ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല Madhyamam News Feeds | ![]() |
- ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല
- മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ
- മതേതരത്വം തകര്‍ക്കുന്നവര്‍ കേരളത്തില്‍ വേരുപിടിക്കില്ല –ഉമ്മന്‍ ചാണ്ടി
- ആദ്യ ഷെഡ്യൂള്‍ മുടക്കി; ജങ്കാര്‍ സര്‍വിസ് യാത്രക്കാര്‍ തടഞ്ഞു
- വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്‍ അവസരം
- ജീവനുകള്‍ പൊലിഞ്ഞിട്ടും ‘അറുപുറ’യില്‍ സംരക്ഷണഭിത്തിയില്ല
- ജീവികളും ഗൃഹോപകരണങ്ങളുമായി മലനാട് ഫെസ്റ്റ്
- ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്‍ തലയിണയാക്കി
- വാഹനാപകടങ്ങളില്‍ നഗരം ഒന്നാമത്, ജില്ലക്ക് രണ്ടാംസ്ഥാനം
- മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
- ഹരിത ഇലക്ഷന്‍: ഇന്ന് സ്കൂളുകളില്‍ കൂട്ടയോട്ടം
- ഛോട്ടാ രാജന്‍ അറസ്റ്റിലാവാന്‍ കാരണം തന്‍െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്‍
- വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ സജീവം: ആവേശം വിതറാന്‍ മന്ത്രിയുമത്തെി
- എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്‍ കോഴിക്കോട് നഗരം അടുത്തറിയുന്നവര്‍
- ഭൂകമ്പത്തിന്‍െറ പ്രകമ്പനം ഖത്തറിലും
- നടനവേദിയില്‍ ഒന്നിച്ച് അച്ഛനും മകളും
- വിദേശികളുടെ വൈദ്യപരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം
- പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്: നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍
- വോട്ടു വിമാന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍
- തൊഴില്‍ പ്രശ്നപരിഹാരത്തിന് 27 അംഗ ഉന്നതസഭക്ക് അംഗീകാരം
- ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 291 പേര്‍; ഇന്ത്യയില്‍ മൂന്ന് മരണം
- കേരളഹൗസിലെ ബീഫ് റെയ്ഡ്: പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
- കേരള ഹൗസിലെ ബീഫ് റെയ്ഡ് ആസൂത്രിതം: പിണറായി വിജയന്‍
- കോണ്‍ഗ്രസിന്‍െറ കൂടെ ഒരു പശുവിനെ കൂട്ടിയാല്‍ ബി.ജെ.പി സര്‍ക്കാറായി ^അരുണ്‍ ഷൂരി
- ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ
ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല Posted: 26 Oct 2015 11:07 PM PDT Image: ![]() തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികൾക്ക് സത്യസന്ധമായി മൊഴി നൽകാൻ തടസ്സമാകുന്ന രീതിയിൽ ഭീഷണി നേരിടുന്നുവെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ കൂറുമാറ്റതിൻെറ നിയമവശങ്ങൾ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സാക്ഷികൾ സത്യസന്ധമായും നിർഭയമായും മൊഴി നൽകേണ്ടത് കേസിൽ നീതി ഉറപ്പാക്കാൻ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാറിൻെറ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡൽഹി കേരള ഹൗസിൽ പൊലീസ് പരിശോധന നടത്തിയത് അപലപനീയവും പ്രതിഷേധാർഹവുമാണ്. അത് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കേരള സർക്കാർ സ്ഥാപനമാണ്. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും തൃശൂർ പ്രസ്ക്ലബിൻെറ നിലപാട് 2015 പരിപാടിയിൽ സംസാരിക്കവെ ചെന്നിത്തല അറിയിച്ചു. |
മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ Posted: 26 Oct 2015 10:50 PM PDT Image: ![]() ന്യൂഡല്‍ഹി: മഹാസഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ് രിവാള്‍ പിന്തുണ അറിയിച്ചത്. ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ആം ആദ്മി നേതാവുകൂടിയായ കെജ് രിവാള്‍ അഭ്യര്‍ഥിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-- -^ജെഡിയു- ^ആര്‍ജെഡി പാര്‍ട്ടികള്‍ ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്. സഖ്യത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിഹാറിൽ ബുധനാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മോദിക്കെതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ കൂട്ടായ്മയുമായുള്ള സഖ്യസാധ്യതക്കാണ് മമതയും കെജ് രിവാളും ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. കെജ് രിവാളുമായുള്ള ബന്ധം ഈഷ്മളമാക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാർ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ കിട്ടുന്ന വോട്ടിൽ നല്ലൊരു പങ്ക് ഡൽഹിയിൽ തങ്ങുന്ന ബിഹാറികളുടെതാണ്. - |
മതേതരത്വം തകര്‍ക്കുന്നവര്‍ കേരളത്തില്‍ വേരുപിടിക്കില്ല –ഉമ്മന്‍ ചാണ്ടി Posted: 26 Oct 2015 10:16 PM PDT കല്‍പറ്റ: മതേതരത്വത്തിന് പോറലേല്‍പിക്കുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുപിടിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയത സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതല്ല കേരളത്തിന്‍െറ പാരമ്പര്യം. വയനാട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മൂന്നാം മുന്നണിയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |
ആദ്യ ഷെഡ്യൂള്‍ മുടക്കി; ജങ്കാര്‍ സര്‍വിസ് യാത്രക്കാര്‍ തടഞ്ഞു Posted: 26 Oct 2015 10:13 PM PDT മട്ടാഞ്ചേരി: തിങ്കളാഴ്ച രാവിലത്തെ ആദ്യ ഷെഡ്യൂള്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 6.20 ന് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്ക് സ്പെഷല്‍ ചാര്‍ജ് ഈടാക്കി നടത്തുന്ന സര്‍വിസാണ് നടത്താതിരുന്നത്. |
വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്‍ അവസരം Posted: 26 Oct 2015 10:09 PM PDT ആലപ്പുഴ: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്ക്ള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ നീട്ടി. |
ജീവനുകള്‍ പൊലിഞ്ഞിട്ടും ‘അറുപുറ’യില്‍ സംരക്ഷണഭിത്തിയില്ല Posted: 26 Oct 2015 10:06 PM PDT കോട്ടയം: ജീവന്‍ പൊലിയുന്ന അപകട പരമ്പര ഉണ്ടായിട്ടും 'അറുപറ'യില്‍ സംരക്ഷണഭിത്തിയില്ല. തിങ്കളാഴ്ച കാറില്‍ സഞ്ചരിച്ച വൃദ്ധദമ്പതികളുടെ ജീവന്‍ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു. |
ജീവികളും ഗൃഹോപകരണങ്ങളുമായി മലനാട് ഫെസ്റ്റ് Posted: 26 Oct 2015 10:03 PM PDT പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ചര്‍ച്ച് ജങ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ ആരംഭിച്ചു. |
ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്‍ തലയിണയാക്കി Posted: 26 Oct 2015 09:56 PM PDT നെടുങ്കണ്ടം: അനാഥയായ വൃദ്ധ അന്തിയുറങ്ങാന്‍ കൂരയോ ജീവിക്കാന്‍ മാര്‍ഗമോ ഇല്ലാതെ വലയുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡിലെ പത്തുവളവില്‍ ചേന്നമലയില്‍ സി.കെ. ചെല്ലമ്മയെന്ന എഴുപതുകാരിക്കാണ് ഈ ദുരവസ്ഥ. |
വാഹനാപകടങ്ങളില്‍ നഗരം ഒന്നാമത്, ജില്ലക്ക് രണ്ടാംസ്ഥാനം Posted: 26 Oct 2015 09:54 PM PDT വള്ളക്കടവ്: തലസ്ഥാന നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതായി നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. തലസ്ഥാനനഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന അപകടങ്ങളില്‍ 91 പേര്‍ മരിച്ചു. ഹെല്‍മറ്റ് ഉണ്ടായിട്ടും 51 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 21 പേര്‍ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. 19 പേര്‍ പിന്നിലിരുന്നവരാണ്. നഗരപരിധിയിലെ 38 പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് പഠനം നടത്തിയത്. അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങള്‍, നിരത്തിലെ അപകടക്കെണികള്‍, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം, വാഹനം ഓടിക്കുന്നതിനിടെ മൊബല്‍ ഫോണില്‍ സംസാരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. |
മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി Posted: 26 Oct 2015 09:49 PM PDT ഇരവിപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കൊല്ലം കോര്‍പറേഷന്‍ തെക്കുംഭാഗം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ താന്നി സ്ക്ളോബിന്‍ വില്ലയില്‍ ബെഞ്ചമിന്‍െറ മൃതദേഹമാണ് താന്നി സെന്‍റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി 15നാണ് ബഞ്ചമിന്‍ കുഴഞ്ഞുവീണ് മരിച്ചത്. സ്ഥലം വിലയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആള്‍ക്കാര്‍ ഇദ്ദേഹത്തിന്‍െറ ചെമ്മീന്‍ ഷെഡിനടുത്തുള്ള പുരയിടത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കാനിടയായതെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. |
ഹരിത ഇലക്ഷന്‍: ഇന്ന് സ്കൂളുകളില്‍ കൂട്ടയോട്ടം Posted: 26 Oct 2015 09:40 PM PDT കണ്ണൂര്‍: ഹരിത ഇലക്ഷന്‍ ശുചിത്വ ഇലക്ഷന്‍ എന്ന സന്ദേശവുമായി ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. |
ഛോട്ടാ രാജന്‍ അറസ്റ്റിലാവാന്‍ കാരണം തന്‍െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്‍ Posted: 26 Oct 2015 09:39 PM PDT Image: ![]() മുംബൈ: അധോലോക രാജാവ് ഛോട്ടാ രാജന്‍ അറസ്റ്റിലാവാന്‍ കാരണം തന്‍െറ നീക്കമാണെന്ന അവകാശ വാദവുമായി രാജന്‍െറ ശത്രുവായ ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റില്‍ സംതൃപ്തന െല്ലന്നും രാജനെ ഇല്ലാതാക്കലാണ് തന്‍െറ ലക്ഷ്യമെന്നും ഷക്കീല്‍ പറഞ്ഞു. 2000ല്‍ ബാങ്കോകില്‍ വെച്ച് രാജനെതിരെ ഷക്കീല്‍ ആക്രമണം ആസൂത്രണംചെയ്തിരുന്നു. ഇന്തോനേഷ്യ രാജനെ വെറുതെ വിടുന്നതോ, ഇന്ത്യക്ക് കൈമാറുന്നതോ തങ്ങൾക്ക് പ്രശ്നമല്ല. ഇന്ത്യന്‍ സര്‍ക്കാറില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. രാജനെ ഇന്ത്യയില്‍ വിചാരണക്ക് വിധേയമാക്കുമോ വെറുതെ വിടുമോ എന്ന് ആർക്കറിയാം? അതുകൊണ്ട് അയാളുടെ അറസ്റ്റ് തങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ ആപ്തവാക്യം വളരെ കൃത്യമാണ്; ശത്രുക്കളെ ഇല്ലാതാക്കുക. എവിടെയായാലും ഛോട്ടാരാജനെ വെറുതെ വിടി െല്ലന്നും ഷക്കീല്‍ വ്യക്തമാക്കി. 1993ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് ദാവൂദ് ഇബ്രാഹിം സംഘത്തില്‍ നിന്ന് ഛോട്ടാ രാജന്‍ തെറ്റിപ്പിരിഞ്ഞത്. ഇതിനുശേഷം രാജനെ കൊല്ലാനുള്ള ശ്രമത്തിലാണ് ഷക്കീല്‍. ഇതിന്‍െറ ഭാഗമായാണ് 2000ല്‍ രാജനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു രാജന്‍. രണ്ട് സംഘങ്ങൾ തമ്മിൽ ഇരുപത് വര്‍ഷമായി നിലനിൽക്കുന്ന ശത്രുതയിൽ ഇരുപക്ഷത്തും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പൊലീസ് തിരയുന്ന അധോലോക നായകന്‍ ഛോട്ടാ രാജന്‍, ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് അറസ്റ്റിലായത്. ആസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് ബാലിയിലെ പ്രമുഖ റിസോര്‍ട്ട് ദ്വീപിലേക്ക് പുറപ്പെട്ട രാജേന്ദ്ര സദാവ്ശിവ് നികല്‍ജി എന്ന ഛോട്ടാ രാജനെ, ആസ്ട്രേലിയന്‍ പൊലീസ് നല്‍കിയ രഹസ്യ വിവരത്തത്തെുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസാണ് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. 1995ല്‍ ഇന്‍റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന്‍ രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു |
വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ സജീവം: ആവേശം വിതറാന്‍ മന്ത്രിയുമത്തെി Posted: 26 Oct 2015 09:36 PM PDT വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്കിറക്കാനും വോട്ടര്‍മാരെ ഒന്നിച്ച് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനുമായി വാര്‍ഡുതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. കണ്ണമംഗലത്ത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചെറുകക്ഷികളും ചേര്‍ന്ന് രൂപം നല്‍കിയ ജനകീയ മുന്നണിയും മുസ്ലിംലീഗും തമ്മിലാണ് പ്രധാന പോരാട്ടം. മിക്കവാറും വാര്‍ഡുകളില്‍ ഒന്നിലധികം കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. |
എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്‍ കോഴിക്കോട് നഗരം അടുത്തറിയുന്നവര്‍ Posted: 26 Oct 2015 09:32 PM PDT കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്ന മൂവര്‍സംഘം കോഴിക്കോട് നഗരവുമായി പരിചയമുള്ളവരെന്ന് സൂചന. |
ഭൂകമ്പത്തിന്‍െറ പ്രകമ്പനം ഖത്തറിലും Posted: 26 Oct 2015 08:54 PM PDT Image: ![]() ദോഹ: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന്‍െറ പ്രകമ്പനങ്ങള്‍ ഖത്തറിലും. ഭൂചലനത്തിന്‍െറ അനുരണനങ്ങള്‍ അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പറഞ്ഞു. വെസ്റ്റ് ബേ, അല്‍ സദ്ദ്, ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖല എന്നിവിടങ്ങളിലാണ് ലഘുചലനങ്ങള്‍ അനുഭവപ്പെട്ടത്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം. വളരെ നേരിയതരത്തില്‍ ഭൂചലനമുണ്ടായതായി ഖത്തറിലെ കാലാവസ്ഥ നിരീക്ഷണവിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ആളപായമോ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും താമസക്കാര്‍ക്കുമാണ് വിറയലും ചെറിയ കുലുക്കവും അനുഭവപ്പെട്ടത്. ജല-വൈദ്യുതി വിതരണക്കാരായ കഹ്റമാ നേരത്തെ തന്നെ നല്‍കിയ മുന്നറിയിപ്പ് പ്രകാരം ചിലയിടങ്ങളില്‍ താമസക്കാരെയും കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനം അനുഭവപ്പെട്ടാല്‍ മുറികളില്‍ കഴിയുന്നവര്‍ മേശക്കടിയിലോ മറ്റോ കഴിച്ചുകൂട്ടാനും ഉയരംകൂടിയ കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് മാറി നില്‍ക്കണമെന്നും കഹ്റമാ നിര്‍ദേശം നല്‍കിയിരുന്നു. ചില്ലുകളോ കെട്ടിടാവശിഷ്ടങ്ങളോ ദേഹത്ത് പതിക്കുന്നതൊഴിവാക്കാനാണ് ഇത്. 2013 ഏപ്രിലില്‍ ഇറാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഖത്തറിലും ചെറിയ തോതില്‍ ചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷം ഭൂകമ്പം അറിയാനായി ആറ് ഭൂകമ്പമാപിനികള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഖത്തറില്‍ ഉണ്ടായ തരത്തിലുള്ള ചെറിയതോതിലുള്ള കമ്പനങ്ങള്‍ ഈ മാപിനികളിലൂടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് അല്‍ ജസീറ ഇംഗ്ളീഷ് ചാനലിലെ കാലാവസ്ഥ നിരീക്ഷക സ്റ്റെഫ് ഗാള്‍ട്ടര്‍ പറഞ്ഞു. ഭൂകമ്പങ്ങള്‍ പ്രവചനാതീതമാണെന്നും ദൂരെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്‍െറ അനുരണനങ്ങള്‍ ഇവിടെയത്തൊന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ മസ്കത്ത് പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ദോഹയില്‍ ഭൂകമ്പസാധ്യത വളരെ കുറവാണെന്നും ഇവര്‍ പറയുന്നു. പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് അറേബ്യന്‍ ഉപദ്വീപില്‍ ഭൂകമ്പസാധ്യതകള്‍ കുറവാണെന്ന് ലണ്ടനില്‍നിന്നുള്ള ഗവേഷകരുടെ 2008ലെ പഠനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. |
നടനവേദിയില്‍ ഒന്നിച്ച് അച്ഛനും മകളും Posted: 26 Oct 2015 08:36 PM PDT Image: ![]() മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ സാഹിത്യ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ച് ബഹ്റൈനിലെ നൃത്താധ്യാപകന്‍ ഭരത്ശ്രീ രാധാകൃഷ്ണനും മകള്‍ നന്ദ രാധാകൃഷ്ണനും വേദിയില്‍ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ‘ഓം സൂര്യ നമ$’ എന്ന നൃത്താവിഷ്കാരത്തിലാണ് ഇവര്‍ ഒന്നിച്ചത്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് പ്രപഞ്ചത്തിനെ നയിക്കുന്ന സൂര്യതേജസിന് പ്രണാമം അര്‍പ്പിക്കുന്നതായിരുന്നു നൃത്തപ്രമേയം. 18 വര്‍ഷത്തോളമായി ബഹ്റൈനില്‍ നൃത്താധ്യാപകനാണ് രാധാകൃഷ്ണന്‍ . കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ഇദ്ദേഹവും ഭാര്യ ബിന്ദുവും മകനുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. തിരുവനന്തപുരം കോളജ് ഓഫ് ആര്‍കിടെക്ചറില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നന്ദ. പത്ത് ദിവസത്തെ അവധിവേളയില്‍ മാതാപിതാക്കളോടൊപ്പം കഴിയാനായി എത്തിയപ്പോള്‍ യാദൃശ്ചികമായി നവരാത്രി ആഘോഷത്തില്‍ അഛനോടൊപ്പം നൃത്തം ചെയ്യുവാന്‍ സാധിച്ച സന്തോഷത്തിലാണവര്‍. നൃത്തത്തില്‍ അഛന്‍ തന്നെയാണ് ഗുരു. 12ാം ക്ളാസ് വരെ ഇന്ത്യന്‍ സ്കൂളിലാണ് പഠിച്ചത്. നിരവധി വേദികളില്‍ നന്ദ നൃത്തം ചെയ്തിട്ടുണ്ട്. പോയ വര്‍ഷം രാധാകൃഷ്നും മകനായ ഹരിനന്ദനും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ഹരി മൃദംഗ വാദനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കലാരംഗത്ത് ബിന്ദു രാധാകൃഷ്ണനും സജീവമാണ്.നൃത്തത്തിനുള്ള ചമയം, വസ്ത്രാലങ്കാരം എന്നിവ ഒരുക്കുന്നത് ബിന്ദുവാണ്. |
വിദേശികളുടെ വൈദ്യപരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം Posted: 26 Oct 2015 08:26 PM PDT Image: ![]() കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതല്‍ രോഗങ്ങള്‍ കണ്ടത്തൊനുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിര്‍ദേശമുയര്‍ന്നത്. എം.പി ഖലീല്‍ അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ മന്ത്രി ഡോ. അലി അല്‍ഉബൈദിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം അടുത്തിടെ ജി.സി.സി മന്ത്രിതല യോഗത്തിന്‍െറ പരിഗണനയില്‍ വന്നിരുന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.പിയുടെ നിര്‍ദേശം. മാനസികരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുമുള്ള പരിശോധനകള്‍ പുതുതായി ഏര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇത്തരം രോഗങ്ങളുമായി ഗള്‍ഫ് നാടുകളിലത്തെുന്ന വിദേശികള്‍ പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. രോഗങ്ങള്‍ പകരുന്നതിനുപുറമെ ഇവര്‍ക്കുവേണ്ടി കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നു. സമീപകാലത്ത് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കിയതോടെ രോഗവുമായത്തെുന്നവരുടെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി ആവശ്യമാണ്. അതിന് കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ നടപ്പാക്കുകയേ പരിഹാരമുള്ളൂ -അദ്ദേഹം പറഞ്ഞു. പരിശോധനാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണം. അതില്‍ വീഴ്ച വരുത്തുന്ന കേന്ദ്രങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം -എം.പി ആവശ്യപ്പെട്ടു. വിദേശികളുടെ വൈദ്യപരിശോധനയുടെ കാര്യത്തില്‍ അടുത്തിടെയായി ചില നവീകരണങ്ങള്‍ക്കുള്ള ശ്രമത്തിലാണ് കുവൈത്ത്. റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ കുവൈത്ത് സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ കേന്ദ്രംതുറന്ന് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിനുള്ള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. അടുത്തിടെ, രാജ്യത്ത് പകര്‍ച്ചവ്യാധികളും എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും വര്‍ധിച്ചത് വിദേശരാജ്യങ്ങളില്‍നിന്ന് തൊഴിലിനായി എത്തുന്നവര്‍ വഴിയാണെന്ന നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍വെച്ചുതന്നെ തങ്ങളുടെ മേല്‍നോട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയത്. |
പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്: നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍ Posted: 26 Oct 2015 08:22 PM PDT Image: ![]() മസ്കത്ത്: സൗദി അറേബ്യക്കും അബൂദബിക്കും പിന്നാലെ സ്വദേശികള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ആലോചിക്കുന്നു. ഘട്ടംഘട്ടമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്ളാനിങ് ആന്‍ഡ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പറഞ്ഞു. ദക്ഷിണ കൊറിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വിശദപഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രണ്ടുമാസം മുമ്പ് റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. ഇതിന്മേലുള്ള സര്‍ക്കാറിന്‍െറ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്ന് മസ്കത്തില്‍ ഒമാന്‍ പ്രോജക്ട്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ അല്‍ ഖാസ്മി പറഞ്ഞു. ഘട്ടംഘട്ടമായി ഇത് നടപ്പാക്കുന്നതിനാണ് പദ്ധതി. അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലയളവിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് പദ്ധതി. ശേഷം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്നും അല്‍ ഖാസ്മി അറിയിച്ചു. പ്രവാസികള്‍ ജോലിചെയ്യുന്ന വലിയ കമ്പനികളിലാകും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇത് വിലയിരുത്തിയശേഷമാകും അടുത്തഘട്ടം നടപ്പാക്കുക. തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ആശുപത്രികളിലും പോളിക്ളിനിക്കുകളിലുമാകും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലെ തൊഴിലാളികള്‍ക്ക് ചികിത്സ ലഭ്യമാക്കുക. കമ്പനി ഗ്രൂപ് മെഡിക്കല്‍ പ്രീമിയം അടച്ചാല്‍ മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇന്‍ഷുറന്‍സ് കമ്പനിയുടെയും ആശുപത്രിയുടെയും ചുമതലയായിരിക്കും. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വന്‍തുകയാണ് ചെലവിടുന്നത്. ഇതില്‍നിന്ന് ആശ്വാസം കണ്ടത്തൊനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങുന്നത്. എണ്ണവിലയിടിവുമൂലം പൊതുചെലവിന് വേണ്ടിവരുന്ന തുക കണ്ടത്തൊന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പ്രസക്തിയേറെയാണ്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് രോഗികളത്തെുമെന്നും വിലയിരുത്തപ്പെടുന്നു. |
വോട്ടു വിമാന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍ Posted: 26 Oct 2015 08:18 PM PDT Image: ![]() ദുബൈ:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ദുബൈ കെ.എം.സി.സി ഏര്‍പ്പെടുത്തിയ വോട്ട് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍. ഈ മാസം 29ന് ദുബൈയില്‍ നിന്ന് കോഴികോട്ടേക്ക് പറക്കുന്ന വോട്ടു വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് അജീവാനന്തം ഉപയോഗിക്കാന്‍ കഴിയുന്ന പത്തു കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്പെഷല്‍ കാര്‍ഡ് നല്‍കും. കൂടാതെ ഓരോ യാത്രക്കും പോയന്‍റുകള്‍ നല്‍കി നിര്‍ദിഷ്ട്ട യാത്രയില്‍ നറുക്കെടുപ്പിലൂടെ സൗജന്യ ടിക്കറ്റും ലഭ്യമാകുന്ന പദ്ധതിയും ദുബൈ കെ.എം.സി.സിയുമായി സഹകരിച്ചു എയര്‍ ഇന്ത്യ നടപിലക്കുന്നുണ്ട്. വോട്ട് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദുബൈ കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 42727773 |
തൊഴില്‍ പ്രശ്നപരിഹാരത്തിന് 27 അംഗ ഉന്നതസഭക്ക് അംഗീകാരം Posted: 26 Oct 2015 08:07 PM PDT Image: ![]() റിയാദ്: തൊഴില്‍ പ്രശ്നപരിഹാരത്തിന് വിപുലമായ ഉന്നതസഭയെ നിയമിച്ച് സൗദി മന്ത്രിസഭ ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്വദേശികളും വിദേശികളുമായ ജോലിക്കാരുടെ തൊഴില്‍ പ്രശ്നപരിഹാരത്തിനായി 27 അംഗ ഉന്നതസഭയെ നിയമിച്ചത്. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴില്‍ പ്രശ്നപരിഹാര സഭയെ നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നതിന്‍െറ ഭാഗമാണിത്. റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന തുടങ്ങിയ വന്‍ നഗരങ്ങളിലെ കോടതികള്‍ക്ക് കീഴിലാണ് ഉന്നത തൊഴില്‍ പ്രശ്നപരിഹാര സമിതി പ്രവര്‍ത്തനമാരംഭിക്കുക. 1970കളില്‍ വിദേശ തൊഴിലാളികളുടെ ആഗമനം ആരംഭിച്ച കാലംമുതല്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ച പ്രശ്നപരിഹാര സഭ ഹിജ്റ പുതുവര്‍ഷത്തോടെ ഉന്നത ന്യായാധിപ സഭയുടെ കീഴിലേക്ക് മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ മന്ത്രാലയത്തിലെ പ്രശ്നപരിഹാര വകുപ്പില്‍ സേവനമനുഷ്ഠിച്ചവര്‍ നീതിന്യായ തസ്തികക്ക് യോഗ്യരല്ളെങ്കില്‍ അവരെ ഉപദേശകരായി തുടരാന്‍ അനുവദിക്കും. തൊഴില്‍ പ്രശ്നപരിഹാരം കൂടുതല്‍ യോഗ്യരായ നിയമവിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഉന്നതസഭയെ നീതിന്യായ വകുപ്പിലേക്ക് മാറ്റുന്നത്. സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ ബ്രസീലുമായി സഹകരണ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി (കാസ്റ്റ്) മേധാവിയാണ് സൗദിയെ പ്രതിനിധീകരിച്ച് ബ്രസീലുമായി ചര്‍ച്ച നടത്തുക. രാജ്യത്തെ സാമ്പത്തിക മേഖല സജീവമാക്കാനും തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും ചെറുകിട സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനും തീരുമാനമായി. കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോ കമ്പനിയില്‍ നിന്ന് റിയാദിലേക്ക് ഗ്യാസ് എത്തിക്കാന്‍ പൈപ്ലൈന്‍ പദ്ധതി ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 20 ദിവസത്തേക്ക് ആവശ്യമായ ഗ്യാസ് സൂക്ഷിക്കാന്‍ സജ്ജമായ സ്റ്റേഷനുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. മേഖല ഗവര്‍ണറേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി അഡ്മിനിസ്ട്രേഷന്‍ രീതി ഏകീകരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ഓഫീസുകള്‍ തുറക്കുകയും ചെയ്യുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. |
ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 291 പേര്‍; ഇന്ത്യയില്‍ മൂന്ന് മരണം Posted: 26 Oct 2015 07:56 PM PDT Image: ![]() കാബൂൾ/പെഷാവർ: അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 291 മരണം. പാകിസ്താനിൽ എട്ടു കുട്ടികൾ ഉൾപ്പെടെ 228 പേരും അഫ്ഗാനിസ്താനിൽ 63 പേരും ഇന്ത്യയിൽ മൂന്ന് പേരും മരിച്ചു. വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ജനങ്ങൾ ഇറങ്ങിയോടി. വാർത്താ വിനിമയ ബന്ധം താറുമാറായി. കേരളത്തിൽ കൊച്ചിയിലും നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍െറ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനിലും വേണ്ട സഹായം ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. |
കേരളഹൗസിലെ ബീഫ് റെയ്ഡ്: പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി Posted: 26 Oct 2015 07:55 PM PDT Image: ![]() കോഴിക്കോട്: ഗോമാംസം വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിൻെറ നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു. സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഗോമാംസം വിളമ്പിയെന്നാരോപിച്ച് ഡല്‍ഹിയിലെ കേരള ഹൗസില്‍ പൊലീസ്റെയ്ഡിനെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂന്നു യുവാക്കളാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ ഗോമാംസമാണ് വിളമ്പുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. തൊട്ടു പിന്നാലെ മുപ്പതോളം വരുന്ന പോലീസ് സംഘവും പരിശോധനയ്ക്കായി എത്തി. പോലീസ് അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണെ്ടത്താനായിരുന്നില്ല. |
കേരള ഹൗസിലെ ബീഫ് റെയ്ഡ് ആസൂത്രിതം: പിണറായി വിജയന്‍ Posted: 26 Oct 2015 07:50 PM PDT Image: ![]() തിരുവനന്തപുരം: ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍്റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് പിണറായി വിജയന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. "കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം " എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്‍്റെ തെളിവാണിത്. കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും പിണറായി പറയുന്നു. ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദല്‍ഹി കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡല്‍ഹിയില്‍ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസില്‍ അത് പാകം ചെയ്ത് വില്‍ക്കുന്നതിന് തടസവുമില്ല.
|
കോണ്‍ഗ്രസിന്‍െറ കൂടെ ഒരു പശുവിനെ കൂട്ടിയാല്‍ ബി.ജെ.പി സര്‍ക്കാറായി ^അരുണ്‍ ഷൂരി Posted: 26 Oct 2015 07:45 PM PDT Image: ![]() ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ഷൂരി. കോണ്‍ഗ്രസ് നയിച്ച മുന്‍ സര്‍ക്കാറിന്‍െറ കൂടെ ഒരു പശുവിനെ കൂടി കൂട്ടിയാല്‍ ബി.ജെ.പി സര്‍ക്കാറായെന്ന് ഷൂരി പരിഹസിച്ചു. ഡല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.എന്‍ നൈനാന്‍െറ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൂരി. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുക എന്നാല്‍ പത്രങ്ങളിലെ തലക്കെട്ടുകളില്‍ ഇടം നേടുക എന്നായിരിക്കുന്നു ബി.ജെ.പി സര്‍ക്കാറിന്. മന്‍മോഹന്‍ സര്‍ക്കാറിന്‍െറയും ഇപ്പോഴത്തെ മോദി സര്‍ക്കാറിന്‍െറയും നയങ്ങള്‍ ഒന്നുതന്നെയാണ്. മന്‍മോഹന്‍ സിങ് ഭരണത്തിലിരുന്ന കാലം ജനങ്ങള്‍ ഓര്‍ക്കാന്‍ തുടങ്ങിയെന്നും ഷൂരി പറഞ്ഞു. ഇപ്പോഴത്തെ അത്ര ദുര്‍ബലമായ പ്രധാനമന്ത്രി കാര്യാലയം മുമ്പ് താന്‍ കണ്ടിട്ടി െല്ലന്ന് ഷൂരി വ്യക്തമാക്കി. കര്‍ത്തവ്യ നിര്‍വഹണം ഇത്ര കേന്ദ്രീകൃതമായ ഒരു കാലം ഉണ്ടായിട്ടില്ല. അധികാരമല്ല, കര്‍ത്തവ്യ നിര്‍വഹണമാണ് ഇപ്പോള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന വ്യവസായികള്‍ എല്ലാ കാര്യവും സംസാരിക്കാറില്ല. കൂടിക്കാഴ്ച കഴിഞ്ഞതിന് ശേഷം സര്‍ക്കാറിന് 10ല്‍ ഒമ്പത് മാര്‍ക്ക് നല്‍കുന്നതായി വ്യവസായികള്‍ മാധ്യമങ്ങളുടെ മുമ്പില്‍ പറയുമെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു. വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരി, മോദി സര്‍ക്കാറിനെതിരെ വിമര്‍ശവുമായി നേരത്തെയും രംഗത്തുവന്നിരുന്നു. |
ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ Posted: 26 Oct 2015 07:29 PM PDT Image: ![]() പുണെ: ‘ഈ കളി ജയിക്കുകതന്നെ വേണം. അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം’- ഐ.എസ്.എല്‍ ഫുട്ബാള്‍ രണ്ടാം സീസണില്‍ തുടരെ മൂന്നു തോല്‍വികളേറ്റുവാങ്ങി സമ്മര്‍ദത്തിലായ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലറുടെ വാക്കുകളില്‍ എല്ലാം വ്യക്തം. ചൊവ്വാഴ്ച ബാലെവാഡി സ്റ്റേഡിയത്തില്‍ കരുത്തരായ പുണെ സിറ്റിയോടാണ് ബ്ളാസ്റ്റേഴ്സ് അങ്കംകുറിക്കുന്നത്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment