മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ഡാന്‍സ് ബാര്‍ നിരോധത്തിന് സുപ്രീംകോടതിയുടെ സ്റ്റേ Posted: 15 Oct 2015 12:58 AM PDT ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ഡാന്‍സ് ബാര്‍ നിരോധത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ഡാന്‍സ് ബാറുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും അശ്ളീല ഡാന്‍സ് പരിപാടികള്‍ തടയുന്നതിനും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണെമന്നും കോടതി ചൂണ്ടിക്കാട്ടി. 2005ലാണ് ബാറുകളിലെ ഡാന്‍സ് പരിപാടിക്കെതിരെ മഹാരാഷ്ട്ര പൊലീസ് രംഗത്ത് വരുന്നത്. ഡാന്‍സിനത്തെുന്ന സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് അയക്കുന്നുവെന്ന കാരണത്താലാണ് ഡാന്‍സ് ബാറുകള്‍ക്ക് പൊലീസിന്‍െറ പൂട്ടുവീണത്. പിന്നീട് 2014ല്‍ മഹാരാഷ്ട്ര നിയമസഭ ബാറുകളില്‍ ഡാന്‍സ് നിരോധിച്ച് നിയമം പാസാക്കുകയും എല്ലാ രാഷ്ട്രീയ കക്ഷികളും ഇത് അംഗീകരിക്കുകയുമായിരുന്നു. എന്നാല്‍ ഹോട്ടല്‍ -ബാര്‍ ഉടമകള്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്രയില്‍ 700ഓളം ഹോട്ടല്‍-ബാറുകളിലായി 7500 യുവതികളാണ് ഈ ജോലി ചെയ്യുന്നത്. നിരോധത്തിലൂടെ തങ്ങള്‍ വേശ്യാവൃത്തിയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന് നര്‍ത്തകിമാരുടെ സംഘടന പ്രതികരിച്ചിരുന്നു.  |
നേതാജി ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്‍െറ ഭാഗമെന്ന് മകള്‍ അനിത ബോസ് Posted: 15 Oct 2015 12:39 AM PDT കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്ന് മകള്‍ അനിത ബോസ്. നേതാജി കുടുംബത്തിന്‍െറ മാത്രം സ്വത്തല്ളെന്നും ഇന്ത്യന്‍ പാരമ്പര്യത്തിന്‍െറ ഭാഗമാണെന്നും അനിത കൂട്ടിച്ചേര്‍ത്തു. നേതാജിയുമായി ബന്ധപ്പെട്ടുള്ള ചരിത്രപരമായ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷയെന്നും അനിത ബോസ് പറഞ്ഞു. നേതാജിയുടെ 50ഓളം കുടുംബാംഗങ്ങള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും അനിത ബോസിന് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജര്‍മനിയില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനിത അടുത്ത തവണ ഇന്ത്യയിലത്തെുമ്പോള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി. നേതാജിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന്‍്റെ കൈവശമുള്ള രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്ന് നേതാജിയുമായി ബന്ധപ്പെട്ടുള്ള 130 രഹസ്യ ഫയലുകള്‍ അദ്ദേഹത്തിന്‍െറ 118-ാം ജന്മവാര്‍ഷികമായ 2016 ജനുവരി 23ന് പുറത്തുവിടുമെന്ന് കേന്ദ്രം അറിയിച്ചു. ബംഗാള്‍ സര്‍ക്കാരിന്‍്റെ കൈവശമുണ്ടായിരുന്ന 64 രഹസ്യരേഖകള്‍ സെപ്തംബറില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1964 വരെ നേതാജി ജീവിച്ചിരുന്നതായുള്ള സൂചനകള്‍ രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ് 1945 ആഗസ്റ്റില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ തായ്ഹോക്കില്‍വെച്ച് കൊല്ലപ്പെട്ടെന്നായിരുന്നു ഒൗദ്യോഗികവിവരം.  |
ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ ഡ്രൈവര്‍ ചെരിപ്പഴിച്ച് തരികയായിരുന്നെന്ന് സ്പീക്കര്‍ Posted: 15 Oct 2015 12:07 AM PDT തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍. കണ്ണിന് ഗുരുതര രോഗമുള്ളതിനാല്‍ ബന്ധുവും ഡ്രൈവറും കൂടിയായ ബൈജു ചെരുപ്പഴിച്ച് തരികയായിരുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടി ഒരിക്കലും ബോധപൂര്‍വം ആയിരുന്നില്ല. അസുഖത്തിന്‍െറ ഭാഗമായി ഡ്രൈവര്‍ എടുത്ത മുന്‍ കരുതലാണിതെന്നും ശക്തന്‍ പറഞ്ഞു. 19 വര്‍ഷമായി അസുഖമുള്ളയാളാണ് താന്‍. കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെടുന്ന രോഗമാണത്. രോഗത്തിന്‍െറ ഭാഗമായി ഒരുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറ്റൊരു കണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രോഗമുള്ളവര്‍ക്ക് കുനിയാനോ ഭാരമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ പാടില്ല. അതിനാല്‍ ഇതെല്ലാം അറിയുന്ന ഡ്രൈവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രോഗം വന്നതിന് ശേഷമാണ് ബന്ധു കൂടിയായ ബൈജുവിനെ ഡ്രൈവറായി നിയമിക്കുന്നത്. രോഗവിവരമറിയുന്നതിനാല്‍ യാത്രകളില്‍ ബൈജു എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെരിപ്പഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണ കെട്ടില്ലാത്തവയാണ് ഇടാറുള്ളത്. എന്നാല്‍ കറ്റമെതിക്കാന്‍ പോകുമ്പോള്‍ ചെരിപ്പഴിക്കേണ്ടതില്ളെന്ന് കരുതിയാണ് കെട്ടുള്ള ചെരിപ്പിട്ടതെന്നും സ്പീക്കര്‍ വിശദീകരിച്ചു. കഴിഞ്ഞ 34 വര്‍ഷമായി താന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. തലക്കനമുള്ള ഒരാളാണെന്ന് ആരും തന്നെ കുറിച്ച് പറഞ്ഞിട്ടില്ല. നിസാരമായ ഒരു കാര്യത്തിന് അമിത പ്രാധാന്യം നല്‍കി വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  |
തനിക്ക് നേരെ വാളോങ്ങി നില്‍ക്കുന്നവരുണ്ടെന്ന് ധോണി Posted: 14 Oct 2015 11:23 PM PDT ഇന്‍ഡോര്‍: മത്സരത്തില്‍ പിഴവ് വരുത്തിയാല്‍ തനിക്ക് നേരെ ചിലര്‍ വാളോങ്ങി നില്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി. ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തിന് ശേഷമാണ് ധോണി ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ പിഴവുകളില്‍ ആനന്ദിക്കാനാണ് ചിലര്‍ക്കു താത്പര്യമെന്നും ധോണി പറഞ്ഞു. ബാറ്റിങ് മെല്ളെപ്പോക്കിന് കടുത്ത വിമര്‍ശം നേരിട്ട നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കരുത്തിലാണ് ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യക്കു മികച്ച വിജയം സമ്മാനിച്ചത്. സ്റ്റംപിന് മുന്നിലും പിന്നിലും ടോസിലും തന്ത്രങ്ങളിലുമെല്ലാം ആ ‘ക്യാപ്റ്റന്‍ കൂള്‍ ടച്ച്’ തിരിച്ചുവന്നിരുന്നു.  |
കളംമാറ്റവും വിമതശബ്ദവും; രംഗം കൊഴുക്കുന്നു Posted: 14 Oct 2015 10:55 PM PDT തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ ചുവടുമാറ്റങ്ങളുടെയും വിമതനീക്കങ്ങളുടെയും ചിത്രം വ്യക്തമായിത്തുടങ്ങി. രാഷ്ട്രീയ നിലപാടുകള്‍ക്ക് പുറമെ സീറ്റ് നിഷേധവും പ്രാദേശിക പിണക്കങ്ങളുമെല്ലാം വിമതരുടെയും 'സ്വതന്ത്ര'രുടെയും പിറവിക്ക് കാരണമായി. കളംമാറിയവരില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ രണ്ട് മൂന്നും പ്രാവശ്യം സീറ്റ് കിട്ടിയിട്ടും കൊതിയടങ്ങാത്തവരുമുണ്ട്. സഖ്യനീക്കങ്ങള്‍ പരാജയപ്പെട്ട് സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കുന്ന പഞ്ചായത്തും വാര്‍ഡുകളുമുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ അമ്പലത്തറ വാര്‍ഡ് യു.ഡി.എഫ് കൗണ്‍സിലറും ജനതാദള്‍-യു യുവജനവിഭാഗം സംസ്ഥാന നേതാവുമായ മുജീബുറഹ്മാന്‍ ഇക്കുറി കമലേശ്വരത്തുനിന്ന് സി.പി.എം ടിക്കറ്റിലാണ് ജനവിധി തേടുന്നത്. ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗം സി.പി.എം ബാനറില്‍ മത്സരിക്കുന്ന പേട്ട വാര്‍ഡാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി അംഗം പി. ഹരികുമാര്‍ ജഗതിയില്‍ സി.പി.എം സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. മാണിക്യവിളാകത്ത് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമതനുവേണ്ടിയാണ് വാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കോര്‍പറേഷനിലെ ഒരു വാര്‍ഡില്‍ ഏഴ് കോണ്‍ഗ്രസ് വിമതര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും പൗണ്ട്കടവില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടുപേര്‍ യു.ഡി.എഫില്‍നിന്ന് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സമവായ ചര്‍ച്ചകളിലൂടെ ഒരാളെ പിന്‍വലിപ്പിക്കാനാണ് നീക്കം. നാവായിക്കുളം പഞ്ചായത്ത് മുക്കുകട വാര്‍ഡില്‍ സി.പി.എം ഒൗദ്യോഗിക സ്ഥാനാര്‍ഥി റിയാസ് മുഹമ്മദിനൊപ്പം സി.പി.എമ്മുകാരനും നാലാം വാര്‍ഡ് അംഗവുമായ അലിയാരുകുഞ്ഞും സ്വതന്ത്രനായി രംഗത്തുണ്ട്. സി.പി.എം പാര്‍ട്ടി അംഗം ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നതും ഇതേ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ്. നന്ദിയോട് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും നെല്ലനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബാലരാമപുരം പഞ്ചായത്തിലെ നാല് വാര്‍ഡിലും സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്. പിന്മാറ്റമില്ളെന്നുറച്ച് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം നെല്ലനാട്ട് പത്രിക നല്‍കി. ഈ പഞ്ചായത്തില്‍തന്നെ നാല് വാര്‍ഡില്‍ കോണ്‍ഗ്രസ് റെബലുകളും മത്സരത്തിനുണ്ട്. കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, ആര്യനാട്, മാറനല്ലൂര്‍, കള്ളിക്കാട് പഞ്ചായത്തുകളില്‍ പല വാര്‍ഡിലും യു.ഡി.എഫിന് വിമതരുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്കില്‍ കോണ്‍ഗ്രസും ലീഗും ഒറ്റക്ക് മത്സരിക്കാനുറച്ച് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പാങ്ങോട് പഞ്ചായത്തിലെ അംബേദ്കര്‍ കോളനി വാര്‍ഡില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മുന്നണിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കൊപ്പം സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. സി.പി.ഐയാണ് മുന്നണി ധാരണപ്രകാരം ഇവിടെ മത്സരിക്കുന്നത്. അടപ്പുപാറ വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയും ഏരിയ കമ്മിറ്റി അംഗവുമായ ചിത്രകുമാരിക്കെതിരെ നിലവില്‍ എക്സ് കോളനി വാര്‍ഡ് അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് വോട്ട് തേടുന്നുണ്ട്. 1995-2000 കാലത്ത് എല്‍.ഡി.എഫ് ഭരിച്ച മംഗലപുരം പഞ്ചായത്തില്‍ പ്രസിഡന്‍റായിരുന്ന ഉഷാ സുരേഷ് ഇക്കുറി ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷനില്‍ യു.ഡി.എഫ് സീറ്റില്‍ മത്സരരംഗത്താണ്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റായ കവിതയാണ് ഉഷയുടെ എതിരാളി. എല്‍.ഡി.എഫിന്‍െറ നിലവിലെ ബ്ളോക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രന്‍ പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കാനാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ പത്രിക നല്‍കി. വെള്ളറട പഞ്ചായത്തിലെ മുന്‍ യു.ഡി.എഫ് അംഗം ബാലന്‍ ഇക്കുറി പന്നിമല വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ് സീറ്റില്‍ മത്സരിക്കുന്നുണ്ട്. അമ്പൂരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്ന എല്‍.ഡി.എഫിലെ ലാലിജോണ്‍ അമ്പൂരി വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സീറ്റിലാണ് ജനവിധി തേടുന്നത്. ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് വൈസ് പ്രസിഡന്‍റായിരുന്ന സുഖദേവന്‍ മഞ്ചന്‍കോട് വാര്‍ഡില്‍ യു.ഡി.എഫ് കുപ്പായത്തില്‍ വോട്ട് തേടുകയാണ്. യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹി പൊയ്കമുക്ക് ഹരി എല്‍.ഡി.എഫ് സ്വതന്ത്രനായി ജനസമ്മിതി തേടുന്നത് മുദാക്കല്‍ പഞ്ചായത്തിലെ പൊയ്കമുക്ക് വാര്‍ഡിലാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റി നെട്ടയില്‍ വാര്‍ഡില്‍ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗം രേണുകാദേവി ഇക്കുറി സി.പി.ഐ ബാനറിലാണ് ജനവിധി തേടുന്നത്. കോട്ടുകാല്‍ പഞ്ചായത്തില്‍ നിലവിലെ 19ാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന സി.പി.എം അംഗം ബിന്ദു ഇക്കുറി ബി.ജെ.പിയുടെ ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥിയാണ്. ബുധനാഴ്ച പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നെങ്കിലും ഡമ്മി സ്ഥാനാര്‍ഥികളുള്‍പ്പെടെ പത്രിക സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ വിമതരുടെ ചിത്രം വ്യക്തമായിട്ടില്ല. 17ന് പത്രിക പിന്‍വലിക്കാനുള്ള സമയം തീരുന്നതോടെയേ അവസാനചിത്രം വ്യക്തമാകൂ.  |
കുഴഞ്ഞുമറിഞ്ഞ് തെരഞ്ഞെടുപ്പ് രംഗം Posted: 14 Oct 2015 10:50 PM PDT കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. ഇരുമുന്നണികളും ഒരുപോലെ വിമതശല്യം നേരിടുന്നു. യുവജനങ്ങള്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുന്നുവെന്ന യൂത്ത്കോണ്‍ഗ്രസ് പരാതിക്ക് പരിഹാരമായെങ്കിലും കോണ്‍ഗ്രസിനകത്തെ തമ്മിലടി രൂക്ഷമാണ്. പലയിടത്തും ഗ്രൂപ് തിരിഞ്ഞാണ് പത്രിക നല്‍കിയത്. സ്ഥാനാര്‍ഥി ആരെന്ന് നിശ്ചയമില്ലാത്തതിനാല്‍ നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കേണ്ട പാര്‍ട്ടി ചിഹ്നത്തിനുള്ള കത്ത് പലരും നല്‍കിയിട്ടില്ല. എസ്.എന്‍.ഡി.പി-ബി ജെ പി സഖ്യം പ്രത്യക്ഷത്തില്‍ പുറത്തുവന്നിട്ടില്ല. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്- ജേക്കബ്, കേരള കോണ്‍ഗ്രസ്-എം, ജെ.എസ്.എസ് എന്നീ കക്ഷികള്‍ പലയിടത്തും യു.ഡി.എഫിന് പുറത്താണ്. പത്തനാപുരത്തെ രണ്ടു ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളില്‍ സി.പി.ഐ സൗഹാര്‍ദ മത്സരത്തിന് പത്രിക നല്‍കി. കോണ്‍ഗ്രസ്-എസ്, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തി. കൊല്ലം കോര്‍പറേഷനില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയും ഐ ഗ്രൂപ് നേതാവുമായ കെ.സുരേഷ്ബാബുവിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. സുരേഷ്ബാബു മേയര്‍ സ്ഥാനാര്‍ഥിയാണെന്നതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നതെന്ന് ഐ ഗ്രൂപ് പറയുന്നു. തര്‍ക്കത്തെതുടര്‍ന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഡി.സി.സി പ്രഖ്യാപിച്ചില്ല. സുരേഷ്ബാബു അടക്കം ഐ വിഭാഗത്തില്‍പെട്ടവര്‍ പത്രിക നല്‍കിയിട്ടുണ്ട്. പത്തനാപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസിലെ മൂന്നുപേര്‍ പത്രിക നല്‍കി. കൊല്ലം കോര്‍പറേഷനിലും കുളത്തൂപ്പുഴ, കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലയിലെ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും മുസ്ലിം ലീഗ് ഒറ്റക്കാണ്. ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് -ജേക്കബ് തനിച്ച് പത്രികനല്‍കി. മാണിവിഭാഗം കൊല്ലം കോര്‍പറേഷനിലും മുന്നണി വിട്ട് പത്രിക നല്‍കി. ആര്‍.എസ്പി മുന്നണിയില്‍ വന്നതോടെ മറ്റുകക്ഷികളെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്നാണ് പരാതി. ഇതേസമയം, ഇടതുമുന്നണിയിലും തര്‍ക്കം പൂര്‍ണമായും പരഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയ കക്ഷികള്‍ക്ക്സീറ്റ് നല്‍കിയതിനെതിരെ കഴിക്കന്‍ മേഖലയില്‍ സി.പി.എമ്മിനകത്ത് അഭിപ്രായവ്യത്യാസമുണ്ട്. സി.പി.എമ്മിലെ ഗ്രൂപ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രകടമായിട്ടില്ളെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സി.പി.എമ്മിനെയും വിമതശല്യം പിടികൂടിയിട്ടുണ്ട്. അഞ്ചലില്‍ ഡി.വൈ.എഫ്.ഐ നേതാവും കൊട്ടിയത്ത് ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടിക്കെതിരെ പത്രിക നല്‍കി. ഇതേസമയം, കേരള കോണ്‍ഗ്രസ്-ബിക്ക് അവരുടെ സിറ്റിങ് സീറ്റുകള്‍ നല്‍കി.  |
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടുതലെന്ന് കാന്തപുരം Posted: 14 Oct 2015 10:49 PM PDT കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടിപ്പോയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ട കാര്യം ഇല്ലായിരുന്നു. വനിതകള്‍ വെറുതെയിരിക്കുകയും അടുത്ത സീറ്റിലിരുന്ന് പുരുഷന്‍മാര്‍ ഭരിക്കുകയും ചെയ്യുന്നതാണ് പൊതുവെയുള്ള അവസ്ഥയെന്ന് 'മനോരമ ന്യൂസിന്' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മതസംഘടനകള്‍ രാഷ്ര്ടീയത്തില്‍ ഇടപെടും. സംഘടനയുടെ താല്‍പര്യങ്ങളെ പരിഗണിക്കാത്ത സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുമെന്നും മതസംഘടനക്ക് ഒന്നും പറയാന്‍ അധികാരമില്ളെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഇടത്–വലതു മുന്നണികളോട് സമദൂരം പാലിക്കുമെന്നും കാന്തപുരം പറഞ്ഞു.  |
ഇനിയാണ് സ്ഥാനാര്‍ഥി ‘നിര്‍ണയം’ Posted: 14 Oct 2015 10:39 PM PDT തൃശൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ദിവസം കഴിഞ്ഞപ്പോള്‍ തൃശൂരില്‍ ഒരു കാര്യം വ്യക്തം. ഇനിയുള്ള മൂന്ന് ദിവസമാണ് യഥാര്‍ഥ 'സ്ഥാനാര്‍ഥി നിര്‍ണയം' നടക്കാന്‍ പോകുന്നത്. ആശിച്ചിട്ടും പരിഗണന കിട്ടാതെ പോയവരും ആഗ്രഹിച്ച സ്ഥലത്തിനു പകരം മറ്റൊന്ന് വാഗ്ദാനം ചെയ്യപ്പെട്ടവരും അവഗണനാ മുറവിളിയുമായി യുവകേസരികളും ഗ്രൂപ് യുദ്ധത്തില്‍ ഒട്ടും പിന്നിലല്ളെന്ന് കാണിക്കാന്‍ ഉത്സാഹിക്കുന്നവരും ബുധനാഴ്ച കൂട്ടത്തോടെ വരണാധികാരികള്‍ക്കു മുന്നിലത്തെിയപ്പോള്‍, വ്യാഴാഴ്ച മുതല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിടിപ്പത് പണിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. പതിവുപോലെ, യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിലാണ് സ്ഥാനാര്‍ഥി പ്രവാഹം. പാര്‍ട്ടിക്ക് ഒരു നിലക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലാണ് ബുധനാഴ്ച പത്രികയുമായി കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും ഇറങ്ങിയത്. അവഗണനക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ജില്ലയില്‍ പരക്കെ പത്രിക നല്‍കിയിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടി തീരുമാനങ്ങള്‍ അവസാന നിമിഷം അട്ടിമറിയുന്നതും കണ്ടു. തൃശൂര്‍ കോര്‍പറേഷനില്‍ നിലവിലെ മേയര്‍ രാജന്‍ ജെ. പല്ലന്‍ മുമ്പ് മത്സരിച്ച ചെമ്പുക്കാവിലും മുന്‍ മേയര്‍ ഐ.പി. പോള്‍ സിറ്റിങ് ഡിവിഷനായ പള്ളിക്കുളത്തും വീണ്ടും ജനവിധി തേടണമെന്നാണ് കോണ്‍ഗ്രസ് നിശ്ചയിച്ചതെങ്കില്‍ ബുധനാഴ്ച മാറിമറിഞ്ഞു. ഐ ഗ്രൂപ് നേതാക്കളായ മന്ത്രി സി.എന്‍. ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും രാജന്‍ പല്ലനും പോളുമായി ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഇരുവരും ഡിവിഷനുകള്‍ വെച്ചുമാറി. എ ഗ്രൂപ്പുകാരനായ രാജന്‍ പല്ലന്‍, ഐ ഗ്രൂപ്പുകാരനായ ഐ.പി. പോളിന്‍െറ താല്‍പര്യത്തിന് ഡിവിഷന്‍ മാറാന്‍ തീരുമാനിച്ചതാണത്രേ. എ ഗ്രൂപ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നില്ളെന്നറിഞ്ഞ് ചൊവ്വാഴ്ച ഐ പക്ഷത്തേക്ക് ചാടാന്‍ ഒരുങ്ങിയയാളാണ് രാജന്‍ പല്ലന്‍. എന്നാല്‍, രാജന്‍ പല്ലന്‍ മത്സരിക്കുന്ന പള്ളിക്കുളം ഡിവിഷനില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പീയൂസ് കോടങ്കണ്ടത്തും പത്രിക നല്‍കിയിട്ടുണ്ട്. നഗരസഭകളിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഈ അവസ്ഥ നേരിടുന്നു. ഗുരുവായൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന പ്രഫ. പി.കെ. ശാന്തകുമാരിയെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തുരത്താന്‍ കോണ്‍ഗ്രസുകാര്‍ പയറ്റിയ അടവ് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്-എമ്മിനെ പരിഗണിക്കാത്തത് ശരിയല്ളെന്ന മര്യാദ പറഞ്ഞ് ശാന്തകുമാരി പത്രിക നല്‍കിയ അതേ ഡിവിഷനില്‍ മാണി ഗ്രൂപ്പിന്‍െറ പ്രതിനിധിയെക്കൊണ്ടും പത്രിക കൊടുപ്പിച്ചു. മിക്ക നഗരസഭകളിലും ഡിവിഷനുകളില്‍ അഞ്ചും ആറും പേരാണ് കോണ്‍ഗ്രസിനു വേണ്ടി പത്രിക നല്‍കിയത്. താരതമ്യേന കുറവാണെങ്കിലും എല്‍.ഡി.എഫിനെയും വിമത പ്രശ്നം അലട്ടുന്നുണ്ട്. സി.പി.ഐക്ക് നീക്കിവെച്ച തൃശൂര്‍ കോര്‍പറേഷന്‍ പൂത്തോള്‍ ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാറാമ്മ റോബ്സണ്‍ പിന്മാറിയതോടെ റോയ് കെ. പോള്‍ സ്ഥാനാര്‍ഥിയായി. പടവരാട് ഡിവിഷനില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ തന്നെ വിമതനുണ്ട്. ഗുരുവായൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് നിശ്ചയിച്ച സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കിയവരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. ബി.ജെ.പിയിലും അവസ്ഥ വ്യത്യസ്തമല്ല. ജയ പ്രതീക്ഷയുള്ള കോര്‍പറേഷന്‍ തേക്കിന്‍കാട് ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ പ്രസാദിന് വിമത വേഷമാണ്. ഇവിടെ മുന്‍ മാധ്യമ പ്രവര്‍ത്തക സമ്പൂര്‍ണയാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുമ്പോള്‍ ഒറ്റ വിമതന്‍ പോലും ഉണ്ടാവില്ളെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എളുപ്പമല്ല.  |
അലനല്ലൂര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചത് 186 പത്രികകള്‍ Posted: 14 Oct 2015 10:34 PM PDT അലനല്ലൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തീകരിച്ചപ്പോള്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ 186 പത്രികകളാണ് മൂന്ന് ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും സ്ഥാനാര്‍ഥികളില്‍ ഏറെ പേരും അവസാന ദിവസമാണ് നാമ നിര്‍ദേശ പത്രിക നല്‍കിയത്. 23 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളും കൂടെ വന്നവരുമായി നല്ല തിരക്ക് രാവിലെ മുതല്‍ അനുഭവപ്പെട്ടു. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍ തിരക്ക് ക്രമീകരിച്ചിരുന്നു. ബുധനാഴ്ച പത്രികാ സമര്‍പ്പണത്തില്‍ പ്രമുഖരില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് മഠത്തൊടി റഹ്മത്തും ഉള്‍പ്പെടും. പടിക്കപ്പാടം വാര്‍ഡില്‍നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. ഇത്തവണ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കനത്ത പോരാട്ടമാണ് പഞ്ചായത്തില്‍ നടക്കുക. യു.ഡി.എഫില്‍ പ്രമുഖരായ നേതാക്കള്‍ മത്സര രംഗത്തില്ളെന്നത് തിരിച്ചടിയാവുമ്പോള്‍ പരിചയ സമ്പത്ത് കൈമുതലായുള്ള നേതാക്കള്‍ മത്സരിക്കുന്നത് ഇടത് പക്ഷത്തിന് നേട്ടമാവും. കാട്ടുകുളം, കാര വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ആരെന്നത് നേതൃത്വത്തിന് പോലും നിശ്ചയമില്ല. ഈ വാര്‍ഡുകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായാലേ മത്സരിക്കുന്നവരുടെ വ്യക്തമായ ചിത്രം തെളിയൂ. ചില വാര്‍ഡുകളുടെ ഭാവി നിശ്ചയിക്കാന്‍ നിര്‍ണായകമായ പാര്‍ട്ടികളായ ബി.ജെ.പി, വെല്‍ഫെയര്‍, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി, പി.ഡി.പി എന്നിവയുടെ പ്രതിനിധികളും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അലനല്ലൂരില്‍ ഏറ്റവും കൂടുതല്‍ സ്വതന്ത്രരാണ്.  |
പത്രികാ സമര്‍പ്പണം സമാപിച്ചു, ഇനി പ്രചാരണാരവം Posted: 14 Oct 2015 10:29 PM PDT മലപ്പുറം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ മിക്ക പഞ്ചായത്തുകളിലും മത്സര ചിത്രം തെളിഞ്ഞു. ഇനി വരുന്നത് പ്രചാരണത്തിന്‍െറ നാളുകള്‍. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഭിന്നതകളും അഭിപ്രായ വ്യത്യാസവും മറന്ന് സ്വന്തം വിജയത്തിനായി കൈമെയ് മറന്ന് വീഥികളിലിറങ്ങും. അതേസമയം, മുന്നണികളില്‍ ഭിന്നതയുള്ള ചില പഞ്ചായത്തുകളില്‍ ചിത്രം ഇപ്പോഴും അവ്യക്തമാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസമായ 17ന് ശേഷം മാത്രമേ ഇത്തരം പഞ്ചായത്തുകളില്‍ വ്യക്തത കൈവരൂ. ബുധനാഴ്ച റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് എഴുന്നേല്‍ക്കാന്‍ സമയമില്ലാത്ത വിധം തിരക്കായിരുന്നു. സ്ഥാനാര്‍ഥികളുടെ തള്ളിക്കയറ്റത്തില്‍ വീര്‍പ്പുമുട്ടിയ അവസ്ഥ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് മിക്ക സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഇതിനിടയില്‍ സ്വതന്ത്രരും റബലുകളുമെല്ലാം പത്രിക സമര്‍പ്പിച്ചു. ഇനി പ്രചാരണത്തിന്‍െറ നാളുകളാണ്. മിക്കയിടങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ തൂങ്ങിക്കഴിഞ്ഞു.നേരത്തെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ നിലവിലുള്ളതും പിന്നീട് പ്രശ്നങ്ങള്‍ രൂപപ്പെട്ടതുമായ പതിനഞ്ചോളം പഞ്ചായത്തുകളിലാണ് ചിത്രം തെളിയാത്തത്. ധാരണയാകാത്ത സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അവസാന ധാരണക്കനുസരിച്ച് പത്രികകള്‍ പിന്‍വലിക്കും. ഭൂരിഭാഗം പഞ്ചായത്തുകളിലും മുന്നണി സംവിധാനത്തില്‍ തന്നെയാണ് മത്സരം. പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ വെച്ചുള്ള ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാനുള്ള തിരക്കാണിപ്പോള്‍. സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ അന്തരീക്ഷം പ്രചാരണാരവങ്ങളാല്‍ മുഖരിതമാകും.  |
ജില്ലാ പഞ്ചായത്തില്‍ 139 പത്രികകള്‍; 83 സ്ഥാനാര്‍ഥികള്‍ Posted: 14 Oct 2015 10:22 PM PDT പത്തനംതിട്ട: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 83 സ്ഥാനാര്‍ഥികള്‍ 139 പത്രികകള്‍ സമര്‍പ്പിച്ചു. ഇതില്‍ 45പേര്‍ പുരുഷന്മാരും 38പേര്‍ വനിതകളുമാണ്. പുളിക്കീഴ് ഡിവിഷനില്‍ (ജനറല്‍) ടിജോ ചാക്കോയും അലക്സ് ജോര്‍ജും മൂന്ന് സെറ്റും കെ.എം. മുഹമ്മദ് സലീം, സുകുമാരന്‍, സാമു ഈപ്പന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും മല്ലപ്പള്ളി ഡിവിഷനില്‍ (ജനറല്‍) സുബിന്‍, സജീവ് എന്നിവര്‍ രണ്ട് സെറ്റ് പത്രികയും ആനിക്കാട് ഡിവിഷനില്‍ (ജനറല്‍) മനോജ്കുമാര്‍ മൂന്ന് സെറ്റും റെജി രണ്ട് സെറ്റും രാധാകൃഷ്ണപ്പണിക്കര്‍, രാജേഷ് കെ.ടി എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും അങ്ങാടി ഡിവിഷനില്‍ (പട്ടികജാതി) എം.ജി കണ്ണന്‍, മോഹന്‍ദാസ്, എ.കെ. ലാലു എന്നിവര്‍ രണ്ട് സെറ്റ് പത്രിക വീതവും എം.സി. ജയലാല്‍, രവീന്ദ്രന്‍, എം.സി. ചന്ദ്രബോസ്, പി. നിര്‍മല എന്നിവര്‍ ഓരോ സെറ്റ് പത്രികയും റാന്നി ഡിവിഷനില്‍ (വനിത) കോമളം അനിരുദ്ധന്‍, എലിസബത്ത് എന്നിവര്‍ മൂന്ന് സെറ്റ് വീതവും ബിന്ദുലേഖ, സൂസന്‍, ഗീതമ്മ എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു. ചിറ്റാര്‍ ഡിവിഷനില്‍ (ജനറല്‍) ഷൈലാജ് മൂന്ന് സെറ്റും പി.എസ്. മോഹനന്‍, തോമസ് മാത്യു, പി.വി. വിനോദ് എന്നിവര്‍ രണ്ട് സെറ്റ് വീതവും ജനീഷ്കുമാര്‍, സജി, വര്‍ഗീസ് പി.വി എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പിച്ചു. മലയാലപ്പുഴ ഡിവിഷനില്‍ (പട്ടികജാതി വനിത) രതികല മൂന്ന് സെറ്റും അനിത, ശാന്തമ്മ എന്നിവര്‍ രണ്ട് സെറ്റും സുധ, ആശ, സുപ്രഭ വി, സിനി മോള്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോന്നി ഡിവിഷനില്‍ (വനിത) ബിനിലാല്‍ മൂന്ന് സെറ്റും മണിയമ്മ രണ്ട് സെറ്റും ശ്രീദേവി, സൗദ റഹീം, യശോദ, ശ്രീലത എന്നിവര്‍ ഓരോ സെറ്റ് പത്രികയും പ്രമാടം ഡിവിഷനില്‍ (വനിത) കാര്‍ത്തിക എസ്. മൂന്ന് സെറ്റും എലിസബത്തേ്, ബീനാ സോമന്‍ എന്നിവര്‍ രണ്ട് സെറ്റും മിനി ഒരു സെറ്റ് പത്രികയും കൊടുമണ്‍ ഡിവിഷനില്‍ (ജനറല്‍) ബാബു ജോര്‍ജ് മൂന്ന് സെറ്റും ഭാനുദേവന്‍ രണ്ട് സെറ്റും രാജേഷ് ടി, സത്യന്‍, രാമചന്ദ്രന്‍, വിജയന്‍ നായര്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പിച്ചു. ഏനാത്ത് ഡിവിഷനില്‍ (വനിത) പി. വിജയമ്മ, സുധാകുറുപ്പ് എന്നിവര്‍ രണ്ട് സെറ്റും അജിത, ഗീതാ ചന്ദ്രന്‍, സുധാമണി അമ്മ, രാജലക്ഷ്മിയമ്മ, വസന്തകുമാരി കെ എന്നിവര്‍ ഓരോ സെറ്റ് പത്രികയും നല്‍കി. പള്ളിക്കല്‍ ഡിവിഷനില്‍ (ജനറല്‍) ശിവദാസന്‍ മൂന്ന് സെറ്റും കൃഷ്ണകുമാര്‍, മുരുകേശ് എന്നിവര്‍ രണ്ട് സെറ്റ് വീതവും രതീഷ് കുമാര്‍ ആര്‍, അബ്ദുല്‍ അസീസ് എ, ബഷീര്‍ എ, ശശികുമാര്‍, പ്രസാദ്കുമാര്‍, സന്തോഷ് കുമാരനുണ്ണിത്താന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും കുളനട ഡിവിഷനില്‍ (വനിത) വിനീത, സുജാത എന്നിവര്‍ മൂന്ന് സെറ്റും റ്റീന അനുതോമസ്, രാധാമണിയമ്മ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഇലന്തൂര്‍ ഡിവിഷനില്‍ (വനിത) നിര്‍മലാദേവി, പി. ലീലാഭായി എന്നിവര്‍ രണ്ട് സെറ്റ് വീതവും ഏലിയാമ്മ, സിനി കെ.ജെ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോഴഞ്ചേരി ഡിവിഷനില്‍ (ജനറല്‍) ജെറി മാത്യു സാം, ജോര്‍ജ് മാമന്‍ എന്നിവര്‍ മൂന്ന് സെറ്റും അഡ്വ. മാത്യു പി രണ്ട് സെറ്റും മാത്യൂസ്, ചെറിയാന്‍ ജോര്‍ജ്, അമൃതകുമാര്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോയിപ്രം ഡിവിഷനില്‍ (വനിത) സുശീലാദേവി, അന്നപൂര്‍ണാദേവി എന്നിവര്‍ രണ്ട് സെറ്റ് പത്രികയും സമര്‍പ്പിച്ചു.  |
തള്ളുമോ കൊള്ളുമോ; ഇന്നറിയാം Posted: 14 Oct 2015 10:20 PM PDT കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാമനിര്‍ദേശ പത്രികകളുടെ കുത്തൊഴുക്ക്. ഒടുവില്‍ വിവരംലഭിക്കുമ്പോള്‍ ബുധനാഴ്ച ജില്ലയില്‍ 8409 പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് 22 ഡിവിഷനുകളില്‍ 198ഉം 11ബ്ളോക്കില്‍ 672ഉം ആറ് നഗരസഭയില്‍ 1010ഉം 71 പഞ്ചായത്തുകളില്‍ 6529ഉം പത്രികകളാണ് സമര്‍പ്പിച്ചത്. അവസാനദിവസം ചങ്ങനാശേരിയില്‍ 1138 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മിക്കയിടത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സൂക്ഷ്മപരിശോധന വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നടക്കും. 17വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടാകും. ഇതോടെ ചിത്രം വ്യക്തമാകും. പത്രികലഭിച്ചത്, ബ്രാക്കറ്റില്‍ ബുധനാഴ്ചകിട്ടിയത് ചുവടെ. ചങ്ങനാശേരി നഗരസഭ: 426(348), മാടപ്പള്ളി ബ്ളോക്: 47 (36), കുറിച്ചി പഞ്ചായത്ത് 184 (171), മാടപ്പള്ളി പഞ്ചായത്ത്135 (117),തൃക്കൊടിത്താനം170 (141), വാഴപ്പള്ളി പഞ്ചായത്ത്: 94 (76), പായിപ്പാട് പഞ്ചായത്ത്: 82 (44). ബുധനാഴ്ച നാമനിര്‍ദേശ പത്രികലഭിച്ച പഞ്ചായത്തുകളുടെ കണക്കുകള്‍: എരുമേലി-180, കണക്കാരി-58, മരങ്ങാട്ടുപിള്ളി-147, കിടങ്ങൂര്‍-94,മുളക്കുളം-93, പൂഞ്ഞാര്‍ തെക്കേക്കര-74,അതിരമ്പുഴ-73,കൂരോപ്പട-71,പാമ്പാടി-71,തലയോലപ്പറമ്പ്-57,ചെമ്പ് -53,മീനടം-49, ഞീഴൂര്‍-48, പായിപ്പാട്-44, അകലക്കുന്നം-44, പള്ളിക്കത്തോട്-43, വെള്ളൂര്‍-42, തലപ്പലം-40, ചിറക്കടവ്-22. ഈരാറ്റുപേട്ട: ബ്ളോക് പഞ്ചായത്ത് പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍ 633 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഈരാറ്റുപേട്ട ബ്ളോക് - 51, ഈരാറ്റുപേട്ട നഗരസഭ-156 ഈരറ്റുപേട്ട പൂഞ്ഞാര്‍ തെക്കേക്കര-68,പൂഞ്ഞാര്‍-86, തലപ്പലം-94, തിടനാട്-73, മൂന്നിലവ്-49, തലനാട്-48, തീക്കോയി-49, മേലുകാവ്-66 എന്നിങ്ങനെ നാമനിര്‍ദേശപത്രിക ലഭിച്ചു.  |
മൂന്നാറില്‍ മുന്നണികള്‍ അങ്കലാപ്പില്‍ Posted: 14 Oct 2015 10:17 PM PDT മൂന്നാര്‍: മൂന്നാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഭീഷണിയായി വിവിധ രൂപഭാവങ്ങളുമായി എതിര്‍പാളയങ്ങള്‍ ശക്തിപ്പെടുന്നു. പെമ്പിളൈ ഒരുമൈ ശക്തമായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നതോടെ അങ്കലാപ്പിലാകുന്നത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. മൂന്നാറില്‍ ഇരുപക്ഷങ്ങളും മാറിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. നിനച്ചിരിക്കാത്ത നേരത്താണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായി പുതിയൊരു എതിര്‍ പാളയം രൂപപ്പെട്ടത്. മൂന്നാര്‍ സമരത്തോടെ ട്രേഡ് യൂനികളുടെ കടുത്ത എതിരാളികളായി മാറിയ പെമ്പിളൈ ഒരുമൈയുടെ എതിര്‍പ്പിനെ ഇരുപക്ഷത്തിനും അവഗണിക്കാനാവില്ല. ഇടത് കക്ഷികളായ എ.ഐ.ടി.യു.സി, സി.ഐ.ടി.യു, വലത് പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ തൊഴിലാളികള്‍ അംഗങ്ങളാണ്. ഇതാണ് ട്രേഡ് യൂനിയനുകളെ ചൊടിപ്പിക്കുന്നത്. സാമാന്യം നല്ലരീതിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരുന്ന ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പിന്‍െറ തന്ത്രങ്ങളും രൂപങ്ങളുമെല്ലാം അപ്പാടെ മാറ്റേണ്ടി വന്നിരിക്കുകയാണ്. സ്ത്രീ തൊഴിലാളികളുടെ ഭൂരിഭാഗം പിന്തുണയും തങ്ങള്‍ക്കൊപ്പമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ അവകാശപ്പെടുമ്പോഴും അത്ര സുരക്ഷിതമല്ളെന്ന് അവര്‍ തന്നെ സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്. പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ഥികള്‍ ബന്ധുക്കളാണെന്നതും എന്നും തോട്ടങ്ങളില്‍ തങ്ങളോടൊപ്പം ജോലി ചെയ്യുന്നവരാണെന്നതുമായ വികാരം പെമ്പിളൈ ഒരുമൈക്ക് വോട്ടായി മാറിയെങ്കില്‍ വിയര്‍ക്കുക രാഷ്ട്രീയ കക്ഷികളായിരിക്കും. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെ മൂന്നാര്‍ ടൗണ്‍, ഇക്കാനഗര്‍, പഴയമൂന്നാര്‍, ഒഴികെയുള്ള വാര്‍ഡുകളെല്ലാം എസ്റ്റേറ്റുകളിലാണ്. ഈ വാര്‍ഡുകളില്‍ ഭൂരിപക്ഷം വോട്ടര്‍മാരും തൊഴിലാളികളാണ്. സ്വതന്ത്രന്മാരുടെ അങ്കപ്പുറപ്പാടാണ് മുന്നാറിലെ മറ്റൊരു ശ്രദ്ധേയ ഘടകം. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഇത്തവണ സ്വതന്ത്രന്മാര്‍ മത്സരരംഗത്തുള്ളത്. മൂന്നാറിലെ ഇപ്പോഴുള്ള പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം മുതലെടുക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നുണ്ട്. മൂന്നാര്‍ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുസമൂഹത്തിലുണ്ടാക്കിയ ദുഷ്പേര് പരമാവധി മുതലെടുത്ത് വിജയം കൊയ്യാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.  |
4947 പേര്‍ മത്സരത്തിന്; 2265 വനിതകള്‍ Posted: 14 Oct 2015 10:06 PM PDT കാസര്‍കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മത്സരരംഗത്ത് 4947 പേര്‍. 2265 സ്ത്രീകളും 2409 പുരുഷന്മാരുമാണ് അങ്കത്തട്ടിലുള്ളത്. 38 ഗ്രാമപഞ്ചായത്തുകളില്‍ മാത്രം 3715 പേര്‍ മത്സരരംഗത്തുള്ളപ്പോള്‍ മൂന്ന് നഗരസഭകളിലായി 662 പേരും ആറ് ബ്ളോക് പഞ്ചായത്തുകളിലേക്ക് 467 പേരും മത്സരരംഗത്തുണ്ട്. 17 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 103 പേരും പത്രിക നല്‍കി. പഞ്ചായത്തുകളിലെ 663 വാര്‍ഡുകളിലായി 1897 സ്ത്രീകളും 1818 പുരുഷന്മാരുമാണ് ഇത്തവണ അങ്കത്തിനുള്ളത്. ഇതില്‍ 245 വാര്‍ഡുകള്‍ വനിതാ സംവരണമാണ്. 29 പട്ടികജാതി വാര്‍ഡുകളില്‍ രണ്ടെണ്ണവും 27 പട്ടികവര്‍ഗ വാര്‍ഡുകളില്‍ 12 എണ്ണവും വനിതകള്‍ക്ക് സംവരണം ചെയ്തതാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 980 വനിതാ സ്ഥാനാര്‍ഥികളുണ്ടായിരുന്നതാണ് ഇപ്പോള്‍ വര്‍ധിച്ചത്. പഞ്ചായത്ത് തലത്തില്‍ 75 സ്ത്രീകളും 71 പുരുഷന്മാരും മത്സരരംഗത്തുള്ള വെസ്റ്റ് എളേരിയിലാണ് കൂടുതല്‍ പേര്‍ (146) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 16 സ്ത്രീകളും 18 പുരുഷന്മാരുമടക്കം 34 പേര്‍ പത്രിക നല്‍കിയ കുമ്പളയിലാണ് കുറഞ്ഞ സ്ഥാനാര്‍ഥികള്‍. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലായി 316 വനിതകളും 346 പുരുഷന്മാരുമാണുള്ളത്. ബ്ളോക് പഞ്ചായത്തുകളില്‍ 222 സ്ത്രീകളും 245 പുരുഷന്മാരും ജനവിധി തേടും. കാസര്‍കോട് നഗരസഭയില്‍ 232, കാഞ്ഞങ്ങാട് 269, നീലേശ്വരം 161 എന്നിങ്ങനെയാണ് നഗരസഭകളിലെ സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരം- 84, കാസര്‍കോട്- 92, കാഞ്ഞങ്ങാട്- 60, നീലേശ്വരം- 80, കാറഡുക്ക- 76, പരപ്പ- 75 എന്നിങ്ങനെയാണ് ബ്ളോക് സ്ഥാനാര്‍ഥികള്‍. നഗരസഭകളിലേക്ക് ആകെ 346 വനിതകളും 662 പുരുഷന്മാരുമാണ് പത്രിക നല്‍കിയത്. കാസര്‍കോട്ട് 100ഉം കാഞ്ഞങ്ങാട്ട് 136 ഉം വനിതകളുണ്ട്. ബ്ളോക് പഞ്ചായത്തുകളിലേക്ക് 222 വനിതകളും 245 പുരുഷന്മാരുമാണ് രംഗത്തുള്ളത്. കാസര്‍കോട്ട് 44ഉം കാറഡുക്കയില്‍ 42ഉം വനിതകളുണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിവിധ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള പത്രികകള്‍ കലക്ടറുടെ ചേംബറിലും കാഞ്ഞങ്ങാട് ഒഴികെയുള്ള ബ്ളോക് പഞ്ചായത്തുകളുടെ സൂക്ഷ്മ പരിശോധന കലക്ടറേറ്റില്‍ വരണാധികാരികളുടെ സാന്നിധ്യത്തിലും നടക്കും. ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലേത് അതത് വരണാധികാരികളുടെ സാന്നിധ്യത്തില്‍ നടക്കും. കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസില്‍ നടക്കും. മൂന്ന് മുനിസിപ്പാലിറ്റികളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതത് മുനിസിപ്പാലിറ്റി വരണാധികാരികളുടെ സാന്നിധ്യത്തില്‍ നടക്കും.  |
കിഴുന്നയില്‍ പോരാട്ടം പൊടിപൊടിക്കും Posted: 14 Oct 2015 10:03 PM PDT കണ്ണൂര്‍: കോണ്‍ഗ്രസിന്‍െറ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മത്സരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന വാര്‍ഡില്‍ കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി എം.വി. രാഘവന്‍െറ മകള്‍ എം.വി. ഗിരിജയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ കാരണം മഹിളാ കോണ്‍ഗ്രസിന്‍െറ മുന്‍ ജില്ലാ പ്രസിഡന്‍റ് ജയലത റെബല്‍ സ്ഥാനാര്‍ഥിയുമായി രംഗത്തത്തെിയതോടെയാണ് കിഴുന്നയില്‍ പോരാട്ടം രൂപപ്പെടുന്നത്. എടക്കാട് പഞ്ചായത്തിന്‍െറ ഭാഗമായിരുന്ന പ്രദേശങ്ങളുള്‍പ്പെട്ട കിഴുന്ന കോണ്‍ഗ്രസിനെ തുണക്കുന്ന ഡിവിഷനാണ്. സുമാ ബാലകൃഷ്ണന് പരിക്കുപറ്റാതെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സുരക്ഷിത ഡിവിഷനെന്ന നിലയില്‍ കിഴുന്ന സുമാ ബാലകൃഷ്ണന് നല്‍കിയത്. സി.പി.എമ്മിന് കാര്യമായ അടിത്തറയില്ളെങ്കിലും മികച്ച സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ പിടിച്ചെടുക്കാമെന്നു പ്രതീക്ഷിക്കുന്ന ഡിവിഷന്‍ എല്‍.ഡി.എഫ് സി.എം.പിക്ക് നല്‍കുകയായിരുന്നു. എം.വി. ആറിന്‍െറ മകളെന്ന നിലയില്‍ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം ഗിരിജയെ സഹായിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. എം.വി. ഗിരിജ ഉയര്‍ത്തുന്ന വെല്ലുവിളിക്കു പുറമെയാണ് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയായി പ്രദേശത്തുകാരിയായ ജയലത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയാണ് സുമാ ബാലകൃഷ്ണനെ കിഴുന്നയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോട്ടട ഡിവിഷന്‍ കമ്മിറ്റിയില്‍ തന്‍െറ സ്ഥാനാര്‍ഥിത്വമാണ് ഉയര്‍ന്നുവന്നതെന്നും ഇത് കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നുവെന്നും ജയലത പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനത്തെിയ ജയലതയോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ സുമാ ബാലകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ജയലതയുടെ തീരുമാനം. കാപ്പാട് സ്വദേശിയായ സുമാ ബാലകൃഷ്ണനെ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതായിരുന്നുവെന്നും ജയലത പറയുന്നു. 2005ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പെരളശ്ശേരി ഡിവിഷന്‍ സ്ഥാനാര്‍ഥിയായി സി.പി.എമ്മിന്‍െറ എം. ജയലക്ഷ്മിക്കെതിരെ ജയലത മത്സരിച്ചിരുന്നു. അന്ന് സുമാ ബാലകൃഷ്ണനെയായിരുന്നു ഈ ഡിവിഷനില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, തോല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സുമക്കുപകരം തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നും ഒരിക്കല്‍കൂടി വഴിമാറാന്‍ താല്‍പര്യമില്ളെന്നും ഇവര്‍ പറയുന്നു. സരുക്ഷിതമെന്ന് കരുതിയ ഡിവിഷനില്‍ രൂപപ്പെട്ട അന്തരീക്ഷം യു.ഡി.എഫിനെ കുഴപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഇവിടെ തുടക്കമായിരിക്കുന്നത്.  |
പോര്‍ക്കളം നിറഞ്ഞ് റെബലുകള്‍ Posted: 14 Oct 2015 09:58 PM PDT കൊച്ചി: മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശക്തമായ അടിയൊഴുക്ക് ഉറപ്പിച്ച് റെബലുകളുടെ കുത്തൊഴുക്ക്. പത്രിക സമര്‍പ്പണം അവസാനിച്ച ബുധനാഴ്ച സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രാഥമിക ചിത്രം തെളിയുമ്പോള്‍ ജില്ലയില്‍ മുന്നണികള്‍ക്കെതിരെ റെബലുകളുടെ ശക്തമായ സാന്നിധ്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ത്രിതല പഞ്ചായത്തുകളില്‍ ഏതാണ്ട് എല്ലായിടത്തും റെബലുകള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ശനിയാഴ്ചയോടെയാണ് ഇക്കാര്യത്തില്‍ പൂര്‍ണചിത്രം വ്യക്തമാവുകയുള്ളൂ. കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ്, സി.പി.എം ടിക്കറ്റുകളില്‍ മുന്‍ കൗണ്‍സിലര്‍മാരടക്കം റെബലുകളാണ്. വൈറ്റില ജനതയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ രത്നമ്മ രാജു മുതല്‍ പതിനാലാം ഡിവിഷനില്‍ സി.പി.എം നേതാവായ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഷംസുദ്ദീന്‍ വരെയാണ് റെബല്‍ പട്ടികയിലുള്ളത്. ചുള്ളിക്കല്‍ ഡിവിഷന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിമാര്‍ മത്സരിക്കുന്ന പനയപ്പിള്ളി, പെരുമാനൂര്‍, ഫോര്‍ട്ട്കൊച്ചി, കോണ്‍ഗ്രസിലെ മറ്റ് സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന പാലാരിവട്ടം, വെണ്ണല, കതൃക്കടവ് എന്നിവിടങ്ങളിലും റെബലുകളുണ്ട്്. കല്‍വത്തിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റാണ് റെബല്‍. ഇടതുപക്ഷത്തിനും ഇവിടെ റെബല്‍ സ്ഥാനാര്‍ഥിയുണ്ട്. മൂന്നാം ഡിവിഷനിലും നാലാം ഡിവിഷനിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റെബലുണ്ട്. ആറാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മുസ്ലിം ലീഗിന്‍െറ മണ്ഡലം സെക്രട്ടറിയുടെ മകളാണ് റെബല്‍. 20ാം ഡിവിഷനില്‍ കോണ്‍ഗ്രസ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്‍െറ സഹോദരിയും പത്രിക നല്‍കി. 24ാം ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ വി.ജെ. ഹൈസിന്തും പത്രിക നല്‍കിയിട്ടുണ്ട്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ചെയര്‍മാനുമായ ഷാജി വാഴക്കാല മത്സരിക്കുന്ന പടമുകള്‍ വാര്‍ഡില്‍ ലീഗിലെ എ.എ. ഇബ്രാഹീംകുട്ടിയാണ് റെബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍െറ മലേപ്പള്ളി ജനറല്‍ വാര്‍ഡിലും ഹൗസിങ് ബോര്‍ഡ് വാര്‍ഡിലും റെബലുണ്ട്. ടി.വി സെന്‍റര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി എം.എ. നൈനാര്‍ക്കെതിരെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം എം.എം. നാസറാണ് റെബല്‍ സ്ഥാനാര്‍ഥി. മരട് നഗരസഭയില്‍ നെട്ടൂര്‍ മേഖലയില്‍നിന്ന് മാത്രമായി ആറ് ഡിവിഷനുകളില്‍ റെബല്‍ സ്ഥാനാര്‍ഥികളുണ്ട്. കളമശ്ശേരി നഗരസഭയില്‍ നാല് കോണ്‍ഗ്രസ് റെബലുകളും രണ്ട് സി.പി.എം റെബലുകളും പത്രിക നല്‍കിയിട്ടുണ്ട്. ഏലൂരില്‍ നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് റെബലുകളും ഒരു സി.പി.എം റെബലും പത്രിക സമര്‍പ്പിച്ചവരില്‍ ഉണ്ട്. ആലുവ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനു റെബലുണ്ട്. കടത്തുകടവില്‍ നിലവിലെ ചെയര്‍മാന്‍ എം.ടി.ജേക്കബിനെതിരെ പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി കൂടിയായ മണ്ഡലം സെക്രട്ടറി സാബു പരിയാരത്താണ് പത്രിക സമര്‍പ്പിച്ചത്. ഒന്നാം വാര്‍ഡിലും റെബല്‍ ഉണ്ട്. ഇവര്‍ക്ക് പുറമെ അഞ്ച്, ആറ് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കുന്ന ലീഗ് നേതാക്കളും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കും. അങ്കമാലി നഗരസഭയില്‍ കോണ്‍ഗ്രസില്‍നിന്ന് വിമതരായി മൂന്നുപേര്‍ മത്സരരംഗത്ത്. മുന്‍ നഗരസഭാ ചെയര്‍പേഴ്സണും മഹിള കോണ്‍ഗ്രസ് ജില്ലാ നേതാവുമായ ലില്ലി രാജു, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ മുണ്ടാടന്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എല്‍സി ദേവസി എന്നിവരാണ് വിമതരായി രംഗത്തുള്ളത്. പറവൂര്‍ നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നാലുപേര്‍ പത്രിക നല്‍കി. വാര്‍ഡ് രണ്ട്, എട്ട്, 10, ഒമ്പത്, 11 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വിമതന്മാരായി രംഗത്തു വന്നത്. പറവൂര്‍ ബ്ളോക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.എം. ഷംസുദ്ദീന്‍, മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.വി. രവീന്ദ്രന്‍ എന്നിവരാണ് വിമതരായി രംഗത്തു വന്ന പ്രമുഖര്‍. പെരുമ്പാവൂര്‍ നഗരസഭയില്‍ നിലവിലെ കൗണ്‍സിലര്‍മായ രണ്ട് റെബല്‍ സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാകും. ഏഴാം വാര്‍ഡില്‍ സുലേഖ ഗേപാലകൃഷ്ണനും, പതിനൊന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജി സുജിത്തും. ഇരുവരും നിലവിലെ കൗണ്‍സിലിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്.  |
വിമതരാണ് താരം Posted: 14 Oct 2015 09:53 PM PDT ആലപ്പുഴ: പല പഞ്ചായത്തുകളിലും ഒൗദ്യോഗിക സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികളുടെ പത്രിക. കഴിഞ്ഞ കാലംവരെ പാര്‍ട്ടികളുടെ സന്തതസഹചാരിയായിരുന്നവര്‍ ഇപ്പോള്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ നില്‍ക്കുന്ന സംഭവങ്ങളും ഏറെയാണ്. ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ അഡ്വ. കരുമാടി ശശി സി.പി.ഐ വിമതനായി പത്രിക നല്‍കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലും സി.പി.ഐക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. പത്മിനിയമ്മ പാര്‍ട്ടി വിമതയായി പത്രിക സമര്‍പ്പിച്ചു. രണ്ടാം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ അമ്പിളി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സ്വതന്ത്രയായി രംഗത്തുണ്ട്. പുറക്കാട് ബ്ളോക് പഞ്ചായത്ത് ഡിവിഷനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എമ്മിന്‍െറ എ.എസ്. സുദര്‍ശനനെതിരെ ഘടകകക്ഷിയായ എന്‍.സി.പി സ്ഥാനാര്‍ഥിയാണ് പത്രിക നല്‍കിയത്. അമ്പലപ്പുഴ തെക്ക് 13ാം വാര്‍ഡില്‍ ആര്‍.എസ്.പിക്കെതിരെ നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റായ സതി എസ്. നാഥ് സ്വതന്ത്രയായി പത്രിക സമര്‍പ്പിച്ചു. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലെ സതിയുടെ രംഗപ്രവേശം. അതേസമയം, പുന്നപ്ര ഡിവിഷന്‍ ലീഗിന് നല്‍കിയെങ്കിലും അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. അവസാനം ലീഗ് പിന്മാറി. പിന്നീട് കെ.എസ്.യു നേതാവിനെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കഴിഞ്ഞതവണ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഡി.സി.സിയുടെ വിപ് ലംഘിച്ചതിന്‍െറ പേരില്‍ സീറ്റ് നിഷേധിക്കപ്പെട്ട രണ്ടുപേര്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കി. നിലവില്‍ വൈസ് പ്രസിഡന്‍റ് വിശ്വമ്മ വിജയന്‍ 17ാം വാര്‍ഡിലും ലേഖാമോള്‍ 11ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ സി.പി.എം വിമതനായി മത്സരിച്ച ധ്യാനസുതന്‍ ഇത്തവണ ബ്ളോക് പഞ്ചായത്ത് വണ്ടാനം പടിഞ്ഞാറ് ഡിവിഷനില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പടിഞ്ഞാറ് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് പത്രിക നല്‍കി. ആലപ്പുഴ നഗരസഭയില്‍ ഇടതുപക്ഷത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ജനതാദള്‍-എസ് നാല് വാര്‍ഡിലാണ് പത്രിക നല്‍കിയത്. ജില്ലാകോടതി, സനാതനപുരം, തത്തംപള്ളി, അവലൂക്കുന്ന് വാര്‍ഡുകളിലാണ് പത്രിക നല്‍കിയത്. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന്‍െറ നിലപാടിനെതിരെ സി.പി.ഐ രംഗത്തുണ്ട്. പഞ്ചായത്തിലെ 14 വാര്‍ഡിലും പത്രിക നല്‍കിയാണ് സി.പി.ഐ പ്രതിഷേധം അറിയിച്ചത്. ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-ജെ കോണ്‍ഗ്രസിനെതിരെ സൗഹൃദമത്സരം നടത്തി പ്രതിഷേധിക്കുന്നു. അവിടെ രണ്ട് വാര്‍ഡിലാണ് അവര്‍ പത്രിക നല്‍കിയത്. പള്ളിപ്പുറം ബ്ളോക് ഡിവിഷനിലും അവര്‍ പത്രിക സമര്‍പ്പിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ സി.പി.എമ്മും സി.പി.ഐയും പത്രിക നല്‍കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിലവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ സി.പി.ഐ അംഗം ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റെബലാണ്.  |
ഒമാനില്‍നിന്ന് ഇറാനിലേക്ക് ഫെറി സര്‍വിസ് ആരംഭിക്കാനൊരുങ്ങുന്നു Posted: 14 Oct 2015 09:33 PM PDT മസ്കത്ത്: ഒമാനെയും ഇറാനെയും ബന്ധിപ്പിച്ച് ഫെറി സര്‍വിസ് തുടങ്ങാന്‍ പദ്ധതിയിടുന്നു. നാഷനല്‍ ഫെറീസ് കമ്പനിയാണ് ഈ നീക്കത്തിനു പിന്നില്‍. ഖസബില്‍നിന്ന് ഖിഷം ദ്വീപിലേക്കാകും സര്‍വിസ് തുടങ്ങുകയെന്ന് നാഷനല്‍ ഫെറീസ് കമ്പനി സി.ഇ.ഒ മെഹ്ദി ബിന്‍ മുഹമ്മദ് അല്‍ അബ്ദാനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 44 നോട്ടിക്കല്‍ മൈലാണ് നിര്‍ദിഷ്ട സര്‍വിസിന്‍െറ ദൂരം. ശരാശരി വേഗതയില്‍പോയാല്‍ ഈ ദൂരം ഒരുമണിക്കൂര്‍കൊണ്ട് പിന്നിടാമെന്നും സി.ഇ.ഒ പറയുന്നു. ഒമാന്‍െറ ആലോചനക്ക് ഇറാന്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. യാത്രക്കാരെയും വാഹനങ്ങളെയും സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഖിഷം ദ്വീപിലൊരുക്കും. സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ചും എങ്ങനെ വേണമെന്നത് ആലോചിക്കാനും ഈ ആഴ്ച ആദ്യം പ്രത്യേകയോഗം ചേര്‍ന്നിരുന്നു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഭാഗികമായി നീക്കിയാല്‍ ഉടന്‍ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. ഉപരോധം പൂര്‍ണമായി നീക്കിയശേഷമേ സാധനങ്ങളുടെ കയറ്റിറക്ക് ആരംഭിക്കൂ. ഉപരോധം ഭാഗികമായി നീക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിക്കൂ എന്നതിനാലാണ് ഇതെന്നും സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ മേയ് 14ന് സൊഹാര്‍ തുറമുഖത്തെയും ഇറാനിലെ ഷാഹിദ് റജായി തുറമുഖത്തെയും ബന്ധപ്പെടുത്തി കാര്‍ഗോ കപ്പല്‍ സര്‍വിസ് ആരംഭിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളാണ് കാര്‍ഗോ സര്‍വിസിലൂടെ പ്രധാനമായും കയറ്റിറക്കുന്നത്. ഒമാനും ഇറാനും തമ്മിലെ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് ഫെറി സര്‍വിസ് ആരംഭിക്കാനുള്ള നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ട്.  |
ഒന്നാംഘട്ടം കഴിയുമ്പോള്‍ Posted: 14 Oct 2015 09:29 PM PDT തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണ ദിവസം കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തം. ഇനിയുള്ള മൂന്ന് ദിവസമാണ് യഥാര്‍ഥ ‘സ്ഥാനാര്‍ഥി നിര്‍ണയം’ നടക്കുക. പരിഗണന കിട്ടാതെ പോയവരും ആഗ്രഹിച്ചതിനു പകരം മറ്റൊന്ന് വാഗ്ദാനം ചെയ്യപ്പെട്ടവരും അവഗണനാ മുറവിളിയുമായി യുവകേസരികളുമടക്കം ബുധനാഴ്ച കൂട്ടത്തോടെ വരണാധികാരികള്‍ക്കു മുന്നിലത്തെിയപ്പോള്‍, വ്യാഴാഴ്ച മുതല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിടിപ്പത് പണിയാവുമെന്ന് ഉറപ്പായി. മലപ്പുറം: പ്രശ്ന പഞ്ചായത്തുകളില്‍ വിശാല മുന്നണിക്ക് സാധ്യത മലപ്പുറത്തെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കമുള്ള പഞ്ചായത്തുകളില്‍ മത്സരച്ചിത്രം ഇപ്പോഴും അവ്യക്തം. ഇത്തരം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ വെവ്വേറെയാണ് പത്രിക സമര്‍പ്പിച്ചത്. പിന്‍വലിക്കാനുള്ള അവസാന തീയതിയായ 17 കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ ചിത്രം വ്യക്തമാകൂ. യു.ഡി.എഫ് നേതൃത്വത്തിന്‍െറ ഇടപെടലില്‍ പ്രശ്ന പരിഹാരമായില്ളെങ്കില്‍ ഇത്തരം പഞ്ചായത്തുകളില്‍ വിശാല മുന്നണികള്‍ രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എല്‍.ഡി.എഫുമായി ചേര്‍ന്ന് ചെറുകക്ഷികള്‍ക്കൊപ്പം മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കുപോക്കുകള്‍ നടത്തുന്നത്. ഇത്തരം ചര്‍ച്ചകള്‍ പഞ്ചായത്ത് തലങ്ങളില്‍ സജീവമാണ്. ചോക്കാട്, കാളികാവ്, മൂത്തേടം, പോരൂര്‍, കരുവാരകുണ്ട്, എടപ്പറ്റ, മാറാക്കര, പൊന്മുണ്ടം, കീഴുപറമ്പ്, വാഴക്കാട്, പള്ളിക്കല്‍, മുതുവല്ലൂര്‍, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലാണ് ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വെവ്വേറെ പത്രിക സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ ഇരു മുന്നണികളിലും രൂപപ്പെടുന്ന അവസാന ധാരണയനുസരിച്ചായിരിക്കും പത്രിക പിന്‍വലിക്കല്‍. ചില പഞ്ചായത്തുകളില്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പോര്‍വിളികളുമായി പ്രകടനവും നടത്തി. ഇത്തരം പഞ്ചായത്തുകളിലാണ് വിശാല മുന്നണികള്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്കൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ കക്ഷികളും ചര്‍ച്ചകളില്‍ പങ്കാളികളാണ്. അതേസമയം, നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്ന അരീക്കോട്ട് മുന്നണിയായി തന്നെ മത്സരിക്കാന്‍ ലീഗും കോണ്‍ഗ്രസും ധാരണയിലത്തെി. കാസര്‍കോട്: വിമതരും വെല്ലുവിളികളുമായി മുസ് ലിംലീഗും യു.ഡി.എഫും സ്ഥാനാര്‍ഥികളെ എളുപ്പം തീരുമാനിക്കുകയും ആദ്യം കളത്തിലിറങ്ങുകയും ചെയ്യുന്ന കാസര്‍കോട് ജില്ലാ മുസ്ലിംലീഗില്‍ ഇത്തവണ വിമതരും വെല്ലുവിളികളും. പത്രിക നല്‍കുന്ന അവസാന നിമിഷം പോലും പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാവാതെ പലേടത്തും പൊട്ടിത്തെറികള്‍ക്ക് പാര്‍ട്ടി സാക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ ഭാര്യക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയംഗവും പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ സഹോദരനുമായ പി.ബി. അഹമ്മദ് പാര്‍ട്ടിവിട്ട് ഭാര്യയെ ജില്ലാ പഞ്ചായത്ത് ചെര്‍ക്കള ഡിവിഷനില്‍ മുസ്ലിംലീഗിനെതിരെ സ്ഥാനാര്‍ഥിയാക്കി. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതിന് ആലോചനയുണ്ട്. കാസര്‍കോട് ബ്ളോകില്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത് പടുവടുക്കം ലീഗിന്‍െറ ബ്ളോക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കി. ബദിയടുക്കയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ലീഗ് നേതാവുമായ പി.എ. അബൂബക്കര്‍ പത്രിക നല്‍കി. ലീഗിന്‍െറ കുത്തക സീറ്റിലാണ് വിമതനായത്. എന്‍മകജെ പഞ്ചായത്തില്‍ മലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം പാര്‍ട്ടി വിട്ടു. ചെങ്കള പഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനിച്ച മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേര് നേതാക്കള്‍ വെട്ടിയത് ചെങ്കള ലീഗില്‍ ഇത് കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗില്‍പെട്ടവര്‍ ചേര്‍ന്ന് വികസന മുന്നണിയുണ്ടാക്കി ഏഴുവാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ ലീഗിന്‍െറ നാല് വാര്‍ഡുകളില്‍ പ്രാദേശിക ലീഗ് ഭാരവാഹികള്‍ റിബലായി. ബദല്‍ മുന്നണിയും വിമതശല്യവും ജില്ലാ കോണ്‍ഗ്രസിനെയും അലട്ടുന്നു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന ഒരു വിഭാഗത്തിന്‍െറ ആവശ്യം ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍ തള്ളിയത് അസ്വാസ്ഥ്യത്തിന് വഴിവെച്ചു. വോര്‍ക്കാടിയില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥി ഹര്‍ഷദ് വോര്‍ക്കാടിക്കെതിരെ കോണ്‍ഗ്രസിലെ തന്നെ ഡി.എം.കെ. മുഹമ്മദ് പത്രിക നല്‍കി. ചിറ്റാരിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത മുന്നണി സ്ഥാനാര്‍ഥിയായ ഷേര്‍ലി സെബാസ്റ്റ്യന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസിന്‍െറ നെടുങ്കോട്ടയായ ഈസ്റ്റ് എളേരി പഞ്ചായത്തിലും പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ളോക്, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ജനകീയ വികസന മുന്നണിയെന്ന പേരില്‍ വിമതര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പാര്‍ട്ടിക്ക് ഭീഷണിയായിട്ടുണ്ട്. 16 വാര്‍ഡുകളിലാണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. രണ്ട് ബ്ളോക് പഞ്ചായത്ത് ഡിവിഷനിലേക്കും മുന്നണി പത്രിക നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈസ്റ്റ് എളേരിയിലാണ്. ചെമ്മനാട് പഞ്ചായത്തില്‍ പഴയ ഡി.ഐ.സിക്കാര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പനത്തടിയില്‍ എ വിഭാഗത്തെ സ്ഥാനാര്‍ഥിപട്ടികയില്‍ നിന്ന് ഉന്മൂലനം ചെയ്തുവത്രേ. കോടോം ബേളൂരില്‍ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാത്തതിനാല്‍ അവര്‍ മുന്നണിവിട്ട് മത്സരത്തിന് നീക്കം നടത്തുന്നുണ്ട്. കള്ളാറില്‍ മാണിവിഭാഗം കോണ്‍ഗ്രസിനൊപ്പമില്ല. അവര്‍ ഇടത്തോട്ട് തിരിഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയില്‍ പത്തിലധികം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതര്‍ പത്രിക നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ലീഗിലും വിമതര്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇടുക്കി: ‘സൗഹൃദ’മത്സരം ഇടുക്കിയില്‍ തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും സൗഹൃദ മത്സരത്തിന് സാധ്യത. സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അനുഭാവികള്‍ വരെ എല്‍.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങുകയാണ്. മന്ത്രി പി.ജെ. ജോസഫിന്‍െറ തട്ടകമായ പുറപ്പുഴ പഞ്ചായത്തില്‍ 13 സീറ്റിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പത്രിക നല്‍കി. ഇവിടെ സൗഹൃദ മത്സരം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ബ്ളോക് ഡിവിഷനിലേക്കും ഈ അവസ്ഥയാണ്. തൊടുപുഴ നഗരസഭയില്‍ മൂന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിന് സാധ്യതയേറി. കോണ്‍ഗ്രസ് 20 സീറ്റിലും കേരള കോണ്‍ഗ്രസ് ഏഴ് സീറ്റിലുമാണ് പത്രിക നല്‍കിയത്. ന്യൂമാന്‍ കോളജ് വാര്‍ഡിലാണ് യു.ഡി.എഫ് വിമതര്‍ ഏറെയുള്ളത്. കേരള കോണ്‍ഗ്രസിലെ അഡ്വ. ജോസഫ് ജോണും കോണ്‍ഗ്രസിലെ ഷാഹുല്‍ ഹമീദും കേരള കോണ്‍ഗ്രസ് ജേക്കബിലെ ഷാഹുല്‍ പള്ളത്തുപറമ്പിലുമാണ് ഇവിടെ പത്രിക നല്‍കിയിരിക്കുന്നത്. കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇവിടെ ഇടതുമുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ധാരണയിലാണ് മത്സരിക്കുന്നത്. ഇവിടെ 345 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആലക്കോട് മുസ്ലിം ലീഗിന്‍െറ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ രണ്ട് വാര്‍ഡില്‍ ലീഗും 11ല്‍ കേരള കോണ്‍ഗ്രസും പത്രിക നല്‍കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മത്സരിക്കുന്ന വാര്‍ഡില്‍ പെമ്പിളൈ ഒരുമൈ നേതാക്കളിലൊരാള്‍ പത്രിക സമര്‍പ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ഇതേതുടര്‍ന്ന് ഗോമതി മറ്റൊരു വാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍.ഡി.എഫുമായി സീറ്റ് ധാരണയാകാത്തതിനാല്‍ ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചു. കെ.ആര്‍. ഗൗരിയമ്മയുടെ നിര്‍ദേശപ്രകാരം ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിജു കൃഷ്ണന്‍ കരിങ്കുന്നം ഡിവിഷനില്‍ നാമനിര്‍ദേശ പത്രിക നല്‍കി. കൊല്ലം: കടമ്പ കടക്കാനാകാതെ തര്‍ക്കങ്ങളുടെയും അവകാശവാദത്തിന്‍െറയും കടമ്പ താണ്ടാനാകാതെ ഇരുമുന്നണികളും വിയര്‍ക്കുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്‍െറ അവസാന നിമിഷത്തില്‍പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസില്‍ പലരും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ആര്‍.എസ്.പി മുന്നണിയാണ് യു.ഡി.എഫ് എന്നാണ് മറ്റു ഘടകകക്ഷികള്‍ പറയുന്നത്. ഇവിടെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്-എമ്മും തനിച്ച് മത്സരിക്കാന്‍ പത്രിക നല്‍കി. മറ്റു കക്ഷികളും അസംതൃപ്തരാണ്. ഇതിനിടെയാണ് എ, ഐ വിഭാഗങ്ങള്‍ പ്രത്യേകം പത്രിക നല്‍കിയത്. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബുവിന്‍െറ നേതൃത്വത്തിലാണ് ഐ വിഭാഗം കലാപക്കൊടി ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ പഞ്ചായത്തിലും പ്രത്യേകം മത്സരിക്കുന്നു. കരുനാഗപ്പള്ളി മേഖലയില്‍ ലീഗും ജെ.എസ്.എസും മുന്നണിക്ക് പുറത്താണ്. പത്തനാപുരം മേഖലയില്‍ ബ്ളോക് ഡിവിഷനില്‍ സി.പി.ഐ സൗഹാര്‍ദ മത്സരത്തിന് പത്രിക നല്‍കി. അഞ്ചലില്‍ ഡി.വൈ.എഫ്.ഐ നേതാവ് സജാത് റെബലാണ്. ഇടതുമുന്നണിയിലെ ചെറിയ കക്ഷികള്‍ മുന്നണിക്കെതിരെ രംഗത്തുണ്ട്. ആലപ്പുഴ: ഇടതുമുന്നണിയില്‍ വിമതപ്പട ആലപ്പുഴയില്‍ ഇരുമുന്നണിക്കും കൂട്ടുകക്ഷികളും വിമതപ്പടയും ഭീഷണി. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിലെ സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ സി.പി.ഐ നേതാവ് പത്രിക നല്‍കി നേതാക്കളെ ഞെട്ടിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലും സി.പി.ഐക്ക് സ്വന്തം പാര്‍ട്ടിയില്‍നിന്നാണ് ഭീഷണി. അവിടെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റാണ് വിമത. സി.പി.എമ്മില്‍നിന്ന് രാജിവെച്ച് സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രയായി ഈ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന വിമതയും ഭീഷണിയാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വിപ്പ് ലംഘിച്ച് നടപടിക്ക് വിധേയരായ രണ്ടുപേര്‍ ഇക്കുറി ഡി.സി.സി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ പത്രിക നല്‍കി. പുറക്കാട് ബ്ളോക് ഡിവിഷനില്‍ സി.പി.എമ്മുകാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ഘടകകക്ഷിയായ എന്‍.സി.പിയുടെ സ്ഥാനാര്‍ഥിയും പത്രിക നല്‍കി. ആലപ്പുഴ നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ സി.പി.എമ്മിനെതിരെ ജനതാദള്‍ -എസ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. തുറവൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും സി.പി.എം നിലപാടിനെതിരെ സി.പി.ഐ പത്രിക നല്‍കിയിട്ടുണ്ട്. ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍െറ വല്യേട്ടന്‍ മനോഭാവത്തിനെതിരെ കേരള കോണ്‍ഗ്രസ്-ജോസഫ് രണ്ട് വാര്‍ഡുകളില്‍ സൗഹൃദ മത്സരത്തിന് പത്രിക നല്‍കി. തൈക്കാട്ടുശേരി ബ്ളോക് പള്ളിപ്പുറം ഡിവിഷനിലും കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് -ജെയുടെ പത്രികയുണ്ട്. കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ സി.പി.ഐക്കെതിരെ സി.പി.എമ്മിന്‍െറ പത്രിക വന്നപ്പോള്‍ മാരാരിക്കുളം വടക്ക് 11ാം വാര്‍ഡില്‍ സി.പി.ഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റബലായി പത്രിക നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ സി.പി.ഐ പത്രികയുണ്ട്. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സി.പി.എമ്മിന് റബല്‍ ശല്യമുണ്ട്. കായംകുളം നഗരസഭാ വൈസ് ചെയര്‍മാനും എ ഗ്രൂപ് നോമിനിയുമായ അഡ്വ. യു. മുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് പിന്തുണയോടെ ചെയര്‍പേഴ്സണ്‍ രാജശ്രീ കോമളത്ത് വിമതയായത് വിവാദമായി. എറണാകുളം: മുന്നേറ്റം വിമതര്‍ക്ക് എറണാകുളത്ത് ഇരുമുന്നണിയിലും വിമതമുന്നേറ്റം. കൊച്ചി നഗരസഭയാണ് ഏറ്റവുമധികം വിമതര്‍ പത്രിക സമര്‍പ്പിച്ച തദ്ദേശ സ്ഥാപനം. നിലവിലെ കൗണ്‍സിലര്‍മാരുള്‍പ്പെടെ വിമതര്‍ സ്ഥാനാര്‍ഥികളായ ഇവിടെ 17 വാര്‍ഡുകളില്‍ മുന്നണികള്‍ക്ക് റബലുകളുണ്ട്. ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനാണ് മുഖ്യഭീഷണി. ജില്ലയില്‍ 13 നഗരസഭകളിലും വിമത സാന്നിധ്യമുണ്ട്. മരട് നഗരസഭയില്‍ നെട്ടൂര്‍ മേഖലയില്‍ മാത്രമായി ആറ് ഡിവിഷനുകളിലും മൂവാറ്റുപുഴയില്‍ അഞ്ച് ഡിവിഷനുകളിലും വിമതരുണ്ട്. അങ്കമാലിയില്‍ കോണ്‍ഗ്രസില്‍നിന്ന് മാത്രം മൂന്ന് വിമതര്‍ രംഗത്തുള്ളപ്പോള്‍ ആലുവയില്‍ നിലവിലെ ചെയര്‍മാനടക്കം പത്തോളം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത ഭീഷണിയുണ്ട്. തൃക്കാക്കര നഗരസഭയില്‍ ഇരുമുന്നണിയിലും വിമതരുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ചെയര്‍മാനുമായ ഷാജി വാഴക്കാല മത്സരിക്കുന്ന പടമുകള്‍ വാര്‍ഡില്‍ ലീഗിലെ എ.എ. ഇബ്രാഹിം കുട്ടിയാണ് വിമത സ്ഥാനാര്‍ഥി. ലീഗിന്‍െറ മലേപ്പള്ളി ജനറല്‍ വാര്‍ഡിലും റബല്‍ ഉണ്ട്. ലീഗിന്‍െറ ഹൗസിങ് ബോര്‍ഡ് വാര്‍ഡില്‍ കെ.കെ. അക്ബറിനെതിരെ എസ്.ജെ.ഡിയിലെ സ്ഥാനാര്‍ഥിയാണ് റബല്‍. ടി.വി സെന്‍റര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ ലോക്കല്‍ കമ്മിറ്റിയംഗം സ്ഥാനാര്‍ഥിയാണ്. ചൂര്‍ണിക്കര പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ രാജി സന്തോഷ് കോണ്‍ഗ്രസില്‍ റബലാണ്. വാഴക്കുളം ബ്ളോക് ചൂര്‍ണിക്കര ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി അക്സര്‍ മുട്ടത്തിനെതിരെ ലീഗില്‍നിന്ന് രാജിവെച്ച ജില്ലാ നേതാവ് മായിന്‍കുട്ടി പത്രിക നല്‍കി. പായിപ്ര പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗിലെതന്നെ എം.ബി. ഇബ്രാഹിം പത്രിക നല്‍കിയിട്ടുണ്ട്. പത്താം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് റബലുണ്ട്. കോട്ടയം: പ്രശ്നം തീരാതെ യു.ഡി.എഫ് പത്രിക സമര്‍പ്പണം കഴിഞ്ഞിട്ടും സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ യു.ഡി.എഫ്. ഇതു മൂലം പലയിടത്തും ഒരുമുന്നണിയില്‍നിന്ന് ഒന്നിലേറെപ്പേരാണ് സ്ഥാനാര്‍ഥികള്‍. പടലപ്പിണക്കവും ഗ്രൂപ്പുവഴക്കും തമ്മിലടിയും ശക്തമായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 11 ല്‍ പത്തിടത്ത് പുതുമുഖങ്ങളെ നിരത്തി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി.ഒരിടത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താനാകാതെ നേതൃത്വം പ്രതിസന്ധിയിലാണ്. മധ്യകേരളത്തിലെ മുപ്പതോളം ഗ്രാമപഞ്ചായത്തുകളിലും അഞ്ചു ബ്ളോക്കുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുടരുന്ന തമ്മിലടിയെ തുടര്‍ന്ന് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടെ കോണ്‍ഗ്രസിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും അംഗങ്ങള്‍ പലസ്ഥലത്തും ബുധനാഴ്ച പത്രിക നല്‍കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് രൂക്ഷമായ പ്രതിസന്ധി. കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയാറാകാത്തതാണ് പ്രതിസന്ധിയെന്ന് കോണ്‍ഗ്രസും എന്നാല്‍, എ-ഐ ഗ്രൂപ്പുതര്‍ക്കവും ചില നേതാക്കളുടെ പിടിവാശിയുമാണ് പ്രശ്നമെന്ന് കേരള കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് ഏഴു പഞ്ചായത്തുകളിലെങ്കിലും ഇക്കുറിയും സൗഹൃദ മത്സരം നടക്കും. രാമപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി തുടങ്ങിയവ ഇതില്‍ പെടും. കേരള കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രങ്ങളായ ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെയും ഘടകകക്ഷികളെയും പൂര്‍ണമായി ഒഴിവാക്കിയതും തര്‍ക്കത്തിന് കാരണമായി. അവസാന നിമിഷംവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശമെന്ന് ഡി.സി.സി ഭാരവാഹികള്‍ പറയുന്നു. ശനിയാഴ്ചക്കകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന്‍െറ സമീപനത്തിലുള്ള അതൃപ്തി കേരള കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി പ്രകടിപ്പിച്ചു. അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും പരാതികളില്ലാതെ പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ്-സെക്കുലര്‍, സ്കറിയ തോമസ് വിഭാഗം, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ക്കെല്ലാം പരിഗണന നല്‍കി. പാലക്കാട്: ഗോദയില്‍ മൂന്ന് മുന്‍ നിയമസഭാംഗങ്ങള്‍ ജില്ലയില്‍ മത്സരിക്കുന്ന പ്രമുഖരില്‍ മൂന്ന് എം.എല്‍.എമാര്‍. മുന്‍ സി.പിഎം എം.എല്‍.എമാരായ എം. നാരായണനും അഡ്വ. ടി.കെ. നൗഷാദും പത്രിക നല്‍കിയത് പാലക്കാട് നഗരസഭയിലേക്കാണ്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ എ.വി. ഗോപിനാഥ് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലേക്കും. നഗരസഭയിലേക്ക് എം. നാരായണന് കന്നിയങ്കമാണ്. നാരായണന്‍ കുഴല്‍മന്ദത്ത് നിന്ന് 1991ലും 1996ലുമായി രണ്ടുതവണ സാമാജികനായി. ആദ്യതവണ എം.എല്‍.എ ആവുമ്പോള്‍ പ്രായം 27. 15 വര്‍ഷം സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറിയായിരുന്ന എം. നാരായണന്‍ നിലവില്‍ ജില്ലാ കമ്മറ്റിയംഗമാണ്. 1996ല്‍ മുന്‍ മന്ത്രി സി.എം. സുന്ദരത്തെ തോല്‍പ്പിച്ച് പാലക്കാട് നിന്ന് നിയമസഭയില്‍ എത്തിയയാളാണ് അഡ്വ. ടി.കെ. നൗഷാദ്. 2001ല്‍ രണ്ടാമങ്കത്തില്‍ കെ. ശങ്കരനാരായണനോട് തോല്‍വിയേറ്റുവാങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയില്‍ സജീവമായ ടി.കെ. നൗഷാദ് നിലവില്‍ സി.പി.എം യാക്കര എല്‍.സി സെക്രട്ടറിയാണ്. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പെരുവലയിലേക്കാണ് മുന്‍ ഡി.സി.സി പ്രസിഡന്‍റുകൂടിയായ എ.വി. ഗോപിനാഥ് പത്രിക നല്‍കിയത്. തിരുവനന്തപുരം: വിമതസമൃദ്ധം തലസ്ഥാനം പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ തലസ്ഥാനത്തെ മിക്ക പഞ്ചായത്തിലും വിമതരുടെ സാന്നിധ്യം. യു.ഡി.എഫിലാണ് ‘വിമതശല്യം’ രൂക്ഷം. എന്നാല്‍, സി.പി.എമ്മില്‍ സീറ്റ് കിട്ടാത്തവര്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സ്വതന്ത്ര കുപ്പായത്തില്‍ മത്സരത്തിനുറപ്പിച്ചത് ജില്ലയിലെ തെരഞ്ഞെടുപ്പ് കാഴ്ചയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ മൂന്ന് വാര്‍ഡില്‍ എല്‍.ഡി.എഫ് സീറ്റ് നല്‍കിയത് മുന്നണിക്ക് പുറത്തുള്ളവര്‍ക്കാണ്. കമലേശ്വരം, ജഗതി, പേട്ട എന്നിവിടങ്ങളിലാണ് യഥാക്രമം ജനതാദള്‍-യു, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്, ആര്‍.എസ്.പി പ്രതിനിധികള്‍ക്ക് സീറ്റ് നല്‍കിയത്. പ്രാദേശിക വിഷയങ്ങളാണ് ഇവിടങ്ങളില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് വഴിവെച്ചത്. സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്ന പൗണ്ട് കടവ് വാര്‍ഡില്‍ യു.ഡി.എഫ് നേതൃത്വത്തിന്‍െറ അനുമതിയോടെ രണ്ടുപേരാണ് പത്രിക സമര്‍പ്പിച്ചത്. നന്ദിയോട് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും നെല്ലനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബാലരാമപുരം പഞ്ചായത്തിലെ നാല് വാര്‍ഡിലും സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കാനാണ് നീക്കം. നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്കില്‍ കോണ്‍ഗ്രസും ലീഗും പത്രിക നല്‍കി. അടപ്പുപാറ വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയും ഏരിയ കമ്മിറ്റി അംഗവുമായ ചിത്രകുമാരിക്കെതിരെ നിലവില്‍ എക്സ് കോളനി വാര്‍ഡ് അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് വോട്ട് തേടുന്നുണ്ട്. കണ്ണൂര്‍: പ്രമുഖരും പ്രതികളും ജില്ലയില്‍ പത്രിക നല്‍കിയവരില്‍ പ്രമുഖര്‍ നിരവധി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കിഴുന്ന വാര്‍ഡില്‍ മത്സരിക്കുന്നു. സി.എം.പി നേതാവ് എം.വി. രാഘവന്‍െറ മകള്‍ എം.വി. ഗിരിജയാണ് എല്‍.ഡി.എഫ് എതിരാളി. ജില്ലാ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി.പി. ദിവ്യ കടന്നപ്പള്ളി ഡിവിഷനിലും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.വി. സുമേഷ് പരിയാരത്തും പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അഴീക്കോടും ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് അഷ്റഫ് പുറവൂര്‍ ചെറുകുന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി. സരസ്വതി പയ്യാവൂരിലും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സുദീപ് ജയിംസ് കോളയാടും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ്. ഫസല്‍ വധക്കേസ് പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ ജില്ലാ പഞ്ചായത്തില്‍ പാട്യം ഡിവിഷനിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലേക്കും പത്രിക നല്‍കിയിട്ടുണ്ട്. ഡി.സി.സി സെക്രട്ടറി മുഹമ്മദ് ഫൈസലാണ് കാരായി രാജന്‍െറ എതിരാളി. ഫസലിന്‍െറ ഭാര്യ മറിയു തലശ്ശേരി നഗരസഭയിലെ കൈവട്ടം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയാണ്. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍െറ മകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അമൃത രാമകൃഷ്ണന്‍ കോര്‍പറേഷനിലെ തളാപ്പ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് കോര്‍പറേഷനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാണ്. കോഴിക്കോട്: പ്രശ്നമായി വിമതര്‍ ജില്ലയില്‍ 12,011 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ജില്ലാ പഞ്ചായത്തിലേക്ക് 172 പേരും 12 ബ്ളോകിലേക്ക് 1056 പേരും കോര്‍പറേഷനിലേക്ക് 742 പേരും ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 1718 പേരും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 8323 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. മൂന്നു പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മുഖാമുഖം നില്‍ക്കുമ്പോള്‍ 18 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പറേഷനിലും യു.ഡി.എഫിന് വിമതശല്യവുമുണ്ട്. എല്‍.ഡി.എഫിന് രണ്ടിടത്താണ് വിമത ഭീഷണി. മൂന്നു പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഘടകകക്ഷിയായ ജെ.ഡി.യു എല്‍.ഡി.എഫുമായി അടവുനയത്തിലാണ്. ഒരു പഞ്ചായത്തില്‍ സി.പി.ഐ, എല്‍.ഡി.എഫിനൊപ്പമില്ല. ജനതാദള്‍ -എസ് ജില്ലാപഞ്ചായത്തിലേക്ക് പ്രതിഷേധ സൂചകമായി മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നതും യൂത്ത്ഫ്രണ്ട് -എം ജില്ലാ ജനറല്‍ സെക്രട്ടറി കോണി ചിഹ്നത്തില്‍ മത്സരിക്കുന്നതും ജില്ലയുടെ തെരഞ്ഞെടുപ്പ് ചിത്രത്തിലെ കൗതുകങ്ങളാണ്.  |
തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹിനെതിരെ കുറ്റവിചാരണ പ്രമേയം Posted: 14 Oct 2015 09:22 PM PDT കുവൈത്ത് സിറ്റി: തൊഴില്‍ സാമൂഹികകാര്യമന്ത്രി ഹിന്ദ് അസ്സബീഹിനെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചു. തന്‍െറ മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നടക്കുന്ന കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റംഗം മുഹമ്മദ് തനയാണ് മന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചത്. അഴിമതി, ദു$സ്വാധീനം തുടങ്ങി മന്ത്രാലയത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ ഇല്ലാതാക്കാന്‍ സാധിച്ചില്ളെങ്കില്‍ മന്ത്രി സബീഹിനെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് തന നേരത്തെ സൂചിപ്പിച്ചിരുന്നു. നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും മന്ത്രാലയത്തിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി സബീഹിനെതിരെ കുറ്റവിചാരണ സമര്‍പ്പിച്ചതെന്ന് മുഹമ്മദ് തന എം.പി വെളിപ്പെടുത്തി. മന്ത്രാലയത്തിനുകീഴിലെ മാന്‍പവര്‍ അതോറിറ്റി, സഹകരണമേഖല, വികലാംഗ പരിചരണ വിഭാഗം എന്നീ ഡിപ്പാര്‍ട്മെന്‍റുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഹമ്മദ് തന തന്‍െറ കുറ്റവിചാരണ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്.  |
ജില്ലയില്‍ ആകെ 4775 പത്രികകള്‍ Posted: 14 Oct 2015 09:15 PM PDT കല്‍പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ബുധനാഴ്ച അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ ലഭിച്ചത് 4775 പത്രികകള്‍. അവസാനദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ പഞ്ചായത്തിലേക്ക് 105, ബ്ളോക് പഞ്ചായത്തുകളിലേക്ക് 529, നഗരസഭകളിലേക്ക് 718, ഗ്രാമപഞ്ചായത്തുകളിലേക്ക് 3423 എന്നിങ്ങനെയാണ് ബുധനാഴ്ച വരെ ആകെ ലഭിച്ച പത്രികകള്‍. അവസാന ദിനത്തിലെ തള്ളിച്ചയില്‍ ജില്ലാ പഞ്ചായത്തിലേക്ക് 27 പുരുഷന്മാരും 30 വനിതകളുമടക്കം 57 പേരാണ് പത്രിക നല്‍കിയത്. ആകെ ലഭിച്ച പത്രികകളുടെ വിശദവിവരം ചുവടെ: ബുധനാഴ്ച ലഭിച്ച പത്രികകളുടെ വിവരം ബ്രാക്കറ്റില്‍. ബ്ളോക് പഞ്ചായത്ത്: മാനന്തവാടി-95 (64), സുല്‍ത്താന്‍ ബത്തേരി-251 (217), കല്‍പറ്റ: 70 (56), പനമരം-113 (77). നഗരസഭ: കല്‍പറ്റ-178 (72), മാനന്തവാടി-238(145), സുല്‍ത്താന്‍ ബത്തേരി-302(216). ഗ്രാമപഞ്ചായത്ത്:1. വെള്ളമുണ്ട-189 (110), 2. തിരുനെല്ലി-109 (67), 3. തൊണ്ടര്‍നാട്-101 (38), 4. എടവക-140 (43), 5.തവിഞ്ഞാല്‍-204 (56), 6. നൂല്‍പ്പുഴ-141 (38), 7. നെന്മേനി-210 (74), 8. അമ്പലവയല്‍-157 (57), 9. മീനങ്ങാടി-127 (51), 10. വെങ്ങപ്പള്ളി-110 (37), 11. വൈത്തിരി-97 (84), 12. പൊഴുതന-105 (46), 13. തരിയോട്-76 (42), 14. മേപ്പാടി-242 (107), 15. മൂപ്പൈനാട്-103 (80), 16. കോട്ടത്തറ-108 (56), 17. മുട്ടില്‍-125 (29), 18. പടിഞ്ഞാറത്തറ-98 (59), 20. പനമരം-246 (128), 21. കണിയാമ്പറ്റ-190 (105), 22. പൂതാടി-233 (70), 23. പുല്‍പള്ളി-179 (80), 24. മുള്ളന്‍കൊല്ലി-133 (65).  |
കോഴിക്കോടിനെ മഹാ നഗരമാക്കും –എല്‍.ഡി.എഫ് Posted: 14 Oct 2015 09:08 PM PDT കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോടിനെ മഹാനഗരമാക്കാന്‍ ജനങ്ങളുടെ അഭിലാഷത്തോടൊപ്പം നില്‍ക്കുമെന്നും സാംസ്കാരിക തലസ്ഥാനമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും എല്‍.ഡി.എഫ് പ്രകടനപത്രിക. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നിര്‍ദേശപ്പെട്ടികള്‍ വഴി കിട്ടിയ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് തയാറാക്കിയ പ്രകടനപത്രികയാണ് ബുധനാഴ്ച വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തത്. വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ വിദഗ്ധരടങ്ങുന്ന സിറ്റി ഡെവലപ്മെന്‍റ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയുണ്ടാക്കും. നഗരഭരണം സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ വാര്‍ഡുതലത്തില്‍ വാര്‍ഷിക ജനസഭകള്‍ ചേരും. ഓരോ ജനപ്രതിനിധിയും തന്‍െറ വരുമാനവും സ്വത്തുവിവരവും ജനസഭയില്‍ പരസ്യമായി പ്രഖ്യാപിക്കും. നഗരത്തില്‍ സൗരോര്‍ജ തെരുവുവിളക്കുകള്‍ വ്യാപകമാക്കും. ആദ്യ ഘട്ടമായി മാനാഞ്ചിറയിലും ബീച്ചിലും പൂര്‍ണമായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും. പെട്ടെന്ന് സേവനങ്ങള്‍ കിട്ടാന്‍ വാര്‍ഡുകളെ ക്ളസ്റ്ററുകളാക്കി തിരിച്ച് വകുപ്പടിസ്ഥാനത്തില്‍ ഫയല്‍ അദാലത്തുകള്‍ നടത്തും. അഴിമതി തടയാന്‍ പൊതുപ്രവര്‍ത്തകരെ കൂട്ടി കോര്‍പറേഷന്‍തല ജാഗ്രതാസംവിധാനം ഉണ്ടാക്കും. വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, എം.എസ്. ബാബുരാജ്, ശരത് ചന്ദ്ര മറാഠേ തുടങ്ങിയ സാംസ്കാരിക നായകന്മാര്‍ക്ക് ഉചിതമായ സ്മാരകമുണ്ടാക്കും. ബേപ്പൂരില്‍ പൈതൃക നാവിക ഗ്രാമവും ഉരുമ്യൂസിയവും സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റിയുമായി ആലോചിച്ച് കുടിവെള്ള വിതരണം സമഗ്രമാക്കും. നഗരത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റും. തൊഴില്‍ ഉറപ്പാക്കാന്‍ ടൗണ്‍ എപ്ളോയീസ് സെന്‍റര്‍ സ്ഥാപിക്കും. കോഴിക്കോടിനെ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമാക്കും. പ്ളസ് ടു കഴിഞ്ഞവര്‍ക്കായി കോര്‍പറേഷന്‍ കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ വരും. മൂന്നു കേന്ദ്രങ്ങളില്‍ കൃഷി ഒൗഷധശാലകള്‍ പണിയും. ജില്ലാ ഫുട്ബാള്‍ അസോസിയേഷനുമായി ചേര്‍ന്ന് നഗരത്തില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.  |
ബാഹിര്‍ മുഹമ്മദിന് അല്‍ ജസീറയില്‍ ഉജ്വല വരവേല്‍പ് Posted: 14 Oct 2015 08:57 PM PDT ദോഹ: ഈജിപ്ഷ്യന്‍ ജയിലില്‍ നിന്നും മോചിതനായ അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ റിപ്പോര്‍ട്ടര്‍ ബാഹിര്‍ മുഹമ്മദ് ദോഹയിലത്തെി. അല്‍ ജസീറ ആസ്ഥാനം സന്ദര്‍ശിക്കുന്നതിനത്തെിയ ബാഹിറിനും കുടുംബത്തിനും അല്‍ ജസീറ മേധാവികള്‍ ഹമദ് വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ് നല്‍കി. അല്‍ ജസീറ നെറ്റ്വര്‍ക്ക് ആക്ടിങ് ജനറല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ സവാഖ്, അല്‍ ജസീറ ഇംഗ്ളീഷ് ഡയറക്ടര്‍ ജെയ്ല്‍സ് തുടങ്ങിയവര്‍ വിമാനത്താവളത്തിലത്തെിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സന്ദര്‍ഭമാണിതെന്നും എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും ബാഹിര്‍ പറഞ്ഞു. ബാഹിറും കുടുംബവും അല്‍ ജസീറ കുടുംബത്തില്‍ എത്തിയതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നതായി ഡോ. മുസ്തഫാ സവാഖ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ ധീരതയോടെയാണ് ബാഹിര്‍ മുന്നേറിയത്. ജോലിയുടെ കാര്യത്തിലും വ്യക്തിപരമായും ബാഹിര്‍ മഹത്തായ ത്യാഗമാണ് ചെയ്തത്. ബാഹിറിന് ലഭിച്ച സ്വാതന്ത്ര്യം മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ കൂടി സ്വാതന്ത്ര്യമാണെന്നും അല്‍ ജസീറ ഡയറക്ടര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പൊതുമാപ്പിലാണ് ബാഹിര്‍ മുഹമ്മദും മുഹമ്മദ് ഫഹ്മിയും ജയില്‍ മോചിതരായത്. അല്‍ ജസീറയുടെ ഏഴോളം ജീവനക്കാര്‍ ഇപ്പോഴും ഈജിപ്ഷ്യന്‍ തടങ്കലില്‍ കഴിയുകയാണ്. 2013ലാണ് ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗ്രേസ്റ്റ് എന്നിവരെ ഈജിപ്ഷ്യന്‍ പട്ടാളം അറസ്റ്റ് ചെയ്യുന്നതും തടവിലിടുന്നതും. 2014ല്‍ ഭരണം അട്ടിമറിക്കന്നതിന് മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്ന ആരോപണത്തില്‍ ഇവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ‘ഫ്രീ എജെ സ്റ്റാഫ്’ എന്ന പേരില്‍ അല്‍ ജസീറ ആരംഭിച്ച അന്താരാഷ്ട്ര കാമ്പയിന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെ തുടര്‍ന്ന് നിരവധി മനുഷ്യാവകാശ സംഘടനകളും പ്രശസ്ത മാധ്യമപ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തിരുന്നു. ജയിലില്‍ ബാക്കിയുള്ള ജീവനക്കാരെ കൂടി മോചിപ്പിക്കുന്നത് വരെ കാമ്പയിന്‍ ശക്തമായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും അവരുടെ കേസ് നിരുപാധികം പിന്‍വലിക്കണമെന്നാണ് ഈജിപ്ഷ്യന്‍ ഭരണകൂടത്തോട് തങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും ഡോ. സവാഖ് പറഞ്ഞു. എവിടെയെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമം നേരിടുന്നുണ്ടോ അവര്‍ക്ക് വേണ്ടിയെല്ലാം തങ്ങള്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അല്‍ ജസീറ ഇംഗ്ളീഷ് ന്യൂസ് റൂമില്‍ ബാഹിറിനും കുടുംബത്തിനും സ്വീകരണം നല്‍കുന്നുണ്ട്.  |
കൈക്കൂലി കേസ്: ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണര്‍ സി.ബി.ഐ കസ്റ്റഡിയില്‍ Posted: 14 Oct 2015 08:54 PM PDT കൊച്ചി: കൈക്കൂലി കേസില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണറും ഇടനിലക്കാരനും സി.ബി.ഐ കസ്റ്റഡിയില്‍. കമീഷണര്‍ ശൈലേന്ദ്ര മമ്മടിയെയും ഇടനിലക്കാരന്‍ അലക്സിനെയും ആണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കോട്ടയത്തും തിരുവനന്തപുരത്തും സി.ബി.ഐ സംഘം റെയ്ഡ് തുടരുന്നു.  |
ടൂറിസം രംഗത്ത് വന്‍ നിക്ഷേപവുമായി ഷാര്‍ജ Posted: 14 Oct 2015 08:40 PM PDT ഷാര്‍ജ: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം രംഗത്ത് വരുംവര്‍ഷങ്ങളില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി ഷാര്‍ജ. നിരവധി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഷാര്‍ജയില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും 2021ഓടെ 10 ലക്ഷം വിനോദസഞ്ചാരികളെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്ന ഷാര്‍ജ ബീച്ച് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നടന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ടൂറിസം ഭൂപടത്തില്‍ ഇതിനകം തന്നെ ഷാര്‍ജക്ക് മികച്ച സ്ഥാനം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ മികച്ച പിന്തുണയോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഷാര്‍ജ ടൂറിസം വിഷന്‍- 2021 പ്രകാരമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയുടെ സഹകരണം പദ്ധതികള്‍ക്കുണ്ട്. ടൂറിസം വ്യവസായത്തിലെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ‘മര്‍ഹബതൈന്‍’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഷാര്‍ജയുടെ ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ലോക നഗരങ്ങളില്‍ റോഡ് ഷോകള്‍ നടത്തിവരുന്നുണ്ട്. നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലും പങ്കെടുത്തുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ നൂര്‍ ഐലന്‍റ്, അല്‍ മുന്‍തസ, ഫ്ളാഗ് ഐലന്‍റ്, സൂഖ് അല്‍ ശനാസിയ, കല്‍ബ- മലീഹ ഇക്കോ ടൂറിസം തുടങ്ങി നിരവധി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ഷാര്‍ജയില്‍ നടന്നുവരുന്നതെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി സി.ഇ.ഒ അഹ്മദ് ഉബൈദ് അല്‍ ഖസീര്‍ പറഞ്ഞു. ഷാര്‍ജ കോര്‍ണിഷില്‍ കോറല്‍ ബീച്ച് ഹോട്ടലിന് സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന ഷെറാട്ടണ്‍ ഷാര്‍ജ ബീച്ച് റിസോര്‍ട്ട് അടക്കം നിരവധി ഹോട്ടലുകളും പുതുതായി വരുന്നുണ്ട്. നവീകരണത്തിന് ശേഷം അടുത്തിടെ തുറന്ന ഷാര്‍ജ ഹിസ്ന്‍ മ്യൂസിയവും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. ഇതിന് പുറമെ ഫാം ടൂറിസം രംഗത്തും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. അല്‍ ശാബ് വില്ളേജിലെ ഇന്‍ഡോര്‍ ഗെയിമുകള്‍, കല്‍ബയിലെയും അല്‍ഖാന്‍ ബീച്ചിലെയും സാഹസിക വിനോദപരിപാടികള്‍, വിവിധ ബീച്ചുകളിലെ ജലവിനോദ കേളികള്‍ എന്നിവയെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു.  |
No comments:
Post a Comment