സ്വാഗതം
WELCOME

News Update..

Thursday, October 8, 2015

ജാമ്യം തേടി നിസാം സുപ്രീംകോടതിയില്‍; ഹരീഷ് സാല്‍വെ ഹാജരാകും Madhyamam News Feeds

ജാമ്യം തേടി നിസാം സുപ്രീംകോടതിയില്‍; ഹരീഷ് സാല്‍വെ ഹാജരാകും Madhyamam News Feeds

Link to a feed

ജാമ്യം തേടി നിസാം സുപ്രീംകോടതിയില്‍; ഹരീഷ് സാല്‍വെ ഹാജരാകും

Posted: 08 Oct 2015 12:33 AM PDT

Image: 

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരിക്കും നിസാമിന് വേണ്ടി ഹാജരാകുക.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്‍്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാമിനെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : യു.ഡി.എഫില്‍ തീരാചര്‍ച്ച; ഇന്ന് ധാരണയായേക്കും

Posted: 08 Oct 2015 12:10 AM PDT

കണ്ണൂര്‍: കോര്‍പറേഷനിലെ സീറ്റു സംബന്ധിച്ച് യു.ഡി.എഫില്‍ തീരാചര്‍ച്ച. പാതിയോളം സീറ്റ് ലീഗ് ആവശ്യപ്പെട്ടുവെങ്കിലും സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസമുള്ള കോണ്‍ഗ്രസ് നഗരസഭയില്‍ സംഭവിച്ചതു പോലെ ലീഗിന്‍െറ ആധിപത്യം അനുവദിക്കേണ്ടെന്ന നിലപാടിലാണ്. നാല്‍പതില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇതു മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ചര്‍ച്ചകളെ കോണ്‍ഗ്രസ് തങ്ങളുടെ വഴിക്ക് നയിക്കുന്നത്. എന്നാല്‍, നഗരസഭയില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ വെറുതെ വിട്ടുകൊടുക്കാന്‍ ലീഗ് തയാറാകുന്നില്ല. കല്ലും പതിരും വേര്‍തിരിച്ച് മണ്ഡലങ്ങളിലെ വോട്ടുകളും നിരത്തി ഇവര്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നു. ചര്‍ച്ചകള്‍ തുടങ്ങി രണ്ടുതവണ അലസിപ്പിരിഞ്ഞതിനു ശേഷമാണ് ബുധനാഴ്ചയും യോഗം ചേര്‍ന്നത്. എന്നാല്‍, പല കാര്യങ്ങളിലും വിട്ടുവീഴ്ചകളില്ലാത്ത നിലപാട് പാര്‍ട്ടികള്‍ സ്വീകരിച്ചതോടെ യു.ഡി.എഫ് നേതൃത്വം പ്രതിസന്ധിയിലായി. ബുധനാഴ്ച നടന്ന സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ അവസാന തീരുമാനമുണ്ടാവുകയുള്ളൂവെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാര്‍ എ.ഡി. മുസ്തഫ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് യാത്രി നിവാസില്‍ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാനാണ് സാധ്യത. ലീഗിന് ശക്തമായ അടിത്തറയുള്ള പല ഡിവിഷനുകളും വനിതാ സംവരണത്തിലായതോടെ പ്രമുഖരില്‍ പലരും ഡിവിഷന്‍ മാറി മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
എന്നാല്‍, വെല്ലുവിളികളില്ലാതെ മത്സരിക്കാന്‍ പറ്റുന്ന ഡിവിഷനുകള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് അനുകൂലമല്ലാത്തത് ഇവരെ ചൊടിപ്പിക്കുന്നുണ്ട്.
ഡിവിഷനുകളുടെ എണ്ണം കുറയാതെ അംഗീകരിപ്പിച്ചെടുക്കുന്നതിന് ഏതറ്റംവരെയും പോകാമെന്ന നിലയിലാണ് ലീഗ്.

എല്‍.ഡി.എഫ് അവസാന ലാപ്പിലേക്ക്
കണ്ണൂര്‍: കോര്‍പറേഷനിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം ഏതാണ്ട് ധാരണയായി. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ സി.പി.ഐക്ക് മൂന്നും ജനതാദള്‍ എസിന് രണ്ടും ഐ.എന്‍.എല്ലിനു രണ്ടും കോണ്‍ഗ്രസ് എസ്, എന്‍.സി.പി എന്നിവര്‍ക്ക് ഓരോ സീറ്റു വീതവും നല്‍കാമെന്ന് സി.പി.എം പറഞ്ഞു. എന്നാല്‍, ഏഴു സീറ്റെങ്കിലും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ സി.പി.ഐയും നാലു സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജനതാദള്‍ എസും ഉറച്ചുനില്‍ക്കുകയാണ്. ഈ കക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടായേക്കും.
കണ്ണൂര്‍ നഗരസഭയിലും കൂട്ടിച്ചേര്‍ത്ത അഞ്ചു പഞ്ചായത്തുകളിലുമായി 129 വാര്‍ഡുകളാണുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 55 വാര്‍ഡുകളായ സ്ഥിതിക്ക് നേരത്തെ നല്‍കിയ സീറ്റുകളില്‍ നിന്ന് കുറവു മാത്രമേ ആവശ്യപ്പെടാവൂ എന്നായിരുന്നു സി.പി.എമ്മിന്‍െറ നിലപാട്. എന്നാല്‍, ഘടകകക്ഷികള്‍ക്ക് ഈ വാദം അംഗീകരിക്കാനായില്ല. കോര്‍പറേഷനിലെ 55 വാര്‍ഡുകളില്‍ തങ്ങള്‍ക്കാവശ്യമായ പ്രാതിനിധ്യം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍.
ആര്‍ക്കൊക്കെ ഏതൊക്കെ വാര്‍ഡുകള്‍ നല്‍കുമെന്നതു സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയിലേ തീരുമാനമാവുകയുള്ളു. എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ച തുടങ്ങി. സി.പി.ഐ മൂന്ന് സീറ്റും ജനതാദള്‍ എസ് രണ്ടും സീറ്റും ഐ.എന്‍.എല്‍, എന്‍.സി.പി, കോണ്‍ഗ്രസ് എസ്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ ഓരോ സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്്.

ആലപ്പുഴയില്‍ ഇരുമുന്നണിയിലും സീറ്റ് വിഭജനത്തര്‍ക്കം തുടരുന്നു

Posted: 08 Oct 2015 12:04 AM PDT

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവം. ഇടതുമുന്നണിയില്‍ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സീറ്റ് പങ്കിടുന്നതിനെ ചൊല്ലി ഏകദേശ ധാരണായി. എന്നാല്‍, മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. സി.പി.എം 30 സീറ്റിലും സി.പി.ഐ 15 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. 52ല്‍ ഏഴുസീറ്റ് മറ്റ് ഘടകക്ഷികള്‍ക്ക് നല്‍കും. ജനതാദള്‍-എസ് നാലുസീറ്റ് ചോദിച്ചും രംഗത്തുണ്ട്. ഇവര്‍ക്ക് ഒരു സീറ്റ് നല്‍കാമെന്ന് മാത്രമാണ് ഇതുവരെ സമ്മതിച്ചിരിക്കുന്നത്.
സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതിനൊപ്പം സി.പി.എമ്മിലെയും സി.പി.ഐയിലെയും പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട വാര്‍ഡിനെ ചൊല്ലി പാര്‍ട്ടികള്‍ക്കുള്ളിലും ചര്‍ച്ചകള്‍ നടക്കുകയാണ്. നഗരസഭാ മുന്‍ ചെയര്‍മാന്‍ സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്തരഞ്ജന്‍ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ മത്സരിക്കുമെന്നാണ് സൂചന. നിലവിലെ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ തുമ്പോളിയില്‍ മത്സരിച്ചേക്കും.
യു.ഡി.എഫിലും സീറ്റ് വിഭജനത്തര്‍ക്കം തുടരുകയാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ് 38 സീറ്റിലും ജെ.എസ്.എസ് ആറ് സീറ്റിലും മുസ്ലിം ലീഗ് അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ് -എം ആറ് സീറ്റിലുമാണ് മത്സരിച്ചത്. ആര്‍.എസ്.പി കൂടി പുതുതായി മുന്നണിയിലത്തെിയതോടെ സീറ്റ് വിഭജനം കീറാമുട്ടിയായി. ജനതാദള്‍-യുവും ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗവും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജെ.എസ്.എസിന്‍െറ ഒഴിവ് വരുന്ന ആറ് സീറ്റില്‍ മൂന്നെണ്ണം വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. അഞ്ച് സീറ്റ് വേണമെന്ന് ആര്‍.എസ്.പിയും ആറ് സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്-എമ്മും ആശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, അധികം വന്ന ആറ് സീറ്റില്‍ മൂന്ന് സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്‍െറ നീക്കം. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസിലും ഗ്രൂപ്പുപോര് രൂക്ഷമാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച 38 ല്‍ ആറ് സീറ്റ് മാത്രമാണ് എ വിഭാഗത്തിന് നല്‍കിയത്.
ഇത്തവണ പകുതി സീറ്റ് ലഭിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്. ഒമ്പതാം തീയതി കൂടുന്ന നഗരസഭ വാര്‍ഡ് കമ്മിറ്റികളാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കേണ്ടത്. പലസ്ഥലത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചതും നേതൃത്വത്തിന് തലവേദനയാകുന്നു.
ജില്ലാ കോടതി വാര്‍ഡില്‍ എ ഗ്രൂപ്പിലെ മെഹബൂബ്, ഐ ഗ്രൂപ്പിലെ ജോഷിരാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പുന്നമടയില്‍ ഐ ഗ്രൂപ്പിലെ തോമസ് ജോസഫ്, എ ഗ്രൂപ്പിലെ പ്രിറ്റി ചാക്കോ എന്നിവരുടെ പേരുകളുമുണ്ട്. മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകള്‍:
അവലൂക്കുന്ന് -പി. മനോജ്കുമാര്‍ (എ ഗ്രൂപ്), ടോമി കടവില്‍, കുഞ്ഞുമോന്‍ (ഇരുവരും ഐ), തോണ്ടന്‍കുളങ്ങര-വേണുഗോപാല്‍ (എ ഗ്രൂപ്), തങ്കച്ചന്‍ (ഐ ഗ്രൂപ്), ആശ്രമം-ആര്‍.ബി. നിജോ (എ ഗ്രൂപ്), രാജേന്ദ്രന്‍ (ഐ ഗ്രൂപ്), എ.എന്‍ പുരം- എസ്. മുകുന്ദന്‍ (എ ഗ്രൂപ്), സഞ്ജീവ് ഭട്ട് (ഐ), വാടക്കല്‍- ജോസ് ബ്രിട്ടോ (എ ഗ്രൂപ്), മാര്‍ഷല്‍ (ഐ ഗ്രൂപ്), കരളകം- അഡ്വ. എസ്. ഗോപകുമാര്‍ (എ ഗ്രൂപ്), കെ.എസ്. സാലി (ഐ ഗ്രൂപ്), കുതിരപ്പന്തി -സജീവന്‍ (എ ഗ്രൂപ്), ഇല്ലിക്കല്‍ കുഞ്ഞുമോന്‍ (ഐ ഗ്രൂപ്), റെയില്‍വേ സ്റ്റേഷന്‍- സജീവ്കുമാര്‍ (എ ഗ്രൂപ്), മനോജ് കുമാര്‍ (ഐ ഗ്രൂപ്), ഗുരുമന്ദിരം-രവിദാസ് (എ ഗ്രൂപ്), ബഷീര്‍ കോയാപറമ്പന്‍ (ഐ ഗ്രൂപ്), മംഗലം-സ്റ്റീഫന്‍ (എ ഗ്രൂപ്), പ്രബുദ്ധ് (ഐ ഗ്രൂപ്).

മൂന്നാറില്‍ തൊഴിലാളി സമരക്കാര്‍ റോഡ് ഉപരോധിക്കുന്നു

Posted: 07 Oct 2015 11:58 PM PDT

Image: 

മൂന്നാര്‍: മിനിമം ദിവസ വേതനം ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിന്‍െറ ഭാഗമായി മൂന്നാറിലും പരിസരങ്ങളിലുമായി 15 മേഖലകളില്‍ സമരക്കാരും തൊഴിലാളികളും റോഡ് ഉപരോധിക്കുന്നുണ്ട്.

മൂന്നാര്‍^ഉദുമല്‍പേട്ട, കൊല്ലം^മധുര അടക്കമുള്ള ദേശീയപാതകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്നാര്‍ ടൗണിലെ വ്യാപാരികളും കടകളടച്ചിട്ടുണ്ട്. ആറു മണിവരെ റോഡ് ഉപരോധം തുടരുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. മൂന്നാറിലെ ത്തിയ നിരവധി വിനോദ സഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. എന്നാല്‍, അവശ്യ സര്‍വീസുകളെ ഒഴിവാക്കിയാണ് ഉപരോധം. സംഘര്‍ഷം മുന്നില്‍കണ്ട് പ്രദേശങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചു. സമാന രീതിയില്‍ തൊഴിലാളികള്‍ വയനാട്ടിലും റോഡ് ഉപരോധിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന, സംസ്ഥാന പാതകളിലും വാഹന ഗതാഗതം തടസപ്പെട്ടു.

അതേസമയം, മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങുന്നതിന് വനിതാ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. സമരത്തിന്‍െറ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും അധികൃതരെ തിരിച്ചേല്‍പ്പിക്കും.

മിനിമം കൂലി വര്‍ധന എന്ന മൂന്നാറിലെ തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. ബുധനാഴ്ച ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗം പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തുന്നത്.

പി.എല്‍സി യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കു കൂടി വ്യാപിപ്പിക്കാന്‍ സംയുക്ത തൊഴിലാളി യൂനിയനുകള്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കാനാണ് നീക്കം.

കൊച്ചി നഗരസഭ: പ്രതിപക്ഷത്തെ പ്രമുഖര്‍ മത്സരരംഗത്തുണ്ടാകില്ളെന്ന് സൂചന

Posted: 07 Oct 2015 11:57 PM PDT

കൊച്ചി: പലപ്പോഴും പ്രതിപക്ഷ നേതാവിന്‍െറ റോളില്‍ എത്തി നയിക്കുകയും ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത അഡ്വ. അനില്‍കുമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ പല പ്രമുഖരും ഇക്കുറി നഗരസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ളെന്ന് സൂചന. നഗരസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച എം.പി. മഹേഷ്കുമാര്‍, അഡ്വ. എന്‍.എ. ഷഫീഖ് തുടങ്ങിയവരുടെ പേരുകളാണ് ഈ നിരയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ അഭാവത്തില്‍ എല്‍.ഡി.എഫിന് മത്സരം കടുത്തതാകും.
അനില്‍കുമാറും ഷഫീഖും മഹേഷും തങ്ങള്‍ മത്സരിക്കുന്നില്ളെന്ന് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. എന്നാല്‍, പാര്‍ട്ടി തീരുമാനിച്ചാല്‍ ഇവര്‍ക്ക് മത്സരിക്കേണ്ടിവരും. കഴിഞ്ഞ മൂന്നുതവണയും കൗണ്‍സിലറായതിനാല്‍ ഇത്തവണ മത്സരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് അനില്‍ പാര്‍ട്ടിയോട് പറഞ്ഞതായി അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടി ഇത് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് അനിലുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിലവില്‍ 33ാം ഡിവിഷനായ എളമക്കര കൗണ്‍സിലറാണ് അനില്‍. വ്യക്തിപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ഷഫീഖ് ഇക്കുറി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തന്നെ മത്സരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. വേണമെങ്കില്‍ അടുത്ത തവണ മത്സര രംഗത്ത് വരാമെന്നുമാണ് ഷഫീഖിന്‍െറ നിലപാടെന്ന് കേള്‍ക്കുന്നു.
46ാം ഡിവിഷനായ ചക്കരപ്പറമ്പ് കൗണ്‍സിലറാണ് ഷഫീഖ്. 36ാം ഡിവിഷന്‍(കുന്നുംപുറം) കൗണ്‍സിലറായ മഹേഷ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറികൂടിയാണ്. ഇത്തവണയാണ് അദ്ദേഹം ചുമതലയേറ്റത്.
പാര്‍ട്ടി ചുമതല ഉള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് മഹേഷിന്‍െറ ആവശ്യം. മത്സരിക്കാന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്കല്‍ സെക്രട്ടറി പദവി രാജിവെക്കേണ്ടിവരും. വനിതകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിലരും ഇക്കുറി ഉണ്ടാകില്ളെന്ന് സൂചനയുണ്ട്. മുംതാസ് ടീച്ചര്‍ അവരിലൊരാളാണ്.

പെരിന്തല്‍മണ്ണ നഗരസഭ : ലീഗില്‍ സ്നേഹം സംഗമിക്കുന്നില്ല

Posted: 07 Oct 2015 11:51 PM PDT

പെരിന്തല്‍മണ്ണ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനം കഴിഞ്ഞിട്ടും പെരിന്തല്‍മണ്ണ നഗരസഭയില്‍ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. മുനിസിപ്പല്‍ ലീഗില്‍ സ്ഥാനാര്‍ഥി മോഹവുമായി നിരവധി പേരാണുള്ളത്. നഗരസഭ കൂടി ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന ചേരിതിരിവില്‍ നട്ടം തിരിയുകയാണ് പാര്‍ട്ടി.
തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ നേതൃത്വം കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ അടിയല്ലാത്തതെല്ലാം കഴിഞ്ഞെങ്കിലും തര്‍ക്കം ബാക്കിയായി. ഒരു പദവിയുള്ളവര്‍ മത്സരിക്കരുതെന്ന നേതൃതീരുമാനം പലര്‍ക്കും അത്രക്ക് പിടിച്ചിട്ടില്ല.
കഴിഞ്ഞതവണ നഗരസഭയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിന്‍െറ അവകാശവാദവുമായി മെച്ചപ്പെട്ട പദവിയിലിരിക്കുന്ന നേതാവ് ഭാര്യയുടെ വാര്‍ഡില്‍ സജീവമായി രംഗത്തുണ്ട്.
മാത്രമല്ല, 'സി.പി.എം ജയിച്ച സീറ്റില്‍നിന്ന് മത്സരിക്കാന്‍ തയാറുള്ളവര്‍ വരട്ടെ' എന്ന് ഇദ്ദേഹം വെല്ലുവിളി ഉയര്‍ത്തിയത് മറ്റുള്ളവര്‍ക്ക് അത്രക്കങ്ങ് ദഹിച്ചിട്ടുമില്ല. സി.പി.എം പ്രമുഖന്‍ ജയിച്ച വാര്‍ഡില്‍ ഭാര്യയെ നിര്‍ത്താനും തയാറുമാണ് ഇദ്ദേഹം.
വിദ്യാസമ്പന്നരും യുവാക്കളും രംഗത്ത് വരട്ടെയെന്നാണ് അലി പക്ഷക്കാരുടെ നിലപാട്. എന്നാല്‍, മണ്ഡലം നേതാക്കളും ഒരുവിഭാഗം കൗണ്‍സിലര്‍മാരും ഈ പക്ഷത്തിന് എതിര് നില്‍ക്കുന്നു.
അതേസമയം, നഗരസഭ കിട്ടിയാല്‍ ചെയര്‍മാന്‍ പദവി മോഹിച്ചയാള്‍ക്ക് അത് ലഭിക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാവായ മുന്‍മന്ത്രിയെ രംഗത്തിറക്കാന്‍ കൊണ്ടുപിടിച്ച ശ്രമവുമുണ്ട്.
ലീഗിലെ മറ്റൊരു മന്ത്രി തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംസാരം. വികസനപദ്ധതികള്‍ വിശദീകരിക്കാന്‍ മന്ത്രി അലി നടത്തിയ സ്നേഹസംഗമം നഗരസഭയില്‍ എത്തിയപ്പോള്‍തന്നെ ലീഗിലെ മൂപ്പിളമ തര്‍ക്കം മറനീക്കി പുറത്തായതാണ്.

ഭാവഗാനങ്ങളിലലിഞ്ഞ് ബാബുരാജ് അനുസ്മരണം

Posted: 07 Oct 2015 11:24 PM PDT

കോഴിക്കോട്: അനുരാഗഗാനം പോലെ... അഴകിന്‍െറ അലപോലെ എന്നുതുടങ്ങുന്ന ഉദ്യോഗസ്ഥയിലെ ഗാനം മലയാളത്തിന്‍െറ ഭാവഗായകന്‍ പാടിയപ്പോള്‍ ആസ്വാദകര്‍ ദശാബ്ദങ്ങള്‍ പിന്നോട്ടുപോയി. 1967ല്‍ പി. ജയചന്ദ്രന്‍ പാടി അവിസ്മരണീയമാക്കിയ, ബാബുരാജ് ഈണം പകര്‍ന്ന അനുരാഗ ഗാനം അതേ ഭാവത്തോടെ പാടി അവസാനിപ്പിക്കുമ്പോള്‍ സദസ്സില്‍നിന്നും നിര്‍ത്താത്ത കൈയടി. തുടര്‍ന്ന് അദ്ദേഹം പാടിയ അഗ്നിപുത്രിയിലെ ഇനിയും പുഴയൊഴുകും... ഇതുവഴി ഇനിയും കുളിര്‍കാറ്റോടിവരും... എന്ന പാട്ടും അവര്‍ ഹൃദയത്തിലേറ്റി. ബാബുരാജിന്‍െറ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് പി. ജയചന്ദ്രന്‍ പാട്ടുകളാല്‍ സദസ്സിനെ കൈയിലെടുത്തത്. മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്‍െറ ചരമദിനത്തില്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ടാഗോര്‍ ഹാളില്‍ 37ാം അനുസ്മരണ പരിപാടിയും പുരസ്കാര സമര്‍പ്പണവും നടന്നത്. എല്ലാ മലയാളികളുടെയും മനസ്സില്‍ ഇടമുള്ള സംഗീത സംവിധായകനാണ് ബാബുരാജെന്ന് പി. ജയചന്ദ്രന്‍ പറഞ്ഞു. ജി. ദേവരാജന്‍, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്. ബാബുരാജ് എന്നീ അഞ്ചു മാസ്റ്റര്‍മാരാണ് മലയാള സംഗീതത്തിലുള്ളതെന്നും അതില്‍ തനിക്കേറ്റവും ഇഷ്ടം ബാബുരാജിനോടാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനവും പുരസ്കാരസമര്‍പ്പണവും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. 1000ത്തിലധികം നാടകഗാനങ്ങള്‍ എഴുതിയ പൂച്ചാക്കല്‍ ഷാഹുലിനെയും ഗായകന്‍ എം.എസ്. നസീമിനെയും ആദരിച്ചു. ഡോ. മൊയ്തു അധ്യക്ഷത വഹിച്ചു. പി.കെ. സുനില്‍കുമാര്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാബുരാജിന്‍െറ പത്നി ബിച്ച ബാബുരാജും ചടങ്ങില്‍ സംബന്ധിച്ചു. പുരസ്കാര സമര്‍പ്പണത്തിനുശേഷം നടന്ന ഗാനസന്ധ്യയില്‍ പിന്നണി ഗായകരായ ആര്‍. ഉഷ, മെറിന്‍ ഗ്രിഗറി, വിനോദ്, സുനില്‍കുമാര്‍, വിനോദ്കുമാര്‍ തുടങ്ങിയവരും ബാബുരാജിന്‍െറ മകന്‍ ജബ്ബാര്‍ ബാബുരാജ്, പേരക്കുട്ടി നിമിഷ സലീം എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കാളിന്ദി തടത്തിലെ രാധ, ഇതു മാത്രം ഇതു മാത്രം, തളിരിട്ട കിനാക്കള്‍, ഇന്നെന്‍െറ കരളിലെ, താനെ തിരിഞ്ഞും, പുള്ളിമാനല്ല തുടങ്ങിയ ബാബുരാജ് ഈണം നല്‍കിയ അനശ്വര ഗാനങ്ങളാല്‍ ബാബുരാജ് അനുസ്മരണം സംഗീതസാന്ദ്രമായി.

തിഹാര്‍ ജയിലില്‍ സംഘര്‍ഷം; രണ്ട് തടവുകാര്‍ മരിച്ചു

Posted: 07 Oct 2015 11:20 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിലെ തിഹാര്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷ ബ്ളോക്കിലെ തടവുകാരും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഈശ്വര്‍, അനില്‍ എന്നീ തടവുകാരാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ജയിലിനുള്ളില്‍ അക്രമ പരമ്പരകള്‍ ആരംഭിച്ചിരുന്നു. വൈദ്യപരിശോധനക്ക് ശേഷം മടങ്ങിയെത്തിയ അതീവ സുരക്ഷയുള്ള ഒന്നാം നമ്പര്‍ ജയിലിലെ ഈശ്വര്‍, വിജയ്, ഷദാബ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്. തുടര്‍ന്ന് അനില്‍, വസു, സന്ദീപ് എന്നിവരെ മര്‍ദിച്ചു. തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ തടവുകാര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ഏറ്റുമുട്ടിയതെന്ന് അഡിഷനല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ (ജയില്‍) മുകേഷ് പ്രസാദ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിനുള്ളില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
 

ബീഫ് പാര്‍ട്ടി: ജമ്മു കശ്മീര്‍ നിയമസഭയില്‍ എം.എല്‍.എക്ക് നേരെ ആക്രമണം

Posted: 07 Oct 2015 11:20 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയില്‍ സ്വതന്ത്ര എം.എല്‍.എക്കുനേരെ ബി.ജെ.പി അംഗങ്ങളുടെ ആക്രമണം. സ്വതന്ത്ര എം.എല്‍.എയായ ശൈഖ് അബ്ദുല്‍ റാഷിദിനെയാണ്.  ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭക്കുള്ളില്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്.നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് അംഗങ്ങളത്തെിയാണ് എം.എല്‍.എയെ സംരക്ഷിച്ചത്.  ബീഫ് നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അബ്ദുല്‍ റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയിരുന്നു.
 

ബീഫ് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി എം.എല്‍.എ ഹോസ്റ്റലിലെ ഉദ്യാനത്തില്‍ റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിയമനിര്‍മാണ സഭകള്‍ക്കോ കോടതികള്‍ക്കോ അധികാരമില്ളെന്ന് അദ്ദേഹം പറഞ്ഞു.

 

യുദ്ധവിമാനം പറത്താന്‍ ഇനി വനിതാ പൈലറ്റും ^വ്യോമസേന മേധാവി

Posted: 07 Oct 2015 10:22 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം പറത്താന്‍ ഉടന്‍തന്നെ വനിതാ പൈലറ്റുമാരെ നിയമിക്കുമെന്ന് വ്യോമസേന മേധാവി അരൂപ് റാഹ. വിമാനങ്ങളും ഹെലിക്കോപ്ടറുകളും പറത്താന്‍ നിലവില്‍ വനിതാ പൈലറ്റുമാരുണ്ട്. യുദ്ധമുന്നണിയിലേക്ക് വനിതകളെ കൊണ്ടുവരുന്നതിന്‍െറ ഭാഗമായി യുദ്ധവിമാനം പറത്തുന്നതിന് വനിതാ പൈലറ്റുമാരെ നിശ്ചയിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അരൂപ് റാഹ പറഞ്ഞു. 83ാമത് വ്യോമസേന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ യുദ്ധമുഖത്തേക്ക് പറഞ്ഞയക്കാന്‍ മുമ്പ് വ്യോമസേന അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ അനുമതി നല്‍കിയാല്‍ സേനയുടെ ചരിത്രനേട്ടമായിരിക്കും ഇത്.
 

സൈനികരോടൊപ്പം 20 വര്‍ഷം; അവസാനം ഹനീഫക്ക് രക്തസാക്ഷിത്വം

Posted: 07 Oct 2015 09:43 PM PDT

Image: 
ദുബൈ: യമനിലെ ഏദനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം താനൂരിനടുത്ത് ഒഴൂര്‍ എരനല്ലൂര്‍ കോതങ്ങാത്ത് പറമ്പില്‍ ഹനീഫ (52) 20 വര്‍ഷത്തിലേറെയായി യു.എ.ഇ സൈനിക ക്യാമ്പില്‍ സഹായിയായി ജോലിക്ക് ചേര്‍ന്നിട്ട്. അനുജന്‍ ഉസ്മാനും മരുമക്കളായ ഷക്കീറും ഇല്യാസ് ഹുദവിയും മറ്റു ബന്ധുക്കളും നാട്ടുകാരുമൊക്കെ യു.എ.ഇയിലുണ്ട്. 
ഹനീഫയുടെ കൂടെ ജോലി ചെയ്ത മുന്‍ ഉദ്യോഗസ്ഥനാണ്  മരണവിവരം ആദ്യം മരുമകന്‍ ഷക്കീറിനെ അറിയിച്ചത്.  ബുധനാഴ്ച ഉച്ചയോടെ സൈനിക ക്യാമ്പില്‍ നിന്ന് ദൂതന്‍ വന്ന് ഹനീഫ രക്തസാക്ഷിയായതായി ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. 
പുലര്‍ച്ചെ ഹനീഫ് ജോലി ചെയ്യുമ്പോഴാണ് ഹൂതികളുടെ റോക്കറ്റാക്രമണം ഉണ്ടായതെന്നാണ് ലഭിച്ച വിവരമെന്ന് ഷക്കീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മൃതദേഹം ബുധനാഴ്ച രാത്രിയോടെ അബൂദബിയിലത്തെിക്കുമെന്നാണ് സൈന്യം അറിയിച്ചത്.  ചൊവ്വാഴ്ച ഹനീഫയുടെ ഒപ്പം മരിച്ച നാലു സൈനികരുടെ മൃതദേഹം ബുധനാഴ്ച രാജ്യത്ത് എത്തിച്ചിട്ടുണ്ട്. യമനിലെ ഏദന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ നാലു യു.എ.ഇ സൈനികര്‍ ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. 
യമന്‍ സൈനിക നടപടിയില്‍ സഖ്യസേനക്കൊപ്പം ചേര്‍ന്നശേഷം. യു.എ.ഇക്ക് 56 സൈനികരെയാണ് ഇതുവരെ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം മആരിബില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 52 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും, വാര്‍ത്തകള്‍ വായിക്കുന്നത് കാസ്മി

Posted: 07 Oct 2015 09:40 PM PDT

Image: 

ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനുശേഷം ആ ശബ്ദം മുഴങ്ങി. കഴിഞ്ഞ ദിവസം ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐ.ആര്‍.ഐ.ബി) വാര്‍ത്തയില്‍ കേട്ട ശബ്ദം കാസ്മിയുടെതായിരുന്നു. ആരോപണങ്ങളുടെ മറവില്‍ കരിനിയമം ചുമത്തി കല്‍ത്തുറങ്കിലടക്കപ്പെട്ട മുഹമ്മദ് അഹ്മദ് കാസ്മി എന്ന മാധ്യമപ്രവര്‍ത്തകന്‍െറ തിരിച്ചുവരവായിരുന്നു അത്.
ഇസ്രായേലി നയതന്ത്ര പ്രതിനിധിയുടെ കാറില്‍ സ്ഫോടനമുണ്ടായ കേസില്‍ 2012ല്‍ ആണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിലടച്ച ഇദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. വാര്‍ത്താ റിപ്പോര്‍ട്ടിങ് മുന്‍വിധികള്‍ക്ക് വഴിവെക്കുകയും കേസിനെ ബാധിക്കുകയും ചെയ്യാതിരിക്കാന്‍ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച നിര്‍ദേശിച്ചതുപ്രകാരമാണ് ജോലിയില്‍നിന്നു മാറിനിന്നത്. എന്നാല്‍, മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അതിജീവനം കഷ്ടത്തിലാകുമെന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിലേക്കു മടങ്ങാന്‍ പ്രാച്ച തന്നെ നിര്‍ദേശിക്കുകയായിരുന്നു.
ഇറാഖ് അധിനിവേശ കാലത്ത് യുദ്ധഭൂമിയില്‍നിന്ന് ഇദ്ദേഹം നടത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ദൂരദര്‍ശന് വാര്‍ത്ത നല്‍കി ഇറങ്ങവെ ലോധി റോഡിലെ ഇസ്ലാമിക് സെന്‍ററിനു സമീപത്തുവെച്ചാണ് അദ്ദേഹം അറസ്റ്റിലായത്. ഐ.ആര്‍.ഐ.ബിയുടെ ഉര്‍ദു വാര്‍ത്തകള്‍ക്കുവേണ്ടിയാണ് ഇനി മുതല്‍ കാസ്മി റിപ്പോര്‍ട്ടുകള്‍ നല്‍കുക.

ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: ഖത്തര്‍-ചൈന പോരാട്ടം ഇന്ന്

Posted: 07 Oct 2015 09:35 PM PDT

Image: 
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഗ്രൂപ്പ് സിയിലെ നാലാം റൗണ്ടില്‍ ഖത്തറും ചൈനയും വൈകുന്നേരം ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 6.30നാണ് വമ്പന്‍ പോരാട്ടം നടക്കുക. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആധികാരികമായി ജയിച്ചതിനാലും മത്സരം നടക്കുന്നത് സ്വന്തം ഗ്രൗണ്ടിലായതിനാലും മേധാവിത്വം അന്നാബികളെന്നറിയപ്പെടുന്ന ഖത്തറിനാണെങ്കിലും ചൈനയെ എഴുതിത്തള്ളാനാവില്ല. 
ലോക റാങ്കിങില്‍ ഖത്തറിനേക്കാള്‍ ഒരു പടി മുന്നിലുള്ള ചൈന മത്സരമികവിലും മുന്നില്‍ തന്നെയാണ്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങിന് മുന്നില്‍ സമനില പാലിച്ചതാണ് ചൈനക്ക് അല്‍പം പരിഭ്രമിക്കാനുള്ളത്. മറ്റു മത്സരങ്ങളില്‍ ഭൂട്ടാനെ എതിരില്ലാത്ത ആറു ഗോളിനും മാലിദ്വീപിനെ മൂന്ന് ഗോളിനും തോല്‍പിച്ചാണ് ചൈനക്കാരുടെ വരവെങ്കിലും ഖത്തര്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. കളിച്ച മൂന്നിലും ആധികാരികമായി വിജയം വരിച്ച ഖത്തരികള്‍ വിജയപരമ്പര തുടരാന്‍ തന്നെയാണ് ഉറുഗ്വേക്കാരനായ കോച്ച് ദാനിയല്‍ കാരിനോയുടെ കീഴില്‍ ഇറങ്ങുന്നത്. കാരിനോയുടെ വരവോടെ ടീമിന്‍െറ ശൈലിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയതും വമ്പന്‍ മത്സരങ്ങളില്‍ പതറാതെ കളിക്കുന്നതിന് ടീമിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ വ്യക്തിഗത മികവിന് പകരം ടീം ഗെയിമിലേക്ക് വരാത്തത് ചൈനക്കെതിരായ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഹസന്‍ ഹൈദോസും അലീ അസദും സെബാസ്റ്റ്യന്‍ സോറിയയും മികച്ച ഫോമിലായതും പരിക്കില്‍ നിന്ന് മോചിതനായി ഖല്‍ഫാന്‍ ഇബ്രാഹിം തിരിച്ചു വന്നതും ക്യാമ്പില്‍ ആത്മവിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിലേക്കുള്ള യോഗ്യതാ മത്സരം കൂടിയാണ് നടക്കുന്നതെന്നതിനാല്‍ മികച്ച പ്രകടനം പുറത്തെടുത്ത് ജയിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുക.
മത്സര ടിക്കറ്റുകള്‍ സൗജന്യമായിരിക്കുമെന്നും  പ്രധാന സ്പോണ്‍സര്‍മാരായ ഖത്തര്‍ നാഷണല്‍ ബാങ്ക്, ഷെല്‍ ഖത്തര്‍, അഅ്മാല്‍ എക്സേഞ്ച് എന്നിവര്‍ ഇതിന്‍െറ വഹിക്കുമെന്നും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യവുമാണ് ഇതിന് പിന്നിലെന്നും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
 

മനാമ മികച്ച നഗരമെന്ന് സര്‍വെ

Posted: 07 Oct 2015 09:31 PM PDT

Image: 
മനാമ: സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ മനാമ മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഏറ്റവും മികച്ച നഗരമാണെന്ന് സര്‍വെ. തൊഴില്‍അവകാശങ്ങളില്‍ മനാമക്ക് മൂന്നാം സ്ഥാനമാണുള്ളത്. ‘ദ ബയ്റ്റ് ഡോട് കോം’, ‘യുഗോവ്’ എന്നിവ ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് ഇക്കാര്യമുള്ളത്. മനാമയിലെ താമസക്കാരില്‍ 79 ശതമാനം പേരും സന്തോഷവാന്‍മാരാണെന്നും സര്‍വെ പറയുന്നു. ഈജിപ്ത്, ജോര്‍ഡന്‍, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ 3,613 പേരുടെ അഭിപ്രായമാണ് ഇവര്‍ തേടിയത്. 
അഭിപ്രായം ആരാഞ്ഞ 10ല്‍ മൂന്ന് പേരും പറയുന്നത്, മനാമയിലെ ജോലി സാധ്യത മികച്ചതാണെന്നാണ്. എന്നാല്‍ ഒമ്പത് ശതമാനം സ്ഥിതി മോശമാണെന്ന് പറയുന്നു. 35ശതമാനം കരുതുന്നത് ഇവിടെ മികച്ച ശമ്പളമാണ് ലഭിക്കുന്നത് എന്നാണ്. 
സാധനങ്ങളുടെ മിതമായ വില, കരിയറിലെ ഉയര്‍ച്ച, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലും മനാമ മുന്നിലാണ്. എന്നാല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ മനാമ ഏറ്റവും മുന്നിലാണ്. സര്‍വെയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ പറഞ്ഞത് അവര്‍ക്ക് മികച്ച സേവന വ്യവസ്ഥകളാണ് ലഭിക്കുന്നത് എന്നാണ്. അവധിക്കാല അലവന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും തൃപ്തികരമാണ്. 
ജീവിതനിലവാരം പരിശോധിക്കുമ്പോള്‍ ബഹ്റൈന്‍െറ സ്ഥാനം ഏറ്റവും മുന്‍നിരയിലാണ്. ഈ മേഖലയിലെ 20 നഗരങ്ങളില്‍ ഏറ്റവുമധികം പോയന്‍റ് ലഭിച്ചത് മനാമക്കാണ്. 
ജീവിതനിലവാരം വിലയിരുത്താന്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്കെല്ലാം മനാമ നിവാസികള്‍ തൃപ്തികരമായ മറുപടിയാണ് നല്‍കിയത്. സര്‍വെയില്‍ പങ്കെടുത്ത 58 ശതമാനം പേര്‍ മനാമയിലെ സുരക്ഷ, സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ തികച്ചും അനുകൂലമാണ് എന്ന് വ്യക്തമാക്കി. ആരോഗ്യപരിരക്ഷാ സംവിധാനങ്ങളില്‍ 63ശതമാനമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ നിലവാരത്തിനോട് 57ശതമാനം പേര്‍ യോജിച്ചു. സാമൂഹിക, സാംസ്കാരിക മാനദണ്ഡങ്ങളും കുറ്റകൃത്യങ്ങളുടെ കുറഞ്ഞ തോതും പരിഗണിച്ചപ്പോള്‍ ബഹ്റൈന് ഉയര്‍ന്ന സ്ഥാനം ലഭിച്ചു. 61ശതമാനമാണ് കുറഞ്ഞ കുറ്റകൃത്യനിരക്കിന്‍െറ കാര്യത്തില്‍ യോജിച്ചത്. മികച്ച നിയമപരിപാലന സംവിധാനത്തോട് 67 ശതമാനം പേര്‍ അനുകൂലിച്ചു. 
ആണ്‍-പെണ്‍ വിവേചനമില്ലായ്മ, എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരോടുമുള്ള തുല്യപരിഗണന, വിവിധ സംസ്കാരങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാനുള്ള കഴിവ് എന്നീ കാര്യങ്ങളാണ് സാമൂഹിക-സാംസ്കാരിക മാനദണ്ഡങ്ങള്‍ വിലയിരുന്നതില്‍ ഉന്നയിച്ച മറ്റു വിഷയങ്ങള്‍. 
ബഹ്റൈനിലെ കായിക, സാംസ്കാരിക, വിനോദ രംഗങ്ങള്‍ക്കും മികച്ച സ്കോര്‍ ലഭിച്ചു. വ്യവസായവും വാണിജ്യവും തുടങ്ങാന്‍ ഏറ്റവും സാധ്യതകളുള്ള മേഖലയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നാണ് മനാമ. 
സംരംഭകര്‍ക്ക് ഇവിടെ അനുകൂല സാഹചര്യങ്ങളാണുള്ളത്. സര്‍വെയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും മനാമയില്‍ വ്യാപാരം തുടങ്ങാന്‍ എളുപ്പമാണെന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ നികുതികളും മറ്റ് ഫീസുകളും താങ്ങാവുന്നതാണെന്നും അവര്‍ കരുതുന്നു. 
 

പുതിയ തൊഴില്‍ നിയമം ഒരാഴ്ചക്കകം പ്രാബല്യത്തില്‍

Posted: 07 Oct 2015 09:17 PM PDT

Image: 

റിയാദ്: സൗദി തൊഴില്‍ നിയമത്തിലെ 38 അനുഛേദങ്ങള്‍ പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ നിയമം ഹിജ്റ പുതുവര്‍ഷത്തില്‍ (ഒക്ടോബര്‍ 14) നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമം അന്താരാഷ്ട്ര തൊഴില്‍ നിയമത്തിന് യോജിക്കുന്ന തരത്തില്‍ പരിഷ്കരിക്കുകയാണെന്ന് തൊഴില്‍ നിയമവിദഗ്ദര്‍ വിശദീകരിച്ചു. പരിഷ്കരണത്തിന്‍െറ മുഖ്യ ഊന്നല്‍ തൊഴില്‍ നിയമലംഘനങ്ങളുവമായി ബന്ധപ്പെട്ട 39ാം അനുഛേദത്തിലാണ്.
പത്ത് വര്‍ഷം മുമ്പാണ് ഇതില്‍ അവസാന പരിഷ്കരണം നടപ്പാക്കിയത്.തൊഴിലാളി, തൊഴിലുടമ, തൊഴില്‍ സ്ഥാപനം എന്നിവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലാണ് പരിഷ്കരണം.
സ്വദേശി വനിതകള്‍ കൂടുതല്‍ തൊഴില്‍ വിപണിയിലേക്ക് കടന്നുവന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ തൊഴില്‍ പരിസരം കൂടി ഉള്‍ക്കൊള്ളുന്നതാണ് പുതിയ പരിഷ്കരണം.
പുതിയ തൊഴില്‍ നിയമത്തില്‍ വരുത്തിയ മാറ്റത്തിന്‍െറ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. തൊഴില്‍ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ടാണ് പരിഷ്കരണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
നിയമലംഘനത്തിനുള്ള പിഴയില്‍ വന്‍ വര്‍ധന പുതിയ നിയമത്തില്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 

വിസാനിരോധം: നിയമത്തില്‍ മാറ്റമില്ളെന്ന് തൊഴില്‍മന്ത്രാലയം

Posted: 07 Oct 2015 09:04 PM PDT

Image: 
മസ്കത്ത്: രാജ്യത്തുനിന്ന് തൊഴില്‍വിസ റദ്ദാക്കി മടങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടുവര്‍ഷത്തെ വിസാനിരോധം പിന്‍വലിച്ചിട്ടില്ളെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. വിസാനിരോധം നീക്കിയേക്കുമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മന്ത്രാലയം നിഷേധിച്ചു. 
ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം കഴിഞ്ഞദിവസമാണ് രണ്ടുവര്‍ഷത്തെ വിസാനിരോധം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവിനെ ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. എന്നാല്‍, നിലവിലെ വിസാനിയമത്തില്‍ ഒരു മാറ്റവുമില്ളെന്ന് വ്യക്തമാക്കി ഒമാന്‍സര്‍ക്കാറിന്‍െറ ഒൗദ്യോഗിക ഇംഗ്ളീഷ് ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ ഇന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചു. വിസാനിരോധം നീക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ളെന്നാണ് തൊഴില്‍മന്ത്രാലയത്തിന്‍െറ വിശദീകരണം. അതേസമയം, വിസാനിരോധം പുന$പരിശോധിക്കണം എന്നാവശ്യപ്പെട്ട് ചില വകുപ്പുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മന്ത്രാലയത്തിന് നിവേദനം ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഉചിതമായസമയത്ത് മന്ത്രാലയം തീരുമാനമെടുക്കും. 
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീരുമാനങ്ങളല്ല, ചിലരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്. തീരുമാനങ്ങളെടുത്താല്‍ അവ ഒൗദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ മുതലാണ് ഒമാനില്‍ തൊഴില്‍വിസ റദ്ദാക്കിപ്പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാവിലക്ക് ഏര്‍പ്പെടുത്തിയത്. തൊഴില്‍വിപണിയിലെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനായിരുന്നു നടപടി. 
കരാര്‍ കാലാവധി കഴിയുന്നതിനുമുമ്പ് ജോലി മാറുന്നതായും വലിയ കമ്പനികള്‍ ചെറിയ കമ്പനികളിലെ തൊഴിലാളികളെ വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിടുന്നതായും വ്യാപക പരാതികള്‍ ഉയര്‍ന്നതാണ് വിസാനിരോധത്തിലേക്ക് വഴിവെച്ചത്. ഇത് പ്രവാസികളുടെ തൊഴില്‍മാറ്റത്തിന് വലിയ തിരിച്ചടിയായിരുന്നു. പരിചയസമ്പന്നരെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതായി കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. നിരോധത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ ഒമാനില്‍നിന്നുള്ള തൊഴില്‍വാഗ്ദാനം സ്വീകരിക്കാത്ത അവസ്ഥയുമുണ്ട്. 
അതോടൊപ്പം, നിയമത്തിന്‍െറ തണലില്‍ കമ്പനികള്‍ ശമ്പളവര്‍ധന അടക്കം ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ മടിക്കുന്നതായും പരാതി ഉയരുന്നുണ്ട്. 
അധികസമയം പണിയെടുപ്പിക്കുന്നതുമായ ആക്ഷേപങ്ങളും വ്യാപകമാണ്. പഴയ സ്പോണ്‍സറുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍മാത്രമേ നിലവിലെ സാഹചര്യത്തില്‍ തൊഴില്‍മാറ്റം സാധ്യമാകൂ. അതുകൊണ്ടുതന്നെ വിസാനിരോധം പിന്‍വലിക്കുന്നു എന്നവിധമുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്.

കുന്തുസ് ആശുപത്രി ആക്രമണം: ഒബാമ മാപ്പു പറഞ്ഞു

Posted: 07 Oct 2015 08:18 PM PDT

Image: 

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്തുസില്‍ ആശുപത്രിക്കുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പുപറഞ്ഞു.  അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരും രോഗികളും മരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് മേധാവി ഴുവാന്‍ ലിയുവിനെ ഒബാമ  അറിയിച്ചു. യു.എസ് പ്രതിരോധ വകുപ്പ് ആക്രമണത്തിന്‍െറ  സാഹചര്യത്തെക്കുറിച്ചും യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും  അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ഒബാമ ഉറപ്പു നല്‍കിയതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്)  എന്ന സന്നദ്ധസംഘത്തിന്‍െറ നേതൃത്വത്തിലുള്ള ആശുപത്രിക്കു നേരെയാണ് ഒക്ടോബര്‍ മൂന്നിന് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഒബാമ മാപ്പ് പറഞ്ഞത്. ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന യു.എസിന്‍െറ പ്രസ്താവന കള്ളമാണെന്നും തകര്‍ക്കപ്പെട്ട കെട്ടിടം പരിശോധിക്കുന്ന ആര്‍ക്കും അക്കാര്യം തെളിയുമെന്നും എം.എസ്.എഫ്  വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെ നടന്നത് ആക്രമണമായി മാത്രം കാണാനാവില്ളെന്നും അഫ്ഗാന്‍ സൈന്യത്തിന്‍െറ അന്വേഷണത്തില്‍ വിശ്വാസമില്ളെന്നും അവര്‍ അറിയിച്ചിരുന്നു.

ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റം എന്നാണ് യു.എന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യു.എസ് പ്രതിരോധ വകുപ്പ്, നാറ്റോ, അഫ്ഗാന്‍ സൈന്യം എന്നിവ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. കുന്തുസ് കീഴടക്കിയ താലിബാനെ  തുരത്താനെന്ന പേരിലാണ്  യു.എസ് സൈന്യം ആശുപത്രിക്കു നേരെ വ്യോമാക്രമണം നടത്തിയത്.

കശ്മീര്‍ പൊലീസിലെ തീവ്രവാദ പ്രതിരോധ വിദഗ്ധന്‍ കൊല്ലപ്പെട്ടു

Posted: 07 Oct 2015 08:15 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൊലീസിലെ മികച്ച തീവ്രവാദ പ്രതിരോധ പൊലീസ് ഓഫീസര്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടര്‍ അല്‍താഫ് അഹമ്മദാണ് പാക് തീവ്രവാദിയും ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ അബു ഖാസിമിനെ പിടികൂടാനുള്ള നീക്കത്തിനിടെ വെടിയേറ്റു മരിച്ചത്. രാവിലെ ബന്ദിപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അല്‍താഫിനെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടമായി.

ആഗസ്റ്റ് അഞ്ചിന് ഉധംപുരില്‍ അതിര്‍ത്തി രക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന്‍െറ മുഖ്യസൂത്രധാരനായിരുന്നു അബു ഖാസിം. പൊലീസ് പിന്തുടരുന്നതിനിടെ യാത്രാ വാഹനത്തിന് പിന്നില്‍ ഒളിച്ചിരുന്ന തീവ്രവാദി അല്‍താഫിനും സംഘത്തിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അല്‍താഫിനെ വ്യോമമാര്‍ഗം സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥനായിരുന്ന അല്‍താഫ്. അല്‍താഫിന്‍െറ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള കരുത്തില്ളെന്നും ഡി.ജി.പി കെ. രജീന്ദ്ര കുമാര്‍ പ്രതികരിച്ചു. കശ്മീരില്‍ പൊലീസിന്‍െറ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കാന്‍ ഈ സംഭവം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍സ്റ്റബിളായി പൊലീസ് സേനയില്‍ പ്രവേശിച്ച അല്‍താഫ്, മികച്ച സേവനത്തിലൂടെ ഇന്‍സ്പെക്ടര്‍ റാങ്കിലെ ത്തി. മൊബൈല്‍ ട്രാക്ക് ചെയ്ത് തീവ്രവാദികളെ പിന്തുടരുന്നതില്‍ വിദഗ്ധനായിരുന്നു. പൊലീസിലെ ‘സൈബര്‍ ബോയ്’ എന്നാണ് അല്‍താഫ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തീവ്രവാദികളെ പിടികൂടുന്നതിനും തീവ്രവാദ വിരുദ്ധ ഓപറേഷനുകളിലും അല്‍താഫ് പങ്കാളിയായിരുന്നു.

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റ് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം നിവാസിയായ അല്‍താഫിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
 

സീറ്റ് വിഭജനം: ലീഗുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും ^ആര്യാടന്‍

Posted: 07 Oct 2015 08:14 PM PDT

Image: 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് മലപ്പുറത്ത് മുസ് ലിം ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ആര്യാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 19,840 രൂപ

Posted: 07 Oct 2015 08:13 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,840 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധാനാഴ്ച പവന്‍വില 19,920 രൂപയായിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 5.90 ഡോളര്‍ താഴ്ന്ന് 1143.04 ഡോളറിലെത്തി.

ഇന്ന് ലോക കാഴ്ചദിനം: കാഴ്ചയുള്ള കൈകളുമായി ഇവരുടെ അതിജീവനം

Posted: 07 Oct 2015 07:53 PM PDT

Image: 

കോഴിക്കോട്: കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, വയസ്സ് 40. ചെറുപ്പത്തിലേ കാഴ്ചയുടെ ലോകം അന്യമായെങ്കിലും പഠിക്കാനുള്ള ആവേശം അദ്ദേഹത്തെ ബിരുദധാരിയാക്കി. രഞ്ജിത്തിനെപ്പോലെ കണ്ണൂരില്‍നിന്നുള്ള ദിനേശനും സാജിറും തൃശൂരുകാരനായ ജിജോയും നീലേശ്വരത്തുള്ള വിനോദുമെല്ലാം അകക്കണ്ണിന്‍െറ ഉള്‍ക്കരുത്താല്‍ ഇന്നിവിടെ മരക്കസേരകള്‍ മെടഞ്ഞ് ജീവിതം നീക്കുകയാണ്. കേരള ഫെഡറേഷന്‍ ഓഫ് ബൈ്ളന്‍ഡിനുകീഴിലുള്ള കൊളത്തറ കുണ്ടായിത്തോടിലെ വൊക്കേഷനല്‍ ട്രെയ്നിങ് സെന്‍റര്‍ ഇവരുടെ ആശ്രയകേന്ദ്രം.
എന്നാല്‍, ഇരുട്ടിനോട് പടവെട്ടി മുന്നേറുന്ന ഈ ജീവിതങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ് അധികാരികള്‍.  അധികൃതരുടെ അവഗണന ഈ സ്ഥാപനത്തെ തീര്‍ത്തും ഇരുട്ടിലാക്കിയിരിക്കുകയാണ്. കാര്യമായ തൊഴില്‍ പരിശീലനങ്ങളൊന്നും ഇവിടെയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നത്തെിക്കുന്ന മരക്കസേര മെടഞ്ഞു നല്‍കുന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള ഏകതൊഴില്‍. മഴക്കാലത്ത് കുടയും നിര്‍മിക്കാറുണ്ട്. കമ്പ്യൂട്ടറുകളില്ലാത്തതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിശീലനം നല്‍കാനാകുന്നില്ല. പഴയ കമ്പ്യൂട്ടറുകളെല്ലാം ഉപയോഗശൂന്യമായി. ചുരുങ്ങിയത് പത്തു കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിലേ സ്ക്രീന്‍ റീഡിങ് സോഫ്റ്റ്വെയറായ ജോസ് (ജോബ് ആക്സസ് വിത്ത് സ്പീച്ച്)  ഉപയോഗിച്ച്  കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കാനാകുമെന്ന് ഓഫിസര്‍ ഇന്‍ചാര്‍ജ് ടി. ജഗദീഷ് പറയുന്നു.  സ്ഥാപനങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന സഹായത്താലാണ് ദൈനംദിന കാര്യങ്ങള്‍ നടക്കുന്നത്. കെട്ടിടം നവീകരിക്കേണ്ടതുണ്ട്.
ഡോര്‍മെറ്ററിയുടെ അവസ്ഥയും ശോചനീയമാണ്. നല്ല കട്ടിലും കിടക്കയും മറ്റു സൗകര്യങ്ങളും വേണം. അപകടാവസ്ഥയിലായ അടുക്കളയുടെ മേല്‍ക്കൂര പൊളിച്ചുമാറ്റിയതോടെ താല്‍ക്കാലികമായി മറ്റൊരു മുറിയിലാണ് ഭക്ഷണമുണ്ടാക്കുന്നത്. മേല്‍ക്കൂര മാത്രം മാറ്റാമെന്നുകരുതിയാണ് പൊളിച്ചതെങ്കിലും ബലക്ഷയം സംഭവിച്ച ചുമരുകള്‍ പൊളിച്ചുമാറ്റാതെ അടുക്കള പണിയാനാകില്ല. ഇതിനായി പണം കണ്ടത്തെണം. കമ്പ്യൂട്ടറുകള്‍ വാങ്ങാനും പരിശീലനകേന്ദ്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാറിന്‍െറ കണ്ണുതുറക്കേണ്ടതുണ്ട്. 15വര്‍ഷത്തിലധികമായി സര്‍ക്കാറിന്‍െറ ഒരു ഗ്രാന്‍റും ഇവര്‍ക്കുലഭിച്ചിട്ടില്ല. 17മുതല്‍ 40വയസ്സുവരെയുള്ള 18പേരാണ് ഇവിടെയുള്ളത്. പലരും എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയെഴുതിയിട്ടുണ്ട്.
പഠിക്കാനും ചെറിയ വരുമാനമുണ്ടാക്കാനുമുള്ള ഈ കേന്ദ്രം അവര്‍ക്ക് ഉപകാരപ്പെടാതെ പോവുകയാണ്. ഭൂമിയിലെ നിറങ്ങള്‍ ആസ്വദിക്കാനാകാത്ത  ഇവരെ കൈപിടിച്ചുനടത്താനും സ്വന്തംകാലില്‍ നിര്‍ത്താനും  കൂടുതല്‍ സൗകര്യങ്ങള്‍ അത്യാവശ്യമാണ്. ഈ തൊഴില്‍പരിശീലനകേന്ദ്രം ഇരുളിലകപ്പെടാതെ സംരക്ഷിക്കാനായി നന്മ വറ്റാത്തവരുടെ കണ്ണുകളില്‍നിന്നും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണിവര്‍.

അവയവദാനത്തിന്‍െറ കാരുണ്യമായി അശോകന്‍ പുതിയ ജീവിതങ്ങളിലേക്ക്

Posted: 07 Oct 2015 07:40 PM PDT

Image: 

ചെറുതുരുത്തി: അകാലത്തില്‍  െപാലിഞ്ഞ അശോകന്‍െറ ആയുസ്സ് അവയവദാനത്തിന്‍െറ കാരുണ്യമായി പുതിയ ജീവിതങ്ങളിലേക്ക് നീങ്ങുകയാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച ചെറുതുരുത്തി പൈങ്കുളം മേച്ചേരിത്തൊടി വീട്ടില്‍ പരേതനായ ഭാസ്കരന്‍െറ മകന്‍ അശോകന്‍െറ (28) കരളും വൃക്കകളും കണ്ണുകളുമാണ് ബന്ധുക്കള്‍ ദാനം ചെയ്തത്. കൊച്ചിയിലെ അമൃത, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രികളിലേക്കാണ് വൃക്കള്‍ നല്‍കിയത്. കരള്‍ ലേക്ഷോര്‍ ആശുപത്രിയിലേക്കും കണ്ണുകള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിനും നല്‍കി. ഈ ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധര്‍ തൃശൂരിലെ ദയ ആശുപത്രിയില്‍ എത്തി അവയവങ്ങള്‍ സ്വീകരിച്ചു.
ചെറുതുരുത്തി അമൃത സ്കൂളില്‍ ബസ് ഡ്രൈവറായ അശോകന്‍െറ വിവാഹം നവംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. കഴിഞ്ഞമാസം 27ന് രാത്രി 7.10ന് ഷൊര്‍ണൂര്‍ പാലത്തിന് മുകളില്‍ അശോകന്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചു. കാര്‍ നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ അശോകന്‍ 20 മിനിറ്റോളം റോഡില്‍ കിടന്നു. ആദ്യം വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയിലും എത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ അശോകന്‍ വെന്‍റിലേറ്ററിലായിരുന്നു. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ ശരീരത്തിലെ ഓക്സിജന്‍െറ അളവ് കുറഞ്ഞതാണ് പ്രശ്നമായത്.  ബുധനാഴ്ച രാവിലെ പത്തോടെയ ാണ് മസ്തിഷ്ക മരണം സംഭവിച്ചതെന്ന് ദയ ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. ടി.കെ. രവീന്ദ്രന്‍ പറഞ്ഞു. അശോകന്‍െറ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു. ബുധനാഴ്ച ഗള്‍ഫില്‍നിന്നത്തെിയ സഹോദരനാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. ഡി.വൈ.എഫ്.ഐ പൈങ്കുളം യൂനിറ്റ് ഭാരവാഹിയാണ് അശോകന്‍. മാതാവ്: സത്യഭാമ. സഹോദരങ്ങള്‍: അനീഷ്, അനില.

പശുരാഷ്ട്രീയം വിളിച്ചുപറയുന്നത്

Posted: 07 Oct 2015 07:16 PM PDT

Image: 

പശുവും കിടാവും കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന കാലത്ത് പശു തീര്‍ത്തും ഒരു മതേതര മൃഗമായിരുന്നു. നെഹ്റുവിന്‍െറ കാലഘട്ടത്തില്‍ ഇരട്ടക്കാളയെ കോണ്‍ഗ്രസ് കൊണ്ടുനടന്നപ്പോഴും അവക്ക് മതപരമായ പാവനത കല്‍പിച്ചിരുന്നില്ല. എന്നാല്‍, മാട്ടിറച്ചി തിന്നുവെന്ന കുറ്റമാരോപിച്ച് ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ രക്തസാക്ഷ്യം ഉയര്‍ത്തുന്ന മതേതര സംവാദങ്ങള്‍ക്കിടയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ് സിങ് മുന്നോട്ടുവെച്ച ഒരവകാശവാദം പശുരാഷ്ട്രീയത്തിലടങ്ങിയ കാപട്യത്തിന്‍െറ മറ അനാവൃതമാക്കുന്നു. ഗോവധനിരോധ വിഷയത്തില്‍ ബി.ജെ.പിയെക്കാള്‍ ആത്മാര്‍ഥത കോണ്‍ഗ്രസിനാണെന്നും 24 സംസ്ഥാനങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ഗോസംരക്ഷണനിയമം തങ്ങളുടെ ഭരണകാലത്ത് കൊണ്ടുവന്നതാണെന്നും സിങ് ആവേശപൂര്‍വം വാദിക്കുകയുണ്ടായി. രാജ്യത്താകമാനം ഗോവധം നിരോധിക്കണമെന്ന് 1934ല്‍തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടിരുന്നുവത്രെ. അതുകൊണ്ട്, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുകയാണെങ്കില്‍ അതിനെ പിന്തുണക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നും ദിഗ്വിജയ് സിങ് പറയുന്നു.  
ഇറച്ചി തിന്നതിന്‍െറ പേരില്‍ ഒരു മനുഷ്യനെ പച്ചക്ക് തല്ലിക്കൊന്ന ഇന്ത്യന്‍ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കുന്നതിനു പകരം, പശുരാഷ്ട്രീയം ഹിന്ദുത്വക്ക് മാത്രം അര്‍ഹതപ്പെട്ടതല്ളെന്ന കോണ്‍ഗ്രസ് നേതാവിന്‍െറ  വാദമുഖം ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കില്ല. പശുവിനെ ദൈവമായി കാണുന്നവര്‍ക്ക് അതാവാം. കേവലമൊരു മൃഗമായികണ്ട് അറുത്തുതിന്നുന്നവര്‍ക്ക് അതിനും അവകാശം വകവെച്ചുകൊടുക്കുമ്പോഴാണ് ഭരണഘടനയുടെ മുന്നില്‍ മതങ്ങള്‍ക്ക് തുല്യപരിഗണന കൈവരുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെപ്പോലെ, പശു മറ്റേതൊരു മൃഗത്തെയുംപോലെ ഒരു മൃഗം മാത്രമാണെന്നും അതിനു ദൈവമാകാന്‍ സാധിക്കില്ളെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുണ്ട് ഇവിടെ. അവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച്  പശുമാംസം കഴിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കുമ്പോഴാണ് രാഷ്ട്രശില്‍പികള്‍ സ്വപ്നംകണ്ട മതേതരത്വം യാഥാര്‍ഥ്യമാകുന്നത്. സെക്കുലറിസത്തിന്‍െറ നിര്‍വചനം വിശദീകരിക്കുന്നിടത്ത് പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ അടിവരയിടുന്ന ഒരു വശമുണ്ട്: മതങ്ങളുടെ സഹവര്‍ത്തിത്വംകൊണ്ട് മാത്രം ഒരു സമൂഹം മതേതരമാകുന്നില്ല. മതങ്ങള്‍ക്ക് തുല്യപദവി അംഗീകരിച്ചുകൊടുക്കുമ്പോഴാണ് സെക്കുലര്‍ സൊസൈറ്റി രൂപം കൊള്ളുന്നത്.
15 കോടി മനുഷ്യരുടെ ജീവിതതാളം തെറ്റിക്കുന്ന ഭീകരാവസ്ഥയിലേക്ക് ഗോവധത്തിനെതിരെ ഇന്ന് അരങ്ങേറുന്ന കാമ്പയിനിന്‍െറ പിന്നില്‍ പശുവിനോടുള്ള സ്നേഹമല്ല, മറിച്ച് സഹജീവികളായ മുസ്ലിം-ക്രിസ്ത്യന്‍ , ദലിത് വിഭാഗങ്ങളോടുള്ള വിദ്വേഷമാണ് പ്രേരകമായി വര്‍ത്തിക്കുന്നത്. മുസ്ലിം, ബ്രിട്ടീഷ് ഭരണകാലഘട്ടത്തോടെ യവനികക്ക് പിന്നിലേക്ക് തിരോഭവിച്ച ബ്രാഹ്മണമൂല്യങ്ങളും അതുയര്‍ത്തിപ്പിടിക്കുന്ന വര്‍ണ-ധര്‍മ വ്യവസ്ഥയും മോദിയുഗം തീര്‍ത്ത അനുകൂല കാലാവസ്ഥയില്‍  പ്രതികാരബുദ്ധിയോടെ തിരിച്ചുവരുന്നതിന്‍െറ കോലാഹലങ്ങളാണ് ഇന്ന് കേള്‍ക്കുന്നത്. പശുവിനെ ആധാരമാക്കിയുള്ള ഒരു സമ്പദ് വ്യവസ്ഥയും ബ്രാഹ്മണ്യം സര്‍വാധിപത്യം പുലര്‍ത്തിയ രാഷ്ട്രീയക്രമവും  പുനരുജ്ജീവിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇനിയും സ്ഫോടനാത്മക അന്തരീക്ഷം സൃഷ്ടിച്ചുകൂടായ്കയില്ല. അത്തരം ശ്രമങ്ങള്‍ക്ക് വകഭേദങ്ങളുണ്ടാവാം എന്നതിന്‍െറ തെളിവാണ് ഗുജറാത്തില്‍ സംവരണത്തിനെതിരെ ഹാര്‍ദിക് പട്ടേല്‍ തുടങ്ങിവെച്ച പട്ടേല്‍പ്രക്ഷോഭവും കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുഖേന ഉത്തരേന്ത്യന്‍ സംഘ്നേതൃത്വം നടപ്പാക്കാന്‍ ശ്രമിക്കുന്ന കീഴാളരാഷ്ട്രീയ അട്ടിമറിയും. മുഹമ്മദ് അഖ്ലാഖിന്‍െറ ബലിദാനത്തെ ഒറ്റപ്പെട്ട സംഭവമായി കാണുന്നത് ഹിന്ദുത്വയെന്ന മഹാപ്രഹേളികയെ രാഷ്ട്രീയത്തിന്‍െറ ഇടുങ്ങിയ കോണിലൂടെമാത്രം വീക്ഷിക്കുന്നതുകൊണ്ടാണ്.
ഗോസംരക്ഷണ കാര്യത്തില്‍ ഹിന്ദുത്വശക്തികള്‍ അനുവര്‍ത്തിക്കുന്ന കപട സമീപനങ്ങളെ ‘ന്യൂയോര്‍ക് ടൈംസ്’  ഈയിടെ കണക്കിനു കളിയാക്കുകയുണ്ടായി, ‘ഇന്ത്യയിലെ പശുഭ്രാന്ത്’ എന്ന അവലോകനകുറിപ്പിലൂടെ (മാര്‍ച്ച് 25, 2015 ). ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ ഗോവധനിരോധം കര്‍ക്കശമാക്കാന്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമൊക്കെ പുതിയ നിയമം കൊണ്ടുവന്ന പശ്ചാത്തലത്തിലായിരുന്നു ആ അവലോകനം. 2014ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ പ്രചാരണവേളയില്‍ ‘പീതവിപ്ളവത്തിന്‍െറ’ (ബീഫ് കയറ്റുമതി ) പേരില്‍ യു.പി.എ സര്‍ക്കാറിനെ നരേന്ദ്ര മോദി കണക്കിനു കശക്കുകയുണ്ടായി. എന്നാല്‍, മോദി അധികാരത്തിലേറി ഒരുവര്‍ഷംകൊണ്ട് ബീഫ് കയറ്റുമതിയില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതത്രെ. യു.പിയില്‍മാത്രം പുതിയ 80 അറവുശാലകള്‍ സ്ഥാപിക്കുകയുണ്ടായത്രെ. ‘മോദി കോ മത്ദാന്‍, ഗായി കോ ജീവന്‍ ദാന്‍ ’ (മോദിക്കു വോട്ട് ചെയ്യൂ; പശുവിനു ജീവന്‍ നല്‍കൂ) എന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ കേട്ട മുദ്രാവാക്യം. എന്നാല്‍, മോദി അധികാരത്തിലേറിയശേഷം ലക്ഷക്കണക്കിനു ഗോക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് വന്‍കിട ഇറച്ചികയറ്റുമതിക്കാരെ സഹായിക്കാനുള്ള ആവേശത്തിനിടയിലാണ്. എന്തുകൊണ്ട് ഇറച്ചികയറ്റുമതി നിരോധത്തിനു കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ളെന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ. ഈ രംഗത്തെ 90 ശതമാനം ബിസിനസുകാരും മോദിക്കും സംഘ്പരിവാറിനും വേണ്ടപ്പെട്ട ആളുകളാണ്. പ്രതിവര്‍ഷം രണ്ടുദശലക്ഷം മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതിചെയ്യുമ്പോള്‍ (2012^13വര്‍ഷത്തില്‍ 1.89 ദശലക്ഷം ടണ്‍ ) 450 കോടി ഡോളറാണ് വന്‍കിട മുതലാളിമാരുടെ കീശയിലത്തെുന്നത്. ആധുനിക അറവുശാലകളും ബഹുരാഷ്ട്ര വിതരണ ശൃംഖലയുമുള്ള ഈരംഗത്തെ വന്‍കിടക്കാരുടെ മുഖംമൂടി എടുത്തുമാറ്റി പരിശോധിച്ചാല്‍ നിങ്ങള്‍ ഞെട്ടും. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം ബീഫ് കയറ്റുമതിചെയ്യുന്ന അല്‍ കബീര്‍ എന്ന ബ്രാന്‍ഡിന്‍െറ അമരക്കാരന്‍ അതുല്‍ സുബ്ബര്‍വാലയാണ്. അറേബ്യന്‍ എക്സ്പോര്‍ട്ടിന്‍െറ ഉടമയുടെ പേര് ദീപക് തിജോറി. അജയ് സൂദിന്‍െറ കമ്പനിയുടെ പേരാണ് അല്‍ നൂര്‍ എക്സ്പോര്‍ട്ട്. ബീഫ്, തുകല്‍ , എല്ല് വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റു പേരുകള്‍ ശ്രദ്ധിക്കുക: മഹേഷ് ജഗ്ദാല ആന്‍ഡ് കമ്പനി, സുജാത ബോണ്‍സ് (എം.കെ. ദിയോറയാണ് ഉടമ ), ദോദ് ഇന്‍ഡസ്ട്രീസ്, ഫൈന്‍ എക്സ്പോര്‍ട്ട്സ്, ബൗണ്ടി ഫേഷന്‍ എക്സ്പോര്‍ട്ട്സ്, കലിയ ഇന്‍റര്‍നാഷനല്‍. ഇവയെല്ലാം ഭൂരിപക്ഷസമുദായ അംഗങ്ങളുടേതാണ്. അല്‍ കബീര്‍ ജപ്പാനിലത്തെുമ്പോള്‍ സമുറായി എന്നപേരിലും ബ്രിട്ടനില്‍ ‘ഫാല്‍ക്കണ്‍ ഫുഡ്സ്’ എന്ന ബ്രാന്‍ഡിലും ദുബൈയില്‍ ത്വയ്യിബാത്തുല്‍ ഇമാറത്ത് എന്ന പേരിലുമാണ് അറിയപ്പെടുന്നത്. തബര്‍റുക്, കാസ്കേഡ്, കോറല്‍ റീഫ് തുടങ്ങിയ ബ്രാന്‍ഡുകളും ഇവരുടേതാണ്. ഇറച്ചി ബിസിനസില്‍നിന്നുള്ള വലിയൊരുതുക രാജ്യത്ത് ഭീകരവാദം വളര്‍ത്താനുപയോഗിക്കുന്നതായി ആരോപിച്ചത് കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ്.
മൃഗക്കടത്തിനു നേതൃത്വം നല്‍കുന്നതും നിരോധം മറികടന്ന് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഗോസന്തതികളെ അറവുശാലകളിലത്തെിക്കുന്നതും വി.എച്ച്.പി അടക്കമുള്ള ഗോസംരക്ഷകരാണെന്ന രഹസ്യം അങ്ങാടിപ്പാട്ടാണ്. അതുകൊണ്ടുതന്നെയാണ് ഏറ്റവുംകൂടുതല്‍ ആധുനിക അറവുശാലകള്‍ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍, വിശിഷ്യ ഹിന്ദുത്വ കേന്ദ്രങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ അറവുശാലകളില്‍ പ്രതിദിനം 1500-2000 മാടുകളെ വകവരുത്തുന്നുണ്ട്. മഹാരാഷ്ട്രയിലെതന്നെ മുംബൈ, മാലേഗാവ്, ഒൗറംഗബാദ്, ജലഗാവ്, നന്ദുര്‍ബാര്‍, സോലാപൂര്‍ എന്നിവിടങ്ങളിലായി ദിവസവും 20,000ത്തിലേറെ മാടുകളുടെ കഥ കഴിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ അറവുശാലയുള്ളത് മുംബൈയിലെ ദിയോനാറിലാണ്. ഹിന്ദുത്വയുടെ പരീക്ഷണശാലയും ‘മാതൃകാ സംസ്ഥാന’വുമായ ഗുജറാത്ത് അറവുശാലയുടെ കാര്യത്തില്‍ ആദ്യത്തെ 10 സംസ്ഥാനങ്ങളോടൊപ്പമാണ്. നരേന്ദ്ര മോദി സംസ്ഥാനം ഭരിച്ചിരുന്ന 10 കൊല്ലത്തിനിടയില്‍ ഇറച്ചിയുല്‍പാദനം ഇരട്ടിയായതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക് വെളിപ്പെടുത്തുന്നു. 2001-02 വര്‍ഷത്തില്‍ 10,600 ടണ്‍ ഇറച്ചി കയറ്റുമതിചെയ്ത സ്ഥാനത്ത്, 2010-11 കാലത്ത് 20,101 ടണ്ണായി ഉയര്‍ന്നത് മോദിയുടെ കൃപാശിസ്സുകളോടെയാണ്. ആ കാലയളവില്‍ ദേശീയോല്‍പാദനം 18,59,430 ടണ്ണില്‍നിന്നും 48,69,000 ടണ്ണായി ഉയര്‍ന്നു. 163 ശതമാനം വര്‍ധന.  കുതിപ്പ് തുടരുകയാണിന്ന്.
 പശുവിനോടുള്ള സ്നേഹമോ ഭക്തിയോ ഒന്നുമല്ല, മുസ്ലിംകളാദി ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം ഊതിക്കത്തിച്ച് ഹൈന്ദവസ്വത്വവിചാരം വിജ്രംഭിപ്പിക്കുകയെന്ന അജണ്ടയാണ് ഗോരാഷ്ട്രീയത്തിന്‍െറ ആത്യന്തികലക്ഷ്യം. അമേരിക്കയിലെ വലിയൊരു ഹിന്ദുസമൂഹത്തെ അഭിസംബോധന ചെയ്യവേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: കേട്ടാല്‍ നിങ്ങള്‍ അദ്ഭുതപ്പെടും പഴയ ആചാരപ്രകാരം ഗോമാംസം കഴിക്കാത്തവന്‍ നല്ല ഹിന്ദുവല്ല. വിശേഷദിനങ്ങളില്‍ ഒരു കാളയെ അറുത്ത് അതിന്‍െറ ഇറച്ചി തിന്നണമെന്നാണ് ശാസന’. ഹിന്ദുത്വ ആചാര്യന്‍ വി.ഡി. സവര്‍ക്കര്‍ ഗോഹത്യ പാപമായി ഗണിച്ചിരുന്നില്ളെന്നു മാത്രമല്ല, ഉപയോഗശൂന്യമായ ഗോക്കളെ അറുത്തുകഴിക്കലാണ് അഭികാമ്യമെന്നാണ് പഠിപ്പിച്ചത്. പിന്നെ, എന്നുമുതല്‍ക്കാണ് ഇമ്മട്ടില്‍ ‘പശുഭ്രാന്ത്’ മൂര്‍ച്ഛിച്ചതെന്ന് അന്വേഷിച്ചാല്‍, രാമക്ഷേത്ര വിഷയത്തിന്‍െറ വശീകരണശേഷി നഷ്ടപ്പെട്ട ചുറ്റുപാടില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ഫലപ്രദമായ ഉപാധിയായി ലവ് ജിഹാദിനോടൊപ്പം ഗോഹത്യയും ഉയര്‍ത്തിപ്പിടിച്ചപ്പോഴാണെന്ന് കാണാം.

ബി.ജെ.പി^ആര്‍.എസ്.എസ് ബന്ധം

Posted: 07 Oct 2015 07:08 PM PDT

Image: 

ആര്‍.എസ്.എസ്-ബി.ജെ.പി ബാന്ധവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സന്ദേഹത്തിന്‍െറ കണികയെങ്കിലുമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതും അവസാനിപ്പിച്ചിരിക്കുന്നു. പ്രധാന വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു മുന്നിലത്തെിച്ച് അതത് മന്ത്രാലയങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അദ്ദേഹം ഇത് നിര്‍വഹിച്ചത്. വിഷയാവതരണം സമ്പൂര്‍ണമായി വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണത്തിന് അവസരം നല്‍കി തനിക്കിതില്‍ ആശങ്കകളില്ളെന്നും പ്രധാനമന്ത്രി  നിലപാട് വ്യക്തമാക്കി. ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയില്‍ ചേരുംമുമ്പ് അതിന്‍െറ മുഴുസമയ പ്രചാരക് ആയിരുന്നല്ളോ മോദി.
ബി.ജെ.പിയുടെ ആദ്യ അവതാരമായിരുന്ന ജനസംഘം ജനതാപാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസുമായി ബന്ധം വിച്ഛേദിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. സഖ്യത്തില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്നു മാത്രമായിരുന്നു ജയപ്രകാശ് നാരായണനു (ജെ.പി) മുന്നില്‍ അവര്‍ വെച്ച നിബന്ധന. ഒന്നും സംഭവിച്ചില്ളെന്നു മാത്രമല്ല, ജയപ്രകാശ് നാരായണന് നല്‍കിയ വാക്ക് അവര്‍ ലംഘിക്കുകയും ചെയ്തു. പിന്നീട്  ജെ.പി തന്നെ ഇക്കാര്യം ഏറെ ദു$ഖത്തോടെ സമ്മതിക്കുകയും ചെയ്തു. ഇത് തീര്‍ച്ചയായും ശരിയാണെന്നു വെച്ചാല്‍ പോലും മതേതര പ്രതിച്ഛായ ആര്‍ജിക്കാന്‍ ജനസംഘത്തിന് ഈകൂട്ടുകെട്ടു വഴി സാധ്യമായി. ജെ.പിയുടെ അബദ്ധത്തിന് രാജ്യമാണ് വിലകൊടുത്തത്. അന്നത്തെ ജനസംഘം ഇന്നത്തെ ബി.ജെ.പിയായി മാറുകയും ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടിയെടുക്കുംവരെ വളരുകയും ചെയ്തു. മോദിയുടെ നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, കുടുംബവാഴ്ചയോടുള്ള പരിധിവിട്ട വിധേയത്വവും  മകന്‍ രാഹുല്‍ ഗാന്ധി പിന്‍ഗാമിയാകണമെന്ന് സോണിയ പിടിവാശിയും ഈ ആനുകൂല്യം കെടുത്തിക്കളഞ്ഞു. എന്നും ഒപ്പമുണ്ടായിരുന്ന മുസ്ലിം വോട്ടുബാങ്ക് പോലും അതോടെ അവര്‍ക്ക് നഷ്ടമായി. പ്രാദേശിക കക്ഷികളെ പിന്തുണക്കുകയോ, മൊത്തം മുസ്ലിം നേതൃത്വത്തിന്‍െറയും പ്രതിനിധിയായി സ്വയം ചമയുന്ന ഉവൈസിയെ പിന്തുണക്കുകയോ ആണ് അവരിപ്പോള്‍. വിഭജനത്തിന് മുമ്പ് മുസ്ലിം ലീഗിനൊപ്പം നിന്നവര്‍ ചെയ്ത അതേ രീതി.
പഴയ സങ്കുചിത രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാന്‍ മുസ്ലിംകള്‍ക്ക് താല്‍പര്യമില്ല. സാംസ്കാരിക സംഘടനയായി വേഷമണിഞ്ഞ് ബി.ജെ.പിയെ നയിക്കാന്‍ ആര്‍.എസ്.എസ് തീരുമാനമെടുത്ത സ്ഥിതിക്ക് മുസ്ലിംകള്‍ക്ക് മുന്നില്‍ പോംവഴികളുമില്ല. ബി.ജെ.പിക്ക് ജയിക്കാന്‍ സംഘ് തന്നെ കനിയണമെന്നതിനാല്‍ സ്വന്തമായി രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകാത്തത് ആര്‍.എസ്.എസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകില്ല.
ഇതൊക്കെയാണെങ്കിലും, പ്രധാനമന്ത്രി നേരിട്ടുചെന്നു കാണുകയും മന്ത്രിമാരെ അണിനിരത്തുകയും ചെയ്തതിനു പിറകെ ടെലിവിഷന്‍ ചാനലുകളില്‍ ആര്‍.എസ്.എസ് മേധാവി ഭാഗവത് യഥാര്‍ഥ ‘ബോസ്’ ആരെന്ന് വ്യക്തമാക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പ്രചാരണ ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഉറപ്പുനല്‍കിയത് ചരിത്രം എന്തായിരുന്നാലും ഇനിയങ്ങോട്ട് ‘സബ് കാ സാത്, സബ് കാ വികാസ്’ ആയിരിക്കും പാര്‍ട്ടിയുടെ മന്ത്രമെന്നാണ്. മുസ്ലിംകളുടെ മികച്ച രക്ഷകന്‍ താന്‍ മാത്രമായിരിക്കുമെന്നുവരെ ചില അവസരങ്ങളില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതും സുപ്രധാന തസ്തികകളില്‍ സ്വന്തം ആളുകളെ തിരുകിക്കയറ്റുന്നതും നാം കണ്ടുകഴിഞ്ഞു. വളരെ പതിയെ, എന്നാല്‍, തുടര്‍ച്ചയായി ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് മോദിയെന്നു വ്യക്തം. ഭരണകാര്യങ്ങളില്‍ മുസ്ലിംകള്‍ പിന്തള്ളപ്പെടുന്നു. കേന്ദ്ര സര്‍ക്കാറില്‍ ഒരാള്‍ മാത്രമാണ് മുസ്ലിം അംഗമായുള്ളത്. അങ്ങനെ അല്ളെങ്കില്‍പോലും മൃദു ഹിന്ദുത്വമാണ് വാഴുന്നതെന്ന തോന്നല്‍ സര്‍ക്കാറിന് അകത്തും പുറത്തും വന്നുകഴിഞ്ഞു.
ആര്‍.എസ്.എസിന്‍െറ ഹിന്ദു രാഷ്ട്രം ഉടനൊന്നും നടപ്പാകുമെന്ന് തോന്നുന്നില്ല. പക്ഷേ, മോദിക്ക് ഇനിയും മൂന്നര വര്‍ഷമുണ്ട്. ആര്‍.എസ്.എസ് ആസ്ഥാനത്ത് രൂപം നല്‍കിയ പദ്ധതി പ്രകാരമാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. ബി.ജെ.പിക്കോ അതിന്‍െറ വിദ്യാര്‍ഥി വിഭാഗമായ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനോ ആര്‍.എസ്.എസില്‍ കവിഞ്ഞ സ്വതന്ത്ര ചിന്തകളുമില്ല. നാഗ്പൂരില്‍ അന്തിമ രൂപം നല്‍കിയ തിരക്കഥപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നേയുള്ളൂ.
ഇതു മറ്റുനിലക്കാണ് പലപ്പോഴും പുറത്തുവരുന്നത്. മാട്ടിറച്ചി നിരോധമായോ വേഷവിധാനങ്ങള്‍ അടിച്ചേല്‍പിക്കലായോ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ അസംബ്ളികളില്‍ പ്രത്യേക പ്രഭാത പ്രാര്‍ഥനകളായോ ഒക്കെയാണ് ഇവ രംഗത്തത്തെുന്നത്. ഡല്‍ഹിയിലെ നെഹ്റു മ്യൂസിയം അഴിച്ചുപണിതത് ഇതിന്‍െറ ഭാഗമായിരുന്നു. ബ്രിട്ടീഷുകാരുമായി പോരാട്ടം നടക്കുമ്പോള്‍ ചിത്രത്തിലെവിടെയുമില്ലാതിരുന്ന ആര്‍.എസ്.എസ് സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറ വക്താക്കളായി സ്വയം എഴുന്നള്ളുന്നതും പുതിയ കാഴ്ച.
ആധുനിക ഭാരത ശില്‍പിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേരുപോലും വ്യവസ്ഥാപിതമായി തുടച്ചുനീക്കാന്‍ ശ്രമം നടക്കുകയാണ്. നെഹ്റുവിന്‍െറയും ഇന്ദിരയുടെയും പേരിലുള്ള തപാല്‍ സ്റ്റാമ്പ് എടുത്തുകളയുന്നത് ഒരു ഉദാഹരണം മാത്രം. നമുക്ക് സ്വാതന്ത്ര്യം നല്‍കിയ നേതാക്കളെ തമസ്കരിക്കാനായി പാഠപുസ്തകങ്ങള്‍ മാറ്റുകയും ചരിത്രം തിരുത്തിയെഴുതുകയുമാണ്. സ്വാതന്ത്ര്യ സമരത്തെതന്നെ ചെറുതായി കാണിക്കുന്നത് ശരിയല്ല. വരുംതലമുറകളോട് ചെയ്യുന്ന അന്യായമാകും അത്.

പശു ഫാഷിസം കാമ്പസുകളിലേക്കും

Posted: 07 Oct 2015 07:04 PM PDT

Image: 

‘ഞങ്ങള്‍ പശുമാംസം കഴിക്കാറില്ല, അതിനാല്‍ നിങ്ങളും കഴിക്കാന്‍ പാടില്ല’ എന്നത് മിതമായ അസഹിഷ്ണുതയുടെ ഗണത്തില്‍പെടുത്താവുന്ന നിലപാടാണ്. എന്നാല്‍, അത് വളര്‍ന്ന്, പശുമാംസം കഴിക്കുന്നവരെയും അത് കൈവശംവെക്കുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഭരണകൂടംതന്നെ തീരുമാനിക്കുകയും അതിന് നിയമങ്ങളുണ്ടാക്കി കര്‍ക്കശമായി നടപ്പാക്കുകയും ചെയ്യുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയും പക്ഷപാതിത്വവുമാണ്. അവിടെയും കടന്ന്, ബീഫ് കഴിക്കുന്നതായി ഞങ്ങള്‍ക്ക് ആരെക്കുറിച്ചെങ്കിലും സംശയമുണ്ടായെങ്കില്‍ അവനെ തല്ലിക്കൊല്ലുമെന്ന് പ്രഖ്യാപിക്കുന്നതും അത് നടപ്പാക്കുന്നതുമായ അവസ്ഥയിലത്തെിയിരിക്കുന്നു. ലക്ഷണമൊത്ത ഫാഷിസമാണിത്. ദൗര്‍ഭാഗ്യവശാല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഇന്ത്യയില്‍ ഈ ഫാഷിസം ഇപ്പോള്‍ ചടുലനൃത്തമാടിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടവും ഭരണകൂടത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളും ഇത്തരം നടപടികളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചുകൊണ്ടിരിക്കുമ്പോള്‍ അത്യന്തം കരാളമായ അവസ്ഥകളിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ വിഷയത്തെക്കുറിച്ച് ഈ പംക്തിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന വിധമാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. മറുവാക്കുകള്‍ മൊഴിയുന്നവരെ തോക്കെടുത്ത് വീഴ്ത്തുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തെങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, രാഷ്ട്രത്തിന്‍െറ നടത്തിപ്പ് ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട പ്രധാനമന്ത്രി ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണ്. അതിനാല്‍, ജനാധിപത്യത്തിലും ബഹുസ്വരതയിലും താല്‍പര്യമുള്ളവര്‍ അങ്ങേയറ്റം ജാഗ്രത്താവേണ്ട സന്ദര്‍ഭമാണിത്. ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയ നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഇന്നലെ ഓര്‍മിപ്പിച്ചത് അപകടകരമായ ഈ സാഹചര്യത്തിലാണ്.
ഫാഷിസത്തിന്‍െറ വിധ്വംസകരൂപങ്ങള്‍ സമൂഹത്തിനുമേല്‍ പിടിമുറുക്കുമ്പോള്‍ അതിനെതിരായുള്ള പ്രതികരണങ്ങള്‍ മറ്റേത് സംസ്ഥാനത്തെക്കാളും കൂടുതലായി കേരളത്തില്‍നിന്ന് ഉയര്‍ന്നുവരും. നമ്മുടെ രാഷ്ട്രീയ-സാംസ്കാരിക ഉണര്‍വിന്‍െറ ഭാഗമാണത്. ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഈ പ്രബുദ്ധതയുടെ ഭാഗമാണ്. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിലെ പല കാമ്പസുകളിലും വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ബീഫ് തീരെ കഴിച്ചിട്ടില്ലാത്തവര്‍പോലും ഒരു പ്രതിരോധപ്രവര്‍ത്തനം എന്ന നിലയില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നു. ബീഫിനെ മുന്‍നിര്‍ത്തി ഒരു വിഭാഗം ഭ്രാന്തന്‍ വംശീയത ഉല്‍പാദിപ്പിക്കുമ്പോള്‍ അതേ വസ്തുവിനെ മുന്‍നിര്‍ത്തി അതിനെതിരായ പ്രതിരോധം സംഘടിപ്പിക്കുകയെന്നത് ശരിയായ രാഷ്ട്രീയ നിലപാടാണ്. എന്നാല്‍, ഇത്തരം പരിപാടികള്‍പോലും സംഘടിപ്പിക്കാന്‍ അനുവദിക്കുകയില്ല എന്ന നിലപാടും ഇവിടെ ഉയര്‍ന്നുവരുകയാണ്. തൃശൂരിലെ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുക മാത്രമല്ല, പ്രസ്തുത പരിപാടിയെ അനുകൂലിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട അധ്യാപികക്കെതിരെയും നടപടിയെടുക്കാനൊരുങ്ങുകയാണ് കോളജ് മാനേജ്മെന്‍റ്. കോട്ടയത്തും വടകരയിലും കോളജുകളില്‍ നടന്ന ബീഫ് ഫെസ്റ്റിവലുകളില്‍ സംഘര്‍ഷമുണ്ടായി. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ റിസര്‍ച് സ്കോളേഴ്സ് അസോസിയേഷന്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ നടത്താന്‍ നിശ്ചയിച്ച സെമിനാറിന് സര്‍വകലാശാല രജിസ്ട്രാര്‍ അനുമതി നിഷേധിച്ചതും വാര്‍ത്തയായി. അസഹിഷ്ണുതയുടെയും ഫാഷിസത്തിന്‍െറയും തദ്സ്വരൂപങ്ങള്‍ പശുപ്പുറത്തേറി നമ്മുടെ കാമ്പസുകളിലേക്കും കടന്നുവരുന്നതിന്‍െറ ലക്ഷണങ്ങളാണിത്. അതിനാല്‍, കൂടുതല്‍ ജാഗ്രതയോടെ, ജനാധിപത്യ ഉണര്‍വോടെ നിലയുറപ്പിക്കേണ്ടത് ജനാധിപത്യ പുരോഗമന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വരുടെയും വിട്ടുവീഴ്ചയില്ലാത്ത കടമയായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി ഓര്‍മിപ്പിച്ചതുപോലെ, നമുക്ക് നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ കൈയൊഴിക്കാന്‍ കഴിയില്ലതന്നെ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP