സ്വാഗതം
WELCOME

News Update..

Thursday, October 22, 2015

2025 ല്‍ പാകിസ്താന്‍ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

2025 ല്‍ പാകിസ്താന്‍ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

Link to a feed

2025 ല്‍ പാകിസ്താന്‍ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

Posted: 22 Oct 2015 12:02 AM PDT

Image: 

വാഷിങ്ടണ്‍: 2025 ആകുമ്പോള്‍ പാകിസ്താന്‍ ലോകത്തെ അഞ്ചാമത്തെ ആണവശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ വര്‍ഷങ്ങളായി ആണവശേഷി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ 90- 110 ആണവ ആയുധങ്ങളാണ് പാകിസ്തവന്‍െറ കൈവശമുണ്ടായിരുന്നത്.നിലവില്‍ ഇത് 110 മുതല്‍ 130വരെയാണ്. 2025 ആകുമ്പോള്‍ 220 മുതല്‍ 250 വരെയായി വര്‍ധിക്കും. നിലവില്‍ ആണവശേഷിയുളള ആറ് തരം ബാലിസ്റ്റിക് മിസൈലുകളും പാകിസ്താനുണ്ട്. ‘പാകിസ്ഥാന്‍്റെ ആണവ ശക്തി 2015’ എന്നപേരിലുള്ളതാണ്  റിപ്പോര്‍ട്ട്. ഇന്ത്യയുമായി ഏതു സമയത്തും  യുദ്ധം മുന്നില്‍ക്കണ്ടാണ് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞിരുന്നു.

മത്സരാര്‍ഥികളിലധികവും വിദ്യാസമ്പന്നര്‍

Posted: 21 Oct 2015 11:56 PM PDT

തിരുവനന്തപുരം: ഇംഗ്ളീഷ് ജ്ഞാനമില്ളെന്ന കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള അപവാദത്തിന് ഇനി പരിഹാരമാകും. എന്തെന്നാല്‍, കോര്‍പറേഷനില്‍ മത്സരിക്കുന്നവരിലധികവും വിദ്യാസമ്പന്നരും ഇംഗ്ളീഷ് ഉള്‍പ്പെടെ ഭാഷാപ്രാവീണ്യമുള്ളവരുമാണ്. 40 വര്‍ഷത്തിനു ശേഷം തയാറാക്കിയ മാസ്റ്റര്‍പ്ളാന്‍ ശരിയാംവണ്ണം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തത് കൗണ്‍സിലര്‍മാരുടെ ഇംഗ്ളീഷ് പരിജ്ഞാനക്കുറവാണെന്ന വിമര്‍ശമുയര്‍ന്നിരുന്നു. മാസ്റ്റര്‍ പ്ളാന്‍ മലയാളത്തില്‍ തയാറാക്കി നല്‍കണമെന്ന വിചിത്ര സംഭവവുമുണ്ടായി. ഇനി അതിനൊക്കെ പരിഹാരമുണ്ടാകുമെന്നാണ് പ്രത്യാശ.
എം.ബി.എ മുതല്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദം വരെ കരസ്ഥമാക്കിയവരും അഭിഭാഷകര്‍ മുതല്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചവരും പ്രഫസര്‍മാരും മത്സരരംഗത്തുണ്ട്.
വഴുതക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഖില വി. നായര്‍ ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. ഇതേ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്. ലത സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ കരസ്ഥമാക്കിയ വീട്ടമ്മയാണ്. ചെമ്പഴന്തി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ബിന്ദു, ശാസ്തമംഗലം വാര്‍ഡിലെ വീണ നായര്‍, പി.ടി.പി നഗറിലെ ജയലക്ഷ്മി തുടങ്ങിയവരെല്ലാം അഭിഭാഷകരാണ്. സിപിഎമ്മിലെ വി.കെ. പ്രശാന്ത് (കഴക്കൂട്ടം), വി.എസ്. പത്മകുമാര്‍ (ചെറുവക്കല്‍), എം. ഹരിലാല്‍ (പാതിരിപ്പള്ളി), ബെയിലിന്‍ ദാസ് (പൂന്തുറ), ആര്‍.എസ്. വിജമോഹനന്‍ തുടങ്ങിയവരെല്ലാം അഭിഭാഷകര്‍. രാഖി രവികുമാറും (വഴുതക്കാട്), ജയലക്ഷ്മിയുമാണ് (തമ്പാനൂര്‍ ) സി.പി.ഐയുടെ അഭിഭാഷക നിരയിലുള്ളത്.
കിണവൂര്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിമല്‍കുമാര്‍ സെന്‍ട്രല്‍ ജയില്‍ റിട്ട. സൂപ്രണ്ടാണ്. നാലാഞ്ചിറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ത്രേ്യസ്യാമ്മ തോമസ് റിട്ട. പ്രഥമാധ്യാപികയാണ്. ശാസ്തമംഗലം വാര്‍ഡിലെ വീണ ചാനല്‍ അവതാരകയാണ്. നേമം വാര്‍ഡിലെ കൈമനം പ്രഭാകരന്‍ റിട്ട. കോര്‍പറേഷന്‍ ഉദ്യോഗസ്ഥനാണ്.
നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.പുഷ്പലതയെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടത്തെിയത് അധ്യാപികയെയാണ്. സരസ്വതി വിദ്യാലയത്തിലെ അധ്യാപിക ആര്‍. മഞ്ജുള. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ് കമലേശ്വരം വാര്‍ഡിലെ സ്ഥാനാര്‍ഥി എം.ബി. രശ്മി. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എ.പി. സോമശേഖരന്‍ നായര്‍ മൃഗ സംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ്. കവടിയാറില്‍ മത്സരിക്കുന്ന ഡോ. പി.പി. വാവ വിരമിച്ചത് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറായാണ്. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി പൂര്‍ണിമ എസ്.നായര്‍ കണക്കില്‍ ബിരുദാനന്തര ബിരുദവും ബി.എഡും പി.ജി.ഡി.സി.എയും യോഗ്യതയുള്ള വ്യക്തിയാണ്. സി.എസ്.ഐ.ആറില്‍നിന്ന് സീനിയര്‍ പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫിസറായി വിരമിച്ച ഡോ. ബി.വിജയലക്ഷ്മിയാണ് പൂജപ്പുര വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നൂറുല്‍ ഇസ്ലാം യൂനിവേഴ്സിറ്റിയില്‍ പ്രഫസറാണ് ഇവര്‍.

അമ്പനാട് തൊഴില്‍ സമരം ഒത്തുതീര്‍ന്നു

Posted: 21 Oct 2015 11:54 PM PDT

പുനലൂര്‍: ഒരുമാസം പിന്നിട്ട ആര്യങ്കാവ് അമ്പനാട് ട്രാവന്‍കൂര്‍ ടി ആന്‍ഡ് ടി എസ്റ്റേറ്റിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ വ്യാഴം മുതല്‍ ജോലിക്കിറങ്ങുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ലേബര്‍ കമീഷനര്‍ മുരളീധരന്‍െറ സാന്നിധ്യത്തില്‍ തോട്ടമുടമയും യൂനിയന്‍ നേതാക്കളും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. തൊഴിലാളികള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഏറക്കുറെ ധാരണയായി തേയില, റബര്‍ തൊഴിലാളികള്‍ക്ക് പ്ളാന്‍േറഷന്‍ ലേബര്‍ കമീഷന്‍ തിരുമാനിച്ച കുറഞ്ഞ ദിവസക്കൂലി അമ്പനാട്ടും നല്‍കും.
അലവന്‍സായി ഓരോ തൊഴിലാളിക്കും 1,300 രൂപ അനുവദിക്കും. ആശുപത്രി നവീകരണം ലയങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയും മാനേജ്മെന്‍റ് സമ്മതിച്ചു. തൊഴിലാളികളുടെ കൃത്യമായ കണക്ക് ലേബര്‍ കമീഷണര്‍ പരിശോധിച്ച ശേഷം കൂടുതല്‍ ബോണസ് അനുവദിക്കുന്നത് പരിഗണിക്കും.
എസ്റ്റേറ്റ് ഉടമ ശിവരാമകൃഷ്ണശര്‍മയും യൂനിയനുകളെ പ്രതിനിധീകരികരിച്ച് മാമ്പഴത്തറ സലീം, എച്ച്. രാജീവന്‍, കെ.ജി. ജോയി, ടോമിച്ചന്‍ തുടങ്ങിയവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 20 ശതമാനം ബോണസ്, ദിവസക്കൂലി 500 രൂപ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 16ന് വൈകീട്ടാണ് എസ്റ്റേറ്റ് ജിവനക്കാരെ ഓഫിസില്‍ തടഞ്ഞുവെച്ചുകൊണ്ട് എ.ഐ.ടി.യു.സി, സി.ഐ.ടി.യു യൂനിയനുകള്‍ സംയുക്തമായി സമരത്തിന് തുടക്കിമിട്ടത്.
പിറ്റേന്ന് മുതല്‍ ഐ.എന്‍.ടി.യു.സിയും രംഗത്തുവരുകയും ജനപ്രതിനിധികളും തൊഴിലാളികളും നിരാഹാരസത്യഗ്രഹവും തുടങ്ങുകയും ചെയ്തു. തേയില, റബര്‍ തോട്ടങ്ങളിലായി 650 തൊഴിലാളികളാണ് സമരം ചെയ്തത്.
ഇതിനിടെ പലതവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്‍റിന്‍െറ നിസ്സഹരണംമൂലം വിജയിക്കാതെ പോകുകയായിരുന്നു. സംസ്ഥാനമൊട്ടുക്കുമുള്ള തോട്ടം തൊഴിലാളി സമരം ഒരാഴ്ച മുമ്പ് ഒത്തുതീര്‍ന്നെങ്കിലും അമ്പനാട്ടേത് നീണ്ടുപോകുകയായിരുന്നു.

പ്രചാരണ ചെലവ് പരിധി കടന്നാല്‍ അയോഗ്യത

Posted: 21 Oct 2015 11:49 PM PDT

തൃശൂര്‍: അനുവദനീയമായ തുകക്കപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കുന്ന സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പിന്നാലെ കണക്കെടുപ്പുമായി ഒരുകൂട്ടം ഉദ്യോഗസ്ഥരുണ്ട്. തുക പരിധി കടന്നെന്ന് കണ്ടാല്‍ അയോഗ്യത ഉറപ്പ്.
പ്രചാരണ ചെലവ് നിരീക്ഷിക്കാന്‍ ആറ് പേരെയാണ് കമീഷന്‍ നിയോഗിച്ചിട്ടുളളത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊതു നിരീക്ഷകനായുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നവര്‍ 10,000 രൂപയില്‍ കൂടുതല്‍ ചെലവാക്കരുത്. ബ്ളോക്, നഗരസഭ എന്നിവിടങ്ങളില്‍ 30,000 വരെയാകാം. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് പരിധി 60,000 രൂപയാണ്.
പ്രചാരണ ചെലവിന്‍െറ വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് നിരീക്ഷകര്‍ക്ക് നിര്‍ദേശം. പ്രചാരണ രീതി, സാമഗ്രികള്‍ തുടങ്ങിയവയുടെ വിപണി നിരക്ക് കണക്കാക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. അനധികൃതമായി പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലും പതിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കാനുളള ചെലവും സ്ഥാനാര്‍ഥിയുടെ കണക്കില്‍പെടുത്തും. ജില്ലയിലെ നിരീക്ഷകര്‍ ഇതിനകം പര്യടനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും മറ്റ് ബന്ധപ്പെട്ടവരും പരമാവധി നിയന്ത്രണം പാലിക്കണമെന്നും വാഹന ഉപയോഗത്തിലും പ്രചാരണ സാമഗ്രികളിലും അധിക ചെലവ് ഒഴിവാക്കണമെന്നും കലക്ടര്‍ ഡോ. എ. കൗശികന്‍ നിര്‍ദേശിച്ചു.
വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ച ബാനറും ബോര്‍ഡും ഉടന്‍ മാറ്റിയില്ളെങ്കിലും നടപടിയുണ്ടാകും. ഇക്കാര്യം അവലോകനം ചെയ്യാന്‍ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി യോഗം ചേര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കും കമ്പികള്‍ക്കുമടുത്ത് മറ്റ് തൂണുകള്‍ നാട്ടി പ്രചാരണ ബോര്‍ഡ് സ്ഥാപിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഓപറേഷന്‍ തിയറ്റര്‍ അടച്ചിടാനുള്ള ഉത്തരവ് വിവാദത്തില്‍

Posted: 21 Oct 2015 11:49 PM PDT

മുളങ്കുന്നത്തുകാവ്: മഹാനവമി ദിവസം ഓപറേഷന്‍ തിയറ്റര്‍ അടച്ചിടാനുള്ള മെഡിക്കല്‍ കോളജ്് സൂപ്രണ്ടിന്‍െറ സര്‍ക്കുലര്‍ വിവാദത്തില്‍. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയകളല്ലാതെ സാധാരണ ശസ്ത്രക്രിയകളൊന്നും നടക്കില്ളെന്ന് സര്‍ക്കുലറില്‍ പറയുന്നു.
മഹാനവമി ദിനത്തില്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പൂജക്ക് വെക്കുന്നതിനാലാണ് തിയറ്റര്‍ അടച്ചിടുന്നതെന്ന് പറയപ്പെടുന്നു. സര്‍ക്കുലര്‍ പ്രകാരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ മുടങ്ങും. വ്യാഴാഴ്ച മഹാനവമി പ്രമാണിച്ച് ശസ്ത്രക്രിയ നടക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ തിങ്കളാഴ്ച വരെ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും തിയറ്ററിലെ എയര്‍ കണ്ടീഷന്‍ തകരാര്‍ പരിഹരിക്കുന്ന പണികള്‍ നടക്കുകയാണ്. ഞായറാഴ്ച ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നടക്കില്ല.
മാസങ്ങളോളം കാത്തിരുന്നാണ് രോഗികള്‍ക്ക് ശസ്ത്രക്രിയക്ക് ദിവസം അനുവദിച്ച് കിട്ടുന്നത്. മൂന്നു മാസത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണ്.

ബംഗ്ളാപറമ്പ് മുതല്‍ മേട്ടുവളവ് വരെ ഇടതുമുന്നണി വിയര്‍ക്കുന്നു

Posted: 21 Oct 2015 11:47 PM PDT

ചിറ്റൂര്‍: ഇരട്ടപേരിലറിയപ്പെടുന്ന നഗരസഭയില്‍ ചിറ്റൂരിനേയും തത്തമംഗലത്തേയും വേര്‍തിരിക്കുന്നത് ശോകനാശിനിപുഴയാണ്. ചിറ്റൂര്‍ പുഴയുടെ പടിഞ്ഞാറെക്കരയില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ളാപറമ്പ് മുതല്‍ മേട്ടുവളവ് വരെയുള്ള എട്ട് വാര്‍ഡുകളില്‍ കഴിഞ്ഞ 20 വര്‍ഷമായി യു.ഡി.എഫ് അല്ലാതെ മറ്റൊരു കക്ഷികളും വിജയിച്ചിട്ടില്ല. ഇടതുപക്ഷത്തെ എം. രഘു ജനതാദളിന്‍െറ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത് 20 വര്‍ഷം മുമ്പാണ്. ഇതിന് ശേഷം സി.പി.എമ്മിന് ഈ വാര്‍ഡുകളിലൊന്നില്‍ പോലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫില്‍നിന്ന് ഇടതുപക്ഷത്തത്തെിയ മുന്‍ കൗണ്‍സിലര്‍ കെ. വേണുഗോപാലിലൂടെ അക്കൗണ്ട് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് സി.പി.എം. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഒരു സീറ്റ് നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ രണ്ട് പേരും മത്സരിക്കുന്നുണ്ട്. ബംഗ്ളാപറമ്പ് (22) വാര്‍ഡില്‍ ഇടതുപക്ഷ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. അച്യുതന്‍ തന്നെ നേരിട്ട് മത്സരിച്ച് വിജയിച്ചതിന് ശേഷം ഇന്ന് വരെ വാര്‍ഡ് യു.ഡി.എഫിനെ കൈവിട്ടിട്ടില്ല. ഇത്തവണ വനിതാ സംവരണ വാര്‍ഡാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിന്ദുവും എല്‍.ഡി.എഫില്‍ ശ്രീജ കുമാരിയും ബി.ജെ.പിയില്‍ പ്രിയയുമാണ് മത്സരിക്കുന്നത്.
കേരളത്തില്‍ ആദ്യത്തെ നെല്‍കതിര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെരുത്തിക്കാവ് പാടശേഖര സമിതി ഉള്‍പ്പെടുന്ന വാര്‍ഡായ പരുത്തിക്കാവില്‍ (23) മുന്‍ എം.എല്‍.എ കെ. ചന്ദ്രന്‍െറ മകനും ഡി.സി.സി അംഗവുമായ കെ.സി. പ്രീതാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ കൗണ്‍സിലര്‍കൂടിയായ പ്രീത് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ഫാം ഫെഡ് സി.ഇ.ഒ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കെ. ഉണ്ണികൃഷ്ണനാണ് ഇടത് സ്ഥാനാര്‍ഥി. കെ. അരവിന്ദാക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ്.
തുമ്പിച്ചിറയില്‍ (24) രത്നമണി യു.ഡി.എഫിലും എസ്. രജീന ബീഗം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. എല്‍.ഡി.എഫിന് ഇത്തവണ ഏറെ പ്രതീക്ഷയുള്ള വാര്‍ഡായ മന്ദത്തുകാവില്‍ യു.ഡി.എഫില്‍നിന്ന് രാജിവെച്ച മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ. വേണുഗോപാല്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. രണ്ട് തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. സുബ്രദാമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്‍. രാധാകൃഷ്ണന്‍ ബി.ജെ.പി ബാനറിലും മത്സരിക്കുന്നു. ശ്രീ കുറുംബക്കാവില്‍ (26) മുന്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന ടി.എസ്. തിരുവെങ്കിടം വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ആര്‍. ശാന്തകുമാരന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജി. സുധാകരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. കടവളവ് (27) വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി ഉമ്മുല്‍ ഹബീബ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഇവിടെ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായി സംസീന ഫൈസലും ഇടത് സ്വതന്ത്രയായി എല്‍. ലത, ബി.ജെ.പി സ്ഥാനാര്‍ഥിയായി വി. സജിയും മത്സരിക്കുന്നു.
അഗ്രഹാരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം വാര്‍ഡില്‍ (28) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാധാമണിയും ഇടത് സ്വതന്ത്രയായി പി.എസ്. അനിതയും ബി.ജെ.പി ബാനറില്‍ ആര്‍. ഉഷയും മത്സരിക്കുന്നു. മോതിരം ചിഹ്നത്തില്‍ കെ. ഹേമ സ്വതന്ത്ര സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. മേട്ടുവളവ് (29) വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സീബന യാസ്മിനും ഇടത് സ്വതന്ത്രയായി സലീനയും മത്സരിക്കുമ്പോള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ആരിഫയും രംഗത്തുണ്ട്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള വാര്‍ഡുകൂടിയാണിത്. കഴിഞ്ഞ തവണ 29 വാര്‍ഡുകളില്‍ 26 എണ്ണത്തില്‍ കോണ്‍ഗ്രസും മൂന്ന് വാര്‍ഡുകളില്‍ സി.പി.എമ്മും വിജയിച്ചു. നഗരസഭയില്‍ ചെമ്പകശ്ശേരി (നാല്) വാര്‍ഡിലാണ് ഇത്തവണ പൊടിപാറുന്ന മത്സരം നടക്കുന്നത്.

ഒന്ന് കൊയ്തെടുക്കാന്‍ മറുനാടന്‍ തൊഴിലാളികളെ പണി പഠിപ്പിക്കണം!

Posted: 21 Oct 2015 11:31 PM PDT

വണ്ടൂര്‍: കൊയ്ത്തിന് തൊഴിലാളികളെ കിട്ടത്തതുമൂലം മറുനാടന്‍ തൊഴിലാളികളെ കൊയ്ത്തു പഠിപ്പിച്ച് വനിതാ കര്‍ഷക. തിരുവാലി പഞ്ചായത്തിലെ പത്തിരിയാല്‍ വലിയ കുളത്തിന് സമീപത്ത് പാട്ടകൃഷി നടത്തുന്ന ചേന്ദംകുളങ്ങര അസ്മാബിയാണ് മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയത്. ബംഗാളികളും ഒഡിഷക്കാരുമായ തൊഴിലാളികള്‍ക്ക് കൊയ്ത്ത് പരിചയമില്ലാത്തതിനാല്‍ ഇവരെ ഇതു പഠിപ്പിക്കേണ്ട ചുമതല കൂടി അസ്മാബിക്കായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി പാട്ടത്തിനെടുത്ത രണ്ടേക്കര്‍ പാടത്ത് അസ്മാബി നെല്‍കൃഷി നടത്തുന്നുണ്ട്. എന്നാല്‍, ഇത്തവണ നെല്ല് വിളഞ്ഞിട്ടും കൊയ്യാന്‍ ആളെ കിട്ടിയില്ല. തൊഴിലാളികളെല്ലാം തൊഴിലുറപ്പു പ്രവൃത്തികള്‍ക്ക് പോയതാണ് വിനയായത്. നടീല്‍, കൊയ്ത്തു സമയങ്ങളില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടത്തരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അംഗീകരിക്കുന്നില്ളെന്ന് അസ്മാബി പറയുന്നു. കൃഷിഭവന് കീഴില്‍ കൊയ്ത്തുയന്ത്രമുണ്ടെങ്കിലും ചളി കൂടുതലായതിനാല്‍ ഇവിടെയിത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

സി.പി.എമ്മിന് സര്‍വതിനെയും എതിര്‍ക്കുന്ന രീതി; ബി.ജെ.പിക്ക് വര്‍ഗീയ അജണ്ട –ഉമ്മന്‍ ചാണ്ടി

Posted: 21 Oct 2015 11:24 PM PDT

അടൂര്‍: സി.പി.എം എല്ലാറ്റിനെയും എതിര്‍ക്കുന്ന രീതിയാണ് കാണിക്കുന്നതെങ്കില്‍ സങ്കുചിത വര്‍ഗീയ അജണ്ടയാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. അതെല്ലാം അസ്തമിച്ചു. ബി.ജെ.പിക്കു കേരളത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടണം. അതിനായി അവര്‍ പലരെയും കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്.
അതുകൊണ്ടൊന്നും ബി.ജെ.പിയുടെ ആശയം കേരളത്തിലെ ജനം അംഗീകരിക്കില്ല. മതേതരത്വം, മതസൗഹാര്‍ദം എന്നിവയാണ് കേരളത്തിലെ ജനം മറ്റേതിനെക്കാളും വിലകല്‍പിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ജനത്തെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി.
രാജ്യത്തിന് എന്തുസംഭവിച്ചാലും വേണ്ടില്ല തങ്ങള്‍ക്ക് എന്തെങ്കിലും അധികാരത്തിന്‍െറ പങ്ക് കിട്ടുമോയെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനം ഏറ്റവും കൂടുതല്‍ തിരസ്കരിക്കുന്ന ആശയങ്ങളാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ യു.ഡി.എഫിന്‍െറ ഭരണ തുടര്‍ച്ചക്ക് ജനം നല്‍കുന്ന അംഗീകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഈ സര്‍ക്കാറിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ഏതെങ്കിലും ആരോപണങ്ങളുടെ ചെറിയൊരു അംശം ജനത്തെ ബോധ്യപ്പെടുത്താനായില്ല.സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ മറ്റുള്ളവരെ അവഹേളിച്ച് അവര്‍ നടത്തിയ പ്രവര്‍ത്തനം മൂലമാണ് കേരളത്തിലെ ജനങ്ങളില്‍നിന്ന് തുടര്‍ച്ചയായി പരാജയം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സ്വന്തം കഴിവുകേട് അണികളെപോലും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ളെങ്കിലും അത് ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതാണ് സി.പി.എമ്മിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം. നാലര വര്‍ഷത്തിനുള്ളില്‍ അവര്‍ നടത്തിയ ഏതെങ്കിലും സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞോ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ഉമ്മന്‍ തോമസ്, ബാബു ജോര്‍ജ്, തേരകത്ത് മണി, പഴകുളം ശിവദാസന്‍, ബാബു ദിവാകരന്‍, എബ്രഹാം പച്ചയില്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ഡി.കെ. ജോണ്‍, ഏഴംകുളം അജു, കലാനിലയം രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വ്യാജപ്രമാണമുണ്ടാക്കി 23 കോടി തട്ടിയയാള്‍ അമേരിക്കയിലും പ്രതി

Posted: 21 Oct 2015 11:22 PM PDT

കോഴഞ്ചേരി: കേരളത്തിലും കര്‍ണാടകയിലും വസ്തുവിന്‍െറ വ്യാജപ്രമാണം ഉണ്ടാക്കി 23 കോടി തട്ടിയ കോഴഞ്ചേരി നാനാവീട്ടില്‍ പുത്തന്‍പറമ്പില്‍ ബിജു മാത്യു എബ്രഹാം (43) അമേരിക്കയില്‍ നിരവധി പണം തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പൊലീസ്. ഇതിനോടകം ഇതുസംബന്ധിച്ച് അമേരിക്കയില്‍നിന്ന് സി.ഐക്ക് രണ്ടു ഫോണ്‍ കാള്‍ വന്നു. എന്നാല്‍, ഇതിന് എംബസി വഴി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കണമെന്ന് സി.ഐ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അവധി ദിവസങ്ങള്‍ കഴിഞ്ഞ് അന്വേഷിക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ പറഞ്ഞു.
റോന്നി സ്വദേശി എം.കെ. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു മാത്യു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എട്ടു വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ബിജു സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി ജയിലിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി അവിടുന്ന് മുങ്ങി നേപ്പാളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലത്തെിയതാണ്. 2008ല്‍ കോട്ടയത്തത്തെി പഞ്ചാബി സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇയാള്‍ വസ്തു വില്‍പന ബിസിനസ് തുടങ്ങി.
ജപ്തിയിലോ കേസിലോ ഉള്ള സ്ഥലത്തിന്‍െറ ഉടമകളെ കണ്ടത്തെി വിലയ്ക്ക് വാങ്ങാമെന്നോ സംയുക്തമായി കൃഷി ഇറക്കാമെന്നോ പറഞ്ഞ് എഗ്രിമെന്‍റ് ഉണ്ടാക്കും. എഗ്രിമെന്‍റില്‍ വെക്കുന്ന ഒപ്പ് സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ ആക്കിയ ശേഷം മുദ്രപ്പത്രം വാങ്ങി എഗ്രിമെന്‍റ് സൃഷ്ടിച്ച് ബാങ്കുകളില്‍നിന്ന് വായ്പ എടുത്തശേഷം അടക്കാതിരിക്കുകയാണ് ഇയാള്‍ സ്ഥിരമായി ചെയ്തുവരുന്നത്. ഇത്തരത്തില്‍ റാന്നി സ്വദേശിയുടെ കുമളിയിലുള്ള 48 ഏക്കര്‍, പാട്ടത്തിനെടുത്ത 75 ഏക്കര്‍ എന്നിവയുടെ വ്യാജ ആധാരം ഉണ്ടാക്കി. ഇതുവെച്ച് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ എസ്.ബി.ഐ മടിക്കേരി ബ്രാഞ്ചില്‍നിന്ന് 18.5 കോടി ലോണ്‍ തരപ്പെടുത്തി. ഇതില്‍ 6.75 കോടി റാന്നി സ്വദേശി എം.കെ. ജോയിയുടെ യൂക്കോ ബാങ്കിന്‍െറ പത്തനംതിട്ട ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇദ്ദേഹത്തിന്‍െറ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ അവസാനിപ്പിക്കാനാണെന്ന് പറഞ്ഞ് ഒപ്പിട്ടുവാങ്ങിയ രണ്ടു ചെക് ലീഫുകള്‍ ഉപയോഗിച്ച് ഈ പണം പ്രതി അന്നുതന്നെ മാറിയെടുത്തു. ബാധ്യത തീര്‍ന്നുവെന്ന് വിശ്വസിച്ചിരുന്ന പരാതിക്കാരന് വായ്പാ കുടിശ്ശിക അറിയിപ്പ് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിന്‍െറ ചുരുളഴിയുന്നത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മടിക്കേരി ബ്രാഞ്ചില്‍ അന്വേഷിച്ചതിന് പിന്നാലെ രേഖകള്‍ മംഗലാപുരം ബ്രാഞ്ചിലേക്ക് മാറ്റുകയും ബാങ്ക് അന്വേഷണ കമീഷനെ നിയമിക്കുകയും ചെയ്തു. 18.5 കോടി വായ്പ അനുവദിച്ചതില്‍ 14 കോടിയേ ബാങ്ക് നല്‍കിയുള്ളൂ. ഇതും പലിശയും ചേര്‍ത്ത് 18 കോടിയും പത്തനംതിട്ട ജില്ലാ സഹ. ബാങ്കില്‍നിന്ന് ഒരു കോടിയും കോഴഞ്ചേരി എസ്.ബി.ടിയില്‍നിന്ന് 53 ലക്ഷം രൂപയും പത്തനംതിട്ട കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് 3.5 കോടിയും കോട്ടയം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയും ഈ വിധം തട്ടിയതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയില്‍ കുമളി എസ്റ്റേറ്റില്‍ പ്രതി എത്തിയെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവിടെയത്തെി. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈയിലെ ബാഗില്‍നിന്ന് നാലു വ്യാജ എഗ്രിമെന്‍റും 50 മുതല്‍ 25,000 രൂപ വരെയുള്ള 31 മുദ്രപ്പത്രങ്ങളും ചെക് ബുക്കുകളും പൊലീസ് കണ്ടത്തെി. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ വീട് പരിശോധിച്ച പൊലീസ് ബിജുവിന്‍െറ ഫോട്ടോ പതിച്ച വ്യാജമേല്‍വിലാസത്തിലെ തെരഞ്ഞെടുപ്പ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും കണ്ടെടുത്തു. വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കാലാവസ്ഥ വ്യതിയാനം കുരുമുളക് കൃഷിക്ക് തിരിച്ചടിയാകുന്നു

Posted: 21 Oct 2015 11:20 PM PDT

അടിമാലി: കാലാവസ്ഥ വ്യതിയാനം ജില്ലയിലെ കുരുമുളക് കൃഷിക്ക് തിരിച്ചടിയാകുന്നു. കുരുമുളക് ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് മുന്‍നിരയിലുള്ള ജില്ലയാണ് ഇടുക്കി.
എന്നാല്‍, കാലാവസ്ഥ വ്യതിയാനംമൂലം കുറച്ചുവര്‍ഷങ്ങളായി ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ക്രമംതെറ്റിയുള്ള മഴയും മഴയുടെ വലിയ തോതിലുള്ള കുറവും കുരുമുളക് കൃഷിയെയാണ് ഏറെ ബാധിക്കുന്നത്. മുമ്പ് വിളവെടുത്തതിന്‍െറ പകുതിപോലും ഇപ്പോള്‍ തോട്ടങ്ങളില്‍നിന്ന് ലഭിക്കുന്നില്ളെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കാലാവസ്ഥ ചതിച്ചതോടെ കുരുമുളകുവള്ളികള്‍ക്ക് രോഗബാധ കൂടുന്നതും പതിവായി.
പുതിയ ഇനം കുരുമുളകിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് കര്‍ഷര്‍ പറയുന്നു. നല്ല ഉല്‍പാദനം ലഭിക്കുന്ന, ഇടുക്കിയുടെ കാലാവസ്ഥക്ക് യോജിക്കുന്ന നാടന്‍ ഇനങ്ങള്‍ അപ്രത്യക്ഷമായത് കര്‍ഷകര്‍ക്ക് വിനയായി. സങ്കരയിനം കുരുമുളക് കടന്നുവന്നതോടെ വ്യാപകമായി കര്‍ഷകര്‍ ഇതുവെച്ചുപിടിപ്പിച്ചു. കരിമുണ്ട ഇനത്തില്‍പെട്ട വള്ളികള്‍ക്കാണ് രോഗം കുറവുള്ളത്. ബാക്കിയെല്ലാം നാശത്തിലാണ്. പന്നിയൂര്‍ ഉള്‍പ്പെടെയുള്ളവക്കൊന്നും നാടന്‍ ഇനങ്ങള്‍ നിലനില്‍ക്കുന്നതുപോലെ മാറിയ കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ളെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്.
ധാരാളം മഴ ലഭിക്കുകയും അന്തരീക്ഷം ഈര്‍പ്പമുള്ളതുമായാല്‍ മാത്രമേ കുരുമുളകിന് കൂടുതല്‍ വിളവുണ്ടാവുകയുള്ളൂ. വൈകി ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയും ഇടവിട്ട മഴയും കുരുമുളക് കൃഷിയെ ദോഷകരമായാണ് ബാധിക്കുന്നത്. ഇതോടൊപ്പം മണ്ണിന്‍െറ ഘടന മാറിയതും ഈ കൃഷിക്ക് തിരിച്ചടിയായി. ജൈവവസ്തുകള്‍ അടങ്ങിയതും അമ്ളത്വം ഇല്ലാത്തതുമായ മണ്ണാണ് കുരുമുളക് കൃഷിക്ക് അനുയോജ്യമായത്.
എന്നാല്‍, അമിതമായ രാസവള രാസകീടനാശിനി പ്രയോഗവും ഇടുക്കിയില്‍ മണ്ണിന്‍െറ ഘടന താളംതെറ്റുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഇതിനകം ഒട്ടേറെ കുരുമുളക് തോട്ടങ്ങളാണ് മാറിയ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാകാതെ നശിച്ചുപോയത്. ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത് ദ്രുതവാട്ടം മൂലമാണ്. ഒരു ചെടിക്ക് രോഗബാധയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്തതിനും പെട്ടെന്നു പടര്‍ന്ന് പിടിക്കും. സംസ്ഥാനത്തെ പ്രധാന കുരുമുളക് ഉല്‍പാദന കേന്ദ്രമായ ഇടുക്കി പതിയെ ഇതില്‍നിന്ന് മാറുകയാണ്. മാറിയ കാലാവസ്ഥയില്‍ രോഗപ്രതിരോധശേഷിയുള്ളതും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പഴയ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള പോംവഴി. അതോടൊപ്പം മുരിക്കിനും രോഗം വന്നത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ്.

ഭാര്യയുടെ ചിഹ്നം മാറ്റി; ഭര്‍ത്താവ് നിരാഹാര സമരം തുടങ്ങി

Posted: 21 Oct 2015 11:14 PM PDT

കണ്ണൂര്‍: സ്ഥാനാര്‍ഥിയായ ഭാര്യക്ക് ആവശ്യപ്പെട്ട ചിഹ്നം അനുവദിച്ചില്ളെന്ന് ആരോപിച്ച് ഭര്‍ത്താവ് കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി.
കേളകം ശാന്തിഗിരിയിലെ നാരായണ കുമാറാണ് ബുധനാഴ്ച രാത്രി സമരം തുടങ്ങിയത്. ജില്ലാ പഞ്ചായത്തിലേക്ക് പേരാവൂര്‍ ഡിവിഷനില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കുന്ന ഭാര്യ രാധാമണിക്ക് ഗ്ളാസ് ചിഹ്നം ആവശ്യപ്പെട്ടത് സ്വീകരിക്കാതെ ക്രിക്കറ്റ് ബാറ്റ് ചിഹ്നമായി അനുവദിച്ചു എന്നാണ് ആക്ഷേപം.
ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ അറിയിപ്പ് കിട്ടിയത്. ഇതേതുടര്‍ന്ന് രാത്രി എട്ടരയോടെയാണ് നാരായണ കുമാര്‍ കലക്ടറേറ്റിന് മുന്നിലത്തെി സമരം പ്രഖ്യാപിച്ചത്.
മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി അയച്ചിട്ടുമുണ്ട്.
നേരത്തെ ലഭിച്ച ഗ്ളാസ് ചിഹ്നം ഉപയോഗിച്ച് പ്രചാരണം ആരംഭിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

‘കണക്കുകൂട്ടല്‍’ തെറ്റരുതെന്ന് സ്ഥാനാര്‍ഥികളോട് കമീഷന്‍

Posted: 21 Oct 2015 11:12 PM PDT

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ ചെലവഴിക്കുന്ന തുകയാണ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ്. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 10,000, 30,000, 60,000 രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം വിശദവും കൃത്യവുമായ തെരഞ്ഞെടുപ്പ് കണക്ക്, രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. വരണാധിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന ഫോറത്തിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവ് വരുത്തുന്ന സ്ഥാനാര്‍ഥിയെ അഞ്ചുവര്‍ഷത്തേക്ക് കമീഷന്‍ അയോഗ്യനായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ഥി നല്‍കുന്ന കണക്കുകള്‍ അഞ്ചുരൂപ ഫീസടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാം. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്‍െറ ഭാഗികമായോ പൂര്‍ണമായോ ഉള്ള പകര്‍പ്പും നല്‍കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് തീയതിയിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാം. സ്ഥാനാര്‍ഥിയുടെ ചെലവുകള്‍ നിരീക്ഷകന്‍ അന്വേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ ഏജന്‍േറാ ഹാജരാക്കണം. പാര്‍ട്ടികളോ ഗുണകാംക്ഷികളോ ചെലവാക്കുന്ന തുക അവര്‍ തന്നെ പേരും വിശദവിവരങ്ങളുമടക്കം വരണാധികാരിയെ അറിയിക്കണം. സ്ഥാനാര്‍ഥി ഇവയുടെ വിശദവിവരങ്ങള്‍ സൂക്ഷിച്ചുവെക്കണം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ളോക്കുകളിലെയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങളുടെ നിരീക്ഷകനായി കണ്ണൂര്‍ യൂണിവേഴ്സിറ്റി ജോയന്‍റ് ഡയറക്ടര്‍ എം. സനല്‍കുമാറിനെയും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ളോക്കുകളിലേക്കും കാഞ്ഞങ്ങാട് നീലേശ്വരം മുനിസിപ്പാലിറ്റിയിലേക്കുമായി നിരീക്ഷകനായി കാസര്‍കോട് ജില്ലാ ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. മധുസൂദനനെയുമാണ് നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ സാമ്പത്തിക കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഒബ്സര്‍വര്‍മാരെ വിവരമറിയിക്കാം. ഫോണ്‍: 9400906676 (കാസര്‍കോട്), 9446651351(കാഞ്ഞങ്ങാട്).

രാത്രി നടത്തിയ ടാറിങ് രാവിലെ തകര്‍ന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted: 21 Oct 2015 11:08 PM PDT

കളമശ്ശേരി: ഇടപ്പള്ളി -പുക്കാട്ടുപടി സംസ്ഥാന പാതയില്‍ രാത്രിയില്‍ നടത്തിയ ടാറിങ് രാവിലെ തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ ഉദ്യോഗസ്ഥര്‍, നാട്ടുകാരുടെ എല്ലാ നിര്‍ദേശങ്ങളും ഉടന്‍ നടപ്പാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് നല്‍കി.
കങ്ങരപ്പടി മൂണ്ടം പാലംവരെ ഒരു കിലോമീറ്ററോളം ദൂരത്ത് രാത്രി ടാറിങ് നടത്തിയ റോഡ് പകലായപ്പോഴേക്കും ഒന്നര കിലോമീറ്റര്‍ തകര്‍ന്നതാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ഉപരോധത്തെ തുടര്‍ന്ന് കങ്ങരപ്പടിയുടെ ഒരുഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചു.
ആദ്യം സ്ഥലത്തത്തെിയ തൃക്കാക്കര പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെയായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. ഇടപ്പള്ളി പുക്കാട്ടുപടി സംസ്ഥാനപാത മൂന്നരക്കോടിയോളം രൂപ മുടക്കി നവീകരിക്കുന്നതിന്‍െറ ഭാഗമായി റോഡ് ടാറിങ് നടന്നുവരികയായിരുന്നു.
എന്നാല്‍, കങ്ങരപ്പടി മൂണ്ടം പാലംവരെ ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ ടാറിങ് ബുധനാഴ്ച രാവിലെയോടെ തകര്‍ന്ന അവസ്ഥയിലായി. ടാര്‍ കലരാത്ത മെറ്റല്‍ തകര്‍ന്ന റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് അതുവഴി വരുന്ന ഇരുചക്ര വാഹനങ്ങള്‍ മെറ്റലില്‍ തെന്നി മറിയാന്‍ തുടങ്ങി. അഞ്ച് ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
ചെറിയ പരിക്കുകളോടെ ബൈക്ക് യാത്രികര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
അതോടെയാണ് നാട്ടുകാര്‍ പാത ഉപരോധിച്ചത്. രാത്രിയുടെ മറവില്‍ ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ മെറ്റല്‍ വിരിച്ചതാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
സ്ഥലത്തത്തെിയ വനിതകളായ ഓവര്‍സിയറും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ടാറിങ്ങിലെ അപാകത മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ തകര്‍ന്ന റോഡിലെ ടാറിങ് പൂര്‍ണമായും നീക്കം ചെയ്ത് നല്ലനിലയില്‍ ടാറിങ് നടത്താമെന്നും രാത്രിയിലെ ടാറിങ് ഒഴിവാക്കാമെന്നും ഉറപ്പിനെതുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
അതേസമയം നിര്‍മാണം നടക്കുമ്പോള്‍ രാത്രി 12 വരെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനുശേഷം നടന്ന ടാറിങ്ങിലാണ് അപാകത ഉണ്ടായത്. എന്നാല്‍, ടാറിങ്ങിന് പിന്നാലെ റോഡിലൂടെ ടോറസ് ലോറി കടന്നുപോയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് കരാറുകാരന്‍ വിശദീകരിച്ചതെന്ന് പൊതുമരാമത്ത് ഓഫിസര്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിയും വി.എസും നാളെ ജില്ലയില്‍

Posted: 21 Oct 2015 11:05 PM PDT

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനും വെള്ളിയാഴ്ച ജില്ലയില്‍. മുഖ്യമന്ത്രി എട്ട് യോഗങ്ങളിലും വി.എസ് നാല് യോഗങ്ങളിലും പങ്കെടുക്കും. യു.ഡി.എഫിനുവേണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒരുതവണ ജില്ലയില്‍ എത്തി മടങ്ങി. മുഖ്യമന്ത്രികൂടി എത്തുന്നതോടെ യു.ഡി.എഫിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടുമെന്നാണ് പ്രതീക്ഷ. രാവിലെ 9.30ന് രാമങ്കരി, 10.30 ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാള്‍, 11. 30ന് നൂറനാട്, ഉച്ചക്ക് 12.30ന് കായംകുളം പാര്‍ക്ക് മൈതാനം, മൂന്നിന് പള്ളിപ്പാട് ചന്ത, നാലിന് അമ്പലപ്പുഴ, അഞ്ചിന് തുമ്പോളി പള്ളി ജങ്ഷന്‍, ആറിന് ചെട്ടികാട് പമ്പ് ഹൗസ്, ഏഴിന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം, എട്ടിന് എരമല്ലൂര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍.
ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.എസ് പങ്കെടുക്കുന്ന ഓരോ യോഗത്തിലും പരമാവധി ആളുകളെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് നേതൃത്വം. രാവിലെ 10ന് വെളിയനാട്, 11ന് പുന്നപ്ര സമരഭൂമി, വൈകുന്നേരം നാലിന് കഞ്ഞിക്കുഴി, അഞ്ചിന് പുന്നപ്ര എന്നിങ്ങനെയാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കുന്ന യോഗങ്ങള്‍. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി 24നും എസ്. രാമചന്ദ്രന്‍ പിള്ള 26നും ജില്ലയില്‍ എല്‍.ഡി.എഫ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രചാരണ പര്യടനം 27നാണ്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞദിവസം നാല് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു.
സി.പി.ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ അറിയിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും 23 , 27 തീയതികളില്‍ സംസാരിക്കും.

വനം-പരിസ്ഥിതി വകുപ്പ് വിശദീകരണം തേടി

Posted: 21 Oct 2015 10:59 PM PDT

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി കേന്ദ്രത്തിന് സമീപം ചീയമ്പത്ത് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ വനം-പരിസ്ഥിതി വകുപ്പ് വിശദീകരണം തേടി.
കടുവയെ മയക്കുവെടി വെച്ച വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയെയും ഓപറേഷനില്‍ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. ഒക്ടോബര്‍ 12ന് തിങ്കളാഴ്ച രാത്രിയാണ് കടുവ ചീയമ്പം കാപ്പിത്തോട്ടം കോളനിയിലിറങ്ങി രണ്ട് ആടുകളെ കൊന്നുതിന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ കോളനിയിലെ കാളന്‍െറ വീടിനടുത്ത് കടുവയെ കണ്ട കോളനിവാസികള്‍ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തുമണിയോടെ വെറ്ററിനറി സര്‍ജന്‍ ഡോ. ജുജുമോന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി. ഏഴുതവണ മയക്കുവെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്തത്തെിയ ഡോ. അരുണ്‍ സഖറിയയാണ് മയക്കുവെടിയുതിര്‍ത്ത് കടുവയെ മയക്കിയത്. കടുവയെ ഇരുമ്പ് കൂട്ടിലാക്കി സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ കാര്യാലയ പരിസരത്തത്തെിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മറ്റു കടുവകളുമായുള്ള സംഘട്ടനത്തില്‍ ഈ കടുവക്ക് ശരീരമാസകലം ഗുരുതര പരിക്കേറ്റിരുന്നുവെന്നും പിന്‍കാലുകളിലേറ്റ മുറിവുകളാണ് കാടുവിട്ട് നാട്ടിലിറങ്ങി ഇരതേടാന്‍ കാരണമായതെന്നും വനം വകുപ്പ് വിശദീകരിച്ചിരുന്നു.
എന്നാല്‍, പത്ത് വയസ്സ് മതിക്കുന്ന ഈ ആണ്‍ കടുവ ചത്തതിനെപ്പറ്റി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പിള്ള നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാന്‍ വനം-പരിസ്ഥിതി വകുപ്പ് തയാറായിട്ടില്ല. സംഭവത്തില്‍ വിശദ അന്വേഷണമുണ്ടാവുമെന്നാണ് സൂചന.

നടപ്പാതയോ കാട്ടുവഴിയോ..?

Posted: 21 Oct 2015 10:57 PM PDT

കോഴിക്കോട്: നഗരത്തിലെ ഭരണാധികാരികള്‍ ആരെങ്കിലും വല്ലപ്പോഴും എരഞ്ഞിപ്പാലം ബൈപാസിന്‍െറ ഇരുവശത്തുമുള്ള നടപ്പാതയിലൂടെ ഒന്നുനടക്കണം. നടക്കുമ്പോള്‍ കൈയില്‍ ഒരു 'വടി' കൂടി കരുതണമെന്നു മാത്രം. നടപ്പാതയിലേക്ക് വളര്‍ന്ന കാട് വെട്ടിത്തെളിച്ച് നടക്കാനും ഇഴജന്തുകളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടാനും 'വടി' ഉപകരിക്കും.
അരയിടത്തുപാലത്തുനിന്നും എരഞ്ഞിപ്പാലം ജങ്ഷന്‍ വരെയുള്ള നടപ്പാതയിലെ ഇരുവശത്തും കാടുകയറിയിട്ട് നാളുകളേറെയായിട്ടും ആരും കണ്ടമട്ടില്ല. ആര്‍ക്കോവേണ്ടി എരഞ്ഞിപ്പാലം ജങ്ഷന്‍െറ തുടക്കത്തില്‍ കുറച്ചുഭാഗവും സ്വപ്നനഗരിക്കു സമീപമുള്ള ഭാഗത്തെയും കാട് വെട്ടിമാറ്റിയിട്ടുണ്ട്. ലക്ഷണം കണ്ടിട്ട് അടുത്തകാലത്തൊന്നും ശേഷിക്കുന്ന ഭാഗങ്ങളില്‍ കാടുവെട്ടുമെന്ന് തോന്നുന്നില്ല.
ബൈപാസിലൂടെ വല്ലപ്പോഴുമാണ് സിറ്റി ബസ് സര്‍വീസുള്ളത്. വഴിയില്‍ വെച്ച് ഓട്ടോ കിട്ടാനും ബുദ്ധിമുട്ടാണ്. എവിടെയും കാര്യമായ സ്റ്റോപ്പുമില്ല.
അങ്ങനെയുള്ളപ്പോള്‍ നടപ്പാതയിലൂടെ നടക്കുകതന്നെ വേണം. എന്നാല്‍, റോഡിന്‍െറ ഇരുഭാഗവും കാടുമൂടിയ നിലയിലാണ്. പലയിടങ്ങളിലും കാടുനിറഞ്ഞ് മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇനി കുറച്ചുദൂരം നടന്നശേഷം കാട് ഒഴിവാക്കാന്‍ റോഡിലേക്കിറങ്ങാമെന്നു വെച്ചാലും നടപ്പില്ല. കൈവരികളുള്ളതില്‍ ചിലയിടങ്ങളില്‍ മാത്രമേ പുറത്തേക്കുകടക്കാനുള്ള വഴിയുള്ളൂ. റോഡിലേക്കിറങ്ങിയാല്‍ തന്നെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെയും പേടിക്കണം. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കാണ് കാട് കൂടുതല്‍ ദുരിതമുണ്ടാക്കുന്നത്. നടക്കാനിറങ്ങിയാല്‍ തിരിച്ചുവീട്ടിലത്തെുമോ എന്നകാര്യത്തില്‍പോലും ഉറപ്പില്ല.
ഇഴജന്തുക്കള്‍ തന്നെയാണ് പ്രധാന പ്രശ്നം. കാടുവെട്ടുന്ന യന്ത്രം കോര്‍പറേഷനില്‍ ഉണ്ടായിട്ടും ഇതുവരെ ബൈപാസിലെ കാടുവെട്ടിത്തെളിക്കാന്‍ നടപടിയെടുത്തിട്ടില്ല. പണം നല്‍കിയാല്‍ തൊഴിലാളികള്‍ യന്ത്രവുമായി പുറംപണിക്കുപോകുകയാണെന്ന അടക്കംപറച്ചിലുമുണ്ട്.
എരഞ്ഞിപ്പാലം ജങ്ഷനു സമീപം മുതല്‍ 100 മീറ്ററോളം സ്ഥലത്തെ കാടുമാത്രമാണ് വെട്ടിവൃത്തിയാക്കിയിരിക്കുന്നത്. നഗരം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴെങ്കിലും ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നഗരവാസികളുടെ ആവശ്യം.

ചാമ്പ്യന്‍സ് ലീഗില്‍ റയലിനും മാഞ്ചസ്റ്ററിനും സമനിലപ്പൂട്ട്

Posted: 21 Oct 2015 10:55 PM PDT

Image: 

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്മാരുടെ പോരാട്ടങ്ങള്‍ക്ക് സമനിലപ്പൂട്ട്. വന്‍പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ കരുത്തരായ റയല്‍ മഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുവന്‍റസും സമനിലയുടെ രുചിയറിഞ്ഞു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയെ കഷ്ടിച്ച് കീഴടക്കി.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച റയല്‍ എവേ മാച്ചില്‍ ഫ്രഞ്ച് സംഘം പി.എസ്.ജിയോടാണ് ഗോള്‍രഹിത സമനില വഴങ്ങിയത്. സി.എസ്.കെ.എ മോസ്കോയാണ് റഷ്യന്‍ മണ്ണില്‍ റൂണിയെയും സംഘത്തേയും തളച്ചത് (1^1). 15ാം മിനിറ്റില്‍ സി.എസ്.കെ.എക്കായി ഐവറികോസ്റ്റ് താരം സെയ്ദോ ദോംബിയ ഗോള്‍ നേടി. 65ാം മിനിറ്റിലാണ് യുണൈറ്റഡ് ആന്‍റണി മാര്‍ഷ്യലിലൂടെ സമനില ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ പി.എസ്.വി ഐന്തോവനോട് തോറ്റ യുനൈറ്റഡ് രണ്ടാം മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗിനെ 2^1ന് തോല്‍പിച്ചിരുന്നു.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം മണ്ണില്‍ സെവിയ്യയെ 2^1നാണ് തോല്‍പിച്ചത്. 30ാം മിനിറ്റില്‍ യോവ്ഹന്‍ കോണോപ്ളേംഗയാ സെവിയ്യക്കായി വല കുലുക്കി. 36ാം മിനിറ്റില്‍ സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധ താരം ആദില്‍ റാമിയുടെ സെല്‍ഫ് ഗോളില്‍ സിറ്റി സമനിലയിലത്തെി. 93ാം മിനിറ്റില്‍ നായകന്‍ വിന്‍സസെന്‍റ് കോംപാനിയാണ് സിറ്റിയുടെ വിജയ ഗോള്‍ കുറിച്ചത്.

മറ്റു മത്സരങ്ങള്‍
അത്ലറ്റികോ മഡ്രിഡ്x അസ്താന (4^0 )
ഗലറ്റസറായ് x ബെന്‍ഫിക (2^1)
യുവന്‍റസ് x ബൊറൂസിയ (0^0)
മാല്‍മോ x ഷാക്തര്‍ (1^0)
വോള്‍ഫ്സ്ബര്‍ഗ് x പി.എസ്.വി (2^0)
 

250 കോടി യൂറോയുടെ കരാറുകള്‍ ഒപ്പുവെക്കും

Posted: 21 Oct 2015 10:45 PM PDT

Image: 
കുവൈത്ത് സിറ്റി: ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന് ഊഷ്മള വരവേല്‍പ്. പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, വിദേശകാര്യമന്ത്രി ലോറാന്‍ ഫാബിയോസ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറി. വാണിജ്യ, വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംബന്ധിച്ച ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് ഫ്രാന്‍സിലെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന കുവൈത്തി വിദ്യാര്‍ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 
വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്ന കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും. 250 കോടി യൂറോയുടെ കരാറുകളിലാണ് ഒപ്പുവെക്കുകയെന്നാണ് സൂചന. പ്രതിരോധമേഖലയിലെ സഹകരണത്തിനും ആയുധവില്‍പനക്കുമുള്ള കരാറാണ് ഇതില്‍ പ്രധാനം. ജൂണില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ലെവ്സ് ലെഡ്രെയിനിന്‍െറ കുവൈത്ത് സന്ദര്‍ശനത്തിനിടയില്‍ തീരുമാനമായ 24 ഹെലികോപ്ടറുകള്‍ സംബന്ധിച്ച കരാര്‍ ഇതിലുള്‍പ്പെടും. കൂടാതെ റെനോ കമ്പനിയുടെ വോള്‍വോ ട്രക് പ്രതിരോധ സംവിധാനം, 37 പട്രോള്‍ ബോട്ടുകള്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള ഉടമ്പടിയും ഒപ്പുവെക്കും. എലീസി പാലസിലായിരുന്നു ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹും ഫ്രാങ്സ്വ ഓലന്‍ഡും തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളും പശ്ചിമേഷ്യയിലെ പ്രത്യേക വിഷയങ്ങളും ലോക കാര്യങ്ങളും ചര്‍ച്ചയായ കൂടിക്കാഴ്ച ഏറെ തൃപ്തികരമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സൈനിക, ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക മേഖലകളിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത ചര്‍ച്ചയില്‍ കടന്നുവന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ആരോഗ്യരംഗത്തെയും സാംസ്കാരിക മേഖലയിലെയും സഹകരണം സംബന്ധിച്ച് പ്രത്യേക ഉടമ്പടികള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും.  സുരക്ഷ, പ്രതിരോധ പങ്കാളിത്തത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും -പ്രധാനമന്ത്രി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ കുവൈത്തിന്‍െറ പങ്കിനെ ഓലന്‍ഡ് പ്രത്യേകം അഭിനന്ദിച്ചു. 
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ്, അനസ് സാലിഹ്, സഹവിദേശകാര്യ മന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജാറല്ല എന്നിവരെ കൂടാതെ കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ) പ്രതിനിധിസംഘവും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.  ഫ്രാന്‍സിലെ കുവൈത്ത് അംബാസഡര്‍ സാമി അല്‍സുലൈമാന്‍, കുവൈത്തിലെ ഫ്രഞ്ച് അംബാസഡര്‍ ക്രിസ്ത്യന്‍ നെഖ്ലെ എന്നിവരും കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു. 

സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നീട്ടിവെച്ചു

Posted: 21 Oct 2015 10:39 PM PDT

Image: 
മസ്കത്ത്: നഗരത്തിലെ പ്രധാന ഗതാഗത സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ആര്‍.ഒ.പി നീട്ടിവെച്ചു. ഒന്നിലധികം കാരണങ്ങളാണ് തീരുമാനം നീട്ടാന്‍ പ്രേരകമായതെന്ന് ആര്‍.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങള്‍ കുറക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുമെന്ന് നേരത്തേ ആര്‍.ഒ.പി അറിയിച്ചിരുന്നു. സാങ്കേതികപ്രശ്നങ്ങളാണ് തീരുമാനത്തില്‍നിന്ന് പിന്നാക്കംപോകാനുള്ള പ്രധാന കാരണം. നിലവിലെ സിഗ്നല്‍ സംവിധാനം ടൈമര്‍ സ്ഥാപിക്കാന്‍തക്ക നവീനമല്ല. ഇതോടൊപ്പം വിശദപഠനത്തില്‍ ടൈമറുകള്‍ സ്ഥാപിക്കുന്നത് വഴി അപകടം വര്‍ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. സിഗ്നല്‍ വീഴുന്നതോടെ വാഹനം അമിതവേഗത്തില്‍ മുന്നോട്ടെടുക്കാന്‍ ടൈമറുകള്‍ കാരണമാകാനിടയുണ്ട്. മസ്കത്ത് നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമേ സിഗ്നലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കൂ. ടൈമറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സിഗ്നലുകളിലെ സമയപരിധി കുറക്കുന്നതും മസ്കത്ത് നഗരസഭയുടെകൂടി അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. കേന്ദ്രീകൃത സംവിധാനം വഴി സിഗ്നലുകള്‍ നിയന്ത്രിക്കുന്നതിനായിരുന്നു പദ്ധതി. സെന്‍സര്‍ അധിഷ്ഠിതമായ ടൈമറുകള്‍ ഉപയോഗിക്കുന്നത് വഴി വാഹനഗതാഗതം കുറഞ്ഞ സമയത്ത് പെട്ടെന്ന് സിഗ്നല്‍ കടക്കാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. നിലവിലെ സിഗ്നലുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും നിശ്ചിത സമയം കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്.

പാരലിമ്പിക്സ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു

Posted: 21 Oct 2015 10:33 PM PDT

Image: 
ദോഹ: ചരിത്രത്തിലാദ്യമായി മിഡില്‍ ഈസ്റ്റില്‍ വിരുന്നുവന്ന ലോക പാരലിമ്പിക്സ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ വര്‍ണാഭമായ തുടക്കം. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര പാരലിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് ക്രാവനോ പരിപാടിയില്‍ സംബന്ധിച്ചു. ഏറ്റവും മികച്ച രൂപത്തില്‍ ഈ മഹത്തായ ചാമ്പ്യന്‍ഷിപ്പ് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ഖത്തറിന് സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഖത്തറിന്‍െറ മഹത്തായ നേതൃത്വമാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കി. 
ഉദ്ഘാടനത്തിന് കതാറയില്‍ നടന്ന കരിമരുന്ന് പ്രയോഗം
ഈ ചാമ്പ്യന്‍ഷിപ്പിന് പൂര്‍ണപിന്തുണ നല്‍കിയ ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ഥാനിക്ക് പാരലിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ നന്ദി അറിയിച്ചു. വര്‍ണാഭമായ ചടങ്ങില്‍, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നിരവധി കായികതാരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ കാണികളുടെ മനം കവര്‍ന്നു. കുഞ്ഞു അത്ലറ്റായ ഗാനിം അല്‍ മുഫ്തയുടെ ആശംസയും ചടങ്ങിന് മികവേകി. ഇരുകാലുകളുമില്ലാതെ അന്തരീക്ഷത്തില്‍ തൂങ്ങിയാടിയ അമേരിക്കന്‍ കലാകാരി കാണികളുടെ നിറഞ്ഞ കയ്യടിയാണ് വാങ്ങിക്കൂട്ടിയത്. ഖത്തറിന്‍െറ ചരിത്രത്തെ രേഖപ്പെടുത്തി പ്രത്യേക സംഗീത കലാപരിപാടിയും കതാറ ഓപണ്‍ തീയറ്ററിലെ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കതാറ ആകാശം മുഴുക്കെ വര്‍ണം വാരിയെറിഞ്ഞ കരിമരുന്ന് പ്രയോഗവും ഉദ്ഘാടന ദിവസത്തിന് കൊഴുപ്പേകി.
 

ഐ.എസ് രൂപവത്കരിക്കാന്‍ ശ്രമം: കേസ് കോടതിയില്‍

Posted: 21 Oct 2015 10:18 PM PDT

Image: 
മനാമ: ബഹ്റൈനില്‍ ഐ.എസ് രൂപവത്കരിക്കാന്‍ ശ്രമം നടത്തിയ കേസില്‍ കുറ്റാരോപിതരായ 24 പേര്‍ക്കെതിരെയുള്ള കേസ് കഴിഞ്ഞ ദിവസം കോടതിയിലത്തെി. കേസിലുള്‍പ്പെട്ട എട്ട് പേര്‍ പിടിയിലായിട്ടുണ്ട്. 16 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി സംഘടിക്കുകയും നിരോധിത സംഘടന രാജ്യത്ത് രൂപവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആയുധങ്ങള്‍ കൈവശം വെക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിക്കുകയും രാജ്യത്തെ ഭരണവ്യവസ്ഥയെ മറിച്ചിടാനുള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയും ചെയ്തതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഐ.എസ് രൂപവത്കരിക്കാന്‍ ശ്രമം നടന്നതായി കണ്ടത്തെി എട്ട് പേരെ അറസ്റ്റ് ചെയ്തത്.  ഇവരുടെ കേസുകള്‍ ഡിസംബര്‍ 22 ന് ഒന്നാം ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ തീരുമാനമായി. 

നവം. ഒന്നു മുതല്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാനം

Posted: 21 Oct 2015 09:59 PM PDT

Image: 
ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയോടനുബന്ധിച്ച് വിമാനസര്‍വീസ് മുടങ്ങിയതിനാല്‍ പ്രയാസമനുഭവിക്കുന്ന ജിദ്ദ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ സന്തോഷവാര്‍ത്ത. നവംബര്‍ ഒന്നു മുതല്‍ ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലു ദിനങ്ങളില്‍ മുംബൈ വഴി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എ - 320 വിമാനങ്ങളുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നു. ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരിച്ചും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 
ജിദ്ദയില്‍ നിന്നു രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലര്‍ച്ചെ 4.20 മുംബൈയില്‍ എത്തിച്ചേരും. അവിടെ നിന്നു രാവിലെ 6.25ന് പുറപ്പെടുന്ന വിമാനം 8.45 ന് കോഴിക്കോട് എത്തും. കോഴിക്കോട്ട് നിന്ന് രാവിലെ 9.25ന് പുറപ്പെടുന്ന ജിദ്ദ വിമാനം 11.25ന് മുംബൈയില്‍ ഇറങ്ങും. അവിടെ നിന്ന് വൈകിട്ട് 4.50 ന് പുറപ്പെട്ട് 7.45ന് ജിദ്ദയില്‍ എത്തും. എമിഗ്രേഷന്‍, കസ്റ്റംസ് ക്ളിയറന്‍സും മറ്റും കോഴിക്കോട് വിമാനത്താവളത്തിലായിരിക്കുമെന്ന് എയര്‍ ഇന്ത്യയില്‍ നിന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.  

രാജ്യത്ത് പ്രതീക്ഷയുടെ അന്തരീക്ഷം നിലനില്‍ക്കുന്നു^ മോഹന്‍ ഭാഗവത്

Posted: 21 Oct 2015 09:50 PM PDT

Image: 

നാഗ്പൂര്‍: രാജ്യത്ത് പ്രതീക്ഷയുടെ അന്തരീക്ഷം നിലനില്‍ക്കുന്നതായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. 'രണ്ടു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരാശയുടെ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്ത് പ്രത്യാശയുടെ ചിന്തകള്‍ വന്നിരിക്കുന്നു'. വിജയദശമി ദിനത്തിലെ വാര്‍ഷിക പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖം മെച്ചപ്പെട്ടതായും ആര്‍.എസ്.എസ് മേധാവി വ്യക്തമാക്കി. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പം മാറുകയാണ്. ലോകത്ത് എപ്പോഴൊക്കെ ഒരു പ്രതിസന്ധി ഉണ്ടാകുന്നോ, അപ്പോഴൊക്കെ തങ്ങള്‍ സഹായിക്കാനായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ ) മുന്‍ ചെയര്‍മാന്‍ വിജയ്കുമാര്‍ സരസ്വത് റാലിയില്‍ മുഖ്യാതിഥിയായിരുന്നു. നിലവില്‍ നീതി ആയോഗ് സമിതിയംഗമാണ് അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും നാഗ്പൂരിലെ  ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുത്തു.

ആര്‍.എസ്.എസിന്റെ 90ാം വാര്‍ഷിക ദിനത്തില്‍ എല്ലാ സ്വയംസേവകര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി  ആശംസ നേര്‍ന്നു.
 

അമരാവതിയുടെ ശിലാസ്ഥാപനം ഇന്ന്

Posted: 21 Oct 2015 09:45 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്‍്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപനം ഇന്ന്. സംസ്ഥാനത്തിന്‍െറ വാണിജ്യതലസ്ഥാനമായ വിജയവാഡയില്‍ നിന്ന്് 40 കിലോമീറ്റര്‍ അകലെ ഗുണ്ടൂരില്‍ കൃഷ്ണ നദിക്കരയില്‍ ഒരുങ്ങുന്ന അമരാവതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടുന്നത്. സിംഗപ്പൂര്‍ സര്‍ക്കാരിന്‍്റെ സഹായത്തോടെയാണ് 217 ചതുരശ്ര കിലോമീറ്ററില്‍ തലസ്ഥാനനഗരി ഒരുങ്ങുന്നത്. നഗരിയോടു ചേര്‍ന്നു കാര്‍ഷിക മേഖലയും ഒരുക്കുന്നുണ്ട്.

അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ സര്‍ക്കാരുകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. പരിപാടി നിയന്ത്രിക്കാന്‍ 8,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 1,600 തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് അമരാവതിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കും.

ആന്ധ്രപ്രദേശിന്‍െറ തലസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്ന കാര്യം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി.

അതേ സമയം, സംസ്ഥാന പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കും. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത് തലസ്ഥാനനഗരി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അദ്ദേഹം പരിപാടി ബഹിഷ്കരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ആന്ധ്രപ്രദേശ് വിഭജിച്ച് പുതുതായി തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത്. തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ് ആയി നിലനിര്‍ത്തുകയും ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം നിര്‍മിക്കുമെന്നുമായിരുന്നു അന്നുണ്ടായിരുന്ന കരാര്‍. ഇതനുസരിച്ചാണ് ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം നിര്‍മിക്കുന്നത്.
 

പറന്നു വന്ന് ഭക്ഷണം വിളമ്പും; ഇവന്‍ ‘കോഴിക്കോട്ടുകാരന്‍’

Posted: 21 Oct 2015 09:32 PM PDT

Image: 
ദുബൈ: പറന്നു വന്ന് ഭക്ഷണം വിളമ്പുന്ന ‘വെയിറ്റര്‍’ ഡ്രോണ്‍  കേരളം ദുബൈയില്‍ നടക്കുന്ന ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍  അവതരിപ്പിച്ചു. റെസ്റ്റോറന്‍റുകളില്‍ എത്തുന്നവര്‍ ഡിജിറ്റല്‍ മെനുവില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഭക്ഷണം ട്രേയില്‍ പറന്നുവന്ന് വിതരണം ചെയ്യുന്ന ജി.പി.എസ് നിയന്ത്രിത ഡ്രോണ്‍ റോബോട്ടാണ് കോഴിക്കോട്ടുനിന്നുള്ള ഫ്ള്യൂഅപ് എന്ന തുടക്കക്കമ്പനി ഗള്‍ഫ്, ഇന്ത്യന്‍ വിപണികള്‍ക്കുവേണ്ടി പുറത്തിറക്കിയത്.
 ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു റോബോട്ട്  അവതരിപ്പിക്കപ്പെടുന്നതെന്ന് കേരള ഐ.ടി അധികൃതര്‍ പറഞ്ഞു.ഒന്നര കിലോ  ഭാരം താങ്ങാന്‍ ഈ പറക്കും വെയിറ്റര്‍ക്ക് കഴിയും. റെസ്റ്റോന്‍റുകളിലും പാര്‍ട്ടികളിലും ഫുഡ് കോര്‍ട്ടുകളിലുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്  ഈ റോബോട്ട്. തിരക്കേറിയ  റസ്റ്റോറന്‍റുകളിലും ഫുഡ് കോര്‍ട്ടുകളിലും ഭക്ഷണത്തിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഈ പറക്കും തളികക്ക്  കഴിയുമെന്ന് ഫ്ള്യൂഅപ്  കമ്പനി സി.ഇ.ഒ അലിറിസ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ റസ്റ്റോറന്‍റുകളുടെ ഘടനക്കനുസരിച്ച് റോബോട്ടുകള്‍ പറക്കുന്ന വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കണം. അതിനനുസരിച്ച് സെന്‍സറുകള്‍ ചിട്ടപ്പെടുത്തും. ജി.പി.എസ് സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കാം. ഹോട്ടലിന്‍െറ അകം ഒരുക്കങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് പറക്കുന്ന വഴികള്‍ മാറ്റാവുന്നതാണ്. റോബോട്ടുകള്‍ പറക്കുന്ന വഴികള്‍ ‘ഫ്ളൂറോ’ എന്നാണ് അറിയപ്പെടുക. 
ജീവനക്കാര്‍ക്ക് ഇതിനുള്ള പ്രത്യേക പരിശീലനം കമ്പനി നല്‍കും. തുടക്കത്തില്‍ വെയിറ്റര്‍മാര്‍ക്ക് സഹായിയായാണ് പറക്കുന്ന റോബോട്ടുകളെ ഉപയോഗിക്കുക. മുഴുവനായും ഓട്ടോമേറ്റഡ് ചെയ്ത പറക്കും വെയ്റ്റര്‍ സംവിധാനവും ഉടന്‍ പുറത്തിറക്കും.
ആഗോള വിപണിയില്‍ പറക്കുന്ന റോബോട്ടുകള്‍ അഥവാ ഡ്രോണ്‍ സാധ്യതകള്‍ വിപുലമായി ഉപയോഗിക്കപ്പെടുന്നതിലൂടെ കേരള ഐ.ടിക്ക് അഭിമാനകരമായ നേട്ടമാണ് അലി റിസയുടെ കമ്പനി നല്‍കുന്നതെന്ന് കോഴിക്കോട് സൈബര്‍ പാര്‍ക്ക് സി.ഇ.ഒ അജിത് കുമാര്‍ പറഞ്ഞു. യു.എ.ഇ സര്‍ക്കാറിന്‍െറ ഡ്രോണ്‍ ഫോര്‍ ഗുഡ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഫ്ള്യൂഅപ് കമ്പനി. 
കഴിഞ്ഞവര്‍ഷം തേങ്ങ പറിക്കാനുള്ള റോബോട്ട് രൂപകല്‍പ്പന ചെയ്ത് അലി റിസ ജൈറ്റക്സില്‍ ശ്രദ്ധ നേടിയിരുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈത്തപഴം പറിക്കാനുള്ള റോബോട്ടിനു വേണ്ടി അറബ് നാടുകളും കാത്തിരിക്കുകയാണ്.
അടുത്ത വര്‍ഷത്തോടെ ഈ രണ്ട് ആശയങ്ങളും വാണിജ്യടിസ്ഥാനത്തില്‍ വിപണിയിലത്തെിക്കാനാകുമെന്ന വിശ്വാസത്തിലാണ് അലി റിസ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP