സ്വാഗതം
WELCOME

News Update..

Saturday, October 24, 2015

ഉമ്മന്‍ചാണ്ടി^ആര്‍.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്‍ പൊളിച്ചടുക്കും ^പിണറായി Madhyamam News Feeds

ഉമ്മന്‍ചാണ്ടി^ആര്‍.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്‍ പൊളിച്ചടുക്കും ^പിണറായി Madhyamam News Feeds

Link to a feed

ഉമ്മന്‍ചാണ്ടി^ആര്‍.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്‍ പൊളിച്ചടുക്കും ^പിണറായി

Posted: 24 Oct 2015 12:47 AM PDT

Image: 

പയ്യന്നൂര്‍: കേരളത്തിന്‍െറ മതനിരപേക്ഷത തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ^ആര്‍.എസ്.എസ് ^വെള്ളാപള്ളി എന്നിവര്‍ നടത്തുന്ന ഗൂഢനീക്കം ജനങ്ങള്‍ പൊളിച്ചടുക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ടി. ഗോവിന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍്റെ സഹായത്തോടെ തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് നീങ്ങുന്നതെങ്കില്‍ ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി സ്വപ്നം കാണുന്നത്. ഈ രഹസ്യ അജണ്ട ഒരു തരത്തിലും ഫലിക്കാന്‍ പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

ചില നിക്ഷിപ്ത താത്പര്യങ്ങള്‍ വെച്ചാണ് വെള്ളാപ്പള്ളി മോദിയുമായും സംഘ്പരിവാര്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി ആര്‍.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതില്‍ എന്നും തടസം ഇടതുപക്ഷമാണ്. മറ്റു പല രൂപത്തിലും ഇടതുമുന്നണിയെ ശിഥിലമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയ സാഹചര്യത്തിലാണ് പുതിയ നീക്കം. ന്യൂനപക്ഷവിരുദ്ധ, സംവരണ വിരുദ്ധ നിലപാടെടുക്കുന്ന ആര്‍.എസ്.എസുമായി ഏങ്ങനെയാണ് ശ്രീനാരായണീയര്‍ക്ക് ഒത്തുപോകാനാവുകയെന്ന് പിണറായി ചോദിച്ചു.

ചാതുര്‍വര്‍ണ വ്യവസ്ഥ മുറുക്കെപ്പിടിക്കുന്ന പ്രസ്ഥാനമാണ് സംഘ്പരിവാര്‍. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുള്ള സംവരണം തുടരണമെന്ന് പറയുമ്പോള്‍ തന്നെ പിന്നാക്കക്കാരിലെ സമ്പന്നര്‍ക്കുള്ള സംവരണം നിറുത്തണമെന്ന നിലപാടാണ് സി.പി.എമ്മിന്‍്റേത്. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം ഉറപ്പാക്കണമെന്നും പാര്‍ട്ടി ആവശ്യമുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന് നാടിന്‍െറ അന്ത്യാഞ്ജലി

Posted: 23 Oct 2015 11:53 PM PDT

വടകര: ഒഞ്ചിയം സമരസേനാനിയും ആര്‍.എം.പി സഹയാത്രികനുമായ പുറവില്‍ കണ്ണന് നാടിന്‍െറ അന്ത്യാഞ്ജലി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ നെല്ലാച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആര്‍.എം.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ സി.കെ. നാണു, എളമരം കരീം, ഇ.കെ. വിജയന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ അഡ്വ. പി. സതീദേവി, എന്‍.വേണു, കെ.കെ. രമ, അഡ്വ. എം.കെ. ഭാസ്കരന്‍, സി.കെ. മൊയ്തു, കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല, എം.കെ. ഭാസ്കരന്‍, അഡ്വ. പി. കുമാരന്‍ കുട്ടി, കെ.കെ. കുഞ്ഞിക്കണാരന്‍, ഇ.എം. ദയാനന്ദന്‍, പി.എം. അശോകന്‍, ആര്‍. ഗോപാലന്‍, സോമന്‍ മുതുവന തുടങ്ങി നിരിവധിപേര്‍ അന്ത്യാപചാരമര്‍പ്പിക്കാനത്തെി. തുടര്‍ന്ന് ആര്‍.എം.പിയും സി.പി.എമ്മും ചേരിതിഞ്ഞ് അനുശോചനപരിപാടി നടത്തി. ആര്‍.എം.പി യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ടി.എല്‍. സന്തോഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. രമ, സുനില്‍ മടപള്ളി, ലാല്‍ കിഷോര്‍, എ.ടി. ശ്രീധരന്‍, എന്‍. വേണു, പി.കെ. കുഞ്ഞിക്കണ്ണന്‍, സി.കെ. മൊയ്തു, പിള്ളേരികണ്ടി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം നേതൃത്വത്തില്‍ നടന്ന അനുശോചന പരിപാടിയില്‍ ആര്‍. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. സി.കെ. നാണു എം.എല്‍.എ, അഡ്വ. പി. സതീദേവി, സോമന്‍ മുതുവന, പി.എം. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ആദരസൂചകമായി ഒഞ്ചിയത്ത് ഹര്‍ത്താലാചരിച്ചു.
വടകര: ഒഞ്ചിയം സമരസേനാനികളില്‍ അവസാനകണ്ണിയായ പുറവില്‍ കണ്ണന്‍െറ നിര്യാണത്തില്‍ സി.പി.ഐ (എം.എല്‍) വടകര ഏരിയാകമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഒഞ്ചിയം അധ്യക്ഷതവഹിച്ചു.

ആക്ഷന്‍ കമ്മിറ്റിക്ക് പിന്തുണയുമായി മുന്നണികള്‍

Posted: 23 Oct 2015 11:53 PM PDT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പിന്തുണ. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നണികളുടെ നയപരിപാടികളില്‍ ഉള്‍പ്പെടുത്തും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡും നഗരവികസനവും എന്ന വിഷയത്തില്‍ മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, പാറോപ്പടി, പൂളക്കടവ്, വെള്ളിമാടുകുന്ന്, ചേവരമ്പലം വാര്‍ഡുകളിലെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുമായി ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ഥി അഭിമുഖത്തിലാണ് മുന്നണികള്‍ പിന്തുണ വ്യക്തമാക്കിയത്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ (യു.ഡി.എഫ്), മുന്‍ മേയര്‍ എം. ഭാസ്കരന്‍ (എല്‍.ഡി.എഫ്), ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്യാമെന്നറിയിച്ചിരുന്ന എം.കെ. രാഘവന്‍ എം.പിയുടെ സന്ദേശം പരിപാടിയില്‍ വായിച്ചു. സ്ഥാനാര്‍ഥികളായ കെ.സി. ശോഭിത, കെ. സിനി, പി. രമണിഭായ്, ജബ്ബാര്‍ വെള്ളിമാടുകുന്ന്, പി. ബിജുലാല്‍, യു.ഡി. സുജാതന്‍, അഡ്വ. പി.എന്‍. സുരേഷ് ബാബു, ഭാസി മലാപ്പറമ്പ്, സുനിത അജിത് കുമാര്‍, ശോഭന തട്ടാരി, എന്‍.വി. ബാബുരാജ്, അഡ്വ. എം. ജയദീപ്, ഇ. പ്രശാന്ത്കുമാര്‍, പ്രമീള ബാലഗോപാല്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ സ്വാഗതവും കണ്‍വീനര്‍ പ്രദീപ് നന്ദിയും പറഞ്ഞു.

അക്ഷര മധുരം നുകര്‍ന്ന്

Posted: 23 Oct 2015 11:39 PM PDT

തിരുനാവായ: ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ നവരാത്രിയാഘോഷം സമാപിച്ചു. നാവാമുകുന്ദ ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം വിജയദശമി നാളില്‍ പി.പി. മധുസൂദന വാരിയരുടെ കാര്‍മികത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെയാണ് സമാപിച്ചത്.
അങ്ങാടിപ്പുറം ശൈലേശ്വരി സംഗീത സഭയിലെ ശ്രീദേവിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചയില്‍ നിരവധിപേര്‍ പങ്കെടുത്തു. പൂജവെപ്പ്, വിശേഷാല്‍ പൂജ എന്നിവയുമുണ്ടായി.
വൈരങ്കോട്: ഭഗവതി ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു. മജീഷ്യന്‍ ആര്‍.കെ. മലയത്ത് കുട്ടികളെ എഴുത്തിനിരുത്തി. കലാമണ്ഡലം വിന്ദുജ മേനോന്‍െറ ഓട്ടന്‍തുള്ളല്‍, സര്‍വൈശ്വര്യ പൂജ, കോഴിക്കോട് എ.കെ.ബി നായരുടെ ആധ്യാത്മിക പ്രഭാഷണം, പ്രസാദ ഊട്ട്, ദീപാലങ്കാരം, പാലക്കാട് പത്മരാജാമണി സംഘത്തിന്‍െറ വീണനാദ തരംഗം, സരസ്വതീ പൂജ, വിശേഷാല്‍ വിദ്യാമന്ത്രം പുഷ്പാഞ്ജലി എന്നിവയുമുണ്ടായി.
തൃക്കണ്ടിയൂര്‍: അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സനാതന ധര്‍മവേദി സംഘടിപ്പിച്ച നവരാത്രി മഹോത്സവം സ്വാമി വേദചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു.
നിരവധി കുട്ടികള്‍ കമ്പ്യൂട്ടറിലും വിദ്യാരംഭം കുറിച്ചു. നൃത്തസന്ധ്യ, ജയശ്രീ രാജീവിന്‍െറ സംഗീതാര്‍ച്ചന, തിരുവാതിരക്കളി, നൃത്ത സന്ധ്യ, അനുഗ്രഹ പ്രഭാഷണം, വീണക്കച്ചേരി സംഗീതാര്‍ച്ചന, ഗായത്രിജപം, സംഗീതാര്‍ച്ചന, സദനം ശ്രീധരന് സരസ്വതി പുരസ്കാര സമര്‍പ്പണം, കളരിപ്പയറ്റ് പ്രദര്‍ശനം, നൃത്തസന്ധ്യ, കൃഷ്ണ ദിനേശിന്‍െറ ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍, ഭജന്‍ സന്ധ്യ, ഭാഗവത പാരായണം, ലളിത സഹസ്രനാമാര്‍ച്ചന എന്നിവയുമുണ്ടായി.
മേല്‍പ്പത്തൂര്‍ സ്മാരക മണ്ഡപത്തില്‍ നൂറോളം കുട്ടികളെ എഴുത്തിനിരുത്തി. ചേര്‍ക്കാട്ട് ശങ്കരനാരായണന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. പൂജവെപ്പുമുണ്ടായി. തെക്കുമ്മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ നവരാത്രി നൃത്ത സംഗീതോത്സവം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു.
മംഗലം: പുല്ലൂണി വള്ളത്തോള്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഡോ. അനില്‍ വള്ളത്തോള്‍, വള്ളത്തോള്‍ ഭാര്‍ഗവ മേനോന്‍, യു. രുഗ്മിണി എന്നിവര്‍ നേതൃത്വം നല്‍കി. നൃത്ത വിദ്യാരംഭത്തിന് നിഖിത നേതൃത്വം നല്‍കി.
ചടങ്ങുകള്‍ക്ക് വള്ളത്തോള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.വി. ഗോപിനാഥ്, സെക്രട്ടറി ഇ. ശ്രീകുമാര്‍, സി. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരൂര്‍: അമ്പലക്കുളങ്ങര ദേവീക്ഷേത്രത്തിലെ തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവം വിദ്യാരംഭത്തോടെ സമാപിച്ചു. വെള്ളിയാഴ്ച നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ആദ്യം സ്വര്‍ണമോതിരം കൊണ്ട് നാവിലും തുടര്‍ന്ന് താലത്തിലെ ഉണങ്ങല്ലരിയിലും കുട്ടികള്‍ക്ക് ഹരിശ്രീ പകര്‍ന്നു നല്‍കി.
കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി വേദ ചൈതന്യ, എഴുത്തുകാരന്‍ തിരൂര്‍ ദിനേശ്, തൃക്കണ്ടിയൂര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. സുനില്‍, സനാതന ധര്‍മവേദി പ്രവര്‍ത്തകരായ മഠത്തില്‍ നാരായണന്‍, എം. ബലരാമന്‍, പ്രമോദ് മാക്കോത്ത്, രാജേന്ദ്രന്‍, കെ. ബാലന്‍, രാഹുല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്പ്യൂട്ടറിലും ഹരിശ്രീ കുറിക്കല്‍ ഒരുക്കിയിരുന്നു.
ആചാര്യനില്‍നിന്ന് സ്വര്‍ണമോതിരംകൊണ്ട് നാവിലും വിരലുകൊണ്ട് അരിയിലും ആദ്യാക്ഷരം കുറിച്ച കുരുന്നുകള്‍ പിന്നീട് പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഒരുക്കിയ കമ്പ്യൂട്ടറിലും ആദ്യാക്ഷരം കുറിച്ചു. പി. ജ്യോതി, ജി. അനാമിക എന്നിവര്‍ നേതൃത്വം നല്‍കി.

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണിന് ആദരവുമായി ഗൂഗ്ള്‍ ഡൂഡ്ല്‍

Posted: 23 Oct 2015 11:21 PM PDT

Image: 

ന്യൂഡല്‍ഹി: ‘കോമണ്‍ മാന്‍’ എന്ന കഥാപാത്രത്തിന്‍െറ സ്രഷ്ടാവും പ്രമുഖ കാര്‍ട്ടൂണിസ്റ്റുമായ ആര്‍.കെ ലക്ഷ്മണിന് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ല്‍. ലക്ഷ്മണിന്‍െറ 94ാം ജന്മദിനത്തിലാണ് ഗൂഗ്ളിന്‍െറ ആദരം. സാമൂഹിക അസമത്വവും കാപട്യവും വെളിപ്പെടുത്താനാണ് എല്ലാ സംഭവങ്ങള്‍ക്കും
സാക്ഷിയാവുന്ന ‘കോമണ്‍ മാന്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ലക്ഷ്മണ്‍ സൃഷ്ടിച്ചതെന്ന് ഗൂഗ്ള്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘കോമണ്‍ മാന്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വരക്കുന്ന ലക്ഷ്മണിന്‍െറ ഗ്രാഫിക് ചിത്രമാണ് ഗൂഗ്ള്‍ ഇന്ത്യയുട ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്രവുമായി നില്‍ക്കുന്ന ‘കോമണ്‍ മാനെ’ കാന്‍വാസിലെ കാര്‍ട്ടൂണിലാക്കുന്ന ലക്ഷ്മണിന്‍െറ കാരിക്കേച്ചറാണ് ഗൂഗ്ള്‍ ഡൂഡ്ല്‍. 1921 ഒക്ടോബര്‍ 24 ന് ജനിച്ച ആര്‍.കെ ലക്ഷ്മണ്‍  ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു.  മാഗ്സസെ അവാര്‍ഡ്,  പദ്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ദ ടണല്‍ ഓഫ് ടൈം' ആണ് ആത്മകഥ. 2015 ജനുവരി 26നായിരുന്നു അന്ത്യം.

ഹരിയാനയിലെ ദലിത് ബാലന്‍െറ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Posted: 23 Oct 2015 11:14 PM PDT

Image: 

ചണ്ഡിഗഡ്: ഹരിയാനയില്‍ ദലിത് ബാലന്‍്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഹരിയാന പൊലീസ് രൂപീകരിച്ചു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് ബാലന്‍്റെ മരണവുമായി ബന്ധപ്പെട്ട് വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഭവത്തിന് ഉത്തരാവദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, മരണം ആത്മഹത്യയാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചിരുന്നത്.

ഗൊഹാനയിലെ ഗോവിന്ദപുരയില്‍ വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈകാലുകളുടെ അസ്ഥികള്‍ പൊട്ടിയും ദേഹത്ത് മുഴുവന്‍ പരിക്കുകളോടെയുമായിരുന്നു ഗോവിന്ദയുടെ മൃതദേഹം കണ്ടത്തെിയത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
 

പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് ആഞ്ഞടിച്ചു

Posted: 23 Oct 2015 09:39 PM PDT

Image: 

മെക്സികോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്. പടിഞ്ഞാറന്‍ മെക്സികോയില്‍ ജാലിസ്കോനഗരത്തിലെ ജനവാസം കുറഞ്ഞ മേഖലയിലാണണ് കാറ്റ്  ആഞ്ഞടിച്ചത്.  തീവ്ര വിനാശകാരിയായ കാറ്റ് മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്.  വരും മണിക്കൂറുകളില്‍  ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കരുതുന്നത്. മെക്സികോയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.

ലോകത്തെ ശക്തിയേറിയ ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍ അഞ്ചാം കാറ്റഗറിയിലാണ് പെട്രീഷ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്‍െറ ശക്തി കുറയുമെന്നും യു.എസിലെ ചുഴലിക്കാറ്റ് പഠന കേന്ദ്രം അറിയിച്ചു.

മെക്സിക്കന്‍ അധികൃതരുടെ കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേരാണ് അപകട മേഖലയിലുള്ളത്.ചുഴലിക്കാറ്റ് തീരത്തത്തെുന്നതിന് മുമ്പായി അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജലിസ്കോ, കൊലിമ, ഗരീരോ സംസ്ഥാനങ്ങളിലാണ്  അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.  സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ  വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചുണ്ട്.

 

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒമാന്‍ നാളെ ബൂത്തിലേക്ക്

Posted: 23 Oct 2015 09:22 PM PDT

Image: 
മസ്കത്ത്: ഒമാന്‍െറ എട്ടാമത് മജ്ലിസുശൂറ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് വോട്ടിങ് സമയം.  85 മജ്ലിസുശൂറ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 6,12,000 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 61 മന്ധലങ്ങളില്‍ 107 പോളിങ് ബൂത്തുകളാണുള്ളത്. 596 പേര്‍ മത്സരരംഗത്തുണ്ട്. ഇതില്‍ 20 പേര്‍ വനിതകളാണുള്ളത്. മാസങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ അവരുടെ പേരും ഫോട്ടോയുമുള്ള വന്‍ ബോര്‍ഡുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. പല സ്ഥാനാര്‍ഥികളും സോഷ്യല്‍ മീഡിയയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 
നാളെ രാത്രിയോടെ തന്നെ ഫലങ്ങള്‍ അറിയാനാവും. മജ്ലിസുശൂറ തെരഞ്ഞെടുപ്പിന് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രംഗത്തുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ യോഗം അല്‍ ഖുവൈര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി കേന്ദ്ര ഓഫിസില്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടെല്‍, ഒമാന്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി കമ്മിറ്റി ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി ചെയര്‍മാനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്‍െറ 107 പോളിങ് ബൂത്തുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. 
എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സ്ഥാപിക്കുകയും വോട്ട് ചെയ്യാനത്തെുന്നവര്‍ക്ക് വിശ്രമിക്കാന്‍ കസേരകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേരുവിവരം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ബുത്തുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വലിയൊരു ഭാഗം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോധമില്ലാത്തതിനാലാണ് പലരും വോട്ട് ചെയ്യാതിരുന്നത്. 
ശക്തമായ ബോധവത്കരണം നടന്നതിനാല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഇത്തവണ ബൂത്തിലത്തെും. അതിനാല്‍, ഇത്തവണ തെരഞ്ഞെടുപ്പിന് വാശി വര്‍ധിക്കാനാണ് സാധ്യത.

സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി വിയന്ന ഉച്ചകോടി ആരംഭിച്ചു

Posted: 23 Oct 2015 09:02 PM PDT

Image: 
റിയാദ്: സിറിയന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം തേടി നാല് പ്രമുഖ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിയന്നയില്‍ ആരംഭിച്ചു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോഫ്, സൗദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്മദ് അല്‍ജുബൈര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി സ്റ്റേര്‍ലി ഓഗ്ലോ എന്നിവരാണ് നാലര വര്‍ഷത്തിലധികമായി ആഭ്യന്തരസംഘര്‍ഷം തുടരുന്ന സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി വിയന്നയില്‍ സമ്മേളിക്കുന്നത്.
ബശ്ശാറുല്‍ അസദിനെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള റഷ്യന്‍ നിലപാടിനോട് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നതിനൊപ്പമാണ് മറ്റു മൂന്ന് രാജ്യങ്ങള്‍ റഷ്യയുമായി വിഷയം ചര്‍ച്ച ചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഒൗദ്യോഗിക യോഗം ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക, സൗദി, തുര്‍ക്കി മന്ത്രിമാര്‍ രാവിലെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് അമേരിക്ക, റഷ്യ മന്ത്രിമാരും പ്രത്യേകം യോഗം ചേര്‍ന്നു.
സിറിയന്‍ പ്രശ്നത്തിന് പരിഹാരം ആരായുമ്പോള്‍ ബശാര്‍ കുടുംബത്തിന് പങ്കുണ്ടാവരുതെന്ന ഉറച്ച നിലപാടിലാണ് അമേരിക്കയും സൗദി അറേബ്യയും. എന്നാല്‍ ഭരണകൈമാറ്റത്തിന്‍െറ താല്‍ക്കാലിക ഘട്ടം എന്ന നിലക്ക് ആറ് മാസം ബശാറിനെ തുടരാന്‍ അനുവദിക്കാമെന്നതാണ് തുര്‍ക്കിയുടെ നിലപാട്. 
അതേസമയം ബശ്ശാറിന് 18 മാസത്തെ സമയം അനുവദിക്കണമെന്ന് വിയന്ന യോഗത്തിന് മുമ്പായി പുറത്തിറക്കിയ പ്രസ്താവനയില്‍ റഷ്യ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന് പിന്തുണതേടി ബശ്ശാര്‍ തെഹ്റാന്‍ സന്ദര്‍ശിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

തീവ്രവാദത്തിനെതിരായ പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ

Posted: 23 Oct 2015 08:34 PM PDT

Image: 

ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്‍ക്കും എതിരെ നടപടിയെടുക്കാമെന്ന പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ. യു.എസ്^പാക് സംയുക്ത പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് ഇന്ത്യയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പാക് മണ്ണില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. അതിന് തെളിവാണ് മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതി സഖിയുര്‍ റഹ്മാന്‍ ലഖ് വിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച പാക് നിലപാട്. ഈ വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ല. പാക് നിലപാടില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്‍ക്കും എതിരെ നടപടിയെടുക്കാമെന്നാണ് അമേരിക്കക്ക് പാകിസ്താന്‍ ഉറപ്പ് നല്‍കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ സംഘടനയാണ് ലശ്കര്‍.

കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ^പാകിസ്താന്‍ ചര്‍ച്ച എന്ന ആഹ്വാനവും സംയുക്ത പ്രസ്താവനയിലുണ്ട്. മറ്റൊരു രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍െറ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ളെന്നും ശരീഫ് ഉറപ്പുനല്‍കി.

 

വിജയദശമി നാളില്‍ ആദ്യാക്ഷരമധുരവുമായി കുരുന്നുകള്‍

Posted: 23 Oct 2015 07:58 PM PDT

Image: 
മനാമ: വിജയദശമി നാളില്‍ ബഹ്റൈനിലെ വിവിധ സംഘടനകളും ക്ഷേത്രങ്ങളും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കേരളത്തില്‍നിന്നത്തെിയ പ്രശസ്തരാണ് വിവിധ ഇടങ്ങളില്‍ കുട്ടികളെ അരിയില്‍ എഴുതിച്ചത്. 
നൃത്തോത്സവവുമായി നവരാത്രി ആഘോഷങ്ങള്‍ തുടങ്ങിയ കേരളീയ സമാജത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സേതുവാണ് കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നത്.സമാജത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഇന്ന് തുടരും.  കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷനില്‍ ജ്യോതിഷിയും സംസ്കൃത പണ്ഡിതനുമായ മേക്കാട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടാണ് വിദ്യാരംഭ ചടങ്ങിന് നേതൃത്വം നല്‍കിയത്. ഇവിടെ 16കുട്ടികളാണ് എത്തിയത്. 
ഭജനയും നൃത്ത സന്ധ്യയും നടത്തി നവരാത്രി ആഘോഷിച്ച ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയില്‍  പ്രശസ്ത അധ്യാപകനായ ഡോ. വെള്ളായണി അര്‍ജുനന്‍ കുട്ടികള്‍ക്ക് അക്ഷരമധുരം പകര്‍ന്നു. അസോസിയേഷന്‍ ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, സെക്രട്ടറി ബൈജു ദാമോദരന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രകാരനും കാര്‍ട്ടുണിസ്റ്റുമായ സത്യദേവ് നടത്തുന്ന ചിത്രരചനാ ക്ളാസിനും ഇവിടെ തുടക്കമായി. 
നവരാത്രി ആഘോഷങ്ങളാല്‍  ഭക്തിസാന്ദ്രമായ അറാദ് അമ്പലത്തില്‍ 64കുട്ടികളാണ് വിദ്യാരംഭ ചടങ്ങിനത്തെിയത്. പ്രശസ്ത ഗായകന്‍  കാവാലം ശ്രീകുമാറാണ് ഇവിടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്.
ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ പിന്നണി ഗായകനായ ജി. വേണുഗോപാല്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതി. ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ചിലര്‍ എത്തിയിരുന്നു. മൊത്തം 81 കുട്ടികളെ ഇവിടെ എഴുത്തിനിരുത്തി. സെക്രട്ടറി പി. ശശിധരന്‍, ചെയര്‍മാന്‍ ചന്ദ്രബോസ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൊസൈറ്റി അംഗം ഹരിദാസിന്‍െറ ചിത്രരചനാ ക്ളാസിനും തുടക്കമായി. 

ശിയ മസ്ജിദില്‍ ചാവേറാക്രമണം: മരണം 22 ആയി

Posted: 23 Oct 2015 07:56 PM PDT

Image: 

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ശിയ മസ്ജിദില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി.  ഗുരുതര പരിക്കേറ്റ 15 പേര്‍ ലാര്‍ഖാന ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും. അതേസമയം, നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

ഇമാം ബര്‍ഗ കാസ്മിയ ഷില്‍ഗിരിയില്‍  പ്രാര്‍ഥനക്കിടെയാണ് ബുര്‍ഖ ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍ കണ്ടെടുത്തതായി സിന്ധ് എസ്.പി സഫര്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള ശിയാക്കള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണ്.

ഒരേ നാണയത്തിന്‍െറ രണ്ടു വശങ്ങള്‍

Posted: 23 Oct 2015 07:33 PM PDT

Image: 

അതിര്‍ത്തിയില്‍ ഈയിടെ നടന്നുകൊണ്ടിരിക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ പാകിസ്താന്‍െറ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്നു. ശിവസേനയും ആര്‍.എസ്.എസും  ബജ്റംഗ്ദളും അടക്കമുള്ള തീവ്രസംഘടനകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് പാകിസ്താനിലെ സോഷ്യല്‍മീഡിയകളും വാര്‍ത്താചാനലുകളും  പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നാമിപ്പോള്‍ ഇന്ത്യയുടെ ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ഹിന്ദു തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടേനേയെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
ഇന്ത്യയില്‍ പാക് സംഗീതജ്ഞരുടെ ഗസലുകള്‍ ശിവസേന ഇടപെട്ട് റദ്ദാക്കുന്നതിലൂടെ തെളിയുന്നത് ഹിന്ദു തീവ്രവാദികളുടെ നിലക്കാത്ത അസഹിഷ്ണുതയാണെന്ന് പാകിസ്താനിലെ വലിയൊരു വിഭാഗവും ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് കറാച്ചി ഇന്‍റര്‍നാഷനല്‍ ബുക്ഫെയറില്‍ ഇറാനിയന്‍ പുസ്തകശാലക്ക് താഴിട്ട അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ചെയ്തിയില്‍ അസഹിഷ്ണുതയുടെ മുഖം എന്തുകൊണ്ട് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല? വിദേശികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ളെന്നാണ് ആസ്ട്രേലിയന്‍ ദമ്പതികള്‍  ടാറ്റൂ പ്രശ്നത്തിന്‍െറ പേരില്‍ മര്‍ദിക്കപ്പെട്ട സംഭവം വിരല്‍ചൂണ്ടുന്നതെന്ന് പാക്ജനത നിരുപാധികം വിശ്വസിക്കുന്നു. അതേസമയം, നങ്കാ പര്‍ബതില്‍ താലിബാന്‍ തീവ്രവാദികള്‍ വിനോദസഞ്ചാരികളായത്തെിയ ഒമ്പതു വിദേശികളെ കൊലപ്പെടുത്തിയ സംഭവം ഇതുമായി കൂട്ടിച്ചേര്‍ത്തുവായിക്കാന്‍ എന്തുകൊണ്ട്  അവര്‍ക്ക് കഴിയുന്നില്ല. മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവേളയില്‍ സുധീന്ദ്രനാഥ് കുല്‍കര്‍ണിയുടെ മുഖത്ത് കരിമഷി ഒഴിച്ച സംഭവം ഹിന്ദുതീവ്രവാദികള്‍ നടത്തിയ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്‍, പാക് തീവ്രവാദികള്‍ ലാല്‍ മസ്ജിദില്‍നിന്ന് ചൈനീസ് സ്വദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വീകാര്യമാകുന്നത് ഏതു രീതിയിലാണ്? ശിവസേനയെ ഭയന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറിയ സംഭവം ഭാരത സര്‍ക്കാറിന് വലിയ നാണക്കേടുണ്ടാക്കി. അതേസമയം, നിരപരാധികളെ  കൊന്നൊടുക്കുന്ന മതതീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് പാകിസ്താന് മാനക്കേടുണ്ടാക്കുന്നില്ല?
ദാദ്രിയില്‍ മുസ്ലിംകളെ ഹിന്ദുക്കള്‍ ആക്രമിക്കുന്നത് ഇന്ത്യന്‍ പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, പാകിസ്താനില്‍ ക്രിസ്ത്യന്‍ ദമ്പതിമാരെ മുസ്ലിംകള്‍ അടിച്ചുകൊന്ന സംഭവത്തില്‍ പാക്പൊലീസ് നിസ്സംഗത പാലിച്ചത് ആരും കണ്ടില്ല.
ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ അവരെ നിയന്ത്രിക്കണമെന്ന് രാജ്യത്തോട് ആവശ്യപ്പെടുമ്പോള്‍, പാകിസ്താനില്‍ മുസ്ലിം തീവ്രവാദികളുടെ അത്തരം ചെയ്തികള്‍ക്ക് തടയിടണമെന്ന് അവിടെയുള്ള ആരും പറയാറില്ല. പറഞ്ഞുവരുന്നത് മതഭ്രാന്തിന്‍െറയും അസഹിഷ്ണുതയുടെയും ഒഴുക്ക് സൃഷ്ടിക്കുന്ന കാര്യത്തില്‍ ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഒരേ നാണയത്തിന്‍െറ ഇരു വശങ്ങളാണ് എന്നാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ഊതിപ്പെരുപ്പിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ മനുഷ്യത്വവും സമാധാനം തകര്‍ക്കുന്ന അക്രമങ്ങള്‍  ഇരുപക്ഷവും വളര്‍ത്തുന്നുണ്ടെന്നു മാത്രം മനസ്സിലാക്കിയാല്‍ കൊള്ളാം. അത്തരം മനോഭാവത്തിന് മാറ്റം വരണം. ഇന്ത്യയില്‍ സമീപകാലത്തു നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ മതതീവ്രവാദത്തിന്‍െറ ഉത്തമ ഉദാഹരണങ്ങളാണ്. തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. രാഷ്ട്രങ്ങളുടെ പുരോഗതിക്കു തടസ്സമാകുന്ന മതതീവ്രവാദം തുടച്ചുമാറ്റുന്നതിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ മറുപക്ഷത്തെ അക്രമങ്ങളില്‍ വിലപിക്കുകയല്ല.
(പ്രമുഖ കോളമിസ്റ്റായ
ലേഖകന്‍ ഡോണിലെഴുതിയ ലേഖനം)

ആദ്യക്ഷര മധുരം നുണഞ്ഞ് മുത്തശ്ശിമാര്‍

Posted: 23 Oct 2015 07:15 PM PDT

Image: 

കൊട്ടാരക്കര: വാര്‍ധക്യത്തിലേക്ക് കടന്നെങ്കിലും ആദ്യക്ഷരത്തിന്‍െറ മധുരം നുണയുകയാണ് രണ്ടു മുത്തശ്ശിമാര്‍. അറിവ് നേടാനുള്ള ആഗ്രഹമാണ് മുത്തശ്ശിമാരെ കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്ത് ചേക്കോട്ടുകോണം തുടര്‍വിദ്യാകേന്ദ്രത്തിലത്തെിച്ചത്. കാക്കത്താനം കൊച്ചുവിള വീട്ടില്‍ തങ്കമ്മ (75), ചേക്കോട്ടുകോണം പണയില്‍ വീട്ടില്‍ രാജമ്മ (66) എന്നിവരാണ് ആദ്യക്ഷരം കുറിച്ചത്. ഐഷാപോറ്റി എം.എല്‍.എയാണ് രണ്ടുപേരെയും അക്ഷരം എഴുതിച്ചത്.

രാജമ്മയുടെ കൊച്ചുമകന്‍ വിശാഖും ആദ്യക്ഷരം കുറിക്കാന്‍ എത്തിയിരുന്നു. കുരുന്നുകള്‍ക്ക് ഹരിശ്രീ എഴുതിച്ചശേഷം എം.എല്‍.എ മുത്തശ്ശിമാരെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചു. വായിക്കണമെന്നും എഴുതണമെന്നുമുള്ള ചിന്ത വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണെന്ന് തങ്കമ്മ പറഞ്ഞു. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ സ്കൂളുകളില്‍ അയച്ച് പഠിപ്പിച്ചില്ല. പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ല. എഴുത്തും വായനയും അറിയാത്തതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായി. എഴുത്തും വായനയും പഠിച്ച് ബസിന്‍െറ ബോര്‍ഡ് വായിക്കാനും പത്രമാധ്യമങ്ങള്‍ വായിക്കാനുമാണ് ഹരിശ്രീ കുറിച്ചതെന്ന് രാജമ്മ പറഞ്ഞു.

50ഓളം കുരുന്നുകളാണ് തുടര്‍വിദ്യാകേന്ദ്രത്തില്‍ ആദ്യക്ഷരം കുറിച്ചത്. കുരുന്നുകളോടൊപ്പം മുത്തശ്ശിമാര്‍ക്ക് അറിവിന്‍െറ ആദ്യ പാഠം പഠിപ്പിച്ച് നല്‍കുന്ന സന്തോഷത്തിലാണ് സാക്ഷരതാ പ്രവര്‍ത്തകര്‍. സാക്ഷരതാ അസിസ്റ്റന്‍റ്  കോഓഡിനേറ്റര്‍ ഡി. ശാന്തമ്മ, സാക്ഷരതാ പ്രേരകുമാരായ ഷീജ. സി, ടി.എന്‍. നെല്‍സണ്‍, അസി. പ്രേരക്, സുലഭജകുമാരി എന്നിവരാണ് തുടര്‍വിദ്യാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനത്തില്‍ ചുക്കാന്‍പിടിച്ചത്.
 

അടവുനയം വീണ്ടും

Posted: 23 Oct 2015 06:48 PM PDT

Image: 
Subtitle: 
വയലാര്‍ ഗോപകുമാര്‍

സി.പി.എമ്മിലെ ഒരു വിഭാഗത്തിന് രണ്ടു ദശാബ്ദക്കാലമായി മുസ്ലിം ലീഗില്‍ ഒരു കണ്ണുണ്ട്. ലീഗിന് തിരിച്ചും ചില ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുകയും യു.ഡി.എഫിന്‍െറ കെട്ടുറപ്പ് കുറയുകയും ചെയ്യുന്നു എന്നു തോന്നുമ്പോഴാണ് ലീഗില്‍ ഇത്തരം ചിന്തകള്‍ക്ക് നിറംവെക്കാറുള്ളത്. സ്വന്തം മുന്നണിബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളും എക്കാലവും തെരഞ്ഞെടുപ്പുകളില്‍ ഈ അനുഭാവ സമീപനം ഉദാരവത്കരിക്കാറുമുണ്ട്. അതിന് സി.പി.എം നല്‍കിയ ഓമനപ്പേരാണ് അടവുനയം. ഇക്കുറി ഈ ഉദാരവത്കരണം കുറച്ചു കൂടുതല്‍ പരിധിവിട്ടതാണ് സമീപകാലത്തെ അസ്വാരസ്യങ്ങള്‍ക്കു കാരണം. മലപ്പുറത്തും സമീപ ജില്ലകളിലും ലീഗും സി.പി.എമ്മും കാര്യമായി കൈകോര്‍ത്തു. ഇന്ദിര ഭവനില്‍ ഇനി എത്ര യോഗങ്ങള്‍ കൂടിയാലും ഈ സൗഹൃദം തെരഞ്ഞെടുപ്പ് കഴിയുംവരെ മാറില്ല. അത് ഉമ്മന്‍ ചാണ്ടിക്കറിയാം. വി.എം. സുധീരനറിയാം, പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മറ്റു നേതാക്കള്‍ക്കും അറിയാം. ലീഗ് നേതാക്കള്‍ അത് ഏറ്റുപറഞ്ഞുകഴിഞ്ഞു. അവര്‍ക്ക് അതിന് ന്യായീകരണവുമുണ്ട്. കോണ്‍ഗ്രസ് നീചമായി പെരുമാറിയാല്‍ പിന്നെ എന്തു ചെയ്യും. ചിലയിടത്ത് ലീഗ് ഒറ്റക്കും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷവും ഈ അവിശുദ്ധ സഖ്യം തുടരും എന്നു തുറന്നുപറയാന്‍ ലീഗ് നേതാക്കള്‍ മടിക്കുന്നില്ല. എങ്കിലും സംഭവിച്ചതിലുള്ള ദു$ഖം രേഖപ്പെടുത്തിയും അണികളുടെ എടുത്തുചാട്ടത്തില്‍ പഴിപറഞ്ഞും തല്‍ക്കാലം ചര്‍ച്ചകള്‍ക്ക്  അര്‍ധവിരാമമിടും. അണികളുടെ അറിവുകേടും എടുത്തുചാട്ടവുമായി ചിത്രീകരിക്കപ്പെടുകയും മേലില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളെപ്പറ്റി ചര്‍ച്ചചെയ്തു പിരിയുകയും ചെയ്യും.
ഇക്കുറി സുധീരന്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മറ്റൊന്നുകൂടി ഉണ്ടായി. മലപ്പുറത്തിനു പുറത്തേക്ക് മുന്നണിഇതര സഖ്യങ്ങള്‍ വ്യാപിപ്പിക്കേണ്ട എന്ന ഒരു തീരുമാനമാണത്. മലപ്പുറത്ത് എന്തുവന്നാലും അടവുനയം നിലനില്‍ക്കും എന്നിരിക്കെ, പുറത്തേക്കു കൂടി വ്യാപിക്കപ്പെടരുതെന്ന ബോധമാണ് ഈ തീരുമാനത്തിന് അടിസ്ഥാനം. എന്നാല്‍, തീരുമാനം വരും മുമ്പുതന്നെ സഖ്യം വേണ്ടവര്‍ കോഴിക്കോട് ജില്ലയിലടക്കം ലീഗിനും സി.പി.എമ്മിനും വേണ്ടിടത്തൊക്കെ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. മലപ്പുറത്ത് 94 പഞ്ചായത്തുകള്‍ ഉള്ളതില്‍ 25 എണ്ണത്തിലെങ്കിലും സി.പി.എം സഖ്യമുള്ളതായാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മറ്റു ജില്ലകളില്‍ വേറെയും.
ലീഗില്‍ കീഴ്ഘടകങ്ങളാണ് ഈവക തീരുമാനമെടുക്കുക. അതിനുള്ള പച്ചക്കൊടി ഒരിക്കലും ലീഗ് നേതൃത്വം താഴെവെച്ചിട്ടുമില്ല. സി.പി.എമ്മിലും ഈ കാര്യത്തില്‍ കേന്ദ്രവത്കൃത ജനാധിപത്യമൊന്നും ഇല്ല. കീഴ്ഘടകങ്ങള്‍ തീരുമാനിച്ചുകഴിയുമ്പോള്‍ മാത്രം കേന്ദ്രീകൃത നേതൃത്വം കണ്ണടച്ചുകൊണ്ട്, അടവുനയം എന്ന് നൂറ്റൊന്നാവര്‍ത്തിക്കും. അത്രതന്നെ. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണിയായി ഭരിക്കണമെന്ന നിര്‍ബന്ധം ലീഗിനുമില്ല, കോണ്‍ഗ്രസിനും സി.പി.എമ്മിനുമില്ല. അതിനാല്‍ അടവും നയവും തദ്ദേശഭരണത്തിലും കാണാം.  മുന്നണിയും ബന്ധവുമൊക്കെ ആത്മീയ കാര്യങ്ങളില്‍ മാത്രം മതി. ഭൗതിക കാര്യങ്ങളില്‍ ഭൗതികതയെ വിശ്വസിക്കുന്നവരാണല്ളോ നല്ലത്. ഇതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടവുനയം വേറെയായിരിക്കും എന്നു മാത്രം. അത് സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനിക്കുക. പതിവുപോലെ വി.എസും കൂട്ടുകാരും അതിനെ തള്ളിപ്പറയുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലെ അടവുനയത്തെ എം.എ. ബേബിയും മറ്റും തള്ളിപ്പറഞ്ഞിട്ടുണ്ടല്ളോ. അത് മറ്റൊരു അടവായി മാത്രമേ നേതൃത്വം കാണൂ. ഇങ്ങനെ എത്രയെത്ര അടവുകള്‍ പയറ്റിയാലാണ്, രാജ്യത്ത് സോഷ്യലിസം കൊണ്ടുവരാന്‍ കഴിയുക. ബംഗാളിലടക്കം മറ്റു സംസ്ഥാനങ്ങളില്‍ സോഷ്യലിസം എന്ന ലക്ഷ്യം നടപ്പാക്കിക്കൊണ്ട് പാര്‍ട്ടി പിന്മാറിയതും ഇത്തരം അടവുനയങ്ങള്‍ വഴിയായിരുന്നല്ളോ!  
 കോണ്‍ഗ്രസും മോശമല്ല. റെബലിസം നയമായി എന്നും അംഗീകരിച്ച പാര്‍ട്ടിയാണത്. ഏതു തെരഞ്ഞെടുപ്പിലും റെബലുകള്‍ കോണ്‍ഗ്രസില്‍ ഉറപ്പാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാത്ത റെബലുകള്‍ക്ക് ആദ്യം നോട്ടീസ് നല്‍കും. പുറത്താക്കുമെന്ന് വോട്ടെടുപ്പിനുമുമ്പ് ഭീഷണിപ്പെടുത്തും. വോട്ടെടുപ്പിന്‍െറ തലേന്ന് ചിലപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും. എന്നാല്‍, വോട്ടെണ്ണലില്‍ റെബലാണ് ജയിക്കുന്നതെങ്കില്‍ അയാള്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മാറും. പിന്നെ പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ റെബല്‍. ഈ ഇടക്കാലപാരമ്പര്യം കീഴ്ഘടകങ്ങള്‍ ഇക്കുറിയും പരീക്ഷിച്ചിടത്താണ് തെറ്റിയത്. കോണ്‍ഗ്രസിന്‍െറ ഇടക്കാല പാരമ്പര്യം അറിയാത്ത വി.എം. സുധീരന് പിഴച്ചു എന്നേ പറയേണ്ടൂ. റെബലുകളെ പുറത്താക്കാനും റെബല്‍ സ്വഭാവം കാട്ടുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും സുധീരന്‍ മുതിരരുതായിരുന്നു.  കോണ്‍ഗ്രസ് പാരമ്പര്യം അതല്ലല്ളോ. സീറ്റ് ആഗ്രഹിച്ചവരെല്ലാം പാര്‍ട്ടിയെ ധിക്കരിച്ച് സ്ഥാനാര്‍ഥികളായി. കീഴ്നേതാക്കള്‍ നടപടിയിലായപ്പോള്‍ തെരഞ്ഞെടുപ്പുരംഗം ആ പാര്‍ട്ടിക്കു മുന്നില്‍ ശുഷ്കമാകുകയും ചെയ്തു. അപ്പോള്‍ സഖ്യകക്ഷികള്‍ പ്രവര്‍ത്തിക്കാന്‍ ആളും സൗകര്യവുമുള്ള മറ്റു പാര്‍ട്ടികളെ തേടിപ്പോകുക സ്വാഭാവികം.  ലീഗ് ഇക്കുറി അത്രേ ചെയ്തുള്ളൂ. അതിന് അടവുനയം എന്ന് പരിഹസിക്കുന്നവരല്ളേ വിവരദോഷികള്‍?
ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ. ശേഷം ചിന്ത്യമെന്നാണ് ലീഗ് നേതാക്കളുടെ ആത്മഗതം. ഒന്നിച്ചുതന്നെ ഭരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കാനാകുമെങ്കില്‍ ഏതു സഖ്യവും പഥ്യമാകും എന്ന് മുന്നണിനേതൃത്വത്തെ ബോധ്യപ്പെടുത്തും. അതാണ് തുറുപ്പുശീട്ട്. ഈ കാര്‍ഡ് ഇറക്കിക്കഴിഞ്ഞാല്‍ ഏത് ഉമ്മന്‍ ചാണ്ടിയും താഴെ വരും. സീറ്റുചര്‍ച്ച സുഗമമാകും. ചോദിക്കുന്നതെല്ലാം കൈയില്‍ വരും. അതാണ് ലീഗിന്‍െറ അടവുനയം. പണ്ടൊക്കെ മുന്നണിബന്ധങ്ങള്‍ക്കായി വഴങ്ങുന്ന പാര്‍ട്ടിയായി ലീഗിനെ പഴയ ലീഡറും മറ്റും വാഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ വാഴ്ത്തപ്പെടുന്നതില്‍ ലീഗിന് കാര്യമായ താല്‍പര്യമൊന്നുമില്ല. ചോദിക്കുന്നത് കിട്ടണം. അതിനുള്ള അര്‍ഹത പാര്‍ട്ടിക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തു സഖ്യമായാലും അവിശുദ്ധമായി ആരും കണക്കാക്കേണ്ടതില്ല. നാലു സീറ്റ് കൂടുതല്‍ കിട്ടുകയും നാലിടത്ത് കൂടുതലായി ഭരണം കിട്ടുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം മുന്നണിയില്‍തന്നെ പ്രതിഫലം കിട്ടും. അതിന് ഖിയാമം നാള്‍ വരെ കാത്തിരിക്കേണ്ടിവരുകയുമില്ല.
പഞ്ചായത്തിലും നഗരസഭകളിലും സഖ്യമായി എന്നുവെച്ച് യു.ഡി.എഫ് വിട്ടുപോകാന്‍ ലീഗ് അത്ര മടയരല്ളെന്നതാണ് കോണ്‍ഗ്രസിനെ ആശ്വസിപ്പിക്കുന്നത്.  ഇന്നത്തെ നിലയില്‍ യു.ഡി.എഫിനെ ശക്തമാക്കാന്‍ സി.പി.എം തന്നെ ശ്രമിക്കുമ്പോള്‍ ലീഗ് എന്തിന് മടയത്തം കാട്ടണം? കേന്ദ്രഭരണവും കേരളത്തിലെ എസ്.എന്‍.ഡി.പി നിലപാടും സി.പി.എമ്മിനെ ദുര്‍ബലമാക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളിലെ ആശങ്ക യു.ഡി.എഫിന് അനുകൂലമാകുകയും ചെയ്തിരിക്കെ  മുന്നണിച്ചാട്ടം മടയത്തമാകുമെന്ന് ലീഗിലെയും പല നേതാക്കളും കരുതുന്നുണ്ട്. മാത്രമല്ല, ഭരണതല നേട്ടങ്ങള്‍ക്ക് യു.ഡി.എഫുപോലെ മറ്റൊരു സംവിധാനവും ലീഗിന് ലഭിക്കാനില്ളെന്നിരിക്കെ ഈ തെരഞ്ഞെടുപ്പിലെ ഇപ്പോള്‍ കാട്ടുന്ന ശൂരത തദ്ദേശതലത്തില്‍ മാത്രം ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശ്വസിക്കുന്നത്. അതേസമയം, സി.പി.എമ്മിലെ പല പ്രമുഖ നേതാക്കളും ഈ ബന്ധത്തിന് പലതരം മാനങ്ങള്‍ കാണുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് താങ്ങായി ലീഗിനെ സ്വപ്നംകാണുന്നവരാണ് സി.പി.എമ്മിലെ ചില നേതാക്കള്‍. എന്നാല്‍, ഈ സഖ്യം ഇടതുപക്ഷത്തിനെ ദുര്‍ബലമാക്കുമെന്ന് കരുതാനാണ് ഇടതുപക്ഷത്തെ ഇപ്പോഴത്തെ രണ്ടാം പാര്‍ട്ടിയായ സി.പി.ഐക്ക് ഇഷ്ടം.

34 അനധികൃത ജീവകാരുണ്യ സംഘങ്ങള്‍ അടച്ചുപൂട്ടി

Posted: 23 Oct 2015 06:46 PM PDT

Image: 
കുവൈത്ത് സിറ്റി: രാജ്യത്ത് ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലും ഭൂരിഭാഗവും അനധികൃതമെന്ന് സര്‍ക്കാര്‍. രാജ്യത്തുള്ള 153 ജീവകാരുണ്യ സൊസൈറ്റികളില്‍ 141നും ലൈസന്‍സില്ല. 12 എണ്ണം മാത്രമാണ് നിയമപരമായ വ്യവസ്ഥകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നത്. അനധികൃത സംഘങ്ങളില്‍ 34 എണ്ണം സര്‍ക്കാര്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ബാക്കി 107 എണ്ണവും പൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ചാരിറ്റി സൊസൈറ്റീസ് ആന്‍ഡ് ഡോണര്‍ ഓര്‍ഗനൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മതാര്‍ അല്‍മുതൈരി അറിയിച്ചു. 
ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ മറവില്‍ അനധികൃതമായി ധനശേഖരണം നടക്കുന്നതായ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇവക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുതുടങ്ങിയത്. തീവ്രവാദ സംഘങ്ങള്‍ക്കുവേണ്ടിവരെ ചില സംഘടനകള്‍ പണംപിരിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. സിറിയന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ശേഖരിക്കുന്ന പണം ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങളുടെ അക്കൗണ്ടിലേക്കവരെ എത്തുന്നതായാണ് ആരോപണം. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇത്തരം ആക്ഷേപങ്ങളുന്നയിക്കുകയും ചില ജീവകാരുണ്യ സംഘങ്ങളെ കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘങ്ങളില്‍ ചിലത് സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുതന്നെയില്ല. മറ്റു പലതിനും ആവശ്യമായ ലൈസന്‍സ് നേടിയെടുക്കാനോ കാലാവധി കഴിഞ്ഞവ പുതുക്കാനോ ആയിട്ടില്ല. ഇത്തരം സൊസൈറ്റികളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്. പള്ളികള്‍വഴിയുള്ള ധനശേഖരണം പൂര്‍ണമായും നിരോധിച്ച സാമൂഹിക മന്ത്രാലയം അവ പൂര്‍ണമായും ഇലക്ട്രോണിക്വത്കരിക്കാനുള്ള ശ്രമത്തിലാണ്. ചാരിറ്റി സൊസൈറ്റീസ് ആന്‍ഡ് ഡോണര്‍ ഓര്‍ഗനൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അണ്ടര്‍ സെക്രട്ടറി ഡോ. മതാര്‍ അല്‍മുതൈരി അംഗീകാരം നല്‍കിക്കഴിഞ്ഞു. നിലവില്‍ സ്റ്റാമ്പുകള്‍ വില്‍ക്കുന്നതുപോലുള്ള ഇലക്ട്രോണിക് മെഷീനുകള്‍ ഷോപ്പിങ് കോംപ്ളക്സുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപിക്കാനാണ് പദ്ധതി.  ലൈസന്‍സുള്ള ജീവകാരുണ്യ സൊസൈറ്റികള്‍ക്ക് മന്ത്രാലയത്തിന്‍െറ അനുമതിയോടെ ഇത്തരം മെഷീനുകള്‍ സ്ഥാപിക്കാം. ഈ സംവിധാനം നടപ്പാവുന്നതോടെ ധനശേഖരണം കൂടുതല്‍ സുതാര്യവും കൃത്യമായ രേഖകളുള്ളതുമാവുമെന്നാണ് മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. 
 

‘കൊച്ചു കൊച്ചു സംഭവങ്ങള്‍’ ഇതാണെങ്കില്‍...

Posted: 23 Oct 2015 06:36 PM PDT

Image: 

ഐക്യത്തിലും സമാധാനത്തിലും സന്തോഷത്തിലും വിരാജിക്കുന്ന മാതൃകാദേശമെന്ന നിലക്ക് ഭാരതത്തെ ‘വിശ്വഗുരു’വായി മാറ്റിത്തീര്‍ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചെറുകാല്‍വെപ്പുകള്‍ സംഘ് ആശീര്‍വാദത്തോടെ മോദി സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ ദലിത് കൊലപാതകങ്ങള്‍, ബീഫ് അടിച്ചുകൊലകള്‍, സ്വതന്ത്ര എഴുത്തുകാര്‍ക്കുനേരെ വെടിയുതിര്‍ക്കല്‍, കരിഓയില്‍ പ്രയോഗം തുടങ്ങി ‘കൊച്ചു കൊച്ചു സംഭവങ്ങള്‍’ ഊതിവീര്‍പ്പിച്ച് ഹിന്ദുസംസ്കാരത്തെ അപമാനിക്കുന്നതിനെതിരെ ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായ ആര്‍.എസ്.എസിന്‍െറ സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ആഞ്ഞടിച്ചിരിക്കുന്നു. കൊച്ചു കൊച്ചു സംഭവങ്ങള്‍ ഇതാണെങ്കില്‍ എന്തായിരിക്കും വരാന്‍ പോകുന്ന വലിയ വലിയ സംഭവങ്ങള്‍? തന്‍െറ പ്രഭാഷണത്തില്‍ അദ്ദേഹമത് അക്കമിട്ട് നിരത്തുന്നുണ്ട്. കേരളം, തമിഴ്നാട് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്ന ‘മുസ്ലിം ഭീകരവാദ’മാണതില്‍ പ്രധാനം. പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന്‍െറ നിയമവിരുദ്ധ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും നക്സലുകളുടെ തീവ്രവാദവും ഗൗരവപൂര്‍വമായ പ്രശ്നങ്ങള്‍തന്നെ.
ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്ന അതേസമയത്തുതന്നെയാണ് സംഘ് നേതൃത്വം അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍ ഗൊഹാന പൊലീസ് 14കാരനായ ദലിത് കൗമാരക്കാരനെ പ്രാവ് മോഷണമാരോപിച്ച് തല്ലിക്കൊന്നതും സുന്‍പേഡ് ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചത് കേന്ദ്രമന്ത്രിക്ക് പട്ടിക്ക് കല്ളെറിയുന്നതിന് തുല്യമായ കൊച്ചുസംഭവമായി തോന്നിയതും.
രാജ്യം ഭരിക്കുന്നവരുടെ മനസ്സില്‍ അടിയുറച്ചുപോയ വംശീയ മേല്‍ക്കോയ്മാബോധത്തിന്‍െറ ആഴം വ്യക്തമാക്കുന്നുണ്ട് മോഹന്‍ ഭാഗവതിന്‍െറയും വി.കെ. സിങ്ങിന്‍െറയും പ്രസ്താവനകളില്‍. മനുഷ്യനെ മനുഷ്യനായി കാണാനും നെഞ്ചോടുചേര്‍ക്കാനും ഒന്നിച്ചേര്‍ന്ന് ഉണ്ണാനും ഊട്ടാനും കഴിയാത്തവണ്ണം ജാതി മേല്‍ക്കോയ്മ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ ചെറിയ ചെറിയ സംഭവങ്ങളാകുന്നത്. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ വെറുതെയല്ല ദലിത് വംശീയാതിക്രമം മുന്‍കാലത്തേക്കാള്‍ വര്‍ധിച്ചുവരുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമത്തില്‍ 19 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായെന്നാണ് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ദലിത് സമൂഹത്തിനുനേരയുള്ള അക്രമം 13000ത്തിലധികമാണ്. ഈ കാലയളവില്‍ 47,064 ദലിതരാണ് ആക്രമണത്തിനിരയായത്. ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന സംഭവങ്ങള്‍ക്കും ഞെട്ടിപ്പിക്കുന്ന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2012 ല്‍ 1576 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2014ല്‍ അത്  2233 ആയി.  അധികാരത്തിന്‍െറ ഗര്‍വ് ഇന്ത്യയിലെ ഒരു വിഭാഗം ജനതയെ നിയമം കൈയിലെടുക്കാന്‍ ആവേശഭരിതരാക്കുന്നുണ്ട് എന്ന വസ്തുത അംഗീകരിച്ചുതരാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നുവെന്നതാണ് ദലിത് പിന്നാക്ക വിഭാഗത്തോടുള്ള ക്രൗര്യം വര്‍ധിക്കുന്നതിന്‍െറ അടിസ്ഥാനം. ഓരോ അക്രമസംഭവത്തിനുശേഷവും ഭരിക്കുന്നവര്‍ അതിനെ ന്യൂനീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത മുന്‍കാലത്തുനിന്ന് ഭിന്നമാണ്. ഭരണകൂടത്തെ ദലിതരും ന്യൂനപക്ഷവും ജനാധിപത്യവിശ്വാസികളും ഇത്രയേറെ ഭയക്കുന്നതിന്‍െറയും നിദാനമതാണ്. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംഘ് പരിവാര്‍ ശക്തവും സ്വാധീനവുമുള്ള സംസ്ഥാനങ്ങളില്‍ ദലിത് പീഡനം വര്‍ധിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പീഡകരില്‍ ഭൂരിഭാഗവും സംഘ്പരിവാര്‍ പ്രവര്‍ത്തകരുമാണ്. മംഗലാപുരത്ത്, വേദപഠനത്തിന് വന്ന ദലിത് ബാലനെ സവര്‍ണര്‍ക്കുള്ള കസേരയില്‍ ഇരുന്നുവെന്നതിന്‍െറ പേരില്‍ അധ്യാപകന്‍ തന്നെയാണ് നിഷ്ഠുരമായി പീഡിപ്പിച്ചത്. 21ാം നൂറ്റാണ്ടില്‍ വേദം കേട്ടതിന് ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്നില്ലായെന്നേയുള്ളൂ, പുറം ശരിക്കും പൊളിയുന്നുണ്ട്.
രാജ്യത്തിലെ മുഴുവന്‍ ജനങ്ങളെയും ഒന്നായി കാണാന്‍ ആര്‍.എസ്.എസിന് ഒരിക്കലും സാധ്യമല്ളെന്ന്  മോഹന്‍ ഭാഗവത് തന്‍െറ വാര്‍ഷിക പ്രഭാഷണത്തിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ദലിതരും മുസ്ലിംകളും പശുവിനേക്കാളും പട്ടിയേക്കാളും താഴെയാണ്. സന്തോഷത്തിലും സമാധാനത്തിലും വിരാജിക്കുന്ന മാതൃകാദേശത്തിലെ ദുശ്ശകുനങ്ങള്‍. അടിച്ചും കത്തിച്ചും ഇല്ലാതാക്കേണ്ട കൃമികീടങ്ങള്‍. വിശ്വഗുരുവായി ലോകത്തിന് വെളിച്ചമാകുന്ന ഭാരതത്തില്‍ സ്ഥാനമില്ലാത്തവര്‍. കാലുഷ്യത്തിന്‍െറ  കനം കുറക്കുകയല്ല, മുസ്ലിം വെറുപ്പിനെ കരുത്താക്കാനും കലാപമാക്കാനുമുള്ള ഊര്‍ജവും ആഹ്വാനവുമാണ് സര്‍സംഘ്ചാലക് കൈമാറുന്നത്. കേരളത്തെയും പശ്ചിമ ബംഗാളിനെയും വര്‍ഗീയതയുടെ സംഘര്‍ഷഭൂമിയാക്കാനുള്ള ഗുപ്ത താല്‍പര്യങ്ങള്‍ ആ പ്രഭാഷണത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. വസ്തുതകളുടെ പിന്‍ബലമില്ലാത്ത തീവ്രവാദാരോപണങ്ങളിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്‍ വിള്ളലുണ്ടാക്കാനുള്ള  അജണ്ടകള്‍ ബഹുസ്വരതയും സമാധാനവും കാംക്ഷിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും വരാന്‍ പോകുന്ന വലിയ സംഭവങ്ങളുടെ ഭൂമികയില്‍ നമ്മുടെ കൊച്ചു കേരളവും ഇടംപിടിച്ചിരിക്കുന്നുവെന്ന് തിരിച്ചറിവും നല്‍കുന്നതാണ്. ഇനിയും സംഘ് രാഷ്ട്രീയ അജണ്ടയില്‍ സംശയമുള്ളവര്‍ക്ക് അത് ദൂരീകരിക്കാന്‍ ഉപകരിച്ചുവെന്നത് മാത്രമാണ് മോഹന്‍ ഭാഗവതിന്‍െറ പ്രഭാഷണം നല്‍കിയ ഗുണാത്മകത.

സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ പലിശ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി

Posted: 23 Oct 2015 01:03 PM PDT

Image: 
ന്യൂഡല്‍ഹി: സ്വര്‍ണനിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍െറ അനുമതി. ഇതുള്‍പ്പെടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. പദ്ധതിയുടെ ഒൗദ്യോഗിക തുടക്കം നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നടത്താനിരിക്കെയാണ് ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. വീടുകളിലും സ്ഥാപനങ്ങളിലും വെറുതെയിരിക്കുന്ന ഇരുപതിനായിരം ടണ്ണിലധികം സ്വര്‍ണം ഈ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
പദ്ധതിപ്രകാരം മുതലും പലിശയും സ്വര്‍ണത്തിലായിരിക്കും സൂചിപ്പിക്കപ്പെടുക. കാലാകാലങ്ങളില്‍ സ്വര്‍ണ നിക്ഷേപ അക്കൗണ്ടില്‍ വരവുവെക്കുന്ന പലിശ നിക്ഷേപകന് പിന്‍വലിക്കാം. അല്ളെങ്കില്‍ കാലാവധിയത്തെുമ്പോള്‍ നിക്ഷേപിച്ചതിന് തുല്യമായ സ്വര്‍ണത്തോടൊപ്പം മുഴുവന്‍ പലിശയും തിരിച്ചെടുക്കാം. ഹ്രസ്വകാലം (ഒന്നുമുതല്‍ മൂന്നുവര്‍ഷം), ഇടക്കാലം (അഞ്ചുമുതല്‍ ഏഴു വര്‍ഷം), ദീര്‍ഘകാലം(12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാമെന്നും ആര്‍.ബി.ഐ പറയുന്നു. ഇതില്‍ ആദ്യ രണ്ടെണ്ണം ബാങ്കുകള്‍ സ്വന്തം നിലയിലും ദീര്‍ഘകാലത്തേത് കേന്ദ്ര സര്‍ക്കാറിനുവേണ്ടിയുമാവും സ്വീകരിക്കുക. ബാങ്കുകള്‍ ഇങ്ങനെ സ്വീകരിക്കുന്ന സ്വര്‍ണം ബാങ്കുകളുടെ സ്റ്റാറ്റ്യൂട്ടറി ലിക്വിറ്റി റേഷ്യോ (സര്‍ക്കാര്‍ ബോണ്ടുകളിലുള്ള നിര്‍ബന്ധിത നിക്ഷേപ അനുപാതം) നിര്‍ണയിക്കുന്നതിലും പരിഗണിക്കും. ഇത് കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് സഹായകമാവും. ഒരു കുറഞ്ഞ നിശ്ചിത സമയ പരിധിക്കുശേഷം  നിക്ഷേപകര്‍ക്ക് വേണമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപത്തിന് പരിധിയുണ്ടാവില്ല. പക്ഷേ, കുറഞ്ഞത് 30 ഗ്രാമെങ്കിലും നിക്ഷേപിക്കണം. 995 ശുദ്ധിയുള്ള സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍, കല്ല് പതിക്കാത്ത ആഭരണങ്ങള്‍ തുടങ്ങിയവ നിക്ഷേപിക്കാം. ബാങ്കുകള്‍ക്ക് ഇങ്ങനെ സ്വീകരിക്കുന്ന സ്വര്‍ണം ജ്വല്ലറികള്‍ക്കോ, സ്വര്‍ണ നാണയങ്ങള്‍ ഉണ്ടാക്കുന്നതിന് എം.എം.ടി.സിക്കോ വില്‍ക്കുകയോ വായ്പ നല്‍കുകയോ ചെയ്യാം. നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കംകുറിക്കും. വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവന്ന് ക്രയവിക്രയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
 

സെന്‍സെക്സ് രണ്ടുമാസത്തെ ഉയര്‍ന്ന നിലയില്‍

Posted: 23 Oct 2015 12:59 PM PDT

Image: 
മുംബൈ: ഓഹരി സൂചിക സെന്‍സെക്സ് രണ്ടുമാസത്തെ ഉയര്‍ന്ന നിലയില്‍. 183.15 പോയന്‍റ് നേട്ടത്തില്‍ 27,470.81ലാണ് സെന്‍സെക്സ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് സൂചിക നേട്ടത്തില്‍ അവസാനിക്കുന്നത്. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷമാണ് വീണ്ടും നേട്ടത്തിലത്തെിയത്. 43.75 പോയന്‍റ് നേട്ടത്തില്‍ 8295.45ലാണ് എന്‍.എസ്.ഇ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 20 ഓഹരികളും നേട്ടത്തിലായിരുന്നു. ഐ.ടി.സി, ആക്സിസ് ബാങ്ക്, ഗെയില്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.

‘ഇല്ല, ഈ മക്കളെ ഞാന്‍ കൊലക്ക് കൊടുക്കില്ല’

Posted: 23 Oct 2015 11:27 AM PDT

Image: 
Subtitle: 
അപൂര്‍വരോഗം ബാധിച്ച ആറുമക്കള്‍ക്കും ദയാവധം ആവശ്യപ്പെട്ട കുടുംബത്തെ ചികിത്സക്കായി ഡല്‍ഹിയിലത്തെിച്ചു

ന്യൂഡല്‍ഹി: ‘നിങ്ങളൊറ്റക്കല്ലല്ളോ, ഞങ്ങളെല്ലാവരുമില്ളേ കൂടെയെന്ന്’ പറഞ്ഞ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി കരംകവര്‍ന്നപ്പോള്‍ കൂടിനിന്നവര്‍ക്ക് മുമ്പിലിരുന്ന് ആ വലിയ മനുഷ്യന്‍ വിതുമ്പിക്കരഞ്ഞു. എന്തൊക്കെയോ പറയാന്‍ ചുണ്ടനക്കിക്കൊണ്ടിരുന്നെങ്കിലും തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം പുറത്തേക്ക് വന്നില്ല. കണ്ണുനീര്‍ കവിളില്‍നിന്ന് തുടച്ചുമാറ്റുന്നതിനിടെ നാസിര്‍ ഒരുവിധം പറഞ്ഞുമുഴുമിച്ചു, ‘നിവൃത്തികേടില്‍ പറഞ്ഞുപോയതാണ്’.
തളംകെട്ടിനിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ച് നാസിര്‍ തിരിച്ചുചോദിച്ചു: ചെറിയൊരു കടയുമായി ഉപജീവനം നടത്തുന്ന എന്നെപ്പോലൊരു മനുഷ്യന്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മുന്നില്‍ എങ്ങനെ പിടിച്ചുനില്‍ക്കും? ന്യൂഡല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ളേവിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തായിരുന്നു ഈ സമാഗമം.
അപൂര്‍വ ഞരമ്പുരോഗം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായ ആറ് മക്കള്‍ക്കും ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോടാവശ്യപ്പെട്ട് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞ ആഗ്രയിലെ ഈ ചെറുകിട കച്ചവടക്കാരന്‍ കാരുണ്യഹസ്തങ്ങളുടെ സാന്ത്വനസ്പര്‍ശത്തില്‍ തന്‍െറ അപേക്ഷ തിരിച്ചെടുത്തുവെന്ന് തുടര്‍ന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഇത്രയും പേര്‍ സഹായത്തിനുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരെയെല്ലാം സഹായത്തിനായി ദൈവമയക്കുകയായിരുന്നു. ഇല്ല, ഈ മക്കളെ ഞാന്‍ കൊലക്ക് കൊടുക്കില്ല’. ഏറെ നാളായി കൊതിച്ച ചികിത്സ ലഭിക്കുമെന്ന ആവേശത്തില്‍ നാസിര്‍ പറഞ്ഞു.
തങ്ങളുടെ കഥ രാജ്യമൊട്ടുക്കും കാറ്റും കോളുമുണ്ടാക്കിയതൊന്നുമറിയാതെ തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ ചേര്‍ത്ത് നിരത്തിയിട്ട ആറ് ബെഡുകളിലായി കിടത്തിയ ആറു മക്കളില്‍ ഒരാളൊഴികെ എല്ലാവരുംകൂടി ഉരുണ്ടുമറിഞ്ഞു കളിക്കുകയാണ്. കയറിവന്നവരെ കണ്ട് ഒട്ടും അപരിചിതത്വം തോന്നാത്ത ഭാവത്തില്‍ കൂട്ടത്തില്‍ മുതിര്‍ന്ന 18കാരന്‍ ‘അസ്സലാമുഅലൈക്കും’ കൊണ്ട് അഭിവാദ്യം ചെയ്തു. ആറ് മക്കള്‍ക്കും ചായയും ബിസ്ക്കറ്റും നല്‍കുകയാണ് മാതാവ് തബസ്സും. സ്വന്തമായി ഒന്നും ചെയ്യാന്‍ കെല്‍പില്ലാത്ത കുട്ടികളെ സഹായിച്ച് ജാമിഅ നഗറിലെ വനിതാ ആക്ടിവിസ്റ്റും ചിത്രകാരിയുമായ ശബ്നവുമുണ്ട്.
ദയാവധത്തിനുള്ള അപേക്ഷയുടെ വാര്‍ത്തകേട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ പ്രതിനിധികള്‍ ആഗ്രയില്‍പോയി ഏറ്റെടുത്ത നാസിറിന്‍െറ ആറ് മക്കളെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സക്കായാണ് ഡല്‍ഹിയിലത്തെിച്ചത്. വിഷന്‍ 2016 പദ്ധതിയുടെ ഭാഗമായി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച അല്‍ശിഫ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കാണ് നാസിറിനും ഭാര്യ തബസ്സുമിനൊപ്പം ആറ് മക്കളെ കൊണ്ടുവന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പാര്‍പ്പിച്ച് പരിശോധനകള്‍ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എയിംസിലെ ഡോ. ശിഫാലി ഗുലാത്തിയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് മക്കളില്‍ ഒരേ തരത്തിലുള്ള ജനിതക വ്യതിയാനം കണ്ടത്തെിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാതെ ജനിച്ച ആറ് പേരിലും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണുന്നത്. ചെറുപ്പത്തില്‍ കണ്ടത്തെിയാല്‍ ഭേദമാക്കാന്‍ കഴിയുന്ന ജനിതക വ്യതിയാനമാണിതെന്നാണ് എയിംസിലെ വിദഗ്ധാഭിപ്രായം.
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രക്തപരിശോധനാഫലം കിട്ടുന്നതിന് മുമ്പേ പ്രാഥമിക ചികിത്സ തുടങ്ങിയതായി എയിംസ് അധികൃതര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ‘എയിംസി’ല്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്താലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജി പരിശോധനകള്‍ക്കും ചികിത്സക്കും മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഒരു മാസത്തേക്ക് ഓരോരുത്തര്‍ക്കും 90 ഗുളികകളുണ്ടെന്നും ആറ് പേര്‍ക്കും കൂടി പ്രതിമാസം 10,000 രൂപ ഈ ഗുളികകള്‍ക്ക് മാത്രം ചെലവ് വരുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ കൊടുത്ത മരുന്നിന്‍െറ പ്രതികരണമറിയിക്കാന്‍ ബുധനാഴ്ച നാസിറിനോട് മാത്രം വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടുകൂടി ചിട്ടയായ ചികിത്സയിലേക്ക് കടക്കുമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.

എന്‍.എസ്.എസ് നയം വ്യക്തമാക്കുന്നു; ആര്‍.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്‍ത്താന്‍ തങ്ങളില്ല

Posted: 23 Oct 2015 11:15 AM PDT

Image: 

കോട്ടയം: എസ്.എന്‍.ഡി.പിയെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രീയം വളര്‍ത്താന്‍ തങ്ങളെ കൂട്ടുപിടിക്കേണ്ടെന്ന നയംവ്യക്തമാക്കി എന്‍.എസ്.എസ് നേതൃത്വം. വിശാലഹിന്ദു ഐക്യമെന്ന ലേബലില്‍ ആര്‍.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്‍ത്താനുള്ള നീക്കത്തിന് എതിരാണ് തങ്ങളെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അണികളെ ബോധ്യപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി വാഴപ്പള്ളി കരയോഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ കരയോഗ ഭരണസമിതി തന്നെ പിരിച്ചുവിട്ടാണ്  സുകുമാരന്‍ നായര്‍ സംഘടനയുടെ നിലപാട് സമുദായത്തെ ബോധ്യപ്പെടുത്തിയത്. മറ്റ് കരയോഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ മാതൃ കരയോഗ ഭരണസമിതിക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാക്കിയത്. നേതൃത്വം വിശാലഹിന്ദു ഐക്യത്തെ തുടക്കം മുതല്‍ എതിര്‍ക്കുമ്പോഴും എന്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് ഇടക്കിടെ ബി.ജെ.പി പ്രസ്താവന നടത്തുന്നത് സമുദായംഗങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമായാണ് കണക്കാക്കിയിരുന്നത്. ഈ തന്ത്രം തുടരുന്നത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്ന തിരിച്ചറിവാണ് സമുദായങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിതന്നെ നയം വ്യക്തമാക്കിയതിന് പിന്നില്‍.

പെരുന്നയിലെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി സമ്മേളനത്തെ എന്‍.എസ്.എസിന്‍െറ നയം വ്യക്തമാക്കുന്ന വേദിയായാണ് നേതൃത്വം കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം നേട്ടം കൊയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള തന്ത്രം മെനയുകയാകും ഇനി എന്‍.എസ്.എസ് നേതൃത്തിന് മുന്നിലുള്ള വെല്ലുവിളി. വെള്ളാപ്പള്ളി നടേശന്‍െറ കള്ളത്തരങ്ങള്‍ മറച്ചുവെക്കുന്നതിനാണ് ബി.ജെ.പിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് എന്ന വി.എസ്. അച്യുതാനന്ദന്‍െറ പ്രസ്താവനയോട് സമാനമായ അഭിപ്രായപ്രകടനമാണ് എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി നടത്തിയതെന്നതും ശ്രദ്ധേയമാണ്.

മെസ്സി ഇംഗ്ലണ്ടിലേക്ക്?

Posted: 23 Oct 2015 11:12 AM PDT

Image: 

ബാഴ്സലോണ: യൂറോപ്യന്‍ ചാമ്പ്യന്‍ ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ അധികം വൈകാതെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കാണാന്‍ കഴിയുമെന്ന് അഭ്യൂഹം. ബാഴ്സലോണയും സ്പാനിഷ് ലീഗും വിട്ട് പ്രീമിയര്‍ ലീഗിലേക്ക് ഒരു മാറ്റം മെസ്സി ആഗ്രഹിക്കുന്നതായി  ബ്രിട്ടീഷ് പത്രം ‘ദ സണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ളബുകള്‍ ഈ ആഴ്ച മെസ്സിയുടെ പ്രതിനിധിയെ ബന്ധപ്പെട്ടതായാണ് വിവരം. ജനുവരിയിലും ഇംഗ്ളീഷ് ക്ളബുകളില്‍നിന്ന് മെസ്സിയെ ലക്ഷ്യമിട്ട് നീക്കമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അവര്‍ക്ക് ചെവികൊടുക്കാന്‍ തയാറാണെന്ന സൂചന മെസ്സി നല്‍കിയതായാണ് പത്രം വ്യക്തമാക്കുന്നത്. സ്പെയിനില്‍ മെസ്സിയും പിതാവും നേരിടുന്ന നികുതിവെട്ടിപ്പ് കേസാണ് താരത്തിന്‍െറ തീരുമാനത്തിന് പിന്നിലെന്നാണ് ‘സണ്‍’ അവകാശപ്പെടുന്നത്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സുഹൃത്തുക്കളായ സെസ്ക് ഫാബ്രിഗസുമായും സെര്‍ജിയോ അഗ്യൂറോയുമായും അര്‍ജന്‍റീനന്‍ താരം നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാഴ്സയില്‍നിന്ന് മെസ്സിയെ കിട്ടണമെങ്കില്‍ 180 ദശലക്ഷം പൗണ്ട് നല്‍കണമെന്ന നിബന്ധന നിലനില്‍ക്കെ ഈ സീസണില്‍ ഒരു മാറ്റം സാധ്യമല്ല.  2017 ജൂണില്‍ മെസ്സിക്ക് 30 വയസ്സു തികയുമ്പോള്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാകും ബാക്കിയാകുക.
ആ സമയത്ത് മാറ്റം എളുപ്പമാകും. എന്നാല്‍, മെസ്സിയെപ്പോലൊരു താരത്തെ ആകര്‍ഷിക്കാനുള്ള ശക്തി പ്രീമിയര്‍ ലീഗിനില്ളെന്നാണ് ചെല്‍സി കോച്ച് ജോസെ മൗറീന്യോ മുമ്പ് പറഞ്ഞിട്ടുള്ളത്. നിലവില്‍ കാല്‍മുട്ടിലെ ലിഗ്മെന്‍റിന് പരിക്കേറ്റ് കളത്തിനു പുറത്താണ് മെസ്സി.
 

സിറിയയില്‍ ബ്രിട്ടനും വ്യോമാക്രമണത്തിന്

Posted: 23 Oct 2015 10:52 AM PDT

Image: 

ലണ്ടന്‍: സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടനിലെ വ്യോമസേന ഒരുങ്ങുന്നു. ഇതിനായി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. നിലവില്‍ ഐ.എസിനെതിരെ ഇറാഖില്‍ ആക്രമണം നടത്തുന്നതിന് വ്യോമസേനയുടെ ടൊര്‍ണാഡോ യുദ്ധവിമാനത്തിന് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാഖിലാണെങ്കിലും സിറിയയിലാണെങ്കിലും തങ്ങളുടെ ലക്ഷ്യം ഐ.എസ് ആണെന്നും അവരെ നേരിടാന്‍ ഏതുനിമിഷവും തയാറാണെന്നും വ്യോമസേനയുടെ ഇറാഖ് ദൗത്യത്തിന്‍െറ മേധാവി മാര്‍ട്ടിന്‍ സാംപ്സണ്‍ പറഞ്ഞു.

പുതിയ ദൗത്യമേഖലയെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചുമൊക്കെ വിശദമായ പരിശീലനമാണ് സേനക്ക് നല്‍കുന്നത്. ഐ.എസിനെതിരെയുള്ള വ്യോമസേനയുടെ ആക്രമണം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ എം.പിമാരോട് അഭിപ്രായം തേടുമെന്ന് സൂചനയുണ്ട്. അതേസമയം, ഐ. എസ് സജീവമായ ഇറാഖ് അതിര്‍ത്തികളില്‍ ബ്രിട്ടന്‍െറ ടൊര്‍ണാഡോ വിമാനങ്ങളും ഡ്രോണുകളും നിരോധിച്ചത് ന്യായമല്ളെന്ന് ബ്രിട്ടീഷ് സര്‍ക്കാറിന് അഭിപ്രായമുണ്ട്.

എന്നാല്‍, സിറിയയില്‍ ഐ.എസിനെതിരെയുള്ള വ്യോമാക്രമണത്തിനായി റഷ്യ കൂടുതല്‍ വ്യോമസേനയെ വിന്യസിച്ചത് ബ്രിട്ടീഷ് ദൗത്യത്തില്‍ വിപുലീകരണത്തിന് സാധ്യത നല്‍കുന്നുണ്ട്.
 

ലോകകപ്പില്‍ ‘ഗോളടിച്ചുകൂട്ടാന്‍’ സുദിന്‍ ദിനേശ് പാരിസിലേക്ക്

Posted: 23 Oct 2015 10:51 AM PDT

Image: 
Subtitle: 
ഡിജിറ്റല്‍ ലോകത്തെ ക്രിസ്റ്റല്‍ പരപ്പുകളിലാണ് സുദിന്‍ പറന്നു കളിക്കുക

കണ്ണൂര്‍:  ലോകകപ്പില്‍ ഇന്ത്യ ഗോളടിച്ചു കൂട്ടുന്നത് സ്വപ്നം കാണുന്നവര്‍ക്കു വേണ്ടി സുദിന്‍ ദിനേശ് എന്ന 22കാരന്‍ പാരിസിലേക്കു പറക്കുന്നു. പുല്‍മൈതാനത്തല്ല ഡിജിറ്റല്‍ ലോകത്തെ ക്രിസ്റ്റല്‍ പരപ്പുകളിലാണ് സുദിന്‍ പറന്നു കളിക്കുക. 32 രാജ്യങ്ങള്‍ മത്സരിക്കുന്ന  ഫിഫ 16 ഇലക്ട്രോണിക് സ്പോര്‍ട്സ്  വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്നതിനാണ് കണ്ണൂര്‍ താവക്കര സ്വദേശിയായ ഈ യുവാവ് പോകുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള പ്രാഥമിക  മത്സരങ്ങളിലും ഫൈനലിലും ജയം നേടിയാണ് സുദിന്‍ പോകുന്നത്.  
പ്ളേ സ്റ്റോര്‍ വഴി  ലഭ്യമാകുന്ന ഫിഫ 16 ഉപയോഗിച്ചുള്ള ലോകകപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ലോകകപ്പു പോലെ തന്നെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ സിറ്റികളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന സുദിന്‍ അവിടെ നിന്നാണ് മത്സരിച്ചത്. ഫൈനല്‍ മുംബൈയിലായിരുന്നു. ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിനെ സെലക്ട് ചെയ്ത സുദിന്‍ എതിരാളിയുടെ റയല്‍ മാഡ്രിഡിനെ തകര്‍ത്തു തരിപ്പണമാക്കിയാണ് ലോകകപ്പ് സീറ്റ് ഉറപ്പാക്കിയത്. ഫിഫ 16 ല്‍ ബയേണ്‍ മ്യൂണിക്കിനാണ് പ്രഹര ശേഷി കൂടുതലെന്ന് സുദിന്‍ പറയുന്നു.  29 മുതലാണ് പാരിസില്‍ മത്സരം. ഒമ്പതു  ലക്ഷം രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞിറങ്ങിയ സുദിന്‍ ഉന്നത പഠനത്തിനുള്ള തയാറെടുപ്പിലാണ്.  ടി.കെ. ദിനേശിന്‍െറയും ദേവികയുടെയും മകനാണ്.
 

കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞപ്പോള്‍

Posted: 23 Oct 2015 10:25 AM PDT

Image: 

മാധ്യമം ഓണ്‍ലൈന്‍ എഡിഷനിലെ സ്ഥിരം പംക്തിയായ കൊച്ചുവര്‍ത്തമാനത്തില്‍ ഞാന്‍ എഴുതിയ ‘സംവരണം ഒരു വിയോജനം’ എന്ന കുറിപ്പ് (ഒക്ടോബര്‍ 14) കൊച്ചുവര്‍ത്തമാനമായതു കൊണ്ടു തന്നെ സുവിശദമോ സവിസ്തരമോ ആയിരുന്നില്ല. അതുകൊണ്ടു കൂടി അസാമാന്യമായ പ്രതികരണങ്ങളും ഉത്കണ്ഠകളും വിമര്‍ശങ്ങളുമാണത് ക്ഷണിച്ചുവരുത്തിയത്. സ്വതേ സംവരണം ഒരു വൈകാരിക പ്രശ്നമാണ് എന്നതും ഞാന്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വേണ്ടവിധം വിശദീകരിക്കപ്പെട്ടില്ല എന്നതും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം, ഇത്രയേറെ ചര്‍ച്ചക്ക് ലേഖനം കാരണമായതില്‍ ഞാന്‍ സംതൃപ്തനാണ്. കുറിപ്പിനൊടുവില്‍ ഇത് തീര്‍ത്തും വ്യക്തിപരമാണെന്നും ഏതെങ്കിലും പത്രത്തിന്‍െറയോ സംഘടനയുടെയോ സമുദായത്തിന്‍െറയോ അഭിപ്രായമല്ളെന്നും വ്യക്തമാക്കിയിരുന്നതാണ്. കടന്നല്‍കൂട്ടിലാണ് കല്ളെറിയുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു അത്. എന്‍െറ അഭിപ്രായം എന്‍േറത് മാത്രമാണ്. മറ്റൊരാളും അത് ഒരുപക്ഷേ പങ്കിടുന്നില്ല എന്നാണ് കരുതിയത്. പക്ഷേ, പ്രതികരണങ്ങളില്‍ ചിലത് അതിന്നനുകൂലമായത് എന്നെ അദ്ഭുതപ്പെടുത്തി.  

സത്യത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എഴുതിയതായിരുന്നില്ല പ്രസ്തുത ലേഖനം. ദേശീയതലത്തില്‍ സംവരണം ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും കേരളത്തിലും അതിന്‍െറ അനുരണനങ്ങള്‍ പ്രകടമാവുകയും ചെയ്തപ്പോള്‍ നേരത്തേ മനസ്സില്‍ കുടിയേറിയ ചില ചിന്തകള്‍ പങ്കുവെക്കണമെന്ന് തോന്നി. കടുത്ത വിവാദങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്ന സ്ഥിതിക്ക് ഈ വിശദീകരണം പ്രസക്തമായിത്തോന്നുന്നു. വിശിഷ്യ ടി.ടി. ശ്രീകുമാര്‍, എം.എന്‍. കാരശ്ശേരി, സണ്ണി എം. കപിക്കാട് തുടങ്ങിയ സുഹൃത്തുക്കളുടെ വിയോജനം ശ്രദ്ധിക്കാന്‍ ഇടയായപ്പോള്‍.

ഒന്ന്: സംവരണത്തെ ആമുഖത്തില്‍ ശക്തമായി പിന്താങ്ങുകയാണ് ഞാന്‍ ചെയ്തത്. ‘ജാതിയും അയിത്തവും തീരാശാപമായ ഇന്ത്യയില്‍ സംവരണ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷമായ സവര്‍ണര്‍ രംഗം അപ്പാടെ കൈയടക്കുമായിരുന്നു’ എന്ന് ചൂണ്ടിക്കാട്ടിയതില്‍നിന്ന് എന്‍െറ മൗലിക നിലപാട് വ്യക്തമാണ്. ഇതാണോ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്‍െറയും നിലപാട്? എങ്കില്‍ അദ്ദേഹം ആരായിരുന്നാലും ഞാനദ്ദേഹത്തോടൊപ്പമാണ്. അല്ളെങ്കില്‍ ഭഗവതിന്‍െറ വഴി വേറെ, എന്‍െറ വഴി വേറെ.

രണ്ട്: കുറിപ്പിലൊരിടത്തും ഞാന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തെ പരാമര്‍ശിച്ചിട്ടില്ല.  കാരണം, അത് അപ്പടിയോ കൂടുതലായോ നിലനിര്‍ത്തണമെന്ന ഉറച്ച അഭിപ്രായമാണെനിക്ക്. അധ$സ്ഥിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പഠിച്ചുയരാനുള്ള അവസരങ്ങള്‍ എത്ര സുലഭമായും സുഗമമായും ലഭിക്കുന്നുവോ അത്രയുമാണ് അവരുടെ ശാക്തീകരണവും അവസര സമത്വവും സാധ്യമാവുക. വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കെ സവര്‍ണര്‍ക്കുള്ള അവസരങ്ങള്‍ കുറയുന്നു എന്ന പരാതിക്കും പഴുതില്ല.

പഠിക്കാന്‍ ശേഷിയുള്ളവര്‍ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ ഉയരങ്ങളിലത്തൊനുള്ള പ്രധാനതടസ്സമാണ്. ജാതി മതഭേദമെന്യേ എല്ലാ നിര്‍ധനര്‍ക്കും പഠിച്ചുയരാനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാറിന്‍െറയും സാമൂഹിക സംഘടനകളുടെയും ഉത്തരവാദിത്തമാണ്. അതിന് പ്രഥമവും പ്രധാനവുമായി വേണ്ടത് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന നിലവിലെ അവസ്ഥ മാറ്റുകയാണ്. വിദ്യാഭ്യാസ യോഗ്യത ആര്‍ജിച്ചുകഴിഞ്ഞാല്‍ കഴിവ് തെളിയിക്കാന്‍ ഒരധ$സ്ഥിതനും വൈമനസ്യമുണ്ടാവേണ്ടതില്ല. അഥവാ സവര്‍ണ ലോബി തടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ ആ തടസ്സം നീക്കാന്‍ സംവരണം മാത്രം പോര. രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂട്ടായ്മയും പോരാട്ടവീര്യവും വേണം. യു.പിയില്‍ മായാവതിയും മുലായംസിങ്ങും ബിഹാറില്‍ ലാലു പ്രസാദ് യാദവും ഒരുഘട്ടത്തില്‍ തെളിയിച്ചത് അതാണ്. പക്ഷേ സംവരണ വ്യവസ്ഥ ഉണ്ടായിട്ടും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഉദ്യേഗങ്ങള്‍ നേടിയെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായിട്ടില്ല എന്നതും വാസ്തവമാണ്.

അതായത്, സംവരണ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സവര്‍ണ വിഭാഗങ്ങള്‍ മാത്രമല്ല തടസ്സം സൃഷ്ടിക്കുന്നത്. അത് നേടിയെടുക്കാനുള്ള ഇച്ഛാ ശക്തിയും മത്സര ക്ഷമതയും പിന്നാക്ക വിഭാഗങ്ങള്‍ ഇനിയും ആര്‍ജിക്കേണ്ടതുണ്ട്. കേരളത്തില്‍ പിന്നാക്ക സമുദായ സംവരണാനുകൂല്യങ്ങളുടെ 10 കൊല്ലത്തെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയുക്തമായിരുന്ന ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്‍ കണ്ടത്തെിയതെന്താണ്? 12 ശതമാനം ഉദ്യോഗ സംവരണമുള്ള മുസ്ലിംകള്‍ക്ക് അര്‍ഹതപ്പെട്ട 7000ത്തില്‍പരം തസ്തികകളില്‍ നിയമനം നടന്നിട്ടില്ളെന്ന്. മറിച്ച് 14 ശതമാനം റിസര്‍വേഷനുള്ള ഈഴവ സമുദായത്തിന് കേവലം അഞ്ച് തസ്തികകളേ നഷ്ടമായിട്ടുള്ളൂ. എന്താണ് കാരണം? ഈഴവ സമുദായം ശാക്തീകരണം വലിയ അളവില്‍ നേടിയെടുത്തപ്പോള്‍ സംഘടിത രാഷ്ട്രീയ ശക്തിയുണ്ടായിട്ടും മുസ്ലിംകള്‍ക്ക് തുല്യത കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ മേല്‍ജാതിക്കാര്‍ തടസ്സപ്പെടുത്തിയതുകൊണ്ട് മാത്രമാണോ എന്നതാണ് ചോദ്യം.

മൂന്ന്: എസ്.സി/എസ്.ടി  സംവരണം പുന$പരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായമേ ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. അവര്‍ ഏതൊക്കെ വിഭാഗങ്ങളാണെന്നതിന് കൃത്യമായ മാനദണ്ഡങ്ങളും പട്ടികയുമുണ്ട്. ഭരണഘടനയുടെ 46ാം ഖണ്ഡിക അത് വ്യക്തമായും ഉറപ്പുവരുത്തിയിട്ടുമുണ്ട്. അവര്‍ക്കുള്ള സംവരണം എത്രകാലംവരെയും തുടരട്ടെ. ഇന്ത്യയില്‍ സമീപകാലത്തൊന്നും ജാതീയതയുടെ താണ്ഡവം അവസാനിക്കുമെന്നോ കീഴാളര്‍ മുഖ്യധാരയിലേക്ക് വരുമെന്നോ പ്രതീക്ഷയില്ല. കമീഷനെ നിയോഗിച്ച് പഠിക്കണമെന്നും പുന$സംവിധാനം ചെയ്യണമെന്നും നിര്‍ദേശിച്ചത് ഒ.ബി.സിക്കാരുടെ ഉദ്യോഗ സംവരണത്തെക്കുറിച്ച് മാത്രമാണ്. അതിന് കാരണങ്ങളുമുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൃത്യമായി നിര്‍ണയിച്ച് സമുദായങ്ങളെ തദടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് കുറ്റമറ്റ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ മണ്ഡല്‍ കമീഷനുപോലും സാധിച്ചിട്ടില്ല. അതിനാല്‍ ഒരേകദേശ കണക്കില്‍ ഓരോ സംസ്ഥാനത്തും മറ്റ് പിന്നാക്ക സമുദായങ്ങളെ (ഒ.ബി.സി) കണ്ടത്തെുകയായിരുന്നു സംസ്ഥാന സര്‍ക്കാറുകള്‍. ഇത് പലപ്പോഴും അസ്വാരസ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വഴിതുറന്നു. രാജസ്ഥാനിലെ  മീണ, ഗുജ്ജാര്‍ ജാതികള്‍, യു.പിയിലെയും ഹരിയാനയിലെയും ജാട്ടുകള്‍ തുടങ്ങിയവ ഉദാഹരണം.

ഏറ്റവുമൊടുവില്‍ ഗുജറാത്തിലെ പട്ടേലുമാരും സംവരണത്തിനായി പ്രക്ഷോഭപാതയിലാണ്. ഉപര്യുക്ത സമുദായങ്ങളില്‍ ചിലതിന് സംവരണമുണണ്ട്, ചിലതിനില്ല. ഇല്ലാത്തവര്‍ സംവരണത്തിനായി പൊരുതുന്നു. സമ്മര്‍ദത്തിന്‍െറ ശക്തിയനുസരിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ ചിലര്‍ക്ക് വഴങ്ങുന്നു. തന്മൂലം മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതി വിധി മറികടന്ന് ചില സംസ്ഥാനങ്ങള്‍ ഒ.ബി.സി സംവരണം നിയമമാക്കി. ഉദാഹരണത്തിന് തമിഴ്നാട്ടില്‍ 69 ശതമാനമാണ് സംവരണം, ത്സാര്‍ഖണ്ഡില്‍ 60ഉം.

അതേസമയം, ദലിതരെക്കാള്‍ പിന്നാക്കമെന്ന് സച്ചാര്‍ സമിതി കണ്ടത്തെിയ മുസ്ലിംകള്‍ക്ക് കേരളം, തമിഴ്നാട്, കര്‍ണാടക, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളിലേ ഒരു സമുദായമെന്ന നിലയില്‍ ഒ.ബി.സി സംവരണമുള്ളൂ. മുസ്ലിംകള്‍ ഏറ്റവും കൂടുതലുള്ള യു.പിയിലോ ബിഹാറിലോ പശ്ചിമബംഗാളിലോ അസമിലോ അവര്‍ക്ക് സാമുദായിക സംവരണമില്ല. കേന്ദ്ര സര്‍വിസില്‍ ഒട്ടുമേ ഇല്ല. മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാന്‍ നിര്‍വാഹമില്ളെന്ന നിലപാടാണ് കോടതികള്‍ക്കുപോലും. സച്ചാര്‍ സമിതി മുസ്ലിംകളെ മൂന്നായി തരംതിരിച്ച് ഏറ്റവും താഴെതട്ടിലുള്ള അര്‍ദലുകള്‍ക്കാണ് സംവരണം ശിപാര്‍ശചെയ്തിരിക്കുന്നത്. അതുപോലും നടപ്പാക്കാന്‍ കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും തയാറായിട്ടില്ല. അതായത്, നിലവില്‍ ദലിതരെക്കാള്‍ പിന്നാക്കമെന്ന് സര്‍ക്കാരിന്‍്റെ തന്നെ ഒൗദ്യോഗിക കമീഷന്‍ കണ്ടത്തെിയ ഒരു സാമൂഹിക വിഭാഗം ഓപണ്‍ ക്വാട്ടയില്‍ മത്സരിക്കേണ്ട അവസ്ഥയാണ്. നിലവിലെ ഒ.ബി.സി സംവരണം കൂടുതല്‍ ജാതികളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ആ ഓപണ്‍ ക്വാട്ട പിന്നെയും കുറഞ്ഞു വരികയാണ്. ലേഖനത്തില്‍ ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രധാന ആശയം അതായിരുന്നു.

തീവ്ര ഹിന്ദുത്വ പ്രസ്ഥാനം രാഷ്ട്രീയാധികാരം ഉറപ്പിച്ചതോടെ മുസ്ലിം സംവരണം എന്നത് തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. അപ്പോള്‍ ദലിതരെക്കാള്‍ പിന്നാക്കമായ ഈ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ എന്തുണ്ട് വഴി? സംവരണത്തിന്‍െറ പേരില്‍ എന്നെ സവര്‍ണ ബ്രാഹ്മണനാക്കുന്ന പലരും ഈ വലിയ യാഥാര്‍ഥ്യത്തെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്ത്? അവര്‍ മിണ്ടുകയില്ല എന്നെനിക്കറിയാം. അങ്ങനെ മിണ്ടുന്നത് തന്നെ തീവ്രവാദമാണെന്നും അത്തരം തീവ്രവാദികളുടെ ലിസ്റ്റുമായി നടക്കുന്നതാണ് മഹത്തായ മതേതരത്വമെന്നും വിചാരിക്കുന്നവരാണ് എന്‍െറ വിമര്‍ശകരില്‍ ചിലര്‍. അപ്പോള്‍ പിന്നെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും മത്സരിക്കാന്‍ അവകാശമുള്ള ഓപണ്‍ ക്വാട്ട ചുരുങ്ങാതെ നിര്‍ത്തുകയുമാണ് മുസ്ലിംകളെ പോലെ ഒരു സമൂഹത്തിന് അഭികാമ്യമായിട്ടുള്ളത്. ഈ സാഹചര്യം മനസ്സിലുള്ളതിനാലാണ് പിന്നാക്ക സമുദായ സംവരണത്തെക്കുറിച്ച് സമഗ്രമായന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നും തദടിസ്ഥാനത്തില്‍ മുഖ്യധാരയിലിടം കണ്ടത്തെിയ സമുദായങ്ങളെ പട്ടികയില്‍ നിന്നൊഴിവാക്കി, അര്‍ഹരായ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ക്വാട്ട പുനര്‍നിര്‍ണയിക്കണമെന്ന അഭിപ്രായം ഞാന്‍  പ്രകടിപ്പിച്ചത്.

നാല്: ഇനിയുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണ പ്രശ്നമാണ്.  സ്ത്രീ വാദത്തിന്‍െറ ചാമ്പ്യന്മാരെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നതും തദ്സംബന്ധമായ എന്‍െറ പരാമര്‍ശങ്ങളാണ്. വാസ്തവത്തില്‍ കുതിരക്ക് മുന്നില്‍ വണ്ടികെട്ടുന്ന അവസ്ഥ സ്ത്രീ സംവരണ വിഷയത്തിലുണ്ട്. ആ യാഥാര്‍ഥ്യം മുന്നോട്ട് വെക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യം വിശദീകരിക്കാം: ഉദ്യോഗ/വിദ്യാഭ്യാസ സംവരണത്തില്‍ അതത് സംവരണ വിഭാഗങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും സ്വയം സജ്ജരായി മുന്നോട്ട് വരുകയുമാണ്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിന്‍െറ കാര്യത്തില്‍ ഇതല്ല സ്ഥിതി. മിക്കയിടങ്ങളിലും, മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ത്രീകളില്‍ മത്സരത്തിനായി മുന്നോട്ടുവരാന്‍ തയാറാവുന്നില്ല. അതായത്, നിര്‍ബന്ധങ്ങള്‍ക്കും നിരന്തര സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് പലേടത്തും സ്ത്രീകള്‍ മത്സര രംഗത്തേക്ക് വരുന്നത്. ഇത് നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ അവസ്ഥ അനുഭവിക്കുന്നുണ്ട്. അതേപോലെ പ്രസക്തമായ മറ്റൊരു കാര്യവുമുണ്ട്. ഇങ്ങനെ സമ്മര്‍ദങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വിധേയമായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത സ്ത്രീകള്‍ രാഷ്ട്രീയത്തിലോ ഭരണത്തിലോ തുടരുന്നില്ല എന്നതാണത്. നല്ളൊരു ശതമാനം വന്നേടത്തേക്ക്, അഥവാ അടുക്കളയിലേക്കോ അങ്കണവാടികളിലേക്കോ തിരിച്ചുപോവുന്നു. ഇതൊരു  സത്യമാണ്. ഇത് പറഞ്ഞതിന്‍െറ പേരില്‍ എന്നെ പിന്തിരിപ്പനാക്കിയതുകൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാവുന്നില്ല.

ഇനി, ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്‍ കാരണമെന്താണ്? രാഷ്ട്രീയ പാര്‍ട്ടികളൊന്നും പാര്‍ട്ടി നേതൃസമിതികളില്‍ സ്ത്രീകളെ തെരഞ്ഞെടുക്കാനോ അവരെ ക്രമാനുഗതം വളര്‍ത്താനോ കാര്യമായ  ശ്രമം നടത്തുന്നില്ല. കേരളത്തിലെ ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് ഒരേയൊരു വനിതയാണ് ജയിച്ചുകയറിയത്. രണ്ടാമത്തെ പാര്‍ട്ടിയായ മുസ്ലിം ലീഗ് പെണ്ണൊരുത്തിയെ മത്സരിപ്പിച്ചു പോലുമില്ല. യു.ഡി.എഫ് ടിക്കറ്റില്‍ ജയിച്ചുവന്ന പട്ടികവര്‍ഗക്കാരിയെ മന്ത്രിയാക്കിയതും രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദംകൊണ്ടാണ്.  പിന്നെയെങ്ങനെ സ്ത്രീകള്‍ ഭരണശേഷിയും പ്രാപ്തിയും നേടും? അതിനാല്‍ പഞ്ചായത്ത്-നഗരസഭകളിലെ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് യോഗ്യരായവരെ കിട്ടാതെവരുന്നു. അടുക്കളയിലും അങ്കണവാടികളിലും സ്ഥാനാര്‍ഥികളെ തിരയേണ്ടിവരുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് മതിയായ അവസരം നല്‍കിക്കൊണ്ടാണ് ഭരണപരമായ ചുമതലകള്‍ ഏല്‍പിക്കേണ്ടത്. അമ്പത് ശതമാനം സംവരണത്തിന്‍െറ ഗുണം ലഭിക്കണമെങ്കില്‍ അതാണ് വഴി.

ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായ വിഭാഗം വനിതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണപ്രാപ്തി തെളിയിക്കുകയും മത്സരശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് അവര്‍ ജനറല്‍ സീറ്റുകളില്‍ മത്സരിക്കട്ടെ എന്നും ബാക്കി 33 ശതമാനം സംവരണം തുടരട്ടെ എന്നും ഞാന്‍ അഭിപ്രായപ്പെട്ടത്. ഭരണപ്രാപ്തിയും നേതൃപാടവവും ആര്‍ജിച്ച സ്ത്രീകള്‍ സുലഭമാവുമ്പോള്‍ 100 ശതമാനം സീറ്റുകളും അവര്‍ പിടിച്ചെടുത്താലും എനിക്കതില്‍ അതൃപ്തിയോ എതിര്‍പ്പോ ഇല്ല. ലിംഗഭേദമല്ല ഭരണയോഗ്യതയും സംശുദ്ധിയും അഴിമതിമുക്തിയുമാണ് എന്‍െറ കണ്ണില്‍ പ്രഥമ പ്രധാനം; രണ്ടാമത് ശാക്തീകരണവും. ഇപ്പോള്‍ സംഭവിക്കുന്നത് അഞ്ചുവര്‍ഷം പഞ്ചായത്ത്-നഗരസഭകളില്‍ പ്രവര്‍ത്തിച്ച സ്ത്രീകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞാല്‍ വന്നേടത്തേക്ക് തിരിച്ചുപോവുന്നതാണ്. വീണ്ടും പകരക്കാരെ തിരയേണ്ടിയും നിര്‍ബന്ധിക്കേണ്ടിയും വരുന്നു.

വനിതാ സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടട്ടെ: നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനമാണ് സ്ത്രീ സംവരണം. സമൂഹത്തില്‍ പാതി സ്ത്രീയും പാതി പുരുഷനുമാണ് എന്നതാണ് സാമാന്യമായ കണക്ക്. അതായത്, ജനസംഖ്യാനുപാതിക സംവരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത്. ഇതേ, ജനസംഖ്യാനുപാതിക സംവരണം ജാതി സംവരണത്തിന്‍െറ കാര്യത്തില്‍, മഹാന്മാരായ സ്ത്രീവാദികളില്‍ പലര്‍ക്കുമില്ല എന്നത് അവരുടെ ഇരട്ട സമീപനത്തിന് തെളിവാണ്. അവര്‍ ഈ നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ ഒരു കുടില ബുദ്ധിയുണ്ട്. പിന്നാക്ക സമുദായങ്ങളില്‍ സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ പിന്നാക്കമായിരിക്കും. അതായത്,  സ്ത്രീ സംവരണം കൂടുന്ന മുറക്ക് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള അധികാര പങ്കാളിത്തം കുറക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ സവര്‍ണ കുടില ബുദ്ധിയെ സ്ത്രീവാദത്തിന്‍െറ മേല്‍കുപ്പായമിട്ട് അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ജനസംഖ്യയില്‍ പകുതിയായ സ്ത്രീകള്‍ക്ക് പകുതി സീറ്റ് സംവരണം ചെയ്യാമെങ്കില്‍ പകുതിയായ പുരുഷന്മാര്‍ക്ക് മറ്റേ പകുതിയും സംവരണം ചെയ്യുന്നതിനെക്കുറിച്ച് ഇവര്‍ എന്തുപറയുന്നു? അതായത്, ലിംഗ നീതി എന്നത് ഇരു ലിംഗവിഭാഗങ്ങള്‍ക്കും ബാധകമാണല്ളോ? പക്ഷേ, അതൊന്നും പറയാനേ പാടില്ല എന്നതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവരുടെ നിലപാട്. കൃത്രിമവും മേലെനിന്ന് അടിച്ചേല്‍പിക്കുന്നതുമായ ലിംഗസമത്വം വരുത്തിവെക്കുന്ന വിനകളെ കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് പെരിസ്ട്രോയിക്കയില്‍ എഴുതിയ കാര്യങ്ങളെങ്കിലും അവരൊന്ന് വായിച്ചാല്‍ നന്ന്.
സ്ത്രീ സംവരണത്തിന്‍െറ വിഷയത്തില്‍ എന്നെ വിമര്‍ശിക്കാന്‍ വന്നവര്‍ ഈ സംവാദത്തില്‍ കക്ഷിയല്ലാത്ത ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ വലിയ ആവേശം കാണിക്കുന്നതില്‍ എനിക്ക് അദ്ഭുതമില്ല. എനിക്ക് ജമാഅത്തെ ഇസ്ലാമിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാഞ്ഞിട്ടും എന്‍െറ ലേഖനത്തിന് ഒരു സംഘടനയുമായി ബന്ധമില്ല എന്നു പറഞ്ഞിട്ടും പിന്നെയും ജമാഅത്തെ ഇസ്ലാമിയുടെ മേക്കിട്ട് കയറുന്നത് വേറൊരു അസുഖമാണ്.

അതാകട്ടെ എളുപ്പം ഭേദമാകുന്നതുമല്ല. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ: ജമാഅത്തെ ഇസ്ലാമിയുടെ പരമോന്നത ഭരണഘടനാ സമിതിയാണ് അതിന്‍െറ കേന്ദ്ര പ്രതിനിധി സഭ (മജ്ലിസെ നുമാഇന്തഗാന്‍). പ്രസ്തുത സമിതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ, സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അനുപാതമായി സീറ്റുകള്‍ നീക്കിവെച്ച സംഘടനയാണത്. ഇന്ത്യയില്‍ ഏതെങ്കിലും സംഘടന അങ്ങനെ ചെയ്തതായി എനിക്കറിയില്ല. എന്തായാലും വീരശൂര പുരോഗമനകാരികളായ ഇടതുപക്ഷ പാര്‍ട്ടികള്‍ അത് ചെയ്തിട്ടില്ല. വാസ്തവം ഇതായിരിക്കുമ്പോള്‍ തന്നെ, ജമാഅത്തെ ഇസ്ലാമി സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നില്ല എന്ന പച്ചക്കള്ളം എഴുതിയ ആളാണ് എം.എന്‍ കാരശ്ശേരി. അദ്ദേഹം തന്നെയാണ് സ്ത്രീ സംവരണ വിഷയത്തില്‍ എനിക്കെതിരെ ഇപ്പോള്‍ വാളെടുത്ത് വീശുന്നത്.

അഞ്ച്: ഇനി പട്ടികജാതി-പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളുടെ കാര്യം. 10 കൊല്ലത്തിലൊരിക്കലെങ്കിലും അത്തരം സീറ്റുകള്‍ റൊട്ടേഷനിലാക്കിയാല്‍ എന്ത് നഷ്ടമാണാവോ സംഭവിക്കുക? എസ്.സി/എസ്.ടി ജനസംഖ്യ പരിഗണനീയമായ അളവിലുള്ള മണ്ഡലങ്ങളുള്ള ലിസ്റ്റ് തയാറാക്കി, എസ്.സി/എസ്.ടി സംവരണം അത്തരം മണ്ഡലങ്ങളില്‍ മാറിമാറി വരുന്ന അവസ്ഥ വരുന്നതല്ളേ വിവിധ മണ്ഡലങ്ങളിലുള്ള എസ്.സി/എസ്.ടി ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവുക? ഇതിലെന്താണ് അപകടകരമായിട്ടുള്ളത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ ബ്രാഹ്മണ മാടമ്പിയായിയൊക്കെ അവതരിപ്പിക്കുന്നത് അല്‍പം കടന്ന കൈയല്ളേ? ഇനി, അതല്ല, എസ്.എസി/എസ്.ടി സംവരണ മണ്ഡലങ്ങള്‍ കാലാകാലവും മാറാതെ നില്‍ക്കണമെന്ന് പറയുന്നതില്‍ എന്‍െറ പ്രിയ ദലിത് ബുദ്ധിജീവികള്‍ എന്ത് യുക്തിയാണ് കാണുന്നത്?

മുസ്ലിം ന്യൂനപക്ഷങ്ങള്‍ ധാരാളമുള്ള മണ്ഡലങ്ങള്‍ എസ്.സി/എസ്.ടി സംവരണമാക്കരുതെന്നത് എന്‍െറ അഭിപ്രായമല്ല. സച്ചാര്‍ സമിതി ശിപാര്‍ശയാണ്. നിയമനിര്‍മാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം ദയനീയമാംവിധം കുറവായതാണ് സാഹചര്യം. ‘കൂടുതല്‍ യുക്തമായ നടപടിയിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് മത്സരിക്കാനും പാര്‍ലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവസരമൊരുക്കണം. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യുന്നത് ഒഴിവാക്കണം.’ (സച്ചാര്‍ സമിതി റിപ്പോര്‍ട്ട്: അധ്യായം 12, ഖണ്ഡിക: 2.3 ഭരണപങ്കാളിത്തം മെച്ചപ്പെടുത്തല്‍). മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഉദാഹരണമായി പറഞ്ഞതും ഇതേ സച്ചാര്‍ സമിതി തന്നെയാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പട്ടികജാതി സംവരണം ഒഴിവാക്കണമെന്നു ഞാന്‍ നിര്‍ദേശിച്ചിട്ടുമില്ല. അതില്‍ ക്ഷുഭിതനായി എന്തെല്ലാം കടുത്ത വാക്കുകളാണ് എന്‍െറ വിമര്‍ശകന്‍ ഉപയോഗിച്ചിരിക്കുന്നത്! മലപ്പുറത്തെ മറ്റ് മണ്ഡലങ്ങളിലൊക്കെ മുസ്ലിംകളല്ളേ മത്സരിക്കുന്നത്, പാലായില്‍ മാണി കുത്തകയാക്കിയില്ളേ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? മുസ്ലിം ലീഗുകാരും മാണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഒരേ മണ്ഡലത്തില്‍നിന്ന് സ്ഥിരമായി ജയിച്ചുകയറുന്നത് ന്യൂനപക്ഷ സംവരണത്തിന്‍െറ ബലത്തിലാണോ? ആ മണ്ഡലങ്ങളില്‍ വേണമെങ്കില്‍ ഏത് ദലിതനും മത്സരിക്കാന്‍ സാങ്കേതിക തടസ്സങ്ങളില്ലതാനും.
നിലവിലെ സംവരണം മാറ്റമില്ലാതെ ലോകാവസാനംവരെ തുടരുന്നതിലാണ് ദലിതരുടെയും സ്ത്രീകളുടെയും വിമോചനമെന്ന് വിശ്വസിക്കുന്നതാണ് വലിയ വിപ്ളവമെങ്കില്‍ അങ്ങനെ കരുതുന്നവരില്‍ ഈയുള്ളവന്‍ ഉള്‍പ്പെടുന്നില്ല. അത് അള്‍ഷിമേഴ്സിന്‍െറ തുടക്കമാണെങ്കില്‍ തല്‍ക്കാലം ചികിത്സയും ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം.

ആറ്: പോയിപ്പോയി എന്‍റെ കുടുംബ പുരാണമൊക്കെ പരതാന്‍ ചില ഗവേഷക/ബുദ്ധിജീവി സുഹൃത്തുക്കള്‍ സന്നദ്ധമാവുകയുണ്ടായി. ചേന്ദമംഗല്ലൂരിലെ മേലാള ബോധത്തിന്‍െറ പ്രതിനിധിയാണത്രേ ഞാന്‍. അങ്ങനെയൊരു ബോധവും അധികാര ഘടനയും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ ആ ഗ്രാമത്തില്‍ ആഗ്രഹിച്ചവരെ വകഞ്ഞ് മുന്നോട്ടുപോയതിന്‍െറ പേരില്‍ മതമൗലികവാദി, തീവ്രവാദി എന്നൊക്കെയുള്ള പട്ടങ്ങള്‍ ഏറ്റുവാങ്ങിയവനാണ് ഞാന്‍. എന്നല്ല, ആ അധികാരഘടനയെ മറികടന്നതിന്‍െറ കലിപ്പിന്‍െറ പേരില്‍ മാത്രം ഞാന്‍ പശ്ചാത്തലമാക്കിയ പ്രസ്ഥാനത്തെ നിരന്തരം ഭര്‍ത്സിക്കുക ദിനചര്യയാക്കിയ എന്‍െറ ഗ്രാമക്കാരനായ എഴുത്തുകാരനെ മഹാ ദാര്‍ശനികനാക്കി കൊണ്ടുനടക്കുന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക മുഖ്യധാര. ആ ആരോപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടില്ല. ഇനിയിപ്പോള്‍, ഈ എഴുപത്തൊന്നാം വയസ്സില്‍ സവര്‍ണ മാടമ്പിയും ബ്രാഹ്മണരുടെ കൂട്ടിക്കൊടുപ്പുകാരനുമൊക്കെയായി കുറേ പേരങ്ങനെ ഭര്‍ത്സിക്കുന്നതില്‍ എനിക്കൊരു പരിഭവവുമില്ല. പക്ഷേ, ഒരു കാര്യം എനിക്ക് ഈ വിവാദങ്ങള്‍കൊണ്ട് മനസ്സിലായി. വ്യത്യസ്ത സ്വരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന മഹാജനാധിപത്യവാദികള്‍ ചെറിയൊരു അഭിപ്രായ വൈവിധ്യം പ്രകടിപ്പിക്കുമ്പോഴേക്ക് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു അവരുടെ ശൈലി. സഹിഷ്ണുതയെന്നത് ഞാന്‍ പറയുന്ന അഭിപ്രായം നീയും പറയുമ്പോള്‍ മാത്രമേ ഉള്ളൂ എന്നാണ് അവരുടെ വിമര്‍ശനത്തിലെ ഭാഷയും ശൈലിയും വ്യക്തമാക്കുന്നത്. ആ തിരിച്ചറിവ് നല്‍കിയെന്നതാണ് വിവാദ ലേഖനം കൊണ്ടുണ്ടായ ഗുണം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP