സ്വാഗതം
WELCOME

News Update..

Monday, October 19, 2015

പൊലീസിനെ കൊന്നാലും കുഴപ്പമില്ലെന്ന പരാമര്‍ശം; ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം Madhyamam News Feeds

പൊലീസിനെ കൊന്നാലും കുഴപ്പമില്ലെന്ന പരാമര്‍ശം; ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം Madhyamam News Feeds

Link to a feed

പൊലീസിനെ കൊന്നാലും കുഴപ്പമില്ലെന്ന പരാമര്‍ശം; ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം

Posted: 19 Oct 2015 12:38 AM PDT

Image: 

അഹ്മദാബാദ്: പൊലീസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ പട്ടേല്‍സമുദായ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. പട്ടേല്‍ സമുദായത്തിന് വേണ്ടി രണ്ടോ മൂന്നോ പൊലീസുകാരെ കൊന്നാലും കുഴപ്പമില്ല, ആരും ആത്മഹ്യ ചെയ്യരുതെന്നായിരുന്നു പട്ടേലിന്‍െറ പരാമര്‍ശം. ഗുജറാത്ത് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംവരണാവശ്യം അംഗീകരിച്ചി െല്ലങ്കില്‍ ജീവനൊടുക്കുമെന്ന് വിപുല്‍ ദേശായി എന്ന യുവാവ് പൊലീസിന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിച്ചാണ് ഹാര്‍ദിക് പരാമര്‍ശം നടത്തിയത്. പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു.

എന്നാല്‍ വിഡിയോ പടച്ചുണ്ടാക്കിയതാണെന്നും പൊലീസുകാരെ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടി െല്ലന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത് പറഞ്ഞതെന്നുമുള്ള പ്രതികരണവുമായി ഹാര്‍ദിക് പിന്നീട് രംഗത്തുവന്നു.

ഇന്നലെ നടന്ന ഇന്ത്യ^ദക്ഷിണാഫ്രിക്ക ഏകദിനത്തിനിടെ സ്റ്റേഡിയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി വന്ന ഹാര്‍ദികിനെ സ്റ്റേഡിയത്തിന്‍െറ രണ്ട് കിലോമീറ്റര്‍ അകലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തെരഞ്ഞെടുപ്പ് നാട്ടില്‍; ചൂടും ചൂരും പ്രവാസ ലോകത്ത്

Posted: 18 Oct 2015 11:21 PM PDT

Image: 
ദോഹ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോട പ്രവാസ ലോകത്ത് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സൈബര്‍ പ്രചാരണ ചൂട്.  വിവിധ മുന്നണികളെയും പാര്‍ട്ടികളെയും പിന്തുണച്ചാണ് വാട്ട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായത്. പ്രാദേശികമായി ഏറെ വീറും വാശിയുമുള്ള തെരഞ്ഞെടുപ്പായതിനാല്‍ വാട്ട്സ് ആപ് ഗ്രൂപ്പുകളിലും മറ്റും ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. പരമ്പരാഗത മുന്നണികള്‍ക്ക് പുറമെ പ്രദേശിക തലത്തില്‍ രൂപപ്പെട്ട മുന്നണികളുടെ ധാര്‍മികത മുതല്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം വരെ ചര്‍ച്ച ചെയ്യപ്പെടുന്നു. 
പല പ്രദേശങ്ങളിലും കേരളത്തില്‍ നിലവിലുളള മുന്നണി സംവിധാനങ്ങള്‍ക്ക് വിരുദ്ധമായ മുന്നണികള്‍ രൂപപ്പെട്ടതോടെ ഇതിന്‍െറ ധാര്‍മികത ചോദ്യം ചെയ്യുകയാണ് പലരും. ചിലയിടങ്ങളില്‍ വീറോടെ പരസ്പരം മത്സരിക്കുന്ന പാര്‍ട്ടികള്‍ തന്നെ മറ്റിടങ്ങളില്‍ മുന്നണികളുണ്ടാക്കിയ വാര്‍ത്തകളുടെ പത്രകട്ടിങ്ങുകളാണ് സോഷ്യല്‍ മീഡിയകളില്‍ പറന്നുനടക്കുന്നത്. വിജയവുമായി ബന്ധപ്പെട്ട വീരവാദങ്ങള്‍ മുതല്‍ ഭൂരിപക്ഷം വരെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് മാത്രമായി തന്നെ വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന അവകാശ വാദങ്ങളുടെ ഓഡിയോ ക്ളിപ്പുകള്‍ സേവ് ചെയ്ത് ഫലം വന്നതിന് ശേഷം ഉപയോഗിക്കാനുളള തയാറെടുപ്പിലാണ് പലരും. പല പാര്‍ട്ടികളിലും പതിവില്‍ കവിഞ്ഞുണ്ടായ വിമതശല്യവും ഇത്തവണ ചര്‍ച്ചകളുടെ ചൂട് ഏറ്റുന്നു.
എന്നാല്‍, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടുന്നില്ളെന്നതാണ് വസ്തുത. പ്രവാസി നിക്ഷേപങ്ങള്‍ പ്രദേശിക വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് നമ്മുടെ പ്രദേശിക ഭരണ സമിതികള്‍ ആലോചനകള്‍ പോലും നടത്തുന്നില്ല എന്ന വസ്തുതയും ചര്‍ച്ചയാവുന്നില്ല. 
അത്രയൊന്നും രാഷ്ട്രീയ പരിവേഷം ആവശ്യമില്ലാത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ വികാരം ഉത്തേജിപ്പിക്കാനുളള ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്. സ്ഥാനാര്‍ഥികള്‍ക്കുളള ഗാനങ്ങളും സ്ഥാനാര്‍ഥികളുടെ ബഹുവര്‍ണ്ണ പ്രചാരണ നോട്ടീസുകളുമാണ് ഓരോ ഗ്രൂപ്പിലും നിറയുന്നത്. നാട്ടിലുള്ളവര്‍ക്ക് വേണ്ടി വേണ്ടി പോസ്റ്റര്‍ ഡിസൈനിങും ഗാനങ്ങള്‍ ചിട്ടപ്പെടുത്തലുമെല്ലാം പ്രവാസികള്‍ ഏറ്റെടുത്തിട്ടുമുണ്ട്. 
പഴയ കാലത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ബാച്ചിലര്‍ റൂമുകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ മുറികളിലെ ബഹളങ്ങളൊതുങ്ങി, മൊബൈല്‍ ഫോണിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളും വിവിധ പ്രവാസി സംഘടകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ തെരഞ്ഞെടുപ്പ് കണ്‍വെഷനുകള്‍ പ്രവാസ ലോകത്തും ചേരുന്നുണ്ട്. 
നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര കണ്ട് ചൂട് പിടിച്ചിട്ടില്ളെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പിന്‍െറ ഉഷിരും ചൂടും കൊണ്ടാടുന്നത് പ്രവാസികളാണ്. 
ഓഫീസ് സമയങ്ങള്‍ക്ക് ശേഷം ധാരാളം ഒഴിവ് സമയങ്ങളുളള പ്രവാസിയുടെ ഇനിയുളള രണ്ടാഴ്ചകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും പ്രചാരണങ്ങളിലുമായിരിക്കും. മുഴുവന്‍ ഒഴിവ് സമയവും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സോഷ്യല്‍ മീഡികളില്‍ ചെലവഴിക്കുന്ന പ്രവാസിക്ക് ഈ തെരഞ്ഞെടുപ്പിലും വോട്ടവകാശം ഇല്ളെന്നതാണ് വൈരുധ്യം.
 

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: ചെറിയാന്‍ ഫിലിപ്പ് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി

Posted: 18 Oct 2015 10:55 PM PDT

Image: 

കാസര്‍കോട്: മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഫേസ്ബുക്കില്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ ചെറിയാന്‍ ഫിലിപ്പ്  മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇന്നലെയാണ് വിവാദമായ പ്രസ്താവന ചെറിയാന്‍ ഫിലിപ്പ് നടത്തിയത്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷര്‍ട്ടൂരി നടത്തിയ സമരം നേരത്തെ നടത്തി പല വനിതകളും സീറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് ഫിലിപ്പ് പോസ്റ്റില്‍ പറഞ്ഞത്. വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ ചെറിയാന്‍ ഫിലിപ്പ് തയാറായിട്ടില്ല. ചെറിയാന്‍ ഫിലിപ്പിന്‍െറ പോസ്റ്റ് കണ്ടില്ളെന്നും അദ്ദേഹം സ്ത്രീ വിരുദ്ധനാണെന്ന് തോന്നുന്നില്ളെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

മലബാറിനെ ലോകത്തിന് മുന്നിലവതരിപ്പിച്ച് കേരള ഐ.ടി

Posted: 18 Oct 2015 10:22 PM PDT

Image: 
ദുബൈ: ലോകത്തിന് മുന്നില്‍ മലബാറിന്‍െറ സാങ്കേതിക രംഗത്തെ കരുത്തും സാധ്യതകളും തുറന്നുവെക്കുകയാണ്  ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ ഇത്തവണ കേരളം.
തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 33 കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
 കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഒൗപചാരികമായി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ളെങ്കിലും മലബാര്‍ മേഖലക്ക് ഊന്നല്‍ നല്‍കാനാണ് ഇത്തവണ ഉദ്ദേശിക്കുന്നതെന്ന് സംഘത്തലവനായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് സി.ഇ.ഒ: കെ.ജി.ഗിരീഷ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൈബര്‍ പാര്‍ക്കില്‍ വരാന്‍ ഉദ്ദേശിക്കുന്ന 11 സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാനാണ് തീരുമാനം. വലിയ കമ്പനികള്‍ ഈ മേഖലയില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയുമായി വളരെ നല്ല ബന്ധമാണുള്ളത്. കഴിഞ്ഞതവണ കോഴിക്കോട്ടു നിന്ന് വന്ന എട്ടു കമ്പനികള്‍ക്ക് ജൈറ്റക്സില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ലഭിച്ച ബിസിനസില്‍ നിന്നാണ് ആ കമ്പനികള്‍ ഇന്നു മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട്ടു നിന്നുള്ള ഐ.ടി സംഘം ഇത്തവണ ഏറെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്. നല്ല ബിസിനസ് ഇവിടെ നിന്ന് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഞായറാഴ്ച മേളയുടെ ഒൗപചാരിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബിസിനസ് ചര്‍ച്ചകള്‍ നടത്താന്‍ കേരള സംഘത്തിന് കഴിഞ്ഞതായി ഗിരീഷ് ബാബു പറഞ്ഞു. അടുത്തവര്‍ഷം ഇതിലും വിപുലമായ സ്റ്റാള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 
കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍െറ പ്രധാന കെട്ടിടം അടുത്ത ഏപ്രിലോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന്   സി.ഇ.ഒ അജിത് കുമാര്‍ പറഞ്ഞു. അതോടെ ടെക്നോപാര്‍ക്കിന്‍െറയും ഇന്‍ഫോപാര്‍ക്കിന്‍െറയും വിജയകഥ സൈബര്‍പാര്‍ക്കിനും തുടരാനാകും. കോഴിക്കോടിനെ കേരളത്തിലെ ഒരു പ്രധാന ഐ.ടി നഗരമായി ഉയര്‍ത്തിക്കാട്ടാന്‍ ജൈറ്റക്സിലെ സാന്നിധ്യം സഹായിക്കുന്നുണ്ട്്.  സോഫ്ട്വെയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം കോഴിക്കോടിനെ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കു സോഫ്ട്വെയര്‍ നിര്‍മാണ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ട്. 
കോഴിക്കോട്ടെ ഐ.ടി കമ്പനികള്‍ കാണിക്കുന്ന ആവേശം ഏറെ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. കേരള ഐ.ടിയുടെ സൗകര്യങ്ങള്‍ക്കപ്പുറം  മാനുഷ്യവിഭവ ശേഷിയും  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ഊര്‍ജവവുമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അതിനാലാണ് അത്തരം കമ്പനികളെ ഒന്നിച്ചുസഹകരിപ്പിച്ച് കൊണ്ടുവന്നതെന്ന് അജിത് കുമാര്‍ പറഞ്ഞു. 
നേരത്തെ ഇത്തരം മേളകളില്‍ പങ്കെടുക്കുമ്പോള്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നിവയുടെ സ്ഥലസൗകര്യമാണ് പ്രധാനമായും വിപണനം നടത്തിയിരുന്നതെന്ന് ഗിരീഷ് ബാബു പറഞ്ഞു. എന്നാല്‍ നാലു വര്‍ഷമായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മേളകളില്‍ പങ്കെടുപ്പിക്കുന്നു. 
ഇത്തരം സംരംഭങ്ങളുടെ മേധാവികളായ 24 പേരെ വിവിധ ലോക മേളകളില്‍ പങ്കെടുപ്പിക്കാനായിട്ടുണ്ട്. 60 ഓളം പുതിയ കമ്പനികളെ ആഗോള മേളകളിലത്തെിക്കാനായി. 
ഒരുപാട് പുതിയ പാഠങ്ങളും ബിസിനസ് രീതികളും മനസ്സിലാക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കുന്നു. തിരിച്ച് ഇവര്‍ വഴി സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും ബിസിനസ് ലഭിക്കുന്നുണ്ടെന്ന് ഗിരീഷ് ബാബു പറഞ്ഞു.
ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ,സ്കൂള്‍, എന്‍റര്‍പ്രൈസ് സൊല്യുഷനുകള്‍, മൊബൈല്‍ ആപ്പുകള്‍, ബ്രാന്‍ഡിങ് ,ഡിസൈനിങ് തുടങ്ങിയ മേഖലകളിലാണ് കോഴിക്കോട്ടെ കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് നിന്നത്തെിയ സംരംഭകരിലൊരാളായ എന്‍.പി.മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി കേരളം  ജൈറ്റക്സ് സാങ്കേതിക മേളയില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ട്രേഡ് സെന്‍ററിലെ മുഖ്യ വഴിയില്‍ എളുപ്പം കാണാവുന്ന വിധത്തില്‍ സ്റ്റാള്‍ സജ്ജീകരിക്കാനായത് ശ്രദ്ധേയമാണ്. ബാബ്്ട്ര ടെക്നോളജീസ്, കോഡ്ലാറ്റിസ്, ഓഫെയ്റ്റ്, അബാം സോഫ്റ്റ്, സൈബ്രോ സിസ്, വാല്യൂമെന്‍റര്‍, ഫ്ളൂ അപ്, ക്രിയേസ് ടെക്നോളജീസ്, ഐസ് ലാബ് സൊല്യൂഷന്‍സ്, അകിരാ സോഫ്ട്വെയര്‍ സൊല്യൂഷന്‍സ്, നീം സോഫ്ട്വെയര്‍, അലാഡിന്‍ പ്രോ, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ്, എക്സ്പോ ഡൈന്‍, സ്മാര്‍ട്ട് സ്കൂള്‍, നെക്സ്റ്റ്,  തുടങ്ങിയ കമ്പനികളാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്.

പ്രതിഷേധങ്ങളാവാം, പക്ഷെ രാജ്യത്തിന്‍െറ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കരുത്: വെങ്കയ്യ നായിഡു

Posted: 18 Oct 2015 09:34 PM PDT

Image: 

ഹൈദരാബാദ്:  സഹിഷ്ണുത ഓരോ ഇന്ത്യക്കാരന്‍്റെയും രക്തത്തിലുള്ളതാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കരുതെന്നും കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. ദാദ്രി സംഭവത്തിന്‍െറയും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറിവരുന്നതിന്‍െറയും പശ്ചാത്തലത്തില്‍ എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്നതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അവയെ അപലപിക്കാം. എന്നാല്‍ രാജ്യത്തിന്‍്റെ പ്രതിഛായ കൂടി കണക്കിലെടുത്താവണം എഴുത്തുകാര്‍ പ്രതികരിക്കേണ്ടത്.

ചിലര്‍ അക്രമസംഭവങ്ങളെ സാമാന്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ ഇവര്‍ പെരുപ്പിച്ചുകാണിക്കുന്നു.  രാജ്യത്തു സഹിഷ്ണുത കുറഞ്ഞുവെന്ന് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് രാജ്യത്തിനാകെ അപമാനമുണ്ടാക്കുമെന്നും നായിഡു വ്യക്തമാക്കി.
 

രണ്ടു വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു

Posted: 18 Oct 2015 09:27 PM PDT

Image: 
മസ്കത്ത്: രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു. ഇബ്രക്ക് സമീപം ഹൈമയിലും അല്‍കാമിലിന് സമീപവുമാണ് അപകടങ്ങളുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരില്‍ ഏഴുപേര്‍ സ്വദേശികളാണ്. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിയുമാണ്. ഹൈമയില്‍ മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ടാക്സി കാര്‍, സലൂണ്‍ കാര്‍, വനിത ഓടിച്ച പിക്അപ്പ് എന്നിവയാണ് ഇവിടെ അപകടത്തില്‍പെട്ടത്. രണ്ടുവരിപ്പാതയായ ഇവിടെ ടാക്സി കാറും സലൂണ്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനങ്ങളിലൊന്ന് പിക്കപ്പിലും ഇടിച്ചു. വാഹനങ്ങളുടെ മുന്‍വശം നിശ്ശേഷം തകര്‍ന്നു. ടാക്സി ഓടിച്ചിരുന്ന സ്വദേശിയും സഞ്ചരിച്ചിരുന്ന ബംഗ്ളാദേശ് സ്വദേശിയുമാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ടാക്സിയില്‍ ഉണ്ടായിരുന്ന ഫിലിപ്പീനോ സ്വദേശിയടക്കം അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. ഗുരുതര പരിക്കേറ്റ ഇവരെ ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവരിപ്പാതയായ ഇവിടം സ്ഥിരം അപകട മേഖലയാണ്. ബിദ്ബിദ് സൂര്‍ നാലുവരിപ്പാതയുടെ ഹൈവേയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെ റോഡ് ഇടുങ്ങിയ നിലയിലാണ്. റോഡ് നിര്‍മാണം കണക്കിലെടുക്കാതെ വാഹനങ്ങള്‍ ഇതുവഴി അമിത വേഗത്തിലാണ് പായുന്നത്. ബിദിയക്ക് സമീപമാണ് രണ്ടാമത്തെ അപകടം നടന്നത്. ഇവിടെ നാലോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം വാദി ബനീ ഖാലിദ് ഭാഗത്തുള്ള സ്വദേശികളാണെന്നറിയുന്നു. വാഹനങ്ങളുടെ അമിതവേഗംതന്നെയാണ് ഇവിടെയും വിനയായത്. ഒന്നിലധികം പേര്‍ക്ക് പരിക്കുണ്ട്. 
 

കുവൈത്ത് കറന്‍സിക്ക് 55 വയസ്സ്

Posted: 18 Oct 2015 09:12 PM PDT

Image: 
1960 ഒക്ടോബര്‍ 19നാണ് കുവൈത്തിന്‍െറ ഒൗദ്യോഗിക കറന്‍സി ദീനാര്‍ ആക്കി അമീറിന്‍െറ ഉത്തരവ് ഇറങ്ങിയത്
കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്‍െറ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച കുവൈത്ത് കറന്‍സിക്ക് ഇന്ന് 55 വയസ്സ് തികയുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആറാം പതിപ്പുമായി തിളങ്ങിനില്‍ക്കുന്ന രാജ്യത്തിന്‍െറ കറന്‍സിയുടെ പിറവി 1960 ഒക്ടോബര്‍ 19നാണ്. ഇന്ത്യയുമായുള്ള കുവൈത്തിന്‍െറ വാണിജ്യബന്ധത്തിന്‍െറ ഫലമായി 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഇന്ത്യന്‍ രൂപയായിരുന്നു കുവൈത്തിലെ പ്രധാന വിനിമയോപാധി. ഇന്ത്യന്‍ കറന്‍സി കുവൈത്തടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റിക്കൊണ്ടുപോവുന്നതുമൂലം 1959ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ മേഖലക്ക് മാത്രമായി പ്രത്യേക കറന്‍സി അച്ചടിക്കാന്‍ തീരുമാനിച്ചു. ഇതോടെ, തൊട്ടടുത്ത വര്‍ഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയ കുവൈത്ത് സ്വന്തമായി കറന്‍സി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 1960 ഒക്ടോബര്‍ 19ന് ദീനാര്‍ ആയിരിക്കും കുവൈത്തിന്‍െറ ഒൗദ്യോഗിക കറന്‍സിയെന്ന അമീറിന്‍െറ ഉത്തരവ് ഇറങ്ങി. ഇതിനായി സ്ഥാപിച്ച കുവൈത്ത് മോണിറ്ററി കൗണ്‍സില്‍ രൂപകല്‍പനചെയ്ത ദീനാറിന്‍െറ ആദ്യപതിപ്പ് 1961 ഏപ്രിലിലാണ് പുറത്തിറങ്ങിയത്. അമീര്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹിന്‍െറ ചിത്രത്തിനൊപ്പം കുവൈത്ത് തുറമുഖം, ശുവൈഖ് ഹൈസ്കൂള്‍, സിമന്‍റ് ഫാക്ടറി തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് 1970, 1980, 1990 വര്‍ഷങ്ങളില്‍ രണ്ട്, മൂന്ന്, നാല് പതിപ്പുകള്‍ പുറത്തിറക്കി. 
എന്നാല്‍, അധിനിവേശ സമയത്ത് ഇറാഖി സൈന്യം സെന്‍ട്രല്‍ ബാങ്ക് അടക്കം കൊള്ളയടിച്ച് കുവൈത്തി കറന്‍സി വന്‍തോതില്‍ കടത്തിയതിനാല്‍ സര്‍ക്കാര്‍ കുവൈത്ത് ദീനാര്‍ മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. അധിനിവേശാനന്തരം നാലാം പതിപ്പ് പുന$സ്ഥാപിച്ചെങ്കിലും 1994ല്‍ അഞ്ചാം പതിപ്പ് പുറത്തിറക്കി. പിന്നീട് രണ്ട് പതിറ്റാണ്ടിനുശേഷമാണ് ആറാം പതിപ്പ് എത്തിയത്. 2014 ജൂണ്‍ 29നാണ് ആറാം പതിപ്പ് നോട്ടുകള്‍ വിപണിയിലിറങ്ങിയത്. അഞ്ചാം പതിപ്പിലേതുപോലെ 20,10, അഞ്ച് ദീനാറുകളും ഒന്ന്, അര, കാല്‍ ദീനാറുകളുമാണ് പുതുതായി ഇറക്കിയത്. നീല, ഓറഞ്ച്, ലൈറ്റ് ബ്രൗണ്‍, മെറൂണ്‍, വയലറ്റ്, പച്ച തുടങ്ങിയ നിറങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്‍െറ അഭിമാനസ്തംഭങ്ങളായ കുവൈത്ത് ടവര്‍, ലിബറേഷന്‍ ടവര്‍, പാര്‍ലമെന്‍റ് മന്ദിരം, മസ്ജിദുല്‍ കബീര്‍, സീഫ് പാലസ്, ഫൈലക ദ്വീപ്, സെന്‍ട്രല്‍ ബാങ്ക് കെട്ടിടം, പഴയകാല കുവൈത്ത് ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കപ്പല്‍ തുടങ്ങിയവയാണ് നോട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. 
കാഴ്ചയില്ലാത്തവര്‍ക്ക് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ ചില അലങ്കാരവും നോട്ടിലുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നോടെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഒൗദ്യോഗികമായി വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. 
 

കശ്മീരില്‍ ബന്ദ്: കര്‍ഫ്യൂ പ്രഖ്യാപിച്ചു; വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍

Posted: 18 Oct 2015 08:27 PM PDT

Image: 

ശ്രീനഗര്‍: ഗോവധത്തിന്‍െറ പേരില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. വിഘടനവാദി സംഘടനയായ ഹുര്‍റിയത് കോണ്‍ഫറന്‍സിന്‍െറ ഇരുവിഭാഗങ്ങളും ജെ.കെ.എല്‍.എഫും വിവിധ വ്യാപാരിസംഘടനകളും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ശ്രീനഗര്‍, അനന്ത്നാഗ് അടക്കമുള്ള സംഘര്‍ഷബാധിത മേഖലയില്‍  അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലിലാണ്.

കശ്മീരിലെ ഉധംപുരില്‍ 10 ദിവസം മുമ്പുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ സാഹിദ് റസൂല്‍ ഭട്ടാണ് (22) ഞായറാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സാഹിദിന്‍െറ നാടായ അനന്ത്നാഗ് ജില്ലയില്‍ അക്രമാസക്തരായ ആളുകള്‍ പൊലീസിനുനേര്‍ക്ക് കല്ളേറ് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കേണ്ട പ്രധാന സര്‍ക്കാര്‍പരിപാടികള്‍ റദ്ദാക്കി.

ഒക്ടോബര്‍ ഒമ്പതിന് ഉധംപൂരില്‍ മൂന്നു പശുക്കളുടെ ജഡം കണ്ടത്തെിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തിലാണ് സഹീദിന് പരിക്കേറ്റത്. ജമ്മു^ശ്രീനഗര്‍ ഹൈവേയില്‍ കല്‍കരി കയറ്റിയ ട്രക്കില്‍ മറ്റു രണ്ടുപേരോടൊപ്പം ഉറങ്ങവെയാണ് ആക്രമണമുണ്ടായത്. റോഡ് തടഞ്ഞ അക്രമികള്‍ ലോറിയുടെ ചില്ലുതകര്‍ത്ത് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സഹീദിനൊപ്പമുണ്ടായിരുന്ന ഷൗക്കത്ത് അഹമ്മദ് ധറിനും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും പ്രതിപക്ഷനേതാവ് ഉമര്‍ അബ്ദുല്ലയും പരിക്കേറ്റവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ സാമ്പത്തികസഹായം പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് മടക്കിനല്‍കി. എന്നാല്‍, എം.എല്‍.എ എന്‍ജിനീയര്‍ റാഷിദിന്‍െറ സഹായം ഇവര്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ അപലപിച്ച ഉമര്‍ അബ്ദുല്ല ആക്രമണത്തില്‍ ബി.ജെ.പിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ട്വീറ്റ് ചെയ്തു.

മലയാളം അവരുടെ മാതൃഭൂമി

Posted: 18 Oct 2015 08:08 PM PDT

Image: 

പട്ന: എറണാകുളത്തുകാര്‍ക്ക് പെരുമ്പാവൂര്‍ അറിയുമെങ്കിലും അവിടത്തെ വളയന്‍ചിറങ്ങരയും പാത്തിപ്പാലവുമൊന്നും അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, പട്ന-എറണാകുളം എക്സ്പ്രസിന്‍െറ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ തിങ്ങിനിറഞ്ഞ ബിഹാറിലെ ഗ്രാമീണയുവാക്കള്‍ക്ക് പെരുമ്പാവൂരും ചെങ്ങന്നൂരും കോട്ടയവുമെല്ലാം കൈവെള്ളയിലെ രേഖകള്‍പോലെ സുപരിചിതം. ചിലര്‍ വോട്ടുചെയ്യാന്‍വേണ്ടി മാത്രം എത്തിയതാണ് ജന്മനാട്ടില്‍. ഒരുപാട് ജോലികള്‍ ബാക്കിയുള്ളതിനാല്‍ നവരാത്രി ആഘോഷത്തിനുപോലും കാത്തുനില്‍ക്കാതെ കുറെപേര്‍ മടങ്ങുന്നു.

‘സ്വര്‍ഗമാണു ഭായീ കേരളം. പണിയെടുക്കാന്‍ ഞങ്ങള്‍ക്കു മടിയില്ല, ഇവിടെ എല്ലുമുറിയെ പണിയെടുത്താലും 200 രൂപപോലും കിട്ടില്ല. കേരളത്തില്‍ അങ്ങനെയല്ല, 500 രൂപയെങ്കിലും കിട്ടാത്ത ദിവസങ്ങളില്ല’-ചോറ്റാനിക്കരയില്‍ ജോലിചെയ്യുന്ന പവന്‍കുമാര്‍ പറയുന്നു. പണ്ടൊക്കെ ഏജന്‍റുമാര്‍ ഞങ്ങളെ പറ്റിച്ച് കമീഷന്‍ തട്ടിയെടുത്തശേഷമാണ് കൂലി നല്‍കിയിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ നേരിട്ട് പണി തേടിത്തുടങ്ങി. അതോടെ, ചൂഷണം കുറഞ്ഞു. ആറുവര്‍ഷമായി അവിടെ ജോലിനോക്കുന്നു. കെട്ടിടംപണിയും പെയിന്‍റിങ്ങുമാണ് മുഖ്യമായും ചെയ്യുന്നത്. പെങ്ങളുടെ കല്യാണത്തിന് പണം നല്‍കിയതും വീട് പുതുക്കിപ്പണിയാന്‍ വഴിയൊരുക്കിയതുമെല്ലാം കേരളമാണ്.

എന്നാല്‍, ചിലയിടങ്ങളില്‍ നാട്ടുകാരില്‍നിന്ന് മോശം ഇടപെടലാണുണ്ടാകുന്നതെന്ന് മോഹന്‍ദാസ് എന്ന മധ്യവയസ്കന്‍ പറയുന്നു. ബിഹാറിലെ ദുരിതവും ജാതിദ്രോഹങ്ങളും സഹിക്കാനാവാതെയാണ് കേരളത്തിലേക്ക് പോയത്. ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ പൊലീസും നാട്ടുകാരും ഒന്നിലേറെതവണ ബുദ്ധിമുട്ടിച്ച ദുരനുഭവം തനിക്കുണ്ടായിട്ടുണ്ട്. എന്നാലും, മരിക്കുംവരെ കേരളത്തില്‍ പണിയെടുത്ത് ജീവിക്കാന്‍തന്നെയാണ് ഇദ്ദേഹത്തിന്‍െറ തീരുമാനം. തൊഴിലില്ലായ്മ പരിഹരിക്കുന്ന പാര്‍ട്ടിക്കാണ് താന്‍ വോട്ടുചെയ്തതെന്ന് ദിനേശ് പറഞ്ഞത് തീവണ്ടിമുറിക്കുള്ളില്‍ കൂട്ടുകാര്‍ക്കിടയില്‍ ചെറുതര്‍ക്കത്തിനും കാരണമായി.

രണ്ടുലക്ഷത്തില്‍ കുറയാത്ത  ബിഹാര്‍ സ്വദേശികള്‍ കേരളത്തിലുണ്ടാവുമെന്നാണ് കണക്ക്. എന്നാല്‍, ഇവര്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നോ എന്തു ജോലിയാണ് ചെയ്യുന്നതെന്നോ വീട്ടുകാര്‍ക്കുപോലും അറിയില്ല. മുസഫര്‍പുര്‍ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍വെച്ചുകണ്ട അശോക് പാസ്വാന്‍െറ മകന്‍ സുനില്‍ കേരളത്തിലാണ് ജോലിചെയ്യുന്നത് എന്നുമാത്രം അറിയാം. ഏതോ ഏജന്‍റ് കൊണ്ടുപോയതാണ്. മകന്‍െറ നമ്പര്‍പോലും ഇദ്ദേഹത്തിന്‍െറ പക്കലില്ല. അവന്‍ ഇടക്ക് വിളിക്കും. എഴുത്തും വായനയുമൊന്നും അറിയാത്തതുകൊണ്ട് നമ്പര്‍ കുറിച്ചുവെച്ചിട്ടില്ല. ഇടക്ക് പണം അയക്കുന്നുണ്ട്. അതുകൊണ്ട് സുഖമായിരിക്കും എന്നു വിശ്വസിക്കുന്നു. തൊഴിലില്ലായ്മയാണ് ബിഹാറിന്‍െറ കൊടുംശാപങ്ങളിലൊന്ന്. അതു മറികടക്കാനും ജീവിതം തിരിച്ചുപിടിക്കാനും തുണയാവുന്ന കേരളത്തെ അവര്‍ സ്വന്തംമണ്ണായി കരുതുന്നു.

ചാവക്കാട്ടുകാരന് മര്‍ദനം: പൊലീസിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

Posted: 18 Oct 2015 08:06 PM PDT

Image: 
Subtitle: 
വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

മുംബൈ: മുസ്ലിമെന്ന് അധിക്ഷേപിച്ചും പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ടും ചാവക്കാട് സ്വദേശിയായ 19കാരനെ മര്‍ദിച്ച മുംബൈ പൊലീസിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. നഗരത്തിലെ മാഹിമില്‍ കഴിയുന്ന ചാവക്കാട്, തിരുവത്ര, തിരുവത്തുവീട്ടില്‍ പരേതനായ ബഷീറിന്‍െറ മകന്‍ ആസിഫിനാണ് ശനിയാഴ്ച പുലര്‍ച്ചെ ബാന്ദ്ര പൊലീസില്‍നിന്ന് കൊടിയ മര്‍ദനമേറ്റത്.
എല്ലുകളൊടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്ത ആസിഫ് ബാന്ദ്രയിലെ ബാബാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

 സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുംബൈ പൊലീസ് ജോയന്‍റ് കമീഷണര്‍ ദേവന്‍ ഭാരതി ഡി.സി.പി സത്യനാരായണ്‍ ചൗധരിക്ക് നിര്‍ദേശം നല്‍കി.  വിഷയം വിവാദമായതോടെ പ്രശ്നമൊതുക്കാന്‍ ബാന്ദ്ര പൊലീസ് ശ്രമിക്കുകയും ലക്ഷം രൂപ വാഗ്ദാനംചെയ്യുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ വഴങ്ങാത്തതോടെ ആസിഫ് പൊലീസിനെ മര്‍ദിച്ചെന്ന പേരില്‍ ബാന്ദ്ര പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ബോഡിബില്‍ഡറും ഫിസിക്കല്‍ ട്രെയ്നറുമായ ആസിഫ് മര്‍ദിക്കുകയായിരുന്നുവെന്നും അയാളെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കായികമായി ഇടപെടേണ്ടിവന്നെന്നും ഇതിനിടയിലാണ് ആസിഫിന് പരിക്കേറ്റതെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസുകാര്‍ക്കെതിരെ ആസിഫിന്‍െറ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തയാറായില്ല.

ആസിഫിന് നീതി തേടി തിങ്കളാഴ്ച മുംബൈ പൊലീസ് കമീഷണറെ കാണുമെന്നും ഫലമുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് മുംബൈ ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 400 വീടുകള്‍ കത്തി നശിച്ചു

Posted: 18 Oct 2015 07:11 PM PDT

Image: 

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ചേരിക്ക് തീപിടിച്ച് 400ലധികം വീടുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകട കാരണം വ്യക്തമല്ല.

പ്ളാസിറ്റ് ഗോഡൗണില്‍ നിന്നും പടര്‍ന്ന തീയാണ് ചേരി പ്രദേശത്തെ വീടുകളിലേക്ക് പടര്‍ന്നത്. 28 യൂനിറ്റ് അഗ്നിശമന വാഹനങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.

അഭയാര്‍ഥികളെ തടയില്ലെന്ന്‌ ക്രൊയേഷ്യ

Posted: 18 Oct 2015 07:09 PM PDT

Image: 

സാഗ്രെബ്: രാജ്യത്തിലേക്ക് വരുന്ന അഭയാര്‍ഥികളെ തടയില്ളെന്ന് ക്രൊയേഷ്യ. പരിമിതമായ സൗകര്യം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും കഴിയുന്നത്ര അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലാനോവിച്ച് വ്യക്തമാക്കി. 12 ദിവസത്തിനിടെ 78000 അഭയാര്‍ഥികളാണ് ക്രൊയേഷ്യയിലെത്തിയത്.

ഹംഗറി ക്രൊയേഷ്യന്‍ അതിര്‍ത്തി അടച്ചതോടെ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് സ്ളൊവീനിയയിലേക്ക് പലായനം ചെയ്തത്. ഞായറാഴ്ച സ്ളൊവീനിയയും അഭയാര്‍ഥികളുടെ എണ്ണം 2500 ആയി പരിമിതപ്പെടുത്തിയിരുന്നു. 2700 പേര്‍ ഇന്നലെ സ്ളൊവേനിയയില്‍ എത്തി. ക്രൊയേഷ്യയില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ ആസ്ട്രിയയിലേക്കും ജര്‍മനിയിലേക്ക് പലായനം ചെയ്യുന്നത് സ്ളൊവീനിയ വഴിയാണ്.

ആസ്ട്രിയ പ്രതിദിനം 1500 അഭയാര്‍ഥികളെയാണ് സ്വീകരിക്കുന്നത്.

ഒരിക്കലും നടപ്പാക്കപ്പെടാത്ത ശിക്ഷാവിധികള്‍

Posted: 18 Oct 2015 06:49 PM PDT

Image: 

ഇന്ത്യയിലെ പാരിസ്ഥിതിക നിയമങ്ങളെല്ലാം കോര്‍പറേറ്റ് ശക്തികള്‍ക്കുവേണ്ടി, വികസനത്തിനും മൂലധന വരവിനുംവേണ്ടി മാറ്റാന്‍ തീരുമാനിച്ചതിന്‍െറ ഭാഗമായണല്ളോ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ടി.ആര്‍. സുബ്രഹ്മണ്യത്തിന്‍െറ അധ്യക്ഷതയിലുള്ള ഒരു പരിശോധനാ സമിതി രൂപവത്കരിച്ചത്. അവര്‍  പരിശോധിച്ച ആറു നിയമങ്ങള്‍ (വായു, ജലം, വന്യജീവികള്‍, തീരദേശം, പരിസ്ഥിതി സംരക്ഷണം) സമഗ്രമായി മാറ്റാനാണ് പരിപാടി. ദുര്‍ബലമായിട്ടാണെങ്കിലും പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഈ നിയമങ്ങള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങള്‍ മാറ്റുകയെന്നതിനെ (പൊതുവെ, കാലാനുസൃതമായി നിയമമാറ്റം വരുത്തുന്നതുപോലെയല്ല) സംശയത്തോടെ കണ്ടുകൊണ്ടിരുന്നപ്പോഴാണ് 2015 ഒക്ടോബര്‍ ഏഴാം തീയതി കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഒരു വിജ്ഞാപനം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. 1986ലെ പരിസ്ഥിതി സംരക്ഷണനിയമം എന്ന കേന്ദ്രസ്ഥാനത്തുള്ള നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടുനിരത്തുകയാണ്. ഒപ്പം, 2010 ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലും അനുബന്ധമായ ചില ഭേദഗതികള്‍ വരുത്തുന്നുണ്ട്. ഒക്ടോബര്‍ 22നകം ഇതുസംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ആദ്യമായി നമുക്ക് പ്രധാന ഭേദഗതി നിര്‍ദേശങ്ങള്‍ പരിശോധിക്കാം. പരിസ്ഥിതി നിയമലംഘനം എന്നാല്‍ എന്ത്  എന്ന നിര്‍വചനത്തില്‍ തന്നെ തുടങ്ങുന്നു. പരിസ്ഥിതി നിയമലംഘനങ്ങളെ വളരെ നിസ്സാരം (മൈനര്‍), അത്ര ഗൗരവകരമല്ലാത്തത് (നോണ്‍ സിഗ്നിഫിക്കന്‍റ്) , ഗുരുതരമായവ (സിഗ്നിഫിക്കന്‍റ്) എന്നാണ് തിരിച്ചിരിക്കുന്നത്. അടുത്ത പ്രധാന മാറ്റം വരുത്തുന്നത് ഇതിനുള്ള ശിക്ഷാവിധികള്‍ പ്രഖ്യാപിക്കുന്നിടത്താണ്. 15ാം വകുപ്പിലാണ് മുമ്പ് ശിക്ഷയുടെ രീതി പറഞ്ഞിരുന്നത്. ഇപ്പോള്‍ 14ാം വകുപ്പിലും 15ലുമായി ശിക്ഷ വ്യാപിപ്പിച്ചിരിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച്   പരിസ്ഥിതി നിയമലംഘനം ഉണ്ടായാല്‍ ഒരാള്‍ക്ക് പരമാവധി അഞ്ചുവര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയും (ഇവ രണ്ടും ചേര്‍ത്തും അല്ലാതെയും) ആയിരുന്നു ശിക്ഷ. 14 എ, ബി,സി എന്നീ വകുപ്പുകളില്‍ യഥാക്രമം ഗുരുതരം, അത്ര ഗുരുതരമല്ലാത്തത്, തീര്‍ത്തും നിസ്സാരം എന്നീ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിവരിച്ചിരിക്കുന്നു. 14 (എ) വകുപ്പിലെ ഒന്നാം ഉപവകുപ്പിനനുസരിച്ച് ഒരു നിയമ ലംഘനം നടത്തി അതിന്‍െറ ഗുരുതരമായ നാശങ്ങള്‍ ആ പദ്ധതി പ്രദേശത്തിന്‍െറ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനകത്താണെങ്കില്‍ ഏറ്റവും കുറഞ്ഞ പിഴ അഞ്ച് കോടി രൂപയാണ്. ഇത് പരമാവധി 10 കോടിവരെ ഉയരാം. രണ്ടാം ഉപവകുപ്പനുസരിച്ച് നാശം അഞ്ചു മുതല്‍ പത്തുവരെ കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ പിഴ പത്തു കോടി മുതല്‍ 15 കോടി വരെയാകും. നാശം പത്തു കിലോമീറ്ററിനും പുറത്തേക്കുപോകുകയാണെങ്കില്‍ പിഴ 15 കോടി മുതുല്‍ 20 കോടിവരേയോ ആകാം. നിയമലംഘനം കണ്ടത്തെിയിട്ടും അതു തുടര്‍ന്നാല്‍ പിഴ പിന്നെയും കോടിക്കണക്കിനായിരിക്കും.
14 (സി) വകുപ്പ് സാധാരണ ശിക്ഷാനിയമത്തിലെ പെറ്റികേസ് വിഭാഗത്തില്‍പ്പെടുന്നവയാണ്. ആയിരം മുതല്‍ 5000 രൂപവരെ പിഴയടക്കണം. കുറ്റം തുടര്‍ന്നാല്‍ 5000 വരെ അധിക പിഴയും അടക്കണം. 14 (സി) ഉപവകുപ്പനുസരിച്ച് ‘അത്ര ഗുരുതരമല്ലാത്ത’ കുറ്റങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാകും പിഴ.

15ാം വകുപ്പിലാണ് തടവു ശിക്ഷയെക്കുറിച്ച് പറയുന്നത്. 14 (എ) അനുസരിച്ച് ‘ഗുരുതരമായ’ കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമാണ് തടവുശിക്ഷയുള്ളത്. ഏറ്റവും കുറഞ്ഞ തടവുശിക്ഷ ഏഴു വര്‍ഷമാണ്. പരമാവധി ജീവപര്യന്തംവരെയായി അതു കൂടാം, ഇത് പിഴക്കുപുറമെയുള്ളതാണ്. ഇതുകൂടാതെ, ഈ ശിക്ഷാവിധികള്‍ നടപ്പാക്കാനായി അധികാര സംവിധാനങ്ങളെക്കുറിച്ചും വിവിധ ഭേദഗതികള്‍ വിവരിക്കുന്നുണ്ട്. ഈ അധികാരികള്‍ വിധിക്കുന്ന ശിക്ഷക്കെതിരെ അപ്പീല്‍ പോകാനുള്ളത് ദേശീയ ഹരിത ട്രൈബ്യൂണലിലാണ്. ഈ ശിക്ഷാവിധി നടപ്പാക്കുന്ന ഭരണാധികാരികളെ നിശ്ചയിക്കുന്നതും നിയമിക്കുന്നതും കേന്ദ്ര സര്‍ക്കാറാണ്.

നിയമഭേദഗതി കൊണ്ടുവരുന്നത് മോദി സര്‍ക്കാര്‍ ആണ് എന്നുകൊണ്ടുമാത്രം അതു തെറ്റാണെന്ന് പറയാനാവില്ലല്ളോ. പാരിസ്ഥിതിക നാശങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഖനനമായാലും മലിനീകരണമായാലും വനനാശമായാലും കൂടുകതന്നെയാണ്. അതിന്‍െറ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ലക്ഷക്കണക്കിനു മനുഷ്യരടക്കമുള്ള ജീവി-സസ്യവംശങ്ങള്‍ക്കും അവയുടെ തലമുറകള്‍ക്കുമാണെന്നതിനാല്‍ അതിനുള്ള ശിക്ഷാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്നും പറയാനാവില്ല. പിഴശിക്ഷ കോടിക്കണക്കിനു രൂപയാക്കുക വഴി ഇത്തരം നിയമലംഘനങ്ങള്‍  തടയാനാകുമെന്ന ‘ശിക്ഷാശാസ്ത്ര’തത്ത്വങ്ങള്‍ നടപ്പില്‍വരുത്താനാണ് ശ്രമം. അവര്‍ സൃഷ്ടിക്കുന്ന നാശവും അതില്‍ നിന്നും അവര്‍ക്കുണ്ടാകുന്ന ലാഭവും മറ്റും കണക്കിലെടുത്താകും ഓരോ കുറ്റത്തിനുമുള്ള പിഴ നിശ്ചയിക്കുകയെന്നും പറയുന്നുണ്ട്.

എന്നാല്‍, ഇവിടെ ഉയരുന്ന സംശയങ്ങള്‍ മറ്റു ചിലവയാണ്. ‘ഏറ്റവും ഗുരുതരം’ എന്നു പറയപ്പെടുന്ന വിഭാഗത്തിലെ കുറ്റങ്ങള്‍ക്കു മാത്രമേ തടവുശിക്ഷയുള്ളൂ എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഇന്നു നടക്കുന്ന നിയമലംഘനങ്ങളില്‍ മഹാഭൂരിപക്ഷത്തേയും ‘അത്ര ഗുരുതരമല്ലാത്തവ’ എന്ന നിലയില്‍ രണ്ടാം വിഭാഗത്തിലേക്കു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയും. അതിനുവേണ്ടി വന്‍ തുകകള്‍ തന്നെ വാരിയെറിയാന്‍ ലംഘകര്‍ക്കു കഴിയും. ഇതിന്‍െറ ഫലമായി ശിക്ഷ പരമാവധി ഒരു കോടിയെന്നതില്‍ ഒതുങ്ങും. ചുരുക്കത്തില്‍, ഒരുമാതിരി നിയമലംഘനങ്ങള്‍ക്കെല്ലാം ഒരു കോടിയില്‍ താഴെ പിഴ ഒടുക്കിയാല്‍ ഒരു തടസ്സവുമില്ലാതെ രക്ഷപ്പെടാം. പാറമടകളടക്കമുള്ള ഏതു നിയമലംഘകനും ഒരു കോടി മുടക്കാന്‍ ഒരു മടിയുമുണ്ടാകില്ല. അതില്‍നിന്നും പലമടങ്ങ് പണം ലഭിച്ചിരിക്കും. ഫലത്തില്‍, ലാഭത്തിന്‍െറ ചെറിയൊരു പങ്ക് മുടക്കിയാല്‍ എല്ലാ കുറ്റങ്ങളും ഇല്ലാതാക്കപ്പെടും. ഇതാണ് ഈ നിയമത്തിന്‍െറയും പ്രധാന പ്രശ്നം. തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അങ്ങേയറ്റത്തെ ‘വിവേചനാധികാരം’ ഇക്കാര്യത്തില്‍ നല്‍കുന്നു. അഞ്ചു കിലോമീറ്റര്‍വരെയൊക്കെ ദൂരെ നാശം ഉണ്ടാക്കുന്ന നിയമലംഘനങ്ങള്‍ കണ്ടത്തെുക പ്രയാസമാണെന്നതിനാല്‍ ഒരു കോടി പിഴയെന്നതിനപ്പുറം ഒരു ശിക്ഷ ഈ ഭേദഗതി നടപ്പായാല്‍ ഉണ്ടാകില്ല. ഏതെങ്കിലും വിധത്തില്‍ ‘ഗുരുതരമായ’ കുറ്റം ആരോപിക്കപ്പെട്ടാല്‍തന്നെ വന്‍തുക മുടക്കി തടവുശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ നിയമലംഘകര്‍ക്കു കഴിയും.

ഈ ചിന്തയിലേക്ക് നയിച്ചത് മുന്‍കാല അനുഭവങ്ങള്‍കൂടിയാണ്. നിലവിലുള്ള നിയമമനുസരിച്ച് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുണ്ട്. കേരളത്തിന്‍െറ മാത്രം കാര്യമെടുക്കാം. ഇവിടെ നിരവധി പാരിസ്ഥിതിക നാശങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു നമുക്കറിയാം. ഖനനമാണെങ്കിലും പാടം നികത്തലും കുന്നിടിക്കലും വായുമലിനീകരണവും മറ്റുമാണെങ്കിലും നാശം വ്യാപകമായിട്ടുണ്ട്. 1986 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. ചാലിയാര്‍ (ഗ്വാളിയോര്‍), പെരിയാര്‍, ചാലക്കുടിപ്പുഴ (കാതിക്കുടം നിറ്റാജലാറ്റിന്‍) തുടങ്ങിയവയുടെ നാശം ആര്‍ക്കും അവഗണിക്കാനാവില്ലതാനും. നാളിതുവരെ ഒരൊറ്റ കമ്പനിക്കെതിരെയും ഒരു ശിക്ഷാ നടപടിപോലും (പിഴപോലും) സ്വീകരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കായിട്ടില്ളെന്നതുതന്നെ ഇതിന്‍െറ പൊള്ളത്തരം വ്യക്തമാക്കുന്നു. ഇത്ര ചെറിയ പിഴകൊണ്ടുപോലും നടപ്പാക്കാന്‍ കഴിയാത്തിടത്ത് ഉയര്‍ന്ന പിഴയും തടവും കൊണ്ടുവന്നതുകൊണ്ടെന്തു പ്രയോജനം? തന്നെയുമല്ല ഏതു കുറ്റത്തെയും ‘ഗുരുതരമല്ലാത്തത്’ എന്ന വിഭാഗത്തില്‍പ്പെടുത്താന്‍ ഒരവസരംകൂടി നല്‍കുകവഴി അവര്‍ക്കു സമ്പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് ഈ നിയമഭേദഗതി.

ഇതിലൂടെ അക്ഷരാര്‍ഥത്തില്‍ ‘കണ്ണില്‍ പൊടിയിടല്‍’ മാത്രമാണ് നടക്കുന്നത്. തങ്ങള്‍ വലിയ പരിസ്ഥിതി  സംരക്ഷകരാണെന്നു ബോധ്യപ്പെടുത്തല്‍ മാത്രം. ഇതിനോടൊപ്പം പ്രധാന പാരിസ്ഥിതിക നിയമങ്ങളില്‍ (ജലം, വായു, വനം, വന്യജീവി മുതലായ നിയമങ്ങളില്‍) ഒട്ടനവധി ഇളവുകള്‍ നല്‍കുന്ന സുബ്രഹ്മണ്യ കമ്മിറ്റി റിപ്പോര്‍ട്ടുകൂടി നടപ്പാക്കിയാല്‍ പിന്നെ പ്രകൃതിവിഭവം കൊള്ളയടിക്കാന്‍ വരുന്നവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാകും ഫലം. പൊതുജനത്തിനു മുന്നില്‍ ‘പരിസ്ഥിതി നിയമലംഘകര്‍ക്ക്’ കടുത്ത ശിക്ഷ നല്‍കുന്ന ഭരണകൂടം എന്ന പ്രതിച്ഛായയും നിലനിര്‍ത്താം. പണംകൊണ്ട് ഏതു നിയമലംഘനവും മറികടക്കാമെന്ന ധൈര്യം നല്‍കുകവഴി ‘നിക്ഷേപക സൗഹൃദ’രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയുമാകാം.

ഡല്‍ഹി നാണംകെടുത്തുക തന്നെയാണ്

Posted: 18 Oct 2015 06:45 PM PDT

Image: 

ഡല്‍ഹി ഇന്ത്യയെ നാണംകെടുത്തുകതന്നെയാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഭരണം കൈയാളുന്ന രാജ്യതലസ്ഥാനം നാഥനില്ലാക്കളരിയായി മാറിയതിന്‍െറ കെട്ട വാര്‍ത്തകളാണ് ദിനേന പുറത്തുവരുന്നത്. ഡല്‍ഹിയില്‍ ശൈശവത്തിന്‍െറ കാലടിച്ചുവപ്പു മാറാത്ത പെണ്‍കുഞ്ഞുങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മാനഭംഗത്തിനിരയായിരിക്കുന്നു. ഒരാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം ആനന്ദ് വിഹാറിലെ ഫ്ളാറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് കാമവെറിക്കിരയാക്കി. നിലവിളിച്ചു പുറത്തേക്കോടിയ കുട്ടി ചൂണ്ടിയത് അതേ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്നവനെ. അവനെയും കൂട്ടുപ്രതികളായ രണ്ടുപേരെയും നാട്ടുകാര്‍ പിടിച്ചു പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഈ സംഭവത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പാണ് പശ്ചിമ ഡല്‍ഹിയിലെ നാംഗ്ലോയിയില്‍ വെള്ളിയാഴ്ച രാത്രി അമ്മൂമ്മയോടൊപ്പം രാംലീല ഘോഷയാത്ര കാണാന്‍ പുറത്തിറങ്ങിയ രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അയല്‍വാസികളായ പയ്യന്മാര്‍ തട്ടിയെടുത്ത് നശിപ്പിച്ചത്. പതിനേഴുകാരായ രണ്ടുപേരും ശനിയാഴ്ച പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസംതന്നെയാണ് ഡല്‍ഹിക്കടുത്ത നോയിഡയില്‍ മൂന്നുപേര്‍ നിരന്തരം പിന്തുടര്‍ന്ന് ശല്യംചെയ്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതികൊടുത്തിട്ടും ഫലമില്ലാതെ പതിനേഴുകാരി ജീവനൊടുക്കിയത്.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതും തുടര്‍ന്ന് അണപൊട്ടിയ യുവജന പ്രതിഷേധവും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പേരു കെടുത്തിയതാണ്. അന്നത്തെ ഇരയായ പെണ്‍കുട്ടിയുടെ പേരുപോലും പുറത്തറിയിക്കാതെ മാനുഷികബോധം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തതിനു പിറകെ ഡല്‍ഹി ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമായി മാറുന്നതാണ് കണ്ടത്. തൊട്ടടുത്ത വര്‍ഷം 2013ല്‍ ഡല്‍ഹി നഗരത്തില്‍ 1441 ബലാത്സംഗക്കേസുകളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2014ല്‍ അത് 1813 ആയി ഉയര്‍ന്നു. ഇതടക്കം സ്ത്രീകള്‍ക്കെതിരായി അവിടെ 15,265 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. നഗരത്തിലെ ലക്ഷം സ്ത്രീകളില്‍ ആറിലേറെ പേര്‍ പൈശാചികതയുടെ ഇരകളായിത്തീരുന്നുവെന്ന വസ്തുതയൊന്നും പക്ഷേ, രാജ്യഭരണം കൈയാളുന്നവരില്‍ കിടിലമുണ്ടാക്കിയ ലക്ഷണമില്ല. രാജ്യതലസ്ഥാനമായതിനാല്‍ ക്രമസമാധാന ചുമതല ഡല്‍ഹിയില്‍ കേന്ദ്രഭരണകൂടത്തിനാണ്.

സ്വച്ഛ് ഭാരതുമായി അടിച്ചുതെളിക്കും സ്കൂളുകളിലെ ശൗചാലയ നിര്‍മാണത്തിനുമൊക്കെ പെരുമ്പറ മുഴക്കിയ ബി.ജെ.പി സര്‍ക്കാര്‍ പെണ്‍കുഞ്ഞുങ്ങളെ പിശാചുക്കള്‍ കൊത്തിക്കീറുന്നതിനെതിരെ ഫലപ്രദമായി ഇടപെട്ടുകാണുന്നില്ല. 2014ല്‍   ഒമ്പതുപേര്‍ക്കെതിരെ മാത്രമാണ് മാനഭംഗക്കേസുകളില്‍ കുറ്റം ചുമത്തിയത്. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍തന്നെ ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാറും പ്രതിനിധിയായ ലഫ്റ്റനന്‍റ് ഗവര്‍ണറും സ്വന്തം അധികാരപരിധി കാത്തുസൂക്ഷിക്കാന്‍ കാണിക്കുന്ന ഒൗത്സുക്യം ആ അധികാരമുപയോഗിച്ച് ജനജീവിതത്തിന് സുരക്ഷ നല്‍കാന്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ് കെജ്രിവാള്‍ പറഞ്ഞത്. പൊലീസില്‍ പരാതി പറഞ്ഞിട്ടും രക്ഷയില്ളെന്നു വന്നപ്പോഴാണല്ളോ നോയിഡയില്‍ പെണ്‍കുട്ടിക്ക് ജീവനൊടുക്കേണ്ടിവന്നത്. സ്ത്രീപീഡനം തടയാന്‍ എന്തു ചെയ്യാനാവും എന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കര്‍ണാടക നേതാവ് കൈമലര്‍ത്തിയത് എത്ര ലാഘവത്തോടെയാണ് ബി.ജെ.പി ഈ വിഷയത്തെ കാണുന്നത് എന്നതിന്‍െറ തെളിവാണ്. രാജ്യത്ത് പശുവിറച്ചി തിന്നെന്നും കച്ചവടം ചെയ്തെന്നും പറഞ്ഞ് ആളെ കൊല്ലാന്‍ ആഹ്വാനം മുഴക്കുന്ന സംഘ്പരിവാര്‍ നേതാക്കളുണ്ട്. ഉപദ്രവിക്കുന്ന തെരുവുപട്ടികളെപ്പോലും കൊല്ലാതെ കാക്കാന്‍ കര്‍ക്കശ നിയമങ്ങള്‍ കാട്ടി പേടിപ്പിക്കുന്ന മന്ത്രിപ്രമുഖരുണ്ട്. പക്ഷേ, പെണ്‍കുഞ്ഞുങ്ങള്‍ക്ക് പൊറുതികൊടുക്കാത്ത ഈ പിശാചുക്കളുടെ പേക്കൂത്തിനെതിരെ മിണ്ടാന്‍ അവര്‍ക്കൊന്നും താല്‍പര്യമില്ല.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് ഡല്‍ഹി. ഇതര കുറ്റകൃത്യങ്ങള്‍പോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ഡല്‍ഹി മുന്നിലത്തൊന്‍ ഇതും ഒരു കാരണമാണ്. ഇതെല്ലാം കണ്ടറിഞ്ഞ് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനും സാമൂഹികവിരുദ്ധരെ നിര്‍ദാക്ഷിണ്യം നേരിടാനുമുള്ള സംവിധാനമാണ് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വി.വി.ഐ.പി സുരക്ഷ കേന്ദ്രം കൈയാളേണ്ടതുകൊണ്ട് പൊലീസിനെ കേന്ദ്രത്തിന്‍െറ വരുതിയില്‍ വെച്ചിടത്ത് ക്രമസമാധാനപാലനം പലപ്പോഴും പാളുകയാണ്. ക്രമസമാധാന പാലനം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണെങ്കിലും ഇതുവരെ വന്ന കേന്ദ്രഗവണ്‍മെന്‍റുകള്‍ ചെവികൊടുത്തിട്ടില്ല.

കേന്ദ്രത്തിനു വേണ്ടി ഇതിലൊരു സന്തുലിത കര്‍മരീതി ആവിഷ്കരിക്കാന്‍ മുന്‍കൈയെടുക്കേണ്ട ലഫ്. ഗവര്‍ണറാകട്ടെ, നിലവിലെ സംസ്ഥാന സര്‍ക്കാറുമായി സ്വരച്ചേര്‍ച്ചയിലുമല്ല. ഇതിന്‍െറയൊക്കെ ഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കവിഞ്ഞ് തുടര്‍നടപടികളുണ്ടാകുന്നില്ല എന്നതിന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍തന്നെ തെളിവ്. കേന്ദ്രഭരണത്തിനു മൂക്കിന്‍ചുവട്ടിലെ ക്രമസമാധാന പാലനം എന്ന പ്രാഥമികധര്‍മം നിര്‍വഹിക്കാനുള്ള പ്രാപ്തി തെളിയിക്കാതെ വികസനമെന്ന് വലിയവായില്‍ കൂവിയിട്ടെന്തു കാര്യം! ശിശുക്കളുടെ പച്ചമാംസം കൊത്തിവലിക്കുന്ന കാമവെറിയന്മാരെയും പശുവിന്‍െറ പേരില്‍ പച്ചമനുഷ്യരെ അടിച്ചുകൊല്ലുന്ന വംശവെറിയന്മാരെയും കയറൂരിവിട്ട് ആരുടെ ഡിജിറ്റല്‍ ഇന്ത്യയിലേക്കാണാവോ ഈ ഭരണാധികാരികള്‍ നാടിനെ കൊണ്ടുപോകുന്നത്?

മലബാറിനെ ലോകത്തിന് മുന്നിലവതരിപ്പിച്ച് കേരള ഐ.ടി

Posted: 18 Oct 2015 01:42 PM PDT

Image: 
Subtitle: 
ദുബൈയില്‍ നടക്കുന്ന ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ കേരളത്തില്‍ നിന്നുള്ള 33 ഐ.ടി കമ്പനികള്‍ പങ്കെടുക്കുന്നു

ദുബൈ: ലോകത്തിന് മുന്നില്‍ മലബാറിന്‍െറ സാങ്കേതിക രംഗത്തെ കരുത്തും സാധ്യതകളും തുറന്നുവെക്കുകയാണ്  ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ ഇത്തവണ കേരളം.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 33 കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.

 കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഒൗപചാരികമായി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ളെങ്കിലും മലബാര്‍ മേഖലക്ക് ഊന്നല്‍ നല്‍കാനാണ് ഇത്തവണ ഉദ്ദേശിക്കുന്നതെന്ന് സംഘത്തലവനായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് സി.ഇ.ഒ: കെ.ജി.ഗിരീഷ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൈബര്‍ പാര്‍ക്കില്‍ വരാന്‍ ഉദ്ദേശിക്കുന്ന 11 സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാനാണ് തീരുമാനം. വലിയ കമ്പനികള്‍ ഈ മേഖലയില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയുമായി വളരെ നല്ല ബന്ധമാണുള്ളത്. കഴിഞ്ഞതവണ കോഴിക്കോട്ടു നിന്ന് വന്ന എട്ടു കമ്പനികള്‍ക്ക് ജൈറ്റക്സില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ലഭിച്ച ബിസിനസില്‍ നിന്നാണ് ആ കമ്പനികള്‍ ഇന്നു മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട്ടു നിന്നുള്ള ഐ.ടി സംഘം ഇത്തവണ ഏറെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്. നല്ല ബിസിനസ് ഇവിടെ നിന്ന് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഞായറാഴ്ച മേളയുടെ ഒൗപചാരിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബിസിനസ് ചര്‍ച്ചകള്‍ നടത്താന്‍ കേരള സംഘത്തിന് കഴിഞ്ഞതായി ഗിരീഷ് ബാബു പറഞ്ഞു. അടുത്തവര്‍ഷം ഇതിലും വിപുലമായ സ്റ്റാള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.

കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍െറ പ്രധാന കെട്ടിടം അടുത്ത ഏപ്രിലോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന്   സി.ഇ.ഒ അജിത് കുമാര്‍ പറഞ്ഞു. അതോടെ ടെക്നോപാര്‍ക്കിന്‍െറയും ഇന്‍ഫോപാര്‍ക്കിന്‍െറയും വിജയകഥ സൈബര്‍പാര്‍ക്കിനും തുടരാനാകും. കോഴിക്കോടിനെ കേരളത്തിലെ ഒരു പ്രധാന ഐ.ടി നഗരമായി ഉയര്‍ത്തിക്കാട്ടാന്‍ ജൈറ്റക്സിലെ സാന്നിധ്യം സഹായിക്കുന്നുണ്ട്്.  സോഫ്ട്വെയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം കോഴിക്കോടിനെ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കു സോഫ്ട്വെയര്‍ നിര്‍മാണ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഐ.ടി കമ്പനികള്‍ കാണിക്കുന്ന ആവേശം ഏറെ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. കേരള ഐ.ടിയുടെ സൗകര്യങ്ങള്‍ക്കപ്പുറം  മാനുഷ്യവിഭവ ശേഷിയും  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ഊര്‍ജവവുമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അതിനാലാണ് അത്തരം കമ്പനികളെ ഒന്നിച്ചുസഹകരിപ്പിച്ച് കൊണ്ടുവന്നതെന്ന് അജിത് കുമാര്‍ പറഞ്ഞു.

നേരത്തെ ഇത്തരം മേളകളില്‍ പങ്കെടുക്കുമ്പോള്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നിവയുടെ സ്ഥലസൗകര്യമാണ് പ്രധാനമായും വിപണനം നടത്തിയിരുന്നതെന്ന് ഗിരീഷ് ബാബു പറഞ്ഞു. എന്നാല്‍ നാലു വര്‍ഷമായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മേളകളില്‍ പങ്കെടുപ്പിക്കുന്നു.

ഇത്തരം സംരംഭങ്ങളുടെ മേധാവികളായ 24 പേരെ വിവിധ ലോക മേളകളില്‍ പങ്കെടുപ്പിക്കാനായിട്ടുണ്ട്. 60 ഓളം പുതിയ കമ്പനികളെ ആഗോള മേളകളിലത്തെിക്കാനായി.

ഒരുപാട് പുതിയ പാഠങ്ങളും ബിസിനസ് രീതികളും മനസ്സിലാക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കുന്നു. തിരിച്ച് ഇവര്‍ വഴി സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും ബിസിനസ് ലഭിക്കുന്നുണ്ടെന്ന് ഗിരീഷ് ബാബു പറഞ്ഞു.

ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ,സ്കൂള്‍, എന്‍റര്‍പ്രൈസ് സൊല്യുഷനുകള്‍, മൊബൈല്‍ ആപ്പുകള്‍, ബ്രാന്‍ഡിങ് ,ഡിസൈനിങ് തുടങ്ങിയ മേഖലകളിലാണ് കോഴിക്കോട്ടെ കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് നിന്നത്തെിയ സംരംഭകരിലൊരാളായ എന്‍.പി.മുഹമ്മദ് ഹാരിസ് പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി കേരളം  ജൈറ്റക്സ് സാങ്കേതിക മേളയില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ട്രേഡ് സെന്‍ററിലെ മുഖ്യ വഴിയില്‍ എളുപ്പം കാണാവുന്ന വിധത്തില്‍ സ്റ്റാള്‍ സജ്ജീകരിക്കാനായത് ശ്രദ്ധേയമാണ്. ബാബ്്ട്ര ടെക്നോളജീസ്, കോഡ്ലാറ്റിസ്, ഓഫെയ്റ്റ്, അബാം സോഫ്റ്റ്, സൈബ്രോ സിസ്, വാല്യൂമെന്‍റര്‍, ഫ്ളൂ അപ്, ക്രിയേസ് ടെക്നോളജീസ്, ഐസ് ലാബ് സൊല്യൂഷന്‍സ്, അകിരാ സോഫ്ട്വെയര്‍ സൊല്യൂഷന്‍സ്, നീം സോഫ്ട്വെയര്‍, അലാഡിന്‍ പ്രോ, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ്, എക്സ്പോ ഡൈന്‍, സ്മാര്‍ട്ട് സ്കൂള്‍, നെക്സ്റ്റ്,  തുടങ്ങിയ കമ്പനികളാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്.

ഈജിപ്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted: 18 Oct 2015 11:21 AM PDT

Image: 
Subtitle: 
പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തിലാണ് ഇത്തവണ വോട്ടെടുപ്പ്

കൈറോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം നടക്കുന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് തിങ്കളാഴ്ചയും തുടരും. രാവിലെ ഒമ്പതിന് തുടങ്ങിയ പോളിങ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
മുര്‍സിയെ പുറത്താക്കിയശേഷം അധികാരമേറ്റെടുത്ത അബ്ദുല്‍ ഫതാഹ് അല്‍സീസിതന്നെ പ്രസിഡന്‍റായി തുടരുമെന്നാണ് വിലയിരുത്തല്‍. 2012ല്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനുശേഷം നീണ്ട ഇടവേളക്കുശേഷമാണ് രാജ്യം തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്. 596 അംഗ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാംഘട്ടം നവംബറിലാണ്. ഡിസംബര്‍ നാലിന് അന്തിമ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 270 ലക്ഷം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 5000ത്തിലേറെ മത്സരാര്‍ഥികളും പിന്തുണക്കുന്നത് അല്‍സീസിയെ ആണ്. അതിനാല്‍, അവര്‍ക്കുതന്നെയാവും പാര്‍ലമെന്‍റില്‍ മേധാവിത്വമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തിലാണ് ഇത്തവണ വോട്ടെടുപ്പ് എന്നതും ശ്രദ്ധേയം.
ഏകാധിപതി ഹുസ്നി മുബാറകിന്‍െറ പതനത്തിനുശേഷം രാജ്യം അഭിമുഖീകരിച്ച ആദ്യ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ആധിപത്യംനേടിയ മുസ്ലിം ബ്രദര്‍ഹുഡ് രാജ്യത്ത് നിരോധിച്ചിരിക്കയാണ്. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യം മുര്‍സിയെ തടങ്കലിലുമാക്കി.
ആദ്യഘട്ട വോട്ടെടുപ്പിന്‍െറ ഭാഗമായി പ്രവാസികളുടെ വോട്ടെടുപ്പ് ശനിയാഴ്ച ആരംഭിച്ചിരുന്നു. പ്രസിഡന്‍റ് അല്‍സീസി ടെലിവിഷനിലൂടെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തശേഷം സൈനികമേധാവിയായിരുന്ന അല്‍സീസിയായിരുന്നു പ്രസിഡന്‍റ്. ഏതാണ്ട് 90 ലക്ഷം ഈജിപ്തുകാര്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതത് രാജ്യങ്ങളുടെ എംബസികള്‍വഴിയാണ് അവര്‍ വോട്ട് രേഖപ്പെടുത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ലിബിയ, സിറിയ, യമന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നീ രാജ്യങ്ങളില്‍ വോട്ടെടുപ്പ് നടന്നില്ല.

തുര്‍ക്കി സ്ഫോടനം: 50 പേര്‍ അറസ്റ്റില്‍

Posted: 18 Oct 2015 11:20 AM PDT

Image: 

അങ്കാറ: നൂറിലേറെ പേരുടെ ജീവനപഹരിച്ച ഇരട്ട ചാവേറാക്രമണത്തിന് കാരണക്കാരെന്നു സംശയിക്കുന്ന 50 വിദേശികളെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഐ.എസ് തീവ്രവാദികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്തംബൂളിലെ ചില മേഖലകളിലെ അപ്പാര്‍ട്മെന്‍റില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവര്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോകാന്‍ തയാറെടുപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ 10ന് നടന്ന ഭീകരാക്രമണത്തിന്‍െറ പ്രധാന സൂത്രധാരകര്‍ഐ.എസ് ആണെന്ന് സംശയിക്കുന്നതായി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിന് പിന്നിലുള്ള ചാവേറുകളിലൊരാള്‍ കഴിഞ്ഞ ജൂലൈയില്‍ അതിര്‍ത്തിനഗരമായ സുറുകില്‍ ചാവേറാക്രമണം നടത്തിയയാളുടെ സഹോദരനാണെന്നും ഇയാളുടെ പേര് യൂനുസ് ഇംറ് അലഗോസ് ആണെന്നും സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ ചാവേര്‍ ഉമര്‍ ഡെനീസ് ദുന്‍ഡര്‍ അടുത്തിടെ രണ്ടുതവണ സിറിയ സന്ദര്‍ശിച്ചതായും കണ്ടത്തെിയിരുന്നു.
നവംബര്‍ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ആക്രമണം തുര്‍ക്കിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
സുരക്ഷാപാളിച്ചയാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് പ്രതിപക്ഷ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ആരോപണമുന്നയിച്ചിരുന്നു.

അംഗലാ മെര്‍കല്‍ തുര്‍ക്കിയില്‍

Posted: 18 Oct 2015 11:20 AM PDT

Image: 
Subtitle: 
തീവ്രവാദം തടയുന്നതിനുള്ള നടപടികളും സിറിയയും ചര്‍ച്ചാവിഷയങ്ങളാവും

അങ്കാറ: അഭയാര്‍ഥികളുടെ പുനരധിവാസത്തിന് യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച പദ്ധതിയുടെ തുടര്‍ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുര്‍ക്കിയിലത്തെി. രാജ്യത്തെ 20 ലക്ഷം വരുന്ന അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി 300 കോടി ഡോളറിന്‍െറ സാമ്പത്തിക സഹായവും പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസാ നിയമങ്ങളില്‍ ഇളവു വരുത്തുന്നതുമടക്കമുള്ള വാഗ്ദാനങ്ങളടങ്ങിയ പദ്ധതിയാണ് ഇ.യു മുന്നോട്ടുവെച്ചത്. എന്നാല്‍, പദ്ധതി അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മെര്‍കല്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവുമായും നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാവുമെന്ന് കരുതുന്നു.
 പദ്ധതി  വെറുമൊരു കരടു മാത്രമാണെന്നും അന്തിമധാരണയായിട്ടില്ളെന്നും തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഏതാനും ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചതിന് അംഗലാ മെര്‍കലിനെ നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്തത് ശ്രദ്ധയില്‍പെടുത്തി അതിന്‍െറ പതിന്മടങ്ങ് പേര്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ടെന്നും എന്നാല്‍, ആരും അത് ശ്രദ്ധിക്കില്ളെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചിരുന്നു. തീവ്രവാദം തടയുന്നതിനുള്ള നടപടികളും സിറിയയിലെ നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്; ഒരാള്‍ മരിച്ചു

Posted: 18 Oct 2015 11:15 AM PDT

Image: 

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഞായറാഴ്ചയുണ്ടായ ‘കൊപ്പു’ചുഴലിക്കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. കൊടുങ്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ലുസോണ്‍ ദ്വീപിലെ കാസിഗുരാന്‍ പട്ടണത്തില്‍ കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചിലുമുണ്ടായി. രാജ്യത്ത് മൂന്നു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. മഴ ശക്തമായി തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
മണിക്കൂറില്‍ 200 കി. മീറ്റര്‍ വേഗത്തിലാണ്് കൊടുങ്കാറ്റ്. തിരമാലകള്‍ നാലു മീറ്റര്‍വരെ ഉയരത്തില്‍ ആഞ്ഞടിച്ചു.
കാറ്റിനെ തുടര്‍ന്ന് വിമാന, ബോട്ട് സര്‍വിസുകള്‍ റദ്ദാക്കി. മലയോരപ്രദേശങ്ങളിലെ ബസ് സര്‍വിസുകളും നിര്‍ത്തിവെച്ചു.  രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന 12ാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ‘കൊപ്പു’. 2013ല്‍ രാജ്യത്തുണ്ടായ ‘ഹയാന്‍’ ചുഴലിക്കൊടുങ്കാറ്റില്‍ 6300 പേര്‍ മരിച്ചിരുന്നു.

മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ കുറിച്ച് കലാമിന് ആശങ്കയുണ്ടായിരുന്നു

Posted: 18 Oct 2015 11:12 AM PDT

Image: 
Subtitle: 
അവസാന പുസ്തകത്തിലാണ് പരാമര്‍ശം

ന്യൂഡല്‍ഹി: മോദിസര്‍ക്കാറിന്‍െറ ‘മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതികളെ കുറിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ‘ഇന്ത്യയുടെ മുന്നേറ്റം: വെല്ലുവിളികളില്‍നിന്ന് അവസരങ്ങളിലേക്ക്’ (അഡ്വാന്‍േറജ് ഇന്ത്യ: ഫ്രം ചലഞ്ച് ടു ഓപര്‍ചുനിറ്റി) എന്ന കലാമിന്‍െറ അവസാന പുസ്തകത്തിലാണ് മോദിയുടെ സ്വപ്നപദ്ധതികളെ സംബന്ധിച്ച് ആശങ്ക പങ്കുവെക്കുന്നത്.
നിര്‍മാണമേഖലയില്‍ ഇന്ത്യയെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ 2014 സെപ്റ്റംബര്‍ അവസാനത്തിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ മേക് ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിര്‍മാണമേഖലയില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വിലകുറഞ്ഞതും മൂല്യം കുറഞ്ഞതുമാകില്ളെന്ന് ഉറപ്പുവരുത്താനാകുമോയെന്ന ആശങ്കയാണ് കലാം പുസ്തകത്തിലൂടെ പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത നിര്‍മാണമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.
ഒരുഭാഗത്ത് ടെലികോം, ഇന്‍റര്‍നെറ്റ് മേഖലകള്‍ വന്‍തോതിലുള്ള വികസനം പ്രകടമാക്കുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളുടെ ഗണത്തില്‍പെടുന്ന വൈദ്യുതിയും റോഡുകളും എത്താത്ത അനേകം ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍. ഇവയെക്കൂടി വികസനപാതയിലത്തെിക്കണം. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റിനിര്‍ത്തി നിര്‍മാണവികസനം ഒരിക്കലും സാധ്യമല്ളെന്ന് മനസ്സിലാക്കണം.
ആ ലക്ഷ്യം നേടാന്‍ യുവത്വത്തിന്‍െറ ആശയങ്ങളെ ഉപയോഗപ്പെടുത്തി നിര്‍മാണമേഖലയിലും രൂപകല്‍പനയിലും യഥാര്‍ഥരീതിയിലുള്ള ഗവേഷണം സാധ്യമാക്കണം. അതിന് രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്.
നമ്മുടെ രാജ്യത്ത് രാഷ്ട്രീയമെന്നത് അധികാരക്കൈമാറ്റം നടത്താന്‍ശേഷിയുള്ള ഒരുപറ്റം ആളുകളുടെ കസേരകളിയാണ്. അതില്‍ പിന്നാക്കംപോകുന്ന നേതാവ് അഴിമതിയുടെ കറപുരണ്ട മറ്റൊരു നേതാവിന് ബാറ്റണ്‍ കൈമാറും.
ഈ നടപടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അഴിമതിയില്‍ ഇത്തരം പേക്കൂത്തുകളെ തുടച്ചുനീക്കാന്‍ രാഷ്ട്രീയതലത്തില്‍ സുസംഘടിതമായ അഴിച്ചുപണി ആവശ്യമാണെന്നും കലാം ഓര്‍മിപ്പിക്കുന്നു.
രാഷ്ട്രീയപാര്‍ട്ടികളുടെ വളര്‍ച്ച ദേശീയ തെരഞ്ഞെടുപ്പ് പ്രക്രിയയെ ശല്യപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താഴെ തട്ടിലുള്ളവരെ ഭാഷയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലമാകാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സാധിക്കണമെന്നും കലാം പറയുന്നു.
  അടുത്ത അനുയായിയായ ശ്രീജന്‍ പാല്‍സിങ്ങിന്‍െറ സഹായത്തോടെ എഴുതിയ  പുസ്തകം ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ മരണമത്തെിയ ജൂലൈ 27ന് ഷില്ളോങ്ങിലെ ഐ.ഐ.എമ്മില്‍ കലാം നടത്തിയ പ്രസംഗത്തിന്‍െറ പ്രസക്തഭാഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

ഫലസ്തീന്‍: സംഘര്‍ഷം കനക്കുന്നു

Posted: 18 Oct 2015 11:02 AM PDT

Image: 
Subtitle: 
സംഘര്‍ഷം കുറക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ജറൂസലം: വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറൂസലമിലും സംഘര്‍ഷം രൂക്ഷമായി തുടരുന്നു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുമായും സൈനികരുമായും ഫലസ്തീനികള്‍ ഇന്നലെയും ഏറ്റുമുട്ടി. ഹെബ്റോണിലെ യൂനിവേഴ്സിറ്റിയില്‍നിന്ന് കുടിയേറ്റ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് സൈന്യം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രകടനക്കാര്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹെബ്രോണ്‍ നഗരത്തില്‍ മൂന്നു ഫലസ്തീനികളെ സൈന്യം വെടിവെച്ചുകൊന്നിരുന്നു.
അല്‍അഖ്സ മസ്ജിദില്‍ കഴിഞ്ഞ മാസം ഇസ്രായേല്‍ കുടിയേറ്റക്കാരും സൈന്യവും നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് വീണ്ടും ശക്തിയാര്‍ജിച്ച പ്രക്ഷോഭത്തില്‍ ഫലസ്തീനികള്‍ കൂട്ടമായി അണിചേരുന്നത് മൂന്നാം ഇന്‍തിഫാദയുടെ (ഉയിര്‍ത്തെഴുന്നേല്‍പ്) പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈനിക അധിനിവേശം അവസാനിപ്പിക്കുംവരെ പോരാടുമെന്ന് ഹമാസ്, ഫത്ഹ് വ്യത്യാസമില്ലാതെ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടാണ് ഫലസ്തീനികള്‍ തെരുവിലിറങ്ങിയത്. ദുഹൈശ അഭയാര്‍ഥി ക്യാമ്പില്‍ കൊല്ലപ്പെട്ട മുഅ്തസ് സവാരിഹിന്‍െറ സംസ്കാര ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയെ വിഴുങ്ങിയ വെറുപ്പിന്‍െറ അന്തരീക്ഷം ഒഴിവാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെയായി 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴ് ഇസ്രായേലികളും മരിച്ചു.

സൂര്യഗായത്രത്തില്‍ 12 വര്‍ഷം കാത്തിരുന്ന മധുരം

Posted: 18 Oct 2015 10:46 AM PDT

Image: 
Subtitle: 
ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് ബംഗളൂരുവില്‍ ഉദയാസ്തമയ പൂജക്കിടെ

കോട്ടയം: ഇത് 12 വര്‍ഷം കാത്തിരുന്ന മധുരം. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം കാരക്കാട്ടില്ലം എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയുടെ (47) കുടുംബത്തിന് സായുജ്യനിമിഷമായി. വിവരമറിഞ്ഞത്തെിയ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും ലഡു നല്‍കിയാണ് ഭാര്യ ലതയും മക്കളായ മണര്‍കാട് സെന്‍റ് മേരീസ് എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാര്‍ഥി പ്രശോഭും ഏറ്റുമാനൂര്‍ മംഗളം ഇം.എം.എച്ച്.എസ്.എസ് പത്താം ക്ളാസ് വിദ്യാര്‍ഥി പ്രണവും സന്തോഷം പങ്കുവെച്ചത്.
തിരുവഞ്ചൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്തെ ലാളിത്യം നിറഞ്ഞ ‘സൂര്യഗായത്രം’ വീട് ഞായറാഴ്ച രാവിലെ മുതല്‍ ആര്‍ഭാടമൊട്ടുമില്ലാത്ത  സന്തോഷത്തിന്‍െറ മധുരിമയിലായിരുന്നു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ മേല്‍ശാന്തിയായി നിയോഗിക്കപ്പെടുമ്പോള്‍ ബംഗളൂരുവിനടുത്ത് ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയുടെ തിരക്കിലായിരുന്നു ശങ്കരന്‍ നമ്പൂതിരി. ശബരിമലയില്‍നിന്ന് ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ വഴി ലഭിച്ച സന്തോഷവര്‍ത്തമാനം അറിയിക്കാന്‍ ഫോണില്‍ വിളിച്ചെങ്കിലും പൂജാകര്‍മങ്ങളുടെ തിരക്കുള്ളതിനാല്‍ കൂടുതലൊന്നും സംസാരിച്ചില്ളെന്ന് പറയുമ്പോള്‍ പരിഭവമൊട്ടുമില്ല മുന്‍ അധ്യാപിക കൂടിയായ ഈ കുടുംബനാഥക്ക്. കാലടി ചെങ്ങല്‍പനമന കുടുംബാംഗമാണ് ലത. 11 വര്‍ഷം താന്‍ പൂജാകര്‍മം നടത്തിയ തിരുവഞ്ചൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മുടങ്ങാതെ ഭഗവാന് നെയ്യ് വിളക്ക് സമര്‍പ്പിക്കുന്ന ഭാര്യക്ക് ലഭിച്ച ഭഗവത്പ്രസാദമാണ് ശബരിമല സന്നിധാനത്തെ മേല്‍ശാന്തി പദമെന്നായിരുന്നു ശങ്കരന്‍ നമ്പൂതിരിയുടെ പ്രതികരണം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അടുത്ത ബന്ധുവായ ശങ്കരന്‍ 1992ല്‍ ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍നിന്ന് ബിരുദമെടുത്ത ശേഷം ഏറ്റുമാനൂര്‍ നട്ടാശേരി വിദ്യാധിരാജ സ്കൂളില്‍ രണ്ടു വര്‍ഷം അധ്യാപകനായിരുന്നു.

അവസരം പുണ്യമായി കാണുന്നു –എസ്.ഇ. ശങ്കരന്‍ നമ്പൂതിരി
ബംഗളൂരു: ശബരിമല അയ്യനെ സേവിക്കാന്‍ ലഭിച്ച അവസരം പുണ്യമായി കാണുന്നതായി നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി. കുടുംബത്തിന്‍െറ പ്രാര്‍ഥനയുടെ ഫലംകൂടിയാണിത്. ഭാര്യയും മകനും തനിക്കുവേണ്ടി രാത്രി മുഴുവന്‍ നെയ്വിളക്ക് കത്തിച്ച് പ്രാര്‍ഥിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച രാവിലെ ശബരിമലയില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടക്കുമ്പോള്‍ ബംഗളൂരുവിലെ ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ പൂജയിലായിരുന്നു അദ്ദേഹം.
വൈകീട്ടത്തെ പൂജകള്‍ക്കുശേഷം ഞായറാഴ്ച അദ്ദേഹം ശബരിമലയിലേക്ക് തിരിച്ചു. നവംബറിലാണ് മേല്‍ശാന്തി സ്ഥാനമേറ്റെടുക്കുക. 2010 മുതല്‍ 2013വരെ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ഇടവേളക്കുശേഷം ഈവര്‍ഷം ജൂലൈയിലാണ് വീണ്ടും ഇവിടെയത്തെിയത്.
 

ബ്ലാസ്റ്റേഴ്സ് തോറ്റു; ഡൈനാമോസിന് ഒരു ഗോള്‍ ജയം

Posted: 18 Oct 2015 10:45 AM PDT

Image: 

കൊച്ചി: ഐ.എസ്.എല്ലില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് തോല്‍വി. ഡല്‍ഹി ഡൈനാമോസ് -1 കേരള ബ്ളാസ്റ്റേഴ്സ് -0.  വാശിയേറിയ പോരാട്ടം  ഇരു ടീമുകളും കാഴ്ചവെച്ചെങ്കിലും ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം 87 ആം മിനിട്ടില്‍ റിച്ചാര്‍ഡ് ഗാഡ്സെ നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ബ്ളാസ്റ്റേഴ്സ് പ്രത്യാക്രമണം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇരമ്പിയാര്‍ത്ത ആരാധകരുടെ ആവേശത്തിനു മുന്നിലാണ് കേരള ബ്ളാസ്റ്റേഴ്സ് കളി തുടങ്ങിയത്. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചനേ, പ്രതിരോധ നിര താരം സന്ദേശ് ജിങ്കാന്‍, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കാവിന്‍ ലോബോ, മലയാളി താരം സി.കെ. വിനീത് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-1ന് ജയിച്ച്  പ്രശംസനീയമായ രീതിയില്‍ തുടക്കമിട്ട ബ്ളാസ്റ്റേഴ്സ് പിന്നീടുള്ള കളികളില്‍ നിറംമങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ മുംബൈക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയ കേരള ടീം,  പെലെയെ സാക്ഷിനിര്‍ത്തി കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം മത്സരത്തില്‍ അത്ലറ്റികോയോട് തോല്‍വി വഴങ്ങി.

ഇറാഖ് യുദ്ധം: ബ്ളയറും ബുഷും ധാരണയിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്

Posted: 18 Oct 2015 07:41 AM PDT

Image: 

ലണ്ടന്‍: യുദ്ധത്തിന് ഒരുവര്‍ഷം മുമ്പ് ഇറാഖിലെ സൈനികനടപടി  സംബന്ധിച്ച് അന്നത്തെ ബ്രിട്ടന്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ളയര്‍ യു.എസ് പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷുമായി ധാരണയിലത്തെിയിരുന്നതായി റിപ്പോര്‍ട്ട്. ഇറാഖില്‍ സൈനികനടപടി അനിവാര്യമാണെങ്കില്‍ യു.എസുമായി സഹകരിക്കാന്‍ തയാറാണെന്ന് സൂചിപ്പിച്ച് ടോണി ബ്ളയര്‍ ബുഷിനയച്ച ഇ-മെയിലുകള്‍ പുറത്തായതു സംബന്ധിച്ച് ‘ദ മെയില്‍ ഓണ്‍ സണ്‍ഡെ’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന്‍െറ സ്വകാര്യ സെര്‍വറില്‍നിന്ന് പുറത്തായ ഇ-മെയിലുകളില്‍നിന്നാണ് ഈ വിവരം പുറത്തായത്. സ്വകാര്യ ഇ-മെയിലിനെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് യു.എസ് കോടതി ഹിലരിയോട് ഉത്തരവിട്ടിരുന്നു.
 മെയിലിന്‍െറ അടിസ്ഥാനത്തില്‍  2002 മാര്‍ച്ച് 28ന് യു.എസ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ ഇറാഖില്‍ സൈനിക നടപടി ആവശ്യമാണെങ്കില്‍ ടോണി ബ്ളയര്‍ നമ്മോടൊപ്പമുണ്ടെന്ന് ജോര്‍ജ് ബുഷിനോട് സൂചിപ്പിച്ചിരുന്നു. ഇറാഖിലെ ഭീഷണി യാഥാര്‍ഥ്യമാണെന്നും സദ്ദാമിന് എതിരാണ് കാര്യങ്ങളെങ്കില്‍  പ്രാദേശികമായി കൂടുതല്‍ വിജയം  കൈവരുമെന്നുമുള്ള രണ്ടു പ്രധാന കാര്യങ്ങള്‍ ബ്ളയറിന് വിശ്വാസമായിരുന്നു. ടെക്സസില്‍ ബുഷുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരാഴ്ച മുമ്പാണ് ബ്ളയര്‍ കത്തെഴുതിയത്. 1997ലും 2007ലും ബ്രിട്ടന്‍ പ്രധാനമന്ത്രിയായിരുന്ന ബ്ളയര്‍ ഇറാഖ് യുദ്ധത്തിന് ഉത്തരവാദി താനാണെന്ന ആരോപണം ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.
ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ബുഷുമായി ധാരണയിലത്തെിയിരുന്നുവെന്ന വാദം 2010 ജനുവരിയില്‍ നടന്ന അന്വേഷണ കമീഷനു മുമ്പാകെ  അദ്ദേഹം നിഷേധിച്ചിരുന്നു.
സദ്ദാമിനെ എതിര്‍ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്തിരുന്നുവെങ്കിലും ഇറാഖില്‍ അതുമാത്രമാണ് പരിഹാരമെന്ന് നിര്‍ബന്ധം ചെലുത്തിയിരുന്നില്ല.  ബുഷുമായി നടന്ന ചര്‍ച്ച ഒരു ഗൂഢാലോചനയോ വഞ്ചനയോ ഒന്നുമായിരുന്നില്ല. തുറന്ന നിലപാടായിരുന്നു.  2003ലെ കുവൈത്ത്യുദ്ധം നിരവധിപേരുടെ മരണത്തിനിടയാക്കിയതില്‍ പശ്ചാത്താപമുണ്ടെന്ന് കമീഷനു മുമ്പാകെ ബ്ളയര്‍ സൂചിപ്പിച്ചിരുന്നു.

മോദിയെ സമാധാനത്തോടെ ഉറങ്ങാന്‍ സമ്മതിക്കില്ല ^കെജ്രിവാള്‍

Posted: 18 Oct 2015 06:35 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു കുഞ്ഞുപെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍. താന്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അല്ളെന്നും പ്രധാനമന്ത്രി മോദിയെ സമാധാനത്തോടെ ഉറങ്ങാന്‍ സമ്മതിക്കില്ളെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു കെജ്രിവാളിന്‍െറ മുന്നറിയിപ്പ്. വിദേശത്തുപോകാന്‍ കഴിയുന്ന മോദി എന്തുകൊണ്ടാണ് മാനഭംഗത്തിനിരയായ കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാത്തതെന്നും കെജ്രിവാള്‍ ചോദിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP