പാകിസ്താനില്‍ നിന്ന് ഗീത ഇന്ത്യയിലെത്തി Madhyamam News Feeds | ![]() |
- പാകിസ്താനില്‍ നിന്ന് ഗീത ഇന്ത്യയിലെത്തി
- പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറില്‍നിന്ന് മന്ത്രിപദത്തിലേക്ക്
- സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 322 ദശലക്ഷം റിയാലിന്‍െറ സഹായമത്തെിച്ചു
- യു.ഡി.എഫും ആര്‍.എസ്.എസും നിരാശയിലാണെന്ന് പിണറായി
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ
- കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരസമരം അവസാനിപ്പിച്ചു
- ഇന്ധന സബ്സിഡി നിയന്ത്രണം: പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനക്ക് സാധ്യത
- മൈക്രോഫിനാന്‍സ്: വി.എസ് ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല
- എണ്ണമേഖലയില്‍ 881 സ്വദേശികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്
- പിണറായിയുടെ ആര്‍.എസ്.എസ്^ബി.ജെ.പി വിരോധം അവസരവാദം: ഉമ്മന്‍ചാണ്ടി
- ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഗ്രാമീണര്‍ക്ക് പരിക്ക്
- ശാരദപൂര്‍ണിമയുടെ ശോഭയില്‍ താജ്മഹല്‍; ഇന്നുമുതല്‍ രാത്രിക്കാഴ്ചക്കായി തുറക്കുന്നു
- ദിവാകരന്‍െറ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി
- മതേതരത്വമാണ് പ്രതിവിധി
- ഭരണത്തില്‍ വേവാത്ത മോദിയുടെ പരിപ്പ്
- സ്തനാര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നത് മരണനിരക്ക് കൂട്ടുന്നു
- ദലിത് കുട്ടികളുടെ കൊല: ഉയര്‍ന്ന ജാതിക്കാര്‍ സംഘടിക്കുന്നു
- സിറിയ: പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് ബശ്ശാര്‍
- രാജകീയ ജീവിതം അവസാനിച്ചത് വൃദ്ധസദനത്തില്‍
- ബാബുജിയുടെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതുജീവനായി
- മാഞ്ചസ്റ്റര്‍ ഡെര്‍ബി സമനിലയില്‍; സിറ്റി നമ്പര്‍ വണ്‍
- ടെസ്റ്റ്: ഇംഗ്ളണ്ട് പൊരുതുന്നു
- ഡബ്ല്യൂ.ടി.എ ഫൈനല്‍സ്: ഹാലെപ്പിനും ഷറപോവക്കും ജയം
- ശ്രീലങ്കയിലെ 'ആകാശവാണി'യില്‍ നിന്നും
പാകിസ്താനില്‍ നിന്ന് ഗീത ഇന്ത്യയിലെത്തി Posted: 25 Oct 2015 11:02 PM PDT Image: ![]() ന്യൂഡല്‍ഹി: 15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലത്തെി. കറാച്ചിയില്‍ നിന്നും ഇദി ഫൗണ്ടേഷനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഇന്ന് രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പാക് ഹൈക്കമ്മീഷനിലാണ് ഗീത ഇപ്പോഴുള്ളത്. ഉച്ചക്ക് 2.30ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സുഷമാസ്വരാജ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഗീതയും പങ്കെടുക്കുമെന്നറിയുന്നു. ഇക്കാര്യത്തിലുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കുമെന്ന് മന്ത്രി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് ഗീതക്കും ബന്ധുക്കള്‍ക്കും പാക് ഹൈക്കമ്മീഷനില്‍ വിരുന്നൊരുക്കിയിട്ടുണ്ട്. പിതാവും രണ്ടാനമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗീതയെ കാണാനായി ഡല്‍ഹിയിലത്തെിയിട്ടുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബിഹാറില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ തീരുമാനത്തിന് 20 ദിവസമെങ്കിലും എടുത്തേക്കും. ഇസ്ളാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവ്.
|
പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറില്‍നിന്ന് മന്ത്രിപദത്തിലേക്ക് Posted: 25 Oct 2015 10:23 PM PDT Image: ![]() മഞ്ചേരി: എം.പിയും എം.എല്‍.എയും മന്ത്രിയുമായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച ടി.കെ. ഹംസക്ക് അരനൂറ്റാണ്ട് മുമ്പത്തെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഓരോ പഞ്ചായത്ത് തെരഞ്ഞെടുപ്പും. 1960 മുതല്‍ ’65 വരെയാണ് ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ കുപ്പായമിട്ട് ഹംസാക്ക പ്രവര്‍ത്തിച്ചത്. അധികാര വികേന്ദ്രീകരണവും ഇന്നത്തെപ്പോലെ വ്യവസ്ഥാപിത പദ്ധതി നിര്‍വഹണവും ഭരണപ്രതിപക്ഷങ്ങളുമില്ലാത്ത കാലം. പഞ്ചായത്തുകള്‍ക്ക് തൊഴില്‍ നികുതിയും വീട്ടുനികുതിയും ചായപ്പീടിക കച്ചവട ലൈസന്‍സ് ഫീസും മാത്രമാണ് വരുമാനം. വര്‍ഷത്തില്‍ എസ്റ്റാബ്ളിഷ്മെന്‍റ് ഗ്രാന്‍െറന്ന രീതിയില്‍ ഫണ്ട് ലഭിച്ചെങ്കിലായി. ഇടവഴി ചത്തെിക്കോരലും മറ്റുമാണ് ആകെ നടക്കുന്ന പ്രവൃത്തി. റോഡുവക്കില്‍, മണ്ണെണ്ണയൊഴിച്ച തെരുവുവിളക്കുണ്ടാവും. പേപിടിച്ച നായ്ക്കളെ കൊല്ലിക്കുന്നതും പഞ്ചായത്തിന്‍െറ പണിയാണ്. പാലക്കാട്ടുനിന്നാണ് ഇതിന് ആളത്തൊറ്. ’62 വരെയും തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ രീതി കൈപൊക്കലായിരുന്നു. 1954ലെ നാഷനല്‍ എക്സ്റ്റന്‍ഷന്‍ ബ്ളോക്കുകളാണ് ഇന്നത്തെ ബ്ളോക് പഞ്ചായത്തുകള്‍. ബ്ളോക് ഓഫിസറായിരുന്നു അധികാരി. ബ്ളോക്കുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സമിതിയുമുണ്ടായിരുന്നു. കൊണ്ടോട്ടിയില്‍ ഭാര്യാപിതാവ് ഇണ്ണിമാന്‍ തങ്ങള്‍ നാട്ടില്‍ അറിയപ്പെടുന്നയാളും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. 54ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പാണ് ഓര്‍മയിലിപ്പോഴും. മലപ്പുറവും കോഴിക്കോടും വയനാടുമടക്കം ഉള്‍പ്പെടുന്ന മലബാര്‍ ജില്ലയില്‍ ടി.പി. ഭാസ്കരപ്പണിക്കരാണ് ചെയര്‍മാനായത്. 1960ല്‍ കേരള പഞ്ചായത്ത് ആക്ട് വന്ന ശേഷമാണ് എല്ലായിടത്തും പഞ്ചായത്തുണ്ടായത്. അതിനുമുമ്പ് മഞ്ചേരി, നിലമ്പൂര്‍ പോലുള്ള പ്രദേശങ്ങള്‍ മാത്രമാണ് പഞ്ചായത്ത്. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറായി ആദ്യം ജോലിയില്‍ കയറുന്നത് 1960ല്‍ കണ്ണൂര്‍ ജില്ലയിലെ ഇന്നത്തെ പിണറായി ഉള്‍പ്പെടുന്ന പ്രദേശത്താണ്. മൂന്നുമാസത്തിന് ശേഷം നാട്ടില്‍ പോരൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. ബോര്‍ഡ് യോഗത്തില്‍ അജണ്ട വായിക്കുന്നതും തീരുമാനങ്ങള്‍ എഴുതിവെക്കുന്നതും ഓഫിസറാണ്. മന്ത്രിസഭയിലെ ചീഫ് സെക്രട്ടറിയുടെ പണികള്‍. മന്ത്രിയായശേഷം ഇവ ഏറെ ഉപകാരപ്പെട്ടതായും ടി.കെ. ഹംസ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്തും താളമൊപ്പിച്ച പാട്ടുപാടി ജാഥയുമായിരുന്നു രീതി. സഖാവ് കുഞ്ഞാലിയും പാലാട്ട് കുഞ്ഞിക്കോയയും പി.ടി. വീരാന്‍കുട്ടി മൗലവിയും പങ്കെടുത്ത 50കളിലെ തെരഞ്ഞെടുപ്പും പ്രചാരണവും ഇപ്പോഴും ഓര്‍മയിലുണ്ട്. തിരുവിതാംകൂറില്‍ മിക്കയിടത്തും പഞ്ചായത്ത് സംവിധാനമായിട്ടും 60ന് ശേഷമാണ് മലബാറില്‍ പഞ്ചായത്തുകളുണ്ടാവുന്നത്. ’62ല്‍ പഞ്ചായത്ത് ആക്ട് വന്നശേഷം ’63ലാണ് മലബാറില്‍ പഞ്ചായത്തുകളില്‍ ഭരണസമിതികള്‍ വന്നത്. തിരുവിതാംകൂറില്‍ പഞ്ചായത്ത് ഓഫിസറും മലബാറില്‍ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുമായിരുന്നു. ’80ലാണ് ആദ്യമായി മത്സരിച്ചത്. പഞ്ചായത്ത് ആക്ടിന് 53 വര്‍ഷം പിന്നിട്ട് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ മലപ്പുറം ജില്ലയിലെ പ്രചാരണത്തിന്‍െറ ചുക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ടി.കെ. ഹംസയുടെ കൈകളിലാണ്. |
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 322 ദശലക്ഷം റിയാലിന്‍െറ സഹായമത്തെിച്ചു Posted: 25 Oct 2015 10:21 PM PDT Image: ![]() ദോഹ: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്തവര്‍ക്കും ഇന്തോനേഷ്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കും ഖത്തര്‍ ചാരിറ്റി സഹായമത്തെിച്ചു. 60 ലക്ഷത്തോളം സിറിയക്കാര്‍ക്ക് ഖത്തര്‍ ചാരിറ്റി 322 ദശലക്ഷം റിയാലിന്‍െറ ധനസഹായം ലഭ്യമാക്കിയതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ 2011 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം സെപ്തംബര്‍വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത ധനസഹായം 6.75 ലക്ഷത്തിലധകം ആളുകള്‍ക്ക് ഉപകാരപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സഹായത്തിന്‍െറ 67 ശതമാനവും (മൊത്തം 213.06 ദശലക്ഷം) സിറിയയില്‍ തന്നെ കഴിയുന്ന ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചത്്. ബാക്കി തുക അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കായും വിതരണം ചെയ്തു. ലബനാനില്‍ 58.27 ദശലക്ഷം റിയാല്‍, ജോര്‍ദാന്‍ (26.88), തുര്‍ക്കി (19), ഇറാഖ് (4.5) എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. 120.21 ദശലക്ഷം റിയാല്‍ അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും 102.56 ദശലക്ഷം ഭക്ഷണത്തിനായും, ആരോഗ്യ സംരക്ഷണത്തിനായി 68.21 ദശലക്ഷം റിയാലും വിദ്യാഭ്യാസത്തിന് 30.75 ദശലക്ഷം റിയാല്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ഇതിനുപുറമെ ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും റേഷന്‍ സാധനങ്ങളും സിറിയയില്‍ വിതരണം ചെയ്തു. ഇതില്‍ കിഴങ്ങുകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടും. സഞ്ചരിക്കുന്ന വാഹനങ്ങളിലായി പ്രതിദിനം 60,000 ബ്രെഡ് വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആറ് മാസത്തേക്കുള്ള ഈ പദ്ധതിക്കായി മൂന്നു ദശലക്ഷം റിയാല്‍ വിനിയോഗിച്ചിട്ടുണ്ട്. മൂന്നു ദശലക്ഷത്തോളം വരുന്ന സിറിയന്‍ ജനതയുടെ വിവിധ ഭക്ഷണ പദ്ധതികള്‍ക്കുമാത്രമായി 102,561,000 റിയാലാണ് ചെലവുവന്നത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഇവര്‍ക്കായി 2500ഓളം വീടുകളും ഒരുക്കിയിട്ടുണ്ട്. മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലത്തെുകയും അവിടങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട് ഇന്തോനേഷ്യയിലെ തീരപ്രദേശങ്ങളില്‍ അഭയം തേടുകയും ചെയ്ത റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ക്കും സഹായം ലഭ്യമാക്കി. ജക്കാര്‍ത്തയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍, 200 ഓളം കുട്ടികള്‍ക്കുള്ള സ്കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്തു. ചിലയിടങ്ങളില്‍ കുടിവെള്ളത്തിനുള്ള കിണറും ജലസംഭരണിയും നിര്‍മിച്ചുനല്‍കി. 10,90 അഭയാര്‍ഥികള്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ ദിവസങ്ങളോളം ബോട്ടില്‍ കടലിലൂടെ അലയുകയായിരുന്ന നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്ലിം കുടുംബങ്ങളാണ് ഇന്തോനേഷ്യയിലെ ആച്ചേ തുറമുഖത്ത് അഭയം പ്രാപിച്ചത്. ഇവര്‍ക്കായി ഖത്തര്‍ ചാരിറ്റി രണ്ട് ലക്ഷം റിയാലിന്‍െറ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ വസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്. |
യു.ഡി.എഫും ആര്‍.എസ്.എസും നിരാശയിലാണെന്ന് പിണറായി Posted: 25 Oct 2015 10:18 PM PDT Image: ![]() തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ യു.ഡി.എഫും ആര്‍.എസ്.എസും നിരാശയിലാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. താല്‍പര്യം വ്യത്യസ്തമെങ്കിലും യു.ഡി.എഫിനും ആര്‍.എസ്.എസിനും ധാരണയിലെത്താന്‍ ഒരു പ്രശ്നവുമില്ല. ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി വക്തമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു. യു.ഡി.എഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും പിണറായി പറഞ്ഞു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ Posted: 25 Oct 2015 10:17 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 22നാണ് പവന്‍ വില 19,960 രൂപയില്‍ നിന്ന് 20,080 രൂപയിലെ ത്തിയത്. രാജ്യാന്തര രാജ്യാന്തര വിപണിയില്‍ ഒൗണ്‍സിന് 1.90 ഡോളര്‍ കൂടി 1,165.10 ഡോളറിലെ ത്തി. |
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരസമരം അവസാനിപ്പിച്ചു Posted: 25 Oct 2015 10:15 PM PDT Image: ![]() കൊച്ചി: തെരുവുനായ ഭീഷണിക്കെതിരെ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച 24 മണിക്കൂര്‍ സൂചനസമരമാണ് ഇന്ന് പത്ത് മണിക്ക് ഇളനീര് കുടിച്ച് അവസാനിപ്പിച്ചത്. ഇത് സൂചനാസമരം മാത്രമായിരുന്നുവെന്നും നടപടികളുണ്ടായില്ളെങ്കില്‍ സമരം തുടരുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്കെതിരെ കുടത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരുവുനായമുക്ത കേരളം എന്ന ആവശ്യവുമായി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമരം നടന്നത്. |
ഇന്ധന സബ്സിഡി നിയന്ത്രണം: പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനക്ക് സാധ്യത Posted: 25 Oct 2015 09:36 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ഇന്ധന സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സബ്സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിസംബര്‍ അവസാനം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സബ്സിഡി കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സബ്സിഡി വെട്ടിക്കുറച്ചാല്‍ പെട്രോളിന് ലിറ്ററിന് 69 ശതമാനവും ഗ്യാസിന് 88 ശതമാനവും വര്‍ധനയാണ് സമിതി ശിപാര്‍ശ ചെയ്തതെന്നാണ് അറിയുന്നത്. അതോടൊപ്പം, സബ്സിഡി പൂര്‍ണമായി ഒഴിവാക്കുകയെന്ന നിര്‍ദേശവും സമിതിയുടെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 250 ഫില്‍സ് വരെയായി ഉയരാനും സാധ്യതയുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫില്‍സുണ്ടായിരുന്നത് 170 ഫില്‍സായി ഉയര്‍ന്നു. എന്നാല്‍, ഇതിനുപിന്നാലെ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് വില കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ലിറ്ററിന് 110 ഫില്‍സായി ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വില. ഡീസല്‍, മണ്ണെണ്ണ സബ്സിഡി നിയന്ത്രണം നടപ്പായതിനുശേഷമുള്ള അവസ്ഥ വിലയിരുത്തി പെട്രോള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സബ്സിഡി ഇനത്തില്‍ പ്രതിവര്‍ഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചിരുന്നത്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. 10 വര്‍ഷത്തിനിടെ പൊതുചെലവ് വളര്‍ച്ച 20.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ വരുമാന വളര്‍ച്ച 16.2 ശതമാനം മാത്രമായിരുന്നു. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും അത് 505 കോടിയിലത്തെുകയായിരുന്നു. 23 ശതമാനം വാര്‍ഷിക വര്‍ധന. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്‍െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എണ്ണയെ മാത്രം ആശ്രയിക്കുന്ന രാജ്യത്തെ സാമ്പത്തിക ഭദ്രത നിലവിലെ അവസ്ഥയില്‍ അധികകാലം നിലനില്‍ക്കില്ളെന്ന തിരിച്ചറിവിലാണ് സ്ബസിഡി നിയന്ത്രണമടക്കമുള്ള പൊതുചെലവ് കുറക്കലിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. |
മൈക്രോഫിനാന്‍സ്: വി.എസ് ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല Posted: 25 Oct 2015 09:30 PM PDT Image: ![]() തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വി.എസിന്‍റെ പരാതിയില്‍ പൊതുവായ കാര്യങ്ങള്‍ ആണ് ഉള്ളതെന്നും അത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പരാതി ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. |
എണ്ണമേഖലയില്‍ 881 സ്വദേശികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട് Posted: 25 Oct 2015 08:58 PM PDT Image: ![]() മസ്കത്ത്: എണ്ണ ഖനനമേഖലയിലെ കരാര്‍ കമ്പനികളില്‍നിന്ന് സ്വദേശികളെ വ്യാപകമായി പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. 881 പേര്‍ക്ക് ഇതുവരെ തൊഴില്‍ നഷ്ടമായതായി അല്‍ ബലദ് വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ക്കും തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. പിരിച്ചുവിടപ്പെട്ടവര്‍ക്ക് മറ്റു തൊഴിലുകള്‍ ലഭ്യമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടര്‍ ലേബര്‍ യൂനിയന്‍ പ്രസിഡന്‍റ് സൗദ് അല്‍ സല്‍മി അറിയിച്ചു. ബന്ധപ്പെട്ട കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ഇല്ളെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കണം. അല്ലാത്ത പക്ഷം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യൂനിയന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. കരാര്‍ കമ്പനികളിലെ സ്വദേശികളുടെ തൊഴില്‍നഷ്ടം ചര്‍ച്ചചെയ്യാന്‍ യൂനിയന്‍ അടുത്ത ആഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അല്‍ സല്‍മി അറിയിച്ചു. യോഗത്തില്‍ എല്ലാ ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സ്വദേശികളുടെ തൊഴില്‍ നഷ്ടം ഇല്ലാതാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നതുസംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എണ്ണ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളെല്ലാംതന്നെ കമ്പനികള്‍ക്ക് കരാര്‍ നീട്ടിനല്‍കിയിട്ടുണ്ടെന്ന് അല്‍ സല്‍മി പറഞ്ഞു. സേവനം ആവശ്യമില്ലാഞ്ഞിട്ടുകൂടി സ്വദേശികള്‍ക്ക് തൊഴില്‍നഷ്ടം ഇല്ലാതിരിക്കുന്നതിനാണ് കരാറുകള്‍ നീട്ടിനല്‍കിയത്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ചയിലെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചചെയ്ത് കൈക്കൊള്ളേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതടക്കം കമ്പനികള്‍ക്ക് നിരവധി കരാറുകള്‍ നഷ്ടമായതായി കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതിനിടെ 1100ഓളം പേര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമുണ്ടായതായി അനൗപചാരിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. |
പിണറായിയുടെ ആര്‍.എസ്.എസ്^ബി.ജെ.പി വിരോധം അവസരവാദം: ഉമ്മന്‍ചാണ്ടി Posted: 25 Oct 2015 07:46 PM PDT Image: ![]() തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ ആര്‍.എസ്.എസ് ^ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കനത്ത പരാജയം നേരിട്ടതും 77ലെ തെരഞ്ഞെടുപ്പിലാണ്. സി.പി.എമ്മിനെ പോലെ അവസരത്തിനൊത്ത് കോണ്‍ഗ്രസ് നയം മാറില്ളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്‍െറ ശക്തമായ ഘടക കക്ഷിയാണ് മുസ് ലിം ലീഗ്. ലീഗിനോടുള്ള അവഹേളനങ്ങള്‍ക്ക് സി.പി.എം മാപ്പ് പറയണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ളെന്ന സി.പി.എം നിലപാട് സ്വാഗതാര്‍ഹമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. |
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഗ്രാമീണര്‍ക്ക് പരിക്ക് Posted: 25 Oct 2015 07:15 PM PDT Image: ![]() സാംബ: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ 30 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് സേനയുടെ വെടിവെപ്പ്. സാംബ ജില്ലയിലെ ഹിര നഗര്‍, കത്വ, രാംഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പും ഷെല്ലാക്രമണവും നടന്നത്. പാക് ആക്രമണത്തില്‍ ഗ്രാമീണര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പിലും ഷെല്ലാക്രമണത്തിലും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അറുപതോളം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഗ്രാമങ്ങളില്‍ പതിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. വെള്ളിയാഴ്ച പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു. ശനിയാഴ്ച ബി.എസ്.എഫ് ഒൗട്ട്പോസ്റ്റുകള്‍ക്കു നേരെ നടന്ന പാക് ഷെല്ലാക്രമണം രണ്ടു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. |
ശാരദപൂര്‍ണിമയുടെ ശോഭയില്‍ താജ്മഹല്‍; ഇന്നുമുതല്‍ രാത്രിക്കാഴ്ചക്കായി തുറക്കുന്നു Posted: 25 Oct 2015 07:15 PM PDT Image: ![]() നിലാവിന്‍െറ പ്രഭയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന താജ്മഹലിന്‍്റെ മനോഹാരിത ആസ്വദിക്കാന്‍ ഇന്നുമുതല്‍ അപൂര്‍വാവസരം. വര്‍ഷത്തിലൊരിക്കല്‍ ശാരദപൂര്‍ണിമ ദിവസമാണ് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രണയ സ്മാരകം രാത്രിയില്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുന്നത്. ഈ അപൂര്‍വകാഴ്ച കാണാന്‍ ഇത്തവണ ലോകത്തെ 2000 ഭാഗ്യവാന്‍മാര്‍ക്കും ഭാഗ്യവതികള്‍ക്കുമാണ് അവസരം ലഭിച്ചിട്ടുള്ളത്. സിംഗപൂര്‍, ഇന്‍ഡനോഷ്യ, മലേഷ്യ, മ്യാന്‍മര്‍ എന്നീ ഒന്‍പത് രാജ്യങ്ങളിലെ അംബാസഡര്‍മാരും കുടുംബവുമടക്കം നിരവധി പേരാണ് താജ്മഹലിന്‍െറ അപൂര്‍വ സൗന്ദര്യം ആസ്വദിക്കാനത്തെുന്നത്. ഈ വര്‍ഷത്തെ ശാരദപൂര്‍ണിമ ഒക്ടോബര്‍ 27നാണെങ്കിലും 25മുതല്‍ 29വരെ അഞ്ച് ദിവസം സ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പൂര്‍ണ ചന്ദ്രന്‍ ഈ അഞ്ച് ദിവസങ്ങളിലും താജ്മഹലിനു വ്യത്യസ്തമായ ആകര്‍ഷണീയതയാണ് നല്‍കുക. രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് ഈ ദിവസങ്ങളില്‍ താജ്മഹലിന്‍്റെ കവാടം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഒരേ സമയം 50 സന്ദര്‍ശകര്‍ക്കായി 30 മിനിറ്റ് എന്ന തോതിലായിരിക്കും സന്ദര്‍ശകരെ നിയന്ത്രിക്കുക. 2008ലെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിവിധ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് താജ്മഹലില്‍ 400 രാത്രിസന്ദര്‍ശകര്‍ക്കു മാത്രമാണ് അനുമതി. എന്നാല്‍ ശാരദപൂര്‍ണിമ ദിവസങ്ങളില്‍ സ്മാരകത്തിനുണ്ടാകുന്ന പ്രത്യേക സൗന്ദര്യം കാരണം ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവു വരുത്തിയിട്ടുണ്ട്. നിലാവില്‍കുളിച്ചു നില്‍ക്കുന്ന താജ്മഹലിന്‍്റെ അപൂര്‍വകാഴ്ച സന്ദര്‍ശകരിലേക്കത്തെിക്കാനായി ഇന്ത്യന്‍ ആര്‍ക്കിയോളജി വകുപ്പ് പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറന്നിരുന്നു. എന്നാല്‍ 2000 ടിക്കറ്റുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിറ്റുപോയി. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് 510 രൂപയും വിദേശികള്‍ക്ക് 750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും തയ്യാറാക്കിയിരുന്നു. 60% ടിക്കറ്റുകളും വാങ്ങിയത് വിദേശികളാണ്. |
ദിവാകരന്‍െറ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി Posted: 25 Oct 2015 06:59 PM PDT Image: ![]() Subtitle: വിവാദ പ്രതികരണം അച്ചടക്കലംഘനമെന്നും പാര്‍ട്ടി വിലയിരുത്തല്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നായകത്വ വിവാദത്തിലേക്ക് എല്‍.ഡി.എഫിനെ എത്തിച്ച സി. ദിവാകരന്‍െറ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ വി.എസ്. അച്യുതാനന്ദന് കഴിയുമെന്നാണ് സി.പി.ഐ നിയമസഭാ കക്ഷി നേതാവുകൂടിയായ സി. ദിവാകരന്‍ ഞായറാഴ്ച പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച രാഷ്ട്രീയ മുന്‍തൂക്കത്തിന് തിരിച്ചടി സൃഷ്ടിക്കുന്നതായി ദിവാകരന്‍െറ നിലപാടെന്ന ആക്ഷേപം എല്‍.ഡി.എഫ് നേതൃത്വത്തിലുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നവും മുന്നണിയിലെ അനൈക്യവും സൃഷ്ടിച്ച തിരിച്ചടിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന വിവാദത്തില്‍ യു.ഡി.എഫ് കുടുങ്ങി. ആഭ്യന്തര കലഹത്തില്‍പെട്ട ബി.ജെ.പി രാഷ്ട്രീയമാവട്ടെ കലുഷിതമാവുകയും ചെയ്തു. അതേസമയം, ഏറെക്കാലത്തിനുശേഷം എല്‍.ഡി.എഫിലെ പ്രത്യേകിച്ച്, സി.പി.എമ്മിലെ നേതൃനിര ഒട്ടാകെ ഐക്യത്തോടെ അണിനിരന്നു. എല്‍.ഡി.എഫ് വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന സമയത്താണ് ദിവാകരന്‍ അനാവശ്യമായി ‘നായക’ വിവാദം ഉണ്ടാക്കിയതെന്നാണ് സി.പി.എം നേതൃത്വത്തിന്‍െറ ആക്ഷേപം. അവര്‍ തങ്ങളുടെ അതൃപ്തി സി.പി.ഐയെ അറിയിച്ചു. സി.പി.ഐക്കുള്ളില്‍ ചര്‍ച്ച പോലും ചെയ്യാത്ത വിഷയം ദിവാകരന്‍ പരസ്യമായി ഉന്നയിച്ചത് അച്ചടക്കലംഘനമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയിലടക്കം ഈ വിഷയം പരിഗണിച്ചിരുന്നില്ല. സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെ ദിവാകരന്‍െറ നിലപാടിനെ തള്ളി രംഗത്ത് വന്നത്. സംസ്ഥാന സെക്രട്ടറിയാണ് സാധാരണ ഗതിയില്‍ പാര്‍ട്ടി നിലപാട് പറയുന്നത്. മറ്റുള്ളവര്‍ ആരും വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം പറയാറുമില്ല. വിലക്കയറ്റം സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ദിവാകരന്‍ നേതൃത്വത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് അതിന് അനുമതി നല്‍കിയത്. എന്നാല്‍, വാര്‍ത്താസമ്മേളനത്തിന് മുമ്പുതന്നെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് നയിക്കുമെന്ന് ദിവാകരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും വിവാദവിഷയങ്ങളില്‍ പ്രതികരിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടായി തെറ്റിദ്ധരിക്കും വിധം അവതരിപ്പിച്ചത് അനവസരത്തിലും അനാവശ്യവുമാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ. നായനാര്‍ അതിനുശേഷം മുഖ്യമന്ത്രിയായ അനുഭവം എല്‍.ഡി.എഫിനുള്ളപ്പോഴാണ് ദിവാകരന്‍െറ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി വിവാദത്തില്‍ ദിവാകരന്‍ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പുതിയ നേതൃത്വം അധികാരമേറ്റ ശേഷമാണ് ദിവാകരനെ വീണ്ടും സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. |
Posted: 25 Oct 2015 06:51 PM PDT Image: ![]() നമ്മുടെ ഭാരതത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന വലിയ ഘടകങ്ങളിലൊന്നായ സഹിഷ്ണുത സമൂഹത്തില്‍ കുറഞ്ഞുവരുന്നത് വളരെ അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു. എല്ലാത്തിനെയും ഉള്‍ക്കൊള്ളലാണ് ഈ മഹാരാജ്യത്തിന്‍െറ പാരമ്പര്യമെന്ന കാര്യം വിസ്മരിക്കപ്പെടുമ്പോള്‍ സംഭവിക്കുക ഭാരതത്തിന്‍െറ അന്തച്ഛിദ്രം തന്നെയായിരിക്കും. ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നുമുള്ള വേര്‍തിരിവ് നമ്മുടെ രാജ്യത്ത് ശക്തമായി വരികയാണ്. ആശയസമന്വയത്തിനുള്ള മേഖലകളുണ്ടെങ്കിലും എല്ലാവരും ചിന്തിക്കുന്നത് ഭിന്നതയുടെ വഴികളാണ്. പൊരുത്തപ്പെടലിനോട് ആര്‍ക്കും താല്‍പര്യമില്ല. അന്ധമായ മതവിശ്വാസം ഒരു പാവപ്പെട്ടവന്‍െറ ജീവനെടുക്കുന്നതില്‍ കലാശിച്ചിരിക്കുന്നു. സ്വതന്ത്രചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ വധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും അസഹിഷ്ണുതയുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നു. ആധ്യാത്മികതയുടെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും പൈതൃകവും പേറുന്ന ഭാരതത്തിന് തീരാകളങ്കമാണ് ഇത്തരം കാര്യങ്ങള്‍. ഗ്രാമത്തിലോ, നഗരത്തിന്‍െറ ഒരു കോണിലോ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ അലയൊലികള്‍ രാജ്യത്തുടനീളം അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വിതക്കാന്‍ പര്യാപ്തമാണെന്ന കാര്യം നാം തിരിച്ചറിയുകയും അതിനെതിരേ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതാണ്. അസഹിഷ്ണുതയുടെ പേരില്‍ ഏതെങ്കിലുമൊരാളുടെ മുഖത്ത് ഒഴിക്കുന്ന കരിഓയില്‍ യഥാര്‍ഥത്തില്‍ ഭാരതാംബയുടെ മുഖത്താണ് പതിക്കുന്നതെന്നും ഭാരതാംബ ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ അവഹേളനമേറ്റ് നില്‍ക്കേണ്ടിവരുമെന്നും നാം തിരിച്ചറിയണം. തങ്ങളുടെ മതവിശ്വാസത്തെ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്രയധികം ആളുകള്‍ ഒരുമിച്ചുകഴിയുന്ന ഒരു രാജ്യം ലോകത്ത് വേറൊന്നില്ല. ആ സത്യം നാം നന്നായിത്തന്നെ മനസ്സിലാക്കണം. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. എല്ലാ പ്രമുഖ മതങ്ങളിലും വിശ്വസിക്കുന്നവര്‍ ഇവിടെയുണ്ട്. അവരെല്ലാം ചേര്‍ന്നതാണ് ഇന്ത്യ. മതവും വംശീയതയും ആശയങ്ങളുമെല്ലാം ലോകത്തുടനീളം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കേണ്ടത് വ്യത്യസ്ഥ മതങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവര്‍ സമാധാനത്തില്‍ ഒരുമിച്ചുജീവിക്കുന്ന ഒരിടം എന്ന നിലയിലായിരിക്കണം. പൗരന്മാര്‍ പരസ്പരം പുലര്‍ത്തുന്ന വിശ്വാസമാണ് സമൂഹത്തില്‍ സുരക്ഷിതത്വബോധം നിലനിര്‍ത്തുന്നത്. സമൂഹത്തില്‍ വിതക്കപ്പെടുന്ന അരക്ഷിതാവസ്ഥമൂലം ഉണ്ടാകുന്ന മുറിവുകള്‍ കാലത്തിനുപോലും ഉണക്കാന്‍ കഴിയാത്ത വലിയ മുറിവുകളായി പിന്നീട് തീര്‍ന്നേക്കാം. തന്‍െറ മതം മാത്രമാണ് സത്യത്തിലേക്കുള്ള ഏക വഴിയെന്ന അന്ധവിശ്വാസവും അധികാരത്തിനും ആള്‍ബലത്തിനുമടക്കം സാധാരണക്കാരെ തെറ്റായ ഉപദേശങ്ങളിലൂടെ വഞ്ചിക്കുന്ന രാഷ്ട്രീയ, മതനേതാക്കളും ഇന്ത്യയുടെ അസഹിഷ്ണുതയില്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. രാഷ്ട്രീയ, മത നേതാക്കള്‍ സമാധാനത്തിന്‍െറ ഏജന്‍റുമാരാകേണ്ടതിനുപകരം വിദ്വേഷത്തിന്‍െറയും പകയുടെയും വിത്തുകള്‍ വിതക്കുന്നവരായിത്തീര്‍ന്നിരിക്കുകയാണ്. ദേശസ്നേഹത്തിന്‍െറയും മതത്തിന്‍െറയും പേരില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയുകയും അക്രമരഹിത മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പിക്കുകയുമാണ് വേണ്ടത്. നമുക്ക് ശ്രദ്ധിക്കാന്‍ വേറെ ഏറെ കാര്യങ്ങളുണ്ട്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത ഏതാണ്ട് 40 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണിത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യപോലും ഇത്രയും വരില്ല. പാര്‍പ്പിടമടക്കമുള്ള പല വിഷയങ്ങളിലും സമത്വം ഇനിയും ഏറെ ദൂരെയാണ്. ജാതിപ്പിശാചിനെ തൂത്തെറിയാനായിട്ടില്ല. നിരക്ഷരത, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അങ്ങനെ പരിഹരിക്കപ്പെടേണ്ടതായ മറ്റ് അനവധി പ്രശ്നങ്ങള്‍. ഇവക്കെല്ലാമെതിരെ ഒത്തൊരുമിച്ചുപോരാടേണ്ടവര്‍ പരസ്പരം തല്ലാനും കൊല്ലാനും ഇറങ്ങിയാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ആഴത്തില്‍ ആലോചിക്കണം. ശാസ്ത്രത്തിന്‍െറയും സാങ്കേതികവിദ്യയുടെയും അതിവേഗത്തിലുള്ള വളര്‍ച്ചമൂലം മനുഷ്യകുലം ഭൗതികമായി ഏറെ പുരോഗമിച്ചിരിക്കാം. നമ്മള്‍ ഇന്നനുഭവിക്കുന്ന സൗകര്യങ്ങള്‍ ഒരമ്പതുകൊല്ലം മുമ്പുവരെ ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് സങ്കല്‍പിക്കാന്‍പോലും കഴിയാതിരുന്നവയായിരിക്കാം. പക്ഷേ, തതുല്യമായി മനസ്സിന് വികാസം സംഭവിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ നാം വിചിന്തനം നടത്തണം. മനസ്സ് ആകാശംപോലെ വിശാലമാകണമെന്നും ഹൃദയം കടലുപോലെ ആഴമുള്ളതാകണമെന്നുമുള്ള മഹാത്മാക്കളുടെ ദര്‍ശനങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നില്ല. നമ്മുടെ മനസ്സ് അനുദിനം ചെറുതായി ചെറുതായി വരികയാണ്. അതുകൊണ്ടാണ് നമുക്ക് നമ്മുടെ സഹോദരന്‍െറ ജീവിതരീതി ഉള്‍ക്കൊള്ളാനാകാത്തത്, അവന്‍െറ ഭക്ഷണശീലം കൊലക്ക് പ്രേരണയാകുന്നത്, അവന്‍െറ വിമര്‍ശങ്ങള്‍ക്ക് മറുപടിയായി തോക്കെടുക്കുന്നത്. |
ഭരണത്തില്‍ വേവാത്ത മോദിയുടെ പരിപ്പ് Posted: 25 Oct 2015 06:45 PM PDT Image: ![]() വാചാടോപവും എഴുത്തുകുത്തുംകൊണ്ട് തീരുന്നതാണ് രാജ്യഭരണമെങ്കില്‍ നരേന്ദ്ര മോദിയുടെ എന്‍.ഡി.എ ഗവണ്‍മെന്‍റ് എന്നേ ജയിച്ചേനെ. വരാനിരിക്കുന്ന നല്ല നാള്‍ (അച്ഛേ ദിന്‍) വാഗ്ദാനങ്ങളും മനംതൊട്ട വര്‍ത്തമാനങ്ങളും (മന്‍ കീ ബാത്) കൊണ്ടുള്ള അധരവ്യായാമത്തിന് ഒരു കുറവും മോദി വരുത്തിയിട്ടില്ല. എന്നാല്‍ ആ പരിപ്പ് അധികകാലം വേവില്ളെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തുന്നതാണ് വാണംപോലെ കുതിച്ചുകയറുന്ന പരിപ്പിന്‍െറ വില. പ്രതിരോധവകുപ്പില്‍ ഗവണ്‍മെന്‍റ് പുതിയ ആയുധക്കരാറുകളിലേര്‍പ്പെടുന്നുണ്ട്. വിദേശനിക്ഷേപകരെ ഇരുകൈയും നീട്ടി രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളെ കാവിവത്കരിക്കാന്‍ പതിവുവിട്ട ഉത്സാഹം കാണിക്കുന്നുണ്ട്. അതേസമയം, ഭരണകൂടത്തിന്‍െറ പ്രഥമബാധ്യതകള്‍ നിറവേറ്റുന്ന കാര്യത്തില്‍ ഒരു ചുക്കും ചെയ്യാനാവുന്നില്ളെന്ന് തെളിയിക്കുന്നതാണ് നാള്‍ക്കുനാള്‍ കുതിച്ച് കിലോഗ്രാമിന് ഇരുന്നൂറിലും കവിഞ്ഞുനില്‍ക്കുന്ന പരിപ്പിനങ്ങളുടെ വിലനിലവാരം. ബഹുഭൂരിപക്ഷത്തിന്‍െറയും ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനമായ പരിപ്പിനങ്ങള്‍ക്കെല്ലാം 120നും മീതെയാണ് ചില്ലറ വില. കോഴിയിറച്ചിയേക്കാള്‍ കവിഞ്ഞ വില നല്‍കിയാലേ പരിപ്പ് കിട്ടൂ. സര്‍വസാധാരണമായ ഇനത്തിന് കഴിഞ്ഞദിവസങ്ങളില്‍ 210 രൂപയും കടന്നുപോയി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കെ, ഇതിന് തടയിടണമെന്ന് കേന്ദ്രഗവണ്‍മെന്‍റിനുണ്ട്. എന്നാല്‍ എന്തുചെയ്യണമെന്ന കൃത്യമായ ധാരണയില്ല. കാര്‍ഷികരംഗത്ത് നേരിട്ട തിരിച്ചടിയുടെ സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന ദൗര്‍ലഭ്യം മുന്‍കൂട്ടിക്കണ്ട് പ്രതിവിധി തേടാനുള്ള ശ്രമം ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചുനില്‍ക്കെ തേടുന്ന മുട്ടുശാന്തി പരിഹാരങ്ങളാകട്ടെ, കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗവണ്‍മെന്‍റിന്‍െറ ഭരണരംഗത്തെ പ്രാപ്തിക്കുറവ് വിളിച്ചോതുന്നതാണ് വിലക്കയറ്റവും അതിനെ മറികടക്കാന്‍ തേടുന്ന മാര്‍ഗങ്ങളും. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും സംസ്ഥാനങ്ങളുടെ മാത്രം വരുതിയില്‍ ഒതുങ്ങുന്നതല്ല. കേന്ദ്രഗവണ്‍മെന്‍റിന്‍െറ ഇറക്കുമതി നയം മുതല്‍ കരുതല്‍ശേഖരവും വിതരണരീതിയുമായി വരെ ബന്ധപ്പെട്ടുനില്‍ക്കുന്ന കൂട്ടുത്തരവാദിത്തമാണിത്. സബ്സിഡിയും പൂഴ്ത്തിവെപ്പ് പരിശോധനയുമൊക്കെ സംസ്ഥാനങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. എന്നാല്‍ ഭക്ഷ്യദൗര്‍ലഭ്യം നികത്താന്‍ ഇതുകൊണ്ടുമാത്രമാവില്ല. ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കുന്ന നിര്‍ദേശത്തിലുമുണ്ട് ചില അപാകങ്ങള്‍. വിത്തെടുത്ത് കുത്തുന്നതുപോലെ കരുതല്‍ശേഖരത്തെ തന്നെ ചോര്‍ത്താനിടയാക്കുന്ന പരിശോധന നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന്‍േറതെന്ന സാമ്പത്തികവിദഗ്ധരുടെ വിമര്‍ശം കാണാതിരുന്നുകൂടാ. വിലക്കയറ്റത്തിന്‍െറ കാരണം പൂഴ്ത്തിവെപ്പാണെന്ന് കണ്ടത്തെി അത് തടയാന്‍ കേന്ദ്രം അവശ്യ ഭക്ഷ്യവസ്തുനിയമം ഭേദഗതിചെയ്ത് പരിപ്പിനങ്ങളുടെ കരുതല്‍ പരിധി കുറച്ചു. 300-350 ടണ്‍ വരെയാണ് പരിധി നിര്‍ണയിച്ചത്. ഇതനുസരിച്ച് 13 സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 74,846 ടണ്‍ പരിപ്പ് പിടിച്ചെടുത്തതായി ഗവണ്‍മെന്‍റ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊക്കെയും പൂഴ്ത്തിവെപ്പിന്‍െറ വരുതിയില്‍ വരുന്നതാണോ എന്നാണ് വന്‍കിട മില്ലുകാരും ഇറക്കുമതിക്കാരും ചോദിക്കുന്നത്. ഇങ്ങനെ കരുതല്‍ ശേഖരം മുച്ചൂടും ഒറ്റയടിക്ക് വിപണിയിലത്തെിച്ചാല്‍ വരുംകാല ദൗര്‍ലഭ്യത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയും എഴുതിത്തള്ളാന്‍ പറ്റുന്നതല്ല. ദിനേന പത്തുമുതല്‍ നൂറ് ടണ്‍ വരെ പരിപ്പ് ഉല്‍പാദിപ്പിക്കുന്ന മില്ലുകള്‍ക്ക് പത്തുനാള്‍ പോലും സ്റ്റോക് വെക്കാനുള്ള സാഹചര്യം ഇത് ഇല്ലാതാക്കുന്നു. അരലക്ഷം ടണ്‍ വരെ വരുന്ന ഇറക്കുമതി ധാന്യം വെയര്‍ഹൗസുകളില്‍ പോലുമത്തൊതെ നേരെ വിപണിയിലത്തെിക്കേണ്ടിവരും. ഇക്കണക്കിന് അടുത്ത വിളവെടുപ്പ് സീസണ്‍ എങ്ങനെ കൈകാര്യംചെയ്യുമെന്നതിനും വ്യക്തതയില്ല. കഴിഞ്ഞ മേയില്‍ അടുത്ത വിളവെടുപ്പും അതുകഴിഞ്ഞുള്ള വിളയിറക്കും അതിനുനല്‍കുന്ന ഗവണ്‍മെന്‍റ് സഹായവുമൊക്കെ വിലയിരുത്തി സമഗ്രമായ ഒരു പരിഷ്കരണമായിരുന്നു സാധാരണക്കാരനെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്‍റ് ചെയ്യേണ്ടിയിരുന്നത്. തല്‍ക്കാലം മുന്നില്‍പെട്ട തെരഞ്ഞെടുപ്പ് കഴിച്ചുകൂട്ടാനുള്ള തത്രപ്പാടല്ല; അതിനുശേഷവും സാധാരണക്കാരന്‍െറ അടുക്കളകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള മാര്‍ഗമാണ് ഭരണകൂടം ആരായേണ്ടത്. തെരഞ്ഞെടുപ്പിലെ ജയമല്ല, ഭരണരംഗത്തെ ജയമാണ് അധികാരരാഷ്ട്രീയത്തില്‍ നേതാവിന്‍െറയും പാര്‍ട്ടിയുടെയുമൊക്കെ പ്രാപ്തി തെളിയിക്കുന്നത്. |
സ്തനാര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നത് മരണനിരക്ക് കൂട്ടുന്നു Posted: 25 Oct 2015 05:35 PM PDT Image: ![]() Subtitle: ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവത്കരണ മാസം, 16 ശതമാനം പേര്‍ സ്തനാര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടിയത് തലശ്ശേരി: സ്വയം പരിശോധനയിലൂടെ മനസ്സിലാക്കാവുന്ന ഒരു രോഗം തിരിച്ചറിയാന്‍ വൈകുന്നത് മരണനിരക്ക് കൂടുന്നതിനിടയാക്കുന്നു. സ്തനാര്‍ബുദമാണ് തിരിച്ചറിയാന്‍ വൈകുന്നതിനാല്‍ മരണ നിരക്ക് വര്‍ധിക്കുന്നത്. 184ല്‍ 140 രാജ്യങ്ങളിലും സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ സ്തനാര്‍ബുദമാണ് പ്രഥമ സ്ഥാനത്ത്. ഇതില്‍ 50 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലെ സ്ത്രീകളിലാണ്. 2008-12 കാലഘട്ടത്തില്‍ 20 ശതമാനമാണ് സ്തനാര്‍ബുദ നിരക്കില്‍ വര്‍ധന. 14 ശതമാനം പേരുടെ മരണത്തിനും ഇത് കാരണമായി. ഇന്ത്യയില്‍ രോഗബാധ കണ്ടത്തെുന്നവരില്‍ പകുതിയോളം പേരും മരണത്തിന് കീഴടങ്ങുമ്പോള്‍ അമേരിക്കയില്‍ 20 ശതമാനം പേര്‍ മാത്രമേ മരണപ്പെടുന്നുള്ളൂ. അര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ എന്നതാണ് ഇന്ത്യയില്‍ മരണനിരക്ക് കൂടാനിടയാക്കുന്നതെന്ന് മലബാര്‍ കാന്‍സര്‍ സെന്‍റര്‍ (എം.സി.സി) ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം ‘മാധ്യമ’ത്തോട് പറഞ്ഞു. തിരിച്ചറിഞ്ഞാല്‍ തന്നെ പേടി കാരണമോ ബോധവത്കരണത്തിന്‍െറ അഭാവം കാരണമോ വീട്ടുകാരെ വിഷമിപ്പിക്കേണ്ടതില്ല എന്ന ചിന്തയിലോ പുറത്തറിയിക്കാതിരിക്കുന്നതാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണം. 45 മുതല്‍ 50 വയസ്സ് വരെയുള്ള വിഭാഗത്തിലെ സ്ത്രീകളാണ് മലബാര്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 44 ശതമാനത്തോളം സ്തനാര്‍ബുദ കേസുകളിലിടം നേടിയത്. 35 വയസ്സിന് താഴെയുള്ളവര്‍ 14 ശതമാനത്തോളം വരും. 24 ശതമാനം പേരുടെ കുടുംബങ്ങളിലെ ആര്‍ക്കെങ്കിലും അര്‍ബുദമുള്ളതായും കണ്ടത്തൊനായെന്ന് ഡോ. സതീശന്‍ പറഞ്ഞു. 16 ശതമാനം പേര്‍ സ്തനാര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടിയത്തെിയത്. 2012ല്‍ ആരംഭിച്ച മലബാര്‍ ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി (എം.പി.ബി.സി.ആര്‍-മലബാര്‍ പോപുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി) പ്രകാരമാണ് ഈ കണക്കുകള്‍. 2010ല്‍ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത സ്തനാര്‍ബുദ രോഗികള്‍ 28.6 ശതമാനമായിരുന്നെങ്കില്‍ 2011 (29.7), 2012 (30.3), 2013 (32) എന്നിങ്ങനെ ഓരോ വര്‍ഷവും രോഗികളുടെ എണ്ണം കൂടുകയാണ്. അതേസമയം, സ്തനാര്‍ബുദ ബോധവത്കരണ മാസമായ ഒക്ടോബറിലും തുടര്‍ന്നും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം. |
ദലിത് കുട്ടികളുടെ കൊല: ഉയര്‍ന്ന ജാതിക്കാര്‍ സംഘടിക്കുന്നു Posted: 25 Oct 2015 11:36 AM PDT Image: ![]() ന്യൂഡല്‍ഹി: ഫരീദാബാദില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസ് പിടികൂടിയ പ്രതികള്‍ക്കുവേണ്ടി ഉയര്‍ന്ന ജാതിക്കാര്‍ സംഘടിക്കുന്നു. കഴിഞ്ഞ ദിവസം മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത ഉയര്‍ന്ന ജാതിക്കാര്‍ പ്രതികളെ വിട്ടയക്കണമെന്നും അറസ്റ്റിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. മഹാപഞ്ചായത്തില്‍ ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ വിഭാഗത്തില്‍പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദലിത് കുട്ടികളുടെ കൊലക്കെതിരെ ദലിതുകള്‍ സംഘടിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതോടെയാണ് ഹരിയാന സര്‍ക്കാര്‍ കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തത്. ഇതേതുടര്‍ന്നാണ് ഉയര്‍ന്ന ജാതിക്കാരും സംഘടിച്ച് സമ്മര്‍ദവുമായി രംഗത്തത്തെിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ബ്രാഹ്മണ സഭ പ്രതിനിധി ദീപക് ഗൗര്‍ പറഞ്ഞു. ഫരീദാബാദ് സംഭവത്തോടെ ഉയര്‍ന്നുവന്ന ജാതിപ്പോര് ഇതോടെ ഹരിയാനയില്‍ രൂക്ഷമാവുകയാണ്. രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തിനുമുമ്പ് നേരത്തേ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് മഹാപഞ്ചായത്തിന്‍െറ ആവശ്യം. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ജിതേന്ദറിന്‍െറ ബന്ധുക്കളാണ് ഈ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കലഹമാണ്. ദലിത്രാഷ്ട്രീയ സമ്മര്‍ദഫലമായി സര്‍ക്കാര്‍ ദലിതുകളുടെ പക്ഷംപിടിക്കുകയാണ്. മറ്റ് ജാതിവിഭാഗങ്ങള്‍ തമ്മില്‍ ഐക്യമില്ലാത്തതാണ് വിവേചനത്തിന് കാരണം. ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ ജാതികളുടെ ഐക്യം ശക്തിപ്പെടുത്തണം. |
സിറിയ: പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് ബശ്ശാര്‍ Posted: 25 Oct 2015 11:23 AM PDT Image: ![]() Subtitle: വിമതര്‍ക്കും യു.എസിനുമൊപ്പം സഹകരിക്കാന്‍ തയാറെന്ന് റഷ്യ ഡമസ്കസ്: സിറിയന്‍ജനത ആഗ്രഹിക്കുന്നുവെങ്കില്‍ പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. ഡമസ്കസിലെ വസതിയില്‍ റഷ്യന്‍ പാര്‍ലമെന്‍റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബശ്ശാര്‍ ഇക്കാര്യമറിയിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ സിറിയന്‍മാധ്യമങ്ങള്‍ തയാറായില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബശ്ശാര്‍ എതിരല്ളെന്ന് റഷ്യന്‍ പാര്‍ലമെന്‍റംഗം അലക്സാണ്ടര്‍ യുഷ്ചെന്‍കോ സൂചിപ്പിച്ചു. |
രാജകീയ ജീവിതം അവസാനിച്ചത് വൃദ്ധസദനത്തില്‍ Posted: 25 Oct 2015 11:18 AM PDT Image: ![]() തിരുവനന്തപുരം: കുലമഹിമയാര്‍ന്ന രാജകീയ ജീവിതം. ഒടുവില്‍ മക്കളുടെ പോലും തുണയില്ലാതെ അനാഥ വാര്‍ധക്യം. വൃദ്ധസദനത്തില്‍ ജീവിതാന്ത്യം. കഴിഞ്ഞദിവസം നിര്യാതയായ മംഗളവര്‍മക്കാണ്(88) വിധി ഈ ദുര്‍ഗതി സമ്മാനിച്ചത്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും മുന്‍കേന്ദ്രമന്ത്രിയുമായ രവീന്ദ്രവര്‍മയുടെ ഭാര്യയായിരുന്നു മംഗള. രാജകീയ സൗകര്യങ്ങളുണ്ടായിരുന്ന ജീവിതത്തില്‍നിന്ന് വാര്‍ധക്യത്തില്‍ നാട്ടിലേക്കു മടങ്ങിയപ്പോള്‍ തുണക്ക് ആരുമുണ്ടായിരുന്നില്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന മക്കള്‍ക്ക് മാതാവ് ഭാരമായപ്പോഴായിരുന്നു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഒടുവില്‍ വരുമാനമില്ലാതെ അവര്‍ കവളാകുളത്തെ എല്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വക ഹാപ്പി ഹോം എന്ന വൃദ്ധസദനത്തില്‍ അഭയം തേടി. വാര്‍ധക്യത്തില്‍ അവിടിരുന്ന് ബ്ളീഡിങ് ഹാര്‍ട്ട്, വൈറ്റ് മെമ്മറീസ് എന്നീ കൃതികളെഴുതി. അവരുടെ രചനകള്‍ അച്ചടിക്കാന്‍ പരിശ്രമിക്കുമ്പോഴാണ് അസുഖബാധിതയായി നിംസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. |
ബാബുജിയുടെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതുജീവനായി Posted: 25 Oct 2015 11:12 AM PDT Image: ![]() കോട്ടയം: കൈവിട്ടുപോകുന്ന ജീവന്‍െറയൊരംശം മറ്റുള്ളവരിലേക്ക് പകര്‍ന്ന് മരണത്തിലും വെളിച്ചമായ കെ.എസ്.ഇ.ബി എരുമേലി സെക്ഷനിലെ കരാര്‍ ജീവനക്കാരന്‍ ഇടകടത്തി തുമരക്കാകുഴിയില്‍ ടി.ഡി. ബാബുജിയുടെ (58) സംസ്കാരം തിങ്കളാഴ്ച നടക്കും. അഞ്ചോടെ അവയവങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ അതത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാണപിലാവില്‍ വൈദ്യുതി ലൈന്‍ പണിക്കിടെയാണ് അപകടം. കമ്പി വലിക്കുന്നതിനിടെ മുക്കൂട്ടുതറയില്‍നിന്ന് ശബരിമലയിലേക്ക് പോയ തീര്‍ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ച് വാഹനത്തിന്‍െറ ബോണറ്റില്‍ ഇടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തീര്‍ഥാടകരുടെ വാഹനത്തില്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റ ബാബുജിയെ വിദഗ്ധ ചികിത്സക്കായി കാരിത്താസിലേക്ക് കൊണ്ടുപോകും വഴി തിരുവഞ്ചൂര്‍ ക്ഷേത്രത്തിന് സമീപമാണ് അടുത്ത അപകടം ഉണ്ടായത്. |
മാഞ്ചസ്റ്റര്‍ ഡെര്‍ബി സമനിലയില്‍; സിറ്റി നമ്പര്‍ വണ്‍ Posted: 25 Oct 2015 10:54 AM PDT Image: ![]() ലണ്ടന്‍: നഗരവൈരികളുടെ പോരാട്ടത്തിന് ഗോള്‍രഹിത സമനില. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ‘സൂപ്പര്‍ ഹിറ്റായ’ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡും സിറ്റിയും ഗോളടിക്കാതെ പിരിഞ്ഞു. യുനൈറ്റഡിന്‍െറ കളിമുറ്റമായ ഓള്‍ഡ് ട്രാഫോഡിലായിരുന്നു 170ാം മാഞ്ചസ്റ്റര്‍ ഡെര്‍ബി. കളി സമനിലയായതോടെ ഒരു പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി. 10 കളിയില്‍ സിറ്റിക്കും ആഴ്സനലിനും 22 പോയന്‍റാണെങ്കിലും ഗോള്‍ശരാശരിയില്‍ സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി. 20 പോയന്‍റുമായി യുനൈറ്റഡ് നാലാം സ്ഥാനത്തുണ്ട്. വീണുകിട്ടിയ അവസരങ്ങളില്‍ ജെസ്സി ലിന്‍ഗാര്‍ഡ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍, അവസാന മിനിറ്റില്‍ ക്രിസ് സ്മാലിങ്ങിന്‍െറ ആക്രമണം സിറ്റി ഗോളി ജോഹാര്‍ട് തട്ടിയകറ്റി. റൂണിയെയും ആന്‍റണി മാര്‍ഷലിനെയും പൂട്ടിയിട്ട സിറ്റി ഡിഫന്‍ഡര്‍ നികോളസ് ഒട്മന്‍ഡിയും, വില്‍ഫ്രഡ് ബോണി^സ്റ്റര്‍ലിങ് മുന്നേറ്റം തടഞ്ഞ യുനൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍കോസ് റോഹോയുമാണ് കളിയില്‍ കേമന്മാരായത്. |
ടെസ്റ്റ്: ഇംഗ്ളണ്ട് പൊരുതുന്നു Posted: 25 Oct 2015 10:46 AM PDT Image: ![]() ദുബൈ: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ളണ്ട് പൊരുതുന്നു. നാലാം ദിനം ആറിന് 354 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത പാകിസ്താന്‍ 491 റണ്‍സാണ് ഇംഗ്ളീഷുകാര്‍ക്ക് മുന്നില്‍ ലക്ഷ്യംവെച്ചത്. സ്റ്റംപെടുക്കുമ്പോള്‍ 54 ഓവറില്‍ 130 റണ്‍സെടുത്ത ഇംഗ്ളണ്ടിന് മൂന്നു പേരെ നഷ്ടമായി. ജോ റൂട്ടും (59) ബെയര്‍സ്റ്റോവുമാണ് (6) ക്രീസില്‍. പാകിസ്താനുവേണ്ടി രണ്ടാം ഇന്നിങ്സില്‍ യൂനുസ് ഖാന്‍ (118) സെഞ്ച്വറി നേടി. |
ഡബ്ല്യൂ.ടി.എ ഫൈനല്‍സ്: ഹാലെപ്പിനും ഷറപോവക്കും ജയം Posted: 25 Oct 2015 10:45 AM PDT Image: ![]() സിംഗപ്പൂര്‍: ഡബ്ള്യു.ടി.എ ഫൈനല്‍സില്‍ സിമോണ ഹാലെപ്പും മരിയ ഷറപോവയും ജയത്തോടെ തുടങ്ങി. യു.എസ് ഓപണ്‍ ചാമ്പ്യന്‍ ഫ്ളാവിയ പെന്നേറ്റയാണ് 6^0, 6^3 സ്കോറിന് ഹാലെപ്പിന് മുന്നില്‍ വീണത്. പോളണ്ടിന്‍െറ അഗ്നിയേസ് റഡവാന്‍സ്കയെ 4^6, 6^3, 6^4 നാണ് ഷറപോവ തോല്‍പിച്ചത്. |
ശ്രീലങ്കയിലെ 'ആകാശവാണി'യില്‍ നിന്നും Posted: 25 Oct 2015 08:26 AM PDT Image: ![]() സിലോണ്‍ റേഡിയോക്ക് 90 വയസ്സ്. വിവരസാങ്കേതികവിദ്യയുടെ വിപ്ളവത്തില്‍ റേഡിയോ തിരശ്ശീലക്കു പിന്നിലേക്ക് മാറിയ അനുഭവമാണ് കേരളത്തിലെങ്കില്‍ ശ്രീലങ്കയിലിത് ഇപ്പോഴും ജനപ്രിയ വാര്‍ത്താവിനിമയ ഉപാധിയാണ് സിലോണ്‍ റേഡിയോയെന്ന ശ്രീലങ്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ( എസ്.എല്‍.ബി.സി) 90 ാം വയസ്സിന്‍െറ നിറവിലാണ്. ലോകത്തില്‍ മറ്റൊരു ഗവ.റേഡിയോ സ്റ്റേഷനും അവകാശപ്പെടാന്‍ കഴിയാത്ത വൈവിധ്യവും കൗതുകങ്ങളുമാണ് ഇതിനെ ഇപ്പോഴും ലോകശ്രദ്ധയിലേക്ക് ആനയിക്കുന്നതും. മൂന്നു വര്‍ഷം മുമ്പുവരെ മലയാളത്തിലും പരിപാടികള്‍ പ്രക്ഷേപണം ചെയ്തിരുന്നു ഇവിടെ. റേഡിയോപ്രിയരായ മലയാളികളില്‍ നല്ളൊരുപങ്ക് സിലോണ്‍ റേഡിയോക്കായി ട്യൂണ്‍ചെയ്ത് കാത്തിരിപ്പുണ്ടായിരുന്നു. അക്കൂട്ടര്‍ ഇന്ന് നിരാശരാണെങ്കില്‍ ഉത്തരേന്ത്യക്കാരായ റേഡിയോ ശ്രോതാക്കള്‍ ഹാപ്പിയാണ്. അവരില്‍ മിക്കവരും ഇപ്പോഴും സിലോണ്‍ റേഡിയോ കേള്‍ക്കുന്നു, ആസ്വാദിക്കുന്നു. അങ്ങനെ, രാജ്യത്തിനകത്ത് മാത്രമല്ല അതിരുകള്‍ക്കപ്പുറത്തേക്കും അന്യഭാഷകളില്‍ തങ്ങളുടെ രാജ്യത്തിന്‍െറ അടയാളപ്പെടുത്തലുകള്‍ എത്തിക്കുക എന്ന ആ ദൗത്യം എത്രയോകാലമായി ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. *** *** *** ന്യൂസ് എഡിറ്റര്‍ സതീഷ് കൃഷ്ണപിള്ളയാണ് പിതാവിന്‍െറ ജന്മം കൊണ്ട് മലയാളിയായ മറ്റൊരു ജീവനക്കാരന്‍. പാലക്കാട്ടുകാരനായ പിതാവ് ജോലിയാവശ്യാര്‍ഥം ലങ്കയിലത്തെി പിന്നീട് പൗരത്വം സ്വീകരിക്കുകയായിരുന്നു. തന്‍െറ മലയാളി വേരുകള്‍ രേഖാമൂലം തെളിയിക്കണമെന്നുണ്ട്, എന്നാല്‍ ശ്രീലങ്കയിലിത് വന്‍ സാമ്പത്തിക ചെലവുവരുന്ന നടപടിയാണെന്ന് സതീഷ് പറഞ്ഞു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment