സ്വാഗതം
WELCOME

News Update..

Friday, October 16, 2015

പെമ്പിളൈയെ ഒതുക്കുന്നതില്‍ ട്രേഡ് യൂനിയനുകള്‍ വിജയിച്ചു; തൊഴിലാളികള്‍ക്ക് ശമ്പളം കുമ്പിളില്‍തന്നെ Madhyamam News Feeds

പെമ്പിളൈയെ ഒതുക്കുന്നതില്‍ ട്രേഡ് യൂനിയനുകള്‍ വിജയിച്ചു; തൊഴിലാളികള്‍ക്ക് ശമ്പളം കുമ്പിളില്‍തന്നെ Madhyamam News Feeds

Link to a feed

പെമ്പിളൈയെ ഒതുക്കുന്നതില്‍ ട്രേഡ് യൂനിയനുകള്‍ വിജയിച്ചു; തൊഴിലാളികള്‍ക്ക് ശമ്പളം കുമ്പിളില്‍തന്നെ

Posted: 15 Oct 2015 11:59 PM PDT

Image: 
തൊടുപുഴ: പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയുടെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം പിന്‍വലിച്ച് മൂന്നാറിലെ തേയിലക്കാടുകളില്‍ തൊഴിലാളികള്‍ പണിക്കിറങ്ങുമ്പോള്‍ വിജയിച്ചത് ട്രേഡ് യൂനിയനുകളുടെ തന്ത്രം. ശൂന്യതയില്‍നിന്ന് യഥാര്‍ഥ സംഘടിത തൊഴിലാളി ശക്തിയായി വളര്‍ന്ന പെമ്പിളൈ ഒരുമൈയെ തകര്‍ക്കാന്‍ പരമ്പരാഗത ട്രേഡ് യൂനിയനുകളുടെ ശ്രമങ്ങള്‍ തന്നെയാണ് വിജയിച്ചത്. സമരനാളുകളില്‍ കമ്പനിയുടെ സാമ്പത്തിക നഷ്ടം മാത്രം ഓര്‍ത്ത് വേവലാതിപ്പെടുന്നവരില്‍ മന്ത്രിമാര്‍ വരെയുണ്ട്.
ന്യായമായ ആവശ്യവുമായി സത്യസന്ധമായി സ്ത്രീ കൂട്ടായ്മ മുന്നോട്ട് നയിച്ച സമരശക്തിയെ എന്തുവില കൊടുത്തും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. അതിനായി കൃത്യമായ തിരക്കഥ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയി. ഒത്തുതീര്‍പ്പ് നടപടിയുടെ സംവിധായകനായി മാറിയത് അവസാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്. തിരുവന്തപുരത്ത് ചൊവ്വാഴ്ച നടന്ന പി.എല്‍.സി യോഗത്തിനുശേഷം തൊഴിലാളികള്‍ക്ക് ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങളെ ആകര്‍ഷകമായി അദ്ദേഹം അവതരിപ്പിച്ചു. മറ്റാനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രതിദിനം 478 രൂപ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ അംഗീകരിക്കാന്‍ ഐക്യട്രേഡ് യൂനിയനുകള്‍ മടിച്ചില്ല. 
ബോണസ് സമരത്തിന് ഒടുവില്‍ എറണാകുളത്ത് നടന്ന ചര്‍ച്ചയില്‍ എക്സ്ഗ്രേഷ്യയുടെ മറവിലെ കണക്കിലെ കളികളിലൂടെ തൊഴിലാളികളെ കബളിപ്പിച്ചതിന്‍െറ തനിയാവര്‍ത്തനമാണ് തലസ്ഥാനത്ത് നടന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറിച്ചാണെന്ന് ബോധ്യമാകണമെങ്കില്‍ തൊഴിലാളികള്‍ക്ക് പുതിയ ശമ്പളം ലഭിക്കണം. തീരുമാനത്തില്‍ പൂര്‍ണ തൃപ്തിയില്ളെന്ന് വ്യക്തമാക്കി സമരത്തില്‍നിന്ന് തല്‍ക്കാലത്തേക്ക് പിന്മാറാന്‍ പെമ്പിളൈ ഒരുമൈ നിര്‍ബന്ധിതരായി. തങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ഫോറത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അവര്‍ അത്തരമൊരു തീരുമാനമെടുത്തത് ഗത്യന്തരമില്ലാതെയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങളും ഭാഗഭാക്കാവുന്നതിനാല്‍ സമരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടത് പെമ്പിളൈ ഒരുമൈയുടെ കൂടി ആവശ്യമായിരുന്നു. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന പതിവ് പല്ലവി ആവര്‍ത്തിച്ചതിലൂടെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്‍െറ നിലപാടിനെ തള്ളിപ്പറയാനും മുഖ്യമന്ത്രിക്കായി.പ്ളാന്‍േറഷന്‍ മേഖലയിലെ ശമ്പളത്തെ കുറിച്ച് പഠിക്കാന്‍ ഏകാംഗ കമീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നതില്‍ പൊമ്പിളൈ ഒരുമൈക്കും ഐക്യട്രേഡ് യൂനിയനും ആശ്വസിക്കാം. രാഷ്ട്രീയക്കാരുടെ കൗശലങ്ങളില്ലാതെ സുതാര്യമായി നടത്തിയ  സമരത്തിന് പിന്നില്‍ തീവ്രവാദി ആരോപണങ്ങള്‍വരെ ചാര്‍ത്തപ്പെട്ടു. സമരത്തിന്‍െറ പിതൃത്വം ഏറ്റെടുക്കാന്‍ വന്നവരെ പരസ്യമായി അവര്‍ തള്ളിപ്പറഞ്ഞു. സംഘടിത ബുദ്ധിയുടെ കുറവ് പലപ്പോഴും മറനീക്കി പുറത്തുവന്നുവെങ്കില്‍ തന്നെയും പെമ്പിളൈ ഒരുമൈയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അതെല്ലാം അപ്രസക്തമായി.
 

ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം; ജില്ലാ നേതൃത്വം ഇടപെടുന്നു

Posted: 15 Oct 2015 11:53 PM PDT

നടുവില്‍: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് വെവ്വേറെ പത്രിക നല്‍കിയ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവില്‍ നാല് സീറ്റുള്ള മുസ്ലിംലീഗ് ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് പഞ്ചായത്തിലെ 13 വാര്‍ഡിലേക്കും ലീഗ് സ്വന്തമായി പത്രിക നല്‍കുകയായിരുന്നു.
ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസും പത്രിക നല്‍കി. പ്രശ്ന പരിഹാരത്തിന് നാമനിര്‍ദേശ പത്രികാ സമയം വരെയും രാവും പകലും ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇരുവരും വെവ്വേറെ പത്രികകള്‍ നല്‍കിയത്. വ്യാഴാഴ്ച രാത്രിയാണ് ഇരു വിഭാഗത്തിന്‍െറയും ജില്ലാ നേതൃത്വം തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. ചപ്പാരപ്പടവ്, ശാന്തിഗിരി, കൊട്ടക്കാനം, എടക്കോം വാര്‍ഡുകളാണ് നിലവില്‍ ലീഗിന്‍െറ കൈവശമുള്ളത്. ഇതില്‍ കൊട്ടക്കാനം പട്ടികജാതി ജനറലും മറ്റുള്ളവ വനിതാ സംവരണവുമാണ്. ഇതുകൊണ്ട് തന്നെ ജനറല്‍ വാര്‍ഡായ അമ്മംകുളം കൂടി തങ്ങള്‍ക്ക് വേണമെന്നതാണ് ലീഗ് ആവശ്യം.
വാര്‍ഡിലെ മൊത്തം വോട്ടിന്‍െറ പകുതിയോളം തങ്ങളുടേതാണെന്നുമാണ് ലീഗിന്‍െറ അവകാശം. എന്നാല്‍, കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കുമായി അനുവദിക്കാന്‍ ആവില്ളെന്നുള്ള ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.

എന്‍.ജി.ഒ അസോ. സമ്മേളനത്തില്‍ കൂട്ടത്തല്ല്

Posted: 15 Oct 2015 10:42 PM PDT

കാക്കനാട്: എന്‍.ജി.ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സമ്മേളനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല്. ജില്ലാ പഞ്ചായത്ത് പ്രയിദര്‍ശിനി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് കൂട്ടത്തല്ല് നടന്നത്. കൂട്ടത്തല്ലുണ്ടായതിനത്തെുടര്‍ന്ന് പൊലീസത്തെി തെരഞ്ഞെടുപ്പ് നടപടി നിര്‍ത്തിവെപ്പിച്ചു.
പത്തുവര്‍ഷമായി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സ്ഥാനത്ത് തുടരുന്ന എന്‍.കെ. ബാബു മാറണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തത്തെിയതാണ് പ്രശനകാരണം. ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമവായം വേണമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.ഇ. കാസിം, സെക്രട്ടറി ടി.വി. ജോമോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും മറുവിഭാഗം സമ്മതിച്ചില്ല. ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതിനത്തെുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് സമവായം വേണമെന്ന്് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ളെന്ന് വിമതവിഭാഗം ചൂണ്ടിക്കാട്ടി.
സെപ്റ്റബറില്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് സ്ഥലം മാറിപ്പോയതിനത്തെുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഒൗദ്യോഗി വിഭാഗം വിജയിച്ചത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വിഭാഗീയത ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തീര്‍ക്കുകയായിരുന്നു.
കൂട്ടത്തല്ലില്‍ പരിക്കേറ്റ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ചുപേര്‍ എറണാകുളം ജനറല്‍ ആശുപത്രയില്‍ ചികിത്സ തേടി. അതേസമയം ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോയ സംഘം സമ്മേളനഹാളില്‍ ബഹളം നടക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് യോഗം കലക്കുകയായിരുന്നെന്ന് മറുവിഭാഗം ആരോപിച്ചു.

ജുഡീഷ്യല്‍ കമീഷന്‍ രൂപീകരണം സുപ്രീംകോടതി റദ്ദാക്കി

Posted: 15 Oct 2015 10:37 PM PDT

Image: 

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനം തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍െറതാണ് ഉത്തരവ്. നിയമന കമീഷന്‍ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി. നിലവിലുള്ള കൊളീജിയം സംവിധാനം നവീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിപുലമായ ഭരണഘടന ബെഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിന്‍െറ പോരായ്മകള്‍ പരിഹരിക്കാനും സുതാര്യത ഉറപ്പുവരുത്താനും കോടതി നിര്‍ദേശം നല്‍കി.

ജുഡീഷ്യല്‍ കമീഷന്‍െറ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ജുഡീഷ്യല്‍ കമീഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം വിപുലമായ ഭരണഘടന ബെഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിച്ചത്. നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍്റ്മെന്‍്റ്സ് കമീഷന്‍ (എന്‍.ജെ.എ.സി) എന്ന പേരിലാണ് സംവിധാനം നിലവില്‍ വന്നത്. ഭരണഘടനയുടെ 124 ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ രൂപവത്കരിച്ചത്.

രണ്ട് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന് തെരെഞ്ഞെടുക്കുന്ന രണ്ട് പ്രമുഖ വ്യക്തികളും അടങ്ങുന്ന അഞ്ചംഗ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയത്. ഇത് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.  

ജഡ്ജിമാരായ ജെ.എസ്. കഹാര്‍, മദന്‍ ബി. ലോക്കൂര്‍, ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 

തോട്ടം സമരം തീര്‍പ്പ്: പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നിരാശ

Posted: 15 Oct 2015 10:35 PM PDT

കാളികാവ്: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ 17 ദിവസമായി നടത്തിവന്ന സമരത്തെ തുടര്‍ന്ന് കൂലി വര്‍ധിപ്പിച്ചെങ്കിലും ജില്ലയിലെ പ്രമുഖ റബര്‍ പ്ളാന്‍േറഷനായ പുല്ലങ്കോട് എസ്റ്റേറ്റിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കിടയിലും അസംതൃപ്തി. സമരത്തിന്‍െറ ഭാഗമായി ട്രേഡ് യൂനിയന്‍ നേതാക്കളും സംസഥാന സര്‍ക്കാറും ചേര്‍ന്ന് തോട്ടം ഉടമകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ തൊഴിലാളികള്‍ തൃപ്തരല്ല.
തൊഴിലാളി യൂനിയനുകള്‍ക്ക് സംസ്ഥാന നേതൃതൃത്തിന്‍െറ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയായി. റബര്‍ മേഖലയില്‍ 381 രൂപയാണ് മിനിമം കൂലിയായി വര്‍ധിപ്പിച്ചിരിക്കുന്നത്. 317ല്‍ നിന്നാണ് 381 രൂപയായി ഉയര്‍ന്നത്. തോട്ടം തൊഴിലാളികളെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തതെന്ന് പുല്ലങ്കോട് എസ്റ്റേറ്റിലെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, പി.എല്‍.സി, ഇ.എസ്.ഇ.യു.എസ്.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന തലത്തില്‍ ട്രേഡ് യൂനിയനുകള്‍ സമരം പിന്‍വലിച്ച സാഹചര്യത്തില്‍ പുല്ലങ്കോട് എസ്റ്റേറ്റിലും സമരം പിന്‍വലിക്കുന്നതായി എ. സലീംബാബു, ഇ.കെ. അമീന്‍, ഇ.കെ. അബ്ദുല്‍ സലാം, വി. രാധാകൃഷ്ണന്‍ എന്നീ നേതാക്കള്‍ പറഞ്ഞു.
അതേസമയം, റബര്‍ മേഖലയില്‍ 64 രൂപ മിനിമം കൂലിയില്‍ വര്‍ധന വന്നത് നേട്ടമാണെന്നും മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞതായി ഐ.എന്‍.ടി.യു.സി നേതാവ് പെരുമ്പള്ളി ഹസന്‍ പറഞ്ഞു.
പി.എല്‍.സി യോഗത്തില്‍ എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ളെന്ന് എസ്.ടി.യു നേതാവ് ടി. ഉമ്മര്‍ പറഞ്ഞു.

ഇനി പൊടിപാറും

Posted: 15 Oct 2015 10:28 PM PDT

വടകര: സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍െറ ചൂടും ചൂരും നാടെങ്ങും പിടിക്കുകയാണ്. നൂറായിരം പ്രശ്നങ്ങളുണ്ടെങ്കിലും ശനിയാഴ്ച പത്രിക പിന്‍വലിക്കുന്നതോടെ എല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണിനേതാക്കള്‍. വടകര മേഖലയില്‍ മിക്ക പഞ്ചായത്തിലും യു.ഡി.എഫിനകത്ത് അസ്വാരസ്യങ്ങളുണ്ട്. മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളിലുള്‍പ്പെടെ മുസ്ലിം ലീഗും കോണ്‍ഗ്രസും വെവ്വേറെ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളില്‍ ഇരുവിഭാഗത്തില്‍നിന്നും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫില്‍ വടകര നഗരസഭയില്‍ പിണങ്ങിയ ഐ.എന്‍.എല്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിലാണ്. മണിയൂരില്‍ 21 വാര്‍ഡിലും കോണ്‍ഗ്രസും ലീഗും വേവ്വേറെ മത്സരത്തിന് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് നല്‍കിയ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെതന്നെ ജയസാധ്യതയുള്ളതാണെന്ന് പറയുന്നു. എല്‍.ഡി.എഫില്‍ സി.പി.ഐ കടുത്ത അമര്‍ഷത്തിലാണ്. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കുറുന്തോടിയില്‍ സി.പി.എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ബാലന്‍ തെക്കേടത്തിന്‍െറ മകന്‍ ബിജിത്ത് ലാല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ അഞ്ചുവോട്ടിനാണ് സി.പി.എമ്മിന് ഈവാര്‍ഡ് നഷ്ടമായത്. പുതിയ സാഹചര്യത്തില്‍ സി.പി.ഐക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സി.പി.എമ്മില്‍നിന്ന് എതിര്‍പ്പുവന്നതോടെ സീറ്റ് തിരിച്ചെടുത്തു. ഇത് സി.പി.ഐയെ ചൊടിപ്പിച്ചിരിക്കയാണ്. എല്‍.ഡി.എഫില്‍നിന്ന് അനുകൂല നിലപാടില്ലാത്തപക്ഷം സി.പി.ഐ, ആര്‍.എം.പി, എന്‍.സി.പി, ജനതാദള്‍-എസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് മത്സരിക്കാനാണ് നീക്കം. ചോറോട് പഞ്ചായത്തില്‍ സി.പി.ഐ നല്‍കിയ പുഞ്ചിരിമില്‍ 16ാം വാര്‍ഡിനെ ചൊല്ലിയാണ് എല്‍.ഡി.എഫില്‍ തര്‍ക്കം. 10 വര്‍ഷം കൈവശംവെച്ച സീറ്റ് പാര്‍ട്ടി കീഴ്ഘടകങ്ങളോട് ആലോചിക്കാതെ സി.പി.ഐക്ക് കൊടുത്തതിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിരിക്കുകയാണ്.സി.പി.എം സ്ഥാനാര്‍ഥിയായി ആയാടം കുന്നുമ്മല്‍ ഷീബയെ നിശ്ചയിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ സി.പി.ഐയിലെ സുഹാസിനി ഗുരുക്കളവിടയും പത്രിക നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് നേതൃത്വം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ളെന്ന നിലപാടിലാണ് സി.പി.ഐ.
ആയഞ്ചേരി: സീറ്റുവിഭജനം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടങ്ങി. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രശ്നം പരിഹരിക്കണമെന്നും ഉടന്‍ പ്രചാരണ രംഗത്തിറങ്ങണമെന്നുമാണ് നേതൃത്വത്തിന്‍െറ നിര്‍ദേശം. ഇടതുമുന്നണി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയപ്പോഴും യു.ഡി.എഫ് തര്‍ക്കങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്. ആയഞ്ചേരിയില്‍ 16ാം വാര്‍ഡ് ഒഴികെ കോണ്‍ഗ്രസും 13, 16 വാര്‍ഡുകളൊഴികെ ലീഗും പത്രിക നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനും ലീഗിനും വിമതശല്യവും പ്രശ്നമാണ്. 12ാം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും യോഗംചേരുകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. തിരുവള്ളൂരില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസും 16 വാര്‍ഡുകളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെയും വിമതശല്യം യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്.
കൊയിലാണ്ടി: നഗരസഭയായി ഉയര്‍ന്നശേഷം കഴിഞ്ഞ 20 വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ചില വാര്‍ഡുകളിലെ വിമത ശല്യം പ്രയാസപ്പെടുത്തുന്നുമുണ്ട്. ഇടതുമുന്നണിയില്‍ വിജയസാധ്യതയുള്ള സീറ്റ് ലഭിക്കാത്തതിനാല്‍ എന്‍.സി.പി മത്സരരംഗം വിട്ടു.
ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റില്‍ വാര്‍ഡ് തലത്തില്‍ അവകാശവാദം നടക്കുന്നതും വിനയായി. ചില സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടായി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിജയം കൈവരിക്കുമെന്നാണ് സി.പി.ം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ബീഫ് കഴിക്കാതിരുന്നാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കാം ^ഹരിയാന മുഖ്യമന്ത്രി

Posted: 15 Oct 2015 09:46 PM PDT

Image: 

ചണ്ഡീഗഡ്: ബീഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും. ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് ഖട്ടാര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പശു ഇന്ത്യയില്‍ ഭക്ഷണമല്ല. അത് വിശ്വാസത്തിന്‍െറ ഭാഗമാണ്. ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. ദാദ്രിയില്‍ കൊല്ലപ്പെട്ട വ്യക്തി പശുക്കളെ പറ്റി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തിയതാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമെന്നും ഖട്ടാര്‍ വ്യക്തമാക്കി.

മുസ് ലിംകള്‍ക്ക് ബീഫ് കഴിക്കാതെയും മുസ് ലിംകളായി ജീവിക്കാം. മുസ് ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ. ക്രിസ്ത്യാനികള്‍ ബീഫ് കഴിക്കണമെന്നും എവിടെയും എഴുതിവച്ചിട്ടില്ല. ബീഫ് കഴിക്കുന്നത് ഒരു വിഭാഗത്തിന്‍െറ വിശ്വാസം വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി പോലും ഇങ്ങനെ ചെയ്യാന്‍ പാടില്ല. മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തില്‍ ഒരു കാര്യവും ചെയ്യാന്‍ ഭരണഘടന നമുക്ക് അനുവാദം തരുന്നില്ല. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന് അതിരുണ്ട്. ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ ഉപദ്രവിക്കല െല്ലന്നും ഹരിയാന മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഖട്ടാറിന്‍െറ ഓഫീസ് രംഗത്തുവന്നു. ബീഫ് കഴിക്കുന്നത് ഒഴിവാക്കിയാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടി െല്ലന്ന് പ്രസ്താവനയില്‍ പറയുന്നു. ബീഫ് കഴിക്കാതിരുന്നാല്‍ മുസ് ലിംകളുടെ വിശ്വാസത്തിന് കോട്ടം തട്ടില്ല എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണുണ്ടായത്. പരസ്പരം ആദരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഓഫീസിന്‍െറ ചുതമലയുള്ള ജവഹര്‍ യാദവ് എ.എന്‍. ഐ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയാവുന്നത് വരെ അധികം അറിയപ്പെടാത്തയാളായിരുന്നു 61കാരനായ മനോഹര്‍ലാല്‍ ഖട്ടാര്‍. നിയമനിര്‍മാണം വഴി ബീഫ് നിരോധം നടപ്പാക്കിയ സംസ്ഥാനമാണ് ഹരിയാന. പശുക്കളെ അറുക്കുന്നത് പത്തുവര്‍ഷവും ഇറച്ചി കഴിക്കുന്നത് അഞ്ചുവര്‍ഷവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സംസ്ഥാനത്ത്.

കാതലായ നിയമ ഭേദഗതികളുമായി സൗദി തൊഴില്‍ മന്ത്രാലയം

Posted: 15 Oct 2015 07:57 PM PDT

Image: 
റിയാദ്: നിതാഖാത് പരിഷ്കരണത്തിനു ശേഷം തൊഴില്‍നിയമത്തില്‍ കാതലായ ഭേദഗതികളുമായി തൊഴില്‍ മന്ത്രാലയം. പൊതുതാല്‍പര്യം പരിഗണിച്ചും തൊഴില്‍ കമ്പോളത്തിലെ വെല്ലുവിളികള്‍ നേരിടാനുറച്ചും സമഗ്രമായ മാസ്റ്റര്‍ പ്ളാനാണ് മന്ത്രാലയം തയാറാക്കുന്നതെന്ന് പുതിയ പരിഷ്കരണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി.
പുതിയ പരിഷ്കരണത്തില്‍ തൊഴിലാളിയുടെ പ്രവൃത്തിപരിശീലന കാലാവധി മൂന്ന് മാസത്തില്‍നിന്ന് ആറ് മാസമാക്കി വര്‍ധിപ്പിച്ചു. ഇത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറില്‍ വ്യക്തമാക്കിയിരിക്കണം. ഒരു സ്ഥാപനത്തില്‍ ഒന്നിലേറെ പ്രാവശ്യം തൊഴിലാളിയെ പരിശീലനത്തിന് നിര്‍ബന്ധിക്കരുത്. തസ്തിക മാറുകയോ ആറ് മാസത്തിലധികം സ്ഥാപനത്തിന് പുറത്ത് കഴിയുകയോ ചെയ്ത തൊഴിലാളിക്ക് വീണ്ടും ഇത്രയും കാലം പരിശീലനം നല്‍കാം. 
തൊഴില്‍ കരാര്‍ കാലാവധി മൂന്ന് വര്‍ഷത്തില്‍നിന്ന് നാല് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം തൊഴില്‍ കരാര്‍ പുതുക്കുകയോ അടിസ്ഥാന കരാര്‍ കാലാവധിയും പുതുക്കിയ കാലാവധിയും ചേര്‍ത്ത് നാല് വര്‍ഷം പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ ഇരുകക്ഷികളുടെയും യോജിപ്പോടെ കാലാവധിയില്ലാ കരാര്‍ നടപ്പാക്കാം. കരാറില്‍ പറഞ്ഞ നിശ്ചിത കാലാവധിക്ക് മുമ്പ് തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അവകാശമില്ല. ന്യായമായ കാരണം മൂലം പിരിച്ചുവിടുകയാണെങ്കില്‍ രണ്ടു മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു. കരാര്‍ കാലാവധി നിര്‍ണയിക്കാതിരിക്കുകയോ പിരിച്ചുവിടല്‍ നടപടിക്ക് മുമ്പ് തൊഴിലുടമ മുന്‍കൂട്ടി അറിയിപ്പ് നല്‍കാതിരിക്കുകയോ ചെയ്താല്‍ അവശേഷിക്കുന്ന നോട്ടീസ് പ്രകാരം അറിയിക്കേണ്ട കാലാവധി വരെയുള്ള വേതനത്തിന് തൊഴിലാളി അര്‍ഹനായിരിക്കും. അന്യായമായാണ് തൊഴിലാളിയെ പിരിച്ചുവിടുന്നതെങ്കില്‍ അയാള്‍ സ്ഥാപനത്തില്‍ തൊഴിലെടുത്ത ഓരോ വര്‍ഷത്തിനും 15 ദിവസം എന്ന തോതില്‍ വേതനം നല്‍കാന്‍ തൊഴിലുടമക്ക് ബാധ്യതയുണ്ട്. 
എപ്പോള്‍ പിരിച്ചുവിട്ടാലും മിനിമം രണ്ട് മാസത്തെ വേതനം തൊഴിലാളിക്ക് നല്‍കണം. പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച തൊഴിലാളിക്ക് മറ്റൊരു തൊഴില്‍ അന്വേഷിക്കാനായി ആഴ്ചയില്‍ ഒരു ദിവസം മുഴുവനായോ അല്ളെങ്കില്‍ ഒരാഴ്ചക്കിടെ എട്ട് മണിക്കൂറോ സ്ഥാപനത്തില്‍ ജോലിക്ക് ഹാജരാകാതിരിക്കാം. എന്നാല്‍ ഈ കാലയളവില്‍ വേതനത്തില്‍ കുറവുവരുത്താന്‍ തൊഴിലുടമക്ക് അധികാരമില്ല. 
ന്യായമായ കാരണം കൂടാതെ കരാര്‍ കാലാവധിക്കിടയില്‍ വിവിധ സമയങ്ങളിലായി ഒരു മാസമോ പതിനഞ്ച്് ദിവസം തുടര്‍ച്ചയായോ ജോലിക്ക് ഹാജരാകാതിരുന്നാല്‍ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. അത്തരം ഘട്ടത്തില്‍ തൊഴിലാളിക്ക് വിശദീകരണം നല്‍കാന്‍ കരാര്‍ റദ്ദാക്കുന്നതിന് 10 ദിവസം മുതല്‍ 20 ദിവസം വരെ മുമ്പ് തൊഴിലുടമ നോട്ടീസ് നല്‍കിയിരിക്കണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റം ആവശ്യമായി വന്നാല്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിക്ക് ശേഷം മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 
സ്ത്രീ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവധി ആനുകൂല്യങ്ങള്‍ പുതിയ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്ന് ഇദ്ദ ആചരിക്കുന്നതിന് നാലു മാസവും 10 ദിവസവും വേതനാവധി ലഭിക്കും. സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ആവശ്യമെങ്കില്‍ പ്രസവം വരെ ശൂന്യവേതനാവധി നല്‍കാം. എന്നാല്‍ ഈ കാലയളവില്‍ മറ്റൊരു ജോലിയിലും തൊഴിലാളി ഏര്‍പ്പെടാന്‍ പാടില്ല. ജോലിക്കിടയില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളിക്ക് ചികിത്സാവശ്യാര്‍ഥം നേരത്തെ അനുവദിച്ചിരുന്ന വേതനാവധി ഒരു മാസത്തില്‍നിന്ന് രണ്ട് മാസമായി വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ തൊഴിലാളിയുടെ വേതനത്തിന്‍െറ 75 ശതമാനം തുക ചികിത്സാവശ്യാര്‍ഥം അനുവദിക്കാനും നിര്‍ദേശമുണ്ട്. തൊഴിലിടങ്ങളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുള്ള നിയമഭേദഗതിയും പുതിയ പരിഷ്കരണത്തിലുണ്ട്. 
സ്വദേശികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും സ്വദേശി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രത്യേക പരിഗണന നല്‍കുന്ന 38 ഭേദഗതികളാണ് പുതിയ നിയമത്തിലുള്ളത്. സ്വദേശികളുടെ തൊഴില്‍ സാധ്യതയും സ്വദേശി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുക, സ്ത്രീകളടക്കമുള്ള സ്വദേശി തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളില്‍ പരിശീലനവും അനുകൂലമായ തൊഴില്‍ അന്തരീക്ഷവുമൊരുക്കുക, തൊഴില്‍ ചട്ടങ്ങളും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നിയമനടപടികളും ഏകീകരിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് പുതിയ പരിഷ്കരണത്തില്‍ പ്രാമുഖ്യം. ഏകീകരിച്ച തൊഴില്‍ കരാറിന്‍െറ മാതൃകക്ക് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. തൊഴിലുടമയുടെ പേര്, വിലാസം, തൊഴിലാളിയുടെ പേര്, രാജ്യം, ഐഡന്‍റിറ്റി വിശദാംശങ്ങള്‍, തൊഴില്‍ സ്ഥലം, വേതനം, മറ്റു ആനുകൂല്യങ്ങള്‍, തൊഴില്‍ കാലാവധി എന്നിവ ഇതില്‍ വ്യക്തമാകും. അടിസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാത്ത അനുബന്ധ വ്യവസ്ഥകളും ഇരുകക്ഷികള്‍ക്കും കരാറില്‍ കൂട്ടിച്ചേര്‍ക്കാനും പുതിയ ഭേദഗതിയില്‍ അനുമതിയുണ്ട്. 

ന്യൂനമര്‍ദം: ശക്തമായ മഴ, ഒരു മരണം

Posted: 15 Oct 2015 07:48 PM PDT

Image: 
മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാഴാഴ്ച മഴ പെയ്തു. സൂര്‍, റാസല്‍ഹദ്ദ്, ലഷ്കറ,അല്‍ വാഫി, ബൂഅലി, ബൂഹസന്‍, റുസ്താഖ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മഴ പെയ്തത്. പലയിടങ്ങളിലും സാമാന്യം ശക്തമായ മഴ തന്നെ ലഭിച്ചു. സൂര്‍, ഇബ്രിക്ക് സമീപം തനാം എന്നിവിടങ്ങളില്‍ വാദികള്‍ രൂപപ്പെട്ടു. 
ഇതേതുടര്‍ന്ന്, ഗതാഗതം തടസ്സപ്പെട്ടു. മസ്കത്ത്, ഇബ്രി മേഖലകളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു.  സൂറില്‍ വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് മഴയുണ്ടായത്. ഇതേതുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. സിഗ്നല്‍ തകരാറിലായെങ്കിലും വൈകാതെ പുന$സ്ഥാപിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകളെടുത്തിരുന്നു. മസ്കത്ത് അടക്കം വിവിധ ഭാഗങ്ങളില്‍ സുഖമുള്ള കാലാവസ്ഥയാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്.
മഴയുടെ വരവിന് മുന്നോടിയെന്നോണ്ണം തണുത്ത കാറ്റ് പലയിടത്തും ഉണ്ടായി. ചൂടിനും കുറവുണ്ടായിരുന്നു. 
റുസ്താഖില്‍ വാദിയില്‍ കുടുങ്ങിയ വാഹനങ്ങളില്‍ ഒന്നില്‍ ഉണ്ടായിരുന്ന കുട്ടി മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.  മറ്റു രണ്ടു പേരെ രക്ഷിച്ചു.
വാദി ജമായിലും വാദി സൂഖിലുമായി മൂന്നു വാഹനങ്ങളിലായി നാലുപേര്‍ വാദിയില്‍ കുടുങ്ങി. ഇവരെ ജനങ്ങളാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. വാദി ഹൊഖയ്ന്‍ ഭാഗത്തും വാദിയില്‍ രണ്ടുപേര്‍ കുടുങ്ങി. അപകടത്തില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. 
വാദികളില്‍പെടുന്ന പക്ഷം പുറത്തിറങ്ങി വാഹനത്തിന് മുകളില്‍ കയറിനില്‍ക്കണം. ഇത് രക്ഷാശ്രമം എളുപ്പമാക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ കൊടുങ്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ബുറൈമി, റുസ്താഖ്, ഖസബ് വിമാനത്താവളം, സമാഇല്‍, ബഹ്ല, ഇബ്രി, സുനൈന, സെയ്ഖ്, മഹ്ദ, യങ്കല്‍, ജബല്‍ശംസ് എന്നിവിടങ്ങളിലാണ് കാറ്റിനും മഴക്കും സാധ്യത. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ എല്ലാം അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇടിയോടെയുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. 
മസ്കത്ത്, അല്‍വുസ്ത, ദോഫാര്‍ എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെയുള്ള മഴക്കും സാധ്യതയുണ്ട്. 

 

മുസ് ലിം വിദ്യാര്‍ഥികളെ തേടി ആര്‍.എസ്.എസ് കാമ്പസിലേക്ക്

Posted: 15 Oct 2015 07:39 PM PDT

Image: 
Subtitle: 
മുസ്ലിംകളെ ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളാക്കാന്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിനെയാണ് നിയോഗിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കാമ്പസുകളിലേക്കിറങ്ങിച്ചെല്ലാന്‍ ആര്‍.എസ്.എസ് കര്‍മപദ്ധതി തയാറാക്കി. മുസ്ലിംകളെ ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളാക്കാന്‍ ഇന്ദ്രേഷ് കുമാര്‍ സ്ഥാപിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിനെയാണ് സംഘ് നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഒന്നാം ജന്മവാര്‍ഷിക ദിനത്തില്‍ ന്യൂഡല്‍ഹി റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ ഇന്ദ്രേഷ് കുമാര്‍ തന്നെ പദ്ധതിക്ക് തുടക്കമിട്ടു.

കലാമിനെ റോള്‍മോഡലാക്കി ഉയര്‍ത്തിക്കാണിച്ചാണ് അദ്ദേഹത്തിന്‍െറ ജന്മദിനം വിദ്യാര്‍ഥി ദിനമായി ആചരിക്കാന്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനിച്ചതെന്ന് ആര്‍.എസ്.എസ് ഉന്നതാധികാര സമിതി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അബ്ദുല്‍ കലാമിനെ ഖബറടക്കിയതും യാക്കൂബ് മേമനെ തൂക്കിലേറ്റിയതും ഒരേ ദിവസമാണ്. മേമന്‍ നശിച്ചുപോയ ആളായെങ്കില്‍ അബ്ദുല്‍ കലാം വീണ്ടും ഉയരങ്ങളിലേക്കത്തെുകയാണുണ്ടായതെന്നും കുമാര്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി ഡല്‍ഹി കാമ്പസ്  എന്നിവിടങ്ങളില്‍നിന്ന് മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും വിളിച്ചുകൂട്ടിയാണ് ഇന്ദ്രേഷ് കുമാര്‍ ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു കാമ്പസുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമടക്കം രണ്ടായിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘ഇഗ്നോ’ വൈസ് ചാന്‍സലര്‍ പ്രഫ. മുഹമ്മദ് അസ്ലം, ഡല്‍ഹി സാകിര്‍ ഹുസൈന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മസ്റൂര്‍ അഹ്മദ് ബേഗ്, ആര്‍.എസ്.എസ് നേതാവ് ഗിരീഷ് ജുയല്‍, ‘ആദം’ എന്‍.ജി.ഒ ചെയര്‍മാന്‍ ഖുര്‍ശിദ് രാജാക്ക, ജെയിന്‍ ടി.വി ചെയര്‍മാന്‍ ജെ.കെ. ജയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ച് ഡല്‍ഹി കണ്‍വീനര്‍ യാസിര്‍ ജീലാനി, രേഷ്മ എച്ച് സിങ്, അഡ്വ. സയ്യിദ് അലി മുനീര്‍ അന്ദ്രാബി, എയര്‍ മാര്‍ഷല്‍ വാജ്പേയി, സാധ്വി ബിവ ഭാരതി, രേണുക ശര്‍മ, ഡോ. സയ്യിദ് റഊഫ്, ഇര്‍ഫാന്‍ മിര്‍സ ബേഗ്, ഹാഫിസ് ശബ്റീം തുടങ്ങിയവരും സംബന്ധിച്ചു.

മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലിം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തുടങ്ങുന്നത് ഇപ്പോഴാണെന്ന് മഞ്ചിന്‍െറ യുവജന കണ്‍വീനറും ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയുമായ നഖീ തഖി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘വിദ്യാര്‍ഥി ദിനം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം രാഷ്ട്രീയ മഞ്ച് വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി നടത്തുന്ന ആദ്യ പരിപാടിയാണെന്നും തഖ്വി പറഞ്ഞു. താന്‍ ആദ്യമായാണ് സംഘടനയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥി ഖമര്‍ ഹൈദര്‍ പറഞ്ഞു. അബ്ദുല്‍ കലാമിന്‍െറ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബുധനാഴ്ചയും വിവിധ  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ദ്രേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

അമ്പനാട് എസ്റ്റേറ്റില്‍ തൊഴിലാളി സമരം തുടരും

Posted: 15 Oct 2015 07:32 PM PDT

Image: 

കൊല്ലം: അമ്പനാട് ടി.ആര്‍ ആന്‍റ് ടീ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം തുടരും. മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരുന്നതെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കാനായി നേരത്തേ ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

മറ്റ് തോയിലത്തോട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പി.എല്‍.സി യോഗതീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഇവിടത്തെ തൊഴിലാളികള്‍ തയാറല്ല. സെപ്തംബര്‍ 16ന് ആരംഭിച്ച സമരം 30 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ന് ലേബര്‍ കമീഷണര്‍ വീണ്ടും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത്തവണയും മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുത്തില്ളെങ്കില്‍ സമരം രൂക്ഷമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ബ്ലാസ്റ്റേഴ്സിന്‍െറ കളരിയില്‍ പയറ്റിത്തെളിയാന്‍ കോഴിക്കോട്ടെ കുട്ടികള്‍

Posted: 15 Oct 2015 07:32 PM PDT

Image: 
Subtitle: 
അയര്‍ലന്‍ഡ് ദേശീയ ടീം അംഗമായിരുന്ന ടെറി ഫെലാനാണ് നേതൃത്വം നല്‍കുക

കോഴിക്കോട്: സചിന്‍െറ സ്വന്തം ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഫുട്ബാള്‍ സ്കൂളിലൂടെ കളിപഠിക്കാന്‍ കോഴിക്കോട്ടെ കുട്ടികള്‍ക്കും ഇനി അവസരം. പ്രഫഷനല്‍ പരിശീലനം ലഭ്യമാക്കി കഴിവുറ്റ ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് സ്കൂളിന്‍െറ ഉദ്ദേശ്യം. കേരള ബ്ളാസ്റ്റേഴ്സും  പ്രോഡിജി സ്പോര്‍ട്സും ചേര്‍ന്നുള്ള  ഫുട്ബാള്‍ സ്കൂളിന്‍െറ (കെ.ബി.എഫ്.എസ്) ഉദ്ഘാടനവും പരിശീലനവും മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍  ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. ഫുട്ബാള്‍ കോച്ചുമാര്‍ക്കും പരിശീലനം നല്‍കും. കേരള ബ്ളാസ്റ്റേഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലാന്‍െറ കീഴില്‍ സി.എം. ദീപക്കിന്‍െറ നേതൃത്വത്തിലുള്ള പരിശീലകരാണ്  നയിക്കുക.

കേവലം ഫുട്ബാള്‍ മാത്രം പരിശീലിപ്പിക്കുന്നതിനല്ല ബ്ളാസ്റ്റേഴ്സ് സ്കൂള്‍സ് ശ്രമിക്കുന്നതെന്നും വളര്‍ന്നുവരുന്ന കുട്ടികളെ പ്രചോദിപ്പിച്ച് അവരുടെ ശരിയായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടെറി ഫെലാന്‍ പറഞ്ഞു. ഫുട്ബാളിലെ അവരുടെ താല്‍പര്യവും കഴിവും വികസിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം നല്‍കി നല്ളൊരു താരമായി വളര്‍ത്തുന്ന തരത്തിലാണ് പരിശീലനം. ഫുട്ബാളിനൊപ്പം വളരണമെങ്കില്‍ ഭാഷയും ശാരീരിക ക്ഷമതയും നിര്‍ണായകമാണ്. ഇംഗ്ളീഷ് ഭാഷയില്‍ പ്രത്യേക പരിശീലനവും ഇവര്‍ക്ക് നല്‍കും. കളിക്കളത്തില്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് അവരെക്കൊണ്ടുതന്നെ കണ്ടത്തെുന്നു. കേരളത്തിലെ വളര്‍ന്നുവരുന്ന താരങ്ങളില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.  യു.എസ്, ന്യൂസിലന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പരിശീലകനായിരുന്ന ടെറി അയര്‍ലന്‍ഡ് ദേശീയ ടീം അംഗമായിരുന്നു.  

ആഗസ്റ്റ് 10ന് കൊച്ചിയിലും ഒക്ടോബര്‍ ആദ്യവാരം തൃശൂരും പരിശീലനം ആരംഭിച്ചിരുന്നു. 2001നും 2007നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം. ഒരോ കുട്ടിക്കും ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുള്ള രണ്ടു സെഷനുകളിലാണ് പരിശീലനം. കളിയുടെ സാങ്കേതികത, തന്ത്രങ്ങള്‍, ശാരീരികവും മാനസികവുമായ വികസനം എന്നിവയുള്‍പ്പെട്ട ക്ളാസ് റൂം സെഷനുകളും ഉണ്ടാകും. ഫുട്ബാള്‍ കിറ്റിനും പ്രവേശഫീസിനുമായി 5000 രൂപ നല്‍കണം. ഓരോ മാസവും 2000 രൂപയാണ് പരിശീലന ഫീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കും. സ്കൂളിന്‍െറ കീഴില്‍ പ്രത്യേക ഫുട്ബാള്‍ ഫെസ്റ്റും നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകള്‍ തുടങ്ങാനാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 0495 6516004, 8137935681.
 

സുനയര്‍ പ്രവചിക്കും; കാറിന്‍െറ ആയുസ്സ്

Posted: 15 Oct 2015 07:22 PM PDT

Image: 

കോഴിക്കോട്: കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതാ കാലാവധി എത്രയുണ്ടെന്ന് മുന്‍കൂട്ടി അറിയാനെന്താണ് വഴി? പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അറിയാന്‍ ആഗ്രഹിക്കുന്നതാണ് ഇക്കാര്യം. എന്നാല്‍, വര്‍ഷങ്ങളോളം ഓടിയാല്‍ മാത്രമേ ശരിക്കും എന്‍ജിന്‍െറ കാലാവധി മനസ്സിലാക്കാനാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളിയായ സുനയര്‍ ഇമാം. മെഴ്സിഡസ് ബെന്‍സ് കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതാ കാലാവധി നിര്‍മാണഘട്ടത്തില്‍തന്നെ കണ്ടത്തൊനുള്ള സാങ്കേതികവിദ്യയാണ് കൊല്ലം സ്വദേശിയായ ഈ യുവാവ് ജര്‍മനിയിലെ ഡോട്മുണ്ട് യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ കണ്ടത്തെിയിരിക്കുന്നത്.

മെഴ്സിഡസ് ബെന്‍സ് കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തന ക്ഷമതാ കാലാവധിയായി കമ്പനി പറയുന്നത് 2.4 ലക്ഷം കിലോമീറ്ററാണ്. എന്നാല്‍, ശരിക്കും ആറു ലക്ഷം കിലോമീറ്റര്‍ കാലാവധിയുണ്ടെന്ന് കമ്പനിക്കറിയാം. എന്നാല്‍, വാഹനം വാങ്ങുന്നയാളെ ഇത് ബോധ്യപ്പെടുത്താന്‍ നിവൃത്തിയില്ല. ആറു ലക്ഷം കിലോമീറ്റര്‍ ഓടിച്ച് കാണിക്കണമെങ്കിലാകട്ടെ, 10 മുതല്‍ 15 വര്‍ഷം വരെയെടുക്കും. അത്രയും കാലം കഴിഞ്ഞ് എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് പറഞ്ഞുചെന്നാല്‍ കാര്യമുണ്ടാകില്ളെന്നും കമ്പനിക്കറിയാം. ഈ സാഹചര്യത്തിലാണ് എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമത നേരത്തെ തന്നെ അറിയാന്‍ കഴിയുന്ന മാര്‍ഗത്തെക്കുറിച്ച് കമ്പനി ആലോചിച്ചത്.

ഡോട്മുണ്ട് യൂനിവേഴ്സിറ്റിയില്‍ ടെക്നോഫിനാന്‍സില്‍ ഗവേഷണത്തിന് എത്തിയ സുനയര്‍ ആകസ്മികമായാണ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നത്. യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായി സംസാരിക്കുന്നതിനിടെ അദ്ദേഹമാണ് പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്. കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടി ഒരു വര്‍ഷം ഗൂഗ്ളില്‍ ജോലിചെയ്ത സുനയര്‍ ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പ്രഫസര്‍ മാത്രമല്ല മെഴ്സിഡസ് കമ്പനിയും അമ്പരന്നു. ടെക്നോളജിയിലും അപാരമായ താല്‍പര്യമുണ്ടായിരുന്ന സുനയര്‍ കൃത്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ കമ്പനി സമ്മതിച്ചു.

ഗവേഷണത്തിന് അവധി നല്‍കി അങ്ങനെ മുഴുവന്‍ സമയവും കാറിന്‍െറ എന്‍ജിനുകളുടെ ലോകത്തേക്ക് സുനയര്‍ നടന്നുകയറി. ഒരു വര്‍ഷത്തോളം നീണ്ട രാപ്പകല്‍ കഠിനാധ്വാനത്തിനൊടുവിലാണ് സുനയര്‍ കണ്ടുപിടിത്തം നടത്തിയത്. കാറിന്‍െറ എഞ്ചിന്‍ 10 മുതല്‍ 15 വര്‍ഷം വരെ ഉപയോഗിക്കുമ്പോഴുള്ള തേയ്മാനം ക്രമീകരിച്ച് 30 മുതല്‍ 40 ദിവസങ്ങള്‍ക്കുള്ളില്‍ ടെസ്റ്റിങ്ങിന് സജ്ജമാക്കുന്ന പ്രൊജക്ടാണ് സുനയര്‍ കണ്ടുപിടിച്ചത്. ഇതുവഴി നേരത്തേ എന്‍ജിന്‍െറ കാലാവധി മനസ്സിലാക്കാനാകും. എഞ്ചിന്‍ പുറംതള്ളുന്ന മാലിന്യങ്ങളെ നിയന്ത്രിക്കുന്ന ഭാഗമായ  ഇ.ജി.ആറില്‍ (Exhaust Gas Recerculation System) വരുത്തിയ ചില മാറ്റങ്ങളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. സുനയറിന്‍െറ കണ്ടുപിടിത്തത്തിന് ഡോട്മുണ്ട് സര്‍വകലാശാലയില്‍നിന്ന് പേറ്റന്‍റും ലഭിച്ചു.

കൊല്ലം മുണ്ടക്കല്‍ വയലില്‍ വീട്ടില്‍ ഇമാമുദ്ദീന്‍െറയും സുബൈദയുടെയും മകനായ സുനയര്‍ കൊല്ലം ഫാത്തിമ മാതാ കോളജില്‍ ബി.കോം പഠനം പൂര്‍ത്തിയാക്കിയശേഷമാണ് കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ ഉപരിപഠനത്തിന് പോയത്. തുടര്‍ന്ന് ‘ഡാഡ്’ സ്കോളര്‍ഷിപ് നേടിയാണ് ഡോട്മുണ്ട് സര്‍വകലാശാലയില്‍ ഗവേഷണത്തിന് എത്തിയത്.
 

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted: 15 Oct 2015 07:17 PM PDT

Image: 

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. നക്സല്‍ സ്വാധീനമുള്ള കൈമര്‍, റോഹ്ത്താസ്, അര്‍വാള്‍, ജഹനബാദ്, ഒൗറംഗബാദ്, ഗയ എന്നീ ആറ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി അടക്കം 456 പ്രമുഖരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 32 സ്ഥാനാര്‍ഥികള്‍ വനിതകളാണ്.

11 മണ്ഡലങ്ങളില്‍ മൂന്ന് മണിക്കും 12 മണ്ഡലങ്ങളില്‍ നാല് മണിക്കും ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ച് മണിക്കുമാണ് പോളിങ് അവസാനിപ്പിക്കുക. നക്സല്‍ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 993 കമ്പനി കേന്ദ്ര അര്‍ധ സൈനിക സേനയെയും സംസ്ഥാന പൊലീസിനെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഗയയില്‍ 334ഉം റോഹ്ത്താസില്‍ 201ഉം ഒൗറംഗബാദില്‍ 193ഉം കമ്പനി സേനകളെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തി.

എന്‍.ഡി.എ സഖ്യത്തിനും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ വിശാല മതേതര സഖ്യത്തിനും അഭിമാന പോരാട്ടം കൂടിയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയുമാണ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ ഫലപ്രഖ്യാപനം നവംബര്‍ എട്ടിന്.

ഫലസ്തീനുമായി ചര്‍ച്ചക്ക് തയാറെന്ന് ഇസ്രായേല്‍

Posted: 15 Oct 2015 07:15 PM PDT

Image: 

ടെല്‍അവീവ്: മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫലസ്തീനുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനെ ഇസ്രായേല്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. സമാധാനത്തിന്‍െറ പാതയിലൂടെ പ്രശ്ന പരിഹാരത്തിനായി കൂടിക്കാഴ്ചക്ക് തയാറാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, ചര്‍ച്ചക്ക് ഫലസ്തീന് താല്‍പര്യമില്ളെന്നും നുണകളുടെ പ്രായോജകരാണ് ഫലസ്തീന്‍ എന്നും നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന്‍െറ പുതിയ നിലപാടിനോട് ഫലസ്തീന്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, വ്യാഴാഴ്ച രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. ജറൂസലമിലെ ഡമസ്കസിലേക്കുള്ള കവാടത്തിനരികില്‍ ഇസ്രായേല്‍ പൊലീസ് നിറയൊഴിക്കുകയായിരുന്നു. ഇതോടെ 14 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 32 ആയി.  

സെപ്റ്റംബറില്‍ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ പൗരന്മാര്‍ അതിക്രമിച്ചു കടന്നതോടെയാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 32 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീനികളുടെ ആക്രമണത്തില്‍ എട്ട് ഇസ്രായേലികളും മരിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ സൗദി പരീക്ഷണങ്ങള്‍

Posted: 15 Oct 2015 06:48 PM PDT

Image: 
Subtitle: 
അറേബ്യന്‍ പോസ്റ്റ്

കേരളത്തിലേതു പോലെ ജ്വരമായിട്ടില്ളെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍െറ ആവേശത്തിലാണ് സൗദി അറേബ്യയും. ആവേശം നഗരത്തിലോ നാട്ടിന്‍പുറങ്ങളിലോ പടര്‍ന്നു കയറിയിട്ടൊന്നുമില്ല. നഗരങ്ങളിലെ വലുതും ചെറുതുമായ ഹോര്‍ഡിങ്ങുകളില്‍ തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും നാമനിര്‍ദേശം സമര്‍പ്പിക്കാനുമായി നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ ചിലതിനു മുന്നിലെ ബോര്‍ഡുകള്‍ എന്നിവയിലൊതുങ്ങുന്നു ജനത്തിനു മുന്നിലെ തെരഞ്ഞെടുപ്പ് കാഴ്ചകള്‍. എന്നാല്‍ ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, കോളമിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിന്‍െറ മേല്‍പാളിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച സജീവമാണ്. വോട്ടാവേശത്തേക്കാളേറെ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ പേറ്റുനോവിന്‍െറ ചൂടും പുകയുമാണ് ഈ ചര്‍ച്ചകളില്‍. ‘ബലദിയ്യാത്’ എന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് 2005 ല്‍ ആരംഭിച്ച ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് 2011ലെ രണ്ടാം പക്കവും കഴിഞ്ഞ് ഈ വര്‍ഷം ഡിസംബറില്‍ മൂന്നാം വട്ടത്തിലേക്ക് കടക്കുകയാണ്. ജനാധിപത്യത്തിലേക്ക് പിച്ചവെക്കുമ്പോഴുള്ള ബാലാരിഷ്ടതകള്‍ ഈ നാള്‍വഴികളില്‍ ഉടനീളം കാണാം. അവകാശം വാങ്ങുന്നവര്‍ക്ക് ആവേശം കൂടുന്തോറും അത് നല്‍കുന്നവരുടെ ആധിയും ആശങ്കയും ഏറുന്ന കൗതുകക്കാഴ്ചകളാണ് അതൊക്കെയും. എങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ജനാധിപത്യപരീക്ഷണത്തിന്‍െറ ഭൂമിക വിപുലപ്പെട്ടു വരുകയാണ്.

മൂന്നാമത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലത്തെുമ്പോള്‍ പ്രായം, ലിംഗം, പ്രതിനിധികളുടെ ആകെ അനുപാതം, മണ്ഡലങ്ങളുടെ എണ്ണം എന്നിവ മുതല്‍ അധികാരമണ്ഡലത്തിന്‍െറ വരെ പരിധി വിശാലമാക്കി. പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ചു. 2014 ജനുവരിയില്‍ പരേതനായ അബ്ദുല്ല രാജാവ് സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവകാശവുമുണ്ടെന്ന് തീട്ടൂരമിറക്കി. നേരത്തേ പകുതി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ബാക്കി പാതി നാമനിര്‍ദേശവുമായിരുന്നു. ഇത്തവണ അതും കടന്നു തെരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം മൂന്നില്‍ രണ്ടാക്കി ഉയര്‍ത്തി. ആകെയുള്ള 284 സ്ഥാപനങ്ങളിലേക്കുള്ള 3159 അംഗങ്ങളില്‍ 2106 പേരാണ് തെരഞ്ഞെടുപ്പിലൂടെ തദ്ദേശ സഭകളിലത്തെുക. 1053 പേര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യപ്പെടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കി. നയപരമായ തീരുമാനമൊഴിച്ചാല്‍ വികസനപദ്ധതികളുടെ നിര്‍വഹണം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാക്കി. താഴത്തേട്ടില്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം ഉപയോഗപ്പെടുത്തുകയെന്ന ആഹ്വാനമാണ് തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതു തന്നെ. താഴത്തേട്ടില്‍ തെരഞ്ഞെടുപ്പ് ചലനങ്ങള്‍ ഇനിയും വേണ്ടത്ര എത്തിയിട്ടില്ളെങ്കിലും കഴിഞ്ഞ രണ്ടു അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ലമെന്‍ററി ജനാധിപത്യം സംബന്ധിച്ച അവബോധത്തില്‍ വളര്‍ച്ചയാണ് പ്രകടമാകുന്നതെന്ന്് മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും നിരീക്ഷിക്കുന്നു. രാജ്യത്തിന്‍െറ ഓരോ ദിക്കിലെയും തെരഞ്ഞെടുപ്പ് പുരോഗതിയെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ പറയുന്നതും പാര്‍ലമെന്‍ററി ജനാധിപത്യത്തോടുള്ള പ്രതികരണത്തിന്‍െറ ഗ്രാഫ് ക്രമാനുഗതികമായി ഉയരുന്നുവെന്നാണ്.

ഡിസംബര്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചു. പതിനേഴര ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 2005 ലെ 7.91ലക്ഷത്തില്‍നിന്നാണ് ഈ വര്‍ധന. പ്രായപരിധി 21 ല്‍ നിന്ന് 18 ആക്കി കുറച്ചത് യുവജനപ്രാതിനിധ്യം വര്‍ധിപ്പിക്കാനുതകിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നേറ്റവും പ്രകടമായി. നഗരപ്രദേശങ്ങളിലും സാമൂഹികമാധ്യമങ്ങളിലും സജീവമായ ‘ബലദി’ പോലുള്ള വനിത എന്‍.ജി.ഒകള്‍ വനിത കാമ്പസുകളും സ്ത്രീ കൂട്ടായ്മകളും കേന്ദ്രീകരിച്ച് സജീവമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്‍െറ ഫലം തന്നെയാവണം, നാമനിര്‍ദേശം സമര്‍പ്പിച്ച 7,600 പേരില്‍ 1066 വനിത സ്ഥാനാര്‍ഥികളുണ്ട്. എഴുത്തും വായനയും അറിയുക എന്ന പഴയ നിബന്ധന തിരുത്തി സെക്കന്‍ഡറി വിദ്യാഭ്യാസമെങ്കിലും സ്ഥാനാര്‍ഥിക്ക് നിഷ്കര്‍ഷിക്കുന്നതാണ് പുതിയ ചട്ടം. രണ്ടു മാസം കഴിഞ്ഞ് അന്തിമപട്ടിക പുറത്തിറങ്ങുമ്പോഴേ സ്ഥാനാര്‍ഥിചിത്രം വ്യക്തമാകുകയുള്ളൂ.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ മുന്നനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള ഭരണകൂടത്തിന്‍െറ ശ്രമം ഇത്തവണ അധികാര പരിധികള്‍ വിപുലപ്പെടുത്തിയതിലും പ്രകടമാണ്. നഗരാസൂത്രണം, വികസനപ്രവര്‍ത്തനങ്ങള്‍, നിക്ഷേപപദ്ധതികള്‍, വിവിധ സേവനവൃത്തികള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങി പ്രാദേശികവികസനവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ അധികാരവും നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകവെച്ചുകൊടുക്കുന്ന പരിഷ്കരണമാണ് സൗദി ഗവണ്‍മെന്‍റ് വരുത്തിയിരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ബാധിക്കാതിരിക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമത്തിന്‍െറ ഭാഗമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാരായവര്‍ക്ക് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത് ഇതിന്‍െറ ഭാഗമാണ്. സഭയുടെ മൂന്നിലൊന്നു പേരുടെ നാമനിര്‍ദേശമുണ്ടെങ്കിലും തദ്ദേശീയമായ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്. ഇതു പരമ്പരാഗത ഭരണരീതിയിലെ കാര്യമായൊരു പൊളിച്ചെഴുത്താണെന്ന് നിരീക്ഷകരും പറയുന്നു. പ്രവൃത്തിപഥത്തില്‍ ഇത് എങ്ങനെ പുലരുമെന്നാണ് അവരെല്ലാം കാത്തിരിക്കുന്നത്.

അടുത്തമാസം 29 മുതല്‍ ഡിസംബര്‍ 11 അര്‍ധരാത്രി വരെയുള്ള സമയമാണ് പ്രചാരണത്തിന് നിശ്ചയിച്ചിരിക്കുന്നത്. അതിനും മന്ത്രാലയത്തിനു കീഴില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ലൈസന്‍സും നിയന്ത്രണവുമുണ്ട്. പ്രചാരണത്തിനുള്ള ഓഫിസ്, മാധ്യമകാമ്പയിന്‍, പ്രഭാഷണങ്ങളും സെമിനാറുകളും എന്നീ ഇനങ്ങളില്‍ എ, ബി, സി ഇനങ്ങളിലുള്ള ലൈസന്‍സുകളാണ് നല്‍കുന്നത്. അതിന് നിശ്ചിത ഫീസുമുണ്ട്. സ്ഥാനാര്‍ഥികളുടെ ഫോട്ടോകളും വ്യക്തിമാഹാത്മ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ളതോ അപരനെ കടന്നു വിമര്‍ശിക്കുന്നതോ ആയിത്തീരാന്‍ പാടുള്ളതല്ല പരിപാടികളൊന്നും. മാധ്യമങ്ങളില്‍ പോലും ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് സ്ഥാനാര്‍ഥി അയോഗ്യനാക്കപ്പെടും. സര്‍ക്കാറിന്‍െറ പൂര്‍ണനിയന്ത്രണത്തില്‍ ഒതുങ്ങിയ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രയാസങ്ങളും പ്രതിസന്ധികളും ഇടക്കിടെ കടന്നുവരുന്നുമുണ്ട്. അതില്‍ പെട്ടതാണ് വനിത സ്ഥാനാര്‍ഥികള്‍ക്ക് ചുമത്തിയിട്ടുള്ള നിബന്ധനകള്‍.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിത സ്ഥാനാര്‍ഥികള്‍ പുരുഷ വോട്ടര്‍മാരെ നേരിട്ട് സമീപിക്കാന്‍ പാടില്ളെന്നും അവര്‍ക്ക് പുരുഷ സഹായികളെയോ സ്വകാര്യ പരസ്യകമ്പനികളെയോ ഇതിനായി ഉപയോഗപ്പെടുത്താമെന്നുമാണ് പരമോന്നത തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ പുരുഷന്മാരുമായി ഇടകലരുന്ന പ്രവര്‍ത്തനം നിയമലംഘനമായി കാണും.

വനിതകളുടെ സ്ഥാനാര്‍ഥിത്വത്തിന്‍െറ ആവേശത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നവരില്‍ ഇത് വലിയ നിരാശയുളവാക്കിയതായി മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ളെങ്കില്‍ പിന്നെ വോട്ടെടുപ്പിനെന്തു പ്രസക്തിയെന്നാണ് സ്ഥാനാര്‍ഥിയായ നസീമ അസ്സആദയുടെ ചോദ്യം. ഈ തീരുമാനം തെരഞ്ഞെടുപ്പിലെ വനിതാപങ്കാളിത്തത്തിന് വിപരീതഫലമാണുളവാക്കുകയെന്നാണ് വനിതകളുടെ പൊതുവായ അഭിപ്രായം. പല എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ആളില്ലാത്തിടങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ തനിച്ചിരിക്കുന്നതും പൊതുമണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതും രണ്ടായി കാണണമെന്ന് സൗദി അറേബ്യയിലെ സ്ത്രീ - പുരുഷ ബന്ധ മര്യാദകളെ മാനിക്കുന്നവര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്നു. ഏതായാലും സ്ത്രീകളുടെ വിദ്യാഭ്യാസം, യാത്ര, കേസ് നടത്തിപ്പ് തുടങ്ങിയ മുഴുവിഷയങ്ങളിലും സ്വന്തക്കാരന്‍ പുരുഷന്‍െറ (മഹ്റം) സാന്നിധ്യം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന പൊതുനിയമം നിലവിലിരിക്കെ ഈ ഉപാധിയില്‍ ഇളവ് അനുവദിക്കപ്പെടുമോ എന്നു കാത്തിരുന്നു കാണണം.

പ്രമുഖ സൗദി കോളമിസ്റ്റ് അഹ്മദ് അല്‍ ഹര്‍ബി ചൂണ്ടിക്കാട്ടിയതു പോലെ സ്വയം നിയന്ത്രിത ചട്ടക്കൂടുകളുടെ കണിശതക്കുള്ളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തെ പരീക്ഷിക്കുന്ന സാഹസികതയാണ് ഈ തെരഞ്ഞെടുപ്പ്. അതില്‍ പ്രകടമാകുന്ന ബാലാരിഷ്ടതയായി വേണം ഇത്തരം പുഷ്-പുള്‍ അഭ്യാസങ്ങളെ കാണാന്‍. അതിനെയൊക്കെ അതിജീവിച്ച് ഈ പരീക്ഷണം മുന്നോട്ടുപോകുമെന്നു തന്നെയാണ് രാജ്യത്തെ പുരോഗമനേഛുക്കളുടെ ശുഭാപ്തി. തെരഞ്ഞെടുപ്പ് ഓരോന്നു കഴിയുന്തോറും ജനാധിപത്യപ്രക്രിയയിലേക്ക് കാറ്റും വെളിച്ചവും കൂടുതലായി കടന്നുവരുന്നത് അവര്‍ എടുത്തുകാട്ടുമ്പോള്‍ ആ വിശ്വാസം തന്നെ എല്ലാം എന്നു പറയാതെ വയ്യ.

വാഫി മാളിലെ കവര്‍ച്ച: നാലാം പ്രതി എട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

Posted: 15 Oct 2015 06:47 PM PDT

Image: 
ദുബൈ: ദുബൈയിലെ വാഫി മാളില്‍ നിന്ന് 2007ല്‍ 55 ദശലക്ഷം ദിര്‍ഹത്തിന്‍െറ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ നാലാം പ്രതിയെ എട്ടുവര്‍ഷത്തിന് ശേഷം ദുബൈ പൊലീസ് പിടികൂടി. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയ ദുബൈ പൊലീസിനെ അദ്ദേഹം അഭിനന്ദിച്ചു. ലോകത്തെമ്പാടും കോടികളുടെ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ പിങ്ക് പാന്തര്‍ സംഘാംഗമാണ് പിടിയിലായതെന്നാണ് സൂചന. പ്രതിയെക്കുറിച്ച വിശദാംശങ്ങള്‍ ദുബൈ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
2007 ഏപ്രില്‍ 15നാണ് വാഫി മാളിലെ ഗ്രാഫ് ജ്വല്ലറിയില്‍ ദുബൈ നഗരത്തെ നടുക്കിയ സിനിമാ സ്റ്റൈല്‍ കവര്‍ച്ച നടന്നത്. മോഷ്ടിച്ച രണ്ട് കാറുകളില്‍ രാത്രി 9.30ഓടെയത്തെിയ നാലംഗ സംഘം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കവര്‍ച്ച നടത്തുകയായിരുന്നു. മാളിന്‍െറ ചില്ല് വാതില്‍ ഇടിച്ച് തെറിപ്പിച്ച് കാറുമായി അകത്തുകടന്ന മുഖംമൂടി സംഘം തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജ്വല്ലറിക്കുള്ളിലേക്ക് കാറുമായി കടന്ന സംഘം പുറത്തിറങ്ങി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ വാരിയെടുത്ത് കടന്നു. ര ണ്ട് കാറുകളും പിന്നീട് സഅബീലിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. തെളിവ് നശിപ്പിക്കാന്‍ കത്തിച്ച നിലയിലായിരുന്നു വാഹനങ്ങള്‍.
സംഭവത്തെ തുടര്‍ന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ദുബൈ പൊലീസ് ദിവസങ്ങള്‍ക്കകം യു.എ.ഇയില്‍ നിന്ന് തന്നെ സെര്‍ബിയക്കാരായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കുകള്‍ വ്യാജമാണെന്ന് കണ്ടത്തെി. ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ കാര്‍ പരിശോധിച്ചപ്പോള്‍ മുന്‍ വശത്തെ ഡോറിനുള്ളില്‍ ഒളിപ്പിച്ച ആഭരണങ്ങളും കണ്ടെടുത്തു. മറ്റുരണ്ട് പ്രതികള്‍ ഇതിനകം രാജ്യം വിട്ടിരുന്നു. പിടിയിലായ പ്രതികളെ വിചാരണ നടത്തി ശിക്ഷിച്ചു.
പിങ്ക് പാന്തര്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യം വിട്ട പ്രതികള്‍ക്കായി ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഏഴുവര്‍ഷത്തിന് ശേഷം സെര്‍ബിയക്കാരനായ പ്രതിയെ 2014ല്‍ സ്പെയിനില്‍ നിന്ന് ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ ദുബൈ പൊലീസ് പിടികൂടിയിരുന്നു. 1963ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയുടെ ചുവടുപിടിച്ച് രൂപംകൊണ്ട കവര്‍ച്ചാസംഘമാണ് പിങ്ക് പാന്തര്‍. 
1999 മുതല്‍ 35 രാജ്യങ്ങളിലായി 300ഓളം കവര്‍ച്ചകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്‍റര്‍പോളിന്‍െറ കണക്ക്. 800 അംഗങ്ങളടങ്ങുന്ന സംഘം 350 ദശലക്ഷം യൂറോവിന്‍െറ ആഭരണങ്ങളാണ് ഇതിനകം കവര്‍ന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അജണ്ട ജനം നിശ്ചയിക്കണം

Posted: 15 Oct 2015 06:45 PM PDT

Image: 

എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും കേരളത്തിലെ ത്രിതല പഞ്ചായത്ത് സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ അധികാരവികേന്ദ്രീകരണത്തിന്‍െറ മാര്‍ഗത്തില്‍ വലിയ ചുവടുവെപ്പുകള്‍ക്ക് നിദാനമാകുമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. വികസിത രാജ്യങ്ങളില്‍നിന്നുപോലും നമ്മുടെ പഞ്ചായത്തീരാജ് ഭരണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധര്‍ ഇവിടെ എത്തുന്നത് ഇതിലെ ക്രിയാത്മകവശം ഉള്‍ക്കൊണ്ടാവാനേ തരമുള്ളൂ. ജനപങ്കാളിത്തത്തോടെയുള്ള താഴേതട്ടിലുള്ള വികസനവും ജനക്ഷേമ പദ്ധതി പ്രയോഗവത്കരണവും ഉദാത്തമായ ആശയങ്ങളാണെന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിക്കും എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.

എന്നാല്‍, അധികാരവികേന്ദ്രീകരണത്തിന്‍െറ ഈ അടിസ്ഥാനവശങ്ങളെ വിസ്മരിച്ചുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിനെ കേവല രാഷ്ട്രീയപോര്‍ക്കളമാക്കി മാറ്റുകയും കക്ഷിമാത്സര്യങ്ങളുടെ അഴുക്കുചാലായി അപനയിക്കുകയും  ചെയ്യുന്ന ഇന്നത്തെ സമ്പ്രദായത്തെ കുറിച്ച് ആര്‍ക്കും പരിഭവമില്ല എന്ന് വരുന്നത് നമ്മുടെ രാഷ്ട്രീയ അപക്വതയാണ് എടുത്തുകാട്ടുന്നത്. ജനകീയാധികാര കേന്ദ്രങ്ങളെ പൂര്‍ണമായും രാഷ്ട്രീയമുക്തമാക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ളെങ്കിലും പ്രാദേശിക നേതാക്കള്‍ക്കുള്ള പരിശീലന കളരികളായി, അല്ളെങ്കില്‍ ശല്യക്കാരെ കുടിയിരുത്താനുള്ള ഇടങ്ങളായി അവ തരംതാഴുന്നത് ഒരുനിലക്കും ആശാസ്യമല്ല. സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിന്‍െറയും കാലുമാറലിന്‍െറയും കുതികാല്‍വെട്ടിന്‍െറയും വിമതപടയുടേതുമൊക്കെ വാര്‍ത്തകള്‍ ആരോഗ്യകരമായ ഒരു ജനാധിപത്യപ്രക്രിയയുടെ ആരവമാണെന്ന് വിലയിരുത്താന്‍ ആരെങ്കിലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.

ഇതിലെല്ലാമുപരി, എന്തായിരിക്കണം ഈ തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ചര്‍ച്ചാവിഷയം എന്നതിനെക്കുറിച്ച് ഇതുവരെ ഇവിടത്തെ വോട്ടര്‍മാര്‍ക്ക് ഒരു ധാരണയും രൂപപ്പെടുത്താനായിട്ടില്ളെന്നാണ് മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ നേതൃത്വമാവട്ടെ, പതിവുപോലെ പലതരം വിവാദങ്ങളില്‍ കടിച്ചുതൂങ്ങി അന്തരീക്ഷം കലുഷിതമാക്കുന്നതല്ലാതെ, അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, വികസനവുമായി ബന്ധപ്പെട്ട നവീനാശയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ചര്‍ച്ചക്കും വാതില്‍ തുറന്നിടാന്‍ ഇതുവരെ തയാറായിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍െറ രാഷ്ട്രീയപരീക്ഷണ ശ്രമങ്ങളെയും ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് സംഭവിച്ച സ്വാമി ശാശ്വതീകാനന്ദയുടെ ‘ജലസമാധി’യെ കുറിച്ചുമൊക്കെയാണ് ഇന്ന് വിവാദങ്ങള്‍ പൊടിപൊടിക്കുന്നത്.

സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ഇട്ടുകൊടുത്ത എല്ലിന്‍ കഷണത്തില്‍ കടിച്ചുതൂങ്ങി അന്തരീക്ഷമലിനീകരണത്തിനു മറ്റു വിഷയങ്ങള്‍ കണ്ടത്തെി എന്നു മാത്രം. തദ്ദേശീയ തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങളെ  പരാമര്‍ശിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് അന്നത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈനെ പ്രചാരണവിഷയമാക്കിയത് പലരും വിസ്മരിച്ചുകാണില്ല. ദേശീയ, സംസ്ഥാന സംഭവവികാസങ്ങള്‍ എടുത്തിട്ട് വോട്ടുതേടുന്നത് പാതകമൊന്നുമല്ളെങ്കിലും പ്രചാരണത്തിന്‍െറ ഊന്നല്‍ പ്രദേശത്തിന്‍െറ വികസനവും പുരോഗതിയുമായുള്ള വിഷയങ്ങളായിരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായൈക്യമുണ്ടാവേണ്ടിയിരിക്കുന്നു. അതല്ളെങ്കില്‍, വലിയൊരു ജനാധിപത്യ മുന്നേറ്റത്തെ അറിഞ്ഞുകൊണ്ട് നാം അട്ടിമറിക്കുന്നതിനു കൂട്ടുനില്‍ക്കേണ്ടിവരും.

ഓരോ കോര്‍പറേഷനും മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും വെവ്വേറെ മാനിഫെസ്റ്റോകള്‍ തയാറാക്കി സമ്മതിദായകരെ സമീപിക്കുന്ന ഒരു രീതിയിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ വളരേണ്ടിയിരിക്കുന്നു. പ്രദേശത്തിന്‍െറ സ്ഥായിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും നാട്ടിന്‍െറ അടിസ്ഥാന വികസനത്തിനു നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനും മുന്നോട്ടുവരുന്ന കക്ഷികളെയും ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന ജനായത്ത സംസ്കാരം വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്കും ചില ബാധ്യതകളുണ്ട്. കക്ഷിപക്ഷങ്ങളുടെ ഇടുങ്ങിയ ചിന്തകളില്‍നിന്ന്  കരകയറി പ്രശ്നങ്ങളെ സമീപിക്കാന്‍ പ്രാപ്തി വോട്ടര്‍മാര്‍ കാണിക്കുകയാണെങ്കില്‍ മിഴിവാര്‍ന്ന അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രികകളുമായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതരാവാതിരിക്കില്ല.

നവംബര്‍ രണ്ട്, അഞ്ച് തീയതികളിലായി നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശപത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയുമൊക്കെ പൂര്‍ത്തിയായ സ്ഥിതിക്ക് സ്ഥാനാര്‍ഥികള്‍ വരുംദിവസങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍  സമാധാനപരവും ആരോഗ്യകരവുമായ ജനായത്ത രീതികളാണ് പിന്തുടരുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമീഷന്‍ ജാഗ്രത കാണിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഫ്ളെക്സിന് സംസ്ഥാനത്തിനു നിരോധമില്ളെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തുന്നതുകൊണ്ട് അത് വര്‍ജിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചത് സ്ഥാനാര്‍ഥികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പണം വാരിക്കോരിയെറിഞ്ഞ് വോട്ടര്‍മാരെ വശീകരിക്കുന്ന അധമസംസ്കാരത്തിനെതിരെ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നുതന്നെ ശക്തമായ പ്രതികരണമുണ്ടാവണം. എല്ലാറ്റിനുമുപരി, വീട്ടിനകത്ത് സ്വസ്ഥമായി കഴിയാനും രാത്രി ശാന്തമായി കിടന്നുറങ്ങാനും പൊതുവഴിയിലൂടെ സൗകര്യപൂര്‍വം നടന്നുനീങ്ങാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിച്ചുകൊണ്ടുള്ള ഏത് പ്രചാരണ പരിപാടികളില്‍നിന്നും ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണം. ജനാധിപത്യത്തിന്‍െറ യഥാര്‍ഥ പൊരുള്‍ തിരിച്ചറിയാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പുകാലത്തെ പ്രയോജനപ്പെടുത്തുമ്പോഴാണ് പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന നമ്മുടെ സമ്മതിദാനാവകാശത്തിനു വില കൂടുന്നത്.

ചരിത്ര സൂക്ഷിപ്പുകാരന്‍ ഇനി ചരിത്രം

Posted: 15 Oct 2015 11:58 AM PDT

Image: 
Subtitle: 
വീടിന് മുന്നിലെ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'കപ്പേക്കാടന്‍ ബീരാനിക്കയുടെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം'.

മലപ്പുറം: കുടുംബം പോറ്റാന്‍ 18ാം വയസ്സില്‍ അലുമിനിയപാത്രം വില്‍പന തുടങ്ങി. പിന്നീട് ചരിത്ര ശേഷിപ്പുകളുടെയും അപൂര്‍വ-കൗതുക വസ്തുക്കളുടെയും സൂക്ഷിപ്പുകാരന്‍. ചരിത്ര പണ്ഡിതരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു ഒന്നാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള കപ്പേക്കാടന്‍ ബീരാന്‍കുട്ടിയുടെ ‘ചരിത്ര’ ജീവിതം. ഒതുക്കുങ്ങല്‍ മാണൂര്‍ സ്വദേശിയായ ബീരാന്‍കുട്ടി യാത്രയാവുന്നത് അത്യപൂര്‍വ വസ്തുക്കളുടെ വന്‍ശേഖരം ബാക്കിവെച്ചാണ്. മലപ്പുറം^കോട്ടക്കല്‍ റോഡില്‍ ഒതുക്കുങ്ങലിന് മുമ്പാണ് മാണൂരിലെ റോഡരികില്‍ ബീരാന്‍കുട്ടി എന്ന ബീരാനിക്കയുടെ വീട്. വീടിന് മുന്നിലെ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘കപ്പേക്കാടന്‍ ബീരാനിക്കയുടെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം’.

അകത്തുകയറിയാല്‍ ആരും അന്തംവിടും. അത്രയധികം അത്യപൂര്‍വ വസ്തുക്കളുണ്ടിവിടെ.ദാരിദ്ര്യം കൊടികുത്തിവാണ കാലത്തും അരിക്കാശിന് പഴയ വസ്തുക്കളുമായി തിരിച്ചുവരുന്നത് പതിവാക്കിയിരുന്നു. കുടുംബത്തില്‍നിന്ന് എതിര്‍പ്പുയര്‍ന്നിട്ടും പുരാവസ്തു കമ്പം കൈവിട്ടില്ല. ഒരിക്കല്‍ വയനാട്ടില്‍ അലുമിനിയപാത്ര കച്ചവടത്തിന് പോയ ബീരാന്‍കുട്ടി തിരിച്ചുവന്നത് ലോറി നിറയെ സാധനങ്ങളുമായാണ്.
എല്ലാം പാഴ്വസ്തുക്കളെന്ന് കളിയാക്കിയവരെ ഇദ്ദേഹം തിരുത്തി. ഇത് കാലം കാത്തുവെച്ച നിധിയാണ്. അപൂര്‍വ ഒൗഷധക്കൂട്ടുകള്‍ വിവരിക്കുന്ന താളിയോലയും പൊന്മളയിലെ ഗുഹയില്‍നിന്ന് ഒരു മാസത്തോളം കഷ്ടപ്പെട്ട് ലഭിച്ച ശിലായുഗത്തിലേതെന്ന് കരുതുന്ന കല്ലുകളുമെല്ലാം ബീരാനിക്കക്ക് പ്രിയ്യപ്പെട്ടതായിരുന്നു.

മലബാറിലെ രാജാക്കന്മാരും ബ്രിട്ടീഷ് വൈസ്രോയിയും ഉപയോഗിച്ച ഒറ്റത്തടിയില്‍ തീര്‍ത്ത മഞ്ചലും കൂറ്റന്‍ ചീനഭരണിയും നന്നങ്ങാടികളും ക്ളിയോപാട്രയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള റിലീഫുമെല്ലാം ഇവിടെയുണ്ട്. 26 അറകളുള്ള ആഭരണപ്പെട്ടി, ജര്‍മന്‍ പെട്രോമാക്സ്, പറങ്കികളുടെ അച്ചടിയന്ത്രത്തിലെ അച്ചുകള്‍, മരംകൊണ്ടുണ്ടാക്കിയ കാമറ, ഗ്രാമഫോണ്‍, വാല്‍വ് റേഡിയോ, അമേരിക്കന്‍ മോട്ടോര്‍ ഇങ്ങനെ പോവുന്നു ചരിത്രസൂക്ഷിപ്പുകള്‍.

മുഹമ്മദ് നബി ഇറാഖിലെ ഹിറഖ്ല്‍ രാജാവിനയച്ച കത്തിന്‍െറ പകര്‍പ്പും ഈസ്താംബുളില്‍ അച്ചടിച്ച പഴക്കമുള്ള ഖുര്‍ആനും നബി താമസിച്ച വീടിന്‍െറ രൂപരേഖയുടെ പകര്‍പ്പുമുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ കൈപ്പടയിലുള്ള ബദര്‍പാട്ടും രാജഭരണത്തിന്‍െറ അവശേഷിപ്പുകളായ വാളും വെള്ളിനാണയങ്ങളും ഉടയാടകളും ആരിലും കൗതുകമുണര്‍ത്തും. വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത 1862ലെ ഒരു പെട്ടി നാണയങ്ങളും 200 രാജ്യങ്ങളിലെ വിവിധതരം കറന്‍സികളും നാണയങ്ങളും ശേഖരത്തിലുണ്ട്. പുരാവസ്തുക്കളുമായി സംസ്ഥാനത്ത് നൂറിലേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ബീരാന്‍കുട്ടിയുടെ മ്യൂസിയം കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.കാലത്തിന് കൗതുകമാവാന്‍ എല്ലാം ബാക്കിവെച്ച് അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്.

 

മോദി സര്‍ക്കാറിനെതിരെ യു.എസ്

Posted: 15 Oct 2015 11:48 AM PDT

Image: 
Subtitle: 
പരിശോധിക്കാന്‍ ഇന്ത്യക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മതത്തിന്‍െറ അടിസ്ഥാനത്തില്‍ മോദിസര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുകയാണെന്ന് അമേരിക്ക. വര്‍ഗീയമായ കൊല, അറസ്റ്റ്, നിര്‍ബന്ധിത മതപരിവര്‍ത്തനം, സാമുദായിക ലഹള, മതംമാറാന്‍ വ്യക്തിക്കുള്ള അവകാശം പരിമിതപ്പെടുത്തല്‍ എന്നിവയൊക്കെ നടക്കുന്നുണ്ട്.  മതവികാരങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപപ്പെടുത്തിയ നിയമങ്ങള്‍ ഫലപ്രദമായി ഇന്ത്യ നടപ്പാക്കണമെന്ന് അമേരിക്കന്‍ ഭരണകൂടം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2014ലെ ഇന്ത്യന്‍ സാമുദായിക സാഹചര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. വര്‍ഗീയ അക്രമങ്ങളുടെ ഘട്ടത്തില്‍ പൊലീസും ഭരണസംവിധാനവും ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത സംഭവങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. മതവിശ്വാസം മാറ്റാന്‍ വ്യക്തികള്‍ക്കുള്ള അവകാശം തടയുന്ന നടപടികളുണ്ടായി.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മേയ് മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് 800ല്‍പരം വര്‍ഗീയ അക്രമങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നുവെന്ന് സര്‍ക്കാറിതര സംഘടനയായ ആക്ട് നൗ  ചൂണ്ടിക്കാട്ടുന്നുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍െറ പേരില്‍ മുസ്ലിംകളെയും ക്രൈസ്തവരെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവം പല സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങളുടെ വികാരത്തിനെതിരായ പ്രസ്താവന നടത്തി.
2002ലെ ഗുജറാത്ത് കലാപം, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവ സംബന്ധിച്ച നിരവധി കേസുകളില്‍ ഇനിയും തീര്‍പ്പായിട്ടില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്ക ആഭ്യന്തരമായി തയാറാക്കിയ ഒരു റിപ്പോര്‍ട്ട് മാത്രമാണതെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ കോടതി, മാധ്യമങ്ങള്‍, പൗരസമൂഹം, മനുഷ്യാവകാശ കമീഷനുകള്‍ എന്നിങ്ങനെ ഇന്ത്യക്കു സ്വന്തമായ സംവിധാനങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെയ്റ്റിങ് ലിസ്റ്റുകാര്‍ക്ക് അടുത്ത ട്രെയിനില്‍ സീറ്റ് പദ്ധതി നവംബര്‍ മുതല്‍

Posted: 15 Oct 2015 11:44 AM PDT

Image: 

ചെന്നൈ: ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്കായി റെയില്‍വേ പുതിയ സൗകര്യം ഒരുക്കുന്നു. ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ തിരക്കുമൂലം സീറ്റ് ഉറപ്പാക്കാനാകുന്നില്ളെങ്കില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അതേ റൂട്ടില്‍ പിന്നാലെ വരുന്ന ട്രെയിനില്‍ സീറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. ‘വികല്‍പ്’ എന്നു പേരിട്ട പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കും. നിലവില്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ റദ്ദാക്കാന്‍ മാത്രമാണ് സാധിക്കുക. പുതിയ പദ്ധതി അനുസരിച്ച് ബുക് ചെയ്യുമ്പോള്‍തന്നെ, സീറ്റ് ഉറപ്പല്ളെങ്കില്‍ പകരം ട്രെയിനുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ഏതൊക്കെ സ്റ്റേഷനുകളും ട്രെയിനുകളുമാണ് ഉള്‍പ്പെടുത്തേണ്ടതെന്ന പട്ടിക തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉറ്റവരായി; ഗീതക്കിനി ഇന്ത്യയിലേക്കു മടങ്ങാം

Posted: 15 Oct 2015 11:42 AM PDT

Image: 
Subtitle: 
15 വര്‍ഷമായി പാകിസ്താനില്‍ കുടുങ്ങിയ ബധിര-മൂക പെണ്‍കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്‍ സിനിമയായ ബജ്രംഗി ഭായിജാന്‍ പറഞ്ഞ അതിര്‍ത്തിക്കപ്പുറത്തു കുടുങ്ങിയ ബധിരയും മൂകയുമായ യുവതിയുടെ കഥക്ക് വീണ്ടുമൊരു തനിപ്പകര്‍പ്പ്. ഉറ്റവരില്‍നിന്ന് വേര്‍പെട്ട് 15 വര്‍ഷമായി പാക് നഗരമായ കറാച്ചിയിലെ അഭയകേന്ദ്രത്തിലായിരുന്ന ഗീതയെന്ന പെണ്‍കുട്ടിയാണ് ഒടുവില്‍ ഇന്ത്യന്‍ മണ്ണിലെ തന്‍െറ ബന്ധുക്കളെ തിരിച്ചറിഞ്ഞത്. ഡി.എന്‍.എ പരിശോധനകൂടി പൂര്‍ത്തിയാക്കി അടുത്ത ദിവസം പിറന്ന നാട്ടില്‍ തിരിച്ചത്തെുന്നതോടെ ഗീതയെ കാത്തിരിക്കുന്നത് സ്വപ്ന സാഫല്യം.
മാസങ്ങള്‍ക്കുമുമ്പ് സിനിമ പുറത്തുവന്നതോടെ പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബര്‍ണിയുടെ നേതൃത്വത്തില്‍ നടത്തിയ ദൗത്യമാണ് ഗീതയുടെ ജീവിതത്തിലും വെളിച്ചം പകര്‍ന്നത്.
പാകിസ്താനില്‍ കുടുങ്ങിക്കിടക്കുന്ന ഇവരുടെ ബന്ധുക്കളെ കണ്ടത്തൊനായി ആഴ്ചകളെടുത്ത ശ്രമങ്ങള്‍ക്കൊടുവില്‍ മാതാപിതാക്കളും നാലു സഹോദരങ്ങളും ബിഹാറില്‍ താമസിക്കുന്നതായി കണ്ടത്തെി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ വഴി ഇവരുടെ ചിത്രം ഗീതയെ കാണിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. കുടുംബവുമായി ആശയ കൈമാറ്റത്തിന് അവസരം വേണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് സ്കൈപ് വഴി തമ്മില്‍ ബന്ധിപ്പിക്കാനാണ് നീക്കം. ഒക്ടോബര്‍ 20ന് ഗീതയെ ഇന്ത്യയിലത്തെിക്കുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
15 വര്‍ഷം മുമ്പ് ട്രെയിന്‍ മാറിക്കയറിയാണ് ഗീത പാക് നഗരമായ ലാഹോറിലത്തെുന്നത്. ഊരും പേരുമറിയാത്ത ഇവരെ പൊലീസ് ഇടപെട്ട് പാകിസ്താനിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ഇധി ഫൗണ്ടേഷനില്‍ എത്തിക്കുകയായിരുന്നു.

10 മണിക്കൂറിനിടെ ഫ്ളിപ്കാര്‍ട്ട് വിറ്റത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണ്‍

Posted: 15 Oct 2015 10:53 AM PDT

Image: 
Subtitle: 
'ബിഗ് ബില്യണ്‍ ഡേ' വില്‍പന

ബംഗളൂരു: ‘ബിഗ് ബില്യണ്‍ ഡേ’ വില്‍പനയുടെ ഭാഗമായി 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകളാണെന്ന് ഇ-ടെയില്‍ രംഗത്തെ പ്രമുഖരായ ഫ്ളിപ്കാര്‍ട്ട്. 10 മണിക്കൂര്‍ എന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലോ കടകളിലൂടെയോ രാജ്യത്ത് നടന്ന ഏറ്റവും ഉയര്‍ന്ന വില്‍പനയാണിതെന്നും കമ്പനി അവകാശപ്പെട്ടു. ബിഗ് ബില്യണ്‍ ഡേ എന്നു പേരിട്ട ഫ്ളിപ്കാര്‍ട്ടിന്‍െറ ഉത്സവകാല ആദായവില്‍പന ഒക്ടോബര്‍ 13നാണ് തുടങ്ങിയത്. 17നാണ് അവസാനിക്കുക. ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ മെട്രോകളാണ് വില്‍പനയില്‍ മുന്നില്‍നിന്നതെങ്കിലും ടയര്‍ രണ്ട് നഗരങ്ങളായ നാഗ്പുര്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം, ജയ്പുര്‍ എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണുണ്ടായതെന്ന് കമ്പനി അറിയിച്ചു. വിറ്റുപോയ മൊബൈലുകളുടെ 75 ശതമാനവും 4ജി സൗകര്യമുള്ളവയായിരുന്നു. ആദ്യദിനം മൊത്തം 10 ലക്ഷം ഉല്‍പന്നങ്ങളാണ് വിറ്റത്. 60 ലക്ഷം പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. ഓരോ സെക്കന്‍ഡിലും 25 ഉല്‍പന്നങ്ങള്‍ വീതം വിറ്റുപോയെന്നും കമ്പനി അറിയിച്ചു. 70 വിഭാഗങ്ങളിലായി മൂന്നു കോടി ഉല്‍പന്നങ്ങളാണ് ഫ്ളിപ്കാര്‍ട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത്.

ജറൂസലമില്‍ രണ്ടു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

Posted: 15 Oct 2015 10:45 AM PDT

Image: 

ജറൂസലം: അല്‍അഖ്സ മസ്ജിദ് പ്രവേശവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷതയിലേക്ക്.  രണ്ടു ഫലസ്തീനികളെകൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. ഇതോടെ 14 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ 32 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ജറൂസലമിലെ ഡമസ്കസിലേക്കുള്ള കവാടത്തിനരികില്‍ ഇസ്രായേല്‍ പൊലീസ് ഫലസ്തീന്‍ യുവാവിനെതിരെ നിറയൊഴിക്കുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവ് ഹെബ്രോണ്‍ സ്വദേശിയാണ്. സുരക്ഷാപരിശോധനക്കത്തെിയ പൊലീസുകാരനെ കുത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേലിന്‍െറ വാദം. സംഭവം നടന്ന് നാലുമണിക്കൂറിനകം പടിഞ്ഞാറന്‍ ജറൂസലമില്‍ മറ്റൊരു ഫലസ്തീനിയെകൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. ഇസ്രായേലി വൃദ്ധയെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് വെടിവെച്ചതെന്നാണ് പൊലീസിന്‍െറ അവകാശവാദം.
അതിനിടെ സമാധാനപരമായി ഇസ്രായേലിനെതിരെ പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്യുന്ന പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍െറ ടെലിവിഷന്‍ സംഭാഷണം പുറത്തുവിട്ടു. സംഘര്‍ഷം തുടങ്ങിയതിനുശേഷം ആദ്യമായാണ് മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത്. താമസസ്ഥലത്ത് സൈനിക ചെക് പോയന്‍റുകള്‍ നിര്‍മിക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍  ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ തുടരുകയാണ്. തെരുവുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.  
അതിനിടെ, അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ യു.എന്‍ രക്ഷാസേനയെ നിയോഗിക്കണമെന്ന് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍  ആവശ്യപ്പെട്ടു.  
 

അദാനിയുടെ ആസ്ട്രേലിയയിലെ കല്‍ക്കരി പദ്ധതിക്ക് അംഗീകാരം

Posted: 15 Oct 2015 10:21 AM PDT

Image: 
Subtitle: 
കര്‍ശന നിബന്ധനകളോടെയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്

മെല്‍ബണ്‍: അദാനി ഗ്രൂപ്പിന്‍െറ ആസ്ട്രേലിയയിലെ കല്‍ക്കരിഖനന പദ്ധതിക്ക് വീണ്ടും അംഗീകാരം. രണ്ടുമാസംമുമ്പ് ആസ്ട്രേലിയന്‍ കോടതി പാരിസ്ഥിതിക അനുമതി റദ്ദാക്കിയിരുന്ന പദ്ധതിക്ക് കര്‍ശന നിബന്ധനകളോടെയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
അദാനിയും പാരിസ്ഥിതിക സംഘടനകളും നല്‍കിയ വിവരങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തതെന്ന് പരിസ്ഥിതി മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുന്നതുള്‍പ്പെടെ നിബന്ധനകളില്‍പെടും. ഖനനമാരംഭിക്കുന്നതിനുമുമ്പ് മാനദണ്ഡങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും ഹണ്ട് പറഞ്ഞു.
തീരുമാനത്തെ സ്വാഗതംചെയ്ത അദാനി ഗ്രൂപ് പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും പരിഹരിച്ചെന്ന് സര്‍ക്കാര്‍ തീരുമാനത്തിലൂടെ വ്യക്തമായെന്നും അവകാശപ്പെട്ടു. തൊഴില്‍സാധ്യതകളുള്‍പ്പെടെ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ക്ക് ഏറ്റവും അനിവാര്യം അംഗീകാരങ്ങളിലെ വ്യക്തതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ആഗോള കാലാവസ്ഥാവ്യതിയാനം കൂടുതല്‍ മോശമാക്കുന്നതും വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നതുമാണ് പദ്ധതിയെന്നാണ് രാജ്യത്തെ പരിസ്ഥിതിപ്രവര്‍ത്തകരുടെ ആശങ്ക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP