സ്വാഗതം
WELCOME

News Update..

Wednesday, October 7, 2015

എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ല ^പിണറായി Madhyamam News Feeds

എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ല ^പിണറായി Madhyamam News Feeds

Link to a feed

എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ല ^പിണറായി

Posted: 07 Oct 2015 12:41 AM PDT

Image: 

കോഴിക്കോട്: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ളെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ച് കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതുനീക്കത്തെയും ചെറുത്തു തോല്‍പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയ വല്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ. ...

Posted by Pinarayi Vijayan on Tuesday, October 6, 2015

 

നയന്‍താരക്ക് പിന്നാലെ അശോക് വാജ്പേയിയും അവാര്‍ഡ് തിരിച്ചുനല്‍കുന്നു

Posted: 07 Oct 2015 12:16 AM PDT

Image: 

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ് ഗാള്‍ അവാര്‍ഡ് തിരിച്ചു നല്‍കിയതിന് പിറകെ മുന്‍ ലളിതകലാ അക്കാദമി അധ്യക്ഷനും കവിയുമായ അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉപേക്ഷിക്കുന്നു. സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ്  നയന്‍താര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനില്‍കിയത്.

എഴുത്തുകാര്‍ കൃത്യമായ നിലപാടെടുക്കുയും അധാര്‍മികതക്കെതിരെ ശബ്ദിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയന്‍താര സെഹ് ഗാളിനെ പോലെ മുതിര്‍ന്ന ഒരു ഇംഗ്ളീഷ് എഴുത്തുകാരി ശക്തമായ നലപാടെടുക്കുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത് എഴുത്തുകാരുടെ സമൂഹത്തിന്‍െറ ഉത്തരവാദിത്തമാണ്. എഴുത്തുകാരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയായ കേന്ദ്ര സാഹിത്യ അക്കാദമി അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്നും അശോക് വാജ്പേയ് കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. ലക്ഷക്കണക്കിനാളുകളെ പിടിച്ചിരുത്താന്‍ പോന്ന വാക്ചാതുരിയുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രി. എഴുത്തുകാരും നിഷ്കളങ്കരായ സാധാരണക്കാരും കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം മൗനം ദീക്ഷിക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പ്രശസ്ത എഴുത്തുകാരിയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ മരുമകളുമായ നയന്‍താര സെഹ് ഗാള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം തിരിച്ചു നല്‍കിയിരുന്നു. അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി 'അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടില്‍ പറുത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.

കല്‍ബുര്‍ഗി വധം,ദാദ്രി കൊല തുടങ്ങി സമീപകാലങ്ങളില്‍ അധികരിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധമായി നിരവധി എഴുത്തുകാര്‍ ദിവസങ്ങള്‍ക്കു മുമ്പ് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കയിരുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി

Posted: 07 Oct 2015 12:14 AM PDT

Image: 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. ഇതിനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും പുറപ്പെടുവിച്ചു. രാവിലെ 11നും ഉച്ചക്ക് മൂന്നിനുമിടെ വരണാധികാരികള്‍ മുമ്പാകെ സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം ചെയ്യുന്ന ആളോ നേരിട്ട് പത്രിക സമര്‍പ്പിക്കാം. മൂന്നു മണിക്ക് ശേഷം കിട്ടുന്ന പത്രികകള്‍ സ്വീകരിക്കില്ല. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് പത്രികകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 14വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 15ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 17. എല്ലാ വരണാധികാരികളുടെ പക്കലും തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റിലും (www.sec.kerala.gov.in)  നാമനിര്‍ദേശ പത്രികാ ഫോറം ലഭിക്കും.

ഗ്രാമപഞ്ചായത്തില്‍ 1000 രൂപയാണ് പത്രികക്കൊപ്പം നല്‍കേണ്ട നിക്ഷേപത്തുക. ബ്ളോക് വാര്‍ഡുകളിലേക്ക് 2000വും ജില്ലാപഞ്ചായത്ത് വര്‍ഡുകളിലേക്ക് 3000 രൂപയുമാണ്. മുനിസിപ്പല്‍ വാര്‍ഡുകളിലേക്ക് 2000വും കോര്‍പറേഷന്‍ വാര്‍ഡുകളിലേക്ക് 3000രൂപയും. പട്ടിക വിഭാഗത്തില്‍പെടുന്നവര്‍ക്ക് പകുതിതുക മതി. ഒരു സ്ഥാനാര്‍ഥി ഒന്നിലേറെ പത്രിക നല്‍കുകയാണെങ്കില്‍ ഒരു പത്രികക്കുള്ള നിക്ഷേപം മതിയാകും. പത്രിക നല്‍കാന്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം.

നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍, സ്വത്ത് വിവരം, ബാധ്യതകള്‍ എന്നിവയും നല്‍കണം. ഗ്രാമ^ബ്ളോക്^ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരാള്‍ക്ക് മത്സരിക്കാം. ജയിച്ചാല്‍ 15 ദിവസത്തിനകം ഏതാണ് നിലനിര്‍ത്തുന്നതെന്ന് വ്യക്തമാക്കണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ശ്രദ്ധിച്ച് പൂരിപ്പിക്കണം. നിസാര തെറ്റുകള്‍ അവഗണിക്കുമെങ്കിലും സുപ്രധാന കാര്യങ്ങളില്‍ പിഴവ് വന്നാല്‍ തള്ളും. ലഭിക്കുന്ന എല്ലാ പത്രികകളും പരിശോധിക്കും. ഒരു സ്ഥാനാര്‍ഥിയുടെ ഒരു പത്രിക സ്വീകരിച്ചെന്നതു കൊണ്ട് ബാക്കിയുള്ളവ പരിശോധിക്കാതിരിക്കില്ല. സൂക്ഷ്മ പരിശോധന നടത്തുക റിട്ടേണിങ് ഓഫിസര്‍ തന്നെയായിരിക്കും. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ റിട്ടേണിങ് ഓഫിസര്‍ക്ക് കഴിയാതെ വന്നാലേ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ സൂക്ഷ്മ പരിശോധന നടത്തൂ. സൂക്ഷ്മ പരിശോധനാ സ്ഥലത്ത് സ്ഥാനാര്‍ഥിയെയും തെരഞ്ഞെടുപ്പ് ഏജന്‍റിനെയും സ്ഥാനാര്‍ഥി ആവശ്യപ്പെടുന്ന മറ്റൊരാളെയുമേ അനുവദിക്കൂ.

ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

Posted: 06 Oct 2015 11:31 PM PDT

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണം ലക്ഷ്യത്തോടടുക്കുന്നു. ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂര്‍ പഞ്ചായത്തിലുമായി ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ 82.05 ഏക്കറിലാണ് പാര്‍ക്ക് നിര്‍മാണം. സബ്സ്റ്റേഷനില്‍ നിന്ന് പാര്‍ക്കിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 110 കെ.വി ലൈന്‍ വലിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കണക്ഷന് വേണ്ടി കെ.എസ്.ഇ.ബിയില്‍ ഒന്നരക്കോടി കെട്ടിവെക്കുകയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കലും നടന്നിട്ടുണ്ട്.
3.7 കോടിയുടെ കിന്‍ഫ്ര ഓഫിസിന്‍െറ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാസങ്ങളായി. 60 കോടി ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് മുക്കാലും പിന്നിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ കിന്‍ഫ്ര പാര്‍ക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ജല സംഭരണ സംവിധാനങ്ങളാണ് ഒറ്റപ്പാലത്ത് ഒരുക്കുന്നത്. 45 ലക്ഷം രൂപ ചെലവില്‍ മൂന്ന് ജല സംഭരണികള്‍ പൂര്‍ത്തിയായി. ഇതില്‍ നിന്ന് പാര്‍ക്കിലെ മുഴുവന്‍ ഭാഗത്തേക്കും വെള്ളമത്തെിക്കാനുള്ള പൈപ്പിടല്‍ പുരോഗമിക്കുന്നു.
വ്യവസായ സംരംഭകര്‍ക്ക് ഉപയോഗിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. 14.5 കോടി രൂപ ചെലവിട്ട് ഒന്നേകാല്‍ ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള നാലു നില കെട്ടിടമാണ് ഇവിടെയുള്ളത്. പാര്‍ക്കിനകത്തെ റോഡ്, അഴുക്കുചാല്‍ എന്നിവ യാഥാര്‍ഥ്യമാക്കി.
14.95 കോടിയാണ് ഇതിനായി ചെലവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിഫന്‍സ് പാര്‍ക്കും ഇതിലാണ് ഉയരുക. ഇതിനായുള്ള സര്‍വേ നടന്നു വരുന്നു. കിന്‍ഫ്ര പാര്‍ക്കിന്‍െറ പകുതിയിലേറെ സ്ഥലം പ്രതിരോധ പാര്‍ക്കിനായി ഉപയോഗിക്കും.

ഇരിമ്പിളിയത്ത് ഇരു മുന്നണികളുടെയും സീറ്റുവിഭജന ചര്‍ച്ച എങ്ങുമത്തെിയില്ല

Posted: 06 Oct 2015 11:28 PM PDT

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ഇരുമുന്നണികളിലെയും സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. നിലവില്‍ 17 വാര്‍ഡുകളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ജനതാദള്‍ (യു) നാല് സീറ്റിലും മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ചില വാര്‍ഡുകള്‍ പരസ്പരം മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ യു.ഡി.എഫ് സീറ്റുവിഭജന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത ശേഷം മൂന്ന് ഘടകകക്ഷികളും പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ നിലവിലുള്ള പ്രസിഡന്‍റ് ഉള്‍പ്പടെ മൂന്നു പേരും മത്സരിക്കാനിടയില്ല. ഏറെക്കാലത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്.
എല്‍.ഡി.എഫില്‍ സി.പി.എം 13 സീറ്റിലും സി.പി.ഐയും ജനതാദള്‍ എസും രണ്ടു വീതം സീറ്റിലും മത്സരിക്കാനാണ് സാധ്യത.
ഘടക് കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മാത്രമേ എല്‍.ഡി.എഫ് മത്സരിക്കുന്ന വാര്‍ഡുകളെ കുറിച്ച് ചിത്രം വ്യക്തമാകൂ.
നിലവിലുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിഭാഗം പേരും മത്സരിക്കാനിടയില്ല. കൂടുതല്‍ പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും രംഗത്തിറക്കി കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടുപോയ ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. ഗ്രാമപഞ്ചായത്തില്‍ കന്നിയങ്കത്തിന് ഒരുങ്ങുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ആറു വാര്‍ഡുകളില്‍ മത്സരിക്കും. ബി.ജെ.പി മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ ഒൗദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ളെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്ന പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ സ്വമേധയാ പ്രചാരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങളില്‍ വനിതാ കമീഷന്‍ ഇടപെടും

Posted: 06 Oct 2015 11:15 PM PDT

കാസര്‍കോട്: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി അനുകൂല തീരുമാനമുണ്ടാക്കുന്നതിന് നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി പറഞ്ഞു.
അണ്‍ എയ്ഡഡ് മേഖലയില്‍ സംസ്ഥാന വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ അധ്യാപികമാരില്‍നിന്ന് അദാലത്തില്‍ അഞ്ച് പരാതി ലഭിച്ചു. ഈ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നല്‍കാതെ ചൂഷണം ചെയ്യുകയാണ്.
അധ്യാപകരെ അകാരണമായി പിരിച്ചുവിടുകയും അര്‍ഹമായ ആനുകൂല്യങ്ങളും പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കാതെ വഞ്ചിക്കുന്നതായും പരാതിയുണ്ട്.
കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഭാര്യയെയും മകളെയും സംരക്ഷിക്കാതിരുന്ന ഹോസ്ദുര്‍ഗ് സ്വദേശി, ഭാര്യക്ക് 3000 രൂപയും മകള്‍ക്ക് 2000 രൂപയും ചെലവിന് നല്‍കാന്‍ അദാലത്തില്‍ ധാരണയായി. അദാലത്തില്‍ വനിതാ കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദും സംബന്ധിച്ചു. 86 കേസുകളാണ് കമീഷന്‍െറ പരിഗണനക്ക് വന്നത്.
ഇതില്‍ 41 കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. നാല് കേസുകളില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെയും 19 കേസുകളില്‍ പൊലീസിന്‍െറയും റിപ്പോര്‍ട്ട് തേടി. 22 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സ്വത്ത് തര്‍ക്കം, ഗാര്‍ഹിക പീഡനം, കുടുംബകലഹം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കല്‍ എന്നീ ഇനത്തിലുള്ള പരാതികളാണ് കമീഷന്‍െറ മുമ്പാകെ വന്നത്.
എക്സ്പേര്‍ട്ട് പാനല്‍ അംഗം അഡ്വ. അനില്‍ റാണി, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. സുലജ, വനിതാ സെല്‍ എസ്.ഐ ഉഷാകുമാരി, സിവില്‍ പൊലീസ് ഓഫിസര്‍ കെ.വി. ഷീജ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

വിധവകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരത –പി.കെ. ശ്രീമതി ടീച്ചര്‍ എം.പി

Posted: 06 Oct 2015 10:41 PM PDT

കണ്ണൂര്‍: പത്തുമാസമായി വിധവാപെന്‍ഷന്‍ നല്‍കാതെ, നിരാശ്രയരായ വിധവകളോട് സര്‍ക്കാര്‍ കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. വിലക്കയറ്റം രൂക്ഷമായതിനാല്‍ പെന്‍ഷന്‍ തുക കൊണ്ടുപോലും പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യത്തിലാണ് പാവങ്ങള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നത്. ജില്ലാ വിധവാക്ഷേമസംഘം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ട് ഏകാന്ത ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗം പേരും. അവര്‍ക്ക് ആകെയുള്ള വരുമാനമാണ് സര്‍ക്കാര്‍ പിടിച്ചു വെക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് 110 രൂപയായിരുന്ന പെന്‍ഷന്‍ വര്‍ധിപ്പിച്ചത്്. പ്രായപൂര്‍ത്തിയായ ആണ്‍മക്കളുള്ള വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കില്ളെന്ന ചട്ടം ഭേദഗതി ചെയ്ത് വിവേചനം അവസാനിപ്പിച്ചതും എല്‍.ഡി.എഫ് സര്‍ക്കാറാണ്. ഇതോടെ കൂടുതല്‍ പേര്‍ ആനുകൂല്യത്തിന് അര്‍ഹരായി. നിലവില്‍ യോഗ്യതയുള്ളവര്‍ക്ക് കൃത്യമായി പെന്‍ഷന്‍ നല്‍കാതെ വരുമാനപരിധി ഉയര്‍ത്തിയെന്ന പ്രചാരണം നടത്തി വഞ്ചിക്കുകയാണ് സര്‍ക്കാര്‍. അവിവാഹിതരായ സ്ത്രീകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കുമുള്ള ആനുകൂല്യം കൃത്യമായി നല്‍കുന്നില്ളെന്നും ആവശ്യം നേടിയെടുക്കും വരെ സമരം ചെയ്യണമെന്നും എം.പി പറഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുക, പെന്‍ഷന്‍ തുക 2000 രൂപയായി വര്‍ധിപ്പിക്കുക, വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുക, വിവാഹധനസഹായം ഒന്നര ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രസിഡന്‍റ് എസ്. ജ്യോതി അധ്യക്ഷത വഹിച്ചു. വി. ലീല, കെ. സതീദേവി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.വി. ശോഭന സ്വാഗതം പറഞ്ഞു.

തോട്ടം തൊഴിലാളി സമരത്തിന് ഒത്തുതീര്‍പ്പായില്ല:തൊഴിലാളികള്‍ വീണ്ടും റോഡ് ഉപരോധിച്ചു

Posted: 06 Oct 2015 10:28 PM PDT

മേപ്പാടി: തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയിലും തോട്ടം തൊഴിലാളി സമരത്തിന് ഒത്തുതീര്‍പ്പ് ഉണ്ടാവാത്ത സാഹചര്യത്തില്‍ തോട്ടം മേഖലയിലെ സമരം തുടരുന്നു.
തൊഴിലാളികള്‍ ചൊവ്വാഴ്ചയും റോഡ് ഉപരോധിച്ചു. റിപ്പണ്‍, മേലെ അരപ്പറ്റ, മേപ്പാടി ടൗണ്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ കോഴിക്കോട്-ഊട്ടി അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. രണ്ടരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. പോഡാര്‍ പ്ളാന്‍േറഷന്‍ തൊഴിലാളികള്‍ സംയുക്തമായാണ് റിപ്പണില്‍ റോഡ് ഉപരോധിച്ചത്.
ഐ.എന്‍.ടി.യു.സി, എസ്.ടി.യു, സി.ഐ.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി യൂനിയനുകള്‍ സമരത്തില്‍ പങ്കെടുത്തു. കെ. ഹമീദ്, ഹരിഭാസ്കരന്‍, കെ. രാജന്‍, ഹരികൃഷ്ണന്‍, രാമചന്ദ്രന്‍, അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.
സി.ഐ.ടി.യു നേതൃത്വത്തില്‍ മേലെ അരപ്പറ്റയില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. കെ.ആര്‍. ചന്ദ്രന്‍, കെ. ശാന്ത എന്നിവര്‍ നേതൃത്വം നല്‍കി. മേപ്പാടിയില്‍ ഐക്യ ട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. സ്വതന്ത്ര തോട്ടം തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്‍റ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. പി.പി. ആലി, എന്‍. വേണുഗോപാല്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വി. യൂസഫ് സ്വാഗതം പറഞ്ഞു. ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

അഖ് ലാഖിന്‍െറ കുടുംബം ഡല്‍ഹി വ്യോമസേന കേന്ദ്രത്തില്‍

Posted: 06 Oct 2015 10:19 PM PDT

Image: 

ന്യൂഡല്‍ഹി: യു.പിയിലെ ദാദ്രിയില്‍ പശു ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്‍റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ കേന്ദ്രത്തിലേക്ക് മാറ്റി. പശ്ചിമ വ്യോമസേന കമാന്‍ഡിന്‍െറ ഓഫിസ് ആസ്ഥാനമായ സുബ്രതോ പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രി ഇവരെ എത്തിച്ചതായാണ് വിവരം. അഖ് ലാഖിന്‍റെ മൂത്ത മകന്‍ മുഹമ്മദ് സര്‍താജ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്. സര്‍താജിന്‍െറ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും വ്യോമസേനാ മേധാവി ആരൂപ് റാഹ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അഖ് ലാക് കൊല്ലപ്പെട്ട ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരന്‍ ദാനിഷിന്‍െറ കാര്യങ്ങളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് സര്‍താജ് അറിയിച്ചു. സര്‍താജിന്‍റെ ജോലി സ്ഥലമായ ചെന്നൈയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചും കുടുംബം ആലോചിക്കുന്നുണ്ട്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ളെന്നും മുഹമ്മദ് സര്‍താജ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവം നടന്ന ബിസാദ ഗ്രാമം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സന്ദര്‍ശനം വിലക്കിയിട്ടുണ്ട്.

 

വെള്ളാപ്പള്ളിക്കും സംഘപരിവാറിനും എതിരെ കോണ്‍ഗ്രസ് മുഖപ്രത്രം

Posted: 06 Oct 2015 09:56 PM PDT

Image: 

കോഴിക്കോട്: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഘപരിവാറിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപ്രത്രം വീക്ഷണത്തിന്‍െറ മുഖപ്രസംഗം. ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പല്‍പ്പുവും കുമാരനാശാനും ഉയര്‍ത്തിപ്പിടിച്ചതുമായ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് മഹത്തായ പ്രസ്ഥാനത്തിന്‍െറ പിന്‍ഗാമികളായ നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നതെന്ന് വീക്ഷണം മുഖപ്രസംഗം ആരോപിക്കുന്നു.

ചെമ്പഴന്തിയില്‍ ജനിച്ചു; കണിച്ചുകുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. അത് കാലദേശാതിവര്‍ത്തിയാണ്. ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്‍റെയും വെളിച്ചത്തിന്‍റെയും ജ്വാലയെ വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ‘ഗുരുദര്‍ശനം സംഘ് ദര്‍ശനത്തിന് വിരുദ്ധം’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

ശ്രീനാരായണീയ പ്രസ്ഥാനം എത്രമാത്രം ജാതി വിരുദ്ധമായിരുന്നുവോ അതിലേറെ വര്‍ഗീയ മുക്തവുമായിരുന്നു. സമൂഹത്തെ സമന്വയിപ്പിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്‍റെ ലാവണങ്ങളില്‍ അടക്കം ചെയ്യുന്നത് പ്രസ്ഥാനത്തെ നയിച്ച പൂര്‍വസൂരികളോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കണ്‍വീനര്‍ സ്ഥാനം : യു.ഡി.എഫില്‍ കലഹം

Posted: 06 Oct 2015 09:53 PM PDT

കോഴിക്കോട്: 'അക്കരെച്ചെല്ലണം തോണിയും മുങ്ങണം' എന്ന ചൊല്ലുപോലെയാണ് യു.ഡി.എഫില്‍ കാര്യങ്ങളുടെ പോക്ക്.
ഓരോ പാര്‍ട്ടികള്‍ക്കും അതില്‍ത്തന്നെ ഗ്രൂപ്പുകള്‍ക്കും ഗ്രൂപ്പുകള്‍, അതിലെ നേതാക്കള്‍ക്കെല്ലാം മത്സരിക്കണം, വിജയിക്കണം. എന്നാലോ, കൂടെയുള്ളവരൊന്നും കരപറ്റുകയുമരുത് എന്ന മാനസികാവസ്ഥ. അവനവന്‍െറ സീറ്റുറപ്പിച്ചാല്‍ മാത്രം പോരാ മറ്റുള്ളവന് സീറ്റ് കിട്ടാതാക്കുകയും വേണം.
ഇനി അഥവാ കിട്ടിയാല്‍തന്നെ പാലം വലിക്കുകയും വേണം. ഈവിധ കാര്യങ്ങള്‍ എങ്ങനെ ഫലപ്രദമായി 'ഓപറേറ്റ്' ചെയ്യാമെന്ന ചിന്തകളുമായാണ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം തലപുണ്ണാക്കുന്നത്. 'പ്രാര്‍ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍' എന്ന പരസ്യവാചകംപോലെ ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള ഓരോ സ്ഥലങ്ങളിലും ഓരോ കാരണത്തിന്‍െറ പേരില്‍ കലഹിച്ചുകൊണ്ടേയിരിക്കുകയാണവര്‍. ഇതിനിടയിലാണ് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള മുസ്ലിം ലീഗിന്‍െറ പരാതിയും പ്രതിഷേധവും.
ഇപ്പോള്‍ അവര്‍ കൈവശംവെച്ചുപോരുന്ന യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജനതാദള്‍-യുവിന് നല്‍കാനുള്ള തീരുമാനമാണ് പ്രകോപനം.
സീറ്റുവിഭജനം, സ്ഥാനാര്‍ഥിനിര്‍ണയം തുടങ്ങി നൂറായിരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുതന്നെയുണ്ടെന്നിരിക്കെ ഇത് ഓണത്തിനിടക്കുള്ള പുട്ടുകച്ചവടംപോലെയാകില്ളേയെന്ന് ചോദിക്കരുത്. ലീഗിനിത് ഓണത്തിനിടയിലുള്ള പൂക്കച്ചവടംതന്നെയാണ്. വിട്ടുകൊടുത്താല്‍ പിന്നെ തിരിച്ചുകിട്ടില്ളെന്ന് അവര്‍ക്കറിയാം. മാത്രവുമല്ല, സംസ്ഥാനതലത്തിലെന്നപോലെ ജില്ലയിലും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണവര്‍. അതിന്‍െറ ബലത്തില്‍ കിട്ടിയ മുന്നണി കണ്‍വീനര്‍ പദവി ജെ.ഡി.യുവിന് നല്‍കുകയെന്നാല്‍ ആത്മാഭിമാനം പണയംവെക്കുന്നതിന് തുല്യമാണ്.
ഇക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടുമതി സീറ്റുചര്‍ച്ചയും സ്ഥാനാര്‍ഥി ചര്‍ച്ചയുമൊക്കെ എന്ന കടുത്ത നിലപാടിലാണ് ലീഗ്. തിരുവനന്തപുരത്ത് ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഒരു തീരുമാനമുണ്ടായേക്കും.
അപ്പോഴും പ്രശ്നം തീരുമെന്ന് കരുതുക വയ്യ. കണ്‍വീനര്‍ സ്ഥാനത്ത് മുസ്ലിം ലീഗ് തന്നെ തുടരട്ടെ എന്നാണ് തീരുമാനമെങ്കില്‍ ജനതാദള്‍-യു ഇടയും. അല്ളെങ്കില്‍ ലീഗും. കാത്തിരിക്കുകതന്നെ.

ജീസാനില്‍ അല്‍റാജ്ഹി ബാങ്കില്‍ സായുധാക്രമണം; രണ്ടു മരണം

Posted: 06 Oct 2015 09:36 PM PDT

Image: 
ജീസാന്‍: ദക്ഷിണസൗദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജീസാനിലെ അല്‍റാജ്ഹി ബാങ്കിന്‍െറ ശാഖയില്‍ ഇന്ന് രാവിലെ തോക്കുമായി ഇരച്ചു കയറിയ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബാങ്ക് മാനേജര്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ബാങ്കില്‍ ഉപഭോക്താക്കളുള്ള പ്രവര്‍ത്തനസമയത്ത് തോക്കുമായി അകത്തു കടന്ന രണ്ടു യുവാക്കളിലൊരാള്‍ അലക്ഷ്യമായി വെടിവെക്കുകയായിരുന്നു. ഉച്ചത്തില്‍ തക്ബീര്‍ മുഴക്കിയായിരുന്നു ഇവര്‍ അകത്തു കടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് വന്‍ സന്നാഹങ്ങളുമായി കുതിച്ചത്തെിയ സുരക്ഷാസേന മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനു ശേഷം അക്രമികളില്‍ ഒരാളെ കീഴ്പ്പെടുത്തി. ഇതിനിടെ പുറത്തുനിന്നിരുന്ന അപരന്‍ സൈന്യത്തിന്‍െറ കണ്ണുവെട്ടിച്ച് ജീസാനിലെ കോര്‍ണിഷ് ഭാഗത്തേക്ക് കടന്നു കളഞ്ഞു. അക്രമികളെക്കുറിച്ച വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശിക്കാന്‍ ഓരോരുത്തര്‍ക്കും കാരണങ്ങളുണ്ട്; ആശങ്കപ്പെടാനും

Posted: 06 Oct 2015 09:25 PM PDT

Image: 

ലേപനം പുരട്ടി, അതിന് മുകളിലൊരു കെട്ടും കെട്ടി മുറിവുകള്‍ പുറത്തേക്ക് കാണാത്ത പരുവത്തിലാക്കി വെച്ചിട്ടുണ്ട് യു.ഡി.എഫ്. ഏത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും കാണിക്കാറുള്ള അതേ സൂത്രപ്പണി. മറുഭാഗത്ത് എല്‍.ഡി.എഫ് തമ്മിലടി ഇല്ലാത്തതിന്‍െറ മേനി പറയുന്നുണ്ട്. എന്നാല്‍ ‘ഭാഗം വെച്ചു കിട്ടിയ ആധികള്‍’ വേണ്ടുവോളം. എസ്.എന്‍.ഡി.പിയുടെ നിലപാടിനെച്ചൊല്ലി ഏതാണ്ട് ഉറക്കം പോയ മട്ടാണ്. ഇനിയൊരു കൂട്ടര്‍ ബി.ജെ.പിയാണ്. തൃശൂരില്‍ ചില അനക്കങ്ങളൊക്കെ ഇതിനകം ഉണ്ടാക്കാന്‍ കഴിഞ്ഞ തങ്ങളെ പുതിയ ബന്ധു കൊല്ലുമോ വളര്‍ത്തുമോ എന്നേ പാര്‍ട്ടിക്ക് അറിയാനുള്ളൂ.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബഹുദൂരം മുന്നിലത്തെിയ ജില്ലയാണ്. 88ല്‍ 57 ഗ്രാമപഞ്ചായത്തിലും ഭരണം പിടിച്ചു. തൃശൂര്‍ നഗരം ഭരിക്കുകയെന്ന എല്‍.ഡി.എഫിന്‍െറ കൊതി ഒറ്റത്തവണത്തേക്ക് മാത്രം അനുവദിച്ച് അതും മൃഗീയ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തു. അതുപോലെ ജില്ലാ പഞ്ചായത്ത് ഭരണവും. 16 ബ്ളോക്ക് പഞ്ചായത്തുകളില്‍ ഒമ്പതെണ്ണത്തില്‍ അധികാരത്തിലേറി. ആറ് നഗരസഭകളില്‍ മൂന്നെണ്ണത്തിലും. അധികാരത്തര്‍ക്കവും കുതികാല്‍ വെട്ടും കാരണം ഭരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫിന് നാല് ഗ്രാമപഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. ഏറ്റവുമൊടുവില്‍ലെ നില 53ല്‍ യു.ഡി.എഫും ബാക്കി 35 എല്‍.ഡി.എഫും.

കോണ്‍ഗ്രസ് ഗ്രൂപ്പിസന്‍െറ ആസ്ഥാനം കൂടിയാണ് ഇന്ന് തൃശൂര്‍. ഗ്രൂപ്പാവേശം മൂത്ത് പാര്‍ട്ടിക്കാര്‍ തന്നെ കൊന്നുകളഞ്ഞത് മൂന്നു പേരെ. ഏറ്റവും ഒടുവില്‍ ചാവക്കാട് തിരുവത്രയിലെ എ.സി. ഹനീഫയെ കൊന്നത് മറ്റു രണ്ട് കൊലപാതകങ്ങള്‍ പോലെ എളുപ്പം കെട്ടടങ്ങുന്നില്ല. അതും ഗ്രൂപ്പിസത്തിന്‍െറ തീയിലേക്കുള്ള എണ്ണയായി. ഐ ഗ്രൂപ്പിനെ മുതിര്‍ന്ന നേതാവും സഹകരണ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍ നയിക്കുന്നു.  ഡി.സി.സി പ്രസിഡന്‍റ്  ഒ. അബ്ദുറഹ്മാന്‍കുട്ടി നയിക്കുന്ന ടീം മറുഭാഗത്ത്.  രണ്ട് കൂട്ടര്‍ക്കും ശത്രുവായി ജില്ലക്കാരനായ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ‘എല്ലാം പറഞ്ഞുതീര്‍ത്തു’ എന്ന് വരുത്താന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും സി.എന്‍. ബാലകൃഷ്ണനുമൊക്കെ ചേര്‍ന്ന് പാര്‍ട്ടി കണ്‍വെന്‍ഷന്‍ കൂടി ഫോട്ടോയെടുത്ത് പിരിഞ്ഞു. ആ ഐക്യം അണികള്‍ക്ക് മനസിലാവുമോ എന്ന് കണ്ടറിയണം. യു.ഡി.എഫില്‍ ലീഗും ജെ.ഡി.യുവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സി.എം.പി സി.പി. ജോണ്‍ വിഭാഗവുമുണ്ട് ജില്ലയില്‍. അവകാശവാദങ്ങള്‍ പലതും തുടങ്ങിയിട്ടുണ്ട്.

എല്‍.ഡി.എഫില്‍ കാര്യമായ പൊട്ടലിനും ചീറ്റലിനും വകയില്ല; സി.പി.എമ്മും സി.പി.ഐയും സമ്പൂര്‍ണ യോജിപ്പിലാണെന്ന് പറയാനാവില്ളെങ്കിലും. അന്തിക്കാടും ഗുരുവായൂരും ഉള്‍പ്പെടെ അസ്വാരസ്യം ചിലയിടങ്ങളിലുണ്ട്. അതൊക്കെ പറഞ്ഞ് തീര്‍ക്കാാമെന്നു വെക്കാം. പക്ഷെ, കഴിഞ്ഞ അഞ്ചുകൊല്ലം തൃശൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളൊന്നും ഏശാത്തതിന്‍െറ ജാള്യത പേറുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഭരണപക്ഷം തന്നെ പല വടികള്‍ ഒരുക്കിവെച്ചതാണ്. ഒന്നും എല്‍.ഡി.എഫിന് പ്രയോഗിക്കാനായില്ല. കോര്‍പറേഷനിലാണെങ്കില്‍ ഭരണം അവസാനിക്കുമ്പോള്‍ ഇമേജ് വര്‍ധിപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഭരണക്കാര്‍ കാണിച്ചുവെച്ചു. അതിനേയും തുറന്നു കാട്ടാനായില്ല.

ബി.ജെ.പി കൊടുങ്ങല്ലൂര്‍, പുതുക്കാട് മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അംഗത്വ കാമ്പയിന്‍ കാലത്ത് പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുണ്ടായ ജില്ല തൃശൂരാണ്. എസ്.എന്‍.ഡി.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടാന്‍ ശ്രമം നടക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം പ്രകടമാകേണ്ട ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ആ ബന്ധം മുന്നേറുന്നതിനിടക്കാണ് എസ്.എന്‍.ഡി.പി യുനിയന്‍ ഭാരവാഹിയായ മുന്‍ എം.എല്‍.എ ജെ.എസ്.എസിന്‍െറ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫും വിട്ട് സി.പി.ഐയിലൂടെ എല്‍.ഡി.എഫില്‍ എത്തിയത്. അപ്പോഴും, എസ്.എന്‍.ഡി.പിക്ക് സി.പി.ഐയുമായി പ്രശ്നങ്ങളില്ളെന്ന് പറയാന്‍ ഉമേഷ് ശ്രദ്ധിച്ചു. ആര്‍.എസ്.എസിന് മുന്നില്‍ അഭയം തിരക്കുന്ന സാമുദായിക സംഘടനകളെ തൃശൂരിലെ പ്രസംഗത്തില്‍ തള്ളിപ്പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൊട്ടടുത്ത ദിവസം അന്തിക്കാട്ടത്തെിയപ്പോള്‍ താന്‍ പറഞ്ഞത് എസ്.എന്‍.ഡി.പിയെ ഉദ്ദേശിച്ചല്ളെന്ന് തിരുത്താനും തയാറായി. ചുരുക്കത്തില്‍ ഇടതുമുന്നണിയിലുള്ള സി.പി.ഐ പോലും എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന് സി.പി.എമ്മിനോടുള്ള വിരോധത്തിന്‍െറ ഭാരമേറ്റാന്‍ തങ്ങളില്ളെന്ന് പറയാതെ പറയുകയാണ്.

പുതിയ നഗരസഭകള്‍ രൂപവത്കരിച്ചതില്‍ ജില്ലയിലെ വടക്കാഞ്ചേരിയുണ്ട്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്താണ് നഗരസഭയാക്കിയത്. അതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 88ല്‍ നിന്ന് 86 ആയി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനും കുന്നംകുളം, ചാലക്കുടി, ഗുരുവായൂര്‍ നഗരസഭകളും ഇനി ഭരിക്കുക വനിതകളായിരിക്കും; വടക്കാഞ്ചേരിയില്‍ പട്ടികജാതി വനിതയും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ സ്ഥാനം പട്ടികജാതിക്കാണ്്. ജനറല്‍ കൊടുങ്ങല്ലൂരും ചാവക്കാടും മാത്രം.
ജില്ലാ പഞ്ചായത്ത്
ആകെ ഡിവിഷന്‍ 29
ഭരണം: യു.ഡി.എഫ്
യു.ഡി.എഫ് -17
എല്‍.ഡി.എഫ് -12
കോര്‍പറേഷന്‍
ആകെ ഡിവിഷന്‍ -55
ഭരണം: യു.ഡി.എഫ്
യു.ഡി.എഫ് -46
ബി.ജെ.പി -2
നഗരസഭ
യു.ഡി.എഫ് -3
എല്‍.ഡി.എഫ് -3
ബ്ളോക്ക് പഞ്ചായത്ത്
യു.ഡി.എഫ് -9
എല്‍.ഡി.എഫ് -7
ഗ്രാമപഞ്ചായത്ത്
 യു.ഡി.എഫ് -53
എല്‍.ഡി.എഫ് -35

34ാമത് ഷാര്‍ജ പുസ്തകോത്സവം നവംബര്‍ നാലു മുതല്‍ 14 വരെ

Posted: 06 Oct 2015 09:02 PM PDT

Image: 
Subtitle: 
15 ലക്ഷം തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ അണിനിരത്തും
ഷാര്‍ജ: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ നാലിന് തിരിതെളിയും. 14 വരെ നീളുന്ന പുസ്തകോത്സവത്തില്‍ ഇന്ത്യയുള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്ന് 1502 പ്രസാധകര്‍ പങ്കെടുക്കും. 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ അണിനിരത്തി ഇത്തവണ റെക്കോഡ് ഭേദിക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാനും പുസ്തകോത്സവ ഡയറക്ടറുമായ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമീരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
210 ഭാഷകളിലുള്ള പുസ്തകങ്ങള്‍ മേളയില്‍ വായനക്കാരെ കാത്തിരിക്കുന്നു. പോളണ്ട്, പെറു, ഘാന, അല്‍ബേനിയ, അര്‍ജന്‍റീന, ബള്‍ഗേറിയ, മാസിഡോണിയ, മംഗോളിയ, സെര്‍ബിയ എന്നീ രാജ്യങ്ങള്‍  ഇതാദ്യമായി ഷാര്‍ജ പുസ്തകമേളക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 900ഓളം സാംസ്കാരിക പരിപാടികള്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഷാര്‍ജ മേളയുടെ ജനപ്രീതി ഏറിവരികയാണെന്ന് അഹ്മദ് ബിന്‍ റക്കാദ് പറഞ്ഞു. കഴിഞ്ഞവര്‍ഷം 14 ലക്ഷത്തിലധികം പേരാണ് പുസ്തകമേള സന്ദര്‍ശിക്കാനത്തെിയത്. 
ഇത്തവണ ഇതിലും കൂടുമെന്നാണ് പ്രതീക്ഷ. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പിന്തുണയാണ് മേളയുടെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  890 അറബ് പ്രസാധകരും 433 വിദേശ പ്രസാധകരുമാണ് ഇത്തവണയുള്ളത്. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സമ്മേളനത്തില്‍ 13 പ്രദര്‍ശകര്‍ പങ്കെടുക്കും. ലോകപ്രശസ്തരായ നിരവധി എഴുത്തുകാരും അഭിനേതാക്കളും ഇത്തവണ അതിഥികളായത്തെും.  ഈജിപ്ഷ്യന്‍ നടന്‍ മുഹമ്മദ് സുബ്ഹി, ഈജിപ്ഷ്യന്‍ അംബാസഡറും എഴുത്തുകാരനുമായ ഡോ. മുസ്തഫ അല്‍ ഫിഖി എന്നിവരാണ് അറബ് ലോകത്തുനിന്നത്തെുന്ന പ്രമുഖര്‍. 2015ലെ ബുക്കര്‍ പ്രൈസ് ജേതാവായ തുനീഷ്യന്‍ എഴുത്തുകാരന്‍ ഡോ. ശുക്രി അല്‍ മബ്ഖൂത്, അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളായ സൗദി എഴുത്തുകാരന്‍ ഡോ. സഅദ് അല്‍ ബാസി, മൊറോക്കന്‍ എഴുത്തുകാരന്‍ ഡോ. മുഹമ്മദ് ബറാദ, ഒമാനി കവി സൈഫ് അല്‍ റഹ്ബി എന്നിവരും എത്തുന്നുണ്ട്. ഇതിന് പുറമെ ഖത്തര്‍ സാഹിത്യകാരനും അഭിനേതാവുമായ വിദാദ് അല്‍ കുവാരി, ഈജിപ്ഷ്യന്‍ കവി ഫാറൂഖ് ശൂശ, ബഹ്റൈനി നാടകകൃത്ത് ഡോ. ഇബ്രാഹിം ഗുലൂം, ജോര്‍ഡന്‍ മന്ത്രിയും കവിയുമായ ജെര്‍യസ് സമാവി, സിറിയന്‍ നോവലിസ്റ്റ് ലിന അല്‍ ഹസന്‍, ഈജിപ്ഷ്യന്‍ നോവലിസ്റ്റ് മുഹമ്മദ് മന്‍സി ഖന്‍ദില്‍, ലബനീസ് കവി നദ അല്‍ ഹാജ്, ഈജിപ്ഷ്യന്‍ ടി.വി അവതാരകന്‍ അഹ്മദ് അല്‍ മുസ്ലിമാനി, സുഡാനീസ് നോവലിസ്റ്റ് ഹമൂര്‍ സിയാദ, കുവൈത്തി കവി സഅദിയ മുഫര്‍റിഹ്, ഫലസ്തീനിയന്‍ നോവലിസ്റ്റും കവിയുമായ സുസന്‍ അബു അല്‍ ഹവ്വ, ഇറാഖ് എഴുത്തുകാരന്‍ ഡോ. സബ്രി മുസല്ലം ഹമ്മാദി, കുവൈത്ത് എഴുത്തുകാരി ഹിബ മിശാരി ഹമാദ, ലബനീസ് നോവലിസ്റ്റ് ഹുദ ബറകാത് എന്നിവരാണ് മേളക്കത്തെുന്ന അറബ് അതിഥികള്‍. 
അയര്‍ലന്‍റിലെ ജനപ്രിയ എഴുത്തുകാരന്‍ ഡാരന്‍ ഷാന്‍, ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ മക്കാര്‍ത്തി, നൈജീരിയന്‍ സാഹിത്യകാരനും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഓക്രി, ഫിലീപ്പീന്‍സ് ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ കെര്‍ബി റൊസാന്‍സ്, പാകിസ്താനി എഴുത്തുകാരി ഫാത്തിമ ഭുട്ടോ, ജാപ്പനീസ് നോവലിസ്റ്റ് ഷോജോ ഒകിടാനി, ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ അലന്‍ പ്രോക്ടര്‍ എന്നിവരാണ് മറ്റ് പ്രമുഖര്‍. 
കോമിക് പുസ്തകങ്ങള്‍ക്ക് മാത്രമായി 150 ചതുരശ്രമീറ്റര്‍ സ്ഥലം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, അവഞ്ചേഴ്സ്, ഹലോ കിറ്റി, ടാന്‍ ടാന്‍ തുടങ്ങിയവയുമായി 26 പ്രസാധകര്‍ ഇവിടെ അണിനിരക്കും. കുട്ടികള്‍ക്കായി ദിവസവും ശില്‍പശാലകളും കലാപരിപാടികളും ഉണ്ടാകും. കള്‍ചറല്‍ കഫെയില്‍ വിവിധ വിഷയങ്ങളില്‍ 33 സെമിനാറുകള്‍ നടക്കും. ദിവസവും മൂന്ന് സെമിനാറുകള്‍ വീതം. അഞ്ച് ലോകോത്തര കവികള്‍ പങ്കെടുക്കുന്ന കവിതാ സായാഹ്നം, നോവലിസ്റ്റുകള്‍ പങ്കെടുക്കുന്ന ചര്‍ച്ച എന്നിവയും ഉണ്ടാകും. നോവല്‍ എഴുത്തിനെക്കുറിച്ച് ശില്‍പശാല, ഭിന്നശേഷിക്കാരിയായ പാകിസ്താനി എഴുത്തുകാരി തന്‍സില ഖാന്‍ നയിക്കുന്ന പ്രചോദന പ്രഭാഷണം എന്നിവയും നടക്കും. 
ലോക പ്രശസ്ത പാചക വിദഗ്ധരുടെ തത്സമയ പ്രദര്‍ശനം എല്ലാദിവസവും ഉണ്ടാകും. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സമ്മേളനത്തില്‍ 16 രാജ്യങ്ങളില്‍ നിന്ന് 255 ലൈബ്രേറിയന്മാര്‍ പങ്കെടുക്കും. 

മസ്കത്ത് ‘മെന’ മേഖലയിലെ മികച്ച നഗരം

Posted: 06 Oct 2015 08:45 PM PDT

Image: 
മസ്കത്ത്: തൊഴില്‍ വെബ്സൈറ്റായ ഗോ ബെയ്ത്തും ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റിസര്‍ച് വെബ്സൈറ്റായ യു ഗോവും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ മസ്കത്ത് ‘മെന’ (മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്തേണ്‍ ആഫ്രിക്ക) മേഖലയിലെ മികച്ച മൂന്നു നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. 
സാമ്പത്തികം, തൊഴിലവകാശങ്ങള്‍, പരിസ്ഥിതി, ജീവിതനിലവാരം, സാമൂഹിക സാംസ്കാരിക ഘടകങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. എല്ലാ വിഭാഗങ്ങളിലും ആദ്യ അഞ്ചു നഗരങ്ങളില്‍ ഒമാന്‍ ഇടം നേടിയിട്ടുണ്ട്. സര്‍വേ പ്രകാരം മസ്കത്തില്‍ താമസിക്കുന്ന 80 ശതമാനം പേരും സന്തോഷവാന്മാരാണ്. 
മസ്കത്തിലെ ജോലിലഭ്യതയുടെ കാര്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 10ല്‍ മൂന്നുപേരും മികച്ചതെന്നും നല്ലതെന്നുമാണ് പ്രതികരിച്ചത്. 14 ശതമാനം പേരുടെ പ്രതികരണം പ്രതികൂലമായിരുന്നു. മികച്ചതും നല്ല രീതിയിലുമുള്ള വേതനം ലഭിക്കുന്നതായി 38 ശതമാനം പേരും സാക്ഷ്യപ്പെടുത്തി. താങ്ങാവുന്ന താമസ സൗകര്യം, സാധനങ്ങളുടെ വില, തൊഴില്‍പരമായ ഉയര്‍ച്ചക്കുള്ള സാഹചര്യം എന്നിവയും മസ്കത്തിനെ പ്രിയങ്കരമാക്കുന്നു. സാമ്പത്തിക വിഭാഗത്തില്‍ മസ്കത്തിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. തൊഴിലവകാശങ്ങളിലും അഞ്ചാം സ്ഥാനമാണ് മസ്കത്തിനുള്ളത്. നല്ല സേവന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി 46 ശതമാനം പേര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ പിരിച്ചുവിടപ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതായി 36 ശതമാനം പേര്‍ പറഞ്ഞു. അവധിക്കാല ആനുകൂല്യങ്ങള്‍, വേതന സംരക്ഷണ സംവിധാനം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയും മസ്കത്തിനെ തൊഴിലവകാശ വിഭാഗത്തില്‍ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചു. 
പാരിസ്ഥിതിക വിഭാഗത്തില്‍ മസ്കത്തിന് രണ്ടാം സ്ഥാനമാണുള്ളത്. 57 ശതമാനം പേരും നഗരവീഥികള്‍ വൃത്തിയുള്ളതാണ് എന്ന് അഭിപ്രായമുള്ളവരാണ്. ശുദ്ധവായു ലഭിക്കുന്നതായി 75 ശതമാനം പേരും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതായി 82 ശതമാനം പേരും സഹിക്കാവുന്ന ഗതാഗതമാണെന്ന് 69 ശതമാനവും മനോഹരമായ രൂപഭംഗിയുള്ള കെട്ടിടങ്ങളാണെന്ന് 73 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു. 
ജീവിതനിലവാരത്തിന്‍െറ വിഷയത്തില്‍ സര്‍വേയില്‍ പങ്കെടുത്ത എല്ലാവരും മികച്ചത് അല്ളെങ്കില്‍ നല്ലത് എന്ന അഭിപ്രായക്കാരാണ്. സുരക്ഷയും ഭദ്രതയും, ആരോഗ്യസൗകര്യങ്ങളുടെ ലഭ്യത, ജല-വൈദ്യുതി- അഴുക്കുചാല്‍ സൗകര്യം, വിദ്യാഭ്യാസത്തിന്‍െറ നിലവാരം എന്നിവയില്‍ 55 ശതമാനം മുതല്‍ 73 ശതമാനം വരെ ആളുകളാണ് നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത്. സാമൂഹിക, സാംസ്കാരിക വിഷയങ്ങളിലും മസ്കത്തിന് പ്രഥമ സ്ഥാനമുണ്ട്. കുറഞ്ഞ കുറ്റകൃത്യനിരക്കാണ് 48 ശതമാനം പേരും എടുത്തുപറഞ്ഞ കാര്യം. ഭദ്രമായ രാഷ്ട്രീയാന്തരീക്ഷത്തെ 52 ശതമാനം പേരും അംഗീകരിച്ചു. 37 ശതമാനം കുറ്റമറ്റ നിയമസംവിധാനമാണ് ഉള്ളതെന്നും അഭിപ്രായപ്പെട്ടു. സ്ത്രീ, പുരുഷ ഭേദമില്ലാതെ എല്ലാ രാജ്യക്കാരോടും രാജ്യം ഒരേ സമീപനമാണ് പുലര്‍ത്തുന്നതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം വിവിധ മതവിശ്വാസികള്‍ക്ക് ഇവിടെ നിര്‍ഭയം ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും സര്‍വേ പറയുന്നു. സംരംഭകത്വ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്താണ് മസ്കത്ത്. 33 ശതമാനം പേരാണ് വ്യവസായം തുടങ്ങാന്‍ മസ്കത്തില്‍ എളുപ്പമാണെന്ന് പറഞ്ഞത്.  പുതിയ ആശയങ്ങളെ വിപണി സ്വീകരിക്കുന്നുണ്ട് എന്നതുസംബന്ധിച്ച് 39 ശതമാനം പേരാണ് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചത്. 
 

കേന്ദ്രസര്‍ക്കാറിന് ഓര്‍മയില്ല, ഈ മുഖം

Posted: 06 Oct 2015 08:06 PM PDT

Image: 
Subtitle: 
എന്‍.എഫ്.ഡി.സി ചെയര്‍മാന്‍പദം: സുരേഷ്ഗോപിയുടെ അവകാശവാദം പൊള്ള

ന്യൂഡല്‍ഹി: അധികാരത്തിന്‍െറ പങ്കുതേടി തിണ്ണ നിരങ്ങുന്ന നാണംകെട്ടവരെ തീതുപ്പുന്ന ഡയലോഗുകള്‍കൊണ്ട് തിയറ്ററുകളിലിട്ട് കൈകാര്യം ചെയ്തിട്ടുണ്ട് സുരേഷ്ഗോപിയുടെ കഥാപാത്രങ്ങള്‍. അത്തരക്കാരെ നോക്കി നായകന്‍ വിളിച്ചുപറഞ്ഞ ‘ഓര്‍മയുണ്ടോ, ഈ മുഖം?’ എന്ന ഡയലോഗിന് ഇങ്ങനെയൊരാളെ  അറിയുകയേ ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ കട്ടായം പറയുന്നു. എന്‍.എഫ്.ഡി.സി ചെയര്‍മാന്‍പദം സംബന്ധിച്ച് സുരേഷ്ഗോപി പ്രചരിപ്പിച്ച അവകാശവാദങ്ങളത്രയും പൊള്ളയാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍പദത്തിലേക്ക് നിയുക്തനായി എന്ന നടന്‍ സുരേഷ്ഗോപിയുടെ പ്രചാരണമാണ് മന്ത്രാലയം തള്ളിയത്.

ചെയര്‍മാനായി ആരെയും നിയമിക്കുകയോ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുകയോ ചെയ്തിട്ടില്ളെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഒരാള്‍ എന്‍.എഫ്.ഡി.സി ചെയര്‍മാനായി നിയമിക്കപ്പെട്ടു എന്ന മട്ടില്‍ പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിച്ച മന്ത്രാലയം എന്നാല്‍, ഇത്തരം കള്ളപ്രചാരണം നടത്തുന്നവര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയില്ല. മുമ്പ് ഇത്തരം സംഭവങ്ങള്‍ ഇല്ലാത്തതിനാലാവാം അതു സംബന്ധിച്ച വിവരങ്ങളോ രേഖകളോ ലഭ്യമല്ളെന്ന് മന്ത്രാലയത്തിലെ ഫിലിം വിഭാഗം അണ്ടര്‍ സെക്രട്ടറി എസ്.ബി. പാണ്ഡേ അറിയിച്ചു.  

മോദിയുടെ മന്ത്രിസഭയില്‍ അവസരം ലഭിക്കുമെന്നു മോഹിച്ചിരുന്ന നടന്‍ സഹമന്ത്രി പദവിക്കു തുല്യമായ ചുമതലക്കായി  തലസ്ഥാനത്തത്തെി ചരടുവലി നടത്തിയിരുന്നു. ഈ വര്‍ഷം മേയില്‍ ഡല്‍ഹിയിലത്തെി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരെ സന്ദര്‍ശിച്ച ശേഷം എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടിയെന്നും വൈകാതെ ഒൗദ്യോഗിക അറിയിപ്പുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ചെയര്‍മാനായി സ്ഥാനമേറ്റാലുടന്‍ ഇന്ത്യയെ ആഗോള ഷൂട്ടിങ് ആസ്ഥാനമാക്കി (ഷൂട്ടിങ് ഹബ്ബ്) മാറ്റുമെന്നും അതിനായി ബജറ്റില്‍ 30 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പു നല്‍കിയെന്നും മാധ്യമ പ്രവര്‍ത്തകരോട് കഴിഞ്ഞ ജൂണില്‍ സുരേഷ്ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ ജീവിതം മൊയ്തീന്‍ തന്നതാണ്...

Posted: 06 Oct 2015 08:03 PM PDT

Image: 
Subtitle: 
ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിച്ചു

മുക്കം: മലയാളത്തിരശ്ശീലക്കു മുന്നിലൂടെ ഇപ്പോള്‍ കൂലംകുത്തി മറിയുന്ന ഇരുവഴിഞ്ഞിപ്പുഴ ഒരുകാലത്ത് നമ്പുത്തൊടിക ആയിഷയുടെ കണ്ണുകളിലൂടെയായിരുന്നു ഒഴുകിപ്പരന്നത്. 33 വര്‍ഷംമുമ്പ് അപഹരിച്ചെടുത്ത പൊന്നോമന മകനെ ഇനിയും ഈ പുഴ തിരികെ കൊടുത്തിട്ടില്ല. മുക്കത്തിന്‍െറ നായകന്‍ ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും രണ്ടാമത്തെ മകന്‍ അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു.

അന്ന് ഒന്നാകെ ആഴക്കയത്തില്‍ ഒടുങ്ങിപ്പോകുമായിരുന്ന ജീവിതം ആയിഷക്കും മകനും തിരിച്ചുനല്‍കിയത് ബി.പി. മൊയ്തീനായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തില്‍ നനഞ്ഞ ആ ഓര്‍മകള്‍ ആയിഷയുടെ മനസ്സില്‍ ഇപ്പോഴും തീപോലെ കത്തിനില്‍ക്കുന്നു. ‘നീയും കുഞ്ഞും രക്ഷപ്പെടും മോളെ’ എന്നും പറഞ്ഞ് മറ്റാരെയോ രക്ഷിക്കാനായി മൊയ്തീനാക്ക വീണ്ടും വെള്ളത്തിലാണ്ടു. മൂപ്പര് കമിഴ്ത്തിയിട്ടുതന്ന തോണിയില്‍ ഒരു കൈയും മറുകൈയില്‍ കുഞ്ഞിനെയും മുറുക്കിപ്പിടിച്ച് ഏറെ നേരം വെള്ളത്തില്‍ പൊങ്ങിയൊഴുകിയാണ് രക്ഷപ്പെട്ടത്’.

കോരിച്ചൊരിയുന്ന മഴക്കൊപ്പം ഒരു നാടൊന്നാകെ കണ്ണീരണിഞ്ഞ ആ നാളിന്‍െറ ഓര്‍മയില്‍ ചേന്ദമംഗലൂരിലെ വീട്ടിലിരുന്ന് ആയിഷ കണ്ണീരുതുടച്ചു. 1982 ജൂലൈ 15ന്, കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ നടന്ന ആ ദുരന്തത്തില്‍ ആയിഷക്കും ഭര്‍ത്താവ് നമ്പുത്തൊടിക കോയസ്സന്‍ മാസ്റ്റര്‍ക്കും നഷ്ടപ്പെട്ടത് സ്വന്തം മകന്‍ അംജദ്മോനെയായിരുന്നു; നാട്ടുകാര്‍ക്കാകട്ടെ തങ്ങളുടെ വീരപുത്രന്‍ ബി.പി. മൊയ്തീനെയും കൊടിയത്തൂര്‍ സ്വദേശിയും മൊയ്തീന്‍െറ ബന്ധുവുമായ എം.എം. ഉസ്സന്‍കുട്ടിയെയും. ഒഴുക്കില്‍പെട്ട പലരെയും രക്ഷപ്പെടുത്തിയശേഷമാണ് മൊയ്തീന്‍ ചുഴിയില്‍പെടുന്നത്. പിറ്റേന്ന് രാവിലെയും വൈകുന്നേരവുമായി ഇരുവരുടെയും മൃതശരീരം കിട്ടിയപ്പോള്‍ അംജദ്മോനെ ഇരുവഴിഞ്ഞി ഇതുവരെ തിരിച്ചുതന്നില്ല.

‘കൊടിയത്തൂരിലെ തറവാട്ടുവീട്ടിലെ നോമ്പുസല്‍ക്കാരം കഴിഞ്ഞ് പിറ്റേന്ന് രാവിലെ 8.30നോടടുത്ത സമയത്ത് മൂന്ന് മക്കളെയുംകൊണ്ട് ചേന്ദമംഗലൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. രണ്ടുവയസ്സുകാരന്‍ മകന്‍ ഇര്‍ഷാദ് എന്‍െറ കൈയിലാണ്. മൂത്ത മകന്‍ ഇംതിയാസും രണ്ടാമത്തെ മകന്‍ അംജദ്മോനും ആങ്ങളയുടെ മകന്‍ വഹാബിനൊപ്പമാണ് ഇരുന്നത്. തലേന്ന് പെയത് മഴയില്‍ ഇരുവഴിഞ്ഞിയില്‍ വെള്ളം നന്നായി കയറിയിട്ടുണ്ട്. വെള്ളരിമലയില്‍ എവിടെയോ ഉരുള്‍പൊട്ടിയിരുന്നു. നല്ല ഒഴുക്കും കലക്കുമുണ്ട് വെള്ളത്തിന്. സാധാരണ കയറുന്ന തോണിയല്ല, ചെറിയ തോണിയാണ്. എന്നും ഉണ്ടാകാറുള്ള കടത്തുകാരന്‍ അബ്ദുറഹ്മാനിക്കയും അന്നില്ല. ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല കാറ്റുമുണ്ട്. കുറേ ആളുമുണ്ട്.

ചേന്ദമംഗലൂരില്‍നിന്ന് ബസ് കയറി വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവരാണ് കൂടുതലും. കടവ് വിട്ട് കുറച്ചുകഴിഞ്ഞപ്പോള്‍തന്നെ തോണി ആടാന്‍ തുടങ്ങി. മഴ പെയ്തപ്പോള്‍ ചിലര്‍ കുട ചൂടിയിരുന്നു. കുട മടക്കാന്‍ തോണിയിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. പെട്ടെന്ന് തോണിയില്‍ വെള്ളം കയറി മിക്കവരും മറിഞ്ഞു. എനിക്ക് അത്യാവശ്യം നീന്താന്‍ അറിയുമായിരുന്നെങ്കിലും ഒഴുക്കില്‍ കുഞ്ഞിനെയുമെടുത്ത് നീന്താനായില്ല. വെള്ളം കയറി താഴ്ന്ന തോണിക്കൊപ്പം കുറേ താഴേക്ക് ഞങ്ങള്‍ ഒഴുകി. മരിക്കുമെന്നുറപ്പിച്ച സമയത്താണ് ഒരാള്‍ വെള്ളത്തില്‍നിന്ന് പെട്ടെന്ന് പൊന്തിവന്ന് എന്നെയും കുഞ്ഞിനെയും പിടിച്ചുപൊക്കുന്നത്. അത് മൊയ്തീനാക്കയായിരുന്നു. ‘തോണി കമിഴ്ത്തിയിട്ടുതരാം അതില്‍ പിടിച്ചോ’ എന്ന് പറഞ്ഞു. തോണിയുടെ അരികില്‍ തൂങ്ങി ഞാനും മോനും കുറേ താഴേക്ക് ഒഴുകി. എനിക്ക് ധൈര്യം തരാനെന്നോണം അപ്പോഴും ‘നീയും കുഞ്ഞും രക്ഷപ്പെടും’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളുടെ അയലത്തുള്ള അമ്പലക്കണ്ടി ഗഫൂര്‍ എന്നയാളാണ് ദൂരെനിന്ന് നീന്തിവന്ന് പിന്നെ കരക്കത്തെിച്ചത്. ഗഫൂര്‍ കുറച്ച് വര്‍ഷംമുമ്പ് മരിച്ചു.

ആ വര്‍ഷമാണ് അംജദ് മോനെ ഒന്നാം ക്ളാസില്‍ ചേര്‍ത്തത്. ഇടക്ക് കിട്ടിയ അവധിക്ക് ഉമ്മയുടെ വീട്ടില്‍പോകുന്നതിന്‍െറ സന്തോഷത്തിലായിരുന്നു മക്കള്‍ എല്ലാവരും. അംജദിനൊപ്പം നഷ്ടപ്പെട്ട ആ സന്തോഷം ഇന്നും ഈ വീട്ടില്‍ തിരിച്ചത്തെിയിട്ടില്ല. മദിച്ചൊഴുകുന്ന ഇരുവഴിഞ്ഞിയില്‍ സ്വജീവന്‍ ഒഴുകിപ്പോകുന്നത് വകവെക്കാതെ സഹജീവിക്കായി കൈനീട്ടിയ മൊയ്തീന്‍ എന്ന മനുഷ്യസ്നേഹിയെ ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയിലൂടെ കേരളം നെഞ്ചേറ്റിയത് കണ്ണീരോര്‍മക്കിടയിലും ആയിഷക്കും കുടുംബത്തിനും ആഹ്ളാദം പകരുന്നു. ലണ്ടനില്‍ ജോലിചെയ്യുന്ന മകന്‍െറ കൂടെയായിരുന്ന അവര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചത്തെിയത്. സിനിമ കാണണമെന്ന് ആഗ്രഹമുണ്ട് ^ആയിഷ പറഞ്ഞുനിര്‍ത്തി.

മാംസ വിപണയില്‍ പ്രതിസന്ധി തുടരുന്നു

Posted: 06 Oct 2015 07:54 PM PDT

Image: 
മനാമ: മാംസ സബ്സിഡി പിന്‍വലിച്ചതോടെ, വിപണിയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബഹ്റൈനിലെ മൂന്ന് മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ അടിയന്തിര യോഗം ചേര്‍ന്നേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സബ്സിഡി പിന്‍വലിച്ച ആദ്യദിവസം തന്നെ ചില്ലറവില്‍പനക്കാരില്‍ പലരും വില്‍പന നിര്‍ത്തിവെച്ചിരുന്നു. ബഹ്റൈന്‍ ലൈവ് സ്റ്റോക്ക് കമ്പനി(ബി.എല്‍.സി)യുടെ വാഹനം എത്തിയെങ്കിലും ചുരുക്കം ചില കച്ചവടക്കാരാണ് പുതിയ വിലക്ക് മാംസം വാങ്ങാന്‍ തയ്യാറായത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഒരാഴ്ചയോളമായി ആളൊഴിഞ്ഞ മട്ടാണ്. വില്‍പനയില്ലാത്തതിനാല്‍ ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. 
മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സിലാണ് കാപിറ്റല്‍, നോര്‍തേണ്‍, സതേണ്‍ ഗവര്‍ണറേറ്റുകളുടെ അസാധാരണയോഗം ചേരാന്‍ മുന്‍കയ്യെടുക്കുന്നത്. എന്നാല്‍, മനാമ മുന്‍സിപ്പല്‍ കൗണ്‍സിലിനു പകരം പോയവര്‍ഷം നിലവില്‍ വന്ന കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കില്ളെന്ന് വ്യക്തമാക്കി. ഈ വിഷയം പരിഹരിക്കേണ്ടത് പാര്‍ലമെന്‍റാണ് എന്നാണ് അവരുടെ അഭിപ്രായമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍  ബി.എല്‍.സിയില്‍ നിന്ന് മാംസം വാങ്ങാന്‍ തയാറായിട്ടില്ല. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചുരുക്കം ചിലരാണ് ചുരുങ്ങിയ തോതില്‍ ആട്ടിറച്ചി വാങ്ങുന്നത്. സബ്സിഡി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ആട്ടിറച്ചി വാങ്ങാതായതിനെ തുടര്‍ന്ന് മാംസവ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ധന-ഭരണ കാര്യ-ലെജിസ്ലേറ്റീവ് സമിതി അധ്യക്ഷന്‍ ഗാസി അല്‍ മുര്‍ബാതി പറഞ്ഞു. നേരത്തെ ബി.എല്‍.സി നല്‍കിയിരുന്ന സബ്സിഡിയുള്ള മാംസം വിറ്റിരുന്നത് ഒരു ദിനാറിനായിരുന്നെങ്കില്‍ ഇപ്പോഴിത് കിലോക്ക് മൂന്ന് ദിനാര്‍, 200 ഫില്‍സിനാണ് വില്‍ക്കുന്നത്. എന്നാല്‍ ബഹ്റൈനികള്‍ക്ക് സബ്സിഡി പിന്‍വലിച്ചത് ബാധിക്കാതിരിക്കാന്‍ നിശ്ചിതതോതില്‍ സഹായധനം അവരുടെ എക്കൗണ്ടിലേക്ക് സര്‍ക്കാര്‍ മാറ്റുന്നുണ്ട്. ഇത് മതിയായ തുകയല്ളെന്നും പരാതിയുണ്ട്. 
ചരിത്രത്തിലാദ്യമായാണ് ഒരു വസ്തുവിന് ഒരു സുപ്രഭാതത്തില്‍ ഇത്രയധികം വില വര്‍ധിക്കുന്നതെന്നും മുര്‍ബാതി പറഞ്ഞു. ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ ലഭ്യമാക്കേണ്ടത് കൗണ്‍സിലര്‍മാര്‍ എന്ന നിലക്ക് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 
ഈ വിഷയത്തില്‍ നടക്കുന്ന കൂടിയാലോചനകള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നതിനാല്‍ തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ളെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുഹമ്മദ് അല്‍ ഖോസി വ്യക്തമാക്കി. അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇക്കാര്യത്തില്‍ പാഴാക്കാനുള്ള സമയം തങ്ങള്‍ക്കില്ളെന്നും അദ്ദേഹം പറഞ്ഞു. എം.പിമാര്‍ ഞങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തുമ്പോള്‍ ഞങ്ങള്‍ പരാതി പറയാറുണ്ട്. ഇപ്പോള്‍, ഇക്കാര്യം തിരിച്ച് കൗണ്‍സിലര്‍മാര്‍ ചെയ്യേണ്ടതില്ല. മാംസ വിലയിലുണ്ടായ കുതിച്ചുകയറ്റം സാഹചര്യങ്ങളുമായി ഒത്തുപോകുന്നതല്ല. ഇക്കാര്യം ആരും നിഷേധിക്കുന്നില്ല. എന്നാല്‍, ഈ സാഹചര്യം മാറ്റാന്‍ സാധിക്കുന്ന എന്ത് നിലപാടാണ് കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. 
സബ്സിഡി പിന്‍വലിച്ചതോടെ സര്‍ക്കാറില്‍ നിന്ന് ഒരു വീട്ടിലെ കുടുംബനാഥന് പ്രതിമാസം അഞ്ച് ദിനാറും ഓരോ പ്രായപൂര്‍ത്തിയായ ആള്‍ക്കും മൂന്നര ദിനാറും കുട്ടികള്‍ക്ക് രണ്ടര ദിനാര്‍ വീതവുമാണ് ലഭിക്കുക. 
സബ്സിഡി പിന്‍വലിക്കാനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വേളയില്‍ ഇന്‍ഫര്‍മേഷന്‍, പാര്‍ലമെന്‍റ്,ശൂറാ കൗണ്‍സില്‍ മന്ത്രി ഈസ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഹമാദി ന്യായീകരിച്ചിരുന്നു. 
സബ്സിഡി എല്ലാവര്‍ക്കും നല്‍കാനാകില്ളെന്നും അതുകൊണ്ടാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 
സബ്സിഡി പിന്‍വലിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സ്വദേശികള്‍ക്ക് തുല്യമായ തുക അവരുടെ എക്കൗണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വിലവിത്യാസം മൂലം പ്രയാസപ്പെടുന്ന പൗരന്‍മാരെ സഹായിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നാണ് എം.പിമാര്‍ പറയുന്നത്. പക്ഷെ, ഇതേ വരെ അത്തരം ഏതെങ്കിലും പദ്ധതികളുമായി അവര്‍ രംഗത്തുവന്നിട്ടില്ല. പുതിയ സംവിധാനം വരുന്നതു വരെ എക്കൗണ്ടിലേക്ക് സഹായധനം മാറ്റുന്ന രീതി തുടരും. മറ്റു സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടാകുന്നുണ്ടോ എന്ന കാര്യം വിലയിരുത്താന്‍ വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ നിന്നത്തെുന്ന സബ്സിഡിയോടെ വിതരണം ചെയ്ത മാംസ വിലയില്‍ മാത്രമാണ് വില വിത്യാസം ഉണ്ടായതെന്നും മറ്റു വിലയില്‍ മാറ്റമില്ളെന്നും അദ്ദേഹം പറഞ്ഞു. 
അതിനിടെ, മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഒരാഴ്ചയായി ആളൊഴിഞ്ഞ അവസ്ഥ തുടരുകയാണ്. സബ്സിഡി പിന്‍വലിച്ചതോടെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ഇവിടെ കട നടത്തുന്ന തൃശൂര്‍ സ്വദേശി ഇഖ്ബാല്‍ പറഞ്ഞു. 
കഴിഞ്ഞ 36വര്‍ഷമായി ഇവിടെയുള്ള ഇഖ്ബാല്‍, ഇത് ആദ്യ അനുഭവമാണെന്നും വ്യക്തമാക്കി. കടകള്‍ക്കും മറ്റും മാംസം കൊടുക്കുന്നത് ക്രെഡിറ്റിലാണ്. ഇവര്‍ മൂന്ന് ആഴ്ചയും ചിലപ്പോള്‍ ഒരു മാസവും  കഴിഞ്ഞാണ് പണം തിരികെ തരുന്നത്. മാംസം എടുക്കാന്‍ കൂടുതല്‍ പണം മുടക്കേണ്ടതിനാല്‍, ഇത്രയും തുക കൂടുതല്‍ അവധിയാകുന്ന സ്ഥിതിയാണുള്ളത്. ഇത് പലര്‍ക്കും താങ്ങാന്‍ പറ്റണമെന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ നാട്ടിലേക്ക് പോകുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ളെന്നും ഇഖ്ബാല്‍ പറഞ്ഞു. 
 

പിതാവിന്‍െറ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്ന് സര്‍താജ്

Posted: 06 Oct 2015 07:33 PM PDT

Image: 

ദാദ്രി(യു.പി): പശുയിറച്ചി കഴിച്ചെന്നാരോപിച്ച് പിതാവ് മുഹമ്മദ് അഖ് ലാഖിനെ അടിച്ചുകൊന്ന സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മകന്‍ സര്‍താജ്. പിതാവിനെ കൊലപ്പെടുത്തിയ അക്രമികളെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. ജനങ്ങളുടെ മനസിലെ ഭീതി അകറ്റാന്‍ നീതി നടപ്പാകണം. ജനങ്ങള്‍ക്ക് സമാധാനത്തോടെ ഗ്രാമത്തില്‍ കഴിയാന്‍ സാധിക്കണം. ദാദ്രിയിലെ കൊലപാതകം അവസാനത്തേതാകണമെന്നും സര്‍താജ് പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് പ്രധാനം അവരുടെ രാഷ്ട്രീയമാണ്. വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനായി നിരവധി രാഷ്ട്രീയക്കാര്‍ ദാദ്രിയിലെ വീട് സന്ദര്‍ശിച്ചിരുന്നു. തന്‍െറ കുടുംബത്തിലുണ്ടായ ദുരന്തത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നു. ഞങ്ങളുടെ ദുഃഖം എല്ലാവരും മനസിലാക്കണമെന്നും സര്‍താജ് വ്യക്തമാക്കി.

തന്‍െറ കുടുംബം രാജ്യസ്നേഹമുള്ളവരാണ്. അതിനാലാണ് താന്‍ വ്യോമസേനയില്‍ ചേര്‍ന്നത്. ജനാധിപത്യത്തില്‍ സാമുദായിക സാഹോദര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ രാജ്യം സാമുദായിക സാഹോദര്യത്തിന് പേരുകേട്ടതാണ്. സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഏര്‍പ്പെടരുതെന്നും സര്‍ജാത് അഭ്യര്‍ഥിച്ചു.

സേനയില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു സഹോദരന്‍ ദാനിഷ്. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്കായി പഠിക്കുകയാണ് അവന്‍. ആക്രമണത്തിന് ഇരയായ സഹോദരന്‍ എങ്ങനെ പഠനം പൂര്‍ത്തിയാക്കുമെന്നും വ്യോമസേന ഉദ്യോഗസ്ഥനായ സര്‍താജ് ചോദിക്കുന്നു.
 

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,920 രൂപ

Posted: 06 Oct 2015 07:32 PM PDT

Image: 

കൊച്ചി: നാല് ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 19,920 രൂപയായി. ഗ്രാമിന് 20 വര്‍ധിച്ച് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മൂന്നാം തീയതിയാണ് പവന്‍ വില 19,520ല്‍ നിന്ന് 19,760 രൂപയിലേക്ക് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.87 ഡോളര്‍ താഴ്ന്ന് 1,148.67 ഡോളറിലെത്തി.

ഉത്തരംമുട്ടുമ്പോള്‍ നടേശന്‍ കൊഞ്ഞനംകുത്തുന്നു

Posted: 06 Oct 2015 06:47 PM PDT

Image: 

ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും, എന്നെ കണക്കിന് ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ളോ. ഞാന്‍ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങള്‍ക്കൊന്നിനും യുക്തിസഹമായോ, ജനങ്ങള്‍ക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.  

ഞാന്‍ നടേശനോട് കുറെ ദിവസങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശത്തിനും വാങ്ങിയ കോഴപ്പണത്തെക്കുറിച്ചാണ്. ഒന്ന്, കോടികളുടെ കോഴപ്പണം വാങ്ങി ജനങ്ങളെ കൊള്ളയടിച്ചു എന്ന കുറ്റം. രണ്ട്, അങ്ങനെ വാങ്ങിയ പണം കണക്കില്‍ കൊള്ളിക്കാതെ കള്ളപ്പണമാക്കി കടത്തി; ഇതിലൂടെ സര്‍ക്കാറിനെയും വഞ്ചിച്ചു. ഇതേപ്പറ്റി മറുപടി പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. കോഴപ്പണം എത്ര കോടിയുണ്ട് എന്നതു സംബന്ധിച്ച് ഒരു പക്ഷേ, തര്‍ക്കമുണ്ടാകാം. ഞാന്‍ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ കണക്ക് നടേശന്‍ പറഞ്ഞാല്‍ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കിലല്ളെങ്കില്‍ മറ്റെവിടെയാണെന്ന കാര്യവും അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ.

നാട്ടുകാരോട് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശന്‍ പറയുന്നത്. ഞാന്‍ ചോദിച്ചത് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്കിനെപ്പറ്റിയല്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും കീഴിലുള്ള സ്കൂളുകളിലും കോളജുകളിലും നടത്തുന്ന നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശത്തിനും വാങ്ങുന്ന കോഴയെപ്പറ്റിയാണ്. ആ പണം കണക്കില്‍ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നല്‍കിയിട്ടുണ്ടോ? നികുതി നല്‍കിയിട്ടില്ളെങ്കില്‍ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയില്‍ സൂക്ഷിച്ചാലും, വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരവുമാണ്.

1996 മുതല്‍ 2013 വരെ എസ്.എന്‍. ട്രസ്റ്റിന്‍െറ കീഴിലുള്ള കോളജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴയുടെ കണക്ക്  ഇവിടെ രേഖപ്പെടുത്താം. ഈ കാലയളവില്‍ കേരള സര്‍വകലാശാലയില്‍ 645 ഉം കാലിക്കറ്റ് സര്‍വകലാശാലയില്‍ 167 ഉം കണ്ണൂര്‍ സര്‍വകലാശാലയില്‍ 92 ഉം അധ്യാപക നിയമനം നടത്തിയിട്ടുണ്ട്. മൊത്തം 904. ഒരാളില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാല്‍ത്തന്നെ 180 കോടിയിലേറെ രൂപ വരും കോഴപ്പണം. മറ്റു സ്ഥാപനങ്ങളിലും സ്കൂളുകളിലും നിയമനത്തിനും പ്രവേശത്തിനും വാങ്ങിയിട്ടുള്ള കോഴ ഇതിനു പുറമേയാണ്. അതുകൂടി കൂട്ടിയാല്‍ കോഴയുടെ കണക്ക് നൂറുകണക്കിനു കോടികളാകും. എന്നാല്‍, ട്രസ്റ്റിന്‍െറ വരവുചെലവ് കണക്കില്‍ ഓരോ വര്‍ഷവും നിയമനങ്ങള്‍ക്കും പ്രവേശങ്ങള്‍ക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണെന്നാണ്.

എസ്.എന്‍ സ്ഥാപനങ്ങളില്‍നിന്ന് 2014 ല്‍ ലെക്ചറര്‍മാരുടെ നൂറ് ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ നിലവാരം ഒരു പോസ്റ്റിന് 40 ലക്ഷമാണ്. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ വരുന്നത് 80 കോടിയായിരിക്കും. ഇതിന്‍െറ നല്ളൊരു പങ്ക് ഇപ്പോള്‍ത്തന്നെ അഡ്വാന്‍സായി വാങ്ങിയിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാന്‍ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴ വാങ്ങി നിയമനം നടത്തിക്കഴിഞ്ഞാല്‍, അവര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണ്.  പൊതുജനങ്ങളുടെ പണമാണത്. സ്വകാര്യസ്കൂളുകളിലും കോളജുകളിലും അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സംവിധാനമുണ്ടായത് 1957ലും ’67 ലും ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നുവെന്നത് നടേശനും മറ്റും ഓര്‍ക്കുന്നത് നല്ലതാണ്. അങ്ങനെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശം സാര്‍ഥകമാക്കിയത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റായിരുന്നു. ഇതുകൊണ്ടാണ് കോഴക്കണക്ക് ജനങ്ങളോട് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടത്.

എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്കുകള്‍ ഈ സംഘടനകളുടെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നടേശന്‍ വാചാലനാകുന്നുണ്ടല്ളോ. എങ്ങനെയാണ് അവിടെ കണക്ക് അവതരിപ്പിക്കുന്നതെന്ന് ഞാന്‍ പറയണോ? അധ്യക്ഷ വേദിയിലിരിക്കുന്നയാള്‍ കണക്ക് അവതരിപ്പിക്കാന്‍ നടേശനെ വിളിക്കും. നടേശന്‍ കണക്കുകള്‍ വായിച്ചുതുടങ്ങുമ്പോള്‍ത്തന്നെ ബോര്‍ഡംഗങ്ങള്‍ സദസ്സില്‍നിന്ന് വിളിച്ചു പറയും: ‘ജനറല്‍ സെക്രട്ടറി എല്ലാം വായിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പാസാക്കിയിരിക്കുന്നു.’ ഉടന്‍ വരും വമ്പിച്ച കരഘോഷം. അതോടെ കണക്കവതരണം പൂര്‍ത്തിയായി.

ആരൊക്കെയാണ് കണക്ക് വായിച്ചു തുടങ്ങുമ്പോള്‍ത്തന്നെ കൈയടിച്ചു പാസാക്കുന്നത്? ഭൂരിപക്ഷംപേരും നടേശന്‍െറ കുടുംബക്ഷേമ യോഗക്കാര്‍ തന്നെ. യോഗത്തിന്‍െറയും എസ്.എന്‍. ട്രസ്റ്റിന്‍െറയും ജനറല്‍ സെക്രട്ടറി നടേശന്‍. എസ്.എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും നടേശന്‍ തന്നെ. യോഗം വൈസ് പ്രസിഡന്‍റ് നടേശന്‍െറ മകന്‍ തുഷാര്‍. എസ്.എന്‍ യൂത്ത് മൂവ്മെന്‍റ് ചെയര്‍മാനും തുഷാര്‍ തന്നെ. എസ്.എന്‍.ഡി.പി യോഗത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ സ്ഥാനവും മകന്‍ തുഷാറിനാണ്. യോഗം പ്രസിഡന്‍റ് നടേശന്‍െറ ബന്ധു ഡോ. സോമന്‍. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ നടേശന്‍െറ ഭാര്യ പ്രീതി നടേശന്‍. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍മാരുടെ കൂട്ടത്തിലുള്ളത് ആശാ തുഷാര്‍ (നടേശന്‍െറ മരുമകള്‍), വന്ദന ശ്രീകുമാര്‍ (നടേശന്‍െറ മകള്‍) എന്നിവരാണ്.

എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജയദേവന്‍ നടേശന്‍െറ അളിയനാണ്. ഇതേ ജയദേവന്‍ തന്നെയാണ് എസ്.എന്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയും. നടേശന്‍െറ മകള്‍ വന്ദന ശ്രീകുമാര്‍  എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെംബറായുമുണ്ട്. നടേശന്‍െറ മകന്‍ തുഷാര്‍, അനന്തരവന്‍ ആര്‍.കെ. ദാസ്, മകന്‍െറ ഭാര്യാപിതാവ് അശോകപ്പണിക്കര്‍, അളിയന്‍ നടരാജന്‍ എന്നിവര്‍ എസ്.എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായുമുണ്ട്. എങ്ങനെയുണ്ട് എസ്.എന്‍. ട്രസ്റ്റിന്‍െറയും യോഗത്തിന്‍െറയും ഭരണസമിതിയുടെ ഘടന? ഇതുകൊണ്ടാണ് ഇത് നടേശ പരിപാലന യോഗമാണെന്നും, നടേശ കുടുംബക്ഷേമയോഗമാണെന്നുമൊക്കെ ഞാന്‍ പറയുന്നത്. ഇങ്ങനെ കുടുംബക്കാര്‍ പാസാക്കുന്ന കണക്കാണ് മുകളില്‍ പറഞ്ഞത്.

ഡിസംബറില്‍ നടേശനും കൂട്ടരും രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുമെന്നു പറയുന്നുണ്ട്. ആ പാര്‍ട്ടി ഉണ്ടായാല്‍ അതിന്‍െറ ഘടനയും ഏതാണ്ട് ഇതുപോലിരിക്കും. പ്രസിഡന്‍റ് അല്ളെങ്കില്‍ സെക്രട്ടറി നടേശനല്ലാതെ മറ്റാരുമാവില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനം മകന്‍ തുഷാറിനായിരിക്കും. ട്രഷററായി സ്വന്തം അളിയന്‍ തന്നെ വരും. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മകളും മകന്‍െറ ഭാര്യാപിതാവും അനന്തരവനുമൊക്കെ ഉണ്ടാകും. പാര്‍ട്ടിയുടെ വനിതാ സംഘം പ്രസിഡന്‍റായി നടേശന്‍െറ ഭാര്യ പ്രീതിയെയും പരിഗണിക്കും. അപ്പോഴും ‘കോരനു കുമ്പിളില്‍ കഞ്ഞി’ എന്നു പറയുന്നതുപോലെയാകും സാധാരണ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരുടെ ഗതി.

ഞാന്‍ തെരുവില്‍ കിടക്കുന്നയാളാണെന്നുപറഞ്ഞാണ് നടേശന്‍ ആശ്വസിക്കുന്നത്. അങ്ങനെയെങ്കിലും നടേശന്‍ ആശ്വാസം കണ്ടത്തെുന്നത് നല്ലതാണ്. അദ്ദേഹം മണിമാളികയില്‍ വാഴുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. നാരായണ ഗുരു തെരുവുകളും കാടും മലയുമൊക്കെ താണ്ടി നടന്നാണ് മഹത്തായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതെന്നു നടേശന്‍ മറക്കരുത്. തെരുവുകളുമായി ബന്ധപ്പെട്ടവരെ നിന്ദിക്കുമ്പോള്‍ അവിടെയും ഗുരുനിന്ദയുണ്ടെന്ന് വിസ്മരിച്ചുകൂടാ. പിന്നെ, ഞങ്ങളൊക്കെ തെരുവിലും പാടത്തും പറമ്പിലുമൊക്കെ  കിടക്കുകയും  പ്രകടനങ്ങള്‍ നടത്തുകയും പോരാടുകയും പൊലീസിന്‍െറയും പട്ടാളത്തിന്‍െറയുമൊക്കെ അടിയും ഇടിയും ഏറ്റുവാങ്ങുകയും ചെയ്തതിന്‍െറയെല്ലാം ഫലമായാണ് നടേശനും മറ്റും നെഞ്ചുവിരിച്ച് നില്‍ക്കാനും വായില്‍ തോന്നുന്നതു പോലെ ഓരോന്നു പറയാനും കഴിയുന്നത് എന്ന കാര്യവും മറക്കരുത്.

സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയാല്‍ എല്ലാമായോ?

Posted: 06 Oct 2015 06:45 PM PDT

Image: 

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് നിയന്ത്രിത സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയശേഷം രാജ്യത്തെ സാമുദായികാന്തരീക്ഷം പൂര്‍വാധികം മോശമായിട്ടുണ്ടെന്നും പല ഭാഗങ്ങളിലും വര്‍ധിതവീര്യത്തോടെ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കയാണെന്നും വസ്തുതകള്‍ ഉദ്ധരിച്ച് തെളിയിക്കേണ്ടതില്ല. കടുത്ത ന്യൂനപക്ഷ വിരോധത്തില്‍ പണിതുയര്‍ത്തപ്പെട്ട ഒരു ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കൈകളില്‍ ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ വന്നുചേര്‍ന്നാല്‍ എന്ത് സംഭവിക്കുമോ അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുപറയുന്നതാണ് ശരി. മതനിരപേക്ഷ ജനാധിപത്യവും സാമൂഹികനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടന ഇന്ത്യക്കുണ്ടെന്ന് ആവര്‍ത്തിച്ചതുകൊണ്ട് വിശേഷമൊന്നുമില്ല, അതനുസരിച്ച് നാടുഭരിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെങ്കില്‍. നരേന്ദ്ര മോദിയെ ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിലിരുത്താന്‍ കഠിനാധ്വാനം ചെയ്ത കോര്‍പറേറ്റുകളും അദ്ദേഹത്തിന്‍െറ അപദാനങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാക്കിയ മാധ്യമങ്ങളും ഒരുപോലെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, അധികാരലബ്ധിയുടെ ആദ്യ വര്‍ഷങ്ങളില്‍ ഏതായാലും അദ്ദേഹം ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കുകയില്ളെന്ന്. ആ പ്രതീക്ഷക്കും പ്രവചനത്തിനും കുമിളകളുടെ ആയുസ്സേ ഉണ്ടായുള്ളൂ എന്ന് രാജ്യം നോക്കിക്കാണുന്നു.

പൊതുജനാരോഗ്യവുമായി ഒരു ബന്ധവുമില്ലാത്തതും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാമാന്യബുദ്ധിയുള്ള മനുഷ്യര്‍ക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതുമായ മാട്ടിറച്ചി നിരോധം പോലുള്ള  ബ്രാഹ്മണിക ദുശ്ശാഠ്യത്തിനുംവേണ്ടി സംസ്ഥാനങ്ങള്‍ ഓരോന്നോരോന്നായി കര്‍ക്കശ നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും ചെയ്യുന്നതിനോടൊപ്പം, മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന വ്യാജാരോപണം ആരാധനാലയത്തില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ച് ആളെക്കൂട്ടി ന്യൂനപക്ഷ സമുദായക്കാരനായ ഒരു പാവത്താന്‍െറ വീട്ടില്‍ കടന്നുകയറി അയാളെ തല്ലിക്കൊന്നതും മകനെ മൃതപ്രായനാക്കിയതും ലോകത്തിന്‍െറ പൊതു ശ്രദ്ധയാകര്‍ഷിച്ച ക്രൂര സംഭവമായി വളര്‍ന്നിരിക്കയാണിപ്പോള്‍. പശു എന്ന മൃഗത്തോടുള്ള അദമ്യസ്നേഹമോ ഗോഹത്യയോടുള്ള വിശ്വാസപരമായ എതിര്‍പ്പോ ഒന്നുമല്ല ഇത്തരം ക്രൂരതകളില്‍ അന്തര്‍ഭവിച്ചതെന്ന് ചിന്താശക്തിയുള്ളവര്‍ക്കെല്ലാം നിഷ്പ്രയാസം മനസ്സിലാവും.

വര്‍ഗീയാന്തരീക്ഷം പരമാവധി വഷളാക്കി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കാനുള്ള ഹീനതന്ത്രത്തില്‍ കുറഞ്ഞ ഒന്നുമല്ല ദാദ്രി അറുകൊലയുടെ പിന്നില്‍. ദാദ്രി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംരക്ഷണത്തിന് മോദി സര്‍ക്കാറിനെ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് യു.പി ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അഅ്സംഖാന്‍ ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതിയതോടെ ഊതിവീര്‍പ്പിച്ച പ്രതിച്ഛായ തകരുമെന്ന ഭീതിയില്‍  കേന്ദ്രആഭ്യന്തരമന്ത്രാലയം മതേതരത്വം അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണിപ്പോള്‍. സത്യത്തില്‍, കേന്ദ്ര സര്‍ക്കാറും അതിനെ നയിക്കുന്ന സംഘ്പരിവാറും മനസ്സിരുത്തിയാല്‍ മണിക്കൂറുകള്‍ക്കകം ഒതുക്കാവുന്നതേയുള്ളൂ മതേതരത്വം അപകടപ്പെടുത്തുന്ന ശക്തികളെ. മാട്ടിറച്ചി നിരോധം, ഘര്‍ വാപസി, ലവ് ജിഹാദ് പോലുള്ള വൈകാരിക പ്രശ്നങ്ങളും തജ്ജന്യ പ്രകോപനങ്ങളും നിര്‍ത്തിവെച്ചാല്‍ത്തന്നെ വഷളായ വര്‍ഗീയാന്തരീക്ഷം തനിയെ തണുക്കും. ചുരുങ്ങിയപക്ഷം, നിരന്തരം പരക്കുന്ന വര്‍ഗീയ കലാപങ്ങളെയും അതിനുത്തരവാദികളാവുന്നവരെയും മുഖംനോക്കാതെ തള്ളിപ്പറയാനെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായാല്‍ പിരിമുറുക്കത്തിന്നറുതിയാവും.

അതിനദ്ദേഹം തയാറില്ളെന്നതുതന്നെ ഹിന്ദുത്വ അജണ്ട അതിവേഗം നടപ്പാക്കാനുള്ള വ്യഗ്രതയിലാണദ്ദേഹവും എന്ന് വ്യക്തമാവുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കൊയ്യാന്‍  കളമൊരുക്കിയ മുസഫര്‍നഗര്‍ കലാപത്തിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെപ്പോലുള്ള തീവ്ര വര്‍ഗീയ വാദികള്‍ ദാദ്രി സന്ദര്‍ശിച്ച് തീപ്പൊരി പ്രസംഗം തുടരുകയാണിപ്പോഴും. ബി.ജെ.പി എം.പി സാക്ഷി  മഹാരാജ്, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി തുടങ്ങിയവരും കാളകൂടവുമായി രംഗത്തുണ്ട്. അവരോടൊന്നും സംയമനം പാലിക്കാന്‍ പോലും ആവശ്യപ്പെടാതെ, സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിട്ട് എന്തു പ്രയോജനം? മോദിയുടെ സ്വന്തം നിയോജകമണ്ഡലമായ വാരാണസിയിലും വര്‍ഗീയാഗ്നി പടര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുവശത്ത് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച ഹിമാലയന്‍ സ്വപ്നങ്ങളും അവകാശവാദങ്ങളും മറുവശത്ത് സ്വന്തം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പശുക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍പോലും അനുവദിച്ചുകൊടുക്കാത്ത ശിലാഹൃദയവും. ഈ ഇരട്ടത്താപ്പ് ലോകം തിരിച്ചറിയുന്നില്ളെന്നോ രാജ്യത്തിന്‍െറ മതേതര മനസ്സ് ഇതൊക്കെ നിശ്ശബ്ദം സഹിക്കുമെന്നോ കണക്കുകൂട്ടിയാല്‍ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാവും അത്.

ഇനി പന്ത് കേന്ദ്രത്തിന്‍െറ കോര്‍ട്ടില്‍

Posted: 06 Oct 2015 06:35 PM PDT

Image: 
Subtitle: 
സാമ്പത്തികം

രാജ്യത്തിന്‍െറ സാമ്പത്തികവളര്‍ച്ചയില്‍ വായ്പാനയത്തിന്‍െറ പങ്ക് നിര്‍ണായകമാണെന്നും അതു മനസ്സിലാക്കി റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ഏറ്റവും ഒടുവിലത്തെ വായ്പാനയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുപോലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. പലിശനിരക്കുകള്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലിന്‍െറ ഏറ്റവും അവസാനത്തെ തീപ്പൊരിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലത്തെിയ എന്‍.ഡി.എ സര്‍ക്കാര്‍ ഒന്നരവര്‍ഷം പിന്നിടുമ്പോഴും സമ്മാനിക്കുന്നത് നിരാശമാത്രമാണ്. സാമ്പത്തികവളര്‍ച്ചയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളിലെല്ലാം തിരിച്ചടിയാണ്. കയറ്റുമതി അടിക്കടി കുറയുന്നു, വ്യവസായിക ഉല്‍പാദനം മുരടിപ്പില്‍തന്നെ, ലോക വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടുപോലും അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുന്നില്ല. കേന്ദ്രസര്‍ക്കാറിന്‍െറ കണ്ണില്‍ ഇതിനെല്ലാം ഉത്തരവാദി ഒരാള്‍ മാത്രമായിരുന്നു-റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പലകുറി ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിട്ടുപോലും പലിശനിരക്ക് കുറക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ തയാറായിരുന്നില്ല. വിലക്കയറ്റത്തിനുള്ള സാധ്യതകള്‍ ശക്തമായി നില്‍ക്കുന്നതിനാല്‍ പലിശനിരക്ക് കുറക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നായിരുന്നു ആര്‍.ബി.ഐ ഗവര്‍ണറുടെ നിലപാട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുംകാരണം ഈ കടുംപിടിത്തമാണെന്നായിരുന്നു കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശം.

എന്നാല്‍, ഒറ്റദിവസംകൊണ്ട് രഘുറാം രാജന്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചിരിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അവതരിപ്പിച്ച വായ്പാനയത്തിലൂടെ അദ്ദേഹം വിപണികളെയും ബിസിനസ് ലോകത്തെയും മാത്രമല്ല ഞെട്ടിച്ചത്. പരമാവധി 0.25 ശതമാനം മാത്രം നിരക്കുകുറവ് പ്രതീക്ഷിച്ചിരുന്ന കേന്ദ്രസര്‍ക്കാറിനും അപ്രതീക്ഷിത ഷോക്ട്രീറ്റ്മെന്‍റായി ആര്‍.ബി.ഐയുടെ നീക്കം. ഇതോടെ, രഘുറാം രാജന്‍ തന്‍െറഭാഗം കൃത്യമായി ചെയ്തുതീര്‍ത്തിരിക്കുന്നു. ഇനി പന്ത് കേന്ദ്രസര്‍ക്കാറിന്‍െറ കോര്‍ട്ടിലാണ്. ഇതുവരെ റിസര്‍വ് ബാങ്കിനെ പഴിചാരി തടിതപ്പിയ ധനമന്ത്രി ഇനി എന്തു ചെയ്യുമെന്നും ബിസിനസ് ലോകം ഉറ്റുനോക്കുന്നു. എന്നാല്‍, മൂലധനത്തിനുവരുന്ന ചെലവ് കുറഞ്ഞതുകൊണ്ടുമാത്രം സാമ്പത്തികവളര്‍ച്ച ശക്തമാകുമെന്ന് കരുതാനാവില്ല. അതിന് മികച്ച ധനവിനിയോഗംകൂടി ഉണ്ടാകണം. ഏറെ അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വലിയ പരാജയമാണെന്നുവേണം വിലയിരുത്താന്‍. പണപ്പെരുപ്പം വീണ്ടും നിയന്ത്രണാതീതമാകുമെന്ന വിലയിരുത്തലിലാണ് പലിശനിരക്കില്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് ആര്‍.ബി.ഐ ഗവര്‍ണര്‍ തയാറാവാതിരുന്നത്. കാലവര്‍ഷം ചതിച്ചേക്കുമെന്ന സൂചനയാണ് ഇതുവരെ. അതുകൊണ്ടുതന്നെ അവശ്യവസ്തുക്കളുടെ വില വീണ്ടും കുതിച്ചുയര്‍ന്നേക്കാം. വായ്പാനയ അവലോകനത്തില്‍ 2017ഓടെ പണപ്പെരുപ്പം അഞ്ചു ശതമാനത്തിലേക്ക് താഴുമെന്ന് വിലയിരുത്തുമ്പോഴും സമീപഭാവിയില്‍ ഈ പ്രതീക്ഷകള്‍ തകരാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത. ഇത് മറ്റാരെക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണ് രഘുറാം രാജന്‍. എന്നിട്ടും പ്രതീക്ഷക്കും അപ്പുറമുള്ള പലിശകുറക്കലിന് അദ്ദേഹം എന്തിന് മുതിര്‍ന്നു?

ഇതിന് ഒറ്റ ഉത്തരമേയുള്ളൂ, സാമ്പത്തികവളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നവന്‍ എന്ന വിശേഷണം ഒഴിവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കണം. കൂടാതെ, പലിശ കുറക്കാന്‍ അദ്ദേഹത്തിനുമേല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദവും ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, സാമ്പത്തികവളര്‍ച്ചക്ക് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കടുത്ത വെല്ലുവിളികള്‍ നേരിട്ട് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന പലിശകുറക്കല്‍ വിജയം കാണുമോ? കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ളെങ്കില്‍ അതിനുള്ള സാധ്യതകള്‍ വിരളമാണ്. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിന്‍െറ പരിതാപകരമായ അവസ്ഥയാണ് ഇതിന് പ്രധാനകാരണം.

കിട്ടാക്കടം ഇന്ത്യയിലെ ബാങ്കുകളുടെ അവസ്ഥ മോശമാക്കിയതായി റിസര്‍വ് ബാങ്കുതന്നെ പലകുറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്കുമാത്രം പുനര്‍ മൂലധനവത്കരണത്തിന് അടിയന്തരമായി വന്‍ തുകയുടെ ആവശ്യമാണുള്ളത്. ഇതിനായി 70,000 കോടി രൂപ ലഭ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് തീരെ അപര്യാപ്തമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയ കുറവ് ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായി കൈമാറാന്‍ ബാങ്കുകള്‍ തയാറാകുമോയെന്നും സംശയമാണ്. സമീപകാലത്ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ച 0.50 ശതമാനം കുറവുള്‍പ്പെടെ ആര്‍.ബി.ഐ പലിശനിരക്കില്‍ 1.25 ശതാമനത്തിന്‍െറ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍, മുമ്പ് മൂന്നുതവണയായി പ്രഖ്യാപിച്ച 0.75 ശതമാനം നിരക്കുകുറവില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറപ്പെട്ടത് 0.30 ശതമാനം മാത്രമാണ്.

സെപ്റ്റംബര്‍ 29ന് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ച ഉടന്‍ ഏറ്റവുംവലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ അടിസ്ഥാന പലിശനിരക്കില്‍ 0.40 ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് ബാങ്കുകള്‍ തിരക്കിട്ട് നിരക്ക് കുറക്കുന്നതിന് ഒരു താല്‍പര്യവും കാണിച്ചിട്ടില്ല. ഇത് പ്രതീക്ഷകളെ ആശങ്കയാക്കുന്നതിന് കാരണമായിട്ടുമുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകുകയാണ് വേണ്ടത്. ഇതിനായി മുന്‍ സര്‍ക്കാറിന്‍െറ കാലത്തുള്‍പ്പെടെ വിഭാവനംചെയ്യപ്പെട്ട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് ആരംഭിക്കേണ്ടത്. ഇതിന് സമ്പദ്വ്യവസ്ഥയില്‍ ചലനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും.

വ്യക്തിനികുതികള്‍ യുക്തിസഹമാക്കും -കേന്ദ്ര ധനമന്ത്രി

Posted: 06 Oct 2015 01:34 PM PDT

Image: 
Subtitle: 
നാലു വര്‍ഷത്തിനകം കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കും
ന്യൂയോര്‍ക്: വ്യക്തികളുടെ നികുതികള്‍ കൂടുതല്‍ യുക്തിസഹമാക്കുമെന്നും കോര്‍പറേറ്റ് നികുതി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍, ഇതിനൊപ്പം വ്യക്തികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നവയൊഴികെ നിലവിലുള്ള നികുതിയിളവുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിശ്ചിത പരിധിക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും കൂടുതല്‍ ബാങ്ക് ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനൊപ്പം നികുതി യുക്തിസഹമാക്കുകകൂടി ചെയ്യുന്നതോടെ രാജ്യത്തെ കള്ളപ്പണ പ്രശ്നം പരിഹരിക്കുന്നതിന് ഒരു പരിധിവരെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി യുക്തിസഹമാകുന്നതോടെ നികുതി വെട്ടിക്കാനുള്ള തോന്നല്‍ കുറയും. കോര്‍പറേറ്റ് നികുതി കുറയുന്നതോടെ ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും വിവേചനങ്ങളും ഒഴിവാക്കുന്നതിന് കഴിയും. സാമ്പത്തിക വളര്‍ച്ചയില്‍ ചൈനക്ക് പുറമെ പിന്തുണക്ക് മറ്റൊരിടംകൂടി ലോകത്തിനാവശ്യമാണെന്നും ഇത് ഇന്ത്യക്ക് വലിയ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted: 06 Oct 2015 01:31 PM PDT

Image: 
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 147.33 പോയന്‍റ് നേട്ടത്തില്‍ 26,932.88ലും എന്‍.എസ്.ഇ നിഫ്റ്റി 33.60 പോയന്‍റ് നേട്ടത്തില്‍ 8152.90ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 27,010.27 വരെയത്തെിയ ശേഷമാണ് താഴ്ന്നത്. ചരക്കുസേവന നികുതി ആസൂത്രണം ചെയ്തതുപോലെ തന്നെ നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിപണിക്ക് കരുത്തേകി. സെന്‍സെക്സില്‍ 30ല്‍ 19 ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐ.ടി.സി, കോള്‍ ഇന്ത്യ, സിപ്ള, ഗെയില്‍, ഒ.എന്‍.ജി.സി, എച്ച്.യു.എല്‍ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഭെല്‍, ഇന്‍ഫോസിസ്, മാരുതി, എന്‍.ടി.പി.സി തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP