സ്വര്‍ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്‍ പരിശോധിക്കാന്‍ ഉത്തരവ് Madhyamam News Feeds | ![]() |
- സ്വര്‍ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്‍ പരിശോധിക്കാന്‍ ഉത്തരവ്
- ചന്ദ്രബോസിനെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടു –അനൂപ്
- കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ്
- പ്രകടനപത്രികയുമായി ഇടതുപക്ഷം അവസാന റൗണ്ടിലേക്ക്; നേട്ടങ്ങള്‍ നിരത്തി യു.ഡി.എഫ്
- മാതൃകാ ബുത്തൂമായി വോട്ടുവണ്ടിയത്തെി; വോട്ട് ചെയ്യാന്‍ ആള്‍ക്കൂട്ടം
- ഷോക്കേറ്റ് മരിച്ച ആദിവാസി യുവതികള്‍ക്ക് അന്ത്യാഞ്ജലി
- ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച യാത്ര തിരിക്കും
- ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി
- പീരക്കാംതടത്തില്‍ അപകടം പതിവാകുന്നു
- കോര്‍പറേഷനിലെ ഫയല്‍ നശിപ്പിച്ച സംഭവം: സെക്രട്ടറിയെ പുറത്താക്കണം –ടി.യു.സി.ഐ
- സ്ഥാനാര്‍ഥികള്‍ പുതുമുഖമെങ്കിലും പ്രചാരണത്തില്‍ മുന്നില്‍തന്നെ
- കാലപ്പഴക്കമുള്ള ബസുകള്‍ അപകടം പതിവാക്കുന്നു
- ബാർകോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ടി.പി സെൻകുമാർ
- മാവൂരില്‍ തീ പാറും
- കേരള കോണ്‍ഗ്രസില്‍ മാണി ഒറ്റപ്പെടുന്നു
- യുദ്ധ നഷ്ടപരിഹാരം: 2017 വരെ ഇറാഖിന് സമയം നീട്ടിനല്‍കി
- ‘ചപാല’ നാളെ ഒമാന്‍ തീരത്തത്തെും
- ബാങ്കുകളിലും പുറത്തും വന്‍തിരക്ക്
- വിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തണം –മലാല
- ദലിതരെ ചുട്ടുകൊല്ലുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു
- മസ്ജിദുല്‍ അഖ്സക്ക് നേരെയുള്ള കൈയേറ്റം കാടത്തം –പത്രിയാര്‍ക്കീസ് ബാവ
- ബാർകേസ് വിധി: അപ്പീൽ നൽകാനുള്ള ശ്രമം പരിഹാസ്യം ^കോടിയേരി
- ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്
- അടിയേറ്റ് മാണിയും മുന്നണിയും
- രാജിവെക്കില്ല എന്നറിയാം; എന്നാലും
സ്വര്‍ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്‍ പരിശോധിക്കാന്‍ ഉത്തരവ് Posted: 29 Oct 2015 11:20 PM PDT ശാസ്താംകോട്ട: ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച സ്വര്‍ണക്കൊടിമരത്തില്‍ ക്ളാവ് കാണപ്പെട്ട സംഭവത്തില്‍ സ്വര്‍ണത്തിന്‍െറ സാമ്പ്ള്‍ കാക്കനാട്ടെ ഗവ. ലീഗല്‍ മെട്രോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ ഹൈകോടതി ഉത്തരവായി. |
ചന്ദ്രബോസിനെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടു –അനൂപ് Posted: 29 Oct 2015 11:15 PM PDT തൃശൂര്‍: 'ശോഭാ സിറ്റിയിലെ സെക്യൂരിറ്റി കാബിനില്‍ നിന്നും അടര്‍ന്ന് വീണ ചില്ലുപാളിയെടുത്ത് നിസാമിന്‍െറ പിറകെ ചന്ദ്രബോസ് ഓടുകയായിരുന്നില്ളേ..?' -പ്രതിഭാഗം അഭിഭാഷകന്‍െറ ചോദ്യം തീരും മുമ്പ് അല്ളെന്ന് അനൂപിന്‍െറ ഉത്തരമത്തെി. ചന്ദ്രബോസ് കൊലക്കേസിലെ ആദ്യ ദൃക്സാക്ഷി അനൂപിനെ തളക്കാനുള്ള പ്രതിഭാഗത്തിന്‍െറ ശ്രമമായിരുന്നു ഈ കേസിന്‍െറ വിസ്താരത്തിന്‍െറ നാലാംനാള്‍ കോടതിയിലുണ്ടായത്. പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരവും പ്രോസിക്യൂഷന്‍െറ പുനര്‍വിചാരണയും കഴിഞ്ഞതോടെ നാല് നാള്‍ നീണ്ട അനൂപിന്‍െറ വിചാരണ പൂര്‍ത്തിയായി. വെള്ളിയാഴ്ച കേസിലെ രണ്ടാം ദൃക്സാക്ഷി അജീഷിന്‍െറ വിസ്താരം തുടങ്ങും. |
കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ് Posted: 29 Oct 2015 11:03 PM PDT പാലക്കാട്: പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തയാള്‍ക്ക് വന്‍ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പാലക്കാട് നൂറണിയിലെ നീതി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസുമടങ്ങുന്ന 70 സെന്‍റ് സ്ഥലമാണ് ജപ്തി ചെയ്യാന്‍ പാലക്കാട് സബ് കോടതി ജഡ്ജി ഉത്തരവിട്ടത്. 2014-15 വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പാലക്കാട് റീജനല്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത വടക്കന്തറ തരകന്‍ ട്രേഡേഴ്സ് ഉടമ കെ.വി. പൊന്നനാണ് പരാതിക്കാരന്‍. |
പ്രകടനപത്രികയുമായി ഇടതുപക്ഷം അവസാന റൗണ്ടിലേക്ക്; നേട്ടങ്ങള്‍ നിരത്തി യു.ഡി.എഫ് Posted: 29 Oct 2015 11:01 PM PDT മഞ്ചേരി: വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ മഞ്ചേരിയില്‍ പ്രകടനപത്രിക മുന്‍നിര്‍ത്തി എല്‍.ഡി.എഫ് അവസാനവട്ട പ്രചാരണത്തിന്. സമ്പൂര്‍ണ വികസനവും അഴിമതിരഹിത ഭരണവുമാണ് ഉറപ്പു നല്‍കുന്നത്. |
മാതൃകാ ബുത്തൂമായി വോട്ടുവണ്ടിയത്തെി; വോട്ട് ചെയ്യാന്‍ ആള്‍ക്കൂട്ടം Posted: 29 Oct 2015 10:56 PM PDT പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന രീതി പരിചയപ്പെടുത്താന്‍ വ്യാഴാഴ്ച ജില്ലയില്‍ വോട്ട് വണ്ടിയത്തെി. വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടവും എത്തി. |
ഷോക്കേറ്റ് മരിച്ച ആദിവാസി യുവതികള്‍ക്ക് അന്ത്യാഞ്ജലി Posted: 29 Oct 2015 10:50 PM PDT മാങ്കുളം: കാട്ടില്‍നിന്ന് വിറകുശേഖരിച്ച് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ മന്നവന്‍െറ ഭാര്യ രാജാത്തി (28), കുഞ്ഞുമോന്‍െറ ഭാര്യ സലോമി (30), തങ്കച്ചന്‍െറ മകള്‍ യശോദ (20) എന്നിവരുടെ സംസ്കാരം നടത്തി. പെന്തക്കോസ്ത് വിശ്വാസിയായ രാജാത്തിയുടെ മൃതദേഹം സമീപത്തെ പുരയിടത്തിലും സി.എസ്.ഐ അംഗമായ സലോമിയെ ദേവാലയ സെമിത്തേരിയിലും യശോദയെ ആദിവാസി മതാചാരപ്രകാരം സമീപമുള്ള പറമ്പിലും സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമടക്കം വന്‍ ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഷോക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിത (24), ഓമന, വനിതയുടെ മകന്‍ സജിത്ത് (ഒരു വയസ്സ്) എന്നിവര്‍ സുഖം പ്രാപിച്ചുവരുന്നു. |
ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച യാത്ര തിരിക്കും Posted: 29 Oct 2015 10:45 PM PDT മൂന്നാര്‍: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച വോട്ടുയന്ത്രങ്ങളുമായി പുറപ്പെടും. മൂന്നാറില്‍നിന്ന് വളരെ ദൂരയുള്ള പഞ്ചായത്തായതിനാലും യാത്ര ഏറെ ദുര്‍ഘടമായതിനാലുമാണ് ശനിയാഴ്ച തന്നെ സംഘം പുറപ്പെടുന്നത്. ഒരു വാര്‍ഡില്‍ ഒരു പ്രിസൈഡിങ് ഓഫിസറടക്കം ഒമ്പതു പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. രണ്ടുപേരടങ്ങുന്ന സുരക്ഷാ ജീവനക്കാരും സംഘത്തിലുണ്ടാകും. മീന്‍കൊത്തിക്കുടി, നെല്‍മണല്‍കുടി, മുളകുതറക്കുടി, കീഴ്പത്തന്‍കുടി, ഷെഡ്കുടി, നൂറടിക്കുടി, പരപ്പയാര്‍കുടി, തേന്‍പാറക്കുടി, ഇഡ്ഡലിപ്പാറക്കുടി, ഇഡ്ഡലിപ്പാറ തെക്കുകുടി, ആണ്ടവന്‍കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി എന്നീ 13 വാര്‍ഡുകളിലാണ് വോട്ടിങ് നടക്കുന്നത്. മൂന്നാറില്‍നിന്ന് എത്തുന്ന സംഘം അതത് വാര്‍ഡുകളില്‍ സജ്ജമാക്കിയിരിക്കുന്ന ഗിരിജന്‍ സൊസൈറ്റികളിലും സ്കൂളുകളിലും താമസിച്ച് വോട്ടിങ് പൂര്‍ത്തിയാക്കി മൂന്നിന് ഉച്ചയോടെ തിരിച്ചത്തെും. കഴിഞ്ഞതവണ പെട്ടിമുടിവരെ വാഹനങ്ങളിലത്തെി കാല്‍നടയായി വേണം ഇടമലക്കുടിയിലത്തൊന്‍. എന്നാല്‍, ഇത്തവണ റോഡ് മാര്‍ഗം ഇഡ്ഡലിപ്പാറവരെ വാഹനങ്ങളില്‍ അധികൃതര്‍ക്ക് എത്താന്‍ സൗകര്യമുണ്ട്. |
ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി Posted: 29 Oct 2015 10:39 PM PDT കാസര്‍കോട്: വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമീഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഒരുക്കിയ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണം തുടങ്ങി. |
പീരക്കാംതടത്തില്‍ അപകടം പതിവാകുന്നു Posted: 29 Oct 2015 10:35 PM PDT പയ്യന്നൂര്‍: പിലാത്തറ പീരക്കാംതടത്തില്‍ അപകടം പതിവാകുന്നു. മാസങ്ങള്‍ക്കകം രണ്ടു ജീവന്‍ പൊലിഞ്ഞപ്പോള്‍ നിരവധി പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. പുതിയ കെ.എസ്.ടി.പി റോഡ് തുടങ്ങുന്ന സ്ഥലത്ത് സിഗ്നല്‍ ഇല്ലാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് പീരക്കാംതടത്തെ മരണക്കളമാക്കുന്നത്. |
കോര്‍പറേഷനിലെ ഫയല്‍ നശിപ്പിച്ച സംഭവം: സെക്രട്ടറിയെ പുറത്താക്കണം –ടി.യു.സി.ഐ Posted: 29 Oct 2015 10:29 PM PDT കൊച്ചി: അതീവ പ്രാധാന്യമുള്ള ഫയലുകളടക്കം നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയെ ഉടന്‍ പുറത്താക്കണമെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ തൊഴിലാളി കേന്ദ്രം (ടി.യു.സി.ഐ) ആവശ്യപ്പെട്ടു. ഗുരുതര ക്രിമിനല്‍ കുറ്റം നടത്തിയ സെക്രട്ടറി സംഭവവുമായി ബന്ധമില്ലാത്ത കണ്ടിന്‍ജന്‍റ് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുന്ന വിചിത്രനടപടിയാണ് ഉണ്ടായത്. |
സ്ഥാനാര്‍ഥികള്‍ പുതുമുഖമെങ്കിലും പ്രചാരണത്തില്‍ മുന്നില്‍തന്നെ Posted: 29 Oct 2015 10:23 PM PDT ആലപ്പുഴ: നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പുതുമുഖങ്ങള്‍ ഏറെയാണ്. അതില്‍ സ്ത്രീകളാണ് കൂടുതല്‍. വീട്ടമ്മമാരേക്കാള്‍ എന്തെങ്കിലും ചെറിയ തൊഴില്‍ ഉള്ളവരെയാണ് പരിഗണിച്ചത്. |
കാലപ്പഴക്കമുള്ള ബസുകള്‍ അപകടം പതിവാക്കുന്നു Posted: 29 Oct 2015 10:16 PM PDT ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഡിപ്പോയില്‍ കാലപ്പഴക്കമുള്ള ബസുകളും മറ്റും സര്‍വിസ് നടത്തുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ബസുകള്‍ പോലും വീണ്ടും നിരത്തിലിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ളെങ്കില്‍ പിടിച്ചെടുക്കുകയോ ഓടാന്‍ അനുമതി നല്‍കാതിരിക്കുകയോ വേണം. ഇത് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചുമതലയാണ്. എന്നാല്‍, ഈ വ്യവസ്ഥ ലംഘിക്കപ്പെടുന്നു. ചില സര്‍ക്കാര്‍ ബസുകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്പോലുമില്ളെന്നാണ് പറയപ്പെടുന്നത്. ഇതുകാരണം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനാവാതെ ബസുകള്‍ ജപ്തിചെയ്യുന്നതും പതിവാണ്. |
ബാർകോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ടി.പി സെൻകുമാർ Posted: 29 Oct 2015 10:15 PM PDT Image: ![]() തിരുവനന്തപുരം: ബാർകോഴ കേസ് ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. ഈ സാഹചര്യത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സെൻകുമാർ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു. വിൻസൻ .എം. പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ബാർകോഴ കേസിൽ അദ്ദേഹം നടത്തിയത് സ്വാഭാവിക ഇടപെടൽ മാത്രമാണെന്നും ടി.പി.സെൻകുമാർ വ്യക്തമാക്കി. അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചാൽ അപ്പോൾ മറുപടി നൽകാമെന്ന് ജേക്കബ് തോമസും പ്രതികരിച്ചു. വിജിലൻസ് കോടതിയുടേത് നല്ല വിധിയെന്നായിരുന്നു കഴിഞ്ഞദിവസം ജേക്കബ് തോമസ് പറഞ്ഞത്. ബാർകോഴ കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നു ബോധ്യമായതിനാലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. വിജിലൻസ് മുൻ അഡീഷനൽ ഡയറക്ടർ കൂടിയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്. |
Posted: 29 Oct 2015 10:14 PM PDT മാവൂര്‍: നാലു പതിറ്റാണ്ടിലധികക്കാലം ഇടതുമുന്നണി ഭരിച്ച ഗ്രാമപഞ്ചായത്താണ് മാവൂര്‍. 2010ല്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത് ഇടതുമുന്നണിയെ ഞെട്ടിച്ചു. ഈ തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കല്‍ എല്‍.ഡി.എഫിന്‍െറ അഭിമാനപ്രശ്നമാണ്. |
കേരള കോണ്‍ഗ്രസില്‍ മാണി ഒറ്റപ്പെടുന്നു Posted: 29 Oct 2015 10:07 PM PDT Image: ![]() കോട്ടയം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന വിജിലന്‍സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ കേരള കോണ്‍ഗ്രസില്‍ കെ.എം. മാണി ഒറ്റപ്പെടുന്നു. ആരോപണം ഉയര്‍ന്നത് മുതല്‍ മാണിക്കെതിരെ പാര്‍ട്ടിയില്‍ അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയാറായിരുന്നില്ല. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജ് മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് പി.ജെ. ജോസഫ് അടക്കമുള്ള പ്രമുഖര്‍ ആരും മാണിക്കെതിരെ രംഗത്തുവരാതിരുന്നത്. എന്നാല്‍, വ്യാഴാഴ്ച വിജിലന്‍സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ പഴയ ജോസഫ് വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന് വിധിയുടെ വരുംവരായ്കകളും അത് പാര്‍ട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറികളും ചര്‍ച്ച ചെയ്തതായാണ് വിവരം. എന്നാല്‍, തല്‍ക്കാലം പരസ്യ പ്രതികരണത്തിന് മുതിരേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാണി ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ നല്ളൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. കേസില്‍ മാണിക്കെതിരെ ആരോപണം ഉയര്‍ന്നതു മുതല്‍ അദ്ദേഹത്തെ അനുകൂലിച്ചുപോന്ന പലരും ഇപ്പോള്‍ മൗനം പാലിക്കുന്നതും മാണിക്ക് തിരിച്ചടിയാകുന്നുണ്ട്. ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പേരില്‍ ജോസഫിനെക്കൂടി രാജിവെപ്പിച്ച് മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാന്‍ മാണി ആലോചിക്കുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, മാണിക്കൊപ്പം രാജിവെക്കരുതെന്നാണ് ജോസഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുതിയ ശാക്തീകരണത്തിന് വഴിവെക്കുമെന്നാണ് സൂചന. മാണിയുടെ മകന്‍ ജോസ് കെ. മാണിക്കെതിരെയുള്ള വികാരവും ഇപ്പോള്‍ ശക്തി പ്രാപിക്കുകയാണ്. എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷവും നിശ്ശബ്ദരാണെങ്കിലും ഒരു അവസരത്തിന് കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടിയില്‍നിന്ന് പുറത്തായെങ്കിലും കേരള കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാന്‍ പി.സി. ജോര്‍ജ് നീക്കം ശക്തമാക്കിയിട്ടുണ്ട്. തക്കംപാര്‍ത്തിരുന്ന ജോര്‍ജ് പുതിയ കോടതി ഉത്തരവ് വന്നതോടെ പലരുമായും ബന്ധപ്പെടുന്നതായാണ് വിവരം. മാണിക്കെതിരെ തുടക്കം മുതല്‍ താന്‍ പറഞ്ഞുവന്നിരുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും ജോര്‍ജ് അവകാശപ്പെടുന്നു. മാണിക്കെതിരായ നീക്കത്തിന് വേണ്ടിവന്നാല്‍ പഴയ നേതാവ് ജോസഫിനൊപ്പം കൂട്ടുചേരാനും ജോര്‍ജ് മടിക്കില്ളെന്നാണ് സൂചന. മാണിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഏത് നീക്കത്തിനും ആരുടെ പിന്തുണ തേടാനും തനിക്ക് മടിയില്ളെന്ന് ജോര്‍ജ് വ്യക്തമാക്കിയിരിക്കുകയാണ്. യു.ഡി.എഫുമായി മാനസികമായി അകന്നുനില്‍ക്കുന്ന മാണിയോട് പല യു.ഡി.എഫ് നേതാക്കള്‍ക്കും ഇപ്പോള്‍ പഴയ താല്‍പര്യമില്ല. അവരും മാണിക്കെതിരായ നീക്കത്തിനായി അവസരം കാത്തിരിക്കുമ്പോഴാണ് കോടതി വിധി വന്നത്. വി.എം. സുധീരന്‍ അടക്കമുള്ളവരാണ് ഈ നീക്കത്തിന് പിന്നില്‍. കോട്ടയത്ത് പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ മാണി രാത്രി പാലായിലത്തെി വിശ്വസ്തരുമായി രഹസ്യ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, രാജിവെക്കേണ്ടെന്ന നിലപാടിലാണ് മാണിയും വിശ്വസ്തരും. രാജിവെച്ചാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന ആശങ്കയും വിശ്വസ്തര്‍ പങ്കുവെക്കുന്നു. മാണിക്ക് പകരം നേതൃസ്ഥാനത്തേക്ക് മറ്റൊരാളില്ളെന്നും രാജിവെച്ചാല്‍ ജോസഫിനെക്കൂടി രാജിവെപ്പിച്ച് പുറത്തുവരുന്നതാണ് ഉചിതമെന്നും അടുത്ത വിശ്വസ്തര്‍ മാണിയോട് പറഞ്ഞുകഴിഞ്ഞു. |
യുദ്ധ നഷ്ടപരിഹാരം: 2017 വരെ ഇറാഖിന് സമയം നീട്ടിനല്‍കി Posted: 29 Oct 2015 09:57 PM PDT Image: ![]() കുവൈത്ത് സിറ്റി: യുദ്ധ നഷ്ടപരിഹാരമായി രാജ്യത്തിന് ലഭിക്കേണ്ട തുക അടച്ചുതീര്‍ക്കാന്‍ ഇറാഖിന് 2017 വരെ കുവൈത്ത് സമയം അനുവദിച്ചു. സദ്ദാം ഹുസൈന്‍െറ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കിയ കുവൈത്ത് നഷ്ടപരിഹാര അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് അഹ്മദ് അല്‍മുദഹ്ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര വകയില്‍ ഇനി കുവൈത്തിന് ലഭിക്കാനുള്ളത് 460 കോടി ഡോളറാണ്. രാജ്യത്തിന്‍െറ പ്രത്യേക സാമ്പത്തിക സാഹചര്യവും മറ്റും കണക്കിലെടുത്ത് ഈ തുക ഏല്‍പിക്കുന്നതിന് സാവകാശം നല്‍കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്റാഹീം അല്‍ അശൈഖിര്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന് അയച്ച കത്തില്‍ ബാക്കി തുക അടച്ചുതീര്‍ക്കാന്‍ തങ്ങള്‍ക്ക് 2017 വരെ സമയം ആവശ്യപ്പെട്ടിരുന്നു. അയല്‍രാജ്യമായ ഇറാഖിന്‍െറ പ്രത്യേക ആവശ്യം പരിഗണിച്ചാണ് കുവൈത്ത് അതിന് സമ്മതിച്ചത്. സദ്ദാം ഹുസൈന്‍െറ സൈന്യം രണ്ട് പതിറ്റാണ്ടുമുമ്പ് അധിനിവേശം നടത്തിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്‍ നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എന്‍ നഷ്ടപരിഹാര കമീഷന്‍ (യു.എന്‍.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്. ഏഴുമാസം നീണ്ട അധിനിവേശത്തിനിടെ കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തില്‍നിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീ അണക്കാന്‍ പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. കൂടാതെ, ഇറാഖ് സൈന്യം കുവൈത്തില്‍നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയര്‍വേസിന്‍െറ വിമാനങ്ങള്‍ വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇറാഖ് എണ്ണവില്‍പനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടം കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈന്‍ ഭരണത്തിന്‍െറ അന്ത്യത്തിനുശേഷം ഇത് അഞ്ചു ശതമാനമാക്കുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 കോടി ഡോളര്‍ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 460 കോടി ഡോളറാണ് നിലവില്‍ കുടിശ്ശികയുള്ളത്. നേരത്തേ പല ഘട്ടങ്ങളിലായാണ് ഇറാഖ് കുവൈത്തിന് നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടിരുന്നത്. ബാക്കി തുക മുഴുവന്‍ ഒഴിവാക്കിത്തരണമെന്ന ആവശ്യവും ഇടക്ക് ഇറാഖ് ഉന്നയിച്ചിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ സമയം നീട്ടിത്തരാമെന്നും രാജ്യത്തിന്‍െറ അവകാശമായ നഷ്ടപരിഹാരം ഒഴിവാക്കുന്ന പ്രശ്നമില്ളെന്നും കുവൈത്ത് വ്യക്തമാക്കിയതോടെയാണ് ഇറാഖ് സാവകാശം ആവശ്യപ്പെട്ടത്. |
‘ചപാല’ നാളെ ഒമാന്‍ തീരത്തത്തെും Posted: 29 Oct 2015 09:38 PM PDT Image: ![]() മസ്കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ചുഴലിക്കാറ്റ് ‘ചപാല’ ശനിയാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ തീരത്തോട് അടുത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ലഭിച്ച മുന്നറിയിപ്പനുസരിച്ച് ദോഫാറില്‍നിന്ന് 900 കിലോമീറ്റല്‍ അകലെ മാത്രമാണ് കാറ്റുള്ളത്. കാറ്റിന് ഉപരിതലത്തില്‍ മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയാണുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിക്കും. കാറ്റ് ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ദോഫാര്‍, യമന്‍ എന്നീ തീരത്തേക്ക് നീങ്ങുമോ എന്നും സൂചനകള്‍ ലഭിക്കും. ‘ചപാല’യുടെ ഫലമായി അല്‍വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. റാസല്‍ ഹദ്ദ് മുതല്‍ ദോഫാര്‍ വരെയുള്ള കടല്‍ത്തീരങ്ങള്‍ പ്രക്ഷുബ്ധമാകാനും മൂന്ന് മുതല്‍ അഞ്ച് വരെ മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ പൊങ്ങാനും സാധ്യതയുണ്ട്. ശക്തമായ മഴയില്‍ പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും വാദികള്‍ കവിയാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒൗദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വാദിയില്‍ വാഹനമിറക്കരുതെന്നും ശക്തമായ മഴയില്‍ വാഹനം ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദം മറ്റ് ഭാഗങ്ങളെ ബാധിക്കുമോ എന്നും നാളെയോടെ അറിയാന്‍ കഴിയും. ന്യൂനമര്‍ദം കാരണമുണ്ടാകുന്ന ചുഴലിക്കാറ്റും മഴയും നേരിടാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതായി ദോഫാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെടുന്ന കാറ്റുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ ക്രമത്തിലാണ് പേര് നല്‍കാറ്. ചപാലയെന്ന പേര് നല്‍കിയത് ബംഗ്ളാദേശാണ്. പൊതുവെ മഴരഹിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒമാനില്‍ 2007 ജൂണില്‍ ഗോനു ചുഴലിക്കാറ്റ് വീശിയശേഷം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു. ഗോനുവില്‍ 49 പേര്‍ മരിക്കുകയും നാല് ശതകോടി ഡോളറിന്‍െറ നാശനഷ്ടമുണ്ടായി എന്നുമാണ് ഒൗദ്യോഗിക കണക്ക്. ഗോനുവിന്‍െറ നാശനഷ്ടങ്ങള്‍ സഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഖുറിയാത്ത് ഭാഗങ്ങളില്‍ കേടുവന്ന കെട്ടിടങ്ങള്‍ ഇപ്പോഴും കാണാം. 1977നുശേഷമുള്ള ഏറ്റവും വലിയ ദുരന്തമായാണ് ഗോനു കണക്കാക്കപ്പെടുന്നത്. 2010ല്‍ അടിച്ചുവീശിയ ഫെറ്റ് ചുഴലിക്കാറ്റും ഒമാനില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. 780 ദശലക്ഷം ഡോളറിന്‍െറ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. 2011ലെ കീല ചുഴലിക്കാറ്റില്‍ 14 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ഷത്തില്‍ പല തവണയുണ്ടാകുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജൂണിലുണ്ടായ അശോഭ ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ മാസം 15ന് ഒമാന്‍െറ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയില്‍ എട്ടുപേര്‍ മരിക്കുകയും വന്‍ നാശങ്ങളുണ്ടാവുകയും ചെയ്തിരുന്നു. അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ അടുത്തിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നഷ്ടങ്ങള്‍ കുറവാണ്. ബോധവത്കരണം നടത്തുന്നതിലും അധികൃതര്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. |
ബാങ്കുകളിലും പുറത്തും വന്‍തിരക്ക് Posted: 29 Oct 2015 09:32 PM PDT Image: ![]() ദോഹ: രാജ്യത്ത് വേതന സംരക്ഷണ സംവിധാനം (ഡബ്ള്യു.പി.എസ്) നടപ്പാക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ ബാങ്കുകളില്‍ തൊഴിലാളികളുടെ നീണ്ട ക്യൂ. നവംബര്‍ രണ്ടിനകം രാജ്യത്തെ മുഴുവന്‍ കമ്പനികളും ഓണ്‍ലൈന്‍ വഴി ശമ്പളം നല്‍കുന്നത് നടപ്പിലാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളില്‍ കനത്ത തിരക്കനുഭവപ്പെട്ടത്. പല കമ്പനികളും ബാങ്കുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ തൊഴിലാളികളെ ബാങ്കിന് മുന്നില്‍ വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കുകയാണ് ചെയ്യുന്നത്. പല ബാങ്കുകളും കൂടുതല്‍ ഇടപാടുകാരില്ലാത്ത ശാഖകളിലാണ് അകൗണ്ടുകള്‍ അനുവദിക്കുന്നത്. വക്റ ബര്‍വ വില്ളേജില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നാല് ദിവസമായി തൊഴിലാളികളുടെ വന്‍തിരക്കാണ് കാണാന്‍ കഴിഞ്ഞത്. ബാങ്ക് തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എത്തുന്ന പലര്‍ക്കും ഒരു പ്രവൃത്തി ദിനം മുഴുവന്‍ കാത്തുനിന്നിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നില്ല. തൊഴിലാളികള്‍ കൂട്ടമായി ബാങ്കുകളിലേക്ക് എത്തിയതോടെ കുറച്ച് പേരെ മാത്രം അകത്തേക്ക് കടത്തി വാതിലുകളടച്ചാണ് ചില ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ നിയന്ത്രിക്കുന്നത്. കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി വരുന്ന തൊഴിലാളികളെ മുഴുവന്‍ ഉള്‍ക്കൊളളാന്‍ ബാങ്കുകളില്‍ സ്ഥലപരിമിതിയുണ്ടെന്നതും യഥാര്‍ഥ്യമാണ്. ജീവനക്കാര്‍ കഠിനാധ്വാനം ചെയ്ത് പരമാവധി ആളുകള്‍ക്ക് അക്കൗണ്ട് തുറക്കാനുളള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. സാധാരണ തൊഴിലാളികളുടെ വേതനം വൈകിപ്പിക്കലും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവുമടക്കമുള്ള ചൂഷണങ്ങള്‍ തടയാനായി തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമാണ് വേതന സംരക്ഷണം നിയമത്തിന് മുന്‍കൈയെടുത്തത്. രാജ്യത്ത് തൊഴില്‍ നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്. 50,000ത്തോളം സ്വകാര്യ കമ്പനികള്‍ ഇതിനകം തന്നെ വേതനസംരക്ഷണ നിയമത്തിന്‍െറ ഭാഗമായുള്ള ബാങ്ക് നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പുതിയ നിയമവുമായി ബന്ധപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിടുണ്ട്. തൊഴിലാളികളുടെ ശമ്പളത്തിന്‍െറ തോത് പരിഗണിക്കാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടത്. അക്കൗണ്ടിനായി തൊഴിലാളികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ളെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബാങ്കുകളുടെ ഭാഗത്ത് നിന്ന് അപേക്ഷകള്‍ നിരസിക്കുന്ന അവസ്ഥയുണ്ടായാല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമമനുസുരിച്ച് ശിക്ഷാര്‍ഹമായിരിക്കും. ശമ്പളം ലഭിക്കുന്ന അക്കൗണ്ടില്‍ നിന്ന് ചുരുങ്ങിയത് മാസത്തില്‍ അഞ്ച് പ്രാവശ്യമെങ്കിലും സൗജന്യമായി ശമ്പളം പിന്‍വലിക്കാന്‍ അവസരം നല്‍കണം. ഇതിനായി സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിടുണ്ട്. വേതന സംരക്ഷണ നിയമം നടപ്പിലാകുന്നതോടെ തൊഴില്‍ മേഖലയിലെ പ്രധാനപ്രശ്നങ്ങളായ ശമ്പള നിഷേധം, ശമ്പളം വൈകിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ക്ക് പരിഹാരമാകും. എല്ലാ മാസവും 7ാം തിയതിക്കകം ശമ്പളം നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയും സ്ഥാപനം അടച്ചുപൂട്ടലും ഉള്‍പ്പെടെയുളള ശിക്ഷയും നിയമത്തിലുണ്ട്. |
വിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തണം –മലാല Posted: 29 Oct 2015 09:13 PM PDT Image: ![]() അബൂദബി: പെണ്‍മക്കളെ ശാക്തീകരിക്കുന്നതിലൂടെ മാതാപിതാക്കളും സഹോദരിമാരെ ശാക്തീകരിക്കുന്നതിലൂടെ സഹോദരങ്ങളും സ്വയം ശാക്തീകരിക്കപ്പെടുകയാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാന നോബല്‍ സമ്മാന ജേതാവുമായ മലാല യൂസുഫ്സായി. സ്ത്രീകളും പുരുഷന്‍മാരും അടക്കം സമൂഹത്തിലെ എല്ലാവരും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാന്‍ രംഗത്തിറങ്ങണം. തങ്ങള്‍ നേരിടുന്ന എല്ലാ തരം വിവേചനങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും മലാല ആവശ്യപ്പെട്ടു. ‘ഹി നെയിംഡ് മി മലാല’ എന്ന ചിത്രത്തിന്‍െറ പ്രദര്‍ശനത്തിന്‍െറ ഭാഗമായി അബൂദബിയിലത്തെിയ മലാല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അബൂദബി കമ്പനിയായ ഇമേജ് നേഷന്‍ നിര്‍മിച്ച് ഡേവിഡ് ഗുഗ്ഗെന്‍ഹാം സംവിധാനം ചെയ്ത ചിത്രം നവംബര്‍ അഞ്ചിന് യു.എ.ഇയിലെ തിയറ്ററുകളിലത്തെും. സ്ത്രീങ്ങള്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവതികളാകുകയെന്നത് വളരെ സുപ്രധാനമാണ്. അപ്പോള്‍ മാത്രമേ വിവേചനം മനസ്സിലാകൂ. എല്ലാത്തരം വിവേചനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കരുതി കാത്തിരിക്കരുത്. സ്വയം ശബ്ദമുയര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കണം. ചില സമൂഹങ്ങളില്‍ സ്ത്രീകള്‍ നേടിരുന്ന പ്രശ്നങ്ങള്‍ വളരെ വ്യക്തമാണ്. അവര്‍ക്ക് വിദ്യാഭ്യാസമോ തൊഴിലോ ലഭിക്കാറില്ല. സ്വതന്ത്രരാകുകയുമില്ല. എന്നാല്‍, ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യതയും തുല്യാവകാശങ്ങളും ഉണ്ടാകും. എന്നാല്‍, ചില മേഖലകളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നു. തുല്യവേതനവും ഉയര്‍ന്ന പദവികളും സ്ത്രീകള്‍ക്ക് ലഭിക്കാതിരിക്കുകയാണ് ഇത്തരം സമൂഹങ്ങളില്‍ സംഭവിക്കുന്നതെന്ന് മലാല പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ ശക്തമായ പിന്തുണയാണ് നല്‍കിയതെന്നും ലണ്ടനില്‍ പഠനം നടത്തുന്ന മലാല പറഞ്ഞു. സമൂഹത്തോടുള്ള തന്‍െറ പ്രാഥമിക സന്ദേശം വിദ്യാഭ്യാസമാണ്. ഇത് ഇസ്ലാമുമായി ബന്ധപ്പെട്ടാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍െറ ആക്രമണത്തിന് ഇരയായ ശേഷം പാകിസ്താനിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ കൂടി തങ്ങള്‍ ജീവിച്ച വീട് കാണാന്‍ ആഗ്രഹമുണ്ടെന്നും പാകിസ്താനിലേക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും മലാല പറഞ്ഞു. ‘ഹി നെയിംഡ് മി മലാല’ എന്ന സിനിമ തന്‍െറ ജീവിതത്തിലെ സുപ്രധാന കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചില സമയങ്ങളില്‍ ഇസ്ലാമിന്‍െറ മുഖത്ത് മോശം പ്രതിച്ഛായ സൃഷ്ടിക്കാറുണ്ടെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസുഫ്സായ് പറഞ്ഞു. ഖുര്‍ആനിലെ ആദ്യ വാക്കായ ‘ഇഖ്റഅ്’ എന്നതിന്‍െറ അര്‍ഥം വായിക്കുകയെന്നാണ്. എല്ലാവരോടുമായാണ് ആ സന്ദേശം. ഇത് ലോകത്തിന് മുന്നിലേക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ജനങ്ങള്‍ സ്നേഹത്തോടും സൗഹാര്‍ദത്തിലും പരസ്പര ബഹുമാനത്തിലുമാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതാണ് തങ്ങള്‍ ഇസ്ലാമില്‍ നിന്ന് മനസ്സിലാക്കിയതെന്നും സിയാവുദ്ദീന്‍ പറഞ്ഞു. ചിത്രവും തന്‍െറ മകളുടെ സന്ദേശവും എല്ലാ മോശം ചിത്രങ്ങളും കഴുകിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിനായുള്ള പ്രവര്‍ത്തനമാണ് ഇസ്ലാമിന്‍െറ യഥാര്‍ഥ സ്വഭാവത്തിലേക്ക് തന്‍െറ കണ്ണുകള്‍ തുറന്നുപിടിപ്പിച്ചതെന്ന് സംവിധായകന്‍ ഡേവിസ് ഗുഗ്ഗെന്‍ഹീം പറഞ്ഞു. ഈ മനോഹര കുടുംബത്തോടൊപ്പം ചെലവിട്ട സമയങ്ങളെല്ലാം ക്ഷമയെ കുറിച്ച് പഠിപ്പിക്കുകയും മികച്ച പിതാവാക്കി മാറ്റുകയുമായിരുന്നു. മലാലയുടെ വധശ്രമത്തിലേക്ക് എത്തിയ രാഷ്ട്രീയ സംഘര്‍ഷങ്ങ ളെ കുറിച്ചല്ല ചിത്രം പറയുന്നത്. ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന മാനുഷിക അനുഭവമാണ് ചിത്രം വിവരിക്കുന്നത്. ഒരു പെണ്‍കുട്ടികളുടെയും അവളുടെ പിതാവിന്‍െറയും അനുഭവങ്ങളിലൂടെ തീര്‍ത്തും വ്യക്ത്യാധിഷ്ഠിതമായ സിനിമയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി 90 മിനിറ്റുള്ള ചിത്രം എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. |
ദലിതരെ ചുട്ടുകൊല്ലുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു Posted: 29 Oct 2015 09:11 PM PDT Image: ![]() മുക്കം: സംഘ്പരിവാര്‍ ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടുകൊല്ലുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വനിതാനേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമരചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി കെ. കമലയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് . |
മസ്ജിദുല്‍ അഖ്സക്ക് നേരെയുള്ള കൈയേറ്റം കാടത്തം –പത്രിയാര്‍ക്കീസ് ബാവ Posted: 29 Oct 2015 09:03 PM PDT Image: ![]() മനാമ: മസ്ജിദുല്‍ അഖ്സക്ക് നേരെയുള്ള ഇസ്രായേല്‍ കൈയേറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് ഖുദ്സിലെ റോമന്‍ ഓര്‍ത്തഡോക്സ് പത്രിയാര്‍ക്കീസ് ബാവ അതാഉല്ലാ ഹന വ്യക്തമാക്കി. ‘ഫലസ്തീന്‍ പ്രശ്നവും അറബ് ലോകത്തെ സമാധാനവും’ എന്ന വിഷയത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചുമായി സഹകരിച്ച് ബഹ്റൈന്‍ ഈസ കള്‍ച്ചറല്‍ സെന്‍ററര്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദുല്‍ അഖ്സ മുസ്ലിംകള്‍ക്ക് പ്രഥമ ‘പ്രാര്‍ഥനാഭിമുഖസ്ഥാന’ മായിരുന്നത് പോലെ ക്രിസ്ത്യാനികള്‍ക്കും അവിടം ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ മസ്ജിദുല്‍ അഖ്സക്ക് നേരെയുള്ള കൈയേറ്റം മുസ്ലിം സമൂഹത്തിനെന്ന പോലെ ക്രൈസ്തവ സമൂഹത്തിനും പ്രയാസമുണ്ടാക്കുന്ന വിഷയമാണ്. ഫലസ്തീന്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാധിച്ചാല്‍ അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കപ്പെട്ട ജനതയാണ് ബഹ്റൈനിലുള്ളതെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മെത്രാന്‍ ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന ഇടമായി രാജ്യത്തെ മാറ്റിയതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണവും ഭരണപാടവവും ശ്രദ്ധേയമാണ്. വിവിധ ആരാധനാലയങ്ങളും മതസമൂഹങ്ങളും സഹിഷ്ണുതയോടെ നിലകൊള്ളുന്ന ബഹ്റൈന്‍ മേഖലയിലെ തന്നെ മാതൃകാരാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖുദ്സിന്‍െറ സംരക്ഷണത്തിനായി മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ച് നില്‍ക്കണമെന്നും ഫലസ്തീന്‍ പ്രശ്നം മുസ്ലിംകളുടെയോ ക്രിസ്ത്യാനികളുടെയോ മാത്രം പ്രശ്നമല്ളെന്നും ലോകത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രതിരോധമുയര്‍ത്തുന്ന ഖുദ്സിലെ യുവാക്കള്‍ ആവേശമാണ്. ഖുദ്സിനെ അധിനിവേശപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ ഒന്നടങ്കം രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ താന്‍ മസ്ജിദുല്‍ അഖ്സയില്‍ എത്തിയിരുന്നെന്നും അവിടെ പ്രതിരോധമുയര്‍ത്തിയ യുവാക്കളുടെ ധീരത ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഈസ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഖലീഫ അധ്യക്ഷനായിരുന്നു. പരിഹാരമില്ലാതെ നീളുന്ന ഫലസ്തീന്‍ പ്രശ്നത്തെ ചുറ്റിപ്പറ്റിയാണ് പല ഗ്രൂപ്പുകളും വളര്‍ന്നതെന്നും തീവ്രവാദ ഭീഷണി മേഖലയില്‍ നിന്ന് പൂര്‍ണമായി ഇല്ലാതാകണമെങ്കില്‍ ഫലസ്തീന്‍ പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ചിന്താപരമായി പ്രതിരോധിക്കാന്‍ സാധിക്കണം. മതസമൂഹങ്ങള്‍ തമ്മിലുള്ള സ്നേഹവും സഹവര്‍ത്തിത്വവും പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങളില്‍ സുപ്രധാനമാണെന്നും ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഖലീഫ പറഞ്ഞു. |
ബാർകേസ് വിധി: അപ്പീൽ നൽകാനുള്ള ശ്രമം പരിഹാസ്യം ^കോടിയേരി Posted: 29 Oct 2015 08:31 PM PDT Image: ![]() കോഴിക്കോട്: ബാർകേസിലെ വിജിലൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാർ ശ്രമം പരിഹാസ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണൻ. 101 തവണ കേസ് നേരിടാൻ തയാറുള്ള മാണി എന്തിന് അപ്പീൽ നൽകുന്നുവെന്നും അദ്ദേഹം ചോദിച്ചു. രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി മാണിയെ പുറത്താക്കണം. അല്ലാത്തപക്ഷം പുറത്താക്കാൻ ഗവർണർ ഇടപെടണമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇരട്ട നീതിയാണ് കേരളത്തിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് ഉണ്ടായപ്പോൾ അവരെയെല്ലാം സസ്പെൻഡ്് ചെയ്യുകയാണുണ്ടായത്. രാഹുൽ നായരെയും ടോമിൻ തച്ചങ്കരിയെയും അത്തരത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിജിലൻസ് കേസുണ്ടായിട്ടും മാണി അധികാരത്തിൽ തുടരുകയാണ്. മന്ത്രിക്കൊരു നിയമവും ഉദ്യോഗസ്ഥർക്ക് മറ്റൊരു നിയമവുമുണ്ടോയെന്നും കോടിയേരി ചോദിച്ചു.
|
ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോര്‍ട്ട് Posted: 29 Oct 2015 08:29 PM PDT Image: ![]() ചണ്ഡിഗഡ്: ഹരിയാനയിലെ സോണപേഡ് ഗ്രാമത്തിൽ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കുട്ടികൾ കിടന്നിരുന്ന കട്ടിലിൻെറ അടിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വീടിന്‍്റെ ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹരിയാനയിലെ കര്‍ണാലിലുള്ള ഫോറന്‍സിക് കേന്ദ്രമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലാബ് റിപ്പോർട്ട് ഉടൻതന്നെ സി.ബി.ഐക്ക് കൈമാറും. മേല്‍ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തി പുറത്തു നിന്നും വീടിന് തീവെക്കുകയായിരുന്നുവെന്നായിരുന്നു കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴി. സംഭവത്തില്‍ വ്യാഴാഴ്ചയാണ് സി.ബി.ഐ 11 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലും 11 പേരാണ് പ്രതികള്‍. ഒക്ടോബര്‍ 20നാണ് രണ്ടര വയസ്സുകാരന്‍ വൈഭവും ഒരു വയസ്സുകാരി ദിവ്യയും വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് ജിതേന്ദറിനും മാതാവ് രേഖക്കും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ രേഖ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജിതേന്ദറിന് പൊള്ളലേറ്റത്. ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി ദലിതര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. കുറ്റക്കാരെ ശിക്ഷിക്കുമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നുമുള്ള ഹരിയാന സര്‍ക്കാറിന്‍െറ ഉറപ്പിലാണ് ഉപരോധം പിന്‍വലിച്ചത്. |
Posted: 29 Oct 2015 07:33 PM PDT Image: ![]() Subtitle: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന് ലഭിച്ച വജ്രായുധം തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മാത്രം ബാക്കി നില്‍ക്കെ, ബാര്‍ കോഴക്കേസിലെ വിധി യു.ഡി.എഫ് സര്‍ക്കാറിന് കനത്ത ആഘാതമായി. അവസാന മണിക്കൂറുകളില്‍ പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ പ്രയോഗിക്കാവുന്ന വജ്രായുധമായും ഇത് മാറും. |
രാജിവെക്കില്ല എന്നറിയാം; എന്നാലും Posted: 29 Oct 2015 07:11 PM PDT Image: ![]() ബാര്‍കോഴ കേസിന്‍െറ നാള്‍വഴി ഇങ്ങനെ: 2014 ഒക്ടോബര്‍ 30: കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നും ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍. നവംബര്‍ 01: മുഖ്യമന്ത്രിയും മാണിയും ആരോപണം നിഷേധിക്കുന്നു. നവംബര്‍ 02: വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ സത്വരാന്വേഷണത്തിന് തീരുമാനം. നവംബര്‍ 04: വിജിലന്‍സ് അന്വേഷണം തുടങ്ങി. നവംബര്‍ 05: പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്. സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്‍െറ ആവശ്യം സി.പി.എം സെക്രട്ടേറിയറ്റും തള്ളുന്നു. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം മതിയെന്ന് സി.പി.എം. നവംബര്‍ 06: നാലുവര്‍ഷം കൊണ്ട് 20 കോടി രൂപ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം. നവംബര്‍ 07: ബിജു രമേശ് ഒഴികെയുള്ള ബാര്‍ ഉടമകള്‍ മാറ്റിപ്പറയുന്നു. നേരത്തേ പറഞ്ഞതൊക്കെ മദ്യലഹരിയിലെന്ന് വിശദീകരണം. നവംബര്‍ 08: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്. നവംബര്‍ 12: ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന്‍േറത് അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന് സി.പി.ഐ. നവംബര്‍ 16: സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം നേതാവ് പിണറായി. മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനം. അതിന് ശേഷം പിന്നെ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവങ്ങള്‍. ഡിസംബര്‍ ഒന്നിനും രണ്ടിനും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രണ്ടിന് ശിവന്‍കുട്ടി എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്യുന്നു. നാല് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് താക്കീത്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment