ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി Posted: 20 Oct 2015 12:15 AM PDT ന്യൂഡല്‍ഹി: വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മാന്യവും സംസ്കാരവുമുള്ള മാര്‍ഗങ്ങളുണ്ടെന്ന് കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി. തങ്ങളുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാന്‍ വേണ്ടി ചിലര്‍ അക്രമം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം നടപടികള്‍ വിമര്‍ശിക്കപ്പെടണം. വിവാദ പ്രസ്താവനകള്‍ നടത്തുന്നില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ജെയറ്റ്ലി പറഞ്ഞു. മാന്യവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യണം. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ആരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.  |
ഒറ്റപ്പാലത്തെ തോട്ടുപാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു Posted: 19 Oct 2015 10:34 PM PDT ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ ഒറ്റപാലത്തെ ബലക്ഷയം വന്ന തോട്ടുപാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു. നഗരത്തിന് പടിഞ്ഞാറും കിഴക്കുമായി അര നൂറ്റാണ്ട് പഴക്കമുള്ള കണ്ണിയംപുറത്തെയും ഈസ്റ്റ് ഒറ്റപ്പാലത്തെയും പാലങ്ങളാണ് കൈവരികള്‍ പൊട്ടിപ്പൊളിഞ്ഞും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കമുണ്ടായും ഭീഷണിയാകുന്നത്. പാലങ്ങള്‍ പുനര്‍ നിര്‍മിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇടക്കുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. സംസ്ഥാനപാതയുടെ നിര്‍മാണത്തില്‍ പാലങ്ങള്‍ ഉള്‍പ്പെടാതിരുന്നതാണ് ദുരവസ്ഥക്ക് കാരണം. ലോക ബാങ്കിന്‍െറ ധന സഹായത്തോടെയുള്ള പദ്ധതിയില്‍ പാലങ്ങള്‍ ഉള്‍പ്പെടില്ളെന്നായിരുന്നു അക്കാലത്തെ പ്രഖ്യാപനം. എന്നാല്‍, പാലം പിന്നീട് പരിഗണിക്കാന്‍ ധാരണയായിരുന്നു. പാതയുടെ നിര്‍മാണം 2011ല്‍ പൂര്‍ത്തീകരിച്ചെങ്കിലും പാലംപണി കടലാസില്‍ ഒതുങ്ങി. ശരാശരി 15 മീറ്റര്‍ വീതിയുള്ള സംസ്ഥാനപാതയില്‍ 7.5 മീറ്ററില്‍ കണ്ണിയംപുറം പാലവും ഏഴു മീറ്റര്‍ വീതിയില്‍ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലവും കുടുങ്ങിക്കിടന്നു. ഹൈവേയുടെ നിര്‍മാണം ലക്ഷ്യത്തിലത്തെിയതും മായന്നൂര്‍ പാലം തുറന്നുകൊടുത്തതും സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ എണ്ണംകൂട്ടി. വീതിയുള്ള പാതയില്‍ പാലങ്ങള്‍ കുപ്പിക്കഴുത്ത് പരുവത്തിലായതോടെ ഗതാഗതക്കുരുക്കും ഒഴിയാബാധയായി. നീണ്ട കാലത്തെ മുറവിളികള്‍ക്കൊടുവില്‍ എം. ഹംസ എം.എല്‍.എ മുന്‍കൈയെടുത്ത് പാലം പുനര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇരുപാലങ്ങള്‍ക്കും വിശദമായ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചെങ്കിലും ഭരണാനുമതി വൈകി. മൂന്നരവര്‍ഷം കഴിഞ്ഞിട്ടും പഴയ രൂപത്തില്‍ തുടരുന്ന പാലത്തിന്‍െറ കൂടുതല്‍ ജീര്‍ണത യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.  |
കല്ലമ്പലത്ത് കടത്താന്‍ ശ്രമിച്ച 250 ചാക്ക് റേഷനരി പിടികൂടി Posted: 19 Oct 2015 10:30 PM PDT കല്ലമ്പലം: റേഷന്‍ ഗോഡൗണില്‍നിന്ന് അനധികൃതമായി കടത്താന്‍ശ്രമിച്ച 250 ചാക്ക് റേഷനരി കല്ലമ്പലം പൊലീസും സിവില്‍ സപൈ്ളസ് അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തു. കല്ലമ്പലം വെട്ടിമണ്‍കോണത്തെ ഗോഡൗണില്‍നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അരിച്ചാക്കുകള്‍ പിടിച്ചെടുത്തത്. കെ.ആര്‍. നാരായണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണെന്ന് പൊലീസ് പറഞ്ഞു. ഗോഡൗണില്‍നിന്ന് റേഷനരി രാധം ബ്രാന്‍ഡ് എന്നെഴുതി പ്ളാസ്റ്റിക് ചാക്കുകളിലാക്കി കടത്താന്‍ശ്രമിക്കുകയായിരുന്നു. നാവായിക്കുളം, ഒറ്റൂര്‍, കരവാരം, മണമ്പൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട 40ഓളം റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു അരി. കിലോക്ക് രണ്ടുരൂപ വിലയുള്ള അരി രഹസ്യ കേന്ദ്രത്തിലത്തെിച്ച് നിറം മാറ്റി പൊതുവിപണിയില്‍ 20 രൂപ മുതല്‍ 29 വരെ വിലയ്ക്കാണ് വില്‍പന നടന്നത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.ഐ അനീഷ് കരീമിന്‍െറ നേതൃത്വത്തിലെ പൊലീസാണ് പരിശോധന നടത്തിയത്. പൊലീസ് അറിയിച്ചതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ സപൈ്ളകോ അധികൃതരുടെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു. ലോറിയില്‍ കയറ്റിയത് കൂടാതെ, നൂറോളം ചാക്ക് അരി ചണചാക്കുകളില്‍നിന്ന് പ്ളാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ കണ്ടത്തെി. പിടിച്ചെടുത്ത അരി കലക്ടര്‍ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. അരി കടത്താനുപയോഗിച്ച ലോറിയും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  |
‘അവരെ കൊന്നതാ...ഇത് സത്യം... സത്യം...’ Posted: 19 Oct 2015 10:27 PM PDT അഞ്ചാലുംമൂട് : 'നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് സാര്‍ ഇങ്ങനെ ഒരു കത്ത്...ഒരു വര്‍ഷം മുമ്പ് വെട്ടുവിളയില്‍നിന്ന് യുവതിയെ കാണാതായ സംഭവം കൊലപാതകമാണ്. പൊട്ടന്‍ അവരെ കൊന്നതാ... കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ടു... കഴിഞ്ഞ ഓണത്തിന്, ഉത്രാടനാളില്‍ രാത്രി... ഈ കത്ത് കിട്ടിയാലുടന്‍ സാര്‍ രഹസ്യമായി അന്വേഷിക്കണം. തെറ്റിദ്ധാരണ പരത്താനല്ല സര്‍... പൊട്ടന്‍ അവരെ കൊന്നതാ... ഇത് സത്യം... സത്യം... സത്യം'. അജ്ഞാതന്‍ എഴുതിയ ഈ കത്താണ് ഒരു വര്‍ഷം മുമ്പ് കാണാതായ അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിയായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെുന്നതില്‍ നിര്‍ണായകമായത്. കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കത്തിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിതന്നെ പൊലീസ് രഹസ്യമായി പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസ് ജീപ്പുകള്‍ ഓരോന്നായി വന്നതോടെ സെപ്റ്റിക് ടാങ്കില്‍ ആരെയോ കൊന്നിട്ടിരിക്കുന്നുവെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. 2014 സെപ്റ്റംബര്‍ ആറിനാണ് ശ്രീദേവിയമ്മ എന്ന വീട്ടമ്മയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാതന്‍െറ കത്ത് എസ്.ഐ രൂപേഷ് രാജിന് ലഭിച്ചത്. മൃതദേഹത്തിന് മുകളില്‍ വലിയ പാറകഷണങ്ങള്‍ അടുക്കിവെച്ചനിലയിലായിരുന്നു. തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തു. കൊല്ലത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റിന്‍െറ ഉടമസ്ഥതയിലെ കെട്ടിടം പിന്നീട് ശക്തികുളങ്ങര സ്വദേശി വാങ്ങുകയായിരുന്നു. കെട്ടിടം പഴയ കയര്‍ ഷെഡായി ഉപയോഗിച്ചു വരുകയാണെന്നും രാവും പകലും കെട്ടിടത്തില്‍ പരസ്യമദ്യപാനമുണ്ടെന്നും പരിസര വാസികള്‍ പറയുന്നു. ടാങ്കിനുള്ളില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ഉച്ചയോടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സര്‍ജന്‍ ഡോ. രഞ്ജിത്, ഡോ. ലക്ഷ്മി, സയന്‍റിഫിക് വിഭാഗം അസി. എസ്. സുനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അഡീ. തഹസില്‍ദാര്‍ റോയി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍, അസി. കമീഷണര്‍ എം.എസ്. സന്തോഷ്, വെസ്റ്റ് സി.ഐ ആര്‍. സുരേഷ്, അഞ്ചാലുംമൂട് എസ്.ഐ രൂപേഷ് രാജ്, സിവില്‍ പൊലീസ് ഓഫിസര്‍ ലഗേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കത്തില്‍ പരാമര്‍ശിക്കുന്ന യുവാവ് ഒരു വര്‍ഷമായി സ്ഥലത്തില്ളെന്നാണ് പൊലീസിന് അന്വേഷണത്തില്‍ ബോധ്യമായത്. യഥാര്‍ഥ പ്രതിയെ കണ്ടത്തൊനായി കത്തെഴുതിയ ആളിലേക്കാണ് പൊലീസിന്‍െറ അന്വേഷണം നീളുന്നത്.  |
‘സര്‍ഫാസി’ ഇരകള്‍ വോട്ട് ബഹിഷ്കരിക്കും Posted: 19 Oct 2015 10:22 PM PDT കൊച്ചി: ബാങ്ക് വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ കാക്കനാട്ട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ 71 ദിവസമായി നടത്തുന്ന കണ്ണുകെട്ടി സമരം പരിഹരിക്കുന്നതില്‍ അവഗണന തുടരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കാനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാനും തീരുമാനം. ബാങ്ക് വായ്പ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ഭീഷണിയിലായി തെരുവിലേക്ക് എറിയപ്പെടുമെന്ന ആശങ്കയില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നിരാഹാരമനുഷ്ഠിക്കുക. രാവിലെ ഒമ്പതിന് സി.ആര്‍. നീലകണ്ഠന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പുദിവസം വോട്ട് ബഹിഷ്കരിച്ച് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കണ്ണുകെട്ടി സമരപ്പന്തലില്‍ ഒത്തുകൂടും. ബാങ്ക് ലോണ്‍ മാഫിയ വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രശ്നത്തില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 28ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്താനും സമരസമിതി തീരുമാനിച്ചു. വായ്പ തട്ടിപ്പിനിരയായവര്‍ക്കെതിരെ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, വായ്പ തട്ടിപ്പുകേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ നിയമിച്ച് അന്വേഷിക്കുക, അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. സര്‍ഫാസി നിയമത്തിന്‍െറ മറവില്‍ ബാങ്ക് മാനേജര്‍മാരും ഇടനിലക്കാരും ചേര്‍ന്ന് 2009ല്‍ വല്ലാര്‍പാടം പനമ്പുകാട്ടെ 11 ദലിത് കുടുംബങ്ങളെയാണ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്.  |
ഒൗഷധസസ്യ ഗ്രാമം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ Posted: 19 Oct 2015 10:17 PM PDT ചേര്‍ത്തല: ലോകപ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍െറ മുഖ്യരചയിതാവായ ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മം കൊണ്ടും കര്‍മംകൊണ്ടും ധന്യമായ കടക്കരപ്പള്ളിയെ ഒൗഷധസസ്യ ഗ്രാമമാക്കാന്‍ ജന്മനാട് കൈകോര്‍ക്കുന്നു. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കോര്‍ത്തിണക്കിയാണ് ഇട്ടി അച്യുതന്‍ ഗ്രാമം -ഒൗഷധ സസ്യഗ്രാമം എന്ന പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാരിന്‍െറ വിവിധ ഏജന്‍സികള്‍, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ എന്നിവ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും ഒൗഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒൗഷധ സസ്യങ്ങളുടെ ഗുണവും പ്രാധാന്യവും മൂല്യവും മറ്റും പുതുതലമുറയെയും വരുംതലമുറയെയും പഠിപ്പിക്കുക, ഒൗഷധ സസ്യകൃഷിയിലൂടെ ഗ്രാമവാസികളെ സ്വയംപര്യാപ്തയിലത്തെിക്കുക എന്നതും ലക്ഷ്യമാണ്. ഒൗഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുക വഴി കടക്കരപ്പള്ളിയിലെ കാര്‍ഷിക മേഖല കൂടുതല്‍ ശക്തിപ്പെടുകയും കര്‍മനിരതമാകുകയും ചെയ്യും. അതിര്‍ത്തി കടന്ന് ലോകശ്രദ്ധ നേടിയ കേരളത്തിന്‍െറ ആയുര്‍വേദ ചികിത്സക്കും ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മനാട്ടിലെ ഒൗഷധസസ്യഗ്രാമം പദ്ധതി വഴി കഴിയുമെന്ന് ട്രസ്റ്റ് വര്‍ക്കിങ് പ്രസിഡന്‍റ് കെ. ഷാജിയും സെക്രട്ടറി എ.എന്‍. ചിദംബരനും പറഞ്ഞു. വീട്ടുമുറ്റത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ആര്യവേപ്പിന്‍െറ തൈയാണ് ആദ്യഘട്ടമായി 300 കുടുംബങ്ങളില്‍ വിതരണം ചെയ്യുക. തുടര്‍ഘട്ടങ്ങളിലായി കാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, മുള്ളാത്ത എന്നിവയും വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഒൗഷധ സസ്യങ്ങളും വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടമായുള്ള സൗജന്യ ആര്യവേപ്പ് തൈയുടെ വിതരണം 22ന് വൈകുന്നേരം മൂന്നിന് കടക്കരപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. ഉമ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കെ. ഷാജി അധ്യക്ഷത വഹിക്കും. 'ആര്യവേപ്പിന്‍െറ പ്രാധാന്യവും ചികിത്സാവിധിയും' എന്ന വിഷയത്തില്‍ എ.എന്‍. ചിദംബരന്‍ സംസാരിക്കും.  |
റോഡ് വികസനത്തിന് 2.93 കോടിയുടെ ഭരണാനുമതി Posted: 19 Oct 2015 10:13 PM PDT അടൂര്‍: ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് 2.93 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. ആനന്ദപ്പള്ളി-കൊടുമണ്‍ റോഡിന് 82 ലക്ഷവും കടമ്പനാട് അവിഞ്ഞിയില്‍ പാലത്തിന് 40 ലക്ഷവും നെല്ലിമുകള്‍-തെങ്ങമം റോഡിന് 24 ലക്ഷവും ആലുംമൂട്-പാറക്കൂട്ടം പാതക്ക് 10ലക്ഷവും ഏനാത്ത്-കടമ്പനാട് പാതയില്‍ ഏനാത്ത് കവല വികസനത്തിനും ഏഴംകുളം-കൈപ്പട്ടൂര്‍ പാതക്കും 20 ലക്ഷം വീതവും ഏനാത്ത്-പട്ടാഴി പാതക്ക് അഞ്ചുലക്ഷവും പറക്കോട്-കൊടുമണ്‍ പാതക്ക് 72 ലക്ഷവും പാതകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്നതിനും പെയ്ന്‍റിങ് ജോലികള്‍ക്കും 20 ലക്ഷവുമാണ് ഭരണാനുമതി നേടിയിട്ടുള്ളത്. പൊതുമരാമത്ത് മന്ത്രിക്ക് എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഭരണാുനമതി ലഭ്യമായതെന്നും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമീണ റോഡുകള്‍ക്ക് വികസനം അനിവാര്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.  |
മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കും– ജില്ലാ പൊലീസ് മേധാവി Posted: 19 Oct 2015 10:10 PM PDT കോട്ടയം: ജില്ലയിലെ മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ. ഇതിനുള്ള നടപടിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന ബോധവത്കരണ പരിപാടി വന്‍ വിജയമാണെന്നും ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ബോധവത്കരണം 100 ദിവസം നീളുമെന്നും എസ്.പി 'മാധ്യമ'ത്തോട് പറഞ്ഞു. പരിപാടിയുടെ വിജയത്തിനും മദ്യ-മയക്കുമരുന്ന് വില്‍പനക്കാരെ കണ്ടത്തെി നടപടിയെടുക്കാനും പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാണ്. ജില്ലയിലെ 450 കലാലയങ്ങളിലാണ് പരിപാടി നടപ്പാക്കുന്നത്. ലഘുലേഖകള്‍, സെമിനാറുകള്‍, ക്ളാസുകള്‍, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് റാലികള്‍ എന്നിവക്കുപുറമെ വിദ്യാര്‍ഥികളെ മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞയെടുപ്പിക്കുന്നുമുണ്ട്. അനധികൃത മദ്യ-പുകയില-മയക്കുമരുന്ന് കച്ചവടക്കാരെ കണ്ടത്തൊന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. വ്യാപക റെയ്ഡും ഉണ്ടാകും. ഇതിനകം 20 കേസെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജില്ലയെ ലഹരിമുക്തമാക്കാനാണ് തീരുമാനം. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം പുകയില ഉല്‍പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. വാഹനങ്ങളുടെ അമിത വേഗതക്കും ബൈക്കില്‍ 'ചത്തെു'ന്നവര്‍ക്കെതിരെയുമുള്ള നടപടി രണ്ടാം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  |
തൊടു‘പുഴ’യുണ്ട്, കുടിവെള്ളമില്ല! Posted: 19 Oct 2015 10:07 PM PDT തൊടുപുഴ: നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം. കുടിവെള്ളമില്ലാതെ നഗരവാസികള്‍ വലയുന്നു. കാഞ്ഞിരമറ്റം പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. മഴ കുറഞ്ഞതോടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നഗരത്തില്‍ മുഴുവന്‍ വെള്ളമത്തെിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്. തിങ്കളാഴ്ച പല വ്യാപാരികളും വെള്ളം വിലകൊടുത്ത് വാങ്ങുകയായിരുന്നു. സ്ഥിതി തുടര്‍ന്നാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തെ കൂടാതെ സമീപ പഞ്ചായത്തായ ഇടവെട്ടിയിലും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. തൊടുപുഴ നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ പൈപ്പ് ലൈന്‍ പൊട്ടിയത്. അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണത്തിനായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും പഴയവ അടിക്കടി പൊട്ടുന്നത് വാട്ടര്‍ അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതുമൂലം നഗരത്തിലെ ഗതാഗത സംവിധാനവും താളം തെറ്റിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ജോലി പൂര്‍ത്തിയായാല്‍ മാത്രമേ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ എന്ന നിലയിലാണ് പൊതുമരാമത്ത്. മഴ മാറിയതോടെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞതും ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്‍െറ പേരില്‍ കുഴിയെടുക്കുന്നതാണ് പഴയ പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമാകുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തൊടുപുഴയാറ്റില്‍നിന്ന് പമ്പ് ചെയ്യുന്ന ബംഗ്ളാകുന്നിലെ വാട്ടര്‍ ടാങ്കിലത്തെിച്ച് ശുദ്ധീകരിച്ചാണ് തൊടുപുഴ നഗരത്തിലും ഇടവെട്ടി പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റി വെള്ളമത്തെിക്കുന്നത്. രണ്ടുദിവസമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരമായില്ല. ചൊവ്വാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.  |
മത്സര ഓട്ടം; രണ്ടു ബസുകള്‍ പിടികൂടി Posted: 19 Oct 2015 10:01 PM PDT മങ്കട: മത്സര ഓട്ടത്തിനിടെ അപകടം വരുത്തിയ രണ്ടു സ്വകാര്യ ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന രണ്ടു ബസുകള്‍ മത്സര ഓട്ടത്തിനിടെ ഉരസിയതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. ഇത് ചോദ്യം ചെയ്യാന്‍ വേണ്ടി കോഴിക്കോട്ടുപറമ്പ അങ്ങാടി കഴിഞ്ഞുള്ള ഇറക്കത്തില്‍ നിര്‍ത്തിയ ബസുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസ് തടയുകയും മങ്കട പൊലീസത്തെി ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  |
കവര്‍ച്ച വ്യാപകം: സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസും വ്യാപാരികളും Posted: 19 Oct 2015 09:51 PM PDT വടക്കേക്കാട്: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷാ നടപടികളുമായി വ്യാപാരികളും പൊലീസും രംഗത്ത്. ബാങ്കുകളില്‍ സി.സി.ടി.വി കാമറകള്‍ റോഡിലെ ദൃശ്യങ്ങള്‍ കൂടി പതിയും വിധം ക്രമീകരിക്കാനും പ്രദേശത്തെ മുഴുവന്‍ കടകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും മേഖലയിലെ വ്യാപാരികള്‍ തീരുമാനിച്ചു. വര്‍ധിച്ച കവര്‍ച്ചക്ക് പരിഹാരം കാണാന്‍ ആല്‍ത്തറ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. എ.ടി.എമ്മിന് പുറത്തും കാമറ സ്ഥാപിക്കുക, കടയിലേക്ക് വരുന്ന അപരിചിതരായ വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കുക, ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം നിയന്ത്രിക്കുന്നതിന് പഞ്ചായത്തധികൃതരുടെ സഹകരണം തേടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചു. ഇവ നടപ്പാക്കുന്നതിന് വ്യാപാരികള്‍ പരമാവധി സഹകരിക്കും. യൂത്ത്വിങ്ങിന്‍െറ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി രാത്രികാല പട്രോളിങ് പതിവാക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലുണ്ടായ വന്‍ മോഷണങ്ങളിലെ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി സി.ഐ എ.ജെ. ജോണ്‍സന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സി.ഐ മോഷണം തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ക്ളാസെടുത്തു. വടക്കേക്കാട് അഡീ. സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ പങ്കെടുത്തു.  |
മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി Posted: 19 Oct 2015 09:45 PM PDT കുമ്പള: യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിങ്കളാഴ്ച ജില്ലയിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ആരിക്കാടി ദേശീയപാതയില്‍ നാട്ടുകാര്‍ കരിങ്കൊടി കാണിച്ചു. ഉപ്പളയിലത്തെുന്ന മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി ദേശീയപാതയില്‍ നടത്തിയ മിനുക്കുപണി കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് ഞായറാഴ്ച തടഞ്ഞിരുന്നു. നേരത്തേ, തീരുമാനിച്ചിരുന്നത് പ്രകാരം തിങ്കളാഴ്ച കരിദിനം ആചരിക്കുന്നതിന്‍െറ ഭാഗമായാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. രാവിലെ ഒമ്പതുമണിയോടെ കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷം കുമ്പള വഴി മുഖ്യമന്ത്രി കടന്നുപോകുമെന്ന് അറിവായതോടെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ അബ്ദുല്ലത്തീഫ് കുമ്പള, ആരിഫ് മൊഗ്രാല്‍, ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, മുഹമ്മദ് ആനബാഗിലു, സയ്യദ് ശമീം, ഹനീഫ ആരിക്കാടി, അഫ്സല്‍ ആരിക്കാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ ആരിക്കാടി ജങ്ഷനിലത്തെി. ഷിറിയ പാലത്തില്‍ കരിങ്കൊടി നാട്ടി. പൊലീസ് ഈ കൊടിയുള്‍പ്പെടെ മൊഗ്രാല്‍ പാലം വരെ സ്ഥാപിച്ച മുഴുവന്‍ കൊടികളും എടുത്തുമാറ്റി. ഡിവൈ.എസ്.പി സുകുമാരന്‍, കുമ്പള സി.ഐ കെ.പി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പ്രതിഷേധം നിര്‍ത്തിവെക്കാമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചെങ്കിലും വഴങ്ങിയില്ല. കരിങ്കൊടി കാട്ടുമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുമ്പള മുതല്‍ ബന്തിയോട് വരെ സുസജ്ജരായ പൊലീസ് സന്നാഹത്തിനിടയിലൂടെ 9.20ഓടെ മുഖ്യമന്ത്രി കാര്‍ മാര്‍ഗം ആരിക്കാടിയിലത്തെി. കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടിയ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിക്കാണിച്ചു. അകമ്പടി വാഹനങ്ങളുടെ ഒഴുക്ക് നിലച്ചതോടെ ഒരു യുദ്ധമൊഴിഞ്ഞ സമാധാനമായിരുന്നു പൊലീസിന്.  |
കാട്ടാന കൃഷി നശിപ്പിച്ചു; വനപാലകര്‍ തുരത്തി Posted: 19 Oct 2015 09:40 PM PDT തിരുവമ്പാടി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ വനത്തിലേക്ക് തുരത്തി. തിരുവമ്പാടി മേലെ പൊന്നാകയത്തെ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെയാണ് വനപാലകര്‍ തുരത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ കാട്ടാന വ്യാകമായി കൃഷി നശിപ്പിച്ചിരുന്നു. തെങ്ങ്, കമുക്, ജാതി, വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍വേലി മറികടന്നാണ് കാട്ടാന കൃഷിയിടത്തിലിറങ്ങുന്നത്. നായര്‍കൊല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. വിജയന്‍െറ നേതൃത്വത്തിലുള്ള വനപാലകര്‍ നാട്ടുകാരായ പുതുപറമ്പില്‍ വിജയന്‍, മണി കൊമ്പേല്‍ ജോസുകുട്ടി എന്നിവരുടെ സഹായത്തോടെയാണ് കാട്ടാനയെ വനത്തിലേക്കോടിച്ചത്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജികുമാര്‍ രയരോത്ത് അറിയിച്ചു.  |
വീട്ടുമുറ്റത്തെ ബൈക്കുകള്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു Posted: 19 Oct 2015 09:36 PM PDT നടുവണ്ണൂര്‍: കാവുന്തറ എലങ്കമലില്‍ രണ്ടു ബൈക്കുകള്‍ കത്തിനശിച്ചു. ദുരൂഹസാഹചര്യത്തില്‍ ബൈക്ക് കത്തിയതില്‍ നാട്ടുകാര്‍ ആശങ്കയില്‍. എലങ്കമല്‍ മണ്ണത്താന്‍കണ്ടി ബഷീറിന്‍െറ മക്കളുടെ രണ്ടു ബൈക്കുകളാണ് കത്തിയത്. ഷബീര്‍ അലി, ഷിബിലി എന്നിവരുടെ ഒരു പള്‍സര്‍ ബൈക്കും ഒരു ഗ്ളാമര്‍ ബൈക്കുമാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് പുറത്തത്തെിയ വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്. അയല്‍വാസികളും വീട്ടുകാരും തീയണക്കുമ്പോഴേക്കും ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്‍െറ പിറകുവശത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതില്‍നിന്ന് തീ അടുത്തുള്ള ഷെഡിലേക്കും പടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും കത്തിനശിച്ചു. നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ്, പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് കേസെടുത്തു. ആറുമാസംമുമ്പ് ബഷീറിന്‍െറ ബന്ധുവിന്‍െറ ബൈക്കും ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്തെ അനിഷ്ടസംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.  |
വ്യാപാര പ്രതിസന്ധി: മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി മാംസവ്യാപാരികള്‍ Posted: 19 Oct 2015 09:26 PM PDT മനാമ: സബ്സിഡി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന മാംസവില്‍പനക്കാര്‍ കഴിഞ്ഞ ദിവസം നടന്ന മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ യോഗവേദിയില്‍ എത്തിയത്. ഈ മാസം ഒന്നുമുതല്‍ മാംസസബ്സിഡി പിന്‍വലിച്ചതോടെ, മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസ വ്യാപാരികള്‍ കച്ചവടം നടത്തിയിട്ടില്ല. മനാമയിലെയും ബഹുഭൂരിപക്ഷം കച്ചവടക്കാരും മാംസം എടുക്കുന്നില്ല. സബ്സിഡി പിന്‍വലിച്ച ശേഷം നേരത്തെ ഒരു ദിനാറിന് ലഭിച്ചിരുന്ന മാംസത്തിന്‍െറ വില കിലോക്ക് മൂന്ന് ദിനാര്‍ 200 ഫില്‍സ് ആയതോടെയാണ് വിപണിയില്‍ പ്രതിസന്ധിയുണ്ടായത്. കഴിഞ്ഞ ദിവസം ബുസൈതീനിലെ മുഹറഖ്കൗണ്‍സില്‍ ഹെഡ്ക്വാട്ടേഴ്സില്‍ പ്രതിഷേധവുമായത്തെിയ 18അംഗ മാംസവ്യാപാരികളുടെ സംഘത്തില്‍ 80 വയസുള്ള ഒരാളും ഉണ്ടായിരുന്നു. അനുകൂല നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന പോസ്റ്ററുകളുമായാണ് ഇവര്‍ എത്തിയത്. ഇതേ തുടര്‍ന്ന് കൗണ്‍സില്‍യോഗം നിര്‍ത്തി വച്ചു. ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ രേഖപ്പെടുത്തും വരെ ചേംബര്‍ വിട്ടുപോകാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. പുതിയ തീരുമാനം മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുക, മാംസത്തിന്‍െറ ചില്ലറ വില്‍പന വില കിലോക്ക് ഒന്നര ദിനാര്‍ ആക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇവര്‍ മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഈ ആവശ്യങ്ങളില്‍ വോട്ട്രേഖപ്പെടുത്തി, ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കാന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍സിനാന്‍ നിര്‍ദേശിച്ചു. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയതെന്ന് അല്‍ സിനാന്‍ പിന്നീട് പത്രത്തിനോട് പറഞ്ഞു. മാംസവില ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ലെറ്റ് ഇറ്റ് റോട്ട്’ എന്ന പേരില്‍ നടന്ന സോഷ്യല്‍മീഡിയ ഹാഷ്ടാഗ് കാമ്പയിന് ജനകീയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാംസ വില രണ്ടു ദിനാര്‍ ആണെങ്കില്‍ പോലും ആരും വാങ്ങാന്‍ ഇടയില്ല. അത്രയും തുക കൊടുത്ത് മാംസം വാങ്ങാന്‍ ജനങ്ങള്‍ക്കാകില്ല. ഇത്രയും ദിവസങ്ങളായി പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മാംസവ്യാപാരികളുടെ ആവശ്യത്തെ താന്‍ പിന്തുണക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മാംസവ്യാപാരികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചത്തേു. നിലവില്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഏതാനും ചില കച്ചവടക്കാര്‍ മാത്രമാണ് ബഹ്റൈന്‍ ലൈവ്സ്റ്റോക് കമ്പനിയില്‍ നിന്ന് വില്‍പനക്കുള്ള മാംസം കൈപ്പറ്റി തുടങ്ങിയത്. അതും ചെറിയ അളവിലാണ് ഇവര്‍ സ്റ്റോക്ക് എടുക്കുന്നത്. ഭൂരിപക്ഷവും സമരപാതയിലാണ്. ജിദ്ഹാഫ്സ്, വാഖിഫ് എന്നിവടങ്ങളിലെ മാര്‍ക്കറ്റുകളില്‍ ആരും വില്‍പനക്ക് തയാറായിട്ടില്ല. മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസവ്യാപാരികളുടെ ഭാവി മൊത്തത്തില്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇബ്രാഹിം അല്‍ ഫറാജ് പറഞ്ഞു. നിലവിലുള്ള മാര്‍ക്കറ്റ് പൊളിക്കാന്‍ പോകുകയാണ്. പുതിയ മാര്‍ക്കറ്റ് എവിടെയാകണമെന്ന കാര്യത്തില്‍ തീരുമാനവുമായിട്ടില്ല. ഞങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കുന്നില്ല. വര്‍ക് പെര്‍മിറ്റും പുതുക്കാനായിട്ടില്ല. ഇപ്പോള്‍ കുട്ടികള്‍ പട്ടിണിയിലാകുന്ന സ്ഥിതിയാണ്. ഞങ്ങള്‍ മാംസം വാങ്ങിയാല്‍ തന്നെ അത് പൊതുജനം വാങ്ങുന്ന സാഹചര്യമല്ല നിലവിലുള്ളത്.ബി.എല്‍.സി നാള്‍ക്കുനാള്‍ വില കുറക്കുന്നുണ്ട്. എന്നാല്‍, പൊതുജനവിശ്വാസ്യത നേടിയെടുക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. -അദ്ദേഹം പറഞ്ഞു. കച്ചവടം നടക്കാത്തതു മൂലം പല മാര്‍ക്കറ്റുകളിലുമുള്ള പ്രവാസി ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം മുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. ജോലിയെടുക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജോലിയില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. മാംസ സബ്സിഡി പിന്‍വലിച്ചതിന് ബദലായി സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നിശ്ചിത തുക ബാങ്ക് വഴി നല്‍കി തുടങ്ങിയിട്ടുണ്ട്. ഓരോ കുടുംബത്തിലും ഗൃഹനാഥന് പ്രതിമാസം അഞ്ച് ദിനാറും പ്രായപൂര്‍ത്തിയായവര്‍ക്ക് മൂന്നര ദിനാറും കുട്ടികള്‍ക്ക് രണ്ടര ദിനാറുമാണ് ലഭിക്കുന്നത്. സര്‍ക്കാറിന്‍െറ ചെലവുചുരുക്കല്‍ നയത്തിന്‍െറ ആദ്യഘട്ടമെന്ന നിലക്കാണ് മാംസസബ്സിഡി ഒഴിവാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിപണിയിലുണ്ടായ ഇടിവാണ് ബഹ്റൈനെ ബാധിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്‍െറ കടം വാങ്ങല്‍ പരിധി അഞ്ച് ബില്ല്യണ്‍ ദിനാറില്‍ നിന്ന് ഏഴ് ബില്ല്യണ്‍ ദിനാറായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സബ്സിഡിയിനത്തില്‍ സര്‍ക്കാറിന് മൊത്തം 935 ദശലക്ഷം ദിനാര്‍ ആണ് ചെലവായത്. വരും നാളുകളില്‍, വൈദ്യുതി, വെള്ളം, പെട്രോള്‍ എന്നിവയുടെയും സബ്സിഡി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  |
ദുബൈയിലെ മാളുകളില്‍ സ്മാര്‍ട്ട് വീല്‍ നിരോധിച്ചു Posted: 19 Oct 2015 09:08 PM PDT ദുബൈ: ദുബൈയിലെ മാളുകളില്‍ സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സാമ്പത്തിക വികസന വകുപ്പ് ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കുന്നവരുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചതായി ഉപഭോക്താക്കളും കടയുടമകളും പരാതി നല്‍കിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടയുടമകള്‍ക്ക് നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും സ്മാര്‍ട്ട് വീലുകള്‍ മാളുകളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി വകുപ്പിന്‍െറ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് അറിയിച്ചത്. മാനേജ്മെന്‍റുമായി ചേര്‍ന്ന് മാളുകളില്‍ ഇതുസംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. ഉപഭോക്താക്കള്‍ നിരോധവുമായി സഹകരിക്കണമെന്ന് ഡി.ഇ.ഡി കമേഴ്സ്യല്‍ കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ തന്നാക് പറഞ്ഞു. കുട്ടികള്‍ സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരത്തുകളില്‍ സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കുന്നത് അബൂദബി പൊലീസും ദിവസങ്ങള്‍ക്ക് മുമ്പ് നിരോധിച്ചിരുന്നു. സ്മാര്‍ട്ട് വീലില്‍ റോഡിലൂടെ യാത്ര ചെയ്ത സ്വദേശി ബാലന്‍ കാറിടിച്ച് മരിച്ചതിനെ തുടര്‍ന്നായിരുന്നു നിരോധം. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വീലുകള്‍ യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരിക്കുകയാണ്.  |
ഹംഗറിയുമായി ആണവകരാര്‍; ജപ്പാനുമായി ഉടന്‍ Posted: 19 Oct 2015 08:56 PM PDT റിയാദ്: സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിന് ഹംഗറിയുമായി സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചു. ജപ്പാനുമായി സമാനമായ കരാറുണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആണവ സഹകരണത്തിന് സൗദി കരാര്‍ ഒപ്പുവെക്കുന്ന ഏഴാമത് രാജ്യമാണ് ഹംഗറി. സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന ഹംഗേറിയന്‍ ദേശീയ വികസനകാര്യ മന്ത്രി മിക്ളോ സൊസ്റ്റാകിന്‍െറ സാന്നിധ്യത്തില്‍ കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റമിക് എനര്‍ജി ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ സൗദിക്ക് വേണ്ടി കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റമിക് എനര്‍ജി മേധാവി ഡോ. ഹാശിം അബ്ദുല്ല യമാനിയാണ് ഒപ്പുചാര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ജപ്പാനുമായും കരാറിലേര്‍പ്പെടാന്‍ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഡോ. ഹാശിം അബ്ദുല്ല യമാനിയാണ് ജപ്പാനുമായി ചര്‍ച്ച നടത്തുക. രാജ്യത്തിന്‍െറ വര്‍ധിച്ചുവരുന്ന ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനും സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗപ്പെടുത്താനും വന്‍ രാജ്യങ്ങളുമായി ആണവകരാര്‍ ഒപ്പുവെക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ സൗദിക്ക് നിലവിലുള്ള ഊര്‍ജത്തിന്‍െറ മൂന്നിരട്ടി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നേരിടാന്‍ ആണവോര്‍ജത്തെ അവലംബിക്കേണ്ടത് അനിവാര്യമായി വരും. ഊര്‍ജോത്പാദനത്തിന് പുറമെ വൈദ്യ, കാര്‍ഷിക, വ്യവസായിക ആവശ്യത്തിന് ആണവ ഇന്ധനം ഉപയോഗിക്കുന്നതും ഹംഗറിയുമായുള്ള കരാറില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡോ. ഹാശി യമാനി കൂട്ടിച്ചേര്‍ത്തു. ആണവ മാലിന്യങ്ങളുടെ സംസ്കരണത്തിനും കരാറില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സ്, കൊറിയ, ചൈന, റഷ്യ, അര്‍ജന്‍റീന, ഫിന്‍ലാന്‍ഡ്് എന്നീ രാജ്യങ്ങളുമായാണ് നിലവില്‍ സൗദി ആണവകരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.  |
കേരളത്തിലേക്ക് പുതിയ വിമാന സര്‍വിസുമായി മിഹിന്‍ ലങ്ക Posted: 19 Oct 2015 08:49 PM PDT മസ്കത്ത്: കേരളത്തിലേക്ക് പുതിയ വിമാന സര്‍വിസ് ആരംഭിക്കുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍െറ സഹോദര സ്ഥാപനമായ മിഹിന്‍ ലങ്കയാണ് ഈ മാസം 25 മുതല്‍ സര്‍വിസ് തുടങ്ങുന്നത്. മസ്കത്തില്‍നിന്ന് കൊളംബോ വഴി കൊച്ചിയിലേക്കും തിരുവനന്തപുരത്തിനുമാണ് സര്‍വിസ് നടത്തുകയെന്ന് മിഹിന്‍ ലങ്ക കണ്‍ട്രി മാനേജര്‍ ദീപാല്‍ പല്ളേഗന്‍ഗോഡ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറഞ്ഞ യാത്രാ നിരക്കാകും മിഹിന്‍ ലങ്കയുടെ പ്രധാന ആകര്‍ഷണം. മറ്റ് എയര്‍ലൈനുകളേക്കാള്‍ 40 ശതമാനം കുറവാകും ടിക്കറ്റിന് ഈടാക്കുക. ഉദ്ഘാടന ആനുകൂല്യമായി 50 കിലോ വരെ ലഗേജും അനുവദിക്കും. ഏഴു കിലോ ഹാന്‍ഡ് ബാഗേജ് പുറമെയാണ്. കോഴിക്കോടിന് സര്‍വിസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ടെന്ന് ദീപാല്‍ പറഞ്ഞു. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും കൊല്‍ക്കത്ത, വാരാണസി, ഗയ എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. എല്ലാ സര്‍വിസുകളും കൊളംബോവഴിയാകും പോവുക. തെക്കന്‍ ഏഷ്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും മിഹിന്‍ ലങ്ക സര്‍വിസ് നടത്തുന്നുണ്ട്. കൊളംബോയില്‍ ഒന്നേമുക്കാല്‍ മണിക്കൂറാണ് ട്രാന്‍സിസ്റ്റ് സമയം. നിലവില്‍ മിഡിലീസ്റ്റില്‍ ഷാര്‍ജ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് മിഹിന്‍ ലങ്കക്ക് സര്‍വിസുണ്ട്. മസ്കത്തില്‍നിന്ന് ആഴ്ചയില്‍ നാലു സര്‍വിസുകളാകും തുടക്കത്തില്‍ നടത്തുക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് ആദ്യം സര്‍വിസ് നടത്തുക. നവംബര്‍ 25 മുതല്‍ ബുധനാഴ്ചകളില്‍ അഞ്ചാമത്തെ ഫൈ്ളറ്റ് സര്‍വിസ് നടത്തും. അടുത്ത മാര്‍ച്ചില്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് ദീപാല്‍ പറഞ്ഞു. സെന്‍ട്രല്‍ ഏഷ്യയിലെയും ഇന്ത്യയിലെയും മികച്ച മൂന്നാമത്തെ ചെലവുകുറഞ്ഞ എയര്‍ലൈനുള്ള സ്കൈ ട്രാക്സിന്‍െറ ഈ വര്‍ഷത്തെ ബഹുമതി മിഹിന്‍ ലങ്കക്കാണ് ലഭിച്ചത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പറന്നിരുന്ന സ്ഥലങ്ങളിലേക്കാണ് മിഹിന്‍ ലങ്കയുടെ സര്‍വിസ്. മെസൂണ്‍ ട്രാവല്‍സാണ് മിഹിന്‍ ലങ്കയുടെ മസ്കത്തിലെ ജനറല്‍ സെയില്‍സ് ഏജന്‍റ്. മിഹിന്‍ ലങ്ക റീജനല്‍ മാനേജര്‍ ഇന്‍ഗ്രിഡ് ഗുരുജെ, മെസൂണ്‍ ട്രാവല്‍ എല്‍.എല്‍.സി എക്സിക്യൂട്ടിവ് മാനേജര്‍ റെന്നി ജോണ്‍സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.  |
പ്രധാനമന്ത്രി ഫ്രാന്‍സില്‍ Posted: 19 Oct 2015 08:40 PM PDT കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് ഹ്രസ്വ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലത്തെി. വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ്, വിദേശകാര്യമന്ത്രി ലോറാന്‍ ഫാബിയോസ് എന്നിവരുള്‍പ്പെടെ പ്രമുഖരുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളായിരിക്കും നടത്തുക. കൂടാതെ, സാമ്പത്തിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്ന വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഫ്രാന്‍സിലെ വാണിജ്യ, വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംബന്ധിക്കുന്ന പ്രധാനമന്ത്രി അവിടത്തെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന കുവൈത്തി വിദ്യാര്‍ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച ന ടത്തും.  |
മെച്ചപ്പെട്ട ജീവിതം; എല്ലാവര്‍ക്കും Posted: 19 Oct 2015 07:10 PM PDT Subtitle: ഇന്ന് ലോക സ്ഥിതിവിവര ദിനം പ്രകൃതിവിഭവങ്ങളും സമ്പത്തും എല്ലാ ജനങ്ങളിലേക്കും വിതരണം ചെയ്യപ്പെടാനുള്ള അവസരങ്ങളുണ്ടാവുകയെന്നതും ജീവിതസാഹചര്യങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയെന്നതും സാമൂഹിക വികസനത്തിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. പക്ഷേ, ചൂഷണബന്ധിതമായ ഇക്കാലത്ത് ഇതെത്രമാത്രം സാധ്യമാണെന്നതാണ് കാതലായ പ്രശ്നം. സാമൂഹിക വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭ പോലുള്ള വേദികളും മറ്റു സര്‍ക്കാര്‍/സര്‍ക്കാറിതര ഏജന്‍സികളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നും ദുര്‍ബലവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള യു.എന്‍.ഡി.പി പദ്ധതി, മില്ളേനിയം ഡെവലപ്മെന്‍റ് ഗോള്‍ തുടങ്ങിയവ നടപ്പാക്കുമ്പോള്‍ അവസരസമത്വം മുഖ്യചര്‍ച്ചയാണ്. ഇത്തരം പരിപാടികളുടെ രൂപകല്‍പനയില്‍ ഏറ്റവും പ്രയാസംനേരിടുന്ന കാര്യം, കാര്യക്ഷമമായ വിവരശേഖരണത്തിന്‍െറ അപര്യാപ്തതയും ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ ഏകമാന സ്വഭാവത്തിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതുമാണ്. ഇത് വിവിധ രാജ്യങ്ങളെ, വികസനത്തിന്‍െറ വിഷയത്തില്‍ പരസ്പരം താരതമ്യം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ ഒൗദ്യോഗികവും അനൗദ്യോഗികവുമായ ‘സ്റ്റാറ്റിസ്റ്റിക്സ്’ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുംവേണ്ടി ഐക്യരാഷ്ട്രസഭ 2010 ഒക്ടോബര്‍ 20ന് പ്രഥമ ‘ലോക സ്റ്റാറ്റിസ്റ്റിക്സ് ദിന’മായി ആചരിക്കുകയുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പ്രസ്തുത ദിനാചരണത്തിന്‍െറ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ 20, ഇങ്ങനെ ആചരിക്കുന്നതിന്‍െറ ഭാഗമായി ചൊവ്വാഴ്ച ‘വേള്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡേ’ ആയി വിവിധ രാജ്യങ്ങള്‍ കൊണ്ടാടുന്നു. ലോകം മുഴുവന്‍തന്നെ ‘ഡെമോക്രസി’യില്‍നിന്ന് ‘ഡാറ്റാക്രസി’യിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ ദിനാചരണത്തിന് പ്രസക്തി വര്‍ധിക്കുന്നു. ‘മികച്ച ഡാറ്റ, മികവുറ്റ ജീവിതം (ബെറ്റര്‍ ഡാറ്റ, ബെറ്റര്‍ ലിവ്സ്) എന്ന മുദ്രാവാക്യമാണ് ചൊവ്വാഴ്ചത്തെ ദിനം മുന്നോട്ടുവെക്കുന്നത്. സ്ഥിതിവിവരങ്ങള്‍ക്ക് എന്നത്തേക്കാളേറെ പ്രാധാന്യമുള്ള ഇക്കാലത്ത് ഏറ്റവുംമികച്ച വസ്തുതകള്‍ ലഭ്യമാക്കാന്‍ നമ്മുടെ രാഷ്ട്രത്തെ പര്യാപ്തമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതി രൂപവത്കരണ പ്രക്രിയയില്‍ സ്ഥിതിവിവര ശാസ്ത്രത്തിന്‍െറ ഗുണവശങ്ങളെ ഉപയോഗപ്പെടുത്താനും ഇതുമുഖേന എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താനും സാധ്യമാവേണ്ടതുണ്ട്. സമ്പത്ത് ചുരുക്കം ചിലരില്‍ കുമിഞ്ഞുകൂടാതെ സമൂഹത്തിന്‍െറ താഴെതട്ടിലുള്ളവര്‍ക്കുകൂടി ഗുണപ്രദമാകുംവിധം ഉപയോഗപ്പെടുത്താനുള്ള ആസൂത്രണമാണ് ശരിയായ വികസന സങ്കല്‍പം. ഇതിലേക്ക് സര്‍ക്കാര്‍ ഏജന്‍സികളെ ആകര്‍ഷിക്കുകയെന്നത് ഈ ദിനാചരണത്തിന്‍െറ മുഖ്യലക്ഷ്യമാണ്. ലോകത്തിലെ മറ്റേത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം പ്രഫ. പി.പി. മഹാല നോബിസിന്‍െറ ശ്രമഫലമായി നമ്മുടെ രാജ്യത്ത് ഉണ്ടായിവന്നിട്ടുണ്ടെങ്കിലും ഇതുപയോഗിച്ച് രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, നാഷനല്‍ സാമ്പ്ള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒൗദ്യോഗിക സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെങ്കിലും ഇതിന്‍െറ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം ദിനാചരണത്തിന്‍െറ മറ്റൊരു ലക്ഷ്യം, ജനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ തിങ്കിങ് വളര്‍ത്തിയെടുക്കുക എന്നതാണ്. കേവലമൊരു അക്കാദമിക് പഠനവിഷയം എന്നതില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്സില്‍ എല്ലാവര്‍ക്കും ഒരു മിനിമം സാക്ഷരതയുണ്ടാക്കിയെടുക്കുക എന്നതും ഇതിന്‍െറ ലക്ഷ്യമാണ്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചചെയ്യുമ്പോള്‍ മാത്രമേ ഈ ലക്ഷ്യം നേടാന്‍ സാധ്യമാവുകയുള്ളൂ. ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ശരിയായ വസ്തുതകളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനും ശരിയായ നിലപാട് സ്വീകരിക്കാനും വേണ്ടുന്ന സാമാന്യ ശാസ്ത്രബോധം ജനങ്ങളിലേക്കത്തെിക്കാന്‍ ഇതിലൂടെ സാധ്യമാവും.  |
ശമ്പള പരിഷ്കരണവും സേവന^വേതന വ്യവസ്ഥകളും Posted: 19 Oct 2015 07:07 PM PDT ശമ്പള/ പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നു. ഇതുവഴി അഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥ ^അധ്യാപകരുടെയും 4.39 ലക്ഷം സര്‍വിസ് പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും വിവിധ നിരക്കില്‍ ഉയരും. അതായത്, ജീവനക്കാരുടെ ശമ്പളം പ്രതിമാസം 2000 മുതല്‍ 12,000 രൂപവരെ ഉയരും. ശമ്പള പരിഷ്കരണം വഴി ഖജനാവിന് 5200 കോടിയുടെ അധിക വാര്‍ഷിക ബാധ്യതയും കണക്കാക്കപ്പെടുന്നു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണ പരിഷ്കരണവും സമഗ്ര ആരോഗ്യ പദ്ധതിയും സംബന്ധിച്ച വിഷയങ്ങള്‍ രണ്ടാംഘട്ട റിപ്പോര്‍ട്ടില്‍ നല്‍കുമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു. ജീവനക്കാരും പെന്‍ഷന്‍കാരും വേതനക്കാര്യത്തില്‍ വലിയ സന്തുഷ്ടരും വിരമിക്കല്‍ പ്രായത്തില്‍ അതൃപ്തരുമാണ്. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ട് സന്തോഷിക്കുന്ന ഒമ്പതു ലക്ഷത്തിനു മുകളിലുള്ള ജീവനക്കാരും പെന്‍ഷന്‍കാരും കൃത്യനിര്‍വഹണത്തിലെ സാമൂഹിക പ്രതിബദ്ധത എന്ന ധാര്‍മിക മൂല്യത്തിനു എന്തു സംഭാവന ചെയ്യും? ഇതാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. സാമൂഹിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ട് ഭരണനിര്‍വഹണം നടത്തുന്ന ഗവണ്‍മെന്‍റ് പൊതുജനങ്ങളില്‍നിന്ന് വിഭവസമാഹരണം നടത്തി ജീവനക്കാര്‍ക്ക് വേതനം നല്‍കിയാണ് കൃത്യം നിര്‍വഹിക്കുന്നത്. ഇത്തരം കൃത്യനിര്‍വഹണം നടത്തുമ്പോള്‍ ധനവിഭവം സമാഹരിച്ചു ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുകയെന്ന ചുമതല മാത്രമല്ല ഭരണനിര്‍വഹണത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിസഭ ചെയ്യുന്നത്. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രം വരുന്ന സംഘടിത ശക്തിയായ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഖജനാവിന്‍െറ ശേഷി നോക്കി പരിഷ്കരിക്കണം. ഖജനാവിന്‍െറ ശേഷി വിലയിരുത്താതെയുള്ള വേതന നിര്‍ണയവും വിതരണവും പരിഷ്കരണവും സാമ്പത്തിക തളര്‍ച്ചക്ക് വഴിതെളിക്കും. കേരളത്തിന്‍െറ ആര്‍ജിത പൊതുകടം 2014^15ല്‍ 1,35,000 കോടി രൂപയില്‍ എത്തിനില്‍ക്കുമ്പോള്‍ ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്ന അടിസ്ഥാന ചോദ്യം രൂപംകൊള്ളും. അതായത് 2014^15ല്‍ മാത്രം കേരളം 16,449 കോടി രൂപ പൊതു കടമായി സമാഹരിച്ചു. കഴിഞ്ഞ നാലു വര്‍ഷം 58 തവണകളായി 50,163 കോടി രൂപയുടെ പൊതുകടമെടുത്തിട്ടുണ്ട്. 2014^15ല്‍ തനതു വരുമാനത്തിന്‍െറ 90 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പലിശ നല്‍കാനുമാണ് ചെലവഴിച്ചത്. ഇതില്‍ ശമ്പളം, പെന്‍ഷന്‍ വകയില്‍ ചെലവായത് 70 ശതമാനമാണ്. കേന്ദ്രവിഹിതമായി കിട്ടുന്ന നികുതിയും ഗ്രാന്‍റും തനതു വരുമാനത്തില്‍നിന്ന് കിട്ടുന്ന മിച്ചവും കൊണ്ടുവേണം സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കും വിവിധതരം സബ്സിഡികള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും തുക വിനിയോഗിക്കേണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കെടുത്താല്‍, കേന്ദ്രവിഹിതമുള്‍പ്പെടെ സംസ്ഥാനത്തിന്‍െറ മൊത്തം വാര്‍ഷിക റവന്യൂ വരുമാനത്തിന്‍െറ 70^75 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കാണ് ചെലവഴിക്കുന്നത്. ബാക്കിവരുന്ന 25^30 ശതമാനംകൊണ്ട് എങ്ങനെ മറ്റു സാമൂഹിക സുരക്ഷാ പരിപാടികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഇത്തരം സ്ഥിതിവിശേഷമാണ് കേരളത്തിന്‍െറ പ്രതിസന്ധിയുടെ മുഖ്യകാരണം. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വിവിധ സംഘടനകള്‍ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തു വരാറുണ്ട്. എന്നാല്‍, ഇപ്രാവശ്യം കാറ്റഗറി സംഘടനകളുടെ പ്രതിഷേധവും വളരെ കുറവാണ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് പ്രതീക്ഷിച്ചതിലും വലിയ വര്‍ധന പരിഷ്കരണത്തില്‍ വന്നിട്ടുണ്ടെന്നാണ്. അതുപോലെ ഗൗരവത്തോടെ വിശകലനം ചെയ്യേണ്ട വസ്തുതയാണ് വിദ്യാഭ്യാസയോഗ്യതയും ശമ്പളനിര്‍ണയവും. നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത് അനിവാര്യമാണെങ്കിലും ഇവിടെയും കമീഷന്‍ മൗനംപാലിക്കുകയാണ്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകള്‍ക്ക് വിവിധ സ്കെയിലുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാര്യക്ഷമതയുമായി ബന്ധപ്പെട്ട ശമ്പള നിര്‍ണയ രീതി ഗുണംചെയ്യുമെങ്കിലും കമീഷന്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഭരണനിര്‍വഹണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഇത്തരം പുതിയ മാനദണ്ഡങ്ങള്‍ കമീഷന്‍െറ രണ്ടാം റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കാം. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, വീട്ടുവാടകബത്ത, സമയബന്ധിത ഹയര്‍ ഗ്രേഡ്, സര്‍വിസ് വെയ്റ്റേജ്, 25 വര്‍ഷത്തെ സര്‍വിസിന് ഫുള്‍ പെന്‍ഷന്‍, കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും വര്‍ധിപ്പിച്ചത് മുതലായ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് വളരെ ഗുണംചെയ്യും. ഓരോ വിഭാഗത്തിനും ഇതുവഴി വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത എത്രയെന്ന് കണക്കാക്കുമ്പോഴാണ് മൊത്തം ബാധ്യതയുടെ വ്യാപ്തി മനസ്സിലാകുന്നത്. ഇത്തരം വസ്തുതകള്‍ ഒരുപക്ഷേ, മന്ത്രിസഭ ഉപസമിതി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കാം. വേതന ബാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകം വാര്‍ഷിക ഇന്‍ക്രിമെന്‍റാണ്. നിലവിലുള്ള കുറഞ്ഞ ഇന്‍ക്രിമെന്‍റ് 230 രൂപയും കൂടിയത് 1200 രൂപയും ആയിരുന്നത് യഥാക്രമം 450 രൂപയും 2000 രൂപയുമായി വര്‍ധിപ്പിക്കും. വീട്ടുവാടക ബത്തയിലും ശരാശരി ഇരട്ടി വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ആനുപാതികമായ വര്‍ധന യാത്രാബത്തയിലും സറണ്ടര്‍ ലീവ് വേതനത്തിലും ദിവസവേതനക്കാര്‍ക്കും ബാധകമാകും. അതായത് വേതന വര്‍ധന മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ പരോക്ഷ ചെലവുകള്‍ക്കും ഇതു കാരണമാവുകയും വേതന ബാധ്യത മൊത്തത്തില്‍ ഉയരുകയും ചെയ്യും. കേരളത്തിലെ ഭരണസംവിധാനം രണ്ടു തലങ്ങളിലാണ്. ഒന്ന് മന്ത്രിസഭയും സെക്രട്ടേറിയറ്റും ഉള്‍പ്പെട്ട സര്‍വിസ് ഭരണസംവിധാനം. രണ്ട് സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭരണനിര്‍വഹണ വികസന കാര്യാലയങ്ങള്‍ ഉള്‍പ്പെട്ട സബോര്‍ഡിനേറ്റ് സര്‍വിസ്. ഭരണസംവിധാനത്തില്‍ സെക്രട്ടേറിയറ്റ് സര്‍വിസിനാണ് മേല്‍ക്കോയ്മ. നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സെക്രട്ടേറിയറ്റ് സര്‍വിസ്, നിര്‍വഹണ കാര്യാലയ സബോര്‍ഡിനേറ്റ് സര്‍വിസിനെ എന്നും പുച്ഛത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ശമ്പള കമീഷനിലെ തസ്തികകളെല്ലാം സെക്രട്ടേറിയറ്റ് സര്‍വിസ് സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്ന ശമ്പള സ്കെയിലും അവര്‍ക്ക് സ്വന്തമാകും. സെക്രട്ടേറിയറ്റിലെ പ്രവേശ തസ്തികയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് (29200^59400) ശാസ്ത്രീയ മാനദണ്ഡമോ കാര്യക്ഷമതയോ ഇല്ലാതെ 97,000^ 1,20,000 സ്കെയിലുള്ള സ്പെഷല്‍ സെക്രട്ടറി പദവിയിലത്തെും. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റിന്‍െറ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ടെസ്റ്റ് എഴുതി സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തി ഉദ്യോഗക്കയറ്റംവഴി സ്പെഷല്‍ സെക്രട്ടറി പദവിവരെ എത്തുകയും സംസ്ഥാന സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന ശമ്പളത്തിനൊപ്പം പ്രത്യേക ശമ്പളവും (സ്പെഷല്‍ പേ) സ്വന്തമാക്കിയിരുന്നു. ഏതായാലും പത്താം കമീഷന്‍ പ്രത്യേക ശമ്പളം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റുകാര്‍ ഇങ്ങനെ സൃഷ്ടിക്കുന്ന അധികവേതന ബാധ്യതയുടെ ആഴം ആരും അളക്കാറില്ല. എല്ലാ കാര്യാലയങ്ങളിലേക്കും സെക്രട്ടേറിയറ്റില്‍നിന്നുള്ള അധിനിവേശവുമുണ്ട്. ഇതിനും പുറമെ പുതിയ വകുപ്പുകളും കമീഷനുകളും ആരംഭിക്കുമ്പോഴും അവിടെയെല്ലാം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അധിനിവേശം നടത്തും. കേരളം പഞ്ചായത്തീരാജ്/നഗരപാലിക നിയമം നടപ്പാക്കി സംസ്ഥാന പദ്ധതിയുടെ 25^30 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മൂന്നിലൊന്നു പദ്ധതിവിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ജോലികളെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യണം. അധികാരവും വിഭവവും വികേന്ദ്രീകരിക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ ജോലിഭാരം കുറയുകയും തദ്ദേശ സ്ഥാപനങ്ങളുടെ ജോലിഭാരം വര്‍ധിക്കുകയും ചെയ്യും. ഇതനുസരിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്ന് ഭരണപരിഷ്കാര കമീഷന്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എന്നാല്‍, ഇതിനു വിരുദ്ധമായി അധിക തസ്തികകള്‍ സൃഷ്ടിക്കുകയും അധിക ബാധ്യത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ ശമ്പള സ്കെയില്‍ സെക്രട്ടേറിയറ്റ് ശമ്പളത്തിന് സമാനമാണ്. കേരളത്തിലെ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ നിലവില്‍ ക്ളറിക്കല്‍ ജോലികളാണ് ചെയ്യുന്നത്. ക്ളറിക്കല്‍ ജോലികള്‍ മാത്രം ചെയ്യുന്ന യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിച്ച് സെക്രട്ടേറിയറ്റിന് തുല്യമാക്കണോ എന്ന് ഗവണ്‍മെന്‍റും സര്‍വകലാശാലകളും ഗൗരവമായി ആലോചിക്കണം. അതുപോലെ പബ്ളിക് സര്‍വിസ് കമീഷന്‍, ഏ.ജി ഓഫിസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയിലെ ശമ്പളവും സെക്രട്ടേറിയറ്റിന് സമാനമാണ്. ഇതിനൊക്കെയുള്ള സാമ്പത്തികശേഷി കേരളത്തിന്‍െറ ഖജനാവിനുണ്ടോ? ശമ്പളപരിഷ്കരണ കമീഷന്‍ വേതനം മാത്രമല്ല പരിഷ്കരിക്കേണ്ടത്. ജീവനക്കാരുടെ നിലവിലുള്ള സേവന സംവിധാനവും ജീവനക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കുന്ന അധികച്ചെലവുകളും ഇത്തരം ചെലവുകളുടെ നിയന്ത്രണ ആവശ്യവും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന കാര്യക്ഷമതയും എല്ലാം വിശദമായി വിലയിരുത്തി വിശകലനം ചെയ്യണം. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍, മറ്റു ഡ്യൂട്ടികള്‍, പുനര്‍വിന്യാസം മുതലായ കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ വേതനം വാങ്ങുന്ന ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മത്സരം, അംഗത്വം, സര്‍വിസ് സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം മുതലായ കാര്യങ്ങളും വിലയിരുത്തണം. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ്, വിവിധ വകുപ്പുകളിലേക്കുള്ള ഡെപ്യൂട്ടേഷന്‍ എന്നിവയിലൂടെ സെക്രട്ടേറിയറ്റില്‍ സൃഷ്ടിക്കപ്പെടുന്ന അധിക പോസ്റ്റുകളെപ്പറ്റിയും ഉദ്യോഗക്കയറ്റത്തെപ്പറ്റിയും ഇത് സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെപ്പറ്റിയും ഗൗരവമായ പഠനം ഇനിയെങ്കിലും നടത്തണം. സെക്രട്ടേറിയറ്റുകാരുടെ അധിനിവേശം വഴി ഉദ്യോഗക്കയറ്റം നഷ്ടപ്പെടുന്ന സബോര്‍ഡിനേറ്റ് സര്‍വിസ് ജീവനക്കാരുടെ നഷ്ടത്തെപ്പറ്റിയും പഠിക്കണം.  |
മറ്റൊരു അവകാശനിഷേധം; മറ്റൊരു ബഹിഷ്കരണം Posted: 19 Oct 2015 06:59 PM PDT ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും വര്‍ഗീയ-ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, മറ്റൊരു പ്രതിഷേധം വേണ്ടത്ര ശ്രദ്ധനേടാതെ പോയി. കേന്ദ്ര വിവരാവകാശ കമീഷന്‍ (സി.ഐ.സി) കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷികസമ്മേളനം അനേകം വിവരാവകാശ പ്രവര്‍ത്തകരും സംഘങ്ങളും ബഹിഷ്കരിക്കുകയുണ്ടായി-വിശേഷിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന സെഷന്‍. വിവരാവകാശനിയമത്തിന്‍െറ 10ാം വാര്‍ഷികത്തിലാണ് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിഷേധം. ഇത് സ്വാഭാവികം-കാരണം, മുമ്പില്ലാതിരുന്ന നിയന്ത്രണങ്ങളായിരുന്നു സമ്മേളനത്തില്‍ ഇത്തവണ. വിവരാവകാശനിയമത്തിന് (ആര്‍.ടി.ഐ) വേണ്ടി ശക്തമായി പോരാടിയ അരുണാ റോയ് മുതല്‍ ഒരുപാട് ആര്‍.ടി.ഐ ആക്ടിവിസ്റ്റുകള്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനായുള്ള ദേശീയപ്രസ്ഥാനം (എന്‍.സി.പി.ആര്‍.ഐ) പോലുള്ള സംഘടനകളും ബഹിഷ്കരണത്തിനുവേണ്ടി ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന വിവരാവകാശ കമീഷനുകള്‍ നിര്‍ദേശിച്ച ആളുകളടക്കം ഒട്ടനവധി പ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം സി.ഐ.സി ഒഴിവാക്കിയതാണ് വലിയ പ്രകോപനം സൃഷ്ടിച്ചത്. മാത്രമല്ല, രാജ്യമെങ്ങുമുള്ള അസംഖ്യം പ്രവര്‍ത്തകരെക്കുറിച്ച് ഇന്‍റലിജന്‍സ് ബ്യൂറോയെ വിട്ട് അന്വേഷിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടവരെപ്പറ്റി അന്വേഷണം പതിവാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ ആ വാദം അംഗീകരിച്ചിട്ടില്ല. 2006 മുതല്‍ എല്ലാവര്‍ഷവും ആര്‍.ടി.ഐ കണ്‍വെന്‍ഷന്‍ നടക്കാറുണ്ട്; പ്രധാനമന്ത്രി അതില്‍ സംസാരിക്കാറുമുണ്ട്. എന്നാല്‍, ഇത്ര വ്യാപകമായി ഐ.ബി സാന്നിധ്യവും പ്രവര്‍ത്തകരെ ഒഴിവാക്കലും ആദ്യമാണ്. ആര്‍.ടി.ഐകൂടി അധികൃതരുടെ ഒൗദാര്യത്തിന് വിധേയമായാല്‍ അത് വല്ലാത്ത വിരോധാഭാസമാകും. മഹാരാഷ്ട്രയിലെ വിവരാവകാശപ്രവര്‍ത്തകനായ ഭാസ്കര്‍ പ്രഭുവിന്‍െറ സുഹൃത്ത് കുംഭാറിനോട് അന്വേഷിച്ചത്, പ്രഭുവിന്‍െറ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിനെക്കുറിച്ചുള്ള അഭിപ്രായത്തെപ്പറ്റിയുമാണ്; ഒടുവില്‍ ക്ഷണവുമില്ല. സുരക്ഷാകാരണങ്ങളാല്‍ പ്രവേശം കിട്ടില്ളെന്ന അറിയിപ്പ് ഇ-മെയില്‍വഴി പലര്‍ക്കും കിട്ടി. ആര്‍.ടി.ഐ പ്രവര്‍ത്തകരില്‍പെട്ട ഏതാനുംപേര്‍ മാത്രമാണ് ക്ഷണിക്കപ്പെട്ടത്. സുതാര്യത, ജനങ്ങളുടെ പങ്കാളിത്തം, ജനാധികാരത്തിന് മുമ്പാകെ ഭരണകൂടത്തിന്‍െറ വിധേയത്വം എന്നിവ മുഖമുദ്രയാകേണ്ട ഒരു സമ്മേളനത്തിലാണ് ജനങ്ങള്‍ വിലക്കപ്പെട്ടത്. തങ്ങളെ അധികാരമേല്‍പിച്ചാല്‍ ആര്‍.ടി.ഐ നിയമത്തിന് ശക്തിപകരുമെന്ന് വാക്കുപറഞ്ഞ് അധികാരത്തിലത്തെിയവര്‍ അത് കൂടുതല്‍ പരിമിതപ്പെടുത്തുകയാണിപ്പോള്‍. വിസ്ല്‍ ബ്ളോവര്‍ സംരക്ഷണ നിയമം ഒന്നരവര്‍ഷംമുമ്പ് പാര്‍ലമെന്‍റ് പാസാക്കിയതാണ്. 2014 മേയില്‍ അതിന് രാഷ്ട്രപതിയുടെ ഒപ്പും കിട്ടി. പക്ഷേ, അധികാരമേറ്റ് 16 മാസം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ മോദിസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ലോക്പാല്‍ നിയമവും പാസായെങ്കിലും നടപ്പായിട്ടില്ല. പരാതിപരിഹാര സംവിധാന നിയമത്തിന്‍െറ കാര്യത്തിലും മെല്ളെപ്പോക്ക് തുടരുന്നു. രാജ്യസഭയിലടക്കം ഇതിനൊന്നും എതിര്‍പ്പുണ്ടാകില്ല എന്നിരിക്കെയാണിത്. ജനായത്തത്തോടും ജനങ്ങളുടെ അവകാശത്തോടുമുള്ള വെല്ലുവിളിയാണ് ഇതെല്ലാം. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ജനായത്താധികാരം ഭാഗികമായെങ്കിലും രുചിച്ചുതുടങ്ങിയത് ആര്‍.ടി.ഐയിലൂടെയാണ്. ഇന്ന് ലോകത്ത് ഏറ്റവുംവലിയ ജനകീയ ഇടപെടലായി അത് വളര്‍ന്നിരിക്കുന്നു. വര്‍ഷംതോറും 45 ലക്ഷം വിവരാവകാശ ചോദ്യങ്ങള്‍ ഇവിടെ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇത് 35 ലക്ഷം തികയില്ല. ഈ നിയമം സര്‍ക്കാറിന്‍െറ ഒൗദാര്യമായി ലഭിച്ചതല്ല. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അതിനുവേണ്ടി ആവശ്യമുന്നയിച്ചു; അനേകംപേര്‍ അതിനുവേണ്ടി ജീവന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, ഇന്നും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമൊക്കെ അതിന്‍െറ വ്യാപ്തി പരിമിതപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം സമരംചെയ്ത് നേടിയ വിവരാവകാശത്തിന്‍െറ അതിരുകള്‍ ഇപ്പോഴും പരിമിതപ്പെട്ടുകിടക്കുന്നു. അതുപോലും എടുത്തുകളയാനുള്ള നീക്കങ്ങളെ തോല്‍പിച്ചേ മതിയാവൂ. വിവരാവകാശ സംവിധാനത്തിന്‍െറ ബലക്ഷയം ഇല്ലാതാക്കാനും അതിനെ സംരക്ഷിക്കാനും ജനങ്ങള്‍ ഇനിയും ഇടപെടേണ്ടതുണ്ട്. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്‍െറ വില. വിവരാവകാശവും ആ വില ചോദിക്കുന്നുണ്ട്.  |
ദീര്‍ഘദൂര ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം Posted: 19 Oct 2015 12:52 PM PDT Subtitle: റെയില്‍വേ പുതിയ സംവിധാനം തുടങ്ങി കൊല്‍ക്കത്ത: ദീര്‍ഘദൂര ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ള സ്റ്റേഷനുകളില്‍നിന്ന് ഇഷ്ട ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യന്‍ റെയില്‍വേ തുടങ്ങി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.ടി.സി) തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഓണ്‍ലൈനായി ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍നിന്ന് ഭക്ഷണം ലഭ്യമാകും. ഭക്ഷണത്തിന്‍െറ പണം മുന്‍കൂറായി ഓണ്‍ലൈന്‍ വഴി നല്‍കുകയോ ഭക്ഷണം ലഭിക്കുമ്പോള്‍ നേരിട്ട് നല്‍കുകയോ ചെയ്യാം. മാക് ഡൊണാള്‍ഡ്സ്, കെ.എഫ്.സി, സ്വിറ്റ്സ് ഫുഡ്സ്, ഡോമിനോസ്, പിസാ ഹട്ട് തുടങ്ങി രാജ്യത്തെ പ്രമുഖരായ പത്തോളം കാറ്ററിങ് ഏജന്‍സികളാണ് യാത്രക്കാര്‍ക്ക് ഭക്ഷണമത്തെിക്കുകയെന്ന് ഐ.ആര്‍.സി.ടി.സി ഈസ്റ്റ് സോണ്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ ദേബാഷിസ് ചന്ദ്ര പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രധാനപ്പെട്ട 45 സ്റ്റേഷനുകളില്‍ നിന്നാണ് ഭക്ഷണം ലഭ്യമാകുക. കേരളത്തിലെ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളാണ് പദ്ധതിക്ക് കീഴില്‍ വരിക. www.ecatering.irctc.co.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ 0120238389299/ 18001034139 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ചോ 139 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്തോ ഭക്ഷണം ആവശ്യപ്പെടാം. റിസര്‍വേഷന്‍ ടിക്കറ്റിലെ പി.എന്‍.ആര്‍ നമ്പര്‍, സീറ്റ് നമ്പര്‍ എന്നിവ നല്‍കിയിരിക്കണം. രാവിലെ ആറുമുതല്‍ രാത്രി 10 വരെ ഈ സേവനം ലഭ്യമാകും. ആവശ്യമെങ്കില്‍ റദ്ദ് ചെയ്യാനും സൗകര്യമുണ്ട്. ട്രെയിന്‍ ഭക്ഷണം ലഭിക്കേണ്ട സ്റ്റേഷനില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാന്‍സല്‍ ചെയ്തിരിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഓണ്‍ലൈനായി പണമടച്ചിട്ടുണ്ടെങ്കില്‍ ആ തുക അക്കൗണ്ടിലേക്ക് തിരിച്ചുതരും. ഭക്ഷണത്തിന്‍െറ വില വിപണിയിലെ നിലവാരമനുസരിച്ചായിരിക്കുമെങ്കിലും വൃത്തി, ഗുണനിലവാരം തുടങ്ങിയവയില്‍ ശ്രദ്ധചെലുത്തുമെന്ന് ദേബാഷിസ് ചന്ദ്ര പറഞ്ഞു. നിലവില്‍ ഐ.ആര്‍.സി.ടി.സി വിതരണംചെയ്യുന്ന ‘ജന്‍ ആഹാര്‍’ എന്നപേരിലുള്ള വിലകുറഞ്ഞ ഭക്ഷണവിതരണവും സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്നുള്ള ഭക്ഷണവും തുടര്‍ന്നും ലഭ്യമാകും. 2016 മാര്‍ച്ച് വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയമെന്ന് കണ്ടാല്‍ തുടരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.  |
മുര്‍താസ ഡാനിഷ് ഹുസൈനി സംഗീത അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നു Posted: 19 Oct 2015 12:45 PM PDT ന്യൂഡല്‍ഹി: കല്‍ബുര്‍ഗി വധത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് ഒരു കലാകാരന്‍കൂടി പുരസ്കാരം തിരിച്ചുനല്‍കുന്നു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മുര്‍താസ ഡാനിഷ് ഹുസൈനിയാണ് കേന്ദ്ര സംഗീത നാടക അക്കാദമി അവര്‍ഡ് തിരിച്ചുനല്‍കുന്നത്. 44 കാരനായ ഹുസൈനി 2010ല്‍ തനിക്ക് ലഭിച്ച സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരമാണ് തിരിച്ചുനല്‍കുന്നത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള മഹമൂദ് ഫാറൂഖിക്കൊപ്പമാണ് ഈ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയും ആവിഷ്കാരസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുമുള്ള കടന്നുകയറ്റങ്ങളിലും പ്രതിഷേധിച്ചാണ് തന്‍െറ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 34 പേര്‍ അക്കാദമി പുരസ്കാരം തിരിച്ചുനല്‍കിയിട്ടുണ്ട്.  |
ഗോവധമാരോപിച്ച് കൊല: പ്രതിഷേധത്തില്‍ കശ്മീര്‍ സ്തംഭിച്ചു Posted: 19 Oct 2015 12:39 PM PDT Subtitle: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സാഹിദിന്‍െറ മൃതദേഹം ഖബറടക്കി ശ്രീനഗര്‍: ഗോവധമാരോപിച്ച് ഉധംപുരില്‍ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികളും മറ്റു സംഘടനകളും ആഹ്വാനംചെയ്ത ബന്ദില്‍ കശ്മീര്‍ സ്തംഭിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കിയും വന്‍ സുരക്ഷാക്രമീകരണം നടത്തിയെങ്കിലും പ്രതിഷേധം പലയിടങ്ങളിലും സംഘര്‍ഷത്തിലത്തെി. റെയില്‍ഗതാഗതവും ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതവും പ്രതിഷേധത്തില്‍ തടസ്സപ്പെട്ടു. അതിനിടെ, സാഹിദ് റസൂല്‍ ഭട്ടിന്‍െറ മൃതദേഹം കനത്ത സുരക്ഷയില്‍ ഖബറടക്കി. മൃതദേഹം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച വിമാനത്തിലാണ് ഡല്‍ഹിയില്‍നിന്ന് കശ്മീരിലത്തെിച്ചത്. തെക്കന്‍ കശ്മീരിലെ ആനന്ദ്നഗിലെ സാഹിദിന്‍െറ ഗ്രാമത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്ക ചടങ്ങ് നടന്നത്. വിലാപയാത്രയില്‍ പങ്കെടുക്കുന്നതിന് ആനന്ദ്നഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍, ഖബറടക്ക ചടങ്ങ് അവസാനിച്ച ഉടനെ പൊലീസിനുനേരെ ആക്രമണമുണ്ടായതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ജനക്കൂട്ടം പൊലീസിനുനേരെ കല്ളെറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. എന്നാല്‍, പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനാല്‍ സംഘര്‍ഷം ദീര്‍ഘനേരം തുടര്‍ന്നു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. രാജ്യത്തെ മറ്റു ഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് പ്രധാനമായും പ്രതിഷേധക്കാര്‍ തമ്പടിച്ചത്. റാമ്പന്‍ ജില്ലയിലെ ബനിഹാല്‍ പട്ടണത്തില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചും മുദ്രാവാക്യംവിളിച്ചും ഹൈവേയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. താഴ്വരയില്‍ കടകമ്പോളങ്ങളും പെട്രോള്‍പമ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലും കുറച്ചുപേര്‍ മാത്രമാണ് ജോലിക്കത്തെിയത്. കശ്മീര്‍ സര്‍വകലാശാലയിലെയും സ്കൂള്‍ ബോര്‍ഡുകളുടെയും പരീക്ഷകള്‍ നീട്ടി. ബന്ദിന് വിഘടനവാദികള്‍ക്ക് പുറമെ വ്യാപാരസംഘടനകളുടെയും കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയെന്ന പണ്ഡിറ്റുകളുടെ സംഘടനയുടെയും പിന്തുണയുണ്ടായിരുന്നു. ഹുര്‍റിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, ജെ.കെ.ഡി.എഫ്.പി നേതാവ് ശാബിര്‍ അഹ്മദ് ഷാ എന്നിവരടക്കമുള്ള പ്രമുഖ വിഘടനവാദി നേതാക്കളെല്ലാം വീട്ടുതടങ്കലിലായിരുന്നു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കൊലപാതകത്തെ അപലപിച്ച് പ്രമേയം പാസാക്കി. സമാധാനവും ശാന്തിയും സംരക്ഷിക്കാന്‍ യോഗം ആഹ്വാനംചെയ്തു. കൊല്ലപ്പെട്ട സാഹിദിന് ആദരവര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിച്ചു. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര സഹായം നല്‍കാനും അടുത്ത ബന്ധുവിന് ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ഇവരില്‍ അഞ്ചു പേര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍പ്രകാരം കേസെടുത്തിട്ടുണ്ട്.  |
No comments:
Post a Comment