സ്വാഗതം
WELCOME

News Update..

Wednesday, October 28, 2015

ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി Madhyamam News Feeds

ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി Madhyamam News Feeds

Link to a feed

ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി

Posted: 28 Oct 2015 12:53 AM PDT

Image: 

തിരുവനന്തപുരം:  കേരള ഹൗസില്‍ നടത്തിയ പൊലീസ് റെയ്ഡ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റെയ്ഡ് നടത്തിയിട്ടില്ലെന്ന നിലപാടിൽ ‌ഡൽഹി പൊലീസ് ഉറച്ചു നിന്നാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡൽഹി പൊലീസിന്റെ നടപടി ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. പരാതി ലഭിച്ചെങ്കിൽ അതേക്കുറിച്ച് പറയേണ്ടിയിരുന്നത് കേരളാ ഹൗസ് റെസിഡന്‍റ് കമീഷണറോടായിരുന്നു. പരാതി സത്യമാണോ എന്ന് അന്വേഷിക്കാനുള്ള മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മന:പ്പൂര്‍വം സൃഷ്ടിച്ച പ്രശ്‌നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ പശുമാംസം വില്‍ക്കുന്നതിന് നിരോധമുണ്ട്. എന്നാല്‍ പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്‍പ്പെടുത്താത്ത വസ്തുക്കള്‍ കേരള ഹൗസില്‍ ഇനിയും നൽകുമെന്നും അതിന് ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബീഫ് വിഷയത്തിൽ പ്രതികരിക്കാൻ കേരളം വൈകിയിട്ടില്ല. സംഭവത്തെ കുറിച്ച് റസി‌ഡന്‍റ് കമീഷണറുടെ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്നെ കല്ലെറിഞ്ഞവരോട് പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ,​ ബീഫ് വിഷയ​ത്തിൽ സർക്കാർ സമയോചിതമായി തന്നെ ഇടപെട്ടു. കേരളാ ഹൗസിൽ പശുവിറച്ചി വിതരണം ചെയ്തിട്ടില്ല. ഇന്നു മുതൽ കേരള ഹൗസിൽ പോത്തിറച്ചി വിളമ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഡല്‍ഹി പൊലീസ് സമ്മതിച്ചിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

പൊലീസിന്‍റെ വിരട്ടല്‍ ഫലിച്ചില്ല; കേരള ഹൗസില്‍ വീണ്ടും ബീഫ് വരട്ടി

Posted: 28 Oct 2015 12:47 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്‍റെ വിരട്ടല്‍ ഒന്നും ബീഫിന്‍റെ കാര്യത്തില്‍ ഫലിച്ചില്ല. ഡല്‍ഹി കേരള ഹൗസില്‍ വീണ്ടും ബീഫ് വിളമ്പി.  മെനുബോര്‍ഡില്‍ മീറ്റ് ഫ്രൈ എന്ന് എഴുതിവെച്ചിട്ടുമുണ്ട്. വരട്ടിയ ബീഫ് കഴിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
ഹിന്ദുസേന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് കേരള ഹൗസിന്‍റെ അടുക്കളയില്‍ കയറി ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു ദിവസത്തേക്ക് ബീഫ് വില്‍പന നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ പ്രതിഷേധവും കൂടി ചേര്‍ത്ത് വീണ്ടും ബീഫ് വിളമ്പുകയായിരുന്നു.  20 കിലോ ബീഫ് ആണ് കേരള ഹൗസില്‍ ഇന്നത്തേക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

ബീഫ് റെയ്ഡ്: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം ^കോടിയേരി

Posted: 28 Oct 2015 12:00 AM PDT

Image: 

ന്യൂഡൽഹി: കേരള ഹൗസ്​ കാന്‍റീനിൽ ബീഫ് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദം ഉണ്ടാക്കിയ ആൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ ഗൂഢശ്രമമാണ് റെയ്ഡിന് പിന്നിലെന്നും ഇതിനെതിരേ ശകതമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്​ഥാന സർക്കാർ ഇടപെടണം. മുഖ്യമന്ത്രി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്‍റെ അവകാശം സംരക്ഷിക്കുന്നതിന് സി.പി.എം മുന്നിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനപാതയില്‍ ചങ്ങരംകുളത്ത് അപകടം പെരുകുന്നു

Posted: 27 Oct 2015 11:13 PM PDT

ചങ്ങരംകുളം: വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനം നിമിത്തവും സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം മേഖലയില്‍ ഏഴ് അപകടങ്ങളിലായി 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച ചങ്ങരംകുളം ടൗണിലുണ്ടായ കാര്‍ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ഷാഫി (30) മരണപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച വളയംകുളം സെന്‍ററില്‍ നടന്ന അപകടത്തില്‍ മൂന്നു കാറുകളാണ് കൂട്ടിയിടിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്നോടെ പന്താവൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പന്താവൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിക്കുകയും ചെയ്തത് തിങ്കളാഴ്ചയാണ്.
തിങ്കളാഴ്ച മാത്രം പ്രദേശത്ത് നാലു അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ചങ്ങരംകുളം സബീന റോഡില്‍ രണ്ടുബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച അരമണിക്കൂറിനിടയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ കടന്നുപോകുന്ന വൃദ്ധനെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിരുന്നു.
ഹൈവേ ജങ്ഷനില്‍ ട്രാഫിക് ഐലന്‍േറാ, ഉള്‍റോഡുകളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള മറ്റുസുരക്ഷ മാര്‍ഗങ്ങളോ ഇല്ല. ഇവിടുത്തെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്.
ഹൈവേയില്‍നിന്ന് വിവിധ ഉള്‍റോഡുകളിലേക്ക് കയറാനും ഇറങ്ങാനും സുരക്ഷിത സംവിധാനമോ റോഡുകളില്‍ ഡിവൈഡറുകളോ ഇല്ലാത്തതും അമിത വേഗതയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

ആരവം മുറുകുന്നു

Posted: 27 Oct 2015 11:06 PM PDT

തിരുവനന്തപുരം: പോളിങ് ബൂത്തിലേക്കിനി അഞ്ചുദിവസങ്ങള്‍ മാത്രം ശേഷിക്കെ തലസ്ഥാന ജില്ല ത്രസിപ്പിക്കുന്ന പ്രചാരണച്ചൂടിലേക്ക്. കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം കളം നിറഞ്ഞതോടെ തെരഞ്ഞെടുപ്പ് രംഗം ഇളകിമറിയുകയാണ്. ഇടതുക്യാമ്പില്‍ ആവേശം വിതറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് എ.കെ. ആന്‍റണി റോഡ് ഷോ യോടെയാണ് ചൊവ്വാഴ്ച പര്യടനം സജീവമാക്കിയത്. പൂന്തുറ മുതല്‍ വേളി വരെയായിരുന്നു ആന്‍റണിയുടെ റോഡ് ഷോ. വലിയതുറ, പൂജപ്പുര, കാട്ടാക്കട എന്നിവിടങ്ങളിലായിരുന്നു ആന്‍റണി പങ്കെടുത്ത പൊതുയോഗങ്ങള്‍ നടന്നത്. പേട്ട, ആര്യനാട്, പാലോട്, മലയിന്‍കീഴ് എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ തിങ്കളാഴ്ച പിണറായി വിജയനും പങ്കെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദനാണ് ഇടതുപാളയത്തിന് വേണ്ടി ആദ്യം പ്രചാരണത്തിനിറങ്ങിയത്. പത്തോളം സ്ഥലങ്ങളില്‍ വി.എസ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമെല്ലാം സാന്നിധ്യമറിയിച്ചു. വി.എം. സുധീരനും രമേശ് ചെന്നിത്തലയും ആദ്യ റൗണ്ടില്‍ കളം നിറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ജില്ലയിലിറങ്ങും. മറുവശത്ത് കാനം രാജേന്ദ്രന്‍ ബുധനാഴ്ച ജില്ലയില്‍ പ്രചാരണത്തിനത്തെും. ദേശീയ നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. പ്രചാരണമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ എല്ലാസ്ഥാനാര്‍ഥികള്‍ക്കും മൈക്ക് സ്ക്വാഡുകള്‍ സജീവമായതോടെ കവലകളില്‍ തെരഞ്ഞെടുപ്പാരവവും മൂര്‍ധന്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഘട്ടങ്ങളില്‍ ഉച്ചഭാഷിണി പ്രചാരണങ്ങള്‍ കുറവയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളക്കം വീറോടെ പ്രചാരണരംഗത്തുറച്ചതോടെ പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് എവിടെയും. വിമതരുടെ സാന്നിധ്യം യു.ഡി.എഫിന് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ ഇത് ബാധിച്ചിട്ടില്ല. ഒപ്പത്തിനൊപ്പം ഇരുമുന്നണികളും മുന്നേറുകയാണ്. എസ്.എം.എസ് പ്രചാരണങ്ങളും ശബ്ദസന്ദേശങ്ങളും ഫേസ് ബുക് പേജുകളും വാട്ട്സ് ആപ്പുമെല്ലാം പ്രചാരണായുധങ്ങളാവുന്നുണ്ട്. സമ്മതിദായകരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സ്ക്വാഡും രംഗത്തുണ്ട്. യുവാക്കളെയാണ് പ്രധാനമായും ഇത്തരം സ്ക്വാഡുകള്‍ ഉന്നമിടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ പലയിടങ്ങളിലും രഹസ്യചര്‍ച്ചകളും സജീവമമാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ കണക്കുകൂട്ടിയും കിഴിച്ചും ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണ് ഇനി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും.

സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍

Posted: 27 Oct 2015 11:03 PM PDT

കൊല്ലം: സ്ത്രീധന പീഡനംമൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് വിധി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര മുറിയില്‍ പീടികച്ചിറയില്‍ വീട്ടില്‍ ഫ്രഫുല്ല എന്ന് വിളിക്കുന്ന സൂര്യസ്മിത (27) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് നീണ്ടകര മുറിയില്‍ പുത്തന്‍തുറ ഫിഷര്‍മെന്‍ കോളനിയില്‍ സൂര്യന്‍പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (കണ്ണന്‍-38) കുറ്റക്കാരനാണെന്ന് കണ്ടത്തെിയത.് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി VI ജഡ്ജി എഫ്. അഷീദയാണ് വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് വിധി. ശിക്ഷ നാളെ വിധിക്കും.
സൂര്യസ്മിതയും അനില്‍കുമാറും തമ്മിലുള്ള വിവാഹം 2006 നവംബര്‍ ഏഴിനായിരുന്നു. ഒരു ലക്ഷം രൂപയും 15 പവനും സ്ത്രീധനമായി നല്‍കാമെന്നാണ് സൂര്യയുടെ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയിരുന്നത്. സ്ത്രീധന തുക അപ്പോള്‍ തന്നെ വേണമെന്നും അല്ലാത്തപക്ഷം സൂര്യസ്മിതയെ കൊണ്ടുപോകില്ളെന്നും വിവാഹപ്പന്തലില്‍വെച്ചുതന്നെ അനില്‍കുമാര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക് അനില്‍കുമാറിന് നല്‍കിയശേഷമാണ് ഇരുവരും പോയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ചക്കകം തന്നെ 50,000 രൂപയും 50,000 രൂപയുടെ ചെക്കും അനില്‍കുമാറിന് നല്‍കി നേരത്തേ നല്‍കിയ ചെക് തിരികെ വാങ്ങിയിരുന്നു.
സൂര്യസ്മിതയെ അണിയിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഭൂരിപക്ഷവും അനില്‍കുമാര്‍ വില്‍ക്കുകയും കിട്ടാനുള്ള 50,000 രൂപക്കായും കൂടുതല്‍ സ്ത്രീധനത്തിനായും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവന്നതിനെ തുടര്‍ന്ന് സൂര്യസ്മിത അവരുടെ വീട്ടിലേക്ക് മടങ്ങി. 10 ദിവസത്തോളം വീട്ടില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് അനില്‍കുമാറും സുഹൃത്തുക്കളുമായത്തെി സൂര്യസ്മിതയെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കണ്ണന്‍ ചേട്ടന്‍ ആയിരിക്കും അതിനുത്തരവാദിയെന്ന് സൂര്യസ്മിത പറയുകയും ചെയ്തിരുന്നു.
നിരന്തരമായ പീഡനങ്ങള്‍ തുടര്‍ന്നത് കാരണം 2007 ജനുവരി ആറിന് സൂര്യസ്മിത അനില്‍കുമാറിന്‍െറ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നതിനിടയായി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി. എന്നിവര്‍ ഹാജരായി.

കൊട്ടിക്കലാശത്തിന് പൊലീസിന്‍െറ പെരുമാറ്റച്ചട്ടം

Posted: 27 Oct 2015 10:33 PM PDT

കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് മതിലകം പൊലീസിന്‍െറ പെരുമാറ്റച്ചട്ടം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുകൂടുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. മതിലകം പൊലീസ് പരിധിയില്‍ വരുന്ന ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരുത്തി പഞ്ചായത്തുകളിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ തയാറാക്കിയത്.
ഇതോടനുബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തിലെയും പാര്‍ട്ടി നേതാക്കളെയും സ്ഥാനാര്‍ഥികളെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദേശം രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെരിഞ്ഞനം, കയ്പമംഗലം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള യോഗം ബുധനാഴ്ച നടക്കും.
മാര്‍ഗരേഖ അനുസരിച്ച് ഓരോ പാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ മാത്രമായിരിക്കും അവര്‍ കൊട്ടിക്കലാശം നടത്തുക. അവിടേക്ക് മറ്റ് പാര്‍ട്ടിക്കാര്‍ കടന്നുവരാന്‍ പൊലീസ് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശവും പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്നുണ്ട്. റോഡിന്‍െറ ഒരുഅരികില്‍ മാത്രമേ കൊട്ടികലാശം നടത്താന്‍ പാടുള്ളൂ. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ പൊലീസ് തയാറാക്കുന്നത്. പാര്‍ട്ടിക്കാരുടെ അഭിപ്രായം നേടിയ ശേഷമാണ് അവസാന തീരുമാനം ഉണ്ടാകുന്നത്. മാര്‍ഗരേഖ പ്രകാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ എസ്.എന്‍ പുരം സെന്‍റര്‍ കേന്ദ്രീകരിച്ചായിരിക്കണം സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടത്തേണ്ടത്.
കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ യു.ഡി.എഫുകാര്‍ സാഹിബിന്‍െറ പള്ളിനടയിലും ബി.ജെ.പിക്കാര്‍ അവരുടെ ശക്തികേന്ദ്രമായ ആലയിലും, ആം ആദ്മി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെല്ലാം ശാന്തിപുരം ഭാഗത്തും കൊട്ടിക്കലാശം നടത്തണം.
ഈ രീതിയില്‍ മറ്റുപഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തും. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മതിലകം എസ്.ഐ എം.കെ. ഷാജി പറഞ്ഞു.

താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്‍ബര്‍ഗ്

Posted: 27 Oct 2015 10:24 PM PDT

Image: 

ന്യൂഡല്‍ഹി: താജ്മഹല്‍ തന്നെ അമ്പരിപ്പിച്ചുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. താന്‍ കരുതിയതിനേക്കാള്‍ മനോഹരമാണ് താജ്മഹല്‍. മനുഷ്യര്‍ക്ക് ഇത്തരം നിർമിതികൾ സൃഷ്ടിക്കാൻ കഴിമെന്നത് അവിശ്വസനീയമാണ്. തന്റെ ഫേസ് ബുക്ക്പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ് ഇങ്ങനെ കുറിച്ചത്.

എന്തും ചെയ്യാനുള്ള പ്രചോദനമാണ് സ്‌നേഹം നല്‍കുക. താജ്മഹല്‍ കാണാനുള്ള ആഗ്രഹം മുമ്പേയുണ്ടായിരുന്നെന്നും മാര്‍ക് കുറിക്കുന്നു. സുക്കര്‍ബര്‍ഗിന്റെ താജ്മഹല്‍ പോസ്റ്റ് ഇതിനകം നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഇന്നലെ വൈകീട്ട് 4.30നാണ് അദ്ദേഹം താജ്മഹല്‍ സന്ദർശിക്കാനെത്തിയത്. സുക്കർബർഗിൻെറ താജ്മഹൽ സന്ദർശനത്തെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അറിവുണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂട്ടി അറിയിച്ച് സന്ദർശനം വലിയ സംഭവമാക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതുകൊണ്ടാകാം ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യേഗസ്ഥൻ പറഞ്ഞു.

ചൈനയിലെ പ്രാചീന നഗരമായ സിയാന്‍ സന്ദര്‍ശിച്ച ശേഷമാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തിയത്. ഇന്ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തും. ടൗൺഹാളിൽ നടക്കുന്ന ചോദ്യേത്തര പരിപാടിയിൽ പങ്കെടുക്കാൻ 900 കുട്ടികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
 

ചുമട്ടുതൊഴിലാളികളുമായി ഉടക്കി; ബാലറ്റ് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്നു

Posted: 27 Oct 2015 10:19 PM PDT

പന്തളം: ബാലറ്റ് പേപ്പര്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പറക്കോട് ബ്ളോക്കിലെ ബാലറ്റുകളാണ് 10 കൂറ്റന്‍ പെട്ടികളിലായി പന്തളം സബ്ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്.
തെരഞ്ഞെടുപ്പിനു മുമ്പ് പഴയ ബാലറ്റുകള്‍ നശിപ്പിക്കുന്നതിനായാണ് പറക്കോട് ബ്ളോക് ഓഫിസിലേക്ക് പെട്ടികള്‍ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരത്തെിയത്. വിവരമറിഞ്ഞ് ചുമട്ടുതൊഴിലാളികളും സ്ഥലത്തത്തെി. പെട്ടികള്‍ ചുമന്നു കയറ്റാന്‍ 2500 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 750 രൂപ നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തര്‍ക്കം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ എത്തിയ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. വിവരമറിഞ്ഞ് തൊഴിലാളികളും എത്തിയെങ്കിലും ഇതിനകം ഏഴു പെട്ടികള്‍ ട്രഷറിയിലെ ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിയിരുന്നു. തൊഴിലാളികള്‍ തടയാനുള്ള ശ്രമം തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ കലക്ടര്‍ അടക്കമുള്ളവരെയും പൊലീസിനെയും വിവരമറിയിച്ചു.
ഇതിനിടയില്‍, ഉദ്യോഗസ്ഥര്‍ ശേഷിക്കുന്ന പെട്ടികളും വാഹനത്തില്‍ കയറ്റി പറക്കോട് ബ്ളോക് ഓഫിസിലേക്ക് മടങ്ങുകയും ചെയ്തു.

തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്‍ട്ടിയും ട്രേഡ് യൂനിയനും –പെമ്പിളൈ ഒരുമൈ

Posted: 27 Oct 2015 10:14 PM PDT

തൊടുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ പാര്‍ട്ടിയും ട്രേഡ് യൂനിയനുമുണ്ടാക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തങ്ങള്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റിലേക്കും വിജയിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണിയും സെക്രട്ടറി രാജേശ്വരി ജോളിയും ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച 'നേതാവ്, നിലപാട്' മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്തിടത്ത് ഒരു കക്ഷിക്കും പിന്തുണയില്ല. അവിടങ്ങളില്‍ അംഗങ്ങള്‍ക്ക് മന$സാക്ഷി വോട്ട് ചെയ്യാം. കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ അനുകൂലമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പല തോട്ടങ്ങളിലും ഊരുവിലക്ക് നേരിടുകയാണ്. പഴയ ഗ്രാമമുഖ്യന്മാരുടെ റോളാണ് തോട്ടങ്ങളിലെ സബ്ഡിവിഷന്‍ കണ്‍വീനര്‍മാര്‍ക്ക്. തന്‍െറ വീട്ടിലെ മരണത്തിലോ വിവാഹത്തിലോ ആരും പങ്കെടുക്കരുതെന്ന ശാസന ഇവര്‍ തൊഴിലാളികള്‍ക്ക് നല്‍കിയെന്നും ലിസി സണ്ണി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരി ക്കാനും നേതാവ് ചമയാനുമാണ് തങ്ങളുടെ പരിപാടിയെന്ന് പറഞ്ഞുപരത്തിയ ട്രേഡ് യൂനിയന്‍ നേതാക്കളാണ് വാസ്തവത്തില്‍ പെമ്പിളൈ ഒരുമൈയെ മത്സരത്തിലേക്ക് തള്ളിവിട്ടത്. മറ്റുള്ളവരെ വിലക്കിയപ്പോഴും എം.എല്‍.എ എന്ന നിലയിലാണ് ഇ.എസ്. ബിജിമോളെ സമരസ്ഥലത്ത് പ്രവേശിപ്പിച്ചത്. എന്നാല്‍, സി.പി.ഐ നേതാവ് സി.എ. കുര്യന്‍െറ നിര്‍ദേശപ്രകാരമാണ് ബിജിമോള്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ അവരുമായുള്ള സഹകരണം നിര്‍ത്തി. പാര്‍ട്ടി വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്ന് പറഞ്ഞപ്പോഴാണ് കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷിനെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയെയും കാണാന്‍ അവസരം ഉണ്ടാക്കിത്തന്നത് അവരാണ്.
യൂനിയനുകളും സര്‍ക്കാറും മാനേജ്മെന്‍റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പെമ്പിളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. കൂടുതല്‍ നുള്ളുന്ന കൊളുന്തിന് കിലോക്ക് അഞ്ചു രൂപ ലഭിക്കണം. ഇത് കിട്ടിയില്ളെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം മെല്ളെപ്പോക്ക് സമരം ആരംഭിക്കും.
ദേവികുളം മണ്ഡലത്തിലെ 33 വാര്‍ഡുകളില്‍ സംഘടന മത്സരരംഗത്തുണ്ട്. ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ളോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലും മത്സരിക്കുന്നുണ്ട്. പണക്കൊഴുപ്പോ രാഷ്ട്രീയ പിന്‍ബലമോ ഇല്ലാതെ കടുത്ത പരിമിതികളെ നേരിട്ടാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
പ്രവര്‍ത്തകരുടെ കഴുത്തിലും കാതിലുമുള്ളത് പണയം വെച്ചാണ് നോട്ടീസ് അടിച്ചത്. പണമില്ലാത്തതിനാല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അടിക്കാന്‍ കഴിഞ്ഞിട്ടില്ല. നോട്ടീസിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തിരിച്ചറിയാന്‍ പോലും പറ്റില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പേരില്‍ തര്‍ക്കമുണ്ടായെന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അണികള്‍ നഷ്ടമായ ട്രേഡ് യൂനിയനുകളാണെന്നും അവര്‍ പറഞ്ഞു.

അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്‍ തെളിവെടുത്തു

Posted: 27 Oct 2015 10:11 PM PDT

അടിമാലി: അടിമാലി പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഹൈകോടതി അഭിഭാഷക കമീഷനെ നിയോഗിച്ചു.
കമീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. പൊതുപ്രവര്‍ത്തകനായ ജോബി വെട്ടികുഴി അഡ്വ.പി.സി. തോമസ് മുഖാന്തരം നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.
അടിമാലി പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് ചതുപ്പുനിലത്തില്‍ കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുകയും പകര്‍ച്ചാ വ്യാധികള്‍ പരത്തുന്ന ഈച്ച-കൊതുക് മുതലായവയുടെ വ്യാപനത്തിന് ഇടയാക്കുന്നതായും മാലിന്യം പരന്നുകിടക്കുകവഴി തെരുവുനായ ശല്ല്യം വര്‍ധിക്കുന്നതിനും കാരണമായി മാറിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ദേശീയപാതയോരത്ത് കൂമ്പന്‍പാറയിലെ പൊതുശ്മശാന ഭൂമിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു.
പ്ളാന്‍റ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെവന്നതോടെ പ്ളാന്‍റിന് ചുറ്റും മാലിന്യം തള്ളിയിരുന്നു. ഇത് വലിയപ്രശ്നമായി തീരുകയും ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തതോടെ മാലിന്യം തള്ളല്‍ പഞ്ചായത്ത് നിര്‍ത്തി.
പിന്നീട് നേര്യമംഗലം വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചെങ്കിലും വനംവകുപ്പിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും നിലച്ചു. പിന്നീടാണ് ടൗണ്‍ഹാള്‍, പഞ്ചായത്ത് കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്ന ഭൂമിയോട് ചേര്‍ന്ന് മാലിന്യം കുഴിയെടുത്ത് മൂടുന്നതിന് നടപടിയായത്.
വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി മൂലം മേഖലയിലെ ജലസ്രോതസ്സുകള്‍ മലിനമാകുകയും കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല. ഇതിനിടെ 50 ലക്ഷത്തോളം രൂപ മുടക്കില്‍ വനഭൂമിയോട് ചേര്‍ന്ന് ഉപയോഗശൂന്യമായ ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു.
ഇതോടെയാണ് ജോബി വെട്ടിക്കുഴി പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ചിതംബരേഷ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമീഷണറെ നിയോഗിക്കുകയായിരുന്നു.

ഇലക്ഷന്‍ ക്ളാസും ക്ളസ്റ്റര്‍ പരിശീലനവും ഇന്ന്

Posted: 27 Oct 2015 10:03 PM PDT

ചെറുവത്തൂര്‍: തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഇലക്ഷന്‍ ക്ളാസിനൊപ്പം ഇന്ന് ക്ളസ്റ്റര്‍ പരിശീലനവും. 31ന് സംസ്ഥാനത്തെ ബ്ളോക് റിസോഴ്സ് സെന്‍ററുകള്‍ വഴി നടക്കുന്ന അധ്യാപക ക്ളസ്റ്ററിന്‍െറ മുന്നോടിയായുള്ള പരിശീലനമാണ് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് അതുസംബന്ധിച്ച ക്ളാസുകള്‍ നടക്കുന്നതിനാല്‍ ക്ളസ്റ്റര്‍ പരിശീലനത്തിന് എത്താന്‍ കഴിയാതെവരും.
31ന് നടക്കുന്ന ക്ളസ്റ്ററും 28ന് നടക്കുന്ന പരിശീലനവും മാറ്റിവെക്കണമെന്ന് അധ്യാപകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഇത് ചെവിക്കൊണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ 30നുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കണം എന്നതാണ് ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശം. പിന്നെ ഇവിടെ എങ്ങനെ ക്ളസ്റ്റര്‍ നടത്താന്‍ കഴിയുമെന്നതും അധ്യാപകരെ കുഴപ്പിക്കുന്ന ചോദ്യമാണ്.
ഇലക്ഷന്‍ തീരുമാനിക്കുന്നതിന് മുമ്പേതന്നെ ക്ളസ്റ്റര്‍ ദിവസം തീരുമാനിച്ചിരുന്നു എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ ന്യായം. ഓണപ്പരീക്ഷ സംബന്ധിച്ച കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുക, പുതിയ പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ഈ ക്ളസ്റ്ററിന്‍െറ ലക്ഷ്യം. തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് നവംബര്‍ ഒന്നിന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം.
അതിനാല്‍, 31ന്‍െറ ക്ളസ്റ്റര്‍ മാറ്റിവെക്കണമെന്നതാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടി

Posted: 27 Oct 2015 10:00 PM PDT

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യത്തിന്‍െറ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, അതിര്‍ത്തി പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍സ് മദ്യം, മദ്യക്കടത്ത് എന്നിവ കണ്ടത്തൊന്‍ സഹായകരമായ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കും.
വാഹന പരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണാടക സംസ്ഥാന അതിര്‍ത്തികളിലും മാഹി അതിര്‍ത്തിയിലും പട്രോളിങ്ങും സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുള്ള കണ്ടെയ്നര്‍ ലോറികള്‍ പരിശോധന, മദ്യസാമ്പിള്‍ പരിശോധന എന്നിവ നടത്തുന്നുണ്ട്.
വനമേഖലകളില്‍ ആദിവാസികളെയും മറ്റ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യം വില്‍ക്കുന്നതും തടയാനും നടപടി സ്വീകരിക്കും. അതിനായി വനമേഖല, അംഗീകൃത കോളനികള്‍, സെറ്റില്‍മെന്‍റ് കോളനികള്‍, അംഗീകാരമില്ലാതെയുള്ള ചെറുകിട കോളനികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകളും റെയ്ഡും നടത്തും.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ട്രെയിനിലും സ്റ്റേഷനിലും പരിശോധന നടത്താന്‍ ആര്‍.പി.എഫിന്‍െറ സഹായം തേടിയിട്ടുണ്ട്.
ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം (അസി.എക്സൈസ് കമീഷണര്‍ ഓഫിസ്)- 04972 749500, അസി.എക്സൈസ് കമീഷണര്‍ 0497 2749500, 9496002873, താലൂക്ക് കണ്‍ട്രോള്‍ റൂം, കണ്ണൂര്‍ - 0497 2749973, തളിപ്പറമ്പ് - 0460 2201020, കൂത്തുപറമ്പ് - 04902362103, അസി. എക്സ്സൈസ് കമീഷണര്‍, കണ്ണൂര്‍: 04972 749500, മൊബൈല്‍: 9496002873, സ്പെഷല്‍ സ്ക്വാഡ്, കണ്ണൂര്‍: 0497 2749500, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കണ്ണൂര്‍ - 04972 749973, മൊബൈല്‍- 9400069698, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, തളിപ്പറമ്പ്-0460 2201020, 9400069693, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കൂത്തുപറമ്പ്- 0490 2362103, 9400069695, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കണ്ണൂര്‍- 0497 2749971, 9400069697, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പാപ്പിനിശ്ശേരി- 0497 2789650, 9400069701, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തളിപ്പറമ്പ് - 04602203960, 9400069702, എക്സൈസ് റെയ്ഞ്ച് ഓഫിസ്,ആലക്കോട്- 0460 2256797, 9400069704, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ശ്രീകണ്ഠപുരം- 0460 2232697, 9400069705, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പയ്യന്നൂര്‍-04985202340, 9400069706, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കൂത്തുപറമ്പ്- 0490 2365260, 9400069703, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തലശ്ശേരി- 0490 2 342808, 9400069707, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ഇരിട്ടി - 0490 2494666, 9400069712, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പേരാവൂര്‍ - 0490 2446800, 9400069710, എക്സൈസ് റെയ്ഞ്ച് ഓഫിസ്, മട്ടന്നൂര്‍-0490 2473660, 9400069708, എക്സൈസ് ചെക്പോസ്റ്റ്, കൂട്ടുപുഴ- 0490 2421441, 9400069709, എക്സൈസ് ചെക്പോസ്റ്റ്, ന്യൂമാഹി-0490 2335000, 9400069713.

ഗീതക്ക് പുറകേ, കുടുംബത്തെ പുല്‍കാനുള്ള പ്രതീക്ഷയുമായി റംസാനും

Posted: 27 Oct 2015 09:59 PM PDT

Image: 

ന്യൂഡല്‍ഹി/ഭോപാല്‍: റംസാന്‍ കാത്തിരിക്കുകയാണ്, കറാച്ചിയിലുള്ള ഉമ്മക്കരികിലത്തൊന്‍. എപ്പോഴും വഴക്കുപറയുന്ന രണ്ടാനമ്മയില്‍നിന്ന് രക്ഷപ്പെട്ട് അവനോടിയത് ഒരു രാജ്യത്തിനിപ്പുറത്തേക്കായിരുന്നു. അതിര്‍ത്തി കടന്നുള്ള സ്നേഹത്തിന്‍െറയും മാനവികതയുടെയും കഥകളാല്‍ മൗനം വാചാലമാക്കി ഗീത ഇന്ത്യയില്‍ തിരിച്ചത്തെിയപ്പോള്‍ ജന്മനാട്ടിലത്തൊമെന്ന പ്രതീക്ഷയുമായി നല്ല നാളും കാത്തിരിക്കുകയാണ് അവന്‍. രണ്ടുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കഴിയുന്ന 15കാരനായ റംസാന്‍ ബംഗ്ളാദേശില്‍നിന്നാണ് വന്നത്. അഞ്ചുവര്‍ഷംമുമ്പ് പാകിസ്താനില്‍നിന്ന് ബംഗ്ളാദേശിലേക്ക് താമസം മാറ്റിയ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് അവന്‍ നാടുവിട്ടത്. 2013ല്‍ ഭോപാലിലാണ് റംസാനെ കണ്ടത്തെുന്നത്. ഭോപാലിലെ അഭയകേന്ദ്രത്തിലായിരുന്നു തുടര്‍ന്ന് താമസം. ഗീതയെ നാട്ടില്‍ തിരിച്ചത്തെിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായ പാകിസ്താനി മനുഷ്യാവകാശപ്രവര്‍ത്തകന്‍ അന്‍സാര്‍ ബുര്‍ണേ റംസാന്‍െറ പ്രശ്നത്തിലും പ്രചരണം ആരംഭിച്ചിരുന്നു. റംസാനുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം താന്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് കത്തയച്ചതായി പ്രധാനമന്ത്രിയുടെ  ഉപദേഷ്ടാവ് അശുതോഷ് ശുക്ള ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ കത്തു ലഭിച്ചതോടെ വിദേശകാര്യമന്ത്രാലയം റംസാന്‍െറ ഫയല്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതായും അശുതോഷ് ശുക്ള കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇല്ളെന്ന് കാണിച്ച് റംസാന്‍േറത് അടച്ച ഫയലാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

പ്രമുഖരുടെ വാര്‍ഡുകളില്‍ പ്രവചനാതീത പോരാട്ടം

Posted: 27 Oct 2015 09:53 PM PDT

ആലപ്പുഴ: നഗരസഭയില്‍ ശക്തമായ മത്സരവും അടിയൊഴുക്കിന്‍െറ സാധ്യതയും നിലനില്‍ക്കുന്ന നിരവധി വാര്‍ഡുകളുണ്ട്. ഇരുമുന്നണിയും തുടക്കത്തില്‍ അനായാസമെന്ന് കരുതിയ വാര്‍ഡുകളില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നഗരസഭയില്‍ അധികാരത്തിലത്തെിയാല്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളാണ് ശക്തമായ മത്സരത്തിന് സാക്ഷ്യംവഹിക്കുന്നത്. അത് ഇരുമുന്നണിയിലുമുണ്ട്. പല സ്ഥലത്തും സ്വതന്ത്രരും ബി.ജെ.പി സ്ഥാനാര്‍ഥികളും വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി കക്ഷികളുമെല്ലാം പ്രമുഖ മുന്നണികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 52 വാര്‍ഡുകളില്‍ പകുതിയിലേറെ വാര്‍ഡുകളിലും മുന്നണിസ്ഥാനാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ്. രാപകല്‍ ഭേദമന്യേ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്.
നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ മത്സരിക്കുന്ന കളപ്പുര വാര്‍ഡില്‍ ഇരുമുന്നണിയും പ്രതീക്ഷയോടെ വിജയം കാണുന്നു. സി.പി.എം സ്ഥാനാര്‍ഥിയായ മേഴ്സി ടീച്ചറിനെതിരെ കോണ്‍ഗ്രസിലെ രാജു താന്നിക്കലാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ വി.ഡി. സതീശനുമുണ്ട്.
പവര്‍ഹൗസ് വാര്‍ഡില്‍ സി.പി.എമ്മിലെ ഒ. അഷ്റഫും കോണ്‍ഗ്രസിലെ എം.കെ. നിസാറും ശക്തമായ പോരാട്ടത്തിലാണ്. മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഒ. അഷ്റഫ്. എം.കെ. നിസാര്‍ ഐ.എന്‍.ടി.യു.സിയുടെയും കോണ്‍ഗ്രസിന്‍െറയും സജീവ പ്രവര്‍ത്തകനാണ്.
പള്ളാത്തുരുത്തിയില്‍ സി.പി.എമ്മിലെ ഡി. ലക്ഷ്മണനാണ് സ്ഥാനാര്‍ഥി. ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ ചെയര്‍മാനാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥി. സി.പി.എമ്മിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മുന്‍ കൗണ്‍സിലര്‍ കൂടിയായ ലക്ഷ്മണന്‍. ഇവിടെ കെ. നൂറുദ്ദീനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അട്ടിമറി പ്രതീക്ഷയോടെയാണ് ഇവിടെ പ്രചാരണം നടത്തുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് എ.എന്‍ പുരം. ഇവിടെ സി.പി.ഐയും കോണ്‍ഗ്രസും ബി.ജെ.പിയും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. നിലവില്‍ കൗണ്‍സിലര്‍മാരായ ആര്‍. രമേശ് സി.പി.ഐയുടെയും ജി. സഞ്ജീവ്ഭട്ട് കോണ്‍ഗ്രസിന്‍െറയും സ്ഥാനാര്‍ഥികള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആര്‍. ഹരിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പിക്ക് മണ്ഡലത്തിന്‍െറ പലഭാഗത്തും സ്വാധീനമുണ്ട്. എന്നാല്‍, ഒരു പിടിച്ചെടുക്കല്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. സ്ഥാനാര്‍ഥികളുടെ പൊതുസ്വീകാര്യതക്കും പ്രവര്‍ത്തനപാരമ്പര്യത്തിനും ഇവിടെ മുന്‍തൂക്കമുണ്ട്.മന്നത്ത് വാര്‍ഡിലും പോരാട്ടത്തിന് അയവില്ല. നിലവില്‍ കൗണ്‍സിലറായ അഡ്വ. എ.എ. റസാഖ് മുസ്ലിംലീഗ് നേതാവും ലിറ്ററസി മിഷന്‍െറ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കും വഹിക്കുന്നു. കൗണ്‍സിലര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. എന്നാല്‍, മുന്‍ കൗണ്‍സിലറായ സി.പി.ഐയുടെ ജോഷി എബ്രഹാമും സ്വതന്ത്രരായ പി.പി. വേണുഗോപാലും ഓസ്റ്റിന്‍ മാസിഡോയും ഷഹീദും രംഗത്തുണ്ട്.മുനിസിപ്പല്‍ ഓഫിസ് വാര്‍ഡിലെ മത്സരവും കടുത്തതാണ്. നിലവില്‍ കൗണ്‍സിലറായ കോണ്‍ഗ്രസിലെ ബേബിയും സി.പി.എമ്മിലെ കവിതയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഏറക്കുറെ ബന്ധമുള്ള വാര്‍ഡാണിത്. ബി.ജെ.പിയിലെ എ. ജയയാണ് മൂന്നാമത്തെ സ്ഥാനാര്‍ഥി.
നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി മത്സരിക്കുന്ന അവലൂക്കുന്ന് വാര്‍ഡും ശ്രദ്ധേയമാണ്. സി.പി.ഐ സ്ഥാനാര്‍ഥിയായ ബി. അന്‍സാരി കോണ്‍ഗ്രസിലെ അഡ്വ. ജി. മനോജ്കുമാറിനെയാണ് നേരിടുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. രുദ്രനും പി.ഡി.പിയുടെ ഷബീര്‍ അക്ബറും രംഗത്തുണ്ട്.
തോണ്ടന്‍കുളങ്ങര വാര്‍ഡിലെ മത്സരവും ശ്രദ്ധിക്കപ്പെടുന്നു. ബി.ജെ.പിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സി.പി.എമ്മില്‍ എത്തിയ കെ. ബാബുവാണ് അവരുടെ സ്ഥാനാര്‍ഥി. സിറ്റിങ് കൗണ്‍സിലര്‍ കൂടിയാണ് ബാബു. കോണ്‍ഗ്രസിലെ കെ. വേണുഗോപാലും ബി.ജെ.പിയുടെ ടി. മോഹനനും ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്വതന്ത്രനായി വി.ഡി. രതീഷുമുണ്ട്.
ആശ്രമം വാര്‍ഡില്‍ സി.പി.എമ്മിലെ എം.ആര്‍. പ്രേമും കോണ്‍ഗ്രസിലെ പി. രാജേന്ദ്രനും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പിയുടെ പി. സുരേഷും സ്വതന്ത്രനായി ഷാബുവും മത്സരിക്കുന്നു. നിലവില്‍ കൗണ്‍സിലറായ എം.ആര്‍. പ്രേമിന്‍െറ കഴിഞ്ഞകാല സേവനപ്രവര്‍ത്തനങ്ങള്‍ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, വാര്‍ഡിലെ യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസും കരുതുന്നു. ഇവിടെയും പോരാട്ടം കടുത്തതാണ്.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള തോമസ് ജോസഫ് മത്സരിക്കുന്ന തത്തംപള്ളി വാര്‍ഡും ശ്രദ്ധിക്കപ്പെടുന്നു. നിലവിലെ നഗരസഭയിലെ പ്രതിപക്ഷനേതാവാണ് കോണ്‍ഗ്രസിലെ തോമസ് ജോസഫ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി ജനതാദള്‍-എസിലെ പി.ജെ. കുര്യനാണ്. നഗരത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും അത് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുന്ന പി.ജെ. കുര്യന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ചാക്കോ താഴ്ചയില്‍, സന്തോഷ് എന്നീ സ്വതന്ത്രന്മാരുമുണ്ട്.

വയനാടന്‍ വിപണി കീഴടക്കാന്‍ നീര ഉല്‍പന്നങ്ങള്‍

Posted: 27 Oct 2015 09:48 PM PDT

കല്‍പറ്റ: വയനാട്ടിലും നീര ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാനൊരുങ്ങുന്നു. തെങ്ങിന്‍െറ വിടരാത്ത പൂങ്കുല ചത്തെുമ്പോഴുണ്ടാകുന്ന പാനീയമാണ് നീര. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നീരയുടെ ഒൗട്ട്ലെറ്റിലാണ് നീരയുടെ വൈവിധ്യങ്ങളായ 15ഓളം വിഭവങ്ങള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഏകദേശം 50 ലിറ്റര്‍ നീരയാണ് ഇവിടെ ദിവസേന സംഭരിക്കുന്നത്. പോഷക സമൃദ്ധവും രുചികരവുമായ നീരയില്‍ ആല്‍ക്കഹോളിന്‍െറ അംശം തീരെയില്ല. ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാനും കഴിയും.
വിറ്റുതീരാത്ത നീരയുപയോഗിച്ചാണ് ശര്‍ക്കര, പാനി, തേന്‍, ചോക്ളറ്റ്, ബിസ്ക്കറ്റ്, വിനാഗിരി തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നത്. ചത്തെുകാര്‍ കൊണ്ടുവരുന്ന നീരയുടെ പി.എച്ച് ലെവല്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണം. ഫെഡറേഷന്‍ ട്രഷറര്‍ കുര്യാക്കോസാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
അയണ്‍, കാത്സ്യം എന്നീ ധാതുക്കളുടെ കലവറയും കരള്‍ രോഗത്തിനും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന പ്രകൃതിദത്ത പാനീയം കൂടിയായ നീരയെ കൂടുതല്‍ ജനകീയമാക്കി മാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ജില്ലയിലെ വിവിധ നീര ഒൗട്ട്ലെറ്റുകളിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലത്തെിക്കുന്നത് ഇവിടെനിന്നാണ്. നീര ചത്തെുന്നതിനും ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവിടെയുള്ളത്. നീര തിളപ്പിച്ച് കുറുക്കിയെടുത്താണ് ശര്‍ക്കരയുണ്ടാക്കുന്നത്. ഏകദേശം 10 ലിറ്റര്‍ നീരയില്‍നിന്ന് ഒന്നരകിലോ ശര്‍ക്കര ലഭിക്കും. കിലോക്ക് 450 രൂപ നിരക്കിലാണ് ഇവ വിപണിയിലത്തെുന്നത്. നീരയില്‍ പഞ്ചസാരയുടെ അംശം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നീരയില്‍നിന്ന് വിനാഗിരിയെന്ന ആശയം ആദ്യമായി നടപ്പാക്കിയത്. നീര മണ്‍കുടത്തിലാക്കി ദിവസങ്ങളോളം അടച്ചുവെച്ച് പുളിപ്പിച്ചെടുത്താണ് വിനാഗിരിയായി മാറ്റുന്നത്. കടകളിലും മറ്റും ലഭിക്കുന്ന വിനാഗിരിയിലുള്ളതുപോലെ മറ്റു അസംസ്കൃത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാല്‍ ഏറെ ആരോഗ്യകരവുമാണിത്. നീരയില്‍നിന്ന് ഉണ്ടാക്കുന്ന ചോക്ളറ്റാണ് ഇതില്‍ പ്രധാനം.
നെയ്യ്, വെണ്ണ, തേങ്ങാപ്പൊടി, ചോക്ളറ്റ് ബാര്‍ ഉരുക്കിയെടുത്ത മിശ്രിതം എന്നിവയോടൊപ്പം നീര തേന്‍ ചേര്‍ത്താണ് രുചികരവും ആകര്‍ഷകവുമായ ചോക്ളറ്റ് തയാറാക്കുന്നത്.
ചോക്ളറ്റ് ഒരെണ്ണത്തിന് ഏഴു രൂപയാണ് വില. തേനിന് കിലോക്ക് 500 രൂപ, പാനിക്ക് 400 രൂപ, വിനാഗിരി ഒരു ലിറ്ററിന് 200 രൂപ എന്നിങ്ങനെ കോക്കനട്ട് ബോര്‍ഡ് നിശ്ചയിച്ച വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ ഒൗട്ട്ലെറ്റുകള്‍ക്കുപുറമേ അഗ്രിഫെസ്റ്റ്, പൂപ്പൊലി തുടങ്ങിയ കാര്‍ഷികമേളകളിലും എടക്കല്‍ ഗുഹ, അമ്പലവയല്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നീര വില്‍പന നടന്നുവരുന്നു.

ക്ഷമിക്കണം; അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാരില്ല

Posted: 27 Oct 2015 09:45 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി എം.ഒമാരല്ലാതെ സര്‍ജിക്കല്‍ വിഭാഗം എം.ഒമാരോ അസ്ഥിരോഗ വിഭാഗം എം.ഒമാരോ അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകാറില്ല.
റോഡപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേസാക്കണമെങ്കില്‍ എം.ഒമാരുടെ കുറിപ്പ് വേണം. രോഗി മരിച്ചത് സ്ഥിരീകരിക്കാനും എം.ഒമാര്‍ വേണം. എന്നാല്‍, ഇങ്ങനെ ഓരോ ആവശ്യങ്ങള്‍ വരുമ്പോള്‍ മെഡിക്കല്‍ ഓഫിസര്‍മാരെ തേടിപ്പോകേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാര്‍. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ കയറിയ ശേഷം കുറച്ചുനേരം അവിടെ ഇരിക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുകയാണ് പതിവ്.
ഇവര്‍ പലപ്പോഴും ഡോക്ടര്‍മാരുടെ റൂമില്‍ പോയി ഉറങ്ങുകയോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പോവുകയോ ചെയ്യുന്നു. ഫോണില്‍ വിളിച്ചാല്‍ വരാന്‍ പലര്‍ക്കും മടിയാണ് താനും. രണ്ടും മൂന്നും തവണ വിളിച്ച് ജീവനക്കാര്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയും ഉണ്ടാകുന്നു. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ മാത്രമേ സ്ഥിരമായി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടാകാറുള്ളൂ.
ചില ഡോക്ടര്‍മാര്‍ ഫോണ്‍ നമ്പര്‍ നല്‍കാതെയും മറ്റുചിലര്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കിയും ചിലര്‍ ഫോണെടുക്കാതെയുമെല്ലാം രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അത്യാഹിത വിഭാഗം സൂപ്രണ്ടോ ആശുപത്രി സൂപ്രണ്ടോ പ്രിന്‍സിപ്പലോ ഇടക്കുപോലും അത്യാഹിത വിഭാഗം സന്ദര്‍ശിക്കാത്തതാണ് ഡോക്ടര്‍മാരുടെ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിനിടയാക്കുന്നതെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്.

പുതിയ തൊഴില്‍ കുടിയേറ്റ നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി

Posted: 27 Oct 2015 09:20 PM PDT

Image: 
ദോഹ: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട  പുതിയ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കി. 
കഫാല നിയമമെന്ന പേരിലുള്ള, വിദേശ തൊഴിലാളികളുടെ വരവും താമസവും തിരിച്ചുപോക്കും (എക്സിറ്റ്) സംബന്ധിച്ചുള്ള  2015ലെ 21ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ അംഗീകാരം നല്‍കിയത്. അമീര്‍ അംഗീകാരം നല്‍കിയ നിയമം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് മാത്രമെ രാജ്യത്ത് നടപ്പിലാക്കുകയുളളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. 
നിലവിലെ നിയമത്തില്‍ ഉപയോഗിച്ച സ്പോണ്‍സര്‍ (കഫീല്‍), സ്പോണ്‍സര്‍ഷിപ്പ് (കഫാല), എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) തുടങ്ങിയ വാക്കുകള്‍ പുതിയ നിയമ പ്രകാരം ഉണ്ടായിരിക്കില്ല. പകരം തൊഴിലുടമ (എംപ്ളോയര്‍), തൊഴിലാളി (എംപ്ളോയി), അല്ളെങ്കില്‍ വിദേശ തൊഴിലാളി (എക്സ്പാറ്റ് വര്‍ക്കര്‍) എന്നീ പേരുകളാണുണ്ടാകുക. വിദേശി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാറിന്‍െറ ബന്ധത്തിലൂന്നിയായിരിക്കും വിദേശതൊഴിലാളികള്‍ രാജ്യത്തത്തെുക. പുതിയ നിയമപ്രകാരം സ്പോണ്‍സര്‍ക്ക് പകരം എക്സിറ്റ് പെര്‍മിറ്റിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കണം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് പ്രവര്‍ത്തിദിവസം മുമ്പ് മന്ത്രാലയത്തെ അറിയിക്കണം. അതിനുശേഷം മന്ത്രാലയം സ്പോണ്‍സറുടെ അഭിപ്രായം ആരായും. സ്പോണ്‍സറുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചാല്‍ ബന്ധപ്പെട്ട തൊഴിലാളിക്ക് നാട്ടിലേക്കു പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. സ്പോണ്‍സര്‍ എന്തെങ്കിലും തടസങ്ങള്‍ ഉന്നയിച്ചാല്‍ പ്രവാസിക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെ സമീപിക്കാം. അടിയന്തര സാഹചര്യങ്ങളാണെങ്കില്‍ സമിതി മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി കൈകാര്യം ചെയ്യും. തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്‍ക്കുന്നുെണ്ടങ്കില്‍ കോടതിക്കോ, പബ്ളിക് പ്രോസികൂഷനോ മറ്റ് നിയമ സ്ഥാപനങ്ങള്‍ക്കോ മാത്രമെ  ഇനി മുതല്‍ യാത്ര തടയാന്‍ അധികാരമുണ്ടാകുകയുളളൂ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ (എന്‍.ഒ.സി) കാര്യത്തില്‍  നിലവിലെ നിയമത്തില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലും സ്പോണ്‍സറുടെ അനുമതിയില്ളെങ്കില്‍ രണ്ടുവര്‍ഷത്തേക്ക് ഖത്തറില്‍ ജോലി ചെയ്യാനാകില്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം കരാര്‍ കാലാവധി അവസാനിച്ചാല്‍ രാജ്യം വിടാതെ തന്നെ ജോലി മാറാം. പുതിയ നിയമപ്രകാരം സ്പോണ്‍സറുടെയും ആഭ്യന്തര, തൊഴില്‍മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പ്രവാസിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും അനുമതി ലഭിച്ചാല്‍ തൊഴില്‍ മാറാം. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാര്‍ (ഓപണ്‍ എന്‍ഡഡ്) പ്രകാരം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക്  അഞ്ചുവര്‍ഷം ജോലി പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ തൊഴില്‍മാറാം. ഈ രണ്ടു സാഹചര്യങ്ങളിലും സ്പോണ്‍സറുടെ അനുമതി വേണ്ട. സ്പോണ്‍സര്‍ മരണപ്പെടുകയോ എന്തെങ്കിലും കാരണങ്ങളാല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്താല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ  പ്രവാസിക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറാം. തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ തൊഴിലാളിക്ക് താല്‍ക്കാലികമായി മാറാനുള്ള അനുമതി നല്‍കുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുണ്ട്. തൊഴില്‍ നിയമത്തിന്‍െറ കീഴില്‍ വരുന്ന തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഗാര്‍ഹിക തൊഴിലാളികള്‍ക്കിത് ലഭിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍െറ  21 മുതല്‍ 23വരെയുള്ള വകുപ്പുകളിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2004ലെ 14ാം നമ്പര്‍ തൊഴില്‍ നിയമം, സ്പോണ്‍സറും തൊഴിലാളിയും ഒപ്പുവച്ച കരാര്‍ എന്നിവയ്ക്ക് അനുസൃതമായി എല്ലാ സാഹചര്യങ്ങളിലും തൊഴിലുടമ/സ്പോണ്‍സറുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പുതിയ നിയമം നിലവില്‍ വരന്നതോടെ രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രാദായത്തിന് പകരമാണ് തൊഴില്‍ കരാര്‍ വ്യവസ്ഥയുണ്ടാവുന്നത്.  തൊഴില്‍ കരാറിന്‍െറ പരമാവധി കാലവധി അഞ്ച് വര്‍ഷമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. പുതിയ നിയമവുമായി ബന്ധപ്പെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തയാറാക്കിയ നിയമത്തില്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമനിയമം മന്ത്രിസഭ അംഗീകരിച്ച്  അമീറിന്‍െറ അംഗീകാരത്തിനായി കൈമാറിയത്. സെ്പതംബര്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. 2009ലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ ഏഴ്, 21 വകുപ്പുകളിലാണ് കാര്യമായ ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ തൊഴില്‍മാറ്റം, എക്സിറ്റ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍. 
2014 മെയ് 14നാണ് നിലവിലുള്ള 2009ലെ നാലാം നമ്പര്‍ സ്പോണ്‍സര്‍ഷിപ്പ്(കഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി വിളിച്ചുചേര്‍ത്തവാര്‍ത്താസമ്മേളനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്. എക്സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അന്ന് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിലെ പ്രവാസികളുള്‍പ്പടെയുള്ള എല്ലാ തൊഴിലാളികളുടെയും തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറയും ഭാഗമായാണ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി വരുത്തിയത്. ഒൗദ്യോഗികപ്രഖ്യാപനം വന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയമത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നത്. 

നജ്റാന്‍ പള്ളിയില്‍ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു

Posted: 27 Oct 2015 09:14 PM PDT

Image: 
റിയാദ്: സൗദിയുടെ തെക്കന്‍ അതിര്‍ത്തിക്കടുത്ത് നജ്റാനിലെ അല്‍മശ്ഹദ് പള്ളിയില്‍ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സഅദ് സഈദ് സഅദ് അല്‍ഹാരിസി എന്ന സ്വദേശി പൗരനാണ് ചാവേറായത്. സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ചാവേര്‍ വന്നതെന്ന് കരുതുന്ന വാഹനം സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ വിഭാഗം കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ ചാവേര്‍ മാതാപിതാക്കള്‍ക്കുള്ള സന്ദേശം എഴുതിവെച്ചിരുന്നു. 
തണുപ്പിനുപയോഗിക്കുന്ന കട്ടിയുള്ള വസ്ത്രത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ചാണ് ചാവേര്‍ പള്ളിക്ക് സമീപം എത്തിയത്. അപരിചതിനായ ചാവേറിന്‍െറ ദുരൂഹ നീക്കത്തില്‍ സംശയം തോന്നിയ അലി അഹ്മദ് ആല്‍ മര്‍ദമ എന്ന സ്വദേശി പൗരന്‍ ഇയാള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന് തടയാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇദ്ദഹത്തേിന്‍െറ മകന്‍ സഈദ് അലി ആല്‍ മര്‍മ മാധ്യമങ്ങളോട് പറഞ്ഞു.  
മരണപ്പെട്ട രണ്ടാമത്തെ സ്വദേശിയുടെ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 
നേരത്തെ കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് പളളികളിലും തെക്കന്‍ പ്രദേശത്തെ അസീര്‍ മേഖലയിലുള്ള അബ്ഹ സൈനികപരിശീലന കേന്ദ്രത്തിലും നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെയാണ് നജ്റാനിലെ ദഹ്ദയില്‍ ചാവേര്‍ ആക്രമണം ഉണ്ടായത്.  നജ്റാന്‍ സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ലോക സാമ്പത്തിക ഫോറം സമ്മേളനം സമാപിച്ചു

Posted: 27 Oct 2015 08:50 PM PDT

Image: 
അബൂദബി: അബൂദബി യാസ് മറീന സര്‍ക്യൂട്ടില്‍ ഈ മാസം  25 ന് ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിന്‍െറ സമ്മിറ്റ് ഓണ്‍ ഗ്ളോബല്‍ അജണ്ട സമ്മേളനത്തിന് കൊടിയിറങ്ങി. യു.എ.ഇയില്‍ നിര്‍മിക്കുന്നതിന്‍െറയും ഉല്‍പാദിപ്പിക്കുന്നതിന്‍െറയും ഭാവിയും ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയുമാണ് സമ്മേളനത്തിന്‍െറ പ്രധാന  തീരുമാനങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു. 
ലോക സാഹചര്യം സംബന്ധിച്ച് വ്യക്തമായ അജണ്ട സ്വീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഗ്ളോബല്‍ അജണ്ട സമ്മേളനത്തിലൂടെ ലഭിച്ചതായും യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രിയും സമ്മേളനത്തിന്‍െറ സഹ അധ്യക്ഷനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി സമാപന സെഷനില്‍ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയില്‍ യു.എ.ഇ സുപ്രധാന സ്ഥാനം നല്‍കുന്നത് കണ്ടുപിടിത്തങ്ങള്‍ക്കാണ്. നിര്‍മാണ- ഉല്‍പാദക മേഖലയുടെ ഭാവിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.  
സിറിയന്‍ പ്രതിസന്ധി, അഭയാര്‍ഥി പ്രശ്നം, ആഗോള സമ്പദ്വ്യവസ്ഥയുടെ വെല്ലുവിളികള്‍ തുടങ്ങിയവ ലോകം ഇപ്പോള്‍ നേരിടുന്ന അടിയന്തര വിഷയങ്ങളാണ്. ശരിയായ നടപടികള്‍ കൈക്കൊള്ളാന്‍ യു.എ.ഇ ഉത്സുകരാണ്. യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ തന്നെ വൈവിധ്യവത്കരിക്കപ്പെട്ടതാണ്. ആ നിലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  പ്രകൃതി വിഭവങ്ങളല്ല സുസ്ഥിര വളര്‍ച്ചക്ക് അനിവാര്യമെന്നും ജനങ്ങളും ജനങ്ങളുടെ ബുദ്ധിയുമാണ് വളര്‍ച്ചയുടെ ആധാരമെന്നും  മറ്റ് അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു.  തെളിയിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  
ഗ്ളോബല്‍ അജണ്ട സമ്മേളനം വളരെ സുപ്രധാനമായിരുന്നുവെന്നും ആഗോള, അറബ് മേഖലകളിലെ സുപ്രധാന സാമ്പത്തിക കേന്ദ്രമെന്ന സ്ഥാനം അബൂദബി ശക്തമാക്കുകയും ചെയ്തതായി അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ  സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുകയും വിവിധ മേഖലകളില്‍ സുസ്ഥിര നവീകരണങ്ങളും കണ്ടുപിടിത്തങ്ങളും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണ്. 
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1000ഓളം പേര്‍ പങ്കെടുത്ത സമ്മേളനം ഏറെ പ്രയോജനപ്രദമാണ്.
 പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം കൈമാറുകയും വിവിധ തലത്തിലുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 
ദാവോസ് വേള്‍ഡ് സമ്മിറ്റിലേക്ക് നിര്‍ദേശങ്ങള്‍ സമാഹരിക്കാനും അബൂദബി സമ്മേളനത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. 

മുഹറഖ് വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Posted: 27 Oct 2015 07:59 PM PDT

Image: 
മനാമ: മുഹറഖിലെ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ നിര്‍ദേശം നല്‍കി. 
കഴിഞ്ഞ ദിവസം മുഹറഖ് മുനിസിപ്പാലിറ്റി സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം ഭാവി വികസന പദ്ധതികളെക്കുറിച്ച് മുനിസിപ്പല്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അവ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
എട്ട് പദ്ധതികളാണ് മുഹറഖിനായി തയാറാക്കിയിട്ടുള്ളത്. പഴയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ച് പുതിയത് പണിയുക, നിലവിലുള്ള ബഹ്റൈന്‍ പോസ്റ്റ് ആസ്ഥാനമിരിക്കുന്ന സ്ഥലത്ത് ബഹുനില കാര്‍ പാര്‍ക്കിങ് ബില്‍ഡിങ്, തീപിടിത്തം നടന്ന മുഹറഖ് സൂഖില്‍ പുതിയ കെട്ടിടം,  സൂഖില്‍ വരുന്നവര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങളൊരുക്കുക, ബഹ്റൈന്‍ യൂനിവേഴ്സിറ്റിക്കാവശ്യമായ സ്ഥലം കണ്ടത്തെുക, മുഹറഖ് ഗ്രാന്‍റ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. 
 

ഒരു അഗതിമന്ദിരം മാത്രമല്ല ഈദി ഫൗണ്ടേഷൻ...

Posted: 27 Oct 2015 07:48 PM PDT

Image: 

ഇസ്​ലാമാബാദ്: പരസ്​പരം പോരടിക്കുന്ന രണ്ടു രാജ്യങ്ങളെ കോർത്തിണക്കുന്ന പ്രധാന കണ്ണികളിലൊന്നായിരിക്കുന്നു പാകിസ്​താനിലെ ഈദി ഫൗണ്ടേഷൻ. ട്രെയിൻ മാറിക്കയറി പാകിസ്​താനിലെത്തിയ കേൾക്കാനും മിണ്ടാനും വയ്യാത്ത ഗീതയെന്ന ഇന്ത്യൻ പെൺകുട്ടിയെ ഒരു ദശകത്തോളം കാത്തുപരിപാലിച്ചതോടെയാണ് ഈദി വാർത്തകളിൽ നിറഞ്ഞത്.
1951ൽ അബ്ദുൽ സത്താർ ഈദിയെന്ന സാമൂഹികപ്രവർത്തകനാണ്  കറാച്ചിയിൽ ബിൽക്കിസ്​ ഈദി ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. 64 വർഷത്തെ സേവനത്തിലൂടെ പാകിസ്​താനിലെ ഏറ്റവും വലിയ കാരുണ്യസംഘടനയായി മാറാൻ ഈദി ഫൗണ്ടേഷനു സാധിച്ചു. സമൂഹത്തിൽ രോഗംമൂലം കഷ്ടപ്പെടുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് സംഘടന തുടങ്ങുന്നത്. രോഗബാധിതയായി മരിച്ച ഈദിയുടെ മാതാവിെൻറ ഓർമകളാണ് തീരുമാനത്തിെൻറ മൂലകാരണം. കാലം കടന്നുപോകവെ കാരുണ്യത്തിെൻറ മാലാഖയായി അദ്ദേഹം വാഴ്ത്തപ്പെട്ടു. 1928ൽ ഗുജറാത്തിലെ ഉൾഗ്രാമത്തിൽ ജനിച്ച സത്താർ ഈദി  ഇന്ത്യ–പാക് വിഭജനത്തോടെയാണ് പാകിസ്​താനിലേക്ക് കുടിയേറുന്നത്. 1965ൽ ഈദി ഫൗണ്ടേഷനിൽ ജോലിചെയ്തിരുന്ന ബിൽക്കിസിനെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നാലു മക്കൾ. നഴ്സായിരുന്ന ബിൽക്കിസ്​ അനാഥരായ കുട്ടികളുടെ ദത്തെടുക്കലിനു സഹായം നൽകുന്നതോടെയാണ് ശ്രദ്ധ നേടുന്നത്. സാമൂഹികപ്രവർത്തനത്തിനുള്ള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്​കാരമായ മഗ്സസെ അവാർഡ് ഈ ദമ്പതികളെ  തേടിയെത്തി. കറാച്ചിയിൽ അമ്മ മന്ദിരവും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി ഒരു കേന്ദ്രവും അവർ തുടങ്ങി.
സംഘടനയുടെ ദൈനംദിന ജോലികളിൽ അദ്ദേഹം ഏർപ്പെട്ടു. ആംബുലൻസ്​ ഓടിച്ച് നഗരത്തിെൻറ മുക്കിലും മൂലയിലും അദ്ദേഹം എത്തി. പരിക്കേറ്റ് നിരാലംബരായി ആരെങ്കിലും  വഴിയരികിൽ കിടക്കുന്നത് കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയി ചികിത്സിക്കും.


പുണ്യവാളനെന്നാണ്  പ്രമുഖ മാധ്യമപ്രവർത്തകൻ പീറ്റർ ഒബോൺ അദ്ദേഹത്തിെൻറ ജീവിതം ആസ്​പദമാക്കിയെടുത്ത ഡോക്യുമെൻററിയിൽ വിശേഷിപ്പിക്കുന്നത്. ‘തെൻറ പത്രപ്രവർത്തന ജോലിക്കിടെ കണ്ടുമുട്ടിയ നിരവധിപേരിൽ വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരും പ്രധാനമന്ത്രിമാരും ഭരണാധികാരികളും നിരവധിയുണ്ട്. എന്നാൽ, പാകിസ്​താനി സാമൂഹിക പ്രവർത്തകൻ അബ്ദുൽ സത്താർ ഈദിയെ കണ്ടുമുട്ടുന്നതുവരെ ദൈവിക വിശുദ്ധിയുള്ള ഒരു മഹാത്മാവിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കറാച്ചിയിലെ രണ്ടാഴ്ചക്കാലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. അദ്ദേഹത്തിെൻറ ജീവിതം അദ്ഭുതമാണ്. അദ്ദേഹത്തെ അടുത്തറിഞ്ഞതു മുതൽ ധാർമികതയുടെയും ആധ്യാത്മികതയുടെയും ചൈതന്യം ഞാൻ അറിഞ്ഞു.പാകിസ്​താനിൽ മുഹമ്മദലി ജിന്ന കഴിഞ്ഞാൽ ഇത്രയധികം ആദരവു കിട്ടിയ മറ്റൊരു മനുഷ്യനില്ല’ –ടെലിഗ്രാഫ് പത്രത്തിലെഴുതിയ ഒരു ലേഖനത്തിൽ ഒബോൺ ഇങ്ങനെ വിവരിക്കുന്നു.
ഒരു അഭിമുഖത്തിനിടെ സത്താർ ഈദി ഒരിക്കൽ പറഞ്ഞു:  ‘എനിക്ക് ആളുകളോട് ഒരു അപേക്ഷയേ ഉള്ളൂ, സമ്മേളനങ്ങൾക്കും ഉദ്ഘാടനച്ചടങ്ങുകൾക്കും ഒരിക്കലും ക്ഷണിക്കരുത്. ജനങ്ങളെ സേവിക്കാനുള്ള എെൻറ സമയം നഷ്ടപ്പെടുത്താനേ അത് ഉപകരിക്കൂ.’ യാഥാസ്​ഥിതിക ഇസ്​ലാമിക പശ്ചാത്തലമായിരുന്നുവെങ്കിലും വിവാദമായ എണ്ണമറ്റ സാമൂഹിക പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. സ്​ത്രീകളുടെ ഉന്നമനത്തിന് അദ്ദേഹം അഹോരാത്രം പണിയെടുത്തു. ഫൗണ്ടേഷനിലെ  2000 ജോലിക്കാരിൽ  500ഓളം സ്​ത്രീകളുണ്ട്. ഓരോ ഈദി കേന്ദ്രങ്ങളിലും അമ്മത്തൊട്ടിലുകളുണ്ടായിരുന്നു. ‘മറ്റൊരു പാപം കൂടി ചെയ്യരുത്; നിങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് തരൂ എന്ന പ്ലക്കാർഡുകൾ തൂക്കിയിട്ടിരുന്നു അവിടെ. ഇങ്ങനെ 35,000ത്തോളം കുഞ്ഞുങ്ങളെയാണ് സംരക്ഷിച്ചത്. ലോകത്തെത്തന്നെ ഏറ്റവും വലിയ ആംബുലൻസ്​ ശൃംഖലയാണ് ഫൗണ്ടേഷെൻറ ശക്തി. ആവശ്യമുള്ളവരെ തേടി ആംബുലൻസുകൾ എപ്പോഴും സജ്ജമാണ്.
സൗജന്യ നഴ്സിങ് ഹോമുകൾ, അനാഥാലയങ്ങൾ, സ്​ത്രീ സുരക്ഷാ കേന്ദ്രങ്ങൾ, ലഹരിവിരുദ്ധ കേന്ദ്രങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ഈദി ഫൗണ്ടേഷൻ നൽകുന്ന സേവനങ്ങൾ മാതൃകാപരമാണ്. പാകിസ്​താനിലെ റോഡിയോ പരിപാടി വഴി ഏകദേശം 40,000 കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞു. കൂടാതെ 50,000 പെൺകുട്ടികളെ അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി  ഈദിയുടെ മകളായിരുന്നു ഗീത.  ആദ്യകാലങ്ങളിൽ ഗീത ഓടിപ്പോകാൻ ശ്രമിച്ചിരുന്നു.  അവരവളെ  മതം മാറ്റാൻ ശ്രമിച്ചിട്ടില്ല. ഇന്ത്യൻ ടെലിവിഷൻ പരിപാടികൾ കാണുമ്പോൾ ഗീതയിൽ പ്രകടമാകുന്ന സന്തോഷത്തിൽനിന്നാണ് അവൾ ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിയുന്നത്. പലപ്പോഴും ക്ഷേത്രത്തിൽ കൊണ്ടുപോകണമെന്നും ഗീത ആവശ്യപ്പെട്ടിരുന്നു. അതെല്ലാം അവർ അനുവദിച്ചു. സൽമാൻ ഖാൻ നായകനായ ബജ്രംഗ് ഭായിജാൻ സിനിമയിലെ ശുഭാന്ത്യം പോലെ ഉറ്റവരെ തേടി ഗീതയിപ്പോൾ ജന്മനാട്ടിലെത്തിയിരിക്കയാണ്.  ഇന്ത്യ–പാക് കലഹത്തിെൻറ മഞ്ഞുമലകൾ അലിയിച്ചുകളയാൻ  ഈ ചാരിറ്റി സംഘടനക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.
 

ഗീതയെ തിരിച്ചെത്തിച്ചതിന്‍െറ നേട്ടം സ്വന്തമാക്കാൻ പിടിവലി

Posted: 27 Oct 2015 07:30 PM PDT

Image: 

ന്യൂഡൽഹി: 13 വർഷം മുമ്പ് പാകിസ്​താനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീതയെ തിരിച്ചെത്തിച്ചതിെൻറ നേട്ടം സ്വന്തമാക്കാൻ പിടിവലി. ഇന്ത്യയുടെയും പാകിസ്​താെൻറയും അവകാശവാദങ്ങൾക്കുപുറമേ കേന്ദ്രസർക്കാറിലും പിടിവലി നടന്നു. സ്വന്തം മതവിശ്വാസപ്രകാരം സുരക്ഷിതമായി ഇത്രയുംകാലം പാകിസ്​താനിൽ കഴിഞ്ഞതിെൻറയും ഉത്തരവാദിത്തത്തോടെ ഇന്ത്യയിൽ എത്തിച്ചതിെൻറയും ‘ക്രെഡിറ്റ്’ പാകിസ്​താൻ അവകാശപ്പെടുന്നു. ഗീത കുടുംബത്തോടൊപ്പം ചേരുന്നത് തങ്ങളുടെ ഹൃദയവിശാലതകൊണ്ടാണെന്ന് പാകിസ്​താൻ പറയുമ്പോൾ, അതിനായി മുൻകൈയെടുക്കുകയും ‘ഇന്ത്യയുടെ പുത്രി’യായി അംഗീകരിച്ച് നാട്ടിലെത്തിക്കാൻ മാസങ്ങൾ നീണ്ട പരിശ്രമം നടത്തുകയും ചെയ്തതിെൻറ ‘ക്രെഡിറ്റാണ്’ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.
കറാച്ചിയിലേക്ക് ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവനെ ഭാര്യാസമേതം അയച്ചതടക്കം, ഗീത ഡൽഹിയിലെത്തിയതു വരെ നീണ്ട അന്വേഷണങ്ങൾക്ക് മുൻകൈയെടുത്തത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. എന്നാൽ, ഗീത നാട്ടിലെത്തിക്കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേട്ടം ചൂണ്ടിയെടുത്തു. ഗീതയും ഈദി ഫൗണ്ടേഷൻ ഭാരവാഹികളുമൊത്ത് വിദേശകാര്യ മന്ത്രാലയത്തിൽ അസാധാരണ വാർത്താസമ്മേളനം വിളിക്കുകയും ഗീതയെ വാരിപ്പുണർന്ന് സുഷമ സന്തോഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതാണ്. പിന്നീട് ഗീതയും മോദിയുമായുള്ള കൂടിക്കാഴ്ചയോടെ രംഗം മാറി. ഗീതയുടെ തലയിൽ കൈവെച്ച് മോദി അനുഗ്രഹിക്കുന്നതിെൻറ പടം മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, സംഘാടകയായ വിദേശകാര്യമന്ത്രി പുറത്ത്. ഈദി ഫൗണ്ടേഷന് ഒരു കോടി രൂപ പ്രത്യേക സംഭാവനയായി മോദി പ്രഖ്യാപിക്കുകയും ചെയ്തു. ഗീതയുടെ തിരിച്ചുവരവിന് ഇന്ത്യ–പാക് അസ്വാരസ്യങ്ങൾക്കിടയിലെ സൗഹാർദ നടപടിയെന്നതിനെക്കാൾ രാഷ്ട്രീയതാൽപര്യം വേറെയുമുണ്ടായിരുന്നു. ബിഹാറുകാരിയാണ് ഗീത. ഗീതയെ തിരിച്ചെത്തിക്കാൻ കേന്ദ്രം നടത്തിയ തീവ്രശ്രമം ബിഹാർ തെരഞ്ഞെടുപ്പിനിടയിൽ ശ്രദ്ധേയമായി.
യു.പി.എ സർക്കാറിനെ നയിച്ച കോൺഗ്രസിന് കൂട്ടത്തിൽ പഴിയുമുണ്ട്. യു.പി.എ ഭരിച്ച 2012ൽ ഗീതയുടെ ദുരവസ്​ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. അക്കാലത്ത് യു.പി.എ സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഗീതയുമായി വാർത്താസമ്മേളനം നടത്തിയ സുഷമ സ്വരാജ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. പിതാവായ ജനാർദൻ മഹതോയുടെയും ഡി.എൻ.എ പരിശോധനാഫലം പുറത്തുവരാൻ ദിവസങ്ങൾ എടുക്കുമെന്നിരിക്കെ, ഗീത ഇന്ദോറിലെ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ്. ഗീതയും പാകിസ്​താനിൽ നിന്നെത്തിയെ ഈദി ഫൗണ്ടേഷൻ പ്രവർത്തകരും സർക്കാർ അതിഥികളായി ചൊവ്വാഴ്ച ഡൽഹിയിൽ വിവിധ സ്​ഥലങ്ങൾ സന്ദർശിച്ചു.
 

പീഡനത്തിന് ശിക്ഷ ഷണ്ഡീകരണം?

Posted: 27 Oct 2015 07:05 PM PDT

Image: 

രാജ്യത്ത് ബാലികാ പീഡനങ്ങൾ ഭയാനകമായി വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഷണ്ഡീകരണത്തിന് വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുന്നു മദ്രാസ്​ ഹൈകോടതി. നിർദേശം പ്രാകൃതമായിത്തോന്നാമെങ്കിലും പ്രാകൃതമായ കുറ്റംചെയ്യുന്നവരെ പ്രാകൃതമായിത്തന്നെ ശിക്ഷിക്കണമെന്ന അഭിപ്രായമാണ് ജസ്​റ്റിസ്​ എൻ. കൃപാകരന്. കുറ്റവാളികളെ രാസവസ്​തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കുന്നത് യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ  അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2008–2014ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ 2.4 ശതമാനം വർധിച്ചപ്പോൾ ഇപ്പോഴത് 400 ശതമാനമായി ഉയർന്നിട്ടുണ്ടത്രെ. ഒന്നും രണ്ടും വയസ്സ് മാത്രമുള്ള ശിശുക്കൾപോലും കാപാലികരുടെ മൃഗീയാക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ന്യായാധിപന്മാർ ഷണ്ഡീകരണം പോലുള്ള പ്രാകൃത ശിക്ഷാരീതികളെക്കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ഇന്ത്യയെ ആകെ ഞെട്ടിച്ച നിർഭയ വധത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കഠിനശിക്ഷാ നിയമമൊന്നും ബാലികാ പീഡനം തെല്ലുംകുറക്കാൻ പര്യാപ്തമായിട്ടില്ലെന്ന് മാത്രമല്ല തലസ്​ഥാനനഗരിയിൽതന്നെ അത്തരം ക്രൂരസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഒരു സംസ്​ഥാനവും പീഡനക്കേസുകളിൽ നിന്നൊഴിവല്ല എന്നതാണ് വസ്​തുത. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ മാത്രമാണ് സർക്കാറിെൻറയും ജനങ്ങളുടെയും ശ്രദ്ധയിൽപെടുന്നതെന്നും ഓർക്കണം. ആരോരുമറിയാതെ ഇരുളിെൻറ മറവിലും ഗ്രാമാന്തരങ്ങളിലും ചേരിപ്രദേശങ്ങളിലും എത്രയെത്ര ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടാവുമെന്ന് ഈഹിക്കാനേപറ്റൂ.
പക്ഷേ, ഷണ്ഡീകരണം മദ്രാസ്​ ഹൈകോടതി വിശ്വാസം പ്രകടിപ്പിച്ചപോലെ കുറ്റവാളികളെ പാഠംപഠിപ്പിക്കാനും ലൈംഗികാക്രമണ പ്രവണതയുള്ളവരെ പിന്തിരിപ്പിക്കാനും പര്യാപ്തമാവുമോ എന്നതാണ് കാതലായ പ്രശ്നം. കോടതി തന്നെ നിരീക്ഷിച്ചപോലെ ഇൻറർനെറ്റ്, സുഹൃത്തുക്കൾ, സിനിമ തുടങ്ങിയവയിലൂടെ അപൂർണവും അർധസത്യങ്ങൾ നിറഞ്ഞതുമായ വിവരങ്ങളാണ് യുവാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും അവരുടെ അപഥസഞ്ചാരത്തിന് ഇത് ഹേതുവായിത്തീരുന്നുമുണ്ട്. കോടതി നിർദേശിച്ച ഹൈസ്​കൂൾതലം മുതൽക്കുള്ള ശാസ്​ത്രീയ ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാരെയും യുവാക്കളെയും നേർവഴിക്ക് നയിക്കുന്നതിന് ഒരളവോളം പ്രയോജനപ്രദമാവാം. പക്ഷേ, നാട്ടിെൻറ പൊതു അന്തരീക്ഷം ധാർമികമായും സദാചാരപരമായും അങ്ങേയറ്റം ദുഷിക്കുകയും പരസ്യമായ അധാർമിക വൃത്തികൾക്കുപോലും സാംസ്​കാരിക ലോകത്തുനിന്നുതന്നെ പുരോഗമനത്തിെൻറ പേരിൽ പിന്തുണ ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ കേവലം ലൈംഗിക വിദ്യാഭ്യാസത്തിന് പ്രതിരോധിക്കാനാവുമോ ഈ ലൈംഗികാരാജകത്വത്തെ? സിനിമ, സാഹിത്യം, മാധ്യമങ്ങൾ എല്ലാം ലൈംഗികമയമാണ്. ഈ അരാജകത്വത്തിന് ഒരുവിധ നിയന്ത്രണവും നിയമംമൂലം ഏർപ്പെടുത്തിയിട്ടില്ലാത്ത സമൂഹങ്ങളിലും ബാലികമാർക്കും ബാലന്മാർക്കും നേരെയുള്ള പീഡനങ്ങൾ പെരുകിവരികയാണെന്ന് റിപ്പോർട്ടുകളും കണക്കുകളും വ്യക്തമാക്കുന്നു. ചില പരിഷ്കൃത രാജ്യങ്ങളിലാകട്ടെ 30–40 വർഷങ്ങൾ നീളുന്ന ജയിൽ ശിക്ഷപോലുമുണ്ട് ഇത്തരം കുറ്റങ്ങൾക്ക്. എന്നിട്ടെന്ത് ഫലം? സ്​ഥിതി ഇതായിരിക്കെ ഷണ്ഡീകരണ ശിക്ഷ ഇന്ത്യയിൽ നിയമമായാൽപോലും നന്നെക്കവിഞ്ഞാൽ ഷണ്ഡന്മാരുടെ എണ്ണം അൽപം വർധിക്കുമെന്നല്ലാതെ ഉദ്ദിഷ്ടഫലം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. യഥാസമയം യഥാവിധി കേസെടുക്കാനും കുറ്റാരോപിതരെ നീതിപീഠങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനും യഥാർഥ സാക്ഷികളെ ഹാജരാക്കിയും ശാസ്​ത്രീയമായ തെളിവുകൾ സ്​ഥാപിച്ചും പ്രതികളെ ശിക്ഷിക്കാനും രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനം തീർത്തും അപര്യാപ്തമായിരിക്കെ ശിക്ഷ മാത്രം കഠിനതരമാക്കുന്നത് വൃഥാവിലാണുതാനും.
ഈ സാഹചര്യത്തിൽ മദ്രാസ്​ ഹൈകോടതി വിധിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകളുയർന്നത് സ്വാഭാവികമാണ്. ബലാത്സംഗത്തിന് ഷണ്ഡീകരണം ഒരിക്കലും പ്രതിവിധിയല്ലെന്നാണ് പി.യു.സി.എൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത്തരം ശിക്ഷകൾ നിലവിലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറക്കാനായിട്ടില്ലെന്നും അവർ ഓർമിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പെൺകുട്ടികൾക്ക് ജീവനും മാനവും സംരക്ഷിച്ച് ജീവിക്കാവുന്ന അന്തരീക്ഷം എന്തുവിലകൊടുത്തും സൃഷ്ടിച്ചേ പറ്റൂ. അതിനുതകുന്ന കുറ്റമറ്റതും എന്നാൽ ഫലപ്രദവുമായ നടപടികളാണുണ്ടാവേണ്ടത്. നടപടികളിലേക്ക് കടക്കുമ്പോൾ പുരോഗമനത്തിെൻറയും സ്​ത്രീ–പുരുഷ സമത്വത്തിെൻറയുമൊക്കെ പേരുപറഞ്ഞ് ബഹളമുണ്ടാക്കുന്നവരോട്, എങ്കിൽ പീഡനങ്ങൾക്കറുതി വരുത്താനുള്ള പോംവഴികൾ നിങ്ങൾ നിർദേശിച്ചുതരൂ എന്ന് തിരിച്ചുചോദിക്കാതിരിക്കാനാവില്ല.
 

ഇന്‍ഡിഗോ ഐ.പി.ഒക്ക് മികച്ച തുടക്കം

Posted: 27 Oct 2015 12:46 PM PDT

Image: 
മുംബൈ: രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരി വില്‍പനക്ക് മികച്ച തുടക്കം. ആദ്യ ദിവസം തന്നെ 86 ശതമാനം ഓഹരിക്കും ആവശ്യക്കാരത്തെി. 3000 കോടി രൂപയോളം സ്വരൂപിക്കുക ലക്ഷ്യമിട്ട് 3.95 കോടി ഓഹരികളാണ് കമ്പനി ലഭ്യമാക്കുന്നത്. രാജ്യത്ത് മൂന്നു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രാഥമിക ഓഹരിവില്‍പനയാണിത്. ചൊവ്വാഴ്ച കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത് നിക്ഷേപ സ്ഥാപനങ്ങളാണ്. എന്നാല്‍, ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 5.2 ശതമാനം ഓഹരിക്ക് മാത്രമാണ് ആവശ്യക്കാരത്തെിയത്. 700 -765 രൂപയാണ് പ്രൈസ് ബാന്‍ഡ്. പണം ബിസിനസ് വികസനത്തിന് ഉപയോഗപ്പെടുത്തും. ഭാരതി ഇന്‍ഫ്രാടെല്‍ 2012 ഡിസംബറില്‍ നടത്തിയതിനുശേഷമുള്ള ഏറ്റവും വലിയ ഓഹരിവില്‍പനയായിരിക്കും ഇത്. വ്യാഴാഴ്ച അവസാനിക്കും. സ്ഥിരമായി ലാഭം നിലനിര്‍ത്തുന്ന ഇന്ത്യയിലെ ഒരേയൊരു വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP