കോട്ടക്കല്‍ നഗരസഭ: താമര വിരിയാതിരിക്കാന്‍ ‘അരിവാളുമായി’ കോണ്‍ഗ്രസ് Madhyamam News Feeds | ![]() |
- കോട്ടക്കല്‍ നഗരസഭ: താമര വിരിയാതിരിക്കാന്‍ ‘അരിവാളുമായി’ കോണ്‍ഗ്രസ്
- എന്നെ വേട്ടയാടുന്നു^ വെള്ളാപ്പള്ളി
- മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
- വ്യാപം കേസ്: പരീക്ഷാനിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
- ഹോട്ടലുകള്‍ മുറി നല്‍കിയില്ല; പാക് കുടുംബത്തിന് തെരുവില്‍ കഴിയേണ്ടിവന്നു
- പവാര്‍ രക്തം കുടിക്കുന്ന അട്ട^ ‘സാമ്ന’
- ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ ലോക കലാഭൂപടത്തിലേക്ക് തുറന്ന ജാലകമായി
- നിതാഖാത്: തൊഴില്‍ പരിശോധന കര്‍ശനമാക്കാന്‍ ശൂറ നിര്‍ദേശം
- കൊക്കെയ്ന്‍ കേസ്: പരിശോധനാ സംവിധാനം ഇല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ്
- നീതിയില്ലാതെ, ഭീതിയൊഴിയാതെ ദര്‍ഭംഗ
- മലവെള്ളപാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍കൂടി മരിച്ചു
- ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
- ജനാധിപത്യത്തിന്‍െറ യശസ്സുയര്‍ത്തി
- നീതിപൂര്‍വമാകട്ടെ, ന്യായാധിപ നിയമനങ്ങള്‍
- അന്തിമ മത്സരചിത്രം ഇന്ന്
- വിജേഷിന്‍െറ ഹൃദയം ഷംസുദ്ദീനില്‍ മിടിച്ചു തുടങ്ങി
- ന്യായാധിപ നിയമനം വിവിധ രാജ്യങ്ങളില്‍ പലവിധം
- ഫലസ്തീന്‍ സമരത്തിന് കനല്‍ പകര്‍ന്ന് അഹ്മദ് മന്‍സാറ
- അഭയാര്‍ഥിപ്രശ്നം: തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍െറ വാഗ്ദാനം
- കേരളം ഭരിക്കാന്‍ പോകുന്നത് എസ്.എന്‍.ഡി.പി യോഗം ^തുഷാര്‍ വെള്ളാപ്പള്ളി
- നൈജീരിയയില്‍ ചാവേറാക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു
- ഷാങ്ഹായ് മാസ്റ്റേഴ്സ്: നദാല്‍ സെമിയില്‍
- ‘ഭര്‍ത്താവി’നെ തേടി സ്കോട്ട്ലന്‍ഡില്‍ നിന്ന് വീണ്ടും മറിയം ഖാലിഖ്
- മെന്‍ഡോസയുടെ ഇരട്ടഗോളില്‍ ചെന്നൈയിന് വിജയം
- പി.എഫ് ഓണ്‍ലൈനില്‍ പിന്‍വലിക്കാം, മാര്‍ച്ച് അവസാനത്തോടെ
കോട്ടക്കല്‍ നഗരസഭ: താമര വിരിയാതിരിക്കാന്‍ ‘അരിവാളുമായി’ കോണ്‍ഗ്രസ് Posted: 17 Oct 2015 12:15 AM PDT കോട്ടക്കല്‍: താമര വിരിയാതിരിക്കാന്‍ കോട്ടക്കലില്‍ സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ഒന്നിക്കുന്നു. |
എന്നെ വേട്ടയാടുന്നു^ വെള്ളാപ്പള്ളി Posted: 17 Oct 2015 12:06 AM PDT Image: ![]() ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം തന്നെ എല്‍.ഡി.എഫും യു.ഡി.എഫും വേട്ടയാടുകയാണൈന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നെ വ്യക്തിപരമായും ബിസിനസിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം തുടങ്ങിരിക്കുന്നു. മോദിയെ കണ്ടതില്‍ എന്താണ് തെറ്റ്. തന്നെ മാത്രം എന്തിനാണ് വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ പ്രസ് ക്ളബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നത്. കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയത കാണുന്നില്ല. ബി.ജെ.പിയില്‍ മാത്രം വര്‍ഗീയ കാണുന്നതെങ്ങനെയാണ്. യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് സീറ്റു വെച്ചു നീട്ടുന്നു. ന്യൂനപക്ഷ പ്രീണനത്തിനായി ഇരു മുന്നണികളും മത്സരിക്കുകയാണ്. നീതി നിഷേധിക്കുമ്പോഴാണ് ജാതീയത വളരുന്നത്. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന ഭീതിയിലാണ് ഈ കടന്നാക്രമണമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. വാര്‍ത്തക്കു വേണ്ടി തന്നെ ഇരായാക്കരുത്. ആരോപണങ്ങള്‍ തനിക്ക് ശക്തി പകരുകയാണ്. ഒന്നുമില്ലാത്ത കുടംബത്തിലല്ല താന്‍ ജനിച്ചത്. എന്‍െറ സ്വത്തിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആരോപണം ഉന്നയിക്കുന്നവരുടെ സ്വത്തും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈക്രോഫിനാന്‍സ് പദ്ധതിക്ക് ഭരണഘടനാപരമായി അംഗീകാരമുണ്ടെന്നും ബെല്‍ ചിറ്റ്സ് ഫണ്ടില്‍ തനിക്ക് ഓഹരിയുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി ഒഴിഞ്ഞു മാറി. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പല പ്രാവശ്യം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. മര്യാദ ഇല്ലാതെയാണ് നിങ്ങള്‍ പെരുമാറുന്നത്. എനിക്ക് പല ബിസിനസുമുണ്ട്, എന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണെങ്കില്‍ ഞാനിവിടെ ഇരിക്കില്ല, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സൗകര്യമില്ളെ ന്നും അദ്ദേഹം വ്യക്തമാക്കി.
|
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി Posted: 16 Oct 2015 11:52 PM PDT കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയില്‍ അഗവണിക്കപ്പെട്ട മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം മുഖ്യ ചര്‍ച്ചാവിഷയമാക്കാന്‍ റോഡ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള 12 വാര്‍ഡുകളില്‍ മത്സരിക്കുന്ന പ്രധാന മുന്നണിസ്ഥാനാര്‍ഥികളെ പൊതുവേദിയില്‍ അണിനിരത്തി കമ്മിറ്റി തയാറാക്കുന്ന ചോദ്യാവലിക്കുള്ള മറുപടിയില്‍ അവരുടെ നിലപാട് ജനസമക്ഷം വെളിപ്പെടുത്തുന്നതാണ് പരിപാടി. മുന്നണിനേതാക്കള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കും.മലാപ്പറമ്പ്, പൂളക്കടവ്, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന് എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ മുഖാമുഖം ഒക്ടോബര്‍ 23ന് വൈകുന്നേരം 5.30ന് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. വലിയങ്ങാടി, മൂന്നാലിങ്ങല്‍, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, കാരപ്പറമ്പ് വാര്‍ഡുകളിലെ അഭിമുഖം 26ന് വൈകുന്നേരം 5.30ന് കിഴക്കെ നടക്കാവില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മുന്നണിനേതാക്കളായ മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, മുന്‍ മേയര്‍മാരായ എം. ഭാസ്കരന്‍, ടി.പി. ദാസന്‍, ബി.ജെ.പി നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി. രഘുനാഥ് എന്നിവരെയും പങ്കെടുപ്പിക്കും. പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, മുന്‍ മേയര്‍ അഡ്വ. സി.ജെ. റോബിന്‍, കെ.വി. സുനില്‍കുമാര്‍, കെ.പി. സലീം ബാബു, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്‍, പി. സദാനന്ദന്‍, സിറാജ് വെള്ളിമാടുകുന്ന്, ആര്‍.ജി. രമേശ്, പി.എം. കോയ എന്നിവര്‍ സംസാരിച്ചു. |
വ്യാപം കേസ്: പരീക്ഷാനിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ Posted: 16 Oct 2015 10:55 PM PDT Image: ![]() പട്‌ന: വ്യാപം നിയമന തട്ടിപ്പില്‍ ഉള്‍പ്പെട്ട രണ്ട് റിക്രൂട്ട്മെന്‍റ് ടെസ്റ്റിലെ നിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ (ഐ.എഫ്.എസ്) നിന്ന് വിരമിച്ച വിജയ് ബഹാദൂറിനെയാണ് ബിഹാറിലെ ജാസുഗുഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ബഹാദൂറും ഭാര്യയും പുരിയില്‍ നിന്നും ഭോപാലിലേക്ക് പുരി^ജോധ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുരിയില്‍ 1978 ബാച്ച് ഐ.എഫ്.എസ് ഓഫീസര്‍മാരുടെ ഒത്തുചേരലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ഓടുന്ന ട്രെയിനില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ബഹാദൂര്‍ മരിച്ചതെന്നാണ് പ്രഥമദൃഷ്ട്യായുള്ള നിഗമനമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിലീപ് ബാഗ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ അന്വേഷണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തുറന്നുകിടന്നിരുന്ന കമ്പാര്‍ട്ട്‌മെന്‍റിലെ വാതില്‍ അടക്കാന്‍ പോയ ഭര്‍ത്താവ് പിന്നെ മടങ്ങി വന്നില്ല എന്നാണ് ബഹാദൂറിന്‍െറ ഭാര്യ നിതാ സിങ് പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പട്ടേല്‍ പറഞ്ഞു. ട്രെയിനില്‍ നിന്ന് വീണു മരിച്ചത് സാധാരണ സംഭവമായി കാണാന്‍ സാധിക്കി െല്ലന്ന് വ്യാപം കേസിലെ വിസില്‍ ബ്ളോവര്‍ അജയ് ദുബെ പറഞ്ഞു. മരണം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപം കേസില്‍ ആരോപണവിധേയയായ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദാമോറിനെ നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതും റെയില്‍വേ ട്രാക്കിലായിരുന്നു. മധ്യപ്രദേശിലെ വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ 2012 ജനുവരിയിലാണ് നമ്രതയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാപം അഴിമതി പുറത്തുവന്നതിനുശേഷം 40ല്‍ അധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കേസ് സി.ബി.ഐക്ക് കൈമാറിയതിന് പിന്നാലെ ദുരൂഹമരണങ്ങള്‍ അവസാനിച്ചുവെന്ന് അടുത്ത് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വ്യാപം മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടും തെരഞ്ഞെടുപ്പ് സംബന്ധിച്ച ക്രമക്കേടും അന്വേഷിക്കുന്ന സി.ബി.ഐ, കേസിനെ തുടര്‍ന്നുണ്ടായ ദുരൂഹ മരണങ്ങളും അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന സാക്ഷികളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കൊലപാതകങ്ങളെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. |
ഹോട്ടലുകള്‍ മുറി നല്‍കിയില്ല; പാക് കുടുംബത്തിന് തെരുവില്‍ കഴിയേണ്ടിവന്നു Posted: 16 Oct 2015 10:45 PM PDT Image: ![]() മുംബൈ: ഹോട്ടലുകളില്‍ മുറി നിഷേധിച്ചതിനെ തുടര്‍ന്ന് നഗരം കാണാനത്തെിയ ആറംഗ പാക് കുടുംബത്തിന് തെരുവില്‍ കഴിയേണ്ടിവന്നു. കറാച്ചിയില്‍ നിന്ന് എത്തിയ ശക്കീല്‍ അഹ്മദ്, സഹോദരി നൂര്‍ബാനു എന്നിവര്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്. ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കാനും ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെ കാണാനുമാണ് ശക്കീല്‍ അഹ്മദും കുടുംബവും ബുധനാഴ്ച നഗരത്തില്‍ എത്തിയത്. ഒരാഴ്ച മുമ്പ് ജോധ്പുരിലത്തെി ബന്ധുക്കള്‍ക്ക് ഒപ്പം കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മുംബൈ സന്ദര്‍ശനം. ബുധനാഴ്ച ഹാജി അലി സന്ദര്‍ശനം കഴിഞ്ഞ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബിണ്ടി ബസാറിലും മുസാഫിര്‍ഖാന, ക്രാഫഡ് മാര്‍ക്കറ്റ് പ്രദേശങ്ങളിലും റൂം തേടിയപ്പോഴാണ് ദുരനുഭവമുണ്ടായത്. 40 ലേറെ ഹോട്ടലുകള്‍ കയറിയിറങ്ങിയ ശക്കീല്‍ അഹ്മദിന് ആരും മുറി കൊടുത്തില്ല. പാകിസ്താനി ആയതിനാലാണ് ഹോട്ടലുകാര്‍ മുറി നല്‍കാതിരുന്നതെന്ന് ശക്കീല്‍ അഹ്മദ് പറഞ്ഞു. പാകിസ്താനികള്‍ക്ക് മുറി നല്‍കാന്‍ അനുമതിയില്ളെന്നാണ് ഹോട്ടലുടമകള്‍ പറഞ്ഞതെന്ന് ശക്കീല്‍ അഹ്മദ് പറയുന്നു. ഒരു ഹോട്ടലുടമ താന്‍ പാകിസ്താനിയാണെന്ന് കേട്ടയുടന്‍ ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. സന്ദര്‍ശനത്തിനുള്ള വിസ ഇന്ത്യക്കു തരാമെങ്കില്‍ എന്തുകൊണ്ട് ഹോട്ടലുകള്‍ക്ക് മുറി നല്‍കിക്കൂടെന്നാണ് ശക്കീലിന്‍െറ ചോദ്യം. ഹോട്ടലുകള്‍ മുറി നിഷേധിച്ചതോടെ ജോധ്പുരിലേക്ക് മടങ്ങാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍, മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജോധ്പുരിലേക്കുള്ള ട്രെയിനുകളില്ല. റെയില്‍വേ പ്ളാറ്റ്ഫോമില്‍ കഴിയാന്‍ അനുവാദമില്ലാത്തതിനാല്‍ മൂന്ന് സ്ത്രീകളും ഏഴു വയസ്സുള്ള കുട്ടിയുമായി ശക്കീല്‍ തെരുവില്‍ റെയില്‍വേ സ്റ്റേഷനു പുറത്താണ് കഴിഞ്ഞത്. ഇവരെ കണ്ടത്തെിയ പൊലീസാകട്ടെ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനുപകരം മറ്റു യാത്രക്കാരെപ്പോലെ അവര്‍ക്കു ഇവിടെ സുരക്ഷിതരായി ഇരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഇവര്‍ ജോധ്പുരിലേക്ക് മടങ്ങി. ദുരനുഭവവുമായി മടങ്ങാന്‍ ആഗ്രഹമില്ളെന്നും എന്നാല്‍, ഇത്തരം അനുഭവങ്ങള്‍ പെട്ടെന്നു മറക്കാന്‍ കഴിയുകയില്ളെന്നും നൂര്‍ ബാനു പറഞ്ഞു. |
പവാര്‍ രക്തം കുടിക്കുന്ന അട്ട^ ‘സാമ്ന’ Posted: 16 Oct 2015 10:44 PM PDT Image: ![]() മുംബൈ: എന്‍.സി.പിയെയും ശരദ്പവാറിനെയും രക്തം ഊറ്റിക്കുടിക്കുന്ന അട്ടയോട് ഉപമിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേന ഭരണസഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ശിവസേനയും ബി.ജെ.പിയും അധികാരത്തിന്‍െറ മധുരം നുകരുന്ന ഉറുമ്പുകളാണെന്നും ശിവസേന അധികാരം വിടില്ളെന്നും ശരദ്പവാര്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളെ ചക്കരയില്‍ ഒട്ടിനില്‍ക്കുന്ന ഉറുമ്പിനോട് ഉപമിച്ചതിനുള്ള പ്രതികാരമായാണ് ശിവസേന പവാറിനെതിരെ തിരിഞ്ഞത്. തങ്ങളെ ഉറുമ്പിനോട് ഉപമിക്കുംമുമ്പ് പവാര്‍ സ്വയം വിലയിരുത്തേണ്ടിയിരുന്നെന്നും സംസ്ഥാനത്തിന്‍െറ മുഴുവന്‍ രക്തവും ഊറ്റിക്കുടിച്ചവരാണ് പവാറും പാര്‍ട്ടിയുമെന്നും ‘സാമ്ന’ എഴുതി. കോണ്‍ഗ്രസില്‍നിന്ന് നേരിട്ട അപമാനം സഹിച്ച് 15 വര്‍ഷം അധികാരത്തില്‍ എന്‍.സി.പി കടിച്ചുതൂങ്ങിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ശിവസേന പവാറിനോട് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്‍െറ പേരില്‍ ഇടഞ്ഞ പവാര്‍ പിന്നീട് പത്തുവര്‍ഷം അവര്‍ക്കൊപ്പമിരുന്ന് ‘ഇറ്റാലിയന്‍ പിസ്സ’ കഴിക്കുകയായിരുന്നുവെന്നും ശിവസേന കളിയാക്കി. |
‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ ലോക കലാഭൂപടത്തിലേക്ക് തുറന്ന ജാലകമായി Posted: 16 Oct 2015 10:42 PM PDT Image: ![]() മനാമ: ‘ബഹ്റൈന്‍ ബെയില്‍’ സജ്ജമാക്കിയ താല്‍ക്കാലിക ഗാലറിയില്‍ നടന്ന ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ലോകകലാ ഭൂപടത്തിലേക്ക് തുറന്ന ജാലകമായി. സമകാലിക ചിത്രകലാ ലോകത്തെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തിയ നിരവധി സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതില്‍ നൂറു കണക്കിന് ചിത്രങ്ങള്‍ പ്രദശിപ്പിക്കപ്പെട്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക ബിന്ദ് ഇബ്രാഹിം ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. ഹമദ് രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ച പ്രദര്‍ശനത്തില്‍ 18രാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ സജ്ജീകരിച്ചിരുന്നു. പ്രശസ്തരായ 200ഓളം കലാകാരന്‍മാരാണ് ഇതില്‍ പങ്കെടുത്തത്. സച്ച ജാഫ്രിയുടെ വിവിധ കാലത്തെ ചിത്രങ്ങള്‍ ആദ്യമായി ഒരുമിച്ച് ഒരിടത്ത് പ്രദര്‍ശിപ്പിച്ച വേദിയായും ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ മാറി. സൗദി അറേബ്യ, ഫ്രാന്‍സ്, ആസ്ട്രിയ, യു.കെ, യു.എ.ഇ, ഫലസ്തീന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഗാലറികളുടെയും കലാകാരന്‍മാരുടെ സാന്നിധ്യം പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി. ![]() ബഹ്റൈനില്‍ നിന്നുള്ള കലാകാരനായ ഫുആദ് അലി ആല്‍ബിന്‍ഫലയുടെ ശില്‍പങ്ങള്‍ സങ്കീര്‍ണമായ കാലത്തിന്‍െറ അടയാളപ്പെടുത്തലുകളാണ്. മരത്തിലും മാര്‍ബിളിലും ഒരുക്കിയ ശില്‍പങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്ന് അഴിച്ചെടുക്കാന്‍ സാധിക്കാത്ത വിധം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നവയാണ്. മനുഷ്യരാശി ഒന്നാണെന്നും വ്യത്യസ്തതകള്‍ അതിന്‍െറ ഏകത്വത്തിന്‍െറ പ്രകാശനം മാത്രമാണെന്നുമുള്ള തിരിച്ചറിവാണ് ഈ ഘടനയുടെ പിന്നിലെ ആശയമെന്ന് ഫുആദ് പറഞ്ഞു. ദമസ്കസില്‍ ജനിച്ച് ഇപ്പോള്‍ ദുബൈയില്‍ താമസിക്കുന്ന നാസര്‍ വരൂറിന്‍െറ ‘ചുഴി’ പരമ്പരയിലുള്ള ചിത്രങ്ങള്‍ സംഘര്‍ഷത്തിന്‍െറ ഒടുങ്ങാത്ത കയറ്റിറക്കങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യനെക്കുറിച്ചുള്ള ആധികളാണ്. കറുപ്പിലും വെളുപ്പിലുമായി തീര്‍ത്ത വലിയ ക്യാന്‍വാസില്‍ അദ്ദേഹത്തിന്‍െറ സ്വന്തം നാടിന്‍െറ സമകാലിക സമസ്യകളുടെ പ്രതിഫലനം കാണാം. മലയാളിയായ ബിനോയ് വര്‍ഗീസിന്‍െറ ഡിജിറ്റല്‍ പ്രിന്‍റുകള്‍ എന്ന് തോന്നിക്കുന്ന ക്യാന്‍വാസുകള്‍ പ്രദര്‍ശനത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. അമൂര്‍ത്ത ശൈലികളില്‍ താല്‍പര്യമില്ലാത്ത കലാകാരനാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനോയ്. പൂക്കളും, ഇലകളും, മനുഷ്യരും നിറഞ്ഞ കടുംവര്‍ണങ്ങളില്‍ ഒരുക്കിയ ക്യാന്‍വാസുകളാണ് അദ്ദേഹത്തിന്‍േറത്. ഇന്ത്യയില്‍ നിന്നുള്ള ജയ്ദീപ് മെഹ്റോത്ര, സുജാത ബജാജ് എന്നിവരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. സുജാത ഇപ്പോള്‍ ഫ്രാന്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ലെബനാനില്‍ നിന്നുള്ള വാജി നഹ്ല, ഇന്ത്യയില്‍ നിന്നുള്ള ഭീം സിങ്, ബഹ്റൈനിലെ ലത്തീഫ ആല്‍ ഖലീഫ, ഒമാനിലെ രാധിക ഹംല, ഇറ്റലിയിലെ യുഗോ നെസ്പോളോ, ബഹ്റൈന്‍ ആര്‍ടിസ്റ്റ് ഫായിക ആല്‍ ഹസന്‍, യു.കയില്‍ നിന്നുള്ള ക്രിസ്റ്റീന ആലിസണ്‍ തുടങ്ങിയവരുടെ വര്‍ക്കുകള്‍ ശ്രദ്ധേയമാണ്. ചില ഫലസ്തീന്‍ കലാകാരന്‍മാരുടെ രാഷ്ട്രീയ പ്രമേയമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റിക്കു പുറമെ, ഇവിടെ നിന്നുള്ള ഗാലറികളായ അല്‍ റിവാഖ് ആര്‍ട് സ്പെയ്സ്, ഹെന്‍ഡ് ഗാലറി, ബുസാദ് ആര്‍ട്ട് ഗാലറി, ആര്‍ട്ട് ദിവാനോ, അമിന ഗാലറി എന്നിവരും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. ചിത്രങ്ങള്‍ക്കു പുറമെ ശില്‍പ, ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകളും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. കലാരംഗത്ത് മുതല്‍മുടക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന നിരവധി സെഷനുകളും നടന്നു. ബഹ്റൈന്‍ കലാസ്വാദകര്‍ക്ക് എക്കാലവും ഓര്‍ത്തുവക്കാവുന്ന പരിപാടിയായി ആര്‍ട് എക്സ്പോ മാറി. ഇന്നലെ അവധി ദിനമായതിനാല്‍ കാലത്ത് മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് കലാകാരനായ സച്ച ജാഫ്റി വരച്ച ‘ബഹ്റൈന്‍െറ ആത്മാവ്’ എന്ന ചിത്രം അദ്ദേഹം പ്രിന്‍സസ് സബീക ബിന്ദ് ഇബ്രാഹിം ആല്‍ ഖലീഫക്ക് സമര്‍പ്പിച്ചു. എട്ടുമണിക്കൂര്‍ എടുത്താണ് അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കിയത്.ഈ മാസം 12 മുതല്‍ നടന്നു വന്ന പ്രദര്‍ശനം ഇന്നലെ സമാപിച്ചു. |
നിതാഖാത്: തൊഴില്‍ പരിശോധന കര്‍ശനമാക്കാന്‍ ശൂറ നിര്‍ദേശം Posted: 16 Oct 2015 10:35 PM PDT Image: ![]() റിയാദ്: തൊഴില്‍ പരിശോധന വ്യാപകമായും കര്‍ശനമായും നടത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. തൊഴില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച പരിശോധനയിലൂടെ മാത്രമേ രാഷ്ട്രം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം ഉറപ്പുവരുത്താനാവൂ എന്ന് ശൂറയിലെ മാനവവിഭവശേഷി സമിതി അഭിപ്രായപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് മാനവവിഭവശേഷി സമിതി സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധന കര്‍ശനമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 15,74,504 തൊഴില്‍ വിസയും 62,152 സീസണ്‍ വിസയും ഒരു വര്‍ഷത്തില്‍ അനുവദിച്ചിട്ടും സ്വകാര്യമേഖലയില്‍ ആവശ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കുന്നില്ല എന്ന പരാതി ഈ രംഗത്ത് സുതാര്യത നിലനിര്‍ത്താനാവാത്തതിന്‍െറ ലക്ഷണമാണെന്ന് ശൂറ കൗണ്‍സില്‍ വിലയിരുത്തി. സ്വദേശിവത്കരണത്തിന്‍െറ തോത് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധകര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നതിന് പുറമെ സൗദി തൊഴില്‍ വിപണിയുടെ ഏകീകരിച്ച ഡാറ്റാബേസ് തയാറാക്കി ഇതില്‍ സ്വദേശികളുടെ കണക്ക് പരിശോധിക്കണമെന്നും ശൂറ നിര്‍ദേശിച്ചു. സ്വദേശിവത്കരണത്തില്‍ നിതാഖാത്ത് എത്രത്തോളം ഫലം ചെയ്തിട്ടുണ്ടെന്നും അവലോകനത്തിന് വിധേയമാക്കണം. തൊഴില്‍ വിപണിയില്‍ വിദേശികളോട് മത്സരിക്കാന്‍ സ്വദേശികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ശൂറ സമിതി നിര്‍ദേശിച്ചു. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് നിരക്ക് വര്‍ധിച്ചതിലും ജോലിക്കാര്‍ സൗദിയിലത്തൊന്‍ കാലതാമസം നേരിടുന്നതിലും സ്വദേശി പൗരന്മാര്‍ക്കുള്ള അതൃപ്തിയും ശൂറ കൗണ്‍സിലിലെ ഉപസമിതി ഗൗരവത്തോടെ വിലയിരുത്തി. അയല്‍ രാജ്യങ്ങളില്‍ നിന്നുപോലും വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ വിദൂരരാജ്യങ്ങളില്‍ നിന്ന്് റിക്രൂട്ട് ചെയ്യാനും യാത്ര ചെയ്യാനും ഈടാക്കുന്ന സംഖ്യ തന്നെ ഈടാക്കുന്നത് ന്യായീകരിക്കാനാവില്ല. റിക്രൂട്ടിങ് നിരക്ക് നിയന്ത്രിക്കണമെന്ന് ശൂറ കൗണ്‍സില്‍ ഇതിന് മുമ്പ് നിര്‍ദേശം നല്‍കയിരുന്നുവെന്നും ഉപസമിതി ഓര്‍മിപ്പിച്ചു. |
കൊക്കെയ്ന്‍ കേസ്: പരിശോധനാ സംവിധാനം ഇല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് Posted: 16 Oct 2015 10:27 PM PDT Image: ![]() കൊച്ചി: സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ കൊച്ചി പൊലീസ് തിരിച്ചടി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചത് തെളിയിക്കാനാവശ്യമായ പരിശോധനാ സംവിധാനം ഇല്ളെന്ന് കാട്ടി ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് രക്തസാമ്പ്ളുകള്‍ തിരിച്ചയച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടത്തൊനുള്ള ബയോമെഡിക്കല്‍ പരിശോധന സംവിധാനം ഇല്ളെന്നാണ് ലാബ് അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഫോറന്‍സിക് ലാബാണ് ഹൈദരാബാദിലേത്. എന്നാല്‍, പരിശോധന ഫലം സംബന്ധിച്ച് ഒരു നിഗമനവും ലാബില്‍ നടത്തിയിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, കൊക്കെയ്ന്‍ കൈവശംവെച്ചെന്ന കേസ് ഇവര്‍ക്കെതിരെയുണ്ട്. ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പരമാവധി ശിക്ഷ ആറുമാസം മാത്രമണെന്നും കേസില്‍ ലാബ് റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയാകില്ളെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. അഞ്ച് പ്രതികളുടെയും രക്തസാമ്പ്ളുകളില്‍ കൊക്കെയ്നിന്‍െറ അംശം കണ്ടത്തൊനായില്ളെന്ന് നേരത്തേ കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പൊലീസ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കായി രക്തസാമ്പ്ളുകള്‍ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്കയച്ചത്. രക്തത്തില്‍ കൊക്കെയ്നിന്‍െറ അംശം കണ്ടത്തെുന്നതിന് ഗ്യാസ്ക്രോമാറ്റോഗ്രഫി ടെസ്റ്റാണ് കാക്കനാട് ലാബില്‍ നടത്തിയത്. എന്നാല്‍, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് വ്യക്തമാകണമെങ്കില്‍ എച്ച്.പി.എല്‍.സി ടെസ്റ്റ് നടത്തണമെന്നായിരുന്നു പൊലീസ് നിലപാട്. പൊലീസ് ലഭ്യമാക്കിയ സാമ്പ്ളുകള്‍ ഉപയോഗിച്ച് ഈ ടെസ്റ്റ് നടത്താന്‍ കഴിയില്ളെന്ന് കാണിച്ചാണ് ലാബ് അധികൃതര്‍ ഇത് തിരിച്ചയച്ചിരിക്കുന്നത്. |
നീതിയില്ലാതെ, ഭീതിയൊഴിയാതെ ദര്‍ഭംഗ Posted: 16 Oct 2015 09:58 PM PDT Image: ![]() കോടതി നല്‍കാത്ത നീതി ദൈവത്തിന്‍െറ കോടതിയില്‍നിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ മാത്രമേ ദര്‍ഭംഗയിലെ ഈ മാതാപിതാക്കള്‍ക്കുള്ളൂ. പാക് അനുകൂല ഭീകരസംഘടനയുമായി ബന്ധം ചുമത്തി ഒരു ഡസന്‍ ചെറുപ്പക്കാരെയാണ് ഇവിടെനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയത്. കൂട്ടത്തില്‍ ഏറ്റവും ശാന്തനായിരുന്ന ഖത്തീല്‍ അഹ്മദ് സിദ്ദീഖി മടങ്ങിയത്തെിയത് ജീവനറ്റ് വെള്ളപുതപ്പിച്ച നിലയില്‍. വിട്ടയക്കുമെന്ന ഘട്ടത്തിലാണ് പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് കൊണ്ടുപോയി യര്‍വാദാ ജയിലിലെ അതിസുരക്ഷാ സെല്ലിലടച്ചത്. 2012 ജൂണ്‍ എട്ടിന് കേള്‍ക്കുന്നത് മരണവാര്‍ത്ത.’ പിന്നാക്കാവസ്ഥയിലായിരുന്ന ഇവിടെനിന്ന് പെണ്‍കുട്ടികളടക്കം നിരവധി പേര്‍ ജോലിതേടി മറ്റു നഗരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് തീവ്രവാദകേസുകളില്‍ കുടുക്കി ദര്‍ഭംഗയില്‍നിന്നും സമീപത്തെ മധുബാനിയില്‍നിന്നും യുവാക്കളെ പൊലീസ് കൊണ്ടുപോവാന്‍ തുടങ്ങിയത്. പേടിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് ഹസന്‍ പറയുന്നു. ഖത്തീലിന്‍െറ കൊലപാതകം ആസൂത്രിതമാണെന്ന് സി.ഐ.ഡി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല. ‘പഠിച്ചു വലുതായാല്‍ അവനേയും പിടിച്ചുകൊണ്ടുപോകുമായിരിക്കും, ആയ്ക്കോട്ടെ, പകുതി റൊട്ടി തിന്ന് പാതിവയര്‍ പട്ടിണിയിട്ടായാലും ഞങ്ങള്‍ മക്കളെ പഠിപ്പിക്കുകതന്നെ ചെയ്യും’-ഇടറാത്ത ശബ്ദത്തിലാണ് നിര്‍ഭാഗ്യവാനായ ആ പിതാവ് ഇതു പറഞ്ഞതെങ്കിലും അദ്ദേഹത്തിന്‍െറ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. |
മലവെള്ളപാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍കൂടി മരിച്ചു Posted: 16 Oct 2015 09:20 PM PDT Image: ![]() മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍ കൂടി ഒഴുക്കില്‍പെട്ട് മരിച്ചു. കൊല്ലം വയല സ്വദേശി ജയചന്ദ്രനാണ് (55) മരിച്ച മലയാളി. മറ്റുള്ളവര്‍ ഒമാന്‍ സ്വദേശികളാണ്. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറിന് പരിക്കുണ്ട്. ഇയാളെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. ഒമാന്‍െറ ഉള്‍പ്രദേശങ്ങളിലാണ് മഴ നാശം വിതച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വക്ക് സമീപം ബര്‍ക്കത്ത് മൂസില്‍ വാദി മുറിച്ചുകടക്കവേയാണ് ജയചന്ദ്രന്‍ നായരും അനില്‍ കുമാറും സഞ്ചരിച്ച നിസാന്‍ പാത്ത്ഫൈന്‍ഡര്‍ ഒഴുക്കില്‍പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ജബല്‍ അഖ്ദറിലെ നിര്‍മാണ കമ്പനിയായ ആദില്‍ ഒമാന്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും നിസ്വയില്‍നിന്ന് മടങ്ങിവരുകയായിരുന്നു. വാദി മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് നിന്നുപോയി. ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ ഇവരുടേതടക്കം മൂന്നു കാറുകള്‍ ഒഴുകിപ്പോയി. മുന്നിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്ന സ്വദേശികള്‍ വെള്ളത്തിന്‍െറ വരവുകണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജയചന്ദ്രന്‍െറ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ നിസ്വ അണക്കെട്ടിന് സമീപത്തുനിന്നാണ് കണ്ടത്തെിയത്. കുറച്ചുദൂരം ഒഴുകിപ്പോയ അനില്‍ കുമാറിന് മരത്തില്‍ പിടികിട്ടിയതാണ് രക്ഷയായത്. മരത്തില്‍ പിടിച്ചുകിടന്ന ഇദ്ദേഹത്തെ സ്വദേശികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. 20 വര്‍ഷത്തോളമായി ജബല്‍ അഖ്ദറില്‍ ജയചന്ദ്രന്‍ ജോലി ചെയ്തുവരുന്നു. നിസ്വ ആശുപത്രി മോര്‍ച്ചറിയിലുള്ള ജയചന്ദ്രന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഹംറ മേഖലയിലെ വാദി ഗുല്ലില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ട് മാതാവും മൂന്നു പെണ്‍മക്കളും മരിച്ചു. പിതാവിനെ പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മസ്കത്തില്‍ പലയിടത്തും സന്ധ്യയോടെ ഇടിവെട്ട് അനുഭവപ്പെട്ടു.വ്യാഴാഴ്ച റുസ്താഖിലെ വാദി സൂഖ് മേഖലയില്‍ വാഹനം ഒഴുക്കില്‍പെട്ട് കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടത്തെി. വെള്ളിയാഴ്ചയും പലയിടങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ദാഖിറ, ദാഖിലിയ, ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ പലയിടത്തും രാത്രിയും മഴ തുടരുകയാണ്. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. കാറ്റും മഴയും രണ്ടുദിവസംകൂടി തുടരാനിടയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയില്‍ വാദികള്‍ മുറിച്ചുകടക്കരുതെന്ന സിവില്‍ ഡിഫന്‍സിന്‍െറ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞമാസമുണ്ടായ മഴയില്‍ വിവിധയിടങ്ങളില്‍ ഒഴുക്കില്‍പെട്ട് ആറുപേര്‍ മരിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കുകയും വേണം. വ്യാഴാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കനുസരിച്ച് റാസല്‍ഹദ്ദിലാണ് ഏറ്റവുമധികം മഴ പെയ്തത്, 35 മില്ലിമീറ്റര്‍. ബഹ്ലയില്‍ 29 മി.മീറ്ററും സെയ്ഖില്‍ 24 ഉം റുസ്താഖില്‍ 21 മി.മീറ്ററും മഴ പെയ്തു. |
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ Posted: 16 Oct 2015 09:16 PM PDT Image: ![]() തിരുവനന്തപുരം: കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. വെള്ളിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്. റെയ്ഡില്‍ ഏഴ് ഏജന്‍റുമാരും അഞ്ച് സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംഘം ഓണ്‍ലൈന്‍ വഴി ദിവസങ്ങളായി പെണ്‍വാണിഭം നടത്തിവരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത വെബ്സൈറ്റ് വഴിയാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത വെബ്സൈറ്റിനെതിരെ നടപടിയെടുക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സ്കൂള്‍ കുട്ടികളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. |
ജനാധിപത്യത്തിന്‍െറ യശസ്സുയര്‍ത്തി Posted: 16 Oct 2015 07:10 PM PDT Image: ![]() Subtitle: കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ദേശീയ ന്യായാധിപ നിയമന കമീഷനെ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് റദ്ദാക്കിയ വിധിയോട് പ്രമുഖര്‍ പ്രതികരിക്കുന്നു ദേശീയ ന്യായാധിപ നിയമന കമീഷനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിശ്വജിത്ത് ഭട്ടാചാര്യ 'മാധ്യമം' പ്രതിനിധി ഹസനുല്‍ ബന്നയുമായി സംസാരിക്കുന്നു •കമീഷനെ ഭരണഘടനാവിരുദ്ധമാക്കിയ വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇന്ദിര ഗാന്ധി നടത്തിയ കുപ്രസിദ്ധമായ രാഷ്ട്രീയ ഇടപെടലിന് അന്ത്യംകുറിച്ച കേശവാനന്ദ ഭാരതി വിധിക്കുശേഷം രാജ്യത്തെ നീതിന്യായ ചരിത്രത്തിന്‍െറ തങ്കലിപികളിലെഴുതേണ്ട രണ്ടാമത്തെ വിധിയാണിത്. ഈ വിധിയിലൂടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ യശസ്സല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ യശസ്സാണ് ലോകത്തോളമുയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ സര്‍ക്കാറുകള്‍ അപകടത്തിലാക്കുന്ന വേളയിലാണ് ജഡ്ജി നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണ്ട എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ജഡ്ജിമാരെ നിയമിക്കുന്ന തരത്തിലാണ് ദേശീയ നീതിന്യായ നിയമന കമീഷന്‍ നിയമം പാര്‍ലമെന്‍റില്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഒരുമിച്ച് പാസാക്കിയെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുന്ന നിലവിലുള്ള രീതി മാറ്റിയാണിത് അവര്‍ ചെയ്തത്. •ആറംഗ സമിതിയില്‍ മൂന്നുപേരും ജഡ്ജിമാരാണെന്നിരിക്കെ സര്‍ക്കാറിന് എങ്ങനെയാണ് ന്യായാധിപ നിയമന കമീഷനില്‍ മേല്‍ക്കൈ ലഭിക്കുക? ന്യായാധിപ നിയമന കമീഷനില്‍ നിയമമന്ത്രിക്ക് പുറമെയുള്ള രണ്ടംഗങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ്. അതോടെ മൂന്നുപേരുടേത് ജുഡീഷ്യല്‍ നിയമനവും മറ്റു മൂന്നുപേരുടേത് രാഷ്ട്രീയ നിയമനവുമായി മാറും. ഇരുകൂട്ടരുടെയും ബലാബലത്തില്‍ കാര്യങ്ങളത്തെുമ്പോള്‍ ഒരു വ്യവസ്ഥ സന്തുലനം തകര്‍ക്കുന്ന തരത്തില്‍ ഉള്‍പ്പെടുത്തി. രണ്ടംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരമാണത്. ആറംഗ സമിതി ഏതെങ്കിലുമൊരാളെ ജഡ്ജിയായി നിയമിക്കാന്‍ ചര്‍ച്ചചെയ്യുന്ന വേളയില്‍ കമീഷനിലെ രണ്ടംഗങ്ങള്‍ അയാളെ എതിര്‍ത്താല്‍ ആ പേര് പട്ടികക്ക് പുറത്താകും. മുമ്മൂന്നു പേരെ ബലാബലത്തില്‍ വെച്ചുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാറാണ് ഇത്തരമൊരു വീറ്റോ അധികാരത്തിലൂടെ തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെയെല്ലാം വെട്ടിമാറ്റാനുള്ള അവസരമുണ്ടാക്കിയത്. •കൊളീജിയത്തിലൂടെ ജുഡീഷ്യറിക്ക് മേല്‍ക്കൈ ലഭിച്ചപ്പോഴുണ്ടായ പരാതി പരിഹരിക്കാനുണ്ടാക്കിയ പുതിയ സംവിധാനത്തില്‍ സര്‍ക്കാറിന് മേല്‍ക്കൈ ലഭിക്കുന്നതില്‍ എതിര്‍ക്കാനെന്തിരിക്കുന്നു? ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറയും ഭരണഘടനയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണിത്. സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ കോടതികളിലെ ഒരു കക്ഷിയാണ്. രാജ്യത്തെ 60 ശതമാനം കേസുകളിലും സര്‍ക്കാര്‍ ഒരു ഭാഗത്ത് കക്ഷിയായിട്ടുണ്ടായിരിക്കും. ആ കക്ഷിയുടെ പ്രതിനിധിയായ നിയമമന്ത്രിയാണ് നിയമന കമീഷനില്‍ അംഗമായിരിക്കുന്നത്. നിയമമന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ കൊണ്ടുനടക്കേണ്ട ബാധ്യത കൂടിയുള്ളയാളാണ് അദ്ദേഹം. നിയമവ്യവഹാരത്തിലെ ഒരു കക്ഷിതന്നെ വിധിപറയുന്ന ജഡ്ജിയെ തീരുമാനിക്കുന്ന വേദിയിലിരുന്നാല്‍ പിന്നെ എങ്ങനെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും നീതിപൂര്‍വകവുമാകും. സര്‍ക്കാറിന്‍െറയും നീതിന്യായ വ്യവസ്ഥയുടെയും താല്‍പര്യങ്ങളുടെ പരസ്യമായ ഏറ്റുമുട്ടലാണ് പിന്നീടവിടെയുണ്ടാവുക. •ചീഫ് ജസ്റ്റിസിന് ജഡ്ജി നിയമനത്തില്‍ മേല്‍ക്കൈ നല്‍കുന്ന നിലവിലുള്ള കൊളീജിയം സമ്പ്രദായത്തില്‍ നിയമിച്ച ജഡ്ജിമാരെക്കുറിച്ച് പരാതികളും അപവാദങ്ങളും പലതവണ പുറത്തുവന്നതാണല്ളോ. പല നിയമന ശിപാര്‍ശകളും സുപ്രീംകോടതി കൊളീജിയം തള്ളിക്കളഞ്ഞിട്ടുമുണ്ട്. പിന്നെയും ആ രീതിയെ പിന്തുണക്കുന്നത് ശരിയാണോ? നിലവിലുള്ള കൊളീജിയം സമ്പ്രദായം ആക്ഷേപങ്ങളോ പോരായ്മകളോ ഇല്ലാത്തതാണെന്ന് ആരും പറഞ്ഞിട്ടില്ല. കൊളീജിയം സമ്പ്രദായത്തിനുനേരെ വന്ന വിമര്‍ശം സുപ്രീംകോടതി ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ദേശീയ ന്യായാധിപ നിയമന കമീഷന്‍ അസാധുവാക്കിയ വിധിയില്‍ അവസാനിപ്പിക്കാതെ കൊളീജിയം പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ച് പരമോന്നത കോടതി മുന്നോട്ടുപോകുന്നത്. കൊളീജിയം നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതുകൊണ്ടാണ് പരിഷ്കാര നിര്‍ദേശങ്ങള്‍ നവംബര്‍ മൂന്നിനകം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടും ബന്ധപ്പെട്ടവരോടുമെല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്. ആ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരാതികള്‍ പരിഹരിച്ച് കൊളീജിയം മുന്നോട്ടുപോകാനാണ് സുപ്രീംകോടതി വിധി. രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാന്‍ ഇതല്ലാതൊരു വിധി പരമോന്നത കോടതിക്ക് നല്‍കാനില്ല. ജനഹിതത്തിന് എതിര് ഇന്ത്യയിലെ മുഴുവന്‍ജനങ്ങളുടെയും അംഗീകാരത്തോടെയാണ് ന്യായാധിപ നിയമന കമീഷന്‍ നിയമം പാസാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചതും. ലോക്സഭയും രാജ്യസഭയും 20ഓളം സംസ്ഥാനങ്ങളും അംഗീകരിച്ച നിയമം രാഷ്ട്രപതി ഒപ്പുവെച്ചതുമാണ്. അത് റദ്ദാക്കുകവഴി സുപ്രീംകോടതി നമ്മുടെ ജനഹിതത്തിനെതിരായി നീങ്ങുകയാണ് ചെയ്തതെന്ന് ന്യായമായും കരുതാവുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയിലെവിടെയും കൊളീജിയം എന്ന ഒരു ജഡ്ജി നിയമനവ്യവസ്ഥയില്ല. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ എക്സിക്യൂട്ടിവ് നടത്തിവന്ന സമ്പ്രദായം അപഭ്രംശത്തിലേക്ക് വഴുതിവീണപ്പോഴാണ് കോടതി നേരിട്ട് കൊളീജിയം എന്ന സമ്പ്രദായം കൊണ്ടുവന്നത്. അതിനൊരിക്കലും നിയമനിര്‍മാണ സംവിധാനത്തിന്‍െറ അംഗീകാരമുണ്ടായിരുന്നില്ല. കാലക്രമത്തില്‍ കൊളീജിയം നിയമനങ്ങള്‍ കൂടുതല്‍ മോശപ്പെട്ടതും പാടില്ലാത്ത പലതിന്‍െറയും അടിസ്ഥാനത്തില്‍ നടക്കുന്നതുമാണെന്ന് അനുഭവസ്ഥരായ ജഡ്ജിമാര്‍വരെ അഭിപ്രായപ്പെടുകയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.പി.എ സര്‍ക്കാര്‍ ന്യായാധിപ നിയമന കമീഷന്‍ മുന്നോട്ടുവെച്ചത്. ബി.ജെ.പിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം യു.പി.എ മുന്നോട്ടുവെച്ച ഏഴംഗ ന്യായാധിപ കമീഷന് പകരം ആറംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമന കമീഷനാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മുന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഏഴംഗ നിയമന കമീഷനില്‍ സര്‍ക്കാറിന് മേല്‍ക്കൈയുണ്ടാവുകയും ജുഡീഷ്യറിയുടെ പ്രാതിനിധ്യം കുറഞ്ഞുപോവുകയുംചെയ്തു എന്ന് കണ്ടപ്പോഴാണ് അത് ആറംഗമാക്കി ചുരുക്കി ചീഫ് ജസ്റ്റിസുള്‍പ്പെടെ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന കമീഷനാക്കി അതിനെ മാറ്റിയത്. സര്‍ക്കാറിന്‍െറ പ്രാതിനിധ്യമുള്ള ഒരാള്‍മാത്രമാണ് കമീഷനിലുണ്ടാവുക എന്ന നിലയിലാണ് നിയമം കൊണ്ടുവന്നത്. അവശേഷിക്കുന്ന രണ്ടു പ്രമുഖരെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് പുതിയ നിയമം മുന്നോട്ടുവെച്ചത്. ചുരുക്കത്തില്‍ ജുഡീഷ്യറിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുതന്നെ നിയമമന്ത്രിയെയും സര്‍ക്കാര്‍ വിധേയത്വത്തിലൂടെ അല്ലാതെയുള്ള രണ്ടുപേരെയും ഉള്‍പ്പെടുത്തി വളരെ നിഷ്്പക്ഷവും ശാസ്ത്രീയവുമായ സംവിധാനത്തിനാണ് രൂപംനല്‍കിയത്.
ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിച്ചു ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമവും ഭരണഘടനാഭേദഗതിയും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിപ്രകാരം റദ്ദാക്കിയിരിക്കുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പ്രത്യേക വിധിന്യായത്തിലൂടെ നിയമത്തിന്‍െറ ഭരണഘടനാ സാധുത ശരിവെക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിനും നീതിന്യായ പരിഷ്കരണശ്രമങ്ങള്‍ക്കുമേറ്റ കനത്ത തിരിച്ചടിയായിമാത്രമേ ഈ വിധിന്യായത്തെ കാണാന്‍ കഴിയുകയുള്ളൂ. ഭരണഘടനാ നിയമത്തിന്‍െറ വളര്‍ച്ചയുടെ വഴിയിലെ ഞെട്ടിക്കുന്ന പ്രവണതകളുടെ തുടക്കംപോലെ ഇതനുഭവപ്പെടുന്നു. |
നീതിപൂര്‍വമാകട്ടെ, ന്യായാധിപ നിയമനങ്ങള്‍ Posted: 16 Oct 2015 07:03 PM PDT Image: ![]() ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ദേശീയ ന്യായാധിപ നിയമന കമീഷനെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് റദ്ദാക്കിയ വിധി നിയമനിര്‍മാണ സഭയുടെ അധികാരവും നിയമ സംവിധാനത്തിന്‍െറ നിഷ്പക്ഷതയെയും കുറിച്ചുള്ള സംവാദങ്ങളിലേക്ക് വഴിതുറക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്‍െറ അമിതാധികാര സാധ്യത നിയമന കമീഷനില്‍ നിലനില്‍ക്കുന്നതിനാല്‍ നീതിന്യായ സംവിധാനത്തിന്‍െറ നിഷ്പക്ഷത നിലനിര്‍ത്തുകയെന്ന ഭരണഘടനാ താല്‍പര്യം സംരക്ഷിക്കാനാണ് ജസ്റ്റിസ് കെ.എസ്. കഹാര്‍ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു വിധിന്യായം രേഖപ്പെടുത്തിയിരിക്കുന്നത്. കൊളീജിയം സംവിധാനത്തിന്‍െറ പോരായ്മ കോടതി അംഗീകരിക്കുകയും അത് നവീകരിക്കുന്നതിന് വിപുലമായ ബെഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ലോക്സഭയും രാജ്യസഭയും ഐകകണ്ഠ്യേന അംഗീകരിക്കുകയും 20 നിയമസഭകള്‍ യോജിക്കുകയും ചെയ്ത ഭരണഘടനാ ഭേദഗതി റദ്ദുചെയ്തതില്‍ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ അനിഷ്ടം പ്രകടിപ്പിച്ചപ്പോള്‍ രാംജത്മലാനി, ഫാലി എസ്. നരിമാന്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ ഭരണഘടനാ വിദഗ്ധര്‍ ഈ വിധി ചരിത്രപ്രധാനമാണെന്നും ജനാധിപത്യത്തിന്‍െറ വിജയമായും വിലയിരുത്തുന്നു. |
Posted: 16 Oct 2015 12:30 PM PDT Image: ![]() തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ മത്സരചിത്രം ശനിയാഴ്ച വ്യക്തമാകും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ശനിയാഴ്ച മൂന്നിന് അവസാനിക്കുന്നതോടെ ശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. 21871 സ്ഥാനങ്ങളിലേക്ക് 60000 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. |
വിജേഷിന്‍െറ ഹൃദയം ഷംസുദ്ദീനില്‍ മിടിച്ചു തുടങ്ങി Posted: 16 Oct 2015 12:22 PM PDT Image: ![]() കോഴിക്കോട്: പ്രാര്‍ഥന ഫലിച്ചു, ഒടുവില്‍ ആ ഹൃദയം മിടിച്ചു തുടങ്ങി. കണ്ണൂരുകാരന്‍ വിജേഷി(30)ന്‍െറ ഹൃദയം മഞ്ചേരി ഷംസുദ്ദീ(54)ന്‍െറ നെഞ്ചിന്‍കൂട്ടിലിരുന്ന് സുരക്ഷിതമായി മിടിച്ചു തുടങ്ങി.മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് തൊണ്ടയാട് മെട്രോ കാര്‍ഡിയാക് സെന്‍ററില്‍ നടന്നത്. രാവിലെ 11.30ഓടെ ശസ്ത്രക്രിയ പൂര്‍ത്തിയായ ഉടന്‍തന്നെ ഹാര്‍ട്ട് ലങ് മെഷീന്‍െറ സഹായത്തോടെ മിടിക്കാന്‍ തുടങ്ങിയ ഹൃദയം ഒരുമണിയോടുകൂടി യന്ത്രത്തിന്‍െറ സഹായമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങി. രോഗിയെ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഡോക്ടര്‍മാരുടെ സംഘം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍നിന്ന് വിജേഷിന്‍െറ ഹൃദയവുമായി കോഴിക്കോട്ടേക്ക് തിരിച്ചത്. 5.20ഓടെ മെട്രോ ആശുപത്രിയിലത്തെിയ സംഘം 5.30ഓടെ ശസ്ത്രക്രിയ തുടങ്ങി. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അവസാനിച്ചത് 11.30ന്. ഹൃദയം ദാതാവില്‍നിന്ന് സ്വീകരിക്കുന്നതു മുതല്‍ സ്വീകര്‍ത്താവില്‍ മിടിക്കുന്നതുവരെയുള്ള സമയം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ചീഫ് കാര്‍ഡിയാക് സര്‍ജന്‍ പ്രഫ. ഡോ. വി. നന്ദകുമാര്‍ പറഞ്ഞു. |
ന്യായാധിപ നിയമനം വിവിധ രാജ്യങ്ങളില്‍ പലവിധം Posted: 16 Oct 2015 12:12 PM PDT Image: ![]() ന്യൂഡല്‍ഹി: മേല്‍കോടതികളിലേക്ക് ന്യായാധിപന്മാരെ നിയമിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള രീതികള്‍ വ്യത്യസ്തമാണ്. ബ്രിട്ടന്‍: അഞ്ചംഗ സെലക്ഷന്‍ കമീഷനാണ് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നത്. സുപ്രീംകോടതി അധ്യക്ഷനും ഉപാധ്യക്ഷനും പുറമെ ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നിയമന കമീഷനുകള്‍ നിയോഗിക്കുന്ന ഓരോ അംഗങ്ങള്‍ എന്നിവരാണ് ഉള്ളത്. കാനഡ: കൗണ്‍സില്‍ ഗവര്‍ണറാണ് നിയമനം നടത്തുന്നത്. നോമിനികളുടെ പട്ടിക ഭരണ-പ്രതിപക്ഷ നിരയിലെ അഞ്ച് എം.പിമാരുടെ സെലക്ഷന്‍ പാനല്‍ പരിശോധിക്കുന്നു. അതില്‍നിന്ന് മൂന്നു പേരുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നു. യു.എസ്.എ: പ്രസിഡന്‍റാണ് നിയമനാധികാരി. സുപ്രീംകേ ാടതി ജഡ്ജിമാരെ പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്യുന്നു. അത് സെനറ്റ് സ്ഥിരീകരിക്കുന്നു. ജര്‍മനി: തെരഞ്ഞെടുപ്പിലൂടെയാണ് നിയമനം. ഫെഡറല്‍ ഭരണഘടനാ കോടതിയിലെ പകുതി അംഗങ്ങളെ എക്സിക്യൂട്ടിവും ബാക്കി പകുതി പേരെ നിയമനിര്‍മാണ സഭയും തെരഞ്ഞെടുക്കുന്നു. ഫ്രാന്‍സ്: പ്രസിഡന്‍റ് നിയമിക്കുന്നു. മജിസ്ട്രേറ്റ് കൗണ്‍സില്‍ സുപ്പീരിയറില്‍നിന്നുള്ള നിയമന നിര്‍ദേശം പ്രസിഡന്‍റ് സ്വീകരിക്കുന്നു. |
ഫലസ്തീന്‍ സമരത്തിന് കനല്‍ പകര്‍ന്ന് അഹ്മദ് മന്‍സാറ Posted: 16 Oct 2015 12:08 PM PDT Image: ![]() ജറൂസലം: അഹ്മദ് മന്‍സാറ എന്ന 13 കാരന്‍െറ ചിത്രം ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറ പുതിയ മുഖമായി മാറുന്നു. പൊലീസ് മര്‍ദനത്തില്‍ ചോരയൊലിക്കുന്ന തലയുമായി, ഇസ്രായേലികളുടെ ശാപവചനങ്ങള്‍ കേട്ട് തെരുവില്‍ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് ഇസ്രായേലീ ക്രൂരത വരച്ചുകാട്ടി ഇതിനകം വൈറലായി മാറിയത്. |
അഭയാര്‍ഥിപ്രശ്നം: തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍െറ വാഗ്ദാനം Posted: 16 Oct 2015 12:04 PM PDT Image: ![]() Subtitle: 341 കോടി ഡോളറും രാജ്യത്തെ ജനങ്ങള്‍ക്ക് വിസയുമാണ് വാഗ്ദാനം അങ്കാറ: അഭയാര്‍ഥികളുടെ പ്രവാഹം തടയുന്നതിന് തുര്‍ക്കിക്ക് 341 കോടി ഡോളറും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 750 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ വിസയും യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനം. പദ്ധതിയോട് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സഹകരിക്കണമെന്നും ഇ.യു അഭ്യര്‍ഥിച്ചു. |
കേരളം ഭരിക്കാന്‍ പോകുന്നത് എസ്.എന്‍.ഡി.പി യോഗം ^തുഷാര്‍ വെള്ളാപ്പള്ളി Posted: 16 Oct 2015 12:00 PM PDT Image: ![]() ആലുവ: ഇനി കേരളം ഭരിക്കാന്‍ പോകുന്നത് എസ്.എന്‍.ഡി.പി യോഗം രൂപവത്കരിക്കുന്ന പാര്‍ട്ടിയായിരിക്കുമെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ആലുവ യൂനിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് തിരിച്ചറിഞ്ഞ ഇടത്-വലത് മുന്നണികള്‍ യോഗം നേതാക്കളെ വ്യക്തിഹത്യ നടത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. |
നൈജീരിയയില്‍ ചാവേറാക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു Posted: 16 Oct 2015 11:57 AM PDT Image: ![]() അബുജ: നൈജീരിയയിലെ മെയ്ദുഗരി പട്ടണത്തിലെ മസ്ജിദിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 40 ലേറെ പേര്‍ കൊല്ലപ്പെട്ടു. മെയ്ദുഗരിയിലെ മോലൈ മസ്ജിദില്‍ വൈകുന്നേരത്തെ പ്രാര്‍ഥനക്ക് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. മസ്ജിദിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്നും ആക്രമണത്തിനുശേഷം 42 മൃതശരീരങ്ങള്‍ മസ്ജിദിനു പുറത്തു കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരട്ട സ്ഫോടനമാണ് മസ്ജിദില്‍ നടന്നതെന്നും 14 പേരാണ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. |
ഷാങ്ഹായ് മാസ്റ്റേഴ്സ്: നദാല്‍ സെമിയില്‍ Posted: 16 Oct 2015 11:50 AM PDT Image: ![]() ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനും ലോക നാലാം നമ്പറുമായ സ്വിസ് താരം സ്റ്റാനിസ്ളാവ് വാവ്റിങ്കയെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ സെമിയില്‍. സ്കോര്‍: 6^2, 6^1. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയാണ് സെമിയില്‍ നദാലിന്‍െറ എതിരാളി. ടോപ്സീഡ് നൊവാക് ദ്യോകോവിച്ചും മൂന്നാം സീഡ് ആന്‍ഡി മറെയും തമ്മിലാണ് രണ്ടാം സെമി. |
‘ഭര്‍ത്താവി’നെ തേടി സ്കോട്ട്ലന്‍ഡില്‍ നിന്ന് വീണ്ടും മറിയം ഖാലിഖ് Posted: 16 Oct 2015 11:22 AM PDT Image: ![]() ചാവക്കാട്: ‘ഭര്‍ത്താവി’നെ തേടി ബ്രിട്ടനില്‍ നിന്ന് മറിയം ഖാലിഖ അകലാട് ബദര്‍പള്ളി ബീച്ചില്‍ കുന്നമ്പത്ത് വീട്ടിലേക്ക് വീണ്ടുമത്തെി. ഇത്തവണ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ‘ഭര്‍തൃഗൃഹ’ത്തില്‍ താമസിക്കാനുള്ള ഉത്തരവുമായാണ് മഞ്ചേരിയിലെ അഭിഭാഷകരായ എ.പി. ഇസ്മായില്‍, സുധ ഹരിദാസ് എന്നിവര്‍ക്കൊപ്പം പാക് വംശജയായ യുവതി എത്തിയത്. പക്ഷേ, ഭര്‍തൃ വീട്ടുകാര്‍ വാതില്‍ കൊട്ടിയടച്ചു. തുറക്കുന്നതും കാത്ത് യുവതിയും അഭിഭാഷകരും മണിക്കൂറുകളോളം പുറത്തിരുന്നവെങ്കിലും തുറന്നില്ല. |
മെന്‍ഡോസയുടെ ഇരട്ടഗോളില്‍ ചെന്നൈയിന് വിജയം Posted: 16 Oct 2015 10:50 AM PDT Image: ![]() മുംബൈ: സുനില്‍ ഛേത്രി എത്തിയിട്ടും മുംബൈക്ക് രക്ഷയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയംതേടി സ്വന്തം ഗ്രൗണ്ടിലിറങ്ങിയ മുംബൈ സിറ്റി എഫ്.സിയെ രണ്ടാം പകുതിയില്‍ കൊളംബിയന്‍ സ്ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസ നേടിയ ഇരട്ട ഗോളില്‍ തകര്‍ത്ത് (2^0) ചെന്നൈയിന്‍െറ ജൈത്രയാത്ര. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലെ 60, 66 മിനിറ്റിലായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍. കഴിഞ്ഞമത്സരത്തില്‍ ഹാട്രിക് നേടിയ മെന്‍ഡോസയുടെ സീസണിലെ ഗോള്‍നേട്ടം അഞ്ചായി.എഫ്.സി ഗോവയെ 4^0ത്തിന് വീഴ്ത്തിയ ഇലവനില്‍ ഒരു മാറ്റംമാത്രം വരുത്തിയാണ് ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി ടീമിനെ ഇറക്കിയത്. ബെര്‍ണാഡ് മെന്‍ഡിക്കുപകരം അലസാന്ദ്രോ പൊറ്റന്‍സയത്തെി. എന്നാല്‍, കേരള ബ്ളാസ്റ്റേഴ്സിനെതിരെ കളിച്ച ടീമിനെ മുംബൈ അടിമുടി മാറ്റിമറിച്ചു. ഛേത്രി, സുബ്രത, അശുതോഷ് മെഹ്ത തുടങ്ങി ആറുമാറ്റങ്ങളാണ് നികളസ് അനല്‍ക വരുത്തിയത്. സ്വന്തം മണ്ണില്‍, നവോന്മേഷത്തിലിറങ്ങിയ മുംബൈയുടെ കൈവശമായിരുന്നു കളിയുടെ ആദ്യ പകുതി. സോണി നോര്‍ദെ^ഛേത്രി^ഫ്രെഡറിക് പിക്വിയോണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു മുംബൈയുടെ മുന്നേറ്റം. ഒന്നാം മിനിറ്റില്‍ ചെന്നൈയിന്‍ താരം തോയ് സിങ്ങിന്‍െറ ഫൗളിന് മഞ്ഞകാര്‍ഡ് വീശിയതോടെ, കളി നേരത്തെ ചൂടുപിടിച്ചു. ഇരുതലമൂര്‍ച്ചയില്‍ ആഞ്ഞടിച്ച മുംബൈയെ ഇറ്റാലിയന്‍താരം പൊറ്റെന്‍സയും മെഹ്റാജുദ്ദീന്‍ വാദുവും ചേര്‍ന്ന് പിടിച്ചുകെട്ടിയതോടെ പന്ത് ഗോള്‍വര കടന്നില്ല. ആവര്‍ത്തിച്ച് കോര്‍ണര്‍ കിക്കുകള്‍ ലഭിക്കുമ്പോഴും ഗോള്‍മുഖം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നതുതന്നെ ചെന്നൈയിന്‍െറ നേട്ടമായി.എന്നാല്‍, എലാനോ^മെന്‍ഡോസ കൂട്ടിന്‍െറ കരുത്തുറ്റ പ്രത്യാക്രമണങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംഘം സുബ്രതാപോളിന് പണികൊടുത്ത് തുടങ്ങി. മധ്യനിരയില്‍ ബുദ്ധിപരമായ നീക്കങ്ങളുമായി എലാനോ നിറഞ്ഞാടി. രണ്ടാം പകുതിയില്‍, എലാനോ-മെന്‍ഡോസ കൂട്ടിന്‍െറ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും ചടുലതയും കൈവന്നതോടെ ആതിഥേയ ഗോള്‍മുഖം ഏതുസമയവും കുലുങ്ങാമെന്നായി. ഇത്തരമൊരു നിമിഷത്തിലാണ് മുംബൈ പ്രതിരോധത്തിന്‍െറ മണ്ടത്തരം മുതലെടുത്ത് കൊളംബിയന്‍താരം സുബ്രതാപോളിന്‍െറ വലഭേദിച്ചത്. പെനാല്‍ട്ടി ബോക്സിനടുത്ത് പ്രതീഷ് ശിരോദ്കര്‍ നല്‍കിയ മൈനസ് പാസ് തട്ടിയെടുത്ത് കുതിച്ച എലാനോയാണ് മെന്‍ഡോസയുടെ ആദ്യഗോളിന്‍െറ ശില്‍പി. അളന്നുമുറിച്ചുനല്‍കിയ ക്രോസ് ഓടിയത്തെിയ മെന്‍ഡോസ വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍, ചെന്നൈയിന്‍െറ അര്‍ഹിച്ച ലീഡായി. അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ ലീഡുയര്‍ത്താന്‍. ലോങ് റേഞ്ചിലൂടെ സ്കോര്‍ ചെയ്യാന്‍ ശ്രമിച്ച ജയേഷ് റാണെക്കായിരുന്നു രണ്ടാം ഗോളിന്‍െറ ക്രെഡിറ്റ്. ഷോട്ടില്‍ പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍, പറന്നു ഹെഡര്‍ ചെയ്തുകൊണ്ട് മെന്‍ഡോസ വലകുലുക്കി. |
പി.എഫ് ഓണ്‍ലൈനില്‍ പിന്‍വലിക്കാം, മാര്‍ച്ച് അവസാനത്തോടെ Posted: 16 Oct 2015 10:22 AM PDT Image: ![]() ന്യൂഡല്‍ഹി: പി.എഫിലെ നിക്ഷേപം പിന്‍വലിക്കാനുള്ള കടലാസ് ജോലികള്‍ വൈകാതെ ചരിത്രത്തിലേക്ക് പിന്‍വാങ്ങിയേക്കും. ആധാര്‍ കാര്‍ഡ് പി.എഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഓണ്‍ലൈന്‍ വഴി പി.എഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം അടുത്ത മാര്‍ച്ച് അവസാനത്തോടെ നടപ്പാക്കാനായേക്കുമെന്നാണ് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ (ഇ.പി.എഫ്.ഒ) പ്രതീക്ഷ. അപേക്ഷ കിട്ടിയാല്‍ മൂന്നു മണിക്കൂറിനകം തീരുമാനമെടുക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇ.പി.എഫ്.ഒ പരിഗണിക്കുന്നത്. ഇത് നടപ്പായാല്‍ അംഗങ്ങള്‍ക്ക് ഓണ്‍ലൈനില്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാനാവും. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കും. ഇതിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ ജലാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ പദ്ധതി നടപ്പാകുന്നതിനുമുമ്പുതന്നെ, തുക പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നവരുടെ സ്ഥിരീകരണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷ നല്‍കുന്നത് തുടരുമെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷ തീര്‍പ്പാക്കും. നിലവില്‍ 20 ദിവസംവരെയാണ് ഇതിനെടുക്കുന്നത്. ഓണ്‍ലൈന്‍ പിന്‍വലിക്കല്‍ പദ്ധതി നടപ്പാകണമെങ്കില്‍ പക്ഷേ 40 ശതമാനമെങ്കിലും സവിശേഷ അക്കൗണ്ട് നമ്പറുകള്‍ ആധാര്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തേണ്ടതുണ്ട്. 5.6 കോടി സവിശേഷ അക്കൗണ്ട് നമ്പറുകളാണ് (യു.എ.എന്‍) ഇ.പി.എഫ്.ഒ ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 92.88 ലക്ഷം അംഗങ്ങള്‍ മാത്രമേ ആധാര്‍ നമ്പര്‍ നല്‍കിയിട്ടുള്ളൂ. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment