ബാര്‍കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ് Posted: 29 Oct 2015 01:30 AM PDT തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ധനമന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അസ്ഥിരപ്പെടുത്തി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് വിധി പറഞ്ഞത്. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ്. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. വിജിലന്‍സ് ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദരേഖയടക്കം കേസിലെ എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കാനും കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തി അറിയിച്ച കോടതി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു. മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബിജു രമേശിന്‍്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്‍്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമാണ് വിജിലന്‍സ് നിയമോപദേശം തേടിയത് അന്നുതന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്റെ ഹരജിയിലും അന്തിമ റിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്‍പ്പ് കല്‍പിച്ചത്. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം. തെളിവുകള്‍ വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരം ഡയറക്ടര്‍ കവര്‍ന്നതായി വാദത്തിനിടെ കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കും.  |
മാണി രാജിവെക്കണം; വിജിലൻസ് ഡയറക്ടറെ പുറത്താക്കണം ^കോടിയേരി Posted: 28 Oct 2015 11:36 PM PDT തിരുവനന്തപുരം: ബാർകോഴ കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസ് ഡയറക്ടറെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധി സ്വാഗതാർഹമാണ്. വിജിലൻസ് ഡയറക്ടറെ മാറ്റി കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം തുടരന്വേഷണം നടത്തേണ്ടത്. മാണി അധികാരത്തിൽ തുടർന്നുകൊണ്ടുള്ള കേസന്വേഷണം പ്രഹസനമായിരിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാർകോഴ കുംഭകോണത്തിലെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. എക്െെസസ് മന്ത്രി കെ.ബാബു, മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. മാണി രാജിവെക്കുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി അദ്ദേഹത്തിനെ പുറത്താക്കുയാണ് വേണ്ടത്. അല്ലെങ്കിൽ ഉമ്മൻചാണ്ടി സർക്കാറിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനത്ത് തുടരാനാണ് മാണിയുടെ ഉദ്ദേശമെങ്കിൽ അതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.  |
പാലക്കാട് നഗരസഭയില്‍ പ്രമുഖര്‍ വിയര്‍ക്കുന്നു Posted: 28 Oct 2015 10:47 PM PDT പാലക്കാട്: ത്രികോണ മത്സരം പൊടിപൊടിക്കുന്ന പാലക്കാട് നഗരസഭയില്‍ പ്രമുഖര്‍ മത്സരിക്കുന്ന വാര്‍ഡുകളിലടക്കം ഇഞ്ചോടിഞ്ച് പോരാട്ടം. നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ് മത്സരിക്കുന്ന കൊപ്പം 18ാം വാര്‍ഡില്‍ പ്രചാരണം കനത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറും പി.വി. രാജേഷിന് ശക്തമായ എതിരാളികളാണ്. മൂന്ന് കക്ഷികളും അഭിമാന പോരാട്ടമായി കാണുന്നതിനാല്‍ കൊപ്പം വാര്‍ഡിലേത് ഏറ്റവും ശ്രദ്ധേയമായ മത്സരമായി മാറിയിട്ടുണ്ട്. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മൂവരും മുന്നേറുന്നുണ്ടെങ്കിലും ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. അരവിന്ദാക്ഷന് നേരിയ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. രാമസ്വാമിയെ അട്ടിമറിച്ച് സ്വതന്ത്രന്‍ സാജോ ജോണ്‍ വിജയിച്ച 41ാം വാര്‍ഡില്‍ ഇത്തവണയും തെരഞ്ഞെടുപ്പ് ചിത്രം സങ്കീര്‍ണമാണ്. യു.ഡി.എഫിന് മേല്‍കൈയുള്ള വാര്‍ഡായിട്ടും ഒന്നാംഘട്ട പ്രചാരണം പിന്നിടുമ്പോള്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രാജേശ്വരി ജയപ്രകാശിന്‍െറ നില അത്ര ഭദ്രമല്ല. മാങ്ങാ ചിഹ്നത്തില്‍ മത്സരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തക എ.ആര്‍. നിര്‍മലയുടെ സാന്നിധ്യം ഇവര്‍ക്ക് ഭീഷണിയാണ്. കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന ചിലര്‍ നിര്‍മലക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വാര്‍ഡില്‍ ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയും എല്‍.ഡി.എഫ് സ്വതന്ത്രയായ എം. ഹസീനയും പ്രചാരണത്തില്‍ മുന്നിലാണ്. മുമ്പ് 41ാം വാര്‍ഡില്‍ കണ്ണുവെച്ച വനിത നേതാക്കളെ ഡി.സി.സി നേതൃത്വം അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തില്‍ സജീവമല്ല. 31ാം വാര്‍ഡായ പുതുപ്പള്ളിത്തെരുവില്‍ ലീഗ് വിമതന്‍ സെയ്തലവി പൂളക്കാടിന്‍െറ സാന്നിധ്യമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ലീഗ് നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ ടി.എ. അബ്ദുല്‍ അസീസിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ഈ വാര്‍ഡില്‍ മുന്‍ എം.എല്‍.എ അഡ്വ. ടി.കെ. നൗഷാദ് അസീസിന് ശക്തനായ പ്രതിയോഗിയാണ്. ഈ വാര്‍ഡില്‍ എല്‍.ഡി.എഫിനും വിമത ഭീഷണിയുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന കുമരപുരം ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ എസ്.ആര്‍. ശ്രീപ്രിയ പ്രചാരണത്തില്‍ ഒരു ചുവട് മുന്നിലാണ്. കള്ളിക്കാട് 37ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍ ലീഗ് വിമത കൗണ്‍സിലര്‍ കെ.കെ. ഖാജാ ഹുസൈന്‍െറ ഭാര്യ മറിയ ഖാജാ ഹുസൈനാണ്. ഇവരെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ എല്‍.ഡി.എഫില്‍ മുറുമുറുപ്പുണ്ട്. എല്‍.ഡി.എഫില്‍ ഒരുവിഭാഗം സ്വതന്ത്രയായി പത്രിക നല്‍കിയ ജാസ്മിന്‍ സലാമിന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗിലെ പി.എം. ഹബീബയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിലെ ഭിന്നത അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മണപ്പുള്ളികാവ് 27ാം വാര്‍ഡില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ബാബു ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത് എല്‍.ഡി.എഫിന് തിരിച്ചടിയാണ്. വാര്‍ഡില്‍ മുക്കോണ മത്സരത്തിന്‍െറ പ്രതീതി ജനിപ്പിച്ച് കടുത്ത മത്സരമാണ് അരങ്ങേറുന്നത്. സി.പി.എമ്മിലെ അഡ്വ. ആര്‍. വേണുവും കോണ്‍ഗ്രസിലെ വി. മോഹനനുമാണ് എതിരാളികള്‍. വെണ്ണക്കര സൗത് 32ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ ഷൈലജയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൗരിയത്ത് സുലൈമാനുമാണ് കടുത്ത പോരാട്ടം. എന്‍.സി.പിയുടെ എസ്. റാബിയ ഷംസുദ്ദീനും ഗോദയില്‍ സജീവമായുണ്ട്. ത്രികോണ മത്സരം കനക്കുന്ന ഈ വാര്‍ഡില്‍ പ്രചാരണം മൂര്‍ധന്യത്തിലാണ്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് വാര്‍ഡില്‍ ഇത്തവണ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗിലെ സൈനബയും സി.പി.എമ്മിലെ നസീമയുമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. പ്രിയക്കെതിരെ രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് പ്രചാരണ പ്രവര്‍ത്തനത്തില്‍ ഒരു പിടി മുന്നില്‍. കല്‍പ്പാത്തി ഈസ്റ്റ് അഞ്ചാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥി ഗാന കൃഷ്ണന്‍െറ സാന്നിധ്യം ബി.ജെ.പിക്ക് ഭീഷണിയാണ്. ഇവിടെ കോണ്‍ഗ്രസിന്‍െറ സി.എന്‍. ഉമക്ക് ആദ്യഘട്ട പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ട്. പ്രചാരണം കൊഴുത്തുകൊണ്ടിരിക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമതപ്രവര്‍ത്തനം പാര്‍ട്ടിള്‍ക്ക് തലവേദനയായിട്ടുണ്ട്. തങ്ങള്‍ക്ക് എതിരാളികളാകുമെന്ന് ഭയന്ന് മറ്റു വാര്‍ഡുകളിലെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലര്‍ നീങ്ങുന്നതായി ആരോപണമുണ്ട്.  |
എഴുത്തുകാർക്ക് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു Posted: 28 Oct 2015 10:42 PM PDT ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞൻ പി.എം ഭാർഗവയാണ് പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സെന്‍റർ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ഭാര്‍ഗവ. എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പി.എം ഭാര്‍ഗവയുടെ തീരുമാനം. മതത്തിന്‍റെ പേരിൽ രാജ്യത്തെ രണ്ടായി ഭാഗിക്കാൻ വർഗീയവാദികൾക്ക് അവസരം നൽകുന്ന മോദി സർക്കാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് തിരിച്ചേൽപ്പിക്കുന്നതെന്നും ഭാർഗവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരു കലാകാരന് കലയിലൂടെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാം. എന്നാൽ ശാസ്ത്രജ്ഞനായ തനിക്ക് അങ്ങിനെ കഴിയില്ലെന്നും അതിനാലാണ് പുരസ്കാരം തിരിച്ചേൽപ്പിച്ച് എഴുത്തുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളില്‍ പ്രതിഷേധമറിയിക്കുമെന്ന് കരുതുന്നതായും ഭാര്‍ഗവ പ്രത്യാശ പ്രകടിപ്പിച്ചു. മൂന്ന് യുക്തിവാദി എഴുത്തുകാരെ വർഗീയവാദികൾ കൊലപ്പെടുത്തിയ വാർത്ത തന്നെ നിരാശനാക്കി. ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള പ്രസ്താവനകളാണ് പുറത്ത്് വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ഇത്തരം സംഘടനകൾക്ക് കൂടുതൽ െെധര്യം ലഭിച്ചത്. മോദി ആർ.എസ്.എസ് നേതാവാണ്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയ മുന്നണിയാണ് ബി.ജെ.പി. ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നു :ഭാർഗവ പറഞ്ഞു.  |
പകര്‍ച്ചവ്യാധി പ്രതിരോധം: പരിശോധനയില്‍ വൃത്തിഹീന സാഹചര്യങ്ങള്‍ കണ്ടത്തെി Posted: 28 Oct 2015 10:37 PM PDT മലപ്പുറം: പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായി ജില്ലയിലെ നിര്‍മാണ സ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. കൊതുകിന്‍െറ ഉറവിടം, മാലിന്യം തള്ളല്‍, ജലസ്രോതസ്സുകള്‍ മലിനമാക്കല്‍, ശുചിത്വമില്ലായ്മ, ഓടകളിലെ തടസ്സങ്ങള്‍ എന്നിവ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാലാണ് സേഫ് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടന്നത്. നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലും ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുമുള്ള സംഘങ്ങളാണ് പരിശോധിച്ചത്. 111 സംഘങ്ങളാണ് പരിശോധന നടത്തിയത്. 6337 വീടുകള്‍, 173 നിര്‍മാണ സ്ഥലങ്ങള്‍, 349 തോട്ടങ്ങള്‍, 43 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, 117 സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചു. വീഴ്ച കണ്ടത്തെിയ 29 വീടുകള്‍, 37 സ്ഥാപനങ്ങള്‍, അഞ്ച് തോട്ടങ്ങള്‍, നാല് നിര്‍മാണ സ്ഥലങ്ങള്‍, 11 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കി. മലപ്പുറത്ത് ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് അഫ്സല്‍, ജെ.എച്ച്.ഐമാരായ എം. പ്രഭാകരന്‍, വി.ബി. പ്രമോദ് എന്നിവരും തിരൂരില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, പൊന്നാനിയില്‍ ഡി.എം.ഒ ഡോ. പ്രകാശ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, പി. രാജു, പെരിന്തല്‍മണ്ണയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, മഞ്ചേരിയില്‍ ഡി.ടി.ഒ ഡോ. ഹരിദാസ്, ടെക്നിക്കല്‍ അസി. ഭാസ്കരന്‍ തൊടുമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  |
രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും സമരം നടത്തി Posted: 28 Oct 2015 10:33 PM PDT വണ്ടിപ്പെരിയാര്‍: അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വള്ളക്കടവ് ട്രൈബല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സത്യഗ്രഹ സമരം നടത്തി. 2010-11ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ മാധ്യമിക് ശിഷ്യ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യു.പി ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത്. തമിഴ്, മലയാളം വിഭാഗത്തില്‍ 200ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഗവി, സത്രം കോളനി, വഞ്ചിവയല്‍ ട്രൈബല്‍, മൗണ്ട്, ശബരിമല, തങ്കമല, മാട്ടുപ്പെട്ടി, ധര്‍മാലേവി തുടങ്ങിയ തോട്ടം മേഖലയിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അധ്യയന ആരംഭം മുതല്‍ തമിഴ്, ഫിസിക്കല്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നിലവില്‍ അധ്യാപകരില്ല. നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കക്കി കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. ടൗണില്‍ നടന്ന സത്യഗ്രഹ സമരം എ.വി. മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പില്‍, കെ.എം. അബ്ദുസ്സലാം മൗലവി, കെ. രജിത്ത് മേല്‍ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.  |
സംവാദത്തില്‍ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടല്‍ Posted: 28 Oct 2015 10:30 PM PDT പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജില്ലയുടെ സമഗ്ര വികസനത്തിന് വഴിവെച്ച ഭരണനേട്ടങ്ങളുമായി അഭിമാനത്തോടെയാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട. പ്രസ്ക്ളബ് 'ജനഹിതം 2015' സംവാദത്തില്‍ സംസാരിക്കുകയായുന്നു അദ്ദേഹം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്താനായി നടത്തിയ ഗ്രീന്‍ കേരള സര്‍വേയില്‍ പ്രവര്‍ത്തന മാന്ദ്യം കണ്ടത്തെിയ ജില്ലയായിരുന്നു പത്തനംതിട്ട. അന്ന് സംസ്ഥാനത്ത് 250 ഗ്രാമപഞ്ചായത്തുകള്‍ ഗ്രീന്‍ കേരള തെരഞ്ഞെടുത്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരു പഞ്ചായത്തുപോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍നിന്ന് പഞ്ചായത്തുകളെ 80 ശതമാനത്തിലേറെ വികസന മുന്നേറ്റം നടത്തി മുന്നിലത്തെിക്കാനും 2012-13ലെ ശാക്തീകരണ പുരസ്കാരം ജില്ലാ പഞ്ചായത്തിന് ലഭിക്കാനും കവിയൂര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫിയും പ്രധാനമന്ത്രിയുടെ പുരസ്കാരം ലഭിക്കാനും കഴിയുന്നവിധം വികസന മുന്നേറ്റമാണ് നടത്തിയതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അവകാശപ്പെട്ടു. എന്നാല്‍, അഴിമതിയുടെ വിഴുപ്പുഭാണ്ഡമായാണ് ഈ ഭരണ സമിതിയെ ജനം കാണുന്നതെന്നും അഴിമതിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയ പഞ്ചായത്ത് ജില്ലക്ക് സമഗ്രമായി വികസനം കൊണ്ടുവന്ന ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്. ഹരിദാസ് ആരോപിച്ചു. മാലിന്യനിര്‍മാര്‍ജനം, വളം വിതരണം, കദളീവനം പദ്ധതി, എന്‍.ആര്‍.എച്ച്.എം, ഇ-ടോയ്ലറ്റ് തുടങ്ങിയവയിലെല്ലാം കോടികളുടെ അഴിമതിയാണ് നടത്തിയത്. പല പദ്ധതികളും കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. അതില്‍ തന്നെ പലതും അഴിമതിയില്‍ പൂര്‍ത്തിയാകാതെ വരികയും ചെയ്തു. തങ്ങള്‍ ഇതിന്‍െറ രേഖകള്‍ സംഘടിപ്പിച്ചു വരികയാണെന്നും പല ജനപ്രതിനിധികളും അഴി എണ്ണേണ്ടിവരുമെന്നും എസ്. ഹരിദാസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഒരു പദ്ധതിയിലും വിയോജനകുറിപ്പ് രേഖപ്പെടുത്താന്‍ പോലും എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ളെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ച ആശുപത്രികളില്‍ സമഗ്ര വികസനം നടപ്പാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസ് യൂനിറ്റ് പാവപ്പെട്ടവര്‍ക്ക് ആശ്വാസമാണ്. ഇവിടുത്തെ ഓപറേഷന്‍ തിയറ്റര്‍ നവീകരിച്ചു. വൃത്തിഹീനമായ അവസ്ഥമാറ്റി. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ പാലിയേറ്റിവ് പഞ്ചായത്തുകള്‍ ജില്ലയില്‍ നടപ്പാക്കി. 45 സ്കൂളുകള്‍ വികസിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയശതമാനം 14 ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്ക് എത്തിച്ചു. ശബരിമലയില്‍ പ്രത്യേക അനുവാദം വാങ്ങി ഇടത്താവളങ്ങള്‍ നിര്‍മിച്ചു. കുട്ടനാട്ടില്‍ 14 മെതിയന്ത്രങ്ങള്‍ വാങ്ങി നല്‍കി. എന്നാല്‍, മാലിന്യ നിര്‍മാര്‍ജന പദ്ധതിപോലും അട്ടിമറിച്ചതായി എസ്. ഹരിദാസ് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജനം എങ്ങുമത്തെിയില്ല. ഇവര്‍ക്ക് വേതനം നല്‍കാത്തതിനാല്‍ പദ്ധതി നടപ്പായില്ല. രണ്ടു കോടി 71 ലക്ഷം രൂപയുടെ വളമാണ് ജില്ലയില്‍ വിതരണം ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതില്‍ മുഴുവന്‍ അഴിമതിയായിരുന്നു. ഗുണനിലവാരമില്ലാത്ത കമ്പനിയെയാണ് തുടര്‍ച്ചയായി രണ്ടാം തവണയും വളം വിതരണത്തിന് ഏല്‍പിച്ചത്. ഇതില്‍ അഴിമതി നടന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മാറ്റിവെച്ച അഞ്ചു ലക്ഷം രൂപയുമായി ഡി.ഡി. മുങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ സാന്ത്വനം സെമിനാറില്‍ ആരും പങ്കെടുത്തില്ല. ഡി.പി.സി സെക്രട്ടേറിയറ്റ് പണിയുന്നതിനായി തറക്കല്ല് ഇട്ടതല്ലാതെ പിന്നൊന്നും നടന്നില്ല. ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ല. ജില്ലാ ഹോമിയോ ആശുപത്രിയെ ഡിസ്പെന്‍സറിയായി തരംതാഴ്ത്തി. എന്‍.ആര്‍.എച്ച്.എമ്മില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നു. ഇതിന്‍െറ രേഖകള്‍ തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തലത്തിലുള്ള ഓഡിറ്റാണ് ജില്ലാ പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇവിടെയൊന്നും കണ്ടത്തൊത്ത അഴിമതി എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്തെുന്നതെന്ന് ഹരിദാസ് ഇടത്തിട്ട ചോദിച്ചു. അഴിമതി ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഓംബുഡ്സ്മാനെയോ ലോകായുക്തയെയോ സമീപിക്കാമായിരുന്നില്ളേ. എന്നാല്‍, എല്ലാ യോഗങ്ങളിലും വിയോജനം അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലാപഞ്ചായത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും മിനുട്സ് തിരുത്തിയുമാണ് അഴിമതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 108 ആംബുലന്‍സ് വാഗ്ദാനത്തില്‍ ഒതുങ്ങി. ഇ-ടെന്‍ഡര്‍ നടപ്പാക്കണമെന്നും വേണ്ടെന്നും കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നതിനെ തുടര്‍ന്ന് 24 കോടി ലാപ്സായി. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ടൂറിസം വികസനവും ഇവര്‍ അവകാശപ്പെട്ടതുപോലെ ഒന്നും നടപ്പായിട്ടില്ളെന്നും എസ്. ഹരിദാസ് ആരോപിച്ചു. അതേസമയം, ജില്ലക്ക് അനുവദിക്കപ്പെട്ട പണം നഷ്ടപ്പെടാതിരിക്കാന്‍ പല പദ്ധതികളിലും പ്രതിപക്ഷം സഹകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേട്ടങ്ങളെയും ജില്ലാപഞ്ചായത്തിന്‍െറ വികസനവും മുന്നില്‍വെച്ച് ആത്മാഭിമാനത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ നേരിടുന്നതെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞപ്പോള്‍ യു.ഡി.എഫിന്‍െറ അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എസ്. ഹരിദാസ് പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടയൂര്‍ സ്വാഗതവും പറഞ്ഞു.  |
പ്രചാരണത്തിനത്തൊന്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്ക് വിമുഖത Posted: 28 Oct 2015 10:28 PM PDT കോട്ടയം: തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരങ്ങളും റെബലുകളും രംഗം കൈയടക്കിയ മധ്യകേരളത്തിലെ പലമേഖലകളിലും അവസാന നിമിഷത്തില്‍ പോലും പ്രചാരണത്തിനത്തൊന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിമുഖത. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി ആറു ദിനം മാത്രം ബാക്കിനില്‍ക്കെ പ്രമുഖ നേതാക്കളുടെ അഭാവം മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളെയും പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ-പ്രാദേശിക നേതാക്കളെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കുന്നു. ഘടകകക്ഷി നേതാക്കളും പ്രചാരണത്തിനത്തെിയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റുവിഭജനത്തിലും ഇപ്പോഴും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെടുമെന്ന സ്ഥാനാര്‍ഥികളുടെ പ്രതീക്ഷയും ഇതോടെ ഇല്ലാതാവുകയാണ്. നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും കവല പ്രസംഗങ്ങളും പലയിടത്തും നടക്കുന്നില്ല. പ്രചാരണം മുറുകും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോട്ടയത്തും സമീപ ജില്ലകളിലും ഓട്ടപ്രദക്ഷിണം നടത്തി അരങ്ങുണര്‍ത്തിയതൊഴിച്ചാല്‍ യു.ഡി.എഫിന്‍െറ മറ്റു സംസ്ഥാന നേതാക്കളാരും തന്നെ ഈ പ്രദേശങ്ങളിലേക്ക് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിലും ഇതേ അവസ്ഥയാണുള്ളത്. സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പ്രദേശങ്ങളില്‍ മാത്രം പ്രചാരണം നടത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് മേഖലകളില്‍ ഇനിയും പ്രചാരണത്തിന് പോയിട്ടില്ളെന്ന വ്യാപക പരാതിയും കോണ്‍ഗ്രസിനുണ്ട്. ജില്ലാ പഞ്ചായത്തിലടക്കം മത്സരിക്കുന്ന പല നേതാക്കളും ഇതിലുള്ള അതൃപ്തി നേതൃത്വത്തെ പരസ്യമായി അറിയിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനടക്കം കോണ്‍ഗ്രസിന്‍െറയും ഘടകകക്ഷികളുടെയും നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് കോട്ടയത്ത് മാത്രം 65ഓളം റെബലുകളാണ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന്. ഇതിലുള്ള പ്രതിഷേധവും സംസ്ഥാന നേതാക്കള്‍ക്കുണ്ട്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമായതും അസ്വസ്ഥതക്ക് ഇടയാക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും പാര്‍ട്ടിയുടെ സമുന്നത നേതാക്കളും മറ്റ് പഞ്ചായത്തുകളില്‍ ഇനിയും പ്രചാരണത്തിന് എത്തിയിട്ടില്ളെന്ന് സ്ഥാനാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ അണികളും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. സഹൃദ മത്സരം നടക്കുന്ന പഞ്ചായത്തുകളില്‍ പ്രചാരണം വേണ്ടെന്നാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം. സാധാരണ മുസ്ലിം ലീഗ് നേതാക്കള്‍ കോട്ടയം-ഇടുക്കി ജില്ലകളില്‍ പ്രചാരണത്തിനത്തെിയിരുന്നു. ഇത്തവണ അവരും വന്നിട്ടില്ല. കോട്ടയത്ത് ഏഴോളം പഞ്ചായത്തുകളിലാണ് സഹൃദ മത്സരം യു.ഡി.എഫിനെ വിഷമിപ്പിക്കുന്നത്. അതേസമയം, എല്‍.ഡി.എഫില്‍ സംസ്ഥാന നേതാക്കളുടെ വന്‍നിരതന്നെ അടുത്തദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. പിണറായി വിജയന്‍ 30നും പ്രതിപക്ഷ നേതാവ് വി.എസ് 31നും കോട്ടയം ജില്ലയില്‍ എത്തുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലയില്‍ ഒരുവട്ടം പ്രചാരണത്തിനത്തെിയിരുന്നു. സി.പി.ഐയുടെ സംസ്ഥാന നേതാക്കളും അടുത്തദിവസം ജില്ലയില്‍ എത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ഥികള്‍ക്കായി ഇടതുമുന്നണി നേതാക്കള്‍ പ്രചാരണത്തിന് പൂഞ്ഞാര്‍ അടക്കമുള്ള നിയോജകമണ്ഡലങ്ങളില്‍ എത്തും. വി.എസ് പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്തും പ്രചാരണം നടത്തും. എന്നാല്‍, രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സംസ്ഥാന നേതാക്കള്‍ എത്താത്തതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശദീകരണം. നേതാക്കളാരും വരുന്നില്ളെങ്കിലും സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്. പലരും ഇതിനകം മൂന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിവരികയാണ്. ബി.ജെ.പി-എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് മുന്നേറുന്നുണ്ടെങ്കിലും സംസ്ഥാന-ദേശീയ നേതാക്കളാരും ഇവിടെ പ്രചാരണത്തിന് ഇനിയും എത്തിയിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം ചിലയിടത്ത് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.  |
കുമ്പഡാജെയില്‍ തീപാറും പോര് Posted: 28 Oct 2015 10:21 PM PDT ബദിയടുക്ക: കുമ്പഡാജെ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുമുന്നണികളും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മുന്നേറുന്നു. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ഇടംപിടിക്കാന്‍ എല്‍.ഡി.എഫും കിണഞ്ഞ് ശ്രമിക്കുന്നു. 13 വാര്‍ഡാണ് പഞ്ചായത്തിലുള്ളത്. നിലവില്‍ യു.ഡി.എഫാണ് ഭരണത്തില്‍. മുസ്ലിംലീഗ് ആറ്, കോണ്‍ഗ്രസ് രണ്ട്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2005ല്‍ 12 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ബി.ജെ.പി അഞ്ച്, മുസ്ലിം ലീഗ് നാല്, കോണ്‍ഗ്രസ് ഒന്ന്, സി.പി.എം രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. സി.പി.എമ്മിന് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ നല്‍കി, അവരുടെ പിന്തുണയോടെ ബി.ജെ.പിയാണ് ഭരണത്തിലിരുന്നത്. എന്നാല്‍, 2010 ആയതോടെ എല്‍.ഡി.എഫിന് സീറ്റ് നഷ്ടമാവുകയും യു.ഡി.എഫ് ഭരണം നിലനര്‍ത്തുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മാറി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും ബി.ജെ.പിയും. 12 സീറ്റിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ആറ്, മുസ്ലിം ലീഗ് ആറ്. എഴാം വാര്‍ഡായ ഗോഡിഗുഡ്ഡെയില്‍ യു.ഡി.എഫിന് സ്വാധാനം കുറവായതിനാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതും ശ്രദ്ധേയമാണ്. ഇവിടെ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് പോരാടുന്നത്. വികസനം ഉയര്‍ത്തിക്കാട്ടി ഭരണം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കനുസരിച്ച് സീറ്റ് വര്‍ധിച്ച് 2005ലെ ഭരണം കാഴ്ചവെക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, ഭരണത്തില്‍ കയറാമെന്ന് അവകാശപ്പെടുന്നില്ളെങ്കിലും ഇത്തവണ അഞ്ച് സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫിന്‍െറ ശുഭപ്രതീക്ഷ. സി.പി.എം 10 സീറ്റിലും സി.പി.ഐ മൂന്ന് സീറ്റിലും മത്സരിക്കുന്നു. റെബല്‍ സ്ഥാനാര്‍ഥി ശല്യമില്ലാത്തതും ഇരു മുന്നണികളും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയതും വിജയചിത്രം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയെന്ന് വോട്ടര്‍മാര്‍ പറയുന്നു.  |
ഹബ്ബ് എയര്‍പോര്‍ട്ട്: വീടുകള്‍ ഏറ്റെടുക്കാന്‍ സമ്മതിക്കില്ളെന്ന് കര്‍മസമിതി Posted: 28 Oct 2015 10:19 PM PDT മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം മുന്നേറുമ്പോള്‍ ഹബ്ബ് എയര്‍പോര്‍ട്ടിനുവേണ്ടി സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിനെതിരെ പ്രതിഷേധം. വിമാനത്താവളം ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരില്‍ കാണാന്‍ ഹബ്ബ് എയര്‍പോര്‍ട്ട് ഓര്‍ഗനൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തി അമേരിക്കയില്‍ നിന്നും മറ്റും കൂറ്റന്‍ വിമാനങ്ങള്‍ നേരിട്ട് എത്താന്‍ കഴിയുന്ന വിധം വിമാനത്താവളത്തെ ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ഇതിനായി കൂടുതല്‍ ഭൂമി ഇനിയും ഏറ്റെടുക്കേണ്ടിവരും. വിവിധ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കലിനെതിരെ കര്‍മസമിതികള്‍ വീണ്ടും രംഗത്തിറങ്ങിയേക്കുമോ എന്ന ആശങ്ക പരന്നിട്ടുള്ളത്. ഹബ്ബ് എയര്‍പോര്‍ട്ടിനായി റണ്‍വേയുടെ തെക്കും വടക്കും ഭാഗങ്ങളായ മട്ടന്നൂര്‍, കാനാട് മേഖലയില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 185 ഏക്കറോളം സ്ഥലം ഇനിയും ആവശ്യമാണ്. ഇത്രയും സ്ഥലത്ത് ആയിരത്തോളം വീടുകളുള്ളതിനാല്‍ കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ സമരരംഗത്ത് ഇറങ്ങിയേക്കുമെന്നാണ് ആശങ്ക. ഹബ്ബ് എയര്‍പോര്‍ട്ടിന് എതിരല്ളെന്നും എന്നാല്‍, ലൈറ്റ് അപ്രോച്ചിന് വേണ്ടിയല്ലാതെ ഒരു കാരണവശാലും കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് ഭാഗങ്ങളില്‍ കൂടുതല്‍ വീടുകള്‍ ഏറ്റെടുക്കാന്‍ സമ്മതിക്കില്ളെന്നും കല്ളേരിക്കര കുടിയിറക്ക് വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. റണ്‍വേ 3,050 മീറ്ററില്‍ നിന്ന് 3,400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കാനാട് പ്രദേശത്ത് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നിലവില്‍ പ്രക്ഷോഭത്തിലാണ്. റണ്‍വേ നീളം വര്‍ധിപ്പിക്കുമ്പോള്‍ കാനാട് മേഖലയില്‍ മൂന്ന് ആരാധനാലയങ്ങളും ഒട്ടേറെ നെല്‍വയലുകളും 60ഓളം വീടുകളും ഏറ്റെടുക്കേണ്ടി വരും. പ്രദേശത്തുകൂടി അഞ്ചരക്കണ്ടി പുഴയില്‍ ലയിക്കുന്ന രണ്ട് വലിയ തോടുകളും ഒഴുകുന്നുണ്ട്. ഇതേ ആവശ്യത്തിന് കല്ളേരിക്കരയില്‍ വീടുകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടിയിറക്ക് വിരുദ്ധ കര്‍മസമിതി സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇതോടെ ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കര്‍ മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൂടുതല്‍ ആധുനിക ഉപകരണങ്ങളത്തെി. ടാറും അനുബന്ധ ഉല്‍പന്നങ്ങളും മിശ്രണം ചെയ്യുന്ന എച്ച്.ഒ.ടി പ്ളാന്‍റ് പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചു.  |
സ്വര്‍ണക്കടത്ത്: പ്രതിയെ നാട്ടിലത്തെിക്കണമെന്ന് ഹൈകോടതി Posted: 28 Oct 2015 10:14 PM PDT കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി കല്ലുങ്ങല്‍ അഷ്റഫിനെ ദുബൈയില്‍നിന്ന് ഇന്ത്യയിലത്തെിക്കാന്‍ ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച 'റെഡ് കാര്‍ഡ് നോട്ടീസ്' താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് ഹൈകോടതി. ഇതിനായി സി.ബി.ഐ ഇന്‍റര്‍പോളിന് അപേക്ഷ നല്‍കണമെന്നും ദുബൈയിയില്‍നിന്ന് പ്രതിയെ എത്രയും വേഗം ഇന്ത്യയിലേക്കത്തെിക്കാന്‍ അവിടത്തെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്ലാവിധ സഹായവും നല്‍കണമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടു. നാട്ടിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നും റെഡ് കാര്‍ഡ് നോട്ടീസ് ഈ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി കേസിലെ 15ാം പ്രതിയായ അഷ്റഫ് നല്‍കിയ ഹരജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ദുബൈയിലെ ഹരജിക്കാരന്‍െറ പാസ്പോര്‍ട്ട് കണ്ടുകെട്ടിയതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാട്ടിലത്തൊന്‍ നടപടി പൂര്‍ത്തിയായിവരുമ്പോഴാണ് സി.ബി.ഐ തനിക്കെതിരെ ഇന്‍റര്‍പോള്‍ മുഖേന റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹരജിയിലെ വാദം. ഗൂഢാലോചന ആരോപിച്ചാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നാടുകടത്താനുള്ള നടപടി പൂര്‍ത്തിയാകും വരെ പ്രതിയെ ദുബൈ പൊലീസ് തടഞ്ഞുവെക്കണമെന്നാണ് 2000 ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച നാടുകടത്തല്‍ കരാറിലെ വ്യവസ്ഥ. നിലവിലെ സാഹചര്യത്തില്‍ മൂന്നുവര്‍ഷംകൊണ്ട് മാത്രമെ നാടുകടത്തല്‍ നടപടി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനാകൂ. ഇത്രയും കാലം ദുബൈ പൊലീസ് തടങ്കലില്‍വെക്കും. ഗൂഢാലോചനക്കുറ്റത്തിന്‍െറ പേരില്‍ റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ വലിയ നഷ്ടമാണുണ്ടാവുക. നാട്ടിലെ സ്വത്തുക്കള്‍ ജപ്തിചെയ്ത് പോകാനുള്ള സാധ്യതയുമുണ്ട്. താന്‍ നാട്ടിലത്തെി കീഴടങ്ങാന്‍ തയാറാണ്. അതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് എത്രയും വേഗം നാട്ടിലത്തൊന്‍ റെഡ് കാര്‍ഡ് നോട്ടീസ് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. അതേസമയം, മൂന്ന് കാരണങ്ങളാലല്ലാതെ ഇന്‍റര്‍പോള്‍ മുഖേന പുറപ്പെടുവിച്ച റെഡ് കാര്‍ഡ് അലര്‍ട്ട് റദ്ദാക്കാനാകില്ളെന്ന് സി.ബി.ഐ വ്യക്തമാക്കി. വ്യക്തിയുടെ മരണം, കേസില്‍നിന്ന് കുറ്റവിമുക്തനാക്കല്‍, പ്രതിക്കെതിരായ വിചാരണ നടപടി പ്രോസിക്യൂഷന്‍ ഉപേക്ഷിക്കല്‍ ഈ ഘട്ടങ്ങളില്‍ മാത്രമെ റെഡ് കാര്‍ഡ് നോട്ടീസ് റദ്ദാക്കാനോ പിന്‍വലിക്കാനോ പറ്റൂവെന്നും വ്യക്തമാക്കി. നോട്ടീസ് പിന്‍വലിക്കാതിരുന്നാല്‍ കേസിനായി പ്രതിക്ക് നേരിട്ട് എത്താനാകില്ളെന്നും വിചാരണ നടപടികള്‍ അനാവശ്യമായി വൈകാനിടയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോണ്‍സല്‍ ജനറല്‍ ഇടപെട്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഹരജിക്കാരനെ നാട്ടിലേക്ക് അയക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി 15 ദിവസത്തേക്ക് നോട്ടീസ് മരവിപ്പിക്കാന്‍ ഇന്‍റര്‍പോളിന് സി.ബി.ഐ അപേക്ഷ നല്‍കണം. നാട്ടിലത്തെിച്ചാലുടന്‍ സി.ബി.ഐയുടെയും കസ്റ്റംസിന്‍െറയും കസ്റ്റഡിയില്‍ വെക്കണം. എത്രയും വേഗം കീഴ്കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് വീണ്ടും നവംബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.  |
വാര്‍ഡുകളില്‍ പോരാട്ടത്തിന് വീറും വാശിയും Posted: 28 Oct 2015 10:09 PM PDT ആലപ്പുഴ: നഗരസഭാ വാര്‍ഡുകളില്‍ പോരാട്ടത്തിന് വീറും വാശിയും ഏറി. പോളിങ് ദിനം അടുക്കുന്തോറും ശക്തമായ മത്സരമാണ് എല്ലാ വാര്‍ഡിലും. കരുത്തുറ്റ സ്ഥാനാര്‍ഥികളെയാണ് മത്സരങ്ങള്‍ക്ക് മുന്നണികള്‍ ഇറക്കിയിരിക്കുന്നത്. തുമ്പോളിയില്‍ കോണ്‍ഗ്രസിലെ കെ.കെ. നിഷാദും സി.പി.ഐയുടെ യേശുദാസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ ജി. മോഹനന്‍, സ്വതന്ത്രനായ ലൂയീസ് എന്നിവരും കരുത്ത് തെളിയിക്കാനുണ്ട്. കൊമ്മാടിയില്‍ സി.പി.ഐയുടെ കെ.ജെ. പ്രവീണും കോണ്‍ഗ്രസിലെ പി. ബിനുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സി.എം.പിയില്‍നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസില്‍ എത്തിയതാണ് ബിനു. ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശയിലാണ്. എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം വാര്‍ഡിലുടനീളമുണ്ട്. എല്‍.ഡി.എഫും പിറകിലല്ല. പൂന്തോപ്പ് വാര്‍ഡില്‍ സി.പി.ഐയുടെ ആര്‍. ഷീബയും കോണ്‍ഗ്രസിലെ സരസ്വതിയും തമ്മിലാണ് പ്രധാന മത്സരം. ഇവിടെ ഗീത രാംദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി. സ്വതന്ത്രയായി ആബിദയുമുണ്ട്. കാളാത്ത് വാര്‍ഡില്‍ കോണ്‍ഗ്രസിലെ അംബികാദേവിയും സി.പി.ഐയുടെ പ്രഭ വിജയനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സ്വതന്ത്രരായ ബിന്ദു ദിലീപ്, രാഖി, അഡ്വ. എന്‍. ഷാജിദ എന്നിവരും രംഗത്തുണ്ട്. കൊറ്റംകുളങ്ങര വാര്‍ഡില്‍ സി.പി.ഐയുടെ വി.ആര്‍. ഷൈലജയും കോണ്‍ഗ്രസിലെ സുജാതയുമാണ് പ്രധാനമായി ഏറ്റുമുട്ടുന്നുവര്‍. ബി.ജെ.പിയുടെ പാര്‍വതി സംഗീത്, സ്വതന്ത്രയായ സുജിമോള്‍ എന്നിവരും മുന്നണികള്‍ക്ക് ഭീഷണിയായി രംഗത്തുണ്ട്. പുന്നമടയില്‍ കോണ്‍ഗ്രസിലെ കെ.എ. സാബുവും കേരള കോണ്‍ഗ്രസ് -സെക്കുലറിന്‍െറ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.സി. സെബാസ്റ്റ്യനും തമ്മിലാണ് പ്രധാന മത്സരം. ജോസഫ് തോമസ്, ബി.ജെ.പിയുടെ രജീഷ്കുമാര്‍ എന്നിവരും രംഗത്തുണ്ട്. നെഹ്റുട്രോഫി വാര്‍ഡില്‍ സി.എം.പിയുടെ കെ.ആര്‍. രമണനും സി.പി.എമ്മിന്‍െറ ഡി. സലിംകുമാറും ബി.ജെ.പിയുടെ രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്. തിരുമല വാര്‍ഡില്‍ സി.പി.എമ്മിലെ വി. ജയപ്രസാദും കോണ്‍ഗ്രസിലെ ജി. ഷെജിയും ബി.ജെ.പിയുടെ വി.എസ്. സുഭാഷും തമ്മില്‍ ശക്തമായ മത്സരത്തിലാണ്. സ്വതന്ത്രരായ സണ്ണി, നൗഷാദ്, കബീര്‍ എന്നിവരും രംഗത്തുണ്ട്. ജില്ലാകോടതി വാര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ബി. മെഹബൂബും എല്‍.ഡി.എഫിന്‍െറ മാര്‍ഷല്‍ ജോസഫും തമ്മിലാണ് മത്സരം. അഡ്വ. വി.എസ്. ഉല്ലാസ്നാഥന്‍, രഞ്ജിത്, എസ്. സജിത് എന്നിവരും രംഗത്തുണ്ട്. മുല്ലാത്തുവളപ്പ് വാര്‍ഡിലും ശക്തമായ മത്സരമാണ്. യു.ഡി.എഫിലെ ഷാഹിദാബീവിയും എല്‍.ഡി.എഫിലെ വിജയലക്ഷ്മിയും പി.ഡി.പിയുടെ എസ്. സജീനാമോളും തമ്മിലുള്ള പോരാട്ടത്തിന് ആവേശം കൈവന്നു. വലിയമരം വാര്‍ഡില്‍ സി.പി.ഐയുടെ സജിനയും കോണ്‍ഗ്രസിലെ എസ്. സീനത്തുബീവിയും തമ്മിലാണ് പ്രധാന മത്സരം. ഗീത, ശോഭ എന്നീ സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. കുതിരപ്പന്തി വാര്‍ഡില്‍ കരുത്തരായ പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇരുമുന്നണിയിലും മത്സരിക്കുന്നത്. സി.പി.ഐ നേതാവും മുമ്പ് കൗണ്‍സിലറുമായ എല്‍ജിന്‍ റിച്ചാര്‍ഡും കോണ്‍ഗ്രസിലെ ഇല്ലിക്കല്‍ കുഞ്ഞുമോനുമാണ് പ്രധാന എതിരാളികള്‍. രണ്ടുപേര്‍ക്കും നഗരത്തില്‍ പൊതുപ്രവര്‍ത്തന പാരമ്പര്യം ഏറെയുണ്ട്. പത്രങ്ങളുടെ ഏജന്‍റ് കൂടിയാണ് എല്‍ജിന്‍ റിച്ചാര്‍ഡ്. ബി.ജെ.പിയുടെ കെ.കെ. പൊന്നപ്പനും അഫ്സലും മറ്റ് സ്ഥാനാര്‍ഥികളാണ്. ഗുരുമന്ദിരം വാര്‍ഡിലും പോരാട്ടം കനത്തതാണ്. നിലവില്‍ ഇരവുകാട് വാര്‍ഡിനെ പ്രതിനിധാനം ചെയ്ത ബഷീര്‍ കോയാപറമ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐയുടെ പി.കെ. ബൈജുവാണ് പ്രധാന എതിരാളി. ബഷീര്‍ കോയാപറമ്പില്‍ നിലവിലുള്ള വാര്‍ഡില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പുതിയ വാര്‍ഡില്‍ ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. എന്നാല്‍, ഇടത് സാന്നിധ്യം ഉറപ്പാക്കാന്‍ പി.കെ. ബൈജുവിന് കഴിയുമെന്ന് എല്‍.ഡി.എഫും കരുതുന്നു. ബി.ജെ.പിയുടെ വി.ആര്‍. വിനോദും എസ്. നൗഷാദുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍. മുനിസിപ്പല്‍ സ്റ്റേഡിയം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ശ്രീജിത്രയും കോണ്‍ഗ്രസിലെ സോജായും ബി.ജെ.പിയുടെ ലതയും തമ്മില്‍ വാശിയേറിയ മത്സരമാണ്. വട്ടയാല്‍ വാര്‍ഡില്‍ സി.പി.ഐയുടെ ക്ളാരമ്മയും കോണ്‍ഗ്രസിലെ എം. ലൈലാബീവിയും തമ്മിലെ മത്സരത്തില്‍ പ്രചാരണം മൂര്‍ധന്യത്തിലായി. വാടക്കലില്‍ കോണ്‍ഗ്രസിന്‍െറ ജോണ്‍ ബ്രിട്ടോയും സി.പി.എമ്മിലെ നെല്‍സണും തമ്മില്‍ ശക്തമായ മത്സരം നടക്കുകയാണ്. മാര്‍ഷല്‍ ഡിറ്റോ എന്ന സ്ഥാനാര്‍ഥിയും ഉണ്ട്.  |
ഗോഡ്സെയുടെ വിചാരണ നടന്ന കെട്ടിടത്തിന് വാത്മീകിയുടെ പേര് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് Posted: 28 Oct 2015 10:08 PM PDT ഷിംല: ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ വിചാരണ നടന്ന ഹിമാചല്‍ പ്രദേശിലെ ചരിത്രപ്രസിദ്ധമായ പീറ്റര്‍ഹോഫ് ഹോട്ടലിന് മഹര്‍ഷി വാത്മീകിയുടെ പേര് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോടാണ് പരിഷത്ത് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് വൈ¤്രസായിമാരുടെയും ഗവര്‍ണര്‍ ജനറല്‍മാരുടേയും ആസ്ഥാനമായിരുന്നു പീറ്റര്‍ഹോഫ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പഞ്ചാബ് ഹൈകോടതിയായിരുന്ന ഈ കെട്ടിടത്തില്‍ വെച്ചാണ് 1948-49 കാലയളവില്‍ ഗോഡ്സെയുടെ വിചാരണ നടന്നത്. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കൊളോണിയല്‍ വാഴ്ചയുടെ ശേഷിപ്പ് പേറി നടക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും അതിനാല്‍ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് മഹര്‍ഷി വാത്മീകിയുടെ പേര് നല്‍കണമെന്നുമാണ് വി.എച്ച്.പിയുടെ ആവശ്യം. 1990ല്‍ ഹിമാചലില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ കെട്ടിടത്തിന്‍െറ പേര് മേഘദൂത് എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ 1993ല്‍ കോണ്‍്ഗ്രസ് അധികാരമേറ്റെടുത്തപ്പോള്‍ വീണ്ടും പീറ്റര്‍ഹോഫ് എന്നാക്കിമാറ്റി. 35 മുറികളുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ ഹിമാചല്‍ സര്‍ക്കാരിന്‍െറ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്. എന്നാല്‍, പീറ്റര്‍ ഹോഫ് എന്നത് ഏതെങ്കിലുമൊരു വ്യക്തിയുടെ പേരില്‍ നിന്നും ഉണ്ടായതല്ളെന്ന് ഷിംലയുടെ ചരിത്രകാരനായ രാജാ ബാസിന്‍ പറയുന്നു. റഷ്യന്‍ സാര്‍ പീറ്റര്‍ ദ ഗ്രേറ്റിന്‍െറ പേരില്‍ നിന്നാവാം കെട്ടിടത്തിന് പേര് വന്നതെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം.  |
സ്പോര്‍ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയം; കുട്ടികളോട് അവകാശലംഘനം –സി.ഡബ്ള്യു.സി Posted: 28 Oct 2015 10:02 PM PDT കല്‍പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴില്‍ കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയമാണെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ളെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ള്യു.സി) അന്വേഷണത്തില്‍ കണ്ടത്തെി. സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് ഹോസ്റ്റല്‍ ഉടന്‍ മാറ്റി സ്ഥാപിക്കാനാവശ്യപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് സി.ഡബ്ള്യു.സി വയനാട് ഇടക്കാല ഉത്തരവ് നല്‍കി. ഈ മാസാദ്യം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അത്ലറ്റിക് താരം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍, ലഭ്യമായ പ്രാരംഭവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്ഷേമ സമിതിയുടെ ഉത്തരവ്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വാര്‍ഡന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. പക്വതയും പരിചയവുമുളള ഒരു വാര്‍ഡനെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ എന്നും ബാലക്ഷേമസമിതി വിലയിരുത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുതിയൊരു വാര്‍ഡനെ ഒരു മാസത്തിനകം ഹോസ്റ്റലില്‍ നിയമിക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിന്‍െറ ഭാഗമായി ബാലക്ഷേമസമിതി കുട്ടികളുടെ പരാതികളും പരിഭവങ്ങളും നേരില്‍ കേട്ടിരുന്നു. ഏഴാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന 32 വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളാണ് രണ്ടു കെട്ടിടങ്ങളിലായി താമസിച്ച് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പരിശീലനം നേടുന്നത്. ഇതിനോടകം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് സമിതിക്ക് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ ബാലക്ഷേമസമിതി, ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെി. ഹോസ്റ്റല്‍ അന്തേവാസികള്‍ സമീപവാസികളല്ലാത്തതിനാല്‍ തന്നെ പൊതുജനങ്ങളുടെ മേല്‍നോട്ടമോ പ്രാദേശിക സമൂഹത്തിന്‍െറ ഇടപെടലുകളോ ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടാകുന്നില്ല. അതിനാല്‍ ഹോസ്റ്റലിലെ ദയനീയമായ ഭൗതിക സാഹചര്യങ്ങളും അന്തേവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും സമിതി നിരീക്ഷിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ നവംബര്‍ ആറിന് രണ്ട് മണിക്ക് വിശദമായ ഹിയറിങ്ങിനായി സമിതി മുമ്പാകെ നേരിട്ട് ഹാജരാവണം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍, നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മാര്‍ഗരേഖ, അനുവദിക്കപ്പെട്ടിട്ടുള്ള സ്റ്റാഫ്, കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച കേരള സര്‍ക്കാറിന്‍െറയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവുകളുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികളും നവംബര്‍ ആറിന് ബാലക്ഷേമസമിതി മുമ്പാകെ ഹാജരാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. സുല്‍ത്താന്‍ ബത്തേരിയിലും പുല്‍പള്ളിയിലും പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലും ഏതെങ്കിലും തരത്തിലുള്ള അവകാശ ലംഘനങ്ങള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നുണ്ടോ എന്ന കാര്യവും സി.ഡബ്ള്യു.സി പരിശോധിക്കും. മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബം ഏറെ സാമ്പത്തിക പരാധീനത ഉളളവരാണ്. ഈ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാറില്‍ ശിപാര്‍ശ നല്‍കണമെന്നും സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ തല്‍സ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനെ സമീപിക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, വകുപ്പുമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്‍െറ കോപ്പികള്‍ നല്‍കിയിട്ടുണ്ട്. കല്‍പറ്റയില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെംബര്‍മാരായ ഡോ. പി. ലക്ഷ്മണന്‍, ടി.ബി. സുരേഷ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യന്‍, ഡോ. സി. ബെറ്റി ജോസ് എന്നിവര്‍ പങ്കെടുത്തു.  |
അഴിമതി തടയാന്‍ ‘വിജിലന്‍റ് കേരള’ Posted: 28 Oct 2015 09:58 PM PDT കോഴിക്കോട്: അഴിമതി തടയാന്‍ വിജിലന്‍റ് കേരള എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ. അഷ്റഫ്. വിജിലന്‍സ് ബോധവത്കരണ വാരത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'നല്ല ഭരണത്തിന് പ്രിവന്‍റിവ് വിജിലന്‍സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിജിലന്‍റ് കേരള' എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന പദ്ധതിയാണിത്. ഏത് സര്‍ക്കാര്‍ ജീവനക്കാരനെ കുറിച്ചും ആര്‍ക്കും പരാതി നല്‍കാനും അത് ഉന്നത ഉദ്യോഗസ്ഥരില്‍ ഫോണ്‍ സന്ദേശമായി എത്തിച്ച് നടപടിയെടുക്കുന്നതിനുമുള്ള സംവിധാനമാണ് വിജിലന്‍റ് കേരള. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായിട്ടുപോലും വര്‍ഷം 30,000 കോടി രൂപയുടെ അഴിമതി കേരളത്തില്‍ നടക്കുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോലും ശിപാര്‍ശയില്ലാതെ നീതിലഭിക്കില്ളെന്നതാണവസ്ഥ. സര്‍ക്കാര്‍ ഒരു രൂപ ചെലവഴിക്കുമ്പോള്‍ എട്ടു പൈസ മാത്രമേ ഉപഭോക്താവിലത്തെുന്നുള്ളൂവെന്നും ബാക്കി തുക ഓരോരുത്തരും വിഴുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള മനസ്സ് ഉണ്ടാകണം. ഉത്തരവാദിത്തവും ദേശസ്നേഹവുമുള്ള പൗരന്മാരായി യുവതലമുറയെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ അഴിമതി കുറക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  |
വിമര്‍ശങ്ങള്‍ക്ക് സ്വാഗതം – സല്‍മാന്‍ രാജാവ് Posted: 28 Oct 2015 09:40 PM PDT റിയാദ്: രാജ്യത്തിന്‍െറ ഭരണഭാരം ഏറ്റെടുത്ത തനിക്കും കിരീടാവകാശിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരായ ഏത് കാതലായ വിമര്‍ശവും സ്വാഗതം ചെയ്യുമെന്നും തുറന്ന മനസ്സോടെ രാജ്യത്തിനു മുഴൂവന്‍ ചെവികൊടുക്കുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. സൗദിയിലെ ദേശീയമാധ്യമങ്ങളുടെ പത്രാധിപന്മാരുമായുള്ള ആശയസംവാദത്തിലാണ് രാജാവ് മനസ്സു തുറന്നത്. ‘‘എന്‍െറ ന്യൂനതകള്‍ മാധ്യമങ്ങളില്‍ എഴുതുന്നവര്‍ എഴുതട്ടെ. മര്‍മപ്രധാനമായ ഏതു വിമര്‍ശത്തെയും സ്വാഗതം ചെയ്യും. എന്‍െറ ഫോണും കാതുകളും രാജസദസ്സും എപ്പോഴും തുറന്നിരിക്കും’’- രാജാവ് വ്യക്തമാക്കി. രാജ്യം നിലനില്‍ക്കുന്ന ഖുര്‍ആന്‍െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്ലാമിന്‍െറയും മുസ്ലിംകളുടെയും രാജ്യത്താണ് നമ്മള്‍. മുസ്ലിംകളുടെ ഖിബ്ലയാണിവിടം. അതിനാല്‍ ഈ രാജ്യം നിലനില്‍ക്കുന്ന ഖുര്‍ആന്‍െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും നീങ്ങേണ്ടത്. എല്ലാ മുസ്ലിംകളും അഞ്ചുനേരം തിരിഞ്ഞു നില്‍ക്കുന്നത് ദിവ്യവെളിപാടിറങ്ങിയ ഇടവും പ്രവാചകത്വത്തിന്‍െറ പ്രഭവകേന്ദ്രവും നബിയുടെ നഗരവുമായിരുന്ന മക്കയുടെ നേര്‍ക്കാണ്. രാജ്യത്തിന്‍െറ ഈ പ്രാധാന്യം പൂര്‍ണമായും സാംസ്കാരികനായകന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍ക്കൊള്ളണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അവതരിച്ചത് അറബിയായ പ്രവാചകന് അറബിമണ്ണില്‍ അറബിഭാഷയിലാണ് എന്നതു മതി അറബികള്‍ക്ക് അഭിമാനിക്കാന്‍. ഇത് ഒരു വലിയ അനുഗ്രഹം മാത്രമല്ല, ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ യുവതീയുവാക്കളെ അവരുടെ ദേശത്തിന്‍െറ ഈ പാരമ്പര്യം പറഞ്ഞു വേണം നമ്മള്‍ വളര്‍ത്തിയെടുക്കാനെന്ന് അദ്ദേഹം ഉണര്‍ത്തി. ഈ രാജ്യത്ത് നാം സമാധാനവും സ്ഥിരതയും അനുഭവിക്കുന്നുണ്ട്. അല്ലാഹുവിന് സ്തുതി, ഹാജിമാരും ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും മക്കയില്‍ നിന്ന് മദീനയിലോളം മനസ്സമാധാനത്തോടെയാണ് സഞ്ചരിക്കുന്നത്. ചെങ്കടല്‍ തൊട്ട് ഗള്‍ഫ് ഉള്‍ക്കടലോളവും തെക്കു നിന്നു വടക്കു വരെയും സഞ്ചരിക്കുന്നവരും ഇത് അനുഭവിക്കുന്നുണ്ട്. ഈ അനുഗ്രഹത്തിന് അല്ലാഹുവിന് നന്ദി പറയണം. ഈ രാജ്യം അബ്ദുല്‍അസീസ് രാജാവ് സ്ഥാപിച്ചതും മക്കളായ സുഊദും ഫൈസലും ഖാലിദും ഫഹദും അബ്ദുല്ലയും കൊണ്ടു നടന്നതും ഖുര്‍ആനെയും പ്രവാചകചര്യയെയും അടിസ്ഥാനമാക്കിയായിരുന്നു എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് രാജാവ് ചൂണ്ടിക്കാട്ടി. സൗദിയിലെ മാധ്യമലോകവും കലാ സാഹിത്യ സാംസ്കാരികലോകവും ദേശീയ ഐക്യത്തിനും തീവ്രവാദ ഭീകരചിന്താഗതികള്‍ക്കെതിരെയും നിലകൊള്ളുമെന്ന് സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. സൗദി എന്നും ലോകത്തെ ഇതര ജനവിഭാഗങ്ങളും നാഗരികതകളുമായി സംവാദത്തിന്‍െറ മാതൃകാപരമായ ബന്ധമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദി പത്രങ്ങളുടെ മേധാവികള്‍ പരിപാടിയില്‍ സംബന്ധിച്ചു.  |
ലഷ്കര്‍ ഭീകരന്‍ അബു ഖാസിം കൊല്ലപ്പെട്ടു Posted: 28 Oct 2015 09:35 PM PDT ശ്രീനഗര്‍: ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. ഉധംപൂര്‍ ആക്രമണത്തിന്‍െറ മുഖ്യസൂത്രധാരനായ അബു ഖാസിം കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സൈന്യവുമായുള്ള എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയില്‍ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് അബു ഖാസിമിനെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായാണ് അബു കാസിമിനായി തെരച്ചില്‍ നടത്തിയിരുന്നത്. ഇയാളുടെ തലക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 5ന് ഉധംപൂരില്‍ ലഷ്കര്‍ ഇ തൊയ്ബ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും നവീദ് എന്ന പാക് ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരായ നിരവധി ആക്രമണങ്ങളില്‍ അബു ഖാസിം പങ്കാളിയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പോരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീര്‍ പൊലീസിലെ മികച്ച തീവ്രവാദ പ്രതിരോധ പൊലീസ് ഓഫീസര്‍ അല്‍താഫ് അഹ്മദിനെ വധിച്ചതിനു പിന്നിലും ഖാസിം പ്രവര്‍ത്തിച്ചിരുന്നു. അബു ഖാസിമിനെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ബന്ദിപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അല്‍താഫിനെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടമായിരുന്നു.  |
പുതിയ തൊഴില്‍ കുടിയേറ്റ നിയമം: അനുമതിയില്ലാതെ തൊഴിലുടമയെ മാറ്റിയാല്‍ കര്‍ശന ശിക്ഷ Posted: 28 Oct 2015 09:32 PM PDT ദോഹ: ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളിയെ സ്വന്തം തൊഴിലുടമക്ക് കീഴിലല്ലാതെ തൊഴിലെടുക്കാന്‍ വിട്ടുനല്‍കുന്നതിനെതിരെ കര്‍ശന ശിക്ഷ നടപടികളാണ് പ്രവാസി കുടിയേറ്റം സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമത്തിലെ 38ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കൈമാറിയാല്‍ ബന്ധപ്പെട്ട റിക്രൂട്ടര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ അഞ്ചുലക്ഷം ഖത്തര്‍ റിയാല്‍ വരെ പിഴയോ അല്ളെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമക്കും ഇതേ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, അനുമതിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമലംഘകര്‍ക്ക് 12,000 ഖത്തര്‍ റിയാല്‍ പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാകുമെന്നും നിയമത്തിലുണ്ട്. ഇങ്ങനെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ അനുമതിയുണ്ടായിരിക്കണം. പുതിയ നിയമപ്രകാരം തൊഴിലുടമയുമായി തൊഴില്‍ കരാറുണ്ടാക്കുകയും രണ്ടു കൂട്ടരും കരാറില്‍ ഒപ്പുവെക്കുകയും ചെയ്താല്‍ മാത്രമെ വിദേശ തൊഴിലാളിക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. തൊഴില്‍കരാറില്‍ ഒപ്പുവെക്കാതെ വര്‍ക്ക് വിസ അനുവദിക്കില്ല. ഹോട്ടല്‍, ടൂറിസം കേന്ദ്രങ്ങളുടെ മാനേജര്‍മാര്‍ തങ്ങള്‍ മുഖേന രാജ്യത്തത്തെുന്നവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതരെ അറിയിക്കണം. വിസ ലഭ്യമാക്കുന്ന ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും, ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ച് 48 മണിക്കൂറായി വിവരങ്ങളൊന്നും ലഭിക്കുന്നില്ളെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. 14ാം വകുപ്പ് അനുസരിച്ച് ഖത്തറില്‍ റസിഡന്‍റ് പെര്‍മിറ്റുള്ള വിദേശ തൊഴിലാളിക്ക് ആറ് മാസത്തിലധികം തുടര്‍ച്ചയായി രാജ്യം വിട്ടുനില്‍ക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഒരു വര്‍ഷ കാലയളവിനുള്ളില്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക അനുമതി നേടിയവര്‍ക്ക് ഇതില്‍ ഇളവുണ്ടാവും. പക്ഷെ റെസിഡന്‍റ് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്പ് രാജ്യത്ത് മടങ്ങിയത്തെണം. ആഭ്യന്തരമന്ത്രിയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ ആയിരിക്കും ഇക്കാര്യങ്ങള്‍ പരിശോധിക്കുക. വിദേശ തൊഴിലാളിയുടെ ഭാര്യക്കും 25 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും വിവാഹിതയാകാത്ത മക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം റസിഡന്‍റ് പെര്‍മിറ്റ് നല്‍കുമെന്ന് 12ാം വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, പ്രായപരിധി സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്നയാള്‍ക്കും അധികാരമുണ്ടായിരിക്കും. പ്രവാസികളുടെ രക്ഷിതാക്കള്‍ക്ക് റസിഡന്‍റ് പെര്‍മിറ്റ് നല്‍കാനും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടാകും. എന്നാല്‍ അതിനുള്ള അപേക്ഷ ന്യായയുക്തമായിരിക്കണം. 26ാം വകുപ്പ് പ്രകാരം ഖത്തറില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ട വിദേശിക്ക് നാല് വര്‍ഷത്തിന് ശേഷം മാത്രമേ തിരിച്ചുവരാന്‍ അനുതിയുണ്ടാവൂ. നാടുകടത്തപ്പെട്ടയാള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് ആഭ്യന്തരമന്ത്രിയുടെ അനുമതി നിര്‍ബന്ധമാണ്. റസിഡന്‍റ് പെര്‍മിറ്റിന്‍െറ കാലാവധി കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണം. തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ തൊഴിലുടമ പാസ്പോര്‍ട്ടോ യാത്രരേഖകളോ കൈവശം വെക്കാന്‍ പാടില്ല. വിദേശതൊഴിലാളി രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ റസിഡന്‍സി പെര്‍മിറ്റിനുള്ള നടപടികള്‍ ആരംഭിക്കണം. നവജാതശിശുക്കള്‍ക്ക് ജനിച്ച് 90 ദിവസത്തിനുള്ളില്‍ റസിഡന്‍സി പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണമെന്നാണ് വ്യവസ്ഥ. പ്രവാസി തന്‍െറ തൊഴിലില്‍ നിന്നും രാജിവെച്ചാലോ വിസിറ്റ് വിസയുടെയോ റസിഡന്‍റ് പെര്‍മിറ്റിന്‍െറ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്ത ശേഷം രാജ്യത്ത് തുടരുന്നുണ്ടെങ്കിലോ 14 ദിവസത്തിനുള്ളില്‍ തൊഴിലുടമ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കണം. നിയമത്തിന്‍െറ 19ാം വകുപ്പിലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശിയുടെ താമസത്തിന് ഖത്തറില്‍ ഉത്തരവാദികളായവരെക്കുറിച്ചാണ് 17ാം വകുപ്പില്‍ വിശദീകരിക്കുന്നത്.  |
പൊതുമാപ്പ് അപേക്ഷ ഇന്നുകൂടി സ്വീകരിക്കും Posted: 28 Oct 2015 09:20 PM PDT മസ്കത്ത്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും രാജ്യം വിടാന്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ചകൂടി സ്വീകരിക്കും. ഇന്ന് ഉച്ചക്ക് 12 വരെ ഒമാന്‍ സര്‍ക്കാര്‍ അപേക്ഷകള്‍ സ്വീകരിക്കും. അവസാനത്തെ അപേക്ഷകര്‍ക്ക് രാജ്യം വിടാന്‍ ഏതാനും ദിവസംകൂടി അനുവദിക്കും. എന്നാല്‍, ഈ കാലാവധി രണ്ടാഴ്ചയില്‍ കൂടുതലാകാനിടയില്ല. ഈ വര്‍ഷം മേയ് മൂന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപനമുണ്ടായത്. എന്നാല്‍, അനധികൃത താമസക്കാര്‍ രാജ്യം വിട്ടുതീരാത്തതിനാല്‍ വിവിധ എംബസികളുടെ ആവശ്യപ്രകാരം പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. എന്നാല്‍, പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ ആളുകളില്ളെന്ന് കണ്ടത്തെിയതിനാല്‍ കാലാവധി വീണ്ടും നീട്ടിയിട്ടില്ല. എംബസികളും ഈ ആവശ്യവുമായി മുന്നോട്ടുവന്നില്ളെന്നറിയുന്നു. തൊഴില്‍ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടന്നവരും താമസ രേഖകളില്ലാത്തവരും പൊതുമാപ്പിന്‍െറ ആദ്യഘട്ടത്തില്‍തന്നെ രാജ്യംവിട്ടിരുന്നു. തൊഴില്‍ മാറാനും ജോലി നിയമ സാധുതയുള്ളതാക്കാനും അവസരവും നല്‍കിയിരുന്നു. നിരവധിപേര്‍ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, നിരവധി പേര്‍ ഇപ്പോഴും രാജ്യം വിടാതെ അനധികൃതമായി ഒമാനില്‍ തങ്ങുന്നുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. പൊതുമാപ്പ് കാലാവധി നീട്ടിയാലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ പോകുന്നില്ളെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത്തരക്കാരെ പിടികൂടാനും ശിക്ഷിക്കാനും അധികൃതര്‍ പദ്ധതികള്‍ തയാറാക്കിക്കഴിഞ്ഞു. ഇതിനായി ഒമാന്‍െറ എല്ലാ ഭാഗങ്ങളിലും പരിശോധന ശക്തമാക്കി. ലേബര്‍ വിഭാഗത്തെ സഹായിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസും രംഗത്തുണ്ട്. രാത്രിയില്‍ പോലും പരിശോധന നടത്തുന്നതിനാല്‍ നിരവധിപേര്‍ പിടിയിലായിട്ടുണ്ട്. നിരവധി തവണകളായി പരിശോധന ശക്തമാക്കിയതിനാല്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും തിരക്കൊഴിഞ്ഞു. പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. റൂവിയിലെ കച്ചവടസ്ഥാപനങ്ങളില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കച്ചവടസ്ഥാപനങ്ങളില്‍ കയറി ജീവനക്കാരുടെ റെസിഡന്‍റ് കാര്‍ഡുകള്‍ പരിശോധിക്കുകയും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയും കാര്‍ഡില്ലാത്തവരെയും പിടികൂടുന്നുമുണ്ട്. റൂവിയിലെ ഏതാണ്ടെല്ലാ കച്ചവട സ്ഥാപനങ്ങളിലും അധികൃതര്‍ കയറിയിറങ്ങുകയും അനധികൃതമായി കാണുന്നവരെ പിടികൂടുകയും ചെയ്തായി കച്ചവടക്കാര്‍ പറയുന്നു. ദേശീയ ദിനാഘോഷം ആസന്നമായതും പരിശോധന ശക്തമാക്കാന്‍ കാരണമാണ്. പരിശോധന കാരണം ജനങ്ങള്‍ പുറത്തിറങ്ങാത്തതും സാമ്പത്തിക പ്രതിസന്ധിയും നഗരങ്ങളിലെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിലും മറ്റും പുറത്തിറങ്ങുന്ന ഉള്‍ഭാഗങ്ങളിലും മറ്റും താമസിക്കുന്നവരാണ് പല സ്ഥാപനങ്ങളിലെയും പ്രധാന ഉപഭോക്താക്കള്‍. ഇവരാണ് പല കച്ചവട സ്ഥാപനങ്ങളെയും താങ്ങിനിര്‍ത്തുന്നത്. പ്രധാന നഗരങ്ങളിലെ പല ചെറുകിട വ്യാപാരികളും വന്‍ പ്രതിസന്ധിയിലാണ്. ഇത്തരം പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ളെന്ന് പല കച്ചവടക്കാരും പറയുന്നു. എണ്ണ വിലക്കുറവ് കാരണം പല മേഖലകളിലും പ്രതിസന്ധി മുന്നിലത്തെിയതോടെ പലരും പണം ചെലവാക്കുന്നതില്‍ ഏറെ സൂക്ഷ്മത പാലിക്കുന്നുണ്ട്.  |
കനത്തമഴയില്‍ മുങ്ങി കുവൈത്ത് Posted: 28 Oct 2015 08:58 PM PDT കുവൈത്ത് സിറ്റി: കാലാവസ്ഥ പ്രവചനക്കാര്‍ക്ക് പിടികൊടുക്കാതെയത്തെിയ ശക്തമായ മഴ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ വെള്ളത്തില്‍ മുക്കി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഇടിയുടെയും മിന്നലിന്‍െറയും അകമ്പടിയോടെ രാജ്യവ്യാപകമായി കനത്ത മഴ പെയ്തത്. തോരാതെപെയ്ത മഴയില്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളംകയറി നീര്‍ക്കെട്ടുകള്‍ തീര്‍ത്തു. വീട്ടുമുറ്റങ്ങളിലും സ്കൂളുകളുടെയും മറ്റും പാര്‍ക്കിങ് മേഖലകളിലും മഴവെള്ളം ഒരുമിച്ചുചേര്‍ന്ന് തടാകംപോലെയായി. രാവിലെ മുതല്‍ക്ക് അനുഭവപ്പെട്ട മോശം കാലാവസ്ഥ വൈകീട്ടുവരെ തുടര്‍ന്നേക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് മന്ത്രാലയം അവധി നല്‍കി. പുലര്‍ച്ചെ ജോലിക്ക് പോകുന്ന സമയമായതിനാല്‍ തോരാതെ പെയ്ത മഴ ആളുകളെ സാരമായി ബാധിച്ചു. വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡുകളിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കാതെ ഡ്രൈവര്‍മാര്‍ പ്രയാസപ്പെട്ടു. ഇതുകാരണം പലേടങ്ങളിലും ഗതാഗതക്കുരുക്കുകള്‍ രൂപപ്പെട്ടു. പലര്‍ക്കും കൃത്യസമയത്ത് ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും എത്തിപ്പെടാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. മഴയെ തുടര്‍ന്ന് വാഹനാപകടങ്ങളുള്‍പ്പെടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 58 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫയര്‍ഫോഴ്സിന്‍െറയും ആഭ്യന്തര വകുപ്പിന്‍െറയും കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിച്ചറിയിച്ചതാണ് ഇത്രയും സംഭവങ്ങള്‍. എന്നാല്‍, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വിസുകളെ മഴ കാര്യമായി ബാധിച്ചില്ളെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് സര്‍വിസുകള്‍ ദമ്മാം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുക മാത്രമാണ് ഉണ്ടായത്. അതിനിടെ, രാജ്യത്ത് ഇതേ കാലാവസ്ഥ അടുത്ത മൂന്നു ദിവസങ്ങള്‍കൂടി തുടരുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ഇടിയും മിന്നലുമായി രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയിലായിരിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ കരുതലോടെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും ഇതേതുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. ഇതുകാരണം ദൂരക്കാഴ്ച താഴാന്‍ ഇടയുള്ളതിനാല്‍ ഡ്രൈവര്‍മാരും വഴിയാത്രക്കാരും ജാഗ്രത കാണിക്കണം. അതേസമയം, ഇന്നലെ പെയ്ത മഴ പലേടങ്ങളിലും പല അളവിലാണ് ലഭ്യമായത്. ശുവൈഖ് തുറമുഖത്ത് 18 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ 13 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. കുവൈത്ത് സിറ്റിയില്‍ 12 മി.മീറ്റര്‍ മഴ പെയ്തതായാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സഹായങ്ങള്‍ ലഭിക്കാന്‍ 112 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.  |
പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി ശരണ്യ സംസ്ഥാനം വിട്ടെന്ന് സംശയം Posted: 28 Oct 2015 08:52 PM PDT കായംകുളം: പൊലീസ് സേനയില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ യുവതി പൊലീസിനെ വെട്ടിച്ച് ബംഗളൂരുവിലേക്ക് കടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസിന്‍െറ വലയിലായതായും സൂചനയുണ്ട്. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറവീട്ടില്‍ സുരേന്ദ്രന്‍െറ മകള്‍ ശരണ്യയാണ് (23) രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്‍, ഭാര്യ അജിത (48), സഹോദരിപുത്രന്‍ തോട്ടപ്പള്ളി ചാലേതോപ്പില്‍ ശംഭു (21) എന്നിവരെ കായംകുളം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പൊലീസില്‍ വിവിധ തസ്തികകളില്‍ പിന്‍വാതില്‍ വഴി നിയമനം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍ നൂറുകണക്കിന് പേരില്‍ നിന്നായി കോടികളാണ് ഇവര്‍ തട്ടിയെടുത്തത്. ശരണ്യയെ കൂടാതെ വന്‍റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം. വ്യാജരേഖകളും ഇത് തയാറാക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികളുമായി തിരുവനന്തപുരത്തേക്ക് കടന്ന ശരണ്യ തലനാരിഴക്കാണ് പൊലീസിന്‍െറ വലയില്‍നിന്നും രക്ഷപ്പെട്ടത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിന്തുടര്‍ന്നത്. പൊലീസിന്‍െറ നീക്കങ്ങള്‍ ഇവരെ ആരെങ്കിലും അറിയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. സേനയിലുള്ളവര്‍ക്ക് തൊഴില്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. നിയമനം, ഫിസിക്കല്‍ വെരിഫിക്കേഷന്‍, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ വ്യാജ ഫയലുകള്‍ തയാറാക്കിയതിലും പൊലീസിലുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, മണിയാര്‍, അടൂര്‍ പൊലീസ് ക്യാമ്പുകളില്‍ ഉദ്യോഗാര്‍ഥികളെ എത്തിക്കണമെങ്കില്‍ ഇത്തരം സഹായം ഇല്ലാതെ കഴിയില്ളെന്നും കരുതുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ശരണ്യക്ക് സഹായങ്ങള്‍ ചെയ്തിരുന്നയാള്‍ പിടിയിലായതോടെ നിര്‍ണായകമായ പലവിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പഴുതുകളില്ലാതെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അടുത്തദിവസം തന്നെ മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നും ഡിവൈ.എസ്.പി ദേവമനോഹറും സി.ഐ ഉദയഭാനുവും പറഞ്ഞു.  |
ഷാര്‍ജയില്‍ വന്‍ തീപിടുത്തം:നാല് ഗോഡൗണുകള്‍ കത്തി നശിച്ചു Posted: 28 Oct 2015 08:49 PM PDT ഷാര്‍ജ: വ്യവസായ മേഖല നാല് ഗോഡൗണുകള്‍ക്ക് തീപിടിച്ചു. അല്‍ഖാന്‍ പാലത്തിന് സമീപം സഫീര്‍ മാളിന് പിന്‍വശത്തായി ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു പാക്കിങ് കമ്പനിയിലാണ് തീപ്പിടിത്തം ആരംഭിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീയില്‍ നിന്നുയര്‍ന്ന പുക കിലോമീറ്ററുകള്‍ക്കപ്പുറത്തു ദൃശ്യമായിരുന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഓഫീസില്‍നിന്ന് ജോലിക്കാര്‍ തിരിച്ചു പോകുന്ന സമയമായതിനാല്‍ കനത്ത ട്രാഫിക് തിരക്കനുഭവപ്പെട്ടു. വാഹനം ഓടിച്ചിരുന്നവര്‍ സംഭവം കാണാന്‍ വാഹനങ്ങളുടെ വേഗത കുറച്ചതാണ് തിരക്കനുഭവപ്പെടാന്‍ കാരണം.  |
ബാര്‍ കോഴക്കേസ്: വിജിലന്‍സ് പ്രത്യേക കോടതി വിധി ഇന്ന് Posted: 28 Oct 2015 07:06 PM PDT തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വ്യാഴാഴ്ച വിധി പറയും. ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് വിധി പറയുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്‍െറ ഹരജിയിലും അന്തിമ റിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്‍പ്പ് കല്‍പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം. തെളിവുകള്‍ വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍െറ അധികാരം ഡയറക്ടര്‍ കവര്‍ന്നതായി വാദത്തിനിടെ കോടതി തന്നെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഡയറക്ടറുടെ ഓഫിസ് പോസ്റ്റ് ഓഫിസായി പ്രവര്‍ത്തിക്കേണ്ടതില്ളെന്നും നിര്‍ദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു വിജിലന്‍സിന്‍െറ വാദം.  |
അകലുന്ന മനസ്സുകള്‍ Posted: 28 Oct 2015 07:02 PM PDT Byline: വരികള്‍ക്കിടയില്‍^ കുല്‍ദീപ് നയാര്‍ മാട്ടിറച്ചി നിരോധം വേണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ് രാജ്യം. ഹിന്ദുക്കള്‍ ഏറെ ആദരവോടെ കാണുന്ന പശു അവരുടെ വൈകാരികതയുടെ ഭാഗമായതിനാല്‍ ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാള്‍ മാട്ടിറച്ചി കഴിച്ചാല്‍ അയാളെ തല്ലിക്കൊല്ലണോ എന്നാകേണ്ടിയിരുന്നു യഥാര്‍ഥ ചോദ്യം. പക്ഷേ, ഈ ആരോപണംപോലും കിംവദന്തികളുടെ പുറത്തായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഹിന്ദുത്വ തീവ്രവാദികള്‍ തങ്ങളുടെ മതവീക്ഷണം മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമമെന്നു തോന്നുന്നു. മാട്ടിറച്ചിയെക്കുറിച്ച വിവാദം ഏറെ നീണ്ടുപോയില്ളെന്നത് അനുഗ്രഹമാണ്. ചര്‍ച്ചകള്‍ സമൂഹത്തെ രണ്ടായി വിഭജിച്ചുതുടങ്ങിയിരുന്നു. ഇതു തിരിച്ചറിഞ്ഞാകണം, ഹിന്ദുവും മുസ്ലിമും പരസ്പരമല്ല, ദാരിദ്ര്യത്തോടാണ് പൊരുതേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഒരാഴ്ചക്കാലത്തേക്ക് ഈ വിഷയത്തില്‍ ഒന്നും മിണ്ടിയിരുന്നില്ല അദ്ദേഹം. കടുത്ത ജനകീയ സമ്മര്‍ദമില്ലായിരുന്നെങ്കില്‍ സന്ദേഹങ്ങള്‍ ബാക്കിവെച്ചുള്ള ഈ നിലപാടുപോലും സ്വീകരിക്കാനിടയില്ലായിരുന്നു. ഒടുവില്‍ മൊഴിഞ്ഞതാകട്ടെ, ചടങ്ങിനു മാത്രമുള്ള തണുപ്പന്‍ വാക്കുകളും. തീവ്രവിഭാഗങ്ങള്‍ ഇനിയും മാട്ടിറച്ചിയില്‍ കടിച്ചുതൂങ്ങിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അപായത്തില്‍ ചാടുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) നേതൃത്വത്തിന് തോന്നിത്തുടങ്ങിയിരുന്നു. മുസ്ലിംകള്‍ കൂടുതല്‍ അരക്ഷിതരായി മാറുകയും ചെയ്യും. ഇതോടെ ആര്‍.എസ്.എസ് പിന്‍വലിയുകയായിരുന്നു. ഏറെ മുമ്പൊന്നുമല്ല സംഘ് അതികായരിലൊരാളായ എല്‍.കെ. അദ്വാനി പറഞ്ഞുവെച്ചത്- രാജ്യത്ത് ഹിന്ദു വോട്ടുകള്‍ മാത്രമുപയോഗിച്ച് ലോക്സഭയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്നും പക്ഷേ, സുഗമ ഭരണത്തിന് മുസ്ലിം സഹകരണമില്ലാതെ കഴിയില്ളെന്നും. ഇതുവരെ ഇത് കടലാസില്‍ത്തന്നെ കിടക്കുകയായിരുന്നു. മുസ്ലിം പിന്തുണകൂടി വേണമെന്ന് സംഘ്പരിവാറിന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ പങ്കാളിത്തത്തിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. സത്യത്തില്‍, രാജ്യവിഷയങ്ങളില്‍ മുസ്ലിംകള്‍ പരിഗണനയര്‍ഹിക്കുന്നില്ളെന്നാണ് അവരുടെ കാഴ്ചപ്പാട്. ഉദാഹരണമായി, കേന്ദ്രസര്‍ക്കാറിലെ പ്രാതിനിധ്യം മാത്രം പരിഗണിച്ചാല്‍ മതി. ഒരു സീറ്റ് മാത്രമാണ് മുസ്ലിംകള്‍ക്ക് നല്‍കിയത്. അതും നാമമാത്ര പ്രാധാന്യമുള്ള വകുപ്പ്. അതിലേറെ ഭീതിദമാണ് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച. പലയിടത്തും പരസ്പരം ആശയവിനിമയം പോലും കാണാക്കാഴ്ചയായിരിക്കുന്നു. ഓരോ വിഭാഗവും സ്വന്തം തുരുത്തിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. സംഘ്പരിവാര്‍ ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണമാണ് അടിസ്ഥാന കാരണം. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സഹോദരിപുത്രി നയന്‍താര സെഗാള്‍ ഉള്‍പ്പെടെ പ്രമുഖ സാഹിത്യനായകര്‍ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി വിഷയം പൊതുജന മധ്യത്തിലത്തെിക്കുന്നതില്‍ ഒരളവോളം വിജയിച്ചിരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള ഇടം അനുദിനം കുടുസ്സായിവരുകയാണെന്ന് അവര്‍ അയച്ച കത്തില്‍ പറയുന്നു. സത്യത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യത്തിന്‍െറ തനത് മൂല്യങ്ങള്‍. ബഹുസ്വരതയുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറയും മൂല്യങ്ങളിലുറച്ച ഒരു സമൂഹത്തിന് ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാവിവത്കരണം ആശാസ്യമാകില്ല. ഈ അടിസ്ഥാന സത്യം ഇനിയും മനസ്സിലാക്കാന്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ആയില്ളെന്നത് നിര്‍ഭാഗ്യകരമാണ്. ഒരിക്കല്‍, ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന മോദി ഡല്‍ഹിക്കടുത്ത് ദാദ്രിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളണം. മാട്ടിറച്ചി കഴിച്ചെന്ന അഭ്യൂഹത്തിനു പുറത്താണ് ഒരു മുസ്ലിമിനെ നാട്ടുകൂട്ടം തല്ലിക്കൊന്നത്. അങ്ങനെ അയാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും അത് നിരോധിക്കുന്ന നിയമമൊന്നുമില്ല രാജ്യത്ത്. കുറെ സംസ്ഥാനങ്ങള്‍ ഗോവധം വിലക്കിയപ്പോഴും ഒരെണ്ണം പോലും മാട്ടിറച്ചിക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. മോദി ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം. സമൂഹത്തിന്‍െറ ജീവവായുവാണ് ബഹുസ്വരത. സംഘ്പരിവാരത്തിലെ ചില തീവ്രവിഭാഗങ്ങള്‍ക്ക് അഹിതമാണെങ്കിലും രാജ്യത്ത് മഹാഭൂരിപക്ഷവും ഇന്ത്യയെന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. അതായത് ജനാധിപത്യം, മതനിരപേക്ഷത, സമത്വദര്‍ശനം എന്നിവയില്‍. ഭൂരിപക്ഷത്തിന് എന്തും പറയാനും ചെയ്യാനുമാകുന്ന ചിലയിടങ്ങള്‍ രാജ്യത്തുണ്ടെന്നത് നേരാണ്. മൊത്തം രാജ്യം അങ്ങനെയാവില്ല. ന്യൂനപക്ഷത്തില്‍ രാഷ്ട്രത്തിന് പൂര്‍ണ വിശ്വാസമുണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞ് തങ്ങളും മാട്ടിറച്ചി കഴിക്കുന്നുവെന്ന പ്രഖ്യാപനം നടത്തുന്നവര്‍ നിര്‍വഹിക്കുന്നത് യഥാര്‍ഥ ദൗത്യമല്ല. സ്വന്തം മതേതര മുഖം എഴുന്നള്ളിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉപകാരത്തെക്കാള്‍ ഉപദ്രവമാണ് അവര്‍ ചെയ്യുന്നത്. മാട്ടിറച്ചി കഴിച്ചെന്ന കിംവദന്തി പ്രചരിപ്പിച്ച് വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് മുഹമ്മദ് അഖ്ലാഖ് എന്നയാളെ അടിച്ചുകൊന്നതിനെ കുറിച്ചാകേണ്ടിയിരുന്നു രാജ്യത്തെ ചര്‍ച്ചകളുടെ മൗലിക ബിന്ദു. നേരത്തേ സൂചിപ്പിച്ചപോലെ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധം നിലവിലുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ പറയുന്നു: ‘കൃഷിയും കന്നുകാലി വളര്‍ത്തലും ആധുനിക ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാകാന്‍ സര്‍ക്കാര്‍ ശ്രമംനടത്തണം. മാത്രമല്ല, പശുവും കിടാവുമുള്‍പ്പെടെ വിഭാഗങ്ങളുടെ അറവ് നിരോധിച്ച് സംരക്ഷണത്തിനും മെച്ചപ്പെട്ട പരിചരണത്തിനും നടപടി സ്വീകരിക്കുകയും വേണം.’ മാട്ടിറച്ചി വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്‍. മാട്ടിറച്ചി കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിഗത വിഷയമാണെന്നും ചെയ്താല്‍ കുറ്റകരമാകില്ളെന്നും അടുത്തിടെ സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്‍നിര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ താല്‍പര്യം മാത്രമാണ് ഇതിനുപിന്നില്‍. സമാനമായി, മഹാരാഷ്ട്രയില്‍ മാത്രമുള്ള ശിവസേനയും രാജ്യത്തിന് നാണക്കേടുണ്ടാക്കിയവരാണ്. രാജ്യത്തിന്‍െറ ജനാധിപത്യ സംവിധാനത്തിനുണ്ടായിരുന്ന സല്‍പേര് കളങ്കപ്പെടുത്തിയെന്നു മാത്രമല്ല, അവരതിനെ കരിപുരട്ടുകകൂടി ചെയ്തിരിക്കുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ പോലും ഹിംസയുടെ നിരര്‍ഥകത ബോധ്യപ്പെട്ട് ഒടുവില്‍ അതിനെ നൃശംസിച്ചിരുന്നു. സത്യത്തില്‍, അതാണ് ശിവസേനക്ക് കൂടുതല്‍ അംഗീകാരം നേടിക്കൊടുത്തതും അത് ശിപാര്‍ശ ചെയ്തയാള്‍ മുഖ്യമന്ത്രിപദത്തില്‍ അവരോധിതനാകുന്നതും. പക്ഷേ, ബി.ജെ.പി അനുകൂലിയായിട്ടും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സുരീന്ദര്‍ കുല്‍കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നതാണിപ്പോള്‍ ശിവസേനയുടെ വഴി. ഇതേച്ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്‍െറ മതേതരമുഖം സംഘ്പരിവാറിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍.  |
അവര്‍ കേരള ഹൗസ് അടുക്കളയിലും എത്തി Posted: 28 Oct 2015 06:54 PM PDT ന്യൂഡല്‍ഹി ജന്തര്‍മന്തര്‍ റോഡിലെ കേരള ഹൗസ് നമ്മുടെ സംസ്ഥാനത്തിന്‍െറ തലസ്ഥാനനഗരിയിലെ പ്രതിനിധാനമാണ്. ലോകരാജ്യങ്ങള്‍ക്ക് നയതന്ത്രാലയം എന്നപോലെ 29 സംസ്ഥാനങ്ങള്‍ക്കും അവരുടെ ആസ്ഥാനങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രതീകാത്മക സ്ഥാപനങ്ങള്‍ക്ക് നിസ്സാരമല്ലാത്ത സ്ഥാനമുണ്ട്. അതത് സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന അതിഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതിനപ്പുറം രാജ്യാസ്ഥാനത്തെ പ്രവിശ്യാകേന്ദ്രം കൂടിയാണിത്. എന്നാല്‍, വര്‍ഗീയവും വിഭാഗീയവുമായ ഭ്രാന്തുകള്‍ പടര്‍ന്നുപിടിച്ച ഈ ആസുരകാലത്ത് കേരള ഹൗസ് പോലും സുരക്ഷിതമല്ളെന്ന താക്കീത് നല്‍കുന്നതാണ് അവിടത്തെ അടുക്കളയില്‍ ഏതുതരത്തിലുള്ള ബീഫാണ് വിളമ്പുന്നതെന്നറിയാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള പൊലീസ് കഴിഞ്ഞദിവസം നടത്തിയ വിവാദമായ റെയ്ഡ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍നിന്ന് ന്യൂഡല്‍ഹിയിലെ കേരള ഹൗസിലേക്കും അവിടെനിന്ന് കേരളത്തിലേക്കുമുള്ള ദൈര്‍ഘ്യം വലുതല്ല എന്ന മുന്നറിയിപ്പോടെയുള്ള ഇറച്ചി മണത്തുള്ള ഈ പരക്കംപാച്ചില്‍ രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ ഭീകരമായൊരു രോഗത്തിന്‍െറ ലക്ഷണമാണ്. ഹിന്ദുത്വ ആശയം വെച്ചുപുലര്‍ത്തുന്ന ഏതോ ഒരു മലയാളിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് റെസിഡന്‍റ് കമീഷണറുടെയോ കേരള ഹൗസ് കണ്‍ട്രോളറുടെയോ സംസ്ഥാന സര്‍ക്കാറിന്‍െറയോ അനുമതിയോ അറിവോ കൂടാതെ അടുക്കളയിലേക്ക് കയറിച്ചെന്നതെന്ന റിപ്പോര്‍ട്ട് സ്വസ്ഥജീവിതം കാംക്ഷിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കില്ല. ഈ പോക്ക് എവിടെയാണ് ചെന്നവസാനിക്കുക? കേരളഹൗസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവിടത്തെ അടുക്കളയില്‍ ബീഫ് വേവാന്‍തുടങ്ങിയിട്ടും കാലമേറെയായി. ചോദിക്കാതെ കയറിച്ചെന്ന് അവിടത്തെ ചട്ടിയിലെന്താണ് തിളക്കുന്നതെന്ന് അന്വേഷിക്കാന്‍ രാജ്യം ഭരിക്കുന്നവരെ പ്രേരിപ്പിക്കുന്നത് പൊലീസ് മേധാവിയും ബി.ജെ.പി നേതാക്കളും അവകാശപ്പെടുന്നതുപോലെ നിയമം നടപ്പാക്കാനുള്ള ത്വരയോ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ജാഗ്രതയോ ഒന്നുമല്ല. ഫാഷിസത്തിന്‍െറ വിശദമുദ്രകള്‍ അനാവൃതമാക്കുന്ന തികഞ്ഞ അസഹിഷ്ണുതയും അധികാരപ്രമത്തതയുമാണ് ഈ അധിനിവേശ മനോഭാവത്തിനു പിന്നില്‍. രാജ്യത്തിന്‍െറ പേര് ഒരു മഹാരോഗത്തിന്‍െറ പേരായി രൂപാന്തരപ്പെടുകയല്ളേ എന്ന് ഉത്കണ്ഠപ്പെടേണ്ട സന്ദര്‍ഭം. കേരള ഹൗസില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം വിഷയത്തിന്‍െറ ഗൗരവം എടുത്തുകാട്ടുന്നു. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ചെയ്തിയില്‍ ഡല്‍ഹി പൊലീസ് ഉറച്ചുനില്‍ക്കുന്നതില്‍നിന്നുതന്നെ ഇത് അവസാനത്തെ സംഭവമായി പര്യവസാനിക്കുമെന്ന് ആരും കരുതേണ്ട. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടതുപോലെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണിത്. മതനിരപേക്ഷതയിലൂന്നിയ കേരളീയ സംസ്കൃതിയെ പുച്ഛത്തോടെ കാണുന്ന ഒരു മനോഘടനയുടെ പ്രതിഫലനം പൊലീസ് നടപടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇതുവരെ ഗോമാംസം നിരോധിക്കാത്ത കേരളത്തെ മറ്റൊരു കണ്ണോടുകൂടിയാണ് സംഘ്പരിവാറും മോദിസര്‍ക്കാറും കാണുന്നത്. അതുകൊണ്ടാണ് തെരുവില്‍ മാത്രം കാണുന്ന ഏതെങ്കിലും സംഘടനയുടെയോ വര്‍ഗീയഭ്രാന്ത് കത്തിച്ച് മേനിനടിക്കാന്‍ തുനിയുന്ന അവിവേകികളുടെയോ തീട്ടൂരത്തിനൊത്ത് ജനായത്ത സ്ഥാപനങ്ങളുടെ അധികാരം ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഫാഷിസ്റ്റ് മനോഭാവത്തെ വളര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കുന്നത്. നാസി ജര്‍മനിയില്‍ സംഭവിച്ചതിന്‍െറ വകഭേദമാണ് സമീപകാലത്തായി ഇവിടെ കെട്ടഴിഞ്ഞുവീഴുന്നത്. ഇന്ന് കേരള ഹൗസാണെങ്കില്‍ നാളെ നിയമസഭാ മന്ദിരത്തിലേക്കും ഇവര്‍ ഇരച്ചുകയറിക്കൂടായ്കയില്ല. ജനാധിപത്യമൂല്യങ്ങളോടും നിയമവ്യവസ്ഥയോടും പരമപുച്ഛം പുലര്‍ത്തുന്ന അപകടകരമായ ഒരു ആശയസംഹിതയുടെ അധികാര വിളയാട്ടമാണിതൊക്കെയെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പിന് കക്ഷിപക്ഷങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ സന്നദ്ധമാണോ എന്നാണ് ഭരണ-രാഷ്ട്രീയ-സാംസ്കാരിക നേതൃത്വത്തോട് കാലം ചോദിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇത്തരം സംഭവങ്ങള്‍ വിവാദമാകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ലാഭചേതങ്ങളെക്കുറിച്ച് ആലോചിച്ച് രാഷ്ട്രീയനേതാക്കള്‍ തലപുണ്ണാക്കുന്നുണ്ടാവാം. പൊലീസിനെ കണ്ടപ്പോഴേക്കും കാന്‍റീന്‍ മെനുവില്‍നിന്ന് ബീഫ് വെട്ടിമാറ്റാന്‍ തുനിഞ്ഞ കേരള ഹൗസ് അധികൃതരുടെ തീരുമാനം പിന്നീട് തിരുത്തിയത് കേരളത്തിന്‍െറ മുഖം രക്ഷിച്ചു. അല്ളെങ്കില്‍ സമൂഹത്തില്‍ വിദ്വേഷവും അസഹിഷ്ണുതയും വിതക്കാന്‍ ഒരുമ്പെട്ട ശക്തികളുടെ മുന്നില്‍ തലകുനിച്ചതായി കേരളത്തിനുമേല്‍ അപമാനം ചാര്‍ത്തപ്പെട്ടേനെ.  |
No comments:
Post a Comment