‘സര്‍ക്കിളില്ലാതെ’ പോത്തന്‍കോട് സര്‍ക്ക്ള്‍ Posted: 01 Oct 2015 11:32 PM PDT കഴക്കൂട്ടം: പോത്തന്‍കോട്ട് സര്‍ക്ക്ള്‍ ഓഫിസ് വന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘകാല അഭിലാഷം പൂവണിഞ്ഞു. എന്നാല്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അധികാരിമാത്രം വന്നില്ല. പ്രഖ്യാപന ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടിട്ടാണ് സി.ഐ ഓഫിസ് ഉദ്ഘാടനം നടത്തിയത്. ഇപ്പോള്‍ വെഞ്ഞാറമൂട് സര്‍ക്കിളിന് പോത്തന്‍കോട് സര്‍ക്ക്ള്‍ ഓഫിസിന്‍െറ ചാര്‍ജ് നല്‍കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തകൃതിയായി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സി.ഐയെ നിയമിക്കാത്തതിനുപിന്നില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ സ്ഥലംമാറ്റങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്കാണ് അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം 12 പോസ്റ്റുകള്‍ അനുവദിച്ച് ഉത്തരവിറങ്ങിയത് ഉദ്ഘാടനത്തിന്‍െറ തലേദിവസമായ 29നാണ്. ഇതേ ഉത്തരവില്‍തന്നെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനും തുമ്പ പൊലീസ് സ്റ്റേഷനും ചേര്‍ന്ന് ടെക്നോപാര്‍ക് സര്‍ക്കിളാകും എന്നും പറയുന്നു. എന്നാല്‍ ഇതിന്‍െറ ആസ്ഥാനമടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നു. വട്ടപ്പാറ, പോത്തന്‍കോട് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി പോത്തന്‍കോട് സര്‍ക്കിളെന്നും കഴക്കൂട്ടം സര്‍ക്ക്ള്‍ പരിധിയില്‍ ഉണ്ടായിരുന്ന മംഗലപുരത്തെ ആറ്റിങ്ങല്‍ സര്‍ക്കിളിനോട് യോജിപ്പിച്ചും കഠിനംകുളത്തെ കടക്കാവൂര്‍ സര്‍ക്കിളിനോടും യോജിപ്പിച്ചാണ് പരിഷ്കരിച്ചിരിക്കുന്നത്. കഴക്കൂട്ടം ഇനിമുതല്‍ സിറ്റി പൊലീസ് പരിധിയിലാണ്. ഇതുസംബന്ധിച്ച മാറ്റങ്ങളടങ്ങിയ ഉത്തരവിറങ്ങിയത് 30ന് വൈകിയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റങ്ങളുമായി. ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് തകൃതിയായി സംവിധാനങ്ങളെല്ലം ബുധനാഴ്ച രാത്രി തന്നെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കഴക്കൂട്ടം സര്‍ക്കിളിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂം, വനിതാ ഹെല്‍പ്ലൈന്‍, ഹൈവേ പൊലീസ് എന്നിവ വ്യാഴാഴാഴ്ച മുതല്‍ മംഗലപുരം സ്റ്റേഷനിലേക്ക് മാറ്റി. യാതൊരു മുന്‍കരുതലുകള്‍ക്കും സമയം നല്‍കാതെ മാറ്റങ്ങള്‍ വരുത്താന്‍ ഉത്തരവിറക്കിയതില്‍ പൊലീസിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.  |
വികസന സ്വപ്നങ്ങളുമായി ജില്ലാ വികസനസെമിനാര്‍ Posted: 01 Oct 2015 11:27 PM PDT കൊല്ലം:ജില്ലയുടെ വികസന കാഴ്ച്ചപ്പാട് അവതരിപ്പിച്ച് ജില്ലാ വികസനസെമിനാര്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നു. 2020-വരെയുള്ള ജില്ലയിലെ വികസന സ്വപ്നങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'കാഴ്ചപ്പാട് 2020' ന്‍െറ ഉദ്ഘാടനം പി.കെ. ഗുരുദാസന്‍എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍,ചവറ പാറുക്കുട്ടി, മുന്‍ എം.പി പി.രാജേന്ദ്രന്‍, ഡോ.കെ. ശിവരാമകൃഷ്ണപിള്ള, കെ. രാജഗോപാല്‍, ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി. മോഹനന്‍ പിള്ള ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുതല മേധാവികള്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 2020 ഓടെ ആരോഗ്യ, വിദ്യഭ്യാസ, വികസന, ടൂറിസം മേഖലയിലുണ്ടാകേണ്ട മാറ്റങ്ങളും കുതിപ്പുകളുമാണ് സെമിനാറില്‍ ഉയര്‍ന്നത്. സെമിനാറിലുയര്‍ന്ന നിര്‍ദേശങ്ങളില്‍ ചിലത്: വരുമാനം നോക്കാതെ സൗജന്യമായി ഡയാലിസിസിന് ജില്ലാ-താലൂക്ക് ആശുപത്രികള്‍ സൗകര്യം, ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ സ്കാനിങ്, ഹോമിയോ മേഖലയില്‍ തൈറോയ്ഡ് ഗവേഷണകേന്ദ്രം വിപുലീകരണം, ജില്ലാ ആയുര്‍വേദാശുപത്രി 200കിടക്കകളാക്കി ഉയര്‍ത്തല്‍, എച്ച്.ഐ.വി ബാധിതര്‍ക്കായി നടപ്പാക്കിയ സൗജന്യ പോഷകാഹാര വിതരണ പദ്ധതിയില്‍ വൃക്ക-കാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തല്‍, ആര്‍.സി.സിയുടെ സഹായത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കും ജില്ലാ ആശുപത്രിയില്‍ പ്രത്യേക സെന്‍റര്‍ ,പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വിസ് കോച്ചിങ് കോഴ്സുകള്‍ക്ക് കേന്ദ്രം, ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും, സ്കൂളുകള്‍ക്ക് ശുചിമുറി, കുടിവെള്ളം, കളിസ്ഥലം ,സ്കൂളുകളില്‍ സ്പോര്‍ട്സ് കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി, സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് കായിക പ്രതിഭകളെ കണ്ടത്തെി ദത്തെടുക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്കായി തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കാന്‍ ഇന്‍റര്‍ ആക്ഷന്‍ സെന്‍റര്‍, ജോബ് റിക്രൂട്ട്മെന്‍റ് സെന്‍റര്‍ എന്നിവ, തൊഴില്‍ പരിശീലന ഗവേഷണ കേന്ദ്രം, കാര്‍ഷിക മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കല്‍, എല്ലാവര്‍ക്കും വീട് പദ്ധതി, വയോജനങ്ങള്‍ക്കായി പ്രത്യേക പാര്‍പ്പിട പദ്ധതി, ജലസമ്പുഷ്ട ജില്ലയാക്കല്‍, അയ്യങ്കാളി കുടിവെള്ള പദ്ധതിയുടെ വിപുലീകരണം, തെരഞ്ഞെടുക്കപ്പെടുന്ന വായനശാലകള്‍ക്ക് ഓപണ്‍ എയര്‍ തിയറ്റര്‍, ജില്ലയില്‍ ആര്‍ട്ട് ഗ്യാലറിയും നാടക പഠന- അവതരണകേന്ദ്രവും, ആര്യങ്കാവ് -അച്ചന്‍ കോവില്‍-കുളത്തൂപ്പുഴ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന വിനോദസഞ്ചാരം, ചരിത്ര സ്മാരകങ്ങളെ ബന്ധപ്പെടുത്തുന്ന ടൂറിസം പാക്കേജ്, ഫാം ടൂറിസം, കയര്‍, കൈത്തറി, കശുവണ്ടി, മത്സ്യ സംസ്കരണം എന്നീ മേഖലകളെയും ടൂറിസം മേഖലയുമായി ബന്ധിപ്പിക്കല്‍, എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി, ആദിവാസി കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ കലാമേളകളും പഠനകേന്ദ്രവും ഒരുക്കും, ജില്ലാപഞ്ചായത്ത് എഫ്.എം റേഡിയോ സ്റ്റേഷന്‍, ശാസ്താംകോട്ട ശുദ്ധജല തടാകം,അഷ്ടമുടിക്കായല്‍ എന്നിവയുടെ സംരക്ഷണം, ചരിത്രവ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കാന്‍ ചരിത്ര-സാംസ്കാരിക മ്യൂസിയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കല്‍ തുടങ്ങിയവ. ജില്ലാ പഞ്ചായത്തിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റ് www.kollamdp.lsgkerala.gov.in നിലവില്‍ വന്നതായും സെമിനാറില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.  |
പട്ടയമേള: മലയോര-തീരദേശ ഭൂരഹിതര്‍ക്ക് വീണ്ടും അവഗണന Posted: 01 Oct 2015 11:09 PM PDT തൃശൂര്‍: പട്ടയമേളയില്‍ ജില്ലയിലെ മലയോര, തീരദേശ മേഖലക്ക് വീണ്ടും അവഗണന. 1528 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടും സുപ്രീം കോടതിയും മനുഷ്യാവകാശ കമീഷനും അനുവദിച്ച അപേക്ഷകളില്‍ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. മലയോര മേഖലയില്‍ 426ഉം തീരദേശ മേഖലയില്‍ 52ഉം പട്ടയങ്ങള്‍ അനുവദിക്കാനാണ് സുപ്രീംകോടതിയും മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടത്. ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം കിട്ടാത്തവരായി 20,000ലധികവും ഭൂരഹിതരായി 32,000ഉം പേരുണ്ടെന്നാണ് കണക്ക്. ഭൂരഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ നിന്ന് റവന്യൂവകുപ്പ് തയാറാക്കിയ ഒൗദ്യോഗിക റിപ്പോര്‍ട്ട് പ്രകാരമാണിത്. ജില്ലയില്‍ എണ്ണായിരത്തിലധികം മലയോര കര്‍ഷകര്‍ പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ താമസിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ രണ്ടു ജനസമ്പര്‍ക്കത്തിലും അപേക്ഷിച്ച ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചില്ല. മലയോര കര്‍ഷകരെ കൂടാതെ റവന്യൂ-വില്ളേജ് പുറമ്പോക്കുകള്‍, തോട്, പുഴ, കനാല്‍, മേച്ചില്‍പുറം ഭാഗങ്ങളിലടക്കം 20,000ല്‍പരം പേര്‍ക്ക് ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നാണ് കണക്ക്. മലയോരകര്‍ഷകര്‍ക്കും പുറമ്പോക്ക് നിവാസികള്‍ക്കും പട്ടയം നല്‍കാന്‍ നിയമതടസ്സങ്ങളൊന്നുമില്ളെന്ന് റവന്യൂ വകുപ്പ് തന്നെ പറയുന്നു. ഒല്ലൂര്‍, വടക്കാഞ്ചേരി, ചേലക്കര, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലാണ് മലയോര കര്‍ഷകര്‍ കൂടതലും. ജില്ലയില്‍ രണ്ടായിരം മലയോര കര്‍ഷകരുടെ ഭൂമിയുടെ സംയുക്ത പരിശോധന കഴിഞ്ഞ് പട്ടയം നല്‍കാന്‍ കേന്ദ്രാനുമതിയായെങ്കിലും നടപടിയുണ്ടായിട്ടില്ല. വ്യാഴാഴ്ച നടന്ന പട്ടയമേളയില്‍ കൊക്കാല അറയ്ക്കല്‍ സുലേഖ, ഷീബ ബഷീര്‍, കരിക്കാട് കിഴക്കേതില്‍ അബു, കരിക്കാട് കറുപ്പം ഹൈദ്രോസ് കുട്ടി, തളിക്കുളം പുളിക്കപ്പറമ്പില്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും പട്ടയം ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായവും ദേശീയ കുടുംബക്ഷേമനിധിയില്‍ നിന്നുള്ള ധനസഹായം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയില്‍ 71.75 ലക്ഷം രൂപയുടെയും കുടുംബക്ഷേമനിധിയില്‍ നിന്ന് 1.78 കോടി രൂപയുടെയും ധനസഹായമാണ് വിതരണം ചെയ്തത്. ആകെ 1528 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ 116 എല്‍എ പട്ടയങ്ങളും ഏഴ് കോളനിപ്പട്ടയങ്ങളും 97 സൂനാമി പട്ടയങ്ങളും 11 മിച്ചഭൂമി പട്ടയങ്ങളും 1297 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുമാണ്.  |
ഇരു മുന്നണികളും സര്‍വനാശത്തിലേക്ക്; എസ്.എന്‍.ഡി.പി കേരളത്തില്‍ അജയ്യ ശക്തിയായി മാറുന്നു ^വെള്ളാപ്പള്ളി Posted: 01 Oct 2015 11:08 PM PDT തിരുവനന്തപുരം: എസ്.എന്‍.ഡി.പി കേരളത്തില്‍ അജയ്യ ശക്തിയാണെന്ന് തെളിഞ്ഞെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് വലത് കക്ഷികള്‍ സര്‍വനാശത്തിലേക്ക് പോവുകയാണ്. കണ്ണൂര്‍ ലോബിയാണ് സി.പി.എമ്മിനെ പിന്നോട്ടടിച്ചത്. ബി.ജെ.പിയുമായി സഖ്യമുണ്ടായാല്‍ എസ്.എന്‍.ഡി.പി യോഗം പിളരില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് തിരിച്ചത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും എസ്.എന്‍.ഡി.പി.യെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. വിമര്‍ശം എസ്.എന്‍.ഡി.പിയുടെ കരുത്താണ് തെളിയിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കുകയാണ്. എസ്.എന്‍.ഡി.പി യോഗത്തിന് ആരോടും വിരോധമില്ല, വിധേയത്വവുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നല്ലതാണ്. പാര്‍ട്ടി നയിക്കുന്നവര്‍ക്കാണ് കുഴപ്പം. കണ്ണൂര്‍ ലോബിയാണ് സി.പി.എമ്മിനെ പിന്നോട്ടടിച്ചത്. സി.പി.എം ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗുരു സന്ദേശം നാടുമുഴുവന്‍ നടന്നു പറയുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിക്കു പോലും ഗുരുവിന്‍െറ പേരിട്ടിട്ടില്ല. എന്നിട്ടാണ് ഗുരുസന്ദേശം പ്രചരിപ്പിക്കാന്‍ നടക്കുന്നത്. കേരളത്തില്‍ ബി.ജെപി ശക്തമായി വളരുകയാണ്. അതു കാണാനും മനസ്സിലാക്കാനും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിയണം. 113 വര്‍ഷമായി എസ്.എന്‍.ഡി.പി കേരളത്തിലുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കുനനതിന് മുമ്പ് എസ്.എന്‍.ഡി.പിയുണ്ട്. യോഗത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. വിമര്‍ശിക്കാം. വിമര്‍ശം എസ്.എന്‍.ഡി.പിയുടെ കരുത്താണ് തെളിയിക്കുന്നത്. ബി.ജെ.പിയോട് അടുത്തതിന്‍െറ പേരില്‍ യോഗത്തില്‍ പിളര്‍പ്പുണ്ടാകില്ല. ബി.ജെ.പിയാണ് ഇന്ത്യ ഭരിക്കുന്നത്. എസ്.എന്‍.ഡി.പി വോട്ട് കൊടുത്തിട്ടാണോ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.  |
എല്ലാ കുട്ടികള്‍ക്കും 10 ദിവസത്തിനകം കുത്തിവെപ്പെടുക്കും –ആരോഗ്യവകുപ്പ് സെക്രട്ടറി Posted: 01 Oct 2015 11:01 PM PDT മലപ്പുറം: ജില്ലയില്‍ 10 ദിവസത്തിനകം ഏഴ് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കെ. ഇളങ്കോവന്‍. ജില്ലയില്‍ രണ്ട് ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തിവെപ്പ് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കില്ല. ആവശ്യമായ ബോധവത്കരണം നടത്തിയതിന് ശേഷം മാത്രമേ കുത്തിവെപ്പ് നല്‍കൂ. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹായം തേടും. ജില്ലയില്‍ 47638 പേരാണ് ഏഴ് വയസ്സിന് താഴെയുള്ളവര്‍. ഇതില്‍ 20 ശതമാനം പേര്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്. കുത്തിവെപ്പ് നല്‍കുന്നതിനായി മൂന്ന് ലക്ഷം ടി.ഡി വാക്സിനുകള്‍ ദിവസങ്ങള്‍ക്കകം ലഭിക്കും. ഒന്നാം ഘട്ടം പൂര്‍ത്തിയായി 20 ദിവസങ്ങള്‍ക്കകം രണ്ടാം ഘട്ടം ആരംഭിക്കും. കുത്തിവെപ്പ് എടുക്കാത്ത 10 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുക. ഇവരുടെ കണക്ക് എടുക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ പ്രവേശത്തിനായി പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല. എന്നാല്‍, പ്രവേശത്തിന്‍െറ സമയത്ത് കുത്തിവെപ്പ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലാത്തവര്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോളിയോ മുക്തമാക്കുന്നതിന് നേരത്തേ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്തിയ മാതൃകയില്‍ ഡിഫ്തീരിയക്കെതിരെയും നടത്തും. ബ്ളോക്ക് തലത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ഫീല്‍ഡ് പ്രവര്‍ത്തനം സജീവമാക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി ഇളങ്കോവന്‍ പറഞ്ഞു. ഇവരുടെ കീഴിലുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്തി ആഴ്ചയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസിനും(ഡി.എച്ച്.എസ്) കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുനില്‍ കുമാര്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ ടി. രാജുകുമാര്‍, ബി.സി.സി കണ്‍വീനര്‍ ഡോ. ജി. സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  |
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണയിച്ച് ഉത്തരവായി Posted: 01 Oct 2015 10:54 PM PDT പത്തനംതിട്ട: ജില്ലാ പഞ്ചായത്തിനെ 16 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തി നിര്‍ണിയിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ ഉത്തരവായി. ജനസംഖ്യ 77276 തിട്ടപ്പെടുത്തിയ പുളിക്കീഴ് നിയോജക മണ്ഡലത്തില്‍ പുളിക്കീഴ് ബ്ളോക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചാത്തങ്കേരി, മേപ്രാല്‍, കാരക്കല്‍, പുളിക്കീഴ്, വെണ്‍പാല, പരുമല, കടപ്ര, നിരണം, കൊമ്പന്‍കേരി, കണ്ണശ്ശ, നെടുമ്പ്രം എന്നീ മണ്ഡലങ്ങളാണുള്ളത്. ജനസംഖ്യ 70392 തിട്ടപ്പെടുത്തിയ മല്ലപ്പള്ളി നിയോജക മണ്ഡലത്തില്‍ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പരിധിയിലെ കുറ്റൂര്‍, ഓതറ എന്നീ സ്ഥലങ്ങളും മല്ലപ്പള്ളി ബ്ളോക് പഞ്ചായത്തിലെ മുക്കൂര്‍, മല്ലപ്പള്ളി, മടുക്കോലി, കവിയൂര്‍, കോട്ടൂര്‍, കുന്നന്താനം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 74345 തിട്ടപ്പെടുത്തിയ ആനിക്കാട് നിയോജക മണ്ഡലത്തില്‍ മല്ലപ്പള്ളി ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആനിക്കാട്, പുന്നവേലി, കോട്ടാങ്ങല്‍, കൊറ്റനാട്, ചാലാപ്പള്ളി, കീഴ്വായ്പൂര്, കല്ലൂപ്പാറ എന്നീ സ്ഥലങ്ങളും കോയിപ്രം ബ്ളോക്കിലെ എഴുമറ്റൂരും ഉള്‍പ്പെടുന്നു. ജനസംഖ്യ 67750 തിട്ടപ്പെടുത്തിയ അങ്ങാടി നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 56405 തിട്ടപ്പെടുത്തിയ റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ വടശേരിക്കര, വലിയകുളം, റാന്നി എന്നീ സ്ഥലങ്ങളും ഇലന്തൂര്‍ ബ്ളോക്കിലെ കടമ്മനിട്ട, കീക്കൊഴൂര്‍ എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 65330 തിട്ടപ്പെടുത്തിയ ചിറ്റാര്‍ നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 58545 ഉള്ള മലയാലപ്പുഴ മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ മൈലപ്ര, മലയാലപ്പുഴ, കോന്നിതാഴം, അതുമ്പുംകുളം, തണ്ണിത്തോട് എന്നീ സ്ഥലങ്ങളും ജനസംഖ്യ 63995 തിട്ടപ്പെടുത്തിയ കോന്നി മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ വകയാര്‍, അരുവാപ്പുലം, കോന്നി എന്നിവയും പറക്കോട് ബ്ളോക്കിലെ കൂടല്‍, നെടുമണ്‍കാവ് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 73114 ഉള്ള പ്രമാടം മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ വി-കോട്ടയം, കൈപ്പട്ടൂര്‍, വള്ളിക്കോട്, പ്രമാടം, ഇളകൊള്ളൂര്‍ എന്നിവയും ഇലന്തൂര്‍ ബ്ളോക്കിലെ ഓമല്ലൂരും പന്തളം ബ്ളോക്കിലെ തുമ്പമണ്‍, തട്ടയില്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. 67278 ആണ് കൊടുമണ്‍ മണ്ഡലത്തിലെ ജനസംഖ്യ. ഈ മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ ഏഴംകുളം, കൊടുമണ്‍, അങ്ങാടിക്കല്‍, കലഞ്ഞൂര്‍, ഇളമണ്ണൂര്‍ എന്നീ സ്ഥലങ്ങളും ജനസംഖ്യ 55458 തിട്ടപ്പെടുത്തിയ ഏനാത്ത് മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ വടക്കടത്തുകാവ്, കൈതപ്പറമ്പ്, ഏനാത്ത്, വേലുത്തമ്പി ദളവ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 71932 തിട്ടപ്പെടുത്തിയ പള്ളിക്കല്‍ മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ പള്ളിക്കല്‍, പഴകുളം, പെരിങ്ങനാട്, കടമ്പനാട് എന്നീ സ്ഥലങ്ങളും പന്തളം ബ്ളോക്കിലെ പൊങ്ങലടി, വിജയപുരം എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 69798 ഉള്ള കുളനട മണ്ഡലത്തില്‍ പന്തളം ബ്ളോക്കിലെ ആറാട്ടുപുഴ, ആറന്മുള, മൂലൂര്‍, തുമ്പമണ്‍താഴം, കുളനട, ഉള്ളന്നൂര്‍, മെഴുവേലി, വല്ലന, നീര്‍വിളാകം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. 66231 ആണ് ഇലന്തൂര്‍ മണ്ഡലത്തിലെ ജനസംഖ്യ. ഇലന്തൂര്‍ ബ്ളോക്കിലെ നാരങ്ങാനം, പരിയാരം, പ്രക്കാനം, പുത്തന്‍പീടിക, ചെന്നീര്‍ക്കര, ഇലന്തൂര്‍, കുഴിക്കാല, മല്ലപ്പുഴശേരി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 61596 തിട്ടപ്പെടുത്തിയ കോഴഞ്ചേരി മണ്ഡലത്തില്‍ ഇലന്തൂര്‍ ബ്ളോക്കിലെ കോഴഞ്ചേരി, ചെറുകോല്‍ എന്നിവയും കോയിപ്രം ബ്ളോക്കിലെ ഇടക്കാട്, പ്ളാങ്കമണ്‍, അയിരൂര്‍, ചരല്‍ക്കുന്ന്, മാരാമണ്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 70324 തിട്ടപ്പെടുത്തിയ കോയിപ്രം മണ്ഡലത്തില്‍ കോയിപ്രം ബ്ളോക്കിലെ ഇരവിപേരൂര്‍, പുറമറ്റം, തെള്ളിയൂര്‍, പുല്ലാട്, പൂവത്തൂര്‍, ഓതറ, നന്നൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.  |
വാകത്താനം ഡിവിഷന്‍ തിരിച്ചത്തെി; ഭേദഗതികളോടെ മറ്റിടങ്ങളിലും മാറ്റം Posted: 01 Oct 2015 10:52 PM PDT കോട്ടയം: അതിര്‍ത്തിനിര്‍ണയ പരാതിക്കൊടുവില്‍ ജില്ലാ പഞ്ചായത്തില്‍നിന്ന് മാറ്റിയ വാകത്താനം ഡിവിഷന്‍ തിരിച്ചത്തെി. ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ച 18 പരാതികളുടെ അടിസ്ഥാനത്തില്‍ കരട് പട്ടികയില്‍നിന്ന് അഞ്ചുഭേദഗതികള്‍ വരുത്തിയാണ് പുതിയമാറ്റം. ജില്ലാ പഞ്ചായത്ത് അംഗവും മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധാ കുര്യനും ഡി.സി.സി വൈസ് പ്രസിഡന്‍റ് ജോഷി ഫിലിപ്പും നല്‍കിയ പരാതിയത്തെുടര്‍ന്നാണ് വാകത്താനം ഡിവിഷന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കരട് പട്ടികയില്‍ മാടപ്പള്ളി ഡിവിഷനിലേക്കാണ് വാകത്താനത്തെ നീക്കിയത്. ഇതോടെ പുതുതായി രൂപവത്കരിച്ച മാടപ്പള്ളി ഡിവിഷന്‍ ഇല്ലാതായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡിവിഷന്‍ നീക്കയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. വാകത്താനം ഡിവിഷനിലേക്ക് തുരുത്തി, വാകത്താനം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നഗര്‍, വെരൂര്‍ചിറ, മാമ്മൂട്, കുറമ്പനാടം എന്നീ ബ്ളോക് നിയോജകമണ്ഡലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയില്‍ ഉള്‍പ്പെടുത്തിയ വണ്ടന്‍പതാല്‍ ബ്ളോക് ഡിവിഷന്‍ പഴയ മുണ്ടക്കയത്തേക്ക് വീണ്ടും പുന$ക്രമീകരിച്ചു. മുസ്ലിം ലീഗ് നേതാവ് ജലാല്‍ പൂതകുഴിയുടെ പരാതിയിലാണ് ഈതീരുമാനം. സി.പി.എം നേതാവ് എ.വി. റസലിന്‍െറ പരാതിപ്രകാരം തെങ്ങണ ബ്ളോക് ഡിവിഷനെ തൃക്കൊടിത്താനം ഡിവിഷനിലേക്ക് മാറ്റി. പുതിയ തീരുമാനപ്രകാരം മലകുന്നം ബ്ളോക് ഡിവിഷന്‍ തിരികെ കുറിച്ചിയിലേക്ക് മാറ്റി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍െറയും കേരള കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്‍റ് മാത്തുക്കുട്ടി പ്ളാത്താനത്തിന്‍െറയും പരാതി പരിഗണിച്ചാണ് നടപടി. കുമരകത്തിനൊപ്പം ഉള്‍പ്പെടുത്തിയിരുന്ന കുടമാളൂര്‍ ബ്ളോക് ഡിവിഷന്‍ വീണ്ടും തിരികെ അതിവമ്പുഴയിലേക്കുതന്നെ മാറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി. ഗോപകുമാറിന്‍െറയും വി.എന്‍. വാസവന്‍െറയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ കുമരകം ഡിവിഷനും അതിരമ്പുഴ ഡിവിഷനും തമ്മില്‍ 25,000ത്തിലധികമായിരുന്നു ജനസംഖ്യയില്‍ അന്തരം. പുതിയ വാര്‍ഡ് വിഭജനത്തോടെ ഇത് മൂവായിരമായി കുറഞ്ഞു.  |
തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ കുടുങ്ങി Posted: 01 Oct 2015 10:47 PM PDT രാജാക്കാട്: രാത്രിയില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ടാങ്കര്‍ ലോറിയും ജീവനക്കാരെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശികളായ പ്രസാദ്, അനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 13നാണ് ബൈസണ്‍വാലി പഞ്ചായത്തിലെ സൊസൈറ്റിമേട് അങ്കണവാടി പടിക്ക് സമീപമുള്ള പാലത്തില്‍നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയത്. നിരവധിയാളുകള്‍ കുടിക്കാനും കുളിക്കാനും, മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന തോട്ടില്‍ ഇത്തരത്തില്‍ മാലിന്യം തള്ളല്‍ നടത്തിയവരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍നിന്ന് മറ്റുമാണ് ഇത്തരത്തില്‍ കക്കൂസ് മാലിന്യം ശേഖരിച്ച് ഹൈറേഞ്ച് മേഖലയിലെ ഉള്‍പ്രദേശങ്ങളിലുള്ള ജല സ്രോതസ്സുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും തള്ളുന്നതെന്ന വിവരത്തെ തുടര്‍ന്ന് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുട്ടുകാട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍നിന്ന് ശേഖരിച്ച മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കിയതെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ചേര്‍ത്തല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റോസ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയിലാണ് കക്കൂസ് മാലിന്യം ശേഖരിച്ച് രാത്രിയില്‍ തോട്ടില്‍ തള്ളിയതെന്ന് കണ്ടത്തെുകയായിരുന്നു. പിന്നീട് രാജാക്കാട് എ.എസ്.ഐ എം.ബി. ജോമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേര്‍ത്തലയിലത്തെി കെ.എല്‍ 32 ബി 672 എന്ന നമ്പറിലുള്ള ലോറിയും ജീവനക്കാരായ ചേര്‍ത്തല സ്വദേശികളായ പ്രസാദ്, ആനീഷ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഒന്നിലധികം വാഹനങ്ങളുള്ള നിരവധി ഏജന്‍സികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ടാങ്കര്‍ ലോറിയില്‍ പ്രത്യേകമായി നിര്‍മിച്ച ഒന്നര അടിയോളം വ്യാസമുള്ള വാല്‍വ് വഴിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കക്കൂസ് മാലിന്യം പുറന്തള്ളി ഇവര്‍ കടക്കുന്നത്. ആള്‍വാസം കുറഞ്ഞ ഉള്‍ഗ്രാമങ്ങളാണ് ഇവര്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നതിനായി തെരഞ്ഞെടുക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ എത്തി ഇത്തരത്തില്‍ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് പൊലീസ് പിടികൂടിയത്. മേല്‍ നടപടിക്ക് ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജയ് പി. മുള്ളനാട്ട്, കെ.സി. ഷാജി എന്നിവരാണ് എസ്.ഐക്കൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.  |
വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയെ നടേശപരിപാലന യോഗമാക്കി ^കോടിയേരി Posted: 01 Oct 2015 10:44 PM PDT കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗത്തെ ‘നടേശപരിപാലന യോഗ’മാക്കാനാണ് വെള്ളാപ്പള്ളി നടേശന്‍െറ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.ഡി.പിയിലൂടെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മറ്റ് സംഘടനകളെയും ആര്‍.എസ്.എസ് ലക്ഷ്യമിടുന്നുണ്ട്. വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണി യു.ഡിഎഫിനെ സഹായിക്കാനാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. മൂന്നാം മുന്നണി വന്നാല്‍ സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്നും കോടിയേരി പറഞ്ഞു.  |
തലമുറകള്‍ക്ക് തണലേകിയ വയോജനങ്ങള്‍ക്ക് വന്ദനം Posted: 01 Oct 2015 10:43 PM PDT കാസര്‍കോട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. ജില്ലാ സാക്ഷരതാ മിഷന്‍െറ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനം ആചരിച്ചു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നാലാംതരം തുല്യതാ പഠിതാവ് കാറഡുക്കയിലെ 84 വയസ്സുള്ള മീനാക്ഷിയമ്മ, മറ്റു മുതിര്‍ന്ന പഠിതാക്കളായ എ. അഹമ്മദ് ഹാജി, എന്‍.എ. അബ്ദുല്‍ ഖാദര്‍, കെ. കൃഷ്ണന്‍, എന്‍. അബ്ദുല്ല, ടി. നളിനി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി പൊന്നാടയണിയിച്ചു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകരായ കെ.വി. രാഘവന്‍, പി.കെ. കുമാരന്‍ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ കെ. സുജാത, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ മേഖലാ കോഓഡിനേറ്റര്‍ ഷാജു ജോണ്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ പി.എം. മാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി.എന്‍. ബാബു സ്വാഗതവും കെ.വി. രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വിരമിച്ച കാസര്‍കോട് താലൂക്കിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് ആദരിച്ചു. കലക്ടറേറ്റില്‍ നടന്ന സൗഹൃദ സംഗമത്തിലാണ് ഇവരെ ആദരിച്ചത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. എ.ഡി.എം എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത് ചടങ്ങിന് വേറിട്ട അനുഭവമായി. സര്‍വിസില്‍നിന്ന് വിരമിച്ച കാസര്‍കോട് താലൂക്കിലെ 55ഓളം റവന്യൂ ജീവനക്കാരാണ് ചടങ്ങിന് എത്തിയിരുന്നത്. ഫിനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്പു നായര്‍, കാസര്‍കോട് അഡീഷനല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി നന്ദിയും പറഞ്ഞു. ഹോസ്ദൂര്‍ഗ് താലൂക്ക് പരിധിയിലെ റവന്യൂ ജീവനക്കാരെ ആദരിച്ചു. ആര്‍.ഡി.ഒ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശോഭ, ജോസഫ് സില്‍വെസ്റ്റര്‍, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലും വിരമിച്ച ജീവനക്കാരെ റവന്യൂ വകുപ്പ് ആദരിച്ചു. എന്‍മകജെ ഗ്രാമപഞ്ചായത്ത് 'തണലേകിയവര്‍ക്ക് തണലേകാന്‍' എന്ന സന്ദേശത്തോടെ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എ. ആയിഷ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജെ.എസ്. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. പെര്‍ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍, കെ. ജയശ്രീ എന്നിവര്‍ ക്ളാസെടുത്തു. ചെങ്കള: ചെങ്കള അല്‍അമീന്‍ അങ്കണവാടിയില്‍ നടന്ന വയോജന ദിനാചരണത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് സി.ബി. അബ്ദുല്ല ഹാജി പള്ളിയിന്‍െറടുക്കല്‍ അബ്ദുല്ലയെ ആചരിച്ചു. എം.എം. മുഹമ്മദ്കുഞ്ഞി, യൂത്ത്ലീഗ് സെക്രട്ടറി ജാസര്‍ ചെങ്കള, രത്നാവതി, എ.ടി.എസ്. ഖദീജ, ആയിഷ മുഹമ്മദ്, ഫരീദ, നഫീസ, കുബ്റ, സബീന, ഹാജിറ, റംല എന്നിവര്‍ സംസാരിച്ചു. ശിരിബാഗിലു: ലോക വയോജന ദിനത്തോടനുനബന്ധിച്ച് ശിരിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലെ മുന്‍ അധ്യാപിക യു. രമണി ടീച്ചറെ വസതിയിലത്തെി ആദരിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രവീന്ദ്രറായ്, ഹെഡ്മിസ്ട്രസ് എസ്. ലീലാമണി, പി.ടി. ബെന്നി, സൂര്യകല, ലത്തീഫ് മംഗലശ്ശേരി, സ്കൂള്‍ ലീഡര്‍ സജ്ന എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട്: പള്ളിക്കര ഗ്രാമപഞ്ചായത്തിന്‍െറയും ആലക്കോട് അങ്കണവാടിയുടെയും നേതൃത്വത്തില്‍ സെമിനാറും വയോജനങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തംഗം ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍, പി. സുശീല, എ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. കുളിക്കാട് എല്‍.പി സ്്കൂള്‍, അങ്കണവാടി എന്നിവയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. പഞ്ചായത്തംഗം പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൗത് ചിത്താരി സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ് താനത്തിങ്കല്‍ ദിനേശന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പങ്കജാക്ഷി ടീച്ചര്‍, തായല്‍ അബ്ദുറഹ്മാന്‍, ഇസ്ഹാഖ് ഹാജി, സി.കെ അസീസ് കുളിക്കാട്, സുബൈര്‍, സി.കെ. കരീം എന്നിവര്‍ സംസാരിച്ചു. സാമൂഹികനീതി വകുപ്പും ആനന്ദാശ്രമം അങ്കണവാടിയും റോട്ടറി സ്പെഷല്‍ സ്കൂളും നടത്തിയ മുത്തശ്ശി-മുത്തച്ഛന്‍ സംഗമത്തില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ പ്രായമേറിയവര്‍ക്ക് പുഷ്പങ്ങളും ഉപഹാരവും നല്‍കി. ഗ്രാമപഞ്ചായത്തംഗം ചഞ്ചലാക്ഷി ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി സ്പെഷല്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ടി. മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പല്‍ ബീന സുകു, കെ.വി. രാമകൃഷ്ണന്‍, സുരേഷ്, രാജേഷ്, ഓമന ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദാശ്രമം പരിസരത്തെ അറുപതിലേറെ വയോധികര്‍ക്ക് ഉപഹാരം നല്‍കി. നീലേശ്വരം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്‍െറയും സാമൂഹിക നീതി വകുപ്പിന്‍െറയും നേതൃത്വത്തില്‍ ലോക വയോജന വാരാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് വര്‍ഗീസ്, കെ. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍, ശങ്കരനാരായണ ഭട്ട്, മുണ്ടശ്ശേരി-ശക്തി അവാര്‍ഡ് നേടിയ നാടക രചയിതാവ് രാജ്മോഹന്‍ നീലേശ്വരം എന്നിവരെ അനുമോദിച്ചു. ബോധവത്കരണ സെമിനാറും നടന്നു. ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ജയശ്രീ, ആര്‍.പി. പത്മകുമാര്‍, ഡിവൈ.എസ്.പി കെ. ദാമോദരന്‍, വി.സി. ചന്ദ്രന്‍, തമ്പാന്‍നായര്‍, കെ. സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതുക്കൈ ചേടീറോഡ് വൈനിങ്ങാല്‍ അങ്കണവാടിയില്‍ വയോജന ദിനം നഗരസഭാ കൗണ്‍സിലര്‍ അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍, ശങ്കരന്‍ എമ്പ്രാന്തിരി, കെ.പി. രാമന്‍, നാരായണി, പി. ജാനു, രേഷ്മ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ജി.എല്‍.പി സ്കൂളിലെ കുട്ടികള്‍ പള്ളിക്കര സാകേതം അഗതി മന്ദിരത്തിലെ അന്തേവാസികളെ ആദരിച്ചു. തട്ടാച്ചേരി കുടുംബശ്രീ, അങ്കണവാടി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ പി. വത്സല ഉദ്ഘാടനം ചെയ്തു. സുഹ്റ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരെ പൊന്നാടയണിയിച്ചു.തട്ടാച്ചേരി അങ്കണവാടിയുടെ വയോജന ദിനാചരണം കെ. നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷൈല അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ വി.വി നഗര്‍ അങ്കണവാടിയില്‍ വയോജന ദിനം ആചരിച്ചു. പഞ്ചായത്ത് അംഗം എ. രമണി ഉദ്ഘാടനം ചെയ്തു. വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.  |
കുത്തേറ്റ യുവതിയുടെ നില ഗുരുതരം; ഭര്‍ത്താവ് കസ്റ്റഡിയില്‍ Posted: 01 Oct 2015 10:41 PM PDT മട്ടന്നൂര്‍: ഭര്‍ത്താവിന്‍െറ കുത്തേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കൂടാളി കുംഭം കണ്ണോത്ത് ഷീബ (38)യാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഷീബയുടെ ഭര്‍ത്താവ് മുണ്ടേരി പാലിക്കല്‍ ഓംനിവാസില്‍ പ്രശാന്തനെ (46) നാട്ടുകാര്‍ പിടികൂടി മട്ടന്നൂര്‍ പൊലീസിനു കൈമാറി. ബുധനാഴ്ച വൈകീട്ട് ഇയാള്‍ ഭാര്യവീട്ടിലത്തെി പ്രകോപനമില്ലാതെ ഷീബയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രേ. പ്രതി ഏറെനാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നും സംശയരോഗത്തിന് അടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞതായി മട്ടന്നൂര്‍ എസ്.ഐ എം. സ്മിതേഷ് പറഞ്ഞു.  |
പുക പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ്; സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം Posted: 01 Oct 2015 10:34 PM PDT കൊച്ചി: പുക പരിശോധന നടത്താതെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി തുടങ്ങി. പനമ്പിള്ളി നഗറിലെ പുക പരിശോധനകേന്ദ്രത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി പണം വാങ്ങുന്നതായി കണ്ടത്തെിയത്. സ്ഥാപനം അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. പുക പരിശോധന കേന്ദ്രം എളമക്കരയിലേക്ക് മാറ്റാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥാപന ഉടമ അപേക്ഷ നല്‍കിയതിനത്തെുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളിലെ പുക പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടത്തെിയത്. സ്ഥാപന ഉടമയുടെ അപേക്ഷ പരിഗണിച്ച ആര്‍.ടി.ഒ കെ.എം. ഷാജി, മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ബി. ഷഫീഖിനോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ കൃത്രിമം കാട്ടിയാണ് പുകപരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സോഫ്റ്റ്വെയറില്‍ പുകയുടെ റീഡിങ് മാന്വലായി അടിച്ചുചേര്‍ത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഡീസല്‍ മോക് ടെസ്റ്റ് മെഷീനും പ്യുവര്‍ഗ്യാസ് അനലൈസര്‍ മെഷീനുമാണ് പുക പരിശോധനക്ക് ഉപയോഗിക്കുന്നത്. ഇവ രണ്ടും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കി വന്‍തുകയാണ് ഈടാക്കിയിരുന്നത്. ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശം നല്‍കി മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പോയതിന് പിന്നാലെ എത്തിയ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ തിരിച്ചത്തെിയതിനത്തെുടര്‍ന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു. ക്രമക്കേടുകള്‍ സംബന്ധിച്ച് വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. ഓട്ടോമോട്ടീവ് അസോസിയേഷന്‍ അംഗീകാരമുള്ള മെഷീനുകള്‍ പുക പരിശോധിക്കാന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് മിക്ക പുക പരിശോധനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആലുവയില്‍ അംഗീകൃത മെഷീനുകള്‍ ഉപയോഗിക്കാതെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അഞ്ച് പുക പരിശോധനകേന്ദ്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പുക പരിശോധനകേന്ദ്രത്തിലും മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.  |
മെട്രോ നിര്‍മാണസ്ഥലത്തുനിന്ന് പൈപ്പ് വീണ് ഓടിക്കൊണ്ടിരുന്ന കാറിന്‍െറ ചില്ല് തകര്‍ന്നു Posted: 01 Oct 2015 10:29 PM PDT ആലുവ: മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്ന് ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണതിനത്തെുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറിന്‍െറ ചില്ല് തകര്‍ന്നു. മെട്രോ നിര്‍മാണ കരാറുകാര്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പുനല്‍കിയതിനാല്‍ പൊലീസ് കേസ് ഒഴിവാക്കി. സുരക്ഷാവീഴ്ചയാണ് പൈപ്പ് വീണതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ട് മുട്ടം സുരഭി ഹോട്ടലിനുസമീപമായിരുന്നു സംഭവം. എറണാകുളം ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്നു കാര്‍. ഒന്നര മീറ്ററോളം നീളമുള്ള പൈപ്പാണ് വീണത്. കാറിന്‍െറ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകരുകയും ബോണറ്റ് ഭാഗം തകരാറിലാവുകയും ചെയ്തു. കാറില്‍ ഡ്രൈവര്‍ക്ക് പുറമെ അങ്കമാലി സ്വദേശികളായ രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് മെട്രോ കരാറുകാരുടെ പ്രതിനിധിയത്തെി കാറിനുണ്ടായ നഷ്ടം പൂര്‍ണമായി വഹിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. ഈ സമയം, ചെങ്ങമനാട് പൊലീസ് സ്ഥലത്തുണ്ടായിരുന്നു. അതുവഴി വരുന്ന മന്ത്രിയെ കാത്തുനിന്നതായിരുന്നു പൊലീസ് സംഘം. ഇവരുടെ കൂടി മധ്യസ്ഥതയിലാണ് കേസില്ലാതെ പറഞ്ഞവസാനിപ്പിച്ചത്.  |
അഴിമതിയാരോപണം, വെല്ലുവിളി; ‘കൊട്ടിക്കലാശം’ കെങ്കേമം Posted: 01 Oct 2015 10:20 PM PDT കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവസാന നഗരസഭാ കൗണ്‍സില്‍ യോഗത്തിലും പതിവ് ഏറ്റുമുട്ടലും ബഹളവും. അഴിമതിയാരോപണങ്ങളും വെല്ലുവിളിയുമായി പ്രതിപക്ഷ-ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ 'കൊട്ടിക്കലാശ'ത്തിനൊടുവില്‍ മേയര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ മത്സരിച്ചതിനും കൗണ്‍സില്‍ ഹാള്‍ സാക്ഷിയായി. നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ കാര്യമായ തീരുമാനങ്ങളൊന്നുമെടുക്കാതെ അജണ്ടകള്‍ പാസാക്കി യോഗം പിരിഞ്ഞു. അടുത്ത കൗണ്‍സിലില്‍ ഉണ്ടാവില്ളെന്ന പരിദേവനത്തോടെയാണ് ഭൂരിഭാഗവും ഹാള്‍ വിട്ടിറങ്ങിയത്. കുടിവെള്ള പ്രശ്നത്തെ ചൊല്ലിയാണ് കാര്യമായ ഏറ്റുമുട്ടല്‍ നടന്നത്. കുടിവെള്ള വിതരണത്തില്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷാംഗം പി. കിഷന്‍ചന്ദ് ശ്രദ്ധക്ഷണിച്ചതോടെ കൗണ്‍സില്‍ ബഹളമയമായി. ജപ്പാന്‍കുടിവെള്ള പദ്ധതി പൂര്‍ത്തിയായതിന് ശേഷമെ നഗരത്തിലെ പൈപ്പുകളുടെ വിപുലീകരണവും പൊതുടാപ്പ് സ്ഥാപിക്കലും നടത്താന്‍ കഴിയൂവെന്നറിയിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ്് വാട്ടര്‍ അതോറിറ്റി കത്ത് നല്‍കിയിട്ടും, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഭരണപക്ഷം വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ സമരം നടത്തിയതിനെ കിഷന്‍ ചന്ദ് ചോദ്യം ചെയ്തു. എന്നാല്‍, വാട്ടര്‍ അതോറിറ്റിയുടെയും സര്‍ക്കാറിന്‍െറയും അനാസ്ഥയാണ് കുടിവെള്ള പദ്ധതികള്‍ വൈകാന്‍ കാരണമെന്ന് മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം. മോഹനന്‍ മറുപടി പറഞ്ഞു. അനാസ്ഥയുടെ പേരില്‍ നടപടിയെടുക്കേണ്ടത് വാട്ടര്‍ അതോറിറ്റിക്ക് എതിരെയല്ളെന്നും മരാമത്ത് ചെയര്‍മാനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിപക്ഷാംഗം സി.പി. സലിം ആവശ്യപ്പെട്ടു. ഉത്തരവാദിത്തം നിര്‍വഹിക്കാതെ കുറ്റം വാട്ടര്‍ അതോറിറ്റിയുടെ തലയിലിട്ട് മരാമത്ത് ചെയര്‍മാന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ സമരനാടകം നടത്തുകയായിരുന്നെന്ന് പ്രതിപക്ഷാംഗം കെ. മുഹമ്മദലി ആരോപിച്ചു. ചെയര്‍മാന് 100 ശതമാനം വീഴ്ച സംഭവിച്ചു. അതിനാല്‍ വിശദീകരണം ആവശ്യപ്പെടണമെന്നും മുഹമ്മദലി മേയറോട് ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ചശേഷം മറുപടിയാവാമെന്ന മേയറുടെ നിലപാടിനെ പ്രതിപക്ഷാംഗം പി.വി. അവറാന്‍ ചോദ്യം ചെയ്തു. പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷാംഗം സി.പി. സലീമിന്‍െറ ശ്രദ്ധക്ഷണിക്കല്‍ അടുത്ത ബഹളത്തിന് തുടക്കം കുറിച്ചു. ശാന്തിനഗര്‍ കോളനിക്കടുത്ത പ്ളാസ്റ്റിക് പുന$ചംക്രമണ യൂനിറ്റ് അടച്ചുപൂട്ടിയതിനാല്‍ നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും പേറേണ്ട ഗതികേടിലാണ് തന്‍െറ വാര്‍ഡിലുള്ളവരെന്ന് അദ്ദേഹം പറഞ്ഞു. പ്ളാസ്റ്റിക് പുന$ചംക്രമണം ചെയ്യാന്‍ കരാറെടുത്ത കമ്പനിയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി ഒത്തുകളി നടന്നതായും കമ്മിറ്റി ചെയര്‍മാന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സലിം തുറന്നടിച്ചു. ഈ പരാമര്‍ശത്തെച്ചൊല്ലി വാക്കേറ്റവും വെല്ലുവിളികളുമുണ്ടായി. അഞ്ചു വര്‍ഷമായി ഞാനീ കമ്മിറ്റിയുടെ അധ്യക്ഷയാണ്. ഇതുവരെ പത്തുപൈസയുടെ പോലും അഴിമതി നടത്തിയിട്ടില്ല. തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. കമ്മിറ്റി ചെയര്‍മാന്‍ ജാനമ്മ കുഞ്ഞുണ്ണി പൊട്ടിത്തെറിച്ചു. ചെയര്‍മാന്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും വെല്ലുവിളി സ്വീകരിച്ച് ആരോപണം തെളിയിക്കാന്‍ തയാറാണെന്നും സലിം മറുപടി നല്‍കി. എന്നാല്‍, പിന്നീട് ഇതേക്കുറിച്ച് ഇരുഭാഗവും ഒരക്ഷരവും ഉരിയാടിയില്ല. പ്ളാസ്റ്റിക് പുന$ചംക്രമണ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് തയാറാവണമെന്ന് കെ. മുഹമ്മദലി ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളില്‍ എം. മോഹനന്‍, ടി. സുജന്‍, പൂളക്കല്‍ ശ്രീകുമാര്‍, കെ. കൃഷ്ണദാസ്, സക്കറിയ പി. ഹുസൈന്‍, ടി. ഹസന്‍ എന്നിവര്‍ ശ്രദ്ധക്ഷണിച്ചു.  |
അഞ്ഞൂറാന്‍ Posted: 01 Oct 2015 10:13 PM PDT മാല്‍മോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകതാരകത്തിന്‍െറ കിരീടത്തില്‍ വീണ്ടും പുതുനേട്ടത്തിന്‍െറ പൊന്‍തൂവല്‍. അസാധാരണമായ മൂന്നു മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്ക് അറുതിവരുത്തി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ തീതുപ്പിയപ്പോള്‍ പിറന്നത് രണ്ട് നാഴികക്കല്ലുകളാണ്. കരിയറിലെ 500ാം ഗോളിനും ഉടമയായ താരം, റയല്‍ മഡ്രിഡിന്‍െറ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ പദവിയില്‍, റൗള്‍ ഗോണ്‍സാലസിനൊപ്പം ഇരിപ്പുറപ്പിക്കുകയും ചെയ്തു. മാല്‍മോക്കെതിരെ നേടിയ ആദ്യ ഗോളാണ് റൊണാള്‍ഡോയുടെ കരിയറിലെ 500ാം ഗോള്‍ എന്ന വിശേഷണവുമായി ചരിത്രത്തില്‍ ഇടംപിടിച്ചത്. രണ്ടാം പകുതിയില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ കണ്ടത്തെിയ താരം റൗളിന്‍െറ 323 ഗോളെന്ന നേട്ടത്തിനൊപ്പമത്തെി. റയലിനായുള്ള 308ാം മത്സരത്തിലാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്. ഞായറാഴ്ച നടക്കുന്ന മഡ്രിഡ് നാട്ടങ്കത്തില്‍ അത്ലറ്റികോക്കെതിരെ പുതുചരിത്രം രചിക്കുകയാണ് ഇനി റൊണാള്‍ഡോക്ക് മുന്നിലുള്ള ലക്ഷ്യം.  |
ഈ വാളുകള്‍ക്ക് പ്രൗഢിയുടെ ഉറ തീര്‍ക്കുന്നത് മലനാട്ടുകാര്‍ Posted: 01 Oct 2015 10:09 PM PDT ദോഹ: പാരമ്പര്യത്തിന്‍െറയും പ്രൗഢിയുടെയും പ്രതീകമാണ് അറബികള്‍ക്ക് വാളുകള്‍. സൂഖ്വാഖിഫില്‍ വാളുകള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്. സ്വര്‍ണത്തിലും വെള്ളിയിലുമെല്ലാം തിളങ്ങിനില്‍ക്കുന്ന ഉറകള്‍ക്കുള്ളില്‍ വിശ്രമിക്കുന്ന വാളുകള്‍ നിരത്തിവെച്ചിട്ടുണ്ടിവിടെ. ഖലീഫ ഗൈഥ് അല്‍ കുവാരി എന്ന സ്വദേശി പ്രമുഖന്‍േറതാണ് ഈ വാള്‍കട. ‘ഗൈഥ് എസ്സെന്‍സ് ഓഫ് സ്വോര്‍ഡ്സ്’ എന്ന കട സ്വദേശികള്‍ക്കിടയില്‍ വാളുകള്‍ക്ക് പ്രശസ്തമാണ്. വാളുകള്‍ക്ക് പുറമെ ഒമാനികള്‍ അരയില്‍ തിരുകുന്ന കഠാരകളും വെള്ളിയില്‍ തീര്‍ത്ത ചെറു തോക്കും ഗൈഥിന്‍െറ കടയിലുണ്ട്. സ്വര്‍ണ വര്‍ണത്തില്‍ വിളങ്ങുന്ന ഉറകളും കൊത്തുപണികളുള്ള പിടികളുമാണ് ഈ വാളുകളുടെ യഥാര്‍ഥ സൗന്ദര്യം. ഈ സൗന്ദര്യത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കുന്നത് ഒരുകൂട്ടം മലയാളികളാണ്. ഗൈഥിന്‍െറ കടയുടെ ഏതാണ്ട് പിറകുവശത്തായുള്ള പണിശാലയില്‍ പോയാല്‍ കാണാം ഇവരെ. വാളുകള്‍ക്ക് പ്രൗഢിയേറ്റുന്ന വൈവിധ്യമാര്‍ന്ന ഉറകളാണ് ഇവര്‍ തീര്‍ക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പരിസരങ്ങളില്‍ നിന്നുമുള്ള ഒമ്പത് പേര്‍. നാട്ടില്‍ പരമ്പരാഗതമായി സ്വര്‍ണ പണിക്കാരാണെങ്കിലും ചിലരെങ്കിലും മറ്റുജോലി ചെയ്തു ജീവിച്ചവരാണ്. പല സമയങ്ങളിലായി ഇവിടെയത്തെിയ ഇവര്‍ ഇപ്പോള്‍ ഒരുമെയ്യോടെ പണിയുകയാണ് വാളുറകള്‍. കൊയിലാണ്ടിയിലെ ഷാജിയും പയ്യോളിയിലെ പ്രമോദുമാണ് അഞ്ച് വര്‍ഷം മുമ്പ് ആദ്യമായി ഇവിടെയത്തെിയത്. പിന്നീട് പല സമയങ്ങളിലായി കൊയിലാണ്ടി കൊല്ലത്തെ സുജിത്ത്, പയ്യോളിക്കാരായ സത്യന്‍, രജീഷ്, ഇരിങ്ങത്ത് നിന്നുള്ള വിനോദ്, പേരാമ്പ്രക്കാരായ അജിത്ത്, സനിത്ത് എന്നിവരുമത്തെി. ഇതില്‍ ഏറ്റവും അവസാനമത്തെിയത് സനിത്താണ്. അഞ്ച് മാസം മുമ്പ്. മലയാളികളുടെ എണ്ണം പത്ത് തികക്കാന്‍ തിരുവനന്തപുരം സ്വദേശി ഹസനുമുണ്ട് അകൗണ്ടന്‍റായി. .png) മുഴുവനായി സ്വര്‍ണത്തില്‍ തീര്‍ക്കുന്ന ഉറകളും പിടികളും മുതല്‍ ആനക്കൊമ്പിന്‍െറ കൊത്തുപണികളുള്ളത് വരെ വിലയേറിയ മുതലുകളിലാണ് ഇവരുടെ ജോലി. 20,000 മുതല്‍ ലക്ഷം റിയാല്‍ വരെ വിലയുള്ള ആഡംബര വാളുകള്‍. ഇവയില്‍ പതിഞ്ഞിരിക്കുന്നത് ഈ മലയാളികളുടെ കരവിരുതും കൗശലവും. അറബി ഒട്ടും അറിയാത്ത ഇവര്‍ വാള്‍പ്പിടിയില്‍ മനോഹരമായി അറബ് കാലിഗ്രഫി കൊത്തിയെടുക്കുന്നു. ഓരോ വാളും ഉറയും ഇവരോരുത്തരിലൂടെയും കൈമാറി പോകുമ്പോഴാണ് അവ പൂര്‍ണതയിലത്തെുന്നത്. ലോഹം ഉരുക്കുന്നത് മുതലുള്ള പണികള്‍ ഓരോ ഘട്ടമായി ഓരോരുത്തരാണ് ചെയ്യുന്നത്. പുറത്തുനിന്ന് കൊണ്ടുവരുന്ന വാളുകള്‍ക്ക് അനുസൃതമായി ഉറകളും പിടികളും പണിയുകയാണ് ചെയ്യുന്നത്. ഇതില്‍ പുതുതായി നിര്‍മിച്ചവയും പാമ്പര്യമായി കൈമാറിപ്പോരുന്നവയുമുണ്ട്. പഴയ വാളുകള്‍ പലതും വിലമതിക്കാനാവാത്തത്ര മൂല്യമുള്ളവയാണ്. എങ്കിലും, ഇവയുടെ ഉറകളും പിടികളും ഇടക്കിടെ മാറ്റുകയെന്നത് സ്വദേശികളുടെ ശീലമാണ്. വാളുകളെ കുറിച്ച് കൂടുതല്‍ അറിയില്ളെങ്കിലും ജോഹര്‍ എന്ന പേരിലറിയപ്പെടുന്ന പരമ്പരാഗത വാളുകളും മറ്റും വളരെ വിശിഷ്ടമാണെന്ന് ഇവര്‍ പറയുന്നു. ഓരോ വാളിന്‍െറയും അളവിനനുസരിച്ച് മരത്തിലാണ് ആദ്യം ഉറയുടെ ഡമ്മി തീര്‍ക്കുക. പിന്നീട് ഇതിനനുസരിച്ചാണ് ഉറകള്‍ പണിയുന്നത്. വെള്ളിയിലാണ് ഉറകള്‍ കൂടുതല്‍ പണിയുന്നത്. ചെറിയ മണികളായി കൊണ്ടുവരുന്ന വെള്ളി ഉലയില്‍ ഉരുക്കിയെടുത്ത് കൊത്തുപണികള്‍ നടത്തിയാണ് ഉറയാക്കി മാറ്റുന്നത്. സ്വര്‍ണം നാണയങ്ങളും ബാറുകളുമായാണ് സ്വര്‍ണം എത്തുക. ഇതിന് പുറമെ ചൈനയില്‍ നിന്ന് കൊണ്ടുവരുന്ന ഒരുതരം ലോഹത്തില്‍ തീര്‍ക്കുന്നവയുമുണ്ട്. ഇത്തരം ലോഹത്തില്‍ തീര്‍ത്ത വാളുകളും ഏറെയുണ്ടിവിടെ.
 |
വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എസ്; നരേന്ദ്രമോദിയെ കണ്ടത് കുടുംബത്തിന്‍െറ നേട്ടത്തിന് Posted: 01 Oct 2015 10:06 PM PDT കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത് കുടുംബത്തിന് പണംകണ്ടെത്താനാണെന്ന് വി.എസ് ആരോപിച്ചു. സമുദായത്തിന്‍െറ ഉന്നമനമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യം.ഭാര്യയും മകനും മാത്രമാണ് വെള്ളാപ്പള്ളിക്ക് ഒപ്പമുണ്ടായിരുന്നത്. ഇതില്‍ നിന്നു തന്നെ സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം വ്യക്തമാണ്. ഇത്തരം കൂടിക്കാഴ്ച്ചകളെ ഗൗരവമായി കാണുന്നില്ല. അതിനെ അത്ര വല്യ കാര്യമാക്കേണ്ടതില്ളെന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഉന്നയിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് വി.എസ് ചോദിച്ചു. എസ്.എന്‍ കോളജുകളിലെ നിയമന അഴിമതികളെക്കുറിച്ച് മറുപടി പറയേണ്ടത് എസ്.എന്‍.ഡി.പിക്കാരാണെന്നും വി.എസ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി പറയാത്തതെന്താണെന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചോദിക്കണമെന്നും വി.എസ് കൊച്ചിയില്‍ പറഞ്ഞു.  |
ഷാര്‍ജയില്‍ ബഹുനില താമസകേന്ദ്രത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല Posted: 01 Oct 2015 09:58 PM PDT ഷാര്‍ജ: കിങ് ഫൈസല്‍ റോഡില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 250ഓളം ഫ്ളാറ്റുകളുള്ള 32 നില കെട്ടിടത്തിന്‍െറ പകുതിയിലധികം കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ആറ് കാറുകളും കത്തിനശിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട 40ഓളം പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. 19 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ആര്‍ക്കും ഗുരുതര പരിക്കില്ളെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഷാര്‍ജ സിറ്റി സെന്‍ററിന് എതിര്‍വശം അല്‍ മജാസ് പ്രദേശത്ത് എച്ച്.എസ്.ബി.സി ബാങ്കിന് സമീപമുള്ള കെട്ടിടത്തിലാണ് വ്യാഴാഴ്ച ഉച്ചക്ക് 1.45ഓടെ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെി താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളുകളെ ഒഴിപ്പിക്കാന്‍ ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. 40ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞതിനാല്‍ പലര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സമീപത്തെ അല്‍ വഹ്ദ റോഡില്‍ ഗതാഗതക്കുരുക്കുമുണ്ടായി. നിസ്സാര പരിക്കേറ്റ 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍െറ തീപിടിച്ച അവശിഷ്ടങ്ങള്‍ വീണാണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കത്തിയത്. രാത്രി ഏഴുമണിയോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന്‍െറ കാര്‍ പാര്‍ക്കിങ് ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. താഴത്തെ നിലയില്‍ നിന്ന് തീ അതിവേഗം മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടമാകെ പുക നിറഞ്ഞപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. കെട്ടിടത്തിലെ ഫയര്‍ അലാമും തീയണക്കാനുള്ള ഉപകരണങ്ങളും പ്രവര്‍ത്തിച്ചില്ളെന്ന് താമസക്കാര്‍ പറയുന്നു. രണ്ട് പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.  |
ബലിപെരുന്നാള്‍ അവധിക്ക് റിയാദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് ഏഴര ലക്ഷം പേര്‍ Posted: 01 Oct 2015 09:48 PM PDT റിയാദ്: റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ കൂടി ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ഏഴുലക്ഷത്തി അമ്പത്തൊന്നായിരം ആളുകള്‍ യാത്ര ചെയ്തെന്ന് റിപ്പോര്‍ട്ട്. വരാനും പോകാനും വിമാനത്താവളം ഉപയോഗിച്ചവരുടെ 12 ദിവസത്തെ കണക്കാണിത്. ഈ വിമാനത്താവളം വഴി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണവും വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 17ദശലക്ഷം പേരാണ് ഈ കാലയളവില്‍ യാത്ര ചെയ്തത്. പെരുന്നാള്‍ അവധി ആരംഭിച്ച സെപ്റ്റംബര്‍ 17 മുതല്‍ 29 വരെയുള്ള കണക്ക് പ്രകാരം അവധി പ്രമാണിച്ച് യാത്ര ചെയ്തവരുടെ 7,51,000 എന്ന എണ്ണം വലിയ റെക്കോര്‍ഡാണ്. അവധി പൂര്‍ണമായി അവസാനിക്കുന്ന ഈയാഴ്ച കൂടി പിന്നിടുന്നതോടെ പത്ത് ലക്ഷമായി ഉയരുമെന്നാണ് കരുതുന്നത്. സാധാരണ ദിവസങ്ങളിലെ കണക്കുമായി തട്ടിക്കുമ്പോള്‍ ശരാശരി 5.2 ശതമാനം വര്‍ധനയാണ് അവധി ദിവസങ്ങളില്‍ ഉണ്ടായത്. അതായത് 62.6 ശതമാനം. ഏറ്റവും ഉയര്‍ന്ന നിരക്ക് അനുഭവപ്പെട്ടത് അവധി തുടങ്ങിയ സെപ്റ്റംബര്‍ 17നാണ്, 71.2 ശതമാനം. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളും ചേര്‍ന്നുള്ള കണക്കാണിത്. ഈ വര്‍ഷം തുടക്കം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള യാത്രക്കാരുടെ കണക്ക് മൂന്നാം പാദ റിപ്പോര്‍ട്ടിലാണുള്ളത്. 17 ദശലക്ഷം ആളുകളാണ് ഈ കാലയളവില്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് ഈ വിമാനത്താവളം ഉപയോഗിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത്. 2014ല്‍ 12 മാസത്തെ കണക്കില്‍ ആകെ 15.67 ദശലക്ഷം യാത്രക്കാരാണുണ്ടായിരുന്നതെന്നും ഈ വര്‍ഷം ഒമ്പത് മാസം കൊണ്ട് തന്നെ 16.93 ദശലക്ഷം പേരായെന്നും വിമാനത്താവള ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍അബ്ദാന്‍ പറഞ്ഞു. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 62,000 ആണ്. അതായത് 57.4 ശതമാനം. മുന്‍ വര്‍ഷം ഇത് 46,000 ആയിരുന്നു.  |
ബഹ്റൈനില്‍ വന്‍ ആയുധവേട്ട Posted: 01 Oct 2015 09:23 PM PDT മനാമ: ബഹ്റൈനില്‍ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. വിവിധ രാജ്യങ്ങളിലെ പ്രതിരോധസേനകളുടെയും മറ്റും കൈവശമുള്ള വിധം ആയുധങ്ങളും സ്ഫോടകവസ്തുക്കളുമാണ് നുവെയ്ദ്രത്തിലെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇത് ബഹ്റൈനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി എത്തിച്ചതാകാമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പുറമെ നിന്ന് എത്തിയതാണ് ഈ ആയുധങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായും ഹിസ്ബുല്ലയുമായും ബന്ധമുള്ളതയായി പറയുന്നു. 1.5 ടണ്ണോളം വരുന്ന, ഉഗ്രശേഷിയുള്ള ബോംബ് നിര്‍മ്മിക്കാന്‍ സാധിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ സി4-ആര്‍.ഡി.എക്സ്, ടി.എന്‍.ടി എന്നിവയും മറ്റും രാസ സ്ഫോടക വസ്തുക്കളും പെടും. ഭീകരവിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് അധികൃതര്‍ ഇത് പിടികൂടിയത്. ബഹ്റൈന്‍െറ സുരക്ഷ തകര്‍ക്കാനായി ഇറാന്‍ നടത്തുന്ന ശ്രമങ്ങളുടെ കൃത്യമായ തെളിവാണ് പുതിയ സംഭവമെന്ന് പൊതുസുരക്ഷാ മേധാവി മേജര്‍ ജനറല്‍ അല്‍ താരിഖ് ആല്‍ ഹസന്‍ പറഞ്ഞു. ഈ വര്‍ഷം സമാനമായ നിരവധി സംഭവങ്ങളാണുണ്ടായത്. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും നിര്‍മ്മിതിയിലെയും പരിപാലനത്തിലെയും ഗുണനിലവാരം പരിശോധിക്കുമ്പോള്‍ ഇതിന് വിദേശത്തുനിന്നുള്ള നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ഈ കേസില്‍ പിടിയിലായവര്‍ക്ക് ബഹ്റൈനില്‍ നടന്ന നിരവധി തീവ്രവാദ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ആദ്യ ഫോറന്‍സിക് പരിശോധനയില്‍ തന്നെ, ബഹ്റൈനില്‍ ഈയിടെ നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ച രീതിയിലുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമായെന്നും അധികൃതര്‍ പറഞ്ഞു. ബഹ്റൈനില്‍ ഈയടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ആയുധവേട്ടയാണ് കഴിഞ്ഞദിവസത്തേതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സല്‍മാബാദിലെ ഒരു അനധികൃത ആയുധകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അധികൃതര്‍ നുവൈദ്രതിലെ കേന്ദ്രത്തിലത്തെിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ജൂലൈ 28ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്ന് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി പുതിയ ആയുധവേട്ടക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. നുവൈദ്രത് ബോയ്സ് പ്രൈമറി സ്കൂളിനും അഹ്മദ് ബിന്‍ കാനൂ ഹെല്‍ത് സെന്‍ററിനും സമീപം കഴിഞ്ഞ ദിവസം വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സിത്രക്ക് സമീപമുള്ള ഗ്രാമങ്ങളിലെ റോഡുകളില്‍ കലാപകാരികള്‍ തീയിട്ട് ഇങ്ങോട്ടുള്ള വഴി മുടക്കുകയും ചെയ്തിരുന്നു. 2013ലാണ് ഇതിനു മുമ്പ് ഇത്രയുമധികം സ്ഫോടക വസ്തുക്കള്‍ രാജ്യത്ത് പിടികൂടിയത്. അന്ന് ബിലാദല്‍ ഖദീമിലെ വെയര്‍ഹൗസില്‍ നിന്ന് 150ഓളം ബോംബുകളും വിവിധ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അതേ വര്‍ഷം ഡിസംബറില്‍ ബുദയ്യ ഹൈവെക്കു സമീപമുള്ള ആയുധപ്പുരയില്‍ നിന്ന് ഇറാനില്‍ നിര്‍മ്മിച്ച സ്ഫോടക വസ്തുക്കളും, സിറിയന്‍ ബോംബുകളും, കലാഷ്നിക്കോവ് തോക്കുകളും മറ്റും പിടികൂടുകയുണ്ടായി. ഈ വര്‍ഷം ജൂണില്‍ ദാറുകുലൈബില്‍ വീട് വളഞ്ഞ് ആയുധശേഖരം പിടികൂടിയിരുന്നു. ഇത് ബഹ്റൈന്‍-സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഉപയോഗിക്കാനായി ശേഖരിച്ചതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ 44കിലോയോളം സ്ഫോടക വസ്തുക്കളും തോക്കും മറ്റുമായി വരികയായിരുന്ന ബോട്ട് ബഹ്റൈന്‍ തീരത്ത് പിടികൂടുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇറാന്‍ ബഹ്റൈനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതായി ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങള്‍ ആരോപിക്കുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ആയുധവേട്ടയെ തുടര്‍ന്ന്, രാജ്യത്ത് അക്രമം നടത്താന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു തരത്തിലുമുള്ള വിധ്വംസക പ്രവര്‍ത്തനവും അനുവദിക്കില്ല. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ജനങ്ങളെ അക്രമമാര്‍ഗത്തില്‍ നിന്നും തടയാനാവശ്യമായ ഉദ്ബോധനങ്ങളും ബോധവത്കരണങ്ങളും നടത്തേണ്ടതുണ്ട്. രാജ്യത്തെ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. മനുഷ്യനെ കൊന്നൊടുക്കാനോ നിരപരാധികളെ ആക്രമിക്കാനോ ഒരു പ്രത്യയശാസ്ത്രവും പറയുന്നില്ല. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.  |
പൊലീസ് ഇടപെട്ടു; പൊമ്പിള ഒരുമൈ രാത്രിസമരം ഉപേക്ഷിച്ചു; നിരാഹാരം തുടരും Posted: 01 Oct 2015 08:48 PM PDT മൂന്നാര്‍: മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാപകല്‍ സമരം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പകല്‍ മാത്രമായി ചുരുക്കി. രാപകല്‍ നിരാഹാരസമരം നടത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. വ്യാഴാഴ്ച ഏകദേശം ആയിരത്തോളം സ്ത്രീ തൊഴിലാളികള്‍ നിരാഹാരമിരുന്നു. വൈകീട്ട് ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ആറുവരെ 15 സ്ത്രീകള്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വൈകീട്ട് നിരാഹാരസമരം ആരംഭിച്ചപ്പോള്‍ എസ്.പി.മെറിന്‍ ജോസഫിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി രാത്രി സമരത്തിന്‍െറ അപകടങ്ങള്‍ ഇവരെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുകയായിരുന്നു. സമരം ആരംഭിച്ചതിന് ശേഷം ഉപേക്ഷിക്കേണ്ടി വന്നതിലുള്ള പ്രയാസം മൂലം പലരും കരഞ്ഞുകൊണ്ടാണ് തിരിച്ചുപോയത്. സമരത്തിന് സംരക്ഷണം ഏര്‍പ്പാടാക്കാന്‍ തയ്യാറാണെങ്കിലും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ രാത്രി സമരം ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു മെറിന്‍ ജോസഫിന്‍െറ നിര്‍ദേശം. ട്രേഡ് യൂണിയന്‍ സംയുക്തസമരസമിതി പ്രവര്‍ത്തകര്‍ സ്ത്രീതൊഴിലാളികള്‍ക്ക് നേരെ കല്ളെറിഞ്ഞത് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനിടയാക്കിയിരുന്നു. വ്യാഴാഴ്ച കൂടുതല്‍ പേരെ സമരരംഗത്തിറക്കാന്‍ പൊമ്പിള ഒരുമൈയ്ക്കു കഴിഞ്ഞു. ആയിരത്തോളം പേരാണ് പൊമ്പിള ഒരുമൈ നടത്തുന്ന സമരത്തില്‍ നിരാഹാരമിരിക്കാനത്തെിയത്. ചില എസ്റ്റേറ്റുകളില്‍ നിന്ന് പൊമ്പിള ഒരുമൈയുടെ സമരത്തിന് പുറപ്പെട്ടവരെ തടഞ്ഞതായും ആക്ഷേപമുണ്ട്. പൊലീസത്തെിയാണ് പ്രശ്നം പരിഹരിച്ചത്. അതേ സമയം, ട്രേഡ് യൂണിയന്‍ സംയുക്തസമരസമിതി പ്രവര്‍ത്തകര്‍ നടത്തുന്ന സമരവും ശക്തി പ്രാപിച്ചു. സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണി, ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്‍്റ് എ.കെ.മണി തുടങ്ങിയവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.  |
കാണ്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിതനെ ജീവനോടെ ചൂട്ടുകൊന്നു Posted: 01 Oct 2015 08:45 PM PDT കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ചുട്ടുകൊന്നു. 90വയസുകാരനായ ചിമ്മയാണ് മൃഗീയമായ കൊലപാതകത്തിനിരയായത്. പ്രതി സഞ്ജയ്് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും സഹോദരനും മകനോടുമൊപ്പമാണ് ചിമ്മ ബുധനാഴ്ച വൈകീട്ട് മെയ്ദാനി ബാബ ക്ഷേത്രത്തിലത്തെിയത്. പ്രകോപനങ്ങളൊന്നുമില്ലാതെ സഞ്ജയ് തിവാരി ചിമ്മയോടും കുടുംബത്തോടും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതനുസരിക്കാതെ അമ്പലത്തില്‍ കടന്ന ചിമ്മയെ മഴുകൊണ്ട് മൃഗീയമായി ആക്രമിച്ചശേഷം തീയിടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അപ്പോള്‍ത്തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. തിവാരിയെ സഹായിച്ച രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പൊലീസ് അന്വേഷിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ ധാരാളം പേരുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചിമ്മയേയും മറ്റു ചിലരേയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ളെന്ന നിലപാടിലായിരുന്നു തിവാരി. മഴു കൊണ്ടുള്ള ആക്രമണത്തെ തുടര്‍ന്ന് സഹായത്തിനായി ചിമ്മ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതവഗണിച്ച തിവാരി ചിമ്മയുടെ ദേഹത്ത് മണ്ണെയൊഴിക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  |
ഇന്‍േറണല്‍ മാര്‍ക്കിന്‍െറ മറവില്‍ ‘പെണ്‍വേട്ട’യെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് Posted: 01 Oct 2015 08:36 PM PDT തിരുവനന്തപുരം: കാമ്പസുകളില്‍ ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ക്കുനേരെ വ്യാപക പീഡനം നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കാമ്പസുകളിലെ ലിംഗനീതി സംബന്ധിച്ച് ഡോ. മീനാക്ഷി ഗോപിനാഥ് അധ്യക്ഷയും എം.ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചിരുന്നത്. അധ്യാപകര്‍ക്കെതിരായ പരാതികള്‍ ഇല്ലാതാക്കാന്‍ ഇന്‍േറണല്‍ മാര്‍ക്ക് സ്ഥിരം ഉപകരണമാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈഡുമാരില്‍ നിന്ന് വനിതാഗവേഷകര്‍ക്കുനേരെയുള്ള പീഡനം ക്രമാതീതമായി വര്‍ധിച്ചു. കാമ്പസുകളില്‍ തുറന്ന് പെരുമാറുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തിയും കുറഞ്ഞ ഇന്‍േറണല്‍ മാര്‍ക്ക് നല്‍കിയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത് സ്വകാര്യ കോളജുകളിലാണ്. പൊതുഇടങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ പെണ്‍കുട്ടികളെ ലേഡീസ് റൂമില്‍ തളച്ചിടാന്‍ നിര്‍ബന്ധിതരാക്കുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് അതുവഴിയുള്ള ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതും പല സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ നല്‍കേണ്ട അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ കാരണം വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥിനികളുമുണ്ട്. കാമ്പസുകളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച് നിശ്ചിത സമയങ്ങളില്‍ റിപ്പോര്‍ട്ട് വാങ്ങി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു. സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വനിതകളുടെ നിയമനം ഉറപ്പുവരുത്തണം. കാമ്പസുകളില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന നടപടികള്‍ നിരുത്സാഹപ്പെടുത്തണം. ഹോസ്റ്റലുകളിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനം തടയാന്‍ നടപടികള്‍ വേണമെന്നും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍ എന്നിവര്‍ക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാറിന് കൈമാറും. എ.ഡി.ജി.പി ആര്‍. ശ്രീലേഖ, വനിതാ കമീഷന്‍ അംഗം കെ.സി. റോസക്കുട്ടി, പൊന്നാനി എം.ഇ.എസ് കോളജ് അസി. പ്രഫസര്‍ വി.യു. അമീറ, കാലടി സര്‍വകലാശാല അസോ. പ്രഫ. ഡോ.കെ.എം. ഷീബ, കുസാറ്റ് സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. മീരാഭായ്, ടി. പാര്‍വതി, സജിത ആര്‍. ശങ്കര്‍, അഡ്വ. ജയദീപ് ജി. നായര്‍, വിദ്യാര്‍ഥി പ്രതിനിധികളായ അഡ്വ. ഫാത്തിമ തഹാലിയ, സ്റ്റിന്നി ജോണ്‍ (തൃശൂര്‍ ഗവ. ലോ കോളജ്) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  |
അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു Posted: 01 Oct 2015 08:05 PM PDT കാബൂള്‍: അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഹെര്‍ക്കുലീസ് സി130 ചരക്കു വിമാനമാണ് ജലാല്‍ബാദ് വിമാനത്താവളത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറുപേര്‍ വിമാന ജോലിക്കാരും മറ്റുള്ളവര്‍ വിമാനത്താവള തൊഴിലാളികളുമാണ്. ഇന്ന് രാവിലെയാണ് അപകടവിവരം സൈന്യം പുറത്തുവിട്ടത്. ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വലിയവിമാനമാണ് അര്‍ധരാത്രിയോടെ തകര്‍ന്നു വീണത്. രാജ്യത്തു നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും പരിശീലനം നല്‍കുന്നതിനും മറ്റുമായി 10,000 യു.എസ് സൈനികര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടം നടന്ന കിഴക്കന്‍ അഫ്ഗാനില്‍ 1000 സൈനികരാണുള്ളത്.  പൊതുവേ സുരക്ഷിതമെന്ന് കരുതുന്ന ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സൈനിക വിമാനം തകര്‍ന്ന് വീണ് കഴിഞ്ഞ ജൂലൈയില്‍ ഇന്തോനേഷ്യയില്‍ 140 പേര്‍ മരിച്ചിരുന്നു.  |
ഫിഫ റാങ്കിങ്: അര്‍ജന്‍റീന ഒന്നാമത്; ഇന്ത്യക്ക് വീഴ്ച Posted: 01 Oct 2015 07:35 PM PDT ന്യൂഡല്‍ഹി: ഫിഫ ഫുട്ബാള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 12 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യ 167-ാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം റാങ്കിംഗില്‍ ഇന്ത്യ 155-ാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയുടെ ഇനിയുള്ള യോഗ്യതാ മത്സരങ്ങള്‍ തുര്‍ക്കിമെനിസ്ഥാനും ഒമാനുമെതിരെയാണ്. അര്‍ജന്‍റീനയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ലോകജേതാക്കളായ ജര്‍മനി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, കൊളംബിയ എന്നിവ യാഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.  |
No comments:
Post a Comment