ഇറാഖ് അധിനിവേശത്തിന് മാപ്പപേക്ഷിച്ച് ടോണി ബ്ലയര്‍ Madhyamam News Feeds | ![]() |
- ഇറാഖ് അധിനിവേശത്തിന് മാപ്പപേക്ഷിച്ച് ടോണി ബ്ലയര്‍
- വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് വി.എസിന്‍റെ മറുപടി; തട്ടിപ്പു നടത്തിയതിന് തെളിവുണ്ടെന്ന്
- മഴയിലും ആളുന്ന ആവേശം; മിന്നല്‍ പ്രചാരണം
- മഴയിലും ആളുന്ന ആവേശം; മിന്നല്‍ പ്രചാരണം
- ഐക്യ ആഹ്വാനവുമായി പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത്; ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം
- ചതുരംഗപ്പാറമെട്ടില്‍ അപകടം പതിയിരിക്കുന്നു
- കണ്ണൂരില്‍ രംഗം വിചിത്രം: വിയര്‍പ്പൊഴുക്കി ഇരുപക്ഷവും
- ആര്.എസ്.എസ് വര്‍ഗീയതക്ക് ഉമ്മന്‍ ചാണ്ടി ചൂട്ടുപിടിക്കുന്നു –പിണറായി വിജയന്‍
- ഹാര്‍ബറിലെ ഐസ് പ്ളാന്‍റില്‍ അമോണിയ ചോര്‍ന്നു
- ഐ.എന്‍.എല്ലിന് വര്‍ഗീയ കാഴ്ചപ്പാടില്ല –എം.എ. ബേബി
- പാക് സംഘത്തിന്‍െറ നാടകം അലങ്കോലപ്പെടുത്തിയ നാലു ശിവസേനക്കാര്‍ കസ്റ്റഡിയില്‍
- സംഘ്പരിവാര്‍ ഭീകരതക്കെതിരെ പോരാട്ടം തുടരും ^ചേതന തീര്‍ഥഹള്ളി
- വിശാല ഹിന്ദു ഐക്യം: എന്‍.എസ്.എസിനെതിരെ യോഗക്ഷേമ സഭ
- അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ പകര്‍ച്ചവ്യാധി പടരുന്നു
- ‘പ്രസംഗിക്കുമ്പോ സൂക്ഷിക്കണം, ആട കോണ്‍ഗ്രസ് നമ്മക്കൊപ്പാന്ന്’
- തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ തര്‍ക്കം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
- മലയാളിയുടെ കാര്‍ പെയിന്‍റിങ് വര്‍ക്ഷോപ്പില്‍ തീപിടിത്തം
- പ്രണയ തീരത്തെ രാഷ്ട്രീയത്തറവാട്
- ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദ് സ്ഫോടനം: പ്രതികളുടെ അപ്പീലില്‍ ഇന്ന് ആദ്യ വാദം കേള്‍ക്കല്‍
- മുംബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
- എന്‍.എസ്.എസിന്‍െറ ശരിദൂരത്തിന് കാതോര്‍ത്ത് പത്തനംതിട്ടയില്‍ പാര്‍ട്ടികള്‍
- ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ മുംബൈ തീരമണഞ്ഞു
- പുതിയ അബൂദബി- ദുബൈ ഹൈവേ പൂര്‍ത്തിയാകുന്നു
- ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ശരത് യാദവ്
- സര്‍ഗാത്മകതക്ക് അതിര്‍വരമ്പുകളില്ല –സേതു
ഇറാഖ് അധിനിവേശത്തിന് മാപ്പപേക്ഷിച്ച് ടോണി ബ്ലയര്‍ Posted: 25 Oct 2015 01:09 AM PDT Image: ![]() Subtitle: ഐ.എസിന്‍െറ വളര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നില്ല ലണ്ടന്‍: ഇറാഖ് യുദ്ധത്തിന്‍െറ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയര്‍. ഇറാഖ് അധിനിവേശം അടക്കമുള്ള കാര്യങ്ങളാണ് ഐ.എസിന്‍െ ഉദയത്തിന് കാരണമായതെന്നും ബ്ളയര്‍ പറഞ്ഞു. സി.എന്‍.എന്‍ ചാനലിലെ ഫരീദ് സക്കറിയയുടെ അഭിമുഖത്തിലാണ് ബ്ളയറിന്‍െറ കുറ്റസമ്മതവും വെളിപ്പെടുത്തലുകളുമുള്ളത്. ‘സദ്ദാം ഹുസൈന്‍െറ പക്കല്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നു. യുദ്ധത്തിന്‍െറ രീതി സംബന്ധിച്ചും ആസുത്രണം ചെയ്യുന്നതില്‍ സംഭവിച്ച പാകപിഴകള്‍ക്കും മാപ്പ് ചോദിക്കുന്നു. നിലവിലുള്ള ഒരു ഭരണകൂടത്തെ മാറ്റുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് മനസിലാക്കാന്‍ കഴിയാതെ പോയതിനും ഞാന്‍ മാപ്പ് ചോദിക്കുന്നു. പക്ഷെ, സദ്ദാമിനെ നീക്കിയതില്‍ മാപ്പ് ചോദിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.’ - ടോണി ബ്ളയര്‍ പറഞ്ഞു. ഇറാഖ് അധിനിവേശം ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഉദയത്തിന് കാരണമായെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടല്ളോ എന്ന ചോദ്യത്തിന് അതില്‍ സത്യത്തിന്‍്റെ അംശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു ബ്ളയറിന്‍െറ മറുപടി. 2003ല്‍ സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015ല്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ല എന്ന് പറയാനാവില്ളെന്നും ടോണി ബ്ളയര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് 2003ല്‍ ഇറാഖില്‍ നടത്തിയ ആക്രമണമാണ് തെറ്റായിരുന്നെന്ന് ബ്ളയര്‍ സമ്മതിച്ചിരിക്കുന്നത്. ഈ കുറ്റസമ്മതത്തോടെ ആരാധ്യനായ രാഷ്ട്രീയ നേതാവില്‍ നിന്നും ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടുന്നതിനു പോലും തനിക്ക് മടിയില്ളെന്നും ടോണി ബ്ളെയര്‍ പറയുന്നു. ആദ്യമായാണ് ബ്ളയര്‍ പരസ്യമായി ഇറാഖ് യുദ്ധം തെറ്റായിരുന്നെന്ന് പറയുന്നത്. ഇറാഖ് യുദ്ധത്തിനുശേഷം ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്ളയര്‍ വീണ്ടും അധികാരത്തിലെ ത്തിയിരുന്നു. 2007ല്‍ പ്രധാനമന്ത്രി പദം രാജിവച്ചപ്പോള്‍ ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ളയറിന്‍്റെ പ്രതികരണം. |
വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് വി.എസിന്‍റെ മറുപടി; തട്ടിപ്പു നടത്തിയതിന് തെളിവുണ്ടെന്ന് Posted: 25 Oct 2015 12:37 AM PDT Image: ![]() കോതമംഗലം: എസ്.എന്‍.ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് ആരും തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ളെന്നും വ്യക്തമായ തെളിവുകള്‍ സഹിതമാണ് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും വി.എസ് കോതമംഗലത്തെ പൊതുയോഗത്തില്‍ ആഞ്ഞടിച്ചു. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ഇതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ളെന്ന സത്യം വെള്ളാപ്പള്ളിക്കു അറിയില്ളേ, അഴിമതിക്കുറ്റത്തിനു ജയിലിലാണ് കിടക്കേണ്ടി വരികയെന്നും വി.എസ് പരിഹസിച്ചു. മൈക്രോ ഫിനാന്‍സ് അഴിമതി തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു. അഴിമതി തെളിയിച്ചാല്‍ തൂക്കുമരത്തിലേറാന്‍ തയാറാണ്. വി.എസിന് വിശ്വാസമുള്ള ആളെക്കൊണ്ടോ ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. തെളിഞ്ഞില്ളെങ്കില്‍ വെയിലത്ത് മുട്ടില്‍ നില്‍ക്കാന്‍ വി.എസ് തയാറുണ്ടോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണ് വെള്ളാപ്പള്ളി നടേശനെന്ന് കഴിഞ്ഞ ദിവസം അടിമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വി.എസ് തുറന്നടിച്ചിരുന്നു. കിഴക്കിന്‍െറ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്തെ ഷൈലോക്കാണ് വെള്ളാപ്പള്ളി. കൊള്ളപ്പലിശ വാങ്ങുന്നത് കണ്ട് ഷൈലോക് കണിച്ചുകുളങ്ങരയിലെ ത്തി വെള്ളാപ്പള്ളിയെ തൊഴുതുവെന്നും വി.എസ് പരിഹസിച്ചിരുന്നു. ഷെക്സ്പിയര്‍ നാടകമായ ‘വെനീസിലെ വ്യാപാരി’യിലെ കൊള്ളപ്പലിശക്കാരനായ കഥാപാത്രമാണ് ഷൈലോക്. |
മഴയിലും ആളുന്ന ആവേശം; മിന്നല്‍ പ്രചാരണം Posted: 24 Oct 2015 11:55 PM PDT കോട്ടയം: വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചത്തെുന്ന മഴക്കും ജില്ലയുടെ തെരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിക്കാനാവുന്നില്ല. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പോരാട്ടവീര്യം ഒട്ടുംകുറയാതെ മുന്നണികള്‍ ജില്ലയെ ഇളക്കിമറിക്കുകയാണ്. |
മഴയിലും ആളുന്ന ആവേശം; മിന്നല്‍ പ്രചാരണം Posted: 24 Oct 2015 11:55 PM PDT കോട്ടയം: വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചത്തെുന്ന മഴക്കും ജില്ലയുടെ തെരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിക്കാനാവുന്നില്ല. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പോരാട്ടവീര്യം ഒട്ടുംകുറയാതെ മുന്നണികള്‍ ജില്ലയെ ഇളക്കിമറിക്കുകയാണ്. |
ഐക്യ ആഹ്വാനവുമായി പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത്; ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം Posted: 24 Oct 2015 11:54 PM PDT Image: ![]() ന്യൂഡല്‍ഹി: ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം പാലിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഐക്യാഹ്വാനം. മന്‍കി ബാത്ത് പരിപാടിയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‍െറ ഐക്യത്തിന് ആഹ്വാനം ചെയ്തത്. ജാതികളുടെയും മതങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. ഈ വൈവിധ്യമാണ് രാജ്യത്തിന്‍െറ ശോഭ, ഇതിനെ അംഗീകരിക്കാന്‍ തയാറാകണം. ശാന്തിയും സമാധാനവും ഐക്യവും ഉണ്ടായാലെ പുരോഗതി കൈവരിക്കാന്‍ സാധിക്കൂവെന്നും പ്രതിമാസ റേഡിയോ പരിപാടിയില്‍ മോദി പറഞ്ഞു. അവയവദാനം വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തെ കുറിച്ച് മന്‍കി ബാത്തിലൂടെ പറയാന്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നു. ഹൃദയം, കിഡ്നി, കരള്‍ എന്നിവക്ക് നിരവധി ആവശ്യക്കാരാണുള്ളത്. എന്നാല്‍, അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. താഴ്ന്ന തസ്തികകളിലുള്ള ജോലികള്‍ക്ക് ഇനി മുതല്‍ അഭിമുഖ പരീക്ഷ നടത്തില്ല. 2016 ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ എം.പിമാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. ഇപ്പോള്‍ രാജ്യത്ത് ഉത്സവ സമയമാണ്. ഈ സമയത്താണ് ഇന്ത്യ^ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ട്. ധാരാളം ഇന്ത്യന്‍ വംശജര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പറഞ്ഞു. |
ചതുരംഗപ്പാറമെട്ടില്‍ അപകടം പതിയിരിക്കുന്നു Posted: 24 Oct 2015 11:53 PM PDT നെടുങ്കണ്ടം: കാണാക്കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന ചതുരംഗപ്പാറമെട്ടില്‍ അപകടവും പതിയിരിക്കുന്നു. ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. |
കണ്ണൂരില്‍ രംഗം വിചിത്രം: വിയര്‍പ്പൊഴുക്കി ഇരുപക്ഷവും Posted: 24 Oct 2015 11:50 PM PDT കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കേ, പ്രത്യേക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ മുന്നണികള്‍ വിയര്‍പ്പൊഴുക്കുന്നു. |
ആര്.എസ്.എസ് വര്‍ഗീയതക്ക് ഉമ്മന്‍ ചാണ്ടി ചൂട്ടുപിടിക്കുന്നു –പിണറായി വിജയന്‍ Posted: 24 Oct 2015 11:47 PM PDT കാഞ്ഞങ്ങാട്: ആര്‍.എസ്.എസിന്‍െറ വര്‍ഗീയതക്ക് ചൂട്ടുപിടിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ഹാര്‍ബറിലെ ഐസ് പ്ളാന്‍റില്‍ അമോണിയ ചോര്‍ന്നു Posted: 24 Oct 2015 11:39 PM PDT മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ഐസ് പ്ളാന്‍റില്‍ അമോണിയം ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. |
ഐ.എന്‍.എല്ലിന് വര്‍ഗീയ കാഴ്ചപ്പാടില്ല –എം.എ. ബേബി Posted: 24 Oct 2015 11:35 PM PDT ആലപ്പുഴ: മുസ്ലിം ലീഗില്‍ പതിഞ്ഞുകിടക്കുന്ന വര്‍ഗീയ സ്വഭാവത്തില്‍നിന്ന് അവര്‍ക്ക് മുക്തിനേടാന്‍ കഴിഞ്ഞിട്ടില്ളെന്നും പ്രമാണിമാരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മുസ്ലിം ജനസാമാന്യത്തിന്‍െറ താല്‍പര്യങ്ങള്‍ അവര്‍ക്ക് പ്രശ്നമല്ല. ലീഗുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സംഘ്പരിവാര്‍ നടത്തുന്ന കൊലപാതകങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടിയാണ്. |
പാക് സംഘത്തിന്‍െറ നാടകം അലങ്കോലപ്പെടുത്തിയ നാലു ശിവസേനക്കാര്‍ കസ്റ്റഡിയില്‍ Posted: 24 Oct 2015 11:26 PM PDT Image: ![]() ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ പാകിസ്താന്‍ നാടക സംഘത്തിന്‍െറ പരിപാടി അലങ്കോലപ്പെടുത്തിയ നാലു ശിവസേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ നാടക സംഘത്തിന്‍െറ 'ഭാഞ്ച്' എന്ന നാടകം തുറന്ന വേദിയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. വേദിയില്‍ കയറി പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച ശിവസേനക്കാര്‍ തുടര്‍ന്ന് നാടകം തടസപ്പെടുത്തുകയായിരുന്നു. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്കിടെയായിരുന്നു സംഭവം. നാടകം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്. നാടകത്തിന്‍െറ ഭാഗമായി വേദിയില്‍ സ്ഥാപിച്ച പാക് പതാക നിലത്തിട്ട ശേഷം ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ധാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ശിവസേനക്കാര്‍ വിളിച്ചു. നാടകസംഘത്തെ ക്ഷണിച്ചതിന് പരിപാടിയുടെ സംഘാടകരുമായി പ്രതിഷേധക്കാര്‍ വാക്കേറ്റം നടത്തി. പരിപാടിയുടെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ മാത്രം നിയോഗിച്ചത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സമാധാന സന്ദേശത്തിന്‍െറ ഭാഗമായാണ് നാടകം സംഘടിപ്പിച്ചതെന്നും പരിപാടി തടസപ്പെട്ടതില്‍ വിഷമമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. |
സംഘ്പരിവാര്‍ ഭീകരതക്കെതിരെ പോരാട്ടം തുടരും ^ചേതന തീര്‍ഥഹള്ളി Posted: 24 Oct 2015 10:06 PM PDT Image: ![]() ബംഗളൂരു: സംഘ് പരിവാറിന്‍െറ ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്ന് ബീഫ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയതിനും ജാതി വ്യവസ്ഥക്കെതിരെ എഴുതിയതിനും ഭീഷണി സന്ദേശം ലഭിച്ച കന്നട എഴുത്തുകാരി ചേതന തീര്‍ഥഹള്ളി. ആര് എതിര്‍ത്താലും എഴുത്ത് നിര്‍ത്തില്ല. ഹിന്ദുത്വ ഭീകരതക്കെതിരായ എഴുത്ത് തുടരും. ഒരു കൂട്ടം ആളുകളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്നും ചേതന പറഞ്ഞു. തന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിന്തുണക്കുന്നവരോട് നന്ദിയുണ്ട്. രാജ്യത്ത് അശാന്തി പരത്താനാണ് സംഘ് കഴിഞ്ഞ ദിവസമാണ് സിനിമാ തിരക്കഥാകൃത്തും നിര്‍മാതാവും കന്നട എഴുത്തുകാരിയുമായ ചേതന തീര്‍ഥഹള്ളിക്ക് ഫേസ്ബുക്ക് വഴി ഭീഷണി ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ആയിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് നിരന്തരം ഭീഷണി മുഴക്കിയ മധുസൂധന്‍ ഗൗഡ എന്നയാള്‍ക്കെതിരെ ചേതന ഹനുമന്ത നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മധുസൂധന്‍ ഗൗഡയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ ക്രൈം സെല്ലിന്‍െറ സഹായം തേടിയിട്ടുണ്ട് ഹിന്ദു മതത്തിലെ ജാതി സമ്പ്രദായത്തെ കുറിച്ച് ചേതന അടുത്തിടെ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ബീഫ് നിരോധത്തിനെതിരെ ബംഗളൂരുവില്‍ അടുത്തിടെ നടന്ന റാലിയിലും ചേതന പങ്കെടുത്തു. ഇതാണ് എതിരാളികളെ പ്രകോപിപ്പിച്ചത്. |
വിശാല ഹിന്ദു ഐക്യം: എന്‍.എസ്.എസിനെതിരെ യോഗക്ഷേമ സഭ Posted: 24 Oct 2015 09:57 PM PDT Image: ![]() തിരുവല്ല: വിശാല ഹിന്ദു ഐക്യത്തിനെതിരായ എന്‍.എസ്.എസ് നിലപാടിനെതിരെ യോഗക്ഷേമ സഭ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് വ്യക്തി താല്‍പര്യമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. ഹിന്ദു ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് സംവരണ ചര്‍ച്ചകളെന്നും അദ്ദേഹം ആരോപിച്ചു. സംവരണം അര്‍ഹിക്കുന്നവരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം. മൂന്നാം മുന്നണിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. എന്ത് എതിര്‍പ്പുണ്ടായാലും മൂന്നാം മുന്നണി യാഥാര്‍ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 500 സ്ഥലത്ത് യോഗക്ഷേമ സഭക്ക് സ്ഥാനാര്‍ഥികളുണ്ടെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. |
അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ പകര്‍ച്ചവ്യാധി പടരുന്നു Posted: 24 Oct 2015 09:43 PM PDT മാനന്തവാടി: കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനും വെള്ളമില്ലാതായതോടെ അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ അന്തേവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. |
‘പ്രസംഗിക്കുമ്പോ സൂക്ഷിക്കണം, ആട കോണ്‍ഗ്രസ് നമ്മക്കൊപ്പാന്ന്’ Posted: 24 Oct 2015 09:34 PM PDT Image: ![]() കാസര്‍കോട്: സൂക്ഷിക്കണം, നേതാക്കള്‍ കാസര്‍കോട്ട് എത്തിയാല്‍ നാവു പിഴക്കരുത്. ഒരു പ്രസംഗം തന്നെ എല്ലായിടത്തും നടപ്പില്ല. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ നിയമസഭയിലെ പ്രസംഗങ്ങള്‍ ആകാം. ഇടതു നേതാവിന് വലതിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തിയുക്തം വാദിക്കാം. ബി.ജെ.പി നേതാക്കള്‍ക്ക് യു.ഡി.എഫിനെതിരെയും എല്‍.ഡി.എഫിനെതിരെയും എന്തും പറയാം. ഐക്യമുന്നണിക്കാര്‍ക്കും അതുപോലെയാവാം. പയ്യന്നൂര്‍ പിന്നിട്ടാല്‍ പഞ്ചായത്ത് മാറുമ്പോള്‍ ഓന്ത് നിറംമാറ്റുന്നതുപോലെ പ്രസംഗത്തിന്‍െറ ഇമ്പവും ഈണവും മാറ്റണം. ഇല്ളെങ്കില്‍ പണ്ട് വി.എസ്. അച്യുതാനന്ദന്‍ മാഹിയില്‍പോയി കോണ്‍ഗ്രസുകാരെ കുറ്റംപറഞ്ഞതുപോലെ അബദ്ധത്തില്‍ ചാടും. മംഗല്‍പാടി പഞ്ചായത്തില്‍ പിണറായിക്ക് യു.ഡി.എഫിനെതിരെ പ്രസംഗിക്കാന്‍ കഴിയില്ല. കാരണം അഞ്ചുസീറ്റുകളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയാണ്. മഞ്ചേശ്വരം പഞ്ചായത്തില്‍ കാനം രാജേന്ദ്രന് ബി.ജെ.പിക്കെതിരെ മാത്രമേ പ്രസംഗിക്കാനാവൂ. അവിടെ ഏഴുസീറ്റുകളില്‍ പി.ഡി.പി-കോണ്‍ഗ്രസ്-ലീഗ്-സി.പി.ഐ-സി.പി.എം ഐക്യമാണ്. പൈവളിഗെയിലും വോര്‍ക്കാടിയിലും ഇതുതന്നെ അവസ്ഥ. നാടറിഞ്ഞ് നാക്കനക്കിയില്ളെങ്കില്‍ സ്ഥാനാര്‍ഥികള്‍ തോറ്റുപോകും. കാരണം ബി.ജെ.പിക്കെതിരെയല്ലാതെ പതിവ് ഇടതുവിരുദ്ധ പ്രസംഗം നടപ്പില്ല. ബി.ജെ.പിക്കെതിരെ ഇടതു-വലത് പൊതു സ്വതന്ത്രരുടെ ഇടങ്ങളാണിവിടെ. ബേഡകത്ത് പിണറായിക്ക് പ്രസംഗിക്കാം. പക്ഷെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ കരുതലോടെ വേണം പ്രസംഗിക്കാന്‍. കാഞ്ഞങ്ങാട് നഗരസഭയില്‍ വിമതരുടെ പൂരമാണ് നടക്കുന്നത്. ആകെ സ്ഥാനാര്‍ഥികളില്‍ പാര്‍ട്ടിയില്ലാത്തവര്‍ ഏറെ. 20 സീറ്റുകളില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി എന്തേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്നാണ് കോണ്‍ഗ്രസുകാരന്‍െറ ചോദ്യം. സി.പി.എം നഗരസഭ ഭരിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ ആര്‍.എസ്.എസിനെതിരെ കാഞ്ഞങ്ങാട്ട് മിതത്വം പാലിക്കണം. കെ. സുരേന്ദ്രനും വി. മുരളീധരനും ഇത് ബാധകം. കോണ്‍ഗ്രസ് വിമതര്‍ ഉറഞ്ഞുതുള്ളുന്ന ഈസ്റ്റ് എളേരിയില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം വിമതരെ കുറിച്ച് അധികം പറയേണ്ട, സി.പി.എമ്മിനെ ചീത്തവിളിച്ചാല്‍ മതിയെന്നാണ്. നാളെ തിരിച്ചുവരേണ്ടവരാണ് വിമതര്‍ എന്നാണത്. വിമതര്‍ ജയിച്ചാല്‍ അവരെ പാര്‍ട്ടിയിലെടുക്കുമോ എന്ന ചോദ്യത്തിന് ‘അത് അപ്പോള്‍ പറയാം’ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് അതുകൊണ്ടാണ്. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ പകുതിയിടങ്ങളിലും വാക്കിനു വിലക്കുവീഴുന്ന ഗ്രാമങ്ങളാണ്. കാസര്‍കോട്ട് മാത്രമാണ് ഈ പ്രത്യേകത ഇത്ര സമൃദ്ധമായുള്ളത്. |
തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ തര്‍ക്കം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു Posted: 24 Oct 2015 09:31 PM PDT മുക്കം: കാരശേരി ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായത്തെിയത്. |
മലയാളിയുടെ കാര്‍ പെയിന്‍റിങ് വര്‍ക്ഷോപ്പില്‍ തീപിടിത്തം Posted: 24 Oct 2015 09:18 PM PDT Image: ![]() മസ്കത്ത്: മലയാളിയുടെ കാര്‍ പെയിന്‍റിങ് വര്‍ക്ഷോപ്പില്‍ തീപിടിത്തം. കൊല്ലം പത്തനാപുരം സ്വദേശി സുരേഷിന്‍െറ വാദി കബീര്‍ സനാഇയയിലെ വര്‍ക്ഷോപ്പിലാണ് കഴിഞ്ഞദിവസം രാത്രി തീപിടിത്തമുണ്ടായത്. വര്‍ക്ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകള്‍ കത്തിയിട്ടുണ്ട്. ഇതില്‍ ഒരു ലക്സസ് കാറും ജി.എം.സി ഫോര്‍വീല്‍ ഡ്രൈവും പൂര്‍ണമായും കത്തിനശിച്ചു. മൂന്നു കാറുകള്‍ക്ക് ഭാഗിക കേടുപാടുകളാണുള്ളത്. സമീപത്തെ വര്‍ക്ഷോപ് ജീവനക്കാരാണ് ഷട്ടറിനകത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ കാറുകള്‍ കത്തിയ നിലയിലായിരുന്നു. പുറത്ത് മറ്റു കാറുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീ പടര്‍ന്നില്ല. കെട്ടിടത്തിന്‍െറ ഭിത്തികള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂരയിലെ ഷീറ്റുകളും ഉരുകിയിട്ടുണ്ട്. വയറിങ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. പൂര്‍ണമായി കത്തിയ ലക്സസിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത്. ജി.എം.സിക്കും വര്‍ക്ഷോപ്പിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. രണ്ടു വാഹനങ്ങള്‍ക്കുമായി 23,000 റിയാലോളം നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയാണെന്ന് സുരേഷ് പറയുന്നു. മറ്റു മൂന്നു വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പണം നല്‍കേണ്ടിവരും. ഒമ്പതു വര്‍ഷംമുമ്പ് ഒമാനിലത്തെിയ സുരേഷ് ഒന്നര വര്‍ഷം മുമ്പാണ് അല്‍ അംജദ് നാഷനല്‍ പ്രോജക്ട്സ് എല്‍.എല്‍.സി എന്ന പേരിലുള്ള വര്‍ക്ഷോപ് സനാഇയയില്‍ തുടങ്ങിയത്. ചെറിയ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത് സ്വരൂപിച്ച പണം കൊണ്ട് തുടങ്ങിയ വര്‍ക്ഷോപ്പിനാണ് ഈ ദുര്‍ഗതിയുണ്ടായത്. |
പ്രണയ തീരത്തെ രാഷ്ട്രീയത്തറവാട് Posted: 24 Oct 2015 08:24 PM PDT Image: ![]() Subtitle: ബി.പി. മൊയ്തീന്‍െറ സഹോദരന്‍ ബി.പി. റഷീദ് മുക്കം നഗരസഭ 15ാം വാര്‍ഡ് കയ്യിട്ടാപൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു കോഴിക്കോട്: മൊയ്തീന്‍-കാഞ്ചനമാല അനശ്വരപ്രണയത്തിലൂടെ മലയാളിമനസ്സില്‍ പതിഞ്ഞ ബലിയമ്പ്ര പുറ്റാട്ട് തറവാടിന് രാഷ്ട്രീയം ഇന്നും അന്യമല്ല. ഒന്നരപ്പതിറ്റാണ്ടിലധികം ഇരുവഴിഞ്ഞിപ്പുഴയോരമായ മുക്കത്തിന്‍െറ ഭരണചക്രം തിരിച്ചതും ഈ തറവാട്ടുമുറ്റത്തുനിന്നാണ്. തറവാട്ട് കാരണവര്‍ ബി.പി. ഉണ്ണിമോയിന്‍ തുടങ്ങിവെച്ച രാഷ്ട്രീയക്കളരിയില്‍ മക്കളും പയറ്റിത്തെളിഞ്ഞു. സഹോദരങ്ങളായ ബി.പി. മൊയ്തീനും ബി.പി. സുഹ്റക്കും ജനപ്രതിനിധികളായി. ഇപ്പോള്‍ മൊയ്തീന്‍െറ സഹോദരന്‍ ബി.പി. റഷീദും തദ്ദേശ ഭരണസമിതി ലക്ഷ്യമിട്ട് ഗോദയിലുണ്ട്. മുക്കം ഗ്രാമപഞ്ചായത്തിന്‍െറ പ്രഥമ പ്രസിഡന്‍റാണ് ഇവരുടെ പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിന്‍. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ശിഷ്യനായി കോണ്‍ഗ്രസിലൂടെയാണ് ഇദ്ദേഹത്തിന്‍െറ രാഷ്ട്രീയപ്രവേശം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നീണ്ട പതിനേഴരവര്‍ഷം ഇദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി. മുക്കം ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത് ഇദ്ദേഹത്തിന്‍െറ ഭരണകാലത്താണ്. പ്രണയനായകനും മൂത്തമകനുമായ ബി.പി. മൊയ്തീനും രാഷ്ട്രീയം വിട്ടില്ല. പിതാവിന്‍െറ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു പകരം പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് തെരഞ്ഞെടുത്തതെന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുന്ദമംഗലത്തും (1970) തിരുവമ്പാടിയിലും (1980) മത്സരിച്ചു. രണ്ടിടത്തും പരാജയപ്പെട്ടെങ്കിലും പിതാവിന്‍െറ തട്ടകമായ മുക്കം ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വീട്ടില്‍നിന്ന് അങ്ങനെ പഞ്ചായത്തംഗംകൂടിയുണ്ടായി. സഹോദരി ബി.പി. സുഹ്റ അയല്‍നാടായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് മത്സരിച്ച് ജയിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായി. ഇവരുടെ ഭര്‍ത്താവ് എം.എ. നാസര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ്. ഇത്തവണ ബി.പി. റഷീദാണ് ഈ കുടുംബത്തില്‍നിന്ന് അങ്കത്തിനിറങ്ങുന്നത്. മുക്കം നഗരസഭ 15ാം വാര്‍ഡ് കയ്യിട്ടാപൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഇദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായുള്ള ഇദ്ദേഹത്തിന്‍െറ കന്നിയങ്കമാണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികള്‍വഹിച്ച ഇദ്ദേഹം കര്‍ഷക കോണ്‍ഗ്രസിന്‍െറ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. |
ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദ് സ്ഫോടനം: പ്രതികളുടെ അപ്പീലില്‍ ഇന്ന് ആദ്യ വാദം കേള്‍ക്കല്‍ Posted: 24 Oct 2015 08:22 PM PDT കുവൈത്ത് സിറ്റി: രാജ്യത്തെ ശിഈ വിഭാഗത്തിന്‍െറ പ്രധാന പള്ളികളിലൊന്നായ മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ സ്ഫോടനം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടവരുടെ കേസില്‍ ആദ്യമായി അപ്പീല്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ആകെ 29 പ്രതികളുണ്ടായിരുന്ന കേസില്‍ 15 പേരെ കുറ്റക്കാരാണെന്ന് കണ്ട കീഴ്കോടതി വധശിക്ഷക്കും ജീവപര്യന്തത്തിനുമായി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയിലും മറ്റും പങ്കാളികളായ ഏഴു പ്രധാന പ്രതികളെ വധശിക്ഷക്കും എട്ടുപേരെ രണ്ടുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവിലിടാനുമാണ് കീഴ്കോടതിയിലെ കുറ്റാന്വേഷണ ബെഞ്ച് ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലാത്തതുകാരണം പ്രതിപ്പട്ടികയിലുണ്ടായിരുന്ന 14 പേരെ കുറ്റാന്വേഷണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വധശിക്ഷക്കും തടവിനും ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ പരാതിയിലാണ് സിറ്റിയിലെ അപ്പീല്‍ കോടതി ഇന്ന് ആദ്യ വാദം കേള്‍ക്കുക. കഴിഞ്ഞ ജൂണ്‍ 26ന് വെള്ളിയാഴ്ചയാണ് ശര്‍ഖിലെ സവാബിര്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപമുള്ള ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദില്‍ ചാവേര്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഞെട്ടിച്ച ചാവേര്‍ സ്ഫോടന കേസിലെ പ്രതികളുടെ വിചാരണ കണക്കിലെടുത്ത് സിറ്റിയിലെ കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്. |
മുംബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം Posted: 24 Oct 2015 08:21 PM PDT Image: ![]() മുംബൈ: ദക്ഷിണ മുംബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അറുപതോളം കടകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് ക്രഫോര്‍ഡ് മാര്‍ക്കറ്റ് എന്ന അറിയപ്പെടുന്ന മഹാത്മ ഫുലെ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അധികൃതര്‍ അറിയിച്ചു. |
എന്‍.എസ്.എസിന്‍െറ ശരിദൂരത്തിന് കാതോര്‍ത്ത് പത്തനംതിട്ടയില്‍ പാര്‍ട്ടികള്‍ Posted: 24 Oct 2015 08:18 PM PDT Image: ![]() Subtitle: മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ സമദൂര സിദ്ധാന്തമാണ് എന്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നത് പത്തനംതിട്ട: വിശാല ഹിന്ദു ഐക്യത്തിനില്ളെന്ന നിലപാട് എടുത്തതോടെ പത്തനംതിട്ടയിലെ പാര്‍ട്ടികള്‍ എന്‍.എസ്.എസിന്‍െറ ശരിദൂര സമീപനത്തിന് കാതോര്‍ക്കുന്നു. നായര്‍ സമുദായത്തിന് പത്തനംതിട്ട ജില്ലയില്‍ നിര്‍ണായക സ്വാധീനം ഉള്ളതിനാലാണ് അവരുടെ ശരിദൂരത്തിന്‍െറ ചായ്വറിയാന്‍ പാര്‍ട്ടികള്‍ കാത്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ സമദൂര സിദ്ധാന്തമാണ് എന്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നത്. പ്രത്യക്ഷത്തില്‍ സമദൂരം പറയുമ്പോഴും പലയിടത്തും ശരിദൂരമാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആളും തരവും ഗുണവും നോക്കി പിന്തുണക്കുന്നതാണ് ശരിദൂരത്തിന്‍െറ അന്തരാര്‍ഥം. അതിന്‍െറ ഗുണഫലം എല്‍.ഡി.എഫും യു.ഡി.എഫും അനുഭവിച്ചിട്ടുണ്ട്. ഇത്തവണ ശരിയായ സമദൂരമെന്ന നിലപാടാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്നാലും ചായലും ചരിയലും ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അത് അനുകൂലമാക്കാനാണ് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും ശ്രമം. ശരിയായ സമദൂരം എന്നാല്‍ ‘നോട്ട’ക്ക് വോട്ട് ചെയ്യലല്ളെന്നും നിലപാട് ഇല്ലായ്മയല്ളെന്നും എന്‍.എസ്.എസ് ഭാരവാഹികള്‍ തന്നെ പറയുന്നു. തെരഞ്ഞെടുപ്പില്‍ പലയിടത്തും കരയോഗങ്ങളുടെ നിലപാട് നിര്‍ണായകമാണ്. എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ സമീപനത്തോട് യോജിപ്പില്ലാത്ത കരയോഗങ്ങള്‍ ചിലയിടങ്ങളിലുണ്ട്. എങ്കിലും നേതൃത്വത്തിന്‍െറ സമീപനം ഭൂരിഭാഗം കരയോഗങ്ങളും പാലിക്കുമെന്നാണ് കരുതുന്നത്. സുകുമാരന്‍ നായര്‍ നയം വ്യക്തമാക്കിയതോടെ പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ ജനസംഖ്യയില്‍ 54 ശതമാനം ഹിന്ദുക്കളാണ്. അതില്‍ 26 ശതമാനം നായര്‍ സമുദായമാണെന്നാണ് കണക്ക്. ബാക്കി എസ്.എന്‍.ഡി.പിയും ഇതര പിന്നാക്കവിഭാഗങ്ങളുമാണ്. നായര്‍ സമുദായത്തിലുള്ളവരാണ് ബി.ജെ.പിക്ക് എന്നും പിന്തുണ. നിലവില്‍ ബി.ജെ.പിക്ക് 61 ജനപ്രതിനിധികള്‍ ജില്ലയിലുണ്ട്. ഇതില്‍ ഭൂരിഭാഗവും നായര്‍ സമുദായത്തിന് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍നിന്ന് വിജയിച്ചവരാണ്. ആറന്മുളസമരം, ദേശീയ തലത്തില്‍ അധികാരം കൈയാളുന്ന പാര്‍ട്ടി എന്നീ ഇമേജുകള്‍ മുന്‍നിര്‍ത്തി വന്‍ നേട്ടം ജില്ലയില്‍ കൈവരിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയത്. എന്‍.എസ്.എസിനെ പിണക്കാതിരിക്കാന്‍ എസ്.എന്‍.ഡി.പി ബന്ധം ജില്ലയില്‍ വ്യാപകമാക്കാന്‍ ബി.ജെ.പി തയാറായില്ല. ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം എസ്.എന്‍.ഡി.പി അവകാശപ്പെടുമെന്നതിനാല്‍ അതിന് ഇടനല്‍കാത്ത സമീപനമാകും പത്തനംതിട്ടയില്‍ എന്‍.എസ്.എസ് സ്വീകരിക്കുകയെന്നാണ് എല്‍.ഡി.എഫിന്‍െയും യു.ഡി.എഫിന്‍െറയും കണക്കുകൂട്ടല്‍. ജില്ലയിലെ ഭൂരിഭാഗമായ നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ പലപ്പോഴും യു.ഡി.എഫിനോടാണ് ചായ്വ് കാട്ടുക. 2005ലെ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിന്‍െറയും പിന്തുണ നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അന്ന് ജില്ലാ പഞ്ചായത്തിലും ഭൂരിഭാഗം ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതു പക്ഷം ഭരണം നേടി. |
ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ മുംബൈ തീരമണഞ്ഞു Posted: 24 Oct 2015 08:12 PM PDT Image: ![]() ദോഹ: ഖത്തറിന്‍െറ തനിമയും ഇന്ത്യയിലേക്കുള്ള വാണിജ്യ യാത്രകളുടെ പൈതൃകവും ആവാഹിച്ച പരമ്പരാഗത പായക്കപ്പല്‍ ഫത്ഹുല്‍ ഖൈര്‍-2 ഇന്ത്യന്‍ വ്യസായിക നഗരമായ മുംബൈ തീരത്തണഞ്ഞു. മുംബൈ തുറമുഖത്ത് നങ്കൂരമിട്ട പായക്കപ്പലിനെ സ്വീകരിക്കാന്‍ കതാറ കള്‍ച്ചറല്‍ വില്ളേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല, ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി എന്നിവരടക്കം നിരവധി പേരാണ് മുംബൈ തീരത്തത്തെിയിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുമ്പിലായി എത്തിയ ഫത്ഹുല്‍ ഖൈര്‍ യാത്രാസംഘത്തിന്‍െറ വരവറിയിക്കുന്നതിനായി ഇന്ത്യന്‍ പാരമ്പര്യ സംഗീതപരിപാടി അരങ്ങേറി. ശേഷം മുംബൈ താജ് ഹോട്ടലിലും സ്വീകരണ പരിപാടികള്‍ അരങ്ങേറി. ചരിത്രശേഷിപ്പുകളുറങ്ങുന്ന ഇന്ത്യയിലത്തൊന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ളാദമുണ്ടെന്നും കതാറ അതിന്‍െറ ചരിത്രവഴിയില്‍ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും കതാറ സാംസ്കാരിക ഗ്രാമം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. 60 വര്‍ഷം മുമ്പ് തങ്ങളുടെ പൂര്‍വികര്‍ നടത്തിയ യാത്രകളുടെ സ്മരണ പുതുക്കുകയാണ്. 1958ല്‍ ശൈഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള വരവേല്‍പ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. തങ്ങളുടെ പൂര്‍വികര്‍ എത്രത്തോളം ത്യാഗങ്ങളും വെല്ലുവിളികളുമാണ് ഈ മാര്‍ഗത്തില്‍ അനുഭവിച്ചതെന്ന് പുതിയ തലമുറയെ അറിയിക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക രാജ്യങ്ങളെയും അതിന്‍െറ സംസ്കാരങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരികയെന്നതാണ് കതാറ സാംസ്കാരിക ഗ്രാമത്തിന്‍െറ പ്രഥമ ലക്ഷ്യം. അത്തരത്തിലൊന്നാണ് ഫത്ഹുല്‍ ഖൈര്‍ രണ്ട് യാത്രയിലൂടെ സഫലമാക്കിയിരിക്കുന്നത്. ഇരുസംസ്കാരങ്ങളുടെ ഏകീകരണമാണ് നടന്നിരിക്കുന്നത്. ഇതിന്‍െറ വിജയത്തിന് കാരണക്കാരായ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് ഹാര്‍ദവമായ നന്ദി അറിയിക്കുകയാണ്. ഈ ചരിത്രയാത്രയുടെ ഭാഗമായ ഓരോരുത്തര്‍ക്കും ഇന്ത്യയിലെ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ തുടങ്ങിയവര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. ഇന്ത്യയിലേക്കുള്ള യാത്രയിലുടനീളം അസാമാന്യ കരുത്തും ധീരതയുമാണ് ഫത്ഹുല്‍ ഖൈര്‍ രണ്ടിലെ നാവികര്‍ പ്രകടിപ്പിച്ചതെന്നും സുലൈത്തി ഓര്‍മിപ്പിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ഫത്ഹുല്‍ ഖൈര്‍ 2 യാത്ര ഇതിനെ സാധൂകരിക്കുന്നതായും മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധത്തിന് ഉദാഹരണമാണ് യാത്രയെന്ന് ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല വ്യക്തമാക്കി. തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക വഴി ഖത്തറിന്‍െറ വിഷന്‍ 2030ന് പൂര്‍ണപിന്തുണയേകുന്നതാണ് ഫത്ഹുല്‍ ഖൈര്‍ രണ്ടിന്‍െറ വിജയമെന്ന് കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി വ്യക്തമാക്കി. വരുംതലമുറക്ക് ഇതില്‍ നിന്ന് പാഠങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ സൂര്‍ തുറമുഖത്ത് നിന്നും ഇന്ത്യയിലത്തൊന്‍ ഫത്ഹുല്‍ ഖൈറിന് ഏഴ് ദിവസം വേണ്ടിവന്നെന്ന് ഫത്ഹുല്‍ ഖൈറിന്‍െറ കപ്പിത്താന്‍ ഹസ്സന്‍ ഇസ്സ അല്‍ കഅ്ബി പറഞ്ഞു. ഈ മാസം അഞ്ചിന് പുറപ്പെട്ട ഫത്ഹുല്‍ ഖൈര്‍ ഇന്ത്യയിലേക്കുള്ള പാതയില്‍ ഒമാനിലെ സൂറിലും നങ്കൂരമിട്ടിരുന്നു. പുരാതന കാലം മുതല്‍ ഇന്ത്യയുമായുള്ള വാണിജ്യ സമുദ്രായന ബന്ധം പുനരാവിഷ്കരിച്ചാണ് യാത്ര ക്രമീകരിച്ചത്. ജി.സി.സി തീരങ്ങളിലേക്കുള്ള ഫത്ഹുല്‍ ഖൈറിന്‍െറ ഒന്നാം യാത്ര വലിയ മാധ്യമ ജനശ്രദ്ധയാണ് നേടിയിരുന്നത്. |
പുതിയ അബൂദബി- ദുബൈ ഹൈവേ പൂര്‍ത്തിയാകുന്നു Posted: 24 Oct 2015 08:01 PM PDT Image: ![]() അബൂദബി: അബൂദബിയില്‍ നിന്ന് ദുബൈയിലേക്കുള്ള പുതിയ ഹൈവേയുടെ 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. സീഹ് ശുഐബില്‍ നിന്ന് സുവൈഹാന്‍ ഇന്‍റര്‍ചേഞ്ച് വരെ നീളുന്ന 62 കിലോമീറ്റര്‍ റോഡിന്‍െറ നിര്‍മാണം അബൂദബി ഗതാഗത വകുപ്പും ജനറല്‍ സര്‍വീസസ് കമ്പനിയും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹൈവേ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അഹ്മദ് അല്‍ സുവൈദി പറഞ്ഞു. ദുബൈ അതിര്‍ത്തിയിലെ സീഹ് ശുഐബില്‍ നിന്ന് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ അനുബന്ധമായാണ് പുതിയ ഹൈവേ നിര്‍മിക്കുന്നത്. ഇരുവശത്തേക്കും നാല് ലെയ്നുകളാണ് റോഡിനുണ്ടാവുക. അല്‍ മഹ ഫോറസ്റ്റ്, കിസാദ്, അല്‍ അജ്ബാന്‍ റോഡ്, സായിദ് മിലിട്ടറി സിറ്റി തുടങ്ങിയവ വഴി റോഡ് കടന്നുപോകും. ആറ് പാലങ്ങളും ആറ് അടിപ്പാതകളും റോഡിനുണ്ടാകും. വനമേഖലയില്‍ അടിപ്പാതകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ മൃഗങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ സാധിക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പ്രകാരമാണ് റോഡിന്‍െറ നിര്‍മാണം. പുതിയ റോഡ് വരുന്നതോടെ നിലവിലെ ഹൈവേയിലെ തിരക്ക് ഒഴിവായി ഗതാഗതം സുഗമമാകും. അപകടങ്ങളും കുറയും. ഖലീഫ പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവയെ പുതിയ റോഡ് ബന്ധിപ്പിക്കും. ഭാവിയില്‍ വടക്കന്‍ എമിറേറ്റുകളെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇത് മാറും. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുസനദ ആക്ടിങ് ഡയറക്ടര്‍ ഓഫ് റോഡ്സ് ഉമര്‍ മതാര്‍ അല്‍ മന്‍സൂരി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലാണ് 200 കോടി ദിര്‍ഹത്തോളം ചെലവഴിച്ച് റോഡ് നിര്‍മിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്. അബൂദബി നഗരസഭ, അബൂദബി പൊലീസ്, സായുധസേന, അല്‍ മഹ ഫോറസ്റ്റ് തുടങ്ങിയവയുടെ സഹകരണമുണ്ടായതായി അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു. |
ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ശരത് യാദവ് Posted: 24 Oct 2015 07:56 PM PDT Image: ![]() പട്ന: കേരളത്തിലെ ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ ശരത് യാദവ്. ഇരുപാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ മുമ്പ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ശ്രമം പുനരാരംഭിക്കുമെന്നും ശരത് യാദവ് വ്യക്തമാക്കി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ മഹാസഖ്യം ബിഹാറില്‍ അധികാരത്തിലെത്തും. മഹാസഖ്യം വിജയിക്കുന്നതോടെ ജനതാ പരിവാര്‍ പുനഃസംഘടിപ്പിക്കുമെന്നും ശരത് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. |
സര്‍ഗാത്മകതക്ക് അതിര്‍വരമ്പുകളില്ല –സേതു Posted: 24 Oct 2015 07:53 PM PDT Image: ![]() മനാമ: ഒൗദാര്യം കൊണ്ട് ലഭിച്ചതായിരുന്നില്ല നാഷണല്‍ ബുക് ട്രസ്റ്റ് (എന്‍.ബി.ടി) അധ്യക്ഷ സ്ഥാനമെന്നും അതുകൊണ്ട് ആരുടെയെങ്കിലും കയ്യും കാലും പിടിച്ച് അവിടെ നില്‍ക്കണമെന്ന് തോന്നിയിട്ടില്ളെന്നും പ്രശസ്ത എഴുത്തുകാരനായ സേതു പറഞ്ഞു. മനായമയില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും അവിടെ തുടര്‍ന്നാല്‍ എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ ഭാഗമായി മാറും എന്നൊരു ഭയവും ഉണ്ടായിരുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥതലത്തില്‍ മാറ്റത്തിനുള്ള സൂചനകളുണ്ടായപ്പോഴേ ഞാന്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ആ സ്ഥാപനത്തിന്‍െറ വലുപ്പം എനിക്ക് മനസിലായി. അതിനോട് നീതിപുലര്‍ത്താതെ അവിടെ ഇരിക്കുന്നത് ശരിയല്ല എന്നുതോന്നി. അല്ളെങ്കില്‍ പലരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ ഇറക്കേണ്ടി വരുമായിരുന്നു. ഇന്ത്യക്ക് വേണ്ടത് സ്വതന്ത്ര സ്ഥാപനങ്ങളാണ്. അതിന്‍െറ വായ അടപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ഒരു സ്വപ്നപദ്ധതിയായിരുന്നു എന്‍.ബി.ടി. അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. രാജ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും എങ്ങിനെ അതിനെ നയിക്കണമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്നത് നെഹ്റുവിനെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ്. ഈ സാഹചര്യത്തില്‍ എന്‍.ബി.ടി വിട്ടത് നന്നായി എന്ന് തോന്നുന്നു. സാംസ്കാരിക മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളോടുള്ള പ്രതിഷേധം വിവിധ വേദികളില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു വ്യക്തി എന്ന നിലയില്‍ എഴുത്തുകാരന്‍െറ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തുവന്ന് വിമര്‍ശം ഉന്നയിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതു കൊണ്ട് ഇതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. രാഷ്ട്രീയം എനിക്ക് എന്‍െറ രാഷ്ട്രീയമുണ്ട്. പക്ഷെ, അതിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ വേണ്ട. ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ക്ക് ഇന്ത്യയെ സമഗ്രമായി കാണാന്‍ കഴിഞ്ഞിരുന്നു എന്ന് പറയേണ്ടി വരും. നെഹ്റുവിയന്‍ സോഷ്യലിസത്തിന്‍െറ ഒരു പിന്‍ബലം അവര്‍ക്കുണ്ട്. അടിയന്തരാവസ്ഥ മാത്രമാണ് അതിന് അപവാദമായത്. ഇന്ത്യ തമ്മില്‍തല്ലി നില്‍ക്കുന്ന നാട്ടുരാജ്യങ്ങളുടെ ഒരു സങ്കേതം ആയിരുന്നു. ഇത് ഒരിക്കലും നേരെയാകില്ല എന്നുപറഞ്ഞാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നത്. ഇത്രയും കോംപ്ളക്സ് ആയ മറ്റൊരു രാജ്യമില്ല. ഇതിനെയെല്ലാം കൂട്ടിയോജിപ്പിക്കാന്‍ നെഹ്റുവിയന്‍ കാഴ്ചപ്പാടിന് സാധിച്ചിട്ടുണ്ട്. എഴുത്ത് എഴുത്തു തുടങ്ങിയിട്ട് 50 വര്‍ഷം ആകാന്‍ പോകുകയാണ്. ഇതിനിടയില്‍ ചെയ്ത ജോലികളൊന്നും സര്‍ഗാത്മതക്ക് ഒരു തടസമായി തോന്നിയിട്ടില്ല. ബാങ്കിങ് എന്നത് അടിസ്ഥാനപരമായി മാനേജ്മെന്‍റ് ആണ്. ബാങ്കിന്‍െറ ചെയര്‍മാനും എന്‍.ബി.ടിയുടെ ചെയര്‍മാനും ആകുന്നതു തമ്മില്‍ വലിയ വിത്യാസം തോന്നിയിട്ടില്ല. ഒരു സാധാരണ ജോലിയുമായാണ് കരിയര്‍ തുടങ്ങിയത്. 19 വയസില്‍ ബോംബെയില്‍ എത്തുമ്പോള്‍ 10 ബെഡുകളുള്ള ഒരു മുറിയിലായിരുന്നു താമസം. കാലാവസ്ഥാ വകുപ്പിലെ ജോലിവിട്ടാണ് ബാങ്കിലത്തെിയത്. ബാങ്ക് ഉദ്യോഗസ്ഥനാകുമ്പോഴും ആ മനസ് സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ബാങ്ക് ജീവിതത്തിനിടയില്‍ എനിക്ക് വിരസമായ ദിവസങ്ങളുണ്ടായിട്ടില്ല. കവിതയോ നോവലോ എഴുതുന്നത് മാത്രമാണ് സര്‍ഗാത്മകത എന്ന് കരുതുന്നില്ല. ഒരു ചെറുകിട വ്യവസായ സ്ഥാപനം നടത്തുന്നതിലും സര്‍ഗാത്മകതയുണ്ടാകാം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ പലരും മറ്റുപല ജോലികളും ചെയ്തിരുന്നവരാണ്. എന്‍.എസ്.മാധവന്‍ ഐ.എ.എസുകാരനായിരുന്നു. മുകുന്ദന് ഫ്രഞ്ച് എംബസിയിലായിരുന്നു ജോലി. ആനന്ദ് സൈന്യത്തിലും കേന്ദ്ര സര്‍വീസിലുമായിരുന്നു. എന്നിട്ടും അവരൊക്കെ എഴുതിയില്ളേ? എഴുത്തുകാരനും കലാകാരനും ഒരു ആന്തരിക ലോകമുണ്ട്. എഴുത്തുകാരന്‍െറ ഉള്‍പ്പിരിവുകള്‍ പുറംലോകം അറിയണമെന്നില്ല. എഴുതുമ്പോള്‍, ഒരു ഉന്മാദം ബാധിച്ച നിരവധി അവസരങ്ങളുണ്ട്. ‘ദൂതന്‍’ എന്ന കഥയെഴുതുമ്പോള്‍ അത് ഞാന്‍ പൂര്‍ണമായും അനുഭവിച്ചതാണ്. സൃഷ്ടിയുടെ പിന്നില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. ഡല്‍ഹിക്കാലത്ത്, ‘ഖസാക്കിന്‍െറ ഇതിഹാസം’ എഴുതുന്ന വേളയില്‍ ഒ.വി.വിജയന്‍ പൊടുന്നനെ ‘അപ്പുക്കിളി’യുടെ ഭാഷയില്‍ സംസാരിക്കുന്നത് കാണാമായിരുന്നു. ഭാവനകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരു ലോകം എഴുത്തുകാരനിലുണ്ട്. എഴുത്തുകാരന്‍ അരാജകവാദിയാകണം എന്ന ഒരു സങ്കല്‍പം പൂര്‍ണമായും തകര്‍ന്നു. മുമ്പ് അങ്ങിനെയുണ്ടായിരുന്നു. എഴുത്തുകാരനയെയും കഥാപ്രാസംഗികരെയും കഥകളിക്കാരെയും ഒക്കെ അങ്ങിനെയാണ് കണ്ടിരുന്നത്. ഇപ്പോള്‍ എല്ലാവരും ഓര്‍ഗനൈസ്ഡ് ആയിത്തന്നെ ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ച് എഴുത്ത് ആകസ്മികമായി സംഭവിച്ചതാണ്. സാഹിത്യത്തെ സൈദ്ധാന്തികമായി കാണാന്‍ ശ്രമിച്ചിട്ടില്ല. ചിലതെല്ലാം സംഭവിച്ചു എന്നു മാത്രം.ഒരു കാലത്തും തനിക്ക് ‘സ്വപ്നപദ്ധതികള്‍’ ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
|
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment