വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരം ^എ.കെ. ആന്‍റണി Madhyamam News Feeds | ![]() |
- വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരം ^എ.കെ. ആന്‍റണി
- സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി
- റയലിന് സമനില; എ.സി മിലാന് വന്‍ തോല്‍വി
- രാഷ്ട്രീയക്യാമ്പുകള്‍ സജീവം; സ്ഥാനാര്‍ഥികളെ തേടി നെട്ടോട്ടം
- ആധാരം തട്ടിപ്പ് : സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്ന് ഒരു ഇരകൂടി
- റേഷന്‍ കടത്ത്: പിഴ ഈടാക്കിയത് 35,000 രൂപ മാത്രം
- മട്ടാഞ്ചേരിയിലെ ‘റേ’ ഫ്ളാറ്റ് പദ്ധതി: കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചു
- വരയുടെ തമ്പുരാന് വരദക്ഷിണയൊരുക്കി ഫേസ്ബുക് കൂട്ടായ്മ
- ജമ്മു കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു
- ഓപറേഷന്‍ സുരക്ഷ: നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍
- മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും: പൊമ്പിള ഒരുമൈ
- ആഗോള സഹായ പദ്ധതിയുമായി ശൈഖ് മുഹമ്മദ്
- ആംഗല മെര്‍ക്കല്‍ ഇന്ത്യയിലെത്തി
- കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി
- ഹാന്‍ഡ് ബാഗേജിന്‍െറ പേരില്‍ തര്‍ക്കം: എയര്‍ ഇന്ത്യ എക്സ്പ്രസ് നാലംഗ കുടുംബത്തിന്‍െറ യാത്ര മുടക്കി
- ഇന്ന് മഹാരാഷ്ട്ര ഡെര്‍ബി
- അപ്പോളോ ദൗത്യത്തിലെ 8400 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു
- തര്‍ക്കത്തില്‍ മുങ്ങി യു.ഡി.എഫ്; ചര്‍ച്ചകള്‍ തീരാതെ എല്‍.ഡി.എഫ്
- മിനായിലെ തിരക്കിനു പിന്നില്‍ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളെന്ന് മുന്‍ ഇറാന്‍ നയതന്ത്രജ്ഞന്‍
- രാഷ്ട്രീയക്കാരുടെ വരവ് ദാദ്രിയില്‍ അക്രമം വര്‍ധിപ്പിച്ചെന്ന് പ്രതിയുടെ പിതാവ്
- ഗ്വാട്ടമാല മണ്ണിടിച്ചില്‍: മരണം 131; രക്ഷാപ്രവര്‍ത്തനം തുടരുന്നു
- ഹിമാലയം വിറങ്ങലിക്കുമ്പോള്‍
- പ്രണയ നായികയെ തേടി പ്രേക്ഷക പ്രവാഹം
- അയല്‍ക്കാരെ അകറ്റുന്നതോ വിദേശനയം?
- ഹൃദയം മാറ്റിവെച്ച പൊടിമോന്‍ മരിച്ചു
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരം ^എ.കെ. ആന്‍റണി Posted: 05 Oct 2015 12:41 AM PDT Image: ![]() തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദ കേടാണെന്ന് ആന്‍റണി പറഞ്ഞു. കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുത്. സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശം മുതല്‍ അധ്യാപക നിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന കെ.എസ്.യുവിന്‍െറ ആവശ്യത്തെ താന്‍ പിന്താങ്ങുന്നു. യോഗ്യതയുള്ളവരെ അവതരിപ്പിച്ചാല്‍ ജനം കൂടെ നില്‍ക്കുമെന്നതിന്‍െറ ഏറ്റവും വലിയ തെളിവാണ് അരുവിക്കരയിലെ കെ.എസ് ശബരീനാഥന്‍െറ വിജയമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. |
സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി Posted: 05 Oct 2015 12:10 AM PDT Image: ![]() ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി. ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. മധ്യസ്ഥശ്രമത്തിന് തയ്യാറല്ളെന്ന് പരാതിക്കാരിയായ ഭാര്യ ലിപിക കോടതിയില്‍ ബോധിപ്പിച്ചു. സുപ്രീം കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ഭാരതി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ലിപിക നല്‍കിയ ഗാര്‍ഹിക പീഡനകേസിലാണ് ഭാരതി അറസ്റ്റിലായത്. ഭാരതി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ജൂണിലാണ് ഡല്‍ഹി വനിതാ കമ്മീഷന്പരാതി നല്‍കിയത്. ഗര്‍ഭിണിയായിരുന്ന കാലത്ത് വളര്‍ത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നു എന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. |
റയലിന് സമനില; എ.സി മിലാന് വന്‍ തോല്‍വി Posted: 05 Oct 2015 12:06 AM PDT Image: ![]() മാഡ്രിഡ്: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡര്‍ബിയില്‍ റയലിനെ അത്ല്റ്റിക്കോ മാഡ്രിഡ് പിടിച്ചു കെട്ടി. ഒമ്പതാം മിനിറ്റില്‍ കരീം ബെന്‍സേമ തുടക്കമിട്ട മുന്നേറ്റം ഏറ്റെടുക്കാന്‍ റയല്‍ സൂപ്പര്‍ താരങ്ങള്‍ക്കായില്ല. ഒടുവില്‍ 83 ാം മിനിറ്റില്‍ ലൂസിയാനോ വിയറ്റോ അത്ലറ്റിക്കോ മാഡ്രിഡിനായി സമനില ഗോള്‍ നേടി. അത്ലറ്റിക്കോക്കു വേണ്ടിയുള്ള ലൂസിയാനോ വിയറ്റോയുടെ ആദ്യ ഗോളായിരുന്നു ഇത്. സമനിലയോടെ റയല്‍ പോയന്‍റ് പട്ടികയില്‍ നിന്നും താഴേക്കിറങ്ങി രണ്ടാം സ്ഥാനത്തെത്തി. ഏഴു കളിയില്‍നിന്ന് റയലിന് 15 പോയന്‍റാണുള്ളത്. 16 പോയിന്‍റുമായി വിയ്യറയലാണ് മുന്നില്‍. ബാഴ്സലോണ നാലം സ്ഥാനത്താണുള്ളത്. ലീഗില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ബെന്‍സേമ ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് ബൊറൂസിയ ഡോര്‍ട്ട് മുണ്ടിനെ 5^1ന് തകര്‍ത്ത് പോയന്‍റ് വ്യത്യാസം ഏഴാക്കി. 26, 35 മിനിട്ടുകളില്‍ തോമസ് മുള്ളറും 46, 58 മിനിട്ടുകളില്‍ ലെവന്‍ഡോസ്കിയും 66ാം മിനിട്ടില്‍ ഗോട്ട്സെയുമാണ് ബയേണിനായി ഗോള്‍ നേടിയത്. 36ാം മിനിട്ടില്‍ ഒബാമേയാങ് ബൊറൂസിയയുടെ ആശ്വാസ ഗോള്‍ നേടി. ഫ്രഞ്ച് ലീഗില്‍ സ്ളാട്ടന്‍ ഇബ്രാമോവിച്ചിന്‍െറ ഇരട്ടഗോള്‍ മികവില്‍ പാരിസ് സെന്‍റ് ജെര്‍മന്‍സ് മാഴ്സെയെ 2^0ത്തിന് തകര്‍ത്തു. 41, 44 മിനിട്ടുകളിലാണ് സ്വീഡന്‍ സൂപ്പര്‍ താരം വല കുലുക്കിയത്. അതേ സമയം സിരി എയില്‍ എ.സി മിലാനെ നപ്പോളി ഗോളില്‍ മുക്കി നാണം കെടുത്തി. 4^0 എന്ന സ്കോറിനാണ് മുന്‍ ചാമ്പ്യന്മാര്‍ നപ്പോളിയോട് പരാജയപ്പെട്ടത്. 13ാം മിനിറ്റില്‍ അലനും 48', 67' മിനിറ്റുകളില്‍ ഇറ്റാലിയന്‍ താരം ലോറന്‍സോ ഇന്‍സെലുമാണ് മിലാന്‍ വല കുലുക്കിയത്. 77ാം മിനിറ്റില്‍ മിലാന്‍ പ്രതിരോധ താരം റോഡിഗ്രോ എലിയില്‍ നിന്നും വന്ന സെല്‍ഫ് ഗോളിലൂടെയാണ് നപ്പോളി സ്കോര്‍ നാലിലെ ത്തിയത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്സനല്‍ 3^0ന് തകര്‍ത്തിരുന്നു. അലക്സിസ് സാഞ്ചസ് ഇരട്ട ഗോളടിച്ച മത്സരത്തില്‍ മെസൂത് ഓസിലിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍. 6, 19 മിനിറ്റിലാണ് സാഞ്ചസ് ഗോള്‍ നേടിയത്. ഓസില്‍ ഏഴാം മിനിറ്റിലും. |
രാഷ്ട്രീയക്യാമ്പുകള്‍ സജീവം; സ്ഥാനാര്‍ഥികളെ തേടി നെട്ടോട്ടം Posted: 04 Oct 2015 11:54 PM PDT തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ |
ആധാരം തട്ടിപ്പ് : സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്ന് ഒരു ഇരകൂടി Posted: 04 Oct 2015 11:29 PM PDT കയ്പമംഗലം: കയ്പമംഗലത്തെ നിരവധി പാവപ്പെട്ട കുടുംബങ്ങളെ കണ്ണീരുകുടിപ്പിച്ച ആധാര തട്ടിപ്പിനിരയായി ഒരു വീട്ടമ്മ കൂടി. വഴിയമ്പലം പുത്തൂര് പരേതനായ അനിലിന്‍െറ ഭാര്യ അംബികയാണ് തട്ടിപ്പിനിരയായി ആശ്രയവും പ്രതീക്ഷകളുമറ്റ് കഴിയുന്നത്. വീടിന്‍െറയും സ്ഥലത്തിന്‍െറയും ആധാരം കൈക്കലാക്കി തട്ടിപ്പുകാരന്‍ ലക്ഷങ്ങളുമായി മുങ്ങിയതിനാല്‍ ഏത് നിമിഷവും തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന അവസ്ഥയിലാണ് ആരോരുമില്ലാത്ത ഇവര്‍. ആധാരം തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ കയ്പമംഗലം സ്വദേശി സുലൈമാനെതിരെ അംബിക മതിലകം പൊലീസില്‍ പരാതി നല്‍കി. ഏക ആശ്രയമായിരുന്ന വഴിയമ്പലത്തെ ചെറിയൊരു കട വലുതാക്കണമെന്ന സ്വപ്നമാണ് അംബികയെയും അനിലിനെയും തട്ടിപ്പിന്‍െറ വലയില്‍ കുടുക്കിയത്. |
റേഷന്‍ കടത്ത്: പിഴ ഈടാക്കിയത് 35,000 രൂപ മാത്രം Posted: 04 Oct 2015 11:26 PM PDT കൊല്ലങ്കോട്: 2013 ജനുവരി മുതല്‍ 2015 ആഗസ്റ്റ് 20 വരെ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പത്ത് റെയ്ഡുകളില്‍ 3,008 ക്വിന്‍റല്‍ റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കിയത് 35,000 രൂപ മാത്രം. പച്ചരി, പുഴുക്കലരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തതിനാണ് ഇത്രയും ചെറിയ തുക പിഴയായി ഈടാക്കിയതെന്ന് ജില്ലാ സപൈ്ള ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. |
മട്ടാഞ്ചേരിയിലെ ‘റേ’ ഫ്ളാറ്റ് പദ്ധതി: കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചു Posted: 04 Oct 2015 10:59 PM PDT കൊച്ചി: രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി കോര്‍പറേഷന്‍ രണ്ടാം ഡിവിഷനില്‍ നടപ്പാക്കുന്ന ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. രണ്ട് ടവറുകളുള്ളതില്‍ ഒന്നിനുള്ള ടെന്‍ഡറാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. റേ പദ്ധതിയില്‍ 398 കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഫ്ളാറ്റ് പദ്ധതി മാത്രം നഗരസഭ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. |
വരയുടെ തമ്പുരാന് വരദക്ഷിണയൊരുക്കി ഫേസ്ബുക് കൂട്ടായ്മ Posted: 04 Oct 2015 10:30 PM PDT എടപ്പാള്‍: വരയുടെ തമ്പുരാന് വര്‍ണങ്ങളില്‍ തീര്‍ത്ത ദക്ഷിണയൊരുക്കി കലാകാരന്മാരുടെ ഫേസ്ബുക് കൂട്ടായ്മ. |
ജമ്മു കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു Posted: 04 Oct 2015 10:16 PM PDT Image: ![]() കുപ് വാര: ജമ്മു കശ്മീരില്‍ മൂന്നിടത്ത് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ നാല് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സേന വധിച്ചു. കുപ് വാര, ദര്‍പോറ, ഹന്ദ് വാര എന്നിവിടങ്ങളിലായിരുന്നു വെടിവെപ്പ്. രാവിലെ ദര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഒരു തീവ്രവാദിയെ സേന വധിച്ചത്. അതിര്‍ത്തി ജില്ലയായ കുപ് വാരയില്‍ നിയന്ത്രണരേഖക്ക് സമീപം ഹഫ്രുദ വനത്തിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. നുഴഞ്ഞു കയറാന്‍ തീവ്രാവദികള്‍ നടത്തിയ ശ്രമം തകര്‍ത്തതായി മുതിര്‍ന്ന സൈനിക ഓഫീസര്‍ അറിയിച്ചു. ഹന്ദ് വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ആദില്‍ പത്താന്‍, ഭുര്‍മി എന്നീ രണ്ട് ജയ്ശെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മുവിലെ പുല്‍വാമ ജില്ലയിലെ ഹാരി ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. |
ഓപറേഷന്‍ സുരക്ഷ: നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ Posted: 04 Oct 2015 10:04 PM PDT കോഴിക്കോട്: സാമൂഹികനീതി വകുപ്പിന്‍െറ കാണാതായ കുട്ടികളെ കണ്ടത്തെുന്നതിനുള്ള തീവ്രയത്ന പരിപാടിയായ ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബാലവേലയും കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിക്കുന്നത് തടയാനുമായി കലക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ മാസവും നടത്തുന്ന പരിശോധനയും നടന്നു. ഹോട്ടലുകളും ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബീച്ച് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പാളയം സ്റ്റാന്‍ഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഓപറേഷന്‍ സുരക്ഷയുടെ പോസ്റ്ററുകള്‍ പതിച്ചത്. ഒറ്റപ്പെട്ടും അലഞ്ഞുതിരിഞ്ഞും നടക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിച്ചറിയിക്കാനുള്ള നമ്പറുകളാണ് പോസ്റ്ററിലുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ജില്ലാ ചൈല്‍ഡ് ലൈന്‍ ഓഫിസര്‍ സിബി ജോസ്, വനിതാ പൊലീസ് സി.ഐ ഷാന്‍റി സിറിയക് എന്നിവര്‍ നേതൃത്വം നല്‍കി. |
മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും: പൊമ്പിള ഒരുമൈ Posted: 04 Oct 2015 09:23 PM PDT Image: ![]() തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ക്ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഇവര്‍. ചര്‍ച്ചയില്‍ തൃപ്തിയുണ്ട്. എന്നാല്‍ 350 രൂപ ദിവസവേതനമായി പരിമിതപ്പെടുത്താന്‍ അനുവദിക്കില്ല. പി.എല്‍.സി യോഗത്തില്‍ തീരുമാനമായില്ളെങ്കില്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു. ആറംഗ സംഘമാണ് ക്ളിഫ്ഹൗസിലത്തെി ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി എന്നിവര്‍ക്ക് പുറമെ സമരത്തില്‍ ഇവരോടൊപ്പമുള്ള മനോജും അന്തോണിരാജും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, മിനിമം കൂലി 500 രൂപയാക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തോട്ടമുടമകള്‍. തൊഴിലാളി സമരം തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യവസായം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ പലതും നല്‍കിയിട്ടില്ല. കടുത്ത പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന അംഗീകരിക്കാനാവില്ളെന്ന് ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം തോട്ടം ഉടമകള്‍ പറഞ്ഞു. മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയില്‍ നിര്‍ണായക നിലപാട് അറിയിക്കേണ്ടസെക്രട്ടറി തല ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് രൂപവത്കരിച്ചസമിതിയാണ് ഇതുവരെ യോഗം ചേരാത്തത്. തിങ്കളാഴ്ചക്ക് മുമ്പ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.എല്‍.സിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറി തല ഉപസമിതി എന്ന് യോഗം ചേരുമെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്. |
ആഗോള സഹായ പദ്ധതിയുമായി ശൈഖ് മുഹമ്മദ് Posted: 04 Oct 2015 09:14 PM PDT Image: ![]() ദുബൈ: പ്രതിവര്‍ഷം 100 കോടി ദിര്‍ഹം ചെലവഴിക്കുന്ന ആഗോള സഹായ പദ്ധതിക്ക് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടക്കം കുറിച്ചു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷ്യേറ്റീവ് എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. 116 രാജ്യങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരും. 28 സന്നദ്ധസംഘടനകള്‍ക്ക് ഒരുകുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതി അവസരമൊരുക്കും. വിദ്യാഭ്യാസ വ്യാപനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹിക ശാക്തീകരണം, കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 1400ഓളം മനുഷ്യവിഭവശേഷി വികസന പരിപാടികള്‍ പദ്ധതിക്ക് കീഴില്‍ നടക്കും. മുഖ്യമായും അറബ് രാജ്യങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ലോകമൊന്നാകെ തീവ്രവാദമെന്ന ഭീഷണിയെ നേരിടുമ്പോള്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂവെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് ലോകം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിനാണ് പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു. 130 ദശലക്ഷം പേര്‍ക്ക് സഹായമത്തെിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിരിക്കും മുന്‍ഗണന നല്‍കുക. അറബ് രാജ്യങ്ങളില്‍ പുതുതലമുറ നേതാക്കളെ വളര്‍ത്തിയെടുക്കും. ശാസ്ത്രജ്ഞന്‍മാരെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുകയും നവീന കണ്ടുപിടിത്തങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. 20 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കും. അന്ധത, കണ്ണ് രോഗങ്ങള്‍ തുടങ്ങിയവ തടയാന്‍ 30 ദശലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കും. ആശുപത്രികളും വൈദ്യ ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ 200 കോടി ദിര്‍ഹം നിക്ഷേപിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 500 ദശലക്ഷം വകയിരുത്തും. 10 വര്‍ഷത്തിനകം 20 ലക്ഷം കുടുംബങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 50,000 യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വിവിധ ഭാഷകളിലുള്ള 25,000ഓളം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തും. 10 ദശലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിക്കും. 10 വര്‍ഷത്തിനകം 500 ദശലക്ഷം പുസ്തകങ്ങള്‍ വായിപ്പിക്കും. വിദ്യാഭ്യാസ മേഖലയില്‍ മൊത്തം 1.5 ബില്യണ്‍ ദിര്‍ഹമിന്‍െറ പദ്ധതികള്‍ നടപ്പാക്കും. വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനായി 600 ദശലക്ഷം ദിര്‍ഹം മാറ്റിവെക്കും. എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കാന്‍ 150 ദശലക്ഷം ദിര്‍ഹം വകയിരുത്തിയിട്ടുണ്ട്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവര്‍ക്കായി 5.5 ദശലക്ഷം അനുവദിച്ചിട്ടുണ്ട്. 5000ഓളം ഗവേഷരെ പുതുതായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലൂടെ യുവാക്കളെ തീവ്രവാദ ചിന്താഗതികളില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശൈഖ് മുഹമ്മദാണ് ഫൗണ്ടേഷന്‍െറ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഡെപ്യൂട്ടി ചെയര്‍മാനാണ്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി സെക്രട്ടറി ജനറലായിരിക്കും. വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ബോര്‍ഡ് അംഗങ്ങളാകും. കൂടുതല്‍ വിവരങ്ങള്‍ www.almaktouminitiatives.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. |
ആംഗല മെര്‍ക്കല്‍ ഇന്ത്യയിലെത്തി Posted: 04 Oct 2015 09:09 PM PDT Image: ![]() ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഞായറാഴ്ച അര്‍ധ രാത്രിയോടെ ന്യൂ ഡല്‍ഹിയില്‍ എത്തിയ മെര്‍ക്കലിന് ഇന്ന് രാവിലെയാണ് രാഷ്ട്രപതിഭവനില്‍ ഒൗപചാരികമായ സ്വീകരണം ഒരുക്കിയിരുന്നത്. അവരെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. മോദിയുമായി മെര്‍കല്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്ത്യയും ജര്‍മനി തമ്മിലുള്ള വ്യാപാരം ബന്ധം, പ്രതിരോധ രംഗത്തെ സഹകരണം എന്നിവ മുഖ്യ ചര്‍ച്ചയാകും. |
കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി Posted: 04 Oct 2015 09:09 PM PDT Image: ![]() ദൗസ: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരി ജ്യോതിയെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ്് വീടിനരികെയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണത്. തൊട്ടടുത്തുള്ള വയലില്‍ പണിയെടുക്കുകയായിരുന്നു അമ്മ. 200 അടി താഴ്ചയുള്ള കിണറിന്‍്റെ 60 അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ടരക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇന്ന് രാവിലെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിനുള്ളില്‍ സ്ഥാപിച്ച കാമറയിലൂടെ കുട്ടിയെ നിരീക്ഷിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. |
ഹാന്‍ഡ് ബാഗേജിന്‍െറ പേരില്‍ തര്‍ക്കം: എയര്‍ ഇന്ത്യ എക്സ്പ്രസ് നാലംഗ കുടുംബത്തിന്‍െറ യാത്ര മുടക്കി Posted: 04 Oct 2015 09:08 PM PDT Image: ![]() മസ്കത്ത്: ഹാന്‍ഡ്ബാഗേജിന്‍െറ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നാലംഗ മലയാളി കുടുംബത്തിന്‍െറ യാത്ര മുടക്കിയതായി പരാതി. സൊഹാറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇബ്രാഹീമിന്‍െറയും കുടുംബത്തിന്‍െറയും യാത്രയാണ് മുടങ്ങിയത്. ഇതുമൂലം ഇവര്‍ക്ക് ഞായറാഴ്ച നടന്ന ഭാര്യാസഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. യാത്ര മുടങ്ങിയതിനത്തെുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് കൊച്ചിക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വേറെ ടിക്കറ്റ് എടുത്താണ് ഏഴും മൂന്നും വയസ്സായ കുട്ടികള്‍ അടക്കമുള്ള കുടുംബം നാട്ടിലേക്ക് തിരിച്ചത്. തങ്ങള്‍ക്കൊപ്പം മറ്റൊരു കുടുംബത്തിനും യാത്ര നിഷേധിച്ചതായും ഇബ്രാഹീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം ഗേറ്റിലേക്ക് പോകവേയാണ് സംഭവമെന്ന് ഇബ്രാഹീം പറഞ്ഞു. ടിക്കറ്റില്‍ എഴുതിയിരുന്നതു പ്രകാരമുള്ള നാല് ഹാന്‍ഡ് ബാഗേജാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. ഗേറ്റില്‍ എത്തിയപ്പോള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കുടുംബത്തിന്‍െറ കൈവശം അധിക ഹാന്‍ഡ് ബാഗേജ് ഉണ്ടായിരുന്നു. ഇവരുമായി ഇതിന്‍െറ പേരില്‍ ഗേറ്റിലുണ്ടായിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥനും ഒമാനി ഉദ്യോഗസ്ഥനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് യാത്രചെയ്യാന്‍ അനുവദിക്കാനാകില്ളെന്ന് പറഞ്ഞ് പ്രായമായ സ്ത്രീയടങ്ങുന്ന ഈ കുടുംബത്തെ തിരിച്ചയച്ചു. തുടര്‍ന്ന് ഇബ്രാഹീമിനോടും കുടുംബത്തോടും നാല് ബാഗേജ് അനുവദിക്കാന്‍ കഴിയില്ളെന്ന് പറയുകയായിരുന്നു. ടിക്കറ്റില്‍ നാല് എണ്ണം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ധാര്‍ഷ്ട്യത്തോടെ അനുവദിക്കാന്‍ കഴിയില്ളെന്നായിരുന്നു ഉദ്യോഗസ്ഥന്‍െറ പ്രതികരണം. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഓഫിസില്‍ ചെന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബോര്‍ഡിങ്ങിനുള്ള സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയച്ചതായി ഇബ്രാഹീം പറഞ്ഞു. ഇവരുടെ ലഗേജുകള്‍ ഇറക്കിയ ശേഷം നിശ്ചിത സമയത്തിലും അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു എന്ന് ഇബ്രാഹീം പറഞ്ഞു. തുടര്‍ന്ന് സീബില്‍ താമസിക്കുന്ന സുഹൃത്ത് നാസറിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു. ശേഷം ഭാര്യയെയും കുട്ടികളെയും നാസറിന്‍െറ താമസ സ്ഥലത്ത് കൊണ്ടുചെന്നാക്കിയ ശേഷം ട്രാവല്‍ ഏജന്‍സിയില്‍ ചെന്ന് അന്വേഷിച്ചപ്പോഴും നാല് ഹാന്‍ഡ്ബാഗേജ് അനുവദനീയമാണെന്നാണ് ടിക്കറ്റിലുള്ളതെന്നാണ് പറഞ്ഞതെന്ന് ഇബ്രാഹീം പറഞ്ഞു. 185 റിയാലോളമാണ് യാത്ര മുടങ്ങിയതിലൂടെ നഷ്ടമായത്. ഒടുവില്‍ കല്യാണ ദിവസമെങ്കിലും ചെന്നത്തൊമെന്നതിനാല്‍ 165 റിയാല്‍ മുടക്കി ഞായറാഴ്ച കൊച്ചി വഴിയുള്ള ടിക്കറ്റ് എടുത്ത് പോകാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികളുമായി മൂന്ന് മണിക്കൂറിലേറെ യാത്രചെയ്ത് വന്നതാണെന്ന പരിഗണന പോലും നല്‍കാതെ അനാവശ്യകാര്യം പറഞ്ഞ് യാത്ര മുടക്കിയതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇബ്രാഹീം. ഹാന്‍ഡ് ബാഗേജ് പരിധി കര്‍ക്കശമാക്കിയതിനെ തുടര്‍ന്നുള്ള എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഗേറ്റില്‍വെച്ച് ബാഗേജ് കൈയില്‍പിടിച്ച് തൂക്കിനോക്കി ഏകദേശ കണക്ക് പറയുകയാണത്രെ ചെയ്യാറ്. അധിക ഭാരം ഉണ്ടെന്നുപറഞ്ഞ് വാങ്ങുന്ന പണത്തിന് ഇവര്‍ രസീതിയും നല്‍കാറില്ളെന്നും ആക്ഷേപമുണ്ട്. |
Posted: 04 Oct 2015 08:49 PM PDT Image: ![]() Subtitle: ഛേത്രിയടക്കം മുംബൈ^പുണെ ടീമിലെ ഏഴു താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ പുണെ: ഒരു സംസ്ഥാനം, രണ്ടു ടീമുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അപൂര്‍വ സ്ഥാനത്തിനുടമകളായ മുംബൈ സിറ്റി എഫ്.സിക്കും പുണെ സിറ്റിക്കും രണ്ടാം സീസണ്‍ മഹാരാഷ്ട്രിയന്‍ ഡെര്‍ബിയോടെ തുടക്കം. പുണെയുടെ ഹോം ഗ്രൗണ്ടിലാണ് മറാത്തി ഡെര്‍ബിയോടെ പുതുപോരാട്ടത്തിന് പന്തുരുണ്ട് തുടങ്ങുന്നത്. കഴിഞ്ഞ സീസണിലെ പോയന്‍റ് പട്ടികയില്‍ പുണെ ആറും മുംബൈ ഏഴും സ്ഥാനത്തായിരുന്നു. ഇക്കുറി അണിയറയില്‍ ഒരുപിടി മികച്ച താരങ്ങളുമായാണ് ഇരുടീമുകളുടെയും പടപ്പുറപ്പാട്. മികച്ച ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഇരുവരും പണമെറിഞ്ഞു പിടിച്ചു. മുംബൈയാവട്ടെ, കഴിഞ്ഞ സീസണിലെ മാര്‍ക്വീതാരം നികളസ് അനല്‍കക്ക് ഇക്കുറി കോച്ചിന്‍െറ ചുമതല നല്‍കിയാണിറങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ പൊന്നിന്‍ വിലയെറിഞ്ഞ് ടീമിലത്തെിക്കുകയും ചെയ്തു. പക്ഷേ, ഏഴ് ഇന്ത്യന്‍താരങ്ങള്‍ ദേശീയ ക്യാമ്പിലേക്ക് മടങ്ങിയത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി. വന്‍വിലയെറിഞ്ഞ് സ്വന്തമാക്കിയ സൂപ്പര്‍ താരങ്ങളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിലത്തെുന്നത്. മുംബൈ ടീമില്‍നിന്ന് സുനില്‍ ഛേത്രി, സുബ്രതാപോള്‍, മിഡ്ഫീല്‍ഡര്‍ ലാല്‍ചൗന്‍വിയ ഫനായ്. പുണെയില്‍നിന്നും പ്രിതം കോട്ടല്‍, യൂജിന്‍സണ്‍, ബികാഷ് ജെയ്റു, ജാക്കിചന്ദ് സിങ് എന്നിവരാണ് ദേശീയ ക്യാമ്പിലേക്ക് മടങ്ങുന്നത്. ആദ്യ സീസണിലെ ഏക ഹാട്രിക്കിനുടമയായ മുംബൈയുടെ ബ്രസീലിയന്‍താരം ആന്ദ്രെ മോര്‍ട്ടിസാണ് ശ്രദ്ധേയതാരം. പുണെയെ 5-0ത്തിന് തോല്‍പിച്ച ഡെര്‍ബിയിലായിരുന്നു മോര്‍ട്ടിസിന്‍െറ ഗോളടി. |
അപ്പോളോ ദൗത്യത്തിലെ 8400 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു Posted: 04 Oct 2015 08:46 PM PDT Image: ![]() വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലത്തെിച്ച അപ്പോളോ ദൗത്യങ്ങളുടെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. 1967^1972 കാലയളവില്‍ നാസ നടത്തിയ 15 ദൗത്യങ്ങളുടെ 8400ലേറെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനിലത്തെിയിരിക്കുന്നത്. കൂടിയ റെസലൂഷനിലുള്ള ഫോട്ടോകളാണ് ഇവയെല്ലാം. ചാന്ദ്രദൗത്യ ദൃശ്യങ്ങള്‍ ഫ്ളിക്കറിലാണ് നാസ അപ്ലോഡ് ചെയ്തിരിക്കുന്നത്. |
തര്‍ക്കത്തില്‍ മുങ്ങി യു.ഡി.എഫ്; ചര്‍ച്ചകള്‍ തീരാതെ എല്‍.ഡി.എഫ് Posted: 04 Oct 2015 08:21 PM PDT Image: ![]() Subtitle: എസ്.എന്‍.ഡി.പി സഖ്യചിത്രമാകാതെ ബി.ജെ.പി തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും പത്ത് ദിവസം നേരത്തേയത്തെുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ പകച്ച മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വെല്ലുവിളിയായി. സീറ്റ് വിഭജനത്തിലെ രൂക്ഷ ഭിന്നത യു.ഡി.എഫിനെ കുഴയ്ക്കുമ്പോള്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ചേര്‍ന്ന് നടത്തുന്ന പ്രചാരണത്തിനെതിരെ ശ്രദ്ധമുഴുവന്‍ നല്‍കിയ സി.പി.എമ്മിന് ഇടതിലെ സീറ്റ് വിഭജനവും കാര്യമായി നോക്കാനായിട്ടില്ല. എസ്.എന്‍.ഡി.പി ബാന്ധവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും കാര്യങ്ങള്‍ പ്രായോഗികതയിലേക്കത്തൊത്തത് ബി.ജെ.പിയെയും ആശങ്കയിലാക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ഥികള്‍ സജീവമായിരുന്നുവെങ്കില്‍ ഇക്കുറി പത്രിക സമര്‍പ്പണത്തിന്‍െറ അവസാനത്തിലേ ധാരണകളും പോരാളികളും വ്യക്തമാകൂ. ഒന്നിനും മതിയായ സമയമില്ളെങ്കിലും അതിവേഗം സീറ്റ് വിഭജനവും സ്ഥാനാര്‍ഥിനിര്‍ണവും കഴിഞ്ഞ് പ്രചാരണരംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഇടതുമുന്നണിയിലാണ് സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും താരതമ്യേന തര്‍ക്കങ്ങള്‍ കുറവ്. എങ്കിലും കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. നേരത്തേ മത്സരിച്ച സീറ്റുകള്‍ എന്ന ധാരണയാണ് സി.പി.എം പൊതുവെ പറഞ്ഞതെങ്കിലും മുന്നണി വിട്ട ആര്‍.എസ്.പിയുടെ സീറ്റില്‍ സി.പി.ഐ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് പിള്ള, സി.എം.പിയില്‍നിന്നും ജെ.എസ്.എസില്‍നിന്നും വന്ന വിഭാഗങ്ങള്‍ എന്നിവരെ പരിഗണിക്കുകയും വേണം. പ്രാദേശിക അടവുനയങ്ങള്‍ക്കും തയാറാകും. എന്നാല്‍, പിള്ള സഹകരണത്തിലടക്കം സി.പി.ഐക്ക് വിയോജിപ്പുണ്ട്. എങ്കിലും ഇടതുമുന്നണി ജില്ലാതലത്തില്‍ സീറ്റ് ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. വനിതകള്‍ക്കും പട്ടികവിഭാഗത്തിനും അധ്യക്ഷന്മാരെ സംവരണം ചെയ്ത മണ്ഡലങ്ങളില്‍ പറ്റിയ സ്ഥാനാര്‍ഥികളെ കണ്ടത്തൊനും ശ്രമം നടക്കുന്നുണ്ട്. ഇക്കുറി കവലകളിലെല്ലാം പെട്ടികള്‍വെച്ച് അഭിപ്രായം സ്വീകരിച്ചാണ് ഇടതുമുന്നണി പ്രകടനപത്രിക തയാറാക്കുന്നത്. എസ്.എന്‍.ഡി.പി സഹകരണത്തോടെ ബി.ജെ.പി കരു നീക്കം നടത്തുന്ന പ്രദേശങ്ങളില്‍ വിജയം ഉറപ്പാക്കുംവിധം സ്ഥാനാര്‍ഥിനിര്‍ണയത്തിലും പ്രചാരണത്തിലും ഇടതുമുന്നണി പ്രത്യേക ശ്രദ്ധപുലര്‍ത്തും. യു.ഡി.എഫില്‍ ഒന്നും വ്യക്തമായിട്ടില്ല. ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്നങ്ങളുള്ള മലപ്പുറത്ത് സീറ്റ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജനതാദള്‍- യുവും കൂടുതല്‍ അവകാശവാദമുന്നയിക്കുന്നു. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി ലീഗ്-കോണ്‍ഗ്രസ് പോരും ശക്തമാണ്. പുറമെ തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ കോണ്‍ഗ്രസിലെ ഗ്രൂപ് യുദ്ധവും നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ രീതിതന്നെ ഇക്കുറിയും തുടരുമെന്ന് ധാരണയുണ്ടെങ്കിലും പുതുതായി വന്ന ആര്‍.എസ്.പി അടക്കമുള്ളവര്‍ക്ക് സീറ്റ് നല്‍കണം. ജനതാദള്‍ -യു കൂടുതല്‍ സീറ്റിനായി സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും മാണി ഗ്രൂപ്പും വലിയ മോഹങ്ങള്‍ പുലര്‍ത്തുന്നു. ആര്‍.എസ്.പിയുടെ ആവശ്യങ്ങള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ട്. ഇടതുപക്ഷത്തുണ്ടായിരുന്നപ്പോള്‍ ലഭിച്ച സീറ്റുകളെങ്കിലും വാങ്ങുകയാണ് ആര്‍.എസ്.പി ലക്ഷ്യം. എന്നാല്‍, സിറ്റിങ് സീറ്റ് എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ജില്ലാ തലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ഇപ്പോഴുണ്ടായ ധാരണ. ചൊവ്വാഴ്ച നേതാക്കള്‍ എറണാകുളത്ത് യോഗം ചേരുന്നുണ്ട്. പത്താം തീയതിയോടെ എല്ലാം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. എസ്.എന്‍.ഡി.പിയുമായി ധാരണയായാലേ ബി.ജെ.പിക്ക് സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ നിശ്ചയിക്കാനാവൂ. എസ്.എന്‍.ഡി.പിക്ക് എത്ര സീറ്റ് നല്‍കണമെന്ന ചര്‍ച്ച പോലും വന്നിട്ടില്ല. അവരുടെ പാര്‍ട്ടി പിറന്നിട്ടുമില്ല. വി.എസ്.ഡി.പി, കെ.പി.എം.എസിലെ ഒരു വിഭാഗം, മറ്റ് സാമുദായിക സംഘടനകള്‍ തുടങ്ങിയവരുമായൊക്കെ ചര്‍ച്ച നടത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്. |
മിനായിലെ തിരക്കിനു പിന്നില്‍ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളെന്ന് മുന്‍ ഇറാന്‍ നയതന്ത്രജ്ഞന്‍ Posted: 04 Oct 2015 07:53 PM PDT Image: ![]() റിയാദ്: ഹജ്ജില്‍ മിനാ ദുരന്തത്തിനിടയാക്കിയ തിക്കും തിരക്കിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ആറു റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളെന്ന് വിദേശത്ത് അഭയം തേടിയ മുന്‍ ഇറാന്‍ നയതന്ത്രജ്ഞന്‍െറ വെളിപ്പെടുത്തല്‍. ഹജ്ജിനു മുമ്പുതന്നെ ഇറാന്‍ ഭീകരവൃത്തികളുമായി രംഗത്തുണ്ടാവുമെന്ന് താന്‍ സൂചിപ്പിച്ചിരുന്നുവെന്നും അതുപോലെ തന്നെയാണ് പിന്നീട് സംഭവിച്ചതെന്നും മുന്‍ ഇറാന്‍ നയതന്ത്രജ്ഞനായ ഫര്‍സാദ് ഫര്‍ഹംഗിയാന്‍ വ്യക്തമാക്കിയതായി ‘അല്‍ അറബിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മിനായില്‍ നടന്നത് ഭീകരപ്രവര്‍ത്തനമാണ്. ഇറാന്‍െറ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളില്‍ നിന്ന് അയ്യായിരത്തിലേറെ പേര്‍ അവരുടെ ഹജ്ജ് സംഘത്തിലുണ്ടായിരുന്നു. കൂടുതലാളുകളെ മരണത്തിലേക്ക് തള്ളിവിട്ടും പ്രകടനങ്ങള്‍ നയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ സുരക്ഷാസേനയുടെ ധിറുതഗതിയിലുള്ള ഇടപെടല്‍ മൂലം അത് പരാജയപ്പെട്ടെന്ന് ഫര്‍സാദ് ഫര്‍ഹംഗിയാന്‍ പറഞ്ഞു. റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളില്‍ പെട്ട ആറ് ഉന്നതരുടെ പേരും അദ്ദേഹം വെളിപ്പെടുത്തുന്നു. ആദില്‍ സയ്യിദ് ജവാദ് മൂസവി, അബ്ദുല്‍ബാരി മുസ്തഫ ബഖ്തി, മുസ്തഫ നഈം അബ്ദുല്‍ബാരി റിസ്വി, മുഹമ്മദ് സയ്യിദ് അബ്ദുല്ല മുഹമ്മദ് ബാഖിര്‍, സാലിം സബാഹ് ആശൂര്‍, കാളിം അബ്ദുസ്സഹ്റാ ഖറിദ് മന്‍ദാന്‍ എന്നിവരാണ് അവര്‍. ഇതില്‍ ഒന്നാമന്‍ ആശൂറാ സേനാ വിംഗിന്‍െറ ക്യാപ്റ്റനും രണ്ടാമന്‍ വടക്കന്‍ തെഹ്റാനിലെ ഖസ്ര്‍ സഅ്ദാബാദിലെ ഇമാം യൂണി.സിറ്റിയിലെ ട്രെയിനിങ് സെന്‍റര്‍ മേധാവിയുമാണ്. വിദേശത്ത് സൈനിക ഇടപെടലിന് നേതൃത്വം കൊടുക്കുന്ന ‘അല്‍വഹ്ദ 400’ വിഭാഗത്തിലെ ഉന്നതരാണ് ഇവരെല്ലാം. സംഭവസ്ഥലത്തെ ഈ പ്രമുഖരുടെ സാന്നിധ്യം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്ന് ഫര്‍ഹംഗിയാന്‍ പറയുന്നു. മുന്‍ ഇറാന്‍ നയതന്ത്രജ്ഞനായ ഗസന്‍ഫര്‍ റുക്നാബാദി ഇറാനില്‍ നിന്നു സംഭവത്തില്‍ കാണാതായ സാധാരണ ഹാജിമാരുടെ പട്ടികയില്‍ പെട്ടതും ദുരൂഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ, ഇറാഖ്, മൊറോക്കോ, യമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ സ്ഥാനപതിയായിരുന്ന ഫര്‍സാദ് ഫര്‍ഹംഗിയാന്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നയതന്ത്രദൗത്യം നിര്‍വഹിക്കുന്നതിനിടെയാണ് അഞ്ചു വര്‍ഷം മുമ്പ് അഹ്മദി നെജാദിന്‍െറ ഭരണകാലത്ത് കൂറുമാറി നോര്‍വേയില്‍ രാഷ്ട്രീയ അഭയം തേടിയത്. |
രാഷ്ട്രീയക്കാരുടെ വരവ് ദാദ്രിയില്‍ അക്രമം വര്‍ധിപ്പിച്ചെന്ന് പ്രതിയുടെ പിതാവ് Posted: 04 Oct 2015 07:20 PM PDT Image: ![]() ന്യൂഡല്‍ഹി: ദാദ്രിയിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവ് അക്രമം വര്‍ധിക്കാന്‍ കാരണമായെന്ന് അഖ് ലാഖ് കൊലപാതക കേസ് പ്രതി രാജേഷ് റാണയുടെ പിതാവ്. രാഷ്ട്രീയ നേതാക്കള്‍ ഗ്രാമത്തിലേക്ക് വരുന്നതും അവരുടെ വാക്കുകളുമാണ് ദാദ്രിയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. ഗ്രാമത്തിലേക്കുള്ള മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും വരവ് നിര്‍ത്തണം. അങ്ങനെയാണെങ്കില്‍ സംഘര്‍ഷാവസ്ഥക്ക് ഇളവ് വരുമെന്നും പ്രതിയുടെ പിതാവ് പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതില്‍ യു.പി പൊലീസിന് വീഴ്ചപറ്റി. ഇഖ് ലാഖ് തനിക്ക് സഹോദരനെ പോലെയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മകന്‍ രാജേഷ് നിഷ്കളങ്കനാണ്. മകനെതിരായ ആരോപണങ്ങള്‍ അസത്യമാണെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഗൂഢാലോചകനെന്ന് സംശയിക്കുന്ന ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസിയും ജാര്‍ച്ച സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ വിനയ് ആണ് പിടിയിലായത്. സംഭവം നടക്കവെ യൂനിഫോമിലായിരുന്ന വിനയിനെ സാക്ഷിപ്പട്ടികയിലാണ് ആദ്യം പെടുത്തിയിരുന്നത്. എന്നാല്‍, അഖ്ലാക്കിനെ പശുക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ഇയാള്‍ ശ്രമം നടത്തുന്നതില്‍ സംശയം തോന്നിയാണ് പൊലീസ് അന്വേഷണത്തിന്‍െറ ദിശമാറ്റിയത്. ക്ഷേത്രത്തിലൂടെ അക്രമത്തിന് ആഹ്വാനം നല്‍കിയത് ഇയാളാണെന്നും സംശയമുണ്ട്. |
ഗ്വാട്ടമാല മണ്ണിടിച്ചില്‍: മരണം 131; രക്ഷാപ്രവര്‍ത്തനം തുടരുന്നു Posted: 04 Oct 2015 07:16 PM PDT Image: ![]() ഗ്വാട്ടമാല സിറ്റി: ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 300ലധികം പേരെ കാണാതായി. മണ്ണിനടിയില്‍ നിന്ന് 90 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. കാണാതായവര്‍ക്കായി തെരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. |
Posted: 04 Oct 2015 06:46 PM PDT Image: ![]() നേപ്പാള്‍ ഹിമാലയസാനുക്കള്‍ക്കിടയില്‍ അകപ്പെട്ടുപോയ ഒരു ചെറുരാഷ്ട്രമാണ്. ഭൂമിയില്‍ പകുതി എത്തിച്ചേരാനൊക്കാത്ത മലകളാണ്. ലോകത്തിലെ ഏറ്റവും പൊക്കമേറിയ 14 കൊടുമുടികളും ഇവിടെയാണത്രെ! ബാക്കിയുള്ള നിരന്ന ഭൂമിയാകെ നെല്ലും ചോളവും മറ്റും കൃഷിചെയ്താണ് ഗ്രാമീണജനത ജീവിക്കുന്നത്. കഠിനജീവിതം. കാഠ്മണ്ഡു തുടങ്ങി രണ്ടുമൂന്ന് നഗരങ്ങള്‍ മാത്രമാണ് വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിക്കുന്നത്. രാജ്യത്തിന്‍െറ മുഖ്യസമ്പത്ത് ആ കുറിയ മനുഷ്യരുടെ അധ്വാനശേഷിയാണ്. ലോകമെമ്പാടും ചിതറി അവര്‍ രക്തവും വിയര്‍പ്പും വിറ്റ് കാശുണ്ടാക്കി മാതൃരാജ്യത്തേക്ക് കൈമാറുന്നു. രണ്ടാമത് സജീവമായ വിനോദസഞ്ചാര മേഖലയും. പൈതൃകത്തെയും ഹിമാലയന്‍മലകളെയും ഒരേപോലെ വിപണിയിലത്തെിക്കുന്നു. അത് അവരുടെ കാര്യം. നമ്മുടെ വീടുകള്‍ക്ക് അവര്‍ കാവല്‍നിന്നുതുടങ്ങിയിട്ട് ആറേഴ് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഓര്‍മയില്ളേ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഗൂര്‍ഖയെ? മോഹന്‍ലാല്‍ അനശ്വരമാക്കിയ ആ കഥാപാത്രം. തൊഴില്‍ തേടിവന്ന്, കമ്പിളിവസ്ത്രങ്ങള്‍ തെരുവീഥികളില്‍ വിറ്റുനടന്ന ഇവരില്‍ പലരും തിരിച്ചുപോയതേയില്ല. ഇവിടെ സംബന്ധംകൂടി സ്ഥിരവാസമുറപ്പിച്ചു. ഇത് നമ്മുടെ വര്‍ത്തമാനകാലം. യോദ്ധയിലെ പൊന്നോമനക്കുഞ്ഞിനെ എത്ര ഹൃദയപൂര്‍വമായാണ് മലയാളികള്‍ സ്വീകരിച്ചത്! ഈ സല്‍ക്കഥക്ക് ആകെ അപവാദം മയക്കുമരുന്ന് കച്ചവടത്തിനും സെക്സിനും വേണ്ടി ഉപയോഗിക്കപ്പെടുന്ന നേപ്പാളി യുവത്വം മാത്രമാണ്. കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യം കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമായി ലഹരിവസ്തുക്കളുടെ കച്ചവടപാതകള്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. ഇന്ത്യന്‍നഗരങ്ങളില്‍ നിശാനൃത്തശാലകളിലെ താരങ്ങളും ഇവര്‍തന്നെ! ഈ ചൂഷണലോകത്ത് വില്ലന്‍സ്ഥാനത്തുനില്‍ക്കുന്നത് നമ്മളാണ്, ഭാരതീയര്‍. എന്നിട്ട് ലോക യുദ്ധകാലം മുതല്‍ക്കേ ശൗര്യത്തിന്‍െറ പേരില്‍ റജിമെന്‍റുകള്‍ ഉണ്ടാക്കി മുന്‍നിരയില്‍ നിര്‍ത്തി അവരെ കുരുതിക്ക് കൊടുക്കുകയും ചെയ്തു. എന്നിട്ടും ഇന്ത്യയെ അവര്‍ വെറുത്തില്ല. എല്ലാ കച്ചവടക്കരാറുകളും വാണിജ്യവിഭവങ്ങളും കൈയടക്കിവാണു. പെട്ടെന്നാണ് ഓര്‍ക്കാപ്പുറത്ത് അവിടെ ഭൂമി വല്ലാതെ കുലുങ്ങിയത്! നാശനഷ്ടങ്ങളുടെ കൂമ്പാരമായി ഈ കൊച്ചുനേപ്പാള്‍. പതിനായിരത്തിലേറെ മരണങ്ങള്‍, ലക്ഷക്കണക്കിന് വീടുകള്‍ നിലംപൊത്തി, വാര്‍ത്താവിനിമയ ബന്ധങ്ങളില്ലാതായി, റോഡുകള്‍ തകര്‍ന്നു. അപ്പോഴാണ് അദ്ഭുതാവഹമായ ഒരുകാര്യം ലോകം ദര്‍ശിച്ചത്! സഹായധനം ക്രമമില്ലാതെ അങ്ങോട്ടേക്ക് ഒഴുകിയപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അവര്‍ മാതൃക കാട്ടി. ഇന്ത്യക്കാരുടെ മുഖത്തിനുനേരെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. പകരം, ചൈനക്കാരെ അവര്‍ സ്വീകരിച്ചുതുടങ്ങി. ഇത്തവണ ഞാന്‍ അവിടെ പറന്നിറങ്ങിയപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. വിറങ്ങലിക്കുന്ന ഒരുജനത ഇപ്പോള്‍ വളരെ സജീവമായിരിക്കുന്നു. കാഠ്മണ്ഡുവിലെ തെരുവീഥികളിലാകെ കെട്ടിടാവശിഷ്ടങ്ങളുടെ മഹാകൂനകള്‍ അവശേഷിക്കുമ്പോള്‍തന്നെ പുനര്‍നിര്‍മാണത്തിന്‍െറ വേഗത വര്‍ധിച്ചിരിക്കുന്നു. ചിരിക്കുന്ന മുഖങ്ങള്‍ വീണ്ടും തെരുവീഥികളില്‍ നിറയുന്നു. ജീവിതം അവര്‍ തിരിച്ചുപിടിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും ഇന്ത്യക്കാരന്‍ എന്നനിലയില്‍ പൊതുസ്ഥലത്ത് നില്‍ക്കാനാവാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്ത്യക്കെതിരായ ജനരോഷം നഗരത്തില്‍ എമ്പാടും പരക്കുകയാണ്, മാധ്യമങ്ങള്‍ നമ്മെ പിച്ചിച്ചീന്തിയെറിയുന്നു. ഭാരതത്തിന്‍െറ സര്‍ക്കാര്‍ ആ പാവം രാഷ്ട്രത്തിന്‍െറ കഴുത്ത് ഞെരിക്കുകയാണ്. അതിര്‍ത്തികളിലാകെ അപ്രഖ്യാപിത ഉപരോധം. ഇന്ത്യയില്‍നിന്ന് ഒന്നും അങ്ങോട്ടേക്കത്തെുന്നില്ല. പെട്രോള്‍, ഡീസല്‍, അവശ്യസാധനങ്ങള്‍ ഇവയൊന്നും. ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ച സഹിക്കാനാവില്ല. പെട്രോള്‍പമ്പുകളുടെ മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന വണ്ടികളുടെ നിരയാണ്. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം. ജനജീവിതം സ്തംഭിച്ചിരിക്കുന്നു. ഞാനറിയുന്നത്, ഈ ഉപരോധം തുടരുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനിശ്ചിതമായി അടക്കുമെന്നാണ്. ആശുപത്രികളില്‍നിന്ന് രോഗികളെ ഒഴിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ആകെ അരക്ഷിതാവസ്ഥ. എല്ലാത്തിനും കാരണം ഭാരതത്തിന്‍െറ ക്രൂരമായ നിലപാടുകള്‍. നമ്മുടെ നാട്ടിലെ പവര്‍കട്ടുപോലെ ഇതും അപ്രഖ്യാപിതമാണ്. ആരോ നമ്മുടെ ബഹുമാന്യയായ വിദേശകാര്യമന്ത്രിയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമെന്തെന്നോ? അത് നേപ്പാളികളോടുതന്നെ ചോദിക്കണമെന്ന്. കാര്യം കുശാലായി! ഒരു വന്‍ രാഷ്ട്രം ഒരു കുഞ്ഞന്‍ രാജ്യത്തോട് ചെയ്യുന്ന ഈ കൊടുംപാതകത്തിന്‍െറ പൊരുള്‍ കേള്‍ക്കേണ്ടേ? ഭരണസൗകര്യത്തിനുവേണ്ടി രാജ്യത്തെ പല സോണുകളായി തരംതിരിക്കുകയാണ്. നെടുകെ ഏഴുവരകള്‍. ഏഴു നിര്‍വഹണപ്രദേശങ്ങള്‍. അവര്‍ക്കിതാണ് വേണ്ടത്. ഇന്ത്യക്ക് പല രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഈ വരകള്‍ കുറുകെ ആവണം എന്ന് നിര്‍ബന്ധിക്കുന്നതിന്‍െറ പിറകില്‍ അവിടെ കുടിയേറിയിരിക്കുന്ന തെക്കന്‍ ബിഹാറികളുടെ കഠിന സമ്മര്‍ദമാണത്രെ! അങ്ങനെയെങ്കില്‍ ഭാവിയില്‍ ആദ്യം സ്വയംഭരണ പ്രദേശമായും പിന്നെ ഒരിന്ത്യന്‍ സംസ്ഥാനമായും മാറുമല്ളോ. നിര്‍ണായകമായ ചോദ്യം അവശേഷിക്കുന്നു. ഒരു രാജ്യത്തിന്‍െറ അടിസ്ഥാന സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുകയാണ്. ആ രാജ്യത്തിന് വേണ്ടതെന്തെന്ന് പൗരന്മാരും ഭരണകൂടവുമല്ളേ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ദൃശ്യ-വാര്‍ത്താമാധ്യമങ്ങള്‍ ഇതെന്തുകൊണ്ട് പൊതുജനസമക്ഷം അവതരിപ്പിക്കുന്നില്ല എന്നതും എന്നെ അമ്പരപ്പിക്കുന്നു. കഴുകന്മാര്‍ രേഖകള്‍ക്കപ്പുറം ആര്‍ത്തിയോടെ കാത്തിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പണ്ട് ശ്രീലങ്കയില്‍ പോയപ്പോള്‍ ഞാനവരെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ തയാറായില്ല. ഈയിടെ ആ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ സത്യം വെളിവായി. തുറമുഖം തൊട്ട് വിനോദസഞ്ചാര മേഖല വരെ ചൈന പിടിച്ചെടുത്തിരിക്കുന്നു. അതേപോലെ നേപ്പാള്‍ അവരുടെ വിഹാരരംഗമാകാന്‍ ഇന്ത്യ കളമൊരുക്കുകയാണ്. തെക്ക് ശ്രീലങ്കയും വടക്ക് നേപ്പാളുമാണ് അതിര്‍ത്തി പങ്കിടുന്നതെന്ന് ഏത് നയതന്ത്രജ്ഞനോടാണ് പറയേണ്ടത്? അറിയില്ല. നേപ്പാളിന്‍െറ ഞരക്കങ്ങള്‍ക്ക് കാതോര്‍ക്കാതിരിക്കുക. |
പ്രണയ നായികയെ തേടി പ്രേക്ഷക പ്രവാഹം Posted: 04 Oct 2015 06:41 PM PDT Image: ![]() Subtitle: സിനിമാ പ്രവര്‍ത്തകരാരും വന്നില്ളെന്ന് കാഞ്ചന മുക്കം: ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമ ഇറങ്ങിയതോടെ കേരളത്തിന്‍െറ പലഭാഗത്തുനിന്നും ആരാധകര്‍ തന്നെ തേടി വരുന്നുണ്ടെന്ന് കഥയിലെ നായിക മുക്കത്തിന്‍െറ സ്വന്തം കാഞ്ചനയേടത്തി. മിക്കവരും സേവാകേന്ദ്രത്തിന് സഹായധനവും തനിക്ക് ഗിഫ്റ്റുകളുമായിട്ടാണ് വരുന്നത്. എന്നാല്‍, സിനിമാ പ്രവര്‍ത്തകരാരും തന്നെ കാണാന്‍ വന്നിട്ടില്ളെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം സംവിധായകന്‍ വിമല്‍ മുക്കത്ത് വന്നതായി കേട്ടു. എന്നാല്‍, അദ്ദേഹവും തന്നെ കാണാതെ പോയി. ‘ഉരുകിയൊലിക്കുമ്പോഴും വെളിച്ചം പകര്‍ന്ന്’ എന്ന വാരാദ്യമാധ്യമത്തിലെ ലേഖനം വായിച്ച് പ്രതികരിക്കുകയായിരുന്നു കാഞ്ചനയേടത്തി. സേവാമന്ദിറിനാവശ്യം അകമഴിഞ്ഞ സഹായമാണ്. തന്‍െറ ജീവിതത്തിലെ ഏറ്റവുംവലിയ ആഗ്രഹവും ലക്ഷ്യവുമാണ് ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്‍െറ ഉയര്‍ച്ച. താന്‍ മറ്റുള്ളവരോട് പറയാനാഗ്രഹിച്ച കാര്യമാണ് ‘വാരാദ്യമാധ്യമ’ത്തിലെ ലേഖനം പറഞ്ഞതെന്നും ഒരുപാട് നന്ദിയുണ്ടെന്നും ഇനിയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കാഞ്ചനയേടത്തി കൂട്ടിച്ചേര്‍ത്തു. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍കൊണ്ട് കോടികള്‍ കലക്ഷന്‍ വാരി മുന്നേറുമ്പോഴും വെള്ളിത്തിരയിലെ നായികയെക്കാള്‍ ആരാധകര്‍ യഥാര്‍ഥ കഥയിലെ നായികക്കാണ്. മൊയ്തീന്‍െറ സ്വന്തം കാഞ്ചനമാലയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊളിഞ്ഞുവീഴാനായ ബി.പി. മൊയ്തീന്‍ സേവാമന്ദിറിലേക്ക് കാഞ്ചനയേടത്തിയെ കാണാന്‍ ഇപ്പോള്‍ ആരാധകരുടെ ഒഴുക്കാണ്. പലരും സിനിമക്കപ്പുറം യഥാര്‍ഥ കാഞ്ചനമാലയുടെ കഥയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയും അറിഞ്ഞാണത്തെുന്നത്. സേവാമന്ദിറിനെ സഹായിക്കാനായി പല സോഷ്യല്‍ മീഡിയ കൂട്ടായ്മകളും രംഗത്തത്തെുന്നുണ്ട്. തന്‍െറ കൂടെനിന്ന് സെല്‍ഫിയെടുക്കുന്ന ആരാധകരോട് കാഞ്ചനയേടത്തിക്ക് പറയാന്‍ രണ്ടു വാക്കുകള്‍ മാത്രം സേവാമന്ദിറിലേക്ക് സഹായം നല്‍കാനും പുസ്തകങ്ങള്‍ നല്‍കാനും. |
അയല്‍ക്കാരെ അകറ്റുന്നതോ വിദേശനയം? Posted: 04 Oct 2015 06:41 PM PDT Image: ![]() വിദേശപര്യടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യപരിപാടി. അധികാരമേറ്റ ഇത്ര കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഊരുചുറ്റിയതിന്‍െറ റെക്കോഡും അദ്ദേഹം തന്നെ പതിച്ചെടുത്തുകഴിഞ്ഞു. രണ്ടാമത്തെ അമേരിക്കന്‍ പര്യടനവും ആഗോള നേതാക്കളുമായും കുത്തക ഭീമന്മാരുമായുള്ള കൂടിക്കാഴ്ചയുമൊക്കെ കഴിഞ്ഞ് അദ്ദേഹം തിരിച്ചത്തെിയതേയുള്ളൂ. എന്നാല്‍, പുറം സന്ദര്‍ശനത്തിന്‍െറ ഈ ബഹളത്തിനപ്പുറം വിദേശ നയതന്ത്രത്തില്‍ മോദി ഗവണ്‍മെന്‍റിന്‍െറ പ്രകടനം വിലയിരുത്തുമ്പോള്‍ ഗ്രാഫ് അത്ര മേലോട്ടല്ല എന്നല്ല, നിര്‍ണായക വിദേശബന്ധങ്ങളില്‍ കുത്തനെ താഴോട്ടാണ് എന്നു പറയേണ്ടിവരും. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളുടെ പിന്നണി സഹായത്തോടെ ഒപ്പിച്ചെടുക്കുന്ന സന്ദര്‍ശന പരിപാടികളുടെ വിജയം രാഷ്ട്രാന്തരീയ ബന്ധങ്ങളുടെ പ്രയോഗതലത്തിലേക്കു വരുമ്പോള്‍ പരാജയമായി പരിണമിക്കുന്നതാണ് കാണുന്നത്. അയല്‍പക്കങ്ങള്‍ ഇന്ത്യക്ക് സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുന്നുവെന്നത് അതിന്‍െറ പ്രത്യക്ഷ തെളിവാണ്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞച്ചടങ്ങ് നരേന്ദ്ര മോദി ഗംഭീരമാക്കിയത് അയല്‍പക്കത്തെ ആജന്മവൈരിയായ പാകിസ്താന്‍െറ പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടാണ്. കിട്ടിയ തക്കം നവാസ് ശരീഫും മോശമാക്കിയില്ല. എന്നാല്‍, അങ്ങുമിങ്ങും പുതപ്പും കമ്പളവുമെല്ലാം കൈമാറി തുടങ്ങിയ ബന്ധം വിശ്വാസനഷ്ടത്തിലേക്ക് വഴുതിവീഴാന്‍ സമയമേറെ വേണ്ടിവന്നില്ല. ഇന്നിപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷവും മറ്റുമായി പാകിസ്താനുമായി മുമ്പെന്നത്തേതിലും കലുഷമായ നിലയിലാണ് ബന്ധങ്ങള്‍. ഒടുവില്‍ യു.എന്‍ ജനറല്‍ അസംബ്ളിപോലും അവര്‍ ഉപയോഗിച്ചത് നമ്മുടെ രാജ്യത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍െറ അഭിപ്രായമുയര്‍ത്താനാണ്. ഇന്ത്യയുടെ അയല്‍ദേശങ്ങളുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനഘടകമായ മേഖലയിലെ പ്രബല ശക്തി ചൈനയുമായി ഇന്ത്യക്കുള്ള ബന്ധം ഗാഢമല്ല, കരുതലോടെയാണ്. ശ്രീലങ്കയും മാലദ്വീപുമായുള്ള ചങ്ങാത്തവും പഴയ ഊഷ്മളതയിലല്ല. ബംഗ്ളാദേശുമായി സമീപകാലത്തെ മികച്ച ചില ധാരണകളിലത്തെിപ്പെടാനായത് ഇതിനിടയില്‍ ആശ്വാസം പകരുന്നുണ്ട്. എന്നാല്‍, തൊട്ടടുത്ത് ഇന്ത്യയുടെ സ്വന്തക്കാരെന്നു പറയുന്ന നേപ്പാളുമായി ഇരുജനതയെയും അതിശയിപ്പിക്കുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങിയ കാര്യങ്ങള്‍ അതിര്‍ത്തി സംഘര്‍ഷത്തോളം ഭയാനകമായ സാഹചര്യത്തിലാണ് എത്തിനില്‍ക്കുന്നത്. സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി രണ്ടു വട്ടം സന്ദര്‍ശിക്കുകയും ശതകോടി സഹായം വാഗ്ദാനം നല്‍കുകയും ചെയ്തിടത്തുനിന്ന് കാഠ്മണ്ഡു ഇപ്പോള്‍ മോദിയുടെ കോലം കത്തിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന്‍െറ നെരിപ്പോടായി മാറിയിരിക്കുന്നു. രാജ്യത്തിന്‍െറ ഭരണഘടനാ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഇടപെടലുകളാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. പ്രവിശ്യാവിഭജനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടും എന്ന് ആശങ്കിച്ച് ഈ വിഭാഗങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. ഇന്ത്യയില്‍നിന്ന് ഇന്ധനമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ തടയുകയായിരുന്നു അവര്‍ കണ്ട വഴി. അതിനു പ്രതികരണമായി തലസ്ഥാനത്തും മറ്റു നഗരങ്ങളിലും മാത്രമല്ല, സാമൂഹികമാധ്യമതലങ്ങളിലും ‘ബാക് ഓഫ് ഇന്ത്യ’ കാമ്പയിനുമായി മുന്നോട്ടുപോകുകയാണ് നേപ്പാളികള്‍. മതേതര രാജ്യമായിത്തീരാനുള്ള നേപ്പാളിന്‍െറ തീരുമാനം സംഘ്പരിവാര്‍ ഗവണ്‍മെന്‍റിന് ദഹിച്ചിട്ടില്ളെന്ന് നേപ്പാള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ബംഗ്ളാദേശിന്‍െറ തീവ്ര മതേതര ലൈനിനെ ശ്ളാഘിക്കുമ്പോള്‍ തന്നെയാണ് മോദിക്കും കൂട്ടര്‍ക്കും കാഠ്മണ്ഡുവിന്‍െറ മതേതരവത്കരണം മനംപിരട്ടലുണ്ടാക്കുന്നത്. ഇന്ത്യയില്‍നിന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ അടക്കമുള്ള നിത്യോപയോഗവസ്തുക്കളുടെ കടത്ത് നിര്‍ത്തിവെക്കുന്നതിനു പിന്നില്‍ ഭരണകൂടത്തിന്‍െറ പരോക്ഷ പിന്തുണയുണ്ടെന്ന് അവര്‍ കരുതുന്നു. എണ്ണയില്ലാതെ ജനജീവിതം ദുസ്സഹമായിരിക്കെ, ദസറയും ദീപാവലിയും അടുത്ത സന്ദര്‍ഭത്തില്‍ മറുമാര്‍ഗം തേടാതെ വഴിയില്ളെന്നും അത് ചൈനയെ അഭയം പ്രാപിക്കുകയാണെന്നും നേപ്പാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഭൂരിപക്ഷ ജനപ്രതിനിധി സഭ പാസാക്കിയ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് മറ്റൊരു രാജ്യം ആവശ്യപ്പെടുന്നത് ‘വല്യേട്ടന്‍’ മനോഭാവത്തിന്‍െറ ഫലമാണെന്നും അത് അനുവദിക്കില്ളെന്നുമാണ് അവരുടെ പൊതുനിലപാട്. ഇന്ത്യയാകട്ടെ, സ്വന്തക്കാരുമായി ഉടക്കിയെന്നു ഉറക്കെ പറയാന്‍ തയാറുമല്ല. ബിഹാറില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അതിര്‍ത്തി പുകഞ്ഞാലുള്ള പ്രശ്നം ന്യൂഡല്‍ഹിക്കറിയാം. മറുഭാഗത്ത് പാകിസ്താന്‍, ഒരവസരവും പാഴാക്കാതിരിക്കാന്‍ കാത്തിരിക്കെ വിശേഷിച്ചും. എന്നാല്‍ പുകയുന്ന അയല്‍പക്കങ്ങളില്‍ നിന്ന് അതിര്‍ത്തികളിലേക്ക് പടരുന്ന അശാന്തി കെടുത്താന്‍ തക്ക നയതന്ത്രവിദ്യകളൊന്നും മോദിയുടെ കൈവശമില്ളെന്ന് പാക് ബന്ധത്തിലെ വീഴ്ചകള്‍ തെളിയിച്ചതാണ്. ശാന്തമായ മിത്രങ്ങളെപ്പോലും ശത്രുപാളയത്തിലത്തെിക്കുന്ന മണ്ടത്തരമാണ് നേപ്പാളിലെ ‘വല്യേട്ടന്‍’ കളി ബാക്കിയാക്കുന്നത്. ചേരിചേരാ, സാര്‍ക്ക് രാഷ്ട്ര കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയ ഇന്ത്യ അയല്‍ക്കാരില്‍നിന്ന് ഒറ്റപ്പെടുന്നത് സ്വയം കൃതാനര്‍ഥം കൊണ്ടെങ്കില്‍ അത് തിരുത്തിയേ തീരൂ. |
ഹൃദയം മാറ്റിവെച്ച പൊടിമോന്‍ മരിച്ചു Posted: 04 Oct 2015 06:30 PM PDT Image: ![]() കോട്ടയം: തുന്നിച്ചേര്‍ത്ത ജീവിതത്തിന് 19 ദിനത്തെ ആയുസ്സ് മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്‍ (50) മരിച്ചു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന പൊടിമോനെ രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനിരിക്കെയാണ് അപ്രതീക്ഷിത മരണമത്തെിയത്. ശസ്ത്രക്രിയക്കുശേഷം വൃക്ക, ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഞായറാഴ്ചയോടെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയായിരുന്നു. എറണാകുളം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്‍െറ (40) ഹൃദയം സെപ്റ്റംബര്‍ 15നാണ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം പൊടിമോനില്‍ തുന്നിച്ചേര്‍ത്തത്. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍നിന്ന് പുലര്‍ച്ചെ എത്തിച്ച ഹൃദയം രാവിലെ ഏഴിനായിരുന്നു ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്. രാവിലെ ഒമ്പതോടെ പൊടിമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് നില മെച്ചപ്പെട്ട പൊടിമോന്‍ ചെറിയതോതില്‍ സംസാരിക്കാനും തുടങ്ങിയിരുന്നു. ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കിയിരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിന് ഇതൊരു ചരിത്രനേട്ടമായിരുന്നു. ഇതിന് നേതൃത്വം കൊടുത്ത ഡോക്ടര്‍മാരെ തേടി നിരവധി അഭിനന്ദനങ്ങളും എത്തിയിരുന്നു. വര്‍ഷങ്ങളായി ശ്വാസംമുട്ടല്‍, കൈകാല്‍ തളര്‍ച്ച തുടങ്ങി വിവിധ രോഗത്തിന് അടിമപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊടിമോനെ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി-കാര്‍ഡിയോ തെറാപ്പി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെയാണ് രോഗം കണ്ടത്തെിയത്. ഹൃദയ ഭിത്തിയുടെ മസിലുകള്‍ക്ക് ബലക്ഷയം വന്നതുമൂലം 50 ശതമാനത്തിന് മുകളില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. ഇതോടെയാണ് ഹൃദയം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെയണ് കൊച്ചിയില്‍നിന്ന് മസ്തിഷ്ക മരണം സംഭവിച്ച് വിനയകുമാറിന്‍െറ (40) ഹൃദയം എത്തുന്നത്. മേസ്തിരി പണിക്കാരനായിരുന്നു പൊടിമോന്‍. ഭാര്യ: ഓമന. മക്കള്‍: അജില്‍, അഖില്‍. സംസ്കാരം പിന്നീട്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment