ബാര്‍കോഴ: മന്ത്രി ബാബുവിനെതിരായ അന്വേഷണ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ് Madhyamam News Feeds | ![]() |
- ബാര്‍കോഴ: മന്ത്രി ബാബുവിനെതിരായ അന്വേഷണ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്
- കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ല: എ.കെ ആന്‍റണി
- കുവൈത്ത് മെഡിക്കല്‍ ഫീസ് കുറക്കാനാവില്ലെന്ന് ഖദാമത്ത്
- കേരള ഓട്ടോമൊബൈല്‍സില്‍ മോഷണം
- സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ തൊഴിലാളിസമരം ഒമ്പതാംദിനത്തിലേക്ക്
- ദാദ്രി കൊലപാതകം: യു.പി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി
- ദാദ്രി കൊലപാതകം: വര്‍ഗീയ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് ട്വിറ്ററിനോട് പൊലീസ്
- മലമ്പുഴ ഡാം 60ാം പിറന്നാളിന് ഒരുങ്ങുന്നു
- പന്തളം-അടൂര്‍-പെരുമണ്‍ റൂട്ടില്‍ പുതിയ ബസ്സര്‍വിസ്
- ശബരിമല റോഡുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ സി.എ.എം. കരീം
- മുന്നണികള്‍ക്ക് തലവേദനയായി സീറ്റ് വിഭജനം
- കുന്നത്തേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ ചത്തു
- അരൂരിലെ വിദ്യാര്‍ഥികളില്‍ പകുതിയോളം പേരും മയക്കുമരുന്നിന്‍െറ പിടിയിലെന്ന് പൊലീസ്
- നാട്ടുകാരുടെ സമരത്തിന് വിജയം; കിടത്തിച്ചികിത്സക്ക് നടപടിയായി
- ത്രിവേണിയുടെ ഒഴുകുന്ന കട പുഴയില്‍ നശിക്കുന്നു
- കണ്ണൂര്‍ കോര്‍പറേഷന്‍: മുന്നണിയിലെ പാര്‍ട്ടികളുമായി സി.പി.എം സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി
- കാക്കഞ്ചേരിയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തല്‍: പഞ്ചായത്തും സ്റ്റോപ് മെമോ നല്‍കി
- ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം; ആഞ്ഞടിക്കാനുറച്ച് കോണ്‍ഗ്രസ്
- കേരള കോണ്‍ഗ്രസ് –ബിയില്‍ നിന്ന് രാജിവെച്ചവര്‍ ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു
- പെരുവയലില്‍ നികുതിയും ഓണര്‍ഷിപ്പും ഓണ്‍ലൈന്‍ വഴി
- സൈക്കിള്‍ യാത്രികരുടെ സുരക്ഷയില്‍ ആശങ്ക
- ഇന്ത്യ പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് മുന്‍ വിദേശകാര്യമന്ത്രി
- ലോക ഇസ്ലാമിക സാമ്പത്തിക ഉച്ചകോടിക്ക് തുടക്കം
- യമന്‍ പ്രസിഡന്‍റ് സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചു
- വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ട്രാവല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
ബാര്‍കോഴ: മന്ത്രി ബാബുവിനെതിരായ അന്വേഷണ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ് Posted: 06 Oct 2015 12:24 AM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ നടത്തിയ മുഴുവന്‍ അന്വേഷണങ്ങളുടെയും രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് ഉത്തരവിട്ടു. ഈമാസം 11 നകം എല്ലാ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കേസിലെ പരാതിക്കാരനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റുമായ ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളി കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാനും ലോകായുക്ത വിജിലന്‍സ് ഡയറക്ടറോട് ഉത്തരവിട്ടു. ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയായി കുറക്കുന്നതിന് മന്ത്രി ബാബു 10 കോടി കോഴ വാങ്ങിയെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് മന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തുകയായിരുന്നു. |
കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ല: എ.കെ ആന്‍റണി Posted: 05 Oct 2015 11:51 PM PDT Image: ![]() കൊച്ചി: കേരളത്തിലെ സാമുദായിക ഐക്യത്തെ തകര്‍ക്കാനാവില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്‍റണി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായുള്ള യു.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്‍െറ പേരില്‍ രാജ്യത്ത് അസഹിഷ്ണുത ഉണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വര്‍ഗീയ ചേരിതിരിവ് കേരളത്തില്‍ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വര്‍ഗീയതക്ക് കേരളം കൂട്ടുനിന്നിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. വിഭാഗീയതയുണ്ടാക്കി കേരളത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍്റെ പ്രകടന പത്രിക മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കും. യു.ഡി.എഫിന്‍്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകളും ഇന്നു തുടങ്ങും. |
കുവൈത്ത് മെഡിക്കല്‍ ഫീസ് കുറക്കാനാവില്ലെന്ന് ഖദാമത്ത് Posted: 05 Oct 2015 11:37 PM PDT Image: ![]() കൊച്ചി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ ആരോഗ്യ പരിശോധനാ ഫീസ് കുറക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. ഖദാമത്തിന്‍െറ കൊച്ചി ഓഫിസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കോഴിക്കോട് പുതിയ ഓഫിസ് തുറക്കുമെന്നും ഖദാമത്ത് ഉറപ്പു നല്‍കിയതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു. മെഡിക്കല്‍ പരിശോധനക്ക് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ച 55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) ഈടാക്കുന്നത്. ഇത് കുറക്കാനാവില്ളെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടി എം.എല്‍.എ എന്നിവരാണ് ഖദാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയത്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ജൂണ്‍ 26നാണ് മെഡിക്കല്‍ പരിശോധനയില്‍നിന്ന് ഖദാമത്ത് ഏജന്‍സിയെ മാറ്റിയത്. രണ്ടാഴ്ച മുമ്പാണ് വീണ്ടും അനുമതിനല്‍കിയത്. |
കേരള ഓട്ടോമൊബൈല്‍സില്‍ മോഷണം Posted: 05 Oct 2015 11:15 PM PDT നെയ്യാറ്റിന്‍കര: കടവും കെടുകാര്യസ്ഥതയും കൊണ്ട് വീര്‍പ്പ് മുട്ടി അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയ ആറാലുംമൂട്ടിലെ സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മെബൈല്‍സില്‍നിന്ന് ലക്ഷങ്ങളുടെ അലുമിനിയം റാഡുകള്‍ മോഷണം പോയി. |
സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ തൊഴിലാളിസമരം ഒമ്പതാംദിനത്തിലേക്ക് Posted: 05 Oct 2015 11:11 PM PDT പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാംദിവസം പിന്നിടുന്നു. |
ദാദ്രി കൊലപാതകം: യു.പി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി Posted: 05 Oct 2015 11:11 PM PDT Image: ![]() ന്യൂഡല്‍ഹി: പശുയിറച്ചി കഴിച്ചെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കൊലപാതക കാരണം എന്താണെന്ന് രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പൊലീസിന്‍െറ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ളെന്നും തിങ്കളാഴ്ച രാത്രി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദാദ്രി സംഭവത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചു. സംഭവം രാജ്യത്തിന്‍െറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ഒരു പക്വമായ സമൂഹമാണ്. സമാന സംഭവങ്ങള്‍ രാജ്യത്തിന് സല്‍പേര് നല്‍കുമെന്ന് കരുതുന്നില്ല. ഭരണകൂടത്തിന്‍െറ നയപരിപാടികള്‍ തകിടം മറിക്കാനുള്ള ശ്രമമാണിത്. സംഭവത്തെ അപലപിക്കാനും പ്രതികരിക്കാനും പൗരന്മാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞാണ് സംഭവത്തെകുറിച്ച് അരുണ്‍ ജെയ്റ്റ് ലി പ്രതികരിക്കുന്നത്. |
ദാദ്രി കൊലപാതകം: വര്‍ഗീയ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് ട്വിറ്ററിനോട് പൊലീസ് Posted: 05 Oct 2015 11:07 PM PDT Image: ![]() നോയിഡ: ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററിലെ വര്‍ഗീയ പോസ്റ്റുകളും ചിത്രങ്ങളും പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. മുഹമ്മദ് അഖ് ലാഖിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളും ടെക്സ്റ്റുകളും നീക്കം ചെയ്യാനാവശ്യപ്പെട്ടാണ് ട്വിറ്ററിന് കത്തെഴുതിയത്. മതവിദ്വേഷവും സാമുദായിക സംഘര്‍ഷവുമുണ്ടാക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ളോക് ചെയ്യാനും അക്കൗണ്ട് ഉടമകളെ കുറിച്ച് വിവരം നല്‍കാനുമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പശുവിനെ കൊന്ന് ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് ബിസാദ ഗ്രാമത്തില്‍ ജനക്കൂട്ടം മുഹമ്മദ് അഖ് ലാക്കിനെ അടിച്ചുകൊന്നത്. വന്‍തോതില്‍ ആസൂത്രണം നടത്തിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനകരമായ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗൗതംനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.പി സിങ് പഞ്ഞു. പ്രദേശത്തെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ഗോവധത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരത്തിയതിന് ബാദല്‍പൂര്‍ ജില്ലയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്ത പശുവിനെ കര്‍ഷകന്‍ കുഴിച്ചിട്ട സംഭവം ഗോവധമെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. |
മലമ്പുഴ ഡാം 60ാം പിറന്നാളിന് ഒരുങ്ങുന്നു Posted: 05 Oct 2015 10:55 PM PDT പാലക്കാട്: കേരളത്തിന്‍െറ പൂന്തോട്ടമായ മലമ്പുഴ ഡാം 60ാം പിറന്നാളിന് ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജലസേചന വകുപ്പിന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒമ്പതു മുതല്‍ 11 വരെ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഭാരതപ്പുഴയുടെ പോഷകനദിയായ മലമ്പുഴക്ക് കുറുകെ 1955ലാണ് ഡാം നിര്‍മിച്ചത്. ആ വര്‍ഷം ഒമ്പതിന് തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജാണ് ഡാമിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. |
പന്തളം-അടൂര്‍-പെരുമണ്‍ റൂട്ടില്‍ പുതിയ ബസ്സര്‍വിസ് Posted: 05 Oct 2015 10:49 PM PDT പന്തളം: പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍നിന്ന് പന്തളം-അടൂര്‍ - പെരുമണ്‍ റൂട്ടില്‍ പുതിയ നോണ്‍ എ.സി ജനുറം ബസ് സര്‍വിസ് ആരംഭിച്ചു. |
ശബരിമല റോഡുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ സി.എ.എം. കരീം Posted: 05 Oct 2015 10:43 PM PDT കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണിയടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. |
മുന്നണികള്‍ക്ക് തലവേദനയായി സീറ്റ് വിഭജനം Posted: 05 Oct 2015 10:36 PM PDT ചെറുതോണി: ഇടുക്കിയില്‍ സീറ്റ് ചര്‍ച്ച സജീവമായതോടെ ഇരു മുന്നണിയിലും ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് മത്സരരംഗത്ത് എത്തിത്തുടങ്ങി. യു.ഡി.എഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലാണ് തര്‍ക്കം. |
കുന്നത്തേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ ചത്തു Posted: 05 Oct 2015 10:28 PM PDT ആലുവ: ചൂര്‍ണിക്കര കുന്നത്തേരിയില്‍ തെരുവ്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ ചത്തു. രണ്ട് ആടുകള്‍ക്ക് ഗുരുതര പരിക്കേറ്റു. |
അരൂരിലെ വിദ്യാര്‍ഥികളില്‍ പകുതിയോളം പേരും മയക്കുമരുന്നിന്‍െറ പിടിയിലെന്ന് പൊലീസ് Posted: 05 Oct 2015 10:21 PM PDT അരൂര്‍: അരൂര്‍ മേഖലയിലെ സ്കൂളിലെ ആണ്‍കുട്ടികളില്‍ പകുതിയോളം പേരും കഞ്ചാവ്-മയക്കുമരുന്നിന്‍െറ പിടിയിലെന്ന് പൊലീസ്. ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാറിന്‍െറ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച 'ഡ്രൈവ്' എന്നുപേരുള്ള സ്പെഷല്‍ സ്ക്വാഡിന്‍െറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അരൂര്‍ പൊലീസിന് ലഭിച്ചത്. രണ്ടുമാസത്തിനുള്ളില്‍ 22 കേസുകള്‍ വിദ്യാര്‍ഥികളുടെ മയക്കുമരുന്ന് ഉപയോഗവുമായും കച്ചവടവുമായും ബന്ധപ്പെട്ട് ചാര്‍ജുചെയ്തിട്ടുണ്ടെന്ന് അരൂര്‍ എസ്.ഐ പ്രതാപ്ചന്ദ്രന്‍ പറഞ്ഞു. |
നാട്ടുകാരുടെ സമരത്തിന് വിജയം; കിടത്തിച്ചികിത്സക്ക് നടപടിയായി Posted: 05 Oct 2015 10:11 PM PDT കാട്ടൂര്‍: കാട്ടൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരത്തിന് വിജയം. കിടത്തിച്ചികിത്സ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടിയായി. |
ത്രിവേണിയുടെ ഒഴുകുന്ന കട പുഴയില്‍ നശിക്കുന്നു Posted: 05 Oct 2015 10:06 PM PDT നീലേശ്വരം: പുഴയോരത്തുള്ള ജനങ്ങള്‍ക്ക് ന്യായവിലക്ക് സാധനങ്ങള്‍ വില്‍പന നടത്താന്‍ നിര്‍മിച്ച ത്രിവേണിയുടെ ഒഴുകുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ബോട്ട് നാശത്തിന്‍െറ വക്കില്‍. കണ്‍സ്യൂമര്‍ ഫെഡിന്‍െറ കീഴില്‍ ജില്ലക്ക് അനുവദിച്ച ബോട്ടാണ് നശിക്കുന്നത്. തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം പുഴയോരത്ത് പാതിവഴിയില്‍ ഉപേക്ഷിച്ച സ്റ്റോര്‍ ബോട്ടിന് ചെലവഴിച്ച ലക്ഷങ്ങള്‍ വെള്ളത്തിലായി. വര്‍ഷങ്ങളായി വെയിലും മഴയും കൊണ്ടും ഉപ്പുവെള്ളം കയറിയും നോക്കുകുത്തിപോലെ പുഴയോരത്ത് കിടക്കുകയാണിത്. |
കണ്ണൂര്‍ കോര്‍പറേഷന്‍: മുന്നണിയിലെ പാര്‍ട്ടികളുമായി സി.പി.എം സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി Posted: 05 Oct 2015 09:57 PM PDT കണ്ണൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. എല്‍.ഡി.എഫിലെ പാര്‍ട്ടികളില്‍ ഓരോരുത്തരുമായി സി.പി.എം പ്രത്യേകമായി വിളിച്ചാണ് ചര്‍ച്ച നടത്തിയത്. |
കാക്കഞ്ചേരിയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തല്‍: പഞ്ചായത്തും സ്റ്റോപ് മെമോ നല്‍കി Posted: 05 Oct 2015 09:46 PM PDT ചേലേമ്പ്ര: ദേശീയപാതയോട് ചേര്‍ന്ന് കാക്കഞ്ചേരി കയറ്റത്തില്‍ അനധികൃതമായി വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തും സ്റ്റോപ് മെമോ നല്‍കി. കഴിഞ്ഞ കുറേ ആഴ്ചകളായി രാപ്പകല്‍ ഭേദമന്യേ ഇവിടത്തെ കുന്നിടിച്ച് നിരപ്പാക്കിക്കൊണ്ടിരിക്കുകയാണ്. |
ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം; ആഞ്ഞടിക്കാനുറച്ച് കോണ്‍ഗ്രസ് Posted: 05 Oct 2015 09:39 PM PDT Image: ![]() Subtitle: ജോണ്‍ പി. തോമസ് തിരുവനന്തപുരം: ബി.ജെ.പി- എസ്.എന്‍.ഡി.പി സഖ്യം സംബന്ധിച്ച് പ്രതികരിക്കുന്നതിനോട് തുടക്കത്തില്‍ മടിച്ചുനിന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിശ്ശബ്ദത അവസാനിപ്പിച്ച് ആഞ്ഞടിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്ന സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേര്‍ന്നാണ് മൂന്നാം മുന്നണി നീക്കത്തോടുള്ള മൃദുസമീപനം അവസാനിപ്പിച്ച് ശക്തമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന വികാരം പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ യോഗാനന്തരം ഒരുമിച്ച് മാധ്യമങ്ങളെ കണ്ട ഇവര്‍ കടുത്ത ഭാഷയില്‍ ബി.ജെ.പിക്കെതിരെ പ്രതികരിക്കാനും തയാറായി. എസ്.എന്‍.ഡി.പിയുമായി കൂടുതല്‍ അടുക്കാന്‍ കുറച്ചുകാലമായി, പ്രത്യേകിച്ചും അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ശ്രമിക്കുകയാണ്. ഈ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സി.പി.എമ്മിനെ ആയിരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം നടത്തിയ തിരുവനന്തപുരത്തെയും ഉപതെരഞ്ഞെടുപ്പ് നടന്ന അരുവിക്കരയിലെയും ഫലം ഇക്കാര്യം ശരിവെക്കുന്നതുമാണ്. മുഖ്യ ശത്രുവായ സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കം തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ ഇതിനെതിരെ കാര്യമായി പ്രതികരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തയാറായിരുന്നില്ല. കോണ്‍ഗ്രസിന്‍െറ ഈ സമീപനത്തോട് പ്രമുഖ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കുപോലും അമര്‍ഷം ഉണ്ടായിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ വളര്‍ച്ചയുടെ ശക്തമായ ചുവടുവെപ്പാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച പതിന്മടങ്ങായി വര്‍ധിപ്പിക്കാമെന്നും നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്നതിനപ്പുറം വന്‍നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെ നീക്കത്തെ മുസ്ലിംലീഗ് ഉള്‍പ്പെടെ യു.ഡി.എഫിലെ പല ഘടകകക്ഷികളും ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍, അവരെ നേരിടാന്‍ കാര്യമായി ഒന്നും കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ശക്തിയുള്ളതും എന്നാല്‍ വിജയസാധ്യത ഇല്ലാത്തതുമായ കേന്ദ്രങ്ങളില്‍ സി.പി.എമ്മുമായി ചില നീക്കുപോക്ക് ഉള്‍പ്പെടെ മറ്റുചില പോംവഴികളെപ്പറ്റി ലീഗ് നേതൃത്വവും ആലോചിച്ചിരുന്നു. ഇതോടെയാണ് അപകടം തിരിച്ചറിഞ്ഞ് ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസും തീരുമാനിച്ചത്. |
കേരള കോണ്‍ഗ്രസ് –ബിയില്‍ നിന്ന് രാജിവെച്ചവര്‍ ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു Posted: 05 Oct 2015 09:39 PM PDT കല്‍പറ്റ: കേരള കോണ്‍ഗ്രസ് -ബി ജില്ലാ കമ്മിറ്റി രാജിവെച്ചെന്നും നേതാക്കളടക്കമുള്ളവരും പ്രവര്‍ത്തകരും ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് -ബി ജില്ലാ പ്രസിഡന്‍റ് കെ.ജെ. തോമസ് മാസ്റ്റര്‍, ജന. സെക്രട്ടറി കെ.എന്‍. തങ്കപ്പന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി പി.ആര്‍. പ്രകാശന്‍, കര്‍ഷക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. സരസപ്പന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പൊന്നമ്മ ഡാനിയേല്‍, വൈസ് പ്രസിഡന്‍റ് ജോളി സെബാസ്റ്റ്യന്‍, സെക്രട്ടറി ജെയിന്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് പി.കെ. സജി, കെ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. ലത്തീഫ് എന്നിവരും അമ്പതോളം പ്രവര്‍ത്തകരുമാണ് രാജിവെച്ചത്. |
പെരുവയലില്‍ നികുതിയും ഓണര്‍ഷിപ്പും ഓണ്‍ലൈന്‍ വഴി Posted: 05 Oct 2015 09:25 PM PDT കുറ്റിക്കാട്ടൂര്‍: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഇ-പേമെന്‍റ് സംവിധാനത്തിനും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനും തുടക്കമായി. സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഒരുക്കുന്ന ഇരുസംവിധാനങ്ങളും ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്താണ് പെരുവയല്‍. പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. |
സൈക്കിള്‍ യാത്രികരുടെ സുരക്ഷയില്‍ ആശങ്ക Posted: 05 Oct 2015 09:13 PM PDT Image: ![]() മനാമ: ബഹ്റൈന്‍ റോഡുകളില്‍ സൈക്കിള്‍ യാത്രക്കാരുടെ അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. വികസിത രാജ്യങ്ങളിലും മറ്റും ഉള്ളതുപോലെ റോഡുകളില്‍ പ്രത്യേക സ്ഥാനം അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മറ്റു വാഹനങ്ങള്‍ സൈക്കിളിലിടിച്ച് നിരവധി അപകടങ്ങളാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്ത്. ഓഫിസിലത്തൊനും വ്യായാമത്തിനുവേണ്ടിയും സൈക്കിള്‍ ഉപയോഗിക്കുന്നവരുണ്ട്. ഹെല്‍മെറ്റും മതിയായ റിഫ്ളക്ടറുകളുമില്ലാതെ സൈക്കിള്‍ ഓടിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ കഴിഞ്ഞ ദിവസം മുതല്‍ കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ, മനാമയിലും മറ്റും ഒട്ടുമിക്ക പേരും ഹെല്‍മറ്റ് ധരിച്ചാണ് സൈക്കിള്‍ ഓടിക്കുന്നത്. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സൈക്കിള്‍ യാത്രികര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.ഈ വര്‍ഷം ഇതേവരെ എട്ടു സൈക്കിള്‍ യാത്രികരാണ് ബഹ്റൈനില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സതേണ്‍ ഗവര്‍ണറേറ്റില്‍ സല്ലാഖ് ഹൈവെയില്‍ നടന്ന അപകടത്തില്‍ പത്തു വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. വൈകീട്ട് ഏഴുമണിയോടടുത്ത് വേഗതയില്‍ വന്ന കാറിടിച്ചാണ് കുട്ടി മരിച്ചത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സൈക്കിള്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് സതേണ്‍ ഏരിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് ആല്‍ അന്‍സാരി പ്രാദേശിക പത്രത്തിനോട് പറഞ്ഞു. സ്പീഡ് ബ്രേക്കറുകളുടെ നിര്‍മ്മാണം, സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക ലെയ്ന്‍, ക്രോസിങ് പോയിന്‍റുകള്‍ സ്ഥാപിക്കല്‍ എന്നിവ ഇതില്‍ പെടും. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ മതിയായ അവബോധം സൃഷ്ടിക്കാനായില്ളെങ്കില്‍ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ രക്ഷിതാക്കള്‍ തയാറാകണം. തൊഴിലുടമകള്‍ തൊഴിലാളികള്‍ക്കും ബോധവത്കരണം നല്‍കണം. അധികൃതര്‍ നിരന്തരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒരു പ്രദേശത്തെ താമസക്കാര്‍ ആവശ്യപ്പെട്ടാല്‍ അവിടെ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് കമ്മിറ്റി പഠനം നടത്താറുണ്ട്. ഇതില്‍ മന്ത്രാലയ പ്രതിനിധികളും ട്രാഫിക് വിഭാഗത്തിലെ അംഗങ്ങളും മുന്‍സിപ്പല്‍ പ്രതിനിധിയും പ്രദേശവാസികളും ഉള്‍പ്പെടും. ഇവര്‍ കാല്‍നടക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും പ്രദേശത്തെ സാന്നിധ്യം വിലയിരുത്തും. ഇവിടുത്തെ അപകട നിരക്കിന്‍െറ ചരിത്രവും വിശകലനം ചെയ്യും. ഈ പഠനത്തിനുശേഷമാണ് സ്പീഡ് ബ്രേക്കറുകളോ സിഗ്നലുകളോ സ്ഥാപിക്കുകയെന്നും ആല്‍ അന്‍സാരി വ്യക്തമാക്കി. ആഗസ്റ്റ് 26ന് സനദില്‍ ആറു വയസുള്ള കുട്ടി സൈക്കിള്‍ ഓടിക്കവെ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. അതിനും ഒരാഴ്ച മുമ്പ് 16 വയസുള്ള ഒരു ബഹ്റൈനി ബാലന്‍ സൈക്കിള്‍ ഓടിക്കവെ ട്രക്കിടിച്ച് അംവാജിനു സമീപം മരിക്കുകയുണ്ടായി. 2014ലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ കണക്കനുസരിച്ച് സൈക്കിള്‍ യാത്രക്കാരായ അഞ്ചുപേരാണ് മരിച്ചത്. 39പേര്‍ക്ക് വിവിധ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. 36 പേര്‍ക്ക് നിസാര പരിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഏഴു പേര്‍ക്ക് സൈക്കിള്‍ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായി. 24 ഗുരുതര അപകടങ്ങളും 28 ഓളം സാധാരണ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
|
ഇന്ത്യ പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് മുന്‍ വിദേശകാര്യമന്ത്രി Posted: 05 Oct 2015 09:00 PM PDT Image: ![]() ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം ജമാഅത്തുദ്ദഅ് വയുടെയും ലഷ്കറെ ത്വയ്യിബയുടെയും ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ വെളിപ്പെടുത്തല്‍. യു.എസ് മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന്‍ നയിച്ച പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കസൂരിയോട് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമത്തില്‍ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ നടന്നത്. ജമാഅത്തുദ്ദഅ് വ, ലഷ്കറെ ത്വയ്യിബ എന്നീ സംഘടനകളുടെ ആസ്ഥാനമായ ലഹോറിലെ മുറീദില്‍ ഇന്ത്യ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മകെയ്ന്‍ പറഞ്ഞതായി കസൂരി വ്യക്തമാക്കുന്നു. 'നൈതര്‍ എ ഹ്വാക് നോര്‍ എ ഡോവ്' എന്ന പുതിയ പുസ്തകത്തിലൂടെയാണ് കസൂരി വെളിപ്പെടുത്തല്‍ നടത്തിയത്. പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയാല്‍ തക്കതായ മറുപടി നല്‍കുമെന്ന് മകെയ്നോട് പറഞ്ഞിരുന്നു. ഇന്ത്യ ആക്രമണം നടത്തില്ളെന്ന് ഉറപ്പു നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഞങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കും. എല്ലാം നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായും കസൂരി പറയുന്നു. ഈ വിഷയത്തില്‍ രാജ്യത്തിന് ഗുണകരമായ ഉപദേശം മാത്രമെ നല്‍കാനാവൂവെന്നും മകെയ്നോട് കസൂരി പറഞ്ഞതായും പുസ്തകത്തില്‍ വിവരിക്കുന്നു. 2008 നവംബര്‍ 26നാണ് പാകിസ്താനില്‍ നിന്നുള്ള ലഷ്കറെ ത്വയ്യിബ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയത്. കടല്‍ മാര്‍ഗം എത്തിയ പത്തംഗ തീവ്രവാദി സംഘം വിദേശികളടക്കമുള്ളവരെ ബന്ദിയാക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനല്‍, ഒബ് റോയ് ട്രൈഡന്‍റ്, താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫെ, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ്, മെട്രോ സിനിമാ, സെന്‍റ് സേവേഴ്സ് കോളജ് എന്നിവടങ്ങളിലാണ് ഇവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും 308ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ജീവനോടെ പിടിയിലായ ലഷ്കറെ ത്വയ്യിബ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയിരുന്നു. |
ലോക ഇസ്ലാമിക സാമ്പത്തിക ഉച്ചകോടിക്ക് തുടക്കം Posted: 05 Oct 2015 08:59 PM PDT Image: ![]() ദുബൈ: രണ്ടാമത് ലോക ഇസ്ലാമിക സാമ്പത്തിക ഉച്ചകോടിക്ക് ദുബൈ മദീനത്ത് ജുമൈറയില്‍ തുടക്കമായി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 2000ഓളം സാമ്പത്തിക വിദഗ്ധര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്ലാമിക സാമ്പത്തിക രംഗത്തെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കെടുത്തു. ഇസ്ലാമിക നിക്ഷേപം, ജൈവ ഭക്ഷണം, വസ്ത്രവിപണി, കുടുംബ സൗഹൃദ യാത്ര, മാധ്യമ രംഗം എന്നീ മേഖലകളിലെ പുതിയ സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയമാകും. 15 സെഷനുകളിലായി 60ഓളം പ്രഭാഷകര്‍ വിഷയം അവതരിപ്പിക്കും. ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും. |
യമന്‍ പ്രസിഡന്‍റ് സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചു Posted: 05 Oct 2015 08:42 PM PDT Image: ![]() ജിദ്ദ: ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ളി സമ്മേളനത്തില്‍ സംബന്ധിച്ച് തിരിച്ചത്തെിയ യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ സ്വീകരിച്ചു. യമനില്‍ ഏദന്‍ കേന്ദ്രീകരിച്ച് നിയമാനുസൃത ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന മന്‍സൂര്‍ ഹാദിയെ അഭിനന്ദിച്ച രാജാവ് അദ്ദേഹത്തിനും ഭരണകൂടത്തിനും പിന്തുണ തുടരുമെന്നറിയിച്ചു. യമന്‍ ഗവണ്‍മെന്‍റിന്‍െറയും ജനതയുടെയും കൂടെ നിലയുറപ്പിച്ച സൗദി അറേബ്യയെയും സഖ്യത്തിലെ ഇതരരാജ്യങ്ങളെയും മന്‍സൂര്‍ ഹാദി മുക്തകണ്ഠം പ്രശംസിച്ചു. ഇരുനേതാക്കളും യമനിലെ പുതിയ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ധനമന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ്, സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി, രഹസ്യാന്വേഷണവിഭാഗം മേധാവി ഖാലിദ് അല്‍ ഹുമൈദാന്‍ തുടങ്ങിയവര്‍ രാജാവിനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ജിദ്ദയിലെ യമന്‍ കോണ്‍സല്‍ ജനറലും യമന്‍ പ്രസിഡന്‍ഷ്യല്‍ ഓഫിസിലെ ഉദ്യോഗസ്ഥരും മന്‍സൂര്‍ ഹാദിയുടെ കൂടെയുണ്ടായിരുന്നു. |
വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ട്രാവല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു Posted: 05 Oct 2015 08:20 PM PDT Image: ![]() കുവൈത്ത് സിറ്റി: തൊഴില്‍സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നതും പിടിച്ചുവെക്കുന്നതും തടയുന്നതിന് പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. ഇതിന്‍െറ ഭാഗമായി പാസ്പോര്‍ട്ടോ മറ്റു യാത്രാരേഖകളോ സൂക്ഷിക്കുന്നതിന് അതത് വ്യക്തികള്‍ക്ക് മാത്രം അവകാശം ഉറപ്പുവരുത്തുന്നരീതിയില്‍ നിയമനിര്‍മാണത്തിന് ഒരുക്കം നടക്കുകയാണ്. അതത് വ്യക്തികളല്ലാതെ യാത്രാരേഖകള്‍ കൈവശംവെക്കുന്നത് തടയുന്നതിനുള്ള നിയമമാണ് ഒരുങ്ങുന്നതെന്ന് അറബിക് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കരട് പ്രമേയം തൊഴില്‍-സാമൂഹികകാര്യ, ആസൂത്രണ-വികസനകാര്യ മന്ത്രി ഹിന്ദ് സബീഹ് അല്‍ സബീഹിന് ഈ മാസം അവസാനത്തോടെ കൈമാറും. അതേസമയം, സ്പോണ്‍സറുടെയും അധികൃതരുടെയും അനുമതിയില്ലാതെ തൊഴിലാളിക്ക് രാജ്യംവിടാന്‍ അനുമതി നല്‍കരുതെന്നും കരട് പ്രമേയത്തിലുണ്ട്. രാജ്യത്തുനിന്ന് മറ്റിടത്തേക്ക് യാത്രചെയ്യുന്നതിന് സ്പോണ്‍സറുടെ അനുമതിയും പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്നുള്ള രേഖാമൂലമുള്ള യാത്രാ പെര്‍മിറ്റും ജീവനക്കാരന്‍ സ്വന്തമാക്കണം. യാത്രാ അനുമതിയില്‍ ക്രമക്കേട് നടത്തുന്നത് തടയുന്നതിന്‍െറ മുന്നൊരുക്കമെന്നോണം രണ്ട് വ്യത്യസ്ത ഒൗദ്യോഗിക ഫോമുകള്‍ പൂരിപ്പിച്ച് നല്‍കണം. രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി സ്പോണ്‍സര്‍, ചുമതലപ്പെടുത്തപ്പെട്ട വ്യക്തി, മന്ദൂപ് (പി.ആര്‍.ഒ) എന്നിവരിലൊരാള്‍ മുഖേന ബന്ധപ്പെട്ട വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. യാത്രാനുമതി സ്പോണ്‍സര്‍ നിഷേധിച്ചാല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, സെക്ഷന്‍ മേധാവി, പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഡിസ്പ്യൂട്ട്സ് ഡിപ്പാര്‍ട്ട്മെന്‍റ് സൂപ്പര്‍വൈസര്‍ എന്നിവരുടെ അനുമതിയോടെ യാത്രാ അനുമതി നല്‍കുന്നത് പരിഗണിക്കും. അതേസമയം, അടിയന്തരസാഹചര്യങ്ങളില്‍ 24 മണിക്കൂറിനകം യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകുന്നതിന് തൊഴിലാളികള്‍ക്ക് സൗകര്യം ഒരുക്കുമെന്നും അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment