പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു Madhyamam News Feeds | ![]() |
- പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു
- നഗരസഭയില്‍ പ്രതീക്ഷിച്ചത് വൈകാരിക മുഹൂര്‍ത്തങ്ങള്‍, നടന്നത് കൈയാങ്കളി, ഒടുവില്‍ അടിച്ചുപിരിഞ്ഞു
- ബി.ജെ.പിയുടെ മൂന്നാം മുന്നണി ക്ലച്ച് പിടിക്കില്ല: ചെന്നിത്തല
- ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ല
- ചാവക്കാട്ടെ ഗതാഗത സംവിധാനം ശാസ്ത്രീയമാക്കണം
- മിനി സിവില്‍ സ്റ്റേഷന്‍ അടഞ്ഞുകിടക്കാന്‍ കാരണം ഏകോപനമില്ലായ്മയെന്ന്
- ഭൂമിയേറ്റെടുക്കുന്നതിന് പകരം പഞ്ചായത്ത് മുറി; എതിര്‍പ്പ് ശക്തം
- മാസ്റ്റര്‍പ്ളാന്‍: നഗരവികസനത്തിന് ഇനി തടസ്സമില്ല
- ചിത്രം തെളിഞ്ഞു; ജില്ല തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്
- ഇടുക്കി നവംബര്‍ രണ്ടിന് പോളിങ് ബൂത്തിലേക്ക്
- പ്രതിഷേധത്തിനിടെ കാഞ്ഞാര്‍ വാട്ടര്‍ ഷെഡ് തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
- ഉപ്പള റെയില്‍വേ സ്റ്റേഷന്‍: കൂടുതല്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു
- ജനക്ഷേമ പദ്ധതികള്‍ വിജയിച്ചത് ഒത്തൊരുമയിലൂടെ -മന്ത്രി
- സ്മാര്‍ട്ട് സിറ്റി: കൊച്ചിയുടെ നിര്‍ദേശം തയാറായി
- അവസാന കൗണ്‍സില്‍ യോഗത്തിലും ബഹളം; വിരട്ടേണ്ടെന്ന് പ്രതിപക്ഷം
- ലോറി സമരം: കൂനൂരില്‍ കോടികളുടെ തേയില കെട്ടിക്കിടക്കുന്നു
- ബിഹാറില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ മത്സരിക്കുന്നത് ക്രിമിനലുകള്‍
- കെ.എസ്.ആര്‍.ടി.സി പാര്‍ക്കിങ് കേന്ദ്രം അടച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി
- റിയാദില്‍ ഭീകരതാവളം തകര്‍ത്തു; സിറിയന്‍ യുവാവും ഫിലിപ്പീന്‍ യുവതിയും പിടിയില്‍
- മിഡിലീസ്റ്റിലെ പ്രശ്നങ്ങളില്‍ ഖത്തറിന്‍െറ നിലപാട് ഉറച്ചത് -ഉര്‍ദുഗാന്‍
- 1987ലെ രാജീവ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചെന്ന്
- വിജയ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍
- കോഴിക്കോട്- ദുബൈ റൂട്ടില്‍ നവംബര്‍ 15 മുതല്‍ സ്പൈസ്ജെറ്റ്
- ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ പ്രതീക്ഷ കോണ്‍ഗ്രസ് മാത്രം –പി.ടി.തോമസ്
- തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണക്കും ^പി.സി ജോര്‍ജ്
പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു Posted: 04 Oct 2015 12:23 AM PDT Image: ![]() ലഖ്നോ: പശുവിനെ ആരുടെയും അമ്മയായി കാണാനാവില്ലെന്നും അത് നായയെും കുതിരയെയും പോലെ ഒരു മൃഗം മാത്രമാണെന്നും സുപ്രീംകോടതി റിട്ട. ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍കണ്ഡേയ കട്ജു. ബീഫ് കഴിക്കാനാഗ്രഹിക്കുന്നതില്‍ തെറ്റെന്താണെന്നും ആര്‍ക്കാണ് അത് തടയാന്‍ സാധിക്കുകയെന്നും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ചടങ്ങിനെത്തിയ കട്ജു വരാണസി വിമാനത്താവളത്തില്‍ ചോദിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നുണ്ട്. ഇന്ത്യയില്‍ നാഗാലാന്‍റ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളും ബീഫ് കഴിക്കുന്നു. ഞാനും കഴിക്കുന്നുണ്ട് ബീഫ്. അതില്‍ തെറ്റൊന്നും കാണുന്നില്ല. ബീഫ് കഴിക്കുന്ന ആളുകള്‍ മോശക്കാരും ബീഫ് കഴിക്കാത്തവരെല്ലാം വിശുദ്ധരുമാണെന്ന് കരുതാന്‍ സാധിക്കുമോ. ഞാന്‍ ഇനിയും ബീഫ് കഴിക്കുമെന്നും കട്ജു വ്യക്തമാക്കി. യു.പിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന് മുഹമ്മദ് അഖ് ലാഖ് എന്നയാളെ തല്ലിക്കൊന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. രാഷ്ട്രീയക്കാര്‍ ജനങ്ങളെ പൊട്ടന്‍മാരാക്കുകയാണ്. ഇന്ത്യയിലെ അധികം രാഷ്ട്രീയക്കാരും തെമ്മാടികളും ഒന്നിനും കൊള്ളാത്തവരുമാണ്. അത്തരം ആളുകളെ തൂക്കിക്കൊല്ലണം. അവര്‍ രാജ്യത്തെ കൊള്ളയടിച്ചു. ഞാന്‍ ഇവരെ നികൃഷ്ടന്‍മാരായാണ് കരുതുന്നത്. രാജ്യം ഉടന്‍ തന്നെ ഒരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും കട്ജു പറഞ്ഞു. അതേസമയം കട്ജുവിന്‍െറ പ്രസ്താവനക്കെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കട്ജു പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബനാറസിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍െറ (എം.ജി.കെ.വി) മുന്‍വശത്ത് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കട്ജുവിന്‍െറ കോലം കത്തിച്ചു. |
നഗരസഭയില്‍ പ്രതീക്ഷിച്ചത് വൈകാരിക മുഹൂര്‍ത്തങ്ങള്‍, നടന്നത് കൈയാങ്കളി, ഒടുവില്‍ അടിച്ചുപിരിഞ്ഞു Posted: 03 Oct 2015 11:53 PM PDT തിരുവനന്തപുരം: പരിഹാസം, വാക്കേറ്റം, പോര്‍വിളി, കൈയാങ്കളി... തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന അവസാന കോര്‍പറേഷന്‍ കൗണ്‍സില്‍ പര്യവസാനിച്ചത് നാടകീയവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍. |
ബി.ജെ.പിയുടെ മൂന്നാം മുന്നണി ക്ലച്ച് പിടിക്കില്ല: ചെന്നിത്തല Posted: 03 Oct 2015 11:53 PM PDT Image: ![]() തിരുവനന്തപുരം: ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയതയും ജാതീയതയും വളര്‍ത്താനാണു ബി.ജെ.പിയുടെ നീക്കം. വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം നടപ്പാകില്ല. അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കേരളത്തില്‍ ക്ളച്ച് പിടിച്ചിട്ടില്ല. അതിനാല്‍ ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കവും ക്ളച്ച് പിടിക്കില്ളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മൂന്നാറില്‍ ജനജീവിതം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിന് പരിധിയുണ്ട്. സമരം അതിരുവിട്ടാല്‍ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ളെന്നും ചെന്നിത്തല വ്യക്തമാക്കി. |
ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ല Posted: 03 Oct 2015 11:51 PM PDT കൊല്ലം: ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ളെന്ന് കൊല്ലം താലൂക്ക് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റിയില്‍ പരാതി. ഒരേ സാധനത്തിന് വ്യത്യസ്തമായ വിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും അംഗങ്ങള്‍ പരാതി ഉന്നയിച്ചു. |
ചാവക്കാട്ടെ ഗതാഗത സംവിധാനം ശാസ്ത്രീയമാക്കണം Posted: 03 Oct 2015 11:46 PM PDT ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശാസ്ത്രീയ ക്രമീകരണമുണ്ടാക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. |
മിനി സിവില്‍ സ്റ്റേഷന്‍ അടഞ്ഞുകിടക്കാന്‍ കാരണം ഏകോപനമില്ലായ്മയെന്ന് Posted: 03 Oct 2015 11:43 PM PDT ഒറ്റപ്പാലം: ഉദ്ഘാടനം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ മാറ്റുന്നതിലുള്ള തടസ്സം വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശം. |
ഭൂമിയേറ്റെടുക്കുന്നതിന് പകരം പഞ്ചായത്ത് മുറി; എതിര്‍പ്പ് ശക്തം Posted: 03 Oct 2015 11:40 PM PDT വണ്ടൂര്‍: റോഡ് വികസനത്തിനായി പൊളിക്കുന്ന കെട്ടിടത്തിന് പകരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറി സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷ എതിര്‍പ്പ് മൂലം നടന്നില്ല. |
മാസ്റ്റര്‍പ്ളാന്‍: നഗരവികസനത്തിന് ഇനി തടസ്സമില്ല Posted: 03 Oct 2015 11:36 PM PDT പത്തനംതിട്ട: നഗരസഭ മാസ്റ്റര്‍ പ്ളാനിന് അംഗീകാരം ലഭിച്ചതോടെ നഗരവികസനത്തിന് വഴി തെളിഞ്ഞു. |
ചിത്രം തെളിഞ്ഞു; ജില്ല തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് Posted: 03 Oct 2015 11:33 PM PDT കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ തീയതി പ്രഖ്യാപിച്ചതോടെ ജില്ല തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്. രണ്ടാംഘട്ടമായ നവംബര്‍ അഞ്ചിനാവും ജില്ല പോളിങ് ബൂത്തിലേക്ക് നീങ്ങുക. കാത്തിരിപ്പിനൊടുവില്‍ തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും സജീവ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക് കടന്നു. |
ഇടുക്കി നവംബര്‍ രണ്ടിന് പോളിങ് ബൂത്തിലേക്ക് Posted: 03 Oct 2015 11:30 PM PDT തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ വോട്ടെടുപ്പ് നവംബര്‍ രണ്ടിന് നടക്കും. |
പ്രതിഷേധത്തിനിടെ കാഞ്ഞാര്‍ വാട്ടര്‍ ഷെഡ് തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു Posted: 03 Oct 2015 11:30 PM PDT മൂലമറ്റം: കാഞ്ഞാര്‍ വാട്ടര്‍ ഷെഡ് തീം പാര്‍ക്കിന്‍െറ ഉദ്ഘാടനം ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തില്‍ എം.പിയെ പങ്കെടുപ്പിക്കാതിരുന്നതിലും പദ്ധതിയില്‍ അഴിമതിയുണ്ടെന്നും ആരോപിച്ച് കര്‍ഷക കൂട്ടായ്മയുടെയും ഇടതുമുന്നണിയുടെയും നേതൃത്വത്തില്‍ പ്രതിഷേധത്തിനിടെയാണ് ഉദ്ഘാടനം നടന്നത്. ശശി കടപ്ളാക്കല്‍, ശ്രീകല ഗോപി, ടോമി കുന്നേല്‍, ടോമി വാളികുളം, ജോസഫ് ജെ. ഓലിക്കന്‍, ഇടുക്കി ബി.ഡി.ഒ പി.കെ. വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. |
ഉപ്പള റെയില്‍വേ സ്റ്റേഷന്‍: കൂടുതല്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു Posted: 03 Oct 2015 11:26 PM PDT മഞ്ചേശ്വരം: ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. 19ാം നൂറ്റാണ്ടിന്‍െറ ആദ്യഘട്ടത്തില്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇന്നും ഉപകാരപ്പെടുന്നില്ല. സ്റ്റേഷന്‍ വഴി യാത്രചെയ്യുന്ന ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് ലഭിക്കാനും ഇതര സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലും സ്റ്റേഷന്‍ പിന്നാക്കമാണ്. |
ജനക്ഷേമ പദ്ധതികള്‍ വിജയിച്ചത് ഒത്തൊരുമയിലൂടെ -മന്ത്രി Posted: 03 Oct 2015 11:24 PM PDT കണ്ണൂര്‍: വികസനത്തിനായി ഒത്തൊരുമിച്ച് നിന്നതിനാലാണ് വിവിധ പദ്ധതികള്‍ സാക്ഷാത്കരിക്കാനായതെന്ന് മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ നഗരസഭയിലെ കൊടപ്പറമ്പ് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. |
സ്മാര്‍ട്ട് സിറ്റി: കൊച്ചിയുടെ നിര്‍ദേശം തയാറായി Posted: 03 Oct 2015 11:18 PM PDT കൊച്ചി: കേന്ദ്രത്തിന്‍െറ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കൊച്ചി നഗരസഭയുടെ നിര്‍ദേശങ്ങള്‍ തയാറായി. ഇത് ഈ മാസം 10നകം ചീഫ്സെക്രട്ടറി മുഖേന കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പദ്ധതികള്‍ സമര്‍പ്പിച്ച ആദ്യ 20 നഗരങ്ങളില്‍ ഉള്‍പ്പെടാനുള്ള ശ്രമമാണ് നടത്തിയത്. അതിന്‍െറ ഭാഗമായി വാര്‍ഡ് സഭകള്‍ വഴി കൂടുതല്‍ ജനപങ്കാളിത്തത്തോടെയാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. |
അവസാന കൗണ്‍സില്‍ യോഗത്തിലും ബഹളം; വിരട്ടേണ്ടെന്ന് പ്രതിപക്ഷം Posted: 03 Oct 2015 11:16 PM PDT ആലപ്പുഴ: പലപ്പോഴും ബഹളമയമായ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ കലാശക്കൊട്ടിലും അതിന്‍െറ പ്രതിഫലനം തന്നെ ഉണ്ടായി. അടുത്തകാലത്ത് സജീവമാക്കിയ എല്‍.ഇ.ഡി വിവാദത്തിന്‍െറ പേരില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള പ്രതിപക്ഷത്തിന്‍െറ ശ്രമം അവസാന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. തങ്ങളെ ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍െറ മുന്നറിയിപ്പ്. എന്നാല്‍, വടികൊടുത്ത് അടിവാങ്ങരുതെന്ന് ചെയര്‍പേഴ്സന്‍ മേഴ്സിഡയാന മാസിഡോയും പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന 'വെളിച്ചം' പദ്ധതിയായ എല്‍.ഇ.ഡി ലൈറ്റുകളുടെ സ്ഥാപനം സംബന്ധിച്ച് തുടക്കം മുതല്‍ തടസ്സം നില്‍ക്കുന്നത് കെ.സി. വേണുഗോപാല്‍ എം.പിയും ചില കോണ്‍ഗ്രസ് നേതാക്കളുമാണെന്ന് ഭരണപക്ഷം ആരോപിച്ചു. ശനിയാഴ്ച ചേര്‍ന്ന നഗരസഭയുടെ ഒൗദ്യോഗിക കൗണ്‍സിലില്‍ ചെയര്‍പേഴ്സണും ആരോപണം ഉന്നയിച്ചു. ഊര്‍ജ സംരക്ഷണ കാര്യത്തില്‍ വലിയ ഇടപെടലാണ് ഭരണപക്ഷം നടത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തിയതോടെ ബഹളം തുടങ്ങി. നിങ്ങള്‍ വെറുതേ വടികൊടുത്ത് അടിവാങ്ങരുതെന്ന് നഗരസഭ അധ്യക്ഷയുടെ മുന്നറിയിപ്പും ആയപ്പോള്‍ ബഹളം കൂടി. ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന പ്രതിപക്ഷത്തിന്‍െറ ഭീഷണിയും ഉയര്‍ന്നു. |
ലോറി സമരം: കൂനൂരില്‍ കോടികളുടെ തേയില കെട്ടിക്കിടക്കുന്നു Posted: 03 Oct 2015 10:41 PM PDT ഗൂഡല്ലൂര്‍: അഖിലേന്ത്യോതലത്തില്‍ നടക്കുന്ന ലോറി സമരംകാരണം കൂനൂരില്‍നിന്ന് ചായപ്പൊടി കയറ്റിപ്പോവാത്തതുമൂലം മൂന്നുകോടിയിലേറെ രൂപയുടെ തേയില കെട്ടിക്കിടക്കുന്നതായി ലേലകേന്ദ്രങ്ങള്‍ അറിയിച്ചു. |
ബിഹാറില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ മത്സരിക്കുന്നത് ക്രിമിനലുകള്‍ Posted: 03 Oct 2015 10:40 PM PDT Image: ![]() പട്ന: ബിഹാറില്‍ രാഷ്ട്രീയവും കുറ്റകൃത്യവും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക വീണ്ടും തെളിയിക്കുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് സത്യവാങ്മൂലം നല്‍കിയ 583 സ്ഥാനാര്‍ഥികളില്‍ 179 പേരും വിവിധ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്ക് പറയുന്നു. 49 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ തന്നെ 130 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. കൊലപാതകം, വധശ്രമം, സാമുദായിക ധ്രുവീകരണം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയാണ് കേസുകള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടിക്കും നല്ല മുഖം അവകാശപ്പെടാന്‍ സാധിക്കില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബി.ജെ.പിയുടെ 27 സ്ഥാനാര്‍ഥികളില്‍ 14 പേരും (52%) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ജനതാദള്‍ യുണൈറ്റഡിന്‍െറ (ജെ.ഡി.യു) 24ല്‍ 11 പേരും, രാഷ്ട്രീയ ജനതാദളി (ആര്‍.ജെ.ഡി)ന്‍െറ 17ല്‍ എട്ടു പേരും, കോണ്‍ഗ്രസിന്‍െറ എട്ടില്‍ ആറ് പേരും ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി)13ല്‍ എട്ടു പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നു. ചെറു പാര്‍ട്ടികളുടെയും അവസ്ഥ ഇതുതന്നെ. 25 സ്ഥാനാര്‍ഥികളെ അണിനിരത്തുന്ന സി.പി.ഐയുടെ 14 പേരും ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. ബി.എസ്.പിയുടെ 41ല്‍ എട്ടുപേരും എസ്.പിയുടെ 18ല്‍ എട്ടുപേരും സി.പി.എമ്മിന്‍െറ 12ല്‍ എട്ട് സ്ഥാനാര്‍ഥികളും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. 192 സ്വതന്ത്രന്മാരില്‍ 45 പേരും കേസ് നേരിടുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇതില്‍ തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പിയിലാണ്, 10 പേര്‍. ജെ.ഡി.യുവില്‍ ഒമ്പത്, എസ്.പിയില്‍ ഏഴ്, ആര്‍.ജെ.ഡിയില്‍ ആറ്, കോണ്‍ഗ്രസില്‍ നാല്, ലോക ജനശക്തി പാര്‍ട്ടിയില്‍ ആറ്, സി.പി.എമ്മില്‍ അഞ്ച്, സ്വതന്ത്രന്‍മാരില്‍ 38 പേര്‍ എന്നിങ്ങനെയാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായവര്‍. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 49 സീറ്റുകളില്‍ 37 എണ്ണത്തില്‍, മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൊലപാതകക്കേസ് നേരിടുന്നത് 16 സ്ഥാനാര്‍ഥികളാണ്. ഇതില്‍ വാര്‍സലിഗഞ്ച് മണ്ഡലത്തിലെ ജെ.ഡി.യു സ്ഥാനാര്‍ഥി പ്രദീപ് കുമാറിനെതിരെ നാല് കൊലപാതകക്കേസുകളാണുള്ളത്. മറ്റ് 15 പേരില്‍ ഒരാള്‍ക്കെതിരെയെങ്കിലും കൊലപാതകക്കേസ് നിലനില്‍ക്കുന്നു. 37 പേര്‍ക്കെതിരെയാണ് വധശ്രമക്കേസ് നിലനില്‍ക്കുന്നത്. ഹിസ്വ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി രാംസ്വരൂപ് യാദവിനെതിരെ അഞ്ച് വധശ്രമക്കേസ് ഉണ്ട്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി, ബി.എസ്.പി, ബി.ജെ.പി, ജന്‍ അധികാര്‍ പാര്‍ട്ടി എന്നിവയുടെ ഓരോ വീതം സ്ഥാനാര്‍ഥി എന്നിവരും വധശ്രമക്കേസില്‍ ആരോപണവിധേയരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും നിരവധി സ്ഥാനാര്‍ഥികളുടെ പേരില്‍ കേസുകള്‍ ഉണ്ട്. 11 പേര്‍ക്കെതിരെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിന് കേസ് നിലനില്‍ക്കുന്നത്. സുമന്‍ സിങ് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീധന മരണത്തിന് കേസ് നിലനില്‍ക്കുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ശകുനി ചൗധരി, ജെ.ഡിയുവിന്‍െറ രാംബലക്ക് സിങ് എന്നിവര്‍ക്കെതിരെ സാമുദായിക സൗഹാര്‍ദം തകര്‍ത്തതിനും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കിയതിനും കേസുണ്ട്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലപ്രകാരമാണ് ഈ കണക്കുകള്‍. ഇതിന് ശേഷം നടക്കുന്ന നാല് ഘട്ടങ്ങളില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. |
കെ.എസ്.ആര്‍.ടി.സി പാര്‍ക്കിങ് കേന്ദ്രം അടച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി Posted: 03 Oct 2015 10:39 PM PDT കോഴിക്കോട്: പാര്‍ക്കിങ് കൊള്ളക്കെതിരെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തില്‍ പ്രകോപിതരായി കെ.ടി.ഡി.എഫ്.സി അധികൃതര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടി. |
റിയാദില്‍ ഭീകരതാവളം തകര്‍ത്തു; സിറിയന്‍ യുവാവും ഫിലിപ്പീന്‍ യുവതിയും പിടിയില്‍ Posted: 03 Oct 2015 10:19 PM PDT Image: ![]() റിയാദ്: തലസ്ഥാനനഗരിയില്‍ ചാവേര്‍ ആക്രമണത്തിനുള്ള ആയുധങ്ങളും ഉപകരണങ്ങളും തയാറാക്കിക്കൊടുക്കുന്ന ഭീകരതാവളം സാഹസികമായി റെയ്ഡു ചെയ്ത സുരക്ഷാസേന സിറിയന്‍ പൗരനെയും ഫിലിപ്പീന്‍ യുവതിയെയും പിടികൂടി. വന്‍ ആയുധ ശേഖരവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തലസ്ഥാന നഗരത്തിലെ അല്‍ ഫയ്ഹ, അല്‍ ജസീറ ഡിസ്ട്രിക്റ്റുകളിലെ ഭീകരരുടെ താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ചാവേറാക്രമണത്തിനുള്ള സ്ഫോടകവസ്തുക്കളും ബെല്‍റ്റുകളും മറ്റു ആയുധക്കോപ്പുകളും പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാവക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വെളിപ്പെടുത്തി. ഫയ്ഹയിലെ താവളത്തില്‍ നിന്ന് യാസിര്‍ മുഹമ്മദ് ശഫീഖ് അല്‍ ബറാസി എന്ന സിറിയന്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന ലേഡി ജോയ് അബാന്‍ ബാലി നാങ് എന്ന ഫിലിപ്പിനോ യുവതിയെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു. സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട് വളഞ്ഞ് കീഴടക്കിയത്. റെയ്ഡിനായി കുതിച്ചത്തെുന്ന സൈനികരെ അപായപ്പെടുത്താന്‍ പാകത്തില്‍ വീടിന്‍െറ വിവിധ ഭാഗങ്ങളില്‍ മാരക പ്രഹര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. അതിനെയൊക്കെ വിദഗ്ധമായി മറികടന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം 12 മണിക്കൂര്‍ ചെലവഴിച്ചാണ് ഈ സ്ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കിയത്. ഒരുവര്‍ഷം മുമ്പ് സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതാണ് ലേഡി ജോയ് എന്ന ഫിലിപ്പിനോ യുവതി. ഇവരെ മതംമാറ്റി യാസര്‍ ഒപ്പം താമസിപ്പിക്കുകയായിരുന്നുവെന്ന് കരുതുന്നു. ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പ്രത്യേക തരം ബെല്‍റ്റുകള്‍ തയ്ക്കുന്നതും ലേഡി ജോയ് ആയിരുന്നു. ഇത്തരം നിരവധി ബെല്‍റ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി യന്ത്രത്തോക്കുകള്‍, തിരകള്‍, ബോംബുകളും മറ്റും നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍, നിര്‍മാണ സംവിധാനങ്ങള്‍, കെമിക്കല്‍ മിശ്രിതം, ഡിറ്റനേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ബെല്‍റ്റുകളും മറ്റും തയ്ക്കാന്‍ ഉപയോഗിച്ചിരുന്ന തയ്യല്‍ മെഷീനുകള്‍, രണ്ടു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, മൂന്നു കാമറകള്‍ എന്നിവയും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അല്‍ ജസീറ ഡിസ്ട്രിക്റ്റിലെ ഒരു തീവ്രവാദ താവളവും ആഭ്യന്തര സുരക്ഷ വിഭാഗം ഇന്നലെ റെയ്ഡ് ചെയ്തു. ആളൊഴിഞ്ഞ ഈ വീട്ടില്‍ നിന്നു ചാവേര്‍ ആക്രമണത്തിനുള്ള നിരവധി കോപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ആരും അറസ്റ്റിലായിട്ടില്ല. |
മിഡിലീസ്റ്റിലെ പ്രശ്നങ്ങളില്‍ ഖത്തറിന്‍െറ നിലപാട് ഉറച്ചത് -ഉര്‍ദുഗാന്‍ Posted: 03 Oct 2015 09:58 PM PDT Image: ![]() ദോഹ: മിഡിലീസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഖത്തര്‍ സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ പ്രശംസനീയമാണെന്നും ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അല്‍ ജസീറ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അതേസമയം, സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണം അപലപനീയമാണെന്നും 65ലധികം സിവിലിയന്മാരുടെ ദാരുണ മരണമാണ് റഷ്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതെന്നും റഷ്യ ലക്ഷ്യം വെക്കുന്നത് ബശ്ശാറിനെതിരെയുള്ള പ്രതിപക്ഷത്തെയാണെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. അഭയാര്‍ഥികളുടെ കാര്യത്തില്‍ തുര്‍ക്കി നിലപാടുകള്‍ മാതൃകപരമാണ്. തുര്‍ക്കിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ട നിലയിലാണുള്ളത്. ഫലസ്തീനിനും ഗസ്സക്കും നേരെയുള്ള ഈജിപ്ഷ്യന്‍ നിലപാടുകള്‍ അനീതി നിറഞ്ഞതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യത്തില്‍ അറബ് ലീഗ് നിര്‍ജീവമാണ്. ഇസ്രയേലിന്‍െറ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം. ഏറ്റവും സങ്കടകരമായത്, ഗസ്സയിലേക്കുള്ള തുരങ്കങ്ങളില്‍ ഈജിപ്ത് വെള്ളമൊഴുക്കി ഗസ്സന്‍ ജനതയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. |
1987ലെ രാജീവ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചെന്ന് Posted: 03 Oct 2015 09:51 PM PDT Image: ![]() ചണ്ഡിഗഡ്: 1987ലെ രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചെന്ന് മുന്‍ സൈനിക മേധാവി ലഫ്. ജനറല്‍ പി.എന്‍ ഹൂണ്‍. വെസ്റ്റേണ്‍ കമാന്‍ഡും ഒമ്പതും പത്തും പാരാ കമാന്‍ഡോ ബറ്റാലിയനുകളും ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമം നടത്തി. രാജീവ് സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് സേനാ മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്. ജനറല്‍ എസ്.എഫ് റോഡ്രിഗസ്, ആര്‍മി വൈസ് ചീഫ് എന്നിവരാണ് നേതൃത്വം നല്‍കിയതെന്നും ഉത്തര മേഖലാ മുന്‍ കമാന്‍ഡന്‍റ് ആയിരുന്ന പി.എന്‍ ഹൂണ്‍ പറയുന്നു. ‘ദ് അന്‍റ്റോള്‍ഡ് ട്രൂത്ത് ^ഇതുവരെ പറയാത്ത രഹസ്യങ്ങള്‍’ എന്ന പുസ്തകത്തിലാണ് പി.എന്‍ ഹൂണിന്‍െറ വിവാദമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുള്ളത്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധത്തിലായിരുന്ന ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. 87ല്‍ പഞ്ചാബ് ഗവര്‍ണര്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേ ആതിഥേയത്വം വഹിച്ച വിരമിക്കല്‍ പാര്‍ട്ടിയില്‍ ഗ്യാനി സെയ്ല്‍ സിങ് രാജീവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 84ലെ സിഖ് വിരുദ്ധ കലാപത്തെകുറിച്ച് രാജീവ് ഉദാസീനനായിരുന്നുവെന്നും സെയ്ല്‍ സിങ് പറഞ്ഞിരുന്നു. രാജീവ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.സി ശുക്ളക്ക് ഇതേകുറിച്ച് അറിയാമായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്നില്‍കണ്ടാണ് രാജീവ് സര്‍ക്കാറിനെതിരെ ഗ്യാനി സെയ്ല്‍ സിങ് നടപടി എടുക്കാതിരുന്നതെന്നും ഹൂണ്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു. |
വിജയ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍ Posted: 03 Oct 2015 09:49 PM PDT Image: ![]() കൊച്ചി: സൂപ്പര്‍ താരം വിജയ് നായകനായ തമിഴ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍. അഞ്ച് പ്രമുഖ വെബ്സൈറ്റുകളിലാണ് ചിത്രത്തിന്‍െറ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. ടീം റോക്കേഴ്സ് എന്ന ഗ്രൂപ്പാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത ഒക്ടോബര്‍ ഒന്നാം തീയതി തന്നെയാണ് ടൊറന്‍റ് അടക്കം അഞ്ച് വെബ് സൈറ്റുകളില്‍ സിനിമ അപ് ലോഡ് ചെയ്തത്. ഡൗണ്‍ലോഡ് ചെയ്യാതെ ഓണ്‍ ലൈന്‍ സ്ട്രീം വഴി സിനിമ കാണുന്ന സംവിധാനത്തിലാണിത്. ഇതുവരെ പുലിയുടെ വ്യാജ പതിപ്പ് 1,500 പേര്‍ കണ്ടു കഴിഞ്ഞു. ‘പ്രേമം’, ‘ബാഹുബലി’ അടക്കം നിരവധി മലയാള-തമിഴ് സിനിമകളുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കിലും കര്‍ശന നടപടി എടുക്കാത്തതാണ് വീണ്ടും വ്യാജ പതിപ്പ് പ്രചരിക്കാന്‍ ഇടയാക്കിയത്. |
കോഴിക്കോട്- ദുബൈ റൂട്ടില്‍ നവംബര്‍ 15 മുതല്‍ സ്പൈസ്ജെറ്റ് Posted: 03 Oct 2015 09:48 PM PDT Image: ![]() ദുബൈ: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ ജോലി കാരണം യാത്രാദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാനകമ്പനിയായ സ്പൈസ്ജെറ്റ് കോഴിക്കോട്-ദുബൈ റൂട്ടില്‍ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ 15 മുതല്‍ ദിവസവും സര്‍വീസുണ്ടാകും. 190 മുതല്‍ 200 വരെ പേരെ കയറ്റാവുന്ന ബോയിങ് 737-800 വിമാനമാണ് പുതിയ റൂട്ടില്‍ പറക്കുകയെന്ന് സ്പൈസ് ജെറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഞായര്‍ മുതല്‍ വെള്ളിവരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് രാത്രി 10.15ന് എത്തും. ശനിയാഴ്ച മാത്രം പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് രാവിലെ 10.20ന് കോഴിക്കോട്ടിറങ്ങും. തിരിച്ച് എല്ലാ ദിവസവും കോഴിക്കോട്ട് നിന്ന് പുലര്‍ച്ചെ 1.05ന് പുറപ്പെട്ട് 3.55 ന് ദുബൈയില്‍ ഇറങ്ങും. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. സ്പൈസ് ജെറ്റ് നിലവില്‍ ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്്. കോഴിക്കോടിനൊപ്പം അമൃത്സറിലേക്കും സ്പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുന്നുണ്ട്. 30 കിലോ സൗജന്യ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മൂന്നു കിലോ ഡ്യൂട്ടി ഫ്രീ ബാഗേജും സൗജന്യമാണ്. ഇതിലും അധികം ബാഗേജുള്ളവര്‍ക്ക് അഞ്ചു കിലോവിന് നൂറു ദിര്‍ഹവും 10 കിലോവിന് 180 ദിര്‍ഹവും അടക്കേണ്ടിവരും. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും അധിക ബാഗേജ് ബുക് ചെയ്യണം. ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം ഉണ്ടാകില്ല. റണ്‍വേ അറ്റകുറ്റപ്പണി കാരണം മെയ് ഒന്നു മുതല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വലിയ വിമാനങ്ങള്‍ പറത്തിയിരുന്ന എമിറേറ്റ്സ് എയര്‍ലൈന്‍ കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് ആഴ്ചയില്‍ 11 സര്‍വീസുകളാണ് എമിറേറ്റ്സ് നടത്തിയിരുന്നത്. ഇതുമൂലമുള്ള യാത്രാദുരിതത്തിന് സ്പൈസ്ജെറ്റിന്‍െറ വരവോടെ അല്പം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിമാനകമ്പനികള്‍ വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനുള്ള അനുമതിക്ക് ശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഇതുവരെ വിമുഖത കാട്ടിയ അധികൃതര്‍ ഇപ്പോള്‍ ജനകീയ പ്രതിഷേധം ശക്തമായതോടെ അനുകൂല സമീപനത്തിലേക്ക് മാറുന്നു എന്നതിന്‍െറ സൂചന കൂടിയാണ് സ്പൈസ് ജെറ്റിന് ലഭിച്ച അനുമതിയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ജെറ്റ് എയര്‍വേസ്, ഫൈ്ള ദുബൈ, എയര്‍ അറേബ്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസിന് ശ്രമിക്കുന്നുണ്ട്. |
ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ പ്രതീക്ഷ കോണ്‍ഗ്രസ് മാത്രം –പി.ടി.തോമസ് Posted: 03 Oct 2015 09:11 PM PDT Image: ![]() മനാമ: ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ ശക്തിപ്രാപിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളൂ എന്ന് മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി ടി തോമസ് പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലത്തെിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നെഹ്റുവിനെ കാണാന്‍ മുസോളിനി വിമാനത്താവളത്തില്‍ കാത്തിരുന്ന് നിരാശനായ ചരിത്രമുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ കോണ്‍ഗ്രസ് നയം മൂലമാണ് നെഹ്റു മുസോളിനിയെ കാണാതിരുന്നത്. ഇന്ത്യയില്‍ ഓരോ മേഖലയിലേക്കും ഫാഷിസത്തിന്‍െറ കരം നീണ്ടു വരികയാണ്. കല്‍ബുര്‍ഗി ഉള്‍പ്പെടെയുള്ളവരുടെ വധവും പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തിയതുപോലുള്ള സംഭവങ്ങളും സാംസ്കാരിക ഫാഷിസം ഉയര്‍ത്തുന്ന ഭീഷണിയാണ് വ്യക്തമാക്കുന്നത്. ഈ ഘട്ടത്തില്‍ ഫാഷിസത്തിനെതിരായ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരസിംഹ റാവുവിന്‍െറ ഭരണകാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ പേരില്‍ കോണ്‍ഗ്രസിന്‍െറ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസിനോടു നീരസമുണ്ടായി എന്നതു നേരാണ്. യഥാര്‍ഥത്തില്‍ അന്നു സംഭവിച്ചത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ബി.ജെ.പി നല്‍കിയ ഉറപ്പിനെ വിശ്വസിച്ചു എന്നതാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് അന്ന് ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്തത്. ചരിത്ര സത്യങ്ങള്‍ വിസ്മരിക്കാന്‍ പാടില്ല. ലോക രാഷ്ട്രങ്ങളിലെല്ലാം ആധുനിക ഭരണഘടന നിലവില്‍വന്നപ്പോള്‍ ഭൂരിപക്ഷ മതത്തെ ഒൗദ്യോഗിത മതമാക്കാനുള്ള നടപടികളാണുണ്ടായത്. എന്നാല്‍ 84 ശതമാനം ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്‍െറ ശക്തമായ നിലപാടു മൂലമായിരുന്നു. രാജ്യത്ത് സോഷ്യലിസ്റ്റുകളില്‍ വലിയ വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ നിരയുണ്ടായിരുന്നിട്ടും അവരുടെ ആശയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചില്ല. സോഷ്യലിസ്റ്റ് പുനരൈക്യം വഴി ഫാഷിസ്റ്റ് ഭീഷണി ചെറുക്കാനാകില്ല. കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നുള്ള രാഷ്ട്രീയ പരിഹാരം മാത്രമാണ് ഇക്കാര്യത്തില്‍ പോംവഴി. ‘വിപ്ളവം അതിന്‍െറ സന്തതികളെ കൊന്നു തിന്നുന്നു’ എന്നു പറയുന്നതുപോലെയാണു സോഷ്യലിസത്തിന്‍െറ പിന്‍മുറയില്‍ സംഭവിച്ചത്. സോഷ്യലിസ്റ്റുകളില്‍ പലരും സംഘപരിവാര്‍ പാളയത്തില്‍ എത്തുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകളെ ആശ്രയിക്കാനാവില്ളെന്നും കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യം ഫാഷിസത്തിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏകശിലാ രൂപമുള്ള സമൂഹവും മറ്റുള്ളവരെ അംഗീകരിക്കാതിരിക്കലും വംശീയതയുമാണ് ഫാഷിസത്തിന്‍െറ അടയാളങ്ങള്‍. ഫാഷിസ്റ്റുകള്‍ കൊന്നതിനേക്കാള്‍ ജനങ്ങളെ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. ഫാഷിസ്റ്റുകളും കമ്യൂണിസ്റ്റുകളും അടിസ്ഥാന പരമായി ജനാധിപത്യ വിരുദ്ധരാണ്. കണ്ണൂരില്‍ ഇതിന്‍െറ രീതികള്‍ കാണാന്‍ കഴിയും. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റുള്ളവര്‍ക്കു വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഹനിക്കുന്നു. ജനങ്ങളുടെ ദാരിദ്ര്യം നിലനിന്നാല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതിയത്. അതുകൊണ്ടാണ് 70 ശതമാനം ജനപ്രതിനിധികളും കമ്യൂണിസ്റ്റുകാരായിരുന്നിട്ടും മലബാറില്‍ അടുത്ത കാലം വരെ വികസനത്തിന്‍െറ വെളിച്ചം കടന്നു വരാതിരുന്നത്. കേരളത്തിലെ കോളജുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലാതുള്ളവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവരുടെ കുത്തക തകരുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി എസ്.എഫ്.ഐ കയ്യടക്കിയ യൂണിവേഴ്സിറ്റികള്‍ അവര്‍ക്കു നഷ്ടപ്പെടുകയാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ക്കയ്യുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി വളരുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രീതികൊണ്ടല്ല ഫാഷിസത്തെ നേരിടേണ്ടത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുതന്നെയാണു കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടു പോകുന്നത്. കേരളത്തിലെ തോട്ടം മേഖലയില്‍ തൊഴിലാളികളുടെ കൂലികൂട്ടിയതുകൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളല്ല ഉള്ളതെന്നും ലയങ്ങളില്‍ കഴിയുന്ന ആയിരക്കണക്കായ തൊഴിലാളികളുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്ന സമഗ്ര നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. |
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണക്കും ^പി.സി ജോര്‍ജ് Posted: 03 Oct 2015 09:04 PM PDT Image: ![]() കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തനിക്കൊപ്പം നില്‍കുന്നവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കും. താനുമായി ബന്ധമുള്ളവര്‍ എല്‍.ഡി.എഫിനൊപ്പം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരസ്കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വര്‍ഗീയത ഉള്ളതുകൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ മിണ്ടാത്തത്. എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുക്കെട്ടില്‍ ബി.ജെ.പി നേട്ടം കൊയ്യും. എസ്.എന്‍.ഡി.പിക്ക് എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ളെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment