അമേരിക്ക അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത് ധനസഹായം 20 ശതമാനം വെട്ടിക്കുറച്ചാണ്. വിയറ്റ്നാമിലും അംഗോളയിലും നിക്കരാഗ്വയിലും സുഡാനിലുമൊക്കെ മനുഷ്യരാശിക്കു തന്നെ ഭീഷണി ഉയര്‍ത്തി സാമ്രാജ്യത്വവും മതഭ്രാന്തും താണ്ഡവനൃത്തമാടിയപ്പോഴും പുതിയ ലോകവീക്ഷണം വളര്‍ത്തിക്കൊണ്ടുവന്ന്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലോകസംസ്കൃതിയുടെ പിറവി സാധ്യമാക്കുന്ന മുറവിളി പോലും ശ്രവിക്കാനാവുന്നില്ല. ഒരു സ്ഥാപനം കാലഹരണപ്പെടുമ്പോള്‍ ബദല്‍ കണ്ടുപിടിക്കുക എന്നതാണ് നാഗരികതയുടെ പോയകാല അനുഭവമെന്ന് വിഖ്യാത ചരിത്രകാരന്‍ ആര്‍ണോള്‍ഡ് ടോയിംബി പറയുന്നുണ്ട്. നമ്മുടെ കാലത്തിന്‍െറ നാഡിമിടിപ്പ് തൊട്ടറിയാന്‍ കെല്‍പുള്ള ബദല്‍ സംവിധാനത്തെ കുറിച്ച് പോയിട്ട്, ഇന്നുള്ള സ്ഥാപനത്തെ പുതുക്കിപ്പണിയാനുള്ള ശ്രമത്തിനുപോലും ഗൗരവപൂര്‍വമായ ശ്രമങ്ങളില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. l  |
രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു? Posted: 22 Oct 2015 07:17 PM PDT ഒരുദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്‍െറ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും ...... ..... അന്ന് ദരിദ്രരായ മനുഷ്യര്‍ വരും ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കഥകളിലും ഒരിക്കലും ഇടംകിട്ടിയിട്ടില്ലാത്തവര്‍ എന്നാല്‍, ദിവസവും അവര്‍ക്ക് അപ്പവും പാലും കൊടുത്തവര്‍ അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍ അവരുടെ കാറോടിച്ചവര്‍ അവരുടെ പട്ടികളെ വളര്‍ത്തിയവര്‍ അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍ അവര്‍ വരും വന്നുചോദിക്കും യാതനകളില്‍ ദരിദ്രന്‍െറ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോള്‍ എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍? (കെ.ജി.എസ് മൊഴിമാറ്റം നടത്തിയ ഓട്ടോ റെനേ കാസ്റ്റിലോയുടെ ഒരു കവിത) രാജ്യംമരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ പൂര്‍ണമായ അര്‍ഥത്തില്‍ ശരിയല്ല. രാജ്യത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇത് കണ്ടിട്ടും മിണ്ടാതനങ്ങാതിരിക്കുന്നു സകലരും. ‘അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് ജനാധിപത്യത്തിനെതിരാണ്’. ‘കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഇങ്ങനെ പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി സംസാരിക്കുന്ന ഒരാളല്ല. സാക്ഷാല്‍ എല്‍.കെ. അദ്വാനിയാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്. സുധീന്ദ്ര കുല്‍കര്‍ണിക്കുനേരെ ശിവസേന കരിമഷിപ്രയോഗം നടത്തിയപ്പോഴായിരുന്നു അത്. ഏത് പുസ്തകം പ്രകാശിപ്പിക്കണം, ആര് പാടണം, ഏത് സിനിമ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ശിവസേന. ദിവസേന ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ശിവസേനയെ കാണുന്നില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് കളി പാടില്ളെന്ന് ശിവസേന. ശ്രീഗനറില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന്‍െറ പേരില്‍ ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ മര്‍ദിച്ച സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിന് ഇന്ദ്രപ്രസ്ഥത്തിലും കരിമഷി പ്രയോഗം. ജനാധിപത്യത്തിന്‍െറ മുഖത്ത് കരിമഷിപ്രയോഗം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അസഹിഷ്ണുതയുടെ സര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തുന്നു. മഹാത്മാഗാന്ധിയെ വധിച്ച ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോദ്സെയെ തൂക്കിലേറ്റിയദിനം ഹിന്ദുമഹാസഭ ബലിദാന്‍ ദിവസ് ആയി ആചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊല്ലുന്നു. രാജ്യം കാക്കുന്ന ഒരു സൈനികന്‍െറ പിതാവാണ് മുഹമ്മദ് അഖ്ലാഖ്. 10 ദിവസം കഴിഞ്ഞാണ് സെല്‍ഫി എടുത്തുനടക്കുകയും ട്വിറ്ററില്‍ അപ്പപ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി വാ തുറക്കുന്നത്. 90 വയസ്സുള്ള ഒരു ദലിതനെ ക്ഷേത്രത്തില്‍ കയറിയ കുറ്റത്തിന് ജീവനോടെ തീയിടുന്നു. അന്ധവിശ്വാസത്തിനെതിരെ പ്രതികരിച്ചതിന് കര്‍ണാടകയിലെ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊല്ലുന്നു. അതിനുമുമ്പ് പന്‍സാരെ പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു. ഗുലാം അലി പാടരുത്. ബഷീര്‍ രാമായണത്തെക്കുറിച്ചെഴുതരുത്. സൂക്ഷിച്ചുനോക്കൂ, അദൃശ്യമായ, അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥ ഇവിടെ നിലനില്‍ക്കുകയാണ്. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വ്യക്തിയായിട്ടും കല്‍ബുര്‍ഗിയുടെ വധത്തില്‍ അക്കാദമി മൗനം പാലിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിദാനന്ദന്‍ അക്കാദമിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നത്; കേരളത്തില്‍നിന്നുള്ള കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേരും രാജിവെക്കുന്നത്. സാറാജോസഫടക്കം അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്നത്. ഇതിന് വന്‍ പ്രതികരണമുണ്ടായി. പഞ്ചാബില്‍നിന്നും കര്‍ണാടകയില്‍നിന്നും ഗോവയില്‍നിന്നും എഴുത്തുകാര്‍ പ്രതികരിച്ചു. ടി. പത്മനാഭനും എം.ടിയും ആനന്ദും സക്കറിയയും ഈ പ്രതിഷേധത്തോടൊപ്പം നിന്നു. പട്ടും വളയും സ്വപ്നംകാണുന്ന രണ്ടോമൂന്നോ എഴുത്തുകാര്‍ മാത്രമേ എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ കൂടെനിന്നുള്ളൂ. വാഴുന്നവരാരായാലും അവരുടെ കൈകളില്‍ വളകളണിയിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ അവര്‍. ഇതുവരെയായി 42 ഇന്ത്യന്‍ എഴുത്തുകാര്‍ അവര്‍ക്കുലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍നിന്ന് സാഹിത്യകാരനായ കാശിനാഥ് സിങ്ങാണ് പുരസ്കാരം തിരിച്ചുനല്‍കിയത്. കാര്യങ്ങള്‍ ഇന്ത്യയില്‍ ഇതിന് മുമ്പൊരിക്കലും ഇതിനെക്കാള്‍ വഷളായിട്ടില്ല. ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ‘മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ കഴിയാം. പക്ഷേ, മാട്ടിറച്ചി തിന്നുന്നത് നിര്‍ത്തണം ’-ഖട്ടര്‍ പറഞ്ഞതിങ്ങനെ. ഇന്ത്യയില്‍ ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് ചരിത്രകാരനായ എം.ജി.എസ്. അവരും ഇന്ത്യയില്‍ കഴിയേണ്ട എന്നാണോ? ഇതേ ബി.ജെ.പി മുഖ്യമന്ത്രി ഭരിക്കുന്ന ഹരിയാനയിലാണ് രണ്ടു പിഞ്ചുകുട്ടികളടക്കം ഒരു ദലിത് കുടുംബത്തെ തീവെച്ചുകൊല്ലുന്നത്. ഫാഷിസം നമ്മുടെ അടുക്കളയില്‍വരെ എത്തിനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് എഴുത്തുകാരൊഴികെ മറ്റുള്ളവരെല്ലാം നിശ്ശബ്ദരാകുന്നത്? ചാനലുകളില്‍ ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടിയ സ്ഥിരം ചാനല്‍ക്കിളികളെ കാണാനേയില്ല. മതസംഘടനകള്‍ അവരുടെ സ്ഥിരം കളികളില്‍ മുഴുകിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ തിരക്കിലാണ്. രാജ്യവും ജനാധിപത്യവും മതേതരത്വവും ഐ.സി.യുവിലായാലെന്ത്? പാലവും റോഡും വികസനവും വരട്ടെ (ആര്‍ക്കുവേണ്ടി?). ഒൗട്ട്ലുക് എഴുതിയതുപോലെ വെളിച്ചം മരിക്കുന്നതിനെതിരെ അമര്‍ഷവുമായി ഇന്ത്യന്‍ എഴുത്തുകാര്‍ അണിനിരക്കുന്നുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം. നാം, മനുഷ്യര്‍ നാമാണ് കഴുകന്മാരുടെ ഇരകള്‍ കഴുകന്മാര്‍ പങ്കിടേണ്ട കന്നുകാലികള്‍ പുല്‍മേടുകളിലിട്ട് മലങ്കാക്കകള്‍ കൊത്തിപ്പറിക്കേണ്ടവര്‍ -ഒരു ആഫ്രിക്കന്‍ നാടോടിക്കവിത  |
വാഹനാപകടം: കമീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വരട്ടെ Posted: 22 Oct 2015 06:38 PM PDT വാഹനാപകടങ്ങളിലൂടെ എണ്ണമറ്റ മനുഷ്യജീവനുകള്‍ ദിനംപ്രതി പൊതുനിരത്തില്‍ പൊലിയുമ്പോള്‍ അതിന് പരിഹാരം നിര്‍ദേശിക്കുക എളുപ്പമല്ളെങ്കിലും ദുരന്തത്തിന്‍െറ ആഘാതം പരമാവധി കുറക്കുന്നതിനുള്ള പോംവഴികള്‍ ആരായേണ്ടത് ഭരണകൂടത്തിന്‍െറയും പൗരസമൂഹത്തിന്‍െറയും കടമയാണ്. റോഡുകളുടെ സുരക്ഷ, വാഹനമോടിക്കുന്നവരുടെ സൂക്ഷ്മത, നിയമം ലംഘിക്കുന്നവരോടുള്ള അധികൃതരുടെ നിലപാട്, ദുരന്തത്തില്‍പെടുന്നവരോടുള്ള സമീപനം തുടങ്ങിയ വിവിധ വശങ്ങള്‍ ആഴത്തില്‍ പഠിച്ച് ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആ നിലക്ക് നോക്കുമ്പോള്‍ വകുപ്പ് മന്ത്രിയുടെ അലമാരയില്‍ പൊടിപിടിച്ചുകിടക്കാനുള്ളതല്ളെന്നും ഗൗരവതരമായ ചര്‍ച്ചയും സംവാദവും അര്‍ഹിക്കുന്നുണ്ടെന്നും ഓര്‍മപ്പെടുത്തട്ടെ. കമീഷന്‍െറ നിര്‍ദേശങ്ങളെല്ലാം പ്രായോഗികമോ യുക്തിസഹമോ അല്ളെന്ന അഭിപ്രായക്കാരുണ്ടാവാമെങ്കിലും വിഷയത്തിന്‍െറ മര്‍മംതൊട്ടാണ് വിവിധ വശങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഒറ്റവായനയില്‍ ഗ്രഹിക്കാനാവും. 2013 സെപ്റ്റംബര്‍ ആറിന് മലപ്പുറം തേലക്കാട്ട് ബസപകടത്തില്‍ 15പേര്‍ മരിക്കാനിടയായ ദുരന്തത്തിനുശേഷമാണ് ഇത്തരമൊരു കമീഷനെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ദുരന്തത്തിന്‍െറ ആഘാതം സൃഷ്ടിച്ച വേദനയും രോഷവും ശമിപ്പിക്കുക എന്നതിനപ്പുറം ഇത്തരം കമീഷനുകളെ വെക്കുന്നതിലൂടെ ഗൗരവതരമായ പഠനവും പ്രശ്നപരിഹാരവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും 2000 കി.മീറ്റര്‍ സഞ്ചരിച്ച്, 720 അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളാനുള്ളതല്ളെന്ന തിരിച്ചറിവോടെ ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും അഭിപ്രായങ്ങളറിയാന്‍ അവസരം ഉണ്ടാക്കേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുണ്ടായ 50,000 വാഹനാപകടങ്ങളില്‍ 26000വും വരുത്തിവെച്ചത് യുവാക്കള്‍, വിശിഷ്യാ വിദ്യാര്‍ഥികളാണെന്നത് കൊണ്ടാവാം ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പുരുഷന്മാര്‍ക്ക് ഇരുപതും സ്ത്രീകള്‍ക്ക് 21ഉം ആയി നിജപ്പെടുത്തണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ സ്ത്രീപുരുഷ വിവേചനം തുക്തിസഹമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാം. ഇക്കാലത്ത് എല്ലാ വീടുകളിലും ഇരുചക്ര വാഹനങ്ങളോ കാറോ ഉണ്ടാവുമെന്നിരിക്കെ പ്രായപരിധി കൂട്ടണമെന്ന നിര്‍ദേശത്തോട് വ്യാപകമായ എതിര്‍പ്പുണ്ടാവാനാണ് സാധ്യത. എന്നിരുന്നാലും 18ന്‍െറ തിളപ്പില്‍ ‘ചത്തെിനടക്കാന്‍’ രാപകല്‍ ഭേദമന്യേ തെരുവിലിറങ്ങുന്ന ഒരു തലമുറയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുമെങ്കില്‍ നിര്‍ദേശം പരിഗണിക്കാവുന്നതേയുള്ളൂ. അതേസമയം, ‘വിദ്യാര്‍ഥി വാഹനം’ എന്ന സ്റ്റിക്കറൊട്ടിച്ച് കലാലയങ്ങളിലേക്കും തിരിച്ചും അവരുടെ യാത്ര പരിമിതപ്പെടുത്തണമെന്ന കമീഷന്‍െറ അഭിപ്രായം എത്ര കണ്ട് നടപ്പാകുമെന്ന്് പറയാനാവില്ല. വേണ്ടത് മതിയായ അവബോധവും കാര്യക്ഷമമായ സുരക്ഷാസംവിധാനവുമാണ്. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള ലേണേഴ്സ് ടെസ്റ്റും ചില ജില്ലകളിലെങ്കിലും നടപ്പാക്കുന്ന അവബോധക്ളാസും നല്ല ഡ്രൈവര്‍മാരെ സൃഷ്ടിച്ചെടുക്കുന്നതിന് പര്യാപ്തമല്ളെന്ന് കമീഷനും അധികാരികളും മനസ്സിലാക്കിയിട്ടുണ്ടാവണം. ഡ്രൈവിങ് സ്കൂള്‍ സമ്പ്രദായത്തില്‍തന്നെ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള, മതിയായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനശേഷിയുമുള്ള സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാവൂ. പരമാവധി പത്തുമാസം വരെ നീളുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് കോഴ്സ് എന്ന കമീഷന്‍ മുന്നോട്ടുവെച്ച ആശയം പ്രയോഗവത്കരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ ഉചിതമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്. വാഹനമോടിക്കാന്‍ അറിയാഞ്ഞിട്ടല്ല, സുരക്ഷിതമായ ഡ്രൈവിങ്ങിന്‍െറ പ്രാഥമിക മര്യാദകള്‍ പോലും പാലിക്കാത്തതുകൊണ്ടാണ് പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടം തുടങ്ങിയ ഘടകങ്ങളാണ് ഒട്ടുമിക്ക വാഹനദുരന്തങ്ങള്‍ക്കും ഹേതുകമാവുന്നത്. അപകടങ്ങള്‍ വരുത്തിവെക്കുന്നതില്‍ നമ്മുടെ റോഡുകള്‍ക്കുള്ള പങ്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഒരിക്കലും സമ്മതിച്ചുതരണമെന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പൊതുനിരത്തുകളെയാണ് ഇന്നും നാം മുഖ്യമായും ആശ്രയിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ ജനായത്ത സര്‍ക്കാര്‍ സംസ്ഥാനത്ത് എത്ര കി.മീറ്റര്‍ പുതുതായി റോഡ് വെട്ടി എന്ന ഒരന്വേഷണം നിരാശ മാത്രമായിരിക്കും സമ്മാനിക്കുക. വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ എത്ര ഇരട്ടി വര്‍ധനയുണ്ടായി എന്ന് നമ്മുടെ ജീവിതപരിസരത്തെ കുറിച്ചുള്ള ചെറിയ പഠനത്തില്‍നിന്ന് തന്നെ വ്യക്തമാവും. ഉള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തമാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. ദേശീയപാതകള്‍ നാലുവരിയാക്കണമെന്നും സംസ്ഥാന പാതകള്‍ രണ്ടുവരിയാക്കണമെന്നുമൊക്കെ കമീഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അടിസ്ഥാനവികസനരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തുലോം പിറകിലാണെന്ന യാഥാര്‍ഥ്യം സമ്മതിച്ചേ പറ്റൂ. ഉള്ള റോഡില്‍ അലക്ഷ്യമായോ അമിതവേഗത്തിലോ മത്സരബുദ്ധിയോടെയോ വാഹനമോടിക്കുന്നവരെ പിടികൂടുന്ന കാര്യത്തില്‍ ശുഷ്കാന്തി കാട്ടുന്ന പ്രത്യേക റോഡ് സുരക്ഷാസേന രൂപവത്കരിക്കണമെന്ന കമീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. അതേസമയം, റോഡ് സുരക്ഷാഫണ്ടിലേക്കായി ടിക്കറ്റിന്മേല്‍ ഒരു രൂപവീതം ഈടാക്കണമെന്ന നിര്‍ദേശത്തെ ജനം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. എണ്ണമറ്റ യുവതയുടെ ജീവിതമൊടുക്കുന്ന ഇരുചക്രവാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിന് നിര്‍മാണത്തില്‍തന്നെ സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശവും പരിഗണിക്കാവുന്നതേയുള്ളൂ.  |
പ്രണബിനു പകരം ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയത് രാജീവെന്ന് Posted: 22 Oct 2015 12:29 PM PDT Subtitle: കോണ്‍ഗ്രസ് നേതാവായിരുന്ന എം.എല്‍. ഫൊട്ടേദാറിന്‍േറതാണ് വെളിപ്പെടുത്തല്‍ ന്യൂഡല്‍ഹി: അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചിട്ടും 1990ല്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കാന്‍ കരുക്കള്‍ നീക്കിയത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് ഗാന്ധി കുടുംബത്തിന്‍െറ പഴയകാല വിശ്വസ്തനും കോണ്‍ഗ്രസ് നേതാവുമായ എം.എല്‍. ഫൊട്ടേദാര്‍. ‘ദി ചിനാര്‍ ലീവ്സ്’ എന്ന പേരില്‍ അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് കോണ്‍ഗ്രസിന് തലവേദനയായി പുതിയ വെളിപ്പെടുത്തല്‍. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ രാജിവെച്ചയുടന്‍ പുതിയ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ കണ്ടപ്പോഴാണ് മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചത്. രാജീവ് ഗാന്ധി അനുകൂലിച്ചാല്‍ പ്രണബ് അന്നു വൈകുന്നേരം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് വെങ്കട്ടരാമന്‍ അറിയിച്ചതായി ഫൊട്ടേദാര്‍ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തിപരമായ ആശങ്ക അറിയിച്ചപ്പോള്‍ ആരെയും പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടെന്നും തന്‍െറ ഇഷ്ടം രാജീവിനെ അറിയിക്കണമെന്നുമായിരുന്നു രാഷ്ട്രപതിയുടെ മറുപടി. ചന്ദ്രശേഖറിനെ ആക്കുന്നതിനെതിരായ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍, കോണ്‍ഗ്രസില്‍ സാധ്യതകളുടെ വഴിയടയുകയും ഒടുവില്‍ ചന്ദ്രശേഖര്‍തന്നെ പ്രധാനമന്ത്രിയാകുകയു മായിരുന്നു. പിന്നീട് പ്രധാനമന്ത്രിപദത്തില്‍ മന്‍മോഹന്‍ സിങ്ങിനെ പരിഗണിക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍കൂടി പ്രണബിന്‍െറ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാന്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതനുസരിച്ച് രാഷ്ട്രപതിയായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പുസ്തകം പറയുന്നു. പാര്‍ട്ടിയില്‍ തന്‍െറ പിന്‍ഗാമിയായി പ്രണബിനെയോ പി.വി. നരസിംഹറാവുവിനെയോ പരിഗണിക്കാമെന്ന് ഇന്ദിരാഗാന്ധി ആദ്യം തീരുമാനിച്ചിരുന്നതായും ഇതു പിന്നീട് രാജീവിലത്തെുകയായിരുന്നുവെന്നും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.  |
No comments:
Post a Comment