സ്വാഗതം
WELCOME

News Update..

Sunday, October 18, 2015

വിവാദപ്രസ്താവന: നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത് Madhyamam News Feeds

വിവാദപ്രസ്താവന: നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത് Madhyamam News Feeds

Link to a feed

വിവാദപ്രസ്താവന: നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത്

Posted: 18 Oct 2015 12:36 AM PDT

Image: 

ന്യൂഡല്‍ഹി: ഗോവധം അടക്കമുള്ള വിഷയങ്ങളില്‍ വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്. നേതാക്കളുടെ പരാമര്‍ശം വിവാദമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര മന്ത്രി മഹേഷ് ശര്‍മക്ക് പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംഗീത് സോം എം.എല്‍.എ, സാക്ഷി മഹാരാജ് എം.പി എന്നിവരെയാണ് അമിത് ഷാ വിളിച്ചുവരുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയും നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അടുത്തിടെ രൂക്ഷമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഈ നേതാക്കള്‍ നടത്തിയത്. മാട്ടിറച്ചി വിരുന്ന് സംഘടിപ്പിച്ച ജമ്മുകശ്മീര്‍ എം.എല്‍.എയെ മര്‍ദ്ദിച്ച ബി.ജെ.പി എം.എല്‍.എമാരെ സാക്ഷി മഹാരാജ് എം.പി ന്യായീകരിച്ചിരുന്നു. നേരത്തെ ഗോഡ്സെ ഗാന്ധിജിയോടൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്ന് പറഞ്ഞ സാക്ഷി മഹാരാജ്, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ മാപ്പുപറയുകയായിരുന്നു. കഴിഞ്ഞദിവസമാണ് മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

എസ്.എ.ടിയില്‍ സുരക്ഷാജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Posted: 17 Oct 2015 11:36 PM PDT

തിരുവനന്തപുരം: ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എസ്.എ.ടി ആശുപത്രിയില്‍ സുരക്ഷാജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി. ശനിയാഴ്ച രാവിലെ ഒന്നാം ഷിഫ്റ്റില്‍ ജോലിക്കത്തെിയ 13ഓളം ജീവനക്കാര്‍ പണിമുടക്കുകയായിരുന്നു. ജോലി ബഹിഷ്കരിച്ച ഇവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധപ്രകടനംനടത്തി. സുരക്ഷാജീവനക്കാര്‍ സമരത്തിലായതോടെ ആശുപത്രിയിലേക്ക് കടക്കാനുള്ള നിയന്ത്രണം തകിടംമറിഞ്ഞു.
എസ്.എ.ടി ആശുപത്രിയിലെ സുരക്ഷാചുമതല കരാര്‍ നല്‍കിയിരിക്കുന്നത് എക്സ് സര്‍വിസ് ലീഗ് എന്ന സെക്യൂരിറ്റി എജന്‍സിക്കാണ്. ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളൊന്നും കരാര്‍ വ്യവസ്ഥയില്‍ പറയുന്നില്ല. സുരക്ഷാചുമതലകള്‍ക്ക് 43ഉം വാഹന പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ നിയമിച്ചിട്ടുള്ള അഞ്ചുപേരും ഉള്‍പ്പെടെ 48 ജീവനക്കാരെയാണ് എക്സ് സര്‍വിസ് ലീഗ് മുഖേന എസ്.എ.ടി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. പകരം ഏജന്‍സി പുതിയതായി അയച്ച ഏഴോളം പേര്‍ ജോലിക്കത്തെിയതിനാല്‍ സമരം പ്രവര്‍ത്തനത്തെ ബാധിച്ചില്ളെന്ന് അധികൃതര്‍ അറിയിച്ചു.

യു.ഡി.എഫില്‍ തമ്മിലടി

Posted: 17 Oct 2015 11:31 PM PDT

തൃശൂര്‍: : വിമതനായി മത്സരിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന കെ.പി.സി.സി നിര്‍ദേശത്തിന് ജില്ലയിലെ കോണ്‍ഗ്രസുകാര്‍ കല്‍പിച്ചത് പുല്ലുവില. ജില്ലയിലെ തദ്ദേശഭരണ സ്്ഥാപനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചവരുടെ അവസാന പട്ടിക വന്നപ്പോള്‍ വിമതപ്പട കൊണ്ട് കോണ്‍ഗ്രസ് പൊറുതിമുട്ടി. വിമത ഭീഷണിക്കൊപ്പം വിമതര്‍ക്ക് ഒൗദ്യോഗിക ചിഹ്നം അനുവദിച്ചതും ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ചിഹ്നം നല്‍കിയതുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം യു.ഡി.എഫില്‍ കലഹം രൂക്ഷമാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന കെ.പി.സി.സിയുടെ താക്കീത് അവഗണിച്ചാണ് ജില്ലയില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍മാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമതരായി മത്സരരംഗത്തുണ്ട്. തൃശൂര്‍ കോര്‍പറേഷനിലാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിമതരുള്ളത്.ഒമ്പത് ഡിവിഷനില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ്, ഐ.എന്‍.ടി.യു.സി നേതാവ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നിവരടക്കമുള്ളവരാണ് വിമതരായി രംഗത്തുള്ളത്. രാമവര്‍മപുരം, ഗാന്ധിനഗര്‍, ചേറൂര്‍, പുതൂര്‍ക്കര, പടവരാട്, കൂര്‍ക്കഞ്ചേരി, ചിയ്യാരം സൗത്, ചേലക്കോട്ടുകര, കുട്ടനെല്ലൂര്‍, പൂത്തോള്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിമതരുള്ളത്. കൂര്‍ക്കഞ്ചേരിയില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച രാജലക്ഷ്മിക്ക് ചിഹ്നം അനുവദിക്കാതെ വിമതയായി നാമനിര്‍ദേശ പത്രിക നല്‍കിയ സി.എന്‍.അമ്പിളിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചത് തര്‍ക്കത്തിനിടയാക്കി. ഇവിടെ രാജലക്ഷ്മിക്ക് അനുകൂലമായ വിഭാഗവും, അമ്പിളിക്ക് അനുകൂലമായ വിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞ് ഡി.സി.സി ഓഫിസിലത്തെിവെല്ലുവിളി നടത്തി.
രാമവര്‍മപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരിനെതിരെ ഐ.എന്‍.ടി.യു.സി നേതാവ് കെ.എസ്.ഗോപനാണ് വിമതന്‍. ഗാന്ധി നഗറില്‍ മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്ന മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ അഡ്വ.സുബി ബാബുവിനെതിരെ നിലവിലെ കൗണ്‍സിലര്‍ കൂടിയായ പ്രഫ.അന്നം ജോണ്‍ പത്രിക നല്‍കിയത് ഡി.സി.സി നേതൃത്വത്തെ ഞെട്ടിച്ചു. ചേറൂരില്‍ കെ.എസ്. രാജനെതിരെ കോണ്‍ഗ്രസിന്‍െറ പ്രാദേശിക നേതാവ് കൂടിയായ ആലത്ത് ഗോപിയും, പുതൂര്‍ക്കരയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുവദിച്ച ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലര്‍ കൂടിയായ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയും, ജോസ് പുതൂര്‍ക്കരയും വിമതരായി മത്സരിക്കുന്നുണ്ട്. ചേലക്കോട്ടുകരയില്‍ ടി.ആര്‍.സന്തോഷിനെതിരെ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവും കൗണ്‍സിലര്‍ കൂടിയായ കിരണ്‍ സി.ലാസറും, പടവരാട് കെ.എസ്.സന്തോഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷിജു മാളിയേക്കലും, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.എ.ജോസഫും വിമതനാണ്. ഇതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ വിയ്യത്ത് സന്തോഷ് അപരനായും മത്സര രംഗത്തുണ്ട്.
ചിയ്യാരം സൗത്തില്‍ പി.എ.വര്‍ഗീസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുട്ടിറാഫിയും കുട്ടനെല്ലൂരില്‍ ജെയിംസ് പെല്ലിശേരിക്കെതിരെ വേലായുധനും മത്സരിക്കുന്നത്. അയോഗ്യതയും ഗ്രൂപ്പ് തര്‍ക്കവും മൂലം ഭരണം കയ്യാലപ്പുറത്തായ പാണഞ്ചേരി പഞ്ചായത്തില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായ മണ്ഡലം നേതാവിന് ഡി.സി.സിയുടെ വീഴ്ചയില്‍ കൈപ്പത്തി ചിഹ്നം ലഭിച്ചില്ല. ഗുരുവായൂര്‍ നഗരസഭയില്‍ മുന്‍ നഗരസഭാംഗമായ ശാന്തകുമാരി ടീച്ചര്‍ വിമതയായി മത്സരരംഗത്തുണ്ട്. ചാവക്കാട്-മൂന്ന്, ഇരിങ്ങാലക്കുട, ചാലക്കുടി നാല് വീതവും കോണ്‍ഗ്രസിന് വിമതരുണ്ട്. വടക്കാഞ്ചേരി നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ഥിക്കും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല അഞ്ചാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും കൈപ്പത്തി ചിഹ്നം അനുവദിച്ചതിലും ഇരു പാര്‍ട്ടികളും രംഗത്തത്തെിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനില്‍ മല്‍സരിക്കുന്ന ഡെല്‍ജിത്തിനെ മാറ്റി ഇവിടെ ജെയ്സണെ സ്ഥാനാര്‍ഥിയാക്കി. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെയും കലഹം തുടരുമ്പോഴാണ്, വിമതരും,ഘടകക്ഷികളുടെ സീറ്റ് കൈയേറിയെന്ന എരിവ് പകര്‍ന്ന പുതിയ തര്‍ക്കവുമത്തെുന്നത്. ഇടതുമുന്നണിയിലാകട്ടെ കോര്‍പറേഷന്‍ പരിധിയിലെ ഒരു ഡിവിഷനിലൊഴികെ ഒരിടത്തും വിമതരില്ല. പൂത്തോള്‍ ഡിവിഷനില്‍ അവസാന നിമിഷത്തില്‍ സ്ഥാനാര്‍ഥി പിന്‍വലിഞ്ഞ സി.പി.ഐ സ്ഥാനാര്‍ഥി റോയ് പോള്‍ മത്സരിക്കുന്നത് ഇവിടെ സി.എം.പി നേതാവ് പി.സുകുമാരനാണ് ഇടതുമുന്നണിയുടെ വിമതന്‍.

ആയുര്‍വേദ ആശുപത്രി പാചകപ്പുരയുടെ പൂട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തകര്‍ത്തു

Posted: 17 Oct 2015 11:29 PM PDT

കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കലക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് പൂട്ടിയ പാചകപ്പുരയുടെ പൂട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി. ജില്ലാപഞ്ചായത്തും ജില്ലാ ഭരണകൂടവുമായുള്ള പുതിയ ഏറ്റുമുട്ടലിന് ഇത് കാരണമായേക്കും.
കൊല്ലം ജില്ലാ ആയുര്‍വേദാശുപത്രിയുടെ കെട്ടിടത്തില്‍ ജില്ലാ പഞ്ചായത്തിന്‍െറ സമ്മതത്തോടെ സ്വകാര്യവ്യക്തി പാചകപ്പുരയായി ഉപയോഗിച്ചുവരികയായിരുന്നു. ജില്ലാ ആയുര്‍വേദാശുപത്രിയില്‍ യോഗ നടത്തുന്നതിനും അനുവദിച്ചുകിട്ടിയ ഫിസിയോതെറപ്പി യൂനിറ്റിനും സ്ഥലമില്ലാത്തതിനാല്‍ ആശുപത്രിയിലെ പഴയ കാന്‍റീന്‍ സ്വകാര്യവ്യക്തി കൈയേറിയിരിക്കുകയാണെന്നും കെട്ടിടം വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ തഹസില്‍ദാറിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരത്തെി പാചകപ്പുര ഒഴിപ്പിച്ച് കെട്ടിടം പൂട്ടി താക്കോല്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഒഴിപ്പിച്ചുകിട്ടിയ കെട്ടിടം ആശുപത്രി അധികൃതര്‍ പെയിന്‍റടിച്ച് വൃത്തിയാക്കി.
കെട്ടിടത്തില്‍ യോഗ ഞായറാഴ്ച മുതല്‍ ആരംഭിക്കാനുമിരിക്കെയാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പ്രവര്‍ത്തകരോടൊപ്പമത്തെിയ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയമോഹന്‍ പൂട്ട് തകര്‍ക്കുകയും മറ്റൊരു പൂട്ടിട്ട് കെട്ടിടം പൂട്ടുകയും ചെയ്തത്.
കെട്ടിടം പൂട്ടിയശേഷം ജില്ലാപഞ്ചായത്ത്കെട്ടിടം എന്ന ബോര്‍ഡുകള്‍ കെട്ടിടത്തിന് ഇരുവശവും തൂക്കുകയും ചെയ്തു. ആയുര്‍വേദ ആശുപത്രിയിലെ കിണറ്റില്‍ നിന്ന് സ്വകാര്യവ്യക്തിയുടെ ഭക്ഷണശാലയിലേക്ക് നല്‍കിയിരുന്ന കുടിവെള്ള കണക്ഷന്‍ ആശുപത്രി അധികൃതര്‍ ആഴ്ചകള്‍ക്കുമുമ്പ് വിച്ഛേദിച്ചിരുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് പുന$സ്ഥാപിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്ളാസ്റ്റിക് ഫ്രീ ശബരിമല ഇനി മിഷന്‍ ഗ്രീന്‍ ശബരിമല

Posted: 17 Oct 2015 10:44 PM PDT

പത്തനംതിട്ട: പ്ളാസ്റ്റിക് ഫ്രീ ശബരിമല പദ്ധതി ഇത്തവണ വിപുലമായ പരിപാടികളോടെ മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ നവംബര്‍ 16 മുതല്‍ നടപ്പാക്കുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. ശബരിമലയെ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ തീര്‍ഥാടന കാലത്ത് നടപ്പാക്കിയ പ്ളാസ്റ്റിക് ഫ്രീ ശബരിമല പദ്ധതി, പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം വലിച്ചെറിയാതെ പൂങ്കാവനത്തെ പരിപാവനമായി സംരക്ഷിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു. മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ ഇത്തവണ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉത്തരവാദിത്തപൂര്‍ണമായ തീര്‍ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ-അജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അഴുകുന്നതും അഴുകാത്തതുമായ മാലിന്യം വെവ്വേറെ ശേഖരിക്കുന്നതിന് പമ്പ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള 200 വീപ്പകള്‍വെക്കും. മാലിന്യ മുക്ത സന്ദേശം തീര്‍ഥാടകരില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പമ്പ രാമസ്വാമി മണ്ഡപത്തിന് സമീപം വിശാലമായ കാന്‍വാസില്‍ ഒപ്പുരേഖപ്പെടുത്തല്‍ പ്രചാരണം നടത്തും. ഈ മാസം 22വരെ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പമ്പയില്‍ നടക്കും. മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം ഉള്‍പ്പെടുത്തി വിഡിയോ സീഡി തയാറാക്കുകയും ഇവ ശബരിമലയിലേക്കത്തെുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയില്‍ തടഞ്ഞ് നല്‍കും.
ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ മാലിന്യത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന് കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കും. ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ അറിയിപ്പിനൊപ്പം മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.
പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍ ഹ്രസ്വചിത്രം തയാറാക്കും. തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ശബരിമലയില്‍ എവിടെയെല്ലാം വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാമെന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ശുചിത്വമിഷനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ പ്രചാരണത്തിനായി ഫേസ്ബുക്കും എഫ്.എം റേഡിയോയും പ്രയോജനപ്പെടുത്തും. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ മിഷന്‍ ഗ്രീന്‍ ശബരിമലയെക്കുറിച്ച് ഗുരുസ്വാമിമാര്‍ക്കായി ബോധവത്കരണ പരിപാടി നടത്തുന്നതും പരിഗണനയിലാണ്. ശബരിമലയിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഏജന്‍സിയെ നിയോഗിക്കുന്നത് പരിഗണനയിലാണെന്ന് കലക്ടര്‍ പറഞ്ഞു.
ളാഹയിലും കണമലയിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്ളാസ്റ്റിക്കിനെതിരെ ഇത്തവണയും ബോധവത്കരണപ്രവര്‍ത്തനം നടത്തും. ഇതിന്‍െറ ഭാഗമായി അയ്യപ്പന്മാര്‍ കൈമാറുന്ന പ്ളാസ്റ്റിക് കവറുകള്‍ക്കു പകരം തുണിസഞ്ചി നല്‍കും. വാഹനങ്ങളില്‍ പൂങ്കാവനത്തെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്ന സന്ദേശമടങ്ങിയ സ്റ്റിക്കര്‍ പതിക്കുകയും അഞ്ചു ഭാഷകളിലുള്ള സന്ദേശം കേള്‍പ്പിക്കുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണപ്രവര്‍ത്തനം നടത്തും. ബസില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് പ്ളാസ്റ്റിക് കവറുകള്‍ക്കു പകരം തുണിസഞ്ചി നല്‍കുന്നതിന് സംവിധാനമൊരുക്കും. പ്ളാസ്റ്റിക്കിനെതിരായ സന്ദേശമടങ്ങിയ പോക്കറ്റ് കാര്‍ഡും നല്‍കും. വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്തുന്നതിന് വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും മാലിന്യ മുക്തമായി ശബരിമലയെ സംരക്ഷിക്കണമെന്ന സന്ദേശം ഇ-മെയിലായും എസ്.എം.എസായും ലഭിക്കും. 10 പേരടങ്ങുന്ന ടീമിനെ ഉപയോഗിച്ച് ശബരിമലയില്‍ ബോധവത്കരണം നടത്താനും ആലോചിക്കുന്നുണ്ട്. ശബരിമലയിലെ താല്‍ക്കാലിക ഹോട്ടലുകളിലെ വില നിശ്ചയിക്കുന്നതിന് നവംബര്‍ 11ന് വൈകീട്ട് മൂന്നിന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്ഥിരം ഹോട്ടലുകളുമായും ചര്‍ച്ച നടത്തുമെന്നും ഭക്ഷ്യവസ്തുക്കളുടെ വിലയും അളവും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ചുമതലക്കായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വനമേഖലകളില്‍ ഇത്തവണയും ബോധവത്കരണപ്രവര്‍ത്തനത്തിനും മാലിന്യ ശേഖരണത്തിനുമായി ഇക്കോ ഗാര്‍ഡുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുകള്‍ വഴിയും ബോധവത്കരണം നടത്തും. ഐ.ഒ.സി സ്പോണ്‍സര്‍ ചെയ്യുന്ന 50 ബോര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. പമ്പയില്‍ പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
തുണിസഞ്ചി, പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍, ബോധവത്കരണ കൗണ്ടര്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാം. കലക്ടര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം എന്നിവര്‍ പങ്കെടുത്തു.

പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ട് ^ആര്‍.എസ്.എസ് മുഖപത്രം

Posted: 17 Oct 2015 10:43 PM PDT

Image: 

ന്യൂഡല്‍ഹി: ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ. പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖപത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. മുഹമ്മദ് അഖ് ലാഖിനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും ലേഖനത്തില്‍ പറയുന്നു. ഏതൊരു പ്രവൃത്തിക്കും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്നുള്ള ഐസക് ന്യൂട്ടന്‍െറ സിദ്ധാന്തമാണ് ഇക്കാര്യം സ്ഥാപിക്കാനായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മദ്റസകളും മുസ് ലിം നേതൃത്വവും രാജ്യത്തിന്‍െറ പാരമ്പര്യത്തെ വെറുക്കാനാണ് മുസ് ലിംകളെ പഠിപ്പിക്കുന്നത്. നമ്മെ സംബന്ധിച്ചടുത്തോളം ഇത് ജീവിതത്തിന്‍െറയും മരണത്തിന്‍െറയും പ്രശ്നമാണ്. അത്തരം അധ്യാപനങ്ങള്‍ ലഭിച്ചിട്ടാകാം ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ് ലാഖ് പശുവിനെ അറുത്തതെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദി എഴുത്തുകാരന്‍ തുഫൈല്‍ ചതുര്‍വേദിയാണ് (വിനയ് കൃഷ്ണ ചതുര്‍വേദി) ലേഖനം എഴുതിയത്.

ഗോവധം എന്നത് ഞങ്ങള്‍ക്ക് വലിയ കാര്യമാണ്. പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി മുസ് ലിം അതിക്രമികള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇന്ന് ഗോവധം പോലുള്ള കാര്യങ്ങള്‍ ചെയ്യുന്ന മുസ് ലിംകള്‍ ഹിന്ദു മതത്തില്‍ നിന്ന് മതം മാറി പോയവരാണെന്നും ലേഖനത്തില്‍ പറയുന്നു.

അടിമാലിയില്‍ ഗുണ്ടാസംഘം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി

Posted: 17 Oct 2015 10:41 PM PDT

അടിമാലി: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗുണ്ടാ സംഘം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. അടിമാലി ടൗണില്‍ കാംകോ ജങ്ഷനിലാണ് വര്‍ക്ക് ഷോപ് ഉള്‍പ്പെടെ നാലു കെട്ടിടങ്ങള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തത്.
ഒച്ചയും ബഹളവുംകേട്ട് എത്തിയ ഹോട്ടലുടമയെയും കുടുംബത്തെയും ആക്രമി സംഘം വീട്ടില്‍ ബന്ദികളാക്കി.
സംഭവത്തില്‍ കെട്ടിടം പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്ററും രണ്ടു പ്രതികളെയും പൊലീസ് ശനിയാഴ്ച സന്ധ്യയോടെ മുരിക്കാശേരിയില്‍വെച്ച് പിടികൂടി. മുരിക്കാശേരി സ്വദേശികളായ ജയേഷ് (28), ജിത്ത് (21) എന്നിവരാണ് പിടിയിലായത്.
അടിമാലി കൂനാരിയില്‍ കെ.എം. സക്കീറിന്‍െറ ബോഡി ബില്‍ഡിങ് വര്‍ക്ക്ഷോപ്പും മറ്റ് നാലു കെട്ടിടങ്ങളാണ് അമ്പതോളം വരുന്ന ഗുണ്ടാ സംഘം പൊളിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഗുണ്ടാ സംഘത്തിന്‍െറ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഹോട്ടലുടമ അടിമാലി മങ്ങാട്ട് സേതു (46) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ സേതുവിന്‍െറ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടന്നിട്ടും ഇടപെടാതെ മാറിനിന്ന അടിമാലി പൊലീസിന്‍െറ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ വ്യാപാരികള്‍ ശനിയാഴ്ച രാവിലെ 11 വരെ ഹര്‍ത്താല്‍ നടത്തി.
നാട്ടുകാര്‍ ഫോണിലും നേരിട്ടും വിവരമറിയിച്ചിട്ടും പൊലീസ് എത്തിയത് ദൗത്യം പൂര്‍ത്തിയാക്കി ഗുണ്ടാ സംഘം രക്ഷപ്പെട്ടശേഷമാണ്. സംഭവത്തെക്കുറിച്ച് കെട്ടിട ഉടമ സക്കീര്‍ പറയുന്നത് ഇങ്ങനെ:
അടിമാലി സ്വദേശി ആന്‍േറാ ഇടനിലക്കാരനായി വിദേശത്ത് ജോലി നോക്കുന്ന ബ്രൂയിസ് പെരേരയില്‍നിന്ന് സക്കീര്‍ 20 ലക്ഷം രൂപ ആറു ശതമാനം പലിശക്ക് വായ്പയായി വാങ്ങിയിരുന്നു. ഈടായി 13.5 സെന്‍റ് വസ്തുവും നല്‍കി. എന്നാല്‍, ഈ സ്ഥലം ആധാരം ചെയ്ത് നല്‍കിയാല്‍ പലിശ 2.5 ശതമാനമായി കുറച്ച് നല്‍കാമെന്ന് ബ്രൂയിസ് പെരേരയുടെ സാമ്പത്തിക നടത്തിപ്പുകാരന്‍ ചാലക്കുടി സ്വദേശി ഷിയാസ് പറഞ്ഞത് പ്രകാരം സക്കീര്‍ പണം വാങ്ങി വസ്തു ആധാരം ചെയ്ത് നല്‍കി.
പലിശയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 55 ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്ത് വസ്തു തിരികെ വാങ്ങുന്നതിന് സക്കീര്‍ ഷിയാസുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലം വിട്ട് നല്‍കില്ളെന്നും ഒഴിഞ്ഞ് നല്‍കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
ഇതോടെ അടിമാലി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുവിഭാഗത്തെയും വിളിച്ച് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനിടെ കഴിഞ്ഞമാസം ഗുണ്ടാ സംഘം കെട്ടിടങ്ങള്‍ പൊളിക്കാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറി. ഇതിന് ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ ഗുണ്ടാ സംഘം ടൂറിസ്റ്റ് ബസുകളിലത്തെി രണ്ട് കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന ഹോട്ടല്‍, ബസ് തൊഴിലാളികളെ ഉണര്‍ത്തി ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം എക്സ്കവേറ്റര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത്.
ഇവിടെ നാട്ടുകാര്‍ എത്താതിരിക്കാന്‍ തുടരെ ബോംബ് എറിയുകയും ചെയ്തു. വെള്ളിയാഴ്ച അടിമാലി സ്റ്റേഷനില്‍ ഒരു പുരുഷ പൊലീസുകാരനും ബാക്കി വനിതാ പൊലീസുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതാണ് ഗുണ്ടാ സംഘത്തിനെതിരെ പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം.
എന്നാല്‍, പൊലീസുമായി ധാരണയിലായശേഷമാണ് ക്യത്യം നടത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. പതിവിന് വിപരീതമായി വനിതകളെ മാത്രം ഡ്യൂട്ടിയിലിട്ടത് ഇതിന്‍െറ ഭാഗമാണ്.
ട്രാഫിക്, ഹൈവേ പൊലീസ് യൂനിറ്റുകള്‍ രാത്രിയില്‍ മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്നും പരിശോധന നടത്തിയിരുന്നെങ്കില്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്റര്‍ പിടികൂടാന്‍ പൊലീസിന് കഴിയുമായിരുന്നെന്നും വ്യാപാരികള്‍ പറഞ്ഞു.
അടിമാലി പൊലീസ് നടപടിയില്‍ സംശയം തോന്നിയ ജില്ലാ പൊലീസ് മേധാവി അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി, എ.ഇ. കുര്യന്‍ സംഭവസ്ഥലത്തത്തെി തെളിവെടുത്തു.
സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി, മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്, അടിമാലി സി.ഐ സജി മാര്‍ക്കോസ് എന്നിവരും അന്വേഷണ സംഘത്തെ സഹായിക്കും. അടിമാലിയിലെ രണ്ടു ബഹുനില കെട്ടിടങ്ങള്‍ നേരത്തേ ഇത്തരത്തില്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ അഞ്ചുപേരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

ദുരിത കൂടാരം, ഈ ആദിവാസി കോളനികള്‍

Posted: 17 Oct 2015 10:36 PM PDT

അടിമാലി: നാടെങ്ങും വികസനക്കുതിപ്പില്‍ മുന്നേറുമ്പോള്‍ ഗോത്രസമൂഹം ഇതൊന്നുമറിയാതെ ഇരുട്ടിലാണ്.
വൈദ്യുതി, വീട്, റോഡ്, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യമൊന്നുമില്ലാതെ ശിലായുഗത്തില്‍ തന്നെയാണ് ദേവികുളം താലൂക്കിലെ ആദിവാസികളിപ്പോഴും. നാട്ടില്‍ വൈദ്യുതീകരിക്കാത്ത വീടുകള്‍ ചുരുക്കമാണ്. എന്നാല്‍, ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ക്ക് വൈദ്യുതി ഇന്നും കാണാമറയത്തുതന്നെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും ആദിവാസി വിഭാഗങ്ങളുടെയും വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, അതൊന്നും ആദിവാസികള്‍ക്ക് ഗുണം ചെയ്യുന്നില്ല. ചില സ്ഥലങ്ങളില്‍ ആദിവാസികള്‍ക്കെന്ന പേരില്‍ വൈദ്യുതി ലൈനുകള്‍ വലിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ ഗുണം അനുഭവിക്കുന്നത് സമീപത്തെ മറ്റ് വിഭാഗങ്ങള്‍ക്കാണ്. ജില്ലയിലെ ഭൂരിഭാഗം ആദിവാസി കോളനികളുടെയും സ്ഥിതി ഇതുതന്നെയാണ്. കോളനിയിലെ വീടുകളോടുചേര്‍ന്ന് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഇതേവരെ ഇവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടിയായില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് വയറിങ് നടത്തിയ വീടുകളുമുണ്ട് ഇക്കൂട്ടത്തില്‍. വൈദ്യുതി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതേവരെ നടപടിയായില്ളെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. വനംവകുപ്പിന്‍െറ തടസ്സമാണ് ഇതിന് പ്രധാന കാരണം. പലയിടങ്ങളിലും കാലപ്പഴക്കത്താല്‍ വയറിങ് നശിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ട്രൈബല്‍ പ്രമോട്ടറോ വകുപ്പ് അധികൃതരോ തിരിഞ്ഞുനോക്കാറില്ളെന്നും കോളനിവാസികള്‍ പറയുന്നു. അടിമാലി, മാങ്കുളം, മറയൂര്‍, കാന്തലൂര്‍, വട്ടവട തുടങ്ങിയ പഞ്ചായത്തുകളില്‍ ആദിവാസികള്‍ ഏറെ താമസിക്കുന്ന മേഖലകളിലും ഇതു തന്നെയാണ് സ്ഥിതി. വനത്തിനുള്ളിലെ ആദിവാസികള്‍ക്ക് ഇന്നും മണ്ണെണ്ണ വിളക്ക് മാത്രമാണ് ആശ്രയം. വനത്തിനുള്ളിലൂടെ വൈദ്യുതിലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. വിദ്യാര്‍ഥികളുള്ള വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന നിര്‍ദേശമിരിക്കെയാണ് ഇത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്തുകയുള്ളൂവെന്ന തീരുമാനവും വിവിധ കോളനികളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

ആലത്തൂര്‍ ഡിവിഷന്‍: ഇടത് ഡിവിഷനില്‍ പൊരിഞ്ഞ പോര്

Posted: 17 Oct 2015 10:34 PM PDT

ആലത്തൂര്‍: പൊതുവേ ഇടതുപക്ഷത്തെ വരിക്കുന്ന സ്വഭാവമാണ് ആലത്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുള്ളത്. ഒരിക്കല്‍ മാത്രമേ ഡിവിഷന്‍ യു.ഡി.എഫിനെ തുണച്ചിട്ടുള്ളൂ. ഇടത് മുന്നണിക്കായി സി.പി.ഐയാണ് സ്ഥിരമായി മത്സരിക്കുക. ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ തൃപ്പാളൂര്‍, ആലത്തൂര്‍, കാവശ്ശേരി, കണ്ണമ്പ്ര, കാരപ്പൊറ്റ, പുതുക്കോട്, എന്നീ ആറ് ബ്ളോക്ക് ഡിവിഷനുകളിലെ 55 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ ഡിവിഷന്‍. ആലത്തൂര്‍, കാവശ്ശേരി, കണ്ണമ്പ്ര, പുതുക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിശ്ചിത വാര്‍ഡുകളാണ് ഇതിലുള്‍പ്പെടുക.
സി.പി.ഐക്ക് തന്നെയാണ് ഇത്തവണയും ഇടത് മുന്നണി സീറ്റ് അനുവദിച്ചത്.
അങ്കണവാടി ജീവനക്കാരിയും കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായ മുടപ്പല്ലൂര്‍ മൈലാ റോഡ് പരേതനായ വാസുവിന്‍റ ഭാര്യ വി. മീനാകുമാരിയാണ് ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വണ്ടാഴി, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് പൊന്നുവിന്‍െറയും വേലായുധന്‍െറയും മകളാണ്. മീനാകുമാരിക്ക് രണ്ട് മക്കളുണ്ട്. കോളജ് പഠനകാലത്ത് കെ.എസ്.യു പ്രവര്‍ത്തകയും എല്‍.ഐ.സി ഏജന്‍റുമായ ജ്യോതി കെ. നായരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ആലത്തൂര്‍ അരങ്ങാട്ടുപറമ്പ് കല്ലഴി രവികൃഷ്ണന്‍െറ ഭാര്യയാണ്. ഒരു മകനുണ്ട്.
പുതുക്കോട് കണക്കന്നൂര്‍ കമലാനിവാസില്‍ സല്‍പ്രകാശിന്‍െറ ഭാര്യ ലിജിനയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
സല്‍പ്രകാശ് ബി.ജെ.പി നേതാവാണ്.
കുടുംബശ്രീയുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായ ലിജിനക്ക് രണ്ട് മക്കളുണ്ട്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ജന്നത്ത് ഹുസൈന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഡിവിഷനില്‍ മത്സരിക്കുന്നു.
ഇവര്‍ നേരത്തേ തന്നെ പ്രചാരണം ആരംഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഉദ്യോഗസ്ഥനായ ഹുസൈനാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്.

പെരിന്തല്‍മണ്ണ നഗരസഭയില്‍ 100 സ്ഥാനാര്‍ഥികള്‍

Posted: 17 Oct 2015 10:22 PM PDT

പെരിന്തല്‍മണ്ണ: നഗരസഭയിലെ 34 വാര്‍ഡുകളിലേക്ക് 100 സ്ഥാനാര്‍ഥികള്‍ രംഗത്ത്. 260 പേരാണ് പത്രികകള്‍ നല്‍കിയത്.160 പേര്‍ പിന്മാറി. 12 വാര്‍ഡുകളില്‍ നേരിട്ടുള്ള മത്സരവും 13 വാര്‍ഡുകളില്‍ ത്രികോണ മത്സരവുമാണ് നടക്കുക. ചിഹ്നങ്ങള്‍ ശനിയാഴ്ച നല്‍കിയതോടെ സ്ഥാനാര്‍ഥികള്‍ വോട്ടുപിടിത്തം സജീവമാക്കി വാര്‍ഡുകളിലൂടെ പര്യടനം ആരംഭിച്ചുകഴിഞ്ഞു.
വാര്‍ഡ് നമ്പര്‍, സ്ഥലം, സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി എന്നീ ക്രമത്തില്‍:
ഒന്ന്: ചീരട്ടമണ്ണ: ആനന്ദന്‍-(സ്വത), യു. നൗഷാദ് (സ്വത), എ. പ്രശാന്ത് (ബി.ജെ.പി), പി. വിജയന്‍ (സി.പി.എം), എ.കെ. ശിവദാസ് (കോണ്‍), രണ്ട്: മാനത്ത്മംഗലം: അനീന മറിയം (കോണ്‍), ഫാത്തിമ ബത്തൂല്‍ (ഇട. സ്വത), മൂന്ന്: കക്കൂത്ത് -കെ. ബിന്ദു മോള്‍ (ഇട. സ്വത), പച്ചീരി ഹുസൈന നാസര്‍ (മു. ലീഗ്), നാല്: വലിയങ്ങാടി -അബ്ദുസ്സലാം പുത്തന്‍ പീടികക്കല്‍ (സ്വത), പി. അബ്ബാസ് (സ്വത), പി.പി. അബ്ബാസ് (സി.പി.എം), താമരത്ത് ഉസ്മാന്‍ (ലീഗ് സ്വത), എം. ഫഹ്ദ് (സ്വത), മുഹമ്മദ് നജീബ് (എ.എ.പി), സക്കറിയ കിഴക്കേതില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) അഞ്ച്: കുളിര്‍മല -കെ. അബ്ദുസ്സലാം (സ്വത), തെക്കത്ത് ഉസ്മാന്‍ (മു. ലീ) ആറ്: ചെമ്പന്‍കുന്ന് -കിഴിശ്ശേരി മുസ്തഫ (ഇട. സ്വത), കെ.പി. ജിതിന്‍ (കോണ്‍) ഏഴ്: കുമരംകുളം -ഇ.കെ. സാവിത്രി (ഇട. സ്വത), കെ.പി. ഹന്ന (മു. ലീഗ്) എട്ട്: ലക്ഷംവീട് -അക്ബര്‍ (സ്വത), ചേരിയില്‍ സത്താര്‍ (ഇട. സ്വത), മുഹമ്മദ് കിഴിശേരി (മു. ലീ) ഒമ്പത്: ഇടുക്കുമുഖം -കാരയില്‍ സുന്ദരന്‍ (ഇട. സ്വത), സുരേഷ് എന്ന ചേരിയില്‍ കുട്ടന്‍ (സ്വത) 10: മനഴി -എം.പി. സുരേഷ് (സി.പി.എം സ്വത), എം.പി. അരുണ്‍ (സ്വത), തെക്കേതില്‍ ഷെബില്‍ (കോണ്‍) 11: പഞ്ചമ -എം. മുഹമ്മദ് സലിം (സി.പി.എം), ഹരിദാസ് (ബി.ജെ.പി), ദിനേശ് കണക്കഞ്ചേരി (കോണ്‍) 12: കുട്ടിപ്പാറ -അബ്ദുന്നാസര്‍ (സി.പി.എം), വാസു (ബി.ജെ.പി), സുബൈര്‍ പച്ചീരി (സ്വത) 13: പാതാക്കര മനപ്പടി -പി. നിര്‍മല (സി.പി.എം), ടി.പി. അനുരാധ (കോണ്‍), ബിന്ദു( ബി.ജെ.പി) 14: പാതാക്കര സ്കൂള്‍പടി -പി.ടി. ശോഭന ടീച്ചര്‍ (സി.പി.എം), കെ. വിജയലഷ്മി (കോണ്‍), ശബരികുമാരി (ബി.ജെ.പി)15: കോവിലകംപടി -ആസ്യപുത്തന്‍പീടിക (ഇട. സ്വത), ആസ്യ കരിവപള്ളിയാലില്‍ (മു. ലീ) 16: ഒലിങ്കര- കെ.സി. മൊയ്തീന്‍കുട്ടി (സി.പി.എം), എ.കെ. നിയാസ് (സ്വത), ബാലസുബ്രഹ്മണ്യന്‍ (ബി.ജെ.പി), ഫാറൂഖ് (സ്വത), പച്ചീരി ഫാറൂഖ് (ലീഗ് സ്വത) കെ. മൊയ്തീന്‍കുട്ടി (സ്വത) 17: കിഴക്കേക്കര -കെ. വന്ദന (സി.പി.എം), വസന്തകുമാരി (ബി.ജെ.പി), ആമിന (മു. ലീ സ്വത) 18: തെക്കേക്കര -ടി.കെ. ഹഫ്സ മുഹമ്മദ് (സി.പി.എം), രേഖ (ബി.ജെ.പി), പച്ചീരി സുരയ്യ (മു. ലീ സ്വത) 19: ആനത്താനം -അമ്പിളി മനോജ് (സി.പി.എം), സി.പി. ഷീബ (കോണ്‍) 20: പടിഞ്ഞാറേക്കര -കെ.ടി. ഉണ്ണി കൃഷ്ണന്‍ (സി.പി.എം), ശ്രീജിത് (ബി.ജെ.പി), സി.എം. ശശികുമാര്‍ (കോണ്‍) 21: കുന്നേപ്പള്ളി -സൈഫുന്നിസ കോല്‍ക്കാട്ട്, (സി.പി.എം), കെ. റജീന (മു. ലീ സ്വത) 22: കളത്തിലക്കര -സൈനുദ്ദീന്‍ (സ്വത), മൊയ്തീന്‍കുട്ടി പടിപ്പുര (സ്വത), കളത്തില്‍ അന്‍വര്‍ (മു. ലീ) 23: മറുകരപ്പറമ്പ് -പത്തത്ത് ആരിഫ് (സി.പി.എം), യാകൂബ് കുന്നപ്പള്ളി (കോണ്‍) 24: വളയം മൂച്ചി -ആര്‍ങ്ങോട്ടില്‍ നസീറ (സി.പി.എം), ഷാഹിദ (മു. ലീ) 25: ആശാരിക്കര -കെ.സുരേഷ് (സി.പി.എം), നിഷ (ബി.ജെ.പി), പടിപ്പുര ഹംസ (യു.ഡി.എഫ് സ്വത) 26: തോട്ടക്കരപ്പടി -പി. നിഷ സുബൈര്‍ (യു.ഡി.എഫ് സ്വത), കൃഷ്ണകുമാര്‍ (ബി.ജെ.പി), വി. മുരളീധരന്‍ (സി.പി.എം), 27: ജൂബിലി റോഡ് നോര്‍ത് -കെ.ടി. ഷഫീന (ഇട. സ്വത) റഹ്മത്ത് പത്തത്ത് (സ്വ), റജീന (മു. ലീ) 28: ജൂബിലി റോഡ് സെന്‍ട്രല്‍ -സുഹറ ചാത്തല്ലൂര്‍ (ഇട. സ്വത), ജംന ബിന്‍ത് (മു. ലീ) 29: തേക്കിന്‍കോട് -കെ. ശങ്കരനാരായണന്‍ (ഇട. സ്വത), മുഹമ്മദ് സുനി (സ്വത), നാലകത്ത് മുഹമ്മദ് ബഷീര്‍ (കോണ്‍) 30: കാവുങ്ങപറമ്പ് -ലക്ഷ്മി കൃഷ്ണന്‍ (ഇട. സ്വത), ഷീബഗോപാല്‍ (കോണ്‍) 31: പുത്തുര്‍ -നിഷി അനില്‍രാജ്, (സി.പി.എം), രവികുമാര്‍ (കോണ്‍), മനോജ് കുമാര്‍ (ബി.ജെ.പി) 32: സംഗീത -കെ. വാസന്തി (ഇട. സ്വത), റാണി ഐസപ്പന്‍ (കേരള കോണ്‍ മാണി), ജയശ്രീ (കോണ്‍), ഷീബ (ബി.ജെ.പി) 33: ആലിക്കല്‍ നെച്ചിയില്‍ അഫീഫ (സി.പി.എം സ്വത), സുനിത (സ്വത), മൈമൂന (കോണ്‍) 34: നാരങ്ങാകുണ്ട് -രതി അല്ലക്കാട്ടില്‍ (സി.പി.എം), ഉഷാദേവി (സ്വത), ബിന്ദു കണ്ണദാസ് (കോണ്‍), തസ്നിയ ഹുസൈന്‍ (സ്വത).

കുമ്പളയില്‍ കുടിവെള്ള ടാങ്കുകള്‍ പരിശോധിച്ചു

Posted: 17 Oct 2015 10:18 PM PDT

കാസര്‍കോട്: കുമ്പളയിലും പരിസര പ്രദേശങ്ങളിലും മലമ്പനി, ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ സംയുക്തമായി ടൗണിലെ കെട്ടിടങ്ങളിലെ ശുദ്ധജല ടാങ്കുകളില്‍ പരിശോധന നടത്തി.
മിക്ക ടാങ്കുകളും വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ ശുദ്ധജലം മലിനപ്പെട്ടതായി പരിശോധനയില്‍ കണ്ടത്തെി. ചില കെട്ടിടങ്ങളിലെ ടാങ്കുകള്‍ അടച്ചിട്ടതിനാല്‍ ഇവയില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതും മറ്റും ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടു.
ഹോട്ടലുകളും കാന്‍റീനുകളും കൂള്‍ബാറുകളടക്കമുള്ള കെട്ടിടങ്ങളിലെ ടാങ്കുകള്‍പോലും വര്‍ഷങ്ങളായി ശുചീകരിക്കാത്തവയാണത്രെ. ഇവിടങ്ങളിലെ വെള്ളം ഉപയോഗിച്ചാണ് ഹോട്ടലുകളിലും കാന്‍റീനുകളിലും ഭക്ഷണം പാകം ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുമ്പളയിലെ സ്വകാര്യ കോളജുകളിലെയും ഗവ. സ്കൂളിലെയും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഹോട്ടലുകളെയും കാന്‍റീനുകളെയുമാണ്. ആരോഗ്യവകുപ്പിന്‍െറ പരിശോധനയില്‍ കണ്ടത്തെിയ വിവരങ്ങള്‍ വിദ്യാര്‍ഥികളെയും സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ്; വിവാദ പരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പ്

Posted: 17 Oct 2015 10:14 PM PDT

Image: 

തിരുവനന്തപുരം: വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടുന്നതിനെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ വ്യക്തമാക്കി. അങ്ങേയറ്റത്തെ കൊടും ക്രൂരതയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം വിവാദത്തില്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പ് പിന്നീട് രംഗത്തെത്തി. ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന താന്‍ സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്.  ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് താന്‍ പരോക്ഷമായി വിമശിച്ചതെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയിരുന്നു.
 

 

യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!

Posted by Cherian Philip on Saturday, 17 October 2015

 

ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ...

Posted by Cherian Philip on Saturday, 17 October 2015

കാലാവസ്ഥാ വ്യതിയാനം മറികടക്കാന്‍ കൈത്തോടുകള്‍ ഒരുങ്ങുന്നു

Posted: 17 Oct 2015 10:13 PM PDT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ 74 ദിവസം മാത്രം അവശേഷിക്കേ വിദൂര ഭാവിയിലുണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാന സാധ്യത മുന്നില്‍ക്കണ്ട് കൈത്തോടുകള്‍ നിര്‍മിച്ചുതുടങ്ങി. പദ്ധതി പ്രദേശത്തിനു ചുറ്റിലുമാണ് വിവിധ കേന്ദ്രങ്ങളില്‍ ഓവുചാലുകളുടെയും കൈത്തോടുകളുടെയും നിര്‍മാണ പ്രവര്‍ത്തനം ആരം ഭിച്ചത്.
കുന്നുകളും താഴ്വരകളുമായിരുന്ന മൂര്‍ഖന്‍ പറമ്പില്‍ മലകള്‍ ഇടിച്ചുനിരത്തി താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തിയതോടെ ജലസ്രോതസ്സുകള്‍ മിക്കതും മൂടപ്പെട്ടിരുന്നു. കൈത്തോടുകളും നീര്‍ച്ചാലുകളും ഇല്ലാതായതോടെ മഴക്കാലത്ത് വെള്ളം എവിടേക്കും ഒഴുകാവുന്ന സാഹചര്യമാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 320 മുതല്‍ 340 വരെ അടി ഉയരത്തിലുള്ളതായിരുന്നു മൂര്‍ഖന്‍പറമ്പിലെ മലനിരകള്‍. റണ്‍വേ നിര്‍മിച്ചത് 320 അടി ഉയരമുള്ള മലയിലും ടെര്‍മിനല്‍ സ്റ്റേഷന്‍ പണിതത് 340 അടി ഉയരമുള്ള മലയിലുമാണ്. വരും വര്‍ഷങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് ഏത് മേഖലകളിലേക്കായിരിക്കുമെന്ന് വ്യക്തമല്ല. തുടര്‍ന്നാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍െറ പ്രശ്നങ്ങള്‍ മറികടക്കാന്‍ ഓവുചാലുകളും കൈത്തോടുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിനായി കിയാല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് 28.12 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
മണ്‍സൂണ്‍ കാലത്ത് മൂര്‍ഖന്‍പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടായേക്കാമെന്ന് കഴിഞ്ഞവര്‍ഷം 'മാധ്യമം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രദേശത്ത് നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുള്ളതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം മന്ത്രി കെ. ബാബുവിനോടും സൂചിപ്പിച്ചിരുന്നു. ആശങ്ക പോലെതന്നെ ഇക്കഴിഞ്ഞ മഴക്കാലത്ത് ചുറ്റുമുള്ള ജനവാസ പ്രദേശങ്ങളില്‍ മലവെള്ളം കുത്തിയൊഴുകി ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്തിയ ചെരിവുകളില്‍ പുല്ലു വെച്ചുപിടിപ്പിച്ചതായും മഴക്കാലത്ത് പദ്ധതിപ്രദേശത്തുനിന്ന് മണ്ണൊലിപ്പുണ്ടാകില്ളെന്നും കിയാല്‍ വ്യക്തമാക്കിയിരുന്നെങ്കിലും വേനല്‍ മഴയില്‍ത്തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ചളി ഒഴുകിവരുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളും പദ്ധതി പ്രദേശത്തിനു ചുറ്റും ഓവുചാലുകളും കൈത്തോടുകളും നിര്‍മിക്കാന്‍ പ്രേര കമായി.
കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ മൂന്ന് മേഖലകളാക്കിത്തിരിച്ച് നീരൊഴുക്ക് തിരിച്ചുവിടാന്‍ നീക്കം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. താല്‍ക്കാലിക പരിഹാരത്തിന് കിയാല്‍ അന്ന് 10 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.

പഞ്ചായത്തുകളേ കളി വേണ്ട; കുടുംബശ്രീ ഇടപെടും

Posted: 17 Oct 2015 10:01 PM PDT

കല്‍പറ്റ: കൊണ്ടാട്ടം മുളകും ചക്കപൊരിച്ചതും പാക്കറ്റിലാക്കി വില്‍ക്കുക മാത്രമല്ല, കുടിവെള്ളമടക്കം തങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടേണ്ട പഞ്ചായത്തുകളെ നേരെ നടത്തിക്കാനുള്ള ശ്രമംകൂടി നടത്തുകയാണ് നമ്മുടെ കുടുംബശ്രീ. സ്ത്രീ സംവരണ വാര്‍ഡുകള്‍ ഇഷ്ടംപോലെയുള്ള കാലത്ത് ഇടപെടാന്‍ തന്നെയാണ് സ്ത്രീ ശക്തിയുടെ പടപ്പുറപ്പാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കുടുംബശ്രീ കേരളം മുഴുക്കെ വികസനരേഖ തയാറാക്കുകയാണ്. 14 ജില്ലകളിലെ 1074 സി.ഡി.എസുകള്‍ വഴി സംസ്ഥാന വ്യാപകമായാണ് പദ്ധതി. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ശില്‍പശാല നടത്തി വികസനരേഖയുടെ കരട് കൈമാറും. ഇതുസംബന്ധിച്ച ആദ്യ ശില്‍പശാല ജില്ലയില്‍ നടന്നു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, വൈസ് ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ മിഷന്‍ കണ്‍സള്‍ട്ടന്‍റുമാര്‍, ബ്ളോക് കോഓഡിനേറ്റര്‍മാര്‍, കുടുംബശ്രീ സഹായസംഘാംഗങ്ങള്‍ എന്നിവര്‍ക്ക് ക്ളാസ് നല്‍കി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ്, ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ പഞ്ചായത്തിലും ബന്ധപ്പെട്ട സി.ഡി.എസിന്‍െറ നേതൃത്വത്തിലാണ് ശില്‍പശാല നടത്തുക. തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഓരോ ഭരണസമിതിയുടെയും സമയ ലഭ്യതക്കനുസരിച്ചാണ് നടത്തുക. ശില്‍പശാലയില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രാഥമിക വികസന രേഖ കൈമാറും. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചചെയ്ത് രേഖയില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ച് സമ്പൂര്‍ണ പ്രവര്‍ത്തനരേഖ ഉടന്‍ തയാറാക്കും. ഓരോ പഞ്ചായത്തിലും കുടുംബശ്രീ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കും. അടിയന്തരമായി നടപ്പാക്കേണ്ടവ, അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടവ എന്നിങ്ങനെ രണ്ടു തരത്തില്‍ പദ്ധതികള്‍ തരംതിരിക്കും.
ഇതോടൊപ്പംതന്നെ കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയും നല്‍കും. കേന്ദ്ര പദ്ധതികള്‍, സംസ്ഥാന പദ്ധതികള്‍, കുടുംബശ്രീയുടെ തനത് പദ്ധതികള്‍, ജില്ലാ പഞ്ചായത്തും ബ്ളോക് പഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പഞ്ചായത്തുതല എസ്.ടി പദ്ധതികള്‍ എന്നിവയുടെ ആസൂത്രണവും നടത്തിപ്പുമാണ് വികസനരേഖയിലുണ്ടാവുക.
പ്രാദേശിക വികസന ശില്‍പശാലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
ഓരോ പഞ്ചായത്തിലെയും തൊഴിലവസരങ്ങളുടെ സാധ്യതകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കുന്ന ഫണ്ടിന്‍െറ വിനിയോഗം, പഞ്ചായത്തുകളെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിനുള്ള നിര്‍ദേശം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വിവിധ വിലയിരുത്തല്‍ സമിതികളുടെ അവലോകനം തുടങ്ങിയ വിഷയങ്ങളാണ് വികസനരേഖയിലുണ്ടാവുക. എസ്.ടി അഗതി ആശ്രയ പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തും കുടുംബശ്രീയും കാഴ്ചവെക്കുന്ന പ്രവര്‍ത്തനം പ്രത്യേകമായി വിലയിരുത്തും. അഗതി ആശ്രയ പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, എസ്.ടി അഗതി ആശ്രയ പദ്ധതി എന്നിവയുടെ നടത്തിപ്പിന്‍െറ വിശദവിവരം ഓരോ സി.ഡി.എസും ബന്ധപ്പെട്ട തദ്ദേശ ഭരണ പ്രതിനിധികള്‍ മുമ്പാകെ അവതരിപ്പിക്കും.
വിശേഷാല്‍ ചന്തകള്‍ നടത്തുന്ന അവസരങ്ങളില്‍ കുടുംബശ്രീക്ക് സ്ഥലം ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കാനും വിശേഷാല്‍ ചന്തകള്‍ സജീവമാക്കുന്നതിനുമായി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സ്ഥലസൗകര്യം ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. പദ്ധതി വിഹിതത്തില്‍നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നീക്കിവെക്കുന്ന 10 ശതമാനം വിഹിതമുപയോഗിച്ച് പഞ്ചായത്തിനെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിന് സാധ്യമായ പദ്ധതികള്‍ ആലോചിക്കും.
അഞ്ചുലക്ഷം രൂപവരെയുള്ള പഞ്ചായത്തുകളുടെ കരാര്‍ ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നതിനും ആലോചനയുണ്ട്. ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും.

മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ശമ്പളമില്ല

Posted: 17 Oct 2015 09:56 PM PDT

കോഴിക്കോട്: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളുമടങ്ങുന്ന ജീവനക്കാര്‍ക്ക് കൂലിയില്ലാ ജോലി. മഴക്കാല രോഗങ്ങള്‍ വ്യാപകമായ സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്. സംസ്ഥാനത്തുടനീളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ ആറു ഡോക്ടര്‍മാര്‍, എട്ട് സ്റ്റാഫ് നഴ്സുമാര്‍, അഞ്ചു ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെയാണ് നിയമനം.
ആരോഗ്യവകുപ്പിന്‍െറ ഉത്തരവ് പ്രകാരം ഡി.എം.ഒ നേരിട്ട് അഭിമുഖം നടത്തിയാണ് മൂന്നു മാസം മുമ്പ് ഇവരെ നിയമിച്ചത്. ഡോക്ടര്‍മാര്‍ക്ക് 35,000, നഴ്സുമാര്‍ക്ക് 12,800, ഫാര്‍മസിസ്റ്റിന് 15,300 രൂപ മാസശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒ.പി തിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലു മണിക്കൂറില്‍ 200-300 രോഗികളെ പരിശോധിക്കേണ്ട അവസ്ഥയായിരുന്നു ഡോക്ടര്‍മാര്‍ക്ക്.
സമാനമായ ജോലിഭാരമാണ് നഴ്സുമാരും ഫാര്‍മസിസ്റ്റുകളും അനുഭവിച്ചത്. പക്ഷേ, ജോലി ചെയ്താല്‍ കൂലിയില്ളെന്നതാണ് അവസ്ഥ. ഡി.എം.ഒ ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ ആരോഗ്യ വകുപ്പിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവിടെനിന്ന് ഫണ്ട് ലഭിച്ചാലേ ശമ്പളം നല്‍കാനാകൂവെന്നുമാണ് മറുപടി. കടലാസുകള്‍ സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.

നെയ്മറിന് നാലുഗോള്‍; ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Posted: 17 Oct 2015 09:53 PM PDT

Image: 

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ നാലു ഗോള്‍ മികവില്‍ ബാഴ്‌സ റയോ വല്ലകാനോയെ 5^2ന് തകര്‍ത്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയമറിഞ്ഞ ബാഴ്‌സയുടെ തിരിച്ചുവരവു കൂടിയായിയിരുന്നു ഇന്നലത്തെ മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസി പരിക്കേറ്റ് പിന്മാറിയതോടെ ബാഴ്‌സയുടെ മുന്നേറ്റ നിരക്ക് വന്‍ക്ഷീണം സംഭവിച്ചിരുന്നു. അതില്‍ നിന്നുള്ള തിരിച്ചുവരവു കൂടിയായി മാറി റയോ വല്ലകാനോക്കെതിരായ മത്സരം.

നിരവധി അവസരങ്ങള്‍ ബാഴ്‌സക്ക് ലഭിച്ചെങ്കിലും മത്സരത്തില്‍ വല്ലകാനോയാണ് ആദ്യം വല കുലുക്കിയത്. 15ാം മിനിറ്റില്‍ ജാവി ഗോറ ബാഴ്‌സ ഗോളിയെ വീഴ്ത്തി തുടങ്ങിയ മത്സരത്തില്‍ പിന്നീടങ്ങോട്ട് നെയ്മറിന്റെ പടയോട്ടമായിരുന്നു. 22', 32', 69', 70' മിനിട്ടുകളിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. നെയ്മറിന്റെ ആദ്യ രണ്ട് ഗോളുകളും പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. 77' ാം മിനിറ്റില്‍ ലൂയി സുവാരസാണ് ബാഴ്‌സയുടെ മറ്റൊരു ഗോള്‍ നേടിയത്. 86ാം മിനിറ്റില്‍ ജോസാബെഡായിരുന്നു വല്ലകാനോയുടെ രണ്ടാം ഗോള്‍ നേടി.

 

കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Posted: 17 Oct 2015 09:44 PM PDT

കൊച്ചി: ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെനന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ഇടപ്പള്ളി ഹൈകോര്‍ട്ട് റോഡില്‍ മെട്രോ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വിസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങളും കര്‍ശനമായി നിയന്ത്രിക്കും. വാഹനങ്ങള്‍ ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
സ്റ്റേഡിയത്തിന്‍െറ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡ്, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്, സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുള്ള റോഡ് എന്നിവിടങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. മത്സരം കാണുന്നതിനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്ന് എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്‍െറ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്‍റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവിടങ്ങളിലും വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വിസ് റോഡുകളിലും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കനൈര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാണ്. മത്സരം കാണാന്‍ വൈപ്പിന്‍, ഹൈകോര്‍ട്ട് ഭാഗങ്ങളില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സെന്‍റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം. എന്‍.എച്ച് 47ല്‍ വടക്കുഭാഗത്തുനിന്ന് (തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) കാണികളുമായി വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. എന്‍.എച്ച് 47ല്‍ തെക്കുഭാഗത്തുനിന്നും (ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം), കോട്ടയം ഭാഗത്തുനിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ വൈറ്റില ജങ്ഷനില്‍ ആളുകളെ ഇറക്കി നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വിസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടുക്കി , കാക്കനാട്, മുവാറ്റുപുഴ ഭാഗത്തുനിന്നള വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപം സര്‍വിസ് റോഡുകളില്‍ ഗതാഗത തടസ്സമുണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

കായംകുളം നഗരസഭയില്‍ 159 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്

Posted: 17 Oct 2015 09:38 PM PDT

കായംകുളം: കായംകുളം നഗരസഭയില്‍ 44 വാര്‍ഡുകളിലായി 159 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. വാര്‍ഡ്, സ്ഥാനാര്‍ഥികളുടെ പേര് എന്ന ക്രമത്തില്‍.
വാര്‍ഡ് ഒന്ന് -കൃഷ്ണകുമാരി (കോണ്‍), ചിത്ര (സി.പി.ഐ), ഫസീല (സ്വത), സിന്ധു (ബി.ജെ.പി). രണ്ട് - അബ്ദുല്‍ ജബ്ബാര്‍ (സ്വത), എ. ഇര്‍ഷാദ് (ലീഗ്), നവാസ് ഷാ ഹുസൈന്‍ (സി.പി.എം സ്വത). മൂന്ന് -അബ്ദുല്‍ ജബ്ബാര്‍ (സ്വത), എ.എ. റഹീം (സി.പി.ഐ), നവാസ് (ലീഗ്). നാല് -അനീസ് കലാം (ലീഗ്), ഒ. അബ്ദുല്ലക്കുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ മനാഫ് (സി.പി.എം). അഞ്ച് -ബിന്ദുമോള്‍ (സ്വത), ഷീജ (എസ്.ഡി.പി.ഐ), സുനിത (പി.ഡി.പി), സുമയ്യ (ലീഗ്), പി.ടി. റംല (സി.പി.ഐ). ആറ് -അഭിലാഷ് (ബി.ജെ.പി), കടയില്‍ രാജന്‍ (കോണ്‍), വത്സല മോഹന്‍ദാസ് (സി.പി.എം). ഏഴ് -നൗഷാദ് (നിസാം കാവില്‍-കോണ്‍), നൗഷാദ് (സ്വത), രതീഷ് (ബി.ജെ.പി), ഹരികുമാര്‍ (സി.പി.എം), എട്ട് - അലി മുഹമ്മദ് ബാദുഷ (എസ്.ഡി.പി.ഐ), പി.കെ. കൊച്ചുകുഞ്ഞ് (ലീഗ്), മുഹമ്മദ് അന്‍സില്‍ (സ്വത), ഷാഹുല്‍ ഹമീദ് (പി.ഡി.പി), സുള്‍ഫിക്കര്‍ മയൂരി (എന്‍.സി.പി), പി.ടി. ഹക്കീം (സി.പി.ഐ). ഒമ്പത് -പ്രിയ (ബി.ജെ.പി), ഷഹീദ (എസ്.ഡി.പി.ഐ), സജ്ന (ജനതാദള്‍-എസ്), സുറുമി (ലീഗ്), സമിയത്ത് നാസിം (സ്വത), റസീന (സ്വത). 10 -രാജേഷ് കമ്മത്ത് (ബി.ജെ.പി), രാധാകൃഷ്ണപ്രഭു (ജനതാദള്‍-എസ്), വിഠളദാസ് (കോണ്‍). 11 -ജസി (എല്‍.ഡി.എഫ് സ്വത), രമണി (ബി.ജെ.പി), ലാലമ്മ (കോണ്‍). 12 -വി.എസ്. അജയന്‍ (സി.പി.എം), അജിത്കുമാര്‍ (ബി.ജെ.പി), വിജയകുമാര്‍ (കോണ്‍). 13 -മിനി ശാമുവല്‍ (കോണ്‍), മോഹന്‍ദാസ് (സ്വത), സദാശിവന്‍ (ബി.ജെ.പി), ജി. ഹരി (സി.പി.എം). 14 -അമ്പിളി ലത്തീഫ് (കോണ്‍), കരിഷ്മ (സ്വത), നിസ സമീര്‍ (സ്വത), ഷാഹിന ഷമീര്‍ (സി.പി.ഐ). 15 -അനിഗര്‍ (സി.പി.എം), ഗിരീഷ് കുമാര്‍ (സ്വത), മുരളീധരന്‍ നായര്‍ (ബി.ജെ.പി), ഹസന്‍ കോയ (കോണ്‍). 16 -അശോക് കുമാര്‍ (സ്വത), ത്രദീപ് കുമാര്‍ (കോണ്‍), പ്രഫ. എസ്. മന്മഥന്‍ പിള്ള (സി.പി.എം), പാലമുറ്റത്ത് വിജയകുമാര്‍ (ബി.ജെ.പി). 17 - രജനി (കോണ്‍), സുശീല (സി.പി.എം), സ്മിത (ബി.ജെ.പി). 18 -ഗോപകുമാരി (സി.എം.പി), ലത (സ്വത), അഡ്വ. എന്‍. ശിവദാസന്‍ (സി.പി.എം), സനല്‍ (ബി.ജെ.പി), സുരേഷ് (സ്വത). 19 -എന്‍. പ്രദീപ് കുമാര്‍ (സി.പി.എം), ഷാനവാസ് (കോണ്‍), സനൂഷ് (ബി.ജെ.പി). 20 -അജികുമാര്‍ (സ്വത), എ. നസറുല്ല (കോണ്‍), മുഹമ്മദ് ജലീല്‍ (സി.പി.ഐ). 21 -ഗിരിജ (സി.പി.ഐ), ജാസ്മിന്‍ (സ്വത), ബിന്ദു (ബി.ജെ.പി), വിജയലക്ഷ്മിയമ്മ (കോണ്‍), ശ്രീലേഖ (കോണ്‍.). 22 -ദീപു (സി.പി.എം), ബിദു (കോണ്‍), രാജീവ് (ബി.ജെ.പി), ഹരിദാസന്‍ (സ്വത). 23 -അനിത (ബി.ജെ.പി), വസന്തകുമാരി (കോണ്‍), പി. ശശികല (സി.പി.എം). 24 -ജബി അഷറഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), ഷക്കീന (കോണ്‍), ഷാമില അനിമോന്‍ (എല്‍.ഡി.എഫ് സ്വത), സൗദാമിനി രാജു (സ്വത). 25 -ഉണ്ണികൃഷ്ണപിള്ള (ബി.ജെ.പി), ബാബു (സ്വത), അഡ്വ. യു. മുഹമ്മദ് (കോണ്‍), രാജശ്രി കോമളത്ത് (സ്വത), സുബൈര്‍ കുട്ടി (സി.പി.എം). 26 - രഞ്ജിനി (സി.പി.എം), രേഖ (ബി.ജെ.പി), സുമംഗല (കോണ്‍). 27 -എസ്. കേശുനാഥ് (സി.പി.എം), ദേവരാജന്‍ (ബി.ജെ.പി), വി.എസ്. സുരേന്ദ്രന്‍ (കോണ്‍). 28 -ദിനത (ബി.ജെ.പി), ബിന്ദു (സ്വത), സുധ ഹരി (സി.പി.എം), സുഷമ (യു.ഡി.എഫ് സ്വത). 29 -അനിത ഷാജി (സി.പി.എം), ബേബികുമാരി (ബി.ജെ.പി), മിനി ശിവന്‍ (കോണ്‍). 30 -അജിത (ബി.ജെ.പി), കെ.കെ. അനില്‍ കുമാര്‍ (എല്‍.ഡി.എഫ് സ്വത), സി.എസ്. ബാഷ (കോണ്‍). 31 -ഓമന അനില്‍ (ബി.ജെ.പി), കൃഷ്ണകുമാരി നടേശന്‍ (കോണ്‍), വാമാക്ഷി (സി.പി.ഐ). 32 -ചന്ദ്രലേഖ (സ്വത), പ്രീത സുഭാഷ് (സി.പി.എം), ഭാമിനി സൗരഭന്‍ (കോണ്‍). 33 -അജിത് (സ്വത), എം.എ.കെ. ആസാദ് (കോണ്‍), ബേബി (സ്വത), അഡ്വ. എ. സുനില്‍ (സി.പി.ഐ). 34 -ഡി. അശ്വനിദേവ് (ബി.ജെ.പി), പ്രഫ. എം.ആര്‍. രാജശേഖരന്‍ (സി.പി.എം), ഷാജി (കേരള കോണ്‍-ജേക്കബ്), 35 -മിലന്‍ എസ്. വര്‍ഗീസ് (കേരള കോണ്‍-എം), ശശികല ബാബു (സി.പി.ഐ), റെയ്ചല്‍ തോമസ് (സ്വത). 36 -കുത്സുമ്മ (സി.പി.എം), ഫൗസിയ ബിജു (സ്വത), ഷീബ ദാസ് (കോണ്‍). 37 -അന്‍സില സജി (എസ്.ഡി.പി.ഐ), ആറ്റക്കുഞ്ഞ് (ഐ.എന്‍.എല്‍), നഗീന ഹംഷാദ് (ജനതാദള്‍-യു), സലീന (പി.ഡി.പി). 38 -ഗായത്രി തമ്പാന്‍ (കോണ്‍), വസന്തകുമാരിയമ്മ (സി.പി.എം), സുധ സുധാകരന്‍ (സ്വത), 39 -അബ്ദുല്‍ ജലീല്‍ (സി.പി.എം), വിനോദ് (ബി.ജെ.പി), എ.ജെ. ഷാജഹാന്‍ (കോണ്‍), സിയാദ് മണ്ണാമുറി (എസ്.ഡി.പി.ഐ). 40 -കരുനില്‍ നിസാര്‍ (ജനതാദള്‍-യു), ഷമീര്‍ (സ്വത), സുദേവന്‍ (സി.പി.എം), സുധീഷ് (ബി.ജെ.പി). 41 -ബിന്‍സു (കോണ്‍), സുജിത (എല്‍.ഡി.എഫ് സ്വത), സുരേഖ (ബി.ജെ.പി). 42 -മഹാലക്ഷ്മി (യു.ഡി.എഫ് സ്വത), ഷീജ (ബി.ജെ.പി), റജില നാസര്‍ (സി.പി.എം). 43 -മിനി സലിം (സി.പി.ഐ), സുജിത (ലീഗ്), ഹസീനമോള്‍ (സ്വത.). 44 -ദിവ്യ (സ്വത), ഷാജു നാസര്‍ (കോണ്‍), സുജാത (സി.പി.എം).

ആഡംബര നൗകകളുടെ കാലം വരവായി

Posted: 17 Oct 2015 09:22 PM PDT

Image: 
ദോഹ: ഖത്തറില്‍ ആഡംബര നൗകകളുടെ സീസണ്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായി മാറിയതോടെയാണ് വിശ്രമവേളകള്‍ക്കും ഒത്തുചേരലിനുമായി ആളുകള്‍ ആഡംബര വള്ളങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത്. സമ്പന്നരായ സ്വദേശികളില്‍ പലരും ആഡംബര നൗകകളുടെ ഉടമകളാണ്. രാജ്യത്തിന്‍െറ പല ദിക്കുകളിലുമുള്ള താവളങ്ങള്‍ തേടിയാണ് ഒഴിവുദിനങ്ങളിലും മറ്റും ഇവര്‍ യാത്രയാകുന്നത്. കുടുംബമൊത്തും കൂട്ടുകാരുമായും ഒത്തുചേരാനും ഒഴിവുസമയം ആസ്വദിക്കാനുമായി  ചിലര്‍ ദോഹയുടെ കിഴക്കുഭാഗങ്ങളിലെ തുരുത്തുകളിലേക്കും സമീപ ജി.സി.സി രാജ്യങ്ങളിലേക്കും യാത്രയാകാറുണ്ട്. 
സമീപകാലത്ത്, ഇഷ്ട വിനോദകേന്ദ്രമായി മാറിയ  ബനാന ഐലന്‍റ് ലക്ഷ്യമിട്ടാണ് പലരുടെയും യാത്ര. മറ്റു തുരുത്തുകളായ ഷറാബ, അല്‍ സാദിലിയ, അലാ എന്നിവയിലും സ്വദേശികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കോര്‍ണിഷില്‍ നിന്നും നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഷറാബ ദ്വീപ്. കൂറച്ചുകൂടി യാത്ര ചെയ്താല്‍ അല്‍ സാദിലിയ, അലാ എന്നീ തുരുത്തുകളിലും എത്തിച്ചേരാം. ലുസൈല്‍ സിറ്റി, പേള്‍ ഖത്തര്‍ എന്നിവിടങ്ങളിലാണ് നൗകകകള്‍ അധികവും നങ്കൂരമിട്ടിരിക്കുന്നത്. വിവിധ ഹോട്ടലുകളുടെ സര്‍വീസുകള്‍ക്കായുള്ള ബോട്ടുകളാണ് വെസ്റ്റ് ബേ ഏരിയയല്‍ തീരത്ത് അടുപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം റിയാല്‍ വരെയാണ്ആഢംബര നൗകയുടെ ശരാശരി വില. ഇവയില്‍ കൂടുതല്‍ സൗകര്യവും വലിപ്പവുമുള്ളവക്ക് 20 ലക്ഷം വരെ വിലവരും. രാജ്യം സന്ദര്‍ശിക്കാനത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് വാടകക്കും താല്‍ക്കാലിക സര്‍വീസുകള്‍ക്കും ഇവ ലഭ്യമാണ്. ജനുവരി പകുതിവരെ നീളുന്ന സീസണില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയാണ് ഏറ്റവും തിരക്കുള്ള സമയം. രാജ്യത്ത് ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ആഡംബര നൗകകളുടെ എണ്ണം കൂടിയതായും ഒഴിവുദിനങ്ങളില്‍ കുടുംബവുമൊന്നിച്ചുള്ള ഇവയുടെ സഞ്ചാരം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ പരമ്പരാഗത ഉരുവും ഇത്തരം യാത്രകള്‍ക്കായി പലരും ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് കടല്‍ യാത്ര നടത്താന്‍ അനുയോജ്യമായ നൗകകളും കോര്‍ണീഷ് തീരത്ത് യഥേഷ്ടമുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇത്തരം ബോട്ടുകളില്‍ തുക ഈടാക്കുന്നത്. കോര്‍ണീഷ് തീരത്ത് നിന്ന് മാറിയുള്ള സഫലിയ ദ്വീപിലേക്കും മറ്റും പ്രവാസികള്‍ കൂട്ടമായി ഇത്തരം യാത്രകള്‍ നടത്താറുണ്ട്. ആഡംബരങ്ങള്‍ കുറവാണെങ്കിലും ചെറുതും വലുതുമായ ഇത്തരം ബോട്ടുകള്‍ സേവനത്തിന് തയാറായി ഇവിടെയുണ്ട്. വരുംകാലങ്ങളില്‍ മുവാസലാത്ത് നടപ്പാക്കുന്ന ജലപാതയിലൂടെയുള്ള ടാക്സി സര്‍വീസും ഈ രംഗത്തെ വികസനത്തിനും വിനോദ സഞ്ചാരത്തിനും  കുതിപ്പേകും. അടുത്തമാസം വരാനിരിക്കുന്ന അന്താരാഷ്ട്ര ബോട്ട് ഷോയില്‍ നിരവധി ആഡംബര നൗകകള്‍ പ്രദര്‍ശനത്തിനത്തെും. പുതിയ സൗകര്യങ്ങളും വിസ്മയങ്ങളുമായി എത്തുന്ന ഇത്തരം ബോട്ടുകളെയും യോട്ടുകളെയും കാത്തിരിക്കുകയാണ് ഈ രംഗത്തുള്ളവര്‍. 
പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളുള്ള ജലയാനങ്ങളാണ് കഴിഞ്ഞ തവണ ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഖത്തറിലെ പാരമ്പര്യ നൗകകളായ ധൗവിന്‍െറ മാതൃകയില്‍ അല്‍ മന്നായി കമ്പനിയുടെ മറീന്‍ വിഭാഗം പ്രദര്‍ശനത്തിനത്തെിച്ച നൂറ്റിപ്പത്തും നൂറും അടി നീളമുള്ള ബോട്ടുകള്‍ ശ്രദ്ധേയമായിരുന്നു. 
മരപ്പണിക്കാരനും കൊച്ചി സ്വദേശിയുമായ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ കരളത്തില്‍ നിന്നുള്ള തൊഴിലാളികളാണ് നൗകകള്‍ നിര്‍മിച്ചത്. അല്‍ ഖോറിലെ ഉരുനിര്‍മ്മാണ ശാലയില്‍ നിര്‍മിച്ച രണ്ട് ബോട്ടുകളും സ്വന്തമാക്കിയത് പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ റീജന്‍സിയാണ്. അല്‍ അശ്മഖ്, അലോകര്‍ എന്നീ രണ്ട് ആഢംബര നൗകകളില്‍ ഡൈനിങ് ഹാളും ലിവിങ് റൂമും അഞ്ച് വീതം കിടപ്പുമുറികളുമുണ്ടായിരുന്നു.
 

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകുന്നു: ആര്‍.ടി.എയുടെ സ്മാര്‍ട്ട് മാളും സ്മാര്‍ട്ട് ഷെല്‍ട്ടറും

Posted: 17 Oct 2015 09:10 PM PDT

Image: 
ദുബൈ: മെട്രോസ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഇന്‍ററാക്ടീവ് സ്ക്രീനുകളിലൂടെ ഷോപ്പിങ് നടത്താന്‍ സാധിക്കുന്ന സ്മാര്‍ട്ട് മാളും സൗജന്യ ഇന്‍റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് ആര്‍.ടി.എ അവതരിപ്പിക്കുന്നത്. ഇത്തിസാലാത്തുമായി ചേര്‍ന്നാണ് സ്മാര്‍ട്ട് മാള്‍ പദ്ധതി നടപ്പാക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ത്രിമാന അള്‍ട്രാ ഹൈഡെഫിനിഷന്‍ സ്ക്രീനില്‍ വിവിധ ഉല്‍പന്നങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാര്‍ഡ് വഴി പണമടക്കാം. തപാലില്‍ ഉല്‍പന്നം വീട്ടിലത്തെും. അഞ്ച് മെട്രോ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. റെഡ് ലൈനില്‍ മാള്‍ ഓഫ് ദി എമിറേറ്റ്സ്, ദമാക്, ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി, എ.ഡി.സി.ബി എന്നീ സ്റ്റേഷനുകളിലും ഗ്രീന്‍ ലൈനില്‍ ബനിയാസിലും. ഭക്ഷ്യവസ്തുക്കളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പിന്നീട് തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. നോല്‍ കാര്‍ഡ്, മൊബൈല്‍ ബാലന്‍സ് എന്നിവ വഴി പണമടക്കാനുള്ള സംവിധാനവും പിന്നീട് ഏര്‍പ്പെടുത്തും. 
‘ഡു’വുമായി ചേര്‍ന്ന് വൈഫൈ ഉള്‍പ്പെടെ ലഭ്യമാകുന്ന 100 എയര്‍കണ്ടീഷന്‍ ചെയ്ത ബസ് ഷെല്‍ട്ടറുകള്‍ ആര്‍.ടി.എ നിര്‍മിക്കും. രണ്ടുമാസത്തിനകം 50 എണ്ണം നിലവില്‍ വരും. ജനുവരിയോടെ ബാക്കി 50 എണ്ണവും. നോല്‍ കാര്‍ഡ് റീചാര്‍ജ്, മൊബൈല്‍ ഫോണ്‍ ടോപ്പ്അപ്പ്, സര്‍ക്കാര്‍ വകുപ്പുകളുടെ ബില്ലടക്കല്‍ എന്നിവക്കും ഷെല്‍ട്ടറില്‍ സൗകര്യമുണ്ടാകും. വ്യക്തിഗത ബ്ളൂ നോല്‍ കാര്‍ഡ് 15 മിനുട്ടിനകം ലഭ്യമാക്കുന്ന സ്മാര്‍ട്ട് ആപ്പ്, നോല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ച് ആപ്പ് എന്നിവയാണ് ആര്‍.ടി.എയുടെ മറ്റ് പുതുമകള്‍. 

മുഹറഖിലെ പ്രധാന കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ വരുന്നു

Posted: 17 Oct 2015 08:56 PM PDT

Image: 
മനാമ: മുഹറഖിനെ ബഹ്റൈനിലെ ടൂറിസ്റ്റ് സൗഹൃദ കേന്ദ്രമാക്കുന്നതിന്‍െറ ഭാഗമായി ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ ഏര്‍പ്പെടുത്തും. പ്രാദേശികമായ പ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി മുഹറഖ് സ്മാര്‍ട്ഫോണ്‍ ആപ്പും ലഭ്യമാക്കും. ബഹ്റൈന്‍െറ പഴയകാല തലസ്ഥാനമാണ് മുഹറഖ്. 
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ പഴയ മുഹറഖ് സൂഖ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍,നടപ്പാതകള്‍ എന്നിവിടങ്ങളിലാണ് വൈ-ഫൈ സൗജന്യമായി ലഭ്യമാക്കുക.ബീച്ചിലും വൈ-ഫൈ കിട്ടുന്ന കാര്യം പരിഗണിക്കും. മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. ഇത് നടപ്പാക്കാനായി ടെലികോം കമ്പനിയുമായി കരാര്‍ ഒപ്പുവക്കേണ്ടതുണ്ട്. 
റോമിങ് ഡാറ്റ ചാര്‍ജ്ജ് വളരെ കൂടുതലായതുകൊണ്ട് അന്യരാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ പൊതുവെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് വൈ ഫൈ ആണ് ആശ്രയിക്കാറുള്ളത്. ഇതുപരിഗണിച്ചാണ് മുഹറഖില്‍ വൈ ഫൈ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ആല്‍ സിനാന്‍ പ്രാദേശിക പത്രത്തിനോട് പറഞ്ഞു. ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നതെങ്കിലും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇത് ലഭിക്കാന്‍ തടസമുണ്ടാകില്ല. 
ബഹ്റൈന്‍െറ അയല്‍രാജ്യങ്ങളിലെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വൈ-ഫൈ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. 
ടൂറിസ്റ്റുകള്‍ക്കായി തയാറാക്കുന്ന മൊബൈല്‍ അപ്ളിക്കേഷന്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യും. തുടക്കത്തില്‍ ആപ്പില്‍ റസ്റ്റോറന്‍റുകള്‍, കഫേകള്‍ തുടങ്ങിയവയെക്കുറിച്ച വിവരങ്ങളാണ് ഉണ്ടാവുക. 
എന്നാല്‍ സമീപ ഭാവിയില്‍ മുഹറഖില്‍ നടക്കുന്ന സംഗീത പരിപാടികളുടെയും മറ്റും വിവരം ഉള്‍പ്പെടുത്തും. 
 

പട്ടേല്‍ സമരക്കാരുടെ ഭീഷണി; രാജ്കോട്ടില്‍ ഇന്‍റര്‍നെറ്റിന് നിയന്ത്രണം

Posted: 17 Oct 2015 08:54 PM PDT

Image: 

രാജ്കോട്ട്/ഗുജറാത്ത്: പട്ടേല്‍ സംവരണ സമരക്കാരുടെ ഭീഷണി നേരിടാന്‍ രാജ്കോട്ട് മൂന്നാം ഏകദിന മത്സരം നടക്കുന്നിടത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റിന് നിയന്ത്രണം. രാജ്കോട്ട് ജില്ലയില്‍ ശനിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെയാണ് മൊബൈല്‍ ഇന്‍റര്‍നെറ്റിന് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്.

ക്രിക്കറ്റ് മത്സരത്തിന് സുരക്ഷ ഉറപ്പാക്കാനായി മൂന്ന് കമ്പനി സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയെയും ഒരു കമ്പനി ദ്രുതകര്‍മസേനയെയും ക്വിക് റെസ്പോണ്‍സ് സെല്ലിന്‍െറ മൂന്ന് ടീമിനെയും 2000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സേനകളുടെ ഏകീകരണത്തിന് അഞ്ച് എസ്.പിമാരെ നിയോഗിച്ചു. കൂടാതെ നിരീക്ഷണത്തിന് മൂന്ന് ഡ്രോണ്‍ ക്യാമറകളും 90 സി.സിടിവികളും ഉപയോഗിക്കും.

സംവരണ സമരത്തിന് രാജ്യാന്തര ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സര വേദിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേല്‍ തീരുമാനിച്ചത്. ഏകദിനം നടക്കുന്ന രാജ്കോട്ട് സ്റ്റേഡിയത്തിലേക്കുള്ള വഴി തടയുമെന്നും കളിക്കാരെ കടത്തിവിടില്ളെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
 

അതിര്‍ത്തി രക്ഷാസേന 70 കോടിയുടെ ഹെറോയിന്‍ പിടികൂടി

Posted: 17 Oct 2015 08:32 PM PDT

Image: 

അമൃത്സര്‍: അതിര്‍ത്തി രക്ഷാസേന 14 കിലോഗ്രാം ഹെറോയിന്‍  പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 70 കോടി രൂപ വിലവരും. ചന്‍മുള്ള മേഖലയിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ രാത്രികാല പട്രോളിങ്ങിനിടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കള്ളക്കടത്തുകാര്‍  ഹെറോയിന്‍ അടങ്ങിയ പൊതി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇത് ബി.എസ്.എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടെന്നറിഞ്ഞ മയക്കുമരുന്ന് സംഘം വെടിയുതിര്‍ത്തു. ബി.എസ്.എഫ് തിരിച്ചു വെടിവെച്ചെങ്കിലും കള്ളക്കടത്തുകാര്‍ രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 42 ആയി

Posted: 17 Oct 2015 08:00 PM PDT

Image: 
Subtitle: 
മൂന്നു ഫലസ്തീനികളെകൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു

ജറൂസലം: മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് തുടരുന്ന സംഘര്‍ഷത്തില്‍നിന്ന് വെസ്റ്റ് ബാങ്കിന് മോചനമായില്ല. ശനിയാഴ്ച വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു വനിതയടക്കം മൂന്നു ഫലസ്തീനികളെകൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. മൂന്നു പേരെയും പ്രത്യാക്രമണത്തിന്‍െറ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേല്‍ വാദം. ഇതോടെ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 42 ആയി.

മേഖലയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ളെന്ന് യു.എന്‍ അംബാസഡര്‍ ഡാനി ഡാനോന്‍ വെളിപ്പെടുത്തി. ഫലസ്തീനികള്‍ക്കെതിരെ ആക്രമണം തുടരുന്നത് മൂന്നാ ഇന്‍തിഫാദയിലേക്ക് നയിക്കുമെന്ന വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. അതിനിടെ, മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ച അടുത്താഴ്ച യൂറോപ്പില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫലസ്തീന്‍-ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യു.എന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ മസ്ജിദുല്‍ അഖ്സയില്‍ യു.എന്‍ സൈന്യം വേണ്ടെന്നാണ് നെതന്യാഹുവിന്‍െറ നിലപാട്.

എസ്.ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല പുതിയ മേല്‍ശാന്തി

Posted: 17 Oct 2015 07:58 PM PDT

Image: 
Subtitle: 
ഇ.എസ് ഉണ്ണികൃഷ്ണന്‍ മാളികപ്പുറം മേല്‍ശാന്തി

സന്നിധാനം: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി കോട്ടയം സ്വദേശി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ ഇരുക്ഷേത്രങ്ങളുടെ സോപാനത്ത് നടന്ന നറുക്കെടുപ്പില്‍ പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരാണ് നറുക്കെടുത്തത്. നിലവില്‍ ബംഗളൂരു ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ശങ്കരന്‍ നമ്പൂതിരി, കോട്ടയം തിരുവഞ്ചൂര്‍ അയര്‍ക്കുന്നം കാരക്കാട് ഇല്ലത്തെ അംഗമാണ്.

മാളികപ്പുറം പുതിയ മേല്‍ശാന്തിയായി ഇ.എസ് ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. തൃശൂര്‍ പുന്നംപറമ്പ് തലപ്പിള്ളി തെക്കുംകര ഇടക്കാനം ഇല്ലത്തെ അംഗമാണ് ഇദ്ദേഹം. നിലവില്‍ കരുമക്കാട് ശിവക്ഷേത്രം മേല്‍ശാന്തിയാണ്.

നവംബര്‍ 16ന് നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാകും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കുക. ഒരു വര്‍ഷമാണ് പുറപ്പെടാ മേല്‍ശാന്തിമാരുടെയും സേവന കാലാവധി.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP