സ്വാഗതം
WELCOME

News Update..

Sunday, August 31, 2014

അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Madhyamam News Feeds

അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Madhyamam News Feeds

Link to

അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted: 31 Aug 2014 12:22 AM PDT

Image: 

ന്യൂഡല്‍ഹി: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെപ്പറ്റി അന്വേഷിച്ച അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എച്ച്.എല്‍ ദത്തിന്‍്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്.

മോദി സര്‍ക്കാറിനെ ഒരുവര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍.എസ്.എസ് നിര്‍ദേശം

Posted: 31 Aug 2014 12:12 AM PDT

Image: 

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസിന്‍്റെ നിര്‍ദേശം. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തിടുക്കം കാട്ടരുതെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ സംഘ്പരിവാറിന് നിര്‍ദേശം നല്‍കി.

വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം അടക്കമുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണിത്. ഇന്‍ഷുറന്‍സ്, റെയില്‍വെ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയും ഭാരതീയ മസ്ദൂര്‍ സംഘ് രംഗത്തത്തെിയിരുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിച്ച് സ്റ്റേജ് ഷോക്ക് പന്തലൊരുക്കുന്നു

Posted: 30 Aug 2014 11:28 PM PDT

ഓണം വാരാഘോഷം
തിരുവനന്തപുരം: ഓണം വാരാഘോഷ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളുടെ സ്റ്റേജ് ഷോക്കായി സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിച്ച് നിര്‍മാണം. ദിനംപ്രതി നിരവധി കായികതാരങ്ങള്‍ പരിശീലനം നടത്തുകയും വ്യായാമത്തിനത്തെുകയും ചെയ്യുന്ന സ്റ്റേഡിയത്തിലാണ് നിര്‍മാണം നടക്കുന്നത്. ഓണം കഴിയുന്നതുവരെ കായികതാരങ്ങളുടെ പരിശീലനവും വ്യായാമവും ഇതോടെ മുടങ്ങുമെന്ന് ഉറപ്പായി.
ബൂട്ടിട്ട് കളിക്കാന്‍ പോലും അനുവദിക്കാത്ത ഗ്രൗണ്ടിന്‍െറ വശത്തുകൂടിയാണ് സാധനസാമഗ്രികള്‍ കയറ്റിയ വലിയ ലോറികളത്തെുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷവും ഓണാഘോഷ പരിപാടികള്‍ക്കായി മൈതാനം കുത്തിപ്പൊളിച്ചിരുന്നു. ആഘോഷങ്ങള്‍ സമാപിച്ചാല്‍ പൂര്‍വസ്ഥിതിയിലാക്കി തിരികെ നല്‍കാം എന്ന കരാറിന്‍െറ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം ടൂറിസം വകുപ്പിന് വിട്ടുനല്‍കിയത്. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിപ്പിച്ച് സ്റ്റേജും പന്തലും അഴിച്ചുമാറ്റിയതല്ലാതെ സ്റ്റേഡിയം വൃത്തിയാക്കാന്‍ പോലും ടൂറിസം വകുപ്പ് തയാറായില്ല.
ഓണാഘോഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി കൂറ്റന്‍വേദി നിര്‍മിച്ചതും സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു. ഇതിന്‍െറയെല്ലാം ഭാഗമായി വാഹനങ്ങള്‍ കയറിയിറങ്ങി ട്രാക് ചളിക്കുളമായിരുന്നു. ചളി കെട്ടിക്കിടക്കുന്നിടത്ത് അല്‍പം മണ്ണു കൊണ്ടുവന്നിടുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ഈ സ്ഥലത്ത് ഇപ്പോഴും മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുകയും കായികതാരങ്ങള്‍ തെന്നിവീഴുകയും ചെയ്യുന്ന അവസ്ഥയാണ്. ശേഷം ബോബി ചെമ്മണ്ണൂരിന്‍െറ രക്തദാനസേന രൂപവത്കരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കിയിരുന്നു. റവന്യൂ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഭൂരഹിതര്‍ക്കുള്ള മൂന്നര സെന്‍റ് ഭൂമി നല്‍കുന്ന പരിപാടിക്കായി സ്റ്റേഡിയം വീണ്ടും കുത്തിപ്പൊളിച്ചിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അനുമതിപോലുമില്ലാതെയാണ് ഇതിനായി സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത്തരം പരിപാടികളെല്ലാം അവസാനിക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ കുഴികളും കമ്പിക്കഷ്ണങ്ങളും ആണികളും നിറയും. ഗാലറികള്‍ മാലിന്യക്കൂമ്പാരമാകും. ഇതൊന്നും അധികൃതര്‍ കണ്ടില്ളെന്ന് വെക്കുകയാണ്.
സാധാരണ ഓണാഘോഷമടക്കമുള്ള പരിപാടികള്‍ നടത്താറുള്ളത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ്. എന്നാല്‍, ദേശീയ ഗെയിംസിനായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍െറ ദുര്‍ഗതി ആരംഭിച്ചത്.
വിവിധ കായിക അസോസിയേഷനുകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്കും കായിക മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. കായികവിദ്യാര്‍ഥികളുടെ പരിശീലനകേന്ദ്രവുമാണ്. 60ഓളം അത്ലറ്റിക് ഇനങ്ങളിലും വോളിബാള്‍, ബാസ്കറ്റ്ബാള്‍, സൈക്കിള്‍പോളോ തുടങ്ങി ഗെയിംസ് ഇനങ്ങളിലും ഇവിടെ വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നുണ്ട്. ദേശീയ ഗെയിസിന്‍െറ ഭാഗമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായി നവീകരിക്കേണ്ടതാണ് ഇത്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് അധികൃതര്‍ സ്റ്റേഡിയത്തിന്‍െറ നാശത്തിന് കൂട്ടുനില്‍ക്കുന്നത്. സാധാരണയായി റിപ്പബ്ളിക് ഡേ, സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകൊടുക്കാറ്.
ഇത്തരം ആഘോഷങ്ങളാകട്ടെ സ്റ്റേഡിയത്തിലെ ട്രാക്കിനെയോ ഫീല്‍ഡിനെയോ ബാധിക്കാറില്ല. കെ.ബി. ഗണേഷ്കുമാര്‍ കായികമന്ത്രിയായിരുന്നപ്പോള്‍ സ്റ്റേഡിയങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ളെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനെ മറികടന്നാണ് നഗരത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിക്കുന്നത്. കായികേതര ആവശ്യങ്ങള്‍ക്ക് സ്റ്റേഡിയം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.

ഓണവിപണിയില്‍ സംയുക്ത പരിശോധന; ഏഴുപേര്‍ക്കെതിരെ കേസ്

Posted: 30 Aug 2014 11:22 PM PDT

കൊല്ലം: ഓണവിപണിയില്‍ വിലനിലവാരവും ഗുണനിലവാരവും പരിശോധിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു.സിവില്‍ സപൈ്ളസ്, റവന്യു, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്തപരിശോധനക്കത്തെിയത്. കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി, കുണ്ടറ, ചന്ദനത്തോപ്പ്, മൂന്നാംകുറ്റി, കൊല്ലം എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, പലചരക്ക്, പച്ചക്കറി, ഫ്രൂട്ട്സ് കടകള്‍ തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ചന്ദനത്തോപ്പിലെ പച്ചക്കറിക്കടയില്‍ പലയിനത്തിലും ബില്ലിങ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടുള്ള വില കമ്പോളത്തിലെ വില തന്നെയായിരുന്നെങ്കിലും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലകള്‍ ഓരോ ഇനത്തിലും 10 മുതല്‍ 18 രൂപ വരെ അധികമായിരുന്നു. ഇതിന്‍െറ കാരണമന്വേഷിച്ചപ്പോള്‍ പഴയ നിരക്കിലുള്ള ബോര്‍ഡാണെന്നതും തിരുത്താനായില്ളെന്നുമായിരുന്നു വ്യാപാരിയുടെ വിശദീകരണം. 10 ദിവസം മുമ്പുള്ള വിലയായിരുന്നു ബോര്‍ഡിലുണ്ടായിരുന്നതെന്ന് തീയതി നോക്കിയതില്‍നിന്ന് വ്യക്തമായതോടെ പരിശോധകസംഘത്തിന്‍െറ സാന്നിധ്യത്തില്‍ ബോര്‍ഡ് തിരുത്തി എഴുതിപ്പിച്ചു. കല്ലുവാതുക്കലിലെ ഒരു തമിഴ് വ്യാപാരിയുടെ കടയില്‍ കണ്ട ശര്‍ക്കരപുരട്ടി ചീത്തയായതും കട്ടപിടിച്ചതുമാണെന്ന് കണ്ടത്തെി. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെതുടര്‍ന്ന് വ്യാപാരി തന്നെ ആ സാധനം നീക്കംചെയ്തു.180- 200 രൂപ വില്‍പന വിലയുണ്ടായിരുന്ന ആപ്പിള്‍ ഇപ്പോള്‍ 80-100 രൂപക്ക് ലഭ്യമാണെങ്കിലും ചിലയിടങ്ങളില്‍ 120 രൂപ വരെ വാങ്ങുന്നതായും കണ്ടത്തെി. പലയിടത്തും ഇലക്ട്രോണിക് ത്രാസുകള്‍ പതിക്കാതെയാണ് ഉപയോഗിക്കുന്നതെന്നു കണ്ടു. ഇവര്‍ക്ക് നോട്ടീസ് നല്‍കി. പതിക്കാതെയും കൃത്യമല്ലാതെയും ഉപയോഗിച്ചകണ്ട രണ്ട് ത്രാസുകള്‍ കസ്റ്റഡിയിലെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നവരും വിലകള്‍ രേഖപ്പെടുത്താതെ വ്യാപാരം നടത്തിവന്നവരുമായ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. അളവുതൂക്ക ക്രമക്കേടുകള്‍ കണ്ടത്തെിയവരില്‍നിന്ന് 4,000 രൂപ പിഴ ഈടാക്കി.പരിശോധനയില്‍ ജില്ലാ സപൈ്ള ഓഫിസര്‍ ശ്രീജയന്‍, താലൂക്ക് സപൈ്ള ഓഫിസര്‍ വൈ. ആസാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ജോണ്‍സണ്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ വി. ശശിധരന്‍പിള്ള, സി. കോശി, എം.പി പോള്‍, ജെ. സുജി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ എന്‍. സുമതി, ജി.എല്‍ സുനിത, ഇന്‍സ്പെക്ടിങ് അസിസ്റ്റന്‍റ് ബി. മണികണ്ഠന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോക്ടറെ കൈയേറ്റം ചെയ്തതിന് നാലുപേര്‍ അറസ്റ്റില്‍

Posted: 30 Aug 2014 11:17 PM PDT

ചാവക്കാട്: താലൂക്കാശുപത്രിയില്‍ പ്രസവത്തത്തെുടര്‍ന്ന് ഹാജറ എന്ന യുവതി മരിച്ചതിന് ഉത്തരവാദിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. എസ്. ശാന്തിയെ കൈയേറ്റം ചെയ്തതിന് ഹാജറയുടെ ഭര്‍ത്താവും സഹോദരങ്ങളും അറസ്റ്റില്‍.
ഹാജറയുടെ ഭര്‍ത്താവ് വട്ടംപറമ്പില്‍ നൗഷാദ് (42), സഹോദരന്‍ സുബൈര്‍, ഇയാളുടെ ഭാര്യയും നഗരസഭ കൗണ്‍സിലറുമായ ലൈല, മറ്റൊരു സഹോദരന്‍ സുദീറിന്‍െറ ഭാര്യ ജമീല (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെ സി.ഐ സിബിച്ചന്‍ ജോസഫ്, എ.സ്.ഐമാരായ പി.വി. പ്രഭാകരന്‍, വി. സുബ്രഹമണ്യന്‍, വനിതാ സി.പി.ഒ സൈറാ ബാനു, സി.പി.ഒ രണ്‍ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അറസ്റ്റിലായവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോ. ശാന്തി ചാവക്കാട് സി.ഐ ഓഫിസിലത്തെി തിരിച്ചറിഞ്ഞു. മൊത്തം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വീട്ടില്‍ അതിക്രമിച്ച് കയറാന്‍ അന്യായമായി കൂട്ടംചേരല്‍, തടഞ്ഞുനിര്‍ത്തല്‍, കല്ലുകൊണ്ടും കൈകൊണ്ടും ഉപദ്രവമേല്‍പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം.

ഇറാഖില്‍ വിമതര്‍ക്ക് നേരെ യു.എസ് ആക്രമണം ശക്തമാക്കുന്നു

Posted: 30 Aug 2014 11:05 PM PDT

Image: 

ബഗ്ദാദ്: ഇറാഖിലെ മൂസില്‍ ഡാമിനടുത്ത് അമേര്‍ലി പട്ടണം പിടിച്ചെടുത്ത സുന്നി സായുധ വിഭാഗമായ ഇസ്ളാമിക് സ്റ്റേറ്റ് വിമതര്‍ക്ക് നേരെ അമേരിക്ക ആക്രമണം ശക്തമാക്കി. വിമതര്‍ തമ്പടിച്ച അമേര്‍ലി പട്ടണത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം  വ്യോമാക്രമണം നടത്തിയത്.  പട്ടണം തിരിച്ചുപിടിച്ച് ജനങ്ങള്‍ക്ക് സഹായമത്തെിക്കലാണ് ലക്ഷ്യമെന്ന് ആക്രമണത്തെ കുറിച്ച് അമേരിക്കന്‍ ഒൗദ്യോഗിക വൃത്തം പ്രതികരിച്ചു.

അമേര്‍ലി കയ്യടക്കിയ വിമതര്‍ രണ്ടുമാസത്തിലേറെയായി പട്ടണത്തിലേക്കുള്ള ഭക്ഷണവും വെള്ളവും തടഞ്ഞ് വെച്ചിരിക്കുന്നതിനാല്‍ ആയിരക്കണക്കിന് ശിയാക്കളാണ് ദുരിതം അനുഭവിക്കുന്നത്. ഇറാഖ് സര്‍ക്കാറിന്‍െറ അഭ്യാര്‍ഥന പ്രകാരമാണ് യു.എസ് സൈന്യം വിമതര്‍ കയ്യടക്കിയ പ്രദേശങ്ങളില്‍ സഹായമത്തെിക്കുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാഖ്, കുര്‍ദിഷ് സഹായത്തോടെയാണ് കഴിഞ്ഞ ആഴ്ചയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത്. എന്നാല്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ വിമതര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആക്രമണം താല്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

പുനലൂര്‍–മൂവാറ്റുപുഴ റോഡ് സ്ഥലം ഏറ്റെടുക്കല്‍ വേഗമാക്കാന്‍ നിര്‍ദേശം

Posted: 30 Aug 2014 10:46 PM PDT

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസന ഭാഗമായി ജില്ലയിലെ സ്ഥലമെടുപ്പ് വേഗമാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്‍കി. ഇതുപ്രകാരം കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കും. സ്ഥലമെടുപ്പ് വേഗമാക്കി റോഡ് വികസനം യാഥാര്‍ഥ്യമാക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് അഡ്വ. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍ദേശിച്ചു.
ഓണക്കാലത്ത് വില നിയന്ത്രണത്തിന് നടപടി വേണമെന്ന് എം.എല്‍.എമാരായ അഡ്വ. കെ.ശിവദാസന്‍ നായരും അഡ്വ. മാത്യു ടി. തോമസും ആവശ്യപ്പെട്ടു. ഇതുപ്രകാരം ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച രാവിലെ 11ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
റോഡുകളുടെ അറ്റകുറ്റപ്പണി ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. തിരുവല്ല ബൈപാസ് നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എം.സി റോഡ് വികസനത്തില്‍ ഉള്‍പ്പെടുത്തി മഴുവങ്ങാട് ചിറ മുതല്‍ രാമന്‍ചിറ വരെ ഭാഗം ഹെവി മെയിന്‍റനന്‍സ് നടത്തണമെന്നും പന്നിക്കുഴി പാലം മുന്‍ഗണന നല്‍കി ആദ്യഘട്ടത്തില്‍ നിര്‍മിക്കണമെന്നും മാത്യു ടി. തോമസ് നിര്‍ദേശിച്ചു.
അടൂര്‍ റവന്യൂ ടവറിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനും നടപടി വേണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം ലഭ്യമാക്കണം. പന്തളം, കടക്കാട് ഭാഗത്തെ ഓട സ്ളാബിട്ട് മൂടിയില്ളെങ്കില്‍ അപകട സാധ്യതയുണ്ട്. പൊതുമരാമത്ത് നിരത്തുവിഭാഗം റോഡിന്‍െറ വശങ്ങളിലെ കാടുകള്‍ നീക്കണം. കീരുകുഴി-കുരമ്പാല, കീരുകുഴി-ചന്ദനപ്പള്ളി, കൊടുമണ്‍-ആനന്ദപ്പള്ളി റോഡുകളിലെ കലുങ്ക് പുനര്‍ നിര്‍മിക്കണം. ഏഴുകുളം-കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്തണം. കടമ്പനാട്-നെല്ലിമുകള്‍ തോടിന്‍െറയും ഏനാത്ത് ജങ്ഷനിലെ തോടിന്‍െറയും വശങ്ങള്‍ കെട്ടണം. അച്ചന്‍കോവില്‍, കല്ലട ആറുകളുടെ തീരം സംരക്ഷിക്കണം. പന്തളത്ത് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് എല്ലാ സൗകര്യവും ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. അടൂര്‍ ഗവ. ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു.
അടൂര്‍ ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഉടന്‍ നടത്തും. പള്ളിക്കല്‍ പഞ്ചായത്തിലെ വ്യാപകമായ കല്ലുവെട്ട് സംബന്ധിച്ച് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. പാചക വാതക ഏജന്‍സികള്‍ എല്‍.പി.ജി സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നതിന് പണം ഈടാക്കിയാല്‍ രസീത് നല്‍കണം.
കോട്ടാങ്ങല്‍ കിടികെട്ടിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ് ലൈന്‍ നീട്ടല്‍ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പണി പൂര്‍ത്തിയാക്കും. റാന്നിയിലെ ഗതാഗതതടസ്സം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവല്ല ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
തിരുവല്ലയില്‍ റെയില്‍വേ മേല്‍പാലം പണിക്ക് റോഡില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന നിര്‍മാണ വസ്തുക്കള്‍ ഉടന്‍ നീക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് നിര്‍ദേശിച്ചു. തിരുമൂലപുരം, ചെങ്ങരൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്കൂള്‍ സമയം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവല്ലയിലെ ഗതാഗതതടസ്സം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. ഓണക്കാലത്ത് തിരുവല്ലയിലെ ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസുകാരെ ലഭ്യമാക്കും.
പോളച്ചിറ കുളനട ജലാശയത്തിന്‍െറ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കെ.ശിവദാസന്‍ നായര്‍ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കും. സുബല പാര്‍ക്ക് വികസനത്തിനായി പ്രൊപ്പോസല്‍ തയാറാക്കി നല്‍കണമെന്നും പറഞ്ഞു.
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പണം അനുവദിക്കാന്‍ ധനവകുപ്പില്‍നിന്ന് അനുമതിയായി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോ പറഞ്ഞു.
കോഴഞ്ചേരിയിലെ ബിവറേജസ് മദ്യശാല ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് മാറ്റണം. കലക്ടറേറ്റില്‍ പുതിയ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കുമെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിന് 20 ലൈഫ് ജാക്കറ്റുകളും ആറ് യന്ത്രവാളുകളും നല്‍കും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ലഭിച്ച പരാതികളില്‍ 90 ശതമാനത്തിലേറെ പരിഹരിച്ചെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, എ.ഡി.എം എം.സുരേഷ് കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ശശികുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടി. സുരേഷ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒമ്പതുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ബസുകളുടെ നെട്ടോട്ടം

Posted: 30 Aug 2014 10:41 PM PDT

മുണ്ടക്കയം: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററില്‍ കഴിയുന്ന കോരുത്തോട് കുഴിമാവ് ഗവ. സ്കൂളിലെ നാലാംക്ളാസ് വിദ്യാര്‍ഥിനി അമൃത കെ.അനീഷിന്‍െറ ജീവന്‍ രക്ഷിക്കാനായി സ്വകാര്യ ബസുകള്‍ വരുമാനം ഉപേക്ഷിച്ച് നേടിയത് ഇരുപത്തി അയ്യായിരം രൂപ.
മേഖലയില്‍ സര്‍വീസ് നടത്തുന്ന ഷൈബു, ബര്‍സഅത്ത് എന്നീ സ്വകാര്യ ബസുകളാണ് ബുധനാഴ്ചത്തെ വരുമാനം നല്‍കിയത്. ഡീസല്‍ തുക മാത്രമാണ് എടുത്തത്.
ജോലിയുടെ കൂലിയും ബസിലെ ജീവനക്കാര്‍ ചികിത്സക്കായി നല്‍കി. ജീവനക്കാര്‍ യാത്രക്കാരോട് വിവരം ധരിപ്പിച്ചതോടെ എല്ലാവരും മനസ്സറിഞ്ഞ് ടിക്കറ്റിലൂടെ സംഭാവനയായി നല്‍കി.
സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ അഞ്ചുരൂപ മുതല്‍ അഞ്ഞൂറുരൂപ വരെ ടിക്കറ്റ് ചാര്‍ജ് നല്‍കി കൂട്ടായ്മയില്‍ പങ്കാളികളായി. ഇവര്‍ സമാഹരിച്ച തുക എസ്.ഐ ഡി.എസ്.ഇന്ദ്രരാജ്, ബസ് നടത്തിപ്പുകാരായ അലി (ഷൈബു) അജു(ബര്‍സഅത്ത്) എന്നിവര്‍ ചേര്‍ന്ന് അമൃത ചികിത്സ സഹായ സമിതിക്ക് കകൈമാറി.

‘ഓപറേഷന്‍ ഗുരുകുലം’ ഇടുക്കിക്ക് അന്യം

Posted: 30 Aug 2014 10:36 PM PDT

തൊടുപുഴ: ക്ളാസില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടാന്‍ മറ്റ് ജില്ലകളില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ 'ഓപറേഷന്‍ ഗുരുകുലം' പദ്ധതി ഇടുക്കിക്ക് അന്യം. സ്കൂളില്‍ എത്തിയ ശേഷം ക്ളാസില്‍ കയറാതെ നടക്കുന്നവര്‍, മദ്യം, മയക്കുമരുന്ന് വില്‍പന സംഘത്തിന്‍െറ വലയില്‍പ്പെട്ടവര്‍ എന്നിവരെ കൈയോടെ പിടികൂടുക എന്നതാണ് പൊലീസിന്‍െറ ഓപറേഷന്‍ ഗുരുകുലം പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് പദ്ധതി കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷിച്ചത്. ഇപ്പോള്‍ ഒരു വര്‍ഷം പുര്‍ത്തിയാകുമ്പോള്‍ വന്‍ വിജയമാണ് പദ്ധതിയിലൂടെ ലഭിച്ചതെന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസും സമ്മതിക്കുന്നു. എന്നാല്‍, ഇടുക്കി ജില്ലയിലെ പൊലീസ് ഇതറിഞ്ഞ മട്ടുപോലും ഭാവിക്കുന്നില്ല.
മിക്കയിടത്തും ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മലയോര ജില്ലയായ ഇടുക്കിയിലെ എന്‍ജിനീയറിങ്-പോളിടെക്നിക്-ഐ.ടി കോളജുകളിലെ കുട്ടികള്‍ ക്ളാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോകുന്നത് പതിവ് സംഭവമാണ്. എന്‍ജിനീയറിങ്-പോളിടെക്നിക്ക് കോളജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറെയും അന്യ ജില്ലകളില്‍ നിന്നുള്ളവരാണ്. ക്ളാസ് കട്ട് ചെയ്ത് മുങ്ങുന്നത് പലപ്പോഴും കോളജ് അധികൃതരോ രക്ഷിതാക്കളൊ അറിയാറില്ല. പദ്ധതി നടപ്പാക്കിയാല്‍ 'മുങ്ങല്‍' വിദഗ്ധരെ പിടികൂടാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ളാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ കൈയോടെ പിടികൂടികൂടാനും നേര്‍വഴിക്ക് നടത്താനും ഷാഡോ പൊലീസിന് കഴിയും.
ഇതിന് പ്രത്യേക സംഘത്തെ മറ്റു ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയറും രൂപവത്കരിച്ചിരുന്നു. രാവിലെ 10.30 ന് മുമ്പ് സ്കൂളുകളിലെ ഹാജര്‍ നില രേഖപ്പെടുത്തിയ ശേഷം ക്ളാസില്‍ എത്താത്ത വിരുതന്മാരുടെ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളുടെ ഫോണിലേക്ക് എസ്.എം.എസ് ആയി നല്‍കുന്ന വിധത്തിലാണ് സോഫ്റ്റ്വെയര്‍ സംവിധാനം. മാതാപിതാക്കളുടെ മൊബൈലിലേക്ക് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനവുമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഹാജര്‍ നില പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനെയാണ് എല്‍പിച്ചിരിക്കുന്നത്.
പാരലല്‍ കോളജ്, ഐ.ടി.ഐകള്‍ എന്നിവിടങ്ങളിലെ ഹാജര്‍നില കൃത്യമായി അറിയുന്നതിനായി പ്രത്യേക ഇ-മെയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ ഹാജര്‍നില ഒരോ ദിവസവും 10.30 ന് മുമ്പായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ഇ-മെയില്‍ അഡ്രസിലേക്ക് അയച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാവിലെ 10.45 ഓടെ സ്കൂളിലെ മറ്റനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹാജര്‍ നിലകള്‍ ക്രോഡീകരിച്ച് 11 ഓടെ മാതാപിതാക്കളുടെ മൊബൈലിലേക്ക് എസ.്എം.എസ് അലര്‍ട്ട് എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതിക്കൊപ്പം ¥്രെപമറി ക്ളാസുകള്‍ മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്‍പങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും വിവരങ്ങള്‍ കൈമാറാനാകും.
വിവരങ്ങള്‍ കൈമാറാന്‍ ഫോണ്‍ വിളിക്കുന്നവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി തിരിച്ചറിയല്‍ സൂചനകള്‍ നല്‍കേണ്ടതില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ വനിതാ സെല്ലിന്‍െറ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും നല്‍കും. പദ്ധതി ഇടുക്കിയില്‍ നടപ്പാക്കിയാല്‍ സ്കൂള്‍-കോളജുകളിലെ ഹാജര്‍നില ഉയരുമെന്നും അഭിപ്രായമുണ്ട്.

ദിഡുമ അണക്കെട്ടിന്‍െറ തകര്‍ച്ച പൂര്‍ണം

Posted: 30 Aug 2014 10:30 PM PDT

കുമ്പള: ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ ബംബ്രാണയിലെ നെല്‍വയലില്‍ ജലസേചനത്തിനും കൃഷിയെ ഉപ്പുവെള്ളത്തില്‍നിന്ന് സംരക്ഷിക്കുന്നതിനും 37 വര്‍ഷം മുമ്പ് ദിഡുമയില്‍ തോടിന് കുറുകെ നിര്‍മിച്ച അണക്കെട്ടിന്‍െറ തകര്‍ച്ച പൂര്‍ണമായി. പലകകള്‍ ദ്രവിച്ച് ഉപ്പുവെള്ളം കയറുന്നതും അണക്കെട്ടിന്‍െറ വിള്ളലും സംബന്ധിച്ച് ആഗസ്റ്റ് 26ന് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഷങ്ങളായി ഉപ്പുവെള്ളം കയറുന്നതുകൊണ്ടുള്ള കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കെ സൂനാമി ഫണ്ട് ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് രൂപ പാഴായിട്ടും ഈ അണക്കെട്ട് ശരിയാക്കാന്‍ അധികൃതര്‍ തയാറായില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ദിനേന നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന നടപ്പാതയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കവുങ്ങിന്‍തടി ചേര്‍ത്തുകെട്ടി സമാന്തര പാലം നിര്‍മിച്ചിരിക്കുകയാണ്. വേനലിന് മുമ്പേ അണക്കെട്ട് പൊളിച്ച് കെട്ടുറപ്പുള്ള അണക്കെട്ടും വാഹനങ്ങള്‍ കടന്നുപോവാന്‍ പാകത്തിലുള്ള പാലവും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Saturday, August 30, 2014

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍ Madhyamam News Feeds

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍ Madhyamam News Feeds

Link to

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍

Posted: 29 Aug 2014 11:27 PM PDT

Image: 

യുഎന്‍: സിറിയയിലെ ഗോലാന്‍ കുന്നുകളില്‍ ബന്ദികളാക്കപ്പെട്ട 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍. എന്നാല്‍, ബന്ദികള്‍ ഏത് രാജ്യത്ത് നിന്നുള്ള സൈനികരെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. സമാധാന സൈനികരെ ബന്ദിയാക്കിയ നടപടിയെ അപലപിച്ച യു.എന്‍ സുരക്ഷാസമിതി അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സിറിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സേനയും അല്‍നുസ്റയും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ക്കിടെയാണ് യു.എന്‍ സമാധാന സൈനികര്‍ ബന്ദികളാക്കപ്പെട്ടത്. യു.എന്‍ സൈനികര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് തിരിച്ചുപോകണമെന്നാണ് അല്‍നുസ്റ ഫ്രണ്ടിന്‍െറ ആവശ്യം. അതേസമയം, അല്‍റുവൈഹിന, ബുറൈഖ എന്നീ സൈനിക പോസ്റ്റുകളില്‍ കാവലുള്ള 81 ഫിലിപ്പിനോ സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.  

സിറിയന്‍ സൈന്യത്തിനു വിലക്കുള്ള ഗോലാന്‍ കുന്നുകളിലെ ഖുനൈത്ര അതിര്‍ത്തി പ്രദേശത്താണ് യു.എന്‍ സമാധാനസേന കാവലിനുള്ളത്. ഫിലിപ്പീന്‍സ്, ഫിജി എന്നിവക്കു പുറമെ ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളില്‍ നിന്നുമുള്ള 1,223 സൈനികരാണുള്ളത്.

മഴക്കെടുതി: കണക്കെടുപ്പില്‍ അപാകതയെന്ന്

Posted: 29 Aug 2014 11:22 PM PDT

ആറ്റിങ്ങല്‍: കനത്തമഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ അപാകതയെന്ന് ആക്ഷേപം. ശക്തമായ മഴയിലും വാമനപുരം നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലും ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറുകയും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, സുതാര്യവും നിഷ്പക്ഷവുമായല്ല അധികൃതര്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തതെന്നാണ് പരാതി ഉയരുന്നത്.
ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പിശുക്ക് കാട്ടിയ ചില ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും അവര്‍ നേരിട്ട് ചെലവാക്കിയ തുകകള്‍ പെരുപ്പിച്ച് കാണിക്കുന്നതായും പരാതിയുണ്ട്. തീരദേശത്തെ ക്യാമ്പുകളില്‍ കുടിവെള്ളമത്തെിയില്ളെങ്കിലും കണക്കില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണവിതരണ കണക്കിലും ഇത് പ്രകടമാണത്രേ.
മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലും മറ്റും പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കിയിരുന്നു. 1000 മുതല്‍ 5000 രൂപ വരെ ഇത്തരത്തില്‍ അടിയന്തര സഹായം നല്‍കി. ഇത്തവണ അത്തരം സഹായമൊന്നും സര്‍ക്കാറിന്‍റ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. എം.എല്‍.എമാര്‍ വകുപ്പ് മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെയാണ് റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നഷ്ടക്കണക്കെടുപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
കണക്കെടുപ്പിന് ഉദ്യോഗസ്ഥര്‍ വരുന്ന വിവരം ദുരിതബാധിതരെയോ സ്ഥലത്തെ ജനപ്രതിനിധികളെയോ അറിയിക്കാറില്ല. ഇക്കാരണത്താല്‍ യഥാര്‍ഥ ദുരിതബാധിതര്‍ക്ക് അവരുടെ നഷ്ടങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്നില്ല.
നഷ്ടങ്ങളുണ്ടായവര്‍ അവയുടെ രണ്ടു ഫോട്ടോ കൂടിയെടുത്ത് നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂവെന്ന ഉദ്യോഗസ്ഥ നിലപാടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് ഇരട്ടി ബാധ്യത വരുത്തുന്ന നിലപാടാണ് പല നടപടികളിലും ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഉണ്ടാകുന്നതെന്ന് ദുരിതബാധിതര്‍ ആരോപിക്കുന്നു. സൗജന്യറേഷന്‍ നല്‍കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതുവരെയും അതിനുള്ള നടപടി ആയിട്ടില്ല.
ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ധാന്യവിതരണം മാത്രമാണ് ദുരിതബാധിതര്‍ക്ക് സഹായകമായത്. ലക്ഷംവീട് കോളനികളില്‍ കഴിയുന്ന ഭൂരിപക്ഷം പേര്‍ക്കും പട്ടയമോ മറ്റ് രേഖകളോ ഇല്ല. താല്‍ക്കാലിക കൈവശാവകാശ രേഖകള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇത്തരക്കാരുടെ അപേക്ഷകര്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥരില്‍ പലരും വൈമനസ്യം പ്രകടിപ്പിക്കുന്നുണ്ടത്രേ.
വാമനപുരം നദിയുടെ തീരത്ത് വരുന്ന താഴ്ന്ന പ്രദേശങ്ങളാണ് കനത്തമഴയില്‍ വെള്ളത്തിനടിയിലായത്. വാമനപുരം നദിയുടെയും അഞ്ചുതെങ്ങ് കഠിനംകുളം കായലുകളുടെയും തീരത്ത് വരുന്ന ജനവാസ മേഖലകളെല്ലാം മഴയില്‍ ദുരിതത്തിലായിരുന്നു. അയ്യായിരത്തോളം വീടുകളില്‍ വെള്ളം കയറി. 10,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു. വെള്ളം കയറിയ ആയിരത്തിയഞ്ഞൂറോളം വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍, കുട്ടികളുടെ പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, രേഖകള്‍ എന്നിവയെല്ലാം ഭാഗികമായോ പൂര്‍ണമായോ നശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് മടങ്ങിയത്തെിയവര്‍ ഇപ്പോള്‍ ചളി നിറഞ്ഞ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്. കാറ്റിലും മഴയിലും തീരദേശത്തടക്കമുള്ള കുടിലുകളില്‍ ഭൂരിഭാഗവും പൂര്‍ണമായി നശിച്ചു. എന്നാല്‍, രേഖകളില്‍ വീട്ട് നമ്പറില്ളെന്നും മറ്റും പറഞ്ഞ് ഇവരെ വീടുകള്‍ തകര്‍ന്നവരുടെ കൂട്ടത്തില്‍നിന്ന് ഒഴിവാക്കുന്നു.
തീരപരിപാലന നിയമവും മറ്റും ചൂണ്ടിക്കാട്ടി വീട്ട് നമ്പര്‍ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
അതേസമയം, രാഷ്ട്രീയ സ്വാധീനത്താല്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി രേഖപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമാണ്.

മയ്യനാട് പഞ്ചായത്ത് സെക്രട്ടറിയും അംഗവും തമ്മില്‍ കൈയാങ്കളി

Posted: 29 Aug 2014 11:17 PM PDT

മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും തമ്മില്‍ കൈയാങ്കളിയും വാക്കേറ്റവും. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇടപെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി ഓഫിസില്‍നിന്ന് ഇറങ്ങിപ്പോയി.
പഞ്ചായത്ത് അംഗങ്ങളോട് മോശമായി പെരുമാറുന്ന സെക്രട്ടറിയെ മാറ്റിയില്ളെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ മയ്യനാട് സുനില്‍ ഓഫിസില്‍ നില്‍ക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസി. സെക്രട്ടറിയുടെ കസേരയില്‍ കയറിയിരുന്നു. ഇതുകണ്ട സെക്രട്ടറി ഇദ്ദേഹത്തോട് മോശമായി പെരുമാറുകയും കസേരയില്‍നിന്ന് എഴുന്നേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് സുനില്‍ ഓഫിസിലെ തറയില്‍ കിടന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ ബ്ളോക് പഞ്ചായത്ത് അംഗം കെ.ബി. ഷഹാല്‍, കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ഷെമീം ഉള്‍പ്പെടെയുള്ളവര്‍ സുനിലിനൊപ്പം സെക്രട്ടറിയുടെ കാബിനുള്ളിലത്തെി ചര്‍ച്ച നടത്തവെയാണ് സെക്രട്ടറിയും സുനിലും തമ്മില്‍ കൈയാങ്കളിയും വാക്കേറ്റവുമുണ്ടായത്. കുറേ ദിവസങ്ങളായി പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളും സെക്രട്ടറിയും തമ്മില്‍ ശീതസമരത്തിലായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് സെക്രട്ടറിയുടെ പെരുമാറ്റമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നാസര്‍ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് ഷീല കുമാരിയും വൈസ് പ്രസിഡന്‍റ് ലെസ്ലി ജോര്‍ജും സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സെക്രട്ടറി ഓഫിസില്‍നിന്ന് ഏതാനും ഉദ്യോഗസ്ഥരോടൊപ്പം പുറത്തുപോയത്.

ടൈറ്റാനിയം കേസ്: ഇബ്രാഹിംകുഞ്ഞ് രാജിവെക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted: 29 Aug 2014 11:16 PM PDT

Image: 

മലപ്പുറം: ടൈറ്റാനിയം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് രാജിവെക്കേണ്ട ആവശ്യമില്ളെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേസ് വരുമ്പോള്‍ രാജിവെക്കാനാണെങ്കില്‍ മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ല. എത്ര അന്വേഷിച്ചാലും ഒന്നും കണ്ടെ ത്താനാവില്ളെന്നാണ് തന്‍െറ വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തില്‍ തന്നെ വലിയ പിഴവാണ് സംഭവിച്ചിട്ടുള്ളത്. അല്ളെങ്കില്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എങ്ങനെ കേസില്‍ പ്രതിയാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ രാജിവെക്കേണ്ട സാഹചര്യമില്ളെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

യുവതി മരിക്കാനിടയായ സംഭവം; ഡോക്ടറെ കൈയേറ്റം ചെയ്തു

Posted: 29 Aug 2014 11:12 PM PDT

ചാവക്കാട്: താലൂക്കാശുപത്രിയില്‍ പ്രസവത്തത്തെുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി ഡോ. എസ്. ശാന്തിയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളായ സ്ത്രീകള്‍ ഡോക്ടറെ വീട്ടില്‍ കയറി ആക്രമിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഡോ. ശാന്തി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് സി.ഐ സിബിച്ചന്‍ ജോസഫിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘമാണ് സ്ത്രീകള്‍ വളഞ്ഞ് മര്‍ദിക്കുന്നതില്‍നിന്ന് ഡോക്ടറെ രക്ഷിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ശനിയാഴ്ച ഒ.പി. ബഹിഷ്കരിക്കും.കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം.
മണത്തല പള്ളിത്താഴം കറുപ്പംവീട്ടില്‍ നൗഷാദിന്‍െറ ഭാര്യ ഹാജറയാണ് (30) കടിഞ്ഞൂല്‍ പ്രസവത്തിന് പിറ്റേന്ന് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സീസേറിയന്‍ നടത്തിയ ഹാജറ ബുധനാഴ്ച 9.30ഓടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ചൂണ്ടലില്‍ വെച്ചാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45ഓടെ അസുഖ ബാധിതയായി കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ഫിസിഷ്യന്‍െറ നിര്‍ദേശപ്രകാരമാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക് കൊണ്ടുപോയത്
ഹാജറയുടെ കരളിനും വൃക്കകള്‍ക്കും അസുഖം കണ്ടത്തെിയതായി പറയപ്പെടുന്നു. ചൂണ്ടലില്‍ വെച്ച് മരിച്ച യുവതിയെ തൃശൂര്‍ അമല മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഹാജറയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ 50ഓളം സ്ത്രീകളാണ് താലൂക്കാശുപത്രിയുടെ മുന്‍ഭാഗത്ത് സ്വകാര്യ പ്രാക്ടിസ് നടത്താന്‍ ഡോ. ശാന്തിയെടുത്ത വീട്ടിലത്തെിയത് ഇവരുടെ പരിശോധനാ മുറിയില്‍ കയറിയാണ് ഡോക്ടറെ വളഞ്ഞിട്ട് മര്‍ദിച്ചത്. ഒരു മണിക്കൂറിലേറെ നേരം ഡോക്ടറെ വളഞ്ഞുവെച്ച ശേഷം ചാവക്കാട് സി.ഐ എത്തിയതോടെയാണ് ഹാജറയുടെ ബന്ധുക്കളും നാട്ടുകാരും പിന്തിരിഞ്ഞത്. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബ്ളാങ്ങാട് ബീച്ചില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്ന പരിപാടിയുടെ ഭാഗത്തായിരുന്ന പൊലീസ് സംഘം നീണ്ട വാഹനവ്യൂഹത്തിലൂടെ സംഭവസ്ഥലത്തത്തൊന്‍ ഏറെ വൈകി. സി.ഐ എത്തി പൊലീസ് ജീപ്പില്‍ ഡോക്ടര്‍ ശാന്തിയെ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്ഇവരുടെ ബന്ധുക്കള്‍ സ്റ്റേഷനിലത്തെിയാണ് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് കുന്നംകുളം ഡിവൈ.എസ്.പി ടി.സി.വേണുഗോപാല്‍ ചാവക്കാട് സി.ഐ ഓഫിസിലത്തെി. തന്നെ ആക്രമിച്ചത് ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍ ലൈലാ സുബൈറിന്‍െറ നേതൃത്വത്തിലുള്ളവരാണെന്ന് ഡോക്ടര്‍ ശാന്തി പൊലീസില്‍ പരാതി നല്‍കി. കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതായി സി.ഐ സിബിച്ചന്‍ ജോസഫ് അറിയിച്ചു. മരിച്ച ഹാജറയുടെ സഹോദരന്‍ സുബൈറിന്‍െറ പത്നിയാണ് കൗണ്‍സിലര്‍ ലൈല.

ഓണക്കാലത്ത് ജില്ലയില്‍ സംയുക്ത റെയ്ഡ്

Posted: 29 Aug 2014 11:02 PM PDT

പത്തനംതിട്ട: ജില്ലയില്‍ വ്യാജമദ്യ നിയന്ത്രണത്തിന്‍െറ ഭാഗമായി റെവന്യൂ, പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡുകള്‍ നടത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു.
ഓണക്കാലത്ത് മദ്യ-മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തി പരിശോധന ശക്തമാക്കും.
ബോധവത്കരണ നടപടികളും സ്വീകരിക്കും. ജില്ലയില്‍ എക്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത റെയ്ഡുകള്‍ നടന്ന അടൂര്‍ റേഞ്ചിലെ തെങ്ങമം, കൂടല്‍, പാടം, കോന്നി റേഞ്ചിലെ കല്ളേലി, ചിറ്റാര്‍ റേഞ്ചിലെ ആങ്ങമൂഴി, കൊച്ചുകോയിക്കല്‍, ളാഹ, മല്ലപ്പള്ളി റേഞ്ചിലെ കുന്നന്താനം, ആഞ്ഞിലിത്താനം എന്നിവിടങ്ങളില്‍നിന്ന് 2500 ലിറ്റര്‍ കോട, അഞ്ച് ലിറ്റര്‍ ചാരായം എന്നിവ കണ്ടെടുത്തു.
അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ മലയോര മേഖലകളില്‍ റെയ്ഡുകള്‍ നടത്തും. രാത്രികാല വാഹന പരിശോധന കര്‍ശനമാക്കും.
അന്യസംസ്ഥാനത്തുനിന്ന് വരുന്ന ടൂറിസ്റ്റ് ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ പരിശോധിക്കും. ജില്ലയിലെ ബാര്‍ ഹോട്ടലുകള്‍, എഫ്.എല്‍-ഒന്ന് മദ്യശാലകള്‍, കള്ളുഷാപ്പുകള്‍, അരിഷ്ടക്കടകള്‍ എന്നിവയുടെ ലൈസന്‍സുകളും പെര്‍മിറ്റുകളും പരിശോധിക്കും.
താലൂക്കുതല ജനകീയ സമിതികള്‍ കൂടുതല്‍ പൊതുപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കൂടും. മദ്യനിരോധം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ പരാതി നിലനില്‍ക്കുന്ന എഫ്.എല്‍-ഒന്ന് ഷോപ്പുകള്‍ നിര്‍ത്തലാക്കുന്നതിന് ശിപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.
എ.ഡി.എം എം. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ മാത്യൂസ് ജോണ്‍, അസി. കമീഷണര്‍ കെ. ചന്ദ്രലാല്‍, പറക്കോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വിജയമ്മ, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ പ്രതിനിധി എം.ബി. സത്യന്‍, സമിതി അംഗങ്ങളായ പി.കെ. ഗോപി, പി. ശ്രീകുമാര്‍, ജയചന്ദ്രനുണ്ണിത്താന്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ഫാ. ഗീവര്‍ഗീസ് ബ്ളാഹത്തേ്, രാജന്‍ പടിയറ, ബേബിക്കുട്ടി ദാനിയല്‍, ആനി ജേക്കബ്, വാളകം ജോണ്‍, രാധാമണി എന്നിവര്‍ പങ്കെടുത്തു.

ഹോട്ടലുകള്‍ അടച്ചുപൂട്ടി

Posted: 29 Aug 2014 10:58 PM PDT

കോട്ടയം: ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി കണ്ടത്തെിയ മൂന്നു ഹോട്ടലുകളും ഒരു ബോര്‍മയും അടച്ചുപൂട്ടി. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട് ഹോട്ടലുകള്‍ക്കും മണിമലയിലെ ഒരു ഹോട്ടലിനും പാമ്പാടിയിലെ ബോര്‍മക്കും എതിരെയാണ് നടപടി. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ ദി പാരീസ്്, ആര്യാസ് എന്നീ ഹോട്ടലുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചത്. ജില്ലയിലെ 164 ഭക്ഷണശാലകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും പതിനായിരം രൂപ പിഴ ഈടാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു.
വെള്ളിയാഴ്ച 65 സംഘങ്ങളായിത്തിരിഞ്ഞ് 866 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
88 ഹോട്ടലുകള്‍ , 33 കൂള്‍ ബാറുകള്‍, 54 കേറ്ററിങ് സെന്‍ററുകള്‍, എട്ട് സോഡ നിര്‍മാണയൂനിറ്റുകള്‍, ഏഴ് ഐസ് ഫാക്ടറികള്‍ എന്നിവക്കാണ് പൊതുജനാരോഗ്യനിയമം ലംഘിച്ചതിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്യുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, കൊതുകിന്‍െറ ഉറവിടങ്ങള്‍ സൃഷ്ടിക്കുക, മലിനജലം പൊതുസ്ഥലത്തേക്കൊഴുക്കുക, പകര്‍ച്ചവ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുക, ഓടകള്‍ തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകള്‍ മലിനമാക്കുക, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ വീഴ്ചകള്‍ കണ്ടത്തെിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ്.
അടപ്പിച്ച ഹോട്ടലില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള, മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നത്, അടുക്കളയിലുടെ പൂച്ചകള്‍ ഓടിനടക്കുന്നു തുടങ്ങിയവ കണ്ടത്തെി. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ വേണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പൂട്ടിയ ദി പാരീസ് ഹോട്ടലില്‍ ജോലിചെയ്തിരുന്ന 12 തൊഴിലാളികളില്‍ നാലുപേര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. സിവില്‍ സപൈ്ളസിന്‍െറയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍െറയും ആഭിമുഖ്യത്തില്‍ കടകളിലും വെള്ളിയാഴ്ച പരിശോധന നടന്നു.

മണിമല: ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ മണിമലയിലും സമീപ പ്രദേശങ്ങളിലും ഭക്ഷണശാലകളില്‍ നടന്ന പരിശോധനയില്‍ ഹോട്ടല്‍ അടച്ചു ഫപൂട്ടി. വൃത്തിഹീനമായും മാലിന്യം പൊതു സ്ഥലത്തേക്ക് ഒഴുക്കുകയും ചെയ്ത പത്തോളം വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും മാലിന്യങ്ങള്‍ സമീപത്തെ തോട്ടിലേക്ക് ഒഴുക്കുകയും ചെയ്ത മൂങ്ങാനിയിലെ ഹോട്ടലാണ് അടപ്പിച്ചത്.
ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് അഷറഫിന്‍െറ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ടൗണിലും മൂങ്ങാനിയിലും കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടത്തെി നശിപ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസും നല്‍കി.

ചങ്ങനാശേരി: സേഫ് കേരള 2014ന്‍െറ ഭാഗമായി നഗരസഭാ പരിധിയിലെ ഭക്ഷണ-പാനീയ നിര്‍മാണ, വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം ജില്ലാ സ്ക്വാഡിന്‍െറ മിന്നല്‍ പരിശോധന.
ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, റസ്റ്റാറന്‍റുകള്‍, ടീ ഷോപ്പുകള്‍, കാറ്ററിങ് സെന്‍ററുകള്‍, ഐസ് ഫാക്ടറികള്‍, സോഡ യൂനിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
പൊതുജനാരോഗ്യത്തിന് ഹാനികരമാകത്തക്കവിധം മലിനജലം ഓടയിലൂടെ ഒഴുക്കിയ ഹോട്ടലുകളില്‍നിന്നും നിരോധിത പ്ളാസ്റ്റിക് കവറുകള്‍ ഉപയോഹിച്ച സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കി.
പാചകത്തൊഴിലാളികളുടെ ശുചിത്വമില്ലായ്മ, ഹെല്‍ത്ത് കാര്‍ഡില്ലാതെ ജോലിചെയ്യുന്ന ജീവനക്കാര്‍, മാലിന്യ സംസ്കരണത്തില്‍ പോരായ്മ, പരിസരശുചിത്വം പാലിക്കാത്തവ തുടങ്ങിവ കണ്ടത്തെിയ സ്ഥാപനങ്ങളില്‍ നോട്ടീസ് നല്‍കി.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.പ്രിയയുടെ നേതൃത്വത്തില്‍ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ജെ.ഡോമി, ജില്ലാ മലേറിയ ഓഫിസര്‍ സുരേഷ്, ജയിംസുകുട്ടി തോമസ്, ജയപ്രകാശ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

മുണ്ടക്കയം: മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനത്തിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ദേശീയപാത-183ല്‍ വൈ.എം.സി.എ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ 'വഴിയോര'ത്തില്‍ നടത്തിയ റെയ്ഡില്‍ ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ദിവസങ്ങള്‍ പഴക്കമുള്ള നൂറുകണക്കിന് ചപ്പാത്തി, മാംസം, പരിപ്പുകറി, കോഴിയിറച്ചിക്കറി, ബിരിയാണി , സാമ്പാര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ ഗ്രൈന്‍ഡര്‍, മാലിന്യ ഓടകള്‍ എന്നിവ കണ്ടതോടെ ശുചീകരണ നടപടിക്കായി നോട്ടീസ് നല്‍കി. പരിശോധനകളില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി. ജയചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ കെ. കാളിദാസ്, ജെ.എച്ച്.ഐമാരായ ആര്‍.വിജയകൃഷണന്‍, ബി.കൃഷ്ണകുമാര്‍, കെ.ജിതിന്‍, പി.എന്‍.ബിനു, എം.പി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി മുന്നോട്ട: അഞ്ച് മണ്ഡലങ്ങളിലായി നടപ്പാക്കുന്നത് 500 കോടിയുടെ വികസന പദ്ധതികള്‍

Posted: 29 Aug 2014 10:54 PM PDT

തൊടുപുഴ: പിന്നാക്ക ജില്ലയായി ഒൗദ്യോഗിക രേഖകളില്‍ ഇടംപിടിച്ച ഇടുക്കി പുതിയ കാലത്തിന്‍െറ വികസനപദ്ധതികളുമായി മുന്നോട്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇടുക്കി കൂടുതല്‍ സ്മാര്‍ട്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വിനോദസഞ്ചാരം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയായിവരുന്നത്. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലായി 500 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്.

തൊടുപുഴ
തൊടുപുഴ-കോതായിക്കുന്ന് ബൈപാസില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പത്ത് ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സ്റ്റേഡിയം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചതായി മന്ത്രിയും സ്ഥലം എം.എല്‍.എയുമായ പി.ജെ. ജോസഫ് അറിയിച്ചു. പത്ത് കോടി രൂപ പദ്ധതിക്ക് പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. 12 കോടി ചെലവില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു. ആറ് കോടിയുടെ കാഞ്ഞിരമറ്റം പാലവും 4.8 കോടിയുടെ മലങ്കര പാലവും നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലാണ്. മലങ്കര ടൂറിസം പദ്ധതിക്ക് രണ്ടര കോടിയുടെ ഭരണാനുമതി ലഭിച്ചു. മടക്കത്താനം-നെല്ലാപ്പാറ ബൈപാസിന്‍െറ ഭാഗമായ മടക്കത്താനം പാലത്തിന് ആറ് കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 60 കോടിയുടെ ആലക്കോട് കുടിവെള്ളപദ്ധതി നവംബറില്‍ കമീഷന്‍ ചെയ്യും. 17.5 കോടി ചെലവില്‍ കരിങ്കുന്നം, മുട്ടം കുടിവെള്ള പദ്ധതികളും നടപ്പാക്കിവരുന്നു. 13.5 കോടി ചെലവില്‍ നഗരത്തില്‍ അത്യാധുനിക പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ളഫാക്ടറി മലങ്കരയില്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും.

ഇടുക്കി
ഇടുക്കി മെഡിക്കല്‍ കോളജും ഇടുക്കി താലൂക്കും യാഥാര്‍ഥ്യമായതിന് പിന്നാലെ 40 കോടി ചെലവുവരുന്ന ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. 18 കോടിയോളം വീതം ചെലവുവരുന്ന കല്ലാര്‍കുട്ടി, കരിമ്പന്‍ പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അയ്യപ്പന്‍ കോവിലില്‍ 14 കോടിയുടെ പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. കട്ടപ്പനയില്‍ അഞ്ച് കോടി ചെലവിലും ഇടുക്കിയില്‍ എട്ട് കോടി ചെലവിലും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം നടന്നുവരുന്നു. അഞ്ച് കോടി ചെലവുവരുന്ന ഇടുക്കി വോളിബാള്‍ അക്കാദമിയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. സംസ്ഥാനത്തെ ആറാമത് സിവില്‍ സര്‍വീസ് അക്കാദമി അടുത്ത അധ്യയനവര്‍ഷവും ഇടുക്കി ലോകോളജ് ചെറുതോണിയില്‍ രണ്ട് വര്‍ഷത്തിനകവും പ്രവര്‍ത്തനം ആരംഭിക്കും. ഇടുക്കിയില്‍ പത്ത് കിടക്കകളുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ആരംഭിക്കാന്‍ നടപടി പൂര്‍ത്തിയായി. കട്ടപ്പന ഗവ. കോളജില്‍ ലൈബ്രറിക്ക് മൂന്ന് കോടിയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മൂന്ന് കോടിയും അനുവദിച്ചു. മൂലമറ്റം ഫയര്‍ സ്റ്റേഷന്‍, കഞ്ഞിക്കുഴി ഐ.ടി.ഐ എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.

ദേവികുളം
ആരോഗ്യരംഗത്തെ വേറിട്ടൊരു പദ്ധതിക്കാണ് ദേവികുളം മണ്ഡലത്തില്‍ തുടക്കം കുറിക്കുന്നതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയും മാരകേരോഗങ്ങള്‍ ബാധിച്ചവരെ കണ്ടത്തെുകയുമാണ് ആദ്യഘട്ടം. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്ക്രീനിങ് നടത്തി കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവ ബാധിച്ച അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സയും ആവശ്യമായവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കുന്നതാണ് പദ്ധതി. 92 ലക്ഷം രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ക്ളാസ് മുറി, ലബോറട്ടറി, ടോയ്ലറ്റ്, പാചകപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയും തയാറായിവരുന്നു. ദേവികുളം മിനിസിവില്‍ സ്റ്റേഷന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. അഞ്ച് കോടി ചെലവുവരുന്ന സ്റ്റേഷന്‍െറ നിര്‍മാണം ഒരു മാസത്തിനകം തുടങ്ങും. ഇടമലക്കുടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യഘട്ടമായി പത്ത് കോടി അനുവദിച്ചു. പ്രാരംഭ നടപടി ആരംഭിച്ചു.

ഉടുമ്പഞ്ചോല
നെടുങ്കണ്ടത്ത് ആറര ഏക്കര്‍ സ്ഥലത്ത് 11.5 കോടി ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍െറ പണികള്‍ നടന്നുവരികയാണെന്ന് കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. നെടുങ്കണ്ടത്ത് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പ്രാഥമിക നടപടികളും പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കും. രണ്ടാംഘട്ട നിര്‍മാണവും വൈകാതെ ആരംഭിക്കും. രാജാക്കാട് ഐ.ടി.ഐക്ക് നാലരകോടി അനുവദിച്ചിട്ടുണ്ട് . ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. നെടുങ്കണ്ടത്ത് കുടുംബകോടതിയുടെ പ്രവര്‍ത്തനവും വൈകാതെ തുടങ്ങും. ഐ.എച്ച്.ആര്‍.ഡി കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കാനുള്ള ചര്‍ച്ച നടന്നുവരുന്നു.

പീരുമേട്
കോലാഹലമേട്ടില്‍ നടപ്പാക്കുന്ന ഹൈടെക് ഡെയറി ഫാമാണ് മണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. നൂറുകോടി ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം 19ന് ഉദ്ഘാടനം ചെയ്യും. വാഗമണ്ണിനെ അന്താരാഷ്ട്ര നിലവാരമുള്ള സാഹസിക വിനോദകേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി അന്താരാഷ്ട്ര പരിശീലനകേന്ദ്രം ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന പാരാഗൈ്ളഡിങ് അഡ്വഞ്ചറസ് അക്കാദമിക്ക് തുടക്കമെന്ന നിലയില്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പരുന്തുംപാറ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രങ്ങളിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം അടുത്തമാസം 16ന് നടക്കും. തേക്കടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ളാനാണ് തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പത്തരക്കോടി അനുവദിച്ചു. 12.5 കോടിയുടെ അരണക്കല്‍-സത്രം റോഡിന്‍െറയും 9.5 കോടി ചെലവുവരുന്ന വണ്ടിപ്പെരിയാര്‍ പാലത്തിന്‍െറയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.

കാര്യങ്കോട്ട് ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

Posted: 29 Aug 2014 10:40 PM PDT

ചെറുവത്തൂര്‍: ദേശീയപാതയില്‍ കാര്യങ്കോട് പാലത്തിന് സമീപത്തെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കയ്യൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന യമുന ബസാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. അപകടം 50 മീറ്റര്‍ മാറിയാണ് സംഭവിച്ചിരുന്നതെങ്കില്‍ ബസ് കാര്യങ്കോട് പുഴയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തത്തിനിടയാകുമായിരുന്നു.
മടിക്കൈയിലെ കോതോട്ട് ശേഖരന്‍ (50), ബസ് ക്ളീനര്‍ കയ്യൂരിലെ ശ്യാംകുമാര്‍ (40), ചെറുവത്തൂരിലെ മാധവി (55), ജലീല്‍ (32), പ്രദീപന്‍ (40), നാരായണന്‍ നായര്‍ (68), മധുസൂദനന്‍ (40), പാടിക്കീല്‍ ജയകൃഷ്ണന്‍ (62) മയിച്ചയിലെ തമ്പായി (50), ഇ.പി. ശോഭ (29), പാലത്തേരയിലെ രാകേഷ് (18), കാടങ്കോട്ടെ ഉഷ (40), പള്ളിക്കരയിലെ റീന ഹരിദാസ് (39), വെള്ളാട്ടെ സുബില (18), കയ്യൂരിലെ ജയ (29), മുഹമ്മദ്കുഞ്ഞി, ചന്തേരയിലെ രവീന്ദ്രന്‍ (52), പുതിയകണ്ടത്തെ ഹേമലത (44), ചെറുവത്തൂര്‍ കൊവ്വലിലെ പ്രദീപ് (40), പള്ളിക്കരയിലെ എല്‍.കെ. മമ്മു (73), തിമിരിയിലെ നിസാമുദ്ദീന്‍ (27), റനീഷ (27), വെങ്ങാട്ടെ രാമചന്ദ്രന്‍ (45), മുഴക്കോത്തെ ശശിധരന്‍ (40) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ബസ് ഡ്രൈവര്‍ വേണുവിനെ (34) കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും മുഴക്കോത്തെ നാരായണി (52), തന്മയ (മൂന്ന്), കൃഷ്ണന്‍ (58), ഓര്‍ക്കുളത്തെ കുഞ്ഞിമുഹമ്മദ്, രാജു (60) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കയ്യൂരില്‍നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട്ടുനിന്ന് ചെറുവത്തൂരിലേക്ക് വരുകയായിരുന്ന മറ്റൊരു സ്വകാര്യബസ് പിറകിലിടച്ചതാണ് ബസ് മറിയാന്‍ ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസ് തൊട്ടടുത്ത വെള്ളക്കെട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടമറിഞ്ഞ് സ്ഥലത്തത്തെിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെയും ബസിനകത്ത് കുടുങ്ങിയവരെയും ആശുപത്രിയിലത്തെിച്ചത്.

മൂന്നാറില്‍ പിടിയിലായ ജമീലിന് തീവ്രവാദബന്ധമില്ലെന്ന് എന്‍.ഐ.എ

Posted: 29 Aug 2014 10:39 PM PDT

Image: 

മൂന്നാര്‍: പാക് തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസിക്കാന്‍ സഹായം ചെയ്തെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത  ജമീല്‍ അക്തറിന് തീവ്രവാദികളുമായി ബന്ധമില്ളെന്ന് എന്‍.ഐ.എ. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ചോദ്യം ചെയ്യലിനു ശേഷം ജമീല്‍ അക്തറിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും മൂന്നാര്‍ പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ വഖാസിനും കൂട്ടാളി തെഹ്സീന്‍ അക്തറിനും മൂന്നാറില്‍ താമസസൗകര്യം ഒരുക്കിനല്‍കിയെന്നാരോപിച്ചാണ്  ബീഹാര്‍ സ്വദേശി ജമീല്‍ അക്തറിനെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ വഖാറിനെയും തെഹ്സീന്‍ അക്തറിനെയും അറിയില്ളെന്ന് ജമീല്‍  പറഞ്ഞു. ടൂറിസ്റ്റ് ഗൈഡ് ആവശ്യപ്പെട്ടതു പ്രകാരമാണ് മുറി എടുക്കാന്‍ സഹായിച്ചെന്നും ചോദ്യം ചെയ്യലില്‍ ജമീല്‍ വ്യക്തമാക്കി.
 മൂന്നാറില്‍ ചായക്കട നടത്തിയിരുന്ന കഴിഞ്ഞ മാര്‍ച്ചില്‍ വഖാസും തെഹ്സീനും ഡല്‍ഹി പൊലീസിന്‍െറ പിടിയിലായതോടെ കച്ചവടം ഉപേക്ഷിച്ച് ഇവിടെ നിന്നും പോയിരുന്നു. വീണ്ടും ജോലി തേടി മൂന്നാറിലത്തെിയ ജമീല്‍  മുമ്പ് താമസിച്ചിരുന്ന ‘എയിറ്റ് ലെയ്ന്‍’ കോട്ടേജില്‍ മുറിയെടുത്തു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ കോട്ടേജ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജമീല്‍ പൊലീസ് പിടിയിലായത്.

Friday, August 29, 2014

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Madhyamam News Feeds

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Madhyamam News Feeds

Link to

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി

Posted: 29 Aug 2014 12:43 AM PDT

Image: 

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താം.

ടൈറ്റാനിയത്തില്‍ നടന്നത് ഗുരുതരമായ അഴിമതിയാണെന്നും മാലിന്യപ്ളാന്‍റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും  കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിധിന്യായത്തിന്‍റെ പുറത്തായ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
 

"ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍": നജ്മയുടെ പരാമര്‍ശം വിവാദത്തില്‍

Posted: 29 Aug 2014 12:13 AM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ളെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുളളയുടെ പരാമര്‍ശം വിവാദത്തില്‍. ഹിന്ദുത്വം സംബന്ധിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍െറ പരാമര്‍ശത്തെ ന്യായീകരിച്ച നജ്മയുടെ പ്രസ്താവനയാണ് വിവാദത്തില്‍ കലാശിച്ചത്. ഹിന്ദുത്വം ദേശീയതയുടെ പ്രതീകമാണെന്നാണ് നജ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ചരിത്രമാണെന്നും ദേശീയ വ്യക്തിത്വത്തിന്‍െറ ഭാഗമായി പൗരന്മാര്‍ ഒരേ പേരില്‍ അറിയപ്പെടുന്നതില്‍ തെറ്റില്ളെന്നും നജ്മ ചൂണ്ടിക്കാട്ടിയിരുന്നു.

അഭിമുഖം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി നജ്മ രംഗത്തെത്തി. ഹിന്ദു എന്ന് താന്‍ പറഞ്ഞിട്ടില്ളെന്നും ഹിന്ദി എന്നാണ് പരാമര്‍ശിച്ചതെന്നും നജ്മ വിശദീകരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ് അപ്രകാരം പരാമര്‍ശിച്ചത്. തന്‍െറ വാക്കുകള്‍ വളച്ചൊടിച്ചെന്നും നജ്മ ആരോപിച്ചു.

അതേസമയം, നജ്മയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണഘടനയില്‍ ഇന്ത്യയെ ഭാരതം എന്നാണ് നിര്‍വചിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇന്ത്യക്കാര്‍ ഹിന്ദുക്കളല്ളെന്നും ഭാരതീയരാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

 

യുവേഫാ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്: നാതിന്‍ കെസ്ളര്‍ മികച്ച വനിതാ താരം

Posted: 29 Aug 2014 12:05 AM PDT

Image: 

മൊണാക്കോ: മികച്ച യൂറോപ്യന്‍ ഫുട്ബോള്‍ താരത്തിനുള്ള യുവേഫാ പുരസ്കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. 2013-14 സീസണിലെ പ്രകടനത്തിന്‍റ അടിസ്ഥാനത്തിലാണ് പുരസ്കാരം. ബയേണ്‍മ്യൂണിക്കിന്‍െറ ഹോളണ്ട് താരം ആര്യന്‍ റോബനെയും ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് റൊണാള്‍ഡോ  പുരസ്കാര ജേതാവായത്.
2013-14 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകളടിച്ച  റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ മാഡ്രിഡ് യൂറോപ്യന്‍ ചാമ്പ്യന്മാരായത്.  യൂറോപ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും ഇത് ടീമംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം അവരില്ളെങ്കില്‍ തനിക്ക് ഇത് ലഭിക്കില്ലായിരുന്നു. ജര്‍മ്മനിയുടെ നാതിന്‍ കെസ്ളറെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഫ്രാന്‍സിന്‍്റെ ഫ്രാങ്ക് റിബറിയായിരുന്നു യൂറോപ്യന്‍ പ്ളയര്‍ പുരസ്കാരം നേടിയത്.
 

ടൈറ്റാനിയം അഴിമതി കേസില്‍ പങ്കില്ലെന്ന് ചെന്നിത്തല

Posted: 28 Aug 2014 10:25 PM PDT

Image: 

കണ്ണൂര്‍: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് താന്‍ എം.പിയോ എം.എല്‍.എയോ ആയിരുന്നില്ല. എന്നിട്ടും കേസില്‍ താന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കണ്ണൂര്‍ പ്രസ് ക്ളബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിലാണ് കോടതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏതു അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ മൊഴി നല്‍കി എന്നു താന്‍ വിശ്വസിക്കുന്നില്ല. കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്‍റ ചുമതലയില്‍ നിന്നും താന്‍ ഒഴിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.
 

ഐ.എസ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted: 28 Aug 2014 10:06 PM PDT

Image: 

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. മൂസിലില്‍ വിമതര്‍ പിടിച്ചെടുത്ത പ്രദേശത്തെ ഒരു പള്ളിക്കു മുന്നില്‍ വെച്ചാണ് കുര്‍ദ് പൗരന്‍െറ കൊലനടത്തുന്നതെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പിടിക്കപ്പെട്ട മറ്റു കുര്‍ദിഷ് സൈനികരുടേയും ചിത്രങ്ങള്‍  എ മെസേജ് ഇന്‍ ബ്ളഡ് എന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്.
തങ്ങളോടുള്ള സമീപനത്തില്‍ കുര്‍ദുകള്‍  മാറ്റം വരുത്തിയില്ളെങ്കില്‍ കൂടുതല്‍ പൗരന്മാരെ കൊലപ്പെടുത്തുമെന്ന സന്ദേശവും വീഡിയോയിലുണ്ട്. കഴിഞ്ഞയാഴ്ച ഐ.എസ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ആ ദൃശ്യത്തിനു സമാനമായ വസ്ത്രമാണ് ഈ വിഡിയോയിലുമുള്ളത്.

ഐ.എസ് ഇന്നലെ നിരവധി സിറിയന്‍ സൈനികരെ കൂട്ടമായി വധിച്ചന്നെ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 200 ഓളം സൈനികരെ കൊലപ്പെടുത്തിയതായി വിമതര്‍ ട്വിറ്റര്‍ വഴിയാണ് ഇന്നലെ പുറത്തുവിട്ടത്. 100 ഓളം പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരുഭൂമിയിലേക്ക് തെളിക്കുന്നതിന്‍െറ വിഡിയോയും ചിത്രങ്ങളും സംഘം പുറത്തുവിട്ടിരുന്നു. ഇതില്‍ ഏഴുപേരെ വെടിവെച്ചുകൊല്ലുന്നതിന്‍െറ ദൃശ്യങ്ങളുമുണ്ട്.

ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചടെുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സിറിയയില്‍ ഐ.എസ് വിമതര്‍ യുദ്ധക്കുറ്റം നടത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കല്‍ സംഘത്തിന്‍െറ പ്രധാന ‘ഹോബി’യാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ക്ക് നീക്കം; മദ്യപാനികളെ മാടിവിളിച്ച് തമിഴ്നാട്

Posted: 28 Aug 2014 09:58 PM PDT

സുല്‍ത്താന്‍ ബത്തേരി: അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ ബാറുകള്‍ പൂട്ടുന്ന പശ്ചാത്തലത്തില്‍ മദ്യപാനികളെ ആകര്‍ഷിച്ച് വ്യാപാരം വര്‍ധിപ്പിക്കാനാണ് തമിഴ്നാട് സര്‍ക്കാറിനു കീഴിലുള്ള ടാസ്മാക് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
പനച്ചിറ, പന്തല്ലൂര്‍, കക്കുണ്ടി, മണല്‍വയല്‍ എന്നിവിടങ്ങളിലാണ് പുതിയ വിദേശമദ്യവില്‍പന ഷാപ്പുകള്‍ സ്ഥാപിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഇപ്പോള്‍തന്നെ വിദേശമദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താളൂര്‍, ചേരമ്പാടി, നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ ടൗണുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വയനാടിന്‍െറ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു മാത്രമല്ല, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ പട്ടണങ്ങളില്‍നിന്നുവരെ ഇപ്പോള്‍തന്നെ ഇങ്ങോട്ട് മദ്യപരുടെ പ്രവാഹമാണ്. വൈകുന്നേരമായാല്‍ ഈ ഭാഗത്തേക്കും തിരിച്ചുമുള്ള ബസ് യാത്ര അസഹനീയമാണ്.
മദ്യഷാപ്പുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വനിതാ സ്വാശ്രയ സംഘങ്ങളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലകളില്‍ പക്ഷേ ജനകീയ പ്രക്ഷോഭം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

മുര്‍സിക്കെതിരെ ഈജിപ്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി

Posted: 28 Aug 2014 09:50 PM PDT

Image: 

ദോഹ: ഈജിപ്തിന്‍െറ രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന രേഖകള്‍ ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ചാനലിന് നല്‍കിയെന്ന കുറ്റം ചുമത്തി ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കെതിരെ ഈജിപ്ത് ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. ഇതിന്‍െറ ഭാഗമായി അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അല്‍ജസീറക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന് മുര്‍സിയുടെ സെക്രട്ടറിയുടെ മകള്‍ സുരക്ഷാ രേഖകള്‍ കൈമാറിയതായാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. രേഖകള്‍ കൈമാറാനുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോട് ഇവര്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കൈവശമുണ്ടെന്നാണ് തെളിവായി അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് മുര്‍സിക്ക് അറിവുണ്ടായിരുന്നോ എന്നും മുര്‍സി തന്നെയാണോ രേഖകള്‍ സെക്രട്ടറിക്ക് നല്‍കിയതെന്നുമാണ് അന്വേഷിക്കുന്നത്. അല്‍ ജസീറക്ക് പുറമെ ഖത്തര്‍ ഇന്‍റലിജന്‍സിനും സെക്രട്ടറിയുടെ മകള്‍ രേഖകള്‍ കൈമാറാന്‍ ശ്രമിച്ചതായി കുറ്റാരോപണമുണ്ട്.
മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സൈനിക മേധാവി അബ്ദുല്‍ ഫതാഹ് സീസി ഈജിപ്തില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ ഖത്തറും ഈജിപ്തും തമ്മിലുളള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സീസി ഭരണകൂടം മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് അല്‍ജസീറ ചാനല്‍ ഇപ്പോള്‍ ഈജിപ്തില്‍ നിരോധിച്ചിരിക്കുകയാണ്. ഖത്തറിനെതിരെയും സീസി ഭരണകൂടം ഇതേ ആരോപണമുയര്‍ത്തുന്നുണ്ട്.
 

പൂളാടിക്കുന്ന് –വെങ്ങളം ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം തീര്‍ക്കും

Posted: 28 Aug 2014 09:46 PM PDT

കോഴിക്കോട്: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് നിര്‍മാണം സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30ന് വെങ്ങളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്‍െറ 153 കോടി രൂപ ഉപയോഗിച്ച് പണിയുന്ന ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മൊത്തം നാലു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ആവശ്യമുള്ള ബൈപ്പാസിന് 5.1 കി.മീറ്ററാണ് ദൂരം.
പുറക്കാട്ടിരി പുഴക്ക് കുറുകെ അഞ്ചു സ്പാനുള്ള പാലവും കോരപ്പുഴയില്‍ 13 സ്പാനുള്ള മറ്റൊരു പാലവും പണിയണം. പാലംപണി പൂര്‍ത്തിയാക്കാനാണ് കാലദൈര്‍ഘ്യം വരുക. 12ഓളം കള്‍വെര്‍ട്ടുകളും വേണം ദേശീയപാത അധികൃതര്‍ ആവശ്യപ്പെട്ടപ്രകാരം നാലുവരിപ്പാതക്കുവേണ്ട സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പണി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാമെന്ന് തീരുമാനിച്ചത്. 24 കൊല്ലത്തോളമായി ബൈപാസിനായി ഭാഗികമായി സ്ഥലം ഏറ്റെടുത്തെങ്കിലും പണി അനന്തമായി നീളുകയായിരുന്നു. ഇതിനിടെയാണ് നാലുവരി വീതിയില്ലാതെ പണി ഏറ്റെടുക്കേണ്ടെന്ന് ദേശീയപാത വിഭാഗം തീരുമാനിച്ചത്.
പൂളാടിക്കുന്ന് മുതല്‍ ഇടിമൂഴിക്കല്‍ വരെ 23 കി.മീറ്റര്‍ ഭാഗം രണ്ടുവരിപ്പാതയായി പണിതുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത ബൈപാസ് നിര്‍മിക്കുന്നത്.

മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍

Posted: 28 Aug 2014 09:31 PM PDT

Image: 

മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന്‍ അക്തറിനും സഹായം നല്‍കിയിരുന്ന ബിഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി രാഹുല്‍ എന്ന വ്യാജപേരില്‍ മൂന്നാറില്‍ കാപ്പിക്കട നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തീവ്രവാദികള്‍ അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് ജമീല്‍ മൂന്നാറിലെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ തെരച്ചിലില്‍ എയിറ്റ് ലാന്‍റ് കോട്ടേജില്‍ നിന്നാണ് ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘം ഇന്ന് മൂന്നാറിലെത്തും.

ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ പാക് തീവ്രവാദി വഖാസ് അഹമ്മദിനെയും മുജാഹിദീന്‍ മേധാവി തഹസീന്‍ അക്തറിനെയും കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വഖാസിനെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും അക്തറിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വഖാസ് 2014 സെപ്റ്റംബര്‍ പകുതി മുതല്‍ മൂന്ന് മാസം മൂന്നാര്‍ കോളനിയിലെ കോട്ടേജില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും മൂന്നാറിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തതായി സൂചന

Posted: 28 Aug 2014 09:22 PM PDT

Image: 

ഡമസ്കസ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ നിരവധി സിറിയന്‍ സൈനികരെ കൂട്ടമായി വധിച്ചെന്ന് റിപ്പോര്‍ട്ട്. 200 ഓളം സൈനികരെ കൊലപ്പെടുത്തിയതായി വിമതര്‍ ട്വിറ്റര്‍ വഴിയാണ് പുറത്തുവിട്ടത്. 100 ഓളം പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരുഭൂമിയിലേക്ക് തെളിക്കുന്നതിന്‍െറ വിഡിയോയും ചിത്രങ്ങളും സംഘം പുറത്തുവിട്ടിരുന്നു. ഇതില്‍ ഏഴുപേരെ വെടിവെച്ചുകൊല്ലുന്നതിന്‍െറ ദൃശ്യങ്ങളുമുണ്ട്.

ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
സിറിയയില്‍ ഐ.എസ് വിമതര്‍ യുദ്ധക്കുറ്റം നടത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കല്‍ സംഘത്തിന്‍െറ പ്രധാന ‘ഹോബി’യാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP